UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >11th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 11th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
5482.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24 വർഷം ബജറ്റിൽ വകയിരുത്തിയ ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ പദ്ധതികളുടെ വിശദവിവരം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിക്ക് ഓരോന്നിനും ചെലവഴിച്ച തുകയും അതിൻെറ ശതമാനവും വ്യക്തമാക്കുമോ?
5483.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പിന്നാക്ക സംവരണ പട്ടിക പുതുക്കുന്നത് പരിഗണനയിലുണ്ടോ; വിശദമാക്കുമോ;
( ബി )
പിന്നാക്ക സംവരണ പട്ടിക പുതുക്കുന്നതിന്റെ ഭാഗമായി ജാതി സർവേ നടത്തുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോകാമെന്നറിയിച്ച് സംസ്ഥാന പിന്നാക്ക കമ്മീഷൻ കത്ത് നൽകുകയുണ്ടായോ; വ്യക്തമാക്കുമോ;
( സി )
ജാതി സർവേ നടത്തി സംവരണ പട്ടിക പരിഷ്കരിക്കുന്നതിനും സംവരണ ശതമാനത്തിൽ മാറ്റം വരുത്തുന്നതിനുമായി ഹൈക്കോടതിയുടെ നിർദേശമുണ്ടോ;
( ഡി )
എങ്കില്‍ ഹൈക്കോടതി ഇപ്രകാരം നിർദേശിക്കാനിടയായ സാഹചര്യവും ഹൈക്കോടതി നിർദേശങ്ങളുടെ വിശദാംശവും ലഭ്യമാക്കുമോ?
5484.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ മത്സര പരീക്ഷാ പരിശീലന കേന്ദ്രം ആരംഭിക്കുന്നതിന് പ്രൊപ്പോസല്‍ നല്‍കിയിട്ടുണ്ടോ;
( ബി )
പ്രസ്തുത പരിശീലന കേന്ദ്രം ആരംഭിക്കുന്നതിന് പ്രൊപ്പോസല്‍ നല്‍കിയതിന്റെ മാനദണ്ഡം വ്യക്തമാക്കാമോ;
( സി )
ഗുരുവായൂര്‍ മണ്ഡല പരിധിയില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ മത്സര പരീക്ഷാ പരിശീലന കേന്ദ്രം അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
5485.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ വിവിധ സ്കോളർഷിപ്പ് പദ്ധതി പ്രകാരം ഓരോ വർഷവും അർഹതപ്പെട്ട എത്ര അപേക്ഷകൾ ലഭിച്ചിട്ടുണ്ട്; എത്രപേർക്ക് ആകെ എത്ര തുകയുടെ സ്കോളർഷിപ്പ് വിതരണം ചെയ്തിട്ടുണ്ട്; വിശദാംശം ലഭ്യമാക്കുമോ;
( ബി )
ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിലുള്ള സ്കോളർഷിപ്പ് പദ്ധതിയിൽ അപേക്ഷകരുടെ എണ്ണം വർദ്ധിച്ചത് അനുസരിച്ച് കൂടുതൽ തുക വകയിരുത്തിയിട്ടുണ്ടോ; എങ്കിൽ ഈ കാലയളവിൽ ഓരോ വർഷവും അധികമായി വകയിരുത്തിയ തുക, ഇതിൽ എത്ര തുക അനുവദിച്ചു; എത്ര തുക ചെലവഴിച്ചു; എത്ര തുക ബാക്കിയായി; കണക്കുകൾ ലഭ്യമാക്കുമോ;
( സി )
ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാർത്ഥികൾക്കായി ഈ കാലയളവിൽ മറ്റെന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കിയത്; ഓരോ വർഷവും എത്ര വിദ്യാർത്ഥികൾക്ക് പദ്ധതിയുടെ ഗുണം ലഭിച്ചിട്ടുണ്ട്; ,ആകെ എത്ര തുക ഓരോ പദ്ധതിക്കും വകയിരുത്തി, എത്ര തുക അനുവദിച്ചു, എത്ര തുക ചെലവഴിച്ചു എത്ര തുക ബാക്കിയായി, എന്നിവ സഹിതം ഉള്ള വിശദാംശം ലഭ്യമാക്കുമോ?
5486.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ വന്നതിനുശേഷം പ്രധാന മന്ത്രി ജന്‍വികാസ് കാര്യക്രം പദ്ധതിയുമായി ബന്ധപ്പെട്ട് കൊല്ലം ജില്ലയില്‍ അനുവദിച്ച വിവിധ പ്രവൃത്തികളുടെ/പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയിലേയ്ക്ക് കൊല്ലം ജില്ലയില്‍ നിന്നും സമര്‍പ്പിക്കപ്പെട്ട പ്രൊപ്പോസലുകളിന്മേല്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ അറിയിക്കാമോ;
( സി )
പ്രസ്തുത പദ്ധതിയിലുള്‍പ്പെടുത്തി പുനലൂര്‍ മണ്ഡലത്തില്‍ നിന്നും ഏതൊക്കെ നിര്‍ദേശങ്ങളാണ് ലഭിച്ചിട്ടുള്ളതെന്നും അവയ്ക്ക് അംഗീകാരം ലഭിച്ചിട്ടുണ്ടോയെന്നും വിശദമാക്കാമോ?
5487.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മദ്രസ അധ്യാപക ക്ഷേമനിധിയിലേക്ക് സർക്കാർ വിഹിതമായി നൽകാനുള്ള ഗ്രാന്റ് ഇനത്തിലെ കുടിശിക എത്രയാണെന്നും എത്ര വർഷത്തെ ഗ്രാന്റാണ് നൽകാനുള്ളതെന്നും അവസാനമായി എന്നാണ് ഗ്രാന്റ് നൽകിയതെന്നുമുള്ള വിശദാംശം നൽകാമോ;
( ബി )
സർക്കാർ ഗ്രാന്റ് നൽകാത്തതുമൂലം ക്ഷേമനിധി ആനുകൂല്യങ്ങൾ അംഗങ്ങൾക്ക് ലഭിക്കുന്നില്ലെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
ഈ സാമ്പത്തിക വർഷം മദ്രസ അധ്യാപക ക്ഷേമനിധിയിലേക്ക് ഗ്രാന്റ് നൽകാൻ ബജറ്റിൽ ഫണ്ട് വകയിരുത്തിയിട്ടുണ്ടോ; വിശദാംശം നൽകാമോ?
5488.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖേന ഒറ്റപ്പാലം മണ്ഡലത്തില്‍ നടന്നുവരുന്ന പ്രവർത്തനങ്ങള്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ 2022-23, 2023-24 എന്നീ വർഷങ്ങളിലെ പി.എം.ജെ.വി.കെ. പദ്ധതി പ്രകാരം നടപ്പിലാക്കുന്ന പദ്ധതികൾ ഏതൊക്കെയെന്ന് വ്യക്തമാക്കാമോ?
5489.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ന്യൂനപക്ഷമേഖലകളിലെ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തുന്ന പദ്ധതി പ്രകാരം കോഴിക്കോട് ജില്ലയില്‍ ഈ സര്‍ക്കാര്‍ വന്നതിന് ശേഷം അനുവദിച്ച പദ്ധതികള്‍ ഏതൊക്കെയെന്നും തുക എത്രയെന്നും വ്യക്തമാക്കുമോ?
5490.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ മണ്ഡലത്തില്‍ നിന്ന് പ്രധാനമന്ത്രി ജന്‍ വികാസ് കാര്യക്രം (പി.എം.ജെ.വി.കെ.) പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കില്‍ അതിന്റെ നിലവിലെ സ്ഥിതി എന്താണെന്ന് വിശദമാക്കാമോ?
5491.
ഡോ. കെ. ടി. ജലീൽ
ശ്രീ വി ജോയി
ശ്രീ എം നൗഷാദ്
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ടൂറിസം വകുപ്പുമായി ചേർന്ന് സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളില്‍ ആരംഭിച്ച ഓപ്പൺ ജിമ്മിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ് എന്നറിയിക്കുമോ; വിശദാംശം നല്‍കാമോ;
( ബി )
സ്പോർട്സ് ലൈഫ് ഫിറ്റ്നസ് സെന്ററുകള്‍ ആരംഭിച്ചിട്ടുണ്ടോ; എങ്കിൽ ഇവയുടെ ഉദ്ദേശ്യം അറിയിക്കുമോ; വിശദമാക്കുമോ?
5492.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു പഞ്ചായത്ത് ഒരു കളിക്കളം എന്ന പദ്ധതിയിലൂടെ സംസ്ഥാനത്ത് എത്ര കളിസ്ഥലങ്ങൾക്ക് അംഗീകാരം നൽകിയിട്ടുണ്ട് ; പ്ലാൻ ഫണ്ടിൽ നിന്നും ഇതിനു വേണ്ടി എത്ര തുകയാണ് നീക്കിവെച്ചിട്ടുള്ളത്; ഇതിനകം ഏതെല്ലാം മണ്ഡലങ്ങളിൽ പദ്ധതി പൂർത്തീകരിച്ചിട്ടുണ്ട്; വിശദവിവരം നൽകുമോ ;
( ബി )
മലപ്പുറം മണ്ഡലത്തിൽ ഈ പദ്ധതി മുഖേന നടപ്പാക്കുന്ന ഇരുമ്പുഴി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിന്റെ നവീകരണ പ്രവൃത്തികൾക്ക് പ്ലാൻ ഫണ്ടിൽ നിന്നും തുക അനുവദിച്ചിട്ടുണ്ടോ; എങ്കിൽ അതിന്റെ പുരോഗതി വിശദീകരിക്കാമോ;
( സി )
പ്രസ്തുത മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളെയും ഈ പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കളിക്കളം നിർമ്മിക്കുവാൻ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
5493.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തിൽ തഴക്കര പഞ്ചായത്തിലെ പഴഞ്ചിറക്കുളം നീന്തൽ പരിശീലന കേന്ദ്രത്തിന് ബഡ്ജറ്റിൽ തുക വകയിരുത്തിയത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പദ്ധതിയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികൾ വിശദമാക്കുമോ;
( സി )
പ്രസ്തുത നിർമ്മാണ പ്രവൃത്തികൾ അടിയന്തരമായി ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
5494.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ വന്നതിനു ശേഷം കാസർഗോഡ് ജില്ലയിൽ പ്ലാൻ, നോൺ പ്ലാൻ, കിഫ്‌ബി ഫണ്ടുകൾ വിനിയോഗിച്ച് കായിക വകുപ്പ് നടപ്പിലാക്കിയ പദ്ധതികളും പ്രവർത്തനങ്ങളും സംബന്ധിച്ച വിശദാംശം നൽകാമോ?
5495.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായിക മേഖലയിലെ അടിസ്ഥാനസൗകര്യ വികസനത്തിനും കളിക്കളങ്ങളുടേയും സ്റ്റേഡിയങ്ങളുടേയും പരിപാലനത്തിനുമായി പ്രത്യേക പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; എന്തൊക്കെ കാര്യങ്ങളാണ് ഇതുവഴി ലക്ഷ്യമിടുന്നത്; വിശദാംശം നല്‍കാമോ?
5496.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ വന്നതിനു ശേഷം ചങ്ങനാശ്ശേരി മണ്ഡലത്തില്‍ കായിക വകുപ്പ് മുഖാന്തിരം എന്തെല്ലാം പ്രവൃത്തികളാണ് നടപ്പിലാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
ഓരോ പ്രവൃത്തിക്കും അനുവദിച്ച തുകയും അവയുടെ നിലവിലെ പുരോഗതിയും വ്യക്തമാക്കുമോ?
5497.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായികരംഗത്തെ മുന്നേറ്റത്തിനായി ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നടപ്പിലാക്കിയ പ്രധാന പദ്ധതികളിലൂടെ സംസ്ഥാനം കായികരംഗത്ത് കെെവരിച്ച നേട്ടങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ?
5498.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു പഞ്ചായത്ത് ഒരു കളിക്കളം പദ്ധതി തുടരാൻ തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ 2024-25 സാമ്പത്തിക വർഷം ഏതൊക്കെ സ്റ്റേഡിയങ്ങളാണ് നവീകരിക്കാൻ തീരുമാനിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
5499.
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു പഞ്ചായത്ത് ഒരു കളിക്കളം പദ്ധതിയിൽ ഉൾപ്പെട്ട കൊടുവള്ളി മണ്ഡലത്തിലെ ഓമശ്ശേരി ഇ.കെ. ഉണ്ണിമോയി സ്മാരക മിനി സ്റ്റേഡിയത്തിന്റെ നിർമ്മാണത്തിന് ഭരണാനുമതി ലഭ്യമായിട്ടുണ്ടോ; ഇല്ലെങ്കിൽ കാരണം വിശദമാക്കാമോ;
( ബി )
പ്രസ്തുത സ്റ്റേഡിയം നിർമ്മാണത്തിന് ഭരണാനുമതി ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
5500.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പഞ്ചായത്ത്/മുൻസിപ്പാലിറ്റികളിൽ സ്റ്റേഡിയം അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ വ്യക്തമാക്കാമോ;
( ബി )
കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ സംസ്ഥാനത്ത് എത്ര സ്റ്റേഡിയങ്ങൾ അനുവദിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത്/ മുൻസിപ്പാലിറ്റി തിരിച്ച് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത സ്റ്റേഡിയങ്ങൾക്ക് ഓരോന്നിനും അനുവദിച്ച തുക എത്രയാണെന്ന് വ്യക്തമാക്കാമോ;
( ഡി )
ഓരോ സ്റ്റേഡിയങ്ങൾക്കും ഭരണാനുമതിയും ടെൻഡർ നൽകിയതും എപ്പോഴാണെന്നും അവയുടെ നിലവിലെ സ്ഥിതി എന്താണെന്നും അറിയിക്കാമോ?
5501.
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീ. കെ.വി.സുമേഷ്
ശ്രീ. എച്ച്. സലാം
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എല്ലാവര്‍ക്കും സ്പോര്‍ട്സ് എന്ന നയത്തിന്റെ ഭാഗമായി സ്കൂള്‍തലം മുതല്‍ കായിക രംഗത്തിൽ വിദഗ്ദ്ധ പരിശീലനവും ശാസ്ത്രീയ മാര്‍ഗ്ഗങ്ങളും അവലംബിച്ച് ഉന്നത നിലവാരമുള്ള കായിക താരങ്ങളെ വളര്‍ത്തുക എന്ന ലക്ഷ്യം നേടുന്നതിനായി എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് ആവിഷ്കരിച്ച് നടപ്പാക്കി വരുന്നത്; വിശദമാക്കുമോ;
( ബി )
സ്പോര്‍ട്സ് ഇക്കണോമി മിഷന്‍ എന്ന കാഴ്ചപ്പാട് പ്രാവര്‍ത്തികമാക്കുന്നതിന്റെ ഭാഗമായി എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
5502.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024 ജനുവരിയില്‍ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം കേന്ദ്രമാക്കി സംഘടപ്പിക്കപ്പെട്ട അന്താരാഷ്ട്ര കായിക ഉച്ചകോടിയുടെ ലക്ഷ്യങ്ങള്‍ എന്തൊക്കെ ആയിരുന്നു; വ്യക്തമാക്കുമോ;
( ബി )
അന്താരാഷ്ട്ര കായിക ഉച്ചകോടിക്ക് സംസ്ഥാനത്തെ കായികരംഗത്തിന് മുതല്‍ക്കൂട്ടാവുന്ന തരത്തിലുള്ള പദ്ധതികളും പങ്കാളിത്തവും വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( സി )
സംസ്ഥാനത്തെ കായിക വികസനത്തിന് ഉതകുന്ന ഏതൊക്കെ പദ്ധതികളാണ് ഉച്ചകോടിയെ തുടര്‍ന്ന് നടപ്പിലാക്കാന്‍ ശ്രമം ആരംഭിച്ചിട്ടുള്ളത്; വിശദാംശം ലഭ്യമാക്കാമോ?
5503.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ കായിക താരങ്ങള്‍ക്ക് നല്ല നിലയില്‍ പരിശീലനം നല്‍കിവരുന്ന സ്പോർട്സ് ക്ലബ്ബുകള്‍ക്കും പരിശീലന കേന്ദ്രങ്ങള്‍ക്കും എന്തൊക്കെ സഹായങ്ങളാണ് ചെയ്തു വരുന്നതെന്നും ഇതിനായി എത്ര രൂപ ചിലവഴിക്കുന്നുണ്ടെന്നും അറിയിക്കാമോ;
( ബി )
ദേശീയ അന്തർദേശീയ തലങ്ങളില്‍ മെഡല്‍ നേടികൊടുക്കുന്ന ഇത്തരം പരിശീലന കേന്ദ്രങ്ങള്‍ക്ക് ഗ്രാന്റ് നല്‍കാന്‍ നടപടികള്‍ ഉണ്ടാകുമോ?
5504.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കളിസ്ഥലങ്ങളുടെ അഭാവംമൂലം യുവതീയുവാക്കൾക്ക് കായികക്ഷമത നഷ്ടപ്പെടുന്നതും മൊബൈൽ ഗെയിമുകളിൽ അഭയം പ്രാപിക്കുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇത് പരിഹരിക്കുന്നതിന് ഒഴിഞ്ഞു കിടക്കുന്ന സ്വകാര്യ സ്ഥലങ്ങൾ ഉടമസ്ഥരുടെ സമ്മതത്തോടെ താല്ക്കാലിക കളിസ്ഥലങ്ങളാക്കി മാറ്റുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
എങ്കിൽ ഈ രീതിയിൽ കളിസ്ഥലങ്ങൾ തയ്യാറാക്കുമ്പോൾ വനിതകൾക്ക് കൂടി പ്രാപ്യമായ രീതിയിൽ ക്രമീകരിക്കുവാൻ മുൻകൈയെടുക്കുമോ; വ്യക്തമാക്കാമോ?
5505.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവില്‍ ഭൂരിഭാഗം അപ്പര്‍ പ്രൈമറി സ്കൂളുകളിലും ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലും കായിക അദ്ധ്യാപകര്‍ ഇല്ലാത്ത വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിൽ കായിക പരിശീലനം നിര്‍ബന്ധമാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( ബി )
വിദ്യാലയങ്ങളില്‍ കുട്ടികളുടെ ആരോഗ്യവും കായിക ക്ഷമതയും ഉറപ്പുവരുത്താനായി കായിക പരിശീലനം നിര്‍ബന്ധമാക്കുന്നതിന് വകുപ്പ് തലത്തില്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
5506.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായിക മേഖലയിലെ വിവിധ പദ്ധതികളുടെ നിര്‍വഹണത്തിനായി സ്പോര്‍ട്സ് എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ആവശ്യത്തിന് സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥരില്ലാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് ഉദ്യോഗസ്ഥരെ നിയമിക്കുമോ; വ്യക്തമാക്കാമോ;
( ബി )
നിലവില്‍ കോഴിക്കോട് ജില്ലയില്‍ സ്പോര്‍ട്സ് എഞ്ചിനീയറിംഗ് വിഭാഗത്തില്‍ എത്ര ഉദ്യോഗസ്ഥരുണ്ടെന്ന് തസ്തിക തിരിച്ച് വ്യക്തമാക്കാമോ;
( സി )
കുറ്റ്യാടി മണ്ഡലത്തിലെ കുന്നുമ്മല്‍ വോളിബോള്‍ അക്കാദമി കെട്ടിടം,മണിയൂര്‍ കളിസ്ഥലം,പുറമേരി സ്റ്റേഡിയം എന്നിവയുടെ നിര്‍മ്മാണത്തിനായി ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥരുടെ വിശദാംശം ഫോണ്‍ നമ്പര്‍ സഹിതം ലഭ്യമാക്കാമോ?
5507.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
25-11-2019 ലെ കായിക യുവജനകാര്യ( എ )വകുപ്പിന്റെ കത്ത് (നമ്പർ എ. 2/277/ 2019/കാ.യു.വ.) പ്രകാരം കേരള തായ്‌ക്കോണ്ട അസോസിയേഷന്റെ വരവ് ചിലവ് കണക്കുകൾ കേരള സ്പോർട്സ് കൗൺസിലിന്റെ സ്റ്റാറ്റ്യൂട്ടറി ഓഡിറ്റ് വിഭാഗമായ സംസ്ഥാന ഓഡിറ്റ് വകുപ്പ് ഓഡിറ്റ് നടത്തി റിപ്പോർട്ട് പുറപ്പെടുവിച്ചിട്ടുണ്ടോ; എങ്കിൽ അതിൻെറ പകർപ്പ് ലഭ്യമാക്കാമോ;
( ബി )
1958 ലെ കേരള സ്റ്റേറ്റ് ആന്റ് സബോർഡിനേറ്റ് സർവീസ് റൂൾസ് 14 മുതൽ 17 വരെ വകുപ്പുകളിൽ പ്രതിപാദിച്ചിട്ടുള്ള സംവരണ നിയമങ്ങൾ കേരള സ്പോർട്സ് കൗൺസിൽ നടപ്പാക്കാത്ത വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ കേരള സ്പോർട്സ് കൗൺസിലെ നിയമനങ്ങളിൽ പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക സംവരണം നടപ്പിലാക്കാൻ എന്തൊക്കെ നടപടി സ്വീകരിച്ചുവെന്ന് വിശദമാക്കാമോ;
( സി )
കേരള സ്പോർട് കൗൺസിലിന്റെ അംഗീകാരമുള്ള എത്ര സ്പോർട്സ് അസോസിയേഷനുകൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്; അംഗീകാരമുള്ള സ്പോർട്സ് അസോസിയേഷനുകളുടെ വരവ് ചെലവ് കണക്കുകൾ സ്റ്റാറ്റ്യൂട്ടറി ഓഡിറ്റിന് വിധേയമാക്കുന്നുണ്ടോ; വിശദമാക്കാമോ;
( ഡി )
സ്പോർട്സ് കൗൺസിലിൽ നിന്നും വിരമിച്ചവർക്ക് പെൻഷൻ ആനുകൂല്യങ്ങൾ നൽകുന്നത് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണെന്നും ഏത് വകുപ്പ്/ ഉപവകുപ്പ് പ്രകാരമാണെന്നും വ്യക്തമാക്കാമോ; കെ.എസ്.ആർ. പാർട്ട്‌ 3 ( പെൻഷൻ) കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ ജീവനക്കാർക്ക് ബാധകമാക്കിയ ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( ഇ )
കേരള സ്പോർട്സ് കൗൺസിലിൽ സ്പെഷ്യൽ റൂൾസ്‌ നടപ്പിലാക്കിയിട്ടുണ്ടോ; എങ്കിൽ അതിന്റെ പകർപ്പ് ലഭ്യമാക്കാമോ; ഇല്ലെങ്കിൽ എന്തുകൊണ്ടാണ് നടപ്പിലാക്കാത്തതെന്ന് വിശദമാക്കാമോ;
( എഫ് )
2006-07 ൽ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നടത്തിയിട്ടുള്ള സ്പോർട്സ് സൂപ്പർ ബമ്പർ ലോട്ടറി സംബന്ധിച്ച് കോടതിയുടെ നിർദേശാനുസരണം ബഹുമാനപ്പെട്ട വിജിലൻസ് എൻക്വയറി കമ്മീഷണർ ആൻഡ് സ്പെഷ്യൽ ജഡ്ജ് തിരുവനന്തപുരം നടത്തിയ വിജിലൻസ് അന്വേഷണം പൂർത്തിയായോ; എങ്കിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?
5508.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു സ്പോര്‍ട്സ്/ഗെയിംസ് ഇനത്തിന് സ്പോര്‍ട്സ് കൗണ്‍സില്‍ അംഗീകാരം നല്‍കുന്നതിന് പരിഗണിക്കുന്ന മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്ന് അറിയിക്കാമോ;
( ബി )
നിലവില്‍ സ്പോര്‍ട്സ് കൗണ്‍സിലിന്റെ അംഗീകാരമുള്ള സ്പോര്‍ട്സ് /ഗെയിംസ് ഇനങ്ങള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ?
5509.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നംകുളം ആസ്ഥാനമാക്കിയുള്ള തൃശൂര്‍ സ്പോര്‍ട്സ് ഡിവിഷനിൽ വേണ്ട അടിസ്ഥാനസൗകര്യങ്ങള്‍ പൂർണ്ണമായിട്ടില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഹോസ്റ്റല്‍ കെട്ടിടം, ഫ്ലഡ്‌ലൈറ്റ് സംവിധാനം, ജനറേറ്റര്‍, ടോയ്‍ലറ്റ് ബ്ലോക്ക്, സ്വിമ്മിംഗ്പൂള്‍ തുടങ്ങിയവ ആരംഭിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( സി )
നിലവിലുള്ള സൗകര്യങ്ങളുടെ പരിപാലനത്തിന് നിയമാനുസൃതമായ ഒരു ഭരണ സംവിധാനം ഒരുക്കാന്‍ നടപടി സ്വീകരിക്കുമോ?
5510.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നംകുളം മണ്ഡലത്തിലെ ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ സ്പോര്‍ട്സ് ഡിവിഷനിൽ അഡ്മിഷന്‍ ലഭിച്ച കായിക മികവ് പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് താമസിക്കുന്നതിന് നിലവിലെ ഹോസ്റ്റല്‍ സൗകര്യം അപര്യാപ്തമാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ കായിക വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റല്‍ സൗകര്യങ്ങള്‍ വിപുലീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
5511.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലാ കായികമേളയില്‍ മികച്ച നേട്ടം കൈവരിച്ച പയ്യന്നൂര്‍ മണ്ഡലത്തിലെ പ്രാപ്പൊയില്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ത്ഥികളുടെ പരിശീലനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് ഉതകുന്ന തരത്തില്‍ പ്രാപ്പൊയില്‍ കേന്ദ്രീകരിച്ച് സ്പോര്‍ട്സ് ഹോസ്റ്റല്‍ തുടങ്ങുന്ന കാര്യം പരിഗണനയിലുണ്ടോ; വ്യക്തമാക്കാമോ?
5512.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയില്‍ ഫുട്ബോള്‍ അക്കാഡമി ആരംഭിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദമാക്കാമോ;
( ബി )
കായിക താരങ്ങളുടെ ഉന്നമനത്തിനായി സ്റ്റേഡിയങ്ങള്‍ നിര്‍മ്മിക്കുന്നതിനുളള പദ്ധതികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ;
( സി )
പൂർണ്ണ സജ്ജമായിരിക്കുന്ന നീലേശ്വരത്തെ ഇ.എം.എസ്. സ്റ്റേഡിയം കായിക താരങ്ങള്‍ക്കായി തുറന്നുകൊടുക്കുന്നതിന് സ്വീകരിച്ചിട്ടുളള നടപടികൾ വിശദമാക്കാമോ?
5513.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെന്മാറ മണ്ഡലത്തിലെ നെന്മാറ ബോയ്സ് ഹയര്‍സെക്കന്ററി സ്കുള്‍ കളിസ്ഥലത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ വിലയിരുത്തിയിട്ടുണ്ടോ; കളിസ്ഥലത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് പൂര്‍ത്തീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത കളിസ്ഥലത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ എന്ന് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് വിശദമാക്കുമോ?
5514.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23, 2023-24 എന്നീ വര്‍ഷങ്ങളിലെ സംസ്ഥാന ബഡ്ജറ്റില്‍ തുക വകയിരുത്തിയ ചുണ്ട ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ട് നിര്‍മ്മാണം, വയക്കര ജി.എച്ച്.എസ്.എസ്. ലെ ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മ്മാണം എന്നീ രണ്ട് പ്രവൃത്തികളുടെ നിലവിലെ പുരോഗതി അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികൾ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
5515.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തിലെ കടയിരുപ്പ് ഗവ.എച്ച്.എസ്.എസി.ലെ സിന്തറ്റിക് ട്രാക്ക്, ഫുട്ബോള്‍ കോർട്ട് എന്നിവയുടെ നിർമ്മാണ പ്രവൃത്തികളുടെ നിലവിലെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ എന്നത്തേക്ക് പൂർത്തികരിക്കുവാന്‍ കഴിയുമെന്ന് അറിയിക്കാമോ?
5516.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024-25 ബജറ്റില്‍ ഉള്‍പ്പെടുത്തിയ തരൂര്‍ മണ്ഡലത്തിലെ കാവശ്ശേരി കെ.സി.പി. എച്ച്.എസ്.എസ്. സ്കൂള്‍ ഗ്രൗണ്ട് പ്രവൃത്തി നിലവില്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ?
5517.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024-25 വര്‍ഷത്തെ ബജറ്റില്‍ ഉള്‍പ്പെടുത്തിയ തരൂര്‍ മണ്ഡലത്തിലെ പഴമ്പാലക്കോട് എസ്.എം.എം. എച്ച്.എസ്.എസ്. സ്കൂള്‍ ഗ്രൗണ്ട് പ്രവൃത്തി നിലവില്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ?
5518.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി മണ്ഡലത്തിലെ നന്നമ്പ്ര ഗ്രാമപഞ്ചായത്ത് സ്റ്റേഡിയം നവീകരണത്തിന് ഫണ്ട് വകയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
സർക്കാർ വിഹിതം 50 ശതമാനവും എംഎൽഎ ഫണ്ട് വിഹിതം 50 ശതമാനവും എന്ന രൂപത്തിൽ നന്നമ്പ്ര ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തിന് അനുവദിച്ച സർക്കാർ വിഹിതം വകയിരുത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടോ, മുൻപ് വകയിരുത്തിയ തുക തിരിച്ചെടുക്കുന്നതിനുള്ള കാരണങ്ങൾ എന്താണ്, വിശദമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തിയുടെ പൂർത്തീകരണത്തിന് സ്വീകരിക്കേണ്ട നടപടികൾ എന്തെല്ലാമെന്ന് വിശദമാക്കാമോ?
5519.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024-25 ബജറ്റില്‍ ഉള്‍പ്പെടുത്തിയ തരൂര്‍ മണ്ഡലത്തിലെ പുതുക്കോട് ഗ്രാമപഞ്ചായത്ത് ഗ്രൗണ്ട് പ്രവൃത്തി നിലവില്‍ ഏത് ഘട്ടത്തിലാണ്; വ്യക്തമാക്കാമോ?
5520.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ വർഷം സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് കർമ്മത്തിനായി ഏതെല്ലാം വിമാനത്താവളങ്ങൾ വഴി എത്ര ഹാജിമാർ യാത്ര ചെയ്തുവെന്ന വിവരം പുരുഷൻ, സ്ത്രീ, കുട്ടികൾ എന്നിവരുടെ എണ്ണം എംബാർക്കേഷൻ കേന്ദ്രം തിരിച്ച് വ്യക്തമാക്കാമോ;
( ബി )
ഈ വർഷം ഹാജിമാരെ സഹായിക്കാൻ ഖാദിമുൽ ഹുജ്ജാജ്മാരെ സംസ്ഥാനത്ത് നിന്ന് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ സൗദി അറേബ്യയിലേക്ക് അയച്ചിട്ടുണ്ടോ; ഇവരിൽ എത്ര പേർക്ക് മുമ്പ് ഹജ്ജ് ചെയ്ത് പരിചയം ഉണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
ഈ വർഷത്തെ ഹജ്ജ് വേളയിൽ ഹാജിമാർക്ക് പല തരത്തിലുമുള്ള ബുദ്ധിമുട്ടുകൾ നേരിടേണ്ടിവന്നുവെന്ന പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് സംബന്ധിച്ച് എത്ര പരാതികൾ ലഭിച്ചു എന്ന് വ്യക്തമാക്കാമോ;
( ഡി )
ഭാവിയിൽ ഇത്തരം പരാതികൾ ഒഴിവാക്കാനുദ്ദേശിക്കുന്ന നടപടി വ്യക്തമാക്കുമോ?
5521.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024 വര്‍ഷത്തിലെ ഹജ്ജ് തീര്‍ത്ഥാടനത്തിനായി അഴിക്കോട് മണ്ഡലത്തില്‍ നിന്നും എത്ര അപേക്ഷകള്‍ ലഭിച്ചുവെന്ന് പഞ്ചായത്തടിസ്ഥാനത്തിലുള്ള വിശദാംശം നൽകാമോ;
( ബി )
ഇതിൽ എത്രപേര്‍ക്ക് ഈവര്‍ഷം തീര്‍ത്ഥാടനത്തിന് അനുമതി ലഭിച്ചെന്നും എത്രപേര്‍ ഹജ്ജ് കര്‍മ്മം പൂര്‍ത്തിയാക്കിയെന്നും വിശദമാക്കാമോ?
5522.
ശ്രീ. പി. ഉബൈദുള്ള
ശ്രീ. മഞ്ഞളാംകുഴി അലി
ശ്രീ. എൻ. ഷംസുദ്ദീൻ
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിർദ്ദിഷ്ട ശബരി റെയിൽപാതയുടെ പകുതി ചെലവ് വഹിക്കുന്നതു സംബന്ധിച്ച സമ്മതപത്രവും ധാരണാ പത്രവും കേന്ദ്ര സര്‍ക്കാരിന് എന്നത്തേക്ക് നൽകാൻ കഴിയുമെന്ന് വ്യക്തമാക്കുമോ?
ചിറയിന്‍കീഴ് റെയില്‍വേ പ്ലാറ്റ്ഫോം നവീകരണം
5523.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്ഫോം നവീകരിച്ചത് അശാസ്ത്രീയമായിട്ടാണ് എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത സ്റ്റേഷനിലെ രണ്ടാമത്തെ പ്ലാറ്റ്ഫോം നിരപ്പല്ലാത്തതിനാല്‍ അപകട സാധ്യതയും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടും ഉഉള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ അപകടങ്ങൾ ഒഴിവാക്കുന്നതിനായി പ്ലാറ്റ്ഫോം ശാസ്ത്രീയമായി നവീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.