|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA >2nd Session>starred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 2nd SESSION
STARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
*331.
ശ്രീ
ഇ ചന്ദ്രശേഖരന്‍
ശ്രീ
പി എസ്‍ സുപാല്‍
ശ്രീമതി
സി. കെ. ആശ
ശ്രീ.
പി. ബാലചന്ദ്രൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ജൈവ വൈവിധ്യങ്ങളുടെ കലവറയായ
കണ്ടൽ കാടുകളുടെ സംരക്ഷണത്തിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുവാൻ
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കാമോ;
(
ബി )
റീബിൽഡ്
കേരള ഡെവലപ്മെന്റ്
പ്രോഗ്രാമിന്റെ ഭാഗമായി
സ്വകാര്യ കണ്ടൽ കാടുകൾ
ഏറ്റെടുക്കുന്നുണ്ടോ; എങ്കിൽ
വിശദമാക്കാമോ;
(
സി )
ഇപ്രകാരം
ഏറ്റെടുത്തിട്ടുള്ള കണ്ടൽ
വനങ്ങളിൽ എന്തൊക്കെ
പ്രവർത്തനങ്ങളാണ് നടത്തി
വരുന്നതെന്ന് അറിയിക്കാമോ;
(
ഡി )
കണ്ടൽ
വനങ്ങളുടെ സംരക്ഷണത്തിന്റെ
പ്രാധാന്യത്തെക്കുറിച്ച്
പൊതുജനങ്ങളെ
ബോധവൽക്കരിക്കുന്നതിന് വകുപ്പ്
സ്വീകരിച്ചിട്ടുള്ള നടപടികൾ
അറിയിക്കാമോ?
*332.
ശ്രീ.
പി.വി.അൻവർ
ശ്രീ
ഒ . ആർ. കേളു
ശ്രീ.
പി. മമ്മിക്കുട്ടി
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
2011-16 കാലയളവിൽ
പട്ടിണി കൊണ്ടും
ആരോഗ്യപരിപാലന സംവിധാനത്തിന്റെ
അപര്യാപ്തത കൊണ്ടും
അട്ടപ്പാടിയില്‍
പട്ടികഗോത്രങ്ങളില്‍പ്പെട്ട നിരവധി ശിശുക്കൾ
മരിക്കാനിടയായ
സംഭവങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതില്‍ നിന്നും
പാഠമുള്‍ക്കൊണ്ട്
പട്ടികഗോത്രങ്ങളില്‍പ്പെട്ടവരുടെ
ആരോഗ്യ സംരക്ഷണത്തിനുള്ള സമഗ്ര
പദ്ധതി കൂടുതല്‍
ഫലപ്രദമാക്കാന്‍
നടപടിയെടുത്തിട്ടുണ്ടോ;
(
ബി )
പ്രസ്തുത
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
യഥാസമയം ആധുനിക ചികിത്സാ
സമ്പ്രദായ പ്രകാരമുള്ള ചികിത്സ
ലഭ്യമാക്കാന്‍
അവസരമൊരുക്കുന്നതിനും
സൗജന്യമായി ചികിത്സ
നല്‍കുന്നതിനുമുള്ള പദ്ധതിയുടെ
കാര്യക്ഷമത
വിലയിരുത്തിയിട്ടുണ്ടോ;
(
സി )
ഈ
വിഭാഗത്തില്‍പ്പെട്ടവരുടെ
ഇടയില്‍ പോഷകാഹാര
കുറവുകൊണ്ടുള്ള മാതൃ-ശിശു
മരണങ്ങള്‍ ഇല്ലാതാക്കുന്നതിന്
നടത്തുന്ന പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ?
*333.
ഡോ.
എൻ. ജയരാജ്
ശ്രീ
പ്രമോദ് നാരായൺ
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കൃഷിയിടങ്ങളില്‍
ഇറങ്ങി വിള നശിപ്പിക്കുന്ന
കാട്ടുപന്നികളെ കൊല്ലുന്നതിന്
കര്‍ഷകരെ അനുവദിക്കണമെന്നുള്ള
ഹൈക്കോടതി ഉത്തരവ്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
എങ്കില്‍
പ്രസ്തുത വിധി
നടപ്പിലാക്കുന്നതിന് നടപടികള്‍
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കുമോ;
(
സി )
വിളകള്‍
നശിപ്പിക്കുന്ന
കാട്ടുപന്നികളെയും മറ്റ്
മൃഗങ്ങളെയും ക്ഷുദ്രജീവികളായി
പ്രഖ്യാപിക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ?
*334.
ശ്രീ.
കെ. പ്രേംകുമാര്‍
ശ്രീ
എ. സി. മൊയ്‌തീൻ
ശ്രീ
ഐ ബി സതീഷ്
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ലോക ബാങ്ക് സഹായത്തോടെയുള്ള
ജലനിധിയുടെ രണ്ടാം ഘട്ട പദ്ധതി
പൂര്‍ത്തിയായിട്ടുണ്ടോ;
പ്രസ്തുത പദ്ധതിയുടെ പ്രയോജനം
എത്ര കുടുംബങ്ങള്‍ക്ക്
ലഭ്യമായിട്ടുണ്ടെന്ന്
അറിയിക്കുമോ;
(
ബി )
ജലനിധി
രണ്ടാം ഘട്ടത്തിന്റെ
തുടര്‍ച്ചയായി ലോക ബാങ്കിന്റെ
ധനസഹായം അഭ്യര്‍ത്ഥിച്ചതിന്
കേന്ദ്ര സര്‍ക്കാര്‍ അനുകൂല
നിലപാട് സ്വീകരിച്ചിരുന്നോ
എന്ന് അറിയിക്കുമോ;
(
സി )
ജലനിധി
ഒന്നാം ഘട്ടത്തിലെ പദ്ധതികളില്‍
മൂന്നിലൊന്ന്
പ്രവര്‍ത്തനരഹിതമായെന്നതിനാല്‍
ഇവയുടെ പുനരുദ്ധാരണത്തിന്
പദ്ധതിയുണ്ടോ; പദ്ധതികള്‍
പ്രവര്‍ത്തനരഹിതമാകാനുള്ള
കാരണങ്ങളില്‍ മുഖ്യം സ്ഥായിയായ
ജല സ്രോതസ്സുകളുടെ
അഭാവമായിരുന്നോ എന്ന്
വ്യക്തമാക്കാമോ;
(
ഡി )
മഴവെള്ള
സംഭരണവും ഭൂജല പോഷണവും ജലനിധി
പദ്ധതിയുടെ ഭാഗമായിരുന്നോ;
എങ്കില്‍ ഇത് എത്രമാത്രം
യാഥാര്‍ത്ഥ്യമായിട്ടുണ്ടെന്ന്
അറിയിക്കുമോ?
*335.
ശ്രീ
സി കെ ഹരീന്ദ്രന്‍
ശ്രീ.
എച്ച്. സലാം
ശ്രീ.
കെ. ജെ. മാക്‌സി
ശ്രീ.
പി. നന്ദകുമാര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പുതുതായി
അയ്യായിരം പേര്‍ക്കെങ്കിലും ഈ
വര്‍ഷം തൊഴില്‍
ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ
മത്സ്യാധിഷ്ഠിത
മൂല്യവര്‍ദ്ധിതോല്പന്നങ്ങൾ
വ്യാപകമാക്കുന്നതിന്
ആവിഷ്കരിച്ചിട്ടുള്ള
പദ്ധതികളെക്കുറിച്ച്
അറിയിക്കാമോ;
(
ബി )
ഇതിനുവേണ്ട
പശ്ചാത്തല സൗകര്യമൊരുക്കാന്‍
മത്സ്യഫെഡ് വഴി
നടത്താനുദ്ദേശിക്കുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദീകരിക്കാമോ;
(
സി )
കുടുംബശ്രീ
മാതൃകയില്‍ തീരശ്രീ രൂപീകരിച്ച്
മത്സ്യത്തൊഴിലാളി സ്ത്രീകളുടെ
സാമ്പത്തികോന്നമനത്തിനുള്ള
പദ്ധതികള്‍ക്ക് രൂപം നല്‍കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(
ഡി )
ഇടനിലക്കാരുടെ
ചൂഷണം ഒഴിവാക്കി മത്സ്യഫെഡിന്റെ
ആഭിമുഖ്യത്തില്‍ ഓണ്‍ലൈന്‍
മത്സ്യ വ്യാപാരത്തിന്
പദ്ധതിയുണ്ടോ; ഇതിനായി
സബ്സിഡിയോടുകൂടി ഇലക്ട്രിക്
വാഹനങ്ങള്‍ വാങ്ങാന്‍
മത്സ്യഫെഡ് വായ്പ അനുവദിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ?
*336.
ശ്രീ.
ജോബ് മൈക്കിള്‍
ശ്രീ
പ്രമോദ് നാരായൺ
ഡോ.
എൻ. ജയരാജ്
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
ദേവസ്വങ്ങളുടെ ഉടമസ്ഥതയിലുള്ള
ഭൂസ്വത്തുക്കള്‍ അളന്ന്
തിട്ടപ്പെടുത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(
ബി )
സംസ്ഥാനത്തെ
ദേവസ്വങ്ങളുടെ ഭൂസ്വത്തുക്കള്‍
ആരെങ്കിലും അനധികൃതമായി കൈവശം
വെച്ചിട്ടുണ്ടെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(
സി )
പട്ടണങ്ങളില്‍
സ്ഥിതി ചെയ്യുന്ന സാമ്പത്തിക
പ്രതിസന്ധി നേരിടുന്ന ദേവസ്വം
ബോര്‍ഡുകളുടെ ഭൂമിയില്‍ കെട്ടിട
സമുച്ചയവും ഷോപ്പിംഗ്
കോംപ്ലക്സും നിര്‍മ്മിച്ച്
വാടകയ്ക്ക് നല്‍കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ?
*337.
ശ്രീ.
സി.സി. മുകുന്ദൻ
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ
വി ശശി
ശ്രീ
. മുഹമ്മദ് മുഹസിൻ പി . : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരള
വാട്ടർ അതോറിറ്റി പുതുതായി
ആരംഭിച്ച അക്വാ ലൂം എന്ന
പദ്ധതിയിലൂടെ ഏതെല്ലാം
സേവനങ്ങളാണ് ജനങ്ങൾക്ക്
ലഭിക്കുകയെന്ന്
വിശദീകരിക്കുമോ;
(
ബി )
വാട്ടർ
അതോറിറ്റിയുടെ പ്രവർത്തനങ്ങൾ
കാര്യക്ഷമമാക്കുന്നതിന്
എന്തെല്ലാം പദ്ധതികൾ
നടപ്പിലാക്കുന്നതിനാണ്
ഉദ്ദേശിക്കുന്നതതെന്ന്
വിശദീകരിക്കുമോ;
(
സി )
കുടിവെള്ള
പൈപ്പ് ലൈൻ പൊട്ടി ഗതാഗത
തടസ്സമുൾപ്പെടെയുള്ള
സാഹചര്യമുണ്ടാകുന്നതിനാല്‍
ആയതിന്റെ കാരണം വേഗത്തിൽ
കണ്ടെത്തി
പരിഹാരമുണ്ടാക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ?
*338.
ശ്രീ.
എൻ.കെ. അക്ബര്‍
ശ്രീ.
എ.എന്‍.ഷംസീര്‍
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ
എം നൗഷാദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
തീരദേശ ജനതയുടെ സാമൂഹിക
സാമ്പത്തിക പുരോഗതി
ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ
മത്സ്യനയം
പരിഷ്കരിക്കാനുദ്ദേശിക്കുന്നുണ്ടോ;
(
ബി )
പാരമ്പര്യമായി
മത്സ്യത്തൊഴിലില്‍
ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക്
മാത്രമായി കടല്‍
മത്സ്യബന്ധനത്തിനുള്ള അനുവാദം
നല്‍കുന്ന കാര്യം
പരിഗണിക്കുമോ;
(
സി )
നവ
ലിബറല്‍ നയത്തിന്റെ ഭാഗമായി
കേന്ദ്ര സര്‍ക്കാര്‍ ആഴക്കടല്‍
മത്സ്യബന്ധനം സ്വദേശ, വിദേശ
മൂലധന ശക്തികള്‍ക്ക് അടിയറവ്
വച്ചതായി പറയപ്പെടുന്ന നടപടി
തിരുത്താന്‍
ആവശ്യപ്പെടുമോയെന്നറിയിക്കാമോ;
(
ഡി )
ആധുനിക
സാങ്കേതിക വിദ്യകള്‍
പ്രയോജനപ്പെടുത്തിക്കൊണ്ട്
മത്സ്യബന്ധന രീതി
നവീകരിക്കുന്നതിനും
മത്സ്യസമ്പത്തിന്റെ
നാശത്തിനിടയാക്കുന്ന
തരത്തിലുള്ള മത്സ്യബന്ധനം
തടയുന്നതിനും വേണ്ട
മാര്‍ഗ്ഗനിര്‍ദ്ദേശം
മത്സ്യനയത്തില്‍
ഉള്‍ക്കൊള്ളിക്കുന്നത്
പരിശോധിക്കുമോ?
*339.
ശ്രീ
സി എച്ച് കുഞ്ഞമ്പു
ശ്രീ.
പി. ടി. എ. റഹീം
ശ്രീമതി
ശാന്തകുമാരി കെ.
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
വനശോഷണത്തിന് കാരണമാകുന്ന
പ്രശ്നങ്ങള്‍ക്ക് പരിഹാരം
കാണുകയെന്ന ലക്ഷ്യത്തോടെ
ഗ്രീന്‍ ഇന്‍ഡ്യ മിഷന്‍
നടത്തുന്ന പ്രവര്‍ത്തനങ്ങള്‍
ഏന്തൊക്കെയാണെന്ന്
അറിയിക്കുമോ;
(
ബി )
വനത്തിനുള്ളിലും
വനത്തിന് പുറത്തും വൃക്ഷാവരണം
വര്‍ദ്ധിപ്പിക്കാന്‍ പദ്ധതി
ലക്ഷ്യമാക്കുന്നുണ്ടോ; സാമൂഹ്യ
വനവല്‍ക്കരണ പദ്ധതിയില്‍
കാര്‍ഷിക വനവല്‍ക്കരണം
ഉള്‍പ്പെടുത്തുകയെന്ന
ലക്ഷ്യത്തോടെ നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന് അറിയിക്കുമോ;
(
സി )
ദേശീയ
വനവല്‍ക്കരണ പരിപാടിയുടെ
ഭാഗമായി വന സംരക്ഷണ സമിതികള്‍
വഴി സംസ്ഥാനത്ത് വന വികസന
ഏജന്‍സി നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍ അറിയിക്കാമോ?
*340.
ശ്രീ
പി സി വിഷ്ണുനാഥ്
ശ്രീ.
എ . പി . അനിൽ കുമാർ
ശ്രീ.
റോജി എം. ജോൺ
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
പട്ടികജാതി പട്ടികവര്‍ഗ്ഗ
വിഭാഗങ്ങളുടെ നിലവിലെ
സാമ്പത്തിക, സാമൂഹിക
സ്ഥിതിയെപ്പറ്റി സര്‍ക്കാര്‍
തലത്തില്‍ എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ;
(
ബി )
എങ്കില്‍
ഏത് ഏജന്‍സിയെയാണ് ഇതിനായി
ചുമതലപ്പെടുത്തിയിട്ടുള്ളതെന്ന്
അറിയിക്കാമോ;
(
സി )
പ്രസ്തുത
പഠനത്തിലെ കണ്ടെത്തലുകള്‍
എന്തൊക്കെയാണെന്ന്
വെളിപ്പെടുത്താമോ;
(
ഡി )
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങളുടെ ഉന്നമനത്തിനായി
ബജറ്റില്‍ ഉള്‍ക്കൊള്ളിക്കുന്ന
തുകയും കേന്ദ്രവിഹിതവും
സമയബന്ധിതമായി ചെലവഴിക്കുവാന്‍
കഴിയാത്ത സാഹചര്യമുണ്ടോ;
എങ്കില്‍ അതിനുള്ള
കാരണമെന്താണെന്ന്
വ്യക്തമാക്കാമോ?
*341.
ശ്രീ
. എൻ . ഷംസുദീൻ
ശ്രീ
എ കെ എം അഷ്റഫ്
ശ്രീ
. മഞ്ഞളാംകുഴി അലി
ശ്രീ
. പി . ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
മത്സ്യനയം വൻകിട കുത്തക
സ്വകാര്യ കമ്പനികൾക്ക്
ആഴക്കടല്‍ മത്സ്യബന്ധനം
നടത്തുന്നതിന്
സഹായകരമാകുന്നുവെന്ന ആരോപണം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതുസംബന്ധിച്ച്
വിലയിരുത്തിയിട്ടുണ്ടോ;
(
ബി )
പ്രസ്തുത
നയത്തിന്റെ ഭാഗമായിട്ടാണോ
അമേരിക്കൻ കമ്പനിയായ ഇ. എം. സി.
സി. യുമായി ധാരണാപത്രം
ഒപ്പിട്ടതെന്ന് വ്യക്തമാക്കാമോ;
(
സി )
മത്സ്യനയത്തില്‍
മാറ്റം വരുത്താൻ
ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം
നല്‍കുമോ?
*342.
ശ്രീ.
എ. രാജ
ശ്രീ.
ആന്റണി ജോൺ
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ടവരുടെ
തൊഴിലില്ലായ്മ
പരിഹരിക്കുന്നതിനും
നെെപുണ്യശേഷി വികസനത്തിനും
തൊഴില്‍ പരിശീലനത്തിനുമായി
എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ്
നടത്തി വരുന്നത്; പ്രസ്തുത
വിഭാഗക്കാര്‍ക്ക് സംരംഭകത്വ
വികസന പരീശീലനവും
സംരംഭങ്ങള്‍ക്ക് മൂലധന
പിന്തുണയും നല്‍കി
വരുന്നുണ്ടോയെന്ന് അറിയിക്കുമോ;
(
ബി )
പട്ടികജാതി
വികസന വകുപ്പിന് കീഴിലുള്ള
വ്യവസായ പരിശീലന കേന്ദ്രങ്ങളെ
മികവിന്റെ
കേന്ദ്രങ്ങളാക്കിത്തീര്‍ക്കുന്നതിന്
പദ്ധതിയുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
വിഭാഗങ്ങളിലെ
അഭ്യസ്തവിദ്യര്‍ക്ക് സിവില്‍
സര്‍വ്വീസ് ഉള്‍പ്പെടെ
സര്‍ക്കാര്‍ സര്‍വ്വീസില്‍
ഉദ്യോഗം കരസ്ഥമാക്കുന്നതിനുള്ള
പരിശീലന പരിപാടിയെക്കുറിച്ച്
അറിയിക്കാമോ?
*343.
ശ്രീ.
മുരളി പെരുനെല്ലി
ശ്രീ
എം രാജഗോപാലൻ
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
പട്ടികഗോത്ര സമൂഹങ്ങളില്‍
കാണുന്ന സിക്കിള്‍സെല്‍ അനീമിയ
രോഗബാധയ്ക്ക് ഫലപ്രദമായ
എന്തെല്ലാം ചികിത്സകളാണ് നിലവിൽ
നല്‍കിവരുന്നതെന്ന്
അറിയിക്കാമോ;
(
ബി )
കാട്ടുമൃഗങ്ങളുടെ
ആവാസകേന്ദ്രത്തോട്
അടുത്തുകഴിയുന്നവരായ
ആദിവാസികള്‍ക്കിടയില്‍
ജന്തുജന്യ രോഗങ്ങള്‍
ഉണ്ടാകാറുണ്ടോ; ആരോഗ്യ,
മൃഗസംരക്ഷണ വകുപ്പുകളുമായി
ചേര്‍ന്ന് ഇത്തരം
രോഗനിവാരണത്തിന് ആവശ്യമായ
പദ്ധതികള്‍ ആവിഷ്കരിക്കുമോ;
(
സി )
ആദിവാസി
ഗോത്രസമൂഹങ്ങളില്‍ ആധുനിക
ചികിത്സാ സമ്പ്രദായം
അനുവര്‍ത്തിക്കുന്നതിനും
കൂടുതല്‍ ചികിത്സാസൗകര്യങ്ങള്‍
ഒരുക്കുന്നതിനും ആവശ്യമായ നടപടി
സ്വീകരിക്കുമോ?
*344.
ശ്രീ
ഒ . ആർ. കേളു
ശ്രീ.
എം. എം. മണി
ശ്രീ
കെ ആൻസലൻ
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ജലവിഭവ വകുപ്പിന് കീഴില്‍
പ്രവര്‍ത്തിക്കുന്ന മുഴുവന്‍
ഡാമുകളെയും സംബന്ധിച്ച് സുരക്ഷാ
വിഭാഗം നടത്തിയ പരിശോധനകളുടെ
റിപ്പോര്‍ട്ട്
പരിശോധിച്ചിട്ടുണ്ടോ;
(
ബി )
തുടരെയുണ്ടാകുന്ന
കനത്തമഴയും പ്രകൃതി
ദുരന്തങ്ങളും കണക്കിലെടുത്ത്
ഡാമുകളുടെ സുരക്ഷ
ഉറപ്പാക്കുന്നതിനായി എന്തെല്ലാം
മുന്‍കരുതലുകളാണ്
സ്വീകരിച്ചുവരുന്നതെന്ന്
അറിയിക്കാമോ;
(
സി )
ഡാമുകളോട്
അനുബന്ധിച്ച് നടത്തിവരുന്ന
ടൂറിസം പദ്ധതികളുടെ നിലവിലെ
സ്ഥിതി എന്താണെന്ന്
അറിയിക്കാമോ;
(
ഡി )
ഡാമുകളോട്
അനുബന്ധിച്ച് സുരക്ഷിതത്വം
ഉറപ്പാക്കിക്കൊണ്ട് ടൂറിസം
പദ്ധതികള്‍ വ്യാപിപ്പിച്ച്
സാമ്പത്തിക പ്രതിസന്ധി
മറികടക്കുന്നതിനുള്ള
പ്രവര്‍ത്തനങ്ങള്‍
നടപ്പിലാക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ?
*345.
ശ്രീ.
പി. ടി. എ. റഹീം
ശ്രീ.
എൻ.കെ. അക്ബര്‍
ശ്രീ.
കെ. പ്രേംകുമാര്‍
ശ്രീ
എം നൗഷാദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാന
പിന്നാക്ക വിഭാഗ കമ്മീഷന്റെ
അധികാരങ്ങളും അവകാശങ്ങളും
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
കമ്മീഷന്‍
പുന:സംഘടിപ്പിച്ചത് എന്നാണെന്ന്
അറിയിക്കാമോ;
(
സി )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിന് ശേഷം കമ്മീഷന്‍
ഏറ്റെടുത്ത് നടത്തിയ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വെളിപ്പെടുത്താമോ?
*346.
ശ്രീ.
പി.വി. ശ്രീനിജിൻ
ശ്രീ
എ. സി. മൊയ്‌തീൻ
ശ്രീ
ഐ ബി സതീഷ്
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ജലവിഭവ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കേരള
വാട്ടര്‍ അതോറിറ്റി വഴി വിതരണം
ചെയ്യുന്ന കുടിവെള്ളത്തിന്റെ
ഗുണമേന്മ ഉറപ്പാക്കുന്നതിന്
നിലവില്‍ സ്വീകരിച്ചുവരുന്ന
മാര്‍ഗ്ഗങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(
ബി )
അശുദ്ധ
ജലം കുടിക്കാനിടയാകുന്നവര്‍ക്ക്
ആരോഗ്യ പ്രശ്നങ്ങള്‍
ഉണ്ടാകുന്നുവെന്ന ആരോഗ്യ
വിദഗ്ദ്ധരുടെ അഭിപ്രായം
കണക്കിലെടുത്ത് ജലത്തിന്റെ
ഗുണനിലവാരം
ഉറപ്പുവരുത്തുന്നതിനായി
എന്തെല്ലാം പദ്ധതികളാണ്
ആരംഭിച്ചിട്ടുള്ളതെന്ന്
അറിയിക്കുമോ;
(
സി )
ജല
ഗുണനിലവാര പരിശോധന കുറ്റമറ്റ
നിലയിലാക്കുന്നതിനായി ആധുനിക
സങ്കേതങ്ങള്‍
പ്രയോജനപ്പെടുത്തുന്നതിനാവശ്യമായ
നടപടികള്‍ സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
*347.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ
ശ്രീ
വി കെ പ്രശാന്ത്
ശ്രീ.
പി.പി. സുമോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കുടിവെള്ള ദൗര്‍ലഭ്യം നേരിടുന്ന
പ്രദേശങ്ങളില്‍ സമ്പൂര്‍ണ്ണ
കുടിവെള്ള ലഭ്യത
ഉറപ്പുവരുത്താന്‍ സ്വീകരിച്ച
നടപടികള്‍ വിശദമാക്കാമോ;
(
ബി )
ഗ്രാമീണ,
നഗര മേഖലകളില്‍ സമ്പൂര്‍ണ്ണ
കുടിവെള്ള കണക്ഷന്‍
എന്നത്തേക്ക് ലഭ്യമാക്കാന്‍
കഴിയുമെന്ന് വ്യക്തമാക്കാമോ;
(
സി )
ജലവിഭവ
വകുപ്പ് സജ്ജമാക്കുന്ന
കണ്‍സ്യൂമര്‍ പോര്‍ട്ടല്‍ വഴി
എന്തെല്ലാം സേവനങ്ങള്‍
ഉപഭോക്താക്കള്‍ക്ക്
ലഭ്യമാകുമെന്ന് വിശദമാക്കുമോ?
*348.
ശ്രീ
എം രാജഗോപാലൻ
ശ്രീ.
എം.വിജിന്‍
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ശാസ്ത്രാവബോധമുള്ള സമൂഹത്തെ
വാര്‍ത്തെടുക്കുന്നതിന്
അനുയോജ്യമായ വിധത്തില്‍ ഒരു
സാംസ്കാരിക നയം രൂപീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(
ബി )
സാംസ്കാരിക
സംഘടനകളുടെ പേരില്‍ നടത്തുന്ന
പിന്തിരിപ്പന്‍ ആശയങ്ങളുടെ
പ്രചാരണം നിഷ്‍ഫലമാക്കാന്‍
നടപടിയുണ്ടാകുമോ;
(
സി )
സാമൂഹിക
ഐക്യത്തിന് പ്രാമുഖ്യം
നല്‍കുന്ന തരത്തില്‍ സാംസ്കാരിക
പരിപാടികൾ സംഘടിപ്പിക്കുന്നതിന്
വകുപ്പ് മുന്‍കൈയ്യെടുക്കുമോ?
*349.
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ
എൻ എ നെല്ലിക്കുന്ന്
ശ്രീ.
കെ. പി. എ. മജീദ്
ശ്രീ.
അബ്ദുല്‍ ഹമീദ് പി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
സ്വാഭാവിക വനസംരക്ഷണം
ഉറപ്പാക്കുന്നതിനായി
വനാതിര്‍ത്തി
വേര്‍തിരിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
ഈ
നടപടി
പൂര്‍ത്തിയാക്കാത്തതിനാല്‍
വനശോഷണം സംഭവിക്കുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
(
സി )
നശിച്ചുപോയ
വനഭാഗങ്ങളില്‍ പുതുതായി
മരങ്ങള്‍
വച്ചുപിടിപ്പിക്കുന്നതിനും
കാട്ടുതീ മൂലമുള്ള വനനാശം
തടയുന്നതിനും സ്വീകരിച്ചുവരുന്ന
നടപടികള്‍ വിശദമാക്കുമോ?
*350.
ശ്രീ.
ടി. ജെ. വിനോദ്
ശ്രീ
സി ആര്‍ മഹേഷ്
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ) :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
മുഴുവൻ മത്സ്യത്തൊഴിലാളി
കുടുംബങ്ങൾക്കും ശുദ്ധമായ
കുടിവെള്ളവും സുരക്ഷിതമായ ടോയ്
ലെറ്റുകളും ഫലപ്രദമായ
മാലിന്യസംസ്കരണ സംവിധാനങ്ങളും
മികച്ച ശുചിത്വ ബോധവും പ്രദാനം
ചെയ്യുക എന്ന ഉദ്ദേശത്തോടെ
ആരംഭിച്ച ശുചിത്വ തീരം പദ്ധതി
ഇപ്പോൾ ഏത് ഘട്ടത്തിലാണെന്ന്
അറിയിക്കുമോ;
(
ബി )
പദ്ധതിയുടെ
ഭാഗമായി തീരദേശങ്ങളിൽ നിന്നും
ഖരമാലിന്യങ്ങൾ
ശേഖരിക്കുന്നുണ്ടോ;
(
സി )
ഏതൊക്കെ
ഏജൻസികൾ മുഖേനയാണ് ഈ പദ്ധതി
നടപ്പാക്കുന്നത്; വിശദാംശങ്ങൾ
നൽകുമോ;
(
ഡി )
തുടർച്ചയായി
ഉണ്ടായിക്കൊണ്ടിരിക്കുന്ന
ചുഴലിക്കാറ്റും മഴയും
കടലാക്രമണങ്ങളും ലോക്ക്ഡൗണും
മത്സ്യത്തൊഴിലാളികളുടെ ജീവിതം
ദുസ്സഹമാക്കിയിരിക്കുന്ന
സാഹചര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ?
*351.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ.
ജോബ് മൈക്കിള്‍
ഡോ.
എൻ. ജയരാജ്
ശ്രീ
പ്രമോദ് നാരായൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
പൊതു ടാപ്പുകളില്‍ നിന്നുള്ള
കുടിവെള്ളം വാഹനങ്ങള്‍
കഴുകുന്നതിനും നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്കും
വ്യാപകമായി ഉപയോഗിക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
എങ്കില്‍
കുടിവെള്ളം ദുരുപയോഗം
ചെയ്യുന്നത് തടയുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(
സി )
പൊതു
ടാപ്പുകളിലെ കുടിവെള്ളം
ദുരുപയോഗം
ചെയ്യുന്നവര്‍ക്കെതിരെ
നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
*352.
ശ്രീ.
കെ.എം.സച്ചിന്‍ദേവ്
ശ്രീ
കെ ആൻസലൻ
ശ്രീ.
കെ. ബാബു (നെന്മാറ)
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സാമ്പത്തിക
സ്വയംപര്യാപ്തത കൈവരിച്ച്
സമൂഹത്തിന്റെ
മുഖ്യധാരയിലെത്തുന്നതിനായി
പട്ടികഗോത്രങ്ങളില്‍പ്പെട്ട
യുവജനങ്ങള്‍ക്ക് സ്വയം
തൊഴിലിനും നൈപുണ്യ വികസന
പരിശീലനത്തിനും
ആവിഷ്കരിച്ചിട്ടുള്ള
പദ്ധതിയെക്കുറിച്ച്
വിശദമാക്കുമോ;
(
ബി )
ആധുനിക
തൊഴില്‍ മേഖലകളിലെ പങ്കാളിത്തം
വര്‍ദ്ധിപ്പിക്കുന്നതിനായി
ഇവർക്ക് രാജ്യത്തിനകത്തും
വിദേശത്തും തൊഴില്‍ തേടാന്‍
സഹായം നല്‍കിവരുന്നുണ്ടോ;
(
സി )
ഇവർക്കായി
വരുമാനദായകമായ രീതിയില്‍
കാര്‍ഷികവൃത്തി
പ്രോത്സാഹിപ്പിക്കാന്‍
പദ്ധതിയുണ്ടോ; വിശദമാക്കുമോ?
*353.
ശ്രീ
ജി സ്റ്റീഫന്‍
ഡോ.കെ.ടി.ജലീൽ
ശ്രീമതി
ശാന്തകുമാരി കെ.
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
റീബില്‍ഡ് കേരള-യില്‍
ഉള്‍പ്പെടുത്തി എന്തെല്ലാം
പദ്ധതികളാണ് വനം വകുപ്പ്
ഏറ്റെടുത്തിട്ടുള്ളത്; അതിനായി
നീക്കിവച്ചിട്ടുള്ള തുകയുടെ
വിശദാംശം ലഭ്യമാക്കുമോ;
(
ബി )
ഈ
പദ്ധതികളുടെ മേല്‍നോട്ടത്തിനായി
സ്റ്റേറ്റ് ലെവല്‍ എംപവേര്‍ഡ്
കമ്മിറ്റിയും നടത്തിപ്പിനായി
പ്രോജക്ട് മാനേജ്‌മെന്റ്
യൂണിറ്റും രൂപീകരിച്ചിട്ടുണ്ടോ;
പ്രസ്തുത സമിതികളുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(
സി )
പുനര്‍നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് ഇതുവരെ നടന്നുവന്ന
പ്രവൃത്തികളുടെ പുരോഗതി
വ്യക്തമാക്കാമോ?
*354.
ശ്രീ.
ഇ കെ വിജയൻ
ശ്രീ.
വി. ആർ. സുനിൽകുമാർ
ശ്രീ
ജി എസ് ജയലാൽ
ശ്രീ.
വാഴൂര്‍ സോമൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കേരളത്തിലെ
ഉപ്പുജല തടാകങ്ങൾ മലിനീകരണം
മൂലമുള്ള ആവാസ വ്യവസ്ഥാ തകർച്ച
നേരിടുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
തടാകങ്ങളിലെ
ജലത്തിന്റെ ഗുണനിലവാരം
കുറയുന്നതും ജലജീവികളുടെ
നശീകരണവും കണക്കിലെടുത്ത്
തടാകങ്ങളുടെ സംരക്ഷണത്തിന്
നടപടികൾ സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
സി )
കായലുകളുടെ
ശുചീകരണത്തിനായി ഒരു ജനകീയ
ക്യാമ്പയിൻ ആരംഭിക്കാൻ
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ഡി )
ഉപ്പുജല
തടാകങ്ങളോടനുബന്ധിച്ചുള്ള
ചതുപ്പ് പ്രദേശങ്ങളിൽ കണ്ടൽ
കാടുകൾ വച്ചു
പിടിപ്പിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
*355.
ശ്രീ
എ കെ എം അഷ്റഫ്
ഡോ.
എം.കെ . മുനീർ
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ.
കെ. പി. എ. മജീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മത്സ്യത്തൊഴിലാളികള്‍
പിടിക്കുന്ന മത്സ്യത്തിന്
മതിപ്പുവില മാത്രം നല്‍കി
മത്സ്യവ്യാപാരികള്‍ ചൂഷണം
ചെയ്യുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
മത്സ്യത്തിന്റെ
വില നിര്‍ണ്ണയിക്കുന്ന
കാര്യത്തില്‍ സര്‍ക്കാര്‍
തീരുമാനം എടുത്തിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(
സി )
മത്സ്യത്തൊഴിലാളികളെ
ചൂഷണം ചെയ്യുന്നത്
അവസാനിപ്പിക്കാൻ സ്വീകരിച്ച
നടപടികള്‍ വിശദമാക്കുമോ?
*356.
ഡോ.കെ.ടി.ജലീൽ
ശ്രീമതി
യു പ്രതിഭ
ശ്രീമതി
കാനത്തില്‍ ജമീല
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
മത്സ്യബന്ധന തുറമുഖങ്ങളുടെ
നിര്‍മ്മാണത്തിന്റെയും
നവീകരണത്തിന്റെയും ഭാഗമായി
നടത്തിയ പ്രവര്‍ത്തനങ്ങളുടെ
ഫലമായി എത്ര ഹാര്‍ബറുകള്‍
കമ്മീഷന്‍ ചെയ്തുവെന്നും
ഏതെല്ലാം ഹാര്‍ബറുകളാണ്
നവീകരിച്ചതെന്നും അറിയിക്കുമോ;
(
ബി )
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത് സമുദ്ര
മത്സ്യബന്ധനത്തില്‍
ഏര്‍പ്പെട്ടിരിക്കുന്നവരുടെ
സൗകര്യാര്‍ത്ഥം അടിസ്ഥാനസൗകര്യ
വികസനത്തിനായി നടത്തിയ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമായിരുന്ന് എന്ന്
അറിയിക്കുമോ;
(
സി )
കിഫ്ബി
ഫണ്ട് ഉപയോഗിച്ച്
പരപ്പനങ്ങാടിയിലും ചെത്തിയിലും
നിര്‍മ്മിക്കുന്ന പുതിയ
മത്സ്യബന്ധന തുറമുഖങ്ങളുടെ
പ്രവര്‍ത്തന പുരോഗതി
അറിയിക്കാമോ?
*357.
ശ്രീ
. ഷാഫി പറമ്പിൽ
ഡോ.
മാത്യു കുഴല്‍നാടൻ
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ.
അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വന്യജീവി
സംരക്ഷണ നിയമത്തിലെ സെക്ഷൻ 62
പ്രകാരം കാട്ടുപന്നിയെ
ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാൻ
കേന്ദ്ര സർക്കാരിന് നിവേദനം
നൽകിയിരുന്നോ;
(
ബി )
പ്രസ്തുത
നിവേദനത്തിന്മേല്‍ കേന്ദ്ര
സർക്കാർ നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ;
(
സി )
കൃഷിയിടങ്ങളിൽ
നാശം വരുത്തുന്ന കാട്ടുപന്നികളെ
കൊല്ലാൻ കർഷകർക്ക് അനുവാദം
നൽകുന്ന ഉത്തരവ് സംസ്ഥാന
സർക്കാർ
പുറപ്പെടുവിച്ചിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത ഉത്തരവിൽ
എന്തൊക്കെ നിബന്ധനകളാണ്
ഉള്ളതെന്ന് വ്യക്തമാക്കാമോ;
(
ഡി )
പ്രസ്തുത
വിഷയം സംബന്ധിച്ച കേരള
ഹൈക്കോടതിയുടെ ഉത്തരവിന്റെ
അടിസ്ഥാനത്തിൽ നിബന്ധനകൾ
ലഘൂകരിക്കാൻ തയാറാകുമോ എന്ന്
വ്യക്തമാക്കാമോ?
*358.
ശ്രീ
. മുഹമ്മദ് മുഹസിൻ പി .
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ
വി ശശി
ശ്രീ.
സി.സി. മുകുന്ദൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാന
തീരദേശ വികസന കോർപ്പറേഷന്റെ
സാമൂഹ്യ സാമ്പത്തിക പദ്ധതിയുടെ
ഭാഗമായി നടപ്പിലാക്കി വരുന്ന
പരിവർത്തനം പദ്ധതിയുടെ പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതിയുടെ ഭാഗമായി പുതിയ
സംരംഭങ്ങൾ പരിഗണനയിലുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(
സി )
മത്സ്യത്തിന്റെയും
അതിന്റെ മൂല്യവർധിത
ഉല്പന്നങ്ങളുടെയും
വിപണനത്തിനായി സംസ്ഥാനത്തുടനീളം
വിൽപ്പനശാലകളും ഓൺലൈൻ ഹോം
ഡെലിവറിയും ഏർപ്പെടുത്തുവാൻ
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(
ഡി )
പരിവർത്തനം
എന്ന പദ്ധതി പരമ്പരാഗത
മത്സ്യബന്ധന മേഖലയ്ക്ക്
സഹായകമാവുന്ന വിധത്തിലും ഹരിത
സാങ്കേതികവിദ്യ
പ്രാത്സാഹിപ്പിക്കുന്ന
തരത്തിലും നടപ്പിലാക്കാൻ നടപടി
സ്വീകരിക്കുമോ; വിശദാംശം
അറിയിക്കുമോ?
*359.
ശ്രീ.
കെ. ബാബു (നെന്മാറ)
ശ്രീ
സി എച്ച് കുഞ്ഞമ്പു
ശ്രീ.
ലിന്റോ ജോസഫ്
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
ആദിവാസി സമൂഹം പരമ്പരാഗതമായി
ആര്‍ജിച്ച വെെദ്യചികിത്സാ
സമ്പ്രദായം അന്യം നിന്ന്
പോകാതിരിയ്ക്കാന്‍ എന്തെല്ലാം
പദ്ധതികളാണ് ആസൂത്രണം
ചെയ്തുവരുന്നതെന്ന്
അറിയിക്കാമോ;
(
ബി )
പ്രസ്തുത
വിഭാഗത്തിലെ പുതിയ
തലമുറയില്‍പ്പെട്ടവര്‍ക്കും
വിദ്യാഭ്യാസം
നേടിയിട്ടുളളവര്‍ക്കും ആദിവാസി
വെെദ്യ ചികിത്സാ സമ്പ്രദായം
കെെമാറുന്നതിനും
പരിശീലിപ്പിക്കുന്നതിനും
പരമ്പരാഗത ആദിവാസി വെെദ്യ പഠന
കേന്ദ്രം
തുടങ്ങുന്നതിനെക്കുറിച്ച്
ആലോചിക്കുമോ;
(
സി )
പരമ്പരാഗത
വെെദ്യ ചികിത്സയ്ക്ക്
ഉപയോഗിക്കുന്ന ഔഷധ സസ്യങ്ങളുടെ
ലഭ്യത ഉറപ്പുവരുത്തുന്നതിന് ഔഷധ
സസ്യ കൃഷിയെ
പ്രോത്സാഹിപ്പിക്കാന്‍ നടപടി
സ്വീകരിക്കുമോ?
*360.
ശ്രീ.
പി. ടി. തോമസ്
ശ്രീമതി
കെ.കെ.രമ
ശ്രീ
എം വിൻസെൻറ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേന്ദ്ര
സർക്കാർ പ്രഖ്യാപിച്ച സമുദ്ര
മത്സ്യബന്ധന നിയന്ത്രണ ബില്ലിലെ
മത്സ്യത്തൊഴിലാളി വിരുദ്ധ
വ്യവസ്ഥകൾ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
എങ്കില്‍
പ്രസ്തുത നിയമം നടപ്പാക്കുന്നത്
സംസ്ഥാനത്തെ മത്സ്യത്തൊഴിലാളി
മേഖലയെ എങ്ങനെയെല്ലാം
ബാധിക്കുമെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(
സി )
സംസ്ഥാനത്തെ
മത്സ്യത്തൊഴിലാളികളുടെ താൽപര്യം
സംരക്ഷിക്കുന്നതിന് പ്രസ്തുത
വിഷയത്തില്‍ എന്തൊക്കെ
തുടർനടപടി സ്വീകരിക്കുമെന്ന്
അറിയിക്കുമോ?
|
|
|
|
|
|
|
|