|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
UNSTARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA >11th Session>unstarred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 11th SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
5413.
ശ്രീമതി
ശാന്തകുമാരി കെ. : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വിദ്യാഭ്യാസ
സ്ഥാപനങ്ങളിലെ ബസുകളുമായി
ബന്ധപ്പെട്ട് ഗതാഗത വകുപ്പ്
എന്തെല്ലാം
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ്
പുറപ്പെടുവിച്ചിട്ടുളളതെന്ന്
വിശദമാക്കാമോ;
(
ബി )
സംസ്ഥാനത്തെ
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ
എല്ലാ ബസുകളിലും പ്രസ്തുത
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
പാലിക്കപ്പെടുന്നുണ്ടെന്ന്
ഉറപ്പുവരുത്താറുണ്ടോ;
വിശദമാക്കാമോ?
5414.
ശ്രീ.
മഞ്ഞളാംകുഴി അലി
ശ്രീ.
എൻ. ഷംസുദ്ദീൻ
ശ്രീ.
പി. ഉബൈദുള്ള
ശ്രീ.
പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
റോഡുകളിൽ
സ്ഥിരമായി അപകടങ്ങൾ നടക്കുന്ന
സ്ഥലങ്ങളെ സംബന്ധിച്ച്
വകുപ്പ് പഠനം
നടത്തിയിട്ടുണ്ടോ;
അറിയിക്കുമോ;
(
ബി )
പതിവായി
റോഡപകടങ്ങൾ സംഭവിക്കുന്ന
പ്രദേശങ്ങളിൽ സുരക്ഷാ
മുന്നറിയിപ്പുകൾ
സ്ഥാപിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
ഇടങ്ങളിൽ അപകടങ്ങൾ
കുറയ്ക്കുന്നതിന്
എന്തെങ്കിലും നിർദ്ദേശങ്ങൾ
നല്‍കിയിട്ടുണ്ടോ;
വിശദമാക്കുമോ?
5415.
ശ്രീ.
എ. പി. അനിൽ കുമാർ
ശ്രീ.
ടി. സിദ്ദിഖ്
ശ്രീമതി
കെ. കെ. രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സേഫ്
കേരള പദ്ധതിയുടെ ഭാഗമായി
സ്ഥാപിച്ച എ.ഐ. ക്യാമറകൾ
പ്രവർത്തിക്കുന്നുണ്ടോയെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(
ബി )
പ്രസ്തുത
ക്യാമറകളുടെ അറ്റകുറ്റപണി
ആരുടെ ചുമതലയാണ്;
(
സി )
അറ്റകുറ്റപ്പണി
നടത്താന്‍ ചുമതലപ്പെടുത്തിയ
സ്ഥാപനങ്ങൾ ആയത് കാര്യക്ഷമായി
നിർവഹിക്കുന്നുണ്ടോയെന്ന്
വകുപ്പ് പരിശോധിച്ചിട്ടുണ്ടോ;
എങ്കിൽ വിശദവിവരം
ലഭ്യമാക്കുമോ?
5416.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ഡോ.
മാത്യു കുഴല്‍നാടൻ
ശ്രീ.
അൻവർ സാദത്ത്
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ഗതാഗത വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
റോഡുകളിൽ കാൽനട യാത്രക്കാരുടെ
സുരക്ഷ ഉറപ്പാക്കാൻ എന്തൊക്കെ
പദ്ധതികളാണ് നിലവിലുള്ളത്;
പ്രസ്തുത പദ്ധതികളുടെ
കാര്യക്ഷമത
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതികളുടെ കാര്യക്ഷമത
വർധിപ്പിക്കാൻ നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
5417.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നിലവിലെ
സർക്കാർ അധികാരത്തില്‍
വന്നശേഷം കുന്നത്തുനാട്
മണ്ഡലത്തില്‍ റോഡ് സേഫ്റ്റി
ഫണ്ട് ഉപയോഗിച്ച്
നടപ്പിലാക്കിയ പ്രവൃത്തികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഓരോ
പ്രവൃത്തിക്കും എത്ര തുക
അനുവദിച്ചുവെന്നും അവയുടെ
നിലവിലെ സ്ഥിതിയും
വ്യക്തമാക്കാമോ?
കാൽനട
യാത്രക്കാരുടെ സുരക്ഷ
ഉറപ്പാക്കാന്‍ നടപടി
5418.
ശ്രീ.
അൻവർ സാദത്ത്
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ.
ടി. ജെ. വിനോദ്
ശ്രീമതി
ഉമ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
റോഡുകളിൽ കാൽനട യാത്രക്കാരുടെ
സുരക്ഷ ഉറപ്പാക്കാൻ
സ്വീകരിച്ചുവരുന്ന നടപടികൾ
വിശദമാക്കുമോ;
(
ബി )
റോഡുകളിൽ
കാൽനടയാത്രക്കാർ വാഹനമിടിച്ച്
മരിക്കുന്ന സംഭവങ്ങൾ
വര്‍ദ്ധിക്കുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
സി )
എങ്കിൽ
പ്രസ്തുത പ്രശ്നം പരിഹരിക്കാൻ
നടത്തിവരുന്ന പ്രവർത്തനങ്ങൾ
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ?
5419.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ റോഡ് സേഫ്റ്റി
ഫണ്ട് വിനിയോഗിച്ച്
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കിയിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(
ബി )
ഈ
സാമ്പത്തിക വര്‍ഷം പ്രസ്തുത
ഫണ്ട് വിനിയോഗിച്ച്
നടപ്പിലാക്കുവാന്‍
ഉദ്ദേശിച്ചിട്ടുള്ള
പദ്ധതികള്‍ വ്യക്തമാക്കാമോ?
5420.
ശ്രീമതി
ശാന്തകുമാരി കെ. : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിനുശേഷം ലൈന്‍ ട്രാഫിക്
ലംഘനവുമായി ബന്ധപ്പെട്ട് എത്ര
കേസുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്; വര്‍ഷം
തിരിച്ചുളള കണക്ക്
ലഭ്യമാക്കാമോ?
5421.
ശ്രീമതി
ഉമ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2020
ജനുവരി മുതല്‍ എത്ര
കെ.എസ്.ആര്‍.ടി.സി. ബസുകള്‍
അപകടത്തില്‍ പെട്ടിട്ടുണ്ട്;
പ്രസ്തുത അപകടങ്ങളില്‍ എത്ര
പേര്‍ക്ക് ജീവന്‍
നഷ്ടപ്പെട്ടിട്ടുണ്ട്; എത്ര
പേര്‍ക്ക് പരുക്ക്
പറ്റിയിട്ടുണ്ട്;
വ്യക്തമാക്കുമോ?;
(
ബി )
പ്രസ്തുത
അപകടങ്ങളുമായി ബന്ധപ്പെട്ട്
എത്ര ഉദ്യോഗസ്ഥർക്കെതിരെ നിയമ
നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
5422.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2021
മുതല്‍ 2024 വരെയുള്ള
കാലയളവില്‍ റോഡ് സേഫ്റ്റി
ഫണ്ട് വിനിയോഗിച്ച്
പാലക്കാട് ജില്ലയില്‍
നടപ്പിലാക്കിയിട്ടുള്ള
പ്രവൃത്തികള്‍ ഏതെല്ലാമെന്ന്
വിശദമാക്കാമോ;
(
ബി )
ഓരോ
പ്രവൃത്തിക്കും അനുവദിച്ച തുക
മണ്ഡലം തിരിച്ച്
അറിയിക്കാമോ;
(
സി )
ഇവയില്‍
പൂര്‍ത്തിയാക്കാനുള്ളവ
ഏതൊക്കെയാണെന്ന്
അറിയിക്കാമോ?
5423.
ശ്രീ.
കെ. ബാബു (തൃപ്പൂണിത്തുറ) :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ഗതാഗത വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കെ-സ്വിഫ്റ്റിന്
വേണ്ടി നാളിതുവരെ എത്ര
ബസ്സുകൾ വാങ്ങിയിട്ടുണ്ട്;
ഏതൊക്കെ കമ്പനികളുടെ
എത്രയെണ്ണം വീതം ബസ്സുകളാണ്
വാങ്ങിയിട്ടുള്ളത്; ബസ്
വാങ്ങിയ ഇനത്തിൽ കമ്പനികൾക്ക്
ഇനിയും തുക നൽകാനുണ്ടോ;
എങ്കിൽ എത്ര തുക വീതമാണ്
നൽകാൻ ഉള്ളത്; വിശദാംശം
നല്‍കാമോ?
5424.
ശ്രീ.
അനൂപ് ജേക്കബ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ.എസ്.ആർ.ടി.സി.യിൽ
നടപ്പിലാക്കിയ സീസൺ
ടിക്കറ്റ്, ട്രാവൽ കാർഡ്
എന്നിവ പരാജയമാണോയെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
സീസൺ
ടിക്കറ്റ്, ട്രാവൽ കാർഡ്
എന്നീ സംവിധാനങ്ങള്‍
പരാജയപ്പെടുവാനുള്ള കാരണങ്ങൾ
പരിശോധിച്ചിട്ടുണ്ടോ;
(
സി )
യാത്രക്കാർക്ക്
കൂടി ഉപയോഗപ്രദമായ രീതിയിൽ
പുതിയ എന്തെല്ലാം പദ്ധതികളാണ്
ഇക്കാര്യത്തിൽ സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
5425.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ആര്‍.ടി.സി.യുടെ
എത്ര ഇലക്ട്രിക്ക് ബസുകള്‍
നിലവില്‍ സര്‍വ്വീസ്
നടത്തുന്നുണ്ടെന്നും ഏതെല്ലാം
റൂട്ടുകളിലാണ് സര്‍വ്വീസ്
നടത്തുന്നതെന്നും
അറിയിക്കാമോ;
(
ബി )
ഇലക്ട്രിക്
ബസുകള്‍
കെ.എസ്.ആര്‍.ടി.സി.യുടെ
വരുമാനം
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
സി )
സി.എന്‍.ജി.
ബസുകള്‍
നിരത്തിലിറക്കുന്നതിന് തുക
അനുവദിച്ച് ഭരണാനുമതി
നല്‍കിയിട്ടുണ്ടോ; വിശദാംശം
ലഭ്യമാക്കുമോ;
(
ഡി )
കെ.എസ്.ആര്‍.ടി.സി.യ്ക്ക്
എത്ര ലോ ഫ്ലോര്‍ എ.സി.
ബസുകളുണ്ടെന്നും ഇവയില്‍
ഗതാഗത യോഗ്യമായ എത്ര
ബസുകളുണ്ടെന്നും
വ്യക്തമാക്കുമോ?
5426.
ശ്രീ.
പി. നന്ദകുമാര്‍
ശ്രീ.
പി.പി. ചിത്തരഞ്ജന്‍
ശ്രീ.
കെ. എം. സച്ചിന്‍ദേവ്
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഡ്രെെവിംഗ് സ്കൂളുകള്‍
ആരംഭിക്കുന്നതിന്
കെ.എസ്.ആര്‍.ടി.സി.
തീരുമാനിച്ചിട്ടുണ്ടോ;
(
ബി )
എങ്കില്‍
ഡ്രെെവിംഗ് പരിശീലനത്തിന്റെ
ഭാഗമായി എന്തൊക്കെ
സൗകര്യങ്ങളാണ് ഒരുക്കുന്നത്;
തിയറി ക്ലാസ്സുകള്‍
ലഭ്യമാക്കുന്നുണ്ടോ;
വിശദാംശം വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
സ്കൂളുകളില്‍ ഫീസ്
നിശ്ചയിച്ചിട്ടുണ്ടോ; ഇത്
സ്വകാര്യ സ്ഥാപനങ്ങളില്‍
ഉള്ളതിനേക്കാള്‍ കുറവാണോ;
വിശദാംശം വ്യക്തമാക്കുമോ?
5427.
ശ്രീ.
എൻ. കെ. അക്ബര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ.എസ്.ആര്‍.ടി.സി.
ഡ്രൈവിംഗ് സ്കൂളുകള്‍
ആരംഭിക്കുന്നതിന്
പദ്ധതിയുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
എങ്കിൽ
ഡ്രൈവിംഗ് സ്കൂളുകളില്‍
നിശ്ചയിച്ചിട്ടുള്ള ഫീസിന്റെ
ഘടന, ഡ്രൈവിംഗ് പരിശീലന
പദ്ധതികള്‍ എന്നിവ
എപ്രകാരമാണെന്ന്
വിശദമാക്കാമോ;
(
സി )
ഗുരുവായൂര്‍
മണ്ഡലത്തില്‍ ഗുരുവായൂര്‍
ഡിപ്പോയുടെ
മേല്‍നോട്ടത്തില്‍ ഡ്രൈവിംഗ്
സ്കൂള്‍ ആരംഭിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വിശദമാക്കാമോ?
5428.
ശ്രീ.
എ. കെ. എം. അഷ്റഫ്
ശ്രീ.
കെ. പി. എ. മജീദ്
ഡോ.
എം. കെ. മുനീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ആര്‍.ടി.സി.
ബസുകളുടെ അറ്റകുറ്റപ്പണികൾ
നടത്തുന്നതിന് നിലവിലുള്ള
സംവിധാനം അപര്യാപ്തമാണോയെന്ന്
വ്യക്തമാക്കുമോ;
(
ബി )
മറ്റ്
സംസ്ഥാനങ്ങളിലെ
ട്രാൻസ്പോർട്ട്
കോർപ്പറേഷനുകളുമായി താരതമ്യം
ചെയ്യുമ്പോൾ ഏറ്റവും കൂടുതൽ
ബസ്സുകൾ
കട്ടപ്പുറത്തിരിക്കുന്നത്
കേരളത്തിലാണെന്ന ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
സി )
അറ്റകുറ്റപ്പണികൾ
യഥാസമയം നടത്തി കൂടുതൽ
സർവീസുകൾ നടത്തുന്നതിന്
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികൾ എന്തെല്ലാമാണെന്ന്
വിശദമാക്കുമോ?
5429.
ശ്രീ
തോമസ് കെ തോമസ്
ശ്രീ
കോവൂർ കുഞ്ഞുമോൻ
ശ്രീ
മാത്യു ടി. തോമസ്
ശ്രീ.
കെ.പി.മോഹനന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ.എസ്.ആര്‍.ടി.സി.യില്‍
ഡ്യൂട്ടി പാറ്റേണിലെ
അശാസ്ത്രീയതയും
മിനിസ്റ്റീരിയൽ ജീവനക്കാരുടെ
ഡ്യൂട്ടി പരിഷ്കരണത്തിലെ
അപാകതകളും പരിഹരിക്കാൻ
സ്വീകരിച്ച നടപടി
വ്യക്തമാക്കുമോ?
5430.
ഡോ.
എം. കെ. മുനീർ
ശ്രീ.
എ. കെ. എം. അഷ്റഫ്
ശ്രീ.
പി. അബ്ദുല്‍ ഹമീദ്
ശ്രീ.
എൻ. എ. നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ.എസ്.ആർ.ടി.സി.യുടെ
നഷ്ടം നികത്തുന്നതിന് പുതിയ
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശം നൽകുമോ;
(
ബി )
നഷ്ടത്തിലോടുന്ന
സർവീസുകൾ അവസാനിപ്പിക്കുവാൻ
ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ
പൊതുഗതാഗത സർവീസിനെ
ആശ്രയിക്കുന്നവരെ അത്
എപ്രകാരം ബാധിക്കുമെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(
സി )
ചെലവ്
കുറയ്ക്കാനും വരുമാന
ചോർച്ചയുണ്ടാകാതിരിക്കാനും
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികൾ എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ?
5431.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ.
എം. വിൻസെന്റ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ആര്‍.ടി.സി.
പുതിയ ടിക്കറ്റ് മെഷീനുകൾ
വാങ്ങുവാൻ
തീരുമാനിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ ഒരു മെഷീന്റെ വില
എത്രയാണ് ; എത്ര മെഷീനുകൾ
വാങ്ങാനാണ് ഉദ്ദേശിക്കുന്നത്;
ഏത് കമ്പനിയിൽ നിന്നാണ്
മെഷീനുകൾ വാങ്ങാൻ
ഉദ്ദേശിക്കുന്നത്; വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
പണം
നൽകി മെഷീനുകൾ വാങ്ങുന്നതിന്
പകരം ഓരോ ടിക്കറ്റിനും
നിശ്ചിത തുക കമ്പനിക്ക്
നൽകുന്ന രീതിയിലുള്ള
വ്യവസ്ഥയാണോ മുന്നോട്ടു
വച്ചിട്ടുള്ളത്; എങ്കിൽ ഒരു
ടിക്കറ്റിന് എത്ര രൂപയാണ്
നൽകേണ്ടത്; ഇപ്രകാരമുള്ള
വ്യവസ്ഥ അംഗീകരിച്ചിട്ടുണ്ടോ;
വിശദാംശം നൽകുമോ;
(
സി )
ഇക്കാര്യത്തിൽ
കമ്പനിയുമായി കരാർ
ഒപ്പിട്ടിട്ടുണ്ടോ; എങ്കിൽ
കരാറിന്റെ പകർപ്പ്
ലഭ്യമാക്കുമോ;
(
ഡി )
ഓരോ
ദിവസവും ശരാശരി എത്ര
യാത്രക്കാരാണ്
കെ.എസ്.ആര്‍.ടി.സി.യിൽ യാത്ര
ചെയ്യുന്നത്; ഓരോ
ടിക്കറ്റിനും പണം
നൽകിക്കൊണ്ടുള്ള കരാർ
അംഗീകരിച്ചാൽ ദിവസം ശരാശരി
എത്ര തുക കമ്പനിക്ക്
നൽകേണ്ടതായി വരും; ഒരു വർഷം
ശരാശരി എത്ര തുക നൽകേണ്ടതായി
വരും; വ്യക്തമാക്കുമോ;
(
ഇ )
2022-ൽ
പഴയ കരാർ പ്രകാരം ടിക്കറ്റ്
മെഷീനുകൾ വാങ്ങിയപ്പോൾ ആകെ
ചെലവായ തുക എത്രയാണെന്ന്
വ്യക്തമാക്കുമോ?
5432.
ശ്രീ.
എ. പി. അനിൽ കുമാർ
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ആര്‍.ടി.സി.
പുതിയ ടിക്കറ്റ് മെഷീൻ
വാങ്ങാൻ
തീരുമാനിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ വിശദാംശം
വ്യക്തമാക്കുമോ;
(
ബി )
നിലവിൽ
ഉപയോഗിക്കുന്ന ടിക്കറ്റ്
മെഷീൻ വാങ്ങിയ കരാർ കാലാവധി
അവസാനിച്ചിട്ടുണ്ടോ;
ഇല്ലെങ്കിൽ കരാർ കാലാവധി ഇനി
എത്ര വർഷം കൂടി ഉണ്ടെന്ന്
വ്യക്തമാക്കുമോ;
(
സി )
2022-ൽ
മേൽപ്പറഞ്ഞ കരാർ പ്രകാരം എത്ര
ടിക്കറ്റ് മെഷീനുകൾ ആണ്
കെ.എസ്.ആര്‍.ടി.സി
വാങ്ങിയതെന്നും ഓരോ മെഷീനും
എത്ര രൂപയായിരുന്നു
വിലയെന്നും ഇതിൽ നിലവിൽ
പ്രവർത്തനക്ഷമമായ എത്ര
മെഷീനുകൾ ഉണ്ടെന്നും
അറിയിക്കാമോ;
(
ഡി )
ഇതില്‍
പ്രവർത്തനക്ഷമമല്ലാത്ത എത്ര
മെഷീനുകൾ ഉണ്ട്; ഇവയുടെ
പുനരുപയോഗം സാധ്യമല്ല എന്ന്
കരാർ കമ്പനി
വ്യക്തമാക്കിയിട്ടുണ്ടോ;
എങ്കിൽ ഇതു സംബന്ധിച്ച
രേഖയുടെ പകർപ്പ് ലഭ്യമാക്കുമോ
;
(
ഇ )
നിലവിലെ
മെഷീനുകൾ കേടുപാടുകൾ
പരിഹരിച്ച് ഉപയോഗിക്കുവാൻ
സാധിക്കുമെന്നിരിക്കെ നിലവിലെ
കരാർ കാലാവധി തീരുന്നതിന്
മുമ്പ് പുതിയ മെഷീനുകൾ
വാങ്ങുന്നതിന്റെ കാരണം
വ്യക്തമാക്കുമോ ?
5433.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ഗതാഗത വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സ്കൂള്‍
വിദ്യാര്‍ഥികള്‍ക്ക്
ഓണ്‍ലൈന്‍ വഴി
കെ.എസ്.ആര്‍.ടി.സി. കണ്‍സഷന്‍
എടുക്കുന്നതിനായി ഏതെങ്കിലും
ആപ്പ് സര്‍ക്കാര്‍ തലത്തില്‍
നിലവില്‍ ഉണ്ടോ;
(
ബി )
ഇപ്രകാരം
കണ്‍സഷന് വേണ്ടിയുളള എത്ര
അപേക്ഷകളാണ് നിലവില്‍
വകുപ്പിന് ലഭിച്ചിട്ടുളളത്
എന്ന് വ്യക്തമാക്കാമോ;
(
സി )
അതില്‍
തീര്‍പ്പാക്കിയത് എത്ര എന്നും
തീര്‍പ്പ്
ആക്കിയിട്ടില്ലെങ്കില്‍
അതിന്റെ കാരണവും
വ്യക്തമാക്കാമോ;
(
ഡി )
ഓണ്‍ലൈന്‍
വഴി അപേക്ഷ സമര്‍പ്പിച്ച് തുക
ഒടുക്കിയാല്‍ നേരിട്ട്
കണ്‍സഷന്‍ ഡൗണ്‍ലോഡ്
ചെയ്യുന്നതിന് വേണ്ട
നടപടികള്‍ സ്വീകരിക്കാമോ;
വിശദമാക്കുമോ?
5434.
ഡോ.
എം. കെ. മുനീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ആർ.ടി.സി.യിൽ
അവസാനം നടപ്പിലാക്കിയ ശമ്പള
പരിഷ്കരണത്തിന്റെ സർക്കാർ
ഉത്തരവ് ഇറങ്ങിയിട്ടുണ്ടോ;
എങ്കിൽ അതിന്റെ പകർപ്പ്
ലഭ്യമാക്കുമോ;
(
ബി )
കെ.ടി.ഡി.എഫ്.സി.
യിൽ നിന്നും നാളിതുവരെ എത്ര
രൂപ കെ.എസ്.ആർ.ടി.സി. വായ്പ
എടുത്തിട്ടുണ്ട്; അതിൽ
മുതല്‍, പലിശ എന്നീ
ഇനങ്ങളില്‍
തിരിച്ചടച്ചിട്ടുള്ള തുകയുടെ
വിവരം ലഭ്യമാക്കുമോ;
(
സി )
കെ.എസ്.ആർ.ടി.സി.
യിൽ ഓരോ മാസവും കണ്ടക്ടർ,
ഡ്രൈവർ, മെക്കാനിക്ക് വിഭാഗം
ജീവനക്കാർ, ഹയർ ഗ്രേഡ്
ഓഫീസർമാരായ എ.ടി.ഒ.,
ഡി.ടി.ഒ., എ.ഡി., ഡി.ഇ. എന്നീ
വിഭാഗം ജീവനക്കാർക്കും
മിനിസ്റ്റീരിയൽ
ജീവനക്കാർക്കും
എക്സിക്യൂട്ടീവ് ഡയറക്ടർമാർ
ഉൾപ്പെടെയുള്ള മറ്റു ഉന്നത
ഉദ്യോഗസ്ഥർക്കും നൽകുന്ന
മാസശമ്പളം കാറ്റഗറി തിരിച്ചു
നൽകുമോ;
(
ഡി )
കെ.എസ്.ആർ.ടി.സി.യിൽ
ദിവസേന ലഭിക്കുന്ന കളക്ഷൻ തുക
ഏത് ആവശ്യങ്ങൾക്കാണ്
വിനിയോഗിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
5435.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വടകര
താലൂക്കിലെ മണിയൂര്‍,
എളമ്പിലാട് ഭാഗത്തേക്കുളള
പൊതു ഗതാഗത സംവിധാനത്തിന്റെ
കുറവ് കാരണം ജനങ്ങള്‍
ബുദ്ധിമുട്ടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
എഞ്ചിനിയറിംഗ്
കോളേജ്, ഹയര്‍ സെക്കന്‍ഡറി
സ്കൂള്‍,
ആരോഗ്യകേന്ദ്രങ്ങള്‍, നവോദയ
വിദ്യാലയം, വിവിധ എല്‍.പി.,
യു.പി. വിദ്യാലയങ്ങള്‍
എന്നിവിടങ്ങളിലേക്ക്
എത്തിച്ചേരാന്‍ ജനങ്ങള്‍
പ്രയാസപ്പെടുന്ന അവസ്ഥയില്‍ ഈ
റൂട്ടിലേക്ക് അധികമായി
കെ.എസ്.ആര്‍.ടി.സി. ബസ്
അനുവദിക്കുമോ; വിശദമാക്കാമോ?
5436.
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ.എസ്.ആർ.ടി.സി.യിൽ
പുതുതായി ഇലക്ട്രിക് ബസുകൾ
വാങ്ങേണ്ടതില്ലെന്ന്
തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ
കാരണം വ്യക്തമാക്കുമോ;
(
ബി )
പുതുതായി
ഇരുന്നൂറ്റി ഇരുപത് ഡീസൽ
ബസുകൾ വാങ്ങുവാൻ
ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ
ഇത് സംബന്ധിച്ച് ടെൻഡർ
നടപടികൾ സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം വ്യക്തമാക്കാമോ?
5437.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ആര്‍.ടി.സി.
യുടെ കീഴില്‍ ഉപയോഗ ശൂന്യമായി
കിടക്കുന്ന സ്ഥലങ്ങള്‍
എവിടെയെല്ലാമുണ്ടെന്നും എത്ര
ഹെക്ടര്‍ സ്ഥലം ഇങ്ങനെ
ഉപയോഗിക്കാതെ
നിലവിലുണ്ടെന്നും
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
സ്ഥലങ്ങള്‍
ഉപയോഗപ്പെടുത്താന്‍ നടപടി
സ്വീകരിക്കുമോ; വിശദമാക്കാമോ?
5438.
ശ്രീ.
എ. പി. അനിൽ കുമാർ
ശ്രീ.
എം. വിൻസെന്റ്
ശ്രീ.
ടി. സിദ്ദിഖ്
ശ്രീമതി
കെ. കെ. രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ആര്‍.ടി.സി.യില്‍
നിലവിലുള്ള ടിക്കറ്റ്
മെഷീനുകൾ നന്നാക്കി
ഉപയോഗിക്കാം എന്നിരിക്കെ
പുതിയ മെഷീനുകൾ വാങ്ങാനുള്ള
കാരണം വിശദമാക്കുമോ;
(
ബി )
നിലവിലെ
ടിക്കറ്റ് മെഷീനുകളുടെ കരാർ
കാലാവധി കഴിഞ്ഞിട്ടുണ്ടോ
എന്ന് അറിയിക്കുമോ;
(
സി )
ഇല്ലെങ്കിൽ
കരാർ കാലാവധി കഴിയാത്ത
ടിക്കറ്റ് മെഷീനുകൾ
മാറ്റാനുള്ള സാഹചര്യം
വിശദമാക്കുമോ?
5439.
ശ്രീ.
കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ.
പി. സി. വിഷ്ണുനാഥ്
ശ്രീ.
റോജി എം. ജോൺ
ശ്രീ.
ചാണ്ടി ഉമ്മന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ.എസ്.ആർ.ടി.സി.യിൽ
ഓരോ ടിക്കറ്റിനും നിശ്ചിത തുക
കരാർ കമ്പനിക്ക് നൽകുന്ന
വ്യവസ്ഥയിൽ പുതിയ ടിക്കറ്റ്
മെഷീൻ വാങ്ങാൻ സർക്കാർ
തീരുമാനിച്ചിട്ടുണ്ടോയെന്നറിയിക്കാമോ;
(
ബി )
കടുത്ത
സാമ്പത്തിക പ്രതിസന്ധി
നേരിടുന്ന കെ.എസ്.ആർ.ടി.സി.യെ
ഇത് കൂടുതൽ
പ്രതിസന്ധിയിലാക്കും എന്നത്
വസ്തുതയാണോ;
(
സി )
എങ്കിൽ
നിലവിലെ ടിക്കറ്റ്
മെഷീനുകളുടെ കരാർ കാലാവധി
രണ്ടര വർഷം കൂടി
അവശേഷിക്കുന്നതിനാൽ നിലവിലെ
മെഷീനുകൾ നന്നാക്കി
ഉപയോഗിക്കാൻ നടപടി
സ്വീകരിക്കുമോ?
5440.
ശ്രീ.
പി. ഉബൈദുള്ള
ശ്രീ.
മഞ്ഞളാംകുഴി അലി
ശ്രീ.
കുറുക്കോളി മൊയ്തീൻ
ശ്രീ.
യു. എ. ലത്തീഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ.എസ്.ആർ.ടി.സി.യില്‍
പങ്കാളിത്ത പെൻഷൻ
പദ്ധതിയിലുള്‍പ്പെട്ട
ജീവനക്കാരുടെ വിഹിതവും
മാനേജ്മെന്റ് വിഹിതവും
കൃത്യമായി എൻ.പി.എസ്.
ട്രസ്റ്റിൽ
അടയ്ക്കുന്നുണ്ടോ; എങ്കില്‍
അടച്ച തുകയുടെ വിശദാംശം
നൽകുമോ;
(
ബി )
കെ.എസ്.ആർ.ടി.സി.യുടെ
ദൈനംദിന ചെലവുകൾക്കായി ഈ തുക
വക മാറ്റിയിട്ടുണ്ടോ;
(
സി )
ജീവനക്കാരുടെ
പെൻഷൻ ആനുകൂല്യങ്ങൾ യഥാസമയം
ലഭിക്കുന്നതിനായി ഈ തുക
പ്രതിമാസം അടയ്ക്കുവാന്‍
മാനേജ്മെന്റിന് നിർദ്ദേശം
നൽകുമോ എന്നറിയിക്കുമോ?
5441.
ശ്രീ.
സണ്ണി ജോസഫ്
ശ്രീ.
ഐ. സി. ബാലകൃഷ്ണൻ
ശ്രീ.
സജീവ് ജോസഫ്
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തിരുവനന്തപുരം
സിറ്റി, ആറ്റിങ്ങൽ, വികാസ്
ഭവൻ തുടങ്ങിയ ഡിപ്പോകളിൽ
പുതിയ ടിക്കറ്റ് മെഷീൻ ട്രയൽ
റൺ നടത്തിയിട്ടുണ്ടോ എന്ന്
അറിയിക്കുമോ;
(
ബി )
പുതിയ
ടിക്കറ്റ് മെഷീൻ സംബന്ധിച്ച
കരാറിലെ വ്യവസ്ഥകൾ എന്തൊക്കെ
എന്ന് വ്യക്തമാക്കാമോ;
(
സി )
കെ.എസ്.ആര്‍.ടി.സി.
സൗജന്യയാത്ര
അനുവദിച്ചിട്ടുള്ളവരുടെ
പേരിലും കരാർ കമ്പനിക്ക് പണം
നൽകേണ്ടി വരും എന്നത്
പരിശോധിച്ചിട്ടുണ്ടോ;
(
ഡി )
എങ്കിൽ
കെ.എസ്.ആര്‍.ടി.സി.ക്ക് വൻ
സാമ്പത്തിക ബാധ്യത
വരുത്തിവയ്ക്കുന്ന പ്രസ്തുത
കരാറിൽ നിന്നും പിന്മാറാൻ
തയ്യാറാകുമോ; വിശദമാക്കുമോ?
5442.
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ.എസ്.ആർ.ടി.സി
ജീവനക്കാരിൽ നിന്നും 2022-23,
2023-24 സാമ്പത്തിക വർഷം
എൻ.പി.എസ്. ഇനത്തിൽ ഈടാക്കിയ
തുക എത്രയാണെന്ന്
വിശദമാക്കാമോ;
(
ബി )
ഇപ്രകാരം
ഈടാക്കിയ തുകയിൽ നിന്ന്
എൻ.പി.എസിലേക്ക് അടച്ച തുക
എത്രയാണെന്നും കോർപ്പറേഷൻ
വിഹിതമായി അടച്ച തുക
എത്രയാണെന്നും പ്രത്യേകം
വിശദമാക്കാമോ;
(
സി )
സംസ്ഥാനത്തെ
കെ.എസ്.ആർ.ടി.സി ജീവനക്കാരിൽ
നിന്നും 2022-23, 2023-24
സാമ്പത്തിക വർഷം സ്റ്റേറ്റ്
ലൈഫ് ഇൻഷുറൻസ്, ജനറൽ ഇൻഷുറൻസ്
സ്കീം ഇനങ്ങളിൽ ഈടാക്കിയ തുക
എത്രയാണെന്ന് വിശദമാക്കാമോ;
(
ഡി )
ഇപ്രകാരം
ഈടാക്കിയ തുകയിൽ നിന്ന്
പ്രസ്തുത സ്കീമുകളിലേക്ക്
അടച്ച തുക എത്രയാണെന്ന്
പ്രത്യേകം വിശദമാക്കാമോ;
(
ഇ )
കെ.എസ്.ആർ.ടി.സി
ജീവനക്കാരിൽ നിന്ന്
ശമ്പളത്തിൽ നിന്ന് നേരിട്ട്
പിടിക്കുന്ന വായ്പകൾ, മറ്റ്
അടവുകൾ തുടങ്ങിയവ ബന്ധപ്പെട്ട
അക്കൗണ്ടുകളിലേക്ക്
നൽകുന്നതിൽ വീഴ്ച
വന്നിട്ടുണ്ടെങ്കിൽ അതിന്റെ
വിശദാംശങ്ങൾ വ്യക്തമാക്കാമോ;
(
എഫ് )
കെ.എസ്.ആർ.ടി.സി
ജീവനക്കാരുടെ ശമ്പളത്തിൽ
നിന്ന് നൽകേണ്ട വായ്പകൾ,
മറ്റ് അടവുകൾ തുടങ്ങിയവ
കൃത്യമായി ബന്ധപ്പെട്ട
അക്കൗണ്ടിൽ അടയ്ക്കാത്ത
സാഹചര്യത്തിൽ ജീവനക്കാരുടെ
സിബിൽ സ്കോറിനെയും ക്രെഡിറ്റ്
സ്കോറിനെയും
ബാധിച്ചിട്ടുണ്ടെങ്കിൽ അത്
പരിഹരിക്കുന്നതിന്
എന്തെങ്കിലും നീക്കം
കോർപ്പറേഷന്റെ ഭാഗത്തുനിന്ന്
ഉണ്ടായിട്ടുണ്ടോ;
വിശദമാക്കുമോ?
5443.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഗ്രാമവണ്ടി
പദ്ധതി നടപ്പിലാക്കുന്നതിന്
എത്ര തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ മുന്നോട്ട്
വന്നിട്ടുണ്ടെന്ന്
വിശദമാക്കാമോ?
5444.
ശ്രീ.
വി. ആർ. സുനിൽകുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ഏതൊക്കെ കെ.എസ്.ആര്‍.ടി.സി.
ഡിപ്പോകളിലെ കെട്ടിട
നിർമ്മാണമാണ്
പൂർത്തിയാകാതെയുള്ളതെന്നും
അതിന്റെ കാരണങ്ങളും
അറിയിക്കാമോ;
(
ബി )
ആയത്
പരിഹരിക്കുന്നതിനും
കെട്ടിടങ്ങളുടെ നിർമ്മാണം
പൂർത്തിയാക്കുന്നതിനും
സ്വീകരിക്കുന്ന നടപടികൾ
എന്തൊക്കെയാണെന്ന്
അറിയിക്കാമോ?
5445.
ശ്രീമതി
ശാന്തകുമാരി കെ. : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ.എസ്.ആര്‍.ടി.സി.
ബസുകള്‍
അപകടങ്ങളില്‍പ്പെടുന്നത്
കുറയ്ക്കുന്നതിനും സുരക്ഷിത
യാത്ര ഉറപ്പുവരുത്തുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വിശദമാക്കാമോ?
5446.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ആര്‍.ടി.സി.
ഡിപ്പോകളില്‍ വാടകയ്ക്ക്
നല്‍കുന്നതിനായി
സജ്ജമാക്കിയിട്ടുള്ള എത്ര
കടമുറികള്‍
ഒഴിഞ്ഞുകിടക്കുന്നുണ്ടെന്നും
അവ എവിടെയെല്ലാമാണെന്നും
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
കടമുറികള്‍ വാടകയ്ക്ക്
കൊടുക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ?
5447.
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാലപ്പഴക്കം
മൂലം പൊളിച്ച് മാറ്റേണ്ട
കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍
മൊബൈല്‍ റസ്റ്റോറന്റ്
പോലെയുള്ള ആവശ്യങ്ങള്‍ക്കായി
നല്‍കുന്ന പദ്ധതി
നിലവിലുണ്ടോ; വിശദമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതിയില്‍ സ്വകാര്യ
വ്യക്തികളെ
ഉള്‍പ്പെടുത്താറുണ്ടോ;
ഉണ്ടെങ്കില്‍ അതിനായി അപേക്ഷ
സമര്‍പ്പിക്കേണ്ട
നടപടിക്രമങ്ങള്‍ അറിയിക്കാമോ?
5448.
ശ്രീ.
സി. എച്ച്. കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാസര്‍ഗോഡ്
ജില്ലയിലെ കാസര്‍ഗോഡ്
ഡിപ്പോയില്‍ നിന്നും
ബാംഗ്ലൂരിലേക്കും
മുംബൈയിലേക്കും
ഇന്റര്‍സ്റ്റേറ്റ്
കെ.എസ്.ആര്‍.ടി.സി. ബസ്
സര്‍വ്വീസ് ആരംഭിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
5449.
ശ്രീ
തോമസ് കെ തോമസ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കുട്ടനാടിലെ
എടത്വ കെ.എസ്.ആര്‍.ടി.സി.
ഡിപ്പോയുടെ നവീകരണത്തിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചുവരുന്നത് എന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
ഡിപ്പോയിലെ നിർത്തലാക്കിയ
മുഴുവൻ സർവീസുകളും
പുനരാരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(
സി )
കുട്ടനാടിന്റെ
ടൂറിസം സാധ്യത പരിഗണിച്ച് ഈ
ഡിപ്പോയ്ക്ക് പുതിയ
ഇലക്ട്രിക് ബസുകൾ അനുവദിക്കാൻ
നടപടി സ്വീകരിക്കുമോ?
5450.
ശ്രീ.
എൻ. എ. നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാസർഗോഡ്
മണ്ഡലത്തിലെ ഏതെല്ലാം
പഞ്ചായത്തുകളിൽ
കെ.എസ്.ആർ.ടി.സി. ബസ് സർവീസ്
നടത്തുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ബി )
എത്രകാലമായി
പ്രസ്തുത സർവീസുകൾ
നടത്തുന്നുണ്ടെന്നും ദിവസ
വരുമാനം എത്രയാണെന്നും റൂട്ട്
തിരിച്ച് വ്യക്തമാക്കാമോ;
(
സി )
നേരത്തെ
ഉണ്ടായിരുന്ന സർവീസുകൾ
ഏതെങ്കിലും പഞ്ചായത്തിൽ റദ്ദ്
ചെയ്തിട്ടുണ്ടോ; എങ്കിൽ
പ്രസ്തുത സർവീസുകൾ
ആരംഭിച്ചതും റദ്ദ് ചെയ്തതും
എപ്പോഴാണെന്ന്
വ്യക്തമാക്കാമോ;
(
ഡി )
സർവീസുകൾ
റദ്ദ് ചെയ്യാനുള്ള കാരണം
എന്താണെന്നും ഇനി
പുനരാരംഭിക്കുമോയെന്നും
എങ്കിൽ എപ്പോഴാണെന്നും
വ്യക്തമാക്കാമോ?
5451.
ശ്രീമതി
ശാന്തകുമാരി കെ. : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോട്ടയം-പാലക്കയം
കെ.എസ്.ആര്‍.ടി.സി. ബസ്
സര്‍വ്വീസ് മണ്ണാര്‍കാട്
വരെയായി വെട്ടിക്കുറച്ചത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
സര്‍വ്വീസ് വെട്ടിക്കുറച്ചത്
മൂലം മലയോര മേഖലയിലെ
പാലക്കയം, കാഞ്ഞിരപ്പുഴ,
ഇരുമ്പകചോല, പൂഞ്ചോല,
വട്ടപ്പാറ മുതലായ
പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക്
പൊതുഗതാഗത സൗകര്യം നഷ്ടമായത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(
സി )
പ്രസ്തുത
ബസ് സര്‍വ്വീസ് പാലക്കയം വരെ
പുനഃസ്ഥാപിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
5452.
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അരൂര്‍
മണ്ഡലത്തില്‍ അരൂര്‍ -
അരൂകുറ്റി എം.എല്‍.എ. റോഡ്
വഴി ചേര്‍ത്തലയിലേക്ക് എത്ര
കെ.എസ്.ആര്‍.ടി.സി. ബസുകള്‍
നിലവില്‍ സര്‍വ്വീസ്
നടത്തുന്നുണ്ടെന്ന്
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
റൂട്ടില്‍ 2016 മുതല്‍
നാളിതുവരെ നടത്തിയിരുന്ന
സര്‍വ്വീസുകളുടെ എണ്ണം
വര്‍ഷാടിസ്ഥാനത്തില്‍
വിശദമാക്കാമോ;
(
സി )
അരൂര്‍
- തുറവൂര്‍ - ചേര്‍ത്തല
റൂട്ടില്‍ എലിവേറ്റഡ് ഹൈവേ
നിര്‍മ്മാണം നടക്കുന്നതിനാല്‍
പ്രധാന സര്‍വ്വീസുകള്‍
അരൂകുറ്റി - എം.എല്‍.എ. റോഡ്
വഴി മാറ്റി
വിടുന്നതിനാവശ്യമായ നടപടി
സ്വീകരിക്കുമോ; വിശദമാക്കാമോ?
5453.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കണ്ണൂര്‍-പഴയങ്ങാടി-പയ്യന്നൂര്‍
റൂട്ടില്‍ ഇപ്പോള്‍ എത്ര
കെ.എസ്.ആര്‍.ടി.സി. ബസുകളാണ്
സര്‍വ്വീസ് നടത്തുന്നത്;
വിശദാംശം അറിയിക്കാമോ;
(
ബി )
നാഷണല്‍
ഹൈവേയുടെ നിര്‍മ്മാണ
പ്രവൃത്തി പുരോഗമിക്കുന്നത്
പരിഗണിച്ച് എൻ.എച്ച്. വഴി
സര്‍വീസ്
നടത്തിക്കൊണ്ടിരിക്കുന്ന
കണ്ണൂര്‍ - കാഞ്ഞങ്ങാട് ടൗണ്‍
ടു ടൗണ്‍ ബസുകളില്‍ കുറച്ച്
ബസുകള്‍ രാവിലെയും
വൈകുന്നേരവും പിലാത്തറ -
പാപ്പിനിശ്ശേരി കെ.എസ്.ടി.പി
റോഡ് വഴി സര്‍വീസ് നടത്താൻ
നടപടി സ്വീകരിക്കുമോ?
5454.
ശ്രീ.
കെ. പി. എ. മജീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തിരൂരങ്ങാടി
മണ്ഡലത്തിലൂടെ മുൻപ് സർവീസ്
നടത്തിയിരുന്ന
കെ.എസ്.ആർ.ടി.സി. ബസുകൾ
ഇപ്പോൾ സർവീസ് നടത്താത്തത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
പ്രസ്തുത ബസുകളുടെ സർവീസ്
നിർത്തലാക്കിയതിന്റെ കാരണം
വിശദമാക്കാമോ;
(
ബി )
തിരൂർ
ഭാഗത്തുനിന്നും
കൊടിഞ്ഞി-ചെമ്മാട് വഴി
കോഴിക്കോട് ഭാഗത്തേക്കും
തിരിച്ചും അതുപോലെ
പരപ്പനങ്ങാടി-തിരൂരങ്ങാടി-കക്കാട്
വഴി മലപ്പുറം ഭാഗത്തേക്കും
തിരിച്ചും മുൻപ് ഉണ്ടായിരുന്ന
കെ.എസ്.ആർ.ടി.സി. ബസ്
സർവീസുകളുടെ സമയക്രമവും
റൂട്ടും അനുസരിച്ചുള്ള
വിശദവിവരങ്ങൾ ലഭ്യമാക്കാമോ;
(
സി )
പ്രസ്കുക
സർവീസുകൾ
പുന:സ്ഥാപിക്കുന്നതിനുള്ള
നടപടി സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കിൽ ആയതിനുളള നടപടി
സ്വീകരിക്കുമോ; വിശദമാക്കാമോ?
5455.
ശ്രീ.
എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോഴിക്കോട്-പാലക്കാട്
ദേശീയപാതയിൽ മണ്ണാർക്കാട്
മണ്ഡലത്തിലെ കോട്ടോപ്പാടം
ഗ്രാമപഞ്ചായത്തിലെ കൊടക്കാട്
ഭാഗത്ത് കെ.എസ്.ആര്‍.ടി.സി.
ഫാസ്റ്റ് പാസഞ്ചർ ബസ്സുകൾക്ക്
സ്റ്റോപ്പ് അനുവദിക്കുന്നതിന്
വേണ്ടി നൽകിയ നിവേദനത്തിന്മേൽ
സ്വീകരിച്ച നടപടി
വിശദമാക്കുമോ?
5456.
പ്രൊഫ.
ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോട്ടക്കല്‍
മണ്ഡലത്തിലെ വളാഞ്ചേരിയില്‍
കെ.എസ്.ആര്‍.ടി.സി.
ലോഫ്ലോര്‍ ബസ്, സ്വിഫ്റ്റ്
ബസ് എന്നിവയ്ക്ക് ഫെയര്‍
സ്റ്റേജ്, ബുക്കിംഗ് പോയിന്റ്
എന്നിവ ഇല്ലാത്തതിനാല്‍
ദീര്‍ഘദൂര യാത്ര പോയി
വരുന്നവര്‍ എറണാകുളത്തും
മറ്റും ഇറങ്ങി മറ്റ് ബസുകളെ
ആശ്രയിക്കേണ്ട
സ്ഥിതിയാണെന്നും ഇത് രാത്രി
കാലങ്ങളില്‍ രോഗികളടക്കമുള്ള
യാത്രികര്‍ക്ക് ഏറെ
ബുദ്ധിമുട്ട്
സൃഷ്ടിക്കുന്നുണ്ടെന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
വിഷയം സംബന്ധിച്ച് നിവേദനം
ലഭ്യമായിട്ടുണ്ടോ;
ആയതിന്‍മേല്‍ വകുപ്പ്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(
സി )
ലോഫ്ലോര്‍,
സ്വിഫ്റ്റ് ബസുകള്‍ക്ക്
വളാഞ്ചേരിയില്‍ സ്റ്റോപ്പും
ബുക്കിംഗ് പോയിന്റും ഫെയര്‍
സ്റ്റേജും അനുവദിച്ച്
നിലവിലുള്ള യാത്രാ ക്ലേശം
പരിഹരിക്കുന്നതിനുള്ള
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
5457.
ശ്രീ.
എ. കെ. എം. അഷ്റഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാസർഗോഡ്-മംഗലാപുരം
അന്തർ സംസ്ഥാന റൂട്ടിൽ
മഞ്ചേശ്വരം മണ്ഡലത്തിലെ
കുക്കാർ എന്ന സ്ഥലത്ത്
കെ.എസ്.ആർ.ടി.സി. ബസുകൾക്ക്
(ലിമിറ്റഡ് സ്റ്റോപ്പ്)
സ്റ്റോപ്പ് ഇല്ലാത്തത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
നിരവധി
സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ
സ്ഥിതി ചെയ്യുന്ന പ്രസ്തുത
സ്ഥലത്ത് കെ.എസ്.ആർ.ടി.സി.
ബസുകൾക്ക് സ്റ്റോപ്പ്
അനുവദിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
5458.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാന
സര്‍ക്കാരിനെതിരെ എ.കെ.
ശ്രീകുമാര്‍ സമര്‍പ്പിച്ച
ഡബ്ല്യു.പി.(സി)നം.
26078/2022 കേസ്സില്‍ സംസ്ഥാന
സര്‍ക്കാര്‍ ഹൈക്കോടതിയില്‍
സ്വീകരിച്ച നിലപാട്
വ്യക്തമാക്കാമോ;
(
ബി )
കോട്ടയം
നഗരമദ്ധ്യത്തില്‍
പൊതുജനങ്ങളുടെ യാത്രാ
സൗകര്യത്തിന് വേണ്ടി
നിര്‍മ്മാണം തുടങ്ങി
പാതിവഴിയില്‍
നിര്‍ത്തിവെച്ചിരിക്കുന്ന
സ്കൈവാക്ക് പദ്ധതി
പൂര്‍ത്തീകരിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വ്യക്തമാക്കാമോ;
(
സി )
സ്കൈവാക്ക്
പദ്ധതി എത്ര നാള്‍ കൊണ്ട്
പൂര്‍ത്തീകരിക്കാന്‍
സാധിക്കും എന്ന്
വ്യക്തമാക്കാമോ?
5459.
ശ്രീ
പി എസ്‍ സുപാല്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പുനലൂർ
താലൂക്കിൽ ഇടമൺ വില്ലേജിൽ
ഇടമൺ-34 ഭാഗത്ത് ദേശീയ
പാതയോട് ചേർന്ന് സംസ്ഥാന
ഗതാഗത വകുപ്പിന്റെ ഉടമസ്ഥതയിൽ
ഭൂമിയുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ പ്രസ്തുത ഭൂമി
സംബന്ധിച്ചുള്ള വിവരങ്ങൾ
ലഭ്യമാക്കാമോ;
(
ബി )
നിലവിൽ
പ്രസ്തുത ഭൂമി
കെ.എസ്.ആർ.ടി.സി.യുടെ
കൈവശത്തിലാണോ ; ഇവിടെ
കയ്യേറ്റങ്ങൾ ഉണ്ടെങ്കിൽ
ആയതിന്റെ വിവരം ലഭ്യമാക്കാമോ;
(
സി )
പ്രസ്തുത
ഭൂമിയിൽ വകുപ്പ് എന്തെങ്കിലും
പദ്ധതികളോ പ്രവർത്തനങ്ങളോ
നടപ്പാക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ?
5460.
ശ്രീ.
എം. വിൻസെന്റ്
ശ്രീ.
ടി. ജെ. വിനോദ്
ശ്രീമതി
ഉമ തോമസ്
ശ്രീ.
സി. ആര്‍. മഹേഷ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തിരുവനന്തപുരം
മേയറും കെ.എസ്.ആർ.ടി.സി.
ഡ്രൈവറും തമ്മിലുള്ള
തർക്കത്തെ തുടർന്നുണ്ടായ
സംഭവത്തിൽ പോലീസ് എഫ്.ഐ.ആർ.
രജിസ്റ്റർ ചെയ്ത കേസിലെ
തെളിവ്
നശിപ്പിക്കുന്നതടക്കമുള്ള
കുറ്റം ചെയ്ത
വ്യക്തികൾക്കെതിരെ
കെ.എസ്.ആര്‍.ടി.സി.
വിജിലന്‍സ് വിഭാഗം നടത്തിയ
അന്വേഷണത്തിന്റെ റിപ്പോർട്ട്
പോലീസിന് കൈമാറിയിട്ടുണ്ടോ:
വിശദമാക്കുമോ?
5461.
ശ്രീമതി
യു പ്രതിഭ
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ
എം രാജഗോപാലൻ
ശ്രീ
എം മുകേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നിലവിലെ
സര്‍ക്കാര്‍ വന്ന ശേഷം
ജലഗതാഗത വകുപ്പിന്റെ
പ്രവര്‍ത്തനങ്ങളില്‍ കൈവരിച്ച
നേട്ടങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(
ബി )
ജലഗതാഗത
വകുപ്പിന്റെ ഭരണ നിര്‍വ്വഹണ
പ്രവര്‍ത്തനങ്ങള്‍
നവീകരിക്കാൻ
സാധിച്ചിട്ടുണ്ടോ; എങ്കില്‍
വിശദമാക്കുമോ;
(
സി )
വകുപ്പിന്
എത്ര സ്റ്റേഷനുകളാണുളളതെന്നും
അവ ഏതെല്ലാമാണെന്നും
അറിയിക്കാമോ;
(
ഡി )
ബോട്ട്
സര്‍വ്വീസുകളും ബോട്ടു
സര്‍വ്വീസ് ഓപ്പറേഷനും
കാലോചിതമായി
പരിഷ്കരിക്കുന്നതിന്
സാധിച്ചിട്ടുണ്ടോ;
(
ഇ )
ബോട്ടുകളുടെ
അറ്റകുറ്റപ്പണികള്‍
സമയബന്ധിതമായി
പൂര്‍ത്തിയാക്കുന്നതിന്
ആവശ്യമായ മെക്കാനിക്കല്‍
സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
5462.
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ജലഗാതഗത
വകുപ്പിന് കീഴില്‍ കൊല്ലം,
ആലപ്പുഴ എന്നിവിടങ്ങളില്‍
നടപ്പിലാക്കിയ മാതൃകയില്‍
ബോട്ട് യാത്രാ ടൂറിസം പദ്ധതി
മറ്റ് സ്ഥലങ്ങളില്‍ കൂടി
ആരംഭിക്കുന്നതിനുള്ള നടപടി
സ്വീകരിക്കുന്നുണ്ടോ;
(
ബി )
അത്തരം
മേഖലകള്‍ സര്‍ക്കാരിന്റെ
ശ്രദ്ധയിലുണ്ടോ; ഉണ്ടെങ്കില്‍
വിശദാംശം നല്‍കുമോ;
(
സി )
മേല്‍
പദ്ധതികള്‍
വ്യാപിപ്പിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
5463.
ശ്രീമതി
സി. കെ. ആശ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഇൻലാൻഡ്
വെസ്സൽ റൂൾ രാജ്യത്ത്
നടപ്പിലാക്കുമ്പോൾ ബോട്ട്
ഡ്രൈവിംഗ് ലൈസൻസ്
എടുക്കുന്നതിനടക്കം വന്ന ഫീസ്
വർദ്ധനവ്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
സംസ്ഥാന
ജലഗതാഗത വകുപ്പിൽ ജോലി ചെയ്തു
വരുന്ന ജീവനക്കാരുടെ ബോട്ട്
ഡ്രൈവിംഗ് ലൈസൻസ്
പുതുക്കുന്നതിലും ഈ ഫീസ്
വർദ്ധനവ് ബാധകമാണോ; എങ്കിൽ
ഇവർക്ക് ലൈസൻസ്
പുതുക്കുന്നതിന് ആവശ്യമായ
ഫീസ് വഹിക്കുവാൻ സർക്കാർ
തയ്യാറാകുമോ;
(
സി )
ജലഗതാഗത
വകുപ്പിൽ ബോട്ട് മാസ്റ്റർ
തസ്തികയില്‍ ജോലി
ചെയ്തുവരുന്ന ജീവനക്കാർ
ബോട്ട് മാസ്റ്റർ ലൈസൻസിന്റെ
അടിസ്ഥാനത്തിലാണോ ജോലി ചെയ്തു
വരുന്നതെന്ന് വ്യക്തമാക്കാമോ;
(
ഡി )
പ്രസ്തുത
ബോട്ട് മാസ്റ്റർ ലൈസൻസ് കേരള
ഇൻലാൻഡ് വെസ്സൽ റൂൾസ് പ്രകാരം
പുതുക്കി നൽകിയിരുന്നത് പോലെ
പുതിയതായി വരുന്ന ഇൻലാൻഡ്
വെസ്സൽ റൂൾ പ്രകാരവും
പുതുക്കി നൽകാൻ കഴിയുമോയെന്ന
കാര്യം വ്യക്തമാക്കാമോ?
5464.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍
ശ്രീ
എം നൗഷാദ്
ശ്രീമതി
ദെലീമ
ശ്രീ.
സി. എച്ച്. കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
സംസ്ഥാന ജലഗതാഗത വകുപ്പു
നടത്തിയ പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(
ബി )
ഈ
സര്‍ക്കാര്‍ വന്ന ശേഷം
പ്രസ്തുത വകുപ്പില്‍
എന്തെല്ലാം പരിഷ്കാരങ്ങളാണ്
വരുത്തിയിട്ടുള്ളതെന്നും
അതിന്റെ ഫലമായുണ്ടായ
നേട്ടങ്ങള്‍
എന്തെല്ലാമാണെന്നും
വ്യക്തമാക്കാമോ;
(
സി )
നിലവില്‍
എത്ര ബോട്ടുകള്‍ പ്രതിദിനം
സര്‍വീസുകള്‍
നടത്തുന്നുണ്ടെന്നും അതിലൂടെ
ശരാശരി എത്ര യാത്രികര്‍ക്ക്
സുഖകരമായ യാത്ര പ്രദാനം
ചെയ്യാന്‍
സാധിക്കുന്നുണ്ടെന്നും
വിശദമാക്കാമോ;
(
ഡി )
കായല്‍
ജലഗതാഗതത്തിനോടനുബന്ധിച്ച്
ടൂറിസത്തിന്റെ കൂടി
സാധ്യതകള്‍ പ്രയോജനപ്പെടുത്തി
ആവശ്യമായ ക്രമീകരണങ്ങള്‍
ആസൂത്രണം ചെയ്ത്
നടപ്പാക്കുമോ?
5465.
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോട്ടപ്പുറം
മുതൽ എറണാകുളം വരെയുള്ള ദേശീയ
ജലപാതയിലൂടെ ചരക്ക് നീക്കം
നടത്തുന്നതിന് വേണ്ടിയുള്ള
നടപടികളുടെ ഇപ്പോഴത്തെ സ്ഥിതി
എന്താണെന്നറിയിക്കാമോ; ഈ
പാതയിലൂടെ ചരക്ക് നീക്കം
നടത്തുന്നതിന് വേണ്ട
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഈ
ജലപാത കൈപ്പമംഗലം മണ്ഡലത്തിലെ
കനോലിക്കനാൽ വഴി എടത്തിരുത്തി
വരെ എത്തിക്കുന്നതിനുള്ള
പ്രവൃത്തി
തടസ്സപ്പെട്ടിട്ടുണ്ടോ;
എങ്കിൽ അത് പരിഹരിക്കുന്നതിനു
വേണ്ടി എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വിശദമാക്കാമോ?
5466.
ശ്രീമതി
സി. കെ. ആശ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാന
ജലഗതാഗത വകുപ്പിൽ ഡോക്ക് ആൻഡ്
റിപ്പയർ വിഭാഗത്തിലെ ഡീസൽ
പമ്പുകളിൽ മൂന്ന് ഓയിൽ സപ്ലയർ
തസ്തികയുള്ളത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
പ്രസ്തുത തസ്തിക 2019 മുതൽ
ഒഴിഞ്ഞുകിടക്കുന്ന വിവരം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
തസ്തികയിൽ സ്ഥിരനിയമനമോ
താൽക്കാലിക നിയമനമോ
നടത്താത്തതിന്റെ കാരണം
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
തസ്തികയിൽ നിയമനം
നടത്തുന്നതിന് സ്പെഷ്യൽ റൂൾ
തടസ്സമല്ല എന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ഡി )
പ്രസ്തുത
തസ്തികയിൽ അടിയന്തരമായി
നിയമനം നടത്തുന്നതിനുള്ള
നടപടികൾ സ്വീകരിക്കുമോ?
എ.ഐ.
ക്യാമറകൾ സ്ഥാപിച്ചതിനു ശേഷം
പിഴയിനത്തിൽ ലഭിച്ച തുക
5467.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
എ.ഐ.
ക്യാമറകൾ സ്ഥാപിച്ചതിന് ശേഷം
മോട്ടോർ വാഹന വകുപ്പിന്
പിഴയിനത്തിൽ എത്ര രൂപ
നാളിതുവരെ വരുമാനമായി
ലഭിച്ചിട്ടുണ്ടെന്ന് ജില്ല
അടിസ്ഥാനത്തിൽ വിശദമാക്കുമോ?
5468.
ശ്രീ.
മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കഴിഞ്ഞ
സർക്കാരിന്റെ കാലം മുതൽ
നാളിതുവരെ ഗതാഗത നിയമം
ലംഘിച്ചതിന് എത്ര തുക പിഴയായി
ലഭിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ; പിഴ ഈടാക്കാൻ
തീരുമാനിച്ച എത്ര കേസുകളിൽ
ഇനി എത്ര തുക പിരിഞ്ഞു
കിട്ടാൻ ബാക്കിയുണ്ട്; വർഷം
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ;
(
ബി )
സംസ്ഥാനത്ത്
ഗതാഗത നിയമലംഘനം
കണ്ടെത്തുന്നതിന് ആകെ എത്ര
എ.ഐ. ക്യാമറകൾ
സ്ഥാപിച്ചിരുന്നെന്നും നിലവിൽ
ഇതിൽ എത്ര എണ്ണം
പ്രവർത്തനക്ഷമമാണെന്നും
പ്രവർത്തിക്കാത്തവ
എത്രയെന്നുമുള്ള വിശദാംശം
ലഭ്യമാക്കുമോ;
(
സി )
ഗതാഗത
നിയമം ലംഘിക്കുന്നതിന്
നിശ്ചയിച്ചിട്ടുള്ള പിഴ
ഒടുക്കുന്നതിന് കാലാവധി
നിശ്ചയിച്ചിട്ടുണ്ടോയെന്ന്
അറിയിക്കാമോ; പ്രസ്തുത
കാലാവധി കഴിഞ്ഞ് പിഴ
ഒടുക്കിയാൽ അത് എത്ര വീതമാണ്
ഒടുക്കേണ്ടത്; വിശദാംശം
ലഭ്യമാക്കുമോ?
5469.
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേന്ദ്ര
മോട്ടോർ വാഹന നിയമം
അനുസരിച്ച് പതിനഞ്ച് വർഷം
കഴിഞ്ഞ സർക്കാർ വാഹനങ്ങൾ
നിരത്തിൽ ഇറക്കുന്നതിന്
തടസ്സമുണ്ടോ; എങ്കിൽ പതിനഞ്ച്
വർഷം കഴിഞ്ഞ പ്രസ്തുത
വാഹനങ്ങൾ പൂർണമായും
ഒഴിവാക്കുമോ; വിശദമാക്കാമോ;
(
ബി )
പ്രസ്തുത
വാഹനങ്ങൾ ഒഴിവാക്കുമ്പോൾ അവ
ഓടിച്ചിരുന്ന സ്ഥിരം
ഡ്രൈവർമാരുടെ ജോലി ക്രമീകരണം
എപ്രകാരമായിരിക്കുമെന്നറിയിക്കാമോ?
5470.
ശ്രീ.
പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
റോഡ് അപകടങ്ങള്‍ വര്‍ദ്ധിച്ചു
വരുന്നു എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
എങ്കില്‍
എന്തെല്ലാം കാരണങ്ങളാലാണ്
റോഡ് അപകടങ്ങള്‍ വര്‍ദ്ധിച്ചു
വരുന്നതെന്ന കാര്യം
പഠനവിധേയമാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(
സി )
അതിന്റെ
അടിസ്ഥാനത്തില്‍ റോഡ്
അപകടങ്ങള്‍ കുറയ്ക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള നടപടികള്‍
എന്തെല്ലാമാണ്
എന്നറിയിക്കുമോ?
5471.
ശ്രീ.
പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മോട്ടോർ
വാഹന വകുപ്പിലെ ജോയിന്റ്
ആർ.ടി.ഒ., എം.വി.ഐ., സീനിയർ
സൂപ്രണ്ട് എന്നീ തസ്തികകളിലെ
നിലവിലെ കേഡര്‍ സ്ട്രെങ്ത്
എത്രയാണെന്ന് വ്യക്തമാക്കുമോ;
(
ബി )
ജോയിന്റ്
ആർ.ടി.ഒ. തസ്തികയിലേക്കുള്ള
റേഷ്യോ പ്രൊമോഷന്റെ നിലവിലെ
അനുപാതം എത്രയാണെന്ന്
അറിയിക്കുമോ;
(
സി )
കേഡര്‍
സ്ട്രെങ്തിന്റെ അടിസ്ഥാനത്തിൽ
റേഷ്യോ പുനർനിർണയിക്കാൻ
തീരുമാനമെടുത്തിട്ടുണ്ടോ;
എങ്കില്‍ പുതുക്കിയ റേഷ്യോ
എത്രയായിരിക്കുമെന്ന്
വെളിപ്പെടുത്തുമോ?
ഡ്രൈവിംഗ്
ഇന്‍സ്ട്രക്ടര്‍മാരുടെ യോഗ്യതകള്‍
5472.
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേന്ദ്ര
റോഡ് ട്രാന്‍സ്പോര്‍ട്ട്
ആന്റ് ഹൈവേയ്സ്
മന്ത്രാലയത്തിന്റെ 07.06.2021
ലെ വിജ്ഞാപന പ്രകാരമുള്ള
മോട്ടോര്‍ വാഹന നിയമ
ഭേദഗതിയില്‍ ഡ്രൈവിംഗ്
ഇന്‍സ്ട്രക്ടര്‍മാര്‍ക്ക്
എന്തൊക്കെ
യോഗ്യതകളുണ്ടായിരിക്കണമെന്നാണ്
നിഷ്കര്‍ഷിക്കുന്നത് ;
വിശദമാക്കാമോ;
(
ബി )
ഈ
ഭേദഗതികള്‍ നിലവില്‍
വരുന്നതിന് മുന്‍പ്
ഇന്‍സ്ട്രക്ടര്‍മാരായിരുന്നവര്‍ക്ക്
യോഗ്യതകളില്‍ എന്തെങ്കിലും
ഇളവുകള്‍ അനുവദിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
ഭേദഗതികള്‍ നിലവില്‍
വരുന്നതിന് മുന്‍പ്
ഇന്‍സ്ട്രക്ടര്‍മാരായിരുന്നവര്‍ക്ക്
യോഗ്യതകളില്‍
അനുവദിച്ചിട്ടുള്ള ഇളവുകള്‍
നിലവില്‍ സംസ്ഥാനത്ത്
അനുവദിക്കുന്നുണ്ടോ;
ഇല്ലെങ്കില്‍ കാരണം
അറിയിക്കുമോ;
(
ഡി )
കേന്ദ്ര
നിയമത്തില്‍ വരുത്തിയിട്ടുള്ള
ഭേദഗതികള്‍ സംസ്ഥാനത്തും
നടപ്പിലാക്കുന്നതിന്
നടപടികള്‍ സ്വീകരിക്കുമോ?
5473.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ഗതാഗത വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
മീനച്ചിൽ
താലൂക്കിൽ ഏറ്റവുമധികം
വാഹനങ്ങൾ രജിസ്റ്റർ
ചെയ്യപ്പെടുന്ന പ്രദേശമായ
ഈരാറ്റുപേട്ട
മുനിസിപ്പാലിറ്റിയിൽ ഒരു
ആർ.ടി.ഓഫീസ് ആരംഭിക്കണമെന്ന
ആവശ്യത്തിന്മേൽ
സ്വീകരിച്ചുവരുന്ന നടപടികളുടെ
വിശദാംശം ലഭ്യമാക്കാമോ?
5474.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
റോഡില്‍
സുരക്ഷാഭീഷണി ഉയര്‍ത്തുന്ന
രീതിയിൽ രൂപമാറ്റം
വരുത്തിയിട്ടുള്ള വാഹനങ്ങള്‍
റോഡില്‍ അപകടങ്ങള്‍
ഉണ്ടാക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(
ബി )
എങ്കില്‍
കഴിഞ്ഞ 3 വര്‍ഷക്കാലയളവില്‍
ഇത്തരം പ്രവൃത്തികളില്‍
ഏര്‍പ്പെട്ടവരുടെ പേരില്‍
മോട്ടോര്‍ വാഹന വകുപ്പ് എത്ര
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തു; എത്ര പേരുടെ പേരില്‍
നടപടികള്‍ സ്വീകരിച്ചു;
വിശദാംശം ലഭ്യമാക്കുമോ?
5475.
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഗതാഗത
നിയമ ലംഘനങ്ങള്‍
തടയുന്നതിനായി സേഫ് കേരള
പദ്ധതിക്ക് കീഴില്‍ മോട്ടോര്‍
വാഹന വകുപ്പ് എന്തെല്ലാം
നടപടികള്‍ 2022, 2023
കാലയളവില്‍ പുതിയതായി
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ?
5476.
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വാഹനങ്ങളുടെ
രൂപമാറ്റം തടയാനും രൂപമാറ്റം
വരുത്തിയ വാഹനങ്ങൾക്ക്
ഫിറ്റ്നസ് സർട്ടിഫിക്കറ്റ്
നൽകുന്ന ഉദ്യോഗസ്ഥരെ
പിടികൂടാനും രൂപവൽക്കരിച്ച
ട്രാൻസ്പോർട്ട് കമ്മിഷണറുടെ
സ്ക്വാഡിന്റെ പ്രവർത്തനം
നിശ്ചലമാണെന്ന ആക്ഷേപം
ഗൗരവത്തോടെ കാണുന്നുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
സ്ക്വാഡ് നാളിതുവരെ
കണ്ടെത്തിയ നിയമലംഘനങ്ങൾ
എത്രയാണ്; എത്ര വാഹന
ഉടമകൾക്കെതിരെ നടപടി
സ്വീകരിച്ചിട്ടുണ്ട്;
രൂപമാറ്റം വരുത്തിയ
വാഹനങ്ങൾക്ക് ഫിറ്റ്നസ്
സർട്ടിഫിക്കറ്റ് നൽകിയ എത്ര
ഉദ്യോഗസ്ഥർക്കെതിരെ നടപടി
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശം വ്യക്തമാക്കുമോ;
(
സി )
മേൽപ്പറഞ്ഞ
രീതിയിലുള്ള നിയമലംഘനങ്ങൾ
നിരന്തരം ആവർത്തിക്കപ്പെടുന്ന
സാഹചര്യത്തിൽ പ്രസ്തുത
സ്ക്വാഡിന്റെ പ്രവർത്തനം
കാര്യക്ഷമമാക്കുന്നതിന് നടപടി
സ്വീകരിക്കുമോ; വിശദാംശം
നൽകുമോ?
നിയമലംഘനം
നടത്തിയ യൂട്യൂബര്‍മാര്‍ക്കെതിരെ
സ്വീകരിച്ച നടപടി
5477.
ശ്രീ.
എൻ. കെ. അക്ബര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നിയമവ്യവസ്ഥയെ
പരസ്യമായി വെല്ലുവിളിച്ച്
പൊതുസമൂഹത്തിന് ഭീഷണിയാകുന്ന
രീതിയില്‍ വാഹനം
ഓടിക്കുന്നതായി കണ്ടെത്തിയ
യൂട്യൂബര്‍മാര്‍ക്കെതിരെ
മോട്ടോര്‍ വാഹന വകുപ്പ്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
5478.
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
ടൂറിസ്റ്റ് ബസ്സുകൾക്ക്
പൊതുവായി വെളള നിറം മാത്രമേ
പാടുള്ളൂ എന്ന സർക്കാർ
ഉത്തരവിന്റെ വിശദാംശം
ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
ഉത്തരവ് പുനഃപരിശോധിച്ച്
ടൂറിസ്റ്റ് ബസുകളുടെ നിറം
ബസ്സുടമയ്ക്ക് ഇഷ്ടമുള്ള
തരത്തിലേക്ക്
മാറ്റുന്നതിനായുള്ള നീക്കം
മോട്ടോർ വാഹന വകുപ്പ്
സ്വീകരിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
സി )
ടൂറിസ്റ്റ്
ബസ്സുകൾക്ക് വെളള നിറം മാത്രം
മതി എന്ന് നിഷ്കർഷിച്ചതിന്റെ
പശ്ചാത്തലം
എന്തായിരുന്നുവെന്ന്
വിശദമാക്കാമോ;
(
ഡി )
വെളള
നിറം മാറ്റി മറ്റ് നിറങ്ങൾ
ഉപയോഗിക്കാൻ അനുവദിക്കണമെന്ന്
ആവശ്യപ്പെട്ടുകൊണ്ട്
ബസുടമകളിൽ നിന്നോ
മറ്റുള്ളവരിൽ നിന്നോ പരാതികളോ
നിർദ്ദേശങ്ങളോ
ലഭ്യമായിട്ടുണ്ടെങ്കിൽ
അതിന്റെ വിശദവിവരം
ലഭ്യമാക്കാമോ;
(
ഇ )
ടൂറിസ്റ്റ്
ബസ്സുകൾക്ക് നിലവിലുള്ള വെളള
നിറം മാറ്റി മറ്റ് നിറങ്ങൾ
നൽകുന്നതിന് വേണ്ടിയുള്ള
നീക്കങ്ങൾ ഉണ്ടെങ്കിൽ അതിന്റെ
പശ്ചാത്തലം എന്താണെന്ന്
വിശദീകരിക്കാമോ?
5479.
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ഓരോ ജില്ലയിലും കഴിഞ്ഞ മൂന്നു
മാസങ്ങളിലായി പ്രതിമാസം നടന്ന
ഡ്രൈവിംഗ് ടെസ്റ്റുകളുടെ
എണ്ണം എത്രയാണെന്ന് ജില്ല
തിരിച്ച് ലഭ്യമാക്കാമോ;
(
ബി )
നിലവിൽ
ഡ്രൈവിംഗ് ടെസ്റ്റിന്
അപേക്ഷിച്ചാൽ എത്ര
ദിവസത്തിനകം ടെസ്റ്റിന്
പങ്കെടുക്കാൻ സാധിക്കും എന്ന
വിവരം ലഭ്യമാക്കാമോ;
(
സി )
അപേക്ഷിച്ച്
ആറുമാസത്തിനകം ഡ്രൈവിംഗ്
ടെസ്റ്റിൽ പങ്കെടുക്കാൻ
സാധിക്കാത്തവർ ലേണേഴ്സ്
ലൈസൻസ് പരീക്ഷ വീണ്ടും
എഴുതേണ്ടതുണ്ടോ
എന്നറിയിക്കുമോ;
(
ഡി )
ഡ്രൈവിംഗ്
ടെസ്റ്റ് വൈകിയാൽ പഠന
ആവശ്യത്തിനും ജോലിയ്ക്കുമായി
വിദേശത്തും
അന്യസംസ്ഥാനങ്ങളിലേയ്ക്കും
പോകേണ്ടവർക്ക് ഉണ്ടാകാവുന്ന
ബുദ്ധിമുട്ടുകൾ
പരിഗണിച്ചുകൊണ്ട് അവർക്ക്
പ്രത്യേക പരിഗണന നൽകാൻ
സാധിക്കുമോ?
5480.
ശ്രീ.
പി. അബ്ദുല്‍ ഹമീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കൂളിംഗ്
സ്റ്റിക്കര്‍, കര്‍ട്ടനുകള്‍
തുടങ്ങിയവ ഉപയോഗിച്ച്
യാത്രനടത്തുന്ന
സര്‍ക്കാര്‍/പോലീസ്
വാഹനങ്ങളില്‍ നിന്നും
ഈടാക്കിയ പിഴ സംബന്ധിച്ച്
ജില്ല, വാഹനങ്ങള്‍, വകുപ്പ്
എന്നിവ തിരിച്ച് വിശദാംശം
നല്‍കാമോ;
(
ബി )
ഇന്‍ഷുറന്‍സ്,
പുകപരിശോധന സര്‍ട്ടിഫിക്കറ്റ്
എന്നിവ ഇല്ലാത്ത
സര്‍ക്കാര്‍/പോലീസ്
വാഹനങ്ങളുടെ കണക്ക് മോട്ടോര്‍
വാഹന വകുപ്പിൽ ലഭ്യമാണോ;
വിശദാംശം നല്‍കാമോ?
5481.
ശ്രീ.
പി. അബ്ദുല്‍ ഹമീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
ടിപ്പര്‍ ലോറികള്‍
നിരത്തിലിറക്കുന്നതിനുള്ള
സമയക്രമം പാലിക്കുന്നു എന്ന്
ഉറപ്പ് വരുത്തുന്നതില്‍
മോട്ടോര്‍ വാഹന വകുപ്പ്
പരാജയപ്പെടുന്നതിന്റെ കാരണം
വ്യക്തമാക്കാമോ;
(
ബി )
കഴിഞ്ഞ
2 വര്‍ഷത്തിനുള്ളില്‍
സംസ്ഥാനത്ത് ടിപ്പര്‍
ലോറികള്‍ കാരണം അപകടം
സംഭവിച്ചു മരണപ്പെട്ടവരുടെ
കണക്കുകള്‍ ലഭ്യമാക്കാമോ;
ഇത്തരത്തില്‍ അലക്ഷ്യമായും
അശ്രദ്ധമായും അപകടം വരുത്തിയ
ലോറികളുടെ
പെര്‍മിറ്റ്/ഫിറ്റ്നെസ്
നിര്‍ത്തലാക്കിയിട്ടുണ്ടോ;
അപകടത്തിനു കാരണക്കാരായ
ഡ്രൈവര്‍മാരുടെ ലൈസന്‍സ്
സസ്പെന്‍ഡ് ചെയ്തിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
സി )
ടിപ്പര്‍
ലോറികള്‍ ഓടിക്കുന്ന
ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക
പരിശീലനവും ബോധവല്‍ക്കരണവും
നല്‍കാൻ ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(
ഡി )
ടിപ്പര്‍
ലോറികള്‍ക്ക് സ്പീഡ്
ഗവര്‍ണറും 360 ഡിഗ്രി ക്യാമറ
അടക്കമുള്ള സുരക്ഷ
ഉപകരണങ്ങളും
നിര്‍ബന്ധമാക്കുന്നതിന്
നടപടികള്‍ സ്വീകരിക്കുമോ?
|
|
|
|
|
|
|
|