UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >11th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 11th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
4892.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീമതി ഒ എസ് അംബിക
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ, ദേവസ്വവുംവകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഉപദേശക സമിതികള്‍ രൂപീകരിക്കുവാന്‍ ബോർഡ് തീരുമാനിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
എങ്കില്‍ ഉപദേശക സമിതികളുടെ രൂപീകരണത്തിന്റെ മാനദണ്ഡങ്ങള്‍, അധികാരങ്ങള്‍ എന്നിവ വ്യക്തമാക്കുമോ;
( സി )
ചില ജാതി മത സംഘടനകളുടെ പ്രതിനിധികള്‍ പ്രസ്തുത ഉപദേശക സമിതിയില്‍ കടന്നു കൂടി ക്ഷേത്രഭരണത്തില്‍ കൈ കടത്താന്‍ ശ്രമിക്കുന്നതായ ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
എങ്കില്‍ അത് നിയന്ത്രിക്കുവാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
4893.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ, ദേവസ്വവുംവകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ നിലവില്‍ വന്നതിന് ശേഷം വിവിധ ദേവസ്വം ബോര്‍ഡുകള്‍ക്കായി എത്ര കോടി രൂപ നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
4894.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ, ദേവസ്വവുംവകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉത്തര മലബാറിൽ എത്ര ക്ഷേത്ര ആചാരസ്ഥാനികർ ഉണ്ടെന്നും അവരുടെ വേതനം എത്രയാണെന്നും അറിയിക്കാമോ ;
( ബി )
പ്രസ്തുത ആചാരസ്ഥാനികരുടെ വേതനം മുടങ്ങാതെ നൽകി വരുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ; ഇല്ലെങ്കിൽ എത്ര മാസത്തെ കുടിശ്ശികയുണ്ടെന്നും കുടിശ്ശിക വരാനുളള കാരണമെന്താണെന്നും വ്യക്തമാക്കാമോ; പ്രസ്തുത കുടിശ്ശിക എന്നത്തേയ്ക്ക് കൊടുത്തു തീർക്കാന്‍ കഴിയുമെന്ന് അറിയിക്കാമോ;
( സി )
പുതിയ രജിസ്ട്രേഷനുവേണ്ടി കാത്തിരിക്കുന്ന ആചാരസ്ഥാനികരടക്കമുളള എത്ര ക്ഷേത്ര ജീവനക്കാര്‍ മലബാർ ദേവസ്വം ബോർഡിന്റെ കീഴിലുണ്ടെന്ന് വ്യക്തമാക്കാമോ?
4895.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ, ദേവസ്വവുംവകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് നിയമനങ്ങൾക്ക് ശിപാർശ നൽകുന്ന റൊട്ടേഷൻ സമ്പ്രദായത്തിൽ മൂന്നാമത് സ്ഥാനം ഇ.ഡബ്ല്യു.എസ്. വിഭാഗത്തിന് നൽകിയത് എന്തുകൊണ്ടാണെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത രീതി, നിയമനങ്ങളില്‍ 50 ശതമാനം ഓപ്പൺ ക്വാട്ട നിലനിർത്തണമെന്ന വ്യവസ്ഥയ്ക്ക് വിരുദ്ധമാകുന്നുണ്ടോ; വ്യക്തമാക്കാമോ;
( സി )
മൂന്നാംസ്ഥാനം ഇ.ഡബ്ല്യു.എസ്.ന് നൽകിയതുകൊണ്ട് നാലുപേർക്ക് നിയമനം നൽകുമ്പോൾ 50 ശതമാനം ഓപ്പൺ ക്വാട്ട നിലനിർത്തുന്നതിനുവേണ്ടി നാലാമത് നിയമനം ലഭിക്കേണ്ട പട്ടികജാതി വിഭാഗത്തിലെ ഉദ്യോഗാർത്ഥിക്ക് അവസരം നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
( ഡി )
എങ്കിൽ എത്രപേർക്ക് ഏതെല്ലാം തസ്തികകളിൽ ഇത്തരത്തിൽ അവസരം നഷ്ടപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ഇ )
റൊട്ടേഷൻ റോസ്റ്ററിൽ ഇ.ഡബ്ല്യു.എസ്. വിഭാഗത്തിന് ആറാമത് സ്ഥാനം നൽകിയാൽ പ്രസ്തുത പ്രശ്നം പരിഹരിക്കപ്പെടുമെന്ന് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പരിശോധിച്ചിട്ടുണ്ടോ;
( എഫ് )
ഇല്ലെങ്കിൽ അപ്രകാരം ആറാംസ്ഥാനം ഇ.ഡബ്ല്യു.എസ്.ന് നൽകി ഇത് പരിഹരിക്കാൻ നടപടി സ്വീകരിക്കുമോ?
4896.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ, ദേവസ്വവുംവകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി മണ്ഡലത്തില്‍ ദേവസ്വം വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന പ്രവൃത്തികള്‍ ഏതൊക്കെയാണെന്ന് അടങ്കല്‍ തുക സഹിതം വിശദമാക്കാമോ?
4897.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ, ദേവസ്വവുംവകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ ജില്ലയിലെ ക്ഷേത്രങ്ങളിലെ കാവുകള്‍ സംരക്ഷിക്കുന്നതിനായി സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( ബി )
ഈ കാവുകള്‍ സംരക്ഷിച്ച് പരിപാലിക്കുന്നതിനായി പ്രത്യേക പദ്ധതി നടപ്പാക്കുമോ?
4898.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ, ദേവസ്വവുംവകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലബാറില്‍ ക്ഷേത്ര സ്ഥാനികര്‍ക്ക് അനുവദിച്ച പെന്‍ഷന്‍ എത്ര മാസം കുടിശികയുണ്ട്;
( ബി )
പ്രസ്തുത കുടിശിക നല്‍കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;
( സി )
പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിക്കുന്ന കാര്യം പരിഗണനയില്‍ ഉണ്ടോ; വിശദമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.