പീഡന
കേസില്‍ പ്രതിയായ
അദ്ധ്യാപകന്
904.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രായപൂര്‍ത്തിയാകാത്ത
പെണ്‍കുട്ടിയെ
പീഡിപ്പിച്ച കേസിലെ
പ്രതി കണ്ണൂര്‍ മാടായി
വിദ്യാലയത്തില്‍
അദ്ധ്യാപകനായിരുന്ന
എ.അനില്‍ കുമാറിനെ
സര്‍വ്വീസില്‍
തിരിച്ചെടുത്ത് നിയമനം
നല്കുകയുണ്ടായോ;
വ്യക്തമാക്കുമോ;
(ബി)
ഇയാള്‍ക്കെതിരെ
രജിസ്റ്റര്‍ ചെയ്ത
പോക്സോ കേസില്‍
കുറ്റപത്രം
സമര്‍പ്പിച്ചിട്ടുണ്ടോ;
വിചാരണ
പൂര്‍ത്തിയായിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
അനില്‍
കുമാറിനെ
തിരിച്ചെടുക്കുന്ന
കാര്യത്തില്‍
അഡ്മിനിസ്ട്രേറ്റീവ്
ട്രിബ്യൂണലിന്റെ
ഉത്തരവിന്റെ വിശദവിവരം
വെളിപ്പെടുത്തുമോ;
(ഡി)
കേസിന്റെ
വിചാരണ കഴിയും മുമ്പ്
സര്‍വ്വീസില്‍
തിരിച്ചെടുത്ത് നിയമനം
നല്‍കാമെന്ന്
നിയമോപദേശം
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ?
നിയമനാംഗീകാരം
905.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാര്‍
തത്വത്തില്‍ അംഗീകാരം
നല്കിയതും ഈ സ്കൂള്‍
വര്‍ഷം നിയമനാംഗീകാരം
നല്‍കുന്നതിന് വിശദമായ
റിപ്പോര്‍ട്ട്
ഡയറക്ടറേറ്റില്‍
നിന്നും
ആവശ്യപ്പെട്ടതുമായ
ഫയലില്‍
(989/T2/16/GEDN)
നിയമനാംഗീകാരം
നല്‍കുന്നതിന്
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ ;
വിശദാംശം നല്‍കുമോ;
(ബി)
പുതുതായി അനുവദിച്ച
ഹയര്‍ സെക്കണ്ടറി
സ്കൂള്‍ ,അധിക ബാച്ച്,
എന്നിവയില്‍ തസ്തിക
സൃഷ്ടിക്കുന്നതുമായി
ബന്ധപ്പെട്ട് ധനകാര്യ
വകുപ്പ് നല്കിയ
ശുപാര്‍ശ
എന്തായിരുന്നു;
(സി)
ആയതിന്‍പ്രകാരം
എച്ച്.എസ്.എസ്.ടി,
സീനിയര്‍ -ജൂനിയര്‍
തസ്തികകള്‍ക്ക് എത്ര
പീരിയിഡുകള്‍
ആവശ്യമുണ്ട്; നിലവിൽ
ഓരോ വിഭാഗത്തിനും വേണ്ട
പീരിഡുകൾ എത്രയാണ് ;
വ്യക്തമാക്കുമോ;
(ഡി)
ബഡ്ജറ്റ്
നിര്‍ദ്ദേശാനുസരണം
ആദ്യഘട്ടത്തിലും രണ്ടാം
ഘട്ടത്തിലുമായി
തസ്തികകള്‍
സൃഷ്ടിക്കുന്നതിനുളള
മാനദണ്ഡമെന്താണ്;
വിശദാംശം നല്‍കുമോ;
(ഇ)
പ്രസ്തുത
സ്കൂളുകളില്‍ ആവശ്യമായ
തസ്തികകള്‍ 2017 ജൂണ്‍
മുതല്‍ പ്രാബല്യത്തില്‍
സൃഷ്ടിച്ച് ജോലി ചെയ്തു
വരുന്ന അധ്യാപകര്‍ക്ക്
അംഗീകാരം നല്‍കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ എന്നു
വ്യക്തമാക്കുമോ?
പൊതുവിദ്യാഭ്യാസ സംരക്ഷണ
യജ്ഞം പദ്ധതി നടപ്പാക്കൽ
906.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
"
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞം"
പദ്ധതിയുടെ ഭാഗമായി
പാറശ്ശാല മണ്ഡലത്തില്‍
വിദ്യാഭ്യാസ
വകുപ്പിന്റെ കീഴില്‍
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുള്ളതെന്നും
ഓരോന്നിനും എത്ര രൂപ
വീതമാണ്
വകയിരുത്തിയിട്ടുള്ളതെന്നും,
പ്രസ്തുത പ്രവൃത്തികള്‍
ഏതൊക്കെ സ്കൂളുകളിലാണ്
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നത്
എന്നും ഇവയുടെ നിലവിലെ
സ്ഥിതി എന്താണെന്നും
വിശദമാക്കാമോ?
വിദ്യാലയങ്ങൾക്ക്
അന്താരാഷ്ട്ര നിലവാരം
907.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
തെരഞ്ഞെടുത്ത
വിദ്യാലയങ്ങള്‍
അന്താരാഷ്ട്ര
നിലവാരത്തിലേക്കുയര്ത്തുന്നതിനു
വേണ്ടി നടത്തുന്ന
പ്രവൃത്തികളുടെ ഭാഗമായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
വിശദീകരിക്കുമോ;
(ബി)
ഭൗതികസാഹചര്യങ്ങള്‍
മെച്ചപ്പെടുത്തുന്നതിന്
പൊതുജനങ്ങളുടെ
പങ്കാളിത്തം
ഉറപ്പുവരുത്തുന്നതിനുള്ള
പ്രവര്‍ത്തനങ്ങളുടെ
പുരോഗതി എന്താണെന്ന്
വിശദമാക്കുമോ;
(സി)
ഒരു
അപ്പര്പ്രൈമറി സ്കൂള്‍
ഹൈടെക് സ്കൂളാക്കുന്ന
പദ്ധതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
പൊതുവിദ്യാലയങ്ങളിലെ
കുട്ടികളുടെ വര്‍ദ്ധനവ്
908.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പൊതുവിദ്യാഭ്യാസ
സംരക്ഷണയജ്ഞത്തിന്റെ
ഫലമായി സംസ്ഥാനത്ത്
പൊതുവിദ്യാലയങ്ങളില്‍
കുട്ടികളുടെ എത്ര
ശതമാനം വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കുമോ?
പുനര്‍വിന്യസിക്കപ്പെട്ട
അധ്യാപകര്‍
909.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
ആറ്റിങ്ങല്‍
വിദ്യാഭ്യാസ ജില്ലയില്‍
പുനര്‍വിന്യസിക്കപ്പെട്ട
എല്ലാ അധ്യാപകര്‍ക്കും
2016 ജൂണ്‍ മുതല്‍
ഒക്ടോബര്‍ വരെയുള്ള
മാസങ്ങളിലെ ശമ്പളം
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കുമോ;
(ബി)
പുനര്‍വിന്യസിക്കപ്പെട്ട
അധ്യാപകര്‍ക്ക്
ശമ്പളത്തിന്
അര്‍ഹതയില്ലാത്ത
കാലയളവ്
ഇന്‍ക്രിമെന്റ്, ഗ്രേഡ്
എന്നിവയ്ക്ക്
പരിഗണിക്കുമോയെന്നു
വ്യക്തമാക്കാമോ;
(സി)
ഇല്ലെങ്കില്‍
ആറ്റിങ്ങല്‍
വിദ്യാഭ്യാസ ജില്ലയിലെ
ഏതെങ്കിലും
അധ്യാപകര്‍ക്ക്
ശമ്പളത്തിന്
അര്‍ഹതയില്ലാത്ത
കാലയളവ് കണക്കാക്കി
ഇന്‍ക്രിമെന്റ്
അനുവദിച്ചിട്ടുണ്ടോ;
എങ്കില്‍ കാരണം
വ്യക്തമാക്കുമോ?
"
ശാലാസിദ്ധി " പദ്ധതി
910.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാലയങ്ങളുടെ
സമഗ്ര വികസനത്തിനായി "
ശാലാസിദ്ധി "പദ്ധതി
എല്ലാ സ്കൂളുകളിലും
നടപ്പിലാക്കി
വരുന്നുണ്ടോ;പ്രസ്തുത
പദ്ധതിയുടെ ഭാഗമായി
സ്കൂളുകളില്‍ ഏതെല്ലാം
മേഖലകള്‍
മെച്ചപ്പെടുത്തുന്നതിനുള്ള
നിര്‍ദ്ദേശങ്ങളാണ്
നല്‍കിയിട്ടുള്ളത്;വ്യക്തമാക്കാമോ
(ബി)
പെരിന്തല്‍മണ്ണ
നിയോജക മണ്ഡലത്തിലെ
ഏതെല്ലാം സ്കൂളുകളിലാണ്
പ്രസ്തുത പദ്ധതി
നടപ്പിലാക്കി
വരുന്നതെന്നും പ്രസ്തുത
മണ്ഡലത്തിലെ ഏതെങ്കിലും
സ്കൂളുകളെ പുതിയതായി
പദ്ധതിയിൽ
ഉള്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്നും വ്യക്തമാക്കുമോ
(സി)
എയ്ഡഡ്
സ്കൂളുകളെ പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദാംശങ്ങൾ
ലഭ്യമാക്കുമോ?
ഡി.പി.ആര്-നല്കിയ
സ്കൂള്‍ കെട്ടിടങ്ങള്‍
നിര്‍മ്മിക്കുന്നതിന്
ഭരണാനുമതി
911.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-17
കാലയളവില്‍ ആസ്തി വികസന
ഫണ്ടില്‍
ഉള്‍പ്പെടുത്തി
ഡി.പി.ആര്-നല്കിയ
സ്കൂള്‍ കെട്ടിടങ്ങള്‍
നിര്‍മ്മിക്കുന്നതിന്
ഭരണാനുമതി
നല്‍കുന്നതിന്
ദിവസങ്ങള്‍ മാത്രം
ശേഷിക്കെ മാസ്റ്റര്‍
പ്ലാന്‍ നല്‍കിയാലേ
ഭരണാനുമതി നല്‍കൂ എന്ന
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
എങ്കില്‍
ആയതിന് കാലതാമസം
വരികയും ഫണ്ട് പാഴായി
പോവുകയും ചെയ്യുന്ന
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഫണ്ട് പാഴായി
പോകാതിരിക്കുവാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദവിവരം നല്‍കുമോ;
(സി)
മാസങ്ങള്‍
നീളുന്ന
നടപടിക്രമങ്ങളിലൂടെയാണ്
ഓരോ ഡി.പി.ആര്-ഉം
ഭരണാനുമതിയ്ക്കായി
എത്തുന്നതെന്നിരിക്കെ
ടി സാഹചര്യം ഇപ്പോള്‍
പരിഹരിയ്ക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സര്‍ക്കാര്‍
സ്വീകരിയ്ക്കുവാന്‍
ഉദ്ദേശിക്കുന്നത്;
വിശദവിവരം നല്‍കുമോ?
ജൈവ
വൈവിധ്യ ഉദ്യാനം
വിദ്യാലയങ്ങളില്‍
912.
ശ്രീ.ജെയിംസ്
മാത്യു
,,
ഒ. ആര്. കേളു
,,
ആര്. രാജേഷ്
,,
കെ. ദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം പൊതു
വിദ്യാലയങ്ങളിലൂടെ
പാഠ്യ
പ്രവര്‍ത്തനത്തിന്റെ
ഗുണ നിലവാരം
മെച്ചപ്പെടുത്തുന്നതിനോടൊപ്പം
പ്രകൃതിയെക്കുറിച്ച്
കൂടുതല്‍ പരിജ്ഞാനം
ലഭിക്കുന്നതിനായി 'ജൈവ
വൈവിധ്യ ഉദ്യാനം
വിദ്യാലയങ്ങളില്‍' എന്ന
പദ്ധതിയ്ക്ക് തുടക്കം
കുറിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
അതിന്റെ പ്രവര്‍ത്തന
പുരോഗതി സര്‍ക്കാര്‍
വിലയിരുത്തിയിട്ടുണ്ടോ;
വിശദ വിവരം
വ്യക്തമാക്കുമോ;
(സി)
ഇതിന്റെ
ഭാഗമായി സ്കൂളുകളില്‍
ജൈവ വൈവിധ്യ
പാര്‍ക്കുകള്‍ എന്ന
ആശയം
നടപ്പിലാക്കിയിട്ടുണ്ടോ?
എസ്.എസ്.എല്‍.സി.
പരീക്ഷയുടെ നടത്തിപ്പില്‍
വീഴ്ച
913.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
2017 മാര്‍ച്ചില്‍
നടന്ന എസ്.എസ്.എല്‍.സി.
പരീക്ഷയുടെ
നടത്തിപ്പില്‍
എന്തെങ്കിലും വീഴ്ചകള്‍
ഉണ്ടായിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ചോദ്യപ്പേപ്പര്‍
ചോര്‍ന്നു എന്നതിന്റെ
പേരില്‍ പരീക്ഷ വീണ്ടും
നടത്താനുണ്ടായ സാഹചര്യം
എന്തായിരുന്നു;
വിശദമാക്കുമോ;
ചോദ്യപേപ്പര്‍
ചോര്‍ച്ചയുമായി
ബന്ധമുള്ള അധ്യാപകര്‍
ആരെല്ലാമായിരുന്നു;
കുറ്റക്കാര്‍ക്കെതിരെ
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(സി)
ചോദ്യപേപ്പര്‍
തയ്യാറാക്കുന്നതിനുള്ള
പാനല്‍
തയ്യാറാക്കുന്നത്
ആരാണ്; ഇതിലേക്ക്
അധ്യാപകരെ
തിരഞ്ഞെടുക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണ്;
വിശദമാക്കുമോ?
നേമം
നിയോജക മണ്ഡലത്തിലെ
സര്‍ക്കാര്‍ സ്കൂളുകള്‍
914.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നേമം
നിയോജക മണ്ഡലത്തില്‍
എത്ര സര്‍ക്കാര്‍
സ്കൂളുകളാണ് ഉള്ളത്;
വാര്‍ഡ് തിരിച്ചുള്ള
വിശദമായ വിവരങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
സ്കൂളുകളിലെ
കുട്ടികളുടെ എണ്ണം
ഡിവിഷന് തിരിച്ച്
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
സ്കൂളുകളിലെ ടീച്ചിങ്,
നോണ്‍ ടീച്ചിങ്
സ്റ്റാഫുകളുടെ വിശദമായ
വിവരം ലഭ്യമാക്കുമോ?
പ്രീ
സ്കൂള്‍ വിദ്യാഭ്യാസം
915.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാഭ്യാസത്തിന്റെ
അടിസ്ഥാനമായ പ്രീ
സ്കൂള്‍ വിദ്യാഭ്യാസം
ശക്തിപ്പെടുത്തുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു വരുന്നു
എന്ന് അറിയിക്കുമോ;
(ബി)
പ്രസ്തുത
മേഖലയെ
ശക്തിപ്പെടുത്തുന്നതിനായി
ഒരു കര്‍മ്മ പദ്ധതി
നടപ്പിലാക്കുമോ;
പ്രസ്തുത പദ്ധതി
നിലവിലുണ്ടെങ്കിൽ
വിശദാംശങ്ങൾ
അറിയിക്കുമോ?
ഹയര്‍
സെക്കന്ററി അദ്ധ്യാപകര്‍ക്ക്
നിയമന അംഗീകാരം
916.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-15
അദ്ധ്യായന വര്‍ഷത്തില്‍
വിവിധ പഞ്ചായത്തുകളില്‍
അനുവദിച്ച ഹയര്‍
സെക്കന്ററി സ്കൂളുകളിലെ
അദ്ധ്യാപകര്‍ക്ക്
ഇനിയും നിയമന അംഗീകാരം
ലഭിക്കാത്ത കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;ഇക്കാരണത്താൽ
പ്രസ്തുത അദ്ധ്യാപകർ
വര്‍ഷങ്ങളായി ശമ്പളം
ലഭിക്കാതെ ജോലി
ചെയ്യുന്ന കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(ബി)
നിയമനം
നടന്ന ആദ്യ രണ്ടു
വര്‍ഷം ഇവര്‍ക്ക്
ഗസ്റ്റ് ലക്ച്ററുടെ
ശമ്പള നിരക്കില്‍ വേതനം
നല്കാന് സര്‍ക്കാര്‍
ഉത്തരവ്
നല്‍കിയിരുന്നോ;എങ്കില്‍
പ്രസ്തുത വേതനം
ഇവര്‍ക്ക് ലഭിക്കാത്ത
സാഹചര്യം
പരിശോധിച്ചിട്ടുണ്ടോ;
(സി)
അടുത്ത
അദ്ധ്യായന വര്‍ഷത്തില്‍
രജിസ്റ്ററില്‍
ഒപ്പിട്ടു ജോലി
ചെയ്യുവാൻ പ്രസ്തുത
അദ്ധ്യാപകർക്ക് അനുമതി
നല്‍കുമോ;
വിശദാംശങ്ങള്‍ നൽകാമോ ?
ഹയര്‍
സെക്കന്ററി മേഖലയില്‍
ബൈട്രാന്‍സ്ഫര്‍ നിയമനം
917.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2013-ല്‍
സ്പെഷ്യല്‍ റൂള്‍സ്
നടപ്പിലാക്കിയതിനു ശേഷം
വിവിധ റീജ്യണല്‍
ഡെപ്യൂട്ടി ഡയറക്ടര്‍
ഓഫീസുകളുടെ കീഴില്‍
ബൈട്രാന്‍സ്ഫര്‍ നിയമനം
ലഭിച്ച ഏതൊക്കെ
അദ്ധ്യാപകര്ക്ക്സെലക്ഷന്
കമ്മിറ്റിയുടെ ശിപാര്‍ശ
ഇല്ലാതെതന്നെ
നിയമനാംഗീകാരം
നല്‍കിയിട്ടുണ്ടെന്നു
ആര്.ഡി.ഡി. തിരിച്ചുളള
കണക്ക് ലഭ്യമാക്കുമോ;
(ബി)
സെലക്ഷന്
കമ്മിറ്റിയുടെ ശിപാര്‍ശ
ഇല്ല എന്ന കാരണത്താല്‍
ഹയര്‍ സെക്കന്ററി
മേഖലയില്‍
ബൈട്രാന്‍സ്ഫര്‍ നിയമനം
ലഭിച്ച ഏതൊക്കെ
അദ്ധ്യാപകരുടെ
നിയമനാംഗീകാരം
നിരസിച്ചിട്ടുണ്ടെന്നു
ആര്.ഡി.ഡി. തിരിച്ചുളള
കണക്ക് ലഭ്യമാക്കുമോ;
(സി)
വിവിധ
ആര്.ഡി.ഡി. ഓഫീസുകളുടെ
കീഴില്‍ ചിലര്‍ക്കു
മാത്രം ബൈട്രാന്‍സ്ഫര്‍
നിയമനങ്ങള്‍ക്ക്
അംഗീകാരം നല്‍കുന്നതിന്
ഇളവ് നല്‍കിയിട്ടുളളത്
വിവേചനപരമാണെന്നുളളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
പുനലൂര്‍
സെന്റ് ഗോരെറ്റി
എച്ച്.എസ്.എസ്-ല്‍
കോടതി ഉത്തരവു മുഖേന
എച്ച്.എസ്.എസ്.ടി.
ജൂനിയര്‍ ആയി
ആര്‍ക്കെങ്കിലും
സെലക്ഷന്
കമ്മിറ്റിയുടെ ശിപാര്‍ശ
ഇല്ലാതെ തന്നെ
നിയമനാംഗീകാരം
നല്‍കിയിട്ടുണ്ടോയെന്നു
വ്യക്തമാക്കുമോ ;
(ഇ)
ബൈട്രാന്സ്ഫര്കാര്ക്ക്
സെലക്ഷന്
കമ്മിറ്റിയുടെ ശിപാര്‍ശ
ഒഴിവാക്കുന്ന കാര്യം
മുന്‍കാലപ്രാബല്യത്തോടെ
പരിഗണിയ്ക്കുമോയെന്നു
വ്യക്തമാക്കുമോ ;
(എഫ്)
ഹയര്‍
സെക്കന്ററി മേഖലയില്‍
ബൈട്രാന്‍സ്ഫര്‍ നിയമനം
ലഭിച്ചവര്‍ക്ക്
നിയമനാംഗീകാരം
നല്‍കുന്നതുമായി
ബന്ധപ്പെട്ട
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിനും
എല്ലാവര്ക്കും
തുല്യനീതി
ഉറപ്പാക്കുന്നതിനും
ഇടപെടല്‍ നടത്തുമോ?
കായിക
അദ്ധ്യാപകരെ അദ്ധ്യാപക
ബാങ്കില്‍ ഉള്‍പ്പെടുത്തല്‍
918.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായിക അദ്ധ്യാപകരെ
അദ്ധ്യാപക ബാങ്കില്‍
ഉള്‍പ്പെടുത്തുന്നതിന്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(ബി)
കായികഅദ്ധ്യാപകരെ
അദ്ധ്യാപക ബാങ്കില്‍
ഉള്‍പ്പെടുത്തുന്നതിന്
സര്‍ക്കാര്‍ ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഉത്തരവിന്റെ കോപ്പി
ലഭ്യമാക്കാമോ;
(സി)
2015
ജൂണ്‍ മാസം വരെ എത്ര
അദ്ധ്യാപകരെ അദ്ധ്യാപക
ബാങ്കില്‍
ഉള്‍പ്പെടുത്തി
എന്നതിന്റെ
ജില്ലതിരിച്ചും
,സ്കൂള്‍(എയ്ഡഡ്,സര്‍ക്കാര്‍)
തിരിച്ചുമുള്ള കണക്ക്
ലഭ്യമാക്കോമോ;
ഹയര്‍
സെക്കന്‍ഡറി അധ്യാപകരുടെ
പോലീസ് വെരിഫിക്കേഷന്
919.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
സര്‍വ്വീസിലെ വിവിധ
വകുപ്പുകളില്‍ നിന്നും
പ്രൊബേഷന്‍
പൂര്‍ത്തിയാക്കിയ ശേഷം
വിടുതല്‍ ചെയ്ത് ഹയര്‍
സെക്കന്‍ഡറി വകുപ്പില്‍
അധ്യാപകരായി ജോലിയില്‍
പ്രവേശിക്കുന്നവര്‍ക്ക്
പുതിയ തസ്തികയില്‍
വീണ്ടും പോലീസ്
വെരിഫിക്കേഷന് നടത്തണം
എന്ന് നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
എങ്കില്‍
ഇങ്ങനെയുള്ളവര്‍ക്ക്
പോലീസ് വെരിഫിക്കേഷന്
ഒഴിവാക്കുവാന്‍
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ;
(ബി)
ഇത്
സംബന്ധിച്ചുളള നിരവധി
ഫയലുകള്‍ വര്‍ഷങ്ങളായി
ഹയര്‍ സെക്കന്‍ഡറി
ഡയറക്ടറേറ്റില്‍
കെട്ടിക്കിടക്കുന്നതിനാല്‍
അധ്യാപകര്‍ക്ക്
വാര്‍ഷിക
ഇന്‍ക്രിമെന്റ്
ലഭിക്കാത്ത സാഹചര്യം
നിലനില്‍ക്കുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിന്
അടിയന്തര പരിഹാര നടപടി
സ്വീകരിക്കുമോ?
എയ്ഡഡ്
മേഖലയിലുളള ഹയര്‍ സെക്കഡറി
അധ്യാപകര്‍
920.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ശമ്പളവും
തസ്തികയുമില്ലാതെ ജോലി
ചെയ്യുന്ന എയ്ഡഡ്
മേഖലയിലുളള എത്ര ഹയര്‍
സെക്കണ്ടറി സ്കൂള്‍
അധ്യാപകര്‍
സംസ്ഥാനത്തുണ്ടെന്നും,തസ്തികയും
ശമ്പളവുമില്ലാതെ ഈ
അധ്യാപകര്‍ ഏത്
സ്കൂളിലാണ് സേവനം
ചെയ്യുന്നതെന്നും
വ്യക്തമാക്കാമോ;
(ബി)
അധ്യാപക
തസ്തിക നിര്‍ണയിക്കാത്ത
സാഹചര്യത്തില്‍ മാറി
മാറി വരുന്ന
അധ്യാപകര്‍ക്ക്
വിദ്യാര്‍ത്ഥിയുടെ പഠന
നിലവാരത്തില്‍ വേണ്ടത്ര
ശ്രദ്ധപതിപ്പിക്കാനാവുന്നില്ലെന്ന
കാര്യം സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
?
പത്താം
ക്ലാസ്സുവരെ മലയാള ഭാഷാപഠനം
921.
ശ്രീ.അന്‍വര്‍
സാദത്ത്
,,
എം. വിന്‍സെന്റ്
,,
റോജി എം. ജോണ്‍
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എല്ലാ സ്കൂളുകളിലും
പത്താം ക്ലാസ്സുവരെ
മലയാള ഭാഷാപഠനം
നിര്‍ബന്ധമാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഏത്
അദ്ധ്യായന വര്‍ഷം
മുതലാണ് ഇത്
നിര്‍ബന്ധമാക്കിയിട്ടുള്ളതെന്നും
ഏതെല്ലാം സിലബസ്
പ്രകാരം പഠിക്കുന്ന
കുട്ടികള്‍ക്കാണ് ഇത്
ബാധകമാക്കിയിട്ടുള്ളതെന്നും
വിവരിക്കുമോ;
(സി)
സംസ്ഥാനത്തെ
എല്ലാ സ്കൂളുകളിലും
മലയാള ഭാഷാ പഠനം
നിര്‍ബന്ധമാക്കി
നടപ്പാക്കുന്നുണ്ടോ
എന്ന് ഉറപ്പുവരുത്താന്‍
എന്തെല്ലാം
ക്രമീകരണങ്ങളാണ്
ഭരണതലത്തില്‍
കൈകൊണ്ടിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
എയ്ഡഡ്
സ്കൂളുകളിലെ അദ്ധ്യാപക നിയമന
അംഗീകാരം
922.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016
-2017 അദ്ധ്യയന
വർഷത്തിൽ എയ്ഡഡ്
സ്കൂളുകളിലെ അധ്യാപക
നിയമനങ്ങൾക്ക് അംഗീകാരം
നല്കുവാന്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(ബി)
ചില
ജില്ലകളില്‍ പ്രസ്തുത
നിയമനങ്ങൾക്ക് അംഗീകാരം
നല്കി വരികയും
എന്നാല്‍ ചില
ജില്ലകളില്‍ അത്
നിഷേധിക്കുകയും
ചെയ്യുന്നത്
ശ്രദ്ധയില്‍വന്നിട്ടുണ്ടോ;
വ്യക്തമാക്കുമോ?
മലയാളം
നിര്‍ബന്ധമായി
പഠിപ്പിക്കണമെന്ന ഉത്തരവ്
923.
ശ്രീ.എസ്.ശർമ്മ
,,
കെ.ഡി. പ്രസേനന്‍
,,
ഡി.കെ. മുരളി
,,
ജോണ്‍ ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാതൃഭാഷാ
പോഷണത്തിനായി
സംസ്ഥാനത്തെ ഹൈസ്കൂള്‍
തലം വരെയുള്ള എല്ലാ
ക്ലാസുകളിലും മലയാളം
നിര്‍ബന്ധമായി
പഠിപ്പിക്കണമെന്ന
ഉത്തരവു
നല്‍കിയിട്ടുണ്ടോ;
(ബി)
ഈ
ഉത്തരവ്
നടപ്പാക്കുന്നതില്‍
വൈമനസ്യമോ സാങ്കേതിക
തടസ്സമോ ഏതെങ്കിലും
സ്ഥാപനങ്ങള്‍
പ്രകടിപ്പിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കുമോ;
(സി)
സംസ്ഥാനത്തെ
ഹയര്‍ സെക്കന്ററി
സ്കൂളുകളില്‍ കൂടി
മലയാളം നിര്‍ബന്ധമാക്കി
,പഠിപ്പിക്കുന്നതിന്
നിലവിലെ സാഹചര്യത്തില്‍
എന്തെങ്കിലും
തടസ്സങ്ങളുണ്ടോ;
എങ്കില്‍ പ്രസ്തുത
തടസ്സങ്ങള്‍ പരിഹരിച്ച്
മലയാളഭാഷാ പഠനം
വ്യാപിപ്പിക്കുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ?
സംസ്ഥാന
സ്കൂള്‍ കലോത്സവുമായി
ബന്ധപ്പെട്ട പരാതികൾ .
924.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2017
ജനുവരിയില്‍ കണ്ണൂരില്‍
നടന്ന സംസ്ഥാന സ്കൂള്‍
കലോത്സവത്തില്‍ നൃത്ത
ഇനങ്ങളായ മോഹിനിയാട്ടം,
ഭരതനാട്യം എന്നിവയുടെ
വിധി നിര്‍ണ്ണയത്തില്‍
കടുത്ത അഴിമതി നടന്നു
എന്ന് പങ്കെടുത്ത ചില
കുട്ടികള്‍ ഡിപിഐ- ക്ക്
പരാതി
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
പരാതിയിന്മേൽ
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കുമോ;
(ബി)
സ്കൂള്‍
കലോത്സവത്തിന്റെ വിധി
കര്‍ത്താക്കളുടെ
പാനലില്‍ 3
വര്‍ഷത്തിലധികം
അംഗങ്ങളായിരുന്നവരെ
വീണ്ടും
ഉള്‍പ്പെടുത്തുകയില്ല
എന്ന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി ഉറപ്പ്
നല്‍കിയിട്ടും ഇതിനു
വിരുദ്ധമായി 5
വര്‍ഷത്തിലധികം വിധി
കര്ത്താക്കളായിരുന്നവരെ
വീണ്ടും പാനലില്‍
ഉള്‍പ്പെടുത്തിയ വിവരം
ശ്രദ്ധയില്‍പ്പെട്ടിരുന്നോ;
ഇവര്‍ ആരെല്ലാമാണെന്നും
ഏതെല്ലാം
മത്സരയിനങ്ങളിലായിരുന്നു
ഇവർ
വിധികർത്താക്കളായതെന്നും
വ്യക്തമാക്കുമോ ;
(സി)
വിധി
കര്‍ത്താക്കളുടെ പാനല്‍
തെരഞ്ഞെടുപ്പില്‍
പൊതുവിദ്യാഭ്യാസ
ഡയറക്ടറേറ്റിലെ Y
സെക്ഷന്‍
സൂപ്രണ്ടായിരുന്ന
ഉദ്യോഗസ്ഥന് ഡിപിഐ.യെ
തെറ്റിദ്ധരിപ്പിച്ചതുകൊണ്ടാണ്
ഇത്തരം വിധി
കര്‍ത്താക്കളെ
ഉള്പ്പെടുത്തിയതെന്നകാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
കൂടാതെ, സ്കൂള്‍
കലോത്സവസമയത്ത്
ടിയാന്റെ ചില
നടപടികൾക്കെതിരെ അധ്യപക
സംഘടനകളില്‍ നിന്നും
പരാതി ലഭിച്ചിട്ടുണ്ടോ;
(ഡി)
എങ്കില്‍
പ്രസ്തുത പരാതികളില്‍
എന്ത് നടപടി
സ്വീകരിക്കുവാനാണ് പൊതു
വിദ്യാഭ്യാസ വകുപ്പ്
പ്രിന്‍സിപ്പല്‍
സെക്രട്ടറി ശുപാര്‍ശ
നല്‍കിയതെന്നും
ഇതുപ്രകാരം നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്നും
വ്യക്തമാക്കുമോ ;
(ഇ)
അന്വേഷണ
വിധേയമായി ഡിപിഐ- ല്‍
നിന്നും
സ്ഥലംമാറ്റപ്പെട്ട
പ്രസ്തുത ഉദ്യോഗസ്ഥന്
ഇപ്പോള്‍ ജോലി
ചെയ്യുന്ന
സ്ഥലത്തുനിന്നും
മുന്‍പ്
പുറത്താക്കപ്പെടുവാനുണ്ടായ
കാരണം
എന്തായിരുന്നുവെന്ന്
വ്യക്തമാക്കുമോ?
സ്കൂള്‍
കലോത്സവങ്ങള്‍
925.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂള്‍
കലോത്സവങ്ങളില്‍ സങ്കര
ഭാഷയില്‍ രചിച്ച
മാപ്പിള പാട്ടുകള്‍
അവതരിപ്പിക്കുന്നവര്‍ക്കു
മാത്രം മാപ്പിള പാട്ട്
മത്സരങ്ങളില്‍ ഉയര്‍ന്ന
മാര്‍ക്ക് നല്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതു
കാരണം എ. ഡി. 1900
വര്‍ഷത്തിനു ശേഷം ലളിത
മലയാളത്തില്‍
ലക്ഷണമൊത്ത മാപ്പിള
പാട്ടുകള്‍ രചിച്ച
നിരവധി മാപ്പിള
കവികളുടെ രചനകള്‍
കലോത്സവ മത്സരങ്ങളില്‍
അവതരിപ്പിക്കുവാൻ
വിദ്യാര്‍ത്ഥികള്‍
തയ്യാറാകാത്ത സാഹചര്യം
ഉണ്ടായത് അറിയാമോ;
(സി)
ഇതിനു
പരിഹാരമായി സ്കൂള്‍
കലോത്സവങ്ങളില്‍
മാപ്പിള പാട്ട് (സങ്കര
ഭാഷ) മാപ്പിള പാട്ട്
(ലളിത മലയാളം)
എന്നിങ്ങനെ രണ്ടു
മത്സരങ്ങള്‍
ഉള്‍പ്പെടുത്തണമെന്ന്
സാംസ്ക്കാരിക
വകുപ്പിന്റെ കീഴില്‍
കൊണ്ടോട്ടിയില്‍
പ്രവര്‍ത്തിക്കുന്ന
മഹാകവി മോയിന്‍ കുട്ടി
വെെദ്യര് മാപ്പിള കലാ
അക്കാദമി
സെക്രട്ടറിയില്‍ നിന്ന്
നിവേദനം
ലഭിച്ചിട്ടുണ്ടോ;ഇതിന്മേല്
എന്തു തീരുമാനമെടുത്തു;
വിശദമാക്കുമോ?
സ്കൂള്‍
കെട്ടിടങ്ങളുടെ സുരക്ഷ
926.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
കെ. കെ. രാമചന്ദ്രന് നായര്‍
,,
സി.കെ. ഹരീന്ദ്രന്‍
,,
എം. രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്കൂള്‍ കെട്ടിടങ്ങളുടെ
സുരക്ഷ
പരിശോധിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇന്‍ഡ്യന്‍ നാഷണല്‍
ബില്‍ഡിംഗ് കോഡ്'
നിഷ്കര്‍ഷിക്കുന്ന
മാനദണ്ഡങ്ങള്‍
പാലിച്ചിട്ടുളളതാണ്
സംസ്ഥാനത്തെ
സര്‍ക്കാര്‍-എയ്ഡഡ്-സ്വകാര്യ
സ്കൂള്‍
കെട്ടിടങ്ങളെന്ന്
ഉറപ്പു
വരുത്തിയിട്ടുണ്ടോ;
(ബി)
ബന്ധപ്പെട്ട
എഞ്ചിനീയര്‍മാരും
ഉദ്യോഗസ്ഥരും
കാലാകാലങ്ങളില്‍
പരിശോധിച്ച് പ്രസ്തുത
മാനദണ്ഡങ്ങള്‍
കൃത്യമായി
പാലിച്ചുകൊണ്ട് സ്കൂള്‍
കെട്ടിടങ്ങള്‍
സംരക്ഷിക്കുന്നുണ്ടെന്നു
സാക്ഷ്യപ്പെടുത്താറുണ്ടോ;
(സി)
ഇക്കാര്യത്തില്‍
വീഴ്ച വരുത്തുന്ന
മാനേജുമെന്റുകൾക്കും
ബന്ധപ്പെട്ട
ഉദ്യോഗസ്ഥന്മാര്ക്കുമെതിരെ
നടപടി
സ്വീകരിക്കാറുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
നടപടികൾ സ്വീകരിക്കുമോ?
സ്കൂള്‍
പരീക്ഷകള്‍ക്കും,
ചോദ്യപേപ്പര്‍
തയ്യാറാക്കുന്നതിലും
പരിഷ്കരണം
927.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സ്കൂള്‍
പരീക്ഷകള്‍ക്കും,
ചോദ്യപേപ്പര്‍
തയ്യാറാക്കുന്നതിലും
പരിഷ്കരണം കൊണ്ടുവരാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ എന്തു തരം
പരിഷ്കരണമാണ്
പരിഗണനയില്‍ ഉള്ളതെന്നു
വ്യക്തമാക്കുമോ ?
കേരളത്തിലെ
അംഗീകൃത സ്കൂളുകളുടെ
പ്രശ്നങ്ങള്‍
928.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
അംഗീകൃത സ്കൂളുകളുടെ
വരവ് ചെലവ് കണക്കുകൾ
സര്‍ക്കാര്‍ പഠനത്തിന്
വിധേയമാക്കുമോ;
(ബി)
ഒാരോ
സ്കൂളുകളുടെയും
വരുമാനത്തിന്‍െറ
അടിസ്ഥാനത്തില്‍
ജീവനക്കാരുടെ സേവന വേതന
വ്യവസ്ഥകള്‍
നിശ്ചയിക്കുന്ന കാര്യം
പരിഗണിക്കുമോ;
(സി)
പ്രസ്തുത
മേഖലയില്‍
അഴിമതിയുണ്ടെങ്കില്‍
അത്തരം സ്ഥാപനങ്ങളെ
കണ്ടുപിടിച്ച് നടപടി
സ്വീകരിക്കാന്‍
തയ്യാറാകുമോ;
(ഡി)
സ്കൂളുകളുടെ
വരുമാനത്തിന്‍െറ
അടിസ്ഥാനത്തില്‍ ഫീസിന്
സ്ളാബ് സമ്പ്രദായം
നടപ്പാക്കുന്ന കാര്യം
പരിശോധിക്കുമോ?
മാങ്കയില്‍
സ്കൂളിന്റെ ചുറ്റുമതില്‍
929.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃപ്പൂണിത്തുറ
മണ്ഡലത്തിലെ മരട്
നഗരസഭയിലെ മാങ്കയില്‍
സ്കൂളിന്റെ
ചുറ്റുമതില്‍
പുനര്നിര്മ്മിക്കുന്നതിനു
മുന്‍പായി ഒരു വശത്തെ
റോഡിന്റെ വികസനത്തിനായി
സ്ഥലം
വിട്ടുനല്‍കണമെന്ന
അപേക്ഷ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
അപേക്ഷ ഡി.പി.ഐ യുടെ
റിപ്പോര്‍ട്ടിനായി
അയച്ചിട്ടുണ്ടോയെന്നും
എങ്കില്‍ ആയതു
സംബന്ധിച്ച ഫയല്‍
നമ്പരും പ്രസ്തുത
ഫയലിന്റെ നിലവിലെ
സ്ഥിതിയും എന്താണെന്നും
അറിയിക്കുമോ;
(സി)
പ്രസ്തുത
പ്രവൃത്തി അടിയന്തരമായി
പൂര്‍ത്തീകരിക്കുന്നതിന്
ഏതെങ്കിലും അപേക്ഷ
ലഭിച്ചിട്ടുണ്ടോയെന്നും
എങ്കില്‍ ആയതിന്മേൽ
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്നും
വിശദമാക്കാമോ;
(ഡി)
പ്രസ്തുത പ്രവൃത്തി
അടിയന്തരമായി
പൂര്‍ത്തീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
സ്പെഷ്യല്‍
സ്കൂളുകളുടെ പ്രവര്‍ത്തനം
930.
ശ്രീ.ബി.സത്യന്
,,
മുരളി പെരുനെല്ലി
,,
വി. അബ്ദുറഹിമാന്
,,
ആന്റണി ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്പെഷ്യല്‍ സ്കൂളുകളുടെ
പ്രവര്‍ത്തനം അവലോകനം
ചെയ്യാറുണ്ടോയെന്നു
വിശദമാക്കുമോ;
(ബി)
ഇത്തരം
സ്കൂളുകളിലെ
കുട്ടികള്‍ക്ക്
ആവശ്യമായ
പഠനോപകരണങ്ങള്‍
വികസിപ്പിക്കുന്നതിനും
വിതരണം ചെയ്യുന്നതിനും
പ്രത്യേക സംവിധാനം
ഏര്‍പ്പെടുത്തുമോ;
(സി)
സ്പെഷ്യല്‍
സ്കൂളുകളിലെ
കുട്ടികളുടെ
വിദ്യാഭ്യാസം
ശാസ്ത്രീയമായി
പുന:സംഘടിപ്പിക്കുന്നതിനുളള
പ്രത്യേക പദ്ധതി
തയ്യാറാക്കുമോ;
(ഡി)
ഈ
രംഗത്ത്
പ്രവര്‍ത്തിക്കുന്ന
വിവിധ ഏജന്‍സികളുടെ
പ്രവര്‍ത്തനങ്ങള്‍
ഏകോപിപ്പിച്ച്
കാര്യക്ഷമത
ഉറപ്പാക്കാന്‍ നടപടി
സ്വീകരിക്കുമോ?
സംസ്ഥാനത്തെ
സി.ബി.എസ്.ഇ സ്കൂളുകളുടെ
പ്രവര്‍ത്തനം
931.
ശ്രീ.പി.ടി.
തോമസ്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഏതാനും സി.ബി.എസ്.ഇ
സ്കൂളുകൾ വന്‍ തുക
നല്കി എല്‍.കെ.ജി
യില്‍ ചേര്‍ന്ന
കുട്ടികളില്‍ നിന്നും
ഒന്നാം ക്ലാസ്സില്‍
ചേരുമ്പോള്‍ വീണ്ടും
വന്‍ തുക ഡൊണേഷനായി
വാങ്ങുന്നതും ഫീസിന്
പുറമേ ആക്ടിവിറ്റി
ഫീസായി വന്‍ തുക
വാങ്ങുന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതു
തടയുന്നതിന് നടപടി
സ്വീകരിക്കാമോ?
(ബി)
സംസ്ഥാന
ബാലവകാശ കമ്മീഷന്റെ
നി൪ദ്ദേശത്തിനു
വിരുദ്ധമായി വിവിധ
പ്രവൃത്തി ദിവസങ്ങളില്‍
വ്യത്യസ്ത യൂണിഫോമുകള്‍
എന്ന വ്യവസ്ഥ
നടപ്പിലാക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് തടയുന്നതിന് നടപടി
സ്വീകരിക്കുമോ;
(സി)
പഠനനിലവാരം
കുറവാണെന്ന കാരണം
പറഞ്ഞു പത്താം
ക്ലാസ്സില്‍ പഠിക്കുന്ന
കുട്ടികള്‍
ഉള്‍പ്പെടെയുള്ളവര്‍ക്ക്
നിര്‍ബന്ധിത ടി.സി.
നല്‍കുന്നത്
തടയുന്നതിന് അടിയന്തര
നടപടി സ്വീകരിക്കുമോ?
മലാപ്പറമ്പ്
സ്കൂള്‍ ഏറ്റെടുക്കൽ
932.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
മലാപ്പറമ്പ് എല്‍.പി
സ്കൂള്‍ സര്‍ക്കാര്‍
ഏറ്റെടുത്തിട്ടുണ്ടോ;ഇല്ലെങ്കില്‍
കാലതാമസത്തിനുള്ള കാരണം
എന്താണെന്ന്
വ്യക്തമാക്കുമോ ;
(ബി)
നടപടിക്രമങ്ങള്‍
എപ്പോള്‍
പൂര്‍ത്തീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
വിശദംശങ്ങള്‍ നല്‍കാമോ;
(സി)
സ്കൂള്‍
എറ്റെടുക്കുന്നതിലേയ്ക്കായി
സര്‍ക്കാര്‍ ഖജനാവില്‍
നിന്നും എത്ര രൂപാ
ചെലവഴിക്കേണ്ടി
വരുമെന്നാണ്
കണക്കാക്കപ്പെടുന്നത്;
(ഡി)
സമാന
സാഹചര്യത്തിലുള്ള
മറ്റെതെങ്കിലും സ്കൂള്‍
ഏറ്റെടുക്കാന്‍
ആലോചിക്കുന്നുണ്ടോ;വിശദാംശങ്ങള്‍
നല്‍കാമോ?
സ്കൂളുകളുടെ
മാസ്റ്റര്‍ പ്ലാന്‍
933.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മികവിന്റെ
കേന്ദ്രമാക്കി
വികസിപ്പിക്കുന്നതിന്
തെരഞ്ഞെടുത്തിട്ടുള്ള
സ്കൂളുകളുടെ മാസ്റ്റര്‍
പ്ലാന്‍
തയ്യാറാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
പെരിന്തല്‍മണ്ണ
ഗവ: മോഡല്‍
എച്ച്.എസ്.എസ് -നെ ഈ
പദ്ധതി പ്രകാരം
വികസിപ്പിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(സി)
ഭൗതികസാഹചര്യങ്ങള്‍
മെച്ചപ്പെടുത്തുന്നതിന്
വേണ്ടി
ഉള്‍പ്പെടുത്തിയിട്ടുള്ള
പുലാമന്തോള്‍
ജി.എച്ച്.എസ്.എസ്.,
കുന്നക്കാവ്
ജി.എച്ച്.എസ്.എസ്.
എന്നീ സ്കൂളുകളില്‍ ടി
പദ്ധതി നടത്തിപ്പിന്റെ
ഭാഗമായി സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ള
നടപടികളുടെ വിശദാംശം
ലഭ്യമാക്കുമോ?
ഹൈസ്ക്കൂള്
അസിസ്റ്റന്റ് ഒഴിവുകള്‍
T 934.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലപ്പുഴ
ജില്ലയില്‍ എത്ര
ഹൈസ്ക്കൂള്
അസിസ്റ്റന്റ്
(ഇംഗ്ലീഷ്)-ന്റെ
ഒഴിവുകളുണ്ടെന്നു
വ്യക്തമാക്കാമോ;
പ്രസ്തുത ഒഴിവുകള്‍
നികത്താന്‍ സത്വര നടപടി
സ്വീകരിക്കുമോ;
(ബി)
2017
മാര്‍ച്ച് മാസത്തോടെ
എത്ര ഒഴിവുകള്‍
ഉണ്ടാവുമെന്നും
പി.എസ്.സി റാങ്ക്
ലിസ്റ്റ് പ്രകാരം ഏത്
റാങ്ക്
വരെയുള്ളവര്‍ക്ക് ഇത്
പ്രകാരം നിയമനം
ലഭിക്കുവാനിടയുണ്ടെന്നും
വ്യക്തമാക്കാമോ ;
സര്‍ക്കാര്‍
വിദ്യാലയങ്ങള്‍ മികവിന്റെ
കേന്ദ്രങ്ങൾ
935.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍ക്കാര്‍
വിദ്യാലയങ്ങള്‍
മികവിന്റെ
കേന്ദ്രങ്ങളാക്കുന്നതിന്
സ്വീകരിച്ചിട്ടുളള
നടപടികള്‍
എന്തൊക്കയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
സ്കൂളുകളില്‍
എന്തൊക്കെ
സൗകര്യങ്ങളാണ്
ഏര്‍പ്പെടുത്തുന്നതെന്നും
ഇതിന്റെ നടപടികള്‍
ഏതുവരെ
ആയിട്ടുണ്ടെന്നും
വിശദമാക്കാമോ;
(സി)
ആദ്യഘട്ടത്തില്‍
തെരഞ്ഞെടുത്ത
സ്കൂളുകള്‍
ഏതൊക്കെയാണെന്ന്
വിശദമാക്കുമോ?
സ്കൂളുകളില്‍
ഗേള്‍സ് ഫ്രണ്ട് ലി ടോയ്
ലറ്റ്
936.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തില്‍
എം.എല്‍.എ. ആസ്തി വികസന
പദ്ധതിയില്‍
ഉള്‍പ്പെടുത്തി 15
സ്കൂളുകളില്‍ ഗേള്‍സ്
ഫ്രണ്ട് ലി ടോയ് ലറ്റ്
നിര്‍മ്മിക്കുന്നതിന്
തുക അനുവദിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പ്രവൃത്തിയുടെ
ഭരണാനുമതിയ്ക്കും
പൂര്‍ത്തീകരണത്തിനുമായി
വിദ്യാഭ്യാസ വകുപ്പ്
(എം) സെക്ഷന്‍,
ഡി.പി.എെ, ഡി.ഡി.
ആലപ്പുഴ എന്നിവർ
സ്വീകരിച്ച നടപടികളുടെ
വിശദവിവരം
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
പ്രവൃത്തിക്ക് അടിയന്തര
ഭരണാനുമതി
ലഭ്യമാക്കുമോയെന്ന്
വ്യക്തമാക്കുമോ?
കോഴിക്കോട്
സിവില്‍ സര്‍വ്വീസ്
അക്കാദമിക്ക് സ്വന്തമായി
കെട്ടിടം
937.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
സിവില്‍ സര്‍വ്വീസ്
അക്കാദമിക്ക്
സ്വന്തമായി കെട്ടിടം
നിര്‍മ്മിക്കുന്നതിലേയ്ക്കായി
എന്തെല്ലാം നടപടികളാണ്
നാളിതുവരെ
സ്വീകരിച്ചതെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
കെട്ടിട
നിര്‍മ്മാണത്തിന് എത്ര
രൂപയാണ്
വകയിരുത്തിയതെന്നും
ഏതെല്ലാം
കേന്ദ്രങ്ങളില്‍
നിന്നാണ് തുക
ലഭിച്ചതെന്നും
വ്യക്തമാക്കുമോ?
ഹയർസെക്കന്ററി
സ്കൂളുകളില്‍ അദ്ധ്യാപക
തസ്തിക
938.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹയർസെക്കന്ററി
വിഭാഗത്തിലെ
അധ്യാപകരുടെ ക്ലാസ്
പിരീഡുകളുടെ എണ്ണം
വര്‍ദ്ധിപ്പിക്കുന്നതിന്
ധനകാര്യവകുപ്പ് ശിപാർശ
നല്‍കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
പുതുതായി
അനുവദിച്ച
ഹയർസെക്കന്ററി
സ്കൂളുകളില്‍ അദ്ധ്യാപക
തസ്തിക
സൃഷ്ടിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞം
939.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
"പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞം"എന്ന
പദ്ധതിയ്ക്കായി വിഭാവന
ചെയ്തിട്ടുള്ള
കാര്യങ്ങള്‍ എന്തെല്ലാം
എന്ന് വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയ്ക്കായി
പ്രത്യേകം തുക
വകയിരുത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ ?
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞം
940.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
'പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞ'ത്തിന്റെ
ഭാഗമായി ജൈവവൈവിധ്യ
ഉദ്യാനം
നിര്‍മ്മിക്കുന്നതിനായി
തുക
അനുവദിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
തിരുവനന്തപുരം
ജില്ലയിലെ ഏതൊക്കെ
സ്കൂളുകള്‍ക്കാണ് തുക
അനുവദിച്ചതെന്ന്
വ്യക്തമാക്കുമോ?
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞം
941.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
,,
ഗീതാ ഗോപി
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
സംരക്ഷണത്തിനും,
വീണ്ടെടുപ്പിനുമായി
സര്‍ക്കാര്‍
നടപ്പാക്കുന്ന
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(ബി)
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ
ഭാഗമായി കരിക്കുലം
നവീകരണം
ഉദ്ദേശിക്കുന്നുണ്ടോ;
മാറുന്ന ലോക
സാഹചര്യങ്ങള്‍ക്കനുസൃതമായി
ജീവിതത്തെ നേരിടാന്‍
കുട്ടികളെ
പ്രാപ്തരാക്കുന്ന
തരത്തിലുള്ള
പഠനവിഷയങ്ങൾ സിലബസില്‍
ഉള്ക്കൊള്ളിക്കുമോയെന്ന്
വിശദമാക്കുമോ;
(സി)
പ്രസ്തുത
യജ്ഞത്തിന്റെ ഭാഗമായി
അദ്ധ്യാപകര്‍ക്ക്
ആവശ്യമായ പരിശീലനം
നല്കുന്നുണ്ടോ;
വ്യക്തമാക്കുമോ?
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞം
942.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ
ഭാഗമായി ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ട
വിദ്യാലയങ്ങളില്‍
എന്തെല്ലാം നവീകരണ
പ്രവര്‍ത്തനങ്ങളാണ്
നടപ്പാക്കുക എന്ന്
അറിയിക്കുമോ;
(ബി)
അന്താരാഷ്ട്ര
നിലവാരത്തിലുള്ള
പ്രൈമറി സ്കൂള്‍,
ഹൈസ്കൂള്‍,
ജൈവവൈവിധ്യോദ്യാനം,
ലാബുകള്‍ എന്നിവ
മണ്ഡലത്തിലെ ഏതെല്ലാം
സ്കൂളുകളിലാണ്
ആദ്യഘട്ടമായി
നടപ്പാക്കുക
എന്നറിയിക്കുമോ;
(സി)
പ്രസ്തുത
പദ്ധതികളുടെ
നിര്‍മ്മാണം ഏത്
ഘട്ടത്തിലാണ്
എന്നറിയിക്കുമോ?
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞം
943.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞ പ്രകാരം
അരൂര്‍ മണ്ഡലത്തിലെ
ഏതെല്ലാം
വിദ്യാലയങ്ങളെയാണ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്
എന്ന് വ്യക്തമാക്കുമോ;
(ബി)
ബഹു.
മുഖ്യമന്ത്രി നിയമസഭാ
മന്ദിരത്തില്‍ വച്ച്
പദ്ധതി വിശദീകരിക്കുന്ന
ഘട്ടത്തില്‍ പ്രത്യേകം
ക്ഷണിച്ചിരുന്ന
തിരുനല്ലൂര്‍,
പെരുമ്പളം, തേവര്‍വട്ടം
എന്നീ ഹയര്‍ സെക്കന്ററി
സ്കൂളുകള്‍ക്ക് ഈ
പദ്ധതി പ്രകാരം എത്ര
രൂപയുടെ സഹായമാണ്
ലഭിക്കുക എന്ന്
വ്യക്തമാക്കുമോ;
(സി)
ആദ്യഘട്ടത്തില്‍
അരൂര്‍ മണ്ഡലത്തില്‍
എല്‍.പി. സ്കൂള്‍
ഗണത്തില്‍ എയ്ഡഡ്
സ്കൂളുായ സെന്റ്
ഫ്രാന്‍സിസ്
എല്‍.പി.എസ്.എരമല്ലൂര്‍.,
സര്‍ക്കാര്‍ സ്കൂളായ
മറ്റത്തില്‍ഭാഗം
എല്‍.പി.എസ്.എന്നിവയ്ക്ക്
എത്ര രൂപയുടെ
ധനസഹായമാണ്
ലഭിക്കുന്നത് എന്ന്
വ്യക്തമാക്കുമോ;
(ഡി)
ഈ
വര്‍ഷം ഒരു
മണ്ഡലത്തില്‍
ജൈവവൈവിദ്ധ്യ
ഉദ്യാനത്തിന് എത്ര രൂപ
വീതം എത്ര
വിദ്യാലയങ്ങള്‍ക്കാണ്
നല്‍കുന്നത് എന്ന്
വ്യക്തമാക്കുമോ ?
പൊതുവിദ്യാഭ്യാസ
സംരക്ഷണം
944.
ശ്രീ.എ.
പ്രദീപ്കുമാര്‍
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.എ.
എന്‍. ഷംസീര്‍
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതു
വിദ്യാഭ്യാസ
സംരക്ഷണത്തിനായി
ആവിഷ്കരിച്ചിട്ടുള്ള
പദ്ധതികളുടെ
വിശദാംശങ്ങൾ നൽകുമോ ;
(ബി)
ഭൗതിക
സൗകര്യങ്ങളും അദ്ധ്യായന
നിലവാരവും
മെച്ചപ്പെടുത്തിക്കൊണ്ട്
പൊതുവിദ്യാലയങ്ങളിലേക്ക്
കൂടുതല്‍ കുട്ടികളെ
ആകര്‍ഷിക്കാനുള്ള
പ്രവര്‍ത്തനത്തിന്റെ
പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
(സി)
മതനിരപേക്ഷ
പുരോഗമന പൗരബോധം
രൂപപ്പെടുത്തുന്നതിന്റെ
ഭാഗമായി മാതൃഭാഷയിലുള്ള
അദ്ധ്യായനം
പ്രോത്സാഹിപ്പിക്കേണ്ടതിന്റെ
ആവശ്യകത
കണക്കിലെടുത്തിട്ടുണ്ടോ?
ബൈട്രാന്‍സ്ഫര്‍
നിയമനത്തിലെ അവ്യക്തത
945.
ശ്രീ.എല്‍ദോസ്
കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എയിഡഡ്
ഹയര്‍ സെക്കന്ററി
മേഖലയില്‍
ബൈട്രാന്‍സ്ഫര്‍ നിയമനം
ലഭിച്ച അദ്ധ്യാപകർക്ക്
നിയമനാംഗീകാരം
നല്കുന്നതില്
വ്യത്യസ്ത നിലപാടുകള്‍
സ്വീകരിച്ചതു കാരണം
പ്രസ്തുത അദ്ധ്യാപകര്‍
സെലക്ഷന് കമ്മിറ്റി
കൂടാതെ നിയമനാംഗീകാരം
ലഭിച്ചവര്‍,
നിയമനാംഗീകാരം
നിരസിച്ചതിനുശേഷം
സെലക്ഷന് കമ്മിറ്റി
കൂടി വീണ്ടും
നിയമനാംഗീകാരം
ലഭിച്ചവര്‍,
നിയമപ്രകാരം സെലക്ഷന്
കമ്മിറ്റി കൂടിയശേഷം
നിയമനാംഗീകാരം
ലഭിച്ചവര്‍ എന്നിങ്ങനെ
നിലവിൽ മൂന്ന്
വിഭാഗങ്ങളിൽ
ഉൾപ്പെട്ടിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ആര്.ഡി.ഡി.
ഓഫീസുകളില്‍ നിന്നും
തെറ്റായ നിര്‍ദ്ദേശം
ലഭിച്ചതിലൂടെ ഇതില്‍
ഒരു വിഭാഗത്തിന്
സെലക്ഷന് കമ്മിറ്റി
കൂടാതെയള്ള
നിയമനാംഗീകാരമാണ്
ലഭിച്ചിട്ടുള്ളതെന്ന
വസ്തുത
പരിശോധിച്ചിട്ടുണ്ടോ;
(സി)
മറ്റൊരു
വിഭാഗത്തിന്
ആര്.ഡി.ഡി.
ഓഫീസുകളില്‍ നിന്നും
തെറ്റായ നിര്‍ദ്ദേശം
ലഭിച്ചതിലൂടെ നിയമനം
ലഭിച്ച തീയതി മുതലുള്ള
സര്‍വ്വീസ്
നഷ്ടപ്പെട്ടിരിയ്ക്കുന്ന
അവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
പ്രസ്തുത
സാഹചര്യത്തിൽ
ബൈട്രാന്‍സ്ഫര്‍ നിയമനം
ലഭിയ്ക്കുന്നവര്‍ക്ക്
സെലക്ഷന് കമ്മിറ്റി
കൂടണമെന്ന മാനദണ്ഡം
ഒഴിവാക്കി മുന്‍കാല
പ്രാബല്യത്തോടെ
എല്ലാവര്ക്കും അവര്‍
അനുഷ്ഠിച്ച സേവനകാലം
അംഗീകരിച്ച്
നിയമനാംഗീകാരം
നല്കുവാന് നടപടി
സ്വീകരിയ്ക്കുമോ?
വിദ്യാലയങ്ങളിലെ
വാര്‍ഷികാഘോഷങ്ങള്‍
946.
ശ്രീ.വി.ടി.ബല്‍റാം
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
വകുപ്പിന്റെ കീഴിലുള്ള
വിദ്യാലയങ്ങളില്‍
വാര്‍ഷികാഘോഷങ്ങള്‍
നടത്തുന്നതിന്
എന്തെങ്കിലും
നിബന്ധനകള്‍
നിലവിലുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
പല
വിദ്യാലയങ്ങളും
വൈകുന്നേരങ്ങളിലും
രാത്രികാലങ്ങളിലും
വാര്‍ഷികാഘോഷങ്ങള്‍
നടത്തുന്നത്
വിദ്യാര്‍ത്ഥിനികള്‍ക്കും
അദ്ധ്യാപികമാര്‍ക്കും
വളരെയധികം
ബുദ്ധിമുട്ടുകള്‍
ഉണ്ടാക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
വാര്‍ഷികാഘോഷങ്ങള്‍ക്കായി
സ്കൂള്‍ അധികൃതര്‍ക്ക്
പണം പിരിക്കുന്നതിന്
അനുമതി
നല്‍കിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ഡി)
സ്കൂള്‍
വാര്‍ഷികാഘോഷങ്ങള്‍
രാത്രികാലങ്ങളില്‍
നടത്തുന്നത്
ഒഴിവാക്കുവാനും
വാര്ഷികാഘോഷങ്ങള്ക്കായുള്ള
നിര്‍ബന്ധിത പണപ്പിരിവ്
ഒഴിവാക്കുന്നതിനുമാവശ്യമായ
നടപടി സ്വീകരിക്കുമോ?
പാഠപുസ്തകങ്ങളുടെ
സൗജന്യ വിതരണം
947.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഓരോ വര്‍ഷവും എത്ര
വിദ്യാര്‍ത്ഥികള്‍ക്കാണ്
പാഠപുസ്തകങ്ങള്‍
സൗജന്യമായി വിതരണം
ചെയ്യുന്നതെന്ന്
വിശദമാക്കുമോ;
(ബി)
ഇതിനു
വേണ്ടി ഓരോ വര്‍ഷവും
എത്ര രൂപയാണ്
ചെലവഴിക്കുന്നതെന്ന്
വിശദമാക്കുമോ?
വിദ്യാലയങ്ങളില്‍
ഗ്രീന്‍ പ്രോട്ടോക്കോള്‍
948.
ശ്രീ.ബി.ഡി.
ദേവസ്സി
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.ഐ.ബി.
സതീഷ്
,,
പി. ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹരിത
കേരളം പദ്ധതിയുടെ
ഭാഗമായി വിദ്യാഭ്യാസ
വകുപ്പ്
പൊതുവിദ്യാലയങ്ങളില്‍
ഗ്രീന്‍
പ്രോട്ടോക്കോള്‍
നടപ്പിലാക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
ഇതിന്‍െറ ലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്;
വ്യക്തമാക്കുമോ;
(ബി)
ആരുടെയെല്ലാം
സഹായത്തോടെയും
പങ്കാളിത്തത്തോടെയുമാണ്
ഈ പദ്ധതി
നടപ്പിലാക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
പഠനത്തോടൊപ്പം
പ്രകൃതി സന്തുലനം
നിലനിര്‍ത്താനുള്ള
ഉദ്യമങ്ങളില്‍
പങ്കാളിയാവുക എന്ന
സംസ്ക്കാരം
പുതുതലമുറയില്‍
സൃഷ്ടിയ്ക്കാൻ ഈ പദ്ധതി
എത്രത്തോളം
സഹായകമാകുമെന്ന്
വ്യക്തമാക്കുമോ?
പൊതുവിദ്യാഭ്യാസം
ശക്തിപ്പെടുത്തല്‍
949.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസം
ശക്തിപ്പെടുത്തുന്നതിന്റെ
ഭാഗമായി ഹൈടെക്
ആക്കുന്നതിന് 5 കോടി
അനുവദിച്ചിരിക്കുന്ന
സ്കൂളുകളില്‍
നിര്‍വ്വഹണ ഏജന്‍സിയായി
ഏതെല്ലാം
ഏജന്‍സികളെയാണ്
സര്‍ക്കാര്‍
തീരുമാനിച്ചിരിക്കുന്നത്;
(ബി)
നിര്‍വ്വഹണ
ഏജന്‍സികളെ
തെരഞ്ഞെടുക്കുന്നതിനുള്ള
മാനദണ്ഡം
വ്യക്തമാക്കാമോ?
ചോദ്യപേപ്പറുകള്‍
തയ്യാറാക്കുന്നതില്‍
വീഴ്ചകള്‍ ഉണ്ടാകാതിരിക്കാന്‍
നടപടി
950.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്‍െറ
കാലത്ത് സംസ്ഥാനത്ത്
എസ്.എസ്.എല്‍.സി, പ്ലസ്
വണ്‍, പ്ലസ് ടു
പരീക്ഷകൾക്ക് ചോദ്യങ്ങൾ
തയ്യാറാക്കുവാൻ
നിയോഗിച്ചിരുന്നത് ഏതു
വിഭാഗം
അദ്ധ്യാപകരെയായിരുന്നുവെന്നും
2016-17 അദ്ധ്യായന
വര്‍ഷത്തിൽ പ്രസ്തുത
പ്രവൃത്തിയ്ക്കായി
നിയോഗിച്ചത് ഏതു വിഭാഗം
അദ്ധ്യാപകരെയായിരുന്നുവെന്നും
വിഭാഗം തിരിച്ച്
വിശദാംശം ലഭ്യമാക്കുമോ;
(ബി)
2016-17
അദ്ധ്യായന വര്‍ഷത്തെ
എസ്.എസ്.എല്‍.സി, പ്ലസ്
വണ്‍, പ്ലസ് ടു പരീക്ഷാ
ചോദ്യപേപ്പറുകളില്‍
പലതിലും സിലബസ്സിനു
പുറത്തുള്ളതും,
ചോദ്യകര്‍ത്താക്കളുടെ
പാണ്ഡിത്യം
വിലയിരുത്തന്നതുമായ
ചോദ്യങ്ങൾ
ഉണ്ടായിരുന്നതിനെക്കുറിച്ചു
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശങ്ങൾ
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
പരീക്ഷകൾ എഴുതിയ
വിദ്യാർത്ഥികൾക്കു
ജയിക്കുവാനും ഗ്രേഡുകൾ
നഷ്ടപെടാതിരിക്കാനുമായി
എന്തു പരിഹാരനടപടിയാണ്
ചെയ്യുവാനുദ്ദേശിക്കുന്നതെന്നും
, മേലില്‍ ഇത്തരം
വീഴ്ചകള്‍
ഉണ്ടാകാതിരിക്കാന്‍
സ്വീകരിക്കാൻ
ഉദ്ദേശിക്കുന്ന നടപടികൾ
എന്തെല്ലാമെന്നും
വ്യക്തമാക്കുമോ?
ഐക്യരാഷ്ട്രസഭയുടെ
പ്രകൃതി സംരക്ഷണ സന്ദേശം
951.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഐക്യരാഷ്ട്രസഭയുടെ
പ്രകൃതി സംരക്ഷണ
സന്ദേശം ഉള്‍ക്കൊണ്ട്
അതിന്റെ തുടര്‍ച്ചയായി
കേരളത്തിലെ
വിദ്യാലയങ്ങളില്‍
ഇതുമായി ബന്ധപ്പെട്ട്
എന്തെങ്കിലും
പ്രവൃത്തികൾ
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കിൽ അതിന്റെ പൂർണ
രൂപം വെളിപ്പെടുത്തുമോ;
(ബി)
പ്രകൃതി
സംരക്ഷണത്തിന്റെ
പേരില്‍ സംസ്ഥാനത്ത്
വിവിധ ഗവണ്മെന്റു
വിദ്യാലയങ്ങളില്‍ പലവിധ
പദ്ധതികള്‍
നടപ്പിലാക്കിയെങ്കിലും
ഉദ്ദേശിച്ച ഫലം
ലഭ്യമായിട്ടില്ലെന്ന
കാര്യം
ശ്രദ്ധിച്ചിട്ടുണ്ടോ;
(സി)
ഇപ്പോള്‍
വിഭാവനം ചെയ്യുന്ന
പദ്ധതികളെങ്കിലും
സദുദ്ദേശ്യത്തോടെ
നടപ്പാക്കുന്നതിനും
കേരളം "ദൈവത്തിന്റെ
സ്വന്തം നാട്" എന്നത്
സംബന്ധിച്ച്
വിദ്യാര്‍ത്ഥികളില്‍
അവബോധം
സൃഷ്ടിക്കുന്നതിനും
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
വിദ്യാര്‍ത്ഥികളുടെ
പഠന നിലവാരം
952.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാര്‍ത്ഥികളുടെ
പഠനനിലവാരം
ഉയര്‍ത്തുന്നതിന്റെ
ഭാഗമായി
എസ്.എസ്.എല്‍.സി,
പ്ലസ്ടു
വിദ്യാര്‍ത്ഥികള്‍ക്ക്
മാര്‍ക്ക്ദാനം
നടത്തുന്നത്
ഒഴിവാക്കാന്‍ നടപടി
സ്വീകരിക്കുമോ;
(ബി)
മാര്‍ക്ക്ദാനം
നടത്തുന്നതും
ഉദാരമൂല്യനിര്ണ്ണയം
നടത്തുന്നതും കാരണം
വിദ്യാര്‍ത്ഥികളുടെ
പഠനനിലവാരം കുറയുന്നു
എന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഇക്കാര്യത്തില്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്?
വിദ്യാഭ്യാസവകുപ്പ്
നടത്തിയ പരീക്ഷകള്‍
953.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിദ്യാഭ്യാസവകുപ്പ്
നടത്തിയ ഏതെല്ലാം
പരീക്ഷകളിലാണ് വീഴ്ച
കണ്ടെത്തിയിട്ടുള്ളത്;
ഏത് സാഹചര്യത്തിലാണ് ഈ
വീഴ്ചകളുണ്ടായതെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(ബി)
എസ്.എസ്.എല്‍.സി.
കണക്ക് പരീക്ഷ
റദ്ദാക്കി വീണ്ടും
നടത്തിയതുമൂലം ഏകദേശം
എത്ര
വിദ്യാര്‍ത്ഥികളാണ്
പ്രയാസമനുഭവിക്കേണ്ടി
വന്നതെന്ന്
കണക്കാക്കിയിട്ടുണ്ടോ;
(സി)
സര്‍ക്കാരിന്റെ
ഇത്തരം വീഴ്ചകള്‍ കാരണം
മാനസിക സംഘര്‍ഷം
അനുഭവിക്കേണ്ടിവരുന്ന
വിദ്യാര്‍ത്ഥികളുടെയും
രക്ഷിതാക്കളുടെയും
പ്രയാസങ്ങള്‍
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുകയുണ്ടായെന്ന്
വ്യക്തമാക്കുമോ?
നെയ്യാറ്റിന്‍കരയിലെ
സ്കൂളുകളില്‍ ജൈവപാര്‍ക്ക്
954.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തിലെ
സ്കൂളുകളില്‍
വിദ്യാഭ്യാസ വകുപ്പ്
നടപ്പിലാക്കുന്ന
ജൈവപാര്‍ക്ക്
സ്ഥാപിക്കാന്‍ നടപടി
സ്വീകരിച്ചോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ജൈവപാര്‍ക്ക്
സ്ഥാപിക്കുന്നതിന്
പരിഗണനക്കുന്നതിനുവേണ്ടി
നല്കിയ സ്കൂളുകളില്‍
ഇത് സ്ഥാപിക്കുന്നതിന്
ആവശ്യമായ ഫണ്ട് എന്ന്
നല്കാന് കഴിയും; ഈ
പദ്ധതി 2017-18-ല്‍
പൂര്‍ത്തീകരിക്കാന്‍
കഴിയുമോയെന്ന്
വ്യക്തമാക്കുമോ?
പൊതുവിദ്യാഭ്യാസസംരക്ഷണം
955.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസസംരക്ഷണത്തിന്റെ
ഭാഗമായി സ്വീകരിക്കുന്ന
നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
എല്‍.പി,
യു.പി, എച്ച്.എസ്,
എച്ച്.എസ്.എസ് എന്നീ
വിഭാഗങ്ങളിലെ
അടിസ്ഥാനസൗകര്യങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കാമോ ?
ഭിന്നശേഷിക്കാരായിട്ടുള്ള
കുട്ടികളുടെ വിദ്യാഭ്യാസം
956.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിദ്യാലയങ്ങളില്‍
ശാരീരികമായും
ബൗദ്ധികമായും
വെല്ലുവിളി നേരിടുന്ന
കുട്ടികള്‍ക്ക്
വിദ്യാഭ്യാസം
മെച്ചപ്പെടുത്തുന്നതിനായി
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കിവരുന്നതെന്നു
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
കുട്ടികളുടെ ശേഷികൾ
പരമാവധി
വികസിപ്പിക്കുന്നതിനായി
പ്രത്യേക പദ്ധതികൾ
(പാഠ്യ പദ്ധതികള്‍
ഉള്‍പ്പടെ) തയ്യാറാക്കി
നടപ്പിലാക്കാമോ?
പൊതുവിദ്യാഭ്യാസസമ്പ്രദായം
ശക്തിപ്പെടുത്തുവാനുള്ള
പദ്ധതികള്‍
957.
ശ്രീ.കെ.മുരളീധരന്
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
ഹൈബി ഈഡന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൊതുവിദ്യാഭ്യാസസമ്പ്രദായത്തില്
മാറ്റം വരുത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശം
വ്യക്തമാക്കുമോ;
(ബി)
പൊതുവിദ്യാഭ്യാസ
സമ്പ്രദായം
ശക്തിപ്പെടുത്തുവാന്‍
എന്തെല്ലാം
മാറ്റങ്ങളാണ്
വരുത്തുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ഇതിനായി
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്കരിച്ചു
നടപ്പാക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ ?
പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം
958.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ
ഭാഗമായി സ്കൂളുകളെ
മികവിന്റെ
കേന്ദ്രങ്ങളാക്കല്‍
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
"ഹൈടെക്ക്"
ആക്കുന്നതുമായി
ബന്ധപ്പെട്ട് കായംകുളം
മണ്ഡലത്തില്‍ നിന്നും
നിര്‍ദ്ദേശിച്ചിട്ടുള്ള
കീരിക്കാട് ഗവണ്മെന്റ്
എല്‍ പി എസ്സ് ,
കായംകുളം എരുവ
ഗവണ്മെന്റ് എല്‍ പി
എസ്സ് എന്നിവയില്‍
നിലവിലുള്ള
നടപടിക്രമങ്ങളുടെ
പുരോഗതി
വിശദമാക്കുമോ?
2017-18
അദ്ധ്യയന വര്‍ഷത്തെ പാഠപുസ്തക
വിതരണം
959.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
2017-18
അദ്ധ്യയന
വര്‍ഷത്തേയ്ക്കുള്ള പാഠ
പുസ്തകങ്ങള്‍ വിതരണം
ചെയ്യുന്നതിന്
തയ്യാറായിട്ടുണ്ടോയെന്നും
അവ എന്നു മുതല്‍ വിതരണം
ചെയ്തു തുടങ്ങുമെന്നും
വ്യക്തമാക്കുമോ ?
മങ്കട
ഗവണ്മെന്റ് ആര്‍ട്സ് &
സയന്‍സ് കോളേജ്
960.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മങ്കട ഗവണ്മെന്റ്
ആര്‍ട്സ്&സയന്‍സ്
കോളേജില്‍ കിഫ് ബിയില്‍
ഉള്‍പ്പെടുത്തി
ചെയ്തുവരുന്ന
പ്രവൃത്തികളുടെ പുരോഗതി
വിശദമാക്കുമോ;
(ബി)
ഇത്
സംബന്ധിച്ച്
23.02.2017ല്‍
സര്‍ക്കാര്‍ തലത്തില്‍
നിയോഗിച്ച വിദഗ്ദ്ധ
സംഘം സന്ദര്‍ശനം നടത്തി
തയ്യാറാക്കിയ
ഡി.പി.ആര് ന് അംഗീകാരം
നല്‍കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രവൃത്തികള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കാന്‍
കലണ്ടര്‍
തയ്യാറാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ലഭ്യമാക്കുമോ?
ഉന്നത
വിദ്യാഭ്യാസ മേഖലയിലെ
മാറ്റങ്ങള്‍
961.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
ഉന്നത വിദ്യാഭ്യാസ
മേഖലയില്‍ ഗുണപരമായ
എന്തെല്ലാം മാറ്റങ്ങള്‍
നടപ്പിലാക്കാനാണ്
ആലോചിക്കുന്നതെന്ന്
അറിയിക്കുമോ;
(ബി)
ഇൗ
രംഗത്ത് ഘടനാപരമായ
മാറ്റങ്ങള്‍ വരുത്തി
പുതിയൊരു അക്കാദമിക്
സംസ്ക്കാരം തന്നെ
വാര്‍ത്തെടുക്കുന്നതിന്
നടപടി സ്വീകരിക്കുവാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദവിവരം
ലഭ്യമാക്കുമോ?
ആര്‍ട്സ്
ആന്റ് സയന്‍സ് കോളേജുകള്‍
962.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആര്‍ട്സ്
ആന്റ് സയന്‍സ്
കോളേജുകളെ മികവിന്റെ
കേന്ദ്രങ്ങളാക്കി
മാറ്റുന്നതിന്
ഉദ്ദേശ്യമുണ്ടോ;
എങ്കില്‍ ഇതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വിശദമാക്കാമോ;
(ബി)
കോളേജ്
കാമ്പസുകള്‍
ഡിജിറ്റലൈസ്
ചെയ്യുന്നത്
പരിഗണനയിലുണ്ടോ;
എങ്കില്‍
വിശദീകരിക്കാമോ?
സ്വകാര്യ
മെഡിക്കല്‍-എഞ്ചിനീയറിംഗ്
കോളേജുകളുടെ പ്രവര്‍ത്തനം
T 963.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ചില സ്വകാര്യ
മെഡിക്കല്‍,
എഞ്ചിനീയറിംഗ്
കോളേജുകളുടെ
പ്രവര്‍ത്തനം
സംബന്ധിച്ച് വ്യാപക
പരാതി ഉയര്‍ന്നുവരുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത്
പരിഹരിക്കുന്നതിനായി
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
അറിയിക്കാമോ?
സ്വാശ്രയ
വിദ്യാഭ്യാസ നിയമം
T 964.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
സ്വാശ്രയ വിദ്യാഭ്യാസ
സ്ഥാപനങ്ങളുടെ
നിയന്ത്രണത്തിനും
ഫലപ്രദമായ
നടത്തിപ്പിനുമായി
നിയോഗിച്ചിട്ടുളള
ജസ്റ്റിസ് ദിനേശന്,
ഡോ.ആര്.വി.ജി.
മേനോന് എന്നിവരടങ്ങിയ
സമിതിയുടെ
റിപ്പോര്‍ട്ട്
സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
റിപ്പോര്‍ട്ടിലെ
നിര്‍ദ്ദേശങ്ങള്‍
സംബന്ധിച്ച വിവരങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
റിപ്പോര്‍ട്ട്
ലഭിച്ചിട്ടില്ലെങ്കില്‍
ലഭിയ്ക്കുന്ന മുറയ്ക്ക്
സമഗ്രമായതും
പഴുതടച്ചതുമായ ഒരു
സ്വാശ്രയ വിദ്യാഭ്യാസ
നിയമം കേരളത്തില്‍
രൂപീകരിച്ച്
നടപ്പിലാക്കുമോ;
(സി)
ഒരു
അദ്ധ്യയന വര്‍ഷം കൂടി
അടുത്തു വന്നിട്ടുളള
സാഹചര്യത്തില്‍
പ്രസ്തുത നിയമം
അടിയന്തരമായി
നടപ്പിലാക്കുമോ?
ചിറ്റൂര്‍
നിയോജകമണ്ഡലത്തിലെ സർക്കാർ
കോളേജുകൾ
965.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചിറ്റൂര്‍
നിയോജകമണ്ഡലത്തിലെ
സർക്കാർ കോളേജുകളുടെ
വികസനത്തിന് അതതു
കോളേജുകൾ എന്തെല്ലാം
പദ്ധതികൾ ആണ്
തയ്യാറാക്കിയിട്ടുള്ളത്
എന്ന് വ്യകതമാക്കാമോ;
(ബി)
ഇതില്‍
ഏതൊക്കെ പദ്ധതികൾ
സർക്കാരിന്
സമർപ്പിച്ചിട്ടുണ്ടെന്നതിന്റെ
വിശദാംശം ലഭ്യമാക്കാമോ;
പ്രസ്തുത
പദ്ധതികളിന്മേല്
എന്തെല്ലാം നടപടികൾ
സ്വീകരിക്കാനാണ് ഉന്നത
വിദ്യാഭ്യാസ വകുപ്പ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
കോളേജുകളിലെ
സായാഹ്ന ക്ലാസുകള്‍
966.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാര്‍ക്കും മറ്റ്
ജോലി
ചെയ്യുന്നവര്‍ക്കും
കൂടുതള്‍ വിദ്യാഭ്യാസം
നേടുന്നതിന്
സഹായകമായിരുന്ന
കോളേജുകളിലെ സായാഹ്ന
ക്ലാസുകള്‍
പുന:സ്ഥാപിക്കുന്നത്തിന്
നടപടി സ്വീകരിക്കുമോ;
(ബി)
തിരുവനന്തപുരം
യൂണിവേഴ്സിറ്റി കോളേജ്
അടക്കം എല്ലാ
ജില്ലകളിലും ഒരു
സര്‍ക്കാര്‍
കോളേജിലെങ്കിലും
സായാഹ്ന ക്ലാസുകള്‍
ആരംഭിക്കുമോ?
1997-ല്‍
നിയമനങ്ങള്‍ ബാന്‍
ചെയ്യപ്പെടാത്ത കോളേജുകളിലെ
അദ്ധ്യാപക നിയമനം
967.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രീ-ഡിഗ്രി
അബോളിഷന്‍ ആക്ടിലെ
സെക്ഷന്‍ 5 പ്രകാരമുള്ള
അധ്യാപക നിയമന
നിയന്ത്രണത്തില്‍
നിന്ന് ഒഴിവാക്കപ്പെട്ട
കോളേജുകളിലെ
നിയമനങ്ങളെക്കുറിച്ച്
1997 ജൂലൈ 3 ലെ
11899/97/ഉ.വി.വ
ഉത്തരവ് അനുസരിച്ച്
പ്രഖ്യാപിച്ച നയം
എന്തായിരുന്നുവെന്ന്
വ്യക്തമാക്കുമോ ;
(ബി)
1998-2001
കാലഘട്ടത്തില്‍ പുതിയ
കോഴ്സുകള്‍
അനുവദിച്ചപ്പോള്‍
മേല്‍പ്പറഞ്ഞ നയം
നടപ്പിലാക്കിയിരുന്നോയെന്നു
വ്യക്തമാക്കാമോ ;
ഇല്ലെങ്കില്‍ എന്തു
കാരണത്താലാണ് പ്രസ്തുത
നയം
നടപ്പിലാക്കാതിരുന്നതെന്നറിയിക്കാമോ
;
(സി)
ബാനില്‍
നിന്ന് ഒഴിവാക്കപ്പെട്ട
കോളേജായ പാങ്ങോട്
മന്നാനിയ കോളേജില്‍
ബികോം (ടി.ടി.എം)
കോഴ്സില്‍ സൈക്കോളജി
അദ്ധ്യാപികയുടെ നിയമനം
അംഗീകരിക്കുകയും നിയമന
ദിവസം മുതല്‍ ശമ്പളം
ലഭ്യമാക്കുകയും
ചെയ്തിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കുമോ?
കോഴിക്കോട്
ഗവണ്മെന്റ് എഞ്ചിനീയറിംഗ്
കോളേജ്
968.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ഗവണ്മെന്റ്
എഞ്ചിനീയറിംഗ്
കോളേജില്‍ പാര്‍ട്ട്
ടൈം ബി. ടെക്(സിവില്‍)
കോഴ്സ്
നടത്തിയിരുന്നുവോ;
എങ്കില്‍ ഏതുവര്‍ഷമാണ്
ഈ കോഴ്സ്
ആരംഭിച്ചതെന്ന്
വിശദമാക്കുമോ;
(ബി)
ഈ
കോഴ്സ് ഇവിടെ
തുടരുന്നുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വിശദമാക്കുമോ;
(സി)
കോളേജില്‍
ഈ കോഴ്സ്
പുനരാരംഭിക്കുന്നതിന്
എ.ഐ.സി.ടി.ഇ.
അംഗീകാരവും കെ.ടി.യു.
അഫിലിയേഷനും
ലഭിക്കുന്നതിനാവശ്യമായ
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്ന്
വിശദമാക്കുമോ; ഒരു
നടപടിയും
സ്വീകരിച്ചിട്ടില്ലെങ്കില്‍
ആയതിന്റെ കാരണം
വിശദമാക്കുമോ;
(ഡി)
പ്രസ്തുത
അംഗീകാരവും അഫിലിയേഷനും
നേടിയെടുക്കുന്നതിനാവശ്യമായ
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
നാദാപുരത്തു
സര്‍ക്കാര്‍ പോളിടെക്നിക്
T 969.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
മലയോര
മേഖലയായ നാദാപുരം
മണ്ഡലത്തില്‍
സര്‍ക്കാര്‍
പോളിടെക്നിക്
ആരംഭിക്കുവാന്‍
പദ്ധതിയുണ്ടോ; എങ്കില്‍
ഇതിനായി എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചുവരുന്നുണ്ടെന്ന്
വിശദമാക്കാമോ?
വൊക്കേഷണല്‍
ഇന്‍സ്ട്രക്ടര്‍ തസ്തികയിലെ
നിയമനം
970.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൊക്കേഷണല്‍
ഇന്‍സ്ട്രക്ടര്‍
(ക്ളോത്തിംഗ് &
എംബ്രോയ്ഡറി) -
(799-12930 PR)
കാറ്റഗറി നം..41/ 2005
എന്ന തസ്തികയിലേക്ക്
പി.എസ്.സി. അപേക്ഷ
ക്ഷണിച്ചത് എന്നാണ്; ഈ
ലിസ്റ്റില്‍ നിന്നും
എത്ര പേര്‍ക്കാണ്
നിയമനം നൽകിയത്;
വ്യക്തമാക്കുമോ;
(ബി)
നിയമനം
ലഭിച്ച ആരെയെങ്കിലും
പിന്നീട് സര്‍വ്വീസില്‍
നിന്നും
പിരിച്ചുവിട്ടിട്ടുണ്ടോ;
എങ്കില്‍ കാരണം
എന്തായിരുന്നുവെന്ന്
വ്യക്തമാക്കുമോ;
(സി)
ഇങ്ങനെ
പിരിച്ചുവിടപ്പെട്ടവര്‍ക്ക്
പിന്നീട് സര്‍വ്വീസില്‍
പുനര്‍നിയമനം
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ എന്ന്; ഏത്
ഉത്തരവിന്റെ
അടിസ്ഥാനത്തിലാണ്
പുനര്‍നിയമനം ലഭിച്ചത്;
ഉത്തരവിന്റെ കോപ്പി
ലഭ്യമാക്കുമോ;
(ഡി)
പിരിച്ചുവിടപ്പെട്ട
മുഴുവന്‍പേര്‍ക്കും
പുനര്‍നിയമനം
ലഭിച്ചിട്ടില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ശ്രീമതി ഭവാനി കെ.
എന്നവര്‍ക്ക്
പുനര്‍നിയമനം
ലഭിച്ചിട്ടില്ല എന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
പുനര്‍നിയമനം
ലഭിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്
ശ്രീമതി ഭവാനി.കെ
സര്‍ക്കാരിനു
സമര്‍പ്പിച്ച
അപേക്ഷയില്‍
(799/2017/Nor/M(Edn)
dt. 3-1-2017)
എന്തെല്ലാം നടപടികള്‍
കൈക്കൊണ്ടു എന്നു
വ്യക്തമാക്കുമോ;
(എഫ്)
ശ്രീമതി
ഭവാനിയ്ക്ക്
പുനര്‍നിയമനം
നല്‍കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
ഗവണ്മെന്റ്
പോളിടെക്നിക്കുകളിലെ
സി.എ.ബി.എം. അദ്ധ്യാപക നിയമനം
971.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗവണ്മെന്റ്
പോളിടെക്നിക്കുകളില്‍
സി.എ.ബി.എം.
അദ്ധ്യാപകരെ
നിയമിക്കുന്നതിനുള്ള
ലിസ്റ്റില്‍ നിന്നും
നിയമനം
ത്വരിതപ്പെടുത്തുവാന്‍
നടപടികള്‍ ഉണ്ടാകുമോ;
(ബി)
പ്രസ്തുത
തസ്തികയില്‍ ഇതുവരെ
എത്ര ഒഴിവുകള്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
ആര്‍ക്കിടെക്ചര്‍
കോഴ്സ്
972.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആര്‍ക്കിടെക്ചര്‍
കോഴ്സിന് ആകെ എത്ര
സീറ്റാണ് നിലവിലുളളത്;
ആകെ എത്ര
വിദ്യാര്‍ത്ഥികളാണ്
ഇതില്‍ ചേര്‍ന്ന്
പഠിക്കുന്നത്;
കേരളത്തിന്റെ സവിശേഷമായ
വാസ്തുശില്പ മാതൃകകളും
ചരിത്രവും
പഠിപ്പിക്കുവാന്‍ ഇവ
സിലബസില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
2008-ല്‍
ആന്ധ്രാപ്രദേശില്‍
ജവഹര്‍ലാല്‍ നെഹ്റു
ആര്‍ക്കിടെക്ചര്‍ &
ഫെെന്‍ ആര്‍ട്സ്
യൂണിവേഴ്സിറ്റി
(JNAFAU) രൂപീകരിച്ചു
പ്രവര്‍ത്തിച്ചു വരുന്ന
മാതൃകയില്‍
യൂണിവേഴ്സിറ്റി ഫോര്‍
സസ്റ്റെയിനബിള്‍
ആര്‍ക്കിടെക്ചര്‍ ആന്റ്
ആര്‍ട്സ്, കേരള എന്ന
പേരില്‍ ഒരു
സര്‍വ്വകലാശാല
സ്ഥാപിക്കുന്ന കാര്യം
സര്‍ക്കാരിന്റെ
പരിഗണനയില്‍ ഉണ്ടോ;
(സി)
സംസ്ഥാനത്തെ
38 സ്ഥാപനങ്ങളില്‍ ഇൗ
കോഴ്സ് നടത്തുന്നത്
പരിഗണിച്ച് ഇത്
സാങ്കേതിക
സര്‍വ്വകലാശാലയില്‍നിന്നും
മാറ്റി
ആര്‍ക്കിടെക്ചര്‍ &
ഫെെന്‍ ആര്‍ട്സ്
യൂണിവേഴ്സിറ്റിക്ക്
കീഴില്‍
പ്രവര്‍ത്തിപ്പിച്ചാല്‍
വരുംതലമുറയ്ക്ക്
കേരളത്തിന്റെയും
ഭാരതത്തിന്റെയും
വാസ്തുശില്പ സവിശേഷത
സംരക്ഷിക്കുവാൻ
സഹായകരമാകുമോയെന്ന്ആലോചിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
അസിസ്റ്റന്റ്,
കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്
തസ്തികകളിൽ അന്തര്‍ സർവകലാശാല
മാറ്റം
973.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍വ്വകലാശാലകളിലെ
അസിസ്റ്റന്റ്,
കമ്പ്യൂട്ടര്‍
അസിസ്റ്റന്റ് തുടങ്ങിയ
തസ്തികകളില്‍ നിയമനം
ലഭിക്കുന്നവര്‍ക്ക് ഒരു
സര്‍വ്വകലാശാലയില്‍
നിന്നും മറ്റൊരു
സര്‍വ്വകലാശാലയിലേക്ക്
ഏതെങ്കിലും തരത്തിലുള്ള
മാറ്റം
അനുവദിക്കുന്നതിനുള്ള
എന്തെങ്കിലും
നിര്‍ദ്ദേശം
പരിഗണനയിലുണ്ടോ;
(ബി)
മാതൃ
ജില്ലയിലെ
സര്‍വ്വകലാശാലകളിലേക്ക്
ജീവനക്കാരുടെ പരസ്പര
മാറ്റം അനുവദിക്കുന്നത്
ജീവനക്കാര്‍ക്ക് വളരെ
പ്രയോജനപ്രദമാകുമെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
സംസ്ഥാനത്തെ
സര്‍വ്വകലാശാലകളിൽ
ജീവനക്കാരുടെ പരസ്പര
സമ്മതത്തോടെ ഒരു
സർവകലാശാലയിൽ നിന്നും
മറ്റൊരു സർവ്വ
കലാശാലയിലേക്ക് മാറ്റം
അനുവദിക്കുന്നതിന്
ആവശ്യമായ
തീരുമാനം കൈക്കൊള്ളുമോ?
യൂണിവേഴ്സിറ്റികളില്‍
അസിസ്റ്റന്റ് ഗ്രേഡ് II -ന്റെ
ഇന്റര്‍ യൂണിവേഴ്സിറ്റി
ട്രാന്‍സ്ഫര്‍
T 974.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
വിവിധ
യൂണിവേഴ്സിറ്റികളില്‍
അസിസ്റ്റന്റ് ഗ്രേഡ് II
ആയി നിയമിക്കുന്നതിന്
തയ്യാറാക്കിയ റാങ്ക്
ലിസ്റ്റില്‍പ്പെട്ട
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
ഇന്റര്‍
യൂണിവേഴ്സിറ്റി
ട്രാന്‍സ്ഫര്‍
അനുവദിക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
വിവിധ
യൂണിവേഴ്സിറ്റികളിലെ
ഒഴിവുകളുടെ
അടിസ്ഥാനത്തില്‍
തയ്യാറാക്കിയ ഈ
ലിസ്റ്റിലെ അപാകത
പരിഹരിക്കാന്‍
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
അവരുടെ സമീപ
പ്രദേശങ്ങളിലെ
യൂണിവേഴ്സിറ്റികളില്‍
തന്നെ നിയമനം
നല്കുവാനുള്ള
നടപടികള്‍
സ്വീകരിക്കുമോ?