കൊങ്ങാട്
മണ്ഡലത്തിൽ പ്രഖ്യാപിച്ച
ജലവിഭവ വകുപ്പിന്റെപദ്ധതികള്
1041.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ജലവിഭവ
വകുപ്പിന്റെ കീഴില്‍,
കൊങ്ങാട്
മണ്ഡലത്തിലേയ്ക്കായി
ബജറ്റില്‍
പ്രഖ്യാപിച്ചിട്ടുളള
പദ്ധതികളും
നീക്കിവച്ചിട്ടുളള
തുകയുടെ വിശദാംശങ്ങളും
നല്‍കുമോ?
ജലസേചനനയം
1042.
ശ്രീ.സി.
ദിവാകരന്
,,
ഇ.കെ.വിജയന്
ശ്രീമതി
സി.കെ. ആശ
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാരിന്റെ
ജലസേചനനയം
വ്യക്തമാക്കുമോ;
(ബി)
വന്‍കിട,
ഇടത്തരം ജലസേചന
പദ്ധതികള്‍ക്കായി എത്ര
കോടി രൂപയാണ്
ബഡജ്റ്റില് നീക്കി
വച്ചിരിക്കുന്നതെന്നും
ആയതില്‍ ഡ്രിപ്പിന്
(ഡാം റീഹാബിലിറ്റേഷന്‍
പദ്ധതി) എത്ര രൂപ
വകയിരുത്തിയിട്ടുണ്ടെന്നും
വ്യക്തമാക്കുമോ;
(സി)
ജലസേചന
പദ്ധതികള്‍
ജീവനക്കാര്‍ക്ക് വെറുതെ
ഇരുന്ന് ശമ്പളം
വാങ്ങുന്നതിനുളള
ലാവണങ്ങളാണ് എന്നു
പറയപ്പെടുന്ന ആക്ഷേപം
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
കൊല്ലകടവ് പമ്പ് ഹൗസിന് തടയണ
നിര്‍മ്മാണം
1043.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
അച്ചന്‍കോവിലാറില്‍
കൊല്ലകടവ് പമ്പ് ഹൗസിന്
സമീപം തടയണ
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട
പ്രവൃത്തിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;ഇതിനാവശ്യമായ
ഭരണാനുമതി
ലഭ്യമായിട്ടുണ്ടോ;ഭരണാനുമതിയുടെ
പകര്‍പ്പ്
ലഭ്യമാക്കുമോ;ഇതിന്റെ
തുടര്‍നടപടികള്‍
അടിയന്തരമായി
സ്വീകരിക്കുമോ;
ആക്സിലറേറ്റഡ് ഇറിഗേഷന്‍
ബനഫിറ്റ് പ്രോഗ്രാം
1044.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
ജലവിഭവ സ്റ്റാന്റിംഗ്
കമ്മിറ്റി
ആക്സിലറേറ്റഡ്
ഇറിഗേഷന്‍ ബനഫിറ്റ്
പ്രോഗ്രാം (എ.എെ.ബി.പി)
പദ്ധതിയെക്കുറിച്ച്
സമർപ്പിച്ച
റിപ്പോർട്ടിൽ
പറഞ്ഞിരിക്കുന്ന
കാര്യങ്ങൾ സർക്കാരിന്റെ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
റിപ്പോർട്ടിൽ
സൂചിപ്പിച്ചിട്ടുളളതു
പോലെ ജല സംരക്ഷണത്തിനു
പരമ്പരാഗതമായതും
ആധുനികമായതുമായ
പദ്ധതികൾ
സംസ്ഥാനത്ത്നടപ്പിലാക്കുവാൻ
ഉദ്ദേശിക്കുന്നുണ്ടോ?
ചെങ്ങണാംകുന്ന് തടയണ
പ്രവൃത്തി
1045.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശ്ശൂര്‍
ജില്ലയിലെ ദേശമംഗലം ,
പാലക്കാട് ജില്ലയിലെ
ഓങ്ങല്ലൂര്‍ എന്നീ
പഞ്ചായത്തുകളിലെയും
സമീപ
പഞ്ചായത്തുകളിലെയും
ശുദ്ധജലക്ഷാമം
പരിഹരിക്കുന്നതിനായി
ആരംഭിച്ചിട്ടുള്ള
ചെങ്ങണാംകുന്ന് തടയണ
പ്രവൃത്തി ഇപ്പോള്‍
മുടങ്ങിക്കിടക്കുകയാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഭാരതപ്പുഴയ്ക്ക്
കുറുകെയുള്ള, പാലക്കാട്
ഡിവിഷന്റെ കീഴില്‍
വരുന്ന ഈ തടയണ
പ്രവൃത്തി
മുടങ്ങിക്കിടക്കാന്‍
കാരണമെന്താണ്;
(സി)
വേനല്കാലത്തുമാത്രമേ
പ്രവൃത്തി
പൂര്‍ത്തീകരിക്കുവാന്‍
കഴിയുകയുള്ളൂ എന്നതു
കണക്കിലെടുത്ത്
ചെങ്ങണാംകുന്ന് തടയണ
പ്രവൃത്തി
പൂര്‍ത്തീകരിക്കുവാന്‍
ആവശ്യമായ നിര്‍ദ്ദേശം
ഇറിഗേഷന്‍ വകുപ്പ് ചീഫ്
എഞ്ചിനീയര്‍ക്ക്
നല്‍കുമോ; എങ്കില്‍
അതിന്റെ വിശദാംശം
വ്യക്തമാക്കുമോ?
പതിറ്റാണ്ടുകള്‍ പിന്നിട്ട
ജലസേചന പദ്ധതികളെപ്പറ്റി പഠനം
1046.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിര്‍മ്മാണം
ആരംഭിച്ചിട്ട്
പതിറ്റാണ്ടുകള്‍
പിന്നിട്ട ജലസേചന
പദ്ധതികളായ ബാണാസുര
സാഗര്‍, കാരാപ്പുഴ,
ഇടമലയാര്‍, മൂവാറ്റുപുഴ
എന്നിവയുടെ ഭാവി
കാര്യങ്ങള്‍
തീരുമാനിക്കാന്‍ ഒരു
വിദഗ്ധ സമിതിയെ
ചുമതലപ്പെടുത്തുന്ന
കാര്യം സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
(ബി)
ഈ
പദ്ധതി
പ്രവര്‍ത്തനങ്ങള്‍
ഓരോന്നും ആരംഭിച്ച
വര്‍ഷം, പ്രാരംഭ പദ്ധതി
തുക, പുതുക്കിയ പദ്ധതി
തുക, ഇതിനകം ചിലവഴിച്ച
തുക എന്നിവ സംബന്ധിച്ച
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
വിദഗ്ധ
സമിതിയെ എന്നത്തേക്ക്
നിശ്ചയിക്കും;
എന്തൊക്കെ കാര്യങ്ങളെ
കുറിച്ചാണ് സമിതി
പ്രധാനമായും പഠനം
നടത്തുക;
(ഡി)
സമിതിയുടെ
റിപ്പോര്‍ട്ട്
എന്നത്തേക്ക്
ലഭ്യമാകുമെന്നാണ്
സര്‍ക്കാര്‍
പ്രതീക്ഷിക്കുന്നത്;
(ഇ)
ജലസേചന
വകുപ്പിന്റെ കീഴില്‍
ഇതുപോലെ
ആരംഭംകുറിച്ചിട്ട്
ദീര്‍ഘകാലമായി
പൂര്‍ത്തിയാകാത്ത
മറ്റേതെങ്കിലും
പദ്ധതികളെ കുറിച്ച്
പഠനം നടത്താന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കുമോ?
ജല
നയം
1047.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍ ജല നയം
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
മറ്റ്
സംസ്ഥാനങ്ങളെ
അപേക്ഷിച്ച് മഴലഭ്യത
കൂടുതലുള്ള
സംസ്ഥാനമായിട്ടും കേരളം
ഇത്തവണ കനത്ത വേനലില്‍
ഉരുകിയ സാഹചര്യത്തില്‍
സംസ്ഥാനത്തെ ജല
വിനിയോഗവും, ജല സംരക്ഷണ
പ്രവര്‍ത്തനങ്ങള്‍
സംബന്ധിച്ചും
പൊതുജനങ്ങള്‍ക്ക്
ബോധവല്‍ക്കരണം
നടത്തുന്നതിന്
എന്തൊക്കെ പദ്ധതികള്‍
നടപ്പാക്കാനാണ്
ഉദ്ദേശിക്കുന്നത്;
(സി)
സ്കൂള്‍
,കോളേജ്
വിദ്യാര്‍ത്ഥികള്‍ക്കിടയില്‍
മഴവെളളക്കൊയ്ത്തിനും ജല
സംരക്ഷണ
പ്രവര്‍ത്തനങ്ങള്‍ക്കും
സഹായകമാകും വിധം അവരുടെ
പാഠ്യ പദ്ധതിയില്‍ ഈ
വിഷയങ്ങള്‍
ഉള്‍ക്കൊള്ളിക്കുന്നതിന്
എന്തൊക്കെ നടപടി
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്;വിശദമാക്കുമോ?
ടി.എസ്
കനാലിന്റെ
സമീപപ്രദേശങ്ങളിലേക്ക്
ഉപ്പുവെള്ളം കയറുന്നതു തടയാൻ
പദ്ധതി
1048.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
നിയോജകമണ്ഡലത്തില്‍
ജലസേചന(ചെറുകിട
ജലസേചനം) വകുപ്പുമായി
ബന്ധപ്പെട്ട് 2016-17
സാമ്പത്തികവര്‍ഷത്തില്‍
നടന്നുവരുന്ന പ്രധാന
പ്രവൃത്തികള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(ബി)
ടി.എസ്
കനാലിന്റെ
സമീപപ്രദേശങ്ങളിലേക്ക്
ഉപ്പുവെള്ളം കയറുന്നതു
നിയന്ത്രിക്കുന്നതിനുവേണ്ടി
എന്തെല്ലാം പദ്ധതികളാണ്
ഇപ്പോള്‍
നടപ്പിലാക്എങ്കില്
സ്വീകരിച്ച
തുടര്‍നടപടികള്‍
വ്യക്തമാക്കുമോ?കിവരുന്നത്
എന്ന് വ്യക്തമാക്കുമോ?
നേമം
നിയോജക മണ്ഡലത്തിലെ പൊതു
കുളങ്ങള്‍
1049.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നേമം
നിയോജക മണ്ഡലത്തില്‍
എത്ര പൊതു കുളങ്ങളാണ്
ഉള്ളത്; വാര്‍ഡ്
തിരിച്ചുള്ള വിശദമായ
പട്ടിക ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
കുളങ്ങള്‍
സംരക്ഷിക്കുന്നതിന്
സര്‍ക്കാര്‍ എത്ര
തുകയാണ് നാളിതുവരെയായി
വകയിരുത്തിയിട്ടുള്ളത്;
(സി)
നേമം
നിയോജക മണ്ഡലത്തിലെ
എത്ര പൊതു കുളങ്ങള്‍
നാളിതുവരെയായി
നവീകരിച്ചിട്ടുണ്ട്;
(ഡി)
കേന്ദ്ര
സര്‍ക്കാരിന്റെ നാഷണല്‍
അഡാപ്റ്റീവ് ഫണ്ടില്‍
നിന്നും കുളങ്ങളുടെ
സംരക്ഷണത്തിനായി കേരള
സര്‍ക്കാര്‍ നാളിതുവരെ
എത്ര തുക
ചിലവഴിച്ചിട്ടുണ്ട്?
മങ്കട
മണ്ഡലത്തിലെ നിലാപ്പറമ്പില്‍
തടയണ സ്ഥാപിക്കല്‍
1050.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2017-18
ബഡ്ജറ്റ് പ്രസംഗത്തില്‍
മങ്കട നിയോജക
മണ്ഡലത്തിലെ
നിലാപ്പറമ്പില്‍ തടയണ
സ്ഥാപിക്കുന്നതിന്
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി 65 കോടി
രൂപ അനുവദിച്ചിരുന്നത്
സംബന്ധിച്ച ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ;
ഇല്ലെങ്കില്‍
ഉത്തരവിറക്കാൻ നടപടി
സ്വീകരിക്കുമോ;
(സി)
മേജര്‍
ഇറിഗേഷന്‍ വകുപ്പാണോ
പ്രസ്തുത പ്രവൃത്തി
ഏറ്റെടുക്കുന്നത്; ഇത്
സംബന്ധിച്ച്
എന്തെങ്കിലും
മാസ്റ്റര്‍ പ്ലാന്‍
തയ്യാറാക്കിയിട്ടുണ്ടോ;വിശദമാക്കുമോ?
മങ്കട
മണ്ഡലത്തിലെ വാട്ടര്‍
അതോറിറ്റി പ്രവൃത്തികള്‍
1051.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-17
സാമ്പത്തിക
വര്‍ഷത്തില്‍ മങ്കട
മണ്ഡലത്തില്‍ കേരളാ
വാട്ടര്‍ അതോറിറ്റി
മുഖാന്തിരം
നടപ്പിലാക്കുന്നതിന്
സര്‍ക്കാരിലേക്ക്
ശിപാര്‍ശ ചെയ്തിരുന്ന
പ്രവൃത്തികളുടെ ഡി. പി.
ആര്. ഉള്‍പ്പെടെ
തയ്യാറാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളുടെ ഡി. പി.
ആര്. സര്‍ക്കാരിലേക്ക്
സമര്‍പ്പിക്കുന്നതിന്
കാലതാമസമുണ്ടായിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
പുതുക്കിയ
സര്‍ക്കുലര്‍ പ്രകാരം
പ്രസ്തുത
പ്രവൃത്തികളുടെ
ഭരണാനുമതി 2017 മെയ്
31- നുള്ളില്‍
നല്കുവാന്
സാധിക്കുമോ?
ചെക്ക്
ഡാമിന്റെ നിര്‍മ്മാണം
1052.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2015
- 16 വര്‍ഷത്തില്‍
മേജര്‍ ഇറിഗേഷന്‍
വകുപ്പു വഴി ഭരണാനുമതി
ലഭിച്ച ചെറ്റച്ചല്‍
സൂര്യകാന്തി കെ.
ഡബ്ല്യു. എ. പമ്പ്
ഹൗസിന് സമീപമുള്ള
ചെക്ക് ഡാമിന്റെ
നിര്‍മ്മാണം
പൂര്‍ത്തിയായോ; വിശദ
വിവരങ്ങള്‍ നല്‍കുമോ;
(ബി)
പ്രസ്തുത
വര്ഷത്തില്ത്തന്നെയുള്ള
വാമനപുരം നദിയുടെ
വലതുകരയുടെ സംരക്ഷണ
ഭിത്തി നിര്‍മ്മാണം
പൂര്‍ത്തീകരിച്ചോ;
വിശദ വിവരങ്ങള്‍
നല്‍കുമോ?
പെപ്സി
കമ്പനി അമിതമായി ഭൂഗര്‍ഭജലം
വിനിയോഗിക്കുന്നതായുളള പരാതി
1053.
ശ്രീ.ഇ.പി.ജയരാജന്
,,
പി.കെ. ശശി
,,
പി. ഉണ്ണി
,,
എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്ലാച്ചിമടയില്‍
കാെക്കകോള കമ്പനി
ചെയ്തതിനു സമാനമായി
പാലക്കാട് പെപ്സി
കമ്പനി അമിതമായി
ഭൂഗര്‍ഭജലം
വിനിയോഗിക്കുന്നതായുളള
പരാതിയെക്കുറിച്ച്
അന്വേഷണം
നടത്തിയിരുന്നോ;
(ബി)
കമ്പനിയുടെ
ലെെസന്‍സ് വ്യവസ്ഥ
പ്രകാരം എത്ര ജലം
ഉപയോഗിക്കാനാണ് അനുമതി
നല്‍കിയിരിക്കുന്നതെന്നും
കമ്പനി എത്ര ജലം
ഉപയോഗിക്കുന്നതായാണ്
കണ്ടെത്തിയിരിക്കുന്നതെന്നും
അറിയിക്കാമോ;
വ്യവസ്ഥകള്‍
ലംഘിക്കുന്നതിനെതിരെ
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം അറിയിക്കാമോ;
(സി)
കടുത്ത
വരള്‍ച്ചയെ തുടര്‍ന്ന്
പാലക്കാട് ജില്ലയില്‍
ഭൂഗര്‍ഭ ജലനിരപ്പ്
ക്രമാതീതമായി താഴുന്ന
സാഹചര്യത്തില്‍
പ്രദേശവാസികള്‍
നേരിടുന്ന കുടിവെളള
ക്ഷാമം കണക്കിലെടുത്ത്
കമ്പനിയുടെ
പ്രവര്‍ത്തനം
താല്‍ക്കാലികമായി
നിര്‍ത്തിവെപ്പിക്കാന്‍
സാധിക്കുമോ;
പ്രദേശവാസികള്‍
നേരിടുന്ന കുടിവെളള
ക്ഷാമം പരിഹരിക്കാനായി
എന്തു നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
അറിയിക്കാമാേ?
ജലസേചന
വകുപ്പിനെ ശക്തിപ്പെടുത്താന്‍
നടപടികള്‍
1054.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇന്‍വെസ്റ്റിഗേഷന്‍,
പ്ലാനിംഗ്, ഡിസെെന്‍,
ക്വാളിറ്റി എന്നീ
മേഖലകള്‍ക്കു വേണ്ട
ആധുനിക അടിസ്ഥാന
സൗകര്യങ്ങള്‍ ഒരുക്കി
ജലസേചന വകുപ്പിനെ
ശക്തിപ്പെടുത്താന്‍
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
കാലഘട്ടത്തിന്
അനുസരിച്ചുളള
നദീപരിപാലനം,
പ്രോജക്ട് നടത്തിപ്പ്
എന്നിവ
അടിസ്ഥാനപ്പെടുത്തി
വകുപ്പ്
പുനഃസംഘടിപ്പിയ്ക്കാന്‍
നടപടികള്‍
സ്വീകരിയ്ക്കുമോ;
(സി)
ആയിരത്തോളം
സാങ്കേതിക വിദഗ്ധര്‍
ഉണ്ടായിരിക്കെ ജലസേചന,
പരിപാലന മേഖലകളില്‍
ഇവരുടെ സേവനം
പൂര്‍ണമായി
ഉപയോഗിയ്ക്കാതിരിക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
വിവിധ
സ്ഥാപനങ്ങളില്‍ നിന്നും
വിരമിച്ചവരെ കരാര്‍
അടിസ്ഥാനത്തില്‍
നിയമിച്ച്
പ്രവൃത്തികള്‍
നിര്‍വഹിയ്ക്കുന്ന രീതി
നിര്‍ത്തലാക്കാന്‍
അടിയന്തര നടപടി
സ്വീകരിയ്ക്കുമോ?
മേജര്‍/മെെനര്‍
ഇറിഗേഷന്‍ വകുപ്പ് വഴി
ഭരണാനുമതി ലഭിച്ച
പ്രവൃത്തികള്‍
1055.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കായംകുളം
മണ്ഡലത്തില്‍ 2015-16,
2016-17വര്‍ഷത്തില്‍
മേജര്‍/മെെനര്‍
ഇറിഗേഷന്‍ വകുപ്പ് വഴി
ഭരണാനുമതി ലഭിച്ച
പ്രവൃത്തികള്‍
ഏതൊക്കെയെന്നും ഓരോ
പ്രവൃത്തികള്‍ക്കും
അനുവദിച്ച തുക
,പദ്ധതികളുടെ പുരോഗതി
എന്നിവയും
വിശദമാക്കുമോ?
കുളങ്ങൾ
നവീകരിക്കാനും നിർമ്മിക്കാനും
പദ്ധതി
1056.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വരൾച്ചയുടെ
പശ്ചാത്തലത്തിൽ ഈ വർഷം
സംസ്ഥാനത്തെ കുളങ്ങൾ
നവീകരിക്കാനും പുതിയവ
നിർമ്മിക്കാനും
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
കഴിഞ്ഞ
വർഷം എത്ര കുളങ്ങളാണ്
നവീകരിച്ചിട്ടുളളത്;
(സി)
കുളങ്ങളുടെ
നവീകരണത്തിനായി, ഹരിത
കേരളം പദ്ധതിക്കു പുറമെ
ജലസേചന വകുപ്പ് ഈ വർഷം
എത്ര തുകയാണ്
വകയിരുത്തിയിട്ടുളളത്;
(ഡി)
സംസ്ഥാനത്ത്
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങൾ
നവീകരിക്കാനുദ്ദേശിക്കുന്ന
കുളങ്ങൾ, മണ്ണു സംരക്ഷണ
വിഭാഗം നവീകരിക്കുന്ന
കുളങ്ങൾ, മൈനർ
ഇറിഗേഷന്റെ
നിയന്ത്രണത്തിലുള്ള
കുളങ്ങൾ എന്നിവയുടെ
ലിസ്റ്റ് ,
വകയിരുത്തിയിട്ടുള്ള
തുക സഹിതം ബ്ലോക്ക്
തിരിച്ച് ലഭ്യമാക്കാമോ;
(ഇ)
ഇവ
മൂന്നിലും പെടാതെ, ഓരോ
ഗ്രാമ പഞ്ചായത്തിലും
പുനർനിർമ്മിക്കേണ്ട
കുളങ്ങൾ, പുതിയതായി
ആവശ്യമുള്ള കുളങ്ങൾ
എന്നിവയുടെ ലിസ്റ്റ്
ലഭ്യമാക്കാമോ?
ദേശമംഗലം
ചീരക്കുഴി കനാലിനു
മുകളിലൂടെയുള്ള പാലവും ബണ്ട്
റോഡും
1057.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചേലക്കര
നിയോജക മണ്ഡലം
എല്‍.എ.സി എ.ഡി.എസ്.
പദ്ധതിയില്‍
ഉള്‍പ്പെടുത്തി തദ്ദേശ
സ്വയംഭരണ വകുപ്പിന്
ഭരണാനുമതി നല്കിയ
ദേശമംഗലം
ഗ്രാമപഞ്ചായത്തിലെ
ചീരക്കുഴി ഇറിഗേഷന്‍
പ്രോജക്ടിന്റെ,
ചീരക്കുഴി കനാലിനു
മുകളിലൂടെയുള്ള പാലവും
കനാല്‍ ബണ്ട് റോഡും
പ്രവൃത്തിക്ക് ഇതുവരെ
ഇറിഗേഷന്‍
ഡിപ്പാര്‍ട്ട്മെന്റ്
എന്‍.ഒ.സി.
നല്‍കിയിട്ടില്ല എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
1.9.2015
ല്‍ തദ്ദേശ സ്വയംഭരണ
വകുപ്പിന് ഭരണാനുമതി
നല്കിയ ഈ
പ്രവൃത്തിക്ക്
എന്‍.ഒ.സി.
നല്‍കുന്നതിന് എന്താണ്
തടസ്സമായി
നില്‍ക്കുന്നത്;
(സി)
വളരെയധികം
യാത്രാ സൗകര്യം
ലഭ്യമാകുന്നതാണ് ഈ
പ്രവൃത്തി എന്നതു
കണക്കിലെടുത്ത്
എന്‍.ഒ.സി.
നല്‍കുന്നതിന് ആവശ്യമായ
നടപടി സ്വീകരിക്കുവാന്‍
ചീരക്കുഴി ഇറിഗേഷന്‍
പ്രോജക്ട് അസി.
എസ്സിക്യൂട്ടീവ്
എഞ്ചിനീയര്‍ക്ക്
നിര്‍ദ്ദേശം നല്‍കുമോ;
എങ്കില്‍ അതിന്റെ
വിശദാംശം
വ്യക്തമാക്കുമോ?
വാട്ടര്‍
അതോറിറ്റിയെ ലാഭകരമാക്കി
പ്രവര്‍ത്തിപ്പിക്കുവാന്‍
നടപടി
1058.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
കെ.മുരളീധരന്
,,
കെ.സി.ജോസഫ്
,,
എല്‍ദോസ് കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വെള്ളക്കരം
വര്‍ദ്ധിപ്പിക്കാതെ
വാട്ടര്‍ അതോറിറ്റിയെ
ലാഭകരമാക്കി
പ്രവര്‍ത്തിപ്പിക്കുവാന്‍
ഈ സര്‍ക്കാര്‍
തീരുമാനമെടുത്തിട്ടുണ്ടോ;
(ബി)
എന്തെല്ലാം
കര്‍മ്മ പദ്ധതികളാണ്
ഇതിനായി ആവിഷ്കരിച്ച്
നടപ്പാക്കിയിട്ടുള്ളതെന്ന്
വിശദീകരിക്കുമോ;
(സി)
വാട്ടര്‍
അതോറിറ്റിയുടെ
പ്രവര്‍ത്തനങ്ങള്‍ക്കായി
ഭരണതലത്തില്‍
എന്തെല്ലാം പരിഷ്കാര
നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളതെന്നു
വ്യക്തമാക്കുമോ?
പാറശ്ശാല
മണ്ഡലത്തിലെ കുന്നത്തുകാല്‍
കുടിവെള്ള പദ്ധതി
1059.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാറശ്ശാല
മണ്ഡലത്തിലെ
കുന്നത്തുകാല്‍
ഗ്രാമപഞ്ചായത്തിലെ
കുടിവെള്ള പദ്ധതിയുടെ
നിലവിലെ അവസ്ഥ
എന്താണെന്ന്
വ്യക്തമാക്കാമോ;
(ബി)
കുന്നത്തുകാല്‍
കുടിവെള്ള പദ്ധതിയുടെ
പൂര്‍ത്തീകരണത്തിനായി ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം എന്തൊക്കെ
നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളതെന്നും,
എത്ര രൂപ
വകയിരുത്തിയിട്ടുണ്ടെന്നും
വ്യക്തമാക്കാമോ?
നബാര്‍ഡ്
സഹായത്തോടെ നിര്‍മ്മിക്കുന്ന
റെഗുലേറ്റര്‍- കം- ബ്രിഡ്ജ്
1060.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃക്കരിപ്പൂര്‍
മണ്ഡലത്തിലെ പാലായി
വളവില്‍ നബാര്‍ഡ്
സഹായത്തോടെ
നിര്‍മ്മിക്കുന്ന
റെഗുലേറ്റര്‍ കം
ബ്രിഡ്ജിന്റെ സിവില്‍
വര്‍ക്കുകള്‍ ടെണ്ടര്‍
വിളിച്ചതിന് ശേഷം
മുടങ്ങാനുണ്ടായ കാരണം
വ്യക്തമാക്കുമോ;
(ബി)
ഇൗ
പ്രവൃത്തിയുടെ സിവില്‍,
മെക്കാനിക്കല്‍
പ്രവൃത്തികള്‍ ഒരേ
കരാറുകാര്‍ തന്നെ
ഏറ്റെടുത്തു
നടത്തിയിട്ടില്ലെങ്കില്‍
പൂര്‍ത്തീകരിക്കാന്‍
കാലതാമസം ഉണ്ടാകുമെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ?
തിരുവല്ല-ചങ്ങനാശ്ശേരി
കുടിവെള്ള പദ്ധതി
1061.
ശ്രീ.സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-17
സാമ്പത്തിക വര്‍ഷത്തിലെ
ബഡ്ജറ്റില്‍
പ്രഖ്യാപിച്ചിരുന്ന
തിരുവല്ല-ചങ്ങനാശ്ശേരി
കുടിവെള്ള പദ്ധതിയുടെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
പ്രവര്‍ത്തനങ്ങള്‍ ഏത്
ഘട്ടത്തിലാണെന്നും
എന്നത്തേയ്ക്ക്
പൂര്‍ത്തീകരിക്കുമെന്നും
വ്യക്തമാക്കുമോ?
ഭരണാനുമതി
നല്കി നടപ്പിലാക്കുന്ന
ഇറിഗേഷന്‍ പ്രവൃത്തികള്‍
1062.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
2017-18
ബജറ്റില്‍ ജലവിഭവ
വകുപ്പില്‍ മൈനര്‍
ഇറിഗേഷന്‍, മേജര്‍
ഇറിഗേഷന്‍, കുറ്റ്യാടി
ഇറിഗേഷന്‍ എന്നീ
മേഖലകളില്‍ ഭരണാനുമതി
നല്കി നടപ്പിലാക്കുന്ന
പ്രവൃത്തികള്‍
ഏതെല്ലാമെന്ന്
പ്ലാന്‍-നോണ്‍ പ്ലാന്‍
തരംതിരിച്ച്
വിശദമാക്കുമോ?
കായക്കൊടി
പഞ്ചായത്തിലെ
വി.സി.ബി.നിര്‍മ്മാണം
1063.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനം
കടുത്ത വരള്‍ച്ച
നേരിടുന്ന
സാഹചര്യത്തില്‍
നാദാപുരം മണ്ഡലത്തിലെ
കായക്കൊടി പഞ്ചായത്തിലെ
ചങ്ങരുകുളം- കൂട്ടര്
വാര്‍ഡുകളെ
ബന്ധിപ്പിക്കുന്ന
വി.സി.ബി.പുതുക്കി
പണിയുന്ന പദ്ധതി
സര്‍ക്കാരിന്റെ
ആലോചാനയിലുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
എന്തൊക്കെ
നടപടിക്രമകള്‍
പൂര്‍ത്തികരിച്ചിട്ടുണ്ട്
എന്ന് വിശദമാക്കാമോ;
(സി)
പ്രവൃത്തി
എന്ന്
പൂര്‍ത്തികരിക്കാന്‍
സാധിക്കും?
തൃശ്ശൂരിലെ
കോള്‍ നിലങ്ങളിൽ നിന്ന്
കുളവാഴ-ചണ്ടി നീക്കം ചെയ്യല്‍
1064.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശ്ശൂര്‍
ജില്ലയിലെ കോള്‍
നിലങ്ങളിലെ നീരൊഴുക്ക്
തടസ്സപ്പെടുത്തുന്ന
കുളവാഴ-ചണ്ടി നീക്കം
ചെയ്യുന്നതിന് 2016-17
വര്‍ഷത്തില്‍ ആകെ എത്ര
രൂപ
അനുവദിക്കുകയുണ്ടായി;
(ബി)
2017-2018
ലെ ബഡ്ജറ്റില്‍ ഈ
ഇനത്തില്‍ തുക
വകയിരുത്തുന്നതിലേയ്ക്കായി
ചീഫ് എഞ്ചിനീയര്‍
(ഐ&എ) യ്ക്ക്
നല്‍കിയിട്ടുള്ള
09.2.2017 ലെ
1191099/ഐ.ആര്.2/2017/
ജ.വി.വ. കത്തിന്മേല്
സ്വീകരിച്ച തുടര്‍നടപടി
സംബന്ധിച്ച വിവരം
അറിയിക്കാമോ?
കുടിവെള്ളം
ഉറപ്പുവരുത്തുന്നതിന് നടപടി
1065.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
സണ്ണി ജോസഫ്
,,
വി.ടി.ബല്‍റാം
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനം
നേരിടുന്ന രൂക്ഷമായ
വരള്‍ച്ച മൂലം
ബുദ്ധിമുട്ടുന്ന
ജനങ്ങള്‍ക്ക്
കുടിവെള്ളം
ഉറപ്പുവരുത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(ബി)
ഇതിനായി
പ്രത്യേക ഫണ്ട്
വകയിരുത്തിയിട്ടുണ്ടോ;
വിവരിക്കുമോ;
(സി)
ജലസംരക്ഷണത്തിനായി
തണ്ണീര്‍ത്തടങ്ങള്‍,
കുളങ്ങള്‍ മുതലായ
ജലസ്രോതസ്സുകള്‍
സംരക്ഷിക്കുന്നതിനും
ആവശ്യമായ സ്ഥലങ്ങളില്‍
ചെക്ക് ഡാമുകള്‍,
തടയണകള്‍ എന്നിവ
നിര്‍മ്മിക്കുന്നതിനും
അടിയന്തര നടപടികള്‍
കൈക്കൊള്ളുമോ;
വിവരിക്കുമോ?
കാസര്‍ഗോഡ്
ബാവിക്കര റഗുലേറ്റര്‍ കം
ബ്രിഡ്ജിന്റെ നിര്‍മ്മാണം
1066.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍കോട്
ബാവിക്കര റഗുലേറ്റര്‍
കം ബ്രിഡ്ജിന്റെ
നിര്‍മ്മാണം
പൂര്‍ത്തിയാകാത്തതും
താല്‍ക്കാലിക ബണ്ട്
ഫലപ്രദമാകാത്തതും കാരണം
കാസര്‍കോട്
നഗരത്തിലെയും പ്രാന്ത
പ്രദേശങ്ങളിലെയും
ജനങ്ങള്‍ ഉപ്പുവെളളം
കുടിക്കേണ്ടിവരുന്ന
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉപ്പുവെളളം
ഒഴിവാക്കുന്നതിന്
നിര്‍മ്മിച്ച
താല്‍ക്കാലിക ബണ്ട്
ഫലപ്രദമാകാത്തതിനുള്ള
കാരണം വ്യക്തമാക്കുമോ;
(സി)
ബാവിക്കരയില്‍
താല്‍ക്കാലിക ബണ്ട്
നിര്‍മ്മിക്കുവാന്‍
തുടങ്ങിയിട്ട് എത്ര
വര്‍ഷമായെന്നും ഓരോ
വര്‍ഷവും ചെലവഴിച്ച തുക
നടപ്പുവര്‍ഷം
ഉള്‍പ്പെടെ
എ്രതയാണെന്നും
വ്യക്തമാക്കുമോ;
(ഡി)
ബാവിക്കര
റഗുലേറ്റര്‍ കം
ബ്രിഡ്ജിന്റെ റീ
ടെണ്ടര്‍ നടപടികള്‍
പൂര്‍ത്തിയാക്കി
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
എപ്പോള്‍ ആരംഭിക്കാന്‍
കഴിയുമെന്നും,
പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ട
ഫണ്ട്
കണ്ടെത്തുന്നതെങ്ങനെയെന്നും
വ്യക്തമാക്കുമോ?
പയ്യന്നൂര്‍
മണ്ഡലത്തിലെ ക്രോസര്ബാര്-
റെഗുലേറ്റര്‍- ബ്രിഡ്ജുകള്‍
1067.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പയ്യന്നൂര്‍
മണ്ഡലത്തില്‍ എത്ര
ക്രോസര്ബാര്/
റെഗുലേറ്റര്‍/
റെഗുലേറ്റര്‍ -കം
-ബ്രിഡ്ജുകള്‍
നിലവിലുണ്ടെന്നും ഇവ
ഏതൊക്കെ
നദികള്‍/തോടുകള്‍ക്ക്
കുറുകെയാണെന്നും
വ്യക്തമാക്കാമോ;
(ബി)
ഇവയില്‍
ഏതൊക്കെ
കാലപ്പഴക്കത്താല്‍
തകര്‍ന്ന്
ഉപയോഗയോഗ്യമല്ലാതായിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(സി)
ഇവ
പുനര്‍
നിര്‍മ്മിക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ;
ഇല്ലെങ്കില്‍
എന്തുകൊണ്ട് എന്ന്
വിശദമാക്കാമോ?
കൊയിലാണ്ടി
മണ്ഡലത്തിലെ വരള്‍ച്ച നിവാരണ
പ്രവൃത്തികള്‍
1068.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വരള്‍ച്ച
നിവാരണ
പദ്ധതിയിലുള്‍പ്പെടുത്തി
നടപ്പിലാക്കുന്നതിന്
കോഴിക്കോട്
ജില്ലയില്‍ നിന്ന്
വാട്ടർ അതോറിറ്റി
എം.ഡി. യ്ക്ക്
സമര്‍പ്പിച്ച
പ്രൊപ്പോസല്‍
ഏതെല്ലാം;
(ബി)
ഇവയിൽ
കെ.ഡബ്ലൂ.എ. എം.ഡി.
യുടെ കാര്യാലയത്തില്‍
നിന്ന് അംഗീകാരത്തിനായി
പരിഗണിച്ച
പ്രവൃത്തികള്‍
ഏതെല്ലാം; കൊയിലാണ്ടി
മണ്ഡലത്തില്‍ നിന്ന്
ഏതെല്ലാം പ്രവൃത്തികള്‍
പരിഗണിച്ചു;
വിശദമാക്കാമോ?
ചങ്ങനാശ്ശേരി
- ആലപ്പുഴ തോട്
1069.
ശ്രീ.സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചങ്ങനാശ്ശേരി
- ആലപ്പുഴ തോട് ദേശീയ
ജലപാതയായി
പ്രഖ്യാപിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
സ്വീകരിച്ച
തുടര്‍നടപടികള്‍
വ്യക്തമാക്കുമോ?
അതിരപ്പിള്ളി
വൈദ്യുത പദ്ധതിയെപ്പറ്റി
ജലസേചന വകുപ്പിന്റെ നിലപാട്
1070.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അതിരപ്പിള്ളി
വൈദ്യുത പദ്ധതി
നടപ്പാക്കുന്നത്
സംബന്ധിച്ച് ജലസേചന
വകുപ്പിന്റെ നിലപാട്
വ്യക്തമാക്കാമോ;
(ബി)
പുതിയ
പദ്ധതി
നടപ്പാക്കുന്നതുമൂലം
ഉണ്ടാകാനിടയുള്ള
ഭവിഷ്യത്തുകൾ ജലസേചന
വകുപ്പ്
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
ചാലക്കുടിപ്പുഴ
വറ്റിവരളാതെ
സംരക്ഷിക്കുന്നതിന്
ആവശ്യമായ നടപടികൾ
സ്വീകരിക്കുമോ?
വിശദാംശം ലഭ്യമാക്കുമോ?
അണക്കെട്ടുകളിലെ
ജലസംഭരണശേഷി
1071.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
അണക്കെട്ടുകളില്‍
മണ്ണും, മണലും, ചെളിയും
അടിഞ്ഞു കൂടിയത് കാരണം
ജലസംഭരണശേഷി കുറഞ്ഞു
വരുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ജലക്ഷാമം
രൂക്ഷമായിവരുന്ന
സാഹചര്യം പരിഗണിച്ച്
മഴക്കാലത്ത് പരമാവധി
ജലസംഭരണം
ഉറപ്പുവരുത്തുന്നതിനായി
ഡാമുകള്‍ക്ക്
കേടുവരാത്ത വിധം മണ്ണ്
നീക്കം ചെയ്യുന്നതിനുളള
നടപടികള്‍
സ്വീകരിക്കുമോ?
ടാങ്കറുകള്‍ക്ക്
കുടിവെള്ളം
1072.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാട്ടര്‍
അതോറ്റി അതിന്റെ ഔട്ട്
ലെറ്റുകള്‍ വഴി
ടാങ്കറുകള്‍ക്ക്
കുടിവെള്ളം
നല്കുന്നുണ്ടോ;
(ബി)
ഇതിന്
ഈടാക്കുന്ന നിരക്ക്
എത്രയാണെന്ന്
വ്യക്തമാക്കുമോ;
(സി)
സ്വകാര്യ
ടാങ്കറുകാര്‍ ഈ ജലം
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുള്‍പ്പെടെയുള്ള
കുടിവെള്ള ഇതര
ആവശ്യങ്ങള്‍ക്കായി
മറിച്ച് വില്‍ക്കുന്ന
കാര്യം ശ്രദ്ധയിൽ
പെട്ടിട്ടുണ്ടോ ;
(ഡി)
കുടിവെള്ള
ഇതര ആവശ്യങ്ങള്‍ക്ക്
തിരുവനന്തപുരം
സ്വീവറേജ് ഫാമിന്റെ
ട്രീറ്റ്മെന്റ്
പ്ലാന്റില്‍ ലഭ്യമായ
വെള്ളം ശേഖരിക്കാതെ
വാട്ടര്‍ അതോറിറ്റിയുടെ
കുടിവെള്ളം ചോര്‍ത്തി
ഉപയോഗിക്കുന്നത്
നിരുത്സാഹപ്പെടുത്താന്‍
വാട്ടര്‍ അതോറിറ്റി
എന്തു നടപടി
സ്വീകരിച്ചു എന്നത്
വ്യക്തമാക്കുമോ?
കുടിവെള്ളക്ഷാമം
പരിഹരിക്കാന്‍ കര്‍മ്മ
പദ്ധതികള്‍
1073.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
പി.ടി. തോമസ്
,,
വി.ഡി.സതീശന്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അനുഭവപ്പെടുന്ന
അതിരൂക്ഷമായ
കുടിവെള്ളക്ഷാമം
പരിഹരിക്കാനും ജലലഭ്യത
ഉറപ്പുവരുത്തുവാനും
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ്
ആവീഷ്ക്കരിച്ചു
നടപ്പാക്കിയതെന്നു
വ്യക്തമാക്കുമോ;
(ബി)
ഈ
വര്‍ഷം കേരളം
അതിരൂക്ഷമായ വരള്‍ച്ചയെ
അഭിമുഖീകരിക്കുവാന്‍
പോകുന്നു എന്ന
മുന്നറിയിപ്പുകളുടെ
സാഹചര്യത്തില്‍ ജലവിഭവ
വകുപ്പ് ഭരണതലത്തില്‍
ഏന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
രൂക്ഷമായ
വരള്‍ച്ച നേരിടുന്ന
പ്രദേശങ്ങളില്‍
ഭൂഗര്‍ഭജലത്തിന്റെ
ദുരുപയോഗം തടയുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്
;വിശദമാക്കുമോ?
ഇരുമ്പാേത്തിങ്ങല്
കടവ് ലോക്ക് കം ബ്രിഡ്ജ്
1074.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ
വള്ളിക്കുന്ന് നിയോജക
മണ്ഡലത്തില്‍പ്പെട്ട
ഇരുമ്പാേത്തിങ്ങല്
കടവ് ലോക്ക് കം
ബ്രിഡ്ജ് നിര്‍മ്മാണം
സംബന്ധിച്ച നടപടികള്‍
എത് ഘട്ടം വരെയായി
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിക്ക് ഭരണാനുമതി
നല്‍കുന്നതിന് അടിയന്തര
നടപടി സ്വീകരിക്കുമോ?
മുല്ലപ്പെരിയാറില്‍
പുതിയ അണക്കെട്ടിന്റെ ആവശ്യം
1075.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുല്ലപ്പെരിയാറില്‍
പുതിയ അണക്കെട്ടിന്റെ
ആവശ്യം ഇപ്പോള്‍
ഇല്ലെന്നു സർക്കാർ
വിലയിരുത്തുയിട്ടുണ്ടോ
; എങ്കിൽ വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
എന്തെങ്കിലും
ശാസ്ത്രീയ പഠനത്തിന്റെ
അടിസ്ഥാനത്തിലാണോ
ഇങ്ങനെ ഒരു തീരുമാനം;
വിശദമാക്കുമോ?
ഭൂതത്താന്‍ കെട്ട്
റിസര്‍വോയറും പുഴകളും
സംരക്ഷിക്കാൻ നടപടി
1076.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുഴ സംരക്ഷണത്തിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുന്നത്;
വ്യക്തമാക്കാമോ;
(ബി)
പെരിയാറിന്റെ
ഭാഗമായ ഭൂതത്താന്‍
കെട്ട് റിസര്‍വോയറിലും
അനുബന്ധ നദിയായ
കുട്ടമ്പുഴയാറിലും
വ്യാപകമായി ഒരു
പ്രത്യേക തരം പായല്‍
വളര്‍ന്നു വരുന്നതും
പുഴ മലിനമാകുന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഭൂതത്താന്‍
കെട്ട് റിസര്‍വോയറും
കുട്ടമ്പുഴയാറും
സംരക്ഷിക്കുന്നതിനു
വേണ്ട നടപടി
സ്വീകരിക്കുമോ?
ഭൂഗര്‍ഭ ജലം
ചോര്ത്തുന്നുവോയെന്ന്
കണ്ടെത്താൻ ശാസ്ത്രീയ പഠനം
1077.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂഗര്‍ഭ
ജലനിരപ്പ് ഗണ്യമായി
കുറയുന്ന
സാഹചര്യത്തില്‍
ജലനിരപ്പ് സ്ഥിരമായി
നിലനിര്‍ത്തുന്നതിനായി
ശാസ്ത്രീയ
മാര്‍ഗ്ഗങ്ങള്‍
അവലംബിക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
മറ്റു
സംസ്ഥാനങ്ങള്‍
കേരളത്തിന്റെ ഭൂഗര്‍ഭ
ജലം
ചോര്ത്തുന്നുവോയെന്ന്
ശാസ്ത്രീയ പഠനം
നടത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
ഇല്ലെങ്കില്‍
അത്തരത്തില്‍ ഒരു
ശാസ്ത്രീയ പഠനത്തിന്
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ?
കോഴിക്കോട് ജില്ലയിലെ കുഴല്‍
കിണര്‍ അനുമതി അപേക്ഷകള്‍
1078.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാറിന്റെ കാലത്ത്
കോഴിക്കോട് ജില്ലയില്‍
കുഴല്‍ കിണര്‍
കുഴിക്കുന്നതിനുളള
അനുമതിക്കായി എത്ര
അപേക്ഷകള്‍ ലഭിച്ചു;
അപേക്ഷകരുടെ പേരും,
മേല്‍വിലാസവും സഹിതം
വ്യക്തമാക്കുമോ;
(ബി)
ഇതില്‍
ഏതെല്ലാം
അപേക്ഷകര്‍ക്ക് അനുവാദം
നല്‍കിയെന്നും,
ഏതെല്ലാം
അപേക്ഷകര്‍ക്ക് അനുവാദം
നല്‍കിയില്ലെന്നും
വിശദമാക്കുമോ;
(സി)
അനുവാദം
നല്‍കാത്തവര്‍ക്ക്
എന്തു കാരണത്തിലാണ്
അനുവാദം
നല്‍കാതിരുന്നതെന്ന്
വിശദമാക്കുമോ?
മഴവെള്ള
സംഭരണികള്‍
1079.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എല്ലാ സര്‍ക്കാര്‍
സ്ഥാപനങ്ങളിലും എയ്ഡഡ്
സ്കൂളുകളിലും ഈ വര്‍ഷം
നിര്‍ബന്ധമായും മഴവെള്ള
സംഭരണികള്‍
നിര്‍മ്മിക്കുന്നത്
പരിഗണനയിലുണ്ടോ;
(ബി)
എങ്കില്‍
ഇത് സംബന്ധിച്ച
നടപടികള്‍
ഏതുവരെയായെന്ന്
വെളിപ്പെടുത്തുമോ;
(സി)
മഴക്കാലം
തുടങ്തിരിച്ചെടുക്കാന്
നടപടി ങുമ്പോള്ത്തന്നെ
ലഭിക്കുന്ന ജലം
തിരിച്ചെടുക്കാന്‍
നടപടി സംഭരണികളിലാക്കി
സംരക്ഷിക്കാന്‍ മുന്തിയ
പരിഗണന നല്‍കുമോ?
വൈപ്പിന്‍
മണ്ഡലത്തിലെ കുഴല്‍കിണറുകള്‍
1080.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വൈപ്പിന്‍
മണ്ഡലത്തില്‍
സ്ഥാപിച്ചിട്ടുള്ള
കുഴല്‍കിണറുകളുടെ എണ്ണം
പഞ്ചായത്ത് തിരിച്ച്
വ്യക്തമാക്കുമോ?
കിണറുകളിലെ
ജലനിരപ്പ്
1081.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കിണറുകളില്‍
ജലനിരപ്പ് താഴുന്നു
എന്ന പഠന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
പരിഹരിക്കാനായി
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
ജലക്ഷാമവും
വരള്‍ച്ചയും നേരിടുന്നതിന്
നടപടി
1082.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ഇ.കെ.വിജയന്
,,
കെ. രാജന്
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജലക്ഷാമവും വരള്‍ച്ചയും
രൂക്ഷമായ
സാഹചര്യത്തില്‍
സ്വീകരിക്കുന്ന
പ്രതിരോധ നടപടികള്‍
വ്യക്തമാക്കുമോ ;
(ബി)
ഭൂഗര്‍ഭ
ജലത്തിന്റെ
അളവിലുണ്ടായിരിക്കുന്ന
കുറവ്
പരിഹരിക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ;
(സി)
മഴവെള്ളം
സംഭരിക്കുന്നതിന്
സ്വീകരിക്കുവാനുദ്ദേശിക്കുന്ന
നടപടികള്‍
വ്യക്തമാക്കുമോ ?
വര്‍ക്കല മുനിസിപ്പാലിറ്റി
കുടിവെള്ള പദ്ധതി
1083.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വര്‍ക്കല
മുനിസിപ്പാലിറ്റിക്കും
സമീപ
പഞ്ചായത്തുകള്‍ക്കും
വേണ്ടിയുള്ള കുടിവെള്ള
പദ്ധതിയുടെ
പുനരുദ്ധാരണത്തിന് 130
കോടി രൂപ മതിപ്പ് ചെലവ്
കണക്കാക്കി
തയ്യാറാക്കിയിട്ടുള്ള
പേഴ്സ്പെക്ടീവ്
പ്ലാനിന്മേല്
വാട്ടര്‍ അതോറിറ്റി
അവസാനമായി സ്വീകരിച്ച
നടപടിയെന്തെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
പദ്ധതി
യാഥാര്‍ത്ഥ്യമാക്കുന്നതിന്
കാലപരിധി
നിശ്ചയിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
പദ്ധതിയില്‍
ഉള്‍പ്പെട്ടിട്ടുള്ള
ഗ്രാമപഞ്ചായത്തുകള്‍
ഏതെല്ലാം ?
ജല
പരിശോധനാ ലാബുകള്‍
1084.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കേരള
വാട്ടര്‍
അതോറിറ്റിയിലെ സബ്
ഡിവിഷനുകളില്‍ ജല ഗുണ
പരിശോധനാ ലാബുകള്‍
നിലവിലുണ്ടോ;
ഇല്ലെങ്കില്‍ ലാബുകള്‍
ആരംഭിക്കുന്നകാര്യം
പരിഗണനയിലുണ്ടോയെന്ന്
വ്യക്തമാക്കുമോ ?
ജല
അതോറിറ്റിയില്‍ മൈനോറിറ്റി
സ്കീം പ്രകാരം
നടപ്പിലാക്കുന്ന പദ്ധതികള്‍
1085.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജല
അതോറിറ്റിയില്‍
മൈനോറിറ്റി സ്കീം
പ്രകാരം
നടപ്പിലാക്കുന്ന
പദ്ധതികളുടെ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
കഴിഞ്ഞ
സാമ്പത്തിക വര്‍ഷം
പ്രസ്തുത പദ്ധതി
പ്രകാരം കോഴിക്കോട്
ജില്ലയില്‍ അനുമതി
ലഭിച്ച പദ്ധതികളുടെ
വിശദാംശം ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതി പ്രകാരം അനുമതി
ലഭിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
വിശദമാക്കുമോ?
മൈലം
- തലവൂര്‍ കുടിവെള്ള പദ്ധതി
1086.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൈലം
- തലവൂര്‍ കുടിവെള്ള
പദ്ധതിയുടെ പ്രവര്‍ത്തന
പുരോഗതി വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയില്‍
അവശേഷിക്കുന്ന
പ്രവൃത്തികള്‍
ഏതെല്ലാമാണെന്നും അവ
പൂര്‍ത്തീകരിച്ച്
പദ്ധതി പ്രവര്‍ത്തന
സജ്ജമാക്കുന്നതെന്നാണെന്നും
വ്യക്തമാക്കുമോ;
(സി)
മൈലം
പഞ്ചായത്തില്‍ ജലവിതരണ
പൈപ്പുകള്‍
സ്ഥാപിക്കുന്ന
പ്രവൃത്തിക്ക് ആവശ്യമായ
ഫണ്ട് ലഭ്യമാക്കുവാന്‍
നടപടി സ്വീകരിക്കുമോ?
കേരള
ജല അതോറിറ്റിയിലെ ഓഡിറ്റ്
1087.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
കെ.ബി.ഗണേഷ് കുമാര്‍
,,
സി.കെ.നാണു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
ജല അതോറിറ്റിയിൽ
ആഭ്യന്തര,
സ്റ്റാറ്റ്യൂട്ടറി
ഒാഡിറ്റിംഗ്
നടക്കാത്തത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ
; ജല അതോറിറ്റിയുടെ
വാർഷിക, ഓഡിറ്റ്
റിപ്പോർട്ടുകള്‍
അവസാനമായി
തയ്യാറാക്കിയത്
എന്നാണെന്നും എ.
ജി.യുടെ ഒാഡിറ്റ് നടന്ന
പ്രൊജക്ടുകള്‍,
ചാർട്ടേഡ് അക്കൗണ്ടന്റ്
ഓഡിറ്റ് ചെയ്യേണ്ട
പ്രൊജക്ടുകള്‍
ഏതൊക്കെയെന്നും
അവസാനമായി ഒാഡിറ്റ്
നടന്നതെന്നാണെന്നും
വ്യക്തമാക്കുമോ ?
(ബി)
ജല
അതോറിട്ടിയിലെ 2016 -
17 വരെയുള്ള ആഭ്യന്തര,
സ്റ്റാറ്റ്യൂട്ടറി
ഓഡിറ്റ് അടിയന്തരമായി
പൂർത്തീകരിച്ച്
എപ്പോള്‍ സഭയില്‍
സമർപ്പിക്കുമെന്ന്
വ്യക്തമാക്കുമോ;
(സി)
എനർജി
ഓഡിറ്റ്
നടപ്പിലാക്കിയിട്ടുണ്ടോ;
പ്രസ്തുത ഓഡിറ്റിന്‍െറ
ഗുണഫലങ്ങൾ
വ്യക്തമാക്കുമോ ;
(ഡി)
ഉന്നത
സംഭരണികളിൽ സംഭരിച്ച
ജലം വിതരണം
ചെയ്യുന്നതിനിടയില്‍
സംഭവിക്കുന്ന ചോര്‍ച്ച
എത്ര ശതമാനമാണ്; ടി
ചോര്‍ച്ച
ഒഴിവാക്കുന്നതിന് എന്തു
നടപടി
സ്വീകരിക്കുവാനാണ്
ഉദ്ദേശിക്കുന്നത്;
(ഇ)
ജലവിതരണ
സംവിധാനത്തിന്‍െറ
കാര്യക്ഷമതാ ഓഡിറ്റ്
നടപ്പാക്കുവാനുദ്ദേശിക്കുന്നുണ്ടോ?
അമൃത്
പദ്ധതികൾക്ക് ഭരണാനുമതി
1088.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-17
വര്‍ഷത്തില്‍ അമൃത്
പദ്ധതിയില്‍
ഉള്‍പ്പെടുത്തി 63.04
കോടി രൂപയ്ക്ക്
അംഗീകാരം
നല്‍കിയിട്ടുള്ള
കുടിവെള്ള പദ്ധതികള്‍
ഏതെല്ലാമെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍ക്ക്
ഭരണാനുമതി
ലഭിക്കുന്നതിനായി
എന്തെല്ലാം
നടപടിക്രമങ്ങളാണ്
പൂര്‍ത്തീകരിക്കാനുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
രൂക്ഷമാകുന്ന
കുടിവെള്ള ക്ഷാമം
കണക്കിലെടുത്ത്
പ്രസ്തുത പദ്ധതികള്‍
യുദ്ധകാലാടിസ്ഥാനത്തില്‍
ആരംഭിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(ഡി)
ഇടക്കൊച്ചി
കുടിവെള്ള പദ്ധതിയുടെ
2700 മീറ്റര്‍
പൈപ്പിടലില്‍ 1700
മീറ്റര്‍ ഭാഗത്തിന്റെ
ടെണ്ടര്‍ നടപടികള്‍
നടക്കുന്നതിനാല്‍
ബാക്കി വരുന്ന 1000
മീറ്റര്‍
പ്രവര്‍ത്തിക്ക് അമൃത്
പദ്ധതിയിലുള്‍പ്പെടുത്തി
അടിയന്തര മുന്‍ഗണന
നല്കി ഭരണാനുമതി
നല്കുവാന് നടപടി
സ്വീകരിക്കുമോ?
റാന്നി
മേജര്‍ കുടിവെള്ള പദ്ധതി
1089.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റാന്നി
മേജര്‍ കുടിവെള്ള
പദ്ധതിയുടെ നിര്‍മ്മാണം
ആരംഭിച്ചതെന്ന്; എത്ര
രൂപയാണ് ഇതിനോടകം
ഇതിനായി ചെലവഴിച്ചത്;
നിര്‍മ്മാണം ഏതു ഘട്ടം
വരെയായി; ഇനി
എന്തൊക്കെ
പ്രവൃത്തികളാണ്
പൂര്‍ത്തിയാക്കാനുള്ളത്;
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാന്‍
കഴിയും വിശദമാക്കുമോ;
(ബി)
പ്രവൃത്തികള്‍
പൂര്‍ത്തിയാക്കി പദ്ധതി
എന്ന് കമ്മീഷന്
ചെയ്യാനാകും എന്ന്
അറിയിക്കുമോ?
മീനാട്
കുടിവെളള പദ്ധതി
1090.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മീനാട്
കുടിവെളള പദ്ധതിയുടെ
ഭാഗമായിട്ടുള്ള
പ്രവൃത്തികളുടെ
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
ഈ
പദ്ധതിയുടെ ഭാഗമായി
വെളിയം പഞ്ചായത്തില്‍
ജലവിതരണ പെെപ്പുകള്‍
സ്ഥാപിക്കാതിരിക്കുന്നതിന്റെ
കാരണം വ്യക്തമാക്കുമോ;
പ്രസ്തുത പെെപ്പുകള്‍
സ്ഥാപിക്കുന്ന
പ്രവൃത്തി അടിയന്തരമായി
പൂര്‍ത്തീകരിക്കുവാന്‍
നടപടി സ്വീകരിക്കുമോ;
(സി)
പദ്ധതി
എപ്പോള്‍ പ്രവര്‍ത്തന
സജ്ജമാക്കുമെന്ന്
വ്യക്തമാക്കുമോ ?
ജലവിഭവ
വകുപ്പിന്റെ കോഴിക്കോട്
ജില്ലയിലെ പദ്ധതികൾ
1091.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം കോഴിക്കോട്
ജില്ലയില്‍ ജലവിഭവ
വകുപ്പിനു കീഴിലെ
അനുമതി ലഭിച്ച
പദ്ധതികളുടെ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
പദ്ധതികളുടെ
നിലവിലുള്ള അവസ്ഥ
വ്യക്തമാക്കുമോ?
കുളക്കട-പവിത്രേശ്വരം
കുടിവെള്ള പദ്ധതി
1092.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുളക്കട-പവിത്രേശ്വരം
കുടിവെള്ള പദ്ധതിയുടെ
പ്രവര്‍ത്തനപുരോഗതി
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയില്‍
അവശേഷിക്കുന്ന
പ്രവൃത്തികള്‍
എന്തെല്ലാമാണ്; ഇവ
എന്നത്തേയ്ക്ക്
പൂര്‍ത്തീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
(സി)
പദ്ധതിയുടെ
ഭാഗമായി കുളക്കട
പഞ്ചായത്തില്‍
ജലവിതരണപൈപ്പുകള്‍
സ്ഥാപിക്കാത്ത
സ്ഥിതിവിശേഷം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
പദ്ധതിക്ക്
ആവശ്യമായ ജലസ്രോതസ്സും,
വാട്ടര്‍
ട്രീറ്റ്മെന്റ്
പ്ലാന്റും
സ്ഥിതിചെയ്യുന്ന
കുളക്കട പഞ്ചായത്തില്‍
ജലവിതരണപൈപ്പുകള്‍
സ്ഥാപിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കും;വിശദമാക്കുമോ?
വരള്‍ച്ച
മൂലമുളള കുടിവെള്ള പ്രശ്നം
നേരിടാന്‍ നടപടി
1093.
ശ്രീ.അടൂര്‍
പ്രകാശ്
,,
അനൂപ് ജേക്കബ്
,,
ഷാഫി പറമ്പില്‍
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
രൂക്ഷമായ വരള്‍ച്ച
മൂലമുളള കുടിവെള്ള
പ്രശ്നം നേരിടാന്‍
എന്തെല്ലാം നടപടികളാണ്
ഇതുവരെ
സ്വീകരിച്ചതെന്ന്
വ്യക്തമാക്കുമോ;
(ബി)
വിവിധ
വകുപ്പുകളെ
ഏകോപിപ്പിച്ചുകൊണ്ട്
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
ഇതുവരെ നടത്തിയതെന്ന്
വിശദീകരിക്കുമോ;
(സി)
സംസ്ഥാനത്തെ
കുടിവെള്ള
സ്രോതസ്സുകളില്‍
ജലലഭ്യത
ഉറപ്പുവരുത്തുവാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുകയുണ്ടായി;
വിശദമാക്കുമോ?
കൃഷിക്ക്
ആവശ്യമായ ജലം ലഭ്യമാക്കാന്‍
നടപടി
1094.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കൃഷിക്ക് ആവശ്യമായ ജലം
ലഭ്യമാക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കുമോ;
(ബി)
'ഹരിത
കേരളം' പദ്ധതിയില്‍
ഉള്‍പ്പെടുത്തി
തിരുവനന്തപുരം
ജില്ലയില്‍
നവീകരിക്കുന്ന
കുളങ്ങളുടെ വിശദാംശം
നല്‍കുമോ;
(സി)
ഇതിനായി
എത്ര രൂപ
വകയിരുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
തലശ്ശേരി
താലൂക്കിൽ വാട്ടര്‍ അതോറിറ്റി
ഉദ്യോഗസ്ഥരുടെ കുറവ്
1095.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
തലശ്ശേരി
താലൂക്കിനു കീഴിലുള്ള
വാട്ടര്‍ അതോറിറ്റി
ഓഫിസുകളിൽ ജീവനക്കാരുടെ
എണ്ണം കുറവായതിനാലും,
മസ്ദൂര്‍ തസ്തിക
ഇല്ലാത്തതിനാലും
അത്യാവശ്യ
ഘട്ടങ്ങളില്‍പോലും
മെയിന്റനന്‍സ്
പ്രവൃത്തികള്‍
നടക്കാത്ത
സാഹചര്യത്തില്‍
കുടിവെള്ളം
പാഴായിപ്പോകുന്ന
നിലവിലെ സ്ഥിതിയില്‍,
വാട്ടര്‍
അതോറിറ്റിയില്‍
ജീവനക്കാരുടെ കുറവു
നികത്തുകയും,
ആവശ്യത്തിന് മസ്ദൂര്‍
തസ്തിക സൃഷ്ടിക്കുകയും
ചെയ്യുന്ന കാര്യത്തില്‍
വേണ്ട നടപടികള്‍
സ്വീകരിക്കുമോ?
നാദാപുരം
മണ്ഡലത്തിലെ കുടിവെള്ള
പദ്ധതികള്‍
1096.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനം
അതി രൂക്ഷമായ
കുടിവെള്ളക്ഷാമം
നേരിടുന്ന
സാഹചര്യത്തില്‍
നാദാപുരം മണ്ഡലത്തില്‍
പുതുതായി ഏതൊക്കെ
കുടിവെള്ള പദ്ധതികള്‍
ആരംഭിക്കാനും
പ്രാവര്‍ത്തികമാക്കാനും
ഉദ്ദേശിക്കുന്നണ്ടെന്ന്
വ്യക്തമാക്കാമോ?
രാമന്‍ചാടി
- അലിഗര്‍ കുടിവെള്ള പദ്ധതി
1097.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പെരിന്തല്‍മണ്ണ
നിയോജകമണ്ഡലത്തില്‍
നടപ്പിലാക്കുന്ന
രാമന്‍ചാടി - അലിഗര്‍
കുടിവെള്ള
പദ്ധതിയ്ക്കായി കിഫ്ബി
മുഖാന്തിരം എത്ര
തുകയാണ്
വകയിരുത്തിയിട്ടുള്ളത്;
(ബി)
ഈ
പദ്ധതിയുടെ വിശദമായ
പ്രോജക്ട്
റിപ്പോര്‍ട്ട്
തയ്യാറാക്കുന്നതിന്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ റിപ്പോര്‍ട്ട്
സര്‍ക്കാരിന്
സമര്‍പ്പിച്ചിട്ടുണ്ടോ;
(സി)
ഇല്ലെങ്കില്‍
പ്രോജക്ട്
റിപ്പോര്‍ട്ട്
സമര്‍പ്പിക്കുന്നതിനുള്ള
കാലതാമസത്തിന് കാരണം
എന്താണ്;
(ഡി)
ഈ
പദ്ധതിയുടെ ഭരണാനുമതി
നല്‍കുന്നതിനായി
നാളിതുവരെ സ്വീകരിച്ച
നടപടിയുടെ വിശദാംശം
ലഭ്യമാക്കുമോ; പ്രസ്തുത
പദ്ധതിക്ക്
അടിയന്തരമായി ഭരണാനുമതി
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ ?
ആലത്തൂരിലെ
ഗ്രാമീണ കുടിവെള്ള പദ്ധതികള്‍
1098.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലത്തൂര്‍
നിയോജക മണ്ഡലത്തില്‍
വാട്ടര്‍ അതോറിറ്റിയുടെ
കീഴിലുള്ള ഗ്രാമീണ
കുടിവെള്ള പദ്ധതികളുടെ
എണ്ണം വ്യക്തമാക്കുമോ;
(ബി)
ഇവയുടെ
കേടുവന്ന പൈപ്പ്
ലൈനുകളും, പമ്പുകളും,
മോട്ടോറുകളും മാറ്റി
സ്ഥാപിക്കുന്നതിന്
കൈക്കൊണ്ടിട്ടുള്ള
നടപടികള്‍
വിശദമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതികളുടെ
പുനരുദ്ധാരണത്തിനായി
നടപ്പുവര്‍ഷം
ലക്ഷ്യമിട്ടിട്ടുള്ള
പ്രവര്‍ത്തനങ്ങള്‍
വ്യക്തമാക്കുമോ?
പാര്‍വ്വതി
പുത്തനാറിന്റെ ശുചീകരണ
പദ്ധതികള്‍
1099.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാര്‍വ്വതി
പുത്തനാറിന്റെ
ശുചീകരണം, സംരക്ഷണം,
വിപുലമാക്കല്‍
എന്നിവയുമായി
ബന്ധപ്പെട്ട് കഴിഞ്ഞ 20
വര്‍ഷകാലത്തിനിടയില്‍
എത്ര പദ്ധതികള്‍
പ്രഖ്യാപിച്ചിട്ടുണ്ട്;
(ബി)
പ്രഖ്യാപിച്ച
പദ്ധതികളില്‍
നടപ്പിലാക്കുവാന്‍
തീരുമാനിച്ച
പദ്ധതികളുടെയും പണം
നീക്കിവച്ചിട്ടുളള
പദ്ധതികളുടെയും
വിശദവിവരം
വെളിപ്പെടുത്തുമോ;
(സി)
പ്രസ്തുത
പദ്ധതികളില്‍ ആകെ
ചെലവഴിച്ച തുകയും
പൂര്‍ത്തിയാക്കിയ ഓരോ
പദ്ധതിക്കും ചെലവഴിച്ച
തുകയും വ്യക്തമാക്കുമോ
?
കുപ്പിവെള്ള
-കോള കമ്പനികളുടെ
പ്രവര്‍ത്തനവും ജലലഭ്യതയും
1100.
ശ്രീ.പി.കെ.അബ്ദു
റബ്ബ്
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
സി.മമ്മൂട്ടി
,,
കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുപ്പിവെള്ള
-കോള കമ്പനികളുടെ
പ്രവര്‍ത്തനം ജല
ലഭ്യതയെ ഏതു വിധത്തില്‍
ബാധിക്കുന്നു എന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(ബി)
ഇത്തരം
എത്ര കമ്പനികള്‍ക്ക്
ഭൂജല അതോറിറ്റി
നിരാക്ഷേപപത്രം
നല്‍കിയിട്ടുണ്ട്;
(സി)
ഓരോ
കമ്പനിക്കും
ഉപയോഗിക്കാവുന്ന
ജലത്തിന്റെ അളവിന്
പരിധി
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ പരിധിയിലധികം
വെള്ളം
ചോര്‍ത്തുന്നുണ്ടോ
എന്ന്
പരിശോധിക്കാറുണ്ടോ;
നിയമലംഘനം
കണ്ടെത്തിയിട്ടുണ്ടോ;
വിശദമാക്കുമോ?
കുപ്പിവെള്ള
കമ്പനികളുടെ പ്രതിദിന ജല
ശേഖരണ പരിധി കുറയ്ക്കുന്നതിന്
നടപടി
1101.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കുപ്പിവെള്ള
കമ്പനികളുടെ
പ്രവര്‍ത്തനം ജല
ലഭ്യതയില്‍
സൃഷ്ടിക്കുന്ന
പ്രശ്നങ്ങള്‍ വിശദമായി
പരിശോധിച്ചിട്ടുണ്ടോ;വ്യക്തമാക്കാമോ
;
(ബി)
ഭൂജല
അതോറിറ്റിയുടെ
എന്‍.ഒ.സി പ്രകാരം
മലപ്പുറം ജില്ലയില്‍
കുപ്പിവെള്ള
കമ്പനികള്‍ക്ക്
പ്രതിദിനം
ഉപയോഗിക്കാവുന്ന
ജലത്തിന്റെ അളവ്
അന്പത്തിഏഴായിരമാണെന്ന
വസ്തുത
പരിശോധിച്ചിട്ടുണ്ടോ ;
(സി)
എങ്കില്‍
അനുവദനീയമായ അളവില്‍
കൂടുതല്‍ ജലം
കുപ്പിവെള്ള കമ്പനികള്‍
ശേഖരിക്കുന്നതായി
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ ; ആയത്
മോണിറ്റര്‍
ചെയ്യുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിരിക്കുന്നത്;
ആയതിന്റെ ശാസ്ത്രീയ
അടിത്തറ
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
രൂക്ഷമായ
വേനല്‍ കണക്കിലെടുത്ത്
മലപ്പുറം ജില്ലയില്‍
കുപ്പിവെള്ള
കമ്പനികളുടെ പ്രതിദിന
ജല ശേഖരണ പരിധി
കുറയ്ക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശം നല്‍കുമോ?
ജലസംഭരണികളുടെ
അപകടാവസ്ഥ
1102.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പ്രധാന പാതയോരങ്ങളില്‍
ഉളളവ ഉള്‍പ്പെടെ പല
ജലസംഭരണികളും
അപകടാവസ്ഥയിലാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
അവ നവീകരിക്കുന്നതിനോ
മാറ്റി
നിര്‍മ്മിക്കുന്നതിനോ
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
കല്ല്യാശ്ശേരി
മണ്ഡലത്തിലെ പട്ടുവം ജപ്പാന്
കുടിവെള്ള പദ്ധതി
1103.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കല്ല്യാശ്ശേരി
മണ്ഡലത്തിലെ പട്ടുവം
ജപ്പാന് കുടിവെള്ള
പദ്ധതിയില്‍
ഉള്‍പ്പെട്ട
പ്രദേശങ്ങളില്‍
രൂക്ഷമായ കുടിവെള്ള
ക്ഷാമം നേരിടുന്ന
സ്ഥലങ്ങളില്‍ രണ്ടാം
ഘട്ട പദ്ധതിയില്‍
ഉള്‍പ്പെടുത്തി
കുടിവെള്ളമെത്തിക്കുന്നതിന്
നബാര്‍ഡിന്റെ
ആര്.ഐ.ഡി.എഫ്
സ്കീമിലും പ്ലാന്‍
ഫണ്ടിലും
ഉള്‍പ്പെടുത്തി
ഭരണാനുമതി ലഭിച്ച
പ്രവൃത്തികളുടെ
വിശദാംശം നല്‍കുമോ;
ഇവയുടെ പ്രവൃത്തി
എപ്പോഴേക്ക്
പൂര്‍ത്തിയാക്കാന്‍
കഴിയും?
നെയ്യാറ്റിന്‍കര
നഗരസഭ പ്രദേശത്ത് പൈപ്പുകൾ
മാറ്റി സ്ഥാപിക്കുന്നതിന്
നടപടി
1104.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നഗരസഭ പ്രദേശത്തു
സ്ഥാപിച്ചിട്ടുളള 40
വര്‍ഷത്തിലധികം
പഴയക്കമുളള എ/സി
പൈപ്പുകള്‍ മാറ്റി
പുതിയ പി.വി.സി. പൈപ്പ്
സ്ഥാപിക്കുന്നതിനുളള
നടപടി
സ്വീകരിച്ചിട്ടുണ്ടോ;പൈപ്പ്
ലൈന്‍ മാറ്റുന്നതിന്
ടെന്‍ഡര്‍ നടപടി
സ്വീകരിച്ചോ;
(ബി)
മേല്‍പ്പറഞ്ഞ
പണികള്‍ 2017-18
വര്‍ഷത്തില്‍
പൂര്‍ത്തീകരിക്കാന്‍
കഴിയുമോ;
(സി)
കാളിപാറ
കുടിവെളള പദ്ധതിയുടെ
പൈപ്പ് ലൈന്‍
നെയ്യാറ്റിന്‍കര ടൌണിലെ
റെയില്‍വേ
ഓവര്‍ബ്രിഡ്ജില്‍ കൂടി
കടത്തിക്കൊണ്ട്
പോകുന്നതിന്
റെയില്‍വേയുടെ അനുമതി
ലഭിച്ചോ;ഇല്ലായെങ്കില്‍
ഇതിനായി മറ്റ്
നടപടികള്‍
സ്വീകരിക്കാന്‍
കഴിയുമോ?
കുടിവെള്ളക്ഷാമം
നേരിടുന്നതിന് നടപടി
1105.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രൂക്ഷമായ
കുടിവെള്ള ക്ഷാമം
നേരിടുന്നതിനായി എത്ര
കുളങ്ങള്‍ വൃത്തിയാക്കി
സംരക്ഷിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടെന്നും
എത്ര കുളങ്ങളുടെ
നവീകരണം
പൂര്‍ത്തിയാക്കിയെന്നും
വ്യക്തമാക്കുമോ ;
(ബി)
ഈ
വർഷത്തെ മൺസൂൺ മഴവെള്ളം
കടലിലേക്കൊഴുക്കി
വിടാതെ സംരക്ഷിച്ചു
നിര്‍ത്താന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്നും
ഇല്ലായെങ്കില്‍
യുദ്ധകാലാടിസ്ഥാനത്തില്‍
നടപടി
സ്വീകരിക്കുമോയെന്നും
വ്യക്തമാക്കുമോ ?
പള്ളിമലക്കുന്ന്
ഭാഗത്ത്ജപ്പാന് കുടിവെള്ള
പദ്ധതി നടപ്പാക്കൽ
1106.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
നഗരത്തിലെ ഉയര്‍ന്ന
പ്രദേശവും കുടിവള്ള
ക്ഷാമം നേരിടുന്നതുമായ
പള്ളിമലക്കുന്ന്
(കോട്ടൂളി)ഭാഗത്ത്
ജപ്പാന് കുടിവെള്ള
പദ്ധതി പ്രകാരം
കുടിവെള്ളം വിതരണം
ചെയ്യുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വിശദമാക്കുമോ;
(ബി)
ഈ
പ്രദേശത്ത് പൈപ്പ്
ലൈന്‍ സ്ഥാപിക്കുന്നത്
പദ്ധതിയില്‍
ഉള്‍പ്പെട്ടിട്ടില്ലെങ്കില്‍
ഉള്‍പ്പെടുത്തുന്നതിനാവശ്യമായ
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
പാര്വ്വതീപുത്തനാർ
ശുചീകരണം പദ്ധതി
1107.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാര്വ്വതീപുത്തനാറിന്െറ
ശുചീകരണത്തിനായി
വകയിരുത്തിയ തുക എ്രത;
(ബി)
പാര്‍വതീപുത്തനാറിന്റെ
സംരക്ഷണത്തിനായി എത്ര
കോടി രൂപയാണ് മുന്‍
സര്‍ക്കാരിന്റെയും
നിലവിലെ
സര്‍ക്കാരിന്റെയും
കാലയളവില്‍
ചെലവഴിച്ചിട്ടുള്ളത് ;
(സി)
പാര്‍വതീപുത്തനാറിലെ
മലിനജലം കടലിലേക്ക്
ഒഴുക്കിവിടുന്ന ഇടയാര്‍
ഭാഗത്ത് പ്രസ്തുത
പദ്ധതി
നടപ്പിലാക്കുന്നതിന്
ജനങ്ങളില്‍ നിന്നും
എതിര്‍പ്പുകള്‍
നേരിടേണ്ടി
വന്നിട്ടുണ്ടോ ;
ഇക്കാര്യത്തില്‍ എന്ത്
നിലപാടാണ്
കൈക്കൊണ്ടിട്ടുള്ളത് ?