UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >11th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 11th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
4401.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാക്ഷികൾക്ക് സംരക്ഷണം നൽകുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങൾ നിയമനിർമ്മാണം നടത്തണമെന്ന 2018-ലെ ബഹു.സുപ്രീം കോടതിയുടെ വിധി പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
എങ്കിൽ ബഹു.സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ നിയമനിർമ്മാണം നടത്താൻ ഉദ്ദേശിക്കുന്നുണ്ടോ; ഇക്കാര്യത്തിൽ സർക്കാരിന്റെ നിലപാട് വ്യക്തമാക്കുമോ;
( സി )
ഉണ്ടങ്കില്‍ പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട നിയമനിർമ്മാണം ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( ഡി )
സാക്ഷികൾക്ക് സംരക്ഷണം നൽകുന്ന തരത്തിൽ ഏതെങ്കിലും നിയമം സംസ്ഥാനത്ത് നിലനിൽക്കുന്നുണ്ടോ; വിശദമാക്കാമോ?
4402.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയില്‍ സര്‍ക്കാര്‍ അംഗീകരിച്ച എത്ര നോട്ടറി അഭിഭാഷകര്‍ ഉണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ജില്ലയില്‍ 2016 ന് ശേഷം എത്ര അഭിഭാഷകര്‍ക്ക് നോട്ടറി അംഗീകാരം നല്‍കിയിട്ടുണ്ടെന്ന വിവരം ലഭ്യമാക്കാമോ;
( സി )
നിലവില്‍ പ്രസ്തുത ജില്ലയില്‍ നോട്ടറി പദവി ലഭിക്കുന്നതിനായി ഒഴിവുകളുണ്ടോ എന്ന് അറിയിക്കാമോ?
4403.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അഭിഭാഷക ക്ഷേമനിധിയില്‍ നിലവില്‍ എത്ര അംഗങ്ങളാണ് ഉള്‍പ്പെട്ടിട്ടുള്ളതെന്ന് അറിയിക്കാമോ; ഈ ക്ഷേമനിധിയില്‍ ഉള്‍പ്പെട്ട അംഗങ്ങള്‍ക്ക് നിലവില്‍ നല്‍കിവരുന്ന ആനുകൂല്യങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ക്ഷേമനിധിയില്‍ നിന്ന് നിലവില്‍ അനുവദിച്ച് വരുന്ന തുക പത്ത് ലക്ഷം രൂപയെന്നത് കാലോചിതമായി പരിഷ്കരിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; ഈ തുക ഇരുപത് ലക്ഷം രൂപയായി ഉയര്‍ത്തുന്നത് പരിഗണിക്കുമോ; വ്യക്തമാക്കാമോ?
4404.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർകോഡ് വിവേഴ്സ് കോ-ഓപ്പറേറ്റീവ് പ്രൊഡക്ഷൻ ആന്റ് സെയിൽ സൊസൈറ്റി ലിമിറ്റഡ് സ്ഥാപിച്ചതെപ്പോഴാണെന്ന് വ്യക്തമാക്കാമോ;
( ബി )
ഈ ​സൊസൈറ്റിയിൽ എത്ര തൊഴിലാളികളുണ്ടെ​ന്നും അവർക്കു ലഭിക്കുന്ന വേതനം എത്രയാണെന്നും വ്യക്തമാക്കാമോ;
( സി )
ഈ സൊസൈറ്റിയുടെ ഉല്പന്നങ്ങൾ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ഡി )
ഭൗമസൂചിക പദവി ലഭിച്ച കാസർകോഡ് സാരി ഈ സൊസൈറ്റിയുടെ ഉല്പന്നമാണോ ; എങ്കിൽ ഇതിന്റെ ഇപ്പോഴത്തെ വിപണിയെക്കുറിച്ചു വിശദമാക്കുമോ; കാസർകോഡ് സാരിയുടെ വിപണി കൂടുതൽ ജനങ്ങളിലെത്തിക്കാൻ ഇതുവരെ ചെയ്ത പ്രവർത്തനങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ഇ )
നടപ്പ്‌ ബജറ്റിൽ സൊസൈറ്റിക്ക് ഫണ്ട് വകയിരുത്തിയിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ; എങ്കിൽ ആരുടെ നിർദ്ദേശമാണിക്കാര്യത്തിൽ ഉണ്ടായിരുന്നതെന്നും എത്ര തുകയാണു വകയിരുത്തിയതെന്നും ഇത് ഏതെല്ലാം ആവശ്യങ്ങൾക്കാണ് വിനിയോഗിക്കുന്നതെന്നും വ്യക്തമാക്കാമോ?
4405.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജി.എസ്.ടി. രജിസ്ട്രേഷനുള്ള കൈത്തറി സഹകരണ സംഘങ്ങള്‍ സര്‍ക്കാരിന് യൂണിഫോം നല്‍കിയതിന്റെ ഭാഗമായി നല്‍കാനുള്ള പതിനെട്ട് ശതമാനം ജി.എസ്.ടി. തുക സംഘങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
4406.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ഓട്ടോമൊബൈല്‍സ്‌ ലിമിറ്റഡ്-ല്‍ നിന്നും 2016 മുതല്‍ വിരമിച്ച ജീവനക്കാര്‍ക്ക് പി.എഫ്., ഗ്രാറ്റുവിറ്റി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നൽകുന്നതിൽ കുടിശികയുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ ഈ സ്ഥാപനത്തില്‍ നിന്നും വിരമിച്ച എത്ര ജീവനക്കാര്‍ക്ക് പ്രസ്തുത ആനുകൂല്യങ്ങള്‍ നല്‍കാന്‍ കുടിശികയുണ്ടെന്ന് വിശദമാക്കുമോ;
( സി )
എന്തുകൊണ്ടാണ് പ്രസ്തുത ആനുകൂല്യങ്ങള്‍ നല്‍കാത്തതെന്ന് വ്യക്തമാക്കുമോ;
( ഡി )
ആനുലകൂല്യങ്ങള്‍ ലഭിക്കാത്ത ജീവനക്കാര്‍ക്ക് അവ അനുവദിക്കാൻ നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
( ഇ )
പ്രസ്തുത ആനുകൂല്യങ്ങള്‍ എപ്പോള്‍ വിതരണം ചെയ്യുമെന്ന് വിശദമാക്കുമോ?
4407.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സര്‍ക്കാരിന്റെ കാലം മുതല്‍ നാളിതുവരെ സംസ്ഥാനത്തെ എത്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടത്തില്‍ നിന്നും ലാഭത്തിലായെന്നും എത്ര സ്ഥാപനങ്ങള്‍ ലാഭത്തില്‍ നിന്ന് നഷ്ടത്തിലായെന്നും ഇവ ഏതെല്ലാമെന്നും വിശദമാക്കുമോ?
4408.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ എണ്ണം ജില്ലതിരിച്ച് വ്യക്തമാക്കാമോ;
( ബി )
ഇവയില്‍ 2021, 2022, 2023 എന്നീ കാലയളവില്‍ ലാഭത്തില്‍ പ്രവര്‍ത്തിച്ച് വരുന്നതും നിലവില്‍ ലാഭത്തിലായതുമായ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഏതൊക്കെയാണെന്ന് വിശദമാക്കാമോ;
( സി )
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് പൊതുമേഖലാ സ്ഥാപനങ്ങള്‍ നിലവില്‍ ലാഭത്തിലാണോ പ്രവര്‍ത്തിച്ചുവരുന്നതെന്ന് വിശദമാക്കാമോ?
4409.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം സംസ്ഥാനത്തെ പൊതുമേഖലാ വ്യവസായങ്ങളില്‍ ഓരോന്നും ഓരോ സാമ്പത്തിക വർഷങ്ങളിലും ഉണ്ടാക്കിയ ലാഭ /നഷ്ട കണക്കുകൾ വിശദമാക്കാമോ?
4410.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്.എല്‍.എല്‍. ലൈഫ് കെയര്‍ ലിമിറ്റഡ‍് സ്വകാര്യവത്ക്കരിക്കാതെ സംസ്ഥാനത്തിന് വിട്ടുനല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നോ; വ്യക്തമാക്കുമോ;
( ബി )
പാലക്കാടുള്ള ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡ് എന്ന സ്ഥാപനത്തെ ഏറ്റെടുക്കുന്ന നടപടി പൂര്‍ത്തിയായിട്ടുണ്ടോ; വ്യക്തമാക്കാമോ?
4411.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വ്യവസായ വകുപ്പിന് കീഴിൽ പ്രവർത്തിച്ചിരുന്ന പൊതുമേഖലാ സ്ഥാപനങ്ങളിൽ കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ ഏതെങ്കിലും സ്ഥാപനം അടച്ചുപൂട്ടിയിട്ടുണ്ടോ; അവ ഏതെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
2023-24-ലെ സി. ആന്‍ഡ് എ.ജി.യുടെ ഓഡിറ്റ് റിപ്പോർട്ട് പ്രകാരം വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖല സ്ഥാപനങ്ങളിൽ ലാഭത്തിലുള്ളവ ഏതെല്ലാമാണെന്നും അവയുടെ ലാഭം എത്രയാണെന്നും വ്യക്തമാക്കാമോ;
( സി )
പ്രസ്തുത ഓഡിറ്റ് റിപ്പോർട്ട് പ്രകാരം വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖല സ്ഥാപനങ്ങളിൽ നഷ്ടത്തിലുള്ളവ ഏതെല്ലാമാണെന്നും അവയുടെ നഷ്ടം എത്രയാണെന്നും വ്യക്തമാക്കാമോ;
( ഡി )
ജീവനക്കാരുടെ ശമ്പളം കുടിശികയാക്കിയിട്ടുള്ള പൊതുമേഖല സ്ഥാപനങ്ങൾ ഏതെല്ലാമാണെന്നും പ്രസ്തുത സ്ഥാപനങ്ങളിൽ എത്ര മാസത്തെ ശമ്പളം കുടിശികയാണെന്നുമുള്ള വിവരം സ്ഥാപനം തിരിച്ച് ലഭ്യമാക്കാമോ?
4412.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു
ശ്രീ. കെ.വി.സുമേഷ്
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സമാന മേഖലകളിലെ വ്യവസായ സ്ഥാപനങ്ങളെ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിനായി നടപ്പാക്കുന്ന ക്ലസ്റ്റര്‍ വികസന പരിപാടിയുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
ക്ലസ്റ്ററുകള്‍ രൂപീകരിക്കുന്നതിന്റെ ലക്ഷ്യങ്ങള്‍ വ്യക്തമാക്കുമോ;
( സി )
ക്ലസ്റ്ററുകള്‍ രൂപീകരിക്കുന്നതിന് മാനദണ്ഡങ്ങള്‍ തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
ഏതൊക്കെ മേഖലകളില്‍ ക്ലസ്റ്ററുകള്‍ രൂപീകരിക്കുവാന്‍ സാധിച്ചിട്ടുണ്ടെന്ന് വെളിപ്പടുത്തുമോ?
4413.
ശ്രീ. പി. കെ. കുഞ്ഞാലിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ നിക്ഷേപക സൗഹൃദ സംസ്ഥാനമാക്കി മാറ്റിയെടുക്കുന്നതിനായി 2001 വർഷം മുതൽ ഇതുവരെയായി എത്ര നിക്ഷേപക സംഗമങ്ങൾ നടത്തിയിട്ടുണ്ട്; അവയുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഓരോ നിക്ഷേപക സംഗമത്തിനുമായി എത്ര തുക ചെലവഴിച്ചു; വിശദമാക്കുമോ;
( സി )
ഓരോ നിക്ഷേപക സംഗമത്തിന്റെയും ഫലമായി എത്ര തുകയുടെ നിക്ഷേപവും എത്ര പേർക്ക് തൊഴിലും ലഭിച്ചുവെന്ന് വ്യക്തമാക്കാമോ;
( ഡി )
ഈ നിക്ഷേപക സംഗമങ്ങൾ സംസ്ഥാനത്തിന് ഗുണപരമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടോയെന്ന് പരിശോധിച്ചിട്ടുണ്ടോ; എങ്കിൽ അവ എന്തെല്ലാമാണെന്ന് വിശദമാക്കുമോ?
4414.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ആരംഭിക്കുന്ന പുതിയ വ്യവസായങ്ങള്‍ ലാഭകരമാകത്തക്കവിധം സഹായകരമായ രീതിയിൽ പ്രവർത്തിക്കാൻ സര്‍ക്കാരിന് സാധിച്ചിട്ടുണ്ടോ;
( ബി )
ഇത്തരം പുതിയ വ്യവസായ സ്ഥാപനങ്ങളെ സഹായിക്കുന്നതിനായി എന്തെല്ലാം പദ്ധതികളാണ് ആവിഷ്ക്കരിച്ചിട്ടുള്ളത്; വിശദമാക്കുമോ?
4415.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്ക്രാപ് ബാറ്ററി പുനരുപയോഗയോഗ്യമാക്കുന്ന വ്യവസായ സ്ഥാപനങ്ങൾ നിലവിലുണ്ടോ; എങ്കിൽ സ്ഥാപനങ്ങളുടെ പേരും സ്ഥലവും ലഭ്യമാക്കാമോ?
4416.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പുതിയ സംരംഭകര്‍ക്കായി വ്യവസായ വകുപ്പ് എന്തെല്ലാം വായ്പാ പദ്ധതികളാണ് നടപ്പിലാക്കുന്നത്; വായ്പാ തുക, പലിശ നിരക്ക്, സബ്സിഡി എന്നിവ എപ്രകാരമാണ് എന്ന് വ്യക്തമാക്കാമോ; വായ്പ ലഭിക്കുന്നതിന് ആവശ്യമായ മാനദണ്ഡം എന്താണെന്ന് വ്യക്തമാക്കാമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നാളിതുവരെ മണലൂര്‍ മണ്ഡലത്തില്‍ എത്ര പുതിയ വ്യവസായ സംരംഭങ്ങള്‍ ആരംഭിച്ചു; ഇതിലൂടെ എത്ര തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനായി; വിശദാംശം അറിയിക്കാമോ?
4417.
ഡോ. കെ. ടി. ജലീൽ
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ നൂതന വ്യവസായങ്ങളുടെ ഹബ്ബാക്കി മാറ്റുന്നതിനു നടത്തിവരുന്ന പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
മെഡിക്കല്‍ ഉപകരണങ്ങളുടെ നിര്‍മ്മാണ മേഖലയില്‍ നേടിയെടുത്ത പുരോഗതി വിശമാക്കുമോ;
( സി )
ഈ മേഖലയില്‍ കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിനായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിശമാക്കുമോ;
( ഡി )
നൂതന വ്യവസായങ്ങളുടെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് എന്തെല്ലാം നിര്‍ദ്ദേശങ്ങളാണ് വ്യവസായ നയത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്; വിശദമാക്കുമോ?
4418.
ശ്രീ ജി എസ് ജയലാൽ
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീമതി സി. കെ. ആശ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുന്നതിനായി പുതിയ ദിശാബോധത്തോടെ സംരംഭകത്വ വികസന പദ്ധതികൾ ആവിഷ്കരിക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
സംരംഭക വർഷം പദ്ധതിയിലൂടെ തുടർച്ചയായ രണ്ടാം വർഷവും ഒരു ലക്ഷം സംരംഭങ്ങളെന്ന ലക്ഷ്യം സമയബന്ധിതമായി പൂർത്തീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭ മേഖലയുടെ വികസനത്തിനായി സര്‍ക്കാര്‍ 'മിഷന്‍ 1000പദ്ധതി' നടപ്പിലാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
പ്രാദേശിക വ്യാവസായിക ക്ലസ്റ്ററുകൾ രൂപീകരിക്കുന്നതിനും ഓരോ പഞ്ചായത്തും ഒന്നോ രണ്ടോ ഉൽപ്പന്നങ്ങളിൽ കേന്ദ്രീകരിച്ച്‌ സംഘടിതമായി അസംസ്കൃത വസ്തുക്കള്‍‍ സംസ്‌കരിക്കുന്നതിനുള്ള സാധ്യതകൾ ആരായുന്നതിനും നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കാമോ?
4419.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-ല്‍ മുൻ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ഇന്ത്യയില്‍ നിക്ഷേപ സൗഹൃദ റാങ്കിംഗില്‍ കേരളത്തിന്റെ സ്ഥാനം എത്രയായിരുന്നുവെന്നും 5 വര്‍ഷം കൊണ്ട് ഇതില്‍ എത്രത്തോളം മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചുവെന്നും അറിയിക്കാമോ;
( ബി )
2021-ല്‍ ഈ സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ പ്രസ്തുത റാങ്ക് എത്രയായിരുന്നുവെന്നും ഇപ്പോള്‍ റാങ്ക് എത്രയാണെന്നും അറിയിക്കുമോ;
( സി )
ഇക്കാലയളവില്‍ കേരളത്തില്‍ നിക്ഷേപം നടത്താന്‍ തയ്യാറായ പുതിയ പ്രധാന കമ്പനികളും അവയുടെ നിക്ഷേപത്തുക എത്ര എന്നും ഇതുവഴി എത്ര പേര്‍ക്ക് തൊഴില്‍ ലഭ്യമായിട്ടുണ്ട് എന്നും വിശദമാക്കാമോ?
4420.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട മണ്ഡലത്തിലെ കൂന്താണി മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലും, മേപ്പൂക്കട മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലും പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് സ്ഥലം ലഭ്യമാണോയെന്ന് വ്യക്തമാക്കാമോ?
4421.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരൂര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ എത്ര പ്ലോട്ടുകള്‍ ഒഴിവുണ്ടെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത എസ്റ്റേറ്റില്‍ മലിനീകരണ നിയന്ത്രണ പ്ലാന്റ് സ്ഥാപിക്കുന്നതിന് ആവശ്യമായ സ്ഥലം അനുവദിച്ചിട്ടുണ്ടോ എന്ന് വിശദമാക്കാമോ;
( സി )
എസ്റ്റേറ്റില്‍ പോലീസ് സ്റ്റേഷന്‍, ഫയര്‍ സ്റ്റേഷന്‍ എന്നിവ സ്ഥാപിക്കുന്നതിന് വേണ്ടി സ്ഥലം നീക്കിവച്ചിട്ടുണ്ടോ എന്ന് വിശദമാക്കാമോ;
( ഡി )
ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ ആകെ ഉളള ഭൂമി എത്രയെന്നും എത്ര വ്യവസായ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും വിശദമാക്കാമോ?
4422.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് വ്യവസായ മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനും നവീകരണത്തിനുമായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ; ഇതിനായി അനുവദിച്ച തുക, പ്രവൃത്തികളുടെ നിലവിലെ സ്ഥിതി എന്നിവയുടെ വിശദാംശം ലഭ്യമാക്കാമോ?
4423.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴില്‍ എത്ര വ്യവസായ എസ്റ്റേറ്റുകളാണുള്ളതെന്നും അവയില്‍ എത്ര വ്യവസായ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും വ്യക്തമാക്കാമോ; വിശദാംശം നല്‍കാമോ;
( ബി )
ഈ വ്യവസായ എസ്റ്റേറ്റുകളില്‍ പുതിയ വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കാന്‍ വ്യവസായ വകുപ്പ് എന്തെല്ലാം ആനുകൂല്യങ്ങളാണ് നല്‍കി വരുന്നത്; വിശദാംശം നല്‍കാമോ;
( സി )
ഇവയുടെ വിപുലീകരണത്തിന് തദ്ദേശസ്ഥാപനങ്ങളുമായി സഹകരിച്ച് എന്തെങ്കിലും പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദാംശം നല്‍കാമോ?
4424.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം എത്ര സ്വകാര്യ വ്യവസായ എസ്റ്റേറ്റുകള്‍ ആരംഭിക്കുന്നതിന് അനുമതി നല്‍കിയെന്നും അവ ഏതെല്ലാമെന്നും ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( ബി )
കോട്ടയം, ആലപ്പുഴ ജില്ലകളില്‍ നിന്ന് സ്വകാര്യ വ്യവസായ എസ്റ്റേറ്റുകള്‍ ആരംഭിക്കുന്നതിന് എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്നും അവയില്‍ ഏതെല്ലാം അനുവദിച്ചുവെന്നും വ്യക്തമാക്കാമോ;
( സി )
കോട്ടയം, ആലപ്പുഴ ജില്ലകളില്‍ നാളിതുവരെയും അനുമതി നല്‍കാത്തതോ, നിരസിച്ചതോ ആയ എത്ര അപേക്ഷകള്‍ ഉണ്ടെന്നും അവ ഏതെല്ലാമെന്നും അനുമതി നല്‍കാത്തതിനുള്ള കാരണമെന്താണെന്നും വ്യക്തമാക്കാമോ?
4425.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വെെപ്പിന്‍ മണ്ഡലത്തിലെ പുതുവെെപ്പിന്‍ മെഗാ ഫുഡ് പാര്‍ക്കിന്റെ ഭാഗമായി നിര്‍മ്മാണം ആരംഭിച്ചതും നിലവിൽ നിര്‍മ്മാണം നിലച്ചിരിക്കുന്നതുമായ പ്രാഥമിക മത്സ്യ സംസ്കരണ പ്ലാന്റിന്റെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
പ്രാഥമിക മത്സ്യ സംസ്കരണ പ്ലാന്റ് എന്നത്തേയ്ക്ക് പ്രവൃത്തനം ആരംഭിക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പ്ലാന്റിന്റെ ഭാഗമായി മുനമ്പത്ത് നിര്‍ദ്ദേശിക്കപ്പെട്ട ഓക്ഷന്‍ ഹാള്‍, ഐസ് പ്ലാന്റ്, ലാബ്, ഓഫീസ് കെട്ടിടം എന്നിവ നിര്‍മ്മിക്കുന്നതിനായി വകയിരുത്തിയ തുക ലാപ്സായിട്ടുണ്ടോ; എങ്കില്‍ ലാപ്സാകാനുള്ള കാരണം വ്യക്തമാക്കാമോ;
( ഡി )
ലാപ്സായില്ലെങ്കില്‍ പ്രസ്തുത പദ്ധതി നടപ്പിലാക്കാനായി സ്വീകരിച്ചിട്ടുള്ള നടപടി വിശദമാക്കാമോ?
4426.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വ്യവസായം ആരംഭിക്കുന്നത് സുഗമമാക്കുന്നതിനും തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനും പുതിയ വ്യവസായ സംരംഭകർക്ക് നൽകിയിട്ടുള്ള സേവനങ്ങൾ എന്തെല്ലാമെന്ന് വിശദമാക്കുമോ;
( ബി )
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം പുതുതായി ആരംഭിച്ച വൻകിട വ്യവസായങ്ങൾ ഏതെല്ലാമാണ്; അവയുടെ വിശദാംശം ലഭ്യമാക്കുമോ?
4427.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തിലെ അമ്പലമുകള്‍ പെട്രോ കെമിക്കല്‍ പാര്‍ക്കിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള ഒന്നാംഘട്ട നിര്‍മ്മാണ പ്രവൃത്തികളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ എന്നത്തേക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് അറിയിക്കാമോ;
( സി )
പെട്രോ കെമിക്കല്‍ പാര്‍ക്കില്‍ അനുവദിച്ച യൂണിറ്റുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ; വിശദവിവരം ലഭ്യമാക്കാമോ?
4428.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംരംഭക വര്‍ഷത്തിന്റെ ഭാഗമായി കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ തിരുവമ്പാടി മണ്ഡലത്തിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത സംരംഭങ്ങളുടെ വിശദാംശം വര്‍ഷം, പഞ്ചായത്ത് തിരിച്ച് ലഭ്യമാക്കാമോ;
( ബി )
രജിസ്റ്റര്‍ ചെയ്ത സംരംഭങ്ങള്‍ വഴി മണ്ഡലത്തിൽ എത്ര തൊഴിലവസരം സൃഷ്ടിച്ചുവെന്നും എത്ര നിക്ഷേപം ലഭിച്ചുവെന്നും വ്യക്തമാക്കാമോ?
4429.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം ഒരു ഉല്‍പ്പന്നം (ഒ.എല്‍.ഒ.പി.) പദ്ധതി വഴി സംസ്ഥാനത്ത് എത്ര സംരംഭങ്ങള്‍ തുടങ്ങിയെന്ന് വ്യക്തമാക്കാമോ;
( ബി )
മട്ടന്നൂര്‍ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രസ്തുത പദ്ധതി ആരംഭിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കാമോ?
4430.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് എത്ര കോടി രൂപയുടെ നിക്ഷേപം സൃഷ്ടിക്കാന്‍ സാധിച്ചുവെന്നു വ്യക്തമാക്കാമോ;
( ബി )
കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി മണ്ഡലത്തില്‍ എത്ര സംരംഭങ്ങള്‍ ആരംഭിക്കാനും അതുവഴി എത്ര കോടി രൂപയുടെ നിക്ഷേപവും തൊഴിലവസരങ്ങളുമാണ് സൃഷ്ടിക്കാന്‍ സാധിച്ചതെന്ന് വ്യക്തമാക്കാമോ?
4431.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രവാസികള്‍ ധാരാളമുള്ള ഗുരുവായൂര്‍ മണ്ഡലത്തിലെ ചാവക്കാട് പ്രവാസി വ്യവസായ പാര്‍ക്ക് പദ്ധതി നടപ്പിലാക്കുമോ എന്ന് അറിയിക്കാമോ;
( ബി )
പ്രവാസികള്‍ ധാരാളം അധിവസിക്കുന്ന ഗുരുവായൂര്‍ മണ്ഡലത്തില്‍ വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; മണ്ഡലത്തിലെ തീരപ്രദേശത്തുള്ള ഏക്കര്‍ കണക്കിന് റവന്യൂ പുറംപോക്ക് ഭൂമി പ്രസ്തുത ആവശ്യത്തിന് വിനിയോഗിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
4432.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള പബ്ലിക് എന്റര്‍പ്രൈസസ് സെലക്ഷന്‍ ആന്റ് റിക്രൂട്ട്മെന്റ് ബോര്‍ഡ് മുഖേന വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിയമിക്കുന്ന എം.ഡി. മാരുടെ കാലാവധി എത്രയാണെന്ന് വിശദമാക്കുമോ;
( ബി )
നാലു വര്‍ഷമോ അതില്‍ അധികമോ കാലം എം.ഡി.മാരായി തുടരുന്നവർ എത്ര പേര്‍ ഉണ്ടെന്നും അവർ ഏതെല്ലാം സ്ഥാപനങ്ങളിലാണെന്നും വിശദമാക്കുമോ;
( സി )
മേല്‍പ്പറഞ്ഞ എം.ഡി.മാര്‍ കെ.പി.ഇ.എസ്.ആര്‍.ബി വഴി നിയമിതരായവരാണോ എന്നും വിശദമാക്കുമോ;
( ഡി )
ഏതെങ്കിലും പൊതു മേഖലാ സ്ഥാപനത്തിന്റെ എം.ഡിക്കെതിരെ അതേ സ്ഥാപനത്തിന്റെ ചെയര്‍മാന്‍ പരാതി നല്‍കിയിട്ടുണ്ടോയെന്ന് വിശദമാക്കുമോ;
( ഇ )
എങ്കില്‍ പ്രസ്തുത പരാതിയിന്‍മേല്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന് വിശദമാക്കുമോ?
4433.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സിഡ്കോയ്ക്ക് നിലവിൽ ആകെ എത്ര ഓഫീസ്/യൂണിറ്റുകൾ ഉണ്ടെന്നും അവയിൽ എത്രയെണ്ണം പ്രവർത്തനക്ഷമമാണെന്നും ഓരോ യൂണിറ്റിലും നിലവിലെ ജീവനക്കാരുടെ എണ്ണം എത്രയാണെന്നുമുള്ള വിവരം ലഭ്യമാക്കാമോ;
( ബി )
സിഡ്കോയുടെ കഴിഞ്ഞ പ്രവർത്തനവർഷത്തെ ആകെ ലാഭം എത്രയാണെന്നും കഴിഞ്ഞ പ്രവർത്തനവർഷം പ്രവർത്തനലാഭം നേടിയ യൂണിറ്റുകൾ ഏതെല്ലാമാണെന്നും ഓരോ യൂണിറ്റിന്റെയും പ്രവർത്തനലാഭം എത്രയാണെന്നുമുള്ള വിവരം പ്രത്യേകം ലഭ്യമാക്കാമോ;
( സി )
സിഡ്കോയുടെ കഴിഞ്ഞ വർഷത്തെ പ്രവർത്തനലാഭത്തിൽ ഇന്ത്യൻ റെയിൽവേ സ്ഥലം ഏറ്റെടുത്തതുവഴി ലഭ്യമാക്കിയിട്ടുള്ള നഷ്ടപരിഹാരതുക കൂടി ഉൾപ്പെടുത്തിയിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ഡി )
സിഡ്കോയിൽ നിലവിൽ സേവനമനുഷ്ഠിക്കുന്നവരിൽ ശമ്പളകുടിശിക നൽകാനുള്ള ജീവനക്കാരുടെ വിവരവും അവർക്ക് നൽകേണ്ട ശമ്പളകുടിശികയുടെ വിവരവും ലഭ്യമാക്കാമോ;
( ഇ )
സിഡ്കോയിൽ നിലവിൽ സേവനമനുഷ്ഠിക്കുന്നവരുടെ ഇ.പി.എഫ്.- ൽ അടയ്ക്കേണ്ട വിഹിതത്തിൽ കുടിശികയുണ്ടോയെന്നും എത്ര മാസത്തെ കുടിശികയുണ്ടെന്നുമുള്ള വിവരം ലഭ്യമാക്കാമോ;
( എഫ് )
സിഡ്കോയിൽ നിന്ന് വിരമിച്ച ജീവനക്കാരിൽ എത്രപേർക്ക് വിരമിക്കൽ ആനുകൂല്യങ്ങൾ നൽകാനുണ്ടെന്നും എത്ര തുകയാണ് വിരമിക്കൽ ആനുകൂല്യമായി ഇനി കൊടുത്തുതീർക്കാനുള്ളതെന്നുമുള്ള വിവരം ലഭ്യമാക്കാമോ;
( ജി )
കേരള സ്റ്റേറ്റ് ഹൗസിംഗ് ബോർഡ് ബിൽഡിംഗില്‍ പ്രവർത്തിക്കുന്ന സിഡ്കോയുടെ ഹെഡ് ഓഫീസിന്റെ വാടക കുടിശികയുണ്ടെങ്കിൽ അത് എത്ര മാസത്തേതാണെന്നും അടയ്ക്കേണ്ട ആകെ തുക എത്രയാണെന്നുമുള്ള വിവരം ലഭ്യമാക്കാമോ?
4434.
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ കാരോട്, കുളത്തൂര്‍, ചെങ്കല്‍, തിരുപുറം, അതിയന്നൂര്‍ പഞ്ചായത്തുകളിലും നെയ്യാറ്റിന്‍കര നഗരസഭാ പ്രദേശത്തുമായി 2020-21, 2022-23, 2023-24 സാമ്പത്തിക വര്‍ഷത്തില്‍ എത്ര വ്യവസായ സ്ഥാപനങ്ങളാണ് ആരംഭിച്ചതെന്ന് വിശദമാക്കാമോ;
( ബി )
ആരംഭിച്ച വ്യവസായ സ്ഥാപനങ്ങളുടെ പേരുവിവരവും പഞ്ചായത്തും വിശദമാക്കാമോ?
4435.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംരംഭക വർഷം (ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങള്‍) പദ്ധതി പ്രകാരം വാമനപുരം മണ്ഡലത്തില്‍ പുതുതായി ആരംഭിച്ച സംരംഭങ്ങള്‍, നിക്ഷേപങ്ങള്‍, തൊഴിലവസരങ്ങള്‍, അനുവദിച്ച ബാങ്ക് വായ്പയുടെ വിവരങ്ങള്‍ എന്നീ വിശദാംശം പഞ്ചായത്ത്, വർഷം അടിസ്ഥാനത്തില്‍ ഇനം തിരിച്ച് നല്‍കാമോ?
4436.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 സംരംഭക വര്‍ഷം-1, 2023-2024 സംരംഭക വര്‍ഷം-2 -എന്നിവയുടെ ഭാഗമായി അരുവിക്കര മണ്ഡലത്തില്‍ ആരംഭിച്ച സൂക്ഷ്മ - ചെറുകിട സംരംഭങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പഞ്ചായത്ത് തിരിച്ച് അറിയിക്കുമോ;
( ബി )
എത്ര തൊഴിലവസരങ്ങളാണ് ഇതിലൂടെ സൃഷ്ടിക്കപ്പെട്ടിട്ടുളളതായി കണക്കാക്കിയിരിക്കുന്നത് എന്ന് വിശദമാക്കുമോ?
4437.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക സഹായത്തിന്റെ വിതരണം പൂര്‍ത്തീകരിച്ചിട്ടുണ്ടോ എന്ന് വിശദമാക്കുമോ;
( ബി )
ഓരോ ജില്ലയിലും അനുവദിച്ച തുക എത്രയാണെന്നും ഓരോ ജില്ലയിലും എത്ര വീതം സംരംഭങ്ങള്‍ക്കാണ് തുക അനുവദിച്ചിട്ടുള്ളതെന്നും വിശദമാക്കുമോ;
( സി )
എത്ര തുകയാണ് അനുവദിക്കാന്‍ ബാക്കിയുള്ളതെന്നും ഇത് എത്ര സംരംഭങ്ങള്‍ക്കാണെന്നും ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ?
4438.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സർക്കാരിന്റെ കാലത്ത് എം.എസ്.എം.ഇ. വിഭാഗത്തില്‍ ആരംഭിക്കപ്പെട്ട സംരംഭങ്ങളുടെ എണ്ണവും ഉണ്ടായ നിക്ഷേപവും സൃഷ്ടിക്കപ്പെട്ട തൊഴിലുകളുടെ എണ്ണവും സംബന്ധിച്ച കണക്ക് ലഭ്യമാക്കുമോ;
( ബി )
ഈ സർക്കാർ വന്ന ശേഷം ആരംഭിക്കപ്പെട്ട എം.എസ്.എം.ഇ. കളിൽ എത്ര സ്ത്രീ സംരംഭകരാണ് ഉള്ളത്; വ്യക്തമാക്കാമോ;
( സി )
എം.എസ്.എം.ഇ. മേഖലയിൽ ഉണ്ടായ വളർച്ച ദേശീയ തലത്തില്‍ കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കുന്നതില്‍ എത്രത്തോളം സഹായിച്ചിട്ടുണ്ട്; വ്യക്തമാക്കുമോ?
4439.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒറ്റപ്പാലം മണ്ഡലത്തിൽ സ്ഥിതി ചെയ്യുന്ന കിൻഫ്ര വ്യവസായ പാർക്കിന് കീഴിൽ ആകെ എത്ര ഏക്കർ ഭൂമിയാണുള്ളത്; അതിൽ എത്ര ഭൂമി വ്യവസായത്തിനായി വിവിധ കമ്പനികൾക്ക് നൽകിയിട്ടുണ്ട്;
( ബി )
2024-25 വർഷത്തെ ബഡ്ജറ്റിൽ ഒറ്റപ്പാലം കിൻഫ്രയ്ക്ക് ഫണ്ട് അനുവദിച്ചിട്ടുണ്ടോ; എങ്കിൽ വിശദവിവരം ലഭ്യമാക്കാമോ?
4440.
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറയിലുള്ള വ്യവസായ വകുപ്പിന്റെ ഭൂമിയിൽ വ്യവസായ പാർക്ക് സ്ഥാപിക്കുന്നതിനുള്ള നടപടി ഏതു വരെയായെന്ന് വിശദമാക്കാമോ?
4441.
ഡോ. സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ കൈവശമുളള ഭൂമി ഉപയോഗപ്പെടുത്തി വ്യവസായ പാര്‍ക്കുകള്‍ ആരംഭിയ്ക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ;
( ബി )
എങ്കില്‍ ചവറയിലെ കെ.എം.എം.എല്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നീ സ്ഥാപനങ്ങളുടെ കൈയ്യില്‍ ഉപയോഗിയ്ക്കാതെ കിടക്കുന്ന ഭൂമിയിൽ വ്യവസായ പാര്‍ക്കുകള്‍ ആരംഭിയ്ക്കുന്നതിന് നടപടി സ്വീകരിക്കുമോ?
4442.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴി‍ഞ്ഞ സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റില്‍ പ്രഖ്യാപിച്ച ഫുഡ് പാര്‍ക്കുകള്‍ ആരംഭിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; ഏതെങ്കിലും മണ്ഡലത്തില്‍ ഫുഡ് പാര്‍ക്ക് ആരംഭിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
ഉദുമ മണ്ഡലത്തില്‍ ഫുഡ് പാര്‍ക്ക് സ്ഥാപിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിയില്‍ എന്തെല്ലാം സ്കീമുകളാണ് വിഭാവനം ചെയ്തിട്ടുള്ളത്?
4443.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2025 ജനുവരി മാസം കുറ്റ്യാടി നാളികേര പാർക്കില്‍ വ്യവസായങ്ങളെ ക്ഷണിക്കുന്നതിന്റെ ഭാഗമായി നടത്താനുദ്ദേശിക്കുന്ന പ്രവർത്തനങ്ങളുടെ സമയക്രമം വിശദമാക്കാമോ; ലക്ഷ്യം കൈവരിക്കാന്‍ ഏതാനും മാസം മാത്രം ബാക്കി നില്‍ക്കെ ഈ പ്രവൃത്തികള്‍ സമയബന്ധിതമായി പൂർത്തീകരിക്കാൻ സാധിക്കുമോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത പാർക്കിന്റെ പ്രവൃത്തിക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ വിശദാംശം ഫോൺ നമ്പർ സഹിതം നല്‍കാമോ?
4444.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊയിലാണ്ടി മണ്ഡലത്തിലെ മൂടാടി പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന, സി‍ഡ്കോയുടെ നിയന്ത്രണത്തിലുള്ള വ്യവസായ പാര്‍ക്കില്‍ പ്രവർത്തിക്കുന്ന പല സ്ഥാപനങ്ങളും പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപൊകാനാകാതെ നിര്‍ത്തലാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇത്തരം സ്ഥാപനങ്ങള്‍ നിര്‍ത്തലാക്കേണ്ടിവരുന്ന സാഹചര്യങ്ങള്‍ പരിശോധിച്ചിട്ടുണ്ടോ;
( സി )
ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിന് ശാസ്ത്രീയമായി പരിശോധന നടത്തി കാര്യക്ഷമമായ ഇടപെടല്‍ നടത്തുമോ എന്നറിയിക്കാമോ?
4445.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ എത്ര സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ക്കാണ് അനുമതി നല്‍കിയിട്ടുള്ളത്; ഈ സാമ്പത്തിക വര്‍ഷം കൂടുതല്‍ സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ക്ക് അനുമതി നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ എത്ര എണ്ണം അനുവദിക്കാനാണ് തീരുമാനമെടുത്തിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
4446.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നാളിതുവരെ വര്‍ക്കല മണ്ഡലത്തില്‍ വ്യവസായ വകുപ്പ് മുഖേന ആരംഭിച്ചിട്ടുളള പുതിയ വ്യവസായ സംരംഭങ്ങള്‍ എത്രയാണെന്നും അതുവഴി എത്രപേര്‍ക്ക് തൊഴില്‍ ലഭിച്ചിട്ടുണ്ടെന്നും പ‍ഞ്ചായത്ത്/മുനിസിപ്പാലിറ്റി തിരിച്ച് വ്യക്തമാക്കാമോ;
( ബി )
മണ്ഡലത്തില്‍ വകുപ്പ് മുഖേന പുതുതായി ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ വിശദമാക്കാമോ?
4447.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബാലുശ്ശേരി ഗ്രാമപഞ്ചായത്തിലെ പറമ്പിന്‍ മുകളില്‍ പ്രവര്‍ത്തിച്ചുവരുന്ന മിനി ഇന്‍ഡസ്ട്രിയല്‍ കെട്ടിടത്തില്‍ നിലവില്‍ എത്ര സ്ഥാപനങ്ങളാണ് പ്രവര്‍ത്തിച്ചുവരുന്നതെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത ഭൂമി വ്യവസായസ്ഥാപനങ്ങള്‍ക്ക് ലീസിന് നല്‍കിയതാണോയെന്നും ഈ ഭൂമി വ്യവസായ വകുപ്പിന്റെ ഉടമസ്ഥതയിലുള്ളതാണോയെന്നും വിശദമാക്കാമോ;
( സി )
പ്രസ്തുത ഭൂമി വ്യവസായ വകുപ്പ് അക്വിസിഷന്‍ നടത്തിയതാണോയെന്നും ഈ ഭൂമിക്ക് ഗ്രാമപഞ്ചായത്തിന് നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടോയെന്നും വ്യക്തമാക്കാമോ?
4448.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തില്‍ വന്ന ശേഷം നാളിതുവരെ കോതമംഗലം മണ്ഡലത്തില്‍ ആരംഭിച്ച വ്യവസായ സംരംഭങ്ങളുടെ വിശദവിവരം ലഭ്യമാക്കാമോ?
4449.
ശ്രീ. പി. കെ. കുഞ്ഞാലിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വ്യാവസായിക രംഗത്തെ അടിസ്ഥാനസൗകര്യ വികസനത്തിനായി എന്തെല്ലാം പദ്ധതികളാണ് ആവിഷ്ക്കരിച്ചിട്ടുളളത്;
( ബി )
ഇതിനായി ഏതെല്ലാം ഏജൻസികൾ പ്രവർത്തിക്കുന്നുവെന്നും എത്ര തുക ചെലവഴിച്ചുവെന്നും വ്യക്തമാക്കാമോ;
( സി )
പദ്ധതി നടത്തിപ്പിലൂടെ എത്ര തുകയുടെ നിക്ഷേപം ലഭിച്ചുവെന്നും എത്രപേർക്ക് തൊഴിൽ ലഭിച്ചുവെന്നും വ്യക്തമാക്കാമോ?
4450.
ശ്രീ. ടി. വി. ഇബ്രാഹിം
ഡോ. എം. കെ. മുനീർ
ശ്രീ. നജീബ് കാന്തപുരം
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വ്യവസായ സൗഹൃദാന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനായി നിലവിലുളള നിയമങ്ങളും ചട്ടങ്ങളും അപര്യാപ്തമാണെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
എങ്കിൽ അവ പരിഷ്ക്കരിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; അവയില്‍ എന്തെല്ലാം മാറ്റങ്ങൾ വരുത്തുവാനാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ;
( സി )
ഇത് സംബന്ധിച്ചു് എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ; വിശദാംശം നൽകുമോ?
4451.
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-ലെ വ്യവസായ നയപ്രകാരം സുസ്ഥിരവ്യവസായ സമ്പ്രദായങ്ങൾ പ്രോത്സാഹിപ്പിക്കുന്ന സംരംഭകർക്ക് എന്തെല്ലാം ആനുകൂല്യങ്ങളാണ് പ്രഖ്യാപിച്ചിരുന്നത്; ഇതിൽ എന്തെല്ലാം ആനുകൂല്യങ്ങള്‍ നൽകിയിട്ടുണ്ട്; വിശദമാക്കുമോ;
( ബി )
സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് കുറഞ്ഞ പലിശയിൽ വായ്പ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നോ; എങ്കിൽ ഈയിനത്തിൽ നൽകിയ വായ്പകളുടെ വിവരങ്ങൾ നൽകാമോ;
( സി )
ഉല്പന്നങ്ങൾക്ക് കേരള ബ്രാൻഡിൽ വിപണനത്തിന് സൗകര്യം ഒരുക്കിയിട്ടുണ്ടോ; ഇതുമായി ബന്ധപ്പെട്ട് എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കാമോ?
4452.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം അരുവിക്കര മണ്ഡലത്തില്‍ വ്യവസായ വകുപ്പ് നടപ്പിലാക്കിയ പദ്ധതികള്‍ ഏതെല്ലാമാണെന്നും ചെലവഴിച്ച തുക എത്രയാണെന്നും അറിയിക്കുമോ;
( ബി )
ചെറുകിട വ്യവസായ സംരംഭങ്ങളുടെ വികസനം മുന്നില്‍ക്കണ്ട് മണ്ഡലത്തില്‍ പുതിയതായി ഏതെങ്കിലും പദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ?
4453.
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭാഗമായി വ്യവസായ യൂണിറ്റുകള്‍ പ്രവ‍ര്‍ത്തിക്കുന്നുണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കാമോ;
( ബി )
വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്നിക്കിലെ വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക പരിശീലനത്തിനുകൂടി ഉതകുംവിധം പോളിടെക്നിക്കിനോട് ചേര്‍ന്ന് ഒരു വ്യവസായ യൂണിറ്റ് ആരംഭിക്കുന്ന വിഷയം പരിഗണിക്കാമോ?
4454.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൈപ്പമംഗലം മണ്ഡലത്തിൽ സ്റ്റാർട്ടപ്പുകൾ ആരംഭിക്കുന്നതിന് വ്യവസായ വകുപ്പ് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തിൽ നിലവിൽ വ്യവസായ വകുപ്പിന് കീഴിലുള്ള സ്റ്റാർട്ടപ്പുകള്‍ ഏതെല്ലാമെന്ന് അറിയിക്കാമോ?
4455.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായ സംരംഭകർക്കായുള്ള കെ-സ്വിഫ്റ്റ് പദ്ധതിയിൽ തൃശ്ശൂർ ജില്ലയിൽ നിന്നും ലഭിച്ചിട്ടുള്ള അപേക്ഷകളുടെ എണ്ണം മണ്ഡല അടിസ്ഥാനത്തിൽ ലഭ്യമാക്കാമോ; ലഭിച്ച അപേക്ഷകളിന്മേൽ സ്വീകരിച്ച നടപടികൾ അറിയിക്കാമോ?
4456.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പൊതുമേഖലയിൽ സഹകരണ സ്പിന്നിംഗ് മില്ലുകൾ നിലവിൽ അടഞ്ഞു കിടക്കുന്നുണ്ടോയെന്നും അവ തുറന്നു പ്രവർത്തിക്കാൻ സാധിക്കുമോയെന്നും വെളിപ്പെടുത്താമോ;
( ബി )
സ്വകാര്യ വ്യക്തികൾക്ക് ജോബ് വർക്ക് രൂപേണ ഏതെങ്കിലും സ്പിന്നിംഗ് മില്ലുകൾ നടത്തിപ്പിന് കൊടുത്തിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകാമോ;
( സി )
സംസ്ഥാനത്ത് വ്യവസായ വകുപ്പിനു കീഴിലുള്ള സഹകരണ സ്പിന്നിംഗ് മില്ലുകളിൽ നിലവിലുള്ള എം.ഡി. മാർ ആരൊക്കെയാണ്; അധിക ചുമതലയിൽ ഏതെല്ലാം എം.ഡി. മാർ തുടരുന്നുണ്ട്; അവരുടെ പേര്, വിദ്യഭ്യാസ യോഗ്യത, നിയമന കാലയളവ് എന്നിവ വ്യക്തമാക്കാമോ;
( ഡി )
മലപ്പുറം സഹകരണ സ്പിന്നിംഗ് മിൽ കൂടുതൽ ലാഭകരമാക്കുന്നതിനുവേണ്ടി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?
4457.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന വ്യവസായ വകുപ്പ് വിദ്യാര്‍ത്ഥികള്‍ക്കായി നടപ്പിലാക്കുന്ന സംരംഭകത്വ വികസന ക്ലബ്ബുകള്‍ ആലപ്പുഴ മണ്ഡലത്തിലെ കൂടുതല്‍ വിദ്യാഭാസ സ്ഥാപനങ്ങളില്‍ ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;
( ബി )
മണ്ഡലത്തിൽ നിലവില്‍ ആരംഭിച്ച സംരംഭകത്വ വികസന ക്ലബ്ബുകളുടെ പ്രവര്‍ത്തനം ഗുണപരമായിട്ടുണ്ടോ; പ്രസ്തുത ക്ലബ്ബുകള്‍ നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കുമോ?
4458.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡിന്റെ വെെവിധ്യവൽക്കരണത്തിന് എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത സ്ഥാപനം നിലവിൽ ഉൽപ്പാദിപ്പിക്കുന്ന ന്യൂസ് പ്രിന്റിന്റെ അളവ് വ്യക്തമാക്കാമോ; ഉല്പാദനം വർദ്ധിപ്പിക്കുന്നതിനും അസംസ്കൃത വസ്തുക്കളുടെ ലഭ്യത ഉറപ്പ് വരുത്തുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?
4459.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-ന് ശേഷം കാസർഗോഡ് ജില്ലയിൽ പുതുതായി എത്ര ചെറുകിട സ്ഥാപനങ്ങൾ ആരംഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
ഭക്ഷ്യ സംസ്ക്കരണ മേഖലയിലും, ജില്ലയിലെ പരമ്പരാഗത ഉല്പന്നങ്ങളായ കശുവണ്ടി, അടക്ക എന്നിവയുടെ മൂല്യവ‍ദ്ധിത ഉല്പന്നങ്ങൾ നിര്‍മ്മിക്കുന്നതുമായ എത്ര സ്ഥാപനങ്ങൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് അറിയിക്കാമോ?
4460.
ശ്രീ. നജീബ് കാന്തപുരം
ശ്രീ. എ. കെ. എം. അഷ്റഫ്
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അനധികൃത ക്വാറികൾ പ്രവർത്തിക്കുന്നതായ ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇക്കാര്യത്തിൽ വകുപ്പ് പരിശോധന നടത്തിയിട്ടുണ്ടോയെന്നും ഇത്തരം ക്വാറികൾക്കെതിരെ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് വ്യക്തമാക്കുമോ;
( ബി )
ക്വാറിയിംഗ് പ്രവർത്തനത്തിന് ആവശ്യമായ സ്ഫോടകവസ്തുക്കൾ നിയമാനുസൃതമായ പരിധിയ്ക്കപ്പുറം കൈവശം വയ്ക്കുന്നുണ്ടോയെന്ന് വകുപ്പുതലത്തില്‍ പരിശോധന നടത്താറുണ്ടോ; വിശദമാക്കുമോ?
4461.
ശ്രീ. പി. കെ. ബഷീർ
ശ്രീ. മഞ്ഞളാംകുഴി അലി
ശ്രീ. എൻ. ഷംസുദ്ദീൻ
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ക്വാറികളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ നിലവിലുളള സംവിധാനങ്ങൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( ബി )
റവന്യൂ പുറമ്പോക്കുകളിൽ അനധികൃത ക്വാറികൾ പ്രവർത്തിക്കുന്നതായ റിപ്പോർട്ടുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് അതിൻമേൽ എന്തു നടപടി സ്വീകരിച്ചുവെന്ന് വെളിപ്പെടുത്തുമോ;
( സി )
ഖനനത്തിലെ നിയമവിരുദ്ധ പ്രവർത്തനങ്ങളും അനധികൃത ഖനനവും കണ്ടെത്തി കർശന നടപടി സ്വീകരിക്കുന്നതിന് പോലീസ്, റവന്യു, മൈനിംഗ് ആന്റ് ജിയോളജി ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ജില്ലാ സ്ക്വാഡുകൾ രൂപീകരിക്കുന്ന കാര്യം പരിഗണിക്കുമോ; വ്യക്തമാക്കുമോ?
4462.
ശ്രീ. പി. ഉബൈദുള്ള
ശ്രീ. എൻ. എ. നെല്ലിക്കുന്ന്
ശ്രീ. ടി. വി. ഇബ്രാഹിം
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രാഷ്ട്രീയ കക്ഷികളുടെയും ​പോലീസ് വകുപ്പ് ഉൾപ്പെടെയുളള വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെയും മൗനാനുവാദത്തോടെ അനധികൃത ക്വാറികൾ പ്രവർത്തിക്കുന്നതായ ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇക്കാര്യത്തിൽ പരിശോധന നടത്തിയിട്ടുണ്ടോയെന്ന് അറിയിക്കുമോ;
( ബി )
ഇത്തരം ക്വാറികൾക്കെതിരെ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് വ്യക്തമാക്കുമോ;
( സി )
ക്വാറിയിംഗ് പ്രവർത്തനത്തിന് ആവശ്യമായ സ്ഫോടക വസ്തുക്കൾ നിയമാനുസൃതമായ പരിധിയ്ക്കപ്പുറം കൈവശം വയ്ക്കുന്നുണ്ടോ എന്ന് പരിശോധിക്കാറുണ്ടോ; വിശദമാക്കുമോ?
4463.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. റോജി എം. ജോൺ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പരുത്തിയുടെ വിലക്കയറ്റം തടയാൻ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ബി )
കൈത്തറി മേഖലയിലെ പ്രതിസന്ധി പരിഹരിക്കാനായി രൂപീകരിച്ച കോട്ടൺ ബോർഡിന്റെ പ്രവർത്തനങ്ങൾ എന്തൊക്കെയാണെന്ന് അറിയിക്കുമോ;
( സി )
സീസണിൽത്തന്നെ താങ്ങാവുന്ന നിരക്കിൽ പരുത്തി വാങ്ങി സംഭരിക്കാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
4464.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെെത്തറി താെഴിലാളികള്‍ക്ക് തൊഴില്‍ ഉറപ്പ് വരുത്തുന്നതിന് സ്വീകരിച്ച സ്കൂള്‍ യൂണിഫോം പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദാംശം അറിയിക്കാമോ?
4465.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാർ അധികാരത്തില്‍ വന്നശേഷം നാളിതുവരെ ടെക്സ്റ്റൈല്‍ കോര്‍പ്പറേഷന്റെ നവീകരണത്തിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ; 
( ബി )
കോട്ടയം ടെക്സ്റ്റൈല്‍സ് തുറന്ന് പ്രവര്‍ത്തന സജ്ജമാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ എന്ന് അറിയിക്കാമോ;
( സി )
കോട്ടയം ടെക്സ്റ്റൈല്‍സിന്റെ നവീകരണത്തിനും വൈവിദ്ധ്യവല്‍ക്കരണത്തിനും ആവിഷ്കരിക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ എന്തെല്ലാമെന്ന് അറിയിക്കാമോ? 
4466.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഖാദി വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിന് സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ;
( ബി )
ഖാദി തുണികള്‍ ഉപയോഗിച്ച് റെഡിമെയ്ഡ് വസ്ത്രങ്ങളുണ്ടാക്കി ഖാദി ലേബലില്‍ വില്പന നടത്താനുള്ള അനുമതി ഗാര്‍മെന്റ് യൂണിറ്റുകള്‍ നടത്തുന്നവര്‍ക്ക് നല്‍കിയിട്ടുണ്ടോ; എങ്കില്‍ അതിന്റെ നടപടിക്രമങ്ങള്‍ എന്തൊക്കെയാണെന്നും അതിന് സര്‍ക്കാര്‍ സബ്സിഡി നല്കുന്നുണ്ടോയെന്നും വ്യക്തമാക്കുമോ;
( സി )
ഖാദി ഉല്പന്നങ്ങളിലൂടെ സ്വയംതൊഴില്‍ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന് നൂതനവും ആകര്‍ഷകവുമായ പദ്ധതി ആവിഷ്കരിക്കുമോയെന്ന് വിശദമാക്കുമോ?
4467.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കയര്‍ മേഖലയിലെ പ്രതിസന്ധി രൂക്ഷമായി തുടരുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
കുറഞ്ഞ കൂലി നിരക്കും അസംസ്കൃത വസ്തുവായ തൊണ്ടിന്റെ ദൗര്‍ലഭ്യവും കയര്‍ മേഖലയിലെ തൊഴിലാളികളെ സാരമായി ബാധിച്ച കാര്യം വിലയിരുത്തിയിട്ടുണ്ടോ; ഇത് പ്രസ്തുത മേഖലയില്‍ നിന്നും തൊഴിലാളികള്‍ കൊഴിഞ്ഞുപോകുന്നതിന് ഇടയാക്കുന്നുണ്ടോ എന്ന് പരിശോധിച്ചിട്ടുണ്ടോ;
( സി )
നിലവില്‍ കയര്‍ മേഖലയില്‍ എത്ര തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്; അവര്‍ക്ക് പ്രതിവര്‍ഷം ശരാശരി എത്ര തൊഴില്‍ ദിനങ്ങള്‍ ലഭ്യമാകുന്നുണ്ട് എന്നറിയിക്കാമോ;
( ഡി )
മുന്‍ സര്‍ക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ ഇന്‍കം സപ്പോര്‍ട്ട് സ്കീം നിലവിലുണ്ടോ; അതിന്റെ പ്രയോജനം തൊഴിലാളികള്‍ക്ക് ലഭിക്കുന്നുണ്ടോ എന്ന് അറിയിക്കാമോ?
4468.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തില്‍ കയര്‍ മേഖലയില്‍ മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍ ഉല്പാദിപ്പിക്കുന്ന എത്ര സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്; പ്രസ്തുത സംഘങ്ങള്‍ ഏതെല്ലാമാണ്; വ്യക്തമാക്കുമോ;
( ബി )
മുന്‍ സര്‍ക്കാരിന്റെ കാലം മുതല്‍ നാളിതുവരെ പ്രസ്തുത സംഘങ്ങളുടെ സുഗമമായ പ്രവര്‍ത്തനത്തിന് കൈക്കൊണ്ട നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ?
4469.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കയര്‍ മേഖലയില്‍ ഉത്പാദന യൂണിറ്റുകളുടെ വികസനത്തിനും പുതിയ യൂണിറ്റുകള്‍ തുടങ്ങന്നതിനുമായി നല്‍കുന്ന ആനുകൂല്യങ്ങള്‍ എന്തൊക്കെയാണ്;
( ബി )
ഈ സര്‍ക്കാരിന്റെ കാലത്ത് മണലൂര്‍ മണ്ഡലത്തില്‍ എത്ര പേര്‍ക്ക് പ്രസ്തുത ആനുകൂല്യങ്ങള്‍ നല്‍കുകയുണ്ടായി എന്ന് അറിയിക്കാമോ;
( സി )
കയര്‍ ഉത്പാദകര്‍ക്ക് എന്തെല്ലാം വായ്പാ പദ്ധതികള്‍ നിലവിലുണ്ട്; വിശദമാക്കാമോ?
4470.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴയിലെ കയര്‍ തൊഴിലാളികളുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ ഈ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( ബി )
കയര്‍ മേഖലയ്ക്ക് ഉത്തേജനം പകരുന്ന പുതിയ പാക്കേജ് നടപ്പാക്കാന്‍ നടപടി സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
4471.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കയർ കയറ്റുമതിയും ആഭ്യന്തര വിപണിയും വർദ്ധിപ്പിക്കുന്നതിനായി എന്തൊക്കെ പദ്ധതികളാണ് സ്വീകരിച്ചുവരുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത നടപടികളിലൂടെ കയർ ഉല്പന്നങ്ങളുടെ വിപണിയിൽ എത്ര ശതമാനത്തിന്റെ അധിക വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്ന് അറിയിക്കാമോ?
4472.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൈപ്പമംഗലം നിയോജകമണ്ഡലത്തിലെ കയർ സഹകരണ സംഘങ്ങളെ യന്ത്രവൽക്കരിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ കയർ വകുപ്പ് എന്തെല്ലാം സഹായങ്ങളാണ് നൽകിയത്;
( ബി )
സഹായം ലഭ്യമാക്കിയിട്ടുണ്ടെങ്കിൽ ഇത് ഉപയോഗിച്ച് വാങ്ങിച്ച യന്ത്രങ്ങൾ മൂലം പ്രസ്തുത മണ്ഡലത്തിലെ കയർ സഹകരണ സംഘങ്ങൾക്ക് മെച്ചപ്പെട്ട ഉല്പാദനശേഷി കൈവരിക്കാൻ സാധിച്ചിട്ടുണ്ടോയെന്ന് വിശദമാക്കുമോ;
( സി )
പ്രസ്തുത മണ്ഡലത്തിലെ ഏതെല്ലാം സഹകരണ സംഘങ്ങളിൽ ഇത്തരത്തിൽ വാങ്ങിയ യന്ത്രങ്ങൾ ഉപയോഗിക്കാതെയോ പ്രവർത്തനരഹിതമായോ കിടക്കുന്നുണ്ട്; എങ്കിൽ ഇത് പരിഹരിക്കാൻ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നത്; വ്യക്തമാക്കുമോ?
4473.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പരമ്പരാഗത വ്യവസായമായ കയർ വ്യവസായത്തിൽ തൊഴിലാളികൾക്ക് നിശ്ചയിച്ചിട്ടുള്ള മിനിമം കൂലി നിലവിൽ എത്ര രൂപയാണെന്നും ഇത് തൊഴിലാളികൾക്ക് ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും വ്യക്തമാക്കാമോ;
( ബി )
കയർ സംഘങ്ങളിൽ നിന്നും കയർഫെഡ് വാങ്ങിയ കയറിന്റെയും കയർ ഉൽപ്പന്നങ്ങളുടെയും വിലയായി ആകെ എത്ര രൂപയാണ് നൽകാൻ ഉള്ളതെന്നും എന്നു മുതലുള്ള തുകയാണ് ഇപ്രകാരം കുടിശികയുള്ളതെന്നും ഇനവും വർഷവും തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( സി )
കയർ മേഖലയിലെ നിലവിലെ പ്രതിസന്ധികൾക്കുള്ള കാരണങ്ങൾ എന്തെല്ലാമാണെന്നാണ് വിലയിരുത്തിയിട്ടുള്ളത്; ഇവ പരിഹരിക്കുന്നതിനായി എന്തെല്ലാം നടപടികൾ സ്വീകരിക്കും; വ്യക്തമാക്കാമോ?
4474.
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ. മുരളി പെരുനെല്ലി
ശ്രീമതി ദെലീമ
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കയര്‍ മേഖലയെ ശാക്തീകരിക്കുന്നതിനും ആധുനികീകരിക്കുന്നതിനും നടപ്പിലാക്കി വരുന്ന പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ;
( ബി )
ഉപയോഗ്യശൂന്യമായ ഉണക്കത്തൊണ്ട്, ചകിരിച്ചോറ് എന്നിവയില്‍ നിന്നും മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികൾ നിലവിലുണ്ടോ; വ്യക്തമാക്കുമോ;
( സി )
ചകിരി ക്ഷാമം പരിഹരിക്കുന്നതിനായി അതിന്റെ ഉല്പാദനം വര്‍ദ്ധിപ്പിക്കുവാന്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് അറിയിക്കാമോ;
( ഡി )
സംസ്ഥാനത്തെ ചകിരി, കയര്‍ എന്നിവയുടെ ഉല്പാദനതോത് 2015-16-ല്‍ എത്രയായിരുന്നു; പ്രസ്തുത ഉല്പാദനതോതിന്റെ നിലവിലെ പുരോഗതി വെളിപ്പെടുത്തുമോ;
( ഇ )
സംസ്ഥാനത്ത് ചകിരി, കയര്‍ എന്നിവയുടെ ഉല്പാദനം വര്‍ദ്ധിപ്പിച്ച് തൊണ്ട് തല്ല് - കയര്‍പിരി തൊഴിലാളികള്‍ക്ക് വരുമാനമുണ്ടാക്കുന്നതിനും ഗാര്‍ഹിക, ചെറുകിട സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
4475.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കശുവണ്ടി മേഖലയിൽ ഓരോ വർഷവും തൊഴിലാളികൾക്ക് എത്ര തൊഴിൽ ദിനങ്ങൾ നൽകാൻ കഴിയുന്നുണ്ടെന്ന് അറിയിക്കാമോ;
( ബി )
കാഷ്യൂ കോർപ്പറേഷന്റെയും കാപ്പക്സിന്റേയും കീഴിൽ എത്ര ഫാക്ടറികളുണ്ടെന്നും ഇതിൽ എത്രയെണ്ണം ഇനിയും തുറന്ന് പ്രവർത്തിക്കാനുണ്ടെന്നും അറിയിക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.