STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >10th Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 10th SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

*121.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ. കെ. എം. സച്ചിന്‍ദേവ്
ശ്രീ. എച്ച്. സലാം
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രധാനമന്ത്രി ഉച്ചതര്‍ ശിക്ഷാ അഭിയാന്‍ പദ്ധതിയനുസരിച്ച് സംസ്ഥാനത്തിന് അർഹതപ്പെട്ട കേന്ദ്ര ധനസഹായം ലഭിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വച്ച വ്യവസ്ഥകള്‍ എന്തൊക്കെയെന്ന് അറിയിക്കാമോ; അതിനോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രതികരണം സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം സംസ്ഥാനത്തിന് ലഭിക്കേണ്ട കേന്ദ്രവിഹിതം എത്രയെന്നും ആയതിൽ നാളിതുവരെ ലഭിച്ച തുക എത്രയെന്നും വെളിപ്പെടുത്താമോ;
( സി )
ദേശീയ വിദ്യാഭ്യാസ നയം സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെയും പുതുതായി ആരംഭിക്കുന്ന നാലുവര്‍ഷ ബിരുദ കോഴ്സുകളെയും ഏതെല്ലാം തരത്തില്‍ ബാധിക്കുമെന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
ഉന്നതവിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് ന്യായമായും ലഭിക്കേണ്ട കേന്ദ്ര ധനസഹായം കൃത്യസമയത്ത് നല്‍കുന്നതില്‍ വീഴ്ച വരുത്തുന്ന കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ തിരുത്തുന്നതിനായി സംസ്ഥാനം എന്തെല്ലാം ഇടപെടലുകളാണ് നടത്തിവരുന്നത്; വ്യക്തമാക്കാമോ?
*122.
ശ്രീ തോമസ് കെ തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സര്‍ക്കാര്‍ കാര്‍ഷിക മേഖലയില്‍ കൈവരിച്ച നേട്ടങ്ങള്‍ നിലനിര്‍ത്താന്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;
( ബി )
നെൽ കര്‍ഷകര്‍ക്കുള്ള സംഭരണ വില ഉള്‍പ്പെടെയുള്ള കാര്‍ഷിക സബ്സിഡികള്‍ യഥാസമയം നല്‍കുന്നതിന് പുതിയതായി എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
*123.
ശ്രീ. എം. എം. മണി
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ. എ. രാജ
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തോട്ടം മേഖലയിലെയും മത്സ്യ, കയര്‍ മേഖലകളിലെയും തൊഴിലാളി കുടുംബങ്ങളുടെ സാമ്പത്തിക-സാമൂഹിക സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി പ്രത്യേകമായ ഡയറി പാക്കേജുകള്‍ ആരംഭിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ പദ്ധതി പ്രവര്‍ത്തനവും ഉദ്ദേശ്യലക്ഷ്യങ്ങളും വിശദമാക്കാമോ;
( ബി )
ക്ഷീര സംരംഭകര്‍ക്കായി ഡയറി യൂണിറ്റുകളും യുവാക്കള്‍ക്കായി സ്മാര്‍ട്ട് ഡയറി ഫാം പദ്ധതിയും നടപ്പാക്കാന്‍ ഉദ്ദേശമുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
*124.
ശ്രീ. മോൻസ് ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കർഷക ക്ഷേമനിധി ബോർഡിന്റെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ കാരണം വ്യക്തമാക്കാമോ;
( ബി )
കർഷകരുടെ ക്ഷേമത്തിനായി രൂപീകരിക്കപ്പെട്ട ബോർഡിന്റെ പ്രവർത്തനം വിശദമാക്കാമോ;
( സി )
പ്രസ്തുത ബോര്‍ഡിന്റെ വരുമാനം ഏതൊക്കെ രീതിയിലാണെന്നും എന്തൊക്കെ ആനുകൂല്യങ്ങളാണ് വിതരണം ചെയ്യുന്നതെന്നും വിശദീകരിക്കാമോ;
( ഡി )
കര്‍ഷക ആനുകൂല്യങ്ങളെ സംബന്ധിച്ച് ധനകാര്യ വകുപ്പും കൃഷി വകുപ്പും തമ്മിൽ തർക്കം നിലനിൽക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ?
*125.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ. കെ. ആൻസലൻ
ശ്രീ. എ. പ്രഭാകരൻ
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് ഊന്നല്‍ നല്‍കി കാര്‍ഷിക മേഖലയെ കൂടുതല്‍ ഫലപ്രദമാക്കുന്നതിന് പ്രത്യേക മിഷന്‍ രൂപീകരിച്ചിട്ടുണ്ടോ; പോഷകസമൃദ്ധവും സുരക്ഷിതവുമായ ഭക്ഷണം ഉറപ്പുവരുത്തുന്നതിനും കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും പ്രസ്തുത പദ്ധതി എത്രത്തോളം സഹായകരമാണ്; വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത മിഷന്റെ ഭാഗമായി ചെറുധാന്യങ്ങളുടെ കൃഷി, അവയുടെ മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍ നിർമ്മിക്കൽ എന്നിവയുടെ പ്രോത്സാഹനത്തിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ച് വരുന്നത്; ഇതിലൂടെ എന്തെല്ലാം മാറ്റങ്ങള്‍ ലക്ഷ്യമാക്കുന്നുണ്ട്; വിശദാംശം ലഭ്യമാക്കുമോ?
*126.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ വി ജോയി
ശ്രീമതി കാനത്തില്‍ ജമീല
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്വകാര്യ ബസ്സുകള്‍ അമിത നിരക്ക് ഈടാക്കുന്നത് അവസാനിപ്പിക്കുന്നതിനായി കെ.എസ്.ആര്‍.ടി.സി. പ്രത്യേക പദ്ധതി ആരംഭിച്ചിട്ടുണ്ടോ; ഇതിന്റെ ഭാഗമായി അന്തര്‍ സംസ്ഥാന റൂട്ടുകളില്‍ സര്‍വീസ് വിപുലമാക്കാന്‍ സ്വകാര്യ ബസ്സുകള്‍ ഏറ്റെടുക്കുന്നത് പരിഗണനയിലുണ്ടോ; വിശദമാക്കുമോ;
( ബി )
ഇപ്രകാരം ഏറ്റെടുക്കുന്ന ബസ്സുകള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ടോ; ഇതിനായി എന്തെല്ലാം നിബന്ധനകളാണ് മുന്നോട്ടു വയ്ക്കുന്നത്; ഇതുവഴി കെ.എസ്.ആര്‍.ടി.സി. എന്തൊക്കെയാണ് ലക്ഷ്യമിടുന്നത്; വിശദമാക്കുമോ?
*127.
ശ്രീ എം രാജഗോപാലൻ
ശ്രീ. എ. സി. മൊയ്‌തീൻ
ശ്രീ . കെ .ഡി .പ്രസേനൻ
ഡോ. സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായിക രംഗത്ത് ആഗോള പങ്കാളിത്തവും നിക്ഷേപവും ലക്ഷ്യമിട്ട് അന്താരാഷ്ട്ര കായിക ഉച്ചകോടി നടത്തുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ ഇതില്‍ എത്ര രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ടെന്നും ഉച്ചകോടിയുടെ ഭാഗമായി എന്തെല്ലാം അനുബന്ധ പരിപാടികളാണ് സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്നതെന്നും വിശദമാക്കുമോ;
( ബി )
കേരളത്തിന്റെ കായിക മുന്നേറ്റത്തിന് ഊര്‍ജ്ജം പകരുന്നതിനും സ്പോര്‍ട്സ് സമ്പദ്‍വ്യവസ്ഥ എന്ന ലക്ഷ്യത്തിലേക്ക് ചുവടുവയ്ക്കുന്നതിനും കായിക ഉച്ചകോടി എത്രത്തോളം സഹായകമാകും എന്നാണ് പ്രതീക്ഷിക്കുന്നത്; വിശദമാക്കുമോ?
*128.
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീ ഒ . ആർ. കേളു
ശ്രീ. കെ. ആൻസലൻ
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തില്‍ ഉല്പാദിപ്പിച്ച് വിതരണം ചെയ്യുന്ന പാല്‍, പാലുല്പന്നങ്ങള്‍, കാലിത്തീറ്റ എന്നിവയില്‍ കണ്ടു വരുന്ന അഫ്ലോടോക്സിന്റെ അളവ് നിയന്ത്രിക്കുന്നതിനും ഇവയിലെ ആന്റിബയോട്ടിക് കണ്ടെത്തി നിയന്ത്രിക്കുന്നതിനുമായി പ്രത്യേകം കര്‍മ്മപദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് പദ്ധതിയുടെ ഭാഗമായി നടത്തുന്നതെന്നും ഇതുവഴി എന്തൊക്കെ മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നതെന്നും വിശദമാക്കാമോ;
( ബി )
ഗുണനിലവാരത്തോടുകൂടി പാല്‍ സംഭരിക്കുകയും സംസ്കരിക്കുകയും വിപണനം നടത്തുകയും ചെയ്യുന്ന സംഘങ്ങള്‍ക്ക് സര്‍ക്കാരിന്റെ പ്രത്യേക സര്‍ട്ടിഫിക്കേഷന്‍ പദ്ധതി ആരംഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ എന്തൊക്കെയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് വിശദമാക്കാമോ?
*129.
ശ്രീ ജി എസ് ജയലാൽ
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ വി ശശി
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാർഷികമേഖലയെ അഭിവൃദ്ധിപ്പെടുത്തുന്നതിനോടൊപ്പം സംസ്ഥാനത്തെ പരിസ്ഥിതിയെയും മണ്ണിനെയും സംരക്ഷിച്ച് സുരക്ഷിത ഭക്ഷ്യോത്പാദനത്തിലേക്ക് നീങ്ങേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
സുരക്ഷിത ഭക്ഷ്യോത്പാദനത്തിനായി ശാസ്ത്രീയ ജൈവകൃഷി പ്രചരിപ്പിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
( സി )
ശാസ്ത്രീയ ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനും ജൈവ ഉത്പാദനോപാധികളുടെ ലഭ്യത വർദ്ധിപ്പിക്കുന്നതിനും ജൈവകാർഷിക മിഷൻ ആരംഭിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ഡി )
സംസ്ഥാനത്ത് ജൈവകാർഷിക മിഷൻ നടത്തിവരുന്ന പ്രവർത്തനങ്ങൾ സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ?
*130.
ശ്രീ ഡി കെ മുരളി
ശ്രീ ഒ . ആർ. കേളു
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എട്ടുമാസ ഗര്‍ഭാവസ്ഥ മുതല്‍ പ്രസവത്തിന് ശേഷം മൂന്നുമാസം വരെയുള്ള പശുക്കളുടെ ആരോഗ്യ സംരക്ഷണത്തിനായി പ്രത്യേക പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; പദ്ധതിയുടെ ലക്ഷ്യം വിശദമാക്കാമോ;
( ബി )
ഉരുക്കളെ വാങ്ങുന്നതിനും ഡയറി ഫാമുകളുടെ ആധുനികവൽക്കരണത്തിനും പ്രത്യേക പദ്ധതി നിലവിലുണ്ടോ; കറവയന്ത്രം വാങ്ങുന്നതിനും തൊഴുത്ത് നിര്‍മ്മാണത്തിനും പദ്ധതിയുടെ ഭാഗമായി ധനസഹായം ലഭ്യമാക്കുന്നുണ്ടോ; ഇതിലൂടെ ക്ഷീര വികസന മേഖലയില്‍ എന്തെല്ലാം മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നു; വിശദാംശം ലഭ്യമാക്കുമോ?
*131.
ശ്രീ. എ. പി. അനിൽ കുമാർ
ശ്രീ. ടി. സിദ്ദിഖ്
ശ്രീ. ടി. ജെ. വിനോദ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉൽപ്പന്നങ്ങളുടെ വിലത്തകർച്ച, കടം, കൃഷിനാശം, വന്യജീവികളുടെ ശല്യം അടക്കമുള്ള കാരണങ്ങളാൽ കർഷക സമൂഹം കടുത്ത പ്രതിസന്ധി നേരിടുകയാണ് എന്ന പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ വിശദമാക്കുമോ;
( ബി )
സംസ്ഥാനത്ത് കർഷകർ ആത്മഹത്യ ചെയ്ത സംഭവങ്ങൾ ഗൗരവമായി കാണുന്നുണ്ടോ;
( സി )
കർഷകർക്ക് സഹായം എത്തിച്ച് കർഷക ആത്മഹത്യകൾ തടയാൻ നടപടി കൈക്കൊള്ളുമോയെന്ന് വ്യക്തമാക്കാമോ?
*132.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ പി എസ്‍ സുപാല്‍
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാൽ ഉത്പാദനത്തില്‍ സംസ്ഥാനത്തെ സ്വയംപര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ ക്ഷീരവികസന വകുപ്പ് നടപ്പിലാക്കി വരുന്ന പ്രവര്‍ത്തനങ്ങൾ വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവർത്തനങ്ങളുടെ ഭാഗമായി പാൽ ഉത്പാദനക്ഷമത, പാലിന്റെ ഗുണനിലവാരം എന്നിവ വർദ്ധിപ്പിക്കുന്നതിന് കഴിഞ്ഞിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
പാൽ ഉത്പാദന വര്‍ദ്ധനവിനനുസരിച്ച് മൂല്യവര്‍ദ്ധിത ഉത്പന്ന വൈവിധ്യവത്ക്കരണത്തിന് പദ്ധതിയുണ്ടോ; വിശദാംശം വെളിപ്പെടുത്താമോ;
( ഡി )
പാലിൽ നിന്നും മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിന് ക്ഷീര കർഷകരെ പ്രാപ്തരാക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കാമോ?
*133.
ശ്രീമതി ഒ എസ് അംബിക
ശ്രീമതി ശാന്തകുമാരി കെ.
ശ്രീ എം മുകേഷ്
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ട്രാൻസ്ജെൻഡർ വ്യക്തികളുടെ ക്ഷേമം, സംരക്ഷണം, പുനരധിവാസം എന്നിവ ഉറപ്പുവരുത്തുന്നതിനായി ആവിഷ്ക്കരിച്ച് നടപ്പാക്കി വരുന്ന പദ്ധതികൾ ഏതൊക്കെ; വിശദാംശം നൽകുമോ;
( ബി )
സംസ്ഥാനത്ത് ലിംഗമാറ്റ ശസ്ത്രക്രിയകൾ നടത്തുന്നതിനുള്ള സൗകര്യം നിലവിലുണ്ടോ; ഇതിനായി ധനസഹായം ലഭ്യമാക്കുന്നുണ്ടോ; ഉണ്ടെങ്കിൽ ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം എത്ര പേർക്ക് സഹായം ലഭ്യമാക്കിയിട്ടുണ്ട്; ആയതിന്റെ മാനദണ്ഡങ്ങൾ എന്തൊക്കെയാണ്; വിശദാംശം ലഭ്യമാക്കാമോ?
*134.
ശ്രീ. പി.പി. സുമോദ്
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ വി കെ പ്രശാന്ത്
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ റാങ്കിംഗ് ഫ്രെയിംവര്‍ക്കിന്റെ രാജ്യത്തെ ഒന്നാംനിര സര്‍വ്വകലാശാലകളുടേയും മികച്ച കോളേജുകളുടെയും റാങ്ക് പട്ടികയില്‍ കേരളത്തിലെ സ്ഥാപനങ്ങള്‍ ഇടം പിടിച്ചിട്ടുണ്ടോ; മികച്ച ആര്‍ക്കിടെക്ചറല്‍, എന്‍ജിനീയറിംഗ്, നിയമ പഠന സ്ഥാപനങ്ങള്‍ എന്നിവയുടെ പട്ടികയില്‍ കേരളത്തിലെ സ്ഥാപനങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
മികച്ച സ്ഥാപനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നതിന് അടിസ്ഥാനമായി ഇവിടങ്ങളില്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്; വിശദമാക്കാമോ;
( സി )
എന്‍.ഐ.ആര്‍.എഫ്. മാതൃകയില്‍ സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ വസ്തുനിഷ്ഠവും സുതാര്യവുമായ രീതിയില്‍ വിലയിരുത്തി അക്കാദമിക മികവിന്റെ അടിസ്ഥാനത്തില്‍ റാങ്ക് ചെയ്യുന്നതിനുള്ള പ്രത്യേക സംവിധാനം രൂപീകരിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; ഇതിനായുള്ള നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്നും ഇതിലൂടെ എന്തൊക്കെയാണ് ലക്ഷ്യമിടുന്നതെന്നും വിശദമാക്കുമോ?
*135.
ശ്രീ. സണ്ണി ജോസഫ്
ശ്രീ. ഐ. സി. ബാലകൃഷ്ണൻ
ശ്രീ. സജീവ് ജോസഫ്
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കർഷകർ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
കഴിഞ്ഞ കുറച്ച് മാസങ്ങൾക്കുള്ളിൽ നടുവിൽ പഞ്ചായത്തിലെ പാത്തൻപാറയിലും ശ്രീകണ്ഠപുരത്തും കൊളക്കാട്ടയിലും മുടിക്കയത്തും തകഴിയിലും അടക്കം നിരവധി കർഷകർ ജീവനൊടുക്കിയ സംഭവങ്ങൾ ഗൗരവമായി കാണുന്നുണ്ടോ;
( സി )
കർഷകർ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കാൻ ഗൗരവമായ ഇടപെടൽ നടത്തുമോ; വിശദമാക്കാമോ?
*136.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. കെ.വി.സുമേഷ്
ശ്രീ. പി. വി. അൻവർ
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മികച്ച കായിക സംരംഭങ്ങള്‍ക്ക് വ്യവസായ പദവി നല്‍കുന്നതിന് പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; ഏതെല്ലാം മേഖലയിലുള്ള സംരംഭങ്ങള്‍ക്കാണ് വ്യവസായ പദവി നല്‍കാന്‍ ഉദ്ദേശിക്കുന്നത്; അറിയിക്കുമോ;
( ബി )
ഇതിലൂടെ എന്തൊക്കെയാണ് ലക്ഷ്യമിടുന്നത്; കായിക മേഖലയുടെ മുന്നേറ്റത്തിന് ഇത് എത്രത്തോളം സഹായകരമാകുമെന്ന് വ്യക്തമാക്കുമോ;
( സി )
സംസ്ഥാനത്ത് കായിക വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കുന്നതിന് പദ്ധതി യുണ്ടോ; ഇതിനായി സ്വകാര്യ വ്യക്തികളുടെ സഹകരണം ഉറപ്പാക്കുമോ; ഇവിടെ അടിസ്ഥാനസൗകര്യ വികസനം സാധ്യമാക്കുമോ; വിശദാംശം അറിയിക്കുമോ;
( ഡി )
സംസ്ഥാനത്തിന്റെ കായിക മേഖലയിലെ വികസനത്തിന് പ്രസ്തുത പദ്ധതികള്‍ എത്രത്തോളം സഹായകമാവും; വിശദമാക്കുമോ?
*137.
ശ്രീ. പി. ടി. എ. റഹീം
ശ്രീ. പി. നന്ദകുമാര്‍
ശ്രീ. കെ. ജെ. മാക്‌സി
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ന്യൂനപക്ഷ മതവിഭാഗങ്ങളില്‍പ്പെടുന്ന വിദ്യാര്‍ത്ഥികളുടെ സമഗ്ര വ്യക്തിത്വ വികസനവും പഠനപുരോഗതിയും കരിയര്‍ അവബോധവും ലക്ഷ്യം വച്ചുളള പ്രത്യേക പരിശീലന പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ടോ; പ്രസ്തുത പദ്ധതിക്ക് വിവിധ ഘട്ടങ്ങള്‍ നിശ്ചയിച്ചിട്ടുണ്ടോ; ഇതിലൂടെ എന്തൊക്കെ മാറ്റങ്ങളാണ്‌ പ്രതീക്ഷിക്കുന്നത്; വിശദീകരിക്കാമോ;
( ബി )
യു.ജി.സി, സി.എസ്‍.ഐ.ആര്‍-നെറ്റ് പരിശീലന പദ്ധതികള്‍ ന്യൂനപക്ഷ മതവിഭാഗങ്ങളില്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്കായി അവർ പഠിക്കുന്ന സ്ഥാപനങ്ങളിൽ തന്നെ നടപ്പിലാക്കുന്നതിന് പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; വിശദാംശം നൽകാമോ?
*138.
ശ്രീ വി ശശി
ശ്രീ ജി എസ് ജയലാൽ
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ കാർഷിക-സാമൂഹിക വികസനത്തില്‍ കാലാകാലങ്ങളായി മൃഗസംരക്ഷണ മേഖലയ്ക്ക് നിർണ്ണായകമായ സ്ഥാനമാണുളളത് എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ഈ പ്രാധാന്യം കണക്കിലെടുത്തുകൊണ്ട് മൃഗസംരക്ഷണ മേഖലയുടെ വികസനത്തിന് ‍നൂതന സാധ്യതകളെയും വെല്ലുവിളികളെയും ശാസ്ത്രീയമായി വിലയിരുത്തി പ്രവർത്തന പരിപാടികൾ ആവിഷ്കരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
മൃഗാരോഗ്യ പരിപാലനവും ജന്തുരോഗങ്ങളുടെ നിയന്ത്രണവും കാര്യക്ഷമമാക്കുന്നതിന് സ്വീകരിച്ചിട്ടുളള നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( ഡി )
മൃഗസംരക്ഷണ മേഖലയിലെ കര്‍ഷകരുടെ ശാക്തീകരണത്തിനും വരുമാന വർദ്ധനവിനും വേണ്ടി നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികൾ എന്തെല്ലാമെന്ന് വിശദീകരിക്കുമോ?
*139.
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ ജി സ്റ്റീഫന്‍
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്ഷീര മേഖലയിലെ അടിസ്ഥാന പ്രശ്നങ്ങള്‍ കണ്ടെത്തി അവയ്ക്ക് സാങ്കേതികവിദ്യയിലൂടെ പരിഹാരം കണ്ടെത്തുന്നതിനായി ഡയറി ഇന്നവേഷന്‍ സോണ്‍ എന്ന പദ്ധതിക്ക് രൂപം കൊടുത്തിട്ടുണ്ടോ; ഈ പദ്ധതിയില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷനെ സഹകരിപ്പിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; എന്തൊക്കെയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്; വിശദാംശം വ്യക്തമാക്കാമോ;
( ബി )
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ക്ഷീര സംഘങ്ങളുടെ നില മെച്ചപ്പെടുത്തുന്നതിനായി സ്പെഷ്യല്‍ ബൂസ്റ്റര്‍ പദ്ധതി ആരംഭിച്ചിട്ടുണ്ടോ; പ്രസ്തുത പദ്ധതിയിലൂടെ ക്ഷീര സംഘം ജീവനക്കാരുടെ വേതനത്തിനായി മാനേജീരിയല്‍ സബ്സിഡി നല്‍കുന്ന കാര്യം പരിഗണനയിലുണ്ടോ; പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിലൂടെ ക്ഷീര സംഘങ്ങളുടെ പ്രവര്‍ത്തനത്തില്‍ എന്തെല്ലാം മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നതെന്ന് വിശദമാക്കാമോ?
*140.
ശ്രീ. എ. കെ. എം. അഷ്റഫ്
ഡോ. എം. കെ. മുനീർ
ശ്രീ. യു. എ. ലത്തീഫ്
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ റോഡുകളിൽ സ്ഥിരമായി അപകടങ്ങൾ നടക്കുന്ന ഭാഗങ്ങളെ സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ;
( ബി )
പതിവായി റോഡപകടങ്ങൾ സംഭവിക്കുന്ന പ്രദേശങ്ങളിൽ സുരക്ഷാ മുന്നറിയിപ്പുകൾ സ്ഥാപിച്ചിട്ടുണ്ടോ;
( സി )
ഇത്തരം ഭാഗങ്ങളിലെ അപകടങ്ങൾ കുറയ്ക്കുന്നതിന് എന്തെങ്കിലും നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടോ; വിശദീകരിക്കുമോ?
*141.
ശ്രീ. കെ. എം. സച്ചിന്‍ദേവ്
ഡോ. കെ. ടി. ജലീൽ
ശ്രീ. പി. നന്ദകുമാര്‍
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലിക്കറ്റ് സർവകലാശാലയുമായി സഹകരിച്ച് സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്ന പ്രവർത്തനം ഇപ്പോൾ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;
( ബി )
ഇതിന്റെ ഭാഗമായി കായിക വിഷയങ്ങളിൽ പഠനവും ഗവേഷണവും നടത്തുന്നതിന് സംവിധാനം ഒരുക്കുന്നുണ്ടോയെന്നും മറ്റെന്ത് ലക്ഷ്യങ്ങളാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നുമുള്ള വിശദാംശം അറിയിക്കുമോ?
*142.
ശ്രീ. ആന്റണി ജോൺ
ശ്രീ. എ. സി. മൊയ്‌തീൻ
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാഷണല്‍ അസസ്സ്മെന്റ് ആന്റ് അക്രെഡിറ്റേഷന്‍ കൗണ്‍സിലിന്റെ എ++ ഗ്രേഡിന് സംസ്ഥാനത്തെ ഏതെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അര്‍ഹത നേടിയിട്ടുണ്ടോ; വിശദമാക്കാമോ; എന്‍.എ.എ.സി. നല്‍കുന്ന മറ്റ് ഗ്രേഡുകള്‍ക്ക് സംസ്ഥാനത്തെ സ്ഥാപനങ്ങള്‍ അര്‍ഹത നേടിയിട്ടുണ്ടോ; എങ്കില്‍ ഇതിലൂടെ ഇത്തരം സ്ഥാപനങ്ങള്‍ക്ക് എന്തെല്ലാം അധിക സഹായങ്ങളും സൗകര്യങ്ങളുമാണ് ലഭ്യമാക്കുന്നത്; വിശദമാക്കുമോ;
( ബി )
എന്‍.എ.എ.സി. പുരസ്കാരം ലഭിക്കുന്നതിന് അടിസ്ഥാനമായി എന്തെല്ലാം പദ്ധതികളും പ്രവര്‍ത്തനങ്ങളുമാണ് ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ആവിഷ്കരിച്ച് നടപ്പാക്കിവരുന്നതെന്ന് വിശദമാക്കാമോ;
( സി )
നാഷണല്‍ അസസ്സ്മെന്റ് ആന്റ് അക്രെഡിറ്റേഷന്‍ കൗണ്‍സിലിന്റെ മാതൃകയില്‍ സംസ്ഥാനതലത്തില്‍ അക്രെഡിറ്റേഷന്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ; ഇതിലൂടെ എന്തൊക്കെയാണ് ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കാമോ?
*143.
ഡോ. എം. കെ. മുനീർ
ശ്രീ. ടി. വി. ഇബ്രാഹിം
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്വകാര്യ സർവ്വകലാശാലകൾ ആരംഭിക്കുന്നതിന് നയപരമായ തീരുമാനമെടുത്തിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
ഇത്തരം സർവ്വകലാശാലകൾ ആരംഭിക്കുന്നത് സംബന്ധിച്ച് എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ; വിശദാംശം നൽകുമോ;
( സി )
പ്രസ്തുത സർവ്വകലാശാലകളിലെ പ്രവേശനത്തിനും നിയമനങ്ങൾക്കും സംവരണം ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ?
*144.
ശ്രീ എം നൗഷാദ്
ശ്രീ. പി. വി. അൻവർ
ശ്രീമതി കാനത്തില്‍ ജമീല
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാത്ഥികൾക്ക് സർക്കാർതലത്തിൽ ഏതെല്ലാം സ്കോളർഷിപ്പുകളാണ് നൽകിവരുന്നത്; വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഒന്ന് മുതൽ എട്ട് വരെ ക്ലാസുകളിൽ പഠിക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാത്ഥികൾക്ക് നൽകി വന്നിരുന്ന പ്രീ മെട്രിക്ക് സ്കോളർഷിപ്പ് കേന്ദ്രസർക്കാർ നിർത്തലാക്കിയിട്ടുണ്ടോ; പ്രസ്തുത സ്കോളർഷിപ്പ് പുനരാരംഭിക്കുന്നതിന് സംസ്ഥാന സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നൽകാമോ?
*145.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് റബ്ബർ കർഷകർ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ റബ്ബർ വിലസ്ഥിരതാ ഫണ്ട് കിലോയ്ക്ക് 250 രൂപയാക്കുമെന്ന വാഗ്ദാനം പാലിക്കപ്പെട്ടിട്ടുണ്ടോ; ഇല്ലെങ്കിൽ കാരണം വ്യക്തമാക്കാമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം റബ്ബർ വിലസ്ഥിരതാ പദ്ധതി വഴി കർഷകർക്ക് ലഭ്യമാക്കിയിട്ടുള്ള സഹായങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( സി )
റബ്ബര്‍ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികൾ ഏതൊക്കെയാണെന്ന് വിശദമാക്കാമോ?
*146.
ശ്രീ. എം.വിജിന്‍
ഡോ. കെ. ടി. ജലീൽ
ശ്രീമതി യു പ്രതിഭ
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്കിംഗില്‍ കേരളത്തിലെ സര്‍വകലാശാലകള്‍ക്കും ഇതര ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 2016 മുതല്‍ നാളിതുവരെ ലഭിച്ചിട്ടുള്ള അംഗീകാരങ്ങള്‍ വിശദമാക്കുമോ;
( ബി )
അടിസ്ഥാനസൗകര്യ വികസനത്തിലും ആധുനിക കാലത്തിന് അനുയോജ്യമായ കോഴ്സുകള്‍ ആരംഭിച്ചതിലും അധ്യാപന മികവിലും പുലര്‍ത്തിപ്പോന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാടും നിഷ്ഠയുമാണ് തുടര്‍ച്ചയായ അംഗീകാരത്തിന് ഗുണകരമായിട്ടു‌ള്ളതെന്ന് വിലയിരുത്തിയിട്ടുണ്ടോ;
( സി )
ഇത്തരം അംഗീകാരങ്ങള്‍ നിലനിര്‍ത്തുന്നതിന് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് സ്ഥാപനങ്ങള്‍ക്കുണ്ടാകുന്ന ഭാരിച്ച സാമ്പത്തിക ചെലവുകള്‍ സംബന്ധിച്ച് വിശദാംശം ലഭ്യമാക്കാമോ;
( ഡി )
പ്രസ്തുത പദ്ധതികള്‍ക്ക് കേന്ദ്ര ധനസഹായം ലഭിക്കുന്നതിനായി ധാരണാപത്രം ഒപ്പിടുന്നതിന് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ച വ്യവസ്ഥകളും അതിനോട് സംസ്ഥാനം സ്വീകരിച്ച നിലപാടും എന്തെല്ലാമാണെന്ന് വിശദമാക്കുമോ?
*147.
ശ്രീ വി ജോയി
ശ്രീ. സി. എച്ച്. കുഞ്ഞമ്പു
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഓട്ടിസം ഉള്‍പ്പെടെ ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ കുടുംബങ്ങള്‍ക്ക് ഒരുമിച്ച് താമസിക്കുവാന്‍ ഉതകുന്നവിധം മാതൃക അസിസ്റ്റീവ് വില്ലേജുകള്‍ ആരംഭിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ;
( ബി )
എങ്കിൽ ഏതൊക്കെ സ്ഥലങ്ങളിലാണ് ഇവ ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുള്ളതെന്നും ഇവിടങ്ങളില്‍ എന്തെല്ലാം സൗകര്യങ്ങളും സംവിധാനങ്ങളുമാണ് ഒരുക്കാന്‍ നിശ്ചയിച്ചിട്ടുള്ളതെന്നും അറിയിക്കുമോ; ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്; വിശദാംശം ലഭ്യമാക്കാമോ;
( സി )
ഇത്തരം സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിലൂടെ എന്തൊക്കെയാണ് ലക്ഷ്യമിടുന്നത്; വ്യക്തമാക്കാമോ?
*148.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ. എ. പി. അനിൽ കുമാർ
ശ്രീ. ടി. ജെ. വിനോദ്
ശ്രീ. ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെല്ല് സംഭരിച്ചതിനുളള തുക പി.ആർ.എസ്. (പാഡി രസീത് സ്ലിപ്) വായ്പ ആയാണോ കര്‍ഷകര്‍ക്ക് നല്കി വരുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
നെൽ കർഷകർക്ക് പി.ആർ.എസ്. നിർത്തലാക്കി പകരം സംഭരിച്ച നെല്ലിന്റെ തുക നേരിട്ട് അക്കൗണ്ടിലേക്ക് സമയബന്ധിതമായി നൽകാൻ നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ;
( സി )
സംസ്ഥാനത്ത് ഉല്പാദിപ്പിക്കുന്ന മുഴുവൻ നെല്ലും താങ്ങുവില നൽകി സംഭരിക്കുവാൻ സാധിക്കുന്നുണ്ടോ; ഇല്ലെങ്കിൽ കാരണം വ്യക്തമാക്കുമോ; ഇക്കാര്യത്തിൽ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന പരിഹാര നടപടികള്‍ എന്തെല്ലാമെന്ന് അറിയിക്കുമോ?
*149.
ശ്രീ. പി. ഉബൈദുള്ള
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. പി. അബ്ദുല്‍ ഹമീദ്
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കർഷക ആത്മഹത്യകൾ വർദ്ധിച്ചു വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് സംബന്ധിച്ച് എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ; വിശദാംശം നൽകുമോ;
( ബി )
വന്യമൃഗ ശല്യം, വിളനാശം, ചെലവിനനുസരിച്ച് ഉല്പന്നങ്ങൾക്ക് വില ലഭിക്കാത്തത്, കടബാധ്യത എന്നിവ കർഷക ആത്മഹത്യകൾക്ക് കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
ആത്മഹത്യ ചെയ്ത കർഷകരുടെ കടബാധ്യത സർക്കാർ ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോയെന്ന് അറിയിക്കുമോ;
( ഡി )
കർഷക ആത്മഹത്യകൾ ആവർത്തിക്കാതിരിക്കാൻ സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കുമോ?
*150.
ശ്രീ. കെ. പി. എ. മജീദ്
ശ്രീ. നജീബ് കാന്തപുരം
ശ്രീ. ടി. വി. ഇബ്രാഹിം
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആർ.ടി.സി.യുടെ നഷ്ടം നികത്തുന്നതിന് പുതിയ എന്തെങ്കിലും പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകുമോ;
( ബി )
നഷ്ടത്തിലോടുന്ന സർവ്വീസുകൾ അവസാനിപ്പിക്കുവാൻ ഉദ്ദേശിക്കുന്നുണ്ടോ; പൊതുഗതാഗത സർവ്വീസിനെ ആശ്രയിക്കുന്നവരെ ഇത് എപ്രകാരം ബാധിക്കുമെന്ന് പരിശോധിച്ചിട്ടുണ്ടോ;
( സി )
ചെലവ് കുറയ്ക്കാനും വരുമാന ചോർച്ചയുണ്ടാകാതിരിക്കാനും സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.