|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA >2nd Session>starred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 2nd SESSION
STARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
*451.
ശ്രീ
. ടി. വി. ഇബ്രാഹിം
ശ്രീ
. എൻ . ഷംസുദീൻ
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വൈദ്യുതി
ബോര്‍ഡിന് വര്‍ഷങ്ങളായി
കിട്ടാനുള്ള കുടിശ്ശിക
പിരിച്ചെടുക്കുന്നതിന്
കാര്യക്ഷമമായ എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;
ഇത് ഫലപ്രദമായിരുന്നു എന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(
ബി )
വരുമാനക്കുറവ്
നികത്താന്‍ വൈദ്യുതി നിരക്ക്
വര്‍ദ്ധിപ്പിക്കുന്നതിന് പകരം
കുടിശ്ശിക പൂര്‍ണ്ണമായും
പിരിച്ചെടുക്കാന്‍
ക്രിയാത്മകമായ മറ്റ്
നടപടികളെടുക്കാന്‍
തയ്യാറാകുമോയെന്ന് അറിയിക്കുമോ?
*452.
ശ്രീ
സി ആര്‍ മഹേഷ്
ശ്രീ.
ടി. ജെ. വിനോദ്
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
വിദ്യാശ്രീ
പദ്ധതി മുഖേന
നൽകിയ കൊക്കോണിക്സ് ലാപ്‌ടോപ്പ്
പ്രവർത്തനരഹിതമാകുന്ന
സാഹചര്യത്തിൽ വിദ്യാർത്ഥികൾ
അടച്ച തുക ആവശ്യപ്പെടുന്ന പക്ഷം
തിരിച്ച് നല്കാൻ കെ. എസ്. എഫ്.
ഇ. തയ്യാറാകുമോ;
(
ബി )
ലാപ്‌ടോപ്പ്
പ്രവർത്തനരഹിതമായിട്ടും തവണ
മുടക്കിയാൽ പിഴപ്പലിശ
ഈടാക്കുമെന്ന അറിയിപ്പ്
വിദ്യാർത്ഥികൾക്ക്
ലഭിക്കുന്നതായുള്ള പരാതികൾ
സർക്കാരിന്റെ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
സി )
നിരവധി
തവണ മാറ്റി നൽകിയ ലാപ്‌ടോപ്പുകൾ
പോലും പ്രവർത്തനരഹിതമാകുന്ന
സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ
പഠനം മുടങ്ങാതിരിക്കാൻ ബദൽ
സംവിധാനം ഏർപ്പെടുത്താന്‍
തയ്യാറാകുമോ; വിശദമാക്കാമോ?
*453.
ശ്രീ.
പി. നന്ദകുമാര്‍
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ
ശ്രീ.
ആന്റണി ജോൺ
ശ്രീ.
എൻ.കെ. അക്ബര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
വ്യവസായ മേഖലയില്‍ അടിസ്ഥാന
സൗകര്യം ഒരുക്കുന്നതിനായി
കിന്‍ഫ്ര നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന് വിശദമാക്കാമോ;
(
ബി )
കിന്‍ഫ്ര
പൂര്‍ത്തിയാക്കിയിട്ടുള്ളതും
പുതുതായി നടപ്പിലാക്കി
വരുന്നതുമായ പദ്ധതികള്‍
ഏതെല്ലാമെന്ന് അറിയിക്കാമോ;
(
സി )
കണ്ണൂര്‍
എയര്‍പോര്‍ട്ടിന്റെ സൗകര്യം
വിനിയോഗിക്കുകയെന്ന
ഉദ്ദേശ്യത്തോടെ മട്ടന്നൂരില്‍
വിവിധോദ്ദേശ്യ വ്യവസായ
പാര്‍ക്ക് ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(
ഡി )
പെട്രോകെമിക്കല്‍
പാര്‍ക്കിന്റെ വികസനത്തിനായി
നടന്നുവരുന്ന പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന് അറിയിക്കുമോ;
(
ഇ )
കര്‍ഷകരുടെ
താല്പര്യംകൂടി
പരിരക്ഷിക്കുന്നതിനായി സംയോജിത
റൈസ് പാര്‍ക്കുകള്‍
സ്ഥാപിക്കാന്‍ കിന്‍ഫ്ര
നടത്തുന്ന പ്രവര്‍ത്തനത്തിന്റെ
പുരോഗതി അറിയിക്കാമോ?
*454.
ശ്രീ
ഇ ചന്ദ്രശേഖരന്‍
ശ്രീ.
വി. ആർ. സുനിൽകുമാർ
ശ്രീ.
വാഴൂര്‍ സോമൻ
ശ്രീ.
സി.സി. മുകുന്ദൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തിന്റെ
വ്യവസായ പുരോഗതിയുടെ
കാര്യത്തില്‍ നാനോ വ്യവസായ
സംരംഭങ്ങളുടെ സാധ്യത
പരിശോധിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
ബി )
സംസ്ഥാനത്തിന്റെ
ഭൂപ്രകൃതിയും സാമൂഹിക
ചുറ്റുപാടും പരിഗണിക്കുമ്പോള്‍
നാനോ വ്യവസായ സംരംഭകത്വത്തിന്
എന്തെല്ലാം അനുകൂല
ഘടകങ്ങളാണുള്ളതെന്ന്
വ്യക്തമാക്കാമോ;
(
സി )
നാനോ
വ്യവസായ സംരംഭങ്ങളെ
സഹായിക്കുന്നതിന്റെ ഭാഗമായി
വനിതാ സംരംഭകരെ
പ്രോത്സാഹിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോയെന്ന്
അറിയിക്കുമോ;
(
ഡി )
നാനോ
വ്യവസായ സംരംഭങ്ങൾ
പ്രോത്സാഹിപ്പിക്കുന്നതിനായി
മറ്റ് എന്തെല്ലാം പരിപാടികളാണ്
പരിഗണനയിലുള്ളതെന്ന്
വിശദമാക്കാമോ?
*455.
ശ്രീമതി
ഒ എസ് അംബിക
ശ്രീ.
റ്റി.പി .രാമകൃഷ്ണൻ
ശ്രീ
എം നൗഷാദ്
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
ലാഭത്തോടൊപ്പം
പരിസ്ഥിതി സംരക്ഷണം, സാമൂഹ്യ
ഉത്തരവാദിത്തം
തുടങ്ങിയവയ്ക്കുകൂടി പ്രാധാന്യം
നല്‍കുന്ന ഉത്തരവാദിത്ത
വ്യവസായങ്ങളെ സംസ്ഥാനത്തേക്ക്
ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി
വ്യവസായ സ്ഥാപനങ്ങളിലെ വിവിധ
വകുപ്പുകളുടെ പരിശോധന ഏകോപിതവും
സുതാര്യവുമാക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(
ബി )
പരിസ്ഥിതിക്ക്
നാശം സൃഷ്ടിക്കാത്തതും തൊഴിലാളി
സൗഹൃദം പുലര്‍ത്തുന്നതും
ജനങ്ങളുടെ ക്ഷേമം
പരിഗണിക്കുന്നതുമായ ഇത്തരം
വ്യവസായങ്ങള്‍ക്ക് നക്ഷത്ര പദവി
നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
(
സി )
സംസ്ഥാനത്തിന്റെ
മികച്ച അടിസ്ഥാന സൗകര്യങ്ങളും
മെച്ചപ്പെട്ട തൊഴിലന്തരീക്ഷവും
ബോധ്യപ്പെടുത്തി വ്യവസായങ്ങളെ
ആകര്‍ഷിക്കാന്‍ വ്യവസായ
വകുപ്പിന് പരിപാടിയുണ്ടോ;
വിശദമാക്കാമോ?
*456.
ശ്രീ.
എ. രാജ
ശ്രീ.
കെ. ബാബു (നെന്മാറ)
ശ്രീ
കെ യു ജനീഷ് കുമാർ
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കേന്ദ്ര
സര്‍ക്കാര്‍ വിവിധ വാണിജ്യ
കരാറുകളിൽ ഏര്‍പ്പെട്ടത്
സംസ്ഥാനത്തെ തോട്ടം മേഖലയെ
പ്രതിസന്ധിയിലാക്കിയ
സാഹചര്യത്തിൽ സര്‍ക്കാര്‍
നടപ്പാക്കുന്ന ആശ്വാസ
പദ്ധതികള്‍ എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(
ബി )
തോട്ടം
വ്യവസായത്തിന്റെ സമഗ്ര പുരോഗതി
ലക്ഷ്യമാക്കി പ്ലാന്റേഷന്‍
ഡയറക്ടറേറ്റിനെ വ്യവസായ
വകുപ്പിന്
കീഴിലാക്കിയിട്ടുണ്ടോ;
(
സി )
വ്യവസായ
സംരംഭങ്ങള്‍ക്ക് നല്‍കുന്ന
ആനുകൂല്യങ്ങളെല്ലാം തോട്ടം
വ്യവസായത്തിനും നല്കാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(
ഡി )
അടഞ്ഞ്
കിടക്കുന്ന തോട്ടങ്ങള്‍ തുറന്ന്
പ്രവര്‍ത്തിപ്പിക്കാന്‍
പദ്ധതിയുണ്ടോ; വിശദമാക്കുമോ?
*457.
ശ്രീ
എം രാജഗോപാലൻ
ശ്രീ
എം മുകേഷ്
ശ്രീ
ജി സ്റ്റീഫന്‍
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കേരള
ബാങ്കിന്റെ നിലവിലെ ആകെ ബിസിനസ്
എത്രയെന്ന് അറിയിക്കാമോ; ആയത്
മൂന്ന് കൊല്ലം കൊണ്ട്
മൂന്നിരട്ടിയാക്കി
വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യം
നേടാന്‍ പദ്ധതി ആസൂത്രണം
ചെയ്തിട്ടുണ്ടോ;
(
ബി )
ആധുനികീകരണത്തിനും
നവീകരണത്തിനും ശേഷവും കേരള
ബാങ്ക് മറ്റ് വാണിജ്യ
ബാങ്കുകളില്‍ നിന്ന്
വ്യത്യസ്തമായി ഇടപാടുകാരന്റെ
സ്ഥാപനം എന്ന നിലയില്‍
നിലവിലുള്ള ജനകീയത
നിലനിര്‍ത്തുമെന്ന്
ഉറപ്പാക്കുമോ;
(
സി )
കൊവിഡ്
അതിജീവനത്തിനായി സര്‍ക്കാര്‍
പുതുതായി പ്രഖ്യപിച്ച തൊഴില്‍
സംരംഭങ്ങളുടെ പ്രോത്സാഹനത്തിനും
കുടുംബശ്രീ, അയല്‍ക്കൂട്ടം
എന്നിവയ്ക്ക് വായ്പ
ലഭ്യമാക്കുന്നതിനും കേരള
ബാങ്കിന് പദ്ധതിയുണ്ടോ;
(
ഡി )
തൊഴിലധിഷ്ഠിത
പരിപാടികള്‍
പ്രോത്സാഹിപ്പിക്കുന്നതിനും
വിനോദസഞ്ചാരം,
കാര്‍ഷികോല്പന്നാധിഷ്ഠിത മൂല്യ
വര്‍ദ്ധിത വ്യവസായം തുടങ്ങിയ
മേഖലകളില്‍ കൂടുതല്‍ സംഘങ്ങളെ
പ്രോത്സാഹിപ്പിക്കാനും
ഉദ്ദേശിക്കുന്നുണ്ടോ?
*458.
ശ്രീ.
കെ.കെ. രാമചന്ദ്രൻ
ശ്രീ
സി എച്ച് കുഞ്ഞമ്പു
ശ്രീ
ഒ . ആർ. കേളു
ശ്രീമതി
ശാന്തകുമാരി കെ. : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
ഓരോ ഗ്രാമത്തിലും ഒരു വ്യവസായ
സംരംഭമെങ്കിലും
ആരംഭിക്കുന്നതിന് സഹായമേകുക
എന്ന ലക്ഷ്യത്തോടെ കേരള ഖാദി
ഗ്രാമ വ്യവസായ ബോര്‍ഡ് ഒരു
വില്ലേജ് ഒരു സംരംഭം എന്ന
പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
ഖാദി
മേഖലയുടെ സമഗ്ര പുരോഗതിക്കായി
പ്രസ്തുത ബോര്‍ഡ് എന്തെല്ലാം
പദ്ധതികള്‍ നടപ്പിലാക്കി
വരുന്നുണ്ടെന്ന് അറിയിക്കാമോ;
(
സി )
ഖാദി
ഉല്പന്നങ്ങളുടെ വിപണി
വിപുലീകരിക്കുന്നതിനും ഖാദി
വ്യവസായത്തിന്റെ നവീകരണത്തിനും
നടത്തിവരുന്ന പ്രവര്‍ത്തനങ്ങളെ
കുറിച്ച് അറിയിക്കാമോ?
*459.
ശ്രീ.
ടി.സിദ്ദിഖ്
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ
എം വിൻസെൻറ്
ശ്രീ.
എ . പി . അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കരുവന്നൂര്‍
സഹകരണ ബാങ്ക് ക്രമക്കേടിനെ
തുടര്‍ന്ന് സഹകരണ മേഖലയിലെ
ക്രമക്കേടുകള്‍ തടയാൻ നിയമ
ഭേദഗതിക്ക് ആലോചിക്കുന്നുണ്ടോ;
(
ബി )
വായ്പ
തട്ടിപ്പ്, സ്വര്‍ണപ്പണയ
തട്ടിപ്പ് തുടങ്ങിയ ആരോപണങ്ങളിൽ
കുറ്റക്കാരുടെ ആസ്തി
മരവിപ്പിക്കുന്നതിന് ആവശ്യമായ
നടപടികൾ സ്വീകരിക്കുമോ; ഇതിനായി
നിയമനിർമ്മാണം നടത്താൻ
തയ്യാറാകുമോ;
(
സി )
ക്രിമിനൽ
സ്വഭാവമുള്ള കേസുകൾ
ശ്രദ്ധയിൽപ്പെട്ടാൽ പോലീസിനെ
അറിയിക്കണമെന്ന് സഹകരണ
നിയമത്തിൽ വ്യവസ്ഥയുണ്ടോ;
എങ്കിൽ കരുവന്നൂര്‍ സഹകരണ
ബാങ്കിൽ 2018-19 വർഷത്തിലെ
ഓഡിറ്റിൽ ക്രമേക്കേട്
കണ്ടെത്തിയിട്ടും പോലീസിനെ
അറിയിക്കുന്നതിൽ
വീഴ്‌ചവരുത്തിയതായി
പറയപ്പെടുന്ന സാഹചര്യം
വിശദമാക്കാമോ?
*460.
ശ്രീ.
കുറുക്കോളി മൊയ്തീൻ
ശ്രീ.
കെ. പി. എ. മജീദ്
ശ്രീ
എ കെ എം അഷ്റഫ്
ശ്രീ.
നജീബ് കാന്തപുരം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പൊതുമേഖല സ്ഥാപനങ്ങളുടെ
പെന്‍ഷന്‍ വിതരണം കഴിഞ്ഞ
സര്‍ക്കാരിന്റെ കാലം മുതല്‍
സഹകരണ ബാങ്കുകള്‍
മുഖേനയാക്കിയിട്ടുണ്ടോ എന്ന്
അറിയിക്കുമോ;
(
ബി )
എങ്കില്‍
പ്രസ്തുത വിഭാഗത്തില്‍
ഉള്‍പ്പെട്ട ഏതെല്ലാം
സ്ഥാപനങ്ങളുടെ പെന്‍ഷന്‍ സഹകരണ
ബാങ്കുകള്‍ വഴി എന്ന് മുതല്‍
നല്‍കി തുടങ്ങി എന്ന്
അറിയിക്കുമോ;
(
സി )
കിടപ്പുരോഗികളും
ഗുരുതരമായ രോഗം ബാധിച്ചവരും
ബാങ്കില്‍ നേരിട്ടെത്തി
പെന്‍ഷന്‍ വാങ്ങുന്നതില്‍
ബുദ്ധിമുട്ട് നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ഡി )
എങ്കില്‍
ഇവർക്ക് എ. ടി. എം. സൗകര്യമോ
ചെക്ക് ലീഫോ ഉപയോഗിച്ച്
പെന്‍ഷന്‍ തുക
പിന്‍വലിക്കുന്നതിന് ആവശ്യമായ
സംവിധാനം ഏര്‍പ്പെടുത്തുന്നതിന്
നിര്‍ദ്ദേശം നല്‍കുമോ?
*461.
ശ്രീ.
ലിന്റോ ജോസഫ്
ശ്രീ
എം രാജഗോപാലൻ
ശ്രീ
വി ജോയി
ശ്രീ.
എൻ.കെ. അക്ബര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
വ്യവസായ ആവശ്യത്തിന് ഭൂമി
പാട്ടത്തിനു നല്‍കുന്നതു
സംബന്ധിച്ച് ഏകീകൃത നയത്തിന്
രൂപം കൊടുത്തിട്ടുണ്ടോ;
വിശദാംശങ്ങള്‍ നല്‍കാമോ?
*462.
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ.
എ . പി . അനിൽ കുമാർ
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
സഹകരണ ബാങ്കുകളിൽ ഏകീകൃത
സോഫ്റ്റ്‌വെയര്‍ നിലവിലുണ്ടോ;
വിശദാംശങ്ങൾ നൽകാമോ;
(
ബി )
സഹകരണ
ബാങ്കുകള്‍ക്കായി ഏകീകൃത
സോഫ്റ്റ്‌വെയര്‍
നിർമ്മിക്കുന്നതിന് ഏതെങ്കിലും
കമ്പനിയെ തിരഞ്ഞെടുത്തിരുന്നോ;
വിശദമാക്കാമോ; എങ്കില്‍ ഈ കരാർ
ടെണ്ടർ വഴിയാണോ നൽകിയതെന്ന്
വ്യക്തമാക്കാമോ;
(
സി )
കരുവന്നൂർ
സഹകരണ ബാങ്കിൽ സോഫ്റ്റ്‌വെയറിലെ
ന്യൂനതകൾ ഉപയോഗിച്ചാണ്
ക്രമക്കേട് നടത്തിയത് എന്ന
കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ഡി )
ഈ
സാഹചര്യത്തിൽ സഹകരണ ബാങ്കുകളുടെ
വിശ്വാസ്യത വർദ്ധിപ്പിക്കാൻ
ഏകീകൃത സോഫ്റ്റ്‌വെയര്‍
സംവിധാനം നടപ്പിലാക്കാൻ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
*463.
ശ്രീ
സി എച്ച് കുഞ്ഞമ്പു
ശ്രീ
കെ യു ജനീഷ് കുമാർ
ശ്രീ.
പി. മമ്മിക്കുട്ടി
ശ്രീ.
എ. രാജ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
പാരമ്പര്യേതര ഊര്‍ജ്ജ
സ്രോതസ്സുകള്‍
സാധ്യതയ്ക്കനുസരിച്ച്
പ്രയോജനപ്പെടുത്തുന്നതിന്
ആവശ്യമായ എന്തെല്ലാം
പദ്ധതികളാണ് ആസൂത്രണം
ചെയ്തുവരുന്നതെന്ന്
അറിയിക്കാമോ;
(
ബി )
സൗരോര്‍ജ്ജ
സ്ഥാപിത ശേഷി
വര്‍ദ്ധിപ്പിക്കുന്നതിനായി
ഊര്‍ജ്ജ കേരള മിഷന്‍ എന്തെല്ലാം
പദ്ധതികളാണ് നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നത്; ഇതിനായി
എന്തെല്ലാം പരിശീലന
പ്രവര്‍ത്തനങ്ങളാണ്
നടത്തുന്നതെന്ന്
വ്യക്തമാക്കുമോ;
(
സി )
പുരപ്പുറ
സൗരോര്‍ജ്ജ പദ്ധതിയുടെ
വിശദാംശം ലഭ്യമാക്കുമോ;
(
ഡി )
പാരമ്പര്യേതര
ഊര്‍ജ്ജ ഉല്പാദനത്തിനും അവയുടെ
പ്രചരണത്തിനും സൗരോര്‍ജ്ജ
ഉല്പന്നങ്ങളുടെ നിര്‍മ്മാണ,
വിപണനത്തിനും സംസ്ഥാനത്തെ സഹകരണ
സ്ഥാപനങ്ങളുമായി ചേര്‍ന്ന്
പദ്ധതികള്‍ ആവിഷ്ക്കരിച്ച്
നടപ്പാക്കുമോ എന്നറിയിക്കാമോ?
*464.
ശ്രീ.
എം. എം. മണി
ശ്രീ
വി കെ പ്രശാന്ത്
ശ്രീ.
കെ.എം.സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
സൂക്ഷ്മ, ചെറുകിട, ഇടത്തരം
സംരംഭങ്ങള്‍ നേരിടുന്ന പ്രധാന
പ്രശ്നം ഉല്പന്നങ്ങള്‍ക്ക്
സുസ്ഥിര വിപണി കണ്ടെത്തുക
എന്നത് ആയതിനാല്‍ ഇത്തരം
വ്യവസായങ്ങള്‍ക്ക് വിപണി
കണ്ടെത്തുന്നതിനും അസംസ്കൃത
വസ്തുക്കള്‍ ലഭ്യമാക്കുന്നതിനും
വേണ്ടി കഴിഞ്ഞ സര്‍ക്കാര്‍
ആരംഭിച്ച വാണിജ്യ മിഷന്റെ
പ്രവര്‍ത്തനങ്ങളെ കുറിച്ച്
അറിയിക്കാമോ;
(
ബി )
കേരള
ഇ-മാര്‍ക്കറ്റ് എന്ന പേരില്‍
ആരംഭിച്ച ബിസിനസ് ടു ബിസിനസ്
വെബ് പോര്‍ട്ടലിന്റെ
പ്രവര്‍ത്തന ഫലം വിലയിരുത്താന്‍
കഴിഞ്ഞിട്ടുണ്ടോ;
(
സി )
ഇത്തരം
സംരംഭകരുടെ ഉല്പന്നങ്ങള്‍ക്കായി
കൊച്ചിയില്‍ സ്ഥിരം
അന്താരാഷ്ട്ര പ്രദര്‍ശന, വിപണന
കേന്ദ്രം തുടങ്ങാന്‍
ഉദ്ദേശിക്കുന്നുണ്ടോ; ഇതിനായി
റീട്ടെയില്‍ വ്യാപാരികളെ കൂടി
വാണിജ്യ മിഷന്റെ പരിധിയില്‍
കൊണ്ടുവരാന്‍
ഉദ്ദേശിക്കുന്നുണ്ടോ എന്ന്
അറിയിക്കുമോ?
*465.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ
ഡി കെ മുരളി
ശ്രീ
എം മുകേഷ്
ശ്രീമതി
കാനത്തില്‍ ജമീല : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനം
സമ്പൂര്‍ണ വൈദ്യുതീകരണമെന്ന
ലക്ഷ്യം കൈവരിച്ചതിന്റെ
തുടര്‍ച്ചയായി ആവശ്യമുള്ള
വൈദ്യുതിയുടെ ആഭ്യന്തര ഉല്പാദനം
സാധ്യമാക്കുന്നതിന് എന്തെല്ലാം
നടപടികളാണ് സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(
ബി )
സംസ്ഥാനത്ത്
കൃഷിക്കും വ്യവസായത്തിനും
സഹായകരമാവുന്ന പ്രത്യേക
പദ്ധതികള്‍ വകുപ്പ്
ആവിഷ്ക്കരിക്കുമോ; എങ്കില്‍
വിശദാംശങ്ങള്‍ നല്‍കാമോ;
(
സി )
വൈദ്യുതി
മേഖലയില്‍ കേന്ദ്ര ഗവണ്‍മെന്റ്
കൈക്കൊള്ളുന്ന നടപടികള്‍
ഏതെല്ലാം വിധത്തില്‍
സംസ്ഥാനത്തെ പ്രതികൂലമായി
ബാധിക്കുന്നു എന്ന്
വ്യക്തമാക്കാമോ?
*466.
ശ്രീ
വി ശശി
ശ്രീ.
ഇ കെ വിജയൻ
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ
. മുഹമ്മദ് മുഹസിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കൈത്തറി മേഖല
പരിഷ്ക്കരിക്കുന്നതിന്റെ
ഭാഗമായി ഉല്പാദന രീതികളുടെ
നവീകരണവും ഉല്പന്ന
വൈവിധ്യവല്‍ക്കരണവും
പ്രോത്സാഹിപ്പിക്കുന്നതിന്
നടപടികൾ സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
വിദഗ്ധ
നെയ്ത്തുകാരെക്കൊണ്ട് ആധുനിക
ഡിസൈനിൽ തുണി ഉത്പാദിപ്പിച്ച്
വിതരണം ചെയ്യുന്നതിനായി കൈത്തറി
സുരക്ഷ എന്ന പദ്ധതി ഹാന്‍ടെക്സ്
ആരംഭിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
കൈത്തറി
മേഖലയില്‍ ഓണ്‍ലൈന്‍
മാര്‍ക്കറ്റിംഗ്
പ്രോത്സാഹിപ്പിക്കുന്നതിന്
നടപടി സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ഡി )
കൈത്തറി
മേഖലയുടെ നവീകരണത്തിന്റെ
ഭാഗമായി പുതിയ ഡിസൈൻ സെന്ററുകൾ
ആരംഭിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ഇ )
കൈത്തറി
സഹകരണ സംഘങ്ങള്‍
പുന:സംഘടിപ്പിക്കുന്നതിന്
എന്തെല്ലാം പരിപാടികളാണ്
പരിഗണനയിലുള്ളതെന്ന്
വ്യക്തമാക്കാമോ?
*467.
ശ്രീ
സി കെ ഹരീന്ദ്രന്‍
ശ്രീ.
മുരളി പെരുനെല്ലി
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കൊവിഡ്
തകര്‍ത്ത സമ്പദ് വ്യവസ്ഥയെ
പുനരുദ്ധരിക്കുന്നതിനും പ്രളയ
നാശം അതിജീവിക്കുന്നതിനുമായി
സഹകരണമേഖല ഇപ്രാവശ്യത്തെ സഹകരണ
ദിന സന്ദേശമായ 'ഒരുമിച്ചു
നിന്ന് മികവാര്‍ന്ന
പുനര്‍നിര്‍മാണം'
അന്വര്‍ത്ഥമാക്കുന്ന തരത്തില്‍
നടത്തിയ ഇടപെടലുകള്‍
വിശദീകരിക്കുമോ;
(
ബി )
നെല്‍കൃഷി,
ഹൈടെക് കൃഷി എന്നിവ
പ്രോത്സാഹിപ്പിക്കുന്നതിനും
പട്ടികജാതി പട്ടികവര്‍ഗ
സംഘങ്ങള്‍, വനിത സംഘങ്ങള്‍
എന്നിവയെ
പരിപോഷിപ്പിക്കുന്നതിനും
നടത്തുന്ന പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(
സി )
സഹകരണ
മേഖലയില്‍ കെട്ടിക്കിടക്കുന്ന
നിക്ഷേപം കാര്‍ഷിക, വ്യവസായ,
സേവന മേഖലകളിലെ പുതിയ
സംരംഭങ്ങള്‍ക്ക്
വഴിയൊരുക്കുന്നതിനായി
വിനിയോഗിച്ച് വികസനം
ത്വരിതപ്പെടുത്തുന്നതിനുള്ള
ഇടപെടല്‍ ഉണ്ടാകുമോ?
*468.
ഡോ.
എം.കെ . മുനീർ
ശ്രീ.
കെ. പി. എ. മജീദ്
ശ്രീ.
അബ്ദുല്‍ ഹമീദ് പി
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
വൈദ്യുത അപകടങ്ങള്‍
വര്‍ദ്ധിച്ചുവരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പല
അപകടങ്ങളും മരണ
കാരണമാകുന്നതിനാല്‍ വൈദ്യുത
അപകടങ്ങള്‍ ഇല്ലാതാക്കുന്നതിന്
എന്തെങ്കിലും പദ്ധതി
ആവിഷ്കരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം
നല്‍കുമോ;
(
സി )
വൈദ്യുത
ഉപകരണം
പ്രവര്‍ത്തിപ്പിക്കുമ്പോള്‍
ശ്രദ്ധിക്കേണ്ട
സുരക്ഷാക്രമീകരണങ്ങളെ
സംബന്ധിച്ച് ബോധവല്‍ക്കരണം
നടത്താന്‍ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
*469.
ശ്രീ.
എം.വിജിന്‍
ശ്രീ.
ആന്റണി ജോൺ
ശ്രീ.
പി.വി.അൻവർ
ഡോ
സുജിത് വിജയൻപിള്ള : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
വ്യവസായ സംരംഭകര്‍ നേരിടുന്ന
പ്രശ്നങ്ങള്‍ക്ക് പരിഹാരം
കാണുന്നതുമായി ബന്ധപ്പെട്ട്
സര്‍ക്കാര്‍ തലത്തില്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ; വ്യവസായ
സംരംഭകരുടെ പ്രശ്നങ്ങള്‍
കെെകാര്യം ചെയ്യുന്നതിന്
സ്ഥിരമായ സംവിധാനം
ഏര്‍പ്പെടുത്തുന്നത്
പരിഗണനയിലുണ്ടോ; വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(
ബി )
സംരംഭകരുടെ
പരാതികൾ പരിഹരിക്കാനായി
നടത്തുന്ന 'മീറ്റ് ദ
മിനിസ്റ്റര്‍' പരിപാടിയുടെ
ഭാഗമായി ലഭിച്ച പരാതികള്‍
തീര്‍പ്പാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍ നല്‍കുമോ;
(
സി )
വ്യവസായ
എസ്റ്റേറ്റുകളുടെ പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിന്
എന്തൊക്കെ നടപടികളാണ്
പരിഗണനയിലുള്ളത്;
വ്യക്തമാക്കാമോ?
*470.
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍
ശ്രീ.
പി. ടി. എ. റഹീം
ശ്രീ.
പി.പി. സുമോദ്
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കൊവിഡ്
സ്തംഭനാവസ്ഥയിലാക്കിയ സമ്പദ്
വ്യവസ്ഥയെ
പുനരുജ്ജീവിപ്പിക്കുന്നതിന്
സാമ്പത്തിക
പ്രതിസന്ധിക്കിടയിലും
സര്‍ക്കാര്‍ പ്രഖ്യാപിച്ച
അയ്യായിരത്തി അറുനൂറ്റിയൻപത്
കോടി രൂപയുടെ മൂന്നാം പാക്കേജ്
ഏതെല്ലാം തരത്തിലുള്ള
സാമ്പത്തിക ഉത്തേജനത്തിന്
വഴിയൊരുക്കുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
വ്യക്തമാക്കാമോ;
(
ബി )
കൊവിഡ്
സൃഷ്ടിച്ച സാമ്പത്തിക
പ്രതിസന്ധി നേരിടാനായി കഴിഞ്ഞ
സര്‍ക്കാര്‍ പ്രഖ്യാപിച്ച
ഒന്നും രണ്ടും പാക്കേജുകള്‍
സാമ്പത്തികോത്തേജനത്തിന് എത്ര
മാത്രം ഗുണം ചെയ്തെന്ന്
വിലയിരുത്തിയിരുന്നോ എന്ന്
അറിയിക്കുമോ;
(
സി )
കേരള
ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍,
കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍
എന്റര്‍പ്രെെസസ് തുടങ്ങിയ
സംസ്ഥാന സർക്കാരിന് കീഴിലുള്ള
ധനകാര്യ സ്ഥാപനങ്ങളുടെ ഇടപെടല്‍
ജനോപകാരപ്രദമാക്കുന്നതിന് ഈ
സര്‍ക്കാര്‍
ആവിഷ്കരിച്ചിട്ടുള്ള പദ്ധതികള്‍
ഏതെല്ലാമെന്ന് അറിയിക്കാമോ?
*471.
ശ്രീ.
ടി. ജെ. വിനോദ്
ശ്രീ
പി സി വിഷ്ണുനാഥ്
ഡോ.
മാത്യു കുഴല്‍നാടൻ
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
സഹകരണ ബാങ്കുകളിലെ വിദഗ്ധ
സമിതിയുടെ നേതൃത്വത്തിലുള്ള
ഓഡിറ്റിംഗ് സംവിധാനം
ശക്തമാക്കണമെന്ന ബാങ്കിംഗ്
വിദഗ്ധരുടെ ആവശ്യം
നടപ്പിലാക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ;
(
ബി )
സഹകരണ
ബാങ്കുകളിൽ വായ്പയ്ക്കായി ഈട്
നൽകുന്ന ഭൂമിയുടെ വില
നിശ്ചയിക്കുന്ന നിലവിലെ രീതി
വിശദീകരിക്കാമോ; കരുവന്നൂർ
ബാങ്ക് ക്രമക്കേടിന്റെ
പശ്ചാത്തലത്തിൽ ഇതിന് മാറ്റം
വരുത്താൻ ആലോചിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(
സി )
വസ്തുവിന്റെ
മൂല്യം നോക്കി വായ്പ
നൽകുന്നതിന് പകരം വായ്പയുടെ
ഉദ്ദേശ്യവും അതിന്റെ സാധ്യതകളും
പരിശോധിച്ച് വായ്പ നൽകാനുള്ള
രീതി അവലംബിക്കാൻ തയ്യാറാകുമോ?
*472.
ശ്രീ.
പി.വി. ശ്രീനിജിൻ
ശ്രീ.
എ.എന്‍.ഷംസീര്‍
ശ്രീ
ഡി കെ മുരളി
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
വ്യാപാരികള്‍ ഉപഭോക്താക്കളില്‍
നിന്നും ഈടാക്കുന്ന നികുതി
കൃത്യമായി ഖജനാവില്‍ തന്നെ
എത്തുന്നുവെന്ന് ഉറപ്പ്
വരുത്തുന്നതിന് നികുതി ഭരണം
ശക്തിപ്പെടുത്താന്‍
സ്വീകരിച്ചിട്ടുള്ള നടപടികള്‍
അറിയിക്കാമോ;
(
ബി )
നികുതി
വകുപ്പിന്റെ അടിസ്ഥാനസൗകര്യ
വികസനത്തിലൂടെ വകുപ്പിന്റെ
കാര്യക്ഷമത വര്‍ദ്ധിപ്പിക്കാന്‍
പരിപാടിയുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
സി )
ജി.
എസ്. ടി. രജിസ്ട്രേഷന്‍
എടുക്കാതെ വ്യാപാരം
നടത്തുന്നവരെ കണ്ടെത്തുന്നതിനും
അതിര്‍ത്തി ചെക്ക്
പോസ്റ്റുകള്‍ ഇല്ലാതായ
സാഹചര്യത്തില്‍ നികുതി
വെട്ടിപ്പ് തടയുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നത്; ഇ-വേ
ബില്‍ നിര്‍ബന്ധമാക്കിയത്
കാര്യക്ഷമമായിട്ടുണ്ടോയെന്ന്
പരിശോധന നടത്താനുള്ള
സംവിധാനമുണ്ടോ;
വ്യക്തമാക്കാമോ?
*473.
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ.
സജീവ് ജോസഫ്
ശ്രീമതി
കെ.കെ.രമ
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കോവിഡ് പ്രതിസന്ധി മറികടക്കാൻ
അയ്യായിരത്തി അറുനൂറ്റിയന്‍പത്
കോടി രൂപയുടെ പാക്കേജ്
പ്രഖ്യാപിച്ചിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(
ബി )
പ്രസ്തുത
പാക്കേജിന്റെ ഭാഗമായി സംസ്ഥാന
സർക്കാരിന് അയ്യായിരത്തി
അറുനൂറ്റിയന്‍പത് കോടി രൂപയുടെ
ബാധ്യതയുണ്ടാകുമോ എന്ന്
വ്യക്തമാക്കാമോ; ഇല്ലെങ്കിൽ
യഥാർത്ഥ ബാധ്യത വിശദമാക്കാമോ;
(
സി )
ചെറുകിട
വ്യപാരികൾക്കായി പ്രഖ്യാപിച്ച
രണ്ടായിരം കോടി രൂപയുടെ
പാക്കേജിന്റെ ഭാഗമായി
സർക്കാരിന് പരമാവധി നാൽപത് കോടി
രൂപയുടെ ബാധ്യത മാത്രമേ
വരുകയുള്ളൂ എന്നത് വസ്തുതയാണോ;
(
ഡി )
സർക്കാർ
നൽകിവരുന്ന സാമൂഹ്യ പെൻഷൻ തുക
പാക്കേജിന്റെ ഭാഗമാകുന്നത്
എങ്ങിനെ എന്ന് വ്യക്തമാക്കാമോ?
*474.
ശ്രീ
എം നൗഷാദ്
ശ്രീ.
കെ. ജെ. മാക്‌സി
ശ്രീ.
പി.വി. ശ്രീനിജിൻ
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
രജിസ്ട്രേഷന്‍ നടപടികള്‍
മെച്ചപ്പെടുത്തുന്നതിന്റെ
ഭാഗമായി ഡിജിറ്റല്‍ വിരലടയാളം
ഉപയോഗപ്പെടുത്തുന്നതിനും
രജിസ്ട്രേഷന്‍ പ്രക്രിയയുടെ
കാലതാമസം ഒഴിവാക്കുന്നതിനും
ആധാരങ്ങളുടെ പകര്‍പ്പ് സ്കാന്‍
ചെയ്ത് അപേക്ഷകര്‍ക്ക്
ലഭ്യമാക്കുന്നതിനും പര്യാപ്തമായ
സോഫ്റ്റ് വെയര്‍ സംവിധാനം
ഉപയോഗപ്പെടുത്താന്‍ നടപടി
സ്വീകരിക്കുമോ;
(
ബി )
നിലവിലുളള
സോഫ്റ്റ് വെയറിന്റെ ന്യൂനതകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത് പരിഹരിക്കുന്നതിന്
നടപടികള്‍ സ്വീകരിക്കുമോ?
*475.
ശ്രീ
. എൻ . ഷംസുദീൻ
ശ്രീ
. മഞ്ഞളാംകുഴി അലി
ശ്രീ
. പി . ഉബൈദുള്ള
ശ്രീ.
യു.എ.ലത്തീഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സഹകരണം
സംസ്ഥാന വിഷയമാണെന്ന സുപ്രീം
കോടതി വിധിയുടെ
പശ്ചാത്തലത്തില്‍ സഹകരണത്തെ
പൊതു പട്ടികയിലേക്ക് മാറ്റാന്‍
കേന്ദ്ര സർക്കാർ നീക്കം
നടത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
എങ്കില്‍
ഇക്കാര്യത്തിലുള്ള
സംസ്ഥാനത്തിന്റെ ആശങ്ക
കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം അറിയിക്കുമോ?
*476.
ശ്രീ
. സണ്ണി ജോസഫ്
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ
എം വിൻസെൻറ്
ശ്രീ.
പി. ടി. തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കേരള
ഓട്ടോ മൊബെെൽസിന്റെ ഇ-ഓട്ടോ
പദ്ധതി
പ്രതിസന്ധിയിലായിട്ടുണ്ടോ;
എങ്കില്‍ ഇത് പരിഹരിക്കാൻ
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
അറിയിക്കുമോ;
(
ബി )
വിറ്റുപോയ
ഓട്ടോറിക്ഷകളുടെ ബാറ്ററികള്‍
പ്രവര്‍ത്തിക്കുന്നില്ലെന്ന
കാരണത്താൽ വിതരണക്കാർ
ഡീലർഷിപ്പ് ഉപേക്ഷിക്കുന്ന
സാഹചര്യമുണ്ടോ; എങ്കിൽ ഇത്
പരിഹരിക്കാൻ അടിയന്തര നടപടികൾ
സ്വീകരിക്കുമോ;
(
സി )
ഇ-ഓട്ടോ
പ്രവർത്തിക്കാത്തത് മൂലം
പ്രതിസന്ധിയിലായ
ഡീലർഷിപ്പുക്കാർക്കുണ്ടായ നഷ്ടം
നികത്താൻ സർക്കാർ തയ്യാറാകുമോ;
വിശദമാക്കാമോ;
(
ഡി )
കേരള
ഓട്ടോ മൊബെെൽസിന്റെ ഇ-ഓട്ടോ
വിദേശരാജ്യങ്ങളിലേക്ക് ഇതിനോടകം
കയറ്റി അയച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
*477.
ശ്രീ
പി എസ്‍ സുപാല്‍
ശ്രീ
ജി എസ് ജയലാൽ
ശ്രീമതി
സി. കെ. ആശ
ശ്രീ.
പി. ബാലചന്ദ്രൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പ്രാഥമിക കാർഷിക വായ്പാ സഹകരണ
സംഘങ്ങളുടെ പ്രവർത്തനം
കാലോചിതമായി
പരിഷ്ക്കരിക്കുന്നതിന് ഡിജിറ്റൽ
ബാങ്കിംഗ് സൗകര്യം
ഏർപ്പെടുത്തേണ്ടതിന്റെ ആവശ്യകത
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
സംഘങ്ങൾക്കായി ഏകീകൃത ബാങ്കിംഗ്
സോഫ്റ്റ് വെയർ നടപ്പിലാക്കാൻ
നടപടികൾ സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
കമ്പ്യൂട്ടറൈസ്
ചെയ്തിട്ടില്ലാത്ത സംഘങ്ങളിൽ
കമ്പ്യൂട്ടറുകളും അനുബന്ധ
ഉപകരണങ്ങളും വാങ്ങുന്നതിന്
നടപടി സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ഡി )
ഹോസ്പിറ്റൽ
സൊസൈറ്റികളുടെ
ആധുനികവൽക്കരണത്തിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(
ഇ )
ഐ.
സി. ഡി. പ്രോജക്റ്റിൽ
ഉൾപ്പെടുത്തി പ്രാഥമിക സഹകരണ
ബാങ്കുകളിലെ അടിസ്ഥാന പശ്ചാത്തല
സൗകര്യങ്ങൾ
വികസിപ്പിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
*478.
ഡോ.കെ.ടി.ജലീൽ
ശ്രീ
വി ജോയി
ശ്രീ.
കെ.വി.സുമേഷ്
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കൊവിഡ് കാരണം പ്രതിസന്ധിയിലായ
സൂക്ഷ്മ, ഇടത്തരം വ്യവസായ
സ്ഥാപനങ്ങളുടെ
പുനരുജ്ജീവനത്തിനായി
പ്രഖ്യാപിച്ച ആയിരത്തി നാനൂറ്റി
പതിനാറ് കോടി രൂപയുടെ പ്രത്യേക
പാക്കേജിന്റെ വിശദാംശം
ലഭ്യമാക്കുമോ; മുന്‍ഗണനാ
മേഖലയിലെ വ്യവസായ
സംരംഭങ്ങള്‍ക്ക് പ്രത്യേക
പരിഗണന നല്‍കി വരുന്നുണ്ടോ;
(
ബി )
കെ.എസ്.ഐ.ഡി.സി.യില്‍
നിന്ന് വായ്പയെടുത്ത്
സംരംഭങ്ങള്‍ നടത്തിയവര്‍ക്ക്
ആശ്വാസ പദ്ധതിയുണ്ടോ;
(
സി )
കൊവിഡിനെത്തുടര്‍ന്ന്
ഇരുപതിനായിരത്തോളം വ്യാപാരികള്‍
കച്ചവടം അവസാനിപ്പിക്കാന്‍
നിര്‍ബന്ധിതരായെന്ന
വാര്‍ത്തയുടെ അടിസ്ഥാനത്തില്‍
ഇവര്‍ക്ക് ഏതെങ്കിലും
തരത്തിലുള്ള സഹായം
ലഭ്യമാക്കാന്‍ കഴിയുമോ എന്നു
പരിശോധിക്കുമോ?
*479.
ശ്രീ
ഒ . ആർ. കേളു
ശ്രീ.
എച്ച്. സലാം
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
വ്യവസായ
വകുപ്പിന് കീഴിലുള്ള
നഷ്ടത്തില്‍
പ്രവര്‍ത്തിച്ചിരുന്ന
പൊതുമേഖലാ സ്ഥാപനങ്ങളെ
ലാഭകരമാക്കി മാറ്റുന്നതിനായി
കഴിഞ്ഞ സര്‍ക്കാര്‍ നടപ്പാക്കിയ
പ്രവര്‍ത്തനങ്ങള്‍
തുടരുന്നതിനുള്ള പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(
ബി )
പൊതുമേഖലാ
സ്ഥാപനങ്ങളുടെ ഉല്പാദന
സംവിധാനങ്ങളുടെയും സാങ്കേതിക
വിദ്യയുടെയും കാലാനുസൃതമായ
നവീകരണം, വിപണന സാദ്ധ്യതയുള്ള
ഉല്പന്നങ്ങളുടെ
വെെവിദ്ധ്യവല്‍ക്കരണം,
വിപുലീകരണം, കാര്യക്ഷമമായ
മാനേജ്‍മെന്റ് സംവിധാനം എന്നിവ
സാധ്യമാക്കുന്നതിന് എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ?
*480.
ശ്രീ.
പി.പി. സുമോദ്
ശ്രീ
എ. സി. മൊയ്‌തീൻ
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍
ശ്രീമതി
യു പ്രതിഭ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പ്രതികൂല
സാഹചര്യത്തെ അതിജീവിച്ച്
പ്രവര്‍ത്തിച്ച സംസ്ഥാനത്തെ
സഹകരണ സംഘങ്ങളെ പ്രവര്‍ത്തന
മികവിന്റെ അടിസ്ഥാനത്തില്‍
അംഗീകാരം നല്‍കി
ആദരിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
(
ബി )
എങ്കില്‍
പ്രസ്തുത അവാര്‍ഡിന്റെ പരിഗണന
വിഷയങ്ങള്‍
എന്തെല്ലാമായിരുന്നുവെന്നും
ഏതെല്ലാം വിഭാഗങ്ങളിലുള്ള
സംഘങ്ങള്‍ക്കാണ് അവാര്‍ഡ്
പ്രഖ്യാപിച്ചതെന്നും
വ്യക്തമാക്കുമോ;
(
സി )
സഹകരണമേഖലയില്‍
മികച്ച സംഭാവനകള്‍ നല്‍കിയ
സഹകാരികള്‍ക്കും
ഉദ്യോഗസ്ഥര്‍ക്കും ഈ വര്‍ഷം
മുതല്‍ അവാര്‍ഡ് നല്‍കി
ആദരിക്കാന്‍ പദ്ധതിയുണ്ടോ;
(
ഡി )
കൊവിഡ്
പ്രതിരോധത്തില്‍ മികവാര്‍ന്ന
പ്രവര്‍ത്തനങ്ങള്‍
കാഴ്ചവച്ചവര്‍ക്കും പുത്തന്‍
ആശയം നടപ്പാക്കുന്നവര്‍ക്കും
പ്രത്യേക പുരസ്കാരം നല്‍കാന്‍
വകുപ്പ്
തീരുമാനിച്ചിട്ടുണ്ടോയെന്ന്
അറിയിക്കാമോ?
|
|
|
|
|
|
|
|