കെ.
പി. പി. നമ്പ്യാര്‍ സ്മാരക
മ്യൂസിയം- തുടര്‍ നടപടികള്‍
2320.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കെല്‍ട്രോണ്‍ സ്ഥാപക
ചെയര്‍മാനും മാനേജിംഗ്
ഡയറക്ടറുമായിരുന്ന കെ.
പി. പി. നമ്പ്യാരുടെ
സ്മരണയ്ക്കായുള്ള കെ.
പി. പി. നമ്പ്യാര്‍
സ്മാരക മ്യൂസിയത്തിനായി
2016-17 വര്‍ഷത്തെ
ബജറ്റില്‍ ഒരുകോടി രൂപ
വകയിരുത്തിയിരുന്നു.
ഇതു സംബന്ധിച്ച്
വ്യയവസായ വകുപ്പ്
എന്തൊക്കെ തുടര്‍
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ?
കെ.എസ്.ഐ.ഡി.സി
യുടെ പ്രവര്‍ത്തനം
2321.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
വി.എസ്.ശിവകുമാര്‍
,,
ഐ.സി.ബാലകൃഷ്ണന്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഐ.ഡി.സി
യുടെ പ്രവര്‍ത്തനം
വിശദമാക്കുമോ;
സംസ്ഥാനത്തിന്റെ
വ്യാവസായിക വളര്‍ച്ച
ത്വരിതപ്പെടുത്തുന്നതില്‍
പ്രസ്തുത സ്ഥാപനം
വഹിച്ച പങ്ക്
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
തിരുവനന്തപുരം
ലൈഫ് സയന്‍സ്
പാര്‍ക്കില്‍
കെ.എസ്.ഐ.ഡി.സി
ആരംഭിക്കുമെന്ന്
പ്രഖ്യാപിച്ചിരുന്ന
ഇന്നവേഷന്‍ കം
ഇന്‍കുബേഷന്‍
സെന്ററിന്റെ
നിര്‍മ്മാണം ഏത്
ഘട്ടത്തിലാണ്;
(സി)
ഫിഷിംഗ്
ഹാര്‍ബറുകളില്‍
കെ.എസ്.ഐ.ഡി.സി യുടെ
ആഭിമുഖ്യത്തില്‍ പ്രീ
പ്രോസസിംഗ് സെന്ററുകള്‍
തുടങ്ങിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എവിടെയൊക്കെയാണെന്ന്
അറിയിക്കുമോ;
(ഡി)
സ്ത്രീ
സംരംഭകത്വം
പ്രോത്സാഹിപ്പിക്കുന്നതിനായി
കെ.എസ്.ഐ.ഡി.സി
നടപ്പിലാക്കുന്ന
പദ്ധതികള്‍
എന്തൊക്കെയാണ്;
വിശദാംശം ലഭ്യമാക്കുമോ?
കേരള
ആട്ടോമൊബെെല്സില് എം .ഡി
ഇല്ലാത്ത അവസ്ഥ
2322.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തിലെ
പൊതുമേഖലാ സ്ഥാപനമായ
കേരള ആട്ടോ
മൊബെെല്സില്
സ്ഥിരമായി എം .ഡി
ഇല്ലാത്ത അവസ്ഥയ്ക്ക്
കാരണം വിശദമാക്കാമോ;
എം ഡി ആയി
നിയമിക്കുന്നവര്‍
മാസങ്ങള്‍ക്കകം
രാജിവയ്ക്കുന്നത്
പരിഹരിക്കാൻ
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്ന് വിശദമാക്കാമോ ;
(ബി)
കേരള
ആട്ടോമൊബെെല്സിൽ
വെെവിധ്യവല്ക്കരണത്തിന്റെ
ഭാഗമായി പുതിയതായി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന
പദ്ധതികള്‍
ഏതെല്ലാമെന്ന്
വിശദീകരിക്കാമോ;
ഇതില്‍ സര്‍ക്കാര്‍
പ്രഖ്യാപിച്ച പുതിയ
ഇലക്ട്രിക് ഓട്ടോകള്‍
ഉള്‍പ്പെട്ടിട്ടുണ്ടോ;
(സി)
നിലവില്‍
കേരള
ആട്ടോമൊബെെല്സിന്
എത്ര കോടി രൂപയുടെ
ബാധ്യത ഉണ്ട്; അവ
ഏതൊക്കെ എന്ന്
വിശദീകരിക്കാമോ;
(ഡി)
പുതിയ
ഇലക്ട്രിക് ഓട്ടോ
നിര്‍മ്മാണത്തിനായി
എത്ര കോടി രൂപയാണ്
വ്യവസായ വകുപ്പ്
കെ.എ.എൽ.-നു നല്കാന്
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കാമോ?
വിദേശ
മണല്‍ ഇറക്കുമതി
2323.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
വിവിധ നിര്‍മ്മാണ
മേഖലകളില്‍ മണല്‍
ക്ഷാമം നിലവിലുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
ഈ
പ്രതിസന്ധി
മറികടക്കാന്‍
സംസ്ഥാനത്തെ വിവിധ
തുറമുഖങ്ങളില്‍
വിദേശമണല്‍ ഇറക്കുമതി
ചെയ്യുന്നതിന്
സര്‍ക്കാര്‍ ഏതെങ്കിലും
കമ്പനികള്‍ക്ക് അനുവാദം
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
വിശദാംശങ്ങൾ സർക്കാർ
ഉത്തരവിന്റെ പകർപ്പ്
സഹിതം ലഭ്യമാക്കുമോ;
(സി)
വിദേശ
മണല്‍ ഇറക്കുമതി
ചെയ്യുമ്പോൾ രോഗാണുക്കൾ
ഇല്ലെന്ന്
ഉറപ്പുവരുത്തേണ്ട
പ്ലാന്റ് ക്വാറന്റൈന്
അതോറിറ്റിയുടെ ഓഫീസ്
കേരളത്തില്‍
എവിടെയെല്ലാമാണെന്ന്
വ്യക്തമാക്കുമോ ;
(ഡി)
സംസ്ഥാനത്ത്
വിദേശമണല്‍ ഇറക്കുമതി
ചെയുന്ന എല്ലാ
തുറമുഖങ്ങളിലും
പ്രസ്തുത അതോറിറ്റിയുടെ
പ്ലാന്റുകൾ
സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ;
(ഇ)
വിദേശമണല്‍
ഇറക്കുമതിക്ക്
സര്‍ക്കാര്‍ ലൈസന്‍സ്
നൽകുന്നതിന്റെ മാനദണ്ഡം
എന്തെന്ന്
വിശദമാക്കുമോ;
(എഫ്)
നിലവില്‍
എത്ര കമ്പനികള്‍ക്ക്
പ്രസ്തുത ലൈസന്‍സ്
നൽകിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ ;
കമ്പനി, ലൈസൻസി
എന്നിവയുടെ പേര് സഹിതം
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
വ്യവസായ
സൗഹൃദ സംസ്ഥാനം
2324.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വ്യവസായ
സൗഹൃദമാക്കുന്നതിനുവേണ്ടി
ഏതൊക്കെ വകുപ്പുകളിലെ
നിയമങ്ങളാണ്
പരിഷ്കരിച്ചിരിക്കുന്നതെന്ന്
വെളിപ്പെടുത്താമോ;
(ബി)
ഇതിനായി
വ്യവസായ വകുപ്പിന്റെ
പ്രത്യേക അപേക്ഷാ
ഫോറങ്ങള്‍
ലളിതവല്‍ക്കരിക്കുവാന്‍
തയ്യാറാകുമോ എന്ന്
വ്യക്തമാക്കാമോ?
വ്യവസായ
വളര്‍ച്ച നിരക്ക്
2325.
ശ്രീ.വി.ഡി.സതീശന്
,,
അന്‍വര്‍ സാദത്ത്
,,
കെ.എസ്.ശബരീനാഥന്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വ്യവസായ
വളര്‍ച്ചാനിരക്ക്
നിലവില്‍ എത്ര
ശതമാനമാണ്;
(ബി)
ഇൗ
വളര്‍ച്ചാ നിരക്ക്
വ്യവസായരംഗത്തിന്റെ
ആരോഗ്യകരമായ
വളര്‍ച്ചയെയാണോ
സൂചിപ്പിക്കുന്നത്;
(സി)
അല്ലെങ്കില്‍
വളര്‍ച്ചാ നിരക്ക് എത്ര
ശതമാനമായി
വര്‍ദ്ധിപ്പിക്കുന്നതിനാണ്
ഉദ്ദേശിക്കുന്നത്;
അതിനായി സ്വീകരിക്കുന്ന
നടപടികള്‍
എന്തൊക്കെയാണ്;
(ഡി)
സംസ്ഥാനത്തെ
നിലവിലുള്ള
സാഹചര്യങ്ങള്‍,
ലക്ഷ്യമിട്ടിട്ടുള്ള
വളര്‍ച്ചാ നിരക്ക്
കെെവരിക്കുന്നതിന്
സഹായകമാണോ;
വിശദീകരിക്കാമോ?
വ്യവസായ
വകുപ്പിന് കീഴില്‍ വരുന്ന
സ്ഥാപനങ്ങള്‍
2326.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയില്‍ വ്യവസായ
വകുപ്പിന്റെ കീഴില്‍
ഏതൊക്കെ വ്യവസായ
സ്ഥാപനങ്ങള്‍ ആണ് ഉളളത്
എന്ന് വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
വ്യവസായ സ്ഥാപനങ്ങളില്‍
ഈ സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
എന്തെല്ലാം വികസന
പ്രവര്‍ത്തനങ്ങള്‍ ആണ്
നടത്തിയിട്ടുളളത് എന്ന്
വ്യക്തമാക്കാമോ?
വ്യവസായ
മേഖലയില്‍ കൂടുതല്‍ ദേശീയ,
അന്തര്‍ദേശീയ നിക്ഷേപം
സ്വരൂപിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
2327.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
വളര്‍ച്ചയിലൂടെ
തൊഴിലവസരങ്ങള്‍
സൃഷ്ടിക്കുന്നതിന്
ആവിഷ്ക്കരിച്ചിട്ടുള്ള
പദ്ധതികള്‍
എന്തൊക്കെയാണ്; ഇതിലൂടെ
ഇതിനകം എത്ര പുതിയ
തൊഴിലവസരങ്ങള്‍
സൃഷ്ടിച്ചു;
(ബി)
വ്യവസായ
മേഖലയില്‍ കൂടുതല്‍
ദേശീയ, അന്തര്‍ദേശീയ
നിക്ഷേപം
സ്വരൂപിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്. അതിലൂടെ
എന്ത് നിക്ഷേപം
ലഭ്യമായി;
(സി)
ലോക
കേരള സഭയുടെ രൂപീകരണം
ഇപ്രകാരമുള്ള
നിക്ഷേപത്തിന്
എത്രമാത്രം
സഹായകമാകുമെന്ന്
വ്യക്തമാക്കുമോ?
വ്യവസായ
മേഖലയില്‍ നടപ്പിലാക്കുവാന്‍
പോകുന്ന പദ്ധതികള്‍
2328.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
മേഖലയ്ക്ക് ഉത്തേജനം
നല്കുന്ന എന്തൊക്കെ
നടപടികളാണ് ഈ
സര്‍ക്കാര്‍
ആവിഷ്ക്കരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇലക്ട്രോണിക്സ്,
ഐ.റ്റി മേഖലയില്‍
പുത്തന്‍ ഉണര്‍വ്
നല്‍കുന്നതിന്
നടപ്പിലാക്കുവാന്‍
പോകുന്ന പദ്ധതികള്‍
വിശദീകരിക്കുമോ;
(സി)
ഇ-ടെന്‍ഡര്‍
ഫ്ളാറ്റ്ഫോമിന്റെ
ഫലപ്രദമായ ഉപയോഗം
ഏതൊക്കെ മേഖലകളിലേക്ക്
വ്യാപിപ്പിച്ചിട്ടുണ്ട്;
ഇക്കാര്യത്തിനായി
സംസ്ഥാന സര്‍ക്കാരിന്
എന്തെങ്കിലും ദേശീയ
അവാര്‍ഡ്
ലഭിച്ചിട്ടുണ്ടോ;
(ഡി)
സംസ്ഥാനത്തിന്റെ
വ്യാവസായിക രംഗത്ത്
സമാധാനപരമായ തൊഴില്‍
അന്തരീക്ഷം
ഉറപ്പുവരുത്തുന്നതിനായി
നിയമനിര്‍മ്മാണത്തിന്
പദ്ധതിയുണ്ടോ?
ചേലക്കര
മണ്ഡലത്തിലെ വ്യവസായിക
പിന്നോക്കാവസ്ഥ
2329.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ചേലക്കര നിയോജക
മണ്ഡലത്തില്‍ എത്ര
ചെറുകിട വ്യവസായ
സ്ഥാപനങ്ങള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
വിശദമാക്കുമോ;
(ബി)
ചേലക്കര
നിയോജക മണ്ഡലപരിധി
പ്രദേശത്തെ വ്യാവസായിക
പിന്നോക്കാവസ്ഥ
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നത്;
വിശദാംശം നല്‍കുമോ?
കിനാലൂരിലെ
കെ.എസ്.ഐ.ഡി.സി ഭൂമി
2330.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
വികസനത്തിനായി
കിനാലൂരില്‍ കെ.എസ്.ഐ
ഡി.സി ആകെ എത്ര ഏക്കര്‍
ഭൂമിയാണ് ഏറ്റെടുത്ത്
കൈവശം
വെച്ചിരിക്കുന്നത്എന്നറിയിക്കാമോ;
ഇതില്‍ അവികസിത
ഏരിയയായി എത്ര ഏക്കര്‍
ഭൂമിയാണുള്ളത്;
(ബി)
കിനാലൂരില്‍
ഏതെല്ലാം
വ്യവസായങ്ങള്‍ക്കാണ്
ഇപ്പോള്‍ ഭൂമി
അനുവദിച്ചിട്ടുള്ളത്;
ഇനി എത്ര ഏക്കര്‍ ഭൂമി
അനുവദിക്കാന്‍
ബാക്കിയുണ്ട്
അറിയിക്കാമോ;
(സി)
അവികസിതമായി
കണക്കാക്കിയിട്ടുള്ള
എത്ര ഏക്കര്‍ ഭൂമിയാണ്
വ്യവസായേതര
ആവശ്യങ്ങള്‍ക്കായി
വിട്ടുകൊടുത്തിട്ടുള്ളത്;
(ഡി)
ബാലുശ്ശേരി
ഗവണ്മെന്റ് ആര്‍ട്സ്
ആന്റ് സയന്‍സ്
കോളേജിനായി ഭൂമി
ആവശ്യപ്പെട്ടുകൊണ്ടുള്ള
നിവേദനം സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
നിവേദനത്തിന്മേല്
സ്വീകരിച്ച നടപടി
എന്താണെന്ന്
അറിയിക്കാമോ?
റബ്ബറിന്റെ
മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്
നിര്‍മ്മിക്കുന്നതിലെ വ്യവസായ
സാധ്യതകള്‍
2331.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
റബ്ബറിന്റെ
മൂല്യവര്‍ദ്ധിത
ഉല്പന്നങ്ങള്
നിര്‍മ്മിക്കുന്നതിനുള്ള
വ്യവസായ സാധ്യതകള്‍
പഠിക്കാന്‍ വിദഗ്ദ്ധ
സമിതിയെ
നിയോഗിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ?
യുവസംരംഭകരെ
പ്രോത്സാഹിപ്പിക്കുന്നതിനുള്ള
നടപടികൾ
2332.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
യുവസംരംഭകരെ
പ്രോത്സാഹിപ്പിക്കുന്നതിനും
സഹായിക്കുന്നതിനുമായി
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ ;
(ബി)
യുവ
സംരംഭകര്‍ക്ക് ആവശ്യമായ
മാര്‍ഗ്ഗ
നിര്‍ദ്ദേശങ്ങള്‍
നല്‍കുന്നതിനും വായ്പാ
സഹായങ്ങള്‍
നല്‍കുന്നതിനും
നിലവില്‍
സംവിധാനമുണ്ടോ;
വ്യക്തമാക്കുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം യുവ
സംരംഭകരുടേതായി എത്ര
നിക്ഷേപം സംസ്ഥാനത്ത്
ഉണ്ടായി എന്ന്
വെളിപ്പെടുത്താമോ?
കാര്‍ഷികാധിഷ്ഠിത
വ്യവസായങ്ങള്‍
2333.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിൽ
സമൃദ്ധമായി ലഭിക്കുന്ന
കാര്‍ഷിക വിഭവങ്ങളായ
തേങ്ങ, വാഴപ്പഴം,
കൈതച്ചക്ക, മാമ്പഴം,
പപ്പായ തുടങ്ങിയവയില്‍
നിന്നും മൂല്യവര്‍ദ്ധിത
ഉല്പന്നങ്ങള്
ഉണ്ടാക്കുന്നതിനുള്ള
പരിശീലനം സംരംഭകര്‍ക്ക്
ജില്ലാതലത്തില്‍
നൽകുവാൻ വ്യവസായവകുപ്പ്
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇത്തരം
കാര്‍ഷികാധിഷ്ഠിത
വ്യവസായങ്ങള്‍
തുടങ്ങുന്നതിന്
പ്രത്യേക
പ്രോത്സാഹനപദ്ധതികള്‍
നിലവിലുണ്ടോ;
(സി)
ഈ
സർക്കാർ
അധികാരമേറ്റതിനുശേഷം
പ്രസ്തുത മേഖലയില്‍
ഇതുവരെ എന്തൊക്കെ
പ്രവര്‍ത്തനങ്ങള്‍
നടത്തിയിട്ടുണ്ടെന്ന്
വിശദമാക്കാമോ?
ഭെല്‍
കമ്പനിയിലെ പ്രതിസന്ധി
2334.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡുളള
ഭെല്‍ കമ്പനിയിലെ
ഇപ്പോഴത്തെ പ്രതിസന്ധി
സര്‍ക്കാരിന്റെ
ശ്രദ്ധിയല്പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഈ പ്രതിസന്ധിക്കു
കാരണമെന്താണെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രതിസന്ധിക്കു
നിദാനമായ കാരണം
മനസ്സിലായിട്ടുണ്ടെങ്കില്‍
പ്രതിവിധികള്‍
കണ്ടെത്തിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ഡി)
ജീവനക്കാര്‍ക്കു
ശമ്പളം കിട്ടാത്ത അവസ്ഥ
ഭെല്ലില്‍ ഉണ്ടോ എന്ന്
വ്യക്തമാക്കാമോ;
(ഇ)
ഭെല്ലിലെ
ഉല്‍പ്പാദനം
വര്‍ദ്ധിപ്പിക്കാനും
ജീവനക്കാരുടെ തൊഴില്‍
സംരക്ഷിച്ച്
ആനുകൂല്യങ്ങള്‍
വര്‍ദ്ധിപ്പിക്കാനും
സര്‍ക്കാര്‍
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
സഹകരണ
സ്പിന്നിംഗ് മില്ലുകള്‍
നേരിടുന്ന അടച്ചുപൂട്ടൽ ഭീഷണി
2335.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അസംസ്കൃതവസ്തുക്കളുടെ
കുറവ് മൂലം
അടച്ചുപൂട്ടേണ്ടി
വരികയും ഭാഗികമായി
പ്രവര്‍ത്തിക്കുകയും
ചെയ്യുന്ന സഹകരണ
സ്പിന്നിംഗ് മില്ലുകള്‍
ഏതെല്ലാമെന്നു
വ്യക്തമാക്കാമോ;
(ബി)
മില്ലുകളുടെ
നഷ്ടം
വര്‍ദ്ധിക്കുവാനുള്ള
കാരണം
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ അവ
പരിഹരിക്കുവാന്‍
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കാമോ?
ചെറുകിട
വ്യവസായ വളര്‍ച്ച
2336.
ശ്രീ.കെ.സി.ജോസഫ്
,,
ഹൈബി ഈഡന്
,,
വി.എസ്.ശിവകുമാര്‍
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ചെറുകിട വ്യവസായ
വളര്‍ച്ചയ്ക്ക്
സഹായകമായ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഏകജാലക
സംവിധാനം, സ്വയം
സാക്ഷ്യപ്പെടുത്തല്‍
പദ്ധതി എന്നിവ
ആവിഷ്കരിച്ച് ചെറുകിട
വ്യവസായങ്ങള്‍
ആരംഭിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
ലഘൂകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ;
(സി)
വ്യവസായ
യൂണിറ്റ്, റിസര്‍ച്ച്
ആന്റ് ഡെവലപ്മെന്റ്
സ്ഥാപനങ്ങള്‍
എന്നിവയ്ക്കിടയിലെ
ബന്ധം
സുദൃഡമാക്കുന്നതിനും
വ്യാവസായിക മേഖലയെ
പരിപോഷിപ്പിക്കുന്നതിന്
ആവശ്യമായ സാങ്കേതിക
വൈദഗ്ദ്ധ്യം
ഉറപ്പുവരുത്തുന്നതിനും
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
വ്യവസായ
സംരംഭകര്‍ക്ക്
ഓണ്‍ലൈന്‍ സേവനങ്ങള്‍
ലഭ്യമാക്കുന്നതിന്
ജില്ലാ
വ്യവസായകേന്ദ്രങ്ങളും
താലൂക്ക് വ്യവസായ
കേന്ദ്രങ്ങളും കെ സ്വാൻ
വഴി
ബന്ധിപ്പിക്കുന്നതിനുള്ള
നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്നറിയിക്കുമോ?
മാവേലിക്കരയിലെ
ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍
2337.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
താലൂക്കില്‍ എത്ര
ചെറുകിട വ്യവസായ
സ്ഥാപനങ്ങള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ഈ താലൂക്കില്‍
എത്ര ചെറുകിട
വ്യവസായസ്ഥാപനങ്ങള്‍
രജിസ്റ്റര്‍ ചെയ്ത്
ആരംഭിക്കുവാന്‍
കഴിഞ്ഞിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(സി)
ഇവയ്ക്ക്
നല്‍കിവരുന്ന സഹായങ്ങള്‍
എന്തെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഈ
താലൂക്കില്‍ ചെറുകിട
വ്യവസായ പദ്ധതികള്‍
വ്യപിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ?
പട്ടാമ്പി
മണ്ഡലത്തിലെ വികസന പദ്ധതികള്‍
2338.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം പട്ടാമ്പി
നിയോജക മണ്ഡലത്തില്‍
വ്യവസായ വകുപ്പ്
കൈക്കൊണ്ടിട്ടുള്ള
വികസന പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
2017-18
സാമ്പത്തിക
വര്‍ഷത്തില്‍ വ്യവസായ
വകുപ്പിന്റെ ഏതൊക്കെ
പ്രവൃത്തികളാണ്
പട്ടാമ്പി നിയോജക
മണ്ഡലത്തില്‍
ഉള്‍പ്പെട്ടിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ; ഈ
പ്രവൃത്തികളുടെ
നിലവിലുള്ള അവസ്ഥ
എന്താണെന്ന്
വ്യക്തമാക്കാമോ?
ഇന്‍ഡസ്ട്രിയല്‍
ക്ലസ്റ്റര്‍
2339.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യാവസായികമായി
പിന്നോക്ക പ്രദേശമായ
കാസര്‍ഗോഡ് ജില്ലയിലെ
ചീമേനിയില്‍ വലിയ
തോതില്‍ സര്‍ക്കാര്‍
ഭൂമി ലഭ്യമായിട്ടും
പൊതുമേഖലാ
വ്യവസായങ്ങള്‍ ഒന്നും
തന്നെ
ആരംഭിക്കാത്തതെന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇവിടെ
ലഭ്യമായ ഭൂമിയില്‍ ഒരു
ഇന്‍ഡസ്ട്രിയല്‍
ക്ലസ്റ്റര്‍
രൂപീകരിക്കാന്‍ നടപടി
സ്വീകരിക്കുമോ?
നിര്‍മ്മാണസാമഗ്രികളുടെ
ദൗര്‍ലഭ്യം
2340.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
ജില്ലയില്‍
നിര്‍മ്മാണസാമഗ്രികളുടെ
ദൗര്‍ലഭ്യം മൂലം
സര്‍ക്കാര്‍ പദ്ധതികള്‍
ഉള്‍പ്പെടെയുളള
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍
തടസ്സപ്പെട്ടിരിക്കുന്നത്
ഗവണ്മെന്റിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പാറയുടെയും
മറ്റ് നിര്‍മ്മാണ
സാമഗ്രികളുടെയും
ദൗര്‍ലഭ്യം
പരിഹരിക്കുന്നതിനായി
നടപടി സ്വീകരിക്കുമോ;
വിശദീകരിക്കുമോ;
(സി)
നിര്‍മ്മാണ
സാമഗ്രികള്‍ കൂടുതല്‍
ലഭ്യമാക്കുന്നതിന്
വേണ്ടി
അയല്‍സംസ്ഥാനങ്ങളെ
ആശ്രയിക്കുന്നതിനും
അവിടെ നിന്ന്അവ
എത്തിക്കുന്നതിനും
നടപടി സ്വീകരിക്കുമോ;
പരമ്പരാഗത
വ്യവസായങ്ങളെ സംരക്ഷിക്കാൻ
നടപടി
2341.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
അടൂര്‍ പ്രകാശ്
,,
അനില്‍ അക്കര
,,
കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പരമ്പരാഗത
വ്യവസായങ്ങള്‍
തകര്ച്ചയിലാണെന്നതും
പ്രസ്തുത മേഖലയില്‍
പ്രവര്‍ത്തിക്കുന്ന
കുടുംബങ്ങള്‍
ദുരിതത്തിലാണെന്നുമുളള
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
വ്യവസായങ്ങള്‍
നേരിടുന്ന പ്രതിസന്ധിയെ
കുറിച്ച് എന്തെങ്കിലും
പഠനം ഈ സര്‍ക്കാരിന്റെ
കാലത്ത്
നടത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
പരമ്പരാഗത
കൈത്തറി
വ്യവസായത്തിന്റെ
പുനരുദ്ധാരണത്തിനും
വികസനത്തിനുമായി മുന്‍
സര്‍ക്കാരിന്റെ കാലത്ത്
സമര്‍പ്പിച്ച
റിപ്പോര്‍ട്ടിലെ
ശിപാര്‍ശകളില്‍ ഇതിനകം
ഏതൊക്കെ നടപ്പിലാക്കി
എന്നും
ശേഷിക്കുന്നവയുടെ
പുരോഗതി ഏത്
ഘട്ടത്തിലാണെന്നും
വിശദീകരിക്കാമോ;
(ഡി)
ഖാദി
മേഖലയിലെ പ്രശ്നങ്ങള്‍
സംബന്ധിച്ച്
ശ്രീ.പി.ഗോപിനാഥന്
നായര്‍ ചെയര്‍മാനായുള്ള
സമിതിയുടെ ശിപാര്‍ശകള്‍
നടപ്പിലാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ?
നെടുമങ്ങാട്
റബ്ബര്‍ അധിഷ്ഠിത വ്യവസായ
സ്ഥാപനം ആരംഭിക്കാൻ നടപടി
T 2342.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെടുമങ്ങാട്,
അരുവിക്കര, വാമനപുരം,
നെയ്യാറ്റിന്‍കര എന്നീ
മലയോര മണ്ഡലങ്ങള്‍
കേന്ദ്രീകരിച്ച് ഒരു
റബ്ബര്‍ അധിഷ്ഠിത
വ്യവസായ സ്ഥാപനം
നെടുമങ്ങാട്
ആരംഭിക്കണമെന്നാവശ്യപ്പെട്ട്
നിവേദനം
ലഭിച്ചിട്ടുണ്ടോ;
(ബി)
എങ്കിൽ
പ്രസ്തുത
നിവേദനത്തിന്റെ
അടിസ്ഥാനത്തില്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
കളിമണ്‍പാത്ര
നിര്‍മ്മാണ മേഖല
2343.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പരമ്പരാഗത
തൊഴിലുകളില്‍ പ്രമുഖ
സ്ഥാനം വഹിയ്ക്കുന്ന
കളിമണ്‍പാത്ര
നിര്‍മ്മാണത്തെ
കേരളത്തിലെ പരമ്പരാഗത
വ്യവസായങ്ങളുടെ
പട്ടികയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
ഉള്‍പ്പെടുത്തുന്നതിനുള്ള
നടപടികള്‍
സ്വീകരിയ്ക്കുമോ;
(ബി)
കേരള
സംസ്ഥാന കളിമണ്‍പാത്ര
നിര്‍മ്മാണ വിപണന ക്ഷേമ
വികസന കോര്‍പ്പറേഷന്റെ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(സി)
പ്രസ്തുത
കോര്പറേഷന്
സര്‍ക്കാര്‍ എന്തെല്ലാം
സഹായങ്ങളാണ്
നല്‍കുന്നത്; മൂലധനം
എത്രയാണെന്നും ഇതിലെ
അംഗങ്ങള്‍
ആരെല്ലാമാണെന്നും
വിശദമാക്കുമോ;
(ഡി)
പുതിയ
അധ്യയന വര്‍ഷം
ആരംഭിയ്ക്കുമ്പോള്‍
കളിമണ്‍ പാത്ര
നിര്‍മ്മാണ
തൊഴിലാളികളുടെ
കുട്ടികള്‍ക്ക്
സൗജന്യമായി പഠന
സാമഗ്രികള്‍
നല്‍കുന്നത്
പരിഗണിയ്ക്കുമോ?
ഹെക്സാഡ്
ബ്രൂവറീസ് ആന്‍ഡ്
ഡിസ്റ്റിലറീസ് പ്രൈവറ്റ്
ലിമിറ്റഡ്
2344.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിലെ വാഴക്കുളം,
മൂടിക്കല്‍ വ്യവസായ
എസ്റ്റേറ്റിലെ ഹെക്സാഡ്
ബ്രൂവറീസ് ആന്‍ഡ്
ഡിസ്റ്റലറീസ് പ്രൈവറ്റ്
ലിമിറ്റഡ് എന്ന
സ്ഥാപനത്തിന് പ്രസ്തുത
വ്യവസായ എസ്റ്റേറ്റിൽ
ഭൂമി അനുവദിച്ചു
നല്‍കിയത് എപ്പോഴാണ്;
(ബി)
സ്ഥാപനത്തിന്റെ
നിലവിലെ ഉടമ ആരാണെന്ന്
വ്യക്തമാക്കുമോ;
(സി)
സ്ഥാപനത്തിന്റെയും
നിലവിലെ ഉടമയുടെയും
കൈവശമുള്ള വ്യവസായ
എസ്റ്റേറ്റിലെ ഭൂമിയുടെ
തീറാധാരം പ്രസ്തുത
വ്യക്തിയുടെ പേരില്‍
രജിസ്റ്റര്‍
ചെയ്യണമെന്നാവശ്യപ്പെട്ട്
അദ്ദേഹം എപ്പോഴാണ്
സര്‍ക്കാരിന് അപേക്ഷ
സമര്‍പ്പിച്ചത്;
(ഡി)
അദ്ദേഹം
നല്കിയ അപേക്ഷ പ്രകാരം
വ്യവസായവകുപ്പ്
നിര്‍ണ്ണയിച്ചു നല്കിയ
ഹയര്‍പര്‍ച്ചേസ്
എഗ്രിമെന്റ്
പ്രകാരമുള്ള തുക
അദ്ദേഹം
ഒടുക്കിയിട്ടുണ്ടോ;
എപ്പോഴാണ് ഒടുക്കിയത്;
(ഇ)
ആകെ
എത്ര തുക ഈ ഇനത്തില്‍
ഒടുക്കുകയുണ്ടായി?
(എഫ്)
വ്യവസായ
വകുപ്പ് അധികൃതര്‍
നിശ്ചയിച്ചു നല്കിയ
തുക ഒടുക്കി എല്ലാവിധ
ബാധ്യതകളും
പൂര്‍ണ്ണമായും
തീര്‍ത്ത് തീറാധാരം
രജിസ്റ്റര്‍ ചെയ്ത്
നല്കുവാന് അപേക്ഷ
നല്കി നാലു
വര്‍ഷമായിട്ടും
അദ്ദേഹത്തിന് നീതി
ലഭ്യമായിട്ടില്ല എന്ന
നിവേദനം സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ടോ;
(ജി)
പ്രസ്തുത
നിവേദനത്തിന്മേല്
എന്തു നടപടിയാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കുമോ?
മങ്കട
വ്യവസായ സോണ്‍
2345.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-17
വര്‍ഷത്തെ പുതുക്കിയ
ബജറ്റില്‍ മങ്കടയില്‍
വ്യവസായ സോണ്‍
ആരംഭിക്കുന്നതുമായി
ബന്ധപ്പെട്ട
പ്രഖ്യാപനത്തിന്റെ
നിലവിലെ
സ്ഥിതിയെന്തെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ബജറ്റില്‍
പരാമര്‍ശിച്ചിരുന്ന 5
ബൃഹത് വ്യവസായ
സോണുകളുടെ
രൂപീകരണത്തിന്റെ
നിലവിലെ
അവസ്ഥയെന്തെന്ന്
വിശദമാക്കാമോ;
(സി)
ഭൂമി
കൈമാറുന്നതുമായി
ബന്ധപ്പെട്ട് റവന്യൂ
വകുപ്പുമായി സംയോജിച്ച്
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ ?
പ്രത്യേക
സാമ്പത്തിക മേഖല
2346.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രത്യേക
സാമ്പത്തിക മേഖല
പ്രഖ്യാപനം
സംസ്ഥാനത്തിന്റെ
വ്യാവസായിക
വളര്‍ച്ചയ്ക്ക്
എന്തെല്ലാം സംഭാവനകളാണ്
നല്‍കിയിട്ടുള്ളത്
എന്ന് വ്യക്തമാക്കുമോ;
(ബി)
പ്രത്യേക
സാമ്പത്തിക മേഖലയിലൂടെ
ലക്ഷ്യമിട്ടിട്ടുള്ള
അധിക സാമ്പത്തിക
വളര്‍ച്ചയും അധിക
തൊഴില്‍ സൃഷ്ടിക്കലും
നേടുന്നതിന്
കഴിഞ്ഞിട്ടുണ്ടോ;
(സി)
പ്രസ്തുത
മേഖലയിലെ വ്യവസായ
യൂണിറ്റുകള്‍ക്ക്
എന്തെല്ലാം നികുതി
ഇളവുകളാണ് നല്‍കുന്നത്
എന്ന് വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
മേഖലയിലെ ചില
സ്ഥാപനങ്ങളില്‍
നടക്കുന്ന തൊഴിലാളി
വിരുദ്ധ
പ്രവര്‍ത്തനങ്ങള്‍
പരിശോധിക്കുന്നതിന്
എന്തെങ്കിലും പ്രത്യേക
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ
എന്നറിയിക്കാമോ?
റാന്നി റബ്ബര്‍ പാര്‍ക്ക്
2347.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റാന്നി
റബ്ബര്‍ പാര്‍ക്ക്
നിര്‍മ്മാണം എന്നാണ്
പ്രഖ്യാപിച്ചത്;
ഇതിന്മേല് സ്വീകരിച്ച
തുടര്‍ നടപടികള്‍
എന്തൊക്കെയാണ്; റാന്നി
റബ്ബര്‍ പാര്ക്കിന്
സ്ഥലം
ലഭ്യമായിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്നും
റബ്ബര്‍ പാര്‍ക്കിന്റെ
പ്രവര്‍ത്തനം
ആരംഭിക്കാന്‍
കഴിയാത്തതെന്തുകൊണ്ടെന്നും
വിശദമാക്കാമോ;
(ബി)
റബ്ബര്‍
പാര്‍ക്കിന്റെ
പ്രവര്‍ത്തനം
ആരംഭിക്കാത്ത
സാഹചര്യത്തില്‍
റാന്നിയില്‍
ആരംഭിക്കാനുദ്ദേശിക്കുന്ന
വ്യവസായ പാര്‍ക്ക്
സംബന്ധിച്ച
നടപടിക്രമങ്ങള്‍
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
പൊതുമേഖല
സ്ഥാപന മേധാവികളുടെ വിദേശ
യാത്രകള്‍
2348.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
വകുപ്പിന് കീഴില്‍
പ്രവര്‍ത്തിച്ചു വരുന്ന
പൊതു മേഖല
സ്ഥാപനങ്ങളുടെ
മേധാവികള്‍ക്ക് ബിസിനസ്
സംബന്ധമായതും
വ്യക്തിപരവുമായ വിദേശ
യാത്രകള്‍ക്ക്
സര്‍ക്കാരിന്റെ അനുമതി
വാങ്ങേണ്ടതുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
ഇത്
സംബന്ധമായി
എന്തെങ്കിലും
സര്‍ക്കുലറുകളോ
സര്‍ക്കാര്‍ ഉത്തരവുകളോ
നിലവിലുണ്ടോ;
ഉണ്ടെങ്കിൽ അവയുടെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
കെൽട്രോണിന്റെ
നിലവിലെ എം.ഡി യും
സംഘവും 17/12/17 മുതല്‍
നടത്തിയ ചൈനാ
സന്ദര്‍ശനത്തിന്
സര്‍ക്കാര്‍ അനുമതി
നല്‍കിയിരുന്നോ; എങ്കിൽ
ആയതിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഡി)
ഇവരുടെ
ചൈനാ സന്ദര്‍ശനത്തിന്റെ
ഉദ്ദേശ്യം
എന്തായിരുന്നുവെന്ന്
വെളിപ്പെടുത്തുമോ?
മഞ്ചേശ്വരം
- അനന്തപുരം വ്യവസായ
പാര്‍ക്ക്
2349.
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മഞ്ചേശ്വരം
- അനന്തപുരം വ്യവസായ
വികസന ഏരിയയിലെ വ്യവസായ
പാര്‍ക്കില്‍ ആവശ്യമായ
ഭൗതിക സൗകര്യങ്ങളുടെ
അപര്യാപ്തത
പാര്‍ക്കിന്റെ
പുരോഗതിക്ക് തടസ്സമായി
നില്‍ക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഭൗതിക
സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തുന്നതിനായി
നാല് കോടി രൂപയുടെ
പ്രൊപ്പോസല്‍
നല്കിയതിന്മേൽ എന്ത്
നടപടിയാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കാമോ ?
അഡ്വാന്‍സ്ഡ്
ടെക്നോളജി പാര്‍ക്ക്
2350.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ
രാമനാട്ടുകരയില്‍
സ്ഥാപിക്കുമെന്ന്
പ്രഖ്യാപിച്ചിരുന്ന
അഡ്വാന്‍സ്ഡ്
ടെക്നോളജി പാര്‍ക്ക്
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതിലൂടെ എത്ര പേര്‍ക്ക്
തൊഴിലവസരം
ലഭിച്ചിട്ടുണ്ട്;
(സി)
ഔഷധ
വ്യവസായങ്ങളെയും
പ്ലാസ്റ്റിക്
വ്യവസായങ്ങളെയും
പ്രോത്സാഹിപ്പിക്കുന്നതിനായി
പുതിയതായി
പാര്‍ക്കുകള്‍
സ്ഥാപിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
വെറ്റിലപ്പാറയില്‍
അഗ്രോ ഇന്‍ഡസ്ട്രീയല്‍
പാര്‍ക്ക്
2351.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ട
അതിരപ്പിള്ളി
പഞ്ചായത്തിലെ
വെറ്റിലപ്പാറ എക്സ്
സര്‍വ്വീസ്മെന്‍ സഹകരണ
കോളനിയുടെ 10 ഏക്കര്‍
സ്ഥലത്ത് വ്യവസായ
വകുപ്പിന് കീഴില്‍
അഗ്രോ ഇന്‍ഡസ്ട്രീയല്‍
പാര്‍ക്ക്
സംയുക്തസംരംഭമായി
നടപ്പാക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഇതിനായി
സമര്‍പ്പിച്ചിട്ടുള്ള
പ്രോജക്ടിന് അനുമതി
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
ഖനന
സംബന്ധമായ പ്രശ്നങ്ങള്‍ മൂലം
അടച്ച് പൂട്ടിയ പൊതുമേഖലാ
സ്ഥാപനങ്ങള്‍
2352.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഖനന
സംബന്ധമായ പ്രശ്നങ്ങള്‍
മൂലം സംസ്ഥാനത്തെ
ഏതെങ്കിലും പൊതുമേഖലാ
സ്ഥാപനം അടച്ച്
പൂട്ടിയിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത സ്ഥാപനങ്ങള്‍
വൈവിധ്യവല്‍ക്കരിച്ച്
തുറക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇതിനകം
ഇപ്രകാരം തുറന്ന
സ്ഥാപനങ്ങള്‍
ഏതൊക്കെയെന്ന്
വ്യക്തമാക്കുമോ?
ആസിഡ്
ന്യൂട്രലൈസേഷന് പ്ലാന്റ്
2353.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
ടി.ടി.പി. യില്‍
സ്ഥാപിതമായ ആസിഡ്
ന്യൂട്രലൈസേഷന്
പ്ലാന്റ് ഇപ്പോള്‍
പൂര്‍ണ്ണമായും
പ്രവര്‍ത്തിപ്പിക്കുന്നുണ്ടോ;
(ബി)
പ്ലാന്റിന്റെ
പ്രവര്‍ത്തനത്തിന്
എന്തെങ്കിലും
പോരായ്മകള്‍ ഉണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
ന്യൂട്രലൈസേഷന്
പ്ലാന്റിന്റെ
മുടക്കുമുതല്‍
എത്രയാണെന്ന്
വെളിപ്പെടുത്താമോ?
പൊതുമേഖലാ
സ്ഥാപനങ്ങള്‍
2354.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൊതുമേഖലാ സ്ഥാപനങ്ങള്‍
നേരിടുന്ന പ്രധാന
വെല്ലുവിളികള്‍
എന്തൊക്കെയാണ്. അവ
നേരിടുന്നതിന്
ആവിഷ്കരിച്ചിട്ടുള്ള
പദ്ധതികള്‍
എന്തൊക്കെയാണ്;
(ബി)
ഇറക്കുമതിയും
വിപണിയില്‍ നിന്നുള്ള
കടുത്ത മത്സരവും
വര്‍ദ്ധിച്ചുവരുന്ന
ഉല്പാദന ചെലവുകളും
അതിജീവിച്ച് പൊതുമേഖലാ
സ്ഥാപനങ്ങള്‍ക്ക്
നിലനില്ക്കുവാന്
കഴിയുമെന്ന്
കരുതുന്നുണ്ടോ;
ഉണ്ടെങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണ്;
(സി)
ലാഭത്തില്‍
പ്രവര്‍ത്തിക്കുന്ന
കമ്പനികളുടെ
പ്രവര്‍ത്തനമികവിനുള്ള
കാരണങ്ങള്‍ നേരിട്ട്
മനസ്സിലാക്കുവാന്‍
നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്ന
പൊതുമേഖലാ കമ്പനികളുടെ
ചീഫ്
എക്സിക്യൂട്ടീവുകള്‍ക്ക്
അവസരം നല്‍കുമോ?
ലാഭത്തിലായ
പൊതുമേഖലാ വ്യവസായ
സ്ഥാപനങ്ങള്‍
2355.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
നഷ്ടത്തില്‍ നിന്ന്
കരകയറിയ പൊതുമേഖലാ
വ്യവസായ സ്ഥാപനങ്ങള്‍
ഏതൊക്കെയാണ്;
(ബി)
വിശദാംശങ്ങള്‍
നല്‍കാമോ?
നഷ്ടത്തില്‍
പ്രവര്‍ത്തിച്ചിരുന്ന
പൊതുമേഖലാ സ്ഥാപനങ്ങള്‍
2356.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
സംസ്ഥാനത്തെ എത്ര
പൊതുമേഖലാ
സ്ഥാപനങ്ങളാണ്
നഷ്ടത്തില്‍
പ്രവര്‍ത്തിച്ചിരുന്നത്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
കെല്‍ട്രോണിന്റെ
പ്രവര്‍ത്തനം
2357.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വ്യവസായ വകുപ്പിന്
കീഴില്‍
പ്രവര്‍ത്തിച്ചു വരുന്ന
പൊതുമേഖലാ സ്ഥാപനമായ
കെല്‍ട്രോണിന്റെ
2011-17 കാലയളവിലെ
പ്രവര്‍ത്തന നേട്ടം
എന്തെല്ലാമാണ്
വ്യക്തമാക്കുമോ;
(ബി)
ഇക്കാലയളവില്‍
കെല്‍ട്രോണിന്റെ ഓരോ
വര്‍ഷത്തെയും മൊത്തം
വിറ്റുവരവ് എത്ര
തുകയായിരുന്നുവെന്നും
ലാഭം / നഷ്ടം ഓരോ
വര്‍ഷത്തെയും
എത്രയായിരുന്നുവെന്നും
വെളിപ്പെടുത്തുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം കെല്‍ട്രോണിന്റെ
മൊത്തം വിറ്റുവരവ്
എത്രയായിരുന്നുവെന്നും
ഇക്കാലയളവില്‍
ലാഭത്തിലാണോ
നഷ്ടത്തിലാണോ
പ്രവർത്തിച്ചിരുന്നത്
എന്നുമുള്ള വിശദാംശം
ലഭ്യമാക്കുമോ;
(ഡി)
നിലവിലെ
കെല്‍ട്രോണ്‍
മാനേജുമെന്റിന്റെ
കെടുകാര്യസ്ഥത
കെല്‍ട്രോണിന്റെ
ബിസിനസുകള്‍
കുറയ്ക്കുന്നതിനും
തദ്വാര പ്രവര്‍ത്തനം
നഷ്ടത്തിലാക്കുന്നതിനും
കാരണമായിട്ടുണ്ടോ;
വെളിപ്പെടുത്തുമോ;
(ഇ)
എങ്കില്‍
ഇത്തരം പ്രശ്നങ്ങള്‍
പരിഹരിച്ച്
കെല്‍ട്രോണിന്റെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കാനും
ലാഭത്തിലാക്കാനും
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ഗെയില്‍
പ്രകൃതി വാതക പൈപ്പ് ലൈന്‍
പദ്ധതി
2358.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഗെയില്‍ പ്രകൃതി വാതക
പൈപ്പ് ലൈന്‍
പദ്ധതിയ്ക്കായി
നാളിതുവരെ എത്ര സ്ഥലം
ഏറ്റെടുത്തിട്ടുണ്ടെന്നും
എത്ര കിലോമീറ്റര്‍
പൈപ്പ് ലൈന്‍
സഥാപിച്ചുവെന്നും എത്ര
രൂപ ചെലവഴിച്ചുവെന്നും
വ്യക്തമാക്കുമോ;
(ബി)
കണ്ണൂര്‍
ജില്ലയില്‍ പ്രസ്തുത
പദ്ധതിയുമായി
ബന്ധപ്പെട്ട്
എന്തെല്ലാം നടപടികളാണ്
നാളിതുവരെ
സ്വീകരിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതിയുമായി
ബന്ധപ്പെട്ട് സ്ഥലം
നഷ്ടപ്പെടുന്നവര്‍ക്ക്
നൽകുവാൻ
തീരുമാനിച്ചിട്ടുള്ള
സഹായങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ?
ഗെയില്‍
പൈപ്പ്ലൈന് പദ്ധതി
2359.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിര്‍ദ്ദിഷ്ട
ഗെയില്‍ പൈപ്പ്ലൈന്
പദ്ധതിയുടെ ഭാഗമായി
മലപ്പുറം ജില്ലയില്‍
ഭൂമി സര്‍വ്വെ
നടത്തുന്നതും,
പൈപ്പ്ലൈന് പ്രവൃത്തി
നടത്തുന്നതും
ഭൂവുടമകളുടെ മുന്‍കൂര്‍
അനുവാദത്തോടെയാണോ;ഇതിന്
വേണ്ടി ഭൂവുടമകള്‍ക്ക്
മുന്‍കൂര്‍ നോട്ടീസ്
നല്‍കിയിട്ടുണ്ടോ;വിശദമാക്കാമോ;
(ബി)
ജനവാസ
മേഖലയിലൂടെ ഹൈപ്രഷര്‍
ട്രാന്സ്മിഷന്
ലൈനുകള്‍
സ്ഥാപിക്കുന്നത്
Petroleum &
Mineral Pipelines
(P&MP) Act, 1962
പ്രകാരം
അനുവദനീയമല്ലെന്നത്
ഗെയില്‍ പൈപ്പ്ലൈന്
പദ്ധതിക്കും
ബാധകമല്ലേയെന്ന കാര്യം
വിശദമാക്കാമോ;
(സി)
ഈ
പദ്ധതി പ്രകാരം
പൈപ്പ്ലൈന്
സ്ഥാപിക്കുമ്പോള്‍
ഭൂവുടമകള്‍ക്ക്
നഷ്ടപരിഹാരം
നല്കുന്നുണ്ടോ;ഭൂമി,
കാര്‍ഷിക വിളകള്‍,
മരങ്ങള്‍
തുടങ്ങിയവയ്ക്കു്
പ്രത്യേകം
നഷ്ടപരിഹാരമുണ്ടോ;നഷ്ടപരിഹാരത്തിന്റെ
നിരക്ക്, ഭൂമിയില്‍
പ്രവൃത്തി
നടക്കുന്നതിനു മുമ്പായി
ഭൂവുടമകള്ക്ക്നഷ്ടപരിഹാരം
നല്‍കുമോ തുടങ്ങിയ
വിശദാംശങ്ങള്‍
നല്‍കുമോ?
കെ.ഇ.എല്‍.-ല്‍
തസ്തിക മാറ്റ നിയമനം
2360.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.ഇ.എല്‍.
ന്റെ എടരിക്കോട്
യൂണിറ്റില്‍
അണ്‍സ്കില്‍ഡ്
വര്‍ക്കറായി ജോലി
ചെയ്തു വരുന്ന
അബ്ദുള്‍ഗഫൂറിന്റെ
തസ്തിക മാറ്റി
നല്‍കുന്നതുമായി
ബന്ധപ്പെട്ട് ശ്രീമതി
ജമീല പുള്ളിച്ചോല,
കൊട്ടക്കോടന്‍
(വീട്), ആമയുര്‍
സമര്‍പ്പിച്ച
നിവേദനത്തിന്റെ നിലവിലെ
സ്ഥിതി വിശദമാക്കാമോ;
(ബി)
പക്ഷാഘാത
ബാധിതനായ പ്രസ്തുത
വ്യക്തിക്ക് തസ്തിക
മാറ്റി നല്കുന്നതില്
നിലവിലുള്ള സാങ്കതിക
തടസ്സങ്ങള്‍
എന്താണെന്ന്
വിശദമാക്കാമോ;
(സി)
അദ്ദേഹത്തിന്റെ
ആരോഗ്യ സ്ഥിതി
കണക്കിലെടുത്ത്
വര്‍ക്ക്
അറേഞ്ച്മെന്റില്‍
നിയമിക്കുന്ന കാര്യം
അനുഭാവപൂര്‍വ്വം
പരിഗണിക്കുമോ?
റാന്നി
ഉതിമൂട്ടില്‍ അപ്പാരല്‍
പാര്‍ക്ക്
2361.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റാന്നി
ഉതിമൂട്ടില്‍ അപ്പാരല്‍
പാര്‍ക്ക്
സ്ഥാപിക്കുന്നതിനായി
കിന്‍ഫ്രയ്ക്ക് എത്ര
സ്ഥലമാണ്
ലഭിച്ചിട്ടുള്ളത്;
എന്നാണ് ഇത് ലഭിച്ചത്;
എത്ര തുക വീതമാണ്
വാര്‍ഷിക പാട്ടമായി
സര്‍ക്കാരില്‍
അടയ്ക്കുന്നത്; ഇതേവരെ
എത്ര തുക ഈ ഇനത്തില്‍
സര്‍ക്കാരിലേക്ക്
അടച്ചിട്ടുണ്ടെന്ന്
വര്‍ഷം തിരിച്ച്
അറിയിക്കാമോ;
(ബി)
ഭുമി
ലഭിച്ചു
നാളിതുവരെയായിട്ടും
അപ്പാരല്‍
പാര്‍ക്കിന്റെ
പ്രവര്‍ത്തനം
ആരംഭിക്കാതിരിക്കാനുണ്ടായ
കാരണം വ്യക്തമാക്കാമോ;
(സി)
പാട്ടക്കരാര്‍
വ്യവസ്ഥ പ്രകാരം കരാര്‍
ലംഘനമുണ്ടായാല്‍
പാട്ടഭൂമി
സര്‍ക്കാരിലേക്ക്
തിരിച്ച്
നല്‍കണമെന്നിരിക്കേ
മറ്റേതെങ്കിലും
വ്യവസായം ഇവിടെ
ആരംഭിക്കാന്‍ കിന്‍ഫ്ര
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
ഇതിനായി
ഇതേവരെ എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ?
കിന്‍ഫ്രയുടെ
പ്രവര്‍ത്തനങ്ങള്‍
2362.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കിന്‍ഫ്രയുടെ
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
സംസ്ഥാനത്തിന്റെ
വ്യവസായ മേഖല
പുഷ്ടിപ്പെടുത്തുന്നതിനായി
കിന്‍ഫ്ര
ആവിഷ്ക്കരിച്ചിട്ടുള്ള
പുതിയ പദ്ധതികള്‍
എന്തൊക്കെയാണ്;
(ബി)
മലപ്പുറം
കാക്കംചേരിയിലെ
കിന്‍ഫ്ര ടെക്നോ
ഇന്‍ഡസ്ട്രിയല്‍
പാര്‍ക്കില്‍
സ്റ്റാന്റേര്‍ഡ്
ഡിസെെന്‍ ഫാക്ടറി
ആരംഭിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിന്റെ
നിര്‍മ്മാണം ഏത്
ഘട്ടത്തിലാണ്;
(സി)
തൃശ്ശൂര്‍
പുഴയ്ക്കലിലെ കിന്‍ഫ്ര
പാര്‍ക്കില്‍ വിവര
സാങ്കേതിക അധിഷ്ഠിതമായ
സേവന മേഖലയില്‍
എന്താെക്കെ പ്രത്യേക
സൗകര്യങ്ങളാണ്
സജ്ജീകരിച്ചിട്ടുള്ളത്;
വിശദാംശം നല്‍കുമോ?
കയറ്റുമതി
വര്‍ദ്ധിപ്പിക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള നടപടികള്‍
2363.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
സണ്ണി ജോസഫ്
,,
വി.പി.സജീന്ദ്രന്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കയറ്റുമതി
വര്‍ദ്ധിപ്പിക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണ് എന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിലേക്കായി
ഒരു കയറ്റുമതി നയം
രൂപീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(സി)
കയറ്റുമതി
ലക്ഷ്യമാക്കിയുള്ള
വ്യവസായങ്ങള്‍ക്ക്
ഉണർവ് നല്‍കുന്നതിനായി
രൂപീകരിച്ച സ്റ്റേറ്റ്
ലെവല്‍ ഏക്സ്പോര്‍ട്ട്
പ്രൊമോഷന്
കമ്മിറ്റിയുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
(ഡി)
തിരുവനന്തപുരം
എയര്‍ കാര്‍ഗോ വഴി
കയറ്റുമതി ചെയ്ത
പഴവര്ഗ്ഗങ്ങള്ക്കുള്ളില്
കെറ്റമിൻ എന്ന
മയക്കുമരുന്നു കൂടി
കയറ്റി അയച്ച
സ്ഥാപനത്തിനെതിരെ
വ്യവസായ വകുപ്പ് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കിൽ പ്രസ്തുത
സ്ഥാപനത്തിനെതിരെ
കര്‍ശന നടപടി
സ്വീകരിക്കുന്നതിന്
ബന്ധപ്പെട്ട
അധികാരികൾക്ക് നിർദേശം
നൽകുമോ ?
ക്വാറി
ഉല്‍പ്പന്നങ്ങളുടെ ക്ഷാമം
പരിഹരിക്കുന്നതിന് നടപടി
T 2364.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്ക്
ആവശ്യമായ ക്വാറി
ഉല്‍പ്പന്നങ്ങള്‍ക്ക്
ക്ഷാമം നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നിര്‍മ്മാണ
പ്രവൃത്തികള്‍ക്ക്
ഇത്തരം
ഉല്‍പ്പന്നങ്ങള്‍
സമയബന്ധിതമായി
ലഭിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
ക്വാറി
ഉല്‍പ്പന്നങ്ങള്‍
യഥാസമയം
ലഭ്യമാകാത്തതിനാല്‍
നിര്‍മ്മാണ
പ്രവൃത്തികള്‍
വൈകുന്നതിന്
ഗവണ്മെന്റ് കരാറുകാരിൽ
നിന്നും ഫൈന്‍
ഈടാക്കുന്നത് തടയുവാന്‍
നടപടി സ്വീകരിക്കുമോ?
ക്വാറി
ഉല്പന്നങ്ങളുടെയും നിര്‍മ്മാണ
സാമഗ്രികളുടെയും ദൗർലഭ്യം
2365.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ക്വാറി ഉല്പന്നങ്ങളും
മറ്റ് നിര്‍മ്മാണ
സാമഗ്രികളും
ലഭ്യമല്ലാത്ത സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത്തരത്തിലൊരു സാഹചര്യം
സംജാതമാകുന്നതിന്റെ
കാരണമെന്തെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ഉല്പന്നങ്ങളുടെ
ദൗര്‍ലഭ്യം
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ?
മൈനിംഗ്
ആന്റ് ജിയോളജി വകുപ്പ്
റോയല്‍റ്റിയും പിഴയും
ഒടുക്കുന്നതിനായി നല്കിയ
നോട്ടീസ്
2366.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ മൈനിംഗ്
ആന്റ് ജിയോളജി വകുപ്പ്
പഴയകാലത്ത്
എടുത്തിട്ടുള്ള
കരിങ്കല്ലിന്റെ
അളവുകൂടി
കണക്കിലെടുത്ത് സ്ഥലം
ഉടമസ്ഥരായ
സാധാരണക്കാരുടെ പേരില്‍
ഭാരിച്ച റോയല്‍റ്റിയും
പിഴയും ഒടുക്കുന്നതിന്
നോട്ടീസ്
നല്‍കിയിട്ടുള്ള കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സ്ഥലം
ഉടമകളായ
സാധാരണക്കാര്‍ക്ക്
ഇങ്ങനെ
ചുമത്തിയിട്ടുള്ള തുക
അടയ്ക്കാനുള്ള
സാമ്പത്തിക ശേഷി
ഇല്ലാത്ത കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
വര്‍ഷങ്ങളായി
വകുപ്പിന്റെ
പരിഗണനയിലുള്ള പ്രസ്തുത
വിഷയങ്ങളിൽ മാനുഷികമായ
തീര്‍പ്പ്
കല്പ്പിച്ചുകൊടുക്കുന്നതിനുള്ള
നടപടി പരിഗണിക്കുമോ;
എങ്കില്‍ വിശദാംശങ്ങള്‍
അറിയിക്കാമോ?
കെട്ടിട
നിര്‍മ്മാണ സാമഗ്രികള്‍
2367.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെട്ടിട
നിര്‍മ്മാണ
സാമഗ്രികള്ക്കുണ്ടായിട്ടുള്ള
വമ്പിച്ച വിലവര്‍ദ്ധനവ്
നിര്‍മ്മാണമേഖലയെ
പ്രതിസന്ധിയിലാക്കിയിട്ടുള്ള
കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
പൊതുജനങ്ങള്‍ക്ക്
ന്യായവിലയ്ക്ക്
നിര്‍മ്മാണ സാമഗ്രികള്‍
ലഭിക്കുന്നതിനായി
ചെറുകിട ധാതുകളുടെ
ഖനനത്തില്‍ പൊതുമേഖലാ
സ്ഥാപനങ്ങളുടെ ഇടപെടല്‍
നടത്തിയിട്ടുണ്ടോ;
(സി)
മണലിന്റെ
വര്‍ദ്ധിച്ചുവരുന്ന
ആവശ്യകത
നിറവേറ്റുന്നതിനായി
ആഴക്കടല്‍ മണല്‍ ഖനനം
ആരംഭിച്ചിട്ടുണ്ടോയെന്നും
ഉണ്ടെങ്കില്‍ ഏത്
ഏജന്‍സിയാണ് പ്രസ്തുത
ജോലി
നിര്‍വഹിക്കുന്നതെന്നും
വ്യക്തമാക്കാമോ;
(ഡി)
ആഴക്കടല്‍
മണല്‍ ഖനനം
പരിസ്ഥിതിക്ക്
ഹാനികരമാണോ എന്ന
വസ്തുത
പരിശോധിച്ചിട്ടുണ്ടോ;
(ഇ)
മുന്‍
സര്‍ക്കാറിന്റെ കാലത്ത്
മണലിന് ക്ഷാമം
ഉണ്ടായപ്പോള്‍ സിഡ്കോ
വഴി മണല്‍ വിദേശത്തു
നിന്നും ഇറക്കുമതി
ചെയ്തിരുന്നോ എന്നു
വ്യക്തമാക്കാമോ;
(എഫ്)
മലേഷ്യയില്‍
നിന്നും കപ്പല്‍
മാര്‍ഗ്ഗം മണല്‍
കൊണ്ടുവരുന്നതിന്
അനുമതി
നല്‍കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
അനധികൃത
ക്വാറികളുടെ നിയന്ത്രണം
T 2368.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന
അനധികൃത ക്വാറികളും
ക്രഷറുകളും
നിയന്ത്രിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
മൈനിംഗ് & ജിയോളജി
വകുപ്പിന്റെ
കാര്യക്ഷമതക്കുറവും
പരിസ്ഥിതി,
റവന്യൂ,ആഭ്യന്തരം,
എന്നീ വകുപ്പുകളുടെ
ഏകോപനമില്ലായ്മയുംഅനധികൃത
ക്വാറികള്‍
പ്രവര്‍ത്തിക്കുന്നതിന്
ഇടയാക്കിയിട്ടുള്ള
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
സംബന്ധിച്ച് എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ?
കരിങ്കല്‍
ക്വാറി ഉല്പന്നങ്ങളുടെ ലഭ്യത
ഉറപ്പുവരുത്തുവാന്‍ നടപടി
2369.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ലൈഫ്
പോലുള്ള വലിയ ഭവന
നിര്‍മ്മാണ
പദ്ധതികള്‍ക്കും കിഫ്ബി
മുഖേനയുള്ള നിർമ്മാണ
പ്രവൃത്തികൾക്കും
മറ്റുമായി
കരിങ്കല്ലിനും
കരിങ്കല്‍ ക്വാറി
ഉല്പന്നങ്ങള്ക്കും
വലിയതോതിൽ
ആവശ്യകതയുണ്ട് എന്നത്
കണക്കിലെടുത്ത്
പ്രസ്തുത
ഉല്പന്നങ്ങളുടെ ലഭ്യത
ഉറപ്പുവരുത്തുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ക്വാറികള്‍ക്ക്
പ്രവര്‍ത്തനാനുമതി
2370.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതിയ വ്യവസായനയം
നിലവില്‍ വന്നോ;
വിശദമാക്കുമോ;
(ബി)
സംസ്ഥാനത്തെ
വിവിധതരം വലുതും,
ചെറുതുമായ ക്വാറികളെ
നിയന്ത്രിക്കുന്നതും,
പ്രവര്‍ത്തനാനുമതി
നല്‍കുന്നതുമായ
പുതിയനിയമം
നടപ്പിലാക്കിയിട്ടുണ്ടോ;
വിവരിക്കുമോ;
(സി)
ക്വാറികള്‍ക്ക്
പ്രവര്‍ത്തനാനുമതി
നല്‍കുന്നത്
കോര്‍പ്പറേഷനുകള്‍,
മുനിസിപ്പാലിറ്റികള്‍,
പഞ്ചായത്തുകള്‍
തിരിച്ചാണോ;വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ഡി)
ക്വാറി
നടത്തുന്നതിന്
നിയമപ്രകാരം മിനിമം
എത്ര ഏക്കര്‍ ഭൂമിയാണ്
വേണ്ടത്; ആയത്
കോര്പ്പറേഷന്,
മുനിസിപ്പാലിറ്റി,
പഞ്ചായത്തുകള്‍
തിരിച്ചാണോ
കണക്കാക്കുന്നത്;
വിവരിക്കുമോ;
(ഇ)
ക്വാറി
നടത്താനുള്ള
ലൈസന്‍സിനായി, അതാത്
സ്ഥലങ്ങളിലെ
തദ്ദേശസ്വയംഭരണ
സ്ഥാപനത്തിനാണോ അപേക്ഷ
നല്‍കേണ്ടത്; ക്വാറി
നടത്താന്‍ ഏതൊക്കെ
സ്ഥാപനങ്ങളിലെ
എന്‍.ഒ.സി ആവശ്യമാണ്;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(എഫ്)
പഞ്ചായത്ത്
പരിധിയില്‍ വരുന്ന
ക്വാറി നടത്താൻ
ഉദ്ദേശിക്കുന്ന
സ്ഥലത്തേക്കുള്ള റോഡിന്
മിനിമം എത്ര വീതി
വേണമെന്നാണ്
അനുശാസിക്കുന്നത്;
വിശദമാക്കുമോ;
(ജി)
പഞ്ചായത്ത്
മേഖലകളില്‍ ക്വാറി
നടത്താന്‍
ഉദ്ദേശിക്കുന്ന
സ്ഥലത്തിന് ചുറ്റും
എത്ര
ദൂരപരിധിക്കുള്ളില്‍
വാസഗൃഹങ്ങൾ
പാടില്ലെന്നാണ് നിയമം
അനുശാസിക്കുന്നത്;
വിശദമാക്കുമോ?
ക്രഷര്‍/ക്വാറി
ഉല്‍പ്പന്നങ്ങളുടെ വിലവർധന
T 2371.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ക്രഷര്‍/ക്വാറി
ഉല്‍പ്പന്നങ്ങള്‍ക്ക്
തുടർച്ചയായി
വിലവര്‍ദ്ധന വരുന്നത്
ശ്രദ്ധയില്‍
പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം
ഉല്‍പ്പന്നങ്ങളുടെ വില
നിയന്ത്രിക്കുന്നതിന്
എന്തെങ്കിലും സംവിധാനം
നിലവിലുണ്ടോ;
(സി)
ഇല്ലെങ്കില്‍
വില നിയന്ത്രണത്തിനുള്ള
സംവിധാനം
ഉണ്ടാക്കുന്നതിന്
ആലോചിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ?
യുവ
വീവ് പദ്ധതി
2372.
ശ്രീ.കെ.കുഞ്ഞിരാമന്
,,
പി.കെ. ശശി
,,
മുരളി പെരുനെല്ലി
,,
എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
യുവാക്കളെ നെയ്ത്ത്
വ്യവസായത്തിലേയ്ക്ക്
ആകര്‍ഷിക്കുന്നതിന് യുവ
വീവ് പദ്ധതി
ആവിഷ്കരിക്കാനുദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(ബി)
എങ്കില്‍
ഏതെല്ലാം
വിഭാഗക്കാരെയാണ്
പ്രസ്തുത പദ്ധതിയില്‍
ഉള്‍പ്പെടുത്താന്‍
ഉദ്ദേശിച്ചിട്ടുള്ളത്;
(സി)
പദ്ധതി
നടത്തിപ്പില്‍ ജില്ലാ
വ്യവസായ കേന്ദ്രങ്ങള്‍,
ഹാന്‍ഡ് ലൂം
സൊസൈറ്റികള്‍
എന്നിവയുടെ
പ്രവര്‍ത്തനം
എപ്രകാരമാണെന്ന്
വിശദമാക്കുമോ;
(ഡി)
പദ്ധതിയ്ക്കായി
എത്ര തുക
വകയിരുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
സെറിഫെഡിന്റെ
കീഴിലുള്ള സില്‍ക്ക് റീലിംഗ്
യൂണിറ്റുകളുടെ പ്രവര്‍ത്തനം
2373.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സെറിഫെഡിന്റെ
കീഴിലുള്ള കാസര്‍ഗോഡ്
ജില്ലയിലെ ഉദുമ
മെെലാട്ടി സില്‍ക്ക്
റീലിംഗ്
യൂണിറ്റിന്റെയും
ആലപ്പുഴ പട്ടണക്കാട്
സില്‍ക്ക് റീലിംഗ്
യൂണിറ്റിന്റെയും
പ്രവര്‍ത്തനം 2016
മുതല്‍ നിശ്ചലമാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയതിനുള്ള കാരണം
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
സ്ഥാപനങ്ങളിലെ
തൊഴിലാളികള്‍ക്ക്
എന്ന് മുതലുള്ള
വേതനമാണ്
കുടിശ്ശികയായിട്ടുള്ളത്;
(സി)
2016-ന്
ശേഷം പ്രസ്തുത
തൊഴിലാളികള്‍ക്ക്
എന്തെങ്കിലും ആനുകൂല്യം
നല്‍കിയിട്ടുണ്ടോ;
വിശദാംശം
ലഭ്യമാക്കാമോ;
(ഡി)
പ്രസ്തുത
യൂണിറ്റുകള്‍
പുനരാരംഭിക്കുന്നതിനും
കുടിശ്ശിക ശമ്പളം
അനുവദിക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
കരകൗശലമേഖലയുടെയും
പരമ്പരാഗത മേഖലയുടെയും
പുനരുദ്ധാരണം
2374.
ശ്രീ.പി.ടി.
തോമസ്
,,
റോജി എം. ജോണ്‍
,,
ഹൈബി ഈഡന്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തനതായ
കരകൗശലമേഖലയും
പരമ്പരാഗത മേഖലയും
ഭീഷണി നേരിടുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
മേഖലയുടെ
പുനരുദ്ധാരണത്തിനും
നിലനില്‍പ്പിനും
എന്തൊക്കെ പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുള്ളത്;
(സി)
കരകൗശല
വസ്തുക്കള്‍ക്ക്
കമ്പോളം
കണ്ടെത്തുന്നതിന്
ടൂറിസം വകുപ്പുമായി
ചേര്‍ന്ന്
ആവിഷ്കരിച്ചിട്ടുള്ള
പദ്ധതികള്‍
എന്തൊക്കെയാണ്;
പ്രസ്തുത പദ്ധതികള്‍
വിജയപ്രദമാണോ;
(ഡി)
കരകൗശല
മേഖലയ്ക്ക് ടൂറിസം
മേഖലയില്‍ അവരുടെ
കഴിവുകള്‍
പ്രദര്‍ശിപ്പിക്കുന്നതിനും
വിപണനം ചെയ്യുന്നതിനും
ടൂറിസം സീസണില്‍
പ്രത്യേക സംവിധാനങ്ങള്‍
ഒരുക്കുമോ?
കായികതാരങ്ങളെ
അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക്
യോഗ്യരാക്കുന്നതിനുളള
സംവിധാനം
2375.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിവുള്ള
കായികതാരങ്ങളെ
കണ്ടെത്തി മികച്ച
പരിശീലനം നല്കി
അന്താരാഷ്ട്ര
മത്സരങ്ങള്‍ക്ക്
യോഗ്യരാക്കുന്നതിനായി
നിലവില്‍ എന്ത്
സംവിധാനമാണുള്ളത്;പ്രസ്തുത
സംവിധാനത്തിന്റെ
പ്രവര്‍ത്തനരീതിയുടെ
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
നിലവിലെ
സംവിധാനത്തിന്
പോരായ്മകള്‍
ഉണ്ടോയെന്ന്
പരിശോധിക്കുമോ;
(സി)
സംസ്ഥാനത്തിന്റെ
കായികപരിശീലന
സംവിധാനങ്ങള്‍
കാലോചിതമായി
പരിഷ്ക്കരക്കുന്നതിനെക്കുറിച്ച്
ആലോചിക്കുമോ;
വിശദമാക്കുമോ?
കുട്ടനാട്
നിയോജകമണ്ഡലത്തില്‍
കളിസ്ഥലങ്ങള്‍
നിര്‍മ്മിക്കുന്നതിന് നടപടി
2376.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പിന്നോക്ക
മണ്ഡലമായ കുട്ടനാട്
നിയോജകമണ്ഡലത്തിലെ
പതിമൂന്ന്
പഞ്ചായത്തുകളിൽ
ഒരിടത്ത് പോലും
കളിസ്ഥലങ്ങള്‍
ഇല്ലാത്തതിനാൽ അടിയന്തര
പരിഗണന നല്കി
മണ്ഡലത്തില്‍
കളിസ്ഥലങ്ങള്‍
നിര്‍മ്മിക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കാന്‍
കഴിയുമോ;
വ്യക്തമാക്കുമോ ?
കായികമേഖലയെ
പരിപോഷിപ്പിക്കുന്നതിനുള്ള
പദ്ധതികള്‍
2377.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
കായികമേഖലയെ
പരിപോഷിപ്പിക്കുന്നതിനും
കൂടുതല്‍ അന്താരാഷ്ട്ര
നിലവാരമുള്ള താരങ്ങളെ
വാര്‍ത്തെടുക്കുന്നതിനും
എന്തെല്ലാം പദ്ധതികളാണ്
ഈ സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
നടപ്പിലാക്കി
വരുന്നതെന്ന്
അറിയിക്കുമോ;
(ബി)
ഈ
പദ്ധതികളുടെ വിശദാംശം
വ്യക്തമാക്കുമോ;
(സി)
ഈ
ലക്ഷ്യത്തിനായി
കൂടുതല്‍ പദ്ധതികള്‍
നടപ്പിലാക്കാന്‍
ആലോചിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
അറിയിക്കുമോ?
അന്തര്‍ദേശീയ
നിലവാരത്തിലുള്ള സ്പോര്‍ട്സ്
അടിസ്ഥാന സൗകര്യങ്ങള്‍
2378.
ശ്രീ.എം.
വിന്‍സെന്റ്
,,
അനൂപ് ജേക്കബ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അന്തര്‍ദേശീയ
നിലവാരത്തിലുള്ള
സ്പോര്‍ട്സ് അടിസ്ഥാന
സൗകര്യങ്ങള്‍
സൃഷ്ടിക്കുന്നതിന് ഈ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണ്;
(ബി)
ഇതിനായുള്ള
മാസ്റ്റര്‍ പ്ലാന്‍
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
കേരള
കായിക ക്ഷമതാ മിഷന്
രൂപീകരണം ഏത്
ഘട്ടത്തിലാണ്; ഇതിലൂടെ
ലക്ഷ്യമിടുന്നത്
എന്താണെന്ന്
വ്യക്തമാക്കുമോ;
(ഡി)
സ്പോര്‍ട്സ്
ഡയറക്ടറേറ്റും,
സ്പോര്‍ട്സ് കൗണ്‍സിലും
സംയോജിപ്പിക്കുന്ന
പദ്ധതി
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
കായികമേഖലയുടെ
സമഗ്ര വികസനത്തിനുള്ള
പദ്ധതികൾ
2379.
ശ്രീ.രാജു
എബ്രഹാം
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
ജോര്‍ജ് എം. തോമസ്
,,
പി. ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായികമേഖലയുടെ
സമഗ്രവികസനത്തിനായി
എന്തെല്ലാം നൂതന
പദ്ധതികളാണ്
ആവിഷ്കരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
കായികമേഖലയുടെ
അടിസ്ഥാന സൗകര്യ
വികസനത്തിനായി അംഗീകാരം
നല്കിയ
നാല്പ്പത്തിഏഴ് കോടി
രൂപയുടെ
പദ്ധതിയില്‍പ്പെടുത്തി
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടത്താനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ;
(സി)
വിദ്യാഭ്യാസവകുപ്പില്‍
നിന്ന് കായികവകുപ്പ്
ഏറ്റെടുത്ത
സ്പോര്‍ട്സ് സ്കൂളുകളെ
അന്തരാഷ്ട്ര
നിലവാരത്തിലേയ്ക്ക്
ഉയര്‍ത്തുന്നതിന്
പ്രസ്തുത പദ്ധതി
പ്രകാരം എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ഡി)
കേന്ദ്രാവിഷ്കൃത
പദ്ധതിയായ 'ഖേലോ
ഇന്ത്യ'യില്‍
ഉള്‍പ്പെടുത്തുന്നതിനായി
ഏതെല്ലാം പദ്ധതികളാണ്
കേന്ദ്രസര്‍ക്കാരിന്റെ
അനുമതിക്കായി
സമര്‍പ്പിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
ഇടുക്കി
വോളിബോള്‍ അക്കാദമിയുടെ
നിര്‍മ്മാണ പുരോഗതി
2380.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടുക്കി
വോളിബോള്‍ അക്കാദമിയുടെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ ഏത്
ഘട്ടത്തിലാണ് ;
(ബി)
പ്രസ്തുത
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്കായി
നാളിതുവരെ
അനുവദിച്ചിട്ടുള്ള
തുകയുടെ വിശദവിവരം
ലഭ്യമാക്കുമോ?
സ്പോര്‍ട്സ്
സ്കൂളുകളുടെ അടിസ്ഥാന സൗകര്യ
വികസനം
2381.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
സ്പോര്‍ട്സ്
സ്കൂളുകളില്‍
എന്തെല്ലാം പുതിയ
പദ്ധതികള്‍
നടപ്പിലാക്കി എന്ന്
വ്യക്തമാക്കുമോ;
(ബി)
സ്പോര്‍ട്സ്
സ്കൂളുകളുടെ അടിസ്ഥാന
സൗകര്യ വികസനത്തിനായി
ഏതെങ്കിലും പദ്ധതി
സര്‍ക്കാര്‍ നടത്തി
വരുന്നുണ്ടോ;
ഉണ്ടെങ്കില്‍ അവയുടെ
വിശദാംശം അറിയിക്കുമോ?
സ്പോര്‍ട്സ്
സര്‍വ്വകലാശാല
2382.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്പോര്‍ട്സ്
സര്‍വ്വകലാശാല
സ്ഥാപിക്കുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണ്;
(ബി)
ഇതിനായുള്ള
പ്രോജക്ട്
റിപ്പോര്‍ട്ട്
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
സ്പോര്‍ട്സ്
സര്‍വ്വകലാശാല
എവിടെയാണ്
സ്ഥാപിക്കുന്നതെന്നും
അതിനായി എത്ര സ്ഥലം
ഏറ്റെടുക്കേണ്ടി
വരുമെന്നും
വെളിപ്പെടുത്തുമോ?
ജില്ലാ
സ്പോര്‍ട്സ് കൗണ്‍സിലുകൾ
2383.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജില്ലാ
സ്പോര്‍ട്സ്
കൗണ്‍സിലുകൾ
പുന:സംഘടിപ്പിക്കുന്നതിന്
ഉദ്ദേശ്യമുണ്ടോ;
(ബി)
ഇതിനായി
2000-ലെ സ്പോര്‍ട്സ്
നിയമത്തിൽ എന്തൊക്കെ
ഭേദഗതി കൊണ്ടുവരുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ?
സ്പോര്‍ട്സ്
കൗണ്‍സിലിന്റെ ലക്ഷ്യങ്ങള്‍
2384.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
സ്പോര്‍ട്സ്
കൗണ്‍സിലിന്റെ
ലക്ഷ്യങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കുമോ;
(ബി)
സ്പോര്‍ട്സ്
കൗണ്‍സില്‍
മെമ്പര്‍മാര്‍
ഓരോരുത്തരും ഏതെല്ലാം
സ്പോര്‍ട്സുമായി
ബന്ധപ്പെട്ടവരാണ്;
വിശദാംശം
വെളിപ്പെടുത്താമോ;
(സി)
സ്പോര്‍ട്സ്
ഡയറക്ടറെ, സ്പോര്‍ട്സ്
കൗണ്‍സില്‍
സെക്രട്ടറിയായും
നിയമിച്ചിട്ടുള്ളതിനാല്‍
രണ്ട് വകുപ്പുകളുടെയും
ദൈനംദിന
ഭരണകാര്യങ്ങളില്‍
ബുദ്ധിമുട്ട്
നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഇത്
പരിഹരിക്കുവാന്‍
സ്പോര്‍ട്സുമായി
ബന്ധമുള്ള ഒരു
മുഴുവന്‍സമയ
സെക്രട്ടറിയെ
സ്പോര്‍ട്സ്
കൗണ്‍സിലില്‍
നിയമിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
പ്ലേ
ഫോര്‍ ഹെല്‍ത്ത് പദ്ധതി
2385.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്ലേ ഫോര്‍ ഹെല്‍ത്ത്
പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
പദ്ധതിയുടെ
ഉദ്ദേശലക്ഷ്യങ്ങളും
പദ്ധതിയില്‍
ഉള്‍പ്പെടുന്നതിനുള്ള
മാനദണ്ഡങ്ങളും
വ്യക്തമാക്കുമോ?
കൗമാരക്കാരായ
കുട്ടികളുടെ കായികക്ഷമത
2386.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കൗമാരക്കാരായ
കുട്ടികളുടെ കായികക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിനും
പരിപോഷിപ്പിക്കുന്നതിനുമായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു എന്ന്
വിശദമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം കായിക
വകുപ്പിന് കീഴില്‍
ഒറ്റപ്പാലം അസംബ്ലി
മണ്ഡലത്തില്‍
എന്തെല്ലാം
പ്രവര്‍ത്തനങ്ങള്‍ ആണ്
നടപ്പിലാക്കിയത്;
വിശദാംശം
ലഭ്യമാക്കാമോ?
മൂന്നാര്‍
എച്ച്.എ.ടി.സി. സ്റ്റേഡിയം
2387.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേവികുളം
നിയോജക മണ്ഡലത്തിലെ
മൂന്നാര്‍
എച്ച്.എ.ടി.സി
സ്റ്റേഡിയത്തിനെ
അന്താരാഷ്ട്ര
നിലവാരത്തിലുള്ള
സ്റ്റേഡിയം
ആക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഉണ്ടെങ്കില്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
ഇല്ലെങ്കില്‍
ആവശ്യമായ നടപടി ഉടന്‍
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കുമോ?
നടുവണ്ണൂര്‍
വോളിബോള്‍ അക്കാദമി
2388.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നടുവണ്ണൂരില്‍
പ്രവര്‍ത്തിച്ചുവരുന്ന
വോളിബോള്‍ അക്കാദമിയുടെ
കെട്ടിട
നിര്‍മ്മാണത്തിനായി
എത്ര കോടി രൂപയാണ്
കിഫ്ബി വഴി ഭരണാനുമതി
നൽകിയിട്ടുള്ളത്
എന്നറിയിക്കാമോ;
(ബി)
പ്രസ്തുത
പ്രവര്‍ത്തിയുടെ
ടെണ്ടര്‍ നടപടികള്‍ ഏത്
ഘട്ടത്തിലാണെന്നറിയിക്കാമോ;
പ്രവര്‍ത്തി
നടപ്പിലാക്കാനായി
ഏതെങ്കിലും ഏജന്‍സിയെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
നടുവണ്ണൂര്‍
വോളിബോള്‍ അക്കാദമിയുടെ
കെട്ടിട നിർമ്മാണ
പ്രവർത്തനങ്ങൾ
അടിയന്തിരമായി
ആരംഭിക്കുവാൻ
എന്തെല്ലാം നടപടികളാണ്
ഇതുവരെ
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കുമോ?
സ്പോര്‍ട്സ്
കോംപ്സക്സിന്റെ നിര്‍മ്മാണം
2389.
ശ്രീ.സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചങ്ങനാശ്ശേരി
മുനിസിപ്പാലിറ്റി വക
സ്ഥലത്ത് സ്പോര്‍ട്സ്
കോംപ്ലക്സ് പണിയുവാന്‍
നിയോജകമണ്ഡലം ആസ്തി
വികസന ഫണ്ടില്‍ നിന്നും
2 കോടി രൂപ
നീക്കിവയ്ക്കുകയും
ഇതുസംബന്ധിച്ച്
ഭരണാനുമതി നല്‍കുകയും
ചെയ്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
കാര്യത്തില്‍ അതാത്
കാലയളവിലെ
മന്ത്രിമാരുടെ
നേതൃത്വത്തില്‍
ഉന്നതതലയോഗങ്ങള്‍
നടത്തി സര്‍ക്കാര്‍
വിഹിതം കൂടി
നല്‍കുന്നതിന്
തീരുമാനമെടുത്തിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
ഈ തുക നല്കുവാന്
അടിയന്തര നടപടി
സ്വീകരിക്കുമോ;
(ഡി)
സ്പോര്‍ട്സ്
കോംപ്ലക്സ് പണിയുവാന്‍
ഭരണാനുമതി
ലഭിച്ചിട്ടുള്ളതിനാല്‍
ആസ്തി വികസന ഫണ്ടില്‍
നിന്നും
നീക്കിവച്ചിട്ടുള്ള 2
കോടി രൂപ ഉപയോഗിച്ച്
പ്രസ്തുത പണി
ആരംഭിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
'ഒരു
പഞ്ചായത്തില്‍ ഒരു
സ്റ്റേഡിയം' പദ്ധതി
2390.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-17
സാമ്പത്തിക വര്‍ഷം
പ്രഖ്യാപിച്ച 'ഒരു
പഞ്ചായത്തില്‍ ഒരു
സ്റ്റേഡിയം' എന്ന
പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
എങ്കിൽ ആയതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം
പട്ടാമ്പി
നിയോജകമണ്ഡലത്തിലെ
ഏതെങ്കിലും
പഞ്ചായത്തില്‍
സ്റ്റേഡിയം
തുടങ്ങുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ ആയതിന്റെ
നിലവിലെ
അവസ്ഥയെന്തെന്ന്
വിശദമാക്കാമോ?
എല്ലാ
പഞ്ചായത്തുകളിലും കളിസ്ഥലം
നിര്‍മ്മാണം
2391.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എല്ലാ
പഞ്ചായത്തുകളിലും
കളിസ്ഥലം
നിര്‍മ്മിക്കുന്ന
പദ്ധതിയുടെ വിശദമായ
ഡി.പി.ആര്.
സ്പോര്‍ട്സ് വകുപ്പ്
തയ്യാറാക്കിയിട്ടുണ്ടോ;
(ബി)
മിനിസ്റ്റേഡിയം
നിര്‍മ്മാണം ഏതൊക്കെ
സ്ഥലങ്ങളില്‍
ആരംഭിച്ചുവെന്ന്
വെളിപ്പെടുത്തുമോ;
(സി)
ഈ
പദ്ധതിക്കായി
കിഫ്ബിയില്‍ നിന്നും
എന്ത് ധനസഹായം ഇതുവരെ
ലഭിച്ചുവെന്നും അതില്‍
എത്ര തുക ഇതിനകം
ചെലവഴിച്ചുവെന്നും
വ്യക്തമാക്കുമോ?
മാവേലിക്കര
മണ്ഡലത്തില്‍ സ്റ്റേഡിയം
നിര്‍മ്മക്കാന്‍ നടപടി
2392.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തിൽ സ്റ്റേഡിയം
നിര്മ്മക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
ഇതിനാവശ്യമായ
സ്ഥലം പഞ്ചായത്തില്‍
നിന്നും ഏറ്റെടുത്ത്
സ്റ്റേഡിയം
നിര്‍മ്മിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
കൊയിലാണ്ടിയില്‍
സ്പോര്‍ട്സ് കൗണ്‍സില്‍
അധീനതയിലുളള സ്റ്റേഡിയം
2393.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊയിലാണ്ടിയില്‍
സ്പോര്‍ട്സ് കൗണ്‍സില്‍
അധീനതയിലുളള
സ്റ്റേഡിയത്തിന്റെ
വികസനം
പരിഗണനയിലുണ്ടോ;എങ്കില്‍
ഇത് സംബന്ധിച്ച്
വിശദാംശം ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
സ്റ്റേഡിയത്തിന്റെ
വികസനത്തിനായി
എന്തെല്ലാം
കാര്യങ്ങളാണ് ചെയ്യാന്‍
ഉദ്ദേശിക്കുന്നത്;വിശദമാക്കുമോ?
സ്റ്റേഡിയങ്ങളുടെ
സംരക്ഷണവും നടത്തിപ്പും
2394.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാരിന്റെ
അധീനതയിലുള്ളതും
ഇപ്പോള്‍
പ്രഖ്യാപിച്ചതുമായ
സ്റ്റേഡിയങ്ങളുടെ
സംരക്ഷണവും നടത്തിപ്പും
എങ്ങിനെയാണ്
നടത്തുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
സംരക്ഷണ
പ്രവര്‍ത്തനങ്ങള്‍
ഇല്ലാത്തതിനാല്‍ പല
സ്റ്റേഡിയങ്ങളും
നാശത്തിന്റെ വക്കിലായ
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ?
കേരള
സംസ്ഥാന യുവജനക്ഷേമ
ബോര്‍ഡിലെ തസ്തികകള്‍
2395.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സംസ്ഥാന യുവജനക്ഷേമ
ബോര്‍ഡില്‍ ഏതെല്ലാം
തസ്തികകളാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
സ്പെഷ്യല്‍
റൂള്‍സ്
നടപ്പിലാക്കുമ്പോള്‍
നിലവിലുള്ള തസ്തികകളും
ഒഴിവുകളും പി.എസ്.സി
യ്ക്ക് റിപ്പോര്‍ട്ട്
ചെയ്യുമോ;എങ്കില്‍
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
തസ്തികകളില്‍ നിലവില്‍
നിര്‍ദ്ദിഷ്ടയോഗ്യതയുള്ള
എത്ര ജീവനക്കാര്‍ ജോലി
ചെയ്യുന്നുണ്ട്;
യോഗ്യത ഇല്ലാത്തവര്‍
ജോലി ചെയ്യുന്നുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
പേരെന്നും ഏതെല്ലാം
തസ്തികകളില്‍ ആണെന്നും
വ്യക്തമാക്കുമോ;
(ഡി)
2017
മാര്‍ച്ച് മുതല്‍
ഡിസംബര്‍ വരെ കേരള
സംസ്ഥാന യുവജനക്ഷേമ
ബോര്‍ഡില്‍
ദിവസവേതനത്തിലോ കരാര്‍
അടിസ്ഥാനത്തിലോ
ആരെയെങ്കിലും
നിയമിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏതെല്ലാം
തസ്തികകളിലെന്നും ഇൗ
തസ്തികകള്‍ സര്‍ക്കാര്‍
സൃഷ്ടിച്ചിട്ടുണ്ടോയെന്നും
വ്യക്തമാക്കാമോ?
നാഷണല്‍
യൂത്ത് ഫെസ്റ്റിവല്‍
2396.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാഷണല്‍
യൂത്ത് ഫെസ്റ്റിവലില്‍
ഇത്തവണ സംസ്ഥാനത്തിന്
പ്രാതിനിധ്യമുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ;
(ബി)
നാഷണല്‍
യൂത്ത് ഫെസ്റ്റിവലില്‍
സംസ്ഥാനത്തിന്റെ
പ്രാതിനിധ്യം
ഉറപ്പാക്കുന്നതിന്
യുവജനക്ഷേമ ബോര്‍ഡ്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(സി)
യുവജനക്ഷേമ
ബോര്‍ഡിന്റെ
പ്രവര്‍ത്തനങ്ങള്‍
കാര്യക്ഷമമാണോയെന്ന്
പരിശോധിക്കുമോ?
നാഷണല്‍
അഡ്വഞ്ചര്‍ അക്കാദമിയിലെ
ഒഴിവുകള്‍
2397.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേവികുളം
നിയോജകമണ്ഡലത്തില്‍
പ്രവര്‍ത്തിക്കുന്ന,യുവജനക്ഷേമ
ബോര്‍ഡിന്റെ കീഴിലുള്ള
നാഷണല്‍ അഡ്വഞ്ചര്‍
അക്കാദമിയില്‍ നിലവില്‍
എത്ര ജീവനക്കാരാണ് ജോലി
ചെയ്തുവരുന്നത്;
(ബി)
ഇവിടെ
ജോലി ചെയ്യുന്ന
ജീവനക്കാരുടെ
വിദ്യാഭ്യാസ യോഗ്യത
എന്താണെന്ന്
വ്യക്തമാക്കുമോ;
(സി)
നിലവില്‍
നാഷണല്‍ അഡ്വഞ്ചര്‍
അക്കാദമിയില്‍
ഒഴിവുകള്‍ എന്തെങ്കിലും
നിലനില്‍ക്കുന്നുണ്ടോ;
(ഡി)
ഉണ്ടെങ്കില്‍
ആയതിന്റെ വിവരം
നല്‍കുമോ?
യുവജനങ്ങളുടെ
ക്ഷേമത്തിനായി പുതിയ
പദ്ധതികള്‍
2398.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം യുവജനങ്ങളുടെ
ക്ഷേമത്തിനായി
എന്തെല്ലാം പുതിയ
പദ്ധതികള്‍
നടപ്പിലാക്കി എന്ന്
അറിയിക്കുമോ;
(ബി)
അവയുടെ
വിശദാംശം
വ്യക്തമാക്കുമോ ?