ശ്രീ.
ടി. സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഭക്ഷ്യ-പൊതുവിതരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സപ്ലൈകോയ്ക്ക്
റേഷൻ വിഹിതം, വിപണി ഇടപെടൽ,
നെല്ലുസംഭരണത്തിനുള്ള സംസ്ഥാന
പ്രോത്സാഹന ബോണസ്
എന്നിവയ്ക്കായി ഓരോ വർഷവും
എന്തു തുക വീതമാണ് സംസ്ഥാന
സർക്കാർ നൽകി വരുന്നത്;
2021–22, 2022–23, 2023–24
സാമ്പത്തിക വർഷങ്ങളിലായി എത്ര
രൂപയാണ് ഇതിനായി അനുവദിച്ചത്;
എത്ര തുക കുടിശ്ശികയായി
ലഭിക്കാനുണ്ട്; വിശദമാക്കാമോ;
(
ബി )
സപ്ലൈകോയിലൂടെ
സബ്സിഡി നിരക്കിൽ വിൽക്കുന്ന
13 ഉല്പന്നങ്ങൾക്ക് മാത്രമായി
എത്ര തുകയാണ് ഒരു വർഷം
സർക്കാർ ചെലവഴിക്കുന്നത്; ഈ
തുക പൂർണ്ണമായി സർക്കാർ
തന്നെയാണോ നൽകുന്നത്;
സപ്ലൈകോയുടെ ലാഭത്തിൽ
നിന്നുള്ള വിഹിതവും ഇതിന്
ചെലവഴിക്കുന്നുണ്ടോ; 2021–22,
2022–23 സാമ്പത്തിക
വർഷങ്ങളിലും 2023–24
സാമ്പത്തിക വർഷത്തിൽ 2023
ഡിസംബർ 31 വരെയും എത്ര
തുകയാണ് ഇതിനായി സംസ്ഥാന
സർക്കാരും സപ്ലൈകോയും
വെവ്വേറെ ചെലവാക്കിയത്;
വിശദമാക്കാമോ;
(
സി )
സപ്ലൈകോയിലൂടെ
വിൽക്കുന്ന 13 ഇനം സബ്സിഡി
ഉല്പന്നങ്ങളുടെ വില
വർധിപ്പിക്കുന്നത് ഉൾപ്പെടെ
വിവിധ കാര്യങ്ങളിൽ ശിപാർശ
നൽകാൻ വിദഗ്ധ സമിതിയെ സർക്കാർ
നിയോഗിച്ചിരുന്നോ; ഈ വിദഗ്ധ
സമിതിയുടെ റിപ്പോർട്ട്
ഭക്ഷ്യപൊതുവിതരണ വകുപ്പ്
പരിശോധിച്ച് സർക്കാരിലേക്ക്
റിപ്പോർട്ട് നൽകിയിരുന്നോ;
രണ്ടു റിപ്പോർട്ടുകളും പൂർണ
രൂപത്തിൽ ലഭ്യമാക്കാമോ;
(
ഡി )
സപ്ലൈകോയിലൂടെ
റേഷൻ കാർഡ് ഉടമകൾക്ക് 13 ഇന
സബ്സിഡി ഉല്പന്നങ്ങൾ
നൽകുന്നതിന് ആധാർ അധിഷ്ഠിത
പരിശോധന നടത്താൻ
തീരുമാനിച്ചിട്ടുണ്ടോ; ഏതു
യോഗത്തിലാണ് ഈ
തീരുമാനമെടുത്തത്? യോഗങ്ങളുടെ
മിനിട്ട്സ് ലഭ്യമാക്കാമോ;
സപ്ലൈകോയിൽ റേഷൻ കടകളിലേതിനു
സമാനമായി ഇ-പോസ് മെഷീൻ
സ്ഥാപിക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ; ഇതിനായി
ടെൻഡർ നടപടികൾ ആരംഭിക്കാൻ
തീരുമാനമെടുത്തിട്ടുണ്ടോ;
വിശദമാക്കാമോ;
(
ഇ )
സപ്ലൈകോയിൽ
സബ്സിഡി സാധനങ്ങൾ നൽകുമ്പോൾ
റേഷൻ കാർഡ് ഉടമകളുടെ നമ്പർ
ദുരുപയോഗം ചെയ്ത് ജീവനക്കാർ
ഉൾപ്പെട്ട ക്രമക്കേടുകൾ
ശ്രദ്ധയിൽപെട്ടിട്ടുണ്ടോ; ഇതു
സംബന്ധിച്ച് 2021 മുതൽ ഇതു
വരെ എത്ര അന്വേഷണങ്ങളാണ്
നടത്തിയത്; എത്ര
ജീവനക്കാർക്ക് എതിരെ നടപടി
സ്വീകരിച്ചു; വിശദമാക്കാമോ;
(
എഫ് )
സപ്ലൈകോയിലെ
സബ്സിഡി സാധനങ്ങളുടെ
വിൽപ്പനയിൽ റേഷൻ കാർഡ്
ഉടമകളുടെ നമ്പർ ദുരുപയോഗം
ചെയ്ത് നടത്തിയ തട്ടിപ്പുകൾ
സംബന്ധിച്ച് സപ്ലൈകോ വിജിലൻസ്
വിഭാഗമോ സംസ്ഥാന പൊലീസിന്റെ
വിജിലൻസ് വിഭാഗമോ
ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ
മറ്റ് ഏതെങ്കിലും വിഭാഗമോ
റിപ്പോർട്ടുകളും ശിപാർശകളും
നൽകിയിട്ടുണ്ടോ; എങ്കിൽ
വിശദാംശങ്ങൾ നൽകാമോ?