|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA >2nd Session>Unstarred Questions and
Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 2nd SESSION
UNSTARRED
QUESTIONS AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
4156.
ശ്രീ.
എ . പി . അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പൊതുവിദ്യാഭ്യാസ
സംരക്ഷണയജ്ഞം പദ്ധതിയില്‍
ഉള്‍പ്പെടുത്തി വണ്ടൂര്‍ നിയോജക
മണ്ഡലത്തിലെ എത്ര
സ്കൂളുകള്‍ക്കാണ് 2016 മുതല്‍
കെട്ടിട നിര്‍മ്മാണത്തിന് തുക
അനുവദിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഏതൊക്കെ
സ്കൂളുകള്‍ക്ക് എത്ര രൂപ വീതം
അനുവദിച്ചുവെന്ന് തരംതിരിച്ച്
വ്യക്തമാക്കാമോ; പ്രസ്തുത
പ്രവൃത്തികളുടെ പുരോഗതി
അറിയിക്കാമോ;
(
സി )
ചില
സ്കൂളുകളില്‍ തുക
അനുവദിച്ചിട്ടും പ്രവൃത്തി
ആരംഭിക്കുന്നതില്‍ തടസ്സം
നേരിടുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്രയും വേഗം
പ്രസ്തുത പ്രവൃത്തികള്‍
ആരംഭിക്കുന്നതിന് എന്തൊക്കെ
നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വിശദമാക്കാമോ?
4157.
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
ഇരിക്കൂര്‍ നിയോജക
മണ്ഡലപരിധിയില്‍
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
പദ്ധതിയില്‍
നടപ്പിലാക്കുന്നതിനായി
ഭരണാനുമതി ലഭിച്ചതും
പൂര്‍ത്തീകരിച്ചതും നിര്‍വ്വഹണം
പുരോഗമിക്കുന്നതുമായ വിവിധ
പ്രവൃത്തികള്‍ ഏതെല്ലാമാണെന്നും
അവയുടെ ഇപ്പോഴത്തെ സ്ഥിതി
എന്താണെന്നും വിശദമാക്കാമോ;
(
ബി )
മണ്ഡലത്തില്‍
എസ്.ഡി.എഫ്, ആസ്തി വികസന ഫണ്ട്,
കിഫ്ബി, നബാര്‍ഡ്, പ്ലാന്‍ഫണ്ട്
എന്നിവ ഉപയോഗിച്ച്
പൂര്‍ത്തീകരിച്ചതും നിര്‍മ്മാണം
നടന്നു വരുന്നതുമായ സ്കൂള്‍
മന്ദിരങ്ങളുടെ പേര് വിവരം
നല്‍കാമോ;
(
സി )
ഐ.റ്റി.
അറ്റ് സ്കൂള്‍ പദ്ധതി പ്രകാരം
നടപ്പിലാക്കിയ പദ്ധതികള്‍
ഏതെല്ലാമെന്ന് വ്യക്തമാക്കുമോ?
4158.
ശ്രീ.
യു.എ.ലത്തീഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
സംസ്ഥാനത്ത് ഏതൊക്കെ
സ്കൂളുകള്‍ക്ക് പൊതു
വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
പ്രകാരം കെട്ടിട
നിര്‍മ്മാണത്തിന് തുക
അനുവദിച്ചുവെന്നും അനുവദിച്ച
തുക എത്രയെന്നും അറിയിക്കുമോ;
(
ബി )
കെട്ടിട
നിര്‍മ്മാണങ്ങളുടെ പുരോഗതി
എത്രത്തോളമാണെന്നും അവ എന്ന്
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്നും അറിയിക്കുമോ?
4159.
ശ്രീമതി
സി. കെ. ആശ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി
വൈക്കം നിയോജകമണ്ഡലത്തിലെ
ഏതെല്ലാം വിദ്യാലയങ്ങള്‍ക്കാണ്
പദ്ധതികള്‍ അനുവദിചിട്ടുള്ളത്;
സ്കൂളുകളുടെ പേരുവിവരങ്ങള്‍,
അനുവദിച്ച തുക എന്നിവയുടെ
വിശദാംശം ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
മണ്ഡലത്തിലെ ഏതെല്ലാം
സ്കൂളുകളുടെ പ്ലാനും
എസ്റ്റിമേറ്റുമാണ്
അംഗീകാരത്തിനായി ഇപ്പോള്‍
പരിഗണനയിലുള്ളതെന്ന്
വ്യക്തമാക്കുമോ?
4160.
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തിരുവമ്പാടി
ഇന്‍ഫന്റ് ജീസസ് ഇംഗ്ലീഷ്
മീഡിയം സ്കൂളില്‍ 2019-20,
2020-21 വര്‍ഷങ്ങളിലെ
എല്‍.എസ്.എസ്., യു.എസ്.എസ്.
സ്കോളര്‍ഷിപ്പ്
വിജയികള്‍ക്കുള്ള
സ്കോളര്‍ഷിപ്പ് തുക ലഭിക്കാത്ത
വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
എങ്കില്‍
സ്കോളര്‍ഷിപ്പ് തുക
അടിയന്തരമായി അനുവദിക്കുന്നതിന്
നടപടികള്‍ സ്വീകരിക്കുമോയെന്ന്
അറിയിക്കുമോ?
4161.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കഴിഞ്ഞ
അഞ്ച് വര്‍ഷങ്ങളിലായി
കേരളത്തിലെ
പൊതുവിദ്യാലയങ്ങള്‍ക്ക്
കെട്ടിടങ്ങള്‍ ഉള്‍പ്പെടെയുളള
പശ്ചാത്തല സൗകര്യങ്ങള്‍ക്കായി
കിഫ്ബി വഴി എത്ര കോടി രൂപ
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ബി )
കാസര്‍ഗോഡ്
ജില്ലയില്‍ കിഫ്ബി വഴി
വിദ്യാലയങ്ങള്‍ക്ക് എത്ര തുക
അനുവദിച്ചുവെന്നും ഇതുവഴി എത്ര
വിദ്യാലയങ്ങള്‍ക്ക് ഭരണാനുമതി
നല്‍കിയിട്ടുണ്ടെന്നും എത്ര
കെട്ടിടങ്ങള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും
വിശദമാക്കാമോ?
4162.
ശ്രീ
കെ യു ജനീഷ് കുമാർ
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍
ശ്രീമതി
ഒ എസ് അംബിക
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വ്യത്യസ്ത
കാരണങ്ങളാല്‍ പഠനത്തില്‍ മികവ്
പുലര്‍ത്താന്‍ കഴിയാതെ പോയ
വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ
കഴിവുകള്‍
ഉയര്‍ത്തിക്കൊണ്ടുവരാന്‍
പ്രത്യേകമായ പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;
(
ബി )
പഠന
പരിമിതി കണ്ടെത്തുന്നതിന്
ശാസ്ത്രീയ മാര്‍ഗങ്ങള്‍
അവലംബിയ്ക്കുകയോ മാനദണ്ഡങ്ങള്‍
രൂപീകരിക്കുകയോ ചെയ്തിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ;
(
സി )
കുട്ടികളുടെ
കഴിവുകള്‍
ഉയര്‍ത്തിക്കൊണ്ടുവരാനായി
എന്തെല്ലാം പരിഹാര ബോധന
രീതികളാണ് ആസൂത്രണം
ചെയ്തിട്ടുള്ളത്; ഇതിനായി
ചുമതലപ്പെട്ട
അദ്ധ്യാപകര്‍ക്കുള്ള പരിശീലനം
ലഭ്യമാക്കുന്നത് എങ്ങനെയെന്ന്
വ്യക്തമാക്കാമോ?
4163.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഭിന്നശേഷി
വിഭാഗത്തില്‍പ്പെട്ട
വിദ്യാര്‍ത്ഥികള്‍ക്കായി
വിദ്യാഭ്യാസ വകുപ്പ്
നടപ്പിലാക്കുന്ന പദ്ധതികള്‍
ഏതെല്ലാമെന്ന് വിശദമാക്കുമോ;
(
ബി )
പ്രസ്തുത
വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി
നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന
പദ്ധതികള്‍ ഏതെല്ലാമെന്ന്
വിശദമാക്കുമോ?
4164.
ശ്രീ
പി സി വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി
പ്രകാരം കിച്ചൺ കം സ്റ്റോർ
നിർമ്മിക്കുന്നതിന്
കേരളത്തിന്റെ നാല്‍പ്പതും
കേന്ദ്രത്തിന്റെ അറുപതും ശതമാനം
വിഹിതം ചേർത്തുളള തുക
അനുവദിച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(
ബി )
അനുവദിച്ചിട്ടുണ്ടെങ്കില്‍
എന്നാണെന്നും ആയത് എല്ലാ
സർക്കാർ, എയ്ഡഡ് സ്കൂൾ
എച്ച്.എം.മാരുടെയും
അക്കൗണ്ടിലേയ്ക്ക്
അയച്ചിട്ടുണ്ടോ എന്നും
വ്യക്തമാക്കാമോ;
(
സി )
ഇപ്രകാരം
പണം അക്കൗണ്ടിലേയ്ക്ക്
അയച്ചിട്ടുളളത് തിരിച്ച്
പിടിച്ചിട്ടുണ്ടെങ്കില്‍
അതിന്റെ കാരണം വ്യക്തമാക്കമോ?
4165.
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മലബാര്‍
മേഖലയില്‍ അഞ്ച് ജില്ലകളിലെ
വിദ്യാഭ്യാസ പിന്നോക്കാവസ്ഥ
പരിഗണിച്ച് സര്‍ക്കാര്‍
പുറപ്പെടുവിച്ച G.O (P) No.
107/07/G.Edn ഉത്തരവ്
പിന്‍വലിക്കാനുണ്ടായ കാരണം
വ്യക്തമാക്കാമോ;
(
ബി )
വിദഗ്ധ
സമിതിയുടെ റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍ ഇറക്കിയ
ഉത്തരവ് മാറ്റുന്നതിന് മുമ്പ്
വിദഗ്ധ സമിതിയുടെ അഭിപ്രായം
ആരാഞ്ഞിട്ടുണ്ടോയെന്നറിയിക്കാമോ?
4166.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2020-21
അധ്യയനവര്‍ഷം എല്ലാ യോഗ്യതയും
നേടി എയ്ഡഡ് സ്കൂള്‍ അധ്യാപക
നിയമനം കാത്തിരുന്ന നിരവധി
ഉദ്യോഗാർത്ഥികൾക്ക് കോവിഡ്-19
മഹാമാരിയുടെ പശ്ചാത്തലത്തില്‍
നിയമനങ്ങള്‍ നടക്കാതെ
വന്നതിനാല്‍ പ്രായപരിധി
കഴിഞ്ഞതായ പ്രശ്നം ശ്രദ്ധയിൽ
പെട്ടിട്ടുണ്ടോ; എങ്കിൽ ഏത്
രീതിയില്‍ ഈ പ്രശ്നം
പരിഹരിക്കും എന്ന്
വ്യക്തമാക്കാമോ;
(
ബി )
2021-22
നടപ്പു വര്‍ഷം നിയമനങ്ങള്‍
നടക്കുമ്പോള്‍ അദ്ധ്യാപക
നിയമനത്തിന്റെ മാനദണ്ഡത്തിലെ
ഉയര്‍ന്ന പ്രായപരിധിയായ
നാല്‍പ്പത് വയസ്സ്
പൂര്‍ത്തിയായി കഴിഞ്ഞതിനാൽ ഇവരെ
അദ്ധ്യാപക നിയമനത്തിന്
പരിഗണിക്കുന്നില്ല എന്ന പ്രശ്നം
പരിഹരിക്കുന്നതിനായി
അനുഭാവപൂർണമായ നടപടി
സ്വീകരിക്കുമോ?
4167.
ശ്രീ
പി സി വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
2020-21 അദ്ധ്യയന വർഷത്തിൽ
പഠനോപകരണങ്ങൾ ഇല്ലാത്തതിന്റെ
പേരിൽ ഓൺലൈൻ പഠനം നടത്താൻ
കഴിയാത്ത എത്ര കുട്ടികൾ
ഉണ്ടായിരുന്നു എന്ന്
വ്യക്തമാക്കാമോ?
4168.
ശ്രീ.
ഇ കെ വിജയൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
എസ്.എസ്.എല്‍.സി.
പരീക്ഷ റിസൾട്ടിന് ആനുപാതികമായി
ഉപരിപഠനത്തിനുള്ള സീറ്റുകൾ
പര്യാപ്തമാണോ എന്ന് വിശകലനം
ചെയ്യുന്ന സാഹചര്യത്തിൽ
ഐ.ടി.ഐ.കളിലെ ദ്വിവത്സര
കോഴ്സുകൾക്ക് പ്ലസ് ടു തുല്യത
ഉണ്ടെന്ന കേന്ദ്രസർക്കാർ
ഉത്തരവിന്റെ സാധുത കൂടി
പരിശോധിച്ച് നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ;
(
ബി )
ഇല്ലായെങ്കിൽ
ആവശ്യമായ തുടർ ക്രമീകരണങ്ങൾക്ക്
വകുപ്പുതല മേധാവിയെ
ചുമതലപ്പെടുത്താൻ നടപടി
സ്വീകരിക്കുമോ?
4169.
ശ്രീ
. മഞ്ഞളാംകുഴി അലി
ശ്രീ
. ടി. വി. ഇബ്രാഹിം
ശ്രീ.
യു.എ.ലത്തീഫ്
ശ്രീ.
കെ. പി. എ. മജീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പൊതു വിദ്യാലയങ്ങളില്‍ അടിസ്ഥാന
സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തുന്നതിനോടൊപ്പം
വിദ്യാഭ്യാസ നിലവാരം
ഉയര്‍ത്തുന്നതിന് നടപടി
ആവശ്യമാണെന്നകാര്യം
പരിശോധിച്ചിട്ടുണ്ടോ;
(
ബി )
ഇക്കാര്യത്തില്‍
ഗുണപരമായ മാറ്റം
ഉണ്ടായിട്ടുണ്ടോയെന്ന്
വിലയിരുത്തുന്നതിനുളള സംവിധാനം
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
4170.
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
സ്പോര്‍ട്സ് ഹോസ്റ്റലുകള്‍,
ഫിഷറീസ് മോഡല്‍ റസിഡന്‍ഷ്യല്‍
സ്കൂളുകള്‍ എന്നിവിടങ്ങളിൽ
ഉൾപ്പടെയുള്ള എല്ലാ സ്കൂള്‍
വിദ്യാര്‍ത്ഥികള്‍ക്കും കോവിഡ്
പശ്ചാത്തലത്തില്‍
ഭക്ഷ്യധാന്യങ്ങള്‍ വിതരണം
ചെയ്തുവരുന്നുണ്ടോ;
വിശദമാക്കുമോ?
4171.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
എല്ലാ സ്കൂളുകളിലും മലയാളം ഒരു
വിഷയമായി പഠിപ്പിക്കണമെന്ന
2017-ലെ മലയാള പഠനനിയമം
നടപ്പിലാക്കിയിട്ടുണ്ടോ
എന്നറിയിക്കാമോ;
(
ബി )
പ്രസ്തുത
നിയമത്തിന് ചട്ടങ്ങള്‍
തയ്യാറാക്കിയിട്ടുണ്ടോ;
ഏതെല്ലാം സ്കൂളുകളിലാണ് ഈ നിയമം
നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്
എന്നറിയിക്കാമോ;
(
സി )
ഇത്
സംബന്ധിച്ച് പരിശോധന
നടത്തുവാന്‍ നിയമത്തില്‍
ആരെയാണ്
ചുമതലപ്പെടുത്തിയിരിക്കുന്നത്;
ആയതിന് അദ്ധ്യാപക പാനല്‍
തയ്യാറാക്കിയിട്ടുണ്ടോ;
ഇല്ലെങ്കിൽ കാരണം
വ്യക്തമാക്കാമോ?
4172.
ശ്രീ
എം രാജഗോപാലൻ
ശ്രീ
കെ ആൻസലൻ
ശ്രീമതി
ദെലീമ
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോവിഡിന്റെ
വ്യാപനം കാരണം തൊഴില്‍
ചെയ്യാന്‍ കഴിയാതെയും
വരുമാനമില്ലാതെയും ബുദ്ധിമുട്ട്
അനുഭവിക്കുന്ന സ്കൂള്‍ പാചക
തൊഴിലാളികളുടെ പ്രശ്നങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
സ്കൂളുകളിലെ
പാചകത്തൊഴിലാളികള്‍ വരുമാനം
നിലച്ച് വലിയ പ്രതിസന്ധിയിലായ
കാര്യം ഗൗരവമായി കാണുമോ;
(
സി )
സാമ്പത്തികമായി
പിന്നോക്കം നില്‍ക്കുന്നവരും
സ്കൂള്‍ പാചക തൊഴിലിനെ മാത്രം
ആശ്രയിച്ചു കഴിയുന്നവരുമായ
തൊഴിലാളികളുടെ ജീവസന്ധാരണം
ഉറപ്പുവരുത്തുന്നതിന് ആവശ്യമായ
അടിയന്തര നടപടികള്‍
സ്വീകരിക്കുവാന്‍ സര്‍ക്കാര്‍
നിര്‍ദ്ദേശം നല്‍കുമോ?
4173.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഹയര്‍
സെക്കന്ററി - വൊക്കേഷണല്‍ ഹയര്‍
സെക്കന്ററി വിദ്യാഭ്യാസ
വകുപ്പുകളുടെ ഏകീകരണം
എന്നത്തേക്ക് പൂര്‍ത്തിയാവും
എന്ന് വ്യക്തമാക്കുമോ;
(
ബി )
ഏകീകരണത്തിന്റെ
ഭാഗമായി ഉപജില്ലാ വിദ്യാഭ്യാസ
ഓഫീസുകളടക്കമുള്ള നിലവിലുള്ള
ഓഫീസ് സംവിധാനങ്ങള്‍
പുന:ക്രമീകരിക്കുന്നതിന്
തീരുമാനം എടുത്തിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(
സി )
പുന:സംഘടനയില്‍
നിലവില്‍ വരുന്ന പുതിയ ഓഫീസ്
സംവിധാനങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
4174.
ശ്രീ.
എ . പി . അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
അധ്യയന വര്‍ഷം കോവിഡ്
മാനദണ്ഡങ്ങള്‍ക്ക് വിധേയമായി
ഭാഗികമായോ പൂര്‍ണ്ണമായോ
വിദ്യാലയങ്ങളില്‍ പഠനം
ആരംഭിക്കുന്നതിന്
ആലോചിക്കുന്നുണ്ടോ; വിശദവിവരം
ലഭ്യമാക്കാമോ?
4175.
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വടകര
നിയോജക മണ്ഡലത്തിലെ
അൺഎക്കണോമിക് സ്കൂളുകളിൽ കഴിഞ്ഞ
അധ്യയനവര്‍ഷം പഠിച്ചിരുന്ന
കുട്ടികളുടെ എണ്ണം എത്രയാണെന്ന്
അറിയിക്കുമോ; ഈ അധ്യയനവര്‍ഷം
പ്രസ്തുത സ്കൂളുകളിലെ
കുട്ടികളുടെ എണ്ണത്തില്‍
വര്‍ദ്ധനയുണ്ടായിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(
ബി )
ഒരു
സ്കൂള്‍ അണ്‍എക്കണോമിക്ക് സ്കൂൾ
ആയി പ്രഖ്യാപിക്കുന്നതിന്
നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
മാനദണ്ഡങ്ങളിൽ ഇളവ് വരുത്തുന്ന
കാര്യം പരിഗണിക്കുന്നുണ്ടോ;
(
ഡി )
സ്കൂളുകൾ
അൺഎക്കണോമിക്ക് ആയി
പ്രഖ്യാപിക്കുന്നതിനുള്ള
കണക്കുകൾ എടുത്തത് എന്നാണെന്ന്
അറിയിക്കുമോ;
(
ഇ )
കണക്കെടുപ്പിന്
ശേഷം എക്കണോമിക് ആയി മാറിയ
സ്കൂളുകള്‍ പിന്നീട് കണക്ക്
എടുക്കാത്തത് കാരണം ഇപ്പോഴും
അണ്‍എക്കണോമിക്ക് ആയി തുടരുന്ന
സാഹചര്യം നിലവിലുണ്ടോ;
(
എഫ് )
എങ്കിൽ
സ്കൂളുകളിലെ മറ്റെല്ലാ
പ്രവർത്തനങ്ങളും ഓൺലൈനായി
ചെയ്യുന്ന നിലയ്ക്ക് ഈ
കണക്കെടുപ്പും ഓൺലൈനായി
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
അറിയിക്കുമോ?
4176.
ശ്രീ.
റ്റി.പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2009-ലെ
വിദ്യാഭ്യാസ അവകാശ നിയമം
നടപ്പിലാക്കുന്നതിനായി
നിയോഗിച്ച ഡോ.എം.എ.ഖാദര്‍
കമ്മീഷന്‍, റിപ്പോര്‍ട്ട്- ഭാഗം
2 സര്‍ക്കാരിന്
സമര്‍പ്പിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ;
(
ബി )
സര്‍ക്കാര്‍
തത്വത്തില്‍ അംഗീകരിച്ച,
മികവിനായുള്ള സ്കൂള്‍
വിദ്യാഭ്യാസം വിദഗ്ധ സമിതി
റിപ്പോര്‍ട്ട് ഭാഗം-1
അനുസരിച്ച് ഏതെല്ലാം
നിര്‍ദ്ദേശങ്ങള്‍ ഇതിനോടകം
സംസ്ഥാനത്ത്
നടപ്പിലാക്കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
4177.
ശ്രീ.
നജീബ് കാന്തപുരം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
നിലവിലുള്ള വിദ്യാഭ്യാസ
സ്കോളര്‍ഷിപ്പുകള്‍
ഏതൊക്കെയാണ്; അറിയിക്കുമോ;
(
ബി )
കഴിഞ്ഞ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നശേഷം വിവിധ വിഭാഗങ്ങള്‍ക്ക്
സ്കോളര്‍ഷിപ്പ് ഇനത്തില്‍ എത്ര
തുക വിതരണം ചെയ്തു; വിശദവിവരം
ലഭ്യമാക്കുമോ?
4178.
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഒറ്റപാലം
നിയോജക മണ്ഡലത്തില്‍
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം
പദ്ധതിയുടെ ഭാഗമായി ഫണ്ട്
അനുവദിച്ചിട്ടുള്ള സ്കൂളുകള്‍
എത്രയാണെന്നും അവ
ഏതെല്ലാമാണെന്നും
വ്യക്തമാക്കാമോ;
(
ബി )
ഇവയില്‍
പ്രവൃത്തി പൂര്‍ത്തിയായവ
ഉണ്ടോയെന്നും ഉണ്ടെങ്കില്‍ അവ
ഏതെല്ലാമെന്നും അറിയിക്കാമോ;
(
സി )
പ്രവൃത്തി
നടന്നുകൊണ്ടിരിക്കുന്ന
സ്കൂളുകള്‍ എത്രയാണെന്നും അവ
ഏതെല്ലാമെന്നും
വെളിപ്പെടുത്താമോ;
(
ഡി )
ഇതുവരെ
പ്രവൃത്തി ആരംഭിക്കാത്ത
സ്കൂളുകളുണ്ടെങ്കില്‍ അവ
ഏതെല്ലാമെന്നും എന്നത്തേക്ക്
പ്രവൃത്തി തുടങ്ങുവാന്‍
സാധിക്കുമെന്നും വിശദമാക്കാമോ?
4179.
ശ്രീ
ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2018
മുതൽ 2021 വരെ കാഞ്ഞങ്ങാട്
നിയോജക മണ്ഡലത്തിലെ
സ്കൂളുകൾക്ക് യാത്രാ സൗകര്യം
ഒരുക്കുന്നതിന് എം.എൽ.എ.
ഫണ്ടുകൾ അനുവദിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ വിശദാംശങ്ങൾ
ലഭ്യമാക്കാമോ;
(
ബി )
അനുവദിച്ച
ഫണ്ടുകൾ ഉപയോഗിച്ച്
സ്കൂളുകൾക്ക് വാഹന സൗകര്യം
ലഭ്യമാക്കിയിട്ടുണ്ടോയെന്ന്
വെളിപ്പെടുത്തുമോ; ഇല്ലെങ്കിൽ
എത്ര വിദ്യാലയങ്ങൾക്കാണ് വാഹനം
ഇനിയും ലഭ്യമാകാത്തതെന്ന്
വിശദീകരിക്കാമോ ;
(
സി )
വാഹനം
അനുവദിക്കുന്നതിന് ഫണ്ട്
നൽകിയിട്ടും ഇക്കാര്യത്തിൽ
കാലതാമസം നേരിട്ടത്
എന്തുകൊണ്ടെന്ന് അറിയിക്കാമോ;
(
ഡി )
കാലതാമസത്തിന്
ഉത്തരവാദികളായവർക്കെതിരെ
അന്വേഷണം നടത്തി നടപടികൾ
സ്വീകരിക്കുമോ ?
4180.
ശ്രീ
രമേശ് ചെന്നിത്തല : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഹരിപ്പാട്
മണ്ഡലത്തിലെ ആയപറമ്പ്
ഗവ.സ്‌കൂളിലെ പുതിയ
കെട്ടിടനിര്‍മ്മാണ
പ്രവത്തനങ്ങള്‍ വൈകുന്നതിന്റെ
കാരണം വിശദമാക്കാമോ;
(
ബി )
ഇതുമായി
ബന്ധപ്പെട്ട് പൊതുമരാമത്ത്
വകുപ്പ് സമര്‍പ്പിച്ചിരുന്ന
എസ്റ്റിമേറ്റിന്മേല്‍
പൊതുവിദ്യാഭ്യാസ വകുപ്പ് എന്ത്
നടപടി സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ?
4181.
ഡോ.കെ.ടി.ജലീൽ
: താഴെ കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പൊതുവിദ്യാഭ്യാസ
സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി
മൂന്ന് കോടി രൂപയുടേയും ഒരു
കോടി രൂപയുടേയും സ്കൂള്‍
കെട്ടിടങ്ങള്‍
നിര്‍മ്മിക്കാനുള്ള നിര്‍വ്വഹണ
ഏജന്‍സിയായി കിലയെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
(
ബി )
ഉണ്ടെങ്കില്‍
തവനൂര്‍ മണ്ഡലത്തില്‍ ഏതെല്ലാം
സ്കൂളുകളിലാണ് മൂന്ന് കോടി രൂപ
ചെലവിലും ഒരു കോടി രൂപ
ചെലവിലും കെട്ടിടം
നിര്‍മ്മിക്കാന്‍
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കാമോ;
(
സി )
ഇതിനുള്ള
നടപടികള്‍ ഏതുവരെയായി എന്ന്
വിശദമാക്കാമോ;
(
ഡി )
പ്രസ്തുത
കെട്ടിട നിര്‍മ്മാണങ്ങള്‍
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാനാകുമെന്ന്
വ്യക്തമാക്കുമോ?
4182.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഒരു
നിയോജകമണ്ഡലത്തിലെ ഒരു
വിദ്യാലയത്തില്‍ ഒരു
നീന്തല്‍കുളം എന്ന പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിനായി
പാലക്കാട് ജില്ലയിലെ ഏതെല്ലാം
സ്കൂളുകളാണ്
തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
4183.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി
വിദ്യാലയങ്ങളുടെ അടിസ്ഥാന
സൗകര്യങ്ങള്‍
വികസിപ്പിക്കുന്നതിന്
കിഫ്ബിയില്‍ ഉള്‍പ്പെടുത്തി
വടക്കാഞ്ചേരി മണ്ഡലത്തില്‍
ഏതെല്ലാം സ്കൂളുകള്‍ക്കാണ്
ഫണ്ട് അനുവദിച്ചത് എന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
സ്കൂളുകള്‍ക്ക് അനുവദിച്ച തുക
എത്രയെന്നും അത് എങ്ങനെയാണ്
വിനിയോഗിക്കുന്നത് എന്നും
വിശദമാക്കാമോ;
(
സി )
കിഫ്ബിയില്‍
നിന്നല്ലാതെ 2016-21
കാലഘട്ടത്തില്‍ മറ്റേതെങ്കിലും
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
മണ്ഡലത്തിലെ സ്കൂളുകളുടെ
വികസനത്തിന് ഫണ്ട്
അനുവദിച്ചിട്ടുണ്ടോ എന്ന്
വിശദമാക്കാമോ?
4184.
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പൊതുവദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ
ഭാഗമായുള്ള സമഗ്ര ശിക്ഷ കേരളം
പദ്ധതി പ്രകാരം നിയമനം ലഭിച്ച
കലാ-കായിക- പ്രവൃത്തി
പരിചയാദ്ധ്യാപകര്‍ക്ക് 2017-18
വര്‍ഷങ്ങളില്‍ യാത്രാബത്തയും
ഇ.പി.എഫും അടക്കം 29,000/-
രൂപയോളം ശമ്പളം
ലഭിച്ചുകൊണ്ടിരുന്നതില്‍
ഇപ്പോള്‍ കുറവ് വന്നിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
കേന്ദ്ര
സര്‍ക്കാര്‍ വിഹിതം
വെട്ടിക്കുറച്ചതിന്റെ
ഭാഗമായിട്ടാണോ ഇവര്‍ക്ക്
ലഭിച്ചിരുന്ന ശമ്പളത്തില്‍
കുറവ് വന്നിട്ടുള്ളത് എന്ന്
വ്യക്തമാക്കാമോ;
(
സി )
വെട്ടിക്കുറച്ച
ശമ്പളം വര്‍ദ്ധിപ്പിച്ച്
കിട്ടുന്നതിന് അഭ്യര്‍ത്ഥിച്ചു
കൊണ്ട് പ്രസ്തുത അധ്യാപകര്‍
അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍ സ്വീകരിച്ചിട്ടുള്ള
തുടര്‍നടപടി വിശദമാക്കാമോ;
(
ഡി )
പ്രസ്തുത
അപേക്ഷ അനുഭാവപൂര്‍വ്വം
പരിഗണിക്കുമോ?
4185.
ശ്രീ
. ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2021-22
വര്‍ഷത്തെ സമഗ്ര ശിക്ഷ കേരള
പദ്ധതികള്‍ക്ക് എത്ര തുകയാണ്
കേന്ദ്രം വകയിരുത്തിയത് എന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
കാലയളവില്‍ പദ്ധതിയില്‍ എത്ര
ശതമാനം തുക
ചെലവഴിച്ചുവെന്നറിയിക്കാമോ;
(
സി )
തദ്ദേശ
സ്വയംഭരണ വിഹിതം ലഭിക്കേണ്ടത്
എത്ര രൂപയെന്നും ലഭിച്ചത് എത്ര
രൂപയെന്നും ജില്ല തിരിച്ചുള്ള
കണക്കുകള്‍ ലഭ്യമാക്കുമോ;
(
ഡി )
2020-21
വര്‍ഷത്തില്‍ യൂണിഫോം അലവന്‍സ്
സ്കൂളുകള്‍ക്ക് വിതരണം
ചെയ്തിട്ടുണ്ടോ; എങ്കില്‍ എത്ര
ജില്ലകള്‍ക്ക് എത്ര രൂപ വീതം
വിതരണം ചെയ്തുവെന്നറിയിക്കാമോ;
(
ഇ )
2021-22
വര്‍ഷത്തില്‍ പഠന പരിപോഷണ
പരിപാടിക്ക് പദ്ധതിയുണ്ടോ;
എല്‍.പി, യു.പി, എച്ച്.എസ്,
എച്ച്.എസ്.എസ് എന്നിവയ്ക്കുള്ള
പദ്ധതികള്‍ ഏതൊക്കെയാണ് എന്ന്
വിശദമാക്കുമോ?
4186.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പെരുവ
ഗവ. സ്കൂളില്‍ കിഫ്ബി ഫണ്ട്
ഉപയോഗിച്ചുള്ള നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് എണ്‍പത്തിയെട്ട്
ലക്ഷം രൂപയുടെ പുതുക്കിയ
എസ്റ്റിമേറ്റ് എസ്. പി. വി. ആയി
നിശ്ചയിച്ചിട്ടുള്ള കൈറ്റ്
തയ്യാറാക്കിയിട്ടുണ്ടോ; ആയത്
സര്‍ക്കാരിന്
സമര്‍പ്പിച്ചിട്ടുണ്ടോ ;
എങ്കില്‍ ആര്‍ക്കാണ്
സമര്‍പ്പിച്ചിട്ടുള്ളത്; ഫയല്‍
നമ്പര്‍ ലഭ്യമാക്കാമോ;
(
ബി )
ഇതിന്റെ
നിര്‍മ്മാണവുമായി ബന്ധപ്പെട്ട്
എ. ഡി. എഫില്‍ നിന്നും
അനുവദിച്ചതിന്റെ
അടിസ്ഥാനത്തില്‍ റിവൈസ്ഡ്
എസ്റ്റിമേറ്റിന് കളക്ടറേറ്റില്‍
നിന്നും സാംഗ്ഷന്‍
ലഭിക്കുന്നതിന് തടസ്സമുണ്ടോ;
ഒരിക്കല്‍ അനുമതി കിട്ടിയ
വര്‍ക്കിന്റെ റിവൈസ്ഡ്
എസ്റ്റിമേറ്റിന് വീണ്ടും
ധനകാര്യ വകുപ്പിന്റെ അനുമതി
ആവശ്യമുണ്ടോ; അറിയിക്കുമോ?
4187.
ശ്രീ.
റ്റി.പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പൊതുവിദ്യാഭ്യാസ
രംഗത്ത് സമഗ്ര ശിക്ഷാ കേരളം
പദ്ധതി വഴി നടപ്പിലാക്കുന്ന
നിരവധി പരിപാടികളില്‍
താഴെതട്ടില്‍
പ്രവര്‍ത്തിക്കുന്ന
ട്രെയ്നര്‍മാരുടെ കുറവ്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
പദ്ധതിയില്‍ വിവിധ തലങ്ങളില്‍
ഒഴിവുള്ള തസ്തികകളില്‍
അധ്യാപകരെ നിയമിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
4188.
ശ്രീ
സി ആര്‍ മഹേഷ്
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
സര്‍ക്കാര്‍ സ്കൂളുകളുടെ ഭൗതിക
സൗകര്യം മെച്ചപ്പെടുത്തുന്ന
പദ്ധതി പ്രകാരം ഇതിനകം എത്ര
സ്കൂളുകള്‍ക്ക് സഹായം
അനുവദിച്ചുവെന്ന് അറിയിക്കാമോ;
(
ബി )
എന്തൊക്കെ
ഭൗതിക സൗകര്യങ്ങളാണ് പ്രസ്തുത
സ്കൂളുകളില്‍
ഏര്‍പ്പെടുത്തുന്നതെന്ന്
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
പദ്ധതിക്കായി കിഫ്ബിയില്‍
നിന്നും ഇതിനകം എന്തു തുക
ലഭിച്ചുവെന്ന് അറിയിക്കുമോ?
4189.
ശ്രീ.
പി.വി.അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നിലമ്പൂര്‍
നിയോജകമണ്ഡലത്തില്‍ ഓണ്‍ലെെന്‍
വിദ്യാഭ്യാസത്തിനാവശ്യമായ
പഠനോപകരണങ്ങള്‍ ലഭ്യമല്ലാത്ത
ആദിവാസി മേഖലയിലുള്ള എത്ര
വിദ്യാര്‍ത്ഥികളുണ്ടെന്ന്
പഠിക്കുന്ന ക്ലാസ്സ്, സ്കൂള്‍,
പഞ്ചായത്ത് എന്നിവ തിരിച്ച്
വിവരങ്ങള്‍ ലഭ്യമാക്കാമോ;
(
ബി )
ഇവര്‍ക്ക്
പഠനോപകരണങ്ങള്‍ ലഭ്യമാക്കാന്‍
സ്വീകരിച്ച നടപടികളും
പദ്ധതികളും വിശദമാക്കാമോ;
കെെറ്റ് വഴി സ്കൂളുകള്‍ക്ക്
വിതരണം ചെയ്ത എത്ര
കമ്പ്യൂട്ടറുകളാണ് പ്രസ്തുത
മണ്ഡലത്തിലെ ആദിവാസി
മേഖലയിലുള്ള
വിദ്യാര്‍ത്ഥികള്‍ക്ക്
താത്ക്കാലികമായി വിതരണം
ചെയ്തതെന്ന് സ്കൂള്‍,
പഞ്ചായത്ത് തിരിച്ച് വിശദാംശം
അറിയിക്കാമോ;
(
സി )
ഉള്‍വനങ്ങളിലുള്ള
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികള്‍ക്ക്
ഓണ്‍ലെെന്‍ പഠന സൗകര്യം
ലഭിക്കാത്തതിന്റെ കാരണങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ; ഇവര്‍ക്ക്
വെെദ്യുതി, ഇന്റര്‍നെറ്റ്
കണക്ടിവിറ്റി എന്നിവയുടെ
അഭാവമാണോ പഠനോപകരണത്തിന്റെ
അഭാവമാണോ ഉള്ളതെന്നും
വിശദമാക്കാമോ; ഏതെല്ലാം
ആദിവാസി മേഖലയിലാണ്
പ്രശ്നങ്ങള്‍ ഉള്ളതെന്നും ഇതു
പരിഹരിക്കാന്‍ വകുപ്പ്
സ്വീകരിച്ച നടപടികളും
ഇടപെടലുകളും അറിയിക്കാമോ?
4190.
ശ്രീ.
ജോബ് മൈക്കിള്‍
ശ്രീ
പ്രമോദ് നാരായൺ
ഡോ.
എൻ. ജയരാജ്
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
എല്‍. പി. സ്‌കൂള്‍ തലം മുതല്‍
പന്ത്രണ്ടാം ക്ലാസ് തലം
വരെയുള്ള കരിക്കുലം
പരിഷ്ക്കരിക്കുന്നതിനുള്ള
നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
സംസ്ഥാനം
സ്വന്തം നിലയ്ക്ക് പാഠ്യപദ്ധതി
പരിഷ്ക്കരിക്കാനാണോ അതോ
കേന്ദ്രസര്‍ക്കാരിന്റെ
മാര്‍ഗനിര്‍ദ്ദേശം
അനുസരിച്ചുള്ള പാഠ്യപദ്ധതി
തയ്യാറാക്കാനാണോ
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(
സി )
പാഠ്യപദ്ധതിയുടെ
കരട് രൂപം തയ്യാറാക്കി
കേന്ദ്രസര്‍ക്കാരിന്
നല്‍കിയിട്ടുണ്ടോ എന്ന്
അറിയിക്കുമോ?
4191.
ശ്രീ
സി കെ ഹരീന്ദ്രന്‍
ശ്രീ.
പി. ടി. എ. റഹീം
ശ്രീ.
ടി.ഐ.മധുസൂദനന്‍
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പകുതിയോളം വിദ്യാര്‍ത്ഥികളുടെ
അദ്ധ്യയന മാധ്യമം മാതൃഭാഷ
അല്ലെന്ന പ്രശ്‍നം
പരിഹരിക്കുവാന്‍ വേണ്ട
ഇടപെടലുകള്‍ ഉണ്ടാകുമോ;
(
ബി )
മാതൃഭാഷയ്ക്കുള്ള
പ്രാധാന്യം കണക്കിലെടുത്ത്
ഇംഗ്ലീഷിന് പ്രാധാന്യം
നല്‍കുന്നതോടൊപ്പം പ്രീ
പ്രെെമറി, പ്രെെമറി
തലത്തിലെങ്കിലും അദ്ധ്യയനം
നിര്‍ബന്ധമായും
മാതൃഭാഷയിലാക്കുന്ന കാര്യം
പരിശോധിക്കുമോ;
(
സി )
സംസ്ഥാനത്തെ
എല്ലാ സ്കൂളുകളിലും മാതൃഭാഷാ
പഠനം നിര്‍ബന്ധമാക്കാന്‍
നിര്‍ദ്ദേശിക്കുന്നുണ്ടോ എന്ന്
അറിയിക്കുമോ?
4192.
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
എച്ച്.
എസ്. എസ്. ടി.
തസ്തികയിലേക്കുള്ള ബൈ ട്രാൻസ്ഫർ
നിയമനം പി.എസ്.സി-യെ
ചുമതലപ്പെടുത്തി
ഉത്തരവിറക്കിയിരുന്നോ; ഇപ്രകാരം
ഉത്തരവ് ഇറക്കാനുള്ള സാഹചര്യം
എന്തായിരുന്നു എന്ന്
വ്യക്തമാക്കുമോ; പ്രസ്തുത
ഉത്തരവിന്റെ അടിസ്ഥാനത്തിൽ
നാളിതുവരെ എന്തൊക്കെ നടപടികൾ
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
4193.
ശ്രീമതി
ശാന്തകുമാരി കെ. : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പത്തിരിപ്പാല
ജി.വി.എച്ച്.എച്ച്.എസ്സിൽ
2013-2019 കാലയളവില്‍
ഉച്ചഭക്ഷണവിതരണപദ്ധതിയില്‍
പാല്‍, അരി എന്നിവയുടെ
വിതരണത്തിലെ ക്രമക്കേട്
സംബന്ധിച്ച് ജില്ലാവിദ്യാഭ്യാസ
ഓഫീസര്‍, പാലക്കാട്
ജില്ലാപഞ്ചായത്ത്, ഡെപ്യൂട്ടി
ഡയറക്ടര്‍ ഓഫ് എഡ്യുക്കേഷന്‍
ഓഡിറ്റ് വിഭാഗം മുതലായവരുടെ
റിപ്പോർട്ടുകളുടെയും
കണ്ടെത്തലുകളുടെയും
അടിസ്ഥാനത്തില്‍ സ്വീകരിച്ച
നടപടി വിശദമാക്കാമോ;
(
ബി )
ഹര്‍ത്താല്‍
ദിനങ്ങളായ 16.10.2017,
30.7.2018, 10.09.2018,
10.10.2018 എന്നീ തീയതികളിലും
യഥാക്രമം 738, 578, 739, 686
വിദ്യാര്‍ത്ഥികള്‍ക്ക് വീതം
ഉച്ചഭക്ഷണം, പാല്‍ എന്നിവ
വിതരണം ചെയ്തതായും
പാല്‍-പലചരക്ക് സാധനങ്ങള്‍
നിലവിലില്ലാത്ത സ്റ്റോറുകളുടെ
പേരില്‍ വ്യാജ ബില്‍ ഉണ്ടാക്കി
ക്രമക്കേട് നടത്തിയതുമായുള്ള
പാലക്കാട് ജില്ല പഞ്ചായത്ത്
നിയോഗിച്ച
അന്വേഷണക്കമ്മിറ്റിയുടെ
കണ്ടെത്തലുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
പ്രസ്തുത
കമ്മിറ്റി റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍ സമഗ്രമായ
അന്വേഷണം സമയബന്ധിതമായി നടത്തി
കുറ്റക്കാര്‍ക്കെതിരെ കര്‍ശന
നടപടി സ്വീകരിക്കുമോ;
വെളിപ്പെടുത്താമോ?
4194.
ശ്രീ.
റ്റി.പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2010-ല്‍
മലബാര്‍ മേഖലയില്‍ എത്ര
ഹയര്‍സെക്കണ്ടറി സ്കൂളുകളും
ഇതില്‍ എത്ര അദ്ധ്യാപകരുടെയും
ലാബ് അസിസ്റ്റന്റുമാരുടെയും
തസ്തികകളും
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ബി )
പുതിയതായി
ഹയര്‍സെക്കണ്ടറി സ്കൂള്‍
അനുവദിക്കുമ്പോൾ എപ്പോഴാണ്
അദ്ധ്യാപകരുടെയും ലാബ്
അസിസ്റ്റന്റുമാരുടെയും തസ്തിക
അനുവദിക്കേണ്ടതെന്നും,
എപ്പോഴാണ് അവ അനുവദിച്ചതെന്നും
വ്യക്തമാക്കാമോ;
(
സി )
ഈ
സ്കൂളുകളില്‍ പിന്നീട് അഡീഷണല്‍
ബാച്ചുകള്‍
അനുവദിച്ചിട്ടുണ്ടോയെന്നും, ഈ
ബാച്ചുകളില്‍ തസ്തിക
അനുവദിച്ചത് എപ്പോഴാണെന്നും
വ്യക്തമാക്കുമോ;
(
ഡി )
ഈ
സ്കൂളുകളിലെ അദ്ധ്യാപകര്‍ ,
ലാബ് അസിസ്റ്റന്റുമാര്‍
എന്നിവരില്‍ എത്രപേര്‍
സ്റ്റാറ്റ്യൂട്ടറി,
കോണ്‍ട്രിബ്യൂട്ടറി
പെന്‍ഷനുകളില്‍
ഉള്‍പ്പെട്ടിട്ടുണ്ട് എന്ന്
വ്യക്തമാക്കുമോ;
(
ഇ )
കോടതി
ഉത്തരവിലൂടെ സ്റ്റാറ്റ്യൂട്ടറി
പെന്‍ഷനിലേയ്ക്ക് മാറിയ
ജീവനക്കാര്‍ എത്രയുണ്ടെന്ന്
വ്യക്തമാക്കുമോ; കോടതി
ഉത്തരവ് ഉണ്ടായിട്ടും,
സ്റ്റാറ്റ്യൂട്ടറി
പെന്‍ഷനിലേയ്ക്ക് മാറിയിട്ടും
കോണ്‍ട്രിബ്യൂട്ടറി
പെന്‍ഷനിലേയ്ക്ക് തുക
ഈടാക്കുന്ന എത്ര ജീവനക്കാര്‍
ഉണ്ട് എന്ന് വ്യക്തമാക്കാമോ;
ഇത് സംബന്ധിച്ച് എന്തെങ്കിലും
നിവേദനം കിട്ടിയിട്ടുണ്ടോ;
(
എഫ് )
കോടതി
ഉത്തരവിലൂടെ സ്റ്റാറ്റ്യൂട്ടറി
പെന്‍ഷനിലേയ്ക്ക് മാറിയ
ജീവനക്കാര്‍ക്ക് നീതി
നടപ്പാക്കാന്‍ സര്‍ക്കാര്‍
നടപടി എവിടെവരെയായെന്ന്
അറിയിക്കുമോ?
4195.
ശ്രീ.
അബ്ദുല്‍ ഹമീദ് പി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ദേശീയപാത
വീതികൂട്ടി
വികസിപ്പിക്കുമ്പോള്‍
വള്ളിക്കുന്ന് മണ്ഡലത്തിലെ
ചേളാരി ഗവ. വൊക്കേഷണല്‍ ഹയര്‍
സെക്കന്ററി സ്കൂളിലെ
പൊളിച്ചുനീക്കുന്ന
കെട്ടിടങ്ങള്‍ക്ക് പകരം
കെട്ടിടം നിര്‍മ്മിച്ച്
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;
(
ബി )
പൊളിച്ചുമാറ്റുന്ന
കെട്ടിടങ്ങള്‍ക്ക് പകരം പുതിയ
കെട്ടിടം നിര്‍മ്മിക്കുന്നതിന്
പ്രത്യേക ഫണ്ടുകള്‍
നിലവിലുണ്ടോ; വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
സ്കൂളിന്റെ പുതിയ
കെട്ടിടത്തിന്റെ
നിര്‍മ്മാണവുമായി ബന്ധപ്പെട്ട
പ്രവര്‍ത്തനങ്ങളുടെ പുരോഗതി
വ്യക്തമാക്കാമോ?
4196.
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
അദ്ധ്യയന വർഷം കൽപ്പറ്റ നിയോജക
മണ്ഡലത്തിലെ ഏതെങ്കിലും
സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ
പുതിയ പ്ലസ് ടു ബാച്ചുകൾ
ആരംഭിക്കാൻ ഉദേശിക്കുന്നുണ്ടോ;
വിശദാംശങ്ങൾ ലഭ്യമാക്കാമോ?
4197.
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ) :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
എച്ച്.എസ്.എസ്.ടി
തസ്തികയിലേക്കുള്ള ബൈ ട്രാൻസ്ഫർ
നിയമനത്തിന് പി.എസ്.സി-യെ
ചുമതലപ്പെടുത്തി നടപടികൾ
സ്വീകരിച്ചതിനുശേഷം
ഇക്കാര്യത്തിനായി
പി.എസ്.സി-യിലേക്ക് റിപ്പോർട്ട്
ചെയ്തിരുന്ന വേക്കൻസികൾ തിരികെ
വിളിച്ചു സീനിയോറിറ്റി
അനുസരിച്ച് പ്രമോഷൻ നടത്തുവാൻ
തീരുമാനിച്ചിട്ടുണ്ടോ;
(
ബി )
പി.എസ്.സി-ക്ക്
റിപ്പോർട്ട് ചെയ്ത ഒഴിവുകൾ
ഇപ്രകാരം തിരിച്ചെടുക്കുന്നത്
ഏത് ചട്ടപ്രകാരമാണെന്ന്
വ്യക്തമാക്കുമോ?
4198.
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സ്റ്റുഡന്റ്
പോലീസ് കേഡറ്റ്, നാഷണല്‍
സര്‍വ്വീസ് സ്കീം, സ്കൗട്ട്
& ഗൈഡ്സ് എന്നീ
ഇനങ്ങളിലുള്ള ഗ്രേസ് മാര്‍ക്ക്
പ്ളസ് ടു വിദ്യാര്‍ത്ഥികള്‍ക്ക്
കൊടുക്കുന്നത്
പരിഗണനയിലുണ്ടോ;
(
ബി )
കോവിഡിന്റെ
കാലഘട്ടത്തില്‍ സ്തുത്യര്‍ഹമായ
സേവനം ചെയ്ത കുട്ടികള്‍ക്ക്
ഗ്രേസ് മാര്‍ക്ക്
പരിഗണിക്കാതിരിക്കുന്നത്
സാമൂഹിക നീതിയുടെയും
മനുഷ്യാവകാശത്തിന്റെയും
ലംഘനമായി കാണുന്നുണ്ടോ; ഇത്
പരിഹരിച്ച്
വിദ്യാര്‍ത്ഥികള്‍ക്ക് അര്‍ഹമായ
ഗ്രേസ് മാര്‍ക്ക് നല്‍കുന്നത്
പരിഗണിക്കുമോ; ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വിശദമാക്കാമോ?
4199.
ശ്രീ.
അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അഞ്ച്
വര്‍ഷം പൂര്‍ത്തിയാക്കിയ ഹയര്‍
സെക്കണ്ടറി ജൂനിയര്‍
അദ്ധ്യാപകരെ സീനിയര്‍
അദ്ധ്യാപകരാക്കി
ഉയര്‍ത്താത്തതിന്റെ കാരണം
വ്യക്തമാക്കാമോ;
(
ബി )
ഹയര്‍
സെക്കണ്ടറി ജൂനിയര്‍
അദ്ധ്യാപകരെ പ്രിന്‍സിപ്പാള്‍
തസ്തികയിലേക്ക്
പരിഗണിക്കുന്നതിന് എന്തെങ്കിലും
നിയമ തടസ്സമുണ്ടോ; വിശദാംശം
ലഭ്യമാക്കാമോ;
(
സി )
ഹയര്‍
സെക്കണ്ടറി ജൂനിയര്‍, സീനിയര്‍
അദ്ധ്യാപകരുടെ ശമ്പളത്തില്‍
എത്ര വ്യത്യാസമാണ് ഉള്ളതെന്നും
ഈ രണ്ട് തസ്തികകളിലെയും
നിയമനത്തിനുള്ള യോഗ്യതകള്‍
എന്തെല്ലാമാണെന്നും
വിശദമാക്കാമോ?
4200.
ശ്രീ
സി കെ ഹരീന്ദ്രന്‍
ശ്രീ.
കെ.എം.സച്ചിന്‍ദേവ്
ശ്രീ.
പി.വി.അൻവർ
ശ്രീ.
എൻ.കെ. അക്ബര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
നിലവില്‍ എസ് .എസ് .എൽ .സി.
പാസ്സായ എല്ലാ കുട്ടികള്‍ക്കും
ഹയര്‍ സെക്കന്ററി,
വി.എച്ച്.എസ്.ഇ. കോഴ്സുകള്‍ക്ക്
ചേരുന്നതിനുള്ള സീറ്റുകളും
പശ്ചാത്തല സൗകര്യങ്ങളും
നിലവിലുണ്ടോ; വിശദമാക്കുമോ;
(
ബി )
നടപ്പ്
വിദ്യാഭ്യാസ വര്‍ഷം പ്ലസ് വൺ ,
വി.എച്ച്.എസ്.ഇ. വിഭാഗങ്ങളിലായി
സീറ്റുകളും ബാച്ചുകളും
വര്‍ദ്ധിപ്പിക്കുന്നതിനെക്കുറിച്ച്
ആലോചിക്കുന്നുണ്ടോ;
(
സി )
ഹൈസ്കൂളുകളെ
ഹയര്‍ സെക്കന്ററി സ്കൂളുകളായി
ഉയര്‍ത്തുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്നറിയിക്കുമോ;
(
ഡി )
ഹയര്‍സെക്കന്ററിയിലും
വൊക്കേഷണല്‍ ഹയര്‍
സെക്കന്ററിയിലും ന്യൂജനറേഷന്‍
തൊഴിലധിഷ്ഠിത കോഴ്സുകള്‍
കൂടുതലായി ആരംഭിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
4201.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പബ്ജി
നിരോധിച്ചതിനു ശേഷം സൗജന്യ
ഓണ്‍ലൈന്‍ ഗെയിമിനോട്
കുട്ടികള്‍ അമിത താല്പര്യം
കാണിക്കുന്നത്
നിരുത്സാഹപ്പെടുത്തുവാന്‍
വിദ്യാഭ്യാസവകുപ്പ്
ബോധവല്‍ക്കരണ പരിപാടികള്‍
ആസൂത്രണം ചെയ്യുമോ?
4202.
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വടകര
നിയോജക മണ്ഡലത്തിലെ സ്കൂളുകളിൽ
നിന്ന് ഈ വർഷം പത്താം ക്ലാസ്
പാസായ കുട്ടികളുടെ എണ്ണം
എത്രയാണെന്ന് അറിയിക്കുമോ;
(
ബി )
പ്രസ്തുത
മണ്ഡലത്തിലെ സ്കൂളുകളിൽ നിലവിൽ
ലഭ്യമായ പ്ലസ് വൺ സീറ്റുകളുടെ
എണ്ണം എത്രയാണ്; വിഷയങ്ങൾ
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ;
(
സി )
വടകര
മണ്ഡലത്തിൽ നിന്നും
പത്താംക്ലാസ് പാസായ
കുട്ടികൾക്ക് മുഴുവൻ അവരുടെ
ഇഷ്ടാനുസരണമുള്ള വിഷയങ്ങൾ
പഠിക്കുന്നതിന് ഇത്രയും എണ്ണം
സീറ്റുകൾ മതിയാകും എന്ന്
കരുതുന്നുണ്ടോയെന്ന്
അറിയിക്കുമോ;
(
ഡി )
എങ്കിൽ
പ്രസ്തുത മണ്ഡലത്തിലെ
സ്കൂളുകളിൽ പ്ലസ് വൺ സീറ്റുകളും
ബാച്ചുകളും വർദ്ധിപ്പിക്കുന്ന
കാര്യം പരിഗണിക്കുമോയെന്ന്
വിശദമാക്കുമോ?
4203.
ശ്രീ
കെ യു ജനീഷ് കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കലഞ്ഞൂര്‍
ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി
സ്കൂളിലെ ഹയര്‍ സെക്കന്‍ഡറി
ബ്ലോക്കിന്റെ രണ്ടാം നില
പൂര്‍ത്തീകരിക്കുവാനുള്ള
നിര്‍മ്മാണ പ്രവൃത്തികള്‍
എന്നത്തേക്ക്
പൂര്‍ത്തിയാക്കാന്‍
സാധിക്കുമെന്ന് അറിയിക്കാമോ?
4204.
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നാഷണൽ
ഹൈവേയുടെ സ്ഥലം ഏറ്റെടുപ്പുമായി
ബന്ധപ്പെട്ട് മുട്ടുങ്ങൽ എൽ. പി
സ്കൂളിന്റെ സ്ഥലവും
ഏറ്റെടുക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(
ബി )
ഈ
സ്കൂൾ അണ്‍എക്കണോമിക്ക്
സ്ക്കൂളുകളുടെ
വിഭാഗത്തിൽപ്പെട്ടതാണോ എന്ന്
അറിയിക്കുമോ; ഇവിടെ എത്ര
കുട്ടികള്‍ പഠിക്കുന്നുണ്ടെന്ന്
അറിയിക്കുമോ; പ്രസ്തുത സ്കൂളിലെ
അദ്ധ്യാപക- അനദ്ധ്യാപക
തസ്തികകളിലായി നിലവില്‍ ജോലി
ചെയ്യുന്നവരുടെ വിവരം
അറിയിക്കുമോ;
(
സി )
ഈ
സ്ഥാപനം മറ്റൊരു സ്ഥലത്തേക്ക്
മാറ്റി പ്രവർത്തിപ്പിക്കുന്ന
കാര്യം പരിഗണിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍ നല്‍കുമോ?
4205.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാസര്‍ഗോഡ്
ജില്ലയിലെ കണ്ണിവയല്‍
ടീച്ചേഴ്സ് ട്രെയിനിങ്
ഇന്‍സ്റ്റിറ്റ്യൂട്ടില്‍
(ചിറ്റാരിക്കല്‍) 2006-11
വര്‍ഷത്തില്‍ കെട്ടിട
നിര്‍മ്മാണത്തിനായി മൂന്ന്
കോടി പത്ത് ലക്ഷം രൂപ
അനുവദിച്ചിട്ടും
നിര്‍മ്മാണപ്രവൃത്തി
ആരംഭിക്കാന്‍ കഴിയാതെ
വന്നതെന്തുകൊണ്ടെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തി സംബന്ധിച്ച ഭരണാനുമതി
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ?
4206.
ശ്രീ.
അബ്ദുല്‍ ഹമീദ് പി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വള്ളിക്കുന്ന്
മണ്ഡലത്തിലെ ചേളാരി സര്‍ക്കാര്‍
വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി
സ്കൂളിലെ ഹയര്‍ സെക്കന്ററി
വിഭാഗത്തിന് പ്ലാന്‍ ഫണ്ടില്‍
നിന്ന് അനുവദിച്ച ഫണ്ട്
ഉപയോഗിച്ച് നിര്‍മ്മാണം
ആരംഭിച്ച കെട്ടിട നിര്‍മ്മാണം
പുനരാരംഭിക്കുവാന്‍ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(
ബി )
ഇല്ലെങ്കില്‍
അടിയന്തരമായി ഇക്കാര്യത്തില്‍
വകുപ്പ് തല ഇടപെടലുകള്‍ നടത്തി
സ്കൂള്‍ കെട്ടിട നിര്‍മ്മാണം
ആരംഭിക്കുവാന്‍ നടപടികള്‍
സ്വീകരിക്കുമോ;
(
സി )
ഈ
വിഷയവുമായി ബന്ധപ്പെട്ട്
സര്‍ക്കാരിലോ വകുപ്പ് തലത്തിലോ
ഫയലുകള്‍ നിലവിലുണ്ടോ; എങ്കില്‍
വിശദാംശങ്ങള്‍ നല്‍കാമോ;
(
ഡി )
ഈ
വിഷയവുമായി ബന്ധപ്പെട്ട് ബഹു:
വിദ്യാഭ്യാസ മന്ത്രിക്ക്
നല്‍കിയ നിവേദനത്തിന്‍ മേല്‍
സ്വീകരിച്ച നടപടികള്‍
സംബന്ധിച്ച് ഫയല്‍ നമ്പര്‍
ഉള്‍പ്പെടെ വിവരങ്ങള്‍
നല്‍കാമോ?
4207.
ശ്രീ
സി എച്ച് കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാസര്‍ഗോഡ്
ജില്ലയിലെ ജി.എല്‍.പി.എസ്.
പനയാലിനു എത്ര ഏക്കര്‍
സ്ഥലമാണുള്ളതെന്ന് അറിയിക്കുമോ;
വിശദാംശങ്ങള്‍ അറിയിക്കാമോ;
(
ബി )
പ്രസ്തുത
സ്ക്കൂളിന്റെ സ്ഥലം സ്വകാര്യ
വ്യക്തി കെെയ്യേറിയതുമായി
ബന്ധപ്പെട്ട പത്ര വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശങ്ങള്‍ അറിയിക്കാമോ;
(
സി )
ഈ
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍ എന്തെങ്കിലും
അന്വേഷണം നടത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍ അറിയിക്കാമോ?
4208.
ശ്രീ
രമേശ് ചെന്നിത്തല : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഹരിപ്പാട്
നിയോജകമണ്ഡലത്തില്‍
പ്രവര്‍ത്തിക്കുന്ന നാഷണല്‍
തെര്‍മല്‍ കോര്‍പ്പറേഷന്റെ
കീഴിലുളള കേന്ദ്രീയ
വിദ്യാലയത്തിന്റെ പ്രവര്‍ത്തനം
അവസാനിപ്പിക്കാന്‍
കേന്ദ്രസര്‍ക്കാര്‍ /
എന്‍.ടി.പി.സി. നീക്കം
നടത്തുന്ന വിവരം സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
കേന്ദ്രീയ വിദ്യാലയത്തിന്റെ
പ്രവര്‍ത്തനം തടസ്സം കൂടാതെ
മുന്നോട്ട് കൊണ്ടുപോകുന്നതിന്
എന്ത് നടപടിയാണ് സംസ്ഥാന
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ളതെന്നും ഇനി
എന്തെല്ലാം തുടര്‍നടപടികളാണ്
ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന
സര്‍ക്കാര്‍ സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്നും
വിശദീകരിക്കാമോ;
(
സി )
എന്‍.ടി.പി.സി.
കേന്ദ്രീയവിദ്യാലയത്തിന്റെ
പ്രവര്‍ത്തനം ഒരു സിവില്‍
സെക്ടര്‍ കെ.വി. സ്കൂളായി
മുന്നോട്ട് കൊണ്ടുപോകുന്നതിന്
സംസ്ഥാന സര്‍ക്കാര്‍ എന്ത്
നടപടികളാണ് സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(
ഡി )
എന്‍.ടി.പി.സി.
കേന്ദ്രീയവിദ്യാലയത്തിലെ
അനിശ്ചിതത്വം പരിഹരിക്കുന്നതിന്
എം.എല്‍.എ, എംപി എന്നിവരുടെ
സാന്നിധ്യത്തില്‍
എന്‍.ടി.പി.സി.യിലേതടക്കം
ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ ഒരു
മീറ്റിംഗ് വിളിച്ചു ചേര്‍ത്ത്
തുടര്‍ നടപടികള്‍
സ്വീകരിക്കുന്ന കാര്യം
സര്‍ക്കാര്‍ പരിഗണിക്കുമോ?
4209.
ശ്രീ.
കെ.എം.സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
എം.എല്‍.എ ആസ്തി വികസന ഫണ്ടില്‍
നിന്നും ബാലുശ്ശേരി
നിയോജകമണ്ഡലത്തിലെ ഏതെല്ലാം
സ്കൂളുകള്‍ക്കാണ് സ്കൂള്‍
ബസ്സുകള്‍ അനുവദിച്ചിട്ടുള്ളത്;
ബസുകള്‍ അനുവദിച്ച സര്‍ക്കാര്‍
ഉത്തരവിന്റെ പകര്‍പ്പുകള്‍
ലഭ്യമാക്കാമോ; ഇതില്‍ ഏതൊക്കെ
സ്കൂളുകള്‍ക്കാണ് ബസ്സ്
നല്‍കിയിട്ടുള്ളതെന്ന്
അറിയിക്കാമോ;
(
ബി )
കായണ്ണ
സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി
സ്കൂളിന് ബസ്സ് വാങ്ങുന്നതിനായി
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത്
എം.എല്‍.എ ഫണ്ട് അനുവദിച്ച്
ഉത്തരവായിട്ടും സ്കൂളിന് ബസ്
ലഭിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രസ്തുത സ്കൂളിന് ബസ്സ്
വാങ്ങുന്നതിനായി ഏത്
ഏജന്‍സിയാണ് ടെണ്ടര്‍
നടപടിയില്‍ എഗ്രിമെന്റ്
വെച്ചിടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
സി )
കായണ്ണ
സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി
സ്കൂളിന് ബസ് വാങ്ങുന്നതിനായി
അനുവദിച്ച എം.എല്‍.എ
ഫണ്ട്,ടെണ്ടര്‍ എടുത്ത
ഏജന്‍സിക്ക് കൈമാറിയിട്ടുണ്ടോ;
എങ്കില്‍ തീയതി സഹിതം
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
4210.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2016
മുതല്‍ 2020 വരെയുള്ള
സര്‍ക്കാര്‍ കാലയളവില്‍
വാമനപുരം നിയോജക മണ്ഡലത്തിലെ
വിവിധ സ്കൂളുകള്‍ക്കായി
അനുവദിച്ച പ്രവൃത്തികള്‍
എന്തൊക്കെയെന്നും ഓരോ
പ്രവൃത്തിക്കും അനുവദിച്ച തുക
എത്ര വീതമെന്നും അറിയിക്കുമോ;
(
ബി )
ഓരോ
പ്രവൃത്തിയുടെയും നിലവിലെ
സ്ഥിതി അറിയിക്കാമോ?
4211.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കുന്നത്തുനാട്
നിയോജകമണ്ഡലത്തില്‍ നിലവില്‍
ഏതെല്ലാം വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍ക്കാണ് ന്യൂനപക്ഷ
പദവി അനുവദിച്ച്
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
ബി )
ന്യൂനപക്ഷ
പദവി സംബന്ധിച്ച
സര്‍ട്ടിഫിക്കറ്റിനായി അപേക്ഷ
നല്‍കിയിട്ടുള്ള മണ്ഡലത്തിലെ
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ
വിശദവിവരം ലഭ്യമാക്കാമോ;
(
സി )
പ്രസ്തുത
അപേക്ഷകളിന്മേല്‍ അടിയന്തര
നടപടി സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
4212.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
പൊതു വിദ്യാലയങ്ങളില്‍
ഭിന്നശേഷിയുള്ള കുട്ടികളെ
പഠിപ്പിക്കുന്ന റിസോഴ്സ്
അദ്ധ്യാപകര്‍ ആകെ എത്ര
പേരുണ്ടെന്ന് വ്യക്തമാക്കാമോ;
(
ബി )
ഈ
അദ്ധ്യാപകര്‍ ഏതെല്ലാം
പ്രോജക്ടുകളുടെ കീഴിലാണ് സേവനം
അനുഷ്ഠിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(
സി )
ഈ
അദ്ധ്യാപകരുടെ തസ്തിക
നിര്‍ണ്ണയിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആയതിന് നടപടി
സ്വീകരിക്കുമോ?
4213.
ശ്രീ
എം നൗഷാദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പൊതുവിദ്യാഭ്യാസ
വകുപ്പില്‍ ജൂനിയര്‍ സൂപ്രണ്ട്
തസ്തികയില്‍ ഹയര്‍ ഗ്രേഡ്
പ്രൊമോഷന്‍ നല്‍കാന്‍ കാലതാമസം
നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത് പരിഹരിക്കാന്‍
സ്വീകരിച്ച നടപടി വിശദമാക്കാമോ;
(
ബി )
നിലവില്‍
എത്രപേര്‍ക്ക് ഹയര്‍ ഗ്രേഡ്
പ്രൊമോഷന്‍ നല്‍കാനുണ്ടെന്നും
പ്രസ്തുത പ്രൊമോഷന്‍ ഉത്തരവ്
എന്നത്തേയ്ക്ക്
പുറപ്പെടുവിക്കുമെന്നും
വിശദമാക്കാമോ?
4214.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
എയ്ഡഡ്
മേഖലയിലെ അധ്യാപകര്‍ക്ക്
നിയമനാംഗീകാരം നല്‍കുന്നതിന്
2021-ല്‍ ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
എങ്കില്‍ ഉത്തരവ് പ്രകാരം
സ്വീകരിച്ച നടപടികളെക്കുറിച്ച്
വിശദമാക്കാമോ;
(
ബി )
മേല്‍
ഉത്തരവ് പ്രകാരം എയ്ഡഡ്
മേഖലയില്‍ എത്ര അധ്യാപകര്‍ക്ക്
നിയമനാംഗീകാരം നല്കിയിട്ടുണ്ട്;
ആയതിന്റെ എണ്ണം ജില്ല തിരിച്ച്
നല്‍കാമോ;
(
സി )
ഇനിയും
നിയമനാംഗീകാരം ലഭിക്കാത്ത
അധ്യാപകര്‍ എത്ര പേരുണ്ടെന്ന്
എല്‍.പി., യു.പി., ഹൈസ്കൂള്‍
എന്നിങ്ങനെ തരംതിരിച്ച് കണക്ക്
ലഭ്യമാക്കാമോ;
(
ഡി )
എയ്ഡഡ്
മേഖലയില്‍ എത്ര
സംരക്ഷിതാധ്യാപകരെ
നിയമിക്കുന്നതിനാണ് ഈ
സര്‍ക്കാര്‍ നടപടി
സ്വീകരിച്ചിട്ടുള്ളത് എന്ന്
വ്യക്തമാക്കുമോ?
4215.
ശ്രീ
. ഷാഫി പറമ്പിൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഹയര്‍
സെക്കൻഡറി വിദ്യാഭ്യാസ
വകുപ്പില്‍ വിരമിക്കല്‍
ഒഴിവുകള്‍ നികത്തുന്നതില്‍
കാലതാമസം നേരിടുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
അധ്യാപക
നിയമന നടപടികളില്‍ കഴിഞ്ഞ കുറെ
വര്‍ഷങ്ങളായി കാലതാമസം വരുന്നത്
ഹയര്‍സെക്കൻഡറി മേഖലയിലെ
കുട്ടികളുടെ കൊഴിഞ്ഞുപോക്ക്
അടക്കം വിദ്യാഭ്യാസ രംഗത്തെ
ഗുരുതരമായി ബാധിയ്ക്കാനിടയുള്ള
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇക്കാര്യത്തില്‍ സ്വീകരിച്ച
നടപടികളുടെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(
സി )
സര്‍ക്കാര്‍
ഹയര്‍ സെക്കൻഡറിയിലും മോഡല്‍
റസിഡന്‍ഷ്യല്‍ സ്കൂളിലും പുതിയ
തസ്തിക സൃഷ്ടിക്കുന്നത്
സംബന്ധിച്ച വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(
ഡി )
ഈ
മേഖലയിലെ അധ്യാപക ക്ഷാമം പഠന
നിലവാരത്തെ ബാധിച്ചുവെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് പരിഹരിക്കാനുള്ള എന്തൊക്കെ
നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളത്;
അറിയിക്കുമോ;
(
ഇ )
ഡി.
പി. സി. ലിസ്റ്റ്
തയ്യാറാക്കുന്നതിലും പ്രമോഷന്‍
നല്‍കുന്നതിലും ഉദ്യോഗസ്ഥ
ഭരണപരിഷ്കാര (റൂള്‍സ്) ന്റെ
23.07.2018-ലെ സര്‍ക്കുലര്‍
നം.1/310/2018/ഉ.ഭ.പ.വ., കെ.
എസ്. ആന്‍ഡ് എസ്. എസ്. ആര്‍.
രണ്ടാം ഭാഗം ചട്ടം 28 (b)
എന്നിവ പ്രകാരമുള്ള വ്യവസ്ഥകളും
നടപടി ക്രമങ്ങളും വര്‍ഷങ്ങളായി
ഹയര്‍ സെക്കൻഡറി വിദ്യാഭ്യാസ
വകുപ്പ് പാലിക്കാറില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇക്കാര്യത്തില്‍
സ്വീകരിച്ചിട്ടുള്ള നടപടികളുടെ
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(
എഫ് )
ഉദ്യോഗസ്ഥ
ഭരണ പരിഷ്കാര വകുപ്പിന്റെ
08.06.2021 -ലെ
സ.ഉ.(കെ)നം.13/2021/ഉ.ഭ.പ.വ.
ഉത്തരവ് പ്രകാരം വിവിധ എച്ച്.
എസ്. എസ്. (ജൂനിയര്‍)
തസ്തികയില്‍ എത്ര ഒഴിവുകളാണ്
പി. എസ്. സിയ്ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
4216.
ശ്രീമതി
ശാന്തകുമാരി കെ. : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോങ്ങാട്
മണ്ഡലത്തിലെ കാഞ്ഞിരപ്പുഴ
പഞ്ചായത്തിലെ പൂഞ്ചോല,
കാണിവായ് എന്നീ സ്ഥലങ്ങളില്‍
മൊബെെല്‍ നെറ്റ്‍വര്‍ക്ക്
ലഭിക്കാത്തതിനാല്‍ ആദിവാസി
മേഖലയില്‍ ഉള്‍പ്പെട്ട 300 ഓളം
കുട്ടികള്‍ക്ക് ഓണ്‍ലെെന്‍
ക്ലാസില്‍ പങ്കെടുക്കാന്‍
കഴിയാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ഉണ്ടെങ്കില്‍
അപാകത പരിഹരിച്ച് പ്രസ്തുത
വിദ്യാര്‍ത്ഥികള്‍ക്ക്
ഓണ്‍ലെെന്‍ വിദ്യാഭ്യാസ
സൗകര്യമൊരുക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
4217.
ഡോ.കെ.ടി.ജലീൽ
: താഴെ കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സര്‍ക്കാര്‍
സ്ഥാപനങ്ങളില്‍
ഭിന്നശേഷിക്കാര്‍ക്കുള്ള സംവരണം
സംസ്ഥാനത്തെ എയ്ഡഡ്
സ്കൂളുകളില്‍
ബാധകമാക്കിയിട്ടുണ്ടോ;
(
ബി )
ഉണ്ടെങ്കില്‍
ഇത്തരം സ്ഥാപനങ്ങളില്‍ നിയമനം
നടത്താന്‍ സര്‍ക്കാര്‍
സ്വീകരിച്ച നടപടി
വ്യക്തമാക്കാമോ?
4218.
ശ്രീ
സി എച്ച് കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഉദുമ
നിയോജക മണ്ഡലത്തില്‍ കിഫ്ബി
മുഖേന ഒരു കോടി രൂപ
അനുവദിച്ചിട്ടുള്ള പദ്ധതിയില്‍
എത്ര സ്ക്കൂളുകളുടെ
പ്രവൃത്തികളാണ് ടെണ്ടര്‍
ചെയ്തിട്ടുള്ളത്; വിശദാംശങ്ങള്‍
അറിയിക്കാമോ;
(
ബി )
ടെണ്ടര്‍
നടപടികള്‍ പൂര്‍ത്തിയാക്കി
നിർമ്മാണം തുടങ്ങാവുന്ന
സ്ഥിതിയിൽ എത്ര
പ്രവൃത്തികളുണ്ട്;
വിശദാംശങ്ങള്‍ അറിയിക്കാമോ?
4219.
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2007-ല്‍
എറണാകുളം ജില്ലയിലെ അങ്കമാലി
വിദ്യാഭ്യാസ ഉപജില്ലയില്‍
എളവൂര്‍ സെന്റ് ആന്റണീസ് യു.പി.
സ്കൂളില്‍ നിന്ന്
വിനോദയാത്രയ്ക്ക് പോയവേളയിൽ
തട്ടേക്കാട് ബോട്ട്
അപകടത്തില്‍ പതിനഞ്ച്
വിദ്യാര്‍ത്ഥികളും മൂന്ന്
അദ്ധ്യാപകരും മരണപ്പെട്ടത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(
ബി )
മരണപ്പെട്ട
വിദ്യാര്‍ത്ഥികളുടേയും
അദ്ധ്യാപകരുടേയും സ്മരണക്കായി
സ്മാര്‍ട്ട് ക്ലാസ്സ് മുറിക്കും
ലെെബ്രറി കെട്ടിടത്തിനുമായി
പ്ലാന്‍/നോണ്‍ പ്ലാന്‍
ഫണ്ടില്‍ നിന്ന് പ്രത്യേകം
ഭരണാനുമതി ലഭ്യമാക്കുന്നതിന്
നിയമസഭാംഗം നല്‍കിയ നിവേദനം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വകുപ്പ്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(
സി )
2007-ല്‍
അന്നത്തെ സര്‍ക്കാര്‍
പ്രഖ്യാപിച്ച സ്മാരകം
നാളിതുവരെയായി
യാഥാര്‍ത്ഥ്യമായിട്ടില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ഡി )
ദുരന്തത്തില്‍
ജീവന്‍ നഷ്ടപ്പെട്ടവരുടെ
സ്മരണക്കായി പ്രസ്തുത സ്കൂളിന്
ഒരു സ്മാര്‍ട്ട് ക്ലാസ്സ്
മുറിയും ലെെബ്രറിയും
നിര്‍മ്മിക്കണമെന്ന അഭ്യര്‍ത്ഥന
പരിഗണിച്ച് ആയതിന്
വിദ്യാഭ്യാസവകുപ്പ്
പ്രത്യേകാനുമതി
നല്‍കുന്നതിനുള്ള നടപടി
സ്വീകരിക്കാമോ; വിശദാംശം
ലഭ്യമാക്കാമോ?
4220.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഭിന്നശേഷിക്കാരായ
വിദ്യാര്‍ത്ഥികളുടെ
കായികാരോഗ്യത്തിനു വേണ്ടി
സ്കൂളുകളിൽ സ്പോര്‍ട്ട്സ്
ഗെയിംസ് നടത്തുന്നുണ്ടോ;
വിശദമാക്കാമോ;
(
ബി )
ഇല്ലായെങ്കില്‍
അത്തരം സ്പോര്‍ട്ട്സ് ഗെയിംസ്
നടത്തുന്നതിനെ കുറിച്ച്
ആലോചിക്കുമോ;
(
സി )
പ്രസ്തുത
വിദ്യാര്‍ത്ഥികളുടെ
കായികാരോഗ്യത്തിനുവേണ്ടി
നിലവില്‍ നടത്തി വരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയെന്ന്
വിശദീകരിക്കാമോ?
4221.
ശ്രീ
. ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
വര്‍ഷത്തെ പ്ലസ്ടു പരീക്ഷയില്‍
ഉപരിപഠനത്തിന് യോഗ്യത നേടിയ
എത്ര കുട്ടികളുണ്ട് എന്ന് ജില്ല
തിരിച്ചുള്ള കണക്കുകള്‍
ലഭ്യമാക്കുമോ?
4222.
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോവിഡ്
കാലഘട്ടത്തില്‍ കെ-ടെറ്റ്
പരീക്ഷ എത്ര പ്രാവശ്യം നടന്നു
എന്ന് വ്യക്തമാക്കാമോ;
(
ബി )
ഈ
കാലയളവില്‍ എയ്ഡഡ് സ്കൂളുകളില്‍
അദ്ധ്യാപക നിയമനം
ലഭിച്ചവര്‍ക്ക് കെ-ടെറ്റ്
പരീക്ഷ പാസ്സാകണമെന്നുള്ള
ഉത്തരവില്‍ ഇളവ്
ദീർഘിപ്പിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്ന് വരെയെന്ന്
വ്യക്തമാക്കാമോ?
4223.
ശ്രീ.
അബ്ദുല്‍ ഹമീദ് പി
ഡോ.
എം.കെ . മുനീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പ്രീ സ്കൂള്‍ മേഖലയുടെ
പ്രവര്‍ത്തനം നവീകരിച്ച്
ശക്തിപ്പെടുത്തുന്നതിന് പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(
ബി )
പ്രീ
പ്രൈമറി തലവും അങ്കണവാടികളിലെ
പഠനപ്രവര്‍ത്തനവും
ഏകോപിപ്പിക്കുവാൻ
ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം
അറിയിക്കുമോ?
4224.
ശ്രീ
എ. സി. മൊയ്‌തീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പല
സര്‍ക്കാര്‍ സ്ക്കൂളുകള്‍ക്കും
കളിസ്ഥലം ഇല്ലായെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
കായിക
വിദ്യാഭ്യാസത്തിന് പ്രാധാന്യം
നല്‍കുമ്പോള്‍ കളിസ്ഥലം
ഇല്ലാത്ത സ്ക്കൂളുകളില്‍
സര്‍ക്കാര്‍ - പൊതുജന
പങ്കാളിത്തത്തോടെ കളിസ്ഥലം
നിര്‍മ്മിക്കുന്നതിന് പ്രത്യേക
പരിഗണന നല്‍കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(
സി )
എല്ലാ
സ്ക്കൂളുകളിലും കായിക
അദ്ധ്യാപകരുടെ തസ്തിക
സൃഷ്ടിച്ച് നിയമനം നടത്തുവാന്‍
നടപടി സ്വീകരിക്കുമോയെന്ന്
അറിയിക്കുമോ?
4225.
ശ്രീ
ഒ . ആർ. കേളു : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2020
അധ്യയന വര്‍ഷം വയനാട്
ജില്ലയില്‍ പ്ലസ് വണ്‍ പ്രവേശനം
നേടിയ വിദ്യാര്‍ത്ഥികളുടെ എണ്ണം
സ്കൂള്‍ തിരിച്ച് ലഭ്യമാക്കാമോ;
(
ബി )
2021
അധ്യയനവര്‍ഷം പ്രസ്തുത
ജില്ലയില്‍ പ്ലസ് ടു
പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന
വിദ്യാര്‍ത്ഥികളുടെ എണ്ണം
സ്കൂള്‍ തിരിച്ച് ലഭ്യമാക്കാമോ;
(
സി )
2020
അധ്യയന വര്‍ഷം പ്രസ്തുത
ജില്ലയില്‍ പ്ലസ് വണ്‍ പ്രവേശനം
നേടിയ പട്ടിക വര്‍ഗ
വിഭാഗത്തില്‍പ്പെട്ട
വിദ്യാര്‍ത്ഥികളുടെ എണ്ണം
സ്കൂള്‍ തിരിച്ച് ലഭ്യമാക്കാമോ;
(
ഡി )
2021
അധ്യായന വര്‍ഷം പ്രസ്തുത
ജില്ലയില്‍ പ്ലസ് ടു
പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന
പട്ടിക വര്‍ഗ
വിഭാഗത്തില്‍പ്പെട്ട
വിദ്യാര്‍ത്ഥികളുടെ എണ്ണം
സ്കൂള്‍ തിരിച്ച് ലഭ്യമാക്കാമോ;
(
ഇ )
ഇത്തരത്തില്‍
പ്ലസ് വണ്‍ അഡ്മിഷന്‍ നേടിയ
വിദ്യാര്‍ത്ഥികള്‍ പ്ലസ് ടു
ക്ലാസ്സില്‍ ഇല്ലായെങ്കില്‍
ആയതിന്റെ കാരണം വ്യക്തമാക്കാമോ?
ഉപരിപഠനത്തിന്
യോഗ്യത നേടിയ കുട്ടികള്‍
4226.
ശ്രീ
. ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഇക്കഴിഞ്ഞ
എസ്.എസ്.എൽ.സി പരീക്ഷയില്‍
ഉപരിപഠനത്തിന് എത്ര കുട്ടികൾ
യോഗ്യത നേടി എന്ന് ജില്ല
തിരിച്ചുള്ള കണക്കുകള്‍
ലഭ്യമാക്കുമോ;
(
ബി )
ഇവര്‍ക്ക്
ഒരോ ജില്ലയിലും ഹയര്‍സെക്കണ്ടറി
തലത്തില്‍ നിലവില്‍ എത്ര സീറ്റ്
ലഭ്യമാണെന്നും ഇപ്പോള്‍
പ്രഖ്യാപിച്ച സീറ്റ് വര്‍ദ്ധനവ്
കൊണ്ട് ഒരോ ജില്ലയിലും എത്ര
സീറ്റുകളുടെ വര്‍ദ്ധനവ്
ഉണ്ടാകുമെന്നുമുള്ള കണക്കുകള്‍
ജില്ലതിരിച്ച് വിശദമാക്കുമോ;
(
സി )
ഇപ്പോഴത്തെ
വര്‍ദ്ധനവ് ഒരോ ജില്ലയിലെയും
ഉപരിപഠനത്തിന് പര്യാപ്തമാണോ
എന്ന് വ്യക്തമാക്കുമോ?
4227.
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ
ശ്രീ
സി എച്ച് കുഞ്ഞമ്പു
ശ്രീ.
കെ. പ്രേംകുമാര്‍
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
മുഴുവന്‍ എസ്. എസ്. എൽ. സി.
രേഖകള്‍ സൂക്ഷിക്കുകയും
എല്ലാവര്‍ഷവും ലക്ഷക്കണക്കിന്
വിദ്യാര്‍ത്ഥികള്‍ക്ക്
സര്‍ട്ടിഫിക്കറ്റ്‍ നല്‍കുകയും
ചെയ്യുന്നപരീക്ഷാഭവന്റെ
പ്രവര്‍ത്തനങ്ങള്‍
ആധുനികവത്ക്കരിക്കേണ്ടത്
അനിവാര്യമാണെന്ന കാര്യം
പരിഗണിക്കുമോ; വ്യക്തമാക്കുമോ;
(
ബി )
പരീക്ഷാഭവനിലെത്തുന്ന
അപേക്ഷകളിന്മേല്‍
തീര്‍പ്പുകല്‍പ്പിക്കുവാന്‍
നേരിടുന്ന കാലതാമസം
ഒഴിവാക്കുന്നതിനായി
സ്വീകരിച്ചുവരുന്ന നടപടികള്‍
എന്തെല്ലാമെന്ന് അറിയിക്കാമോ;
(
സി )
സര്‍ട്ടിഫിക്കറ്റ്
രജിസ്റ്ററും മറ്റുരേഖകളും
നാശനഷ്ടം കൂടാതെ
സൂക്ഷിക്കുന്നതിനും അപേക്ഷകള്‍
വേഗത്തില്‍
തീര്‍പ്പാക്കുന്നതിനും
ഉതകുന്നതരത്തില്‍ അവ ഡിജിറ്റൈസ്
ചെയ്ത് സൂക്ഷിക്കുന്നതിന്
ആധുനിക സാങ്കേതിക വിദ്യയുടെ
സഹായത്തോടെ ആവശ്യമായ നടപടി
സ്വീകരിക്കുമോ?
ഉപരിപഠനത്തിന്
അര്‍ഹത നേടിയ കുട്ടികള്‍
4228.
ശ്രീ.
നജീബ് കാന്തപുരം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
വര്‍ഷത്തെ എസ്.എസ്.എല്‍.സി
പരീക്ഷയില്‍ ഉപരിപഠനത്തിന്
അര്‍ഹത നേടിയ കുട്ടികളുടെയും
ഉപരി പഠനത്തിനുള്ള
സീറ്റുകളുടെയും ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ?
4229.
ശ്രീ
എം നൗഷാദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തൊഴിലധിഷ്ഠിത
വിദ്യാഭ്യാസ പദ്ധതിയില്‍
ഗുണമേന്മയുള്ള നൈപുണ്യ
വിദ്യാഭ്യാസ പരിശീലനം
ഉറപ്പാക്കുന്നതിന് സ്വീകരിച്ച
നടപടികള്‍ വ്യക്തമാക്കാമോ?
4230.
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2014-15,
2015-16 വർഷങ്ങളിൽ സർക്കാർ ഹയർ
സെക്കണ്ടറി സ്‌കൂളുകളിൽ
പുതിയതായി അനുവദിച്ച ഹയർ
സെക്കണ്ടറി ബാച്ചുകളിൽ ഒരു
ബാച്ചില്‍ അന്‍പത് കുട്ടികളിൽ
കുറവായതിനാല്‍ പുതിയ സ്ഥിരം
തസ്തികകൾ സൃഷ്ടിച്ചിട്ടില്ലാത്ത
എത്ര സ്‌കൂളുകള്‍ ഉണ്ടെന്ന്
ബാച്ച് തിരിച്ച് നല്‍കുമോ;
(
ബി )
നടപ്പ്
വർഷം എസ്. എസ്. എൽ. സി. വിജയ
ശതമാനം ഉയർന്ന നിലയിലായതിനാല്‍
കുറഞ്ഞത് അന്‍പത് കുട്ടികൾ
പ്രവേശനം നേടുന്ന സർക്കാർ ഹയർ
സെക്കണ്ടറി സ്‌കൂളുകളിലെ
ബാച്ചുകളിൽ പുതിയ സ്ഥിരം
തസ്തികകൾ സൃഷ്ടിക്കുന്നതിന്
നടപടികൾ സ്വീകരിക്കാമോ;
(
സി )
മലയോര,
പിന്നാക്ക, പട്ടികജാതി
പട്ടികവർഗ്ഗ മേഖലകളിലും
പട്ടികജാതി പട്ടികവർഗ്ഗ മോഡൽ
റസിഡൻഷ്യൽ സ്‌കൂളുകളിലും പുതിയ
തസ്തിക സൃഷ്ടിക്കുന്നതിന്
അന്‍പത് കുട്ടികൾ വേണം എന്ന
വ്യവസ്ഥയിൽ ഇളവ് നൽകി ആവശ്യമായ
തസ്തികകൾ സൃഷ്ടിക്കുന്നതിന്
നടപടി സ്വീകരിക്കാമോ?
4231.
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ചില ജില്ലകളില്‍
എല്‍.പി.-യു.പി. അദ്ധ്യാപകരുടെ
പ്രൊബേഷന്‍ നടപടികളോ
റെഗുലറൈസേഷന്‍ നടപടികളോ
പൂര്‍ത്തിയാക്കുന്നതിന് നാലും
അഞ്ചും വര്‍ഷം എടുക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ ആയത്
പരിഹരിക്കാനാവശ്യമായ
കര്‍ശനനടപടി സ്വീകരിക്കാമോ?
4232.
ശ്രീ
പി സി വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തിരുവനന്തപുരം
ജില്ലയില്‍ ഫുള്‍ടൈം ബെനഫിറ്റ്
തസ്തികയില്‍ ജോലി ചെയ്തുവരുന്ന
പാര്‍ട്ട് ടൈം വിത്ത് ഫുള്‍ടൈം
ബെനഫിറ്റ് അദ്ധ്യാപകരിൽ
(ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍
ഹിന്ദി) പ്രസ്തുത തസ്തികയിൽ
2012 മുതല്‍ ജോലി
ചെയ്തുവരുന്നവര്‍ക്ക് ഫുള്‍ടൈം
ലാംഗ്വേജ് ടീച്ചര്‍
തസ്തികയിലേക്ക് പ്രൊമോഷന്‍
കൊടുക്കുന്നതിന്
തീരുമാനമായിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
തിരുവനന്തപുരം
ജില്ലയില്‍ പാര്‍ട്ട് ടൈം
ജൂനിയര്‍ ലാംഗ്വേജ്
ടീച്ചര്‍(ഹിന്ദി) തസ്തികയില്‍
ഏത് വര്‍ഷം വരെയുളളവര്‍ക്കാണ്
പ്രൊമോഷന്‍
കൊടുത്തിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(
സി )
ഫുള്‍ടൈം
ബെനഫിറ്റ് തസ്തികയിലെ
അദ്ധ്യാപകന് മതിയായ യോഗ്യതകള്‍
ഉണ്ടെങ്കില്‍ ഫുള്‍ടൈം
തസ്തികയിലെ അദ്ധ്യാപകനോടൊപ്പം
പ്രൊമോഷന് അര്‍ഹതയുണ്ടോ;
വ്യക്തമാക്കാമോ;
അര്‍ഹതയുണ്ടെങ്കില്‍
തിരുവനന്തപുരം ജില്ലയില്‍ ഏത്
വര്‍ഷംവരെ ജോലിയില്‍
പ്രവേശിച്ചവര്‍ക്കാണ്
പ്രൊമോഷന്‍
കൊടുത്തിട്ടുളളതെന്ന്
വ്യക്തമാക്കാമോ; ഇല്ലെങ്കില്‍
അതിനുളള കാരണം വ്യക്തമാക്കാമോ;
(
ഡി )
നിലവില്‍
ജൂനിയര്‍ ലാംഗ്വേജ്
ടീച്ചര്‍(ഹിന്ദി) തസ്തികയില്‍
ഫുള്‍ടൈം ബെനഫിറ്റില്‍ ജോലി
ചെയ്തുവരുന്ന അദ്ധ്യാപകര്‍ക്ക്
പ്രൊമോഷന്‍ കൊടുക്കാന്‍
കാലതാമസമുണ്ടായിട്ടുണ്ടെങ്കില്‍
അതിന്റെ കാരണം വ്യക്തമാക്കാമോ;
ഈ പ്രൊമോഷന് നിലവില്‍ യോഗ്യരായ
അദ്ധ്യാപകരുടെ ലിസ്റ്റ്
തയ്യാറാക്കിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ഇ )
2007
ജനുവരിമാസം ജോയിന്‍ ചെയ്ത
പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗേജ്
ടീച്ചര്‍മാര്‍ക്ക്(ഹിന്ദി)
ഫുള്‍ടൈം ലാംഗേജ്
ടീച്ചര്‍മാരായി പ്രൊമോഷന്‍
കൊടുത്തിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാലതാമസത്തിന്റെ
കാരണം വ്യക്തമാക്കാമോ;
(
എഫ് )
കേരളത്തിലെ
മറ്റ് ജില്ലകളില്‍ ഏത്
വര്‍ഷംവരെ ജോയിന്‍
ചെയ്തവര്‍ക്കാണ് ഫുള്‍ടൈം
അദ്ധ്യാപകരായി പ്രൊമോഷന്‍
കൊടുത്തിട്ടുളളതെന്ന്
വ്യക്തമാക്കാമോ?
4233.
ശ്രീ
.പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഗവണ്‍മെന്റ് പ്രൈമറി സ്കൂള്‍
ഹെഡ്‍മാസ്റ്റര്‍മാരുടെ എത്ര
ഒഴിവുകള്‍ നിലവിലുണ്ടെന്ന്
അറിയിക്കുമോ; ആയതിന്റെ ജില്ല
തിരിച്ചുളള വിവരം നല്‍കുമോ;
(
ബി )
തിരുവനന്തപുരം
ജില്ലയില്‍ പ്രസ്തുത
തസ്തികയില്‍ ഒഴിവുകള്‍ നിലവില്‍
വന്നതെന്നാണ് അറിയിക്കുമോ;
(
സി )
യഥാസമയം
ഈ ഒഴിവുകള്‍
നികത്താതിരുന്നതുമൂലം
അദ്ധ്യാപകര്‍ക്ക് അര്‍ഹതപ്പെട്ട
പ്രൊമോഷന്‍
ലഭിക്കാതിരുന്നിട്ടുണ്ടോ;
വിശദമാക്കുമോ;
(
ഡി )
പ്രധാനാദ്ധ്യാപകരുടെ
അഭാവം മൂലം സ്കൂളുകളുടെ ദൈനംദിന
പ്രവര്‍ത്തനങ്ങളില്‍ തടസ്സം
നേരിട്ടിട്ടുണ്ടോയെന്നും ആയത്
പരിഹരിക്കുന്നതിന് നടപടികള്‍
സ്വീകരിച്ചിരുന്നോ എന്നും
വ്യക്തമാക്കുമോ;
(
ഇ )
നിലവിലുളള
ഒഴിവുകളില്‍ പ്രമോഷന്‍
നല്‍കുന്നതിനും വിദ്യാലയങ്ങളുടെ
പ്രവര്‍ത്തനം
സുഗമമാക്കുന്നതിനും നടപടി
സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
4234.
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഹയർ
സെക്കണ്ടറി വിദ്യാഭ്യാസവകുപ്പിൽ
ഡി.പി.സി. ലിസ്റ്റ്
തയ്യാറാക്കുന്നതിലും പ്രൊമോഷൻ
നല്കുന്നതിലും ഉദ്യോഗസ്ഥ
ഭരണപരിഷ്കാര (റൂൾസ്) സർക്കുലർ
നം.1/310/2018 ഉഭപവ തീയതി
23/07/2018, 1958ലെ
കെ.എസ്.&എസ്.എസ്.ആർ. രണ്ടാം
ഭാഗം ചട്ടം 28(ബി) എന്നിവ
പ്രകാരമുളള വ്യവസ്ഥകളും
നടപടിക്രമങ്ങളും വർഷങ്ങളായി
പാലിക്കാറില്ല എന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഇത്തരത്തിലുള്ള
വീഴ്ചവരുത്തുന്ന
ഉദ്യോഗസ്ഥർക്കെതിരെ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വിശദമാക്കാമോ;
(
ബി )
2014
മുതൽ ഗവ:ഹയർ സെക്കണ്ടറിയിലും
മോഡല്‍ റസിഡൻഷ്യല്‍
സ്കൂളിലുമുൾപ്പെടെ അനുവദിച്ച
ഹയർ സെക്കണ്ടറി ബാച്ചുകളിൽ എത്ര
തസ്തിക സൃഷ്ടിക്കാനുണ്ടെന്നും
പ്രസ്തുത സ്കൂളുകളിൽ
സ്ഥിരാദ്ധ്യാപകർ
ഇല്ലാത്തതിനാല്‍ കുട്ടികൾ
കൊഴിഞ്ഞുപോകുന്നുണ്ടെന്നുമുളള
വസ്തുതയും
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ആയത് പരിഹരിക്കാനായി നടപടികൾ
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
സി )
ഉദ്യോഗസ്ഥ
ഭരണപരിഷ്കാര (അഡ്വൈസ്-സി)
വകുപ്പിന്റെ 08.06.2021 -ലെ
സ.ഉ. (കൈ)നം.13/2021/ഉഭപവ
ഉത്തരവ് പ്രകാരം വിവിധ
എച്ച്.എസ്.എസ്.ടി.(ജൂനിയർ)
തസ്തികയിൽ എത്ര ഒഴിവുകളാണ്
ഡീകേഡർ ചെയ്ത് പി.എസ്.സി.യ്ക്ക്
റിപ്പോർട്ട് ചെയ്തിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(
ഡി )
ഹയർ
സെക്കണ്ടറി
വിദ്യാഭ്യാസവകുപ്പില്‍ കഴിഞ്ഞ
കുറേ വർഷങ്ങളായി വിരമിക്കല്‍
ഒഴിവുകള്‍ നികത്തുന്നതിൽ രണ്ട്
വർഷത്തിനുമേലുളള അസാധാരണമായ
കാലതാമസം വരുന്നുണ്ട് എന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ആയത് പൊതുവിദ്യാഭ്യാസ രംഗത്തിനെ
ഗുരുതരമായി ബാധിക്കാൻ
ഇടയുളളതിനാല്‍ ഈ പ്രവണത
അവസാനിപ്പിക്കാ൯ അടിയന്തര നടപടി
സ്വീകരിക്കുമോ?
4235.
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ) :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ആലപ്പുഴ
ജില്ലയിലെ പാര്‍ട്ട് ടൈം
ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍
(ഹിന്ദി) തസ്തികയിലേക്ക് 2022
ജൂലൈ 31 വരെ വരാന്‍ സാധ്യതയുള്ള
പ്രമോഷന്‍ / റിട്ടയര്‍മെന്റ്
ഒഴിവുകള്‍ എത്രയെന്ന്
വ്യക്തമാക്കുമോ?
4236.
ശ്രീ
. സണ്ണി ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2020-2021,
2021-22 അധ്യയന വർഷങ്ങളിൽ എത്ര
ഗവൺമെന്റ് സ്കൂളുകളിൽ
പ്രധാനാധ്യാപക ഒഴിവുണ്ട് എന്ന്
വർഷം തിരിച്ചു വ്യക്തമാക്കുമോ;
(
ബി )
2022
ജനുവരി മുതൽ ഡിസംബർ വരെ
വിരമിക്കുന്ന ഗവണ്മെന്റ് അപ്പർ
പ്രൈമറി വിഭാഗം മലയാളം മീഡിയം
അദ്ധ്യാപകരുടെ എണ്ണം
എത്രയാണെന്ന് വ്യക്തമാക്കുമോ?
4237.
ശ്രീ.
അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വിദ്യാഭ്യാസ
വകുപ്പില്‍ അദ്ധ്യാപകരുടെ
അന്തര്‍ജില്ലാ
സ്ഥലംമാറ്റത്തിനുളള
സീനിയോരിറ്റി ലിസ്റ്റ്
തയ്യാറാക്കുന്നത് ഏതെല്ലാം
ചട്ടങ്ങള്‍ പാലിച്ചാണെന്ന്
വിശദമാക്കാമോ;
(
ബി )
മറ്റ്
വകുപ്പുകളില്‍ അന്തര്‍ജില്ലാ
സ്ഥലംമാറ്റത്തിനുളള അനുപാതം
പത്ത് ശതമാനം മാത്രമുളളപ്പോള്‍
അദ്ധ്യാപകര്‍ക്ക് ഇരുപത്തിയഞ്ച്
ശതമാനമാണെന്നത് സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിനുളള കാരണം
വ്യക്തമാക്കാമോ;
(
സി )
നിലവില്‍
ഏതെങ്കിലും ജില്ലയില്‍
എച്ച്.എസ്.എ. മാരുടെ
അന്തര്‍ജില്ലാ സ്ഥലംമാറ്റം
അനുവദനീയമായ അനുപാതത്തില്‍
നിന്നും അധികരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ;
(
ഡി )
ഇത്
സംബന്ധിച്ച ഏതെങ്കിലും ഫയല്‍
സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ
എന്നറിയിക്കാമോ?
4238.
ശ്രീ
സി കെ ഹരീന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
എറണാകുളം
ജില്ലയിലെ വിവിധ സര്‍ക്കാര്‍
സ്കൂളുകളിലായി എത്ര
എല്‍.പി.എസ്.ടി.
ഒഴിവുകളുണ്ടെന്നും പ്രസ്തുത
ഒഴിവുകള്‍ പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോയെന്നും
അറിയിക്കാമോ;വിശദ വിവരം
ലഭ്യമാക്കാമോ;
(
ബി )
പ്രെെമറി
സ്കൂളുകളിലെ പ്രഥമാദ്ധ്യാപക
സ്ഥാനക്കയറ്റത്തിനായുളള
സീനിയോറിറ്റി ലിസ്റ്റ്
തയ്യാറാക്കിയിട്ടുണ്ടോ;
ആയതിന്റെ വിശദാംശം
അറിയിക്കാമോ; പ്രസ്തുത
ലിസ്റ്റില്‍
ഉള്‍പ്പെട്ടിരിക്കുന്ന
എല്‍.പി.എസ്.ടി. തസ്തികയിലെ
അദ്ധ്യാപകരുടെ വിവരങ്ങള്‍
ജില്ലതിരിച്ച് ലഭ്യമാക്കാമോ;
(
സി )
ആറ്
മാസത്തില്‍ കൂടുതലായി
ശൂന്യവേതനാവധിയില്‍
ഉള്‍പ്പെട്ടിട്ടുളള
അദ്ധ്യാപകരുടെ ഒഴിവുകള്‍
പി.എസ്.സി.ക്ക് റിപ്പോര്‍ട്ട്
ചെയ്യുന്നതിനുളള നടപടി
സ്വീകരിച്ചിട്ടുണ്ടോ; ആയതിന്റെ
വിശദാംശം അറിയിക്കാമോ?
4239.
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അങ്കമാലി
വിദ്യാഭ്യാസ
ഉപജില്ലയില്‍പ്പെട്ട തുറവൂര്‍
സെന്റ് അഗസ്റ്റിന്‍സ് യു.പി.
സ്കൂളില്‍ എല്‍.പി.എസ്.ടി. ആയി
നിയമിച്ച ശ്രീമതി വീണ
വര്‍ഗ്ഗീസിന്റെ നിയമനം
അംഗീകരിക്കാത്തതിന്റെ കാരണം
വ്യക്തമാക്കാമോ; ഇത്
സംബന്ധിച്ച് അങ്കമാലി എ.ഇ.ഒയുടെ
22.02.2020-ലെ സി/8350/2019
നമ്പര്‍ ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
വിഷയത്തില്‍ നിയമന അംഗീകാരം
ലഭിക്കുന്നതിന് ശ്രീമതി വീണ
വര്‍ഗ്ഗീസ് സര്‍ക്കാര്‍
സംഘടിപ്പിച്ച അദാലത്തില്‍
അപ്പീല്‍ അപേക്ഷ
നല്‍കിയിരുന്നോ; ഉണ്ടെങ്കില്‍
പ്രസ്തുത അപേക്ഷയുടെ പകര്‍പ്പും
അതിന് ഉപ വിദ്യാഭ്യാസ ഓഫീസര്‍
നല്‍കിയ മറുപടിയുടെ പകര്‍പ്പും
ലഭ്യമാക്കാമോ;
(
സി )
പ്രസ്തുത
വിഷയത്തില്‍ ശ്രീമതി വീണ
വര്‍ഗ്ഗീസിന്റെ നിയമനം
അംഗീകരിക്കാത്തതിന് ഉപജില്ലാ
വിദ്യാഭ്യാസ ഓഫീസര്‍
ചൂണ്ടിക്കാണിച്ച കാരണങ്ങള്‍
ബാധകമായ മറ്റുള്ളവരുടെ
കാര്യത്തില്‍ അങ്കമാലി ഉപജില്ല
വിദ്യാഭ്യാസ ഓഫീസര്‍ 21.04.2021
-ലെ ബി2/12779/2019,
20.04.2021-ലെ സി.8868/2021,
സി.7993/2021 എന്നീ നമ്പര്‍
ഉത്തരവുകൾ പ്രകാരം
പരിഹരിച്ചിരിക്കുന്നത്
വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(
ഡി )
ശ്രീമതി
വീണാ വര്‍ഗ്ഗീസിന്റെ നിയമനം
അംഗീകരിക്കുന്നതിന് തടസ്സമായി
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍
ഉന്നയിച്ച കാര്യം പരിഹരിച്ച
സ്ഥിതിക്ക് അദാലത്തില്‍ ശ്രീമതി
വീണ വര്‍ഗ്ഗീസ് നല്‍കിയ
അപ്പീല്‍ അപേക്ഷ പരിഗണിച്ച്
നിയമന അംഗീകാരം
നല്‍കുന്നതിനുള്ള നിര്‍ദ്ദേശം
ഉപജില്ലാ വിദ്യാഭ്യാസ
ഓഫീസര്‍ക്ക് നല്‍കുമോ; വിശദാംശം
ലഭ്യമാക്കാമോ;
(
ഇ )
ശ്രീമതി
വീണ വര്‍ഗ്ഗീസിന്റെ
എല്‍.പി.എസ്.ടി. ആയിട്ടുള്ള
നിയമനം അംഗീകരിച്ചുകൊണ്ടുള്ള
ഉത്തരവ് വേഗത്തിൽ
തീര്‍പ്പാക്കാന്‍ അടിയന്തര
നിര്‍ദ്ദേശം നല്‍കുമോ; വിശദാംശം
ലഭ്യമാക്കാമോ?
4240.
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
എത്ര ഏകാദ്ധ്യാപക
വിദ്യാലയങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ട്; ജില്ല
തിരിച്ച് വ്യക്തമാക്കാമോ;
(
ബി )
അദ്ധ്യാപകരില്ലാത്ത
ഏകാദ്ധ്യാപക വിദ്യാലയങ്ങളുടെ
വിവരം ലഭ്യമാക്കുമോ;
അദ്ധ്യാപകരില്ലാത്ത
വിദ്യാലയങ്ങളില്‍ അദ്ധ്യാപകരെ
നിയമിക്കുവാൻ നടപടി
സ്വീകരിക്കുമോ;
(
സി )
കോട്ടക്കല്‍
നിയോജക മണ്ഡലത്തിലെ ഏകാദ്ധ്യാപക
വിദ്യാലയങ്ങളുടെ വിവരം
ലഭ്യമാക്കുമോ; ഇതില്‍
അദ്ധ്യാപകരില്ലാത്തവ എത്ര;
വിശദമായ വിവരം ലഭ്യമാക്കുമോ?
4241.
ശ്രീ.
അബ്ദുല്‍ ഹമീദ് പി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോട്ടയം
ജില്ലയിലെ സര്‍ക്കാര്‍
സ്കൂളുകളില്‍ നിന്നും
യു.പി.എസ്.എ. തസ്തികയില്‍ 2022
ജനുവരി 1 മുതല്‍ 2025 ഡിസംബര്‍
31 വരെ വിരമിക്കുന്ന
അധ്യാപകരുടെ പേര്, ജോലി
നോക്കുന്ന സ്ഥലം, വിരമിക്കല്‍
തീയതി, എന്നിവ സംബന്ധിച്ച
വിവരങ്ങള്‍ ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
ജില്ലയില്‍ 2020 ജനുവരി 1
മുതല്‍ 2021 ജൂണ്‍ 30 വരെ
യു.പി.എസ്.എ. തസ്തികയില്‍
നിന്നും വിരമിച്ച അധ്യാപകരുടെ
പേരും വിരമിക്കല്‍ തീയതിയും
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
ജില്ലയിലെ സര്‍ക്കാര്‍ പ്രൈമറി
സ്കൂളുകളില്‍ എത്ര പ്രഥമ
അധ്യാപകരുടെ ഒഴിവുകള്‍
നിലവിലുണ്ടെന്നും ഒഴിവുകള്‍
നിലവിലുള്ള സ്കൂളുകളുടെ പേര്
വിവരങ്ങളും ലഭ്യമാക്കുമോ?
4242.
ശ്രീ
. പി . ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മലപ്പുറം
ജില്ലയില്‍ സര്‍ക്കാര്‍, എയ്ഡഡ്
വിഭാഗങ്ങളില്‍ പ്രൈമറി, അപ്പർ
പ്രൈമറി, ഹൈസ്കൂൾ, ഹയർ
സെക്കണ്ടറി വിദ്യാലയങ്ങളിൽ
നിലവിലുള്ള, അധ്യാപകരുടെയും
പ്രധാന അധ്യാപകരുടെയും ഒഴിവുകൾ
എത്രയാണ് ; തസ്തിക തിരിച്ച്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
ഒഴിവുകൾ പി.എസ് .സി യ്ക്ക്
റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ;
എയ്ഡഡ് വിദ്യാലയങ്ങളിൽ പുതിയ
സര്‍ക്കാര്‍ ഉത്തരവിന്റെ
അടിസ്ഥാനത്തിൽ നിയമനം നടത്താന്‍
നിർദ്ദേശം നല്കിയിട്ടുണ്ടോ;
വിശദാംശം നൽകുമോ;
(
സി )
കോവിഡ്
പശ്ചാത്തലത്തിൽ ഓൺലൈൻ പഠന
പ്രവർത്തനങ്ങളും സ്കൂൾ ഭരണ
നിർവഹണവും
തടസ്സപ്പെടാതിരിക്കാന്‍ നിയമന
നടപടികൾ ത്വരിതപ്പെടുത്താന്‍
നിർദേശം നൽകുമോ എന്നറിയിക്കാമോ?
4243.
ശ്രീ
സി ആര്‍ മഹേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പൊതു
വിദ്യാഭ്യാസ വകുപ്പിൽ എ.എ.,
എ.ഒ., എ.പി.എഫ്.ഒ.
ഉൾപ്പെടെയുള്ള സമാന
തസ്തികകളില്‍ എത്ര ഒഴിവുകളുണ്ട്
എന്ന് വ്യക്തമാക്കാമോ;
(
ബി )
ഈ
തസ്തികകളിൽ ഒഴിവ് വന്ന തീയതി
വെളിപ്പെടുത്താമോ ;
(
സി )
ഈ
തസ്തികകൾ താഴെ തട്ടിലുള്ളവരുടെ
സ്ഥാനക്കയറ്റം വഴി
നികത്തപ്പെടുമ്പോൾ എല്‍.ഡി.
ക്ളര്‍ക്ക് റാങ്ക് ലിസ്റ്റില്‍
ഉൾപ്പെട്ടവർക്ക് നിയമനം
നിഷേധിക്കപ്പെടുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ ?
4244.
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വൊക്കേഷണൽ
ഹയർ സെക്കണ്ടറി സ്കൂളുകളിൽ ലാബ്
ടെക്നിക്കൽ അസിസ്റ്റന്റ്,
ഇൻസ്ട്രക്ടർ, ടീച്ചർ എന്നീ
തസ്തികകളിൽ നിയമന നിരോധനം
നിലവിലുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
തസ്തികകളിൽ പി.എസ്.സി യിൽ
നിന്നും നിയമന ശിപാർശ
ലഭിച്ചിട്ടും എത്ര
ഉദ്യോഗാർത്ഥികൾക്ക് നിയമന
ഉത്തരവ് നൽകിയിട്ടില്ല എന്ന്
അറിയിക്കാമോ;
നല്കിയിട്ടില്ലായെങ്കിൽ
ഇതിനുള്ള കാരണം വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
തസ്തികകളിലേയ്ക് നിയമന ഉത്തരവ്
നൽകിയിട്ടില്ല എങ്കിൽ അത്
എന്നത്തേക്ക് നൽകുവാൻ കഴിയും
എന്നറിയിക്കാമോ;
(
ഡി )
14.06.2018-ലെ
155/എസ്.സി.3/2018/പൊ .വി.വ
നമ്പർ കത്തിലൂടെ
നൽകിയിരിക്കുന്ന പ്രസ്തുത
തസ്തികകളിലേക്കുള്ള നിയമന
നിരോധന നിർദ്ദേശം, നിയമനം
സംബന്ധിച്ച ഒരു സർക്കാർ
തീരുമാനം ആ തീരുമാന തീയതിയ്ക്ക്
ശേഷം ഉണ്ടാകുന്ന ഒഴിവുകളിലേക്ക്
മാത്രമേ ബാധകമാക്കാവൂ എന്ന പൊതു
ചട്ടത്തിന്റെ ലംഘനം അല്ലേയെന്ന്
പരിശോധിച്ച് വ്യക്തമാക്കാമോ;
(
ഇ )
എന്‍.എസ്.ക്യു.എഫ്.
പദ്ധതി സംസ്ഥാനത്ത്
നടപ്പിലാക്കുമ്പോൾ വൊക്കേഷണൽ
ഹയർ സെക്കണ്ടറി സ്കൂളുകളിൽ ലാബ്
ടെക്നിക്കൽ അസിസ്റ്റന്റ്,
ഇൻസ്ട്രക്ടർ, ടീച്ചർ തസ്തികകളിൽ
നിലവിലെ ആകെ അനുവദനീയ
തസ്തികകളുടെ എണ്ണത്തിൽ
കുറവുണ്ടാകുമോയെന്ന്
വ്യക്തമാക്കാമോ?
4245.
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഹയർ
സെക്കന്ററി അധ്യാപകരുടെ സീനിയർ
, ജൂനിയർ വിഭജനത്തിന് അടിസ്ഥാനം
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ ;
(
ബി )
ഹയർ
സെക്കന്ററി പ്രിൻസിപ്പാൾ
ആകുന്നതിനുള്ള യോഗ്യതകൾ
എന്തൊക്കെയാണ് എന്ന്
അറിയിക്കുമോ;
(
സി )
നിലവിലെ
യോഗ്യത പ്രകാരം ജൂനിയർ
അധ്യാപകന് പ്രിൻസിപ്പാൾ
ആകുന്നതിനുള്ള സാധ്യത
കുറവാണെന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ഡി )
എങ്കിൽ
ഒരേ യോഗ്യതയും സീനിയർ
അധ്യാപകരോടൊപ്പം എല്ലാദിവസവും
ക്ലാസ്സിലും സ്കൂളിലും
ഹാജരാകുകയും ചെയ്തിട്ടും
ഇവർക്ക് ഈ അവസരം
നിഷേധിക്കുന്നത് വിവേചനം
ആണെന്ന് കരുതുന്നുണ്ടോ;
(
ഇ )
ഇത്
പരിഹരിക്കുന്നതിന് എന്തൊക്കെ
നടപടികൾ കൈക്കൊള്ളുമെന്ന്
വ്യക്തമാക്കുമോ ?
4246.
ശ്രീ
വി ശശി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കേരളത്തിലെ
ഡയറ്റുകളുടെ പ്രവർത്തനം
സംബന്ധിച്ച സ്പെഷ്യൽ റൂൾ
പ്രകാരം അദ്ധ്യാപകനിയമനം
നടത്തുന്നതിനുള്ള നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ
വ്യക്തമാക്കാമോ;
(
ബി )
ഡയറ്റ്
സ്പെഷ്യൽ റൂൾസ് പ്രകാരം
നിലവിലുള്ള ഡയറ്റ്
അദ്ധ്യാപകരുടെ ഗ്രേഡ് ആനുകൂല്യം
ഉൾപ്പെടെയുള്ള സർവീസ് അവകാശങ്ങൾ
സംരക്ഷിച്ചുനൽകുന്നതിനുള്ള
നടപടികൾ വിശദീകരിക്കാമോ;
(
സി )
2018
മുതൽ ഡെപ്യൂട്ടേഷനിൽ ഡയറ്റ്
ലക്ചറർമാരായി നിയമിക്കപ്പെട്ട
സ്കൂൾ അദ്ധ്യാപകരെ ലക്ചറർമാരായി
സ്ഥിരപ്പെടുത്തുന്നതിനുള്ള
നടപടികൾ കൈക്കൊള്ളുമോ; എങ്കിൽ
വ്യക്തമാക്കാമോ?
4247.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഗവ.പ്രൈമറി സ്കൂളുകളില്‍
ഹെഡ്‍മാസ്റ്റര്‍മാരുടെ
ഒഴിവുകള്‍ നികത്തുന്നതിനുള്ള
നടപടി ആരംഭിച്ചിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(
ബി )
എപ്പോഴേക്ക്
നിയമനങ്ങള്‍ പൂര്‍ത്തിയാക്കാന്‍
സാധിക്കുമെന്ന് വ്യക്തമാക്കാമോ?
4248.
ഡോ.
എൻ. ജയരാജ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വി
.എച്ച്. എസ്. സി. അസിസ്റ്റന്റ്
ഡയറക്ടറുടെ നിയമനത്തിന്റെ
മാനദണ്ഡം വ്യക്തമാക്കാമോ;
പ്രസ്തുത നിയമനത്തിന് അര്‍ഹമായ
സര്‍വീസ് കാലം ടീച്ചിങ്, നോണ്‍
ടീച്ചിങ് മേഖല തിരിച്ച്
വ്യത്യസ്തമാണോ എന്ന്
വ്യക്തമാക്കാമോ ;
(
ബി )
അസിസ്റ്റന്റ്
ഡയറക്ടറുടെ നിയമനത്തിന്
സീനിയര്‍ സൂപ്രണ്ട് തസ്തികയില്‍
മാത്രം പത്ത് വര്‍ഷത്തെ
സര്‍വീസ് വേണമെന്ന്
നിഷ്‌കര്‍ഷിച്ചിട്ടുണ്ടോ;
(
സി )
കഴിഞ്ഞ
പത്ത് വര്‍ഷത്തിനിടെ വകുപ്പില്‍
നോണ്‍ ടീച്ചിങ് വിഭാഗമായ
സീനിയര്‍ സൂപ്രണ്ട് ,
അക്കൗണ്ട്‌സ് ഓഫീസര്‍
തസ്തികകളില്‍ നിന്ന്
എത്രപേര്‍ക്ക് അസിസ്റ്റന്റ്
ഡയറക്ടര്‍ നിയമനം ലഭിച്ചുവെന്ന്
വ്യക്തമാക്കാമോ;
(
ഡി )
കഴിഞ്ഞ
പത്ത് വര്‍ഷത്തിനിടെ വകുപ്പില്‍
അധ്യാപക തസ്തികകളില്‍ നിന്ന്
എത്രപേര്‍ക്ക് അസിസ്റ്റന്റ്
ഡയറക്ടര്‍ നിയമനം ലഭിച്ചുവെന്ന്
അറിയിക്കാമോ ;
(
ഇ )
നോണ്‍
ടീച്ചിങ് വിഭാഗത്തിലെ
സൂപ്പര്‍വൈസറി തസ്തികകളായ ഹെഡ്
ക്ലാര്‍ക്ക്, ജൂനിയര്‍
സൂപ്രണ്ട്, സീനിയര്‍ സൂപ്രണ്ട്,
അക്കൗണ്ട്‌സ് ഓഫീസര്‍
എ്ന്നിവയിലെ മൊത്തം സര്‍വീസ്
കണക്കിലെടുത്ത് അസിസ്റ്റന്റ്
ഡയറക്ടര്‍ തസ്തികയുടെ
നിയമനത്തിന് പരിഗണിക്കുന്നതിന്
സ്‌പെഷ്യല്‍ റൂള്‍ ഭേദഗതിക്ക്
നടപടി സ്വീകരിക്കുമോ ?
4249.
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സമഗ്ര
ശിക്ഷ കേരളയില്‍
സ്പെഷ്യലിസ്റ്റ് അദ്ധ്യാപകര്‍
നേരിടുന്ന പ്രതിസന്ധികള്‍
വിലയിരുത്തിയിട്ടുണ്ടോ;വിശദമാക്കാമോ;
(
ബി )
കേന്ദ്ര
വിഹിതം വര്‍ദ്ധിപ്പിച്ചിട്ടും
പ്രസ്തുത തസ്തികയിലെ
ജീവനക്കാരുടെ ശമ്പളം
വെട്ടിച്ചുരുക്കുവാന്‍ ഇടയായ
സാഹചര്യം എന്തെന്ന്
വ്യക്തമാക്കാമോ;
(
സി )
ഇത്തരത്തില്‍
ശമ്പളം വെട്ടിക്കുറക്കുന്നതിന്
ആധാരമായ ചട്ടങ്ങള്‍
ഏതെല്ലാമെന്ന് വിശദമാക്കാമോ;
അല്ലെങ്കില്‍ അതിന്റെ
മാനദണ്ഡങ്ങള്‍ വിശദമാക്കാമോ;
(
ഡി )
തുല്യ
ജോലിക്ക് തുല്യ വേതനം എന്ന
നീതി നടപ്പിലാക്കുന്നതിലേക്കായി
2017-ല്‍ നിലവിലുണ്ടായിരുന്ന
ശമ്പള രീതി പുനഃസ്ഥാപിക്കാന്‍
നടപടികള്‍ സ്വീകരിക്കുമോ?
4250.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വിദ്യാഭ്യാസ
വകുപ്പിന് കീഴിലുള്ള
എസ്.സി.ഇ.ആര്‍.ടി.യില്‍
റിസര്‍ച്ച് ഓഫീസര്‍മാരുടെ എത്ര
ഒഴിവുകള്‍ നിലവിലുണ്ട്; അതില്‍
സ്ഥിരനിയമനം ലഭിച്ച
അദ്ധ്യാപകര്‍ എത്രയാണ്; സ്ഥിര
നിയമനം അല്ലാത്ത തസ്തികകള്‍
ഏതൊക്കെ വിഷയത്തിലാണ്;
(
ബി )
ഡെപ്യൂട്ടേഷനില്‍
ജോലി ചെയ്യുന്ന റിസര്‍ച്ച്
ഓഫീസര്‍മാരുടെ വിശദാംശം
ലഭ്യമാക്കാമോ; അവരുടെ കാലാവധി
എപ്പോള്‍
അവസാനിക്കുമെന്നറിയിക്കാമോ?
4251.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2021-22
അധ്യയന വര്‍ഷം
സര്‍ക്കാര്‍/എയിഡഡ് മേഖലയില്‍
എത്ര അദ്ധ്യാപകര്‍ക്ക് നിയമനം
നല്കിയിട്ടുണ്ടെന്ന്
ജില്ലതിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
വർഷം അദ്ധ്യാപകരുടെ ഓണ്‍ലെെന്‍
ട്രാന്‍സ്‍ഫറിന് അപേക്ഷ
ക്ഷണിച്ചിട്ടുണ്ടോ; വിശദാംശം
ലഭ്യമാക്കാമോ?
4252.
ശ്രീ
തോമസ് കെ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
രാജ്യത്തിന്
മാതൃകയാകും വിധം സമ്പൂര്‍ണ
സാക്ഷരത കൈവരിച്ച സംസ്ഥാനത്ത്
തുടര്‍ വിദ്യാഭ്യാസം
കാര്യക്ഷമമാക്കുന്നതിന് സാക്ഷരത
പ്രസ്ഥാനം ശക്തിപ്പെടുത്തുവാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(
ബി )
സാക്ഷരത
പ്രസ്ഥാനത്തെ പുതിയ ഒരു
നവോത്ഥാന പ്രസ്ഥാനമായി
രൂപപ്പെടുത്തുവാന്‍ എന്തൊക്കെ
നടപടികള്‍ സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(
സി )
രാജ്യത്തോടും
സമൂഹത്തോടും കൂറുള്ള പുതിയ
തലമുറയെ വാര്‍ത്തെടുക്കാന്‍
സാക്ഷരത പ്രസ്ഥാനത്തിന്റെ
പ്രവര്‍ത്തനങ്ങള്‍
വിപുലപ്പെടുത്തുമോ; എങ്കില്‍
വിശദാംശം ലഭ്യമാക്കുമോ?
4253.
ശ്രീ.
ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
എംപ്ലോയ്‌മെന്റ്
ഡയറക്ടറുടെ 08.11.2019-ലെ
ഉത്തരവിന് വിരുദ്ധമായി
സര്‍ക്കാര്‍ ഉത്തരവിലെ
നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത
അനിമല്‍ കീപ്പര്‍ തൊഴില്‍
പരിചയ സര്‍ട്ടിഫിക്കറ്റുകള്‍
സംസ്ഥാനത്തെ ഏതെല്ലാം
എംപ്ലോയ്‌മെന്റ്
എക്സ്ചേഞ്ചുകളില്‍ രജിസ്റ്റര്‍
ചെയ്തു നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഇത്തരത്തില്‍
തിരുവനന്തപുരം ജില്ലയിലെ
എത്രപേര്‍ എംപ്ലോയ്‌മെന്റ്
ഓഫീസുകളില്‍ ഇത്തരം
സര്‍ട്ടിഫിക്കറ്റുകള്‍
രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന്
അറിയിക്കുമോ; ഇത്തരത്തില്‍
സര്‍ട്ടിഫിക്കറ്റുകള്‍
രജിസ്റ്റര്‍ ചെയ്ത
ഉദ്യോഗാര്‍ത്ഥികളുടെയും
തെറ്റായി രജിസ്റ്റര്‍ ചെയ്ത
ഉദ്യോഗസ്ഥരുടെയും പേരുവിവരവും
തസ്തികയും വെളിപ്പെടുത്താമോ;
(
സി )
നിയമവിരുദ്ധമായി
ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍
ചേര്‍ത്തു നല്‍കിയ
ഉദ്യോഗാര്‍ത്ഥികള്‍ക്കെതിരെ
അച്ചടക്ക നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍
ഏത് തരത്തിലുളള അച്ചടക്ക
നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(
ഡി )
നിയമവിരുദ്ധമായ
സര്‍ട്ടിഫിക്കറ്റുകള്‍
ചേര്‍ക്കുക മൂലം
അനര്‍ഹരായവര്‍ക്ക് തൊഴില്‍
ലഭിക്കുന്ന സാഹചര്യം
ഇല്ലാതാക്കുവാന്‍ നടപടികള്‍
സ്വീകരിക്കുമോ?
4254.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തൊഴിലിടങ്ങള്‍
സ്ത്രീസൗഹൃദമാക്കുന്നതിനും
തുല്യപങ്കാളിത്തം
ഉറപ്പുവരുത്തുന്നതിനും
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
4255.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
തൊഴില്‍ മേഖലയെ കോവിഡ് മഹാമാരി
എപ്രകാരം ബാധിച്ചു എന്ന്
തൊഴില്‍ വകുപ്പ് പഠനം
നടത്തിയിട്ടുണ്ടോ; വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
എങ്കില്‍
കൂലിപ്പണിക്കാര്‍,
തട്ടുകടക്കാര്‍, ഓട്ടോ-ടാക്സി,
ലോട്ടറി മേഖലാ തൊഴിലാളികള്‍
ഉള്‍പ്പെടെ ഉപജീവനം മുട്ടിയതായി
കണക്കാക്കിയവര്‍ എത്ര എന്നും
ഇവര്‍ക്ക് എന്തെല്ലാം
സഹായങ്ങള്‍ നല്‍കി എന്നും
ഇവരുടെ തൊഴില്‍
മെച്ചപ്പെടുത്താന്‍ എന്തെല്ലാം
തുടര്‍ സഹായ പദ്ധതികള്‍ക്ക്
ലക്ഷ്യമിടുന്നു എന്നും
വ്യക്തമാക്കുമോ?
4256.
ഡോ.
മാത്യു കുഴല്‍നാടൻ
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ.
പി. ടി. തോമസ്
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോവിഡ്
സാഹചര്യത്തിൽ തൊഴിൽ നഷ്ടം
ഒഴിവാക്കാൻ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വിശദമാക്കാമോ;
(
ബി )
തൊഴിൽ
നഷ്ടം സംഭവിക്കുന്നവർക്ക് പുതിയ
തൊഴിൽ മേഖലകൾ കണ്ടെത്തി ജോലി
നൽകാൻ എന്തെങ്കിലും നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
4257.
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സ്കില്‍സ്
അക്വിസിഷന്‍ ആന്‍ഡ് നോളജ്
അവെര്‍നസ് ഫോര്‍ ലൈവ്ലിഹുഡ്
പ്രൊമോഷന്‍ പദ്ധതി
(SANKALP)സംസ്ഥാനത്ത്
നടപ്പിലാക്കി വരുന്നുണ്ടോ;
ഉണ്ടെങ്കില്‍ പദ്ധതിയുടെ
സവിശേഷതകളും പ്രവര്‍ത്തന
രീതിയും ഉദ്ദേശ്യലക്ഷ്യങ്ങളും
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിയില്‍ നാളിതുവരെ
നടത്തിയിട്ടുള്ള
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ; ഫണ്ട് ലഭ്യതയും
വിതരണവും ഏത് വിധത്തിലാണെന്ന്
വിശദമാക്കാമോ;
(
സി )
ജില്ലാ
സ്കില്‍ കമ്മിറ്റികളുടെ
ഉത്തരവാദിത്തങ്ങളും ചുമതലകളും
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(
ഡി )
ജില്ലാ
സ്കില്‍ കമ്മിറ്റിയില്‍
ഉള്‍പ്പെടുന്ന സര്‍ക്കാര്‍
വകുപ്പുകളും മറ്റ് വകുപ്പുകളും
ഏതെന്ന് വ്യക്തമാക്കാമോ?
4258.
ശ്രീ
കെ ബി ഗണേഷ് കുമാർ
ശ്രീ.
കെ.പി.മോഹനന്‍
ശ്രീ
മാത്യു ടി. തോമസ്
ശ്രീ
കോവൂർ കുഞ്ഞുമോൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
തൊഴില്‍ വകുപ്പ് മുഖേന
വനിതകള്‍ക്കായി നടപ്പിലാക്കുന്ന
ശരണ്യ സ്വയം തൊഴില്‍ പദ്ധതിയുടെ
വിശദാംശം ലഭ്യമാക്കുമോ;
(
ബി )
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലയളവില്‍ ഈ
പദ്ധതിയില്‍ എത്ര
ഉപഭോക്താക്കള്‍ക്ക് ധനസഹായം
അനുവദിച്ചുവെന്നും ആയതിന്റെ
ജില്ല തിരിച്ചുള്ള കണക്കും
ലഭ്യമാക്കുമോ;
(
സി )
പ്രസ്തുത
പദ്ധതിയില്‍ അപേക്ഷിച്ച ശേഷം
രോഗബാധിതനായി കിടപ്പിലായിരുന്ന
ഭര്‍ത്താവ് മരണപ്പെട്ടു
പോയിട്ടും ധനസഹായം ലഭ്യമാകാത്ത
അപേക്ഷകരുള്ള വിഷയം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ഡി )
ഉണ്ടെങ്കില്‍
അത്തരത്തിലുള്ളവര്‍ക്ക്
മുന്‍ഗണനയോടെ ധനസഹായം
അനുവദിക്കുന്നതിന് സത്വര നടപടി
സ്വീകരിക്കുമോ?
4259.
ശ്രീ
. ഷാഫി പറമ്പിൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പ്രാദേശിക
പത്രപ്രവര്‍ത്തക ക്ഷേമനിധി
നടപ്പിലാക്കിയിട്ടുളള
പ്രവര്‍ത്തനങ്ങളുടെ
ഇന്നുവരെയുള്ള വിശദാംശങ്ങള്‍
ലഭ്യമാക്കാമോ; പ്രാദേശിക
പത്രപ്രവര്‍ത്തക ക്ഷേമനിധി
കാര്യക്ഷമമാക്കുന്നതിന്
എന്തെല്ലാം പദ്ധതികള്‍
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ട്;
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(
ബി )
പ്രാദേശിക
മാദ്ധ്യമ പ്രവര്‍ത്തകരെ
സാംസ്ക്കാ രിക ക്ഷേമനിധിയില്‍
ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍
സ്വീകരിച്ചിട്ടുളള നടപടികളുടെ
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
4260.
ശ്രീ.
വാഴൂര്‍ സോമൻ
ശ്രീ
വി ശശി
ശ്രീ
. മുഹമ്മദ് മുഹസിൻ പി .
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
തോട്ടം മേഖല നേരിടുന്ന
പ്രതിസന്ധികൾക്ക് പരിഹാരം
കാണുന്നതിനായി ഈ സർക്കാർ
സ്വീകരിച്ച നടപടികൾ
എന്തെല്ലാമെന്ന് വിശദമാക്കാമോ;
(
ബി )
ഇതുമായി
ബന്ധപ്പെട്ട് പഠനം നടത്തുവാന്‍
നിയോഗിച്ച ജസ്റ്റിസ് എൻ.
കൃഷ്ണൻ നായർ കമ്മീഷൻ
റിപ്പോർട്ട് ലഭ്യമായിട്ടുണ്ടോ;
എങ്കിൽ പ്രസ്തുത
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ
സ്വീകരിക്കുവാൻ ഉദ്ദേശിക്കുന്ന
നടപടികൾ എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(
സി )
സമഗ്രമായ
പ്ലാന്റേഷൻ നയം നടപ്പിലാക്കുവാൻ
ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ
പ്രസ്തുത നയം
നടപ്പിലാക്കുന്നതിലൂടെ തോട്ടം
മേഖലയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ
എന്തൊക്കെയാണെന്നാണ് സർക്കാർ
വിലയിരുത്തുന്നതെന്ന്
അറിയിക്കാമോ?
4261.
ശ്രീ
ഡി കെ മുരളി
ശ്രീ.
എച്ച്. സലാം
ശ്രീ.
ടി.ഐ.മധുസൂദനന്‍
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വിവിധ
തൊഴിലാളി ക്ഷേമനിധി
ബോര്‍ഡുകള്‍
ഏകീകരിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
പൂര്‍ത്തിയായിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(
ബി )
ഏകീകരണം
പൂര്‍ത്തിയാക്കി ക്ഷേമനിധി
ബോര്‍ഡുകളുടെ സംസ്ഥാന, ജില്ലാ
കേന്ദ്രങ്ങള്‍
ഏകീകരിക്കുന്നതിനും ജീവനക്കാരെ
പുനര്‍വിന്യസിക്കുന്നതിനും
കഴിഞ്ഞിട്ടുണ്ടോ;
(
സി )
ഏകീകരിച്ച
ബോര്‍ഡുകളുടെ ക്ഷേമനിധി
വിഹിതവും പെന്‍ഷനും മറ്റ്
ആനുകൂല്യങ്ങളും
ഏകീകരിക്കുന്നതിനും
കാലാനുസൃതമായി
വര്‍ദ്ധിപ്പിക്കുന്നതിനും
കഴിഞ്ഞിട്ടുണ്ടോയെന്ന്
വെളിപ്പെടുത്താമോ;
(
ഡി )
ക്ഷേമനിധി
ബോര്‍ഡുകള്‍ക്ക് സ്വന്തമായി
കെട്ടിട സമുച്ചയങ്ങള്‍
നിര്‍മ്മിക്കുന്നതിനെക്കുറിച്ച്
ആലോചിക്കുന്നുണ്ടോ;
(
ഇ )
സ്വന്തമായി
കെട്ടിടങ്ങളില്ലാത്ത ജില്ലാ
കേന്ദ്രങ്ങളില്‍ നിലവില്‍
സൗകര്യമുള്ള സര്‍ക്കാര്‍
കെട്ടിടങ്ങളിലേക്ക് ക്ഷേമനിധി
ബോര്‍ഡുകള്‍ മാറ്റിസ്ഥാപിച്ച്
പ്രവര്‍ത്തനങ്ങള്‍
കാര്യക്ഷമമാക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
4262.
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ) :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഇപ്പോള്‍ നിലവിലുള്ള ക്ഷേമനിധി
ബോര്‍ഡുകള്‍ ഏതൊക്കെയാണെന്നും
അവയുടെ എണ്ണം എത്രയാണെന്നും
വ്യക്തമാക്കാമോ;
(
ബി )
നിലവിലുള്ള
ക്ഷേമനിധി ബോര്‍ഡുകളുടെ എണ്ണം
കുറയ്ക്കുന്ന കാര്യത്തില്‍
സര്‍ക്കാര്‍ തീരുമാനം
കൈക്കൊണ്ടിട്ടുണ്ടോ; എങ്കില്‍
വിശദാംശം ലഭ്യമാക്കുമോ;
(
സി )
നിലവിലുണ്ടായിരുന്ന
ഏതൊക്കെ ക്ഷേമനിധി ബോര്‍ഡുകളാണ്
ലയിപ്പിച്ചതെന്നും ഇത്തരത്തില്‍
ലയിപ്പിക്കാനുണ്ടായ കാരണം
എന്താണെന്നും വ്യക്തമാക്കാമോ;
(
ഡി )
ഇങ്ങനെ
ലയിപ്പിക്കുന്നത് മൂലം
സംസ്ഥാനത്തിനുണ്ടാകുന്ന നേട്ടം
എന്താണെന്ന് വ്യക്തമാക്കാമോ?
4263.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കേരള
വര്‍ക്ക്ഷോപ്പ് വര്‍ക്കേഴ്സ്
ക്ഷേമനിധിയില്‍ അംശദായം അടച്ച
തൊഴിലാളികള്‍ക്ക് തുശ്ചമായ
ആനുകൂല്യം ലഭിക്കുന്ന കാര്യം
പരിശോധിക്കുമോ;
(
ബി )
ഓട്ടോമൊബൈല്‍
വര്‍ക്ക്ഷോപ്പ്
തൊഴിലാളികള്‍ക്ക് പെന്‍ഷന്‍
അനുവദിക്കാന്‍ നടപടി
സ്വീകരിക്കുമോ;
(
സി )
ഓട്ടോമൊബൈല്‍
വര്‍ക്ക്ഷോപ്പുകളെ
അവശ്യസര്‍വ്വീസ് ആയി
പ്രഖ്യാപിക്കുമോ; ഈ തൊഴിലാളികളെ
സംരംഭക സഹായ പദ്ധതിയില്‍
ഉള്‍പ്പെടുത്തുമോ;
(
ഡി )
സ്ക്രാപ്പേജ്
പോളിസിയില്‍ തൊഴില്‍ നഷ്ടം
വരുന്ന തൊഴിലാളികളെ
സംരക്ഷിക്കുമോ; ഈ വിഭാഗം
തൊഴില്‍ മേഖലയിലുള്ള
വര്‍ക്ക്ഷോപ്പുകളുടെ പൊല്യൂഷന്‍
സര്‍ട്ടിഫിക്കറ്റ് നടപടി
ക്രമങ്ങള്‍ ലളിതമാക്കുമോ?
4264.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പ്രവാസികളായ
വിദഗ്ധ തൊഴിലാളികള്‍ക്ക്
തൊഴില്‍ നല്‍കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഇത്തരം
തൊഴിലാളികള്‍ക്ക് ഓണ്‍ലൈന്‍ വഴി
എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചില്‍
എങ്ങനെ രജിസ്റ്റര്‍ ചെയ്യാന്‍
സാധിക്കും എന്ന്
വ്യക്തമാക്കാമോ; പ്രായം,
പ്രവൃത്തി പരിചയം എന്നിവയുമായി
ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കാമോ;
(
സി )
ഇവരുടെ
തൊഴില്‍ വൈദഗ്ധ്യം കേരളത്തിലെ
തൊഴില്‍ മേഖലയില്‍ എങ്ങനെയാണ്
പ്രയോജനപ്പെടുത്താന്‍
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കാമോ?
4265.
ശ്രീമതി
ശാന്തകുമാരി കെ. : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാറ്ററിംഗ്
തൊഴിലാളികള്‍ക്ക് ലൈസന്‍സ്,
ക്ഷേമനിധി എന്നിവ
ലഭ്യമാക്കേണ്ടതിന്റെ ആവശ്യകത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
എങ്കില്‍
എന്തെല്ലാം നടപടികളാണ് ഇതിനായി
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദീകരിക്കാമോ?
4266.
ഡോ.കെ.ടി.ജലീൽ
: താഴെ കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
ലെെറ്റ് ആന്റ് സൗണ്ട് മേഖലയില്‍
പ്രവര്‍ത്തിക്കുന്ന
തൊഴിലുടമകള്‍ക്കും
തൊഴിലാളികള്‍ക്കുമായി
ക്ഷേമനിധി ബോര്‍ഡ്
നിലവിലുണ്ടോയെന്ന്
അറിയിക്കുമോ;
(
ബി )
ഇല്ലെങ്കില്‍
ഇത്തരമൊരു ബോര്‍ഡ്
രൂപീകരിക്കുന്ന കാര്യം
പരിഗണിക്കുമോ?
4267.
ശ്രീ
. സണ്ണി ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കാര്‍ഷികേതര മേഖലയില്‍ കൂടുതല്‍
വിദഗ്ധ/അവിദഗ്ധ തൊഴില്‍
അവസരങ്ങള്‍ സൃഷ്ടിക്കുവാന്‍
എന്തെങ്കിലും പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
4268.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാന
തൊഴില്‍ വകുപ്പിന്‍ കീഴിലെ
പ്രധാന സ്ഥാപനങ്ങള്‍
എത്രയെന്നും അവയിലെ
തൊഴിലാളികള്‍ എത്ര എന്നും എത്ര
ഒഴിവുകള്‍ പ്രസ്തുത മേഖലയില്‍
നിലവിലുണ്ട് എന്നും
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
മേഖലയിലെ പരാതികളിലും
അപേക്ഷകളിലും
രജിസ്ട്രേഷന്‍/രജിസ്ട്രേഷന്‍
പുതുക്കല്‍ എന്നിവകളിലും
സമയബന്ധിതമായ നടപടികള്‍
വകുപ്പില്‍ നടപ്പാക്കാനായി
സ്വീകരിച്ചു വരുന്ന പ്രധാന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ?
4269.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചില്‍
ആകെ എത്ര പേരാണ് തൊഴിലിനായി
പേര് രജിസ്റ്റര്‍
ചെയ്തിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
ബി )
എംപ്ലോയ്‌മെന്റ്
എക്സ്ചേഞ്ചില്‍ പേര്
രജിസ്റ്റര്‍ ചെയ്തതില്‍ പത്താം
ക്ലാസ്സ് തോറ്റവര്‍,
ജയിച്ചവര്‍, പ്ലസ്‌ടു, ഡിഗ്രി,
പി.ജി. ജയിച്ചവര്‍, ബി.എഡ്.
യോഗ്യതയുള്ളവര്‍ എന്നിങ്ങനെ ഇനം
തിരിച്ചുള്ള വിവരം
ലഭ്യമാക്കാമോ;
(
സി )
എം.ബി.ബി.എസ്.,
എഞ്ചിനീയറിംഗ്, നഴ്സിംഗ്,
എം.ബി.എ, ആയുര്‍വ്വേദ, ഹോമിയോ
ഡോക്ടര്‍മാര്‍, എം.സി.എ
ബിരുദധാരികള്‍, നിയമ, കാര്‍ഷിക,
വെറ്റിനറി ബിരുദധാരികൾ എന്നീ
വിഭാഗങ്ങളില്‍ രജിസ്റ്റര്‍
ചെയ്തവരുടെ എണ്ണം ഇനം തിരിച്ച്
ലഭ്യമാക്കാമോ?
4270.
ശ്രീ
എ. സി. മൊയ്‌തീൻ
ശ്രീ
വി കെ പ്രശാന്ത്
ശ്രീ.
കെ.എം.സച്ചിന്‍ദേവ്
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഐ.
റ്റി. ഐ. കളുടെ പ്രാധാന്യം
കണക്കിലെടുത്ത് അവയുടെ നിലവാരം
ഉയര്‍ത്തുന്നതിനും
തെരഞ്ഞെടുക്കപ്പെട്ടവയെ
അന്താരാഷ്ട്ര
നിലവാരത്തിലേക്കുയര്‍ത്തുന്നതിനും
പദ്ധതിയുണ്ടോ;
(
ബി )
നാഷണല്‍
സ്കില്‍ ക്വാളിഫിക്കേഷന്‍
പ്രൊഗ്രാമിന്റെ മാനദണ്ഡം
അനുസരിച്ച് വിവിധ
യൂണിറ്റുകള്‍ക്ക് എന്‍. സി. വി.
ടി. അഫിലിയേഷന്‍
നേടിയെടുക്കാന്‍ നടത്തിയ
പ്രവര്‍ത്തനങ്ങളെക്കുറിച്ച്
അറിയിക്കാമോ; എത്ര
യൂണിറ്റുകള്‍ക്ക് പ്രസ്തുത
അഫിലിയേഷന്‍
നേടിയെടുക്കാനായിട്ടുണ്ട്;
വ്യക്തമാക്കുമോ;
(
സി )
കാലഹരണപ്പെട്ട
കോഴ്സുകള്‍ ഒഴിവാക്കുന്നതിനും
തൊഴില്‍ സാധ്യത കൂടിയ
കോഴ്സുകള്‍ ആരംഭിക്കാനും
സ്വീകരിച്ച നടപടികള്‍
അറിയിക്കാമോ;
(
ഡി )
പ്ലേസ്മെന്റ്
സെല്ലുകളുടെ പ്രവര്‍ത്തനം
ഫലപ്രദമാക്കാന്‍
നടപടിയെടുത്തിട്ടുണ്ടോ?
4271.
ശ്രീ.
കെ.പി.മോഹനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
ഐ.ടി.ഐ.കളിലും സമാന വിദ്യാഭ്യാസ
സ്ഥാപനങ്ങളിലും പുതിയ
കംപ്യൂട്ടർ അധിഷ്ഠിത ന്യൂജനറേഷൻ
കോഴ്‌സുകൾ അനുവദിക്കുവാൻ നടപടി
സ്വീകരിക്കുമോ; എങ്കിൽ
എന്തെല്ലാം കോഴ്‌സുകളാണ്
അനുവദിക്കുകയെന്ന്
വിശദമാക്കാമോ;
(
ബി )
കൂത്തുപറമ്പ്
മണ്ഡലത്തിലെ കൂത്തുപറമ്പ്
ഐ.ടി.ഐ. യിൽ പ്രസ്തുത
ന്യൂജനറേഷൻ കോഴ്‌സുകൾ
അനുവദിക്കുവാൻ നടപടി
സ്വീകരിക്കുമോ; എങ്കിൽ
എന്തെല്ലാം കോഴ്‌സുകളാണ്
അനുവദിയ്ക്കുകയെന്ന്
വിശദമാക്കാമോ?
4272.
ശ്രീ
പി സി വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വ്യാവസായിക
പരീശീലന വകുപ്പിന് കീഴിൽ എത്ര
ഐ.ടി.ഐ-കളാണ് നിലവിലുളളതെന്ന്
അറിയിക്കുമോ; നിലവിലുളള
ഐ.ടി.ഐ-കൾ ഏതൊക്കെ ബ്ലോക്ക്
പഞ്ചായത്ത് പരിധിയിലാണ്
പ്രവർത്തിക്കുന്നതെന്ന് തരം
തിരിച്ച് വ്യക്തമാക്കാമോ;
(
ബി )
നിലവിൽ
ഐ.ടി.ഐ-കൾ ഇല്ലാത്ത നിയമസഭാ
മണ്ഡലങ്ങളിൽ ഐ.ടി.ഐ-കൾ
സ്ഥാപിക്കുന്നതിനുളള നടപടി
സ്വീകരിക്കുമോ ?
4273.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കുറ്റ്യാടി
മണ്ഡലത്തിലെ
മണിയൂര്‍,വില്ല്യാപ്പള്ളി
ഐ.ടി.ഐ-കള്‍ക്ക് സ്വന്തമായി
കെട്ടിടമുണ്ടോയെന്ന്
അറിയിക്കുമോ; ഇല്ലെങ്കില്‍
കെട്ടിടങ്ങള്‍
നിര്‍മ്മിക്കുന്നതിന്
പദ്ധതിയുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
കെട്ടിട നിര്‍മ്മാണ
പദ്ധതികള്‍ക്ക് എത്ര തുക
അനുവദിച്ചിട്ടുണ്ടെന്നും
നിര്‍മ്മാണം എന്ന്
പൂര്‍ത്തിയാക്കാനാണ്
ഉദ്ദേശിക്കുന്നതെന്നും
വ്യക്തമാക്കാമോ; ഏതു ഏജന്‍സി
വഴിയാണ് നിര്‍മ്മാണം നടത്താന്‍
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കാമോ?
4274.
ശ്രീ
രമേശ് ചെന്നിത്തല : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഹരിപ്പാട്
മണ്ഡലത്തിലെ പള്ളിപ്പാട്
പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍
ഐ.ടി.ഐ-യുടെ തുടര്‍
വികസനത്തിനായി സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന നടപടികള്‍
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
ഐ.ടി.ഐ-ക്ക് പുതിയ കെട്ടിടം
നിര്‍മ്മിക്കുന്നതിനായി
സമര്‍പ്പിച്ചിട്ടുളള
എസ്റ്റിമേറ്റിന്മേല്‍ എന്ത്
തുടര്‍നടപടിയാണ്
സ്വീകരിച്ചതെന്ന് അറിയിക്കാമോ;
(
സി )
ഐ.ടി.ഐ-ക്ക്
പുതിയ കെട്ടിടം
നിര്‍മ്മിക്കുന്നത് സംബന്ധിച്ച
പ്രവൃത്തിക്ക് ഭരണാനുമതി
നല്‍കുമോ എന്ന് വ്യക്തമാക്കാമോ?
4275.
ശ്രീ
എം വിൻസെൻറ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഗവ:ഐ.ടി.ഐ.കളിലെ
ട്രേഡുകളും യൂണിറ്റുകളും മറ്റ്
ഐ.ടി.ഐ.കളിലേയ്ക്ക് ഷിഫ്റ്റ്
ചെയ്യുന്നതിനോ റീവാമ്പ്
ചെയ്യുന്നതിനോ
നിര്‍ത്തലാക്കുന്നതിനോ
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
തീരദേശമേഖലയില്‍
സ്ഥിതിചെയ്യുന്ന ചാക്ക ഗവ:
ഐ.ടി.ഐ.യില്‍ കൂടുതല്‍
ട്രേഡുകളും യൂണിറ്റുകളും
ആരംഭിക്കുന്നതിനുള്ള നടപടികള്‍
സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
4276.
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മഞ്ചേശ്വരം
മണ്ഡലത്തിലെ സീതാംഗോളി
ഐ.ടി.ഐ-യില്‍ ഏതൊക്കെ
കോഴ്സുകളാണ് നിലവിലുളളതെന്ന്
വ്യക്തമാക്കുമോ; പ്രസ്തുത
ഐ.ടി.ഐ-യില്‍ പുതിയ കോഴ്സുകള്‍
ഈ വര്‍ഷം തുടങ്ങുന്നതിന് നടപടി
സ്വീകരിക്കുമോ;
(
ബി )
സീതാംഗോളി
ഐ.ടി.ഐ-യില്‍ അടിസ്ഥാന ഭൗതിക
സൗകര്യങ്ങളുടെ അപര്യാപ്തത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഏതൊക്കെ സൗകര്യങ്ങളുടെ കുറവാണ്
ഇവിടെയുളളതെന്ന്
വിശദമാക്കുമോ;ആയത്
പരിഹരിക്കാന്‍ നടപടി
സ്വീകരിക്കുമോ;
(
സി )
സീതാംഗോളി
ഐ.ടി.ഐ-ക്ക് പുതിയ കെട്ടിടം
നിര്‍മ്മിക്കുന്നതിന്
എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടോ; ഇതിന്
ഭരണാനുമതി
ലഭിച്ചിട്ടുണ്ടോ;ഇല്ലായെങ്കില്‍
ഭരണാനുമതി എപ്പോള്‍
ലഭ്യമാക്കാന്‍ കഴിയുമെന്ന്
വിശദമാക്കുമോ?
4277.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഐ.ടി.ഐ.
പഠനത്തോടൊപ്പം തന്നെ വ്യവസായ
സ്ഥാപനങ്ങളില്‍ നേരിട്ട്
പ്രായോഗിക പരിശീലനം നല്‍കുന്ന
ദ്വിമുഖ പരിശീലന രീതി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ?
4278.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഐ.ടി.ഐ.കളില്‍
നടത്തിവരുന്ന കമ്പ്യൂട്ടര്‍
ഓപ്പറേറ്റര്‍ &
പ്രോഗ്രാമിംഗ് അസിസ്റ്റന്റ്
(COPA) എന്ന ട്രേഡിലുള്ള ഒരു
വര്‍ഷം ദൈര്‍ഘ്യമുള്ള
എന്‍.ടി.സി. കോഴ്സ്
സര്‍ട്ടിഫിക്കറ്റ്, കെ.ജി.ടി.ഇ.
നടത്തുന്ന ഇംഗ്ലീഷ് &
മലയാളം ടൈപ്പ് റൈറ്റിംഗ് ലോവര്‍
& കമ്പ്യൂട്ടര്‍ വേഡ്
പ്രോസസ്സിംഗിന് തുല്ല്യമായി
അംഗീകരിച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(
ബി )
തൊഴിലും
നൈപുണ്യവും (സി) വകുപ്പിന്റെ
30.03.2017 ലെ
G.O.(MS)No.21/2017/LBR എന്ന
ഉത്തരവ് പിന്നീട് ഭേദഗതി
വരുത്തുകയോ ആയതുമായി
ബന്ധപ്പെട്ട് ഏന്തെങ്കിലും
കോടതി ഉത്തരവുണ്ടാവുകയോ
ചെയ്തിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ; ഉണ്ടെങ്കില്‍
ആയതിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(
സി )
30.03.2017
ലെ പ്രസ്തുത ഉത്തരവ് ഇപ്പോഴും
പ്രാബല്യത്തിലുണ്ടോ;
വ്യക്തമാക്കാമോ?
4279.
ശ്രീ.
ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
അംഗപരിമിതരായ എത്ര
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
ഏതെല്ലാം വിഷയങ്ങളില്‍
വൊക്കേഷണല്‍ ആന്‍ഡ് കരിയര്‍
ഗൈഡൻസ് നല്‍കിയിട്ടുണ്ട്;
ഉണ്ടെങ്കില്‍ ഇതുകൊണ്ട് എത്ര
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
എന്തൊക്കെ പ്രയോജനം
ഉണ്ടായിട്ടുണ്ട്;
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
ഉദ്യോഗാര്‍ത്ഥികളുടെ വൈകല്യം,
യോഗ്യതകള്‍, താല്‍പ്പര്യം,
കഴിവ്, മനോഭാവം എന്നിവ
പരിഗണിച്ച് രജിസ്റ്റര്‍
ചെയ്തവരുടെ ഡാറ്റാ ബാങ്ക്
തയ്യാറാക്കുവാന്‍ ഏതെല്ലാം
ഓഫീസുകളില്‍ ഇതിനുള്ള നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(
സി )
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലം മുതല്‍
ഇതുവരെ അംഗപരിമിതരായ
ഉദ്യോഗാര്‍ത്ഥികളെ വിവിധ മല്‍സര
പരീക്ഷകള്‍ക്ക്
തയ്യാറെടുപ്പിക്കുന്നതിന്റെ
ഭാഗമായി എത്രപേരെ അവരുടെ
യോഗ്യതകളുടെയും കഴിവിന്റെയും
അടിസ്ഥാനത്തില്‍ ജോലിക്ക്
പ്രാപ്തരാക്കുവാന്‍
കഴിഞ്ഞിട്ടുണ്ട്; അവരുടെ പേര്
വിവരം ഉള്‍പ്പെടെ ഓഫീസ്
തിരിച്ച് വെളിപ്പെടുത്തുമോ;
(
ഡി )
രജിസ്റ്റര്‍
ചെയ്തിട്ടുള്ള
ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും
പി. എസ്. സി. നടത്തുന്ന
പരീക്ഷകള്‍ക്ക് അനുയോജ്യമായ
ഒഴിവുകള്‍ കണ്ടെത്തി യഥാസമയം
അപേക്ഷ നല്‍കുന്നതിന്
പ്രോത്സാഹിപ്പിക്കുന്ന
നടപടികള്‍ ഏതെല്ലാം സ്പെഷ്യല്‍
എംപ്ലോയ്മെന്റ് ഓഫീസര്‍മാര്‍
സ്വീകരിച്ചിട്ടുണ്ടെന്ന് ഓഫീസ്
തിരിച്ച് വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(
ഇ )
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലം മുതല്‍
ഇതുവരെ ഭിന്നശേഷി വിഭാഗത്തിലെ
ഉദ്യോഗാര്‍ത്ഥികളുടെ
കപ്പാസിറ്റി ബിള്‍ഡിംഗിന്റെ
ഭാഗമായി എംപ്ലോയ്മെന്റ്
വകുപ്പിന് പുറമെ മറ്റ് സമാന
സ്വഭാവമുള്ള വകുപ്പുകളുമായി
ചേര്‍ന്ന് സ്വയം തൊഴില്‍
പരിശീലനം നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏതെല്ലാം
സംരംഭങ്ങള്‍ ഏതെല്ലാം
ഓഫീസുകളില്‍ നടപ്പിലാക്കുവാന്‍
കഴിഞ്ഞിട്ടുണ്ടെന്ന് ഓഫീസ്,
സംരംഭം എന്നിവ തിരിച്ച്
വ്യക്തമാക്കാമോ;
(
എഫ് )
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലം മുതല്‍
ഇതുവരെ സ്വയം തൊഴില്‍ വായ്പ
ലഭിച്ച ശേഷം എത്ര പേര്‍ക്ക്
സംരംഭം ആരംഭിക്കുവാന്‍
സാധിക്കാതെ വന്നിട്ടുണ്ടെന്ന്
കണ്ടെത്തിയിട്ടുണ്ടോ; ഓഫീസ്
തിരിച്ച് വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(
ജി )
അംഗപരിമിതരായ
ഉദ്യോഗാര്‍ത്ഥികളുടെ
ഉന്നമനത്തിന് ഉതകുന്ന
തരത്തിലുള്ള പദ്ധതികള്‍
നടപ്പിലാക്കുന്നതിന്
എംപ്ലോയ്മെന്റ് ഡയറക്ടര്‍
തലത്തില്‍ കഴിഞ്ഞ നാലു
വര്‍ഷത്തിനുള്ളില്‍ 1.11.2016
ലെ സര്‍ക്കാര്‍ ഉത്തരവ് GO(P)
174/16/LBR ലെ വ്യവസ്ഥകള്‍
പ്രകാരം ഏതെല്ലാം തുടര്‍
പ്രവര്‍ത്തനങ്ങള്‍
സ്വീകരിച്ചുവെന്ന്
വിശദാംശങ്ങള്‍ സഹിതം
വെളിപ്പെടുത്തുമോ;
എംപ്ലോയ്മെന്റ് ഡയറക്ടറേറ്റിലെ
ഡി. ഡി(എ. ഇ ആന്‍ഡ് പി.
എച്ച്)എന്തെല്ലാം തുടര്‍
പ്രവര്‍ത്തനങ്ങളാണ്
നടപ്പിലാക്കിയിട്ടുള്ളതെന്ന്
കൂടി വിശദമാക്കാമോ?
4280.
ശ്രീ.
ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2017
മുതല്‍ 2021 വരെയുള്ള
വര്‍ഷത്തില്‍ സംസ്ഥാനത്തെ
അംഗപരിമിതരായ
ഉദ്യോഗാര്‍ത്ഥികള്‍ക്കുവേണ്ടിയുള്ള
പ്രത്യേക എംപ്ലോയ്‍മെന്റ്
എക്സ്ചേഞ്ചുകള്‍ വഴി എത്ര
ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിവിധ
സര്‍ക്കാര്‍, അര്‍ദ്ധ
സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക്
സ്ഥിരം/താല്‍ക്കാലിക
ഒഴിവുകള്‍ക്ക് നിയമനം
ലഭിച്ചുവെന്ന് തസ്തിക തിരിച്ച്
വ്യക്തമാക്കാമോ;
(
ബി )
അംഗപരിമിതരായ
എത്ര ഉദ്യോഗാര്‍ത്ഥികളാണ്
പ്രസ്തുത എക്സ്ചേഞ്ചുകളില്‍
രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്
വൈകല്യം തരംതിരിച്ച്
വിദ്യാഭ്യാസ യോഗ്യതകള്‍
അനുസരിച്ചുള്ള വിവരം
ലഭ്യമാക്കാമോ;
(
സി )
രജിസ്റ്റര്‍
ചെയ്തിട്ടുള്ള
ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍
ലഭിക്കുന്നതിനുള്ള എന്തെല്ലാം
കാര്യങ്ങളാണ് ഇത്തരം
ഓഫീസുകളില്‍ ചെയ്യുന്നതെന്ന്
വ്യക്തമാക്കുമോ; രജിസ്റ്റര്‍
ചെയ്ത ഉദ്യോഗാര്‍ത്ഥികളില്‍
നിന്നും എത്ര ശതമാനം പേര്‍ക്ക്
വര്‍ഷം തോറും തൊഴില്‍
ലഭിക്കുന്നുവെന്ന്
വിശദമാക്കാമോ?
4281.
ശ്രീ
എം വിൻസെൻറ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നെയ്യാറ്റിന്‍കര
ടൗണ്‍ എംപ്ലോയ്‍മെന്റ്
എക്സ്‍ചേഞ്ചിനോടൊപ്പം
പ്രവര്‍ത്തിക്കുന്ന കരിയര്‍
ഡെവലപ്പ്‍മെന്റ് സെന്റര്‍
(സി.ഡി.സി) പ്രവര്‍ത്തനം
ആരംഭിച്ചതുമുതല്‍ നാളിതുവരെ
എത്ര ഉദ്യോഗാര്‍ത്ഥികള്‍ക്ക്
വൊക്കേഷണല്‍ ആന്റ് കരിയര്‍
ഗൈഡന്‍സ് നല്‍കിയിട്ടുണ്ട്;
വിശദാംശം നല്‍കാമോ;
(
ബി )
ഇപ്രകാരം
എത്ര ഉദ്യോഗാര്‍ത്ഥികള്‍ക്ക്
ഉന്നതവിദ്യാഭ്യാസ,തൊഴില്‍
അവസരങ്ങള്‍ ഏതെല്ലാം
സ്ഥാപനങ്ങളില്‍
ലഭിച്ചിട്ടുണ്ടെന്ന്
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ; ഇല്ലെങ്കില്‍
ഇതിനുള്ള കാരണങ്ങള്‍
കണ്ടെത്തിയിട്ടുണ്ടോ;
(
സി )
മികച്ച
നിലവാരത്തിലുള്ള കരിയര്‍
ഗൈഡന്‍സ് നല്‍കുന്നതിന്
യോഗ്യരായ ജീവനക്കാരെ പ്രസ്തുത
സ്ഥാപനത്തില്‍
നിയമിച്ചിട്ടുണ്ടോ; പ്രസ്തുത
ജീവനക്കാരുടെ യോഗ്യതകള്‍
എന്തെല്ലാമാണ്;
(
ഡി )
കരിയര്‍
ഗൈഡന്‍സ് നല്‍കുന്നതിന്
യോഗ്യതയില്ലാത്ത ഉദ്യോഗസ്ഥര്‍
വൊക്കേഷണല്‍ ആന്റ് കരിയര്‍
ഗൈഡന്‍സ് ക്ലാസ്സുകള്‍
എടുക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ഇ )
സി.ഡി.സി.-യുടെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്തുവാനും എല്ലാ
വിഭാഗം ഉദ്യോഗാര്‍ത്ഥികള്‍ക്കും
കരിയര്‍ ഗൈഡന്‍സ്
ലഭിക്കുന്നതിനും നടപടി
സ്വീകരിക്കാമോ?
4282.
ശ്രീ.
കെ.പി.മോഹനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പാർടൈം
സ്വീപ്പർ പോലുള്ള തസ്തികകളിൽ
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്
മുഖേന നിയമനത്തിനായി കാർഡുകൾ
അയയ്ക്കുന്ന ഘട്ടത്തിൽ
പാലിക്കുന്ന സംവരണ നിയമങ്ങൾ ഏത്
രീതിയിൽ എന്ന് വിശദമാക്കാമോ;
(
ബി )
ഒരൊഴിവിന്
എത്രപേർക്ക് ഇന്റർവ്യൂ കാർഡുകൾ
അയയ്ക്കാറുണ്ടെന്ന്
വ്യക്തമാക്കാമോ;
(
സി )
പാർടൈം
സ്വീപ്പർ തസ്തികയിലേക്ക് എത്ര
വയസ്സുവരെയുള്ള
ഉദ്യോഗാർഥികൾക്ക് ഇന്റർവ്യൂ
കാർഡ് അയയ്ക്കാറുണ്ടെന്ന്
വിശദമാക്കാമോ;
(
ഡി )
വിധവകൾ,
നിയമാനുസരണം വിവാഹബന്ധം
വേർപെടുത്തപെട്ടവർ,
മതപരിവർത്തനം നടത്തിയ
പിന്നാക്ക-പട്ടികജാതി
വിഭാഗക്കാർ, അവിവാഹിതരും
ഒറ്റയ്ക്ക് താമസിക്കുന്നവരുമായ
സ്ത്രീകൾ എന്നിവർക്ക് പ്രത്യേകം
ഇന്റർവ്യൂ നടത്തി നിയമനം
നൽകുന്ന രീതി സർക്കാർ
സ്വീകരിക്കുന്നുണ്ടോ എന്ന്
വ്യക്തമാക്കാമോ?
4283.
ശ്രീ
തോമസ് കെ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
തൊഴിലില്ലായ്മ പരിഹരിക്കാന്‍
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളെ
സ്വകാര്യ മേഖലയില്‍ ഉള്‍പ്പെടെ
തൊഴില്‍ നല്‍കുന്നതിന്
ഉപയോഗപ്പെടുത്തുന്ന കാര്യം
പരിഗണിക്കുമോ; എങ്കില്‍
വിശദാംശം ലഭ്യമാക്കുമോ;
(
ബി )
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചിന്റെ പ്രവര്‍ത്തനം
പരിഷ്ക്കരിക്കാന്‍ എന്തെല്ലാം
നടപടികള്‍ സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
4284.
ശ്രീ
എൻ എ നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തൊഴിലിനായി
എംപ്ലോയ്‌മെന്റ് എക്സേഞ്ചുകളിൽ
എത്ര പേർ രജിസ്റ്റർ
ചെയ്തിട്ടുണ്ടെന്ന് ജില്ല
തിരിച്ച് വ്യക്തമാക്കാമോ;
(
ബി )
ഇവർ
എത്രകാലമായി രജിസ്റ്റർ
ചെയ്തുകാത്തിരിക്കുന്നവരാണെന്ന്
ജില്ല തിരിച്ച് വ്യക്തമാക്കാമോ;
(
സി )
ഏതെല്ലാം
തൊഴിലുകൾക്കുവേണ്ടി രജിസ്റ്റർ
ചെയ്തവരാണിവരെന്നും ഇവരുടെ
വിദ്യാഭ്യാസ യോഗ്യതകൾ
എന്താണെന്നും ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(
ഡി )
തൊഴിൽ
ലഭിക്കാനുള്ള പ്രായപരിധി
കഴിയാറായവർ എത്രപേരുണ്ടെന്നും
പ്രൊഫഷണലുകൾ,അംഗപരിമിതർ എന്നിവർ
എത്രയുണ്ടെന്നും ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(
ഇ )
എംപ്ലോയ്‌മെന്റ്
എക്സേഞ്ച് സംവിധാനം നിലവിൽ
വന്നതെപ്പോഴാണെന്നും ഈ സംവിധാനം
ഉണ്ടായതിനുശേഷം എക്സേഞ്ചുകളിൽ
തൊഴിലിനായി പേരു രജിസ്റ്റർ
ചെയ്ത് അനന്തമായി
കാത്തിരുന്നതിനു ശേഷം
പ്രായപരിധി കഴിഞ്ഞത് കാരണം
തൊഴിൽ ലഭിക്കാത്തവർ സംസ്ഥാനത്ത്
എത്രയുണ്ടെന്ന് ജില്ല തിരിച്ച്
വ്യക്തമാക്കാമോ?
4285.
ശ്രീ
.പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2016
ജനുവരി മുതല്‍ നാളിതുവരെ
എംപ്ലോയ്‍മെന്റ്
എക്സ്ചേഞ്ചുകള്‍ മുഖേന എത്ര
തൊഴിലവസരങ്ങള്‍ നികത്താന്‍
സാധിച്ചിട്ടുണ്ടെന്ന്
അറിയിക്കുമോ;
(
ബി )
ഇവയിൽ
സ്ഥിരം, താല്‍ക്കാലിക
തൊഴിലവസരങ്ങള്‍ എത്ര വീതമെന്ന്
ജില്ല തിരിച്ചുള്ള കണക്ക്
വ്യക്തമാക്കുമോ;
(
സി )
ഇക്കാലയളവില്‍
എംപ്ലോയ്‍മെന്റ്
എക്സ്ചേഞ്ചുകളില്‍ എത്ര
ഒഴിവുകള്‍
നിലവിലുണ്ടായിരുന്നുവെന്നും
അവയില്‍ നിയമനം
നടത്തുകയുണ്ടായോയെന്നും
വ്യക്തമാക്കുമോ?
4286.
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
01.11.2016-ലെ
സര്‍ക്കാര്‍ ഉത്തരവ് (അച്ചടി)
നമ്പര്‍ 174/2016/തൊഴില്‍
പ്രകാരം സംസ്ഥാനത്തെ
അംഗപരിമിതരായ
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
വേണ്ടിയുള്ള പ്രത്യേക എംപ്ലോയ്
മെന്റ് എക്സ്ചേഞ്ച് വഴി
(തിരുവനന്തപുരം,
നെയ്യാറ്റിന്‍കര, കൊല്ലം,
കോട്ടയം, എറണാകുളം,
കോഴിക്കോട്) എന്നീ ഓഫീസുകള്‍
മുഖേന കഴിഞ്ഞ നാലു
വര്‍ഷത്തിനുള്ളില്‍ എത്ര
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
ഏതെല്ലാം വിഷയങ്ങളില്‍
വൊക്കേഷണല്‍ ആന്റ് കരിയര്‍
ഗെെഡന്‍സ് നല്‍കിയിട്ടുണ്ടെന്നു
വ്യക്തമാക്കുമോ ;
(
ബി )
ഇതു
കൊണ്ട് എത്ര
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
പ്രയോജനം ഉണ്ടായിട്ടുണ്ടെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്തെല്ലാം
പ്രയോജനങ്ങള്‍ ലഭിച്ചുവെന്ന്
വെളിപ്പെടുത്താമോ;
(
സി )
പ്രസ്തുത
ഉത്തരവില്‍ നിര്‍ദ്ദേശിച്ച
പ്രകാരം ഉദ്യോഗാര്‍ത്ഥികളുടെ
വെെകല്യം, യോഗ്യതകള്‍,
താത്പര്യം, കഴിവ്, മനോഭാവം
എന്നിവ പരിഗണിച്ച് രജിസ്റ്റര്‍
ചെയ്ത ഉദ്യോഗാര്‍ത്ഥികളുടെ
ഡാറ്റാ ബാങ്ക് തയ്യാറാക്കുവാന്‍
ഏതെല്ലാം ഓഫീസുകളില്‍ നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ?
4287.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
എംപ്ലോയ്‍മെന്റ്
എക്സ‍്ചേഞ്ചുകളുടെ അനുബന്ധമായി
കരിയര്‍ ഡെവലപ്മെന്റ്
സെന്ററുകള്‍ ആരംഭിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(
ബി )
ഏതൊക്കെ
ജില്ലകളിലാണ് പ്രസ്തുത
സെന്ററുകള്‍
പ്രവര്‍ത്തിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(
സി )
പുതുതായി
കരിയര്‍ ഡെവലപ്മെന്റ്
സെന്ററുകള്‍ ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ അവ
ആരംഭിക്കുന്നതിന് എന്തൊക്കെ
മാനദണ്ഡങ്ങളാണ്
പാലിക്കേണ്ടതെന്ന്
വ്യക്തമാക്കാമോ?
4288.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
തൊഴില്‍രഹിതരുടെ കണക്ക്
എടുത്തിട്ടുണ്ടോ; ഉണ്ടെങ്കില്‍
വിശദാംശം ലഭ്യമാക്കുമോ;
ഇല്ലായെങ്കില്‍ ആയതു
സംബന്ധിച്ച് ഒരു വിശദമായ
കണക്കെടുക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
4289.
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
എംപ്ലോയ്‍മെന്റ്
വകുപ്പിന് കീഴിൽ എത്ര കരിയർ
ഡവലപ്മെന്റ് സെന്ററുകൾ
പ്രവര്‍ത്തിക്കുന്നുണ്ടെന്നും
പ്രസ്തുത സെന്ററുകളിൽ നിന്ന്
ഉദ്യാേഗാര്‍ത്ഥികള്‍ക്ക്
എന്തെല്ലാം സേവനങ്ങളാണ്
നൽകുന്നതെന്നും സെന്റർ തിരിച്ച്
വിവരം ലഭ്യമാക്കാമോ;
(
ബി )
കഴിഞ്ഞ
അഞ്ചുവര്‍ഷം എത്ര
ഉദ്യാേഗാര്‍ത്ഥികള്‍ക്ക്
ദേശീയപ്രാധാന്യമുള്ള
സ്ഥാപനങ്ങളിൽ
ഉന്നതവിദ്യാഭ്യാസത്തിനുള്ള
അവസരം ലഭിച്ചുവെന്ന്
വ്യക്തമാക്കാമോ; പ്രസ്തുത
സ്ഥാപനങ്ങളുടേയും
കോഴ്സുകളുടെയും വിവരം സെന്റർ
തിരിച്ച് ലഭ്യമാക്കാമോ;
(
സി )
കോഴിക്കോട്
മേഖലയിലെ സി.ഡി.സിയ്ക്ക് വയനാട്
ജില്ലയിലെ
ഉദ്യാേഗാര്‍ത്ഥികള്‍ക്ക്
ഉന്നതവിദ്യാഭ്യാസം
ലഭ്യമാക്കുന്നതിനുള്ള നടപടികള്‍
സ്വീകരിക്കുവാന്‍ കഴിയുമോയെന്ന്
അറിയിക്കാമോ;
(
ഡി )
പ്രസ്തുത
ഉദ്യോഗാർത്ഥികൾക്കുവേണ്ടി
സുല്‍ത്താന്‍ബത്തേരി
കേന്ദ്രീകരിച്ച് സി.ഡി.സി.
സ്ഥാപിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
4290.
ശ്രീ.
പി. ടി. തോമസ്
ശ്രീ.
ടി. ജെ. വിനോദ്
ശ്രീ
പി സി വിഷ്ണുനാഥ്
ശ്രീ
സി ആര്‍ മഹേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നിർമ്മാണമേഖലയിൽ
രാജ്യാന്തര നിലവാരത്തിൽ
പരിശീലനം നൽകി തൊഴിൽ
ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ
ആരംഭിച്ച ചവറയിലെ ഇന്ത്യൻ
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്
ഇൻഫ്രാസ്ട്രക്ചർ ആൻഡ്
കൺസ്ട്രക്‌ഷന്റെ പ്രവർത്തനം
പ്രതിസന്ധിയിലായ വസ്തുത
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
സ്ഥാപനത്തിലെ വിദ്യാർഥികൾക്ക്
ആവശ്യമായ പരിശീലനമോ നിയമനമോ
ഉറപ്പാക്കുന്നതിൽ വീഴ്ച
സംഭവിച്ചതായി കരുതുന്നുണ്ടോ;
എങ്കിൽ വിശദമാക്കാമോ;
(
സി )
പ്രസ്തുത
സ്ഥാപനത്തെ സർക്കാർ
ഏറ്റെടുക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കാമോ;
വ്യക്തമാക്കുമോ?
4291.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കൃഷിക്ക്
ആവശ്യമായ ഉപകരണങ്ങളെ കുറിച്ച്
പഠിപ്പിക്കുന്ന
എന്‍.എസ്.ക്യൂ.എഫ് കോഴ്സായ
അഗ്രോ മെഷിനറി പവര്‍
എഞ്ചിനീയറിംഗ് (മെക്കാനിക്കല്‍
സെര്‍വീസസ് അഗ്രോമെഷിനറി)
സംസ്ഥാനത്ത് എത്ര സ്കൂളുകളില്‍
ആരംഭിച്ചിട്ടുണ്ടെന്ന്
അറിയിക്കുമോ; പ്രസ്തുത കോഴ്സ്
കൂടുതല്‍ സ്കൂളുകളില്‍
അനുവദിക്കാന്‍ തയ്യാറാകുമോ;
(
ബി )
കാറ്റഗറി
നം 153/2014 മെക്കാനിക്കല്‍
സര്‍വീസിംഗ് അഗ്രോമെഷിനറി എന്ന
റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട
ഒരു ഉദ്യോഗാര്‍ത്ഥിയ്ക്ക് പോലും
നിയമനം നല്‍കാത്തതിന്റെ കാരണം
വ്യക്തമാക്കുമോ;
(
സി )
മെക്കാനിക്കല്‍
സര്‍വീസിംഗ് അഗ്രോമെഷീനറി
കോഴ്സ് പുതിയതായി ആരംഭിക്കാന്‍
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
4292.
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കഴിഞ്ഞ
അഞ്ചുവര്‍ഷം എംപ്ലോയ്‌മെന്റ്
വകുപ്പില്‍
പൊതുമാനദണ്ഡങ്ങള്‍ക്കും
ഉത്തരവുകള്‍ക്കും വിരുദ്ധമായി
എത്ര ഉദ്യോഗസ്ഥര്‍ക്ക് ആരോഗ്യ
കാരണങ്ങളാൽ ട്രാന്‍സ്ഫർ
നല്‍കിയിട്ടുണ്ട്; പ്രസ്തുത
ഉദ്യോഗസ്ഥരുടെ പേര് വിവരം
വെളിപ്പെടുത്താമോ;
(
ബി )
ഏതെല്ലാം
വ്യവസ്ഥകളും ഉത്തരവുകളും
അനുസരിച്ചാണ് പ്രസ്തുത
ട്രാന്‍സ്ഫറുകള്‍
നല്‍കിയിട്ടുള്ളത്;
(
സി )
മെഡിക്കല്‍
ഗ്രൗണ്ടില്‍ ട്രാന്‍സ്ഫര്‍
നല്‍കുവാനുള്ള അധികാരം ആരിലാണ്
നിക്ഷിപ്തമായിട്ടുള്ളത്;
വ്യക്തമാക്കാമോ; മേൽപ്പറഞ്ഞ
കാലയളവിൽ നല്‍കിയിട്ടുള്ള
ട്രാന്‍സ്ഫറുകള്‍
പുന:പരിശോധനയ്ക്ക്
വിധേയമാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
പുന:പരിശോധിയ്ക്കാമോ എന്നും
ആയതിന് സമയപരിധി
നിശ്ചയിച്ചിട്ടുണ്ടോയെന്നും
വ്യക്തമാക്കാമോ?
4293.
ശ്രീ.
രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കണ്ണൂർ
നിയോജകമണ്ഡലത്തിലെ തോട്ടട
ഇ.എസ്.ഐ. ആശുപത്രിയില്‍ ചികിത്സ
തേടിയെത്തുന്ന നിരവധി രോഗികള്‍
ഇവിടെ ഡയാലിസിസ് യൂണിറ്റ്
ഇല്ലാത്തതിനാൽ പുറത്ത് പോയി
ഡയാലിസിസ് ചെയ്യേണ്ടി വരുന്ന
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ കോവിഡിന്റെ
പശ്ചാത്തലത്തിൽ ഇത്തരം
രോഗികള്‍ക്ക്
പ്രയോജനപ്പെടുംവിധം പ്രസ്തുത
ആശുപത്രിയില്‍ ഡയാലിസിസ്
യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള
അടിയന്തര നടപടി സ്വീകരിക്കുമോ;?
4294.
ശ്രീ
ഒ . ആർ. കേളു : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മാനന്തവാടിയില്‍
ഇ.എസ്.ഐ ഡിസ്പെന്‍സറി
അനുവദിച്ചിട്ടുണ്ടോ; എങ്കില്‍
അത് ആരംഭിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
വ്യക്തമാക്കാമോ; ഡിസ്പെന്‍സറി
ആരംഭിക്കുന്നതിനു ഇതുവരെ
സ്വീകരിച്ച നടപടികളെ കുറിച്ച്
വ്യക്തമാക്കാമോ?
|
|
|
|
|
|
|
|