ബാലുശ്ശേരി
മണ്ഡലത്തിലെ പ്രവൃത്തികള്‍
353.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി എത്ര
പ്രവൃത്തികളാണ് ഈ
വര്‍ഷം നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്
എന്നറിയിക്കാമോ; ഇതില്‍
കോഴിക്കോട് ജില്ലയിലുളള
ബാലുശ്ശേരി മണ്ഡലത്തിലെ
ഏതെല്ലാം പ്രവൃത്തികള്‍
ഉണ്ടെന്ന് അറിയിക്കാമോ;
(ബി)
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി
നടപ്പിലാക്കുന്ന
പദ്ധതികള്‍ക്ക് മിനിമം
തുക
നിശ്ചയിക്കപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയത് എത്ര
കോടി രൂപയാണെന്ന്
അറിയിക്കാമോ;
(സി)
അടിയന്തരമായി
പരിഗണിക്കേണ്ട ചെറിയ
റോഡുകളുടെയും
പാലങ്ങളുടെയും
പ്രവൃത്തികള്‍ കിഫ്ബി
വഴി
നടപ്പിലാക്കുന്നതിന്
എന്തെങ്കിലും
തടസ്സമുണ്ടോയെന്ന്
വ്യക്തമാക്കുമോ?
കിഫ്ബി
354.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി
പദ്ധതികള്‍ക്കായി
ധനസമാഹരണം
നടത്തിയിട്ടുണ്ടോ;
ഇതുവരെ സമാഹരിച്ച വിഭവം
സംബന്ധിച്ച വിവരങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
2016-17,
2017-18 സാമ്പത്തിക
വര്‍ഷങ്ങളില്‍ എത്ര
പദ്ധതികള്‍ക്ക്
ഭരണാനുമതി
നല്‍കിയിട്ടുണ്ട്;
വ്യക്തമാക്കുമോ;
(സി)
ഭരണാനുമതി
ലഭിച്ച
പദ്ധതികള്‍ക്കായി
ഇതുവരെ എത്ര തുക
ചെലവഴിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
നികുതി പിരിവിലെ വര്‍ദ്ധന
355.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
നികുതി പിരിവില്‍
വര്‍ദ്ധനവുണ്ടാക്കുവാന്‍
കഴിഞ്ഞിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ;
(ബി)
കേന്ദ്ര
സര്‍ക്കാരിന്റെ
നയംമൂലമുണ്ടായ നോട്ടു
പ്രതിസന്ധി
ഇക്കാര്യത്തില്‍
എത്രമാത്രം
തടസ്സമായിട്ടുണ്ട്;
വിശദവിവരം നല്‍കുമോ?
മണലൂര്‍ എം. എല്‍. എ.
ശിപാര്‍ശ ചെയ്ത പ്രവൃത്തികള്‍
356.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016-17-ലെ
എം. എല്‍. എ. ആസ്തി
വികസന പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിനായി
മണലൂര്‍ എം. എല്‍. എ.
ശിപാര്‍ശ ചെയ്തിട്ടുള്ള
എല്ലാ
പ്രവൃത്തികള്‍ക്കും
സാമ്പത്തികാനുമതി
നല്‍കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
ഏതെല്ലാം
പ്രവൃത്തികള്‍ക്ക്
ഇതുവരെ ഭരണാനുമതി
നല്കുകയുണ്ടായി എന്ന്
വ്യക്തമാക്കുമോ?
എൽ
.എ .സി - എ.ഡി .എസ്
ഉപയോഗിച്ച്
ഹൈമാസ്റ്റ്/മിനിമാസ്റ്റ്
ലൈറ്റുകള്‍
സ്ഥാപിക്കുന്നതിനായി പുതുതായി
പുറപ്പെടുവിച്ച
മാര്‍ഗനിര്‍ദ്ദേശങ്ങള്‍.
357.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എം.എല്‍.എ
മാര്‍ക്കായുള്ള എൽ .എ
.സി - എ.ഡി .എസ്
ഉപയോഗിച്ച്
ഹൈമാസ്റ്റ്/മിനിമാസ്റ്റ്
ലൈറ്റുകള്‍
സ്ഥാപിക്കുന്നതിനായി
പുതുതായി
പുറപ്പെടുവിച്ച
മാര്‍ഗനിര്‍ദ്ദേശങ്ങളിലെ
അപാകതകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഹൈമാസ്റ്റ്/മിനിമാസ്റ്റ്
ലൈറ്റുകള്‍ക്കായി
പി.ഡബ്ല്യൂ .ഡി
തയ്യാറാക്കിയ
സ്പെസിഫിക്കേഷനിലെ അതേ
ഉപകരണങ്ങള്‍ പൊതു മേഖലാ
സ്ഥാപനങ്ങള്‍ വളരെ
കുറഞ്ഞ റേറ്റില്‍
നല്‍കുന്നുണ്ട്
എന്നിരിക്കെ പി.ഡബ്ല്യൂ
.ഡി ക്ക്
നല്‍കുന്നതിലൂടെ
ഉണ്ടാകുന്ന സാമ്പത്തിക
നഷ്ടവും, ലൈറ്റുകള്‍
സ്ഥാപിക്കുന്നതിലുണ്ടാവുന്ന
കാലതാമസവും
പരിഹരിക്കാന്‍
എന്തുനടപടിയാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
ജി.എസ്.ടി.
നിയമം
358.
ശ്രീ.വി.ഡി.സതീശന്
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
എം. വിന്‍സെന്റ്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.എസ്.ടി.
നിയമം
നടപ്പിലാക്കുന്നത്
സംബന്ധിച്ച് കേന്ദ്ര
സര്‍ക്കാര്‍ എന്തെല്ലാം
നിര്‍ദ്ദേശങ്ങളാണ്
മുന്നോട്ട് വച്ചതെന്നും
ഇക്കാര്യത്തില്‍
സംസ്ഥാന
ഗവണ്മെന്റിന്റെ
എന്തെല്ലാം
അഭിപ്രായങ്ങള്‍
സ്വീകരിച്ചുവെന്നും
വ്യക്തമാക്കുമോ;
(ബി)
നിയമം
നടപ്പാക്കുന്നതു മൂലം
സംസ്ഥാനത്തിനുണ്ടാകുന്ന
നഷ്ടം നികത്തുവാന്‍
എന്തൊക്കെ
പാക്കേജുകളാണ് കേന്ദ്രം
സ്വീകരിച്ചിട്ടുള്ളത്
എന്ന് വിശദീകരിക്കുമോ;
(സി)
ജി.എസ്.ടി.
നടപ്പാക്കുവാന്‍
എന്തെല്ലാം
കാര്യങ്ങളാണ് സംസ്ഥാന
ഗവണ്മെന്റ്
ചെയ്യേണ്ടതെന്ന്
വ്യക്തമാക്കുമോ?
എം.എല്‍.എ
ആസ്തി വികസന പദ്ധതിയില്‍
ഭരണാനുമതി ലഭിച്ച കാസർഗോഡ്
നിയോജകമണ്ഡലത്തിലെ
പ്രവൃത്തികള്‍
359.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2011-2015
കാലയളവില്‍ എം.എല്‍.എ
ആസ്തി വികസന
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
ഭരണാനുമതി ലഭിച്ച
കാസര്‍ഗോഡ് അസംബ്ലി
നിയോജകമണ്ഡലത്തിലെ
പ്രവൃത്തികള്‍
ഏതൊക്കെയാണ്;
(ബി)
ഈ
പ്രവൃത്തികളില്‍ ഇനിയും
പൂര്‍ത്തീകരിക്കാനുള്ളത്
ഏതൊക്കെയാണ്;
എഗ്രിമെന്റ് കാലാവധി
കഴിഞ്ഞ
പ്രവൃത്തികളുണ്ടോ;
എങ്കില്‍ പ്രവൃത്തികള്‍
ഏറ്റെടുത്തിരിക്കുന്ന
കരാറുകാര്‍
ആരൊക്കെയാണ്;
(സി)
കരാര്‍
കാലാവധി കഴിഞ്ഞിട്ടും
കരാറുകാരന്
പ്രവൃത്തികള്‍
പൂര്‍ത്തിയാക്കാത്തത്
എന്തുകൊണ്ടാണെന്ന്
അന്വേഷണം
നടത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ അന്വേഷണം
നടത്തി നടപടി
സ്വീകരിക്കുമോ;
(ഡി)
മുടങ്ങി
കിടക്കുന്ന
പ്രവൃത്തികള്‍
പൂര്‍ത്തീകരിക്കുന്നതിന്
എന്ത് നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ;
എം.എല്‍.എ.
മാരുടെ പ്രാദേശിക വികസന ഫണ്ട്
360.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എം.എല്‍.എ.
മാരുടെ പ്രാദേശിക വികസന
ഫണ്ട് പ്രവൃത്തികളുടെ
പുരോഗതി
വിലയിരുത്തുന്നതിന്
നിലവിലുള്ള
സംവിധാനങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ജില്ലാ
കളക്ടറേറ്റുകളില്‍ ഓരോ
മണ്ഡലത്തിനും
പ്രത്യേകമായി ട്രഷറി
ബാങ്ക്
അക്കൗണ്ടുകളുണ്ടോ;
(സി)
ഇല്ലെങ്കില്‍
മണ്ഡലാടിസ്ഥാനത്തില്‍
ട്രഷറി ബാങ്ക്
അക്കൗണ്ടുകള്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
എം.എല്‍.എ.
മാരുടെ പ്രാദേശിക വികസന
ഫണ്ടില്‍ നിന്നും മരാമത്ത്
പണികള്‍
361.
ശ്രീ.എല്‍ദോസ്
കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പ്,
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ മുതലായവ
മരാമത്ത് പണികള്‍
ടെണ്ടര്‍ ചെയ്ത്
കൊടുക്കുമ്പോള്‍
എസ്റ്റിമേറ്റില്‍
കോണ്‍ട്രാക്ടര്‍ക്കുള്ള
ലാഭം
ഉള്‍പ്പെടുത്താറുണ്ടോ;
(ബി)
എം.എല്‍.എ.
മാരുടെ പ്രാദേശിക വികസന
ഫണ്ടില്‍ നിന്നും
മരാമത്ത് പണികള്‍
ടെണ്ടര്‍ ചെയ്തു
കൊടുക്കുമ്പോള്‍
എസ്റ്റിമേറ്റില്‍
കോണ്‍ട്രാക്ടര്‍ക്കുള്ള
ലാഭം
ഉള്പ്പെടുത്തേണ്ടായെന്ന്
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
എന്തുകൊണ്ടാണ്
ഇത്തരത്തില്‍
നിര്‍ദ്ദേശിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
കേരള
അടിസ്ഥാനസൗകര്യ വികസന
നിധിയുടെ ബോര്‍ഡ്
മീറ്റിംഗില്‍ അംഗീകാരം
നല്കിയ പദ്ധതികൾ
362.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളാ
അടിസ്ഥാനസൗകര്യ വികസന
നിധിയുടെ രണ്ടാമത്തെ
ബോര്‍ഡ് മീറ്റിംഗില്‍
അംഗീകാരം നല്കിയ
പദ്ധതികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ആദ്യ
ബോര്‍ഡ് യോഗത്തില്‍
തീരുമാനിച്ച
പദ്ധതികള്‍ക്ക്
ഭരണാനുമതി
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
പ്രവൃത്തികളുടെ
പ്രവര്‍ത്തന പുരോഗതി
വിശദീകരിക്കാമോ;
(സി)
പ്രസ്തുത
അംഗീകാരപ്രകാരം
അനുവദിച്ച പദ്ധതികള്‍
നടപ്പിലാക്കുന്നതിന്
നിയോഗിച്ചിട്ടുള്ള
വകുപ്പ്/ഏജന്‍സികളുടെ
വിവരങ്ങളും, അവര്‍
നാളിതുവരെ സ്വീകരിച്ച
നടപടികൾ സംബന്ധിച്ച
വിവരങ്ങളും
ലഭ്യമാക്കുമോ?
വാടക
കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്ന
ഒാഫീസുകള്‍
363.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഒാരോ
സര്‍ക്കാര്‍
വകുപ്പുകളുടേയും എത്ര
ഒാഫീസുകള്‍ വാടക
കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
ധനകാര്യ വകുപ്പ്
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
വെളിപ്പെടുത്തുമോ;
(ബി)
ഒരു
സാമ്പത്തിക വര്‍ഷം എത്ര
തുക വാടകയിനത്തില്‍
ചെലവിടുന്നുണ്ടെന്ന്
വിശദമാക്കുമോ?
ആസ്തി
വികസന പദ്ധതി
364.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആസ്തി
വികസന
പദ്ധതിയിലുള്‍പ്പെടുത്തി
2011-16 കാലയളവില്‍
കരുനാഗപ്പള്ളി നിയോജക
മണ്ഡലത്തിലെ ഏതെല്ലാം
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
ലഭിച്ചുവെന്ന്
വ്യക്തമാക്കുമോ; ടി
പ്രവൃത്തികളുടെ
വിശദവിവരം
ലഭ്യമാക്കുമോ;
(ബി)
ഈ
കാലയളവില്‍ വിവിധ
കാരണങ്ങളാല്‍ ഭരണാനുമതി
നല്‍കാതിരുന്ന
പദ്ധതികള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കുമോ ?
ആസ്തി
വികസന ഫണ്ടില്‍
നിര്‍ദ്ദേശിക്കപ്പെട്ട
പ്രൊപ്പോസലുകള്‍
365.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കഴിഞ്ഞ
ബജറ്റില്‍
പ്രഖ്യാപിക്കപ്പെട്ട
നിയോജകമണ്ഡല ആസ്തി
വികസന ഫണ്ടില്‍
നിര്‍ദ്ദേശിക്കപ്പെട്ട
പ്രൊപ്പോസലുകള്‍
ഭരണാനുമതി
ലഭിക്കുന്നതിനായി ഭരണ
വകുപ്പില്‍ നിന്നും
ധനകാര്യ വകുപ്പിലേക്ക്
എത്തുമ്പോൾ കാലതാമസം
ഉണ്ടാകുന്നത്
ശ്രദ്ധയില്‍പ്പട്ടിട്ടുണ്ടോ;
(ബി)
ഈ
കാലതാമസം ഒഴിവാക്കാന്‍
മതിയായ ഉദ്യോഗസ്ഥരെ
നിയമിക്കുമോ;
(സി)
ധനകാര്യ
വകുപ്പില്‍ എത്തുന്ന
ഇത്തരം ഫയലുകളില്‍
പരമാവധി എത്ര ദിവസം
കൊണ്ട് തീരുമാനം
എടുക്കുന്നുവെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഇതിനകം
ധനകാര്യവകുപ്പിലെത്തിയ
എല്ലാ
പ്രൊപ്പോസലുകള്‍ക്കും
അംഗീകാരം നല്‍കുമെന്ന്
ഉറപ്പു വരുത്തുമോ?
ആസ്തി
വികസന പദ്ധതിയില്‍
ഉള്‍പ്പെടുത്തി മാവേലിക്കര
മണ്ഡലത്തിലെ പ്രവൃത്തികള്‍
366.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016-17
വര്‍ഷത്തെ ആസ്തി വികസന
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
എം.എല്‍.എ.
നിര്‍ദ്ദേശിച്ച
മാവേലിക്കര മണ്ഡലത്തിലെ
പ്രവൃത്തികളിന്മേല്
സ്വീകരിച്ച നടപടികളുടെ
വിശദ വിവരം
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളുടെ
ഭരണാനുമതികള്ക്ക്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
ദേശീയ
ദുരന്ത നിവാരണ ഫണ്ടില്‍
നിന്നും ലഭ്യമായ തുക
367.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ദേശീയ ദുരന്ത നിവാരണ
ഫണ്ടില്‍ നിന്നും എന്തു
തുക
ലഭ്യമായിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
ഈ
തുക ഏത് ഹെഡ് ഓഫ്
അക്കൗണ്ടിലാണ്
വകയിരുത്തിയിട്ടുള്ളതെന്ന്
വെളിപ്പെടുത്തുമോ;
(സി)
സംസ്ഥാനത്തിന്റെ
എസ്.ഡി.ആര്.എഫ്-ല്‍
നിന്ന് ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ എന്തു തുക
ചെലവഴിച്ചെന്നും
ഇനിയെത്ര
മിച്ചമുണ്ടെന്നും
വിശദീകരിക്കുമോ?
കേരളം
ധനകാര്യ അസ്ഥിരതയിലാണെന്ന
സി&എ.ജി. യുടെ
വെളിപ്പെടുത്തല്‍
368.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളം
ധനകാര്യ
അസ്ഥിരതയിലാണെന്ന
സി&എ.ജി.യുടെ
വെളിപ്പെടുത്തലിനോട്
പൂര്‍ണ്ണമായും
യോജിക്കുന്നുണ്ടോ;
ഇതിന്മേലുള്ള നിലപാട്
വ്യക്തമാക്കുമോ;
(ബി)
2016
മാര്‍ച്ച് 31ലെ
കണക്കനുസരിച്ച് സംസ്ഥാന
വരുമാനത്തിന്റെ എത്ര
ശതമാനമായിരുന്നു
കടബാദ്ധ്യത; ഇതിന്റെ
തോത് ഇപ്പോള്‍ എത്ര
ശതമാനമായി
കുറയുകയുണ്ടായി;
(സി)
സംസ്ഥാനത്തിന്റെ
കടബാദ്ധ്യതയും
വരുമാനവും തമ്മിലുള്ള
തോത് 2010-11 മുതല്‍
2014-15 വരെയുള്ള
വര്‍ഷങ്ങളില്‍ എത്ര
ശതമാനം വീതമായിരുന്നു;
(ഡി)
ധന
ഉത്തരവാദിത്ത
നിയമപ്രകാരം
കടബാദ്ധ്യതകള്‍ സംസ്ഥാന
വരുമാനത്തിന്റെ എത്ര
ശതമാനം വരെയാകാം;
(ഇ)
സംസ്ഥാനത്തിന്റെ
കടഭാരം ഇപ്പോള്‍
നിയന്ത്രണവിധേയമാണോ;
വിശദമാക്കുമോ?
കേരളാ
ബാങ്കിന്‍െറ ഘടന
369.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍ പുതുതായി
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്ന കേരളാ
ബാങ്കിന്റെ ഘടന
വ്യക്തമാക്കുമോ;
(ബി)
ഇതിനായി
എതെങ്കിലും പഠന
റിപ്പോര്‍ട്ട്
തയ്യാറാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
പഠന റിപ്പോര്‍ട്ടിന്റെ
കാതലായ ഭാഗങ്ങള്‍
വിശദീകരിക്കുമോ;
(സി)
ദേശസാത്കൃത
ബാങ്കുകളില്‍ ഉള്ള
സംസ്ഥാനത്തിന്‍െറ
നിക്ഷേപങ്ങള്‍ കേരളാ
ബാങ്കിലേക്ക്
മാറ്റുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
കേരളാ
ബാങ്കിന്റെ
രൂപീകരണത്തോടെ
ദേശസാത്കൃത ബാങ്കുകളെ
പുര്‍ണ്ണമായി
ഒഴിവാക്കുവാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;വിശദമാക്കുമോ?
മങ്കട
മണ്ഡലത്തിനു വേണ്ടി തുക
വകയിരുത്തിയ പദ്ധതികള്‍
370.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2017-18-ല്‍
സംസ്ഥാന ബജറ്റ്
പ്രസംഗത്തില്‍
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി മങ്കട
മണ്ഡലത്തിനു വേണ്ടി തുക
വകയിരുത്തിയ
പദ്ധതികളില്‍ എത്ര
പദ്ധതികള്‍ക്ക് കിഫ്ബി
ബോര്‍ഡ് അംഗീകാരം
നല്കി;
(ബി)
മങ്കട
മണ്ഡലത്തിലെ
തൂതപ്പുഴയില്‍
നിലാപ്പറമ്പില്‍ തടയണ
നിര്‍മ്മിക്കുന്നതിന്
65 കോടി അനുവദിച്ചതിനു
ബോർഡ് അംഗീകാരം
നല്‍കിയിട്ടുണ്ടോ;
(സി)
ഇതു
സംബന്ധിച്ച്
സര്‍ക്കാര്‍ ഭരണാനുമതി
നല്‍കിയിട്ടുണ്ടോ;
വിശദമാക്കാമോ?
ക്ഷേമ
പെന്‍ഷനുകള്‍
371.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേല്‍ക്കുമ്പോള്‍
ക്ഷേമപെന്‍ഷനുകള്‍
എത്രമാസം
കുടിശ്ശികയുണ്ടായിരുന്നു
എന്ന് തരം തിരിച്ച്
അറിയിക്കുമോ?
(ബി)
ഈ
സര്‍ക്കാര്‍
എത്രമാസത്തെ
ക്ഷേമപെന്‍ഷനുകള്‍
വിതരണം നടത്തി എന്ന്
അറിയിക്കുമോ?
(സി)
ഇതിലേക്കായി
എത്ര തുക ചെലവഴിച്ചു
എന്ന് അറിയിക്കുമോ?
വിവിധ
പെന്‍ഷനുകള്‍ ഗുണഭോക്താവിന്
വിതരണം ചെയ്യാന്‍ ആവശ്യമായ
നടപടികള്‍
372.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിവിധ
പെന്‍ഷനുകള്‍ ആധാര്‍
കാര്‍ഡ് ഇല്ലാത്ത
കാരണത്താല്‍
ഗുണഭോക്താവിന് വിതരണം
ചെയ്യാത്തത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പല കാരണങ്ങളാല്‍ ആധാര്‍
കാര്‍ഡ് എടുക്കാന്‍
സാധിക്കാത്ത രോഗികളും,
വൃദ്ധരുമായ
പെന്‍ഷന്‍കാര്‍ക്ക്
തുടര്‍ന്നും പെന്ഷന്
വിതരണം ചെയ്യുവാന്‍
ആവശ്യമായ നടപടികള്‍
സര്‍ക്കാര്‍
സ്വീകരിക്കുമോ?
നോട്ട്
ക്ഷാമം മറികടക്കാന്‍
സ്വീകരിച്ച നടപടികള്‍
373.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നോട്ട്
ക്ഷാമം മറികടക്കാനായി
പ്രതിദിന ലോട്ടറി
കളക്ഷന്‍, ബിവറേജസ്
കോര്‍പ്പറേഷന്റെ
കളക്ഷന്‍ എന്നിവ
ട്രഷറികളില്‍
അടയ്ക്കാന്‍
ബന്ധപ്പെട്ട
വകുപ്പുകള്‍ക്ക്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രതിദിനം ശരാശരി എത്ര
കോടി രൂപയാണ് പ്രസ്തുത
വകുപ്പുകള്‍
ബാങ്കുകളില്‍ അടച്ചു
വരുന്നത്;
(സി)
നോട്ട്
ക്ഷാമം മറികടക്കാന്‍
എന്തെല്ലാം നടപടികള്‍
ഭാവിയില്‍
കൈക്കൊളളുമെന്ന്
വ്യക്തമാക്കുമോ?
കിഫ്ബി
- റോഡുകള്‍ക്കുളള
മാനദണ്ഡങ്ങള്‍
374.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പൊതുമരാമത്തു
വകുപ്പിനു കീഴിലുളള
റോഡുകള്‍ , കിഫ്ബി വഴി
പ്രവൃത്തി
നടത്തുന്നതിന്
എന്തെല്ലാം
മാനദണ്ഡങ്ങളാണ്
നിഷ്കര്ഷിച്ചിട്ടുളളതെന്ന്
വിശദമാക്കുമോ?
നോട്ട്
രഹിത സമ്പദ് ഘടന
375.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നോട്ട്
രഹിത
സമ്പദ്ഘടനയിലേയ്ക്കള്ള
മാറ്റം ലക്ഷ്യം വച്ച്
റിസര്‍വ്വ ബാങ്ക്
ബോധപൂര്‍വ്വം നോട്ട്
അച്ചടി
വൈകിപ്പിക്കുകയാണെന്ന
റിപ്പോര്‍ട്ട്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
സര്‍ക്കാര്‍
നിത്യേന ആവശ്യപ്പെടുന്ന
കറന്‍സിയുടെ ഏകദേശം 30
ശതമാനം മാത്രമാണ്
റിസര്‍വ് ബാങ്ക്
അനുവദിക്കുന്നതെന്ന
റിപ്പോര്‍ട്ട്
പരിശോധിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
നോട്ട് ലഭ്യതയുടെ കുറവ്
സര്‍ക്കാരിന്റെ ദൈനംദിന
സാമ്പത്തിക
ഇടപാടുകള്‍ക്ക്
പ്രതിസന്ധി
സൃഷ്ടിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ?
ചരക്ക്
സേവന നികുതി നിയമം
376.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ജി.എസ്.ജയലാല്‍
,,
മുഹമ്മദ് മുഹസിന് പി.
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചരക്ക്
സേവന നികുതി നിയമം
സംസ്ഥാനത്തിന് ഏതൊക്കെ
തരത്തില്‍
നേട്ടമാകുമെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പുതിയ
സംവിധാനത്തില്‍ ഇ-
കോമേഴ്സ് വഴി
കേരളത്തിലേക്ക് വരുന്ന
ഉല്പന്നങ്ങളുടെമേലുള്ള
നികുതി സംസ്ഥാനത്തിന്
ലഭ്യമാകുമോയെന്ന്
അറിയിക്കുമോ;
(സി)
സേവനമേഖല
സുപ്രധാന പങ്ക്
വഹിക്കുന്ന സംസ്ഥാന
സമ്പദ് വ്യവസ്ഥയില്‍
സേവന നികുതിയുടെ പങ്ക്
ലഭ്യമാകുന്നതിന്
ചരക്ക്-സേവന നികുതി
സംവിധാനത്തില്‍
വ്യവസ്ഥയുണ്ടോ ?
വേയ്സ്
ആന്റ് മീന്‍സ് അഡ്വാന്‍സ്
377.
ശ്രീ.എല്‍ദോസ്
കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ വേയ്സ്
ആന്റ് മീന്‍സ്
അഡ്വാന്‍സ്
എടുത്തിട്ടുണ്ടോ;
(ബി)
ക്ഷേമനിധിയില്‍
നിന്നും മറ്റും വായ്പ
എടുത്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എവിടെ
നിന്ന് എടുത്തുവെന്നും
എത്ര തുക
എടുത്തുവെന്നും
വിശദമാക്കുമോ;
(സി)
സഹകരണ
ബാങ്കുകളില്‍ നിന്നും
വായ്പ
എടുത്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ?
പദ്ധതി
വിഹിതം പൂര്‍ണ്ണമായും
കേന്ദ്രം മടക്കിനല്‍കുന്ന
പദ്ധതികള്‍
378.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നടപ്പിലാക്കുന്ന
പദ്ധതികളില്‍ പദ്ധതി
വിഹിതം പൂര്‍ണ്ണമായും
കേന്ദ്രം
മടക്കിനല്‍കുന്ന
പദ്ധതികള്‍
ഏതൊക്കെയാണ്;
(ബി)
2016-17
ല്‍ ഇപ്രകാരമുള്ള ഓരോ
പദ്ധതിയിലും
വകയിരുത്തിയ
തുകയെത്രയെന്നും അതില്‍
എത്ര തുക 31.3.2017വരെ
ചെലവഴിച്ചുവെന്നും
വ്യക്തമാക്കുമോ?
നികുതി
പിരിവ് കാര്യക്ഷമമാക്കുവാന്‍
സ്വീകരിച്ച നടപടികള്‍
379.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
ഗവണ്മെന്റ് നികുതി
പിരിവ്
കാര്യക്ഷമമാക്കുവാന്‍
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കുമോ;
(ബി)
ഇതിന്റെ
ഭാഗമായി മുന്‍
സാമ്പത്തിക വര്‍ഷത്തെ
അപേക്ഷിച്ച് നികുതി
പിരിവില്‍ വന്ന
വര്ദ്ധനവെത്രയെന്നു(ശതമാനവും
തുകയും
പ്രത്യേകമായി)വ്യക്തമാക്കുമോ?
നികുതി
വരുമാനം
380.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016-17
സാമ്പത്തിക
വര്‍ഷത്തില്‍ നികുതി
വരുമാനത്തില്‍ എത്ര
വളര്‍ച്ചയുണ്ടായി;
ബഡ്ജറ്റില്‍
ലക്ഷ്യമിട്ടിരുന്ന
വളര്‍ച്ച നേടിയോ;
വിശദാംശം ലഭ്യമാക്കാമോ;
(ബി)
ഓരോ
മാസവും നികുതി
വരുമാനത്തിലുണ്ടായ
വര്‍ദ്ധനവ്
ശതമാനക്കണക്കില്‍
വ്യക്തമാക്കാമോ?
കിഫ്ബി
വഴിയുള്ള പദ്ധതികള്‍
381.
ശ്രീ.കെ.എം.മാണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ രണ്ടു
ബജറ്റിലൂടെ കിഫ്ബി വഴി
നടത്തുന്നതിന് ഏതെല്ലാം
പദ്ധതികള്‍
തിരഞ്ഞെടുത്തിട്ടുണ്ട്;
വ്യക്തമാക്കാമോ;
(ബി)
ഈ
പദ്ധതികള്‍ ബജറ്റില്‍
ഉള്‍പ്പെടുത്തുന്നതിന്
മുന്‍പ് കിഫ്ബി
ബോര്‍ഡിന്റെ അംഗീകാരം
നേടിയിരുന്നോ;
ഇല്ലെങ്കില്‍
കാരണമെന്ത്;
(സി)
ഈ
പദ്ധതികളില്‍
സര്‍ക്കാര്‍ പ്ലാന്‍
ഫണ്ടില്‍ നിന്ന്
നടപ്പാക്കി
കൊണ്ടിരുന്നവ
ഏതെല്ലാമാണ്; പട്ടിക
തിരിച്ചു
വ്യക്തമാക്കാമോ;
(ഡി)
പ്ലാന്‍
ഫണ്ടില്‍ നിന്ന്
നടപ്പാക്കി കൊണ്ടിരുന്ന
പദ്ധതികള്‍ കിഫ്ബി വഴി
നടത്താന്‍
ഏറ്റെടുക്കുമ്പോള്‍
കിഫ്ബിയുടെ തനതായ
ധനസഹായം ലഭ്യമാണോ;
എങ്കില്‍ ഏതെല്ലാം
പദ്ധതികള്‍ക്കാണ്
കിഫ്ബിയുടെ തനതായ
ധനസഹായം
ലഭ്യമാക്കിയതെന്ന്
വ്യക്തമാക്കാമോ;
(ഇ)
കിഫ്ബി
ധനസഹായം
നല്കുന്നതിലേക്ക്
നാളിതുവരെ എത്ര തുക കടം
വാങ്ങിയിട്ടുണ്ട്;
ഇല്ലെങ്കില്‍
കാരണമെന്തെന്ന്
വ്യക്തമാക്കുമോ?
വാറ്റ്
കുടിശ്ശിക
382.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വാറ്റ്
കുടിശ്ശികയായി
വ്യാപാരികളില്‍ നിന്നും
എന്തു തുക
ലഭിക്കാനുണ്ട്;
(ബി)
ചരക്ക്
സേവന നികുതി
(ജി.എസ്.ടി.)
നടപ്പിലാക്കുന്നതിന്റെ
മുന്നോടിയായി വാറ്റ്
കുടിശ്ശിക പിഴയും
പലിശയും ഒഴിവാക്കി
പിരിച്ചെടുക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
വെളിപ്പെടുത്തുമോ?
കിഫ്ബി
മുഖേനയുളള പദ്ധതികള്‍
383.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കിഫ്ബി മുഖേന എത്ര
പദ്ധതികള്‍ക്ക്
അംഗീകാരം
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
(ബി)
പ്രസ്തുത
പദ്ധതികള്‍ക്കായി എത്ര
തുക
ലഭ്യമാക്കിയിട്ടുണ്ടെന്ന്
വിശദമാക്കാമോ?
നടപ്പു
സാമ്പത്തിക വര്‍ഷത്തെ പദ്ധതി
അടങ്കല്‍
384.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പഞ്ചവത്സര
പദ്ധതിയുടെ ഭാഗമായി
നടപ്പു സാമ്പത്തിക
വര്‍ഷത്തെ പദ്ധതി
അടങ്കല്‍ എത്ര കോടി
രൂപയുടേതായിരുന്നു;
(ബി)
ഏറ്റവുമൊടുവില്‍
മന്ത്രിസഭായോഗം
അംഗീകരിച്ച 2017-18ലെ
വാര്‍ഷികപദ്ധതി എത്ര
കോടി രൂപയുടേതാണ്;
(സി)
ഇതില്‍
തദ്ദേശശ്വയഭരണ
സ്ഥാപനങ്ങള്‍ക്കുള്ള
വിഹിതമെത്ര;
(ഡി)
2015-16
വര്‍ഷത്തെ അടങ്കലും അത്
മുന്‍വര്‍ഷത്തേക്കാള്‍
എത്ര ശതമാനം
വര്ദ്ധനയോടുകൂടിയതാണെന്നും
വകുപ്പ് തിരിച്ച്
വ്യക്തമാക്കുമോ;
(ഇ)
വാര്‍ഷിക
പദ്ധതിയില്‍ അനുവദിച്ച
പണം മുന്‍വര്‍ഷങ്ങളില്‍
പാഴാക്കിയതിന്റെ
പേരില്‍ ഏതെല്ലാം
വകുപ്പുകളുടെ 2016-17ലെ
അടങ്കലില്‍ എത്ര ശതമാനം
വീതം കുറവു
വരുത്തുകയുണ്ടായി
(എഫ്)
വിലവര്‍ദ്ധനയും
മറ്റുംമുലം പദ്ധതി
നിര്വ്വഹണച്ചെലവില്
ഉണ്ടാകാവുന്ന സ്വാഭാവിക
വര്‍ദ്ധനകൂടി
പരിഗണിച്ചാല്‍
ഫലത്തില്‍ പദ്ധതി
അടങ്കലില്‍ വര്‍ദ്ധന
ഉണ്ടാകുന്നുണ്ടോ;
വിശദമാക്കുമോ?
കഴിഞ്ഞ
സാമ്പത്തിക വര്‍ഷത്തെ
മൂലധനചെലവ്
385.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
സാമ്പത്തിക വര്‍ഷത്തെ
മൂലധനചെലവ്
മുന്‍വര്‍ഷത്തെ
അപേക്ഷിച്ച് എത്ര
ശതമാനം
കൂടുതലായിരിക്കണം
എന്നായിരുന്നു
ബജറ്റില്‍
പ്രതീക്ഷിച്ചിരുന്നത്;
(ബി)
കഴിഞ്ഞ
ഏഴ് സാമ്പത്തിക
വര്‍ഷങ്ങളില്‍ ഓരോ
വര്‍ഷവും
സംസ്ഥാനത്തിന്റെ ആകെ
ചെലവിന്റെ എത്ര ശതമാനം
തുക മൂലധനച്ചെലവുണ്ടായി
എന്നു വിശദമാക്കുമോ?
കഴിഞ്ഞ
സാമ്പത്തിക വര്‍ഷത്തെ
സംസ്ഥാനത്തിന്റെ വരുമാനം
386.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
സാമ്പത്തിക വര്‍ഷം
സംസ്ഥാനം പ്രതീക്ഷിച്ച
വരുമാനം ഏതെല്ലാം
സ്രോതസ്സുകളിലൂടെ എത്ര
കോടി രൂപ
വീതമായിരുന്നു; കേന്ദ്ര
ഗവണ്മെന്റ് വഴിയുള്ളവ
ഓരോ ഇനവും എത്ര
വീതമെന്നും സംസ്ഥാനത്ത്
നിന്നുള്ളവ ഓരോ ഇനവും
എത്രവീതമെന്നും
വിശദമാക്കുമോ;
(ബി)
പ്രതീക്ഷിച്ച
വരുമാനത്തില്‍ കേന്ദ്ര
ഗവണ്മെന്റ് വഴിയും
സംസ്ഥാന ഗവണ്മെന്റ്
വഴിയും 31.3.2017 വരെ
ലഭിച്ച തുക ഓരോ
ഇനത്തിലും എത്ര
വീതമെന്ന്
വിശദമാക്കാമോ?
നികുതി
നിര്‍ണ്ണയം സംബന്ധിച്ച പരാതി
387.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
നികുതി
നിര്‍ണ്ണയം സംബന്ധിച്ച്
ശ്രീ.സി.ജി.വേണുഗോപാല്‍
സമര്‍പ്പിച്ച
പരാതിയിന്മേല്
(5.4.2017 ലെ
1356515/2017/എം (ഫിൻ
&കയർ ) വാണിജ്യ
നികുതി വകുപ്പ്
കമ്മീഷണര്‍ സ്വീകരിച്ച
തുടര്‍നടപടി സംബന്ധിച്ച
വിശദാംശം നല്‍കാമോ?
കഴിഞ്ഞ
സാമ്പത്തിക വര്‍ഷത്തിലെ
ബജറ്റില്‍ മണ്ഡലം ആസ്തി വികസന
ഫണ്ടായി ഓരോ മണ്ഡലത്തിലും
അനുവദിച്ച തുക.
388.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
സാമ്പത്തിക വര്‍ഷത്തിലെ
ബജറ്റില്‍ മണ്ഡലം ആസ്തി
വികസന ഫണ്ടായി ഓരോ
മണ്ഡലത്തിലും എത്ര കോടി
രൂപ വീതം
അനുവദിക്കുമെന്നാണ്
പ്രഖ്യാപിച്ചിരുന്നത്;
(ബി)
ഈ
ഫണ്ടില്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
പ്രവൃത്തികള്‍ക്കു
കഴിഞ്ഞ സാമ്പത്തിക
വര്‍ഷത്തില്‍ എത്ര
തുകയുടെ ഭരണാനുമതി
നല്‍കിയിട്ടുണ്ട്;
(സി)
ഇതില്‍
വാട്ടര്‍ അതോറിറ്റി,
വിദ്യാഭ്യാസം,
പൊതുമരാമത്ത്, ആരോഗ്യം
എന്നീ മേഖലകളില്‍
ഭരണാനുമതി
നല്‍കിയതിന്റെ
വിശദവിവരങ്ങള്‍
ലഭ്യമാക്കുമോ?
കഴിഞ്ഞ
സാമ്പത്തിക വര്‍ഷത്തില്‍
ഇറിഗേഷന്‍, പി.ഡബ്ല്യു.ഡി.
തുടങ്ങിയ
വകുപ്പുകള്ക്ക്കൊടുത്തു
തീര്‍ക്കാനുള്ള കുടിശ്ശിക
389.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
സാമ്പത്തിക
വര്‍ഷത്തില്‍
ഇറിഗേഷന്‍,
പി.ഡബ്ല്യു.ഡി.
തുടങ്ങിയ വകുപ്പുകളിലെ
കരാറുകാര്‍ക്ക്
സര്‍ക്കാര്‍ കൊടുത്തു
തീര്‍ക്കാനുള്ള
കുടിശ്ശിക ഏറ്റവും
ഒടുവിലത്തെ
കണക്കനുസരിച്ച്
എത്രയാണെന്ന്
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
കുടിശ്ശികകള്‍ കൊടുത്തു
തീര്‍ക്കുന്നതിന് എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
കഴിഞ്ഞ
സാമ്പത്തിക വര്‍ഷത്തില്‍
നിയോജകമണ്ഡലം ആസ്തി വികസന
ഫണ്ടില്‍ ഭരണാനുമതി
390.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
സാമ്പത്തിക
വര്‍ഷത്തില്‍
നിയോജകമണ്ഡലം ആസ്തി
വികസന ഫണ്ടില്‍ എത്ര
കോടി രൂപയ്ക്ക്
ഭരണാനുമതി
നല്‍കിയിട്ടുണ്ട്;
(ബി)
നിയോജകമണ്ഡലാടിസ്ഥാനത്തിൽ
ഇതു സംബന്ധിച്ച കണക്ക്
വ്യക്തമാക്കുമോ;
(സി)
2017
മാര്‍ച്ച് 31-ന്
ചെലവഴിക്കപ്പെടാത്ത തുക
അടുത്ത സാമ്പത്തിക
വര്‍ഷത്തില്‍
ചെലവഴിക്കുന്നതിന്
എന്തെങ്കിലും
തടസ്സമുണ്ടോ;
(ഡി)
ഭരണാനുമതിയും
സാങ്കേതികാനുമതിയും
ലഭ്യമാക്കി
എം.എല്‍.എ.മാര്‍
ഉദ്ദേശിച്ച
പ്രവൃത്തികള്‍
സമയബന്ധിതമായി
പൂര്‍ത്തിയാക്കുവാന്‍
സ്വീകരിച്ചിട്ടുള്ള
നടപടി എന്താണെന്നു
വ്യക്തമാക്കാമോ?
ബജറ്റ്
പ്രസംഗത്തിലെ പദ്ധതികള്‍
നടപ്പിലാക്കല്‍
391.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ബജറ്റില്‍
പ്രഖ്യാപിക്കുന്ന എല്ലാ
പദ്ധതികളും
നടപ്പിലാക്കുന്നതിനായി
സര്‍ക്കാര്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ബജറ്റിലെ
പദ്ധതികളുടെ
നടപ്പിലാക്കല്‍
നിരീക്ഷിക്കുന്നതിനും
അവലോകനം ചെയ്യുന്നതിനും
നിലവിലുള്ള
സംവിധാനങ്ങള്‍
എന്തൊക്കെയാണ്;
(സി)
ബജറ്റില്‍
പ്രഖ്യാപിക്കുന്ന എല്ലാ
പദ്ധതികളും
നടപ്പിലാക്കുണ്ടെന്ന
കാര്യം ഉറപ്പു
വരുത്തുന്നതിന് നടപടി
സ്വീകരിക്കുമോ ?
നോട്ട്
അസാധുവാക്കല്‍
392.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
അടൂര്‍ പ്രകാശ്
,,
അനൂപ് ജേക്കബ്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നോട്ട്
അസാധുവാക്കലിനെത്തുടര്‍ന്നുള്ള
സാമ്പത്തിക മാന്ദ്യം
സംസ്ഥാനത്തിന്റെ റവന്യൂ
വരുമാനത്തില്‍
എന്തെല്ലാം
ആഘാതമേല്പിച്ചു എന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
നോട്ട്
അസാധുവാക്കലിനെ
തുടര്‍ന്നുള്ള മാന്ദ്യം
മറികടക്കുന്നതിന്
കൈക്കൊണ്ടിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണ്;
(സി)
ഇതു
സംബന്ധിച്ച് കേന്ദ്ര
ഗവണ്മെന്റില് നിന്ന്
സാമ്പത്തിക സഹായം
ആവശ്യപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിന്മേലുള്ള
കേന്ദ്രത്തിന്റെ
പ്രതികരണം
എന്തായിരുന്നുവെന്ന്
വ്യക്തമാക്കുമോ?
സംസ്ഥാന
പദ്ധതി അടങ്കല്‍ തുക
393.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സാമ്പത്തിക വര്‍ഷത്തെ
ബജറ്റ് അനുസരിച്ച്
സംസ്ഥാന പദ്ധതി
അടങ്കല്‍ തുക കേന്ദ്ര
വിഹിതമുള്‍പ്പെടെ ആകെ
എത്രയാണ്;
വ്യക്തമാക്കുമോ;
(ബി)
ഇതില്‍
എസ്.സി / എസ്.റ്റി
വിഭാഗത്തിനായി
നീക്കിവച്ചിട്ടുള്ളത്
എത്ര തുകയാണ്;
(സി)
ഇതില്‍
തദ്ദേശ
ഭരണസ്ഥാപനങ്ങള്‍ക്ക്
നീക്കിവച്ചിട്ടുള്ള തുക
എത്ര; വ്യക്തമാക്കാമോ;
(ഡി)
കഴിഞ്ഞ
സാമ്പത്തിക
വര്‍ഷത്തില്‍ എസ്.സി
/എസ്.റ്റി മേഖലയക്ക്
വേണ്ടി എന്തു തുക
ചെലവഴിച്ചുവെന്നും ഇത്
ആകെ അനുവദിച്ച തുകയുടെ
എത്ര ശതമാനമാണെന്നും
വിശദമാക്കാമോ?
സംസ്ഥാന
പദ്ധതി അടങ്കല്‍ തുക
394.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2015-16,
2016-17 എന്നീ
സാമ്പത്തിക
വര്‍ഷങ്ങളിലെ സംസ്ഥാന
പദ്ധതി അടങ്കല്‍ എത്ര
കോടി രൂപ
വീതമായിരുന്നു;ഇതില്‍
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്ക്കുളളത്
എത്ര കോടി ആയിരുന്നു;
(ബി)
2015-16
ലെ പദ്ധതിച്ചെലവ് എ.ജി
യുടെ കണക്കനുസരിച്ച്
എത്ര കോടി
ആയിരുന്നു;തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ
യഥാര്‍ത്ഥ
പദ്ധതിച്ചെലവ്
എത്രയായിരുന്നു?
കാരുണ്യ
ബെനവലന്റ് ഫണ്ട്
395.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാരുണ്യ
ബെനവലന്റ് ഫണ്ടിലൂടെ
2017 മാര്‍ച്ച് 31 വരെ
എത്ര രൂപയുടെ ചികിത്സാ
സഹായം നല്‍കിയെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
തിരുവനന്തപുരം
ജില്ലയിലെ ഏതെല്ലം
സ്വകാര്യ
ആശുപത്രികളിലാണ്
കാരുണ്യ ബെനവലന്റ്
ഫണ്ടില്‍ നിന്ന്
ചികിത്സാ സഹായം
ലഭിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
കാരുണ്യ
ബെനവലന്റ് ഫണ്ട്
396.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തിലേറുമ്പോള്‍
കാരുണ്യ ബെനവലന്റ്
ഫണ്ട് പദ്ധതിയില്‍
നിന്നും
റീ-ഇംപേഴ്സ്മെന്റ് തുക
ലഭിക്കുന്നതിനായി എത്ര
അപേക്ഷകളാണ്
പെന്ഡിംഗിലുണ്ടായിരുന്നത്;
ഈ അപേക്ഷകളില്‍
സര്‍ക്കാര്‍ എന്തു
തീരുമാനം ആണ് എടുത്തത്;
ഇതില്‍ എത്ര
അപേക്ഷകള്‍ക്ക്
തീര്‍പ്പുകല്‍പ്പിച്ചു;
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(ബി)
ഇപ്പോള്‍
മറ്റാശുപത്രികളില്‍
അടിയന്തര ചികിത്സ
തേടിയവര്‍ക്ക് കാരുണ്യ
ബെനവലന്റ് പദ്ധതിയില്‍
നിന്നും
തുകയനുവദിക്കുന്നുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ?
കാരുണ്യ
ബെനവലന്റ് പദ്ധതി
397.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാരുണ്യ
ബെനവലന്റ് പദ്ധതിയില്‍
കൂടുതൽ അസുഖങ്ങളെ
ഉള്‍പ്പെടുത്തുന്നതിനും
കൂടുതല്‍ ധനസഹായം
നല്‍കുന്നതിനും
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഒരു
കുടുംബത്തിന്
നല്‍കിവരുന്ന ധനസഹായം
രണ്ട് ലക്ഷം രൂപയില്‍
നിന്ന്
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
നോട്ട്
പ്രതിസന്ധി
T 398.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നോട്ട്
പ്രതിസന്ധിയുടെ
തുടര്‍ച്ചയായി
സംസ്ഥാനത്തെ
എ.ടി.എം.കളില്‍
കാശില്ലാത്ത സ്ഥിതി
ജനങ്ങളെ കൂടുതല്‍
ദുരിതത്തിലാക്കിയിരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നോട്ട്
നിരോധനത്തെത്തുടര്‍ന്ന്
സംസ്ഥാനത്ത് സാമ്പത്തിക
മേഖലയില്‍
ഉണ്ടായിട്ടുളള ആഘാതം
എത്രത്തോളം എന്നത്
വിലയിരുത്തിയിട്ടുണ്ടോ;
(സി)
നോട്ട്
നിരോധനത്തിന്റെ ഫലമായി
സര്‍ക്കാര്‍ നേരിട്ട
പ്രതിസന്ധികളോട്
കേന്ദ്ര സര്‍ക്കാര്‍
സ്വീകരിച്ച സമീപനം
എന്തായിരുന്നു എന്ന്
വ്യക്തമാക്കാമോ?
ചടയമംഗലം
നിയോജക മണ്ഡലത്തിലെ കിഫ്ബി
പദ്ധതികള്‍
399.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ചടയമംഗലം
നിയോജക മണ്ഡലത്തില്‍
'കിഫ്ബി' മുഖേന എത്ര
പദ്ധതികള്‍ക്ക്
അംഗീകാരം
നല്‍കിയിട്ടുണ്ടെന്നും
ഇതിനായി എത്ര തുക
അനുവദിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കാമോ?
പ്രത്യേക
സാമ്പത്തിക സഹായം അനുവദിച്ചു
കിട്ടുന്നതിനായി കേന്ദ്ര
ഗവണ്മെന്റില് സമര്‍പ്പിച്ച
പദ്ധതികള്‍
400.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ പ്രത്യേക
സാമ്പത്തിക സഹായം
അനുവദിച്ചു
കിട്ടുന്നതിനായി
നാളിതുവരെ കേന്ദ്ര
ഗവണ്മെന്റില്
സമര്‍പ്പിച്ച
പദ്ധതികളുടെ വകുപ്പു
തിരിച്ചുള്ള
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
ഏതെല്ലാം
പ്രൊപ്പോസലുകള്‍
കേന്ദ്ര ഗവണ്മെന്റ്
പരിഗണിക്കുകയും സഹായം
അനുവദിക്കുകയും
ചെയ്യുകയുണ്ടായി;
വകുപ്പ് തിരിച്ച്
ലഭ്യമായ തുകയുടെ
വിശദാംശങ്ങള്‍
നല്‍കുമോ?
കോതമംഗലം
മണ്ഡലത്തിലെ പ്രവൃത്തികള്‍
401.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016-17
വര്‍ഷത്തെ ബഡ്ജറ്റില്‍
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി
കോതമംഗലം മണ്ഡലത്തില്‍
അനുവദിച്ചിരുന്ന
പ്രവൃത്തികള്‍
ഏതെല്ലാമായിരുന്നു
എന്ന് വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതി വിശദമാക്കാമോ?
പഴയങ്ങാടി
സബ്ട്രഷറി കെട്ടിട
നിര്‍മ്മാണം
402.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഭരണാനുമതി
ലഭിച്ചിട്ടും
മുടങ്ങിക്കിടക്കുന്ന
പഴയങ്ങാടി സബ്ട്രഷറി
കെട്ടിട നിര്‍മ്മാണം
ഇന്‍കെല്‍ വഴി കിഫ്ബി
നിക്ഷേപം ഉപയോഗിച്ച്
ആരംഭിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഇതിന്
കിഫ്ബിയുടെ അംഗീകാരം
ലഭ്യമായിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ചാലക്കുടി
മണ്ഡലത്തിൽ ആസ്തി വികസന
ഫണ്ടുപയോഗിച്ചുള്ള
പ്രൊപ്പോസലുകള്‍
403.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തില്‍ 2016-17
വര്‍ഷത്തില്‍ ആസ്തി
വികസന ഫണ്ടുപയോഗിച്ച്
നടപ്പാക്കുന്നതിനായി
സമര്‍പ്പിച്ചിട്ടുള്ള
പ്രൊപ്പോസലുകളില്‍
ഏതിനെല്ലാമാണ്
ഭരണാനുമതി
നല്‍കിയിട്ടുള്ളത്
എന്ന് അറിയിക്കുമോ;
(ബി)
മറ്റുള്ളവയ്ക്ക്
ഉടന്‍ അനുമതി
നല്കുന്നതിനാവശ്യമായ
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
കിഫ്ബിയിലെ
നിയമനം
404.
ശ്രീ.കെ.എം.മാണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
കിഫ്ബിയില്‍ നാളിതുവരെ
എത്ര ഉദ്യോഗസ്ഥരേയും
കണ്‍സള്‍ട്ടന്റുമാരെയും
സാങ്കേതിക
വിദഗ്ദ്ധരെയും
നിയമിച്ചിട്ടുണ്ട്;
ഇവരുടെ വേതനത്തിനും
ഫീസിനും
മറ്റുചെലവുകള്‍ക്കുമായി
പ്രതിമാസം എത്ര രൂപ
ചെലവ് വരുമെന്ന്
വിശദമാക്കാമോ;
(ബി)
ഉദ്യോഗസ്ഥരേയും
കണ്‍സള്‍ട്ടന്റുമാരെയും
സാങ്കേതിക
വിദഗ്ദ്ധരെയും
നിയമിക്കുവാന്‍ അപേക്ഷ
ക്ഷണിച്ചിട്ടുണ്ടോ;
എഴുത്തു പരീക്ഷയോ
ഇന്റര്‍വ്യൂവോ
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആരാണ്
നടത്തിയത്;
(സി)
ഇത്തരം
ഉദ്യോഗസ്ഥരെ
നിയമിച്ചതിനുളള
മാനദണ്ഡം എന്താണെന്ന്
വിശദമാക്കാമോ;
(ഡി)
മുംബെെയിലെ
ഫോര്‍ട്രെസ്സ്
ക്യാപിറ്റല്‍
മാനേജ്മെന്റ് സര്‍വീസസ്
പ്രെെവറ്റ്
ലിമിറ്റഡിന്‍െറ
കണ്‍സള്‍ട്ടന്‍സി സേവനം
ഇപ്പോഴും
ഉപയോഗിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ നാളിതുവരെ
അവര്‍ക്കു നല്കിയ
വേതനവും മറ്റ്
ആനുകൂല്യങ്ങളും
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(ഇ)
കിഫ്ബിക്കും
അതിലെ
ഉദ്യോഗസ്ഥന്മാര്ക്കുമായി
നാളിതുവരെ എത്ര
വാഹനങ്ങള്‍ വാങ്ങി
ഉപയോഗിക്കുന്നുണ്ട്;
ഇതിലേക്ക് ചെലവായ തുക
വിശദമാക്കാമോ?
കിഫ്ബിയുടെ
ധനാഗമ മാര്‍ഗങ്ങള്‍
405.
ശ്രീ.കെ.എം.മാണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിയുടെ
ഫണ്ടിലേക്ക് നാളിതുവരെ
ബജറ്റില്‍ നിന്ന് എത്ര
തുക നല്‍കിയിട്ടുണ്ട്;
ഇതില്‍ മോട്ടോര്‍ വാഹന
നികുതി, പെട്രോള്‍
സെസ്സ് , മദ്യനികുതി
എന്നിവ ഒരോന്നില്‍
നിന്നും നല്കിയ
തുകയെത്ര;
(ബി)
കിഫ്ബി
നാളിതുവരെ കടം
വാങ്ങിയും
ബോണ്ട് ഇഷ്യൂ ചെയ്തും
മറ്റ് ധനാഗമ
മാര്‍ഗങ്ങളിലൂടെയും
സമാഹരിച്ച തുകവിവരം
പട്ടിക തിരിച്ചു
വിശദമാക്കാമോ;
(സി)
കിഫ്ബി
നിധിയില്‍ 2017
മാര്‍ച്ച് 31 ന് എത്ര
തുക മിച്ചമുണ്ട്;
വിശദമാക്കാമോ;
(ഡി)
കിഫ്ബി
നിധിയില്‍ നിന്നും
ഏതെല്ലാം പദ്ധതിയിതര
ആവശ്യങ്ങള്‍ക്കാണ്
നാളിതുവരെ തുക
ചെലവഴിച്ചിട്ടുള്ളത്;
പട്ടിക തിരിച്ചു
വിശദമാക്കാമോ;
(ഇ)
കിഫ്ബി
കടം വാങ്ങിയ തുകയുടെ
തിരിച്ചടവിന്
കിഫ്ബിയുടെ നിലവിലുള്ള
ധനാഗമ
മാര്‍ഗങ്ങളെക്കുറിച്ച്
വിശദമാക്കാമോ?
ഒറ്റപ്പാലം
നിയോജക മണ്ഡലത്തിലെ
പ്രവൃത്തികള്‍
406.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഒറ്റപ്പാലം നിയോജക
മണ്ഡലത്തിലെ ഏതെല്ലാം
പ്രവൃത്തികള്‍ക്കാണ്
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി
ഭരണാനുമതി നല്‍കിയത്;
വിശദാംശം നല്‍കാമോ;
(ബി)
ഓരോ
പ്രവൃത്തിയുടേയും കാലിക
സ്ഥിതി വിശദീകരിക്കാമോ?
ബാങ്കിങ്ങ്
രംഗത്തെ പുതിയ പരിഷ്കാരങ്ങള്‍
407.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിസ്സാര
കാര്യങ്ങള്‍ക്ക് വരെ
പിഴയും ഫീസും
നിശ്ചയിച്ചുകൊണ്ടുള്ള
ബാങ്കിങ്ങ് രംഗത്തെ
പുതിയ പരിഷ്കാരങ്ങള്‍
കാരണം
ജനങ്ങള്‍ക്കുണ്ടാക്കുന്ന
പ്രയാസങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
മറികടക്കാന്‍ കറന്‍സി
നോട്ടുകള്‍ വന്‍തോതില്‍
കയ്യില്‍ സൂക്ഷിക്കുന്ന
പ്രവണത ജനങ്ങളില്‍
വര്‍ദ്ധിച്ചു
വരുന്നതായി
കരുതുന്നുണ്ടോ;
(സി)
എങ്കില്‍
ഇത് കറന്‍സി
നോട്ടുകളുടെ ഒഴുക്കിനെ
തടയുകയും അതുവഴി നോട്ട്
ക്ഷാമത്തിന്
കാരണമായതായും
കരുതുന്നുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ?
ലോട്ടറിയിൽ
നിന്നുള്ള വരുമാനം
408.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016-17
വര്‍ഷത്തില്‍ ലോട്ടറി
ടിക്കറ്റ് വില്‍പ്പന
വഴി സര്‍ക്കാരിന് എത്ര
കോടി രൂപയുടെ വരുമാനം
ലഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
കഴിഞ്ഞ
വര്‍ഷത്തെ അപേക്ഷിച്ച്
പ്രസ്തുത വര്‍ദ്ധനവ്
എത്ര ശതമാനമാണെന്ന്
വ്യക്തമാക്കാമോ?
കിഫ്ബിയിലെ
പദ്ധതികള്‍
409.
ശ്രീ.ഷാഫി
പറമ്പില്‍
,,
വി.ടി.ബല്‍റാം
,,
റോജി എം. ജോണ്‍
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി
ഏതൊക്കെ പദ്ധതികളാണ്
ഏറ്റെടുക്കുന്നതെന്നും
അതിനു വേണ്ടി
ചെലവഴിക്കാന്‍
ഉദ്ദേശിക്കുന്ന തുക
എത്രയെന്നും
വെളിപ്പെടുത്തുമോ;
(ബി)
പദ്ധതികളുടെ
നടത്തിപ്പിനുള്ള തുക
എങ്ങനെ
സമാഹരിക്കുവാനാണ്
ലക്ഷ്യമിട്ടിട്ടുള്ളത്;
വിശദമാക്കുമോ;
(സി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം
സംവിധാനങ്ങള്‍
ഒരുക്കിയിട്ടുണ്ട്;
വിവരിക്കുമോ?
സാമ്പത്തിക
ക്രമക്കേട് കേസുകള്‍
410.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സംസ്ഥാനത്ത് എത്ര
സാമ്പത്തിക ക്രമക്കേട്
കേസുകള്‍ ധനകാര്യ
വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെടുകയുണ്ടായി;
വ്യക്തമാക്കുമോ;
(ബി)
ഈ
കേസുകളില്‍ ഏതിലെല്ലാം
ധനകാര്യ വകുപ്പ്
അന്വേഷണം നടത്തിയെന്നും
ക്രമക്കേടുകള്‍ക്ക്
ഉത്തരവാദികളായിട്ടുള്ളവര്ക്കെതിരെ
എന്ത് നടപടി
സ്വീകരിച്ചു എന്നും
വിശദമാക്കുമോ;
(സി)
സാമ്പത്തിക
ക്രമക്കേടുകള്‍
നടത്തുന്നവര്‍ക്കെതിരെ
സര്‍ക്കാരിന്റെ നിലപാട്
എന്താണെന്ന്
വ്യക്തമാക്കാമോ;
സ്ഥാനമാന പരിഗണനകള്‍
കൂടാതെ സാമ്പത്തിക
കുറ്റവാളികള്‍ക്കെതിരെ
നടപടിയെടുക്കുമോ എന്ന്
വ്യക്തമാക്കുമോ?
കോഴിക്കോട്
ജില്ലയില്‍ ഭരണാനുമതി
നല്‍കിയിട്ടുള്ള പദ്ധതികള്‍
411.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിയോജക
മണ്ഡലം ആസ്തി വികസന
പദ്ധതിയില്‍ കോഴിക്കോട്
ജില്ലയില്‍ ഭരണാനുമതി
നല്‍കിയിട്ടുള്ള
പദ്ധതികള്‍ ഏതെല്ലാം;
(ബി)
എം
എൽ എ - മാര്‍
നിര്‍ദ്ദേശിച്ച
പദ്ധതികള്‍ക്കു
31.05.2017 നകം
ഭരണാനുമതി
പുറപ്പെടുവിക്കണമെങ്കില്‍
എത്ര മാത്രം നടപടികള്‍
ഭരണാനുമതി ലഭിക്കാതെ
അവശേഷിക്കുന്ന ഓരോ
പദ്ധതിയിലും
പൂര്‍ത്തീകരിക്കേണ്ടതായിട്ടുണ്ട്
എന്നത് വിശദമാക്കാമോ?
പൊതുമേഖലാ
ബാങ്കുകള്‍ ഈടാക്കുന്ന അമിത
സര്‍വ്വിസ് ചാര്‍ജ്
412.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പണം
കൊണ്ടുളള
ക്രയവിക്രയങ്ങള്‍ നിയമം
മൂലം
നിയന്ത്രിക്കുന്നതിലൂടെ
ബാങ്കുകളെ
ആശ്രയിക്കുന്നതിന്
ജനങ്ങള്‍
നിര്‍ബന്ധിതരായിരിക്കുന്ന
സാഹചര്യം മുതലെടുത്ത്
എസ്.ബി.ഐ. പോലുളള
പൊതുമേഖലാ ബാങ്കുകള്‍
പോലും സര്‍വ്വീസ്
ചാര്‍ജുകള്‍
വന്‍തോതില്‍
വര്‍ദ്ധിപ്പിച്ച്
ജനങ്ങളെ ചൂഷണം
ചെയ്യുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ചൂഷണരീതി താഴ്ന്ന
വരുമാനമുളള വലിയൊരു
ജനവിഭാഗത്തെ
പ്രതികൂലമായി
ബാധിച്ചിട്ടുളളതിനാല്
അവര്‍ക്കായി സീറോ
ബാലന്‍സ് ട്രഷറി
സേവിങ്ങ്സ്
അക്കൗണ്ടുകള്‍
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
ട്രഷറി
ബാങ്കിങ്ങ്
ആധുനികവല്‍ക്കരിക്കുന്നതിനും
ട്രഷറി സേവിങ്ങ്സ്
ബാങ്ക് അക്കൗണ്ട്
കൂടുതല്‍
ജനകീയമാക്കുന്നതിനും
നടപടി സ്വീകരിക്കുമോ;
(ഡി)
സര്‍ക്കാര്‍
ഉദ്യോഗസ്ഥരുടെ
ശമ്പളവും മറ്റ്
ബത്തകളും
നിര്‍ബന്ധമായും ട്രഷറി
സേവിങ്ങ്സ്
അക്കൗണ്ടുകളിലൂടെ
നല്‍കുന്നതിന് നടപടി
സ്വീകരിച്ച് സംസ്ഥാന
ട്രഷറിയുടെ ധനമിച്ച നില
മെച്ചപ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ?
ഒറ്റപ്പാലം
നിയോജകമണ്ഡലം ആസ്തി വികസന
ഫണ്ട്
413.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഒറ്റപ്പാലം
നിയോജകമണ്ഡലം ആസ്തി
വികസന ഫണ്ടില്‍
ഉള്‍പ്പെടുത്തി എത്ര
കോടി രൂപയ്ക്ക് ഇതിനകം
ഭരണാനുമതി
നല്‍കിയിട്ടുണ്ട്;
ഓരോന്നിന്റേയും
വിശദാംശം ലഭ്യമാക്കാമോ;
(ബി)
ഒറ്റപ്പാലം
മണ്ഡലത്തിലെ ആസ്തി
വികസന ഫണ്ടില്‍ നിന്നും
തുക
അനുവദിക്കുന്നതിനായുള്ള
നിര്‍ദ്ദേശങ്ങള്‍
എന്നാണ്
സമര്‍പ്പിക്കപ്പെട്ടത്;
ഓരോന്നിന്റേയും
വിശദാംശം ലഭ്യമാക്കാമോ;
(സി)
ഏതെല്ലാം
പ്രവൃത്തിയുടെ
ഡി.പി.ആര്. ധനകാര്യ
വകുപ്പില്‍
ലഭ്യമാക്കിയിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കാമോ?
നികുതിയേതര
വരുമാനത്തിലെ വര്‍ദ്ധനവ്
414.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
നികുതിയേതര
വരുമാനത്തില്‍ എത്ര
ശതമാനം വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ട്; ഇനം
തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
നികുതിയേതര
വരുമാനം
വര്‍ദ്ധിപ്പിക്കാന്‍
എന്തെല്ലാം നടപടികളാണ്
സര്‍ക്കാര്‍
കൈകൊണ്ടിട്ടുള്ളത്;
വിശദമാക്കുമോ?
നിലമ്പൂര്‍
മിനിസ്റ്റേഡിയം കോംപ്ലക്സ്
പദ്ധതി
415.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിയുടെ
പരിഗണനയ്ക്കായി
നിലമ്പൂര്‍
നിയോജകമണ്ഡലത്തിലെ
ഗവണ്മെന്റ് മാനവേദന്
ഹൈസ്കൂളില്‍ നിലമ്പൂര്‍
മിനിസ്റ്റേഡിയം
കോംപ്ലക്സ് എന്ന പദ്ധതി
സമര്‍പ്പിക്കപ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
പദ്ധതിയുടെ
നിര്‍ദ്ദേശിക്കപ്പെട്ട
മതിപ്പുതുക എത്രയെന്ന്
വിശദമാക്കാമോ;
(ബി)
കിഫ്ബി
വഴി
നടപ്പാക്കാനുദ്ദേശിക്കുന്ന
നിലമ്പൂര്‍
മിനിസ്റ്റേഡിയം
കോംപ്ലക്സ് പദ്ധതിയുടെ
നിർവഹണ ഏജന്‍സി
ഏതുസ്ഥാപനമാണ് ;
(സി)
കിഫ്ബി
വഴി സമര്‍പ്പിക്കുന്ന
പദ്ധതികളുടെ
ഫിസിബിലിറ്റി,
ഡിജിറ്റല്‍ സര്‍വ്വെ,
പ്രീ ഡീറ്റെയ്ല്ഡ്
പ്രൊജക്റ്റ്
റിപ്പോര്‍ട്ട് എന്നിവ
തയ്യാറാക്കുന്നത്
ആരാണ്; ഇതിനുള്ള പണം
എങ്ങനെയാണ്
കണ്ടെത്തേണ്ടതെന്ന്
വിശദമാക്കുമോ?
പദ്ധതികള്‍
അംഗീകരിക്കുന്നതിനുള്ള
കിഫ്ബിയിലെ നടപടിക്രമങ്ങള്‍
416.
ശ്രീ.കെ.എം.മാണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി
വഴി നടപ്പാക്കാന്‍
തീരുമാനിക്കുന്ന
പദ്ധതികള്‍ക്ക് കിഫ്ബി
പാലിക്കേണ്ട
നടപടിക്രമങ്ങള്‍
എന്തെല്ലാമാണ്;
(ബി)
ഇതിലേക്ക്
കിഫ്ബി നിയമം
അനുസരിച്ച്
എന്തെങ്കിലും സ്കീം
തയ്യാറാക്കി ഗസറ്റില്‍
പ്രസിദ്ധീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിന്റെ
കാരണമെന്ത്;
(സി)
കിഫ്ബി
പദ്ധതികള്‍ ബോര്‍ഡ്
അംഗീകരിച്ചതിനു ശേഷമാണോ
സര്‍ക്കാരിന്റെ
ബഡ്ജറ്റ് പ്രസംഗത്തില്‍
ചേര്‍ക്കുന്നത്;
ഇല്ലെങ്കില്‍
കാരണമെന്ത്;
(ഡി)
ഭരണഘടനയിലെ
ആര്‍ട്ടിക്കിള്‍ 202
അനുസരിച്ച് ഗവര്‍ണര്‍
സഭയുടെ
മേശപ്പുറത്തുവെച്ച
വാര്‍ഷിക ധനവിവര
പത്രികകളില്‍ കിഫ്ബി
വഴി നടത്തുന്ന ഏതെല്ലാം
പദ്ധതികള്‍ക്ക് തുക
വകയിരുത്തിയിട്ടുണ്ട്;
വിശദമാക്കാമോ;
(ഇ)
കിഫ്ബി
വഴി നടപ്പിലാക്കുന്ന
പദ്ധതികളുടെ
ഡി.പി.ആര്.
തയ്യാറാക്കുന്നത്
ആരാണ്; ഡി.പി.ആര്.
അനുസരിച്ചുള്ള
പദ്ധതികള്‍
നടപ്പിലാക്കുന്നതും
മേല്‍നോട്ടം
വഹിക്കുന്നതും ആരാണ്;
വ്യക്തമാക്കുമോ?
സംസ്ഥാനത്തെ
നികുതി പിരിവ്
417.
ശ്രീ.ആര്.
രാജേഷ്
,,
വി. കെ. സി. മമ്മത് കോയ
,,
ഡി.കെ. മുരളി
,,
കെ.വി.അബ്ദുള്‍ ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നികുതി പിരിവ്
ഉൗര്ജ്ജിതമാക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിയ്ക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
മുന്‍
സര്‍ക്കാരിന്‍െറ
കാലത്ത്
നികുതിയിലുണ്ടായ
ചോര്‍ച്ചയും
മന്ദഗതിയിലുളള
പരിശോധനയും
മേല്‍നോട്ടവും മൂലം
നികുതി പിരിവില്‍
ഭീമമായ കുറവ് വന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
നികുതി
വരുമാന ചോര്‍ച്ച
തടയുന്നതിനായി
സംസ്ഥാനത്തെ ചെക്ക്
പോസ്റ്റുകള്‍ അഴിമതി
രഹിതമാക്കുന്നതിനും
ആധുനികവല്‍ക്കരിക്കുന്നതിനും
എന്തെല്ലാം
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിയ്ക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ആറ്റിങ്ങല്‍
നിയോജക മണ്ഡലത്തില്‍ ആസ്തി
വികസന ഫണ്ട്
418.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആറ്റിങ്ങല്‍
നിയോജക മണ്ഡലത്തില്‍
നിന്നും ആസ്തി വികസന
ഫണ്ടുമായി ബന്ധപ്പെട്ട്
ലഭിച്ച പ്രൊപ്പോസലുകള്‍
ഏതെല്ലാം; ഇതില്‍
ഭരണാനുമതി
ലഭിച്ചതേതെല്ലാം;
ഭരണാനുമതി ലഭിക്കാത്തവ
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ്; അതില്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം;
(ബി)
കഴിഞ്ഞ
സാമ്പത്തിക വര്‍ഷത്തെ
ആസ്തി വികസന ഫണ്ടില്‍
പണി പൂര്‍ത്തീകരിച്ചവ
ഏതെല്ലാം; പേയ്മെന്റ്
നല്‍കിയിട്ടുള്ളത്
ഏതിനെല്ലാം;
(സി)
ഏതെല്ലാം
പ്രവൃത്തികൾ
എഗ്രിമെന്റ് വെച്ച് പണി
ആരംഭിച്ചു;
വിശദമാക്കുമോ;
(ഡി)
2016-17
ബജറ്റില്‍
ഉള്‍പ്പെടുത്തി 25
ലക്ഷം രൂപ അനുവദിച്ച
കിളിമാനൂര്‍ രാജാ
രവിവര്‍മ്മ സാംസ്കാരിക
നിലയത്തിലെ പ്രവൃത്തികൾ
ആരംഭിക്കാന്‍ കഴിയുമോ;
നടപടിക്രമങ്ങള്‍
പൂര്‍ത്തീകരിക്കേണ്ടതുണ്ടോ;
വിശദമാക്കുമോ?
സംസ്ഥാനത്തെ
നികുതി വരുമാനത്തില്‍ കുറവ്
419.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നോട്ട്
നിരോധനത്തിനു ശേഷം
സംസ്ഥാനത്തെ നികുതി
വരുമാനത്തില്‍ കുറവ്
ഉണ്ടായിട്ടുണ്ടോ;
വിശദാംശം
ലഭ്യമാക്കുമോ;
(ബി)
നോട്ട്
നിരോധനം എതെല്ലാം
മേഖലകളെയാണ് ദോഷകരമായി
ബാധിച്ചതെന്ന്
വ്യക്തമാക്കുമോ; ഇത്
മൂലം തൊഴില്‍ നഷ്ടം
സംഭവിച്ചിട്ടുണ്ടോ;
(സി)
നോട്ട്
നിരോധനം കേരളത്തിന്റെ
സാമ്പത്തിക
മേഖലയിലുണ്ടാക്കിയ
ആഘാതം
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
സര്‍ക്കാര്‍
വായ്പയെടുത്ത തുക
420.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ എത്ര
തുകയാണ് കടപ്പത്രങ്ങള്‍
വഴിയും മറ്റും
വായ്പയെടുത്തിട്ടുള്ളത്;
(ബി)
ഇതില്‍
മൂലധന ചെലവിനായി
മുടക്കിയത് എത്ര; ആകെ
കടം വാങ്ങിയതിന്റെ എത്ര
ശതമാനമാണ് ഇത്;
(സി)
സര്‍ക്കാരിന്റെ
ദൈനംദിന ചെലവിന് വായ്പ
എടുത്ത തുക
വിനിയോഗിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ കടമെടുത്ത
തുകയുടെ എത്ര ശതമാനം
ഇക്കാര്യത്തിനായി
വിനിയോഗിച്ചു?
സംസ്ഥാനത്തെ
നികുതിവരുമാനം
421.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നോട്ടുനിരോധനം
നിലവില്‍ വന്നതിനുശേഷം
സംസ്ഥാനത്ത് നികുതി
വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
കഴിഞ്ഞ
സാമ്പത്തിക വര്‍ഷം
നോട്ടുനിരോധനം കാരണം
പ്രതീക്ഷിച്ച നികുതി
വരുമാനത്തേക്കാള്‍ എത്ര
കുറവ് ഉണ്ടായി;
വിശദാംശം നല്‍കുമോ?
കിഫ്ബിയില്‍
ലഭ്യമായിട്ടുളള തുക
422.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നാളിതുവരെ
കിഫ്ബിയില്‍
ലഭ്യമായിട്ടുളള ആകെ തുക
എത്രയാണ്; ഏതെല്ലാം
വിഹിതമായിട്ടാണ് ഇൗ തുക
ലഭിച്ചിട്ടുളളത്; ഇനം
തിരിച്ചുളള കണക്ക്
ലഭ്യമാക്കുമോ;
(ബി)
കിഫ്ബി
വഴി വിവിധ
പ്രവൃത്തികള്‍ക്കായി
ചെലവഴിച്ചിട്ടുളളത് ആകെ
എത്ര തുകയാണ്; എത്ര തുക
ആകെ
അവശേഷിക്കുന്നുണ്ട്;
(സി)
നാളിതുവരെ
ആകെ എത്ര തുക
നിക്ഷേപമായി
കിഫ്ബിയില്‍
ലഭിച്ചിട്ടുണ്ട്;
പ്രവാസികളുടെ
നിക്ഷേപമായി എത്ര തുക
ലഭിച്ചിട്ടുണ്ട്;
നിക്ഷേപത്തിന്റെ വിഹിതം
ഇനം തിരിച്ച്
ലഭ്യമാക്കുമോ;
(ഡി)
ഇൗ
സാമ്പത്തിക വര്‍ഷം
നിക്ഷേപമായി എത്ര തുക
ലഭിക്കുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
മുന്‍ വര്‍ഷത്തെ
അപേക്ഷിച്ച്
നിക്ഷേപത്തില്‍ എത്ര
ശതമാനം വര്‍ദ്ധനവാണ്
പ്രതീക്ഷിക്കുന്നതെന്ന്
അറിയിക്കുമോ?
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി ഭരണാനുമതി
നല്കിയതും പ്രവൃത്തി തുടങ്ങി
പൂര്‍ത്തീകരിച്ചതുമായ
പദ്ധതികള്‍
423.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി
ഭരണാനുമതി നല്കിയതും
പ്രവൃത്തി തുടങ്ങിയതും
പൂര്‍ത്തീകരിച്ചതുമായ
പദ്ധതികള്‍
ഏതൊക്കെയാണെന്ന് മണ്ഡലം
തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
കഴിഞ്ഞ
ബഡ്ജറ്റ് പ്രസംഗത്തില്‍
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി
പ്രഖ്യാപിച്ച ഏതെല്ലാം
പദ്ധതികള്‍ക്ക്
ഭരണാനുമതി
നല്‍കിയിട്ടുണ്ട്;
മണ്ഡലം തിരിച്ചുള്ള
കണക്കുകള്‍ നല്‍കാമോ;
(സി)
ബഡ്ജറ്റ്
പ്രസംഗത്തില്‍ പറഞ്ഞത്
കൂടാതെ കിഫ്ബി
ഡയറക്ടര്‍ ബോര്‍ഡ് യോഗം
ചേര്‍ന്ന് ഏതെല്ലാം
പദ്ധതികള്‍ക്ക്
അംഗീകാരം
നല്‍കിയിട്ടുണ്ടെന്ന്
മണ്ഡലം തിരിച്ച്
കണക്കുകള്‍
വ്യക്തമാക്കാമോ?
നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ
സ്ഥാപനങ്ങളുടെ സംരക്ഷണം
424.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്ന
പൊതുമേഖലാ
സ്ഥാപനങ്ങളുടെ
സംരക്ഷണത്തിനുവേണ്ടി
എന്തൊക്കെ സഹായങ്ങളeണ്
ധനകാര്യ വകുപ്പ്
ചെയ്തിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
നോട്ടുക്ഷാമം
425.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്
ആവശ്യമായ കറന്‍സി
ലഭിക്കാത്തതിന്റെ
കാരണങ്ങള്‍ സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ;
(ബി)
ഈ
സ്ഥിതിവിശേഷം
മറികടക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണ്;
പ്രസ്തുത നടപടികളിലൂടെ
പ്രശ്നപരിഹാരത്തിനുളള
സാഹചര്യം
ഉണ്ടായിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കുമോ ?
നബാര്‍ഡിന്റെ
വിവിധ പദ്ധതികള്‍
426.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നബാര്‍ഡിന്റെ
വിവിധ പദ്ധതികള്‍
എം.എല്‍.എ.മാരുടെ ആസ്തി
വികസന ഫണ്ട്,
സ്പെഷ്യല്‍ ഡവലപ്മെന്റ്
ഫണ്ട് എന്നിവയില്‍
നിന്നും വിഹിതം
അനുവദിച്ച്
നടപ്പാക്കാനാവുമോ;
ഉണ്ടെങ്കില്‍
നടപടിക്രമങ്ങളെങ്ങനെയാണെന്ന്
വിശദമാക്കുമോ;
(ബി)
സംസ്ഥാനത്ത്
ഏതെല്ലാം
കേന്ദ്രാവിഷ്കൃത
പദ്ധതികളാണ് ത്രിതല
പഞ്ചായത്തുകളുടെ
മാതൃകയില്‍
എം.എല്‍.എ.മാരുടെ
വിഹിതം വിനിയോഗിച്ച്
നടപ്പിലാക്കാനാവുകയെന്ന്
വിശദമാക്കുമോ?
കേരളത്തിന്റെ
നികുതി വിഹിതത്തില്‍
കുറവുകള്‍
427.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2017-18
ലെ കേന്ദ്രബജറ്റ്
അനുസരിച്ച്
കേരളത്തിന്റെ നികുതി
വിഹിതത്തില്‍ കുറവുകള്‍
സംഭവിച്ചിട്ടുണ്ടോ;
എങ്കില്‍ ഏതെല്ലാം
ഇനത്തില്‍ ഈ വര്‍ഷം
കുറവുകള്‍
അനുഭവപ്പെടുമെന്ന്
വ്യക്തമാക്കുമോ ;
(ബി)
ഏതെങ്കിലും
ഇനത്തില്‍ നികുതികള്‍ ഈ
വര്‍ഷം കൂടുതല്‍
പ്രതീക്ഷിക്കാമോ;
എങ്കില്‍ എത്ര
വീതമെന്ന്
വ്യകതമാക്കുമോ?
കറന്‍സിക്ഷാമം
428.
ശ്രീ.സി.
ദിവാകരന്
,,
ആര്. രാമചന്ദ്രന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കാര്യമായ കറന്‍സിക്ഷാമം
പ്രത്യേകിച്ചും
വിഷു,ഈസ്റ്റര്‍
ഉത്സവകാലങ്ങളില്‍
നേരിട്ടുവോ; എങ്കില്‍
കറന്‍സിയുടെ എത്ര
ശതമാനം
കുറവാണുണ്ടായതെന്ന്
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്ത്
ശമ്പളവിതരണത്തിനും
പെന്ഷന്
വിതരണത്തിനുമായി
ആവശ്യമായ കറന്‍സി
നല്കുന്നതില് റിസര്‍വ്
ബാങ്ക് വീഴ്ച
വരുത്തുന്നതായി
അഭിപ്രായമുണ്ടോ;
(സി)
സാമൂഹ്യക്ഷേമ
പെന്ഷന് വിതരണത്തെ
കറന്‍സിക്ഷാമം
ബാധിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
തൃപ്പൂണിത്തുറ
നിയോജക മണ്ഡലത്തിലെ ആസ്തി
വികസന പദ്ധതി
429.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൃപ്പൂണിത്തുറ
നിയോജക മണ്ഡലത്തിലെ
2016-17 വര്‍ഷത്തെ
ആസ്തി വികസന പദ്ധതി
പ്രകാരമുള്ള
പ്രവൃത്തികളുടെ
ഭരണാനുമതി
ലഭ്യമാക്കുന്നതിനുള്ള
നടപടികളുടെ നിലവിലെ
അവസ്ഥ എന്തെന്ന്
അറിയിക്കുമോ;
(ബി)
ഇതില്‍
ഏതെല്ലാം
പ്രവൃത്തികള്‍ക്ക്
ഇതുവരെ ഭരണാനുമതി
നല്‍കിയിട്ടുണ്ട് എന്ന്
അറിയിക്കുമോ;
(സി)
ഇനിയും
ഭരണാനുമതി ലഭിക്കാനുള്ള
പ്രവൃത്തികള്‍ ഏതെന്നും
ഇവയ്ത്ത് ഭരണാനുമതി
നല്‍കുന്നതിനുള്ള
കാലതാമസത്തിന്റെ
കാരണവും അറിയിക്കുമോ;
(ഡി)
അടിയന്തരമായി
ഈ പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
സര്‍ക്കാരിന്റെ
കടബാധ്യതകള്‍
430.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
കടപത്രങ്ങള്‍ വഴിയും
മറ്റും എത്ര തുക
വായ്പയെടുത്തു;
(ബി)
ഈ
സര്‍ക്കാര്‍ വായ്പ
എടുത്ത തുക ,
കടബാധ്യതകള്‍
തീര്‍ക്കുന്നതിനു
വേണ്ടി
ചെലവഴിക്കുകയുണ്ടായോ;
എങ്കില്‍ എത്ര തുക
മറ്റാവശ്യങ്ങള്‍ക്കായി
ചെലവഴിക്കുകയുണ്ടായി;
(സി)
സര്‍ക്കാര്‍
പുറപ്പെടുവിച്ച
ധവളപത്രത്തില്‍ കടം
എടുത്ത തുക നിത്യനിദാന
ചെലവുകള്‍ക്ക്
ഉപയോഗിക്കുന്നതിനെ
വിമര്ശിച്ചിട്ടുണ്ടായിരുന്നുവോ;
(ഡി)
എങ്കില്‍
ധവളപത്രത്തിലൂടെ മുന്‍
സര്‍ക്കാരിനെതിരെ
നടത്തിയ വിമര്‍ശനങ്ങള്‍
പിന്‍വലിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ?
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്കായി ബജറ്റില്‍
വകയിരുത്തപ്പെട്ട തുക
431.
ശ്രീ.എല്‍ദോസ്
കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്കായി
2014-15, 2015-16,
2016-17 എന്നീ
സാമ്പത്തിക വര്‍ഷങ്ങളിൽ
ബജറ്റില്‍
വകയിരുത്തപ്പെട്ട
തുകയും
യഥാര്‍ത്ഥത്തില്‍
ചെലവഴിച്ച തുകയും
സംബന്ധിച്ച
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
മേല്‍പ്പറഞ്ഞ
ഓരോ സാമ്പത്തിക
വര്‍ഷവും
പഞ്ചായത്തുകള്‍,
ബ്ലോക്കുകള്‍, ജില്ലാ
പഞ്ചായത്തുകള്‍,
മുന്‍സിപ്പാലിറ്റികള്‍,
കോര്‍പ്പറേഷനുകള്‍
എന്നിവ വഴി
ചെലവഴിക്കാന്‍
ബജറ്റില്‍
വകയിരുത്തപ്പെട്ട തുക
എത്ര
വീതമായിരുന്നുവെന്നും
പദ്ധതി നിര്‍വ്വഹണം
നടന്നിട്ടുള്ളതിന്റെ
അടിസ്ഥാനത്തില്‍ മാത്രം
ഇവ ഓരോന്നും വഴി
ചെലവഴിച്ച തുക
എത്രയെന്നും
വ്യക്തമാക്കാമോ ?
അന്തര്‍സംസ്ഥാന
ചെക്ക്പോസ്റ്റുകള്‍ക്ക്
സമാന്തരമായിട്ടുളള നികുതി
വെട്ടിപ്പ്
432.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
അന്തര്‍സംസ്ഥാന
ചെക്ക്പോസ്റ്റുകള്‍ക്ക്
സമാന്തരമായിട്ടുളള
വഴികളിലൂടെ നികുതി
വെട്ടിച്ച് വലിയ
വാഹനങ്ങള്‍ അതിര്‍ത്തി
കടന്നുവരുന്നത്
നിയന്ത്രിക്കുവാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ;
(ബി)
നികുതിവെട്ടിപ്പ്
തടയുന്നതിനായി ഈ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചു
എന്ന് വിശദീകരിക്കാമോ?
സംസ്ഥാനത്തിന്റെ
നികുതി വരുമാനം
433.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
നികുതി വരുമാനത്തില്‍
എത്രശതമാനം
വര്‍ദ്ധനവാണ് 2016-17
ലെ ബഡ്ജറ്റില്‍
ലക്ഷ്യമിട്ടിരുന്നത്;
(ബി)
31.3.2017 വരെ നികുതി
വരുമാനത്തില്‍ എത്ര
വളര്‍ച്ച നേടുവാന്‍
കഴിഞ്ഞു; ബഡ്ജറ്റില്‍
ലക്ഷ്യമിട്ടിരുന്ന
വളര്‍ച്ച നേടുവാന്‍
കഴിയാതിരുന്നതിന്റെ
കാരണങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(സി)
2016
നവംബര്‍ മാസത്തിനുശേഷം
ഓരോ മാസവും നികുതി
വരുമാനത്തിലുണ്ടായ
വളര്‍ച്ച എത്രയാണ്;
(ഡി)
നോട്ട്
അസാധുവാക്കുന്നതിന്
മുമ്പിലുള്ള ഓരോ
മാസവും
നികുതിവരുമാനത്തിലുണ്ടായ
വര്‍ദ്ധനവ് എത്ര
ശതമാനമായിരുന്നു?
സംസ്ഥാനത്തിന്റെ
ധനകമ്മി
434.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
ധനകമ്മി സംബന്ധിച്ച
വിശദാംശം 2011 മുതല്‍
2016 വരെയുള്ള
വര്‍ഷങ്ങളിലേത്
വ്യക്തമാക്കുമോ;
(ബി)
മുന്‍
സര്‍ക്കാര്‍
അധികാരമൊഴിയുമ്പോള്‍
സര്‍ക്കാരിന്റെ പൊതുകടം
എത്രയായിരുന്നു; 2016
മാര്‍ച്ച് 31-ലെ കണക്ക്
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്തിന്റെ
സാമ്പത്തിക സ്ഥിതി
മെച്ചപ്പെടുത്തുന്നതിനായി
ഈ സര്‍ക്കാര്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു; വിശദാംശം
ലഭ്യമാക്കാമോ;
(ഡി)
2011
മുതല്‍ 2016 വരെയുള്ള
വര്‍ഷങ്ങളിലെ നികുതി
വരുമാനത്തിന്റെ കണക്ക്
വാര്‍ഷികാടിസ്ഥാനത്തില്‍
ഓരോ നികുതിയും ഇനം
തിരിച്ച് നല്‍കാമോ ?
സംസ്ഥാനത്തിന്റെ
പ്രതിമാസ ചെലവും വരവും
435.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
പ്രതിമാസ ചെലവും വരവും
കഴിഞ്ഞ സാമ്പത്തിക
വര്‍ഷത്തില്‍ എത്ര
വീതമെന്ന്
വ്യക്തമാക്കുമോ;
(ബി)
2016-17
വര്‍ഷം വാര്‍ഷിക
പദ്ധതിക്കുവേണ്ടി
വാങ്ങിയ വായ്പകള്‍
ആവര്‍ത്തന ചെലവുകള്‍
നേരിടാന്‍ വേണ്ടി
വകമാറ്റേണ്ടി
വന്നിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
നികുതിയിനത്തിലെ
കുടിശ്ശിക
436.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016
ജുണില്‍ പുറത്തിറക്കിയ
ധവളപത്രത്തില്‍ ടേബിള്‍
11.8 ല്‍
പിരിച്ചെടുക്കാത്ത
നികുതിയായി സൂചിപ്പിച്ച
13,019 കോടി രൂപയുടെ
കുടിശ്ശികയില്‍
നാളിതുവരെ എത്ര തുക
പിരിച്ചെടുക്കാന്‍
സാധിച്ചു;ഈയിനത്തില്‍
ഇപ്പോഴുള്ള കുടിശ്ശിക
എത്രയാണ് ;
(ബി)
ധവളപത്രത്തില്‍
ടേബിള്‍ 11.9 ല്‍ വിവിധ
അപ്പീല്‍
കേസുകളില്‍പ്പെട്ട്
പിരിച്ചെടുക്കാന്‍
കഴിയാതെ
മുടങ്ങികിടക്കുന്നതായി
സൂചിപ്പിച്ച 3720 കോടി
രൂപയുടെ നികുതിയില്‍
നാളിതുവരെ എത്ര രൂപ
പിരിച്ചെടുക്കാന്‍
സാധിച്ചു? ഈയിനത്തില്‍
ഇപ്പോഴുള്ള കുടിശ്ശിക
എത്രയാണ് ;
(സി)
മേല്‍പ്പറഞ്ഞ
ഇനങ്ങളിലെ നികുതി
കുടിശ്ശിക മുഴുവനായും
പിരിച്ചെടുക്കാന്‍
കഴിയാത്തതിന് പ്രത്യേക
കാരണങ്ങള്‍
വല്ലതുമുണ്ടോ? വിശദാംശം
ലഭ്യമാക്കാമോ?
സംസ്ഥാനത്തിന്റെ
സാമ്പത്തിക സ്ഥിതി
437.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
സാമ്പത്തിക സ്ഥിതി
വ്യക്തമാക്കുമോ;
(ബി)
കഴിഞ്ഞ
സാമ്പത്തിക വര്‍ഷം
ഏതെല്ലാം ഇനങ്ങളില്‍
എന്തു തുക വീതം വരവും
ചെലവുമുണ്ടായെന്ന്
അറിയിക്കുമോ;
(സി)
കഴിഞ്ഞ
സാമ്പത്തിക വര്‍ഷം
സംസ്ഥാനത്തിന്റെ സമാഹൃത
വിഭവങ്ങളില്‍
വികസനത്തിനുവേണ്ടി
ചെലവഴിച്ചത് എത്ര കോടി
രൂപയാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
2016-17
ല്‍ പ്രതീക്ഷിച്ച
മൂലധനച്ചെലവ് എത്ര;
ഇതുവരെ ഉണ്ടായ
മൂലധനച്ചെലവ്
എത്രയെന്ന്
വ്യക്തമാക്കുമോ?
നോട്ടുനിരോധനംമൂലം
ഉണ്ടായിട്ടുള്ള പ്രതിസന്ധി
438.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നോട്ടുനിരോധനംമൂലം
ഉണ്ടായിട്ടുള്ള
പ്രതിസന്ധി
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
ഈ സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ളത്;
പ്രസ്തുത നടപടി മൂലം
പ്രതിസന്ധി എത്രത്തോളം
മറികടക്കുവാന്‍
സര്‍ക്കാരിന്
കഴിഞ്ഞിട്ടുണ്ട്;
വിശദവിവരം നല്‍കുമോ;
(ബി)
കേരളത്തിന്
ഈ പ്രതിസന്ധി
മറികടക്കുവാന്‍ ഇനി
എത്രകാലം വേണ്ടിവരും;
ഇത് സംബന്ധിച്ചുള്ള
സാധ്യതാ പഠനങ്ങള്‍
നടത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ?
തദ്ദേശസ്ഥാപനങ്ങള്‍ക്കായി
പുതുക്കിയ വാര്‍ഷിക പദ്ധതി
439.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
സാമ്പത്തിക വര്‍ഷം
തദ്ദേശസ്ഥാപനങ്ങള്‍ക്കായി
പുതുക്കിയ വാര്‍ഷിക
പദ്ധതിയില്‍ എത്ര കോടി
രൂപയാണ്
നീക്കിവച്ചിരുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
കഴിഞ്ഞ
സാമ്പത്തിക വര്‍ഷം
അവസാനിക്കാന്‍
ദിവസങ്ങള്‍ മാത്രം
അവശേഷിക്കെ ഇതില്‍ എത്ര
ശതമാനം
ചെലവഴിക്കപ്പെട്ടു
എന്നും ഇത് പദ്ധതി
ചെലവിനായി സര്‍ക്കാര്‍
നിശ്ചയിച്ചിരുന്ന
ലക്ഷ്യത്തിന്റെ അടുത്ത്
എത്തിയോ എന്നും
വ്യക്തമാക്കുമോ;
(സി)
സാമ്പത്തികവര്‍ഷത്തിന്റെ
അവസാനമാസത്തില്‍
പണത്തിന്റെ ഭൂരിഭാഗവും
തിരക്കിട്ട്
ചെലവാക്കുന്ന രീതി
പദ്ധതി
പ്രവര്‍ത്തനങ്ങളുടെ
സുതാര്യതയും
കാര്യക്ഷമതയും
ഇല്ലാതാക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയത്
പരിഹരിക്കുന്നതിനുളള
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
പുറപ്പെടുവിക്കുമോ?
2011-2016
ല്‍ നോമിനേറ്റഡ് എം.എല്‍.എ.
വഴി ഭരണാനുമതി നല്കിയ
പ്രവൃത്തികള്‍
440.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2011-2016
കാലഘട്ടത്തില്‍
നോമിനേറ്റഡ് എം.എല്‍.എ.
വഴി ആസ്തി വികസന
പദ്ധതിയിലുള്‍പ്പെടുത്തി
ഭരണാനുമതി നല്കിയ
പ്രവൃത്തികള്‍
ഏതെല്ലാമെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളുടെ
നിജസ്ഥിതി
വ്യക്തമാക്കാമോ?
2016-17 സാമ്പത്തിക വര്‍ഷത്തെ
നികുതിയിതര വരുമാനം
441.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016-17 സാമ്പത്തിക
വര്‍ഷത്തെ 31.03.2017
വരെയുളള നികുതിയിതര
വരുമാനം എത്രയാണ്;
വിശദാംശം നല്‍കുമോ;
(ബി)
2016-17
സാമ്പത്തിക
വര്‍ഷത്തില്‍
പ്രതീക്ഷിച്ച
നികുതിയിതര വരുമാനം
പൂര്‍ണ്ണമായും
പിരിച്ചെടുക്കാന്‍
സാധിച്ചിട്ടുണ്ടോ;
(സി)
ഇല്ലെങ്കില്‍
അതിനുള്ള കാരണങ്ങള്‍
വിശദമാക്കുമോ;
(ഡി)
2017-18
സാമ്പത്തിക വര്‍ഷം
നികുതിയിതര വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിരിക്കുന്നത്;
വിശദാംശം നല്‍കുമോ?
2016-17
ബജറ്റ് പ്രസംഗത്തിലെ പുതിയ
പദ്ധതികള്‍
442.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016-17-ലെ
പുതുക്കിയ ബജററ്
പ്രസംഗത്തില്‍
പുതിയതായി
നടപ്പാക്കുമെന്ന്
പ്രഖ്യാപിച്ച
പദ്ധതികള്‍
ഏതെല്ലാമെന്ന്
വിശദമാക്കുമോ;
(ബി)
അവയില്‍
നാളിതുവരെ ഭരണാനുമതി
നല്കിയിട്ടില്ലാത്ത
പദ്ധതികള്‍ ഏതെല്ലാം;
(സി)
പ്രസ്തുത
പദ്ധതികളില്‍
ഭരണാനുമതിയും
സാങ്കേതികാനുമതിയും
നല്കിയവ എത്ര;
(ഡി)
ഭരണാനുമതിയും
സാങ്കേതികാനുമതിയും
ലഭിക്കുകയും നടപടികള്‍
ആരംഭിക്കാതിരിക്കുകയും
ചെയ്ത പദ്ധതികള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കുമോ?
2016-17
സാമ്പത്തിക വര്‍ഷം ബജറ്റില്‍
ചെലവഴിക്കാന്‍ അനുവദിച്ച തുക
443.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016-17
സാമ്പത്തിക വര്‍ഷം ഓരോ
വകുപ്പിനും
ധനാഭ്യര്‍ത്ഥനയിലൂടെ
ബജറ്റില്‍ അനുവദിച്ച
തുക എത്ര
വീതമായിരുന്നു;
(ബി)
31/03/2017
വരെയുള്ള കണക്കുകള്‍
പ്രകാരം ഓരോ വകുപ്പും
ചെലവഴിച്ച തുക എത്ര
വീതമാണെന്നും ചെലവഴിച്ച
തുക വകയിരുത്തപ്പെട്ട
തുകയുടെ എത്ര
ശതമാനമാണെന്നും
വിശദമാക്കുമോ?
2016-17
സാമ്പത്തിക വര്‍ഷത്തെ പുതിയ
ബജറ്റ് നിർദേശങ്ങൾ
444.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016-17
സാമ്പത്തിക വര്‍ഷത്തെ
ബജറ്റ്
നിര്‍ദ്ദേശങ്ങളില്‍
നടപ്പിലാക്കാന്‍
സാധിക്കാതിരുന്നത്
ഏതൊക്കെയായിരുന്നുവെന്ന്
ഇനം തിരിച്ച്
വെളിപ്പെടുത്തുമോ;
(ബി)
2016-17
സാമ്പത്തിക വര്‍ഷത്തെ
ബജറ്റ്
നിര്‍ദ്ദേശങ്ങളില്‍
ഇതുവരെ നടപ്പിലാക്കിയവ
ഏതൊക്കെയാണെന്ന് ഇനം
തിരിച്ച്
വ്യക്തമാക്കാമോ?
2016-17
സാമ്പത്തിക വര്‍ഷത്തിലെ
നികുതി പിരിവ്
445.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016-17
സാമ്പത്തിക
വര്‍ഷത്തില്‍
31.03.2017 വരെ
നികുതിയിനത്തില്‍
പിരിച്ചെടുത്ത തുക
എത്റ. വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
സാമ്പത്തിക വര്‍ഷം എത്ര
കോടി രൂപയാണ്
പിരിച്ചെടുക്കുവാന്‍
ഉദ്ദേശിച്ചിരുന്നത്;
വിശദമാക്കുമോ;
(സി)
നികുതി
പിരിച്ചെടുക്കുന്നതില്‍
വീഴ്ച വന്നതായി
കരുതുന്നുണ്ടോ;
എങ്കില്‍
വിശദമാക്കുമോ;
(ഡി)
തമിഴ്
നാട്ടില്‍ നിന്നും
നികുതി വെട്ടിച്ച്
സാധനങ്ങള്‍
കേരളത്തിലേക്ക്
കൊണ്ടുവരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
പരിഹരിക്കുവാന്‍
ചെക്പോസ്റ്റുകളില്‍
എന്തൊക്കെ
ക്രമീകരണങ്ങള്‍
നടത്തുവാന്‍
ഉദ്ദേശിക്കുന്നുവെന്ന്
വ്യക്തമാക്കുമോ?
സംസ്ഥാനത്തിന്റെ വാര്‍ഷിക
പദ്ധതി 2016 - 2017
446.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
സാമ്പത്തിക വര്‍ഷം
സംസ്ഥാനത്തിന്റെ
വാര്‍ഷിക പദ്ധതിക്കായി
എത്ര കോടി രൂപയാണ്
നീക്കിവെച്ചതെന്ന്
വെളിപ്പെടുത്തുമോ;
(ബി)
വാര്‍ഷിക
പദ്ധതിയില്‍ കഴിഞ്ഞ
സാമ്പത്തിക വര്‍ഷം എത്ര
കോടി രൂപ ഓരോ
വകുപ്പുകളും
ചെലവഴിച്ചെന്ന്
വിശദമാക്കുമോ;
(സി)
വാര്‍ഷിക
പദ്ധതിയില്‍ 31.03.2017
വരെ എന്തു തുക
ചെലവിടണമെന്നാണ്
നിഷ്ക്കര്ഷിച്ചതെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
വാര്‍ഷിക
പദ്ധതിയുടെ ചെലവു
കൂട്ടാന്‍ ഏതെങ്കിലും
പ്രത്യേക ഉത്തരവുകള്‍
ഇറക്കിയിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ
പകര്‍പ്പുകള്‍
ലഭ്യമാക്കാമോ;
(ഇ)
പ്രസ്തുത
ഉത്തരവുകളിലെ പ്രധാന
നിര്‍ദ്ദേശങ്ങള്‍
വിശദമാക്കാമോ?
2016-2017
ബജറ്റ് പ്രസംഗത്തില്‍ കിഫ്ബി
മുഖേന അനുവദിച്ച പദ്ധതികളുടെ
വിഹിതം
447.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016-17
ബജറ്റ് പ്രസംഗത്തില്‍
ഒാരോ വകുപ്പിനും കിഫ്ബി
മുഖേന എത്ര തുകയുടെ
വീതം പദ്ധതികളാണ്
പ്രഖ്യാപിച്ചത്;
(ബി)
അതു
പ്രകാരം ഓരോ വകുപ്പും
കിഫ്ബിയിലേയ്ക്ക് എത്ര
തുകയുടെ പദ്ധതികളുടെ
ഡി.പി.ആര്
സമര്‍പ്പിക്കുകയുണ്ടായി;
(സി)
ഒാരോ
വകുപ്പും സമര്‍പ്പിച്ച
ഡി.പി.ആര് പ്രകാരം ഓരോ
വകുപ്പിന്റെയും എത്ര
തുകയുടെ പദ്ധതികള്‍ക്ക്
കിഫ്ബി ഫണ്ട്
ലഭ്യമാക്കി ഭരണാനുമതി
നല്കുകയുണ്ടായി എന്ന്
വ്യക്തമാക്കുമോ?
കേന്ദ്ര
നികുതികളുടെയും
ഗ്രാന്റുകളുടെയും 2017-18 ല്‍
പ്രതീക്ഷിക്കുന്ന സംസ്ഥാന
വിഹിതം
448.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2017-18
സാമ്പത്തിക
വര്‍ഷത്തേക്കുളള
കേന്ദ്ര ബജറ്റ് പ്രകാരം
കേരളത്തിന് 2017-18 ല്‍
ലഭിക്കുമെന്ന്
കരുതാവുന്ന തുക ഓരോ
ഇനത്തിലും എത്ര
വീതമാണെന്ന്
വിശദമാക്കുമോ;
(ബി)
കേന്ദ്ര
നികുതികളുടെയും
ഗ്രാന്റുകളുടെയും
2017-18 ല്‍
പ്രതീക്ഷിക്കുന്ന
സംസ്ഥാന വിഹിതം ഓരോ
ഇനത്തിലും എത്ര കോടി
രൂപ
വീതമായിരിക്കുമെന്ന്
വിശദമാക്കുമോ;
(സി)
2016-17
ല്‍ സംസ്ഥാനം
കേന്ദ്രത്തില്‍ നിന്നും
പ്രതീക്ഷിച്ചിരുന്ന തുക
ഓരോ ഇനത്തിലും
എത്രയായിരുന്നു; അതില്‍
കുറവ് വന്നത് ഏതെല്ലാം
ഇനത്തില്‍; കൂടിയവ
ഏതെല്ലാം ഇനത്തില്‍
എന്ന് വ്യക്തമാക്കുമോ;
(ഡി)
2017-18
ല്‍ കേന്ദ്ര ബജറ്റിലെ
പ്രൊവിഷന്‍ അനുസരിച്ച്
സംസ്ഥാനം
പ്രതീക്ഷിച്ചിരുന്ന
ഗ്രാന്റുകളിലും
നികുതികളിലും
കുറവുണ്ടാകുന്ന
ഇനങ്ങള്‍ ഏവ; വര്‍ദ്ധന
ഉണ്ടാകാന്‍ സാധ്യതയുളള
ഇനങ്ങള്‍ ഏവ?
2017-18-ലെ
ബജറ്റിൽ കോങ്ങാട് മണ്ഡലത്തിൽ
അനുവദിച്ചിട്ടുളള പദ്ധതികള്‍
449.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2017-18-ലെ
ബജറ്റിൽ കോങ്ങാട്
മണ്ഡലത്തിലേയ്ക്കായി
അനുവദിച്ചിട്ടുളള
പദ്ധതികളുടെ വിശദവിവരം
നല്‍കുമോ;
(ബി)
ഓരോ
പദ്ധതികള്‍ക്കും എത്ര
തുകയാണ്
നീക്കിവച്ചിട്ടുളളത്;
വിശദവിവരം നല്‍കുമോ?
2017-18
സാമ്പത്തിക വര്‍ഷത്തിന്‍െറ
ആദ്യ 5 ദിവസം അനുമതി നൽകിയ
പദ്ധതികൾ
450.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2017-18
സാമ്പത്തിക
വര്‍ഷത്തിന്‍െറ ആദ്യ 5
ദിവസം കൊണ്ട് എത്ര
കോടി രൂപയുടെ
പദ്ധതികള്‍ക്ക് അനുമതി
നല്കിയെന്നതിന്െറ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
വകുപ്പ്
തലത്തില്‍ നല്കുന്ന
പണികള്‍ക്കപ്പുറം ഓരോ
നിയോജക മണ്ഡലങ്ങളിലും
ഇതിന്റെ ഗുണഫലങ്ങള്‍
ലഭിക്കുമോ;
വിശദീകരിക്കാമോ;
(സി)
പ്രസ്തുത
പദ്ധതികള്‍ അടങ്ങുന്ന
ഗ്രീന്‍ബുക്കിന്റെ
പ്രസക്ത ഭാഗങ്ങള്‍
വിശദീകരിക്കാമോ?
2017
മാര്‍ച്ച് 31 -ലെ
കണക്കുപ്രകാരം വകുപ്പുകൾ
ചെലവഴിച്ച തുക
451.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2017
മാര്‍ച്ച് 31 ലെ
കണക്കുപ്രകാരം ഓരോ
വകുപ്പും ചെലവഴിച്ച
തുകയുടെ വിശദവിവരം
ബജറ്റ് വിഹിതവുമായി
താരതമ്യപ്പെടുത്തി
നല്‍കുമോ; ഓരോ വകുപ്പും
ചെലവഴിച്ച തുകയുടെ
ശതമാനക്കണക്ക്
ലഭ്യമാണോ; എങ്കില്‍
വിശദവിവരം നല്‍കുമോ;
(ബി)
പ്രസ്തുത
കണക്ക് 2016-17
വര്‍ഷത്തെ കണക്കുമായി
താരതമ്യപ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ?
കേന്ദ്ര
സര്‍ക്കാരിന്റെ Standup India
Scheme
452.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാരിന്റെ Standup
India Scheme (പുതിയ
വ്യവസായ സംരംഭം
തുടങ്ങുന്നതിന്
വനിതകള്‍ക്കും,
എസ്.സി./എസ്.ടി.
വിഭാഗങ്ങള്‍ക്കും
സെക്യൂരിറ്റിയില്ലാതെ
നല്കുന്ന വ്യവസായ
വായ്പ) കേരളത്തിലെ
വിവിധ ദേശസാത്കൃത
ബാങ്കുകളിലൂടെ
നടപ്പാക്കി വരുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
Standup India Scheme
തുടങ്ങുന്നതിന്റെ
മാനദണ്ഡങ്ങള്‍
എന്തൊക്കെയെന്ന്
വിശദമാക്കുമോ;
ഇതിലേക്ക് എന്തൊക്കെ
കാര്യങ്ങള്‍ അപേക്ഷകര്‍
ബാങ്കില്‍
കൊടുക്കണമെന്നതിന്റെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(സി)
പ്രസ്തുത
വായ്പ ബാങ്കുകളില്‍
നിന്നും അപേക്ഷകര്‍ക്ക്
എത്രയും വേഗം
കൊടുക്കുന്നതിന്
ആവശ്യമായ
നിര്‍ദ്ദേശങ്ങള്‍
സര്‍ക്കാരില്‍ നിന്നും
ബാങ്കുകള്‍ക്ക്
ലഭ്യമാക്കുമോ;
(ഡി)
പ്രസ്തുത
പദ്ധതി മുഖാന്തിരം
വായ്പ എടുക്കുന്ന
വനിതകള്‍ക്കും,
എസ്.സി./എസ്.ടി.
വിഭാഗക്കാര്‍ക്കും
കേന്ദ്ര സര്‍ക്കാരില്‍
നിന്നും ഏതെങ്കിലും
വിധത്തിലുള്ള സബ്സിഡി
നല്കുന്നുണ്ടോ;
വിശദമാക്കുമോ;
(ഇ)
ഈ
പദ്ധതിക്ക് എത്ര ശതമാനം
പലിശയാണ് ബാങ്കുകള്‍
ഈടാക്കുന്നത്;
വിശദമാക്കുമോ;
(എഫ്)
എത്ര
കോടി രൂപ വരെയാണ് ഓരോ
പ്രോജക്ടിന്റെയും
വെളിച്ചത്തില്‍ ഈ
പദ്ധതിക്ക് ബാങ്കുകള്‍
വായ്പ നല്‍കുന്നത്;
വിശദമാക്കുമോ; കേന്ദ്ര
സര്‍ക്കാരിന്റെ
പ്രസ്തുത വായ്പയ്ക്ക്
ഏതെങ്കിലും
വിധത്തിലുള്ള
സെക്യൂരിറ്റി
ബാങ്കുകാര്
ആവശ്യപ്പെടുന്നതായി
വാര്‍ത്തകള്‍
ഉണ്ടായിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ജി)
വനിതാ,
എസ്.സി./എസ്.ടി.
വ്യവസായ സംരംഭം
കേരളത്തില്‍
വളര്‍ത്തുന്നതിന്റെ
ഭാഗമായി വായ്പ എത്രയും
വേഗം കൊടുത്ത് സംരംഭകരെ
സഹായിക്കാന്‍ എന്തൊക്കെ
ചെയ്യുവാന്‍
സാധിയ്ക്കുമെന്ന്
വിശദമാക്കുമോ?
ജി.എസ്.ടി
രജിസ്ട്രേഷന്
453.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2017
മാര്‍ച്ച് 31 വരെ
സംസ്ഥാനത്തെ എത്ര
ശതമാനം വ്യാപാരികള്‍
ജി.എസ്.ടി
രജിസ്ട്രേഷന്
നടത്തിയിട്ടുണ്ട്;
(ബി)
പ്രസ്തുത
രജിസ്ട്രേഷന്
ചെയ്യുവാനായി കാലാവധി
നീട്ടി
നല്‍കിയിട്ടുണ്ടോ;
(സി)
ജി.എസ്.ടി
രജിസ്ട്രേഷന് നടപടി
ക്രമങ്ങള്‍
ലഘൂകരിക്കുവാന്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ?
ചരക്ക്
സേവന നികുതി (ജി.എസ്.ടി.)
454.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചരക്ക്
സേവന നികുതി
(ജി.എസ്.ടി.)
സംസ്ഥാനത്ത്
എന്നുമുതല്‍
നടപ്പിലാക്കാനാണ്
ഉദ്ദേശിക്കുന്നത്;
(ബി)
ജി.എസ്.ടി.യുടെ
നേട്ടങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കാമോ:
(സി)
ജി.എസ്.ടി.
പ്രാവര്‍ത്തികമാക്കുന്നതിന്
ആവശ്യമായ കാര്യക്ഷമമായ
കമ്പ്യൂട്ടര്‍ സംവിധാനം
പരിപാലിക്കുന്നതിന്
ഏതെങ്കിലും ഏജന്‍സികളെ
ഏല്‍പ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദീകരണം നല്‍കാമോ?
ചരക്ക്
സേവന നികുതി (ജി.എസ്.ടി)
നിയമം
455.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചരക്ക്
സേവന നികുതി
(ജി.എസ്.ടി) നിയമം
നടപ്പിലാക്കുന്നത്
സംബന്ധിച്ച് കേന്ദ്ര
സര്‍ക്കാര്‍ എന്തെല്ലാം
നിര്‍ദ്ദേശങ്ങളാണ്
മുന്നോട്ട്
വച്ചിട്ടുള്ളതെന്നും
ഇക്കാര്യത്തില്‍
സംസ്ഥാന സര്‍ക്കാരിന്റെ
അഭിപ്രായം എന്താണെന്നും
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
നിയമം
നടപ്പിലാക്കുന്നത് മൂലം
സര്‍ക്കാരിന്
ഉണ്ടാകുന്ന നികുതി
നേട്ടം എത്രയാണ്;
നേട്ടമില്ലെങ്കില്‍
നിയമം
നടപ്പാക്കുന്നതുമൂലം
സംസ്ഥാനത്തിനുണ്ടാകുന്ന
വരുമാന നഷ്ടം
നികത്താന്‍
എന്തെങ്കിലും പ്രത്യേക
പാക്കേജ്
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
(സി)
ജി.എസ്.ടി
നടപ്പിലാക്കാന്‍
സംസ്ഥാനം എന്തെങ്കിലും
നിയമനിര്‍മ്മാണം
നടത്തേണ്ടതുണ്ടോ;
വ്യക്തമാക്കുമോ?
ചരക്ക്
സേവന നികുതി സമ്പ്രദായം
456.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചരക്ക്
സേവന നികുതി സമ്പ്രദായം
നടപ്പില്‍ വരുന്നതോടെ
കേന്ദ്ര - സംസ്ഥാന
സാമ്പത്തികബന്ധങ്ങളില്‍
വരുന്ന മാറ്റങ്ങള്‍
എന്തൊക്കെയാണ്;
(ബി)
അതിന്‍െറ
ഗുണവശങ്ങളും
ദോഷവശങ്ങളും
എന്തൊക്കെയാണെന്ന്
വിശദീകരിക്കാമോ?
നികുതി
പിരിവ്
457.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നികുതി പിരിവുകള്‍
ഉൗര്ജ്ജിതമാക്കുന്നതിന്
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍ ഗുണം
ചെയ്തിട്ടുണ്ടോ;
(ബി)
ബന്ധപ്പെട്ട
കേന്ദ്രങ്ങളില്‍
കൃത്യസമയത്ത് നികുതി
തുക
അടയ്ക്കുന്നതിനായുളള
സുതാര്യവും
സൗകര്യപ്രദവുമായ
മെച്ചപ്പെട്ട
മാര്‍ഗ്ഗങ്ങള്‍
ആലോചനയിലുണ്ടോ;
(സി)
നികുതി
കുടിശ്ശിക
വരുത്തുന്നവര്‍ക്കെതിരെ
എന്തു നടപടിയാണ്
സ്വീകരിച്ചു
വരുന്നതെന്ന്
വ്യക്തമാക്കുമോ;
(ഡി)
വന്‍തുകയുടെ
നികുതി കുടിശ്ശിക
സമയബന്ധിതമായി
പിരിച്ചെടുക്കുന്നതിന്
കര്‍ശന നടപടി
കെെക്കൊളളുമോ?
സംസ്ഥാനത്ത്
ജി.എസ്.റ്റി. നടപ്പിലാക്കൽ
458.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജി.എസ്.റ്റി.
നടപ്പിലാക്കുന്നതുമായി
ബന്ധപ്പെട്ട
പ്രവര്‍ത്തനങ്ങള്‍ ഏത്
ഘട്ടത്തിലാണ് ;
വിശദമാക്കാമോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട് നാളിതുവരെ
എത്ര ശതമാനം
വ്യാപാരികള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
(സി)
രജിസ്ട്രേഷനില്‍
ഉണ്ടാകുന്ന കുറവ്
നികുതി പിരിവിനെ
ബാധിക്കുമെന്ന്
കരുതുന്നുണ്ടോ;
വിശദമാക്കുമോ;
(ഡി)
ഉണ്ടെങ്കില്‍
അതു തരണം ചെയ്യാന്‍
എന്തെല്ലാം ബദല്‍
സംവിധാനങ്ങളാണ്
സര്‍ക്കാര്‍
ഏര്‍പ്പെടുത്തിയിരിക്കുന്നത്.വിശദമാക്കുമോ?
വാണിജ്യനികുതി
വകുപ്പില്‍ ഓഫീസ്
അറ്റന്‍ഡന്റ് മാരുടെ റേഷ്യോ
പ്രൊമോഷന്
459.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വാണിജ്യനികുതി
വകുപ്പില്‍ ഓഫീസ്
അറ്റന്‍ഡന്റ് മാരുടെ
റേഷ്യോ പ്രൊമോഷന്
സമയബന്ധിതമായി
നടപ്പിലാക്കിയിട്ടുണ്ടോ;
അവസാനമായി റേഷ്യോ
പ്രൊമോഷന്
നടപ്പിലാക്കിയതെന്നാണ്;
(ബി)
റേഷ്യോ പ്രൊമോഷന്
നടപ്പിലാക്കിയിട്ടില്ലെങ്കില്‍
എന്താണ്
നടപ്പിലാക്കാത്തതിനു
കാരണം; ഇതു മുലം ഈ
തസ്തികയില്‍ ജോലി
ചെയ്യുന്നവര്‍ക്കും
വിരമിച്ചവര്‍ക്കും
ഏതെങ്കിലും
വിധത്തിലുള്ള
സാമ്പത്തിക നഷ്ടം
സംഭവിച്ചിട്ടുണ്ടോ
;എങ്കില്‍ ആ നഷ്ടം
തിട്ടപ്പെടുത്തിയിട്ടുണ്ടോ;
(സി)
ഈ
വകുപ്പില്‍ റേഷ്യോ
പ്രൊമോഷന് ബാധകമായ
മറ്റേതെല്ലാം
തസ്തികളിലാണ് റേഷ്യോ
പ്രൊമോഷന്
നടപ്പിലാക്കിയിട്ടുള്ളത്;
ഇത് യഥാസമയം
അനുവദിച്ചിട്ടുണ്ടോ;
(ഡി)
വാണിജ്യനികുതി
വകുപ്പില്‍ ഓഫീസ്
അറ്റന്‍ഡന്റ് മാരുടെ
റേഷ്യോ പ്രൊമോഷന്
നടപ്പിലാക്കിയിട്ടില്ലെങ്കില്‍
അടിയന്തരമായി ആയത്
നടപ്പിലാക്കുന്നതിന്
കര്‍ശന നിര്‍ദ്ദേശം
നല്‍കുമോ?
നോട്ട്
ക്ഷാമം
460.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അനുഭവപ്പെടുന്ന നോട്ട്
ക്ഷാമം പരിഹരിക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കുമോ:
(ബി)
ആവശ്യമായ
നോട്ട് ലഭിക്കാത്തത്
മൂലം സംസ്ഥാനത്ത്
ട്രഷറികളുടെ
പ്രവര്‍ത്തനം
തടസ്സപ്പെട്ടിട്ടുണ്ടോ;ഉണ്ടെങ്കില്‍
എവിടെയെല്ലാമെന്ന്
വ്യക്തമാക്കുമോ?
സംസ്ഥാനത്ത്
നോട്ട് ക്ഷാമം
461.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നോട്ട് ക്ഷാമം ഇപ്പോഴും
നിലനില്‍ക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ആയത് പരിഹരിക്കുന്നതിന്
സംസ്ഥാന സര്‍ക്കാര്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ ;
വ്യക്തമാക്കുമോ?
പയ്യന്നൂര്‍
ട്രഷറി ഓഫീസിന് പുതിയ
കെട്ടിടം
462.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പയ്യന്നൂര്‍
ട്രഷറി ഓഫീസിന് പുതിയ
കെട്ടിടം
നിര്‍മ്മിക്കുന്നതിനുളള
നടപടിക്രമങ്ങള്‍ ഏത്
ഘട്ടംവരെയായി എന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
കെട്ടിടം
നിര്‍മ്മിക്കുന്നതിനായുളള
ഭരണാനുമതി,
സാങ്കേതികാനുമതി എന്നിവ
ലഭ്യമായിട്ടുണ്ടോ;വിശദമാക്കാമോ;
(സി)
ഇല്ലെങ്കില്‍
ഭരണാനുമതി,
സാങ്കേതികാനുമതി എന്നിവ
ലഭ്യമാക്കി കെട്ടിട
നിര്‍മ്മാണം എന്ന്
ആരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
സംസ്ഥാനത്തെ
കറന്‍സിക്ഷാമം
463.
ശ്രീ.അനില്‍
അക്കര
,,
അടൂര്‍ പ്രകാശ്
,,
കെ.എസ്.ശബരീനാഥന്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കറന്‍സിക്ഷാമം
നേരിടുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
കറന്‍സി
പ്രതിസന്ധി
സംസ്ഥാനത്തുണ്ടാകാനിടയായ
കാരണങ്ങള്‍
എന്തൊക്കെയാണെന്ന്
വിവരിക്കുമോ;
(സി)
ഓരോ
മാസവും ആവശ്യമായി
വരുന്ന കറന്‍സി
സംസ്ഥാനത്തെ
ട്രഷറികളിലും
ബാങ്കുകളിലും
മുന്‍കരുതലായി
ഉറപ്പാക്കുവാന്‍ വേണ്ട
നടപടി
കൈക്കൊണ്ടിരുന്നുവോ;
വിശദമാക്കുമോ;
(ഡി)
സംസ്ഥാനം
നേരിടുന്ന കറന്‍സി
ക്ഷാമം പരിഹരിക്കാന്‍
എന്തൊക്കെ നടപടികളാണ്
കൈക്കൊണ്ടിട്ടുളളതെന്ന്
വ്യക്തമാക്കുമോ?
ട്രഷറികളില്‍
ഹെല്പ് ഡസ്ക് സംവിധാനം
464.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ഡിസ്ട്രിക്ട് ട്രഷറി
പോലുള്ള പ്രധാന
ട്രഷറികളില്‍ ഹെല്പ്
ഡസ്ക് സംവിധാനം
ഏര്‍പ്പെടുത്തിയ ശേഷം
പാസ് ബുക്കുകള്‍
അപ്ഡേറ്റ്
ചെയ്തുകിട്ടാന്‍
അക്കൗണ്ട് ഉടമകള്‍ക്ക്
ബുദ്ധിമുട്ട്
ഏറിയിട്ടുണ്ടെന്ന
പരാതികള്‍ ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
(ബി)
കമ്പ്യൂട്ടറൈസേഷന്
സേവന സൗകര്യങ്ങള്‍
വേഗത്തിലുള്ളതാക്കുമ്പോള്
ഇവിടെ നേരെ മറിച്ചാണ്
അനുഭവമെന്ന
ആവലാതികളെക്കുറിച്ച്
പരിശോധിച്ചിട്ടുണ്ടോ;
(സി)
ഇതുമൂലം
ബന്ധപ്പെട്ട എല്ലാ
കൗണ്ടറുകളില്‍ നിന്നും
മാന്വല്‍ അപ്ഡേറ്റിംഗ്
നടത്തി പാസ് ബുക്കുകള്‍
തിരിച്ചു നല്‍കിയിരുന്ന
സംവിധാനത്തില്‍
ആവശ്യമായതിലേറെ സമയം
വൃദ്ധരായവരുള്പ്പെടെയുള്ള
അക്കൗണ്ട് ഉടമകള്‍
കാത്തു
നില്കേണ്ടിവരുന്ന
സാഹചര്യം പരിശോധിച്ച്
ആവശ്യമായ പരിഹാരം
ഏര്‍പ്പെടുത്തുമോ?
ട്രഷറികള്‍ക്ക്
സ്വന്തമായി കെട്ടിടം
465.
ഡോ.എന്‍.
ജയരാജ്
ശ്രീ.സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഏതെങ്കിലും ട്രഷറി വാടക
കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്നുണ്ടോ:
വിശദമാക്കാമോ:
(ബി)
സ്ഥലം ലഭ്യമായ
ട്രഷറികളില്‍
ഒാഫീസുകള്‍ സ്വന്തം
കെട്ടിടങ്ങളിലേക്ക്
മാറ്റുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ:
(സി)
ഇതിനായി
എത്ര തുക ബജറ്റില്‍
വകയിരുത്തിയിട്ടുണ്ട്
എന്ന് വ്യക്തമാക്കുമോ?
സര്‍ക്കാരിന്റെ
അധികാരപരിധിയില്‍
പ്രവര്‍ത്തിക്കുന്ന
ട്രഷറികള്‍
466.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാരിന്റെ
അധികാരപരിധിയില്‍
പ്രവര്‍ത്തിക്കുന്ന
ട്രഷറികള്‍,
സഹകരണസ്ഥാപനങ്ങള്‍
തുടങ്ങിയ ധനകാര്യ
സ്ഥാപനങ്ങളുടെ
പ്രവര്‍ത്തനങ്ങളെ
കേന്ദ്രസര്‍ക്കാരിന്റെ
നോട്ടുനിരോധനം
ഏതുതരത്തിൽ ബാധിച്ചു
എന്നു വിലയിരുത്തിയോ;
വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ഇവയുടെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്തി
ജനങ്ങള്‍ക്ക് വേണ്ടുന്ന
സേവനം ഉറപ്പുവരുത്താന്‍
എന്തു നടപടികള്‍
സ്വീകരിച്ചുവരുന്നു
എന്നു വ്യക്തമാക്കുമോ;
(സി)
നടപ്പു
വര്‍ഷം ട്രഷറി
പ്രവര്‍ത്തനങ്ങള്‍
ആദ്യദിനം തുടങ്ങി
വിഷു/ഈസ്റ്റര്‍
ദിവസങ്ങള്‍ ഉള്‍പ്പെടെ
ട്രഷറികളില്‍ നിന്നും
ജീവനക്കാര്‍ക്കുള്ള
ശമ്പളവും
പെന്‍ഷന്‍കാര്‍ക്കുള്ള
പെന്‍ഷനും മറ്റു
സാമ്പത്തിക
ക്രയവിക്രയങ്ങളും
തടസ്സപ്പെടാനിടയായ
റിസര്‍വ് ബാങ്ക്
പ്രവൃത്തി
ശ്രദ്ധയില്‍പ്പെട്ടുവോ;
എങ്കില്‍
കേന്ദ്രസര്‍ക്കാരിന്റെയും
റിസര്‍വ് ബാങ്കിന്റെയും
ഇത്തരം നടപടികള്‍
തുടരാതിരിക്കാനായി
എന്തു നടപടികള്‍
സ്വീകരിക്കും എന്നു
വ്യക്തമാക്കുമോ?
കാരുണ്യ
ബനവലന്റ് ഫണ്ട്
467.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാരുണ്യ
ബനവലന്റ് ഫണ്ടിന്റെ
ആനുകൂല്യം ഏതെല്ലാം
രോഗങ്ങള്‍ക്കാണ്
ലഭിക്കുക;
(ബി)
സ്വകാര്യ
ആശുപത്രിയില്‍ അടിയന്തര
ചികിത്സയ്ക്ക്
വിധേയരായവര്‍ക്ക്
കാരുണ്യ പദ്ധതിയുടെ
ആനുകൂല്യം ലഭിക്കുമോ?
സംസ്ഥാന
സര്‍ക്കാരിന്‍െറ ഭാഗ്യക്കുറി
വകുപ്പ് നേരിടുന്ന
പ്രശ്നങ്ങള്‍
468.
ശ്രീ.റ്റി.വി.രാജേഷ്
,,
കെ. കെ. രാമചന്ദ്രന് നായര്‍
,,
കെ. ആന്‍സലന്‍
,,
കെ. ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍
ഭാഗ്യക്കുറി,
കേന്ദ്രസര്‍ക്കാരിന്റെ
നിഷേധാത്മകനയങ്ങള്കൊണ്ടു
ഭീഷണി നേരിടുന്നതായ
ആക്ഷേപം പരിഹരിക്കാനായി
സംസ്ഥാന സര്‍ക്കാരിന്റെ
ഭാഗത്തു നിന്ന് ഏതു
വിധത്തിലുള്ള
ഇടപെടലുകള്‍ ആണ്
ഉദ്ദേശിക്കുന്നതെന്നു
അറിയിക്കാമോ;
(ബി)
സേവന
നികുതി ഒഴിവാക്കി
കിട്ടുന്നതിനും
അന്യസംസ്ഥാന
ലോട്ടറികള്‍
സംസ്ഥാനത്ത് വില്പന
നടത്താന്‍ അനുമതി
നല്കാതിരിക്കാനും
കേന്ദ്ര സര്‍ക്കാരിനെ
സമീപിച്ചിരുന്നോ;
പ്രതികരണം
എന്തായിരുന്നെന്ന്
അറിയിക്കാമോ;
(സി)
ഭാഗ്യക്കുറിയുടെ
സമ്മാനഘടന
ആകര്‍ഷകമാക്കുന്നതിനും
ക്ഷേമനിധിയുടെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
ലോട്ടറിയുടെ
ഘടനയിലുള്ള പരിഷ്കരണം
469.
ഡോ.എന്‍.
ജയരാജ്
ശ്രീ.റോഷി
അഗസ്റ്റിന്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളാ
ലോട്ടറിയുടെ
വിലയിലുൾപ്പെടെ ഘടനയിൽ
എന്തൊക്കെ
മാറ്റത്തിനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
ജി
എസ് ടി നിലവിൽ
വരുമ്പോൾ മറ്റു
സംസ്ഥാനങ്ങളുടെ
ലോട്ടറികൾ സംസ്ഥാനത്തു
വരുവാനുള്ള സാധ്യത
പരിഗണിക്കുമോ, കേരളാ
ലോട്ടറിയെ
ഏതുവിധത്തിലാണ് ഇത്
ബാധിക്കുക;
വിശദമാക്കാമോ?
കെ.എഫ്.സി
ലോണ്‍
470.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
കെ.എഫ്.സി.യില്‍നിന്നും
വിവിധ പദ്ധതികള്‍ക്കായി
എത്ര കോടി രൂപ ലോണ്‍
നല്‍കിയിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
ഇതിന്റെ വിശദാംശങ്ങള്‍
ജില്ല തിരിച്ച്
വ്യക്തമാക്കുമോ?
കെ
എസ് എഫ് ഇ പ്രവാസി ചിട്ടി
471.
ഡോ.എന്‍.
ജയരാജ്
ശ്രീ.റോഷി
അഗസ്റ്റിന്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ
എസ് എഫ് ഇ പ്രവാസി
ചിട്ടി തുടങ്ങുവാൻ
ഉദ്ദേശിക്കുന്നുണ്ടോ,
എന്നത്തേക്ക്
ആരംഭിക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്നു
വിശദമാക്കുമോ;
(ബി)
ഇതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങൾ
എന്തൊക്കെയെന്ന്
വ്യക്തമാക്കാമോ, ഇതുവഴി
കിഫ്ബിയിലേക്ക് പണം
സ്വരൂപിക്കാനുദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(സി)
ചിട്ടി
നടത്തിപ്പിലൂടെ
കിഫ്ബിയിലേക്ക്
എന്നത്തേക്ക് പണം
ലഭ്യമാകുമെന്ന്
വിശദമാക്കുമോ?
കെ.എസ്.എഫ്.ഇ.
ശാഖ ആരംഭിക്കുന്നത്
സംബന്ധിച്ച്
472.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മങ്കട
നിയോജക മണ്ഡലത്തിലെ
മങ്കട, കൊളത്തൂര്‍
എന്നീ സ്ഥലങ്ങളില്‍
പുതിയ കെ.എസ്.എഫ്.ഇ.
ശാഖകൾ ആരംഭിക്കുന്നത്
സംബന്ധിച്ച് മലപ്പുറം
റീജിയണ്‍ അസിസ്റ്റന്റ്
ജനറല്‍ മാനേജര്‍
റിപ്പോര്‍ട്ട്
നല്‍കിയിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
ഇതിന് കാലതാമസം
നേരിട്ടത് സര്‍ക്കാര്‍
പരിശോധിക്കുമോ;
(സി)
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടെങ്കില്‍
ആയതിന്റെ
അടിസ്ഥാനത്തില്‍ ശാഖകൾ
ആരംഭിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
കേരളാ
സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍
എന്റര്‍പ്രൈസസിന്റെ ഏകാംഗ
ശാഖകള്‍
473.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളാ
സ്റ്റേറ്റ്
ഫിനാന്‍ഷ്യല്‍
എന്റര്‍പ്രൈസസിന്റെ
ഏകാംഗ ശാഖകള്‍
സംസ്ഥാനത്തു
പ്രവര്‍ത്തിക്കുന്നുണ്ടോ;
എങ്കില്‍
എവിടെയെല്ലാമെന്ന്
വിശദീകരിക്കുമോ;
(ബി)
ഏകാംഗശാഖകളില്
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടന്നുവരുന്നത്;
(സി)
ഇത്തരം
ശാഖകള്‍ക്ക് ചിട്ടി
ആരംഭിക്കുന്നതിന്
കഴിയുമോ;
വിശദീകരിക്കുമോ?
ജീവനക്കാര്‍ക്ക്
ആരോഗ്യ ഇന്‍ഷ്വറന്‍സ്
474.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍ക്കാര്‍
ജീവനക്കാര്‍ക്ക് ആരോഗ്യ
ഇന്‍ഷ്വറന്‍സ് പദ്ധതി
നടപ്പിലാക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
(ബി)
എങ്കില്‍
ഇതിനായി എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ?
കയര്‍
മേഖലയിലെ പദ്ധതികള്‍
475.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം കയര്‍ മേഖലയില്‍
എന്തൊക്ക പുതിയ
പദ്ധതികളാണ്
നടപ്പിലാക്കിയിട്ടുള്ളത്;
വിശദാംശം നല്‍കുമോ?
കയര്‍
വ്യവസായത്തെ
ആധുനികവത്കരിക്കുന്നതിന്
നടപടി
476.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍
വ്യവസായത്തെ
ആധുനികവത്കരിക്കുന്നതിന്
നടപ്പിലാക്കി വരുന്ന
പദ്ധതികള്‍
വിശദമാക്കുമോ;
(ബി)
ചകിരിക്ഷാമം
പരിഹരിക്കുന്നതിന്
നടപ്പിലാക്കിവരുന്ന
നടപടികള്‍
വിശദീകരിക്കുമോ;
(സി)
കയര്‍
ഉത്പാദനമേഖലയില്‍
യന്ത്രവത്കരണം
നടപ്പിലാക്കുന്നതിന്
സ്വീകരിച്ചു വരുന്ന
നടപടികള്‍
വിശദമാക്കുമോ;
(ഡി)
തൊഴില്‍
നഷ്ടപ്പെട്ട
കയര്‍ത്തൊഴിലാളികളെ
സംരക്ഷിക്കുന്നതിന്
ഏതെല്ലാം പദ്ധതികളാണ്
നിലവിലുള്ളത് എന്ന്
വിശദമാക്കുമോ?
ഹരിതകേരളം
പദ്ധതിയുടെ ഭാഗമായുളള
മണ്ണ്-ജല സംരക്ഷണ
പ്രവര്‍ത്തനങ്ങള്‍
477.
ശ്രീ.എ.എം.
ആരിഫ്
,,
കെ. ദാസന്
,,
ജോണ്‍ ഫെര്‍ണാണ്ടസ്
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആഭ്യന്തര
വിപണിക്ക് ഊന്നല്‍
നല്‍കികൊണ്ട്
ആലപ്പുഴയില്‍ കയര്‍മേള
സംഘടിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;വിശദാംശം
നല്‍കുമോ;
(ബി)
ഹരിതകേരളം
പദ്ധതിയുടെ ഭാഗമായുളള
മണ്ണ്-ജല സംരക്ഷണ
പ്രവര്‍ത്തനങ്ങള്‍ക്ക്
കയര്‍ ഭൂവസ്ത്രം
ഉപയോഗിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
(സി)
കയര്‍
ഭൂവസ്ത്രങ്ങള്‍ റോഡ്
നിര്‍മ്മാണത്തിന്
ഉപയോഗപ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
ആലപ്പുഴയില്‍
ഭൂവസ്ത്ര നിര്‍മ്മാണം
പരിശീലിപ്പിക്കുന്നതിന്
കയര്‍ഫെഡിന്റെയും
എന്‍.സി.ആര്.എം.ഐ.
യുടെയും
ആഭിമുഖ്യത്തില്‍
ഭൂവസ്ത്ര സ്കൂള്‍
ആരംഭിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;വിശദാംശം
നല്‍കുമോ?
സംസ്ഥാനത്തെ
കയര്‍ മേഖലയുടെ അഭിവൃദ്ധി
478.
ശ്രീ.അടൂര്‍
പ്രകാശ്
,,
അനൂപ് ജേക്കബ്
,,
വി.എസ്.ശിവകുമാര്‍
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കയര്‍ മേഖലയുടെ
അഭിവൃദ്ധിക്കും
വികസനത്തിനും
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
കയറിന്റെ
ആഭ്യന്തര, വിദേശ വിപണി
വിപുലീകരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളതെന്ന്
വിശദീകരിക്കുമോ;
(സി)
സ്വകാര്യ
സംരംഭകരുടെ സഹകരണം ഈ
മേഖലയുടെ വികസനത്തിന്
എങ്ങനെ
പ്രയോജനപ്പെടുത്താനാണുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
കയര്‍ത്തൊഴിലാളികളുടെ
സംരക്ഷണം
479.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
കയര്‍ത്തൊഴിലാളികളെ
സംരക്ഷിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവരുന്നു
എന്ന് അറിയിക്കുമോ;
(ബി)
കയര്‍ത്തൊഴിലാളികളുടെ
ക്ഷേമം
ഉറപ്പുവരുത്തുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാന്‍
അലോചിക്കുന്നു എന്ന്
അറിയിക്കുമോ?