|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
UNSTARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA >11th Session>unstarred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 11th SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
3867.
ശ്രീ
ഇ ചന്ദ്രശേഖരന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നവ
കേരള സദസ്സുമായി ബന്ധപ്പെട്ട്
കാഞ്ഞങ്ങാട് മണ്ഡലത്തിൽ
നിന്നും ആകെ എത്ര പരാതികൾ/
അപേക്ഷകൾ ലഭിച്ചു എന്നും അതിൽ
എത്ര എണ്ണം
തീർപ്പാക്കിയിട്ടുണ്ടെന്നും
ഇനി എത്രയെണ്ണം തീർപ്പാക്കാൻ
ഉണ്ടെന്നും വകുപ്പ് തിരിച്ച്
വിശദാംശം നൽകാമോ?
3868.
ഡോ.
എം. കെ. മുനീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
നവകേരള
സദസ്സിൽ ലഭിച്ച പരാതികളിൽ
പൊതുസ്വഭാവം ഉള്ള പരാതികൾ
പരിഹരിക്കാൻ നിലവിലുള്ള
ഉത്തരവുകളിലോ ചട്ടങ്ങളിലോ
ഭേദഗതികൾ ആവശ്യമാണെന്നിരിക്കെ
നാളിതുവരെ എത്ര
ഉത്തരവുകൾ/ചട്ടങ്ങൾ ഇതിന്റെ
അടിസ്ഥാനത്തിൽ ഭേദഗതി
ചെയ്തിട്ടുണ്ടെന്ന വിവരം
ലഭ്യമാക്കുമോ;
(
ബി )
ഇത്തരത്തിൽ
ഭേദഗതി ചെയ്ത ഉത്തരവുകളുടെയും
ചട്ടങ്ങളുടെയും പകർപ്പുകൾ
ലഭ്യമാക്കുമോ?
3869.
ശ്രീ.
എൻ. എ. നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
എയിംസ് സ്ഥാപിക്കാൻ കേന്ദ്ര
സർക്കാരിനോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
എങ്കിൽ
എപ്പോഴാണ്
ആവശ്യപ്പെട്ടതെന്ന്
വ്യക്തമാക്കാമോ;
(
സി )
ഇക്കാര്യം
സംബന്ധിച്ച സംസ്ഥാന
സർക്കാരിന്റെ കത്തിന്റെയും
കേന്ദ്ര സർക്കാരിന്റെ
മറുപടിയുടെയും പകർപ്പുകൾ
ലഭ്യമാക്കാമോ;
(
ഡി )
എയിംസ്
സ്ഥാപിക്കാൻ എത്ര ഏക്കർ സ്ഥലം
വേണമെന്ന് നിബന്ധനയുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(
ഇ )
സംസ്ഥാന
സർക്കാരിന്റെ ഭാഗത്ത് നിന്ന്
എയിംസ് ഏതെങ്കിലും പ്രത്യേക
സ്ഥലത്ത് വേണമെന്ന്
ആവശ്യപ്പെട്ടിട്ടുണ്ടോ;
എങ്കിൽ വിശദാംശം നൽകാമോ;
(
എഫ് )
കാസർഗോഡ്
ജില്ലയിൽ എയിംസ്
സ്ഥാപിക്കുന്ന കാര്യത്തിൽ
സർക്കാരിന്റെ നിലപാട്
എന്താണെന്ന് വ്യക്തമാക്കാമോ?
3870.
ശ്രീ.
കെ. എം. സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ആരോഗ്യ മേഖലയില്‍ വന്‍
മുന്നേറ്റമുണ്ടാക്കാനും,
ഗവേഷണമുള്‍പ്പെടെയുള്ള
സാധ്യതകള്‍
വര്‍ദ്ധിപ്പിക്കാനും
സഹായിക്കുന്ന എയിംസ്,
കേരളത്തിനു മാത്രം
അനുവദിക്കാതെ വിവേചനം
കാട്ടുന്ന കേന്ദ്ര
സര്‍ക്കാര്‍ സമീപനത്തിനെതിരെ
പ്രതിപക്ഷ സഹകരണത്തോടെ
കേന്ദ്ര സര്‍ക്കാരില്‍
സമ്മർദ്ദം ചെലുത്താന്‍
തയ്യാറാകുമോ;
(
ബി )
എയിംസ്
അനുവദിച്ച് കിട്ടുന്നതിനായി
സംസ്ഥാന സര്‍ക്കാര്‍ ഇത് വരെ
നടത്തിയ പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ?
3871.
ശ്രീ.
എൻ. കെ. അക്ബര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഗുരുവായൂര്‍
മണ്ഡലത്തില്‍ റീബില്‍ഡ് കേരള
ഇനിഷ്യേറ്റീവ് പദ്ധതി പ്രകാരം
നടപ്പിലാക്കിയ പ്രവൃത്തികള്‍
ഏതെല്ലാമെന്നും അനുവദിച്ച
തുകയെത്രയെന്നും നിലവിലെ
സ്ഥിതിയും വിശദമാക്കാമോ?
3872.
ശ്രീ.
വി. ആർ. സുനിൽകുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നവകേരള
സദസ്സുമായി ബന്ധപ്പെട്ട്
കൊടുങ്ങല്ലൂർ മണ്ഡലത്തിൽ എത്ര
അപേക്ഷകൾ ലഭിച്ചുവെന്നും
അവയിൽ എത്ര എണ്ണം
തീർപ്പാക്കിയെന്നും വകുപ്പ്
തിരിച്ചു അറിയിക്കാമോ?
3873.
ശ്രീ.
എ. സി. മൊയ്‌തീൻ
ശ്രീ
വി ജോയി
ശ്രീമതി
കാനത്തില്‍ ജമീല
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാന
മന്ത്രിസഭ ഒന്നാകെ
ജനമധ്യത്തിലേയ്ക്ക്
ഇറങ്ങിചെല്ലുകയും അവരുമായി
സംവദിക്കുകയും ചെയ്തതിലൂടെ
നവകേരള സദസ്സ് ഒരു
ചരിത്രസംഭവമായി മാറിയതായി
വിലയിരുത്തിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(
ബി )
നവകേരള
സദസുമായി ബന്ധപ്പെട്ട്
ഉയർന്നുവന്നിട്ടുള്ള
ആശയങ്ങള്‍ പ്രത്യേകം അവലോകനം
ചെയ്തിട്ടുണ്ടോ;
(
സി )
എങ്കില്‍
അവയിൽ നൂതനമായ ഏതെങ്കിലും
ആശയങ്ങള്‍ നടപ്പാക്കാന്‍
കഴിയുമെന്ന്
പ്രതീക്ഷിക്കുന്നുണ്ടോ;
(
ഡി )
വ്യത്യസ്തവും
അതിനൂതനവുമായ ആശയങ്ങളും
മറ്റും നവകേരള
നിര്‍മ്മാണത്തിന്
പ്രയോജനപ്പെടുത്താന്‍
തീരുമാനിച്ചിട്ടുണ്ടോ?
3874.
ശ്രീ.
എ. സി. മൊയ്‌തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നവകേരള
സദസ്സിന്റെ ഭാഗമായി
കുന്നംകുളം മണ്ഡലത്തില്‍
നിന്നും എത്ര അപേക്ഷകള്‍
ലഭിച്ചുവെന്നും പ്രസ്തുത
അപേക്ഷകളില്‍ സ്വീകരിച്ച
നടപടികളും വിശദമാക്കാമോ?
3875.
ശ്രീ
തോമസ് കെ തോമസ്
ശ്രീ
കോവൂർ കുഞ്ഞുമോൻ
ശ്രീ.
കെ.പി.മോഹനന്‍
ശ്രീ
മാത്യു ടി. തോമസ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
സര്‍ക്കാര്‍ ജീവനക്കാരുടെ
സേവനം മെച്ചപ്പെടുത്താന്‍
സ്വീകരിച്ചു വരുന്ന നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(
ബി )
ഇ-ഓഫീസ്
സംവിധാനം എല്ലാ ഓഫീസുകളിലും
നടപ്പാക്കിയിട്ടും ചിലര്‍
ബോധപൂര്‍വം ഫയലുകള്‍
താമസിപ്പിക്കുന്നത്
അവസാനിപ്പിക്കാന്‍ എന്തൊക്കെ
നടപടികള്‍ സ്വീകരിച്ചെന്ന്
വ്യക്തമാക്കുമോ;
(
സി )
പരാതികളിന്മേല്‍
തീര്‍പ്പ്
കല്‍പ്പിക്കുന്നതില്‍
സമയപരിധി നിശ്ചയിക്കുന്നതിന്
നടപടികള്‍ സ്വീകരിക്കുമോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
3876.
ശ്രീ
എം നൗഷാദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മുഖ്യമന്ത്രിയുടെ
മേജര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍
ഡെവലപ്മെന്റ് പദ്ധതിയില്‍
ഉള്‍പ്പെടുത്തിയ കൊല്ലം
സിറ്റി റോഡ് ഇംപ്രൂവ്മെന്റ്
പദ്ധതിയുടെ കണ്ടിജന്‍സി
ചാര്‍ജ്ജിനത്തിലും ലാന്‍ഡ്
അക്വിസിഷന്‍ തുകയിനത്തിലും
കണക്കാക്കിയ തുകയ്ക്ക്
ഭരണാനുമതി നല്‍കിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിയുടെ നിലവിലെ പുരോഗതി
വ്യക്തമാക്കാമോ?
മന്ത്രിയുടെ
പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്ക്
കൈക്കൂലി
3877.
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ബോട്ടുകൾക്ക്
പെർമിറ്റ് നൽകുന്നതുമായി
ബന്ധപ്പെട്ട് നൽകിയ കൈക്കൂലി
തിരികെ ആവശ്യപ്പെട്ട് ഒരു
വിഭാഗം ബോട്ട് ഉടമകൾ
രജിസ്ട്രേഷൻ, മ്യൂസിയം,
ആർക്കിയോളജി വകുപ്പ്
മന്ത്രിയുടെ ഓഫീസിൽ എത്തി
ബഹളമുണ്ടാക്കിയതായി
പറയപ്പെടുന്ന സംഭവം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ മന്ത്രിയുടെ ആരോപണ
വിധേയരായ പേഴ്സണൽ സ്റ്റാഫ്
അംഗങ്ങളെ പുറത്താക്കുവാൻ
നിർദ്ദേശിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
മന്ത്രിയുടെ
പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്ക്
കൈക്കൂലി നൽകിയതുമായി
ബന്ധപ്പെട്ട് ബോട്ട് ഉടമകൾ
മുഖ്യമന്ത്രിക്ക് പരാതി
നൽകിയിട്ടുണ്ടോ; എങ്കിൽ
പ്രസ്തുത പരാതിയിൽ നാളിതുവരെ
എന്തൊക്കെ നടപടികൾ
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
സംഭവത്തിൽ അഴിമതിക്കാരായ
ഉദ്യോഗസ്ഥരെ
സംരക്ഷിക്കുന്നതായി
പറയപ്പെടുന്ന നിലപാട്
സ്വീകരിച്ച മന്ത്രിയെ
മന്ത്രിസഭയിൽ നിന്നും മാറ്റി
നിർത്തിക്കൊണ്ട് അന്വേഷണം
നടത്തി കുറ്റക്കാർക്ക് എതിരെ
ശിക്ഷാനടപടി സ്വീകരിക്കുമോ;
വിശദാംശം നൽകുമോ?
3878.
ശ്രീ.
മാണി. സി. കാപ്പൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
വിവിധ വകുപ്പുകളില്‍ യഥാസമയം
വകുപ്പുതല പ്രൊമോഷന്‍
കമ്മിറ്റി ചേരാത്തത് മൂലം
ജീവനക്കാര്‍ക്കു് കൃത്യമായി
പ്രൊമോഷന്‍ കിട്ടാതെ
വിരമിക്കേണ്ടി വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എല്ലാ
വകുപ്പുകളിലും നിശ്ചിത
സമയത്ത് ഡിപ്പാർട്ടുമെന്റൽ
പ്രൊമോഷന്‍ കമ്മിറ്റി ചേർന്ന്
ജീവനക്കാര്‍ക്കു് പ്രൊമോഷൻ
തസ്തികയിൽ ഒഴിവ് വരുന്ന ദിവസം
പ്രൊമേഷന്‍
ഉറപ്പുവരുത്തുവാന്‍ നടപടി
സ്വീകരിക്കുമോ; വിശദമാക്കാമോ;
(
ബി )
ചില
വകുപ്പുകളില്‍ വകുപ്പുതല
പ്രൊമോഷന്‍ കമ്മിറ്റി യഥാസമയം
ചേരാത്ത അവസരങ്ങളിൽ
ജീവനക്കാര്‍ വിരമിക്കേണ്ട
സാഹചര്യം ഉണ്ടായാല്‍ പ്രസ്തുത
ജീവനക്കാര്‍ക്കു് താൽകാലിക
പ്രൊമേഷന്‍ ഉറപ്പുവരുത്താന്‍
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
3879.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വരുമ്പോള്‍ അധ്യാപകര്‍
ഉള്‍പ്പടെ മൊത്തം
സര്‍ക്കാര്‍ ജീവനക്കാര്‍
എത്രയായിരുന്നു
എന്നറിയിക്കാമോ; ഈ കാലയളവില്‍
റിട്ടയര്‍ ചെയ്തവര്‍ എത്ര;
നിലവിൽ എത്ര സര്‍ക്കാര്‍
ജീവനക്കാരുണ്ട്;
വിശദമാക്കാമോ;
(
ബി )
ജീവനക്കാര്‍ക്കും
അധ്യാപകര്‍ക്കും ശമ്പള
പരിഷ്ക്കരണം നടത്തുന്ന കാര്യം
പരിഗണനയിലുണ്ടോ; എങ്കിൽ
വിശദാംശം വെളിപ്പെടുത്തുമോ;
(
സി )
എങ്കില്‍
ഏത് കാലഘട്ടം മുതലാണ്
നടപ്പിലാക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(
ഡി )
സംസ്ഥാനത്തെ
പെന്‍ഷന്‍കാര്‍ക്ക് കൊടുത്തു
തീര്‍ക്കാനുള്ള കഴിഞ്ഞ ശമ്പള
പരിഷ്കരണ കാലഘട്ടത്തിലെ
ആനുകൂല്യങ്ങള്‍ മുഴുവനും നൽകി
തീര്‍ത്തോ; വിശദാംശങ്ങള്‍
അറിയിക്കാമോ?
3880.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സർക്കാർ അധികാരത്തിൽ വന്ന
ശേഷം 2024 മെയ് 31 വരെ എത്ര
സംസ്ഥാന സർക്കാർ ജീവനക്കാരും
അദ്ധ്യാപകരും വി.ആര്‍.എസ്-ന്
അപേക്ഷിച്ചിട്ടുണ്ട്; വർഷം,
വകുപ്പ്, തസ്തിക തിരിച്ച്
കണക്ക് ലഭ്യമാക്കാമോ; മുൻ
കാലങ്ങളുമായി താരതമ്യം
ചെയ്യുമ്പോൾ അപേക്ഷകരിൽ
വർദ്ധനവ് ഉണ്ടായിട്ടുണ്ടോ;
ഉണ്ടെങ്കിൽ എത്ര ശതമാനമെന്ന്
അറിയിക്കാമോ;
(
ബി )
പ്രസ്തുത
കാലയളവിൽ സംസ്ഥാന സർക്കാർ
ജീവനക്കാരിലും അധ്യാപകരിലും
എത്ര പേർ ശമ്പളമില്ലാത്ത 5
വർഷത്തെ അവധിക്ക് അപേക്ഷ
സമർപ്പിച്ചിട്ടുണ്ട്; വർഷം,
വകുപ്പ്, തസ്തിക തിരിച്ച്
കണക്ക് ലഭ്യമാക്കാമോ; ഇതിൽ
മുൻ കാലങ്ങളുമായി താരതമ്യം
ചെയ്യുമ്പോൾ വർദ്ധനവ്
ഉണ്ടായിട്ടുണ്ടോ; ഉണ്ടെങ്കിൽ
എത്ര ശതമാനം വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
കാലയളവിൽ സംസ്ഥാന സർക്കാർ
ജീവനക്കാരും അദ്ധ്യാപകരും
തങ്ങളുടെ പ്രൊവിഡന്റ് ഫണ്ട്
നിക്ഷേപത്തിൽ നിന്നും
വായ്പയായി വാങ്ങിയ തുക
എത്രയാണ്; ഇതിൽ ടെമ്പററി
അഡ്വാൻസ് / നോൺ റീഫണ്ടബിൾ
അഡ്വാൻസ് എന്നിവ പ്രത്യേകം
ലഭ്യമാക്കാമോ; ഇതിൽ മുൻ
കാലങ്ങളുമായി താരതമ്യം
ചെയ്യുമ്പോൾ ഉണ്ടായിരിക്കുന്ന
വർദ്ധനവ് എത്ര ശതമാനമാണ്
എന്നറിയിക്കാമോ?
സർക്കാർ
ഓഫീസുകളിലെ ഫയൽ നീക്കം
3881.
ശ്രീ.
വാഴൂര്‍ സോമൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സർക്കാർ
ഓഫീസുകളിൽ കെട്ടികിടക്കുന്ന
ഫയലുകൾ തീർപ്പാക്കുവാൻ
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(
ബി )
പൊതുജനങ്ങളുടെ
അപേക്ഷകൾ കാലതാമസം കൂടാതെ
തീർപ്പാക്കുന്നതിന് എല്ലാ
ഓഫീസുകളിലും ത്രീ ഡേയ്സ്
റൂൾസ്, ഫൈവ് ഡേയ്സ് റൂൾസ്
എന്നിവ കൃത്യമായി
പാലിക്കുന്നുണ്ടോ എന്ന്
പരിശോധിക്കുവാൻ സംവിധാനം
നിലവിലുണ്ടോ; വിശദമാക്കാമോ;
(
സി )
സർക്കാർ
ഓഫീസുകളിൽ ഇ-ഓഫീസ് സംവിധാനം
നടപ്പിൽ വരുത്തിയിട്ടും ഫയൽ
നീക്കത്തിൽ കാലതാമസം
നേരിടുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ?
3882.
ശ്രീ.
പി. ടി. എ. റഹീം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
താലൂക്ക്/ബ്ലോക്ക് തലത്തില്‍
അദാലത്തുകള്‍
സംഘടിപ്പിക്കാന്‍
മന്ത്രിമാരുടെ ഒരു ടീമിനെ
അധികാരപ്പെടുത്താന്‍ നടപടി
സ്വീകരിക്കുമോ;
(
ബി )
മുന്‍
കാലങ്ങളില്‍ ഇത്തരം സംവിധാനം
ഏര്‍പ്പെടുത്തിയപ്പോള്‍
ഗ്രാമപഞ്ചായത്തില്‍
ഉള്‍പ്പെടെയുള്ള
കെട്ടിക്കിടക്കുന്ന ഫയലുകള്‍
തീര്‍പ്പാക്കാന്‍
സാധിച്ചിരുന്നു എന്ന കാര്യം
പരിശോധിച്ചിട്ടുണ്ടോ?
സെക്രട്ടറി/ഡയറക്ടര്‍
തലത്തില്‍ തീര്‍പ്പാക്കാനുള്ള
ഫയലുകള്‍
3883.
ശ്രീ
രമേശ് ചെന്നിത്തല : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
10.06.2024
വരെ സെക്രട്ടറിയേറ്റിലെ വിവിധ
സെക്രട്ടറിമാരുടെ പക്കലും
വിവിധ
സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍
സ്ഥാപനങ്ങളിലെ വകുപ്പ്
അദ്ധ്യക്ഷന്‍മാർ/
ഡയറക്ടര്‍മാരുടെ പക്കലും
തീര്‍പ്പാക്കാനുള്ള ഫയലുകളുടെ
വകുപ്പ് തിരിച്ചുള്ള വിശദാംശം
ലഭ്യമാക്കാമോ?
3884.
പ്രൊഫ.
ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ.
ടി. വി. ഇബ്രാഹിം
ശ്രീ.
മഞ്ഞളാംകുഴി അലി
ശ്രീ.
എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാന
സർക്കാർ സർവ്വീസിലുള്ള
ജീവനക്കാര്‍ മരണപ്പെടുമ്പോൾ
അവരുടെ ആശ്രിതര്‍ക്ക് നൽകി
വരുന്ന ആശ്രിത നിയമന
പദ്ധതിക്ക് പകരം സമാശ്വാസ
ധനസഹായം നൽകുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(
ബി )
ജീവനക്കാരുടെ
മരണ സമയത്ത് 13 വയസ് തികഞ്ഞ
ആശ്രിതർക്ക് മാത്രമേ ആശ്രിത
നിയമനത്തിനായി
അപേക്ഷിക്കുന്നതിന്
അർഹതയുളളൂവെന്ന്
തീരുമാനമെടുത്തിട്ടുണ്ടോ;
(
സി )
ആശ്രിത
നിയമനത്തിന്റെ ഘടന
മാറ്റുന്നത് സംബന്ധിച്ച് പഠനം
നടത്തിയിട്ടുണ്ടോ; വിശദാംശം
നൽകുമോ?
3885.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നവകേരള
സദസ്സുമായി ബന്ധപ്പെട്ട്
വടക്കാഞ്ചേരി മണ്ഡലത്തില്‍
നിന്ന് എത്ര പരാതികള്‍
ലഭിച്ചുവെന്ന വിവരം
പഞ്ചായത്ത്, മുനിസിപ്പാലിറ്റി
എന്നിവ തിരിച്ച്
വ്യക്തമാക്കാമോ;
(
ബി )
പരാതികളില്‍
എത്രയെണ്ണം
തീര്‍പ്പാക്കിയെന്ന വിവരം
പഞ്ചായത്ത്, മുനിസിപ്പാലിറ്റി
എന്നിവ തിരിച്ച് അറിയിക്കാമോ;
(
സി )
ശേഷിക്കുന്നവ
തീര്‍പ്പാക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്നും
ഏതെങ്കിലും പരാതികൾ
നിരസിച്ചിട്ടുണ്ടോയെന്നും
വിശദമാക്കാമോ?
3886.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
നിലവില്‍ ഐ.എ.എസ്.,
ഐ.പി.എസ്., ഐ.എഫ്.എസ്.
ഉദ്യോഗസ്ഥരുടെ കുറവുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
ഒരു
വകുപ്പ് മേധാവിയ്ക്ക് പല
വകുപ്പുകളുടെ ചുമതലകള്‍
നല്‍കിയിട്ടുള്ള സാഹചര്യം
ഒഴിവാക്കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ; വിശദാംശം
ലഭ്യമാക്കുമോ;
(
സി )
കേരള
കേഡറിലുള്ള എത്ര ഓഫീസര്‍മാര്‍
ഡെപ്യൂട്ടേഷനില്‍ അഖിലേന്ത്യാ
സര്‍വ്വീസില്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ?
3887.
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
എക്കണോമിക്സ്
& സ്റ്റാറ്റിസ്റ്റിക്സ്
വകുപ്പില്‍ ഗ്രേഡ് 2
സ്റ്റാറ്റിസ്റ്റിക്കല്‍
അസിസ്റ്റന്റിന്റെ പത്തനംതിട്ട
ജില്ലയിലെ സാങ്ഷന്‍ഡ്
സ്ട്രെങ്ത് എത്രയാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
ജില്ലയില്‍
ഈ തസ്തികയില്‍ എത്ര
ഒഴിവുകളുണ്ടെന്ന്
വ്യക്തമാക്കാമോ;
(
സി )
ജില്ലയില്‍
ഈ തസ്തികയില്‍ നിലവില്‍ ദിവസ
വേതനം, കരാര്‍,
ഡെപ്യൂട്ടേഷന്‍ എന്നീ
വ്യവസ്ഥകളില്‍ ആരെങ്കിലും
ജോലി ചെയ്തുവരുന്നുണ്ടോ;
എങ്കില്‍ ആയതിന്റെ വിശദാംശം
ലഭ്യമാക്കുമോ?
3888.
ശ്രീമതി
കാനത്തില്‍ ജമീല : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
റീ
ബില്‍ഡ് കേരള ഇനീഷ്യേറ്റീവ് ,
സി.എം.എൽ.ആർ.ആർ.പി. എന്നീ
പദ്ധതികളില്‍ ഉള്‍പ്പെടുത്തി
കൊയിലാണ്ടി മണ്ഡലത്തില്‍
ഏതെങ്കിലും പദ്ധതികള്‍
അനുവദിച്ചിട്ടുണ്ടോ;
വിശദവിവരം ലഭ്യമാക്കാമോ?
3889.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മാവേലിക്കര
മണ്ഡലത്തില്‍ റീബില്‍ഡ് കേരള
ഇനിഷ്യേറ്റീവ്,
സിഎംഎല്‍ആര്‍ആര്‍പി എന്നീ
പദ്ധതികളില്‍ ഉള്‍പ്പെടുത്തി
അനുവദിച്ച പ്രവൃത്തികള്‍
ഏതെല്ലാമാണെന്നും അവയുടെ
നിലവിലെ സ്ഥിതി എന്താണെന്നും
വിശദമാക്കുമോ;
(
ബി )
മണ്ഡലത്തില്‍
റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ്
, സിഎംഎല്‍ആര്‍ആര്‍പി എന്നീ
പദ്ധതികളില്‍ ഉള്‍പ്പെടുത്തി
അനുവദിച്ച പ്രവൃത്തികളിൽ
ഇനിയും ആരംഭിക്കാത്തവ
ഏതെല്ലാമെന്നും അതിന്റെ
കാരണങ്ങളും അറിയിക്കുമോ;
പ്രസ്തുത പ്രവൃത്തികള്‍
ആരംഭിക്കുവാൻ നടപടികള്‍
സ്വീകരിക്കുമോ;
(
സി )
പ്രസ്തുത
പ്രവൃത്തികള്‍
ആരംഭിക്കുന്നതിന് നടപടികള്‍
സ്വീകരിക്കുമോ?
3890.
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മണലൂര്‍
മണ്ഡലത്തില്‍ റീബില്‍ഡ് കേരള
ഇനിഷ്യേറ്റീവ് പദ്ധതി പ്രകാരം
ഏതെല്ലാം പ്രവൃത്തികള്‍
നടപ്പിലാക്കിയെന്നതിന്റെ
വിശദാംശം നല്‍കാമോ?
3891.
ശ്രീ.
വി. ആർ. സുനിൽകുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കൊടുങ്ങല്ലൂർ
മണ്ഡലത്തിൽ റീബിൽഡ് കേരള
പദ്ധതി പ്രകാരം അനുവദിച്ച
പ്രവൃത്തികൾ ഏതൊക്കെയെന്നും
അവയുടെ നിലവിലെ സ്ഥിതി
എന്തെന്നും അറിയിക്കാമോ?
കെ
ഡിസ്കിന്റെ പ്രവർത്തനം
3892.
ശ്രീമതി
കെ. കെ. രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ട്രാവൻകൂർ
കൊച്ചിൻ ലിറ്റററി സയന്റിഫിക്
ആൻഡ് ചാരിറ്റബിൾ സൊസൈറ്റിസ്
ആക്ട് 1955 പ്രകാരം
സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത്
പ്രവർത്തിക്കുന്ന
സൊസൈറ്റിയാണോ കെ- ഡിസ്ക്
എന്ന് വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
സൊസൈറ്റി രജിസ്റ്റർ
ചെയ്യുമ്പോൾ ഉണ്ടായിരുന്ന
അംഗങ്ങളുടെ എണ്ണം എത്ര;
നിലവില്‍ പ്രസ്തുത
സൊസൈറ്റിയിലുളള അംഗങ്ങളുടെ
എണ്ണവും ശമ്പളം കൈപ്പറ്റുന്ന
ജീവനക്കാരുടെ എണ്ണവും
അറിയിക്കാമോ;
(
സി )
കെ
ഡിസ്കിന്റെ നിലവിലെ ശരാശരി
പ്രതിമാസ പ്രവർത്തന ചെലവ്
എത്ര രൂപയാണ്; ശമ്പളം,
മറ്റിനങ്ങളിലെ ചെലവുകൾ
എന്നിങ്ങനെ തരംതിരിച്ച്
ലഭ്യമാക്കുമോ;
(
ഡി )
നാളിതുവരെ
കെ ഡിസ്ക് മുഖേന തൊഴില്‍
ലഭ്യമായവരുടെ എണ്ണം ജില്ല
തിരിച്ച് ലഭ്യമാക്കുമോ;
ആയതിന് കെ ഡിസ്ക് വഹിച്ച
പങ്ക് വ്യക്തമാക്കുമോ;
(
ഇ )
പ്രസ്തുത
പദ്ധതി മുഖേന ഏതൊക്കെ
സ്ഥാപനങ്ങളില്‍ എത്ര
പേര്‍ക്ക് തൊഴിൽ
ലഭിച്ചുവെന്ന് ഓരോ സ്ഥാപനവും
തിരിച്ച് ലഭ്യമാക്കുമോ;
(
എഫ് )
2026
നു മുൻപ് കെ ഡിസ്ക് മുഖേന ആകെ
എത്ര തൊഴിൽ അവസരങ്ങൾ
സൃഷ്ടിക്കാൻ കഴിയുമെന്നാണ്
സർക്കാർ കരുതുന്നത് ഏതൊക്കെ
വിഭാഗങ്ങളിൽ എത്ര വീതം തൊഴിൽ
അവസരങ്ങൾ സൃഷ്ടിക്കാൻ ആണ്
ഉദ്ദേശിക്കുന്നത് വിശദാംശങ്ങൾ
ലഭ്യമാക്കുന്നു?
3893.
ശ്രീ.
എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
: താഴെ കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തളിപ്പറമ്പില്‍
ശാസ്ത്ര സാങ്കേതിക പരിസ്ഥിതി
കൗണ്‍സില്‍ സയന്‍സ് സെന്റര്‍
ഇന്നോവേഷന്‍ ഹബ്
പ്ലാനറ്റേറിയം
സ്ഥാപിക്കുന്നത്
പരിഗണനയിലുണ്ടോ;
വിശദമാക്കാമോ;
(
ബി )
ശാസ്ത്ര
സാങ്കേതിക വകുപ്പ് ആധുനിക
ലാബുകള്‍ സ്ഥാപിക്കുന്നതിനായി
തളിപ്പറമ്പ് മണ്ഡലത്തിലെ
ഏതൊക്കെ സ്കൂളുകളെയാണ്
തിരഞ്ഞെടുത്തിട്ടുള്ളത്;
ആയതിന്റെ നിലവിലെ സ്ഥിതി
അറിയിക്കാമോ?
3894.
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളുമായി
ചേര്‍ന്ന് കേരള നോളജ്
ഇക്കണോമി മിഷന്‍ നടത്തുന്ന
സ്കില്‍ ഗ്യാപ്
അസ്സെസ്സ്മെന്റ് (നൈപുണ്യ
വിടവ് വിശകലനം) പദ്ധതിയുടെ
വിശദാംശം ലഭ്യമാക്കുമോ;
സ്കില്‍ ഗ്യാപ്
ഉള്ളവര്‍ക്കായി ഏതെല്ലാം
ഏജന്‍സികളിലൂടെയാണ് സ്കില്‍
കോഴ്സുകള്‍ നല്‍കി
വരുന്നതെന്ന്
വ്യക്തമാക്കുമോ?
3895.
ശ്രീമതി
ഉമ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
2050-ഓടെ
കേരളത്തെ കാർബൺ ന്യൂട്രൽ
സംസ്ഥാനമാക്കുമെന്ന
പ്രഖ്യാപനം
യാഥാർത്ഥ്യമാക്കുന്നതിനായി
സ്വീകരിച്ച നടപടികൾ
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിയുടെ ഭാഗമായുള്ള
പ്രവർത്തനങ്ങളും ഏറ്റെടുക്കാൻ
തീരുമാനിച്ച എസ്റ്റേറ്റുകളും
ഏതെല്ലാമെന്നും
വ്യക്തമാക്കാമോ?
3896.
ശ്രീ.
യു. എ. ലത്തീഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ശാസ്ത്ര
സാങ്കേതിക പരിസ്ഥിതി
കൗൺസിലിന്റെ കീഴിൽ എത്ര
സ്ഥാപനങ്ങൾ
പ്രവർത്തിക്കുന്നുണ്ട്;
(
ബി )
പ്രസ്തുത
സ്ഥാപനങ്ങളില്‍ നിലവിലുള്ള
സയന്റിഫിക് സ്റ്റാഫിന്റെയും
ടെക്നിക്കൽ സ്റ്റാഫിന്റെയും
എണ്ണം എത്രയാണെന്ന്
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
സ്ഥാപനങ്ങളിലെ ജീവനക്കാരിൽ
പട്ടികജാതി, പട്ടികവർഗ,
പിന്നാക്ക സംവരണ
വിഭാഗത്തിൽപ്പെട്ട
ഉദ്യോഗസ്ഥരുടെ എണ്ണം
എത്രയാണെന്ന് സ്ഥാപനങ്ങളുടെ
അടിസ്ഥാനത്തിൽ ലഭ്യമാക്കാമോ;
(
ഡി )
ജവഹർലാൽ
നെഹ്റു ട്രോപ്പിക്കൽ
ബോട്ടാണിക്കല്‍ ഗാർഡനിൽ
ജീവനക്കാരുടെ പ്രമോഷൻ
അസസ്മെന്റ് നടത്തിയിട്ടുണ്ടോ;
ഇല്ലെങ്കിൽ എന്തുകൊണ്ടാണെന്ന്
വിശദമാക്കാമോ;
(
ഇ )
അസസ്മെന്റ്
നടത്തുമ്പോൾ പട്ടികജാതി,
പട്ടികവർഗ്ഗ വിഭാഗം
ജീവനക്കാർക്ക്
സ്ഥാനക്കയറ്റത്തില്‍
എന്തെങ്കിലും മുൻഗണന ഉണ്ടോ;
എങ്കിൽ വിശദമാക്കാമോ;
(
എഫ് )
പ്രസ്തുത
സ്ഥാപനങ്ങളില്‍ പട്ടികജാതി,
പട്ടികവർഗ്ഗ വിഭാഗങ്ങളുടെയും
പിന്നാക്ക സംവരണ
വിഭാഗങ്ങളുടെയും പ്രശ്നങ്ങൾ
പരിഹരിക്കുന്നതിന് ഏതെങ്കിലും
കമ്മിറ്റികൾ
രൂപീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കിൽ എന്തുകൊണ്ട്;
ആയതിനുള്ള കമ്മിറ്റി
രൂപീകരിക്കുന്നതിന് നടപടികൾ
സ്വീകരിക്കുമോ;
(
ജി )
പ്രമോഷൻ
അസസ്മെന്റ് നടത്തുമ്പോൾ
പട്ടികജാതി, പട്ടിക വർഗ്ഗ
വിഭാഗത്തില്‍പ്പെട്ട ഉന്നത
ഉദ്യോഗസ്ഥരെ
ഉൾപ്പെടുത്തിക്കൊണ്ട്
അസ്സസ്മെന്റ് കമ്മിറ്റി
രൂപീകരിക്കാൻ സർക്കാർ നടപടികൾ
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
3897.
ശ്രീ.
എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
2016-ലെ
സർക്കാർ അധികാരത്തിൽ
വന്നശേഷം നാളിതുവരെ
കേരള പബ്ലിക് സർവ്വീസ്
കമ്മീഷൻ വഴിയുള്ള
നിയമനങ്ങളുടെ സംവരണ
റൊട്ടേഷനിൽ മുസ്ലിം
ജനവിഭാഗങ്ങൾക്കായി
നിശ്ചയിച്ചിരുന്ന ടേൺ
മറ്റേതെങ്കിലും വിഭാഗത്തിന്
നിയമനം നൽകാനുള്ള ടേണായി
നിശ്ചയിച്ചു നല്കിയത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദാംശം നൽകാമോ;
(
ബി )
ഇപ്രകാരം
ടേൺ പുന:ക്രമീകരിച്ചതിലൂടെ
മുസ്ലിം വിഭാഗത്തിന്
നിശ്ചയിച്ചിട്ടുള്ള
സംവരണത്തോത് കുറയുന്നത്
പരിഹരിക്കാൻ എന്തെങ്കിലും
നടപടി സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
മുസ്ലിം
ജനവിഭാഗങ്ങൾക്ക് നൽകിയിരുന്ന
ടേണുകളിൽ ചിലത്
ഭിന്നശേഷിക്കാർക്ക് നൽകാൻ
തീരുമാനിച്ചത് മൂലം
നിലവിലുള്ള സംവരണമനുസരിച്ച്
മുസ്ലിം ജനവിഭാഗങ്ങൾക്ക്
കിട്ടേണ്ട നിയമനങ്ങളുടെ
എണ്ണത്തിൽ കുറവു വരുന്നത്
ഒഴിവാക്കാൻ എന്തു
പരിഹാരമാണുള്ളതെന്ന്
വിശദീകരിക്കാമോ;
(
ഡി )
ഭിന്നശേഷി
നിയമനത്തിനു പുറമേ ആശ്രിത
നിയമനത്തിനായും മുസ്ലിം
വിഭാഗത്തിന്റെ ടേൺ എടുക്കാൻ
ഉള്ള പ്രോപ്പോസൽ നിലവിൽ
സർക്കാരിനോ പി.എസ്.സിയ്ക്കോ
മുൻപിലുണ്ടോ;
(
ഇ )
മുസ്ലിം
വിഭാഗത്തിന്റെതല്ലാതെ
മറ്റേതെങ്കിലും വിഭാഗത്തിന്റെ
സംവരണ ടേൺ ഇപ്രകാരം മറ്റു
വിഭാഗങ്ങൾക്ക്
നൽകിയിട്ടുണ്ടോ;
വ്യക്തമാക്കാമോ?
3898.
ശ്രീ.
എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഒരു
തസ്തികയിലേക്ക് നിയമനം
നടത്തുന്നതിന് കേരള പബ്ലിക്
സർവ്വീസ് കമ്മീഷൻ
സ്വീകരിച്ചുവരുന്ന നിയമന
പ്രക്രിയയുടെ
ഘട്ടങ്ങൾ വിശദമാക്കാമോ;
(
ബി )
2023-24
വർഷത്തിൽ കേരള പബ്ലിക്
സർവ്വീസ് കമ്മീഷൻ എത്ര
തസ്തികകളിലേക്ക് അപേക്ഷ
ക്ഷണിച്ച് വിജ്ഞാപനം
പുറപ്പെടുവിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
സി )
കേരള
പബ്ലിക് സർവ്വീസ് കമ്മീഷന്റെ
ചട്ടങ്ങൾ പ്രകാരം ഏതെങ്കിലും
തസ്തികയിലേക്ക് കമ്മീഷൻ
പുറത്തിറക്കുന്ന
വിജ്ഞാപനത്തിന് ഒരു അപേക്ഷ
മാത്രം ലഭിക്കുന്ന
പക്ഷം അത്തരം
ഉദ്യോഗാർത്ഥിക്ക് റാങ്ക്
ലിസ്റ്റ്
പ്രസിദ്ധീകരിക്കാതെ നിയമന
ശിപാർശ നൽകാൻ വ്യവസ്ഥയുണ്ടോ;
(
ഡി )
നേരിട്ട്
നിയമന പ്രക്രിയ നടത്തുന്ന
സ്വയംഭരണ സ്ഥാപനങ്ങളിലെ
വിജ്ഞാപന പ്രകാരം
ഏതെങ്കിലുമൊരു തസ്തികയിലേക്ക്
ഒരു ഉദ്യോഗാർത്ഥി മാത്രം
അപേക്ഷ നൽകിയാൽ റാങ്ക്
ലിസ്റ്റ് പുറപ്പെടുവിക്കാതെ
നിയമനം നൽകാൻ
അനുവാദമുണ്ടോയെന്ന്
വ്യക്തമാക്കാമോ?
3899.
ശ്രീ.
നജീബ് കാന്തപുരം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പി.എസ്.സി.
കാറ്റഗറി നമ്പര്‍ 026/2022
പ്രകാരമുള്ള കെഎസ്.ഇ.ബി.
ജൂനിയര്‍
അസിസ്റ്റന്റ്/കാഷ്യര്‍
തസ്തികയിലേക്കുള്ള
നിയമനത്തിന്റെ ഭാഗമായി
ഷോര്‍ട്ട് ലിസ്റ്റില്‍
ഉള്‍പ്പെട്ട
ഉദ്യോഗാര്‍ത്ഥികളുടെ നിയമന
നടപടികള്‍ തടസ്സപ്പെട്ടതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
എങ്കിൽ
പ്രസ്തുത തസ്തികകളിലേക്ക്
നിയമനം നടത്തുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
അറിയിക്കുമോ?
3900.
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സിവില്‍
പോലീസ് ഓഫീസര്‍ റാങ്ക്
ലിസ്റ്റ്( കാറ്റഗറി നമ്പര്‍
537/2022) എന്നാണ് നിലവില്‍
വന്നത്; വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
റാങ്ക് ലിസ്റ്റില്‍
ഉള്‍പ്പെട്ട എത്ര
ഉദ്യോഗാര്‍ഥികള്‍ക്ക് ഇതുവരെ
നിയമനം നല്‍കി;
വ്യക്തമാക്കാമോ;
(
സി )
കാലാവധി
അവസാനിക്കാന്‍ പത്ത് മാസം
മാത്രം ശേഷിക്കുന്ന പ്രസ്തുത
റാങ്ക് ലിസ്റ്റില്‍
ഉള്‍പ്പെട്ട പരമാവധി
ഉദ്യോഗാര്‍ഥികള്‍ക്ക് നിയമനം
നല്‍കുന്നതിനാവശ്യമായ നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
3901.
ശ്രീ.
സണ്ണി ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വിവിധ
കമ്പനി/കോര്‍പ്പറേഷന്‍/ബോര്‍ഡുകളിലെ
എല്‍.ഡി. ടൈപ്പിസ്റ്റ്
നിയമനത്തിനായി പി.എസ്.സി.
റാങ്ക് ലിസ്റ്റ് നിലവിലുണ്ടോ;
എങ്കില്‍ പ്രസ്തുത ലിസ്റ്റ്
എന്നാണ് നിലവില്‍ വന്നതെന്നും
നാളിതുവരെയായി എത്ര
പേര്‍ക്കാണ് നിയമനം
നല്‍കിയതെന്നും
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
ലിസ്റ്റില്‍ നിന്നും ഏതെല്ലാം
സ്ഥാപനങ്ങളില്‍ വരുന്ന
ഒഴിവുകളിലേക്കാണ് നിയമന
ശിപാര്‍ശ നല്‍കുന്നതെന്ന
വിവരം ലഭ്യമാക്കാമോ;
(
സി )
കമ്പനി/കോര്‍പ്പറേഷന്‍/ബോര്‍ഡ്
എല്‍.ഡി. ടൈപ്പിസ്റ്റ് റാങ്ക്
ലിസ്റ്റ് നിലനില്‍ക്കെ
ഏതെല്ലാം സ്ഥാപനങ്ങളിലാണ്
നിലവിൽ പ്രസ്തുത തസ്തികയില്‍
ദിവസവേതനം, കരാര്‍,
ഡെപ്യൂട്ടേഷന്‍ അടിസ്ഥാനത്തിൽ
ജീവനക്കാരുള്ളതെന്ന്
വിശദമാക്കാമോ?
3902.
ശ്രീ.
നജീബ് കാന്തപുരം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2022-ലെ
ഹയർ സെക്കണ്ടറി തസ്തിക
നിർണ്ണയ ഉത്തരവിൽ
എച്ച്.എസ്.എസ്.ടി. ജൂനിയർ
തസ്തികയ്ക്ക് സ്കൂളുകളിലെ
ബാച്ചുകൾ അനുസരിച്ച് വേണ്ട
പിരീഡുകൾ എത്രയാണെന്ന്
വിശദമാക്കുമോ;
(
ബി )
2017-ൽ
മേൽപ്പറഞ്ഞ ഉത്തരവിലെ
ഭേദഗതിയിൽ മിനിമം പിരീഡ്
മൂന്നിൽ നിന്ന് ആറിലേയ്ക്ക്
ഫിക്സ് ചെയ്യുന്നതിന് പകരം
ഏഴിലേയ്ക്ക് ഫിക്സ്
ചെയ്തിട്ടുണ്ടോ; എങ്കിൽ ഇത്
എന്തടിസ്ഥാനത്തിലാണെന്ന്
വിശദമാക്കുമോ;
(
സി )
പി.എസ്.സി.
കാറ്റഗറി നമ്പർ 246/2017
റാങ്ക് ലിസ്റ്റിൽ നിന്നും
നിലവിൽ എത്ര നിയമനങ്ങളാണ്
നടത്തിയിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(
ഡി )
പ്രസ്തുത
നിയമനങ്ങൾ മേൽപ്പറഞ്ഞ 2022 ലെ
സർക്കാർ ഉത്തരവ് മാനദണ്ഡങ്ങൾ
പാലിച്ചു കൊണ്ടാണോ
നടത്തിയിട്ടുള്ളതെന്ന്
വിശദമാക്കുമോ?
പി.എസ്.സി.
റാങ്ക് ലിസ്റ്റുകളുടെ കാലാവധി
3903.
ശ്രീ.
മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മുൻ
സർക്കാരിന്റെയും ഈ
സർക്കാരിന്റെയും കാലത്ത് എത്ര
പി.എസ്.സി. റാങ്ക്
ലിസ്റ്റുകളുടെ കാലാവധി
ദീർഘിപ്പിച്ചിട്ടുണ്ടെന്നും
അവ ഏതെല്ലാമെന്നുമുള്ള
വിശദാംശം ലഭ്യമാക്കുമോ;
(
ബി )
കാലാവധി
ദീർഘിപ്പിച്ചതുകൊണ്ടുമാത്രം
എത്ര ഉദ്യോഗാർത്ഥികൾക്ക്
നിയമനം നൽകാൻ
കഴിഞ്ഞിട്ടുണ്ട്; കണക്കുകൾ
ലഭ്യമാക്കുമോ?
3904.
ശ്രീ.
പി. ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഈ
സർക്കാർ അധികാരത്തിൽ വന്നശേഷം
നാളിതുവരെ മലപ്പുറം ജില്ലയിൽ
എത്ര ഉദ്യോഗാര്‍ത്ഥികള്‍ക്ക്
വിവിധ തസ്തികകളിൽ പി.എസ്.സി.
മുഖേന നിയമനം
ലഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
ജില്ലയില്‍ നിലവില്‍ വിവിധ
വകുപ്പുകളില്‍ നിന്നും
പി.എസ്.സി.ക്ക് റിപ്പോര്‍ട്ട്
ചെയ്ത ഒഴിവുകളുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(
സി )
മലപ്പുറം
ജില്ലയില്‍ നിലവില്‍ കാലാവധി
തീർന്ന റാങ്ക് ലിസ്റ്റുകളും
പ്രസിദ്ധീകരിക്കാനുള്ള പുതിയ
റാങ്ക് ലിസ്റ്റുകളും
ഏതെല്ലാം; റാങ്ക് ലിസ്റ്റുകൾ
സമയ ബന്ധിതമായി
പ്രസിദ്ധീകരിക്കുവാൻ നടപടി
സ്വീകരിക്കുമോ;
(
ഡി )
മലപ്പുറം
ജില്ലയിലെ വിവിധ വകുപ്പുകളിലെ
ഒഴിവുകൾ നികത്തുവാൻ
സ്വീകരിച്ച നടപടി
വിശദീകരിക്കാമോ?
3905.
ശ്രീ.
പി. വി. അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സർവ്വകലാശാല
അസിസ്റ്റന്റ് മുൻ റാങ്ക്
ലിസ്റ്റിൻെറ കാലാവധി
അവസാനിച്ചശേഷം എത്ര
ഒഴിവുകളാണ് പി.എസ്.സി.യിൽ
റിപ്പോർട്ട്
ചെയ്തിട്ടുള്ളതെന്നും ഇതിൽ
പ്രതീക്ഷിത
ഒഴിവുകളുണ്ടോയെന്നും
സർവ്വകലാശാലകൾ തിരിച്ച് വിവരം
ലഭ്യമാക്കാമോ;
(
ബി )
കാറ്റഗറി
നമ്പർ 486/2022 സർവ്വകലാശാല
അസിസ്റ്റന്റ് റാങ്ക് ലിസ്റ്റ്
പ്രസിദ്ധീകരിച്ചിട്ടുണ്ടോ;
എങ്കിൽ എന്ന് മുതലാണ് അത്
പ്രാബല്യത്തിൽ വന്നതെന്നും
വിവിധ കാറ്റഗറികളിൽ ആകെ എത്ര
പേരാണ് ലിസ്റ്റിലുള്ളതെന്നും
പട്ടിക തിരിച്ച്
വ്യക്തമാക്കാമോ; റാങ്ക്
ലിസ്റ്റിന്റെ കാലാവധി എത്ര
വർഷമാണെന്ന് അറിയിക്കാമോ;
(
സി )
മേൽ
റാങ്ക് പട്ടികയിൽ നിന്നും
എത്ര നിയമന ശിപാർശകൾ
അയച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ; ഇല്ലെങ്കിൽ
നിയമനശിപാർശകൾ അയക്കാൻ
വൈകുന്നതിന്റെ കാരണം
അറിയിക്കാമോ; എന്നത്തേക്ക്
നിയമനശിപാർശകൾ അയക്കുമെന്ന്
വിശദമാക്കാമോ;
(
ഡി )
പ്രസ്തുത
റാങ്ക് പട്ടികയിൽ ഉൾപ്പെട്ട
നാലാം കാറ്റഗറി
ഭിന്നശേഷിക്കാരുടെ
ഡിസെബിലിറ്റി പരിശോധന
പൂർത്തിയായിട്ടുണ്ടോ; ഇവരുടെ
പരിശോധന എന്നു മുതലാണ്
ആരംഭിച്ചതെന്നും എന്നത്തേക്ക്
പൂർത്തിയാകുമെന്നും
അറിയിക്കാമോ; ഇക്കാര്യത്തിൽ
കാലതാമസമുണ്ടായിട്ടുണ്ടോ;
വിശദമാക്കാമോ?
ഗവ.
സെക്രട്ടേറിയറ്റില്‍ നിന്നും
വിരമിച്ചവർക്കുള്ള ആനുകൂല്യങ്ങൾ
3906.
ശ്രീ.
അനൂപ് ജേക്കബ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2024
മെയ് മാസത്തില്‍ ഗവ.
സെക്രട്ടേറിയറ്റിലെ പൊതുഭരണം,
ധനകാര്യം എന്നീ വകുപ്പുകളിൽ
നിന്നും സെക്ഷൻ ഓഫീസർ മുതൽ
സ്പെഷ്യൽ സെക്രട്ടറി വരെയുള്ള
തസ്തികകളില്‍ നിന്നും എത്ര
പേർ വിരമിച്ചുവെന്ന്
വിശദമാക്കാമോ;
(
ബി )
2024
മെയ് 31 വരെ റിട്ടയർ
ചെയ്ത ഉദ്യോഗസ്ഥർക്ക്
അർഹമായ പെൻഷൻ ആനുകൂല്യം
നൽകിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
പ്രസ്തുത
വിരമിക്കലിന്റെ ഭാഗമായി
ഉണ്ടായിട്ടുള്ള അസിസ്റ്റന്റ്
തസ്കികയിലേക്കുള്ള എത്ര
ഒഴിവുകള്‍ പി.എസ്.സിയ്ക്ക്
റിപ്പോർട്ട്
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
3907.
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മണലൂര്‍
മണ്ഡലത്തില്‍ കെ-ഫോണ്‍ പദ്ധതി
പ്രകാരം ഇതുവരെ എത്ര സൗജന്യ
കണക്ഷനുകള്‍ നല്‍കിയെന്നു
വ്യക്തമാക്കാമോ;
(
ബി )
പൊതു
വിഭാഗത്തില്‍ നിന്നും ഇതുവരെ
എത്ര അപേക്ഷകള്‍
ലഭിച്ചിട്ടുണ്ടെന്നും
അതിന്‍പ്രകാരം എത്ര കെ-ഫോണ്‍
കണക്ഷന്‍ നല്‍കിയെന്നും
അറിയിക്കാമോ;
(
സി )
മണ്ഡലത്തിലെ
എത്ര സര്‍ക്കാര്‍
സ്ഥാപനങ്ങള്‍ക്ക് കെ-ഫോണ്‍
കണക്ഷന്‍ നല്‍കിയെന്ന്
അറിയിക്കാമോ?
3908.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കെ-ഫോണ്‍
പദ്ധതി സമയബന്ധിതമായി
നടപ്പാക്കുന്നതിന് എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(
ബി )
കല്ല്യാശ്ശേരി
മണ്ഡലത്തില്‍ കെ-ഫോണ്‍
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
എത്ര കണക്ഷനുകള്‍
നല്‍കിയിട്ടുണ്ട്;
വിശദമാക്കാമോ?
3909.
ശ്രീ.
പി. കെ. കുഞ്ഞാലിക്കുട്ടി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വിവരസാങ്കേതിക
വിദ്യാരംഗത്തെ നൂതന
സാധ്യതകളായ ആർട്ടിഫിഷ്യൽ
ഇന്റലിജൻസ്, മെഷീൻ ലേണിംഗ്,
ബ്ലോക്ക്ചെയിൻ ടെക്നോളജി,
ഡിജിറ്റൽ കംപ്യൂട്ടിംഗ്, 5 ജി
തുടങ്ങിയവ
വികസിപ്പിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഇതിനായി
ഓരോ രംഗത്തും എത്ര തുക വീതം
ചെലവഴിക്കാൻ
ഉദ്ദേശിക്കുന്നുവെന്ന്
വിശദമാക്കാമോ?
3910.
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കഴക്കൂട്ടം-കൊല്ലം
ഐ.ടി. ഇടനാഴി പദ്ധതിക്ക്
അനുയോജ്യമായ ഭൂമി
കണ്ടെത്തിയിട്ടുണ്ടോ;
ഇതിനായി സ്വീകരിച്ചിട്ടുള്ള
അനുബന്ധ നടപടികള്‍
എന്തെല്ലാമാണ്;
വിശദമാക്കുമോ?
3911.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2022-23
സാമ്പത്തിക വർഷത്തെ ബഡ്ജറ്റിൽ
പ്രഖ്യാപിച്ച, സംസ്ഥാനത്തെ
ഓരോ മണ്ഡലത്തിലും ഒരു
വിദ്യാഭ്യാസ സ്ഥാപനത്തിൽ
കെ-ഡിസ്കുമായി സഹകരിച്ച്
സ്‌കിൽ കോഴ്സ് ആരംഭിക്കുന്ന
പദ്ധതിയുടെ നിലവിലെ സ്ഥിതി
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതിക്കായി ഓരോ
മണ്ഡലത്തിലെയും വിദ്യാഭ്യാസ
സ്ഥാപനത്തെ
തെരഞ്ഞെടുക്കുന്നതിനുള്ള
നടപടികൾ സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
3912.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
തിരുവനന്തപുരം
ജില്ലയില്‍ കെ-ഫോണ്‍ പദ്ധതി
പ്രകാരം എത്ര കണക്ഷനുകള്‍
നല്‍കിയിട്ടുണ്ടെന്ന്
വിശദമാക്കാമോ?
3913.
ശ്രീ.
കെ.പി.മോഹനന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
പുതിയ അക്ഷയ സെന്ററുകള്‍
തുടങ്ങുന്നതിനുള്ള
നടപടിക്രമങ്ങളും
മാനദണ്ഡങ്ങളും വിശദമാക്കാമോ;
(
ബി )
കൂത്തുപറമ്പ്
നിയോജക മണ്ഡലത്തിലെ വിവിധ
സ്ഥലങ്ങളില്‍ പുതിയ അക്ഷയ
സെന്ററുകള്‍
ആരംഭിക്കുന്നതുമായി
ബന്ധപ്പെട്ട് ലഭിച്ച
അപേക്ഷകളില്‍ ഇതുവരെ
സ്വീകരിച്ചിട്ടുള്ള
നടപടികളുടെ പുരോഗതി
വിശദമാക്കുമോ;
(
സി )
പ്രസ്തുത
അപേക്ഷകളില്‍ നടപടികള്‍
വേഗത്തില്‍ പൂര്‍ത്തീകരിച്ച്
അക്ഷയ സെന്ററുകള്‍ അനുവദിച്ച്
പൊതുജനങ്ങളുടെ
പ്രയാസങ്ങള്‍ക്ക് പരിഹാരം
കാണാന്‍ നടപടികള്‍
സ്വീകരിക്കുമോ; വിശദമാക്കുമോ?
3914.
ശ്രീ.
പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പുതിയ അക്ഷയ കേന്ദ്രങ്ങൾ
ആരംഭിക്കുന്നതിന്
തീരുമാനമെടുത്തിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(
ബി )
പുതിയ
അക്ഷയ കേന്ദ്രങ്ങള്‍
അനുവദിക്കുന്നതിനായി
അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(
സി )
നിലവിൽ
അക്ഷയ കേന്ദ്രങ്ങൾ വഴി
എന്തെല്ലാം സേവനങ്ങൾ ആണ്
ലഭ്യമാക്കുന്നതെന്നും
പ്രസ്തുത സേവനങ്ങളുടെ എണ്ണം
വർദ്ധിപ്പിക്കുന്ന വിഷയം
നിലവിൽ പരിഗണനയിലുണ്ടോയെന്നും
വിശദമാക്കാമോ?
3915.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
അക്ഷയ കേന്ദ്രങ്ങള്‍ പുതുതായി
ആരംഭിക്കുന്നതിന് നിലവിലുള്ള
മാനദണ്ഡങ്ങൾ എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(
ബി )
ആലപ്പുഴ
നഗരസഭയില്‍ നിലവില്‍ എത്ര
അക്ഷയകേന്ദ്രങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്നും
അവ ഏതെല്ലാം വാര്‍ഡുകളുടെ
പരിധിയിലാണെന്നും അവയുടെ
മേല്‍വിലാസവും ലഭ്യമാക്കാമോ;
(
സി )
അനുവദിക്കപ്പെട്ട
വാര്‍ഡുകള്‍ക്ക് പുറത്ത്
ഏതെങ്കിലും അക്ഷയ
കേന്ദ്രങ്ങള്‍
പ്രവര്‍ത്തിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അവ ഏതൊക്കെയാണെന്ന്
അറിയിക്കാമോ;സംസ്ഥാനത്തെ
തൊഴിലന്വേഷകരേയും തൊഴില്‍
ദാതാക്കളെയും
കോര്‍ത്തിണക്കുന്നതിനായി
നോളജ് ഇക്കോണമി മിഷന്‍
ഡിജിറ്റല്‍ വര്‍ക്ക് ഫോഴ്സ്
മാനേജ്മെന്റ് സിസ്റ്റം എന്ന
പോര്‍ട്ടലിന് രൂപം
നല്കിയിട്ടുണ്ടോ;
(
ഡി )
പ്രദേശവാസികള്‍ക്ക്
എളുപ്പത്തില്‍
എത്തിച്ചേരുന്നതിന് വേണ്ടി
ഓരോ വാര്‍ഡുകളിലുമുള്ള അക്ഷയ
കേന്ദ്രങ്ങൾ പ്രസ്തുത
വാര്‍ഡുകളുടെ മധ്യഭാഗത്ത്
സ്ഥാപിക്കുന്നത് കൂടുതല്‍
സൗകര്യപ്രദമാകുമെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അത്തരത്തില്‍ അവ
പുനഃക്രമീകരിക്കുന്നതിന്
നിര്‍ദ്ദേശം നല്‍കുമോ?
3916.
ശ്രീ
എം നൗഷാദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കെ-ഫോണ്‍
പദ്ധതി സമയബന്ധിതമായി
നടപ്പാക്കുന്നതിന് എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചു
വരുന്നുവെന്നും പദ്ധതി
പ്രവര്‍ത്തനങ്ങള്‍ ഏത്
ഘട്ടത്തിലാണെന്നും
വ്യക്തമാക്കാമോ;
(
ബി )
ഇരവിപുരം
മണ്ഡലത്തില്‍ നാളിതുവരെ എത്ര
കെ-ഫോണ്‍ കണക്ഷനുകള്‍
നല്‍കിയിട്ടുണ്ടെന്ന്
കോര്‍പ്പറേഷന്‍/പഞ്ചായത്ത്
തിരിച്ച് വ്യക്തമാക്കാമോ?
3917.
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍
ശ്രീ.
കെ.വി.സുമേഷ്
ഡോ.
സുജിത് വിജയൻപിള്ള
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
വര്‍ഷത്തെ ദേശീയ
സ്റ്റാര്‍ട്ട്‍അപ്പ്
റാങ്കിംഗില്‍ ബെസ്റ്റ്
പെര്‍ഫോര്‍മറായി ഉയരുവാന്‍
കേരളത്തിന് കഴിഞ്ഞിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
സംസ്ഥാനത്തെ
സ്റ്റാര്‍ട്ട്‍അപ്പ് ആവാസ
വ്യവസ്ഥയുടെ ആകെ മൂല്യം
എത്രയാണ്;
സ്റ്റാര്‍ട്ട്‍അപ്പ്
മേഖലയില്‍ സംസ്ഥാനം കെെവരിച്ച
നേട്ടങ്ങള്‍ എന്തെല്ലാം;
വിശദമാക്കുമോ;
(
സി )
എന്‍.ആര്‍.ഐ.കള്‍ക്ക്
സംസ്ഥാനത്ത്
സ്റ്റാര്‍ട്ട്‍അപ്പുകള്‍
ആരംഭിക്കുവാൻ സഹായകമായി
സ്റ്റാര്‍ട്ട്‍അപ്പ്
ഇന്‍ഫിനിറ്റി
രൂപീകരിക്കുവാന്‍
കഴിഞ്ഞിട്ടുണ്ടോ; എങ്കിൽ
ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാം; വിശദാംശം
നല്‍കുമോ?
3918.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പൊതു
ഇടങ്ങളിൽ ഇന്റര്‍നെറ്റ്
സംവിധാനം ഏർപ്പെടുത്തുന്ന
പദ്ധതി പ്രകാരം ആലപ്പുഴ
മണ്ഡലത്തിൽ വൈ-ഫൈ
ഹോട്സ്പോട്ടുകൾ
സ്ഥാപിച്ചിട്ടുണ്ടോ; എങ്കിൽ
എവിടെല്ലാമെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതി മണ്ഡലത്തിലെ കൂടുതൽ
സ്ഥലങ്ങളിൽ നടപ്പിലാക്കാൻ
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കാമോ;
(
സി )
മണ്ഡലത്തിൽ
കെ-ഫൈ പദ്ധതി പ്രകാരം ഏതൊക്കെ
സ്ഥാപനങ്ങളിലാണ് വൈ-ഫൈ
സംവിധാനം
ഏർപ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
3919.
ശ്രീ.
അനൂപ് ജേക്കബ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
നടപ്പാക്കിവരുന്ന മൊബൈൽ
ഗവേണനന്‍സിന്റെ നിലവിലെ
പ്രവർത്തന പുരോഗതി
വിശദമാക്കാമോ;
(
ബി )
ഏതെല്ലാം
പുതിയ സേവനങ്ങളാണ് മൊബൈൽ
ഗവേണന്‍സിൽ ഉൾപ്പെടുത്താൻ
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ;
(
സി )
പദ്ധതിയുമായി
ബന്ധപ്പെട്ട് സോഫ്റ്റ് വെയർ
സേവനം നൽകി വരുന്ന കമ്പനി
ഏതാണെന്ന് അറിയിക്കാമോ;
(
ഡി )
പ്രസ്തുത
കമ്പനിയുമായുള്ള കരാറിന്റെ
പകർപ്പ് ലഭ്യമാക്കാമോ?
3920.
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍
ശ്രീ
എം എസ് അരുൺ കുമാര്‍
ശ്രീ.
ലിന്റോ ജോസഫ്
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
സ്റ്റാര്‍ട്ട് അപ്പ് ആവാസ
വ്യവസ്ഥയുടെ മൂല്യത്തിന്റെ
വര്‍ദ്ധന സംബന്ധിച്ച് ആഗോള
സ്റ്റാര്‍ട്ട് അപ്പ് ആവാസ
വ്യവസ്ഥാ റിപ്പോര്‍ട്ടില്‍
പരാമശിച്ചിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(
ബി )
സംസ്ഥാനത്തെ
സ്റ്റാര്‍ട്ട് അപ്പ് ആവാസ
വ്യവസ്ഥയുടെ ആകെ മൂല്യം
എത്രയാണ്; ഈ മേഖലയില്‍
നേടിയിട്ടുള്ള പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(
സി )
അനിമേഷന്‍,
ഗെയിമിംഗ് രംഗത്ത്
എ.വി.ജി.സി.-എക്സ്.ആര്‍.
മേഖലയിൽ സമഗ്ര പുരോഗതി
ലക്ഷ്യമിട്ട് കരട് നയം
പ്രസിദ്ധീകരിച്ചിട്ടുണ്ടോ;
പ്രസ്തുത മേഖലയില്‍
ലക്ഷ്യമിടുന്ന പുരോഗതി
വിശദമാക്കുമോ?
3921.
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സൈബർ
സുരക്ഷയ്ക്കും സൈബർ
കുറ്റകൃത്യങ്ങള്‍
തടയുന്നതിനും സഹായകരമായ
രീതിയില്‍ സംസ്ഥാന നടപ്പില്‍
വരുത്താന്‍ ഉദ്ദേശിക്കുന്ന
പുതിയ പദ്ധതികളെക്കുറിച്ച്
വിശദമാക്കുമോ?
3922.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സര്‍ക്കാരിന്റെ കാലയളവില്‍
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധിയില്‍ നിന്ന്
കുന്നത്തുനാട് മണ്ഡലത്തിലെ
എത്ര പേര്‍ക്ക് ധനസഹായം
ലഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ബി )
മണ്ഡലത്തിൽ
ഈ ഇനത്തിൽ ധനസഹായമായി എത്ര
തുക വിതരണം
ചെയ്തിട്ടുണ്ടെന്നുള്ള
വിശദാംശം അറിയിക്കാമോ?
3923.
ശ്രീ.
ടി. സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
2019-20
സാമ്പത്തിക വര്‍ഷം മുതൽ
2023-24 വരെയുള്ള കാലയളവിൽ
കൽപ്പറ്റ മണ്ഡലത്തിൽ
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ
നിധിയില്‍ നിന്ന് എത്ര
പേര്‍ക്ക് ധനസഹായം
ലഭിച്ചിട്ടുണ്ടെന്നും ആകെ
എത്ര രൂപ ധനസഹായമായി വിതരണം
ചെയ്തിട്ടുണ്ടെന്നുമുള്ള വിശദ
വിവരം ലഭ്യമാക്കാമോ?
2016
-ലെ സര്‍ക്കാരിന്റെ കാലയളവിൽ
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ
നിധിയില്‍ നൽകിയ ധനസഹായം
3924.
ശ്രീമതി
കാനത്തില്‍ ജമീല : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2016
-ലെ സര്‍ക്കാരിന്റെ കാലയളവിൽ
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ
നിധിയില്‍ നിന്നും എത്ര രൂപ
ധനസഹായം
നല്‍കിയിട്ടുണ്ടെന്നും ഇത്
എത്ര പേര്‍ക്കാണ്
നല്‍കിയതെന്നും
വ്യക്തമാക്കാമോ?
3925.
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
നവകേരള
സദസ്സുമായി ബന്ധപ്പെട്ട്
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധിയിലേക്ക്
അരൂര്‍ മണ്ഡലത്തിലെ എത്ര
അപേക്ഷകള്‍ ലഭിച്ചുവെന്ന്
വില്ലേജടിസ്ഥാനത്തില്‍
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
അപേക്ഷകളിന്മേൽ സ്വീകരിച്ച
നടപടി വിശദമാക്കാമോ;
(
സി )
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധിയിലേക്ക്
നല്‍കിയ അപേക്ഷകള്‍
വില്ലേജാഫീസുകളിലും താലൂക്ക്
ഓഫീസുകളിലും
കളക്ട്രേറ്റുകളിലും
കെട്ടിക്കിടക്കുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയത് പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടി
വിശദമാക്കാമോ?
3926.
ശ്രീ.
ലിന്റോ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
അര്‍ബുദ
രോഗികള്‍ക്ക് നല്‍കിവരുന്ന
പെന്‍ഷന്‍ നിലവില്‍ എത്ര
ഗഡുക്കള്‍ കുടിശികയുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ബി )
കോഴിക്കോട്
താലൂക്കില്‍ കൊടിയത്തൂര്‍
വില്ലേജിലെ നഫീസ എടക്കണ്ടി
എന്നയാള്‍ക്ക് ഈ പദ്ധതി
പ്രകാരം എത്ര ഗഡുക്കള്‍
കുടിശികയുണ്ടെന്നും ഇത്
നല്‍കാത്തതിന്റെ കാരണവും
വിശദമാക്കാമോ;
(
സി )
പ്രസ്തുത
കുടിശിക വിതരണം ചെയ്യുന്നതിന്
നടപടി സ്വീകരിക്കുമോ?
3927.
ശ്രീ.
ചാണ്ടി ഉമ്മന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ചക്രവാതച്ചുഴി
മൂലമുള്ള അതിതീവ്രമഴയും
കാലവർഷവും കാരണം
വെള്ളപ്പൊക്ക ഭീഷണി നേരിടാൻ
ഇടയുള്ള സംസ്ഥാനത്ത് ദുരന്ത
നിവാരണ വകുപ്പ് സ്വീകരിച്ചതും
സ്വീകരിച്ചു വരുന്നതുമായ
പ്രവർത്തനങ്ങൾ വിശദമാക്കുമോ;
(
ബി )
കേന്ദ്ര
കാലാവസ്ഥാ നിരീക്ഷണ
കേന്ദ്രത്തിൽ നിന്നും
ചക്രവാതച്ചുഴി, കാലവർഷം ഇവ
സംബന്ധിച്ച അറിയിപ്പ്
ലഭിച്ചതെന്നാണെന്നും അതിന്റെ
അടിസ്ഥാനത്തിൽ സ്വീകരിച്ച
പ്രധാന നടപടികൾ തീയതികൾ സഹിതം
വെളിപ്പെടുത്താമോ;
(
സി )
ഇപ്പോഴുണ്ടായ
അതിതീവ്രമഴയിൽ സംസ്ഥാനത്തെ
പ്രധാന നഗരങ്ങളെല്ലാം
വെള്ളക്കെട്ടിലായത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഇതിനു കാരണമായ
സാഹചര്യം പരിശോധിച്ചിട്ടുണ്ടോ
; വിശദമാക്കുമോ?
3928.
ശ്രീ.
ലിന്റോ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മിന്നലേറ്റ്
പശു മരണപ്പെട്ടതിന്
നഷ്ടപരിഹാരം
ആവശ്യപ്പെട്ടുകൊണ്ട്
താമരശ്ശേരി സ്വദേശി ശ്രീ.
ചക്കിങ്ങല്‍
കുഞ്ഞാലിക്കുട്ടിയുടെ അപേക്ഷ
ലഭിച്ചിരുന്നോയെന്ന്
വ്യക്തമാക്കുമോ;
(
ബി )
എങ്കില്‍
പ്രസ്തുത അപേക്ഷയിന്മേല്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(
സി )
ഇക്കാര്യത്തിൽ
നഷ്ടപരിഹാരം നല്‍കുന്നതിന്
നടപടികള്‍ സ്വീകരിക്കുമോ?
3929.
ഡോ.
കെ. ടി. ജലീൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
തവനൂര്‍
മണ്ഡലത്തില്‍ ദുരന്ത നിവാരണ
ഫണ്ടുപയോഗിച്ച് നിർമ്മിച്ച
തിരൂര്‍ പൊന്നാനി പുഴയിലെ
വാടിക്കല്‍ തൂക്കുപാലം
അറ്റകുറ്റ പണികള്‍ നടത്താതെ
ഒരു വര്‍ഷമായി
അടച്ചിട്ടിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
എങ്കിൽ
ഇതിന്റെ അറ്റകുറ്റ പണികള്‍
നടത്തി തുറന്നു
കൊടുക്കുന്നതിനു നടപടി
സ്വീകരിച്ചിട്ടുണ്ടോ;എങ്കില്‍
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
പാലം നിര്‍മ്മിച്ചതിനു ശേഷം
ഏന്തെങ്കിലും അറ്റകുറ്റ പണികൾ
നടത്തിയിട്ടുണ്ടോ; എങ്കിൽ ഏത്
ഫണ്ട് ഉപയോഗിച്ചാണ്
നടത്തിയതെന്നും എന്നാണ്
നടത്തിയതെന്നും
വ്യക്തമാക്കാമോ?
3930.
ശ്രീ.
എ. കെ. എം. അഷ്റഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മഞ്ചേശ്വരം
മണ്ഡലത്തില്‍ 19.08.2023
തീയതിയിലെ 517/2023/
ഡി.എം.ഡി. നമ്പർ സർക്കാർ
ഉത്തരവ് പ്രകാരം ഭരണാനുമതി
ലഭിച്ച റോഡ് പുനരുദ്ധാരണ
പ്രവൃത്തി
പൂർത്തീകരിക്കാത്തത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
ടെണ്ടർ
നടപടികൾ പൂർത്തീകരിച്ച്
പ്രസ്തുത റോഡ് പ്രവൃത്തി
തുടങ്ങാന്‍ വൈകിയതിന്റെ കാരണം
വിശദമാക്കുമോ;
(
സി )
പ്രസ്തുത
പ്രവൃത്തികൾ യഥാസമയം
പൂർത്തീകരിക്കുന്നതിൽ
ഉദ്യോഗസ്ഥതലത്തിൽ വീഴ്ച
ഉണ്ടായിട്ടുണ്ടോ;വിശദമാക്കാമോ;
(
ഡി )
പ്രസ്തുത
പ്രവൃത്തികൾ എന്നത്തേക്ക്
പൂർത്തീകരിക്കുമെന്ന്
വ്യക്തമാകുമോ?
3931.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
പ്രകൃതി ദുരന്തത്തില്‍ വീടും
കെട്ടിടങ്ങളും തകര്‍ന്നതിന്
നഷ്ടപരിഹാരം നല്‍കുന്നതിനുള്ള
മാനദണ്ഡങ്ങളില്‍ മാറ്റം
വരുത്തി ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
എങ്കില്‍ അതിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(
ബി )
തകര്‍ച്ചയുടെ
വ്യാപ്തിക്കനുസരിച്ച് വിവിധ
സ്ലാബുകളാക്കി നഷ്ടപരിഹാരം
നല്‍കുന്ന രീതി മാറ്റി
പൂര്‍ണ്ണമായും തകര്‍ന്നത്,
ഭാഗമായി തകര്‍ന്നത് എന്ന
രണ്ട് വിഭാഗം മാത്രമായി
മാറ്റിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
സി )
പുതിയ
പരിഷ്കാരം മൂലം
നഷ്ടപരിഹാരത്തുക കുറയുന്ന
സാഹചര്യത്തില്‍ പഴയ രീതി
പുനഃസ്ഥാപിക്കാന്‍ ആവശ്യമായ
നടപടികള്‍ പരിഗണനയിലുണ്ടോ;
വിശദമാക്കാമോ?
3932.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പ്രകൃതി
ദുരന്തത്തില്‍ വീട് തകര്‍ന്ന
പയ്യന്നൂര്‍ താലൂക്കിൽ വയക്കര
വില്ലേജിലെ ശ്രീ. ജോയ്
വിളക്കുന്നേല്‍
സെബാസ്റ്റ്യന്‍ എന്നയാൾക്ക്
പ്രഖ്യാപിച്ചിരുന്ന
നഷ്ടപരിഹാരം
ലഭ്യമാക്കുന്നതിലെ
തുടര്‍നടപടികളുടെ നിലവിലെ
സ്ഥിതി വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
വിഷയവുമായി ബന്ധപ്പെട്ട ഫയല്‍
ഏത് വകുപ്പിന്റെ ഏത്
ഓഫീസിലാണുള്ളതെന്നും ആയതിന്റെ
നമ്പർ എത്രയാണെന്നും
അറിയിക്കാമോ;
(
സി )
നഷ്ടപരിഹാരം
അടിയന്തരമായി
ലഭ്യമാക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
3933.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ വന്ന ശേഷം
ചങ്ങനാശ്ശേരി മണ്ഡലത്തില്‍
അനുവദിച്ച ഫ്ലഡ‍്
വര്‍ക്കുകള്‍ ഏതെല്ലാമെന്ന്
വ്യക്തമാക്കുമോ;
(
ബി )
അവയില്‍
ഏതെല്ലാം പ്രവൃത്തികള്‍
പൂര്‍ത്തീകരിച്ചുവെന്നും
ബാക്കിയുള്ളവ ഏത്
ഘട്ടത്തിലാണെന്നും
വ്യക്തമാക്കുമോ?
3934.
ശ്രീ
എം മുകേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിനുശേഷം കൊല്ലം
മണ്ഡലത്തില്‍ വെള്ളപ്പൊക്ക
ദുരന്ത നിവാരണ സ്‌കീമിൽ
ഭരണാനുമതി ലഭിച്ച റോഡ്
പ്രവൃത്തികളുടെ നിര്‍വ്വഹണ
പുരോഗതി വിശദമാക്കാമോ?
3935.
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മട്ടന്നൂര്‍
മണ്ഡലത്തില്‍ 2023-24 വര്‍ഷം
വെള്ളപ്പൊക്ക
ദുരിതാശ്വാസനിധിയില്‍ നിന്നും
അനുവദിക്കപ്പെട്ട
റോഡുകള്‍ക്ക് തുക
അനുവദിച്ചിട്ടുണ്ടോ; എങ്കില്‍
വിശദാംശം നല്‍കാമോ?
3936.
ശ്രീ.
എം. എം. മണി
ശ്രീ.
കെ. ജെ. മാക്‌സി
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
മുല്ലപ്പെരിയാര്‍ അടക്കമുള്ള
വൃഷ്ടിപ്രദേശം അതിതീവ്ര
മഴമൂലം എന്തെങ്കിലും സുരക്ഷാ
ഭീഷണി
നേരിടുന്നുണ്ടോയെന്നറിയിക്കാമോ;
(
ബി )
മുല്ലപ്പെരിയാര്‍
കേസുമായി ബന്ധപ്പെട്ട്
സുപ്രീംകോടതി നിയോഗിച്ച
മേല്‍നോട്ട സമിതിയുടെ
അണക്കെട്ട് സന്ദര്‍ശനത്തിന്റെ
വിശദാംശം ലഭ്യമാക്കാമോ;
(
സി )
പ്രസ്തുത
മേല്‍നോട്ട സമിതിയില്‍
ആരെയെല്ലാമാണ്
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്
അറിയിക്കാമോ;
(
ഡി )
പ്രസ്തുത
സമിതി പ്രധാന അണക്കെട്ട്,
ബേബിഡാം സ്പില്‍വേ എന്നിവയുടെ
കാര്യക്ഷമതയും സീപേജ്
വാട്ടറിന്റെ അളവും
പരിശോധിച്ചിട്ടുണ്ടോ;
(
ഇ )
അണക്കെട്ട്
നിരീക്ഷണത്തിനും
പരിപാലനത്തിനുമായി 2014-ല്‍
സുപ്രീംകോടതി നിയോഗിച്ച
മൂന്നംഗ സമിതിയുടെ
നിഗമനങ്ങളും നിരീക്ഷണങ്ങളും
എന്തെല്ലാമാണെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(
എഫ് )
കേരളത്തിന്
സുരക്ഷയും തമിഴ്‌നാടിന്
ജലവുമെന്ന സംസ്ഥാനത്തിന്റെ
പ്രഖ്യാപിത നിലപാടില്‍
ഇപ്പോഴും
ഉറച്ചുനില്‍ക്കുന്നുണ്ടോയെന്ന്
അറിയിക്കുമോ?
3937.
ശ്രീ
എം മുകേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ വന്നശേഷം കൊല്ലം
നിയോജക മണ്ഡല പരിധിയില്‍
ഉള്‍നാടന്‍ ജലഗതാഗത വകുപ്പ്
മുഖേന നടപ്പിലാക്കുന്നതിനായി
ഭരണാനുമതി ലഭിച്ചതും
നിര്‍വഹണം
പുരോഗമിക്കുന്നതുമായ വിവിധ
പ്രവൃത്തികള്‍ ഏതെല്ലാമെന്ന്
അവയുടെ നിലവിലെ സ്ഥിതി
സഹിതമുള്ള വിശദവിവരം
ലഭ്യമാക്കുമോ?
3938.
ശ്രീ.
കെ. പി. എ. മജീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തിരൂരങ്ങാടി
മണ്ഡലത്തിലെ ന്യൂ കട്ട്
റെഗുലേറ്ററിന്റെ ചോർച്ച
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
ഈ
റെഗുലേറ്ററിന്റെ
കാലപ്പഴക്കത്തിനാലും,
അറ്റകുറ്റപ്പണികൾ
നടത്താത്തതിനാലും
ഉണ്ടായിട്ടുള്ള ചോർച്ച കാരണം
വണ്ടൂർ മുതൽ, പരപ്പനങ്ങാടി
വരെയുള്ള ശുദ്ധ ജലം
കടലുണ്ടിപ്പുഴയിലൂടെ
അറബിക്കടലിൽ എത്തി
ഉപയോഗശൂന്യമാകുന്നത്
ശ്രദ്ധയിൽ വന്നിട്ടുണ്ടോ;
എങ്കില്‍ ഇത്
പരിഹരിക്കുന്നതിനുള്ള എന്ത്
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
വിശദമാക്കാമോ ;
(
സി )
പ്രസ്തുത
റെഗുലേറ്ററിന്റെ
അറ്റകുറ്റപ്പണികൾ
നടത്തുന്നതിനോ
പുതുക്കിപ്പണിയുന്നതിനോ
അനുമതി നൽകിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
ഡി )
പ്രസ്തുത
പ്രവൃത്തിയുമായി ബന്ധപ്പെട്ട
ഫയൽ നിലവിൽ ഏത് ഓഫീസിലാണെന്ന്
ഫയൽ നമ്പർ സഹിതം
വെളിപ്പെടുത്താമോ?
3939.
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോഴിക്കോട്
കനോലി കനാല്‍ വികസനത്തിനായി
പ്രഖ്യാപിച്ച പദ്ധതി
പ്രാവര്‍ത്തികമാക്കാൻ
ഡി.പി.ആർ. തയ്യാറാക്കുന്നതിന്
നടപടി സ്വീകരിച്ചിട്ടുണ്ടോ;
(
ബി )
പ്രസ്തുത
പദ്ധതി സംബന്ധിച്ച് ഇതുവരെ
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ; പദ്ധതി
നടത്തിപ്പ് വേഗത്തിലാക്കാന്‍
നടപടി സ്വീകരിക്കുമോ?
3940.
ശ്രീ.
പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കോവളം-ബേക്കൽ
ജലപാത നിർമ്മാണത്തിന്റെ
ഒന്നാം ഘട്ടത്തിൽ പൂർത്തിയായ
പ്രവൃത്തികൾ ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തിയുടെ
രണ്ടാംഘട്ടത്തില്‍
ഉൾപ്പെടുത്തിയിട്ടുള്ള
പ്രവൃത്തികള്‍
ഏന്തെല്ലാമാണെന്നും അവയില്‍
ഏതെല്ലാം പ്രവൃത്തികള്‍
പൂർത്തിയായിട്ടുണ്ടെന്നും
അറിയിക്കാമോ;
(
സി )
കോവളം
മുതൽ കൊല്ലം വരെയുള്ള സംസ്ഥാന
ജലപാത ക്ലാസ്
സ്റ്റാൻഡേർഡിലേക്ക്
വികസിപ്പിക്കുന്നതിന്റെ
ഭാഗമായി സ്വീകരിച്ചിട്ടുള്ള
നടപടികൾ എന്തെല്ലാമാണെന്ന്
വെളിപ്പെടുത്തുമോ;
(
ഡി )
കോവളം
മുതൽ കൊല്ലം വരെയുള്ള
ജലപാതയുടെ ഭാഗമായ പനത്തുറ,
പുത്തൻപാലം സ്റ്റീൽ
പാലങ്ങളുടെ പ്രവൃത്തി
പൂർത്തീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ എപ്പോള്‍
പൂര്‍ത്തീകരിക്കുമെന്ന്
വ്യക്തമാക്കാമോ;
(
ഇ )
കോവളം
മുതൽ വർക്കല വരെയുള്ള ലാൻഡ്
അക്വിസിഷനും തുടർന്നുള്ള
റീഹാബിലിറ്റേഷൻ
പ്രവർത്തനങ്ങളും ഇപ്പോൾ
ഏതുഘട്ടത്തിലാണെന്നും എത്ര
തുക ഇതിനായി
അനുവദിച്ചിട്ടുണ്ടെന്നും എത്ര
തുക വിതരണം ചെയ്തുവെന്നും
എത്ര കുടുംബങ്ങളെ
പുനരധിവസിപ്പിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കാമോ;
(
എഫ് )
വെസ്റ്റ്
കോസ്റ്റ് കനാൽ ജലപാതയുടെ
ഭാഗമായ പാർവതി പുത്തനാർ ജലപാത
നിലവാരത്തിലേക്ക്
വികസിപ്പിക്കുന്നതിനായി
ആവിഷ്കരിച്ച പദ്ധതികൾ
എന്തെല്ലാമാണെന്നും അവയിൽ
ഏതെല്ലാം പ്രവൃത്തികൾ
പൂർത്തിയായിയെന്നും ബാക്കി
പ്രവൃത്തികൾ എപ്പോൾ
പൂർത്തീകരിക്കുമെന്നും
വ്യക്തമാക്കുമോ; വെസ്റ്റ്
കോസ്റ്റ് കനാൽ പൂർണ്ണമായി
പ്രവർത്തനക്ഷമമാക്കുന്നതിന്
എത്ര സമയമെടുക്കുമെന്നും
എപ്പോൾ പൂർണ്ണതോതിൽ
പ്രവർത്തനസജ്ജമാകുമെന്നും
അറിയിക്കാമോ;
(
ജി )
ജലപാത
നിലവാരത്തിലേക്ക്
മാറ്റുന്നതിന്റെ ഭാഗമായി
പാര്‍വതി പുത്തനാര്‍
നവീകരിക്കുന്നതിനും സംരക്ഷണ
ഭിത്തി ഇല്ലാത്ത സ്ഥലങ്ങളില്‍
അവ നിര്‍മ്മിക്കുന്നതിനും
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്നും അതിനായി
അനുവദിച്ച തുക എത്രയാണെന്നും
അറിയിക്കുമോ; വിശദാംശം
ലഭ്യമാക്കാമോ?
3941.
ശ്രീ
ഇ ചന്ദ്രശേഖരന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ദേശീയ
ജലപാത നിർമ്മാണവുമായി
ബന്ധപ്പെട്ട് കാസർഗോഡ്
ജില്ലയിൽ എന്തൊക്കെ
നടപടികളാണ് നാളിതുവരെ
സ്വീകരിച്ചതെന്ന്
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിയുടെ ഭാഗമായി ജില്ലയിൽ
എത്ര ഭൂമി ഏറ്റെടുക്കേണ്ടി
വരുമെന്ന്
കണക്കാക്കിയിട്ടുണ്ടോ; എങ്കിൽ
വില്ലേജുകൾ തിരിച്ച് കണക്കുകൾ
വിശദമാക്കാമോ;
(
സി )
ഭൂമി
ഏറ്റെടുക്കലിനായി
പ്രഖ്യാപിച്ച ഭൂ ഉടമകൾക്കുള്ള
പാക്കേജ് സംബന്ധിച്ച്
വിശദാംശം നൽകാമോ?
3942.
ശ്രീ
രമേശ് ചെന്നിത്തല : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ദേശീയ
ജലപാതാ പദ്ധതിയുടെ ഭാഗമായി
ഹരിപ്പാട് മണ്ഡലത്തിലെ
തൃക്കുന്നപ്പുഴ പാലം പൊളിച്ച
പശ്ചാത്തലത്തില്‍
പൊതുജനങ്ങള്‍ നേരിടുന്ന
ബുദ്ധിമുട്ടുകളും
പ്രതിസന്ധികളും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പൊളിച്ചുമാറ്റിയ
പഴയ പാലത്തിന് പകരം പുതിയ
പാലം നിര്‍മ്മിക്കുന്നതിനായി
എത്ര രൂപയാണ്
വകയിരുത്തിയിട്ടുളളതെന്നും
ഇതിന്റെ നിര്‍വ്വഹണ ചുമതല ഏത്
ഏജന്‍സി/വകുപ്പിനെയാണ്
ഏല്‍പ്പിച്ചിട്ടുളളതെന്നും
ഇതിനാവശ്യമായ എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടോയെന്നും
വ്യക്തമാക്കാമോ;
(
സി )
പുതിയ
പാലത്തിന്റെ നിര്‍മ്മാണം
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിനും
പൊതുജനങ്ങള്‍ക്കുള്ള
ബുദ്ധിമുട്ട്
പരിഹരിക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ?
3943.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഇ-ഓഫീസ്
സംവിധാനം
പുനഃക്രമീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
ഇ-ഓഫീസ്
സംവിധാനത്തിന്റെ പോരായ്മ മൂലം
ഫയലുകളുടെയും
പെറ്റീഷനുകളുടെയും ഓൺലൈൻ
നീക്കം സ്തംഭിച്ചത്
പരിഹരിക്കാൻ സ്വീകരിച്ച നടപടി
വ്യക്തമാക്കാമോ;
(
സി )
കളക്ടറേറ്റുകളിലും
മറ്റ് സര്‍ക്കാര്‍
ഓഫീസുകളിലും ഫയലുകളും
പരാതികളും കെട്ടികിടക്കുന്നത്
പരിഹരിക്കാൻ സ്വീകരിച്ച നടപടി
വ്യക്തമാക്കാമോ;
(
ഡി )
ഇ-ഓഫീസ്
പരിഷ്കരിക്കുന്നതിന്
കേന്ദ്രസർക്കാരിന്റെ
നിർദ്ദേശം ലഭിച്ചിട്ടുണ്ടോ;
ഇതിനായി കേന്ദ്രസർക്കാരിന്റെ
സഹായം ലഭിച്ചിട്ടുണ്ടോയെന്നും
ഇത് കേന്ദ്ര സോഫ്റ്റ്‌വെയർ
മുഖേനയാണോ പരിഷ്കരിക്കുന്നത്
എന്നും അറിയിക്കാമോ;
(
ഇ )
ഇ-ഓഫീസ്
പരിഷ്കരിക്കുന്നതിന് ഏത്
ഏജൻസിയെയാണ്
നിയോഗിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
എഫ് )
ഇ-ഫയലിംഗ്
നടപ്പിലാക്കിയതിന് ശേഷം
അതിന്റെ പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ; ഇത്
നടപ്പിലാക്കിയതിന് ശേഷം ഫയല്‍
സംബന്ധമായ വിവരങ്ങള്‍
അറിയുന്നതില്‍ നേരിടുന്ന
ബുദ്ധിമുട്ടുകള്‍
പരിഹരിക്കാന്‍
സ്വീകരിച്ചിട്ടുള്ള നടപടികള്‍
എന്തെല്ലാമാണ്;
(
ജി )
ഇ-ഫയലിംഗ്
ഏര്‍പ്പെടുത്തിയതോടെ
പൊതുജനങ്ങള്‍ക്കും
ജനപ്രതിനിധികള്‍ക്കും ഫയല്‍
സംബന്ധിച്ച വിവരങ്ങള്‍
ലഭ്യമാകാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത് പരിഹരിക്കാന്‍
സ്വീകരിച്ചിട്ടുള്ള നടപടി
വ്യക്തമാക്കുമോ?
3944.
ശ്രീ
വി ശശി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കേരള
സംസ്ഥാന പത്രപ്രവര്‍ത്തകേതര
(നോണ്‍ ജേര്‍ണലിസ്റ്റ്)
പെന്‍ഷന്‍ പദ്ധതി ഇപ്പോള്‍
നിലവിലുണ്ടോ; വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പെന്‍ഷന്‍ പദ്ധതിയില്‍
ഉൾപ്പെടുത്തുന്നതിന് അപേക്ഷ
നല്‍കിയവരില്‍ ഇനി എത്ര
പേര്‍ക്കാണ് അംഗത്വം
നല്‍കാനുള്ളതെന്ന്
വ്യക്തമാക്കാമോ;
(
സി )
അംഗത്വം
അനുവദിക്കുന്നതിനുള്ള
കാലതാമസം ഒഴിവാക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
അറിയിക്കാമോ;
(
ഡി )
അപേക്ഷയും
അനുബന്ധരേഖകളും പരിശോധിച്ച്
പെന്‍ഷന്‍ അനുവദിച്ച്
നല്‍കുന്നതിന് എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ?
പരസ്യത്തിനായി
ചെലവഴിച്ച തുക
3945.
ശ്രീ.
അനൂപ് ജേക്കബ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സർക്കാർ വന്ന ശേഷം
പരസ്യങ്ങൾക്കായി എത്ര തുക
ചെലവഴിച്ചിട്ടുണ്ട്;
വിശദമാക്കാമോ;
(
ബി )
ഈയിനത്തിൽ
ഏതെല്ലാം ഏജൻസികൾക്ക് ഇനിയും
തുക നൽകാനുണ്ടെന്ന്
അറിയിക്കാമോ;
(
സി )
പരസ്യം
നൽകുന്നതിനായി സ്ഥിരമായി
ഏതെങ്കിലും എജൻസികളുമായി
കരാറില്‍ ഏർപ്പെട്ടിട്ടുണ്ടോ;
എങ്കിൽ വ്യവസ്ഥകൾ സംബന്ധിച്ച
വിശദാംശം ലഭ്യമാക്കാമോ?
3946.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പ്രവാസി
ഭദ്രത പദ്ധതി പ്രകാരം 2023-24
കാലഘട്ടത്തില്‍ ആരംഭിച്ച
സ്വയം തൊഴില്‍ പദ്ധതികളുടെ
വിശദാംശം ജില്ല തിരിച്ചുള്ള
പട്ടികയായി ലഭ്യമാക്കാമോ;
(
ബി )
ഈ
കാലയളവില്‍ പ്രസ്തുത പദ്ധതി
പ്രകാരം വ്യവസായം, കൃഷി,
കച്ചവടം, സേവനം തുടങ്ങിയ
മേഖലകളില്‍ ആരംഭിച്ച
സംരംഭങ്ങള്‍ സംബന്ധിച്ച വിവരം
ജില്ല തിരിച്ച് പട്ടികയായി
ലഭ്യമാക്കാമോ?
3947.
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സാന്ത്വന
പദ്ധതിയില്‍ അപേക്ഷ
സമര്‍പ്പിച്ചിട്ടുളള
പ്രവാസികള്‍ക്ക് ലഭിക്കുന്ന
ആനുകൂല്യങ്ങള്‍
എന്തൊക്കെയാണെന്നും പ്രസ്തുത
ആനുകൂല്യം ലഭിക്കുന്നതിന്
സമയപരിധി
നിശ്ചയിച്ചിട്ടുണ്ടോയെന്നും
വിശദമാക്കുമോ?
3948.
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പാസ്പോർട്ടിന്
അപേക്ഷിച്ചവര്‍ക്ക് അവര്‍
നേരിട്ട് പാസ്പോർട്ട്
ഓഫീസില്‍ ചെന്നാൽ പാസ്പോർട്ട്
ലഭ്യമാക്കുന്നതിന് നടപടി
സ്വീകരിക്കുമോ; ഇല്ലെങ്കിൽ
കാരണം വ്യക്തമാക്കാമോ?
3949.
ശ്രീ.
ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വിദേശത്തുവച്ച്
മരണപ്പെടുന്ന പ്രവാസികളുടെ
കുടുംബത്തിന് സഹായം
നൽകുന്നതിന് സംസ്ഥാനത്ത്
ഏതെല്ലാം പദ്ധതികളാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കുമോ;
(
ബി )
വിദേശത്തുനിന്ന്
മടങ്ങിവരുന്ന പ്രവാസി
മലയാളികൾക്കും മരണമടഞ്ഞ
പ്രവാസികളുടെ ആശ്രിതർക്കുമായി
ആവിഷ്കരിച്ച സാന്ത്വനം
പദ്ധതിയിൽ ധനസഹായം
ലഭിക്കുന്നതിനുള്ള
മാനദണ്ഡങ്ങൾ വ്യക്തമാക്കുമോ;
(
സി )
2023-24
സാമ്പത്തികവർഷത്തില്‍
പ്രസ്തുത പദ്ധതിയ്ക്കായി
എന്തു തുക വകയിരുത്തിയെന്നും
എത്ര രൂപ ചെലവഴിച്ചുവെന്നും
വ്യക്തമാക്കുമോ;
(
ഡി )
കുവൈറ്റ്
തീപിടിത്ത ദുരന്തത്തിന്റെ
പശ്ചാത്തലത്തിൽ വിദേശത്ത്
ജോലിചെയ്യുന്ന മലയാളികളുടെ
ലേബർ ക്യാമ്പിലെ സൗകര്യങ്ങളും
സുരക്ഷയും വിലയിരുത്തുന്നതിന്
കേന്ദ്രസർക്കാരുമായി
ബന്ധപ്പെട്ട് ആവശ്യമായ
സുരക്ഷാ നടപടികൾക്ക് നിർദേശം
നൽകുമോ എന്ന് വ്യക്തമാക്കുമോ?
3950.
ശ്രീമതി
ശാന്തകുമാരി കെ. : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നടപ്പ്
സാമ്പത്തിക വര്‍ഷത്തെ
ബജറ്റില്‍ പ്രവാസികാര്യ
വകുപ്പിനായി എത്ര രൂപ
വകയിരുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(
ബി )
2011
മുതല്‍ 2016 വരെ എന്തു
തുകയാണ്
വകയിരുത്തിയിരുന്നതെന്ന്
വര്‍ഷം തിരിച്ച്
വിശദമാക്കുമോ?
3951.
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ
ശ്രീ
എം രാജഗോപാലൻ
ശ്രീ.
പി.വി. ശ്രീനിജിൻ
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
രാജ്യത്തെ
ഇതര സംസ്ഥാനങ്ങളിലും വിദേശ
രാജ്യത്തും താമസിക്കുന്നവരും
ജോലിചെയ്യുന്നവരുമായ
കേരളീയരുടെ വിവിധങ്ങളായ
പ്രശ്നങ്ങളിൽ നോര്‍ക്ക
സാധ്യമായ ഇടപെടലുകൾ
നടത്തുന്നുണ്ടെന്ന
വിലയിരുത്തല്‍
സര്‍ക്കാരിനുണ്ടോ;
വിശദമാക്കാമോ;
(
ബി )
പ്രവാസി
കേരളീയകാര്യ വകുപ്പിന്റെ
ഫീല്‍ഡ് ഏജന്‍സിയായ നോര്‍ക്ക
റൂട്ട്സിന്റെ ലക്ഷ്യങ്ങള്‍
എന്തെല്ലാമാണെന്ന്
അറിയിക്കാമോ;
(
സി )
പ്രസ്തുത
ലക്ഷ്യങ്ങളിലേയ്ക്ക്
എത്തിച്ചേരുന്നതിന് നോര്‍ക്ക
റൂട്ട്സ് നടത്തി വരുന്ന
പ്രവൃത്തികളുടെ പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(
ഡി )
കേന്ദ്ര
വിദേശകാര്യ മന്ത്രാലയത്തിന്റെ
രാജ്യാന്തര റിക്രൂട്ട്മെന്റ്
ലൈസന്‍സുളള ഏജന്‍സി എന്ന
നിലയില്‍ നോര്‍ക്ക റൂട്ട്സ്
ആരംഭിച്ചിട്ടുളള നൈപുണ്യ
വികസനവും വിദേശഭാഷാ
പരിശീലനവും സംബന്ധിച്ച
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
3952.
ശ്രീ.
ടി. പി .രാമകൃഷ്ണൻ
ശ്രീ
എം മുകേഷ്
ശ്രീമതി
ദെലീമ
ശ്രീ.
സി. എച്ച്. കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പ്രതികൂലമായ
സാഹചര്യത്തിലും പ്രവാസി
സമൂഹത്തെ
ചേർത്തുപിടിക്കുന്നതിനും
അവരുടെ പ്രശ്നങ്ങള്‍
കേള്‍ക്കുന്നതിനും ആവുന്നത്ര
കാര്യങ്ങള്‍
പരിഹരിക്കുന്നതിനുമായി നാലാം
കേരള സഭയുടെ സംഘാടനത്തിലൂടെ
സാധ്യമാകുമെന്ന്
വിലയിരുത്തുന്നുണ്ടോ;
വിശദമാക്കുമോ;
(
ബി )
സംസ്ഥാനത്തിന്റെ
തനത് കലകളും സംസ്കാരവും
വിദേശരാജ്യങ്ങളില്‍
പ്രദർശിപ്പിക്കുന്നതിനും
ബ്രാന്‍ഡ് ചെയ്യുന്നതിനും
കഴിയത്തക്കവിധം കേരള
കലാമണ്ഡലത്തിന്റെ
നേതൃത്വത്തില്‍ വിവിധ
രാജ്യങ്ങളില്‍ പരിപാടി
അവതരിപ്പിക്കുന്നതിനുള്ള
നിർദേശങ്ങള്‍ ലോക കേരള
സഭയില്‍
ഉയർന്നുവന്നിട്ടുണ്ടോ; എങ്കിൽ
അത് നടപ്പാക്കുന്നതിന്
തീരുമാനം എടുത്തിട്ടുണ്ടോ;
വിശദമാക്കുമോ?
3953.
ശ്രീ.
മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മുൻ
സർക്കാരിന്റെ കാലം മുതൽ
നാളിതുവരെ ഓരോ വർഷവും
ആത്മഹത്യ ചെയ്ത പോലീസ്
സേനാംഗങ്ങളുടെ എണ്ണം
എത്രയെന്നും ഏതെല്ലാം
തസ്തികയിൽ ഉള്ളവരാണ് ആത്മഹത്യ
ചെയ്തതെന്നുമുള്ള വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
മുൻ
സർക്കാരിന്റെ കാലം മുതൽ
നാളിതുവരെ ഓരോ വർഷവും സ്വയം
വിരമിച്ച എത്ര പോലീസ്
സേനാംഗങ്ങൾ ഉണ്ടെന്നും
എത്രപേർ സ്വയം വിരമിക്കലിന്
അപേക്ഷ നൽകിയിട്ടുണ്ടെന്നും
തസ്തിക തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ;
(
സി )
മേലുദ്യോഗസ്ഥരിൽ
നിന്നുള്ള സമ്മർദ്ദവും അമിത
ജോലിഭാരവുമാണ് ആത്മഹത്യക്കും
സ്വയം വിരമിക്കലിനും
കാരണമാകുന്നത് എന്ന്
കരുതുന്നുണ്ടോ;
വ്യക്തമാക്കുമോ;
(
ഡി )
സേനാംഗങ്ങൾക്ക്
സമ്മർദ്ദരഹിതമായും
ആത്മവിശ്വാസത്തോടെയും ജോലി
ചെയ്യാനുള്ള സാഹചര്യം പോലീസ്
സേനയിൽ ഉണ്ടാക്കുന്നതിന്
എന്തെല്ലാം മാറ്റങ്ങളാണ്
നടപ്പിലാക്കാൻ
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കുമോ?
3954.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഗുണ്ടാ
പോലീസ് ബന്ധത്തിന്റെ
അടിസ്ഥാനത്തില്‍ സസ്പെന്റ്
ചെയ്തതായി 01-02-2023 ലെ
നിയമസഭ ചോദ്യത്തിനുള്ള
മറുപടിയിൽ പരാമർശിച്ചിരുന്ന
14 പോലീസുദ്യോഗസ്ഥരെ
സര്‍വ്വീസില്‍
തിരിച്ചെടുത്തിട്ടുണ്ടോ;
എങ്കില്‍ അതിനുള്ള കാരണം
വ്യക്തമാക്കാമോ?
3955.
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ആക്കുളം
ടൂറിസ്റ്റ് വില്ലേജിലെ ഗ്ലാസ്
ബ്രിഡ്ജിൽ പൊട്ടൽ കണ്ടെത്തിയ
സംഭവത്തിലെ എഫ്.ഐ.ആറി.ന്റെ
പകർപ്പ് ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
കേസിലെ പോലീസ് അന്വേഷണ
റിപ്പോർട്ടിന്റെ പകർപ്പ്
ലഭ്യമാക്കാമോ?
3956.
ശ്രീ.
അനൂപ് ജേക്കബ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പോലീസ്
വകുപ്പില്‍ ദീർഘകാലം ജോലി
ചെയ്തതിന് ശേഷം പണിഷ്‍മെന്റ്
റോൾ മിനിറ്റ്സ്
തീര്‍പ്പാക്കാത്ത കാരണത്താൽ
പ്രമോഷൻ ലഭിക്കാതെ
ഉദ്യോഗസ്ഥര്‍ ജോലിയിൽ നിന്ന്
റിട്ടയർ ചെയ്യേണ്ടി വരുന്ന
സാഹചര്യം
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
ഇത്തരം
വിഷയങ്ങളിൽ
പ്രശ്നപരിഹാരത്തിനായി
ഡി.വൈ.എസ്.പി. മുതൽ
മേൽത്തട്ടിലുള്ള
ഉദ്യോഗസ്ഥര്‍ ആരെയാണ്
സമീപിക്കേണ്ടത്
എന്നറിയിക്കാമോ; ഇതുമായി
ബന്ധപ്പെട്ട് കൃത്യമായ
മാർഗ്ഗരേഖകൾ
പുറപ്പെടുവിക്കുമോ;
(
സി )
മുന്‍
സര്‍ക്കാരിന്റെ കാലം മുതല്‍
നാളിതുവരെ പോലീസ് വകുപ്പിൽ
പണിഷ്‍മെന്റ് റോൾ മിനിറ്റ്സ്
സംബന്ധിച്ച ഫയലുകൾ ആഭ്യന്തര
വകുപ്പില്‍ അകാരണമായി തടഞ്ഞു
വച്ചിരിക്കുന്നത്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ഡി )
ഇക്കാലയളവിൽ
പണിഷ്‍മെന്റ് റോൾ മിനിറ്റ്സ്
ലഭിച്ചിട്ടും തുടര്‍നടപടി
സ്വീകരിക്കാത്ത എത്ര ഫയലുകൾ
തീര്‍പ്പാക്കാനുണ്ടെന്നുള്ള
വിവരം വർഷം തിരിച്ച്
ലഭ്യമാക്കാമോ?
3957.
ശ്രീ.
ഐ. സി. ബാലകൃഷ്ണൻ
ശ്രീ.
ടി. ജെ. വിനോദ്
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആക്കുളം
ടൂറിസ്റ്റ് വില്ലേജിലെ ഗ്ലാസ്
ബ്രിഡ്ജിൽ പൊട്ടൽ കണ്ടെത്തിയ
സംഭവത്തിൽ പോലീസിന് പരാതി
ലഭിച്ചിട്ടുണ്ടോ; എങ്കിൽ
പരാതിയുടെ വിശദാംശം നൽകാമോ;
(
ബി )
പ്രസ്തുത
പരാതിയിൽ അന്വേഷണം
നടത്തിയിട്ടുണ്ടോ; എങ്കിൽ
അന്വേഷണത്തിന്റെ കണ്ടെത്തലുകൾ
എന്തൊക്കെയായിരുന്നു എന്ന്
വ്യക്തമാക്കാമോ?
3958.
ശ്രീ.
മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2024
ലെ ലോക് സഭാ തെരഞ്ഞെടുപ്പിലെ
ആഹ്ലാദപ്രകടനവുമായി
ബന്ധപ്പെട്ട് മലപ്പുറം
ജില്ലയില്‍ ആര്‍ക്കെങ്കിലും
എതിരെ കേസുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ടോ; എങ്കില്‍
എത്ര പേര്‍ക്കെതിരെ
കേസെടുത്തിട്ടുണ്ട്; ഏതെല്ലാം
വകുപ്പുകള്‍ പ്രകാരമാണ് കേസ്
എടുത്തിട്ടുള്ളത്; വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
2024
ലെ ലോക് സഭാ തെരഞ്ഞെടുപ്പിലെ
കൊട്ടിക്കലാശവുമായി
ബന്ധപ്പെട്ട് മലപ്പുറം
ജില്ലയില്‍ ആര്‍ക്കെങ്കിലും
എതിരെ കേസുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ടോ; എങ്കില്‍
എത്ര പേര്‍ക്കെതിരെ
കേസെടുത്തിട്ടുണ്ട്; ഏതെല്ലാം
വകുപ്പുകള്‍ പ്രകാരമാണ് കേസ്
എടുത്തിട്ടുള്ളത്; വിശദാംശം
ലഭ്യമാക്കുമോ?
3959.
ശ്രീ
ഇ ചന്ദ്രശേഖരന്‍
ശ്രീ
. മുഹമ്മദ് മുഹസിൻ
ശ്രീ.
പി. ബാലചന്ദ്രൻ
ശ്രീ.
വാഴൂര്‍ സോമൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സുതാര്യവും
നീതിയുക്തവുമായി നിയമം
നടപ്പാക്കി പൗരാവകാശങ്ങൾ,
വ്യക്തി മഹത്വം എന്നിവ
സംരക്ഷിച്ചുകൊണ്ട്
ക്രമസമാധാനപാലനം നടത്തുവാൻ
പ്രതിജ്ഞാബദ്ധമായ സംവിധാനമായി
സംസ്ഥാന പോലീസിനെ
മാറ്റിയെടുത്തിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
മികച്ച
രീതിയിൽ സംസ്ഥാനത്ത്
ക്രമസമാധാനം നിലനിൽക്കുമ്പോൾ
പോലീസിന്റെ ജനോപകാര
പ്രവർത്തനങ്ങൾ മൂടിവച്ച് ചില
ഒറ്റപ്പെട്ട സംഭവങ്ങൾ
ഉയർത്തിക്കാട്ടി
പൊതുജനങ്ങള്‍ക്കിടയിൽ
പോലീസിന്
അവമതിപ്പുണ്ടാക്കുന്ന
തരത്തിലുള്ള പ്രസ്താവനകൾ
സോഷ്യൽ മീഡിയ വഴി
പ്രചരിപ്പിക്കുന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
ജനങ്ങളും
പോലീസും തമ്മിൽ ആശയങ്ങളും
അഭിപ്രായങ്ങളും
പങ്കുവയ്ക്കുന്നതിന്റെ
ഭാഗമായി ശക്തമായ മീഡിയ
പ്ലാറ്റ്ഫോം സൗകര്യങ്ങൾ
ഏർപ്പെടുത്തിയിട്ടുണ്ടോ;
സ്റ്റേറ്റ് പോലീസ് മീഡിയ
സെന്ററിന്റെ ആഭിമുഖ്യത്തിൽ
അത്യാധുനികമായ പബ്ലിക്
റിലേഷൻസ് വിഭാഗം
രൂപീകരിച്ചിട്ടുണ്ടോ
എന്നറിയിക്കുമോ;
വിശദമാക്കുമോ;
(
ഡി )
പോലീസ്
സംവിധാനത്തിന്റെ
നവീകരണത്തിന്റെ ഭാഗമായി
സാമൂഹ്യ മാധ്യമ വിശകലന ലാബ്
രൂപീകരിക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ?
3960.
ശ്രീ.
എ. പി. അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മുന്‍
സർക്കാരിന്റെ കാലഘട്ടം മുതൽ
നാളിതുവരെ സംസ്ഥാനത്ത് എത്ര
പോലീസ് ഉദ്യോഗസ്ഥർ ആത്മഹത്യ
ചെയ്തിട്ടുണ്ട്; വിശദാംശം
വ്യക്തമാക്കുമോ;
(
ബി )
അമിത
ജോലിഭാരവും അനാവശ്യ രാഷ്ട്രീയ
സമ്മർദവും പോലീസ്
ഉദ്യോഗസ്ഥരുടെ മനോവീര്യം
തകർക്കുന്നതായി പറയപ്പെടുന്ന
സാഹചര്യം ഗൗരവത്തോടെ
കാണുന്നുണ്ടോ; ഇക്കാര്യത്തിൽ
എന്ത് പരിഹാരനടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(
സി )
പോലീസ്
ഉദ്യോഗസ്ഥരുടെ ആത്മഹത്യ
പ്രവണത സംബന്ധിച്ച് വകുപ്പ്
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ; പഠനത്തിലെ
പ്രധാന കണ്ടെത്തലുകൾ
എന്തൊക്കെയാണ്; പഠന
റിപ്പോർട്ടിന്റെ പകർപ്പ്
ലഭ്യമാക്കുമോ;
(
ഡി )
പോലീസ്
ഉദ്യോഗസ്ഥരുടെ മാനസികാരോഗ്യം
സംരക്ഷിക്കുന്നതിനും
കുടുംബജീവിതത്തിനുകൂടി
പ്രാധാന്യം നൽകുവാൻ കഴിയുന്ന
രീതിയിലും ജോലിഭാരം
ക്രമീകരിക്കുവാൻ നടപടികൾ
സ്വീകരിക്കുമോ; വിശദാംശം
നൽകുമോ;
(
ഇ )
രാഷ്ട്രീയ
സമ്മർദങ്ങൾ ഇല്ലാതെ
സുതാര്യവും സ്വതന്ത്രവും
നീതിയുക്തവുമായി
കർത്തവ്യനിർവഹണം
നടത്തുവാനുള്ള സാഹചര്യം
സംസ്ഥാന പോലീസ്
ഉദ്യോഗസ്ഥർക്ക്
ഉറപ്പാക്കുന്നതിന് അടിയന്തര
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
3961.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഔദ്യോഗിക
കൃത്യനിർവ്വഹണത്തിനായുള്ള
യാത്രാമദ്ധ്യേ പോലീസ്
ഉദ്യോഗസ്ഥർക്ക് സംഭവിക്കുന്ന
അപകടങ്ങളെ തുടർന്നുള്ള
ചികിൽസക്ക് കെ.എസ്.ആര്‍ റൂൾ
103 അനുസരിച്ചുള്ള ഹോസ്പിറ്റൽ
ലീവ് അനുവദിക്കുന്നതിൽ പല
ജില്ലകളിലും പല തരത്തിലുള്ള
നിലപാടുകളും ജില്ലാ പോലീസ്
മേധാവികൾ സ്വീകരിക്കുന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഇത്തരം കേസുകളിൽ
നീതിപൂർവ്വമായ സമീപനം
സ്വീകരിക്കുന്നതിന് ജില്ലാ
പോലീസ് മേധാവിക്ക് നിർദ്ദേശം
നൽകുമോ;
(
ബി )
ഇത്തരത്തില്‍
അപേക്ഷ നൽകിയ പോലീസ്
ഉദ്യോഗസ്ഥയുടെ അവധി അപേക്ഷ
എറണാകുളം സിറ്റി പോലീസ്
കമ്മീഷണർ നിരസിച്ചതിനെ
തുടർന്ന് പ്രസ്തുത ഉദ്യോഗസ്ഥ
കേരള അഡ്മിനിസ്ട്രേറ്റീവ്
ട്രിബുണലിൽ ഓ.എ ഇ.കെ.എം
1911/2022 നമ്പർ കേസ് ഫയൽ
ചെയ്തിട്ടുള്ളതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
കേസ് ഫയൽ ചെയ്തു എന്ന
കാരണത്താൽ പ്രസ്തുത
ഉദ്യേഗസ്ഥയുടെ 2022
സെപ്റ്റംബർ മാസത്തെ ശമ്പളവും
ആനുകൂല്യങ്ങളും കൊച്ചി സിറ്റി
പോലീസ് കമ്മീഷണർ
തടഞ്ഞുവച്ചിരിക്കുന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ കമ്മീഷണറുടെ നടപടി
പുനപരിശോധിക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോയെന്ന്
അറിയിക്കാമോ;
(
സി )
പ്രസ്തുത
കേസുമായി ബന്ധപ്പെട്ട്
ആഭ്യന്തര വകുപ്പ് അഡീഷണല്‍
ചീഫ് സെക്രട്ടറി എതിർ
സത്യവാങ്ങ്മൂലം
സമർപ്പിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ ആയത് എന്ന്
സമര്‍പ്പിച്ചുവെന്ന്
അറിയിക്കാമോ; പ്രസ്തുത
സത്യവാങ്ങ്മൂലം
സമർപ്പിച്ചിട്ടില്ലെങ്കിൽ
ആയത് സമർപ്പിക്കുവാൻ വേണ്ട
നിർദ്ദേശം നൽകുമോ?
3962.
ശ്രീമതി
കെ. കെ. രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
2016
ന് ശേഷം അട്ടപ്പാടിയിലെ
ആദിവാസി ഭൂമി കയ്യേറ്റം
സംബന്ധിച്ച് സംസ്ഥാന പോലീസ്
വകുപ്പിന് ലഭിച്ചിട്ടുള്ള ആകെ
പരാതികൾ എത്രയെണ്ണമാണെന്നും
ഇതിൽ ഏതൊക്കെ പരാതികളിലാണ്
കേസ് രജിസ്റ്റർ ചെയ്ത്
അന്വേഷണം
നടത്തിയിട്ടുള്ളതെന്നും
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
വിഷയത്തിൽ ആകെ എത്ര
പരാതികളാണ് സംസ്ഥാന പോലീസ്
മേധാവിക്ക്
ലഭിച്ചിട്ടുള്ളതെന്നും ഇതിൽ
എത്ര പരാതികളിലാണ് അന്വേഷണ
റിപ്പോർട്ട്
സമർപ്പിക്കപ്പെട്ടിട്ടുള്ളതെന്നും
അറിയിക്കാമോ;
റിപ്പോർട്ടുകളുടെ പകർപ്പുകൾ
ലഭ്യമാക്കുമോ;
(
സി )
ആദിവാസി
ഭൂമി കയ്യേറ്റവുമായി
ബന്ധപ്പെട്ട വാർത്തകൾ
റിപ്പോർട്ട് ചെയ്ത
മാധ്യമപ്രവർത്തകർക്കെതിരെ
പോലീസ് കേസെടുക്കുകയുണ്ടായോ;
വ്യക്തമാക്കാമോ;
(
ഡി )
ഇപ്രകാരം
മാധ്യമ പ്രവർത്തകർക്ക്
എതിരായി ആകെ എത്ര കേസുകളാണ്
എടുത്തിട്ടുള്ളതെന്നും
ഏതൊക്കെ കുറ്റകൃത്യങ്ങൾ
ചുമത്തിയാണ് കേസുകൾ രജിസ്റ്റർ
ചെയ്തിട്ടുള്ളതെന്നും
പ്രസ്തുത കേസുകളിന്മേൽ
സ്വീകരിച്ച നടപടികളുടെ
വിശദാംശവും ലഭ്യമാക്കുമോ?
3963.
ശ്രീ.
മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മുന്‍
സര്‍ക്കാരിന്റെയും ഈ
സര്‍ക്കാരിന്റെയും കാലത്ത്
എത്ര ക്രിമിനല്‍കേസുകള്‍
പിന്‍വലിക്കുന്നതിന്
സര്‍ക്കാര്‍ നിരാക്ഷേപ പത്രം
നല്‍കിയിട്ടുണ്ടെന്ന വിവരം
ജില്ല തിരിച്ച് ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
കാലയളവുകളിൽ എത്ര കേസുകള്‍
പിന്‍വലിച്ചതായി സര്‍ക്കാരിന്
അറിവ് ലഭിച്ചിട്ടുണ്ട്; ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ?
3964.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഏതെല്ലാം തരത്തിലുള്ള
ഓണ്‍ലെെന്‍ സാമ്പത്തിക
തട്ടിപ്പുകള്‍ നടക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്;
(
ബി )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിന് ശേഷം ഓണ്‍ലെെന്‍
സാമ്പത്തിക തട്ടിപ്പുമായി
ബന്ധപ്പെട്ട് സംസ്ഥാനത്ത്
ഇതേവരെ എത്ര കേസുകള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്നും എത്ര പണം
തിരികെ ലഭിച്ചിട്ടുണ്ടെന്നും
വിശദമാക്കാമോ;
(
സി )
സംസ്ഥാനത്ത്
ഓണ്‍ലെെന്‍ സാമ്പത്തിക
തട്ടിപ്പുകള്‍ തടയുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ?
3965.
ഡോ.
എൻ. ജയരാജ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ആഭ്യന്തര
വകുപ്പ് മുഖേന 2024 ലോക‍്സഭ
ഇലക്ഷൻ ഡ്യൂട്ടിക്ക് നിയമിച്ച
സ്പെഷ്യൽ പോലീസ്
ഓഫീസർ(എസ്.പി.ഒ) മാർക്ക്
പ്രതിഫലം പൂർണമായും
നല്കിയിട്ടുണ്ടോ; ഇല്ലെങ്കിൽ
ഇത് എന്നത്തേക്ക്
പൂർത്തിയാക്കാനാകുമെന്ന്
അറിയിക്കാമോ;
(
ബി )
എത്ര
പേരെ സ്പെഷ്യൽ പോലീസ്
ഓഫീസർ(എസ്.പി.ഒ) ആയി
നിയമിച്ചുവെന്ന് ജില്ലാ
തിരിച്ച് വിവരങ്ങൾ
ലഭ്യമാക്കുമോ; അതില്‍
എത്രപേർക്ക് പ്രതിഫലം
ലഭ്യമാക്കി എന്ന്
അറിയിക്കാമോ?
3966.
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
അര്‍ദ്ധ
സൈനിക വിഭാഗങ്ങള്‍ക്കുള്ള
സെന്‍ട്രല്‍ പോലീസ്
ക്യാന്റീന്‍ സൗകര്യം ആഭ്യന്തര
വകുപ്പിന് കീഴിലുള്ള പോലീസ്,
ജയില്‍, ഫയര്‍ ഫോഴ്സ് ,
വിജിലന്‍സ് വിഭാഗങ്ങള്‍ക്ക്
കൂടി ലഭിച്ചിരുന്നത് ഇപ്പോള്‍
പോലീസ് വിഭാഗത്തിന്
മാത്രമാക്കി ഉത്തരവിറങ്ങിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഒഴിവാക്കപ്പെട്ട
വിഭാഗങ്ങള്‍ക്കുകൂടി
ക്യാന്റീന്‍ സൗകര്യം
ലഭ്യമാക്കാന്‍ ആവശ്യമായ നടപടി
സ്വീകരിക്കുമോ;
വിശദവിവരങ്ങള്‍ ലഭ്യമാക്കാമോ?
3967.
ശ്രീ.
എ. പി. അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മദ്യനയം
മാറ്റുന്നതിന്റെ പേരിൽ
മുഖ്യമന്ത്രിയുടെയും മറ്റും
പേരുപറഞ്ഞ് ബാറുടമകളുടെ സംഘടന
പണപ്പിരിവ് നടത്തുന്നതായി ഒരു
വിഭാഗം ബാറുടമകൾ
മുഖ്യമന്ത്രിക്ക് പരാതി
സമർപ്പിച്ചിട്ടുണ്ടോ; എങ്കിൽ
പരാതി ലഭിച്ചത് എന്നാണ്;
പരാതിയിൽ തുടർനടപടികൾ
സ്വീകരിച്ചത് എന്നാണ്;
എന്തൊക്കെ തുടർനടപടികൾ
നാളിതുവരെ
സ്വീകരിച്ചിട്ടുണ്ട്;
പരാതിയുടെ പകർപ്പ്
ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
പരാതി സംബന്ധിച്ച്
അന്വേഷണത്തിന്
ഉത്തരവിട്ടിട്ടുണ്ടോ; എങ്കിൽ
എന്നാണ് അന്വേഷണത്തിന്
നിർദേശം നൽകിയത്; ഇത്
സംബന്ധിച്ച് എഫ്.ഐ.ആർ.
രജിസ്റ്റർ ചെയ്തിട്ടുണ്ടോ;
എങ്കിൽ അതിന്റെ പകർപ്പ്
ലഭ്യമാക്കുമോ; അന്വേഷണത്തിൽ
എന്തൊക്കെ കണ്ടെത്തലുകൾ
ഉണ്ടായിട്ടുണ്ട്;
ആർക്കെങ്കിലും എതിരെ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം വ്യക്തമാക്കുമോ?
3968.
ശ്രീ.
എ. പി. അനിൽ കുമാർ
ശ്രീ.
അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വർക്കല
ബീച്ചിലെ ഫ്ലോട്ടിങ്
ബ്രിഡ്ജ് തകർന്ന് നിരവധി
പേർക്ക് പരിക്കേറ്റ സംഭവത്തിൽ
പോലീസിന് പരാതി
ലഭിച്ചിട്ടുണ്ടോ; എങ്കിൽ
പരാതിയുടെ വിശദാംശം നൽകുമോ;
(
ബി )
പ്രസ്തുത
പരാതിയിൽ അന്വേഷണം
നടത്തിയിട്ടുണ്ടോ; എങ്കിൽ
അന്വേഷണത്തിലെ കണ്ടെത്തലുകൾ
എന്തൊക്കെയായിരുന്നു എന്ന്
വ്യക്തമാക്കാമോ?
3969.
ശ്രീ.
പി. സി. വിഷ്ണുനാഥ്
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ്
ശ്രീമതി
കെ. കെ. രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
തിരഞ്ഞെടുപ്പ്
സമയത്ത് പണം നൽകാത്തവരുടെ
പേരിൽ എക്സൈസ്
കേസെടുക്കുന്നതായി ഫെഡറേഷൻ
ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ
പരാതിപ്പെട്ടിട്ടുണ്ടോ;
അറിയിക്കാമോ;
(
ബി )
പ്രസ്തുത
പരാതിയിൽ അന്വേഷണം
നടത്തിയിട്ടുണ്ടോ;
(
സി )
അഴിമതി
നിരോധന നിയമത്തിന്റെ പരിധിയിൽ
വരുന്ന പ്രസ്തുത പരാതിയിൽ
എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തു
കേസ് എടുക്കാൻ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
3970.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ.
സണ്ണി ജോസഫ്
ശ്രീ.
ടി. സിദ്ദിഖ്
ശ്രീ.
ചാണ്ടി ഉമ്മന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മുഖ്യമന്ത്രിയുടെയും
പാർട്ടിയുടെയും എക്‌സൈസ്,
ടൂറിസം മന്ത്രിമാരുടെയും പേര്
പറഞ്ഞ് ഭീഷണിപ്പെടുത്തി ബാർ
ഉടമകളുടെ സംഘടനയായ ഫെഡറേഷൻ
ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ
പിരിവു നടത്തുകയാണെന്നുള്ള
സംഘടനയുടെ ജില്ലാ ഘടകങ്ങളിലെ
പരാതി എന്നാണ് ലഭിച്ചതെന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
പരാതിയിന്മേൽ നടപടി
സ്വീകരിക്കാൻ
തയ്യാറാകാത്തതിനുള്ള കാരണം
വിശദമാക്കുമോ;
(
സി )
പ്രസ്തുത
പരാതിയുടെ അടിസ്ഥാനത്തിൽ കേസ്
രജിസ്റ്റർ ചെയ്തിട്ടുണ്ടോ;
വിശദമാക്കുമോ?
3971.
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
സ്കൂളുകള്‍
കേന്ദ്രീകരിച്ചുള്ള ലഹരി
മാഫിയകളുടെ പ്രവര്‍ത്തനം
തടയുന്നതിനു വേണ്ടി
സ്റ്റുഡന്റ് പോലീസ്
സംവിധാനത്തെ ഉപയോഗിച്ച്
നടത്തുന്ന പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
ഇടപെടലുകളുടെ ഭാഗമായി
സംസ്ഥാനത്തെ സ്കൂളുകള്‍
കേന്ദ്രീകരിച്ചുള്ള ലഹരി
മാഫിയകളുടെ പ്രവര്‍ത്തനങ്ങള്‍
കുറയ്ക്കുന്നതിന്
സാധിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ?
3972.
ശ്രീ.
ടി. സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പൂക്കോട്
വെറ്ററിനറി കോളേജിലെ
സിദ്ധാർത്ഥന്റെ മരണവുമായി
ബന്ധപ്പെട്ട് ആർക്കെല്ലാം
എതിരെ എന്തെല്ലാം നടപടികൾ
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
മരണത്തെക്കുറിച്ച്
അന്വേഷിക്കുന്നതിന് ഏതു
ഏജൻസിയെയാണ്
ചുമതലപ്പെടുത്തിയിട്ടുള്ളത്;
അന്വേഷണം പൂർത്തിയായോ;
(
ബി )
സി.ബി.ഐ.
അന്വേഷണം സംബന്ധിച്ച സർക്കാർ
ഫയൽ കൈകാര്യം ചെയ്യുന്നതിൽ
വീഴ്ച വരുത്തിയ
ഉദ്യോഗസ്ഥന്മാർക്ക്
കുറ്റപത്രം നൽകാതെ അവരെ
സർവീസിൽ തുടരാനും അതിൽ
ചിലർക്ക് ഉദ്യോഗ കയറ്റം
നൽകാനും
തീരുമാനിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
സി )
മരണപ്പെട്ട
വിദ്യാർത്ഥിയുടെ
രക്ഷകർത്താക്കൾക്ക്
നഷ്ടപരിഹാരമായി സാമ്പത്തിക
സഹായം അനുവദിച്ചിട്ടുണ്ടോ;
(
ഡി )
പൂക്കോട്
വെറ്ററിനറി കോളേജ് ഹോസ്റ്റലിൽ
ആത്മഹത്യ ചെയ്തതായി അറിയുന്ന
ജെ. എസ്. സിദ്ധാർഥ് എന്ന
വിദ്യാർഥി ആത്മഹത്യയ്ക്ക്
ഉപയോഗിച്ചതായി പറയുന്ന വസ്തു
പോലീസ് കണ്ടെത്തിയോ;
ഇല്ലെങ്കിൽ എന്തുകൊണ്ട്
സാധിച്ചില്ല എന്ന്
വ്യക്തമാക്കാമോ?
3973.
ശ്രീ.
മോൻസ് ജോസഫ്
ശ്രീ.
അനൂപ് ജേക്കബ്
ശ്രീ.
മാണി. സി. കാപ്പൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
നിന്നും സാധാരണക്കാരായ
വ്യക്തികളെ
വിദേശരാജ്യങ്ങളിലേക്ക്
എത്തിച്ചു
അവയവക്കടത്ത്/അവയവദാനം
നടത്തുന്നുവെന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
അവയവക്കടത്ത്
നടത്തുന്നതിനായി അതിഥി
തൊഴിലാളികളെ
എത്തിക്കുന്നുവെന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ?
3974.
ശ്രീമതി
കാനത്തില്‍ ജമീല : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാെയിലാണ്ടി
മണ്ഡലത്തില്‍ 2023 ജനുവരി 1
മുതല്‍ 2024 മെയ് 31 വരെയുള്ള
കാലയളവില്‍ ഇരുപത്തിയഞ്ച്
വയസ്സിന് താഴെയുള്ള എത്രപേര്‍
ആത്മഹത്യ ചെയ്തിട്ടുണ്ടെന്നും
ഇതില്‍ മയക്കുമരുന്ന്,
സെെബര്‍ കുറ്റകൃത്യം
എന്നിവയുമായി ബന്ധപ്പെട്ട്
എത്ര കേസുകളുണ്ടെന്നും ഇനം
തിരിച്ച് ലഭ്യമാക്കാമോ;
(
ബി )
ഈ
മണ്ഡലത്തില്‍ പ്രസ്തുത
കാലയളവില്‍
വിദ്യാര്‍ത്ഥികളില്‍
മയക്കുമരുന്ന് ഉപയോഗവുമായോ
വില്പനയുമായോ ബന്ധപ്പെട്ട്
എത്ര കേസുകള്‍ റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്ന് ഇനം
തിരിച്ച് ലഭ്യമാക്കാമോ;
(
സി )
പ്രസ്തുത
കാലയളവില്‍ കാെയിലാണ്ടി
മണ്ഡലത്തിലെ സ്കൂളും പരിസര
പ്രദേശങ്ങളിലും വച്ച്
കുട്ടികള്‍ മയക്കുമരുന്ന്
വില്പന നടത്തിയ കേസുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
വിശദമാക്കാമോ?
3975.
ശ്രീ
എം നൗഷാദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഓണ്‍ലെെന്‍
സാമ്പത്തിക തട്ടിപ്പുകളില്‍ ഈ
വര്‍ഷം നാളിതുവരെ കൊല്ലം
സിറ്റി സെെബര്‍ പോലീസ്
സ്റ്റേഷനില്‍ എത്ര കേസുകളാണ്
രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്;
ആയതില്‍ എത്ര പ്രതികളെ
പിടികൂടിയിട്ടുണ്ട്; വിശദാംശം
വ്യക്തമാക്കാമോ;
(
ബി )
ഓണ്‍ലെെന്‍
സാമ്പത്തിക തട്ടിപ്പ്
കേസുകള്‍ ഏറി വരുന്നതിനാല്‍
ആയത് പ്രതിരോധിക്കാന്‍
എന്തൊക്കെ നടപടികളാണ്
സെെബര്‍ പോലീസ്
സ്വീകരിച്ചുവരുന്നത്;
വിശദമാക്കാമോ?
3976.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ.
പി. സി. വിഷ്ണുനാഥ്
ശ്രീ.
റോജി എം. ജോൺ
ശ്രീ.
ചാണ്ടി ഉമ്മന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വടകര
ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള
തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ
പ്രചരിച്ച കാഫിർ പോസ്റ്റർ,
ആരോപിതനായ പ്രമുഖ പ്രതിപക്ഷ
യുവജനസംഘടനയുടെ നേതാവാണ്
നിർമ്മിച്ചത് എന്ന്
പ്രഥമദൃഷ്ട്യാ കണ്ടെത്താൻ
സാധിച്ചിട്ടില്ല എന്ന്
സർക്കാർ ഹൈക്കോടതിയിൽ
വ്യക്തമാക്കിയിട്ടുണ്ടോ;
(
ബി )
എങ്കിൽ
വർഗീയമായി ചേരിതിരിവുണ്ടാക്കി
തിരഞ്ഞെടുപ്പിനെ
അട്ടിമറിക്കാൻ വ്യാജ പോസ്റ്റർ
ഉണ്ടാക്കിയ വ്യക്തിയെ
കണ്ടെത്തിയിട്ടുണ്ടോ;
അറിയിക്കുമോ;
(
സി )
പ്രസ്തുത
പോസ്റ്റർ ആദ്യം
പ്രത്യക്ഷപ്പെട്ടത് ഭരണകക്ഷി
അനുകൂല സൈബർ പേജിൽ ആയിരുന്നോ;
(
ഡി )
പ്രസ്തുത
പോസ്റ്റർ ആദ്യം
പ്രത്യക്ഷപ്പെട്ട ഫേസ്ബുക്ക്
പേജിനെതിരെ നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
3977.
ശ്രീ.
കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ.
ടി. സിദ്ദിഖ്
ശ്രീ.
സജീവ് ജോസഫ്
ശ്രീമതി
ഉമ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സാമൂഹ്യ
മാധ്യമം വഴി പ്രമുഖ പ്രതിപക്ഷ
യുവജന സംഘടനയുടെ നേതാവിന്റെ
പേരിൽ വ്യാജ പോസ്റ്റർ
നിർമ്മിച്ചു കൊണ്ട് വർഗീയ
ചേരിതിരിവുണ്ടാക്കാൻ
ശ്രമിച്ചവർക്കെതിരെ പരാതി
ലഭിച്ചിട്ടുണ്ടോ;
(
ബി )
പ്രസ്തുത
പരാതിയിൽ പോലീസ് എഫ്.ഐ.ആർ.
രജിസ്റ്റർ ചെയ്തു അന്വേഷണം
നടത്തുന്നുണ്ടോയെന്ന്
അറിയിക്കുമോ;
(
സി )
എങ്കിൽ
പ്രസ്തുത അന്വേഷണത്തിന്റെ
പുരോഗതി വിശദമാക്കുമോ?
3978.
ശ്രീ.
ലിന്റോ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മുക്കം
പോലീസ് സ്റ്റേഷന് പുതിയതായി
നിർമ്മിക്കുന്ന
കെട്ടിടത്തിന്റെ
പൂർത്തീകരണത്തിന് പ്ലാന്‍
ഫണ്ട് അനുവദിക്കുന്നതിന്
ആഭ്യന്തര വകുപ്പ്
ആവശ്യപ്പെട്ട അധിക വിവരങ്ങള്‍
പോലീസ് ആസ്ഥാനത്തു നിന്നും
ലഭ്യമാക്കുന്നതിനുള്ള
കാലതാമസം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ കാരണം വിശദമാക്കുമോ;
(
ബി )
പ്രസ്തുത
റിപ്പോർട്ട് അടിയന്തരമായി
ലഭ്യമാക്കി പോലീസ് സ്റ്റേഷൻ
നിർമ്മാണ പൂർത്തീകരണത്തിന്
ഫണ്ട് അനുവദിക്കുന്നതിന്
നടപടികള്‍ സ്വീകരിക്കുമോ?
3979.
ശ്രീ
മാത്യു ടി. തോമസ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പുളിക്കീഴ്
പോലീസ് സ്റ്റേഷൻ
നിർമ്മാണത്തിന്റെ ഭരണാനുമതി
പല ഘട്ടങ്ങളായി നൽകുന്നത്
പ്രസ്തുത പ്രവൃത്തിയുടെ
പുരോഗതിയെ സാരമായി
ബാധിക്കുന്നു എന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
എങ്കിൽ
ബാക്കിയുള്ള പ്രവൃത്തികൾ
ഒറ്റഘട്ടമായി ചെയ്യുന്നതിന്
അനുമതി ലഭ്യമാക്കുന്നതിനുള്ള
നടപടികൾ സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ;
(
സി )
ഇത്
സംബന്ധിച്ച് എന്തെങ്കിലും
നിർദ്ദേശങ്ങൾ
ലഭിച്ചിട്ടുണ്ടോയെന്നും ആയതിൻ
പ്രകാരം സ്വീകരിച്ച നടപടികളും
വിശദമാക്കാമോ?
3980.
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോഴിക്കോട്
മെഡിക്കല്‍ കോളേജ് പോലീസ്
സ്റ്റേഷന് പുതിയ കെട്ടിടം
നിര്‍മ്മിക്കുന്നതിനും
വെളളയില്‍ പോലീസ് സ്റ്റേഷന്‍
കെട്ടിട നിർമ്മാണം
പൂര്‍ത്തീകരിക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
3981.
ശ്രീ.
ഐ. ബി. സതീഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കാട്ടാക്കട
മണ്ഡലത്തില്‍ മാറനല്ലൂര്‍,
വിളപ്പില്‍ പോലീസ്
സ്റ്റേഷനുകള്‍
പുനര്‍നിര്‍മ്മിക്കുന്നതിനായി
അനുമതി ലഭ്യമായ വര്‍ഷവും
അനുവദിച്ച തുകയും
പൂര്‍ത്തീകരിച്ച തീയതിയും
സംബന്ധിച്ച വിവരങ്ങള്‍
ലഭ്യമാക്കാമോ?
3982.
ശ്രീ.
എൻ. കെ. അക്ബര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഗുരുവായൂര്‍
മണ്ഡലത്തിലെ
തീരപ്രദേശങ്ങളില്‍ ലഹരി
വര്‍ജ്ജന
പ്രവര്‍ത്തനങ്ങളുമായി
ബന്ധപ്പെട്ട് പോലീസ് വകുപ്പ്
നടത്തുന്ന പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
മണ്ഡലത്തിലെ ഏതൊക്കെ
വിദ്യാലയങ്ങളിൽ സ്റ്റുഡന്റ്
പോലീസ് കേഡറ്റ് യൂണീറ്റുകൾ
ആരംഭിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ;
തീരപ്രദേശങ്ങളിലെ
സ്കൂളുകളില്‍ സ്റ്റുഡന്റ്
പോലീസ് കേഡറ്റ് യൂണിറ്റ്
ആരംഭിക്കുന്നതിന് നടപടികള്‍
സ്വീകരിക്കുമോ;
(
സി )
മത്സ്യത്തൊഴിലാളികളുടേയും
സാമൂഹ്യമായി പിന്നോക്കം
നില്‍ക്കുന്നവരുടേയും മക്കള്‍
പഠിക്കുന്ന തീരദേശ
സ്കൂളുകളില്‍ പോലീസ്
വകുപ്പിന്റെ നേതൃത്വത്തില്‍
നടപ്പാക്കുന്ന ലഹരി വിരുദ്ധ
പ്രവര്‍ത്തനങ്ങളുടെ
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
3983.
ശ്രീ.
എൻ. കെ. അക്ബര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഗുരുവായൂര്‍
മണ്ഡലത്തിലെ വടക്കേക്കാട്
പോലീസ് സ്റ്റേഷന് പുതിയ
കെട്ടിട നിര്‍മ്മാണത്തിനുള്ള
നടപടികള്‍ സ്വീകരിക്കുമോ;
വിശദമാക്കാമോ?
3984.
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
അരൂര്‍
പോലീസ് സ്റ്റേഷന്‍ വാടക
കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ദേശീയ
പാതയോട് ചേര്‍ന്ന അരൂര്‍
വില്ലജ് ഓഫീസിനു സമീപം അരൂര്‍
പോലീസ് സ്റ്റേഷനുവേണ്ടി
കണ്ടെത്തിയ സ്ഥലം എന്ത്
കൊണ്ടാണ് സ്റ്റേഷന്‍
നിര്‍മ്മാണത്തിന്
ഉപയോഗിക്കാത്തതെന്ന്
വിശദമാക്കാമോ;
(
സി )
അരൂര്‍
ഇന്‍ഡസ്ട്രിയല്‍
എസ്റ്റേറ്റില്‍ പോലീസ്
സ്റ്റേഷന് സ്ഥലം
കണ്ടെത്തിയിട്ടുണ്ടോയെന്ന്
വിശദമാക്കാമോ; എങ്കില്‍
അതിന്റെ വിശദാംശം
വ്യക്തമാക്കാമോ;
(
ഡി )
പോലീസ്
സ്റ്റേഷന്‍ നിര്‍മ്മാണത്തിന്
നാളിതുവരെ കണ്ടെത്തിയ
സ്ഥലങ്ങള്‍ ഏതെല്ലാമെന്ന്
അറിയിക്കാമോ?
3985.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഉപയോഗ
ശൂന്യമായ പെരിങ്ങോം പോലീസ്
സ്റ്റേഷൻ സ്റ്റാഫ്
ക്വാർട്ടേഴ്സ് പൊളിച്ചു
മാറ്റി പുതിയത്
നിർമ്മിക്കുന്നതിനും
ചുറ്റുമതിൽ ഇല്ലാത്ത
സ്റ്റേഷന് ചുറ്റുമതിൽ
നിർമ്മിക്കുന്നതിനും
ഭരണാനുമതി നല്‍കുന്നതിനുള്ള
നടപടികൾ ഏത് ഘട്ടത്തിലാണ്
എന്ന് വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തികളുടെ എസ്റ്റിമേറ്റ്
തയ്യാറാക്കി ഭരണാനുമതിക്ക്
സമർപ്പിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ?
3986.
ശ്രീ.
എ. സി. മൊയ്‌തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
പുതിയ പോലീസ് സ്റ്റേഷനുകള്‍
അനുവദിക്കുന്നത്
പരിഗണനയിലുണ്ടോയെന്നറിയിക്കാമോ;
(
ബി )
ഉണ്ടെങ്കില്‍
കുന്നംകുളം മണ്ഡലത്തില്‍
പെരുമ്പിലാവ് കേന്ദ്രമാക്കി
ഒരു പോലീസ് സ്റ്റേഷന്‍
അനുവദിക്കണമെന്ന ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
എങ്കില്‍
തുടര്‍നടപടി സംബന്ധിച്ച
വിശദാംശം ലഭ്യമാക്കുമോ?
3987.
ശ്രീ.
മോൻസ് ജോസഫ്
ശ്രീ.
അനൂപ് ജേക്കബ്
ശ്രീ.
മാണി. സി. കാപ്പൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
അതിഥി തൊഴിലാളികളുടെ
പ്രവർത്തനങ്ങളും
കുറ്റകൃത്യങ്ങളും
നിരീക്ഷിക്കുന്നതിനും
തടയുന്നതിനുമായി എന്തെല്ലാം
സംവിധാനങ്ങളാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വിശദമാക്കാമോ;
(
ബി )
മയക്കുമരുന്ന്
വിപണനത്തിന് അതിഥി തൊഴിലാളികൾ
വഹിക്കുന്ന പങ്കിനെ കുറിച്ച്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
ക്രമസമാധാന
പാലനത്തിൽ അതിഥി തൊഴിലാളികൾ
മൂലം ഉണ്ടാകുന്ന
പ്രത്യാഘാതങ്ങൾ പരിഹരിക്കാൻ
എന്തെല്ലാം കർമ്മപദ്ധതികളാണ്
നടപ്പിലാക്കാൻ
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
3988.
ശ്രീ.
ലിന്റോ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തോക്ക്
ലൈസന്‍സ് ലഭിക്കുന്നതിന്
മുന്നോടിയായി ലൈസന്‍സ്
ആവശ്യമുള്ളവർക്ക് പരിശീലനം
നല്‍കുന്നതിനായി അക്രഡിറ്റഡ്
ട്രെയിനർമാരുടെ പട്ടിക
കോഴിക്കോട് ജില്ലയില്‍ നിന്ന്
ലഭ്യമായിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
പട്ടികയ്ക്ക് അനുമതി
നല്‍കുന്നതിനും പരിശീലനം
ആരംഭിക്കുന്നതിനും നടപടികള്‍
സ്വീകരിക്കുമോ?
3989.
ശ്രീ.
നജീബ് കാന്തപുരം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെമിക്കല്‍
എക്സാമിനേര്‍സ്
ലബോറട്ടറിയില്‍ ആവശ്യമായ
ജീവനക്കാരുടെ കുറവ്
ലബോറട്ടറിയുടെ
പ്രവര്‍ത്തനത്തെ പ്രതികൂലമായി
ബാധിച്ച കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
വിവിധ
കുറ്റകൃത്യങ്ങളുമായി
ബന്ധപ്പെട്ട് 2024 മെയ് 31
വരെയുള്ള കാലയളവില്‍ എത്ര
സാമ്പിളുകള്‍
രാസപരിശോധനക്കായി പ്രസ്തുത
ലബോറട്ടറിയില്‍
കെട്ടിക്കിടക്കുന്നു എന്ന്
കുറ്റകൃത്യങ്ങള്‍ തിരിച്ച്
ലഭ്യമാക്കാമോ;
(
സി )
സാമ്പിളുകളില്‍
രാസ പരിശോധന നടത്താന്‍
കഴിയാത്തത് മൂലം ഇരകള്‍ക്ക്
നീതി നിഷേധിക്കപ്പെടുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ഡി )
പ്രസ്തുത
ലബോറട്ടറിയില്‍ ഒഴിവുള്ള
തസ്തികകളില്‍ നിയമനം
നടത്തുന്നതിന് നടപടി
സ്വീകരിക്കാകത്തത്
എന്തുകൊണ്ടാണെന്ന്
വിശദമാക്കാമോ;
(
ഇ )
പി.എസ്.സി.
റാങ്ക ലിസ്റ്റ് നിലവില്‍ വന്ന
ശേഷം കെമിക്കല്‍
എക്സാമിനേര്‍സ്
ലബോറട്ടറിയില്‍ എത്ര
സയന്റിഫിക്ക് ഓഫീസര്‍
നിയമനമാണ്
നടത്തിയിട്ടുള്ളതെന്ന്
വിശദമാക്കാമോ?
3990.
ശ്രീ.
കെ. പി. എ. മജീദ്
പ്രൊഫ.
ആബിദ് ഹുസൈൻ തങ്ങൾ
ഡോ.
എം. കെ. മുനീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
വിചാരണ കോടതികളിലെ പബ്ലിക്
പ്രോസിക്യൂട്ടർമാരുടെ
വീഴ്ചമൂലം പോക്സോ
കേസുകളില്‍ ഉള്‍പ്പെട്ട
പ്രതികൾ വരെ
ശിക്ഷിക്കപ്പെടാതെ പോകുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
പബ്ലിക്
പ്രോസിക്യൂട്ടർമാരുടെ
നിയമനത്തില്‍ കഴിവിന് പകരം
രാഷ്ട്രീയ താല്പര്യത്തിന്
മുൻതൂക്കം നൽകുന്നതായുള്ള
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഈ രീതിയ്ക്ക് മാറ്റം
കൊണ്ടുവരാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(
സി )
എങ്കിൽ
കേസുകൾ കൈകാര്യം ചെയ്യാൻ
കഴിവും പ്രാപ്തിയുമുള്ള
അഭിഭാഷകരെ പബ്ലിക്
പ്രോസിക്യൂട്ടർമാരായി
നിയമിക്കുന്നതിനു നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
3991.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ഭൂമി തരംമാറ്റത്തില്‍
സ്വകാര്യ ഏജന്‍സികളുടെ
ഇടപെടലുകളും മറ്റു
ക്രമക്കേടും നടന്നതായി
വിജിലൻസ്
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍ വിജിലൻസ്
റിപ്പോർട്ടിന്റെ പകർപ്പ്
ലഭ്യമാക്കാമോ?
3992.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
വിവിധ ചെക്ക്പോസ്റ്റുകള്‍,
ആര്‍.ടി. ഓഫീസുകള്‍, റവന്യൂ
ഓഫീസുകള്‍ ഉള്‍പ്പെടെ വിവിധ
സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും
കെ.എസ്.ഇ.ബി, കേരള വാട്ടര്‍
അതോറിറ്റി തുടങ്ങി
ജനങ്ങള്‍ക്ക് എപ്പോഴും
ആശ്രയിക്കേണ്ട
സ്ഥാപനങ്ങളിലെയും ചില
ഉദ്യോഗസ്ഥര്‍ നടത്തുന്ന
അഴിമതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
എങ്കില്‍
പ്രസ്തുത മേഖലയിലെ അഴിമതിയും
കെെക്കൂലിയും
നിര്‍മ്മാര്‍ജ്ജനം
ചെയ്യുവാനും അഴിമതിക്കാരെയും
കെെക്കൂലിക്കാരെയും
സര്‍വ്വീസില്‍ തുടരുവാന്‍
അനുവദിക്കാതിരിക്കാനും
സ്വീകരിച്ചു വരുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(
സി )
കഴിഞ്ഞ
മൂന്നു വര്‍ഷകാലയളവില്‍
പ്രസ്തുത വിഭാഗങ്ങളിൽ എത്ര
പേര്‍ക്കെതിരെ എത്ര
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തു തുടര്‍ നടപടി
സ്വീകരിച്ചുവെന്നും എത്ര പേരെ
സര്‍വ്വീസില്‍ നിന്നും
പുറത്താക്കിയെന്നും ഓരോ
വിഭാഗവും തിരിച്ച് വിശദാംശം
ലഭ്യമാക്കുമോ?
3993.
ശ്രീ.
എ. കെ. എം. അഷ്റഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മഞ്ചേശ്വരം
താലൂക്കിൽ മുൻസിഫ് കോടതി
തുടങ്ങുന്നത് പരിഗണനയിലുണ്ടോ;
എങ്കില്‍ വിശദ വിവരം
ലഭ്യമാക്കുമോ?
3994.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്ന ശേഷം സംസ്ഥാനത്ത് പുതിയ
കോടതികള്‍
അനുവദിച്ചിട്ടുണ്ടോ; എങ്കിൽ
പുതിയ കോടതികള്‍
അനുവദിച്ചതുമായി ബന്ധപ്പെട്ട്
എത്ര പുതിയ തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ; വിശദവിവരം
നല്‍കുമോ;
(
ബി )
പുതിയതായി
സൃഷ്ടിച്ച തസ്തികകള്‍
ഏതെല്ലാം എന്നും ഇവയില്‍ എത്ര
ഒഴിവുകള്‍ പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട് ചെയ്തുവെന്നും
വ്യക്തമാക്കുമോ; വിശദാംശം
ലഭ്യമാക്കാമോ ?
3995.
ശ്രീ.
യു. എ. ലത്തീഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരള
അഡ്മിനിസ്ട്രേറ്റീവ്
ട്രിബ്യൂണൽ ആരംഭിച്ചതു മുതൽ
31.05.2024 വരെ എത്ര കേസുകൾ
തീർപ്പാക്കാനുണ്ടെന്ന്
അറിയിക്കാമോ;
(
ബി )
എന്നുമുതലുള്ള
കേസുകളാണ്
തീർപ്പാക്കാനുള്ളതെന്ന്
വിശദമാക്കാമോ;
(
സി )
സർക്കാർ
മറുപടി ഫയൽ ചെയ്യാത്തത് കാരണം
തീർപ്പാക്കാൻ സാധിക്കാത്ത
കേസുകളുടെ എണ്ണം എത്രയാണെന്ന്
വിശദമാക്കാമോ;
(
ഡി )
തീർപ്പാക്കാനുള്ള
കേസുകളിൽ ഏതൊക്കെ
വകുപ്പുകളാണ് മറുപടി ഫയൽ
ചെയ്യാത്തതെന്ന്
വിശദീകരിക്കുമോ?
3996.
ശ്രീ.
യു. എ. ലത്തീഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
മുൻസിഫ്
മജിസ്ട്രേറ്റുമാരുടെയും,
ജില്ലാ ജഡ്ജിമാരുടെയും
നിയമനങ്ങളിൽ സംവരണതത്വം
ഫലപ്രദമായി പാലിക്കാറുണ്ടോ;
വിശദമാക്കാമോ;
(
ബി )
ഇല്ലെങ്കിൽ
ഇതിന് ആവശ്യമായ നടപടികൾ
സ്വീകരിക്കുമോ?
3997.
ഡോ.
എം. കെ. മുനീർ
ശ്രീ.
എൻ. എ. നെല്ലിക്കുന്ന്
പ്രൊഫ.
ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തിന്റെ
വിവിധ ഭാഗങ്ങളിൽ തീപിടിത്തവും
വൻ നാശനഷ്ടവും ഉണ്ടാകുന്ന
സാഹചര്യത്തിൽ അഗ്നിശമന സേന
ഫയർ ഓഡിറ്റ്
നടത്തിയിട്ടുണ്ടോ;
(
ബി )
അഗ്നിസുരക്ഷാ
സംവിധാനങ്ങൾ
ഏർപ്പെടുത്താത്തതും
ഏർപ്പെടുത്തിയ സംവിധാനങ്ങൾ
കൃത്യമായി
പ്രവർത്തിക്കാത്തതുമായ
കെട്ടിടങ്ങൾ ഉണ്ടെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(
സി )
അഗ്നിശമന
സേനയുടെ പ്രവർത്തനം
മെച്ചപ്പെടുത്താൻ
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികൾ വിശദമാക്കുമോ?
3998.
ശ്രീ.
ചാണ്ടി ഉമ്മന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
ഫ്ലാറ്റ്
സമുച്ചയങ്ങളടക്കമുള്ള വൻകിട
കെട്ടിടങ്ങളിൽ മതിയായ
അറ്റകുറ്റപ്പണികൾ നടത്തി
വർഷംതോറും അഗ്നിരക്ഷാസേനയുടെ
നിരാക്ഷേപ പത്രം
കരസ്ഥമാക്കണമെന്ന വ്യവസ്ഥ
പാലിക്കപ്പെടുന്നുണ്ടോയെന്ന്
പരിശോധിക്കുന്നുണ്ടോ;
ഇത്തരത്തിലുള്ള പരിശോധനകൾ
നടത്തി നിബന്ധനകൾ
പാലിക്കാത്തവർക്കെതിരെ
എന്തെല്ലാം നടപടികൾ കഴിഞ്ഞ
ആറു മാസത്തിനുള്ളിൽ
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(
ബി )
സർക്കാർ
മെഡിക്കൽ കോളേജുകളിൽ ഫയർ
ഓഡിറ്റ് നടത്തിയിട്ടുണ്ടോ;
ഇതിൽ കണ്ടെത്തിയ കുറവുകളും അവ
പരിഹരിച്ചതിന്റെ
വിശദാംശങ്ങളും അറിയിക്കാമോ;
(
സി )
ഫ്ലാറ്റ്
സമുച്ചയങ്ങളടക്കമുള്ള വൻകിട
കെട്ടിടങ്ങളിലും സർക്കാർ
ഓഫീസ് സമുച്ചയങ്ങളിലും
സർക്കാർ മെഡിക്കൽ കോളേജുകൾ
അടക്കമുള്ള വലിയ ആശുപത്രി
കെട്ടിട സമുച്ചയങ്ങളിലും
മതിയായ അഗ്നി സുരക്ഷാ
സംവിധാനങ്ങളും
അത്യാഹിതമുണ്ടാകുന്ന വേളയിൽ
രക്ഷപ്പെടുന്നതിനായുള്ള
മാർഗ്ഗങ്ങളും കൃത്യമായി
പരിപാലിക്കപ്പെടുന്നുവെന്ന്
ഉറപ്പാക്കുന്നതിന് നിലവിൽ
എന്ത് സംവിധാനമാണുള്ളതെന്ന്
വ്യക്തമാക്കാമോ ; ഇത് കൂടുതൽ
ഫലപ്രദമാക്കുന്നതിന് അടിയന്തര
നടപടി സ്വീകരിക്കാമോ;
വിശദമാക്കുമോ?
3999.
ശ്രീ.
നജീബ് കാന്തപുരം
ശ്രീ.
കുറുക്കോളി മൊയ്തീൻ
ശ്രീ.
എൻ. എ. നെല്ലിക്കുന്ന്
ഡോ.
എം. കെ. മുനീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
തീപിടിത്തങ്ങൾ
വർദ്ധിച്ചു വരുന്ന
സാഹചര്യത്തിൽ അഗ്നിസുരക്ഷാ
വകുപ്പിന്റെ പ്രവർത്തനം
ഫലപ്രദമാണോയെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(
ബി )
ഇടുങ്ങിയ
റോഡുകളിൽ ഭാരമേറിയ അഗ്നിശമന
വാഹനങ്ങൾ കൊണ്ടു പോകാൻ
ഉപയോഗിക്കുന്ന ബദൽ ഉപകരണങ്ങൾ
വകുപ്പിന്
ലഭ്യമാക്കിയിട്ടുണ്ടോ;
(
സി )
വകുപ്പിന്റെ
പ്രവർത്തനം കൂടുതൽ
കാര്യക്ഷമമാക്കുന്നതിനും
ആധുനികവൽക്കരിക്കുന്നതിനും
സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന
നടപടികൾ വിശദമാക്കുമോ?
4000.
ശ്രീ
ജി എസ് ജയലാൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പരവൂർ
അഗ്നി രക്ഷാ നിലയത്തിന്റെ
നിർമ്മാണത്തിനായി അഞ്ച് കോടി
രൂപക്കുള്ള റിവൈസ്ഡ്
എസ്റ്റിമേറ്റ്
ഭരണാനുമതിക്കായി ഫയർ ആൻഡ്
സേഫ്റ്റി റെസ്‌ക്യു
വിഭാഗത്തിൽ ലഭിച്ചിട്ടുണ്ടോ;
എങ്കിൽ പ്രസ്തുത
പ്രവർത്തിക്ക് ഭരണാനുമതി
നൽകുന്നതിനായി നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ ;
(
ബി )
പരവൂർ
അഗ്നി രക്ഷാ നിലയത്തിന്
സ്വന്തമായി കെട്ടിടം
നിർമ്മിക്കുന്നതിനുള്ള
നടപടികളിലുണ്ടാകുന്ന കാലതാമസം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ കാലതാമസം ഒഴിവാക്കി
കെട്ടിട നിർമ്മാണം വേഗത്തിൽ
സാധ്യമാക്കുന്നതിനുള്ള
നടപടികൾ സ്വീകരിക്കുമോ?
4001.
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തിലെ ചെര്‍പ്പുളശ്ശേരി
നഗരസഭ കേന്ദ്രീകരിച്ച് ഫയര്‍
ആന്റ് റെസ്ക്യൂ സ്റ്റേഷന്‍
ആരംഭിക്കാന്‍ പദ്ധതിയുണ്ടോ;
വിശദമാക്കാമോ?
4002.
ശ്രീ.
പി. ടി. എ. റഹീം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോഴിക്കോട്
ജില്ലയില്‍ അനുമതി ലഭിച്ച
മാവൂര്‍ ഫയര്‍ സ്റ്റേഷന്‍
പ്രവർത്തനം ആരംഭിക്കുന്നതിന്
നിലവില്‍ എന്തെങ്കിലും
തടസ്സമുണ്ടോ; വ്യക്തമാക്കാമോ;
(
ബി )
സര്‍ക്കാര്‍
നിഷ്കര്‍ഷിച്ച കെട്ടിട
സൗകര്യങ്ങള്‍ ഉള്‍പ്പെടെയുളള
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തിയ
സാഹചര്യത്തില്‍ മാവൂരില്‍
ഫയര്‍ സ്റ്റേഷന്‍
പ്രവര്‍ത്തനമാരംഭിക്കുന്നതിന്
നടപടി സ്വീകരിക്കുമോ എന്ന്
അറിയിക്കുമോ?
4003.
ഡോ.
എം. കെ. മുനീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കൊടുവള്ളി
മണ്ഡലത്തിൽ നരിക്കുനിയിലെ
ഫയർസ്റ്റേഷന്റെ കെട്ടിട
നിർമ്മാണത്തിന് ഭരണാനുമതി
ലഭ്യമാക്കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(
ബി )
ഭരണാനുമതി
ലഭ്യമാക്കാനുള്ള ഫയൽ ഇപ്പോൾ
ഏത് ഓഫീസിലാണെന്നും അതിന്റെ
നിലവിലെ സ്ഥിതി എന്താണെന്നും
അറിയിക്കുമോ;
(
സി )
പ്രസ്തുത
ഭരണാനുമതി ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
4004.
ശ്രീ
വി ശശി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ചിറയിന്‍കീഴ്
മണ്ഡലത്തിലെ അഞ്ചുതെങ്ങ്
ഗ്രാമപഞ്ചായത്തില്‍ ഫയര്‍
സ്റ്റേഷന്‍
സ്ഥാപിക്കുന്നതിനുള്ള
പ്രൊപ്പോസല്‍
ലഭിച്ചിട്ടുണ്ടോ; എങ്കിൽ
അതിന്മേല്‍ സ്വീകരിച്ച നടപടി
വ്യക്തമാക്കാമോ?
4005.
ശ്രീ.
കെ. പി. എ. മജീദ്
ശ്രീ.
പി. കെ. ബഷീർ
ശ്രീ.
പി. ഉബൈദുള്ള
ശ്രീ.
പി. അബ്ദുല്‍ ഹമീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
ജയിലുകളിൽ തുടർച്ചയായി
സുരക്ഷാ വീഴ്ച ഉണ്ടാകുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
(
ബി )
തടവുകാരുടെ
മൊബൈൽ ഫോൺ, ലഹരി ഉപയോഗം
എന്നിവ തടയുന്നതിൽ
ഉദ്യോഗസ്ഥർ
പരാജയപ്പെടുന്നതിന്റെ കാരണം
പരിശോധിച്ചിട്ടുണ്ടോ;
(
സി )
ജയിലുകളിൽ
തടവുകാർ തമ്മിലുളള സംഘർഷങ്ങൾ
ഒഴിവാക്കാൻ എന്തെല്ലാം
നടപടികളാണ് സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(
ഡി )
ജയിലുകളിലെ
സുരക്ഷാ വീഴ്ചകൾ
പരിഹരിക്കുന്നതിന് എന്തെല്ലാം
നിർദ്ദേശങ്ങളാണ്
പരിഗണനയിലുളളത്;
വിശദീകരിക്കുമോ?
4006.
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരള
ജയില്‍ വകുപ്പില്‍ അന്തേവാസി
- ഉദ്യോഗസ്ഥ അനുപാതം
എത്രയാണ്; അതു പ്രകാരമുള്ള
ഉദ്യോഗസ്ഥര്‍ നിലവിലുണ്ടോ;
ഇല്ലെങ്കില്‍ കൂടുതല്‍
ഉദ്യോഗസ്ഥരെ
നിയമിക്കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ; വിശദ
വിവരങ്ങള്‍ ലഭ്യമാക്കാമോ?
4007.
ശ്രീ.
സി. എച്ച്. കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാഞ്ഞങ്ങാട്
ജില്ലാ ജയില്‍ മാറ്റി
സ്ഥാപിക്കുന്നതിനുള്ള ഭൂമി
കണ്ടെത്തിയിട്ടുണ്ടോ;
(
ബി )
ഇതുമായി
ബന്ധപ്പെട്ട നടപടികള്‍
നിലവില്‍ ഏത്
ഘട്ടത്തിലാണെന്ന്
വിശദീകരിക്കുമോ?
4008.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സര്‍ക്കാര്‍
പ്രസ്സുകള്‍
നവീകരിക്കുന്നതിന് 2016-21 ലെ
സര്‍ക്കാർ സ്വീകരിച്ച
നടപടികള്‍ വിശദമാക്കുമോ?
4009.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
അച്ചടി
വകുപ്പിന്റെ ആധുനികീകരണം
സംബന്ധിച്ച് വിശദ പഠനം
നടത്തിയ ഡോ.രാജേന്ദ്രകുമാര്‍
ആനയത്ത് അധ്യക്ഷനായുളള
കമ്മിറ്റിയുടെ ശിപാര്‍ശ
നടപ്പിലാക്കാൻ കിഫ്ബി
മുഖാന്തരം
വകയിരുത്തിയിട്ടുള്ള നൂറ്
കോടി രൂപയുടെ
പ്രവൃത്തികള്‍ക്ക് ഭരണാനുമതി
നല്‍കിയിട്ടുണ്ടോയെന്ന്
വിശദമാക്കാമോ;
(
ബി )
ആധുനികീകരണത്തിനായി
മെസ്സേഴ്സ് നാപ്‌കോസ്
ലിമിറ്റഡ് സമര്‍പ്പിച്ച
ഡീറ്റെയില്‍ഡ് പോജക്ട്
റിപ്പോര്‍ട്ടിന് കിഫ്ബിയുടെ
സാമ്പത്തികാനുമതി
ലഭിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കാമോ?
4010.
ശ്രീ.
പി. അബ്ദുല്‍ ഹമീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നിയമസഭാ
സമാജികർക്ക് അനുവദിക്കുന്ന
ഓഫീസ് സ്റ്റേഷനറികള്‍
എം.എല്‍.എ. ഹോസ്റ്റലിലോ,
നിയമസഭ മന്ദിരത്തിനുള്ളിലോ
അനിയോജ്യമായ സ്ഥലത്ത് കൗണ്ടർ
സ്ഥാപിച്ച് അതിലൂടെ
വര്‍ഷത്തില്‍ കുറഞ്ഞത്
മൂന്ന് തവണയായി വിതരണം
ചെയ്യുവാൻ നടപടി
സ്വീകരിക്കാമോ;
(
ബി )
നിലവില്‍
സ്റ്റേഷനറി വിതരണം ചെയ്യുന്ന
സെക്രട്ടറിയേറ്റ് അനക്സിലെ
സ്ഥല പരിമിതി, വാഹന
പാര്‍ക്കിംഗ് ബുദ്ധിമുട്ട്
എന്നിവ ഒഴിവാക്കാനുതകുന്ന ഈ
സംവിധാനം താമസംവിനാ
ആരംഭിക്കുന്ന കാര്യം
പരിഗണിക്കുമോ?
4011.
ശ്രീ.
അനൂപ് ജേക്കബ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
വിദേശ നിക്ഷേപം
പ്രോത്സാഹിപ്പിക്കുന്നതിനായി
നിലവിലെ സർക്കാർ സ്വീകരിച്ച
നടപടികൾ വിശദമാക്കാമോ?
4012.
ശ്രീ.
എ. കെ. എം. അഷ്റഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മഞ്ചേശ്വരം
ഹൊസങ്കടിയിൽ ഓവര്‍സീസ്
കേരളൈറ്റ്സ്
ഇന്‍വസ്റ്റ്മെന്റ് ആന്റ്
ഹോള്‍ഡിംഗ് കമ്പനിയ്ക്ക്
നിര്‍മ്മാണ പരിപാലന
ചുമതലയുള്ള റെസ്റ്റ്
സ്റ്റോപ്പ് പദ്ധതിയുടെ
നിർവ്വഹണം നിലവിൽ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതിയിൽ എന്തൊക്കെ
കാര്യങ്ങളാണ് വിഭാവനം
ചെയ്തിട്ടുള്ളത് എന്ന്
വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
പദ്ധതി കൊണ്ടുള്ള ഭൗതിക,
സാമ്പത്തിക നേട്ടങ്ങൾ
വിശദമാക്കുമോ;
(
ഡി )
പ്രസ്തുത
പദ്ധതിയുടെ ടെണ്ടർ, നിർവ്വഹണ
രീതി എന്നിവ സംബന്ധിച്ച
വിശദവിവരം ലഭ്യമാക്കുമോ;
(
ഇ )
പ്രസ്തുത
പദ്ധതിക്കായി എത്ര ഏക്കർ
സർക്കാർ ഭൂമിയാണ്
ഉപയോഗപ്പെടുത്തുന്നതെന്നും
പ്രസ്തുത ഭൂമിയുടെ കൈമാറ്റം
സംബന്ധിച്ച വിശദവിവരവും
ലഭ്യമാക്കുമോ?
|
|
|
|
|
|
|
|