ശ്രീ.
പി. ടി. തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഭക്ഷ്യ പൊതുവിതരണ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കഴിഞ്ഞ
സര്‍ക്കാര്‍ അധികാരമേറ്റതു
മുതല്‍ ഇതു വരെ സിവില്‍ സപ്ലൈസ്
വകുപ്പ് മുഖേന സംസ്ഥാനത്ത് എത്ര
ഭക്ഷ്യകിറ്റുകള്‍ എത്ര തവണകളായി
വിതരണം ചെയ്തിട്ടുണ്ടെന്നും ഓരോ
കിറ്റിലും എത്ര രൂപയുടെ
സാധനങ്ങളാണ്
ഉണ്ടായിരുന്നതെന്നും
വിശദമാക്കാമോ;
(
ബി )
കിറ്റിലെ
സാധനങ്ങളുടെ ഗുണനിലവാരം
ഉറപ്പാക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള നടപടികള്‍
എന്തെല്ലാം; ഗുണനിലവാരം
കുറവാണെന്നത് സംബന്ധിച്ച്
എന്തെങ്കിലും പരാതികള്‍
ലഭിച്ചിട്ടുണ്ടോ; എങ്കില്‍
വിശദാംശം ലഭ്യമാക്കാമോ;
(
സി )
ഭക്ഷ്യകിറ്റ്
വിതരണത്തിനായി തുണി സഞ്ചി
വാങ്ങിയതു സംബന്ധിച്ച അഴിമതി
ആരോപണത്തിന്മേല്‍ ഇതുവരെ
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം; ഇതില്‍ സിവില്‍
സപ്ളൈസ് കോര്‍പ്പറേഷന് എത്ര
രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്;
(
ഡി )
കഴിഞ്ഞ
ഓണക്കാലത്ത് നല്‍കിയ
ഭക്ഷ്യകിറ്റില്‍ ഗുണനിലവാരം
കുറഞ്ഞ ശര്‍ക്കര നല്‍കിയെന്ന
ആരോപണവുമായി ബന്ധപ്പെട്ട
അന്വേഷണത്തിന്റെ നിലവിലെ സ്ഥിതി
വിശദമാക്കാമോ; ഇതിന്മേല്‍
ആര്‍ക്കെങ്കിലും എതിരെ നടപടി
സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം
നല്‍കുമോ; ഇതില്‍
കോര്‍പ്പറേഷനുണ്ടായ
സാമ്പത്തികനഷ്ടം എത്രയെന്ന്
വിശദമാക്കാമോ?