STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >10th Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 10th SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
*151.
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. മോൻസ് ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റേഷൻ കടകളിലൂടെയുള്ള ഭക്ഷ്യ സാധനങ്ങളുടെ വിതരണം സ്ഥിരമായി തടസ്സപ്പെടുന്നത് ഒഴിവാക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ച് വരുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
സംസ്ഥാനത്തെ റേഷൻകടകളിൽ സ്ഥാപിച്ചിരിക്കുന്ന ഇ-പോസ് മെഷീനുകളുടെ പ്രവർത്തനം വിലയിരുത്തിട്ടുണ്ടോ; ഇവയുടെ തകരാർ എന്താണെന്ന് പരിശോധിച്ചിട്ടുണ്ടോ; സ്ഥിരമായി സെർവർ തകരാറിലാവുന്നത് പരിഹരിക്കാൻ എന്തൊക്കെ നടപടികൾ സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ;
( സി )
ഇ-പോസ് മെഷീൻ തകരാറിലാക്കുന്നത് റേഷൻ വ്യാപാരികൾ ആണോയെന്നത് പരിശോധിച്ചിട്ടുണ്ടോ; റേഷൻ വ്യാപാരികളുടെ കമ്മീഷൻ തുക വർദ്ധിപ്പിക്കാൻ നടപടി സ്വീകരിക്കുമോ?
*152.
ഡോ. സുജിത് വിജയൻപിള്ള
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. സി. എച്ച്. കുഞ്ഞമ്പു
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ജില്ല മുതല്‍ ബേക്കല്‍ വരെയുളള പശ്ചിമതീര കനാലിന്റെ വികസനത്തിലൂടെ സംസ്ഥാനത്ത് ദേശീയ ജലപാത പദ്ധതി സാക്ഷാത്കരിക്കുന്നതിനുളള പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിശദമാക്കാമോ;
( ബി )
ദേശീയ ജലപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കിഫ്ബി വഴി നടപ്പാക്കുന്ന പദ്ധതികളുടെ വിശദാംശം ലഭ്യമാക്കുമോ; ഇതില്‍ എത്ര പദ്ധതികള്‍ ഇതിനകം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അവ ഏതെല്ലാമാണെന്നും അറിയിക്കാമോ;
( സി )
പ്രസ്തുത പദ്ധതിയുടെ പൂര്‍ത്തീകരണത്തിനായി കനാലുകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതിന് പുതിയ കനാലുകള്‍ നിര്‍മ്മിക്കേണ്ടിവരുന്നത് എവിടെയെല്ലാമാണെന്നും ആയതിന് എത്ര കിലോമീറ്റര്‍ ദെെര്‍ഘ്യം വരുമെന്നും വ്യക്തമാക്കുമോ;
( ഡി )
ദേശീയ ജലപാതയെ ഉള്‍നാടന്‍ ജലഗതാഗത പാതകളുമായി സംയോജിപ്പിക്കുന്നതിനും അതുവഴി പ്രാദേശിക ജലഗതാഗതവും ചരക്കുനീക്കവും ടൂറിസം വികസനവും സാധ്യമാക്കുന്നതിനും പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കുമോ; വിശദമാക്കുമോ?
*153.
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീ ഒ . ആർ. കേളു
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളീയര്‍ ചികിത്സിച്ച് ദരിദ്രരാകുന്നുവെന്നും ഈ ഗുരുതര സാഹചര്യം ഒഴിവാക്കാന്‍ സംസ്ഥാനത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ സമഗ്രമായി വികസിപ്പിക്കണമെന്നും 2015-ല്‍ ആസൂത്രണ ബോര്‍ഡിന്റെ ആരോഗ്യ മേഖലാ വിദഗ്ദ്ധ സമിതിയുടെ റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചിരുന്നത് പരിശോധിച്ചിട്ടുണ്ടോ;
( ബി )
2016 മുതല്‍ 2023 വരെയുള്ള കാലയളവില്‍ സംസ്ഥാനത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ഉണ്ടായിട്ടുള്ള വികസന നേട്ടങ്ങള്‍ എന്തെല്ലാമാണെന്ന് അറിയിക്കുമോ;
( സി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പ്രസ്തുത മേഖലയില്‍ എന്തെല്ലാം പുതിയ പദ്ധതികള്‍ ആരംഭിക്കുന്നതിന് കഴിഞ്ഞിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ഡി )
പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍, ജില്ലാ-താലൂക്ക് ആശുപത്രികള്‍ എന്നിവയിലെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിശദമാക്കാമോ?
*154.
ശ്രീമതി കാനത്തില്‍ ജമീല
ശ്രീ. പി. നന്ദകുമാര്‍
ശ്രീമതി യു പ്രതിഭ
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുടുംബശ്രീയുടെ ത്രിതല സംഘടനാ ശാക്തീകരണം ലക്ഷ്യം വച്ചുകൊണ്ട് സ്ത്രീ ശാക്തീകരണ ക്യാമ്പയ്‍ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന തിരികെ സ്കൂളില്‍ എന്ന പരിപാടിയുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത ക്യാമ്പയ്ൻ മുഖേന അയല്‍ക്കൂട്ട ശൃംഖലയില്‍ ഇതുവരെ എത്ര പേരെ ചേര്‍ക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന വിവരം ലഭ്യമാണോ; എങ്കില്‍ അറിയിക്കാമോ;
( സി )
പ്രസ്തുത ക്യാമ്പയ്‍നെ തുടര്‍ന്ന് കുടുംബശ്രീ ഏറ്റെടുക്കുവാന്‍ തീരുമാനിച്ചിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് അറിയിക്കാമോ;
( ഡി )
കുടുംബശ്രീ നിലവില്‍ നടത്തിവരുന്ന പദ്ധതികള്‍ കാലാനുസൃതമായി നവീകരിക്കുന്നതിനും പ്രൊഫഷണലിസം കൊണ്ടുവരുന്നതിനും ഉതകുന്ന തരത്തില്‍ പദ്ധതികളെ പുനരാവിഷ്ക്കരിച്ച് നടപ്പാക്കുന്നതിന് നിര്‍ദ്ദേശം നല്‍കുമോ; വിശദമാക്കുമോ?
*155.
ശ്രീ. ഇ കെ വിജയൻ
ശ്രീ ജി എസ് ജയലാൽ
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അര്‍ഹരായവര്‍ക്കെല്ലാം മുന്‍ഗണനാ കാര്‍ഡ് വിതരണം ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
സ്വമേധയാ സറണ്ടര്‍ പദ്ധതിയിലൂടെ മുന്‍ഗണനാ കാര്‍ഡുകള്‍ സര്‍ക്കാരിലേക്ക് വന്നു ചേര്‍ന്നിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ഈ സര്‍ക്കാരിന്റെ കാലയളവില്‍ സ്വമേധയാ സറണ്ടര്‍ പദ്ധതിയിലൂടെയും പരിശോധനയിലൂടെയും സര്‍ക്കാരിലേക്ക് വന്നുചേര്‍ന്നതും സര്‍ക്കാരിന്റെ കൈവശമുണ്ടായിരുന്നതുമായ മുന്‍ഗണനാ കാര്‍ഡുകള്‍ അര്‍ഹരായവര്‍ക്ക് വിതരണം ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
ഓപ്പറേഷന്‍ യെല്ലോ പദ്ധതിയിലൂടെ പിടിച്ചെടുത്ത മുന്‍ഗണനാ കാര്‍ഡുകളുടെ ഉടമകളില്‍ നിന്നും ഈടാക്കിയ പിഴ സംബന്ധിച്ച വിവരം ലഭ്യമാക്കാമോ; ഓപ്പറേഷന്‍ യെല്ലോ പദ്ധതി തുടര്‍ന്നും നടപ്പിലാക്കുമോ;
( ഇ )
ഈ സര്‍ക്കാരിന്റെ കാലത്ത് ഭിന്നശേഷിക്കാരായ കുട്ടികള്‍ ഉള്‍പ്പെടെ താമസിക്കുന്ന വെല്‍ഫെയര്‍ ഇന്‍സ്റ്റിറ്റ്യൂഷനുകള്‍ക്കായി റേഷൻ കാര്‍ഡുകള്‍ വിതരണം ചെയ്തിട്ടുണ്ടോ; വിശദമാക്കാമോ?
*156.
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ. സി. എച്ച്. കുഞ്ഞമ്പു
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനത്തിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പുരസ്കാരത്തിന് കേരളത്തെ അർഹമാക്കിയ പ്രത്യേക പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( ബി )
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി നടപ്പിലാക്കിയത് ഏത് വര്‍ഷമാണെന്നും സംസ്ഥാനത്ത് നാളിതുവരെ എത്ര കുടുംബങ്ങൾക്ക് ഈ പദ്ധതിയുടെ ഗുണഭോക്താക്കളാകാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അറിയിക്കുമോ;
( സി )
പ്രസ്തുത പദ്ധതിയ്ക്കായി 2022-23-ല്‍ എത്ര കോടി രൂപ ചെലവഴിച്ചിട്ടുണ്ടെന്നും അതില്‍ സംസ്ഥാനത്തിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും വിഹിതം എത്ര വീതമാണെന്നും വെളിപ്പെടുത്തുമോ;
( ഡി )
2021-22, 2022-23 എന്നീ വര്‍ഷങ്ങളിൽ ഈ പദ്ധതിയ്ക്കായി സംസ്ഥാനം എന്ത് തുക ചെലവഴിച്ചുവെന്ന് അറിയിക്കുമോ?
*157.
ശ്രീമതി ഒ എസ് അംബിക
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ വി കെ പ്രശാന്ത്
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട്, തിരുവനന്തപുരം എന്നീ നഗരങ്ങളിലെ റോ‍ഡ് ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനും സമഗ്രമായ നഗര വികസനത്തിനും ഉതകുന്ന മെട്രോ റെയിൽ പദ്ധതികൾ ആരംഭിക്കുന്നതിന് സർക്കാർ ഇടപെടലുകളുടെ ഫലമായുണ്ടായിട്ടുള്ള പുരോഗതി വിലയിരുത്താമോ;
( ബി )
കോഴിക്കോട്, തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതിയുടെ സാധ്യതാ പഠനത്തിന് ഏതെങ്കിലും ഏജന്‍സിയെ ചുമതലപ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത ഏജന്‍സി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
പ്രസ്തുത പദ്ധതികൾക്ക് കേന്ദ്രസർക്കാരിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ കേന്ദ്രാനുമതി ലഭിക്കുന്നതിനും പദ്ധതി സമയബന്ധിതമായി നടപ്പാക്കുന്നതിനും ആവശ്യമായ അടിയന്തര നടപടികൾ ആരംഭിക്കുമോയെന്ന് വ്യക്തമാക്കുമോ?
*158.
ശ്രീ പി എസ്‍ സുപാല്‍
ശ്രീമതി സി. കെ. ആശ
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആധുനിക സാങ്കേതികവിദ്യാ സൗകര്യങ്ങളും മാര്‍ഗ്ഗങ്ങളും ഉപയോഗിച്ച് മയക്കുമരുന്നുകളുടെ വിതരണം തടയുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
പുതിയ സാഹചര്യങ്ങളില്‍ ‍ലഹരിമരുന്ന് സംബന്ധിച്ച അന്വേഷണങ്ങള്‍ ഫലപ്രദമായി നടത്താനാകുംവിധം സംസ്ഥാന എക്സൈസ് വകുപ്പിനെ നവീകരിക്കാനും ശക്തിപ്പെടുത്താനും‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
പുതിയ കൃത്രിമ ലഹരിവസ്തുക്കളുടെ വ്യാപനം തടയുന്നതിനായി 1985-ലെ നർകോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപ്പിക്ക് സബ്സ്റ്റൻസസ് ആക്ടിൽ ഉൾപ്പെട്ട മയക്കുമരുന്നുകളുടെ പട്ടിക പരിഷ്കരിക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
മയക്കുമരുന്നുകളുടെ നിയന്ത്രണത്തിനായി ശക്തമായ പോലീസ് നടപടികള്‍ക്കൊപ്പം ജനകീയ നിരീക്ഷണവും ബോധവല്‍ക്കരണവും കാര്യക്ഷമമാക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കുമോ?
*159.
ശ്രീ. എ. കെ. എം. അഷ്റഫ്
ഡോ. എം. കെ. മുനീർ
ശ്രീ. യു. എ. ലത്തീഫ്
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2019-ൽ കേന്ദ്രസർക്കാർ പുറപ്പെടുവിച്ച സി.ആർ.ഇസഡ്. വിജ്ഞാപനത്തിന് അനു​സൃതമായി തീരദേശ പരിപാലന പ്ലാൻ തയ്യാറാക്കിയിട്ടുണ്ടോ;
( ബി )
പ്രസ്തുത പ്ലാൻ തയ്യാറാക്കിയിട്ടില്ലെങ്കിൽ തീരദേശത്തെ കെട്ടിട നിർമ്മാണം, ടൂറിസം എന്നിവയെ അത് പ്രതികൂലമായി ബാധിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ചിട്ടുണ്ടോ;
( സി )
കേരള കോസ്റ്റൽ സോൺ മാനേജ്മെന്റ് അതോറിറ്റിക്ക് ലഭിച്ച പരാതികൾ പരിഹരിച്ച് അടിയന്തരമായി പ്ലാൻ തയ്യാറാക്കാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
*160.
ശ്രീ. പി. കെ. ബഷീർ
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാരുണ്യ ഫാർമസികളിൽ ​ബ്രാൻഡ് നെയിം മരുന്നുകൾ വാങ്ങി സൂക്ഷിക്കേണ്ടതില്ലെന്ന് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ടോ;
( ബി )
ഡോക്ടർമാർ കുറിച്ചുനൽകുന്ന അതേ ബ്രാൻഡ് നെയിം മരുന്നുകൾ തന്നെ വൃക്കരോഗികൾ കഴിക്കണമെന്നത് നി‍ര്‍ബന്ധമായതിനാൽ ഈ തീരുമാനം പുന:പരിശോധിക്കാൻ തയ്യാറാകുമോ;
( സി )
കാരുണ്യ ഫാർമസികളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ എന്തെല്ലാം നടപടികൾ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?
*161.
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ വി ശശി
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്റ്റാർട്ടപ്പ് മിഷൻ വഴി യുവജനങ്ങളെ തൊഴിലന്വേഷകരില്‍ നിന്നും വിദഗ്ദ്ധരായ തൊഴില്‍ദാതാക്കളാക്കി മാറ്റി സംസ്ഥാന സമ്പദ് വ്യവസ്ഥയ്ക്ക് മുതല്‍ക്കൂട്ടാക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ വിശദമാക്കുമോ;
( ബി )
ലോകോത്തര സാങ്കേതിക വിദ്യകള്‍ക്കനുസൃതമായി സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകളെ ശക്തമാക്കുവാൻ നൈപുണ്യ പരിശീലനവും മറ്റു പിന്തുണകളും ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ അറിയിക്കുമോ;
( സി )
കോളേജുകള്‍ കേന്ദ്രീകരിച്ച് കേരള സ്റ്റാർട്ടപ്പ് മിഷന്‍ ഇന്നൊവേഷൻ ആൻഡ് എന്റർപ്രണർഷിപ്പ് ഡെവലപ്‌മെന്റ് സെന്ററുകൾ വികസിപ്പിച്ചിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ;
( ഡി )
വനിതാ സ്റ്റാര്‍ട്ടപ്പുകളുടെ പ്രവര്‍ത്തനം സുഗമമാക്കുന്നതിന് ആവശ്യമായ സന്നാഹങ്ങളും വായ്പാ സഹായ പദ്ധതികളും സംസ്ഥാനം ആവിഷ്കരിച്ചിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ?
*162.
ശ്രീ. നജീബ് കാന്തപുരം
ശ്രീ. കെ. പി. എ. മജീദ്
ശ്രീ. പി. കെ. ബഷീർ
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ആശുപത്രികളിൽ കാലാവധി കഴിഞ്ഞ മരുന്നുകൾ വിതരണം ചെയ്തതായി കണ്ടെത്തിയിട്ടുണ്ടോയെന്ന് അറിയിക്കുമോ;
( ബി )
എങ്കില്‍ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കുമോ?
*163.
ശ്രീ. ആന്റണി ജോൺ
ശ്രീ. എം. എം. മണി
ശ്രീ എം മുകേഷ്
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ശബരിമല വിമാനത്താവളത്തിന് സുരക്ഷാ ക്ലിയറന്‍സ് നല്‍കുന്നതിലെ കാലതാമസം ഒഴിവാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടത്തിവരുന്ന ഇടപെടലുകളുടെ പുരോഗതി വ്യക്തമാക്കുമോ;
( ബി )
കോഴിക്കോട് വിമാനത്താവളത്തിന്റെ വികസനത്തിന് ഭൂമി ഏറ്റെടുത്തിട്ടും നിര്‍മ്മാണത്തിനാവശ്യമായ ടെണ്ടര്‍ വിളിക്കുന്നതില്‍ ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടോ; വിശദമാക്കാമോ;
( സി )
കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും വിദേശ വിമാന കമ്പനികള്‍ക്ക് സര്‍വ്വീസ് നടത്താനുള്ള പോയിന്റ് ഓഫ് കോള്‍ അംഗീകാരം കേന്ദ്ര സര്‍ക്കാരില്‍ നിന്നും ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ?
*164.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ. ഐ. ബി. സതീഷ്
ശ്രീ. പി. വി. അൻവർ
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സെന്റര്‍ ഫോര്‍ സോഷ്യല്‍ ആന്റ് ഇക്കണോമിക് പ്രോഗ്രസ് (സി.എസ്.ഇ.പി.) സംഘടിപ്പിച്ച ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ടിംഗ് ഇന്‍ ഇന്ത്യ എന്ന സെമിനാറുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത സെമിനാറില്‍ നീതി ആയോഗ് സി.ഇ.ഒ. നടത്തിയ തുറന്ന് പറച്ചില്‍ സര്‍ക്കാര്‍ ഗൗരവമായി കാണുന്നുണ്ടോ;
( സി )
ധനകാര്യ കമ്മീഷനുമേല്‍ കേന്ദ്ര ഇടപെടൽ ഉണ്ടാകുകയും സംസ്ഥാനങ്ങളുടെ നികുതി വിഹിതം കുറയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തതായി പറയപ്പെടുന്ന സംഭവം ഭരണഘടനാവിരുദ്ധവും ഫെഡറല്‍ സംവിധാനത്തിന് നിരക്കാത്തതുമാണെന്ന അഭിപ്രായം സര്‍ക്കാരിനുണ്ടോ; എങ്കില്‍ വ്യക്തമാക്കുമോ?
*165.
ശ്രീ. സി. ആര്‍. മഹേഷ്
ശ്രീ. ടി. സിദ്ദിഖ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പി.ആർ.എസ്. വായ്‌പ ബാധ്യത കർഷകന്റെ ബാധ്യതയായി ബാങ്കുകൾ കണക്കാക്കുന്നുണ്ടെന്ന വസ്തുത ശ്രദ്ധയിൽപെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ബാങ്കുകളിൽ യഥാസമയം തുക അടയ്ക്കുന്നതില്‍ സർക്കാർ വീഴ്ച വരുത്തുന്ന അവസരത്തില്‍ ആയത് കർഷകന്റെ സിബിൽ സ്കോറിനെ ബാധിക്കുമെന്നും കർഷകന് ബാങ്കുകളിൽ നിന്നും വായ്പകൾ ലഭ്യമാകാത്ത സാഹചര്യം സൃഷ്ടിക്കുമെന്നുമുളള കാര്യം വിശകലനം ചെയ്തിട്ടുണ്ടോ;
( സി )
ലോൺ വ്യവസ്ഥയിൽ ലഭ്യമാക്കിയ തുകയും പലിശയും തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്കുകൾ കർഷകർക്ക് ജപ്തി നോട്ടീസ് അയയ്ക്കുന്നുണ്ടെന്ന കാര്യം സർക്കാർ ഗൗരവത്തോടെ കാണുന്നുണ്ടോ?
*166.
ശ്രീ. വാഴൂര്‍ സോമൻ
ശ്രീ. ഇ കെ വിജയൻ
ശ്രീ ജി എസ് ജയലാൽ
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആരോഗ്യമേഖലയിലെ പുതിയകാല വെല്ലുവിളികളെ നേരിടാൻ കഴിയുന്നവിധം അടിസ്ഥാനസൗകര്യ വികസനത്തിന് മുന്‍ഗണന നല്‍കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
സമഗ്രവും മാതൃകാപരവുമായ ഇടപെടലുകൾ കേരളത്തെ ആരോഗ്യമേഖലയില്‍ രാജ്യത്തെ മികച്ച സംസ്ഥാനമാക്കി മാറ്റിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ആരോഗ്യമേഖലയിലെ അടിസ്ഥാനസൗകര്യ വികസനത്തിന് മുന്‍ഗണന നൽകുന്നതിന്റെ ഭാഗമായി ഗ്രാമീണ മേഖലയുമായി ബന്ധപ്പെട്ട് സ്വീകരിച്ചിട്ടുള്ള പ്രധാന പ്രവർത്തനങ്ങളും നയപരമായ തീരുമാനങ്ങളും എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
( ഡി )
ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ആരോഗ്യമേഖലയില്‍ ഏറ്റെടുത്തിട്ടുള്ള നവീന സംരംഭങ്ങളും പ്രവർത്തനങ്ങളും എന്തെല്ലാമാണെന്ന് വിശദമാക്കാമോ?
*167.
ശ്രീ. മഞ്ഞളാംകുഴി അലി
ശ്രീ. പി. ഉബൈദുള്ള
ശ്രീ. പി. അബ്ദുല്‍ ഹമീദ്
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ പതിമൂന്നു ശതമാനം പ്രദേശങ്ങളും ഉരുൾപൊട്ടൽ ഭീഷണി നേരിടുന്നവയാണെന്ന കേരള ഫിഷറീസ്-സമുദ്രപഠന സർവകലാശാലയുടെ പഠനറിപ്പോർട്ട് പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ഉരുൾപൊട്ടൽ സാധ്യതയുളള പ്രദേശങ്ങൾ ഏതൊക്കെയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടോ; എങ്കിൽ വിശദവിവരം ലഭ്യമാക്കുമോ;
( സി )
ഉരുൾപൊട്ടൽ മൂലമുള്ള ദുരന്തങ്ങൾ ഒഴിവാക്കുന്നതിന് എന്തെല്ലാം മുൻകരുതലുകൾ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
*168.
ശ്രീ. പി.പി. സുമോദ്
ഡോ. കെ. ടി. ജലീൽ
ശ്രീ. കെ. ആൻസലൻ
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആന്റിബയോട്ടിക്കുകളുടെ അമിതോപയോഗം തടയുന്നതിനും ഇത് സംബന്ധിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനുമായി നടത്തിവരുന്ന ഇടപെടലുകള്‍ മൂലമുണ്ടായിട്ടുള്ള നേട്ടങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളുടെ പ്രത്യേകതകള്‍ എന്തെല്ലാമാണെന്നും അതിനായി എന്തെല്ലാം സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്നും അറിയിക്കാമോ;
( സി )
സംസ്ഥാനത്തെ എല്ലാ ആശുപത്രികളേയും ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളാക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?
*169.
ശ്രീ. പി. ടി. എ. റഹീം
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ ഒ . ആർ. കേളു
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
റെയില്‍വേ വികസനത്തിന്റെ സമസ്ത മേഖലകളിലും കേരളത്തെ അവഗണിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ക്കെതിരായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന ഔദ്യോഗിക ഇടപെടലുകള്‍ എന്തെല്ലാമാണ്; വ്യക്തമാക്കാമോ;
( ബി )
സംസ്ഥാനത്തെ പാര്‍ലമെന്റ് അംഗങ്ങളുടെ യോഗത്തില്‍ പ്രസ്തുത വിഷയം അവതരിപ്പിക്കുകയും അംഗങ്ങള്‍ ആവശ്യമായ ഇടപെടല്‍ നടത്തുന്നതിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
വന്ദേഭാരത് ട്രെയിന്‍ കൃത്യസമയത്ത് സര്‍വ്വീസ് നടത്തുന്നതിനായി തല്‍സമയമുണ്ടായിരുന്ന ട്രെയിനുകള്‍ റദ്ദ് ചെയ്യുകയോ പിടിച്ചിടുകയോ ചെയ്യുന്നതുമൂലം സ്ഥിരം യാത്രക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
കേരളത്തിന്റെ റെയില്‍വേ വികസനത്തിന് പ്രതികൂലമാകുന്ന നടപടികളിൽ നിന്നും പിന്മാറുന്നതിനും കാലാനുസൃതമായ പുതിയ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കുന്നതിനും കേന്ദ്രത്തില്‍ നടത്തിവരുന്ന നിരന്തര ഇടപെടല്‍ തുടരുമോ എന്ന് വ്യക്തമാക്കാമോ?
*170.
ശ്രീ. റോജി എം. ജോൺ
ശ്രീ. ഐ. സി. ബാലകൃഷ്ണൻ
ശ്രീ. സണ്ണി ജോസഫ്
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സർക്കാർ നൽകേണ്ട ഗ്രാന്റുകൾ സമയബന്ധിതമായി നൽകുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
2023 ആഗസ്റ്റ് മാസത്തിൽ നൽകേണ്ട രണ്ടാം ഗഡു പൂർണ്ണമായും നൽകാൻ സാധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
പ്രസ്തുത സ്ഥാപനങ്ങൾക്ക് നൽകാനുള്ള ഗ്രാന്റിന്റെ മൂന്നാം ഗഡു എപ്പോഴാണ് നൽകാൻ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ; ഇത് സമയബന്ധിതമായി നൽകാൻ നടപടി സ്വീകരിക്കുമോ?
*171.
ശ്രീ. പി. ബാലചന്ദ്രൻ
ശ്രീ പി എസ്‍ സുപാല്‍
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീമതി സി. കെ. ആശ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം സാധ്യമാക്കുന്നതിന്റെ ഭാഗമായി നോളജ് ഇക്കോണമി മിഷന്റെ നേതൃത്വത്തില്‍ പദ്ധതികൾ ആവിഷ്ക്കരിക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
സംസ്ഥാനത്ത് നിന്നുള്ള വനിതകള്‍ ഉള്‍പ്പെടെയുള്ള പ്രൊഫഷണലുകൾക്ക് ആഗോളതലത്തിൽ സ്വീകാര്യത ലഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ഇത്തരത്തിലുള്ള ആഗോള സ്വീകാര്യത പ്രയോജനപ്പെടുത്തുന്നതിന് കേരള നോളജ് ഇക്കോണമി മിഷന്റെ നേതൃത്വത്തില്‍ തൊഴിലരങ്ങത്തേക്ക് എന്ന പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
യോഗ്യതകളും ശേഷിയും അടിസ്ഥാനമാക്കി തൊഴിലവസരങ്ങൾ സൃഷ്ടിച്ച് പ്രാദേശിക സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താൻ പ്രസ്തുത പദ്ധതി എത്രത്തോളം സഹായകമാകുമെന്ന് വിശദമാക്കാമോ?
*172.
ശ്രീ. ലിന്റോ ജോസഫ്
ശ്രീ വി ജോയി
ശ്രീ. കെ.വി.സുമേഷ്
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
തൊഴിൽ പരിശീലനത്തിനും നെെപുണ്യ വികസനത്തിനുമായി നടത്തിയ പദ്ധതികളുടെ ഫലമായി ഐ.ടി. മേഖലയിൽ കെെവരിക്കാന്‍ കഴിഞ്ഞിട്ടുള്ള പുരോഗതികൾ വിശദമാക്കുമോ;
( ബി )
സംസ്ഥാനത്തെ തൊഴിൽക്ഷമതയെക്കുറിച്ചും നെെപുണ്യ വികസനത്തെക്കുറിച്ചും ഇന്ത്യ സ്കിൽസ് റിപ്പോർട്ട് 2024-ൽ നടത്തിയ കണ്ടെത്തലുകൾ എന്തൊക്കെയാണെന്ന് അറിയിക്കുമോ;
( സി )
2011-16 കാലയളവിൽ ഐ.ടി. രംഗത്ത് എത്ര കോടി രൂപയുടെ കയറ്റുമതിയാണ് നടന്നതെന്നും 2016 മുതൽ നാളിതുവരെയുള്ള കയറ്റുമതി എത്രയാണെന്നുമുള്ള വിശദാംശം ലഭ്യമാക്കുമോ;
( ഡി )
2016 മുതൽ നാളിതുവരെ എത്ര ഐ.ടി. പാർക്കുകളും ഐ.ടി. സ്പെയ്സുകളും സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അതിലൂടെ എത്ര തൊഴിലവസരങ്ങൾ പുതുതായി സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും വ്യക്തമാക്കാമോ?
*173.
ഡോ. എം. കെ. മുനീർ
ശ്രീ. ടി. വി. ഇബ്രാഹിം
ശ്രീ. മഞ്ഞളാംകുഴി അലി
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സപ്ലൈകോ ഔട്ട്‍ലെറ്റുകളിൽ നിന്നും യഥാർത്ഥ ഗുണഭോക്താക്കളല്ലാത്തവർ സാധനങ്ങൾ കൈപ്പറ്റുന്നതായി കണ്ടെത്തിയിട്ടുണ്ടോ;
( ബി )
നിലവിൽ സബ്സിഡി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് എന്തെല്ലാം മാനദണ്ഡങ്ങളാണ് നിശ്ചയിച്ചിരിക്കുന്നതെന്ന് അറിയിക്കാമോ?
*174.
ശ്രീ. എ. പ്രഭാകരൻ
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രാജ്യത്ത് ഏറ്റവും മാതൃകാപരമായി തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുന്ന സംസ്ഥാനമായി കേരളത്തെ മാറ്റിത്തീര്‍ക്കുന്നതിന് നടത്തിയ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
തൊഴിലുറപ്പ് പദ്ധതി വൈവിദ്ധ്യത്തോടെയും പ്രായോഗികമായും നടപ്പാക്കുന്നതിനായി ആവിഷ്ക്കരിച്ച ട്രൈബല്‍ പ്ലസ്, നീരുറവ തുടങ്ങിയ മാതൃകാ പദ്ധതികളുടെ വിശദാംശം നല്‍കുമോ;
( സി )
കേന്ദ്രസര്‍ക്കാര്‍ ഓരോ സാമ്പത്തിക വര്‍ഷവും തൊഴില്‍ ദിനങ്ങള്‍ വെട്ടിക്കുറയ്ക്കുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ഇടപെടലുകളും അതിന്റെ ഫലമായുണ്ടായ നേട്ടങ്ങളും എന്തെല്ലാമാണെന്ന് വിശദമാക്കാമോ?
*175.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ. സണ്ണി ജോസഫ്
ശ്രീ. ഷാഫി പറമ്പിൽ
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ലൈഫ് ഭവന പദ്ധതിയുടെ പുരോഗതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയ്ക്കായി നടപ്പുസാമ്പത്തിക വര്‍ഷം വകയിരുത്തിയ തുകയില്‍ നാല് ശതമാനത്തിൽ താഴെ മാത്രമാണ് 2024 ജനുവരി മാസം വരെ ചെലവഴിച്ചത് എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി നല്‍കുന്ന തുക വർധിപ്പിക്കാൻ നടപടികൾ സ്വീകരിക്കുമോ?
*176.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ. കെ. എം. സച്ചിന്‍ദേവ്
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് അനുവദിക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിന്റെ അവഗണന തുടരുന്നതായ ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത സ്ഥാപനം ആരംഭിക്കുന്നതിന് നടത്തിവരുന്ന ശ്രമങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത സ്ഥാപനം ആരംഭിക്കുന്നതിനുളള എന്തെല്ലാം പ്രാഥമിക നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ ഇതിനകം പൂര്‍ത്തിയാക്കിയിട്ടുളളതെന്ന് വ്യക്തമാക്കാമോ;
( സി )
സംസ്ഥാനത്തിന് എയിംസ് അടക്കമുളള പദ്ധതികള്‍ ലഭ്യമാക്കുന്നതില്‍ കേരളത്തിലെ പാര്‍ലമെന്റ് അംഗങ്ങളില്‍ നിന്നും വേണ്ടത്ര സഹകരണം ലഭിച്ചിട്ടുണ്ടോ;
( ഡി )
ഇത്തരം കേന്ദ്ര പദ്ധതികള്‍ ആരംഭിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ നിരന്തരമായ ശ്രമം തുടരുമോ; വ്യക്തമാക്കാമോ?
*177.
ശ്രീ. എ. രാജ
ശ്രീ. എ. സി. മൊയ്‌തീൻ
ശ്രീ. കെ. ജെ. മാക്‌സി
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊച്ചി മെട്രോയുടെ നിലവിലെ പ്രവർത്തന പുരോഗതി സർക്കാർ അവലോകനം ചെയ്തിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ;
( ബി )
2022-23 വർഷം കൊച്ചി മെട്രോ കൈവരിച്ച സാമ്പത്തിക ലാഭം എത്രയാണെന്ന് വെളിപ്പെടുത്താമോ;
( സി )
കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങളുടെ വിശദാംശം ലഭ്യമാക്കാമോ; ഇതിനായി എത്ര തുക ചെലവ് പ്രതീക്ഷിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തുമോ;
( ഡി )
കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങളുടെ പുരോഗതി വിശദമാക്കാമോ?
*178.
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ വി ശശി
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉപഭോക്തൃ സംസ്കാരത്തിന്റെ വ്യാപനവും നൂതനജീവിതശൈലിയും കാരണം ഉത്പാദിപ്പിക്കപ്പെടുന്ന മാലിന്യത്തിന്റെ അളവും തരവും ഗണ്യമായി വർദ്ധിച്ചുവെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
2025 മാർച്ച് അവസാനത്തോടെ സംസ്ഥാനത്തുടനീളം എല്ലാ മാലിന്യങ്ങളുടെയും സംസ്കരണം വികേന്ദ്രീകൃതമായി ഉറപ്പാക്കുന്ന ശാസ്ത്രീയമായ മാലിന്യ സംസ്‌കരണ സംവിധാനം രൂപപ്പെടുത്തുന്നതിന് പദ്ധതി വികസിപ്പിച്ചെടുത്തിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
പ്രാദേശിക മാലിന്യങ്ങളുടെ ശേഖരണം, നിർമ്മാർജനം, സംസ്കരണം എന്നിവ പൂർണ്ണമായും ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക് മാറ്റുന്നതിന് പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
മാലിന്യ സംഭരണം, നീക്കം ചെയ്യൽ, റീസൈക്ലിംഗ് എന്നിങ്ങനെ വിവിധ ഘട്ടങ്ങളിലൂടെയുള്ള പ്രവർത്തനങ്ങൾ വാർഡ് മുതൽ സംസ്ഥാനതലം വരെ ഏകോപിപ്പിക്കാൻ ഹരിത മിത്രം ആപ്പിലൂടെ സാധിക്കുന്നുണ്ടോ; വിശദമാക്കാമോ?
*179.
ശ്രീ എം നൗഷാദ്
ശ്രീ വി ജോയി
ശ്രീ. എ. രാജ
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2011-16 കാലയളവിൽ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷനിലെ സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച ധനകാര്യ അ‍ഡീഷണല്‍ സെക്രട്ടറി തയ്യാറാക്കിയ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ അതിനെത്തുടര്‍ന്ന് അന്നത്തെ പി.എസ്.സി. ചെയര്‍മാനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ശിപാര്‍ശ ചെയ്തിരുന്നോ;
( ബി )
2016 മുതൽ പി.എസ്.സി.യില്‍ നടത്തിവരുന്ന നവീകരണവും ആധുനികവത്ക്കരണവും എന്തെല്ലാമെന്ന് വിശദമാക്കാമോ;
( സി )
പി.എസ്.സി.യുടെ പശ്ചാത്തല സാങ്കേതിക സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനോടൊപ്പം ജീവനക്കാരുടെ തസ്തികകള്‍ വര്‍ദ്ധിപ്പിക്കുന്നതിനും നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
*180.
ശ്രീ. ടി. സിദ്ദിഖ്
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീ. ടി. ജെ. വിനോദ്
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വ്യക്തികളെ കരുതൽ തടങ്കലിൽ വയ്ക്കുന്നതിനുള്ള മാനദണ്ഡങ്ങൾ വിശദമാക്കാമോ;
( ബി )
മുഖ്യമന്ത്രിയുടെ പരിപാടിയുടെ മുന്നോടിയായി പ്രമുഖ പ്രതിപക്ഷ യുവജനസംഘടനാ പ്രവർത്തകരെ അനധികൃതമായി കരുതൽ തടങ്കലിൽ വച്ചതായുള്ള ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ആയത് നിയമപ്രകാരമാണോ; വിശദമാക്കാമോ;
( സി )
സുപ്രീം കോടതിയുടെ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രമുഖ പ്രതിപക്ഷ യുവജനസംഘടനാ പ്രവർത്തകരെ അനധികൃതമായി കരുതൽ തടങ്കലിൽ വയ്ക്കുന്നത് അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.