ഡാമുകളില്‍
നിന്ന് മണല്‍ വാരല്‍
930.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഡാമുകളില്‍ നിന്നും
മണല്‍ വാരുന്നതിന്
നടപടി സ്വീകരിക്കാന്‍
ഉദ്ദേശമുണ്ടോ;
(ബി)
ഇതിനായി
എന്തെല്ലാം നടപടികള്‍
ജലസേചന വകുപ്പ്
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശം
വ്യക്തമാക്കുമോ?
(സി)
ഡാമുകളിലെ
അടിത്തട്ടില്‍
അടിഞ്ഞുകൂടിയ ചെളിയും
മണലും വാരി സംഭരണശേഷി
വര്‍ദ്ധിപ്പിക്കുവാന്‍
കഴിയും എന്നത്
കണക്കിലെടുത്തും മണലിന്
നിര്‍മ്മാണ മേഖലയില്‍
വലിയ ക്ഷാമവും
വിലക്കയറ്റവും
നിലനില്‍ക്കുന്നത്
കണക്കിലെടുത്തും
പരിസ്ഥിതി പ്രശ്നങ്ങള്‍
ഇല്ലാതെ മുഴുവന്‍
ഡാമുകളിലും മണല്‍വാരല്‍
പദ്ധതി
നടപ്പിലാക്കുവാന്‍
നടപടി സ്വീകരിക്കുമോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
ആമയിഴഞ്ചാന്‍
തോടിന്റെ ആഴം കൂട്ടുന്നതിന്
നടപടി
931.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരത്ത്
ആമയിഴഞ്ചാന്‍ തോട്ടില്‍
എക്കലും മാലിന്യങ്ങളും
അടിഞ്ഞ് തോടിന്റെ ആഴം
കുറഞ്ഞതിനാല്‍
മഴക്കാലത്ത് ചെറിയ മഴ
പെയ്താല്‍ പോലും തോട്
കവിഞ്ഞൊഴുകി സമീപ
പ്രദേശത്തുള്ള
വീടുകളില്‍ വെള്ളം
കയറുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
തോടിന്റെ ആഴം
കൂട്ടുന്നതിനും
സംരക്ഷണഭിത്തി
കെട്ടുന്നതിനും
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണ്; വരുന്ന
ജൂണ്‍ മാസത്തിന് മുമ്പ്
പണി
പൂര്‍ത്തീകരിക്കുവാന്‍
നടപടി സ്വീകരിക്കുമോ?
അണക്കെട്ടുകളില്‍
നിന്നും എക്കലും മണലും
വേര്‍തിരിക്കുന്നതിനുള്ള സര്‍വേ
932.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അണക്കെട്ടുകളില്‍
നിന്നും എക്കലും മണലും
വേര്‍തിരിക്കുന്നതിനുള്ള
സര്‍വേ നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ഏതെല്ലാം
അണക്കെട്ടുകളിലാണ്
ഇത്തരം സര്‍വേ
നടത്താന്‍
ഉദ്ദേശിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ;
(സി)
അണക്കെട്ടിന്റെ
സംഭരണശേഷി
വര്‍ദ്ധിപ്പിക്കുന്നതിന്
മണലും എക്കലും
വേര്തിരിപ്പിക്കല്
നടപടി സഹായിക്കുമോ;
വിശദാംശങ്ങള്‍
നല്‍കുമോ?
കോലുമാട്
ജലസേചന പദ്ധതിയുടെ പ്രവര്‍ത്തന
പുരോഗതി
933.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മണലൂര്‍ മണ്ഡലത്തിലെ
വെങ്കിടങ്ങ്
പഞ്ചായത്തിലെ കോലുമാട്
ജലസേചന പദ്ധതിയുടെ
പ്രവര്‍ത്തന പുരോഗതി
സംബന്ധിച്ച വിശദാംശം
നല്‍കാമോ;
(ബി)
പ്രസ്തുത
പദ്ധതിയുമായി
ബന്ധപ്പെട്ട്
പീച്ചിയിലുള്ള കേരള
എഞ്ചിനീയറിംഗ്
റിസര്‍ച്ച്
ഇന്‍സ്റ്ററ്റ്യൂട്ടിന്റെ
ആഭിമുഖ്യത്തില്‍
നടന്നുവന്നിരുന്ന
പര്യവേഷണ
പ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ?
ആലപ്പാട്
ചെറിയഴീക്കല്‍, വെള്ളനാതുരുത്ത്
ഭാഗങ്ങളിലെ കടല്‍ഭിത്തിയുടെ
ശോച്യാവസ്ഥ
934.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓഖി
ചുഴലിക്കാറ്റിനോടനുബന്ധിച്ചുള്ള
കടല്‍ ക്ഷോഭത്തില്‍,
ആലപ്പാട്
ഗ്രാമപഞ്ചായത്തിലെ
ചെറിയഴീക്കല്‍,
വെള്ളനാതുരുത്ത്
ഭാഗങ്ങളിലെ കടല്‍ഭിത്തി
തകര്‍ന്ന് അപകടകരമായ
നിലയിലാണെന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
തകര്‍ന്ന
കടല്‍ഭിത്തി
പുനര്‍നിര്‍മ്മിക്കുന്നതിനുവേണ്ടി
എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടോ;
വിശദീകരിക്കുമോ;
(സി)
ചെറിയഴീക്കല്‍,
ശ്രായിക്കാട് എന്നീ
ഭാഗങ്ങളില്‍ പുലിമുട്ട്
നിര്‍മ്മിക്കുന്നതിനുള്ള
പദ്ധതികളുടെ പുരോഗതി
സംബന്ധിച്ച്
വിശദീകരിക്കുമോ?
എടവനക്കാട്
തീരപ്രദേശത്ത് പുലിമുട്ടുകള്‍
സ്ഥാപിക്കുന്നതിനുള്ള നടപടികള്‍
935.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എടവനക്കാട്
തീരപ്രദേശത്ത്
പുലിമുട്ടുകള്‍
സ്ഥാപിക്കുന്നതിന്
ഭരണാനുമതി
നല്‍കിയിട്ടുണ്ടോ:
എങ്കില്‍ ആയതിനുള്ള
തുക, തീയതി എന്നിവ
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തി ടെണ്ടര്‍
ചെയ്യുന്നതിനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കാമോ;
(സി)
പ്രസ്തുത
പ്രവൃത്തി എന്നത്തേക്ക്
ആരംഭിക്കാനാകുമെന്ന്
വ്യക്തമാക്കാമോ?
വൈപ്പിന്‍
തീരത്ത് കടല്‍ഭിത്തി,
പുലിമുട്ട് എന്നിവയുടെ
നിര്‍മ്മാണം
936.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തുടര്‍ച്ചയായ
കടലാക്രമണ ഭീഷണി
നേരിടുന്ന വൈപ്പിന്‍
തീരത്ത് കടല്‍ ഭിത്തി,
പുലിമുട്ട് എന്നിവ
സ്ഥാപിക്കുന്നതിന്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇക്കാര്യം
സംബന്ധിച്ച് നിലവില്‍
സര്‍ക്കാരിന്റെ
മുന്നില്‍
പ്രൊപ്പോസലുകള്‍
ഏതെങ്കിലും
എത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കാമോ?
മട്ടന്നൂര്‍
നിയോജകമണ്ഡലത്തിലെ മാലൂര്‍
ഗ്രാമപഞ്ചായത്തില്‍
പുഴയോരഭിത്തി
നിര്‍മ്മിക്കുന്നതിന് നടപടി
937.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ മട്ടന്നൂര്‍
നിയോജകമണ്ഡലത്തില്‍
മാലൂര്‍
ഗ്രാമപഞ്ചായത്തിലുള്‍പ്പെട്ട
ആയിത്തറ-മിന്നിപ്പീടിക-കലിക്കോട്ട്
റോഡിന്റെ പുഴയോര
ഭിത്തി
നിര്‍മ്മിക്കുന്നതിന്
ചെറുകിടജലസേചന വകുപ്പ്
എസ്റ്റിമേറ്റ്തയ്യാറാക്കി
ഭരണാനുമതിക്ക്
സമര്‍പ്പിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍ എത്ര തുകയുടെ
എസ്റ്റിമേറ്റാണ്
സമര്‍പ്പിച്ചിട്ടുള്ളത്;
(സി)
പ്രസ്തുത
എസ്റ്റിമേറ്റിനു
ഭരണാനുമതി
നല്‍കുന്നതിനുള്ള നടപടി
ഏതു ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
പുഴയോര ഭിത്തി ഇനിയും
ഇടിഞ്ഞു
മാറുകയാണെങ്കില്‍
ഉണ്ടാകാനിടയുള്ള അപകട
സാധ്യത മുന്‍നിര്‍ത്തി
യുദ്ധകാലാടിസ്ഥാനത്തില്‍
പ്രവൃത്തി
അരംഭിക്കുന്നതിനായി
ഭരണാനുമതി
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ ?
എം.വി.ഐ.പി.
വക ഭൂമി സീ-ആപ്റ്റിന് കൈമാറൽ
938.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടുത്തുരുത്തിയിലെ
എം.വി.ഐ.പി വക ഭൂമി
സീ-ആപ്റ്റ്
സെന്ററിന്റെ ഓഫീസ്
നിര്‍മ്മിക്കുന്നതിന്
നല്‍കുന്നത് സംബന്ധിച്ച
498953/2016 നമ്പര്‍
ഫയലില്‍ സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ഭൂമി വിട്ടു
നല്‍കുന്നതുസംബന്ധിച്ച്
എം.വി.ഐ.പി ചീഫ്
എഞ്ചിനീയര്‍
റിപ്പോര്‍ട്ട്
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
കോപ്പി ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
ഫയല്‍ ഇപ്പോള്‍ ആരുടെ
പക്കലാണെന്ന്
വ്യക്തമാക്കാമോ;
ഇതിന്റെ
തുടര്‍നടപടികള്‍
വ്യക്തമാക്കാമോ?
ഒരു
പഞ്ചായത്തില്‍ ഒരു കുളം പദ്ധതി
939.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ജലവിഭവ
വകുപ്പ് മൈനര്‍
ഇറിഗേഷന്‍ മുഖാന്തിരം
നടപ്പാക്കുന്ന ഒരു
പഞ്ചായത്തില്‍ ഒരു കുളം
പദ്ധതി പ്രകാരം
ആലത്തൂര്‍ നിയോജക
മണ്ഡലത്തിലെ ഏതെല്ലാം
കുളങ്ങളാണ്
നവീകരിച്ചിട്ടുള്ളതെന്നും
എത്ര തുക
അനുവദിച്ചുവെന്നും
വിശദമാക്കുമോ?
കേരള
വാട്ടര്‍ അതോറിറ്റി ആസ്തി വികസന
ഫണ്ട് തുക മാറി നല്‍കാത്ത നടപടി
940.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
വാട്ടര്‍
അതോറിറ്റിയില്‍
എം.എല്‍.എ മാരുടെ ആസ്തി
വികസന ഫണ്ടില്‍ നിന്നും
അനുവദിച്ച
പദ്ധതികള്‍ക്ക് പണി
പൂര്‍ത്തീകരിച്ചിട്ടും
തുക മാറി നല്‍കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ആസ്തി
വികസന ഫണ്ട്
ഡെപ്പോസിറ്റ് ഫണ്ട്
ആണെന്നിരിക്കെ പ്രസ്തുത
തുക വകമാറ്റി
ചിലവഴിച്ചു തീര്‍ത്ത
വാട്ടര്‍ അതോറിറ്റിയുടെ
നടപടി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇത്തരത്തില്‍
വീഴ്ച വരുത്തിയ
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി സ്വീകരിക്കുമോ?
നദീജല
സംയോജന പദ്ധതി
941.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
,,
മഞ്ഞളാംകുഴി അലി
,,
പി.കെ.അബ്ദു റബ്ബ്
,,
പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മഴക്കാലത്ത്
കടലിലേക്ക് ഒഴുകുന്ന
അധിക ജലം
പ്രയോജനപ്പെടുത്തി
കേരളത്തിലെ നദീജല
സംയോജന പദ്ധതി
ഏര്‍പ്പെടുത്തണമെന്ന
നിര്‍ദ്ദേശം
ലഭിച്ചിട്ടുണ്ടോ;എങ്കില്‍
വിശദാംശം
വ്യക്തമാക്കുമോ;
(ബി)
ഈ
പദ്ധതി നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ?
കനാല്‍
നവീകരണം
942.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുറ്റ്യാടി
ജലസേചന പദ്ധതിയുടെ
കനാലുകള്‍
നവീകരിക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
കയര്‍
ഭൂവസ്ത്രം ഉപയോഗിച്ച്
ആദ്യഘട്ടത്തില്‍
ഏതെല്ലാം കനാലുകളാണ്
നവീകരിക്കാന്‍
തീരുമാനിച്ചിട്ടുള്ളതെന്നും
എത്ര കോടി രൂപയാണ്
ഇതിനായി ചെലവഴിക്കാന്‍
ഉദ്ദേശിച്ചിട്ടുള്ളതെന്നും
വ്യക്തമാക്കുമോ?
ജലവിഭവ
വകുപ്പ് കിഫ്ബി വഴി
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്ന പദ്ധതികള്‍
943.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലവിഭവ
വകുപ്പ് കിഫ്ബി വഴി
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്ന
പദ്ധതികള്‍
ഏതൊക്കെയാണ്; വിശദാംശം
നല്‍കുമോ;
(ബി)
ഇതില്‍
2017ല്‍ ടെന്‍ഡര്‍
നടത്തി പണി ആരംഭിച്ച
പദ്ധതികള്‍ ഉണ്ടോ;
എങ്കിൽ അവ ഏതൊക്കെയാണ്;
(സി)
സംസ്ഥാനത്തെ
148 ട്രാന്സ്മിഷന്
മെയിനുകള്‍ മാറ്റി
സ്ഥാപിക്കുന്നതിന്
ഭരണാനുമതിക്കായി
സമര്‍പ്പിച്ച
പ്രൊപ്പോസലുകള്‍ക്ക്
അനുമതി
ലഭിച്ചിട്ടുണ്ടോ; അവ
മാറ്റി സ്ഥാപിക്കുന്ന
നടപടി ഏത്
ഘട്ടത്തിലാണ്?
ജലവിഭവ
വകുപ്പിൽ നിന്നും കിഫ്ബി-യില്‍
സമര്‍പ്പിക്കപ്പെട്ട പദ്ധതികള്‍
944.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കോവൂര്‍ കുഞ്ഞുമോന്
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലസേചന
വകുപ്പിൽ ഏതെല്ലാം
പദ്ധതികൾക്കാണ്
കിഫ്ബി-യുടെ അംഗീകാരം
ലഭിച്ചത്;
(ബി)
ഏതെല്ലാം
പദ്ധതികളാണ്
അംഗീകരത്തിനായി
കിഫ്ബി-യുടെ
പരിഗണനയിലുളളത്;
(സി)
ഏതെല്ലാം
പദ്ധതികളുടെ നിർമ്മാണ
പ്രവർത്തനങ്ങൾ
ആരംഭിച്ചിട്ടുണ്ട്?
മീനാട്
കുടിവെള്ള പദ്ധതി
945.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജപ്പാന്
സഹായത്തോടെയുള്ള
മീനാട് കുടിവെള്ള
പദ്ധതിയുടെ നിലവിലെ
സ്ഥിതി വിശദമാക്കുമോ;
(ബി)
പദ്ധതിയുടെ
ഭാഗമായുള്ള
അവശേഷിക്കുന്ന
പ്രവൃത്തികള്‍
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
(സി)
നിലവില്‍
പൂര്‍ത്തീകരിച്ച
പ്രവൃത്തികള്‍ എന്ന്
പ്രവര്‍ത്തിപ്പിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
ചെറുകിട
ജലസേചന വകുപ്പിന്റെ കീഴില്‍
മട്ടന്നൂരിലെ നിര്‍മ്മാണ
പ്രവൃത്തികള്‍
946.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മട്ടന്നൂര്‍
നിയോജക മണ്ഡലത്തിന്റെ
വിവിധ ഭാഗങ്ങളില്‍
ചെറുകിട ജലസേചന
വകുപ്പിന്റെ കീഴില്‍
ഇപ്പോള്‍ നടന്നു
വരുന്ന നിര്‍മ്മാണ
പ്രവൃത്തികള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
ഓരോ
പ്രവൃത്തിക്കും
ഭരണാനുമതി ലഭിച്ചത്
എപ്പോഴാണെന്നും,
എസ്റ്റിമേറ്റ് തുക
എത്രയാണെന്നും
,നിര്‍മ്മാണം ഇപ്പോള്‍
ഏതു ഘട്ടത്തിലാണെന്നും
വ്യക്തമാക്കുമോ?
ആനപ്പാറ
പൊറ്റമ്മല്‍ കടവ് തടയിണ
947.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മങ്കട
നിയോജകമണ്ഡലത്തിലെ
കൂട്ടിലങ്ങാടി
പഞ്ചായത്തിലെ ആനപ്പാറ
പൊറ്റമ്മല്‍ കടവ്
തടയണക്ക് 2018-19
സാമ്പത്തിക വര്‍ഷം
ബഡ്ജറ്റില്‍ തുക
വകയിരുത്തുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
പ്രസ്തുത
തടയണ (വി.സി.ബി)
നിര്‍മ്മിക്കുന്നതിനാവശ്യമായ
പ്രൊപ്പോസലിന്റെ കരട്
അംഗീകരിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
നെന്മാറ
സീതാര്‍കുണ്ട് മിനി
ഡെെവേര്‍ഷന്‍ സ്കീം
948.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെന്മാറ
നിയോജക മണ്ഡലത്തിലെ
പലകപ്പാണ്ടി പദ്ധതി
പൂര്‍ത്തീകരിച്ചിട്ടും
ചുള്ളിയാര്‍ഡാം
നിറയുന്നില്ല എന്ന
വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മുതലമട,
കൊല്ലതോട്, എലവഞ്ചേരി
എന്നീ ഗ്രാമ
പഞ്ചായത്തുകളിലെ
രൂക്ഷമായ വരള്‍ച്ചയും
കുടിവെള്ളക്ഷാമവും
പരിഹരിക്കുന്നതിനായി
സീതാര്‍കുണ്ട്
വെള്ളച്ചാട്ടം
ചുള്ളിയാര്‍ ഡാമില്‍
എത്തിക്കുന്ന
പദ്ധതിക്ക് രൂപം
നല്കാന് ആവശ്യമായ
നടപടി സ്വീകരിക്കുമോ;
(സി)
സീതാര്‍കുണ്ട്
മിനി ഡെെവേര്‍ഷന്‍
സ്കീം
നടപ്പിലാക്കുന്നതുമായി
ബന്ധപ്പെട്ട് പഠനം
നടത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കുമോ;
(ഡി)
മൂന്ന്
പഞ്ചായത്തുകളിലെ
ജനങ്ങള്‍ക്ക് ഏറെ
ആശ്വാസം നല്കുന്ന
പ്രസ്തുത പദ്ധതി
തുടങ്ങാന്‍ ആവശ്യമായ
നടപടി സ്വീകരിക്കുമോ?
വാമനപുരം
ഇറിഗേഷന്‍ പ്രോജക്ടിന്റെ സ്ഥലം
കൈമാറൽ
949.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെടുമങ്ങാട്
നിയോജകമണ്ഡലത്തിലെ
വാമനപുരം ഇറിഗേഷന്‍
പ്രോജക്ടിന്റെ സ്ഥലം
ടൂറിസം വകുപ്പിന്
കൈമാറണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള
നിവേദനം
ലഭിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
എന്ത് നടപടി
സ്വീകരിച്ചു എന്ന്
വ്യക്തമാക്കുമോ;വിശദാംശം
നല്‍കുമോ?
നാദാപുരം
മണ്ഡലത്തിലെ ജലസേചന പദ്ധതികള്‍
950.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാദാപുരം
മണ്ഡലത്തിലെ നിലവിലുള്ള
ജലസേചന പദ്ധതികള്‍
ഏതെല്ലാമാണെന്ന്
അറിയിക്കാമോ; പുതിയ
പദ്ധതികൾ തുടങ്ങുവാൻ
ഉദ്ദേശിക്കുന്നുണ്ടോയെന്നു
വിശദമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍ വന്നതിന്
ശേഷം നാദാപുരം
മണ്ഡലത്തിൽ ഏതെല്ലാം
ജലസേചന പദ്ധതികള്‍
നടപ്പിലാക്കിയിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(സി)
കുന്നുമ്മല്‍
അനുബന്ധ കുടിവെള്ള
പദ്ധതി എന്ന് കമ്മീഷന്
ചെയ്യുവാന്‍ സാധിക്കും
എന്ന് വ്യക്തമാക്കാമോ;
(ഡി)
കുന്നുമ്മല്‍
അനുബന്ധ കുടിവെള്ള
പദ്ധതി കമ്മീഷന്
ചെയ്യാന്‍ നിലവിലുള്ള
പ്രയാസങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദീകരിക്കാമോ?
കായംകുളം
മണ്ഡലത്തിലെ വാട്ടര്‍
അതോറിറ്റിയുടെ പദ്ധതികള്‍
951.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
2016-
17 കാലഘട്ടത്തില്‍
കായംകുളം മണ്ഡലത്തില്‍
വാട്ടര്‍ അതോറിറ്റി
ഏറ്റെടുത്ത്
നടപ്പിലാക്കിയ
പദ്ധതികള്‍
ഏതൊക്കെയാണെന്നും
ഓരോന്നിനും ചെലവഴിച്ച
തുക എത്രയാണെന്നും
നടന്നുകൊണ്ടിരിക്കുന്ന
പദ്ധതികള്‍, ഭരണാനുമതി
ലഭിച്ച പ്രവൃത്തികള്‍
എന്നിവയുടെ നിലവിലെ
പുരോഗതിയെന്താണെന്നും
വിശദമാക്കുമോ?
വാമനപുരം
മണ്ഡലത്തിലെ കുടിവെള്ളക്ഷാമം
952.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാമനപുരം
നിയോജക മണ്ഡലത്തിലെ
കുടിവെള്ള ക്ഷാമം
പരിഹരിക്കുന്നതിന് ഈ
സര്‍ക്കാര്‍ നിലവില്‍
വന്നശേഷം അനുവദിച്ച
പദ്ധതികള്‍
ഏതൊക്കെയെന്നും
ഓരോന്നിന്റെയും പുരോഗതി
വിശദമാക്കാമോ;
(ബി)
ടി
മണ്ഡലത്തില്‍ കഴിഞ്ഞ
സാമ്പത്തികവര്‍ഷം
(2016-17) ഇറിഗേഷന്‍
വകുപ്പ് നടപ്പിലാക്കിയ
മേജര്‍ & മൈനര്‍
ഇറിഗേഷന്‍
പദ്ധതികള്‍ക്കു വേണ്ടി
ചെലവഴിച്ച തുക
എത്രയെന്ന്
വിശദമാക്കാമോ?
വാട്ടര്‍
അതോറിറ്റിയിലെ പെന്‍ഷന്‍കാരുടെ
പെന്ഷന് കുടിശ്ശികത്തുക
953.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
വാട്ടര്‍ അതോറിറ്റിയിലെ
പെന്‍ഷന്‍കാരുടെ
പെന്ഷന്
പരിഷ്ക്കരിച്ച് ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
എങ്കില്‍ എന്നാണെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
ഉത്തരവിന്റെ
അടിസ്ഥാനത്തില്‍
അവര്‍ക്ക് ലഭിക്കേണ്ട
പെന്ഷന്
കുടിശ്ശികത്തുക
അനുവദിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
സംസ്ഥാന
സര്‍വ്വീസിലെ
പെന്‍ഷന്‍കാ വാട്ടര്‍
അതോറിറ്റിയിലെ
പെന്‍ഷന്‍കാരുടെ
പെന്ഷന്
കുടിശ്ശികത്തുക ര്‍ക്ക്
പെന്ഷന്
പരിഷ്ക്കരിച്ച് അതിന്റെ
കുടിശ്ശിക രണ്ട് ഗഡു
വിതരണം ചെയ്ത് കഴിഞ്ഞ
സാഹചര്യത്തില്‍
വാട്ടര്‍ അതോറിറ്റി
പെന്‍ഷന്‍കാരുടെ
കുടിശ്ശിക
അടിയന്തിരമായി
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
കാരാപ്പുഴ
ജലസേചന പദ്ധതി
954.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വയനാട്
ജില്ലയിലെ കാരാപ്പുഴ
ജലസേചന പദ്ധതിക്കായി
ഏറ്റെടുത്ത ഭൂമിയുടെ
നഷ്ടപരിഹാരം നല്കാന്
കുടിശിഖയുണ്ടോ;
(ബി)
ഇത്തരത്തില്‍
ഏറ്റെടുക്കാന്‍
നിശ്ചയിച്ച ഭൂമിക്ക്
നഷ്ടപരിഹാരം
നല്‍കുന്നതിനായി
സ്വീകരിച്ച നടപടികള്‍
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ്?
കരാക്കാട്
ത്രങ്ങാലി പാട ശേഖരങ്ങളിലെ
ജലസേചനം
955.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
താളം
തെറ്റിയ കാല വര്‍ഷം
നെല്‍കൃഷിയെ സാരമായി
ബാധിച്ചിട്ടുണ്ടെന്നുള്ളത്
ശ്രദ്ധിയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പട്ടാമ്പി
മണ്ഡലത്തിലെ കരാക്കാട്,
ഷോര്‍ണൂര്‍ മണ്ഡലത്തിലെ
ത്രങ്ങാലി എന്നീ പാട
ശേഖരങ്ങളിലെ 150 ഏക്കർ
നെല്‍കൃഷി ജലസേചന
പദ്ധതിയുടെ
കാര്യക്ഷമതയുടെ
കുറവിനാല്‍ ഉണങ്ങി
നശിക്കാന്‍
ഇടയാകുന്നത്ശ്
ശ്രദ്ധിയില്‍പ്പെട്ടിട്ടുണ്ടോ;
ഇതിന് ശാശ്വത പരിഹാരം
കൃഷി വകുപ്പുമായി
ഏകോപിപ്പിച്ച്
സ്വീകരിക്കുമോ?
ഡാമുകളുടെ
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍
956.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേവികുളം
നിയോജകമണ്ഡലത്തിൽ അഞ്ച്
വര്‍ഷത്തിനു മുകളിലായി
പ്രഖ്യാപിച്ച
പട്ടിശ്ശേരി ഡാം,
അപ്പര്ചട്ടനാര്
ചെക്ക്ഡാം എന്നിവയുടെ
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍
ആരംഭിക്കുന്നത്തിനുള്ള
കാലതാമസം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കിൽ എന്ത്
നടപടിയാണ്
ഇക്കാര്യത്തില്‍
സ്വീകരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
നടപടിക്രമങ്ങള്‍
പൂര്‍ത്തീകരിച്ച്
പ്രസ്തുത ഡാമുകളുടെ
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍
എന്നത്തേക്ക്
ആരംഭിക്കാൻ
സാധിക്കുമെന്ന്
അറിയിക്കുമോ?
കിഫ്ബിയില്‍
ഉള്‍പ്പെട്ട കേരള വാട്ടര്‍
അതോറിറ്റിയുടെ പദ്ധതികള്‍
957.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം കിഫ്ബിയില്‍
ഉള്‍പ്പെടുത്തി കേരള
വാട്ടര്‍ അതോറിറ്റിയുടെ
എത്ര പദ്ധതികള്‍ക്കാണ്
ഭരണാനുമതി
നല്‍കിയിട്ടുള്ളത്;
ഇതില്‍ ഏതെല്ലാം
പദ്ധതികളുടെ
എഗ്രിമെന്റ് ഒപ്പ്
വച്ചിട്ടുണ്ട്;
വിശദാംശം നല്‍കുമോ;
(ബി)
2017-18
വര്‍ഷത്തില്‍ ഏതെല്ലാം
പദ്ധതികള്‍ക്ക്
ഭരണാനുമതിയും സാങ്കേതിക
അനുമതിയും ലഭ്യമാക്കി
പ്രവര്‍ത്തനം
ആരംഭിക്കുമെന്ന്
അറിയിക്കാമോ;
(സി)
പ്രസ്തുത
പദ്ധതികള്‍
മോണിട്ടറിംഗ്
ചെയ്യുന്നതിന്
എന്തെല്ലാം
സംവിധാനങ്ങളാണ്
സജ്ജമാക്കിയിട്ടുള്ളത്;
പദ്ധതികള്‍ പ്ലാനിംഗ്
ബോര്‍ഡിന്റെ പ്ലാന്‍
സ്പേസ് സംവിധാനം വഴി
മോണിറ്ററിംഗ്
നടത്തുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ?
തിരുവമ്പാടി
മണ്ഡലത്തിലെ ജലസേചന
പ്രവൃത്തികള്‍
958.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തിൽ വന്നതിനു
ശേഷം തിരുവമ്പാടി
മണ്ഡലത്തിൽ ജലസേചനം,
ചെറുകിട ജലസേചനം
എന്നിവയ്ക്കായി
അനുവദിച്ച
പ്രവൃത്തികള്‍
ഏതൊക്കെയെന്നും അടങ്കൽ
തുക, പ്രവൃത്തികളുടെ
നിലവിലെ അവസ്ഥ
എന്നിവയും
വിശദമാക്കുമോ;
(ബി)
തിരുവമ്പാടി
മണ്ഡലത്തിൽ
ജലസേചനവകുപ്പിന്റെ
ഭരണാനുമതിക്കായി
സമര്‍പ്പിച്ച
മൈനര്‍-മേജര്‍ പദ്ധതി
നിര്‍ദ്ദേശങ്ങളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
തോടുകളുടെയും
നദികളുടെയും വശങ്ങള്
ഭിത്തികെട്ടി
സംരക്ഷിക്കുന്നതിന് പദ്ധതി
959.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തോടുകളുടെയും
നദികളുടെയും വശങ്ങള്
ഭിത്തികെട്ടി
സംരക്ഷിക്കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
സര്‍ക്കാര്‍
നടപ്പിലാക്കുന്നത്;
(ബി)
പ്രസ്തുത
പദ്ധതി
നടപ്പിലാക്കുമ്പോള്‍
സര്‍ക്കാര്‍ ഭൂമി
നഷ്ടപ്പെടാതിരിക്കാന്‍
എന്തെല്ലാം
മുന്‍കരുതലുകളാണ്
സര്‍ക്കാർ
സ്വീകരിച്ചിട്ടുള്ളത്?
ഭാരതപ്പുഴയിലെ
തടയണകള്‍ മോണിറ്റര്‍ ചെയ്യാന്‍
നടപടി
960.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭാരതപ്പുഴയിലും
അതില്‍ വന്നു ചേരുന്ന
പ്രധാന പുഴകളിലുമായി
വലുതും ചെറുതുമായ എത്ര
തടയണകള്‍
പണിതീര്‍ത്തിട്ടുണ്ട്;
അവയുടെ പേര് വിവരങ്ങള്‍
വ്യക്തമാക്കാമോ;
(ബി)
ഇനിയും
പണി
പൂര്‍ത്തീകരിയ്ക്കാനുള്ള
തടയണകള്‍ എത്ര
എണ്ണമുണ്ട്; അവയുടെ
പേര് വിവരങ്ങള്‍
അറിയിക്കുമോ;
(സി)
കൃഷിയ്ക്കും
ശുദ്ധജല ലഭ്യതയ്ക്കും
മറ്റുമായി
പണിതീര്‍ത്തതും
തൃശ്ശൂര്‍ , പാലക്കാട്,
മലപ്പുറം എന്നീ
ജില്ലകളിലെ
കര്‍ഷകര്‍ക്കും
ജനങ്ങള്‍ക്കും
പ്രയോജനം
ചെയ്യുന്നതുമായ
തടയണകളിലെ ജലം അതിന്റെ
ഉദ്ദേശലക്ഷ്യം
കൈവരിക്കുന്നു എന്ന്
ഉറപ്പ് വരുത്തുന്നതിന്
കൃഷി, ജലസേചനം എന്നീ
വകുപ്പുകളിലെ ഉന്നത
ഉദ്യോഗസ്ഥരെ
അധികാരപ്പെടുത്തി
മോണിറ്റര്‍
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
കുട്ടനാട്ടിലെ
കുടിവെള്ള പദ്ധതി
961.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുട്ടനാട്ടിലെ
13 പഞ്ചായത്തുകളില്‍
കുടിവെള്ളം
എത്തിക്കുന്നതിനായി
13-ാം ധനകാര്യ
കമ്മീഷന് അനുവദിച്ച 70
കോടി രൂപയുടെ പ്രവൃത്തി
എന്ന്
പൂര്‍ത്തീകരിക്കും
എന്ന് അറിയിക്കുമോ;
(ബി)
സമഗ്ര
കുടിവെള്ള പദ്ധതിയില്‍
കുട്ടനാടിന് കഴിഞ്ഞ
ബജറ്റില്‍ പ്രഖ്യാപിച്ച
215 കോടി രൂപയുടെ
പദ്ധതി ഏത്
ഘട്ടത്തിലാണ്;
(സി)
പ്രസ്തുത പദ്ധതി
എന്നത്തേയ്ക്ക്
കമ്മീഷന് ചെയ്യാനാണ്
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കുമോ?
കൃഷിക്കാവശ്യമായ
വെള്ളം എത്തിക്കുന്നതിനാവശ്യമായ
നടപടി
962.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ
ഐ പി ,പി ഐ പി
കനാലുകളിലൂടെ
മാവേലിക്കര മണ്ഡലത്തിലെ
കൃഷിക്കാവശ്യമായ വെള്ളം
അടിയന്തരമായി
എത്തിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ;
(ബി)
നിലവില്‍
ഇതിനെന്തെങ്കിലും
തടസ്സം നേരിടുന്നുണ്ടോ;
ഈ വര്‍ഷം എന്നു
വെള്ളമെത്തിക്കുവാന്‍
കഴിയും;
(സി)
പി
ഐ പി കനാലില്‍ കഴിഞ്ഞ
വര്‍ഷവും
വെള്ളമെത്തിക്കുവാന്‍
കഴിഞ്ഞില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;പി
ഐ പി യുടെ ഭാഗമായി എത്ര
ജീവനക്കാര്‍ ജോലി
ചെയ്യുന്നു; ഇവരുടെ
ജോലിയുടെ സ്വഭാവം
വിശദമാക്കുമോ; ഇവരുടെ
ജോലിയുടെ കാര്യക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ?
മങ്കട
കടലുണ്ടിപ്പുഴയില്‍ റെഗുലേറ്റർ
കം ബ്രിഡ്ജ്
963.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2017-18
വര്‍ഷത്തെ ബജറ്റില്‍
മങ്കട
നിയോജകമണ്ഡലത്തിലെ
മോതിക്കയത്ത്
കടലുണ്ടിപ്പുഴയില്‍
ആർ.സി.ബി.
നിര്‍മ്മിക്കുന്നതിന്
അനുവദിച്ച 70 കോടി
രൂപയുടെ ഡി.പി.ആർ.
തയ്യാറാക്കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
ഡി.പി.ആർ.
തയ്യാറാക്കുവാന്‍
നിയോഗിച്ച കെ.ഐ.ഐ.ഡി.സി
(Kerala Irrigation
Infrastructure
Development
Corporation)
കിഫ്ബിക്ക് പദ്ധതി
സമര്‍പ്പിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
തലശ്ശേരി
ചൊക്ലി പഞ്ചായത്തിലെ
റെഗുലേറ്റര്‍ കം ബ്രിഡ്ജ്
964.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2017-18
വര്‍ഷത്തെ ബഡ്ജറ്റില്‍
കിഫ്ബിയില്‍
ഉള്‍പ്പെടുത്തിയ
തലശ്ശേരി നിയോജകമണ്ഡലം
ചൊക്ലി പഞ്ചായത്തിലെ
റെഗുലേറ്റര്‍ കം
ബ്രിഡ്ജിന്റെ
നിലവിലുള്ള അവസ്ഥ
എന്താണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തിക്ക്
ഭരണാനുമതി
ലഭ്യമാക്കുവാന്‍ ഇനി
എന്തെല്ലാം
നടപടിക്രമങ്ങള്‍ ആണ്
ഉള്ളതെന്നും ആയതിന്
എപ്പോള്‍ ഭരണാനുമതി
ലഭ്യമാവും എന്നും
വ്യക്തമാക്കുമോ?
നട്ടിക്കടവില്‍
റെഗുലേറ്റര്‍ കം ബ്രിഡ്ജ്
965.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ കല്യാശ്ശേരി
മണ്ഡലത്തിലെ
നട്ടിക്കടവില്‍
പെരുമ്പപുഴയ്ക്ക്
കുറുകെ റെഗുലേറ്റര്‍ കം
ബ്രിഡ്ജ്
നിര്‍മ്മിക്കുന്നതിന്
പര്യവേഷണ പ്രവൃത്തി
പൂര്‍ത്തീകരിച്ച
സാഹചര്യത്തില്‍ ഡിസൈനും
എസ്റ്റിമേറ്റും
തയ്യാറാക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതി നബാര്ഡിലോ ,
കിഫ്ബിയിലോ
ഉള്‍പ്പെടുത്തി
ഭരണാനുമതി
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദാംശം നല്‍കുമോ?
പെരിയാര്‍
വാലി പ്രോജക്ട്
966.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2013ൽ
ഉണ്ടായ
വെള്ളപ്പൊക്കത്തിൽ
ഭൂതത്താൻകെട്ട്
ബാരേജിനു സമീപം 15
വീടുകള്‍
ഒഴുകിപോയതിനെത്തുടര്ന്ന്
പെരിയാര്‍ വാലിയുടെ
വെള്ളം കെട്ടിച്ചാൽ
എന്ന സ്ഥലത്ത് കുടിൽ
കെട്ടി താമസിക്കുന്നവരെ
പുനരധിവസിപ്പിക്കുവാനുള്ള
നടപടിയുടെ പുരോഗതി
വിശദീകരിക്കാമോ;
(ബി)
പെരിയാര്‍
വാലി പ്രോജക്ടിന്
ആവശ്യമല്ലാത്തതും
പി.വി.ഐ.പി യുടെ കൈവശം
ഇരിക്കുന്നതുമായ ഭൂമി
പുനരധിവാസത്തിന്
ഉപയോഗിക്കുന്നതിന്
തടസ്സമുണ്ടോ;
വിശദീകരിക്കാമോ;
(സി)
ഇവരുടെ
പുനരധിവാസവുമായി
പിണ്ടിമന
ഗ്രാമപഞ്ചായത്തും,
എം.എല്‍.എ യും
സമര്‍പ്പിച്ച
നിവേദനങ്ങളിൽ എന്ത്
തീരുമാനമെടുത്തു എന്ന്
വിശദീകരിക്കാമോ?
ചൊക്ലി
കുടിവെള്ള പദ്ധതി
967.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2017-18
വര്‍ഷത്തെ ബഡ്ജറ്റില്‍
കിഫ്ബിയില്‍
ഉള്‍പ്പെടുത്തിയ
തലശ്ശേരി
നിയോജകമണ്ഡലത്തിലെ
ചൊക്ലി കുടിവെള്ള
പദ്ധതിയുടെ (തലശ്ശേരി
കൂത്തുപറമ്പ് സമഗ്ര
കുടിവെള്ള പദ്ധതി )
നിലവിലുള്ള അവസ്ഥ
എന്താണെന്ന്
വ്യക്തമാക്കുമോ;
(ബി)
ആയതിന്
ഭരണാനുമതി എന്ന്
ലഭ്യമാവുമെന്നും
അതിന്റെ ഇനിയുള്ള
നടപടിക്രമങ്ങള്‍
എന്താണെന്നും
വ്യക്തമാക്കുമോ?
ഭൂഗര്‍ഭജലനിരപ്പ്
968.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭൂഗര്‍ഭജലനിരപ്പ്
അപകടകരമാംവിധം
താണുകൊണ്ടിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
ഓരോ
വര്‍ഷവും
ഭൂഗര്‍ഭജലനിരപ്പ്
താണുകൊണ്ടിരിക്കുന്നത്
മൂലം ഉണ്ടാകുന്ന
പാരിസ്ഥിതിക
പ്രശ്നങ്ങളെ കുറിച്ച്
പഠനം നടത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(സി)
തണ്ണീര്‍ത്തട
അറ്റ് ലസ് പ്രകാരം
കേരളത്തിലുണ്ടായിരുന്ന
തണ്ണീര്‍ത്തടങ്ങള്‍
എത്രയെന്നും അവയുടെ
നിലവിലെ അവസ്ഥ
എന്തെന്നും ഇവയെ
സംരക്ഷിച്ച്
കാര്‍ഷികമേഖലയുടെ
സംരക്ഷണത്തിനും ജലലഭ്യത
ഉറപ്പുവരുത്തുന്നതിനും
എന്തു നടപടികള്‍
സ്വീകരിച്ചുവരുന്നുവെന്നും
വ്യക്തമാക്കുമോ;
(ഡി)
ഭൂഗര്‍ഭജലനിരപ്പ്
അപകടകരമാംവിധം
താഴുന്നത്
അതിജീവിക്കാന്‍ ജലവിഭവ
വകുപ്പ് മറ്റ്
വകുപ്പുകളുമായി
സഹകരിച്ച് എന്തു
നടപടികള്‍
സ്വീകരിക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
വൈപ്പിന്‍ ഭാഗത്തേക്കുള്ള
ശുദ്ധജലപൈപ്പ്
969.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈപ്പിന്‍
ഭാഗത്തേക്കുള്ള
ശുദ്ധജലപൈപ്പ്,
വല്ലാര്‍പാടം
കണ്ടെയ്നര്‍
ടെര്‍മിനലിലേക്കുള്ള
റെയിൽ ലൈൻ ഭാഗത്ത്
എത്തുമ്പോള്‍, വ്യാസം
കുറഞ്ഞ പൈപ്പ്
ഉപയോഗിച്ചിരിക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതുമൂലം
സംജാതമായ, ആവശ്യമായ
അളവിലും മർദ്ദത്തിലും
വെള്ളം പമ്പ് ചെയ്യാന്‍
കഴിയാത്ത സാഹചര്യം
ഒഴിവാക്കുന്നതിനായി
സ്വീകരിച്ച നടപടി
വിശദമാക്കാമോ;
(സി)
വ്യാസം
കുറഞ്ഞ പൈപ്പ്
സ്ഥാപിച്ചിട്ട് എത്ര
നാളായെന്ന്
വ്യക്തമാക്കാമോ;
പ്രസ്തുത പൈപ്പ് മാറ്റി
സ്ഥാപിക്കുന്നതിനുള്ള
തടസ്സം
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
പൈപ്പ് മാറ്റി
സ്ഥാപിക്കുന്ന
പ്രവ്യത്തി
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാനാകുമെന്ന്
വിശദമാക്കാമോ?
ജല
സ്രോതസ്സുകള്‍
മലിനമാക്കപ്പെടുന്നത് തടയാന്‍
നടപടി
970.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നദികളിലും, പുഴകളിലും
തോടുകളിലും
ഉപയോഗിക്കാതെ
കിടക്കുന്ന കിണറുകളിലും
ഒക്കെ മാലിന്യങ്ങള്‍
തള്ളി ജല സ്രോതസ്സുകള്‍
മലിനമാക്കപ്പെടുന്നു
എന്ന വസ്തുത
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(ബി)
പല
പകര്‍ച്ചവ്യാധികളും
പിടിപെടുന്നതും
പടരുന്നതും
മലിനജലത്തിലൂടെയാണ്
എന്ന വസ്തുത
കണക്കിലെടുത്ത് ജല
സ്രോതസ്സുകള്‍
മലിനമാക്കുന്നത്
കുറ്റകരവും കടുത്ത
ശിക്ഷ ലഭിക്കുന്നതും
ആണ് എന്ന്
ഉറപ്പുവരുത്തുവാന്‍
നടപടി
സ്വീകരിക്കുമോ;എങ്കില്‍
വിശദാംശം
വ്യക്തമാക്കുമോ?
ഹരിത
കേരള മിഷന്
T 971.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹരിത
കേരള മിഷന്റെ ഭാഗമായി
മങ്കട
നിയോജകമണ്ഡലത്തില്‍
നടപ്പിലാക്കുന്ന
പദ്ധതികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ഹരിത
കേരള മിഷന്റെ ഭാഗമായി
ആദ്യഘട്ടത്തില്‍
കുളങ്ങള്‍, തോടുകള്‍,
കനാലുകള്‍ എന്നിവ
പുനരുജ്ജീവിപ്പിക്കുന്നതില്‍
മങ്കട മണ്ഡലത്തിലെ
കുളങ്ങള്‍ മുതലായവ
ഉള്‍പ്പെട്ടിട്ടുണ്ടോ;വിശദമാക്കുമോ?
കേരള
വാട്ടര്‍ അതോറിറ്റി മീറ്റര്‍
റീഡിംഗ്
972.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
വാട്ടര്‍
അതോറിറ്റിയില്‍
വെള്ളക്കരം
ഒടുക്കുന്നതിന്
കമ്പ്യൂട്ടര്‍
ബില്ലിംഗ് സമ്പ്രദായം
നടപ്പാക്കിയിട്ടുണ്ടോ;
എന്നു മുതലാണ് പദ്ധതി
നടപ്പാക്കിയത്;
വിശദമാംശങ്ങള്‍
നല്‍കുമോ;
(ബി)
മീറ്റര്‍
റീഡിംഗ് എടുക്കുന്നതിന്
സംസ്ഥാന തലത്തില്‍
ഏതെങ്കിലും ഏജന്‍സികളെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
മലപ്പുറം ജില്ലയില്‍
കുടുംബശ്രീ വഴി
മീറ്റര്‍ റിഡിംഗ്
നടത്തുന്നുണ്ടോ;
(സി)
പുതിയ
ഏജന്‍സി വഴി ജില്ലയില്‍
എടുത്ത ആദ്യ മീറ്റര്‍
റീഡിംഗില്‍
ഉപഭോക്താക്കള്‍ക്ക്
അമിത തുക
ബില്ലായിവന്നതും
നിര്‍ണ്ണയത്തിലെ
അപാകതകളും
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കില്‍ അവ
പരിഹരിക്കുന്നതിനും
കൃത്യമായ റീഡിംഗ്
സമ്പ്രദായം
ഏര്‍പ്പെടുത്തുന്നതിനും
നടപടികള്‍
സ്വീകരിക്കുമോ?
കേരള
വാട്ടര്‍ അതോറിറ്റിക്ക്
കിട്ടേണ്ട കുടിശ്ശിക തുക
973.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരമേറ്റപ്പോള്‍
കേരള വാട്ടര്‍
അതോറിറ്റിക്ക്
പിരിഞ്ഞു കിട്ടേണ്ട
കുടിശ്ശിക തുകയെത്ര
എന്ന് അറിയിക്കാമോ;
സര്‍ക്കാര്‍
സ്ഥാപനങ്ങള്‍ / പൊതു
മേഖല / വ്യവസായ
സ്ഥാപനങ്ങള്‍ /
ഹോട്ടലുകള്‍
(വന്‍കിട/മറ്റുള്ളവ ) /
മറ്റ് പൊതു വിഭാഗം
എന്നിവ ഇനം തിരിച്ച്
വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ആയതില്‍
ഇൗ സര്‍ക്കാര്‍
അധികാരമേറ്റ ശേഷം എന്ത്
തുക
പിരിച്ചെടുത്തെന്നും ഇൗ
സര്‍ക്കാര്‍ കാലയളവില്‍
നാളിതുവരെ ഇത്തരത്തില്‍
കുടിശ്ശിക തുക
എത്രയുണ്ടായി എന്നും
ഇനം തിരിച്ച്
വ്യക്തമാക്കുമോ;
(സി)
അതോറിറ്റിയുടെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്താന്‍
വേണ്ടി നിലവിലുള്ള
കുടിശ്ശികകള്‍
പിരിച്ചെടുക്കാനായി
എന്തു നടപടികള്‍
സ്വീകരിച്ചു വരുന്നു
എന്നും
വ്യക്തമാക്കുമോ?
അമൃത്
പദ്ധതി
974.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
കോര്‍പ്പറേഷനില്‍ അമൃത്
പദ്ധതിയുടെ ഭാഗമായി
കുടിവെള്ള പദ്ധതികൾ
ആരംഭിക്കുന്നതിനാവശ്യമായ
എന്തെല്ലാം നടപടിയാണ്
സ്വീകരിച്ചതെന്ന്
വിശദമാക്കുമോ;
(ബി)
പദ്ധതി
പ്രകാരം എന്തെല്ലാം
പ്രവൃത്തികളാണ്
നടപ്പിലാക്കുന്നതെന്ന്
വിശദമാക്കാമോ?
അമൃത്
കുടിവെള്ള പദ്ധതി
975.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അമൃത്
കുടിവെള്ള പദ്ധതിയുടെ
പ്രവൃത്തികള്‍
ഒന്നിച്ച് വലിയ
എസ്റ്റിമേറ്റുകളാക്കി
ടെണ്ടര്‍ ചെയ്യുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ചെറിയ
പ്രവൃത്തികളെ ഒന്നിച്ചു
ചേര്‍ത്ത് വലിയ
എസ്റ്റിമേറ്റുകള്‍
ആക്കുമ്പോള്‍
സമയബന്ധിതയായി ജോലികള്‍
പൂര്‍ത്തീകരിക്കുവാന്‍
അമൃത്
പദ്ധതി കഴിയാതെ
വലിയ കാലതാമസം
നേരിടാന്‍ ഇടയാക്കും
എന്നതിനാല്‍ പ്രസ്തുത
പ്രവൃത്തികള്‍ ചെറിയ
എസ്റ്റിമേറ്റുകളാക്കി
തന്നെ ടെണ്ടര്‍
ചെയ്യാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
ചെറിയ
എസ്റ്റിമേറ്റുകള്‍
കൂട്ടി ചേര്‍ത്ത് വലിയ
എസ്റ്റിമേറ്റുകള്‍
ആക്കി ടെണ്ടര്‍
ചെയ്യുന്നതു കാരണം
ചെറുകിട കരാറുകാര്‍ക്ക്
ഈ ടെണ്ടറില്‍
പങ്കെടുക്കുവാന്‍
സാധിക്കാതെ വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കാമോ?
വരൾച്ച
നേരിടാൻ കിയോസ്കുകള്‍
976.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വരാന്‍പോകുന്ന
വേനലിനെ നേരിടുന്നതിന്
എന്തൊക്കെ പദ്ധതികളാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
നിലവിലുള്ള
കിയോസ്കുകള്‍ പലതും
പൂര്‍ണ്ണ തോതില്‍
പ്രവര്‍ത്തിപ്പിക്കാന്‍
കഴിയാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
കഴിഞ്ഞ
തവണ സ്വീകരിച്ച
മുന്‍കരുതലുകള്‍
എന്തെല്ലാമായിരുന്നുവെന്നും
ഇത്തവണയും
പിന്തുടരാന്
ഉദ്ദേശിക്കുന്നതും
വിജയം വരിച്ചതുമായ
നടപടികള്‍
എന്തൊക്കെയാണെന്നും
വ്യക്തമാക്കുമോ?
കുമിളി
ശുദ്ധജല പദ്ധതി
977.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തിലെ
കുമിളി വാട്ടര്‍ സപ്ലൈ
സ്കീം
പൂര്‍ത്തീകരിച്ചോ; ഈ
പദ്ധതി
പൂര്‍ത്തീകരിക്കുമ്പോള്‍
ആകെ ചെലവാകുന്ന തുക
എത്ര കോടി ആണ്;
(ബി)
കുമിളി
ശുദ്ധജല പദ്ധതിയുടെ
ഉത്ഘാടനം 2018
മാര്‍ച്ചിന് മുന്‍പ്
നടത്താന്‍ കഴിയുമോ;
(സി)
കുമിളി
പദ്ധതി കൊണ്ട് ഏതെല്ലാം
പഞ്ചായത്തുകളിൽ ആണ്
കുടിവെള്ളം
എത്തിക്കാന്‍
കഴിയുന്നത് എന്ന്
വിശദമാക്കാമോ;
(ഡി)
കുമിളി
പദ്ധതിയുടെ അനുബന്ധമായി
നടപ്പില്‍ വരുത്തുന്ന
2017-18 ബഡ്ജറ്റിൽ
ഉൾപ്പെടുത്തിയ
അതിയന്നൂര്‍ കുടിവെള്ള
പദ്ധതിയുടെ ഡി. പി
.ആര് കിഫ്ബിയില്‍
സമര്‍പ്പിച്ചോ; എത്ര
കോടി രൂപയുടെ ഡി. പി
.ആര് ആണ്
തയ്യാറാക്കിയതെന്നു
അറിയിക്കാമോ ?
കരിമ്പ
കുടിവെള്ള പദ്ധതി
978.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കഴിഞ്ഞ
ബജറ്റില്‍ കിഫ്ബി മുഖേന
നടപ്പാക്കുമെന്ന്
പ്രഖ്യാപിച്ച കോങ്ങാട്
മണ്ഡലത്തിലെ കരിമ്പ
കുടിവെള്ള പദ്ധതിക്ക്
(25 കോടി) ഭരണാനുമതി
ലഭിക്കുന്നതിനായുള്ള
നടപടികളുടെ പുരോഗതി
സംബന്ധിച്ച വിവരം
ലഭ്യമാക്കുമോ?
ജലവിഭവ
വകുപ്പിന്റെ നിലമ്പൂര്‍
മണ്ഡലത്തിലെ പദ്ധതികള്‍
979.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലവിഭവ
വകുപ്പിന്റെ കീഴില്‍,
നിലമ്പൂര്‍
മണ്ഡലത്തില്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന
പദ്ധതികള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഓരോ
പദ്ധതിയും ഏതൊക്കെ
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ?
റാന്നി
നിയോജകമണ്ഡലത്തിലെ കുടിവെള്ള
പദ്ധതികള്‍
980.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റാന്നി
നിയോജകമണ്ഡലത്തിലെ
വിവിധ പഞ്ചായത്തുകള്‍
കേന്ദ്രീകരിച്ച്
നടപ്പാക്കാനുദ്ദേശിച്ചിട്ടുള്ള
വിവിധ കുടിവെള്ള
പദ്ധതികള്‍ ഏതൊക്കെ
എന്നും ഇവയില്‍
നിർമ്മാണം
ആരംഭിച്ചിട്ടുള്ളവ
ഏതൊക്കെയെന്നും ഓരോ
പദ്ധതിയുടെ പേരും
വിശദാംശങ്ങളും
നിലവിലുള്ള സ്ഥിതിയും
സഹിതം വ്യക്തമാക്കാമോ;
(ബി)
രൂക്ഷമായ
വേനല്‍ മുന്നില്‍കണ്ട്
നിര്‍മ്മാണം
പൂര്ത്തിയാക്കിയവയോ,
നാമമാത്രമായ
പ്രവൃത്തികള്‍
ബാക്കിയായവയോ ആയ
പദ്ധതികള്‍ കമ്മീഷന്
ചെയ്യുന്നതിനായി
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
പട്ടുവം
ജപ്പാന് കുടിവെളളപദ്ധതി
981.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കല്ല്യാശ്ശേരി
മണ്ഡലത്തിലെ പട്ടുവം
ജപ്പാന്
കുടിവെളളപദ്ധതിയില്
നബാര്‍ഡിന്റെ
ആര്.ഐ.ഡി.എഫ്- 22ല്‍
ഉള്‍പ്പെടുത്തി എത്ര
കോടി രൂപയുടെ
പ്രവൃത്തിയാണ്
നടത്തുന്നതെന്നും
രണ്ടാം ഘട്ടത്തില്‍
സ്റ്റേറ്റ് പ്ലാനില്‍
ഉള്‍പ്പെടുത്തി എത്ര
കോടി രൂപയുടെ
ഭരണാനുമതിയാണ്
ലഭിച്ചിട്ടുളളതെന്നും
ഇവയുടെ പ്രവൃത്തിയുടെ
പുരോഗതിയും
വിശദമാക്കാമോ;എത്ര രൂപ
വീതമാണ് ഓരോ
പഞ്ചായത്തിനും
ലഭിക്കുന്നതെന്നും എത്ര
കി.മീറ്റര്‍ പൈപ്പ്
ലൈന്‍ ഇടുന്നതിന്
സാധിക്കുമെന്നും
വ്യക്തമാക്കാമോ;
(ബി)
ഒന്നാം
ഘട്ടത്തിലെ, നബാര്‍ഡ്
ഫണ്ടും രണ്ടാം
ഘട്ടത്തിലെ സ്റ്റേറ്റ്
പ്ലാനും ഉള്‍പ്പെടെ
എത്ര കി.മീറ്റര്‍
പൈപ്പ് ലൈന്‍ ഓരോ
പഞ്ചായത്തിലും
സ്ഥാപിക്കാന്‍ കഴിയും;
വിശദാംശം ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
പ്രവൃത്തികള്‍
എപ്പോഴത്തേക്ക്
പൂര്‍ത്തിയാക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ?
നമ്രാണി
ചെക്ക്ഡാം
982.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
കടലുണ്ടിപ്പുഴയിലെ
നമ്രാണി ചെക്ക്ഡാമിന്റെ
ചോര്‍ച്ച
പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിക്ക് ഭരണാനുമതി
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
പകര്‍പ്പും വിശദാംശവും
നല്‍കുമോ;
(സി)
മലപ്പുറം
നഗരസഭയിലെയും
പരിസരങ്ങളിലെയും
രൂക്ഷമായ
കുടിവെള്ളക്ഷാമം
പരിഹരിക്കുന്നതിന്
നമ്രാണിയില് ഒരു പുതിയ
ചെക്ക്ഡാം
നിര്‍മ്മിക്കുന്ന
കാര്യം പരിഗണിക്കുമോ?
കാരോട്
കുടിവെള്ളപദ്ധതി
983.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2017-18
ബജറ്റില്‍ പ്രഖ്യാപിച്ച
നെയ്യാറ്റിന്‍കര
കാരോട്
കുടിവെള്ളപദ്ധതിയുടെ
ഡി.പി.ആര്.
കിഫ്ബിയില്‍
സമര്‍പ്പിച്ചിട്ടുണ്ടോ;
എത്ര കോടി രൂപയുടെ
ഡി.പി.ആര്. ആണ്
വാട്ടര്‍ അതോറിറ്റി
തയ്യാറാക്കിയത്;
ഡി.പി.ആര്.
കിഫ്ബിയില്‍
എത്തിക്കുന്നതിന് ഇനി
എത്ര കാലതാമസം ഉണ്ട്;
(ബി)
കാരോട്
കുടിവെള്ളപദ്ധതിയുടെ
പണികള്‍ 2018 മാര്‍ച്ച്
മാസത്തില്‍
ആരംഭിക്കാന്‍ കഴിയുമോ;
(സി)
പ്രസ്തുത
പദ്ധതി എത്ര മാസം
കൊണ്ട്
പൂര്‍ത്തീകരിക്കും
എന്ന് വിശദമാക്കാമോ;
(ഡി)
പ്രസ്തുത
പദ്ധതി പ്രകാരം
ഏതൊക്കെ
പഞ്ചായത്തുകളില്‍ ആണ്
കുടിവെള്ളം
എത്തിക്കാന്‍ കഴിയുക
എന്ന് വിശദമാക്കാമോ?
കുടിവെളള
ക്ഷാമം പരിഹരിയ്ക്കാന്‍
പദ്ധതികള്‍
984.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മിക്ക സ്ഥലങ്ങളിലും
കുടിവെളള ക്ഷാമം
നേരിടുന്ന അവസ്ഥ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഇതുമൂലം ഉണ്ടാകുന്ന
കഷ്ടത പരിഹരിയ്ക്കാന്‍
നിലവിലെ സര്‍ക്കാര്‍
എന്തൊക്കെ പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
വാട്ടര്‍
അതോറിറ്റിയിലെ
ഉദ്യോഗസ്ഥരുടെ അനാസ്ഥ
മൂലം പല സ്ഥലങ്ങളിലും
കുടിവെളള പ്രശ്നത്തിന്
പരിഹാരം
ഉണ്ടാകാതിരിയ്ക്കുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;ഇതിനെതിരെ
എന്തു നടപടി
സ്വീകരിയ്ക്കാന്‍
കഴിയും എന്ന്
വ്യക്തമാക്കുമോ ;
(സി)
കുടിവെള്ളം ഇല്ലാത്തത്
സംബന്ധിച്ച് വാട്ടര്‍
അതോറിറ്റിയിലെ
ഉദ്യോഗസ്ഥരെ പല തവണ
ജനങ്ങള്‍
അറിയിച്ചിട്ടും ആയതിന്
പരിഹാരം കാണാത്തത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;ഇങ്ങനെ
ജനങ്ങള്‍ക്ക്
ഉപകാരപ്രദമായ സേവനം
നല്‍കാത്ത
ഉദ്യോഗസ്ഥര്‍ക്കെതിരെ
എന്ത് നടപടി
സ്വീകരിയ്ക്കുമെന്ന്
വിശദമാക്കുമോ;
(ഡി)
സംസ്ഥാനത്ത്ഏറ്റവും
കൂടുതല്‍
കുടിവെളളക്ഷാമം
നേരിടുന്ന ജില്ല
ഏതെന്ന്
കണ്ടെത്തിയിട്ടുണ്ടോ;വെളിപ്പെടുത്തുമോ?
വാട്ടര്‍
മീറ്റര്‍ റീഡിംഗ്
985.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രണ്ട്
മാസത്തിലൊരിക്കല്‍
എടുത്തുവന്ന വാട്ടര്‍
മീറ്റര്‍ റീഡിംഗ്
ഗ്രാമപ്രദേശങ്ങളില്‍
നാലു
മാസത്തിലൊരിക്കലാക്കാന്
തീരുമാനിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ?
(ബി)
ഉണ്ടെങ്കില്‍
ഈ പരിഷ്കരണത്തിന്റെ
ഉദ്ദേശ
ലക്ഷ്യങ്ങളെന്തെന്ന്
വിശദീകരിക്കുമോ?
ജപ്പാന്
കുടിവെള്ള പദ്ധതി
986.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയില്‍ ജപ്പാന്
കുടിവെള്ള പദ്ധതി
പ്രകാരമുള്ള കുടിവെള്ള
വിതരണം ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്നു
വിശദമാക്കാമോ;
(ബി)
ഈ
പദ്ധതി പ്രകാരം
കുടിവെള്ളം
പരിപൂര്‍ണ്ണമായി
എന്നുമുതലാണ് വിതരണം
ചെയ്യുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
വാട്ടര്‍
അതോറിറ്റി പയ്യന്നൂര്‍ സബ്
ഡിവിഷന് കെട്ടിടം
987.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാട്ടര്‍
അതോറിറ്റിയുടെ
പയ്യന്നൂര്‍ സബ്
ഡിവിഷന് ഓഫീസ്
പ്രവര്‍ത്തിക്കുന്നത്
വാടക കെട്ടിടത്തിലാണോ;
എങ്കില്‍ പ്രതിമാസം
എത്ര രൂപയാണ് വാടക
ഇനത്തില്‍
നല്‍കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
പയ്യന്നൂര്‍
സബ് ഡിവിഷന് സ്വന്തമായി
സ്ഥലം നിലവിലുണ്ടോ;
ഉണ്ടെങ്കില്‍
എത്രയാണെന്ന്
അറിയിക്കുമോ;
(സി)
വിശദമായ
എസ്റ്റിമേറ്റ്
തയ്യാറാക്കി
സമര്‍പ്പിച്ചാല്‍ പുതിയ
കെട്ടിടം
നിര്‍മ്മിക്കാന്‍
ആവശ്യമായ ഫണ്ട്
അനുവദിക്കുമോ?
വര്‍ക്കല
മണ്ഡലത്തിലെ കുടിവെള്ള ക്ഷാമം
പരിഹരിക്കുന്നതിനുള്ള നടപടികൾ
988.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വര്‍ക്കല
മണ്ഡലത്തിലെ കുടിവെള്ള
ക്ഷാമം
പരിഹരിക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
വര്‍ക്കല
മണ്ഡലത്തില്‍ ഇറിഗേഷന്‍
വകുപ്പ്
(മൈനര്‍/മേജര്‍)
തയ്യാറാക്കിയിട്ടുള്ള
പ്രവൃത്തികള്‍ക്ക്
ആവശ്യമായ ഫണ്ട്
അനുവദിക്കുമോയെന്ന്
വ്യക്തമാക്കുമോ;
ഏതെല്ലാം
പ്രവൃത്തികള്‍ക്കുള്ള
എസ്റ്റിമേറ്റും
രൂപരേഖയുമാണ്
തയ്യാറാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
കായംകുളം
മണ്ഡലത്തില്‍ വരള്‍ച്ചാ
ദുരിതാശ്വാസ പദ്ധതി
989.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കായംകുളം
മണ്ഡലത്തില്‍ 2016,2017
എന്നീ വര്‍ഷങ്ങളിലെ
വരള്‍ച്ചയുമായി
ബന്ധപ്പെട്ട വരള്‍ച്ചാ
ദുരിതാശ്വാസ
പദ്ധതികളില്‍
ഉള്‍പ്പെടുത്തി കേരള
വാട്ടര്‍ അതോറിറ്റി വഴി
നടപ്പിലാക്കേണ്ടിയിരുന്ന
പദ്ധതികള്‍
ഏതൊക്കയാണെന്നും
അതിന്റെ നിലവിലുള്ള
അവസ്ഥ എന്താണെന്നും
വിശദമാക്കാമോ?
വാട്ടര്‍
അതോറിറ്റിയുടെ അനാഥമായി
കിടക്കുന്ന പൈപ്പുകള്‍
990.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍കോട്
ചെര്‍ക്കള മുതല്‍
വിദ്യാനഗര്‍ വരെ
ദേശീയപാതക്കരികില്‍
വാട്ടര്‍ അതോറിറ്റിയുടെ
വലിയ പൈപ്പുകള്‍
കിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഈ പൈപ്പുകള്‍
ഉപയോഗിക്കാതെ
കിടക്കുന്നതിന്റെ
കാരണമെന്താണെന്നും എത്ര
കാലമായി ഈ അവസ്ഥ
തുടരുന്നുവെന്നും
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പൈപ്പുകള്‍ ഏതു
ഫണ്ടുപയോഗിച്ചു
വാങ്ങിയതാണെന്നും
പൈപ്പിടുന്ന പ്രവൃത്തി
ടെണ്ടര്‍
ചെയ്തിട്ടുണ്ടോയെന്നും
അറിയിക്കുമോ;
(സി)
എങ്കില്‍
ആരാണ് കരാറുകാരനെന്നും
പ്രവൃത്തി എപ്പോള്‍
തുടങ്ങുമെന്നും
വ്യക്തമാക്കാമോ?
കോതമഗലം
മുന്‍സിപ്പാലിറ്റിയിലെ
കുടിവെള്ള പദ്ധതി
991.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തിലെ കീരംപാറ
പഞ്ചായത്തിനെ ദേശീയ
ഗ്രാമീണ ശുദ്ധജല പദ്ധതി
(എൻ ആർ ഡി പി എം ) യിൽ
ഉള്‍പ്പെടുത്തി 1400
ലക്ഷം അടങ്കല്‍
തുകയില്‍ ഒരു കുടിവെള്ള
പദ്ധതിക്ക്
25.10.2013-ല്‍
ഭരണാനുമതിയും
5.5.2017ല്‍ സാങ്കേതിക
അനുമതിയും
ലഭ്യമായെങ്കിലും പദ്ധതി
ആരംഭിക്കുവാന്‍
കഴിഞ്ഞിട്ടില്ല എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പദ്ധതി
ആരംഭിക്കുവാന്‍
കഴിയാത്ത സാഹചര്യം
വിശദീകരിക്കാമോ;
(സി)
പദ്ധതിയുടെ
നിലവിലെ അവസ്ഥ
വ്യക്തമാക്കാമോ;
(ഡി)
കീരംപാറ
പഞ്ചായത്ത്,
വാരപ്പെട്ടി പഞ്ചായത്ത്
,നെല്ലിക്കുഴി
പഞ്ചായത്ത്, കോതമഗലം
മുന്‍സിപ്പാലിറ്റി
ഇവിടങ്ങളിലെയെല്ലാം
കുടിവെള്ള
പ്രശ്നങ്ങള്‍ക്ക്
പരിഹാരമാകുന്ന പ്രസ്തുത
കുടിവെള്ള പദ്ധതി
സ്റ്റേറ്റ് പ്ലാനിൽ
ഉള്‍പ്പെടുത്തി
നടപ്പിലാക്കുന്നതിനുവേണ്ട
നടപടി സ്വീകരിക്കുമോ?
തിരുനാവായ
- കാടാമ്പുഴ കുടിവെള്ള
പദ്ധതിയുമായി ബന്ധപ്പെട്ട
നടപടികള്‍
992.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ തിരുനാവായ -
കാടാമ്പുഴ കുടിവെള്ള
പദ്ധതിയുമായി
ബന്ധപ്പെട്ട പൈപ്പ്
ലൈന്‍
സ്ഥാപിക്കുന്നതിനു
വേണ്ട അനുവാദം
പൊതുമരാമത്ത്
വകുപ്പില്‍ നിന്നും
ലഭിച്ചിട്ടുണ്ടോ;
(ബി)
തിരുനാവായ
- കാടാമ്പുഴ പദ്ധതിയുടെ
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് റോഡ്
മുറിക്കുന്നതിന്
ആവശ്യമായ തുക കേരള
വാട്ടര്‍ അതോറിറ്റി
കെട്ടിവച്ചിട്ടുണ്ടോ;
(സി)
പദ്ധതി
അത്യാവശ്യമായ
സാഹചര്യത്തില്‍
പ്രസ്തുത തുക
അടിയന്തരമായി
പൊതുമരാമത്ത്
വകുപ്പില്‍ കെട്ടിവച്ച്
പദ്ധതി
പൂര്‍ത്തിയാക്കുവാന്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
കുടിവെള്ള
ലഭ്യത
993.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം എത്ര
വീടുകളില്‍ കുടിവെള്ളം
എത്തിയ്ക്കുവാന്‍
കഴിഞ്ഞിട്ടുണ്ട്;
ജില്ലതിരിച്ച് വിശദമായ
കണക്കുകള്‍
ലഭ്യമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
വന്നതിനുശേഷം ഓരോ
നിയോജകമണ്ഡലത്തിലും
എത്ര ശതമാനം
കുടുംബങ്ങൾക്ക് വീതം
കുടിവെള്ളം
എത്തിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(സി)
ഇറിഗേഷന്‍
ഡിപ്പോര്ട്ടുമെന്റ്
വേണ്ടെന്ന്
വച്ചിട്ടുള്ള പല
പദ്ധതികളുടെയും
ഓഫീസുകളില്‍ ഇപ്പോഴും
അനേകം ഉദ്യോഗസ്ഥര്‍
ജോലി ചെയ്തുവരുന്നതായ
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
മീനച്ചില്‍ റിവര്‍വാലി
പദ്ധതി ഉള്‍പ്പെടെ
ഇപ്രകാരം വേണ്ടെന്ന്
വച്ചിട്ടുള്ള മറ്റ്
പദ്ധതികളുടെയും
ഓഫീസുകളില്‍ എത്ര
ഉദ്യോഗസ്ഥര്‍ വീതം
വിവിധ തസ്തികകളില്‍
ഇപ്പോഴും ജോലി
ചെയ്യുന്നുണ്ടെന്ന്
വെളിപ്പെടുത്താമോ;
ഇതിന്റെ വിശദമായ
കണക്കുകള്‍ ഓഫീസിന്റെ
പേരും സ്ഥലങ്ങളും സഹിതം
ലഭ്യമാക്കുമോ;
(ഇ)
പ്രസ്തുത
ഉദ്യോഗസ്ഥരെ ജല
അതോറിറ്റിയിലേയ്ക്ക്
മാറ്റി
നിയമിയ്ക്കാനുള്ള
നടപടികളെപ്പറ്റി
ആലോചിയ്ക്കുമോ;
എങ്കില്‍ വിശദാംശം
വെളിപ്പെടുത്തുമോ?
എലവഞ്ചേരി
പല്ലശ്ശന കുടിവെള്ള പദ്ധതി
994.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
സംസ്ഥാന ബഡ്ജറ്റില്‍
പ്രഖ്യാപിച്ച എലവഞ്ചേരി
-പല്ലശ്ശന കുടിവെള്ള
പദ്ധതിയുടെ
പ്രവര്‍ത്തനം ഏത് ഘട്ടം
വരെയെത്തി എന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി
ആരംഭിക്കുന്നതിന് ഇനി
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
പൂര്‍ത്തിയാക്കേണ്ടത്
എന്ന് അറിയിക്കുമോ;
(സി)
രൂക്ഷമായ
കുടിവെള്ള ക്ഷാമം
നേരിടുന്ന ഈ
പഞ്ചായത്തുകളില്‍
അടിയന്തരമായി പ്രസ്തുത
കുടിവെള്ള പദ്ധതി
ആരംഭിക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ; ഈ
പദ്ധതി എന്ന്
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്ന്
വിശദമാക്കുമോ?
ചാലശ്ശേരി
പാവറട്ടി കുടിവെള്ള പദ്ധതി
995.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മണലൂര്‍
മണ്ഡലത്തിലെ ചാലിശ്ശേരി
പാവറട്ടി കുടിവെള്ള
പദ്ധതിയുടെ
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി
പ്രാവര്‍ത്തികമാക്കുന്നതിനായി
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(സി)
പദ്ധതി
എന്നത്തേയ്ക്ക്
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നതെന്ന്
അറിയിക്കുമോ?
കുയിലൂര്‍
പ്രദേശത്ത് ശുദ്ധജല വിതരണം
996.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ ഇരിക്കൂര്‍
അഡ്ജോയിനിംഗ്
പദ്ധതിയില്‍ നിന്നും
മട്ടന്നൂര്‍
നിയോജകമണ്ഡലത്തിലെ
പടിയൂര്‍
ഗ്രാമപഞ്ചായത്തിലെ
കുയിലൂര്‍ പ്രദേശത്ത്
ശുദ്ധജല വിതരണം
നടത്തുന്നതിന് പൈപ്പ്
ലൈൻ എക്സ്റ്റന്‍ഷനു
വേണ്ടിയുള്ള
എസ്റ്റിമേറ്റ്
തയ്യാറാക്കി കേരള ജല
അതോറിറ്റിയ്ക്ക്
സമര്പ്പിക്കുകയുണ്ടായിട്ടുണ്ടോ;
(ബി)
പ്രസ്തുത
എസ്റ്റിമേറ്റിന്
ഭരണാനുമതി
നല്‍കുന്നതിനുള്ള
നടപടികള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(സി)
നടപ്പ്
സാമ്പത്തിക വര്‍ഷം
തന്നെ ഭരണാനുമതി നല്കി
ടെന്‍ഡര്‍ ചെയ്യുവാനും
വരാന്‍ പോകുന്ന
വേനല്‍ക്കാലത്ത്
കുയിലൂര്‍
പ്രദേശവാസികളുടെ
ശുദ്ധജലക്ഷാമം
പരിഹരിക്കുവാനും നടപടി
സ്വീകരിക്കുമോ?
കുടിവെള്ള
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
ഗാര്‍ഹിക കണക്ഷന്
അനുവദിക്കാന്‍ നടപടി
997.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
എന്റോസള്ഫാന്
പ്രോജക്റ്റില്‍
ഉള്‍പ്പെടുത്തി
കണ്ണൂര്‍- ചീമേനി
പഞ്ചായത്തില്‍ ആരംഭിച്ച
കുടിവെള്ള പദ്ധതിയില്‍
കൂടുതല്‍ ഗാര്‍ഹിക
കണക്ഷന് അനുവദിക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ;
എങ്കില്‍
വ്യക്തമാക്കാമോ?
ഭാരതപ്പുഴ
മലിനമാക്കുന്നത് തടയാനുള്ള
നടപടികൾ
998.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുടിവെള്ള
പദ്ധതികള്‍ക്കായി
ഭാരതപ്പുഴയിൽ നിന്നും
പമ്പ് ചെയ്യുന്ന
വെള്ളത്തിന്റെ
ഗുണനിലവാരം സംബന്ധിച്ച
പരിശോധന
നടത്തിയിട്ടുണ്ടോ;
കുടിവെള്ള ശ്രോതസ്സായ
ഭാരതപ്പുഴ
മലിനമാക്കുന്നത്
തടയാന്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
ഹോട്ടലുകളില്‍
നിന്നും കംഫർട്ട്
സ്റ്റേഷനുകളില്‍
നിന്നും വിവിധ
ഓടകളിലൂടെ മലിനജലം
കുടിവെള്ള സ്രോതസ്സില്‍
എത്തിച്ചേരുന്നത്
തടയാനായി തദ്ദേശ
സ്വയംഭരണ
സ്ഥാപനങ്ങൾക്ക് കര്‍ശന
നിര്‍ദേശം നല്കുവാന്
നടപടി സ്വീകരിക്കുമോ;
(സി)
ഭാരതപ്പുഴയില്‍
എത്തിച്ചേരുന്ന വെള്ളം
ശുദ്ധീകരിക്കുവാനായി
സ്ഥാപിച്ച പ്ലാന്റ്
ഇപ്പോള്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
ഇല്ലെങ്കില്‍ അത്
പ്രവര്‍ത്തന
രഹിതമാവാനുളള കാരണം
വ്യക്തമാക്കാമോ; ആയതു
പ്രവര്‍ത്തിപ്പിക്കാനുള്ള
നടപടി സ്വീകരിക്കുമോ?
കൊങ്ങാട്,മങ്കര
എന്നിവിടങ്ങളിലെ കുടിവെള്ള
പദ്ധതികള്‍
999.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊങ്ങാട്
മണ്ഡലത്തില്‍ എത്ര
പുതിയ കുടിവെള്ള
പദ്ധതികള്‍
ആരംഭിയ്ക്കുന്നതിനാണ്
നടപടി
സ്വീകരിച്ചിട്ടുള്ളത്;
എന്തെല്ലാം
സ്കീമുകളിലൂടെയാണ്
പദ്ധതികള്‍
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നത് ;
വിശദവിവരം നല്‍കുമോ;
(ബി)
മങ്കര
പഞ്ചായത്തിന്റെ വിവിധ
കുടിവെള്ള പദ്ധതികളുടെ
പൂര്‍ത്തീകരണത്തിനും
നവീകരണത്തിനും
നടപടികള്‍
സ്വീകരിയ്ക്കണമെന്ന്
ആവശ്യപ്പെട്ടുകൊണ്ട്
ഗ്രാമ പഞ്ചായത്തും
മണ്ഡലം എം.എൽ.എ യും
നല്‍കിയിട്ടുള്ള
നിവേദനങ്ങളുടെമേൽ
സ്വീകരിച്ച നടപടികളുടെ
പുരോഗതി അറിയിക്കുമോ?
താഴേക്കോട്
-ആലിപ്പറമ്പ് കുടിവെള്ള പദ്ധതി
1000.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പെരിന്തല്‍മണ്ണ
നിയോജകമണ്ഡലത്തിലെ
താഴേക്കോട്
-ആലിപ്പറമ്പ്
ഗ്രാമപഞ്ചായത്തുകളില്‍
നടപ്പിലാക്കുന്ന
സി.എ.ആര്
ഡബ്ള്യു.എസ്.എസ്.
താഴേക്കോട്
-ആലിപ്പറമ്പ് കുടിവെള്ള
പദ്ധതി
പൂര്‍ത്തീകരിക്കുന്നതിന്
നാളിതുവരെ തുക
വകയിരുത്തിയിട്ടില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതി അനന്തമായി
നീളുന്നത്
പദ്ധതിച്ചെലവ്
വര്‍ദ്ധിക്കുന്നതിന്
ഇടയാക്കുന്നതും
ഗുണഭോക്താക്കള്‍ക്ക്
പ്രയോജനം
ലഭിക്കുന്നതിന്
കാലതാമസമുണ്ടാക്കുന്നതും
ആയ കാര്യം ശ്രദ്ധയിൽ
പെട്ടിട്ടുണ്ടോ ;
(സി)
പ്രസ്തുത
പദ്ധതി
പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ
തുക ഏത് രീതിയില്‍
വകയിരുത്താന്‍
കഴിയുമെന്നാണ്
സര്‍ക്കാര്‍
പ്രതീക്ഷിക്കുന്നത്;വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
പദ്ധതി എത്രയും വേഗം
പൂര്‍ത്തീകരിക്കുന്നതിനും
ഈ പ്രദേശത്തെ
കുടിവെള്ളക്ഷാമം
പരിഹരിക്കുന്നതിനും
അടിയന്തര നടപടി
സ്വീകരിക്കുമോ?
കോഴിക്കോട്
ജപ്പാന് കുടിവെള്ള പദ്ധതി
1001.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയില്‍ ജപ്പാന്
കുടിവെള്ള പദ്ധതിയില്‍
പൈപ്പിടുന്നതിന്
ആവശ്യമായ അനുമതി
പൊതുമരാമത്ത്
വകുപ്പില്‍ നിന്നും
ലഭിച്ചിട്ടും
പ്രവൃത്തികള്‍ ഇഴഞ്ഞു
നീങ്ങുകയാണെന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയത്
പൂര്‍ത്തീകരിക്കാന്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദമാക്കാമോ;
(ബി)
കുടിവെള്ളക്ഷാമം
രൂക്ഷമായിക്കൊണ്ടിരിക്കുന്ന
സാഹചര്യത്തില്‍
എപ്പോള്‍ പ്രവൃത്തി
പൂര്‍ത്തീകരിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കുമോ?
പൈപ്പിടല്‍
പ്രവൃത്തി
1002.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടക്കൊച്ചി
കുടിവെള്ള പദ്ധതിയുടെ
അരൂര്‍ പാലം മുതല്‍
പാവുമ്പായി മൂലയിലെ
പദ്ധതി പ്രദേശം
വരെയുള്ള പൈപ്പിടല്‍
പ്രവൃത്തിയുടെ
നിജസ്ഥിതി അറിയിക്കുമോ;
(ബി)
പൈപ്പിടുന്നതിനായി
അമൃത് പദ്ധതിയില്‍
അനുവദിച്ച തുകയുടെ
ടെണ്ടര്‍
പൂര്‍ത്തീകരിച്ചോ; ഈ
പ്രവൃത്തി എന്നത്തേക്ക്
ആരംഭിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ;
(സി)
പൈപ്പിടല്‍
പ്രവൃത്തി
പൂര്‍ത്തീകരിക്കുന്നതില്‍
നേരിടുന്ന
കാലതാമസത്തിന്റെ കാരണം
വിശദമാക്കുമോ?
ഇടക്കൊച്ചി
കുടിവെള്ള പദ്ധതി
1003.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിലെ ഇടക്കൊച്ചി
കുടിവെള്ള പദ്ധതിയുടെ
വാട്ടര്ടാങ്കിനായി തുക
അനുവദിച്ചിട്ടും
നിര്‍മ്മാണ
പ്രവൃത്തികള്‍
ആരംഭിക്കുവാന്‍
സാധിക്കാത്തതിന് കാരണം
വ്യക്തമാക്കാമോ;
(ബി)
തുക
അനുവദിച്ചിട്ടും
നടപടികള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കാത്തതിനാല്‍
അനുവദിച്ച തുക തികയാതെ
വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഈ
പ്രശ്നം പരിഹരിക്കാനായി
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
വ്യക്തമാക്കാമോ;
(ഡി)
ടാങ്കിന്റെയും
അനുബന്ധഘടകങ്ങളുടെയും
നിര്‍മ്മാണ
പ്രവൃത്തികള്‍
എന്നത്തേക്ക്
ആരംഭിക്കാന്‍
സാധിക്കുമെന്നും ആയത്
എന്ന്
പൂര്‍ത്തീകരിക്കാന്‍
സാധിക്കുമെന്നും
വ്യക്തമാക്കാമോ?
കാസര്‍ഗോഡ്
കുടിവെള്ള പദ്ധതി
1004.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ബന്തടുക്കയ്ക്കും സമീപ
വില്ലേജുകള്ക്കുമുള്ള
കുടിവെള്ള പദ്ധതിക്ക്
അനുമതി
ലഭിച്ചിട്ടുണ്ടോ;
(ബി)
എങ്കിൽ
അനുമതി ലഭിച്ചത്
എന്നാണെന്നും എത്ര തുക
അനുവദിച്ചിട്ടുണ്ടെന്നും
അറിയിക്കുമോ;
(സി)
പഞ്ചായത്തുകള്‍
ഈ പദ്ധതിക്കാവശ്യമായ
സ്ഥലം ഏറ്റെടുത്ത്
നൽകിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ഡി)
പഞ്ചായത്തുകള്‍
ഭൂമി ഏറ്റെടുത്ത്
നൽകാത്ത സാഹചര്യത്തിൽ
വാട്ടര്‍ അതോറിറ്റി
തന്നെ റവന്യൂ ഭൂമി
കണ്ടെത്തി പദ്ധതി
യാഥാര്‍ഥ്യമാക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ?
മാവേലിക്കര
കുറത്തികാട് കുടിവെള്ള പദ്ധതി
1005.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
കുറത്തികാട് കുടിവെള്ള
പദ്ധതി
പൂര്‍ത്തീകരിക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത പദ്ധതി
പൂര്‍ത്തീകരിക്കുന്നതിനുളള
നിലവിലെ തടസ്സം
എന്തെന്ന്
വ്യക്തമാക്കുമോ;
പ്രസ്തുത തടസ്സം
പരിഹരിക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
മാവേലിക്കര
തഴക്കര കുടിവെള്ള
പദ്ധതിക്ക്
(കെ.ഡബ്ള്യു.എ.) 60കോടി
രൂപയ്ക്ക് ഭരണാനുമതി
നല്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
ഇതിന്റെ നിലവിലെ സ്ഥിതി
വിശദമാക്കുമോ;ഡി.ആര്
അനുമതി
ലഭ്യമായിട്ടുണ്ടോ?
ഒറ്റപ്പാലം
മണ്ഡലത്തിലെ കുടിവെള്ള
പദ്ധതികള്‍
1006.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒറ്റപ്പാലം
നിയോജക മണ്ഡലത്തിലെ
ഏതെല്ലാം കുടിവെള്ള
പദ്ധതികള്‍ക്കാണ് ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഫണ്ട് അനുവദിച്ചത്;
വിശദാംശം നല്‍കാമോ;
(ബി)
ഓരോ
കുടിവെള്ള
പദ്ധതിയുടെയും
കാലികസ്ഥിതിയും
നാളിതുവരെ സ്വീകരിച്ച
നടപടികളും
വിശദീകരിക്കാമോ?
പീലാര്‍മുഴി
ലിഫ്റ്റ് ഇറിഗേഷന്‍ നിര്‍മ്മാണം
1007.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തിലെ കോടശ്ശേരി
പഞ്ചായത്തിലെ
പീലാര്‍മുഴി ലിഫ്റ്റ്
ഇറിഗേഷന്‍ നിര്‍മ്മാണം
ഏത് ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
നിര്‍മ്മാണം ഉടന്‍
പൂര്‍ത്തിയാക്കി
പ്രവര്‍ത്തനം
ആരംഭിക്കുന്നതിനാവശ്യമായ
അടിയന്തിര നടപടി
സ്വീകരിക്കുമോ?
പള്ളിച്ചല്‍
കുടിവെള്ള പദ്ധതി
1008.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പള്ളിച്ചല്‍
കുടിവെള്ള പദ്ധതി (ജി ഒ
. ആർ ടി .
893/2016/ഡബ്ലിയു ആർ ഡി
.തീയതി
16.11.16)നടപ്പിലാക്കുന്നതിനുള്ള
നടപടിയെന്തായെന്ന്
വിശദമാക്കാമോ;
അടിയന്തര
പ്രാധാന്യത്തോടെ ഇൗ
പദ്ധതി
നടപ്പിലാക്കുന്നതിന്
എന്തെല്ലാം നടപടി
സ്വീകരിക്കുമെന്ന്
വിശദമാക്കാമോ?
സമ്പൂര്‍ണ്ണ
ജലസുരക്ഷാ പദ്ധതി
1009.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
പി. ഉണ്ണി
,,
എം. നൗഷാദ്
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജല സംരക്ഷണത്തിനായി
സമ്പൂര്‍ണ്ണ ജല സുരക്ഷാ
പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത പദ്ധതിയുടെ
ഭാഗമായി വിവിധ ജല
സാക്ഷരതാ പരിപാടികള്‍,
സെമിനാറുകള്‍,
ശില്പശാലകള് എന്നിവ
സംഘടിപ്പിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(സി)
വിവിധ
ജലസംരക്ഷണ പരിപാടികളുടെ
ഭാഗമായി
ജലസ്രോതസ്സുകളുടെ
തുടര്‍ പരിപാലനത്തിനും
സംരക്ഷണത്തിനും ജല
ജാഗ്രതാ സമിതികളും ജല
കൂട്ടായ്മകളും
രൂപീകരിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശം
വെളിപ്പെടുത്താമോ;
(ഡി)
ജലസ്രോതസ്സുകള്‍
സംരക്ഷിക്കേണ്ടതിന്റെ
ആവശ്യകത സംബന്ധിച്ച്
ജനങ്ങള്‍ക്ക് അവബോധം
സൃഷ്ടിക്കുന്നതിനും പല
വിധ കാരണങ്ങളാല്‍
നശിച്ചുപോയ കിണറുകള്‍,
കുളങ്ങള്‍, തോടുകള്‍,
കനാലുകള്‍, നദികള്‍
എന്നിവയെല്ലാം
വീണ്ടെടുക്കുന്നതിന്
അതത് പ്രദേശങ്ങളിലുള്ള
ജനങ്ങളെ
പങ്കാളികളാക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
പയ്യന്നൂര്‍
മണ്ഡലത്തിലെ കുണിയന്‍ പടിഞ്ഞാറെ
തോട് വിസിബി,കരിങ്കുഴി വിസിബി
പ്രവര്‍ത്തികള്‍ക്ക് ഭരണാനുമതി
1010.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പയ്യന്നൂര്‍
മണ്ഡലത്തിലെ കുണിയന്‍
പടിഞ്ഞാറെ തോട്
വിസിബി, കരിങ്കുഴി
വിസിബി ചാല്യപ്പള്ളി
എന്നീ
പ്രവര്‍ത്തികള്‍ക്ക്
ഭരണാനുമതി
നല്‍കുന്നതിനുള്ള
നടപടികള്‍ ഏത് വരെ
ആയെന്ന് വിശദമാക്കാമോ?
കൊയിലാണ്ടി
മണ്ഡലത്തില്‍ കേരളാ വാട്ടര്‍
അതോറിറ്റിയുടെ പദ്ധതി
1011.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊയിലാണ്ടി
മണ്ഡലത്തില്‍
കുടിവെള്ളത്തിന്
സമഗ്രമായ പദ്ധതികള്‍
നിലവിലില്ലാത്ത
പയ്യോളി നഗരസഭയിലും
സമീപ പഞ്ചായത്തുകളിലും
ശുദ്ധ ജലം
എത്തിക്കുന്നതിനായി
കേരളാ വാട്ടര്‍
അതോറിറ്റി സമഗ്രമായ
പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കില്‍ പദ്ധതിയുടെ
വിശദാംശം
ലഭ്യമാക്കാമോ;
(ബി)
പദ്ധതിയ്ക്ക്
അംഗീകാരം
ലഭിക്കുന്നതിന് ഇനി
എന്തെല്ലാം നടപടികളാണ്
പൂര്‍ത്തിയാവാനുള്ളതെന്ന്
വിശദമാക്കാമോ;
(സി)
പദ്ധതിയ്ക്ക്
അംഗീകാരം നല്‍കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
കുഞ്ഞിമംഗലം-ചെറുതാഴം-ഏഴിമല
നേവല്‍ അക്കാദമി കുടിവെളള
പദ്ധതി
1012.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ബജറ്റില്‍
പ്രഖ്യാപിച്ച കണ്ണൂര്‍
ജില്ലയിലെ
കല്ല്യാശ്ശേരി
മണ്ഡലത്തിലെ
കുഞ്ഞിമംഗലം-ചെറുതാഴം-ഏഴിമല
നേവല്‍ അക്കാദമി
കുടിവെളള പദ്ധതിക്ക്
വിശദമായ എസ്റ്റിമേറ്റ്
സമര്‍പ്പിച്ച
സാഹചര്യത്തില്‍
ഭരണാനുമതി
ലഭ്യമാക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;വിശദാംശം
നല്‍കാമോ?
നദികളിലേക്ക്
മാലിന്യം തള്ളുന്നവര്‍ക്ക്
ശിക്ഷ
1013.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നദികള്‍
മലിനമാക്കുന്നതു
തടയാന്‍ എന്തെങ്കിലും
കര്‍മ്മ പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;വ്യക്തമാക്കുമോ;
(ബി)
നദികളിലേക്ക്
മലിന്യം
തള്ളുന്നവര്‍ക്ക് ശിക്ഷ
നല്കാന് എന്തു നടപടി
സ്വീകരിച്ചു എന്ന്
വ്യക്തമാക്കുമോ?
ജലക്ഷാമത്തിന്
ശാശ്വത പരിഹാരം
1014.
ശ്രീ.റ്റി.വി.രാജേഷ്
,,
പി.കെ. ശശി
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കാലാവസ്ഥാ വ്യതിയാനവും
മഴയുടെ ലഭ്യതക്കുറവും
മൂലം തുടരെ ഉണ്ടാകുന്ന
ജലക്ഷാമത്തിന് ശാശ്വത
പരിഹാരം കാണാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഭൂഗര്‍ഭ
ജലവിതാനം
നാള്‍ക്കുനാള്‍
താഴ്ന്നുകൊണ്ടിരിക്കുന്നതായി
കണ്ടെത്തിയിട്ടുള്ളതിന്റെ
അടിസ്ഥാനത്തില്‍
ഭൂഗര്‍ഭജല
പരിപോഷണത്തിനായി
എന്തെല്ലാം
മാര്‍ഗ്ഗങ്ങളാണ്
അവലംബിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ;
(സി)
ലഭ്യമാകുന്ന
മഴവെള്ളം
സംഭരിക്കുന്നതിനും
ഉപയോഗിച്ച ജലം
ശുദ്ധീകരിച്ച് വിവിധ
ആവശ്യങ്ങള്‍ക്കായി
വീണ്ടും
ഉപയോഗിക്കുന്നതിനും
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കാന്‍
സാധിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
പെരുന്തേനരുവി
പദ്ധതി പ്രദേശങ്ങളില്‍
ജലദൗര്‍ലഭ്യം
T 1015.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പെരുന്തേനരുവി
ജല വൈദ്യുത പദ്ധതി
പ്രാവര്‍ത്തികമായതോടെ
പെരുന്തേനരുവി ടൂറിസം
പദ്ധതി, പെരുന്തേനരുവി
കുടിവെള്ള വിതരണ പദ്ധതി
എന്നിവയുടെ പദ്ധതി
പ്രദേശങ്ങളില്‍
ജലദൗര്‍ലഭ്യം
അനുഭവപ്പെടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിപ്രദേശങ്ങളില്‍
വെള്ളം
എത്തിക്കുന്നതിന്
എന്തെങ്കിലും പദ്ധതി
പരിഗണനയിലുണ്ടോ; എങ്കിൽ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
മുരിക്കുംപാടം,
ഞാറക്കല്‍ എന്നിവിടങ്ങളിലെ
ശുദ്ധജല ടാങ്കുകളുടെ
നിര്‍മ്മാണം
1016.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജിഡ
ഫണ്ട് വിനിയോഗിച്ച്
നിര്‍മ്മിക്കുന്ന
മുരിക്കുംപാടം,
ഞാറക്കല്‍
എന്നിവിടങ്ങളിലെ
ശുദ്ധജല ടാങ്കുകളുടെ
നിര്‍മ്മാണം
അനിശ്ചിതമായി
തടസ്സപ്പെട്ടു
കിടക്കുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി നല്‍കിയിട്ട്
എത്ര നാളായെന്നും എത്ര
തവണ കരാറുകാര്‍ക്ക്
സമയം ദീര്‍ഘിപ്പിച്ച്
നല്‍കിയെന്നും
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
കരാറുകാര്‍ക്കെതിരെ
ഏതെങ്കിലും തരത്തിലുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെങ്കില്‍
വിശദമാക്കാമോ?
പെരിന്തല്‍മണ്ണ
നിയോജകമണ്ഡലത്തിലെ പ്രദേശങ്ങള്‍
നേരിടുന്ന കുടിവെളളക്ഷാമം
1017.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പെരിന്തല്‍മണ്ണ
നിയോജകമണ്ഡലത്തിലെ
മേലാറ്റൂര്‍
ഗ്രാമപഞ്ചായത്തിലെ പല
പ്രദേശങ്ങളിലും
രൂക്ഷമായ
കുടിവെളളക്ഷാമം
നേരിടുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വെളിയാര്‍
പുഴയില്‍
മണിയാണീരിക്കടവില്‍ ഒരു
സ്ഥിരം തടയണ
നിര്‍മ്മിക്കുന്നത്
ഇതിന് പരിഹാരമാകും എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിന്
എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടോ;
പ്രതീക്ഷിക്കുന്ന ചെലവ്
എത്രയാണെന്ന്
അറിയിക്കാമോ;
(സി)
പ്രസ്തുത
പ്രവൃത്തിക്ക്
ഭരണാനുമതി
ലഭ്യമാക്കുന്നതിന്
ജലവിഭവവകുപ്പ്
സ്വീകരിച്ച നടപടി
എന്താണെന്ന്
അറിയിക്കാമോ;
അടിയന്തരമായി ഭരണാനുമതി
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
വേനല്‍ക്കാലത്തെ
ജലക്ഷാമം
1018.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വേനല്‍ക്കാലത്തെ
ജലക്ഷാമം നേരിടുന്നതിന്
നടത്തിയ പ്രവർത്തനങ്ങൾ
എന്തെല്ലാമെന്ന്
വിശദീകരിക്കാമോ;
(ബി)
കുഴല്‍കിണര്‍
കുഴിക്കുന്നതിന്
എന്തെങ്കിലും
നിയന്ത്രണങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
തടയണകള്‍
കെട്ടി വെള്ളം
സംഭരിക്കുന്നതിന്
എന്തെങ്കിലും നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
തടയണകള്‍ക്ക്
വേണ്ടി പ്രത്യേകം
ഫണ്ടുകള്‍
നീക്കിവച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ജില്ല
തിരിച്ചുള്ള കണക്കുകള്‍
ലഭ്യമാക്കാമോ;
(ഇ)
വരള്‍ച്ചാ
ദുരിതാശ്വാസ
പദ്ധതിയില്‍
ഉള്‍പ്പെടുത്തി പുതിയ
കുടിവെള്ള പദ്ധികള്‍ /
പുനരുദ്ധാരണ
പ്രവൃത്തികള്‍ എന്നിവ
അനുവദിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
കുടിവെള്ളക്ഷാമം
പരിഹരിയ്ക്കാന്‍ പദ്ധതികള്‍
1019.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
വേനല്‍ക്കാലത്ത്
സ്ഥിരമായി ഉണ്ടാകുന്ന
കുടിവെള്ളക്ഷാമം
പരിഹരിയ്ക്കാന്‍, ഓരോ
നിയോജകമണ്ഡലത്തിലും
കുറഞ്ഞത് 5
പഞ്ചായത്തുകളിലെങ്കിലും,
നേരത്തേതന്നെ കുടിവെള്ള
സ്രോതസ്സ്
കണ്ടുപിടിച്ച്,
എക്കാലത്തും ജലലഭ്യത
ഉറപ്പാക്കുന്ന
തരത്തില്‍ വലിയ കുളമോ,
കിണറുകളോ കുഴിച്ച്
കുടിവെള്ളം സംഭരിച്ച്
അവശ്യസമയത്ത്
ജനങ്ങള്‍ക്ക്
എത്തിച്ചുകൊടുക്കാന്‍
നടപടി സ്വീകരിയ്ക്കുമോ;
(ബി)
2018-19
ല്‍ കുടിവെള്ളക്ഷാമം
പരിഹരിയ്ക്കാന്‍ പുതിയ
പദ്ധതികള്‍ക്കായി
എത്രകോടി രൂപ
വകയിരുത്താന്‍
സര്‍ക്കാര്‍
ഉദ്ദേശിയ്ക്കുന്നു എന്ന
കാര്യം വിശദമാക്കുമോ;
(സി)
അടുത്ത
30 വര്‍ഷത്തെ
ആവശ്യങ്ങള്‍
മുന്‍കൂട്ടി കണ്ട്
സംസ്ഥാനത്ത് വിവിധ
കുടിവെള്ളപദ്ധതികള്‍
തയ്യാറാക്കാന്‍ നടപടി
സ്വീകരിയ്ക്കുമോയെന്ന്
വ്യക്തമാക്കുമോ?
തീരപ്രദേശങ്ങളിലെ
കുടിവെള്ളക്ഷാമം
1020.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തീരദേശങ്ങളില്‍
അനുഭവപ്പെടുന്ന
രൂക്ഷമായ
കുടിവെള്ളക്ഷാമം
പരിഹരിക്കുന്നതിനായി ഈ
സര്‍ക്കാര്‍
നടപ്പിലാക്കിയ
പദ്ധതികള്‍
എന്തൊക്കെയാണ്;
(ബി)
പല
വിദേശ രാജ്യങ്ങളിലും
നടപ്പിലാക്കിയിട്ടുള്ള
കടല്‍ വെള്ളം
ശുദ്ധീകരിച്ച്
കുടിവെള്ളമാക്കുന്ന
പദ്ധതിയുടെ സാധ്യത
പരിശോധിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏത്
ഏജന്‍സിയാണ്
പരിശോധിച്ചത്;
(സി)
അവരുടെ
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ജലനിധി
പദ്ധതി
1021.
ശ്രീ.കെ.മുരളീധരന്
,,
കെ.എസ്.ശബരീനാഥന്
,,
എം. വിന്‍സെന്റ്
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലനിധി
രണ്ടാം ഘട്ട
പദ്ധതികളുടെ
പ്രവര്‍ത്തന പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ജലനിധി
രണ്ടാം ഘട്ടപദ്ധതി
ഇതുവരെ എത്ര
ഗ്രാമപഞ്ചായത്തുകളില്‍
പ്രവര്‍ത്തനം ആരംഭിച്ചു
എന്ന് വിശദമാക്കാമോ;
(സി)
ഭൂജല
പരിപോഷണത്തിനായി
നടപ്പിലാക്കിയ
പദ്ധതികള്‍
ഏതൊക്കെയാണെന്നും.
ഇതിനായി ഇതുവരെ എത്ര
കോടി രൂപ ചെലവാക്കി
എന്നും വ്യക്തമാക്കാമോ
;
(ഡി)
പദ്ധതികളിലെ
അപാകത, അനിയന്ത്രിതമായ
ജലഉപയോഗം,
ജലസ്രോതസ്സുകളില്‍
ജലത്തിന്റെ
ലഭ്യതക്കുറവ് എന്നിവ
മൂലം ജലനിധി ഒന്നാം
ഘട്ടത്തില്‍
പൂര്‍ത്തീകരിച്ച ചില
സ്കീമുകള്‍
പ്രവര്‍ത്തനക്ഷമമല്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;ഇക്കാര്യത്തില്‍
എന്ത് നടപടിയാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നത്;
(ഇ)
ഉപഭോക്തൃ
സമിതികളെ
ഏല്പിച്ചുകഴിഞ്ഞാല്
സ്കീമുകളുടെ
പ്രവര്‍ത്തനം അവലോകനം
ചെയ്യുന്നതിനും
ആവശ്യമായ സാങ്കേതികവും
ധനപരമായ പിന്തുണയും
നല്‍കുന്നതിന് നിലവില്‍
സംവിധാനമുണ്ടോ;
ഇല്ലെങ്കില്‍
അതിനെക്കുറിച്ച്
ആലോചിക്കുമോ;വ്യക്തമാക്കാമോ
?