കടല്‍
മത്സ്യവിഭവശോഷണം
733.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടല്‍
മത്സ്യവിഭവശോഷണം
തടയുന്നതിനായി
എന്തെല്ലാം
കര്‍മ്മപദ്ധതികളാണ് ഈ
സര്‍ക്കാര്‍
ആവീഷ്ക്കരിച്ച്
നടപ്പിലാക്കിയിരിക്കുന്നത്;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയില്‍
ആരുടെയെല്ലാം സഹകരണം
ഉറപ്പാക്കിയിട്ടുണ്ട്;
വിശദമാക്കാമോ;
(സി)
ഈ
പദ്ധതി പ്രകാരം മത്സ്യ
സമ്പത്ത്
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
തീരദേശ
വികസനകോര്പ്പറേഷന്
മുഖേനയുള്ള പ്രവൃത്തികള്‍
734.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
തീരദേശ
വികസനകോര്പ്പറേഷന്
മുഖേന ഈ സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
തൃപ്പൂണിത്തുറ നിയമസഭാ
മണ്ഡലത്തില്‍ ഏതെല്ലാം
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി ലഭ്യമാക്കി
എന്നും ഏതെല്ലാം
പ്രവൃത്തികള്‍
ആരംഭിച്ചു എന്നും
വിശദാംശസഹിതം
അറിയിക്കുമോ;
(ബി)
ഇനി
ഏതെല്ലാം
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
ലഭ്യമാക്കാനുണ്ട് എന്ന്
അറിയിക്കുമോ;
(സി)
ഇവയ്ക്ക്
ഭരണാനുമതി
ലഭ്യമാക്കുന്നതിന്
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ;
(ഡി)
എന്നത്തേക്ക്
ഇവ ലഭ്യമാക്കുമെന്ന്
അറിയിക്കുമോ?
ഗ്രീന്‍
കോറിഡോര്‍ പദ്ധതി
735.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
കെ.മുരളീധരന്
,,
വി.ഡി.സതീശന്
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഗ്രീന്‍ കോറിഡോര്‍
പദ്ധതി നടപ്പാക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഈ
പദ്ധതി
നടപ്പാക്കുന്നതില്‍
കടലോര
നിവാസികള്‍ക്കുള്ള
ആശങ്ക
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
പദ്ധതി
നടപ്പാക്കിയാല്‍
കടലോരത്ത് എത്ര
കുടുംബങ്ങളെ
കുടിയൊഴിപ്പിക്കേണ്ടി
വരുമെന്നാണ്
കണക്കാക്കിയിട്ടുള്ളത്;
(ഡി)
വ്യാപകമായ
പ്രതിഷേധങ്ങള്‍ കാരണം
പദ്ധതി
പുന:പരിശോധിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കാമോ?
ഹൈടെക്ക്
ഫിഷ് മാര്‍ക്കറ്റുകള്‍
736.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എവിടെയെല്ലാം ദേശീയ
മത്സ്യബന്ധന വികസന
ബോര്‍ഡ്
(എന്‍.എഫ്.ഡി.ബി) -ന്റെ
ധനസഹായത്തോടെ ഹൈടെക്ക്
ഫിഷ് മാര്‍ക്കറ്റുകള്‍
ആരംഭിക്കാന്‍
ഗവണ്മെന്റ്
ഉദ്ദേശിക്കുന്നു;
(ബി)
ഇതിന്റെ
പ്രാരംഭ നടപടികള്‍
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ്;
എന്നേക്ക് ഇവ നടപ്പില്‍
വരുത്താനാകുമെന്നാണ്
കരുതുന്നത്; വിശദവിവരം
ലഭ്യമാക്കുമോ?
ഹരിതതീരം
പദ്ധതി
T 737.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഏതൊക്കെ കടല്‍
തീരങ്ങളാണ് ഹരിതതീരം
പദ്ധതിയില്‍പ്പെടുത്തിയിരിക്കുന്നത്;
(ബി)
ഈ
പദ്ധതി പ്രകാരം
എന്തൊക്ക കാര്യങ്ങളാണ്
ഓരോ കടല്‍തീരത്തും
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നത്;
ഇതിന്റെ ഭാഗമായി
എവിടെയെല്ലാം,
എന്തെല്ലാം കാര്യങ്ങള്‍
നടപ്പിലാക്കി;
വിശദവിവരം നല്‍കുമോ;
(സി)
മത്സ്യത്തൊഴിലാളികള്‍ക്ക്
എന്തൊക്കെ
നേട്ടങ്ങളാണ്
ഇതുകൊണ്ട് ഉണ്ടാകുക ;
വിശദവിവരം നല്‍കുമോ?
കോതമംഗലം
മണ്ഡലത്തിലെ മത്സ്യബന്ധന
ഹാച്ചറികള്‍
738.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തില്‍
മത്സ്യബന്ധനവുമായി
ബന്ധപ്പെട്ട് എത്ര
ഹാച്ചറികള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇവിടുത്തെ
നിലവിലെ സ്ഥിതി
വ്യക്തമാക്കുമോ?
അക്ഷരസാഗരം
739.
ശ്രീ.പുരുഷന്
കടലുണ്ടി
,,
കെ. ആന്‍സലന്‍
,,
വി. അബ്ദുറഹിമാന്
,,
കെ.ജെ. മാക്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തീരപ്രദേശങ്ങളിലെ
സാക്ഷരത ലക്ഷ്യമാക്കി
അക്ഷരസാഗരം പദ്ധതി
ആരംഭിച്ചിട്ടുണ്ടോ;
(ബി)
തീരദേശത്ത്
സാക്ഷരത ഏറ്റവും
കുറവുള്ള ഏതൊക്കെ
ജില്ലകളിലാണ് ഈ പദ്ധതി
നടപ്പിലാക്കിയിട്ടുള്ളത്;
(സി)
ഏത്
ഏജന്‍സിയാണ് പ്രസ്തുത
പദ്ധതി
നടപ്പിലാക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
പദ്ധതിയില്‍
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ സഹകരണവും
ജനകീയ പങ്കാളിത്തവും
ഉറപ്പുവരുത്താന്‍ നടപടി
സ്വീകരിക്കുമോ?
ഉള്‍നാടന്‍
മത്സ്യതൊഴിലാളി ക്ഷേമ
പദ്ധതികള്‍
740.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഉള്‍നാടന്‍
മത്സ്യതൊഴിലാളികളുടെ
ക്ഷേമത്തിനായി
എന്തെല്ലാം പദ്ധതികള്‍
നടപ്പിലാക്കി വരുന്നു
എന്ന് അറിയിക്കുമോ;
(ബി)
ഉള്‍നാടന്‍
മത്സ്യതൊഴിലാളികള്‍ക്ക്
കൂടുതല്‍
ആനുകൂല്യങ്ങള്‍
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
എങ്കില്‍
അവയുടെ വിശദാംശം
അറിയിക്കുമോ?
ഉള്‍നാടന്‍
മത്സ്യോല്‍പ്പാദനം
741.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉള്‍നാടന്‍
മത്സ്യോല്‍പ്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനായി
നടപ്പിലാക്കുന്ന
പദ്ധതികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
മത്സ്യോല്‍പ്പാദനം
വര്‍ദ്ധിപ്പിക്കുന്നതുമായി
ബന്ധപ്പെട്ട്
സംസ്ഥാനത്ത് ഏതെല്ലാം
പുതിയ സ്ഥാപനങ്ങള്‍
ആരംഭിക്കും;
വിശദാംശങ്ങള്‍
നല്‍കുമോ?
ഭവനരഹിതരായ
മത്സ്യത്തൊഴിലാളികള്‍ക്ക്
വീട്
742.
ശ്രീ.വി.ഡി.സതീശന്
,,
എം. വിന്‍സെന്റ്
,,
ഹൈബി ഈഡന്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഭവനരഹിതരായ
മത്സ്യത്തൊഴിലാളികള്‍ക്ക്
വീട് വച്ച് നല്കുവാന്
എന്തെല്ലാം പദ്ധതികള്‍
ഈ സര്‍ക്കാര്‍
ആവിഷ്കരിച്ചിട്ടുണ്ടെന്ന്
വിശദീകരിക്കുമോ;
(ബി)
കടലോരത്ത്
നിശ്ചിത
പരിധിക്കുള്ളില്‍
വസിക്കുന്നവരെ
പുനരധിവസിപ്പിക്കുവാന്‍
എന്തെല്ലാം നടപടികള്‍
കൈക്കൊണ്ടിട്ടുണ്ട്;
വിശദമാക്കുമോ;
(സി)
പുനരധിവസിപ്പിക്കേണ്ടവരുടെ
കണക്കെടുപ്പ്
നടത്തിയിട്ടുണ്ടോ;
ഇവര്‍ക്ക് വേണ്ടി
പ്രത്യേക പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ ?
മീനാകുമാരി
കമ്മീഷന് റിപ്പോര്‍ട്ട്
743.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാര്‍
അധികാരകാലയളവില്‍
മത്സ്യതൊഴിലാളികളെ
(മത്സ്യമേഖല
മുഴുവനുമായി)
സംരക്ഷിക്കുന്നതിനും
സംരക്ഷണം
ഉറപ്പുവരുത്തുന്നതിനും
എന്തു നടപടികള്‍
സ്വീകരിച്ചു;എത്ര തുക
ഇതിനായി 5 വര്‍ഷ
കാലയളവില്‍ ഉപയോഗിച്ചു
എന്നും ജില്ല തിരിച്ച്
വിശദാംശം
വ്യക്തമാക്കുമോ;
(ബി)
മത്സ്യതൊഴിലാളി
മേഖലയില്‍ "മീനാകുമാരി
കമ്മീഷന്
റിപ്പോര്‍ട്ട് " മുന്‍
സര്‍ക്കാര്‍
അംഗീകരിച്ചതുമൂലം
മത്സ്യത്തൊഴിലാളികള്‍
അനുഭവിക്കുന്ന
പ്രശ്നങ്ങള്‍ പ്രസ്തുത
സര്‍ക്കാര്‍
പരിശോധിച്ചിരുന്നുവോ;
(സി)
ഇല്ലെങ്കില്‍
ഈ സര്‍ക്കാര്‍ അതു
പരിശോധിക്കാനും
സംസ്ഥാന മത്സ്യ മേഖലാ
തൊഴിലാളികള്‍ക്ക്
ഗുണകരമായ പ്രവൃത്തികള്‍
കൈക്കൊളളാനും
ഫലപ്രദമല്ലാത്ത
മീനാകുമാരി കമ്മീഷന്
റിപ്പോര്‍ട്ട് തളളാനും
കടല്‍ സമ്പത്ത്
സംസ്ഥാനത്ത്
ലഭ്യമാക്കാനും എന്തു
നടപടി സ്വീകരിക്കും
എന്ന് വ്യക്തമാക്കുമോ?
ഫിഷര്‍മെന്‍
കോളനികളുടെ നവീകരണം
744.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഫിഷര്‍മെന്‍
കോളനികളുടെ
നവീകരണത്തിന് ഫിഷറീസ്
വകുപ്പ് നടപ്പിലാക്കി
വരുന്ന പദ്ധതികള്‍
എന്തെല്ലാമാണ്;
(ബി)
ഭവന
നിര്‍മ്മാണത്തിനും
പുനരുദ്ധാരണത്തിനും
നിലവിലുളള തുക
വര്‍ദ്ധിപ്പിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
വാടാനപ്പളളി
ഫിഷര്‍മെന്‍ കോളനിയിലെ
ജീര്‍ണ്ണാവസ്ഥയിലുളള
വീടുകള്‍
പുനര്‍നിര്‍മ്മിക്കുന്നതിന്
നടപടി കെെക്കൊളളുമോ?
മത്സ്യവിത്ത്
ഉത്പാദനം
745.
ശ്രീ.എ.
എന്‍. ഷംസീര്‍
,,
എ. പ്രദീപ്കുമാര്‍
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
എം. നൗഷാദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മത്സ്യവിത്ത് ഉത്പാദനം
വളരെ പരിമിതമായി മാത്രം
നടക്കുന്നതിനാല്‍
മത്സ്യകൃഷിയെ അത്
സാരമായി
ബാധിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഫിഷറീസ്
വകുപ്പിന്റെ കീഴിലുള്ള
ഹാച്ചറികളുടെ
പ്രവര്‍ത്തനപുരോഗതി
അവലോകനം
ചെയ്തിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ;
(സി)
മത്സ്യത്തൊഴിലാളികളുടെ
പങ്കാളിത്തത്തോടെ
സര്‍ക്കാര്‍-സര്‍ക്കാരിതര
മത്സ്യവിത്ത് ഉത്പാദന
കേന്ദ്രങ്ങളും
നഴ്സറികളും സ്ഥാപിക്കുക
വഴി മത്സ്യവിത്ത്
ക്ഷാമം പരിഹരിക്കാന്‍
കഴിയുമെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അതിനുള്ള
നടപടി സ്വീകരിക്കുമോ?
കോഴിക്കോട്
ജില്ലയിലെ ചാലിയത്ത് മത്സ്യ
തൊഴിലാളികള്‍ക്ക്
നഷ്ടപരിഹാരം
746.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ ചാലിയത്ത്
12-03-2017-ല്‍ രാത്രി
വന്‍ തീപ്പിടുത്തം
ഉണ്ടായതും മത്സ്യ
തൊഴിലാളികള്‍ക്ക് വന്‍
നാശനഷ്ടം ഉണ്ടായതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍,
എന്തൊക്കെ
നാശനഷ്ടങ്ങളാണ്
ഉണ്ടായത്;
(സി)
ഏകദേശം
എത്ര തുകയുടെ നഷ്ടമാണ്
കണക്കാക്കിയിട്ടുളളത്;
(ഡി)
ദുരന്ത
ബാധിതര്‍ക്ക്
നഷ്ടപരിഹാരം
നല്കുവാന് നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
സ്വീകരിക്കുമോ?
വര്‍ക്കലയിലെ
മത്സ്യബന്ധന വകുപ്പ്
പദ്ധതികള്‍
747.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വര്‍ക്കല
നിയോജക മണ്ഡലത്തില്‍
മത്സ്യബന്ധന വകുപ്പ്
നടപ്പിലാക്കി വരുന്ന
പദ്ധതികള്‍ ഏതെല്ലാം
എന്ന് വ്യക്തമാക്കാമോ?
തീരദേശവാസികളെ
സംരക്ഷിക്കുന്നതിനു നടപടി
748.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തീരദേശത്തെ
കടലാക്രമണത്തെ
ചെറുത്ത്,
തീരദേശവാസികളെ
സംരക്ഷിക്കുന്നതിനു
വേണ്ടി എന്തൊക്കെ
നടപടികളാണ് സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ളത്;
(ബി)
തീരദേശവാസികളുടെയും
മത്സ്യത്തൊഴിലാളികളുടെയും
അവകാശ സംരക്ഷണം
ഉറപ്പുവരുത്തുന്നതിനു
വേണ്ടി ഏതെങ്കിലും
രീതിയിലുള്ള നടപടികള്‍
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എന്താണെന്നു
വ്യക്തമാക്കാമോ ?
മത്സ്യമേഖലയുടെ
വികസനം
749.
ശ്രീ.എം.
സ്വരാജ്
,,
എം. മുകേഷ്
ശ്രീമതി
യു. പ്രതിഭ ഹരി
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യമേഖലയുടെ
വികസനത്തിനായി ഈ
സര്‍ക്കാര്‍ എന്തെല്ലാം
നവീന പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളത്;
(ബി)
കായല്‍
അലങ്കാര മത്സ്യകൃഷി
പുനരുജ്ജീവിപ്പിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
കടല്‍
മത്സ്യോല്‍പ്പാദനം
സംസ്ഥാനത്ത് കുറഞ്ഞു
വരുന്ന സാഹചര്യത്തില്‍,
കടല്‍ മത്സ്യവിഭവ ശോഷണം
കുറയ്ക്കുന്നതിനുള്ള
എന്തെല്ലാം ഇടപെടലുകള്‍
നടത്താന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
മത്സ്യസമ്പത്തിലെ
കുറവ്
750.
ശ്രീ.പി.ടി.
തോമസ്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സമുദ്രതീരത്തെ
മത്സ്യസമ്പത്ത്
ക്രമാതീതമായി കുറയുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
സംബന്ധിച്ച് ഏതെങ്കിലും
തരത്തിലുള്ള പഠനം
നടത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കാമോ?
മത്സ്യഫെഡിനുകീഴിലെ
സഹകരണ സംഘങ്ങള്‍
751.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യഫെഡിനുകീഴില്
എത്ര സഹകരണ സംഘങ്ങള്‍
നിലവിലുണ്ട്;
(ബി)
ഈ
സംഘങ്ങള്‍ പലതും
നിര്ജ്ജീവാവസ്ഥയിലാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
ഈ സഹകരണ സംഘങ്ങളുടെ
ഉന്നമനത്തിന്
എന്തെങ്കിലും നടപടി
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
മത്സ്യത്തൊഴിലാളികളുടെ
ഇന്‍ഷ്വറന്‍സ് തുക
വര്‍ദ്ധിപ്പിക്കുവാന്‍ നടപടി
752.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മത്സ്യത്തൊഴിലാളികളുടെ
സാമൂഹ്യ സുരക്ഷ
ഉറപ്പാക്കുന്നതിനായി
നടപ്പാക്കുന്ന
ഇന്‍ഷ്വറന്‍സ് തുക
വര്‍ദ്ധിപ്പിക്കുവാന്‍
നടപടി സ്വീകരിക്കുമോ;
(ബി)
മത്സ്യ
തൊഴിലാളികള്‍ക്കുള്ള
സമ്പാദ്യ സമാശ്വാസ
പദ്ധതിക്ക് ഈ വര്‍ഷം
എത്ര തുക
വകയിരുത്തിയിട്ടുണ്ട്;
ഈ തുക
വര്‍ദ്ധിപ്പിക്കുവാന്‍
സര്‍ക്കാര്‍
തയ്യാറാകുമോ?
കായിക്കര
പാലം നിര്‍മ്മാണം
753.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വക്കം
- കായിക്കര
പഞ്ചായത്തുകളെ തമ്മില്‍
ബന്ധിപ്പിക്കുന്ന
കായിക്കര പാലം
നിര്‍മ്മാണം
സംബന്ധിച്ച് വകുപ്പ് തല
നടപടിക്രമങ്ങള്‍
എന്തെല്ലാം
പൂര്‍ത്തിയായി എന്ന്
വെളിപ്പെടുത്താമോ;
(ബി)
അപ്രോച്ച്
റോഡിനു സ്ഥലം
ഏറ്റെടുക്കുന്നതിനുള്ള
നടപടി
പൂര്‍ത്തീകരിച്ചോ; ഏതു
ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ;
(സി)
പാലം
നിര്‍മ്മാണം ഉടന്‍
ആരംഭിക്കാന്‍ കഴിയുമോ
എന്നറിയിക്കാമോ?
കായംകുളത്തെ
ഹാര്‍ബര്‍ എന്‍ജിനീയറിംഗ്
പ്രവൃത്തികൾ
754.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കായംകുളം
അസംബ്ലി മണ്ഡലത്തില്‍
ഹാര്‍ബര്‍
എന്‍ജിനീയറിംഗ് വകുപ്പു
വഴി നടപ്പാക്കുന്ന
നിലവിലുള്ള ഓരോ
പ്രവൃത്തികളുടെയും
പുരോഗതി വിശദമാക്കാമോ?
കായലുകളില്‍
നിന്നും നീക്കം ചെയ്ത എക്കല്‍
755.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃപ്പൂണിത്തുറ
മണ്ഡലത്തിലെ വിവിധ
പ്രദേശങ്ങളില്‍ വിവിധ
പ്രവൃത്തികള്‍ക്കായി
കായലുകളില്‍ നിന്നും
നീക്കം ചെയ്ത എക്കല്‍,
തീരത്ത്
നിക്ഷേപിച്ചിരിക്കുന്നതിലൂടെ,
പരിസ്ഥിതിക്കും ഈ
പ്രദേശത്തെ
ജനങ്ങള്‍ക്കും
ഉണ്ടാകുന്ന
പ്രയാസങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ;
(സി)
എങ്കില്‍
അവയുടെ വിശദാംശം
അറിയിക്കുമോ;
(ഡി)
ഈ
എക്കല്‍ നീക്കം
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ?
പുതിയങ്ങാടി
ഫിഷിംഗ് ഹാര്‍ബര്‍
നിര്‍മ്മാണം
756.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ കല്യാശ്ശേരി
മണ്ഡലത്തിലെ
പുതിയങ്ങാടി
മത്സ്യബന്ധന
തുറമുഖത്തിന്റെ
ഇന്‍വെസ്റ്റിഗേഷന്‍
പ്രവൃത്തികളുടെ
വിശദാംശം നല്കുാമോ;
(ബി)
സി.
ഡബ്ള്യൂ. പി. ആര്.
എസ്. മുഖേന നടത്തുന്ന
മാതൃകാ പഠനത്തിന്റെ
അന്തിമ റിപ്പോര്‍ട്ട്
ലഭ്യമായിട്ടുണ്ടോ;
ഇല്ലെങ്കില്‍
എപ്പോഴേക്ക്
ലഭ്യമാക്കാന്‍ കഴിയും;
ഇതുവരെ എത്ര രൂപ മാതൃകാ
പഠനത്തിന്
ചെലവായിട്ടുണ്ട്;
(സി)
പരിസ്ഥിതി
പഠനം നടത്തുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
ഇത് എപ്പോള്‍
പൂര്‍ത്തിയാക്കാനാണ്
ഉദ്ദേശിക്കുന്നത്;
വിശദാംശം നല്‍കുമോ ?
കാസര്‍ഗോഡ്
ഫിഷിംഗ് ഹാര്‍ബറിന്റെ
നിര്‍മ്മാണം
757.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍കോഡ്
ഫിഷിംഗ് ഹാര്‍ബറിന്റെ
നിര്‍മ്മാണം ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
നിര്‍മ്മാണത്തിലെ
അപാകത ചൂണ്ടിക്കാട്ടി
ആരുടെയെങ്കിലും ഭാഗത്ത്
നിന്ന് പരാതികള്‍
ലഭിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
ആ പരാതികള്‍
പരിശോധിച്ചപ്പോള്‍
സര്‍ക്കാരിന്
മനസ്സിലായിട്ടുള്ള
വസ്തുതകള്‍ എന്താണ്;
(ഡി)
പരാതിയില്‍
സ്വീകരിച്ച നടപടി
എന്താണെന്ന്
വ്യക്തമാക്കാമോ;
(ഇ)
നിര്‍മ്മാണം
പൂര്‍ത്തിയായെങ്കില്‍
ഹാര്‍ബറിന്റെ ഉത്ഘാടനം
എപ്പോള്‍ നടത്താനാണ്
ഉദ്ദേശിക്കുന്നത്;
(എഫ്)
ഇല്ലെങ്കില്‍
ഏതെല്ലാം
പ്രവൃത്തികളാണ്
ബാക്കിയുള്ളതെന്നും അവ
എപ്പോള്‍
പൂര്‍ത്തീകരിക്കും
എന്നും
വ്യക്തമാക്കാമോ?
മാവേലിക്കരയിലെ
ഹാര്‍ബര്‍ എഞ്ചിനീയറിംഗ്
പദ്ധതികള്‍
758.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
മാവേലിക്കര
മണ്ഡലത്തില്‍ ഹാര്‍ബര്‍
എഞ്ചിനീയറിംഗ് വകുപ്പ്
നടപ്പിലാക്കുന്ന
പദ്ധതികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
തൃപ്പൂണിത്തുറയിലെ
ഹാര്‍ബര്‍ എഞ്ചിനീയറിംഗ്
പ്രവൃത്തികള്‍
759.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ഹാര്‍ബര്‍
എഞ്ചിനീയറിംഗ്
വകുപ്പുമുഖേന
തൃപ്പൂണിത്തുറ
മണ്ഡലത്തില്‍
എന്തെല്ലാം
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി നല്കി
എന്നും ഏതെല്ലാം
പ്രവൃത്തികള്‍ തുടങ്ങി
എന്നും വിശദമാക്കുമോ;
(ബി)
ഇനി
ഏതെല്ലാം
പ്രവൃത്തികളാണ്
ഭരണാനുമതിക്കായി
പരിഗണനയിലുള്ളതെന്ന്
അറിയിക്കുമോ;
(സി)
ഈ
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
നല്‍കുന്നതിന് അടിയന്തര
നടപടി സ്വീകരിക്കുമോ;
(ഡി)
എന്നത്തേക്ക്
ഇവയുടെ ഭരണാനുമതി
ലഭ്യമാക്കുമെന്ന്
അറിയിക്കുമോ?
അടഞ്ഞു
കിടക്കുന്ന കശുവണ്ടി
ഫാക്ടറികള്‍ തുറക്കുന്നതിനുളള
നടപടി
760.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
അടഞ്ഞുകിടക്കുന്ന
കശുവണ്ടി ഫാക്ടറികള്‍
തുറക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വിശദീകരിക്കുമോ;
(ബി)
പൊതുമേഖലയിലെ
ഫാക്ടറികള്‍
പ്രവര്‍ത്തിക്കുന്നതിനാവശ്യമായ
കശുവണ്ടി ശേഖരിച്ചു
കഴിഞ്ഞിട്ടുണ്ടോ; എത്ര
മെട്രിക് ടണ്‍
തോട്ടണ്ടി
ശേഖരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
സ്വകാര്യ
മേഖലയിലെ കശുവണ്ടി
ഫാക്ടറികള്‍
തുറക്കുന്നതിന്
ബഡ്ജറ്റില്‍ എത്ര തുക
നീക്കിവച്ചിട്ടുണ്ടെന്നും,
അവ എപ്രകാരം
വിനിയോഗിക്കുമെന്നും
വിശദീകരിക്കുമോ?
കശുവണ്ടി
ഉല്പാദനം
761.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം കശുവണ്ടി
ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കുമോ?
കശുവണ്ടി
വ്യവസായം
762.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
കശുവണ്ടി
വ്യവസായത്തിനും
തൊഴിലാളികളുടെ
ക്ഷേമത്തിനുമായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
കശുവണ്ടി
കോര്പ്പറേഷന്
ഫാക്ടറികളില്‍, ഈ
സര്‍ക്കാരിന്റെ
കാലത്ത്നല്കാന്
കഴിഞ്ഞ തൊഴില്‍
ദിനങ്ങള്‍ എത്രയാണെന്ന്
വ്യക്തമാക്കുമോ;
(സി)
തൊഴില്‍
ദിനങ്ങള്‍
വര്‍ദ്ധിപ്പിക്കാനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
കശുവണ്ടി
പരിപ്പില്‍ നിന്നും
മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്
763.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കശുവണ്ടി
പരിപ്പില്‍ നിന്നും
മൂല്യവര്‍ദ്ധിത
ഉല്പന്നങ്ങള്
വിപണിയില്‍
എത്തിക്കാന്‍ കശുവണ്ടി
വികസന കോര്പ്പറേഷന്
സ്വീകരിച്ചു വരുന്ന
നടപടികള്‍
വിശദമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കശുവണ്ടി വികസന
കോര്പ്പറേഷന്
വിദേശത്തേക്ക് പരിപ്പ്
കയറ്റുമതി ചെയ്തതിന്റെ
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
ഇതിന്
മുന്‍പ്,
കോര്പ്പറേഷന് ഏറ്റവും
അവസാനമായി പരിപ്പ്
കയറ്റുമതി ചെയ്തത്
എന്നാണ്; വിശദാംശങ്ങള്‍
നല്‍കുമോ?
കശുവണ്ടി
ഫാക്ടറികള്‍
764.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഇൗ
സര്‍ക്കാര്‍ കശുവണ്ടി
ഫാക്ടറികള്‍ തുറന്നു
പ്രവര്‍ത്തിപ്പിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കാമോ?