|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA >11th Session>unstarred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 11th SESSION
STARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
*511.
ശ്രീ.
എ. സി. മൊയ്‌തീൻ
ശ്രീ.
എ. പ്രഭാകരൻ
ശ്രീ
. കെ .ഡി .പ്രസേനൻ
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
സംരക്ഷിത പ്രദേശങ്ങളായി
പരിപാലിക്കപ്പെടുന്ന
വനമേഖലകളുടെ വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
ജൈവ
വൈവിധ്യ സംരക്ഷണത്തിനുള്ള
പ്രധാന പ്രവർത്തനങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(
സി )
ശോഷണം
സംഭവിച്ച വനങ്ങളുടെ
സംരക്ഷണത്തിന് പ്രത്യേക
പദ്ധതികള്‍ ആസൂത്രണം
ചെയ്തിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(
ഡി )
ജൈവ
വൈവിധ്യ സംരക്ഷണത്തെ
പ്രോത്സാഹിപ്പിക്കാന്‍
പ്രകൃതിമിത്ര അവാർഡ്
ഏർപ്പെടുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
*512.
ശ്രീ
വി കെ പ്രശാന്ത്
ശ്രീ.
എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വിഴിഞ്ഞം
തുറമുഖ നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് ജീവനോപാധി
നഷ്ടപ്പെട്ട
മത്സ്യത്തൊഴിലാളികളുടെ
പുനരധിവാസത്തിന്
ആവിഷ്കരിച്ചിരുന്ന പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(
ബി )
ഇതില്‍
ഏതെല്ലാം പദ്ധതികള്‍ ഇതുവരെ
നടപ്പിലാക്കിയിട്ടുണ്ട്;
വിശദമാക്കുമോ;
(
സി )
2011-16
കാലത്തെ സര്‍ക്കാര്‍ പ്രസ്തുത
പദ്ധതികള്‍ നടപ്പാക്കുന്നതിന്
എത്ര കോടി രൂപ
അനുവദിച്ചിരുന്നു; അതില്‍
എത്ര കോടി രൂപ
ചെലവഴിക്കപ്പെട്ടിട്ടുണ്ട്;
വ്യക്തമാക്കാമോ;
(
ഡി )
പ്രസ്തുത
പദ്ധതികള്‍ക്കായി 2016 മുതല്‍
നാളിതുവരെ എത്ര കോടി രൂപ
അനുവദിക്കുകയും എത്ര കോടി രൂപ
ചെലവഴിക്കുകയും
ചെയ്തിട്ടുണ്ട്; വിശദാംശം
നല്‍കാമോ?
*513.
ശ്രീ.
എ. രാജ
ശ്രീ.
ടി.ഐ.മധുസൂദനന്‍
ശ്രീമതി
ശാന്തകുമാരി കെ.
ശ്രീ.
കെ. എം. സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു പട്ടിക
ജാതി, പട്ടിക വർഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പട്ടികജാതി
പട്ടികവര്‍ഗ്ഗ വിഭാഗങ്ങളിലെ
അഭ്യസ്തവിദ്യര്‍ക്ക്
സര്‍ക്കാര്‍ സംവിധാനത്തില്‍
തൊഴില്‍ പരിശീലനത്തിനും
നെെപുണ്യ വികസനത്തിനും
പ്രവൃത്തി പരിചയത്തിനുമായി
ആവിഷ്കരിച്ച് നടപ്പിലാക്കിയ
ട്രെയിനിംഗ് ഫോര്‍ കരിയര്‍
എക്സലൻസ് പദ്ധതിയുടെ വിശദാംശം
ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിയുടെ ഭാഗമായി എത്ര പേരെ
വിവിധ ഓഫീസുകളില്‍ ഓണറേറിയം
നല്‍കി നിയമിച്ചിട്ടുണ്ട്;
വിശദമാക്കാമോ;
(
സി )
പ്രസ്തുത
വിഭാഗങ്ങളിലെ
അഭ്യസ്തവിദ്യര്‍ക്ക്
മെച്ചപ്പെട്ട വരുമാനവും
താെഴിലും ലഭിക്കാന്‍
അവസരമാെരുക്കുമോയെന്ന്
വ്യക്തമാക്കാമോ?
*514.
ഡോ.
എം. കെ. മുനീർ
ശ്രീ.
പി. കെ. ബഷീർ
ശ്രീ.
കുറുക്കോളി മൊയ്തീൻ
ശ്രീ.
എ. കെ. എം. അഷ്റഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തിന്റെ
തീരക്കടലിൽ നിരോധിത വലകളും
ലൈറ്റുകളും ഉപയോഗിച്ച്
മത്സ്യബന്ധനത്തിൽ ഏർപ്പെടുന്ന
സംഘങ്ങളും പരമ്പരാഗത
മത്സ്യത്തൊഴിലാളികളും തമ്മിൽ
സംഘർഷങ്ങൾ ഉണ്ടാകുന്നതായ
റിപ്പോർട്ടുകൾ
ലഭിച്ചിട്ടുണ്ടോ;
(
ബി )
ഇതര
സംസ്ഥാനങ്ങളിൽ നിന്നും
എത്തുന്ന ഇത്തരം
സംഘങ്ങള്‍ക്ക് യൂസേഴ്സ് ഫീ
ചുമത്താറുണ്ടോ;
(
സി )
ഇവരെ
നിരീക്ഷിക്കുന്നതിനും
നിയന്ത്രിക്കുന്നതിനും
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടി വിശദമാക്കുമോ?
*515.
ശ്രീ
ജി എസ് ജയലാൽ
ശ്രീ
ഇ ചന്ദ്രശേഖരന്‍
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ.
സി.സി. മുകുന്ദൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ആഗോളതാപനവും
കാലാവസ്ഥാവ്യതിയാനവും
സൃഷ്ടിക്കുന്ന അതിതീവ്ര
പ്രകൃതി പ്രതിഭാസങ്ങളുടെ
ഫലമായി ഉൾനാടൻ മത്സ്യ
സമ്പത്തിന്
ഉണ്ടായിക്കൊണ്ടിരിക്കുന്ന
ശോഷണം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദീകരിക്കാമോ;
(
ബി )
സംസ്ഥാനത്തിന്റെ
ജല ആവാസവ്യവസ്ഥയിലെ പ്രധാന
കണ്ണികളായ പരമ്പരാഗത
മത്സ്യയിനങ്ങളിൽ പലതും
വംശനാശഭീഷണി നേരിടുന്ന
സാഹചര്യത്തിൽ ഇവയെ
സംരക്ഷിക്കുന്നതിനും
ആവാസവ്യവസ്ഥയിലെ കണ്ണികൾ
മുറിയാതിരിക്കുന്നതിനും
വേണ്ടി എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
സി )
വംശനാശഭീഷണി
നേരിടുന്ന ഉൾനാടൻ ശുദ്ധജല
മത്സ്യ ഇനങ്ങളുടെ
നിലനിൽപ്പിനുവേണ്ടി കേരള
യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ്
ആൻഡ് ഓഷ്യൻ സ്റ്റഡീസ് തുടക്കം
കുറിച്ചിട്ടുള്ള
പ്രവർത്തനങ്ങൾ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദീകരിക്കുമോ;
(
ഡി )
കൊല്ലം
ജില്ലയിലെ ശാസ്താംകോട്ട
ശുദ്ധജല തടാകത്തിലെ ആവാസ
വ്യവസ്ഥയിലെ പ്രധാന കണ്ണിയായ
മഞ്ഞക്കൂരി എന്ന
മത്സ്യയിനത്തിന്റെ
വംശനാശഭീഷണിയെ നേരിടുന്നതിന്
പ്രസ്തുത സ്ഥാപനം നടപ്പാക്കിയ
പ്രവർത്തനങ്ങൾ
വിശദീകരിക്കുമോ;
(
ഇ )
ഉൾനാടൻ
ജലാശയങ്ങളിലെ വംശനാശഭീഷണി
നേരിടുന്ന മത്സ്യ ഇനങ്ങളുടെ
വിവരശേഖരണം നടത്തി അവയുടെ
സ്വാഭാവിക നിലനിൽപ്പിന്
ആവശ്യമായ ഗവേഷണവും
പ്രവർത്തനങ്ങളും
നടത്തുന്നതിന് കേരള
യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ്
ആൻഡ് ഓഷ്യൻ സ്റ്റഡീസിനെ
ചുമതലപ്പെടുത്തുമോ;
വിശദീകരിക്കാമോ?
*516.
ശ്രീ.
മാണി. സി. കാപ്പൻ
ശ്രീ.
മോൻസ് ജോസഫ്
ശ്രീ.
പി. ജെ. ജോസഫ്
ശ്രീ.
അനൂപ് ജേക്കബ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു പട്ടിക
ജാതി, പട്ടിക വർഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പട്ടികജാതിയിൽ
നിന്നുള്ള പരിവർത്തിത
ക്രൈസ്തവർക്ക് പട്ടികജാതി
സംവരണം ലഭിക്കുന്നതിന് വേണ്ടി
സംസ്ഥാനം കേന്ദ്ര
സര്‍ക്കാരിലേക്ക് ശിപാർശ
നൽകിയിട്ടുണ്ടോ;
(
ബി )
പട്ടികജാതിയിൽപ്പെട്ട
പരിവർത്തിത ക്രൈസ്തവരുടെ ജാതി
സെൻസസ്
എടുത്തിട്ടുണ്ടോയെന്നറിയിക്കുമോ;
(
സി )
പ്രസ്തുത
വിഭാഗക്കാരുടെ
സ്റ്റൈപ്പന്റും/ലംപ്സം
ഗ്രാന്റും സമയബന്ധിതമായി
വിതരണം ചെയ്യാൻ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ഡി )
കേരള
സംസ്ഥാന പരിവർത്തിത ക്രൈസ്തവ
ശുപാർശിത വിഭാഗ വികസന
കോർപ്പറേഷന്റെ പ്രവർത്തന
മൂലധനം ബഡ്ജറ്റിൽ
വർദ്ധിപ്പിക്കാൻ നടപടി
സ്വീകരിക്കുമോ;
(
ഇ )
പട്ടികജാതിക്കാർക്ക്
ലഭിക്കുന്ന എല്ലാ ഭവന
നിർമ്മാണ ആനുകൂല്യങ്ങളും
ഭവനരഹിതരായ മുഴുവൻ പരിവർത്തിത
ക്രൈസ്തവർക്കും കൂടി
ലഭ്യമാക്കാൻ നടപടി
സ്വീകരിക്കുമോ; വിശദമാക്കുമോ?
*517.
ശ്രീ.
എൻ. കെ. അക്ബര്‍
ശ്രീമതി
യു പ്രതിഭ
ശ്രീമതി
കാനത്തില്‍ ജമീല
ഡോ.
സുജിത് വിജയൻപിള്ള : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
മത്സ്യഭവനുകളിൽ
പ്രവര്‍ത്തനത്തിന്
അനുയോജ്യമായ കെട്ടിട
സൗകര്യമുള്ളവ
എത്രയെണ്ണമുണ്ടെന്ന്
വിശദമാക്കുമോ;
(
ബി )
എല്ലാ
മത്സ്യഭവനുകളും
സ്ത്രീ/ഭിന്നശേഷി
സൗഹൃദമാക്കുന്നതിനും
കെട്ടിടമില്ലാത്തവയ്ക്ക്
കെട്ടിടം നിർമ്മിച്ച്
നല്‍കുന്നതിനും എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടത്തിയിട്ടുളളതെന്ന്
വ്യക്തമാക്കുമോ;
(
സി )
ഇതിനായി
പ്രത്യേക പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
*518.
ശ്രീ.
ഐ. ബി. സതീഷ്
ശ്രീ
കെ യു ജനീഷ് കുമാർ
ശ്രീ.
പി. വി. അൻവർ
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു പട്ടിക
ജാതി, പട്ടിക വർഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
ആദിവാസി നഗറുകളിലെ
വെെദ്യുതിയുള്ള മേഖലകളിൽ
ഇന്റര്‍നെറ്റ് കണക്ടിവിറ്റി
ലഭ്യമാക്കുവാൻ എന്തൊക്കെ
നടപടികൾ
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ബി )
പട്ടികവർഗ്ഗ
മേഖലകളിലെ വെെദ്യുതീകരണവുമായി
ബന്ധപ്പെട്ട്
വനാന്തരങ്ങളിലുള്ള നഗറുകളിൽ
സോളാർ/ ഹെെബ്രിഡ് പദ്ധതി
നടപ്പിലാക്കുവാൻ വെെദ്യുതി
വകുപ്പുമായി ചേർന്ന്
നടത്തിവരുന്ന പ്രധാന
പ്രവർത്തനങ്ങൾ
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(
സി )
പട്ടികജാതി
പട്ടികവർഗ്ഗ നഗറുകളുടെ
വെെദ്യുതീകരണത്തിന്
ആവിഷ്കരിച്ച്
നടപ്പിലാക്കിയിട്ടുള്ള കർമ്മ
പദ്ധതികൾ സംബന്ധിച്ച്
വിശദമാക്കാമോ?
*519.
ശ്രീ.
പി.വി. ശ്രീനിജിൻ
ശ്രീ
വി ജോയി
ശ്രീ.
കെ. ബാബു (നെന്മാറ)
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
വാട്ടര്‍ അതോറിറ്റി പ്രതിദിനം
വിതരണം ചെയ്യുന്ന ജലത്തിന്റെ
അളവ് പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം നല്‍കാമോ;
(
ബി )
കേരള
വാട്ടര്‍ അതോറിറ്റിയുടെ
കീഴില്‍ എത്ര ജല
ശുദ്ധീകരണശാലകള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്നും
അവയിലൂടെ ശുചീകരിച്ച് വിതരണം
ചെയ്യുന്ന ജലത്തിന്റെ അളവ്
കണക്കാക്കിയിട്ടുണ്ടോയെന്നും
വിശദമാക്കാമോ;
(
സി )
എങ്കിൽ
എത്ര ജല ശുചീകരണ ശാലകളില്‍
ഫ്ലോമീറ്റര്‍ ഘടിപ്പിക്കാന്‍
കഴിഞ്ഞിട്ടുണ്ടെന്ന്
അറിയിക്കാമോ;
(
ഡി )
ഫ്ലോമീറ്റര്‍
ഇല്ലാത്ത ജലശുചീകരണ
ശാലകളിലൂടെ വിതരണം ചെയ്യുന്ന
ജലത്തിന്റെ അളവ് എങ്ങനെയാണ്
കണ്ടെത്തുന്നതെന്ന്
അറിയിക്കാമോ;
(
ഇ )
എല്ലാ
ശുദ്ധജല വിതരണ
പദ്ധതികളിലൂടെയും വിതരണം
ചെയ്യുന്ന ജലം കൃത്യമായി
അളക്കുന്നതിന് ഫ്ലോമീറ്റര്‍
സമയബന്ധിതമായി ഘടിപ്പിക്കുന്ന
പദ്ധതിയ്ക്ക് രൂപം
നല്‍കിയിട്ടുണ്ടോ; എങ്കിൽ ഇത്
എന്നത്തേക്ക്
പൂര്‍ത്തിയാക്കാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത്; വിശദാംശം
നൽകാമോ?
*520.
ശ്രീ.
കെ.കെ. രാമചന്ദ്രൻ
ശ്രീ.
കെ. എം. സച്ചിന്‍ദേവ്
ശ്രീ
എം എസ് അരുൺ കുമാര്‍
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു പട്ടിക
ജാതി, പട്ടിക വർഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സാമ്പത്തികമായി
പിന്നാക്കം നില്‍ക്കുന്ന
എസ്.സി., എസ്.ടി.
വിദ്യാര്‍ഥികളുടെ
പെെലറ്റാവുകയെന്ന സ്വപ്നം
യാഥാര്‍ഥ്യമാക്കുന്ന വിംഗ്സ്
പദ്ധതി വ്യാപകമാക്കുന്നത്
പരിഗണനയിലുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതി മുഖേന പെെലറ്റ്
കോഴ്സിന് സ്കോളര്‍ഷിപ്പ്
നേടിയ എല്ലാ
വിദ്യാര്‍ത്ഥികളും കോഴ്സ്
പൂര്‍ത്തിയാക്കിയിട്ടുണ്ടോ;
(
സി )
ഈ
പദ്ധതിയിൽ പഠിച്ചിറങ്ങുന്ന
വിദ്യാര്‍ത്ഥികള്‍ക്ക് ജോലി
ലഭ്യമാക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
*521.
ശ്രീ.
സി. ആര്‍. മഹേഷ്
ശ്രീ.
കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പുനർഗേഹം
പദ്ധതി പ്രകാരം സ്ഥലം
വാങ്ങുന്നതിനും വീട്
നിർമ്മിക്കുന്നതിനും നിലവിൽ
നൽകുന്നത് എത്ര രൂപയാണെന്ന്
വ്യക്തമാക്കുമോ;
(
ബി )
നിർമ്മാണ
സാമഗ്രികളുടെ വിലവർദ്ധനവ്
കാരണം പ്രസ്തുത തുക വീട്
നിർമ്മാണത്തിന് പര്യാപ്തമല്ല
എന്നത് വസ്തുതയാണോ;
വിശദമാക്കാമോ;
(
സി )
എങ്കിൽ
ഈയിനത്തിലുള്ള തുക
വർദ്ധിപ്പിക്കാൻ നടപടി
സ്വീകരിക്കുമോയെന്ന്
അറിയിക്കുമോ?
*522.
ശ്രീ.
സണ്ണി ജോസഫ്
ശ്രീ.
ഐ. സി. ബാലകൃഷ്ണൻ
ഡോ.
മാത്യു കുഴല്‍നാടൻ
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ജനങ്ങൾക്ക്
കുടിവെള്ളം എത്തിക്കുന്ന
ജല്‍ജീവൻ മിഷന്റെ പ്രവർത്തനം
നിലച്ചിരിക്കുന്ന കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ അതിനുള്ള കാരണം
വിശദമാക്കുമോ;
(
ബി )
2024
മാർച്ച് 31-ന് അവസാനിച്ച
പദ്ധതിയുടെ കാലാവധി നീട്ടി
നൽകാൻ കേന്ദ്രസർക്കാരിനോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ?
*523.
ശ്രീമതി
സി. കെ. ആശ
ശ്രീ
വി ശശി
ശ്രീ
പി എസ്‍ സുപാല്‍
ശ്രീ.
പി. ബാലചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു പട്ടിക
ജാതി, പട്ടിക വർഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പട്ടികജാതി
പട്ടികവർഗ്ഗ
വിഭാഗത്തിൽപെടുന്നവർ
ഒരുമിച്ച് താമസിക്കുന്ന
പ്രദേശങ്ങൾ
അടിമത്തത്തിന്റെയും
കോളനിവാഴ്ചയുടെയും ഓർമ്മകൾ
ജനിപ്പിക്കുന്ന തരത്തിലുള്ള
പേരുകളിൽ അറിയപ്പെടുന്നത്
മൂലം ഈ വിഭാഗത്തിന്
ഉണ്ടായിട്ടുള്ള
ബുദ്ധിമുട്ടുകൾ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദീകരിക്കുമോ;
(
ബി )
പട്ടികജാതി
പട്ടികവർഗ്ഗ വിഭാഗങ്ങൾ
ഒരുമിച്ച് താമസിക്കുന്ന
പ്രദേശങ്ങളെ പുരോഗമന
ജനാധിപത്യ മതനിരപേക്ഷ
സമൂഹത്തിന് അനുയോജ്യമായ
പേരുകളിൽ അറിയപ്പെടുന്നതിന്
നടപടി സ്വീകരിച്ചിട്ടുണ്ടോ;
വിശദീകരിക്കുമോ;
(
സി )
പ്രസ്തുത
വിഭാഗത്തിൽപ്പെട്ടവർക്ക്
ഉണ്ടാകുന്ന അപകർഷതാബോധം
ഇത്തരത്തിലുള്ള
പേരുമാറ്റത്തിലൂടെ
ഇല്ലാതാക്കുന്നതിന്
സഹായിക്കുമോ; വിശദീകരിക്കുമോ;
(
ഡി )
സർക്കാരിന്റെ
ഔദ്യോഗിക രേഖകളിൽ ഉൾപ്പെടെ
പട്ടികജാതി പട്ടികവർഗ്ഗ
വിഭാഗത്തിൽപെട്ടവർ
താമസിക്കുന്ന സ്ഥലങ്ങളെ
അവർക്ക് അഭിമാന ബോധവും
ആത്മവിശ്വാസവും നൽകുന്ന പൊതു
നാമധേയത്തിൽ
രേഖപ്പെടുത്തുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദീകരിക്കുമോ?
*524.
ശ്രീ.
എം.വിജിന്‍
ശ്രീ.
സി. എച്ച്. കുഞ്ഞമ്പു
ശ്രീ.
കെ. പ്രേംകുമാര്‍
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കുട്ടികളിലെ
സർഗാത്മകത, ശാസ്ത്രബോധം
എന്നിവ വളർത്താന്‍ എന്തെല്ലാം
പദ്ധതികളാണ് സാംസ്‍കാരിക
വകുപ്പ്
ആവിഷ്കരിച്ചിട്ടുള്ളത്;
വ്യക്തമാക്കുമോ;
(
ബി )
കേരള
സംസ്ഥാന ബാലസാഹിത്യ
ഇന്‍സ്റ്റിറ്റ്യൂട്ട്
പ്രസിദ്ധീകരിക്കുന്ന
പുസ്തകങ്ങള്‍ കൂടുതല്‍
കുട്ടികളിലേക്ക്
എത്തിക്കുന്നതിന്
സ്വീകരിച്ചുവരുന്ന നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(
സി )
ബാലസാഹിത്യ
ഇന്‍സ്റ്റിറ്റ്യൂട്ട്
പ്രസിദ്ധീകരിക്കുന്നത്
ഏതെല്ലാം തരത്തിലുള്ള
പുസ്തകങ്ങളാണെന്ന്
അറിയിക്കുമോ?
*525.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ.
എച്ച്. സലാം
ശ്രീ
എം മുകേഷ്
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മത്സ്യക്കര്‍ഷകരെ
ഉള്‍പ്പെടുത്തി നാടന്‍ മത്സ്യ
ഇനങ്ങളായ കരിമീന്‍, വരാല്‍
എന്നിവയുടെ കുഞ്ഞുങ്ങളുടെ
ഉല്പാദനത്തിന്
സ്വീകരിച്ചിട്ടുള്ള നടപടികള്‍
എന്തെല്ലാമാണ്; അതിന്റെ
പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
നാളിതുവരെ
എത്ര മത്സ്യക്കുഞ്ഞുങ്ങളെ
ഉല്‍പ്പാദിപ്പിച്ച്
കര്‍ഷകര്‍ക്ക് വിതരണം ചെയ്യാൻ
കഴിഞ്ഞിട്ടുണ്ട്; ജില്ല
തിരിച്ച് വിവരം ലഭ്യമാക്കുമോ;
(
സി )
ഈ
പദ്ധതി തുടര്‍ന്നും
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ; ഇത്
സംസ്ഥാനത്തെ മത്സ്യവിത്ത്
ഉല്പാദനത്തിന് എത്രത്തോളം
സഹായകമായിട്ടുണ്ടെന്ന്
വിശദമാക്കുമോ?
*526.
ഡോ.
എൻ. ജയരാജ്
ശ്രീ.
ജോബ് മൈക്കിള്‍
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ.
പ്രമോദ് നാരായൺ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരള
ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ
ഡവലപ്പ്മെന്റ് കോർപ്പറേഷൻ
ലിമിറ്റഡിന്റെ കീഴിലുള്ള
കുപ്പിവെള്ള ഫാക്ടറിയായ
ഹില്ലി അക്വയുടെ ഇതുവരെയുള്ള
പ്രവർത്തന പുരോഗതി
അറിയിക്കാമോ; പ്രസ്തുത
ഫാക്ടറിയുടെ പ്രവര്‍ത്തന
മികവിനായി ഈ സർക്കാർ
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കുമോ;
(
ബി )
സ്വീകാര്യത
വർദ്ധിക്കുന്നതനുസരിച്ച്
കുപ്പിവെള്ളം കൂടുതല്‍
ഉല്പാദനം നടത്തുന്നതിനും
മാർക്കറ്റ് ചെയ്യുന്നതിനും
സ്വീകരിച്ച നടപടി
അറിയിക്കാമോ;
(
സി )
റെയില്‍വേ/കെ.എസ്.ആർ.ടി.സി.
സ്റ്റേഷനുകളിലും സർക്കാർ
ഓഫീസ് സമുച്ചയങ്ങളിലും
കൂടുതലായി
കുപ്പിവെള്ളത്തിന്റെ
സ്റ്റോക്ക് എത്തിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(
ഡി )
സർക്കാർ
ഏജന്‍സികളായ കണ്‍സ്യൂമർഫെഡ്,
സപ്ലൈകോ, റേഷന്‍കടകള്‍ എന്നിവ
വഴി കുപ്പിവെള്ളം വില്പന
നടത്താൻ ഉദ്ദേശിക്കുന്നുണ്ടോ;
എങ്കിൽ അത്തരം
കേന്ദ്രങ്ങളിലേക്ക് വിപണനം
വ്യാപിപ്പിക്കാന്‍ നടപടി
സ്വീകരിക്കുമോ?
*527.
ശ്രീ
കെ യു ജനീഷ് കുമാർ
ശ്രീ.
പി. വി. അൻവർ
ശ്രീ.
എ. രാജ
ശ്രീമതി
ശാന്തകുമാരി കെ. : താഴെ
കാണുന്ന ചോദ്യങ്ങൾക്കു പട്ടിക
ജാതി, പട്ടിക വർഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആദിവാസികളിലെ
അര്‍ബുദ ബാധിതരേയും രോഗ
സാധ്യതയുള്ളവരേയും
കണ്ടെത്താന്‍ ഡിജിറ്റലി
കണക്റ്റഡ് ട്രെെബല്‍ ഏരിയ
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(
ബി )
പ്രസ്തുത
പദ്ധതിയില്‍ സഹകരിക്കുന്ന
പ്രമുഖ അര്‍ബുദ ചികിത്സാ
കേന്ദ്രങ്ങള്‍ ഏതൊക്കെയാണ്
വിശദമാക്കുമോ;
(
സി )
പട്ടികവര്‍ഗ്ഗ
വിഭാഗത്തിൽപ്പെട്ട എത്ര
പേർക്ക് പ്രസ്തുത പദ്ധതി വഴി
തൊഴില്‍
ലഭ്യമായിട്ടുണ്ടെന്നും
വിദ്യാഭ്യാസ മേഖലയെ ഈ
പദ്ധതിയുമായി
ബന്ധപ്പെടുത്തിയിട്ടുണ്ടോയെന്നും
വ്യക്തമാക്കുമോ?
*528.
ശ്രീ
വി ശശി
ശ്രീ
പി എസ്‍ സുപാല്‍
ശ്രീ.
പി. ബാലചന്ദ്രൻ
ശ്രീമതി
സി. കെ. ആശ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാലാവസ്ഥാ
വ്യതിയാനങ്ങളും
ആവാസവ്യവസ്ഥയിലെ മാറ്റങ്ങളും
വന്യമൃഗങ്ങളുടെ ആഹാര
ദൗർലഭ്യവും അവയുടെ
രോഗപ്രതിരോധശേഷി കുറയുന്നതിന്
കാരണമാകുന്നു എന്ന വാർത്ത
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദീകരിക്കുമോ;
(
ബി )
കഴിഞ്ഞ
എട്ട് വർഷത്തിനിടയിൽ ചരിഞ്ഞ
678 ആനകളിൽ 275 എണ്ണം അഞ്ച്
വയസ്സിന് താഴെയുള്ളവയാണെന്ന
കണ്ടെത്തൽ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(
സി )
കാട്ടാനകളെയും
നാട്ടാനകളെയും ഒരുപോലെ
ബാധിക്കുന്ന ഹെർപ്പസ് വൈറസുകൾ
വിവിധ കാരണങ്ങളാൽ ആനകളുടെ
മരണത്തിന് കാരണമാകുന്നുണ്ടോ;
വിശദീകരിക്കുമോ;
(
ഡി )
കാട്ടിനുള്ളിലെ
ആഹാര ദൗർലഭ്യം പരിഹരിച്ച്
വന്യമൃഗങ്ങളുടെ പ്രതിരോധശേഷി
വർദ്ധിപ്പിക്കുന്നതിനായി
പശ്ചിമഘട്ട മലനിരകളിലെ
സ്വാഭാവിക ജൈവവൈവിധ്യം
നിലനിർത്തുന്നതിന് പദ്ധതികൾ
ആരംഭിച്ചിട്ടുണ്ടോ;
വിശദീകരിക്കുമോ?
*529.
ശ്രീ.
ടി. ജെ. വിനോദ്
ശ്രീ.
എം. വിൻസെന്റ്
ശ്രീ.
പി. സി. വിഷ്ണുനാഥ്
ശ്രീമതി
കെ. കെ. രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വിഴിഞ്ഞം
ഹാർബർ നിർമ്മാണത്തിനുള്ള പാറ
ശേഖരിച്ച് കടൽമാർഗം
കൊണ്ടുപോകുന്നതിന് വേണ്ടി
അദാനി ഗ്രൂപ്പ് ഹാർബർ
എഞ്ചിനീയറിംഗ് വകുപ്പുമായി
2018-ൽ ഒപ്പുവച്ച
ധാരണാപത്രത്തിന്റെ കാലാവധി
അവസാനിച്ചത് എന്നാണെന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
ധാരണാപത്രത്തിൽ ഡ്രെഡ്ജർ
ഉപയോഗിച്ച് ഹാർബറിന്റെ
മൗത്തിൽ അടിഞ്ഞുകൂടിയ
കല്ലുകളും ടെട്രാപോഡുകളും
നീക്കം ചെയ്യുന്നതിന്
വ്യവസ്ഥ ചെയ്തിരുന്നോ;
(
സി )
പ്രസ്തുത
പ്രവൃത്തി നിർവ്വഹിക്കുവാൻ
അദാനി ഗ്രൂപ്പിന്
സാധിച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ?
*530.
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍
ശ്രീ.
എ. സി. മൊയ്‌തീൻ
ശ്രീ.
കെ. ബാബു (നെന്മാറ)
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഈ
സർക്കാർ ആരംഭിച്ച പുതിയ
സാംസ്കാരിക പദ്ധതികള്‍
ഏതൊക്കെയാണെന്ന്
വിശദമാക്കുമോ;
(
ബി )
കഴിഞ്ഞ
സർക്കാരിന്റെ കാലത്ത് തുടക്കം
കുറിച്ച ഏതെല്ലാം സാംസ്കാരിക
പദ്ധതികള്‍ നിലവിലെ സർക്കാർ
പൂർത്തീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(
സി )
2016
മുതലുള്ള സർക്കാരുകള്‍
ആരംഭിച്ചതും
പൂർത്തീകരിക്കാത്തതുമായ
സാംസ്കാരിക പദ്ധതികള്‍
ഏതെല്ലാമാണെന്ന് അറിയിക്കുമോ?
*531.
ശ്രീ.
ടി. പി .രാമകൃഷ്ണൻ
ശ്രീ.
പി. ടി. എ. റഹീം
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ.
ലിന്റോ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കോഴിക്കോടിന്
യുനെസ്കോയുടെ സാഹിത്യ
നഗരമെന്ന അംഗീകാരം
ലഭ്യമായിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
എന്തെല്ലാം
സവിശേഷതകളെ
അടിസ്ഥാനമാക്കിയാണ്
ഇന്ത്യയിലെ ആദ്യത്തെ സാഹിത്യ
നഗരമായി ലോക ഭൂപടത്തില്‍
കോഴിക്കോടിന് പദവി ലഭിച്ചത്;
വിശദാംശം നല്‍കുമോ;
(
സി )
യുനെസ്കോ
ലോകത്തിലെ സര്‍ഗാത്മക
നഗരങ്ങളുടെ പട്ടികയില്‍
കോഴിക്കോട് നഗരത്തെ
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(
ഡി )
പ്രസ്തുത
അംഗീകാരങ്ങള്‍ കേരളത്തിന്റെ
സാഹിത്യ-സാംസ‍്കാരിക മേഖലകളെ
എങ്ങനെയെല്ലാം
സ്വാധീനിക്കുമെന്ന്
വിശദമാക്കാമോ?
*532.
ശ്രീ
ഇ ചന്ദ്രശേഖരന്‍
ശ്രീ
ജി എസ് ജയലാൽ
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ.
സി.സി. മുകുന്ദൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു പട്ടിക
ജാതി, പട്ടിക വർഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നഴ്സിംഗ്,
പാരാമെഡിക്കൽ കോഴ്സുകൾ
പാസ്സാകുന്ന പട്ടികജാതി
പട്ടികവർഗ്ഗ വിഭാഗങ്ങളിലെ
യുവതീ യുവാക്കൾക്ക് മികച്ച
പരിശീലനം ഉറപ്പാക്കി
അന്താരാഷ്ട്ര തലത്തില്‍ തൊഴിൽ
നേടുന്നതിനുൾപ്പെടെ
പ്രാപ്തരാക്കേണ്ടതിന്റെ
ആവശ്യകത പരിശോധനാ
വിധേയമാക്കിയിട്ടുണ്ടോ;
വിശദീകരിക്കുമോ;
(
ബി )
ഇവര്‍ക്ക്
വിവിധ സർക്കാർ ആശുപത്രികളിലും
മെഡിക്കൽ കോളേജുകളിലും
ഓണറേറിയത്തോടെയുള്ള
അപ്രന്റീസ്ഷിപ്പ് നൽകുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
സി )
സ്വകാര്യ
മെഡിക്കൽ കോളേജുകളിലും സൂപ്പർ
സ്പെഷ്യാലിറ്റി
ആശുപത്രികളിലും പട്ടികജാതി
പട്ടികവർഗ്ഗ വികസന
വകുപ്പിന്റെ ശിപാർശ പ്രകാരം
ഇത്തരം അപ്രന്റീസ്ഷിപ്പ് നൽകി
കൂടുതൽ പേർക്ക് തൊഴിൽ പരിചയം
ഉറപ്പാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദീകരിക്കുമോ;
(
ഡി )
നഴ്സിംഗ്,
പാരാമെഡിക്കൽ കോഴ്സുകൾ പാസായ
പട്ടികജാതി പട്ടികവർഗ്ഗ
വിഭാഗക്കാർക്ക്
വിദേശരാജ്യങ്ങളിൽ തൊഴിൽ
ലഭിക്കുന്നതിന് ആവശ്യമായ
അനുബന്ധ കോഴ്സുകൾ സംസ്ഥാനത്ത്
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
*533.
ശ്രീ
ആന്റണി രാജു : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കുഴല്‍ക്കിണര്‍
നിര്‍മ്മാണ മേഖലയില്‍
വ്യാപകമായ ചൂഷണം
നടക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം നല്‍കാമോ;
(
ബി )
ഡ്രില്ലിംഗ്
റിഗ്ഗുകള്‍ രജിസ്റ്റര്‍
ചെയ്യണമെന്ന വ്യവസ്ഥ
നിലവിലുണ്ടോ; ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടികള്‍
വെളിപ്പെടുത്താമോ;
(
സി )
അനധികൃത
റിഗ്ഗുകള്‍ക്ക് പിഴ
ഈടാക്കുന്നതിന്റെ വിശദവിവരം
അറിയിക്കാമോ;
(
ഡി )
സര്‍ക്കാര്‍
മേഖലയില്‍ കൂടുതല്‍
യന്ത്രങ്ങള്‍ വാങ്ങി
ഇത്തരത്തിലുള്ള ചൂഷണം
ഒഴിവാക്കുവാന്‍ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
*534.
ശ്രീ.
എം. എം. മണി
ശ്രീ
എം എസ് അരുൺ കുമാര്‍
ശ്രീ.
കെ.വി.സുമേഷ്
ശ്രീ
സി കെ ഹരീന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു പട്ടിക
ജാതി, പട്ടിക വർഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പട്ടികജാതിക്കാരുടെ
സാമൂഹിക - സാമ്പത്തിക -
സാംസ്കാരിക
ക്ഷേമത്തിനായിട്ടുള്ള
പദ്ധതികൾ കാര്യക്ഷമമായി
നടപ്പിലാക്കുന്നതിന് കേന്ദ്ര
സർക്കാർ വിഹിതം ലഭ്യമല്ലാത്ത
സ്ഥിതി നിലവിലുണ്ടോ;
വിശദമാക്കാമോ;
(
ബി )
പട്ടികജാതി
പട്ടികവർഗ്ഗ വികസന
വകുപ്പിന്റെ പദ്ധതികൾ അർഹരായ
ഗുണഭോക്താക്കൾക്കുതന്നെയാണോ
ലഭിക്കുന്നതെന്ന്
ഉറപ്പുവരുത്തുന്നതിനും
എസ്.സി., എസ്.ടി
പ്രൊമോട്ടർമാരുടെ കാര്യശേഷി
വർദ്ധിപ്പിക്കുന്നതിനുമായി
പ്രത്യേക പരിശീലന പരിപാടികൾ
സംഘടിപ്പിക്കാറുണ്ടോ;
വ്യക്തമാക്കുമോ;
(
സി )
പട്ടികജാതി
വിഭാഗത്തിൽപ്പെട്ട തൊഴിൽ
രഹിതർക്ക് സംസ്ഥാനത്തും
വിദേശത്തും തൊഴിൽ
ലഭ്യമാക്കുന്നതിനും
സ്വയംതൊഴിൽ സംരംഭങ്ങൾ
ആരംഭിക്കുന്നതിനും
ആവിഷ്കരിച്ച്
നടപ്പിലാക്കിവരുന്ന പദ്ധതികൾ
എന്തൊക്കെയാണെന്ന്
അറിയിക്കുമോ?
*535.
ശ്രീ.
കെ. ജെ. മാക്‌സി
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ
ശ്രീ.
പി.പി. ചിത്തരഞ്ജന്‍
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മത്സ്യ
വിപണനം നടത്തുന്ന വനിതകളുടെ
യാത്രാ ബുദ്ധിമുട്ടുകള്‍
പരിഹരിക്കുന്നതിനായി
കെ.എസ്.ആര്‍.ടി.സി.യും
ഫിഷറീസ് വകുപ്പും സംയുക്തമായി
ആവിഷ്കരിച്ച് നടപ്പിലാക്കിയ
സമുദ്ര ബസ്സിന്റെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
മത്സ്യത്തൊഴിലാളി
വനിതകള്‍ക്ക് ഏറെ പ്രയോജനം
ലഭിക്കുന്ന സമുദ്ര ബസ് പദ്ധതി
മറ്റ് ജില്ലകളിലേക്ക് കൂടി
വ്യാപിപ്പിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(
സി )
മത്സ്യങ്ങള്‍
ഗുണനിലവാരം ഉറപ്പാക്കി
ഉപഭോക്താക്കള്‍ക്ക്
ലഭ്യമാക്കുന്നതിന് മത്സ്യ
സൂപ്പര്‍ മാര്‍ക്കറ്റ്
ആരംഭിക്കുന്നത് പരിഗണിക്കുമോ;
വിശദമാക്കുമോ?
*536.
ശ്രീ.
ടി.ഐ.മധുസൂദനന്‍
ശ്രീ.
പി. നന്ദകുമാര്‍
ശ്രീ.
കെ. ആൻസലൻ
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരള
ഇറിഗേഷന്‍
ഇന്‍ഫ്രാസ്ട്രക്ചര്‍
ഡെവലപ്പ്മെന്റ്
കോര്‍പ്പറേഷന്‍ വിപണിയില്‍
എത്തിച്ച ഹില്ലി അക്വാ
കുപ്പിവെള്ളത്തിന്റെ
വിറ്റുവരവിലൂടെ ഇക്കഴിഞ്ഞ
വേനല്‍ക്കാലത്ത് എത്ര കോടി
രൂപയുടെ അധികനേട്ടം
ഉണ്ടാക്കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(
ബി )
കഴിഞ്ഞ
വര്‍ഷത്തെ ആകെ വിറ്റുവരവ്
എത്ര കോടി രൂപയായിരുന്നു
എന്ന് അറിയിക്കുമോ;
(
സി )
വിറ്റുവരവ്
കൂടുന്നതിനനുസരിച്ച് ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
സ്വീകരിച്ച നടപടി
വിശദമാക്കാമോ;
(
ഡി )
കഴിഞ്ഞ
സാമ്പത്തികവര്‍ഷം എത്ര കോടി
രൂപയുടെ വരുമാനമാണ് കമ്പനി
നേടിയിട്ടുള്ളതെന്ന്
വിശദമാക്കാമോ?
*537.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ.
പ്രമോദ് നാരായൺ
ശ്രീ.
ജോബ് മൈക്കിള്‍
ഡോ.
എൻ. ജയരാജ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടിക ജാതി,
പട്ടിക വർഗ്ഗ, പിന്നാക്ക
വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
അംബേദ്കർ
സ്വാശ്രയ ഗ്രാമം പദ്ധതിയിലൂടെ
ലക്ഷ്യമിട്ടിരിക്കുന്ന
പ്രവർത്തനങ്ങള്‍
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിന്
ഗ്രാമങ്ങളെ
തിരഞ്ഞെടുക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍ അറിയിക്കാമോ;
അവ അടുത്ത കാലത്ത്
പുതുക്കിയിട്ടുണ്ടോ; വിശദാംശം
ലഭ്യമാക്കുമോ;
(
സി )
പ്രസ്തുത
പദ്ധതിയില്‍ ഉള്‍പ്പെട്ട
പൂർത്തിയാക്കാത്തതും
പൂർത്തിയായിട്ട്
കൈമാറാത്തതുമായ
ഗ്രാമങ്ങളുടെയും
പ്രവൃത്തികളുടെയും അവലോകനം
നടത്തിയിട്ടുണ്ടോ; വിശദാംശം
അറിയിക്കുമോ;
(
ഡി )
പ്രസ്തുത
പദ്ധതിയില്‍ ഉള്‍പ്പെട്ട
ഗ്രാമങ്ങളുടെ പുനരുദ്ധാരണം
സമയബന്ധിതമായി
പൂർത്തിയാക്കാനും
പൂർത്തിയാക്കിയവ കൈമാറാനുമുളള
നടപടികള്‍
ത്വരിതപ്പെടുത്താമോ?
*538.
ശ്രീ.
പി. മമ്മിക്കുട്ടി
ശ്രീ.
എം. എം. മണി
ശ്രീ
ജി സ്റ്റീഫന്‍
ശ്രീ.
എൻ. കെ. അക്ബര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സർക്കാർ വന്നശേഷം ജലവിഭവ
വകുപ്പ് നടപ്പിലാക്കിയതും
നിലവില്‍
നടപ്പാക്കിവരുന്നതുമായ
ചെറുകിട കുടിവെള്ള
പദ്ധതികളുടെ വിശദാംശം
ലഭ്യമാക്കുമോ; ഓരോ
പദ്ധതിക്കും ചെലവാക്കിയ തുക
ഇനം തിരിച്ച് ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതികളുടെ
പൂര്‍ത്തീകരണത്തിനായി
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ?
*539.
ശ്രീ.
വി. ആർ. സുനിൽകുമാർ
ശ്രീ.
ഇ കെ വിജയൻ
ശ്രീ
. മുഹമ്മദ് മുഹസിൻ
ശ്രീ.
വാഴൂര്‍ സോമൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ലഭിക്കുന്ന മഴയുടെ അളവ്
വര്‍ദ്ധിക്കുന്നത്
കണക്കിലെടുത്ത് പുഴകളിലും
ഡാമുകളിലും പ്രതിദിനം
എത്തിച്ചേരുന്ന ജലത്തിന്റെ
അളവിന്റെയും ഡാമുകളുടെ
ശേഷിയുടെയും അടിസ്ഥാനത്തിൽ
അവയുടെ സുരക്ഷ
ഉറപ്പാക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
മുൻകരുതലുകള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(
ബി )
നീരൊഴുക്കിന്റെ
അളവ് വർദ്ധിക്കുന്നതിന്
അനുസരിച്ച് പ്രളയ സാധ്യത
ഇല്ലാതാക്കുന്നതിനും
ചെറുഡാമുകളുടെ സുരക്ഷ
ഉറപ്പാക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
സി )
മേജർ
ഡാമുകളുടെ സുരക്ഷ പരിഗണിച്ച്,
അപകട നിലയ്ക്ക് മുകളിലേക്ക്
ഉയരുന്ന ജലം സുരക്ഷിതമായി
ഒഴുക്കിക്കളയുന്നതിന്
കുറ്റമറ്റ സംവിധാനം എല്ലാ
ഡാമുകളിലും
ഉറപ്പാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
ഡി )
വേനൽക്കാലത്ത്
ഭൂഗർഭ ജലവിതാനം അപകടകരമായ
നിലയിൽ താഴ്ന്ന പ്രദേശങ്ങളിൽ,
മൺസൂൺ കാലത്ത് ലഭിക്കുന്ന
മഴവെളളം ഭൂഗർഭജല സംപോഷണത്തിന്
പ്രയോജനപ്പെടുത്തുന്നതിനായി
പ്രത്യേകമായ പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോയെന്ന്
വിശദമാക്കുമോ?
*540.
ശ്രീ.
എൻ. എ. നെല്ലിക്കുന്ന്
ശ്രീ.
കുറുക്കോളി മൊയ്തീൻ
ശ്രീ.
നജീബ് കാന്തപുരം
ശ്രീ.
പി. ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടിക ജാതി,
പട്ടിക വർഗ്ഗ, പിന്നാക്ക
വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പട്ടികജാതി,
പട്ടികവർഗ്ഗ, ഒ.ഇ.സി.
വിദ്യാർത്ഥികൾക്ക് നൽകിവരുന്ന
ഹോസ്റ്റൽ ഫീസ് യഥാസമയം
നൽകാത്തതിനാൽ പല കോളേജ്
ഹോസ്റ്റലുകളിലും
വിദ്യാര്‍ത്ഥികള്‍ക്ക്
പ്രവേശനം നൽകുന്നില്ലെന്ന
വിഷയം പരിശോധിച്ചിട്ടുണ്ടോ;
(
ബി )
ഹോസ്റ്റൽ
വാടക ഉൾപ്പെടെയുളളവ
വർദ്ധിപ്പിക്കണമെന്ന
ആവശ്യത്തിൽ എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ;
(
സി )
ഗ്രാന്റ്
ലഭിക്കാത്തതിനാൽ
വിദ്യാര്‍ത്ഥികള്‍ പഠനം
ഉപേക്ഷിക്കേണ്ടിവരുന്നത്
തടയാൻ എന്തെല്ലാം നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ?
|
|
|
|
|
|
|
|