ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ.
എ . പി . അനിൽ കുമാർ
ശ്രീ.
റോജി എം. ജോൺ
ശ്രീ
പി സി വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കോവിഡ്
മരണങ്ങള്‍ സംബന്ധിച്ച
തീരുമാനമെടുക്കുന്നതിനായി
സംസ്ഥാന തലത്തില്‍ ഡെത്ത്
ഓഡിറ്റ് കമ്മിറ്റി
രൂപീകരിച്ചിരുന്നോ; പ്രസ്തുത
കമ്മിറ്റിയില്‍
ഉള്‍പ്പെട്ടിരിക്കുന്നവര്‍
ആരൊക്കെയാണെന്ന് അറിയിക്കുമോ;
(
ബി )
മരണ
കാരണം സാക്ഷ്യപ്പെടുത്തുവാനുളള
അധികാരം ചികിത്സിച്ച
ഡോക്ടര്‍ക്കാണെന്നിരിക്കെ
ഇങ്ങനെയൊരു സമിതിയെ
നിയോഗിച്ചതിന്റെ മാനദണ്ഡം
എന്താണെന്ന് വ്യക്തമാക്കുമോ;
(
സി )
മരണനിരക്ക്
തെറ്റായി നിര്‍ണ്ണയിയ്ക്കുന്നത്
കോവിഡ് രോഗവുമായി ബന്ധപ്പെട്ട
ഗവേഷണങ്ങളെ ദോഷകരമായി
ബാധിക്കുമെന്ന കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഇത് എപ്രകാരം
പരിഹരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്നറിയിക്കാമോ;
(
ഡി )
കോവിഡ്
മരണനിരക്ക് കുറച്ചു
കാണിച്ചതിലൂടെ സുപ്രീം കോടതി
നിര്‍ദ്ദേശിച്ച ധനസഹായം
അര്‍ഹരായ കുടുംബങ്ങള്‍ക്ക്
നഷ്ടപ്പെട്ടിട്ടുണ്ടോ; എങ്കില്‍
ആയത് അവർക്ക് ലഭ്യമാക്കുന്നതിന്
എന്ത് നടപടിയാണ്
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(
ഇ )
കോവിഡ്
മരണ നിരക്ക്
നിര്‍ണ്ണയിച്ചതിലുണ്ടായതായി
പറയപ്പെടുന്ന പിഴവ്
പരിഹരിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍
വ്യക്തമാക്കുമോ?