|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
UNSTARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA >11th Session>unstarred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 11th SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
3517.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നിലവിലെ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നശേഷം സ്കൂള്‍
വിദ്യാര്‍ത്ഥികള്‍ക്കിടയിൽ
കൃഷിയെക്കുറിച്ച് അവബോധം
സൃഷ്ടിക്കുന്നതിനും
വിദ്യാലയങ്ങളിൽ കൃഷി
പ്രോത്സാഹിപ്പിക്കുന്നതിനും
കൃഷി വകുപ്പ് മുഖേന
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(
ബി )
ഇതിന്റെ
ഭാഗമായി ഏതെല്ലാം
സ്കുളുകളില്‍ കൃഷി
ആരംഭിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ?
3518.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കര്‍ഷക പ്രശ്നങ്ങള്‍
മനസിലാക്കി സുസ്ഥിര വികസന
ലക്ഷ്യങ്ങള്‍ നേടുന്നതിനായി
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വ്യക്തമാക്കാമോ?
3519.
ശ്രീ.
സണ്ണി ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വന്യമൃഗങ്ങളുടെ
ശല്യം മൂലം സംസ്ഥാനത്തെ മലയോര
കർഷകരിൽ വലിയൊരു വിഭാഗം കൃഷി
ഉപേക്ഷിക്കുന്നത് ഗൗരവത്തോടെ
കാണുന്നുണ്ടോ; ഈ പ്രതിസന്ധി
ഒഴിവാക്കാൻ എന്തൊക്കെ നടപടികൾ
സ്വീകരിച്ചിട്ടുണ്ട്;
(
ബി )
കൃഷിയിടങ്ങളിലെ
വന്യജീവി ആക്രമണം
ഒഴിവാക്കുന്നതിന് മുൻ
സർക്കാരിന്റെ കാലം മുതൽ
നാളിതുവരെ എത്ര തുക വകുപ്പിന്
അനുവദിച്ചിട്ടുണ്ടെന്നും എത്ര
തുക
ചെലവഴിച്ചിട്ടുണ്ടെന്നുമുള്ള
വിവരം ഇനം തിരിച്ച്
സാമ്പത്തിക വർഷാടിസ്ഥാനത്തിൽ
വ്യക്തമാക്കുമോ;
(
സി )
മേൽപ്പറഞ്ഞ
കാലയളവിൽ ഓരോ സാമ്പത്തിക
വർഷവും വന്യജീവി ആക്രമണത്തിൽ
കൃഷി നാശമുണ്ടായവർക്ക്
നഷ്ടപരിഹാരമായി എത്ര തുക
വിതരണം ചെയ്തിട്ടുണ്ടെന്നും
ഇനിയും നഷ്ടപരിഹാരം വിതരണം
ചെയ്യാനുള്ള എത്ര അപേക്ഷകൾ
ഉണ്ടെന്നും സാമ്പത്തിക
വർഷാടിസ്ഥാനത്തിൽ
വ്യക്തമാക്കുമോ?
3520.
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കുട്ടനാട്ടിൽ
തുടർച്ചയായി വെള്ളപ്പൊക്ക
ഭീഷണി നിമിത്തം കർഷകർ കൃഷി
ഉപേക്ഷിക്കുന്നത് സർക്കാർ
ഗൗരവത്തോടെ
കാണുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(
ബി )
മുൻ
സർക്കാറിന്റെ കാലം മുതൽ
നാളിതുവരെ ഇത്തരത്തിൽ എത്ര
കർഷകർ കൃഷി
ഉപേക്ഷിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ; കുട്ടനാട്
മേഖലയിൽ എത്ര ഹെക്ടർ
കൃഷിയിടങ്ങൾ നിലവിൽ കൃഷി
ചെയ്യാതെ കിടക്കുന്നുണ്ട്;
വിശദാംശം വ്യക്തമാക്കുമോ;
(
സി )
കാർഷികവൃത്തി
ഉപേക്ഷിച്ച എത്ര പേരെ
കുട്ടനാട്ടിൽ തിരികെ
കൃഷിയിലേക്ക് കൊണ്ടുവരാൻ ഈ
കാലഘട്ടത്തിൽ
സാധിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(
ഡി )
മുൻ
സർക്കാരിന്റെ കാലം മുതൽ ഓരോ
സാമ്പത്തിക വർഷവും
കൃഷിയോടൊപ്പം കുട്ടനാട്ടിലെ
കാർഷിക മേഖലയിലെ മറ്റ്
പ്രവർത്തനങ്ങൾക്കായി
നാളിതുവരെ എത്ര തുക
അനുവദിച്ചിട്ടുണ്ടെന്നും എത്ര
തുക
വിനിയോഗിച്ചിട്ടുണ്ടെന്നും
ഏതൊക്കെ ഇനത്തിലാണ്
വിനിയോഗിച്ചതെന്നുമുള്ള
വിശദാംശം വ്യക്തമാക്കുമോ?
3521.
ശ്രീ.
എൻ. എ. നെല്ലിക്കുന്ന്
ശ്രീ.
പി. അബ്ദുല്‍ ഹമീദ്
ശ്രീ.
കുറുക്കോളി മൊയ്തീൻ
ശ്രീ.
നജീബ് കാന്തപുരം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാർഷികോല്പന്നങ്ങളുടെ
മൂല്യവർദ്ധനവിനും
വിപണനത്തിനും കൃഷി
വകുപ്പിന്റെ
നിയന്ത്രണത്തിലുള്ള
സ്ഥാപനങ്ങൾക്ക് ഫലപ്രദമായി
ഇടപെടാൻ കഴിയുന്നില്ല എന്നത്
വസ്തുതാപരമാണോ എന്ന്
പരിശോധിച്ചിട്ടുണ്ടോ;
(
ബി )
കാർഷികോൽപ്പന്നങ്ങളുടെ
മൂല്യവർദ്ധനവിനും
വിപണനത്തിനുമായി
സ്വീകരിച്ചിട്ടുള്ള നടപടികൾ
എന്തെല്ലാമാണെന്നറിയിക്കുമോ;
(
സി )
സംസ്ഥാനത്ത്
അഗ്രോ ബിസിനസ്സ് കമ്പനി
രൂപീകരിക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ?
3522.
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍
ശ്രീ.
എൻ. കെ. അക്ബര്‍
ശ്രീ.
പി.പി. സുമോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാര്‍ഷിക
മേഖലയിലെ പൊതുമേഖലാ
സ്ഥാപനങ്ങള്‍
വിപുലീകരിക്കുന്നതിന്റെ
ഭാഗമായി പ്രത്യേക പഠനങ്ങള്‍
നടത്തിയിട്ടുണ്ടോ;
(
ബി )
ഇതിലൂടെ
എന്തൊക്കെ കാര്യങ്ങളാണ്
ലക്ഷ്യമിടുന്നത്; വിശദാംശം
നല്‍കാമോ;
(
സി )
പ്രസ്തുത
സ്ഥാപനങ്ങള്‍
വിപുലീകരിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചു വരുന്നത്
എന്നറിയിക്കാമോ; വിശദാംശം
ലഭ്യമാക്കുമോ?
3523.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ.
ജോബ് മൈക്കിള്‍
ശ്രീ.
പ്രമോദ് നാരായൺ
ഡോ.
എൻ. ജയരാജ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
കാർഷിക ഉല്പന്നങ്ങള്‍ക്ക്
വിശാലമായ വിപണി
ഉറപ്പാക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള നടപടികള്‍
വിശദമാക്കാമോ;
(
ബി )
തായ്‌ലൻഡ്
മാതൃകയില്‍, സീസണലായി
ലഭ്യമാകുന്ന കാർഷിക
ഉല്പന്നങ്ങള്‍ ഉണക്കി
സൂക്ഷിച്ച്, വർഷം മുഴുവന്‍
ഉപയോഗിക്കത്തക്ക വിധത്തില്‍
മാറ്റുന്നതിന് നടപടി
സ്വീകരിക്കുമോ; പ്രസ്തുത
വിഷയത്തിന്മേല്‍ പഠനം
നടത്താമോയെന്ന്
വ്യക്തമാക്കുമോ;
(
സി )
ഒരു
നിശ്ചിത പ്രദേശത്ത് സുലഭമായ
ഉല്പന്നങ്ങള്‍ ദുർലഭമായ
പ്രദേശങ്ങളില്‍ എത്തിച്ച്
അവയ്ക്ക് വിശാലമായ വിപണന
സാധ്യത കണ്ടെത്തുവാന്‍ നടപടി
സ്വീകരിക്കാമോ;
(
ഡി )
ഗ്രാമീണ
കർഷകരില്‍ നിന്ന്
ശേഖരിക്കുന്ന ഉല്പന്നങ്ങള്‍
വിദൂര വിപണന
കേന്ദ്രങ്ങളിലെത്തിക്കുന്നതിനായി
പെരിഷബിള്‍ കാർഗോ സിസ്റ്റം
തടസ്സരഹിതമായി
ലഭ്യമാക്കുന്നതിന് നടപടി
സ്വീകരിക്കാമോ?
3524.
ശ്രീ.
ടി. സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കൃഷിയിടങ്ങളിലെ ജലസേചന
സൗകര്യങ്ങളുടെ കുറവ് മൂലം
കർഷകർ കൃഷി ഉപേക്ഷിക്കുന്നത്
ഗൗരവത്തോടെ കാണുന്നുണ്ടോ; മുൻ
സർക്കാരിന്റെ കാലം മുതൽ
നാളിതുവരെ ഇപ്രകാരം എത്ര
കർഷകർ കൃഷി
ഉപേക്ഷിച്ചിട്ടുണ്ട് എന്ന്
വ്യക്തമാക്കുമോ;
(
ബി )
കാർഷികവൃത്തിക്ക്
ആവശ്യമായ ജലലഭ്യത
ഉറപ്പാക്കുന്നതിന് മുൻ
സർക്കാരിന്റെ കാലം മുതൽ
നാളിതുവരെ എത്ര തുക
അനുവദിച്ചിട്ടുണ്ടെന്നും എത്ര
തുക
വിനിയോഗിച്ചിട്ടുണ്ടെന്നുമുള്ള
വിശദാംശം വർഷം തിരിച്ച്
ലഭ്യമാക്കാമോ?
3525.
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
റീബിൽഡ്
കേരള ഇനിഷ്യേറ്റീവ് പദ്ധതി
പ്രകാരം മണലൂർ മണ്ഡലത്തിൽ
കൃഷി വകുപ്പിന്റെ കീഴിൽ ചെയ്ത
പ്രവൃത്തികൾ സംബന്ധിച്ച
വിശദാംശം നൽകാമോ;
(
ബി )
പ്രസ്തുത
പദ്ധതി പ്രകാരം നിലവിൽ
ഏതെങ്കിലും പ്രവൃത്തികൾ
പുരോഗമിക്കുന്നുണ്ടോ; എങ്കിൽ
വിശദാംശം നൽകാമോ?
3526.
ശ്രീ.
അനൂപ് ജേക്കബ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നിലവിലെ
സർക്കാർ അധികാരത്തിൽ വന്നശേഷം
കാര്‍ഷിക മേഖലയില്‍ പിറവം
മണ്ഡലത്തിൽ ആർ.ഐ.ഡി.എഫ്.
പദ്ധതിയിൽ ഉൾപ്പെടുത്തി
അനുവദിച്ച പ്രവൃത്തികളുടെ
വിശദാംശം ലഭ്യമാക്കാമോ;
(
ബി )
ഓരോ
പ്രവൃത്തിക്കും അനുവദിവച്ച
തുക എത്രയാണ്; പ്രസ്തുത
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതി വ്യക്തമാക്കുമോ;
ബന്ധപ്പെട്ട ഉത്തരവുകളുടെ
പകർപ്പ് ലഭ്യമാക്കാമോ;
(
സി )
ഈ
സാമ്പത്തിക വർഷം ഏതെല്ലാം
പ്രവൃത്തികൾക്കാണ് അംഗീകാരം
നൽകാൻ ഉദ്ദേശിക്കുന്നത്;
വിശദാംശം ലഭ്യമാക്കാമോ?
3527.
ശ്രീ.
ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
കൃഷിവകുപ്പ് 2020 മുതൽ
നാളിതുവരെ എത്ര ഫലവൃക്ഷതൈകൾ
ഗുണഭോക്താക്കൾക്ക് വിതരണം
ചെയ്തിട്ടുണ്ടെന്ന വിവരം
വർഷം, ജില്ല എന്നിവ തിരിച്ച്
ലഭ്യമാക്കുമോ; ഇതിന് വേണ്ടി
പ്രതിവർഷം എത്ര രൂപ ചെലവ്
വരുന്നുണ്ടെന്ന്
വിശദമാക്കാമോ;
(
ബി )
ഇവ
നൽകിയ ഇനത്തിൽ എത്ര രൂപ
ഗുണഭോക്താക്കളിൽ നിന്നും
ലഭിച്ചിട്ടുണ്ടെന്ന് ജില്ല,
വർഷം തിരിച്ച് കണക്കുകൾ
ലഭ്യമാക്കുമോ;
(
സി )
പ്രസ്തുത
കാലയളവിൽ സ്വകാര്യ നഴ്സറികൾ,
സംരംഭകർ എന്നിവരിൽ നിന്നും
ഫലവൃക്ഷ തൈകൾ
വാങ്ങിയിട്ടുണ്ടോ; എങ്കിൽ
വിശദാംശങ്ങൾ ലഭ്യമാക്കുമോ;
(
ഡി )
സൗജന്യ
നിരക്കില്‍ വിതരണം ചെയ്യുന്ന
തൈകൾ കൃഷി ഭവനുകൾ മുഖേന
അർഹതപ്പെട്ടവർക്ക്
നൽകുന്നുണ്ടെന്നും, അവ
യഥാസമയം നട്ടുവെന്ന് ഉറപ്പ്
വരുത്തുന്നതിനും എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വ്യക്തമാക്കുമോ?
3528.
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വാല്യൂ
ആഡഡ് അഗ്രകള്‍ച്ചര്‍
മിഷന്റെയും ജൈവ കാര്‍ഷിക
മിഷന്റെയും പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ;
(
ബി )
കൃഷിക്കാരുടെ
വരുമാനത്തില്‍ വര്‍ദ്ധനവ്
സൃഷ്ടിക്കുന്നതിനും സുരക്ഷിത
ഭക്ഷണം ഉറപ്പാക്കുന്നതിനും
പ്രസ്തുത പദ്ധതി എത്രമാത്രം
പ്രയോജനകരമാകുമെന്ന്
അറിയിക്കാമോ?
3529.
ശ്രീ.
പി. നന്ദകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാന
സര്‍ക്കാര്‍ എല്ലാ
ജില്ലകളിലും സ്ഥാപിക്കുമെന്ന്
പ്രഖ്യാപിച്ച വെെഗ റിസോഴ്സ്
സെന്റര്‍ നിലവില്‍
എവിടെയെല്ലാം
സ്ഥാപിച്ചുവെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിയുടെ പ്രവര്‍ത്തന
ലക്ഷ്യങ്ങള്‍
വ്യക്തമാക്കാമോ?
3530.
ശ്രീ.
പി. നന്ദകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ലോക
ബാങ്ക് സഹായത്തോടെ
നടപ്പിലാക്കുമെന്ന്
പ്രഖ്യാപിച്ച കേരള ക്ലെെമറ്റ്
റെസിലിയന്റ് അഗ്രി വാല്യു
ചെയിന്‍ മോഡേണൈസേഷന്‍ പദ്ധതി
(കെറ) യുടെ പ്രാരംഭ
നടപടികളുടെ നിലവിലെ സ്ഥിതി
വിശദമാക്കാമോ?
3531.
ശ്രീ
തോമസ് കെ തോമസ്
ശ്രീ
മാത്യു ടി. തോമസ്
ശ്രീ.
കെ.പി.മോഹനന്‍
ശ്രീ
കോവൂർ കുഞ്ഞുമോൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാന
കാര്‍ഷിക മേഖലയെ
പ്രോത്സാഹിപ്പിക്കുന്നതിനായി
നൂതന പദ്ധതി
ആവിഷ്ക്കരിക്കാന്‍ നടപടി
സ്വീകരിക്കുമോ; വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
കാര്‍ഷിക
മേഖലയില്‍, പ്രത്യേകിച്ച്
നെല്‍കര്‍ഷകര്‍ക്ക് കൂടുതല്‍
ആനുകൂല്യങ്ങള്‍ യഥാസമയം
ലഭ്യമാക്കാന്‍ എന്തൊക്കെ
നടപടികള്‍ സ്വീകരിക്കുമെന്ന്
അറിയിക്കുമോ?
3532.
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നിലവിലെ
സര്‍ക്കാര്‍ അധികാരത്തില്‍
വന്ന ശേഷം ഇരിക്കൂർ
മണ്ഡലത്തില്‍ ആര്‍.ഐ.ഡി.എഫ്.
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
കൃഷി വകുപ്പ് എന്തെല്ലാം
പ്രവൃത്തികള്‍
നടപ്പിലാക്കിയിട്ടുണ്ട്;
പ്രസ്തുത പ്രവൃത്തികള്‍ക്ക്
ചെലവായ തുക, അവയുടെ പുരോഗതി
എന്നിവ വിശദമാക്കുമോ;
(
ബി )
മണ്ഡലത്തില്‍
ആര്‍.ഐ.ഡി.എഫ്. പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിന്
പുതുതായി എത്ര അപേക്ഷകള്‍
ലഭിച്ചിട്ടുണ്ടെന്ന്
അറിയിക്കുമോ; അവയുടെ നിലവിലെ
സ്ഥിതി വ്യക്തമാക്കുമോ?
3533.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മുൻസര്‍ക്കാരിന്റെ
കാലം മുതല്‍ നാളിതുവരെ
വാമനപുരം മണ്ഡലത്തില്‍
ആര്‍.ഐ.ഡി.എഫ്. പദ്ധതി
പ്രകാരം കാര്‍ഷിക മേഖലയില്‍
എന്തെല്ലാം പദ്ധതികള്‍
നടപ്പാക്കിയിട്ടുണ്ടെന്നും
ഓരോ പദ്ധതിക്കും ചെലവാക്കിയ
തുകയും വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
പ്രവൃത്തികൾ /പരിപാടികൾ
നടപ്പാക്കുന്നതിന്
മണ്ഡലത്തില്‍ നിന്ന് എത്ര
അപേക്ഷകള്‍
ലഭിച്ചിട്ടുണ്ടെന്നും
അപേക്ഷകളുടെ നിലവിലെ
സ്ഥിതിയും അറിയിക്കാമോ?
3534.
ശ്രീ
ജി എസ് ജയലാൽ
ശ്രീ.
ഇ കെ വിജയൻ
ശ്രീ
വി ശശി
ശ്രീ.
സി.സി. മുകുന്ദൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വിഷരഹിതമായ
ഭക്ഷ്യ സാധനങ്ങളുടെ
ലഭ്യതയ്ക്കായി സംസ്ഥാനത്ത്
ജൈവ കൃഷി
പ്രോത്സാഹിപ്പിക്കേണ്ടതിന്റെ
ആവശ്യകത
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
ജൈവ
കൃഷിയോടൊപ്പം പരിസ്ഥിതി സൗഹൃദ
കൃഷിരീതികൾ കൂടി
അവലംബിക്കുന്നതിന് നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
കർഷകർക്കും
കാർഷിക കൂട്ടായ്മകൾക്കും അവർ
ജൈവകൃഷി നടത്തി ഉണ്ടാക്കുന്ന
ഉല്പന്നങ്ങൾക്ക് ജൈവ
സർട്ടിഫിക്കേഷന്‍ നൽകുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്നു
വെളിപ്പെടുത്തുമോ;
(
ഡി )
ജൈവ
കാർഷിക ഉല്പന്നങ്ങൾക്ക് വിപണി
കണ്ടെത്തുന്നതിനും മികച്ച വില
ലഭ്യമാക്കുന്നതിനും
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കുമോ?
3535.
ശ്രീമതി
ശാന്തകുമാരി കെ. : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഞങ്ങളും
കൃഷിയിലേക്ക് പദ്ധതിയുടെ
ഭാഗമായി എത്ര കൃഷിക്കൂട്ടങ്ങൾ
രൂപവത്കരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ബി )
കൃഷിക്കൂട്ടങ്ങളുടെ
രൂപവത്ക്കരണത്തോടെ എത്ര
തൊഴിലവസരങ്ങൾ കാർഷിക മേഖലയിൽ
സൃഷ്ടിക്കാനായി എന്ന്
അറിയിക്കാമോ?
3536.
ശ്രീ
. മുഹമ്മദ് മുഹസിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
പച്ചക്കറികളുടെ ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനായി
പച്ചക്കറികള്‍ക്ക് താങ്ങുവില
പ്രഖ്യാപിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇതിനായി നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ;
(
ബി )
സംഭരണ
ഏജന്‍സികള്‍ കാര്‍ഷിക
വിഭവങ്ങള്‍
ഏറ്റെടുക്കുന്നില്ല എന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ?
3537.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
പഴവര്‍ഗ്ഗങ്ങളുടെ വില
ക്രമാതീതമായി വര്‍ദ്ധിച്ച്
വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
എങ്കില്‍
ആയത് പരിഹരിക്കുവാന്‍
സ്വീകരിച്ചു വരുന്ന നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(
സി )
നിലവില്‍
ദൈനംദിനം
സംസ്ഥാനത്തിനാവശ്യമായ
പഴവര്‍ഗ്ഗങ്ങളുടെ തോത്
എത്രയെന്നും അവയില്‍
എത്രത്തോളം സംസ്ഥാനത്ത്
ഉല്പാദനം നടത്തുന്നുവെന്നും
ഇതര സംസ്ഥാനങ്ങളെ
ആശ്രയിക്കേണ്ടതിന്റെ തോത്
എത്രയെന്നും വ്യക്തമാക്കുമോ?
3538.
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തൃശ്ശൂർ
ജില്ലയിൽ കഴിഞ്ഞ സീസണിൽ
നടത്തിയ നെൽകൃഷിയുടെ വിസ്തൃതി
എത്രയാണെന്ന് അറിയിക്കാമോ;
(
ബി )
പ്രസ്തുത
വിസ്തൃതിയിൽ കൃഷി
ഇറക്കുന്നതിന് വേണ്ടതായ
നെൽവിത്തിന്റെ അളവ്
എത്രയാണെന്ന് അറിയിക്കാമോ;
(
സി )
ഏതെല്ലാം
ഏജൻസികൾ വഴിയാണ് നെൽവിത്ത്
വിതരണം ചെയ്യുന്നതെന്ന വിവരം
ലഭ്യമാക്കാമോ;
(
ഡി )
കഴിഞ്ഞ
സീസണിൽ പ്രസ്തുത ഏജൻസികൾ വഴി
കർഷകർക്ക് ആവശ്യത്തിന്
വിത്തുകൾ വിതരണം
ചെയ്തിട്ടുണ്ടോ എന്ന്
വിശദമാക്കാമോ;
(
ഇ )
സർക്കാർ
ഏജൻസികൾ വഴി മതിയായ വിത്ത്
ലഭിക്കാത്ത സാഹചര്യത്തിൽ
സ്വകാര്യ ഏജൻസികളിൽ നിന്നും
ഗുണമേന്മയില്ലാത്ത വിത്തുകൾ
വാങ്ങി വിളവിറക്കുന്നതുമൂലം
ഉല്പാദനം കുറയുമെന്നതിനാൽ
ഇത്തവണ കൃഷിക്ക്
ഗുണമേന്മയുള്ള വിത്തുകൾ
ആവശ്യത്തിന് വിതരണം ചെയ്യാൻ
നടപടി സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങൾ നൽകാമോ?
3539.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
കൃഷി വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
നെല്‍വയല്‍
ഉടമകള്‍ക്ക് 2023-24
കാലയളവില്‍ റോയല്‍റ്റി
ഇനത്തില്‍ വടക്കാഞ്ചേരി
മണ്ഡലത്തിലെ കൃഷിഭവനുകള്‍ വഴി
വിതരണം ചെയ്ത തുകയുടെ
വിശദാംശങ്ങള്‍ തരംതിരിച്ച്
ലഭ്യമാക്കാമോ?
3540.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാസർഗോഡ്
ജില്ലയില്‍ നിലവിൽ നെല്‍കൃഷി
ചെയ്യുന്ന സ്ഥലത്തിന്റെ
വിസ്തീർണ്ണം ബ്ലോക്ക്
അടിസ്ഥാനത്തില്‍ എത്ര
ഹെക്ടറാണെന്ന് അറിയിക്കാമോ;
ഓരോ ബ്ലോക്കിലും 2016 മുതല്‍
ഇന്നുവരെയുള്ള വാർഷിക
ഉല്പാദനം എത്രയെന്ന വിവരം
വർഷം തിരിച്ചും ബ്ലോക്ക്
തിരിച്ചും വ്യക്തമാക്കാമോ?
3541.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍
അധികാരമേറ്റതിനുശേഷം
നെല്‍കൃഷി വിപുലീകരണവുമായി
ബന്ധപ്പെട്ട് തരിശുഭുമി
കൃഷിഭുമിയാക്കി മാറ്റുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്നും
എന്തൊക്കെ ആനുകൂല്യങ്ങളാണ്
കര്‍ഷകര്‍ക്ക് നല്‍കി
വരുന്നതെന്നും
വ്യക്തമാക്കുമോ;
(
ബി )
ഭക്ഷ്യോല്പാദനത്തില്‍
സ്വയം പര്യാപ്തത
കൈവരിക്കുന്നതിനായി
സ്വീകരിച്ചുവരുന്ന നടപടികള്‍
എന്തൊക്കെയാണെന്നും അത്
എപ്പോള്‍ കൈവരിക്കുവാന്‍
കഴിയുമെന്നും വ്യക്തമാക്കുമോ?
3542.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കുന്നത്തുനാട്
മണ്ഡലത്തില്‍ നിലവില്‍ എത്ര
ഹെക്ടർ നെല്‍പ്പാടങ്ങള്‍
തരിശായി കിടക്കുന്നുവെന്നും
പ്രസ്തുത പാടങ്ങളില്‍ കൃഷി
വ്യാപിപ്പിക്കുവാന്‍
എന്തെല്ലാം പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടെന്നും
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
ആവശ്യത്തിലേക്ക് 2021 മുതല്‍
എത്ര തുക അനുവദിച്ചുവെന്നും
എത്ര തുക വിനിയോഗിച്ചുവെന്നും
വിശദമാക്കാമോ?
3543.
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പേരാമ്പ്ര
മണ്ഡലത്തിലെ ഏതൊക്കെ
പഞ്ചായത്തുകളെയാണ് ഇതുവരെ
കേരഗ്രാമം പദ്ധതിയില്‍
ഉള്‍പ്പെടുത്തിയതെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിയുമായി ബന്ധപ്പെട്ട്
എന്തൊക്കെ പ്രവൃത്തികളാണ്
മണ്ഡലത്തില്‍
നടത്തിയിട്ടുളളതെന്ന്
വിശദമാക്കാമോ?
3544.
ശ്രീ.
പി. സി. വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നിലവിലെ
സർക്കാർ അധികാരത്തിൽ വന്നതിനു
ശേഷം കുണ്ടറ മണ്ഡലത്തിലെ
ഏതൊക്കെ
ഗ്രാമപഞ്ചായത്തുകളിലാണ്
കേരഗ്രാമം പദ്ധതി
നടപ്പിലാക്കിയിട്ടുളളത്;
വിശദമാക്കാമോ;
(
ബി )
കേരഗ്രാമം
പദ്ധതി പ്രകാരം എന്തെല്ലാം
സേവനങ്ങളാണ് കർഷകർക്ക്
ലഭിക്കുന്നതെന്ന്
വിശദമാക്കാമോ;
(
സി )
മണ്ഡലത്തിലെ
ഓരോ കൃഷിഭവനിലും എത്ര
കർഷകർക്കാണ് ഇതിന്റെ ഗുണഫലം
ലഭിക്കുന്നതെന്ന്
വിശദമാക്കാമോ?
3545.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിന് ശേഷം കേരഗ്രാമം
പദ്ധതി മുഖേന ആലത്തൂര്‍
മണ്ഡലത്തില്‍ നാളികേര കൃഷിയിൽ
എന്തെല്ലാം പുരോഗതി
കെെവരിക്കാന്‍
കഴിഞ്ഞിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതി മുഖേന മണ്ഡലത്തിനായി
എത്ര തുക അനുവദിച്ചുവെന്നും
നാളിതുവരെ എത്ര തുക
ചെലവായിട്ടുണ്ടെന്നും
അറിയിക്കുമോ;
(
സി )
മണ്ഡലത്തിലെ
ഏതൊക്കെ തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലാണ് പ്രസ്തുത
പദ്ധതി നടപ്പാക്കാത്തതെന്നും
അവിടെയൊക്കെ പദ്ധതി
നടപ്പിലാക്കാന്‍ നടപടി
സ്വീകരിക്കുമോ എന്നും
അറിയിക്കാമോ?
3546.
ശ്രീ.
സി. എച്ച്. കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കൃഷി
വകുപ്പ് മുഖേന കര്‍ഷകര്‍ക്ക്
വിതരണം ചെയ്യുന്നതിനുള്ള
തെങ്ങിന്‍ തെെകള്‍
ആവശ്യക്കാരില്ലാതെ കൃഷി
ഭവനുകളില്‍ കിടന്ന്
നശിക്കുന്നതായി
സൂചിപ്പിക്കുന്ന
പത്രവാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ആവശ്യക്കാരായ
കര്‍ഷകരില്‍ നിന്ന് മാത്രം
മുന്‍കൂട്ടി ഓര്‍ഡര്‍ വാങ്ങി
തെങ്ങിന്‍ തെെകള്‍ നല്‍കുന്ന
കാര്യം പരിഗണനയിലുണ്ടോ;
വിശദമാക്കാമോ?
3547.
ശ്രീ.
എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ
കെ യു ജനീഷ് കുമാർ
ശ്രീ.
എ. രാജ
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
റബ്ബറിന്റെ റീപ്ലാന്റിംഗ്
സബ്സിഡി
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
റബ്ബര്‍
കൃഷിക്ക് സഹായധനം
നല്‍കുന്നതിനുള്ള ഘടകങ്ങള്‍
കേര പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കാമോ;
(
സി )
സംസ്ഥാനത്ത്
റബ്ബര്‍ മേഖലയെ
ശാക്തീകരിക്കുന്നതിന്റെ
ഭാഗമായി റബ്ബര്‍ പാര്‍ക്ക്
സ്ഥാപിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
അറിയിക്കാമോ;
(
ഡി )
പ്രസ്തുത
തീരുമാനത്തോടനുബന്ധിച്ച്
ഉള്‍പ്പെടുത്താനുദ്ദേശിക്കുന്ന
കാര്യങ്ങൾ സംബന്ധിച്ച
വിശദാംശം ലഭ്യമാക്കാമോ?
3548.
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വി.എഫ്.പി.സി.കെ.
യുടെ കീഴിലുള്ള കര്‍ഷക
സമിതികള്‍ക്ക് ദൂരെയുള്ള പുറം
മാര്‍ക്കറ്റുകളില്‍ നിന്നും
പഴം, പച്ചക്കറികള്‍ എന്നിവ
എത്തിക്കുന്നതിന് വണ്ടി വാടക
ഇനത്തില്‍ തുക അനുവദിച്ച്
നല്‍കാറുണ്ടോ;
(
ബി )
മറ്റത്തൂര്‍
സ്വാശ്രയ കര്‍ഷക സമിതിയ്ക്ക്
പ്രസ്തുത ഇനത്തില്‍
ലഭിക്കേണ്ട വണ്ടിവാടക തുക
അനുവദിക്കുന്നതിനായി
സമര്‍പ്പിച്ച അപേക്ഷയില്‍
നടപടി സ്വീകരിച്ചിട്ടുണ്ടോ?
3549.
ശ്രീ.
എ. സി. മൊയ്‌തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
കര്‍ഷകരുടെ വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിനും
കൃഷിയിടങ്ങളില്‍ ഉല്പാദനക്ഷമത
കൂട്ടുന്നതിനുമായി
തദ്ദേശ്വയംഭരണ വകുപ്പുമായി
ചേര്‍ന്ന് കൃഷിവകുപ്പ്
എന്തെങ്കിലും പദ്ധതിക്ക് രൂപം
നല്‍കിയിട്ടുണ്ടോ;
വിശദമാക്കാമോ?
3550.
ശ്രീ.
കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ.
റോജി എം. ജോൺ
ശ്രീ.
ടി. ജെ. വിനോദ്
ശ്രീമതി
ഉമ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഇടുക്കി
ജില്ലയിലെ മറയൂർ, കാന്തല്ലൂർ
പ്രദേശങ്ങളിലായി മറയൂർ ശർക്കര
ഉല്പാദിപ്പിക്കുന്ന
ആയിരത്തോളം കരിമ്പ് കർഷകർ
ശര്‍ക്കരയുടെ വിലയിടിവ് മൂലം
കടുത്ത പ്രതിസന്ധിയിലാണ് എന്ന
കാര്യം ഗൗരവത്തോടെ
കാണുന്നുണ്ടോ;
(
ബി )
രണ്ടായിരത്തി
അഞ്ഞൂറ് ഏക്കർ ഉണ്ടായിരുന്ന
കരിമ്പ് കൃഷി ഇപ്പോൾ അഞ്ഞൂറ്
ഏക്കർ മാത്രമായി
ചുരുങ്ങിയതിനുള്ള കാരണം
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ';
(
സി )
കരിമ്പ്
കർഷകർ നേരിടുന്ന പ്രതിസന്ധി
പരിഹരിക്കാൻ സഹായം
ലഭ്യമാക്കുമോ; വിശദമാക്കാമോ?
3551.
ശ്രീ.
എം. എം. മണി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മറയൂര്‍
ശര്‍ക്കര ഉല്പാദിപ്പിക്കുന്ന
കര്‍ഷകര്‍ നേരിടുന്ന
പ്രതിസന്ധി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എന്തൊക്കെ പ്രതിസന്ധികളാണ്
കര്‍ഷകര്‍ നേരിടുന്നത്;
വിശദാംശം നല്‍കാമോ;
(
ബി )
ഈ
കര്‍ഷകര്‍ നേരിടുന്ന
പ്രതിസന്ധികള്‍
മറികടക്കുന്നതിന് എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചുവെന്നറിയിക്കാമോ;
(
സി )
അങ്കണവാടിയിലും
മറ്റും മറയൂര്‍ ശര്‍ക്കരയുടെ
ഉപയോഗം ഉറപ്പ് വരുത്തുന്നത്
പ്രതിസന്ധികള്‍
മറികടക്കുന്നതിന് സഹായകമാകും
എന്ന് കരുതുന്നുണ്ടോ;
ഇതിനാവശ്യമായ നടപടി
സ്വീകരിക്കുമോ?
3552.
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കിസാന്‍
ക്രെഡിറ്റ് കാര്‍ഡ് പദ്ധതി
എന്താണെന്ന് വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതി പ്രകാരം 2022, 2023
കാലയളവില്‍ സംസ്ഥാനത്ത് എത്ര
കിസാന്‍ ക്രെഡിറ്റ്
കാര്‍ഡുകളും ആനുകൂല്യവും
വിതരണം ചെയ്തിട്ടുണ്ടെന്ന്
ജില്ല തിരിച്ചു വിശദമാക്കാമോ;
ഇതിനായി ഏത് ഏജന്‍സിയെയാണ്
ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന്
വിശദമാക്കാമോ;
(
സി )
പ്രസ്തുത
പദ്ധതിയിലൂടെ കര്‍ഷകര്‍ക്ക്
ഉണ്ടാകുന്ന പ്രയോജനങ്ങള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ?
3553.
ശ്രീ.
പി. ജെ. ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കര്‍ഷക ക്ഷേമനിധി പെന്‍ഷന്‍
പദ്ധതിയില്‍ നാളിതുവരെ എത്ര
കര്‍ഷകര്‍
അംഗങ്ങളായിട്ടുണ്ട്;
(
ബി )
പ്രസ്തുത
പെന്‍ഷന്‍ പദ്ധതിയ്ക്ക്
സര്‍ക്കാര്‍ വിഹിതമായി എത്ര
തുകയാണ് അനുവദിച്ചിട്ടുള്ളത്;
വിശദമാക്കുമോ;
(
സി )
കർഷകർക്ക്
പെന്‍ഷനും മറ്റ്
ആനുകൂല്യങ്ങളും നല്‍കുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ; കൂടുതല്‍
കര്‍ഷകരെ പെന്‍ഷന്‍
പദ്ധതിയില്‍
അംഗങ്ങളാക്കുന്നതിന് നടപടി
കൈക്കൊള്ളുമോ?
3554.
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കൃഷിവകുപ്പ്
ചെറുകിട നാമമാത്ര
കര്‍ഷകര്‍ക്ക് നിലവില്‍
പെന്‍ഷന്‍ നല്‍കുന്നുണ്ടോ;
എങ്കില്‍ വിശദാംശം നല്‍കാമോ;
(
ബി )
പ്രസ്തുത
പെന്‍ഷന്‍ ലഭിക്കുന്നതിനുള്ള
മാനദണ്ഡങ്ങൾ
എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
(
സി )
നിലവില്‍
പ്രസ്തുത പെന്‍ഷന്‍
കുടിശ്ശികയായിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ?
3555.
ശ്രീ.
സണ്ണി ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കാർഷിക മേഖലയിലെ ഒരു ലക്ഷം
തൊഴില്‍ദാന പദ്ധതിയില്‍
പ്രഖ്യാപിച്ചിട്ടുള്ള
ആനുകൂല്യങ്ങള്‍
എന്തൊക്കെയാണ്; പദ്ധതിയില്‍
നിലവില്‍ എത്ര അംഗങ്ങൾ
ചേർന്നിട്ടുണ്ട്;
(
ബി )
പ്രസ്തുത
പദ്ധതി പ്രകാരം 2021 മുതല്‍
അപേക്ഷ നല്‍കിയവര്‍ക്ക്
പെന്‍ഷന്‍
നല്‍കിയിട്ടില്ലായെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ പെന്‍ഷനും
ഗ്രാറ്റുവിറ്റിയും
നല്‍കുന്നതിന് എന്ത്
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്നറിയിക്കാമോ; പദ്ധതി
പ്രകാരം നല്‍കുന്ന പെന്‍ഷന്‍
തുക 5000 രൂപയായി
വര്‍ദ്ധിപ്പിക്കുവാന്‍
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
3556.
ശ്രീ.
കുറുക്കോളി മൊയ്തീൻ
ശ്രീ.
എൻ. ഷംസുദ്ദീൻ
ശ്രീ.
മഞ്ഞളാംകുഴി അലി
ശ്രീ.
കെ. പി. എ. മജീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാലാവസ്ഥാ
വ്യതിയാനം സംസ്ഥാനത്തെ
കാർഷികമേഖലയിലുണ്ടാക്കുന്ന
ഭീമമായ സാമ്പത്തിക നഷ്ടം
സംബന്ധിച്ച്
വിലയിരുത്തിയിട്ടുണ്ടോ;
(
ബി )
കാലാവസ്ഥാ
വ്യതിയാനം കാർഷിക മേഖലയിൽ
സൃഷ്ടിക്കുന്ന ദോഷ വശങ്ങൾ
പ്രതിരോധിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വിശദമാക്കാമോ?
3557.
ശ്രീ.
പി. ജെ. ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വര്‍ള്‍ച്ചയെ
തുടര്‍ന്ന് സംസ്ഥാനത്താകെ
എത്ര കര്‍ഷകര്‍ക്കാണ് വിളനാശം
മൂലം നഷ്ടമുണ്ടായത്
എന്നറിയിക്കാമോ; എത്ര
ഹെക്ടറിലെ കൃഷിയാണ് നശിച്ചത്;
ഏലം കര്‍ഷകരെ സഹായിക്കാന്‍
ഏന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(
ബി )
ഓരോ
ജില്ലയിലെയും വിളനാശത്തിന്റെ
തോത് ലഭ്യമാക്കാമോ;
(
സി )
സംസ്ഥാനത്ത്
ഏലം കര്‍ഷകരെ സഹായിക്കാന്‍
ഏന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്നറിയിക്കാമോ?
3558.
ശ്രീമതി
കെ. കെ. രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കഴിഞ്ഞ കാലവർഷത്തിൽ ആകെ എത്ര
രൂപയുടെ കൃഷിനാശം ഉണ്ടായെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഏതൊക്കെ
വിളകൾക്ക് എത്ര രൂപ വീതമുള്ള
നഷ്ടമാണ് ഉണ്ടായിട്ടുള്ളത്
എന്നതിന്റെ ജില്ല തിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമോ;
(
സി )
പ്രകൃതിക്ഷോഭം
മൂലം കൃഷി നശിച്ചവർക്കുള്ള
നഷ്ടപരിഹാരമായും വിള ഇൻഷുറൻസ്
ഇനത്തിലുമായി ആകെ എത്ര
രൂപയാണ് നാളിതുവരെ വിതരണം
ചെയ്യുന്നതിൽ
കുടിശ്ശികയുള്ളത് എന്ന്
വ്യക്തമാക്കാമോ;
(
ഡി )
വിള
ഇൻഷുറൻസ് തുക വിതരണം ചെയ്യാൻ
കഴിയാത്തത് ധനകാര്യവകുപ്പിൽ
നിന്നുള്ള അനുമതി
ലഭിക്കാത്തതുമൂലമാണോ;
വ്യക്തമാക്കാമോ;
(
ഇ )
വീണ്ടും
കാലവർഷം ആരംഭിച്ചിരിക്കെ
മുൻകാലങ്ങളിലെ നഷ്ടപരിഹാരം
പോലും വിതരണം ചെയ്യാൻ
സാധിക്കാത്തത് കർഷകരെ
ദുരിതത്തിലാക്കുമെന്ന്
കരുതുന്നുണ്ടോ; എങ്കിൽ ഈ
കുടിശികകൾ എന്നത്തേക്ക്
വിതരണം ചെയ്യാൻ കഴിയും
എന്നാണ് കരുതുന്നത്?
3559.
ശ്രീ.
എ. രാജ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കഴിഞ്ഞ
വേനൽക്കാലത്ത് ഇടുക്കി
ജില്ലയിൽ എത്ര രൂപയുടെ
കൃഷിനാശം ഉണ്ടായിട്ടുണ്ടെന്ന്
കണക്കാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
കൃഷിനാശം
ഉണ്ടായ കർഷകർക്ക് സാമ്പത്തിക
സഹായം ലഭ്യമാക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിരിക്കുന്നത്;
വിശദമാക്കാമോ;
(
സി )
സംസ്ഥാനത്ത്
ആകെ എത്ര രൂപയുടെ കൃഷിനാശം
ഉണ്ടായിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
3560.
ശ്രീ.
പി. അബ്ദുല്‍ ഹമീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
അനുഭവപ്പെടുന്ന ഉഷ്ണതരംഗം
കാരണം വിളകള്‍ കരിഞ്ഞു
പോകുകയും ഉല്പാദനം കുറയുകയും
ചെയ്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയത് കാരണം ബുദ്ധിമുട്ടിലായ
കര്‍ഷകരുടെ പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിന് സ്വീകരിച്ച
നടപടി വിശദമാക്കാമോ;
(
ബി )
ഇത്തരത്തില്‍
വിളകള്‍ നശിച്ച് ദുരിതത്തിലായ
കര്‍ഷകരുടെ കണക്കുകള്‍ ജില്ലാ
അടിസ്ഥനത്തില്‍ ലഭ്യമാക്കാമോ;
വിശദാംശം നല്‍കാമോ;
(
സി )
പ്രസ്തുത
കര്‍ഷകര്‍ക്ക് ഒരു പ്രത്യേക
നഷ്ടപരിഹാര പാക്കേജ്
നടപ്പാക്കുവാന്‍ നടപടി
സ്വീകരിക്കുമോ; വിശദമാക്കാമോ?
3561.
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2024-ലെ
വിവിധ പ്രകൃതിക്ഷോഭങ്ങളിൽ
കോതമംഗലം മണ്ഡലത്തിൽ
ഉണ്ടായിട്ടുള്ള കൃഷി
നാശത്തിന്റെ വിശദാംശം നൽകാമോ;
(
ബി )
നാശനഷ്ടം
നേരിട്ട കർഷകർക്ക് നാളിതുവരെ
എത്ര തുക നഷ്ടപരിഹാരം
നൽകിയെന്ന് വ്യക്തമാക്കാമോ;
(
സി )
അർഹരായ
മുഴുവൻ കർഷകർക്കും
സമയബന്ധിതമായി നഷ്ടപരിഹാരം
നൽകുന്നതിനാവശ്യമായ നടപടി
സ്വികരിക്കുമോ;
വ്യക്തമാക്കുമോ?
3562.
ശ്രീ.
പി. വി. അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
ഫാം തൊഴിലാളികള്‍ക്ക് കേരള
സർവ്വീസ് ചട്ടങ്ങള്‍
പൂർണ്ണമായും ബാധകമാണോ;
അല്ലെങ്കില്‍ മറ്റ് ഏത്
ചട്ടങ്ങളാണ് ബാധകമെന്ന്
അറിയിക്കാമോ;
(
ബി )
സംസ്ഥാനത്തെ
ഫാം തൊഴിലാളികള്‍ക്ക്
കെ.എസ്.ആർ. ചട്ടങ്ങള്‍
പൂർണ്ണമായും
ബാധകമാക്കുന്നതിനുള്ള
തടസ്സങ്ങളെന്തെല്ലാം എന്ന്
അറിയിക്കാമോ;
(
സി )
ഫാം
തൊഴിലാളികള്‍ക്ക് സ്പെഷ്യല്‍
കാഷ്വല്‍ അവധികള്‍
അനുവദിക്കുന്നതിന് നിലവില്‍
തടസ്സങ്ങളുണ്ടോ;
വ്യക്തമാക്കാമോ?
3563.
ശ്രീമതി
കെ. കെ. രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അഗ്രോ
ഇൻഡസ്ട്രീസ് കോർപ്പറേഷനിൽ
ശമ്പളം മുടങ്ങുകയും വിരമിച്ച
ജീവനക്കാരുടെ പെൻഷൻ
ആനുകൂല്യങ്ങൾ വിതരണം ചെയ്യാൻ
കഴിയാതെയാവുകയും ചെയ്ത
സാഹചര്യം ഉണ്ടായിട്ടുണ്ടോ;
(
ബി )
ഏത്
തീയതി മുതൽ വിരമിച്ച, എത്ര
ജീവനക്കാരുടെ പെൻഷൻ
ആനുകൂല്യങ്ങളാണ് ഇപ്രകാരം
വിതരണം ചെയ്യാൻ കഴിയാതെ
കുടിശ്ശിക
ആയിട്ടുള്ളതെന്നറിയിക്കാമോ;
ഇതിൽ എത്ര പേരാണ് കുടിശിക
കൈപ്പറ്റാനാകാതെ
മരണപ്പെട്ടിട്ടുള്ളതെന്ന
വിവരം ലഭ്യമാക്കാമോ;
(
സി )
ആഗ്രോ
സൂപ്പർ ബസാറിൽ നടന്ന
ലക്ഷങ്ങളുടെ തട്ടിപ്പാണ്
കോർപ്പറേഷനെ ഇത്തരം ഒരു
സാമ്പത്തിക പ്രതിസന്ധിയിൽ
എത്തിച്ചതെന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ഡി )
ആകെ
എത്ര രൂപയുടെ തട്ടിപ്പാണ്
കണ്ടെത്തിയിട്ടുള്ളതെന്നും
ഇതിൽ ആരെയൊക്കെയാണ്
കുറ്റക്കാരായി
കണ്ടെത്തിയിട്ടുള്ളതെന്നും
ഇവർക്കെതിരെ സ്വീകരിച്ച
നടപടികൾ എന്തൊക്കെയാണെന്നും
വിശദീകരിക്കുമോ?
3564.
ശ്രീ.
എ. സി. മൊയ്‌തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
തരിശുഭൂമി എത്രയാണുള്ളതെന്ന്
കണക്കെടുപ്പ്
നടത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
എങ്കില്‍
ഇത്തരം ഭൂമിയില്‍ വിള
ഇറക്കുന്നതിന് എന്തെങ്കിലും
പദ്ധതിക്ക് സര്‍ക്കാര്‍ രൂപം
നല്‍കിയിട്ടുണ്ടോ?
3565.
ശ്രീ.
കെ. എം. സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ബാലുശ്ശേതിരി
മണ്ഡലത്തില്‍ കൃഷിയോഗ്യമായ
എത്ര ഹെക്ടര്‍ ഭൂമി
തരിശുണ്ട്;
ഗ്രാമപഞ്ചായത്തുകള്‍ തിരിച്ച്
വിശദാംശം ലഭ്യമാക്കാമോ;
(
ബി )
തരിശു
ഭൂമിയില്‍ അനുയോജ്യമായ
കൃഷികള്‍ ചെയ്യുന്നതിനായി
മണ്ഡലത്തിലെ
ഗ്രാമപഞ്ചായത്തുകളില്‍
കൃഷിവകുപ്പ് എന്തെങ്കിലും
പ്രത്യേക പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ?
3566.
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തരിശു
ഭൂമികളില്‍ വിവിധ വിളകള്‍
കൃഷി ചെയ്യുന്നതിന്റെ ഭാഗമായി
2023-24 കാലയളവില്‍ അരുവിക്കര
മണ്ഡലത്തിലെ വിവിധ
പഞ്ചായത്തുകളിലായി എത്ര
വിസ്തൃതിയിലുള്ള തരിശു
ഭൂമിയില്‍ കൃഷി ചെയ്യാന്‍
കഴിഞ്ഞു എന്ന വിവരം
പഞ്ചായത്ത് തിരിച്ച്
അറിയിക്കുമോ?
3567.
ശ്രീ.
വാഴൂര്‍ സോമൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ജനകീയാസൂത്രണ പദ്ധതി
മാർഗരേഖയിൽ ചെറുകിട നാമമാത്ര
ഏലം കർഷകർക്കും കൂടി ജൈവവളം,
രാസവളം, നടീൽ വസ്തുകൾ, മറ്റു
ഉല്പാദനോപാധികൾ, കൃഷിക്കുള്ള
മറ്റു സബ്സിഡികൾ എന്നിവ
നൽകുന്ന കാര്യം
ഉൾപ്പെടുത്താനുള്ള നിർദേശം
നൽകാമോ; വിശദമാക്കാമോ;
(
ബി )
സംസ്ഥാന
വിള ഇൻഷ്വറൻസ് പദ്ധതിയിൽ
നിലവിൽ ഏലം, തേയില, കൃഷി
എന്നിവ ഇൻഷ്വർ ചെയ്യുന്നതിന്
കുറഞ്ഞത് 1 ഹെക്ടർ കൃഷിഭൂമി
വേണം എന്നത് കുറഞ്ഞത് 25
സെന്റ് വേണം
എന്നാക്കുന്നതിനുള്ള നടപടി
സ്വീകരിക്കാമോ; വിശദമാക്കാമോ;
(
സി )
കാലാവസ്ഥ
വ്യതിയാനം മൂലമുള്ള വിളവ്
നഷ്ടം ഗണ്യമായി
കുറയ്ക്കുന്നതിനുതകുന്ന
കാലാവസ്ഥ വിവരങ്ങൾ
ശേഖരിക്കുന്നതിനുള്ള
പ്രാദേശിക കാലാവസ്ഥ നിലയം
രണ്ടോ അതിലധികമോ
പഞ്ചായത്തുകൾക്ക് ഒന്ന്
മാത്രമാണുള്ളത് എന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ഡി )
ആയത്
ഒരു പഞ്ചായത്തിന് ഒന്ന് എന്ന
രീതിയിൽ സ്ഥാപിക്കുന്നതിനുള്ള
നടപടികൾ സ്വീകരിക്കാമോ;
വിശദമാക്കാമോ?
3568.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിനുശേഷം
ഹോര്‍ട്ടികോര്‍പ്പ് മുഖേന
എന്തെല്ലാം പദ്ധതികള്‍
നടപ്പിലാക്കിയെന്നും പുതുതായി
എന്തെല്ലാം നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുവെന്നും
വിശദമാക്കുമോ;
(
ബി )
ഹോര്‍ട്ടികോര്‍പ്പിന്റെ
തഴക്കരയിലുള്ള തേനീച്ച
വളര്‍ത്തല്‍ കേന്ദ്രത്തില്‍
നടപ്പിലാക്കിയിട്ടുള്ള
പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(
സി )
പ്രസ്തുത
കേന്ദ്രത്തെ ഉന്നത
നിലവാരത്തില്‍
എത്തിക്കുന്നതിനുള്ള
നടപടികള്‍ സ്വീകരിക്കുമോ;
വിശദമാക്കുമോ?
3569.
ശ്രീ.
പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പച്ചക്കറിയുടെ വില
അനിയന്ത്രിതമായി
വർദ്ധിക്കുന്നതുമൂലം ജനങ്ങൾ
ബുദ്ധിമുട്ടുന്നു എന്ന
ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
സംസ്ഥാനത്ത്
എല്ലാ പച്ചക്കറികളുടെയും വില
ഹോര്‍ട്ടികോര്‍പ്പിലും പൊതു
വിപണിയിലും സമാനമാണെന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ പൊതുവിപണിയേക്കാള്‍
വില കുറച്ച് പച്ചക്കറികള്‍
നല്‍കുന്നതിന് എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ?
3570.
ശ്രീ.
എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പഴവർഗ്ഗ കൃഷി
പ്രോത്സാഹിപ്പിക്കുന്നതിനായി
സ്റ്റേറ്റ് ഹോർട്ടികൾച്ചർ
മിഷൻ മുഖേന നടപ്പിലാക്കുന്ന
പദ്ധതികൾ ഏതെല്ലാമാണ്;
വിശദമാക്കാമോ;
(
ബി )
2023-24
സാമ്പത്തിക വർഷത്തിൽ
സ്റ്റേറ്റ് ഹോർട്ടികൾച്ചർ
മിഷൻ മുഖേന നടപ്പിലാക്കിയ
പദ്ധതികള്‍ പ്രകാരം നാളിതുവരെ
എത്ര ഹെക്ടറിൽ വിവിധയിനം
ഫലവൃക്ഷങ്ങൾ കൃഷി
ചെയ്തിട്ടുണ്ട്; ഇതിനായി എത്ര
തുക ചെലവഴിച്ചുവെന്നതിനെ
സംബന്ധിച്ച് വിശദാംശം നൽകാമോ?
3571.
ശ്രീ.
യു. എ. ലത്തീഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ഈ ഓണക്കാലത്ത്
പച്ചക്കറികൾക്കുണ്ടാകുന്ന
വിലവർദ്ധനവ് നിയന്ത്രിക്കാൻ
സ്വീകരിച്ചിരിക്കുന്ന
മുൻകരുതലുകൾ എന്തെല്ലാമെന്ന്
വിശദമാക്കാമോ?
3572.
ശ്രീ.
കെ.പി.മോഹനന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
കര്‍ഷക കടാശ്വാസ കമ്മീഷന്‍
വഴി കര്‍ഷകര്‍ക്ക്
ലഭിച്ചുകൊണ്ടിരിക്കുന്ന
ആനുകൂല്യങ്ങള്‍
എന്തൊക്കെയാണെന്നും ആയതിനുള്ള
മാനദണ്ഡങ്ങള്‍ എന്താണെന്നും
വിശദമാക്കുമോ;
(
ബി )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിന് ശേഷം കൂത്തുപറമ്പ്
മണ്ഡലത്തില്‍ കര്‍ഷക കടാശ്വാസ
കമ്മീഷന്റെ ഉത്തരവ് പ്രകാരം
കടാശ്വാസം ലഭിച്ചവരുടെ പേരും
തുകയും വ്യക്തമാക്കുമോ?
3573.
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഒറ്റപ്പാലം
മണ്ഡലത്തില്‍ കേരള ലാന്‍ഡ്
ഡെവലപ്മെന്റ് കോർപ്പറേഷന്‍
(കെ.എൽ.ഡി.സി.) മുഖേന
നടപ്പിലാക്കേണ്ടുന്ന
ഏതെങ്കിലും പദ്ധതികള്‍
സർക്കാരിന്
സമർപ്പിച്ചിട്ടുണ്ടോ; വിശദ
വിവരങ്ങള്‍ ലഭ്യമാക്കാമോ?
3574.
ശ്രീ.
എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
: താഴെ കാണുന്ന ചോദ്യങ്ങൾക്കു
കൃഷി വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
തളിപ്പറമ്പ്
ആർ.എ.ടി.ടി.സി. യുടെ
നവീകരണത്തിനായി എന്തൊക്കെ
പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുള്ളത്;
വിശദമാക്കാമോ;
(
ബി )
നടപ്പ്
സാമ്പത്തിക വര്‍ഷം
തളിപ്പറമ്പ് ആർ.എ.ടി.ടി.സി.
യ്ക്ക് എത്ര തുക
വകയിരുത്തിയിട്ടുണ്ട്;
വിശദാംശം ഇനം തിരിച്ച്
ലഭ്യമാക്കാമോ?
3575.
ശ്രീ.
പി. സി. വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സർക്കാർ അധികാരത്തിൽ വന്ന
ശേഷം കൊല്ലം ജില്ലയിൽ എത്ര
സ്മാർട്ട് കൃഷിഭവനുകളാണ്
അനുവദിച്ചിട്ടുളളതെന്ന്
മണ്ഡലം തിരിച്ച്
വിശദമാക്കാമോ;
(
ബി )
നിലവിൽ
സ്മാർട്ട് കൃഷിഭവനുകൾ
അനുവദിക്കുന്നതിനുളള
പ്രൊപ്പോസലുകൾ സ്വീകരിച്ചു
തുടങ്ങിയിട്ടുണ്ടോ; എങ്കില്‍
അതിന്റെ വിശദാംശം നൽകാമോ?
3576.
ശ്രീ.
എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
കൃഷിഭവനുകളെ സ്മാർട്ട്
കൃഷിഭവനുകളാക്കി
മാറ്റുന്നതിന്റെ ഭാഗമായി
ആര്‍.ഐ.ഡി.എഫ്.,
ആര്‍.കെ.വി.വൈ. എന്നീ
പദ്ധതികൾ മുഖേന ഫണ്ട്
ലഭ്യമായിട്ടുണ്ടോ എന്ന്
അറിയിക്കാമോ;
(
ബി )
എങ്കിൽ
പ്രസ്തുത ഫണ്ട് ഉപയോഗിച്ച്
ഏതെല്ലാം കൃഷിഭവനുകൾ
സ്മാർട്ട് കൃഷി ഭവനുകളാക്കി
മാറ്റിയിട്ടുണ്ട് എന്നതിന്റെ
വിശദാംശം ലഭ്യമാക്കുമോ?
3577.
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
കൃഷി ഭവനുകള്‍ വഴി വിതരണം
ചെയ്യുന്ന വിവിധ
ഫലവൃക്ഷതൈകള്‍ നിർദിഷ്ട
ഏജന്‍സികളില്‍
നിന്നും/ഫാമുകളില്‍ നിന്നും
എടുക്കണമെന്ന് വ്യവസ്ഥ
ചെയ്തുകൊണ്ടുള്ള പ്രത്യേക
ഉത്തരവ് നിലവിലുണ്ടോ;
(
ബി )
കൃഷി
ഭവന്‍ വഴി വിതരണം ചെയ്യുന്ന
വിവിധ ഫലവൃക്ഷതൈകള്‍, മറ്റ്
വിത്തിനങ്ങള്‍ എന്നിവയുടെ
ഗുണമേന്മ
പരിശോധിക്കാറുണ്ടോയെന്ന്
വിശദമാക്കാമോ;
(
സി )
കൃഷി
ഭവന്‍ വഴി സബ്സിഡി നിരക്കില്‍
വിതരണം ചെയ്യുന്ന
ഫലവൃക്ഷതൈകള്‍ക്ക് ഉയർന്ന
ഗുണമേന്മ
ഉറപ്പുവരുത്തുന്നതിന്
സ്വീകരിച്ച നടപടി
വിശദമാക്കാമോ?
3578.
ശ്രീ.
എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
: താഴെ കാണുന്ന ചോദ്യങ്ങൾക്കു
കൃഷി വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സ്മാര്‍ട്ട്
കൃഷി ഭവന്‍
പദ്ധതിയെക്കുറിച്ച്
വിശദമാക്കാമോ;
(
ബി )
നടപ്പ്
സാമ്പത്തിക വര്‍ഷം ഈ
പദ്ധതിയ്ക്കായി എത്ര തുക
വകയിരുത്തിയിട്ടുണ്ട്;
(
സി )
തളിപ്പറമ്പ്
മണ്ഡലത്തിലെ മുഴുവന്‍
കൃഷിഭവനുകളെയും പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്ന കാര്യം
പരിഗണിക്കുമോ?
3579.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കുന്നത്തുനാട്
മണ്ഡലത്തിലെ കുന്നത്തുനാട്
കൃഷി ഭവനെ സ്മാർട്ട് കൃഷി
ഭവന്‍ ആക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഇതിനായി
അനുവദിച്ച തുക, ചെലവഴിച്ച തുക
എന്നിവയുടെ വിശദാംശം
ലഭ്യമാക്കാമോ?
3580.
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പേരാമ്പ്ര
മണ്ഡലത്തിലെ എത്ര കൃഷി
ഭവനുകളില്‍ അഗ്രികള്‍ച്ചര്‍
ഓഫീസര്‍, അഗ്രികള്‍ച്ചര്‍
അസിസ്റ്റന്റ് തസ്തികകളില്‍
ഒഴിവുകളുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
ഒഴിവുകള്‍ നികത്തുന്നതിന്
നടപടി സ്വീകരിക്കുമോ?
3581.
ശ്രീ.
അനൂപ് ജേക്കബ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കൃഷി
വകുപ്പിൽ 2021 ഫെബ്രുവരി
മാസത്തിൽ സ്പെഷ്യൽ റൂൾസ്
നിലവിൽ വന്നതിന് ശേഷം ഒഴിഞ്ഞു
കിടക്കുന്ന അസ്സിസ്റ്റന്റ്
എഞ്ചിനീയറുടെ തസ്തികകളിൽ
ബൈട്രാന്‍സ്ഫർ മുഖേന എത്ര
പേർക്ക് പ്രൊമോഷൻ
നൽകിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
തസ്തികയിലേക്കുള്ള കംബൈന്‍ഡ്
സീനിയോറിറ്റി ലിസ്റ്റ്
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കില്‍
അതിന്റെ പകർപ്പ്
ലഭ്യമാക്കാമോ;
(
സി )
നിലവിൽ
അസ്സിസ്റ്റന്റ് എഞ്ചിനീയറുടെ
ബൈട്രാന്‍സ്ഫർ തസ്തികയില്‍
എത്ര ഒഴിവുകളാണുള്ളത്;
വിശദമാക്കുമോ;
(
ഡി )
നിലവില്‍
സിവിൽ ഓവർസീയർ,
ഡ്രാഫ്റ്റ്സ്‍മാൻ എന്നീ
തസ്തികകളില്‍ നിന്നും എത്ര
പേര്‍ക്ക് അസ്സിസ്റ്റന്റ്
എഞ്ചിനീയര്‍ തസ്തികയിലേക്ക്
പ്രൊമോഷൻ നൽകിയിട്ടുണ്ട്;
വ്യക്തമാക്കാമോ;
(
ഇ )
2021-ൽ
സ്പെഷ്യൽ റൂൾസ് നിലവിൽ
വന്നിട്ടും നാളിതുവരെ
സീനിയോറിറ്റി ലിസ്റ്റ്
തയ്യാറാക്കി അസിസ്റ്റന്റ്
എഞ്ചിനീയർ തസ്തികയിലേക്ക്
പ്രൊമോഷൻ നൽകിയിട്ടില്ലെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
3582.
ശ്രീ.
ലിന്റോ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തിരുവമ്പാടി
വില്ലേജില്‍ ഡേറ്റാ ബാങ്ക്
തയ്യാറാക്കിയപ്പോള്‍ തെറ്റായി
ഉള്‍പ്പെടുത്തിയ വ്യത്യസ്ത
സര്‍വെ നമ്പരുകളിലുള്ള
കൃഷിഭൂമി ഡേറ്റാ ബാങ്കില്‍
നിന്നും ഒഴിവാക്കുന്നതിനുള്ള
നടപടികള്‍ സ്വീകരിക്കണമെന്ന
ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
കൃഷിഭൂമി
ഡേറ്റാ ബാങ്കില്‍ തെറ്റായി
ഉള്‍പ്പെടുത്തിയത്
എന്തുകൊണ്ടാണെന്ന്
വിശദമാക്കുമോ;
(
സി )
ഡേറ്റാ
ബാങ്കില്‍ നിന്ന് പ്രസ്തുത
കൃഷിഭൂമി ഒഴിവാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
3583.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആലത്തൂര്‍
മണ്ഡലത്തില്‍ റീ ബിൽഡ് കേരള
ഇനിഷ്യേറ്റീവ്, റൂറൽ
ഇൻഫ്രാസ്ട്രക്ച്ചർ
ഡവലപ്മെന്റ് ഫണ്ട്,
രാഷ്ട്രീയകൃഷി വികാസ് യോജന
എന്നീ പദ്ധതികൾ മുഖേന
തോടുകളും കുളങ്ങളും
നവീകരിക്കുന്നതിനായി നിലവില്‍
പദ്ധതികള്‍
നടപ്പിലാക്കിയിട്ടുണ്ടെങ്കില്‍
അവയുടെ വിശദാംശങ്ങൾ നൽകാമോ?
3584.
ശ്രീ.
എം. വിൻസെന്റ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോവളം
മണ്ഡലത്തിലെ ഓരോ കൃഷി
ആഫീസുകളിലും ഫോം നമ്പർ 5,6,7
എന്നീ അപേക്ഷകളിന്മേൽ
റിപ്പോർട്ട് തേടിയിട്ടുള്ളതിൽ
എത്ര എണ്ണം വീതം
ലഭ്യമാക്കാനുണ്ടെന്ന്
വിശദമാക്കാമോ;
(
ബി )
മണ്ഡലത്തിലെ
ഓരോ കൃഷി ആഫീസുകളിലും കഴിഞ്ഞ
മൂന്ന് വർഷം ലോക്കൽ ലെവൽ
മോണിറ്ററിംഗ് കമ്മിറ്റി
(എൽ.എൽ.എം.സി.) യോഗം ചേർന്ന
തീയതികൾ ഏതൊക്കെ എന്ന്
വ്യക്തമാക്കാമോ?
3585.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലം മുതല്‍
വാമനപുരം മണ്ഡലത്തില്‍
ഏതെല്ലാം മണ്ണ് -നീര്‍ത്തട
സംരക്ഷണ പദ്ധതികള്‍
നടപ്പാക്കിയിട്ടുണ്ടെന്നും
അവയുടെ പുരോഗതിയും ചെലവാക്കിയ
തുകയും വിശദമാക്കാമോ;
(
ബി )
വാമനപുരം
മണ്ഡലത്തില്‍ പുതിയതായി
ഏതെല്ലാം പദ്ധതികളാണ്
പ്രസ്തുത മേഖലയില്‍
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ?
3586.
ശ്രീ
ഇ ചന്ദ്രശേഖരന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കൃഷിവകുപ്പ്
മുഖേന കോടോം-ബേളൂർ
ഗ്രാമപഞ്ചായത്തിലെ ചെന്തളം
പാടശേഖരത്തിൽ പമ്പ്ഹൗസ്, ഫാം
ഹൗസ് എന്നിവ നിർമിക്കുന്നതിന്
പദ്ധതി ഉണ്ടോ; ഉണ്ടെങ്കിൽ
വിശദാംശങ്ങൾ നൽകാമോ?
3587.
ശ്രീ
പി എസ്‍ സുപാല്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മുന്‍സര്‍ക്കാരിന്റെ
കാലയളവില്‍ സംസ്ഥാന കാര്‍ഷിക
വികസന കര്‍ഷകക്ഷേമ
വകുപ്പിന്റെ കീഴിലുള്ള വിവിധ
ഉപവിഭാഗങ്ങങ്ങൾ മുഖേന പുനലൂർ
മണ്ഡലത്തിൽ അനുവദിച്ചതും
എന്നാല്‍ 2021 മാർച്ചിന്
മുൻപ് പൂര്‍ത്തിയാക്കാന്‍
കഴിയാത്തതുമായ വിവിധ
പ്രവൃത്തികളുടെ/പദ്ധതികളുടെ
വിശദാംശം ലഭ്യമാക്കാമോ;
അനുവദിച്ച
പ്രവൃത്തികളില്‍/പദ്ധതികളില്‍
നിലവിൽ നടപ്പാക്കുന്ന
പ്രവൃത്തികളുടെ വിശദാംശം
ലഭ്യമാക്കാമോ;
(
ബി )
ഈ
സർക്കാർ അധികാരത്തിൽ
വന്നതിനുശേഷം പ്രസ്തുത
വകുപ്പിന്റെ കീഴിലുള്ള വിവിധ
ഉപവിഭാഗങ്ങങ്ങൾ മുഖേന പുനലൂർ
മണ്ഡലത്തിൽ അനുവദിച്ച വിവിധ
പ്രവൃത്തികളുടെ/പദ്ധതികളുടെ
വിശദാംശങ്ങൾ ലഭ്യമാക്കാമോ;
ഓരോ പ്രവൃത്തിയുടെയും പേരും,
അനുവദിച്ച തുകയും, പദ്ധതി
നിര്‍വഹണ ഏജന്‍സികളുടെ
വിവരങ്ങളും ലഭ്യമാക്കാമോ;
(
സി )
പ്രസ്തുത
പ്രവൃത്തികളിൽ
പൂർത്തിയാക്കിയിട്ടുള്ള
പ്രവൃത്തികളുടെ വിശദാംശവും,
നടപ്പിലുള്ള പ്രവൃത്തികളുടെ
പുരോഗതിയും ലഭ്യമാക്കാമോ;
നിലവിൽ നടപ്പിലുള്ള
പ്രവൃത്തികൾ എന്നത്തേക്ക്
പൂർത്തിയാക്കാനാകുമെന്ന്
വിശദമാക്കാമോ;
(
ഡി )
കാര്‍ഷിക
വികസന കര്‍ഷകക്ഷേമ വകുപ്പ്
മണ്ഡലത്തില്‍ പുതുതായി
നടപ്പാക്കാനുദ്ദേശിയ്ക്കുന്ന
പ്രവൃത്തികള്‍ /പദ്ധതികള്‍
ഉണ്ടെങ്കില്‍ അവയുടെ വിശദാംശം
ലഭ്യമാക്കാമോ?
3588.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2022,
2023 വര്‍ഷങ്ങളില്‍
കുറ്റ്യാടി മണ്ഡലത്തിലെ എട്ട്
പഞ്ചായത്തുകളില്‍ നെല്ല്,
നാളീകേരം, കുരുമുളക്,
പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ
എന്നിവയുടെ ഉല്പാദനത്തിൽ മുൻ
വര്‍ഷങ്ങളേക്കാള്‍ വർദ്ധനവ്
ഉണ്ടായിട്ടുണ്ടോ;
ഇക്കാലയളവിലെ കാർഷികോല്പാദനം
സംബന്ധിച്ച കണക്കുകൾ
ലഭ്യമാക്കുമോ?
3589.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
വര്‍ഷം സംസ്ഥാനത്ത് എത്ര
ഹെക്ടർ കൃഷിയാണ് വരൾച്ചയില്‍
നശിച്ചത് എന്ന്
വ്യക്തമാക്കാമോ;
(
ബി )
ഇതു
സംബന്ധിച്ചുള്ള വ്യക്തമായ
കണക്ക് കേന്ദ്രസർക്കാരിന്
കൈമാറിയിട്ടുണ്ടോ;
വെളിപ്പെടുത്താമോ;
(
സി )
ഈ
വർഷം സംസ്ഥാനത്തുണ്ടായ
വരൾച്ചയിൽ എന്ത് ധനസഹായമാണ്
കര്‍ഷകര്‍ക്ക് നൽകിയത് എന്ന്
വിശദീകരിക്കാമോ?
3590.
ശ്രീ.
അനൂപ് ജേക്കബ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
പച്ചക്കറിക്കുണ്ടായിക്കൊണ്ടിരിക്കുന്ന
ക്രമാതീതമായ വിലക്കയറ്റം
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
എങ്കില്‍
വിലക്കയറ്റത്തിനുള്ള പ്രധാന
കാരണം എന്താണെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
പച്ചക്കറി
ഉല്പാദനത്തിൽ സംസ്ഥാനം സ്വയം
പര്യാപ്തമല്ലാത്തതിന്റെ കാരണം
എന്താണന്ന് വിശദമാക്കാമോ;
(
ഡി )
കഴിഞ്ഞ
സാമ്പത്തിക വർഷം
പച്ചക്കറിക്ക് തറവില
നിശ്ചയിക്കുന്ന
പദ്ധതിയ്ക്കായി എത്ര തുക
നീക്കിവെച്ചിട്ടുണ്ടെന്നും
അതിൽ എത്ര
ചെലവഴിച്ചിട്ടുണ്ടെന്നും
വിശദമാക്കാമോ?
3591.
ശ്രീ.
ടി. സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പിണ്ടിപ്പുഴു ആക്രമണം മൂലം
വാഴക്കർഷകർ നേരിടുന്ന
പ്രതിസന്ധി ഗൗരവത്തോടെ
കാണുന്നുണ്ടോ; ഇക്കാര്യത്തിൽ
എന്തൊക്കെ പരിഹാരനടപടികൾ
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(
ബി )
പിണ്ടിപ്പുഴു
ആക്രമണം മൂലം കൃഷിനാശം
സംഭവിച്ചവർക്ക് നഷ്ടപരിഹാരം
നൽകുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ
ഈ സർക്കാർ അധികാരത്തിൽ
വന്നതിനുശേഷം
നഷ്ടപരിഹാരത്തിന് എത്ര
അപേക്ഷകൾ
ലഭിച്ചിട്ടുണ്ടെന്നും അതിൽ
എത്ര പേർക്ക് നഷ്ടപരിഹാരം
നൽകിയിട്ടുണ്ടെന്നും
നഷ്ടപരിഹാരം നൽകുന്ന
നടപടിക്രമം എന്താണെന്നും
വ്യക്തമാക്കുമോ?
3592.
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കൈപ്പമംഗലം
മണ്ഡലത്തിലെ മതിലകം
പഞ്ചായത്തിനെ കൂണ്‍ഗ്രാമം
പദ്ധതിക്കായി
തെരഞ്ഞെടുത്തിരുന്നോ; എങ്കിൽ
ഇതിന്റെ നിലവിലെ സ്ഥിതി
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
മണ്ഡലത്തില്‍ കൂണ്‍ഗ്രാമം
പദ്ധതി നടപ്പിലാക്കുന്നത്
ത്വരിതപ്പെടുത്താൻ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിരിക്കുന്നത്;
വിശദമാക്കുമോ?
3593.
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കൃഷി ഭൂമിയിലേക്ക്
വന്യമൃഗങ്ങള്‍ കടന്നുകയറി
കാർഷിക വിളകള്‍ക്കും കർഷകരുടെ
സ്വത്തിനും നഷ്ടം
വരുത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വനമേഖലയില്‍ നിന്നും വളരെ
അകലെയുള്ള പ്രദേശത്തേക്ക്
പന്നി, മുള്ളന്‍പന്നി,
കുരങ്ങ് എന്നിവയുടെ ആക്രമണം
ഉണ്ടാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയത് പരിഹരിക്കാന്‍
കൃഷി വകുപ്പ് സ്വീകരിച്ചു
വരുന്ന നടപടി വിശദമാക്കാമോ?
3594.
ശ്രീ.
കെ.പി.മോഹനന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കൃഷിവകുപ്പ്
മുഖേന നടപ്പിലാക്കി വരുന്ന
കൂണ്‍ഗ്രാമം പദ്ധതി പ്രകാരം
കര്‍ഷകര്‍ക്ക് ലഭിച്ചുവരുന്ന
ആനുകൂല്യങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതിയില്‍ കണ്ണൂര്‍
ജില്ലയിലെ ഏതെങ്കിലും
പഞ്ചായത്തുകള്‍
ഉള്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അവയുടെ വിവരങ്ങള്‍
ലഭ്യമാക്കുമോ;
(
സി )
കൂത്തുപറമ്പ്
മണ്ഡലത്തില്‍ കൂണ്‍ഗ്രാമം
പദ്ധതി അനുവദിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
അനുവദിക്കുന്നതിന് നടപടി
സ്വീകരിക്കുമോ; വിശദമാക്കുമോ?
3595.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ശാസ്ത്രീയ കൃഷി രീതികൾ
പ്രോത്സാഹിപ്പിക്കുന്നതിനായി
സ്വീകരിക്കുന്ന നടപടിക്രമങ്ങൾ
എന്തൊക്കെയെന്ന് അറിയിക്കാമോ;
(
ബി )
ശാസ്ത്രീയ
കൃഷി രീതികൾ സംബന്ധിച്ച
ലളിതമായ മാർഗരേഖകൾ ലഭ്യമാണോ;
പച്ചക്കറി, വാഴ എന്നിവ
ശാസ്ത്രീയമായി കൃഷി
ചെയ്യുന്നതിനുള്ള ലളിതമായ
മാർഗരേഖകൾ ലഭ്യമാക്കാമോ;
ഇത്തരം മാർഗരേഖകൾ
കൃഷിക്കാർക്ക്
ലഭ്യമാക്കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ; ഇത്തരം
ലളിതമായ മാർഗരേഖകൾ ഓൺലൈൻ വഴി
ലഭ്യമാക്കുന്നതിന് സ്വീകരിച്ച
നടപടികൾ അറിയിക്കാമോ?
3596.
ശ്രീ.
പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പച്ചക്കറി കൃഷി
പ്രോത്സാഹിപ്പിക്കുന്നതിനും
സ്വയംപര്യാപ്തത
കൈവരിക്കുന്നതിനുമായി പുതിയ
പദ്ധതികൾ ആവിഷ്കരിച്ച്
നടപ്പിലാക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(
ബി )
നിലവിൽ
എന്തെല്ലാം പദ്ധതികളാണ്
സംസ്ഥാനത്ത് പച്ചക്കറി
കൃഷിയുടെ വ്യാപനവും
വികാസവുമായി ബന്ധപ്പെട്ട്
നടത്തിവരുന്നതെന്ന്
വെളിപ്പെടുത്തുമോ;
(
സി )
നിലവിൽ
സംസ്ഥാനത്ത് ആവശ്യമുള്ള
പച്ചക്കറിയുടെ എത്ര ശതമാനമാണ്
മറ്റുള്ള സംസ്ഥാനങ്ങളിൽ
നിന്നും ഹോർട്ടികോർപ്പ്
മുഖേനയും അല്ലാതെയും
സംഭരിക്കുന്നത്; വിശദാംശം
നൽകുമോ?
3597.
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തൃശ്ശൂർ
ജില്ലയിലെ കോൾ നിലങ്ങളിൽ കൃഷി
ഇറക്കുന്നതിനാവശ്യമായ
കാർഷികോപകരണങ്ങളുടെ ലഭ്യത
ഉറപ്പാക്കാൻ സ്വീകരിച്ച
നടപടികളുടെ വിശദാംശം നൽകാമോ;
(
ബി )
മണലൂർ
മണ്ഡലത്തിലെ അരിമ്പൂരിൽ
പ്രവർത്തിക്കുന്ന അഗ്രോ
ഇൻഡസ്ട്രീസ് കോർപ്പറേഷനിൽ
കാർഷിക പ്രവൃത്തികൾക്കുള്ള
എന്തെല്ലാം ഉപകരണങ്ങളും
യന്ത്രങ്ങളുമുണ്ടെന്നും അവ
പ്രവർത്തനക്ഷമമാണോയെന്നും
അറിയിക്കാമോ;
(
സി )
ഈ
സർക്കാരിന്റെ കാലത്ത്
പുതുതായി എന്തെങ്കിലും കാർഷിക
ഉപകരണങ്ങൾ അരിമ്പൂർ ശാഖയിൽ
ലഭ്യമാക്കിയിട്ടുണ്ടോ;
വിശദാംശം നൽകാമോ;
(
ഡി )
അരിമ്പൂർ
ശാഖയോടനുബന്ധിച്ച് ജൈവ വളം
നിർമ്മാണ യൂണിറ്റ്
ആരംഭിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നൽകാമോ?
3598.
ശ്രീ.
പി. നന്ദകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
എല്ലാ കൃഷി ഭവനുകളിലും
പച്ചത്തേങ്ങ സംഭരണം
തുടങ്ങുവാന്‍ സാധിക്കുമോ;
വിശദമാക്കാമോ;
(
ബി )
സംസ്ഥാനത്ത്
കര്‍ഷക പെന്‍ഷന് പുതിയ
അപേക്ഷകള്‍
സ്വീകരിക്കുന്നതിന് നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
സി )
ആര്‍.കെ.ഐ.
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
കോള്‍ പാടശേഖരങ്ങള്‍ക്ക്
ആവശ്യമായ 20, 30, 50
എച്ച്.പി. പമ്പ് സെറ്റുകള്‍
വിതരണം ചെയ്യുവാന്‍ ആവശ്യമായ
നടപടികള്‍ സ്വീകരിക്കാമോ?
3599.
ശ്രീ.
എൻ. എ. നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാസർഗോഡ്
ജില്ലയിൽ മണ്ണ് സംരക്ഷണ
കാര്യാലയം
പ്രവർത്തിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ; എങ്കില്‍
എത്ര കാലമായി പ്രവർത്തിച്ചു
വരുന്നുണ്ടെന്നും ഇവിടെ
നിന്ന് പൊതുജനങ്ങൾക്ക്
ലഭ്യമാകുന്ന സേവനങ്ങൾ
എന്തൊക്കെയാണെന്നും
വ്യക്തമാക്കാമോ;
(
ബി )
ഈ
ഓഫീസിൽ എത്ര
തസ്തികകളുണ്ടെന്നും
ഏതെങ്കിലും തസ്തികകൾ ഒഴിഞ്ഞ്
കിടക്കുന്നുണ്ടൊയെന്നും
വിശദമാക്കാമോ;
(
സി )
എങ്കിൽ
എത്ര കാലമായി പ്രസ്തുത
തസ്തികകൾ ഒഴിഞ്ഞു
കിടക്കുന്നുണ്ടെന്നും അത്
നികത്താത്തതിന്റെ കാരണവും
എപ്പോൾ നികത്താനാവുമെന്നും
വ്യക്തമാക്കാമോ;
(
ഡി )
ഈ
ഓഫിസിൽ മണ്ണ് സംരക്ഷണ ഓഫീസർ
നിലവിലുണ്ടോയെന്നും
ഇല്ലെങ്കിൽ ഏത് ജില്ലയിലെ
ഓഫീസർക്കാണ് ചാർജ്
നല്കിയിരിക്കുന്നതെന്നും
അറിയിക്കാമോ;
(
ഇ )
ദൂര
ജില്ലയിലെ ഓഫീസർ വടക്കേ
അറ്റത്തുളള ജില്ലയിലെ
ഓഫീസിന്റെ ചാർജ് കൂടി
വഹിക്കുന്നതിലുള്ള
ബുദ്ധിമുട്ട്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഇതു പരിഹരിക്കാൻ എന്തു
നടപടി സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ ?
3600.
ശ്രീ.
പി. കെ. ബഷീർ
ഡോ.
എം. കെ. മുനീർ
പ്രൊഫ.
ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കർഷകരുടെ
ആദായം
മെച്ചപ്പെടുത്തുന്നതിനായി
മണ്ണ് സംരക്ഷണ പ്രവർത്തനങ്ങൾ
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
മണ്ണ്
പരിശോധനയ്ക്കുളള
ലബോറട്ടറികളുടെ പ്രവർത്തനം
തൃപ്തികരമല്ലെന്നത്
പരിശോധിച്ചിട്ടുണ്ടോ;
(
സി )
കൃഷിയിടങ്ങളിൽ
നിന്നും മണ്ണ് നേരിട്ടു
ശേഖരിച്ച് പരിശോധനാഫലം
കര്‍ഷകരെ അറിയിക്കുന്നതിന്
നിലവിൽ സംവിധാനമുണ്ടോ;
ഇല്ലെങ്കിൽ അതു
നടപ്പാക്കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ;
(
ഡി )
മണ്ണിന്റെ
ഫലഭൂയിഷ്ഠത
സംരക്ഷിക്കുന്നതിനായി
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികൾ വിശദമാക്കുമോ?
3601.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മണ്ണ്
സംരക്ഷണ വകുപ്പിന്റെ
നേതൃത്വത്തിൽ നടപ്പിലാക്കുന്ന
കുറ്റ്യാടി നീർത്തടപദ്ധതിയുടെ
നിലവിലെ അവസ്ഥ അറിയിക്കാമോ;
പ്രസ്തുത പദ്ധതിയുടെ ഭാഗമായി
എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ്
നടത്താന്‍
ഉദ്ദേശിക്കുന്നതെന്നും
പ്രസ്തുത പ്രവൃത്തി
എന്നത്തേയ്ക്കാണ്
പൂർത്തിയാക്കുന്നതെന്നും
പൂർത്തിയായാൽ കാർഷിക
മേഖലയ്ക്ക് ലഭിക്കുന്ന
പ്രയോജനങ്ങൾ
എന്തെല്ലാമാണെന്നും
വിശദമാക്കാമോ;
(
ബി )
മണ്ണ്
സംരക്ഷണ വകുപ്പിൽ നിന്നും
ഏതൊക്കെ പദ്ധതികൾക്കാണ്
അനുമതി ലഭ്യമാകുക എന്നും അവ
ലഭിക്കുന്നതിന്
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
എന്തൊക്കെയെയാണെന്നും
വിശദമാക്കാമോ?
3602.
ശ്രീ
വി ശശി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കേരള
അഗ്രിക്കള്‍ച്ചറല്‍
യൂണിവേഴ്സിറ്റികളില്‍
നിലവില്‍ സെക്രട്ടേറിയറ്റിന്
സമാനമായി കമ്പ്യൂട്ടര്‍
അസിസ്റ്റന്റ്
കേഡറിലുള്ളവര്‍ക്ക്
അസിസ്റ്റന്റ് കേഡറിലേക്ക്
തസ്തികമാറ്റം
അനുവദിക്കുന്നുണ്ടോ;
ഇല്ലെങ്കില്‍ ഇത്
നടപ്പിലാക്കാനുള്ള നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
3603.
ശ്രീ.
ടി. സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കേരള
കാർഷിക സർവകലാശാല ആർക്കൊക്കെ
ഓണററി ഡി.എസ്.സി. ബിരുദം
നൽകിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ; നബാർഡ്
ചെയർമാന് ഓണററി ഡി.എസ്.സി.
ബിരുദം നൽകിയിരുന്നോ;
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
വ്യക്തി നബാർഡ് ചെയർമാനായി
എത്ര വർഷമായി
സേവനമനുഷ്ഠിക്കുന്നുവെന്നും
കാർഷിക ശാസ്ത്ര മേഖലയ്ക്ക്
നൽകിയിട്ടുള്ള സംഭാവനകൾ
എന്താണെന്നും വിശദീകരിക്കാമോ;
(
സി )
നബാർഡ്
ചെയർമാന്‍ നിലവിൽ
മാനേജ്മെന്റിൽ ഗവേഷണം
നടത്തുന്ന ഒരു
വിദ്യാർത്ഥിയാണോയെന്നും ഏത്
സർവകലാശാലയിലെ
വിദ്യാർത്ഥിയാണെന്നുമുള്ള
വിശദാംശം വ്യക്തമാക്കുമോ;
(
ഡി )
ജനറൽ
കൗൺസിലിന്റെ മുൻകൂർ അംഗീകാരം
വാങ്ങാതെ ബിരുദം നൽകാനുള്ള
ശിപാർശ ഗവർണറുടെ
പരിഗണനയ്ക്കായി അയക്കുവാൻ
കാരണമെന്താണെന്ന്
വ്യക്തമാക്കുമോ?
|
|
|
|
|
|
|
|