STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >2nd Session>Unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 2nd SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
1360.
ശ്രീ. മുരളി പെരുനെല്ലി
ശ്രീ കെ ആൻസലൻ
ശ്രീ. എ. പ്രഭാകരൻ
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന ഡൈനാമിക് ഫ്യുവല്‍ പ്രൈസ് മെത്തേഡ് എന്ന സംവിധാന പ്രകാരം അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ അസംസ്കൃത എണ്ണക്ക് വില കുറയുമ്പോഴും കൂടുമ്പോഴും രാജ്യത്ത് ഇന്ധനത്തിനും പാചകവാതകത്തിനും വില ദിനംപ്രതി വര്‍ദ്ധിപ്പിക്കുന്ന രീതി സംസ്ഥാനത്തെ സാധാരണക്കാരുടെമേല്‍ കനത്തഭാരം ഏല്‍പ്പിക്കുന്നതു പരിശോധിച്ചിരുന്നോയെന്ന് അറിയിക്കാമോ;
( ബി )
നിലവിലെ ഇന്ധനവിലയില്‍ ഓരോ ലിറ്റര്‍ പെട്രോളിന്മേലും ഡീസലിന്മേലും കേന്ദ്ര സര്‍ക്കാര്‍ ചുമത്തുന്ന വിവിധ നികുതികളും സെസും സര്‍ചാര്‍ജ്ജും എത്രയെന്ന് അറിയിക്കാമോ; ഇതില്‍ എത്ര ഭാഗം സംസ്ഥാനങ്ങളുമായി പങ്കുവെക്കുന്നുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
പാചകവാതകത്തിനു ലഭിച്ചു വന്നിരുന്ന സബ്സിഡി നല്‍കാത്ത കാര്യം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമോ; മണ്ണെണ്ണ ഉള്‍പ്പെടെയുള്ള പകരം പാചക ഇന്ധനം കേന്ദ്രത്തില്‍ നിന്നു ലഭിക്കാത്ത സാഹചര്യത്തില്‍ സബ്സിഡി അടിയന്തിരമായി പുന:സ്ഥാപിക്കാന്‍ ആവശ്യപ്പെടുമോയെന്ന് വ്യക്തമാക്കാമോ?
1361.
ശ്രീ വി ജോയി
ശ്രീ. പി. നന്ദകുമാര്‍
ശ്രീ. കെ.വി.സുമേഷ്
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് വ്യാപനം തടയുന്നതിനും ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും വിവിധ വകുപ്പുകളെ ഏകോപ്പിച്ചു നടത്തിയ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമായിരുന്നുവെന്ന് വിശദമാക്കാമോ;
( ബി )
ചില സ്വകാര്യ ആശുപത്രികള്‍ അമിത ചാര്‍ജ്ജ് ഈടാക്കുന്നത് സംബന്ധിച്ച പരാതികള്‍ പരിഹരിക്കുന്നതിന് സർക്കാർ നടത്തിയ ഇടപെടല്‍ എന്തെല്ലാമായിരുന്നു;
( സി )
സ്വകാര്യ ആശുപത്രികള്‍ക്കുവേണ്ടി ഐ.എം.എ. ബഹു. കോടതിയില്‍ ഉന്നയിച്ച വാദമുഖങ്ങളും കോടതി പ്രകടിപ്പിച്ച അതൃപ്തിയും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
സ്ത്രീധനം സംബന്ധിച്ച ബോധവത്ക്കരണം
1362.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്ത്രീധനം എന്ന സാമൂഹ്യ യാഥാ‌ര്‍ത്ഥ്യം ഒരു വിപത്തായി മാറുന്നത് അവസാനിപ്പിക്കാനായി കര്‍ശന നിയമനടപടിക്രമങ്ങളോടൊപ്പം വ്യാപകവും ആഴത്തിലുമുള്ള ബോധവത്ക്കരണ പ്രവ‌ര്‍ത്തനത്തിനു നടപടി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
( ബി )
ഇതുമായി ബന്ധപ്പെട്ട പീഡനങ്ങളും അതിക്രമങ്ങളും ഫലപ്രദമായി തടയുന്നതിന് കാര്യക്ഷമമായി പരാതി പരിഹാര സംവിധാനം ഏ‌ര്‍പ്പെടുത്തിയിട്ടുണ്ടോ: വിശദാംശം ലഭ്യമാക്കാമോ;
( സി )
സ്ത്രീധന, സ്ത്രീപീഡന കേസുകള്‍ സമയബന്ധിതമായി തീര്‍പ്പാക്കുന്നതിന് സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികളെന്തെന്ന് വിശദമാക്കാമോ?
1363.
ശ്രീ. പി. ടി. തോമസ്
ശ്രീ. ടി. ജെ. വിനോദ്
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വനം, റവന്യു വകുപ്പ് മന്ത്രിമാര്‍ യോഗം ചേര്‍ന്ന് എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ വിവാദ മരംമുറിയുമായി ബന്ധപ്പെട്ട് 2020 ഒക്ടോബറില്‍ പ്രത്യേക ഉത്തരവിറക്കിയ ഫയല്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നോ;
( ബി )
പ്രസ്തുത ഉത്തരവ് പുറത്തിറക്കുന്നതിനു മുമ്പ് നിയമവകുപ്പിന്റെ ഉപദേശം തേടിയിരുന്നുവോ എന്നകാര്യം പരിശോധിച്ചിട്ടുണ്ടോ;
( സി )
പ്രസ്തുത ഉത്തരവിറക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ എന്തെല്ലാം നടപടികള്‍ നാളിതുവരെ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ഡി )
മുട്ടില്‍ മരംമുറി സംഭവത്തില്‍ കുറ്റാരോപിതരായ വ്യക്തികള്‍ മുന്‍ വനം വകുപ്പ് മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗത്തെ നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നതായും ഉത്തരവിറക്കുവാന്‍ മുന്‍ റവന്യുമന്ത്രി ഫയലില്‍ കുറിപ്പെഴുതിയതായി വിവരാവകാശ രേഖകള്‍ വെളിപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ മുന്‍ വനം, റവന്യൂ വകുപ്പ് മന്ത്രിമാരുടെ പങ്ക് കൂടി അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കുമോ; വ്യക്തമാക്കുമോ;
( ഇ )
പ്രസ്തുത കേസില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമോ; വ്യക്തമാക്കുമോ?
1364.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇടുക്കിയുടെ സമഗ്ര മേഖലകളിലുമുള്ള വികസനം ലക്ഷ്യമാക്കി ഇടുക്കി പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ടോ;
( ബി )
എത്ര രൂപയുടെ പാക്കേജാണ് ജില്ലയ്ക്കായി പ്രഖ്യാപിച്ചിട്ടുള്ളത്;
( സി )
പാക്കേജ് നടപ്പിലാക്കുന്നതിനായി നോഡല്‍ ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ടോ;
( ഡി )
ഇടുക്കി പാക്കേജുമായി ബന്ധപ്പെട്ട് നാളിതുവരെ സ്വീകരിച്ചിട്ടുള്ള പ്രവ‍ര്‍ത്തനങ്ങള്‍ വിശദമാക്കാമോ;
( ഇ )
എന്തൊക്കെ രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പില്‍ വരുത്താനാണ് പാക്കേജിലൂടെ ലക്ഷ്യമിടുന്നത്; വിശദാംശം നല്‍കാമോ?
1365.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നായ ഗുരുവായൂരില്‍ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയുള്ളതിനാല്‍, ഗുരുവായൂരിന്റെ സമഗ്ര വികസനത്തിന് പ്രത്യേക പാക്കേജ് പരിഗണനയിലുണ്ടോ;
( ബി )
സ്വകാര്യ സംരംഭകരെ കൂടി ഉള്‍പ്പെടുത്തികൊണ്ട് നഗരത്തിന്റെ അടിസ്ഥാന വികസനത്തിനാവശ്യമായ ആശുപത്രികള്‍, വാണിജ്യ സമുച്ചയങ്ങള്‍, പാര്‍ക്കിംഗ് പ്ലാസകള്‍ തുടങ്ങിയ ആധുനിക രീതിയിലുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിന് നടപടി സ്വീകരിക്കുമോ?
വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും സാമൂഹിക സുരക്ഷ പെന്‍ഷന്‍
1366.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
60 വയസ്സ് കഴിഞ്ഞ വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും സാമൂഹിക സുരക്ഷ പെന്‍ഷന്‍ അനുവദിക്കുന്ന കാര്യം പരിഗണനയില്‍ ഉണ്ടോ;
( ബി )
നിരവധി സാമൂഹികക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന കന്യാസ്ത്രീകള്‍ക്കും വൈദികര്‍ക്കും 60 വയസ്സ് കഴിയുമ്പോള്‍ സാമൂഹിക പെന്‍ഷന്‍ അനുവദിക്കുന്ന കാര്യം പരിഗണിക്കുമോയെന്ന് വിശദമാക്കാമോ?
1367.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സൗജന്യമായി സര്‍ക്കാര്‍ കലണ്ടര്‍ വിതരണം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
1368.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് - 19 രോഗവ്യാപനം തടയുന്നതിനും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും, അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമായി എം.എല്‍.എ.മാരുടെ ആസ്തിവികസനഫണ്ട് പ്രയോജനപ്പെടുത്തുന്നതിന് തീരുമാനിച്ചിട്ടുണ്ടോ;
( ബി )
എത്ര രൂപയാണ് ഓരോ എം.എല്‍.എ. മാരുടെയും ഫണ്ടില്‍ നിന്നും ഈ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവയ്ക്കുന്നത്;
( സി )
ഇപ്രകാരം സ്വരൂപിക്കുന്ന ഫണ്ട് എപ്രകാരം ചെലവഴിക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്;
( ഡി )
എം.എല്‍.എ.മാര്‍ നിര്‍ദ്ദേശിക്കുന്ന സ്ഥാപനങ്ങളില്‍ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ ഏര്‍പ്പെടുത്തുമോ?
1369.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
എന്‍.പി.ആര്‍ (ദേശീയ ജനസംഖ്യാ പട്ടിക) സെന്‍സസ്, എന്‍.ആര്‍.സി എന്നിവ എങ്ങനെയൊക്കെയാണ് വ്യത്യാസപ്പെട്ടിരിക്കുന്നത് എന്ന് വിശദമാക്കാമോ;
( ബി )
കേരളത്തില്‍ 2021 വര്‍ഷത്തെ സെന്‍സസ് നടപടികള്‍ നടന്നു വരുന്നുണ്ടോ ; ആയതിന്റെ പുരോഗതിയും ഏത് വിഭാഗം ജീവനക്കാരെയൊക്കെയാണ് ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നതെന്നും വിശദമാക്കാമോ;
( സി )
എന്‍.പി.ആര്‍, എന്‍.ആര്‍.സി എന്നിവയുടെ പശ്ചാത്തലത്തില്‍ സെന്‍സസ് നടപടി ജനങ്ങള്‍ക്കിടയില്‍ ഉണ്ടാക്കുന്നതും ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വ്വം ഉണ്ടാക്കുന്നതുമായ ആശങ്കകള്‍ പരിഹരിക്കാന്‍ മുന്‍കൈയെടുക്കുമോ; ഇക്കാര്യത്തില്‍ ബോധവല്‍ക്കരണ നടപടികള്‍‍ക്ക് തുടക്കം കുറിക്കുമോ; വിശദമാക്കുമോ?
1370.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയില്‍ 2019-ലെ പ്രളയത്തില്‍ തകര്‍ന്ന പോത്തുകല്‍ പഞ്ചായത്തിലെ ചാലിയാറിന് കുറുകെ വനത്തിനുള്ളിലെ ഇരുട്ടുകുത്തി, കുമ്പളപ്പാറ, വാണിയമ്പുഴ ആദിവാസി കോളനികളിലേക്കുള്ള നടപ്പാലം 1.2 കോടി രൂപ ചെലവഴിച്ച് പുനര്‍നിര്‍മ്മിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നോ റീ-ബില്‍ഡ് കേരള ഇനിഷ്യേറ്റീവില്‍ നിന്നോ ഫണ്ട് അനുവദിക്കുന്നതിന് സാധിക്കുമോ; ഇതിനായുള്ള നടപടികള്‍ ഏത് വകുപ്പ് മുഖാന്തിരമാണ് നടത്തേണ്ടത്;
( ബി )
പ്രസ്തുത പ്രളയത്തില്‍ തകര്‍ന്ന പോത്തുകല്‍ പഞ്ചായത്തിലെ ശാന്തിഗ്രാമം പാലം പുനര്‍നിര്‍മ്മിക്കുന്നതിന് മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും ആവശ്യമായ തുക അനുവദിക്കുന്നതിന് സാധിക്കുമോ;
( സി )
പ്രസ്തുത പ്രളയത്തില്‍ വെള്ളക്കെട്ട് രൂപപ്പെട്ട് യാത്രാ യോഗ്യമല്ലാതായ വഴിക്കടവ് ടൗണ്‍ മുതല്‍ വടപുറം പാലം വരെയുള്ള 23 കി. മീ.റോഡ് പുനര്‍നിര്‍മ്മിക്കുന്നതിന് റീ - ബില്‍ഡ് കേരള ഇനീഷ്യേറ്റീവില്‍ നിന്നും ഫണ്ട് അനുവദിക്കുമോ; ഇതിനായുള്ള പ്രൊപ്പോസല്‍ സമര്‍പ്പിക്കേണ്ടത് ഏത് ഏജന്‍സി/വകുപ്പ് മുഖാന്തിരമാണെന്ന് അറിയിക്കാമോ?
1371.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നടപ്പിലാക്കിവരുന്ന വന്‍കിട പദ്ധതികള്‍ യഥാസമയം പൂര്‍ത്തിയാക്കുന്നതിന് സര്‍ക്കാര്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
1372.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വൈപ്പിന്‍ നിയോജക മണ്ഡലത്തില്‍ തുക അനുവദിച്ച റോഡുകള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത റോഡുകള്‍ക്കായി മുഖ്യമന്ത്രിയുടെ തദ്ദേശ പുനരുദ്ധാരണ പദ്ധതിയിൽ അനുവദിച്ച തുക എത്രയെന്നും ഉത്തരവുകള്‍ ഏതെല്ലാമെന്നും വിശദമാക്കാമോ;
( സി )
പ്രസ്തുത ഉത്തരവുകളുടെ പകര്‍പ്പുകള്‍ ലഭ്യമാക്കാമോ?
1373.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയില്‍ വിവിധ വകുപ്പുകളിലായി അനുവദിക്കപ്പെട്ട തസ്തികകള്‍ തരംതിരിച്ച് വിശദമാക്കാമോ;
( ബി )
പ്രസ്തുത ജില്ലയില്‍ വിവിധ വകുപ്പുകളില്‍ നിലവിലുള്ള ഒഴിവുകള്‍ തരംതിരിച്ച് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത ഒഴിവുകള്‍ നികത്തുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചതെന്ന് വിശദമാക്കാമോ?
1374.
ശ്രീ. എ.എന്‍.ഷംസീര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സിവില്‍ എക്സൈസ് ഓഫീസര്‍ വനിതാ വിഭാഗം കണ്ണൂര്‍ (കാറ്റഗറി നമ്പര്‍ - 501/17) റാങ്ക് ലിസ്റ്റില്‍ നിന്നും എത്രപേര്‍ക്കാണ് നിയമനം ലഭ്യമായതെന്നറിയിക്കാമോ;
( ബി )
ഈ റാങ്ക് ലിസ്റ്റിന്റെ കാലാവധി തീരുന്നതിന് മുന്‍പ് എത്രപേര്‍ക്ക് നിയമനം ലഭ്യമാക്കാനാകുമെന്ന് വിശദമാക്കുമോ;
( സി )
സിവില്‍ എക്സൈസ് ഓഫീസര്‍ വനിതാ വിഭാഗം പോസ്റ്റ് ക്രിയേഷന്‍ സംബന്ധിച്ച ഫയലിന്റെ നിലവിലുള്ള അവസ്ഥ എന്താണെന്ന് വ്യക്തമാക്കാമോ; ആയത് അടിയന്തരമായി നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാമോ?
1375.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു താലൂക്ക് പരിധിയില്‍ ഏതെല്ലാം താലൂക്ക് തല സര്‍ക്കാര്‍ ഓഫീസുകളും സ്ഥാപനങ്ങളുമാണ് വേണ്ടതെന്ന് വ്യക്തമാക്കുമോ;
( ബി )
2013 ല്‍ രൂപീകൃതമായ മഞ്ചേശ്വരം താലൂക്കില്‍ വിവിധ വകുപ്പുകളുടെ ഏതെല്ലാം ഓഫീസുകള്‍, സ്ഥാപനങ്ങള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് വിശദമാക്കുമോ;
( സി )
മഞ്ചേശ്വരം താലൂക്കില്‍ ഇത് വരെ പ്രവര്‍ത്തനം തുടങ്ങാത്ത, വിവിധ വകുപ്പുകളുടെ ഓഫീസുകള്‍, സ്ഥാപനങ്ങള്‍ എന്നിവ തുടങ്ങുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?
1376.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കാറ്റഗറി നം 635/2017 പ്രകാരം പി.എസ്.സി വനിതാപോലീസ് തസ്തികയിലേയ്ക്ക് നടത്തിയ പരീക്ഷയിലെ റാങ്ക് ലിസ്റ്റില്‍ നിന്നും നിലവില്‍ എത്രപേര്‍ക്ക് നിയമനം നല്‍കിയിട്ടുണ്ട് എന്നും എത്ര പേര്‍ക്കുള്ള നിയമന ശുപാര്‍ശ തയാറാക്കി വരികയാണെന്നുമുള്ള വിവരം അറിയിക്കാമോ;
( ബി )
പ്രസ്തുത തസ്തികയില്‍ വിവിധ ജില്ലകളിലായി എത്ര ഒഴിവുകള്‍ നിലവിലുണ്ട് എന്നുള്ള വിവരം ലഭ്യമാക്കാമോ;
( സി )
നിലവില്‍ കേരളാ പോലീസ് സേനയിലെ വനിതാ പ്രാതിനിധ്യം എത്രയാണെന്ന് അറിയിക്കാമോ;
( ഡി )
പോലീസിലെ വനിതാ പ്രാതിനിധ്യം 25% മായി ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണെന്നും ആയതിലേയ്ക്കായി വനിതാപോലീസ് തസ്തികയിലേയ്ക്ക് എത്ര പുതിയ പോസ്റ്റുകൾ സൃഷ്ടിക്കേണ്ടി വരുമെന്നും അറിയിക്കാമോ;
( ഇ )
കാറ്റഗറി നം 635/2017 പ്രകാരം പി.എസ്.സി വനിതാപോലീസ് തസ്തികയിലേയ്ക്ക് നടത്തിയ പരീക്ഷയിലെ റാങ്ക് ലിസ്റ്റില്‍ നിന്നും പരമാവധി പേര്‍ക്ക് നിയമനം നല്‍കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികളുടെ നിലവിലെ പുരോഗതി അറിയിക്കാമോ?
സ്പെഷ്യല്‍ റൂള്‍സ്‍
1377.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്പെഷ്യല്‍ റൂള്‍സ്‍ തയ്യാറാക്കാത്ത എത്ര സ്ഥാപനങ്ങള്‍ നിലവിലുണ്ട്; പൊതുമേഖല സ്ഥാപനങ്ങള്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍, പ്രൊജക്ടുകള്‍ (സര്‍ക്കാര്‍) , ജുഡീഷ്യല്‍ കമ്മീഷനുകള്‍, ക്ഷേമനിധികള്‍ തുടങ്ങിയവയില്‍ എത്ര സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ പി.സ്.സി യ്ക്ക് വിട്ടിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത സ്ഥാപനങ്ങളില്‍ എത്ര സ്ഥാപനങ്ങള്‍ സ്പെഷ്യല്‍ റൂള്‍സ്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് അറിയിക്കാമോ;
( സി )
സ്പെഷ്യല്‍ റൂള്‍സ്‍ തയ്യാറാക്കിയതില്‍ എത്ര എണ്ണം പി.എസ്.സി അംഗീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ;
( ഡി )
സ്പെഷ്യല്‍ റൂള്‍സ്‍, റിക്രൂട്ട്മെന്റ് റൂള്‍സ്‍ എന്നിവ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റിലെ ഭരണവകുപ്പിലെ ഫയലിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ?
1378.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-ലെ സര്‍ക്കാരിന്റെ കാലം മുതല്‍ ഇന്നേ വരെ എത്ര പേര്‍ക്കാണ് കേരളത്തില്‍ പി.എസ്.സി. നിയമനം ലഭിച്ചിട്ടുള്ളത്; തസ്തിക തിരിച്ച് വ്യക്തമാക്കാമോ;
( ബി )
2016-നു തൊട്ടുമുമ്പുള്ള സര്‍ക്കാരിന്റെ കാലത്ത് എത്ര പേര്‍ക്ക് പി.എസ്.സി. മുഖേന നിയമനം ലഭിച്ചിട്ടുണ്ട്;തസ്തിക തിരിച്ച് അറിയിക്കാമോ?
1379.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സേവനാവകാശനിയമം പ്രാബല്യത്തില്‍ വന്നത് എന്നാണെന്നു വ്യക്തമാക്കാമോ;
( ബി )
സേവനാവകാശം പ്രാബല്യത്തില്‍ വരുന്നതിനു മുമ്പ് സെക്രട്ടേറിയേറ്റിലും കളക്ടറേറ്റുകളിലും (ജില്ലതിരിച്ച്) തീര്‍പ്പാകാതെ കിടന്നിരുന്ന ഫയലുകളുടെ എണ്ണം എത്രയായിരുന്നുവെന്ന് വ്യക്തമാക്കാമോ;
( സി )
തീര്‍പ്പാക്കാതെ കിടന്നിരുന്ന ഫയലുകളുടെ കാര്യത്തില്‍ സേവനാവകാശം നിലവില്‍ വന്നതിനുശേഷം ഉണ്ടായ മാറ്റം എന്തൊക്കെയാണെന്നും ഫയലുകളില്‍ തീരുമാനം വേഗത്തില്‍ ആയി തുടങ്ങിയോ എന്നും അനന്തമായി നിശ്ചലാവസ്ഥയിലാകുന്ന ഫയലുകളുടെ എണ്ണത്തില്‍ കുറവ് വന്നു തുടങ്ങിയിട്ടുണ്ടോ എന്നും വ്യക്തമാക്കാമോ;
( ഡി )
ഇപ്പോള്‍ സെക്രട്ടറിയേറ്റിലും കളക്ടറേറ്റുകളിലും (ജില്ലതിരിച്ച്) തീര്‍പ്പാകാതെ കിടക്കുന്ന ഫയലുകളുടെ എണ്ണം എത്രയാണെന്നും എത്രകാലമായി തീരുമാനമാകാതെ ഈ ഫയലുകള്‍ ഏതെല്ലാം വകുപ്പുകളില്‍ കിടക്കുന്നുണ്ടെന്നും വ്യക്തമാക്കാമോ;
( ഇ )
സേവനാവകാശനിയമപ്രകാരം ഒരു പൗരനു സേവനം ലഭ്യമാക്കേണ്ട സമയപരിധിയും രീതിയും എന്താണെന്നും നിശ്ചിത സമയത്തിനകം സേവനം ലഭ്യമായില്ലെങ്കില്‍ കൃത്യവിലോപം കാണിക്കുന്ന ഉദ്യോഗസ്ഥനുള്ള ശിക്ഷ എന്താണെന്നും വ്യക്തമാക്കാമോ;
( എഫ് )
സേവനാവകാശനിയമം നിലവില്‍ വന്നതിനു ശേഷം പ്രസ്തുത നിയമപ്രകാരം സേവനം നല്‍കാത്തതിന്റെ പേരില്‍ എത്ര ഉദ്യോഗസ്ഥന്മാര്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ; നല്‍കിയ ശിക്ഷ എന്താണെന്നും കുറ്റത്തിന്റെ സ്വഭാവം എന്തായിരുന്നു എന്നും വ്യക്തമാക്കാമോ;
( ജി )
ആരും ശിക്ഷിക്കപ്പെട്ടിട്ടില്ലെങ്കിലോ ശിക്ഷ ഏറ്റുവാങ്ങിയവരുടെ എണ്ണം കുറവാണെങ്കിലോ, സേവനാവകാശനിയമത്തിന്റെ നേട്ടമാണോ കാണിക്കുന്നതെന്ന് വ്യക്തമാക്കാമോ?
1380.
ശ്രീ. റ്റി.പി .രാമകൃഷ്ണൻ
ശ്രീ ഡി കെ മുരളി
ശ്രീ. കെ.വി.സുമേഷ്
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
തെരഞ്ഞെടുപ്പുകാലത്തു നല്‍കിയ വാഗ്ദാനങ്ങള്‍ സമയബന്ധിതമായി നിറവേറ്റുന്നതിന്റെ ആദ്യ പടിയായി സര്‍ക്കാര്‍ പ്രഖ്യാപിച്ച നൂറു ദിന കര്‍മ്മ പരിപാടിയുടെ വിശദാംശം അറിയിക്കാമോ;
( ബി )
പ്രസ്തുത കർമ്മ പരിപാടിയില്‍ അതിദാരിദ്ര്യ ലഘൂകരണത്തിനുള്ള പദ്ധതികള്‍ക്ക് പ്രാമുഖ്യം നല്‍കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( സി )
കഴിഞ്ഞ സര്‍ക്കാര്‍ കാര്യക്ഷമമായി നടപ്പാക്കിയിരുന്ന വിവിധ വികസന മിഷനുകള്‍ ശക്തിപ്പെടുത്താന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വെളിപ്പെടുത്താമോ;
( ഡി )
വിവിധ പദ്ധതികളുടെ പുരോഗതി നിരീക്ഷിക്കുന്നതിന് ഏര്‍പ്പെടുത്തിയിട്ടുള്ള സംവിധാനങ്ങള്‍ എന്തെല്ലാമാണെന്ന് അറിയിക്കാമോ?
1381.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മതരഹിതമായി ജീവിക്കുന്നവര്‍ക്ക് സര്‍ക്കാർ നല്‍കുന്ന പിന്തുണ എന്തൊക്കെയെന്ന് വിശദമാക്കാമോ;
( ബി )
മതരഹിത ജീവിതം നയിക്കുന്നവരുടെ കണക്ക് സര്‍ക്കാരിന്റെ കൈവശമുണ്ടോ; വിശദമാക്കാമോ;
( സി )
ഇല്ലെങ്കില്‍ അത്തരത്തില്‍ വിവരം ശേഖരിക്കുന്നതിന് തയ്യാറാകുമോയെന്ന് അറിയിക്കാമോ;
( ഡി )
മതരഹിത ജീവിതം നയിക്കുന്നവര്‍ക്ക് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും എന്തെങ്കിലും ആനുകൂല്യങ്ങള്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ?
1382.
ശ്രീ. റ്റി.പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മന്ത്രിസഭാ തീരുമാനങ്ങളനുസരിച്ച് 2021 ജനുവരി മാസത്തില്‍ മന്ത്രിമാര്‍ പങ്കെടുത്തുകൊണ്ട് ജില്ലകളില്‍ നടത്തിയ അദാലത്തില്‍ തീര്‍പ്പാക്കിയ പല കാര്യങ്ങളിലും ഉദ്യോഗസ്ഥതലത്തില്‍ നടപടി ആയിട്ടില്ലായെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഈ കാര്യം പ്രത്യേകമായി പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമോ?
1383.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നോളജ് ഇക്കോണമി മിഷനു വേണ്ടി ഇതുവരെ എത്ര തുക അനുവദിച്ചു എന്ന് വ്യക്തമാക്കാമോ;
( ബി )
ഇതിന്റെ പ്രവര്‍ത്തനത്തിന് വേണ്ടി എത്ര തുക ചെലവഴിച്ചു? വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;
( സി )
ഇതില്‍ എത്ര പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്; പ്രവാസികള്‍ എത്ര പേര്‍; വിശദമാക്കുമോ;
( ഡി )
പ്രസ്‌തുത മിഷനിൽ ഇതുവരെ ര‍ജിസ്റ്റര്‍ ചെയ്ത എത്ര പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ സാധിച്ചു; ജില്ല തിരിച്ച് കണക്ക് നല്‍കാമോ?
കോര്‍പ്പറേറ്റ് വല്‍ക്കരണം
1384.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. പി. നന്ദകുമാര്‍
ശ്രീ. മുരളി പെരുനെല്ലി
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സര്‍ക്കാര്‍ ഫെഡറല്‍ സംവിധാനത്തെ ഹനിക്കുന്ന തരത്തില്‍ വിവിധ മേഖലകളില്‍ നിയമനിര്‍മ്മാണം നടത്തുന്നതുമൂലം ഉയര്‍ന്നുവരുന്ന പ്രക്ഷോഭങ്ങള്‍ നിരീക്ഷിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ബി )
പൊതുമേഖലാ ബാങ്കുകളില്‍ കോര്‍പ്പറേറ്റ് വല്‍ക്കരണം ത്വരിതപ്പെടുത്തുന്നതുപോലെ സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനം ദുര്‍ബലപ്പെടുത്തുന്നതിനുമുള്ള നീക്കമാണ് സഹകരണ മന്ത്രാലയം രൂപീകരണത്തിലൂടെ ലക്ഷ്യം വെയ്ക്കുന്നതെന്ന ആശങ്ക ഗൗരവമായി കാണുന്നുണ്ടോ; വിശദീകരിക്കുമോ;
( സി )
സംസ്ഥാനത്തെ സഹകരണ മേഖലയുടെ സുഗമമായ പ്രവര്‍ത്തനവും ഗ്രാമീണജനതയുടെ സാമ്പത്തികാവശ്യങ്ങൾ നിറവേറ്റുന്ന പ്രക്രിയയും തകിടം മറിയുമെന്നതിനാല്‍ സഹകരണ രംഗത്തെ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ ഒഴിവാക്കാന്‍ ആവശ്യപ്പെടുമോ?
1385.
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം നഗരത്തിലെ ബസ്, ഓട്ടോ, ടാക്സി ഉള്‍പ്പെടെയുള്ള പൊതു ഗതാഗത സംവിധാനങ്ങള്‍ പരിസ്ഥിതി സൗഹൃദമാക്കുന്നതിന് എന്തെല്ലാം മാര്‍ഗ്ഗങ്ങളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്;
( ബി )
ഇതിനായി പദ്ധതി തയ്യാറാക്കിയിട്ടുണ്ടെങ്കില്‍ അതിന്റെ വിവിധ ഘട്ടങ്ങള്‍ വ്യക്തമാക്കാമോ?
1386.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ 2011 ലെ സി.ആര്‍.ഇസഡ്. നിയമത്തില്‍ ഇളവ് നല്‍കാന്‍ നടപടികളായിട്ടുണ്ടോ;
( ബി )
ഭൂമി ശാസ്ത്രഘടന പരിഗണിച്ച് ദ്വീപ് പഞ്ചായത്തായ വലിയപറമ്പ് ദ്വീപ് നിവാസികള്‍ക്ക് ഭൂനിയമത്തില്‍ ഇളവ് നല്‍കാന്‍ നടപടികള്‍ ഉണ്ടാകുമോ;
( സി )
പ്രസ്തുത പ്രദേശം, 2020 -ല്‍ ഇറക്കിയ ഭേദഗതി നിര്‍ദ്ദേശത്തില്‍ ഉള്‍പ്പെടാത്ത പ്രദേശമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള ജനങ്ങള്‍ക്ക് വീട് വയ്ക്കാനും മറ്റും ഇളവുകള്‍ നല്‍കുമോയെന്ന് വ്യക്തമാക്കുമോ?
1387.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2019-ലെ കേന്ദ്ര വിജ്ഞാപന പ്രകാരം തയ്യാറാക്കിയ കരട് സി.ആര്‍.ഇസഡ്. മാപ്പിലെ കാറ്റഗറി III എ, കാറ്റഗറി III ബി എന്നിവ തരംതിരിച്ചതിന്റെ ജനസാന്ദ്രത തോത് എത്രയാണെന്ന് വിശദമാക്കാമോ;
( ബി )
2019-ലെ വിജ്ഞാപനത്തില്‍ സി.ആര്‍.ഇസഡ്. കാറ്റഗറി തരംതിരിക്കുന്നതിന് 2011-ലെ സെന്‍സസ് റിപ്പോര്‍ട്ട് അടിസ്ഥാനമാക്കുന്നതിലെ അശാസ്ത്രീയത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ജനസംഖ്യാ സാന്ദ്രത കണക്കിലെടുത്ത് ഇത്തരത്തില്‍ അശാസ്‍ത്രീയമായി കാറ്റഗറൈസ് ചെയ്യുന്നതുമൂലം പല ഗ്രാമ പഞ്ചായത്തുകളും കാറ്റഗറി III ബി യില്‍ ഉള്‍പ്പെട്ടതിന് പരിഹാരം കാണാന്‍ ശ്രമിക്കുമോ; വിശദമാക്കാമോ?
1388.
ശ്രീ . മുഹമ്മദ് മുഹസിൻ പി . : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഭക്ഷണസാധനങ്ങൾ പാർസലായി മാത്രം ലഭ്യമാക്കുന്ന സാഹചര്യത്തിൽ അതിനായി ഉപയാഗിക്കുന്ന കണ്ടെയ്നര്‍ അലക്ഷ്യമായി വഴിയോരങ്ങളിലും മറ്റും വലിച്ചെറിയുന്നത് മൂലമുണ്ടാകുന്ന മാലിന്യ പ്രശ്നങ്ങൾ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇത്തരത്തിലുള്ള പാത്രങ്ങളിൽ പലതും മണ്ണിൽ എളുപ്പത്തിൽ അലിഞ്ഞുചേരാത്ത വസ്തുക്കൾ ഉപയോഗിച്ചാണ് നിര്‍മ്മ‍ിച്ചിട്ടുള്ളതെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത്തരം മാലിന്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ?
1389.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളാ പി.എസ്സ്.സി നടത്തിയ ഫോഴ്സ് വിഭാഗത്തിലേക്കുള്ള കോമണ്‍ ടെസ്റ്റ് കണ്‍ഫര്‍മേഷന്‍ യഥാസമയം കൊടുക്കുവാന്‍ കഴിയാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് കോവിഡ് സാഹചര്യം കൂടി പരിഗണിച്ച് ഒരവസരം കൂടി നല്‍കുന്ന കാര്യം പരിശോധിക്കുമോ;
( ബി )
കണ്‍ഫര്‍മേഷന്‍ യഥാസമയം കോവിഡ് സാഹചര്യത്തില്‍ കൊടുക്കുവാന്‍ കഴിയാത്ത സാഹചര്യമാണ് നില നിന്നിരുന്നതെന്ന കാര്യം പരിഗണിച്ച് ഇത്തരം ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാനുഷിക പരിഗണന നല്കുവാന്‍ തയ്യാറാകുമോ; ഇത്തരം ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇനിയൊരു ടെസ്റ്റ് എഴുതുവാന്‍ പറ്റാത്ത സാഹചര്യം ഉണ്ട് എന്നത് പി.എസ്സ്.സി യുടെ ശ്രദ്ധയില്‍പ്പെടുത്തുമോ?
1390.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വിവിധ വകുപ്പുകളില്‍ ഉണ്ടാകുന്ന ഒഴിവുകള്‍ യഥാസമയം പി എസ് സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു എന്ന് ഉറപ്പു വരുത്തുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
ഒഴിവുകള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ചില ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തുന്നു എന്ന ആക്ഷേപം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
ഒഴിവുകള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യാത്ത വകുപ്പിലെ ഉദ്യോഗസ്ഥന്‍മാര്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കാമോ?
1391.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സര്‍ക്കാരിന്റെ കാലയളവില്‍ സംസ്ഥാനത്ത് എത്ര പേര്‍ക്ക് പി.എസ്.സി. മുഖേന നിയമനം ലഭിച്ചു;
( ബി )
കഴിഞ്ഞ അഞ്ചു വര്‍ഷക്കാലയളവില്‍ സംസ്ഥാനത്ത് എത്ര തൊഴിലവസരങ്ങള്‍ പുതിയതായി സൃഷ്ടിക്കുവാന്‍ സാധിച്ചു;
( സി )
മുന്‍ സര്‍ക്കാരിന്റെ കാലത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 20 ലക്ഷം അഭ്യസ്ത വിദ്യര്‍ക്ക് തൊഴില്‍ അവസരം നല്‍കും എന്ന ഈ സര്‍ക്കാരിന്റെ പ്രഖ്യാപനത്തിന് അടിസ്ഥാനമെന്താണ്; വിശദമാക്കുമോ?
1392.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത്, ഇറിഗേഷന്‍ എന്നീ വകുപ്പുകളിലെ ഓവര്‍സിയര്‍ ഗ്രേഡ്-3 തസ്തികയുമായി ബന്ധപ്പെട്ട (കാറ്റഗറി നമ്പര്‍ 247/2018) 04/06/2021ലെ അഡ്വൈസില്‍ ഉള്‍പ്പെടുത്താത്തതും അതിനുശേഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതുമായ എത്ര ഒഴിവുകള്‍ പ്രസ്തുത വകുപ്പുകളില്‍നിന്ന് അഡ്വൈസ് ചെയ്യപ്പെടുന്നതിനായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
04/06/2021 ന് നൽകിയ അഡ്വൈസുകളില്‍ ചിലതില്‍ ട്രൈബൂണലില്‍ നിലവിലുള്ള കേസിന്റെ കാര്യം പരാമര്‍ശിച്ചിട്ടുള്ളത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ; വിശദാംശം ലഭ്യമാക്കുമോ?
1393.
ശ്രീ. പി. ടി. തോമസ്
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷനില്‍ അംഗങ്ങളെ നിയമിച്ചതുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാട് നടന്നതായുള്ള വാര്‍ത്ത ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ ; എങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ അന്വേഷിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
പി. എസ്. സി. അംഗങ്ങളുടെ നിയമന മാനദണ്ഡങ്ങള്‍ കാലോചിതമായി പരിഷ്കരിക്കുന്നതിന് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
1394.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മെയ് മാസം മുതല്‍ 2021 ജൂണ്‍ വരെ വയനാട് ജില്ലയില്‍ ആകെ എത്ര പേര്‍ക്ക് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ വഴി ജോലി നല്‍കിയിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത കാലയളവിൽ വയനാട് ജില്ലയില്‍ ജോലി ലഭിച്ചവരുടെ കണക്ക് വകുപ്പും തസ്തികയും തിരിച്ച് ലഭ്യമാക്കാമോ;
( സി )
പ്രസ്തുത കാലയളവില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന എത്ര പേര്‍ക്ക് വയനാട് ജില്ലയില്‍ ജോലി നല്‍കി എന്ന കാര്യം വകുപ്പും തസ്തികയും തിരിച്ച് ലഭ്യമാക്കാമോ?
1395.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് തീവ്രമായ സാഹചര്യത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഡി.പി.സി യോഗങ്ങള്‍ സമയബന്ധിതമായി ചേരുവാന്‍ കഴിഞ്ഞിട്ടില്ലെന്ന പരാതി ഉയര്‍ന്നിട്ടുള്ള സാഹചര്യത്തില്‍ പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുന്നതിന് ഉദ്ദേശിക്കുന്നുണ്ടോെയെന്നറിയിക്കാമോ;
( ബി )
ഉണ്ടെങ്കില്‍ ഇതിനായി സ്വീകരിക്കുന്ന നടപടികള്‍ വ്യക്തമാക്കുമോ?
1396.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് സാഹചര്യത്തില്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ നിയമനങ്ങള്‍ നടന്നിട്ടില്ലാത്ത റാങ്ക് ലിസ്റ്റുകളുടെ കാലാവധി ദീര്‍ഘിപ്പിക്കുന്നതിന് നടപടി സ്വീകരിക്കാമോയെന്ന് വ്യക്തമാക്കാമോ;
( ബി )
കോവിഡ് സാഹചര്യത്തില്‍ പുതിയ പരീക്ഷകള്‍ നടക്കാത്തതിനാല്‍ ഇക്കാര്യത്തില്‍ പ്രത്യേക പരിഗണന നല്‍കാന്‍ നടപടി സ്വീകരിക്കുമോ?
1397.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സര്‍ക്കാരിന്റെ കാലത്ത് 2021 ഫെബ്രുവരി‌‌‌ - മാര്‍ച്ച് മാസങ്ങളില്‍ വിവിധ പി. എസ്. സി. റാങ്ക് ലിസ്റ്റുകളില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ നടത്തിയ സമരം അവസാനിപ്പിക്കുന്നതിന് സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പ്രസ്തുത ഉറപ്പുകളില്‍ ഏതെല്ലാം പാലിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ; ഉറപ്പുകള്‍ പ്രവര്‍ത്തികമാക്കുന്നതിന് കാലതാമസം ഉണ്ടാകുന്നുണ്ടോ; എങ്കില്‍ കാരണം വ്യക്തമാക്കാമോ?
വനിതാ കോണ്‍സ്റ്റബിള്‍ റാങ്ക് ലിസ്റ്റ്
1398.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കാറ്റഗറി നമ്പര്‍ 653/2017 പ്രകാരം നിലവില്‍ വന്ന റാങ്ക് ലിസ്റ്റില്‍ നിന്നും ഇതുവരെ എത്ര നിയമനങ്ങള്‍ നല്‍കി എന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത റാങ്ക് ലിസ്റ്റിന്റെ കാലാവധി എന്ന് വരെയാണെന്നും നിലവില്‍ പ്രസ്തുത തസ്തികയില്‍ ഏതെങ്കിലും ഒഴിവ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോയെന്നും അറിയിക്കാമോ;
( സി )
നിലവില്‍ നോണ്‍ ജോയിനിംഗ് ഡ്യൂട്ടി ഒഴിവുകള്‍ എത്രയെന്ന് അറിയിക്കാമോ ;
( ഡി )
പ്രസ്തുത വിഭാഗത്തില്‍ പുതിയ തസ്തിക സൃഷ്ടിക്കുന്നുണ്ടോയെന്ന‍‍‍ൂള്ള വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
1399.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ആരോഗ്യ വകുപ്പിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് II തസ്തികയിലേയ്ക്ക് 12.01.2021-ന് പി. എസ്. സി. നടത്തിയ പരീക്ഷയുടെ റാങ്ക് ലിസ്റ്റ് ഉടന്‍ പ്രസിദ്ധീകരിക്കുമോ?
1400.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ആരോഗ്യവകുപ്പിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ്2-വിലേക്ക് (കാറ്റഗറി നമ്പര്‍ 421/19) പി.എസ്.സി. നടത്തിയ പരീക്ഷയുടെ മൂല്യയ നിര്‍ണ്ണയം ആരംഭിച്ചിട്ടുണ്ടോ;
( ബി )
ഇതിന്റെ റാങ്ക് ലിസ്റ്റ് എന്നത്തേക്ക് പ്രസിദ്ധീകരിക്കാന്‍ കഴിയുമെന്ന് അറിയിക്കുമോ?
1401.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ബോട്ട് ഡ്രൈവര്‍ തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട് ശ്രീ.അഭിലാഷ് സി, ചെറിയകത്ത്, പുതിയാപ്പ, പുതിയങ്ങാടി, കോഴിക്കോട് എന്നയാളുടെ നിവേദനം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇത് സംബന്ധിച്ച് സ്വീകരിച്ച നടപടികള്‍ ഏതൊക്കെയെന്നു വ്യക്തമാക്കാമോ;
( സി )
പി.എസ്.സി നോട്ടിഫിക്കേഷന് ശേഷം നോട്ടിഫിക്കേഷനില്‍ പറയാത്ത നിബന്ധനകള്‍ ഉള്‍പ്പെടുത്താമോയെന്നുളള വിശദവിവരം നല്കുമോ?
1402.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2020 നവംബര്‍ മാസത്തില്‍ പി.എസ്.സി. നടത്തിയ എല്‍.പി.എസ്.ടി മലപ്പുറം ജില്ല (കാറ്റഗറി നമ്പര്‍ 516/2019)റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിനുളള നടപടികള്‍ ഏതു ഘട്ടത്തിലാണ് ; വിശദാംശം നല്‍കുമോ;
( ബി )
പ്രസ്തുത ലിസ്റ്റില്‍ കട്ട് ഓഫ് മാര്‍ക്ക് എത്രയാണ് നിശ്ചയിച്ചിട്ടുളളത് ; ഒഴിവുകള്‍ എത്രയാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്;
( സി )
പ്രതീക്ഷിത ഒഴിവുകള്‍ കൂടി കണക്കാക്കി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുവാനും നിയമനങ്ങള്‍ നടത്തുവാനും നടപടികള്‍ സ്വീകരിക്കുമോ;
( ഡി )
മുന്‍ വര്‍ഷത്തെ റാങ്ക് ലിസ്റ്റ് വിപുലീകരിക്കുന്നതുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിച്ചും അടുത്ത മൂന്ന് വര്‍ഷത്തെ ഒഴിവുകള്‍ കണക്കിലെടുത്തും ലിസ്റ്റ് തയ്യാറാക്കുമോ?
1403.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ജില്ലാതല റാങ്ക് പട്ടികകളില്‍ നിന്നും ഹെഡ്ക്വാര്‍ട്ടേഴ്സ് നിയമനം ലഭിച്ച് തിരുവനന്തപുരത്ത് ജോലി ചെയ്തു വരുന്ന ജീവനക്കാര്‍ക്ക് തിരികെ സ്വന്തം ജില്ലയിലേക്ക് സ്ഥലം മാറ്റം ലഭിക്കാന്‍ നിലവിലെ പൊതു സ്ഥലംമാറ്റ മാനദണ്ഡങ്ങളില്‍ നിന്നും എന്തെല്ലാം മുന്‍ഗണനകള്‍/ ഇളവുകള്‍ ആണ് നല്‍കുന്നതെന്ന് വിശദമാക്കാമോ;
( ബി )
സര്‍ക്കാരിലെ എല്ലാ വകുപ്പുകളിലും ഈ മുന്‍ഗണനകള്‍/ ഇളവുകള്‍ ലഭ്യമാണോയെന്നറിയിക്കാമോ;
( സി )
സീനിയോറിറ്റി നഷ്ടപ്പെടാതെ തന്നെ ഇവര്‍ക്ക് സ്വന്തം ജില്ലയിലെ മറ്റേതെങ്കിലും ഒഴിവുള്ള വകുപ്പിലേക്ക് ഇന്റര്‍ ഡിപ്പാര്‍ട്ട്മെന്റ് ട്രാന്‍സ്‍ഫര്‍ അനുവദനീയമാണോ; വിശദമാക്കാമോ?
1404.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സാമൂഹ്യനീതി വകുപ്പ് 30.10.2019 തീയതിയില്‍ ഇറക്കിയ സ.ഉ.(അച്ചടി)നം.12/2019/സാ.നീ.വ ഉത്തരവ് കെ.എസ്&എസ്.എസ്.ആറിലെ ചട്ടം 17(2) (b)(ii)ന് വിരുദ്ധമാണെന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത ഉത്തരവ് പ്രകാരം പി.എസ്.സിയും സര്‍ക്കാറിന് കീഴിലെ മറ്റ് നിയമന ഏജന്‍സികളും നിയമനങ്ങൾ നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍, ഏതൊക്കെ ഏജന്‍സികള്‍, ഏതൊക്കെ തസ്തികകളില്‍ എന്ന് വ്യക്തമാക്കാമോ;
( സി )
ഈ ഉത്തരവ് നടപ്പിലാകുന്നതിലൂടെ മുസ്ലീം ഉദ്യോഗാര്‍ത്ഥികളുടെ 26&76 എന്നീ റിസര്‍വേഷന്‍ ടേണ്‍ അവസരങ്ങള്‍ നഷ്ടപ്പെടുന്നതിന് ഇടയാകുമെന്ന് കരുതുന്നുണ്ടോ;
( ഡി )
മുസ്ലീം ഉദ്യോഗാര്‍ത്ഥികളുടെ അര്‍ഹമായ അവകാശം നിഷേധിക്കുന്നതിന് കാരണമാകുമെന്നതിനാല്‍ പ്രസ്തുത ഉത്തരവ് റദ്ദ് ചെയ്യാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
1405.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് രോഗവ്യാപനസമയത്ത് സേവനമേഖലകളില്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ചെലുത്തിയ സ്വാധീനം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
കേരളത്തിന്റെ സാമ്പത്തിക - സാമൂഹിക - സേവനമേഖലകളില്‍ ഐ.ടി.അധിഷ്ഠിത സ്റ്റാര്‍ട്ട് അപ് സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തെല്ലാം ; വിശദമാക്കുമോ;
( സി )
ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സംരംഭങ്ങളെ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിനായി പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കുമോ?
1406.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ചേര്‍ത്തല പളളിപ്പുറം ഇന്‍ഫോ പാര്‍ക്കില്‍ പുതിയ സംരഭകരെ ആകര്‍ഷിക്കാന്‍ ഈ സര്‍ക്കാര്‍ എടുത്ത നടപടികള്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത ഇന്‍ഫോ പാര്‍ക്കില്‍ വനിതാ ജീവനക്കാര്‍ക്ക് താമസിക്കാന്‍ ഹോസ്റ്റല്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
( സി )
ഇന്‍ഫോ പാര്‍ക്ക് വഴി കെ.എസ്.ആര്‍.ടി.സി. സര്‍വ്വീസ് പ്ലാന്‍ ചെയ്യുന്നുണ്ടോ?
1407.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ‌‌-ഫെെ പദ്ധതി പ്രകാരം എത്ര സ്ഥലങ്ങളിലാണ് സൗജന്യ വെെ-ഫെെ ലഭ്യമാക്കാന്‍ തീരുമാനിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
അതില്‍ എത്ര കേന്ദ്രങ്ങളില്‍ സൗജന്യ വെെ-ഫെെ നല്‍കിയിട്ടുണ്ടെന്ന് അറിയിക്കാമോ; വിശദവിവരം ലഭ്യമാക്കാമോ?
1408.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഓണ്‍ലൈന്‍ ഗെയിമുകള്‍ മരണക്കളിയായി മാറുന്നതായും ഡേറ്റാ മോഷണവും, ലൈംഗിക ചൂഷണവും നടക്കുന്നതായും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതിനെതിരെ സ്വീകരിച്ച മുന്‍കരുതലുകളെകുറിച്ച് വിശദമാക്കാമോ;
( ബി )
ഇത്തരത്തിലുള്ള ചൂഷണം തടയുന്നതിന് പൊതുജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
1409.
ശ്രീ. എ.എന്‍.ഷംസീര്‍
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീ. ലിന്റോ ജോസഫ്
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിവര-സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ള വ്യവസായത്തിനുവേണ്ടി ടെക്നോപാര്‍ക്കിലും ഇന്‍ഫോപാര്‍ക്കിലുമായി എത്ര ഐ. ടി. /ഐ. ടി. ഇ. എസ്. കമ്പനികള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും ഇതിനായി എത്ര സ്ഥലം വിനിയോഗിച്ചിട്ടുണ്ടെന്നും അറിയിക്കാമോ;
( ബി )
ഐ. ടി. വ്യവസായ മേഖലകളില്‍ യുവജനങ്ങള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിന് എന്തെല്ലാം നൂതന പദ്ധതികളാണ് ആവിഷ്ക്കരിക്കാനുദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ;
( സി )
സംസ്ഥാനത്തെ വിവിധ ഐ. ടി. പാര്‍ക്കുകളിലേയ്ക്ക് ബഹുരാഷ്ട്ര കമ്പനികളെ ആകര്‍ഷിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
1410.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്നതിന് കുട്ടനാട്ടില്‍ നിര്‍ദ്ദേശിച്ചിട്ടുളള എന്‍.സി.സി. ട്രെയിനിംഗ് സെന്റര്‍ എന്നത്തേക്ക് പ്രവര്‍ത്തന സജ്ജമാകുമെന്ന് വ്യക്തമാക്കുമോ ;
( ബി )
ഈ പദ്ധതി നടപ്പാക്കുന്നതോടു കൂടി നാടിനും ജനങ്ങള്‍ക്കും എന്തെല്ലാം പ്രയോജനങ്ങള്‍ ഉണ്ടാകുമെന്ന് വ്യക്തമാക്കുമോ ;
( സി )
പ്രസ്തുത പദ്ധതിയുടെ അടങ്കല്‍ തുക എത്രയെന്നും എന്തെല്ലാം സംവിധാനങ്ങള്‍ ഇവിടെ ഒരുക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും വിശദമാക്കാമോ ?
1411.
ശ്രീ . മുഹമ്മദ് മുഹസിൻ പി . : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
അന്യസംസ്ഥാനത്തെ സ്വകാര്യ അശുപത്രിയിൽ നടത്തിയ ചികിത്സാ ചെലവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ലഭിക്കുന്നതിനായി അപേക്ഷ സമർപ്പിക്കാമോ എന്നറിയിക്കാമോ;
( ബി )
ഇത്തരത്തിൽ അന്യ സംസ്ഥാനത്ത് നടത്തിയ ചികിത്സാ ചെലവിനായി അപേക്ഷിക്കുന്നതിന്റെ നടപടി ക്രമങ്ങൾ വിശദമാക്കാമോ?
1412.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിവിധ രോഗങ്ങള്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ എത്ര രൂപ മുഖ്യമന്ത്രിയുടെ ചികിത്സ ധനസഹായ പദ്ധതി പ്രകാരം അനുവദിച്ചിട്ടുണ്ടെന്ന് ജില്ല തിരിച്ച് അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം ഏതൊക്കെ രോഗികള്‍ക്കാണ് ധനസഹായം അനുവദിക്കുന്നതെന്ന് വ്യക്തമാക്കാമോ?
1413.
ശ്രീ തോമസ് കെ തോമസ്
ശ്രീ കെ ബി ഗണേഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പാവപ്പെട്ട കാന്‍സര്‍ രോഗികള്‍ക്കും ആന്തരീക അവയവങ്ങളുടെ ചികിത്സ നടക്കുന്നവർക്കും മുഖ്യമന്ത്രിയുടെ ചികിത്സ സഹായ നിധിയില്‍ നിന്നും നല്‍കിവരുന്ന തുക കാലോചിതമായി വര്‍ധിപ്പിച്ചു നല്‍കുന്നതിനു നടപടികള്‍ ഉണ്ടാകുമോ;
( ബി )
ഇപ്രകാരമുള്ളവരുടെ ചികിത്സാ ആവശ്യങ്ങള്‍ക്ക് വേണ്ടി പ്രത്യേക സഹായം ലഭ്യമാക്കാന്‍ ത്രിതല പഞ്ചായത്തുകള്‍ക്ക് അനുമതി നല്‍കുമോ;
( സി )
കാന്‍സര്‍, വൃക്ക, ഹൃദ്രോഗം തുടങ്ങിയ ചികിത്സകള്‍ക്കായി കിടപ്പാടം പണയപ്പെടുത്തി ജപ്തി ഭീഷണികള്‍ നേരിടുന്ന വരെ സഹായിക്കാന്‍ അതാതു മേഖലകളില്‍ ഉള്ള കടാശ്വാസ കമ്മീഷന്‍ പദ്ധതിയില്‍ മുന്‍ഗണന നല്‍കുന്നത് പരിഗണിക്കുമോയെന്ന് അറിയിക്കാമോ?
1414.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കൽപ്പറ്റ നിയോജകമണ്ഡലത്തിൽ റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കി വരുന്ന പദ്ധതികൾ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
ഇതുമായി ബന്ധപ്പെട്ട പദ്ധതികളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
( സി )
ഫണ്ടിന്റെ അപര്യാപ്തത മൂലം ഇത്തരം പദ്ധതികളിൽ ഏതെങ്കിലും പദ്ധതി മുടങ്ങി കിടക്കുന്നുണ്ടോ; ഉണ്ടെങ്കിൽ ആയത് പരിഹരിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങൾ ലഭ്യമാക്കാമോ?
1415.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ വര്‍ഷം കോഴിക്കോട് വിമാനത്താവളത്തില്‍ ഉണ്ടായ വിമാനദുരന്തത്തില്‍ എത്ര പേര്‍ മരിച്ചു എന്നും എത്ര പേര്‍ക്ക് പരുക്ക് പറ്റിയെന്നും വിശദമാക്കുമോ;
( ബി )
പരിക്ക് പറ്റിയവരെ ഏതെല്ലാം ആശുപത്രികളിലാണ് ചികിത്സിച്ചത് ; ഇവരുടെ ചികിത്സാ ചെലവ് ഇനത്തില്‍ യഥാക്രമം വിമാന കമ്പനി, കേരള സര്‍ക്കാര്‍, കേന്ദ്ര സര്‍ക്കാര്‍ എന്നിവര്‍ എത്ര രൂപ വീതം ചെലവഴിച്ചു എന്ന് തരംതിരിച്ച് വിശദമാക്കുമോ;
( സി )
മരണപ്പെട്ടവര്‍ക്കും, പരിക്ക് പറ്റിയവര്‍ക്കും കേന്ദ്ര സര്‍ക്കാര്‍, വിമാന കമ്പനി, കേരള സര്‍ക്കാര്‍ എന്നിവര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നുവോ;എങ്കില്‍ എത്ര തുകയായിരുന്നു പ്രഖ്യാപിച്ചത് എന്നും ഇതില്‍ ആര്‍ക്കൊക്കെ എത്ര തുക വീതം ആരെല്ലാം നല്‍കി എന്നും വിശദമാക്കുമോ?
1416.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
റീ ബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി മലമ്പുഴ മണ്ഡലത്തില്‍ എന്തെല്ലാം പ്രവൃത്തികളാണ് നടപ്പിലാക്കി വരുന്നതെന്ന് അറിയിക്കാമോ;
( ബി )
ഇതില്‍ ഓരോ പദ്ധതിക്കും വകയിരുത്തിയ തുകയും പദ്ധതിയുടെ നിലവിലെ സ്ഥിതിയും വിശദമാക്കാമോ?
1417.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിലെ ജനസംഖ്യയ്ക്ക് ആനുപാതികമായോ അല്ലെങ്കില്‍ കോവിഡ് രോഗികളുടെ ശതമാനത്തിനനുസൃതമായോ പോലും വാക്സിന്‍ ലഭ്യമാക്കുന്നില്ല എന്ന വ്യാപക പരാതി പരിഹരിക്കാന്‍ എന്തെങ്കിലും നടപടി നാളിതുവരെ സ്വീകരിച്ചിരുന്നോ; എങ്കില്‍ വിശദവിവരം ലഭ്യമാക്കുമോ;
( ബി )
ഇല്ലെങ്കില്‍ ആയതിന് അനുസൃതമായി വാക്സിന്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ?
1418.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച മാനദണ്ഡങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആരാധനാലയങ്ങള്‍ക്കും അതു ബാധകമാക്കുമോ;
( ബി )
നിയന്ത്രണങ്ങള്‍ക്കു വിധേയമായി വെള്ളിയാഴ്ചകളിലെ പ്രാര്‍ത്ഥനകള്‍ക്ക് പള്ളികള്‍ തുറന്നുകൊടുക്കുന്ന കാര്യം പരിഗണിക്കുമോ; വ്യക്തമാക്കാമോ?
1419.
ശ്രീ. പി. ടി. തോമസ്
ശ്രീ. ടി. ജെ. വിനോദ്
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നിര്‍ദ്ദിഷ്ട കെ-റെയില്‍ പദ്ധതി നടപ്പാക്കുമ്പോള്‍ ഉണ്ടാകാവുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെപ്പറ്റി പഠനം നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഏത് ഏജന്‍സിയാണ് പഠനം നടത്തിയതെന്നു വെളിപ്പെടുത്തുമോ;
( ബി )
കെ-റെയില്‍ പദ്ധതികള്‍ക്ക് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ പാരിസ്ഥിതിക അനുമതി ആവശ്യമുണ്ടോ; ഉണ്ടെങ്കില്‍ പരിസ്ഥിതി ആഘാത പഠനം നടത്തുന്നതിന് യോഗ്യതയുള്ള സ്ഥാപനമാണോ പ്രസ്തുത പഠനം നടത്തിയത് എന്ന് അറിയിക്കുമോ;
( സി )
പദ്ധതിയുടെ ഡി.പി.ആര്‍. അംഗീകരിച്ചതിനു ശേഷം വീണ്ടും പരിസ്ഥിതി ആഘാത പഠനം നടത്തുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ അതിന്റെ കാരണം വ്യക്തമാക്കുമോ;
( ഡി )
ഏത് ഏജന്‍സി വഴിയാണ് രണ്ടാമത് പാരിസ്ഥി തികാഘാത പഠനം നടത്തുന്നത്; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ?
1420.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊച്ചി മെട്രോ റെയില്‍ വികസനത്തിന്റെ ഇതുവരെയുള്ള പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; പദ്ധതി ലാഭകരമായാണോ നടക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
തുടര്‍ വികസനത്തിന്റെ ഭാഗമായി എറണാകുളം ജില്ലയെ തൃശ്ശൂര്‍ ജില്ലയുമായി ബന്ധിപ്പിക്കുവാന്‍ പദ്ധതികളുണ്ടോ;
( സി )
എറണാകുളം ജില്ലാ ഭരണകൂടം സ്ഥിതി ചെയ്യുന്ന കാക്കനാട് വരെ മെട്രോ റെയില്‍ നീട്ടുന്ന പ്രവൃത്തിയുടെ പുരോഗതിയെക്കുറിച്ച് വ്യക്തമാക്കാമോ;
( ഡി )
തൃപ്പൂണിത്തുറ ക്ഷേത്രനഗരി വരെ മെട്രോ റെയിൽ എത്തിക്കുന്നതിനും ടൂറിസ്റ്റ് കേന്ദ്രമായ ഫോര്‍ട്ട് കൊച്ചിയിലേക്ക് മെട്രോ റെയിൽ നീട്ടുന്നതിനും ആലോചനയുണ്ടോ; വിശദമാക്കുമോ?
1421.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
'സില്‍വര്‍ ലൈന്‍' റെയില്‍വേ പദ്ധതിയുടെ നടപടിക്രമങ്ങള്‍ ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്ന് വെളിപ്പെടുത്തുമോ;
( ബി )
ഇതു സംബന്ധിച്ച പ്രാഥമിക പഠനങ്ങള്‍ പൂര്‍ത്തിയായോ; എങ്കില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;
( സി )
പ്രസ്തുത പദ്ധതിയുടെ എസ്റ്റിമേറ്റഡ് എക്സ്പെന്‍ഡിച്ചര്‍ എത്ര രൂപയാണെന്ന് അറിയിയ്ക്കാമോ;
( ഡി )
ഈ പദ്ധതിക്കു വേണ്ടി പുതിയതായി എത്ര സ്ഥലം അക്വയര്‍ ചെയ്യേണ്ടി വരുമെന്നും അതിനായി ഓരോ ജില്ലയിലും എത്ര ഭൂവുടമകളെ ഒഴിപ്പിക്കേണ്ടി വരുമെന്നും കണക്കാക്കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ?
1422.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സ്റ്റേറ്റ് ഷിപ്പിംഗ് ആന്റ് ഇന്‍ലാന്റ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ നടപ്പിലാക്കി വരുന്ന പദ്ധതികള്‍ ഏതെല്ലാം; വിശദമാക്കാമോ;
( ബി )
മറ്റ് കേന്ദ്ര‌-സംസ്ഥാന സ്ഥാപനങ്ങളുമായി ചേര്‍ന്ന് നടത്തുന്ന സംരംഭങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;
( സി )
കേരള മാരിടെെം ബോര്‍ഡുമായി ചേര്‍ന്ന് നടത്താന്‍ ഉദ്ദേശിക്കുന്ന സംയുക്ത സംരംഭങ്ങള്‍ എന്തെല്ലാമാണ്;
( ഡി )
മാരിടെെം ബോര്‍ഡ് എന്തെങ്കിലും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ടോ;
( ഇ )
കേരള സ്റ്റേറ്റ് ഷിപ്പിംഗ് ആന്റ് ഇന്‍ലാന്റ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ ടൂറിസം രംഗത്ത് ആവിഷ്കരിച്ചിട്ടുള്ള പുതിയ പദ്ധതികള്‍ എന്തെല്ലാമാണ്;
( എഫ് )
കൊച്ചിയെ അന്താരാഷ്ട്ര നിലവാരമുള്ള നഗരമായി വളര്‍ത്തും എന്ന പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിലെ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ കൊച്ചിയിലെ ടൂറിസം വികസനവുമായി ബന്ധപ്പെട്ട് ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിനും അവര്‍ക്ക് പ്രയോജനപ്പെടുത്തുവാനും ടൂറിസം വകുപ്പിന്റെ വരുമാന വര്‍ദ്ധവിനും ഉതകും വിധം വെെപ്പിന്‍‌ -ഫോര്‍ട്ടുകൊച്ചി, എറണാകുളം-മറെെന്‍ഡ്രെെവ്‌-ബോള്‍ഗാട്ടി പാലസ്-മുളവുകാട്-വല്ലാര്‍പാടം-രാമന്‍തുരുത്ത് എന്നിവയെ ബന്ധിപ്പിച്ച് പദ്ധതി കൊണ്ടുവരുന്നത് സര്‍ക്കാര്‍ പരിഗണിക്കുമോ?
1423.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടപ്പുറം-കോഴിക്കോട് ജലപാതയെ ദേശീയ ജലപാതയായി പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രസ്തുത പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍ നടക്കുന്നുണ്ടോയെന്ന് അറിയിക്കുമോ;
( ബി )
ജലപാതയുടെ ഭാഗമായി പൊന്നാനി-ചേറ്റുവ കനാലിന് കുറുകെ പല ഭാഗങ്ങളിലും ഉയരം കുറഞ്ഞ പാലങ്ങള്‍ നിലനില്‍ക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; അവ പുനര്‍നിര്‍മ്മിക്കാനുള്ള നടപടികള്‍ സ്വീകരിക്കാമോ?
1424.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രാദേശിക പത്രപ്രവര്‍ത്തകരുടെ ക്ഷേമനിധിയെന്ന ആവശ്യത്തെക്കുറിച്ചുള്ള സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കാമോ;
( ബി )
മുന്‍ ധനകാര്യ മന്ത്രിമാരായ ശ്രീ. കെ. എം. മാണിയും, ഡോ. തോമസ് ഐസകും ബഡ്ജറ്റിലൂടെ പ്രഖ്യാപിച്ചിരുന്ന ക്ഷേമനിധി എന്ന ആശയം നടപ്പാക്കാന്‍ നടപടി സ്വീകരിക്കുമോ;
( സി )
പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്ക് ആരോഗ്യ ഇന്‍ഷ്വറന്‍സും, അക്രഡിറ്റേഷനും അനുവദിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമോ;
( ഡി )
കേരളാ മീഡിയ അക്കാഡമി, പ്രസ് അക്രഡിറ്റേഷന്‍ കമ്മിറ്റി, പോലീസ് പ്രസ് റിലേഷന്‍ കമ്മിറ്റി എന്നിവിടങ്ങളില്‍ പ്രദേശിക പത്രപ്രവര്‍ത്തകുരുടെ പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തുന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കുമോ?
1425.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ ഏജന്‍സിയായ കെ.എസ്.എഫ്.ഡി.സി. യെ തഴഞ്ഞ് വനിതാ ശിശു വികസന വകുപ്പ്, തൊഴില്‍ വകുപ്പ് ഉള്‍പ്പെടെ വിവിധ വകുപ്പുകളിലെ പരസ്യ ചിത്ര നിര്‍മ്മാണം പി.ആര്‍.ഡി.യില്‍ രജിസ്റ്റര്‍ ചെയ്ത സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ;
( ബി )
കെ.എസ്.എഫ്.ഡി.സി.യില്‍ സംസ്ഥാന, ദേശീയ,അന്തര്‍ ദേശീയ അവാര്‍ഡുകള്‍ വരെ നേടിയ പ്രഗത്ഭരായ സംവിധായകര്‍ ഉള്ളപ്പോള്‍ സ്വകാര്യ ഏജന്‍സികളിലെ സംവിധായകര്‍ ആരെല്ലാമാണെന്ന് പരിശോധിച്ചിട്ടുണ്ടോ ;
( സി )
പ്രസ്തുത സ്വകാര്യ സ്ഥാപനങ്ങളുടെ പിന്നില്‍ പി.ആര്‍.ഡി.യിലെ ചില ഉദ്യോഗസ്ഥരാണ് എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
കോവിഡ് ലോക് ഡൗണില്‍ സര്‍ക്കാര്‍ ഏജന്‍സികളിലെ പ്രഗത്ഭരായ സംവിധായകര്‍ ദാരിദ്ര്യം അനുഭവിച്ചപ്പോള്‍, സ്വകാര്യ ഏജന്‍സികള്‍ക്ക് സര്‍ക്കാരിന്റെ പരസ്യങ്ങള്‍ ചെയ്യാനുള്ള അനുവാദം നല്‍കിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതുമായി ബന്ധപ്പെട്ട് എന്ത് നടപടിയാണ് സ്വീകരിക്കുന്നത്; വിശദമാക്കുമോ?
സത്യപ്രതിജ്‍ഞാ ചടങ്ങിനായും പരസ്യയിനത്തിലും ചെലവഴിച്ച തുക
1426.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിനകത്തും പുറത്തുമുള്ള മാധ്യമങ്ങള്‍ക്കായി എത്ര രൂപ പരസ്യയിനത്തില്‍ നല്‍കിയിട്ടുണ്ട്; വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഈ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനായി എന്ത് തുക ചെലവഴിച്ചെന്ന് വിവിധ വകുപ്പുകള്‍ തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കുമോ;
( സി )
കഴിഞ്ഞ സര്‍ക്കാരിന്റെ ഭരണകാലത്ത് ആകെ എത്ര തുക പരസ്യ ഇനത്തില്‍ ചെലവഴിച്ചിട്ടുണ്ട്; വിശദാംശം ലഭ്യമാക്കുമോ?
1427.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവി‍ഡ് - 19 രോഗബാധയെ തുടര്‍ന്ന് വിദേശത്ത് ജോലി ചെയ്യുന്ന എത്ര കേരളീയര്‍ക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്; ഇത് സംബന്ധിച്ച കണക്ക് ലഭ്യമാണോ; വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
ഇവരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം ഉള്‍പ്പെടെയുള്ളവ ലഭ്യമാക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;
( സി )
ഇല്ലെങ്കില്‍ ഇവരുടെ കുടുംബങ്ങളെ സഹായിക്കുന്നതിന് കേന്ദ്രസര്‍ക്കാ‍ര്‍ മുഖേന തുടര്‍ നടപടികള്‍ സ്വീകരിക്കുന്ന വിഷയം പരിഗണിക്കുമോ; വിശദാംശങ്ങള്‍ അറിയിക്കാമോ?
1428.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ്-19 പ്രതിസന്ധി കാരണം ഗള്‍ഫ് അടക്കമുള്ള വിദേശ രാജ്യങ്ങളില്‍ നിന്നും മടങ്ങിയെത്തിയ പ്രവാസി മലയാളികളുടെ എണ്ണം എത്രയെന്ന് അറിയിക്കാമോ;
( ബി )
നിലവില്‍ മടങ്ങിയെത്തിയ എത്ര പ്രവാസി മലയാളികള്‍ ഗള്‍ഫ് അടക്കമുള്ള വിദേശ രാജ്യങ്ങളില്‍ തിരികെ പോകാന്‍ ആഗ്രഹം അറിയിച്ച് സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്;
( സി )
ഇത്തരത്തില്‍ മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് തിരികെ പോകുന്നതിന് പല രാജ്യങ്ങളിലും, യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന സാഹചര്യത്തില്‍, അവര്‍ നേരിടുന്ന പ്രയാസങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ എന്തെല്ലാം അടിയന്തിര ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്; വിശദാംശം ലഭ്യമാക്കുമോ?
1429.
ശ്രീ . മുഹമ്മദ് മുഹസിൻ പി . : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നോർക്കാ രജിസ്ട്രേഷന്‍ കാലാവധിയ്ക്കുള്ളിൽ പുതുക്കുവാൻ സാധിക്കാത്തവർക്ക് രജിസ്ട്രേഷൻ പുതുക്കുന്നതിനു സ്വീകരിക്കേണ്ട നടപടികൾ എന്തെല്ലാം , വിശദമാക്കാമോ?
1430.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് മൂലം വിദേശത്ത് മരണപ്പെടുന്ന പ്രവാസികളുടെ കുടുംബത്തിന് ധനസഹായം നല്‍കുന്നതിന് എന്തെങ്കിലും പദ്ധതി നിലവിലുണ്ടോ;
( ബി )
ഇത് സംബന്ധിച്ച് കെ.എം.സി.സി ജിദ്ദ-മലപ്പുറം ജില്ലാ കമ്മിറ്റി 12/05/2020 ന് ബഹു. മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച നിവേദനത്തില്‍ മുഖ്യമന്ത്രിയുടെ കമ്പ്യൂട്ടര്‍ സെല്ലില്‍ ഇ.പിറ്റിഎൻ /5949/2020 നമ്പറായി രജിസ്റ്റര്‍ ചെയ്ത അപേക്ഷയില്‍ സ്വീകരിച്ച നടപടി വിശദമാക്കുമോ;
( സി )
കോവിഡ് മൂലം മരണപ്പെട്ട പ്രവാസികളുടെ കുടുംബങ്ങൾക്ക് നിലവില്‍ ധനസഹായത്തിന് പദ്ധതി ഇല്ലെങ്കില്‍ സുപ്രീം കോടതി ഈയിടെ കേന്ദ്ര സര്‍ക്കാറിന് നല്‍കിയ നിര്‍ദ്ദേശത്തിന്റെ വെളിച്ചത്തില്‍ ധനസഹായത്തിന്റെ മാനദണ്ഡങ്ങള്‍ രൂപീകരിക്കുമ്പോള്‍ പ്രവാസികളെ കൂടി ഉള്‍പ്പെടുത്തുന്നതിന് കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിന് നടപടി സ്വീകരിക്കുമോ?
1431.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വിമാനയാത്രാവിലക്ക് മൂലം തൊഴില്‍ നഷ്ടപ്പെട്ട പ്രവാസികളുടെ വിവരങ്ങള്‍ സര്‍ക്കാരിന്റെ കൈവശമുണ്ടോ;
( ബി )
ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ എന്തെങ്കിലും ഇടപെടല്‍ നടത്തിയതായി അറിയാമോ;
( സി )
സംസ്ഥാന സര്‍ക്കാര്‍ ഈ വിഷയം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഈ വിഷയത്തില്‍ നടപടി സ്വീകരിക്കുകയുണ്ടായോ;
( ഡി )
വിദേശരാജ്യങ്ങളിൽ, പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ കഴിയുന്ന രോഗികളായ മലയാളികള്‍ക്ക് വിമാനയാത്രാവിലക്ക് മൂലം മരുന്നുകള്‍ ലഭ്യമാകുന്നത് മുടങ്ങിയത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ പ്രസ്തുത പ്രവാസികൾക്ക് അവശ്യ മരുന്നുകള്‍ ലഭ്യമാക്കുന്നതിനുവേണ്ട നടപടികള്‍ സ്വീകരിക്കാമോ; വ്യക്തമാക്കാമോ?
1432.
ശ്രീ. പി. ടി. എ. റഹീം
ശ്രീ. എൻ.കെ. അക്ബര്‍
ശ്രീമതി ദെലീമ
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നാട്ടിലെത്തുകയും നിശ്ചിത സമയപരിധി കഴിഞ്ഞിട്ടും തിരികെ തൊഴിലിടങ്ങളില്‍ എത്തിച്ചേരുന്നതിന് സാധിക്കാതെയും വന്നിട്ടുള്ള പ്രവാസികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണുന്നതിനാവശ്യമായ നടപടികള്‍ ആരംഭിച്ചിട്ടുണ്ടോയെന്ന് വിശദമാക്കുമോ;
( ബി )
നാട്ടില്‍ കുടുങ്ങിപ്പോയി പ്രയാസങ്ങള്‍ അനുഭവിക്കുന്ന പ്രവാസികള്‍ക്ക് എത്രയും വേഗം തൊഴിലിടങ്ങളില്‍ എത്തിച്ചേരുന്നതിന് അവസരമൊരുക്കുന്നതിനായി ഗള്‍ഫ് നാടുകളിലെ ഗവണ്‍മെന്റുമായി ചര്‍ച്ച നടത്തുന്നതിനാവശ്യമായ എന്തെല്ലാം ഇടപെടലുകളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നതെന്ന് അറിയിക്കാമോ;
( സി )
പ്രവാസികളുടെ തൊഴില്‍ നഷ്ടം സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നതിനാല്‍ പ്രശ്നം പരിഹരിക്കുന്നതിന് കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമോയെന്ന് വ്യക്തമാക്കാമോ?
1433.
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് മഹാമാരിയെ തുടര്‍ന്ന് നാട്ടില്‍ മടങ്ങിയെത്തിയ തൊഴില്‍ രഹിതരായ പ്രവാസികളെ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടോ;
( ബി )
തൊഴില്‍ നഷ്ടപ്പെട്ട പ്രവാസികളെ സഹായിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദാംശം വ്യക്തമാക്കുമോ?
1434.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് മഹാമാരി കാരണം തൊഴിൽ നഷ്ടപ്പെട്ട എത്ര പ്രവാസി മലയാളികൾ നാട്ടിലേയ്ക്ക് മടങ്ങിയെത്തിയിട്ടുണ്ട് ; വിവരം ലഭ്യമാക്കാമോ;
( ബി )
തിരികെ ഗൾഫ് നാടുകളിലേയ്ക്ക് മടങ്ങുന്ന പ്രവാസികൾക്ക് നൽകിയ വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ കേന്ദ്ര സർക്കാരിന്റെ മുദ്രണവും ബാച്ച് നമ്പറും ഇല്ലാത്തത് കാരണമുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( സി )
കോവിഡ് മഹാമാരി കാരണം മടങ്ങിയെത്തുന്നവർക്ക് സർക്കാർ പ്രഖ്യാപിച്ച ആശ്വാസ ധനസഹായമായ 5000/- രൂപ അനുവദിക്കുന്നതിന് വേണ്ടി എത്ര അപേക്ഷകൾ ലഭിച്ചു; എത്ര പേർക്ക് ഇതിനകം ധനസഹായം അനുവദിച്ചു;
( ഡി )
കോവിഡ് മഹാമാരി കാരണം, കേരളത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് പ്രവാസി മലയാളികളിൽ നിന്നുമുള്ള റെമിറ്റൻസിൽ എത്ര രൂപയുടെ കുറവാണ് ഉണ്ടായിട്ടുള്ളത്; ആയത് നമ്മുടെ സമ്പദ് വ്യവസ്ഥയ്ക്ക് ഉണ്ടാക്കുന്ന ആഘാതം എത്രത്തോളമാണ്; വിശദമാക്കുമോ?
1435.
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ എം വിൻസെൻറ്
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊടകര കുഴല്‍പണ കവര്‍ച്ച കേസിലെ പോലീസ് അന്വേഷണം കാര്യക്ഷമമായി നടക്കുന്നില്ല എന്ന് ആക്ഷേപം ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ അന്വേഷണം ഊര്‍ജ്ജിത മാക്കാന്‍ നടപടി സ്വീകരിക്കുമോ;
( ബി )
പ്രസ്തുത കേസില്‍ നിലവില്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള പ്രതികളുടെ രാഷ്ട്രീയ ബന്ധം വ്യക്തമാക്കുവാന്‍ തയ്യാറാകുമോ;
( സി )
പ്രസ്തുത കേസുമായി ബന്ധപ്പെട്ട് കേരള പോലീസ് എത്ര കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്; കേസുകളുടെ അന്വേഷണ പുരോഗതി വ്യക്തമാക്കുമോ;
( ഡി )
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടന്ന സമയം സംസ്ഥാനത്ത് കുഴല്‍പ്പണ ഇടപാടുകള്‍ നടന്നതായുള്ള വെളിപ്പെടുത്തലുകള്‍ ഉണ്ടായിട്ടും ഈ കാര്യത്തില്‍ ഇടപെട്ട രാഷ്ട്രീയ നേതൃത്വത്തിലേക്ക് അന്വേഷണം പുരോഗമിക്കുന്നില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഈ കാര്യത്തില്‍ എന്തൊക്കെ തുടര്‍ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
1436.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മാഞ്ഞൂര്‍ പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് അറിയിക്കാമോ;
( ബി )
പോലീസ് സ്റ്റേഷന് അനുയോജ്യമായ കെട്ടിടം താത്കാലികമായി കണ്ടെത്തുകയും ഇക്കാര്യം പോലീസ് അധികൃതര്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തങ്കിലും പോലീസ് സ്റ്റേഷന്റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയാത്തതിന് തടസ്സമായിട്ടുള്ളത് എന്താണെന്ന് വിശദമാക്കാമോ ;
( സി )
കടുത്തുരുത്തി പോലീസ് സ്റ്റേഷന്‍ ജോലി ഭാരം കുറയ്ക്കുന്നതിനും ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിനും 2015- 16 കാലഘട്ടത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച മാഞ്ഞൂര്‍ പോലീസ് സ്റ്റേഷന്‍ ഈ സാമ്പത്തിക വര്‍ഷം പ്രവര്‍ത്തനം ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ;
( ഡി )
കടുത്തുരുത്തി നിയോജക മണ്ഡലത്തിന്റെ പരിധിയില്‍ ആരംഭിച്ചിരിക്കുന്ന മാഞ്ഞൂര്‍ പോലീസ് സ്റ്റേഷനു വേണ്ടി സ്ഥിരമായുള്ള കെട്ടിടം നിര്‍മ്മിക്കുന്നതിന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥലം മാഞ്ഞൂര്‍ പഞ്ചായത്തില്‍ നിന്നും കൈമാറി ലഭിച്ചിട്ടുണ്ട് . കെട്ടിട നിര്‍മ്മാണത്തിന് കാലതാമസം ഉണ്ടായാല്‍ ജനങ്ങളുടെ ആവശ്യം കണക്കിലെടുത്ത് കുറുപ്പന്തറ കടവ് ഭാഗത്ത് കണ്ടെത്തിയ താത്കാലിക കെട്ടിടത്തില്‍ പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ;
( ഇ )
സംസ്ഥാന സര്‍ക്കാര്‍ പോലീസ് സ്റ്റേഷനുകള്‍ ഉദ്ഘാടനം ചെയ്യുന്നതിനുവേണ്ടി തയ്യാറാക്കുന്ന അടുത്ത ലിസ്റ്റില്‍ മാഞ്ഞൂര്‍ പോലീസ് സ്റ്റേഷനെ ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ?
1437.
ശ്രീ . എൻ . ഷംസുദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന പോലീസിനു വേണ്ടി പവന്‍ ഹന്‍സ് കമ്പനിയില്‍ നിന്നും ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുത്തിട്ടുണ്ടോ; ഇപ്പോള്‍ പ്രസ്തുത ഹെലികോപ്റ്റര്‍ ഉപയോഗിക്കുന്നുണ്ടോ എന്നതിന്റെയും വിശദാംശം നല്‍കുമോ;
( ബി )
പ്രസ്തുത ഹെലികോപ്ടര്‍ എന്തെല്ലാം ആവശ്യങ്ങള്‍ക്കായാണ് ഉപയോഗിച്ചതെന്നും ആരെല്ലാമാണ് ഇതുവരെയും ഉപയോഗിച്ചിരുന്നത് എന്നതിന്റെയും വിശദാംശം ലഭ്യമാക്കാമോ;
( സി )
വാടകയിനത്തിലും മറ്റും ഇതിനു വേണ്ടി സര്‍ക്കാര്‍ ഖജനാവില്‍ നിന്നും എത്ര തുക ചെലവഴിക്കേണ്ടി വന്നു എന്നതിന്റെയും വിശദാംശം വെളിപ്പെടുത്തുമോ?
1438.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് കസ്റ്റഡിയിലുള്ള വ്യക്തികളെ ജയിലില്‍ പാര്‍പ്പിക്കുമ്പോള്‍ വിശദ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് പ്രത്യേക ഉത്തരവിറക്കിയിട്ടുണ്ടോ;
( ബി )
ഇത്തരം പരിശോധനകള്‍ക്കായി എന്തെങ്കിലും പ്രത്യേക സംവിധാനം സര്‍ക്കാര്‍ തലത്തില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
( സി )
മേല്‍പ്പറഞ്ഞ പല പരിശോധനകള്‍ക്കും സര്‍ക്കാര്‍ ലാബുകളില്‍ സൗകര്യമില്ലെന്നിരിക്കെ ഇക്കാര്യത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?
1439.
ശ്രീ . എൻ . ഷംസുദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പോലീസ് ഉദ്യോഗസ്ഥര്‍ വാഹന പരിശോധന നടത്തേണ്ട വിധവും ഇതിനായി സ്വീകരിക്കേണ്ട നടപടിക്രമങ്ങളും സംബന്ധിച്ച് ഡിജിപി എന്തെങ്കിലും ഉത്തരവുകളോ നിര്‍ദ്ദേശങ്ങളോ പുറപ്പെടുവിച്ചിട്ടുണ്ടോ; എങ്കില്‍ ഇതിന്റെ വിശദാംശം നല്‍കുമോ;
( ബി )
ഇപ്രകാരമുള്ള നിര്‍ദ്ദേശങ്ങള്‍ ഉണ്ടായിട്ടും വാഹനപരിശോധന വേളയില്‍ പോലീസ് സ്വീകരിക്കുന്ന നടപടികള്‍ മൂലം ജനങ്ങളുമായും യാത്രക്കാരുമായും സംഘര്‍ഷം ഉണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( സി )
കൊല്ലം ജില്ലയിലെ ഓച്ചിറ പോലീസ് സ്റ്റേഷന്‍ പരിധിയില്‍, കോവിഡ് കാലത്ത് പോലീസിനെ സഹായിക്കാന്‍ നിയോഗിക്കപ്പെട്ട പോലീസ് വാളണ്ടിയര്‍ സേനയിലെ അംഗങ്ങള്‍ ദേശീയ പാതയ്ക്ക് കുറുകെ ബാരിക്കേഡ് സ്ഥാപിച്ച് വാഹന പരിശോധനക്ക് അധികാരമുള്ള പോലീസ് ഉദ്യോഗസ്ഥരുടെ അസാന്നിധ്യത്തില്‍ വാഹന പരിശോധന നടത്തുന്നതിന് പോലീസ് അനുമതി നല്‍കിയിട്ടുണ്ടോ; പ്രസ്തുത പരിശോധന ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട് എങ്കില്‍ തുടര്‍ നടപടി സ്വീകരിക്കുമോ; വിശദാംശം നല്‍കുമോ?
1440.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പുതുതായി ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റുകള്‍ ആരംഭിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
എങ്കില്‍ കാഞ്ഞിരപ്പള്ളിയില്‍ ട്രാഫിക് എന്‍ഫോഴ്‌സ്മെന്റ് യൂണിറ്റ് ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
1441.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ മുന്‍ ഡി.ജി.പി സ്ഥാനമൊഴിയുന്ന സമയത്ത് സ്ലീപ്പര്‍ സെല്ലുകള്‍ സംബന്ധിച്ച് നടത്തിയ പരാമര്‍ശം സര്‍ക്കാര്‍ പരിശോധിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് മുന്‍കൂട്ടി വിവരം ലഭ്യമായിരുന്നോ എന്ന് വിശദമാക്കാമോ;
( സി )
ഈ വിഷയത്തിന്‍മേല്‍ സര്‍ക്കാര്‍ നാളിതുവരെ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്, വിശദമാക്കാമോ?
1442.
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പത്തനംതിട്ട ജില്ലയിലെ കോന്നി മെഡിക്കല്‍ കോളേജ് പൂര്‍ണമായി പ്രവര്‍ത്തന സജ്ജമായിട്ടുള്ളതിനാല്‍ പ്രസ്തുത മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ച് പോലീസ് എയിഡ് പോസ്റ്റ് അനുവദിക്കുമോ;
( ബി )
കോന്നി പോലീസ് സ്റ്റേഷന് ബഹുനില മന്ദിരം നിര്‍മ്മിക്കുമോ; പോലീസ് സ്റ്റേഷനും, ഡി.വൈ.എസ്.പി. ഓഫീസും ഒരേ മന്ദിരത്തില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
1443.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
റോഡ് വികസനത്തിന് സ്ഥലം ഏറ്റെടുത്തതിനെ തുടര്‍ന്ന് നിലവിൽ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ബാലരാമപുരം പോലീസ് സ്റ്റേഷന്‍ ബാലരാമപുരം ജംഗ്ഷനില്‍ തന്നെ നിലനിര്‍ത്താന്‍ നിലവിലെ ഔട്ട് പോസ്റ്റിനോട് ചേര്‍ന്നുള്ള ബാലരാമപുരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂളില്‍ നിന്നും സ്ഥലം ഏറ്റെടുത്ത് പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ നടപടി സ്വീകരിക്കാമോ?
1444.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മുട്ടില്‍ മരംമുറി സംഭവത്തില്‍ ആദിവാസികളെ കബളിപ്പിച്ചതിന് ആദിവാസികള്‍ക്ക് നേരെയുള്ള അതിക്രമം തടയല്‍ നിയമപ്രകാരം ജില്ലാഭരണകൂടം പരാതി നല്‍കിയിട്ടും കുറ്റക്കാര്‍ക്കെതിരെ പോലീസ് കേസെടുക്കാതിരുന്നതിന്റെ കാരണം വ്യക്തമാക്കുമോ;
( ബി )
ഇക്കാര്യത്തില്‍ പ്രതികളെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;
( സി )
ഈ സംഭവത്തില്‍ വഞ്ചിതരായ ആദിവാസി സമൂഹത്തിന് നീതി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ എന്തെങ്കിലും നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
1445.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള പോലീസ് ആക്ട് ചട്ടങ്ങള്‍ പ്രകാരം കേരളത്തില്‍ കായിക പരിശീലനത്തിനായി നാളിതുവരെ എത്ര പെര്‍മിറ്റുകളാണ് നല്‍കിയിട്ടുള്ളത്;
( ബി )
ഇതിനായി ഫീസ് നിശ്ചയിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുകയുണ്ടായോയെന്ന് അറിയിക്കാമോ;
( സി )
ഈ പെര്‍മിറ്റ് അനുവദിക്കുന്നതിനായി സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുളള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ഡി )
കേരളത്തില്‍ കായിക പരിശീലനം നടത്തുന്നതിനായി പെര്‍മിറ്റിന് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള സംഘടനകള്‍‌ ഏതൊക്കെയാണ്; അവ ഒരോന്നിനും അനുവദിച്ചിട്ടുളള പരിശീലന കേന്ദ്രങ്ങളുടെ എണ്ണമെത്രയാണ്; ജില്ല തിരിച്ചുള്ള വിശദാംശങ്ങള്‍ നല്‍കുമോ?
1446.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍കോട് ജില്ലയില്‍ വിവിധ പോലീസ് സ്റ്റേഷന്‍ വളപ്പുകളിൽ സൂക്ഷിച്ചിട്ടുള്ള വാഹനങ്ങളുടെ എണ്ണം എത്രയാണെന്ന് സ്റ്റേഷന്‍ തിരിച്ചു വ്യക്തമാക്കാമോ;
( ബി )
ഏതെല്ലാം മോഡലിലുള്ള ഏതെല്ലാം തരത്തിലുള്ള വാഹനങ്ങളാണിവയെന്നും അവ ഓരോന്നിന്റെയും രജിസ്റ്റര്‍നമ്പര്‍ എത്രയാണെന്നും ഇപ്പോള്‍ മാര്‍ക്കറ്റില്‍ ഓരോ വാഹനത്തിനും ലഭിക്കാവുന്ന വില എത്രയാണെന്നും തുടങ്ങിയ വിവരങ്ങള്‍ പോലീസ് സ്റ്റേഷന്‍ തിരിച്ചു വ്യക്തമാക്കാമോ;
( സി )
പ്രസ്തുത വാഹനങ്ങള്‍ ഏതെല്ലാം കേസ്സുമായി ബന്ധപ്പെട്ടു പിടികൂടിയതാണെന്ന വിവരം പോലീസ് സ്റ്റേഷ ന്‍ തിരിച്ചു വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത വാഹനങ്ങള്‍ ഓരോന്നും എത്രകാലമായി സ്റ്റേഷന്‍ വളപ്പില്‍ കിടക്കുന്നുണ്ടെന്നും ഇവ ലേലം ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കാത്തതെന്ത്കൊണ്ടാണെന്നും വ്യക്തമാക്കാമോ;
( ഇ )
പോലീസ് സ്റ്റേഷന്‍ വളപ്പില്‍ അല്ലാതെ മറ്റേതെങ്കിലും സ്ഥലങ്ങളില്‍ പോലീസ് പിടികൂടിയ വാഹനങ്ങള്‍ സൂക്ഷിക്കുന്നുണ്ടോ; എങ്കില്‍ എവിടെയൊക്കെ എത്രവാഹനങ്ങള്‍ എത്രകാലമായി കിടക്കുന്നുണ്ടെന്ന് വ്യക്തമാക്കാമോ?
1447.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനത്ത് നടന്ന കൊലപാതകം, കൊലപാതകശ്രമം, ബലാത്സംഗം, സ്ത്രീധന പീഢന മരണം, ലൈംഗിക അതിക്രമങ്ങളുടെ എണ്ണം, ലൈംഗിക അതിക്രമങ്ങളിലൂടെയുള്ള മരണം, കൊള്ള, മോഷണം, കലാപങ്ങള്‍, ബ്ലേഡ് മാഫിയ ആക്രമണം, ബ്ലേഡ് മാഫിയ ആക്രമണത്തിലൂടെയുള്ള മരണം, ബ്ലേഡ് മാഫിയ ആക്രമണത്തിലൂടെ വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍, മണല്‍ മാഫിയ ആക്രമണം, മണല്‍ മാഫിയ ആക്രമണത്തിലൂടെയുള്ള മരണം, കുട്ടികള്‍ക്കുനേരെയുള്ള ആക്രമണം, വൃദ്ധര്‍ക്കുനേരെയുള്ള ആക്രമണം, ട്രാന്‍സ്ജന്‍ഡര്‍ക്കു നേരെയുള്ള ആക്രമണം, മറ്റ് മാഫിയ ആക്രമണവും മരണവും എത്ര വീതമെന്ന് ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത കണക്കുകളുടെ അടിസ്ഥാനത്തില്‍ ക്രമസമാധാന നില മെച്ചപ്പെടുത്തുന്നതിന് എന്തെല്ലാം മാറ്റങ്ങളാണ് ആഭ്യന്തര വകുപ്പില്‍ നടത്താന്‍ ഉദ്ദേശിക്കുന്നത് ; വ്യക്തമാക്കുമോ?
1448.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പിറവം നിയോജക മണ്ഡലത്തിലെ കൂത്താട്ടുകുളം പോലീസ് സ്റ്റേഷന്റെ കീഴിലുളള പോലീസ് ക്വാര്‍ട്ടേഴ്സുകള്‍ പുതുതായി നിര്‍മ്മിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത ക്വാര്‍ട്ടേഴ്സുകള്‍ നിര്‍മ്മിക്കുന്നതിനായി ആഭ്യന്തര വകുപ്പിന്റെ ഭരണാനുമതി ലഭ്യമാക്കിയിട്ടുണ്ടോ; എങ്കില്‍ ഫയല്‍ നമ്പര്‍ ഉള്‍പ്പെടെയുളള വിശദാംശങ്ങള്‍ നല്‍കുമോ?
1449.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വിവാഹ വാഗ്ദാനം നല്‍കി കബളിപ്പിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്തു പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങള്‍ ഉയര്‍ന്നു വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത്തരത്തില്‍ വിവാഹ വാഗ്ദാനം നല്‍കി കബളിപ്പിച്ചതിനെ തുടര്‍ന്ന് ആത്മഹത്യാ ചെയ്ത പെണ്‍കുട്ടികളുടെ കണക്ക് 2016 മുതല്‍ 2020 വരെ വര്‍ഷങ്ങളില്‍ വര്‍ഷം തിരിച്ചു ലഭ്യമാക്കാമോ?
1450.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
തൊഴിലുറപ്പ് തൊഴിലാളികള്‍ക്കൊപ്പം സെല്‍ഫി എടുത്തതിന് കുമാരി രമ്യ ഹരിദാസ് എം.പി.ക്കെതിരെ വധഭീഷണി മുഴക്കിയ സി.പി.എം. നേതാക്കള്‍ക്കെതിരെ നല്‍കിയ കേസില്‍ നാളിതുവരെ എന്തെങ്കിലും തുടര്‍നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ?
1451.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഐ. പി. സി. 304 ബി വകുപ്പ് പ്രകാരം 2018,2019,2020 വര്‍ഷങ്ങളില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ വിശദാംശം വര്‍ഷം തിരിച്ചു നല്‍കാമോ; ഇതില്‍ എത്ര കേസുകളില്‍ ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ചു എന്നും എത്ര എണ്ണത്തില്‍ പ്രതികള്‍ ശിക്ഷിക്കപ്പെട്ടു എന്നും വിശദമാക്കാമോ?
1452.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി ഈ അദ്ധ്യായന വര്‍ഷം എത്ര സ്കൂളുകളിലാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കാമോ;
( ബി )
എയ്ഡഡ്-സര്‍ക്കാര്‍ മേഖലയില്‍ എത്ര സ്കൂളുകളിലാണ് എസ്.പി.സി പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടുള്ളത് എന്ന് തരംതിരിച്ച് ലഭ്യമാക്കാമോ;
( സി )
സംസ്ഥാനത്ത് നിലവില്‍ എത്ര സ്കൂളുകള്‍ പ്രസ്തുത പദ്ധതിയിന്‍ കീഴില്‍ വരുന്നു എന്ന് സര്‍ക്കാര്‍-എയ്ഡഡ് മേഖല തരംതിരിച്ച് വ്യക്തമാക്കാമോ;
( ഡി )
വടക്കാഞ്ചേരി മണ്ഡലത്തില്‍ ഈ അദ്ധ്യായന വര്‍ഷം എത്ര സ്കൂളുകളില്‍ എസ്.പി.സി പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നു എന്ന് സര്‍ക്കാര്‍-എയ്ഡഡ് മേഖല തരംതിരിച്ച് എണ്ണം ലഭ്യമാക്കാമോ?
1453.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കുന്നതിനായി തട്ടികൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം നല്‍കിയ സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ? വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
പ്രസ്തുത കേസിലെ പ്രതികള്‍ ആരൊക്കെയാണ്; കേസിന്റെ തുടര്‍ നടപടി ഏതു വരെയായെന്നും വിശദമാക്കാമോ?
1454.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അടുത്ത കാലത്തായി സ്ത്രീധന മരണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സ്ത്രീധന നിരോധന നിയമം കര്‍ശനമായി നടപ്പിലാക്കുന്നതിന് എന്തൊക്കെ നടപടികളാണ് ഇതിനോടകം സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;
( ബി )
സര്‍ക്കാര്‍ ജീവനക്കാര്‍ സ്ത്രീധനം വാങ്ങിയിട്ടില്ലായെന്നുള്ള സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന വ്യവസ്ഥ നിലവിലുണ്ടോ;
( സി )
എങ്കില്‍ ഇത് എല്ലാ സര്‍ക്കാര്‍ ജീവനക്കാരും ഇതിനോടകം സമര്‍പ്പിച്ചിട്ടുണ്ടോയെന്ന് അറിയിയ്ക്കാമോ;
( ഡി )
ഇല്ലെങ്കില്‍ ഈ വ്യവസ്ഥ കര്‍ശനമായി നടപ്പാക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
1455.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തു സ്ത്രീധന നിരോധന നിയമം 1961 പ്രകാരം, 2018,2019,2020 വര്‍ഷങ്ങളില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ വിശദാംശം വര്‍ഷം തിരിച്ചു നല്‍കാമോ; ഇതില്‍ എത്ര കേസുകളില്‍ ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ചു എന്നും എത്ര എണ്ണത്തില്‍ പ്രതികള്‍ ശിക്ഷിക്കപ്പെട്ടു എന്നും വിശദമാക്കാമോ?
1456.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം മറൈന്‍ഡ്രൈവിലെ ഫ്ലാറ്റില്‍ യുവതിയെ തടങ്കലില്‍ പാര്‍പ്പിച്ച് ക്രൂരമായി പീഡിപ്പിച്ച കേസില്‍ നടത്തിയ പോലീസ് അന്വേഷണത്തില്‍ വീഴ്ചയുണ്ടായതായി വിലയിരുത്തിയിട്ടുണ്ടോ;
( ബി )
എങ്കില്‍ കുറ്റക്കാര്‍ക്കെതിരെ എന്തു നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ;
( സി )
നടപടി സ്വീകരിച്ചിട്ടില്ലെങ്കില്‍ അതിന് കാരണം വെളിപ്പെടുത്തുമോ?
1457.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തില്‍ സ്ത്രീകളും കുട്ടികളും നിരന്തരം പീഡിപ്പിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കുന്നതിന് സര്‍ക്കാര്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
കോഴിക്കോട് ചേവായൂരില്‍ മാനസിക വെല്ലുവിളി നേരിടുന്ന യുവതി പീഡനത്തിനിരയായ സംഭവത്തില്‍ എന്തൊക്കെ തുടര്‍നടപടികള്‍ പോലീസ് സ്വീകരിച്ചിട്ടുണ്ട്;
( സി )
ഈ സംഭവത്തില്‍ ഉൾപ്പെട്ട മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യുന്നതിന് പോലീസിന് സാധിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ ?
1458.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ 2020 വര്‍ഷം വരെ ഓരോ വര്‍ഷവും കുട്ടികള്‍ക്കെതിരായ പീഡനത്തിന്റെ പേരില്‍ എത്ര കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്; വര്‍ഷം തിരിച്ച് വിവരം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത കേസുകളില്‍ എത്ര എണ്ണത്തില്‍ ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ചുവെന്നും, എത്ര എണ്ണത്തില്‍ പ്രതികള്‍ ശിക്ഷിക്കപ്പെട്ടുവെന്നും വ്യക്തമാക്കാമോ; കുട്ടികള്‍ക്കെതിരായ പീഡന കേസുകളില്‍ കണ്‍വിക്ഷന്‍ റേറ്റ് എത്രയാണെന്ന് വ്യക്തമാക്കാമോ?
കുട്ടികള്‍ക്കെതിരായ ലെെംഗിക അതിക്രമങ്ങള്‍
1459.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സര്‍ക്കാരിന്റെ കാലത്ത് കുട്ടികള്‍ക്കെതിരായ ലെെംഗിക അതിക്രമങ്ങളുടെ പേരില്‍ എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്; എത്ര കേസുകളില്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്; ജില്ല തിരിച്ചുള്ള വിശദാംശം നല്‍കുമോ?
1460.
ശ്രീ വി ശശി
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീമതി സി. കെ. ആശ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്ത്രീധനം എന്ന വിപത്തിനെ നേരിടാന്‍ സാമൂഹികമായ ഇടപെടല്‍ ശക്തമാക്കുന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കാമോ;
( ബി )
സ്ത്രീധനപീഢനം തടയുന്നതിനും സ്ത്രീസുരക്ഷ ഉറപ്പുവരുത്തുന്നതിനുമായി നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ വേഗത്തില്‍ നീതിലഭ്യമാക്കുന്നതിനായി പ്രത്യേക കോടതികള്‍ പരിഗണനയിലുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
സ്ത്രീധന പീഢനം തടയുന്നതിനും സ്ത്രീസുരക്ഷ ഉറപ്പുവരുത്തുന്നതിനുമായി വിപുലമായ ബോധവല്‍ക്കരണ പരിപാടികള്‍ പരിഗണനയിലുണ്ടോ എന്ന് അറിയിയ്ക്കാമോ?
1461.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ത‍ൃശ്ശൂര്‍ ജില്ലയില്‍ ചാവക്കാട് താലൂക്കില്‍ പറമ്പന്തള്ളി ആനേടത്ത് വീട്ടില്‍ ശ്രീ. സുബ്രഹ്മണ്യന്റെ മകള്‍ ശ്രുതി (26 വയസ്സ്) 06.01.2020 ന് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടത് സംബന്ധിച്ച് അന്വേഷണം നടത്തുന്നതിനായി ജി 200302612/സി.എം.ഒ. തീയതി 19.03.2020 നമ്പരായി സംസ്ഥാന പോലീസ് മേധാവിക്ക് നല്‍കിയിട്ടുള്ള പരാതിയിന്മേല്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
ഇതു സംബന്ധിച്ച അന്വേഷണ പുരോഗതിയുടെ വിശദാംശങ്ങള്‍ നല്‍കാമോ?
1462.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തിലെ പിണ്ടിമന ഗ്രാമപഞ്ചായത്തില്‍ തൃക്കാരിയൂര്‍ വില്ലേജില്‍ അയിരൂര്‍പാടം സ്വദേശിനി പാണ്ട്യാര്‍ പിള്ളില്‍ വീട്ടില്‍ ആമിന അബ്ദുള്‍ ഖാദര്‍(66) കൊലപാതക കേസിന്റെ അന്വേഷണപുരോഗതി വിശദമാക്കാമോ;
( ബി )
കോതമംഗലം പോലീസ് സ്റ്റേഷനില്‍ ക്രൈംനമ്പര്‍ 434/2021 u/s 174 crpc പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള പ്രസ്തുത കേസില്‍ പ്രതികളെ കണ്ടെത്തുവാന്‍ കഴിഞ്ഞിട്ടുണ്ടോയെന്ന് വിശദമാക്കാമോ;
( സി )
കേസന്വേഷണം ഊര്‍ജ്ജിതമാക്കി കുറ്റവാളികളെ വേഗത്തില്‍ കണ്ടെത്തുന്നതിനായി പുതിയ അന്വേഷണ ഏജന്‍സിയെ നിയോഗിക്കുന്ന കാര്യം പരിഗണിക്കുമോ; വിശദമാക്കാമോ?
1463.
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ. റോജി എം. ജോൺ
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് രാമനാട്ടുകരയിലെ സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് ടി. പി. ചന്ദ്രശേഖരന്‍ വധകേസിലെ പ്രതികള്‍ സഹായം നല്‍കിയെന്ന് പ്രതികളില്‍ ഒരാള്‍ കസ്റ്റംസിനു മൊഴി നല്‍കിയെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ടി. പി. വധക്കേസ് പ്രതികളായ കൊടി സുനിക്കും മുഹമ്മദ് ഷാഫിക്കും സ്വര്‍ണ്ണക്കടത്തിന്റെ പങ്ക് നല്‍കിയെന്നും ഇവര്‍ പ്രതികളെ ഒളിവില്‍ പോകാന്‍ സഹായിച്ചിരുന്നുവെന്നും രാമനാട്ടുകര സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രധാന പ്രതി അര്‍ജുന്‍ ആയങ്കി കസ്റ്റംസിന് മൊഴി നല്‍കിയിട്ടുണ്ടോ;
( സി )
ടി. പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ടു ജയിലില്‍ കഴിയുന്ന പ്രതികള്‍ ജയിലിലിരുന്നുകൊണ്ട് സ്വര്‍ണ്ണക്കടത്തടക്കമുള്ള കേസുകളിലെ പ്രതികള്‍ക്ക് സഹായം ചെയ്യുന്നുവെന്ന ആക്ഷേപം അന്വേഷണ വിധേയമാക്കുമോ;
( ഡി )
ടി. പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് ജയിലില്‍ അനധികൃതമായി ഫോണ്‍ അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കി കൊടുത്തുവെന്ന ആരോപണം സംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നോ; എങ്കില്‍ ഈ കേസിന്റെ വിശദാംശങ്ങള്‍ നല്‍കാമോ;
( ഇ )
ടി. പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളില്‍ ചിലര്‍ക്ക് പരോള്‍ അനുവദിച്ചത് എന്ത് മാനദണ്ഡപ്രകാരമാണെന്ന് വ്യക്തമാക്കുമോ;
( എഫ് )
പരോളില്‍ ഇറങ്ങി സ്വര്‍ണ്ണക്കടത്ത് പോലുള്ള ഗുരുതര കുറ്റകൃത്യങ്ങള്‍ക്ക് നേതൃത്വം നല്‍കിയതായി ആക്ഷേപം ഉണ്ടായ പശ്ചാത്തലത്തില്‍ ടി. പി. വധക്കേസ് പ്രതിയുടെ പരോള്‍ റദ്ദാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
1464.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കുഴൽപ്പണം, സ്വർണ്ണക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ട് കേരളത്തിൽ ക്വട്ടേഷൻ സംഘങ്ങൾ വർദ്ധിച്ചു വരുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദാംശങ്ങൾ ലഭ്യമാക്കാമോ ;
( ബി )
ഇതുമായി ബന്ധപ്പെട്ട എത്ര കേസുകളാണ് കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് ; ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ ;
( സി )
ഇത്തരം സംഘങ്ങളെ അമർച്ച ചെയ്യുന്നതിനും നിയന്ത്രിക്കുന്നതിനുമായി സ്വീകരിച്ച നടപടികൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ ?
1465.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാലയങ്ങള്‍ നടത്തുന്ന ഓണ്‍ലൈന്‍ ക്ലാസ്സുകളില്‍ വ്യാജന്‍മാര്‍ നുഴഞ്ഞുകയറി അശ്ലീലങ്ങളും മറ്റും പ്രചരിപ്പിക്കുന്ന ഗുരുതരമായ സ്ഥിതിവിശേഷം തടയുന്നതിന് സൈബര്‍ പോലീസ് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വ്യക്തമാക്കുമോ;
( ബി )
വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന ഓണ്‍ലൈന്‍ ക്ലാസ്സുകളില്‍ പഴുതടച്ച സുരക്ഷ ഉറപ്പാക്കുന്നതില്‍ വീഴ്ച സംഭവിച്ചത് ആവര്‍ത്തിക്കാതിരിക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിക്കുമോ?
1466.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഓപ്പറേഷന്‍ കാവല്‍ കണ്ണുകള്‍ പദ്ധതി പ്രകാരം പോലീസ് സ്റ്റേഷനുകളില്‍ പൊതുജന സഹകരണത്തോടെ സ്ഥാപിച്ചിട്ടുള്ള ക്യാമറ സിസ്റ്റത്തിന്റെ ഇലക്ട്രിസിറ്റി ബില്‍ തുക ഒടുക്കേണ്ടത് ആരാണെന്ന് വ്യക്തമാക്കാമോ;
( ബി )
ഇലക്ട്രിസിറ്റി ബില്‍ തുക ഒടുക്കാത്തതിനാല്‍ ക്യാമറ സിസ്റ്റം പ്രവര്‍ത്തിക്കുവാന്‍ കഴിയാത്ത സാഹചര്യം ഏതെങ്കിലും പോലീസ് സ്റ്റേഷനില്‍ നിലവിലുണ്ടോയെന്ന് അറിയിക്കുമോ;
( സി )
ഇത്തരം പ്രശ്നങ്ങള്‍ നിലവിലുണ്ടെങ്കില്‍ ആയത് പരിഹരിക്കുന്നതിനള്ള നടപടി സ്വീകരിക്കുമോ?
1467.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പിറവം ആസ്ഥാനമായി ഡി.വൈ.എസ്.പി ഓഫീസ് ആരംഭിക്കുന്നതിനുളള നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് ഫയല്‍ നമ്പര്‍ സഹിതം വിശദമാക്കാമോ;
( ബി )
പ്രസ്തുത ഓഫീസ് ആരംഭിക്കുന്നതിനായി ആഭ്യന്തര വകുപ്പ് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടോയെന്ന് വിശദമാക്കാമോ;
( സി )
നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് പ്രസ്തുത ഓഫീസ് എന്നത്തേക്ക് ആരംഭിക്കാന്‍ കഴിയുമെന്ന് അറിയിക്കാമോ?
1468.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പുതിയ പോലീസ് സ്റ്റേഷനുകള്‍ അനുവദിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ബി )
കുന്നംകുളം പോലീസ് സ്റ്റേഷൻ പരിധി ജനസംഖ്യ കൊണ്ടും കേസുകളുടെ ബാഹുല്യം കൊണ്ടും വളരെ വിസ്തൃതമായ പ്രദേശമായതിനാല്‍ പ്രസ്തുത പരിധിയില്‍ പുതിയ പോലീസ് സ്റ്റേഷന്‍ അനുവദിക്കാന്‍ നടപടി ഉണ്ടാകുമോ;
( സി )
പെരുമ്പിലാവ് കേന്ദ്രമായി പുതിയ പോലീസ് സ്റ്റേഷന്‍ അനുവദിക്കുന്നതിനുള്ള നിര്‍ദേശം ആഭ്യന്തര വകുപ്പിന്റെ പരിഗണനയിലുണ്ടോ ;
( ഡി )
പ്രസ്തുത ആവശ്യം പരിഗണിച്ച് പുതിയ പോലീസ് സ്റ്റേഷന്‍ അനുവദിക്കാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
1469.
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മ്യൂസിയം പോലീസ് സ്റ്റേഷന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് എന്തൊക്കെ പുതിയ പദ്ധതികളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്;
( ബി )
മ്യൂസിയം പോലീസ് സ്റ്റേഷന്‍ കെട്ടിടത്തിന്റെ പിന്‍ഭാഗത്തുള്ള മ്യൂസിയം വകുപ്പിന്റെ സ്ഥലം പോലീസ് സ്റ്റേഷന്റെ അടിസ്ഥാനസൗകര്യ വികസനത്തിന് പ്രയോജനപ്പെടുത്തുന്ന വിഷയം പരിഗണിക്കാമോ;
( സി )
മ്യൂസിയം പോലീസ് സ്റ്റേഷന്‍ ഒരു വനിത - ശിശു - വയോജന സൗഹൃദ മാതൃകാ പോലീസ് സ്റ്റേഷനാക്കി മാറ്റുന്നതിനുള്ള പദ്ധതി പരിഗണിക്കാമോ?
1470.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി മണ്ഡലത്തിലെ പരിയാരം മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന്‍ കെട്ടിട നിര്‍മ്മാണ പുരോഗതി അറിയിക്കാമോ; കെട്ടിട നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കാനാവശ്യമായ നടപടി സ്വീകരിക്കുമോ?
1471.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ നിയോജകമണ്ഡലത്തില്‍ മുന്‍ സര്‍ക്കാരിന്റെ കാലത്ത് ആഭ്യന്തരവകുപ്പ് മുഖേന നടപ്പിലാക്കിയ പദ്ധതികളെക്കുറിച്ച് വിശദമാക്കാമോ?
1472.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യമൃഗങ്ങളില്‍ നിന്ന് കൃഷി സംരക്ഷിക്കുന്നതിനായി കാസര്‍ഗോഡ് ജില്ലയില്‍ എത്ര കര്‍ഷകര്‍ക്ക് നാളിതുവരെ ഗണ്‍ ലൈസന്‍സ് നല്‍കിയിട്ടുണ്ടെന്നറിയിക്കാമോ;
( ബി )
പ്രസ്തുത ഗണ്‍ ലൈസന്‍സ് പുതുക്കി നല്‍കുന്നതിന് എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്നും ഇതില്‍ എത്രയെണ്ണം പുതുക്കി നല്‍കിയിട്ടുണ്ടെന്നും പുതുക്കി നല്‍കാതെ നിരസിച്ച എത്ര അപേക്ഷകള്‍ ഉണ്ടെന്നും വിശദമാക്കാമോ;
( സി )
ഇപ്രകാരം അപേക്ഷകള്‍ നിരസിക്കാനുണ്ടായ കാരണം എന്താണെന്ന് വിശദമാക്കാമോ;
( ഡി )
പ്രസ്തൂത ജില്ലയില്‍ വന്യമൃഗ ശല്യം രൂക്ഷമായ ഇന്നത്തെ സാഹചര്യത്തിൽ കര്‍ഷകരുടെ നിരസിച്ച ഗണ്‍ലൈസന്‍സ് പുതുക്കി നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ അറിയിക്കാമോ?
1473.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തിലെ വെങ്കിടങ്ങ്, കണ്ണോത്ത് പി.ഒ. യില്‍ തത്തമത്ത് വീട്ടില്‍ ശങ്കരു മകന്‍ വിനോദ് എന്നയാളെ 23.12.2020 മുതല്‍ എറണാകുളം ജില്ലയിലെ കൊടകര പോലീസ് സ്റ്റേഷന്‍ പരിധിയിലെ കാലടി മാറ്റൂര്‍ എന്ന സ്ഥലത്തുനിന്നും കാണാതായത് സംബന്ധിച്ച് പരാതി അന്വേഷിക്കുന്നതിന് അസി. കമ്മീഷണര്‍ ഓഫ് പോലീസ് ഡി.സി.ആര്‍.ബി, കൊച്ചിയെ ചുമതലപ്പെടുത്തിയിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പരാതിയിന്മേല്‍ സ്വീകരിച്ച തുടര്‍ നടപടികളും അന്വേഷണ പുരോഗതിയും സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കുമോ ?
1474.
ശ്രീ എ. സി. മൊയ്‌തീൻ
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്വര്‍ണ്ണ കള്ളക്കടത്തും ഹവാല പണമിടപാടും സംസ്ഥാനത്ത് ക്വട്ടേഷന്‍ ഗുണ്ടാ സംഘങ്ങളുടെ വളര്‍ച്ചക്കിടയാക്കാതിരിക്കാന്‍ ശക്തമായ നടപടി സ്വീകരിച്ചുവരുന്നുണ്ടോ;
( ബി )
ഒരു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റുള്‍പ്പെടെയുള്ളവര്‍ കള്ളപ്പണ ഇടപാടില്‍ കണ്ണിയാണെന്ന ആരോപണം കണക്കിലെടുത്തുള്ള അന്വേഷണം വിപുലപ്പെടുത്താനും ത്വരിതഗതിയില്‍ കുറ്റക്കാരെ നിയമനടപടികള്‍ക്ക് വിധേയമാക്കാനും പോലീസിനു നിര്‍ദ്ദേശം നല്‍കുമോ ; വിശദമാക്കാമോ?
1475.
ഡോ. എം.കെ . മുനീർ
ശ്രീ .പി. കെ. ബഷീർ
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
രാമനാട്ടുകര വാഹന അപകടവുമായി ബന്ധപ്പെട്ടവര്‍ക്ക് സ്വര്‍ണ്ണ കള്ളക്കടത്തുമായി ബന്ധമുള്ളതായി കണ്ടെത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ സംഘങ്ങളെ നിരീക്ഷിക്കുന്നതിലും നിയന്ത്രിക്കുന്നതിലും പോലീസിന് വീഴ്ചയുണ്ടായിട്ടുണ്ടോ;
( സി )
ഇത്തരം സംഘങ്ങള്‍ക്ക് രാഷ്ട്രീയ കക്ഷികളുടെ സഹായം ഉണ്ടായിരുന്നു എന്ന ആക്ഷേപം ഉയർന്നിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യം സര്‍ക്കാര്‍ പരിശോധിച്ചിട്ടുണ്ടോ;
( ഡി )
ക്വട്ടേഷന്‍ സംഘങ്ങള്‍ക്കെതിരെ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ?
1476.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലഘ‌ട്ടത്തില്‍ സംസ്ഥാനത്ത് എത്ര പുതിയ കോടതികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ:;
( ബി )
പ്രസ്തുത കാലയളവിൽ കോട്ടയം ജില്ലയില്‍ പുതിയ കോടതികള്‍ അനുവദിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
1477.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വെള്ളരിക്കുണ്ട് താലൂക്കില്‍ പരപ്പ ആസ്ഥാനമായി കോടതി സ്ഥാപിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്ന് അറിയിക്കാമോ;
( ബി )
കോടതി സ്ഥാപിക്കുന്നതിന് സ്ഥലം അനുവദിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങല്‍ നല്‍കാമോ?
1478.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എത്ര പോക്സോ കോടതികള്‍ നിലവിലുണ്ട്; ജില്ല തിരിച്ച് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത കോടതികളില്‍ നിലവിൽ തീരുമാനമാകാതെ കിടക്കുന്ന കേസ്സുകളുടെ എണ്ണം എത്രയെന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ;
( സി )
പോക്സോ കോടതി തീരുമാനങ്ങളിലെ കാലതാമസവും പ്രസ്തുത കാലതാമസം കാരണം നീതി യഥാസമയം ലഭ്യമാകാത്ത അവസ്ഥയും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
എങ്കില്‍ പ്രസ്തുത കാലതാമസം ഒഴിവാക്കി ഇരകള്‍ക്ക് കാലതാമസമില്ലാതെ കൃത്യമായി നീതി ഉറപ്പാക്കുവാനായി എന്തു നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
1479.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി മണ്ഡലത്തിലെ പരപ്പനങ്ങാടി കോടതി സമുച്ചയ നിര്‍മ്മാണത്തിന് അനുമതി ലഭ്യമാക്കിയിട്ടുണ്ടോ; ഇല്ലെങ്കിൽ അനുമതി നല്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
1480.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് കോടതി സമുച്ചയ നിര്‍മ്മാണത്തിന്റെ നടപടികള്‍ ഏതു ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത കോടതി സമുച്ചയ നിര്‍മ്മാണത്തിന് ഭരണാനുമതി ലഭ്യമായിട്ടുണ്ടോ; ഉണ്ടെങ്കില്‍ പകര്‍പ്പ് ലഭ്യമാക്കാമോ?
1481.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. സജീവ് ജോസഫ്
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്ത്രീധന പീഡനങ്ങള്‍ കൂടിവരുന്ന സാഹചര്യത്തിലും സ്ത്രീധന നിരോധന നിയമം1961 പ്രകാരം രജിസ്റ്റര്‍ ചെയ്യുന്ന കേസുകളുടെ എണ്ണത്തില്‍ കുറവ് സംഭവിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
സ്ത്രീധന പീഡനത്തിന്റെ പേരില്‍ യുവതികള്‍ ജീവനൊടുക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാട് പോലീസ് സ്വീകരിക്കുന്നതായ ആക്ഷേപം ഉയർന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് അന്വേഷണ വിധേയമാക്കിയിട്ടുണ്ടോ;
( സി )
2019 - 2020, 2020- 2021 വര്‍ഷങ്ങളില്‍ സ്ത്രീധന നിരോധന നിയമം 1961 പ്രകാരം എടുത്ത കേസുകളുടെ എണ്ണത്തില്‍ കുറവ് ഉണ്ടായിട്ടുണ്ടോ; എങ്കില്‍ അതിന്റെ കാരണങ്ങള്‍ പഠന വിഷയമാക്കിയിട്ടുണ്ടോ ;
( ഡി )
അടുത്തകാലത്ത് സ്ത്രീധനത്തിന്റെ പേരില്‍ ഉണ്ടായ ആത്മഹത്യകളില്‍ പ്രസ്തുത നിയമം പ്രകാരം കേസ് എടുക്കുന്നതിൽ പോലീസ് വീഴ്ച വരുത്തുന്നുവെന്ന ആരോപണം പരിശോധിച്ചിട്ടുണ്ടോ ; വ്യക്തമാക്കുമോ?
1482.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്ത്രീപീഡനങ്ങളും സ്ത്രീധന മരണങ്ങളും വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അവര്‍ക്ക് നീതി ഉറപ്പാക്കുന്നതിനായുള്ള വനിതാ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ;
( ബി )
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള കേസുകളില്‍ പ്രതികളുടെ രാഷ്ട്രീയം നോക്കി വനിതാ കമ്മീഷന്‍ പോലുള്ള സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു എന്ന ആക്ഷേപം ഉയർന്നിട്ടുണ്ടോ; എങ്കില്‍ അത് പരിശോധിച്ചിട്ടുണ്ടോ;
( സി )
മുരിങ്ങൂര്‍ പീഡനകേസില്‍ പ്രതികളെ രക്ഷിക്കാന്‍ മുന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ ഇടപെട്ടു എന്ന ഇരയുടെ ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത സംഭവത്തില്‍ പോലീസ് അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചു എന്ന ആരോപണം അന്വേഷണ വിധേയമാക്കിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ഡി )
വണ്ടിപെരിയാറിലും, വാളയാറിലും, പാലത്തായിയിലും നടന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമ കേസുകളില്‍ പോലീസ് അന്വേഷണം കാര്യക്ഷമമല്ല എന്ന ആക്ഷേപം ഉള്ളതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ; സമാനമായ കേസുകളില്‍ ഇരകള്‍ക്ക് നീതി ലഭ്യമാക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കുമോ?
1483.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയില്‍ ബേക്കല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത ക്രൈം നം. 341/16 u/s. 1716 r/w 116 IPC പ്രകാരം കേസ് എടുത്തത് ഏത് സംഭവത്തിന്റെ പേരിലാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത കേസ്സിലെ പ്രതികള്‍ ആരൊക്കെയാണെന്നും ഇതിന്റെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടോയെന്നുമുള്ള വിശദവിവരങ്ങള്‍ ലഭ്യമാക്കാമോ?
1484.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് എത്ര ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കുകയുണ്ടായി; ജില്ലതിരിച്ച് വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഏതെല്ലാം വ്യക്തികൾക്കെതിരെ എടുത്തിരുന്ന കേസുകളാണ് പിന്‍വലിച്ചത്; ഓരോ കേസിന്റെയും വിശദാംശം ലഭ്യമാക്കുമോ?
1485.
ശ്രീ. അൻവർ സാദത്ത്
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
രാമനാട്ടുകര വാഹനാപകടത്തിലൂടെ പുറത്തുവന്ന സ്വര്‍ണകള്ളകടത്ത് കേസിൽ പ്രതിസ്ഥാനത്തു നിൽക്കുന്നവർക്ക് ചില രാഷ്ട്രീയ പാര്‍ട്ടിയിലെ പ്രാദേശിക നേതാക്കള്‍ നേരിട്ട് വാഹനം ഉൾപ്പെടെയുള്ള സഹായം നല്‍കിയതായി ആക്ഷേപം ഉയര്‍ന്നിട്ടുള്ള സാഹചര്യത്തില്‍ ഇവര്‍ക്കെതിരെ പോലീസ് നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് അറിയിക്കുമോ ;
( ബി )
കള്ളക്കടത്തുകളും ക്വട്ടേഷന്‍ പ്രവര്‍ത്തനവും വ്യപകമാകുന്ന പ്രവണതകൾ അവസാനിപ്പിക്കുന്നതിന് എന്തൊക്കെ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
( സി )
രാഷ്ട്രീയ കൊലപാതകം അടക്കമുളള കേസുകളില്‍ പ്രതികളോട് കാട്ടുന്ന മൃദുസമീപനമാണ് യുവാക്കള്‍ക്ക് ക്വട്ടേഷന്‍,‌ ‌ കള്ളക്കടത്ത് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുവാന്‍ പ്രചോദനമാകുന്നതെന്ന ആക്ഷേപം ഉയർന്നിട്ടുണ്ടോ ; എങ്കില്‍ ഇത് പരിശോധിയ്ക്കുമോ;
( ഡി )
സംസ്ഥാനത്ത് കള്ളക്കടത്തുകളും അനുബന്ധ കുറ്റകൃത്യങ്ങളും നിയന്ത്രിക്കുന്നതിനായി നിയമനിര്‍മാണം നടത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ?
1486.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സര്‍ക്കാരിന്റെ കാലത്ത് കേരളത്തില്‍ എത്ര സ്ത്രീധനപീഡന കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്; എത്ര കേസുകളില്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്; ജില്ലതിരിച്ചുള്ള വിശദാംശം നല്‍കുമോ?
1487.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സാമൂഹ്യ നീതി വകുപ്പ് വിഭജിച്ച് വനിതാ ശിശു വികസന വകുപ്പ് രൂപീകരിച്ചതിനു ശേഷം വനിതകള്‍ക്ക് നേരെ നടന്ന അതിക്രമങ്ങള്‍ എത്രയാണെന്നും പ്രസ്തുത അതിക്രമങ്ങൾക്കെതിരെ സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്നും അറിയിക്കുമോ ;
( ബി )
സ്ത്രീധന നിരോധന നിയമം സമഗ്രമായി നടപ്പിലാക്കുന്നതിന് നേരിടുന്ന തടസ്സങ്ങള്‍ എന്തെല്ലാമെന്നും വകുപ്പ് നിലവില്‍ വന്ന ശേഷം സ്ത്രീധനത്തിന്റെ പേരില്‍ എത്ര പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്നും സ്ത്രീധനവുമായി ബന്ധപ്പെട്ട് നടന്നിട്ടുള്ള അതിക്രമങ്ങള്‍ എത്രയെന്നും ആയതിന്മേല്‍ എന്ത് നടപടി സ്വീകരിച്ചുവെന്നും ശിക്ഷിക്കപ്പെട്ട കേസുകള്‍ എത്രയെന്നും വിശദമാക്കാമോ;
( സി )
വകുപ്പ് നിലവില്‍ വന്ന ശേഷം കുട്ടികള്‍ക്ക് എതിരെയുണ്ടായ അതിക്രമങ്ങളില്‍ എത്ര കേസ് രജിസ്റ്റര്‍ ചെയ്തുവെന്നും പ്രസ്തുത അതിക്രമങ്ങളില്‍ എത്ര മരണം സംഭവിച്ചുവെന്നും ഈ വിഷയത്തിൽ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്നും അറിയിക്കുമോ ;
( ഡി )
പോക്സോ കോടതികളുടെ പ്രവര്‍ത്തനം എത്രത്തോളം സമഗ്രമാണെന്നും ശിക്ഷിച്ച കേസുകളുടെ എണ്ണം എത്രയെന്നും അറിയിക്കാമോ?
1488.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് എത്ര കേസ്സുകള്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്; ജില്ലാ തിരിച്ച് വ്യക്തമാക്കുമോ;
( ബി )
ഇതുമായി ബന്ധപ്പെട്ട് എത്ര പേരെ അറസ്റ്റ് ചെയ്തു; ഇതില്‍ എത്ര പേര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചു; എത്ര സ്ഥലങ്ങളില്‍ വിശദ പരിശോധന നടത്തുകയുണ്ടായി; എത്ര ഉപകരണങ്ങള്‍ പിടിച്ചെടുത്തു; വ്യക്തമാക്കുമോ;
( സി )
കുട്ടികളുടെ മനസിനും ജീവിതത്തിനും ആഴമേറിയ മുറിപ്പാടുകളുണ്ടാക്കുന്ന ഇത്തരം ഗൂഢസംഘങ്ങളെ അമര്‍ച്ച ചെയ്യുവാനും ഇവരുടെ പേരുകള്‍ പൊതുസമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കുവാനും കര്‍ശന നിയമ വ്യവസ്ഥയില്‍ ഇവരെ ഉള്‍പ്പെടുത്തി കഠിന ശിക്ഷവാങ്ങി നല്‍കുന്നതിനുമായി ഈ സര്‍ക്കാര്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
1489.
ശ്രീ .പി. കെ. ബഷീർ
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇടുക്കി വണ്ടിപ്പെരിയാറില്‍ ആറു വയസ്സുകാരിയെ പീഡിപ്പിച്ച ശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയ സംഭവത്തിലെ അന്വേഷണം നിലവില്‍ ഏതു ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( ബി )
ഇതിലെ പ്രതിക്ക് ഏതെങ്കിലും രാഷ്ട്രീയ സംഘടനയുമായി ബന്ധമുണ്ടോയെന്ന് വ്യക്തമാക്കാമോ;
( സി )
ഈ കേസ്സിലെ പ്രതിയെ സഹായിക്കുകയും തെളിവ് നശിപ്പിക്കാന്‍ സഹായിച്ചവരെയും കണ്ടെത്തിയിട്ടുണ്ടോയെന്ന് വിശദമാക്കുമോ?
1490.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഫയര്‍ & റെസ്ക്യു വിഭാഗത്തിന്റെ പ്രവര്‍ത്തനം ആധുനികവല്‍ക്കരിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും എന്തെല്ലാം നടപടികളാണ് 2016-21 കാലയളവില്‍ സ്വീകരിച്ചതെന്ന് വ്യക്തമാക്കാമോ;
( ബി )
നിലവില്‍ ഫയര്‍ & റെസ്ക്യു വിഭാഗത്തിന് സ്വതന്ത്ര കമ്മ്യൂണിക്കേഷന്‍ സിസ്റ്റം ഉണ്ടോ; ഇല്ലെങ്കില്‍ അതിനുവേണ്ട നടപടികള്‍ സ്വീകരിക്കാമോ;
( സി )
ഫയര്‍ & റെസ്ക്യു വിഭാഗത്തിന് നിലവില്‍ പ്രത്യേകമായ ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉറപ്പാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിനുവേണ്ട നടപടികള്‍ സ്വീകരിക്കാമോ;
( ഡി )
മലയോര മേഖലകളിലും വീതികുറഞ്ഞ വഴികളിലും എത്തിച്ചേര്‍ന്ന് റെസ്ക്യു പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള ചെറുവാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള ആധുനിക സജ്ജീകരണങ്ങള്‍ നിലവില്‍ വിഭാഗത്തിന് ലഭ്യമാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിനുവേണ്ട നടപടികള്‍ സ്വീകരിക്കാമോ?
1491.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വളളിക്കുന്ന് നിയോജകമണ്ഡലത്തിലെ തേഞ്ഞിപ്പാലം കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കുവാന്‍ വകുപ്പ് തല ശുപാര്‍ശയുളള ഫയര്‍ സ്റ്റേഷന്റെ നിര്‍മ്മാണത്തിന് അനുമതി നല്‍കുന്ന ഫയലിന്റെ പുരോഗതി വ്യക്തമാക്കാമോ;
( ബി )
ഇതുമായി ബന്ധപ്പെട്ട് ആഭ്യന്തര വകുപ്പില്‍ നിലവിലുളള ഫയല്‍ നമ്പര്‍ അടക്കമുളള വിശദാംശങ്ങള്‍ നല്‍കാമോ;
( സി )
ഫയര്‍ സ്റ്റേഷന്‍ ആരംഭിക്കുവാന്‍ ആവശ്യമായ ഭൂമി കാലിക്കറ്റ് സര്‍വ്വകലാശാല നല്‍കിയ സാഹചര്യത്തില്‍ ഫയര്‍ സ്റ്റേഷന് ഭരണാനുമതി നല്‍കുന്ന കാര്യം പരിഗണിക്കുമോ;
( ഡി )
ഇതിനായി മുന്‍ കാല ബജറ്റുകളില്‍ ഫണ്ട് വകയിരുത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ?
1492.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ ഫയർ സ്റ്റേഷന് വേണ്ടിയുള്ള പുതിയ കെട്ടിടനിര്‍മ്മാണ നടപടികളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
കെട്ടിടനിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടപടികളും എന്നത്തേക്ക് പൂര്‍ത്തിയാകുമെന്ന് വ്യക്തമാക്കാമോ?
1493.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
അരൂര്‍ ഫയര്‍ സ്റ്റേഷന്‍ നിലവില്‍ വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നതെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
അരൂര്‍ ഫയര്‍ സ്റ്റേഷന്‍ നിര്‍മ്മാണം സംബന്ധിച്ച് ബഡ്ജറ്റില്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( സി )
ഈ പ്രവൃത്തിക്ക് ഭരണാനുമതി ലഭ്യമാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ; ഭരണാനുമതി ലഭിച്ചില്ലെങ്കില്‍ ആയതിന്റെ കാരണങ്ങള്‍ വിശദമാക്കാമോ; ഈ പ്രവൃത്തിക്ക് അടിയന്തരമായി ഭരണാനുമതി ലഭ്യമാക്കി നിര്‍മ്മാണം ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാമോ?
1494.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒറ്റപ്പാലം നിയോജകമണ്ഡലത്തില്‍ ഒരു ഫയര്‍ സ്റ്റേഷന്‍ ഇല്ല എന്നുള്ള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
അനങ്ങന്‍മല, അമ്പലപ്പാറ തുടങ്ങിയ വനമേഖലയിൽ പ്പെട്ട സ്ഥലങ്ങളില്‍ കാട്ടുതീ ഉണ്ടാകാറുള്ളതിനാലും മണ്ഡലത്തില്‍ സംഭവിക്കുന്ന റോഡപകടങ്ങളിലും മറ്റും നിലവിൽ തൊട്ടടുത്ത മണ്ഡലത്തിലെ ഫയര്‍ സ്റ്റേഷനെ ആശ്രയിക്കേണ്ട സാഹചര്യമാണ് എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
ഈ സാഹചര്യത്തിൽ ഒറ്റപ്പാലം നിയോജക മണ്ഡലത്തില്‍ ഒരു ഫയര്‍ സ്റ്റേഷന്‍ തുടങ്ങുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ?
1495.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാലക്കുടി ഫയര്‍ & റെസ്ക്യൂ സ്റ്റേഷന് കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ ഏതു ഘട്ടത്തിലാണെന്ന് അറിയിക്കുമോ;
( ബി )
ഇതിനായി ഇറിഗേഷന്‍ വകുപ്പിന്റെ സ്ഥലം ഫയര്‍ & റെസ്ക്യൂ വകുപ്പിന് കൈമാറിയിട്ടുണ്ടോ എന്ന് വെളിപ്പെടുത്തുമോ?
1496.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി ഫയര്‍സ്റ്റേഷന്‍ ആധുനികവല്‍ക്കരിക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്നും എത്ര വാഹനങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട് എന്നും വ്യക്തമാക്കാമോ;
( ബി )
കാട്ടുതീ, തുറസ്സായ സ്ഥലങ്ങളില്‍ പടരുന്ന തീ എന്നിവ കെടുത്തുന്നതിനുള്ള ആധുനിക സംവിധാനങ്ങള്‍ വടക്കാഞ്ചേരി ഫയര്‍സ്റ്റേഷനിൽ നിലവിലുണ്ടോ; ഇല്ലെങ്കില്‍ പ്രസ്തുത സംവിധാനങ്ങൾ ഏർപ്പെടുത്താൻ നടപടി സ്വീകരിക്കാമോ?
1497.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹരിപ്പാട് ഫയര്‍ സ്റ്റേഷന്റെ പ്രവര്‍ത്തനത്തിനായി സര്‍ക്കാര്‍ അധീനതയില്‍ നങ്ങ്യാര്‍കുളങ്ങരയിലെ സ്ഥലത്ത് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള കാലതാമസത്തിന്റെ കാരണം എന്തെന്ന് അറിയിക്കാമോ;
( ബി )
ഹരിപ്പാട് ഫയര്‍ സ്റ്റേഷന്റെ പുതിയ കെട്ടിട നിര്‍മ്മാണത്തിനായി എത്ര രൂപയാണ് ബഡ്ജറ്റില്‍ വകയിരുത്തിയിരുന്നത് എന്ന് അറിയിക്കുമോ;
( സി )
ഈ വര്‍ക്കിന് ഭരണാനുമതി ലഭിക്കാത്തതിന്റെ കാരണം അറിയിക്കാമോ;
( ഡി )
പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണത്തിനുള്ള നടപടി സ്വീകരിക്കുമോ?
1498.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം മണ്ഡലത്തിലെ ഉപ്പള അഗ്നിശമനനിലയം മംഗല്‍പാടി പഞ്ചായത്തിന്റെ താല്‍ക്കാലിക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
മംഗല്‍പാടി വില്ലേജിലെ സോങ്കാല്‍ എന്ന സ്ഥലത്ത് 1.5 ഏക്കര്‍ ഭൂമി അഗ്നിശമനനിലയത്തിനുവേണ്ടി ലഭ്യമാക്കാനുള്ള നടപടി നിലവില്‍ ഏത് ഘട്ടത്തിലാണുള്ളതെന്ന് വിശദമാക്കുമോ;
( സി )
ഉപ്പള അഗ്നിശമനനിലയത്തിന് ഭൂമി ലഭ്യമാക്കി സ്വന്തം കെട്ടിടം നിര്‍മ്മിക്കാനുള്ള നടപടി സ്വീകരിക്കുമോ;
( ഡി )
പ്രസ്തുത അഗ്നിശമനനിലയത്തില്‍ നിലവില്‍ ഏതൊക്കെ തസ്തികകളാണ് ഉള്ളത്; ഒഴിവുള്ള തസ്തികകള്‍ ഏതൊക്കെയാണ്; ഒഴിവുകള്‍ ഉണ്ടെങ്കില്‍ ആയത് നികത്താനുള്ള നടപടികള്‍ സ്വീകരിക്കുമോ?
1499.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഏഴ് മലയോര പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന വെള്ളരിക്കുണ്ട് താലൂക്കില്‍ ഫയര്‍ സ്റ്റേഷന്‍ ഇല്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ താലൂക്ക് ആസ്ഥാനമായ വെള്ളരിക്കുണ്ടിലേക്കും മറ്റു പ്രദേശങ്ങളിലേക്കും ഏറ്റവും അടുത്തുള്ള കാഞ്ഞങ്ങാട് ഫയര്‍ സ്റ്റേഷനില്‍ നിന്നുപോലും എത്തിച്ചേരാന്‍ 50 Km അധികം ദൂരം ഉണ്ടെന്നിരിക്കെ, എല്ലാം കൊണ്ടും സൗകര്യപ്രദമായ പരപ്പ വില്ലേജിലെ ബിരിക്കുളത്ത് ഫയര്‍സ്റ്റേഷന്‍ അനുവദിക്കുന്നതിനുള്ള നടപടികള്‍ വൈകുന്നത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാമോ;
( സി )
ബിരിക്കുളം ഫയര്‍സ്റ്റേഷന്‍ അനുവദിക്കുന്നതിനുള്ള നടപടികള്‍ ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്ന് അറിയിക്കാമോ?
1500.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മട്ടന്നൂര്‍ ഫയര്‍ സ്റ്റേഷന്‍ തകര്‍ന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ പുതിയ ഫയര്‍ സ്റ്റേഷന്‍ നിര്‍മ്മിക്കാന്‍ ഫണ്ട് അനുവദിച്ചിട്ടുണ്ടോ;
( സി )
ഫയര്‍സ്റ്റേഷന്റെ പുനര്‍നിര്‍മ്മാണത്തിന്റെ നടപടിക്രമങ്ങളുടെ നിലവിലെ അവസ്ഥ വിശദീകരിക്കാമോ?
1501.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പതിനെട്ട് പഞ്ചായത്തുകളും മൂന്ന് മുന്‍സിപ്പാലിറ്റികളും ഉള്‍പ്പെടെ വിശാലമായ പ്രദേശങ്ങള്‍ പ്രവർത്തന പരിധിയിലുള്ള തിരൂര്‍ ഫയര്‍ സ്റ്റേഷനില്‍ നിലവിലുള്ള വാഹനങ്ങളുടെ അവസ്ഥ വളരെ പരിതാപകരമാണെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എന്‍ജിന്‍ കണ്ടിഷന്‍ മോശമായ 2009 മോഡല്‍ മൊബൈല്‍ ടാങ്കര്‍ യൂണിറ്റ് വാഹനവും, പ്രവര്‍ത്തനക്ഷമമല്ലാത്ത 2010 മോഡല്‍ വാഹനവുമാണ് സ്റ്റേഷനില്‍ ഉള്ളത് എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
ഫയര്‍ സ്റ്റേഷന്റെ സേവനം കാര്യക്ഷമമാക്കുന്നതിനായി പുതിയ വാഹനം അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
1502.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരിയിലുള്ള ഫയര്‍ ആന്റ് റെസ്ക്യു സ്റ്റേഷന്‍ ജീര്‍ണ അവസ്ഥയിലുള്ള വാടക കെട്ടിടത്തിലാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നതെന്ന വിവരം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വടക്കാഞ്ചേരി 2 വില്ലേജില്‍ പി.ഡബ്ല്യു.ഡി. എന്‍.എച്ച് പുറമ്പോക്കിലെ 60 സെന്റ് സ്ഥലം കൈമാറ്റം ചെയ്തുകൊണ്ട് അവിടെ ഒരു പുതിയ ഫയര്‍ ആന്റ് റെസ്ക്യു സ്റ്റേഷന്‍ സ്ഥാപിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാമോ?
1503.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ സി ആര്‍ മഹേഷ്
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ജയിലുകളില്‍ തടവില്‍ കഴിയുന്ന ചിലരാണ് പ്രധാന നഗരങ്ങളിലെ ലഹരി കച്ചവടം നിയന്ത്രിക്കുന്നതെന്ന് എക് സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് കണ്ടെത്തിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
സെന്‍ട്രല്‍ ജയിലുകളില്‍ ഉള്‍പ്പെടെ തടവില്‍ കഴിയുന്ന മയക്കുമരുന്ന് കേസ് പ്രതികള്‍ കോള്‍ കോണ്‍ഫറന്‍സ് സംവിധാനത്തിലൂടെ പുറത്തുള്ള ഏജന്റുമാരുമായി ബന്ധപ്പെടുകയും ലഹരി കച്ചവടത്തെ നിയന്ത്രിക്കുകയും ചെയ്യുന്ന സാഹചര്യമുള്ളതായി ആക്ഷേപം ഉണ്ടായിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കുമോ;
( സി )
എങ്കില്‍ ഇത്തരം സംഭവങ്ങള്‍ക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിയ്ക്കുന്നതിനും ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിനും ആവശ്യമായ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?
1504.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വനിത അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ തസ്തികയില്‍ എത്ര ഒഴിവുകള്‍ നിലവിലുണ്ടെന്ന് അറിയിക്കോമോ;
( ബി )
പ്രസ്തുത ഒഴിവുകള്‍ എത്ര എണ്ണം പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ബാക്കി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതിന്റെ കാരണം എന്താണെന്നും വ്യക്തമാക്കാമോ;
( സി )
കാറ്റഗറി 457/2016 ലിസ്റ്റിന്റെ കാലാവധി എന്നുവരെയാണെന്നും പ്രസ്തുത ലിസ്റ്റില്‍ നിന്ന് എത്ര പേര്‍ക്ക് നിയമനം നല്‍കി എന്നും അറിയിക്കാമോ?
1505.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ജില്ലയില്‍ പുതിയതായി ജയില്‍ ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;
( ബി )
എങ്കിൽ ആയതിന്റെ നടപടിക്രമങ്ങള്‍ ഏതു തലം വരെ എത്തി എന്ന് വിശദമാക്കാമോ;
( സി )
വയനാട് ജില്ലയില്‍ സ്ഥലം ലഭ്യമാകുന്നിടത്ത് ജയില്‍ ആരംഭിക്കുന്ന കാര്യം പരിഗണിക്കുന്നുണ്ടോ?
1506.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂത്തുപറമ്പ് മണ്ഡലത്തിലെ കൂത്തുപറമ്പിൽ നിർമ്മിക്കുന്ന സബ് ജയിലിന്റെ പ്രവർത്തന പുരോഗതി വിശദീകരിക്കാമോ?
1507.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സര്‍ക്കാര്‍ പ്രസ്സുകള്‍ നവീകരിക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
വാഴൂര്‍ സര്‍ക്കാര്‍ പ്രസ്സിന്റെ നവീകരണം ഇപ്പോള്‍ ഏതു ഘട്ടത്തിലാണ്;
( സി )
വാഴൂര്‍ സര്‍ക്കാര്‍ പ്രസ്സില്‍ വെബ് ഓഫ്‌സെറ്റ് പ്രിന്റിങ് മെഷീന്‍ ഇപ്പോള്‍ ലഭ്യമാണോയെന്നും ആയത് പ്രവര്‍ത്തിക്കുന്നുണ്ടോയെന്നും വ്യക്തമാക്കാമോ; ഇല്ലെങ്കില്‍ ആയത് പ്രവര്‍ത്തിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ?
1508.
ശ്രീ . എൻ . ഷംസുദീൻ
ശ്രീ . പി . ഉബൈദുള്ള
ശ്രീ . ടി. വി. ഇബ്രാഹിം
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ന്യൂനപക്ഷ സ്കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയിന്മേല്‍ അപ്പീല്‍ നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( ബി )
ഇതു സംബന്ധിച്ച് പഠിക്കുന്നതിന് നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( സി )
ഹൈക്കോടതി വിധിയെ തുടര്‍ന്ന് ന്യൂനപക്ഷ വകുപ്പിന്റെ പ്രവര്‍ത്തനത്തില്‍ സ്തംഭനം ഉണ്ടായിട്ടുണ്ടോ; എങ്കില്‍ ഇത് ഒഴിവാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ?
1509.
ശ്രീ. യു.എ.ലത്തീഫ്
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ . ടി. വി. ഇബ്രാഹിം
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ന്യൂനപക്ഷ ക്ഷേമപദ്ധതികളുടെ അനുപാതം ഹൈക്കോടതി റദ്ദാക്കിയതിനെ തുടര്‍ന്ന് സംസ്ഥാനത്തെ ന്യൂനപക്ഷ കോച്ചിംഗ് സെന്ററുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ല എന്നത് പരിശോധിക്കുകയുണ്ടായോ;
( ബി )
ഇത് ന്യൂനപക്ഷ കോച്ചിംഗ് ക്ലാസ്സുകളെ ആശ്രയിക്കുന്ന ഉദ്യോഗാര്‍ത്ഥികളെ പ്രതികൂലമായി ബാധിക്കാതിരിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ?
1510.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ബഹു മുഖ വികസന പദ്ധതിയിലൂടെ സംസ്ഥാനത്ത് നടത്തി വരുന്ന പദ്ധതികള്‍ ഏതൊക്കെയാണ്;
( ബി )
പ്രസ്തുത പദ്ധതിയിലൂടെ കഴിഞ്ഞ 5 വര്‍ഷം സംസ്ഥാനത്ത് എത്ര തുക വിനിയോഗിച്ചു; അതില്‍ കേന്ദ്ര സര്‍ക്കാരിന്റെ വിഹിതം എത്ര;
( സി )
സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്‍ മുഖേന നിലവില്‍ നല്‍കി വരുന്ന സഹായങ്ങള്‍ ഏതൊക്കെയെന്ന് വ്യക്തമാക്കാമോ;
( ഡി )
ന്യൂനപക്ഷ വിഭാഗത്തിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്‍കി വരുന്ന പരിശീലനങ്ങളുടെ വിശദവിവരം ലഭ്യമാക്കുമോ?
1511.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് മൂലം ലൈറ്റ് ആന്റ് സൗണ്ട്, പന്തല്‍ എന്നീ മേഖലയില്‍ തൊഴില്‍ നഷ്ടപ്പെട്ട തൊഴില്‍ ഉടമകളും തൊഴിലാളികളും കടുത്ത പ്രതിസന്ധിയിലാണെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
കോവിഡ് മൂലമുണ്ടായ പ്രതിസന്ധി അവസാനിക്കുന്നതുവരെ താല്‍ക്കാലികമായി നിശ്ചിത തുക സഹായ ധനം അനുവദിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമോ;
( സി )
നിലവിലുള്ള ലോണുകള്‍ക്ക് പലിശ ഇളവ് നല്‍കുന്നതിനും, ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് പലിശ രഹിത ലോണുകള്‍ നല്‍കുന്നതിനും നടപടി സ്വീകരിക്കുമോ?
1512.
ശ്രീ. എം. എം. മണി
ശ്രീ എം രാജഗോപാലൻ
ശ്രീമതി ഒ എസ് അംബിക
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
രാജ്യത്ത് സ്ത്രീധന നിരോധന നിയമങ്ങള്‍ നിലവിലുണ്ടെങ്കിലും സ്ത്രീധന പീഡനങ്ങളും മരണങ്ങളും നടക്കുന്നതായ വാര്‍ത്തകള്‍ സര്‍ക്കാര്‍ ഗൗരവമായി പരിശോധിച്ചിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( ബി )
വിവാഹ നടത്തിപ്പിൽ ഇടനിലക്കാരായ സാമുദായിക മതസ്ഥാപനങ്ങളുടെ വിവാഹ രജിസ്ട്രറില്‍ വിവാഹ സമയം വധു അണിഞ്ഞിരുന്ന ആഭരണങ്ങളുടെയും വരന് നല്‍കിയ പോക്കറ്റ് മണിയുടെയും കണക്കുകള്‍ രേഖപ്പെടുത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( സി )
വിവാഹ നിശ്ചയത്തിന് ശേഷമോ, വിവാഹാനന്തര ദിവസങ്ങളിലോ വധുവിന്റെയോ വരന്റെയോ പേരില്‍ വലിയ തുകകള്‍ ബാങ്ക് നിക്ഷേപമായി നല്‍കുന്നതായ വിവരങ്ങള്‍ സ്ത്രീധനത്തിന് സമാനമായ നടപടിയായി കാണാന്‍ കഴിയുമോയെന്ന് അറിയിക്കാമോ;
( ഡി )
എങ്കില്‍ ഇത്തരം പ്രവൃത്തികള്‍ തടയുന്നതിന് നിയമ നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
1513.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര ഗവണ്‍മെന്റ് അംഗീകരിച്ച ഐ.സി.എം.ആര്‍.ന്റെ കോവിഡ് മാനദണ്ഡങ്ങള്‍ എല്ലാ സ്ഥാപനങ്ങളും പാലിക്കണമെന്ന് നിര്‍ബന്ധമുണ്ടോ; എങ്കില്‍ കോവിഡിന്റെ ആദ്യ തരംഗം മുതല്‍ സംസ്ഥാനത്ത് ഇത് പാലിച്ചിരുന്നോ; മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവരില്‍ നിന്ന് പിഴ ഉള്‍പ്പെടെയുള്ള നിയമ നടപടികൾ സ്വീകരിച്ചിരുന്നോ;
( ബി )
പൊതുജനങ്ങള്‍ പാലിക്കേണ്ട സാമൂഹ്യ അകലം കോവിഡിന്റെ ആദ്യ വ്യാപനത്തില്‍ എത്രയായിരുന്നു; ഇത് രണ്ടാം വ്യാപനത്തില്‍ എത്രയാണ്; രണ്ടാം തരംഗത്തില്‍ എത്ര ജീവനുകളാണ് സംസ്ഥാനത്ത് നഷ്ടമായത് എന്നറിയിക്കുമോ;
( സി )
കെ.എസ്.ആര്‍.ടി.സി. ബസ്സുകളില്‍ സാമൂഹ്യ അകലം സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
( ഡി )
പൊതുജനങ്ങളുടെ സുരക്ഷാ കാര്യങ്ങളില്‍ കെ.എസ്.ആര്‍.ടി.സി. യ്ക്ക് ഇളവെന്തെങ്കിലും അനുവദിച്ചിട്ടുണ്ടെങ്കില്‍ ആയതിന്റെ പകര്‍പ്പ് മേശപ്പുറത്ത് വയ്ക്കുമോ;
( ഇ )
പൊതുജനങ്ങളുടെ സുരക്ഷാ കാര്യങ്ങളില്‍ ഗവണ്‍മെന്റിനെ മറി കടന്ന് കെ.എസ്.ആര്‍.ടി.സി. നടപടി ഉണ്ടായിട്ടുണ്ടെങ്കില്‍ ഉചിതവും കര്‍ശനവുമായ നിയമ നടപടി ബന്ധപ്പെട്ടവര്‍ക്കെതിരെ സ്വീകരിച്ചിരുന്നോ; എങ്കില്‍ സ്വീകരിച്ച നടപടികള്‍ വീശദീകരിക്കുമോ;
( എഫ് )
ബോര്‍ഡ്/ കോര്‍പ്പറേഷനുകള്‍ ഇത്തരം നടപടികള്‍ സ്വീകരിയ്ക്കാതിരിയ്ക്കാന്‍ ഇക്കാര്യത്തിൽ ആവശ്യമായ നിർദ്ദേശം നല്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.