STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >2nd Session>Unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 2nd SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
3168.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആരോഗ്യ വകുപ്പ് മങ്കട നിയോജക മണ്ഡലത്തില്‍ എന്തെല്ലാം പ്രവൃത്തികള്‍ നടപ്പിലാക്കിയിട്ടുണ്ട്; വിശദമാക്കുമോ;
( ബി )
ഇതില്‍ ഓരോ പ്രവൃത്തിക്കും എത്ര തുകയാണ് അനുവദിച്ചതെന്നും ഓരോ പ്രവൃത്തിയുടെയും നിലവിലത്തെ സ്ഥിതി എന്തെന്നും വ്യക്തമാക്കാമോ;
( സി )
മണ്ഡലത്തില്‍ അടിയന്തരമായി നടപ്പിലാക്കുന്നതിന് ആരോഗ്യ വകുപ്പിന്റെ പരിഗണനയിലുള്ള പ്രവൃത്തികള്‍ ഏതൊക്കെയാണ്; വിശദാംശം ലഭ്യമാക്കുമോ?
3169.
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ വി ശശി
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ടെലി മെഡിസിന്‍ സംവിധാനമായ ഇ-സഞ്ജീവനി പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി വ്യക്തമാക്കാമോ;
( ബി )
ടെലിമെഡിസിന്‍ സംവിധാനം ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
( സി )
ഇ-സഞ്ജീവനി പദ്ധതിയുടെ സേവനം വിപുലപ്പെടുത്തുന്നതിനായി എന്തെല്ലാം പരിപാടികളാണ് പരിഗണനയിലുള്ളതെന്ന് വ്യക്തമാക്കാമോ?
3170.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതി വിപുലീകരിയ്ക്കേണ്ട ആവശ്യകത പരിഗണിയ്ക്കാന്‍ ആലോചിയ്ക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം വെളിപ്പെടുത്താമോ;
( ബി )
നിലവില്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള ആശുപത്രികളുടെ പട്ടിക ലഭ്യമാണോ;
( സി )
കൂടുതല്‍ ആശുപത്രികളെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ആലോചിയ്ക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ;
( ഡി )
പദ്ധതിയുടെ ഗുണഭോക്താവാകുന്നതിന് നിലവില്‍ നിശ്ചയിച്ചിരിയ്ക്കുന്ന മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്ന് അറിയിക്കുമോ;
( ഇ )
പദ്ധതിയില്‍ പുതിയതായി അംഗമായി ചേരാന്‍ അവസരം നല്‍കുമോ; നല്കുമെങ്കില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ?
3171.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എച്ച്.ഐ.വി. രോഗികൾക്ക് ധനസഹായം ലഭ്യമാക്കുന്നുണ്ടോ; വിശദാംശങ്ങൾ നൽകാമോ;
( ബി )
കഴിഞ്ഞ മൂന്ന് മാസത്തിൽ എപ്പോഴെങ്കിലും പ്രസ്തുത ധനസഹായം മുടങ്ങിയിട്ടുണ്ടോ; വിശദാംശങ്ങൾ നൽകാമോ?
3172.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുതായി ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് എടുക്കാനും, ആളുകളെ കൂട്ടിച്ചേര്‍ക്കാനും നിലവില്‍ അവസരമുണ്ടോ; ഇല്ലെങ്കില്‍ ഇതിനായുളള നടപടിക്രമങ്ങൾ എന്ന് ആരംഭിക്കുമെന്ന് വിശദമാക്കാമോ;
( ബി )
ഒരു കാര്‍ഡിലെ കുടുംബാംഗങ്ങള്‍ക്ക് നിലവില്‍ ആകെ എത്ര ലക്ഷം രൂപയുടെ ആനുകൂല്യമാണ് നല്‍കി വരുന്നത്; കുടുംബത്തിലെ ഒരു വ്യക്തിക്ക് ലഭിക്കാവുന്ന ആനുകൂല്യത്തിന് പരിധി നിശ്ചയിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
കോഴിക്കോട് ജില്ലയില്‍ നിലവില്‍ ഈ ആനുകൂല്യം ലഭ്യമാകുന്ന സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളുടെ പട്ടിക ലഭ്യമാക്കാമോ?
3173.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ നിലവില്‍ എത്ര പേർ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയില്‍ എത്ര അംഗങ്ങളുടെ പ്രീമിയത്തിനാണ് കേന്ദ്ര സഹായം കിട്ടുന്നതെന്നും അത് എന്ത് തുക വരുമെന്നും വ്യക്തമാക്കാമോ;
( സി )
മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട എത്ര പേർ പദ്ധതിയില്‍ അംഗമാകാതെ ഉണ്ടെന്ന് അറിയിക്കാമോ;
( ഡി )
പദ്ധതിയില്‍ പുതിയ അംഗങ്ങളെ കൂട്ടിച്ചേര്‍ക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
3174.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സര്‍ക്കാരിന്റെ ആരോഗ്യകിരണം പദ്ധതിയിൽ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ വിശദമാക്കാമോ;
( ബി )
അപേക്ഷ സമര്‍പ്പിക്കേണ്ടവിധവും, ആയതിന്റെ ഗുണഭോക്താക്കള്‍ ആരൊക്കെയാണെന്നും,ലഭിക്കുന്ന സഹായത്തിന്റെ വിശദാംശങ്ങളും ലഭ്യമാക്കാമോ?
3175.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇതര സംസ്ഥാനങ്ങളിൽ പഠിച്ച് പാരാ മെഡിക്കല്‍ കോഴ്സുകള്‍ വിജയിച്ച കുട്ടികള്‍ക്ക് കേരള പാരാ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ നല്‍കാത്ത വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പഠനാവശ്യങ്ങൾക്കായി ബാങ്കില്‍ നിന്നും മറ്റും ലോണ്‍ എടുത്ത കുട്ടികള്‍ക്ക് ഉൾപ്പെടെ വിദേശത്ത് തൊഴിലുകള്‍ക്കായി പോകാന്‍ ഇതുമൂലം തടസ്സമുണ്ടാകുന്നതിനാൽ ഈ വിഷയം പരിശോധിച്ച് അനുഭാവ പൂര്‍വ്വമായ നടപടി സ്വീകരിക്കുമോ;
( സി )
എങ്കില്‍ ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ അറിയിക്കാമോ?
3176.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം നിയോജക മണ്ഡലത്തിൽ ആര്‍ദ്രം പദ്ധതിയുടെ കീഴില്‍ നടപ്പിലാക്കുന്നതിനായി ഭരണാനുമതി ലഭിച്ചതും പൂര്‍ത്തീകരിച്ചതും നിര്‍വ്വഹണം പുരോഗമിക്കുന്നതുമായ വിവിധ പ്രവൃത്തികള്‍ ഏതെല്ലാമാണ്; അവയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ് ; വിശദ വിവരം ലഭ്യമാക്കുമോ?
3177.
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഏതൊക്കെ സര്‍ക്കാര്‍ ആശുപത്രികളില്‍ കാത്ത് ലാബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അറിയിക്കുമോ;
( ബി )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഏതൊക്കെ ആശുപത്രികളിലാണ് കാത്ത് ലാബുകള്‍ സ്ഥാപിച്ചിട്ടുള്ളതെന്ന് അറിയിക്കുമോ;
( സി )
കാത്ത് ലാബുകളില്‍ കാര്‍ഡിയോളജിസ്റ്റിന്റെ സേവനം ലഭ്യമാണോ;കാത്ത് ലാബുകള്‍ സ്ഥാപിച്ചിട്ടുള്ള ഏതെല്ലാം ആശുപത്രികളില്‍ കാര്‍ഡിയോളജിസ്റ്റിന്റെ തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നു എന്ന് വ്യക്തമാക്കാമോ;
( ഡി )
കാത്ത് ലാബുകള്‍ സ്ഥാപിക്കപ്പെട്ട ആശുപത്രികളില്‍ എത്ര വീതം ആന്‍ജിയോപ്ലാസ്റ്റി ശസ്ത്രക്രിയകള്‍ ഓരോ വര്‍ഷവും നടത്തിയിട്ടുണ്ട് എന്നുള്ളതിന്റെ കണക്കുകള്‍ ലഭ്യമാക്കുമോ;
( ഇ )
കാത്ത് ലാബുകള്‍ സ്ഥാപിക്കാന്‍ കിഫ്ബി വഴി തുക ചെലവഴിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്ര തുക ചെലവഴിച്ചെന്ന് അറിയിക്കുമോ?
3178.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവില്‍ എത്ര താലൂക്ക് ആശുപത്രികളാണ് ഉള്ളത്; ഇവ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ;
( ബി )
സംസ്ഥാനത്തെ താലൂക്ക് ആശുപത്രികളിലെ മുഴുവൻ തസ്തികകളുടെയും വിശദവിവരങ്ങള്‍ ലഭ്യമാക്കുമോ;
( സി )
സംസ്ഥാനത്ത് അവസാനമായി നിലവില്‍ വന്ന താലൂക്ക് ആശുപത്രികള്‍ ഏതൊക്കെയാണെന്നും നിലവില്‍ ഏതെല്ലാം തസ്തികകളാണ് അവിടെയുള്ളതെന്നും ആശുപത്രി തിരിച്ച് വിശദമാക്കാമോ;
( ഡി )
ഏത് സര്‍ക്കാര്‍ ഉത്തരവ് പ്രകാരമാണ് പ്രസ്തുത ആശുപത്രികള്‍ നിലവില്‍ വന്നതെന്ന് വ്യക്തമാക്കുമോ; ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;?
3179.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഇരുന്നൂറ്റി പന്ത്രണ്ട് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തുകയും പ്രസ്തുത കേന്ദ്രങ്ങളില്‍ ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കുവാന്‍ സര്‍ക്കാര്‍ ഉത്തരവ്‍ പുറപ്പെടുവിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് ഇതുവരെ നടപ്പാക്കിയ പ്രവൃത്തിയുടെ പുരോഗതി വ്യക്തമാക്കുമോ;
( ബി )
കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തിയ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ ലബോറട്ടറി ടെക്നീഷ്യന്മാരുടെ തസ്തികകള്‍ നിലവിലില്ലാത്തത് കാരണം കോവി‍ഡ് അനുബന്ധ പരിശോധനകളും മറ്റും ഇപ്പോള്‍ ചെയ്യുവാന്‍ സാധിക്കുന്നില്ല എന്നുള്ള വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത വിഷയത്തില്‍ സ്വീകരിച്ച നടപടി വിശദമാക്കാമോ;
( സി )
ആരോഗ്യ കുടുംബക്ഷേമ വകുപ്പില്‍ വിവിധ വിഭാഗങ്ങളിലായി ആയിരത്തി ഇരുന്നൂറ് തസ്തികകള്‍ പുതിയതായി സൃഷ്ടിക്കുവാന്‍ ഉത്തരവുണ്ടായെങ്കിലും നാളിതുവരെ വിവിധ വിഭാഗങ്ങളില്‍ എത്ര തസ്തികകള്‍ വേര്‍തിരിച്ച് സൃഷ്ടിക്കുന്നതിനുള്ള നടപടി സ്വീകരിച്ചെന്ന് വ്യക്തമാക്കാമോ?
3180.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ ഉള്‍പ്പടെ കാലഹരണപ്പെട്ട ലബോറട്ടറി ഉപകരണങ്ങള്‍ ഉപയോഗിച്ച് പരിശോധനകള്‍ നടത്തുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ കൃത്യതയില്ലാത്തതും രോഗനിര്‍ണ്ണയത്തെ പ്രതികൂലമായി ബാധിക്കുന്നതുമായ ഇത്തരം നടപടികള്‍ അവസാനിപ്പിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; അറിയിക്കുമോ;
( സി )
മെഡിക്കല്‍ കോളേജുകളിലെയും മറ്റ് സര്‍ക്കാര്‍ ആശുപത്രികളിലെയും ലാബുകളുടെ നിലവാരം ഉയര്‍ത്തുന്നതിനും മെച്ചപ്പെട്ട ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിനും രോഗികള്‍ക്ക് സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ട സാഹചര്യം ഒഴിവാക്കുന്നതിനും ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമോ?
3181.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ ഈരാറ്റുപേട്ട സി.എച്ച്.സി.യെ താലൂക്ക് ആശുപത്രിയായി ഉയർത്താൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം പരിഗണനയിലുണ്ടോ;
( ബി )
പ്രസ്തുത നിയോജക മണ്ഡലത്തിൽ താലൂക്ക് ആശുപത്രി നിലവിൽ ഇല്ലാത്തതിനാൽ പ്രസ്തുത ആവശ്യം നടപ്പിലാക്കാൻ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
3182.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ താലൂക്ക് ആസ്ഥാന ആശുപത്രിയുടെ വികസനത്തിനായി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തുക അനുവദിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതി അറിയിക്കാമോ; ഇത് എന്നത്തേക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് വിശദമാക്കാമോ?
3183.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ആരോഗ്യവകുപ്പിന് കീഴിലെ കുടുംബക്ഷേമ ഉപകേന്ദ്രങ്ങൾ വെല്‍നസ് സെന്ററുകളായി ഉയർത്തുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ച് വരുന്നതെന്ന് വിശദമാക്കാമോ;
( ബി )
കൂത്തുപറമ്പ്‌ നിയോജക മണ്ഡലത്തിലെ ആരോഗ്യവകുപ്പിന് കീഴിലെ കുടുംബക്ഷേമ ഉപകേന്ദ്രങ്ങൾ വെല്‍നസ് സെന്ററുകളായി ഉയർത്തിയിട്ടുണ്ടോയെന്നും ഉണ്ടെങ്കിൽ അവ ഏതെല്ലാമെന്നും ആയതിന് അനുവദിച്ച ഫണ്ടുകളുടെ വിവരവും വിശദമാക്കാമോ;
( സി )
കുടുംബക്ഷേമ ഉപകേന്ദ്രങ്ങൾ വെല്‍നസ് സെന്ററുകളായി മാറിയാൽ പൊതുജനങ്ങൾക്ക് ലഭ്യമാകുന്ന സേവനങ്ങൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ഡി )
കുടുംബക്ഷേമ ഉപകേന്ദ്രങ്ങൾ വെല്‍നസ് സെന്ററുകളായി ഉയർത്തുന്നതിനുള്ള മാനദണ്ഡങ്ങൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?
3184.
ശ്രീ പ്രമോദ് നാരായൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റാന്നി താലൂക്കാശുപത്രിയിൽ കുഞ്ഞുങ്ങൾക്കായി പീഡിയാട്രിക് ഐ-സി.യു അത്യന്താപേക്ഷിതമാണെന്നകാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
കോവിഡ് മൂന്നാം തരംഗം കുഞ്ഞുങ്ങളെ കൂടുതലായി ബാധിക്കുമെന്ന മെഡിക്കൽ ജേർണലുകളുടെ പഠന റിപ്പോർട്ടിന്റെ വെളിച്ചത്തിൽ റാന്നി താലൂക്കാശുപത്രിയിൽ പീഡിയാട്രിക് ഐ.സി.യു. അടിയന്തരമായി ആരംഭിക്കുവാനുള്ള നടപടി സ്വീകരിക്കുമോ?
3185.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വള്ളിക്കുന്ന് നിയോജക മണ്ഡലത്തിലെ കടലുണ്ടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനെ കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ;
( ബി )
ഇതു സംബന്ധിച്ച ശിപാര്‍ശകള്‍ എന്തെങ്കിലും വകുപ്പുതലത്തിൽ നിലവില്‍ ഉണ്ടോയെന്ന് വ്യക്തമാക്കാമോ?
3186.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞിരംകുളത്തെ കു‍ഞ്ഞുകൃഷ്ണന്‍ നാടാര്‍ സ്മാരക ആയുർവേദ മർമ്മ ആശുപത്രി മർമ്മ ചികിത്സക്കുള്ള ഗവേഷണകേന്ദ്രമാക്കി മാറ്റുവാന്‍ നടപടി സ്വീകരിക്കുമോ;
( ബി )
ഇവിടെ ആവശ്യത്തിന് കട്ടില്‍ അടക്കമുള്ള ഫര്‍ണിച്ചറുകളും ചികിത്സാ ഉപകരണങ്ങളും ഇല്ലാത്തതിനാല്‍ പേവാര്‍ഡും ചികിത്സാ മുറികളും ഒ.പി. ബ്ലോക്കും ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങളായിട്ടും പ്രവര്‍ത്തനക്ഷമമാകാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; മേല്‍പ്പറഞ്ഞ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുവാന്‍ അടിയന്തര നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
3187.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴയിലെ ആയുര്‍വേദ പഞ്ചകര്‍മ്മ ആശുപത്രിക്ക്, ദേശീയ ആരോഗ്യ ദൗത്യം മുഖേന, സൂപ്പര്‍ സ്പെഷ്യാലിറ്റി പഞ്ചകര്‍മ്മ ആശുപത്രി ആന്റ് റിസര്‍ച്ച് സെന്റര്‍ നിര്‍മ്മാണത്തിനായി എത്ര തുകയാണ് അനുവദിച്ചിട്ടുള്ളത്; നിര്‍മ്മാണച്ചുമതല ആര്‍ക്കാണ്; നിര്‍മ്മാണ കരാര്‍ എടുത്തത് ഏത് ഏജന്‍സിയാണ്; എന്നു മുതലാണ് നിര്‍മ്മാണം ആരംഭിച്ചത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
അഞ്ചു നിലകളിലായി നിര്‍മ്മിക്കാൻ പദ്ധതിയിട്ട കെട്ടിട നിര്‍മ്മാണം വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതിന്റെ കാരണം വിശദമാക്കാമോ;
( സി )
കെട്ടിട നിര്‍മ്മാണം പുനരാരംഭിക്കുന്നതിന് എന്തെങ്കിലും തടസ്സമുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ഡി )
കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കി പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
3188.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നംകുളം നിയോജകമണ്ഡലത്തിലെ പഴഞ്ഞി , എരുമപ്പെട്ടി എന്നീ കുടുംബാരോഗ്യകേന്ദ്രങ്ങളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരും മറ്റ് പാരാമെഡിക്കല്‍ ജീവനക്കാരും ഉണ്ടോയന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സ്ഥാപനങ്ങളില്‍ ആവശ്യമായ ജീവനക്കാരുടെ എണ്ണം എത്രയെന്നും നിലവില്‍ എത്ര പേരുണ്ടെന്നും വിശദമാക്കാമോ;
( സി )
ആരോഗ്യ മേഖലയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് കൂടുതല്‍ ഡോക്ടര്‍മാരേയും നഴ്സ്മാരേയും മറ്റ് ജീവനക്കാരേയും നിയമിക്കാന്‍ നടപടി സ്വീകരിക്കുമോ?
3189.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ഡയാലിസ് സെന്ററിലേക്ക് കെ.എം. എസ് .സി.എല്‍ മുഖേന ജനറേറ്റര്‍ അനുവദിച്ചിരുന്നെങ്കിലും ആയത് നാളിതുവരെ സ്ഥാപിച്ചിട്ടില്ലെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ജനറേറ്റര്‍ സ്ഥാപിക്കുന്നതിലുണ്ടായ കാലതാമസം എന്തുകൊണ്ടാണെന്ന് വിശദമാക്കാമോ;ജനറേറ്റര്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
( സി )
ജനറേറ്റര്‍ എത്രദിവസത്തിനുള്ളില്‍ സ്ഥാപിക്കാമെന്നാണ് കരുതുന്നത്; വിശദമാക്കാമോ?
3190.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത്‌ എല്ലാ സി.എച്ച്.സി.കളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ബി )
എങ്കില്‍ ഇത് എങ്ങനെ നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
കോഴിക്കാട് ജില്ലയില്‍ ഇതിനായി തെരഞ്ഞെടുത്ത സി.എച്ച്.സി.കള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കുമോ?
3191.
ശ്രീ പ്രമോദ് നാരായൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശബരിമലയിൽ നിന്ന് പ്രാഥമിക ചികിത്സയ്ക്കായി ആദ്യമെത്തിക്കുന്ന പെരുനാട് സി.എച്ച്.സി യുടെ പ്രവർത്തന സമയം 24 മണിക്കൂറായി ക്രമീകരിക്കുന്നതിലേക്കായി ഡോക്ടർമാരുടെ എണ്ണവും സേവനവും വർദ്ധിപ്പിക്കുവാൻ സർക്കാർ ആലോചിക്കുന്നുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ സ്റ്റാഫ് പാറ്റേൺ പുന:ക്രമീകരിക്കുവാൻ വേണ്ട നടപടി സ്വീകരിക്കുമോ?
3192.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തിലെ വാടാനപ്പള്ളി പഞ്ചായത്തിലുള്ള തൃത്തല്ലൂരില്‍ ആരോഗ്യ വകുപ്പിന്റെ സബ് സെന്റര്‍ നിര്‍മ്മാണം സംബന്ധിച്ച എസ്റ്റിമേറ്റ്സ് അടക്കമുള്ള വിശദാംശങ്ങള്‍ നല്‍കാമോ;
( ബി )
പ്രസ്തുത സബ് സെന്ററിന്റെ നിര്‍മ്മാണ പുരോഗതി സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കാമോ;
( സി )
നിര്‍മ്മാണ പ്രവൃത്തികള്‍ എന്ന് പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളതെന്ന് അറിയിക്കാമോ?
3193.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലയിലെ പരിയാരം ഗവണ്‍മെന്റ് ആയുര്‍വേദ കോളേജിനോടനുബന്ധിച്ച് നിര്‍മ്മാണം പൂര്‍ത്തിയായ നാല് നിലകളുള്ള, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയുടെ പ്രവര്‍ത്തനം പൂര്‍ണ്ണതോതില്‍ ആരംഭിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത ആശുപത്രിക്ക് ഇതു വരെ എത്ര തുക ചെലവഴിച്ചിട്ടുണ്ട്; വിശദമാക്കാമോ?
3194.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എരുമേലിയിൽ വിദഗ്ദ്ധ ചികിത്സാ സൗകര്യമുള്ള ആശുപത്രിയുടെ അഭാവം മൂലം ശബരിമല തീർത്ഥാടകർക്ക് ചികിത്സയ്ക്കായി പലപ്പോഴും ദൂരെയുള്ള ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്ന സാഹചര്യം നിലനിക്കുന്നതിനാൽ എരുമേലിയിൽ പ്രവർത്തിക്കുന്ന സാമൂഹികാരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രിയായി ഉയർത്തുന്ന വിഷയം പരിഗണിക്കുമോ;
( ബി )
ശബരിമല തീർത്ഥാടകർക്കും പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലങ്ങളിലേയും കൂടാതെ റാന്നി, പീരുമേട് അതിർത്തി പഞ്ചായത്തുകളിലെയും ജനങ്ങൾക്കും ഒരുപോലെ പ്രയോജനപ്രദമായ പ്രസ്തുത ആവശ്യം നടപ്പിലാക്കാൻ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
3195.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേവികുളം മണ്ഡലത്തിലെ അടിമാലി സര്‍ക്കാര്‍ താലൂക്ക് ആശുപത്രിയില്‍ അനുവദിച്ച ബ്ലഡ് ബാങ്കും, ഡയാലിസിസ് യൂണിറ്റും ആരംഭിക്കുന്നതിനുള്ള കാലതാമസത്തിനുളള കാരണം വിശദമാക്കാമോ;
( ബി )
കാലതാമസം പരിഹരിക്കുന്നതിനും പദ്ധതി അടിയന്തരമായി നടപ്പിലാക്കുന്നതിനുമുള്ള സത്വരനടപടികള്‍ സ്വീകരിക്കുമോ?
3196.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേവികുളം മണ്ഡലത്തിലെ അടിമാലിയില്‍ അമ്മയും കുഞ്ഞും ആശുപത്രി അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിനുള്ള കാലതാമസം വിശദമാക്കാമോ;
( സി )
പ്രസ്തുത പദ്ധതി വേഗത്തില്‍ നടപ്പിലാക്കുന്നതിനും, പൂര്‍ത്തീകരിക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കുമോ?
3197.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുണ്ടറ നിയോജകമണ്ഡലത്തില്‍ വകുപ്പിന് കീഴിലുളള ഏതൊക്കെ ആശുപത്രികളുടെ നിര്‍മ്മാണ പ്രവൃത്തികളാണ് നിലവില്‍ നടന്നു കൊണ്ടിരിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
ഇതില്‍ ഭരണാനുമതി ലഭിച്ചിട്ടും ആരംഭിക്കാത്ത പ്രവൃത്തികള്‍, ടെന്‍ഡര്‍ ചെയ്തതിട്ടുളളതും കരാര്‍ ചെയ്തതിട്ടുളളതുമായ പ്രവൃത്തികള്‍ എന്നിവ ഏതൊക്കെയെന്ന് തരം തിരിച്ച് അറിയിക്കുമോ;
( സി )
പ്രസ്തുത മണ്ഡലത്തിലെ വകുപ്പിന് കീഴിലുളള വിവിധ ആശുപത്രികളില്‍ ജീവനക്കാരുടെ അനുവദിക്കപ്പെട്ട അംഗബലം, നിലവിലുളള ജീവനക്കാരുടെ എണ്ണം, വിവിധ തസ്തികകളിലെ ഒഴിവുകള്‍, എന്നിവ സംബന്ധിച്ച വിവരം ഓരോ ആശുപത്രി തിരിച്ച് നല്‍കാമോ?
3198.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എക്സൈസ് വകുപ്പിന്റെ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന വിമുക്തി ലഹരി വിമുക്ത കേന്ദ്രത്തില്‍ ഇപ്പോള്‍ കിടത്തി ചികിത്സ നടത്തുന്നുണ്ടോ; കിടത്തി ചികിത്സ നിര്‍ത്തി വെച്ചിട്ടുണ്ടെങ്കില്‍ ആയതിന്റെ കാരണമെന്തെന്ന് വിശദമാക്കാമോ;
( ബി )
ആഴ്ചയില്‍ എത്ര ദിവസമാണ് വിമുക്തി ലഹരി വിമുക്ത കേന്ദ്രത്തില്‍ ഔട്ട് പേഷ്യന്റ് വിഭാഗം പ്രവര്‍ത്തിക്കുന്നതെന്ന് അറിയിക്കാമോ; കിടത്തി ചികിത്സ ആവശ്യമായ രോഗികള്‍ക്ക് ഇപ്പോള്‍ എപ്രകാരമാണ് ചികിത്സ നല്‍കുന്നതെന്ന് വിശദമാക്കാമോ;
( സി )
വിമുക്തി ലഹരി വിമുക്ത കേന്ദ്രത്തിന്റെ നടത്തിപ്പ് ചെലവുകള്‍ വഹിക്കുന്നത് ഏത് വകുപ്പാണെന്നും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ വിമുക്തി ലഹരി വിമുക്ത കേന്ദ്രം സ്ഥാപിക്കുന്നതിന് എത്ര തുക ചെലവഴിച്ചുവെന്നും വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത കേന്ദ്രത്തില്‍ കിടത്തി ചികിത്സ പുനരാരംഭിക്കുന്നതിന് ആവശ്യമായ സൗകര്യം അടിയന്തരമായി ലഭ്യമാക്കുവാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കുമോ?
3199.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര നിയോജക മണ്ഡലത്തിലെ ഏതെല്ലാം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തുന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അവയുടെ നിലവിലെ സ്ഥിതി എന്തെന്നും വിശദമാക്കുമോ;
( ബി )
പ്രസ്തുത മണ്ഡലത്തിലെ വിവിധ ആരോഗ്യകേന്ദ്രങ്ങളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജീകരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( സി )
പ്രസ്തുത ഐസൊലേഷന്‍ വാര്‍ഡിലെ സജ്ജീകരണങ്ങളുടെ വിശദവിവരം ലഭ്യമാക്കുമോ?
3200.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് താലൂക്ക് ആശുപത്രി 2011 ല്‍ താലൂക്ക് ആശുപത്രിയാക്കി ഉയര്‍ത്തിയെങ്കിലും അതിനനുസൃതമായി കൂടുതല്‍ ഡോക്ടര്‍മാര്‍, മറ്റ് സ്റ്റാഫുകള്‍ എന്നിവരുടെ നിയമനമോ കൂടുതല്‍ സംവിധാനങ്ങളോ ഇനിയും അനുവദിച്ചിട്ടില്ല എന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
രണ്ട് ഗൈനക്കോളജി ഡോക്ടര്‍മാര്‍ ഉണ്ടായിട്ടും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിട്ടും, ഗൈനക്കോളജി ഡിപ്പാര്‍ട്ട്മെന്റ് പ്രവര്‍ത്തിക്കാത്തതിനാല്‍ ഉണ്ടായിട്ടുള്ള അസൗകര്യം പരിഹരിക്കുന്നതിനും, ഒ.പി.ഡ്യൂട്ടികള്‍ക്ക് കൂടുതല്‍ ഡോക്ടര്‍മാരെ നിയമിച്ച് ഗൈനക്കോളജി ഡിപ്പാര്‍ട്ട്മെന്റ് പ്രവര്‍ത്തനക്ഷമമാക്കുന്നതിനും സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമോ?
3201.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂത്തുപറമ്പ്‌ നിയോജക മണ്ഡലത്തില്‍ ആരോഗ്യവകുപ്പിന് കീഴിലെ കുടുംബക്ഷേമ ഉപകേന്ദ്രങ്ങൾ ഏതൊക്കയാണെന്നും അവ എല്ലാം പ്രവര്‍ത്തന സജ്ജമാണോ എന്നും വിശദമാക്കാമോ;
( ബി )
ഈ കുടുംബക്ഷേമ ഉപകേന്ദ്രങ്ങൾ പ്രവര്‍ത്തന സജ്ജമല്ലെങ്കിൽ ആയതിനുള്ള കാരണം വിശദമാക്കാമോ;
( സി )
മണ്ഡലത്തിലെ കുടുംബക്ഷേമ ഉപകേന്ദ്രങ്ങൾക്ക് സ്വന്തമായി കെട്ടിടങ്ങള്‍ ഇല്ലാത്ത വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ അവ ഏതൊക്കെയെന്നും പ്രസ്തുത കേന്ദ്രങ്ങൾക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് പദ്ധതികളുണ്ടോയെന്നും വിശദമാക്കാമോ;
( ഡി )
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഫണ്ട് അനുവദിച്ചിട്ടും പണി തുടങ്ങാത്തതോ പൂർത്തിയാകാത്തതോ ആയ മണ്ഡലത്തിലെ ഉപകേന്ദ്രങ്ങളുടെ വിവരവും ആയതിന്റെ നിലവിലെ അവസ്ഥയും അനുവദിച്ച ഫണ്ട് എത്രയെന്നും വിശദമാക്കാമോ?
3202.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരിക്കൂര്‍ നിയോജക മണ്ഡലത്തില്‍ എത്ര പ്രൈമറി ഹെല്‍ത്ത് സെന്റര്‍, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ എന്നിവയുണ്ടെന്ന് വ്യകതമാക്കാമോ;
( ബി )
പ്രസ്തുത ഹെല്‍ത്ത് സെന്ററുകളിലെ തസ്തികകളുടെ എണ്ണവും അതിലെ ഒഴിവുകളുടെ എണ്ണവും ഇനം തിരിച്ച് വിശദമാക്കുമോ;
( സി )
മതിയായ ജീവനക്കാരില്ലാത്തത് മൂലം ഏതെങ്കിലും പ്രൈമറി ഹെല്‍ത്ത് സെന്റര്‍, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ എന്നിവയുടെ പ്രവര്‍ത്തനം തടസപ്പെടുന്നുണ്ടോ?
3203.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം ജില്ലാ ആശുപത്രിയില്‍ കിഫ്ബി മുഖേന നടപ്പിലാക്കുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതിക്ക് കിഫ്ബിയില്‍ നിന്നും സാമ്പത്തികാനുമതി ലഭിച്ചിട്ടും ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കാത്തതിന്റെ കാരണം എന്താണ്; വിശദാംശം ലഭ്യമാക്കുമോ?
3204.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബാലുശ്ശേരി മണ്ഡലത്തിലെ ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ മങ്ങാട് കുടുംബാരോഗ്യകേന്ദ്രം ആധുനിക രീതിയില്‍ നവീകരിക്കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടോ എന്നറിയിക്കാമോ;
( ബി )
പ്രസ്തുത കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഏതെല്ലാം രീതിയിലുള്ള നവീകരണ പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത് എന്ന് അറിയിക്കാമോ;
( സി )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മങ്ങാട് കുടുംബരോഗ്യ കേന്ദ്രത്തില്‍ ചികില്‍സാരംഗത്ത് എന്തെല്ലാം മാറ്റങ്ങളാണ് കൊണ്ടു വന്നിട്ടുള്ളത് എന്നറിയിക്കാമോ?
3205.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഹീമോഫീലിയ രോഗികളുടെ എണ്ണം എത്രയാണെന്ന് കണക്കാക്കിയിട്ടുണ്ടോ എന്നറിയിക്കാമോ;
( ബി )
ഹീമോഫീലിയ രോഗികള്‍ക്ക് സര്‍ക്കാര്‍ നിലവില്‍ എന്തൊക്കെ സഹായങ്ങളാണ് നല്‍കിവരുന്നതെന്ന വിശദവിവരം ലഭ്യമാക്കുമോ;
( സി )
മലപ്പുറം ജില്ലയില്‍ ഹീമോഫീലിയ രോഗികള്‍ കൂടുതലായുളള സാഹചര്യത്തില്‍ ,ആലുവ ഹീമോഫീലിയ ട്രീറ്റ്മെന്റ് സെന്റര്‍ മാതൃകയില്‍ തിരൂര്‍ ജില്ലാ ആശുപത്രിയോടനുബന്ധിച്ച് ഹീമോഫീലിയ ട്രീറ്റ്മെന്റ് സെന്റര്‍ ആരംഭിക്കുന്ന കാര്യം പരിഗണിക്കുമോ?
3206.
ശ്രീ. റ്റി.പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പേരാമ്പ്ര നിയോജകമണ്ഡലത്തിലെ ഏതൊക്കെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തിയിട്ടുണ്ട് എന്ന് വിശദമാക്കാമോ; ഇതനുസരിച്ച് ഈ കേന്ദ്രങ്ങളില്‍ എന്തൊക്കെ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ;
( ബി )
പേരാമ്പ്ര ഗവ: ആശുപത്രിയെ താലൂക്കാശുപത്രിയായി ഉയര്‍ത്തിക്കൊണ്ട് ഉത്തരവായിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ; ഇല്ലെങ്കില്‍ പ്രസ്തുത ആശുപത്രി ഏത് വിഭാഗത്തിലാണുള്ളതെന്ന് വ്യക്തമാക്കാമോ?
3207.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെന്മാറ മണ്ഡലത്തിലെ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ;
( ബി )
പ്രസ്തുത കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടോ ; ഇനി എത്ര കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പ്രവൃത്തികളാണ് പൂര്‍ത്തീകരിക്കാനുള്ളതെന്ന് വിശദമാക്കുമോ;
( സി )
നിലവില്‍ ബാക്കിയുള്ള പ്രവൃത്തികൾ പൂര്‍ത്തീകരിച്ച് കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം എന്ന് തുടങ്ങാന്‍ കഴിയുമെന്ന് വിശദമാക്കുമോ?
3208.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നബാര്‍ഡ് - ആര്‍.ഐ.ഡി.എഫ്. പദ്ധതിയില്‍ ഉള്‍പ്പെടുത്തി 12 കോടി രൂപയുടെ ഭരണാനുമതി ഉത്തരവായ പെരിങ്ങോം താലൂക്ക് ആശുപത്രി കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിക്ക് സാങ്കേതികാനുമതി ലഭ്യമായിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്തു കൊണ്ടാണ് കാലതാമസം നേരിടുന്നതെന്ന് വ്യക്തമാക്കാമോ?
3209.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഷൊര്‍ണ്ണൂര്‍ മണ്ഡലത്തിലെ ഷൊര്‍ണ്ണൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ഡയാലിസിസ് യൂണിറ്റിന്റെ പ്രവര്‍ത്തനം തുടങ്ങാന്‍ കഴിയാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ജനങ്ങള്‍ക്ക് വളരെ പ്രയോജനപ്പെടേണ്ട പ്രസ്തുത യൂണിറ്റിന്റെ പ്രവര്‍ത്തനം തുടങ്ങാത്തതിന്റെ കാരണം വ്യക്തമാക്കാമോ; യൂണിറ്റിന്റെ പ്രവര്‍ത്തനം എന്ന് തുടങ്ങാന്‍ കഴിയുമെന്ന് അറിയിക്കാമോ?
3210.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം സി.എച്ച്.സി.യുടെ ശോചനീയാവസ്ഥ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത സി.എച്ച്.സി.യുടെ അടിസ്ഥാന ഭൗതിക സൗകര്യങ്ങളുടെ അപര്യാപ്തത എന്തെല്ലാമെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത സി.എച്ച്.സി. ക്ക് നിലവിലുള്ള ഭൂമിയുടെ അളവെത്രയാണെന്നും , നിലവില്‍ ഇവിടെ എത്ര കെട്ടിടങ്ങള്‍ ഉണ്ടെന്നും, പ്രസ്തുത കെട്ടിടങ്ങള്‍ എപ്പോള്‍ നിര്‍മ്മിച്ചതാണെന്നും വിശദമാക്കുമോ;
( സി )
പ്രസ്തുത സി.എച്ച്.സി.യിലെ കെട്ടിടത്തിന്റെ പല ഭാഗങ്ങളും അടര്‍ന്ന് വീണതായും കെട്ടിടം കാലപ്പഴക്കം കാരണം ദ്രവിച്ചിട്ടുള്ളതായും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദവിവരങ്ങള്‍ ലഭ്യമാക്കുമോ;
( ഡി )
പ്രസ്തുത സി.എച്ച്.സി.ക്ക് ആധുനിക രീതിയിലുള്ള കെട്ടിടം നിര്‍മ്മിക്കുന്നതിന് എന്ത് കൊണ്ടാണ് സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തത് എന്ന് വ്യക്തമാക്കുമോ; പുതിയ കെട്ടിട നിര്‍മ്മാണത്തിന് ഫണ്ട് അനുവദിക്കുവാൻ നടപടി സ്വീകരിക്കുമോ;
( ഇ )
നിലവില്‍ ഈ സി.എച്ച്.സി.യില്‍ ഏതൊക്കെ തസ്തികകളാണ് ഉള്ളതെന്നും ഒഴിവുള്ള തസ്തികകള്‍ ഏതൊക്കെയാണെന്നും വിശദമാക്കുമോ;
( എഫ് )
നിലവില്‍ പ്രസ്തുത സി.എച്ച്.സി.യുടെ പ്രവര്‍ത്തന സമയം ഏതാണെന്നു വ്യക്തമാക്കുമോ;പ്രവര്‍ത്തന സമയത്തില്‍ കുറവ് വരുത്താൻ ഉദ്ദേശിക്കുന്നുണ്ടോ; നിലവില്‍ ഏതെല്ലാം സേവനങ്ങളാണ് ഇവിടെനിന്നും ലഭ്യമാക്കുന്നത് ; ഡോക്ടര്‍മാരുടെ സേവനങ്ങള്‍ ലഭ്യമാക്കുന്ന സമയം വ്യക്തമാക്കുമോ?
3211.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നംകുളം താലൂക്ക് ആശുപത്രിയുടെ വികസനത്തിന് ഏതെല്ലാം പദ്ധതികളാണുള്ളത്;
( ബി )
പ്രസ്തുത ആശുപത്രിയുടെ വികസനത്തിനായി കിഫ്ബി വഴി പ്രഖ്യാപിച്ച പ്രവൃത്തികളുടെ നിലവിലുള്ള അവസ്ഥയെന്താണെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തികള്‍ എന്നാരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്?
3212.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയം ജില്ലയില്‍ കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ കുമ്മണ്ണൂരില്‍ ഡിസ്പെന്‍സറി ആരംഭിക്കുന്നതു സംബന്ധിച്ച് ഫയല്‍ നമ്പര്‍ ഹെല്‍ത്ത്-എഫ്.ഡബ്ല്യു 1/62020 തീയതി 22/01/2020 ല്‍ നല്‍കിയ കത്തിന് ആരോഗ്യ വകുപ്പ് ഡയറക്ട്രര്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടോ എന്നറിയിക്കാമോ; ഉണ്ടെങ്കില്‍ ആയതിന്റെ കോപ്പി ലഭ്യമാക്കാമോ;
( ബി )
ഡിസ്പെന്‍സറിയോ സബ് സെന്ററോ ആരംഭിക്കുന്നതു സംബന്ധിച്ച് ഫയല്‍ ഇപ്പോള്‍ നിലവിലുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്റെ കമ്പ്യൂട്ടര്‍ നമ്പര്‍ ലഭ്യമാക്കാമോ; ഈ വിഷയം സംബന്ധിച്ച് കോട്ടയം ഡി.എം.ഒ. റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ എന്നറിയിക്കാമോ; ആയതിന്റെ കോപ്പി ലഭ്യമാക്കാമോ; ഇല്ലെങ്കില്‍ കാലതാമസത്തിന്റെ കാരണം വ്യക്തമാക്കാമോ?
3213.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തിലെ വടവുകോട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ സിവില്‍ സര്‍ജന്‍ തസ്തികയിലെ ഒഴിവ് നികത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ;
( ബി )
പ്രസ്തുത സി.എച്ച്.സി-യില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ നിര്‍വ്വഹിക്കുന്നതിനായി ഫോറന്‍സിക് സര്‍ജന്റെ സേവനം ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ?
3214.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭക്ഷ്യ-ഭക്ഷണ സാധനങ്ങളിൽ മായം ചേർക്കുന്നതും പഴകിയ ഭക്ഷണ സാധനങ്ങൾ വിൽക്കുന്നതും തടയുന്നതിന് നിലവിലെ നിയമങ്ങൾ പര്യാപ്തമാണോ; വിശദാംശങ്ങൾ നൽകാമോ;
( ബി )
ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ ഫലപ്രദമായി തടയുന്നതിന് മധ്യപ്രദേശ് സർക്കാർ ഈ അടുത്ത കാലത്ത് നടപ്പിലാക്കിയ നിയമ ഭേദഗതികൾ സംസ്ഥാനത്തും നടപ്പിലാക്കാമോ?
3215.
ശ്രീ .പി. കെ. ബഷീർ
ശ്രീ . ടി. വി. ഇബ്രാഹിം
ഡോ. എം.കെ . മുനീർ
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജൈവ പച്ചക്കറിയെന്ന പേരില്‍ കീടനാശിനി സാന്നിധ്യമുള്ള പച്ചക്കറികള്‍ സംസ്ഥാനത്ത് ഉടനീളം വില്‍ക്കുന്നതായി കണ്ടെത്തിയിട്ടുണ്ടോ;
( ബി )
അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും കൊണ്ടു വരുന്ന പച്ചക്കറികളിലെ കീടനാശിനി സാന്നിധ്യം കണ്ടെത്തുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?
3216.
ശ്രീ സി എച്ച് കുഞ്ഞമ്പു
ശ്രീ ഒ . ആർ. കേളു
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത്‌ പകര്‍ച്ചവ്യാധി നിയന്ത്രണത്തിനായി പൊതുവെ നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ;
( ബി )
ആരോഗ്യ രക്ഷാപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് പൊതുജനാരോഗ്യ അതോറിറ്റി രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഇതുവഴി ലക്ഷ്യമാക്കുന്ന നേട്ടങ്ങള്‍ എന്തൊക്കെയാണ് എന്ന് അറിയിക്കുമോ ;
( സി )
പ്രാഥമികതലം മുതല്‍ തൃതീയതലം വരെയുള്ള ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ആവശ്യത്തിനു ജീവനക്കാരെ നിയമിക്കുന്നതിനും കഴിഞ്ഞ സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ അറിയിക്കാമോ?
3217.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഡോക്ടർമാർക്കെതിരെ രോഗികളിൽ നിന്നും രോഗികളുടെ ബന്ധുക്കളിൽ നിന്നുമുള്ള അക്രമങ്ങൾ വർദ്ധിച്ച് വരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഇത് തടയുന്നതിന് നിലവിലെ നിയമങ്ങൾ പര്യാപ്തമാണോ എന്നുള്ളത് പരിശോധിക്കാമോ; വിശദാംശങ്ങൾ നൽകാമോ;
( സി )
നിലവിലെ നിയമങ്ങൾ പര്യാപ്തമല്ലെങ്കിൽ ഇത്തരത്തിലുള്ള അക്രമങ്ങളിൽ നിന്നും ഭീഷണികളിൽ നിന്നും സംരക്ഷണം നൽകുന്നതിനായി ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർക്കു വേണ്ടി പ്രത്യേക നിയമ നിർമ്മാണം നടത്തുമോയെന്ന് വ്യക്തമാക്കാമോ;
( ഡി )
ആരോഗ്യപ്രവർത്തകർക്കെതിരെയുള്ള അക്രമങ്ങൾ തടയുന്നതിന് പൊതുജനാവബോധം സൃഷ്ടിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാമോ?
3218.
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയില്‍ ഭൂജല വകുപ്പില്‍ നിന്നും വിരമിച്ച ശ്രീ.മുഹമ്മദിന്റെ ചികിത്സയ്ക്ക് ചെലവിട്ട തുക റീംബേഴ്സ് ചെയ്യുന്നതിന് സമര്‍പ്പിച്ച അപേക്ഷയിന്മേല്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്ന് വിശദമാക്കാമോ;
( ബി )
ആരോഗ്യ വകുപ്പിലെ G2/387/2020 HEIFWD ഫയലിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
3219.
ശ്രീ. റ്റി.പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആശുപത്രി വികസന സമിതി മുഖേന നിയമിക്കപ്പെടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പല ആശുപത്രികളിലും മിനിമം വേതനം ലഭിക്കുന്നില്ലെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ആശുപത്രി വികസന സമിതികളുടെ കീഴില്‍ മെഡിക്കല്‍ കോളേജുകള്‍, താലൂക്ക് ആശുപത്രികള്‍, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിയമിക്കപ്പെടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന വേതനം എത്രയെന്ന് തസ്തിക തിരിച്ച് വ്യക്തമാക്കാമോ;
( സി )
ആശുപത്രി വികസന സമിതിയുടെ വരുമാനത്തിന്റെ അറുപത് ശതമാനം മാത്രമേ ജീവനക്കാര്‍ക്ക് ശമ്പള ഇനത്തില്‍ നല്‍കുവാന്‍ പാടുള്ളൂവെന്ന് നിഷ്കര്‍ഷിക്കുന്ന നിയമാവലി നിലവിലുണ്ടോ;എങ്കിൽ ഇതില്‍ മാറ്റം വരുത്തി ജീവനക്കാര്‍ക്ക് മിനിമം വേതനം ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കുമോ;
( ഡി )
മെഡിക്കല്‍ കോളേജുകളില്‍ ഇത് എഴുപത് ശതമാനം ആയി ഉയര്‍ത്തി ഉത്തരവായിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?
3220.
ഡോ.കെ.ടി.ജലീൽ
ശ്രീ എം മുകേഷ്
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കുന്നതിന് ഈ സര്‍ക്കാര്‍ എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കി വരുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും കുടുംബക്ഷേമ ഉപകേന്ദ്രങ്ങളിലും ജില്ലാ ജനറല്‍ ആശുപത്രികളിലും ജീവിതശൈലീ രോഗ നിര്‍ണ്ണയ ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ;
( സി )
ഈ രോഗങ്ങളിലേയ്ക്ക് നിയക്കുന്ന കാരണങ്ങളെക്കുറിച്ചും അതിന്റെ വ്യാപ്തി സംബന്ധിച്ചും പൊതുജനങ്ങള്‍ക്ക് അവബോധം നല്‍കുന്നതിനായി കിരണ്‍ എന്ന പേരില്‍ പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ?
3221.
ശ്രീ .പി. കെ. ബഷീർ
ശ്രീ. യു.എ.ലത്തീഫ്
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിലെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രി കോവിഡ് ചികിത്സയ്ക്കു് മാത്രമായി മാറ്റിയതിനാല്‍ കോവിഡ് ഇതര രോഗികള്‍ക്ക് വിദഗ്ധ ചികിത്സ ലഭിക്കുന്നില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
മഞ്ചേരി ജനറല്‍ ആശുപത്രി മെഡിക്കല്‍ കോളേജ് ആക്കി ഉയര്‍ത്തിയ അവസരത്തില്‍ പുതിയ ജനറല്‍ ആശുപത്രി ചെരണിയിലെ ആരോഗ്യ വകുപ്പിന്റെ സ്ഥലത്ത് സ്ഥാപിക്കണമെന്ന നിര്‍ദ്ദേശം ഉണ്ടായിരുന്നെങ്കിലും അതിന്മേല്‍ നടപടി സ്വീകരിക്കാതിരിക്കുന്നതിന്റെ കാരണം വ്യക്തമാക്കുമോ;
( സി )
മഞ്ചേരിയില്‍ ജനറല്‍ ആശുപത്രി ആരംഭിക്കുന്നതിനും മെഡിക്കല്‍ കോളേജിന്റെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും സ്വീകരിച്ചു വരുന്ന നടപടികള്‍ വിശദമാക്കുമോ?
3222.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിക്കായി പി.എം.എസ്.എസ്.വെെ പദ്ധതിയിലുള്‍പ്പെടുത്തി സൂപ്പര്‍സ്പെഷ്യാലിറ്റി ബ്ലോക്ക് നിര്‍മ്മാണത്തിനായി എത്ര രൂപയാണ് അനുവദിച്ചിട്ടുള്ളതെന്ന് അറിയിക്കുമോ; ഇതില്‍ സംസ്ഥാന സര്‍ക്കാര്‍ വിഹിതം എത്ര രൂപയാണെന്ന് അറിയിക്കുമോ; ഏതൊക്കെ പ്രവൃത്തികളാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് അറിയിക്കുമോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
ഇതിന്റെ നിര്‍മ്മാണ ചുമതല ആര്‍ക്കാണ് നല്‍കിയിട്ടുള്ളത്; നിര്‍മ്മാണ പുരോഗതി വിശദമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിയുടെ നിര്‍മ്മാണം എന്നത്തേക്ക് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളതെന്ന് അറിയിക്കുമോ; ഇതിനായി വര്‍ക്ക് ഷെഡ്യൂള്‍ തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ഡി )
സൂപ്പര്‍സ്പെഷ്യാലിറ്റി ബ്ലോക്കിനെ മെയിന്‍ ബ്ലോക്കുമായും പുതുതായി നിര്‍മ്മിക്കുന്ന ട്രോമാ കെയര്‍ സെന്ററുമായും തമ്മില്‍ ബന്ധിപ്പിക്കുന്നതിനും രോഗികളെ കൊണ്ടുപോകുന്നതിനുമായി ഒരു സംവിധാനം ഡിസൈനില്‍ ഇല്ല എന്ന കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( ഇ )
ഇത് പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന് അറിയിക്കാമോ?
3223.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മെഡിക്കല്‍ കോളേജുകളുടെ അധീനതയിലുള്ള സി.എച്ച്.സി.കളായി പ്രവര്‍ത്തിക്കുന്ന എക്സ്റ്റന്‍ഷന്‍ സെന്ററുകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറിയിട്ടുണ്ടോ;
( ബി )
ഇത്തരം സ്ഥാപനങ്ങളിലെ എച്ച്.എം.സി. ചെയര്‍മാന്‍ പദവി ആരാണ് വഹിക്കുന്നത്;
( സി )
ഈ സ്ഥാപനങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറാത്തത് മൂലം പണം ചെലവഴിക്കുന്നത് സംബന്ധിച്ച ഓഡിറ്റ് ഒബ്ജക്ഷന്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഇത്തരം സ്ഥാപനങ്ങളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുക വിനിയോഗിക്കുന്നതിലുള്ള ഓഡിറ്റ് ഒബ്ജക്ഷന്‍ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമോ?
3224.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ ട്രോമാ കെയര്‍ യൂണിറ്റിന്റെ കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിച്ച സാഹചര്യത്തില്‍ അതിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണ തോതില്‍ ആരംഭിക്കുവാനുള്ള നടപടി സ്വീകരിക്കാമോ;
( ബി )
എം.ബി.ബി.എസ്. പ്രവേശനത്തിനായി എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ എമര്‍ജന്‍സി വിഭാഗം കാര്യകക്ഷമമായി പ്രവര്‍ത്തിക്കുന്നതിനു വേണ്ടിയുള്ള തസ്തിക സൃഷ്ടിക്കല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടപ്പിലാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമോ;
( സി )
ഭരണാനുമതി ലഭ്യമാകുന്നതിനായി ഡി.പി.ആര്‍. സമര്‍പ്പിച്ചിട്ടുള്ള തൃശ്ശൂരിലെ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി പദ്ധതി കിഫ്ബിയിൽ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
3225.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രിയുടെ വികസനവുമായി ബന്ധപ്പെട്ട് എന്തൊക്കെ കെട്ടിടനിര്‍മ്മാണ പ്രവൃത്തികളാണ് ഇപ്പോള്‍ നടന്നുവരുന്നത് എന്ന് പ്രവൃത്തിയുടെ പേരും അനുവദിച്ച തുകയും സഹിതം വ്യക്തമാക്കാമോ;
( ബി )
ഇവയുടെ ഓരോന്നിന്റെയും നിര്‍മ്മാണ ചുമതല ഏത് ഏജന്‍സിക്കെന്നും, ഇപ്പോഴത്തെ നിര്‍മ്മാണ പുരോഗതിയും ഇനംതിരിച്ച് വ്യക്തമാക്കാമോ;
( സി )
നിര്‍മ്മാണങ്ങള്‍ സമയപരിധിക്കുള്ളില്‍ പൂര്‍ത്തിയാക്കുന്നതിന് എന്തൊക്കെ നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കാമോ?
3226.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ 2013-ല്‍ ഭരണാനുമതി ലഭിച്ച ട്രോമാകെയര്‍ യൂണിറ്റിന്റെ നിര്‍മ്മാണം നാളിതുവരെ പൂര്‍ത്തിയാകാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
അവശേഷിക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണെന്ന് വിശദീകരിക്കുമോ;പ്രവൃത്തികൾ പൂര്‍ത്തീകരിച്ച് എന്നത്തേക്ക് ട്രോമാകെയര്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് അറിയിക്കുമോ?
3227.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് മെഡിക്കല്‍ കോളേജ് നിര്‍മാണവുമായി ബന്ധപ്പെട്ട് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിന് ഏതെങ്കിലും ഏജന്‍സിയെ ചുമതലപ്പെടുത്തിയിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ ഏത് ഏജന്‍സിയെ ആണെന്നും നിലവില്‍ ഇതിന്റെ നടപടിക്രമങ്ങള്‍ എന്തെല്ലാമായെന്നും വ്യക്തമാക്കാമോ?
3228.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ ജില്ലയുടെ പ്രത്യേകതകള്‍ പരിഗണിച്ച് ആലപ്പുഴ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിനെ മാതൃകാ മെഡിക്കല്‍ കോളേജ് ആക്കി മാറ്റുവാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്, റിസര്‍ച്ചിന് കൂടുതല്‍ സൗകര്യങ്ങള്‍, കൂടുതല്‍ പി ജി കോഴ്സുകള്‍, രോഗികള്‍ക്കും ജീവനക്കാര്‍ക്കും മെച്ചപ്പെട്ട സൗകര്യങ്ങള്‍, അഡീഷണല്‍ ബ്ലോക്ക്‌, താഴ്ന്ന വിഭാഗം ജീവനക്കാരുടെ ലഭ്യത തുടങ്ങിയ കാര്യങ്ങള്‍ അടിയന്തരമായി നടപ്പാക്കുന്നതിന് നടപടികള്‍ ഉണ്ടാകുമോ; വിശദാംശം ലഭ്യമാക്കുമോ?
3229.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കാർഡിയോളജി ഐ.സി.യു പ്രവർത്തനക്ഷമമാണോ;
( ബി )
ഇല്ലെങ്കിൽ എന്ത് ബദൽ ക്രമീകരണമാണ് നിലവിൽ നടത്തിയിരിക്കുന്നതെന്ന് അറിയിക്കാമോ;
( സി )
കാർഡിയോളജി ഐ.സി.യു പ്രവർത്തനക്ഷമമാക്കുന്നതിന് അടിയന്തരമായി നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
3230.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആരോഗ്യ വകുപ്പിലെ സീനിയർ ഡന്റൽ ഹൈജീനിസ്റ്റ് തസ്തികയുടെ പേര് കേന്ദ്ര മാനദണ്ഡ പ്രകാരം ഡന്റൽ ഹൈജീൻ ഓഫീസർ എന്നാക്കി പുനർ നാമകരണം നടത്തുവാൻ നടപടികൾ സ്വീകരിക്കുമോ;
( ബി )
ഗ്രേഡ് തസ്തികൾക്ക് അപ്പുറം ഡന്റൽ ഹൈജീനിസ്റ്റുകൾക്ക് പ്രമോഷൻ സൂപ്പർ വൈസറി തസ്തികകൾ നിലവില്ല എന്ന കാര്യം ശ്രദ്ധയിൽപെട്ടിട്ടുണ്ടോ ?
3231.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എന്‍.എ.ജെ.ആര്‍. ദന്തല്‍ ഡോക്ടര്‍മാര്‍ ശമ്പളം ലഭിക്കാത്തത് കാരണം ജൂലൈ 13 മുതല്‍ സമരത്തിലാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ ഇക്കാര്യത്തില്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കാമോ?
3232.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേരി മെഡിക്കല്‍ കോളേജിലെ പ്രസവ ചികിത്സയെ തുടര്‍ന്ന് ഒന്നരവര്‍ഷമായി അബോധാവസ്ഥയിലായ പട്ടികജാതി കുടുംബാംഗമായ , മലപ്പുറം ജില്ലയിലെ മുതുവല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍പ്പെട്ട ശ്രീ. മാനീരി കൊറ്റന്‍ മകള്‍ ശ്രീമതി. പ്രമീളയുടെ വിദഗ്ധ ചികിത്സക്ക് ആരോഗ്യ വകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ബി )
ടിയാളെ പ്രസവാനന്തരം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യാന്‍ ഇടയായ സാഹചര്യം വിശദമാക്കുമോ;
( സി )
ചികിത്സാ പിഴവ് സംബന്ധിച്ച് കുടുംബത്തിന്റെ പരാതി സര്‍ക്കാരിന്റെ ശ്രദ്ധയില്‍ വന്നിട്ടുണ്ടോ; എങ്കില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ഡി )
ഇതേ മെഡിക്കല്‍ കോളേജില്‍ താല്‍ക്കാലിക ജീവനക്കാരിയായിരുന്ന ടിയാള്‍ക്ക് പി.എസ്.സി. വഴി സ്ഥിരം നിയമനം ലഭിച്ചത് രോഗാവസ്ഥയില്‍ തു‍ടരുമ്പോള്‍ ആയതിനാല്‍ രോഗമുക്തി നേ‍ടും വരെ ജോലിയില്‍ പ്രവേശിക്കുന്നതിന് ഇളവ് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ഇ )
പ്രസ്തുത വിഷയത്തില്‍ ഉയര്‍ന്ന പരാതിയും നിലവിലെ അവരുടെ ആരോഗ്യ സ്ഥിതിയും പരിശോധിക്കുന്നതിന് വിദഗ്ധ സമിതി രൂപീകരിച്ച് റിപ്പോര്‍ട്ട് തേടുന്നതിന് നടപടി സ്വകരിക്കുമോ?
3233.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പി.എച്ച്.എന്‍.തസ്തികയിലേക്ക് പ്രൊമോഷന്‍ നല്‍കുന്നതിനുവേണ്ട എഫ്.എച്ച്.എസ്. ട്രെയിനിംഗ് കോവിഡ് - 19 ന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ആയി നല്‍കിയിട്ടുണ്ടോ;
( ബി )
ഓണ്‍ലൈന്‍ ആയി ട്രെയിനിംഗ് ലഭിച്ച എത്ര പേര്‍ക്ക് പി.എച്ച്.എന്‍./എല്‍.എച്ച്.ഐ. ആയി പ്രൊമോഷന്‍ നല്‍കിയിട്ടുണ്ട്;
( സി )
കോവിഡ് - 19 മായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ തുടരേണ്ടതിനാല്‍ തുടര്‍ന്നും പ്രസ്തുത ട്രെയിനിങ് ഓണ്‍ലൈന്‍ ആയി നടത്തുന്നതിന് നടപടി സ്വീകരിക്കുമോ;
( ഡി )
സംസ്ഥാനത്തെ ആരോഗ്യസ്ഥാപനങ്ങളില്‍ എത്ര പി.എച്ച്.എന്‍./എല്‍.എച്ച്.ഐ. ഒഴിവുകള്‍ നിലവിലുണ്ട്;
( ഇ )
എഫ്.എച്ച്.എസ്. ട്രെയിനിങ് ലഭിക്കാത്തതിനാലാണോ ഇവര്‍ക്ക് പ്രൊമോഷന്‍ നല്‍കാത്തത്;
( എഫ് )
മേല്‍ സാഹചര്യത്തില്‍ നിലവില്‍ ജെ.പി.എച്ച്.എന്‍. ഗ്രേഡ് - I തസ്തികയില്‍ സേവനം അനുഷ്ഠിക്കുന്ന എല്ലാവര്‍ക്കും ഓണ്‍ലൈന്‍ ആയി ട്രെയിനിങ് നല്‍കുന്ന കാര്യം പരിഗണിക്കുമോ?
3234.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജോലിക്കിടയില്‍ അപകടത്തെ തുടര്‍ന്ന് മരണപ്പെട്ട കണ്ണൂര്‍ ജില്ലയിലെ കുന്നത്ത് പറമ്പ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അശോകന്റെ പെന്‍ഷനും അനൂകുല്യങ്ങളും ലഭ്യമാക്കിയിട്ടുണ്ടോ; ഇല്ലങ്കില്‍ ആയതിന്റെ തടസ്സം എന്താണെന്ന് വ്യക്തമാക്കാമോ ;
( ബി )
പരേതനായ അശോകന്റെ കുടുംബത്തിന് പെന്‍ഷനും ആനുകൂല്യങ്ങളും എന്ന് ലഭ്യമാക്കും എന്ന് അറിയിക്കാമോ;
( സി )
ഇത് സംബന്ധിച്ച് എന്തെങ്കിലും രേഖകള്‍ ഹാജരാക്കേണ്ടതുണ്ടോ; ഉണ്ടെങ്കില്‍ എന്തെല്ലാം ;
( ഡി )
ഇത് സംബന്ധിച്ച് കേരള മുഖ്യ മന്ത്രിയുടെ അദാലത്തില്‍ മുന്‍ തൊഴില്‍ വകുപ്പ് മന്ത്രി ശ്രി. ടി.പി.രാമകൃഷ്ണന്‍ സമക്ഷം നല്‍കിയ പരാതിയിന്മേല്‍ അന്വേഷണത്തിനായി കോഴിക്കോട് ജില്ല കളക്ടറെ ചുമതലപ്പെടുത്തിയിരുന്നതിൻ പ്രകാരം നാളിതുവരെ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
3235.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആരോഗ്യ വകുപ്പിലും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലും ഒപ്റ്റോമെട്രിസ്റ്റുകളുടെ തസ്തികകള്‍ സൃഷ്ടിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ബി )
ആരോഗ്യ വകുപ്പില്‍ പുതുതായി സൃഷ്ടിച്ച 1200 തസ്തികകളില്‍ ഒപ്റ്റോമെട്രിസ്റ്റ് തസ്തിക ഉള്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
കണ്ണൂര്‍ ജില്ലയിലെ ദേശീയ അന്ധതാ നിവാരണ പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി ഓപ്റ്റോമെട്രിസ്റ്റുമാരുടെ തസ്തിക സൃഷ്ടിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
3236.
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പത്തനംതിട്ട ജില്ലയിൽ ലാബ് ടെക്‌നീഷ്യന്‍ തസ്തികയില്‍ നിലവില്‍ എത്ര ഒഴിവുകളുണ്ടെന്ന് വ്യക്തമാക്കാമോ; ഇതിൽ എത്ര ഒഴിവുകൾ പി.എസ്.സി. -യ്ക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
ഒഴിവുകൾ നികത്തുന്നതിനായി നാളിതുവരെ സ്വീകരിച്ച നടപടികൾ എന്തൊക്കെയെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത ജില്ലയിലെ വിവിധ ആശുപത്രികളിലായി താല്‍ക്കാലിക വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന ലാബ് ടെക്‌നീഷ്യന്മാരുടെ എണ്ണമെത്രയെന്ന് അറിയിക്കാമോ?
3237.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാതൃക ആശുപത്രിയായി കണക്കാക്കുന്ന കൊല്ലം ജില്ലയിലെ പുനലൂർ താലൂക്ക് ആശുപത്രിയിലെ സ്പെഷ്യാലിറ്റി വിഭാഗവുമായി ബന്ധപ്പെട്ട് അനുവദിക്കപ്പെട്ട തസ്തികകളുടെ എണ്ണം എത്രയാണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത തസ്തികകളിൽ എത്ര ഡോക്ടർമാരെ നാളിതുവരെ നിയമിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
ഇനിയും നിയമിക്കാൻ ബാക്കിയുള്ള തസ്തികയിൽ അടിയന്തരമായി ഡോക്ടർമാരെ നിയമിക്കാനുള്ള തീരുമാനം കൈക്കൊള്ളുമോയെന്ന് അറിയിക്കാമോ;
( ഡി )
പ്രസ്തുത ആശുപത്രിയിൽ കൺസൾട്ടന്റ് തസ്തികയ്ക്ക് പകരം ജൂനിയർ കൺസൾട്ടന്റ് തസ്തിക അനുവദിച്ചതിനാൽ നിയമനം നടക്കാത്ത സാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇത്പരിഹരിക്കുന്നതിനായി സ്വീകരിച്ച നടപടി വിശദമാക്കാമോ;
( ഇ )
ഈ നിയമനങ്ങളുമായി ബന്ധപ്പെട്ട വിവിധ സർക്കാർ ഫയലുകളുടെ വിശദാംശങ്ങൾ ലഭ്യമാക്കാമോ?
3238.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ജില്ലയില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 തസ്തികയുടെ എത്ര ഒഴിവുകളാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
പി.എസ്.സി. വഴിയല്ലാതെ കോണ്‍ട്രാക്ട്, ദിവസവേതന അടിസ്ഥാനത്തില്‍ എത്ര ജീവനക്കാരാണ് പ്രസ്തുത തസ്തികയില്‍ ജോലി നോക്കിവരുന്നതെന്ന് ഇനം തിരിച്ചുള്ള വിവരം ലഭ്യമാക്കാമോ;
( സി )
പ്രസ്തുത തസ്തികയിലെ ഒഴിവുകള്‍ നികത്താന്‍ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്നും വിശദമാക്കാമോ?
3239.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ ആശുപത്രികളിലെ ഡന്റല്‍ ഹൈജീനിസ്റ്റുകളെ ബോധവത്ക്കരണ രംഗത്ത് കാര്യക്ഷമമാക്കുവാന്‍ ജില്ലാ തലത്തില്‍ ഡന്റല്‍ ഹെല്‍ത്ത് കോഡിനേറ്റര്‍ തസ്തിക സൃഷ്ടിക്കുവാന്‍ നടപടി സ്വീകരിക്കുമോ;
( ബി )
2007-ലെ ഡോ.മോഹന്‍ നായര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്ത രീതിയില്‍ ഡന്റല്‍ ഹൈജീനിസ്റ്റുകളുടെ പ്രൊമോഷന്‍ തസ്തികകള്‍ സൃഷ്ടിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ;
( സി )
സീനിയര്‍ ഡന്റല്‍ ഹൈജീനിസ്റ്റുകളുടെ തസ്തികയുടെ പേര് കേന്ദ്ര മാനദണ്ഡ പ്രകാരം ഡന്റല്‍ ഹൈജീന്‍ ഓഫീസര്‍ (Dental Hygene Officer) എന്നാക്കി പുനര്‍നാമകരണം നടത്തുന്നതിന് കേരള ഗവ. ഡന്റല്‍ ഹൈജീനിസ്റ്റ് അസോസിയേഷന്‍ നല്‍കിയ നിവേദനത്തിന്മേല്‍ എന്ത് നടപടികള്‍ സ്വീകരിച്ചു എന്ന് വിശദീകരിക്കുമോ;
( ഡി )
ആരോഗ്യ വകുപ്പിലെ ദന്തല്‍ ഹൈജീനിസ്റ്റുകളുടെ സേവനം വിദേശ മാതൃകയില്‍ പരിഷ്കരിക്കാമോ?
3240.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മെഡിക്കൽ എജ്യുക്കേഷൻ, ഹെൽത്ത് സർവ്വീസ്, ആയുഷ് തുടങ്ങിയ വിവിധ വകുപ്പുകളിലായി രണ്ടായിരത്തി എഴുനൂറ്റി തൊണ്ണൂറ്റി ഒമ്പത് അധിക തസ്തികകൾ സൃഷ്ടിക്കുന്നതിന് കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന മന്ത്രിസഭാ യോഗത്തില്‍ തീരുമാനിക്കുകയുണ്ടായോ എന്ന് വ്യക്തമാക്കാമോ;
( ബി )
ക്ലാർക്ക്, ഫാർമസിസ്റ്റ്, ലാബ് ടെക്‌നീഷ്യൻ, ഡോക്ടർ തുടങ്ങിയ വിഭാഗങ്ങളിൽ പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതിനായിരുന്നോ മന്ത്രിസഭ തീരുമാനിച്ചതെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത തീരുമാനത്തെ തുടർന്ന് വകുപ്പ് മേധാവികൾ ഇതു സംബന്ധിച്ച വിശദമായ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുകയുണ്ടായോ; ഏതൊക്കെ വകുപ്പുകളില്‍ എത്ര വീതം തസ്തികകള്‍ സൃഷ്ടിക്കുന്നതിനായിരുന്നു തീരുമാനമെടുത്തിരുന്നത്‌;
( ഡി )
പ്രസ്തുത തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഇതിനോടകം എത്ര നിയമനം നൽകി; വിശദാംശം ലഭ്യമാക്കാമോ?
3241.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയില്‍ ഗവ: ഹോമിയോ ഡിസ്പെന്‍സറികളില്‍ നില നില്‍ക്കുന്ന ഫാര്‍മസിസ്റ്റുകളുടെ ഒഴിവുകളുടെ എണ്ണം എത്രയെന്ന് വിശദമാക്കാമോ;
( ബി )
ആയത് നികത്തുന്നതിനാവശ്യമായ നടപടികള്‍ ഉടന്‍ സ്വീകരിക്കാമോ എന്ന് വെളിപ്പെടുത്താമോ?
3242.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ എത്ര എല്‍.ഡി. ക്ലാര്‍ക്കിന്റെ ഒഴിവുകളാണ് നിലവിലുള്ളതെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത ഒഴിവുകള്‍ നികത്തുന്നതിന് സര്‍ക്കാര്‍ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
3243.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ആരോഗ്യ വകുപ്പില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ നിയമനം ജനസംഖ്യാനുപാതികമായി നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ; ഇല്ലെങ്കില്‍ ആര്‍ദ്രം മിഷനില്‍ ഉള്‍പ്പെടുത്തി ജനസംഖ്യാനുപാതികമായി നിയമനം നടത്തുന്ന കാര്യം പരിഗണിക്കുമോ;
( ബി )
പുതിയ പബ്ലിക് ഹെല്‍ത്ത് ആക്റ്റില്‍ പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്ക് ഫൈന്‍ ഈടാക്കുന്നതിനും മറ്റുമുള്ള അധികാരം നല്‍കാത്തതുമൂലമുള്ള പ്രായോഗിക ബുദ്ധിമുട്ട് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ആരോഗ്യ വകുപ്പിലെ മറ്റ് പാരാ മെഡിക്കല്‍ സ്റ്റാഫുകള്‍ക്ക് പുതിയ ശമ്പള പരിഷ്ക്കരണ റിപ്പോര്‍ട്ടില്‍ വര്‍ദ്ധനവ് വരുത്തിയപ്പോള്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തസ്തികകള്‍ ഒഴിവാക്കിയത് പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത ന്യൂനത പരിഹരിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്; വിശദമാക്കാമോ?
3244.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുജനാരോഗ്യമേഖലയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാന ആരോഗ്യ മേഖലയില്‍ സൃഷ്ടിച്ച 2799 തസ്തികകളിലെ നിയമനം എന്നു നടത്താന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ;
( ബി )
സംസ്ഥാനത്തെ ഏതൊക്കെ ആയുര്‍വേദ ആശുപത്രികളിലാണ് ലേ സെക്രട്ടറി കം ട്രഷറര്‍ തസ്തിക അനുവദിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ;
( സി )
52/2021 നമ്പര്‍ ഉത്തരവ് പ്രകാരം കാഞ്ഞങ്ങാട് അമ്മയും കുഞ്ഞും ആശുപത്രിയിലേക്ക് തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ടോ; പ്രസ്തുത ആശുപത്രി എന്ന് പ്രവര്‍ത്തനമാരംഭിക്കും എന്ന് വ്യക്തമാക്കാമോ?
3245.
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുജനാരോഗ്യ മേഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 2799 പുതിയ തസ്തികകള്‍ തത്വത്തില്‍ സൃഷ്ടിച്ച് ഉത്തരവായതിന്മേല്‍ എന്തെല്ലാം തുടര്‍ നടപടികള്‍ സ്വീകരിച്ചു എന്ന് വ്യക്തമാക്കാമോ;
( ബി )
ആരോഗ്യവകുപ്പ്, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ്, പരിയാരം മെഡിക്കല്‍ കോളേജ്, ആയുഷ് വകുപ്പ് എന്നിവയില്‍ എത്ര വീതം തസ്തികകളാണ് സൃഷ്ടിച്ചിട്ടുള്ളത് എന്ന് അറിയിക്കുമോ;
( സി )
ഓരോ വകുപ്പിലും ഏതൊക്കെ കാറ്റഗറികള്‍ക്ക് എത്ര തസ്തികകള്‍ വീതം സൃഷ്ടിച്ചു എന്ന് ഇനം തിരിച്ച് വിവരം നല്‍കുമോ;
( ഡി )
കാറ്റഗറി തിരിച്ച് തസ്തിക സൃഷ്ടിച്ച ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ?
3246.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ജില്ലയില്‍ ആരോഗ്യ വകുപ്പിന്റെ കീഴില്‍ ഏതെല്ലാം തസ്തികകള്‍ നിലവില്‍ ഒഴിഞ്ഞ് കിടക്കുന്നുവെന്ന് വ്യക്തമാക്കാമോ;
( ബി )
ഓരോ തസ്തികയും എത്ര കാലമായി ഒഴിഞ്ഞു കിടക്കുന്നുവെന്നും പ്രസ്തുത ഒഴിവുകള്‍ നികത്താന്‍ സ്വീകരിക്കുന്ന നടപടികള്‍ എന്തെല്ലാമാണെന്നും വിശദമാക്കാമോ?
3247.
ശ്രീ. പി. ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
GO (MS) 109/2018/എച്ച്&എഫ്.ഡബ്ല്യു.ഡി. പ്രകാരം ആശ്രിത നിയമനത്തിന് ഉത്തരവായ ആർക്കെങ്കിലും നാളിതുവരെ നിയമനം ലഭിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ;  
( ബി )
ആരോഗ്യ വകുപ്പിൽ അപേക്ഷ സമർപ്പിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും ആശ്രിത നിയമനം നൽകാത്തതിന്റെ കാരണമെന്താണെന്ന് വ്യക്തമാക്കുമോ;
( സി )
മേൽപ്പറഞ്ഞവർക്ക് അടിയന്തരമായി  നിയമന ഉത്തരവ് നൽകാൻ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ ?
3248.
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് അടക്കമുള്ള പകര്‍ച്ചവ്യാധികളുടെ നിയന്ത്രണത്തിന് ഏകോപനം വഹിക്കുന്ന സ്റ്റേറ്റ് പി.ഇ .ഐ . ഡി സെല്ലില്‍ എത്ര അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകൾ നിലവിലുണ്ട്; പ്രസ്തുത തസ്തികകളില്‍ എത്ര ഒഴിവുകൾ നിലവിലുണ്ട്; വിശദാംശം വ്യക്തമാക്കുമോ;
( ബി )
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സോഷ്യല്‍ സയന്റിസ്റ്റ് ശ്രീ.ഇ.നസീര്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ മുന്‍പാകെ ഫയല്‍ ചെയ്ത OA- 76/2020 ന്റെ ഉത്തരവിന്മേല്‍ പുറപ്പെടുവിച്ച സ.ഉ.(സാധാ) നം. 1003/2021/ആ.കു.വ തീയതി 03.05.2021 പ്രകാരം സ്റ്റേറ്റ് പി.ഇ .ഐ . ഡി സെല്ലിലെ ഹെല്‍ത്ത് എഡ്യൂക്കേഷന്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് നിര്‍ദ്ദിഷ്ട വിദ്യാഭ്യാസ യോഗ്യതയുള്ള ആരൊക്കെയാണ് അപേക്ഷ നല്‍കിയിട്ടുള്ളത്; വിശദാംശം വ്യക്തമാക്കാമോ;
( സി )
സ.ഉ. (സാധാ) നം. 1003/2021/ആ.കു.വ. പ്രകാരം സര്‍വീസ് പ്രൊമോഷന്‍ ഒഴികെയുള്ള അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളില്‍ പി.എസ്.സി നിയമനത്തിന് നടപടി സ്വീകരിക്കുമോ?
3249.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാങ്ങപ്പാറ ഇന്റഗ്രേറ്റഡ് ഫാമിലി ഹെല്‍ത്ത് സെന്ററിന്റെ നടത്തിപ്പിന്റെയും ഭരണനിര്‍വ്വഹണത്തിന്റെയും ചുമതല ആര്‍ക്കാണെന്ന് വ്യക്തമാക്കാമോ;
( ബി )
പാങ്ങപ്പാറ ഐ.എഫ്.എച്ച്.സി.യുടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( സി )
കോവിഡ് മൂലം മരണമടഞ്ഞവര്‍ക്ക് പ്രത്യേക മരണ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് ആലോചനയുണ്ടോ?
3250.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂര്‍ സര്‍ക്കാര്‍ മാനസികാരോഗ്യകേന്ദ്രത്തിൽ ഒഴിഞ്ഞു കിടക്കുന്ന സെക്യൂരിറ്റി, സര്‍ജന്റ് എന്നീ സ്ഥിരം തസ്തികകളിലെ ഒഴിവുകള്‍ നികത്തുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
തൃശ്ശൂര്‍ സര്‍ക്കാര്‍ മാനസികാരോഗ്യകേന്ദ്രത്തില്‍ മുന്നൂറ്റി അന്‍പതില്‍ പരം അന്തേവാസികള്‍ ഉള്ള സാഹചര്യം കണക്കിലെടുത്ത്‌ ഡയറ്ററി യൂണിറ്റില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് അബോളിഷ് ചെയ്ത കുക്കിന്റെ ആറ് തസ്തികകള്‍ പുനഃസ്ഥാപിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുമോ;
( സി )
മാനസികരോഗികളുടെ പുനരധിവാസത്തിന് മുഖ്യപങ്കുവഹിക്കുന്ന ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ഒക്കുപ്പേഷണല്‍ തെറാപ്പിസ്റ്റ്, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ എന്നീ തസ്തികകൾ ഒന്നു വീതം മാത്രമാണ് പ്രസ്തുത സ്ഥാപനത്തില്‍ ഉള്ളത് എന്നത് പരിഗണിച്ചും മുന്നൂറ്റി അമ്പതോളം അന്തേവാസികള്‍ ഉള്ള പ്രസ്തുത സ്ഥാപനത്തില്‍ മേല്‍പ്പറഞ്ഞ തസ്തികകളിൽ ജോലി ചെയ്യുന്നവരുടെ ജോലിഭാരം വളരെ കൂടുതലാണ് എന്നതിനാലും, പഠന വൈകല്യ അസ്സെസ്‌മെന്റിനും മെഡിക്കല്‍ ബോര്‍ഡിനും മേൽപറഞ്ഞ തസ്തികയിലുള്ളവരാണ് മേല്‍നോട്ടം വഹിക്കേണ്ടത് എന്നത് കണക്കിലെടുത്തും പ്രസ്തുത തസ്തികകളുടെ എണ്ണം വർദ്ധിപ്പിക്കാൻ നടപടി സ്വീകരിക്കുമോ;
( ഡി )
ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള തിരുവനന്തപുരം, കോഴിക്കോട്, തൃശ്ശൂര്‍ എന്നീ മൂന്ന് മനസിക ആരോഗ്യ കേന്ദ്രങ്ങളില്‍ ഒക്കുപ്പേഷണല്‍ തെറാപ്പിസ്റ്റ് തസ്തിക നിലവിലുണ്ടെങ്കിലും നിലവിൽ തൃശൂര്‍ മാനസികാരോഗ്യകേന്ദ്രത്തില്‍ മാത്രമാണ് ഒക്കുപ്പേഷണല്‍ തെറാപ്പിസ്റ്റ് തസ്തികയിൽ ജീവനക്കാരൻ ഉള്ളത് എന്നതും തിരുവനന്തപുരം-കോഴിക്കോട് സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ ഒക്കുപ്പേഷണല്‍ തെറാപ്പി തസ്തിക ഒഴിഞ്ഞുകിടക്കുന്നതും ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
( ഇ )
പ്രസ്തുത തസ്തികയുടെ നിലവിലുള്ള റാങ്ക് ലിസ്റ്റ് കാലാവധി കഴിഞ്ഞതിനാല്‍ പുതിയ നിയമനങ്ങള്‍ നടത്തുന്നതിനായി ഒഴിവുകൾ പി.എസ്സ്.സി.യ്ക്ക് റിപ്പോർട്ട് ചെയ്യുവാൻ നടപടിയെടുക്കുമോ; അല്ലെങ്കിൽ താല്‍ക്കാലിക നിയമനം നടത്തുമോ?
3251.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ജില്ലയിൽ ലിക്വിഡ് മെഡിക്കൽ ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള നടപടികൾ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്ലാന്റിന്റെ നിർമ്മാണത്തിനായി വകയിരുത്തിയ തുക എത്രയാണെന്നും ഇതിന്റെ നിർമ്മാണം ഏത് ഏജൻസിയെയാണ് ഏൽപ്പിച്ചിരിക്കുന്നെതെന്നും വ്യക്തമാക്കാമോ ?
3252.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആരോഗ്യപരിപാലന രംഗത്ത് മികവ് പുലര്‍ത്തുന്ന സര്‍ക്കാര്‍ ആശുപത്രികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്.) അംഗീകാരം സംസ്ഥാനത്ത് എത്ര കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്;
( ബി )
കണ്ണൂര്‍ ജില്ലയില്‍ പ്രസ്തുത അംഗീകാരം ലഭിച്ച കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ഏതൊക്കെയാണ്; വിശദമാക്കാമോ?
3253.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം ജില്ലയിൽ പുനലൂർ നിയോജക മണ്ഡലത്തിലെ ആര്യങ്കാവ് പി.എച്ച്.സി യിൽ എംഎൽഎ ഫണ്ടിൽ നിന്നും അനുവദിക്കപ്പെട്ട ആംബുലൻസ് വാങ്ങി നൽകിയിട്ടുണ്ടോ;
( ബി )
പ്രസ്തുത ആംബുലൻസ് വാങ്ങി നൽകുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും നിയമ സാങ്കേതിക തടസ്സങ്ങൾ നിലവിലുണ്ടോയെന്ന് വ്യക്തമാക്കാമോ;
( സി )
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഉപയോഗിക്കേണ്ട പ്രസ്തുത ആംബുലൻസ് ആര്യങ്കാവ് പി.എച്ച്.സി ക്കു അടിയന്തരമായി ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ?
3254.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് ചികിത്സയ്ക്ക് ആശുപത്രികള്‍ അധിക ബില്‍ തുക വാങ്ങി എന്നതിനെ സംബന്ധിച്ച് എത്ര പരാതികള്‍ ഇതുവരെ ലഭിച്ചെന്ന് വ്യക്തമാക്കുമോ;
( ബി )
പരാതികളിന്മേൽ ഇതേവരെ സ്വീകരിച്ച തുടര്‍ നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ?
3255.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് മൂന്നാംതരംഗം നേരിടുന്നതിന് ജനസംഖ്യയുടെ 70 ശതമാനത്തിലധികം വാക്സിനേഷന്‍ സ്വീകരിക്കേണ്ട സാഹചര്യത്തില്‍ ,തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രത്യേകമായ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ടോ;
( ബി )
വാക്സിനേഷന്‍ പ്രക്രിയ ത്വരിതപ്പെടുത്തുവാന്‍ ,മുന്‍ഗണനാ മാനദണ്ഡമനുസരിച്ച് ഷെഡ്യൂള്‍ ക്രമീകരിച്ച് നിര്‍വ്വഹണം നടത്തുന്നത് മോണിറ്റര്‍ ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ?
3256.
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ സി ആര്‍ മഹേഷ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന് നൽകിയ പത്തു ലക്ഷം ഡോസ് കോവിഡ് വാക്സിൻ പാഴാക്കി എന്ന കേന്ദ്ര ആരോഗ്യമന്ത്രിയുടെ പ്രസ്താവന ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇതിന്റെ വസ്തുതകൾ പരിശോധിച്ചിട്ടുണ്ടോ;
( ബി )
കേന്ദ്രം സംസ്ഥാനത്തിന് വിവിധ ഘട്ടങ്ങളില്‍ അനുവദിച്ച വാക്സിന്‍ എപ്രകാരം വിനിയോഗിച്ചു എന്ന് വിശദമാക്കാമോ;
( സി )
കോവിഡ് വാക്സിൻ നൽകുന്നതിൽ പാർട്ടി അടിസ്ഥാനത്തിൽ മുൻഗണന നൽകുന്നു എന്ന ആക്ഷേപം പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ ഈ ആക്ഷേപം പരിഹരിയ്ക്കുന്നതിന് സ്വീകരിച്ച നടപടികൾ വ്യക്തമാക്കാമോ?
3257.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവില്‍ നല്‍കി വരുന്ന കോവിഡ് വാക്സിനുകളുടെ പേര് വ്യക്തമാക്കാമോ;
( ബി )
വാക്സിന്‍ ഡോസുകള്‍ അനുവദിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുളള മാനദണ്ഡങ്ങളും അനുപാതവും വിശദമാക്കാമോ;
( സി )
തദ്ദേശസ്വയംഭരണ പ്രദേശങ്ങളില്‍ അര്‍ഹതയ്ക്കനുസരിച്ച് വാക്സിന്‍ ഡോസുകള്‍ ലഭിയ്ക്കാതിരിക്കുന്നത് സംബന്ധിച്ച് പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതു പരിഹരിക്കാനായി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; എന്തെല്ലാമെന്ന് വ്യക്തമാക്കാമോ?
3258.
ശ്രീ . എൻ . ഷംസുദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പോസ്റ്റ് കോവിഡ് സിന്‍ഡ്രോം സംബന്ധിച്ച് ആരോഗ്യവകുപ്പ് എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ; ഇതുമൂലം കഷ്ടപ്പെടുന്നവരുടെ ചികിത്സക്ക് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുളള നടപടികള്‍ എന്തെല്ലാമാണെന്ന് വിശദീകരിക്കുമോ;
( ബി )
കോവിഡ് മൂന്നാം തരംഗം പ്രതീക്ഷിക്കുന്ന സാഹചര്യത്തില്‍ ഇതിനായി കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
3259.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥനത്ത്‌ കോവിഡ് വാക്സിന്റെ ലഭ്യതക്കുറവ് പരിഹരിക്കുവാന്‍ എന്തൊക്കെ നടപടികളാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്ന് അറിയിക്കുമോ ;
( ബി )
എല്ലാവര്‍ക്കും ആദ്യ ഡോസ് വാക്സിന്‍ ലഭിക്കുന്നതിന് ഇനിയും എത്ര കാലതാമസം ഉണ്ടാകുമെന്ന് അറിയിക്കാമോ;
( സി )
രണ്ടാം ഡോസ് നിശ്ചിത സമയ പരിധിക്കുള്ളില്‍ നല്‍കുന്നതിന് എന്തു നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
3260.
ശ്രീ . എൻ . ഷംസുദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കോവിഡ് വാക്സിന്‍ എത്ര ശതമാനം ആളുകള്‍ക്ക് ലഭിച്ചിട്ടുണ്ട്; ഓരോ ജില്ലയിലും പ്രായപരിധി തിരിച്ച് വാക്സിന്‍ ലഭ്യമായവരുടെ വിശദമായ കണക്ക് ലഭ്യമാക്കുമോ;
( ബി )
അര്‍ഹരായ പലര്‍ക്കും വാക്സിന്‍ക്ഷാമം മൂലവും, കോവിന്‍ സൈറ്റിലെ തിരക്കുമൂലവും, വാക്സിന്‍ ലഭ്യമാകുന്നില്ല എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് പരിഹരിക്കുവാന്‍ സ്വീകരിച്ചിട്ടുളള നടപടികള്‍ എന്തെല്ലാമാണെന്ന് വിശദീകരിക്കുമോ?
3261.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ ഇതുവരെ എത്ര രൂപ ചെലവഴിച്ചു എന്ന് ഇനം തിരിച്ച് വ്യക്തമാക്കാമോ; ഇതിനായി കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഫണ്ട് ലഭിച്ചിട്ടുണ്ടോ എന്നും എങ്കില്‍ എത്ര തുകയാണ് ലഭിച്ചതെന്നും വ്യക്തമാക്കാമോ;
( ബി )
ജില്ലകൾക്ക് അനുവദിച്ച തുക എത്രയാണെന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത തുക ഏതെല്ലാം ആവശ്യങ്ങള്‍ക്കാണ് ചെലവഴിച്ചതെന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ?
3262.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡിന്റെ 3-ാം തരംഗം ഉണ്ടാകുമെന്നും അത് കുട്ടികളെ ബാധിക്കുമെന്നും പ്രചരിക്കുന്നതിന്റെ നിജസ്ഥിതി വിശദീകരിക്കാമോ?
3263.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കോവിഡ് 19 പ്രതിരോധ വാക്സിന്‍ ഇതുവരെ എത്രപേര്‍ക്ക് നല്‍കിയിട്ടുണ്ടെന്നറിയിക്കുമോ;
( ബി )
ജില്ലാ അടിസ്ഥാനത്തില്‍ വിശദ വിവരം ലഭ്യമാക്കാമോ.?
3264.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് 19 ബാധിക്കുന്ന രോഗികളിൽ കൂടുതൽ പേരും രോഗലക്ഷണങ്ങളുമായി (പനി, തൊണ്ടവേദന, തലവേദന തുടങ്ങിയവ) ആദ്യം എത്തുന്നത് അടുത്തുള്ള മെഡിക്കൽ ഷോപ്പുകളിലാണ് എന്നതിനാൽ, രോഗികളുമായി നേരിട്ട് ഇടപെടുന്നതുകൊണ്ട് നിരവധി ഫാർമസിസ്റ്റുകൾക്ക് അസുഖം ബാധിക്കുകയും മരണപ്പെടുകയും ചെയ്തിട്ടുള്ളത് പരിഗണിച്ച് സംസ്ഥാനത്തെ സ്വകാര്യ മെഡിക്കൽ സ്റ്റോറുകളിലെ പതിനയ്യായിരത്തോളം ഫാർമസിസ്റ്റുമാരെ ആരോഗ്യ രംഗത്തെ മുൻനിര പ്രവർത്തകർ എന്ന നിലയിൽ പരിഗണിച്ച് കോവിഡ് വാക്സിൻ നൽകുന്നതിൽ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തുമോ;
( ബി )
അപകടകരമായ സാഹചര്യത്തിലും ഗുരുതരമായ കോവിഡ് വ്യാപന പ്രദേശങ്ങളിലടക്കം എല്ലാ ദിവസങ്ങളിലും സേവനം ചെയ്യുന്ന ഫാർമസിസ്റ്റുമാർക്കും റേഷൻ വ്യാപാരികൾക്ക് ഏർപ്പെടുത്തിയ മാതൃകയിൽ ഇന്‍ഷുറന്‍സ് പരിരക്ഷ ഏർപ്പെടുത്താൻ ആലോചനയുണ്ടോയെന്ന് അറിയിക്കുമോ;
( സി )
ഉണ്ടെങ്കിൽ ഇക്കാര്യത്തിൽ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുകയെന്ന് വിശദമാക്കാമോ?
3265.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അമൃതം, ഭേഷജം പദ്ധതികളുമായി ബന്ധപ്പെട്ട പഠനറിപ്പോർട്ടുകൾ, കോവിഡ് പ്രതിരോധത്തിനും ചികിത്സയ്ക്കും ആയുർവേദ ചികിത്സയിൽ ഫലപ്രാപ്തി ഉണ്ടെന്നു കണ്ടെത്തുകയുണ്ടായോ; ഈ പഠനങ്ങളിൽ എത്ര പേരാണ് പങ്കെടുത്തിട്ടുള്ളത്;
( ബി )
ഈ റിപ്പോർട്ടുകളിന്മേൽ സർക്കാർ എന്തൊക്കെ തുടർ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; ഈ റിപ്പോർട്ട് പൊതുജനങ്ങൾക്കായി പ്രസിദ്ധീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ അത് ഉടനെ പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളുമോ;
( സി )
കോവിഡ് ചികിത്സയില്‍ ആയുര്‍വേദം ഫലപ്രദമായി ഉപയോഗിക്കുവാന്‍ കഴിയുമെന്ന് കരുതുന്നുണ്ടോ; എങ്കില്‍ സർക്കാരിന്റെ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട മുഴുവൻ പ്രചരണങ്ങളിലും ആയു‍ർവേദ ചികിത്സാ സാധ്യതകൾ കൂടി ഉൾപ്പെടുത്തുന്നതിനും ടാസ്ക് ഫോഴ്സിൽ ആയുര്‍വേദ ചികിത്സാ വിദഗ്ധരെ ഉൾപ്പെടുത്തുന്നതിനും ആയുര്‍വേദ ചികിത്സാരീതികൾ കൂടി ഉള്‍പ്പെടുത്തി ചികിത്സാ പ്രോട്ടോകോൾ പുതുക്കുന്നതിനും സര്‍ക്കാര്‍ തയ്യാറാകുമോ?
3266.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കോവിഡ്-19 ആദ്യമായി റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ സര്‍ക്കാര്‍ മേഖലയില്‍ ആകെ എത്ര വെന്റിലേറ്റര്‍, ഐ.സി.യു കിടക്കകള്‍ എന്നിവ നിലവിലുണ്ടായിരുന്നു; ഇപ്പോള്‍ ഇവയുടെ എണ്ണം എത്രയാണ്; ആശുപത്രികള്‍ തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കുമോ;
( ബി )
കോവിഡ് -19 റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ശേഷം സര്‍ക്കാര്‍ മേഖലയില്‍ ആകെ എത്ര വെന്റിലേറ്റര്‍, ഐ.സി.യു കിടക്കകള്‍ അനുവദിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ;
( സി )
കോവിഡ് -19 മൂന്നാംതരംഗം നേരിടുന്നതിന് സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ എത്ര വീതം വെന്റിലേറ്റര്‍, ഐ.സി.യു. കിടക്കകള്‍ പുതുതായി അനുവദിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ഡി )
മലപ്പുറം ജില്ലയില്‍ ഈ സൗകര്യം ഏതെല്ലാം ആശുപത്രികളില്‍ എത്ര എണ്ണം വീതം അനുവദിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്; വ്യക്തമാക്കുമോ?
3267.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് മഹാമാരി ആരംഭിച്ചതു മുതല്‍ കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രി ഐസൊലേഷന്‍ വാര്‍ഡുകളില്‍ ജോലി ചെയ്യുന്ന നഴ്സുമാര്‍, നഴ്സിംഗ് അസിസ്റ്റന്റുമാര്‍ തുടങ്ങിയ താല്‍ക്കാലിക / കരാര്‍ ജീവനക്കാരെ ആശുപത്രികളില്‍ നിലനിര്‍ത്താന്‍ നടപടി സ്വീകരിക്കുമോ;
( ബി )
പരിചയസമ്പന്നരായ ഇവര്‍ക്ക് പ്രത്യേക പരിഗണനയില്‍ എന്തെങ്കിലും ആനുകൂല്യം നല്‍കുന്നതിന് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ?
3268.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 ജൂണ്‍ മാസം 10-ാം തീയതിക്ക് മുമ്പ് രണ്ടാം ഡോസ് കോവിഡ് പ്രതിരോധ വാക്സിന്‍ എടുത്തവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ കോവിന്‍ സൈറ്റില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കാത്ത വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇത് സംബന്ധിച്ച് നാഷണല്‍ ഹെല്‍ത്ത് മിഷന്റെ സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഇറക്കിയ സര്‍ക്കുലറിലെ അവ്യക്തത കാരണമാണ് ജൂണ്‍ മാസം 10-ാം തീയതിക്ക് മുമ്പ് രണ്ടാം ഡോസ് കോവിഡ് പ്രതിരോധ വാക്സിന്‍ എടുത്തവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ കോവിന്‍ സൈറ്റില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കാത്തത് എന്ന ആക്ഷേപം പരിശോധിക്കാമോ?
3269.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കോവിഡ് വാക്സിന്‍ യഥാസമയം എല്ലാവര്‍ക്കും ലഭിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത് എന്ന് വിശദമാക്കാമോ;
( ബി )
വിദേശ രാജ്യങ്ങളിലേയ്ക്കും, ഇതര സംസ്ഥാനങ്ങളിലേയ്ക്കും യാത്രചെയ്യേണ്ട വിദ്യാര്‍ത്ഥികളും പ്രൊഫഷണലുകളും ഉള്‍പ്പെടെയുള്ള മുഴുവന്‍ പേര്‍ക്കും, വാക്സിന്‍ സൗകര്യം ഉറപ്പാക്കുന്നതിനാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമോ;
( സി )
വാക്സിന്‍ വിതരണം കാര്യക്ഷമവും, സുഗമവും ആക്കി സാര്‍വ്വത്രികമാക്കുന്നതിനാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമോ?
3270.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കോവിഡ് വാക്സിൻ ക്ഷാമം നേരിടുന്നതിനു കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത ആണെന്ന കേന്ദ്ര ആരോഗ്യമന്ത്രിയുടെ പ്രസ്താവന ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
സംസ്ഥാനത്ത് വാക്സിൻ വിതരണത്തിൽ പാളിച്ച സംഭവിച്ചതായി വിലയിരുത്തുന്നുണ്ടോ; വ്യക്തമാക്കുമോ?
3271.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ആദിവാസി വിഭാഗത്തിൽപെട്ട എല്ലാവർക്കും അവരുടെ താമസസ്ഥലത്തെത്തി കോവിഡ് വാക്സിൻ നൽകുന്നതിനുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകുമോ;
( ബി )
ഇല്ലെങ്കിൽ ഇപ്രകാരമൊരു പദ്ധതി നടപ്പാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
3272.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ ഇതുവരെ എത്ര രൂപയാണ് ചെലവഴിച്ചതെന്ന് വിശദമാക്കാമോ; ചെലവ് തുക ജില്ലാടിസ്ഥാനത്തില്‍ തരംതിരിച്ച് നല്‍കുമോ;
( ബി )
സര്‍ക്കാര്‍ ആശുപത്രികളിലും സഹകരണ ആശുപത്രികളിലും രണ്ടാം ഘട്ടത്തില്‍ എത്ര കോവിഡ് രോഗികള്‍ക്ക് കിടത്തി ചികിത്സ നല്‍കിയെന്ന് ജില്ല, സര്‍ക്കാര്‍, സഹകരണ ആശുപത്രികൾ എന്നിവയുടെ പേര്, രോഗികളുടെ എണ്ണം എന്നീ അടിസ്ഥാനത്തില്‍ തരം തിരിച്ച് നല്‍കുമോ?
3273.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ്- 19 മഹാമാരിയുടെ ആദ്യ ഘട്ടത്തിൽ സർക്കാർ പ്രഖ്യാപിച്ച 20000 കോടി രൂപയുടെ സമഗ്ര കോവിഡ് റിലീഫ് പാക്കേജ് മുഖേന സംസ്ഥനത്ത്‌ നടപ്പിലാക്കിയ ആരോഗ്യക്ഷേമ പദ്ധതികൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പാക്കേജിൽ ഉൾപ്പെടുത്തി വയനാട് ജില്ലയിൽ എന്തെങ്കിലും പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ടോ; വിശദാംശങ്ങൾ ലഭ്യമാക്കാമോ?
3274.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബി.പി.എല്‍ കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് വിവാഹ ധനസഹായം നല്കുന്ന പദ്ധതി പ്രകാരം കഴിഞ്ഞ അഞ്ച് സാമ്പത്തിക വര്‍ഷം ചെലവഴിച്ച തുകയുടെ വിശദാംശങ്ങളും ഗുണഭോക്താക്കളുടെ വിവരങ്ങളും ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം നല്കുന്ന ധനസഹായം വര്‍ദ്ധിപ്പിയ്ക്കാന്‍ ആലോചിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ;
( സി )
പദ്ധതിയുടെ ഗുണഭോക്താക്കളെ നിശ്ചയിക്കുന്ന മാനദണ്ഡങ്ങളില്‍ ഭേദഗതി വരുത്താന്‍ ആലോചിയ്ക്കുന്നുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ അറിയിക്കാമോ?
3275.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തിലെ മറ്റം സെന്ററില്‍ സ്ഥിതി ചെയ്യുന്ന കണ്ടാണശ്ശേരി ഫാമിലി വെല്‍ഫയര്‍ സെന്ററിന്റെ പുതിയ ബ്ലോക്കിന്റെ നിര്‍മ്മാണത്തിനായി എം. എല്‍. എ. യുടെ ആസ്തി വികസന പദ്ധതിയില്‍ നിന്നും എത്ര തുകയാണ് അനുവദിച്ചതെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തിക്ക് എന്നാണ് ഭരണാനുമതി ലഭിച്ചത്; ഭരണാനുമതിയുടെ പകര്‍പ്പ് ലഭ്യമാക്കുമോ; പ്രവൃത്തിയുടെ ടെണ്ടര്‍ നടപടികള്‍ എന്നാണ് പൂര്‍ത്തീകരിച്ചതെന്ന് അറിയിക്കുമോ;
( സി )
പ്രസ്തുത പ്രവൃത്തി ഇതുവരെ ആരംഭിക്കാന്‍ സാധിച്ചിട്ടില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;ഇതിന്റെ നിര്‍മ്മാണ പ്രവൃത്തിയ്ക്ക് കാലതാമസം നേരിടുന്നതിന്റെ കാരണം വ്യക്തമാക്കാമോ;
( ഡി )
കോവിഡിന്റെ കൂടി പശ്ചാത്തലത്തില്‍ പ്രസ്തുത പ്രവൃത്തി അടിയന്തരമായി ആരംഭിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
3276.
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവില്‍ മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പിന്‍ കീഴില്‍ ഹെല്‍ത്ത് എഡ്യൂക്കേഷന്‍ അസിസ്റ്റന്റ് പ്രൊഫസ്സറുടെ എത്ര തസ്തിക നിലവിലുണ്ടെന്ന് അറിയിക്കുമോ; സ്ഥാപനം തിരിച്ച് തസ്തികയുടെ വിശദാംശം വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത തസ്തികകളില്‍ എത്ര ഒഴിവുകള്‍ നിലവിലുണ്ട് എന്ന് അറിയിക്കുമോ; സ്ഥാപനം തിരിച്ച് ഒഴിവ് എന്ന് മുതല്‍ നിലവില്‍ വന്നു എന്ന വിവരം സഹിതം വിശദാംശം വ്യക്തമാക്കുമോ;
( സി )
പ്രസ്തുത തസ്തികയിലെ ഒഴിവിലേക്ക് നിയമനത്തിനായി നല്‍കിയ അപേക്ഷകളുടെ വിശദാംശം വ്യക്തമാക്കുമോ;
( ഡി )
ഈ അപേക്ഷകളില്‍ പ്രൊമോഷന്‍ അടക്കമുള്ള നിയമനങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കുമോ?
3277.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്ലിനിക്കല്‍ ഫാര്‍മസിസ്റ്റ് , ഡ്രഗ്ഗ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്നീ തസ്തികകള്‍ ഫാം-ഡി യോഗ്യതയുള്ളവര്‍ക്ക് സംവരണം ചെയ്തുള്ള ഫാര്‍മസി കൗണ്‍സിലിന്റെ പി.പി.ആര്‍. ആക്റ്റ് 2021 ഭേദഗതി കേന്ദ്ര ആരോഗ്യ മന്ത്രാലയം അംഗീകരിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രസ്തുത തസ്തികകള്‍ സൃഷ്ടിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
3278.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശമ്പള പരിഷ്ക്കരണ ഉത്തരവിൽ പരാമർശിച്ചിരിക്കുന്ന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ സയന്റിഫിക് സ്റ്റാഫ് എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
സയന്റിഫിക് സ്റ്റാഫിന്റെ അക്കാദമിക് യോഗ്യത എന്താണെന്ന് അറിയിക്കുമോ; സയന്റിഫിക് സ്റ്റാഫ് പട്ടികയിൽ വരുന്ന സയന്റിഫിക് ഓഫീസർ, സീനിയർ സയന്റിഫിക് അസിസ്റ്റൻറ് തസ്തികകൾ എത്ര മെഡിക്കൽ കോളേജുകളിൽ നിലവിലുണ്ടെന്ന് അറിയിക്കുമോ;
( സി )
സീനിയർ സയന്റിഫിക് ഓഫീസറുടെ ഡ്യൂട്ടിയും ഉത്തരവാദിത്വവും എന്തെന്ന് വ്യക്തമാക്കുമോ; ഈ ഓഫീസർമാര്‍ രോഗീചികിത്സാ സംബന്ധമായ അനുബന്ധ ജോലികൾ ചെയ്യുന്നുണ്ടോ;
( ഡി )
സീനിയർ സയന്റിഫിക് അസിസ്റ്റന്റ്മാരുടെ ഡ്യൂട്ടിയും ഉത്തരവാദിത്ത്വവും എന്തെന്ന് വ്യക്തമാക്കുമോ; ഈ വിഭാഗം രോഗനിർണയ സംബന്ധമായ അനുബന്ധ ജോലികൾ ചെയ്യുന്നുണ്ടോ; മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിൽ ഗവേഷണ വിഭാഗം പ്രവർത്തിക്കുന്നുണ്ടോ; പ്രവർത്തിക്കുന്നു എങ്കിൽ ഏതെല്ലാം മെഡിക്കൽ വിഭാഗങ്ങളിലാണ് ഇവയുടെ പ്രവര്‍ത്തനം എന്ന് അറിയിക്കുമോ;
( ഇ )
സീനിയർ സയന്റിഫിക് ഓഫീസർ തസ്തികകൾ ഓരോ മെഡിക്കൽ കോളേജിലും എത്ര എണ്ണം വീതമുണ്ടെന്ന് അറിയിക്കുമോ; സീനിയർ സയന്റിഫിക് ഓഫീസർ തസ്തിക നിലവിൽ ഇല്ലാത്ത മെഡിക്കൽ കോളേജുകൾ ഏതൊക്കെ എന്ന് അറിയിക്കുമോ;
( എഫ് )
സീനിയർ സയന്റിഫിക് ഓഫീസർ തസ്തികയുടെ പുനർവിന്യാസം സംബന്ധിച്ച് എന്തെങ്കിലും സർക്കാർ നിർദ്ദേശമോ ഉത്തരവോ നിലവിലുണ്ടോ ; എങ്കിൽ അത് സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ?
3279.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.ബി.ബി.എസ്. അഡ്മിഷന്‍ ലഭിക്കുന്ന ബി.പി.എല്‍. വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് ആനുകൂല്യം നല്‍കി വരുന്നുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത സ്കോളര്‍ഷിപ്പ് സമയബന്ധിതമായി ലഭിക്കാത്തത് കാരണം തുടര്‍വിദ്യാഭ്യാസത്തിന് തടസ്സം നേരിടുന്നു എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇത് പരിഹരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
3280.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഏതൊക്കെ സർക്കാർ നഴ്സിംഗ് കോളേജുകളിൽ മെന്റൽ ഹെൽത്ത് നഴ്സിംഗ് ബിരുദാനന്തര ബിരുദ കോഴ്‌സുകൾ നിലവിൽ ഉണ്ടെന്ന് വിശദമാക്കുമോ;
( ബി )
പുതുതായി ഏതെങ്കിലും സർക്കാർ നഴ്സിംഗ് കോളേജുകളിൽ മെന്റൽ ഹെൽത്ത് നഴ്സിംഗ് ബിരുദാനന്തര ബിരുദ കോഴ്‌സുകൾ ആരംഭിക്കുവാൻ ഡി.എം.ഇ പ്രൊപ്പോസൽ നൽകിയിട്ടുണ്ടോ; ഉണ്ടെങ്കിൽ അതിന്മേൽ എന്ത് നടപടി സ്വീകരിച്ചു എന്ന് വിശദമാക്കുമോ;
( സി )
ഡി.എം.ഇ നൽകിയ പ്രൊപ്പോസലിൽ എത്ര സീറ്റ് വീതമാണ് ശിപാർശ ചെയ്തിരിക്കുന്നതെന്ന് അറിയിക്കാമോ;
( ഡി )
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ B6/ 27361/2018/DME dated. 25.09.2020 നമ്പർ കത്തിന്മേൽ എന്ത് നടപടി സ്വീകരിച്ചു എന്നു വിശദമാക്കുമോ; ഫിനാൻസ് വകുപ്പ് പ്രസ്തുത ഫയലിൽ നൽകിയ നോട്ടിന്റെ പകർപ്പ് ലഭ്യമാക്കുമോ?
3281.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ച മഞ്ചേരി നേഴ്സിംഗ് കോളേജ് എവിടെ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
ആയതിന്റെ പ്രവൃത്തികള്‍ എന്നത്തേക്ക് തുടങ്ങാന്‍ കഴിയുമെന്ന് അറിയിക്കുമോ?
സര്‍ക്കാര്‍ രജിസ്ട്രേഷനുളള നടപടികള്‍
3282.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ മൈക്രോബയോളജി, ബയോകെമിസ്ട്രി വിഷയങ്ങളില്‍ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ലഭിക്കുന്നതിനായി പ്രോമെട്രിക് പരീക്ഷ എഴുതി അപേക്ഷ സമർപ്പിക്കുമ്പോൾ സര്‍ക്കാര്‍ രജിസ്ട്രേഷന്‍ ഇല്ല എന്ന കാരണത്താല്‍ അവ നിരസിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
വിദേശ രാജ്യങ്ങളിലും കേരളത്തിലെ തന്നെ വിവിധ സ്ഥാപനങ്ങളിലും ജോലി ലഭിക്കുന്നതിന് സര്‍ക്കാര്‍ രജിസ്ട്രേഷന്‍ ആവശ്യമായതിനാല്‍ ഇത് സംബന്ധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
3283.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാലക്കുടി,വൈദ്യഭൂഷണം രാഘവന്‍ തിരുമൂല്‍പ്പാട് സ്മാരക ആയുഷ് ആയുര്‍വ്വേദ ആശുപത്രിയുടെ കെട്ടിട നിര്‍മ്മാണം നിലവില്‍ ഏതു ഘട്ടത്തിലാണ്;
( ബി )
കെട്ടിട നിര്‍മ്മാണത്തിന് എന്തെങ്കിലും തടസ്സങ്ങള്‍ നിലവിലുണ്ടോ ;ഉണ്ടെങ്കില്‍ അതെന്തെന്ന് വിശദീകരിക്കുമോ?
3284.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ ആയുര്‍വേദ കോളേജ് കേന്ദ്രീകരിച്ച് ഒരു ആയുര്‍വേദ സര്‍വ്വകലാശാല ആരംഭിക്കണമെന്ന ഫയലിന്റെ നിലവിലെ അവസ്ഥ അറിയിക്കുമോ;
( ബി )
ഇത് സംബന്ധിച്ച് മലപ്പുറം കളക്ടര്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കുമോ;
( സി )
കോട്ടക്കല്‍ കേന്ദ്രീകരിച്ച് ആയുര്‍വേദ സര്‍വ്വകലാശാല ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ?
3285.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒറ്റപ്പാലം മണ്ഡലത്തിലെ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയില്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ തസ്തിക ഒഴിഞ്ഞു കിടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
( ബി )
ഉണ്ടെങ്കിൽ പ്രസ്തുത തസ്തികയില്‍ നിയമനം നടത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ?
3286.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കോവിഡ് ചികിത്സയില്‍ ആയുഷ് ചികിത്സാരീതികളുടെ ഫലപ്രാപ്തി സംബന്ധിച്ച് എന്തൊക്കെ പഠനങ്ങളാണ് നടത്തിയിട്ടുള്ളത്; ഇതിനായി എന്തൊക്കെ നടപടികളാണ് ഇതിനോടകം സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ;
( ബി )
സംസ്ഥാനത്തിന് പുറത്ത് കോവിഡ് ചികിത്സയില്‍ ആയുർവേദം, യുനാനി, സിദ്ധ, ഹോമിയോ, നാച്ചുറോപ്പതി തുടങ്ങിയ ചികിത്സാരീതികളുടെ ഫലപ്രാപ്തി സംബന്ധിച്ചു നടത്തിയ പഠന റിപ്പോർട്ടുകൾ പരിശോധിക്കുകയുണ്ടായോ;
( സി )
ഇല്ലെങ്കില്‍ ആയുഷ് വിഭാഗങ്ങളുടെ ഫലപ്രാപ്തി സംബന്ധിച്ച് ആധികാരിക പഠനം നടത്തുന്നതിനും നിലവിലുള്ള പഠനങ്ങളുടെ ആധികാരികത ഉറപ്പു വരുത്തുന്നതിനും, പഠനങ്ങളുടെ അടിസ്ഥാനത്തില്‍ കോവിഡ് ചികിത്സയില്‍ ആയുഷ് വിഭാഗങ്ങളുടെ ഫലപ്രാപ്തി സംബന്ധിച്ച് ജനങ്ങളുടെ ആശയകുഴപ്പം നീക്കുന്നതിനും അടിയന്തര നടപടികള്‍ സ്വീകരിക്കുമോ?
3287.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര ആയുഷ് മന്ത്രാലയം പുറപ്പെടുവിച്ച എല്ലാ നിര്‍ദ്ദേശങ്ങളും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ബി )
ഹോമിയോപ്പതി ഗവേഷണത്തിനും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാര്‍ ആവശ്യമായ ഫണ്ട് നല്‍കുന്നുണ്ടോ എന്നറിയിക്കാമോ;
( സി )
സംസ്ഥാന ഹോമിയോപ്പതി വകുപ്പിന്റെ ജനനി പദ്ധതിയുടെ വിശദാംശങ്ങള്‍ അറിയിക്കാമോ ; ഈ പദ്ധതി ഇപ്പോള്‍ നിലവിലുണ്ടോയെന്നും ഏതൊക്കെ ജില്ലകളിലാണ് ആയത് നടപ്പിലാക്കി വരുന്നതെന്നും വ്യക്തമാക്കാമോ;
( ഡി )
സംസ്ഥാനത്ത് ഇമ്മ്യൂണ്‍ ബൂസ്റ്റര്‍ മരുന്നുകള്‍ കൊടുക്കുന്നുണ്ടോയെന്നറിയിക്കാമോ; ഈ മരുന്നുകള്‍ എവിടെ നിന്നുമാണ് വാങ്ങുന്നത് എന്നറിയിക്കാമോ; ആയതില്‍ ഹോംകോയുടെ പങ്ക് വ്യക്തമാക്കമോ; ഹോംകോയ്ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കുന്നുണ്ടോയെന്നും മരുന്നുവാങ്ങുന്നതിന് ഹോംകോയ്ക്ക് കുടിശ്ശികയുണ്ടോയെന്നും ഉണ്ടെങ്കില്‍ എത്രയെന്നും അറിയിക്കാമോ;
( ഇ )
കേന്ദ്ര ഫണ്ട് ലഭ്യമാക്കുവാന്‍ എത്ര പ്രൊപ്പോസലുകളാണ് ആയുഷ് വകുപ്പ് സമര്‍പ്പിച്ചതെന്നും ഇതില്‍ എത്രയെണ്ണത്തിന് അനുമതി ലഭിച്ചു എന്നും വ്യക്തമാക്കാമോ.;
( എഫ് )
നാഷണല്‍ ആയുഷ് മിഷനിലേക്ക് 2019-20 വര്‍ഷത്തിലും തുടര്‍ന്നുള്ല സാമ്പത്തിക വര്‍ഷത്തിലും എത്ര ബില്‍ഡിംഗ് നിര്‍മ്മാണത്തിനുള്ള പ്രൊപ്പോസലുകള്‍ സമര്‍പ്പിച്ചുവെന്നും അവയില്‍ ഏതിനൊക്കെ അനുമതി ലഭിച്ചുവെന്നും എന്നറിയിക്കാമോ?
3288.
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോന്നി നിയോജക മണ്ഡലത്തില്‍ പുതുതായി സിദ്ധ ആശുപത്രികള്‍ ആരംഭിക്കുന്നത് പരിഗണനയിലുണ്ടോയെന്ന് അറിയിക്കുമോ ?
3289.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയം ജില്ലയില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് II റാങ്ക് ലിസ്റ്റ് നിലവിലുണ്ടോ; ജില്ലയില്‍ പ്രസ്തുത തസ്തികയിലേക്ക് നിലവില്‍ എത്ര ഒഴിവുകള്‍ റിപ്പോ‍ര്‍ട്ട് ചെയ്തിട്ടുണ്ട്;
( ബി )
ഉയര്‍ന്ന തസ്തികയിലേക്കുള്ള ഒഴിവുകള്‍ യഥാസമയം സ്ഥാനക്കയറ്റം നല്‍കി നികത്താത്തതുമൂലം എന്‍ട്രികേഡറില്‍ ഒഴിവു വരാത്ത സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
എങ്കില്‍ യഥാസമയം സ്ഥാനക്കയറ്റം നല്‍കി ഫാര്‍മസിസ്റ്റ് ഗ്രേഡ് II തസ്തികയിലേക്കുള്ള നിയമനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ?
3290.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും രാത്രികാലങ്ങളില്‍ സൗജന്യഭക്ഷണവും താമസസൗകര്യവും നല്‍കുന്ന 'എന്റെ കൂട്' പദ്ധതി സംസ്ഥാനത്ത് ഏതൊക്കെ ജില്ലകളിലാണ് നടപ്പിലാക്കുന്നത്; വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി ഇല്ലാത്ത ജില്ലകളില്‍ കൂടി ഇത് ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
3291.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ വർദ്ധിച്ചുവരുന്ന അതിക്രമങ്ങൾ തടയുന്നതിന് വനിതാ ശിശുക്ഷേമ വകുപ്പ് എന്തെങ്കിലും പ്രത്യേക പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കിയിട്ടുണ്ടോ എന്നറിയിക്കാമോ;
( ബി )
അതിക്രമങ്ങൾക്കിരയാകുന്നവരെ സംരക്ഷിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനും എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ?
3292.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ. അൻവർ സാദത്ത്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വര്‍ദ്ധിച്ചു വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഈ സാഹചര്യത്തിൽ ബാലാവകാശ കമ്മീഷന്റെ പ്രവർത്തനം സംബന്ധിച്ച വിലയിരുത്തല്‍ നടത്തിയിട്ടുണ്ടോ;
( ബി )
2021 വർഷത്തെ ആദ്യ അഞ്ച് മാസത്തിനുള്ളിൽ തന്നെ കുട്ടികൾക്കെതിരെ അറുനൂറിലധികം അതിക്രമ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത സാഹചര്യത്തിൽ കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാൻ എന്തൊക്കെ നടപടികളാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്ന് അറിയിക്കുമോ;
( സി )
കോവിഡ് ലോക്ഡൗണിന്റെ പ്രത്യേക സാഹചര്യത്തിൽ മാതാപിതാക്കളെയും കുട്ടികളെയും ബോധവൽക്കരിക്കാൻ എന്തെങ്കിലും പ്രത്യേക പരിപാടികൾ വകുപ്പ് വിഭാവനം ചെയ്ത് നടപ്പിലാക്കുന്നുണ്ടോ;
( ഡി )
പീഡനത്തിന് ഇരയാകുന്ന കുട്ടികളുടെ പുനരധിവാസത്തിനും അവരുടെ മാനസികാരോഗ്യവും വിദ്യാഭ്യാസവും ഉറപ്പുവരുത്തുന്നതിനും അവര്‍ക്ക് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനും എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് വിശദമാക്കാമോ?
3293.
ശ്രീ എം വിൻസെൻറ്
ശ്രീ. റോജി എം. ജോൺ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വണ്ടിപ്പെരിയാറിൽ ആറു വയസുകാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടോ; ഉണ്ടെങ്കിൽ കേസിന്റെ പുരോഗതി വിശദമാക്കാമോ;
( ബി )
സംസ്ഥാനത്തെ തോട്ടം മേഖലയിലെ ലയങ്ങളിൽ കുട്ടികൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ തടയാൻ പ്രത്യേക പദ്ധതികൾ എന്തെങ്കിലും രൂപീകരിച്ചിട്ടുണ്ടോ;
( സി )
കോവിഡിന്റെ പ്രത്യേക സാഹചര്യത്തിൽ ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ ഭാഗമായി കുട്ടികൾ സ്കൂളിൽ പോകാതെ വീടിനുള്ളിൽ ഇരിക്കുന്ന സാഹചര്യം കുട്ടികൾക്കെതിരെയുള്ള പീഡനങ്ങൾ വർദ്ധിക്കാനുള്ള കാരണമായിട്ടുണ്ടോ; ഇതിനെതിരെ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്?
3294.
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ . സണ്ണി ജോസഫ്
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിൽ കുട്ടികൾക്കെതിരെയുള്ള പീഡനങ്ങൾ തടയാൻ ബാലാവകാശ കമ്മീഷൻ എന്തൊക്കെ ശിപാർശകളാണ് സമർപ്പിച്ചിരിക്കുന്നതെന്നറിയിക്കാമോ;
( ബി )
വാളയാറിലും പാലത്തായിയിലും കുട്ടികളെ പീഡിപ്പിച്ചവർക്കെതിരെ പോലീസ് അന്വേഷണം ഫലപ്രദമല്ല എന്ന കോടതികളുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ കുട്ടികൾക്കെതിരായ അതിക്രമങ്ങള്‍ സംബന്ധിച്ച പോലീസ് ഇൻവെസ്റ്റിഗേഷൻ നടപടികളില്‍ എന്തെങ്കിലും മാറ്റങ്ങൾ ബാലാവകാശ കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ടോ;
( സി )
കോവിഡ് കാരണം കുട്ടികൾ വീടുകൾക്കുള്ളിൽ കഴിയേണ്ടിവരുന്ന സാഹചര്യത്തിൽ കുട്ടികൾക്കെതിരെയുള്ള പീഡനങ്ങൾ കൂടിവരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് തടയാൻ എന്തെല്ലാം നടപടികളാണ് ബാലാവകാശ കമ്മീഷൻ നടപ്പിലാക്കിയതെന്നറിയിക്കുമോ?
3295.
ശ്രീമതി യു പ്രതിഭ
ശ്രീ. മുരളി പെരുനെല്ലി
ശ്രീമതി ഒ എസ് അംബിക
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്ത്രീകളുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങളില്‍ ബോധവല്‍ക്കരണം നടത്തുന്നതിന്റെ ഭാഗമായി കേരള വനിതാ കമ്മീഷന്‍ നടപ്പാക്കി വരുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
( ബി )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കമ്മീഷന്‍ നടത്തിയ ബോധവല്‍ക്കരണ പരിപാടികളും അതിലെ പങ്കാളിത്തവും സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കുമോ;
( സി )
പ്രസ്തുത പദ്ധതികള്‍ കൂടുതല്‍ ഗൗരവമായും ജനപങ്കാളിത്തത്തോടെയും നടപ്പാക്കുന്നതിനായി എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടത്താനുദ്ദേശിക്കുന്നത്?
3296.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്ത്രീധന നിരോധന നിയമം സംസ്ഥാനത്ത് ശക്തമായി നടപ്പിലാക്കുന്നതിനു സ്വീകരിച്ചു വരുന്ന നടപടികള്‍ വിശദമാക്കാമോ;
( ബി )
വനിതാ കമ്മീഷന്റെ ജില്ല/പഞ്ചായത്ത് തല ജാഗ്രത സമിതികള്‍ സജീവമാക്കുന്നതിനു നടപടി സ്വീകരിക്കുമോ?
3297.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്ത്രീധന ബോധവൽക്കരണത്തിനും സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനും ആയി സംസ്ഥാന ഭരണത്തലവൻ ആയ ഗവർണർ രാജ്ഭവനിൽ ഒരു പകൽ നീണ്ടുനിന്ന ഉപവാസ സമരം നടത്തിയത് ഗൗരവമായി എടുത്തിട്ടുണ്ടോ;
( ബി )
പ്രസ്തുത സമരത്തിന്റെ പശ്ചാത്തലത്തിൽ സ്ത്രീകൾക്കെതിരായുള്ള അതിക്രമങ്ങൾ ഒഴിവാക്കുന്നതിന് വകുപ്പ് എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
3298.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിശ്ചിത ജോലിയ്ക്ക് പുറമെ, വിവിധ സർക്കാർ വകുപ്പുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അങ്കണവാടി വർക്കർമാരിൽ നിക്ഷിപ്തമാക്കിയിരിക്കുന്ന കർത്തവ്യങ്ങളും ചുമതലകളും കാരണം ഇവരുടെ ജോലി ഭാരം വളരെയധികം ഉയർന്ന തോതിലാണെന്ന കാര്യം സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ ;
( ബി )
ഇവരുടെ ജോലി ഭാരം കണക്കിലെടുത്ത് , കാറ്റഗറി 2 വിഭാഗം പാർട്ട് ടൈം സ്വീപ്പർമാർക്ക് സർക്കാർ നൽകുന്ന വേതനമെങ്കിലും അങ്കണവാടി വർക്കർമാർക്ക് ലഭ്യമാക്കുന്നതിന് നടപടികൾ സ്വീകരിക്കാമോ;
( സി )
ഇപ്രകാരം വേതന വർദ്ധനവിന്, കേന്ദ്ര സർക്കാർ വിഹിതത്തിന് ഉപരിയായി സംസ്ഥാന സർക്കാർ അധികമായി തുക വകയിരുത്തുന്നതിന് നടപടി സ്വീകരിക്കാമോ?
3299.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അംഗൻവാടികൾ സർക്കാറിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത അംഗൻവാടികൾക്ക് സ്വന്തം കെട്ടിടം നിർമ്മിക്കാൻ സർക്കാർ സ്വീകരിച്ചു വരുന്ന നടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( സി )
കൂത്തുപറമ്പ് മണ്ഡലത്തിൽ സ്വന്തം കെട്ടിടം ഉള്ളതും ഇല്ലാത്തതുമായ അംഗൻവാടികളുടെ വിവരം തരംതിരിച്ച് വ്യക്തമാക്കാമോ;
( ഡി )
മണ്ഡലത്തിൽ കഴിഞ്ഞ സർക്കാറിന്റെ കാലത്ത് സ്വന്തം കെട്ടിടം ഇല്ലാത്ത അംഗൻവാടികൾക്ക് കെട്ടിടം പണിയാൻ അനുവദിച്ച ഫണ്ടുകളുടെ വിവരം വ്യക്തമാക്കാമോ; ഫണ്ട് അനുവദിച്ചിട്ടും കെട്ടിട നിർമ്മാണം തുടങ്ങാത്ത അംഗൻവാടികളുടെ പേരും ആയതിന്റെ കാരണവും വിശദമാക്കാമോ;
( ഇ )
ഫണ്ട് അനുവദിച്ചിട്ടും നിർമ്മാണം മുടങ്ങിക്കിടക്കുന്നതും പണി പൂർത്തിയാകാത്തതുമായ അംഗൻവാടികളുടെ പേരും പ്രസ്തുത കാര്യത്തിൽ സർക്കാർ സ്വീകരിച്ചു വരുന്ന നടപടികളും എന്തൊക്കെയാണെന്ന് വിശദമാക്കാമോ?
3300.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനിത-ശിശുവികസന വകുപ്പില്‍ പ്രവർത്തിച്ചു വരുന്ന മുപ്പത്തിമൂവായിരത്തി ഒരുന്നൂറ്റിപതിനഞ്ച് അങ്കണവാടികൾക്കും കൂടി എത്ര ഐ. സി. ഡി. എസ്. സൂപ്പർവൈസർ തസ്തികയാണ് നിലവിലുളളത്; വ്യക്തമാക്കാമോ;
( ബി )
അങ്കണവാടികളുടെ എണ്ണം വർദ്ധിക്കുന്നതിന് ആനുപാതികമായി ഐ. സി. ഡി. എസ്. സൂപ്പർവൈസ‍ർ തസ്തിക വർദ്ധിപ്പിച്ചിട്ടുണ്ടോ; വർദ്ധിപ്പിച്ചിട്ടില്ലെങ്കിൽ അതിന്റെ കാരണം വ്യക്തമാക്കാമോ;
( സി )
അങ്കണവാടികളുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനായി സൂപ്പർവൈസേഴ്സിന്‍റെ എണ്ണം കൂട്ടുന്ന കാര്യം പരിഗണനയിലുണ്ടോ;
( ഡി )
ശിശുവികസന പദ്ധതി ഓഫീസർ തസ്തികയ്ക്ക് സമാനമായി ബ്ലോക്ക് തലത്തിൽ വനിത വികസന ഓഫീസർ തസ്തിക സൃഷ്ടിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വ്യക്തമാക്കാമോ?
3301.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന വനിതാ ശിശു വികസന വകുപ്പിനു കീഴിൽ ഗാർഹിക പീഡന നിരോധന നിയമ പ്രകാരം പ്രവർത്തിച്ച് വരുന്ന സർവീസ് പ്രൊവൈഡിങ് സെന്ററുകൾ, ഷെൽട്ടർ ഹോമുകൾ എന്നിവ നടത്തുന്ന സന്നദ്ധ സംഘടനകൾക്കുള്ള ധനസഹായം വിതരണം ചെയ്തിട്ടില്ലെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
സ്റ്റാഫുകളുടെ ഓണറേറിയം, കേസുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കുള്ള തുക, പീഡനത്തിനിരയായി ഷെൽട്ടർ ഹോമുകളിൽ എത്തുന്നവർക്ക് ഭക്ഷണം, വസ്ത്രം, വൈദ്യ സഹായം എന്നിവക്കുള്ള ധനസഹായം ഇവ നൽകുന്നതിനു മെയ്‌ മാസത്തില്‍ തന്നെ ഉത്തരവുകള്‍ നല്‍കിയിട്ടും വിതരണം ചെയ്യുന്നതിലുളള കാലതാമസം എന്താണ്; കാരണം വ്യക്തമാക്കാമോ;
( സി )
സംസ്ഥാനത്ത് ഗാർഹിക പീഡനം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ നിയമം നടപ്പിലാക്കുവാൻ പ്രവർത്തിക്കുന്ന സര്‍വീസ് പ്രൊവൈഡിഗ് സെന്ററുകള്‍ക്കും ഷെല്‍ട്ടര്‍ ഹോമുകള്‍ക്കും ഫണ്ട് നൽകുവാന്‍ സത്വര നടപടി സ്വീകരിക്കുമോ?
3302.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തില്‍ ആകെ എത്ര അങ്കണവാടികൾ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അറിയിക്കാമോ;
( ബി )
ഇവയില്‍ സ്വന്തമായി കെട്ടിടം ഇല്ലാത്ത അങ്കണവാടികള്‍ എത്രയെണ്ണമുണ്ടെന്ന് അറിയിക്കാമോ ;
( സി )
സ്വന്തമായി കെട്ടിടമില്ലാത്ത അങ്കണവാടികള്‍ക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ നല്‍കാമോ?
3303.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട മണ്ഡലത്തില്‍ സ്വന്തമായി സ്ഥലവും കെട്ടിടവും ഇല്ലാത്ത അങ്കണവാടികളുടെ വിശദാംശങ്ങള്‍ പഞ്ചായത്ത് തിരിച്ച് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത അങ്കണവാടികള്‍ക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിനോ സ്ഥലം ലഭ്യമാക്കാനോ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( സി )
അങ്കണവാടികളുടെ കെട്ടിട നിര്‍മ്മാണത്തിനായും സ്ഥലം വാങ്ങുന്നതിനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നും ലഭ്യമാകുന്ന ധനസഹായത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
3304.
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂർ നിയോജക മണ്ഡലത്തിൽ എത്ര അംഗൻവാടികൾ ഉണ്ടെന്നും അവയുടെ വിശദാംശങ്ങളും ലഭ്യമാക്കമോ ;
( ബി )
തൃശ്ശൂർ നിയോജകമണ്ഡലത്തിൽ ഏതെങ്കിലും അംഗൻവാടികൾ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്നുണ്ടോ; എങ്കിൽ പ്രസ്തുത അംഗൻവാടികൾക്കു കെട്ടിടം ഉണ്ടാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാമോ?
3305.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനിത-ശിശു ക്ഷേമ വകുപ്പ് കുഞ്ഞുങ്ങള്‍, കൗമാരക്കാരായ പെണ്‍കുട്ടികള്‍, ഗര്‍ഭിണികള്‍, വൃദ്ധര്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവര്‍ക്കായി ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുന്നുണ്ടോ;
( ബി )
ഉണ്ടെങ്കിൽ ഓരോ വിഭാഗത്തിനും പ്രതിമാസം എത്ര ഭക്ഷ്യധാന്യങ്ങള്‍ വീതമാണ് വിതരണം ചെയ്യുന്നത്; ഓരോ വിഭാഗത്തെയും തിരഞ്ഞെടുക്കുന്നതിനുള്ള അര്‍ഹതാ മാനദണ്ഡം വിശദമാക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.