UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >10th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 10th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
806.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തിൽ ഭൂരഹിതരും ഭവനരഹിതരുമായ എത്ര പട്ടികജാതി കുടുംബങ്ങളുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇവർക്ക് സ്ഥലവും വീടും ലഭ്യമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; വിശദാംശം നല്‍കുമോ?
807.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി ആവിഷ്കരിച്ച സേഫ് പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി ജില്ല തിരിച്ച് വിശദമാക്കാമോ?
808.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതൽ നാളിതുവരെ ഓരോ വർഷവും എസ്.സി, എസ്.ടി വിഭാഗത്തിൽപ്പെട്ടവർക്ക് എത്ര വീടുകൾ വച്ച് നൽകി എന്നും ഇതിനായി ഓരോ വർഷവും എത്ര തുക നൽകി എന്നും വര്‍ഷം തിരിച്ചു കണക്ക് നൽകാമോ ?
809.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സേഫ് പദ്ധതി പ്രകാരം പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗക്കാർക്ക് ഭവന പുനരുദ്ധാരണത്തിന് വായ്പ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( ബി )
പട്ടികജാതി വികസന വകുപ്പിൽ നിന്നുള്ള ഫണ്ടുകൾ ലൈഫ് പാർപ്പിട പദ്ധതിയുടെ ഭാഗമാക്കി മാറ്റിയ സാഹചര്യത്തിൽ അർഹരായ മുഴുവൻ പേർക്കും വീടുകളുടെ അറ്റകുറ്റപ്പണികൾക്കായി ധനസഹായം അനുവദിക്കാൻ കഴിയാതെ വരുന്നുണ്ടെന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
വർഷങ്ങൾക്ക് മുമ്പ് സർക്കാർ ധനസഹായത്തോടെ വീടുകൾ ഭാഗികമായി നിർമ്മിക്കുകയോ കാലപ്പഴക്കത്താൽ വാസയോഗ്യമല്ലാതാകുകയോ ചെയ്ത അർഹരായ അപേക്ഷകരുടെ വീടുകളുടെ അറ്റകുറ്റപ്പണികൾക്ക് ധനസഹായം അനുവദിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
സംസ്ഥാനത്ത് ഭവനരഹിതരായ പട്ടികജാതി, പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് വീടുവയ്ക്കാനുള്ള പദ്ധതി പ്രകാരം അനുവദിച്ച വീടുകളുടെ നിർമ്മാണം ഭൂരിഭാഗവും പാതിവഴിയിൽ നിലച്ച സ്ഥിതിയിലാണെന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ഇ )
ലൈഫ് ഭവന പദ്ധതി ആരംഭിച്ചതു മുതല്‍ നാളിതുവരെയായി പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തി എത്ര പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗക്കാർക്ക് വീടുകള്‍ അനുവദിച്ചു നല്കിയിട്ടുണ്ട്; ജില്ല തിരിച്ച് വിശദാംശം നല്‍കുമോ;
( എഫ് )
പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗക്കാർക്ക് വീടുകളുടെ അറ്റകുറ്റപ്പണികൾക്കായി വകുപ്പ് നേരിട്ട് ധനസഹായം നൽകുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോയെന്നും വീട് നിർമ്മാണം പൂർത്തീകരിക്കാൻ സാധിക്കാത്തവരെ സഹായിക്കാനായി അനുയോജ്യമായ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടോയെന്നും വിശദമാക്കാമോ?
810.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്കുള്ള ഭവന പദ്ധതികൾ ഉൾപ്പെടെയുള്ള പദ്ധതികളുടെ ആനുകൂല്യങ്ങൾ അനർഹർ തട്ടിയെടുക്കുന്നതായുള്ള റിപ്പോർട്ടുകൾ സർക്കാർ ഗൗരവത്തോടെ കാണുന്നുണ്ടോ; വിശദാംശം നൽകുമോ;
( ബി )
ഇത്തരം പദ്ധതികളിൽ അനർഹർ കടന്നു കൂടിയിട്ടുണ്ടോ എന്നത് സംബന്ധിച്ച് വകുപ്പ് തലത്തിൽ അന്വേഷണം നടത്തിയിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ;
( സി )
സംസ്ഥാനത്തുടനീളം പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്കുള്ള വിവിധ ക്ഷേമ പദ്ധതികളിൽ അനർഹർ കടന്നു കൂടിയതായി ഉള്ള ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് സംബന്ധിച്ച വിശദാംശങ്ങൾ ജില്ലതിരിച്ചും പദ്ധതി തിരിച്ചും വ്യക്തമാക്കുമോ;
( ഡി )
അനര്‍ഹര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കി അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കേണ്ട സഹായങ്ങള്‍ നിഷേധിച്ചതിന് ഉത്തരവാദികളായ എത്ര ഉദ്യോഗസ്ഥർക്കെതിരെ നാളിതുവരെ നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദാംശം വ്യക്തമാക്കുമോ?
811.
ശ്രീ. ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലമ്പൂർ വനത്തിലെ ആദിവാസി പുനരധിവാസ പദ്ധതി നടപ്പിലാക്കുന്നതിന് കാലതാമസം നേരിടുന്നതിന്റെ കാരണം വ്യക്തമാക്കുമോ; നിലവിലെ സ്ഥിതി എന്താണെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത പദ്ധതി അടിയന്തരമായി പൂർത്തീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം നൽകുമോ?
812.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സേഫ് പദ്ധതിയുടെ ഭാഗമായി ആലത്തൂർ നിയോജക മണ്ഡലത്തിൽ നിന്നും എത്ര അപേക്ഷകൾ നാളിതുവരെ ലഭ്യമായിട്ടുണ്ട്;
( ബി )
ഈ സാമ്പത്തിക വർഷം എത്ര പേർക്ക് ആനുകൂല്യം ലഭ്യമാക്കുവാൻ സാധിക്കും; വിശദമാക്കാമോ;
( സി )
നിലവിൽ പ്രസ്തുത ആനുകൂല്യത്തിന് അർഹത ലഭിച്ചവർക്ക് എത്ര ഗഡു ധനസഹായം ലഭ്യമാക്കിയിട്ടുണ്ടെന്നും ഇതിനായി ചെലവാക്കിയ തുക എത്രയെന്നും വിശദമാക്കാമോ?
813.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണ്ണാർക്കാട് നിയോജകമണ്ഡലത്തിൽ 2016 മുതൽ നാളിതുവരെ പട്ടിക വർഗ്ഗ വിഭാഗങ്ങൾക്കായി നിർമ്മിച്ചു നൽകിയ വീടുകളുടെ എണ്ണവും ഇതിനായി ചെലവഴിച്ച തുകയും എത്രയാണെന്ന് വ്യക്തമാക്കാമോ;
( ബി )
പട്ടികവർഗ്ഗക്കാരുടെ ഭവന നിർമ്മാണം ലൈഫ് മിഷൻ മുഖേന നടപ്പാക്കിയതു മുതൽ മണ്ഡലത്തിൽ നിർമ്മിച്ചു നൽകിയ വീടുകളുടെ എണ്ണവും ഇതിനായി ചെലവഴിച്ച തുകയും വിശദമാക്കാമോ;
( സി )
മണ്ണാർക്കാട് മണ്ഡലത്തിലെ എത്ര പട്ടിക വർഗ്ഗ കുടുംബങ്ങൾക്ക് വീട് നിർമ്മിച്ചു നൽകാനുള്ള അപേക്ഷകൾ ലൈഫ് മിഷന്റെ പരിഗണനയിലുണ്ട് എന്നതിന്റെ വിശദാംശം നൽകാമോ?
814.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടാമ്പി മണ്ഡലത്തില്‍ എത്ര കോളനികളെയാണ് അംബേദ്കര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കുന്നതിന് തെരഞ്ഞെടുത്തിട്ടുള്ളത്; ഓരോ കോളനികള്‍ക്കും എത്ര രൂപയാണ് അനുവദിച്ചിട്ടുള്ളത്‌ ; വിശദവിവരങ്ങള്‍ നല്‍കാമോ;
( ബി )
ഈ കോളനികളുടെ നവീകരണം സംബന്ധിച്ച് പുരോഗതി അവലോകനം ചെയ്തിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ അറിയിക്കാമോ?
815.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരൂര്‍ മണ്ഡലത്തില്‍ പാണാവള്ളി പഞ്ചായത്തിലെ പൊറ്റേത്തറ കോളനിയില്‍ അംബേദ്കര്‍ ഗ്രാമവികസന പദ്ധതി പ്രകാരം അനുവദിച്ച ഒരു കോടിരൂപയില്‍ എത്ര രൂപ‌‌ ചെലവാക്കിയെന്ന് വിശദമാക്കാമോ;
( ബി )
ബാക്കി വന്ന തുക ചെലവഴിക്കുന്നതുമായി ബന്ധപ്പെട്ട് ഉത്തരവ് ഉണ്ടായിട്ടും ടി തുക ചെലവഴിക്കാത്തതിന്റെ കാരണം വിശദമാക്കാമോ;
( സി )
റോഡുകളും മറ്റും ഇല്ലാത്തതിന്റെ ഭാഗമായി ടി പ്രദേശത്തെ ജനങ്ങള്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ അത് പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
816.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേവികുളം മണ്ഡലത്തിൽ എത്ര പട്ടികജാതി കോളനികൾ ഉണ്ടെന്നും അവ ഏതൊക്കെയെന്നും പഞ്ചായത്ത് തിരിച്ച് അറിയിക്കാമോ;
( ബി )
ഇവയിൽ ഏതൊക്കെ കോളനികളിൽ അംബേദ്‌കർ ഗ്രാമവികസന പദ്ധതി പ്രകാരം പ്രവൃത്തികൾ നടപ്പിലാക്കിയിട്ടുണ്ടെന്ന് വർഷം തിരിച്ച് വിശദമാക്കാമോ?
817.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മലമ്പുഴ മണ്ഡലത്തിലെ ഏതെല്ലാം പട്ടികജാതി കോളനികളെയാണ് അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കുവാന്‍ നടപടികള്‍ സ്വീകരിച്ചുവരുന്നത് എന്ന് അറിയിക്കാമോ;
( ബി )
ഓരോ കോളനിക്കും അനുവദിച്ച തുക, പ്രവൃത്തിയുടെ നിലവിലെ സ്ഥിതി എന്നീ വിശദാംശം ലഭ്യമാക്കാമോ?
818.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേരി മണ്ഡലത്തിൽ അംബേദ്കർ ഗ്രാമം പദ്ധതി പ്രകാരം തെരഞ്ഞെടുത്ത കോളനികൾ ഏതൊക്കെയാണ്; പ്രസ്തുത കോളനികളിലെ നിര്‍മ്മാണ പ്രവ‍ൃത്തിയുടെ നിലവിലെ സ്ഥിതി വിശദീകരിക്കാമോ;
( ബി )
മുന്‍ സർക്കാറിന്റെ കാലത്ത് അംബേദ്കർ ഗ്രാമം പദ്ധതി പ്രകാരം തെരഞ്ഞെടുത്ത കോളനികളിലെ പ്രവ‍ൃത്തികള്‍ ഇനിയും പൂർത്തീകരിച്ചിട്ടില്ലാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ കാരണം വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തികൾ അടിയന്തരമായി പൂർത്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ?
819.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മങ്കട നിയോജക മണ്ഡലത്തില്‍ അംബേദ്കര്‍ ഗ്രാമപദ്ധതിയിലോ മറ്റേതെങ്കിലും കോളനി വികസന പദ്ധതികളിലോ നാളിതുവരെ ഉള്‍പ്പെട്ടിട്ടില്ലാത്ത നിരവധി കോളനികള്‍ ഉണ്ടെന്നുള്ള കാര്യം പട്ടികജാതി വികസന വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഏതെല്ലാം കോളനികളിലാണ് വകുപ്പിന്റെ കോളനി വികസന പദ്ധതി നാളിതുവരെ നടപ്പിലാക്കാത്തത്; ഓരോ കോളനിയിലും ഏകദേശം എത്ര കുടുംബങ്ങള്‍ക്കാണ് സര്‍ക്കാരിന്റെ വിവിധ കോളനി വികസന പദ്ധതികളുടെ പ്രയോജനം നാളിതുവരെ ലഭ്യമാകാത്തത്; വ്യക്തമാക്കുമോ;
( ബി )
കോളനി വികസന പദ്ധതികളിലൊന്നും ഉള്‍പ്പെട്ടിട്ടില്ലാത്ത പ്രസ്തുത കോളനികളുടെ അടിസ്ഥാനസൗകര്യ വികസനത്തിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയല്ലാതെ എന്തെല്ലാം സഹായമാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്; വ്യക്തമാക്കുമോ, ;
( സി )
പട്ടികജാതി വികസന വകുപ്പിന്റെ വികസന പദ്ധതികള്‍ നാളിതുവരെ ലഭ്യമാകാത്ത കോളനികളുടെയും പ്രദേശങ്ങളുടെയും മുന്‍ഗണന നിശ്ചയിച്ച് സഹായപദ്ധതികള്‍ ഉറപ്പു വരുത്തുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ?
820.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂർ മണ്ഡലത്തിൽ അംബേദ്കർ ഗ്രാമവികസന പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള കുഴൽമന്ദം ഗ്രാമപഞ്ചായത്തിലെ പഴയകളം കോളനിയിലെ നിർമ്മാണ പ്രവൃത്തികൾ ആരംഭിച്ചിട്ടില്ലാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി ഏത് ഏജൻസി മുഖേനയാണ് നടപ്പിലാക്കുന്നതെന്നും അവയുടെ നിലവിലെ സ്ഥിതി എന്താണെന്നും വിശദാംശം നൽകുമോ?
821.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം അംബേദ്കര്‍ ഗ്രാമവികസന പദ്ധതി പ്രകാരം വടക്കാഞ്ചേരി മണ്ഡലത്തിലെ ഏതെല്ലാം പട്ടികജാതി കോളനികള്‍ക്കാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്; വിശദാംശം ലഭ്യമാക്കാമോ;
( ബി )
പദ്ധതി പ്രകാരം പ്രസ്തുത മണ്ഡലത്തില്‍ 2023-24 കാലഘട്ടത്തില്‍ ഏതെല്ലാം പട്ടികജാതി കോളനികള്‍ക്കാണ് ഫണ്ട് ലഭ്യമാക്കിയതെന്ന് വ്യക്തമാക്കാമോ?
822.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടികവര്‍ഗ്ഗ കോളനികളില്‍ വെെദ്യുതി, ഇന്റര്‍നെറ്റ്, ഗതാഗത സൗകര്യം എന്നിവയില്ലാത്തിടത്ത് ഒരു വര്‍ഷത്തിനകം ഈ സൗകര്യങ്ങള്‍ ലഭ്യമാക്കും എന്ന സര്‍ക്കാര്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ‍നടത്തിയ പ്രവര്‍ത്തനങ്ങളും ഇവ എന്നത്തേയ്ക്ക് പൂര്‍ത്തികരിക്കുവാനാകും എന്നത് സംബന്ധിച്ചുമുള്ള വിശദാംശം നല്‍കാമോ ?
823.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഏറനാട് മണ്ഡലത്തിൽ അംബേദ്കർ ഗ്രാമം പദ്ധതി പ്രകാരം 2016 മുതൽ നാളിതുവരെ ഏതൊക്കെ കോളനികളാണ് ഏറ്റെടുത്തിട്ടുള്ളതെന്നും ഓരോ കോളനികൾക്കും അനുവദിച്ച തുക എത്രയാണെന്നും വ്യക്തമാക്കുമോ;
( ബി )
ഇപ്രകാരം ഏറ്റെടുത്ത കോളനികളിൽ നടപ്പിലാക്കിയ പദ്ധതികള്‍, അവയുടെ പുരോഗതി ഇവ സംബന്ധിച്ച വിശദാംശം നൽകാമോ;
( സി )
പ്രസ്തുത പദ്ധതിയിൽ ഏറനാട് നിയോജകമണ്ഡലത്തിൽ നവീകരണ പ്രവൃത്തി പൂർത്തീകരിച്ച കോളനികൾ ഏതൊക്കെയാണ്; വിശദമാക്കുമോ?
824.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അഴിക്കോട് മണ്ഡലത്തില്‍ പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്ന അംബേദ്കര്‍ പദ്ധതി കോളനികള്‍ ഏതൊക്കെയാണെന്നും അതിന്റെ നിലവിലെ സ്ഥിതിയും വിശദമാക്കുമോ; പ്രസ്തുത കോളനികളില്‍ നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ ;
( ബി )
മണ്ഡലത്തില്‍ പ്രവൃത്തി പൂര്‍ത്തിയാക്കിയിട്ടുള്ള അംബേദ്കര്‍ പദ്ധതി കോളനികള്‍ ഏതൊക്കെയാണെന്നും, അവിടെ പദ്ധതിയുടെ ഭാഗമായി നടന്നിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണെന്നും വ്യക്തമാക്കാമോ?
825.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി നിയോജക മണ്ഡലത്തിൽപ്പെട്ട തിരൂരങ്ങാടി നഗരസഭയിലെ എസ്.സി കോളനികളുടെ നവീകരണം സംബന്ധിച്ച വിശദവിവരങ്ങൾ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത കോളനികളുടെ നവീകരണത്തിന് എന്തെങ്കിലും തടസ്സങ്ങൾ ഉണ്ടോ; വിശദമാക്കാമോ ?
826.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം മണ്ഡലത്തില്‍ 'അംബേദ്കര്‍ ഗ്രാമം' പദ്ധതിയില്‍ ഉള്‍പ്പെടുത്തി, പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി തെരഞ്ഞെടുത്ത പട്ടികജാതി സങ്കേതങ്ങള്‍ ഏതൊക്കെയെന്നും ഓരോ സങ്കേതത്തിനും എത്ര രൂപ വീതമാണ് അനുവദിച്ചതെന്നും എന്തൊക്കെ പദ്ധതികളാണ് ഈ സങ്കേതങ്ങളില്‍ നടപ്പിലാകുന്നതെന്നും നിലവിലുള്ള പദ്ധതികളുടെ പുരോഗതി എന്തെന്നും വിശദമാക്കാമോ?
827.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മട്ടന്നൂര്‍ നിയോജകമണ്ഡലത്തിലെ അംബ്ദേകര്‍ ഗ്രാമ പദ്ധതിയില്‍ ഉള്‍പ്പെട്ടിരുന്ന പടിയൂര്‍ ഗ്രാമ പഞ്ചായത്തിലെ ചടച്ചിക്കണ്ടം, ചിറ്റാരിപ്പറമ്പ് ഗ്രാമ പഞ്ചായത്തിലെ പന്നിയോട് കോളനികളുടെ പ്രവര്‍ത്തന പുരോഗതി വ്യക്തമാക്കാമോ?
828.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ക്കല മണ്ഡലത്തില്‍ അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുന്‍ സര്‍ക്കാരിന്റെ (2016-21) കാലയളവിലും ഈ സര്‍ക്കാരിന്റെ കാലയളവിലും ഫണ്ട് അനുവദിച്ചത് എത്ര കോളനികള്‍ക്കാണെന്ന് വിശദമാക്കാമോ; ഓരോ കോളനിയുടെയും പേര്, അനുവദിച്ച ഫണ്ട്, ഏത് വര്‍ഷം എന്നിവ വ്യക്തമാക്കാമോ;
( ബി )
അംബേദ്കര്‍ ഗ്രാമം പദ്ധതിക്ക് ഭരണാനുമതി ലഭിച്ചിട്ടും പ്രവൃത്തി ആരംഭിക്കാത്ത കോളനികള്‍ ഏതൊക്കെയാണെന്ന് അറിയിക്കാമോ; പ്രസ്തുത കോളനികള്‍ക്ക് എത്ര തുകയാണ് അനുവദിച്ചിട്ടുള്ളതെന്ന വിവരം ലഭ്യമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തികള്‍ ആരംഭിക്കുന്നതിനുള്ള കാലതാമസത്തിന്റെ കാരണം വിശദമാക്കാമോ?
829.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അംബേദ്കര്‍ ഗ്രാമം പദ്ധതി പ്രകാരം 2016 മുതല്‍ നാളിതുവരെ കോങ്ങാട് നിയോജകമണ്ഡലത്തിലെ ഏതൊക്കെ കോളനികള്‍ നവീകരിക്കുന്നതിനായി ഫണ്ട് അനുവദിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതികൾ നിലവിൽ ഏതുഘട്ടത്തിലാണെന്നും അവയുടെ പുരോഗതിയും വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പദ്ധതിയില്‍ മണ്ഡലത്തിലെ ഏതൊക്കെ പട്ടികവര്‍ഗ്ഗ സെറ്റില്‍മെന്റുകളെ തെരഞ്ഞെടുത്തിട്ടുണ്ടെന്നും അവയുടെ പ്രവൃത്തികളിലെ പുരോഗതിയും വിശദമാക്കുമോ?
830.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ദേവികുളം മണ്ഡലത്തിൽ എത്ര പട്ടികവർഗ്ഗ സെറ്റിൽമെന്റുകൾ ഉണ്ടെന്ന് അറിയിക്കുമോ; അവയുടെ പേരുകൾ ഏതൊക്കെയെന്നും പഞ്ചായത്ത് തിരിച്ച് വിശദമാക്കാമോ;
( ബി )
ഇവയിൽ ഏതൊക്കെ സെറ്റിൽമെന്റുകളിൽ അംബേദ്‌കർ ഗ്രാമ വികസന പദ്ധതി പ്രകാരം പ്രവൃത്തികൾ നടപ്പിലാക്കിയിട്ടുണ്ടെന്ന് 2016 മുതല്‍ 2023 വരെയുള്ളത് വര്‍ഷം തിരിച്ചു വിശദമാക്കാമോ?
831.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി മണ്ഡലത്തിൽപ്പെട്ട പരപ്പനങ്ങാടി നഗരസഭയിലെ അയ്യങ്കാളി, നഗരയിൽ കറി എന്നീ പട്ടികജാതി കോളനികളുടെ നവീകരണ പ്രവൃത്തികളുടെ പുരോഗതി സംബന്ധിച്ച വിശദവിവരം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത കോളനികളുടെ നവീകരണ പ്രവർത്തനങ്ങൾ നടക്കാതിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത നവീകരണ പ്രവർത്തനങ്ങൾ നടക്കാത്തതിന്റെ കാരണങ്ങൾ വിശദമാക്കാമോ?
832.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുക്കം നഗരസഭയിലെ നെല്ലിക്കാപ്പൊയില്‍ അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയില്‍ നേരത്തെ അംഗീകാരം ലഭിച്ച റോഡ് പ്രവൃത്തിക്ക് പകരം മറ്റൊരു റോഡ് പ്രവൃത്തി ഉള്‍പ്പെടുത്തി അംഗീകാരം ലഭ്യമാക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ നിലവിലെ സ്ഥിതി വ്യക്തമാക്കുമോ?
833.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22 സാമ്പത്തിക വർഷത്തിൽ കോട്ടക്കല്‍ മണ്ഡലത്തിൽ നിന്നും അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയില്‍ ഉൾപ്പെടുത്തിയ പൂവത്തുംതറ, മണ്ണഴി-കോട്ടപ്പുറം പട്ടികജാതി കോളനികളിലെ നവീകരണ പ്രവൃത്തികളുടെ പുരോഗതി വിശദമാക്കുമോ; പ്രസ്തുത പ്രവൃത്തികള്‍ എന്നത്തേക്ക് പൂർത്തീകരിക്കാൻ കഴിയുമെന്ന് വ്യക്തമാക്കാമോ;
( ബി )
കോട്ടക്കല്‍ മണ്ഡലത്തില്‍ നിന്നും പ്രസ്തുത കോളനികളെ നടപ്പ് സാമ്പത്തിക വര്‍ഷം പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനായുള്ള പ്രൊപ്പോസല്‍ ലഭ്യമായിട്ടുണ്ടോ; പ്രസ്തുത കോളനികളെ നടപ്പ് സാമ്പത്തിക വര്‍ഷം അംബേദ്ക്കർ ഗ്രാമപദ്ധതിയിൽ ഉള്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ?
834.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അംബേദ്കർ ഗ്രാമവികസന പദ്ധതിയുടെ പുരോഗതി സംബന്ധിച്ച് അവലോകനം നടത്തിയിട്ടുണ്ടോ;
( ബി )
പ്രവൃത്തി ഏറ്റെടുത്ത് നടത്തുന്ന ഏജൻസികളുടെ പ്രവർത്തനങ്ങളും പ്രവൃത്തികളുടെ ഗുണമേന്മയും വിലയിരുത്താറുണ്ടോ;
( സി )
ഏജൻസികൾക്ക് സമയബന്ധിതമായി പണം നൽകാത്തതും ട്രഷറി നിയന്ത്രണങ്ങളും പദ്ധതി പ്രവർത്തനം മന്ദഗതിയിലാക്കുന്നു എന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ആവശ്യമായ നടപടി സ്വീകരിക്കുമോ;
( ഡി )
കൊണ്ടോട്ടി മണ്ഡലത്തിൽ 2021-22 വർഷം അനുവദിച്ച ചീക്കോട് ഗ്രാമപഞ്ചായത്തിലെ പാലപ്പറമ്പ് പട്ടികജാതി കോളനിയിലേക്കുള്ള പദ്ധതിയുടെ ഭരണാനുമതിയും മറ്റും വൈകുന്നതിന്റെ കാരണം വ്യക്തമാക്കുമോ;
( ഇ )
അംബേദ്കർ ഗ്രാമ വികസന പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് ആവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുമോ?
835.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ഡോ. മാത്യു കുഴല്‍നാടൻ
ചാണ്ടി ഉമ്മന്‍
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അട്ടപ്പാടിയില്‍ ശിശുമരണങ്ങള്‍ തുടരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ആയതിന്റെ കാരണം വിശദമാക്കാമോ;
( ബി )
അട്ടപ്പാടിയില്‍ കുറുക്കത്തിക്കല്ലില്‍ പാര്‍വതി ധനുഷ് ദമ്പതികളുടെ 3 മാസം പ്രായമുള്ള കുഞ്ഞു മരിച്ച സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
അട്ടപ്പാടിയില്‍ ശിശുമരണം തടയാന്‍ സര്‍ക്കാര്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്തുന്നില്ല എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ കാരണം വിശദമാക്കാമോ?
836.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നെന്മാറ നിയോജക മണ്ഡലത്തിലെ ഏതെല്ലാം കോളനികളെയാണ് അംബേദ്കര്‍ സ്വയം പര്യാപ്ത ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് വിശദമാക്കുമോ;
( ബി )
ഇതില്‍ എത്ര കോളനികളുടെ പ്രവൃത്തികളാണ് പൂര്‍ത്തീകരിച്ചിട്ടുള്ളതെന്നും, മറ്റ് കോളനികളുടെ പ്രവൃത്തികള്‍ ഏതു ഘട്ടംവരെയായെന്നും വിശദമാക്കുമോ?
837.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പേരാമ്പ്ര മണ്ഡലത്തില്‍ അംബേദ്കര്‍ ഗ്രാമ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസപ്പിക്കുന്നതിന് എത്ര കോളനികളെ തെരഞ്ഞെടുത്തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നിര്‍വ്വഹണ ഏജന്‍സികള്‍ തയ്യാറാവുന്നില്ല എന്ന പരാതി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തികരിക്കുവാന്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക യോഗം വിളിച്ചുചേര്‍ക്കാന്‍ നടപടി സ്വീകരിക്കുമോ?
838.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശ്ശാല നിയോജകമണ്ഡലത്തില്‍ എത്ര പട്ടികജാതി പട്ടികവര്‍ഗ്ഗ കോളനികളാണുള്ളതെന്നും അവ ഏതെല്ലാമെന്നും പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ ഓരോ പട്ടികജാതി കോളനിയിലും എത്ര കുടുംബങ്ങളാണ് താമസിക്കുന്നതെന്നും അതില്‍ ഫീസിബിലിറ്റി ഉള്ളവയും ഇല്ലാത്തവയും തരംതിരിച്ച് വിശദാംശം നല്‍കുമോ ;
( സി )
ടി മണ്ഡലത്തില്‍ അംബേദ്കര്‍ സ്വയം പര്യാപ്ത ഗ്രാമം പദ്ധതി പ്രകാരം അനുമതി ലഭിച്ചതും പ്രവൃത്തി പുരോഗമിക്കുന്നതുമായ പട്ടികജാതി പട്ടികവര്‍ഗ്ഗ കോളനികളുടെ വിശദാംശം, നിര്‍വ്വഹണ ഏജന്‍സി, പ്രവൃത്തിയുടെ തല്‍സ്ഥിതി എന്നീ വിവരങ്ങള്‍ വ്യക്തമാക്കുമോ;
( ഡി )
മേല്‍ പദ്ധതി പ്രകാരം മണ്ഡലത്തില്‍ പുതുതായി നവീകരിക്കുവാന്‍ തീരുമാനിച്ചിട്ടുള്ള പട്ടികജാതി പട്ടികവര്‍ഗ്ഗ കോളനികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ?
839.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2018-2019 വര്‍ഷത്തെ പ്രളയക്കെടുതിയില്‍പ്പെട്ട വൈപ്പിന്‍ മണ്ഡലത്തിലെ ഞാറക്കല്‍ ഗ്രാമപഞ്ചായത്തിലെ ഈസ്റ്റ് മഞ്ഞനക്കാട് കോളനിയെ പുനരുദ്ധാരണ പദ്ധതിയില്‍പ്പെടുത്തി 19.01.2019 ല്‍ 50 ലക്ഷം രൂപയ്ക്ക് ഭരണാനുമതി ലഭിക്കുകയും നിര്‍വ്വഹണ ഏജന്‍സിയായിരുന്ന ജില്ലാ നിര്‍മ്മിതി കേന്ദ്രം സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് കാലതാമസം വരുത്തിയപ്പോള്‍ 26.12.2022ന് കെല്ലിനെ നിര്‍വ്വഹണ ഏജന്‍സിയായി മാറ്റി നിയമിക്കുകയും ചെയ്ത പ്രസ്തുത കോളനിയിലെ നിര്‍മ്മാണ പ്രവൃത്തികള്‍ നാളിതുവരെ ആരംഭിക്കാത്തതിന് കാരണം വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി എന്നത്തേക്ക് ആരംഭിക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
840.
ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളീയത്തിന്റെ ഭാഗമായി ലിവിങ് മ്യൂസിയം എന്ന പേരിൽ ഗോത്രവർഗ്ഗ വിഭാഗങ്ങളെ പ്രദർശനവസ്തുക്കളാക്കിയ സംഭവത്തിൽ കേന്ദ്ര പട്ടികവർഗ്ഗ കമ്മീഷൻ റിപ്പോർട്ട് തേടിയിരുന്നോ; വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
ഗോത്രവർഗ്ഗ വിഭാഗങ്ങളെ അപമാനിച്ച ഈ സംഭവത്തെത്തുടർന്ന് സംസ്ഥാന സർക്കാർ എന്തെങ്കിലും നടപടി സ്വീകരിച്ചിരുന്നോ; ആയതിന് കാരണക്കാർ ആയവരിൽ നിന്നും വിശദീകരണം തേടുമോ?
841.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിന്ന് 2016-2023 കാലയളവിൽ എത്ര പട്ടികജാതി യുവതീ-യുവാക്കളെ എം.ബി.ബി.എസ് പഠനത്തിനായി വിദേശത്തേക്ക് അയച്ചിട്ടുണ്ട്; പ്രസ്തുത വിദ്യാർത്ഥികളുടെ വിവരങ്ങളും നൽകിയ തുകയും അറിയിക്കാമോ;
( ബി )
സംസ്ഥാനത്ത് പട്ടികജാതി വിദ്യാർത്ഥികൾക്ക് ഹോട്ടൽ മാനേജമെന്റ് കോഴ്സിന് അനുവദിച്ചിട്ടുള്ള തുക എത്രയാണെന്ന് അറിയിക്കാമോ; 2016-2023 കാലയളവിലെ പ്രസ്തുത വിദ്യാർത്ഥികളുടെ ലിസ്റ്റ് നൽകാമോ ?
842.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എസ്.സി./എസ്.ടി. വിഭാഗത്തിലെ വിദ്യാര്‍ത്ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനും അവരെ സമൂഹത്തിന്റെ‍ മുന്‍നിരയിലേയ്ക്ക് എത്തിക്കുന്നതിനും വിദ്യാഭ്യാസ മേഖലയില്‍ സംസ്ഥാന സര്‍ക്കാര്‍ ഏതൊക്കെ തരത്തിലുള്ള ധനസഹായങ്ങളാണ് നല്‍കി വരുന്നത്; വിശദമാക്കാമോ;
( ബി )
എസ്.സി. /എസ്.ടി. വിഭാഗത്തിന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ നല്‍കിയിരുന്ന ഏതൊക്കെ ധനസഹായ പദ്ധതികളാണ് വിദ്യാഭ്യാസ മേഖലയില്‍ നിര്‍ത്തലാക്കിയിട്ടുള്ളത്; വിശദമാക്കാമോ?
843.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍സര്‍ക്കാരിന്റേയും ഈ സര്‍ക്കാരിന്റേയും കാലയളവില്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന എത്ര വിദ്യാര്‍ത്ഥികള്‍ക്ക് വിദേശത്ത് പഠനം നടത്തുന്നതിന് സര്‍ക്കാര്‍ സഹായം നല്കിയിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
രാജ്യത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ചേര്‍ന്ന് പഠിക്കുന്നതിന് പ്രസ്തുത വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട എത്ര വിദ്യാർത്ഥികള്‍ക്ക് ഇക്കാലയളവില്‍ സഹായം നല്കിയിട്ടുണ്ടെന്ന് വിശദമാക്കാമോ?
844.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദേശ വിദ്യാഭ്യാസത്തിനായി പട്ടികജാതി പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കുന്ന സ്കോളര്‍ഷിപ്പ് സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ?
845.
ശ്രീ. എൻ. എ. നെല്ലിക്കുന്ന്
ശ്രീ. എ. കെ. എം. അഷ്റഫ്
ശ്രീ. പി. അബ്ദുല്‍ ഹമീദ്
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി, പട്ടികവർഗ്ഗ, ഒ.ഇ.സി. വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്കുള്ള ഹോസ്റ്റൽ ഫീസും ലംപ്സം ഗ്രാന്റും വിതരണം ചെയ്യുന്നതിൽ കുടിശിക വരുത്തിയിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ബി )
ഹോസ്റ്റൽ ഫീസ് യഥാസമയം നൽകാത്തതിനാൽ പല കോളേജ് ഹോസ്റ്റലുകളിലും പ്രവേശനം നൽകുന്നില്ലെന്ന വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കിൽ വിശദമാക്കുമോ ;
( സി )
ഹോസ്റ്റൽ വാടക ഉൾപ്പെടെയുളളവ വർദ്ധിപ്പിക്കണമെന്ന ആവശ്യത്തിന്മേൽ സ്വീകരിച്ച നടപടി സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ ;
( ഡി )
ഗ്രാന്റ് ലഭിക്കാത്തതിനാൽ പഠനം ഉപേക്ഷിക്കേണ്ടി വരുന്നത് തടയാൻ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കുമോ ?
846.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഹോസ്റ്റല്‍ ഫീസും ലംപ്സം ഗ്രാന്റും അടക്കമുള്ള സഹായം മാസങ്ങളായി മുടങ്ങിയതോടെ പഠനം നിര്‍ത്തുന്ന പട്ടികജാതി, പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ എണ്ണം കൂടുന്നകാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഈ പ്രതിസന്ധി പരിഹരിച്ച് ടി വിഭാഗത്തിന്റെ പഠനം മുടങ്ങാതിരിക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ ?
847.
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പട്ടികവര്‍ഗ്ഗ പട്ടികജാതി വിദ്യാർത്ഥികൾക്ക് സൗജന്യമായി ലാപ്ടോപ് വിതരണം ചെയ്യുന്നതിന് എന്തെങ്കിലും പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; എങ്കിൽ പ്രസ്തുത പദ്ധതിയുടെ അർഹതാ മാനദണ്ഡങ്ങൾ എന്താണെന്നു വ്യക്തമാക്കാമോ?
848.
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി വിഭാഗത്തിൽപ്പെട്ട പെൺകുട്ടികൾക്കുവേണ്ടി ആരംഭിച്ച വാത്സല്യനിധി പദ്ധതിയിൽ നാളിതുവരെ എത്ര വിദ്യാർത്ഥിനികളെ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
തൃശൂർ നിയോജക മണ്ഡലത്തിൽ നിന്നും എത്ര പെൺകുട്ടികൾ പ്രസ്തുത പദ്ധതിയുടെ ഗുണഭോക്താക്കളായിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
849.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പട്ടികജാതി-പട്ടികവര്‍ഗ്ഗ വകുപ്പിന് കീഴില്‍ പുതുതായി എത്ര നഴ്സറി സ്കൂളുകളാണ് ആരംഭിച്ചിട്ടുള്ളതെന്ന് നിയോജക മണ്ഡലാടിസ്ഥാനത്തില്‍ വിവരം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത വകുപ്പിന് കീഴില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‍ടോപ്പ് വാങ്ങുന്നതിന് എത്ര അപേക്ഷകളാണ് ലഭിച്ചിട്ടുള്ളതെന്നും എത്ര പേര്‍ക്ക് ലാപ്‍ടോപ്പ് വിതരണം ചെയ്തുവെന്നും നിയോജകമണ്ഡലാടിസ്ഥാനത്തില്‍ വിശദവിവരം ലഭ്യമാക്കാമോ;
( സി )
പ്രസ്തുത വകുപ്പില്‍ നിന്ന് വിദേശത്ത് പഠിക്കുന്നതും, പഠനത്തിനായി പോകുന്നതുമായ എത്ര പേര്‍ക്കാണ് ഇതുവരെ ധനസഹായം നല്‍കിയതെന്നും, അനുവദിച്ച തുക എന്നിവ സംബന്ധിച്ച വിവരം നിയോജകമണ്ഡലാടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ?
850.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എസ്.സി, എസ്.ടി, ഒ.ബി.സി, ഒ.ഇ.സി വിഭാഗത്തിൽപ്പെട്ട ഗവേഷക വിദ്യാർഥികൾക്ക് യു.ജി.സി നിരക്കിൽ ഫെലോഷിപ്പ് അനുവദിക്കണം എന്ന നിർദ്ദേശം നടപ്പിലാക്കാൻ സാധിക്കാത്തതിന്റെ കാരണം വ്യക്തമാക്കുമോ;
( ബി )
ഉയർന്ന ഫെലോഷിപ്പ് അനുവദിച്ചാൽ കുട്ടികൾ യു.ജി.സി നെറ്റ് പരീക്ഷ എഴുതുവാൻ സാധ്യതയില്ല എന്നൊരു നിലപാട് സർക്കാർ സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ എന്ത് പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്രകാരം നിലപാട് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( സി )
അധ്യാപക ജോലിക്കുള്ള അടിസ്ഥാന യോഗ്യത നെറ്റ് ആയതിനാൽ വിദ്യാർത്ഥികൾ പ്രസ്തുത പരീക്ഷ എഴുതാതിരിക്കുന്ന യാതൊരു സാഹചര്യവും നിലവിലില്ലാത്തതിനാൽ യു.ജി.സി നിരക്കിൽ ഫെലോഷിപ്പ് അനുവദിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ; വിശദാംശം നൽകുമോ?
851.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹോസ്റ്റൽ ഫീസും ലംപ്സം ഗ്രാൻഡുമടക്കം പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്കുള്ള ധനസഹായങ്ങൾ മാസങ്ങളായി മുടങ്ങിക്കിടക്കുന്ന സാഹചര്യം നിലവിലുണ്ടോ; എങ്കിൽ എത്ര കാലത്തെ ധനസഹായങ്ങളാണ് ഇപ്രകാരം മുടങ്ങിയിട്ടുള്ളത്;
( ബി )
എല്ലാ ഇനങ്ങളിലുമായി ആകെ എത്ര തുകയാണ് ഇപ്രകാരം കുടിശ്ശികയായി ഉള്ളത് ; ഇനം തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( സി )
ഇതിൽ ഏതൊക്കെ ഇനങ്ങൾക്കാണ് കേന്ദ്ര ഗവൺമെൻറ് വിഹിതം ലഭിക്കുന്നത് ; ഓരോ ഇനത്തിലെയും കേന്ദ്ര വിഹിതവും സംസ്ഥാന വിഹിതവും എത്ര വീതമാണെന്ന് അറിയിക്കുമോ;
( ഡി )
ഏറെക്കാലമായി സർക്കാർ ധനസഹായങ്ങൾ മുടക്കം വരുന്നത് മൂലം പഠനം അവസാനിപ്പിക്കുന്ന പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ആയത് പരിശോധിച്ചിട്ടുണ്ടോ;
( ഇ )
47 ശതമാനം പേർ പഠനം നിര്‍ത്തുന്നത് സാമ്പത്തിക ബുദ്ധിമുട്ടുമൂലമാണെന്ന് സംസ്ഥാന സർക്കാർ സ്ഥാപനമായ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് 2017- 18 ൽ നടത്തിയ പഠനത്തിൽ കണ്ടെത്തുകയുണ്ടായോ;
( എഫ് )
എങ്കിൽ പഠനം തുടരാൻ ആഗ്രഹിക്കുന്ന പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് സാമ്പത്തികം ഒരു തടസ്സമല്ലാത്തവിധത്തിൽ സർക്കാർ എന്തെല്ലാം അടിയന്തര നടപടികൾ സ്വീകരിക്കും; വിശദാംശങ്ങൾ ലഭ്യമാക്കുമോ?
852.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സര്‍ക്കാര്‍ 'കെടാവിളക്ക്' എന്ന പദ്ധതി ആവിഷ്കരിക്കാനുണ്ടായ അടിയന്തര സാഹചര്യം വ്യക്തമാക്കുമോ;
( ബി )
പ്രസ്‌തുത പദ്ധതിയിലൂടെ എത്ര വിദ്യാര്‍ത്ഥികള്‍ക്കാണ് സഹായം ലഭ്യമാക്കുന്നത് ; പദ്ധതി കൂടുതല്‍ ക്ലാസ്സുകളിലേക്ക് വ്യാപിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ?
853.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി/പട്ടികവർഗ്ഗ വിദ്യാർത്ഥികള്‍ക്ക് പഠനത്തിന് പ്രോത്സാഹനവും സഹായവും നല്‍കുന്ന വിദ്യാഭ്യാസ ആനുകൂല്യങ്ങൾ ആവിഷ്കരിച്ചിട്ടുണ്ടോ; എങ്കിൽ അവ ഏതെല്ലാമാണെന്ന് വിശദമാക്കുമോ;
( ബി )
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം മണ്ണാർക്കാട് നിയോജകമണ്ഡലത്തിലെ പട്ടികജാതി/പട്ടിക വർഗ്ഗ വിദ്യാർത്ഥികൾക്ക് നൽകിയ വിദ്യാഭ്യാസ അനുകൂല്യങ്ങൾ എന്തെല്ലാമാണെന്നും ഇതിനായി എത്ര തുക ചെലവഴിച്ചുവെന്നും വിശദമാക്കാമോ?
854.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം എത്ര പട്ടികജാതി വിദ്യാർത്ഥികൾക്ക് വിദേശ പഠനം ലഭ്യമാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
855.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദ്യാവാഹിനി പദ്ധതിയിൽപ്പെട്ട വാഹനങ്ങൾക്കുള്ള പണം അനുവദിക്കാത്തതിനാൽ കുട്ടികളുടെ പഠനം മുടങ്ങിയെന്ന ആരോപണത്തെ ഗൗരവത്തോടെ കാണുന്നുണ്ടോ; വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ഇനത്തിൽ എത്ര രൂപയാണ് നിലവിൽ അനുവദിക്കാനുള്ളത്; ജില്ല തിരിച്ചു വിശദാംശങ്ങൾ നൽകുമോ;
( സി )
വാഹനങ്ങൾ എത്താത്ത സാഹചര്യത്തിൽ കുട്ടികളുടെ പഠനത്തിനായി ബദൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ഡി )
അടിയന്തരമായി പണം അനുവദിച്ചു നൽകിക്കൊണ്ട് കുട്ടികളുടെ പഠനം ഉറപ്പാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
856.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 വര്‍ഷത്തെ സംസ്ഥാന ബഡ്ജറ്റില്‍ 20 ശതമാനം തുക അനുവദിച്ച കൊല്ലങ്കോട് കാര്‍ഷിക കോളേജിന്റെ പ്രവര്‍ത്തനം തുടങ്ങുന്നതിന് പട്ടികജാതി വികസന വകുപ്പ് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;
( ബി )
കൊല്ലങ്കോട് കാര്‍ഷിക കോളേജ് തുടങ്ങുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് പ്രവർത്തനം എന്നത്തേയ്ക്കു തുടങ്ങാന്‍ കഴിയുമെന്ന് വിശദമാക്കുമോ?
857.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഇ-ഗ്രാന്റ്സ് വിതരണത്തിൽ നിലവിൽ എത്ര കുടിശിക ഉണ്ട് എന്ന് വ്യക്തമാക്കുമോ;
( ബി )
ഇ-ഗ്രാന്റ് ലഭിക്കാത്തതിനാൽ വിദ്യാർത്ഥികൾ പഠനം ഉപേക്ഷിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 2016 മുതൽ നാളിതുവരെ ഇ-ഗ്രാന്റ്സ് ലഭിക്കുന്ന എത്ര വിദ്യാർത്ഥികൾ പഠനം ഉപേക്ഷിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ;
( സി )
2009-10 കാലയളവിൽ കില നടത്തിയ പഠനത്തിൽ ഉന്നത പഠന രംഗത്ത് നിന്ന് പിന്മാറുന്നതിൽ 13% വിദ്യാർത്ഥികൾ സാമ്പത്തിക പരാധീനത മൂലമാണ് പഠനം നിർത്തുന്നത് എന്ന് കണ്ടെത്തിയപ്പോൾ, 2017-18 കാലയളവിൽ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിൽ ആയത് 47% ആയി ഉയർന്നിട്ടുള്ള കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഈ സാഹചര്യത്തിൽ ഇ-ഗ്രാന്റ്സ് കുടിശിക തീർത്തു വിതരണം ചെയ്യുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ;
( ഡി )
ഇ-ഗ്രാന്റ്സ് വർദ്ധിപ്പിക്കണമെന്ന് എസ്.സി-എസ്.ടി. വകുപ്പ് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ പ്രസ്തുത ശിപാർശ ലഭിച്ചത് എന്നാണ്; പ്രസ്തുത ശിപാർശ നാളിതുവരെ നടപ്പാക്കാത്തതിന്റെ കാരണം വ്യക്തമാക്കുമോ?
858.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പട്ടികജാതി–പട്ടികവർഗ വിദ്യാർത്ഥികൾക്ക് വിദേശത്തും നമ്മുടെ രാജ്യത്തെയും സംസ്ഥാനത്തെയും വിവിധ സർവകലാശാലകളിലും പഠനം നടത്തുന്നതിന് ഏതൊക്കെ സ്കോളർഷിപ്പുകളാണ് സർക്കാർ ഏർപ്പെടുത്തിയിട്ടുള്ളത്; ഈ സ്കോളർഷിപ്പുകളുടെ ധനസഹായം ഉൾപ്പെടെയുള്ള വിശദാംശം നൽകാമോ;
( ബി )
പ്രസ്തുത സ്കോളർഷിപ്പുകൾ 2020–21, 2021–22, 2022–23 സാമ്പത്തിക വർഷങ്ങളിൽ എത്ര വിദ്യാർത്ഥികൾക്ക് സംസ്ഥാനത്ത് നിന്നു നൽകിയിട്ടുണ്ട്; വിദേശത്തെയും രാജ്യത്തെയും സംസ്ഥാനത്തെയും സർവകലാശാലകളിൽ പ്രസ്തുത വർഷങ്ങളിൽ എത്ര വിദ്യാർത്ഥികൾക്കു വീതമാണ് സ്കോളർഷിപ്പ് ലഭിക്കുന്നത്; ഏതൊക്കെ രാജ്യങ്ങളിലാണ് സംസ്ഥാനത്തെ കുട്ടികൾ പഠനം നടത്തുന്നത്;
( സി )
പ്രസ്തുത സ്കോളർഷിപ്പുകളിൽ എത്ര തുക വീതമാണ് മേൽപ്പറഞ്ഞ വർഷങ്ങളിൽ വിദേശത്തെയും രാജ്യത്തെയും സംസ്ഥാനത്തെയും സർവകലാശാലകളിലെ വിദ്യാർത്ഥികൾക്കു നൽകിയിട്ടുള്ളത്;
( ഡി )
സ്കോളർഷിപ്പ് ഇനത്തിൽ എത്ര രൂപയാണ് വിദ്യാർത്ഥികൾക്കു നൽകാൻ മേൽപ്പറഞ്ഞ സാമ്പത്തിക വർഷങ്ങളിൽ ബാക്കിയുള്ളത്; വിദേശ സർവകലാശാലകളിൽ പഠിക്കുന്ന പട്ടികജാതി–പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് തുക സംസ്ഥാന സർക്കാർ നൽകാത്തതു സംബന്ധിച്ച പരാതികൾ ശ്രദ്ധയിൽപെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്ര തുക വീതം എത്ര വിദ്യാർത്ഥികൾക്ക് നൽകാനുണ്ട്;
( ഇ )
വിദേശരാജ്യങ്ങളിലെ സർവകലാശാലകളിലെ പഠനത്തിന് ഉന്നതി സ്കോളർഷിപ്പ് നൽകുന്നതിനുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി 2023 ഓഗസ്റ്റിൽ പ്രത്യേക ഉത്തരവ് ഇറക്കിയിട്ടുണ്ടോ; എന്താണ് പുതിയ ഉത്തരവ് പ്രകാരം വന്ന മാറ്റങ്ങൾ;
( എഫ് )
പട്ടികജാതി–പട്ടിക വർഗ്ഗ വിദ്യാർത്ഥികൾക്ക് സംസ്ഥാനത്തും രാജ്യത്തും വിദേശത്തും പഠനം നടത്തുന്നതിനുള്ള സ്കോളർഷിപ്പിന് എത്ര തുകയാണ് 2020–21, 2021–22, 2022–23 സാമ്പത്തിക വർഷങ്ങളിലെ ബജറ്റിൽ നീക്കിവച്ചിട്ടുള്ളത്; പ്രസ്തുത തുക പൂർണമായി സംസ്ഥാന സർക്കാരിന്റെ ഫണ്ടാണോ അതോ കേന്ദ്ര സർക്കാരിൽ നിന്നു ലഭിക്കുന്ന ഫണ്ടും ഇതിനായി വകയിരുത്തുന്നുണ്ടോ എന്ന് വ്യക്തമാക്കാമോ?
859.
ശ്രീ. എ. പി. അനിൽ കുമാർ
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വിവിധ സർവകലാശാലകളിൽ പഠനം നടത്തുന്നതും പട്ടികജാതി-പട്ടികവർഗ്ഗ വികസനവകുപ്പിൽ നിന്നും ധനസഹായം അനുവദിച്ചു വരുന്നതുമായ പട്ടികജാതി- പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ഗവേഷക വിദ്യാർഥികളുടെ എണ്ണം ജില്ല തിരിച്ച് അറിയിക്കുമോ;
( ബി )
പ്രസ്‌തുത വിദ്യാർത്ഥികൾക്ക് ഫെല്ലോഷിപ്പ് തുക അനുവദിക്കാറുണ്ടോ; എങ്കിൽ അത് എത്രയാണെന്ന് വ്യക്തമാക്കാമോ; ഈ തുക സമയബന്ധിതമായി അനുവദിക്കാറുണ്ടോ; ഇല്ലെങ്കിൽ കാരണം വ്യക്തമാക്കാമോ;
( സി )
പ്രസ്‌തുത വിഭാഗം വിദ്യാർത്ഥികൾക്ക് ഏത് മാസം വരെയുള്ള ഫെല്ലോഷിപ്പാണ് നൽകിയതെന്ന് വ്യക്തമാക്കാമോ; ഏത് മാസം വരെയുള്ള തുക കുടിശ്ശികയുണ്ടെന്നും ടി തുക ലഭിക്കാനുള്ള വിദ്യാർത്ഥികളുടെ എണ്ണവും ജില്ല തിരിച്ച് ലഭ്യമാക്കാമോ; ഫെല്ലോഷിപ്പ് തുക സമയബന്ധിതമായി ലഭിക്കാത്തതിനാൽ പഠനം ഉപേഷിച്ച് പോയ ഗവേഷക വിദ്യാർത്ഥികളുടെ എണ്ണം ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( ഡി )
ഹോസ്റ്റൽ ഫീസും ലംപ്സം ഗ്രാന്റും യഥാസമയം ലഭിക്കാത്തതിനാൽ സംസ്ഥാനത്തെ സ്വകാര്യ ഹോസ്റ്റലുകളിൽ നിന്ന് പഠിക്കുന്ന വിദ്യാർത്ഥികൾ പഠനം ഉപേക്ഷിച്ചു പോകേണ്ട അവസ്ഥയിലാണെന്ന വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇങ്ങനെ പഠനം ഉപേക്ഷിച്ച വിദ്യാർത്ഥികളുടെ എണ്ണം ജില്ല തിരിച്ച് ലഭ്യമാക്കാമോ; സർക്കാരിതര ഹോസ്റ്റലുകളില്‍ താമസിച്ചു പഠനം നടത്തുന്ന വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ ഫീസുകൾ യഥാസമയം ലഭിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദമാക്കുമോ;
( ഇ )
പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗ വിദ്യാർത്ഥികൾക്ക് വേണ്ടി നടപ്പിലാക്കി വരുന്ന ഇ - ഗ്രാന്റ് പദ്ധതിപ്രകാരം യഥാസമയം വിദ്യാർത്ഥികൾക്ക് ആനുകൂല്യം ലഭ്യമാക്കുന്നുണ്ടോ; ഈ പദ്ധതി പ്രകാരം തുക വിതരണം ചെയ്യുന്നതിൽ കുടിശ്ശികയുണ്ടോ; എങ്കിൽ അത് എത്രയാണെന്നും ഏത് മാസം മുതലുള്ള തുക കുടിശ്ശികയായുണ്ടെന്നും ഇനം തിരിച്ച് വ്യക്തമാക്കാമോ; ഇങ്ങനെ കുടിശ്ശിക വരാനുള്ള കാരണം എന്താണെന്നും വ്യക്തമാക്കാമോ;
( എഫ് )
പട്ടിക വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളുടെ വിദ്യാഭ്യാസാനുകൂല്യങ്ങൾ യഥാസമയം വിതരണം ചെയ്യുന്നതിൽ കാലതാമസം നേരിടുന്നുണ്ടോ; എങ്കിൽ ആയതിന്റെ കാരണം വിശദമാക്കുമോ; ഇത് പരിഹരിക്കുന്നതിന് എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ?
860.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24 ബഡ്ജറ്റില്‍ തുക വകയിരുത്തിയിട്ടുള്ള അഴീക്കോട് പ്രീ-മെട്രിക്ക് ഹോസ്റ്റലിന്റെ പുതിയ കെട്ടിട നിര്‍മ്മാണ പ്രവൃത്തിയുടെ നിലവിലെ സ്ഥിതി അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
861.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ജില്ലയിലെ പ്രീമെട്രിക് ഹോസ്റ്റലുകളില്‍ താമസിച്ച് പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം, സ്ഥാപനം തിരിച്ച് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത ജില്ലയിലെ മോഡൽ റെസിഡൻഷ്യൽ സ്കൂൾ, ആശ്രമം സ്ക്കൂള്‍ എന്നിവിടങ്ങളില്‍ പഠനം നടത്തുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം,സ്ഥാപനം തിരിച്ച് ലഭ്യമാക്കാമോ;
( സി )
പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ എത് വീഭാഗത്തില്‍പ്പെട്ട കുട്ടികള്‍ ആണ് കൂടുതലായും പ്രീ-മെട്രിക് ഹോസ്റ്റലുകളിലും മോഡൽ റെസിഡൻഷ്യൽ സ്കൂളിലും ഉള്ളത് എന്ന് വ്യക്തമാക്കാമോ?
862.
ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പട്ടികവർഗ്ഗ വികസന ഓഫീസുകളിൽ നടന്ന ഓപ്പറേഷൻ വനജ് എന്ന വിജിലൻസ് പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തിയിരുന്നോ; വിശദാംശം വ്യക്തമാക്കുമോ;
( ബി )
പട്ടികവർഗ്ഗ വിഭാഗങ്ങൾക്കുള്ള ക്ഷേമപ്രവർത്തനങ്ങളിൽ ഇപ്രകാരം അഴിമതിയും വീഴ്ചയും വരുത്തുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമോ;
( സി )
വിജിലൻസ് പരിശോധനയെ തുടർന്ന് കുറ്റക്കാരായവർക്കെതിരെ സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്ന് അറിയിക്കുമോ?
863.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷനിൽ നിലവിൽ എത്ര സ്ഥിരം /താൽക്കാലികം /കരാർ /ഡെപ്യൂട്ടേഷൻ ജീവനക്കാർ ഉണ്ട്; കണക്കുകൾ ലഭ്യമാക്കാമോ;
( ബി )
പിന്നാക്ക വിഭാഗ കമ്മീഷന്റെ ജില്ലാ ഓഫീസുകളുടെ പേരും അഡ്രസ്സും കോൺടാക്ട് നമ്പറും ഇമെയിൽ ഐഡിയും ലഭ്യമാക്കാമോ;
( സി )
സംസ്ഥാന ഓഫീസിലേക്ക് ഡെപ്യൂട്ടേഷനിൽ അയക്കുന്ന ജീവനക്കാരിൽ ഭൂരിഭാഗം പേരും പ്രതിപക്ഷ സംഘടനകളിൽപ്പെട്ടവരാണെന്ന വിവരം ബഹു. മന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ എന്ത് നടപടി സ്വീകരിച്ചു വിശദമാക്കാമോ;
( ഡി )
സംസ്ഥാന ഓഫീസിന്റെ അഡ്രസ്സ്, ഫോൺ നമ്പർ, ഇമെയിൽ ഐഡി എന്നിവ ലഭ്യമാക്കാമോ;
( ഇ )
നിലവിൽ കമ്മിഷന്റെ ചെയർമാൻ, അംഗങ്ങള്‍ എന്നിവർ ആരൊക്കെയാണ് വ്യക്തമാക്കാമോ?
864.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം മണ്ഡലത്തില്‍ 2016 വര്‍ഷം മുതല്‍ നാളിതുവരെ കോര്‍പ്പസ് ഫണ്ട് അനുവദിച്ച പദ്ധതികള്‍ ഏതൊക്കെയെന്നും അനുവദിച്ച തുക, പദ്ധതികളുടെ പുരോഗതി എന്നിവയും വിശദമാക്കാമോ?
865.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരൂര്‍ മണ്ഡലത്തില്‍ 2022-23, 2023-24 സാമ്പത്തിക വര്‍ഷങ്ങളില്‍ കോര്‍പ്പസ് ഫണ്ട് ഉപയോഗിച്ച് ഏതെല്ലാം പ്രവൃത്തികള്‍ക്ക് തുക അനുവദിച്ചു എന്ന് വിശദമാക്കാമോ ;
( ബി )
ടി പ്രവൃത്തികളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ ?
866.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി മണ്ഡലത്തില്‍ പട്ടികജാതി വകുപ്പിന്റെ കോര്‍പ്പസ് ഫണ്ട് ഉപയോഗിച്ച് നടത്തി വരുന്നതും നടത്താന്‍ ഉദ്ദേശിക്കുന്നതുമായ പ്രവൃത്തികളുടെ വിശദാംശം ലഭ്യമാക്കാമോ?
867.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂർ മണ്ഡലത്തിലുൾപ്പെട്ട കല്ലുവാതുക്കൽ പാറയിൽ സെറ്റിൽമെൻറ് കോളനിയും ചിറക്കര ഗ്രാമപഞ്ചായത്തിലെ ഉളിയനാട് പട്ടികജാതി കോളനിയും അംബേദ്കര്‍ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന ജനപ്രതിനിധിയുടെ നിവേദനം ശ്രദ്ധയിൽപെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ പ്രസ്തുത നിവേദനത്തിന്മേൽ സ്വീകരിച്ച നടപടികൾ വ്യക്തമാക്കാമോ;
( ബി )
ചാത്തന്നൂർ മണ്ഡലത്തിൽ അംബേദ്കര്‍ ഗ്രാമം പദ്ധതിപ്രകാരം നടന്നുവരുന്ന പ്രവൃത്തികളുടെ നിലവിലെ പുരോഗതി വ്യക്തമാക്കാമോ?
868.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോങ്ങാട് മണ്ഡലത്തിലെ കാഞ്ഞിരപ്പുഴ പഞ്ചായത്തില്‍ ഉള്‍പ്പെട്ട പാമ്പന്‍തോട്, വെള്ളത്തോട് എന്നീ പട്ടികവര്‍ഗ കോളനികളില്‍ നിന്നും റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി 92 കുടുംബങ്ങളെ പാങ്ങോട്, മുണ്ടന്‍കുന്ന് പ്രദേശങ്ങളിൽ വീട് നിര്‍മ്മിച്ചു നല്‍കി മാറ്റി പാര്‍പ്പിച്ചിട്ടുള്ളതിന്റെ ഭാഗമായി പ്രസ്തുത പ്രദേശത്ത് റോഡ് ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കാമോ?
869.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ മണ്ഡലത്തില്‍ പട്ടികജാതി വിഭാഗത്തില്‍ ഉള്‍‍പ്പെട്ട ദുര്‍ബല വിഭാഗമായ നായാടി വിഭാഗത്തിലുള്ള എത്ര കുടുംബങ്ങളുണ്ടെന്ന് വിശദമാക്കാമോ;
( ബി )
ദുര്‍ബല വിഭാഗ പുനരധിവാസ പദ്ധതി പ്രകാരം മണ്ഡലത്തിലെ പ്രസ്തുത വിഭാഗങ്ങള്‍ക്ക് എന്തൊക്കെ പദ്ധതികളാണ് നടപ്പിലാക്കുന്നതെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത മണ്ഡലത്തിലെ കടപ്പുറം ഗ്രാമപഞ്ചായത്തിലെ നായാടി വിഭാഗത്തിലുള്ള കുടുംബങ്ങളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ; ഇവരുടെ അടിസ്ഥാനസൗകര്യ വികസനത്തിനായി എന്തെല്ലാം പദ്ധതികൾ നടപ്പിലാക്കാന്‍ കഴിയുമെന്ന് വിശദമാക്കാമോ?
870.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വീടിനുള്ളില്‍ അടുക്കളയില്‍ വച്ച് തീപിടിച്ച് ഉണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു ചികില്‍സയില്‍ തുടരുന്ന ബുദ്ധിമാന്ദ്യമുള്ള മകളുടെ (കുമാരി. മഞ്ചുമോള്‍) തുടര്‍ ചികില്‍സക്ക് ബഹു. പട്ടികജാതി പട്ടികവര്‍ഗ്ഗ, പിന്നാക്ക ക്ഷേമ വകുപ്പു മന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും സഹായം നല്‍കണം എന്നാവശ്യപ്പെട്ട് ശ്രീ. സി.കെ വാസു‍, ചാമക്കാലയില്‍ വീട്‍, പൂഴിക്കോല്‍ പി.ഒ, മാന്നാര്‍, കടുത്തുരുത്തി, വൈക്കം, കോട്ടയം, നല്‍കിയിരിക്കുന്ന നിവേദനത്തില്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാമോ?
871.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എസ്.സി ക്ഷേമ പദ്ധതികളിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനായി ഓപ്പറേഷൻ പ്രൊട്ടക്ടർ എന്ന പേരിൽ വിജിലൻസ് നടത്തിയ റെയ്ഡിൽ ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ടോ; എങ്കിൽ പദ്ധതിയുടെ പേരും ക്രമക്കേടിന്റെ വിശദാംശങ്ങളും ഉൾപ്പെടെ ജില്ല തിരിച്ചു വ്യക്തമാക്കുമോ;
( ബി )
വിജിലൻസിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ പ്രസ്തുത ക്രമക്കേടുകൾക്ക് ഉത്തരവാദികളായവർക്കെതിരെ വകുപ്പുതലത്തിൽ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ?
872.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി നിയോജകമണ്ഡലത്തില്‍ 2020-21 സാമ്പത്തിക വര്‍ഷം മുതല്‍ അംഗീകാരം ലഭിച്ച അംബേദ്കര്‍ ഗ്രാമപദ്ധതികളുടെ നിലവിലെ അവസ്ഥ അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതികള്‍ നടപ്പിലാക്കുന്നതിന് നിലവില്‍ എന്തെങ്കിലും തടസ്സങ്ങള്‍ ഉണ്ടോ; അറിയിക്കാമോ;
( സി )
പ്രസ്തുത പദ്ധതികള്‍ എന്ന് പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത് എന്നറിയിക്കാമോ?
873.
ശ്രീ. പി. വി. അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ പട്ടികജാതി വകുപ്പ് മുഖാന്തിരം 2016 മുതല്‍ നാളിതുവരെ നടപ്പാക്കിയ പദ്ധതികളും ചെലവഴിച്ച തുകയും എത്രയെന്ന് വര്‍ഷം തിരിച്ചുള്ള വിവരം ലഭ്യമാക്കാമോ; പദ്ധതികളുടെ പ്രയോജനം എത്രപേര്‍ക്ക് ലഭിച്ചുവെന്നും അറിയിക്കാമോ;
( ബി )
നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ പട്ടികവര്‍ഗ വകുപ്പ് മുഖാന്തിരം 2016 മുതല്‍ നാളിതുവരെ നടപ്പാക്കിയ പദ്ധതികളും ചെലവഴിച്ച തുകയും എത്രയെന്ന് വര്‍ഷം തിരിച്ചുള്ള വിവരം ലഭ്യമാക്കാമോ; പദ്ധതികളുടെ പ്രയോജനം എത്രപേര്‍ക്ക് ലഭിച്ചുവെന്നും അറിയിക്കാമോ;
( സി )
നിലമ്പൂര്‍ നിയോജക മണ്ഡലത്തിലെ ഉള്‍വനങ്ങളിലെ വിവിധ ആദിവാസി കോളനികളില്‍ 2016 മുതല്‍ നാളിതുവരെ നടപ്പാക്കിയ പദ്ധതികളും ചെലവഴിച്ച തുകയും ഇനവും കോളനികള്‍ തിരിച്ചുള്ള വിവരം ലഭ്യമാക്കാമോ?
874.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം മലമ്പുഴ മണ്ഡലത്തിലെ ഏതെല്ലാം പട്ടികവര്‍ഗ്ഗ കോളനികളെയാണ് അംബേദ്കര്‍ ഊര് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കുന്നത് എന്ന് അറിയിക്കാമോ; ഓരോ കോളനിക്കും അനുവദിച്ച തുക എത്രയാണെന്ന് വ്യക്തമാക്കാമോ;
( ബി )
മേല്‍പ്പറഞ്ഞ കോളനികളുടെ നവീകരണം ഏത് ഏജന്‍സി മുഖാന്തിരമാണ് നടത്തുന്നത് എന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തികള്‍ പൊതുമേഖലാ സ്ഥാപനങ്ങളായ സര്‍ക്കാര്‍ അംഗീകൃത അക്രഡിറ്റഡ് ഏജന്‍സികള്‍ മുഖാന്തിരം നടത്തുന്നതിന് തടസ്സങ്ങളുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ?
875.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സാമ്പത്തിക വര്‍ഷം കോഴിക്കോട് ജില്ലയില്‍ അനുവദിച്ച അംബേദ്കര്‍ സ്വയം പര്യാപ്ത ഗ്രാമങ്ങളുടെ പട്ടിക പട്ടികവര്‍ഗ്ഗം, പട്ടികജാതി തിരിച്ച് ലഭ്യമാക്കുമോ;
( ബി )
ഇവയുടെ നടത്തിപ്പ് എങ്ങനെയാണ് നിശ്ചയിക്കപ്പെട്ടിരിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
ഇവയുടെ പുരോഗതി റിപ്പോര്‍ട്ട് ലഭ്യമാക്കുമോ?
876.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൈപ്പമംഗലം നിയോജക മണ്ഡലത്തിലെ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വിവിധ രോഗങ്ങളാൽ ദുരിതം അനുഭവിക്കുന്നവർക്ക് പലവിധ കാരണങ്ങളാൽ ചികിത്സാ സഹായനിധി ലഭിക്കുന്നതിന് ദീർഘകാലം കാത്തിരിക്കേണ്ടി വരുന്നു എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് പരിഹരിക്കാനുള്ള നടപടി സ്വീകരിക്കാമോ?
877.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ക്കല മണ്ഡലത്തില്‍ അംബേദ്കര്‍ സ്വയം പര്യാപ്ത ഗ്രാമവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കുന്നതിനായി തെരഞ്ഞെടുത്ത വെട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ മുനിക്കുന്ന് കോളനി നവീകരണത്തിന് നിര്‍വ്വഹണാനുമതി നല്കിയിട്ടുണ്ടോയെന്ന് വിശദമാക്കാമോ;
( ബി )
നിര്‍വ്വഹണാനുമതി നല്കിയിട്ടുണ്ടെങ്കില്‍ ആയതിന്റെ പ്രവൃത്തി ആരംഭിക്കുന്നതിനുള്ള കാലതാമസം എന്തെന്ന് വിശ‍ദമാക്കാമോ;
( സി )
ഇത്തരം പദ്ധതികള്‍ യഥാസമയം പൂര്‍ത്തിയാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
878.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം മണ്ഡലത്തിലെ വാണിമേല്‍ - ചെക്ക്യാട് ഗ്രാമ പഞ്ചായത്തിലെ പട്ടികവര്‍ഗ്ഗ കോളനിയിലേക്കുള്ള ചിറ്റാരി - കണ്ടി വാതുക്കല്‍ റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതിനാല്‍ കോളനി നിവാസികള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത റോഡ്‌ പുനസ്ഥാപിക്കാനുള്ള ഫണ്ട് എന്ന് ലഭ്യമാക്കുമെന്ന് അറിയിക്കുമോ?
879.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തരൂർ നിയോജക മണ്ഡലത്തിൽ കണ്ണമ്പ്രയിൽ ആരംഭിക്കാൻ ഉദ്ദേശിക്കുന്ന ക്രാഫ്റ്റ് വില്ലേജ് പദ്ധതിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ?
880.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയില്‍ ബേഡഡുക്ക പഞ്ചായത്തിലെ കുണ്ടംകുഴിയില്‍ പ്രവര്‍ത്തിക്കുന്ന സാവിത്രിഭായി ഫൂലെ മെമ്മോറിയല്‍ ആശ്രമം സ്ക്കൂള്‍ കെട്ടിട നിര്‍മ്മാണത്തിന് എത്ര കോടി രൂപയുടെ എസ്റ്റിമേറ്റിനാണ് ഭരണാനുമതി നല്‍കിയിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ;
( ബി )
ഭരണാനുമതി ഉത്തരവുപ്രകാരം എത്ര കോടി രൂപയാണ് പി.ഡബ്ല്യു.ഡിക്ക് നല്‍കിയിട്ടുള്ളത്;
( സി )
ഈ തുക കൊണ്ട് എന്തൊക്കെ സൗകര്യങ്ങളാണ് സ്ഥാപനത്തില്‍ ഒരുക്കുന്നത്; വിശദാംശം അറിയിക്കാമോ ;
( ഡി )
ഭരണാനുമതി ഉത്തരവ് പ്രകാരമുളള ബാക്കി തുക നല്‍കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ?
881.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മങ്കട മണ്ഡലത്തില്‍ പട്ടികജാതി വികസന വകുപ്പ് മുഖേന നല്‍കിയ ധനസഹായം ഉപയോഗിച്ച് നിര്‍മ്മാണം ആരംഭിച്ച വീടുകളില്‍ ഇനിയും നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്ത പട്ടികജാതി കുടുംബങ്ങള്‍ക്ക് അവ പൂര്‍ത്തിയാക്കുന്നതിന് എന്തെങ്കിലും സഹായം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ഈ മണ്ഡലത്തിലെ ഓരോ തദ്ദേശഭരണ സ്ഥാപനത്തിൻകീഴിലും ഇത്തരത്തില്‍ അവശേഷിക്കുന്ന വീടുകള്‍ ഓരോന്നും പൂര്‍ത്തിയാക്കുന്നതിന് ഏകദേശം എത്ര തുക വീതം വേണ്ടിവരുമെന്നാണ് വകുപ്പ് കണക്കാക്കിയിട്ടുള്ളത്; വിശദാംശം ലഭ്യമാക്കുമോ;
( സി )
ഭവന നിര്‍മ്മാണം ആരംഭിയ്ക്കുകയും എന്നാല്‍ നാളിതുവരെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ലാത്തതുമായ പ്രസ്തുത കുടുംബങ്ങള്‍ക്ക് ധനസഹായം ഉറപ്പുവരുത്തുന്നതിന് ഈ സാമ്പത്തിക വര്‍ഷം പട്ടികജാതി വികസന വകുപ്പ് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അടിയന്തരമായി ഈ വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിന് ആവശ്യമായ ധനസഹായം ലഭ്യമാക്കുമോയെന്നും വ്യക്തമാക്കാമോ?
882.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തില്‍ 2020-21 ലെ അംബേദ്കര്‍ ഗ്രാമ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ മൂലേക്കുഴി കോളനിയിലെ നിര്‍മ്മാണ പ്രവൃത്തികളുടെ നിലവിലെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത കോളനിയില്‍ സംരക്ഷണ ഭിത്തി നിര്‍മ്മിക്കുന്നതിന് ഇറിഗേഷന്‍ വകുപ്പിന്റെ അനുമതി ലഭ്യമായിട്ടുണ്ടോ;
( സി )
പദ്ധതിയുടെ പ്രവര്‍ത്തനത്തിന് എന്തെങ്കിലും തടസ്സങ്ങള്‍ നിലവിലുണ്ടോ, എങ്കില്‍ അവ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ഡി )
പ്രസ്തുത പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
883.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കല്ല്യാശ്ശേരി നിയോജക മണ്ഡലത്തില്‍ അംബേദ്കര്‍ സ്വയംപര്യാപ്തഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ മാടുല്‍ ഗ്രാമപഞ്ചായത്തിലെ കുണ്ടായിട്ടമ്മല്‍ കോളനി, ചെറുകുന്ന് ഗ്രാമപഞ്ചായത്തിലെ മുതുകുട കോളനി എന്നിവയുടെ നിര്‍മ്മാണ പുരോഗതി വ്യക്തമാക്കാമോ?
884.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം കാഞ്ഞങ്ങാട് മണ്ഡലത്തിൽ പട്ടികജാതി, പട്ടികവർഗ്ഗ വികസന വകുപ്പുകൾക്ക് കീഴിൽ നടപ്പിലാക്കിവരുന്നതും നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതുമായ പദ്ധതികൾ ഏതെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
നടപ്പിലാക്കികൊണ്ടിരിക്കുന്ന പദ്ധതികളുടെ പുരോഗതി അറിയിക്കുമോ?
885.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍‍ മണ്ഡലത്തിലെ നായരമ്പലം ഗ്രാമപഞ്ചായത്തില്‍ തേങ്ങാത്തറ റോഡ് വേലിക്കത്തറ വീട്ടില്‍ ഉത്തമന്‍ മകന്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വി.യു. നന്ദു സ്പെയിനില്‍ ഫുട്ബോള്‍ പരിശീലനത്തിന് പോകുന്നതിനായി ധനസഹായം ലഭ്യമാകുന്നതിന് 24.08.2023-ന് എം.എല്‍.എ.യുടെ കവറിംഗ് ലെറ്റര്‍ സഹിതം സമര്‍പ്പിച്ച അപേക്ഷയിന്മേല്‍ നിരവധി റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കപ്പെട്ടിട്ടും അദ്ദേഹം കടം വാങ്ങിയ തുക ഉപയോഗിച്ച് പരിശീലനം പൂര്‍ത്തിയാക്കി തിരിച്ചെത്തിയിട്ടും ധനസഹായം ലഭ്യമാകാത്തതിന് കാരണം വിശദമാക്കാമോ;
( ബി )
സ്പെയിനില്‍ രണ്ടാംഘട്ട പരിശീലനത്തിന് അര്‍ഹതനേടിയിട്ടുള്ള വി.യു. നന്ദുവിന് ധനസഹായം എന്നത്തേക്ക് ലഭ്യമാക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ ?
886.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ മണ്ഡലത്തില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വകുപ്പിന്റെ കീഴില്‍ വെര്‍ച്വല്‍ പ്രീ എക്സാമിനേഷന്‍ ട്രെയിനിംഗ് സെന്റര്‍ ആരംഭിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
സംസ്ഥാനത്ത് എത്ര നിയമസഭ മണ്ഡലങ്ങളില്‍ ഈ സര്‍ക്കാരിന്റെ കാലത്ത് വെര്‍ച്വല്‍ പ്രീ എക്സാമിനേഷന്‍ ട്രെയിനിംഗ് സെന്റര്‍ ആരംഭിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ?
887.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23, 2023-24 വര്‍ഷങ്ങളില്‍ പട്ടികജാതി വകുപ്പ് മുഖേന ആലപ്പുഴ നിയോജകമണ്ഡലത്തില്‍ ഏതൊക്കെ പ്രവൃത്തികള്‍ക്കാണ് ഭരണാനുമതി നല്‍കിയിട്ടുള്ളതെന്നും പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതിയും സംബന്ധിച്ച വിശദവിവരവും ഭരണാനുമതികളുടെ പകര്‍പ്പും ലഭ്യമാക്കാമോ;
( ബി )
പട്ടികജാതി വകുപ്പിന് കീഴില്‍ ആലപ്പുഴ മണ്ഡലത്തില്‍ എത്ര സ്ഥലമാണ് കൈവശമുള്ളതെന്ന് വില്ലേജ് അടിസ്ഥാനത്തില്‍ വിസ്തീര്‍ണ്ണം, റീസര്‍വേ നമ്പര്‍ എന്നിവ ഉൾപ്പെടുത്തി വിവരം ലഭ്യമാക്കാമോ?
888.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് നല്‍കിവരുന്ന ഏതൊക്കെ ആനുകൂല്യങ്ങള്‍ക്കാണ് കേന്ദ്ര സഹായം ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത കേന്ദ്ര സഹായത്തില്‍ എന്തൊക്കെ കുറവുകളും നിര്‍ത്തലാക്കലുകളുമാണ് 2021-ന് ശേഷം ഉണ്ടായിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( സി )
ഇത്തരം വെട്ടിക്കുറയ്ക്കല്‍ കാരണം സഹായ വിതരണം തടസ്സപ്പെടുന്ന സാഹചര്യം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ അറിയിക്കാമോ;
( ഡി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പ്രൊപ്പോസലുകള്‍ സമര്‍പ്പിച്ചിട്ടും കേന്ദ്ര സര്‍ക്കാരിന്റെ സഹായം ലഭിക്കാത്തതുകൊണ്ടുമാത്രം ആനുകൂല്യങ്ങള്‍ നല്‍കാന്‍ സാധിക്കാതെ വന്ന പദ്ധതികളുടെ വിശദാംശം അറിയിക്കാമോ?
889.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നവകിരണം സ്വയംസന്നദ്ധ പുനരധിവാസ പദ്ധതി പ്രകാരം വനഗ്രാമങ്ങളിൽ നിന്നും മാറി താമസിക്കുന്നതിനായി വീടുകൾ പൊളിച്ചുമാറ്റിയവർക്ക് പദ്ധതിയുടെ ആനുകൂല്യം നൽകാത്തതിനാൽ പ്രതിസന്ധി നേരിടുന്നത് ഗൗരവത്തോടെ കാണുന്നുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഈ പദ്ധതിയിൽ എത്ര ഗുണഭോക്താക്കൾ ഉൾപ്പെട്ടിട്ടുണ്ട്; നാളിതുവരെ എത്ര പേർക്ക് എത്ര ഗഡു തുക കൈമാറിയിട്ടുണ്ട്; തുക പൂർണ്ണമായും കൈമാറി ഇവരുടെ പുനരധിവാസം ഉറപ്പാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ; വിശദാംശം നൽകുമോ?
890.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ആദിവാസി മേഖലകളില്‍ ഇപ്പോഴും വൈദ്യുതി ലഭ്യമല്ലാത്ത മേഖലകള്‍ കണ്ടെത്തിയിട്ടുണ്ടോയെന്നും അവര്‍ക്ക് വൈദ്യുതി ലഭ്യമാക്കാന്‍ പട്ടികവര്‍ഗ്ഗക്ഷേമ വകുപ്പ് വൈദ്യുതി വകുപ്പുമായി ചേര്‍ന്ന് നടത്തിവരുന്ന പ്രധാന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമെന്നും ആയത് എപ്പോള്‍ പൂര്‍ത്തീകരിക്കാനാകുമെന്നും വ്യക്തമാക്കുമോ;
( ബി )
വൈദ്യുതിയുള്ള ആദിവാസി മേഖലകളില്‍ കേബിള്‍ നെറ്റ് വര്‍ക്ക് ടവറുകളുടെ അഭാവം മൂലം വിദ്യാര്‍ത്ഥികള്‍ക്ക് ഡിജിറ്റല്‍ പഠനം അന്യാധീനമാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ പട്ടികവര്‍ഗ്ഗക്ഷേമ വകുപ്പ് എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു വരുന്നുവെന്ന് വ്യക്തമാക്കുമോ?
891.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നവകേരളസദസ്സിൽ ലഭിച്ച പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പിൽ പരിഹരിക്കപ്പെടേണ്ട പരാതികളുടെ എണ്ണം ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( ബി )
ഈ പരാതികളിൽ പരാതിക്കാരന് അനുകൂലമായി പരിഹാരമുണ്ടായ പരാതികളുടെ എണ്ണം ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( സി )
ഇനിയും പരിഹാരമുണ്ടാകേണ്ട പരാതികളുടെ എണ്ണം എത്രയെന്നും അത് ഏതൊക്കെ ഓഫീസുകളിലാണ് പെൻഡിങ്ങിലുള്ളതെന്നും ഇതിന് പരിഹാരം കാണുന്നതിന് കാലതാമസ്സമുണ്ടാകുന്നതിന്റെ കാരണമെന്തെന്നും വിശദമാക്കാമോ?
892.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നതി എന്ന ഓവര്‍സീസ് സ്കോളര്‍ഷിപ്പ് പദ്ധതി നടപ്പിലാക്കുന്നതിന് ഒഡെപെക് എന്ന ഏജന്‍സിയെ ചുമതലപ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
അര്‍ഹരായ വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നത് പ്രസ്തുത ഏജന്‍സിയാണോ; വ്യക്തമാക്കാമോ;
( സി )
ഏജന്‍സി മുഖേന തെരഞ്ഞെടുക്കുമ്പോള്‍ അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നഷ്ടപ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
893.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എസ്.സി,എസ്.ടി,ഒ.ബി.സി,ഒ.ഇ.സി വിഭാഗത്തിൽപ്പെട്ട ഗവേഷക വിദ്യാർത്ഥികൾക്ക് നൽകുന്ന ഫെലോഷിപ്പ് വിതരണം മുടങ്ങുന്നതിനാൽ ഗവേഷക വിദ്യാർഥികൾ സാമൂഹികമായും അക്കാദമികമായും പ്രതിസന്ധി നേരിടുന്നത് സർക്കാർ ഗൗരവത്തോടെ കാണുന്നുണ്ടോ; വിശദാംശം നൽകുമോ;
( ബി )
നിലവിൽ മേൽപ്പറഞ്ഞ ഫെലോഷിപ്പ് ഓരോ വിഭാഗം വിദ്യാർത്ഥികൾക്കും എതെങ്കിലും ഗഡു കുടിശ്ശികയുണ്ടോ; അവസാനമായി ഫെലോഷിപ് ഓരോ വിഭാഗത്തിനും അനുവദിച്ചത് എന്നാണ്; കുടിശ്ശിക ഉണ്ടെങ്കിൽ അത് തീർത്ത് ഫെലോഷിപ്പ് വിതരണം ചെയ്യുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
894.
ശ്രീ. ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നടപ്പ് സാമ്പത്തിക വർഷത്തെ ബജറ്റിൽ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളുടെ ക്ഷേമപ്രവർത്തനങ്ങൾക്കായി നീക്കിവച്ചിട്ടുള്ള ആകെ തുക എത്രയാണെന്നും ഇതിൽ നാളിതുവരെ എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്നുമുളള വിശദാംശങ്ങൾ ഇനം തിരിച്ച് വ്യക്തമാക്കുമോ?
895.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം ആദിവാസികൾക്കായി എന്തെല്ലാം ക്ഷേമ പദ്ധതികൾ പുതുതായി നടപ്പിലാക്കിയിട്ടുണ്ട്; വിശദമാക്കാമോ;
( ബി )
ആദിവാസികൾ കൂടുതലുള്ള പ്രദേശങ്ങളെ പ്രത്യേക മേഖലകളാക്കി പ്രഖ്യാപിച്ച് അവർക്ക് പ്രാതിനിധ്യമുള്ള ഗ്രാമപഞ്ചായത്ത് നിയമം നടപ്പാക്കണമെന്ന നിർദ്ദേശം ഉണ്ടായിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
ഇതുമായി ബന്ധപ്പെട്ട് 17.05.2017 തീയതിയിലെ ജി.ഒ(എം.എസ്) 38/2017 - പജ.പവ.വി.വ നമ്പർ ഉത്തരവ് പ്രകാരം രൂപീകരിച്ച ഹയർ ലെവൽ കമ്മിറ്റി അതിന്റെ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ റിപ്പോർട്ട് ലഭ്യമാക്കാമോ;
( ഡി )
പ്രസ്തുത ഹയർ ലെവൽ കമ്മിറ്റിയുടെ ഘടന, പ്രവർത്തനങ്ങൾ , റിപ്പോർട്ട് ലഭ്യമാക്കാൻ ചെലവഴിച്ച തുക എന്നിവ സംബന്ധിച്ച വിശദാംശം അറിയിക്കാമോ;
( ഇ )
ആദിവാസി ശാക്തീകരണത്തിനായി 1996-ൽ പാർലമെന്റ് പാസാക്കിയ പെസ നിയമം സംസ്ഥാനത്ത് നടപ്പിലാക്കാൻ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ?
896.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ആദിവാസി ഊരുകളുടെ പശ്ചാത്തല സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് അറിയിക്കുമോ?
897.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന സ്റ്റാര്‍ട്ട് അപ്പ് ഡ്രീംസ് പദ്ധതിയുടെ നിലവിലെ പ്രവര്‍ത്തന പുരോഗതി അറിയിക്കാമോ;
( ബി )
തിരുവനന്തപുരം ജില്ലയില്‍ ഈ പദ്ധതി പ്രകാരം ഏതെല്ലാം സ്റ്റാര്‍ട്ട് അപ്പുകള്‍ നാളിതുവരെ ആരംഭിച്ചിട്ടുണ്ടെന്ന വിവരം നല്‍കാമോ?
898.
ശ്രീ വി ശശി
ശ്രീമതി സി. കെ. ആശ
ശ്രീ ജി എസ് ജയലാൽ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങളുടെ സാമൂഹിക മുന്നേറ്റത്തിന്റെ ഭാഗമായി പുരോഗമന സ്വഭാവമുള്ള സാംസ്കാരിക കൂട്ടായ്മകൾ എന്ന നിലയിൽ ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് രൂപീകരിക്കപ്പെട്ട സേവ് എന്ന കൂട്ടായ്മകളുടെ പ്രവർത്തന പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങളിൽപ്പെട്ട യുവജനങ്ങളെ സ്ഥിര വരുമാനവും അഭിമാനബോധവുമുള്ള പരിഷ്കൃത ജനതയാക്കി മാറ്റുന്നതിനായി ഈ സർക്കാർ നടപ്പിലാക്കിയ പ്രവർത്തനങ്ങൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത വിഭാഗങ്ങളിൽപ്പെട്ട യുവജനങ്ങള്‍ക്കും വിദ്യാർത്ഥികള്‍ക്കും നവ കേരള നിർമിതിക്കനുയോജ്യമായ വിധത്തിൽ ആധുനിക തൊഴിൽ മേഖലകളിൽ നൈപുണ്യം ഉറപ്പാക്കുന്നതിനുവേണ്ടി നടപ്പിലാക്കിയ പ്രവർത്തനങ്ങൾ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
( ഡി )
പട്ടികജാതി, പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ മാനസികവും ശാരീരികവും വൈജ്ഞാനികവുമായ വളർച്ചയെ സഹായിക്കുന്നതിന്റെ ഭാഗമായി ഗ്രാമങ്ങളും ഊരുകളും കേന്ദ്രീകരിച്ച് എന്തെല്ലാം പരിപാടികളാണ് നടപ്പിലാക്കിയിട്ടുള്ളത്; വിശദമാക്കുമോ?
899.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് നിയോജക മണ്ഡലത്തില്‍ സേഫ് പദ്ധതി മുഖേന തിരഞ്ഞെടുക്കപ്പെട്ട എത്ര ഗുണഭോക്താക്കള്‍ക്ക് ധനസഹായം അനുവദിച്ചിട്ടുണ്ടെന്നും ആയതിലേക്കായി എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്നും അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയില്‍ എത്ര ഗുണഭോക്താക്കള്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു എന്നുള്ള വിവരം ലഭ്യമാക്കാമോ;
( സി )
സേഫ് പദ്ധതിയിലേക്ക് പുതിയ അപേക്ഷകള്‍ ക്ഷണിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുമോ; വിശദാംശം ലഭ്യമാക്കാമോ?
900.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സര്‍ക്കാരിന്റെ കാലം മുതല്‍ നാളിതുവരെ പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പ് മന്ത്രിയുടെ പ്രത്യേക ദുരിതാശ്വാസ നിധിയില്‍ നിന്ന് ധനസഹായം ലഭിച്ചവരുടെ വിവരങ്ങള്‍, പഞ്ചായത്തിന്റെ പേര്, ധനസഹായം ലഭിച്ചവരുടെ എണ്ണം, നല്‍കിയ തുക എന്നിവ വര്‍ഷം തിരിച്ച് ലഭ്യമാക്കാമോ;
( ബി )
എന്തെല്ലാം കാര്യങ്ങള്‍ക്കാണ് ദുരിതാശ്വാസ നിധിയില്‍ നിന്ന് തുക അനുവദിച്ചുവരുന്നതെന്നത് വിശദമാക്കാമോ;
( സി )
വാമനാപുരം മണ്ഡലത്തില്‍ പ്രസ്തുത ദുരിതാശ്വാസ നിധിയില്‍ നിന്ന് ധനസഹായത്തിനായി ലഭിച്ച എത്ര അപേക്ഷകള്‍ ഇനി തീര്‍പ്പാക്കാനുണ്ട് എന്നത് പഞ്ചായത്ത് തിരിച്ച് വിശദമാക്കാമോ?
901.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി-പട്ടികവർഗ്ഗ വികസന വകുപ്പ് മുഖേന 2016 മുതൽ നാളിതുവരെ ആലത്തൂർ മണ്ഡലത്തിൽ നടപ്പിലാക്കിയിട്ടുള്ള വിവിധ പദ്ധതികൾ ഏതൊക്കെയാണെന്നും ഇതിനായി എത്ര രൂപ വിനിയോഗിച്ചിട്ടുണ്ടെന്നും വിശദമാക്കാമോ?
902.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി പട്ടികവര്‍ഗ്ഗ -പിന്നാക്ക ക്ഷേമ വകുപ്പുകൾ മാവേലിക്കര നിയോജക മണ്ഡലത്തിലെ മാവേലിക്കര, ഭരണിക്കാവ് എന്നീ ബ്ലോക്ക് പട്ടികജാതി ഓഫീസുകള്‍ മുഖേന 2021 മുതല്‍ ഏതെല്ലാം പദ്ധതികള്‍ക്ക് എത്ര തുക അനുവദിച്ചുവെന്നും അവയില്‍ ഏതെല്ലാം പദ്ധതികള്‍ നടപ്പിലാക്കിയെന്നും എത്ര തുക വിനിയോഗിച്ചുവെന്നുമുള്ള വിവരം അറിയിക്കുമോ;
( ബി )
അവയില്‍ ഏതെല്ലാം പദ്ധതികള്‍ നടപ്പിലാക്കാന്‍ ഉണ്ടെന്നും അവയ്ക്ക് എത്ര തുക ആകുമെന്നും വിശദമാക്കാമോ;
( സി )
പ്രസ്തുത പദ്ധതികളുടെ നിലവിലെ സ്ഥിതിവിവരം ലഭ്യമാക്കാമോ?
903.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടര്‍ പരിശീലനം നല്‍കുന്നതിനായി ഹരിപ്പാട് പ്രവര്‍ത്തിച്ചിരുന്ന സൈബര്‍ശ്രീ യൂണിറ്റിന്റെ പ്രവര്‍ത്തനം നിലയ്ക്കാനിടയായ സാഹചര്യം എന്താണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത യൂണിറ്റിന്റെ പ്രവര്‍ത്തനം അടിയന്തരമായി പുനരാരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
904.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ ആരോഗ്യസംരക്ഷണവും ചികിത്സയുമായി ബന്ധപ്പെട്ടും നടപ്പിലാക്കുന്ന പ്രധാന പദ്ധതികള്‍ എന്തൊക്കെയാണ്; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത വിഭാഗങ്ങൾക്ക് മികവുറ്റ രീതിയില്‍ ചികിത്സ ലഭ്യമാക്കുന്നതിന് പുതിയ പദ്ധതികള്‍ എന്തെങ്കിലും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടോ; വിശദമാക്കാമോ;
( സി )
ജീവിതശൈലി രോഗനിര്‍ണ്ണയത്തിനും രോഗപ്രതിരോധത്തിനുമായി പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളില്‍പ്പെട്ട കുറഞ്ഞ വരുമാനക്കാര്‍ക്ക് വേണ്ടി എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്; വിശദമാക്കാമോ?
905.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാരുടെ ക്ഷേമ വികസന പ്രവർത്തനങ്ങൾക്കായി 2023-24 സാമ്പത്തിക വർഷം വകയിരുത്തിയ തുക ഹെഡ് ഓഫ് അക്കൌണ്ട് തിരിച്ച് വ്യക്തമാക്കാമോ;
( ബി )
ഇങ്ങനെ അനുവദിച്ച തുകയിൽ നിന്നും നാളിതുവരെ ചെലവഴിച്ച തുക എത്രയെന്ന് തരം തിരിച്ച് വ്യക്തമാക്കാമോ;
( സി )
പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പുകള്‍ക്ക് സംസ്ഥാന ബജറ്റില്‍ തുക അനുവദിച്ചിട്ടും നടപ്പിലാകാത്ത പദ്ധതികള്‍ നിലവിലുണ്ടോ; വിശദവിവരം ലഭ്യമാക്കാമോ;
( ഡി )
പ്രസ്തുത വകുപ്പുകള്‍ വഴി നടപ്പിലാക്കുന്ന ഏതെല്ലാം പദ്ധതികളാണ് സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണം തുക അനുവദിക്കാതെ മുടങ്ങികിടക്കുന്നത്; വിശദവിവരം ലഭ്യമാക്കാമോ;
( ഇ )
പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങള്‍ക്ക് വേണ്ടി നടപ്പിലാക്കുന്നതും വ്യക്തിഗത ആനുകൂല്യങ്ങള്‍ ലഭ്യമാക്കേണ്ടതുമായ പദ്ധതികളില്‍ മുടങ്ങികിടക്കുന്ന പദ്ധതികള്‍ ഏതെല്ലാമാണെന്ന് വിശദമാക്കാമോ; ഈ പദ്ധതികള്‍ മുടങ്ങാനുണ്ടായ കാരണം വ്യക്തമാക്കാമോ?
906.
ശ്രീ. കെ. ആൻസലൻ
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ ജി സ്റ്റീഫന്‍
ഡോ. സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്‍പ്പറേഷനില്‍ നിന്നും നല്‍കിയിട്ടുള്ള നീണ്ട കാലാവധിയുള്ള വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്‍പ്പറേഷന്‍ മുഖാന്തിരം വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ പഠനത്തിനായി സാമ്പത്തിക സഹായം അനുവദിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ നിബന്ധനകള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( സി )
പട്ടികജാതിയില്‍ നിന്നും മറ്റ് ശുപാര്‍ശിത സമുദായങ്ങളില്‍ നിന്നും ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തവരുടെ സാമൂഹ്യ, വിദ്യാഭ്യാസ, സാംസ്കാരിക, സാമ്പത്തിക ഉന്നമനത്തിനായി എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നതെന്ന് വിശദമാക്കാമോ?
907.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി പട്ടികവർഗ്ഗ-പിന്നാക്ക വികസന ക്ഷേമ വകുപ്പുകൾ മുഖേന പ്രസ്തുത വിഭാഗത്തിൽപ്പെട്ടവർക്കു ലഭ്യമാകുന്ന ആനുകൂല്യങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ആനുകൂല്യങ്ങൾ അർഹതപ്പെട്ടവർക്ക് യഥാസമയത്ത് ലഭ്യമാകുന്നുണ്ടോ എന്ന് ഉറപ്പു വരുത്താൻ ഏർപ്പെടുത്തിയ സംവിധാനങ്ങൾ എന്തൊ​ക്കെയാണെന്ന് വ്യക്തമാക്കാമോ;
( സി )
ഓരോ വർഷവും പ്രസ്തുത ആനുകൂല്യങ്ങൾ അർഹതപ്പെട്ടവര്‍ക്ക് ലഭിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ഡി )
കഴിഞ്ഞ ഏഴ് വർഷം (2017 മുതൽ 2023 വരെ) ഈ വിഭാഗങ്ങൾക്കു നൽകിയ ആനുകൂല്യങ്ങൾ എന്തൊ​ക്കെയാണെന്ന് ജില്ല തിരിച്ചു വ്യക്തമാക്കാമോ;
( ഇ )
കഴിഞ്ഞ ഏഴുവർഷം ഈ വിഭാഗങ്ങൾക്കവകാശപ്പെട്ട ആനുകൂല്യങ്ങൾ എത്തിക്കാൻ സാധിച്ചിട്ടില്ലെങ്കിൽ പ്രസ്തുത വിശദാംശം ജില്ലയും വർഷവും തിരിച്ചു വ്യക്തമാക്കാമോ; യഥാസമയത്ത് വിതരണം ചെയ്യാൻ കഴിയാത്ത ആനുകൂല്യങ്ങളുടെ പിന്നീടുളള അവസ്ഥ എന്താണെന്ന് വ്യക്തമാക്കാമോ?
908.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടികവര്‍ഗ്ഗ കോളനികളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് നടപ്പിലാക്കി വരുന്ന പദ്ധതികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ;
( ബി )
കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ പാട്യം പഞ്ചായത്തില്‍ മുണ്ടയാട് ആദിവാസി കോളനിയിലെ നാശോന്മുഖമായ സാംസ്ക്കാരിക കേന്ദ്രം വായനശാല കൂടി ഉള്‍പ്പെടുത്തി പുനര്‍ നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
909.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ദളിത് ക്രൈസ്തവർ നേരിടുന്ന പ്രശ്നങ്ങൾ സംബന്ധിച്ച് സർക്കാർ തലത്തിൽ വിലയിരുത്തൽ നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
നിലവിൽ എന്തെല്ലാം ആനുകൂല്യങ്ങളാണ് പ്രസ്തുത വിഭാഗത്തിന് നൽകി വരുന്നത്; വ്യക്തമാക്കാമോ;
( സി )
പ്രസ്തുത വിഭാഗത്തിന് പ്രത്യേകമായി ഉദ്യോഗത്തിലും മറ്റു മേഖലകളിലും സംവരണം നൽകുന്നതിന് നടപടികൾ സ്വീകരിക്കുമോ;
( ഡി )
നിലവിൽ പ്രസ്തുത വിഭാഗത്തിനുള്ള ഉദ്യോഗ മേഖലയിലെ ബാക്ക് ലോഗ് നികത്താൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ഇ )
പ്രസ്തുത വിഭാഗത്തിനായി എന്തെല്ലാം ആനുകൂല്യങ്ങളാണ് പുതുതായി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ?
910.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി - പട്ടികവർഗ്ഗ കുടുംബങ്ങളിലെ ഏക വരുമാനദായകനായ വ്യക്തി മരണപ്പെട്ടാൽ കുടുംബങ്ങൾക്ക് ധനസഹായം നൽകുന്ന പദ്ധതി ആരംഭിച്ച തീയതിയും ഇതു സംബന്ധിച്ച സർക്കാർ ഉത്തരവിന്റെ പകർപ്പും ലഭ്യമാക്കുമോ;
( ബി )
പദ്ധതി പ്രകാരം എത്ര രൂപയാണ് ഒരു കുടുംബത്തിന് ധനസഹായമായി ലഭിക്കുക; ടി തുക ഏറ്റവും ഒടുവിൽ വർദ്ധിപ്പിച്ചത് എന്നാണ് എന്ന് വ്യക്തമാക്കാമോ;
( സി )
പദ്ധതി ആരംഭിച്ചത് മുതൽ നാളിതുവരെ എത്ര പേർക്കാണ് സഹായം ലഭ്യമാക്കിയിട്ടുള്ളതെന്നും ഇതിനായി ചെലവായിട്ടുള്ള ആകെ തുക എത്രയാണെന്നും ജില്ലയും വർഷവും തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( ഡി )
പദ്ധതി പ്രകാരം സഹായം ലഭിക്കുന്നതിനായി അപേക്ഷ ലഭിച്ച ശേഷം ധനസഹായം നല്‍കാത്തതും തീര്‍പ്പാക്കാതെ പരിഗണനയിലുള്ളതുമായ എത്ര അപേക്ഷകളാണ് നിലവിലുള്ളത് എന്ന് വെളിപ്പെടുത്താമോ; എന്നു മുതലുള്ള അപേക്ഷകളാണ് ഇപ്രകാരം തീർപ്പാക്കാനുള്ളത്; ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ?
911.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികവര്‍ഗ്ഗ വികസന വകുപ്പ് വഴി ചികിത്സാ സഹായം ലഭ്യമാകുന്നതിന് സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ തീരുമാനമാകാന്‍ മാസങ്ങളോളം താമസിക്കുന്നുണ്ടെന്നുളള ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
മാരകരോഗബാധിതര്‍ക്ക് ഇതിന്റെ ഗുണം യഥാസമയം ലഭിക്കാതെ പോകുന്ന സാഹചര്യം ഉണ്ടാവുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ മേല്‍ വിഷയം പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ടോ;
( സി )
ആവശ്യമായ രേഖകള്‍ ഉണ്ടെങ്കില്‍ സര്‍ക്കാര്‍ തലത്തില്‍ തന്നെ ചികിത്സാ സഹായം നല്‍കുന്ന മുന്‍കാല രീതി പുനഃസ്ഥാപിക്കുന്ന വിഷയം പരിഗണിക്കുമോ; വിശദാംശം അറിയിക്കാമോ?
912.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം സംസ്ഥാന പിന്നാക്ക ക്ഷേമ വികസന കോര്‍പ്പറേഷന്‍ വഴി നടപ്പിലാക്കിയ പദ്ധതികള്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികള്‍ ഓരോന്നും പ്രകാരം എത്ര ഗുണഭോക്താക്കള്‍ക്ക് എത്ര തുക വിതരണം ചെയ്തുവെന്ന് വ്യക്തമാക്കാമോ;
( സി )
കോര്‍പ്പറേഷന്റെ പരിധിയിലുളള ദുര്‍ബലവിഭാഗത്തില്‍പ്പെട്ട ഗുണഭോക്താക്കള്‍ക്ക് കടാശ്വാസപദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; റവന്യൂ റിക്കവറി നടപടികളില്‍ കോര്‍പ്പറേഷന്‍ എന്ത് നടപടി സ്വീകരിച്ചു വരുന്നുവെന്ന് വ്യക്തമാക്കാമോ; മാനുഷിക പരിഗണന നല്‍കുന്നതിന് കോര്‍പ്പറേഷന്‍ തയ്യാറാകുമോ?
913.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പിന്നാക്ക സമുദായത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ പഠനത്തിന് ലഭ്യമാക്കുന്ന സ്ക്കോളര്‍ഷിപ്പുകള്‍ സംബന്ധിച്ച് വിശദമാക്കാമോ;
( ബി )
ഇവര്‍ക്ക് വിദേശ പഠനത്തിനുള്ള അര്‍ഹതാ മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ് ?
914.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പയെടുത്ത പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട വ്യക്തികളുടെ ലോണുകള്‍ സംസ്ഥാന പട്ടികജാതി വികസന കോര്‍പ്പറേഷന്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ പുരോഗതി അറിയിക്കുമോ ;
( ബി )
ഇപ്രകാരം മേല്‍ ആവശ്യവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 2021-22, 2022-23, 2023-24 കാലയളവില്‍ ലഭ്യമായ അപേക്ഷകളുടെ എണ്ണവും അവയില്‍ സ്വീകരിച്ച നടപടികളും വ്യക്തമാക്കുമോ?
915.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സംസ്ഥാന പട്ടിക ജാതി വികസന കോര്‍പ്പറേഷൻ 2016 മുതൽ 2021 വരെയുള്ള കാലയളവില്‍ എത്രപേർക്ക് സ്റ്റാർട്ടപ്പ്‌ ലോണുകൾ നൽകിയിട്ടുണ്ടെന്ന് ജില്ല തിരിച്ചുള്ള കണക്കുകൾ ലഭ്യമാക്കാമോ;
( ബി )
2022 മുതൽ 2023 ഫെബ്രുവരി വരെയുള്ള കാലയളവില്‍ എത്രപേർക്ക് സ്റ്റാർട്ടപ്പ്‌ ലോണുകൾ നൽകിയിട്ടുണ്ടെന്നുള്ള ജില്ല തിരിച്ചുള്ള കണക്കുകൾ ലഭ്യമാക്കാമോ;
( സി )
സ്റ്റാർട്ടപ്പ് ലോൺ ലഭിക്കുവാൻ വേണ്ട നിബന്ധനകൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ?
916.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം കേരള സംസ്ഥാന പട്ടികജാതി- പട്ടികവര്‍ഗ്ഗ കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന ബെനിഫിഷ്യറി ഓറിയന്റ് സ്കീം മുഖേന ആനുകൂല്യം ലഭിച്ച അരുവിക്കര നിയോജക മണ്ഡലത്തിലെ ഗുണഭോക്താക്കളുടെ വിവരങ്ങള്‍ അറിയിക്കാമോ?
917.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. കെ. എം. സച്ചിന്‍ദേവ്
ശ്രീ. പി.പി. സുമോദ്
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേവസ്വം ബോര്‍ഡിന്റെ പ്രധാന ക്ഷേത്രങ്ങളില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് സുഗമമായ ദര്‍ശനത്തിനും വാഹന പാര്‍ക്കിംഗ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഏർപ്പെടുത്തുന്നതിനുമായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
ക്ഷേത്രത്തിന്റെ വരുമാനം ആതുര സേവന മേഖലയിലേയ്ക്ക് കൂടി വിനിയോഗിച്ച് പൊതു സമൂഹത്തിന് ഉപയോഗപ്രദമാകുന്ന വിധത്തില്‍ എന്തെല്ലാം പദ്ധതികളാണ് വിവിധ ദേവസ്വം ബോര്‍ഡുകളില്‍ നടപ്പാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം വിവിധ ദേവസ്വങ്ങള്‍ക്ക് അനുവദിച്ച ഗ്രാന്റുകള്‍ സംബന്ധിച്ച് വിശദമാക്കാമോ?
918.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ എം മുകേഷ്
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശബരിമലയില്‍ ഭക്തരുടെ തിരക്ക് നിയന്ത്രിച്ച് സുരക്ഷ ഉറപ്പാക്കുന്നതിനും ദര്‍ശനം സുഗമമാക്കുന്നതിനുമായി ഈ മണ്ഡലകാലത്ത് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
സംസ്ഥാനത്തെ ദേവസ്വം ബോര്‍ഡുകൾക്ക് കീഴിലുള്ള ക്ഷേത്രങ്ങളില്‍ ക്യു.ആർ. കോഡ് മൊബെെല്‍ ഫോണില്‍ സ്കാന്‍ ചെയ്ത് കാണിക്ക നല്‍കുന്ന സംവിധാനം നിലവിലുണ്ടോ; വ്യക്തമാക്കാമോ;
( സി )
ഇല്ലെങ്കിൽ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള മുഴുവൻ ക്ഷേത്രങ്ങളിലും പ്രസ്തുത സംവിധാനം നടപ്പിലാക്കുവാന്‍ നടപടി സ്വീകരിക്കുമോ;
( ഡി )
ക്യു.ആർ. കോഡ് സംവിധാനം നടപ്പിലാക്കിയ ക്ഷേത്രങ്ങളില്‍ പ്രതിദിന വരുമാനത്തില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടോ; വിശദമാക്കാമോ?
919.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശബരിമലയിൽ മണ്ഡലകാലത്തെ ക്യൂ ക്രമീകരണത്തിൽ വീഴ്ച ഉണ്ടായിട്ടുണ്ടോ; എങ്കിൽ അതിന്റെ കാരണം എന്താണെന്ന് വ്യക്തമാക്കുമോ;
( ബി )
നിരവധി ഭക്തർ ശബരിമല ദർശനം ലഭിക്കാതെ തിരികെ പോകേണ്ടി വന്നതായുള്ള ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ക്യൂ ക്രമീകരണം ഫലപ്രദമായി നടപ്പാക്കാൻ കഴിയാതെ പോയത് പോലീസ് ഉദ്യോഗസ്ഥരുടെ കുറവ് മൂലം ആണെന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദാംശങ്ങൾ നൽകാമോ;
( സി )
മണ്ഡലകാല പ്രവർത്തനങ്ങൾ മന്ത്രി തലത്തിൽ ഏകോപിപ്പിക്കുന്നതിനു സാധിക്കാത്ത സാഹചര്യം ആദ്യ ഘട്ടത്തിൽ ഉണ്ടായിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ഡി )
ഭക്തരുടെ തിരക്ക് വർധിക്കാനുള്ള സാധ്യത മുൻകൂട്ടി കാണുന്നതിൽ അധികൃതർക്ക് പിഴവ് സംഭവിച്ചിട്ടുണ്ടോ; എങ്കിൽ ഇത്തരം പ്രതിസന്ധികൾ ആവർത്തിക്കാതിരിക്കാൻ എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ട്; വ്യക്തമാക്കുമോ?
920.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശബരിമലയില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വാഹന പാര്‍ക്കിംഗ് കേന്ദ്രങ്ങള്‍ എവിടെയൊക്കെ ആണെന്ന് വ്യക്തമാക്കാമോ;
( ബി )
പൊതുജനങ്ങള്‍ക്ക് എല്ലാ പാര്‍ക്കിംഗ് കേന്ദ്രങ്ങളും ഉപയോഗിക്കാമോ, ആയതിന്റെ വിശദാംശം നല്‍കാമോ?
921.
ശ്രീ പി എസ്‍ സുപാല്‍
ശ്രീ. ഇ കെ വിജയൻ
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശബരിമലയിലും പമ്പയിലും വർദ്ധിച്ചുവരുന്ന തിരക്ക് കാര്യക്ഷമമായി നിയന്ത്രിക്കുന്നതിന് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ആധുനിക സംവിധാനങ്ങൾ ഒരുക്കേണ്ടതിന്റെ ആവശ്യകത പരിശോധനാ വിധേയമാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
മണിക്കൂറുകൾ നീളുന്ന കാത്തിരിപ്പില്ലാതെ ഭക്തജനങ്ങൾക്ക് പതിനെട്ടാം പടി കയറുന്നതിനും ദർശനം നടത്തുന്നതിനും എന്തെല്ലാം പുതിയ സംവിധാനങ്ങളാണ് ഈ വർഷത്തെ മണ്ഡലകാലത്ത് ഒരുക്കിയത്; വിശദമാക്കുമോ;
( സി )
മണ്ഡല മകരവിളക്ക് കാലത്ത് ശബരിമല സന്നിധാനത്തുണ്ടാകുന്ന തിരക്ക് ഒഴിവാക്കുന്നതിന് ഈ വർഷം നടപ്പിലാക്കിയ ഡൈനാമിക് ക്യൂ കൺട്രോൾ സംവിധാനം എത്രത്തോളം ഫലപ്രദമായിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ഡി )
ഭക്തജനങ്ങള്‍ക്ക് ആകസ്മികമായി ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നതിന് പമ്പ മുതൽ സന്നിധാനം വരെയുള്ള ശരണപാതയിൽ എന്തെല്ലാം പുതിയ ആരോഗ്യരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്; വിശദമാക്കുമോ?
922.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023 -24 സാമ്പത്തിക വർഷത്തെ ബജറ്റിൽ 10 കോടി രൂപ അനുവദിച്ചിട്ടുള്ള എരുമേലി മാസ്റ്റർ പ്ലാൻ പദ്ധതി പ്രകാരം നടപ്പാക്കുന്ന പ്രവൃത്തികൾ നിലവിൽ ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;
( ബി )
എന്തെല്ലാം പ്രവൃത്തികളാണ് പ്രസ്തുത പദ്ധതിയിലൂടെ നടപ്പിലാക്കാൻ ആസൂത്രണം ചെയ്തിട്ടുള്ളത്; വിശദാംശം ലഭ്യമാക്കാമോ?
923.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. എ. പി. അനിൽ കുമാർ
ശ്രീ. ഐ. സി. ബാലകൃഷ്ണൻ
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മകരവിളക്ക് ഉത്സവത്തിന് നടതുറന്നതിന് പിന്നാലെ ശബരിമലയിലെ പ്രധാന വഴിപാടായ അരവണയുടെ ക്ഷാമം രൂക്ഷമായത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ അതിന്റെ കാരണം വിശദമാക്കാമോ;
( ബി )
അരവണ ക്ഷാമം രൂക്ഷമായതോടെ പ്രസാദ വിതരണത്തില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയ സാഹചര്യം ഉണ്ടായിരുന്നോ എന്ന് വ്യക്തമാക്കാമോ;
( സി )
അരവണ ക്ഷാമം പരിഹരിക്കാന്‍ സ്വീകരിച്ച നടപടികളും വരും വര്‍ഷങ്ങളില്‍ അരവണ വിതരണം കാര്യക്ഷമമാക്കാന്‍ സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികളും വിശദമാക്കാമോ?
924.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലബാര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ ശമ്പള പരിഷ്കരണ ഉത്തരവ് എന്നാണ് പുറപ്പെടുവിച്ചത്;
( ബി )
ശമ്പള പരിഷ്കരണത്തില്‍ വന്ന അനോമലി പരിഹരിച്ചുകൊണ്ടുള്ള ദേവസ്വം ബോര്‍ഡിന്റെ തീരുമാനത്തിന് അംഗീകാരം ലഭിക്കണമെന്ന ആവശ്യം സർക്കാരിന് ലഭിച്ചത് എന്നാണ്;
( സി )
ശമ്പള പരിഷ്കരണം മൂലം വരുന്ന അധിക സാമ്പത്തികബാധ്യതയെ സംബന്ധിച്ച് മലബാര്‍ ദേവസ്വം ബോര്‍ഡ് ഗവണ്‍മെന്റിന് മുന്‍പില്‍ എന്തെങ്കിലും നിര്‍ദ്ദേശം സമര്‍പ്പിച്ചിട്ടുണ്ടോ;
( ഡി )
അനോമലി പരിഹരിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് എന്നത്തേയ്ക്കു പുറപ്പെടുവിക്കാനാവുമെന്ന് അറിയിക്കാമോ?
925.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലബാര്‍ ദേവസ്വം ബോര്‍ഡ്, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് എന്നിവിടങ്ങളില്‍ നിന്നും മണലൂര്‍ മണ്ഡലത്തിലെ ക്ഷേത്രങ്ങള്‍ക്ക് 2022-23, 2023-24 സാമ്പത്തിക വര്‍ഷങ്ങളില്‍ എത്ര രൂപ ധനസഹായം നല്‍കിയിട്ടുണ്ട്;
( ബി )
ഏതെല്ലാം ക്ഷേത്രങ്ങള്‍ക്കാണ് പ്രസ്തുത ധനസഹായം നല്‍കിയിട്ടുള്ളത്;
( സി )
ഏതെല്ലാം ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് പ്രസ്തുത തുക വിനിയോഗിക്കുന്നതെന്ന് വ്യക്തമാക്കാമോ?
926.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവിതാംകൂർ ദേവസ്വം ബോർഡിലെ കമ്മിഷണറായി നിയമനം ലഭിക്കണമെങ്കിൽ ഡെപ്യൂട്ടി ദേവസ്വം കമ്മിഷണർ തസ്തികയിൽ ആറ് മാസത്തെ പ്രോബേഷൻ കാലാവധി ആവശ്യമാണെന്ന് സ്പെഷ്യൽ റൂളിൽ വ്യവസ്ഥ ചെയ്തിരിക്കെ നിലവിൽ കമ്മീഷണറായി നിയമനം ലഭിച്ച ഉദ്യോഗസ്ഥന് ടിയാന്റെ പ്രൊബേഷൻ കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് ദേവസ്വം കമ്മീഷണർ ആയി നിയമനം നൽകിയത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ചട്ട വിരുദ്ധമായി നിയമനം നൽകിയ പ്രസ്‌തുത നടപടി തിരുത്തുന്നതിനും ചട്ടവിരുദ്ധമായി വാങ്ങിയ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും തിരിച്ചു പിടിക്കുന്നതിനും നടപടി സ്വീകരിക്കുമോ?
927.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട മണ്ഡലത്തിലെ തൃക്കാഞ്ഞിരപുരത്ത് ദേവസ്വം ബോര്‍ഡിന് കീഴില്‍ ആര്‍ട്സ് & സയന്‍സ് കോളേജ് ആരംഭിക്കുന്നതിനുള്ള നിര്‍ദ്ദേശം പരിഗണനയിലുണ്ടോ; ദീര്‍ഘനാളായുള്ള പ്രസ്തുത ആവശ്യത്തിന്മേല്‍ അനുകൂല നടപടി സ്വീകരിക്കാമോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
928.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട മണ്ഡലത്തിലെ തൃക്കാഞ്ഞിരപുരത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോർഡിന് കീഴിൽ ആർട്സ് & സയൻസ് കോളേജ് ആരംഭിക്കുന്നതിനുള്ള നിർദ്ദേശം സർക്കാരിന്റെ പരിഗണനയിലുണ്ടോ;
( ബി )
കോളേജ് ആരംഭിക്കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കാമോ; വിശദാംശങ്ങൾ ലഭ്യമാക്കാമോ?
929.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഒറ്റപ്പാലം മണ്ഡലത്തിലെ ക്ഷേത്രങ്ങള്‍ക്ക് ദേവസ്വം വകുപ്പില്‍ നിന്ന് ഫണ്ട് അനുവദിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ ദേവസ്വം വകുപ്പിന് കീഴിലുള്ള ക്ഷേത്രങ്ങളുടെ വിശദാംശം നല്‍കാമോ?
930.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാലക്കുടി നിയോജകമണ്ഡലത്തിലെ ചിറങ്ങരയില്‍ ശബരിമല ഇടത്താവളം നിര്‍മ്മിക്കുന്നതിനുള്ള നടപടികൾ നിലവില്‍ ഏതു ഘട്ടത്തിലാണെന്ന് വിശദീകരിക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ എത്ര ശതമാനം പൂർത്തീകരിച്ചുവെന്നും ബാക്കി എന്നത്തേക്ക് പൂര്‍ത്തീകരിക്കുവാൻ കഴിയുമെന്നും വ്യക്തമാക്കുമോ?
931.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലബാറിലെ ക്ഷേത്രങ്ങളിലെ ആചാരസ്ഥാനികര്‍ക്കും കോലധാരികള്‍ക്കും നൽകി വരുന്ന പ്രതിമാസ ധനസഹായം ഇപ്പോൾ എത്ര മാസത്തെ കുടിശ്ശികയായിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
ഇവര്‍ക്ക് നല്‍കുന്ന തുകയിൽ വര്‍ദ്ധനവ് വരുത്തിയിട്ടുണ്ടോയെന്ന് അറിയിക്കാമോ?
932.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുനലൂർ നഗരസഭയിലെ ശാസ്താംകോണം കുടിവെള്ള പദ്ധതിക്ക് ബൂസ്റ്റർ ടാങ്ക് നിർമ്മിക്കുന്നതിന് തൃക്കോതേശ്വരം ക്ഷേത്രത്തിനോട് ചേർന്ന സ്ഥലം അനുവദിക്കുകയും പ്രതിമാസം 1875 രൂപ വാടക നിശ്ചയിക്കുകയും ചെയ്ത് ദേവസ്വം ബോർഡ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും പ്രസ്തുത സ്ഥലത്തിന് വാടക നിയമപരമായി അടയ്ക്കുന്നതിനുള്ള സാങ്കേതിക തടസ്സങ്ങൾ ജല അതോറിറ്റിയും മുനിസിപ്പാലിറ്റിയും അറിയിച്ചതിനാൽ പദ്ധതി നടപ്പിലാക്കാൻ കഴിയാത്ത സ്ഥിതിയുണ്ടായിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എം.എൽ.എ.ഫണ്ടിൽ നിന്നും 30 ലക്ഷം രൂപ അനുവദിക്കുകയും പതിനായിരത്തോളം കുടുംബങ്ങൾക്ക് കുടിവെള്ളം ലഭിക്കുന്നതുമായ പ്രസ്തുത പദ്ധതി നടത്തിപ്പിനായി തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നിന്നും ഭൂമി സൗജന്യമായി വിട്ടുനല്കുന്നതിനുള്ള അനുകൂല തീരുമാനങ്ങൾ സ്വീകരിയ്ക്കുമോ; വിശദമാക്കാമോ?
933.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലയില്‍ മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്ഷേത്രകലാ അക്കാദമിക്ക് ആസ്ഥാനമന്ദിരം നിര്‍മ്മിക്കുന്നതിനായി മാടായി തിരുവര്‍ക്കാട്ട് കാവ് ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം വിട്ടു നല്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
എം.എൽ.എ.മാരുടെ അഡീഷണൽ സ്റ്റാഫിന്റെ വേതനം
934.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എൽ.എ.മാരുടെ അഡീഷണൽ സ്റ്റാഫിന് വേതനം വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച് സർക്കാരിന് ലഭിച്ച നിവേദനത്തിന്മേൽ പാർലമെന്ററികാര്യ വകുപ്പ് സ്വീകരിച്ച നടപടികൾ വിശദമാക്കുമോ;
( ബി )
ദിവസ വേതന ജീവനക്കാരെക്കാൾ കുറഞ്ഞ വേതനമാണ് ഇവർക്ക് ലഭിക്കുന്നതെന്ന വസ്തുത സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
എങ്കിൽ അത് പരിഹരിച്ച് മെച്ചപ്പെട്ട വേതനം എം.എൽ.എ.മാരുടെ അഡീഷണൽ സ്റ്റാഫിന് നൽകാൻ നടപടി സ്വീകരിക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.