|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA >2nd Session>Unstarred Questions and
Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 2nd SESSION
UNSTARRED
QUESTIONS AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
2953.
ശ്രീമതി
കാനത്തില്‍ ജമീല : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ബജറ്റില്‍
ഇരുപത് ശതമാനം തുക വകയിരുത്തിയ
കൊയിലാണ്ടി മണ്ഡലത്തിലെ
പുറക്കാട് ഇൻഡോർ സ്റ്റേഡിയം
നിർമ്മാണ പ്രവൃത്തിയുടെ
എസ്റ്റിമേറ്റ്
പൂര്‍ത്തിയാക്കിയിട്ടുണ്ടോ;
(
ബി )
പൂര്‍ത്തിയാക്കിയ
എസ്റ്റിമേറ്റും പ്ലാനും
ഭരണാനുമതിക്കായി
സമര്‍പ്പിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
ഇല്ലെങ്കില്‍
ഈ പ്രവൃത്തിക്ക് വേഗത്തില്‍
ഭരണാനുമതി നല്‍കാനുള്ള
നടപടികള്‍ സ്വീകരിക്കുമോ;
വിശദമാക്കാമോ?
2954.
ശ്രീ.
കെ.എം.സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഒരു
വില്ലേജില്‍ ഒരു കളിസ്ഥലം എന്ന
പദ്ധതി നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍ അറിയിക്കാമോ;
(
ബി )
പഞ്ചായത്തുകളിലെ
മിനി സ്റ്റേഡിയങ്ങള്‍
നവീകരിക്കുന്നതിന് പ്രത്യേക
പദ്ധതി ആവിഷ്കരിക്കുവാന്‍
തയ്യാറാകുമോ; വ്യക്തമാക്കാമോ;
(
സി )
ബാലുശ്ശേരി
മിനി സ്റ്റേഡിയം
നവീകരിക്കുന്നതുമായി
ബന്ധപ്പെട്ട് നിവേദനം
ലഭിച്ചിട്ടുണ്ടോ; എങ്കില്‍
പ്രസ്തുത നിവേദനത്തിന്മേല്‍
സ്വീകരിച്ച നടപടികള്‍
അറിയിക്കാമോ?
2955.
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കേരളത്തില്‍
കായിക മേഖലയുടെ വികസനത്തിനായി
ആവിഷ്ക്കരിച്ചിട്ടുള്ള
പദ്ധതികള്‍ ഏതൊക്കെയാണ്; അവയുടെ
വിശദാംശം നൽകാമോ;
(
ബി )
കായിക
മേഖലയുടെ വികസനത്തിനായി
മട്ടന്നൂര്‍ നിയോജക
മണ്ഡലത്തില്‍ മുൻ സർക്കാർ
ഭരണാനുമതി നല്‍കിയ പദ്ധതികള്‍
ഏതൊക്കെയാണ്; അവയുടെ നിലവിലെ
സ്ഥിതി വ്യക്തമാക്കാമോ?
2956.
ശ്രീ
പി എസ്‍ സുപാല്‍
ശ്രീ.
വി. ആർ. സുനിൽകുമാർ
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ.
പി. ബാലചന്ദ്രൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പുതിയ കായിക നയം
പരിഗണനയിലുണ്ടോ; വിശദമാക്കാമോ;
(
ബി )
കായിക
നയം രൂപീകരിക്കുന്നതിന്റെ
ഭാഗമായി നിര്‍ദ്ദേശങ്ങൾ
സമർപ്പിക്കുവാന്‍
പൊതുജനങ്ങള്‍ക്ക് അവസരം
നല്കുമോ;
(
സി )
കായിക
രംഗത്തിന്റെ സമഗ്രപുരോഗതി
ലക്ഷ്യമിട്ട് പദ്ധതികൾ ആസൂത്രണം
ചെയ്യുന്നുണ്ടോ;
വ്യക്തമാക്കാമോ;
(
ഡി )
കളികളിലൂടെ
കുട്ടികളുടെ ശാരീരിക, മാനസിക
ആരോഗ്യം
വളര്‍ത്തിയെടുക്കുന്നതിനായി
ആരംഭിച്ച പ്ലേ ഫോര്‍ ഹെല്‍ത്ത്
പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ; പദ്ധതി
സംസ്ഥാന വ്യാപകമായി നടപ്പാക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ?
2957.
ശ്രീ.
എം. എം. മണി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഉടുമ്പന്‍ചോല
നിയോജക മണ്ഡലത്തില്‍ കായിക
മേഖലയുടെ സമഗ്ര പുരോഗതി
ലക്ഷ്യമാക്കി എന്തൊക്കെ
പ്രവൃത്തികള്‍ക്കാണ് ഫണ്ട്
അനുവദിച്ചിട്ടുള്ളതെന്ന്
അറിയിക്കുമോ; പ്രസ്തുത
പ്രവൃത്തികള്‍ക്ക് അനുവദിച്ച
ഫണ്ട് സംബന്ധിച്ച വിശദാംശം
നല്‍കാമോ;
(
ബി )
ഓരോ
നിര്‍മ്മാണ പ്രവൃത്തിയും
ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന്
അറിയിക്കുമോ; ആയതിന്റെ വിശദാംശം
നല്‍കാമോ?
2958.
ശ്രീ.
റ്റി.പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കായിക
പ്രതിഭകളെ സ്കൂള്‍ തലത്തില്‍
തന്നെ കണ്ടെത്തുന്നതിന്
പ്രത്യേക പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
സ്കൂളുകളില്‍
കളിസ്ഥല നിര്‍മ്മാണം,
സ്പോര്‍ട്സ് ഉപകരണങ്ങള്‍
എന്നിവയ്ക്ക് കായിക വകുപ്പ്
പ്രത്യേക ആനുകൂല്യം
നല്‍കുന്നുണ്ടോ; എങ്കില്‍
ഇതിന്റെ മാനദണ്ഡം വിശദമാക്കാമോ?
2959.
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ.
അബ്ദുല്‍ ഹമീദ് പി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കായിക രംഗത്തിന്റെ
വികസനത്തിനായി നടപ്പാക്കാന്‍
ഉദ്ദേശിക്കുന്ന പദ്ധതികള്‍
എന്തെല്ലാമാണ്; വിശദമാക്കുമോ;
(
ബി )
സംസ്ഥാനത്തെ
എല്ലാ പഞ്ചായത്തുകളിലും കായിക
പരിശീലനത്തിനായി
സ്റ്റേഡിയങ്ങള്‍ ഒരുക്കുന്നതിന്
നിര്‍ദ്ദേശമുണ്ടോ; ഇല്ലെങ്കില്‍
ആയത് പരിഗണിക്കുമോ?
2960.
ശ്രീമതി
കാനത്തില്‍ ജമീല : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കൊയിലാണ്ടി
സ്പോര്‍ട്സ് കൗണ്‍സില്‍
സ്റ്റേഡിയത്തില്‍ എന്തെങ്കിലും
നവീകരണ പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
നവീകരണ പദ്ധതിക്ക് അംഗീകാരം
ലഭിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ; ഇല്ലെങ്കില്‍
അംഗീകാരത്തിനായി സ്വീകരിച്ച
നടപടികള്‍ എന്തെല്ലാമെന്നും
ആയതിന്റെ ഇപ്പോഴത്തെ സ്ഥിതിയും
വിശദമാക്കാമോ?
2961.
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മാവൂര്‍
പഞ്ചായത്തില്‍ മരാമത്ത്
വകുപ്പിന്റെകൈവശമുള്ള 7.8
ഏക്കര്‍ ഭൂമിയില്‍ ഒരു
സ്പോര്‍ട്സ് കോംപ്ലക്സ്
നിര്‍മ്മിക്കുന്നത് സംബന്ധിച്ച്
സ്പോര്‍ട്സ് കൗണ്‍സില്‍ പരിശോധന
നടത്തി തൃപ്തി രേഖപ്പെടുത്തിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
സ്ഥലം അന്യാധീനപ്പെടുന്നത്
ഒഴിവാക്കാന്‍ പൊതു മരാമത്ത്
വകുപ്പില്‍ നിന്നും ആയത്
ഏറ്റെടുത്ത് സ്പോര്‍ട്സ്
കോംപ്ലക്സ് നിര്‍മ്മിക്കാന്‍
നടപടി സ്വീകരിക്കുമോ?
2962.
ശ്രീ
. പി . ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
പ്രഖ്യാപിച്ച മലപ്പുറം
ജില്ലയിലെ പി.മൊയ്തീന്‍കുട്ടി
സ്മാരക സ്പോര്‍ട്സ് അക്കാദമി
ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്;
വിശദാംശം നല്‍കുമോ;
(
ബി )
മലപ്പുറം
ജില്ലയില്‍ ഒരു സ്പോര്‍ട്സ്
അക്കാദമി
യാഥാര്‍ത്ഥ്യമാക്കുന്നതിന്
സത്വര നടപടികള്‍ സ്വീകരിക്കുമോ;
(
സി )
അന്തര്‍ദേശീയ
നിലവാരത്തിലുള്ള
സ്റ്റേഡിയത്തിന്റെ അഭാവം
ജില്ലയിലെ കായിക വികസനത്തിന്
തടസ്സമാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ എം.എസ്.പി. യുടെ
കീഴിലുള്ള മലപ്പുറം കൂട്ടമണ്ണ
സ്റ്റേഡിയം അന്തര്‍ ദേശീയ
നിലവാരത്തിലേക്കുയര്‍ത്തുന്നതിന്
നടപടി സ്വീകരിക്കുമോ?
2963.
ശ്രീ.
അബ്ദുല്‍ ഹമീദ് പി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാലിക്കറ്റ്
സര്‍വ്വകലാശാല കേന്ദ്രീകരിച്ച്
ഒരു സ്പോര്‍ട്സ് ഹബ്ബ്
തയ്യാറാക്കുന്ന കാര്യം
പരിഗണിക്കുമോ;
(
ബി )
വള്ളിക്കുന്ന്
നിയോജക മണ്ഡലത്തിലെ അരിയലൂരിൽ
സ്റ്റേഡിയം
നിര്‍മ്മിക്കുന്നതിന് ഫണ്ട്
അനുവദിക്കുമോ; ഇതിനാവശ്യമായ
നടപടികള്‍ സ്വീകരിക്കുമോ?
2964.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മാവേലിക്കര
നിയോജക മണ്ഡലത്തിലെ തെക്കേക്കര
ഗ്രാമ പഞ്ചായത്തില്‍ ഒരു
ഫിറ്റ്നസ് സെന്റര്‍ അനുവദിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
ഫിറ്റ്നസ് സെന്ററിന്റെ
പ്രവര്‍ത്തനം
ആരംഭിക്കുന്നതിനുള്ള നടപടികള്‍
സ്വീകരിക്കുമോ; വിശദമാക്കുമോ?
2965.
ശ്രീ
. മഞ്ഞളാംകുഴി അലി
ശ്രീ
എ കെ എം അഷ്റഫ്
ശ്രീ.
കുറുക്കോളി മൊയ്തീൻ
ശ്രീ.
നജീബ് കാന്തപുരം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
സ്പോര്‍ട്സ് സ്റ്റേഡിയങ്ങളുടെ
നിര്‍മ്മാണത്തിന് കിഫ്ബിയിൽ
നിന്ന് സഹായങ്ങള്‍
ലഭ്യമാകുന്നുണ്ടോ;
(
ബി )
ആയതിലേയ്ക്കായി
എത്ര കോടി രൂപയുടെ പദ്ധതിയാണ്
അംഗീകാരത്തിനായി
സമര്‍പ്പിച്ചിട്ടുള്ളതെന്ന്
അറിയിക്കുമോ;
(
സി )
ഇവയില്‍
അംഗീകാരം ലഭിച്ച പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
2966.
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തിരുവനന്തപുരം
ജിമ്മി ജോര്‍ജ് ഇൻഡോര്‍
സ്റ്റേഡിയം അടച്ചിട്ട് എത്ര
കാലമായി എന്ന് അറിയിക്കാമോ;
(
ബി )
കോവിഡ്
പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട്
ഷട്ടില്‍ ബാഡ്മിന്റൻ കളിക്കാൻ
സൗകര്യം നിഷേധിച്ച്
കോര്‍ട്ടുകള്‍ അടച്ചിടാനുള്ള
കാരണം വ്യക്തമാക്കാമോ;
(
സി )
നിര്‍മ്മാണ
പ്രവര്‍ത്തനം നീട്ടിക്കൊണ്ടു
പോകുകയും അതിന്റെ പേരില്‍
പ്രസ്തുത സ്റ്റേഡിയം
അനിശ്ചിതമായി അടച്ചിടുകയും
ചെയ്യുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(
ഡി )
സ്റ്റേഡിയത്തിന്റെ
നിലവിലെ മാനേജിംഗ് കമ്മിറ്റി
അംഗങ്ങള്‍ ആരെല്ലാമാണെന്ന്
അറിയിക്കുമോ;
(
ഇ )
സ്പോര്‍ട്സുമായി
ബന്ധമുള്ള അംഗങ്ങളെ
ഉള്‍പ്പെടുത്തി നിലവിലുള്ള
കമ്മിറ്റി
പുന:സംഘടിപ്പിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(
എഫ് )
ഇതര
ആവശ്യങ്ങള്‍ക്ക് കാര്‍
പാര്‍ക്കിംഗ് ഉള്‍പ്പെടെയുള്ള
സൗകര്യപ്രദമായ മറ്റ് സ്ഥലങ്ങള്‍
ലഭ്യമാണെന്നിരിക്കെ, സ്റ്റേഡിയം
സ്പോര്‍ട്സിതര ആവശ്യങ്ങള്‍ക്ക്
നൽകാതെ ഇവിടെ സ്പോര്‍ട്സ്
പ്രവര്‍ത്തനങ്ങള്‍
പുനരാരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(
ജി )
സ്റ്റേഡിയം
ഇതര ആവശ്യങ്ങള്‍ക്ക്
നല്‍കുന്നതു മൂലം കേടുപാടുകള്‍
സംഭവിക്കുന്നതിനാല്‍
സ്പോര്‍ട്സ് ആവശ്യങ്ങള്‍ക്ക്
മാത്രം ഉപയോഗിക്കുന്നതിനായി
നടപടി സ്വീകരിക്കുമോ?
2967.
ശ്രീ.
എ . പി . അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വണ്ടൂര്‍
നിയോജക മണ്ഡലത്തിലെ വണ്ടൂരില്‍
ആധുനിക രീതിയിലുള്ള സ്റ്റേഡിയം
നിര്‍മ്മാണവുമായി ബന്ധപ്പെട്ട്
കായിക വകുപ്പ്
ഉദ്യോഗസ്ഥതലത്തില്‍ നാളിതുവരെ
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ;
(
ബി )
സ്റ്റേഡിയത്തിന്റെ
നിര്‍മ്മാണം എന്നത്തേയ്ക്ക്
തുടങ്ങാന്‍ കഴിയുമെന്ന്
അറിയിക്കുമോ; പ്രവൃത്തി
സമയബന്ധിതമായി
പൂര്‍ത്തിയാക്കാന്‍ എന്തൊക്കെ
നടപടികള്‍ സ്വീകരിക്കുമെന്ന്
അറിയിക്കാമോ?
2968.
ശ്രീ
സി കെ ഹരീന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പാറശാല
മണ്ഡലത്തിലെ കുന്നത്തുകാല്‍,
കള്ളിക്കാട്, കൊല്ലയില്‍ എന്നീ
ഗ്രാമപഞ്ചായത്ത്
സ്റ്റേഡിയങ്ങളുടെ അടിസ്ഥാന
സൗകര്യ വികസനത്തിന് നടപടി
സ്വീകരിക്കാമോ;
(
ബി )
പ്രസ്തുത
സ്റ്റേഡിയങ്ങളുടെ നവീകരണവുമായി
ബന്ധപ്പെട്ട് സ്പോര്‍ട്സ്
എഞ്ചിനീയറിങ് വിഭാഗം
മാസ്റ്റര്‍പ്ലാന്‍
തയ്യാറാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇതിനുള്ള നടപടി
സ്വീകരിക്കാമോ;
(
സി )
ഒരു
പഞ്ചായത്തില്‍ ഒരു സ്റ്റേഡിയം
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
പ്രസ്തുത സ്റ്റേഡിയങ്ങളുടെ
അടിസ്ഥാന സൗകര്യ വികസനത്തിനുള്ള
നടപടി സ്വീകരിക്കാമോ; വിശദാംശം
അറിയിക്കാമോ?
2969.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
തൃക്കരിപ്പൂർ
ചീമേനി ഗവ. ഹയര്‍ സെക്കന്ററി
സ്കൂള്‍ ഗ്രൗണ്ടില്‍ ഒരു
ഫുട്ബോള്‍ സ്റ്റേഡിയം
അനുവദിക്കാന്‍ നടപടികള്‍
സ്വീകരിക്കുമോ;
(
ബി )
ഇതിനാവശ്യമായ
ഗ്രൗണ്ട് സൗകര്യം ഇവിടെ
ലഭ്യമായിട്ടുളളതിനാല്‍ ഈ വര്‍ഷം
തന്നെ സ്റ്റേഡിയം
അനുവദിക്കുമോ?
2970.
ശ്രീ.
പി.വി.അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
നിലമ്പൂര്‍
സ്റ്റേഡിയം കോംപ്ലക്സ്
പദ്ധതിയുടെ നിലവിലെ അവസ്ഥയും
പദ്ധതി നിര്‍വ്വഹണം എത്ര ശതമാനം
പൂര്‍ത്തീകരിച്ചുവെന്നും
അറിയിക്കാമോ;
(
ബി )
നാനൂറ്
മീറ്റര്‍ സിന്തറ്റിക് ട്രാക്ക്
നിര്‍മ്മാണം എന്നത്തേയ്ക്ക്
പൂര്‍ത്തീകരിക്കാനാവും എന്ന്
അറിയിക്കാമോ; സിന്തറ്റിക്
ട്രാക്ക് നിര്‍മ്മാണ കരാര്‍
കാലാവധി എത്രയാണെന്നും
വ്യക്തമാക്കാമോ;
(
സി )
പദ്ധതിയുടെ
ഭാഗമായ മള്‍ട്ടി പര്‍പ്പസ്
ഇന്‍ഡോര്‍ സ്റ്റേഡിയം, പരിശീലന
നീന്തല്‍ക്കുളം എന്നിവയുടെ
നിര്‍മ്മാണ പ്രവൃത്തികള്‍
ആരംഭിക്കാത്തതിന്റെ കാരണം
വിശദമാക്കാമോ; ഇവയുടെ
നിര്‍മ്മാണം ആരംഭിക്കുന്നതിന്
എന്തെങ്കിലും
തടസ്സങ്ങളുണ്ടോയെന്ന്
അറിയിക്കാമോ;
(
ഡി )
സ്റ്റേഡിയത്തിന്റെ
പാര്‍ശ്വസംരക്ഷണം ചില
ഭാഗങ്ങളില്‍ മാത്രമേ
ചെയ്തിട്ടുളളൂവെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
മഴക്കാലത്ത് പാര്‍ശ്വസംരക്ഷണ
ഭിത്തി കെട്ടിയിട്ടില്ലാത്ത
ഭാഗത്ത്
മണ്ണിടിച്ചിലുണ്ടാകാനുളള സാധ്യത
കണക്കിലെടുത്ത് ശേഷിക്കുന്ന
ഭാഗത്ത് കൂടി സംരക്ഷണ ഭിത്തി
കെട്ടുന്നതിന് കിഫ്ബിയില്‍
നിന്നും അധിക തുക
വകയിരുത്താനാകുമോ
എന്നറിയിക്കാമോ ?
2971.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ചങ്ങനാശ്ശേരി
മുനിസിപ്പല്‍ സ്റ്റേഡിയം
സിന്തറ്റിക് ട്രാക്കിലേയ്ക്ക്
മാറ്റി പുനരുദ്ധരിക്കുന്നതിന്
നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(
ബി )
എങ്കില്‍
ഇതിനായി എത്ര തുക
അനുവദിച്ചിട്ടുണ്ടെന്നും
ആയതിന്റെ നിലവിലെ സ്ഥിതി
എന്താണെന്നും വ്യക്തമാക്കുമോ;
ബന്ധപ്പെട്ട ഉത്തരവുകളുടെ
പകര്‍പ്പ് ലഭ്യമാക്കുമോ?
2972.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
അമ്പലപ്പുഴ
സര്‍ക്കാര്‍ കോളേജില്‍ കിഫ്ബി
ഫണ്ട് ഉപയോഗപ്പെടുത്തി
നിര്‍മ്മിക്കാന്‍ ഉദ്ദേശിച്ച
സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ
ചുമതല ഏത് ഏജന്‍സിയെയാണ്
ഏല്‍പ്പിച്ചിട്ടുള്ളത്; ഇത്
സംബന്ധിച്ച സര്‍ക്കാര്‍
ഉത്തരവിന്റെ കോപ്പി
ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
പ്രോജക്ടിന് അഗീകാരം
ലഭ്യമായിട്ടുണ്ടോ; ഇല്ലെങ്കില്‍
എന്തുകൊണ്ട് എന്ന്
വ്യക്തമാക്കാമോ;
(
സി )
വിശദമായ
പ്രോജക്ട് റിപ്പോര്‍ട്ട്
തയ്യാറാക്കാന്‍ താമസിക്കുന്നത്
എന്തുകൊണ്ടെന്ന്
വ്യക്തമാക്കാമോ;
(
ഡി )
ഇത്
പരിഹരിച്ച് സ്റ്റേഡിയം
നിര്‍മ്മാണം
യാഥാര്‍ത്ഥ്യമാക്കാന്‍
എന്തൊക്കെ നടപടി
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത് എന്ന്
അറിയിക്കുമോ?
2973.
ശ്രീമതി
സി. കെ. ആശ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
2020-21-ലെ
ബഡ്ജറ്റില്‍ പ്രഖ്യാപിച്ച
വെള്ളൂര്‍ ഇരുമ്പയം പെരുംതട്ട്
സ്റ്റേഡിയം പദ്ധതി ഇപ്പോള്‍
നിര്‍വഹണത്തിന്റെ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ; പ്രസ്തുത
പദ്ധതിക്കുവേണ്ടി ബഡ്ജറ്റില്‍
അനുവദിച്ച തുകയുടെ
വിശദാംശങ്ങള്‍ നൽകുമോ?
2974.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ചങ്ങനാശ്ശേരിയില്‍
പുതിയതായി സ്റ്റേഡിയം
നിര്‍മ്മിക്കുന്നതിന് അനുമതി
നല്‍കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(
ബി )
എങ്കില്‍
പ്രസ്തുത പദ്ധതിയുടെ നിലവിലെ
സ്ഥിതി വ്യക്തമാക്കുമോ; എത്ര
തുകയുടെ ഭരണാനുമതിയാണ്
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ; ഉത്തരവിന്റെ
പകര്‍പ്പ് ലഭ്യമാക്കുമോ?
2975.
ശ്രീ.
കെ. ബാബു (നെന്മാറ) : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
എല്ലാ പഞ്ചായത്തുകളിലും ഒരു
കളിസ്ഥലം എന്നത്
നടപ്പിലാക്കുന്നതിന് എന്തെല്ലാം
നടപടികളാണ് സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(
ബി )
നെന്മാറ
നിയോജകമണ്ഡലത്തില്‍ ഈ
പദ്ധതിക്കായി എത്ര
പഞ്ചായത്തുകളെയാണ്
ഉള്‍പ്പെടുത്തിയിട്ടുള്ളത് ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ?
2976.
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
എല്ലാ പഞ്ചായത്തുകളിലും പൊതു
കളിസ്ഥലം / സ്റ്റേഡിയം
ആരംഭിക്കുന്ന കാര്യം
വകുപ്പിന്റെ പരിണനയില്‍ ഉണ്ടോ;
വിശദമാക്കുമോ?
2977.
ശ്രീമതി
ശാന്തകുമാരി കെ. : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വളരുന്ന
തലമുറകളുടെ കായികശേഷി
വര്‍ദ്ധിപ്പിക്കുന്നതിനും
കായികമത്സരങ്ങള്‍
പരിപോഷിപ്പിക്കുന്നതിനും
പഞ്ചായത്തുകളില്‍
കളിസ്ഥലങ്ങളും, മിനി
സ്റ്റേഡിയങ്ങളും
നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;എങ്കില്‍
വിശദീകരിക്കാമോ;
(
ബി )
കോങ്ങാട്
മണ്ഡലത്തിലെ കാരാകുറുശ്ശി,
തച്ചമ്പാറ, കാഞ്ഞിരപ്പുഴ എന്നീ
പഞ്ചായത്തുകളിൽ ലഭ്യമായ
സ്ഥലങ്ങളില്‍ മിനി
സ്റ്റേഡിയങ്ങള്‍
നിര്‍മ്മിക്കാന്‍ നടപടി
സ്വീകരിക്കുമോയെന്ന്
അറിയിക്കാമോ?
2978.
ശ്രീ
എം വിൻസെൻറ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ടോക്കിയോ
ഒളിംപിക്സിൽ 4 x 400 മീറ്റർ
മിക്സഡ് റിലേയിൽ ഇന്ത്യയെ
പ്രതിനിധീകരിക്കുന്ന
തിരുവനന്തപുരം പുല്ലുവിള
സ്വദേശി അലക്സ് ആന്റണിക്ക്
വീടും സ്ഥലവും
അനുവദിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
2979.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോവിഡ്
മഹാമാരിയെ തുടര്‍ന്ന് കായിക
പരിശീലനം, കായിക പ്രകടനങ്ങള്‍,
ചെറുതും വലുതുമായ
ടൂര്‍ണമെന്റുകള്‍ എന്നിവ
നിലച്ചിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
എങ്കില്‍
ഈ പ്രതിസന്ധി പരിഹരിക്കാന്‍
സ്വീകരിക്കുന്ന നടപടികളെ
കുറിച്ച് വിശദമാക്കാമോ?
2980.
ശ്രീ
കെ യു ജനീഷ് കുമാർ
ശ്രീ
. കെ .ഡി .പ്രസേനൻ
ശ്രീ.
എം.വിജിന്‍
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഒളിമ്പിക്
അസോസിയേഷന്‍ സംസ്ഥാനത്തെ കായിക
മേഖലയ്ക്ക് നല്‍കുന്ന സംഭാവന
എന്തെല്ലാമെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(
ബി )
അസോസിയേഷന്‍
വിഭാവനം ചെയ്യുന്ന ഒളിമ്പിക്
വേവ് പദ്ധതിയുടെ വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(
സി )
സംസ്ഥാന-ജില്ലാ
ഒളിമ്പിക് അസോസിയേഷനുകളുടെ
വരവ്-ചെലവുകള്‍ ഓഡിറ്റ്
ചെയ്യുന്നത് ഏത്
ഏജന്‍സിയാണെന്ന് അറിയിയ്ക്കാമോ;
(
ഡി )
അസോസിയേഷന്റെ
പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ
ഫണ്ട് ഏതെല്ലാം സ്രോതസ്സുകളില്‍
നിന്നാണ് ലഭ്യമാകുന്നത്;
(
ഇ )
ഒളിമ്പിക്സ്
പ്രചാരണത്തിന്റെ ഭാഗമായി കായിക
മേഖലയില്‍ ആകര്‍ഷകമായ
ഏതെങ്കിലും പദ്ധതിക്ക് രൂപം
നല്‍കിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ?
2981.
ശ്രീ
. ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കേരള
വഖഫ് ബോര്‍ഡിന് 2016 മുതല്‍ ഒരോ
വര്‍ഷവും സംസ്ഥാന സര്‍ക്കാര്‍
നല്‍കിയ ഗ്രാന്റുകള്‍
എത്രയാണെന്ന് വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
കാലയളവില്‍ വഖഫ് ബോര്‍ഡിന്റെ
സാമൂഹ്യ ക്ഷേമ പദ്ധതിയുടെ
കീഴില്‍ ചികിത്സ, വിവാഹം
എന്നിവയ്ക്ക് എത്ര തുക ധനസഹായം
നല്‍കി എന്ന് വ്യക്തമാക്കുമോ;
(
സി )
ഈ
കാലയളവിലെ ചികിത്സ, വിവാഹ
സഹായങ്ങൾക്കുള്ള എത്ര
അപേക്ഷകള്‍
തീർപ്പാക്കാനുണ്ടെന്ന്
വ്യക്തമാക്കുമോ;
(
ഡി )
പ്രസ്തുത
അപേക്ഷകള്‍ പരിശോധിച്ച് സഹായം
അനുവദിക്കുന്നതിനുള്ള തടസ്സം
എന്തെന്ന് വ്യക്തമാക്കുമോ;
(
ഇ )
വഖഫ്
ബോര്‍ഡിന്റെ ഗ്രാന്റോ തനത്
ഫണ്ടോ ഉപയോഗിച്ച് സാമൂഹ്യ
സുരക്ഷ പദ്ധതികള്‍ക്കോ വഖഫ്
ബോര്‍ഡില്‍ ലഭിച്ച
അപേക്ഷകള്‍ക്കോ അല്ലാതെ
മറ്റേതെങ്കിലും കാര്യത്തിനോ
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ
നിധിയിലേക്കോ ധനസഹായം
അനുവദിച്ചിട്ടുണ്ടോ; എങ്കില്‍
വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
2982.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പയ്യന്നൂര്‍
മണ്ഡലത്തിലെ വെള്ളൂര്‍
ഗവണ്‍മെന്റ് മാപ്പിള എൽ.പി.
സ്കൂള്‍ വഖഫ് ഉടമസ്ഥതയിലുള്ള
ഭൂമിയിലാണോ
പ്രവര്‍ത്തിക്കുന്നത്;
(
ബി )
എങ്കില്‍
പുതിയ കെട്ടിടം
നിര്‍മ്മിക്കാന്‍ ആവശ്യമായ ഭൂമി
സ്കൂളിന് വിട്ടുകൊടുക്കാന്‍
നടപടികള്‍ സ്വീകരിക്കുമോ?
2983.
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നിർദ്ദിഷ്ട
ശബരി റെയിൽപാത പദ്ധതി
നടപ്പിലാക്കുന്നത് സജീവ
പരിഗണനയിലുണ്ടോ; വിശദാംശങ്ങൾ
നൽകാമോ;
(
ബി )
ഈ
പദ്ധതിയ്ക്കായി
സ്ഥലമേറ്റെടുപ്പ് നടപടികൾ
ആരംഭിച്ചിട്ടുണ്ടോ; എങ്കില്‍
ആയതിന്റെ നിജസ്ഥിതി
വ്യക്‌തമാക്കാമോ;
(
സി )
സർക്കാർ
ഈ പദ്ധതിക്കായി
സ്ഥലമേറ്റെടുക്കുന്നു എന്ന
കാരണത്താൽ പദ്ധതി
നടത്തിപ്പിനായി 1996-97 കാലത്ത്
കണ്ടെത്തിയിട്ടുള്ള/അളന്ന്
തിരിച്ചിട്ടുള്ള സ്വകാര്യ ഭൂമി
വിൽക്കുന്നതിന് പ്രയാസങ്ങൾ
നേരിടുന്നത്
ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
വിശദാംശങ്ങൾ നൽകാമോ;
(
ഡി )
പ്രസ്തുത
സ്വകാര്യ ഭൂമി വിൽക്കുന്നതിനോ
കൈമാറ്റം ചെയ്യുന്നതിനോ
എന്തെങ്കിലും തടസമുണ്ടെങ്കിൽ
ആയത് നീക്കം ചെയ്യുന്നതിന്
നടപടികൾ സ്വീകരിക്കാമോ?
2984.
ശ്രീ
എ. സി. മൊയ്‌തീൻ
ശ്രീ
വി ജോയി
ശ്രീ.
കെ.കെ. രാമചന്ദ്രൻ
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
തിരുവനന്തപുരം
കാസര്‍ഗോഡ് സെമി ഹൈസ്പീഡ്
റെയില്‍ പദ്ധതിയ്ക്ക് കേന്ദ്ര
റെയില്‍വെ മന്ത്രാലയത്തിന്റെ
അനുമതി ലഭ്യമായിട്ടുണ്ടോ;
വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതി
പ്രാവര്‍ത്തികമാകുന്നതോടെ
എന്തെല്ലാം മാറ്റങ്ങളാണ്
ലക്ഷ്യമിടുന്നത്; ഈ പദ്ധതിയുടെ
പ്രതീക്ഷിത ചെലവ് എത്രയാണെന്ന്
ഇനം തിരിച്ച് വ്യക്തമാക്കാമോ ;
ഇതില്‍ സംസ്ഥാന വിഹിതം
എത്രയെന്നും ഭരണാനുമതി
നല്‍കിയത് ഏതൊക്കെ
പ്രവൃത്തികള്‍ക്കാണെന്നും
വിശദമാക്കാമോ;
(
സി )
പ്രസ്തുത
പദ്ധതിയ്ക്കായി എത്ര ഏക്കര്‍
ഭൂമി ഏറ്റെടുക്കേണ്ടി വരും;
വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?
2985.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കഴിഞ്ഞ അഞ്ച് വര്‍ഷം അനുവദിച്ച
റെയില്‍ മേല്പാലങ്ങള്‍
എത്രയെന്നും ഇവയില്‍
എത്രയെണ്ണത്തിന്റെ പ്രവൃത്തി
ആരംഭിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കാമോ;
(
ബി )
കേരള
റെയില്‍ ഡവലപ്മെന്റ്
കോര്‍പ്പറേഷന്റെ സെമി ഹൈസ്പീഡ്
ട്രെയിന്‍ പദ്ധതി പ്രകാരം
കാസര്‍ഗോഡ് ജില്ലയില്‍
അനുവദിച്ച എത്ര പാലങ്ങളാണ്
അലൈന്‍മെന്റ്
പൂര്‍ത്തീകരിക്കാത്തതിനാല്‍
ടെണ്ടര്‍ നടപടി ഉള്‍പ്പെടെ
ആരംഭിക്കാന്‍ കഴിയാതെ
വന്നതെന്ന് വ്യക്തമാക്കാമോ;
(
സി )
ഇവയുടെ
അലൈന്‍മെന്റ് എപ്പോള്‍
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്ന് വ്യക്തമാക്കാമോ?
|
|
|
|
|
|
|
|