വികസന
പ്രവര്‍ത്തനങ്ങള്‍ക്കായി
കുടിയൊഴിപ്പിക്കപ്പെട്ടവര്‍
1381.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം വികസന
പ്രവര്‍ത്തനങ്ങള്‍ക്കായി
എത്ര
കുടിയൊഴിപ്പിക്കലുകള്‍
നടത്തിയിട്ടുണ്ട്;
ജില്ല തിരിച്ചുള്ള
വിശദാംശം ലഭ്യമാക്കുമോ;
(ബി)
വികസന
പ്രവര്‍ത്തനങ്ങള്‍ക്കായി
കുടിയൊഴിപ്പിക്കപ്പെടുന്ന
കുടുംബങ്ങളെ
പുനരധിവസിപ്പിക്കുന്നതിനും
മതിയായ നഷ്ടപരിഹാരം
നല്‍കുന്നതിനും നടപടി
സ്വീകരിക്കുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം
കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്കുള്ള
നഷ്ടപരിഹാരങ്ങള്‍
കൊടുത്തു
തീര്‍ത്തിട്ടുണ്ടോ;
വിശദാംശം
വെളിപ്പെടുത്തുമോ?
റെയിൽവേ
പദ്ധതികള്‍ക്കായി ഭൂമി
ഏറ്റെടുക്കല്‍
1382.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ്
,,
മഞ്ഞളാംകുഴി അലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റെയിൽവേ
പദ്ധതികള്‍ക്കായി ഭൂമി
ഏറ്റെടുത്ത്
നല്‍കുന്നതിന് കാലതാമസം
വരുത്തുന്നതായുള്ള
റിപ്പോർട്ടുകൾ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഇത് പദ്ധതി
പ്രവര്‍ത്തനങ്ങളെ
പ്രതികൂലമായി
ബാധിക്കുന്നുവെന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(ബി)
ഭൂമിയേറ്റെടുക്കല്‍
നടപടിയിലെ കാലതാമസം
കാരണം ഈ സര്‍ക്കാരിന്റെ
കാലത്ത് ഏതെങ്കിലും
റെയിൽവേ പദ്ധതി
ഉപേക്ഷിക്കപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
ഇടുക്കി
ജില്ലയിലെ ഭൂമി കയ്യേറ്റം
1383.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ഇടുക്കി
ജില്ലയില്‍ സര്‍ക്കാര്‍
ഭൂമി കയ്യേറ്റം
സംബന്ധിച്ച് എത്ര
കേസ്സുകള്‍ രജിസ്റ്റർ
ചെയ്തിട്ടുണ്ട്; ഇതിൽ
എത്ര കയ്യേറ്റഭൂമി
തിരിച്ചു
പിടിച്ചിട്ടുണ്ട്;
വിശദാംശം
വെളിപ്പെടുത്താമോ?
കുറിഞ്ഞി
ഉദ്യാനം
1384.
ശ്രീ.വി.പി.സജീന്ദ്രന്
,,
വി.ടി.ബല്‍റാം
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍വ്വേ
നടപടികള്‍
പൂര്‍ത്തിയാക്കുന്നതിന്
മുമ്പാണ് 2006-11
സര്‍ക്കാരിന്റെ കാലത്ത്
കുറിഞ്ഞി
ഉദ്യാനത്തിന്റെ
വിസ്തൃതി സംബന്ധിച്ച
പ്രഖ്യാപനം
നടത്തിയതെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
കുറിഞ്ഞി
ഉദ്യാനം സംബന്ധിച്ച
കാര്യങ്ങള്‍
പഠിക്കുന്നതിനും
റിപ്പോര്‍ട്ട്
നല്കുന്നതിനുമായി
മന്ത്രിമാരുടെ ഒരു
സംഘത്തെ
നിയോഗിച്ചിരുന്നോ;
പ്രസ്തുത സംഘത്തില്‍
ഉണ്ടായിരുന്നവര്‍
ആരൊക്കെയാണെന്ന്
അറിയിക്കാമോ;
(സി)
പ്രസ്തുത
സംഘം റിപ്പോര്‍ട്ട്
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
റിപ്പോര്‍ട്ടിലെ
കണ്ടെത്തലുകളും
ശുപാര്‍ശകളും
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ഡി)
റവന്യൂ
മന്ത്രിയും, വനംവകുപ്പ്
മന്ത്രിയും നല്കിയ
റിപ്പോര്‍ട്ടുകളില്‍
എന്തെങ്കിലും
വൈരുദ്ധ്യമുണ്ടോ;
ഉണ്ടെങ്കില്‍ ഏത്
കാര്യത്തിലാണെന്ന്
വ്യക്തമാക്കാമോ ?
കോതമംഗലം
താലൂക്ക് ലൈബ്രറി കൗണ്‍സിൽ
കെട്ടിടത്തിന് റവന്യൂ ഭൂമി
1385.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം
താലൂക്ക് ലൈബ്രറി
കൗണ്‍സിലിന് സ്വന്തമായി
കെട്ടിടം
നിര്‍മ്മിക്കുന്നതിനു
വേണ്ടി കോതമംഗലം
മുനിസിപ്പാലിറ്റി
വിട്ടു കൊടുത്തിട്ടുള്ള
സ്ഥലം റവന്യൂ തരിശ്
ഭൂമി ആയതിനാല്‍ ആയത്
സര്‍ക്കാരില്‍ നിന്നും
വിട്ടു കിട്ടുന്നതിനു
വേണ്ടി നല്‍കിയിട്ടുള്ള
അപേക്ഷയുടെ നിലവിലെ
സ്ഥിതി വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
സ്ഥലം എത്രയും
വേഗത്തില്‍ ലൈബ്രറി
കൗണ്‍സിലിനു
ലഭ്യമാക്കുന്നതിനു
വേണ്ട നടപടി
സ്വീകരിക്കുമോ?
കുറിഞ്ഞി
സങ്കേതത്തിലെ കയ്യേറ്റം
1386.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.കെ.എന്‍.എ
ഖാദര്‍
,,
ടി. വി. ഇബ്രാഹിം
,,
എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടുക്കി
ജില്ലയിലെ കുറിഞ്ഞി
സങ്കേതത്തിലെ കയ്യേറ്റം
ഒഴിപ്പിക്കുവാന്‍
സ്വീകരിച്ച
നടപടികളെന്തെന്ന്
വിശദമാക്കുമോ;
(ബി)
ഈ
സങ്കേതത്തിന്റെ
വിസ്തൃതി എത്ര
ഏക്കറാണെന്ന്
വെളിപ്പെടുത്താമോ;
(സി)
സങ്കേതത്തിന്റെ
അതിര്‍ത്തി
പുനര്‍നിര്‍ണ്ണയം
നടത്താന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ഡി)
എങ്കില്‍
പ്രസ്തുത നടപടികള്‍
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ?
വേമ്പനാട്
കായലിലെ അനധികൃത കയ്യേറ്റം
1387.
ശ്രീ.വി.പി.സജീന്ദ്രന്
,,
ഷാഫി പറമ്പില്‍
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വേമ്പനാട്
കായലിന്റെ പാരിസ്ഥിതിക
പുനരുജ്ജീവനത്തെക്കുറിച്ചുളള
പ്രൊഫ. പ്രഭാത്
പട്നായിക് കമ്മീഷന്
റിപ്പോര്‍ട്ടിലെ
ശിപാര്‍ശ പ്രകാരം
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(ബി)
കയ്യേറ്റം
മൂലം പ്രസ്തുത
കായലിന്റെ വിസ്തൃതി
വളരെയധികം കുറഞ്ഞതായി
കണ്ടെത്തിയിട്ടുണ്ടോ;
(സി)
കായൽ
കയ്യേറ്റത്തിന്റെ
അടിസ്ഥാനത്തില്‍
ആര്‍ക്കെങ്കിലുമെതിരെ
കേസ് എടുത്തിട്ടുണ്ടോ;
എങ്കിൽ വിശദാംശം
നല്‍കുമോ;
(ഡി)
ഉപഗ്രഹ
സഹായത്തോടെ സർവ്വേ
നടത്തി കായലിലെ അനധികൃത
കൈയ്യേറ്റം
ഒഴിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
സര്‍ക്കാര്‍
ഭൂമിയിലെ അനധികൃത കയ്യേറ്റം
1388.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
ഭൂമി അനധികൃതമായി
കയ്യേറി കൈവശം
വച്ചിരിക്കുന്നവരെ
ഒഴിപ്പിക്കുന്നതിന്
നാളിതുവരെ
കൈക്കൊണ്ടിട്ടുള്ള
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇത്തരത്തിലുള്ള
എത്ര കേസുകളില്‍
നാളിതുവരെ നടപടികള്‍
കൈക്കൊണ്ടിട്ടുണ്ടെന്ന്
ഇനം തിരിച്ച്
വെളിപ്പെടുത്തുമോ;
(സി)
ഇത്തരം
കേസുകള്‍ ഏതെല്ലാം
താലൂക്കുകളില്‍
ഏതെല്ലാം സ്ഥലങ്ങളില്‍
നിലവിലുണ്ടെന്ന്
വിശദീകരിക്കുമോ;
(ഡി)
നാളിതുവരെ
ഒഴിപ്പിച്ചിട്ടുള്ള
കേസുകള്‍ എത്ര,
ഇപ്പോള്‍ നടപടികള്‍
തുടര്‍ന്നുവരുന്നവ എത്ര
,എന്നിവ
വിശദീകരിക്കുമോ?
ഏറ്റുമാനൂര്‍
എറണാകുളം റോഡിലെ വളവ്
നിവര്‍ത്തല്‍
1389.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഏറ്റുമാനൂര്‍-എറണാകുളം
റോഡിലെ വളവ് നിവർത്തല്‍
സംബന്ധിച്ച് ഡയറക്ട്
പര്‍ച്ചേസിന് വേണ്ടി
സ്ഥലമുടമകളുടെ
സമ്മതപത്രം
പൊതുമരാമത്ത് വകുപ്പ്
സമര്‍പ്പിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ;
(ബി)
എത്ര
പേര് വളവ്
നിവർത്തലുമായി
ബന്ധപ്പെട്ട്
സമ്മതപത്രം
നല്‍കിയിട്ടുണ്ടെന്നും
ഇനി എത്ര പേരുടെ
സമ്മതപത്രം
കിട്ടാനുണ്ടെന്നും ഇത്
വാങ്ങുന്നതിനുള്ള
നടപടിക്രമങ്ങള്‍ ഏതു
ഘട്ടത്തിലാണെന്നും
വ്യക്തമാക്കാമോ;
എത്രയും വേഗം
സമ്മതപത്രം
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
ഇക്കാര്യത്തിൽ
റവന്യൂ വകുപ്പിന്റെ
നടപടികളിലുണ്ടാകുന്ന
കാലതാമസം കാരണം പദ്ധതി
പ്രവര്‍ത്തനങ്ങള്‍
മുന്നോട്ട്
കൊണ്ടുപോകുവാന്‍
കഴിയാത്ത സ്ഥിതിവിശേഷം
ഒഴിവാക്കുവാന്‍
വകുപ്പുതലത്തിൽ
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
കുറിഞ്ഞിമലയിലെ
സെറ്റില്‍മെന്റ്
പ്രവര്‍ത്തനങ്ങള്‍
1390.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയോദ്യാനമായ
മൂന്നാര്‍ കുറിഞ്ഞിമല
സങ്കേതത്തില്‍ വന്യജീവി
സങ്കേതവുമായി
ബന്ധപ്പെട്ട്
സെറ്റില്‍മെന്റ്
പ്രവര്‍ത്തനങ്ങള്‍ക്കായി
സെറ്റില്‍മെന്റ് ഓഫീസറെ
നിയോഗിച്ചിട്ടുണ്ടോ;
എങ്കില്‍ ആരെയാണ്
നിയമിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
സെറ്റില്‍മെന്റ്
നടപടികള്‍
പൂര്‍ത്തിയാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ എന്താണ്
കാരണമെന്ന്
വിശദമാക്കാമോ;
(സി)
പ്രസ്തുത
നടപടികള്‍ യഥാസമയം
പൂര്‍ത്തീകരിക്കാത്തതാണ്
ഈ പ്രദേശത്തെ കയ്യേറ്റം
കൃത്യമായി കണ്ടെത്താന്‍
കഴിയാത്ത
സാഹചര്യമുണ്ടാക്കിയതെന്ന്
കരുതുന്നുണ്ടോ;
എങ്കില്‍ ഇത്
അടിയന്തരമായി
പൂര്‍ത്തീകരിക്കുന്നതിന്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോയെന്ന്
വെളിപ്പെടുത്താമോ;
(ഡി)
ഈ
പ്രദേശത്തെ കയ്യേറ്റം
അടിയന്തരമായി
ഒഴിപ്പിച്ച്
സെറ്റില്‍മെന്റ്
നടപടികള്‍
പൂര്‍ത്തീകരിച്ച് ഭൂമി
അളന്ന്തിരിച്ച് വനം
വകുപ്പിന്
കൈമാറുന്നതിന് നടപടി
സ്വീകരിക്കുമോ?
'ഭൂരഹിതരില്ലാത്ത
കേരളം' പദ്ധതി
1391.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായംകുളം
മണ്ഡലത്തില്‍ ജനറല്‍,
എസ്.സി./എസ്.ടി.
വിഭാഗങ്ങളില്‍പ്പെട്ട
ഭൂരഹിതരും ഭവനരഹിതരുമായ
എത്ര കുടുംബങ്ങള്‍
ഉണ്ട് എന്ന്
വ്യക്തമാക്കുമോ;
(ബി)
'ഭൂരഹിതരില്ലാത്ത
കേരളം' പദ്ധതിയില്‍
കായംകുളം മണ്ഡലത്തില്‍
നിന്നും
തെരഞ്ഞെടുത്തിട്ടുള്ള
ഗുണഭോക്താക്കളുടെ
എണ്ണവും ഇതിനകം
പദ്ധതിയുടെ ആനുകൂല്യം
ലഭ്യമായിട്ടുള്ള
ഗുണഭോക്താക്കളുടെ
എണ്ണവും വില്ലേജ്
തിരിച്ച് ലഭ്യമാക്കാമോ?
ഭൂമി
പതിവ് ചട്ടങ്ങളിൽ വരുത്തിയ
ഭേദഗതികള്‍
1392.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ഭൂമി പതിവ്
ചട്ടങ്ങളില്‍
വരുത്തിയിട്ടുള്ള
ഭേദഗതികള്‍
എന്തെല്ലാമാണെന്ന് ഇനം
തിരിച്ച്
വിശദീകരിക്കുമോ;
(ബി)
ഇടുക്കി
ജില്ല ഉള്‍പ്പെടെയുള്ള
മലയോര മേഖലകളില്‍
പട്ടയം നല്‍കുന്നതിന്
നിയമത്തില്‍
വരുത്തിയിട്ടുള്ള
ഭേദഗതികള്‍
എന്തെല്ലാമാണ്;
(സി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം നാളിതുവരെ എത്ര
പട്ടയങ്ങള്‍
നല്‍കിയിട്ടുണ്ടെന്ന്
ജില്ല തിരിച്ചും ഇനം
തിരിച്ചും
വ്യക്തമാക്കുമോ?
ലുലു
മാളിന് സര്‍ക്കാര്‍ഭൂമി
1393.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലുലു
മാളിന് കേരളത്തില്‍
എവിടെയെല്ലാം
സര്‍ക്കാര്‍ഭൂമി
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഓരോ
ഭൂമിയും എന്നാണ്
നല്‍കിയതെന്നും അവയുടെ
വിസ്തീര്‍ണ്ണം
എത്രയെന്നും
വിശദീകരിക്കുമോ;
(സി)
ഭൂമി
കൈമാറ്റം ചെയ്തതിന്റെ
മാനദണ്ഡം
എന്തെല്ലാമെന്ന് ഇനം
തിരിച്ച്
വെളിപ്പെടുത്തുമോ?
പട്ടയ
മേളകള്‍
1394.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം എത്ര പട്ടയ
മേളകള്‍
നടത്തിയിട്ടുണ്ട്;
(ബി)
എത്ര
പട്ടയങ്ങള്‍ വിതരണം
ചെയ്തുവെന്ന്
വെളിപ്പെടുത്തുമോ;
ഇതില്‍ ഓരോ
ഇനത്തിലുമുള്ള
പട്ടയങ്ങള്‍ എത്ര
വീതമെന്ന്
ജില്ല,താലൂക്ക്,വില്ലേജ്
തിരിച്ച്
വ്യക്തമാക്കുമോ;
(സി)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
അസെെന്‍മെന്റ് ഓര്‍ഡര്‍
നല്‍കിയിരുന്ന എത്ര
പേര്‍ക്ക് പട്ടയം
വിതരണം ചെയ്തുവെന്നും
ഉപാധി രഹിത പട്ടയങ്ങള്‍
വിതരണം
ചെയ്തിട്ടുണ്ടോയെന്നും
വെളിപ്പെടുത്തുമോ;
(ഡി)
വനവുമായി
അതിര്‍ത്തി പങ്കിടുന്ന
പ്രദേശങ്ങളില്‍
വര്‍ഷങ്ങളായി
താമസിക്കുന്നതും പട്ടയം
ലഭിക്കാത്തതുമായ
ആളുകള്‍ ,ഏതെല്ലാം
ജില്ലകളില്‍ ഏതെല്ലാം
വില്ലേജുകളുടെ
കീഴിലാണുള്ളതെന്നും
ഇവര്‍ക്ക് പട്ടയം
നല്‍കുന്നതിന്
എന്തെല്ലാം നടപടി
സ്വീകരിച്ചുവെന്നും
വിശദീകരിക്കുമോ;
(ഇ)
കോട്ടയം
ജില്ലയിലെ മണിമല
പ്രദേശത്തെ
പൊന്തന്‍പുഴ,ആലപ്ര
വില്ലേജുകള്‍,
പത്തനംതിട്ട ജില്ലയില്‍
പെരുംപെട്ടി
എന്നിവിടങ്ങളില്‍
വര്‍ഷങ്ങളായി
താമസിക്കുന്ന പട്ടയം
ലഭിക്കാത്തവര്‍ക്ക്
പട്ടയം നല്‍കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്; ഇത്
സംബന്ധിച്ച്
എന്തെങ്കിലും
വ്യവഹാരങ്ങള്‍
കോടതിയില്‍
നിലനില്‍ക്കുന്നുണ്ടോ;
എങ്കില്‍ ആയതില്‍
സര്‍ക്കാരിന്റെ നിലപാട്
വ്യക്തമാക്കുമോ;വിശദാംശം
ലഭ്യമാക്കുമോ?
പട്ടയം
നല്‍കുന്നതിനുള്ള നടപടികള്‍
1395.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നഗരസഭയിലെ
പവിത്രാനന്ദപുരം
കോളനി, കുളത്തൂര്‍
പഞ്ചായത്തിലെ
പൊഴിയൂര്‍ തീരദേശ മേഖല
എന്നീ സ്ഥലങ്ങളിലെ
താമസക്കാര്‍ക്ക് പട്ടയം
നല്കുന്നതിനു വേണ്ടി
എന്തെല്ലാം നടപടി
സ്വീകരിച്ചു എന്ന്
വിശദമാക്കുാമോ;
(ബി)
നെയ്യാറ്റിന്‍കര
പവിത്രാനന്ദപുരം
കോളനിയില്‍ എത്ര
പേര്‍ക്ക് പട്ടയം
നല്കാന് ഉണ്ട് എന്നും
എത്ര പേര്‍ക്ക് പട്ടയം
നല്കാന് നടപടി
സ്വീകരിച്ചു എന്നും
അറിയിക്കുമോ; വിശദാംശം
ലഭ്യമാക്കുമോ;
(സി)
കുളത്തൂര്‍
പഞ്ചായത്തിലെ
പൊഴിയൂര്‍ തീരദേശത്ത്
എത്ര പേര്‍ക്ക് പട്ടയം
നല്കാന് ഉണ്ട് എന്ന്
വിശദമാക്കുമോ; എത്ര
പേര്‍ക്ക് പട്ടയം
നല്കാന് നടപടി
സ്വീകരിച്ചു എന്ന്
വിശദമാക്കുമോ?
തൃശൂര്‍
ജില്ലയിലെ പുറമ്പോക്കുകളില്‍
താമസിക്കുന്ന
കുടുംബങ്ങള്‍ക്ക് പട്ടയം
1396.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശൂര്‍
ജില്ലയില്‍ വിവിധ
പുറമ്പോക്കുകളില്‍
കാലങ്ങളായി
താമസിച്ചുവരുന്ന
കുടുംബങ്ങള്‍ക്ക്
പട്ടയം
നല്‍കുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കുമോ ;
(ബി)
പ്രസ്തുത
നടപടികള്‍
പൂര്‍ത്തീകരിച്ച്
പട്ടയം വിതരണം
ചെയ്യുന്നതിന് ആവശ്യമായ
സത്വര നടപടികള്‍
സ്വീകരിക്കുമോ?
റബ്ബര്‍
തോട്ടങ്ങളില്‍
വീടുവയ്ക്കുന്നതിന് അനുമതി
1397.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോട്ടയം,
കാഞ്ഞിരപ്പള്ളി
താലൂക്ക് ഉള്‍പ്പെടെ
സംസ്ഥാനത്തെ വിവിധ
മേഖലകളില്‍ ചെറുകിട
കര്‍ഷകര്‍ വാങ്ങിയ
ചെറിയ റബ്ബര്‍
തോട്ടങ്ങളിലെ 5
സെന്റും, 10 സെന്റും
ഭൂമികളില്‍ പോലും
സ്വന്തമായി വീടു
വയ്ക്കുവാന്‍
വില്ലേജിലെ ബി.ടി. ർ.
(Basic Tax Register)
-ല്‍ തോട്ടം എന്ന്
രേഖപ്പെടുത്തിയിരിക്കുന്നതു
മൂലം സാധിക്കാതെ
ബുദ്ധിമുട്ട്
അനുഭവിക്കുന്ന വസ്തുത
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
ഇങ്ങനെയുള്ള
തോട്ടങ്ങളില്‍
കിടപ്പാടം ഉണ്ടാക്കാന്‍
ഉദ്ദേശിക്കുന്ന
ജനങ്ങളുടെ 5, 10 സെന്റ്
സ്ഥലങ്ങളിന്‍
വീടുവെയ്ക്കാനായി
അനുമതി നല്‍കുംവിധം
പുതിയ ഉത്തരവ്
പുറപ്പെടുവിച്ച്
പ്രശ്നം
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
ഇതു
സംബന്ധിച്ച്
സര്‍ക്കാരിന് മുമ്പ്
പരാതി ലഭിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
ദേവികുളം
നിയോജക മണ്ഡലത്തിലെ
പട്ടയവിതരണം
1398.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേവികുളം
നിയോജക മണ്ഡലത്തിലെ
കെ.ഡി.എച്ച്.,
ചിന്നക്കനാല്‍
വില്ലേജുകളില്‍ പട്ടയം
നല്കുന്ന നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഉണ്ടെങ്കില്‍
എന്ത് നടപടിയാണ്
സ്വീകരിച്ചിരിക്കുന്നത്
എന്ന് വ്യക്തമാക്കുമോ;
(സി)
ഇല്ലെങ്കില്‍
എന്തുകൊണ്ടാണ്
പട്ടയവിതരണ നടപടികള്‍
സ്വീകരിക്കാത്തത് എന്ന്
വ്യക്തമാക്കുമോ?
പാറശ്ശാല
മണ്ഡലത്തിലെ റവന്യൂ
പുറമ്പോക്ക് ഭൂമി
1399.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാറശ്ശാല
മണ്ഡലത്തില്‍ ഒന്‍പത്
ഗ്രാമപഞ്ചായത്തുകളിലായുള്ള
പട്ടയരഹിതരുടെ കണക്ക്
ലഭ്യമായിട്ടുണ്ടോ; ഇത്
സംബന്ധിച്ച
സ്ഥിതിവിവരകണക്കുകള്‍
പഞ്ചായത്ത്
അടിസ്ഥാനത്തില്‍
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
മണ്ഡലത്തിലെ വിവിധ
പഞ്ചായത്തുകളിലുള്ള
റവന്യൂ പുറമ്പോക്ക്
ഭൂമി അളന്നു
തിട്ടപ്പെടുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
വിശദാംശങ്ങള്‍
നല്‍കാമോ;
(സി)
വില്ലേജ്
ആഫീസുകളിലെ റീസര്‍വ്വേ
സംബന്ധിച്ച രേഖകളിലെ
തെറ്റുകള്‍ പലപ്പോഴും
റവന്യൂ പുറമ്പോക്ക്
കണ്ടെത്തുന്നതിന്
തടസ്സമായിട്ടുള്ളതിനാല്
ഇത് പരിഹരിച്ച്
കൃത്യമായ വിവരങ്ങള്‍
നല്‍കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കാമോ?
ഉപാധിരഹിത
പട്ടയം
1400.
ശ്രീ.രാജു
എബ്രഹാം
,,
എസ്.രാജേന്ദ്രന്
,,
ഒ. ആര്. കേളു
,,
ബി.ഡി. ദേവസ്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സ്രക്കാര്‍
അധികാരത്തിലെത്തിയതിനു
ശേഷം അര്‍ഹരായ
കൈവശക്കാര്‍ക്ക്
ഉപാധിരഹിത പട്ടയം
നൽകാനായി എടുത്ത
നടപടികള്‍
വിശദമാക്കാമോ;
(ബി)
വനം
വകുപ്പുമായി സംയുക്ത
പരിശോധന ആവശ്യമുള്ള
കേസുകളിൽ സത്വര പരിശോധന
നടത്തി അപേക്ഷകളിൽ
തീരുമാനം എടുക്കാൻ
നിര്‍ദ്ദേശം നൽകുമോ;
(സി)
കുടിയേറ്റക്കാരെയും
കയ്യേറ്റക്കാരെയും
കൃത്യമായി
വേര്‍തിരിച്ചുകണ്ട്,
കുടിയേറ്റക്കാര്‍ക്കിടയിൽ
നിക്ഷിപ്ത
താല്പര്യക്കാര്
പരത്തുന്ന ആശങ്ക
ദൂരീകരിക്കാൻ വേണ്ട
നടപടിയെടുക്കുമോ?
ഉപാധിരഹിത
പട്ടയങ്ങള്‍
1401.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഉപാധിരഹിത പട്ടയങ്ങള്‍
നല്‍കാറുണ്ടോ;
(ബി)
എങ്കില്‍
അവയില്‍ എന്തെല്ലാം
വ്യവസ്ഥകള്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
ഇത്തരത്തിലുള്ള എത്ര
പട്ടയങ്ങള്‍
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ഡി)
മുന്‍
സര്‍ക്കാര്‍ ഉപാധിരഹിത
പട്ടയങ്ങള്‍
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ അവയില്‍
ഏതെല്ലാം വ്യവസ്ഥകള്‍
ഒഴിവാക്കിയാണ്
നല്‍കിയിരുന്നതെന്ന്
വ്യക്തമാക്കുമോ?
തൊടിയൂര്‍
വില്ലേജില്‍ പട്ടയമോ അവകാശ
രേഖയോ ലഭിച്ചിട്ടില്ലാത്ത
കുടുംബങ്ങൾ
1402.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
താലൂക്കില്‍ തൊടിയൂര്‍
വില്ലേജില്‍ ബ്ലോക്ക്
നം. 13ല്‍ റീ സര്‍വ്വേ
നം. 510/2ല്‍ പെട്ട
48.6 ആര് സ്ഥലത്ത്
താമസിക്കുന്ന 6
കുടുംബങ്ങള്‍ക്ക്
നാളിതുവരെ പട്ടയമോ
അവകാശ രേഖയോ
ലഭിച്ചിട്ടില്ലെന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദീകരിക്കുമോ;
(ബി)
പട്ടികജാതിക്കാരുള്‍പ്പെടെ
വിവിധ
വിഭാഗങ്ങളില്‍പ്പെടുന്ന
പ്രസ്തുത
കുടുംബങ്ങളില്‍ എത്ര
പേര്‍ക്ക് പട്ടയം
ലഭിച്ചുവെന്നും പട്ടയം
ലഭിക്കാനുള്ളവര്‍
എത്രയെന്നും
വിശദീകരിക്കുമോ;
(സി)
പ്രസ്തുത
സ്ഥലത്ത് താമസിക്കുന്ന
മുഴുവന്‍ പേര്‍ക്കും
പട്ടയം
നല്‍കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ?
ആലത്തൂര്‍
നിയോജകമണ്ഡലത്തിലെ പട്ടയ
വിതരണം
1403.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2017വര്‍ഷത്തില്‍
ആലത്തൂര്‍
നിയോജകമണ്ഡലത്തിലെ എത്ര
പേര്‍ക്ക് സര്‍ക്കാര്‍
തീരുമാന പ്രകാരം പട്ടയം
വിതരണം
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
അപേക്ഷകരില്‍
ഇനി എത്ര പേര്‍ക്ക്
കൂടി പട്ടയം വിതരണം
ചെയ്യാനുണ്ടെന്ന്
അറിയിക്കാമോ?
തൃശ്ശൂര്‍,
തലപ്പിള്ളി താലൂക്കുകളിലെ
പട്ടയ വിതരണം
1404.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
25.08.2017
ന് ചേര്‍ന്ന തൃശ്ശൂര്‍
താലൂക്ക് ഭൂമിപതിവ്
കമ്മിറ്റി യോഗത്തില്‍
ശുപാര്‍ശ ചെയ്ത വിവിധ
അപേക്ഷകരില്‍ എത്ര
പേര്‍ക്ക് പട്ടയം
വിതരണം ചെയ്തുവെന്ന്
വ്യക്തമാക്കുമോ; പട്ടയം
വിതരണം വൈകുന്നതിന്റെ
കാരണം വ്യക്തമാക്കുമോ;
(ബി)
ഹൈക്കോടതി
ഉത്തരവ് അനുസരിച്ച്
അടാട്ട്
ഗ്രാമപഞ്ചായത്തിലെ
ചിറ്റിലപ്പിള്ളി
വില്ലേജില്‍പെട്ട 18
പേര്‍ക്ക് പട്ടയം
നല്‍കുന്നതിന്
എന്തെങ്കിലും തടസ്സം
നിലവിലുണ്ടോ;
(സി)
അടാട്ട്
ഗ്രാമപഞ്ചായത്തില്‍
ഭൂമിപതിവ്
കമ്മിറ്റിയുടെ
പരിഗണനയില്‍ വരാത്ത
ഭൂമി കൈവശമുണ്ടായിട്ടും
പട്ടയം ലഭിക്കാത്ത
അപേക്ഷകര്‍ എത്രയെന്നും
അവരുടെ പേരു വിവരവും
അറിയിക്കുമോ;
(ഡി)
തലപ്പിള്ളി,
തൃശ്ശൂര്‍
താലൂക്കുകളില്‍പ്പെട്ട
വടക്കാഞ്ചേരി നഗരസഭ,
തെക്കുംകര,
മുളങ്കുന്നത്തുകാവ്,
കോലഴി, അവണൂര്‍,
തോളൂര്‍, കൈപ്പറമ്പ്,
അടാട്ട് എന്നീ
ഗ്രാമപഞ്ചായത്തുകളില്‍
പട്ടയം
ലഭിക്കുന്നതിനായി എത്ര
അപേക്ഷകള്‍ പരിഗണനയില്‍
ഉണ്ട്; വിശദവിവരം
നല്‍കുമോ;
(ഇ)
ഇവര്‍ക്ക്
പട്ടയം നല്‍കുന്നതിന്
എന്തെങ്കിലും
തടസ്സമുണ്ടോ;
ഉണ്ടെങ്കില്‍
എന്താണെന്ന്
വ്യക്തമാക്കുമോ?
കാസര്‍ഗോഡ്
പെരിയയിലെ ചെങ്ങറ
കുടുംബങ്ങളുടെ പുനരധിവാസം
1405.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെങ്ങറ
കുടുംബങ്ങളെ കാസര്‍ഗോഡ്
പെരിയയില്‍
പുനരധിവസിപ്പിക്കുമ്പോള്‍
എന്തൊക്കെ സൗകര്യങ്ങള്‍
നല്‍കാമെന്നാണ്
വാഗ്ദാനം
നൽകിയിരുന്നത്;
(ബി)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
ആയതൊക്കെ
നടപ്പിലാക്കിയിരുന്നോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
പുനരധിവസിക്കപ്പെട്ട
കുടുംബങ്ങള്‍ക്ക്
തൊഴില്‍ നല്കി
ജീവിക്കുന്നതിനുള്ള
സാഹചര്യം
ഒരുക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിക്കുന്ന വിഷയം
പരിഗണനയിലുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
കാസര്‍ഗോഡ്
ജില്ലയില്‍ പട്ടയം വിതരണം
1406.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
കാസര്‍ഗോഡ് ജില്ലയില്‍
എത്ര പേര്‍ക്ക് പട്ടയം
വിതരണം ചെയ്തിട്ടുണ്ട്;
(ബി)
താലൂക്ക്
തിരിച്ചുളള കണക്ക്
വിശദമാക്കാമോ?
നാലുസെന്റ്
കോളനികളിലെ താമസക്കാര്‍ക്ക്
കൈവശരേഖ
1407.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാലുസെന്റ്
കോളനികളില്‍ കാലങ്ങളായി
താമസിക്കുന്നവരും ഭുമി
സംബന്ധമായ അടിസ്ഥാന
രേഖകള്‍ ഇല്ലാത്തവരുമായ
ആളുകള്‍ക്ക്
സര്‍ക്കാര്‍
ആനുകൂല്യങ്ങള്‍
ലഭിക്കുന്നില്ല എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കിൽ
പ്രസ്തുതവിഷയം
പരിഹരിക്കുന്ന കാര്യം
പരിഗണനയില്‍
ഉണ്ടോ;ഇതിനായുള്ള
നടപടിക്രമങ്ങള്‍
വിശദാക്കുമോ?
പട്ടയവിതരണം
1408.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്ലിയാമ്പതി
പഞ്ചായത്തിലെ പാടഗിരി,
നൂറടി പുലയന്‍പാറ എന്നീ
സ്ഥലങ്ങളില്‍ 1971-ന്
മുമ്പ് താമസിച്ചു
വരുന്ന കുടംബങ്ങള്‍ക്ക്
പട്ടയം ലഭിച്ചിട്ടില്ല
എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസതുത
സ്ഥലങ്ങളില്‍
റവന്യു-ഫോറസ്റ്റ്
സംയുക്ത സര്‍വ്വെ
നടത്തി വര്‍ഷങ്ങള്‍
കഴിഞ്ഞിട്ടും
പട്ടയവിതരണം നടത്താന്‍
കഴിയാത്തതിന്റെ കാരണം
വിശദമാക്കുമോ;
(സി)
സ്വന്തമായി
ഭൂമിയുള്ള പ്രസ്തുത
പ്രദേശത്തിലെ
കുടുംബങ്ങള്‍ക്ക്
അടിയന്തരമായി
പട്ടയവിതരണം നടത്താന്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോ;
വിശദാംശം നല്‍കുമോ?
സര്‍ക്കാര്‍
ഭൂമി പാട്ടത്തിന്
നല്‍കിയിട്ടുള്ള കേസുകള്‍
T 1409.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
ഭൂമി പാട്ടത്തിന്
നല്‍കിയിട്ടുള്ള
കേസുകള്‍ പ്രത്യേകം
പരിശോധിച്ച് ഓരോ
കേസിലും സ്വീകരിക്കേണ്ട
നിലപാട് സംബന്ധിച്ച്
ശുപാര്‍ശ
സമര്‍പ്പിക്കുന്നതിനായി
സമിതി
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
സമിതി ഇതു സംബന്ധിച്ച
ശുപാര്‍ശ
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കിൽ പ്രസ്തുത
ശുപാര്‍ശയില്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(സി)
പ്രസ്തുത
സമിതിയില്‍ ആരെല്ലാമാണ്
അംഗങ്ങളായിട്ടുള്ളത്;
(ഡി)
സര്‍ക്കാര്‍
ഭൂമി
തിരിച്ചെടുക്കുന്നതിനായി
ലാന്റ് റെവന്യു
കമ്മീഷണര്‍
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
പ്രസ്തുത
റിപ്പോര്ട്ടിന്മേല്
സ്വീകരിച്ചിട്ടുള്ള
നടപടി വ്യക്തമാക്കാമോ;
(ഇ)
കൊച്ചിന്
ക്ലബിന്റെ കൈവശമുള്ളതും
31-3-2006 ല്‍
പാട്ടകാലാവധി
അവസാനിച്ചിട്ടുള്ളതുമായ
ഫോര്‍ട്ട് കൊച്ചിയിലെ
4.4 ഏക്കര്‍ ഭൂമിയെ
സംബന്ധിച്ച് തീരുമാനം
എടുത്തിട്ടുണ്ടോ;
(എഫ്)
എങ്കില്‍
സ്വീകരിച്ചിട്ടുള്ള
നടപടി എന്തെന്ന്
വിശദമാക്കാമോ: ഇതു
സംബന്ധിച്ച് തീരുമാനം
ഏടുത്തിട്ടില്ലെങ്കില്
പ്രസ്തുത
കാലതാമസത്തിനുളള കാരണം
വിശദമാക്കാമോ?
മലയോരമേഖലയിലുളളവര്ക്ക്
പട്ടയം
1410.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജോയിന്റ്
വെരിഫിക്കേഷന്
നടത്താത്തതിന്റെ ഫലമായി
മലയോരമേഖലയിലുളളവര്ക്ക്
പട്ടയം ലഭിയ്ക്കാത്ത
സാഹചര്യം നിലവിലുളളതായി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;എങ്കില്‍
വിശദവിവരം നല്‍കുമോ;
(ബി)
റവന്യൂ
വകുപ്പ് മുന്‍കൈ
എടുത്ത് വനംവകുപ്പുമായി
ചേര്‍ന്ന് ജോയിന്റ്
വെരിഫിക്കേഷന്
സമയബന്ധിതമായി നടത്തി
മലയോരമേഖലയിലുളളവര്ക്ക്
പട്ടയം നല്‍കുന്നതിന്
നടപടി
സ്വീകരിയ്ക്കുമോ;ഇക്കാര്യത്തില്‍
എന്ത് നടപടിയാണ്
സ്വീകരിക്കുക;വിശദവിവരം
നല്‍കുമോ;
റീ
സര്‍വ്വേ നമ്പര്‍ 291/2
ല്‍പ്പെട്ട സ്ഥലത്തിന്റെ
ഉടമസ്ഥാവകാശം
1411.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍കോട്
താലൂക്കിലെ ചെങ്കളയില്‍
റീ സര്‍വ്വേ നമ്പര്‍
291/2 ല്‍പ്പെട്ട 90
സെന്റ് സ്ഥലത്തിന്റെ
ഉടമസ്ഥാവകാശം
ആര്‍ക്കാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
സ്ഥലം ഇപ്പോഴത്തെ
ഉടമസ്ഥന് എങ്ങനെ
ലഭിച്ചതാണെന്ന്
വ്യക്തമാക്കാമോ;
(സി)
27-07-1975
ലെ LA 47/71 നമ്പര്‍
ഫയല്‍ പ്രകാരം ഈ സ്ഥലം
ആര്‍ക്കെങ്കിലും
ഭാഗിച്ചുകൊടുത്തിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ഡി)
എങ്കില്‍
ആര്‍ക്കാണ് ഭാഗിച്ചു
കൊടുത്തതെന്നും
ഭൂമിക്ക് നിശ്ചയിച്ച
വില
എന്തായിരുന്നുവെന്നും
വ്യക്തമാക്കാമോ;
(ഇ)
നിശ്ചയിച്ച
വില ബന്ധപ്പെട്ടയാള്‍
അടച്ചിട്ടുണ്ടോ എന്നും
എപ്പോഴാണ് അടച്ചതെന്നും
വ്യക്തമാക്കാമോ;
(എഫ്)
ഈ
ഭൂമിയ്ക്ക് പട്ടയം
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ എപ്പോഴാണ്
നല്‍കിയതെന്ന്
വ്യക്തമാക്കാമോ;
(ജി)
ഇല്ലെങ്കില്‍
പട്ടയം നല്‍കാത്തതിന്റെ
കാരണം എന്താണെന്ന്
വ്യക്തമാക്കാമോ?
പെരിങ്ങോം
വില്ലേജിലെ ചിറ്റടി
കോളനിയില്‍പ്പെട്ട 9
കുടുംബങ്ങള്‍ക്ക് പട്ടയം
1412.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പയ്യന്നൂര്‍
നിയോജക മണ്ഡലത്തിലെ
പെരിങ്ങോം വില്ലേജിലെ
ചിറ്റടി
കോളനിയില്‍പ്പെട്ട 9
കുടുംബങ്ങള്‍ക്ക്
പട്ടയം നല്‍കുന്നതുമായി
ബന്ധപ്പെട്ട് ഭൂമി ഡി
റിസര്‍വ് ചെയ്യുന്നതിന്
ഇതുവരെ സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട റവന്യൂ (N)
അഡീഷണല്‍ ചീഫ്
സെക്രട്ടറിയുടെ
13.09.17ലെ എന്‍-1
/273/2017, കണ്ണൂര്‍
കലക്ടറുടെ 20.07.2017ലെ
8905/17/R2 എന്നീ നമ്പർ
കത്തുകളിന്മേൽ
സ്വീകരിച്ച നടപടികൾ
അറിയിക്കുമോ?
ആലുവ
വെള്ളാരപ്പിള്ളി തെക്കേ
കോവിലകം
1413.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലുവ
നിയോജക മണ്ഡലത്തിലെ
വെള്ളാരപ്പിള്ളി തെക്കേ
കോവിലകം സംരക്ഷിത
സ്മാരകമാക്കുന്നതിനുള്ള
വിജ്ഞാപനം
പുറപ്പെടുവിക്കുവാന്‍
ആവശ്യമായ എന്തെല്ലാം
നടപടികള്‍ എറണാകുളം
ജില്ലാഭരണകൂടം
സ്വീകരിച്ചിട്ടുണ്ട്;
(ബി)
പ്രസ്തുത
ഭൂമി അളന്നു
തിട്ടപ്പെടുത്തിയിട്ടുണ്ടോ;
(സി)
ഭൂമി
അളന്ന്
തിട്ടപ്പെടുത്തുന്നതുമായി
ബന്ധപ്പെട്ട് സര്‍വ്വെ
ജീവനക്കാരെ ആരെങ്കിലും
തടസ്സപ്പെടുത്തിയിട്ടുണ്ടോ;
(ഡി)
എങ്കിൽ
തടസ്സപ്പെടുത്തിയവര്‍ക്ക്
എതിരെ എന്ത് നടപടികളാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
അറിയിക്കുമോ?
കൊല്ലം
ജില്ലയിലെ റവന്യൂ
വില്ലേജുകള്‍
1414.
ശ്രീ.എം.
നൗഷാദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
ജില്ലയില്‍ പുതിയ
റവന്യൂ വില്ലേജുകള്‍
രൂപീകരിക്കാനുള്ള
ശിപാര്‍ശ
പരിഗണനയിലുണ്ടോ;
എങ്കില്‍ വിശദാംശം
വ്യക്തമാക്കാമോ;
(ബി)
കൊല്ലം
ജില്ലയിലെ വടക്കേവിള
വില്ലേജ് വിഭജിച്ച്
പുതിയ വില്ലേജ്
രൂപീകരിക്കണമെന്ന
ആവശ്യം
പരിഗണിക്കുന്നുണ്ടോ;
എങ്കില്‍ വിശദമാക്കാമോ?
വില്ലേജ്
ഓഫീസിന്റെ ഭൗതിക സൗകര്യം
മെച്ചപ്പെടുത്തല്‍
1415.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നടുവണ്ണൂര്‍
വില്ലേജ് ഓഫീസ് മതിയായ
ഭൗതിക സൗകര്യമില്ലാതെ
ശോചനീയാവസ്ഥയിലാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വില്ലേജ്
ഓഫീസിന്റെ ഭൗതിക
സൗകര്യം
മെച്ചപ്പെടുത്തുന്നതോടൊപ്പം
നടുവണ്ണൂരിലെ മറ്റ്
സര്‍ക്കാര്‍
ഓഫീസുകള്‍ക്കും
പ്രവര്‍ത്തിക്കാന്‍
കഴിയുന്ന രീതിയില്‍ ഒരു
മിനി സിവില്‍
സ്റ്റേഷന്
നിര്‍മ്മിക്കാന്‍,
നടുവണ്ണൂര്‍ ഗ്രാമ
പഞ്ചായത്ത് അപേക്ഷ
സമര്‍പ്പിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
അപേക്ഷയിന്മേല്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;വ്യക്തമാക്കുമോ?
മലപ്പുറം
ജില്ലയിലെ റിവര്‍
മാനേജ്െമന്റ് ഫണ്ട്
1416.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ റിവര്‍
മാനേജ്െമന്റ് ഫണ്ടില്‍
(ആർ എം എഫ്) 2017
ഡിസംബര്‍ 31വരെ
നീക്കിയിരുപ്പുള്ള
തുകയെത്രയെന്നു
വ്യക്തമാക്കാമോ;
(ബി)
മലപ്പുറം
ജില്ലയില്‍ നിന്നും
റിവര്‍ മാനേജ്െമന്റ്
ഫണ്ട്
പത്തനംതിട്ടയിലേക്ക്
ട്രാന്‍സ്ഫര്‍
ചെയ്യുന്നതിന്
സംസ്ഥാനതല
ഉന്നതാധികാരസമിതി
തീരുമാനമെടുത്തിട്ടുണ്ടോ;
എങ്കില്‍ ആയത്
പുന:പരിശോധിക്കുവാന്‍
നടപടി സ്വീകരിയ്ക്കുമോ;
(സി)
മലപ്പുറം
ജില്ലയില്‍ റിവര്‍
മാനേജ്െമന്റ് ഫണ്ടില്‍
നിന്നും എത്ര
പ്രപ്പോസലുകള്‍
അംഗീകാരത്തിനായി
സമര്‍പ്പിച്ചിട്ടുണ്ടെന്നും
ഓരോന്നിനും അനുമതി
ലഭിച്ചിട്ടുണ്ടോയെന്നും
വിശദാംശം
വെളിപ്പെടുത്താമോ;
(ഡി)
മലപ്പുറം
ജില്ലയിലെ ഫണ്ട്
ജില്ലയിലെ
പ്രപ്പോസലുകള്‍ക്ക്
തന്നെ
വിനിയോഗിക്കുന്നതിനും
പെന്‍ഡിംഗിലുള്ള
പ്രപ്പോസലുകള്‍ക്ക്
അംഗീകാരം
നല്‍കുന്നതിനും
സത്വരനടപടികള്‍
സ്വീകരിക്കുമോ?
സ്മാര്‍ട്ട്
വില്ലേജ് ആഫീസുകള്‍
1417.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വില്ലേജ്
ആഫീസുകള്‍ സ്മാര്‍ട്ട്
വില്ലേജ്
ആഫീസുകളാക്കുന്നതിന്
മുന്‍ സര്‍ക്കാരിന്റെ
കാലത്ത് ആരംഭിച്ച
പദ്ധതി നിലവിലുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇൗ പദ്ധതി കൂടുതല്‍
വില്ലേജ് ആഫീസുകളില്‍
പ്രാവര്‍ത്തികമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
മരങ്ങാട്ടുപള്ളി
കുരിശുപള്ളി പുറമ്പോക്ക്
സ്ഥലം പള്ളിക്ക് പതിച്ചു
നല്കുന്നതു സംബന്ധിച്ച ഫയൽ
1418.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മരങ്ങാട്ടുപള്ളി
കുരിശുപള്ളിയിരിക്കുന്ന
പുറമ്പോക്ക് വക സ്ഥലം
പള്ളിക്ക് പതിച്ചു
നല്കുന്നതു
സംബന്ധിച്ച് ലാന്റ്
റവന്യൂ കമ്മീഷണര്‍
ഓഫീസില്‍
നിലനില്‍ക്കുന്ന
10/12/2016-ാം
തീയതിയിലെ
LRJ6/46517/16 ഫയലില്‍
സ്വീകരിച്ചിരിക്കുന്ന
തുടര്‍
നടപടികളെന്തെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ഫയല്‍ ഇപ്പോള്‍
കമ്മീഷണര്‍ ഓഫീസിലെ ഏതു
സീറ്റിലാണ് കൈകാര്യം
ചെയ്യുന്നത്; ഫയലില്‍
തീര്പ്പുകല്പ്പിക്കുന്നതിനുളള
കാലതാമസമെന്തെന്ന്
അറിയിക്കാമോ; പ്രസ്തുത
ഫയല്‍ സര്‍ക്കാരിന്റെ
പരിഗണനയ്ക്ക്
അയച്ചിട്ടുണ്ടോ;
എങ്കില്‍
എന്നയച്ചുവെന്നും
പ്രസ്തുത ഫയലിന്റെ
വകുപ്പിലെ ഫയല്‍
നമ്പറും
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
ഫയൽ നിലവിൽ കമ്മീഷണര്‍
ഓഫീസില്‍ ആരുടെ
പക്കലാണെന്ന്
വെളിപ്പെടുത്താമോ;
ഇതില്‍ കാലതാമസം
ഉണ്ടാകാനുള്ള
കാരണമെന്തെന്ന്
വ്യക്തമാക്കാമോ;
പ്രസ്തുത സീറ്റുകളില്‍
ഫയല്‍ എത്ര ദിവസം
തീരുമാനമാകാതെയിരുന്നു
എന്ന് വ്യക്തമാക്കാമോ;
ഫയല്‍ കൈകാര്യം
ചെയ്യുന്നതിലുള്ള
കാലതാമസത്തെ കുറിച്ച്
അന്യേഷണം നടത്തുമോ?
വില്ലേജാഫീസുകള്‍
സ്മാര്‍ട്ട് ആക്കുന്നതിനുള്ള
പദ്ധതി
1419.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വില്ലേജാഫീസുകള്‍
സ്മാര്‍ട്ട്
ആക്കുന്നതിനുള്ള പദ്ധതി
ആരംഭിച്ചിട്ടുണ്ടോ;
(ബി)
എന്തൊക്കെ
ആധുനിക സൗകര്യങ്ങളാണ്
ഓരോ ഓഫീസിലും
ഒരുക്കുന്നത്; വിശദാംശം
നല്‍കുമോ;
(സി)
സര്‍ട്ടിഫിക്കറ്റുകള്‍
ഓണ്‍ലൈന്‍ വഴി
നല്കുന്ന പദ്ധതി
ഇതിനകം എല്ലാ
വില്ലേജാഫീസുകളിലും
നടപ്പിലാക്കിയിട്ടുണ്ടോ;
(ഡി)
വില്ലേജ്
രേഖകള്‍ ഡിജിറ്റലൈസ്
ചെയ്യുന്ന പദ്ധതിയുടെ
നിലവിലെ സ്ഥിതി
വ്യക്തമാക്കുമോ?
കമ്പ്യൂട്ടര്‍വത്കരണം
1420.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വില്ലേജ്
ഓഫീസ്, താലൂക്ക് ഓഫീസ്,
കളക്ടറേറ്റുകൾ എന്നിവ
തമ്മിൽ
ബന്ധിപ്പിക്കുന്ന
രീതിയിലുളള
കമ്പ്യൂട്ടർവത്കരണം
നടക്കുന്നുണ്ടോ;
(ബി)
ഉണ്ടെങ്കിൽ
അതിന്റെ പ്രവർത്തന
പുരോഗതി
വിശദീകരിക്കാമോ?
ഇ-ഡിസ്ട്രിക്റ്റ്
സംവിധാനം
1421.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇ-ഡിസ്ട്രിക്റ്റ്
സംവിധാനത്തിലൂടെ എത്ര
ഇനം
സര്‍ട്ടിഫിക്കറ്റുകളാണ്
നല്‍കുന്നതെന്നും അവ
ഏതൊക്കെയാണെന്നും
വ്യക്തമാക്കാമോ;
(ബി)
ഇന്റര്‍നെറ്റ്
കണക്റ്റിവിറ്റി
തകരാറുകള്‍ മൂലം
പലപ്പോഴും
ഇ-ഡിസ്ട്രിക്റ്റ്
സംവിധാനത്തിലൂടെ
സര്‍ട്ടിഫിക്കറ്റുകള്‍ക്ക്
അപേക്ഷിക്കുന്നതിനും
ലഭ്യമാക്കുന്നതിനും
കാലതാമസം നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
സാങ്കേതിക
തടസ്സങ്ങള്‍ നേരിടുന്ന
അവസരങ്ങളില്‍
സര്‍ട്ടിഫിക്കറ്റുകള്‍
നേരിട്ട്
നല്‍കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
റവന്യു
ഓഫീസുകളെ ജനസൗഹൃദ ഓഫീസുകളായി
മാറ്റുന്നതിന് സ്വീകരിച്ച
നടപടികള്‍
1422.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റവന്യു
ഓഫീസുകളെ ജനസൗഹൃദ
ഓഫീസുകളായി മാറ്റുക
എന്ന ലക്ഷ്യം
നേടുന്നതിനായി
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(ബി)
ഈ
ലക്ഷ്യം
പൂര്‍ണ്ണതോതില്‍
ഫലപ്രാപ്തിയില്‍
എത്തിക്കുവാന്‍
കഴിഞ്ഞിട്ടുണ്ടോ;
(സി)
ഇല്ലെങ്കില്‍
ഏതെല്ലാം ഘടകങ്ങളാണ് ഈ
ലക്ഷ്യം നേടുന്നതിന്
വിഘാതമായി
നില്ക്കുന്നതായി
കണ്ടെത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
റവന്യൂ
അദാലത്ത്
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
1423.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റവന്യൂ
അദാലത്ത് നടത്തുന്നത്
സംബന്ധിച്ച്
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
പുറപ്പെടുവിച്ചിട്ടുണ്ടോ
എന്ന് അറിയിക്കുമോ;
ഉണ്ടെങ്കില്‍ വിശദ
വിവരം ലഭ്യമാക്കുമോ;
(ബി)
റവന്യൂ
അദാലത്തില്‍
സമര്‍പ്പിക്കാനുദ്ദേശിക്കുന്ന
അപേക്ഷ എത്ര ദിവസം
മുന്‍പാണ്
സമര്‍പ്പിക്കേണ്ടതെന്നും
ഏതെല്ലാം തലങ്ങളിലാണ്
അപേക്ഷ
സ്വീകരിക്കുന്നതെന്നും
അറിയിക്കുമോ?
ലാന്റ്
അക്വിസിഷന്‍ തഹസില്‍ദാര്‍
ഓഫീസുകളിലെ ഒഴിവുകള്‍
1424.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
ആകെ എത്ര ലാന്റ്
അക്വിസിഷന്‍
തഹസില്‍ദാര്‍
ഓഫീസുകളുണ്ട്; ഇവയില്‍
ആകെ എത്ര
ജീവനക്കാരുണ്ട്;
(ബി)
കോഴിക്കോട്
ജില്ലയില്‍ എത്ര ലാന്റ്
അക്വിസിഷന്‍
തഹസില്‍ദാര്‍
ഓഫീസുകളുണ്ട്; പ്രസ്തുത
ഒാഫീസുകളിലെ ആകെ
ജീവനക്കാരുടെ എണ്ണം
തസ്തിക തിരിച്ച്
അറിയിക്കാമോ;
(സി)
ഇവയില്‍
ഏതൊക്കെ തസ്തികകളിലാണ്
ഒഴിവുകളുള്ളത്;
(ഡി)
പ്രസ്തുത
ഒഴിവുകളില്‍ ജീവനക്കാരെ
നിയമിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്?
കാട്ടാക്കട
റവന്യൂ ഡിവിഷന്
1425.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കാട്ടാക്കട,
നെടുമങ്ങാട്,
നെയ്യാറ്റിന്‍കര
താലൂക്കുകള്‍
ഉള്‍പ്പെടുത്തി
കാട്ടാക്കട കേന്ദ്രമായി
റവന്യൂ ഡിവിഷന്
ആരംഭിയ്ക്കുന്നതിനുളള
ലാന്റ് റവന്യൂ
കമ്മീഷണറുടെ
റിപ്പോര്‍ട്ട്
പരിഗണനയിലുണ്ടോ;ഉണ്ടെങ്കില്‍
കാട്ടാക്കട റവന്യൂ
ഡിവിഷന്
ആരംഭിയ്ക്കുന്നതു
സംബന്ധിച്ച തുടര്‍
നടപടിയെന്തെന്ന്
വിശദമാക്കാമോ;ഇതിനായുളള
നടപടികള്‍
ത്വരിതപ്പെടുത്തുമോയെന്ന്
വ്യക്തമാക്കാമോ?
കുന്നംകുളം
താലൂക്ക് പ്രവര്‍ത്തനം
ആരംഭിക്കുവാന്‍ നടപടി
1426.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുന്നംകുളം
താലൂക്ക് പ്രവര്‍ത്തനം
എന്നത്തേക്ക്
ആരംഭിക്കുവാന്‍ കഴിയും
എന്നാണ്
പ്രതീക്ഷിക്കുന്നത്;
(ബി)
തലപ്പിള്ളി
താലൂക്ക് വിഭജിച്ച് 29
വില്ലേജുകള്‍
കുന്നംകുളം
താലൂക്കിലേക്ക്
മാറ്റുന്നതുമുലം
ചേലക്കര മണ്ഡലത്തിലെ
ജനങ്ങള്‍ക്ക് റവന്യൂ
വകുപ്പുമായി
ബന്ധപ്പെട്ട സേവനം
കൂടുതല്‍
സൗകര്യപ്രദമായി
ലഭിക്കും എന്നത്
കണക്കിലെടുത്ത്,
കുന്നംകുളം താലൂക്ക്
കഴിവതും വേഗത്തിൽ
ആരംഭിക്കുന്നതിന് നടപടി
സ്വീകരിയ്ക്കുമോ;
(സി)
എങ്കില്‍
അതിന്റെ വിശദാംശം
വ്യക്തമാക്കുമോ?
പട്ടികവിഭാഗക്കാര്‍ക്ക്
ജാതി സര്‍ട്ടിഫിക്കറ്റ്
T 1427.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെന്മാറ
നിയോജകമണ്ഡലത്തിലെ
കൊല്ലങ്കോട്
ഗ്രാമപഞ്ചായത്തിലുള്ള
എറവാളന്‍ സമുദായത്തിലെ
പട്ടികവിഭാഗക്കാര്‍ക്ക്
ജാതി സര്‍ട്ടിഫിക്കറ്റ്
ലഭിക്കുന്നില്ല എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇവര്‍ക്ക്
ജാതി സര്‍ട്ടിഫിക്കറ്റ്
നല്കാതിരിക്കുന്നതിനുള്ള
കാരണം വിശദമാക്കുമോ;
(സി)
സര്‍ട്ടിഫിക്കറ്റ്
ലഭിക്കാത്തതിനാല്‍
വിദ്യാഭ്യാസം, ജോലി,
മറ്റ് ആനുകൂല്യങ്ങള്‍
എന്നിവയ്ക്ക്
തടസ്സങ്ങള്‍
നേരിടുന്നതിനാല്‍
പ്രസ്തുത വിഷയത്തില്‍
അടിയന്തരമായി ഇടപെട്ട്
സര്‍ട്ടിഫിക്കറ്റ്
നല്കാനാവശ്യവശ്യമായ
നടപടി സ്വീകരിക്കുമോ?
ഓഖി
ദുരിത ബാധിതരുടെ പുനരധിവാസം
1428.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓഖി
ചുഴലിക്കാറ്റില്‍ വീട്
നഷ്ടപ്പെട്ട എത്ര
മത്സ്യത്തൊഴിലാളി
കുടുംബങ്ങള്‍ വിവിധ
ക്യാമ്പുകളിലായി
കഴിയുന്നുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇവരുടെ
പുനരധിവാസം സംബന്ധിച്ച്
എന്ത് തീരുമാനമാണ്
എടുത്തിട്ടുള്ളതെന്ന്
അറിയിക്കുമോ;
(സി)
തിരുവനന്തപുരം
ജില്ലയില്‍ ഓഖി
ദുരന്തവുമായി
ബന്ധപ്പെട്ട്
എവിടെയെല്ലാമാണ്
ക്യാമ്പുകള്‍
ആരംഭിച്ചതെന്നും ഓരോ
ക്യാമ്പിലും എത്ര പേര്
താമസിക്കുന്നുണ്ടെന്നും
വ്യക്തമാക്കുമോ;
(ഡി)
ഇവരുടെ
പുനധിവാസം എന്നത്തേക്ക്
പൂര്‍ത്തിയാക്കുവാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
വ്യക്തമാക്കുമോ?
ഓഖി
ദുരന്തം
1429.
ശ്രീ.എം.
വിന്‍സെന്റ്
,,
ഹൈബി ഈഡന്
,,
വി.എസ്.ശിവകുമാര്‍
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓഖി
ദുരന്തത്തിന്റെ
പശ്ചാത്തലത്തില്‍
കേരളത്തിന് പ്രത്യേക
പാക്കേജ്
അനുവദിക്കണമെന്ന്
കേന്ദ്ര സംഘത്തോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
(ബി)
എത്ര
തുകയാണ് കേന്ദ്രത്തോട്
ആവശ്യപ്പെട്ടത്;
അതിന്റെ
അടിസ്ഥാനത്തില്‍ ഇതിനകം
എത്ര തുക കേന്ദ്രം
അനുവദിച്ചു;
(സി)
തീരദേശങ്ങളില്‍
ദുരന്തങ്ങള്‍
ഉണ്ടാകുമ്പോള്‍
അടിയന്തര സുരക്ഷാനടപടി
എടുക്കുവാനുള്ള
സൗകര്യങ്ങളുടെ അഭാവമാണ്
ഓഖി ദുരന്തത്തിന്റെ
തീവ്രത കൂട്ടുന്നതിന്
കാരണമായതെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(ഡി)
കടല്‍
ഭിത്തി
നിര്‍മ്മിക്കേണ്ട എന്ന
സംസ്ഥാന സര്‍ക്കാരിന്റെ
തീരുമാനം ഓഖി
ദുരന്തത്തിന്റെ
പശ്ചാത്തലത്തില്‍
പുനപരിശോധിക്കുവാന്‍
ആവശ്യപ്പെടുമോയെന്ന്
വ്യക്തമാക്കുമോ?
ഓഖി
ദുരന്തം
1430.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓഖി
ചുഴലിക്കാറ്റുമായി
ബന്ധപ്പെട്ട്
29-11-2017ന്
കേന്ദ്രകാലാവസ്ഥ
വകുപ്പിൽ നിന്നും
അറിയിപ്പ് ലഭിച്ചിട്ടും
നടപടിയെടുക്കാതെ
അലംഭാവം കാണിച്ച് വലിയ
ദുരന്തത്തിന് വഴി
തെളിച്ച
ഉദ്യോഗസ്ഥര്‍ക്കെതിരെ
അന്വേഷണം
നടത്തിയിട്ടുണ്ടോ;
ഇക്കാര്യത്തിൽ എന്ത്
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(ബി)
ദുരന്തനിവാരണ
അതോറിറ്റിയുടെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
ഓഖി
ദുരന്തം
1431.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓഖി
ദുരന്തത്തില്‍
മരണമടഞ്ഞവരുടെയം
കാണാതായവരുടെയും ഭവന
വായ്പ, മത്സ്യബന്ധന
യാനങ്ങള്‍ക്കും
ഉപകരണങ്ങള്‍ക്കും
എടുത്തിട്ടുള്ള വായ്പ,
കുട്ടികളുടെ
വിദ്യാഭ്യാസ വായ്പ
എന്നിവ എഴുതി തള്ളാന്‍
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ;
(ബി)
ഇതു
സംബന്ധിച്ച വിശദാംശം
സര്‍ക്കാര്‍
ശേഖരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
തുകയാണ് ഇതിനായി വേണ്ടി
വരികയെന്ന്
വെളിപ്പെടുത്തുമോ?
ഓഖി
ദുരിതാശ്വാസ നിധി
1432.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദുരിതാശ്വാസ
നിധിയിലേക്ക്
സംസ്ഥാനത്തെ വിവിധ
വകുപ്പുകളില്‍ നിന്നും,
അര്‍ദ്ധസര്‍ക്കാര്‍
സ്ഥാപനങ്ങളില്‍
നിന്നുമായി എത്രകോടി
രൂപയുടെ സംഭാവനയാണ്
ലഭിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ദുരന്ത
ബാധിതകേന്ദ്രങ്ങളില്
സമയബന്ധിതമായി
ഇടപെടാനും ദുരിതാശ്വാസ
പ്രവര്‍ത്തനങ്ങള്‍
കാര്യക്ഷമമായി
നടത്താനും നടപടികള്‍
ഉണ്ടാകുമോ?
ഓഖി
ദുരന്തത്തില്‍ മരിച്ചവരുടെ
കുടുംബത്തിന് നല്കുന്ന
നഷ്ടപരിഹാരം
1433.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓഖി
ദുരന്തത്തില്‍
മരിച്ചവരുടെ
കുടുംബത്തിന് നല്കുന്ന
നഷ്ടപരിഹാരം കാണാതായ
മത്സ്യത്തൊഴിലാളികളുടെ
കുടുംബങ്ങള്‍ക്ക് കൂടി
നല്‍കുന്നതിന് തീരുമാനം
എടുത്തിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇതിനകം എത്ര പേരുടെ
കുടുംബങ്ങള്‍ക്ക്
ധനസഹായം നല്കി;
(സി)
ഓഖി
ദുരിതാശ്വാസ
പ്രവര്‍ത്തനങ്ങള്‍ക്ക്
സ്വരൂപിക്കുന്ന ഫണ്ട്
പൂര്‍ണ്ണമായും ഓഖി
ദുരന്തത്തിന് ഇരയായ
തീരദേശമേഖലയില്‍ തന്നെ
വിനിയോഗിക്കുന്നതിന്
പ്രത്യേക നിര്‍ദ്ദേശം
നല്‍കുമോ; ഫണ്ട്
വകമാറ്റി
ചെലവഴിക്കാതിരിക്കുവാന്
പ്രത്യേക ജാഗ്രത
പുലര്‍ത്തുമോ;
വ്യക്തമാക്കുമോ ?
കൊയ്
ലാണ്ടി മണ്ഡലത്തിലെ സുനാമി
വീടുകള്‍
1434.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊയ്
ലാണ്ടി മണ്ഡലത്തിലെ
ചെങ്ങോട്ട്കാവ്,
ചേമഞ്ചേരി
പഞ്ചായത്തുകളിലെ സുനാമി
വീടുകള്‍ വിതരണം
ചെയ്യുന്ന നടപടിയുടെ
പുരോഗതി വിശദമാക്കുമോ;
(ബി)
ജില്ലാതലത്തിലുള്ള
കമ്മിറ്റി
സര്ക്കാരിലേയ്ക്കയച്ച
ശുപാര്ശയിൻമേൽ എന്തു
നടപടി സ്വീകരിച്ചു
എന്നത് വിശദമാക്കാമോ;
അര്‍ഹതപ്പെട്ട
ആളുകള്‍ക്ക് വീടുകള്‍
അടിയന്തിരമായി വിതരണം
ചെയ്യാൻ നടപടി
സ്വീകരിക്കുമോ?
ദേശീയ
ദുരന്തനിവാരണ നിധിയില്‍
നിന്നും ലഭിച്ച വരള്‍ച്ചാ
ധനസഹായം
1435.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
വര്‍ഷം സംസ്ഥാനത്തെ
വരള്‍ച്ച ബാധിത
പ്രദേശമായി
പ്രഖ്യാപിച്ചതിന്റെ
അടിസ്ഥാനത്തില്‍ ദേശീയ
ദുരന്തനിവാരണ നിധിയില്‍
നിന്നും ലഭിച്ച ധനസഹായം
എത്രയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
വരള്‍ച്ചയുടെ
ആഘാതം
വിലയിരുത്തുന്നതിന്
സംസ്ഥാനം സന്ദര്‍ശിച്ച
കേന്ദ്ര സംഘത്തോട് എത്ര
കോടി രൂപ
അനുവദിക്കണമെന്നാണ്
ആവശ്യപ്പെട്ടതെന്ന്
വെളിപ്പടുത്താമോ;
(സി)
ദേശീയ
ദുരന്ത നിവാരണ
നിധിയില്‍ നിന്നും
ലഭിച്ച ധനസഹായം
ഏതൊക്കെ മേഖലയിലെ
പ്രവര്‍ത്തനങ്ങള്‍ക്കായി
വിനിയോഗിച്ചുവെന്ന്
വിശദമാക്കുമോ?
എച്ച്.വി.ആര്.എ.
സെല്ലിന്റെ പ്രവര്‍ത്തനങ്ങള്‍
1436.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ദുരന്ത നിവാരണ
പ്രവര്‍ത്തനങ്ങളുമായി
ബന്ധപ്പെട്ട്
പ്രവര്‍ത്തിക്കുന്ന
എച്ച്.വി.ആര്.എ.
(Hazard Vulnerability
and Risk
Assessment)സെല്ലിന്റെ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പ്രസ്തുത സെല്ലിന്റെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്താന്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിരുന്നോ;
വിശദമാക്കാമോ;
(സി)
ഓഖി
ദുരന്തവുമായി
ബന്ധപ്പെട്ട
പ്രവര്‍ത്തനങ്ങളില്‍
പ്രസ്തുത സെല്ലിന്റെ
പ്രവര്‍ത്തനം
വിശദമാക്കാമോ?
ദുരന്ത
നിവാരണ പദ്ധതികള്‍
1437.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
കോവൂര്‍ കുഞ്ഞുമോന്
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓഖി
ദുരന്തത്തിന്റെ
പശ്ചാത്തലത്തിൽ
ദുരന്തനിവാരണ അതോറിറ്റി
നടപ്പിലാക്കുന്ന ഭാവി
പദ്ധതികളെന്തെന്ന്
വിശദമാക്കാമോ;
(ബി)
വരൾച്ച
മുന്നിൽക്കണ്ട്
എന്തെല്ലാം പദ്ധതികളാണ്
ആസൂത്രണം
ചെയ്തിട്ടുളളതെന്നും
ഇത് മൂലം ഉണ്ടാകുന്ന
കൃഷി നാശങ്ങൾ എങ്ങനെ
നേരിടാനാണ്
ഉദ്ദേശിക്കുന്നതെന്നും
വ്യക്തമാക്കാമോ ?
സംസ്ഥാന
ദുരന്തനിവാരണ ഫണ്ട്
1438.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
ദുരന്തനിവാരണ ഫണ്ടില്‍
നിലവില്‍ എന്ത് തുക
നീക്കിയിരിപ്പുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതില്‍
കേന്ദ്ര സര്‍ക്കാര്‍
ഡിസാസ്റ്റര്‍ മാനേജ്
മെന്റിന് നല്കുന്ന തുക
ഉള്‍പ്പെടുമോ; എങ്കില്‍
2016-17ലും, 2017-18
ലും കേന്ദ്ര
സര്‍ക്കാര്‍ നല്കിയ
തുകയെത്രയാണെന്ന്
വെളിപ്പെടുത്താമോ;
(സി)
ഇതില്‍
നിന്നും പ്രസ്തുത
വര്‍ഷങ്ങളില്‍
ദുരന്തനിവാരണത്തിന്
എന്ത് തുക
ചെലവഴിച്ചുവെന്ന്
വെളിപ്പെടുത്താമോ;
(ഡി)
ഓഖി
ദുരന്തവുമായി
ബന്ധപ്പെട്ട് ഈ
ഫണ്ടില്‍ നിന്നും തുക
ചെലവഴിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ;
(ഇ)
ഓഖി
ദുരന്തത്തെ തുടര്‍ന്ന്
സംസ്ഥാനം സന്ദര്‍ശിച്ച
കേന്ദ്ര സംഘത്തിന്റെ
ചെലവ് ഈ ഫണ്ടില്‍
നിന്നുമാണോ
ചെലവാക്കിയതെന്ന്
വെളിപ്പെടുത്താമോ;
എങ്കില്‍ എത്ര തുക
ഈയിനത്തില്‍
ചെലവഴിച്ചെന്ന്
വ്യക്തമാക്കുമോ?
ഹെലികോപ്ടര്‍
യാത്ര
1439.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുഖ്യമന്ത്രി
26-12-2017ൽ തൃശ്ശൂരിൽ
നിന്നും
തിരുവനന്തപുരത്തേക്കും
തിരിച്ചും നടത്തിയ
ഹെലികോപ്ടര്‍ യാത്രയുടെ
ചിലവിനത്തിൽ 8 ലക്ഷം
രൂപ ദുരന്തനിവാരണ
ഫണ്ടിൽ നിന് M/s
Cripson Aviation Pvt
Ltd ന് നൽകുവാൻ
ഉത്തരവായിട്ടുണ്ടോ;
(ബി)
തിരുവനന്തപുരത്ത്
നിന്നും തൃശ്ശൂരിലേക്ക്
മുഖ്യമന്ത്രി മടക്ക
യാത്ര നടത്തിയത്
സംബന്ധിച്ച ചെലവ്
2245-02-101-94-/s
F-other items എന്ന
ഹെഡിൽ നിന്നും നൽകുവാൻ
ഉത്തരവായതിന്റെ
സാഹചര്യം എന്താണ്;
(സി)
പ്രസ്തുത
ഉത്തരവ് പിന്നീട് റദ്ദ്
ചെയ്തിട്ടുണ്ടോ;
ഉണ്ടെങ്കിൽ അതിനുള്ള
കാരണമെന്താണ്എന്ന്
വ്യക്തമാക്കാമോ?
(ഡി)
ആരുടെ
നിര്‍ദ്ദേശപ്രകാരമാണ്
മുഖ്യമന്ത്രിയുടെ
യാത്രയ്ക്ക്
ഹെലികോപ്ടര്‍
ഏര്‍പ്പെടുത്തിയത്;
കമ്പിനി ആവശ്യപ്പെട്ട
തുക നെഗോഷിയേറ്റ്
ചെയ്ത്
കുറവാക്കിയിരുന്നുവോ;
വിശദീകരിക്കുമോ;
(ഇ)
പ്രസ്തുത
ഉത്തരവ് പിന്നീട് റദ്ദ്
ചെയ്തിട്ടുണ്ടോ;
ഉണ്ടെങ്കിൽ അതിനുള്ള
കാരണമെന്താണ്?
തുരുത്തുകള്‍
മണ്ണിട്ട് ഉയര്‍ത്താന്‍ നടപടി
1440.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുട്ടനാട്ടിലെ
കൈനകരി പഞ്ചായത്തിലെ 10
തുരുത്തുകള്‍ എല്ല്ലാ
ദിവസവും
സായാഹ്നങ്ങളില്‍
വെള്ളത്തിനടിയിലാണെന്ന
വിവരം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
ആയിരക്കണക്കിന്
ജനങ്ങള്‍ താമസിക്കുന്ന
ഇവിടെ ശവദാഹം നടത്താന്‍
പോലും
നിവര്‍ത്തിയില്ലാത്ത
അവസ്ഥയുള്ളതു
പരിശോധിക്കുമോ;
(സി)
ഈ
അവസ്ഥക്ക് പരിഹാരം
കാണുന്നതിന്
തുരുത്തുകള്‍ക്ക്
ചുറ്റും കല്ലുകെട്ടി
മണ്ണിട്ട്
ഉയര്‍ത്തുന്നതിനുള്ള
അടിയന്തിര നടപടി
സ്വീകരിക്കുമോ?
ദുരന്തനിവാരണ
സംവിധാനങ്ങള്‍
T 1441.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
ഷാഫി പറമ്പില്‍
,,
അനൂപ് ജേക്കബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാരില്‍ നിന്നും
ധനസഹായം ലഭിച്ചിട്ടും
സംസ്ഥാന ദുരന്ത നിവാരണ
അതോറിറ്റിയും
സര്‍ക്കാരും
ഉത്തരവാദിത്തം
നിറവേറ്റാത്തത്
ദുരന്തനിവാരണ
സംവിധാനങ്ങളെ
ദുര്‍ബലപ്പെടുത്തിയതായി
സി ആന്റ് എ ജി
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
2017
മാര്‍ച്ചിലെ കംപ്
ട്രോളര്‍ ആന്റ്
ആഡിറ്റര്‍ ജനറല്‍ ഓഫ്
ഇന്‍ഡ്യയുടെ
റിപ്പോർട്ടിലെ
ദുരന്തനിവാരണം
സംബന്ധിച്ച
കണ്ടെത്തലുകളുടെയും
വിമര്‍ശനങ്ങളുടെയും
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(സി)
സംസ്ഥാന
തലത്തില്‍ ദുരന്ത
നിവാരണ പ്രതിരോധസേന
രൂപീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇതിനായി
അടിയന്തര നടപടി
സ്വീകരിക്കുമോ;
(ഡി)
ദുരന്ത
നിവാരണ നിയമപ്രകാരം
സംസ്ഥാന, ജില്ലാ,
പ്രദേശിക തലങ്ങളില്‍
ദുരന്ത നിവാരണ പ്ലാന്‍
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ?
ഭാരതപ്പുഴയോട്
ചേര്‍ന്നുള്ള ഭാഗത്ത് ഭിത്തി
കെട്ടുന്നതിന് ഭരണാനുമതി
1442.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ കുറ്റിപ്പുറം
പഞ്ചായത്തിലെ
പേരശ്ശന്നൂര്‍
പിഷാരിക്കല്‍ ഭഗവതി
ക്ഷേത്രത്തിന്റെ
ഭാരതപ്പുഴയോട്
ചേര്‍ന്നുള്ള ഭാഗത്ത്
ഭിത്തി കെട്ടുന്ന
പ്രവൃത്തിയുടെ
ഭരണാനുമതിക്കായി
മലപ്പുറം ജില്ല റിവര്‍
മാനേജ്മെന്റ് ഫണ്ട്
സമിതി സംസ്ഥാന ഉന്നതതല
സമിതിക്ക് ശിപാര്‍ശ
ചെയ്തിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ഇത്
സംബന്ധിച്ച് സംസ്ഥാനതല
സമിതിയുടെ
തീരുമാനങ്ങളുടെ
വിശദവിവരങ്ങള്‍
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
പ്രവൃത്തിയ്ക്ക്
ഭരണാനുമതി
ലഭ്യമാക്കുവാന്‍
അടിയന്തരനടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ;
കുട്ടനാട്ടിലെ
പാടശേഖരങ്ങളും കൃഷിയും
സംരക്ഷിക്കുന്നതിന് നടപടി
1443.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കുട്ടനാട്ടിലെ
പാടശേഖരങ്ങളില്‍
പുഞ്ചകൃഷിയ്ക്കും
രണ്ടാം കൃഷിയ്ക്കും
മടവീഴ്ചയുണ്ടായി കൃഷി
നശിക്കുന്ന സംഭവം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ മറ്റ് പ്രകൃതി
ദുരന്തനിവാരണ
സംവിധാനത്തിലെന്ന പോലെ
ഇത് പരിഹരിക്കുന്നതിന്
പ്രത്യേക ഫണ്ട് മാറ്റി
വയ്ക്കുകയും പ്രത്യേക
സേനയെ രൂപികരിക്കുകയും
പത്ത് ദിവസത്തിനകം
നടപടി സ്വീകരിക്കുകയും
ചെയ്തു കൃഷി
സംരക്ഷിക്കുന്നതിനുളള
അടിയന്തര നടപടി
സ്വീകരിക്കുമോ?
റവന്യൂ
രേഖകള്‍
1444.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എല്‍.ആര്
ആക്ട് നിലവില്‍
വരുന്നതിന് മുമ്പ്
മുറിച്ച് വിറ്റ തോട്ടം
വാങ്ങിയ ആളുകള്‍ക്ക്
എല്ലാവിധമായ റവന്യൂ
രേഖകളും
ലഭിച്ചിരുന്നുവെന്നതും
എന്നാല്‍ ശ്രീ.
രാജമാണിക്യം
റിപ്പോര്‍ട്ട്
വന്നതിനുശേഷം ഈ സ്ഥലം
ഉടമകളുടെ കരം
സ്വീകരിക്കുന്നതിനോ,
ഭുമി സംബന്ധമായ റവന്യൂ
രേഖകള്‍ നല്‍കുന്നതിനോ
തയ്യാറുകുന്നില്ല
എന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
അറുപതിലധികം
വര്‍ഷമായി ഈ ഭുമി
നിയമപരമായി കൈവശം വച്ച്
അനുഭവിച്ചുവരുന്ന
കര്‍ഷകര്‍ക്ക്
മുന്പുണ്ടായിരുന്നതുപോലെ
ഉപാധിരഹിതമായി റവന്യൂ
രേഖകള്‍
ലഭ്യമാക്കുന്നതിനും
അവരുടെ ഭൂമിയുടെ കരം
സ്വീകരിക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
ഭൂമിയുടെ
ന്യായവില നിര്‍ണ്ണയം
1445.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂമിയുടെ
ന്യായവില നിര്‍ണ്ണയം
പൂര്‍ത്തിയായിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
അതിനുള്ള നടപടികള്‍ ഏത്
ഘട്ടത്തിലാണ്;
(സി)
ഭൂമിയുടെ
ന്യായവില നിര്‍ണ്ണയം
പൂര്‍ത്തിയാകാത്തത്
കാരണം അധിക സ്റ്റാമ്പ്
ഡ്യൂട്ടിയും
രജിസ്ട്രേഷന് ഫീസും
നല്കി വസ്തു ഇടപാട്
നടത്തുവാന്‍ ജനങ്ങള്‍
നിര്‍ബന്ധിതരാകുന്നു
എന്ന വസ്തുത പരിഗണിച്ച്
ന്യായവില നിര്‍ണ്ണയം
അടിയന്തരമായി
പൂര്‍ത്തീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ചെമ്മനാട്
വില്ലേജാഫീസില്‍ ജീവനൊടുക്കിയ
കര്ഷകന്
1446.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂനികുതി
സ്വീകരിക്കാത്തതിനെ
തുടര്‍ന്ന് ചെമ്മനാട്
വില്ലേജാഫീസില്‍
ജീവനൊടുക്കിയ കര്ഷകന്
തോമസ് ജോയിയുടെ
കുടുംബത്തിന്
എന്തെല്ലാം
ആനുകൂല്യങ്ങളാണ്
നല്‍കിയത്;
(ബി)
ആത്മഹത്യക്ക്
കാരണമായ ഭൂമിയുടെ
പോക്കുവരവ് ചെയ്ത്
നികുതി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
അടിയന്തിരമായി
ഇക്കാര്യത്തില്‍
തീരുമാനമെടുക്കുമോ;
(സി)
ആത്മഹത്യ
ചെയ്ത കര്‍ഷകന്റെ
മകള്‍ക്ക് സര്‍ക്കാര്‍
ജോലി നല്‍കണമെന്ന
അപേക്ഷ അനുഭാവപൂര്‍വ്വം
പരിഹരിക്കുമോ?
മൂന്നാര്‍
മേഖലയിലെ കയ്യേറ്റങ്ങള്‍
1447.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൂന്നാര്‍
മേഖലയിലെ
കയ്യേറ്റങ്ങള്‍
ഒഴിപ്പിക്കുന്നതിലും
അനധികൃത
നിര്‍മ്മാണങ്ങള്‍
തടയുന്നതിലും ഈ
സര്‍ക്കാര്‍ ഉദാസീനത
കാണിക്കുന്നുവെന്ന
വിമര്‍ശനം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കൈയ്യേറ്റങ്ങള്‍
ഒഴിപ്പിക്കുന്നതിന്
പ്രതിബദ്ധത കാണിച്ച
ഉദ്യോഗസ്ഥരെ
ഭീഷണിപ്പെടുത്തുകയും,
അവഹേളിക്കുകയും
ചെയ്യുന്ന
മന്ത്രിയുടെയും
രാഷ്ട്രീയ
പാര്‍ട്ടിയുടെയും നടപടി
കൈയേറ്റക്കാര്‍ക്ക്
പ്രോത്സാഹനം
നല്‍കുന്നതാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
പ്രസ്തുത
നടപടി,
കൈയേറ്റങ്ങള്‍ക്കെതിരെ
ശക്തമായി നടപടി
സ്വീകരിക്കുന്നതില്‍
നിന്ന് ഉദ്യോഗസ്ഥരെ
പിന്തിരിപ്പിക്കുന്നതിന്
സാദ്ധ്യതയുണ്ടെന്നത്
കണക്കാക്കിയിട്ടുണ്ടോ ;
(ഡി)
കൈയേറ്റക്കാര്‍
വിവിധ കോടതികളില്‍
നിന്ന് നേടിയിട്ടുള്ള
സ്റ്റേ ഉത്തരവ്
നീക്കി,മൂന്നാറിന്റെ
പരിസ്ഥിതി
സംരക്ഷിക്കുന്നതിനും
സര്‍ക്കാര്‍ ഭൂമി
തിരിച്ചെടുക്കുന്നതിനും
അടിയന്തര നടപടി
സ്വീകരിക്കുമോ?
മൂന്നാര്‍
പ്രദേശത്തെ
കെട്ടിടനിര്‍മ്മാണം
1448.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
ഹൈക്കോടതിയുടെ
21.01.2010 ലെ വിധിയുടെ
അടിസ്ഥാനത്തില്‍
മൂന്നാര്‍ പ്രദേശത്ത്
കെട്ടിടനീര്മ്മാണം
നടത്തുന്നതിന്
റവന്യൂവകുപ്പിന്റെ
നോ-ഒബ്ജക്ഷന്
സര്‍ട്ടിഫിക്കറ്റ്
നിര്‍ബന്ധം
ആക്കിയിട്ടുണ്ടോ;
(ബി)
എന്‍.ഒ.സി.
നല്‍കുന്നതിന് നിലവില്‍
ഏത് ഉദ്യോഗസ്ഥനെയാണ്
അധികാരപ്പെടുത്തിയിട്ടുളളത്;
(സി)
മൂന്നാര്‍
പ്രദേശത്ത്കെട്ടിടനീര്മ്മാണ
വ്യവസ്ഥ കര്‍ശനമായി
പാലിക്കുന്നില്ലായെന്നും,
മൂന്നാറില്‍ അനധികൃത
കെട്ടിടങ്ങള്‍
അവിടുത്തെ പരിസ്ഥിതിയെ
തകിടം മറിക്കുന്ന
രീതിയില്‍
നിര്മ്മിക്കുന്നതായുമുള്ള
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
റവന്യൂ
വകുപ്പിന്റെ എന്‍.ഒ.സി.
വാങ്ങാതെ അനധികൃതമായി
നിര്‍മ്മിക്കുന്ന
കെട്ടിടങ്ങള്‍
പൊളിക്കുന്നതിന്
നിര്‍ദ്ദേശം നല്‍കുമോ?
നീലക്കുറിഞ്ഞി
ഉദ്യാനത്തിന്റെ വിസ്തൃതിയില്‍
കുറവ്
1449.
ശ്രീ.പി.ടി.
തോമസ്
,,
കെ.എസ്.ശബരീനാഥന്
,,
റോജി എം. ജോണ്‍
,,
അനൂപ് ജേക്കബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടുക്കി
ജില്ലയിലെ
കൊട്ടക്കമ്പൂര്‍,
വട്ടവട വില്ലേജുകളില്‍
റീസര്‍വ്വെ
നടത്തിയിട്ടുണ്ടോ ;
(ബി)
പ്രസ്തുത
റീസര്‍വ്വെയില്‍
നീലക്കുറിഞ്ഞി
ഉദ്യാനത്തിന്റെ
വിസ്തൃതിയില്‍ കുറവ്
വന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
എത്ര ഹെക്ടര്‍ കുറവ്
വന്നു;
(സി)
കുറിഞ്ഞി
മേഖലയില്‍ ജനവാസ
കേന്ദ്രങ്ങളും
ആരോഗ്യവിദ്യാഭ്യാസ
സ്ഥാപനങ്ങളും
സര്‍ക്കാര്‍
-അര്‍ദ്ധസര്‍ക്കാര്‍
സ്ഥാപനങ്ങളും
നിലനില്‍ക്കുന്നുണ്ടോ;
(ഡി)
ഇവയ്ക്ക്
കുറിഞ്ഞി മേഖലയില്‍
ഭൂമി അനുവദിച്ചാല്‍
കുറിഞ്ഞി
ഉദ്യാനത്തിന്റെ
വിസ്തൃതി എത്ര ഹെക്ടര്‍
കുറയുമെന്ന്
അറിയിക്കാമോ;
(ഇ)
മന്ത്രിസഭ
ഉപസമിതി ഇടുക്കി
സന്ദര്‍ശിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇതിന്റെ
അടിസ്ഥാനത്തില്‍ റവന്യു
മന്ത്രി
മുഖ്യമന്ത്രിക്ക്
സമര്‍പ്പിച്ച പ്രധാന
ശുപാര്‍ശകള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
കായല്‍ കയ്യേറ്റം
1450.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുട്ടനാട്ടില്‍
വാട്ടര്‍ വേള്‍ഡ്
ടൂറിസം കമ്പനിയുടെ
കായല്‍ കയ്യേറ്റവുമായി
ബന്ധപ്പെട്ട് ആലപ്പുഴ
ജില്ലാ കളക്ടര്‍
റിപ്പോര്‍ട്ട്
നല്‍കിയിട്ടുണ്ടോ;
(ബി)
2008-ലെ
തണ്ണീര്‍ത്തട സംരക്ഷണ
നിയമത്തില്‍
പരാമര്‍ശിച്ചിട്ടുള്ള
കുറ്റം പ്രസ്തുത കമ്പനി
നടത്തിയിട്ടുണ്ട് എന്ന്
റിപ്പോര്‍ട്ടില്‍
പരാമര്‍ശിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
എന്തെല്ലാം നടപടികള്‍ ഈ
കമ്പനിക്കെതിരെ
സ്വീകരിച്ചിട്ടുണ്ട്
എന്ന് വിശദീകരിക്കുമോ?
റിവര്‍
മാനേജ്മെന്റ് ഫണ്ട്
1451.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റിവര്‍
മാനേജ്മെന്റ് ഫണ്ട് വക
മാറ്റി
ചെലവഴിച്ചതായുള്ള
വാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റതിനുശേഷം
2017 ഡിസംബര്‍ 31 വരെ
എത്ര തുക പുഴകളില്‍
നിന്നും വരുമാനമായി
ലഭിച്ചിട്ടുണ്ട്; ജില്ല
തിരിച്ച് ഇവയുടെ
കണക്കുകള്‍
ലഭ്യമാക്കുമോ;
(സി)
ഇപ്രകാരം
വരുമാനം ലഭിച്ച
പുഴകളുടെ
സംരക്ഷണത്തിനായി എത്ര
തുകയാണ്
ചെലവഴിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ഡി)
സംസ്ഥാനത്തെ
പുഴകള്‍ മാലിന്യ
നിക്ഷേപകേന്ദ്രങ്ങള്‍
ആയി മാറാതിരിക്കാന്‍
റിവര്‍ മാനേജ്മെന്റ്
ഫണ്ട് ഉപയോഗപ്പെടുത്തി
സംരക്ഷണ നടപടികള്‍
സ്വീകരിക്കുമോ?
പരാതി
പരിഹാര അദാലത്തുകള്‍
1452.
ശ്രീ.ബി.സത്യന്
,,
എം. രാജഗോപാലന്‍
,,
മുരളി പെരുനെല്ലി
,,
എ. പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുജനങ്ങളുടെ
പരാതികള്‍
സമയബന്ധിതമായി
പരിഹരിക്കുന്നത് പരാതി
പരിഹാര അദാലത്തുകള്‍
സംഘടിപ്പിക്കാനുദ്ദേശിക്കുന്നുണ്ടോ;
(ബി)
എങ്കില്‍
ഇത് സംബന്ധിച്ച
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
പുറപ്പെടുവിച്ചിട്ടുണ്ടോ
വിശദാംശം നല്‍കുമോ;
(സി)
അദാലത്തിന്റെയും
തുടര്‍പ്രവര്‍ത്തനങ്ങളുടെയും
നിരീക്ഷണത്തിനായി
കളക്ടറേറ്റുകളിലും
ആര്.ഡി.ഒ. ഓഫീസുകളിലും
താലൂക്ക് ഓഫീസുകളിലും
പ്രത്യേക സെല്‍
രൂപീകരിക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
അദാലത്തില്‍
ലഭിക്കുന്ന അപേക്ഷകള്‍
കാലതാമസം കൂടാതെ
തീര്‍പ്പാക്കുന്നതിന്
എന്തെല്ലാം
നിര്‍ദ്ദേശങ്ങളാണ്
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
ലാൻഡ്
ട്രിബ്യുണലിന്റെ പ്രവര്‍ത്തനം
1453.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ലാൻഡ് ട്രിബ്യുണലിന്റെ
പ്രവര്‍ത്തനം
സംബന്ധിച്ച വിശദവിവരം
നൽകുമോ;
(ബി)
എൽ.ടി.
യുടെ മുന്നിൽ വരുന്ന
കേസുകളിൽ എത്ര എണ്ണം
തീർപ്പാക്കാൻ
ബാക്കിയുണ്ട്;
വിശദവിവരം നൽകുമോ;
(സി)
കേസുകള്‍
തീർപ്പാക്കാതെ
അവശേഷിക്കുന്നതിന്
കാരണം എന്താണെന്ന്
വ്യക്തമാക്കുമോ;
ഇക്കാര്യം
പരിഹരിക്കുന്നതിന്
സത്വര നടപടി
സ്വീകരിക്കുമോ;
വിശദവിവരം നൽകുമോ?
ലാന്റ്
ട്രിബൂണലുകളില്
കെട്ടിക്കിടക്കുന്ന കേസുകള്‍
1454.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലാന്റ്
ട്രിബൂണലുകളില്
കെട്ടിക്കിടക്കുന്ന
കേസുകള്‍
തീര്‍പ്പാക്കുന്നതിലേക്കായി
സ്പെഷ്യല്‍
തഹസീല്‍ദാര്‍മാര്‍ക്ക്
ലാന്റ് ട്രിബൂണലുകളുടെ
അധിക ചുമതല
നല്‍കിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(ബി)
എങ്കില്‍
ഇതു മൂലം ലാന്റ്
ട്രിബുണലുകളില്
കെട്ടിക്കിടക്കുന്ന
കേസുകള്‍
തീര്‍പ്പാക്കുന്നതില്‍
ഉണ്ടായിട്ടുള്ള
പുരോഗതിയെന്തെന്ന്
വിശദമാക്കുമോ?
കാലഹരണപ്പെട്ട
നിയമങ്ങള്‍ റദ്ദ് ചെയ്യാൻ
നടപടി
1455.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റവന്യു
വകുപ്പുമായി
ബന്ധപ്പെട്ട
കാലഹരണപ്പെട്ട
നിയമങ്ങള്‍ റദ്ദ്
ചെയ്യുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഏതൊക്കെ നിയമങ്ങളാണ്
അപ്രകാരം റദ്ദ്
ചെയ്യുന്നതിന്
ആലോചിക്കുന്നത്; ഇത്
സംബന്ധിച്ച നടപടി ഏത്
ഘട്ടത്തിലാണ്?
ആര്.ഡി.ഒ.
ഓഫീസ്
1456.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2017-2018
ബഡ്ജറ്റിൽ
ഉള്‍പ്പെടുത്തി
തിരുവനന്തപുരം ജില്ലയിൽ
അനുവദിച്ച ആര്.ഡി.ഒ.
ഓഫീസ് ഏത് നിയോജക
മണ്ഡലത്തിലാണ്
അനുവദിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ആര്.ഡി.ഒ.
ഓഫീസ് അനുവദിച്ച്
ഉത്തരവിറക്കിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
ഉണ്ടെങ്കിൽ പകര്‍പ്പ്
ലഭ്യമാക്കുമോ?
സര്‍വ്വേയര്‍
ഗ്രേഡ് 2 നിയമനം
1457.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സെക്കന്റ്
ഗ്രേഡ് സര്‍വ്വേയര്‍
ലിസ്റ്റ് നിലവില്‍
വന്നതും അവസാനിക്കുകയും
ചെയ്തത് എപ്പോഴാണെന്ന്
വ്യക്തമാക്കാമോ; എത്ര
സര്‍വ്വേയര്‍ ഗ്രേഡ് 2
തസ്തികകള്‍ ഒഴിഞ്ഞു
കിടക്കുന്നു എന്ന്
വ്യക്തമാക്കാമോ;
സര്‍വ്വേയര്‍ ഗ്രേഡ് 2
ല്‍ പരീക്ഷ
നടന്നതെപ്പോഴാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പരീക്ഷയ്ക്കു
ശേഷം മെയിന്‍ ലിസ്റ്റും
സപ്ലിമെന്ററി ലിസ്റ്റും
അടക്കം എത്ര പേരുടെ
ലിസ്റ്റാണ് ഇൗ
തസ്തികയിലേക്കു
പി.എസ്.സി
പ്രസിദ്ധീകരിച്ചതെന്ന്
വ്യക്തമാക്കാമോ; എത്ര
ഒഴിവുകളാണ് പി.എസ്.സി
ക്ക് റിപ്പോര്‍ട്ട്
ചെയ്തതെന്ന്
വ്യക്തമാക്കാമോ;
(സി)
റീസര്‍വ്വേ
നടപടികള്‍ ആരംഭിച്ച
ഘട്ടത്തില്‍ തന്നെ
ജോലിക്കാവശ്യമായ
സര്‍വ്വേയര്‍മാരുടെ
എണ്ണത്തില്‍ വന്ന കുറവ്
സർവ്വേ ജോലികളെ
ബാധിച്ചിരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിരുന്നോ
എന്ന് വ്യക്തമാക്കാമോ;
കാസര്‍ഗോഡ്,
ഇട്ടക്കില് ആരംഭിച്ച
സര്‍വ്വേ നടപടികള്‍ക്ക്
മറ്റുള്ള ജില്ലകളില്‍
നിന്നും ആളുകളെ
നിയമിച്ചിരുന്നോ എന്ന്
വ്യക്തമാക്കാമോ;
(ഡി)
എങ്കില്‍
എത്ര പേരാണ്
ഡെപ്യൂട്ടേഷനില്‍
കാസര്‍ഗോഡ്
ജില്ലയിലേക്കു
വന്നതെന്ന്
വ്യക്തമാക്കാമോ; 2013
ല്‍ എത്ര സര്‍വ്വേയര്‍
ഗ്രേഡ് 2 തസ്തികകള്‍
വെട്ടിക്കുറച്ചിരുന്നു
എന്ന് വ്യക്താക്കാമോ;
(ഇ)
വെട്ടിക്കുറച്ച
തസ്തികകള്‍
പുനഃസ്ഥാപിക്കാത്തതും
പുതിയ നിയമനങ്ങള്‍
നടത്താത്തതുമാണ്
ഇപ്പോള്‍ സര്‍വ്വേ
രംഗത്തുള്ള
പ്രതിസന്ധിക്കു
കാരണമെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍ എന്താണെന്ന്
വ്യക്തമാക്കാമോ;
(എഫ്)
പി.എസ്.സി
റാങ്ക് ലിസ്റ്റ്
നിലനിൽക്കെ വില്ലേജിലും
താലൂക്കിലും
സര്വ്വേയറില്ല എന്ന
കാരണം അളക്കാന്‍
പ്രെെവറ്റ് ആളുകളെ
നിയോഗിക്കുന്നത്
റീസര്‍വ്വേ
സ്വകാര്യവത്ക്കരിക്കാന്‍
പോകുന്നു എന്ന
വാര്‍ത്ത
ദൃഡീകരിക്കുന്നതാണോ
എന്ന് വ്യക്തമാക്കാമോ?
അനധികൃതമായി
ഭൂമി കൈവശപ്പെടുത്തിയതായുള്ള
പരാതി
1458.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊട്ടക്കമ്പൂര്‍,
വട്ടവട വില്ലേജുകളിലെ
പട്ടികജാതിക്കാരുടെ
ഭൂമി ഇടുക്കി എം.പി.
കൈവശപ്പെടുത്തിയതായുള്ള
പരാതിയിന്മേലുള്ള
അന്വേഷണം ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ; ;
(ബി)
അന്വേഷണം
രണ്ട് മാസത്തിനുള്ളില്‍
പൂര്‍ത്തിയാക്കിയില്ലെങ്കില്‍
മറ്റേതെങ്കിലും
ഏജന്‍സിയെ
ഏല്‍പ്പിക്കുമെന്ന്
ഹൈക്കോടതി
വ്യക്തമാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അന്വേഷണം
ഊര്‍ജ്ജിതപ്പെടുത്തി
ഭൂമി തിരികെ പിടിച്ച്
യഥാര്‍ത്ഥ
ഉടമസ്ഥര്‍ക്ക്
നല്കുവാന് നടപടി
സ്വീകരിക്കുമോ;
(സി)
പ്രസ്തുത
എം.പി യുടെ
കൊട്ടക്കമ്പൂര്‍
വില്ലേജിലെ പട്ടയം
റവന്യൂ അധികാരികള്‍
റദ്ദാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അത്
എന്തിന്റെ
അടിസ്ഥാനത്തിലാണെന്ന്
വ്യക്തമാക്കുമോ?
മൂന്നാറിലെയും
കുറിഞ്ഞിസങ്കേതത്തിലെയും
അനധികൃത കയ്യേറ്റങ്ങള്‍
1459.
ശ്രീ.പി.ഉബൈദുള്ള
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
,,
സി.മമ്മൂട്ടി
,,
പി.കെ.അബ്ദു റബ്ബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൂന്നാറിലെയും
കുറിഞ്ഞി
സങ്കേതത്തിലെയും
കയ്യേറ്റങ്ങള്‍
തടയേണ്ടത്
സര്‍ക്കാരിന്റെ
ഉത്തരവാദിത്തമാണെന്ന്
ഹരിത ട്രൈബ്യൂണലിന്റെ
വിധിയുണ്ടോയെന്ന്
വെളിപ്പെടുത്താമോ;
(ബി)
എങ്കില്‍
ഇതിന്മേല് എന്ത് നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ;
(സി)
ഈ
മേഖലയിലെ കയേറ്റവും
അനധികൃത കെട്ടിട
നിര്‍മ്മാണവും
തടയുന്നതിന്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന
നടപടികളെന്തെന്ന്
വിശദമാക്കുമോ?
മലബാര്‍
റഗുലേറ്റഡ് മാര്‍ക്കറ്റിംഗ്
സൊസെെറ്റിയ്ക്കായി
ഏറ്റെടുത്ത ഭൂമി
1460.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലബാര്‍
റഗുലേറ്റഡ്
മാര്‍ക്കറ്റിംഗ്
സൊസെെറ്റിക്ക് വേണ്ടി
പേരാമ്പ്രയില്‍
ഏറ്റെടുത്ത ഭൂമി,
സൊസെെറ്റിയുടെ
പ്രവര്‍ത്തനം
അവസാനിച്ചതിനെ
തുടര്‍ന്ന് മുന്‍
ഭൂഉടമകള്‍ക്ക് നല്കി
കൊണ്ട് റവന്യൂ വകുപ്പ്
ഉത്തരവിറക്കിയിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത ഉത്തരവ് റദ്ദ്
ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട്
പേരാമ്പ്ര പഞ്ചായത്ത്
പ്രസിഡണ്ട് റവന്യൂ
മന്ത്രിക്ക് നിവേദനം
നല്‍കിയിരുന്നോ;
(സി)
ഉണ്ടെങ്കില്‍ പ്രസ്തുത
നിവേദനത്തിന്മേല്
എന്ത് നടപടിയാണ്
കെെക്കൊണ്ടത്എന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
ഭൂമി ഇപ്പോള്‍ ആരുടെ
കെെവശമാണ് ഉള്ളത് എന്ന്
അറിയിക്കാമോ?
പാട്ടക്കാലാവധി
കഴിഞ്ഞ സര്‍ക്കാര്‍ ഭൂമി
1461.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാട്ടക്കാലാവധി
കഴിഞ്ഞ സര്‍ക്കാര്‍
ഭൂമി
ഏറ്റെടുക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(ബി)
നിലവില്‍
ഏതെല്ലാം
സ്ഥലങ്ങളിലുള്ള ഭൂമി
ഏറ്റെടുത്തുവെന്ന്
വ്യക്തമാക്കുമോ;
(സി)
ഇനി
ഏതെല്ലാം ഭൂമി
ഏറ്റെടുക്കുന്നതിനാണ്
നടപടികള്‍
കൈക്കൊണ്ടുവരുന്നതെന്ന്
വെളിപ്പെടുത്താമോ;
(ഡി)
ഇവ
ഓരോന്നും നിലവില്‍
ആരുടെയെല്ലാം കൈവശമാണ്
ഇരിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
റീ
സര്‍വ്വെ നടപടി
1462.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റീ സര്‍വ്വെ നടപടികള്‍
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്ന്
വെളിപ്പെടുത്തുമോ ;
(ബി)
ഭൂമി
കൈമാറ്റം കൂടുതലായി
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടിട്ടുള്ള
ഇടുക്കി, പത്തനംതിട്ട,
വയനാട് ജില്ലകളില്‍
സമയബന്ധിതമായി റീ
സര്‍വെ
പൂര്‍ത്തിയാക്കാന്‍
നടപടി സ്വീകരിക്കുമോ;
(സി)
ഇടുക്കി
ജില്ലയിലെ കുറിഞ്ഞി
ഉദ്യാന മേഖലയില്‍
ഇപ്പോള്‍ എത്ര
കുടുബങ്ങള്‍ കുടിയേറി
താമസിക്കുന്നുവെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
ഇവര്‍ക്ക്
മറ്റ് സ്ഥലങ്ങളില്‍
സ്വന്തമായി ഭൂമി
ഉണ്ടോയെന്ന കാര്യം
ഗവണ്മെന്റ്
പരിശോധിക്കുമോ?
റീ-സര്‍വ്വേ
നടപടികള്‍
1463.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ഇ.കെ.വിജയന്
,,
വി.ആര്. സുനില്‍ കുമാര്‍
,,
കെ. രാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ദശാബ്ദങ്ങളായിട്ടും
റീ-സര്‍വ്വേ നടപടികള്‍
പൂര്‍ത്തീകരിക്കാത്തതിന്റെ
കാരണങ്ങള്‍
വിശദമാക്കുമോ;
(ബി)
റീ-സര്‍വ്വേ
നടപടികള്‍
പുനരാരംഭിച്ചിട്ടുണ്ടോ;
എങ്കില്‍ എവിടെയാണ്
ആരംഭിച്ചത്
എന്നറിയിക്കുമോ;
(സി)
റീ-സര്‍വ്വേ
സമയബന്ധിതമായി
തീര്‍പ്പാക്കുന്നതിന്
പ്രത്യേക നടപടികള്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ?
ഭൂമി
പ്രശ്നങ്ങള്‍ക്ക് പരിഹാരം
കാണുന്നതിനായി ചേര്‍ന്ന യോഗം
T 1464.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടുക്കി
ജില്ലയില്‍, മൂന്നാര്‍
ഉള്‍പ്പെടെയുള്ള ഭൂമി
പ്രശ്നങ്ങള്‍ക്ക്
പരിഹാരം കാണുന്നതിന്
മുഖ്യമന്ത്രിയുടെ
അദ്ധ്യക്ഷതയില്‍
ചേര്‍ന്ന യോഗം
കെെക്കൊണ്ട
തീരുമാനങ്ങള്‍
നടപ്പിലാക്കുന്നതില്‍
ഉദ്യോഗസ്ഥര്‍ വീഴ്ച
വരുത്തിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
എന്ത് നടപടിയാണ്
സ്വീകരിച്ചിരിക്കുന്നത്
എന്ന് വ്യക്തമാക്കാമോ;
(സി)
ഇല്ലെങ്കില്‍
ആവശ്യമായ നടപടി ഉടന്‍
സ്വീകരിക്കുമോ എന്ന്
അറിയിക്കുമോ?
ഡാറ്റാ
ബാങ്ക്
1465.
ശ്രീ.എം.ഉമ്മര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2008
ലെ കേരള നെല്‍വയല്‍
തണ്ണീര്‍ത്തട സംരക്ഷണ
നിയമപ്രകാരം ഡാറ്റാ
ബാങ്ക്
രൂപീകരിക്കുന്നതിനുള്ള
സമയപരിധി എത്രയാണെന്ന്
വിശദമാക്കാമോ;
(ബി)
ആക്ട്
നിലവില്‍ വന്ന്
നാളിതുവരെ ഡേറ്റാ
ബാങ്ക് രൂപീകരിക്കാന്‍
കഴിയാത്തതിന്റെ കാരണം
പരിശോധിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
കണ്ടെത്തലുകള്‍
എന്തെല്ലാമാണ്;
(സി)
ഡാറ്റാ
ബാങ്ക് രൂപീകരണത്തിന്
കൃഷി വകുപ്പിന്റെയും
തദ്ദേശസ്വയംഭരണ
വകുപ്പിന്റെയും സഹകരണം
ലഭിക്കാത്ത സാഹചര്യം
നിലവിലുണ്ടോ;
വിശദമാക്കുമോ;
(ഡി)
ഉണ്ടെങ്കില്‍
ആയത് പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
(ഇ)
ഡാറ്റാ
ബാങ്ക് എന്നത്തേക്ക്
പ്രസിദ്ധീകരിക്കാന്‍
കഴിയും എന്നത്
സംബന്ധിച്ച്
ബന്ധപ്പെട്ട
ഉദ്യോഗസ്ഥരില്‍ നിന്നും
റിപ്പോര്‍ട്ട്
തേടിയിട്ടുണ്ടോ;
വിശദീകരിക്കുമോ;
(എഫ്)
ഡാറ്റാ
ബാങ്ക് എന്നത്തേക്ക്
രൂപീകരിക്കാന്‍
കഴിയുമെന്നറിയിക്കാമോ?
ഭൂപരിധി
നിയമം ലംഘിച്ച് ഭൂമി കൈവശം
വച്ചിരിക്കുന്നതായ ആക്ഷേപം
1466.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലന്വൂര്‍
എം.എല്‍.എ, ഭൂപരിധി
നിയമം ലംഘിച്ച് ഭൂമി
കൈവശം വച്ചിരിക്കുന്നു
എന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇതിന്മേല്
എന്തെങ്കിലും അന്വേഷണം
നടത്തിയോ;
അന്വേഷണത്തിലെ
കണ്ടെത്തലുകള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(സി)
ഭൂപരിഷ്ക്കരണ
നിയമപ്രകാരം ഒരു
വ്യക്തിക്ക് /
കുടുംബത്തിന് കൈവശം
വയ്ക്കാവുന്ന ഭൂമിയുടെ
പരിധി എത്രയാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
മേല്പറഞ്ഞ
അന്വേഷണത്തില്‍
പ്രസ്തുത പരിധിക്ക്
അധികമായി ഭൂമി
കണ്ടെത്തിയിട്ടുണ്ടെങ്കിൽ
മിച്ചഭൂമിയായി
പ്രഖ്യാപിച്ച്
ഏറ്റെടുക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
റീസര്‍വ്വേ
നടപടിക്ക് കാലതാമസം
1467.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലമ്പൂര്‍
താലൂക്ക് ഓഫീസില്‍
റീസര്‍വ്വേ നടപടിക്ക്
കാലതാമസം നേരിടുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
അപേക്ഷ
സമര്‍പ്പിച്ച് ആറു മാസം
കഴിഞ്ഞിട്ടും
തീര്‍പ്പാക്കാത്ത എത്ര
ഫയലുകളുണ്ട്;വിശദമാക്കാമോ;
(സി)
ചുങ്കത്തറ-കുറ്റിമുണ്ട
റോഡിന്റെ
പൂര്‍ത്തീകരണവുമായി
ബന്ധപ്പെട്ട് സര്‍വ്വേ
നടത്തുന്നതിന്
പൊതുമരാമത്ത് വകുപ്പ്
അപേക്ഷ
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ അതിന്മേല്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാലതാമസം
കൂടാതെ നടപടി
സ്വീകരിക്കുമോ;
(ഡി)
വഴിക്കടവ്
കെട്ടുങ്ങല്‍ ടൂറിസം
പദ്ധതിയുമായി
ബന്ധപ്പെട്ട് സര്‍വ്വേ
നടത്തുന്നതിനായി
വഴിക്കടവ് പഞ്ചായത്ത്
പ്രസിഡന്റ്
സര്‍ക്കാരിന് കത്ത്
നല്‍കിയിട്ടുണ്ടോ;എങ്കില്‍
കാലതാമസം കൂടാതെ
അതിന്മേല് നടപടി
സ്വീകരിക്കുമോ;
കടുത്തുരുത്തി-
മുളക്കുളം
ആപ്പാഞ്ചിറ-പൂഴിക്കോല്‍
പ്രദേശത്തെ പോക്കുവരവ്
1468.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടുത്തുരുത്തി
നിയോജക മണ്ഡലത്തിലെ
കടുത്തുരുത്തി-മുളക്കുളം
വില്ലേജുകളിലെ
ആപ്പാഞ്ചിറ-പൂഴിക്കോല്‍
പ്രദേശത്തെ പോക്കുവരവും
ആധാരവും നടത്താന്‍
കഴിയാത്ത സാഹചര്യം
പരിശോധിക്കണമെന്ന്
ആവശ്യപ്പെട്ട് വകുപ്പ്
മന്ത്രിക്ക് 3/1/2018
ല്‍ നല്കിയ
നിവേദനത്തില്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
കടുത്തുരുത്തി
നിയോജക മണ്ഡലത്തിലെ
മുളക്കുളം വില്ലേജിലെ
ആപ്പാഞ്ചിറ
ഉള്‍പ്പെടുന്ന
പൂഴിക്കോല്കരയുടെ
കടുത്തുരുത്തി
വില്ലേജിലെ റവന്യൂപരമായ
നടപടികള്‍ സംബന്ധിച്ച്
പുറത്തിറക്കിയ
1/4/1991ലെ എസ്.ആര്.ഒ
ഗസറ്റ്
വിജ്ഞാപനത്തിന്റെ
കോപ്പി ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
പ്രദേശത്തെ
പോക്കുവരവിലും
രജിസ്ട്രേഷനിലും
ഓണ്‍ലൈന്‍
സംവിധാനത്തില്‍ നിലവിൽ
ഉണ്ടായ അപാകത
പരിഹരിക്കുവാനുള്ള
നടപടികൾ സ്വീകരിക്കുമോ?
സര്‍വേയര്‍മാരുടെ
ഒഴിവ് നികത്തുന്നതിന് നടപടി
1469.
ഡോ.എന്‍.
ജയരാജ്
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സര്‍വേയര്‍മാരുടെ എത്ര
ഒഴിവ് നിലവിലുണ്ടെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
ഒഴിവുകള്‍
നികത്തുന്നതിന് എന്താണ്
തടസ്സമെന്ന്
വിശദമാക്കാമോ;
(സി)
സര്‍വേയര്‍
തസ്തികയിലെ എല്ലാ
ഒഴിവുകളിലേക്കും
അടിയന്തരമായി നിയമനം
നടത്താന്‍ നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
സര്‍വേയര്‍മാരുടെ
ഒഴിവുകള്‍
1470.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സര്‍വേയര്‍മാരുടെ
കുറവുമൂലം റീ-സര്‍വേ
നടപടികള്‍
സ്തംഭനാവസ്ഥയിലാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സര്‍വേയര്‍മാരുടെ
എത്ര തസ്തികകള്‍
നിലവിലുണ്ടെന്നും
അതില്‍ എത്രയെണ്ണം
ഒഴിഞ്ഞുകിടക്കുന്നുവെന്നും
വ്യക്തമാക്കാമോ;
(സി)
അപ്രകാരം
ഒഴിവുള്ള തസ്തികകളില്‍
എത്രയെണ്ണം പി.എസ്.സി.
- യ്ക്ക് റിപ്പോര്‍ട്ട്
ചെയ്തു;
(ഡി)
അവസാനമായി
പി.എസ്.സി
സര്‍വേയര്‍മാര്‍ക്കു
വേണ്ടി റാങ്ക് ലിസ്റ്റ്
പ്രസിദ്ധീകരിച്ചത്
എന്നാണ്; പ്രസ്തുത
റാങ്ക് ലിസ്റ്റ്
നിലവിലുണ്ടോ?
'ഭൂരഹിതരില്ലാത്ത
കേരളം' പദ്ധതി
1471.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
'ഭൂരഹിതരില്ലാത്ത
കേരളം' പദ്ധതി
നിലവിലുണ്ടോ; ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പ്രസ്തുത
പദ്ധതിയിന്‍കീഴില്‍
ഭൂമി വിതരണം
ചെയ്തിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
വീട്
വെയ്ക്കുവാന്‍
അനുയോജ്യമായതും പതിവിന്
വിധേയവുമായ ഭൂമി
കണ്ടെത്തി, പ്രസ്തുത
പദ്ധതി അനുസരിച്ച്
സ്ഥലം
അനുവദിക്കുന്നതിന്
നിലവില്‍ എന്തെങ്കിലും
തടസ്സങ്ങളുണ്ടോ;
വിശദീകരിക്കുമോ;
(സി)
ഭൂമിക്ക്
അര്‍ഹതയുള്ള എത്ര
കുടുംബങ്ങള്‍
നിലവിലുണ്ട്; അവര്‍ക്ക്
ഭൂമി നല്കുന്ന കാര്യം
ത്വരിതപ്പെടുത്തുമോ?
കേരള
സ്റ്റേറ്റ് ഹൗസിംഗ്
ബോര്‍ഡിന്റെ ഫ്ലാറ്റുകളും
വീടുകളും
1472.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സ്റ്റേറ്റ് ഹൗസിംഗ്
ബോര്‍ഡിന്റെ കീഴില്‍
വിറ്റഴിയാതെ കിടക്കുന്ന
ഫ്ലാറ്റുകളുടെയും
വീടുകളുടെയും ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
വീടുകളും ഫ്ലാറ്റുകളും
വിറ്റഴിക്കുന്നതിന്
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
സുനാമി
ഫണ്ട്
1473.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സുനാമി
ഫണ്ട് തിരിമറി
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ:
ഏങ്കില്‍ വിശദാംശം
വ്യക്തമാക്കുമോ; ഇതില്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
പുനരുദ്ധാരണത്തിനുവേണ്ടി
സുനാമി ഫണ്ടില്‍ നിന്ന്
മാറ്റിവെച്ചത് എത്ര
തുകയാണ്; ഇതില്‍ എത്ര
തുക ചെലവഴിച്ചു;
(സി)
കടല്‍ത്തീരത്ത്
നിന്ന് വിദൂരമായ
സ്ഥലങ്ങളിലുള്ളതും
സുനാമി
ബാധിക്കാത്തതുമായ
പ്രദേശങ്ങളില്‍ കെട്ടിട
നിര്‍മ്മാണത്തിനും റോഡ്
നിര്‍മ്മാണത്തിനും
ഫണ്ട് നല്‍കിയതായി
പരാതി ലഭിച്ചിട്ടുണ്ടോ;
(ഡി)
സംസ്ഥാനത്ത്
സ്കൂള്‍
കെട്ടിടങ്ങള്‍ക്ക്
സുനാമി ഫണ്ട്
നല്‍കിയിട്ടുണ്ടോ; ഈ
സ്ക്കുളുകളുടെ വിവരം
ജില്ല തിരിച്ച്
ലഭ്യമാക്കുമോ;
(ഇ)
കടല്‍ത്തീരത്ത്
നിന്ന് ഫണ്ട് നല്കിയ
സ്കൂളുകളിലേയ്ക്കുള്ള
ദൂരം നിശ്ചയിച്ചത്
ആരാണ്; പ്രസ്തുത
സ്കൂളുകളും
കടല്ത്തീരവുമായുള്ള
ദൂരം എത്രയെന്ന്
വ്യക്തമാക്കുമോ; സുനാമി
ബാധിക്കാത്ത
പ്രദേശങ്ങളിലെ
റോഡുനിര്‍മ്മാണവും
മറ്റിടങ്ങളില്‍ ഫണ്ട്
നല്കിയതും സംബന്ധിച്ച
വ്യക്തമായ വിവരം
ലഭ്യമാക്കുമോ;
സുനാമിയുമായി
ബന്ധപ്പെട്ട് വിവിധ
വകുപ്പുകളിലെ ഫണ്ട്
വിനിയോഗം സംബന്ധിച്ച
റിപ്പോര്‍ട്ടുകളുടെ
പകര്‍പ്പ്
ലഭ്യമാക്കുമോ; സുനാമി
ഫണ്ട് തിരിമറി
സംബന്ധിച്ച്
നടപടിയ്ക്ക്
വിധേയരായവരുടെ വിവരം
ലഭ്യമാക്കുമോ;
വ്യക്തമാക്കുമോ?
ചാലക്കുടിയില്‍
ഹൗസിംഗ് ബോര്‍ഡിന്റെ
അധീനതയിലുള്ള സ്ഥലം
1474.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടിയില്‍
ഹൗസിംഗ് ബോര്‍ഡിന്റെ
അധീനതയിലുള്ള വാണിജ്യ
പ്രാധാന്യമുള്ള
സ്ഥലത്ത് അനുയോജ്യമായ
വികസന പദ്ധതികൾ
നടപ്പാക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
നടപടികള്‍ ഏത്
ഘട്ടത്തിലാണ് എന്ന്
വ്യക്തമാക്കാമോ?
സാമ്പത്തികമായി
പിന്നോക്കം
നില്‍ക്കുന്നവര്‍ക്ക് വീട്
നിര്‍മ്മിച്ചു
നല്‍കുന്നതിനുള്ള ഭവന
നിര്‍മ്മാണ ബോര്‍ഡിന്റെ
പദ്ധതികള്‍
1475.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭവന
നിര്‍മ്മാണ ബോര്‍ഡ്
മുഖേന സാമ്പത്തികമായി
പിന്നോക്കം
നില്‍ക്കുന്നവര്‍ക്ക്
വീട് നിര്‍മ്മിച്ചു
നല്‍കുന്നതിനായി
എന്തൊക്കെ പദ്ധതികളാണ്
ഇപ്പോള്‍ നടപ്പാക്കി
വരുന്നത്;
വിശദാംശങ്ങള്‍ സഹിതം
വ്യക്തമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം ഭവന നിര്‍മ്മാണ
ബോര്‍ഡ് മുഖേന
ഇത്തരത്തില്‍ എത്ര
വീടുകള്‍
നിര്‍മ്മിക്കുന്നതിന്
സാമ്പത്തിക സഹായം
ലഭ്യമാക്കിയിട്ടുണ്ട്;
ഇവയുടെ വര്‍ഷം
തിരിച്ചുള്ള കണക്കുകള്‍
ലഭ്യമാക്കാമോ;
(സി)
അടുത്ത
3 കൊല്ലത്തിനുള്ളില്‍
എത്ര പേര്‍ക്ക് വീട്
നല്കാന് സാമ്പത്തിക
സഹായം നല്‍കാനാണ്
ബോര്‍ഡ് പദ്ധതി
തയ്യാറാക്കിയിട്ടുള്ളത്?
പുല്ലൂരാംപാറയിലെ
ഹൗസിംഗ് ബോര്‍ഡ് വക സ്ഥലം
1476.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവമ്പാടി
മണ്ഡലത്തിലെ
പുല്ലൂരാംപാറയിലുള്ള
ഹൗസിംഗ് ബോര്‍ഡ് വക
സ്ഥലം പൊതു ആവശ്യത്തിന്
റോഡ്
നിര്‍മ്മിക്കുന്നതിനായി
പഞ്ചായത്തിന് വിട്ടു
നല്‍കണമെന്ന ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതിന്മേല് സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ; സ്ഥലം
അനുവദിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?