UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >11th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 11th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

ചൂണ്ടല്‍ പഞ്ചായത്തിലെ ചോട്ടിലപ്പാറ പാലം നിര്‍മ്മാണം
4166.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തിലെ ചൂണ്ടല്‍ പഞ്ചായത്തിലെ ചോട്ടിലപ്പാറ പാലം നിര്‍മ്മാണം നിലവില്‍ ഏത് ഘട്ടത്തിലാണ്; വിശദാംശം നല്‍കാമോ;
( ബി )
പ്രസ്തുത പാലം നിര്‍മ്മാണത്തിന് റീ-ബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി എത്ര രൂപ അനുവദിച്ചു;
( സി )
പ്രസ്തുത പാലം നിര്‍മ്മാണത്തിനുള്ള കരാര്‍ വച്ച തീയതി, പണി ആരംഭിച്ചതെന്ന്, എന്നത്തേക്ക് പൂര്‍ത്തീകരിക്കാനാകും എന്നീ വിവരങ്ങള്‍ വ്യക്തമാക്കാമോ?
4167.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലൈഫ് പദ്ധതിയിലെ ഭൂരഹിത ഭവന രഹിത പദ്ധതി പ്രകാരമുള്ള ഗുണഭോക്താക്കളുടെ എണ്ണം വൈപ്പിന്‍ മണ്ഡലത്തില്‍ എത്രയെന്ന് പഞ്ചായത്ത് അടിസ്ഥാനത്തില്‍ ലൈഫ് പദ്ധതി ആരംഭിച്ചത് മുതലുള്ള വിവരങ്ങള്‍ വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം ഭവനം ലഭിച്ചവര്‍, എഗ്രിമെന്റ് വെച്ചവര്‍, ഭവനം ലഭ്യമാകേണ്ടവര്‍, സ്ഥലം വാങ്ങാന്‍ തുക സ്വരൂപിക്കാന്‍ സാധിക്കാത്തതിനാല്‍ ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കാത്തവര്‍ എന്നിവരുടെ കണക്ക് പഞ്ചായത്ത് അടിസ്ഥാനത്തില്‍ വിശദമാക്കാമോ;
( സി )
ഈ പദ്ധതി പ്രകാരം ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും സ്ഥലം വാങ്ങാന്‍ തുക സ്വരൂപിക്കാന്‍ സാധിക്കാത്ത ഗുണഭോക്താക്കളുടെ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് ഇവര്‍ക്ക് വീട് ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ സ്വീകരിച്ച നടപടി എന്തെല്ലാം; മറ്റു സ്ഥലങ്ങളില്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നതും പൂര്‍ത്തിയായിട്ടുള്ളതുമായ ഫ്ലാറ്റുകളില്‍ ഇവര്‍ക്ക് വീട് ലഭ്യമാക്കുവാന്‍ സാധിക്കുമോ; വിശദമാക്കാമോ?
4168.
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റീ ബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതി പ്രകാരം തിരുവല്ല മണ്ഡലത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് മുഖേന നടപ്പിലാക്കുന്നതിന് അനുമതി ലഭിച്ചിട്ടുള്ള പ്രവൃത്തികൾ ഏതൊക്കെയെന്നും അവയുടെ നിർമ്മാണ പുരോഗതിയും വിശദമാക്കാമോ?
4169.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരിക്കൂർ മണ്ഡലത്തിൽ തദ്ദേശ റോഡ് നവീകരണത്തിനുള്ള സി. എം. എല്‍. ആര്‍. ആര്‍. പി. പദ്ധതി പ്രകാരം പുതിയ പ്രൊപ്പോസല്‍ സമർപ്പിച്ചിട്ടുണ്ടോ; എങ്കിൽ ഏതെല്ലാം റോഡുകളാണ് ഇതില്‍ ഉൾപ്പെടുത്തിയിരിക്കുന്നത്; വ്യക്തമാക്കുമോ?
4170.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഭാഗമായി ജലത്തിന്റെ ഗുണമേന്മ പരിശോധിച്ച് കളര്‍ കോഡിംഗ് ഏര്‍പ്പെടുത്തുന്നതിന് പ്രത്യേക സംവിധാനം ആവിഷ്ക്കരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( സി )
ജലസ്രോതസ്സുകളിലെ ഖര, ദ്രവ മാലിന്യത്തിന്റെ തോത് മനസ്സിലാക്കി മലിനീകരണം തടയുന്നതിനാവശ്യമായ പദ്ധതികള്‍ തയാറാക്കിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ഡി )
എങ്കില്‍ പ്രസ്തുത പദ്ധതിയുടെ ഭാഗമായി ഏതെല്ലാം ജല സ്രോതസ്സുകളെ മാലിന്യ മുക്തമാക്കിയെന്നും ഇതിനായി എന്തു തുക ചെലവഴിച്ചുവെന്നും അറിയിക്കാമോ; തലസ്ഥാനത്തെ പാര്‍വതി പുത്തനാര്‍, ആമയിഴഞ്ചാന്‍ തോട് എന്നിവ മാലിന്യമുക്തമാക്കാൻ പദ്ധതിയുണ്ടോയെന്ന് വ്യക്തമാക്കുമോ?
4171.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇന്റര്‍ ട്രാന്‍സ്ഫര്‍ പോളിസിയുടെ ഭാഗമായി മുനിസിപ്പല്‍/കോര്‍പ്പറേഷന്‍ ജീവനക്കാര്‍, പഞ്ചായത്ത്/ഗ്രാമവികസന വകുപ്പിന് കീഴിലുള്ള ഓഫീസുകളില്‍ നിന്നും വിരമിക്കുമ്പോള്‍ നല്‍കേണ്ട പെന്‍ഷന്‍, മറ്റു സര്‍വീസ് ആനൂകൂല്യങ്ങള്‍ എന്നിവ എപ്രകാരം അനുവദിക്കുമെന്ന് വ്യക്തമാക്കാമോ;
( ബി )
തദ്ദേശസ്വയംഭരണ ഏകീകൃത പൊതു സര്‍വീസും ഇന്റര്‍ ട്രാന്‍സ്ഫര്‍ പോളിസിയും നടപ്പിലാക്കിയ സാഹചര്യത്തില്‍ നിലവിലുള്ള വ്യത്യസ്ത പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടുകള്‍ ഏകോപിപ്പിക്കുന്നതിന് സ്വീകരിച്ച നടപടികളുടെ പുരോഗതി വ്യക്തമാക്കാമോ;
( സി )
തദ്ദേശസ്വയംഭരണ വകുപ്പ് ധനകാര്യ വകുപ്പിന് നല്‍കിയ ഇ.ആർ.എ.3/84/2022-ത.സ്വ.ഭ.വ. നമ്പർ ഫയലിന്മേൽ അന്തിമ നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇതിനുണ്ടായിരിക്കുന്ന കാലതാമസം വിശദീകരിക്കാമോ;
( ഡി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം തദ്ദേശസ്വയംഭരണ വകുപ്പില്‍ എത്ര പുതിയ തസ്തികകള്‍ സൃഷ്ടിച്ചെന്നും അവ ഏതെല്ലാമെന്നും വ്യക്തമാക്കാമോ;
( ഇ )
2024 ല്‍ സൃഷ്ടിച്ച 93 അക്കൗണ്ടന്റ് തസ്തികയിലെ നിയമനം ഏത് രീതിയിലാണ് നടത്തുവാന്‍ ഉദ്ദേശിക്കുന്നത് എന്ന് വിശദീകരിക്കാമോ; പ്രസ്തുത സര്‍ക്കാര്‍ ഉത്തരവിന്റെ കോപ്പി ലഭ്യമാക്കാമോ;
( എഫ് )
മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസ് ഹെഡ് ക്ലാർക്ക്/റവന്യു ഇൻസ്പെക്ടർ ജീവനക്കാരുടെ സീനിയോറിറ്റി ലിസ്റ്റ് നല്‍കാമോ?
4172.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുടുംബശ്രീ ഉല്പന്നങ്ങൾ വീട്ടുപടി‍ക്ക‍ലെത്തിക്കുന്ന ഹോം ഷോപ്പ് പദ്ധതി പ്രകാരം ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം എത്ര വനിതകള്‍ക്ക് ജോലിയും സ്ഥിര വരുമാനവും ഉറപ്പുവരുത്താന്‍ കഴിഞ്ഞിട്ടുണ്ട്; എത്ര ഹോം യൂണിറ്റുകള്‍ ആരംഭിച്ചിട്ടുണ്ട്; അറിയിക്കാമോ;
( ബി )
കുടുംബശ്രീ ഹോം ഷോപ്പ് ഓണര്‍മാര്‍ക്കുവേണ്ടി എന്തെങ്കിലും ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കാമോ?
4173.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍ക്ക് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ലഭിക്കുന്നതിന് വരുമാന പരിധി നിലവിലുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്റെ വിശദാംശം വ്യക്തമാക്കാമോ?
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ക്ക് ചികിത്സാ സഹായം
4174.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികളില്‍ സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ളവര്‍ രോഗബാധിതരായാല്‍ അവര്‍ക്ക് ചികിത്സാ സഹായം നല്‍കുന്നതിന് എന്തെങ്കിലും വ്യവസ്ഥ നിലവിലുണ്ടോയെന്ന് വ്യക്തമാക്കാമോ?
4175.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ സ്വയംഭരണ വകുപ്പില്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍ (സിവില്‍) തസ്തികയില്‍ നിലവില്‍ എത്ര ഒഴിവുകള്‍ ഉണ്ടെന്ന് അറിയിക്കാമോ; പ്രസ്തുത തസ്തികയില്‍ പി.എസ്.സി. വഴി നേരിട്ടും സ്ഥാനക്കയറ്റം വഴിയും നികത്തേണ്ട ഒഴിവുകള്‍ എത്ര വീതമെന്ന് അറിയിക്കാമോ;
( ബി )
തദ്ദേശ സ്വയംഭരണ വകുപ്പില്‍ അസിസ്റ്റന്‍റ് എഞ്ചിനീയര്‍ (സിവില്‍) തസ്തികയില്‍ പി.എസ്.സി. വഴി നേരിട്ട് പ്രവേശിച്ചവരില്‍ എത്ര പേര്‍ പ്രസ്തുത തസ്തികയില്‍ നിന്നും സ്ഥാനക്കയറ്റം ലഭിച്ച തസ്തികയില്‍ നിന്നും 2024 മെയ് മാസം വിരമിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ; 2024 മെയ് മാസം നടന്ന വിരമിക്കല്‍ വഴി ഡിഗ്രി ക്വാട്ടയില്‍ ഉണ്ടാവാന്‍ പോകുന്ന ഒഴിവുകള്‍ എത്ര; പ്രസ്തുത ഒഴിവുകള്‍ നികത്താന്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ?
4176.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ടേക്ക് എ ബ്രേക്ക് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുന്നത്തുനാട് മണ്ഡലത്തില്‍ എത്ര വിശ്രമ കേന്ദ്രങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്; വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത വിശ്രമ കേന്ദ്രങ്ങളുടെ വിശദാംശങ്ങളും അവയുടെ നിലവിലെ സ്ഥിതി എന്താണെന്നും വ്യക്തമാക്കാമോ?
4177.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം നാളിതുവരെ സംസ്ഥാനത്ത് നിലവിലുള്ള കെട്ടിട നിർമ്മാണചട്ടങ്ങൾ ലംഘിച്ചുകൊണ്ട് പണിപൂർത്തിയാക്കിയ എത്ര കെട്ടിടങ്ങളുണ്ടെന്ന വിവരം വ്യക്തമാക്കാമോ;
( ബി )
കെട്ടിട നിർമ്മാണ ചട്ടങ്ങൾ ലംഘിച്ചുകൊണ്ട് നിർമ്മാണം പൂർത്തിയാക്കിയ പ്രസ്തുത കെട്ടിടങ്ങളില്‍ എത്രയെണ്ണം ക്രമവൽക്കരിച്ച് നൽകിയെന്ന വിവരം ലഭ്യമാക്കാമോ;
( സി )
പ്രസ്തുത കെട്ടിടങ്ങൾ ക്രമവൽക്കരിക്കുന്നതിനായി നിലവില്‍ സ്വീകരിച്ച മാനദണ്ഡങ്ങളും നടപടിക്രമങ്ങളും എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( ഡി )
പ്രസ്തുത കെട്ടിടങ്ങൾ ക്രമവൽക്കരിക്കുന്നതിനുവേണ്ടിയുള്ള മാനദണ്ഡങ്ങളും നടപടിക്രമങ്ങളും വിശദമാക്കുന്ന ഉത്തരവുകളുടെ വിശദാംശം ലഭ്യമാക്കാമോ;
( ഇ )
കഴിഞ്ഞ സാമ്പത്തിക വർഷം കെട്ടിട നിർമ്മാണ ചട്ടം ലംഘിച്ച് നിർമ്മിച്ച കെട്ടിടങ്ങൾ ക്രമവൽക്കരിച്ചതിലൂടെ ലഭിച്ച വരുമാനം എത്രയാണെന്ന് വിശദമാക്കാമോ?
4178.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ചുമത്തുന്ന തൊഴില്‍ നികുതിയുടെ ഘടന എന്താണെന്ന് വ്യക്തമാക്കാമോ;
( ബി )
ഇപ്പോൾ നടപ്പിലാക്കി വരുന്ന നികുതി ഘടന എന്നാണ് നടപ്പാക്കിയത്;
( സി )
പ്രസ്തുത നികുതി ഘടന പരിഷ്കരിക്കാതിരുന്നതിന്റെ കാരണം വ്യക്തമാക്കാമോ?
4179.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് ജില്ലയില്‍ തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലുള്ള എന്‍ജിനീയറിംഗ് വിഭാഗങ്ങളിലായി ഏതൊക്കെ തസ്തികകളില്‍ എത്ര ഒഴിവുകളുണ്ടെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത ഒഴിവുകള്‍ നിലവില്‍ വന്നതെന്നാണെന്നും ഇവ നികത്താന്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും അറിയിക്കാമോ?
4180.
ശ്രീ. അഹമ്മദ് ദേവര്‍കോവില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ കോർപ്പറേഷന്‍ അധീനതയിലുള്ള ഉമ്മളത്തൂർ-പാലാഴി റോഡ് വീതി കൂട്ടുന്നതിനാവശ്യമായ സ്ഥലമേറ്റെടുപ്പിന്റെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
ആയതിന് തുക അനുവദിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
4181.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍ മണ്ഡലത്തിലെ അതിദാരിദ്ര്യ നിര്‍ണ്ണയ പ്രക്രിയ പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
( ബി )
എങ്കില്‍ അതിദരിദ്രരുടെ എണ്ണം പഞ്ചായത്തടിസ്ഥാനത്തില്‍ വ്യക്തമാക്കാമോ;
( സി )
ഇതുവരെ കണ്ടെത്തിയവരുടെ അതിദാരിദ്ര്യം നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനായി സ്വീകരിച്ചിട്ടുളള നടപടികള്‍ പഞ്ചായത്ത് അടിസ്ഥാനത്തില്‍ വ്യക്തമാക്കാമോ?
4182.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെറ്റ് സീറോ കാർബൺ കേരളം ക്യാമ്പയിന്‍ പ്രവർത്തനങ്ങളുടെ പുരോഗതി അറിയിക്കുമോ; കൂടുതല്‍ പഞ്ചായത്തുകളിലേക്ക് ഈ പദ്ധതി വ്യാപിപ്പിക്കുന്നതിന് ആലോചിക്കുന്നുണ്ടോ; വ്യക്തമാക്കുമോ ;
( ബി )
തിരുവനന്തപുരം ജില്ലയില്‍ പ്രസ്തുത ക്യാമ്പയിന്‍ പ്രവർത്തനങ്ങള്‍ നടത്തിവരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഏതെല്ലാമാണ്;വിശദാംശം നൽകുമോ?
4183.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് വിമാനത്താവളത്തിലെ പരിസര പ്രദേശങ്ങളിൽ വീട് നിർമ്മിക്കുന്നതിനുള്ള അനുമതിക്ക് കോഴിക്കോട് വിമാനത്താവള അധികൃതരുടെ നിരാക്ഷേപ പത്രം ഹാജരാക്കാത്തത് കാരണം 2021 മുതൽ നാളിതുവരെ എത്ര അപേക്ഷകൾ കൊണ്ടോട്ടി നഗരസഭയിൽ തീർപ്പാകാതെ കിടക്കുന്നുണ്ട് എന്നും എത്ര അപേക്ഷകൾ നിരസിക്കപ്പെട്ടിട്ടുണ്ടെന്നും വർഷം തിരിച്ചുള്ള കണക്കുകൾ ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത അപേക്ഷകളിൽ ലൈഫ് വീട്, പട്ടികജാതി നഗറിലെ വീടുകൾ എന്നിവ ഉൾപ്പെടുന്നുണ്ടോ; എങ്കിൽ പ്രസ്തുത കാലയളവിൽ ഈ വിഭാഗങ്ങളിൽ നിന്നും എത്ര അപേക്ഷകളാണുള്ളത് എന്ന് വ്യക്തമാക്കുമോ;
( സി )
വിമാനത്താവളത്തിലെ പരിസരപ്രദേശത്ത് വീടുകളുടെ നിർമ്മാണ അനുമതിക്ക് ഇത്തരം എൻ.ഒ.സി. നിർബന്ധമാണ് എന്നതിന് എന്തെങ്കിലും ഉത്തരവ് നിലവിലുണ്ടോ; എങ്കിൽ പകർപ്പ് ലഭ്യമാക്കുമോ;
( ഡി )
വിമാനത്താവളത്തിന് വേണ്ടി ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്ന ഭൂമിയുടെ ഇലവൻ വൺ നോട്ടിഫിക്കേഷൻ (11(1)) റവന്യൂ വകുപ്പ് ഇറക്കിയിട്ടില്ലെങ്കിൽ പ്രസ്തുത ഭൂമിയിലെ വീട് നിർമ്മാണത്തിന് അനുമതി നൽകാതിരിക്കാൻ മുൻസിപ്പാലിറ്റിക്ക് അധികാരമുണ്ടോയെന്ന് വ്യക്തമാക്കുമോ?
4184.
ശ്രീ. അഹമ്മദ് ദേവര്‍കോവില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ മാങ്കാവ് - മേത്തോട്ട്താഴം റോഡ് വീതികൂട്ടാന്‍ സ്ഥലം ഏറ്റെടുക്കുന്നതിന് വേണ്ട നടപടികള്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത സ്ഥലം ഏറ്റെടുപ്പിനുള്ള ഭരണാനുമതി ലഭ്യമായിട്ടുള്ളതിനാൽ തുക കെെമാറുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കാമോ;
( സി )
നിലവില്‍ ഭരണാനുമതി ലഭിച്ച 23 കോടിയുടെ തുക ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
4185.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024-25 സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റില്‍ 20% തുക വകയിരുത്തുകയും തദ്ദേശ സ്വയംഭരണ വകുപ്പിന് നിര്‍വഹണ ചുമതലയുള്ളതുമായ, ഒറ്റപ്പാലം മണ്ഡലത്തിലെ പ്രവൃത്തികള്‍ ഏതെല്ലാമെന്നും പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതി എന്താണെന്നും വിശദമാക്കുമോ?
4186.
ഡോ. കെ. ടി. ജലീൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തവനൂര്‍ മണ്ഡലത്തിലെ എടപ്പാള്‍ പഞ്ചായത്തിലെ പൂക്കരത്തറ -ഒളമ്പക്കടവ് ഗ്രാമീണ റോഡിന്റെ പ്രവൃത്തിക്ക് 2022-23 സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റില്‍ തുക അനുവദിച്ചിട്ടുണ്ടോ;
( ബി )
എങ്കിൽ അനുവദിച്ച തുക എത്ര ; ഇതിന്റെ പ്രവൃത്തി ഏതു ഘട്ടം വരെയായി എന്ന് വിശദമാക്കാമോ?
4187.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട മണ്ഡലത്തില്‍ 2016 മെയ് മാസം മുതല്‍ 2024 മെയ് മാസം വരെ എം.എല്‍.എ. എസ്.ഡി.എഫ്. മുഖേന അനുമതി ലഭ്യമായതില്‍ ഇനിയും പൂര്‍ത്തിയാക്കാത്തതും നടപ്പിലാക്കാത്തുതുമായ പ്രവൃത്തികള്‍ ഏതൊക്കെയാണ്; ആയതിനുള്ള കാരണം വ്യക്തമാക്കാമോ?
ബിൽഡിംഗ് പെർമിറ്റുകൾക്ക് അപേക്ഷ സമർപ്പിക്കുന്നവരുടെ എണ്ണം
4188.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അശാസ്ത്രീയമായി ബിൽഡിംഗ് പെർമിറ്റ് ഫീസ്, കെട്ടിട നികുതി എന്നിവ കൂട്ടിയത് മൂലം ബിൽഡിംഗ് പെർമിറ്റുകൾക്ക് അപേക്ഷ സമർപ്പിക്കുന്നവരുടെ എണ്ണം കുറഞ്ഞിട്ടുള്ളത് പരിശോധിച്ചിട്ടുണ്ടോ; എങ്കിൽ ഫീസ് വർദ്ധനവ് വരുത്തിയ ശേഷമുള്ള മാസങ്ങളിലും, കഴിഞ്ഞവർഷം ഇതേ മാസങ്ങളിലും സമർപ്പിക്കപ്പെട്ട അപേക്ഷകളുടെ കണക്ക് ലഭ്യമാക്കാമോ?
4189.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24 സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റില്‍ 20% തുക വകയിരുത്തുകയും തദ്ദേശ സ്വയംഭരണ വകുപ്പിന് നിര്‍വ്വഹണ ചുമതലയുള്ളതുമായ, ഒറ്റപ്പാലം മണ്ഡലത്തിലെ പ്രവൃത്തികള്‍ ഏതെല്ലാം; പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ; വിശദ വിവരം ലഭ്യമാക്കാമോ?
4190.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നവകേരളം കര്‍മ്മ പദ്ധതി 2-ന് കീഴില്‍ നടപ്പിലാക്കി വരുന്ന സാംക്രമിക രോഗങ്ങളുടെ സ്ക്രീനിംഗ് പദ്ധതിയുടെ നിലവിലെ സ്ഥിതി ലഭ്യമാക്കാമോ?
കിലയിലെ താത്കാലിക നിയമനങ്ങൾ
4191.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷനിലും (കില) അനുബന്ധ സ്ഥാപനങ്ങളിലും കരാർ നിയമനപ്രകാരം നിയമിച്ചിട്ടുള്ള ജീവനക്കാർ ആരൊക്കെയാണെന്ന് വ്യക്തമാക്കുമോ; നിയമന നടപടിക്രമം വെളിപ്പെടുത്തുമോ;
( ബി )
ഇവർ എത്ര വർഷമായി പ്രസ്തുത തസ്തികയിൽ തുടരുന്നു; സംവരണക്രമം പാലിച്ചാണോ പ്രസ്തുത നിയമനങ്ങൾ നടത്തിയിട്ടുള്ളത്; സ്ഥിരം തസ്തികയിൽ കരാർ വഴി നിയമിക്കപ്പെട്ട ജീവനക്കാർ ആരൊക്കെയാണ്; വിശദാംശം നൽകുമോ;
( സി )
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷനിലും അനുബന്ധ സ്ഥാപനങ്ങളിലും ഏകീകൃത പൊതു സർവീസ് സ്പെഷ്യൽ റൂളിൽ ഉൾപ്പെട്ട എതെങ്കിലും തസ്തികയിൽ കരാർ നിയമനം നടത്തിയിട്ടുണ്ടോ; വിശദാംശം നൽകുമോ;
( ഡി )
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷനിലും അനുബന്ധ സ്ഥാപനങ്ങളിലും ജോലിചെയ്യുന്ന കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിന് കില ഗവേണിംഗ് കൗൺസിൽ തീരുമാനം സർക്കാരിൽ ലഭിച്ചിട്ടുണ്ടോ; ഇക്കാര്യത്തിൽ സർക്കാരിന്റെ അഭിപ്രായം എന്താണെന്ന് അറിയിക്കുമോ;
( ഇ )
കിലയിൽ താത്കാലിക/കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തിയപ്പോൾ ജാതി/ഭിന്നശേഷി സംവരണം പാലിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ?
4192.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് മണ്ഡലത്തിൽ 2016 മുതൽ പി. എം. ജി. എസ്. വൈ. പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച പ്രവൃത്തികളും അവയുടെ നിലവിലെ പ്രവൃത്തി പുരോഗതിയും സംബന്ധിച്ച് പഞ്ചായത്ത് തിരിച്ച് വിശദമാക്കാമോ?
4193.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുടുംബശ്രീ അംഗങ്ങള്‍ക്കായുള്ള 'ജീവന്‍ ദീപം ഒരുമ' പദ്ധതിയില്‍ അംഗങ്ങളായിട്ടുള്ള ഗുണഭോക്താക്കളുടെ എണ്ണം ജില്ല തിരിച്ചു ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത ഇന്‍ഷ്വറന്‍സ് പദ്ധതി പ്രകാരം എന്തെല്ലാം ആനുകൂല്യങ്ങളാണ് നല്‍കി വരുന്നതെന്നും എത്ര പേര്‍ക്ക് ധനസഹായം ലഭിച്ചിട്ടുണ്ടെന്നും എത്ര തുക വിതരണം ചെയ്തുവെന്നും വ്യക്തമാക്കാമോ?
4194.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അതിദാരിദ്ര്യം നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനായി ആവിഷ്ക്കരിച്ച് നടപ്പിലാക്കിയ പദ്ധതിയില്‍ നിന്ന് അതിദരിദ്രരായ ഒരാളും പുറത്താകുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ; അതിദരിദ്രരുടെ പട്ടിക തയ്യാറാക്കല്‍ പൂര്‍ത്തിയായിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനായി നിലവിലുള്ള പദ്ധതികള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( സി )
അതിദാരിദ്ര്യം നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിന്റെ ഭാഗമായി പ്രസ്തുത കുടുംബങ്ങള്‍ക്ക് എന്തെല്ലാം ആനുകൂല്യങ്ങളും സൗകര്യങ്ങളുമാണ് നല്‍കുന്നതെന്ന് വ്യക്തമാക്കുമോ?
4195.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെട്ടിട നിർമ്മാണ ചട്ടങ്ങൾ പ്രാബല്യത്തിൽ വരുന്നതിന് മുൻപ് നിർമ്മാണം പൂർത്തിയാക്കിയ സർക്കാർ,അർദ്ധ സർക്കാർ,സ്വകാര്യ സ്കൂൾ കോമ്പൗണ്ടുകളിൽ വീണ്ടും അധിക നിർമ്മാണം നടത്തുന്നതിനായി നിലവിലുള്ള കെട്ടിട നിർമ്മാണ ചട്ടങ്ങൾ പ്രകാരം അനുമതി ലഭിക്കുന്നില്ലെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഇതുമൂലം പ്രസ്തുത സ്കൂൾ കെട്ടിടങ്ങളുടെ പുനരുദ്ധാരണത്തിന് അനുവദിക്കുന്ന ഫണ്ടുകൾ ഫലപ്രദമായി ഉപയോഗിക്കുവാൻ സാധിക്കാത്ത സാഹചര്യത്തിൽ കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ ഇളവ് അനുവദിക്കുന്നതിന് നയപരമായ തീരുമാനം എടുത്തിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകുമോ;
( സി )
മലപ്പുറം മണ്ഡലത്തിലെ മൊറയൂർ പഞ്ചായത്ത് പരിധിയിലുള്ള ഒഴുകൂർ ഗവണ്മെന്റ് യു.പി. സ്കൂളിലെ കെട്ടിടം കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്നതിനുള്ള കവറേജ് പ്രശ്നം പരിഹരിക്കുവാൻ പ്രത്യേക അനുമതി നൽകിയിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകുമോ;
( ഡി )
പ്രസ്തുത വിഷയത്തിൽ തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറുടെ 03.10.2023 ലെ ത.സ്വ.ഭ.വ/പി.ഡി./57827/2023-എ.ആർ.1 നമ്പർ കത്തിന്റെയും ജോയിന്റ് ഡയറക്ടറുടെ ത.സ്വ.ഭ.വ./ജെ.ഡി./എം.പി.എം./7078/2023-എഫ്4 നമ്പർ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ നാളിതുവരെ സ്വീകരിച്ച നടപടികൾ വിശദീകരിക്കാമോ?
4196.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഇംപാക്ട് കേരള കമ്പനി മുഖേന പൂർത്തീകരിക്കാന്‍ ഉദ്ദേശിക്കുന്ന പ്രധാന പദ്ധതികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത കമ്പനി സംസ്ഥാനത്ത് നടപ്പിലാക്കിയ പദ്ധതികളുടെയും വികസന പ്രവർത്തനങ്ങളുടെയും വിശദാംശം ലഭ്യമാക്കാമോ?
4197.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെട്ടിട നിർമ്മാണത്തിന് പെർമിറ്റ് നൽകുന്നതിനുള്ള നടപടിക്രമങ്ങൾ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും കെ-സ്മാർട്ട് ആപ്പിലൂടെയാണോ നിർവഹിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ആപ്പിലൂടെയല്ലാതെ മറ്റേതെല്ലാം മാർഗ്ഗങ്ങളിലൂടെ കെട്ടിട നിർമ്മാണത്തിനുള്ള പെർമിറ്റ് നൽകുന്ന നടപടിക്രമങ്ങൾ നിർവഹിക്കുന്നുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
അപേക്ഷ നൽകിയാൽ പരമാവധി എത്ര ദിവസത്തിനകം പെർമിറ്റ് നൽകണമെന്ന വിവരം ലഭ്യമാക്കാമോ;
( ഡി )
നിശ്ചിത കാലാവധിയ്ക്കകം പെർമിറ്റ് നൽകിയിട്ടില്ലെങ്കിൽ കെട്ടിട ഉടമയ്ക്ക് നിർമ്മാണം ആരംഭിക്കുന്നതിന് അനുമതിയുണ്ടോയെന്ന് അറിയിക്കാമോ;
( ഇ )
നിശ്ചിത കാലാവധിയ്ക്കകം പെർമിറ്റ് നൽകിയിട്ടില്ലെങ്കിൽ കെട്ടിട ഉടമയ്ക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള സംവിധാനം നിലവിലുണ്ടോയെന്ന് വ്യക്തമാക്കാമോ;
( എഫ് )
മതിയായ കാരണങ്ങളില്ലാതെ കെട്ടിട നിർമ്മാണത്തിന് പെർമിറ്റ് വൈകിക്കുകയാണെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിക്കുന്ന നടപടികൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ജി )
ഇപ്രകാരം ഉദ്യോഗസ്ഥർക്കെതിരെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെങ്കിൽ വിശദാംശം ലഭ്യമാക്കാമോ?
4198.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ മണ്ഡലത്തിലെ കടപ്പുറം ഗ്രാമപഞ്ചായത്തില്‍ ബഡ്സ് സ്കൂള്‍ ആരംഭിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
4199.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബാലുശ്ശേരി മണ്ഡലത്തിലെ പനങ്ങാട് ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മിക്കുന്ന ആധുനിക ശ‍്മശാനത്തിന് കിഫ്ബിയുടെ സാമ്പത്തിക അനുമതി ലഭിച്ചിട്ടുണ്ടോ; പ്രസ്തുത പദ്ധതിയുടെ ഡി.പി.ആർ. ചെയ്തിട്ടുള്ളത് ആരാണ്; വിശദമാക്കാമോ;
( ബി )
പനങ്ങാട് ഗ്രാമപഞ്ചായത്തിലെ ആധുനിക വാതക ശ‍്മശാനത്തിന്റെ പ്രവൃത്തി എപ്പോള്‍ തുടങ്ങാന്‍ കഴിയുമെന്നാണ് കരുതുന്നത്; വിശദമാക്കാമോ?
4200.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ സ്വയംഭരണ വകുപ്പില്‍ ഗ്രേഡ് I ഓവര്‍സീയര്‍ സിവില്‍ തസ്തികയില്‍ നിന്ന് രണ്ട് വര്‍ഷത്തിലധികമായി പ്രൊമോഷന്‍ നടത്തിയിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ കാരണം വ്യക്തമാക്കാമോ; ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും കേസ് നിലവിലുണ്ടോ; എങ്കില്‍ കേസ് നമ്പര്‍ ലഭ്യമാക്കാമോ; പ്രസ്തുത പ്രൊമോഷന്‍ നടത്തുന്നതിന് വേണ്ട നടപടി സ്വീകരിക്കാമോ;
( ബി )
ഗ്രേഡ് 1 ഓവര്‍സീയര്‍ സിവില്‍ തസ്തികയില്‍ നിന്ന് താത്ക്കാലികമായി പ്രൊമോഷന്‍ നല്‍കാനും അതിനുശേഷം ഈ തസ്തികയില്‍ വരുന്ന ഒഴിവുകള്‍ പി.എസ്.സി.-ക്ക് റിപ്പോര്‍ട്ട് ചെയ്യുവാനും നടപടി സ്വീകരിക്കാമോ;
( സി )
പ്രസ്തുത വകുപ്പില്‍ ഗ്രേഡ് I ഓവര്‍സീയര്‍ നിലവില്‍ എത്ര തസ്തികയുണ്ടെന്നും ഈ തസ്തികയില്‍ എത്ര പേര് ജോലി ചെയ്യുന്നുണ്ടെന്നും ജോലി ചെയ്യുന്നവരില്‍ പ്രൊമോഷന്‍ വഴിയും പി.എസ്.സി. വഴിയും പ്രവേശിച്ച എത്ര പേരുണ്ടെന്നും അറിയിക്കാമോ;
( ഡി )
ഈ വകുപ്പില്‍ ഗ്രേഡ് I ഓവര്‍സീയര്‍ തസ്തികയില്‍ നിലവില്‍ എത്ര ഒഴിവുകള്‍ ഉണ്ടെന്നും പ്രസ്തുത തസ്തികയില്‍ പി.എസ്.സി. വഴി നേരിട്ട് നികത്തേണ്ടതും പ്രൊമോഷന്‍ വഴി നികത്തേണ്ടതുമായ എത്ര ഒഴിവുകള്‍ വീതമാണെന്ന് വ്യക്തമാക്കാമോ;
( ഇ )
തദ്ദേശസ്വയംഭരണ വകുപ്പില്‍ ഗ്രേഡ് l ഓവര്‍സീയര്‍ തസ്തികയില്‍ പി.എസ്.സി. വഴി നേരിട്ട് പ്രവേശിച്ചവവരില്‍ എത്ര പേര്‍ ടി തസ്തികയില്‍ നിന്നും അതിന് മുകളിലുള്ള തസ്തികയില്‍ നിന്നും 2024 മെയ് മാസം വിരമിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ; പ്രസ്തുത ഒഴിവുകള്‍ നികത്താന്‍ നടത്തിയ നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ?
4201.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ തീരദേശവാസികള്‍ സി.ആര്‍.ഇസഡ്. ന്റെ ഭാഗമായി വിവിധങ്ങളായ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
സംസ്ഥാനത്താകമാനം സി.ആര്‍. ഇസഡ്. ന്റെ ഭാഗമായി എത്ര കെട്ടിടങ്ങള്‍ക്ക് നമ്പര്‍ നല്‍കാന്‍ കഴിയാത്ത അവസ്ഥ നിലനില്‍ക്കുന്നതായി ജില്ല തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കാമോ;
( സി )
പ്രസ്തുത പ്രതിസന്ധികള്‍ പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് അറിയിക്കാമോ?
4202.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി പിരിച്ചെടുക്കുന്ന ലൈബ്രറി സെസ്സ് കൃത്യമായി സംസ്ഥാന ലൈബ്രറി കൗണ്‍സിലിന് കൈമാറാറുണ്ടോ;
( ബി )
ഈ ഇനത്തിലുള്ള തുക പ്രസ്തുത കൗണ്‍സിലിന് കൈമാറുന്നതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടോ;
( സി )
പ്രസ്തുത സെസ്സ് കൃത്യമായി പ്രസ്തുത കൗണ്‍സിലിന് കൈമാറുന്നതിന് നടപടി സ്വീകരിക്കുമോ?
4203.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ദ്ധിച്ചു വരുന്ന തെരുവ് നായ ശല്യം ഒഴിവാക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചു വരുന്നത്;
( ബി )
2016 മുതല്‍ ഓരോ വര്‍ഷവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള തെരുവ് നായ്ക്കളുടെ ആക്രമണം സംബന്ധിച്ച വിശദാംശം വര്‍ഷം, ആക്രമിക്കപ്പെട്ടവരുടെ എണ്ണം, മരണപ്പെട്ടവരുടെ എണ്ണം എന്നിങ്ങനെ തരംതിരിച്ച് നല്‍കാമോ;
( സി )
തെരുവ് നായ്ക്കളുടെ എണ്ണം നിയന്ത്രിക്കാന്‍ ഇപ്പോള്‍ സ്വീകരിച്ച് വരുന്ന നടപടികള്‍ കൂടുതല്‍ മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് കരുതുന്നുണ്ടോ;
( ഡി )
തെരുവ് നായ ശല്യം നിയന്ത്രിക്കുന്നതിന് തടസ്സമാകുന്ന കാരണങ്ങള്‍ എന്തൊക്കെയാണ്; വിശദീകരിക്കാമോ?
4204.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024 മെയ് മാസം 31 വരെ പഞ്ചായത്ത് സെക്രട്ടറി, മുനിസിപ്പൽ സെക്രട്ടറി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എന്നീ തസ്തികകളിൽ നൂറിലധികം ഒഴിവുകളുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത ഒഴിവുകൾ നികത്തുന്നതിനായി പ്രമോഷൻ കമ്മിറ്റി അംഗീകാരം നൽകിയ 2024 വർഷത്തേക്കുള്ള സെലക്ട് ലിസ്റ്റ് നിലവിലുണ്ടോ; ഇല്ലെങ്കിൽ അതിന്റെ കാരണം വ്യക്തമാക്കാമോ;
( സി )
പ്രസ്തുത തസ്തികകളിൽ 2024 ഏപ്രിൽ, മെയ് മാസങ്ങളിലെ വിരമിക്കലിന് വിധേയമായി ഒഴിവുണ്ടാകുമെന്ന് മുൻകൂട്ടി അറിഞ്ഞിട്ടും സെലക്ട് ലിസ്റ്റ് തയ്യാറാക്കാത്തത് എന്തുകൊണ്ടാണെന്ന് അറിയിക്കാമോ;
( ഡി )
പ്രസ്തുത തസ്തികകൾ ഒഴിവായിക്കിടക്കുന്നത് വാർഡ് വിഭജനം, വോട്ടർ പട്ടിക പുതുക്കൽ തുടങ്ങിയ സുപ്രധാന നടപടിക്രമങ്ങളെ സാരമായി ബാധിക്കുമോ എന്ന് വ്യക്തമാക്കുമോ?
4205.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുണ്ടറ മണ്ഡലത്തിൽ കെ.എസ്.ആർ.ടി.സി.ബസ്സ് സ്റ്റേഷൻ നിർമ്മിക്കുന്നതിന് സ്ഥലം കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് ഇളംമ്പളളൂർ, കുണ്ടറ എന്നീ ഗ്രാമപഞ്ചായത്തുകൾ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് വ്യക്തമാക്കാമോ?
4206.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഫയലുകള്‍ പരിശോധിക്കുന്നതിന് ഏതൊക്കെ വകുപ്പുകള്‍ക്ക്/ വിഭാഗങ്ങള്‍ക്കാണ് ചുമതല നല്‍കിയിട്ടുള്ളതെന്നും ഓരോ വകുപ്പിനേയും/വിഭാഗത്തേയും ഏതൊക്കെ തരം ഫയലുകൾ പരിശോധിക്കാനാണ് ചുമതലപ്പെടുത്തിയിട്ടുള്ളതെന്നും വ്യക്തമാക്കാമോ;
( ബി )
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഏതൊക്കെ തരം ഫയലുകള്‍ പരിശോധിക്കാനാണ് ഇന്റേണല്‍ വിജിലന്‍സ്, ടൗൺ പ്ലാനിംഗ് വിജിലന്‍സ് എന്നീ വിഭാഗങ്ങള്‍ക്ക് നി‍ർദ്ദേശം നല്‍കിയിട്ടുള്ളതെന്ന് അറിയിക്കാമോ;
( സി )
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഇന്റേണല്‍ വിജിലന്‍സ് വിഭാഗത്തില്‍ ഏതൊക്കെ തസ്തികകളില്‍പ്പെട്ട ഉദ്യോഗസ്ഥരെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്; പ്രസ്തുത വിഭാഗത്തില്‍ ആരോഗ്യ, സാങ്കേതിക, ടൗൺ പ്ലാനിംഗ് വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരെകൂടി ഉള്‍പ്പെടുത്തുന്ന വിഷയം പരിഗണനയിലുണ്ടോ; വിശദമാക്കാമോ?
4207.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി മൂന്നാം ഘട്ടത്തില്‍ ശാസ്ത്രീയമായ രീതിയില്‍ മാലിന്യ സംസ്ക്കരണം നടത്തുന്നതിനാവശ്യമായ എന്തൊക്കെ സംവിധാനങ്ങളാണ് ആലപ്പുഴ മണ്ഡലത്തില്‍ നടപ്പിലാക്കുന്നത് എന്ന് വ്യക്തമാക്കാമോ;
( ബി )
ഹരിതമിത്രം ആപ്പ് ആലപ്പുഴ മണ്ഡലത്തിലെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലും പ്രവര്‍ത്തനക്ഷമമാക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചതെന്ന വിശദവിവരം ലഭ്യമാക്കാമോ;
( സി )
പ്രസ്തുത മണ്ഡലത്തില്‍ സീറോ വേസ്റ്റ് വിനോദസഞ്ചാര കേന്ദ്രങ്ങള്‍, ഹരിതകര്‍മ്മ സേന ബ്രാന്‍ഡിംഗ്, ഹരിത സംരംഭങ്ങള്‍ ആരംഭിക്കുക എന്നിവ നടപ്പിലാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ അവയുടെ വിശദവിവരം ലഭ്യമാക്കാമോ?
4208.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ-സ‍്മാര്‍ട്ട് പദ്ധതി വഴി എത്ര അപേക്ഷകള്‍ ഓണ്‍ലൈനായി ലഭിച്ചിട്ടുണ്ട്; അതില്‍ എത്രയെണ്ണം തീര്‍പ്പാക്കിയിട്ടുണ്ട്; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി വഴി ഫീസിനത്തില്‍ എത്ര തുക ലഭിച്ചുവെന്ന് വ്യക്തമാക്കാമോ?
4209.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ വകുപ്പില്‍ പഞ്ചായത്ത് സെക്രട്ടറി/ സീനിയര്‍ സൂപ്രണ്ട് തസ്തികയിലെ ഉദ്യോഗസ്ഥര്‍ക്ക് റേഷ്യോ അടിസ്ഥാനമാക്കി ഹയര്‍ഗ്രേഡ് നല്‍കാറുണ്ടോ; എങ്കില്‍ എത്ര ശതമാനമാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത വകുപ്പില്‍ ആകെ അനുവദിച്ചിട്ടുള്ള പഞ്ചായത്ത് സെക്രട്ടറി/സീനിയര്‍ സൂപ്രണ്ട് തസ്തികകള്‍ എത്രയാണെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത വകുപ്പില്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് ഹയർ ഗ്രേഡ് അനുവദിച്ച് അവസാനം ഇറക്കിയ ഉത്തരവ് എന്നാണെന്നറിയിക്കാമോ; പ്രസ്തുത ഉത്തരവില്‍ എത്രപേര്‍ക്കാണ് ഹയർ ഗ്രേഡ് നല്‍കിയതെന്നും സീനിയോറിറ്റി ലിസ്റ്റ് പ്രകാരം എത്രാമത്തെ ആൾക്കുവരെ ഹയർ ഗ്രേഡ് ലഭിച്ചിട്ടുണ്ടെന്നും വ്യക്തമാക്കാമോ;
( ഡി )
റേഷ്യോ അടിസ്ഥാനമാക്കി നിലവിൽ എത്ര പേർക്ക് ഹയര്‍ ഗ്രേഡ് നല്‍കാനുണ്ടെന്നും അതിനുള്ള നടപടിക്രമങ്ങളുടെ നിലവിലെ സ്ഥിതിയും വ്യക്തമാക്കാമോ; പ്രസ്തുത ഗ്രേഡ് അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് എന്ന് പുറപ്പെടുവിക്കുവാൻ സാധിക്കുമെന്ന് വിശദമാക്കാമോ?
4210.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
യാത്രക്കാര്‍ക്ക് ഏറ്റവും സമീപത്തെ ടേക്ക് എ ബ്രേക്ക് കേന്ദ്രങ്ങള്‍ എവിടെയാണെന്ന് ഓണ്‍ലെെനിലൂടെ മനസ്സിലാക്കാന്‍ കഴിയുന്നതിനുള്ള സംവിധാനം വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ?
4211.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്ക് മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് പദ്ധതി ആരംഭിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ;
( ബി )
ഇതിനായി പഞ്ചായത്ത് അംഗങ്ങളുടെ പൂരിപ്പിച്ച അപേക്ഷ വാങ്ങുകയും വിവരശേഖരണം നടത്തുകയും ചെയ്തിട്ടും പ്രസ്തുത പദ്ധതി നടപ്പാക്കാനുണ്ടായ കാലതാമസം എന്തുകൊണ്ടെന്ന് അറിയിക്കാമോ;
( സി )
തടസ്സങ്ങള്‍ പരിഹരിച്ച് പ്രസ്തുത ആശ്വാസ പദ്ധതി അടിയന്തരമായി നടപ്പാക്കാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
4212.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത സ്ഥാപനങ്ങള്‍, മദ്രസകള്‍, മതപഠനശാലകള്‍ എന്നിവയ്ക്ക് കെട്ടിട നിര്‍മ്മാണ ഫീസിലും നികുതിയിലും ഇളവ് നല്‍കിയിട്ടുണ്ടോ; എങ്കില്‍ ഇതു സംബന്ധിച്ചുള്ള ഉത്തരവുകള്‍/സര്‍ക്കുലറുകളുടെ പകര്‍പ്പ് ലഭ്യമാക്കാമോ;
( ബി )
നിലവില്‍ നികുതിയിളവുകളും കെട്ടിട നിര്‍മ്മാണ ഫീസ് ഇളവുകളും നല്‍കുന്നത് ഏത് തരത്തിലുള്ള കെട്ടിടങ്ങള്‍ക്കാണെന്ന് വിശദീകരിക്കാമോ?
4213.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍മാരുടെ എത്ര ഒഴിവുകള്‍ നിലവിലുണ്ട്; പ്രസ്തുത ഒഴിവുകള്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിനുള്ള കാരണം വിശദമാക്കാമോ;
( ബി )
പി.എസ്.സി. റാങ്ക് ലിസ്റ്റ് നിലവിലുണ്ടായിരുന്നിട്ടും പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും അസിസ്റ്റന്റ് എന്‍ജിനീയര്‍മാരുടെ തസ്തിക ഒഴിഞ്ഞു കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; അസിസ്റ്റന്റ് എന്‍ജിനീയര്‍മാരുടെ ഒഴിവുകള്‍ നികത്തുന്നതിനാവശ്യമായ അടിയന്തര നടപടി സ്വീകരിക്കുമോ?
4214.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിവിധ സാമൂഹ്യക്ഷേമ പെന്‍ഷന്‍ പദ്ധതികളില്‍ ഓരോന്നിനും എത്ര മാസത്തെ കുടിശികയാണ് നിലവിലുള്ളത്; ഇനം തിരിച്ച് കണക്ക് ലഭ്യമാക്കുമോ;
( ബി )
കുടിശിക മുഴുവൻ വിതരണം ചെയ്യുന്നതിന് ഓരോ പെന്‍ഷന്‍ പദ്ധതിയ്ക്കും എത്ര തുക വീതം വേണ്ടിവരുമെന്നും കുടിശിക വിതരണത്തിന് മാത്രമായി ആകെ എത്ര തുക വേണ്ടിവരുമെന്നും വ്യക്തമാക്കാമോ;
( സി )
ഓരോ പെന്‍ഷന്‍ വിതരണത്തിനുമായി നടപ്പു സാമ്പത്തിക വര്‍ഷം എത്ര തുകയാണ് വേണ്ടിവരുന്നത്; ഈ തുക ഏതെല്ലാം രീതിയിൽ കണ്ടെത്താനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
4215.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
1985 ലെ ശമ്പള പരിഷ്കരണ ഉത്തരവില്‍ പ്രതിപാദിക്കും പ്രകാരം 6 -ല്‍ കൂടുതല്‍ ക്ലാര്‍ക്കുമാര്‍ ഉണ്ടായിട്ടും സൂപ്പര്‍വൈസറി തസ്തികയായ ജൂനിയര്‍ സൂപ്രണ്ട് തസ്തികകള്‍ അനുവദിക്കാത്ത/ നിലവിലില്ലാത്ത എത്ര ഗ്രാമപഞ്ചായത്തുകള്‍ സംസ്ഥാനത്തുണ്ട്; ജില്ലാടിസ്ഥാനത്തിലുള്ള വിശദാംശങ്ങള്‍ നല്‍കാമോ;
( ബി )
പ്രസ്തുത ഗ്രാമപഞ്ചായത്തുകളിലെ നിലവിലുള്ള ഹെഡ്ക്ലാര്‍ക്ക് തസ്തിക പരിവര്‍ത്തനം ചെയ്ത് ജൂനിയര്‍ സൂപ്രണ്ട് തസ്തിക ആക്കുന്നതുമായി ബന്ധപ്പെട്ട് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ സമീപ കാലത്ത് എന്തെങ്കിലും ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ടോ;
( സി )
എങ്കില്‍ പ്രസ്തുത വിധിയുടെ അടിസ്ഥാനത്തില്‍ എന്ത് തുടര്‍ നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്നും, ഗ്രാമപ‍ഞ്ചായത്തുകളുടെ ദൈനം ദിന ഭരണ നിര്‍വ്വഹണ പ്രവര്‍ത്തനങ്ങളും തൊഴിലുറപ്പ് പദ്ധതി അടക്കമുള്ള വിവിധ സംസ്ഥാന, കേന്ദ്രാവിഷ്കൃത പദ്ധതികളും ഫലപ്രദമായി ഏകോപിക്കാന്‍ സാധിക്കുന്ന രീതിയില്‍, പ്രസ്തുത തസ്തികകള്‍ ഇല്ലാത്ത ഗ്രാമപഞ്ചായത്തുകളിലെ ഹെഡ്ക്ലര്‍ക്ക് തസ്തികകള്‍ പരിവര്‍ത്തനം ചെയ്ത് ജുനിയര്‍ സൂപ്രണ്ട് തസ്തികകള്‍ ആക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
4216.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം ചാത്തന്നൂർ മണ്ഡലത്തിലെ പരവൂർ നഗരസഭയിലും വിവിധ ഗ്രാമ പഞ്ചായത്തുകളിലും ലൈഫ് ഭവന പദ്ധതി പ്രകാരം വീടുകൾ അനുവദിച്ചിട്ടുണ്ടോ; എങ്കിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ തിരിച്ചുള്ള എണ്ണം അറിയിക്കാമോ;
( ബി )
ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം ഭൂരഹിതരും ഭവനരഹിതരുമായ കുടുംബങ്ങൾക്ക് ലൈഫ് ഭവന പദ്ധതി പ്രകാരം വസ്തുവും വീടും അനുവദിച്ചിട്ടുണ്ടോ; എങ്കിൽ പരവൂർ നഗരസഭയിലെയും ചാത്തന്നൂർ മണ്ഡലത്തിലുൾപ്പെട്ട ഗ്രാമപഞ്ചായത്തുകളിലേയും പ്രസ്തുത കുടുംബങ്ങളുടെ എണ്ണം വേർതിരിച്ച് അറിയിക്കാമോ;
( സി )
ചാത്തന്നൂർ മണ്ഡലത്തിലെ പരവൂർ നഗരസഭയിലും ആറ് ഗ്രാമ പഞ്ചായത്തുകളിലുമായി നിലവിൽ ലൈഫ് ഭവന പദ്ധതി പ്രകാരം വീട് ലഭിക്കുന്നതിനായി മാത്രം എത്ര അപേക്ഷകരുണ്ടെന്നും, ഭൂരഹിതർ, ഭവന രഹിതർ എന്നിങ്ങനെ എത്ര അപേക്ഷകരുണ്ടെന്നുമുള്ള വിവരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തിരിച്ച് ലഭ്യമാക്കാമോ?
4217.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് 2020-ല്‍ അപേക്ഷ ക്ഷണിച്ച ലെെഫ് ഭവന നിര്‍മ്മാണ പദ്ധതി പ്രകാരം തയ്യാറാക്കിയ അര്‍ഹതാ ലിസ്റ്റില്‍ എത്ര പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇതില്‍ എത്ര പേരുടെ ഭവന നിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ടെന്നുമുള്ള വിവരം പട്ടികജാതി -പട്ടികവർഗ - ജനറല്‍ വിഭാഗം തിരിച്ച് നല്‍കുമോ;
( ബി )
ലെെഫ് 2020-ല്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കള്‍ക്ക് ഹഡ്കോ ലോണ്‍ വിഹിതം ലഭിക്കുന്നുണ്ടോ; ഇല്ലെങ്കില്‍ പ്രസ്തുത ലോണിനു പകരം എന്ത് സംവിധാനമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് വിശദമാക്കാമോ?
4218.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കരമന-കളിയിക്കാവിള റോഡില്‍ കൊടിനട മുതൽ വഴിമുക്ക് വരെയുള്ള റോഡ് നിർമ്മാണത്തിന് സ്ഥലം നൽകിയവർക്ക് ബാക്കിവരുന്ന അര സെന്റ്, ഒരു സെന്റ്, രണ്ട് സെന്റ്, മൂന്ന് സെന്റ് സ്ഥലത്ത് കടകളോ വീടുകളോ നിർമ്മിക്കുവാൻ ചട്ടങ്ങളിൽ ഇളവു നൽകിക്കൊണ്ട് എന്തെങ്കിലും നിർദ്ദേശങ്ങളോ ഉത്തരവുകളോ പുറപ്പെടുവിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ ;
( ബി )
ഇല്ലെങ്കിൽ അതിനുള്ള മേൽ നടപടികൾ സ്വീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ ?
4219.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ കൊമേഴ്സ്യല്‍ കെട്ടിടങ്ങള്‍ പെര്‍മിറ്റിന് വിരുദ്ധമായി രൂപമാറ്റം വരുത്തി പൂര്‍ത്തിയാക്കിയത് ക്രമവത്കരിക്കപ്പെടാതെ ടി കെട്ടിടങ്ങളില്‍ വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത സ്ഥാപനങ്ങള്‍ക്കും അനധികൃത കെട്ടിടങ്ങള്‍ക്കും എതിരെ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ;
( ബി )
സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ രൂപമാറ്റം വരുത്തി കെട്ടിട നമ്പര്‍ ലഭിക്കാത്ത കെട്ടിടങ്ങളില്‍ വ്യാപാര സ്ഥാപനങ്ങള്‍ നടത്തുവാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ലൈസന്‍സ് നല്‍കുന്നുണ്ടോ; ഇല്ലെങ്കില്‍ ഇത്തരത്തില്‍ നടത്തിവരുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
4220.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുണ്ടറ മണ്ഡലത്തിലെ തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിൽ കേന്ദ്ര ഫണ്ടിൽ നിന്നും പുതുതായി അനുവദിച്ചിട്ടുളള ആരോഗ്യ ഉപകേന്ദ്രം കെട്ടിട നിർമ്മാണത്തിനായി അനുവദിച്ചിട്ടുളള തുക എത്രയാണ്; ആയതിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ നൽകാമോ?
4221.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പി.എം.ജി.എസ്.വൈ. പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2019-20 സാമ്പത്തിക വര്‍ഷം മുതല്‍ മാവേലിക്കര മണ്ഡലത്തിലെ ഏതെല്ലാം റോഡുകളാണ് നവീകരിക്കുവാന്‍ ഭരണാനുമതി ലഭിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതി വിവരം വിശദമാക്കുമോ;
( സി )
പ്രസ്തുത റോഡ് നിര്‍മ്മാണ പ്രവൃത്തികള്‍ തടസ്സപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
എങ്കിൽ പ്രസ്തുത പ്രവൃത്തികള്‍ അടിയന്തരമായി പുനരാരംഭിക്കുന്നതിനും പൂര്‍ത്തീകരിക്കുന്നതിനും സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
4222.
ശ്രീ. പി. വി. അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലമ്പൂർ മണ്ഡലത്തിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ലൈഫ് ഭവന പദ്ധതിയുടെ ആരംഭഘട്ടം മുതല്‍ പദ്ധതിയിലേക്ക് ആകെ എത്ര അപേക്ഷകളാണ് ഉണ്ടായിരുന്നതെന്ന് ഗ്രാമപഞ്ചായത്തുകൾ, നഗരസഭ എന്നിവ തിരിച്ച് വിവരം ലഭ്യമാക്കാമോ;
( ബി )
ലൈഫ് ഭവന പദ്ധതിയിൽ പ്രസ്തൂത മണ്ഡലത്തിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ 2021 ഏപ്രിൽ 1 ന് ശേഷം നാളിതുവരെ എത്ര വീടുകളാണ് അനുവദിച്ചതെന്ന് ഗ്രാമപഞ്ചായത്തുകൾ, നഗരസഭ എന്നിവ തിരിച്ച് വിവരം ലഭ്യമാക്കാമോ; ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും ഇതിനായി ചെലവഴിച്ച തുകയും ലഭിച്ച അപേക്ഷകൾ പൂർണ്ണമായും പരിഗണിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളേതെല്ലാമെന്നും വ്യക്തമാക്കാമോ;
( സി )
ലൈഫ് ഭവന പദ്ധതിയിൽ നിലമ്പൂർ മണ്ഡലത്തിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നാളിതുവരെ എത്ര വീടുകളുടെ നിർമ്മാണം പൂർത്തിയാക്കിയെന്ന് ഗ്രാമപഞ്ചായത്തുകൾ, നഗരസഭ എന്നിവ തിരിച്ച് വിവരം ലഭ്യമാക്കാമോ;
( ഡി )
പ്രസ്തുത മണ്ഡലത്തിലെ ഏതെല്ലാം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് ലൈഫ് പദ്ധതി അപേക്ഷകളില്‍ ഇനിയും വീടുകൾ അനുവദിക്കാനുള്ളതെന്നും ഓരോന്നിലും എത്ര അപേക്ഷകൾ ഇനിയും പരിഗണിക്കാനുണ്ടെന്നുമുള്ള വിവരം ഗ്രാമപഞ്ചായത്ത്, നഗരസഭ എന്നിവ തിരിച്ച് ലഭ്യമാക്കാമോ?
4223.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് ജില്ലാപഞ്ചായത്ത്, എത്തിക്സ് കമ്മിറ്റിയുടെ അംഗീകാരം ലഭിക്കാത്ത കൺസൾട്ടൻസി പ്രോജക്ടിന് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ചട്ട വിരുദ്ധമായി നാല് ലക്ഷം രൂപ അനുവദിച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദാംശങ്ങൾ അറിയിക്കാമോ;
( ബി )
പൊതുപണം ദുർവിനിയോഗം ചെയ്തവർക്കെതിരെ എന്ത് നടപടി സ്വീകരിക്കാൻ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കുമോ?
4224.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ മാലിന്യമുക്ത നവകേരളം ക്യാമ്പയിന്‍ നടപ്പിലാക്കുന്നതിനുള്ള അടിസ്ഥാന സൗകര്യ കുറവുകള്‍ പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വിശദമാക്കുമോ;
( ബി )
ഇതിനായി വിവിധ ധനസ്രോതസ്സുകള്‍ സംയോജിപ്പിച്ച് പദ്ധതി രൂപീകരണം നടത്തുന്നതിന് നിർദ്ദേശം നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്റെ വിശദാംശങ്ങള്‍ അറിയിക്കുമോ?
4225.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ മണ്ഡലത്തിൽ നിലവിൽ എത്രപേർക്ക് വിവിധ സാമൂഹ്യ സുരക്ഷാ പെൻഷൻ ലഭിക്കുന്നുവെന്ന് ഗ്രാമപഞ്ചായത്ത്, നഗരസഭ തിരിച്ചുള്ള കണക്കുകൾ ലഭ്യമാക്കുമോ?
4226.
ഡോ. കെ. ടി. ജലീൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തവനൂര്‍ മണ്ഡലത്തിലെ പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മ്മിക്കുന്നതിനായി ഉടമസ്ഥാവകാശം ഗ്രാമവികസന വകുപ്പില്‍ നിലനിര്‍ത്തിക്കൊണ്ട് സ്ഥലം വിട്ടുനല്‍കുന്നതിനായി അപേക്ഷ ലഭിച്ചിട്ടുണ്ടോ എന്ന് അറിയിക്കാമോ;
( ബി )
എങ്കില്‍ അതിന്മേല്‍ സ്വീകരിച്ച നടപടിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ?
4227.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പി.എം.ജി.എസ്.വൈ. പദ്ധതിയില്‍ ഉള്‍പ്പെടുത്തി പയ്യന്നൂര്‍ മണ്ഡലത്തിന്റെ വിവിധ പഞ്ചായത്തുകളില്‍ നടന്നുവരുന്ന പ്രവൃത്തികള്‍ ഏതൊക്കെയാണെന്നും അതിന്റെ നിലവിലെ സ്ഥിതി എന്താണെന്നും വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികള്‍ ജനപ്രതിനിധികളെ ഉള്‍പ്പെടെ പങ്കെടുപ്പിച്ച് അവലോകനം ചെയ്യുന്നതിനുള്ള സംവിധാനം നിലവിലുണ്ടോ; ഇല്ലെങ്കില്‍ ഈ സംവിധാനം ഏ‍ർപ്പെടുത്തുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; അറിയിക്കാമോ?
4228.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹരിപ്പാട് മണ്ഡലത്തില്‍ മുഖ്യമന്ത്രിയുടെ തദ്ദേശറോഡ് പുനരുദ്ധാരണ പദ്ധതി, റീബിൽഡ് കേരള പദ്ധതി, പി.എം.ജി.എസ്. വൈ. എന്നീ പദ്ധതികള്‍ പ്രകാരം നടക്കുന്ന വിവിധ പ്രവൃത്തികളുടെ നിര്‍വഹണ പുരോഗതി വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?
4229.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം മണ്ഡലത്തിലെ കായക്കൊടി ഗ്രാമപഞ്ചായത്തിലെ ശോചനീയാവസ്ഥയിലുള്ള പി.എച്ച്.സി.-ചേറ്റുവയൽ-മുണ്ടിയോട്ട് റോഡ് റീ-ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെട്ടുത്തുന്നതിന് നാളിതുവരെ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയെന്ന് വിശദമാക്കാമോ?
4230.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ. പ്രമോദ് നാരായൺ
ശ്രീ. ജോബ് മൈക്കിള്‍
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാലിന്യ സംസ്കരണത്തിന്റെ ഭാഗമായി ഹരിതകർമ്മസേന മുഖേനയും അല്ലാതെയും ശേഖരിക്കുന്ന പുനരുപയോഗ സാധ്യതയുള്ള വസ്തുക്കള്‍ ഉപയോഗിച്ച് റീസൈക്ലിങ്ങ് വ്യവസായം ആരംഭിക്കാനുള്ള പദ്ധതി നിലവിലുണ്ടോ; വിശദമാക്കുമോ;
( ബി )
ശേഖരിക്കപ്പെടുന്ന ജൈവമാലിന്യങ്ങള്‍ ജൈവവളങ്ങളായി മാറ്റുന്നതിന് കർമ്മപദ്ധതി ആവിഷ്കരിക്കുമോ; അതിന് സന്നദ്ധരാകുന്ന സ്വകാര്യസംരംഭകർക്ക് ആവശ്യമായ സഹായ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
4231.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂത്തുപറമ്പ് മണ്ഡലത്തിലെ കുന്നോത്തുപറമ്പ് ഗ്രാമ പഞ്ചായത്തില്‍ 2016-17 സാമ്പത്തിക വര്‍ഷത്തെ ആസ്തി വികസന പദ്ധതിയില്‍ പുത്തൂര്‍ കുടിവെള്ള പദ്ധതിയ്ക്കായി ഇരുപത്തിയഞ്ച് ലക്ഷം രൂപ അനുവദിച്ചിരുന്നത് ഭേദഗതി വരുത്തി 3.09.2020-ലെ ഉത്തരവ് 6270/2020 പ്രകാരം പത്ത് മിനിമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കാന്‍ തുക വകമാറ്റിയിരുന്നെങ്കിലും ആയത് ഇതേവരെയും നടപ്പിലാക്കാത്ത കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
03.11.2020-ലെ സ.ഉ.(സാധാ.) നം.6270/2020/ധന ഉത്തരവ് പ്രകാരം ഭരണാനുമതി പുറപ്പെടുവിക്കാനുള്ള പ്രത്യേകാനുമതി നല്‍കിയിട്ടും ഭരണാനുമതി നല്‍കുവാനുള്ള നടപടികള്‍ നീണ്ടുപോകുന്നത് പരിശോധിക്കുമോ ; വിശദമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തി നടപ്പിലാക്കുന്നതിനുള്ള ഭരണാനുമതി നല്‍കാന്‍ നിലവിലുള്ള തടസ്സങ്ങള്‍ എന്താണെന്ന് വ്യക്തമാക്കുമോ;
( ഡി )
ഭരണാനുമതി നല്‍കി പ്രസ്തുത പ്രവൃത്തി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് വിശദമാക്കുമോ?
4232.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ധനകാര്യ വകുപ്പിന്റെ (ബജറ്റ്-കെ) 7438/2023 ഉത്തരവ് പ്രകാരം 2023-24 ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുളള ചാലാട് ശ്രീ ധര്‍മ്മശാസ്താ ക്ഷേത്ര മൈതാനത്ത് റോഡ് നിര്‍മ്മിക്കുന്ന പ്രവൃത്തിയുടെ എസ്റ്റിമേറ്റ് എടുക്കുന്നതിന് കണ്ണൂര്‍ കോര്‍പ്പറേഷനെ ചുമതലപ്പെടുത്തിയിരുന്നോ; ആയതിന്റെ എസ്റ്റിമേറ്റ് സമര്‍പ്പിച്ചിട്ടുണ്ടോ; അറിയിക്കാമോ;
( ബി )
പ്രസ്തുത എസ്റ്റിമേറ്റ് എടുക്കുന്നതിന് തടസ്സങ്ങളുണ്ടോ; വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തി ആരംഭിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ?
4233.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേരി മണ്ഡലത്തിലെ പാണ്ടിക്കാട് പഞ്ചായത്തിനെയും തൃക്കലങ്ങോട് പഞ്ചായത്തിനെയും വിഭജിച്ച് പുതിയ പഞ്ചായത്തുകൾ രൂപീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ;
( ബി )
പുതുതായി ഏതെല്ലാം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ് വാർഡ് വിഭജനം നടത്തുന്നത്; വിശദമാക്കാമോ;
( സി )
പഞ്ചായത്തുകളിൽ പുതുതായി നിർമ്മിക്കുന്ന വീടുകൾക്ക് പെർമിറ്റ് ഫീസില്‍ ഇളവ് നൽകുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അധികാരം നൽകിക്കൊണ്ട് ഉത്തരവിറക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ;
( ഡി )
പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾ, ഭിന്നശേഷി വിഭാഗത്തിൽപ്പെടുന്നവർ, ബി.പി.എൽ., മുൻഗണന കാർഡ് ഉള്ളവർ എന്നിവർക്ക് വീടുകൾക്കുള്ള പെർമിറ്റ് ഫീസ് ഇളവ് നൽകുന്നതിനോ സൗജന്യമാക്കുന്നതിനോ ഉള്ള നടപടികൾ സ്വീകരിക്കുമോ?
4234.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24 ബജറ്റിൽ ഉൾപ്പെട്ട മഞ്ചേശ്വരം മണ്ഡലത്തിലെ എന്‍മകജെ പഞ്ചായത്തിലെ ബെദ്രംപള്ള-ബന-ബലതകല്ല്-പട്ളതല റോഡ് പ്രവൃത്തിയുടെ ഭരണാനുമതി ലഭ്യമായിട്ടുണ്ടോ; വിശദവിവരം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തി എപ്പോൾ തുടങ്ങാൻ കഴിയുമെന്ന് വ്യക്തമാക്കുമോ?
4235.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഏതെല്ലാം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ തനത് വരുമാനത്തിന്റെയും ജനറല്‍ പര്‍പ്പസ് ഗ്രാന്റിന്റെയും കുറവ് കാരണം ജീവനക്കാരുടെ ശമ്പളം മുടങ്ങിയിട്ടുള്ളത്; ജില്ല തിരിച്ചുളള വിശദാംശം നല്‍കാമോ;
( ബി )
തനത് വരുമാനത്തിന്റെയും ജനറല്‍ പര്‍പ്പസ് ഗ്രാന്റിന്റെയും കുറവ് കാരണം ആലപ്പുഴ ജില്ലയിലെ ചെറുതന പഞ്ചായത്തില്‍ കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങിയ വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതുമായി ബന്ധപ്പെട്ട് പ്രസ്തുത ഗ്രാമപഞ്ചായത്തില്‍ നിന്ന് എല്‍.എസ്.ജി.ഡി. പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ക്ക് നല്‍കിയ കത്തിന്മേല്‍ എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ;
( സി )
തനത് വരുമാനത്തിന്റെയും ജനറല്‍ പര്‍പ്പസ് ഗ്രാന്റിന്റെയും കുറവ് കാരണം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുവദിക്കുന്ന ഗ്യാപ്പ് ഫണ്ട് കൃത്യമായി വിതരണം ചെയ്യുന്നുണ്ടോയെന്നും എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് വിതരണം ചെയ്യുന്നതെന്നും അറിയിക്കാമോ;
( ഡി )
ചെറുതന പഞ്ചായത്ത് ഗ്യാപ്പ് ഫണ്ടായി എത്ര തുകയാണ് ആവശ്യപ്പെട്ടിരുന്നതെന്നും എത്ര തുക അനുവദിച്ചുവെന്നും ശേഷിക്കുന്ന ഫണ്ട് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്നും അറിയിക്കാമോ?
4236.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി മണ്ഡലത്തിൽപ്പെട്ട നന്നമ്പ്ര പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിലുള്ള കൊടിഞ്ഞി ഇരുകുളം ഭൂമിയുമായി ബന്ധപ്പെട്ടുള്ള ഏതെല്ലാം കോടതി ഉത്തരവുകളാണ് നിലവിലുള്ളത്;
( ബി )
പ്രസ്തുത കോടതി ഉത്തരവുകൾ ഓരോന്നിന്റെയും പകർപ്പുകൾ ലഭ്യമാക്കാമോ;
( സി )
ഈ ഭൂമി നന്നമ്പ്ര ഗ്രാമപഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിൽ ഏത് ഇനത്തിലാണ് രേഖപ്പെടുത്തിയിട്ടുള്ളത് എന്ന് വിശദമാക്കാമോ;
( ഡി )
കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തിലോ ഏതെങ്കിലും വ്യക്തികളുടെ നിവേദനങ്ങളുടെ അടിസ്ഥാനത്തിലോ പഞ്ചായത്ത് ഭരണസമിതി എന്തെങ്കിലും തീരുമാനങ്ങൾ എടുത്തിട്ടുണ്ടോ; വിശദമാക്കാമോ?
4237.
ഡോ. കെ. ടി. ജലീൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തവനൂര്‍ പഞ്ചായത്തിലെ കടകശ്ശേരി മുവാങ്കര ഗ്രാമീണ റോഡിന് 2022-23 സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റില്‍ നിന്നും തുക അനുവദിച്ചിട്ടുണ്ടോ;
( ബി )
എങ്കില്‍ എത്ര തുക അനുവദിച്ചിട്ടുണ്ടെന്നും പ്രസ്തുത പ്രവൃത്തിയുടെ നിലവിലെ സ്ഥിതിയും വിശദമാക്കാമോ?
4238.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയ്ക്കല്‍ മണ്ഡലത്തിലെ ഇരിമ്പിളിയം പഞ്ചായത്തിലെ പകരനെല്ലൂര്‍ സ്റ്റേഡിയം നിര്‍മ്മാണം എന്ന പ്രവൃത്തിയ്ക്ക് ഭരണാനുമതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടി വിശദമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തിയ്ക്ക് സാങ്കേതികാനുമതി ലഭിച്ചിട്ടുണ്ടോ; പ്രവൃത്തി എന്നത്തേക്ക് ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?
4239.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍ മണ്ഡലത്തിലെ 8 പഞ്ചായത്തുകളിലായി ലൈഫ് പദ്ധതി പ്രകാരം നല്‍കിയ വീടുകളുടെ എണ്ണം എത്രയെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം പൂര്‍ത്തീകരിച്ചിട്ടുള്ളതും, ഇനി പൂര്‍ത്തീകരിക്കാനുള്ളതും, എഗ്രിമെന്റ് വച്ചിട്ടുള്ളതുമായ വീടുകളുടെ വിവരങ്ങള്‍ പഞ്ചായത്ത് തിരിച്ച് ലഭ്യമാക്കാമോ;
( സി )
ലൈഫ് പദ്ധതിയുടെ ലിസ്റ്റില്‍ നാളിതുവരെ ഉള്‍പ്പെട്ടിട്ടില്ലാത്തവരെ ഉള്‍പ്പെടുത്തുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
4240.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ മണ്ഡലത്തിലെ പൊന്മള പഞ്ചായത്തിലെ ഹെല്‍ത്ത് സെന്ററിന് വാഹനം വാങ്ങുന്നത് സംബന്ധിച്ച പ്രൊപ്പോസല്‍ തദ്ദേശ സ്വയംഭരണ വകുപ്പില്‍ ലഭിച്ചിട്ടുണ്ടോ; ആയതിന്മേല്‍ സ്വീകരിച്ച നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പ്രൊപ്പോസല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ പരിഗണനയ്ക്ക് അയച്ചിട്ടുണ്ടോ; വാഹനം വാങ്ങുന്നതിന് അനുമതി ലഭ്യമാക്കുവാന്‍ അടിയന്തര നടപടി സ്വീകരിക്കുമോ?
4241.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹരിതകർമ്മസേന വീടുകളിൽ നിന്ന് ഏതു തരത്തിലുള്ള മാലിന്യങ്ങളാണ് നീക്കം ചെയ്യുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
മാലിന്യം നീക്കം ചെയ്യുന്നതിനായി വീടുകളിൽ നിന്ന് ഹരിതകർമ്മസേന പിരിക്കുന്ന ഫീസ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വരുമാനമായിട്ടാണോ കണക്കാക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
വീടുകളിൽ നിന്ന് മാലിന്യം നീക്കം ചെയ്യുന്ന ഹരിതകർമ്മ സേനാംഗങ്ങൾക്ക് നൽകുന്ന സേവനത്തിന്റെ പ്രതിഫലം എത്രയാണെന്ന് അറിയിക്കാമോ;
( ഡി )
വീടുകളിൽ നിന്ന് പ്രതിമാസം മാലിന്യ നിർമാർജ്ജനം നടത്തേണ്ട ഹരിതകർമ്മസേന രണ്ടോ അതിലധികമോ മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് മാലിന്യ നിർമാർജനത്തിന് എത്തിച്ചേരുന്നതെങ്കിൽ അക്കാലയളവിലെ സേവന ഫീസ് പൂർണ്ണമായും അവർക്ക് നൽകേണ്ടതുണ്ടോ;
( ഇ )
അജൈവ മാലിന്യങ്ങൾ ലഭ്യമല്ലാത്ത വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ഹരിതകർമ്മസേനയ്ക്ക് ഫീസ് പിരിക്കുന്നതിന് അനുവാദം നൽകിയിട്ടുണ്ടോ;
( എഫ് )
ഹരിതകർമ്മസേന നിർവഹിക്കുന്ന മാലിന്യ നിർമാർജനത്തിന്റെ ഫീസ് ഇനത്തിലും ശേഖരിക്കപ്പെട്ട അജൈവമാലിന്യങ്ങൾ വിപണനം ചെയ്ത ഇനത്തിലും കേരളത്തിലെ പഞ്ചായത്തുകൾക്ക് കഴിഞ്ഞ സാമ്പത്തിക വർഷം ലഭിച്ച തുകയുടെ വിവരം പ്രത്യേകം ലഭ്യമാക്കാമോ;
( ജി )
ഹരിതകർമ്മസേന നിർവഹിക്കുന്ന മാലിന്യനിർമാർജനത്തിന്റെ ഫീസിനത്തിലും അജൈവമാലിന്യങ്ങൾ വിപണനം ചെയ്ത ഇനത്തിലും കേരളത്തിലെ മുനിസിപ്പാലിറ്റികൾക്കും കോർപ്പറേഷനുകൾക്കും കഴിഞ്ഞ സാമ്പത്തിക വർഷം ലഭിച്ച തുകയുടെ വിവരം പ്രത്യേകം ലഭ്യമാക്കാമോ?
4242.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട മണ്ഡലത്തില്‍ പള്ളിച്ചല്‍ പഞ്ചായത്തിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള 2021-2022 സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന ബഡ്ജറ്റ് നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ആയതിനുള്ള എസ്റ്റിമേറ്റ് സമര്‍പ്പിച്ചിട്ടുണ്ടോ; ആയതിന്റെ നിലവിലെ സ്ഥിതിയും തുടര്‍നടപടികളും വിശദമാക്കാമോ?
4243.
ഡോ. കെ. ടി. ജലീൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തവനൂര്‍ മണ്ഡലത്തിലെ വട്ടംകുളം പഞ്ചായത്തിലെ ചേകന്നൂര്‍-വട്ടംകുളം ഗ്രാമീണ റോഡിന്റെ നവീകരണത്തിന് 2022-23 സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റില്‍ തുക അനുവദിച്ചിട്ടുണ്ടോ;
( ബി )
എങ്കില്‍ എത്ര തുക അനുവദിച്ചിട്ടുണ്ടെന്നും പ്രസ്തുത പ്രവൃത്തിയുടെ നിലവിലെ സ്ഥിതിയും വിശദമാക്കാമോ?
4244.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ സ്വയംഭരണവകുപ്പ് എ‍ഞ്ചിനീയറിംഗ് വിഭാഗത്തെ നിര്‍വഹണം ഏല്‍പ്പിച്ച, മയ്യില്‍ ഗ്രാമപഞ്ചായത്തിലെ മുല്ലക്കൊടി അംബേദ്കര്‍ ഗ്രാമം പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ നിര്‍വഹണം ഏറ്റെടുക്കാന്‍ സാധിക്കില്ല എന്ന് രേഖാമൂലം അറിയിച്ച ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നടപടി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ടി ഉദ്യോഗസ്ഥരുടെ നടപടി ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തില്‍ നിന്നുള്ള വീഴ്ചയായി കണക്കാക്കി നടപടികള്‍ സ്വീകരിക്കാമോ;
( സി )
പ്രസ്തുത പദ്ധതി മയ്യില്‍ ഗ്രാമപഞ്ചായത്ത് എഞ്ചിനീയറിംഗ് വിഭാഗം തന്നെ നിര്‍വഹിക്കുന്നതിന് നിര്‍ദേശം നല്‍കാമോ?
4245.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം നാദാപുരം മണ്ഡലത്തില്‍ പി.എം.ജി.എസ്.വൈ. (പ്രധാൻമന്ത്രി ഗ്രാം സഡക്ക് യോജന) പദ്ധതി മുഖാന്തിരം നടപ്പാക്കുന്ന പ്രവൃത്തികളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
നിലവിൽ എത്ര പ്രവൃത്തികൾക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ട് എന്ന് പ്രവൃത്തികളുടെ പേരും പഞ്ചായത്തും തിരിച്ച് വിവരം ലഭ്യമാക്കാമോ;
( സി )
ഭരണാനുമതി ലഭിച്ച പ്രവൃത്തികളുടെ നിർമ്മാണ പുരോഗതി വിശദമാക്കാമോ?
4246.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ചങ്ങനാശ്ശേരി മണ്ഡലത്തില്‍ പി.എം.ജി.എസ്.വൈ. പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച പ്രവൃത്തികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ;
( ബി )
ഓരോ പ്രവൃത്തിക്കും അനുവദിച്ച തുക, പ്രവൃത്തികളുടെ നിലവിലെ സ്ഥിതി എന്നിവ വ്യക്തമാക്കുമോ?
4247.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി മണ്ഡലത്തിലെ നന്നമ്പ്ര ഗ്രാമപഞ്ചായത്തിന്റെ ആസ്തിയിൽ ഉൾപ്പെട്ട ഭൂമികളുടെ വിശദവിവരങ്ങൾ ഇനവും അളവുകളും തിരിച്ച് വിശദമാക്കാമോ;
( ബി )
പ്രസ്തുത ഭൂമിയിൽ കുളം എന്ന ഇനത്തില്‍ രേഖപ്പെടുത്തിയവ ഏതെല്ലാമാണെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത ഭൂമിയിൽ ഏതെങ്കിലും ഭൂമി സ്വകാര്യ വ്യക്തികൾക്കോ സ്ഥാപനങ്ങൾക്ക് വേണ്ടിയോ പതിച്ച് നൽകുകയോ തരം മാറ്റി നൽകുകയോ ചെയ്തിട്ടുണ്ടോയെന്ന് വിശദമാക്കാമോ;
( ഡി )
പ്രസ്തുത ഭൂമിയിൽ പൊതു തോടുകൾ എന്ന ഇനത്തില്‍പ്പെടുന്നവ ഏതെല്ലാമാണെന്ന് വിശദമാക്കാമോ?
4248.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈക്കം മുനിസിപ്പാലിറ്റിയില്‍ വിധവാ പെന്‍ഷന്‍ വാങ്ങുന്ന ഗുണഭോക്താക്കളുടെ വിവരം വിശദമാക്കാമോ;
( ബി )
പുനര്‍വിവാഹം ചെയ്തിട്ടില്ലെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തതിന്റെ പേരില്‍ വൈക്കം മുനിസിപ്പാലിറ്റിയില്‍ എത്രപേരുടെ പെന്‍ഷന്‍ തടഞ്ഞുവച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;
( സി )
പുനര്‍വിവാഹം ചെയ്തിട്ടില്ലെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടും എത്രപേര്‍ക്ക് ഇനിയും പെന്‍ഷന്‍ വിതരണം ചെയ്യാനുണ്ടെന്ന് വ്യക്തമാക്കാമോ;
( ഡി )
ഇത്തരത്തില്‍ പെന്‍ഷന്‍ തടഞ്ഞുവയ്ക്കുകയും പുനര്‍വിവാഹം ചെയ്തിട്ടില്ലെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയും ചെയ്ത ശ്രീമതി ആബിദ, വാര്യം പറമ്പിലിന് പെന്‍ഷന്‍ നല്‍കാത്തതിന്റെ കാരണം വിശദമാക്കാമോ?
4249.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആന്തൂര്‍ നഗരസഭയിലെ ലൈഫ് ഫ്ലാറ്റ് നിര്‍മ്മാണ പ്രവൃത്തിയുടെ പുരോഗതി അറിയിക്കാമോ;
( ബി )
പ്രസ്തുത ലൈഫ് ഫ്ലാറ്റിന്റെ റിവൈസ്ഡ് എസ്റ്റിമേറ്റിന് അംഗീകാരം നല്‍കുന്ന കാര്യം പരിഗണിക്കുമോ; വിശദമാക്കുമോ?
4250.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം നഗരസഭയിലെ അസിസ്റ്റന്റ് എഞ്ചിനീയറുടെ ഒഴിവ് നികത്തിയിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത ഒഴിവ് നികത്തുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ?
4251.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊച്ചി നഗരത്തിന്റെ സമഗ്ര വികസനത്തിനായി മെട്രോപൊളിറ്റൻ അതോറിറ്റി സ്ഥാപിക്കാൻ സർക്കാർ തലത്തിൽ തീരുമാനമെടുത്തിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
എറണാകുളം ജില്ലയുടേതായി ഏതൊക്കെ പ്രദേശങ്ങളാണ് ഇതിന്റെ ഭാഗമാവുകയെന്നും പ്രസ്തുത പദ്ധതി എന്നാണ് നിലവിൽ വരുന്നതെന്നും വിശദമാക്കാമോ;
( സി )
മെട്രോപൊളിറ്റൻ അതോറിറ്റി സ്ഥാപിക്കല്‍ പദ്ധതിയുടെ ഭാഗമായി ഏത് രീതിയിലുള്ള അഡ്മിനിസ്ട്രേഷൻ സിസ്റ്റം ആണ് നിലവിൽ വരികയെന്ന് അറിയിക്കാമോ;
( ഡി )
പ്രസ്തുത അതോറിറ്റി സ്ഥാപിക്കുന്നതോടുകൂടി കൊച്ചി കോര്‍പ്പറേഷൻ, ജി.സി.ഡി.എ., ജിഡ തുടങ്ങിയവയുടെ പ്രസക്തി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ?
4252.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് നഗരത്തില്‍ വാഹന പാര്‍ക്കിംഗിന് അംഗീകരിച്ച ഏതെല്ലാം പദ്ധതികളാണ് നിലവിലുളളതെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിക്കുമോ?
4253.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂർ നഗരസഭയെ ഒന്നാം ഗ്രേഡ് നഗരസഭയായി ഉയർത്തിയിട്ടുണ്ടോ; ഉണ്ടെങ്കിൽ എപ്പോഴാണ് ഉത്തരവ് ഇറക്കിയതെന്ന് അറിയിക്കാമോ;
( ബി )
ഒന്നാം ഗ്രേഡ് നഗരസഭകളിൽ നിലവിലുള്ള സ്റ്റാഫ് പാറ്റേൺ പയ്യന്നൂർ നഗരസഭയിൽ അനുവദിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ അനുവദിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
( സി )
പുതിയ തസ്തിക അനുവദിക്കൽ പ്രായോഗികമല്ലെങ്കിൽ ജോലി ഭാരത്തിന്റേയും വാർഡുകളുടെ എണ്ണവും മാനദണ്ഡമാക്കി വിവിധ നഗരസഭകളിലെ തസ്തികകൾ പുനക്രമീകരണം നടത്തുന്ന കാര്യം പരിഗണനയില്‍ ഉണ്ടോയെന്ന് വ്യക്തമാക്കുമോ?
4254.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം നഗരത്തിലെ സ്മാർട്ട് റോഡ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള റോഡുകൾ ഏതൊക്കെയാണ്; ഓരോ റോഡിന്റെയും നിര്‍മ്മാണപ്രവൃത്തികള്‍ എപ്പോള്‍ ആരംഭിച്ചുവെന്നും നിർവ്വഹണ ഏജൻസി ആരാണെന്നും അറിയിക്കാമോ;
( ബി )
കരാർ പ്രകാരം പ്രസ്തുത റോഡുകളുടെ നിര്‍മ്മാണം പൂർത്തീകരിക്കേണ്ട കാലാവധി എന്നായിരുന്നുവെന്നും കാലാവധി എത്ര തവണ ദീർഘിപ്പിച്ച് നൽകിയിട്ടുണ്ടെന്നും അറിയിക്കാമോ; നിലവിൽ ഓരോ റോഡിന്റെയും നിർമ്മാണ പുരോഗതി എന്താണെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത റോഡുകളുടെ നിർമ്മാണത്തിനായി നാളിതുവരെ എത്ര തുക ഏതൊക്കെ ഇനത്തിൽ ചെലവഴിച്ചുവെന്ന് വ്യക്തമാക്കുമോ?
4255.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തലസ്ഥാന നഗരത്തില്‍ സ്മാര്‍ട്ട്‌ സിറ്റി പദ്ധതിയുടെ ഭാഗമായി മന്ദഗതിയില്‍ നടക്കുന്ന റോഡ്‌ നവീകരണം ത്വരിതഗതിയിലാക്കുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഭാഗമായി നിര്‍മ്മാണം നടക്കുന്ന റോഡുകളുടെ വിശദാംശം, നിര്‍മ്മാണം പൂര്‍ത്തിയാക്കുമ്പോള്‍ പ്രസ്തുത റോഡുകള്‍ക്ക് വരുന്ന മാറ്റങ്ങള്‍, അത് വഴി ജനങ്ങള്‍ക്ക് ലഭിക്കുന്ന ഗുണങ്ങള്‍ എന്നിവ സംബന്ധിച്ച വിശദവിവരം നല്‍കുമോ;
( സി )
നിലവില്‍ പുരോഗമിക്കുന്ന പ്രവൃത്തികള്‍ക്കായി നാളിതുവരെ എത്ര രൂപ ചെലവഴിച്ചു; നിര്‍മ്മാണത്തിലുള്ള മുഴുവന്‍ റോഡുകളുടെ ആകെ അടങ്കല്‍ തുക എത്രയാണ്; അറിയിക്കുമോ;
( ഡി )
പ്രസ്തുത പദ്ധതിയുടെ രണ്ടാം ഘട്ടമായി തിരുവനന്തപുരം നഗരത്തില്‍ റോഡുകള്‍ ഏറ്റെടുക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
4256.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിലയുടെ പുതിയ എച്ച്.ആർ. പോളിസി അംഗീകരിച്ചിട്ടുണ്ടോ; എങ്കില്‍ അതിന്റെ പകർപ്പ് ലഭ്യമാക്കുമോ; പ്രസ്തുത പോളിസി എന്ന് മുതലാണ് പ്രാബല്യത്തിൽ വരുന്നതെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പോളിസി നിലവിൽ വരുന്നതിന് മുമ്പ് പോളിസിയിൽ പറയുന്ന ഏതെങ്കിലും തസ്തികയിൽ വിജ്ഞാപനം പുറപ്പെടുവിക്കുകയോ നിയമനം നടത്തുകയോ ചെയ്തിട്ടുണ്ടോ; എങ്കില്‍ അവയ്ക്ക് നിയമസാധുതയുണ്ടോ;
( സി )
2023 ജനുവരി മുതൽ നാളിതുവരെ കിലയിൽ സ്ഥിരം, കരാർ, ദിവസ വേതനം എന്നീ അടിസ്ഥാനത്തില്‍ നടത്തിയിട്ടുള്ള നിയമനങ്ങൾ സംബന്ധിച്ച രേഖകൾ നൽകാമോ;
( ഡി )
കിലയിൽ കരാറടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്ക് വാർഷിക ഇൻക്രിമെന്റ് നൽകാൻ വ്യവസ്ഥയുണ്ടോ; എങ്കില്‍ കരാറടിസ്ഥാനത്തിലുള്ളവരിൽ ആർക്കൊക്കെ വാർഷിക ഇൻക്രിമെന്റ് നൽകിയിട്ടുണ്ട്; അവയുടെ രേഖകൾ നൽകാമോ;
( ഇ )
കിലയിൽ കരാർ, ദിവസ വേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്തുവാൻ സർക്കാരിലേക്ക് പ്രൊപ്പോസൽ സമർപ്പിച്ചിട്ടുണ്ടോ; അതിന്റെ പകർപ്പ് നൽകാമോ;
( എഫ് )
കിലയിലെ നിയമനങ്ങൾ പി.എസ്.സി.യ്ക്ക് വിടുന്നതിനുള്ള നടപടികളുടെ പുരോഗതി വിശദമാക്കാമോ; അതിന്റെ ബന്ധപ്പെട്ട രേഖകളുടെ പകർപ്പുകള്‍ ലഭ്യമാക്കാമോ?
4257.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എക്സൈസ് വകുപ്പിൽ നിലവില്‍ ജോലി ചെയ്യുന്ന വനിതാ ജീവനക്കാരുടെ എണ്ണം ജില്ല തിരിച്ച് അറിയിക്കാമോ;
( ബി )
വനിതാ ജീവനക്കാർക്ക് ഡ്യൂട്ടി സമയക്രമം എത്ര മണിക്കൂറായിട്ടാണ് നിശ്ചയിച്ചിരിക്കുന്നതെന്ന് അറിയിക്കാമോ;
( സി )
പോലീസ് വകുപ്പിലെ പോലെ തന്നെ എക്സൈസ് വകുപ്പിലും വനിതാ ജീവനക്കാർക്ക് ഡ്യൂട്ടി സമയക്രമം നിശ്ചയിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
4258.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് ജില്ലയിലെ ചെറുവത്തൂരില്‍ ബീവറേജ് ഔട്ട്‍ലറ്റ് ആരംഭിച്ചത് എന്നാണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത ഔട്ട്‍ലറ്റ് നല്ല വരുമാനം ഉണ്ടായിട്ടും പ്രവര്‍ത്തനം ആരംഭിച്ച ഉടന്‍ തന്നെ അടച്ചുപൂട്ടുവാനുണ്ടായ കാരണമെന്തെന്ന് വ്യക്തമാക്കാമോ;
( സി )
ബീവറേജ് ഔട്ട്‍ലറ്റ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന്റെ ഉടമയ്ക്ക് എതിര്‍പ്പ് ഇല്ലാതിരുന്നിട്ടും അടച്ചുപൂട്ടിയ പ്രസ്തുത ഔട്ട്‍ലറ്റ് വീണ്ടും തുറന്നു പ്രവര്‍ത്തിപ്പിക്കുവാനുളള നടപടികള്‍ സ്വീകരിക്കുമോ?
4259.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദ്യാര്‍ത്ഥികളിലും യുവാക്കളിലും മയക്കുമരുന്നിന്റെ ഉപയോഗം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിൽ അതിനെ പ്രതിരോധിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് എക്സൈസ് വകുപ്പ് കൂടുതലായി നടപ്പാക്കുവാന്‍ ആലോചിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
വിദ്യാലയങ്ങളിലും പരിസരങ്ങളിലും കര്‍ശന പരിശോധന വ്യാപകമാക്കുന്നതിനും യോദ്ധാവ് ഉള്‍പ്പടെയുള്ള പദ്ധതികള്‍ കൂടുതല്‍ സ്കൂളുകളില്‍ നടപ്പാക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
4260.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലഹരി വസ്തുക്കളുടെ ഭവിഷത്തുകളെക്കുറിച്ച് വിദ്യാർത്ഥികളെ ബോധവൽക്കരിക്കുന്നതിനായി എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന പദ്ധതികൾ എന്തൊക്കെയെന്ന് വിശദമാക്കാമോ;
( ബി )
ലഹരി വസ്തുക്കളുടെ ഉപയോഗം ശ്രദ്ധയില്‍പ്പെട്ടാല്‍ അത് സംബന്ധിച്ച് പരാതി നല്‍കുന്ന വ്യക്തികളുടെ വിവരങ്ങൾ രഹസ്യമാക്കി വച്ചുകൊണ്ട് അന്വേഷണം നടത്തുന്ന സംവിധാനം നിലവിലുണ്ടോ; എങ്കിൽ നടപടിക്രമം വിശദമാക്കാമോ?
4261.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്കൂളുകളുടെ പരിസരത്ത് നടക്കുന്ന ലഹരി വില്പന തടയുന്നതിന് വേണ്ടി എക്സെെസ് വകുപ്പ് പ്രത്യേക പദ്ധതികള്‍ രൂപീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കാമോ;
( ബി )
വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് മാഫിയകള്‍ ഉള്‍പ്പെടെ ലഹരി വില്പന നടത്തുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് എക്സെെസ് വകുപ്പിനെ അറിയിക്കുന്നതിന് വേണ്ടി പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കാമോ?
4262.
ശ്രീ ഒ . ആർ. കേളു
ശ്രീ. കെ. ആൻസലൻ
ശ്രീമതി ശാന്തകുമാരി കെ.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലഹരിവര്‍ജ്ജന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആദിവാസി, തീരദേശ മേഖലകള്‍ കേന്ദ്രീകരിച്ച് യുവജനങ്ങള്‍ക്കായി നടത്തി വരുന്ന ബോധവല്ക്കരണ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
ആദിവാസി മേഖലയില്‍ ലഹരിയ്ക്ക് അടിമപ്പെട്ട് പഠനം ഉപേക്ഷിക്കപ്പെട്ട വിദ്യാര്‍ത്ഥികളെ കണ്ടെത്തി തിരികെ വിദ്യാലയങ്ങളില്‍ എത്തിക്കുന്നതിന് പദ്ധതി നടപ്പാക്കിയിട്ടുണ്ടോ;
( സി )
ലഹരിവര്‍ജ്ജനവുമായി ബന്ധപ്പെട്ട് ആദിവാസി മേഖലകൾ കേന്ദ്രീകരിച്ച് എക്സൈസ് വകുപ്പ് നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ പുരോഗതി വെളിപ്പെടുത്താമോ;
( ഡി )
ഈ സര്‍ക്കാര്‍ വന്നതിനുശേഷം നടത്തുന്ന ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഫലമായി ഉണ്ടായിട്ടുള്ള നേട്ടങ്ങള്‍ വിശദമാക്കാമോ?
4263.
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീമതി യു പ്രതിഭ
ശ്രീ. കെ. ആൻസലൻ
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മയക്കുമരുന്നിനെതിരെയുള്ള സന്ദേശം യുവജനങ്ങളില്‍ എത്തിക്കുന്നതിനായി ഗോള്‍ചലഞ്ച് എന്ന പേരില്‍ നടത്തിയ പ്രചാരണ പരിപാടിയുടെ വിശദാംശം നല്‍കാമോ;
( ബി )
സംസ്ഥാനത്തെ ലഹരിവിരുദ്ധ പ്രചാരണ പരിപാടികള്‍ യുവജനങ്ങളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാക്കാന്‍ കഴിഞ്ഞിട്ടുണ്ടോ;
( സി )
മദ്യം മയക്കുമരുന്ന് എന്നിവയുടെ ഉപയോഗത്തിനെതിരായ കാമ്പയ്‍നില്‍ വിദ്യാര്‍ത്ഥികളെയും യുവജനങ്ങളെയും ഉള്‍ക്കൊള്ളിക്കുന്നതിനും പ്രസ്തുത പ്രചരണ പരിപാടികള്‍ വിദ്യാലയങ്ങളിലേയ്ക്കും കലാലയങ്ങളിലേയ്ക്കും വ്യാപിപ്പിക്കുന്നതിനും പദ്ധതികള്‍ നിലവിലുണ്ടോ; ഇല്ലെങ്കില്‍ ആവശ്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുമോ;
( ഡി )
ലഹരി വിരുദ്ധ കാമ്പയ‍്‍ന്‍ വിഷയമാക്കിക്കൊണ്ടുള്ള കലാരൂപങ്ങള്‍ തയ്യാറാക്കി അവതരിപ്പിക്കുന്ന മികച്ച സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും പ്രത്യേക പുരസ്കാരങ്ങള്‍ ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ?
4264.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മദ്യലഭ്യത കുറയ്ക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ സ്വകാര്യ ക്ലബ്ബുകള്‍ക്ക് അനുവദിച്ചിട്ടുള്ള ബാര്‍ ലൈസന്‍സുകള്‍ ഘട്ടംഘട്ടമായി റദ്ദ് ചെയ്യുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
( ബി )
നിലവില്‍ എത്ര ക്ലബ്ബുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കിയിട്ടുണ്ട്;
( സി )
പുതിയ ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കുന്നത് സംബന്ധിച്ച നിലപാട് വ്യക്തമാക്കാമോ;
( ഡി )
ടൂറിസം ഡെസ്റ്റിനേഷനുകളിലെ പുതിയ ഹോട്ടലുകള്‍ക്ക് ബാര്‍ അനുവദിക്കുന്നത് സംബന്ധിച്ച് എന്തെങ്കിലും നിര്‍ദ്ദേശം ടൂറിസം വകുപ്പിൽ നിന്നും ലഭിച്ചിട്ടുണ്ടോ; എങ്കിൽ സര്‍ക്കാരിന് ലഭിച്ച എന്തെല്ലാം നിര്‍ദ്ദേശങ്ങളാണ് പരിശോധിച്ചുവരുന്നത് എന്ന് വിശദമാക്കാമോ;
( ഇ )
ലൈസന്‍സ് നല്‍കിയ ഹോട്ടലുകള്‍ക്കും ക്ലബ്ബുകള്‍ക്കും മദ്യവില്പനയ്ക്ക് പരിധി നിശ്ചയിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
( എഫ് )
മദ്യനയത്തിന്റെ ഭാഗമായി സംസ്ഥാനത്തെ ഏതെങ്കിലും മദ്യ ഉല്പാദന കമ്പനികള്‍ അടച്ചുപൂട്ടാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ; ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഏതെങ്കിലും മദ്യ ഉല്പാദന കമ്പനി ആരംഭിച്ചിട്ടുണ്ടോ; എങ്കില്‍ അവ ഏതെല്ലാമെന്ന് അറിയിക്കുമോ?
4265.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ശിക്ഷ വിധിച്ച എത്ര എൻ.ഡി.പി.എസ്. കേസുകളിൽ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്; എത്ര കേസുകളിൽ ഉത്തരവ് വന്നിട്ടുണ്ട്; വ്യക്തമാക്കുമോ;
( ബി )
ഉത്തരവ് വന്ന കേസുകളിൽ എത്ര കേസുകളിൽ കീഴ്‍ക്കോടതി വിധി ശരിവച്ചിട്ടുണ്ട്; എത്ര കേസുകളിൽ പ്രതികളെ വിട്ടയച്ചിട്ടുണ്ട്; വ്യക്തമാക്കുമോ;
( സി )
പ്രതികളെ ഹൈക്കോടതി വിട്ടയച്ച എത്ര കേസുകളിൽ സര്‍ക്കാര്‍ അപ്പീൽ നൽകിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
4266.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആദിവാസി മേഖലയിലും തീരദേശമേഖലയിലും യുവാക്കള്‍ ലഹരി ഉപയോഗത്തില്‍ എത്തിപ്പെടാതിരിക്കുവാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കാമോ;
( ബി )
പ്രസ്തുത മേഖലകളിലെ യുവാക്കളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുവാന്‍ ബോധവല്‍ക്കരണ പ്രവർത്തനങ്ങള്‍ കൂടാതെ മറ്റ് എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
4267.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലയിലെ പാപ്പിനിശ്ശേരി എക്സൈസ് റേയ്ഞ്ച് ഓഫീസിന് സ്വന്തം കെട്ടിടം നിര്‍മ്മിക്കുന്നതിനായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
4268.
ശ്രീ. എ. പി. അനിൽ കുമാർ
ശ്രീ. അൻവർ സാദത്ത്
ശ്രീ. എം. വിൻസെന്റ്
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരഞ്ഞെടുപ്പ് സമയത്ത് പണം നൽകാത്ത ബാറുടമകളുടെ പേരിൽ അനധികൃതമായി എക്സൈസ് കേസെടുക്കുന്നു എന്ന ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷൻ ജില്ലാഭാരവാഹികളുടെ പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പരാതിയിൽ വകുപ്പുതല അന്വേഷണം നടത്തിയിട്ടുണ്ടോയെന്നറിയിക്കാമോ;
( സി )
ഈ പരാതിയിൽ ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
4269.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ഡോ. കെ. ടി. ജലീൽ
ശ്രീ വി കെ പ്രശാന്ത്
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്കൂളുകളില്‍ മദ്യത്തിനും മയക്കുമരുന്നിനും എതിരെ പ്രതിരോധം സൃഷ്ടിക്കുന്നതിനായി നടപ്പാക്കുന്ന ഉണര്‍വ് പദ്ധതിയുടെ പുരോഗതി വ്യക്തമാക്കാമോ;
( ബി )
നാളിതുവരെ പ്രസ്തുത പദ്ധതി നടപ്പിലാക്കിയ സ്കൂളുകൾ ഏതെല്ലാമെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത സ്കൂളുകളില്‍ ഉണര്‍വ് പദ്ധതിയോടനുബന്ധിച്ച് കായിക പരിശീലനത്തിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി എന്തെങ്കിലും പ്രത്യേക സഹായം നല്‍കിയിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കുമോ;
( ഡി )
ഉണര്‍വ് പദ്ധതി ഫലപ്രദമാണെങ്കില്‍ കൂടുതല്‍ സ്കൂളുകളിലേയ്ക്ക് വ്യാപിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
4270.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോട് ജില്ലയിൽ എക്സൈസ് കോംപ്ലക്സ് നിർമ്മിക്കാൻ ഭരണാനുമതി ലഭിച്ചിട്ടുണ്ടോ എന്ന് അറിയിക്കാമോ;
( ബി )
എങ്കിൽ എപ്പോഴാണ് ഭരണാനുമതി ലഭിച്ചതെന്നും ഭരണാനുമതി തുക എത്രയാണെന്നും വ്യക്തമാക്കാമോ;
( സി )
വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഭരണാനുമതി ലഭിച്ചതെങ്കില്‍ നാളിതുവരെ പ്രവർത്തനം ആരംഭിക്കാത്തതിന്റെ കാരണം എന്താണെന്ന് വ്യക്തമാക്കാമോ;
( ഡി )
എക്സൈസ് കോംപ്ലക്സ് സ്ഥാപിക്കുന്നത് എവിടെയാണെന്നും അതിനാവശ്യമായ ഭൂമി ലഭ്യമായതെങ്ങനെയെന്നും വ്യക്തമാക്കാമോ;
( ഇ )
പ്രസ്തുത ഭൂമി ലഭ്യമാക്കുന്നതിൽ എന്തെങ്കിലും തർക്കം ഉണ്ടായിട്ടുണ്ടോ; എങ്കിൽ തർക്കം ഇപ്പോഴും നിലനിൽക്കുന്നുണ്ടോ അതോ പരിഹരിക്കുകയുണ്ടായോ എന്ന് വ്യക്തമാക്കാമോ?
4271.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിമുക്തി മിഷന് കീഴിലെ ഡി അഡിക്ഷന്‍ സെന്ററുകള്‍ മുഖേന എത്ര പേർക്ക് ചികിത്സ നല്‍കിയിട്ടുണ്ട്;
( ബി )
പതിനെട്ട് വയസ്സിന് താഴെയുള്ള കുട്ടികള്‍ ഇപ്രകാരം ചികിത്സ സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ എത്ര പേർക്ക് നല്‍കിയിട്ടുണ്ട്; വിശദമാക്കുമോ?
 

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.