UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >11th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 11th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

314.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി-പട്ടികവര്‍ഗ്ഗ കുടുംബങ്ങളില്‍ ശുചിത്വവും സുരക്ഷിതവുമായ ആഹാരം പാകം ചെയ്യുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യമൊരുക്കി സ്മാര്‍ട്ട് കിച്ചണ്‍ പദ്ധതി നടപ്പാക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
ഇത്തരത്തില്‍ ഒരു പദ്ധതിയ്ക്ക് കാെടകര ബ്ലോക്ക് പഞ്ചായത്ത് സമര്‍പ്പിച്ച അപേക്ഷയില്‍ അനുമതി ലഭിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
സ്മാര്‍ട്ട് കിച്ചണ്‍ പദ്ധതിക്ക് അനുമതി ലഭ്യമാക്കി പദ്ധതി നടപ്പാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
315.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ക്കല പുന്നമൂട് മാര്‍ക്കറ്റ് നവീകരിക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുക?
316.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്നസ്സ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള പരിഷ്കരിച്ച മാനദണ്ഡങ്ങൾ വിശദീകരിക്കാമോ;
( ബി )
അധ്യയന വർഷാരംഭത്തിൽ പുതിയ പരിഷ്ക്കാരങ്ങൾ അടിച്ചേൽപ്പിക്കുന്നത് വഴി സ്കൂൾ അധികാരികളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ എഞ്ചിനീയർമാരും അനുഭവിക്കുന്ന പ്രയാസങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ അതിനു പരിഹാരം കാണുവാൻ അടിയന്തര നടപടികൾ സ്വീകരിക്കുമോ;
( സി )
അനധികൃത നിർമ്മാണങ്ങള്‍ ക്രമവൽക്കരിക്കുന്നതിന് പകരം നിലവിൽ ഫിറ്റ്നസ്സുള്ള കെട്ടിടങ്ങൾ വീണ്ടും ക്രമവൽക്കരിക്കണമെന്ന ഉത്തരവു പിൻവലിക്കുമോ; ഫിറ്റ്നസ്സ് ഉള്ള കെട്ടിടങ്ങൾ അസസ്മെന്റ് രജിസ്റ്ററിൽ ചേർക്കുന്നതിനുള്ള അനുമതി നൽകുവാൻ സത്വരനടപടികൾ സ്വീകരിക്കുമോ;
( ഡി )
വർഷാവർഷം ഒരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വസ്തുനികുതി ഈടാക്കാത്ത കെട്ടിടങ്ങൾ കൃത്യമായി പരിശോധിക്കുവാനും അസസ്മെന്റ് രജിസ്റ്ററിൽ ചേർക്കുവാനും നിർദേശം നൽകുമോ; സംസ്ഥാനത്തെ വിദ്യാലയ കെട്ടിടങ്ങൾക്ക് മുൻ അധ്യയന വർഷങ്ങളിൽ നൽകിയതുപൊലെ 2024-25 ലും ഫിറ്റ്നസ്സ് സർട്ടിഫിക്കറ്റ് അനുവദിക്കുവാൻ നടപടി സ്വീകരിക്കുമോ?
317.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020-21 വർഷത്തെ എം.എല്‍.എ. ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് നടപ്പിലാക്കുന്ന അകത്തേത്തറ മേലേപ്പുറം ശ്രീനാരായണ വായനശാലയ്ക്ക് പുതിയ കെട്ടിടം നിർമ്മാണം എന്ന പ്രവൃർത്തിയുടെ നിലവിലെ സ്ഥിതി അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുക്കപ്പെട്ട അക്രഡിറ്റഡ് ഏജന്‍സിയുമായി കരാർ ഉടമ്പടിയില്‍ ഏർപ്പെട്ടിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
318.
ശ്രീ. എം. വിൻസെന്റ്
ശ്രീ. ടി. ജെ. വിനോദ്
ശ്രീമതി ഉമ തോമസ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കാലവർഷം ശക്തമാകുന്ന സാഹചര്യത്തിൽ നഗര പ്രദേശങ്ങളിൽ വെള്ളക്കെട്ട് തടയാൻ സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നടത്തിയ മുന്നൊരുക്കങ്ങൾ വിശദമാക്കാമോ;
( ബി )
നഗര പ്രദേശങ്ങളിലെ ഓടകളും കാനകളും വൃത്തിയാക്കുന്നതിനും, തോടുകളിലെയും ആറുകളിലെയും ചെളിയും മാലിന്യങ്ങളും നീക്കം ചെയ്യുന്നതിനും സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ;
( സി )
മഴക്കാല പൂർവ്വ ശുചീകരണത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സംഭവിച്ച വീഴ്ചകൾ പരിശോധിച്ച് അവ പരിഹരിക്കാൻ നടപടികൾ സ്വീകരിക്കുമോ?
319.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലമ്പുഴ മണ്ഡലത്തില്‍ ലൈഫ് മിഷന്റെ ഭാഗമായി നാളിതുവരെ എത്ര വീടുകള്‍ അനുവദിച്ചുവെന്നും ഇതില്‍ എത്ര വീടുകളുടെ നിർമ്മാണം പൂർത്തിയായി എന്നുമുള്ള വിശദവിവരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ച് ലഭ്യമാക്കാമോ?
320.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലൈഫ് ഭവന പദ്ധതിയിൽ ഒരു ഗുണഭോക്താവിന് നൽകുന്ന ധനസഹായം എത്ര രൂപയാണെന്നും ഇതിൽ സംസ്ഥാന സർക്കാരിന്റെയും കേന്ദ്ര സർക്കാരിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും വിഹിതം എത്രയെന്നും വ്യക്തമാക്കുമോ;
( ബി )
ലൈഫ് ഭവന പദ്ധതിക്കായി ഹഡ്കോ ഉൾപെടെയുള്ള സാമ്പത്തിക സ്ഥാപനങ്ങളിൽ നിന്നും വായ്പ സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ ഏതൊക്കെ സ്ഥാപനങ്ങളിൽ നിന്നും എത്ര തുക വീതം എപ്പോളൊക്കെയാണ് വായ്പ സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
വായ്പ തിരിച്ചടവിന്റെ മാനദണ്ഡങ്ങളും പലിശ നിരക്കും തിരിച്ചടവ് കാലാവധിയും വായ്പകളുടെ തിരിച്ചടവ് ബാധ്യത നിക്ഷിപ്തമായിരിക്കുന്നത് ആരിലാണെന്നും വ്യക്തമാക്കുമോ?
321.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട താലൂക്കാസ്ഥാന ആശുപത്രിക്ക് സ്ഥലം വാങ്ങുന്നതിന് 2024-25 വര്‍ഷത്തെ സംസ്ഥാന ബഡ്ജറ്റില്‍ തുക വകയിരുത്തിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയതിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയെന്ന് വിശദമാക്കാമോ; ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിനോട് ഭൂമി കണ്ടെത്തുന്നതിനായുളള നടപടി സ്വീകരിക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ; എങ്കിൽ പകര്‍പ്പ് ലഭ്യമാക്കാമോ?
322.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023 -24 സാമ്പത്തിക വർഷത്തെ ബജറ്റിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് പ്രഖ്യാപിച്ച ബജറ്റ് വിഹിതം എത്രയാണ്; പ്രസ്തുത സാമ്പത്തിക വർഷത്തിൽ ഇത് പൂർണമായി അനുവദിച്ചിട്ടുണ്ടോ; എങ്കിൽ ഇതിന്റെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
അനുവദിച്ച സമയത്തിനുള്ളിൽ തന്നെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ അവരുടെ വികസന പദ്ധതികൾ പൂർത്തീകരിച്ച് ബില്ലുകൾ ട്രഷറിയിൽ സമർപ്പിച്ചിട്ടും യാതൊരു തുടർനടപടികളും സ്വീകരിക്കാതെ തിരികെ നൽകിയ നടപടി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദാംശം നൽകുമോ;
( സി )
2023-24 സാമ്പത്തിക വർഷത്തിൽ ട്രഷറികളിൽ സമർപ്പിച്ച് തിരികെ നൽകിയ ബില്ലുകളുടെ തുക 2024-25 സാമ്പത്തിക വർഷത്തിൽ അധിക വിഹിതമായി ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിനും അനുവദിക്കുവാൻ സർക്കാർ നടപടി സ്വീകരിക്കുമോ?
323.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്ലീന്‍ കേരള കമ്പനി വിവിധ തദ്ദേശസ്ഥാപനങ്ങളില്‍ ഏറ്റെടുത്തിട്ടുള്ള മാലിന്യ ശേഖരണം കാര്യക്ഷമമായി നടക്കുന്നുണ്ടോ; ഇല്ലെങ്കില്‍ മാലിന്യശേഖരണം കാര്യക്ഷമമല്ലാത്തതിന് കാരണം വ്യക്തമാക്കുമോ;
( ബി )
വിവിധ തദ്ദേശ സ്ഥാപനങ്ങളില്‍ മാലിന്യസംഭരണ കേന്ദ്രങ്ങളിൽ നിന്നും ക്ലീന്‍ കേരള കമ്പനി മാലിന്യ നീക്കം യഥാസമയം നടത്തുന്നില്ലെന്ന പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
മങ്കട നിയോജകമണ്ഡലത്തിലെ അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തില്‍ മാലിന്യ സംഭരണകേന്ദ്രത്തിൽ നിന്നും ക്ലീന്‍ കേരള കമ്പനി യഥാസമയം മാലിന്യം നീക്കം ചെയ്യാത്തത് വളരെയധികം ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതിന് ശാശ്വത പരിഹാരം കാണുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് അറിയിക്കുമോ?
324.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇടുക്കി ജില്ലയിലെ മൂന്നാര്‍ ദേവികുളം പഞ്ചായത്തില്‍ ലൈഫ് ഭവന പദ്ധതിയിലെ ഭൂരഹിത-ഭവനരഹിതരുടെ അന്തിമ ലിസ്റ്റിലുള്ള അപേക്ഷകരുടെ എണ്ണം എത്രയെന്ന് അറിയിക്കുമോ;
( ബി )
ഭൂരഹിതരായ ഗുണഭോക്താക്കള്‍ക്ക് സ്ഥലം കണ്ടെത്തുന്നതിന് ബുദ്ധിമുട്ട് നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
സ്ഥല ദൗര്‍ലഭ്യം ഉള്ളതിനാല്‍ ഗുണഭോക്താക്കള്‍ക്ക് ഫ്ലാറ്റ് സമുച്ചയ മാതൃകയില്‍ കെട്ടിടം നിര്‍മ്മിച്ച് നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ?
325.
ശ്രീ തോമസ് കെ തോമസ്
ശ്രീ മാത്യു ടി. തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ ജനങ്ങളുടെ സമഗ്രവികസനത്തിന്‌ ത്രിതല പഞ്ചായത്തുകളെ ശക്തിപ്പെടുത്താന്‍ സ്വീകരിച്ചു വരുന്ന നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ;
( ബി )
പ്രായമായവരുടെ പരിചരണം, സാമൂഹിക ഉച്ചനീചത്വങ്ങള്‍ക്കെതിരെ പ്രതിരോധം, അതിദരിദ്രരെ സംരക്ഷിക്കല്‍, കാന്‍സര്‍ ഉള്‍പ്പെടെ മാരക രോഗം ബാധിച്ചവരുടെ ചികിത്സ, വിധവകളെ സംരക്ഷിക്കല്‍ എന്നിവ ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ നടപ്പാക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
( സി )
കലാകായിക രംഗങ്ങളില്‍ യുവജനങ്ങളെ സഹകരിപ്പിച്ചുകൊണ്ട് സാമൂഹിക മുന്നേറ്റ പരിപാടികളും ആരോഗ്യ സംബന്ധമായ നിരന്തര ബോധവല്‍ക്കരണങ്ങളും നടത്തുന്നതിന് ത്രിതല പഞ്ചായത്തുകള്‍ക്ക് പ്രത്യേക സാമ്പത്തിക സഹായം നല്‍കുന്നതിനു നടപടികള്‍ ഉണ്ടാകുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
326.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലൈഫ് ഭവന പദ്ധതിയിൽ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനായി അവസാനമായി അപേക്ഷ ക്ഷണിച്ചതെന്നാണ്; അപേക്ഷകൾ സൂക്ഷ്മ പരിശോധന പൂർത്തീകരിച്ച് ഗുണഭോക്തൃ ലിസ്റ്റ് പ്രസിദ്ധീകരിച്ചതെന്നാണ്; എത്ര ഗുണഭോക്താക്കൾ ആണ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളത്; വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ഗുണഭോക്തൃ ലിസ്റ്റിൽ നിന്നും ലൈഫ് ഭവന പദ്ധതി പ്രകാരം സഹായം അനുവദിച്ചു നൽകിത്തുടങ്ങിയത് എന്നാണ്; നാളിതുവരെ എത്ര വീടുകൾക്ക് ഈ ഗുണഭോക്തൃ ലിസ്റ്റിൽ നിന്നും സഹായം നൽകിയിട്ടുണ്ട്; ഇതിൽ എത്ര വീടുകൾ പണി പൂർത്തീകരിച്ചു; വിശദമാക്കാമോ;
( സി )
പ്രസ്തുത വീടുകൾക്ക് ലൈഫ് ഭവന പദ്ധതിയിൽ സഹായം അനുവദിച്ച ഇനത്തിൽ നാളിതുവരെ സർക്കാർ ചെലവഴിച്ച തുക എത്രയാണെന്ന് വ്യക്തമാക്കുമോ?
327.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ 20% ടോക്കണ്‍ പ്രൊവിഷനില്‍ (2 കോടി) ഉള്‍പ്പെടുത്തിയ ചുണ്ടക്കാട്-കുംഭാരതറ പുഴക്കല്‍ റോഡ്, തെക്ക് മണ്ണ് അങ്കണവാടി, കൊണ്ടാടുമുറി അങ്കണവാടി, ചീകോട് അങ്കണവാടി എന്നീ പദ്ധതികളുടെ പ്രവൃത്തി നിലവില്‍ ഏത് ഘട്ടത്തിലാണ്;
( ബി )
പ്രസ്തുത പ്രവൃത്തികൾ എന്ന് ആരംഭിച്ച് പൂര്‍ത്തീകരിക്കുവാന്‍ കഴിയും; വ്യക്തമാക്കാമോ?
328.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ കീഴില്‍ രൂപീകരിച്ച കാന്‍സര്‍ കെയര്‍ സൊസൈറ്റിയുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
തെങ്ങിലക്കടവ് കാന്‍സര്‍ സെന്റര്‍ പ്രസ്തുത സൊസൈറ്റിക്ക് കീഴില്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യത്തില്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദമാക്കാമോ?
329.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ-സ്മാര്‍ട്ട് (കേരള സൊല്യൂഷന്‍സ് ഫോര്‍ മാനേജിംഗ് അഡ്മിനിസ്ട്രേറ്റീവ് റിഫോര്‍മേഷന്‍ ആന്റ് ട്രാന്‍ഫര്‍മേഷന്‍) പദ്ധതിയെപ്പറ്റി വിശദീകരിക്കാമോ; കെ-സ്മാര്‍ട്ടിന്റെ സേവനങ്ങള്‍ വിശദമാക്കാമോ?
330.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ലഭിക്കേണ്ട അർഹമായ സാമ്പത്തിക വിഹിതം സമയബന്ധിതമായി ലഭിക്കാത്തതിനാൽ പല പദ്ധതികളും ആവിഷ്കരിച്ച് നടപ്പിലാക്കാൻ സാധിക്കുന്നില്ല എന്ന കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് സർക്കാർ നൽകേണ്ട തുകയിൽ നിന്നും നല്ലൊരു ശതമാനം തുക വെട്ടിക്കുറച്ചതിനാൽ അവയ്ക്ക് ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം പരിഹരിക്കുന്നതിനുള്ള നടപടി സർക്കാർ സ്വീകരിക്കുമോ?
331.
ശ്രീ. പി. വി. അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പി.എം.ജി.എസ്.വൈ. (ഫേസ് III) പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കുന്നതിനായി നിലമ്പൂർ നിയോജകമണ്ഡലത്തിലെ ഏതെല്ലാം റോഡുകളുടെ പ്രപ്പോസലുകളാണ് ഇനി പരിഗണനയിലുള്ളതെന്ന് അറിയിക്കാമോ;
( ബി )
നിലമ്പൂർ നിയോജക മണ്ഡലത്തില്‍ പി.എം.ജി.എസ്.വൈ. പദ്ധതിയിലുള്‍പ്പെടുത്തി നവീകരണ പ്രവൃത്തികള്‍ നടക്കുന്ന ഏതെല്ലാം ഗ്രാമീണ റോഡുകളിലാണ് ജല ജീവന്‍ മിഷന്‍ കുടിവെള്ള പദ്ധതികള്‍ക്കായി പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതെന്നും ആയതിന്റെ റീസ്റ്റോറേഷനാവശ്യമായ തുക ഇനിയും ലഭിക്കാത്ത സ്ഥലങ്ങളുണ്ടോയെന്നും അറിയിക്കോമോ;
( സി )
പി.എം.ജി.എസ്.വൈ. റോഡ് നിർമ്മാണത്തിനു മുമ്പായി ഗ്രാമീണ റോഡുകളില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ വാട്ടർ അതോറിറ്റിയ്ക്ക് അനുമതി നല്‍കിയിട്ടില്ലായെങ്കില്‍ പിന്നീട് പൈപ്പ് ലൈനുകള്‍ സ്ഥാപിക്കുന്നതിന് ഡി.എല്‍.പി. (ഡാറ്റ ലോസ് പ്രിവ൯ഷ൯) പ്രകാരം സാധിക്കാത്ത സ്ഥിതിയുണ്ടാകുമെന്നുമുള്ള കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇക്കാര്യം പരിശോധിക്കുമോ;
( ഡി )
റോഡ് റീസ്‍റ്റോറേഷന്‍ ചാർജ്ജുകള്‍ അനുവദിക്കുന്ന മുറയ്ക്ക് അടവാക്കാമെന്നുള്ള കേരള വാട്ടർ അതോറിറ്റി എക‍്സിക്യുട്ടീവ് എഞ്ചിനിയറുടെ രേഖാമൂലമുള്ള ഉറപ്പിന്മേല്‍ ഇത്തരം റോഡുകളില്‍ പൈപ്പ് ലൈനുകള്‍ സ്ഥാപിക്കുന്നതിന് അനുമതി നല്‍കുന്നതിനായി പി.എം.ജി.എസ്.വൈ. ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നല്‍കുമോ; നിലപാട് അറിയിക്കാമോ;
( ഇ )
ജല ജീവന്‍ മിഷന്‍ കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട പൈപ്പ് ലൈന്‍ സ്ഥാപിക്കല്‍, റോഡ് റീസ്‍റ്റോറേഷന്‍ ചാർജ് അടവാക്കല്‍ തുടങ്ങിയ തർക്കങ്ങള്‍ പരിഹരിക്കുന്നതിന് പി.എം.ജി.എസ്.വൈ. ഉദ്യോഗസ്ഥരേയും കേരള വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരേയും പങ്കെടുപ്പിച്ച് മന്ത്രിമാരുടെ സാന്നിധ്യത്തില്‍ ഉന്നതതല യോഗം ചേരുമോ; വിശദമാക്കാമോ?
332.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സർക്കാർ അധികാരത്തിൽ വന്നശേഷം പൊതുകുളങ്ങളുടെ പുനരുദ്ധാരണവും സംരക്ഷണവും വഴി എത്ര പൊതുകുളങ്ങള്‍ വീണ്ടെടുക്കുവാൻ കഴിഞ്ഞിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
കാസര്‍ഗോഡ് ജില്ലയില്‍ ഇനിയും സംരക്ഷിക്കാത്ത എത്ര പൊതുകുളങ്ങള്‍ ഉണ്ടെന്ന് അറിയിക്കാമോ?
333.
ശ്രീ ആന്റണി രാജു : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ താപനില ഓരോ വര്‍ഷവും വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ ആയത് നേരിടാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്തൊക്കെ കര്‍മ്മ പദ്ധതികളാണ് ആവിഷ്ക്കരിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
വരും വര്‍ഷങ്ങളില്‍ കടുത്ത വരള്‍ച്ച ഉണ്ടാവാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ ജല ബജറ്റ് തയ്യാറാക്കുവാന്‍ നി‍‍ര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ; എങ്കിൽ വിശദാംശം വെളിപ്പെടുത്തുമോ ;
( സി )
കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി ജലാശയ മലിനീകരണം തടയുന്നതിനും മഴവെള്ള സംഭരണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;
( ഡി )
വരള്‍ച്ച സാധ്യതയുള്ള പ്രദേശങ്ങള്‍ അടയാളപ്പെടുത്തുന്ന ഉപഗ്രഹാധിഷ്ഠിത മാപ്പ് വികസിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ വിശദമാക്കാമോ?
334.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവില്‍ എത്ര ലക്ഷം പേരാണ് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നതെന്നും അതിനുവേണ്ടി പ്രതിവര്‍ഷം എത്ര തുകയാണ് ചെലവാക്കുന്നതെന്നും വിശദമാക്കാമോ;
( ബി )
വാമനപുരം മണ്ഡലത്തില്‍ നിലവില്‍ എത്ര പേര്‍ക്കാണ് വിവിധ സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ ലഭിക്കുന്നതെന്നും അതിനായി എത്ര തുകയാണ് പ്രതിമാസം ചെലവാക്കുന്നതെന്നും ഗ്രാമപഞ്ചായത്ത് തിരിച്ച് കണക്ക് നല്‍കാമോ?
335.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇന്‍ഫര്‍മേഷന്‍ കേരള മിഷനില്‍ ഇപ്പോള്‍ എത്ര ജീവനക്കാരാണുള്ളതെന്നും ഒരോ വിഭാഗത്തിലും എത്ര ജീവനക്കാരുണ്ടെന്നും വ്യക്തമാക്കുമോ;
( ബി )
ഇന്‍ഫര്‍മേഷന്‍ കേരള മിഷനില്‍ അവസാനമായി ശമ്പള പരിഷ്കരണം നടത്തിയത് എന്നാണെന്ന് അറിയിക്കാമോ;
( സി )
ശമ്പളം പരിഷ്കരിക്കണമെന്ന ആവശ്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;ഉണ്ടെങ്കില്‍ ശമ്പള പരിഷ്കരണത്തിന് നടപടികള്‍ ആരംഭിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ഡി )
ജീവനക്കാര്‍ക്കുള്ള സ്പെഷ്യല്‍ റൂള്‍സ് നടപടികള്‍ ഏത് ഘട്ടത്തിലാണ് ഉള്ളതെന്ന് വ്യക്തമാക്കാമോ?
336.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ജില്ലയില്‍ 2020-2023 കാലയളവില്‍ പി.എം.ജി.എസ്.വൈ.-ല്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭിച്ച പ്രവൃത്തികള്‍ ഏതൊക്കെയാണ്; ഇനി ഭരണാനുമതി ലഭിക്കാന്‍ പരിഗണനയിലുള്ള പ്രവൃത്തികള്‍ ഏതൊക്കെയാണ്; ബ്ലോക്ക് തിരിച്ചുള്ള വിവരം ലഭ്യമാക്കാമോ;
( ബി )
പി.എം.ജി.എസ്.വൈയിൽ പ്രവൃത്തികള്‍ ഉള്‍പ്പെടുത്തുന്നതിന് നിലവിലുള്ള മാനദണ്ഡം വിശദമാക്കാമോ?
337.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാലിന്യ സംസ്‌കരണ രംഗത്ത് സംസ്ഥാനം ഇപ്പോഴും പിന്നിലാണെന്ന ആരോപണം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; എങ്കില്‍ ശാസ്ത്രീയമായ രീതിയില്‍ മാലിന്യ സംസ്കരണത്തിനായി സ്വീകരിച്ചിട്ടുള്ള നൂതന മാര്‍ഗങ്ങള്‍ വിശദമാക്കാമോ;
( ബി )
സംപൂര്‍ണ്ണ മാലിന്യ മുക്ത സംസ്ഥാനമാക്കുകയെന്ന ലക്ഷ്യത്തോടെ ശാസ്ത്രീയ മാലിന്യ സംസ്കരണ പരിപാടി ആവിഷ്കരിച്ച് നടപ്പിലാക്കുന്നതിനും ജനങ്ങളില്‍ ശുചിത്വബോധം വളര്‍ത്തുന്നതിനും വികേന്ദ്രീകൃത മാലിന്യ സംസ്കരണത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് അറിയിക്കാമോ;
( സി )
മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് സഹകരിക്കാന്‍ മുന്നോട്ടു വരുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നല്‍കി വരുന്ന പ്രോത്സാഹന നടപടികളെക്കുറിച്ച് അറിയിക്കാമോ; അത്തരത്തില്‍ എത്ര സ്റ്റാര്‍ട്ടപ്പുകള്‍ മുന്നോട്ട് വന്നിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ഡി )
മാലിന്യ സംസ്‌കരണ രംഗത്ത് ജോലി ചെയ്യുന്നവരുടെ സാമൂഹിക, സാമ്പത്തിക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി എന്തെല്ലാം പദ്ധതികളാണ് നടപ്പാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?
കുടുംബശ്രീ ജില്ലാ മിഷന്‍
338.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ആലപ്പുഴ നിയോജക മണ്ഡലത്തില്‍ കുടുംബശ്രീ ജില്ലാ മിഷനു കീഴില്‍ എത്ര സൂക്ഷ്മ സംരംഭങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും അവയുടെ നിലവിലെ സ്ഥിതി സംബന്ധിച്ചും പഞ്ചായത്ത്, മുനിസിപ്പാലിറ്റി അടിസ്ഥാനത്തില്‍ പേര്, ഏത് സംരംഭം, ജില്ലാ മിഷനില്‍ നിന്നും ലഭിച്ച തുക എന്നിങ്ങനെ പട്ടിക തിരിച്ച് വിശദവിവരം നൽകാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ കുടുംബശ്രീ ജില്ലാ മിഷന്റെ കീഴില്‍ എത്ര പേര്‍ക്കാണ് വിവിധ നൈപുണ്യ പരിശീലനങ്ങള്‍ നല്‍കിയിട്ടുള്ളതെന്നും പരിശീലനം ലഭിച്ചിട്ടുള്ളതില്‍ എത്ര പേര്‍ക്ക് സംരംഭങ്ങള്‍ ആരംഭിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും വിശദമാക്കാമോ;
( സി )
കുടുംബശ്രീ മുഖേന നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ ബ്രാന്റ് ചെയ്തിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആലപ്പുഴ മണ്ഡലത്തില്‍ അത്തരത്തില്‍ ബ്രാന്റ് ചെയ്തിട്ടുള്ള ഉല്‍പ്പന്നങ്ങളുടെ വിശദവിവരം ലഭ്യമാക്കാമോ;
( ഡി )
കുടുംബശ്രീ ജില്ലാ മിഷന്‍ മുഖേന തീരദേശ നിവാസികളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനും സുരക്ഷിതത്വത്തിനുമായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും ഇതിനായി എത്ര തുകയാണ് ചെലവഴിച്ചിട്ടുള്ളതെന്നും പഞ്ചായത്ത്, മുനിസിപ്പാലിറ്റി അടിസ്ഥാനത്തില്‍ വിശദവിവരം ലഭ്യമാക്കാമോ?
339.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023 -24 സാമ്പത്തിക വർഷം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച ബജറ്റ് വിഹിതത്തിന്റെ വിശദ വിവരം ലഭ്യമാക്കുമോ;
( ബി )
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് 2023-24 സാമ്പത്തിക വർഷം നൽകാനുള്ള വിഹിതം എപ്പോൾ ലഭ്യമാകും എന്ന് വ്യക്തമാക്കുമോ;
( സി )
2023-24 സാമ്പത്തിക വർഷം അനുവദിച്ച ബഡ്ജറ്റ് വിഹിതത്തിൽ മെയിന്റനൻസ് ഗ്രാന്റ് ബില്ലുകൾ ട്രഷറിയിൽ സ്വീകരിച്ച ശേഷം തുക നൽകാതെ തിരിച്ചു നൽകിയതിന്റെ കാരണം വ്യക്തമാക്കുമോ;
( ഡി )
2023 -24 സാമ്പത്തിക വർഷം അനുവദിച്ച ബഡ്ജറ്റ് വിഹിതം ട്രഷറിയിൽ സ്വീകരിച്ച ശേഷം തിരിച്ചു നൽകിയ മെയിന്റനൻസ് ഗ്രാന്റ് ബില്ലുകളുടെ തുക 2024 -25 വർഷത്തിൽ അധിക വിഹിതമായി നൽകുന്നതിന് നടപടി സ്വീകരിക്കുമോ;
( ഇ )
2023 -24 സാമ്പത്തിക വർഷത്തെ മെയിന്റനൻസ് ഗ്രാന്റ്,ജനറൽ പർപ്പസ് ഗ്രാന്റ് എന്നിവയുടെ അവസാന ഗഡുക്കൾ 2024 -25 വർഷത്തിൽ അധിക വിഹിതമായി നൽകുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
340.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സാമ്പത്തിക നിയ​ന്ത്രണങ്ങള്‍ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ പദ്ധതി നിര്‍വ്വഹണത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
പഞ്ചായത്തുകള്‍, മുന്‍സിപ്പാലിറ്റികള്‍, നഗരസഭകള്‍ എന്നിവയുടെ കഴിഞ്ഞ വര്‍ഷത്തെ പദ്ധതി നിര്‍വ്വഹണം എത്ര ശതമാനം വീതമായി‍രുന്നുവെന്ന കണക്കുകള്‍ ലഭ്യമാക്കുമോ;
( സി )
സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക നിയന്ത്രണങ്ങള്‍ തദ്ദേശസ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെയും അത് വഴിയുള്ള വികസനത്തെയും തകരാറിലാക്കുന്ന സ്ഥിതി ആവര്‍ത്തിയ്ക്കാതിരിക്കുന്നതിന് ഈ വര്‍ഷം എന്തെല്ലാം മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ?
341.
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ പൂര്‍ത്തീകരിച്ച പ്രവൃത്തികളുടെ ബില്ലുകള്‍ മാറി നല്‍കാതെ ധനകാര്യ വകുപ്പ് തിരിച്ചയച്ചതിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുണ്ടായ നഷ്ടം തിട്ടപ്പെടുത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
2023-24 സാമ്പത്തിക വര്‍ഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ആകെ വകയിരുത്തിയ ബഡ്ജറ്റ് വിഹിതവും അനുവദിച്ച ബഡ്ജറ്റ് വിഹിതവും എത്രയാണെന്ന് വ്യക്തമാക്കുമോ;
( സി )
ബഡ്ജറ്റ് വിഹിതം കണക്കാക്കി പദ്ധതികള്‍ ആസൂത്രണം ചെയ്ത് പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിച്ച് ബില്ലുകള്‍ നല്‍കിയിട്ടും തുക മാറി നല്‍കാത്തത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കിയതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഡി )
കഴിഞ്ഞ വര്‍ഷം പൂര്‍ത്തിയാക്കിയ പദ്ധതികള്‍ക്ക് ഈ വര്‍ഷത്തെ ബഡ്ജറ്റ് വിഹിതം ഉപയോഗിക്കുവാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ; വ്യക്തമാക്കുമോ?
342.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചങ്ങനാശ്ശേരി നഗരസഭയിലെ വേസ്റ്റ് മാനേജ്മെന്റുമായി ബന്ധപ്പെട്ട് കേരള ഖരമാലിന്യ പരിപാലന പദ്ധതി (കെ.എസ്.ഡബ്ല്യു.എം.പി) ഏത് ഏജന്‍സിയെയാണ് പ്രോജക്ട് തയ്യാറാക്കുന്നതിന് ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ഏജന്‍സി പ്രോജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കില്‍ പകര്‍പ്പ് ലഭ്യമാക്കുമോ;
( സി )
പ്രസ്തുത റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് വ്യക്തമാക്കുമോ?
343.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര-സംസ്ഥാന ഫണ്ട് വിനിയോഗിച്ച് തദ്ദേശസ്വയംഭരണ വകുപ്പ് നടപ്പിലാക്കി വരുന്ന പദ്ധതികള്‍ ഏതൊക്കെയെന്ന് വ്യക്തമാക്കാമോ;
( ബി )
2021-23 കാലയളവില്‍ ഓരോ പദ്ധതിയ്ക്കും ചെലവഴിച്ച തുക എത്രയാണെന്നും വ്യക്തമാക്കാമോ?
344.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഇനി നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി ജനസംഖ്യാനുപാതികമായി പഞ്ചായത്ത്, വാര്‍ഡ് വിഭജനം നടത്തുന്ന കാര്യം പരിഗണനയിലുണ്ടോ;
( ബി )
എങ്കില്‍ ഇതുമായി ബന്ധപ്പെട്ട് എന്തെല്ലാം നടപടികളാണ് ഇതിനോടകം സ്വീകരിച്ചിട്ടുള്ളത്;
( സി )
വാര്‍ഡ് വിഭജനം നടത്തുന്നതിന് എന്ത് മാനദണ്ഡം സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ?
345.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുനിസിപ്പൽ കോമൺ സർവീസിൽ നിന്നും ലോക്കല്‍ സെല്‍ഫ് ഗവണ്‍മെന്റ് ഡിപ്പാര്‍ട്ട്മെന്റ് പൊതു സർവീസിന്റെ ഭാഗമായി കൂട്ടി ചേർത്ത മറ്റ്‌ ഓഫീസുകളിൽ സ്ഥലം മാറ്റം ലഭിച്ച് ജോലി നോക്കുന്ന ജീവനക്കാരുടെ പി. എഫ്., എല്‍.ഐ.സി., എസ്.എല്‍.ഐ., ജി.ഐ.എസ്., മെഡിസെപ്, മറ്റു റിക്കവറികൾ എന്നിവ അതാത് ഓഫീസുകളിൽ കൃത്യമായി ഒടുക്കുന്നുണ്ടോ;
( ബി )
മുനിസിപ്പൽ കോമൺ സർവീസിൽ നിന്നും ലോക്കല്‍ സെല്‍ഫ് ഗവണ്‍മെന്റ് ഡിപ്പാര്‍ട്ട്മെന്റ് ജില്ലാ ജോയിന്റ് ഡയറക്ടർ ഓഫീസുകളിൽ ജോലിനോക്കുന്ന ജീവനക്കാർ റിട്ടയർ ചെയ്താൽ ഇവരുടെ പി.എഫ്., പെൻഷൻ, ഡി.സി.ആര്‍.ജി., കമ്മ്യൂട്ടേഷന്‍, ഏണ്‍ഡ് ലീവ്, ടെർമിനൽ സറണ്ടർ എന്നിവ അനുവദിക്കേണ്ടത് ഏത് ഓഫീസിൽ നിന്നാണെന്ന് അറിയിക്കുമോ;
( സി )
മുനിസിപ്പൽ കോമൺ സർവീസ് ജീവനക്കാരെ സർക്കാർ ജീവനക്കാരാക്കി ഉത്തരവായിട്ടുണ്ടോ; അപ്രകാരം ഉത്തരവായിട്ടുണ്ടെങ്കിൽ ഇവരുടെ പെൻഷൻ കോൺട്രിബ്യൂഷന്‍ അടക്കേണ്ടതുണ്ടോ;
( ഡി )
ലോക്കല്‍ സെല്‍ഫ് ഗവണ്‍മെന്റ് ഡിപ്പാര്‍ട്ട്മെന്റില്‍ 2024 ലെ ഓൺലൈൻ സ്ഥലംമാറ്റ നടപടികളുടെ നിലവിലെ സ്ഥിതി എന്താണ്; എല്‍.എസ്.ജി.ഡി. പ്രിൻസിപ്പൽ ഡയറക്ടർ ഓഫീസ്, ജില്ലാ ജോയിന്റ് ഡയറക്ടർ ഓഫീസ്, പൊതു സർവീസിന്റെ ഭാഗമായി കൂട്ടി ചേർത്ത ഓഫീസുകൾ എന്നിവിടങ്ങളിൽ 3 വർഷത്തിൽ കൂടുതൽ ജോലി ചെയ്യുകയും ട്രാൻസ്ഫർ അപേക്ഷ നൽകാതെ അവിടെ തന്നെ വർഷങ്ങളായി തുടരുകയും ചെയ്യുന്ന ജീവനക്കാർ ഉണ്ടെങ്കിൽ അവരെ നിർബന്ധമായും സ്ഥലംമാറ്റി പകരം സ്വന്തം ജില്ലക്കു പുറത്ത് ജോലി നോക്കിവരുന്ന അർഹരായവർക്ക് സ്ഥലം മാറ്റം അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാമോ;
( ഇ )
പ്രിൻസിപ്പൽ ഡയറക്ടർ ഓഫീസിൽ (റൂറല്‍,അര്‍ബന്‍, ഡയറക്ടറേറ്റ് ഉൾപ്പെടെ) തുടർച്ചയായി 5 വർഷത്തിലോ, 10 വർഷത്തിലോ കൂടുതൽ കാലം ജോലി നോക്കിവരുന്ന ജീവനക്കാർ നിലവിലുണ്ടെങ്കിൽ ആയവരുടെ പേരുവിവരം, തസ്തിക, എത്ര വർഷമായി ജോലി നോക്കി വരുന്നു എന്ന വിവരം അറിയിക്കാമോ;
( എഫ് )
തിരുവനന്തപുരം ജില്ലയിലേയ്ക്കുള്ള ട്രാൻസ്ഫർ അപേക്ഷകളിൽ എക്സ്-സര്‍വ്വീസ് മെന്‍ സീനിയോറിറ്റിയിൽ (ഹെഡ് ക്ളാർക്ക് /റവന്യു ഇൻസ്പെക്റ്റർ) എത്ര അപേക്ഷകൾ ലഭിച്ചിരുന്നു; അതിൽ എത്ര എണ്ണത്തിൽ ട്രാൻസ്ഫർ അനുവദിച്ചുവെന്ന് വ്യക്തമാക്കുമോ ;
( ജി )
ശാരീരിക അവശതകൾ മൂലം പെൻഷൻ പറ്റി പിരിഞ്ഞ വിമുക്ത ഭടൻമാരിൽ, പ്രസ്തുത വിവരം കാണിച്ച് അപ്പീൽ അപേക്ഷ നല്‍കിയിട്ടും പരിഗണിയ്ക്കപ്പെടാത്ത ശ്രീ. ജെ. ഡി. പ്രമോദിന്റെ അപേക്ഷയില്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ?
346.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24 വര്‍ഷത്തെ ഫ്ലഡ് റിലീഫ് സ്കീമില്‍ ഉള്‍പ്പെടുത്തി ഒറ്റപ്പാലം മണ്ഡലത്തിലെ റോഡുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി 80 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടോ;ഏതെല്ലാം പഞ്ചായത്ത്/മുനിസിപ്പാലിറ്റികളില്‍ പ്രസ്തുത പ്രവൃത്തിക്കുള്ള ഭരണാനുമതി ആയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
നിലവില്‍ 2023-24 വര്‍ഷത്തെ ഫ്ലഡ് റിലീഫ് സ്കീമില്‍ ഉള്‍പ്പെടുത്തിയ പ്രവൃത്തികളുടെ പ്രവര്‍ത്തന പുരോഗതി മുനിസിപ്പാലിറ്റി/പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കാമോ?
347.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023 -24 സാമ്പത്തിക വർഷം കോർപ്പറേഷന്‍, മുനിസിപ്പാലിറ്റി, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് തുടങ്ങിയവയ്ക്ക് എത്ര രൂപയാണ് ബജറ്റ് വിഹിതമായി വകയിരുത്തിയിരുന്നത് , സ്ഥാപനം തിരിച്ചുള്ള വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത സ്ഥാപനങ്ങൾക്ക് ബജറ്റ് വിഹിതം എത്ര തവണകളായി ഏതെല്ലാം മാസങ്ങളിലാണ് നൽകിയത് എന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത സ്ഥാപനങ്ങൾക്ക് 2024 മാർച്ച് മാസം ബജറ്റ് വിഹിതമായി ഏതെങ്കിലും ഗഡു അനുവദിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇതുമൂലം പദ്ധതി ചെലവുകൾ നിർവഹിക്കാനാവാത്ത സാഹചര്യം ഉണ്ടായിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ഡി )
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നിയന്ത്രണം കാരണം ട്രഷറിയില്‍ ബില്ല് മാറാൻ സാധിക്കാത്തത് മൂലവും മെയിന്റനൻസ് ഗ്രാന്റ്,ജനറൽ പർപ്പസ് ഗ്രാന്റ് എന്നിവയുടെ അവസാന തവണ ലഭിക്കാത്തതിനാലും ഉണ്ടായ സാമ്പത്തിക നഷ്ടം നികത്തുന്നതിന് സർക്കാർ എന്ത് നടപടിയാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
348.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ എത്ര ഒഴിവുകൾ ഉണ്ടെന്ന് സ്ഥാപനവും തസ്തികയും തിരിച്ച് കണക്ക് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത ഒഴിവുകൾ എത്ര കാലമായി തുടരുന്നുവെന്ന് സ്ഥാപനവും തസ്തികയും തിരിച്ച് കണക്ക് ലഭ്യമാക്കാമോ;
( സി )
കാസർഗോഡ് ജില്ലയിൽ ഒന്നിലധികം പഞ്ചായത്തുകളിലെ ചുമതല ഏതെല്ലാം ഉദ്യോഗസ്ഥൻമാർക്ക് ഉണ്ടെന്ന് പഞ്ചായത്ത് തിരിച്ച് വിശദാംശം ലഭ്യമാക്കാമോ;
( ഡി )
കാസർഗോഡ് ജില്ലയിൽ തദ്ദേശസ്വയംഭരണ വകുപ്പിൽ എഞ്ചിനീയറിംഗ് വിഭാഗത്തിലെ ഉദ്യോഗസ്ഥർക്ക് ഒന്നിലധികം പഞ്ചായത്ത്/മുനിസിപ്പാലിറ്റികളുടെ ചുമതല വഹിക്കേണ്ടി വരുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ; എങ്കിൽ വിശദാംശം നൽകാമോ?
349.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മൊബെെല്‍ ഫോണിന്റെ അമിത ഉപയോഗം കാരണം കുട്ടികളില്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമായി സ്പീച്ച് തെറാപ്പി, കൗണ്‍സിലിംഗ് മുതലായവ തദ്ദേശ സ്വയംഭരണ വകുപ്പ് നടപ്പിലാക്കുന്നുണ്ടോ; എല്ലാ പഞ്ചായത്തുകളിലും പ്രസ്തുത പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ; വിശദമാക്കാമോ?
350.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ശുചിത്വ ഫണ്ട് ശുചിത്വ പ്രവർത്തനങ്ങൾക്ക് തികച്ചും അപര്യാപ്തമാണെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
പ്രസ്തുത ശുചിത്വ ഫണ്ട് കാലാനുസൃതമായി വർദ്ധിപ്പിക്കുന്ന കാര്യം പരിശോധിക്കുമോ; എങ്കിൽ എന്തൊക്കെ നടപടികളാണ് ഇക്കാര്യത്തിൽ സ്വീകരിക്കുകയെന്ന് വിശദമാക്കുമോ?
351.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരം കാണുന്നതിനും അവ സമയബന്ധിതമായി നടപ്പിലാക്കുന്നതിനും എന്തെല്ലാം നടപടികള്‍ സ്വീകരിച്ച് വരുന്നുണ്ടെന്ന് വിശദമാക്കാമോ;
( ബി )
ഷൊര്‍ണ്ണൂര്‍ മണ്ഡലത്തിലെ ചെര്‍പ്പുള്ളശ്ശേരിയിലും ഷൊര്‍ണ്ണൂര്‍ മുന്‍സിപ്പാലിറ്റിയിലും പഞ്ചായത്തുകളിലും മാലിന്യ പ്രശ്നം പരിഹരിക്കുന്നതിന് നടപ്പിലാക്കിയതും നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതുമായ പദ്ധതികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ?
352.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആറ്റിങ്ങല്‍ മണ്ഡലത്തില്‍ എവിടെയെല്ലാമാണ് ടേക്ക് എ ബ്രേക്ക് പദ്ധതി പ്രവര്‍ത്തിക്കുന്നതെന്ന് വിശദമാക്കുമോ; പുതുതായി എവിടെയെല്ലാമാണ് പ്രസ്തുത പദ്ധതി ആരംഭിക്കുന്നതെന്ന് വ്യക്തമാക്കുമോ?
353.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24 ബജറ്റില്‍ 20% ടോക്കണ്‍ പ്രൊവിഷനില്‍ (1 കോടി രൂപ) ഉള്‍പ്പെടുത്തിയ ചക്കുമ്പുറം-മണിമല അത്താണി മൊക്ക് റോഡ് പ്രവൃത്തി നിലവില്‍ ഏത് ഘട്ടത്തിലാണ്; പ്രവ‍ൃത്തി എന്ന് ആരംഭിക്കുവാന്‍ കഴിയും; വ്യക്തമാക്കാമോ?
354.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ-സ്മാർട്ട് പദ്ധതിയുമായി സഹകരിക്കാന്‍ സന്നദ്ധമായി ഏതെല്ലാം സംസ്ഥാനങ്ങളാണ് മുന്നോട്ട് വന്നിരിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
കെ-സ്മാർട്ട് പദ്ധതിയുമായി സഹകരിക്കാന്‍ തയ്യാറായി വന്നിരിക്കുന്ന നോൺ പ്രോഫിറ്റബിള്‍ സംഘടനകള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ?
355.
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോന്നി മണ്ഡലത്തിലെ സീതത്തോട് ഗ്രാമപഞ്ചായത്തിലെ ഗുരുനാഥന്‍ മണ്ണ് റോഡിന്റെ നിര്‍മ്മാണ പുരോഗതി വിശദമാക്കുമോ;
( ബി )
പ്രസ്തുത മണ്ഡലത്തിലെ റീബില്‍ഡ് കേരള പ്രവൃത്തികളായ കോന്നി പോലീസ് സ്റ്റേഷന്‍ പടി - ടി.വി.എം. ആശുപത്രി റോഡ്, അരുവാപ്പുലം പഞ്ചായത്ത് പടി-പുളിഞ്ചാണി-രാധപ്പടി റോഡ് എന്നിവയുടെ നിർമ്മാണ പുരോഗതി വിശദമാക്കാമോ?
356.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024 ഏപ്രില്‍ 1 മുതല്‍ 2025 മാര്‍ച്ച് 31 വരെ ഗ്രാമപഞ്ചായത്ത് വകുപ്പില്‍ വിരമിക്കുന്ന ജീവനക്കാരുടെ എണ്ണം, തസ്തിക, ജില്ല എന്നിവ തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കുമോ?
357.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്താകെ എത്ര ശ്മശാനങ്ങളാണ് നിര്‍മ്മിക്കുന്നതെന്ന് വിശദമാക്കാമോ;
( ബി )
ബാലുശ്ശേരി മണ്ഡലത്തിലെ കൂരാച്ചുണ്ട് പഞ്ചായത്തില്‍ നിര്‍മ്മിക്കുന്ന ശ്മശാനത്തിന്റെ പ്രവൃത്തി എപ്പോള്‍ ആരംഭിക്കാന്‍ കഴിയുമെന്ന് വിശദമാക്കാമോ?
358.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 വര്‍ഷത്തെ ബഡ്ജറ്റില്‍ ഒരു കോടി രൂപ വകയിരുത്തിയ കോങ്ങാട് പഞ്ചായത്ത് സ്റ്റേഡിയം നിര്‍മ്മാണ പ്രവൃത്തിയ്ക്ക് ഭരണാനുമതി ലഭ്യമാക്കുന്നതിന് സ്വീകരിച്ചു വരുന്ന നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ നിലവിലെ സ്ഥിതി എന്താണെന്ന് അറിയിക്കാമോ?
359.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020-21 വർഷത്തെ സംസ്ഥാന ബഡ്ജറ്റില്‍ 2 കോടി രൂപ വകയിരുത്തുകയും 05.09.2023 ന് ഭരണാനുമതി ലഭിക്കുകയും ചെയ്ത മലമ്പുഴ മണ്ഡലത്തിലെ പുതുപ്പരിയാരം സി.ബി.കെ.എം.ജി.എച്ച്.എസ്.എസ്. ഹയർ സെക്കണ്ടറി ബ്ലോക്ക് നിർമ്മാണത്തിന് സാങ്കേതികാനുമതി നല്‍കിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ സോയിൽ ഇൻവെസ്റ്റിഗേഷൻ, ഡിസൈൻ എന്നിവ പൂർത്തിയാക്കിയാണോ ഭരണാനുമതി എസ്റ്റിമേറ്റ് സമർപ്പിച്ചത്; വിശദാംശം അറിയിക്കാമോ?
360.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടുത്തുരുത്തി ഗവണ്മെന്റ് പോളിടെക്നിക്ക് കോളേജിന്റെ പഞ്ചായത്ത് വക സ്ഥലം സംബന്ധിച്ച് എല്‍.എസ്.ജി.ഡി./ആര്‍.സി.4/137/2017 & കമ്പ്യൂട്ടര്‍ നം.469030 നമ്പര്‍ ഫയലില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാമോ;
( ബി )
കടുത്തുരുത്തി ഗവണ്മെന്റ് പോളിടെക്നിക്ക് കോളേജിന്റെ കൈവശമുണ്ടായിരുന്നതും ഗ്രാമപഞ്ചായത്ത് വിലയ്ക്ക് വാങ്ങിയതുമായ 19 ഏക്കർ 39.147 സെന്റ് സ്ഥലത്തിൽ ഓരോ സ്ഥാപനത്തിനും കൈമാറേണ്ട ഭൂമിയുടെ വിശദാംശങ്ങൾ റവന്യൂ വകുപ്പ് അളന്ന് തിട്ടപ്പെടുത്തി, ടി സർവെ സ്കെച്ച് വിഷൻ & മിഷൻ പോർട്ടലിൽ അപ്‍ലോഡ് ചെയ്തിട്ടുള്ള വിവരം പഞ്ചായത്ത് ഡയറക്ടര്‍ സർക്കാരിനെ അറിയിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കാമോ;
( സി )
ഓരോ സ്ഥാപനത്തിനും കൈമാറേണ്ട ഭൂമിയുടെ വിസ്തീർണ്ണവും സ്ഥാനവും പൊതുവഴിക്കായി നീക്കിയിട്ടുള്ള സ്ഥലത്തിന്റെ വീതിയും തിട്ടപ്പെടുത്തി സര്‍വ്വേ നടപടികൾ പൂർത്തീകരിച്ച് റവന്യൂ വകുപ്പ് നല്‍കിയ റിപ്പോർട്ട് പ്രകാരം നടപടി സ്വീകരിക്കാന്‍ ഉണ്ടാകുന്ന കാലതാമസം വിശദീകരിക്കാമോ?
361.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തിലെ തന്മാനിമറ്റം തൂക്കുപാലത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായുള്ള 5.37 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റിന് 28.03.2023-ല്‍ ഭരണാനുമതി ലഭിച്ചിട്ടും സാങ്കേതികാനുമതി വൈകുന്നതിന്റെ കാരണം വ്യക്തമാക്കുമോ;
( ബി )
സാങ്കേതികാനുമതി ലഭിക്കുന്ന വിഷയത്തില്‍ തദ്ദേശ സ്വയംഭരണ എഞ്ചിനീയറിംഗ് വിഭാഗത്തിന്റെയും ഇറിഗേഷന്‍ മെക്കാനിക്കല്‍ വിഭാഗത്തിന്റെയും സംയുക്ത യോഗം വിളിച്ച് ചേര്‍ക്കുവാൻ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പാലത്തിന്റെ എൽ.എ.സിപുനര്‍നിര്‍മ്മാണം എന്നത്തേക്ക് പൂര്‍ത്തീകരിക്കുവാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
362.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ മണ്ഡലത്തില്‍ 2016-17 മുതല്‍ 2023-24 വരെയുള്ള വര്‍ഷങ്ങളിലെ ബജറ്റില്‍ 20% ബഡ്ജറ്റ് പ്രൊവിഷന്‍ ലഭിച്ച തദ്ദേശസ്വയംഭരണ വകുപ്പ് മുഖേന നടപ്പിലാക്കാനുള്ള പ്രവൃത്തികള്‍ ഏതൊക്കെയെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളിൽ ഭരണാനുമതി നല്‍കിയ പ്രവര്‍ത്തികള്‍ ഏതൊക്കെയെന്നും അവയുടെ നിലവിലെ സ്ഥിതി എന്താണെന്നും വിശദമാക്കാമോ;
( സി )
ഭരണാനുമതി ലഭിക്കാത്ത പ്രവൃത്തികള്‍ ഏതൊക്കെയെന്നും ഭരണാനുമതി നല്‍കാന്‍ വൈകുന്നതിന്റെ കാരണം എന്താണെന്നും വിശദമാക്കാമോ?
363.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണ്ണാർക്കാട് മണ്ഡലത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിലവില്‍ ഏതെല്ലാം തസ്തികകളാണ് ഒഴിഞ്ഞ് കിടക്കുന്നത്; വിശദമാക്കാമോ;
( ബി )
പ്രസ്തുത തസ്തികകളിൽ ജീവനക്കാരെ നിയമിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോയെന്ന് വിശദമാക്കാമോ?
364.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തില്‍ എം.എല്‍.എ.യുടെ നിയോജക മണ്ഡലം ആസ്തിവികസന പദ്ധതി, പ്രത്യേക വികസന നിധി എന്നിവ വിനിയോഗിച്ച് 2021-22 മുതല്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
തദ്ദേശ സ്വയംഭരണ എഞ്ചിനീയറിംഗ് വിഭാഗം മുഖേന മാവേലിക്കര മണ്ഡലത്തില്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍, ചെലവഴിക്കുന്ന തുക, നിലവിലെ സ്ഥിതി എന്നിവയുടെ വിശദവിവരം ലഭ്യമാക്കുമോ;
( സി )
അമ‍ൃത് പദ്ധതി പ്രകാരം നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍, അവയുടെ നിലവിലെ സ്ഥിതി, ചെലവഴിക്കുന്ന തുക എന്നിവയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
365.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉടുമ്പന്‍ചോല നിയോജകമണ്ഡലത്തില്‍ നടപ്പിലാക്കാ൯ തീരുമാനിച്ച വികസന പ്രവൃത്തികള്‍, പ്രവൃത്തികളുടെ പേര്, അനുവദിച്ച തുക, പ്രവൃത്തികളുടെ പുരോഗതി എന്നിവ തിരിച്ച് വിശദാംശം ലഭ്യമാക്കാമോ;
( ബി )
നെടുങ്കണ്ടം പഞ്ചായത്തിലെ തൂവല്‍പാലം, കല്ലാർമുക്ക് പാലം എന്നിവയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ ഏത് ഘട്ടത്തിലാണ്; പ്രസ്തുത പ്രവൃത്തികള്‍ എന്നത്തേയ്ക്ക് ആരംഭിക്കാന്‍ കഴിയും; വിശദമാക്കുമോ; പ്രസ്തുത പാലങ്ങള്‍ ഗതാഗതയോഗ്യമല്ലാത്തതും അപകട ഭീഷണിയിലുമായതിനാല്‍ ഇത് പരിഹരിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കുമോ?
366.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം മണ്ഡലത്തിലെ 2022- 23 , 2023 - 24 വർഷങ്ങളിലെ എൽ.എ.സി-എ.ഡി.എസ്.,എംഎൽഎ - എസ്.ഡി.എഫ്. പ്രവൃത്തികളിൽ ഭരണാനുമതി ലഭ്യമാകാത്തവ ഏതൊക്കെയാണെന്ന് വ്യക്തമാക്കുമോ; പ്രസ്തുത പ്രവൃത്തികൾക്ക് എപ്പോൾ ഭരണാനുമതി നൽകാൻ കഴിയുമെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തികൾക്ക് ഭരണാനുമതി നൽകാനുള്ള കാലതാമസം എന്താണെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പ്രവൃത്തികൾക്ക് ഭരണാനുമതി ലഭ്യമാക്കുന്നതിന് ബന്ധപ്പെട്ട എഞ്ചീനിയറിംഗ് വിഭാഗം സ്വീകരിച്ച നടപടികൾ വ്യക്തമാക്കുമോ;
( ഡി )
എൽ.എ.സി., എ.ഡി.എസ്. പ്രവൃത്തികൾക്ക് യഥാസമയം ഭരണാനുമതി നൽകാൻ കഴിയാത്തത് എന്ത് കൊണ്ടാണെന്ന് വ്യക്തമാക്കുമോ;
( ഇ )
എ.ഡി.എസ്., എസ് .ഡി.എഫ്. പ്രവൃത്തികൾക്ക് പ്രൊപ്പോസൽ സമർപ്പിച്ചാൽ ഭരണാനുമതി ലഭ്യമാക്കുന്നതിനുള്ള കാലാവധി എത്രയാണെന്ന് വ്യക്തമാക്കുമോ?
367.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24 ബജറ്റില്‍ 20% ടോക്കണ്‍ പ്രൊവിഷനില്‍ ഉള്‍പ്പെടുത്തിയ തച്ചനടി-അഞ്ചുമുറി തോട്ടുപാലം റോഡ് പ്രവ‍ൃത്തി നിലവില്‍ ഏത് ഘട്ടത്തിലാണെന്നും എന്ന് പ്രവൃത്തി ആരംഭിക്കുവാന്‍ കഴിയുമെന്നും വ്യക്തമാക്കാമോ?
368.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട ഗ്രാമപഞ്ചായത്തില്‍ 2019-20 ലെ എം.എല്‍.എ. ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി, കോസ്റ്റ് ഫോ‍ഡ് മുഖേന നിര്‍മ്മിക്കുന്നതിന് ഉത്തരവായിരുന്ന വനിതാ മന്ദിരത്തിന്റെ നിലവിലെ സ്ഥിതി വിശദമാക്കുമോ;
( ബി )
പ്രസ്തുത നിര്‍മ്മാണപ്രവൃത്തി നാളിതുവരെ പൂര്‍ത്തിയാക്കാത്തതിന്റെ കാരണം വ്യക്തമാക്കുമോ; നിര്‍മ്മാണപ്രവൃത്തി നാളിതുവരെയും പൂര്‍ത്തിയാക്കാത്ത പ്രസ്തുത ഏജന്‍സിക്കെതിരെ നടപടി സ്വീകരിക്കുമോ എന്ന് അറിയിക്കാമോ?
369.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24 ബജറ്റില്‍ 20% ടോക്കണ്‍ പ്രൊവിഷനില്‍ (1 കോടി രൂപ) അത്തിപ്പൊറ്റ വാതക ശ്മശാനം പദ്ധതി നിലവില്‍ ഏത് ഘട്ടത്തിലാണ്; എന്ന് പ്രവൃത്തി ആരംഭിക്കുവാന്‍ കഴിയും; വ്യക്തമാക്കാമോ?
370.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം മണ്ഡലത്തിലെ ഗ്രാമപഞ്ചായത്തുകളില്‍ 2019-20 മുതല്‍ 2023-24 വരെയുളള സാമ്പത്തിക വര്‍ഷത്തെ പദ്ധതി വിഹിതം, മെയിന്റനന്‍സ് ഗ്രാന്റ്, മറ്റ് ഫണ്ടുകള്‍ എന്നിവ അനുവദിച്ചതിന്റെയും വിനിയോഗിച്ചതിന്റെയും വിവരങ്ങള്‍ വര്‍ഷം തിരിച്ച് ലഭ്യമാക്കാമോ?
371.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ബഡ്ജറ്റില്‍ തുക വകയിരുത്തിയ കള്ളിക്കാട് ഗ്രാമപഞ്ചായത്ത് മള്‍ട്ടി പര്‍പ്പസ് ബില്‍ഡിംഗ് (ഠൗണ്‍ ഹാള്‍) എന്ന പ്രവൃത്തിയുടെ നിര്‍മ്മാണ പുരോഗതി അറിയിക്കാമോ; പ്രസ്തുത പ്രവൃത്തിക്ക് എത്ര തുക ബഡ്ജറ്റില്‍ അനുവദിച്ചുവെന്നും ടെണ്ടര്‍ ചെയ്ത ശേഷം എത്ര തുകയ്ക്കാണ് നിര്‍മ്മാണ കരാറില്‍ ഏര്‍പ്പെട്ടിട്ടുള്ളതെന്നും അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിക്ക് എന്നാണ് സാങ്കേതികാനുമതി നല്‍കിയതെന്നും അതില്‍ കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിനുള്ള നിര്‍ദ്ദേശം ഉണ്ടായിരുന്നോയെന്നും അറിയിക്കാമോ; സാങ്കേതിക അനുമതി നല്‍കിയ എസ്റ്റിമേറ്റിന്റെയും മറ്റ് അനുബന്ധ രേഖകളുടെയും പകര്‍പ്പ് ലഭ്യമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിയുമായി ബന്ധപ്പെട്ട് സാങ്കേതികാനുമതി നല്‍കിയ പ്രകാരമുള്ള എല്ലാ പ്രവൃത്തികളും നിലവില്‍ നിര്‍വ്വഹിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ആയതിന്റെ കാരണങ്ങള്‍ വ്യക്തമാക്കാമോ;
( ഡി )
സാങ്കേതികാനുമതി നല്‍കിയ എസ്റ്റിമേറ്റിന് വിരുദ്ധമായി നിര്‍മ്മാണം നടത്തിയത് കാരണം പ്രസ്തുത പ്രവൃത്തിയുടെ പൂര്‍ത്തീകരണം സാധ്യമല്ലാത്ത സ്ഥിതി നിലവിലുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത്തരത്തില്‍ എന്തൊക്കെ പ്രവൃത്തികളാണ് അധികമായി ചെയ്തിട്ടുള്ളതെന്നും ആയതിലേയ്ക്ക് കരാറുകാരന്‍ എത്ര തുക ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അറിയിക്കാമോ; ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;
( ഇ )
പ്രസ്തുത പ്രവൃത്തി എന്നത്തേയ്ക്ക് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് അറിയിക്കുമോ?
372.
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര നിയോജക മണ്ഡലത്തിൽ ചെങ്കല്‍ ഗ്രാമപഞ്ചായത്തിലെ ഉദിയന്‍ കുളങ്ങര മാര്‍ക്കറ്റില്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന പുതിയ മാര്‍ക്കറ്റ് സമുച്ചയത്തിന്റെ പ്രവൃത്തി വൈകുന്നതിന്റെ കാരണം വിശദമാക്കാമോ;
( ബി )
പ്രവൃത്തി ആരംഭിക്കുന്നതിന് ഇനിയും പൂര്‍ത്തീകരിക്കേണ്ട നടപടിക്രമങ്ങള്‍ ഏതൊക്കെയാണ് എന്ന് വിശദമാക്കാമോ?
373.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24 ബജറ്റില്‍ ഇരുപത് ശതമാനം ടോക്കണ്‍ പ്രൊവിഷനില്‍ ഉള്‍പ്പെടുത്തിയ മേരിഗിരി-രക്കാണ്ടി പോത്തുചാടി റോഡ് പ്രവൃത്തി നിലവില്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ?
374.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം നിയോജകമണ്ഡലത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വിവിധ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിലെ അസിസ്റ്റന്റ് എഞ്ചിനീയർ ഉൾപ്പെടെയുള്ള എല്ലാ ഒഴിവുകളും എപ്പോൾ നികത്താൻ കഴിയുമെന്ന് വ്യക്തമാക്കുമോ?
375.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരുവിക്കര മണ്ഡലത്തില്‍ എല്‍.എസ്.ജി.ഡി. എഞ്ചിനീയറിംഗ് വിഭാഗം മേല്‍നോട്ടം വഹിക്കുന്ന എസ്.റ്റി. കോര്‍പ്പസ് ഫണ്ടുപയോഗിച്ചുള്ള പ്രവൃത്തികളുടെ നിര്‍വ്വഹണ പുരോഗതി അറിയിക്കാമോ;
( ബി )
ഓരോ പ്രവൃത്തിയും എന്നത്തേക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയും;വ്യക്തമാക്കാമോ?
376.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പഞ്ചായത്തുകളില്‍ നിന്നും വിദ്യാലയങ്ങളില്‍ പ്രഭാത ഭക്ഷണം വിതരണം ചെയ്യുന്ന പദ്ധതി കയ്പമംഗലം നിയോജകമണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളില്‍ നടപ്പാക്കുന്നതിനും മണ്ഡലത്തിലെ എല്ലാ പ്രൈമറി വിദ്യാലയങ്ങളിലും പ്രഭാത ഭക്ഷണം നൽകുന്നതിനുമുള്ള നടപടികൾ സ്വീകരിക്കാമോ?
377.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24 ലെ ബഡ്ജറ്റില്‍ എസ്റ്റിമേറ്റ് തുകയുടെ 20% നീക്കിവെച്ചിരുന്നതും തദ്ദേശസ്വയംഭരണ സ്ഥാപനത്തെ നിര്‍വ്വഹണ ചുമതല ഏല്‍പ്പിച്ചിരുന്നതുമായ, പയ്യന്നൂർ മണ്ഡലത്തിലെ ചെറുപുഴ ഗ്രാമപഞ്ചായത്തിലെ മുളപ്ര പാലം നിർമ്മാണ പദ്ധതിയുടെ നിലവിലെ സ്ഥിതി വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിക്ക് അടിയന്തരമായി ഭരണാനുമതി ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ എന്ന് അറിയിക്കാമോ?
378.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതി, റീ ബില്‍ഡ് കേരള പദ്ധതി എന്നിവ പ്രകാരം പാറശാല മണ്ഡലത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച റോഡുകളുടെ പേര്, പഞ്ചായത്ത്, ചെലവഴിച്ച തുക എന്നിവ സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികള്‍ പ്രകാരം നിര്‍മ്മാണം ആരംഭിച്ചവയില്‍ പൂര്‍ത്തീകരിക്കാത്ത റോഡുകളുടെ പേര്, ശേഷിക്കുന്ന പ്രവൃത്തികള്‍, ആയതിനുള്ള കാരണം, ഇതുവരെ ചെലവായ തുക എന്നിവ പഞ്ചായത്തടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ?
379.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതിയതായി രൂപീകരിച്ച നഗരസഭകള്‍ക്ക് കെട്ടിടനിർമ്മാണത്തിന് ഫണ്ട് അനുവദിക്കുന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുക്കം നഗരസഭയ്ക്ക് കെട്ടിട നിർമ്മാണത്തിന് ഫണ്ട് അനുവദിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ പ്രൊപ്പോസലിന്റെ നിലവിലെ സ്ഥിതി എന്താണെന്ന് വിശദമാക്കുമോ;
( സി )
ഫണ്ട് അനുവദിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?
380.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കോര്‍പ്പറേഷനുകളില്‍ നടപ്പിലാക്കിയ കെ-സ്മാര്‍ട്ട് പദ്ധതി പ്രകാരം എന്തെല്ലാം ഓണ്‍ലൈന്‍ സേവനങ്ങളാണ് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിയിരിക്കുന്നത്; വിശദമാക്കാമോ;
( ബി )
കെ-സ്മാര്‍ട്ട് പദ്ധതി പ്രകാരം സേവനങ്ങള്‍ തീര്‍പ്പാക്കുന്നത് സീനിയോരിറ്റി പ്രകാരമാണോ; അല്ലെങ്കില്‍ സീനിയോരിറ്റി പ്രകാരം പൊതുജനങ്ങള്‍ക്കു് സേവനങ്ങള്‍ ലഭ്യമാക്കുവാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( സി )
കെ-സ്മാര്‍ട്ട് പദ്ധതി പഞ്ചായത്ത്, മുനിസിപ്പാലിറ്റി തുടങ്ങി തദ്ദേശ സ്ഥാപനങ്ങളില്‍ നടപ്പിലാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ഈ പദ്ധതി പ്രസ്തുത സ്ഥാപനങ്ങളില്‍ കൂടി നടപ്പിലാക്കുവാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
381.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിൽ നടപ്പാക്കുന്ന അമൃത് കുടിവെള്ള പദ്ധതിയുടെ പ്രവർത്തന പുരോഗതി സംബന്ധിച്ച വിശദാംശങ്ങൾ ലഭ്യമാക്കുമോ?
382.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂത്തുപറമ്പ് മണ്ഡലത്തിലെ കൂത്തുപറമ്പ് ബസ്‌സ്റ്റാൻഡ്‌ ടെർമിനൽ നിർമ്മിക്കാൻ നഗരസഭ സ്ഥലമെടുപ്പ് നടപടികൾ പൂർത്തീകരിച്ചെങ്കിലും ആവശ്യമായ ഫണ്ടില്ലാത്തതിനാൽ നിർമ്മാണ പ്രവർത്തികൾ ആരംഭിക്കാൻ സാധിക്കാത്ത കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
2024 -25 വർഷത്തേക്കുള്ള സംസ്ഥാന ബഡ്ജറ്റ് അനുബന്ധം-II-ൽ കുത്തുപറമ്പ് നഗരസഭയിൽ ബസ്‌സ്റ്റാൻഡ്‌ ടെര്‍മിനല്‍ നിര്‍മ്മാണത്തിന് 100 രൂപ ടോക്കൺ മാത്രമേ അനുവദിച്ചിട്ടുള്ളൂ ആയത് അടങ്കൽ തുകയുടെ 20 ശതമാനമാക്കി വർദ്ധിപ്പിച്ച് പദ്ധതി യാഥാർത്ഥ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ, വിശദമാക്കുമോ;
( സി )
കൂത്തുപറമ്പ് ബസ്‌സ്റ്റാൻഡ്‌ ടെർമിനൽ യാഥാർത്ഥ്യമാക്കുന്നതിന്എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് വിശദമാക്കുമോ?
383.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാൻ കൊച്ചി നഗരസഭ കഴിഞ്ഞ 5 വർഷങ്ങളിൽ ഓരോ വർഷവും എത്ര രൂപ വകയിരുത്തിയെന്നും എത്ര രൂപ ചെലവഴിച്ചുവെന്നും വർഷാടിസ്ഥാനത്തിൽ കണക്ക് നൽകാമോ?
384.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭ്യമായിട്ടുള്ള കോട്ടക്കല്‍ മണ്ഡലത്തിലെ വളാഞ്ചേരി നഗരസഭ കെട്ടിട നിര്‍മ്മാണ പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിക്ക് സാങ്കേതികാനുമതി ലഭ്യമായിട്ടുണ്ടോ; പ്രവൃത്തി ആരംഭിക്കുന്നതിന് ഇനി എന്തെല്ലാം നടപടികള്‍ ശേഷിക്കുന്നുണ്ടെന്ന് വിശദമാക്കുമോ?
385.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊച്ചിന്‍ സ്മാര്‍ട്ട് മിഷന്‍ ലിമിറ്റ‍ഡ് (സി.എസ്.എം.എൽ.) പോലെയുള്ള സ്പെഷ്യൽ പർപ്പസ് വികസന ഏജൻസികളുടെ ഫണ്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ കോര്‍പ്പറേഷൻ ഏരിയകളിൽ മാത്രമേ ഉപയോഗിക്കാവൂ എന്ന നിബന്ധന ഉണ്ടോ; വ്യക്തമാക്കുമോ;
( ബി )
എറണാകുളം ജില്ലയിലെ മുനിസിപ്പാലിറ്റികൾ കൊച്ചി കോര്‍പ്പറേഷനേക്കാൾ നഗര സ്വഭാവം കാണിക്കുന്നതിനാല്‍ കൊച്ചി കോര്‍പ്പറേഷന്റെ നിലവിലെ ഭൂപരിധി വർദ്ധിപ്പിക്കേണ്ട ആവശ്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
കൊച്ചി കോര്‍പ്പറേഷന്റെ അതിർത്തികൾ പുനർനിര്‍ണ്ണയിക്കേണ്ട സാധ്യത നിലവിൽ ഉണ്ടോയെന്ന് വ്യക്തമാക്കുമോ?
386.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം നഗരസഭയില്‍ സാനിട്ടേഷന്‍ വര്‍ക്കര്‍ തസ്തികയില്‍ സേവനം അനുഷ്൦ിച്ചു വരവെ 2006ല്‍ അന്തരിച്ച ശ്രീ. ഗോപി വി.യുടെ സര്‍വ്വീസ് ആനുകൂല്യങ്ങള്‍ നല്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടി വിശദമാക്കാമോ?
387.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം നഗരസഭയില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കാനുദ്ദേശിക്കുന്ന ആധുനിക ശ്മശാന വുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത ആധുനിക ശ്മശാനത്തിന്റെ നിര്‍മ്മാണം സാങ്കേതിക തടസ്സങ്ങള്‍ നീക്കി അടിയന്തരമായി ആരംഭിയ്ക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കുമോ?
388.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അഴീക്കോട് എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് പളളിയാംമൂല ഗവ. ബഡ്സ് റിഹാബിലിറ്റേഷന്‍ സെന്ററില്‍ സ്കൂള്‍ ബസ് വാങ്ങിക്കുന്ന പ്രവൃത്തിക്ക് കണ്ണൂര്‍ കോര്‍പ്പറേഷന്‍ അനുമതി നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ വിശദവിവരം നല്‍കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി ആരംഭിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കാമോ?
389.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എൽ.എ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് അഴീക്കോട് മണ്ഡലത്തിലെ പുഴാതി പി.എച്ച്.സി. ക്ക് ആംബുലന്‍സ് വാങ്ങിക്കുന്നതിന് കോര്‍പ്പറേഷന്‍ അനുമതി നല്‍കിയിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
( ബി )
അനുമതി നല്‍കിയിട്ടില്ലെങ്കില്‍ വിശദാംശം നൽകുമോ;
( സി )
പ്രസ്തുത പ്രവൃത്തി നടപ്പിലാക്കുന്നതിനുളള നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കാമോ?
390.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കോര്‍പ്പറേഷനുകളില്‍ നടപ്പിലാക്കിയ കെ-സ്മാര്‍ട്ട് പദ്ധതി പ്രകാരം കെട്ടിട നികുതി അടയ്ക്കുവാന്‍ ചെല്ലുമ്പോള്‍ നിശ്ചിത സോഫ്റ്റ് വെയറില്‍ കെട്ടിടം ഇല്ലായെന്ന് കാണിക്കുന്നതുകൊണ്ട് നികുതി അടയ്ക്കുവാന്‍ സാധിക്കാത്ത വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയത് സമയബന്ധിതമായി പരിഹരിച്ച് നികുതി അടയ്ക്കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( ബി )
തടസ്സങ്ങള്‍ ഉടനടി പരിഹരിച്ച് ഉദ്യോഗസ്ഥരെ സഹായിക്കുവാന്‍ ടി പദ്ധതി പ്രകാരം സപ്പോര്‍ട്ടിംഗ് സ്റ്റാഫുകളെ കോര്‍പ്പറേഷനുകളില്‍ നിയോഗിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ടി സ്റ്റാഫുകള്‍ സമയബന്ധിതമായി തടസ്സങ്ങള്‍ പരിഹരിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ ?
391.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അഴീക്കോട് എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ട്, പ്രത്യേക വികസന നിധി എന്നിവ ഉപയോഗിച്ച് കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ നടപ്പിലാക്കുന്ന റോഡുകള്‍, ഫുട്പാത്ത്, കല്‍വര്‍ട്ടുകള്‍ എന്നീ പ്രവൃത്തികള്‍ ലിസ്റ്റ് ചെയ്യാമോ;
( ബി )
ആയതിന്റെ ഓരോന്നിന്റെയും പുരോഗതി അറിയിക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തികൾ നടപ്പിലാക്കുന്നതിന് തടസ്സങ്ങളുണ്ടോ; വിശദവിവരം നല്‍കാമോ?
392.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24 വര്‍ഷത്തില്‍ കോഴിക്കോട് നോര്‍ത്ത് നിയോജക മണ്ഡലത്തിലെ വേങ്ങേരിയില്‍ കളിസ്ഥലനിര്‍മ്മാണത്തിനായി എത്ര രൂപ നീക്കിവെച്ചിട്ടുണ്ടെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിന് എന്തെല്ലാം നടപടികളാണ് തദ്ദേശസ്വയംഭരണ വകുപ്പ് സ്വീകരിച്ചിട്ടുളളതെന്ന് വിശദമാക്കുമോ;
( സി )
പദ്ധതി നടത്തിപ്പിന് ചുമതലപ്പെടുത്തിയ സ്ഥാപനം, പദ്ധതിയുടെ നിലവിലെ സ്ഥിതി എന്നിവ വ്യക്തമാക്കാമോ?
393.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാൻ തിരുവനന്തപുരം നഗരസഭ കഴിഞ്ഞ എട്ട് വർഷങ്ങളിൽ ഓരോ വർഷവും എത്ര രൂപയാണ് വകയിരുത്തിയതെന്നും എത്ര രൂപ ചെലവഴിച്ചുവെന്നും വർഷാടിസ്ഥാനത്തിൽ ലഭ്യമാക്കാമോ;
( ബി )
2024 വർഷത്തിൽ തിരുവനന്തപുരം നഗരസഭ ഏത് സ്ഥാപനത്തെയാണ് പ്രസ്തുത നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന്റെ ഭാഗമായുള്ള പ്രവൃത്തികൾക്ക് തിരഞ്ഞെടുത്തിരിക്കുന്നത് എന്ന് വ്യക്തമാക്കാമോ;
( സി )
2024 വർഷത്തിൽ ഈ നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന്റെ ഭാഗമായുള്ള പ്രവൃത്തികൾക്ക് തിരുവനന്തപുരം നഗരസഭ ടെൻഡർ നടപടികളിലൂടെയാണോ സ്ഥാപനത്തെ തെരഞ്ഞെടുത്തിരിക്കുന്നതെന്നും ടെൻഡർ എത്ര രൂപയ്ക്കാണ് നൽകിയതെന്നും ടെൻഡറിൽ പങ്കെടുത്ത മറ്റ് സ്ഥാപനങ്ങൾ എത്ര രൂപയാണ് കോട്ട് ചെയ്തതെന്നും വിശദമാക്കാമോ;
( ഡി )
2024 വർഷത്തിൽ പ്രസ്തുത നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന്റെ ഭാഗമായുള്ള പ്രവൃത്തികൾക്കുള്ള കരാർ എത്ര രൂപയ്ക്കാണ് നൽകിയതെന്ന് വ്യക്തമാക്കാമോ; പ്രസ്തുത കാരാറിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( ഇ )
തിരുവനന്തപുരം നഗരത്തിലെ എത്ര ഓടകളുടെ നിയന്ത്രണമാണ് പ്രസ്തുത നഗരസഭയ്ക്കുള്ളതെന്നും 2024 വർഷം എത്ര ഓടകൾ വൃത്തിയാക്കിയെന്നും വിശദമാക്കാമോ?
394.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം നഗരത്തിലെ സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി എത്ര കോടി രൂപയുടെ പദ്ധതിയാണ് നടപ്പിലാക്കുന്നത് എന്ന് വ്യക്തമാക്കാമോ;
( ബി )
തിരുവനന്തപുരം നഗരത്തില്‍ പ്രസ്തുത പദ്ധതിയുടെ ഭാഗമായി റോഡ് നവീകരണത്തിനായി ഏതു സ്ഥാപനത്തെയാണ് തെരഞ്ഞെടുത്തത് എന്ന് വ്യക്തമാക്കാമോ;
( സി )
പദ്ധതിയുടെ ഭാഗമായി കമ്പനിയുമായി ഉണ്ടാക്കിയ കരാറിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( ഡി )
പ്രസ്തുത പദ്ധതിയുടെ ഭാഗമായി റോഡ് നവീകരണത്തിനായി തിരുവനന്തപുരം നഗരസഭ ടെൻഡർ നടപടികളിലൂടെയാണോ സ്ഥാപനത്തെ തെരഞ്ഞെടുത്തിരിക്കുന്നത് എന്ന് വ്യക്‌തമാക്കാമോ;
( ഇ )
ടെൻഡർ എത്ര രൂപയ്ക്കാണ് നൽകിയത് എന്നും ടെൻഡറിൽ പങ്കെടുത്ത മറ്റു സ്ഥാപനങ്ങൾ എത്ര രൂപയാണ് കോട്ട് ചെയ്തത് എന്നും വിശദമാക്കാമോ;
( എഫ് )
പ്രസ്തുത പദ്ധതിയുടെ ഭാഗമായി റോഡ് നവീകരണം കരാർ പ്രകാരം എന്നാണ് പൂർത്തീകരിക്കേണ്ടത് എന്ന് വ്യക്തമാക്കാമോ?
395.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ എട്ട് വർഷങ്ങളിൽ തൃശൂർ നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാൻ തൃശൂർ നഗരസഭ ഓരോ സാമ്പത്തിക വർഷവും എത്ര രൂപ വകയിരുത്തിയെന്നും എത്ര രൂപ ചിലവഴിച്ചുവെന്നുമുള്ള കണക്കുകള്‍ വർഷാടിസ്ഥാനത്തിൽ നൽകാമോ?
396.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അഴീക്കോട് എം.എല്‍.എ.യുടെ ആസ്തിവികസനഫണ്ട് ഉപയോഗിച്ച് കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലുളള പയ്യാമ്പലത്ത് നിര്‍മ്മിക്കുന്ന ആധുനിക ശ്മശാനത്തിന്റെ പ്രവര്‍ത്തന പുരോഗതി അറിയിക്കാമോ;
( ബി )
പ്രവൃത്തി ആരംഭിക്കുന്നതിന് എന്തെങ്കിലും തടസങ്ങളുണ്ടോയെന്ന് വ്യക്തമാക്കുമോ;
( സി )
എങ്കില്‍ പ്രസ്തുത തടസങ്ങള്‍ നീക്കുന്നതിനുളള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
397.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാലിന്യ നിര്‍മ്മാര്‍ജ്ജനവുമായി ബന്ധപ്പെട്ട് കോതമംഗലം നഗരസഭയെ ഉള്‍പ്പെടുത്തി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പുതിയ പദ്ധതിയെ സംബന്ധിച്ച് വിശദീകരിക്കാമോ;
( ബി )
പ്രസ്തുത പദ്ധതി വേഗത്തിലാരംഭിയ്ക്കുന്നതിന് വേണ്ടിയുള്ള നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
398.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയപാത 544 ല്‍ വീതി കൂട്ടുന്നതിനായി എറ്റെടുത്തിട്ടുള്ള സ്ഥലങ്ങളില്‍ കെട്ടിടങ്ങള്‍ ഉപയോഗക്രമം മാറ്റുകയോ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തി താമസയോഗ്യമാക്കുകയോ ചെയ്യുമ്പോള്‍ മതിയായ സെറ്റ് ബാക്ക് ലഭിക്കാത്തതിനാല്‍ കെട്ടിടനിര്‍മ്മാണ അനുമതി ലഭ്യമാക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇത്തരം കെട്ടിടങ്ങള്‍ക്ക് കെട്ടിടനിര്‍മ്മാണ ചട്ടങ്ങളില്‍ ഇളവ് നല്‍കുന്നതിനും അനുമതി ലഭ്യമാക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
399.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലഹരി വിപണനം, ഉപയോഗം, വിതരണം എന്നിവയുമായി ബന്ധപ്പെട്ട് 2023 ജനുവരി 1 മുതല്‍ 2024 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ സംസ്ഥാനത്ത് എക്‌സൈസ് വകുപ്പ് എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത കാലയളവില്‍ ലഹരി മാഫിയയുടെ അക്രമങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് എക്‌സൈസ് വകുപ്പ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ;
( സി )
എങ്കില്‍ ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( ഡി )
2024 ജനുവരി 1 മുതല്‍ മെയ് 31 വരെയുള്ള കാലയളവില്‍ ലഹരി ഉപയോഗം, വില്‍പ്പന, വിപണനം എന്നിവയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് എത്ര വിദ്യാര്‍ത്ഥികള്‍ക്കെതിരെ എക്‌സൈസ് വകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ?
400.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ മദ്യനയം പുതുക്കുന്നതിന് സർക്കാർ തീരുമാനമെടുത്തിട്ടുണ്ടോ; എങ്കിൽ നിലവിലെ മദ്യനയത്തിൽ നിന്നും എന്തൊക്കെ മാറ്റങ്ങൾ നടപ്പാക്കുവാന്‍ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കുമോ;
( ബി )
ഡ്രൈ ഡേ ഒഴിവാക്കുന്നത് സംബന്ധിച്ചും ഐ.ടി. പാർക്കുകളിലും മാളുകളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലും മദ്യം ലഭ്യമാക്കുന്നത് സംബന്ധിച്ചും സർക്കാർതലത്തിൽ ചർച്ചകൾ നടത്തുകയോ തീരുമാനങ്ങൾ എടുക്കുകയോ ഉണ്ടായിട്ടുണ്ടോ; എങ്കിൽ വിശദാംശം അറിയിക്കുമോ;
( സി )
മദ്യനിരോധനമല്ല മദ്യവർജനമാണ് വേണ്ടത് എന്നതാണോ ഈ സർക്കാരിന്റെ നയമെന്ന് വെളിപ്പെടുത്തുമോ; എങ്കിൽ ബാറുകളുടെയും മദ്യ വില്പന ശാലകളുടെയും എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ മദ്യവർജനം എപ്രകാരം നടപ്പാക്കാൻ കഴിയുമെന്ന് വ്യക്തമാക്കുമോ;
( ഡി )
2016-2021-ലെ സർക്കാർ അധികാരമേൽക്കുമ്പോൾ സംസ്ഥാനത്ത് തുറന്ന് പ്രവർത്തിച്ചിരുന്ന ബാറുകളുടെയും സർക്കാർ മദ്യ വില്പന ശാലകളുടെയും ആകെ എണ്ണം എത്രയായിരുന്നു; ജില്ലയും മദ്യ ശാലയുടെ ഇനവും തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( ഇ )
2016-ൽ സർക്കാർ അധികാരമേറ്റത് മുതൽ നാളിതുവരെ തുറന്ന് പ്രവർത്തിപ്പിക്കുന്നതിന് അനുമതി നൽകിയ ബാറുകളുടെയും സർക്കാർ, സർക്കാർ ഇതര മദ്യ വില്പന ശാലകളുടെയും എണ്ണം എത്രയാണ്; ജില്ലയും മദ്യശാലയുടെ ഇനവും അനുമതി നൽകിയ വർഷവും തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ?
401.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-ല്‍ സർക്കാർ അധികാരത്തിൽ വരുമ്പോൾ സംസ്ഥാനത്ത് പ്രവർത്തിച്ചിരുന്ന ബാറുകളുടെ എണ്ണം എത്രയാണ്;
( ബി )
പ്രസ്തുത സർക്കാരിന്റെ കാലയളവിൽ മുൻ സർക്കാരിന്റെ കാലത്ത് അടച്ചു പൂട്ടിയ എത്ര ബാറുകൾക്കാണ് പ്രവർത്തന അനുമതി നൽകിയത്; വിശദംശം നൽകുമോ;
( സി )
ഒന്നാം പിണറായി സർക്കാരിന്റെ കാലയളവ് മുതൽ നാളിതു വരെ എത്ര ബാറുകൾക്ക് പുതിയതായി ലൈസൻസ് അനുവദിച്ചിട്ടുണ്ട്; എത്ര ബാറുകളുടെ ലൈസൻസ് റദ്ദ് ചെയ്തിട്ടുണ്ട്; നിലവിൽ സംസ്ഥാനത്ത് എത്ര ബാറുകൾ പ്രവർത്തിക്കുന്നുണ്ട്; വ്യക്തമാക്കുമോ ?
402.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഐ.ടി. പാർക്കുകളിൽ ബാർ ലൈസൻസ് അനുവദിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ ഇപ്രകാരം ലൈസൻസ് അനുവദിക്കുന്നതിനുള്ള മാനദണ്ഡം വ്യക്തമാക്കുമോ;
( ബി )
ഏതൊക്കെ ഐ.ടി. പാർക്കുകള്‍ക്കാണ് ബാർ ലൈസൻസ് അനുവദിക്കുവാൻ തീരുമാനിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( സി )
ഐ.ടി. പാർക്കുകളിൽ ബാർ ലൈസൻസ് അനുവദിക്കുന്നതിന് പൈലറ്റ് പ്രോജക്ട് നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ എവിടെയാണ് ഇപ്രകാരം ബാർ ലൈസൻസ് നല്‍കുന്നത്; വിശദാംശം നൽകുമോ;
( ഡി )
ഐ.ടി. പാർക്കുകളിൽ ബാർ ലൈസൻസ് അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങളും ലൈസൻസ് ഫീസ് ഉൾപ്പെടെയുള്ള വിശദാംശങ്ങളും ലഭ്യമാക്കുമോ?
403.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചങ്ങനാശേരി എക്സൈസ് റേഞ്ചിനെ വിഭജിച്ച് വെള്ളാവൂർ, വാഴൂർ, വാകത്താനം, നെടുങ്കുന്നം, കങ്ങഴ, കറുകച്ചാല്‍ പഞ്ചായത്തുകള്‍ ഉള്‍പ്പെടുത്തി കറുകച്ചാല്‍ കേന്ദ്രമാക്കി പുതിയ എക്സൈസ് റേഞ്ച് ഓഫീസ് സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കാമോ?
404.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എക്സൈസ് റേഞ്ച് ഓഫീസുകൾ ഇല്ലാത്ത താലൂക്കുകൾ ഏതെല്ലാം ആണെന്ന് വ്യക്തമാക്കാമോ;
( ബി )
എക്സൈസ് റെയിഞ്ച് ഓഫീസുകൾ ഇല്ലാത്ത താലൂക്കുകളിൽ ആയത് സ്ഥാപിക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശങ്ങൾ നൽകാമോ;
( സി )
വെള്ളരിക്കുണ്ട് താലൂക്കിൽ എക്സൈസ് റേഞ്ച് ഓഫീസ് തുടങ്ങാൻ നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കാമോ;
( ഡി )
വെള്ളരിക്കുണ്ട് താലൂക്ക് പരിധിയിൽ എക്സൈസ് വകുപ്പിന് ഭൂമി ലഭ്യമായിട്ടുണ്ടോ; എങ്കിൽ ആയത് സംബന്ധിച്ച വിശദാംശം നൽകാമോ?
405.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിരോധിത ലഹരി വസ്തുക്കള്‍ സംസ്ഥാനത്ത് വിറ്റഴിക്കുന്നതായിട്ടുള്ള വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
നിരോധിത ലഹരി പദാര്‍ത്ഥങ്ങളുടെ വില്പന തടയുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( സി )
കഴിഞ്ഞ സാമ്പത്തികവര്‍ഷം എത്ര കുറ്റകൃത്യങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ;
( ഡി )
കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷ ലഭ്യമാക്കുവാന്‍ നിയമഭേദഗതികള്‍ക്കായി ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
406.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 ൽ മുന്‍ സർക്കാർ അധികാരത്തിൽ വരുമ്പോൾ സംസ്ഥാനത്ത് എത്ര ബാറുകൾ, ബീവറേജസ് ഔട്ട് ലെറ്റുകള്‍ എന്നിവ ഉണ്ടായിരുന്നുവെന്ന് വ്യക്തമാക്കുമോ;
( ബി )
2016 ന് ശേഷം സംസ്ഥാനത്ത് എത്ര ബാറുകൾ, ബിവറേജസ് ഔട്ട് ലെറ്റുകള്‍ എന്നിവ നൽകിയിട്ടുണ്ട് എന്ന് വർഷം, ജില്ല തിരിച്ചുള്ള കണക്കുകൾ ലഭ്യമാക്കുമോ;
( സി )
സംസ്ഥാനത്ത് മദ്യനയത്തിൽ ഏതെങ്കിലും തരത്തിൽ മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നുണ്ടോ; ഇതിനുവേണ്ടി ടൂറിസം വകുപ്പിൽ നിന്ന് എന്തെങ്കിലും അപേക്ഷയോ നിർദ്ദേശമോ ഉണ്ടായിട്ടുണ്ടോ; വിശദമാക്കുമോ?
407.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഐ.ടി. പാർക്കുകളിൽ ബാർ ലൈസൻസ് അനുവദിക്കാൻ തീരുമാനിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
ഐ.ടി. പാർക്കുകളിൽ ബാറുകൾ പ്രവർത്തിച്ചു തുടങ്ങുമ്പോൾ ബാർ ലൈസൻസിന്റെ മറവിൽ അനധികൃത മദ്യ വില്പനയും മയക്കുമരുന്ന് വില്പനയും ഉണ്ടാകാതിരിക്കാൻ എന്തൊക്കെ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തുവാൻ സാധിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
ഐ.ടി. പാർക്കുകളിൽ എക്സൈസ് വകുപ്പിന്റെയും മറ്റും പരിശോധനകൾ അവിടുത്തെ ബിസിനസ് അന്തരീക്ഷത്തെ ദോഷകരമായി ബാധിക്കുമെന്ന പരിമിതി ഉള്ളതിനാൽ, ബാർ ലൈസൻസ് അനുവദിക്കാനുള്ള സർക്കാർ തീരുമാനം പുന: പരിശോധിക്കുന്നതിന് തയ്യാറാകുമോ; വിശദാംശം നൽകുമോ?
408.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഡ്രൈ ഡേ പിൻവലിച്ച് ഐ.ടി. പാർക്കുകളിൽ മദ്യം വിതരണം ചെയ്യുന്നത് കൊണ്ട് സർക്കാരിന് എത്ര തുക അധിക വരുമാനമായി ലഭിക്കുമെന്ന് കണക്കാക്കിയിട്ടുണ്ടോ; എങ്കിൽ ആയതിന്റെ വിശദാംശം നൽകാമോ;
( ബി )
സംസ്ഥാനത്ത് ക്രമാതീതമായി വലിയ ക്രിമിനൽ കുറ്റങ്ങൾ ഉണ്ടാകുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് മദ്യത്തിന്റെ അമിതമായ ഉപയോഗവും മദ്യം സുലഭമായി ലഭിക്കുന്നതുമാണെന്നുള്ളത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ അതിന് എന്ത് പരിഹാരമാണ് കണ്ടെത്തിയിട്ടുള്ളതെന്ന് വിശദമാക്കാമോ;
( സി )
ഡ്രൈ ഡേ പിൻവലിക്കുന്ന നടപടി ഒഴിവാക്കുന്നതിനെ കുറിച്ച് ആലോചന നടത്തുമോയെന്ന് വ്യക്തമാക്കാമോ?
409.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദ്യാര്‍ത്ഥികളിലും യുവാക്കളിലും ഉണ്ടാകുന്ന മയക്കുമരുന്നിന്റെ ഉപയോഗം കുറയ്ക്കുന്നതിനും ഗുരുതരമായ ഈ സാമൂഹ്യ പ്രശ്നം ലഘൂകരിക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
( ബി )
എങ്കില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ;
( സി )
മയക്കുമരുന്ന് കെെവശം വയ്ക്കുകയും വില്‍ക്കുകയും ചെയ്യുന്നവര്‍ക്ക് കടുത്തശിക്ഷ ഉറപ്പുവരുത്തുന്നതിന് നിയമഭേദഗതികള്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമോ?
410.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. സണ്ണി ജോസഫ്
ശ്രീ. റോജി എം. ജോൺ
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പുതിയ മദ്യ നയം രൂപീകരിക്കുന്നതിന് എക്സൈസ് വകുപ്പ് ടൂറിസം വകുപ്പിന്റെ അഭിപ്രായം ആരാഞ്ഞിരുന്നോ;
( ബി )
എങ്കില്‍ പുതിയ മദ്യ നയത്തില്‍ ഉള്‍പെടുത്താനായി ഏതൊക്കെ വിഷയങ്ങളിലാണ് ടൂറിസം വകുപ്പിന്റെ അഭിപ്രായം ആരാഞ്ഞത് എന്ന് വ്യക്തമാക്കാമോ;
( സി )
പുതിയ മദ്യ നയത്തില്‍ ഉള്‍പ്പെടുത്താനായി ടൂറിസം വകുപ്പിൽ നിന്നും എന്തൊക്കെ ശിപാര്‍ശകളാണ് ലഭിച്ചിരിക്കുന്നത് എന്ന് വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത ശിപാര്‍ശകളുടെ അടിസ്ഥാനത്തില്‍ എന്തൊക്കെ നടപടികളാണ് എക്സൈസ് വകുപ്പ് സ്വീകരിച്ചിരിക്കുന്നത് എന്ന് വ്യക്തമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.