|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA >1st Session>Unstarred Questions and
Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH
KLA - 1st SESSION
UNSTARRED
QUESTIONS AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the Questions)
|
Questions and Answers
|
430.
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം
മണ്ഡലത്തിലെ കുട്ടമ്പുഴ
പഞ്ചായത്തില്‍ കല്ലേലിമേട്,
കുഞ്ചിപ്പാറ, വാരിയം,
തലവച്ചപാറ, തേര, ഉറിയംപെട്ടി
തുടങ്ങിയ ആദിവാസി മേഖലകളില്‍
വൈദ്യുതീകരണം നടത്തിയിട്ടില്ല
എന്ന കാര്യം ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
( ബി )
മേല്‍
പറഞ്ഞ പ്രദേശങ്ങളിലെ
വൈദ്യുതീകരണം സംബന്ധിച്ച
നിലവിലെ സ്ഥിതി വിശദമാക്കാമോ;
( സി )
ഏകദേശം
600 ഓളം ആദിവാസി കുടുംബങ്ങള്‍
താമസിക്കുന്ന മേല്‍ പറഞ്ഞ
കോളനികളില്‍ അടിയന്തരമായി
വൈദ്യുതി എത്തിക്കുന്നതിനു
വേണ്ട നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
431.
ശ്രീ .
കെ .ഡി .പ്രസേനൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016
മുതല്‍ 2021 വരെയുള്ള
കാലയളവില്‍ വൈദ്യുതി വകുപ്പ്
ആലത്തൂര്‍ മണ്ഡലത്തില്‍
നടപ്പിലാക്കിയ വിവിധ
പദ്ധതികളുടെ വിശദവിവരം
ലഭ്യമാക്കുമോ?
432.
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
( എ )
തിരൂര്‍
നിയോജകമണ്ഡലത്തിലെ വൈദ്യുതി
ക്ഷാമം പരിഹരിക്കുന്നതിന്
നടപ്പിലാക്കി വരുന്ന
പദ്ധതികളുടെ വിശദ വിവരം
ലഭ്യമാക്കുമോ;
( ബി )
വെങ്ങലൂര്‍
സ്വിച്ചിംഗ് സ്റ്റേഷന്‍
പ്രവൃത്തി നിലവില്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
( സി )
തിരൂര്‍
പൂക്കയില്‍ 110 കെ.വി. യില്‍
നിന്ന് 220 കെ.വി. യായി
അപ്ഗ്രേഡ് ചെയ്യുന്ന പ്രവൃത്തി
ഏത് ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ?
433.
ശ്രീ .
എൻ . ഷംസുദീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇലക്ട്രിക്
വാഹനങ്ങളുടെ വ്യാപനത്തിന്
അനിവാര്യമായ ചാര്‍ജിംഗ്
സ്റ്റേഷനുകള്‍
സ്ഥാപിക്കുന്നതിന് കെ. എസ്. ഇ.
ബി. യും അനെര്‍ട്ടും
സ്വീകരിച്ചിട്ടുള്ള നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
( ബി )
പാലക്കാട്
- കോഴിക്കോട് ദേശീയപാതയില്‍
ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍
സ്ഥാപിക്കുന്നതിന് നടപടി
സ്വീകരിക്കുമോ; വിശദാംശം
നല്‍കുമോ?
434.
ശ്രീ .
മഞ്ഞളാംകുഴി അലി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
മങ്കട
നിയോജക മണ്ഡലത്തില്‍ വൈദ്യുതി
വകുപ്പ് മുഖേന നടപ്പിലാക്കി
വരുന്ന പദ്ധതികള്‍ ഏതൊക്കെയാണ്;
ഓരോന്നിന്റെയും വിശദാംശം
ലഭ്യമാക്കുമോ;
( ബി )
മണ്ഡലത്തില്‍
അടിയന്തരമായി
നടപ്പിലാക്കണമെന്ന് വൈദ്യുതി
വകുപ്പ് വിലയിരുത്തിയിട്ടുള്ള
പദ്ധതികള്‍ ഏതൊക്കെയാണ്;
ഇതിനായി വകുപ്പ് എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
( സി )
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
വൈദ്യുതി വകുപ്പ് മുഖേന
മണ്ഡലത്തില്‍ നടപ്പിലാക്കിയ
പദ്ധതികള്‍ സംബന്ധിച്ച വിശദാംശം
ലഭ്യമാക്കുമോ?
435.
ശ്രീ. എ
. പി . അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
( എ )
2016-2021
വരെയുള്ള കാലഘട്ടത്തില്‍
വൈദ്യുതോല്പാദനത്തില്‍ എത്ര
വളര്‍ച്ച കൈവരിക്കാന്‍
സാധിച്ചെന്ന് വിശദമാക്കാമോ;
( ബി )
ജലവൈദ്യുതി
ഉത്പാദനം, സൗരോര്‍ജ ഉത്പാദനം
അടക്കമുള്ള വിവിധ മേഖലകള്‍
തിരിച്ചുള്ള കണക്കുകള്‍
ലഭ്യമാക്കാമോ?
436.
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ) :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ വൈദ്യുതി
ഉപഭോഗത്തില്‍ നിലവിൽ എത്ര
മെഗാവാട്ട് വൈദ്യുതി
കേരളത്തില്‍
ഉല്പാദിപ്പിക്കുന്നുണ്ട് എന്ന്
വിശദമാക്കാമോ;
( ബി )
കേരളത്തിനു
പുറത്തുനിന്ന് ഏതൊക്കെ
സ്രോതസ്സുകളില്‍ നിന്നും എത്ര
മെഗാവാട്ട് വൈദ്യുതി സംസ്ഥാന
സര്‍ക്കാര്‍ ഏതു നിരക്കില്‍
ലഭ്യമാക്കുന്നു എന്നും
വ്യക്തമാക്കാമോ?
437.
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ) :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
( എ )
2016-ല്‍
സര്‍ക്കാര്‍
അധികാരത്തിലെത്തുമ്പോള്‍
വൈദ്യുതി കണക്ഷന്‍ ലഭിക്കാത്ത
എത്ര വീടുകളുണ്ടായിരുന്നുയെന്ന്
വ്യക്തമാക്കാമോ;
( ബി )
2016-2021
കാലഘട്ടത്തില്‍ പുതുതായി എത്ര
വീടുകളില്‍ വൈദ്യുതി കണക്ഷന്‍
ലഭ്യമാക്കാന്‍ സാധിച്ചു എന്ന്
വ്യക്തമാക്കാമോ;
( സി )
നിലവില്‍
സംസ്ഥാനത്തു വൈദ്യുതി കണക്ഷന്‍
ലഭിക്കാത്ത എത്ര വീടുകളുണ്ട്
എന്ന് വ്യക്തമാക്കാമോ?
438.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ
വൈദ്യുത ഉപഭോക്താക്കള്‍,
മീറ്ററില്‍ ഉണ്ടാകുന്ന പോരായ്മ
മൂലം അവരുടേതല്ലാത്ത
കുറ്റത്തിന് അമിത ബില്ല്
നല്‍കേണ്ട അവസ്ഥയ്ക്ക് പരിഹാരം
കണ്ടെത്തുമോ;
( ബി )
പല
ഉപഭോക്താക്കളുടെയും മീറ്ററുകള്‍
കേടായിക്കിടക്കുന്ന സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയവ മാറ്റി പുതിയവ
സ്ഥാപിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
( സി )
ഒരിക്കല്‍
ഉയര്‍ന്ന മീറ്റര്‍ റീഡിംഗും
എന്നാല്‍ തൊട്ടടുത്ത മാസം
കുറഞ്ഞ റീഡിംഗും കാണിച്ചാലും,
കൂടിയ സ്ലാബ് മാറാത്ത സാഹചര്യം
പുന:പരിശോധിക്കുമോ;
പിന്നീടൊരിക്കലും ഈ സ്ലാബില്‍
മാറ്റം വരാത്തതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിന് പരിഹാരം
കണ്ടെത്തുമോ;
( ഡി )
സംസ്ഥാനത്ത്
ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക്
ത്രീ ഫെയ്സ് ലൈന്‍
സ്ഥാപിക്കുന്നതിനുള്ള മാനദണ്ഡം
വ്യക്തമാക്കാമോ?
439.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവില്‍
വൈദ്യുതി ബോര്‍ഡിന് എത്ര കോടി
രൂപ കുടിശ്ശിക ഇനത്തില്‍
പിരിഞ്ഞു കിട്ടാനുണ്ട്; വകുപ്പ്
തിരിച്ച് വിശദാംശം നല്‍കാമോ ;
( ബി )
പ്രസ്തുത
കുടിശ്ശിക പിരിച്ചെടുക്കുവാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടെന്ന്
വ്യക്തമാക്കുമോ;
( സി )
നിലവില്‍
വൈദ്യുതി ബോര്‍ഡ് ലാഭത്തിലാണോ
അതോ നഷ്ടത്തിലാണോ
പ്രവര്‍ത്തിക്കുന്നത്; എങ്കില്‍
എത്ര കോടി രൂപയുടെ ലാഭം
അല്ലെങ്കില്‍ നഷ്ടമെന്ന്
വ്യക്തമാക്കുമോ;
( ഡി )
കോവിഡ്-19
ന്റെ സാഹചര്യത്തില്‍ യഥാസമയം
വൈദ്യുതി ബില്ലുകള്‍
അടയ്ക്കുവാന്‍ കഴിയാത്ത
ഗാര്‍ഹിക ഉപഭോക്താക്കളുടെ
വൈദ്യുതി കണക്ഷന്‍
വിച്ഛേദിക്കുന്നതിനു മുമ്പായി
ഇത്തരം ഉപഭോക്താക്കള്‍ക്ക്
മുന്‍കൂട്ടി അറിയിപ്പ്
നല്‍കുന്ന കാര്യവും അവര്‍ക്ക്
മതിയായ സമയം നല്‍കുന്ന കാര്യവും
സര്‍ക്കാര്‍ പരിശോധിക്കുമോ;
വിശദാംശം നല്‍കാമോ ?
440.
ശ്രീ ഡി
കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
വൈദ്യുതി ബോര്‍ഡിന്റെ റവന്യൂ
വരുമാനം, ഒ.വൈ.ഇ.സി., കണക്ഷന്‍
ഡിപ്പോസിറ്റ് ചാര്‍ജ്, മീറ്റര്‍
വാടക, മറ്റിതര വരുമാന
മാര്‍ഗ്ഗങ്ങള്‍ എന്നിവയില്‍
ഓരോന്നിലും ഓരോ വര്‍ഷവും ലഭിച്ച
തുക വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത
കാലയളവില്‍
കേന്ദ്രസര്‍ക്കാരില്‍ നിന്നും,
ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി
ഏജന്‍സിയില്‍ നിന്നും, വിദേശ
ഏജന്‍സികളില്‍ നിന്നും, മറ്റ്
സ്ഥാപനങ്ങളില്‍ നിന്നും
ഗ്രാന്റ്, വായ്പ തുടങ്ങിയ
ഇനങ്ങളില്‍ ലഭിച്ച തുക
എത്രയെന്ന് വര്‍ഷം തിരിച്ച്
അറിയിക്കാമോ?
441.
ശ്രീ ഒ .
ആർ. കേളു : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട്
ജില്ലയില്‍ വെെദ്യുതി ഭവന്‍
സ്ഥാപിക്കുന്ന കാര്യം
സര്‍ക്കാര്‍ പരിഗണനയിലുണ്ടോ;
( ബി )
ഇതുമായി
ബന്ധപ്പെട്ട എന്തെങ്കിലും
നടപടിക്രമങ്ങള്‍
ആരംഭിച്ചിട്ടുണ്ടോ?
442.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന
സര്‍ക്കാരിന്റെ ഇ-വെഹിക്കിള്‍
നയപ്രകാരം ചാര്‍ജിംഗ്
സ്റ്റേഷനുകള്‍
സ്ഥാപിക്കുന്നതിന് വൈദ്യുതി
വകുപ്പ് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
( ബി )
കണ്ണൂര്‍
ജില്ലയില്‍ എവിടെയൊക്കെയാണ്
ചാര്‍ജിംഗ് സ്റ്റേഷനുകള്‍
ആരംഭിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കുമോ?
443.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
( എ )
പൊതുജനങ്ങള്‍ക്കും
വിവിധ സ്ഥാപനങ്ങള്‍ക്കും
അനുയോജ്യമായ അക്ഷയോര്‍ജ്ജ
ഉപകരണങ്ങള്‍ തെരഞ്ഞെടുക്കാനും
അവ സ്ഥാപിക്കാനും അവയുടെ
പരിപാലനത്തിനും ആവശ്യമായ
സാങ്കേതിക സഹായം
ലഭ്യമാക്കുവാന്‍ സേവന
കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന്
നടപടി സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
444.
ശ്രീ.
പി. ടി. തോമസ്
ശ്രീ.
അനൂപ് ജേക്കബ്
ശ്രീ. എ
. പി . അനിൽ കുമാർ
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
( എ )
2021
വര്‍ഷത്തോടെ ജലവൈദ്യുത
പദ്ധതികളില്‍ നിന്നും 500
മെഗാവാട്ട് വൈദ്യുതി അധികമായി
ഉല്പാദിപ്പിക്കുമെന്ന 2016-ലെ
എല്‍. ഡി. എഫ് പ്രകടന
പത്രികയിലെ വാഗ്ദാനം
പൂര്‍ണ്ണമായ തോതില്‍
പ്രാവര്‍ത്തികമാക്കുന്നതിന്
സാധിച്ചിട്ടുണ്ടോ;
( ബി )
2016
മുതല്‍ 2021 വരെയുള്ള അഞ്ച്
വര്‍ഷക്കാലയളവില്‍ എത്ര
മെഗാവാട്ടിന്റെ ജലവൈദ്യുത
പദ്ധതികളാണ് സംസ്ഥാനത്ത്
കമ്മീഷന്‍ ചെയ്തതെന്ന്
അറിയിക്കുമോ;
( സി )
പ്രസ്തുത
കാലയളവില്‍ നിര്‍മ്മാണം
ആരംഭിച്ചതും എന്നാല്‍ ഇതിനകം
കമ്മീഷന്‍ ചെയ്യാത്തതുമായ
ജലവൈദ്യുത പദ്ധതികള്‍
ഏതൊക്കെയാണെന്ന് അറിയിക്കുമോ;
അവയുടെ നിലവിലെ സ്ഥിതി
വിശദമാക്കുമോ; അവ എന്നത്തേക്ക്
കമ്മീഷന്‍ ചെയ്യുന്നതിന്
സാധിക്കുമെന്ന് വ്യക്തമാക്കുമോ?
445.
ശ്രീ .
മുഹമ്മദ് മുഹസിൻ പി . : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
( എ )
മുന്‍
സർക്കാർ പട്ടാമ്പി മണ്ഡലത്തിൽ
നടപ്പിലാക്കിയ പ്രധാനപ്പെട്ട
പദ്ധതികളുടെ വിശദാംശങ്ങൾ
അറിയിക്കാമോ;
( ബി )
2021-26
കാലയളവില്‍ പട്ടാമ്പി
മണ്ഡലത്തിൽ
നടപ്പിലാക്കാനുദ്ദേശിക്കുന്ന
പ്രധാനപ്പെട്ട പദ്ധതികൾ
ഉണ്ടെങ്കിൽ അവയുടെ വിശദാംശങ്ങൾ
ലഭ്യമാക്കാമോ?
446.
ശ്രീ വി
ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
സൗരപദ്ധതിയില്‍
ഉള്‍പ്പെടുത്തി പുരപ്പുറ
സോളാര്‍ സ്ഥാപിക്കുവാന്‍
വൈദ്യുതി വകുപ്പ് ക്ഷണിച്ച
അപേക്ഷകളിന്മേൽ
സ്വീകരിച്ചിട്ടുള്ള തുടര്‍
നടപടികള്‍ എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
447.
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
അതിരപ്പിള്ളി
ജലവൈദ്യുതപദ്ധതി
നടപ്പിലാക്കുന്നതിനായി സർക്കാർ
കെ.എസ്.ഇ.ബിക്ക് എൻ.ഒ.സി.
നൽകിയിട്ടുണ്ടോ എന്ന്
അറിയിക്കുമോ;
ഉണ്ടെങ്കിൽ എത്ര വർഷത്തേക്കാണ്
എൻ.ഒ.സി. നൽകിയിട്ടുള്ളത്;
( ബി )
എൻ.ഒ.സി.
നൽകുന്നതിനു മുൻപായി
പൊതുജനാഭിപ്രായം
ആരാഞ്ഞിട്ടുണ്ടോ; ഉണ്ടെങ്കിൽ
ഏതൊക്കെ സംഘടനകളും എൻ.ജി.ഒ.കളും
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമാണ്
അഭിപ്രായങ്ങൾ നൽകിയതെന്നും
അറിയിക്കുമോ;
( സി )
പ്രസ്തുത
പദ്ധതിക്കായുള്ള പാരിസ്ഥിതിക
അനുമതി, സാങ്കേതിക-സാമ്പത്തിക
അനുമതി എന്നിവ
ലഭ്യമായിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ; ഇവയുടെ
നടപടിക്രമങ്ങൾ
ഏതുഘട്ടത്തിലാണെന്ന്
അറിയിക്കുമോ?
448.
ശ്രീ.
റ്റി.പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
( എ )
പേരാമ്പ്ര
മണ്ഡലത്തില്‍ 'ദ്യുതി' പദ്ധതി
പ്രകാരം എത്ര കോടി രൂപയുടെ
എന്തൊക്കെ പ്രവൃത്തികളാണ്
പുരോഗമിക്കുന്നതെന്ന്
വിശദമാക്കുമോ;
( ബി )
ആയതില്‍
ഏതൊക്കെ പ്രവൃത്തികള്‍
പൂര്‍ത്തിയായെന്നും ഇനിയും
നിര്‍മ്മാണം പുരോഗമിക്കുന്ന
പ്രവൃത്തികള്‍ ഏതെന്നും
വിശദമാക്കുമോ?
449.
ശ്രീ .
ഷാഫി പറമ്പിൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യാവസായിക
സംരംഭങ്ങള്‍ക്ക് ഉദാരമായ
വ്യവസ്ഥകളില്‍ ക്യാപ്റ്റീവ്
അടിസ്ഥാനത്തില്‍ വൈദ്യുത
നിലയങ്ങള്‍ക്ക് അനുമതി
നല്‍കുന്ന പദ്ധതി മുന്‍
സര്‍ക്കാരിന്റെ കാലത്ത്
ആരംഭിച്ചിട്ടുണ്ടോ;
( ബി )
അതുപ്രകാരം
2016-21 കാലയളവില്‍ എത്ര
വൈദ്യുത നിലയങ്ങള്‍ക്ക് അനുമതി
നല്‍കിയെന്നും ഓരോന്നും എത്ര
മെഗാവാട്ട് വൈദ്യുതി
ഉല്‍പാദിപ്പിക്കുന്നുവെന്നും
വ്യക്തമാക്കുമോ?
450.
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
( എ )
മണലൂര്‍
മണ്ഡലത്തിലെ കോള്‍നിലങ്ങള്‍ വഴി
സ്ഥാപിച്ചിരുന്ന വൈദ്യുതി
ലൈനുകള്‍ മഴക്കാലത്ത്
അപകടകരമാണെന്നതിനാല്‍ അവയെല്ലാം
കോള്‍നിലങ്ങളുമായി ബന്ധപ്പെട്ട
നെകിടത്ത് - കണ്ണോത്ത് - പുല്ല
റോഡിലേക്കും മറ്റു
റോഡുകളിലേക്കും ബണ്ടുകളിലേക്കും
മാറ്റി സ്ഥാപിക്കുന്നതിനായി
തയ്യാറാക്കിയ പദ്ധതിയുടെ
എസ്റ്റിമേറ്റ് തുക എത്രയാണെന്ന്
വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത
പദ്ധതി പ്രകാരമുള്ള
പ്രവൃത്തികള്‍ ഏതൊക്കെയാണെന്ന്
വിശദമാക്കാമോ;
( സി )
പ്രസ്തുത
പദ്ധതി എന്ന് പൂര്‍ത്തീകരിക്കും
എന്ന് വിശദമാക്കുമോ?
451.
ശ്രീ എൻ
എ നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
( എ )
സംസ്ഥാനത്ത്
ഏതെല്ലാം ജില്ലകളില്‍
ട്രാന്‍സ്മിഷന്‍ സര്‍ക്കിള്‍
ഓഫീസുകള്‍ ഉണ്ടെന്ന്
അറിയിക്കാമോ;
( ബി )
പ്രസ്തുത
ഓഫീസുകളുടെ പ്രവര്‍ത്തനം
എന്താണെന്നും ഏതെല്ലാം
കാര്യങ്ങളുടെ മേൽനോട്ടമാണ് ഈ
ഓഫീസ് വഹിക്കുന്നതെന്നും
വ്യക്തമാക്കാമോ;
( സി )
പുതിയ
സബ്സ്റ്റേഷനുകള്‍
നിർമ്മിക്കുന്നതിന്
ട്രാന്‍സ്മിഷന്‍ ഓഫീസുകളാണോ
ചുമതല വഹിക്കേണ്ടതെന്ന്
വ്യക്തമാക്കാമോ?
452.
ശ്രീ
.പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത്
വൈദ്യുതി ചാര്‍ജ്ജ് ഇനത്തില്‍
കുടിശ്ശികയായി പിരിഞ്ഞു
കിട്ടാനുള്ള തുക എത്രയാണ്;
അറിയിക്കുമോ;
( ബി )
കുടിശ്ശികയായി കിട്ടാനുള്ള തുക
പിരിച്ചെടുക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ; കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
ഈയിനത്തില്‍ എത്ര തുക
പിരിച്ചെടുത്തിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ;
( സി )
ഈ
ഇനത്തില്‍ കുടിശ്ശിക
നല്‍കാനുള്ള സ്ഥാപനങ്ങളുടെയും
വകുപ്പുകളുടെയും
പേരുവിവരങ്ങള്‍, തുക എന്നിവ
ജില്ല തിരിച്ച് വ്യക്തമാക്കാമോ?
453.
ശ്രീ
തോമസ് കെ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഊര്‍ജ്ജ
രംഗത്ത് സേവനമേഖല
കാര്യക്ഷമമാക്കുന്നതിനും
വ്യവസായ മേഖലയ്ക്ക് ഉള്‍പ്പെടെ
ചാര്‍ജ്ജ് കുറച്ച്
തടസ്സങ്ങളില്ലാതെ വൈദ്യുതി
ലഭ്യമാക്കുന്നതിനും നടപടികള്‍
ഉണ്ടാകുമോ;
( ബി )
ഈ
രംഗത്ത് സേവനമേഖല
ശക്തിപ്പെടുത്തുവാന്‍ മസ്ദൂര്‍
ഉള്‍പ്പെടെയുള്ള തസ്തികകളില്‍
കൂടുതല്‍ നിയമനം നടത്തുന്നതിന്
നടപടികള്‍ ഉണ്ടാകുമോ
എന്നറിയിക്കുമോ?
454.
ശ്രീ .
കെ .ഡി .പ്രസേനൻ
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ. എ.
രാജ
ശ്രീ ജി
സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത്
ആവര്‍ത്തിച്ചുണ്ടായ പ്രളയവും
കോവിഡ് രോഗ വ്യാപനവും
ഊര്‍ജ്ജമേഖലയെ
എപ്രകാരമെല്ലാമാണ് പ്രതികൂലമായി
ബാധിച്ചിട്ടുള്ളതെന്ന്
പരിശോധിച്ചിട്ടുണ്ടോ;
( ബി )
ലോക്
ഡൗണ്‍ സമയത്ത് സംസ്ഥാനത്ത്
വൈദ്യുതിയുടെ ഉപഭോഗത്തില്‍
ഗണ്യമായ വ്യത്യാസം
ഉണ്ടായിട്ടുണ്ടോ;
( സി )
ലോക്
ഡൗണ്‍ കാലയളവില്‍ വൈദ്യുതി
ബില്‍ അടയ്ക്കുന്നത്
സംബന്ധിച്ച് എന്തെല്ലാം
ഇളവുകളാണ്
അനുവദിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ?
455.
ശ്രീ. ഇ
കെ വിജയൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
സോളാര്‍
എനര്‍ജി പദ്ധതിയുടെ നിലവിലെ
അവസ്ഥ വ്യക്തമാക്കാമോ?
456.
ശ്രീ.
അബ്ദുല്‍ ഹമീദ് മാസ്റ്റര്‍
ശ്രീ.
യു.എ.ലത്തീഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
വീടുകളില്‍
പുരപ്പുറ സൗരോര്‍ജ പ്ലാന്റുകള്‍
സ്ഥാപിക്കുക വഴി വൈദ്യുതി
ഉല്‍പാദനം എത്രത്തോളം
വര്‍ദ്ധിപ്പിക്കാനാണ്
ഉദ്ദേശിക്കുന്നത്;
( ബി )
പ്രസ്തുത
പദ്ധതിക്ക്
കേന്ദ്രസര്‍ക്കാരില്‍ നിന്ന്
എന്തെല്ലാം സഹായങ്ങളാണ്
ലഭിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
( സി )
പ്രസ്തുത
പദ്ധതി കൂടുതല്‍
ആകര്‍ഷകമാക്കുവാന്‍
സ്വീകരിച്ചുവരുന്ന നടപടികള്‍
എന്തെല്ലാമെന്ന് വിശദമാക്കുമോ?
457.
ശ്രീ .
സണ്ണി ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-ലെ
എല്‍.ഡി.എഫ്. പ്രകടന
പത്രികയില്‍ വാഗ്ദാനം നല്‍കിയ
പുതിയ താപോര്‍ജ്ജ പ്ലാന്റുകള്‍
സ്ഥാപിക്കുവാന്‍ മുന്‍
സര്‍ക്കാരിന് സാധിച്ചിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍
ആയതിന്റെ വിശദാംശം നല്‍കാമോ?
458.
ശ്രീ എ
കെ എം അഷ്റഫ്
ശ്രീ.
നജീബ് കാന്തപുരം
ശ്രീ.
യു.എ.ലത്തീഫ്
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
( എ )
സംസ്ഥാനത്തിന്റെ
പല ഭാഗത്തും പൊട്ടിവീണ
വൈദ്യുതിക്കമ്പിയില്‍ നിന്ന്
ഷോക്കേറ്റ് മരണം സംഭവിക്കുന്ന
കാര്യം സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( ബി )
വൈദ്യുതിക്കമ്പിപൊട്ടി
വീഴുമ്പോള്‍ ഉടന്‍തന്നെ
വൈദ്യുതി വിച്ഛേദിക്കുന്നതിന്
നടപടി സ്വീകരിക്കുന്നില്ല എന്ന
ആക്ഷേപം പരിശോധിച്ചിട്ടുണ്ടോ;
( സി )
ഇത്തരം
അപകടങ്ങള്‍
ആവര്‍ത്തിക്കാതിരിക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്നു
വിശദമാക്കുമോ?
459.
ശ്രീ .
ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
( എ )
പൊട്ടിവീണ
വൈദ്യുതി ലൈനില്‍ നിന്നും
ഷോക്കേറ്റ് മരണമടയുന്നതായ
സംഭവങ്ങള്‍ ഈ അടുത്ത കാലത്ത്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
( ബി )
സാധാരണക്കാരുടെ
സുരക്ഷിതത്വം
ഉറപ്പാക്കുന്നതിനും അപകടങ്ങള്‍
കുറയ്ക്കുന്നതിനും
സ്വീകരിച്ചുവരുന്ന നടപടികള്‍
വിശദമാക്കുമോ?
460.
ശ്രീ .
പി . ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം
നിയോജക മണ്ഡലത്തിലെ പുല്‍പ്പറ്റ
പഞ്ചായത്തിലെ പൂക്കൊളത്തൂര്‍
കേന്ദ്രമാക്കി വൈദ്യുതി
ബോര്‍ഡിന്റെ പുതിയ സെക്ഷന്‍
ഓഫീസ് ആരംഭിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
( ബി )
മഞ്ചേരി
നോര്‍ത്ത്, വള്ളുവമ്പ്രം,
കിഴിശ്ശേരി സെക്ഷന്‍ വിഭജിച്ച്
ആവശ്യത്തിലധികം
ഉപഭോക്താക്കളുള്ള
പൂക്കൊളത്തൂര്‍ കേന്ദ്രമാക്കി
പുതിയ സെക്ഷന്‍
ആരംഭിക്കുന്നതിന് എന്തെങ്കിലും
തടസ്സങ്ങളുണ്ടോയെന്നറിയിക്കാമോ;
( സി )
പ്രദേശവാസികളുടെ
ഏറെ നാളത്തെ ആവശ്യമെന്ന
നിലയില്‍ അനുകൂല നടപടികള്‍
സ്വീകരിക്കുമോ?
461.
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം
മണ്ഡലത്തിലെ കവളങ്ങാട്,
പല്ലാരിമംഗലം എന്നീ
പഞ്ചായത്തുകളിലെ ആയിരക്കണക്കിന്
ആളുകള്‍ വൈദ്യുത സംബന്ധമായ
ആവശ്യങ്ങള്‍ക്ക് കോതമംഗലം നം.2
സെക്ഷനെ ആണ് സമീപിക്കുന്നത്
എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
വലിയ
ഭൂപ്രദേശങ്ങള്‍ ഉൾക്കൊള്ളുന്ന ഈ
രണ്ട് പഞ്ചായത്തുകളിലെ
ജനങ്ങള്‍ക്ക് സഹായകരമാകുന്ന
തരത്തില്‍ മണ്ഡലത്തിലെ
ഊന്നുകല്‍ കേന്ദ്രീകരിച്ച്
പുതിയ സെക്ഷന്‍ ഓഫീസ്
ആരംഭിക്കുന്ന കാര്യം
പരിഗണിക്കുമോ; വിശദമാക്കാമോ?
462.
ശ്രീ എം
രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃക്കരിപ്പൂര്‍
മണ്ഡലത്തിലെ നീലേശ്വരം
കേന്ദ്രീകരിച്ച് കെ.എസ്.ഇ.ബി
ഡിവിഷന്‍ ഓഫീസ് അനുവദിക്കാന്‍
നടപടികള്‍ ഉണ്ടാകുമോ;
( ബി )
ഇതിനാവശ്യമായ
സ്ഥലവും കെട്ടിടവും സൗജന്യമായി
ഏര്‍പ്പെടുത്താന്‍
മുന്‍സിപ്പാലിറ്റി
തയ്യാറായതിനാല്‍ ഡിവിഷന്‍ ഓഫീസ്
അനുവദിക്കുമോ?
463.
ശ്രീ സി
എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ്
ജില്ലയില്‍ കുറ്റിക്കല്‍ 110
കെ.വി. സബ് സ്റ്റേഷന്റെ
പ്രവൃത്തി ഇതുവരെ
ആരംഭിച്ചിട്ടില്ലെന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത
പ്രവൃത്തി ആരംഭിക്കാനുള്ള
നിലവിലുള്ള തടസ്സം എന്താണെന്ന്
വിശദമാക്കാമോ;
( സി )
തടസ്സങ്ങള്‍
നീക്കി പ്രസ്തുത പ്രവൃത്തി
എന്ന് തുടങ്ങാനാവും എന്ന്
അറിയിക്കാമോ?
464.
ശ്രീ എൻ
എ നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
( എ )
കാസര്‍കോട്
ജില്ലയില്‍ എത്ര ഇലക്ട്രിക്കല്‍
സെക്ഷന്‍ ഓഫീസുകള്‍
നിലവിലുണ്ടെന്ന്
വ്യക്തമാക്കാമോ;
( ബി )
നിലവിലുള്ള
ഉപഭോക്താക്കളുടെ എണ്ണം സെക്ഷന്‍
ഓഫീസ് തിരിച്ച് വ്യക്തമാക്കാമോ;
( സി )
ഉപഭോക്താക്കളുടെ
എണ്ണം എത്രയാകുമ്പോഴാണ്
സെക്ഷന്‍ ഓഫീസ്
വിഭജിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
( ഡി )
ഉപഭോക്താക്കളുടെ
എണ്ണത്തിനുപുറമേ സെക്ഷന്‍ ഓഫീസ്
വിഭജിക്കാന്‍ മറ്റ്
മാനദണ്ഡങ്ങള്‍ ഉണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കാമോ;
( ഇ )
കാസര്‍കോട്
ജില്ലയില്‍ പ്രസ്തുത
മാനദണ്ഡങ്ങള്‍ അനുസരിച്ച്
വിഭജിക്കാവുന്ന സെക്ഷന്‍
ഓഫീസുകള്‍ ഏതൊക്കെയാണെന്നും
വിഭജനം എപ്പോള്‍ ഉണ്ടാകുമെന്നും
വ്യക്തമാക്കാമോ?
465.
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരിക്കൂര്‍
നിയോജകമണ്ഡലത്തില്‍
ശ്രീകണ്ഠാപുരം 110 കെ വി
സബ്സ്റ്റേഷനോട് ചേര്‍ന്ന്
അനുവദിച്ച ഓഫീസ് കോംപ്ലക്സ്
നിര്‍മ്മാണത്തിനുള്ള
നടപടിക്രമങ്ങള്‍ ഏത്
ഘട്ടത്തിലാണെന്നും എന്നത്തേക്ക്
പൂർത്തീകരിക്കാ൯
സാധിക്കുമെന്നും അറിയിക്കാമോ;
( ബി )
ആലക്കോട്
33 കെവി സബ്സ്റ്റേഷന്‍ 110 കെവി
സബ്സ്റ്റേഷനായി ഉയര്‍ത്താന്‍
നാളിതുവരെയായി എന്തെങ്കിലും
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോയെന്ന്
അറിയിക്കുമോ?
466.
പ്രൊഫ .
ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
( എ )
കോട്ടക്കല്‍
നിയോജക മണ്ഡലത്തിലെ 110 കെ.വി
സബ്‍സ്റ്റേഷന്‍
നിര്‍മ്മാണവുമായി ബന്ധപ്പെട്ട്
സ്വീകരിച്ച നടപടികള്‍
അറിയിക്കുമോ;
( ബി )
പ്രസ്തുത
സബ്‌സ്റ്റേഷൻ
നിർമാണപദ്ധതിക്കായി സ്‌ഥലം
ഏറ്റെടുക്കുന്നതുമായി
ബന്ധപ്പെട്ട നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
( സി )
പദ്ധതി
അടിയന്തരമായി ആരംഭിക്കുവാന്‍
നടപടി സ്വീകരിക്കുമോ?
467.
ശ്രീ. എ.
രാജ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
മറയൂര്‍
66 കെ.വി. സബ് സ്റ്റേഷനുമായി
ബന്ധപ്പെട്ട പ്രവൃത്തികള്‍
നിലവില്‍ ഏത് ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത
പദ്ധതി സമയബന്ധിതമായി
നടപ്പിലാക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
468.
ശ്രീ .
ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
( എ )
കെ.എസ്.ഇ.ബി.യില്‍
ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍,
ഹെല്‍പ്പര്‍ എന്നീ തസ്തികകളില്‍
നിയമനം നടത്തുന്നുണ്ടോ;
( ബി )
പി.എസ്.സി.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്
എന്നിവ വഴിയല്ലാതെ ഏതെങ്കിലും
ഏജന്‍സിയെ പ്രസ്തുത
നിയമനങ്ങള്‍ക്കായി
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
( സി )
ചുമതലപ്പെടുത്തിയിട്ടുണ്ടെങ്കില്‍
അതിന്റെ സാഹചര്യം വിശദമാക്കുമോ?
469.
ശ്രീ എ
കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം
മണ്ഡലത്തിലെ വിവിധ കെ.എസ്.ഇ.ബി
സെക്ഷന്‍ ഓഫീസുകളില്‍
ഉദ്യോഗസ്ഥരുടെ എത്ര ഒഴിവുകളാണ്
നിലവിലുള്ളത് എന്ന്
അറിയിക്കാമോ;
( ബി )
ഉദ്യോഗസ്ഥരുടെ
ഒഴിവുകള്‍ നികത്തുന്നതിന്
അടിയന്തിര നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
|
|
|
|
|
|
|
|