UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >11th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 11th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
5524.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തിലെ വെറ്ററിനറി ഡിസ്പെന്‍സറികള്‍,ആശുപത്രികള്‍,ഐ.സി.ഡി.പി. സബ് സെന്റർ എന്നിവയിലെ ജീവനക്കാരുടെ വിശദാംശം സ്ഥാപനങ്ങള്‍ തിരിച്ച് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത സ്ഥാപനങ്ങളില്‍ ജീവനക്കാരുടെ ഒഴിവ് നിലവിലുണ്ടോ; വിശദാംശം നല്‍കാമോ;
( സി )
പ്രസ്തുത ഒഴിവുകള്‍ നികത്തുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
5525.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തിൽ മൃഗസംരക്ഷണ വകുപ്പ് ഏതെല്ലാം പദ്ധതികളാണ് 2020-21 മുതൽ നടപ്പിലാക്കി വരുന്നതെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത പദ്ധതികൾ ഓരോന്നിന്റെയും പ്രവർത്തന പുരോഗതിയുടെ വിശദാംശം പഞ്ചായത്ത്/മുനിസിപ്പാലിറ്റി അടിസ്ഥാനത്തിൽ വിശദമാക്കുമോ?
5526.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗോസമൃദ്ധി പദ്ധതിയിൽ ഇൻഷുറൻസ് പ്രീമിയത്തിന്റെ കർഷക വിഹിതം അടച്ചിട്ടും മൃഗസംരക്ഷണ വകുപ്പിന്റെ പങ്കുകൂടി ചേർത്ത് ഇൻഷുറൻസ് പൂർത്തിയാക്കുന്നതിന് ബാങ്ക് അക്കൗണ്ടിലേക്ക് പണം കൈമാറുവാൻ കഴിയാത്ത സാഹചര്യം നിലവിലുണ്ടോ; എങ്കിൽ ഇതിന്റെ കാരണം വ്യക്തമാക്കാമോ;
( ബി )
ഗോസമൃദ്ധി പദ്ധതിക്കായി കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷങ്ങളിൽ ധനകാര്യ വകുപ്പ് അനുവദിച്ച തുകയും കൈമാറിയ തുകയും എത്രയാണെന്ന് വ്യക്തമാക്കാമോ;
( സി )
ഇൻഷുറൻസ് കമ്പനിയെ തെരഞ്ഞെടുത്തും പ്രീമിയം തുക നിശ്ചയിച്ചും കഴിഞ്ഞ സാമ്പത്തിക വർഷം ധനവകുപ്പിന് ശിപാർശ സമർപ്പിച്ചത് എന്നാണ്; പ്രസ്തുത ശിപാർശ ധനവകുപ്പ് അംഗീകരിച്ചിട്ടുണ്ടോ; എങ്കിൽ എന്നാണ് അംഗീകാരം നൽകിയത്; വിശദാംശം വ്യക്തമാക്കാമോ?
5527.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കയ്പമംഗലം നിയോജക മണ്ഡലത്തിൽ കഴിഞ്ഞ വർഷങ്ങളിൽ നടപ്പാക്കിയ കുഞ്ഞു കൈകളിൽ കോഴി കുഞ്ഞ് എന്ന പദ്ധതി ഈ അധ്യയന വർഷത്തിൽ മണ്ഡലത്തിലെ എല്ലാ വിദ്യാലയങ്ങളിലും നടപ്പിലാക്കാൻ സാധിക്കുമോ; വ്യക്തമാക്കാമോ;
( ബി )
മണ്ണുത്തി കാർഷിക സർവകലാശാലയിൽ നിന്നും കോഴി വളർത്തൽ വിദഗ്ധരെ പങ്കെടുപ്പിച്ചു കൊണ്ട് എങ്ങനെ ലാഭകരമായി കോഴി വളർത്താം എന്ന പരിശീലന പരിപാടി കൂടി പ്രസ്തുത പദ്ധതിയിൽ ഉൾപ്പെടുത്താമോ;
( സി )
തെരഞ്ഞെടുത്ത വിദ്യാലയങ്ങളിൽ കഴിഞ്ഞ വർഷങ്ങളിൽ നടപ്പിലാക്കിയ വിദ്യാർത്ഥികൾക്ക് ആടിനെ നൽകൽ പദ്ധതി ഈ വർഷവും മണ്ഡലത്തിൽ നടപ്പിലാക്കുന്നുണ്ടോ; വിശദമാക്കാമോ?
5528.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈദ്യുതി വിച്ഛേദിക്കുന്നത് സംബന്ധിച്ച് മുന്നറിയിപ്പു നല്‍കാതിരുന്നത് കാരണം ഊഷ്മാവില്‍ വ്യതിയാനം ഉണ്ടായി പൗൾട്രി ഫാമില്‍ പരിപാലിച്ചു വന്നിരുന്ന വളര്‍ച്ചയെത്തിയ കോഴികള്‍ ചത്തത് മൂലമുണ്ടായ നഷ്ടം നികത്തുന്നതിന് മതിയായ നഷ്ടപരിഹാരം അനുവദിക്കണമെന്നാവശ്യപ്പെട്ട് കോട്ടക്കല്‍ ശ്രീ അബ്ദുള്ള, തുടിമ്മല്‍, മേച്ചേരിപ്പറമ്പ്, ഇരിമ്പിളിയം, മലപ്പുറം എന്നയാള്‍ സമര്‍പ്പിച്ച അപേക്ഷ മൃഗസംരക്ഷണ വകുപ്പില്‍ ലഭ്യമായിട്ടുണ്ടോ;
( ബി )
അപേക്ഷയിന്‍മേല്‍ മൃഗസംരക്ഷണ വകുപ്പ് ഡയറക്ട്രേറ്റ് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
5529.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ ജില്ലയില്‍ ഏതൊക്കെ പ്രദേശങ്ങളിലാണ് അടുത്ത കാലത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്; ഓരോ പ്രദേശത്തും എത്രമാത്രം നഷ്ടങ്ങളുണ്ടായിട്ടുണ്ട്; തദ്ദേശ സ്ഥാപനങ്ങളുടെ അടിസ്ഥാനത്തില്‍ വിശദ വിവരം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത തദ്ദേശസ്ഥാപനങ്ങളിലെ കർഷകർക്ക് പക്ഷിപ്പനി മൂലമുണ്ടായ നഷ്ടം നികത്തുന്നതിലേയ്ക്കായി സ്വീകരിച്ചിട്ടുള്ള നടപടി വിശദമാക്കാമോ;
( സി )
പക്ഷിപ്പനി വ്യാപനം തടയുന്നതിനായി സ്വീകരിച്ചുവരുന്ന നടപടി വിശദമാക്കാമോ?
5530.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കോഴിവളർത്തൽ പ്രോത്സാഹിപ്പിക്കുന്നതിനും മുട്ട ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനും നിലവിലുള്ള പദ്ധതികൾ ഏതൊക്കെയാണെന്ന് അറിയിക്കാമോ;
( ബി )
കെപ്‌കോ വഴി സ്കൂൾ കുട്ടികൾക്കും വനിതകൾക്കും മുട്ടക്കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്ന ഏതൊക്കെ പദ്ധതികളാണ് നിലവിലുള്ളതെന്ന് അറിയിക്കാമോ?
5531.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയിലെ ഏതെല്ലാം ബ്ലോക്ക് പഞ്ചായത്തുകളില്‍ മൊബെെല്‍ വെറ്ററിനറി യൂണിറ്റുകളുടെ സേവനം ലഭിക്കുന്നുണ്ടെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത യൂണിറ്റുകള്‍ വഴി എന്തെല്ലാം സേവനങ്ങളാണ് ക്ഷീര കര്‍ഷകര്‍ക്ക് ലഭിക്കുന്നതെന്ന് വിശദമാക്കാമോ?
5532.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് മണ്ഡലത്തിലെ വെറ്ററിനറി ഡിസ്പെൻസറികൾ, ആശുപത്രികൾ എന്നിവ ഏതെല്ലാമാണെന്നും അവിടെ അനുവദിച്ച തസ്തികകൾ എത്രയെണ്ണമാണെന്നും അവയിൽ ഒഴിവുള്ള തസ്തികകൾ ഏതെല്ലാമാണെന്നും വിശദമാക്കാമോ;
( ബി )
പ്രസ്തുത ഒഴിവുകൾ നികത്താൻ സ്വീകരിച്ച നടപടികൾ വ്യക്തമാക്കാമോ?
5533.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2‌021-22, 2022-23, 2023-24 വര്‍ഷങ്ങളില്‍ പൂഞ്ഞാർ മണ്ഡലത്തിലെ മൃഗാശുപത്രികളില്‍ അടിസ്ഥാന സൗകര്യ വികസനത്തിനായി ആവിഷ്കരിച്ച പദ്ധതികള്‍, അനുവദിച്ച തുക, പദ്ധതികളുടെ പുരോഗതി എന്നിവയെക്കുറിച്ചുള്ള വിശദാംശം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അടിസ്ഥാനത്തില്‍ ലഭ്യമാക്കുമോ?
5534.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് ജില്ലയിൽ മൃഗസംരക്ഷണ-ക്ഷീര വികസന വകുപ്പിന്റെ കീഴിൽ ഏതെല്ലാം ഓഫീസുകളുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
ഈ ഓഫീസുകളിൽ നടക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ചും ജനങ്ങൾക്ക് ലഭ്യമാകുന്ന സേവനങ്ങളെക്കുറിച്ചും വിശദമാക്കാമോ;
( സി )
ഈ ഓഫീസുകൾ നിലവിൽ വന്നതെപ്പോഴാണെന്ന് ഓഫീസും മണ്ഡലവും തിരിച്ച് വ്യക്തമാക്കാമോ;
( ഡി )
ഇവിടെയുള്ള തസ്തികകളും നിലവിലെ ഒഴിവുകളുടെ എണ്ണവും ഓഫീസ് തിരിച്ച് വിശദമാക്കാമോ;
( ഇ )
തസ്തികകൾ എത്രകാലമായി ഒഴിഞ്ഞു കിടക്കുന്നുണ്ടെന്നും ഒഴിവുകള്‍ എപ്പോൾ നികത്തുമെന്നും വ്യക്തമാക്കാമോ?
5535.
ശ്രീ വി ശശി
ശ്രീ പി എസ്‍ സുപാല്‍
ശ്രീ. പി. ബാലചന്ദ്രൻ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ; മുൻകാലങ്ങളിൽ നവംബർ, ഡിസംബർ മാസങ്ങളിൽ വ്യാപകമായി കണ്ടുവന്നിരുന്ന പക്ഷിപ്പനി ഇത്തവണ ഏപ്രിൽ മാസത്തിൽ തന്നെ റിപ്പോർട്ട് ചെയ്തിട്ടുള്ള സാഹചര്യം പരിശോധിക്കപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
താറാവുകളിലും കോഴികളിലും മാത്രം ബാധിച്ചിരുന്ന പക്ഷിപ്പനി കാക്ക, പരുന്ത്, കൊക്ക് തുടങ്ങിയ പക്ഷികളിൽ കൂടി സ്ഥിതീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
പ്രസ്തുത സാഹചര്യത്തിൽ രോഗവ്യാപനം തടയുന്നതിനും രോഗപ്രതിരോധത്തിനുമായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കാമോ;
( ഡി )
ജൈവ സുരക്ഷാ നടപടികൾ കർശനമായി പാലിക്കുന്ന സർക്കാരിന്റെ ഫാമുകളിൽ പോലും പക്ഷിപ്പനി ഉണ്ടായിട്ടുള്ള സാഹചര്യം കണക്കിലെടുത്ത് ഈ വിഷയത്തെക്കുറിച്ച് പഠിക്കുന്നതിന് വിദഗ്ധ സംഘത്തെ നിയമിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
5536.
ശ്രീ. കെ. ആൻസലൻ
ശ്രീ. എൻ. കെ. അക്ബര്‍
ശ്രീ. പി. വി. അൻവർ
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൃഗസംരക്ഷണ മേഖലയിലെ കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും പുതു സംരംഭം ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിന് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികൾ വിശദമാക്കാമോ;
( ബി )
സംരംഭകസൗഹൃദമായ രീതിയില്‍ ചട്ടങ്ങള്‍ പരിഷ്ക്കരിക്കുന്നതിനും ഏക ജാലക സംവിധാനം നടപ്പാക്കുന്നതിനുമുള്ള നടപടികള്‍ പരിഗണനയിലുണ്ടോ;
( സി )
ഇത് പ്രസ്തുത മേഖലയിലെ സംരംഭകത്വ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നതിന് സഹായകമാകുമോ; വിശദാംശം നല്‍കുമോ?
5537.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മില്‍മ ഉൾപ്പെടെയുള്ള കേരള സര്‍ക്കാര്‍ സ്ഥാപനങ്ങളെക്കാള്‍ വിലകുറച്ച് ഇതര സംസ്ഥാനങ്ങളുടെ പാലും പാലുല്പന്നങ്ങളും നമ്മുടെ സംസ്ഥാനത്ത് വിപണനം നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
എങ്കില്‍ ഇതു പരിഹരിക്കുവാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കുമോ?
5538.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തിൽ ക്ഷീര വികസന വകുപ്പ് ഏതെല്ലാം പദ്ധതികളാണ് നടപ്പിലാക്കി വരുന്നതെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത പദ്ധതികളില്‍ ഓരോന്നിന്റെയും വിശദാംശവും പ്രവർത്തന പുരോഗതിയും വ്യക്തമാക്കുമോ?
5539.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്ഷീരഗ്രാമം പദ്ധതിയിൽ കാസർഗോഡ് ജില്ലയിലെ ഏതൊക്കെ പഞ്ചായത്തുകൾ ഏതെല്ലാം വർഷങ്ങളിൽ ഉൾപ്പെടുത്തിയിരുന്നു എന്ന് വിശദമാക്കുമോ ;
( ബി )
കാസർഗോഡ് ജില്ലയില്‍ പ്രസ്തുത പദ്ധതി വഴി ക്ഷീരരംഗത്ത് ഉണ്ടായ മാറ്റങ്ങൾ വിലയിരുത്തിയിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകാമോ?
5540.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാടന്‍ ജനുസ് പശുക്കളെ സംരക്ഷിക്കുന്നതിന് എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കുന്നതെന്ന് വിശദമാക്കാമോ?
5541.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്ഷീരഗ്രാമം പദ്ധതിയില്‍ നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുമോ;
( ബി )
കൂടരഞ്ഞി ഗ്രാമപഞ്ചായത്തില്‍ ക്ഷീരഗ്രാമം പദ്ധതി അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
5542.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരുവിക്കര മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്ന വിതുര, ചെറ്റച്ചല്‍ എന്നീ ഡെയറി ഫാമുകളില്‍ 2024-25 സാമ്പത്തിക വര്‍ഷം പുതിയതായി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളുടെ വിവരങ്ങളും നീക്കി വച്ച തുകയും സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ?
5543.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാര്‍ മണ്ഡലത്തിലെ പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ ക്ഷീരഗ്രാമം പദ്ധതി നടപ്പിലാക്കുന്നതിനായി സമർപ്പിച്ച അപേക്ഷയിന്മേൽ നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോയെന്ന് വിശദമാക്കാമോ?
5544.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പാലുല്പാദനം വര്‍ദ്ധിപ്പിക്കുവാനും ക്ഷീരവികസന മേഖലകളില്‍ നിരവധി മാറ്റങ്ങള്‍ കൊണ്ടുവരാനുമുളള എന്തൊക്കെ നൂതന പദ്ധതികള്‍ക്കാണ് സര്‍ക്കാര്‍ രൂപം കൊടുത്തിട്ടുളളതെന്ന് വ്യക്തമാക്കാമോ;
( ബി )
ഇത്തരം പദ്ധതികള്‍ കര്‍ഷകര്‍ക്ക് നേരിട്ടെത്തിക്കുന്നതിനുവേണ്ടി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുളളത് എന്ന് വ്യക്തമാക്കാമോ?
5545.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ക്ഷീരകര്‍ഷകര്‍ നേരിടുന്ന പ്രധാന പ്രശ്നങ്ങള്‍ എന്തൊക്കെയാണ്;
( ബി )
ക്ഷീരകര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനും എന്തൊക്കെ പദ്ധതികളാണ് നടപ്പിലാക്കി വരുന്നതെന്ന് വിശദമാക്കാമോ?
5546.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ക്ഷീര കര്‍ഷകര്‍ക്ക് അവരുടെ ഫാം ആധുനികവൽകരിക്കുന്നതിനും നവീകരിക്കുന്നതിനുമായി എടുത്ത ബാങ്ക് ലോണ്‍ തുകയ്ക്ക് പൂര്‍ണ്ണമായും പലിശ ധനസഹായമായി നല്‍കുന്നതിന് പ്രത്യേക പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എത്ര പേര്‍ക്ക് ഈ പദ്ധതിയുടെ ഗുണം ലഭിച്ചിട്ടുണ്ടെന്നും എത്ര രൂപ ധനസഹായമായി നല്‍കിയിട്ടുണ്ടെന്നും വിശദമാക്കാമോ?
5547.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗോസമൃദ്ധി പദ്ധതിക്കായി ഈ സർക്കാരിന്റെ കാലയളവിൽ ഓരോ സാമ്പത്തിക വർഷവും ബജറ്റിൽ എത്ര തുക നീക്കി വച്ചിരുന്നുവെന്നും എത്ര തുക അനുവദിച്ചുവെന്നും അതിൽ എത്ര തുക ചെലവഴിച്ചുവെന്നും വ്യക്തമാക്കാമോ;
( ബി )
ബജറ്റിൽ അനുവദിച്ച തുക മൃഗസംരക്ഷണ വകുപ്പിന് കൈമാറാത്തതിനാൽ പദ്ധതി പ്രതിസന്ധിയിൽ ആയിട്ടുണ്ടോ; ഉണ്ടെങ്കിൽ ഇത് പരിഹരിക്കുന്നതിന് എന്തൊക്കെ നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ?
5548.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024 ഫെബ്രുവരി പകുതി മുതല്‍ ഏപ്രില്‍ അവസാനം വരെ കേരളത്തില്‍ എത്ര പശുക്കളാണ് ചത്തതെന്ന് വ്യക്തമാക്കാമോ;
( ബി )
ഇത്തരത്തില്‍ പശുക്കള്‍ നഷ്ടമായ കര്‍ഷകര്‍ക്ക് എന്തെല്ലാം സഹായങ്ങളാണ് ലഭ്യമാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
5549.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്ഷീര കർഷകർക്കുള്ള ഇൻഷ്വറൻസ് പ്രീമിയം തുക വർദ്ധിപ്പിക്കുകയുണ്ടായോ;
( ബി )
വർദ്ധനവ് വരുത്തുന്നതിനു മുൻപ് എത്ര രൂപയായിരുന്നു ഇൻഷ്വറൻസ് പ്രീമിയം ഇനത്തിൽ കർഷകർ അടയ്ക്കേണ്ടിയിരുന്നതെന്നും നിലവിൽ എത്ര രൂപയായാണ് വർദ്ധിപ്പിച്ചിട്ടുള്ളതെന്നും വ്യക്തമാക്കുമോ;
( സി )
ഇൻഷ്വറൻസ് പ്രീമിയം തുക വർദ്ധനവിന് പുറമേ കാലിത്തീറ്റ, പിണ്ണാക്ക് തുടങ്ങിയവയുടെ വിലയും വർദ്ധിച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഡി )
മുൻ വർഷത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ കാലിത്തീറ്റ, പിണ്ണാക്ക് തുടങ്ങിയ കന്നുകാലി തീറ്റ വസ്തുക്കൾക്ക് ഉണ്ടായിട്ടുള്ള വർദ്ധനവ് എത്ര വീതം ആണെന്ന് അറിയിക്കുമോ;
( ഇ )
ഈ വർദ്ധനവുകൾക്ക് ആനുപാതികമായി പാൽ വിലയിൽ വർദ്ധന ഉണ്ടായിട്ടില്ല എന്നത് പരിശോധിക്കുകയുണ്ടായോ; എങ്കിൽ ക്ഷീര കർഷകർക്ക് നഷ്ടം കൂടാതെ തൊഴിലുമായി മുന്നോട്ടു പോകുന്നതിന് സഹായകരമായി എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് അറിയിക്കാമോ?
5550.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് കുളളന്‍ പശുക്കളെ സംരക്ഷിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളത്; വിശദമാക്കാമോ;
( ബി )
സംസ്ഥാനം പാലുത്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കാൻ എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ;
( സി )
സംസ്ഥാനത്ത് പാല്‍പ്പൊടി നിര്‍മ്മിക്കുന്നതിനുളള വ്യവസായ സംരംഭങ്ങള്‍ എവിടെയെല്ലാം പ്രവര്‍ത്തിക്കുന്നുവെന്ന് അറിയിക്കാമോ?
5551.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ക്ഷീര കര്‍ഷകരുടെ ക്ഷേമത്തിനായി നടപ്പാക്കി വരുന്ന പദ്ധതികളുടെ വിശദാംശം നല്‍കുമോ ?
5552.
ശ്രീ. പി. വി. അൻവർ
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സുസ്ഥിരമായ വിപണിയുള്ള മേഖല എന്ന നിലയില്‍ ക്ഷീര മേഖലയിലെ ക്ഷീര പരിശീലന കേന്ദ്രങ്ങളെ ക്ഷീര സംരംഭകത്വ വികസന കേന്ദ്രങ്ങളാക്കി മാറ്റുന്നതിന് ആലോചിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
തീറ്റപ്പുല്‍ കൃഷി, പാലുത്പന്ന നിര്‍മ്മാണ യൂണിറ്റുകള്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ടോ; വിശദാംശം നല്‍കുമോ?
5553.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മിൽമ ജീവനക്കാരുടെ സംയുക്ത ട്രേഡ് യൂണിയൻ ജൂൺ 25 മുതൽ പണിമുടക്കിന് നോട്ടീസ് നൽകുകയുണ്ടായോ എന്ന് വ്യക്തമാക്കാമോ;
( ബി )
എന്തൊക്കെ ആവശ്യങ്ങൾ ഉന്നയിച്ചാണ് ട്രേഡ് യൂണിയനുകൾ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളതെന്ന് വിശദമാക്കാമോ;
( സി )
പുതുക്കിയ ശമ്പള കരാർ നടപ്പാക്കാൻ കഴിയാത്തത് സമരത്തിനുള്ള കാരണമാണോയെന്ന് അറിയിക്കാമോ; ഇവർക്ക് എന്നാണ് ഒടുവിൽ ശമ്പള വർദ്ധനവ് അനുവദിച്ചതെന്നും പ്രസ്തുത ജീവനക്കാരുടെ പുതുക്കിയ ശമ്പളക്കരാർ നടപ്പാക്കാൻ കഴിയാത്തതിനുള്ള കാരണം എന്തെല്ലാമാണെന്നും വിശദമാക്കാമോ?
5554.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചെറുകിട ക്ഷീര ഫാമുകളെ സംരക്ഷിക്കുന്നതിനും സഹായിക്കുന്നതിനുമായി എന്തൊക്കെ പദ്ധതികളാണ് നിലവിലുളളത്; പ്രസ്തുത പദ്ധതികളുടെ ആനുകൂല്യം ലഭ്യമാകുന്നതിനുള്ള നടപടിക്രമങ്ങൾ വിശദമാക്കാമോ?
5555.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.സി.എം.എം.എഫ്(കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷൻ)-ൽ ജനറൽ മാനേജരുടെ ഡെപ്യൂട്ടേഷൻ കാലാവധി ദീർഘിപ്പിച്ച നടപടി റദ്ദാക്കിക്കൊണ്ട് ഉത്തരവാകുകയുണ്ടായോ; ഏതു സാഹചര്യത്തിലാണ് ഇത്തരം ഒരു ഉത്തരവിടാൻ നിർബന്ധിതമായതെന്ന് വ്യക്തമാക്കുമോ;
( ബി )
കെ.സി.എം.എം.എഫിൽ ആകെ എത്ര ജീവനക്കാരാണ് നിലവിൽ ജോലി ചെയ്യുന്നത് ;തസ്തിക തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( സി )
ഇതിൽ ആകെ എത്ര ജീവനക്കാരാണ് പി.എസ്.സി. മുഖേന നിയമിതരായിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; നിലവിൽ പി.എസ്.സി. ക്ക് വിട്ടിട്ടില്ലാത്ത തസ്തികൾ ഏതെല്ലാമാണെന്നും ഇവയിൽ ഓരോന്നിലും നിയമനം നടത്തുന്ന രീതിയും വിശദമാക്കുമോ;
( ഡി )
ഡെപ്യൂട്ടേഷൻ മുഖേന നിയമനം നടത്തുന്ന തസ്തികകൾ ഏതെല്ലാമാണെന്നും ഈ തസ്തികകളിലേക്ക് പി.എസ്.സി. മുഖേന നിയമനം നടത്താത്തതിനുള്ള കാരണങ്ങൾ എന്തെല്ലാമാണെന്നും അറിയിക്കുമോ;
( ഇ )
കെ.സി.എം.എം.എഫി-ലെ മുഴുവൻ തസ്തികകളിലേക്കും പി.എസ്.സി. മുഖേന നിയമനം നടത്തുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
5556.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ക്ഷീര സംഘങ്ങളെ നവീകരിക്കുവാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന വിശദവിവരം ലഭ്യമാക്കാമോ;
( ബി )
ആലപ്പുഴ മണ്ഡലത്തില്‍ ക്ഷീര സംഘങ്ങളില്‍ ഗുണനിലവാരം പരിശോധിക്കുന്നതിനായി ആധുനിക സാങ്കേതികവിദ്യയിലുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടോ; വിശദവിവരം ലഭ്യമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.