|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
UNSTARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA >11th Session>unstarred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 11th SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
6053.
ശ്രീ.
കെ.പി.മോഹനന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കര്‍ഷകര്‍ക്ക് കൃഷി
ആവശ്യത്തിന് സൗജന്യമായി
വൈദ്യുതി
ലഭ്യമാക്കുന്നതിനുള്ള
വ്യവസ്ഥകളും നടപടിക്രമങ്ങളും
വിശദമാക്കുമോ;
(
ബി )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിന് ശേഷം കൂത്തുപറമ്പ്
മണ്ഡലത്തില്‍ ഇത്തരത്തില്‍
നല്‍കിയ വൈദ്യുതി
കണക്ഷനുകളുടെ എണ്ണം
തദ്ദേശസ്ഥാപനം തിരിച്ച്
വ്യക്തമാക്കുമോ?
6054.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വൈദ്യുതി
ഉല്പാദനത്തിനായി വീടുകളില്‍
സോളാര്‍ ഉപകരണങ്ങള്‍
ലഭ്യമാക്കുന്നതിന് ഏതൊക്കെ
പദ്ധതികളാണ് നിലവിലുള്ളതെന്ന്
വ്യക്തമാക്കുമോ; വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
വടകര
താലൂക്കില്‍ ഇതിനായി
നിയോഗിച്ചിട്ടുള്ള അംഗീകൃത
ഏജന്‍സികളുടെ വിവരങ്ങള്‍
അറിയിക്കാമോ?
6055.
ശ്രീ.
ഐ. സി. ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വൈദ്യുതി
വാങ്ങുന്നതിനായി വൈദ്യുതി
ബോർഡ് നിലവിൽ
ഏർപ്പെട്ടിരിക്കുന്ന കരാറുകൾ
ഏതെല്ലാമാണെന്ന്
വ്യക്തമാക്കുമോ; നിലവിലുള്ള
കരാറുകളുടെ പകർപ്പുകൾ
ലഭ്യമാക്കാമോ?
6056.
ശ്രീ
ഇ ചന്ദ്രശേഖരന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വൈദ്യുതി
വിതരണ ലൈൻ കേബിളാക്കുന്ന
പദ്ധതി പ്രകാരം കാഞ്ഞങ്ങാട്
മണ്ഡലത്തിൽ ഇതുവരെ
നടപ്പിലാക്കിയ
പ്രവൃത്തികളുടെയും
നടപ്പിലാക്കിവരുന്ന
പ്രവൃത്തികളുടെയും
നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന
പ്രവൃത്തികളുടെയും
വിശദാംശം/പുരോഗതി
ലഭ്യമാക്കാമോ?
6057.
ശ്രീ
തോമസ് കെ തോമസ്
ശ്രീ
കോവൂർ കുഞ്ഞുമോൻ
ശ്രീ
മാത്യു ടി. തോമസ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ഇ.ബി.യുടെ
പ്രവർത്തനം കൂടുതൽ
കാര്യക്ഷമമാക്കാൻ
സ്വീകരിച്ചുവരുന്ന നടപടികൾ
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസരണ
വിതരണ രംഗത്ത്
ഉണ്ടായിക്കൊണ്ടിരിക്കുന്ന
നഷ്ടം നികത്തുന്നതിനും മറ്റ്
ചെലവുകൾ ഒഴിവാക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചു വരുന്നതെന്ന്
വ്യക്തമാക്കാമോ;
(
സി )
മസ്ദൂർ,
ലൈൻമാൻ തുടങ്ങിയ താഴ്ന്ന
വിഭാഗം ജീവനക്കാരെ കൂടുതലായി
നിയമിച്ച് വൈദ്യുതി ബോർഡിന്റെ
പ്രവർത്തനം
കാര്യക്ഷമമാക്കുന്നതിന്
നടപടികൾ സ്വീകരിക്കുമോ;
എങ്കിൽ വിശദാംശം
ലഭ്യമാക്കുമോ?
6058.
ശ്രീ.
പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2021
മുതൽ നാളിതുവരെ വൈദ്യുതി
ചാര്‍ജ് കുടിശികയിനത്തിൽ എത്ര
തുക ലഭിക്കാനുണ്ടെന്ന്
സർക്കാർ ഓഫീസുകളും പൊതുമേഖലാ
സ്ഥാപനങ്ങളും തിരിച്ചു
അറിയിക്കുമോ;
(
ബി )
കോടതി
വ്യവഹാരത്തില്‍ ഉള്‍പ്പെട്ട
കുടിശിക എത്ര തുകയാണെന്നും അവ
പിരിച്ചെടുക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്നും
വ്യക്തമാക്കുമോ?
6059.
ശ്രീ.
എ. പി. അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
2016-ലെ
സര്‍ക്കാര്‍ വന്ന സമയത്തെ
കെ.എസ്.ഇ.ബി.യുടെ ശരാശരി
പ്രതിദിന വരുമാനം
എത്രയായിരുന്നുവെന്ന്
അറിയിക്കുമോ; പ്രസ്തുത
കാലയളവില്‍
കെ.എസ്.ഇ.ബി.യ്ക്ക് കടബാധ്യത
ഉണ്ടായിരുന്നോ; എങ്കില്‍
എത്രയായിരുന്നുവെന്നതിന്റെ
വിശദവിവരം ലഭ്യമാക്കുമോ;
തദവസരത്തിൽ കെ.എസ്.ഇ.ബി.യിലെ
സ്ഥിര ജീവനക്കാരുടെ എണ്ണം
എത്രയായിരുന്നുവെന്ന്
വ്യക്തമാക്കുമോ;
(
ബി )
കെ.എസ്.ഇ.ബി
യുടെ നിലവിലെ ശരാശരി പ്രതിദിന
വരുമാനം എത്രയാണെന്ന്
വ്യക്തമാക്കാമോ;
കെ.എസ്.ഇ.ബി.യ്ക്ക് നിലവില്‍
കടബാധ്യത ഉണ്ടോ; എങ്കില്‍
എത്രയാണെന്ന വിശദവിവരം
ലഭ്യമാക്കാമോ; നിലവില്‍
കെ.എസ്.ഇ.ബി.യിലെ സ്ഥിര
ജീവനക്കാരുടെ എണ്ണം
എത്രയെന്ന് വ്യക്തമാക്കാമോ;
(
സി )
വൈദ്യുതി
ചാര്‍ജ്ജ്
വര്‍ധിപ്പിക്കുന്നതിന്
കെ.എസ്.ഇ.ബി. സര്‍ക്കാരിന്
ശിപാര്‍ശ നല്‍കിയിട്ടുണ്ടോ;
എങ്കില്‍ വൈദ്യുതി ചാര്‍ജ്ജ്
വര്‍ദ്ധിപ്പിക്കാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(
ഡി )
കെ.എസ്.ഇ.ബി.
യുടെ നഷ്ടം നികത്താന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
ഇ )
ഗാര്‍ഹിക
ഉപഭോക്താക്കള്‍ക്ക് അമിതമായ
വൈദ്യുതി ബില്‍ വരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതിന്റെ കാരണം
വ്യക്തമാക്കുമോ; ഇത്
പരിഹരിക്കാൻ സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന നടപടികൾ
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
6060.
ശ്രീ.
ഇ കെ വിജയൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നാദാപുരം
മണ്ഡലത്തിലെ വൈദ്യുതി സെക്ഷൻ
ഓഫീസുകളിൽ നിലവിലുള്ള ഒഴിവുകൾ
എത്രയെന്ന് അറിയിക്കാമോ;
(
ബി )
പ്രസ്തുത
ഒഴിവുകൾ നികത്തുവാൻ നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
6061.
ശ്രീമതി
ശാന്തകുമാരി കെ. : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഈ
സർക്കാർ അധികാരത്തില്‍
വന്നതിനുശേഷം കോങ്ങാട്
മണ്ഡലത്തില്‍ എത്ര
ബി.പി.എല്‍. കുടുംബങ്ങള്‍ക്ക്
വൈദ്യുതി കണക്ഷന്‍ നല്‍കി
എന്ന് അറിയിക്കാമോ?
6062.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
2023
മെയ് മാസത്തിൽ
ദീർഘകാലത്തേക്കുള്ള വൈദ്യുതി
കരാർ കെ.എസ്.ഇ.ബി.
റദ്ദാക്കിയത് മൂലം ബോർഡിന്
2130 കോടി രൂപയുടെ നഷ്ടം
സംഭവിച്ചതായി
കെ.എസ്.ഇ.ബി.യുടെ ആനുവൽ
അഡ്മിനിസ്ട്രേഷൻ റിപ്പോർട്ടിൽ
വ്യക്തമാക്കിയിട്ടുണ്ടോ;
വിശദാംശം നൽകുമോ; ഇത്
സംബന്ധിച്ച റിപ്പോർട്ടിലെ
പ്രസക്തഭാഗത്തിന്റെ പകർപ്പ്
ലഭ്യമാക്കുമോ?
6063.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കല്ല്യാശ്ശേരി
മണ്ഡലത്തിലെ കല്ല്യാശ്ശേരി,
ചെറുകുന്ന്, കണ്ണപുരം,
മാടായി, മാട്ടൂല്‍ എന്നീ
പഞ്ചായത്തുകളില്‍ ഓവര്‍ലോഡ്
മൂലം നിരന്തരം വൈദ്യുതി
മുടങ്ങുന്നത്
പരിഹരിക്കുന്നതിനായി പുതുതായി
33 കെ.വി. സബ്സ്റ്റേഷന്‍
സ്ഥാപിക്കാന്‍ ആവശ്യമായ
പ്രൊപ്പോസല്‍
സമര്‍പ്പിക്കാന്‍
കെ.എസ്.ഇ.ബി.യോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
എങ്കിൽ വിശദാംശം
ലഭ്യമാക്കാമോ?
6064.
ശ്രീ.
എൻ. കെ. അക്ബര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഗുരുവായൂര്‍
മണ്ഡലത്തിലെ വോള്‍ട്ടേജ്
ക്ഷാമം പരിഹരിക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(
ബി )
ഗുരുവായൂര്‍
ക്ഷേത്രപരിസരത്ത്
കെ.എസ്.ഇ.ബി. പോസ്റ്റുകള്‍
ഒഴിവാക്കി യു.ജി.കേബിളുകള്‍
വഴി വൈദ്യുതി നല്‍കുന്ന
പദ്ധതി നടപ്പിലാക്കാന്‍
തീരുമാനമുണ്ടോ; വിശദവിവരം
ലഭ്യമാക്കാമോ?
6065.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരമേറ്റശേഷം
തടസ്സരഹിതമായ വെെദ്യുതി
ഉറപ്പു
വരുത്തുന്നതിലേയ്ക്കായി
പുതുതായി എത്ര
ട്രാൻസ്ഫോര്‍മറുകളാണ് കെ.
എസ്. ഇ. ബി. വാങ്ങിയതെന്നും
ഏതൊക്കെ വിഭാഗങ്ങളിലായി എത്ര
ട്രാൻസ്ഫോര്‍മറുകള്‍
വാങ്ങിയെന്നും ഇവയ്ക്ക്
ഓരോന്നിനും എത്രരൂപ വീതമാണ്
ചെലവഴിച്ചതെന്നും
വിശദമാക്കാമോ;
(
ബി )
ഇവയില്‍
സര്‍ക്കാര്‍ പൊതുമേഖലാ
സ്ഥാപനങ്ങളില്‍ നിന്ന്
വാങ്ങിയവയും സ്വകാര്യമേഖലയിൽ
നിന്ന് വാങ്ങിയവയും
എത്രയെന്നും ഇവയുടെ വില
എത്രയെന്നും വ്യക്തമാക്കാമോ;
(
സി )
സര്‍ക്കാര്‍
പൊതു മേഖലാ സ്ഥാപനങ്ങളെ
കൂടാതെ സ്വകാര്യമേഖലയിൽ
നിന്നും ട്രാൻസ്ഫോര്‍മറുകള്‍
വാങ്ങേണ്ടി വന്നത് ഏതു
സാഹചര്യത്തിലാണെന്ന്
വിശദമാക്കാമോ;
(
ഡി )
ഇതിനുമുന്‍പ്
എത്ര തവണ സര്‍ക്കാര്‍
സ്ഥാപനങ്ങള്‍ക്ക് പുറമേ
സ്വകാര്യ സ്ഥാപനങ്ങളില്‍
നിന്നും ട്രാൻസ്ഫോര്‍മറുകള്‍
വാങ്ങിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
6066.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ഇ.ബി.
സെക്ഷന്‍ ഓഫീസുകളുടെ
പ്രവര്‍ത്തനത്തിനായി ഉരുട്ടി
നിര്‍ത്താന്‍ കഴിയുന്ന
ഉയരമുള്ള ഏണി (ലാഡര്‍)
ലഭ്യമാക്കുന്നതിനുള്ള പദ്ധതി
നടപ്പിലാക്കുന്നത്
പരിഗണനയിലുണ്ടോ; ഇതിന്
ആവശ്യമായ തുക അനുവദിക്കുമോ;
വിശദമാക്കാമോ?
6067.
ശ്രീ.
കെ.പി.മോഹനന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
നിലാവ്
പദ്ധതി കെ.എസ്.ഇ.ബി.യുടെ
നിയന്ത്രണത്തിലാണോയെന്ന്
വ്യക്തമാക്കുമോ; പ്രസ്തുത
പദ്ധതി ഇപ്പോള്‍ നിലവിലുണ്ടോ;
എങ്കിൽ പദ്ധതിയുടെ കാലാവധി
വിശദമാക്കുമോ;
(
ബി )
കൂത്തുപറമ്പ്
മണ്ഡലത്തില്‍ പ്രസ്തുത പദ്ധതി
നടപ്പിലാക്കിയ തദ്ദേശ
സ്ഥാപനങ്ങളുടെ പേര് വിവരം
വ്യക്തമാക്കുമോ;
(
സി )
കൂത്തുപറമ്പ്
മണ്ഡലത്തില്‍ പദ്ധതി പ്രകാരം
ഘടിപ്പിച്ച ബള്‍ബുകളില്‍
കേടായവ മാറ്റി
ഘടിപ്പിക്കുന്നില്ലെന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയത് ആരുടെ
ചുമതലയാണെന്ന്
വ്യക്തമാക്കാമോ;
(
ഡി )
നിലാവ്
പദ്ധതി നടപ്പിലാക്കിയ
മണ്ഡലത്തിലെ തദ്ദേശ
സ്ഥാപനങ്ങളില്‍ മിനിമാസ്റ്റ്
ലൈറ്റ് സ്ഥാപിക്കുന്നതിന്
നിബന്ധനകളോ വിലക്കുകളോ ഉണ്ടോ;
എങ്കിൽ ആയതുമായി ബന്ധപ്പെട്ട
ഉത്തരവുകളുടെ പകര്‍പ്പ്
ലഭ്യമാക്കുമോ?
6068.
ശ്രീ
ജി എസ് ജയലാൽ
ശ്രീ
. മുഹമ്മദ് മുഹസിൻ
ശ്രീ.
വി. ആർ. സുനിൽകുമാർ
ശ്രീമതി
സി. കെ. ആശ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വൈദ്യുതി
വിഷയങ്ങളുമായി ബന്ധപ്പെട്ട്
ഉപഭോക്താക്കളുടെ പരാതികൾ
പരിഹരിക്കാൻ
കെ.എസ്.ഇ.ബി.യ്ക്കു കീഴിൽ
കൂടുതൽ മെച്ചപ്പെട്ട
സംവിധാനങ്ങൾ
ഉണ്ടാക്കേണ്ടതിന്റെ ആവശ്യകത
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
ഇത്തരം
പരാതികൾ പരിഹരിക്കാൻ
കെ.എസ്.ഇ.ബി.യ്ക്കു കീഴിൽ
ആഭ്യന്തര സംവിധാനം വേണമെന്ന്
വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ
നിർദേശിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(
സി )
വൈദ്യുതി
വിഷയങ്ങൾ സംബന്ധിച്ച്
ഉപഭോക്താക്കളുടെ പരാതികൾ
പരിഹരിക്കാനായി വൈദ്യുതി സബ്
ഡിവിഷൻ, സർക്കിൾ തലങ്ങളിൽ
നിലവിലുള്ള സംവിധാനങ്ങള്‍
വെളിപ്പെടുത്താമോ;
(
ഡി )
വൈദ്യുതി
മേഖലയെയും അവകാശങ്ങളെയും
കുറിച്ച് ഉപഭോക്തൃ
ഗ്രൂപ്പുകളെ
ബോധവൽക്കരിക്കുന്നതിനായി
കൺസ്യൂമർ അഡ്വക്കസി സെൽ
രൂപീകരിക്കുവാൻ
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ?
6069.
ശ്രീ.
കെ. ബാബു (നെന്മാറ) : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഈ
സർക്കാർ അധികാരത്തിൽ
വന്നതിനുശേഷം വൈദ്യുതി
വാങ്ങുന്നതിനായി കെ.എസ്.ഇ.ബി.
ഏതെല്ലാം സ്ഥാപനങ്ങളുമായി
കരാറില്‍
ഏര്‍പ്പെട്ടിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
കരാറുകള്‍ പ്രകാരം എത്ര
മെഗാവാട്ട് വൈദ്യുതിയാണ്
വാങ്ങുന്നതെന്നും ഒരു
യൂണിറ്റിന് എത്ര രൂപയാണ്
ചെലവ് വരുന്നതെന്നും
വിശദമാക്കാമോ;
(
സി )
കരാര്‍
മുഖേന അല്ലാതെ ഏതു രീതിയിലാണ്
വൈദ്യുതി വാങ്ങുന്നതെന്നും
അത്തരം വാങ്ങലിനായി കഴിഞ്ഞ
സാമ്പത്തികവര്‍ഷവും 2024
ഏപ്രില്‍, മേയ് മാസങ്ങളിലും
എത്ര രൂപ ചെലവ് വന്നുവെന്നും
വിശദമാക്കുമോ;
(
ഡി )
2024
മെയ് മാസത്തില്‍ കെ.എസ്.ഇ.ബി.
അധിക വൈദ്യുതി വിറ്റിരുന്നോ;
എങ്കില്‍ എത്ര യൂണിറ്റെന്നും
വില്പനയിലൂടെ ലഭിച്ച
തുകയെത്രയെന്നും
വ്യക്തമാക്കാമോ?
6070.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വൈദ്യുതി
കണക്ഷന്‍ ലഭിക്കുന്നതിനുള്ള
ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ ;
(
ബി )
നിലവില്‍
പോസ്റ്റില്ലാതെ വൈദ്യുതി
കണക്ഷന്‍ ലഭിക്കുന്നതിന് എത്ര
രൂപയാണ് മിനിമം
അടയ്ക്കേണ്ടത്; ഒരു പോസ്റ്റ്
അടക്കം കണക്ഷന്‍
ലഭിക്കുന്നതിന് മിനിമം എന്ത്
തുക അടയ്ക്കേണ്ടതുണ്ട്;
പോസ്റ്റുകളുടെ എണ്ണം
കൂടുന്നതിനനുസരിച്ചുളള
തുകകള്‍ എത്രയാണെന്ന്
വിശദമാക്കാമോ;
(
സി )
ഇങ്ങനെ
കണക്ഷന്‍ ലഭിക്കുമ്പോള്‍ ഒരു
പോസ്റ്റ് കൊണ്ടു
വരുന്നതിനുള്ള
ട്രാന്‍സ്പോര്‍ട്ടേഷന്‍
ചാര്‍ജ് എത്രയാണ്; കൂടാതെ
പോസ്റ്റുുകളുടെ എണ്ണം
കൂടുന്നതിനുസരിച്ച്
ട്രാന്‍സ്പോര്‍ട്ടേഷന്‍
ചാര്‍ജില്‍ വ്യത്യാസം
വരുത്തിയിട്ടുണ്ടോ; ഒരു
വ്യക്തിക്ക് 5 പോസ്റ്റ്
ആവശ്യമാണെങ്കില്‍ ആയതിന്റെ
ചാര്‍ജ് വിശദമാക്കാമോ;
(
ഡി )
പോസ്റ്റിന്റെ
തുക അടയ്ക്കാതെ കോഷന്‍
ഡെപ്പോസിറ്റ് മാത്രം അടച്ച്
കണക്ഷന്‍ ലഭിക്കുന്ന
സമ്പ്രദായം നിലവിലുണ്ടോ;
ഇല്ലെങ്കില്‍ എന്നുമുതലാണ്
അത് നിര്‍ത്തലാക്കിയത്;
വ്യക്തമാക്കാമോ?
6071.
ശ്രീ.
എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വിവിധ
സർക്കാർ ഓഫീസുകളും പൊതുമേഖലാ
സ്ഥാപനങ്ങളും വൈദ്യുതി
ചാർജ്ജ് ഇനത്തിൽ എത്ര തുകയാണ്
കുടിശിക
വരുത്തിയിട്ടുള്ളതെന്ന്
കണക്കാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
കുടിശ്ശിക പിരിച്ചെടുക്കാൻ
എന്തെല്ലാം നടപടികൾ
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
6072.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേന്ദ്ര
സര്‍ക്കാര്‍ പുറത്തിറക്കിയ
വൈദ്യുതി ഭേദഗതി ചട്ടങ്ങള്‍
സംസ്ഥാനത്തെ ഏതൊക്കെ രീതിയിൽ
ദോഷകരമായി ബാധിക്കുന്നുവെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ?
6073.
ശ്രീ.
കെ. ബാബു (നെന്മാറ) : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
എത്ര അങ്കണവാടികളിലാണ്
അംഗന്‍ജ്യോതി പദ്ധതി
നടപ്പിലാക്കിയിട്ടുളളതെന്ന്
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതിപ്രകാരം
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന പരിപാടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ?
6074.
ശ്രീ.
നജീബ് കാന്തപുരം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പള്ളിവാസല്‍
വിപുലീകരണ പദ്ധതി ആരംഭിച്ചത്
എന്നാണെന്ന് വിശദമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതി നിലവിൽ ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ;
(
സി )
പദ്ധതി
എന്നത്തേക്ക് കമ്മീഷന്‍
ചെയ്യാന്‍ സാധിക്കുമെന്ന്
വിശദമാക്കുമോ?
6075.
ശ്രീ
പി എസ്‍ സുപാല്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ആർ.ഡി.എസ്.എസ്.
വിതരണ ശൃംഖല പദ്ധതിയുടെ
സംസ്ഥാനത്തെ നിലവിലെ സ്ഥിതി
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിയിലേയ്ക്ക് പുനലൂർ
മണ്ഡലത്തിൽ നിന്നും
നിർദേശിക്കപ്പെട്ട വിവിധ
പ്രവൃത്തികൾ ഏതൊക്കെയെന്നും
അവയുടെ പുരോഗതി ഏത്
ഘട്ടത്തിലെന്നും
അറിയിയ്ക്കുമോ;
(
സി )
മണ്ഡലത്തിലെ
സര്‍ക്കാര്‍ തോട്ടം
മേഖലയിലുള്ള ആര്‍.പി.എല്‍.
തൊഴിലാളി ലയങ്ങളുടെ
വൈദ്യുതീകരണം ആർ.ഡി.എസ്.എസ്.
പദ്ധതിയിൽ ഉൾപ്പെടുത്തി
അടിയന്തരമായി പൂർത്തീകരിച്ച്
നൽകുന്നതിന് വേണ്ട ഇടപെടൽ
നടത്തുമോ; വിശദമാക്കാമോ?
6076.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കുറ്റ്യാടി
മണ്ഡലത്തിലെ എട്ട്
പഞ്ചായത്തുകളിലെ നിലാവ്
പദ്ധതിയുടെ നിലവിലെ അവസ്ഥ
വിശദമാക്കാമോ; പ്രസ്തുത
പദ്ധതി വിഭാവനം ചെയ്ത
രീതിയില്‍
നടപ്പിലാക്കുന്നുണ്ടോ;
അറിയിക്കാമോ?
6077.
ശ്രീ.
ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
2016 മെയ് മുതൽ നാളിതുവരെ
പുതുതായി തുടങ്ങിയ വൈദ്യുത
പദ്ധതികളിൽ നിന്നും എത്ര
യൂണിറ്റ് വൈദ്യുതി
ഉല്പാദിപ്പിക്കാൻ
കഴിഞ്ഞിട്ടുണ്ടെന്ന് പദ്ധതി,
വർഷം, യൂണിറ്റ് സഹിതം
വിശദാംശം ലഭ്യമാക്കുമോ;
(
ബി )
പുതുതായി
ആരംഭിക്കുന്ന വൈദ്യുത
പദ്ധതികൾ ഏതെല്ലാം ആണെന്നും
ഇതിലൂടെ എത്ര യൂണിറ്റ്
വൈദ്യുതി എന്നത്തേക്ക്
ഉല്പാദിപ്പിക്കാൻ
സാധിക്കുമെന്നും
വ്യക്തമാക്കുമോ?
6078.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പൂഞ്ഞാർ
മണ്ഡലത്തിലെ അങ്കണവാടികളില്‍
അംഗന്‍ ജ്യോതി പദ്ധതി
നടപ്പിലാക്കുന്നതിനുള്ള നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം വ്യക്തമാക്കുമോ?
6079.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വയനാട്-
ഉടുപ്പി പവർഹെെവേ പദ്ധതിയുടെ
നിലവിലെ അവസ്ഥ എന്താണെന്ന്
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിയുടെ ഭാഗമായി
ഏറ്റെടുക്കേണ്ടി വരുന്ന
ഭൂമിയുടെ ഉടമകൾക്ക് നൽകേണ്ട
നഷ്ടപരിഹാര പാക്കേജ്
രൂപീകരിക്കുന്നതിനുള്ള നടപടി
ഏത് ഘട്ടത്തിലാണെന്ന്
അറിയിക്കാമോ;
(
സി )
പവർഹെെവേ
കടന്ന് പോകുന്ന പ്രദേശങ്ങളിലെ
എം.എൽ.എ. മാരുടെ യോഗം
വിളിച്ചു ചേർത്ത് തുടർ
നടപടികൾ വേഗത്തിലാക്കാൻ
ആവശ്യമായ നടപടികൾ
പരിഗണനയിലുണ്ടോയെന്ന്
അറിയിക്കാമോ?
6080.
ശ്രീ
ഇ ചന്ദ്രശേഖരന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഉടുപ്പി
- കരിന്തളം 400 കെ.വി. ലൈൻ
സ്ഥാപിക്കുന്നതുമായി
ബന്ധപ്പെട്ട് ഭൂ ഉടമകൾക്കുള്ള
നഷ്ടപരിഹാര പാക്കേജ്
സംബന്ധിച്ച വിശദാംശങ്ങൾ
ലഭ്യമാക്കാമോ;
(
ബി )
ഭൂ
ഉടമകൾക്കുള്ള നഷ്ടപരിഹാരം
പുനർനിർണയിക്കുന്നത്
സംബന്ധിച്ച് സർക്കാർതലത്തിൽ
യോഗങ്ങൾ ചേർന്നിട്ടുണ്ടോ;
എങ്കിൽ പ്രസ്തുത യോഗത്തിന്റെ
നിർദ്ദേശങ്ങൾ
എന്തൊക്കെയാണെന്ന് പറയാമോ;
(
സി )
പ്രസ്തുത
യോഗ തീരുമാനപ്രകാരം ഭൂ
ഉടമകൾക്ക് നഷ്ടപരിഹാരം
പുതുക്കി നിശ്ചയിക്കുകയും
നൽകുകയും ചെയ്തിട്ടുണ്ടോ;
ഉണ്ടെങ്കിൽ വിശദാംശങ്ങൾ
ലഭ്യമാക്കാമോ ;
(
ഡി )
66
കെ. വി. ശേഷിക്ക് മുകളിലുള്ള
പ്രസരണ ലൈനുകൾ
സ്ഥാപിക്കുമ്പോൾ
സ്ഥലമുടമകൾക്ക് നൽകേണ്ട
നഷ്ടപരിഹാരം സംബന്ധിച്ച്
കേന്ദ്ര
ഊർജ്ജമന്ത്രാലയത്തിന്റെ പുതിയ
മാർഗരേഖകൾ ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ വിശദാംശങ്ങൾ
നൽകാമോ;
(
ഇ )
പ്രസ്തുത
മാർഗരേഖ പ്രകാരമുള്ള
നഷ്ടപരിഹാരം ഭൂ ഉടമകൾക്ക്
ലഭിക്കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ; വിശദാംശം
നൽകാമോ?
6081.
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഒറ്റപ്പാലം
മണ്ഡലത്തില്‍ വെെദ്യുതി
മേഖലയില്‍ 2024-25 സാമ്പത്തിക
വര്‍ഷത്തില്‍ നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന വിവിധ
പദ്ധതികളുടെ വിശദവിവരങ്ങള്‍
ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതികള്‍
പൂര്‍ത്തീകരിക്കുമ്പോള്‍
ഉണ്ടാകുന്ന ഭൗതിക നേട്ടങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
6082.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പൂഞ്ഞാർ
മണ്ഡലത്തില്‍ ഇ-വാഹനങ്ങള്‍
ചാര്‍ജ്ജ് ചെയ്യുന്നതിന്
വേണ്ടി എത്ര വെെദ്യുതി
ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍
അനുവദിച്ചിട്ടുണ്ടെന്നും
അവയില്‍ ഏതെല്ലാം
പ്രവര്‍ത്തനസജ്ജമായെന്നും
അറിയിക്കാമോ;
(
ബി )
പ്രസ്തുത
മണ്ഡലത്തിന്റെ പരിധിയില്‍
പുതുതായി ഇലക്ട്രിക്
ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍
സ്ഥാപിക്കാന്‍ പദ്ധതി
ആസൂത്രണം
ചെയ്തിട്ടുണ്ടോയെന്ന്
വിശദമാക്കാമോ?
6083.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വൈപ്പിന്‍
മണ്ഡലത്തില്‍ വൈദ്യുതി
വകുപ്പ് നടപ്പിലാക്കി വരുന്ന
പ്രവൃത്തികളുടെ വിശദാംശം
ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതി എന്താണെന്നും
പ്രവൃത്തികൾക്കായി
വകയിരുത്തിയിട്ടുള്ള തുക
എത്രയെന്നും വ്യക്തമാക്കാമോ;
(
സി )
കേന്ദ്രാവിഷ്കൃത
പദ്ധതിയായ നവീകരണ വിതരണ മേഖല
പദ്ധതിയില്‍
(ആര്‍.ഡി.എസ്.എസ്.)
ഉള്‍പ്പെടുത്തിയ പദ്ധതികളുടെ
പ്രവര്‍ത്തന പുരോഗതി
വിശദമാക്കാമോ?
6084.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ജലവെെദ്യുത
പദ്ധതികളുടെ നിര്‍മ്മാണം
പൂര്‍ത്തീകരിക്കാന്‍
വെെകുന്നത് കാരണം എത്ര കോടി
രൂപയുടെ നഷ്ടം
ഉണ്ടായിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഇതിന്റെ
ഭാഗമായി എത്ര യൂണിറ്റ്
വെെദ്യുതിയുടെ ഉല്പാദനമാണ്
തടസ്സപ്പെട്ടിരിക്കുന്നതെന്ന്
വിശദീകരിക്കാമോ?
6085.
ശ്രീ.
സി. എച്ച്. കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഉടുപ്പി-കരിന്തളം
ഇലക്ട്രിക് ലെെന്‍
സ്ഥാപിക്കുന്നതുമായി
ബന്ധപ്പെട്ട് ഭൂ ഉടമകളുടെ
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം അറിയിക്കാമോ;
(
ബി )
ന്യായമായ
നഷ്ടപരിഹാരം നല്‍കി പ്രസ്തുത
പദ്ധതി എത്രയും വേഗം
യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
വിശദാംശം അറിയിക്കാമോ?
6086.
പ്രൊഫ.
ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കോട്ടക്കല്‍
മണ്ഡലത്തിൽ കുറ്റിപ്പുറം
ഗ്രാമപഞ്ചായത്തിലെ ചെല്ലൂര്‍
പ്രദേശത്ത് രൂക്ഷമായ
വോള്‍ട്ടേജ് ക്ഷാമം കാരണം
ഉപഭോക്താക്കള്‍ ഏറെ പ്രയാസം
നേരിടുന്നുണ്ടെന്നും
പ്രദേശത്തെ വാണിജ്യ വ്യവസായ
സ്ഥാപനങ്ങള്‍
പ്രവര്‍ത്തിക്കാന്‍ കഴിയാത്ത
സാഹചര്യത്തിലാണെന്നുമുള്ള
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വോള്‍ട്ടേജ് ക്ഷാമം
പരിഹരിക്കുന്നതിന് സ്വീകരിച്ച
നടപടികള്‍ വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പ്രശ്നം പരിഹരിക്കുന്നതിന്
മൂടാല്‍ ബൈപ്പാസ് റോഡ്
കേന്ദ്രമാക്കി ഒരു
ട്രാന്‍സ്ഫോര്‍മര്‍
സ്ഥാപിക്കണമെന്ന്
ആവശ്യപ്പെട്ടുകൊണ്ട് വകുപ്പു
മന്ത്രിക്ക് നല്‍കിയ
നിവേദനത്തിന്മേല്‍ സ്വീകരിച്ച
നടപടികള്‍ വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
പ്രദേശങ്ങളിലെ ഉപഭോക്താക്കൾ
നേരിടുന്ന വോള്‍ട്ടേജ് ക്ഷാമം
പരിഹരിക്കുന്നതിന് സ്വീകരിച്ച
നടപടികള്‍ വ്യക്തമാക്കാമോ?
6087.
ഡോ.
എം. കെ. മുനീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വൈദ്യുതി
വിതരണ ശൃംഖല
ശക്തിപ്പെടുത്തുന്നതിനായി
പുതിയ പദ്ധതികൾ
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശങ്ങൾ നൽകുമോ;
(
ബി )
വൈദ്യുതി
വിതരണത്തിലെ തടസ്സങ്ങൾ
ഒഴിവാക്കുന്നതിന് നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
6088.
ശ്രീ.
അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തിന്റെ
പ്രതിവര്‍ഷ വൈദ്യുതി ഉല്പാദനം
എത്രയാണ്; ഇതിൽ ഓരോ
സ്രോതസ്സിൽ നിന്നുമുള്ള
ഉല്പാദനം എത്രയാണന്ന് സ്രോതസ്
തിരിച്ചുള്ള കണക്ക് നൽകാമോ?
6089.
ശ്രീ.
നജീബ് കാന്തപുരം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
2016-2024
കാലയളവില്‍ വൈദ്യുതി വിതരണ
മേഖലയില്‍ പുതുതായി എത്ര
കിലോമീറ്റര്‍ ദൂരത്തില്‍
ലൈനുകള്‍
സ്ഥാപിച്ചിട്ടുണ്ടെന്ന ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ?
6090.
ശ്രീ.
നജീബ് കാന്തപുരം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
വൈദ്യുതി നിരക്ക്
വര്‍ധിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
വൈദ്യുതി
ചാര്‍ജില്‍ ഏര്‍പ്പെടുത്തിയ
സര്‍ചാര്‍ജ്ജ്
പിന്‍വലിക്കുന്ന കാര്യം
പരിഗണനയിലുണ്ടോയെന്ന്
വിശദമാക്കുമോ;
(
സി )
ഗാര്‍ഹിക
ഉപഭോക്താക്കളുടെ ഫിക്സഡ്
ചാര്‍ജ്ജ് വര്‍ധിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(
ഡി )
വൈദ്യുതി
നിരക്ക് വര്‍ധന മൂലം ജനങ്ങള്‍
ദുരിതത്തിലായ കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ?
6091.
ശ്രീ.
മാണി. സി. കാപ്പൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഒരു
കോടി വീടുകള്‍ക്ക് സോളാര്‍
സ്ഥാപിക്കാനുള്ള സൂര്യാഘര്‍
പദ്ധതി സംസ്ഥാനത്തിന്
പ്രയോജനപ്പെടുത്താന്‍
കഴിയാത്തകാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത പദ്ധതി
പ്രയോജനപ്പെടുത്തുന്നതിനായുള്ള
കാമ്പെയ്‍നും പ്രൊമോഷനും
പത്രപ്പരസ്യങ്ങളും നടത്തി
സ്പോട്ട് രജിസ്ട്രേഷനുകൾ
മുഖേന പദ്ധതി വിപുലമായി
നടപ്പിലാക്കാന്‍ നടപടി
സ്വീകരിക്കുമോ; വിശദമാക്കുമോ;
(
ബി )
റിന്യൂവബിള്‍
എനര്‍ജി ടാര്‍ജറ്റ് 2050- ല്‍
നെറ്റ് സീറോ ലക്ഷ്യം
കൈവരിക്കുന്നതിനായി
എന്തെല്ലാം കാര്യങ്ങളാണ്
വിഭാവനം ചെയ്തിരിക്കുന്നത്;
വിശദമാക്കാമോ;
(
സി )
പത്ത്
കിലോവാട്ടിന് മുകളിലുള്ള
സോളാര്‍ വൈദ്യുതി
ഉല്പാദനത്തിന് ഫീസിബിലിറ്റി
സര്‍ട്ടിഫിക്കറ്റ്
ആവശ്യമില്ലെന്ന കേന്ദ്ര
സർക്കാർ നിര്‍ദേശം
സംസ്ഥാനത്ത്
നടപ്പാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ?
6092.
പ്രൊഫ.
ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സോളാര്‍
പാനലുകള്‍ ഉപയോഗിച്ച്
വൈദ്യുതി ഉല്പാദിപ്പിക്കുന്ന
ഉപഭോക്താക്കളുടെ നിലവിലെ
ബില്ലിംഗ് രീതി എങ്ങനെയെന്ന്
വ്യക്തമാക്കുമോ;
(
ബി )
ഉപഭോക്താക്കള്‍
ഉപയോഗിയ്ക്കുന്ന വൈദ്യുതി
അവര്‍ ഉല്പാദിപ്പിക്കുന്ന
വൈദ്യുതിയേക്കാള്‍
കൂടുതലായാല്‍ എങ്ങനെയാണ് അധിക
തുക കണക്കാക്കുന്നതെന്നും
കുറവായാല്‍ എപ്രകാരമാണ് തുക
കണക്കാക്കുന്നതെന്നും
അറിയിക്കുമോ;
ഉപഭോക്താക്കള്‍ക്ക്
നല്‍കാനുളള തുക അതത്
സാമ്പത്തിക വര്‍ഷം തന്നെ
നല്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(
സി )
നിരവധി
സോളാര്‍ ഉപഭോക്താക്കള്‍ 2023
ജൂണ്‍ മാസം മുതല്‍ ഡിസംബര്‍
മാസം വരെ അധിക വൈദ്യുതി
കെ.എസ്.ഇ.ബി. യ്ക്കു
നല്‍കിയിട്ടും 2024 ജനുവരി,
ഫെബ്രുവരി, മാര്‍ച്ച്
മാസങ്ങളില്‍ ഉപഭോക്താക്കള്‍
അധികമായി ഉപയോഗിച്ച
വൈദ്യുതിക്ക് ഭീമമായ തുക
ഈടാക്കിയത് തിരികെ നല്കുവാന്‍
നടപടി സ്വീകരിക്കുമോ;
(
ഡി )
സ്മാര്‍ട്ട്
മീറ്ററുകള്‍ കെ.എസ്.ഇ.ബി.
സെക്ഷന്‍ ഓഫീസുകളില്‍ നിന്നും
നല്‍കാതെ ഉപഭോക്താക്കളെ
കൊണ്ട് വലിയ തുക മുടക്കി
പുറമെ നിന്നും
വാങ്ങിപ്പിക്കുന്ന കാര്യം
പരിശോധിക്കുമോ;
കെ.എസ്.ഇ.ബി. നാളിതുവരെ
എത്ര സ്മാര്‍ട്ട് മീറ്ററുകള്‍
വാങ്ങിയിട്ടുണ്ടെന്നും
ആയതില്‍ എത്ര എണ്ണം
ഉപഭോക്താക്കള്‍ക്ക്
നല്‍കിയിട്ടുണ്ടെന്നും
ആയതില്‍ എത്ര എണ്ണം
പ്രവര്‍ത്തിക്കുന്നുണ്ടെന്നും
വിശദമാക്കുമോ?
6093.
ശ്രീ.
പി. അബ്ദുല്‍ ഹമീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കേന്ദ്ര/സംസ്ഥാന
സര്‍ക്കാരുകളുടെ ഓണ്‍ഗ്രിഡ്
സോളാര്‍ പദ്ധതികളുടെ
ആകര്‍ഷണീയത കുറയുന്ന
തരത്തില്‍ പത്ര/ദൃശ്യ/സാമൂഹിക
മാധ്യമങ്ങളില്‍ വരുന്ന
വാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ഗാര്‍ഹികാവശ്യങ്ങള്‍ക്കായി
സ്വകാര്യ വ്യക്തികള്‍
വീടുകളില്‍ വയ്ക്കുന്ന
ഓണ്‍ഗ്രിഡ് സോളാര്‍ പ്ലാന്റ്
പദ്ധതി മുഖേനയുളള
ബില്ലുകളിലെ, നിലവിലെ
സങ്കീര്‍ണമായ കണക്കുകള്‍
ലഘൂകരിച്ച് ബില്ലുകളില്‍
വ്യക്തത വരുത്തുന്നതിന്
നടപടികള്‍ സ്വീകരിക്കുമോ;
(
സി )
ട്രാന്‍സ്ഫോര്‍മറുകളുടെ
നിലവിലെ ശേഷിയുടെ 75 ശതമാനം
മാത്രമേ സോളാര്‍ പദ്ധതികള്‍
അനുവദിക്കാവൂ എന്നത് കാരണം
നഗരപ്രദേശങ്ങളില്‍ പുതുതായി
സോളാര്‍ പ്ലാന്റുകള്‍
സ്ഥാപിക്കാന്‍ കഴിയാത്ത
സാഹചര്യം മറികടക്കുവാന്‍
നടപടികള്‍ സ്വീകരിക്കുമോ?
6094.
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആസ്തി
വികസന ഫണ്ടില്‍
ഉള്‍പ്പെടുത്തി കോതമംഗലം
മണ്ഡലത്തിലെ കീരംപാറ
പഞ്ചായത്തില്‍ പുന്നേക്കാട്
മുതല്‍ തട്ടേക്കാട് വരെയുള്ള
റോഡിന്റെ ഭാഗങ്ങളില്‍
സ്ട്രീറ്റ് മെയിന്‍ വലിച്ച്
വെെദ്യുതി വിളക്ക്
സ്ഥാപിക്കുന്ന പ്രവൃത്തിക്ക്
ഇളവനുവദിച്ച് പ്രത്യേകാനുമതി
നല്‍കുന്നതിന് നല്‍കിയ
അപേക്ഷയില്‍ അനുമതി
നല്‍കാതിരുന്നതിന്റെ കാരണം
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പ്രദേശങ്ങളില്‍ വന്യമൃഗ ശല്യം
രൂക്ഷമായ സാഹചര്യത്തിലും
വന്യമൃഗങ്ങള്‍ റോഡിന് കുറുകേ
ചാടി അപകടം സ്ഥിരമായി
നടക്കുന്നതും കണക്കിലെടുത്ത്
ആദിവാസി സമൂഹം അടക്കം
അധിവസിക്കുന്ന
കുട്ടമ്പുഴയിലേയ്ക്കുള്ള
ജനങ്ങളുടെ പ്രധാന
യാത്രാമാര്‍ഗ്ഗമായ പ്രസ്തുത
റോഡിന്റെ ഭാഗങ്ങളില്‍
സ്ട്രീറ്റ് മെയിന്‍ വലിച്ച്
വെെദ്യുതി വിളക്ക്
സ്ഥാപിക്കുന്നതിനുള്ള
പ്രവൃത്തിക്ക് പ്രത്യേക
അനുമതി നല്‍കുമോ;
വ്യക്തമാക്കാമോ?
6095.
ശ്രീമതി
കെ. കെ. രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ.എസ്.ഇ.ബി.
യുടെ ഓർക്കാട്ടേരി സെക്ഷൻ
ഓഫീസ് വാടകക്കെട്ടിടത്തിലാണ്
പ്രവർത്തിക്കുന്നത് എന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
ഓഫീസ് എന്ന് മുതലാണ് വാടക
കെട്ടിടത്തിൽ
പ്രവർത്തിക്കുന്നതെന്നും എത്ര
രൂപ നിരക്കിലാണ് നിലവിൽ വാടക
നൽകി വരുന്നതെന്നും
അറിയിക്കാമോ;
(
സി )
ഓർക്കാട്ടേരിയിൽ
കെ.എസ്.ഇ.ബി. ക്ക്
സബ്സ്റ്റേഷൻ
നിർമ്മിക്കുന്നതിന് വേണ്ടി
ഏറ്റെടുത്ത 80 സെൻറ് സ്ഥലം
ഉപയോഗിക്കാതെ കിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
ഡി )
കെ.എസ്.ഇ.ബി.
ഉദ്യോഗസ്ഥരും പഞ്ചായത്ത്
ഭരണസമിതിയിലെ സർവകക്ഷി
അംഗങ്ങളും എം.എൽ.എ. യുടെ
നേതൃത്വത്തിൽ യോഗം ചേർന്ന്
ഉപയോഗിക്കാതെ കിടക്കുന്ന
പ്രസ്തുത സ്ഥലത്ത് കെട്ടിടം
നിർമ്മിക്കണമെന്ന് വകുപ്പ്
മന്ത്രിയോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(
ഇ )
എങ്കിൽ
പ്രസ്തുത സ്ഥലത്ത് പുതിയ
കെട്ടിടം നിർമ്മിച്ച്
സെക്ഷന്‍ ഓഫീസ് അതിലേക്ക്
മാറ്റുന്നതിന് നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
6096.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വാടക
കെട്ടിടത്തില്‍
പ്രവര്‍ത്തിച്ചുവരുന്ന
വടക്കാഞ്ചേരി മണ്ഡലത്തിലെ
പെരിങ്ങണ്ടൂർ മെഡിക്കല്‍
കോളേജ് ഇലക്ട്രിക്കല്‍
സെക്ഷന്‍ ഓഫീസിനായി
മെഡിക്കല്‍ കോളേജ് വികസന
സമിതിയുടെ 26.10.2019 ലെ
തീരുമാന പ്രകാരം
വിട്ടുനല്‍കുന്ന 20 സെന്റ്
ഭൂമി ഏറ്റെടുക്കുന്നതിനും
പുതിയ കെട്ടിടം
നിര്‍മ്മിക്കുന്നതിനുമുള്ള
പ്രൊപ്പോസലിന്റെ നിലവിലെ
സ്ഥിതി വിശദമാക്കുമോ?
6097.
ശ്രീ.
അനൂപ് ജേക്കബ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പിറവം
മണ്ഡലത്തിൽ മുൻ സർക്കാറിന്റെ
കാലം മുതൽ നാളിതുവരെ എത്ര
പുതിയ സെക്ഷൻ ഓഫീസുകൾ
ആരംഭിച്ചിട്ടുണ്ട്; പ്രസ്തുത
മണ്ഡലത്തിൽ പുതിയ സെക്ഷൻ
ഓഫീസുകള്‍ ആരംഭിക്കുന്നതിന്
സ്വീകരിച്ച മാനദണ്ഡങ്ങൾ
വിശദമാക്കാമോ;
(
ബി )
പിറവത്ത്
നിലവിലുള്ള ഏതെങ്കിലും സെക്ഷൻ
ഓഫീസുകൾ വിഭജിക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ
അവ ഏതെല്ലാമെന്നു
വിശദമാക്കാമോ;
(
സി )
പിറവം
മണ്ഡലത്തിൽ ഏറ്റവും കൂടുതൽ
ഉപഭോക്താക്കളുള്ള
കെ.എസ്.ഇ.ബി. യുടെ സെക്ഷൻ
ഓഫീസ് ഏതെന്ന് അറിയിക്കാമോ;
പ്രസ്തുത ഓഫീസ് വിഭജിക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ?
6098.
പ്രൊഫ.
ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കോട്ടക്കൽ
കെ.എസ്.ഇ.ബി. സെക്ഷന്‍
വിഭജിച്ച് ഇന്ത്യാനൂര്‍
ഇലക്ട്രിക്കല്‍ സെക്ഷന്‍
രൂപീകരിക്കുന്നതുമായി
ബന്ധപ്പെട്ട 24.02.2016-ലെ
ബോര്‍ഡ് യോഗ തീരുമാനത്തിന്റെ
അടിസ്ഥാനത്തില്‍ സ്വീകരിച്ച
നടപടികള്‍ വിശദമാക്കുമോ;
(
ബി )
ഇന്ത്യാനൂര്‍
ഇലക്ട്രിക്കല്‍ സെക്ഷന്റെ
പ്രവർത്തനത്തിനുവേണ്ടി ആറ്
വര്‍ഷത്തേക്ക് വാടകരഹിത
കെട്ടിട സൗകര്യം
ലഭ്യമാക്കാന്‍ കോട്ടക്കല്‍
നഗരസഭ തയ്യാറാണെന്ന്
അറിയിച്ചിരുന്നുവോ; എങ്കിൽ
അതിന്റെ അടിസ്ഥാനത്തില്‍
പ്രസ്തുത സെക്ഷന്‍
അടിയന്തരമായി
രൂപീകരിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
6099.
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഷൊർണ്ണൂർ
മണ്ഡലത്തില്‍ കോതകുറിശി 110
കെ.വി. സബ്സ്റ്റേഷന്റെ
നിർമ്മാണ ഉദ്ഘാടനം
കഴിഞ്ഞിട്ടും തുടർ നിർമ്മാണ
പ്രവർത്തനം ആരംഭിക്കാന്‍
കഴിയാത്തത് എന്തുകൊണ്ടെന്ന്
വിശദമാക്കാമോ?
6100.
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പരിമിതമായ
സാഹചര്യത്തില്‍
പ്രവര്‍ത്തിച്ചുവരുന്ന
കെ.എസ്.ഇ.ബി. കൊടകര
സബ്ഡിവിഷന്‍ ഓഫീസ്,
കെ.എസ്.ഇ.ബി. യുടെ ആമ്പല്ലൂർ
സെക്ഷന്‍ ഓഫീസ്
കെട്ടിടത്തിലേക്ക് മാറ്റി
സ്ഥാപിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ?
6101.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പൂഞ്ഞാർ
മണ്ഡലത്തിലെ കണമല പ്രദേശത്ത്
നിരന്തരമുണ്ടാകുന്ന വൈദ്യുതി
തടസ്സത്തിന് ശാശ്വത പരിഹാരം
കാണുന്നതിനായി പ്രസ്തുത
പ്രദേശത്ത് ഒരു
സബ്‍സ്റ്റേഷന്‍
സ്ഥാപിക്കണമെന്ന
ആവശ്യത്തിന്മേൽ
സ്വീകരിച്ചുവരുന്ന നടപടികളുടെ
വിശദാംശം വ്യക്തമാക്കുമോ?
6102.
ശ്രീ.
ലിന്റോ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
നിര്‍ദ്ദിഷ്ട
നെല്ലിക്കാപ്പറമ്പ് 110
കെ.വി.സബ്സ്റ്റേഷന്‍
തുടങ്ങുന്നതുമായി
ബന്ധപ്പെട്ട് നടന്നുവരുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(
ബി )
സബ്സ്റ്റേഷന്‍
പ്രവര്‍ത്തനം ഏതു കാലയളവില്‍
സാധ്യമാകുമെന്ന്
വ്യക്തമാക്കുമോ?
6103.
ശ്രീ.
സി. എച്ച്. കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കാസര്‍ഗോഡ്
കുറ്റിക്കോല്‍ 110
കെ.വി.സബ്സ്റ്റേഷന്റെ
നിര്‍മ്മാണ പുരോഗതി ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
(
ബി )
പൂര്‍ത്തിയാക്കിയ
പ്രവൃത്തികള്‍ ഏതൊക്കെയെന്ന്
അറിയിക്കാമോ;
പൂർത്തിയാക്കാനുള്ള
പ്രവൃത്തികൾ ഏതൊക്കെയെന്നും
അവയുടെ നടപടികള്‍ ഏത്
ഘട്ടത്തിലാണെന്നും
വിശദമാക്കാമോ?
6104.
ഡോ.
സുജിത് വിജയൻപിള്ള : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ചവറ
മണ്ഡലത്തിലെ തേവലക്കരയില്‍
അനുവദിച്ച സബ്സ്റ്റേഷനു
വേണ്ടി ഭൂമി ഏറ്റെടുത്ത്
നിര്‍മ്മാണ പ്രവര്‍ത്തനം
ആരംഭിയ്ക്കുന്നത് സംബന്ധിച്ച
നിലവിലെ സ്ഥിതി അറിയിക്കുമോ?
6105.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്ന ശേഷം ചങ്ങനാശ്ശേരി
നിയോജക മണ്ഡലത്തിലെ വൈദ്യുതി
തടസ്സം പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(
ബി )
വൈദ്യുതി
തടസ്സം പരിഹരിക്കുന്നതിന്
കുറിച്ചി ഇലക്ട്രിക്കൽ
സെക്ഷന്റെ സമീപമുള്ള
ട്രാവന്‍കൂര്‍ ഇലക്ട്രോ
കെമിക്കല്‍സിന്റെ ഭാഗമായുള്ള
സബ്സ്റ്റേഷന്‍
പുനഃസ്ഥാപിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
6106.
ശ്രീ.
ടി. ജെ. വിനോദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഈ
സർക്കാർ അധികാരത്തിൽ
വന്നതിനുശേഷം വൈദ്യുതി
വകുപ്പിലും വകുപ്പിന്റെ
കീഴിലുള്ള സ്ഥാപനങ്ങളിലും
എത്ര താൽക്കാലിക/കരാർ
നിയമനങ്ങൾ നടത്തിയിട്ടുണ്ട്;
ഏതെല്ലാം തസ്തികകളിലാണ്
അപ്രകാരം നിയമനം
നടത്തിയിട്ടുള്ളത്;
മേൽപ്പറഞ്ഞ പ്രകാരം
നിയമിതരായവർക്ക് വേതനവും
മറ്റ് ആനുകൂല്യങ്ങളുമായി 2024
മെയ് മാസം അനുവദിച്ച ആകെ തുക
എത്രയാണെന്ന് വ്യക്തമാക്കുമോ;
(
ബി )
അതിൽ
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്
മുഖേന നടത്തിയ നിയമനങ്ങൾ
എത്രയാണ്; മറ്റ്
നിയമനങ്ങൾക്കായി അവലംബിച്ച
മാർഗ്ഗം ഏതാണ്; ഏത് ഏജൻസി
മുഖേനയാണ് നിയമനം നടത്തിയത്;
വിശദാംശം നൽകാമോ?
6107.
ശ്രീ.
പി. സി. വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ഇ.ബി.
സബ് എഞ്ചിനീയർ
(ഇലക്ട്രിക്കൽ), അസിസ്റ്റന്റ്
എഞ്ചിനീയർ (ഇലക്ട്രിക്കൽ)
തസ്തികകളില്‍ കരാര്‍
അടിസ്ഥാനത്തില്‍ നിലവില്‍
എത്രപേര്‍ ജോലി
ചെയ്യുന്നുവെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
തസ്തികകളിലേക്ക് നേരിട്ടുളള
നിയമനത്തിനുളള ഒഴിവുകള്‍
പി.എസ്.സി.ക്ക് റിപ്പോർട്ട്
ചെയ്തിട്ടുണ്ടോ; ഇല്ലെങ്കില്‍
ആയതിനുളള നടപടി
സ്വീകരിക്കുമോ;
(
സി )
കെ.എസ്.ഇ.ബി.
സബ് എഞ്ചിനീയർ (ഇലക്ട്രിക്കൽ)
തസ്തികയിലേക്ക് സ്ഥാനക്കയറ്റം
നൽകാൻ മതിയായ വിദ്യാഭ്യാസ
യോഗ്യത ഉള്ളവരുടെ കുറവ്മൂലം
വരും വർഷങ്ങളിൽ ഉണ്ടാകാൻ
പോകുന്ന ഒഴിവുകൾ 13/02/2021
തീയതിയിലെ ജി.ഒ.(എം.എസ്.)നം.
05/2021/പി.&എ.ആര്‍.ഡി.
സര്‍ക്കാര്‍ ഉത്തരവ് പ്രകാരം
ഡയറക്റ്റ് ക്വാട്ടയിലേക്ക്
ഡീകേഡര്‍ ചെയ്തു പി.എസ്.സി.
വഴി നികത്തുമോ;
(
ഡി )
കെ.എസ്.ഇ.ബി.യിലെ
മുഴുവൻ ജീവനക്കാരുടേയും എണ്ണം
30321-ൽ നിജപ്പെടുത്താനുള്ള
സർക്കാർ നിർദേശത്തിന്മേൽ
സ്വീകരിച്ച നടപടി
വ്യക്തമാക്കുമോ;
(
ഇ )
കെ.എസ്.ഇ.ബി.
പുനഃസംഘടന സംബന്ധിച്ച
നിലവിലത്തെ സ്ഥിതി
എന്താണെന്ന് വിശദമാക്കുമോ?
6108.
ഡോ.
എം. കെ. മുനീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരള
അഡ്മിനിസ്ട്രേറ്റീവ്
സർവ്വീസിൽ നിന്നുളളവരെ
കെ.എസ്.ഇ.ബി.യിൽ
നിയമിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ
ഏതെല്ലാം തസ്തികകളിലാണ്
നിയമനം നടത്തുന്നതെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഇപ്രകാരം
നടത്തുന്ന നിയമനങ്ങൾ ബോർഡ്
ജീവനക്കാരുമായി ഉണ്ടാക്കിയ
കരാറിന്റെ ലംഘനമാണെന്ന കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(
സി )
ഇത്തരം
നിയമനങ്ങൾ നിലവിലെ പ്രമോഷൻ
സാധ്യതകൾ ഇല്ലാതാക്കുമെന്ന
ബോർഡ് ജീവനക്കാരുടെ ആശങ്ക
പരിഹരിക്കാൻ നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
6109.
ശ്രീ.
എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
തോറിയം അധിഷ്ഠിത ആണവ നിലയം
സ്ഥാപിക്കുന്നതിനുളള സാധ്യത
പരിശോധിച്ചിട്ടുണ്ടോ;
(
ബി )
എങ്കിൽ
പ്രസ്തുത വിഷയത്തിൽ നാളിതുവരെ
സ്വീകരിച്ച നടപടികൾ
വിശദമാക്കാമോ?
6110.
ശ്രീ.
അനൂപ് ജേക്കബ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
വൈദ്യുത വാഹനങ്ങൾ
പ്രോത്സാഹിപ്പിക്കുന്നതിനായി
പോൾ മൗണ്ടഡ് ചാർജിംഗ്
സ്റ്റേഷനുകൾ
സ്ഥാപിക്കുന്നതിനായി സർക്കാർ
സ്വീകരിച്ച നടപടികൾ
വിശദമാക്കാമോ;
(
ബി )
സംസ്ഥാനത്ത്
നിലവിൽ എല്ലാ
നിയോജകമണ്ഡലങ്ങളിലും
ഇത്തരത്തിലുള്ള ചാർജിംഗ്
സ്റ്റേഷനുകൾ സ്ഥാപിക്കാൻ
നടപടികൾ
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(
സി )
പിറവം
മണ്ഡലത്തിൽ ഏതെല്ലാം
സ്ഥലത്താണ് ഇത്തരത്തിലുള്ള
ചാർജിംഗ് സ്റ്റേഷനുകൾ
സ്ഥാപിച്ചിട്ടുള്ളത് ;
(
ഡി )
സംസ്ഥാനത്തുടനീളം
വൈദ്യുത വാഹനങ്ങൾ
പ്രോത്സാഹിപ്പിക്കുന്ന
തരത്തിൽ കൂടുതൽ ചാർജിംഗ്
സ്റ്റേഷനുകൾ ആരംഭിക്കാൻ
നടപടികൾ സ്വീകരിക്കുമോ;
വിശദാംശം ലഭ്യമാക്കാമോ?
6111.
ശ്രീ.
എൻ. എ. നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പ്രഖ്യാപിത,
അപ്രഖ്യാപിത പവർകട്ടും
അപ്രതീക്ഷിത സാഹചര്യങ്ങളിൽ
സംഭവിക്കുന്ന വൈദ്യുതി
തടസ്സങ്ങളും രേഖപ്പെടുത്താൻ
വൈദ്യുതി സെക്ഷൻ ഓഫീസുകളിൽ
സംവിധാനമുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
ബി )
കഴിഞ്ഞ
ഒരു വർഷത്തിനിടയിൽ കാസർഗോഡ്
ജില്ലയിലുണ്ടായ പ്രഖ്യാപിത,
അപ്രഖ്യാപിത പവർകട്ടുകളും
അപ്രതീക്ഷിത വൈദ്യുതി
തടസ്സങ്ങളും ബന്ധപ്പെട്ട
സെക്ഷൻ ഓഫീസുകളിൽ
രേഖപ്പെടുത്തിയിട്ടുണ്ടോ;
എങ്കിൽ വിശദാംശം നൽകാമോ;
(
സി )
മഴ
ആരംഭിച്ചതോടെ സംസ്ഥാനത്തെ
മറ്റു പ്രദേശങ്ങളെ
അപേക്ഷിച്ച് ഏറ്റവും കൂടുതൽ
വൈദ്യുതി തടസ്സമുണ്ടാകുന്നത്
കാസർഗോഡ് ജില്ലയിലെ ചില
പ്രത്യേക
പ്രദേശങ്ങളിലാണെന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ഡി )
എങ്കിൽ
പ്രസ്തുത പ്രദേശങ്ങൾ
ഏതൊക്കെയാണെന്നും നിരന്തരം
വൈദ്യുതി തടസ്സമുണ്ടാകുന്നത്
എന്തുകൊണ്ടാണെന്നും ആയതിന്
ശാശ്വത പരിഹാരം എപ്പോൾ
ഉണ്ടാകുമെന്നും
വ്യക്തമാക്കാമോ?
6112.
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വൈദ്യുതി
കൈകാര്യം ചെയ്യുമ്പോള്‍
സ്വീകരിക്കേണ്ട
മുന്‍കരുതലുകളെക്കുറിച്ച്
സ്കൂള്‍ വിദ്യാർത്ഥികള്‍ക്ക്
അവബോധം നല്‍കുന്നതിലേക്കായി
കെ.എസ്.ഇ.ബി. എന്തെല്ലാം
പദ്ധതികളാണ് നടപ്പിലാക്കി
വരുന്നതെന്ന് അറിയിക്കാമോ;
(
ബി )
ഇതുമായി
ബന്ധപ്പെട്ട് കെ.എസ്.ഇ.ബി.
പുതിയതായി നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന
പ്രവർത്തനങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ?
6113.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കേരളത്തിലെ
റിസര്‍വോയറുകളില്‍ സോളാര്‍
നിലയങ്ങള്‍ സ്ഥാപിക്കുന്നതിനു
വേണ്ടിയുള്ള സാധ്യതാപഠനം
നടത്താന്‍ സർക്കാർ
ചുമതലപ്പെടുത്തിയ അനര്‍ട്ട്
പ്രസ്തുത റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(
ബി )
എങ്കില്‍
വടക്കാഞ്ചേരി മണ്ഡലത്തിലെ
വാഴാനി ഡാമില്‍ സോളാര്‍
പാനല്‍ സ്ഥാപിച്ച് വൈദ്യുതി
ഉല്പാദനം ആരംഭിക്കുന്നതിനുള്ള
നടപടികള്‍ സ്വീകരിക്കാമോ?
6114.
ശ്രീ.
എൻ. കെ. അക്ബര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഗുരുവായൂര്‍
മണ്ഡലത്തില്‍ സൗരോര്‍ജ്ജം
ഉപയോഗിച്ച് സര്‍ക്കാര്‍
സ്ഥാപനങ്ങള്‍
വൈദ്യുതവത്കരിക്കുന്നതിന്
നടപടി സ്വീകരിച്ചിട്ടുണ്ടോ;
എങ്കിൽ സ്ഥാപനങ്ങളുടെ
വിശദാംശം ലഭ്യമാക്കാമോ?
6115.
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിന് ശേഷം അനെര്‍ട്ട്
മേധാവി വിവിധ
പ്രോജക്ടുകളിലേയ്ക്കോ,
ഗവേഷണപഠന പ്രവര്‍ത്തനത്തിനോ
കരാര്‍ വ്യവസ്ഥയിലോ,
കണ്‍സല്‍ട്ടന്‍സി
വ്യവസ്ഥയിലോ, ദിവസ വേതനത്തിലോ
ഇതുവരെ എത്ര താത്കാലിക
നിയമനങ്ങള്‍
നടത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ; നിയമനം
ലഭിച്ചവരുടെ ലിസ്റ്റ്,
തസ്തിക, നിയമന കാലാവധി, നിയമന
രീതി, നിയമന ഉത്തരവുകളുടെ
പകര്‍പ്പ് എന്നിവ
ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
കാലയളവിൽ അനെര്‍ട്ട് മറ്റ്
സര്‍ക്കാര്‍ ഏജന്‍സികള്‍
മുഖേന കരാര്‍ വ്യവസ്ഥയിലോ,
കണ്‍സല്‍ട്ടന്‍സി
വ്യവസ്ഥയിലോ, ദിവസ വേതനത്തിലോ
ഇതുവരെ എത്ര താല്‍ക്കാലിക
നിയമനങ്ങള്‍
നടത്തിയിട്ടുണ്ടെന്ന്
അറിയിക്കാമോ; നിയമിച്ചവരുടെ
ലിസ്റ്റ്, തസ്തിക, നിയമന
കാലാവധി, ഏജന്‍സി, നിയമന
ഉത്തരവുകളുടെ പകര്‍പ്പ്
എന്നിവ ലഭ്യമാക്കുമോ;
(
സി )
സര്‍ക്കാര്‍
ഉത്തരവോ, അനുമതിയോ ഇല്ലാതെ
അനെര്‍ട്ട് മേധാവിയ്ക്ക്
വിവിധ പ്രോജക്ടുകളിലേയ്ക്കോ,
ഗവേഷണപഠനത്തിനോ,
കണ്‍സല്‍ട്ടന്‍സി
പ്രവര്‍ത്തനങ്ങൾക്കോ
ജീവനക്കാരെ
നിയമിക്കുന്നതിനുള്ള അനുവാദം
ഉണ്ടോ; എങ്കില്‍ അതിന്റെ
പകര്‍പ്പ് ലഭ്യമാക്കുമോ;
(
ഡി )
അനെര്‍ട്ടിന്റെ
എക്സിക്യൂട്ടീവ്
കമ്മിറ്റിയ്ക്കോ , ഗവേണിംഗ്
ബോഡിയ്ക്കോ ജീവനക്കാരെ
നിയമിക്കുന്നതിന് അനുവാദം
നല്‍കുന്നതിനുള്ള അധികാരം
ഉണ്ടോ; എങ്കിൽ ഇത് സംബന്ധിച്ച
രേഖയുടെ പകര്‍പ്പ്
ലഭ്യമാക്കുമോ; ജീവനക്കാരുടെ
നിയമനവുമായി ബന്ധപ്പെട്ട
അനെര്‍ട്ടിന്റെ റൂളിലും,
റെഗുലേഷനിലും എന്തെങ്കിലും
മാറ്റം വരുത്തി സര്‍ക്കാര്‍
ഉത്തരവായിട്ടുണ്ടോ; എങ്കില്‍
അതിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ?
6116.
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഇടുക്കി
ജില്ലയിലെ രാമക്കല്‍മേടില്‍
അനര്‍ട്ട് സ്ഥാപിച്ച സോളാര്‍
പവര്‍ പ്ലാന്റിന് എത്ര രൂപ
ആകെ ചെലവഴിച്ചുവെന്നും
അതിന്റെ ശേഷി എത്ര മെഗാവാട്ട്
ആണെന്നും ഇതിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനം എന്നാണ്
ആരംഭിച്ചതെന്നും എന്നാണ്
പൂര്‍ത്തിയായതെന്നും നിലവില്‍
ഈ സോളാര്‍ പവര്‍ പ്ലാന്റ്
പൂര്‍ണ്ണതോതില്‍
പ്രവര്‍ത്തിക്കുന്നുണ്ടോയെന്നും
പ്രതിദിനം എത്ര യൂണിറ്റ്
വൈദ്യുതി
ലഭിക്കുന്നുണ്ടെന്നും
അറിയിക്കാമോ;
(
ബി )
പ്രസ്തുത
പ്ലാന്റില്‍ നിന്ന് ഇതുവരെ
എത്ര യൂണിറ്റ് വൈദ്യുതി ആകെ
ഉല്പാദിപ്പിച്ചുവെന്നും
വൈദ്യുതി നല്‍കിയ ഇനത്തില്‍
കെ.എസ്.ഇ.ബി. യില്‍ നിന്ന്
എത്രതുക അനര്‍ട്ടിന് ഇതുവരെ
ലഭിച്ചിട്ടുണ്ടെന്നും
അറിയിക്കാമോ;
(
സി )
അനര്‍ട്ടും
കെ.എസ്.ഇ.ബി.യും തമ്മിലുള്ള
പ്രസ്തുത പ്രവൃത്തിയുടെ
കരാറിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(
ഡി )
പ്രസ്തുത
പ്ലാന്റില്‍
സ്ഥാപിച്ചിട്ടുള്ള സോളാര്‍
പാനലുകള്‍ക്കും
ഇന്‍വെര്‍ട്ടറുകള്‍ക്കും
വാറന്റിയോ ഗ്യാരണ്ടിയോ
നിര്‍മ്മാണ കമ്പനികള്‍
നല്‍കിയിട്ടുണ്ടോ; എങ്കില്‍
എത്ര വര്‍ഷമാണ്
നല്‍കിയിട്ടുള്ളത്; പ്രസ്തുത
രേഖയുടെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(
ഇ )
നിലവില്‍
ഈ പ്ലാന്റിന്റെ പരിപാലന ചുമതല
ആരാണ്
നിര്‍വ്വഹിക്കുന്നതെന്ന്
അറിയിക്കാമോ; ഇതിനായി കരാര്‍
ഉണ്ടെങ്കില്‍ അതിന്റെ
പകര്‍പ്പ് ലഭ്യമാക്കാമോ?
6117.
ശ്രീ.
എം. വിൻസെന്റ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ലീസ്
കരാര്‍ വ്യവസ്ഥയില്‍
അനെര്‍ട്ടിൽ എത്ര ഇലക്ട്രിക്
കാറുകള്‍
ഉപയോഗിക്കുന്നുണ്ട്; ഈ
വാഹനങ്ങളുടെ മോഡല്‍,
ഉപയോഗിക്കുന്ന ഓഫീസുകള്‍, ഓരോ
വാഹനത്തിനുമുള്ള പ്രതിമാസ
വാടക, പ്രതിമാസ ഡ്രൈവര്‍
വേതനം എന്നിവ സംബന്ധിച്ച
വിശദാംശം ലഭ്യമാക്കാമോ;
(
ബി )
അനെര്‍ട്ടില്‍
ഈ സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിന് ശേഷം താല്‍ക്കാലിക
അടിസ്ഥാനത്തില്‍ ഡ്രൈവര്‍മാരെ
നിയമിച്ചിട്ടുണ്ടെങ്കില്‍
അവരുടെ പേരും, വിലാസവും,
നിയമന രീതി, കാലാവധി, ഏജന്‍സി
മുഖേനയാണെങ്കില്‍ കരാര്‍
ഉടമ്പടിയുടെ പകര്‍പ്പ് എന്നിവ
ലഭ്യമാക്കുമോ ;
(
സി )
അനെര്‍ട്ടിന്
സ്വന്തമായി എത്ര ഡീസല്‍
കാറുകള്‍ ഉണ്ടെന്നും ഇതിലെ
ഡ്രൈവര്‍മാരുടെ നിയമന രീതിയും
വ്യക്തമാക്കുമോ ; മൂന്ന്
മാസത്തില്‍ കൂടുതലുള്ള
ഒഴിവുകളിലേയ്ക്ക്
എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്
മുഖേന നിയമനം നടത്തണം എന്ന
സര്‍ക്കാര്‍ ഉത്തരവ്
അനെര്‍ട്ടിന് ബാധകമാണോ ;
ഇല്ലെങ്കില്‍ അത് സംബന്ധിച്ച
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ ;
(
ഡി )
അനെർട്ടിലെ
താൽക്കാലിക നിയമനവുമായി
ബന്ധപ്പെട്ടുള്ള ഹൈക്കോടതി
വിധിയുടെ പകർപ്പ്
ലഭ്യമാക്കാമോ; ഇതിലെ
പരാമർശങ്ങൾ എന്തൊക്കെയെന്ന്
വിശദീകരിക്കാമോ; പ്രസ്തുത
ഉത്തരവ്
നടപ്പാക്കിയിട്ടുണ്ടോയെന്നറിയിക്കാമോ?
|
|
|
|
|
|
|
|