|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
UNSTARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA >10th Session>unstarred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 10th SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
3150.
ശ്രീമതി
കാനത്തില്‍ ജമീല : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
2016-17
കാലയളവില്‍
മത്സ്യത്തൊഴിലാളികൾക്കുള്ള
ഭവന നിര്‍മ്മാണ പദ്ധതി
പ്രകാരം തുക പാസ്സാകുകയും
ഇതിന്റെ ഭാഗമായി രണ്ടു ഗഡു
തുക കൈപ്പറ്റുകയും ചെയ്ത ശേഷം
സാമ്പത്തിക പ്രയാസത്താല്‍
വീടുപണി പൂര്‍ത്തീകരിക്കാന്‍
സാധിച്ചിട്ടില്ലാത്ത
കുടുംബങ്ങള്‍ക്ക് അവരുടെ
വസ്തുവിന്റെ ആധാരം തിരിച്ച്
നല്‍കുന്നതിനുളള നടപടി
സ്വീകരിക്കുമോ?
3151.
ശ്രീമതി
യു പ്രതിഭ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കായംകുളം
മണ്ഡലത്തില്‍ കായംകുളം നഗരസഭ
പരിധിയിലുള്ള മത്സ്യഭവന്റെ
കെട്ടിടം
ജീര്‍ണ്ണാവസ്ഥയിലാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആധുനിക
സൗകര്യങ്ങളോടുകൂടിയ
മത്സ്യഭവന്‍
നിര്‍മ്മിക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
3152.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
2016
മുതല്‍ മാവേലിക്കര
മണ്ഡലത്തില്‍ കേരള സംസ്ഥാന
തീരദേശ വികസന കോര്‍പ്പറേഷന്‍
ലിമിറ്റഡ് മുഖേന
നടപ്പിലാക്കിവരുന്ന
പദ്ധതികളുടെ വിശദവിവരങ്ങളും
അനുവദിച്ച തുകയും
ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതികളുടെ തല്‍സ്ഥിതി
വിശദമാക്കുമോ;
(
സി )
2016
മുതല്‍ മാവേലിക്കര
മണ്ഡലത്തില്‍ ഫിഷറീസ് വകുപ്പ്
മുഖേന അനുവദിച്ചതും
നടപ്പിലാക്കിയതുമായ
പദ്ധതികളുടെ വിശദവിവരം
ലഭ്യമാക്കുമോ;
(
ഡി )
പ്രസ്തുത
പദ്ധതികളുടെ തല്‍സ്ഥിതി
വിശദമാക്കുമോ?
3153.
ശ്രീ
കെ യു ജനീഷ് കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കോന്നി
മണ്ഡലത്തില്‍ കലഞ്ഞൂർ
പഞ്ചായത്തിലെ കൂടല്‍ ആധുനിക
ഫിഷ് മാർക്കറ്റിന്റെ
നിര്‍മ്മാണ പുരോഗതി
വിശദമാക്കാമോ?
3154.
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കോഴിക്കോട്
നോര്‍ത്ത് മണ്ഡലത്തില്‍ 2020
മുതല്‍ 2023 വരെ റോഡ് വികസനം
ഉള്‍പ്പെടെ, ഫിഷറീസ് വകുപ്പ്
അനുവദിച്ച പദ്ധതികളുടെ
വിശദാംശം ലഭ്യമാക്കുമോ;
(
ബി )
പുനര്‍ഗേഹം
പദ്ധതി പ്രകാരം മണ്ഡലത്തില്‍
നടന്നുവരുന്ന ഫ്ലാറ്റ്/വീട്
നിര്‍മ്മാണങ്ങളുടെ നിലവിലെ
സ്ഥിതി വിശദമാക്കാമോ?
3155.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ദേശീയ
ജലപാത കടന്നുപോകുന്ന
വെെപ്പിന്‍ ദ്വീപിലെ
മത്തനക്കാട്, നെടുങ്ങാട്,
ഞാറക്കല്‍ എന്നീ പ്രദേശങ്ങൾ
മുതല്‍ ഏഴിക്കര വരെയുള്ള
ഭാഗങ്ങളില്‍ എക്കലും ചെളിയും
അടിഞ്ഞ് കിടക്കുന്നതുമൂലം
ടൂറിസ്റ്റ് ബോട്ടുകള്‍ക്ക്
പോകുന്നതിനും
മത്സ്യത്തൊഴിലാളികളുടെ
മത്സ്യബന്ധനത്തിനും തടസം
നേരിടുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
ഈ
ഭാഗങ്ങളിലെ എക്കലും ചെളിയും
നീക്കം ചെയ്യുന്നതിന് കായലിൽ
ഡ്രഡ്ജിംഗ് നടത്തുന്നതിന്
നടപടി സ്വീകരിക്കുമോ?
3156.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പയ്യന്നൂര്‍
മണ്ഡലത്തിലെ പാലക്കോട് ഫിഷ്
ലാന്റിംഗ് സെന്ററിലെ അടിസ്ഥാന
സൗകര്യങ്ങളുടെ അഭാവം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
ഫിഷ്
ലാന്റിംഗ് സെന്ററിലെ അടിസ്ഥാന
സൗകര്യം മെച്ചപ്പെടുത്താന്‍
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ; അറിയിക്കാമോ?
3157.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
അപകടത്തില്‍പ്പെടുന്ന
മത്സ്യത്തൊഴിലാളികളെ
രക്ഷിക്കുന്നതിനുള്ള രക്ഷാ
ബോട്ടുകളോ, റസ്ക്യൂ
സംവിധാനങ്ങളോ ആലപ്പുഴയില്‍
ഇല്ല എന്ന ആരോപണം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
രക്ഷാപ്രവര്‍ത്തനത്തിന്
ബോട്ടുകളും മറ്റ് റസ്ക്യൂ
സംവിധാനങ്ങളും നിലവിൽ
ജില്ലയിലേക്ക് എത്തിക്കുന്നത്
എവിടെ നിന്നാണെന്ന്
അറിയിക്കുമോ;
(
സി )
രക്ഷാപ്രവര്‍ത്തനത്തിന്
മറ്റ് സ്ഥലങ്ങളില്‍ നിന്നും
ബോട്ടുകള്‍ എത്തിക്കുന്നതിൽ
കലതാമസം ഉണ്ടാകുന്നതിനാൽ
ആലപ്പുഴയില്‍ എല്ലാ
സൗകര്യങ്ങളോടും കൂടിയ ഒരു
റസ്ക്യൂ സംവിധാനം
ഒരുക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
3158.
ശ്രീ.
പി. സി. വിഷ്ണുനാഥ്
ശ്രീ.
എം. വിൻസെന്റ്
ശ്രീ.
ടി. ജെ. വിനോദ്
ശ്രീമതി
ഉമ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
മത്സ്യത്തൊഴിലാളികള്‍ക്കായി
ഈ സര്‍ക്കാര്‍
ആവിഷ്കരിച്ചിട്ടുള്ള
സാമൂഹ്യസുരക്ഷ പദ്ധതികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
(
ബി )
ഉപ്പു
കാറ്റടക്കമുള്ള പ്രതികൂല
സാഹചര്യങ്ങളെ അതിജീവിക്കാൻ
മത്സ്യത്തൊഴിലാളി
കുടുംബങ്ങളുടെ വീടിനു
പ്രത്യേക നിർമ്മാണം
ആവശ്യമായിരിക്കെ ലെെഫ് മിഷന്‍
പദ്ധതി വഴി നൽകുന്ന തുക
പര്യാപ്തമല്ല എന്നത്
വസ്തുതയല്ലേ; വിശദമാക്കാമോ;
(
സി )
ഈ
സാഹചര്യത്തിൽ
മത്സ്യത്തൊഴിലാളി
കുടുംബങ്ങൾക്ക് വീടുവയ്ക്കാൻ
നൽകുന്ന തുക വർദ്ധിപ്പിക്കാൻ
നടപടികൾ സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
3159.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പെട്രോളിന്റേയും
മണ്ണെണ്ണയുടേയും ചെലവ്
കുറക്കുന്നതിന് സഹായകരമാകുന്ന
പുതു തലമുറ യന്ത്ര
സംവിധാനങ്ങള്‍ ഉള്ള ബോട്ടുകൾ
ഏര്‍പ്പെടുത്തുന്നതിന്
സ്വീകരിച്ചിട്ടുള്ള നടപടികള്‍
എന്തെല്ലാമാണ്;
(
ബി )
സംസ്ഥാനത്ത്
ഇന്‍ഷുറന്‍സ് എടുക്കാത്ത
യന്ത്രവല്‍കൃത ബോട്ടുകളുടേയും
വള്ളങ്ങളുടേയും കണക്കുകള്‍
ലഭ്യമാണോ; എങ്കിൽ ജില്ല
തിരിച്ചുള്ള കണക്കുകൾ
ലഭ്യമാക്കാമോ?
3160.
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മണലൂര്‍
മണ്ഡലത്തിലെ തീരദേശ
പഞ്ചായത്തായ വാടനപ്പള്ളിയിലെ
വാര്‍ഡ് 8-ലെ തൃത്തല്ലൂര്‍
ഹെല്‍ത്ത് സെന്റര്‍ റോഡ്,
മേപ്രങ്ങാട്ട്-ഗണേശമംഗലം റോഡ്
എന്നിവ തീരദേശ റോഡുകളുടെ
പുനരുദ്ധാരണ പദ്ധതിയില്‍
ഉള്‍പ്പെടുത്തി ഹാര്‍ബര്‍
എഞ്ചിനീയറിംഗ് വകുപ്പ് മുഖേന
നിര്‍മ്മിക്കുന്നതിന്
എസ്റ്റിമേറ്റ് തയ്യാറാക്കി
സമര്‍പ്പിച്ചെങ്കിലും ഇതുവരെ
ഭരണാനുമതി
ലഭിച്ചിട്ടില്ലെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
റോഡുകള്‍ക്ക് ഭരണാനുമതി
ലഭ്യമാക്കുന്നതിന് ആവശ്യമായ
സത്വര നടപടി സ്വീകരിക്കുമോ?
3161.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍
ശ്രീ
വി ജോയി
ശ്രീ.
എം.വിജിന്‍
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മത്സ്യബന്ധനത്തില്‍
ഏര്‍പ്പെടുന്നവരുടെ
സുരക്ഷയ്ക്കായി എന്തെല്ലാം
പദ്ധതികളാണ് സര്‍ക്കാര്‍
ആവിഷ്കരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(
ബി )
തീരദേശത്ത്
മത്സ്യബന്ധനത്തില്‍
ഏര്‍പ്പെടുന്നവര്‍ക്ക് പരസ്പര
ആശയ വിനിമയം നടത്തുവാന്‍
കഴിയുന്ന വിധത്തില്‍
പരമ്പരാഗത യാനങ്ങള്‍ക്ക്
വി.എച്ച്.എഫ് അനുവദിക്കുന്ന
പദ്ധതിയുടെ പുരോഗതി
വിശദമാക്കാമോ;
(
സി )
2011-2016
കാലഘട്ടത്തില്‍ കടല്‍
സുരക്ഷയ്ക്കായി നടപ്പാക്കിയ
പദ്ധതിയുടെ വിവരങ്ങള്‍
ലഭ്യമാക്കാമോ;
(
ഡി )
2016
മുതല്‍ നാളിതുവരെ
മത്സ്യത്തൊഴിലാളികള്‍ക്ക്
എന്തെല്ലാം വ്യക്തിഗത
ആനുകൂല്യങ്ങള്‍
അനുവദിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ; കടല്‍
സുരക്ഷയ്ക്കായി എന്തെങ്കിലും
നൂതന പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ?
3162.
ശ്രീ
സി കെ ഹരീന്ദ്രന്‍
ശ്രീമതി
യു പ്രതിഭ
ശ്രീ.
എ. രാജ
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മത്സ്യകൃഷി
വ്യാപനത്തിനും
അക്വാടൂറിസത്തിനുമായി അഡാക്ക്
വഴി നടപ്പിലാക്കി വരുന്ന
പദ്ധതികൾഎന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
അഡാക്കിന്റെ
ഫാമുകളില്‍ അക്വാടൂറിസം
പദ്ധതി നടപ്പാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(
സി )
കൊല്ലം
ജില്ലയിലെ ആയിരംതെങ്ങ്
ഫാമുമായി ചേര്‍ന്നുള്ള
കണ്ടല്‍ക്കാടുകളെ
ടൂറിസത്തിനായി
പ്രയോജനപ്പെടുത്തുവാന്‍ നടപടി
സ്വീകരിക്കുമോ?
3163.
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍
ശ്രീ
എം മുകേഷ്
ശ്രീ.
പി. നന്ദകുമാര്‍
ശ്രീ.
ലിന്റോ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഫിഷറീസ്
വകുപ്പില്‍ ആര്‍.ഐ.ഡി.എഫ്.
ഉപയോഗിച്ച് നബാര്‍ഡ്
നടപ്പാക്കുന്ന പദ്ധതികള്‍
ഏതൊക്കെയാണ്; അവയുടെ
പുരോഗതി വിശദമാക്കാമോ;
(
ബി )
ട്രാഞ്ചേ-29ല്‍
ഉള്‍പ്പെടുത്തി ഏതെല്ലാം
പദ്ധതികള്‍ക്ക് അംഗീകാരം
ലഭിച്ചിട്ടുണ്ട്; ഈ
പദ്ധതികള്‍ എന്നത്തേയ്ക്ക്
ആരംഭിക്കുവാന്‍ കഴിയുമെന്ന്
വിശദമാക്കാമോ;
(
സി )
മത്സ്യക്കുഞ്ഞ്
ഉല്‍പ്പാദന വര്‍ദ്ധനവിനായി
ഏതെല്ലാം പദ്ധതികളാണ്
ആര്‍.ഐ.ഡി.എഫ്.-ല്‍
ഉള്‍പ്പെടുത്തി നടപ്പാക്കി
വരുന്നതെന്ന്
വ്യക്താമാക്കാമോ?
3164.
ശ്രീ.
എ. സി. മൊയ്‌തീൻ
ശ്രീ.
കെ. പ്രേംകുമാര്‍
ശ്രീ
വി കെ പ്രശാന്ത്
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മത്സ്യത്തൊഴിലാളികളുടെ
സാമൂഹിക-സാമ്പത്തിക സ്ഥിതി
മനസ്സിലാക്കുന്നതിനായി
സര്‍വ്വേ നടത്തുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
എങ്കില്‍
സര്‍വ്വേ എന്നത്തേക്ക്
ആരംഭിക്കുന്നതിനാണ്
ഉദ്ദേശിക്കുന്നത്;
(
സി )
എന്തെല്ലാം
സാമ്പത്തിക-സാമൂഹിക
ഘടകങ്ങളാണ് പഠനത്തിനായി
ശേഖരിക്കുവാന്‍
ഉദ്ദേശിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ?
3165.
ശ്രീ.
എം. എം. മണി
ശ്രീ
ഒ . ആർ. കേളു
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ
കെ യു ജനീഷ് കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കൂടുകളിലും
വളപ്പുകളിലും മത്സ്യം
വളര്‍ത്തുന്നതിന് എന്തൊക്കെ
പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(
ബി )
കൂട്
മത്സ്യകൃഷി
വ്യാപിപ്പിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(
സി )
ഏതെല്ലാം
ഇനം മത്സ്യങ്ങളാണ് കൂട്
മത്സ്യകൃഷിയ്ക്ക്
അനുയോജ്യമായിട്ടുള്ളത്;
അവയുടെ കുഞ്ഞുങ്ങളെ
സംസ്ഥാനത്തുതന്നെ
ഉത്പാദിപ്പിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
3166.
ശ്രീ.
എ. കെ. എം. അഷ്റഫ്
ശ്രീ.
എൻ. എ. നെല്ലിക്കുന്ന്
ശ്രീ.
എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തിന്റെ
ആഭ്യന്തര ഉപയോഗത്തിന്
ആവശ്യമായ മത്സ്യം
തദ്ദേശീയമായി
ലഭിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
ഈ
മേഖലയിൽ പ്രവര്‍ത്തിക്കുന്ന
പരമ്പരാഗത
മത്സ്യത്തൊഴിലാളികളെ ആഴക്കടൽ
മത്സ്യബന്ധനത്തിൽ
പങ്കാളിയാക്കാനുള്ള പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(
സി )
മീൻപിടിത്തം,
സംസ്ക്കരണം, വിപണനം എന്നിവ
ആദായകരമാക്കാൻ സ്വീകരിക്കാൻ
ഉദ്ദേശിക്കുന്ന നടപടികൾ
എന്തെല്ലാമാണ്; വിശദമാക്കുമോ?
3167.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഫിഷറീസ്
വകുപ്പിൽ ധനകാര്യ ഇൻസ്പെക്ഷൻ
വിഭാഗം അവസാനമായി പരിശോധന
നടത്തിയത് എന്നാണ്; പ്രസ്തുത
പരിശോധനയിൽ ഏതെങ്കിലും
തരത്തിലുള്ള ക്രമക്കേടുകള്‍
കണ്ടെത്തിയിട്ടുണ്ടോ; പരിശോധന
റിപ്പോർട്ടിന്റെ പകർപ്പ്
ലഭ്യമാക്കുമോ?
3168.
ശ്രീ.
എം. വിൻസെന്റ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മത്സ്യബന്ധന
വകുപ്പിന് കീഴിലുള്ള
സ്ഥാപനങ്ങളിൽ കഴിഞ്ഞ നാല് വർഷ
കാലയളവിൽ സി.ആന്റ്.എ.ജി.
നടത്തിയ ഓഡിറ്റിൽ എന്തൊക്കെ
ക്രമക്കേടുകൾ
കണ്ടെത്തിയിട്ടുണ്ട് എന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
ഓഡിറ്റ് സംബന്ധിച്ച അന്തിമ
റിപ്പോർട്ട് സർക്കാരിന്
ലഭിച്ചിട്ടുണ്ടോ; എങ്കിൽ
ആയതിന്റെ പകർപ്പ്
ലഭ്യമാക്കുമോ?
3169.
ശ്രീ
ഇ ചന്ദ്രശേഖരന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഈ
സർക്കാർ അധികാരത്തിൽ വന്നശേഷം
കാഞ്ഞങ്ങാട് മണ്ഡലത്തിൽ
ഫിഷറീസ് വകുപ്പ് മുഖേന
നടപ്പിലാക്കിയ പദ്ധതികൾ
ഏതൊക്കെയാണെന്ന് അറിയിക്കാമോ?
3170.
ശ്രീ.
എം. വിൻസെന്റ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മണ്ണെണ്ണയ്ക്ക്
വില വർധിക്കുകയും
അതിന്മേലുള്ള സബ്സിഡി തുക
ഉയർത്താത്തിരിക്കുകയും
ചെയ്യുന്ന സാഹചര്യത്തിൽ
മൽസ്യത്തൊഴിലാളികൾ നേരിടുന്ന
പ്രതിസന്ധി സർക്കാർ
ഗൗരവത്തോടെ കാണുന്നുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
മൽസ്യബന്ധന
യാനങ്ങളിലെ മണ്ണെണ്ണ
എന്‍ജിനുകള്‍
എല്‍.പി.ജി.യിലേക്ക്
മാറ്റുന്നതിനായി
നടപ്പിലാക്കിയ പദ്ധതിയുടെ
പുരോഗതി വ്യക്തമാക്കുമോ;
നാളിതുവരെ എത്ര എൻജിനുകൾ
ഇപ്രകാരം മാറ്റിയെന്നും ഈ
വകയിൽ എത്ര തുക
ചെലവഴിച്ചെന്നും അറിയിക്കുമോ;
വിശദാംശം നൽകുമോ?
3171.
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കേന്ദ്ര
നയത്തിന്റെ ഭാഗമായി ഫിഷ്
ഫാര്‍മര്‍ പ്രൊഡ്യൂസര്‍
ഓര്‍ഗനെെസേഷന്‍
രൂപീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
ഉണ്ടെങ്കിൽ
പ്രസ്തുത പദ്ധതി പ്രാഥമിക
മത്സ്യത്തൊഴിലാളി സഹകരണ
സംഘങ്ങളുടെ പ്രവർത്തനത്തെ
ദോഷകരമായി ബാധിക്കുമോയെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
3172.
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കഴിഞ്ഞ
അഞ്ചു വർഷ കാലയളവിൽ ഫിഷറീസ്
വകുപ്പിൽ വിജിലൻസ് നടത്തിയ
പരിശോധനകളിൽ കണ്ടെത്തിയ
ക്രമക്കേടുകൾ ഏതൊക്കെയാണെന്ന
വിശദാംശം ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
ക്രമക്കേടുകളിൽ കുറ്റക്കാരായി
കണ്ടെത്തിയവർക്കെതിരെ വകുപ്പ്
തലത്തിൽ സ്വീകരിച്ച നടപടികൾ
വ്യക്തമാക്കുമോ?
3173.
ശ്രീ.
അഹമ്മദ് ദേവര്‍കോവില്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മുഖദാർ
ഫിഷ് ലാന്റിംഗ് സെന്റർ
നിർമ്മാണത്തിന്റെ നിലവിലെ
സ്ഥിതി വ്യക്തമാക്കാമോ;
(
ബി )
കോഴിക്കോട്
ജില്ലയില്‍
മത്സ്യതൊഴിലാളികൾക്ക് വേണ്ടി
നടപ്പിലാക്കുന്ന പുതിയ
പദ്ധതികൾ, ആനുകൂല്യങ്ങൾ
വെളിപ്പെടുത്താമോ;
(
സി )
കോഴിക്കോട്
ജില്ലയിലെ ഫിഷറീസ്
സ്ക്കൂളുകളുടെ നവീകരണ
പ്രവൃത്തികളുടെ സ്ഥിതി
അറിയിക്കാമോ?
3174.
ശ്രീ
തോമസ് കെ തോമസ്
ശ്രീ
കോവൂർ കുഞ്ഞുമോൻ
ശ്രീ.
കെ.പി.മോഹനന്‍
ശ്രീ
മാത്യു ടി. തോമസ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മത്സ്യത്തൊഴിലാളികളുടെ
മക്കളുടെ വിദ്യാഭ്യാസ
ആനുകൂല്യങ്ങള്‍
വര്‍ദ്ധിപ്പിക്കാനുള്ള
നടപടികൾ സ്വീകരിക്കാമോ;
വ്യക്തമാക്കുമോ;
(
ബി )
മത്സ്യത്തൊഴിലാളികളുടെ
മക്കള്‍ക്ക് ഉന്നത
വിദ്യാഭ്യാസ രംഗത്ത് കൂടുതല്‍
അവസരങ്ങളും സൗകര്യങ്ങളും
നല്‍കുന്നതിന് പ്രത്യേക നടപടി
സ്വീകരിക്കുമോ; എങ്കില്‍
വിശദാംശം ലഭ്യമാക്കുമോ?
3175.
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
അഴീക്കോട്
മണ്ഡലത്തില്‍ ഫിഷറീസ്
വകുപ്പിന്റെ കീഴിലുള്ള
പ്രവൃത്തികള്‍
ഏതൊക്കെയാണെന്നും ആയതിന്റെ
നിലവിലെ സ്ഥിതി എന്താണെന്നും
അറിയിക്കാമോ?
3176.
ശ്രീ.
ടി. ജെ. വിനോദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
2022-23
സാമ്പത്തിക വർഷം ഫിഷറീസ്
വകുപ്പിന് വിവിധ ബഡ്ജറ്റ്
ശീർഷകങ്ങളിൽ അനുവദിച്ചിരുന്ന
തുകയും പ്രസ്തുത ശീർഷകങ്ങളിൽ
ചെലവഴിച്ച തുകയും പ്ലാൻ, നോൺ
പ്ലാൻ ഇനങ്ങൾ തിരിച്ച്
വ്യക്തമാക്കുമോ?
3177.
ശ്രീ.
കെ. ആൻസലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പൊഴിയൂരിൽ
പുനര്‍ഗേഹം പദ്ധതി പ്രകാരം 3
വര്‍ഷം മുന്‍പ് പ്രഖ്യാപിച്ച
24 ഫ്ലാറ്റുകളുടെ
നിര്‍മ്മാണത്തിന്റെ നിലവിലെ
സ്ഥിതിയെന്താണെന്ന്
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
ഫ്ലാറ്റ് നിര്‍മ്മാണത്തിന്
എത്ര കോടി രൂപയുടെ
ഭരണാനുമതിയാണ് നല്‍കിയതെന്ന്
അറിയിക്കുമോ; ഇതിനായുള്ള
ടെണ്ടര്‍ നടപടി
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
പ്രസ്തുത
ഫ്‌ളാറ്റുകളുടെ നിര്‍മ്മാണ
പ്രവൃത്തികള്‍ എപ്പോള്‍
പൂര്‍ത്തിയാകുമെന്ന്
വ്യക്തമാക്കാമോ;
(
ഡി )
പൊഴിയൂരിലെ
പുനര്‍ഗേഹം പദ്ധതിയില്‍
പുതിയതായി
ഉള്‍പ്പെടുത്തിയിട്ടുള്ള 185
കുടുംബങ്ങള്‍ക്ക് ഫ്ലാറ്റ്
നിര്‍മ്മിക്കാന്‍ സ്ഥലം
ഏറ്റെടുക്കുന്നതിന്റെ നടപടി
പൂര്‍ത്തീകരിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കുമോ; എത്ര സ്ഥലമാണ്
ഫ്ലാറ്റ് നിര്‍മ്മാണത്തിന്
ഏറ്റെടുക്കുന്നതെന്ന്
അറിയിക്കുമോ; വിശദവിവരം
ലഭ്യമാക്കുമോ?
3178.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കണ്ണൂര്‍
ജില്ലയിലെ കല്ല്യാശ്ശേരി
മണ്ഡലത്തിലെ പുതിയങ്ങാടിയില്‍
കേരള സംസ്ഥാന തീരദേശ വികസന
കോര്‍പ്പറേഷന്‍ ലിമിറ്റഡ്
മുഖേനയുള്ള
കല്ലുമ്മക്കായ-കടല്‍മത്സ്യ
വിത്തുല്പാദന കേന്ദ്രത്തിന്റെ
നിര്‍മ്മാണ പുരോഗതി
വിശദമാക്കാമോ?
3179.
ശ്രീ.
സി. എച്ച്. കുഞ്ഞമ്പു
ശ്രീ.
എൻ. കെ. അക്ബര്‍
ഡോ.
സുജിത് വിജയൻപിള്ള
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
ഫിഷിംഗ് ഹാർബറുകളുടെ നിലവാരം
ഉയർത്തുന്നതിന് എന്തെങ്കിലും
പദ്ധതികൾ
ആവിഷ്കരിച്ചിട്ടുണ്ടോ;
(
ബി )
നിർമ്മാണം
പൂർത്തീകരിച്ച ഏതെല്ലാം
ഫിഷിംഗ് ഹാർബറുകളിലാണ് ഇനിയും
അടിസ്ഥാന സൗകര്യ ന്യൂനതകൾ
ഉള്ളതായി
കണ്ടെത്തിയിട്ടുള്ളത്;
(
സി )
കൊല്ലം,
പൊന്നാനി, ബേപ്പൂർ ഫിഷിംഗ്
ഹാർബറുകൾ അടിസ്ഥാന സൗകര്യ
പരിമിതി നേരിടുന്നവെന്ന
കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കിൽ അതിന് പരിഹാരമായി
എന്തെങ്കിലും പദ്ധതികൾ
ആവിഷ്കരിച്ചിട്ടുണ്ടോ;
(
ഡി )
സംസ്ഥാനത്തെ
ഒരു ഫിഷിംഗ് ഹാർബർ എങ്കിലും
അന്താരാഷ്ട്ര നിലവാരത്തിൽ
വികസിപ്പിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
3180.
ശ്രീ.
കെ. ആൻസലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പൊഴിയൂര്‍
മത്സ്യബന്ധന തുറമുഖ
നിര്‍മ്മാണത്തിനായി
സ്വീകരിച്ച നടപടിക്രമങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(
ബി )
തുറമുഖ
നിര്‍മ്മാണത്തിന്റെ
ഡി.പി.ആര്‍.
പൂര്‍ത്തീകരിച്ചിട്ടുണ്ടോ
എന്ന് വിശദമാക്കാമോ;
ഡി.പി.ആര്‍. പ്രകാരം തുറമുഖ
നിര്‍മ്മാണത്തിന്
വിനിയോഗിക്കുന്ന തുക
എത്രയെന്ന് വ്യക്തമാക്കുമോ?
3181.
ശ്രീ.
സി. എച്ച്. കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കാസര്‍ഗോഡ്
ജില്ലയിലെ
ബേക്കല്‍-കോട്ടിക്കുളം
പ്രദേശത്ത് മത്സ്യബന്ധന
തുറമുഖം സ്ഥാപിക്കുന്നതിനുള്ള
ഇന്‍വെസ്റ്റിഗേഷന്‍ നടപടികള്‍
ഏത് ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
(
ബി )
നിലവില്‍
എന്തൊക്കെ നടപടികള്‍
പൂര്‍ത്തിയാക്കി; ഇനി
എന്തൊക്കെ നടപടികളാണ്
പൂര്‍ത്തിയാക്കാനുള്ളത്;
വിശദാംശങ്ങള്‍ അറിയിക്കാമോ?
3182.
ശ്രീ.
എ. കെ. എം. അഷ്റഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മഞ്ചേശ്വരം
മത്സ്യബന്ധന തുറമുഖം
പൂർണ്ണതോതിൽ സജ്ജമാകാത്തത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
തുറമുഖത്തിന്റെ അടിസ്ഥാന
ഭൗതിക സൗകര്യങ്ങൾ
വർദ്ധിപ്പിക്കുന്നതിന് പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കില്‍ ഇത് സംബന്ധിച്ചുള്ള
ഫയൽ ഏത് ഓഫീസിലാണ് ഉള്ളതെന്ന്
ഫയൽ നമ്പർ സഹിതം
വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
പദ്ധതിയ്ക്ക് എപ്പോൾ
ഭരണാനുമതി ലഭ്യമാക്കുമെന്ന്
വ്യക്തമാക്കുമോ?
3183.
ശ്രീ.
കെ.വി.സുമേഷ്
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ
എം നൗഷാദ്
ശ്രീ.
കെ. ആൻസലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
മത്സ്യബന്ധന തുറമുഖങ്ങളുടെ
സമഗ്ര വികസനത്തിനായി
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(
ബി )
ഇതില്‍
ഏതെല്ലാം പദ്ധതികള്‍
കേന്ദ്രസര്‍ക്കാരിന്റെ
അംഗീകാരത്തിനായി
സമര്‍പ്പിച്ചിട്ടുണ്ട്;
(
സി )
കേന്ദ്രസര്‍ക്കാര്‍
എത്ര പദ്ധതികള്‍ക്ക് അംഗീകാരം
നല്‍കിയിട്ടുണ്ട്; അംഗീകാരം
ലഭിച്ച പദ്ധതികളുടെ നിലവിലെ
പുരോഗതി അറിയിക്കാമോ?
3184.
ശ്രീ.
എ. പ്രഭാകരൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിന് ശേഷം മലമ്പുഴ
മണ്ഡലത്തിലെ ഏതെല്ലാം
റോഡുകള്‍ നവീകരിക്കുന്നതിനാണ്
ഫിഷറീസ് വകുപ്പിന്റെ ഫണ്ട്
അനുവദിച്ചിട്ടുള്ളത് എന്ന്
വ്യക്തമാക്കാമോ;
(
ബി )
ഓരോ
പ്രവൃത്തിക്കും അനുവദിച്ച
തുക, പ്രവൃത്തിയുടെ നിലവിലെ
സ്ഥിതി എന്നിവ വിശദമാക്കാമോ?
3185.
ശ്രീ.
എൻ. എ. നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഒരു
റോഡ് തീരദേശ റോഡായി
കണക്കാക്കുന്നതിനുള്ള
മാനദണ്ഡങ്ങൾ എന്താണെന്ന്
വ്യക്തമാക്കാമോ;
(
ബി )
കാസര്‍ഗോഡ്
ജില്ലയിലെ തീരദേശ റോഡുകൾ
ഏതൊക്കെയാണെന്ന്
പഞ്ചായത്ത്/മുനിസിപ്പാലിറ്റി
തിരിച്ച് വ്യക്തമാക്കാമോ;
(
സി )
കഴിഞ്ഞ
എട്ട് വർഷം ഈ റോഡുകളുടെ
നിലവാരം ഉയർത്തുന്ന
പദ്ധതിക്ക് അനുവദിച്ച തുക,
റോഡ്,
പഞ്ചായത്ത്/മുനിസിപ്പാലിറ്റി,
വർഷം എന്നിവയുടെ വിശദാംശം
പട്ടിക തിരിച്ച്
ലഭ്യമാക്കാമോ;
(
ഡി )
തീരദേശ
റോഡുകളുടെ പുനർനിർമ്മാണ രീതി
പൊതുമരാമത്ത് റോഡുകളുടേതിൽ
നിന്ന് വ്യത്യസ്തമാണോ എന്ന്
വ്യക്തമാക്കാമോ; എങ്കിൽ
വിശദാംശം നൽകുമോ?
3186.
ശ്രീ.
പി. അബ്ദുല്‍ ഹമീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
തീരദേശ
റോഡുകള്‍ നവീകരിക്കുന്നതിന്റെ
ഭാഗമായി വള്ളിക്കുന്ന്
മണ്ഡലത്തില്‍ നടപ്പ്
സാമ്പത്തിക വര്‍ഷം എത്ര ഫണ്ട്
അനുവദിച്ചിട്ടുണ്ട്; വിശദാംശം
ലഭ്യമാക്കാമോ;
(
ബി )
വള്ളിക്കുന്ന്
കോന്നംകുഴി വാടി റോഡ്,
കടലുണ്ടി നഗരം ഹിറോസ് നഗര്‍
ചാബ്രയില്‍ റോഡ് എന്നീ 2
തീരദേശ റോഡുകള്‍
നവീകരിക്കുന്നതിന്റെ ഭാഗമായി
പ്രൊപ്പോസല്‍ സര്‍ക്കാരില്‍
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ; പ്രസ്തുത
റോഡുകള്‍ നവീകരിക്കുന്നതിന്
ഫണ്ട് അനുവദിക്കുമോ;
വിശദമാക്കാമോ;
(
സി )
കടലുണ്ടികടവ്
ബോട്ട് ജെട്ടി നീളം കൂട്ടി
നിര്‍മ്മിക്കുന്നതിന്റെ
ഭാഗമായി തയ്യാറാക്കി
സമര്‍പ്പിച്ച എസ്റ്റിമേറ്റ്
സര്‍ക്കാരില്‍
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ; ഇതിനായി ഫണ്ട്
അനുവദിക്കുന്നതിനുള്ള
നടപടികള്‍ സ്വീകരിക്കുമോ?
3187.
ശ്രീ.
ചാണ്ടി ഉമ്മന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മത്സ്യഫെഡിൽ
പി.എസ്.സി. മുഖേന പ്രോജക്ട്
ഓഫീസർമാരെ
നിയമിക്കുന്നതിനുള്ള നടപടികൾ
ഏത് ഘട്ടത്തിലാണ് എന്ന്
വിശദമാക്കുമോ; പ്രോജക്ട്
ഓഫീസർമാരുടെ എത്ര സ്ഥിരം
തസ്തികകൾ മത്സ്യഫെഡിൽ
ഉണ്ടെന്നും അതിൽ എത്ര ഒഴിവുകൾ
പി.എസ്.സി.ക്ക് റിപ്പോർട്ട്
ചെയ്തിട്ടുണ്ടെന്നും നിയമന
നടപടികൾ
തുടങ്ങിയിട്ടുണ്ടോയെന്നും
അറിയിക്കുമോ;
(
ബി )
പ്രോജക്ട്
ഓഫീസർമാരുടെ മുഴുവൻ ഒഴിവുകളും
പി.എസ്.സി.ക്ക് റിപ്പോർട്ട്
ചെയ്യാതെ തസ്തികകൾ തരം മാറ്റി
ആയതിൽ താൽക്കാലിക ജീവനക്കാരെ
നിയമിക്കാനുള്ള നടപടികൾ
എടുത്തിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
സി )
പി.എസ്.സി
വഴി നിയമനം നടക്കുന്ന എത്ര
തസ്തികകള്‍ മത്സ്യഫെഡില്‍
ഉണ്ട്; മത്സ്യഫെഡിൽ പി.എസ്.സി
വഴിയല്ലാതെ വിവിധ
തസ്തികകളിലായി ജോലി ലഭിച്ച
ആകെയെത്ര ജീവനക്കാരുണ്ട്;
അതിൽ കരാർ, ദിവസവേതന
അടിസ്ഥാനത്തിൽ ജോലി ചെയ്ത്
വരുന്നവർ എത്ര;
(
ഡി )
പ്രൊമോഷൻ
തസ്തികയായ അസിസ്റ്റന്റ്
മാനേജർ തസ്തികയിൽ എത്ര
ഒഴിവുണ്ട്; പ്രോജക്ട്
ഓഫീസർമാരുടെ പ്രൊമോഷൻ
തസ്തികയായ അസിസ്റ്റന്റ്
മാനേജർ തസ്തികയിലേയ്ക്ക് കരാർ
അടിസ്ഥാനത്തിൽ നേരിട്ട്
നിയമിക്കുന്നതിനുള്ള
തീരുമാനമെടുത്തിട്ടുണ്ടോ; ഇത്
പി.എസ്.സി. വഴി ജോലിയിൽ
പ്രവേശിക്കുന്നവരുടെ അർഹമായ
പ്രൊമോഷനെ
ബാധിക്കുകയില്ലേ;വ്യക്തമാക്കുമോ?
3188.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാസര്‍ഗോഡ്
ജില്ലയിലെ ഉള്‍നാടന്‍
ജലാശയങ്ങളിലും നദികളിലും
കണ്ടുവരുന്ന
അപൂര്‍വ്വങ്ങളായതും അന്യം
നിന്ന് പോകുന്നതുമായ മത്സ്യ
സമ്പത്തുകള്‍ സംരക്ഷിക്കാനും
ഇവയുടെ ഉല്പാദനം
വര്‍ദ്ധിപ്പിക്കാനും
എന്തെങ്കിലും പദ്ധതികള്‍
ആസൂത്രണം ചെയ്തിട്ടുണ്ടോ;
വ്യക്തമാക്കാമോ?
3189.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ശുദ്ധജല മത്സ്യോല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(
ബി )
ഇതിന്റെ
ഫലമായി ശുദ്ധജല
മത്സ്യോല്പാദനത്തില്‍
വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടോയെന്ന്
വിശദമാക്കാമോ?
3190.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഓരോ വര്‍ഷം കഴിയുമ്പോഴും
മത്സ്യലഭ്യതയിലുണ്ടാകുന്ന
ഇടിവ്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
എങ്കില്‍
ഇത് പരിഹരിക്കുവാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചുവരുന്നുവെന്നും
എന്തൊക്കെ നൂതനമായ നടപടികള്‍
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുവെന്നും
വ്യക്തമാക്കുമോ;
(
സി )
സംസ്ഥാനത്ത്
ദൈനംദിനം ആവശ്യമായ
മത്സ്യത്തിന്റെ അളവ്
എത്രയാണെന്നും നിലവിലെ
മത്സ്യലഭ്യതയുടെ അളവ്
എത്രയാണെന്നും വിശദമാക്കുമോ;
ഇതര സംസ്ഥാനങ്ങളില്‍ നിന്നും
ദൈനംദിനം കേരളത്തിലേക്ക്
എത്തിക്കുന്ന മത്സ്യത്തിന്റെ
അളവ് എത്രയാണ്; വിശദാംശം
ലഭ്യമാക്കുമോ;
(
ഡി )
മത്സ്യ
ലഭ്യതയില്‍ എന്നത്തേക്ക്
സ്വയംപര്യാപ്തത
കൈവരിക്കുവാന്‍ കഴിയുമെന്നാണ്
കണക്കാക്കുന്നത്;
വ്യക്തമാക്കുമോ?
3191.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കുറ്റ്യാടി
മണ്ഡലത്തില്‍ ഉള്‍നാടന്‍
മത്സ്യകൃഷി ഉല്‍പാദനം
വര്‍ധിപ്പിക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയെന്ന് അറിയിക്കാമോ?
3192.
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
തീരദേശമണ്ഡലമായ
കൈയ്പമംഗലത്തിലെ പെരിഞ്ഞനം
ഗ്രാമപഞ്ചായത്തിലെ തീരപ്രദേശം
കേന്ദ്രീകരിച്ച്
കൃത്രിമപ്പാര്
നിക്ഷേപിക്കുന്നതിനുള്ള
പദ്ധതിയ്ക്കായി തുടർ
പഠനത്തിനും ഇതിന്റെ
നടത്തിപ്പിനുമായി
എന്തെങ്കിലും പരിപാടികൾ
പരിഗണനയിലുണ്ടോ;
വിശദമാക്കുമോ?
3193.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പയ്യന്നൂര്‍
നഗരസഭയില്‍ ആധുനിക മത്സ്യ
മാര്‍ക്കറ്റ്
സ്ഥാപിക്കുന്നതിനുളള
പ്രൊപ്പോസല്‍
പരിഗണനയിലുണ്ടോയെന്ന്
അറിയിക്കാമോ;
(
ബി )
മത്സ്യ
മാര്‍ക്കറ്റ്
നിര്‍മ്മിക്കുന്നതിനായി നഗരസഭ
സ്ഥലം കണ്ടെത്തി
നല്‍കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
3194.
ശ്രീ
ജി എസ് ജയലാൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരള
സംസ്ഥാന തീരദേശ വികസന
കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ
ചുമതലയിൽ ചാത്തന്നൂർ
മണ്ഡലത്തിലെ പരവൂർ,
ചാത്തന്നൂർ, കൊട്ടിയം,
പാരിപ്പള്ളി എന്നീ മത്സ്യ
മാർക്കറ്റുകൾ
നവീകരിക്കുന്നതിനായി
നടന്നുവരുന്ന
പ്രവർത്തനങ്ങളുടെ പുരോഗതി
വിശദമാക്കാമോ;
(
ബി )
പരവൂർ
മത്സ്യ മാർക്കറ്റിന്റെ
നവീകരണവുമായി ബന്ധപ്പെട്ട
പ്രവൃത്തി ആരംഭിക്കുന്നതിന്
ഇനി എന്തെല്ലാം നടപടികൾ
പൂർത്തീകരിക്കാനുണ്ടെന്നും
ആയത് പൂർത്തീകരിച്ച്
പ്രവൃത്തി എപ്പോൾ ആരംഭിക്കാൻ
കഴിയുമെന്നും അറിയിക്കാമോ?
3195.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കുറ്റ്യാടിയില്‍
ആധുനിക മത്സ്യ മാര്‍ക്കറ്റ്
നിര്‍മ്മിക്കുന്നതിനുള്ള
പദ്ധതിക്ക് അംഗീകാരം
ലഭിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
3196.
ശ്രീ.
അനൂപ് ജേക്കബ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഈ
സർക്കാർ അധികാരത്തിൽ വന്നശേഷം
മത്സ്യ മാർക്കറ്റുകളുടെ
നവീകരണത്തിനായി എന്തെല്ലാം
പദ്ധതികളാണ്
നടപ്പിലാക്കിയതെന്ന്
വിശദമാക്കാമോ;
(
ബി )
ഇതിനായി
2405-00-105-96-(01) എന്ന
ശീർഷകത്തിൽ എത്ര തുക
വകയിരുത്തിയിട്ടുണ്ട്; എത്ര
തുക ചെലവഴിച്ചിട്ടുണ്ട്;
വിശദമാക്കാമോ;
(
സി )
പ്രസ്തുത
ശീർഷകത്തിൽ 2011 മെയ് മുതൽ
വകയിരുത്തിയ തുകയും ചെലവഴിച്ച
തുകയും വർഷാടിസ്ഥാനത്തിൽ
ലഭ്യമാക്കാമോ;
(
ഡി )
മത്സ്യമാർക്കറ്റുകളുടെ
നവീകരണത്തിനായി പുതിയ
എന്തെല്ലാം പദ്ധതിയാണ്
നടപ്പിലാക്കാൻ
ഉദ്ദേശിക്കുന്നത്;
വിശദമാക്കാമോ?
3197.
ശ്രീമതി
യു പ്രതിഭ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കായംകുളം
മണ്ഡലത്തിലെ ചെട്ടികുളങ്ങര
ഗ്രാമപഞ്ചായത്തിലെ കരിപ്പുഴ
ഫിഷ്‍മാര്‍ക്കറ്റിന്റെ
നിര്‍മ്മാണവുമായി ബന്ധപ്പെട്ട
നടപടികളുടെ പുരോഗതി
വിശദമാക്കാമോ?
3198.
ശ്രീ.
കെ. പി. എ. മജീദ്
ശ്രീ.
എൻ. എ. നെല്ലിക്കുന്ന്
ശ്രീ.
പി. ഉബൈദുള്ള
ശ്രീ.
നജീബ് കാന്തപുരം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തിന്റെ
തീരങ്ങളിൽ ഇതര സംസ്ഥാനക്കാർ
മത്സ്യബന്ധനം നടത്തുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
(
ബി )
ഇതര
സംസ്ഥാന മത്സ്യബന്ധന
ബോട്ടുകളിൽ നിന്നും യൂസേഴ്സ്
ഫീ ഈടാക്കുന്നുണ്ടോ;
വിശദമാക്കുമോ;
(
സി )
ഈ
ബോട്ടുകളിൽ നിന്നും നിരോധിത
വലകൾ ഉപയോഗിച്ച് കേരള
സംസ്ഥാനതീരങ്ങളിലെ
മത്സ്യസമ്പത്ത്
കൊളളയടിക്കുന്നത് തടയാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
3199.
ശ്രീ
എം മുകേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നിലവിലെ
സർക്കാർ അധികാരത്തിൽ
വന്നതിനുശേഷം കൊല്ലം
മണ്ഡലത്തിൽ ഹാർബർ
എഞ്ചിനീയറിംഗ് വകുപ്പിന്
കീഴിൽ പദ്ധതി-പദ്ധതിയേതര
വിഭാഗങ്ങളിലായി ഭരണാനുമതി
ലഭിച്ചതും നടപ്പിലാക്കി
വരുന്നതുമായ പ്രവൃത്തികളുടെ
വിശദാംശം ലഭ്യമാക്കുമോ?
3200.
ശ്രീമതി
കെ. കെ. രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വടകര
മണ്ഡലത്തിലെ കുരിയാടിയിൽ ഒരു
ഫിഷിംഗ് ഹാർബർ നിർമ്മിക്കുന്ന
കാര്യം പരിഗണനയിലുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
കുരിയാടിയിൽ
ഹാർബർ നിർമ്മിക്കുന്നതിനായി
നാളിതുവരെ സ്വീകരിച്ചിട്ടുള്ള
നടപടികൾ എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(
സി )
കുരിയാടിയിൽ
ഹാർബർ നിർമിക്കുന്നത്
സംബന്ധിച്ച പഠനത്തിനായി എത്ര
രൂപയാണ് നാളിതുവരെ
ചെലവഴിച്ചിട്ടുള്ളതെന്നും
ഇതിനായി നീക്കിവെച്ച ആകെ തുക
എത്രയാണെന്നും അറിയിക്കുമോ;
പ്രസ്തുത തുക അനുവദിച്ച
ഉത്തരവിന്റെ പകർപ്പ്
ലഭ്യമാക്കുമോ;
(
ഡി )
പ്രസ്തുത
പഠനം നടത്തുന്നതിന് ഏത്
സ്ഥാപനത്തിനെയാണ്
ചുമതലപ്പെടുത്തിയിരുന്നതെന്നും
പഠനത്തിനായി മാത്രം എത്ര
രൂപയാണ്
അനുവദിച്ചിരുന്നതെന്നും
അറിയിക്കുമോ; പ്രസ്തുത പഠനം
പൂർത്തിയാക്കി റിപ്പോർട്ട്
സമർപ്പിക്കുകയുണ്ടായോ;
ഇല്ലെങ്കിൽ പഠനം
പൂർത്തിയാകാതിരുന്നതിനുള്ള
കാരണങ്ങൾ എന്തെല്ലാമാണെന്ന്
അറിയിക്കുമോ;
(
ഇ )
പ്രസ്തുത
പഠനം എത്രയും വേഗം
പൂർത്തിയാക്കി കുരിയാടിയിൽ
ഒരു മത്സ്യബന്ധന ഹാർബർ
യാഥാർത്ഥ്യമാക്കുന്നതിന്
എന്തൊക്കെ അടിയന്തര നടപടികൾ
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
3201.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
റീ
ബില്‍ഡ് കേരള
ഇനിഷ്യേറ്റീവില്‍
ഉള്‍പ്പെടുത്തി 28.60 കോടി
രുപയുടെ ഭരണാനുമതി ലഭിച്ച
കണ്ണൂര്‍ ജില്ലയിലെ
പുതിയങ്ങാടി-പാലക്കോട്
അഴിമുഖത്തെ പുലിമുട്ട്
നിര്‍മ്മാണ പ്രവൃത്തിയുടെ
പുരോഗതി അറിയിക്കാമോ;
പ്രസ്തുത പ്രവൃത്തി എപ്പോൾ
പൂര്‍ത്തിയാക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
3202.
ശ്രീ.
അനൂപ് ജേക്കബ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പിറവം
നിയോജകമണ്ഡലത്തിലെ സാംസ്കാരിക
സ്ഥാപനങ്ങളെ സംബന്ധിച്ച
വിവരശേഖരണം നടത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
സർക്കാരിൽ
നിന്നും ഗ്രാന്റ് ലഭിച്ച്
പ്രവർത്തിക്കുന്ന എത്ര
സാംസ്കാരിക സ്ഥാപനങ്ങൾ
മണ്ഡലത്തിൽ ഉണ്ടെന്ന്
വിശദമാക്കാമോ;
(
സി )
പുതിയ
ഏതെല്ലാം സാംസ്കാരിക
സ്ഥാപനങ്ങൾക്ക് അംഗീകാരവും
ധനസഹായവും
ആവശ്യപ്പെട്ടുകൊണ്ട് അപേക്ഷ
ലഭിച്ചിട്ടുണ്ട്;
വ്യക്തമാക്കാമോ;
(
ഡി )
അപേക്ഷ
നൽകിയ എത്ര സ്ഥാപനങ്ങൾക്ക് ഈ
സർക്കാർ അധികാരത്തിൽ വന്നശേഷം
അംഗീകാരവും ധനസഹായവും
നൽകിയിട്ടുണ്ട്;
വിശദമാക്കാമോ?
3203.
ശ്രീ.
പ്രമോദ് നാരായൺ
ഡോ.
എൻ. ജയരാജ്
ശ്രീ.
ജോബ് മൈക്കിള്‍
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കലാകാരന്‍മാരുടെ
കലാവാസനയും നൈപുണ്യവും
പ്രോത്സാഹിപ്പിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള നടപടികള്‍
വിശദമാക്കാമോ;
(
ബി )
കലാനൈപുണ്യം
വികസിപ്പിക്കുന്നതിന്
ആര്‍ട്ട് ഹബ്ബുകള്‍
ആരംഭിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ ഇവയില്‍ എന്തൊക്കെ
ലക്ഷ്യങ്ങള്‍
ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്നും
എവിടെയൊക്കെ ആരംഭിച്ചുവെന്നും
വിശദമാക്കാമോ;
(
സി )
സംസ്ഥാനത്തെ
പ്രധാന വീഥികളും പൊതു
ഇടങ്ങളും സാംസ്കാരിക
ഇടങ്ങളാക്കുന്നതിന്
കര്‍മ്മപദ്ധതി രൂപീകരിക്കാമോ;
(
ഡി )
ഓരോ
പ്രദേശത്തെ കലാരൂപങ്ങള്‍ക്ക്
അനുസൃതമായി കലാസ്നേഹികള്‍ക്ക്
ഒത്തുചേരുന്നതിനും
കലാരൂപങ്ങളില്‍ പരിശീലനം
നേടുന്നതിനും ആസ്വാദനത്തിനും
പ്രാദേശിക കേന്ദ്രങ്ങള്‍
സ്ഥാപിക്കാന്‍ നടപടി
സ്വീകരിക്കാമോ?
3204.
ശ്രീ.
ടി. പി .രാമകൃഷ്ണൻ
ശ്രീ.
ഐ. ബി. സതീഷ്
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സാംസ്കാരിക
വകുപ്പിന് കീഴിൽ
സ്വയംപര്യാപ്തമാക്കാന്‍
കഴിയുന്ന സ്ഥാപനങ്ങള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഒറ്റ
തവണ സര്‍ക്കാർ ധനസഹായം
നല്‍കിയാല്‍
സ്വയംപര്യാപ്തതയില്‍ എത്താന്‍
കഴിയുന്ന സാംസ്കാരിക
സ്ഥാപനങ്ങള്‍ ഏതെല്ലാമെന്ന്
വിശദമാക്കാമോ;
(
സി )
സാംസ്കാരിക
സ്ഥാപനങ്ങള്‍ക്ക്
സ്വയംപര്യാപ്തമാകാന്‍
കഴിയുന്ന പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ഡി )
ഈ
സര്‍ക്കാർ അധികാരത്തില്‍
വന്നതിന് ശേഷം സാംസ്കാരിക
പ്രവര്‍ത്തകർക്കും ഗ്രാമീണ
കലാകാരന്മാര്‍ക്കും
ഉണ്ടായിട്ടുള്ള നേട്ടങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ?
3205.
ശ്രീ.
സി. എച്ച്. കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കാസര്‍ഗോഡ്
ജില്ലയില്‍ സാംസ്കാരിക
വകുപ്പിന്റെ സാമ്പത്തിക
സഹായത്തോടെ
പ്രവര്‍ത്തിക്കുന്ന എത്ര
സ്ഥാപനങ്ങള്‍ നിലവിലുണ്ട്;
വിശദാംശം അറിയിക്കാമോ;
(
ബി )
2023-24
സാമ്പത്തിക വര്‍ഷത്തില്‍ ഈ
ഓരോ സ്ഥാപനത്തിനും എത്ര തുക
ബജറ്റില്‍
നീക്കിവെച്ചിട്ടുണ്ട്;
പ്രത്യേകം വിശദമാക്കാമോ;
(
സി )
ബജറ്റില്‍
നീക്കിവെച്ച തുക ഈ വര്‍ഷം
സാംസ്കാരിക സ്ഥാപനങ്ങള്‍ക്ക്
നല്‍കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍ അറിയിക്കാമോ;
(
ഡി )
ഈ
സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം
കാലാകാലങ്ങളില്‍
പരിശോധിക്കാന്‍ നടപടികള്‍
സ്വീകരിക്കാറുണ്ടോ;
വിശദാംശങ്ങള്‍ അറിയിക്കാമോ?
3206.
ശ്രീമതി
കാനത്തില്‍ ജമീല : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കൊയിലാണ്ടി
മണ്ഡലത്തിലെ കേളപ്പജി സ്മാരക
നിര്‍മ്മാണത്തിനായി ഒന്നര
കോടി രൂപയുടെ
ഭരണാനുമതിയായിട്ടും പദ്ധതി
ആരംഭിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പദ്ധതി
ആരംഭിക്കുന്നതിന്
നിലനില്‍ക്കുന്ന തടസ്സം
എന്താണെന്ന് വ്യക്തമാക്കാമോ;
(
സി )
പദ്ധതി
ഉടന്‍ ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കാമോ?
3207.
ശ്രീ.
ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
ഏതെങ്കിലും സാംസ്കാരിക
സ്ഥാപനത്തിന് 2016-നു മുമ്പ്
അനുവദിച്ചിരുന്ന വാർഷിക
ഗ്രാന്റ് (നോൺ പ്ലാൻ) ഈ
സർക്കാരിന്റെ കാലത്ത് ബജറ്റിൽ
വെട്ടിക്കുറച്ചിട്ടുണ്ടോ;
എങ്കിൽ ഏതു സാംസ്കാരിക
സ്ഥാപനത്തിനാണ് ഗ്രാന്റില്‍
കുറവ് വരുത്തിയത് എന്ന്
വിശദമാക്കുമോ;
(
ബി )
കൊണ്ടോട്ടിയിലെ
മഹാകവി മോയിൻകുട്ടി വൈദ്യർ
മാപ്പിള കലാ അക്കാദമിക്ക്
2013 -14 സാമ്പത്തിക വർഷം
മുതൽ 2023- 24 വരെ വാർഷിക
ഗ്രാന്റ് (നോൺ പ്ലാൻ)
എത്രയാണ് ബജറ്റിൽ അനുവദിച്ചത്
എന്നും ഓരോ വർഷവും എത്ര തുക
നൽകി എന്നും വ്യക്തമാക്കുമോ;
(
സി )
പ്രസ്‌തുത
സാംസ്കാരിക സ്ഥാപനത്തിന്
മാത്രമാണ് ഇങ്ങനെ വാർഷിക
ഗ്രാന്റില്‍ വെട്ടിക്കുറവ്
സംഭവിച്ചിട്ടുള്ളത് എങ്കിൽ
കാരണം വ്യക്തമാക്കുമോ;
(
ഡി )
പ്രസ്‌തുത
സ്ഥാപനത്തിന് പഴയതുപോലെ
വാർഷിക ഗ്രാന്റ്
അനുവദിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
3208.
ശ്രീമതി
യു പ്രതിഭ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കായംകുളം
മണ്ഡലത്തിലെ കൃഷ്ണപുരം
തോപ്പില്‍ ഭാസി സ്മാരക
ഓഡിറ്റോറിയത്തിന്റെ
നിര്‍മ്മാണവുമായി ബന്ധപ്പെട്ട
പ്രവൃത്തികളുടെ നിലവിലെ
പുരോഗതി വിശദമാക്കാമോ?
3209.
ശ്രീ.
എൻ. എ. നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കാസർഗോഡ്
മണ്ഡലത്തിൽ സാംസ്ക്കാരിക
വകുപ്പിന്റെ കീഴിൽ കന്നഡ
മഹാകവി കയ്യാർ കിഞ്ഞണ്ണറൈയുടെ
പേരിൽ സ്മാരകം പണിയുന്നതിന്
ഏത് വർഷമാണ് ബജറ്റിൽ തുക
വകയിരുത്തിയതെന്ന്
വ്യക്തമാക്കാമോ;
(
ബി )
എത്ര
തുകയാണ് വകയിരുത്തിയതെന്നും
തുക ഉപയോഗിച്ച് എന്തെങ്കിലും
പ്രവർത്തനം
തുടങ്ങിയിട്ടുണ്ടോയെന്നും
വ്യക്തമാക്കാമോ;
(
സി )
ഇല്ലെങ്കിൽ
ബജറ്റിൽ വകയിരുത്തിയ തുക
വിനിയോഗിക്കാൻ ഇതുവരെ
നടപടികൾ
സ്വീകരിക്കാത്തതെന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ?
3210.
ശ്രീ
എം മുകേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കൊല്ലം
ജില്ലയിലെ ശ്രീനാരായണ ഗുരു
നവോത്ഥാന സാംസ്ക്കാരിക
സമുച്ചയത്തിന്റെ ദെെനംദിന
പ്രവർത്തനങ്ങൾക്കും
നടത്തിപ്പിനുമായി
കാര്യനിർവ്വഹണ സമിതി
രൂപീകരിക്കുന്നതിനുള്ള
നടപടികൾ ഏത് ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ;
(
ബി )
സാംസ്ക്കാരിക
സമുച്ചയത്തിലെ
കലാസാംസ്ക്കാരിക
പ്രവർത്തനങ്ങളുടെ ഉള്ളടക്കം
നിശ്ചയിക്കുന്നതിനും അവയുടെ
തുടർച്ച സാധ്യമാക്കുന്നതിനും
ക്യൂറേറ്റർ സംവിധാനം കൂടി
ഉൾപ്പെടുത്തുന്നതിനാവശ്യമായ
നടപടി സ്വീകരിച്ച്
വരുന്നുണ്ടോ; വിശദാംശം
ലഭ്യമാക്കുമോ?
3211.
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കയ്പമംഗലം
മണ്ഡലത്തിലെ മുനയ്ക്കൽ
അഴീക്കോട് ബീച്ചില്‍
സ്കൾപ്ച്ചർ ഫെസ്റ്റിവൽ
നടത്താനുള്ള പദ്ധതി
ആവിഷ്കരിക്കാമോ?
3212.
ശ്രീമതി
യു പ്രതിഭ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കായംകുളം
മണ്ഡലത്തില്‍ അനുവദിച്ച
മള്‍ട്ടിപ്ലക്സ്
തിയേറ്ററിന്റെ നിര്‍മ്മാണ
പുരോഗതി വിശദമാക്കാമോ;
(
ബി )
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ എപ്പോൾ
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്ന് വ്യക്തമാക്കാമോ?
3213.
ശ്രീ
തോമസ് കെ തോമസ്
ശ്രീ
കോവൂർ കുഞ്ഞുമോൻ
ശ്രീ
മാത്യു ടി. തോമസ്
ശ്രീ.
കെ.പി.മോഹനന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിനു ശേഷം സിനിമ വ്യവസായം
നേരിടുന്ന പ്രതിസന്ധികള്‍
പരിഹരിക്കാന്‍ സ്വീകരിച്ച
നടപടികള്‍ എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(
ബി )
സാമൂഹിക
പ്രതിബദ്ധതയുള്ള കൂടുതല്‍
സിനിമകള്‍
നിര്‍മ്മിക്കുന്നതിനായി
സഹായങ്ങള്‍ നല്‍കുന്നതിന്
എന്തൊക്കെ നടപടികള്‍
ഉണ്ടാകുമെന്ന്
വ്യക്തമാക്കുമോ;
(
സി )
ഈ
മേഖലയുടെ സമഗ്ര വളര്‍ച്ചക്ക്
സര്‍ക്കാര്‍ തലത്തില്‍
കൂടുതല്‍ പദ്ധതികള്‍
ആവിഷ്കരിച്ചു നടപ്പാക്കാന്‍
നടപടികള്‍ സ്വീകരിക്കുമോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
3214.
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പ്രകൃതി
ദുരന്തങ്ങളെ നേരിടാന്‍ യുവ
സന്നദ്ധ പ്രവർത്തകരെ
സജ്ജരാക്കുക എന്ന
ലക്ഷ്യത്തോടെ രൂപീകരിച്ച കേരള
വോളന്ററി യൂത്ത് ആക്ഷന്‍
ഫോഴ്സിന്റെ പ്രവർത്തനം
വിശദമാക്കാമോ; ഇപ്രകാരം
സംസ്ഥാനത്തെ ഓരോ ജില്ലയിലും
രൂപീകരിച്ച ഫോഴ്സിന്റെ
വോളന്റീയർ പ്രവർത്തനങ്ങൾ
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ; 2022-23
കാലയളവിൽ നടത്തിയ പ്രധാന
പ്രവർത്തനങ്ങൾ
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
3215.
ശ്രീ.
കെ. പി. എ. മജീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
തിരൂരങ്ങാടി
മണ്ഡലത്തിൽ യുവജനകാര്യ
വകുപ്പ് വഴി എന്തെങ്കിലും
പദ്ധതികൾ നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വിശദമാക്കുമോ;
(
ബി )
യുവജനകാര്യ
വകുപ്പ് വഴി നടപ്പിലാക്കുന്ന
പദ്ധതികൾ എന്തെല്ലാമാണ്;
വിശദവിവരം ലഭ്യമാക്കാമോ;
(
സി )
മലപ്പുറം
ജില്ലയിൽ വകുപ്പ് മുഖേന
നടപ്പിലാക്കിയ പദ്ധതികളുടെയും
പ്രവൃത്തികളുടെയും വിശദവിവരം
ലഭ്യമാക്കാമോ?
3216.
ശ്രീ
ജി എസ് ജയലാൽ
ശ്രീ
ഇ ചന്ദ്രശേഖരന്‍
ശ്രീ
. മുഹമ്മദ് മുഹസിൻ
ശ്രീ.
സി.സി. മുകുന്ദൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കേരളത്തിലെ
യുവജനങ്ങളുടെ മാനസികശേഷി
സംബന്ധിച്ച് കേരള സംസ്ഥാന
യുവജന കമ്മീഷൻ നടത്തിയ
പഠനത്തിന്റെ വിലയിരുത്തലുകൾ
വിശദീകരിക്കുമോ;
(
ബി )
36നും
40നും ഇടയിൽ പ്രായമുള്ളവരിൽ
ആത്മഹത്യാ പ്രവണത വർദ്ധിച്ചു
വരുന്നതായുള്ള യുവജന
കമ്മീഷന്റെ കണ്ടെത്തലുകൾ
വിശകലനം ചെയ്തിട്ടുണ്ടോ;
വിശദമാക്കുമോ;
(
സി )
യുവജനങ്ങളുടെ
മാനസികശേഷി
വർദ്ധിപ്പിക്കുന്നതിനുള്ള
കൗൺസിലിംഗുകളും
ക്ലിനിക്കുകളും
സംസ്ഥാനത്താകമാനം
ആരംഭിക്കേണ്ട സാഹചര്യമുണ്ടോ;
വിശദമാക്കുമോ;
(
ഡി )
സംസ്ഥാനത്തെ
അസംഘടിത മേഖലയിൽ
തൊഴിലെടുക്കുന്ന
യുവജനങ്ങൾക്കുണ്ടാകുന്ന തൊഴിൽ
സമ്മർദ്ദവും വരുമാനക്കുറവും
മാനസിക സമ്മർദ്ദങ്ങൾക്കും
തുടര്‍ന്ന് ആത്മഹത്യയിലേക്കും
നയിക്കപ്പെടുന്നതിന്
കാരണമായിട്ടുണ്ടോ;
വിശദീകരിക്കുമോ?
3217.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിനു ശേഷം യുവജനക്ഷേമ
ബോര്‍ഡ് മുഖേന
നടപ്പാക്കിക്കൊണ്ടിരിക്കുന്ന
പ്രധാന പദ്ധതികള്‍
എന്തെല്ലാമാണെന്നും എത്ര
പേര്‍ക്ക് ഇതിന്റെ പ്രയോജനം
ലഭിച്ചു വരുന്നുവെന്നും
വിശദമാക്കാമോ?
|
|
|
|
|
|
|
|