|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA >2nd Session>starred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 2nd SESSION
STARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
*61.
ഡോ.കെ.ടി.ജലീൽ
ശ്രീ.
പി. മമ്മിക്കുട്ടി
ശ്രീമതി
ദെലീമ
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
അമിത മഴയില്‍ വിവിധ
റോഡുകള്‍ക്ക് കേടുപാടുപറ്റിയത്
പരിഹരിക്കാനും തകര്‍ന്ന
റോഡുകളുടെ സമയബന്ധിതമായ
പുനരുദ്ധാരണത്തിനും
സ്വീകരിച്ചുവരുന്ന നടപടികള്‍
അറിയിക്കാമോ;
(
ബി )
റോഡിന്റെ
കേടുപാടുകള്‍ സംബന്ധിച്ച വിവരം
അറിയിക്കാന്‍ വാട്സ്ആപ് സൗകര്യം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
അത്തരത്തില്‍ ലഭിക്കുന്ന
പരാതികള്‍ അടിയന്തരമായി
പരിഹരിക്കുന്നതിന്
നടപടികളെടുത്തിട്ടുണ്ടോ;
(
സി )
റോഡുകളുടെ
അറ്റകുറ്റപണിക്കായി ചീഫ്
എഞ്ചിനിയറുടെ നേതൃത്വത്തില്‍
പ്രത്യേക വിഭാഗം
രൂപീകരിച്ചിട്ടുണ്ടോ;
(
ഡി )
ഓടകളുടെ
അഭാവവും അവയുടെ അശാസ്ത്രീയ
നിര്‍മ്മാണവും കുടിവെള്ള
വിതരണം, ടെലിഫോണ്‍ കേബിള്‍
സ്ഥാപിക്കല്‍ തുടങ്ങിയ വിവിധ
സേവന വകുപ്പുകളുടെ ആസൂത്രണവും
എകോപനവുമില്ലാത്ത പ്രവൃത്തികളും
റോഡുകളെ തകരാറിലാക്കുന്നതിനാല്‍
ഈ പ്രശ്നം പരിഹരിക്കാന്‍
നടപടിയുണ്ടാകുമോയെന്ന്
വ്യക്തമാക്കാമോ?
*62.
ശ്രീ.
ടി. ജെ. വിനോദ്
ശ്രീ.
എ . പി . അനിൽ കുമാർ
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പട്ടയ
ഭൂമിയിൽ കർഷകർ നട്ടുവളർത്തിയതും
സ്വാഭാവികമായി
വളര്‍ന്നുവന്നതുമായ മരങ്ങൾ
മുറിക്കുന്നത് സംബന്ധിച്ച്
റവന്യൂ ഉദ്യോഗസ്ഥരും വനം
വകുപ്പും സ്വീകരിച്ച നിലപാടുകളെ
മറികടന്നുകൊണ്ട് മുൻ റവന്യൂ
വകുപ്പ് മന്ത്രി ഉത്തരവിറക്കാൻ
സെക്രട്ടറിക്ക് നിർദ്ദേശം
നൽകിയിരുന്നോ;
(
ബി )
എങ്കില്‍
2005-ലെ വനേതര ഭൂമിയിലെ മരം
മുറിക്കുന്നതുമായി ബന്ധപ്പെട്ട
നിയമത്തിന്റെ ആറാം വകുപ്പ്
പ്രകാരം പട്ടയ ഭൂമിയിൽ കർഷകർ
നട്ടുവളർത്തിയതോ സ്വാഭാവികമായി
വളര്‍ന്നുവന്നതോ ആയ ചന്ദനം
ഒഴികെയുള്ള മരങ്ങൾ മുറിക്കാം
എന്ന് പ്രസ്തുത നിർദ്ദേശത്തിൽ
പ്രതിപാദിച്ചിരുന്നോ;
(
സി )
ഉണ്ടെങ്കിൽ
ഈ നിര്‍ദ്ദേശം നിയമ വകുപ്പിന്റെ
ഉപദേശം തേടിയതിന് ശേഷമാണോ
ഉൾപ്പെടുത്തിയത് എന്ന്
വിശദമാക്കാമോ;
(
ഡി )
പട്ടയ
ഭൂമിയിൽ കർഷകർ നട്ടുവളർത്തിയതോ
സ്വാഭാവികമായി വളര്‍ന്നുവന്നതോ
ആയ ചന്ദനം ഒഴികെയുള്ള മരങ്ങൾ
മുറിക്കുന്നതിന് തടസം
നിൽക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ
നടപടി സ്വീകരിക്കാൻ മുൻ റവന്യൂ
വകുപ്പ് മന്ത്രി
നിർദ്ദേശിച്ചരുന്നോ; എങ്കില്‍
കാരണം വ്യക്തമാക്കാമോ?
*63.
ശ്രീ.
യു.എ.ലത്തീഫ്
ശ്രീ
. ടി. വി. ഇബ്രാഹിം
ശ്രീ
. മഞ്ഞളാംകുഴി അലി
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മലബാര്‍
മേഖലയിലെ തുറമുഖങ്ങളുടെ
വികസനത്തിനായി എന്തെല്ലാം
നടപടികളാണ് സ്വീകരിച്ചു
വരുന്നതെന്ന് അറിയിക്കുമോ;
(
ബി )
ഈ
മേഖലയിലെ തുറമുഖങ്ങളിലേക്ക്
കൊച്ചിയില്‍ നിന്നും തീരദേശ
ചരക്ക് കപ്പല്‍ സര്‍വ്വീസ്
ആരംഭിച്ചിട്ടുണ്ടോ; എങ്കില്‍
വിശദാംശം നൽകാമോ?
*64.
ശ്രീ
പി എസ്‍ സുപാല്‍
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ
ജി എസ് ജയലാൽ
ശ്രീ
. മുഹമ്മദ് മുഹസിൻ പി . : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
റവന്യൂ, ഭവന നിര്‍മ്മാണ
വകുപ്പുകളുടെ പ്രവര്‍ത്തന
മികവും നിലവാരവും കുടുതല്‍
മെച്ചപ്പെടുത്തുന്നതിന്
നടപടികള്‍ പരിഗണനയിലുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
റവന്യൂ,
ഭവന നിര്‍മ്മാണ വകുപ്പുകളുടെ
പ്രവര്‍ത്തനം കുടുതൽ
കാര്യക്ഷമവും
ഫലപ്രദവുമാക്കുന്നതിനായി റവന്യൂ
സെക്രട്ടേറിയറ്റ് സംവിധാനം
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
എങ്കില്‍
റവന്യൂ സെക്രട്ടേറിയറ്റിന്റെ
ഘടനയും പ്രവര്‍ത്തനവും
വിശദമാക്കാമോ;
(
ഡി )
സംസ്ഥാനത്ത്
റവന്യൂ വകുപ്പിന്റെ ചരിത്രത്തിൽ
ഇത്തരം ഒരു പരിഷ്ക്കരണം
ഉണ്ടായിട്ടുണ്ടോ;
(
ഇ )
റവന്യൂ
സെക്രട്ടേറിയറ്റ് എന്നത് ഒരു
സ്ഥിരം സംവിധാനമായി
ക്രമീകരിച്ച് മുന്നോട്ട്
പോകുന്നതിന് നടപടി
സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
*65.
ശ്രീ.
കെ.കെ. രാമചന്ദ്രൻ
ശ്രീ
കെ ആൻസലൻ
ശ്രീ
ഒ . ആർ. കേളു
ശ്രീമതി
ശാന്തകുമാരി കെ. : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
കോവിഡാനന്തരം വിനോദസഞ്ചാര
മേഖലയെ
പൂര്‍വ്വസ്ഥിതിയിലാക്കുന്നതിന്
ടൂറിസം സര്‍ക്യൂട്ടുകള്‍
വികസിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(
ബി )
പ്രധാന
വിനോദസഞ്ചാര കേന്ദ്രങ്ങളുടെ
വികസനത്തിന് മാസ്റ്റര്‍പ്ലാന്‍
തയ്യാറാക്കിയിട്ടുണ്ടോ; എങ്കിൽ
വിശദാംശം നല്‍കാമോ;
(
സി )
വിനോദസഞ്ചാര
കേന്ദ്രങ്ങള്‍
മാലിന്യമുക്തമാക്കുന്നതിനും
വിനോദസഞ്ചാരികളുടെ സുരക്ഷ
ഉറപ്പാക്കുന്നതിനും വൃത്തിയുള്ള
ടോയ്‍ലെറ്റ് സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തുന്നതിനും
പദ്ധതികള്‍ ഉണ്ടോയെന്ന്
വ്യക്തമാക്കുമോ?
*66.
ശ്രീമതി
യു പ്രതിഭ
ശ്രീ
ജി സ്റ്റീഫന്‍
ശ്രീ.
കെ. ബാബു (നെന്മാറ)
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വില്ലേജ്
ഓഫീസുകളില്‍ നിന്നും സേവനം
ലഭ്യമാക്കുന്നതിനുള്ള
കാലതാമസവും അഴിമതിയും
ഇല്ലാതാക്കുന്നതിന് നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍ അറിയിക്കാമോ;
(
ബി )
ഈ
വര്‍ഷം ഒക്ടോബര്‍ രണ്ടിനകം
വില്ലേജ് ഓഫീസുകളിലെ മുഴുവന്‍
സേവനവും ഓണ്‍ലൈനായി
ലഭ്യമാക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ; ഇതിനായി
ഏര്‍പ്പെടുത്തിയിട്ടുള്ള
സൗകര്യങ്ങള്‍ എന്തൊക്കെയെന്ന്
അറിയിക്കാമോ;
(
സി )
റവന്യൂ
ഓഫീസുകളില്‍ നിന്നു ലഭിക്കേണ്ട
വിവിധ സര്‍ട്ടിഫിക്കറ്റുകള്‍
വേഗത്തിലും സുതാര്യവുമായി
ലഭ്യമാക്കുന്നതിനുള്ള
ഇ-ഡിസ്ട്രിക്ട്
പദ്ധതിയെക്കുറിച്ച്
അറിയിക്കാമോ; ഇതിനായി വേഗതയേറിയ
ഇന്റര്‍നെറ്റ് സൗകര്യം എല്ലാ
റവന്യൂ ഓഫീസുകളിലും
ലഭ്യമാക്കിയിട്ടുണ്ടോ
എന്നറിയിക്കാമോ?
*67.
ഡോ
സുജിത് വിജയൻപിള്ള
ശ്രീ
എ. സി. മൊയ്‌തീൻ
ശ്രീ
സി കെ ഹരീന്ദ്രന്‍
ശ്രീ.
എൻ.കെ. അക്ബര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വില്ലേജ്
ഓഫീസുകളില്‍ നിന്നുള്ള
സേവനങ്ങള്‍ വേഗത്തിലും ആധുനിക
രീതിയിലും
ഉത്തരവാദിത്തത്തോടെയും
സുതാര്യമായും നല്‍കുകയെന്ന
ലക്ഷ്യത്തോടെയുള്ള സ്മാർട്ട്
വില്ലേജ് ഓഫീസ്
പദ്ധതിയെക്കുറിച്ച്
വിശദമാക്കാമോ;
(
ബി )
സ്മാര്‍ട്ട്
വില്ലേജ് ഓഫീസുകളില്‍
എന്തെല്ലാം സൗകര്യങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളതെന്നും
ഇതുവരെ എത്ര ഓഫീസുകള്‍
സ്മാർട്ട് വില്ലേജ്
ഓഫീസുകളാക്കി മാറ്റിയെന്നും
അറിയിക്കാമോ;
(
സി )
മികച്ച
അടിസ്ഥാന സൗകര്യം
ഏര്‍പ്പെടുത്തുന്നതോടൊപ്പം
ഓഫീസ് സംവിധാനത്തിന്റെ
ആധുനികീകരണത്തിനും ഓഫീസുകളില്‍
വിവിധ സേവനങ്ങള്‍ക്കായി
എത്തുന്നവര്‍ക്ക് വേണ്ട
സൗകര്യങ്ങള്‍ ഒരുക്കുന്നതിനും
നടത്തുന്ന പ്രവര്‍ത്തനം
വിശദമാക്കാമോ?
*68.
ശ്രീ.
പി. ബാലചന്ദ്രൻ
ശ്രീ.
ഇ കെ വിജയൻ
ശ്രീ
വി ശശി
ശ്രീ.
വി. ആർ. സുനിൽകുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
വില്ലേജ് ഓഫീസുകളുടെ
പ്രവർത്തനങ്ങളും സേവനങ്ങളും
കാലാനുസൃതമായി
പരിഷ്കരിക്കേണ്ടതിന്റെ ആവശ്യകത
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
സർക്കാരിന്റെ
ആദ്യ നൂറ് ദിന കർമ്മ പരിപാടിയിൽ
വില്ലേജ് ഓഫീസുകളുടെ നവീകരണം
ഉൾപ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
കഴിഞ്ഞ
അഞ്ചു വർഷങ്ങളിൽ റീബിൽഡ് കേരള
ഇൻഷ്യേറ്റീവ് പദ്ധതിയിൽ
ഉള്‍പ്പെടുത്തി സ്മാര്‍ട്ട്
വില്ലേജ് ഓഫീസുകൾ
നിര്‍മ്മിക്കുനതിന് സ്വീകരിച്ച
നടപടികള്‍ വിശദമാക്കാമോ;
(
ഡി )
ആദ്യ
നൂറ് ദിന കർമ്മപരിപാടിയിൽ എത്ര
സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ
കെട്ടിടനിർമ്മാണമാണ്
ഉൾപ്പെടുത്തിയിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(
ഇ )
വില്ലേജ്
ഓഫീസുകളുടെ കാര്യക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിനായി
വില്ലേജ് ഓഫീസുകളുടെ
ഉപയോഗത്തിന് ഇലക്ട്രിക്
വാഹനങ്ങള്‍ നല്‍കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ;?
*69.
ശ്രീ
കോവൂർ കുഞ്ഞുമോൻ
ശ്രീ
കെ ബി ഗണേഷ് കുമാർ
ശ്രീ
മാത്യു ടി. തോമസ്
ശ്രീ.
കെ.പി.മോഹനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പതിറ്റാണ്ടുകളായി കൈവശം
വച്ചുവരുന്നതും തലമുറകളായി
അനുഭവിച്ചുവരുന്നതുമായ
റവന്യൂ-ദേവസ്വം ഭൂമിക്ക് പട്ടയം
ലഭിക്കാത്തത് നിമിത്തം ഭൂമി
കൈവശക്കാരായ സാധാരണക്കാര്‍
അനുഭവിക്കുന്ന ദുരിതം
പരിഹരിക്കുന്നതിന് എന്തെങ്കിലും
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടെങ്കില്‍
വിശദാംശങ്ങള്‍ അറിയിക്കുമോ;
(
ബി )
മക്കളുടെ
വിദ്യാഭ്യാസം, രോഗചികിത്സ
തുടങ്ങിയ ആവശ്യങ്ങള്‍ക്ക് വായ്പ
ലഭ്യമാകുന്നത് പോലും
അസാധ്യമാകുന്നത് നിമിത്തം
കോവിഡ് കാലത്ത് പ്രസ്തുത ഭൂമി
കൈവശക്കാര്‍ അനുഭവിക്കുന്ന
ദുരിതം പരിഹരിക്കുന്നതിന്
സമയബന്ധിതമായും മുന്‍ഗണനയോടെയും
പരിശോധനകള്‍ ത്വരിതപ്പെടുത്തി
പട്ടയം നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വിശദാംശങ്ങൾ സഹിതം
വ്യക്തമാക്കാമോ?
*70.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ.
അൻവർ സാദത്ത്
ശ്രീ
എം വിൻസെൻറ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പട്ടയ
ഭൂമിയില്‍ കര്‍ഷകര്‍
നട്ടുവളര്‍ത്തിയതോ
സ്വാഭാവികമായി വളര്‍ന്നു
വന്നതോ ആയ ചന്ദനം ഒഴികെയുള്ള
മരങ്ങള്‍ മുറിക്കുന്നതിന്
24.10.2020-ന് റവന്യൂ വകുപ്പ്
ഉത്തരവിറക്കിയിരുന്നോ;
(
ബി )
03.09.2019-ന്
റവന്യു മന്ത്രിയുടെ
നേതൃത്വത്തില്‍ ചേര്‍ന്ന
യോഗത്തില്‍ പ്രസ്തുത വിഷയം
ചര്‍ച്ച ചെയ്തപ്പോള്‍ നിലവിലെ
ഭൂപതിവ് ചട്ടപ്രകാരം പട്ടയ
ഭൂമിയിലെ ചന്ദനം, തേക്ക്,
ഈട്ടി, കരിമരം എന്നിവ
മുറിക്കാന്‍ സാധിക്കില്ലെന്നും
ഇത് സംസ്ഥാന സര്‍ക്കാരില്‍
നിക്ഷിപ്തമാണെന്നും വനം വകുപ്പ്
നിലപാട് എടുത്തിരുന്നോ;
(
സി )
എങ്കില്‍
പ്രസ്തുത നിലപാടിന് വിരുദ്ധമായി
പട്ടയ ഭൂമിയിലെ ചന്ദനം
ഒഴികെയുള്ള എല്ലാ മരങ്ങളും
മുറിക്കാമെന്ന് റവന്യൂ വകുപ്പ്
ഉത്തരവിറക്കാൻ ഉണ്ടായ സാഹചര്യം
വിശദമാക്കാമോ;
(
ഡി )
പ്രസ്തുത
ഉത്തരവിന്റെ അടിസ്ഥാനത്തിൽ
സംസ്ഥാനത്ത് കോടികളുടെ മരം മുറി
നടന്നതായി സർക്കാരിന്റെ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിനെതിരെ
എന്തെങ്കിലും നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ?
*71.
ശ്രീ.
പി. ടി. തോമസ്
ശ്രീ
. സണ്ണി ജോസഫ്
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ
ശ്രീ
സി ആര്‍ മഹേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പട്ടയ
ഭൂമിയിൽ കർഷകർ നട്ടുവളർത്തിയതോ
സ്വാഭാവികമായി വളര്‍ന്നു വന്നതോ
ആയ ചന്ദനം ഒഴികെയുള്ള മരങ്ങൾ
മുറിക്കുന്നതിനു അനുമതി
നൽകികൊണ്ടുള്ള ഉത്തരവ്
ഇറക്കുന്നതിനു മുൻപ്
നിയമവകുപ്പിന്റെയും അഡീഷണൽ എ.
ജി. യുടെയും അഭിപ്രായം
സ്വരൂപിച്ച് ശിപാർശ
ഉൾപ്പെടുത്തി സമർപ്പിക്കാൻ
21.10.2019-ന് അന്നത്തെ റവന്യൂ
മന്ത്രി നിർദ്ദേശിച്ചിരുന്നോ;
(
ബി )
ഇപ്രകാരം
മരങ്ങൾ മുറിക്കുന്നതിനു
24.10.2020-ന് റവന്യൂ
വകുപ്പ് ഉത്തരവ് ഇറക്കുന്നതിന്
നിയമവകുപ്പിന്റെയും അഡീഷണൽ
എ.ജി.യുടെയും അഭിപ്രായം
ലഭ്യമായിരുന്നോ;
(
സി )
ഇല്ലെങ്കിൽ
നിയമ വകുപ്പിന്റെയോ അഡീഷണൽ എ.
ജി.യുടെയോ ഉപദേശം
ലഭിക്കുന്നതിന് മുൻപ് പ്രസ്തുത
ഉത്തരവിറക്കാനുണ്ടായ സാഹചര്യം
വെളിപ്പെടുത്താമോ;
(
ഡി )
21.10.2019-ന്
അന്നത്തെ റവന്യൂ മന്ത്രി
നിർദ്ദേശിച്ചിരുന്ന നിയമോപദേശം
ലഭ്യമാകുന്നതിനു മുൻപ് അദ്ദേഹം
തന്നെ പട്ടയ ഭൂമിയിൽ കർഷകർ
നട്ടുവളർത്തിയതോ സ്വാഭാവികമായി
വളര്‍ന്നുവന്നതോ ആയ ചന്ദനം
ഒഴികെയുള്ള മരങ്ങൾ
മുറിക്കുന്നതിന് ഉത്തരവിറക്കാൻ
ഇടയായ സാഹചര്യം എന്താണെന്ന്
വ്യക്തമാക്കുമോ?
*72.
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ.
സജീവ് ജോസഫ്
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പട്ടയ
ഭൂമിയിൽ കർഷകർ നട്ടുവളർത്തിയതും
സ്വാഭാവികമായി വളര്‍ന്നു
വന്നതുമായ മരങ്ങൾ മുറിക്കുന്നതു
സംബന്ധിച്ച് വ്യക്തത വരുത്താൻ
റവന്യു വകുപ്പ്
11.03.2020-ല്‍ ഉത്തരവ്
ഇറക്കിയിരുന്നോ;
(
ബി )
പ്രസ്തുത
ഉത്തരവ് പ്രകാരം പട്ടയഭൂമിയിലെ
ചന്ദനം ഒഴികെയുള്ള എല്ലാ
മരങ്ങളും മുറിക്കാമെന്ന നിലപാട്
സര്‍ക്കാര്‍ സ്വീകരിച്ചിരുന്നോ;
(
സി )
വൺ
എര്‍ത്ത് വണ്‍ ലൈഫ് എന്ന സംഘടന
നൽകിയ കേസിൽ പ്രസ്തുത ഉത്തരവ്
കേരള ഹൈക്കോടതി സ്റ്റേ
ചെയ്തിരുന്നോ;
(
ഡി )
24.10.2020-ന് റവന്യു
വകുപ്പ് ഉത്തരവിറക്കുന്നതിനു
മുൻപ് മേല്പറഞ്ഞ കാരണങ്ങൾ
ചൂണ്ടിക്കാട്ടി ഏതെങ്കിലും
ഉദ്യോഗസ്ഥർ ഈ ഉത്തരവ്
സംബന്ധിച്ച ഫയലില്‍ വിയോജന
കുറിപ്പ് രേഖപ്പെടുത്തിയിരുന്നോ
വിശദാംശങ്ങൾ നൽകാമോ;
(
ഇ )
പ്രസ്തുത
നിലപാടെടുത്ത ഏതെങ്കിലും
ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ
സ്ഥലം മാറ്റം അടക്കമുള്ള
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങൾ നൽകാമോ?
*73.
ശ്രീമതി
ശാന്തകുമാരി കെ.
ശ്രീ.
മുരളി പെരുനെല്ലി
ശ്രീ
എം എസ് അരുൺ കുമാര്‍
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
സാക്ഷരത മിഷന്‍ സാക്ഷരത
പ്രവര്‍ത്തനങ്ങളോടൊപ്പം
നടത്തുന്ന സാമൂഹ്യ ബോധവല്‍ക്കരണ
പ്രവര്‍ത്തനങ്ങൾ
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(
ബി )
ലിംഗസമത്വ
ബോധന പരിപാടികളുടെ ഭാഗമായി
സാക്ഷരതാമിഷന്‍ സ്ത്രീധന നിരോധന
ക്യാമ്പയിന് തുടക്കം
കുറിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ;
(
സി )
സാക്ഷരതാ
മിഷന്‍ സ്ത്രീധനം എന്ന സാമൂഹ്യ
വിപത്തിനെതിരെ ജാഗ്രത
സൃഷ്ടിക്കുക, കേരളത്തെ സ്തീധന
മുക്ത സംസ്ഥാനമാക്കുക എന്ന
ലക്ഷ്യത്തോടെ സ്ത്രീധന മുക്ത
കേരളം ക്യാമ്പയിന്‍ നടത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്നറിയിക്കാമോ?
*74.
ശ്രീ
ഇ ചന്ദ്രശേഖരന്‍
ശ്രീ.
വാഴൂര്‍ സോമൻ
ശ്രീമതി
സി. കെ. ആശ
ശ്രീ.
സി.സി. മുകുന്ദൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സർക്കാർ പ്രഖ്യാപിച്ച ആദ്യ നൂറ്
ദിന കർമ്മ പരിപാടിയിൽ റവന്യൂ
വകുപ്പുമായി ബന്ധപ്പെട്ട
പദ്ധതികൾ
ഉൾപ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതികളുടെ ആദ്യഘട്ട പ്രവർത്തന
പുരോഗതി വെളിപ്പെടുത്താമോ;
(
സി )
നൂറുദിന
കർമ്മ പരിപാടിയുടെ ഭാഗമായി
അര്‍ഹരായവർക്ക് പട്ടയം
നൽകാനുള്ള നടപടികൾ
പരിഗണനയിലുണ്ടോ;
വ്യക്തമാക്കാമോ;
(
ഡി )
നൂറുദിന
കർമ്മ പരിപാടിയുടെ ഭാഗമായി
റവന്യൂ വകുപ്പിന്റെ പോർട്ടലിൽ
കൂടുതൽ സേവനങ്ങൾ
ഏര്‍പ്പെടുത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ?
*75.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍
ശ്രീ.
പി.വി.അൻവർ
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
റീബില്‍ഡ്
കേരള ഇനിഷ്യേറ്റീവ്
പരിപാടിയില്‍ പൊതുമരാമത്ത്
വകുപ്പ് മുഖേന നടത്തിവരുന്ന
പ്രധാന പ്രവൃത്തികള്‍
ഏതൊക്കെയാണെന്ന് അറിയിക്കാമോ;
(
ബി )
മേല്‍
പ്രവൃത്തികളുടെ നിലവിലെ സ്ഥിതി
അറിയിക്കാമോ; പദ്ധതികള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(
സി )
പ്രസ്തുത
പ്രവൃത്തികളില്‍ പ്രകൃതി
ദുരന്തങ്ങളെ അതിജീവിക്കുന്ന
തരത്തിലുള്ള നിര്‍മ്മാണമാണോ
ആസൂത്രണം
ചെയ്തിരിക്കുന്നതെന്നും അതിനായി
ഉപയോഗിക്കുന്ന സാങ്കേതിക
വിദ്യകളേതൊക്കെയാണെന്നും
അറിയിക്കാമോ?
*76.
ശ്രീ.
മോൻസ് ജോസഫ്
ശ്രീ.
പി. ജെ. ജോസഫ്
ശ്രീ.
അനൂപ് ജേക്കബ്
ശ്രീ.
മാണി. സി. കാപ്പൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഇന്റര്‍നെറ്റ് സംവിധാനത്തിനു
പ്രശ്നമുള്ള സ്ഥലങ്ങളില്‍
ഓണ്‍ലൈന്‍ ക്ലാസ്സുകള്‍
ഡൗണ്‍ലോഡ് ചെയ്തു കാണുവാന്‍
വിദ്യാര്‍ത്ഥികള്‍ക്ക്
സൗകര്യമൊരുക്കുമോ;
(
ബി )
സാങ്കേതിക
സംവിധാനങ്ങള്‍ ലഭ്യമല്ലാത്ത
കുട്ടികളെ സ്കൂൾ അധികാരികൾ
കണ്ടെത്തിയിട്ടുണ്ടോ
എന്നറിയിക്കാമോ;
(
സി )
ക്ലാസ്സുകളിൽ
സൈബര്‍ നിയമങ്ങള്‍
പാലിച്ചിട്ടുണ്ടെന്നും
ക്ലാസ്സുകള്‍ കുട്ടികള്‍
കണ്ടെന്നും ഉറപ്പുവരുത്തുവാനും
വിലയിരുത്തുവാനും സൗകര്യമുണ്ടോ
എന്നറിയിക്കാമോ;
(
ഡി )
സമൂഹ
മാധ്യമ ഗ്രൂപ്പുകള്‍ വഴി
രക്ഷിതാക്കളുമായി ആശയവിനിമയം
ഉറപ്പുവരുത്തുമോ?
*77.
ശ്രീ.
എ. പ്രഭാകരൻ
ശ്രീ.
എം. എം. മണി
ശ്രീ
ഡി കെ മുരളി
ശ്രീ.
പി.പി. സുമോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഭൂരേഖകളുടെ
കൃത്യതയ്ക്കും തര്‍ക്കങ്ങള്‍
ഒഴിവാക്കുന്നതിനും റീസര്‍വ്വേ
അടിയന്തരമായി
പൂര്‍ത്തിയാക്കേണ്ടതിന്റെ
അനിവാര്യത കണക്കിലെടുത്ത്
ഡിജിറ്റല്‍ സര്‍വ്വേ
സമയബന്ധിതമായി
പൂര്‍ത്തിയാക്കാന്‍
സ്വീകരിച്ചിട്ടുള്ള നടപടികള്‍
അറിയിക്കാമോ;
(
ബി )
റീസര്‍വ്വേ
തുടങ്ങിയിട്ട് എത്ര
വര്‍ഷമായെന്നും എത്ര
വില്ലേജുകളില്‍ ഇത്
പൂര്‍ത്തിയായിട്ടുണ്ടെന്നും
അറിയിക്കുമോ; ഡിജിറ്റല്‍
സര്‍വ്വേ ഇതുവരെ എത്ര
വില്ലേജുകളില്‍
പൂര്‍ത്തിയായിട്ടുണ്ടെന്നും
ഇതുമായി ബന്ധപ്പെട്ട പരാതി
പരിഹരിക്കാന്‍
ഏര്‍പ്പെടുത്തിയിട്ടുള്ള
ക്രമീകരണങ്ങള്‍
എന്തെല്ലാമാണെന്നും
വ്യക്തമാക്കാമോ;
(
സി )
ഡിജിറ്റല്‍
സര്‍വ്വേ
സ്വകാര്യവത്കരണത്തിലേക്ക്
നയിക്കാനിടയുണ്ടെന്ന
ജീവനക്കാരുടെ ആശങ്ക
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇക്കാര്യത്തിലുള്ള
നിലപാട് വ്യക്തമാക്കുമോ?
*78.
ശ്രീ.
ടി.ഐ.മധുസൂദനന്‍
ശ്രീ
കെ യു ജനീഷ് കുമാർ
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
എയ്ഡഡ്
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍
ഭിന്നശേഷി വിഭാഗക്കാര്‍ക്ക്
സംവരണം നല്‍കണമെന്ന കേരള
സര്‍ക്കാര്‍ ഉത്തരവ്
അടിയന്തരമായി
നടപ്പാക്കിയില്ലെങ്കില്‍
പ്രത്യാഘാതം നേരിടേണ്ടി
വരുമെന്ന് പ്രസ്തുത
സ്ഥാപനങ്ങൾക്ക് സുപ്രീംകോടതി
താക്കീത് നല്‍കിയതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
എയ്ഡഡ്
സ്ഥാപനങ്ങളിലെ നിയമനങ്ങളിലും
ഭരണകാര്യങ്ങളിലും സംസ്ഥാന
സര്‍ക്കാരിന് ഇടപെടാന്‍
അവകാശമില്ലെന്ന ഹര്‍ജിക്കാരുടെ
വാദം സുപ്രീംകോടതി
തള്ളിക്കളഞ്ഞിട്ടുണ്ടോ;
(
സി )
സര്‍ക്കാര്‍
ശമ്പളം നല്‍കുന്ന
സാഹചര്യത്തില്‍ സര്‍ക്കാര്‍ നയം
അംഗീകരിക്കുവാന്‍ എയ്ഡഡ്
മാനേജുമെന്റുകള്‍ക്ക്
ഉത്തരവാദിത്തം ഉണ്ടെന്ന് കോടതി
വ്യക്തമാക്കിയിട്ടുണ്ടോ;
(
ഡി )
സര്‍ക്കാര്‍
നയങ്ങള്‍ നടപ്പാക്കാത്ത
സ്ഥാപനങ്ങള്‍ക്ക് പണം
നല്‍കുന്നത്
നിര്‍ത്തലാക്കണമെന്ന് ജസ്റ്റീസ്
സഞ്‍ജയ് കിഷന്‍ കൗള്‍
അദ്ധ്യക്ഷനായ ബഞ്ച്
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
(
ഇ )
ഇത്
സംബന്ധിച്ച് സര്‍ക്കാര്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
അറിയിക്കുമോ?
*79.
ശ്രീ.
പി.പി. സുമോദ്
ശ്രീ
കെ ആൻസലൻ
ശ്രീ.
പി.പി. ചിത്തരഞ്ജന്‍
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
പൊതുമരാമത്ത് വകുപ്പിന്
കീഴിലുള്ള പ്രവൃത്തികള്‍
സംബന്ധിച്ച പരാതികള്‍ക്കായി
പ്രത്യേക മൊബെെല്‍
ആപ്ലിക്കേഷന് രൂപം
നല്‍കിട്ടുണ്ടോ;
(
ബി )
പി.ഡബ്ല്യു.ഡി.
ഫോര്‍ യു ആപ്പ്
പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തന
സജ്ജമായിട്ടുണ്ടോ; ഇതുവരെ
ലഭിച്ച പരാതികളിന്മേല്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(
സി )
പി.ഡബ്ല്യു.ഡി.
ഫോര്‍ യു ആപ്പിലേയ്ക്ക് വരുന്ന
പരാതികള്‍ക്ക് പരിഹാരം
കാണുന്നതിന് എന്തെല്ലാം
ക്രമീകരണങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന്
അറിയിക്കാമോ?
*80.
ശ്രീ
എം രാജഗോപാലൻ
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ.
എ. രാജ
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
പതിനഞ്ച് ലക്ഷത്തിലധികം പേര്‍
ഉപജീവനത്തിനായി
ആശ്രയിച്ചുകൊണ്ടിരുന്ന
വിനോദസഞ്ചാര മേഖലയുടെ അടച്ചു
പൂട്ടല്‍ സമ്പദ് വ്യവസ്ഥയില്‍
ഏല്പിച്ച ആഘാതം കണക്കിലെടുത്ത്
സുരക്ഷ ഉറപ്പാക്കിക്കൊണ്ട്
വിനോദസഞ്ചാരം ആരംഭിക്കാന്‍
അനുമതി നല്‍കിയിട്ടുണ്ടോ;
(
ബി )
വിനോദസഞ്ചാര
മേഖലയുടെ പുനരുജ്ജീവനത്തിന്
പ്രത്യേക പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(
സി )
കോവിഡ്
കാരണം വരുമാന രഹിതരായ
വിനോദസഞ്ചാര മേഖലയില്‍ തൊഴില്‍
എടുക്കുന്നവര്‍ക്കും
സംരംഭകര്‍ക്കും സാമ്പത്തിക
പിന്തുണ പദ്ധതികള്‍
നടപ്പാക്കിയിരുന്നോ; വിശദാശം
ലഭ്യമാക്കാമോ?
*81.
ശ്രീ
എ കെ എം അഷ്റഫ്
ശ്രീ
. പി . ഉബൈദുള്ള
ശ്രീ.
കെ. പി. എ. മജീദ്
ശ്രീ
. മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വികസനത്തിന്
തടസ്സമാകുന്ന വിധം പൊതുമരാമത്ത്
വകുപ്പിന്റെ ഭൂമിയില്‍
വ്യാപകമായ കൈയേറ്റം നടന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
(
ബി )
എങ്കില്‍
ഇപ്രകാരം കൈയേറ്റം നടത്തിയവര്‍
ആരെല്ലാമാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(
സി )
കൈയേറ്റം
ഒഴിപ്പിക്കുന്നതിന് സ്വീകരിച്ച
നടപടികള്‍ വിശദമാക്കുമോ?
*82.
ശ്രീ.
റ്റി.പി .രാമകൃഷ്ണൻ
ശ്രീ.
എം. എം. മണി
ശ്രീ.
മുരളി പെരുനെല്ലി
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോവിഡിനെ
മറയാക്കിക്കൊണ്ട് തൊഴില്‍ സമയം
ദീര്‍ഘിപ്പിക്കാനും തൊഴില്‍
കോഡുകൾ വഴി തൊഴിലാളികളുടെ
അവകാശങ്ങൾ കവരാനും കേന്ദ്ര
സര്‍ക്കാര്‍ നിലപാട്
സ്വീകരിച്ചതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതുമൂലം മഹാമാരിയുടെ
ആഘാതം തൊഴിലാളികളില്‍ കൂടുതല്‍
തീവ്രമാക്കിയ കാര്യം
പരിശോധനാവിധേയമാക്കിയിരുന്നോ;
(
ബി )
വരുമാനം
നിലച്ച തൊഴിലാളികളുടെ
അതിജീവനത്തിനായി സംസ്ഥാനത്ത്
വിവിധ ക്ഷേമനിധി ബോര്‍ഡുകള്‍
വഴി നടത്തിയ ഇടപെടലുകള്‍
അറിയിക്കാമോ; ധനകമ്മിയുള്ള
ക്ഷേമനിധി ബോര്‍ഡുകള്‍ക്ക്
സര്‍ക്കാര്‍ പ്രത്യേക
സാമ്പത്തിക സഹായം
നല്‍കിയിരുന്നോ;
(
സി )
ക്ഷേമനിധി
ബോര്‍ഡുകളുടെ ശാക്തീകരണത്തിന്
അവലംബിക്കാന്‍ ഉദ്ദേശിക്കുന്ന
മാര്‍ഗ്ഗങ്ങള്‍ അറിയിക്കാമോ;
(
ഡി )
സാമ്പത്തിക
പ്രതിസന്ധി നേരിടുന്ന ക്ഷേമനിധി
ബോര്‍ഡുകളുടെ
പുനരുദ്ധാരണത്തില്‍ സംയോജനം
ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങള്‍
പരിശോധിക്കുന്നുണ്ടോ എന്ന്
അറിയിക്കുമോ?
*83.
ശ്രീ.
അനൂപ് ജേക്കബ്
ശ്രീ.
മോൻസ് ജോസഫ്
ശ്രീ.
പി. ജെ. ജോസഫ്
ശ്രീ.
മാണി. സി. കാപ്പൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ക്ഷേമനിധികളില്‍ നിന്ന്
പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക്
സാമൂഹ്യ സുരക്ഷ പെന്‍ഷന്‍
കിട്ടുന്നില്ല എന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത് പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിയ്ക്കാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ;
(
ബി )
അറുപത്
വയസ്സുവരെ പണമടച്ച
തൊഴിലാളികള്‍ക്കു തുച്ഛമായ
പെന്‍ഷനാണ് ക്ഷേമനിധികളില്‍
നിന്ന് ലഭിക്കുന്നത്
എന്നതിനാല്‍ അസംഘടിത മേഖലയിലെ
തൊഴിലാളികള്‍ക്ക് സാമൂഹ്യ
സുരക്ഷ പെന്‍ഷന്‍
ലഭിയ്ക്കാതിരിക്കുന്ന പ്രശ്നം
അടിയന്തരമായി പരിഹരിക്കുമോ
എന്ന് വിശദമാക്കാമോ;
(
സി )
അസംഘടിത
മേഖലയിലെ പ്രസ്തുത
തൊഴിലാളികള്‍ക്ക് സാമൂഹ്യ
സുരക്ഷ പെന്‍ഷനിലെ കേന്ദ്ര
വിഹിതം ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോ?
*84.
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ.
കുറുക്കോളി മൊയ്തീൻ
ശ്രീ.
അബ്ദുല്‍ ഹമീദ് മാസ്റ്റര്‍
ശ്രീ.
യു.എ.ലത്തീഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പെട്രോള്‍ വില വര്‍ദ്ധനവ് മൂലം
പ്രയാസം അനുഭവിക്കുന്ന
ഓട്ടോറിക്ഷ ഡ്രൈവര്‍മാരെ
സഹായിക്കുന്നതിനായി
എന്തെങ്കിലും പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
(
ബി )
പെട്രോള്‍,
ഡീസല്‍ ഓട്ടോകള്‍ക്ക് പകരം
വൈദ്യുതി ഉപയോഗിച്ച് ഓടുന്ന
വാഹനങ്ങള്‍ വാങ്ങുന്നതിനായി
എന്തെല്ലാം സഹായങ്ങളാണ്
അനുവദിക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ?
*85.
ശ്രീ.
വാഴൂര്‍ സോമൻ
ശ്രീ
ഇ ചന്ദ്രശേഖരന്‍
ശ്രീമതി
സി. കെ. ആശ
ശ്രീ.
സി.സി. മുകുന്ദൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പൊതു
സമൂഹത്തിൽ ശരിയായ തൊഴില്‍
സംസ്കാരം
വളർത്തിയെടുക്കുന്നതിന് ഈ
സര്‍ക്കാര്‍ എന്തെല്ലാം ഇടപെടൽ
നടത്താനാണ് ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കാമോ;
(
ബി )
വിദ്യാർത്ഥികൾക്ക്
തൊഴിലിന്റെ മഹത്വം
മനസിലാക്കിക്കൊടുക്കുന്നതിനായി
കർമ്മചാരി പദ്ധതി
പരിഗണനയിലുണ്ടോ; എങ്കില്‍
വിശദാംശം ലഭ്യമാക്കുമോ;
(
സി )
വിദ്യാർത്ഥികൾക്ക്
തൊഴിലിന്റെ മഹത്വം
മനസിലാക്കുന്ന രീതിയില്‍
പഠനത്തോടൊപ്പം തന്നെ സാധ്യതാ
തൊഴില്‍ മേഖലകളുമായി പരിചയം
ഉണ്ടാകാന്‍ ഉതകുന്ന സാഹചര്യം
സൃഷ്ടിക്കുമോ; വ്യക്തമാക്കുമോ;
(
ഡി )
ഭാവിയിലെ
തൊഴില്‍ സാഹചര്യങ്ങള്‍
മുന്നില്‍ കണ്ട്
വിദ്യാര്‍ഥികളുടെ തൊഴില്‍
അഭിരുചികള്‍
പ്രോത്സാഹിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
*86.
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ
പി എസ്‍ സുപാല്‍
ശ്രീ
ജി എസ് ജയലാൽ
ശ്രീ
. മുഹമ്മദ് മുഹസിൻ പി . : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
അതിഥി തൊഴിലാളികളുടെ ക്ഷേമവും
നിയന്ത്രണവും സാധ്യമാക്കുന്ന
തരത്തിൽ ഡേറ്റാ ബേസ്
രൂപീകരിക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
അതിഥി
തൊഴിലാളികളുടെ ഡേറ്റാ ബേസ്
തയ്യാറാക്കുന്നതിലൂടെ ഇത് റേഷൻ
കാർഡ് മാനേജ്മെന്റ്
സിസ്റ്റവുമായി ബന്ധപ്പെടുത്താൻ
കഴിയുമോ; വ്യക്തമാക്കാമോ;
(
സി )
അതിഥി
തൊഴിലാളികളുടെ ക്ഷേമവും
നിയന്ത്രണവും
സാധ്യമാക്കുന്നതിന് എന്തെല്ലാം
പദ്ധതികളാണ്
പരിഗണനയിലുള്ളതെന്ന്
അറിയിക്കാമോ;
(
ഡി )
അതിഥി
തൊഴിലാളികള്‍ക്ക് പറഞ്ഞ്
ഉറപ്പിക്കുന്ന വേതനം
ലഭിക്കുന്നു എന്ന്
ഉറപ്പുവരുത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന് വിശദമാക്കാമോ?
*87.
ശ്രീ
. സണ്ണി ജോസഫ്
ശ്രീ.
പി. ടി. തോമസ്
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ
ശ്രീ
സി ആര്‍ മഹേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സ്മാര്‍ട്ട്
ഫോണുകള്‍ ഇല്ലാത്തതിനാല്‍
പട്ടികജാതി-പട്ടികവര്‍ഗ്ഗ
വിഭാഗങ്ങള്‍ക്കിടയില്‍
ഡിജിറ്റല്‍, ഓണ്‍ലെെന്‍
ക്ലാസുകള്‍ നഷ്ടപ്പെടുന്ന
വിദ്യാര്‍ത്ഥികളുടെ എണ്ണം ഇതര
വിഭാഗങ്ങളേക്കാള്‍
കൂടുതലാണെന്ന്
എസ്.സി.ഇ.ആര്‍.ടി.യുടെ
പഠനത്തില്‍
കണ്ടെത്തിയിട്ടുണ്ടോ;
(
ബി )
ഇപ്രകാരമുള്ള
ഡിജിറ്റല്‍ വിഭജനം മൂലം എത്ര
ശതമാനം വിദ്യാര്‍ത്ഥികളാണ്
വിദ്യാഭ്യാസരംഗത്തു നിന്ന്
അകറ്റി നിര്‍ത്തപ്പെടുന്നതെന്ന്
വ്യക്തമാക്കുമോ;
(
സി )
ഈ
അവസ്ഥ ഭാവിതലമുറയെ ദോഷകരമായി
ബാധിക്കുന്നതാകയാല്‍
സാമൂഹ്യനീതി ഉറപ്പാക്കി
പ്രസ്തുത പ്രശ്നം
പരിഹരിക്കുവാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(
ഡി )
ഇന്റര്‍നെറ്റ്
സംവിധാനങ്ങളുടെയും മറ്റ്
പശ്ചാത്തല സൗകര്യങ്ങളുടെയും
അഭാവത്തില്‍ പഠനം നഷ്ടമാകുന്ന
മലയോരപ്രദേശങ്ങളിലെയും
പട്ടികവര്‍ഗ്ഗമേഖലകളിലെയും
വിദ്യാര്‍ത്ഥികള്‍ക്ക്
പഠനസൗകര്യങ്ങള്‍ ഉറപ്പാക്കാന്‍
അടിയന്തരനടപടി സ്വീകരിക്കുമോ
എന്ന് വ്യക്തമാക്കുമോ?
*88.
ശ്രീ.
കെ. പ്രേംകുമാര്‍
ശ്രീ.
എ.എന്‍.ഷംസീര്‍
ശ്രീ.
ആന്റണി ജോൺ
ശ്രീ
വി കെ പ്രശാന്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പൊതുവിദ്യാഭ്യാസരംഗത്തെ
പ്രവര്‍ത്തന മികവ് സൂചികയില്‍
(പെര്‍ഫോമന്‍സ് ഗ്രേഡിംഗ്
ഇന്‍ഡെക്സ്) മുന്‍കാലങ്ങളിലെ
പോലെ 2019-20 വര്‍ഷത്തിലും
സംസ്ഥാനത്തിന് ഒന്നാം സ്ഥാനം
ലഭിച്ചിരുന്നോ എന്നറിയിക്കാമോ;
(
ബി )
പ്രധാനമായും
എന്തെല്ലാം ഘടകങ്ങള്‍
വിലയിരുത്തിക്കൊണ്ടാണ് പ്രസ്തുത
സൂചിക തയ്യാറാക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(
സി )
സംസ്ഥാനത്ത്
പൊതുവിദ്യാഭ്യാസ മേഖലയില്‍
അടിസ്ഥാന സൗകര്യവും അധ്യയന
നിലവാരവും വര്‍ദ്ധിപ്പിക്കാന്‍
കഴിഞ്ഞ സര്‍ക്കാര്‍ നടത്തിയ
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ
എന്നറിയിക്കാമോ;
(
ഡി )
സംസ്ഥാനത്തെ
പൊതുവിദ്യാഭ്യാസരംഗത്തെ
കൂടുതല്‍ ശാക്തീകരിക്കാന്‍
എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
*89.
ശ്രീ.
കെ.വി.സുമേഷ്
ശ്രീ.
പി.പി. ചിത്തരഞ്ജന്‍
ശ്രീ
എം നൗഷാദ്
ശ്രീ.
പി. നന്ദകുമാര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
ചരക്കുകടത്തിന്റെ ഇരുപത് ശതമാനം
എങ്കിലും കപ്പല്‍ മാര്‍ഗ്ഗം
വഴിയാക്കിയാല്‍ ദേശീയ പാതയിലെ
വാഹനത്തിരക്കും അപകടവും
ഗണ്യമായി
കുറയ്കാനാകുമെന്നതിനാല്‍
അതിനായി പ്രത്യേക പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ ;
(
ബി )
പുതുതായി
ആരംഭിച്ച അഴീക്കല്‍-കൊച്ചി
ചരക്ക് കപ്പല്‍ സര്‍വ്വീസ്
കൊല്ലത്തേക്ക് നീട്ടാന്‍
ഉദ്ദേശിക്കുന്നുണ്ടോ; കപ്പല്‍
വഴിയുള്ള ചരക്കുകടത്തിന് നല്‍കി
വരുന്ന ഇന്‍സെന്റീവിന്റെ
വിശദാംശം അറിയിക്കാമോ;
(
സി )
വിനോദ
സഞ്ചാരം, യാത്രക്കാരുടെ സഞ്ചാരം
എന്നീ മേഖലകളില്‍ കൂടി
തീരക്കടല്‍ ഗതാഗതത്തിന്റെ
സാധ്യത വിനിയോഗിക്കുന്നതിന്
അതിവേഗ സഞ്ചാരോപാധിയായ
കറ്റമരന്‍ ഉള്‍പ്പെടെയുള്ളവ
ഏര്‍പ്പെടുത്തുമോ?
*90.
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ
പി സി വിഷ്ണുനാഥ്
ഡോ.
മാത്യു കുഴല്‍നാടൻ
ശ്രീ
. ഷാഫി പറമ്പിൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
റവന്യു
വകുപ്പ് മന്ത്രിയുടെ
നേതൃത്വത്തിൽ 03.09.2019-ന്
ചേർന്ന യോഗത്തിൽ പട്ടയം ലഭിച്ച
ശേഷം കർഷകർ നട്ടുവളർത്തിയ
മരങ്ങൾ മുറിക്കുന്നതിന് 1964
-ലെ ഭൂപതിവ് ചട്ടങ്ങളിൽ ഭേദഗതി
വരുത്താൻ തീരുമാനിച്ചിരുന്നോ;
(
ബി )
ഭൂപതിവ്
ചട്ടങ്ങളിൽ ഭേദഗതി വരുത്താതെ
കർഷകർ നട്ടുവളർത്തിയതോ
സ്വാഭാവികമായി വളര്‍ന്നു വന്നതോ
ആയ ചന്ദനം ഒഴികെയുള്ള മരങ്ങൾ
മുറിക്കുന്നതിന് 24.10.2020-ന്
റവന്യൂ വകുപ്പ് പ്രിൻസിപ്പൽ
സെക്രട്ടറി ഉത്തരവിറക്കാനുണ്ടായ
സാഹചര്യം വെളിപ്പെടുത്താമോ;
(
സി )
പ്രസ്തുത
ഉത്തരവിൽ
പ്രതിപാദിച്ചിട്ടുള്ളതുപോലെ
2005-ലെ വനേതര ഭൂമിയിലെ മരം
മുറിക്കുന്നതുമായി ബന്ധപ്പെട്ട
നിയമത്തിന്റെ ആറാം വകുപ്പ്
പ്രകാരം പട്ടയ ഭൂമിയിൽ കർഷർ
നട്ടുവളർത്തിയതോ സ്വാഭാവികമായി
വളര്‍ന്നു വന്നതോ ആയ ചന്ദനം
ഒഴികെയുള്ള എല്ലാ മരങ്ങളും
മുറിക്കാൻ സാധിക്കുമോയെന്ന്
വ്യക്തമാക്കാമോ;
(
ഡി )
ഇല്ലെങ്കിൽ
പ്രസ്തുത ഉത്തരവ് ഇറക്കുന്നതിന്
മുൻപ് നിയമ വകുപ്പിന്റെയോ
എ.ജി.യുടെയോ അഭിപായം
തേടിയിരുന്നോ എന്നറിയിക്കാമോ ?
|
|
|
|
|
|
|
|