ഗവ.സെക്രട്ടറിയേറ്റിലെ
തീര്‍പ്പാകാതെ കിടക്കുന്ന
ഫയലുകള്‍
5427.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
പത്ത് വര്‍ഷമായി
തീര്‍പ്പാകാതെ
കിടക്കുന്ന എത്ര
ഫയലുകള്‍
സെക്രട്ടറിയേറ്റിൽ
ഉണ്ടെന്ന് സെക്ഷന്‍
തിരിച്ചു
വ്യക്തമാക്കാമോ;
(ബി)
തീരുമാനമാകാതെ
അനന്തമായി ഈ ഫയലുകള്‍
കെട്ടികിടക്കാന്‍
കാരണമെന്താണെന്ന്
വ്യക്തമാക്കാമോ;
(സി)
ഒരിക്കലും
തീര്പ്പുകല്പ്പിക്കാനാവാത്ത
ഫയലുകള്‍
ഇക്കൂട്ടത്തില്‍
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
കാലവിളംബം
ബന്ധപ്പെട്ട കക്ഷികളെ
അറിയിച്ചിട്ടുണ്ടോ?
(ഇ)
പെട്ടെന്ന്
തീര്‍പ്പ്
കല്പ്പിക്കാമായിരുന്നിട്ടും
ബന്ധപ്പെട്ട
ഉദ്യോഗസ്ഥന്മാര്
താല്പര്യമെടുക്കാത്തതിനാൽ
തീരുമാനമാകാത്ത
ഫയലുകള്‍
എത്രയുണ്ടെന്ന്
വ്യക്തമാക്കാമോ;
(എഫ്)
കെട്ടികിടക്കുന്ന
ഫയലുകളില്‍
തീരുമാനമുണ്ടാകാന്‍
എന്ത് സംവിധാനമാണ്
ആലോചിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ജി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സെക്രട്ടറിയേറ്റില്‍
പുതുതായി എത്ര ഫയലുകള്‍
എത്തി എന്ന് സെക്ഷന്‍
തിരിച്ചു
വ്യക്തമാക്കാമോ; ഇതില്‍
തീര്‍പ്പായതും
ആകാത്തതുമായ ഫയലുകള്‍
എത്രയാണെന്ന്
വ്യക്തമാക്കാമോ;
അലസതയും കൃത്യവിലോപവും
ഫയലുകൾ കെട്ടികിടക്കാൻ
കാരണമായെങ്കില്‍
ഉത്തരവാദികളായ
ഉദ്യോഗസ്ഥര്‍ക്കെതിരെ
എന്ത് നടപടി
സ്വീകരിക്കും
എന്നറിയിക്കാമോ?
ഇ-ഓഫീസ്
5428.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സെക്രട്ടേറിയറ്റില്‍
എല്ലാ ഓഫീസുകളിലും
ഇ-ഓഫീസ്
നടപ്പിലാക്കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ഓഫീസ്
പ്രവര്‍ത്തി
സമയങ്ങളില്‍ എല്ലാ
ഓഫീസുകളിലും ഒരേ സമയം
ഇ-ഓഫീസ് സംവിധാനം
ഉപയോഗിക്കുന്നത് കാരണം
ഇ-ഓഫീസിന്റെ
പ്രവര്‍ത്തനം
മന്ദഗതിയിലാകുന്നതായുള്ള
ആക്ഷേപം സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
ഇത്
പരിഹരിക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
ഇ-ഓഫീസ്
സംവിധാനത്തിലെ പോരായ്മകള്‍
5429.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇ-ഓഫീസ്
നടപ്പിലാക്കിയ
വകുപ്പുകളില്‍
ഒരേവിഷയത്തിന്മേല്
ഫിസിക്കല്‍ ഫയലും ഇ
-ഫയലും
ഉപയോഗിക്കുന്നതുമൂലം
അത് കൈകാര്യം
ചെയ്യുന്നവര്‍ക്ക് ഇ-
ഓഫീസിന്റെ പ്രയോജനം
ലഭിക്കാതെ വരുന്നതും
ജോലിഭാരം
ഇരട്ടിയാക്കുന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; വിശദമാക്കുമോ ;
തുടര്‍ച്ചയായി ഇ-ഓഫീസ്
ഉപയോഗിക്കുന്നതുമൂലം
ജീവനക്കാര്‍ക്ക്
ഉണ്ടാകുന്ന
ആരോഗ്യപ്രശ്നങ്ങളെ
ക്കുറിച്ച്
പ്രത്യേകിച്ച് കണ്ണിനും
കഴുത്തിനും മറ്റുമുള്ള
സ്ടെയിന്‍ സംബന്ധിച്ച്
പഠനം നടത്തിയിട്ടുണ്ടോ
;വ്യക്തമാക്കുമോ
;എങ്കില്‍
തുടര്‍ച്ചയായി
കമ്പ്യൂട്ടര്‍
മോണിറ്റര്‍ നോക്കി
ഫയല്‍ വര്‍ക്ക്
ചെയ്യുമ്പോള്‍
ജീവനക്കാര്‍ക്ക്
ആരോഗ്യപരമായി
ഉണ്ടാകുന്ന
പ്രശ്നങ്ങള്‍കൂടി
പരിഹരിക്കാന്‍ നടപടി
സ്വീകരിക്കുമോ?
(ബി)
തുടര്‍ച്ചയായി
ഇ-ഓഫീസ്
ഉപയോഗിക്കുന്നതുമൂലം
ജീവനക്കാര്‍ക്ക്
ഉണ്ടാകുന്ന
ആരോഗ്യപ്രശ്നങ്ങളെ
ക്കുറിച്ച്
പ്രത്യേകിച്ച് കണ്ണിനും
കഴുത്തിനുമുളള
സ്ടെയിന്‍ സംബന്ധിച്ച്
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ
;വ്യക്തമാക്കുമോ ;
(സി)
എങ്കില്‍
ജീവനക്കാര്‍ക്ക്
ആരോഗ്യപരമായി
ഉണ്ടാകുന്ന
പ്രശ്നങ്ങള്‍കൂടി
പരിഹരിക്കാന്‍ നടപടി
സ്വീകരിക്കുമോ?
പി.എസ്.സി.
അപേക്ഷകര്‍ക്ക്
പ്രായപരിധിയില്‍ ഇളവ്
അനുവദിക്കാന്‍ നടപടി
5430.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
യു.ജി.സി.
യോഗ്യതയുള്ള
ഗവണ്മെന്റ്/എയ്ഡഡ്
ഹയര്‍ സെക്കന്ററി,
വൊക്കേഷണല്‍ ഹയര്‍
സെക്കന്ററി,ഗവണ്മെന്റ്
പ്രൈമറി സ്കൂള്‍
അദ്ധ്യാപകര്‍
എന്നിവര്‍ക്ക് എയ്ഡഡ്
കോളേജ് അദ്ധ്യാപക
നിയമനങ്ങളില്‍ ഉയര്‍ന്ന
പ്രായപരിധിയില്‍ ഇളവ്
അനുവദിച്ചുകൊണ്ടുള്ള
ഉന്നത വിദ്യാഭ്യാസ
വകുപ്പിന്റെ 26-8-2016
ലെ സ.ഉ.(എം.എസ്)
നം.181/2016/ഉ.വി.വ.
നമ്പര്‍ സര്‍ക്കാര്‍
ഉത്തരവ്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത ഉത്തരവില്‍
ഇളവ് അനുവദിച്ചതു പോലെ
ഗവണ്മെന്റ്
കോളേജുകളിലെ
നിയമനത്തിനായി
പി.എസ്.സി.യില്‍ അപേക്ഷ
നല്‍കുന്നതിനുളള
ഉയര്‍ന്ന
പ്രായപരിധിയില്‍ 5
വര്‍ഷത്തെ ഇളവ്
അനുവദിച്ചു നല്കുന്ന
ഉത്തരവ് ഇറക്കാന്‍
നടപടി സ്വീകരിക്കുമോ?
നാലാം
ഭരണപരിഷ്കാര കമ്മീഷന്
5431.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നാലാം
ഭരണപരിഷ്കാര കമ്മീഷന്
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
കമ്മീഷന്
വേണ്ട അടിസ്ഥാന
സൗകര്യങ്ങള്‍
ലഭ്യമാക്കിയിട്ടുണ്ടോ;
വിശദാംശം
വെളിപ്പെടുത്തുമോ;
(സി)
കമ്മീഷന്
ചെയര്മാന് ശമ്പളവും
മറ്റ് ബത്തകളും
അനുവദിച്ചിട്ടുണ്ടോ;
എങ്കില്‍ എന്ന്;
വിശദാംശം
വെളിപ്പെടുത്തുമോ;
മുന്‍
മന്ത്രിമാരുടെ വിദേശയാത്ര
5432.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
മുഖ്യമന്ത്രി ,മറ്റ്
മന്ത്രിമാര്‍ എന്നിവര്‍
നടത്തിയ
വിദേശയാത്രകളുടെ
വിശദാംശങ്ങളും
ഇതിനുവേണ്ടി
ചെലവായിട്ടുള്ള തുക
എത്രയെന്നും
വ്യക്തമാക്കാമോ;
രമണ്‍
ശ്രീവാസ്തവയുടെ നിയമനം
5433.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശ്രീ.
രമണ്‍ ശ്രീവാസ്തവയെ
പോലീസിന്റെ
ഉപദേശകനായിട്ടാണോ അതോ
മുഖ്യമന്ത്രിയുടെ
ഉപദേശകനായിട്ടാണോ
നിയമിച്ചിട്ടുള്ളത്;
(ബി)
അദ്ദേഹത്തിന്
അനുവദിച്ചിട്ടുള്ള
ആനുകൂല്യങ്ങള്‍
എന്തൊക്കെയാണ്;
(സി)
പോലീസ്
വകുപ്പില്‍ നിന്നും
രണ്ട് ഡ്രൈവര്‍മാരുടെ
സേവനം അദ്ദേഹത്തിന്
വിട്ടുകൊടുത്തിട്ടുണ്ടോ;
എങ്കില്‍ അവരുടെ
ശമ്പളമിനത്തില്‍
പ്രതിമാസം എന്തു
ചെലവുവരും;
(ഡി)
ഡ്രൈവര്‍മാരുടെ
സേവനം ടൂറിസം
വകുപ്പില്‍ നിന്നോ ദിവസ
വേതന ഇനത്തിലോ
അനുവദിക്കുന്നത്
പരിശോധിക്കുമോ; എങ്കിൽ
വ്യക്തമാക്കുമോ ?
ആശ്രിത
നിയമന നടപടിക്രമങ്ങള്‍
5434.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
നാളിതുവരെ ആശ്രിത
നിയമനം ലഭിച്ചവര്‍ ആകെ
ഒഴിവിന്റെ എത്ര ശതമാനം
വരും;ആശ്രിതനിയമനത്തിനായി
നീക്കി
വച്ചിരിയ്ക്കുന്ന
ഒഴിവുകളില്‍ നിശ്ചിത
ശതമാനത്തിനേക്കാള്‍
കൂടുതല്‍ പേരെ ഈ
കാലയളവില്‍
നിയമിച്ചിട്ടുണ്ടോ;
എങ്കില്‍ ഏത്
വിഭാഗത്തിനാണ് ഈ
കാരണത്താല്‍ തൊഴില്‍
നഷ്ടം ഉണ്ടായത്;
(ബി)
ആശ്രിത
നിയമനം
ലഭിയ്ക്കുന്നവരുടെ
നിയമനം
നിയമാനുസൃതമാക്കുന്ന
നടപടി എങ്ങനെയാണെന്ന്
വ്യക്തമാക്കുമോ ;ഇതില്‍
അപാകത ഉളളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സംസ്ഥാനത്ത് ഓരോ
വകുപ്പിലും എത്ര
പേര്‍ക്ക് ആശ്രിതനിയമനം
നല്‍കിയിട്ടുണ്ട്;ഇതില്‍
എത്രപേരുടെ നിയമനം
ക്രമപ്പെടുത്തിയിട്ടുണ്ട്;
നിയമനങ്ങള്‍
ക്രമപ്പെടുത്തുന്നതിലെ
വീഴ്ചമൂലം പി.എസ്.സി
വഴി നിയമനം
നഷ്ടപ്പെടുന്ന സാഹചര്യം
കണക്കിലെടുത്ത്
ആയതിനുത്തരവാദികളായ
ഉദ്യോഗസ്ഥര്‍ക്ക്
എതിരെ നടപടി
സ്വീകരിയ്ക്കുമോ?
സിറ്റി
ഗ്യാസ് പദ്ധതി
5435.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിര്‍മ്മാണം
പുരോഗമിക്കുന്ന
കൊച്ചി-മംഗലാപുരം
എല്‍.എന്‍.ജി പൈപ്പ്
ലൈന്‍ പദ്ധതിക്ക് ഒപ്പം
സിറ്റി ഗ്യാസ്
പദ്ധതിയും
നടപ്പിലാക്കണമെന്ന്
കേന്ദ്രത്തോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇതു
സംബന്ധിച്ച് കേന്ദ്ര
പ്രതികരണം എന്താണ്
എന്നറിയിക്കാമോ?
സെന്റര്‍
ഫോര്‍ കണ്ടിന്യൂയിംഗ്
എഡ്യുക്കേഷന്‍ കേരളയിലെ
പ്യൂണ്‍ തസ്തികയിലെ നിയമനം
5436.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
28.04.2010
ലെ നോട്ടിഫിക്കേഷന്‍
നമ്പര്‍.
സി.ഇ.(സി)/530/2010
പ്രകാരം സെന്റര്‍ ഫോര്‍
കണ്ടിന്യൂയിംഗ്
എഡ്യുക്കേഷന്‍ കേരളയിലെ
പ്യൂണ്‍ തസ്തികയിലേക്ക്
നടന്ന
എഴുത്തുപരീക്ഷയുടെയും
ഇന്റര്‍വ്യൂവിന്റെയും
അടിസ്ഥാനത്തില്‍
പ്രസിദ്ധീകരിച്ച റാങ്ക്
ലിസ്റ്റില്‍ നിന്നും
നിയമനം നടത്തുന്നതിനായി
നടപടികള്‍
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
പോലീസിലെ
ആശ്രിത നിയമനം
5437.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസില്‍
എന്ത് മാനദണ്ഡം
അനുസരിച്ചാണ് ആശ്രിത
നിയമനം നടത്തുന്നത് ;
ആശ്രിത നിയമനം
ലഭിയ്ക്കുന്നത് എത്ര
ശതമാനം പേര്‍ക്കാണ്;
(ബി)
സംസ്ഥാനത്ത്
ആശ്രിതനിയമനം
ലഭിച്ചവരുടെ നിയമനം
എന്ത് മാനദണ്ഡം
അനുസരിച്ചാണ് റഗുലറൈസ്
ചെയ്യുന്നത്; നിലവില്‍
ഉണ്ടാകുന്ന ഒഴിവിന്റെ
എത്ര ശതമാനമാണ് ആശ്രിത
നിയമനത്തിനായി
പരിഗണിക്കുന്നത്;
(സി)
ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം പോലീസില്‍ അശ്രിത
നിയമനം ലഭിച്ചവരിൽ എത്ര
പേരുടെ സര്‍വ്വീസ്
റഗുലറൈസ് ചെയ്തു
നല്‍കിയിട്ടുണ്ട്;
(ഡി)
പോലീസില്‍ ആശ്രിതനിയമനം
വഴി ജോലി ലഭിച്ചവരുടെ
സര്‍വ്വീസ് അനര്‍ഹമായി
റഗുലറൈസ് ചെയ്തുവെന്ന
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ തെറ്റായ
രീതിയില്‍ റഗുലറൈസ്
ചെയ്യപ്പെട്ട ഒഴിവുകള്‍
പി.എസ്.സി. റാങ്ക്
ലിസ്റ്റില്‍ നിന്നും
നികത്തുന്നതിനുളള
നടപടികള്‍
സ്വീകരിയ്ക്കുമോ?
സമാശ്വാസ
തൊഴില്‍ദാന പദ്ധതി
5438.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എറണാകുളം
ജില്ലയില്‍ വളയന്‍
ചിറങ്ങര
മൃഗാശുപത്രിയില്‍ ജോലി
നോക്കിവരവെ മരണമടഞ്ഞ
എം.ഭാസ്കരന്റെ മകന്
ശബരിനാഥ്. റ്റി.ക്ക്
സമാശ്വാസ തൊഴില്‍ദാന
പദ്ധതിപ്രകാരം
എല്‍.ഡി.സി.
നിയമനത്തിന് മൃഗസംരക്ഷണ
വകുപ്പിന്റെ 196/2014
തീയതി 19.9.2014
പ്രകാരം ഉത്തരവായത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എന്നാല്‍
നാളിതുവരെയും
ശ്രി.ശബരിനാഥിന് നിയമനം
നല്‍കിയിട്ടില്ല എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എന്തുകൊണ്ടാണ്
ശബരിനാഥിന്
ആശ്രിതനിയമനം
നല്‍കാതിരിക്കുന്നത്
എന്ന് വ്യക്തമാക്കാമോ;
(ഡി)
അടിയന്തരമായി
നിയമനം നല്കുന്നതിനു
വേണ്ട നടപടി
സ്വീകരിക്കുമോ?
പൊതുഭരണ
വകുപ്പിന്റെ
പ്രവര്‍ത്തനങ്ങള്‍
5439.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുഭരണ
വകുപ്പിന്റെ
പ്രവര്‍ത്തനങ്ങള്‍ ഈ
സർക്കാർ
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കുമോ;
(ബി)
ഗവണ്മെന്റ്
സെക്രട്ടറിയേറ്റിലെ
മെല്ലെപ്പോക്ക് മൂലം
സംസ്ഥാനത്തെ
ജനങ്ങള്‍ക്കുണ്ടായിട്ടുളള
ബുദ്ധിമുട്ടുകള്‍
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നത്;
(സി)
സെക്രട്ടറിയേറ്റിലെ
അസിസ്റ്റന്റ്,സെക്ഷന്‍
ഓഫീസര്‍,അണ്ടര്‍
സെക്രട്ടറി എന്നീ
തസ്തികകളില്‍
അംഗീകൃതവും
ഇപ്പോഴുളളതുമായ
സ്റ്റാഫ് സ്ട്രെങ്ത്
എത്രവീതമെന്ന്
അറിയിക്കുമോ;
(ഡി)
ഫയല്‍
നീക്കം കാര്യക്ഷമവും
കൂടുതല്‍ സുതാര്യവും
സുഗമവുമാക്കുന്നതിന്
അടിയന്തരവും ശക്തവുമായ
നടപടി സ്വീകരിക്കുമോ?
പൊതുഭരണ(ഏകോപന)വകുപ്പിന്റെ
പ്രവര്‍ത്തനം
5440.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുഭരണ(ഏകോപന)വകുപ്പിന്റെ
പ്രവര്‍ത്തനം
സംബന്ധിച്ച്
സര്‍ക്കാര്‍തലത്തില്‍
വിലയിരുത്തല്‍
നടത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
എങ്കില്‍
സെക്രട്ടറിയേറ്റിലെ
എല്ലാ വകുപ്പുകളെയും
ഇതിന്റെ പരിധിയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
(സി)
എങ്കില്‍
പൊതുഭരണ(ഏകോപന)വകുപ്പിന്റെ
പരസ്യങ്ങളില്‍ നാലു
പദ്ധതികളെ മാത്രം
ഉയര്‍ത്തിക്കാണിക്കുന്നതിന്റെ
പ്രാധാന്യം
വിശദമാക്കാമോ;
(ഡി)
സര്‍ക്കാരിന്റെ
പ്രവര്‍ത്തനങ്ങള്‍
പൊതുജനങ്ങളെ
അറിയിക്കുന്നതിനായി
പൊതുഭരണ(ഏകോപന)വകുപ്പ്
ഏതെങ്കിലും
പ്രസിദ്ധീകരണങ്ങള്‍
പുറപ്പെടുവിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
എതൊക്കെയാണെന്ന്
വിശദമാക്കാമോ?
മെഡിക്കല്‍
വിദ്യാഭ്യാസ പ്രവേശനം
5441.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2017
മാര്‍ച്ച് മാസം 20-ാം
തീയതി
ബഹു.മുഖ്യമന്ത്രിയുടെ
അദ്ധ്യക്ഷതയില്‍
തിരുവനന്തപുരത്ത് വച്ച്
(മുഖ്യമന്ത്രിയുടെ
കോണ്‍ഫറന്‍സ്
ഹാളില്‍)മെഡിക്കല്‍
വിദ്യാഭ്യാസ പ്രവേശനം
സംബന്ധിച്ച്
സര്‍വ്വകക്ഷി യോഗം
ചേര്‍ന്നതില്‍
എന്തൊക്കെ
തീരുമാനങ്ങള്‍
എടുത്തിട്ടുണ്ട്;
ഇതിന്റെ വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
ഇതിന്റെ
മിനുട്സിന്റെ കോപ്പി
ലഭ്യമാക്കുമോ?
മന്ത്രിസഭാ
തീരുമാനങ്ങളിന്മേലുള്ള
ഉത്തരവ്
5442.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
കെെക്കൊണ്ട മന്ത്രിസഭാ
തീരുമാനങ്ങളില്‍,
നിയമങ്ങളിലും
ചട്ടങ്ങളിലും ഭേദഗതി
ആവശ്യമുളള
തീരുമാനങ്ങളില്‍ ഒഴികെ
മറ്റെല്ലാ
തീരുമാനങ്ങളിലും
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
എങ്കില്‍ ഇത്തരത്തില്‍
ആകെ എത്ര തീരുമാനങ്ങള്‍
കെെക്കൊണ്ടിട്ടുണ്ട്;
അതില്‍ എത്ര
തീരുമാനങ്ങളില്‍
ഉത്തരവ്
പുറപ്പെടുവിക്കാന്‍
ബാക്കിയുണ്ട്;
(ബി)
മന്ത്രിസഭാ
തീരുമാനങ്ങള്‍
നടപ്പിലാക്കാത്തതുമായി
ബന്ധപ്പെട്ട്
ഏതെങ്കിലും വകുപ്പില്‍
ഏതെങ്കിലും
ഉദ്യോഗസ്ഥര്‍ക്കെതിരെ
ഇൗ സര്‍ക്കാര്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
സര്‍ക്കാര്‍
- അര്‍ദ്ധ സര്‍ക്കാര്‍
-പാര്‍ട്ട് ടെെം
ജീവനക്കാര്‍,
പെന്‍ഷന്‍കാര്‍ എന്നിവരുടെ
ചികിത്സാപദ്ധതി
5443.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാര്‍,
അര്‍ദ്ധസര്‍ക്കാര്‍
ജീവനക്കാര്‍,പാര്‍ട്ട്
ടെെം ജീവനക്കാര്‍,
പെന്‍ഷന്‍കാര്‍
എന്നിവരുടെ
ചികിത്സക്കായി
ആവിഷ്ക്കരിച്ച പുതിയ
പദ്ധതികളുടെ വിശദവിവരം
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
വിഭാഗത്തില്‍പ്പെട്ടവരുടെ
റീ ഇമ്പേഴ്സ്മെന്റ്
ആനുകൂല്യങ്ങള്‍
വേഗത്തില്‍
അനുവദിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കുമോ;
(സി)
പാര്‍ട്ട്
ടെെം ജീവനക്കാര്‍ക്ക്
ചികിത്സാ
ആനുകൂല്യങ്ങള്‍
ലഭ്യമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(ഡി)
പാര്‍ട്ട്
ടെെം ജീവനക്കാര്‍ക്ക്
കാരുണ്യ ചികിത്സാ
സഹായത്തിന്റെ
ആനുകൂല്യങ്ങള്‍
ലഭ്യമാക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ;
വിശദവിവരം
ലഭ്യമാക്കുമോ?
സര്‍ക്കാര്‍
ഓഫീസുകളില്‍ കസ്റ്റമര്‍
ഫ്രണ്ട് ലി ഫ്രണ്ട് ഓഫീസ്
5444.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സെക്രട്ടേറിയറ്റ്,
കളക്ട്രേറ്റുകള്‍
തുടങ്ങി പൊതുജനങ്ങള്‍
ഏറ്റവും കൂടുതല്‍
വന്നെത്തുന്ന
സര്‍ക്കാര്‍
ഓഫീസുകളില്‍ പരാതി
സ്വീകരിക്കുവാനും
വിവരങ്ങള്‍
നല്‍കുന്നതിനും ഒരു
കസ്റ്റമര്‍ ഫ്രണ്ട് ലി
ഫ്രണ്ട്ഓഫീസ്
സജ്ജീകരിക്കാന്‍
സര്‍ക്കാര്‍
ആലോചിക്കുമോ;
(ബി)
അപേക്ഷകള്‍
സ്വീകരിക്കുന്നതിനോടൊപ്പം
രസീത് നല്‍കാനും ഫയല്‍
പുരോഗതി അറിയാനും
സൗകര്യമൊരുക്കിയാല്‍
സെക്ഷനുകള്‍ കണ്ടെത്തി
വിവരങ്ങള്‍
ആരായുന്നതിനുള്ള
ബുദ്ധിമുട്ട്
ഒഴിവാക്കാന്‍
സാധിക്കുമെന്ന കാര്യം
പരിഗണിക്കുമോ ?
സര്‍ക്കാര്‍
സര്‍വ്വീസില്‍ സ്ത്രീകള്‍ക്ക്
സംവരണം
5445.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
സര്‍വ്വീസില്‍
സ്ത്രീകള്‍ക്ക് 33
ശതമാനം സംവരണം
നല്കുവാന് പഞ്ചാബ്
സര്‍ക്കാര്‍
തീരുമാനിച്ച കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
സംസ്ഥാനത്തെ
സര്‍ക്കാര്‍
സര്‍വ്വീസില്‍
സ്ത്രീകള്‍ക്ക് 33
ശതമാനം സംവരണം
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
സര്‍ക്കാര്‍
ക്വാര്‍ട്ടേഴ്സുകള്‍
5446.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കേരള പബ്ലിക്
സര്‍വ്വീസ് ആക്ടിന്റെ
കീഴില്‍
നിര്‍മ്മിക്കപ്പെട്ട
ഏതെല്ലാം ചട്ടങ്ങളില്‍
ഭേദഗതി
വരുത്തിയിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ;
ഇങ്ങനെ ഭേദഗതി
വരുത്തുന്നതിനുളള നടപടി
ക്രമങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദീകരിയ്ക്കാമോ; ഒരു
പ്രിന്‍സിപ്പല്‍
ആക്ടിന്റെ
അടിസ്ഥാനത്തിലല്ലാതെ
ഏതെല്ലാം
സാഹചര്യത്തില്‍
പുതുതായി ചട്ടങ്ങള്‍
രൂപീകരിക്കാന്‍
അധികാരമുണ്ടെന്ന്
വ്യക്തമാക്കാമോ; ഇങ്ങനെ
ഉണ്ടായാല്‍ അതിന്റെ
പ്രത്യേക സാഹചര്യം
വെളിപ്പെടുത്താമോ;
(ബി)
റൂള്‍സ്
ഫോര്‍ ദ അലോട്ട്മെന്റ്
ആന്റ് ഒക്യുപ്പേഷന്
ഓഫ് ഗവണ്മെന്റ്
സെര്‍വന്റ്
ക്വാര്‍ട്ടേഴ്സ് ഇന്‍
കേരള എന്ന ചട്ടങ്ങള്‍
ഏത് പ്രിന്‍സിപ്പല്‍
ആക്ടിന്റെ
പിന്‍ബലത്തിലാണ്
ഇറക്കിയിരിക്കുന്നത്;
അല്ലെങ്കില്‍ ഈ
ചട്ടങ്ങള്‍ക്ക്
നിയമസാധുത ഉണ്ടോ;
ഇല്ലെങ്കില്‍ പ്രസ്തുത
ചട്ടങ്ങളുമായി
ബന്ധപ്പെട്ട
ജീവനക്കാരുടെ
തര്‍ക്കങ്ങളും
നിയമപ്രശ്നങ്ങളും
എങ്ങനെ
പരിഹരിക്കപ്പെടും എന്ന്
വ്യക്തമാക്കാമോ;
(സി)
ജീവനക്കാര്‍ക്കും
പേഴ്സണല്‍ സ്റ്റാഫിനും
സര്‍ക്കാര്‍
ക്വാര്‍ട്ടേഴ്സുകള്‍
അനുവദിയ്ക്കുന്നത് ഏത്
ചട്ടങ്ങള്‍ക്ക്
വിധേയമായിട്ടാണ് എന്ന്
വ്യക്തമാക്കാമോ; ഈ
ചട്ടങ്ങള്‍ സംസ്ഥാനത്ത്
നിലവില്‍ വന്ന ശേഷം
എത്ര പ്രാവശ്യം ഭേദഗതി
ചെയ്തിട്ടുണ്ട്; ഇങ്ങനെ
ഭേദഗതി ചെയ്തിട്ടുളളത്
നിയമപരമായിട്ടാണോ എന്ന്
വിശദമാക്കാമോ;
അല്ലെങ്കില്‍ ഇങ്ങനെ
ഭേദഗതി
നടത്തിയിട്ടുളളതിന്
നിയമപ്രാബല്യം
ലഭിയ്ക്കുമോ; ഇങ്ങനെ
ഭേദഗതി ചെയ്യുന്നത്
നിയമസഭയുടെ
അംഗീകാരത്തോടെ വേണമെന്ന
കാര്യം
പാലിച്ചിട്ടുണ്ടോ;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം സര്‍ക്കാര്‍
ജീവനക്കാര്‍ക്കും
പേഴ്സണല്‍ സ്റ്റാഫിനും
അനുവദിയ്ക്കുന്ന
സര്‍ക്കാര്‍
ക്വാര്‍ട്ടേഴ്സുകളെ
സംബന്ധിച്ച ചട്ടങ്ങള്‍
ഭേദഗതി
വരുത്തിയിട്ടുണ്ടോ;
എങ്കില്‍ ഇതിനായി
എന്തെല്ലാം
നടപടിക്രമങ്ങള്‍
പാലിച്ചാണ്
ചട്ടങ്ങളില്‍ ഭേദഗതി
കൊണ്ടുവന്നിട്ടുളളത്;
ഇത് നിയമസഭയുടെയോ
നിയമസഭയുടെ ഏതെങ്കിലും
സബ്ജക്ട്
കമ്മിറ്റിയുടെയോ
സൂക്ഷ്മ പരിശോധനയ്ക്ക്
വിധേയമായിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഈ
ഭേദഗതിയുടെ നിയമസാധുത
നിലനില്‍ക്കുമോയെന്ന്
വ്യക്തമാക്കാമോ;
പ്രസ്തുത ഭേദഗതി
വരുത്തുന്നതിലെ
അടിയന്തര സാഹചര്യം
എന്താണെന്ന്
വിശദീകരിക്കാമോ;
(ഇ)
പ്രസ്തുത
ചട്ടങ്ങളില്‍ ഈ
സര്‍ക്കാര്‍ മുന്‍കാല
പ്രാബല്യത്തോടെ
എന്തെങ്കിലും
ഭേദഗതികള്‍
വരുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഇതിനായിട്ടുളള പ്രത്യേക
സാഹചര്യം എന്താണെന്ന്
വിശദമാക്കാമോ; ഇങ്ങനെ
മുന്‍കാലപ്രാബല്യം
നല്കി ഒരു ചട്ടം
ഭേദഗതി ചെയ്യുമ്പോള്‍
അത് ജീവനക്കാര്‍ക്കും
താമസക്കാര്‍ക്കും
അസൗകര്യം
ഉണ്ടാക്കുമെന്ന കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഇത് സംബന്ധിച്ച്
ക്വാര്‍ട്ടേഴ്സുകളില്‍
താമസിക്കുന്നവര്‍ക്ക്
അറിയിപ്പ്
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഈ ഭേദഗതി
മൂലം താമസക്കാര്‍ക്ക്
താമസസൗകര്യം
നഷ്ടപ്പെടും എന്നുളളത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് സംബന്ധിച്ച്
നിയമോപദേശം
തേടിയിട്ടുണ്ടോ;
എങ്കില്‍ ആയത്
ലഭ്യമാക്കുമോ?
സര്‍ക്കാര്‍
ജീവനക്കാര്‍ക്കായുള്ള ഭവന
പദ്ധതി
T 5447.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാര്‍ക്കായി
എന്തെല്ലാം ഭവന
പദ്ധതികളാണ്
പരിഗണനയിലുള്ളത്; ജില്ല
തിരിച്ചുള്ള വിവരം
നല്‍കുമോ;
(ബി)
ലഘു
തവണ വ്യവസ്ഥകളില്‍
ഫ്ലാറ്റുകളോ, വില്ലകളോ
നിര്‍മ്മിച്ച്
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
സര്‍ക്കാര്‍,
പൊതുമേഖല സ്ഥാപനങ്ങളിലെ
ഉദ്യോഗസ്ഥര്‍ക്കിടയിലുള്ള
അഴിമതി
5448.
ശ്രീ.പി.ഉബൈദുള്ള
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.ടി.
വി. ഇബ്രാഹിം
,,
സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍,
പൊതുമേഖല സ്ഥാപനങ്ങളിലെ
ഉദ്യോഗസ്ഥര്‍ക്കിടയില്‍
അഴിമതി
വര്‍ദ്ധിക്കുകയാണെന്ന
ആക്ഷേപം നിലവിലുണ്ടോ;
(ബി)
അഴിമതി
നിയന്ത്രിക്കുന്നതിന്റെ
ഭാഗമായി ഉദ്യോഗസ്ഥരുടെ
അനധികൃത സ്വത്തുക്കള്‍
കണ്ടുകെട്ടുന്നതിന്
നിലവിലുള്ള നിയമങ്ങള്‍
അപര്യാപ്തമാണെന്ന്
കരുതുന്നുണ്ടോ;
(സി)
എങ്കില്‍
ഉദ്യോഗസ്ഥര്‍ക്കിടയിലെ
അഴിമതി
ഇല്ലാതാക്കാനുള്ള
നിയമനിര്‍മ്മാണത്തിനു
പുറമെ മറ്റെന്തൊക്കെ
നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
മുഖ്യമന്ത്രി
നേരിട്ട് സ്വീകരിച്ച
പരാതികള്‍
5449.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം മുഖ്യമന്ത്രി
പൊതുജനങ്ങളില്‍ നിന്നും
നേരിട്ട് പരാതി
സ്വീകരിക്കുന്ന
തരത്തിലുള്ള
ജനസമ്പര്‍ക്ക
പരിപാടിയുടെ
മാതൃകയിലുള്ള
എന്തെങ്കിലും പരിപാടി
സംഘടിപ്പിച്ചിട്ടുണ്ടോ,
ഇല്ലെങ്കില്‍
ഇത്തരത്തില്‍
എന്തെങ്കിലും പദ്ധതി
പരിഗണനയിലുണ്ടോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
മുഖ്യമന്ത്രി നേരിട്ട്
സ്വീകരിച്ച പരാതികളുടെ
എണ്ണമെത്രയാണ്; ഇതില്‍
എത്ര പരാതികള്‍
തീര്‍പ്പുകല്‍പ്പിച്ചിട്ടുണ്ട്;
ഇനി എത്ര പരാതികള്‍
തീര്‍പ്പാക്കാതെ
അവശേഷിക്കുന്നുണ്ടെന്ന്
അറിയിക്കുമോ?
ചക്കിലിയാര്‍
സമുദായത്തെ പട്ടികജാതി
ലിസ്റ്റില്‍ ഉള്‍പ്പെടുത്തൽ
5450.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ചക്കിലിയാര്‍
സമുദായത്തെ പട്ടികജാതി
ലിസ്റ്റില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ ഇത്
സംബന്ധിച്ച ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
സംസ്ഥാനത്ത്
റവന്യൂ അധികാരികളില്‍
നിന്നും ഇവര്‍ക്ക്
പട്ടികജാതി
സര്‍ട്ടിഫിക്കറ്റ്
അനുവദിച്ചു
കിട്ടുന്നില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ പട്ടികജാതി
ലിസ്റ്റില്‍
ഉള്‍പ്പെട്ട ഇവര്‍ക്ക്
ജാതി സര്‍ട്ടിഫിക്കറ്റ്
ലഭിക്കുവാന്‍ വേണ്ട
നിര്‍ദ്ദേശം റവന്യു
വകുപ്പ്
അധികാരികള്‍ക്ക്
നല്‍കുമോ?
സെക്രട്ടേറിയറ്റിലെ
വിവിധ തസ്തികകളുടെ എണ്ണം
5451.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗവണ്മെന്റ്
സെക്രട്ടേറിയറ്റിന്റെ
പ്രവര്‍ത്തനങ്ങള്‍
കാര്യക്ഷമവും വേഗതയിലും
സമയബന്ധിതമായും
നടപ്പിലാക്കുന്നതിനായി
ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചു
വരുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
സെക്രട്ടറിയേറ്റിലെ
വിവിധ തസ്തികകളുടെ
എണ്ണവും നിലവില്‍ എത്ര
ജീവനക്കാര്‍ ഉണ്ടെന്നും
അറിയിക്കാമോ;
(സി)
പൊതുഭരണ
വിഭാഗത്തിൽ
അസിസ്റ്റന്റ് ,
സീനിയര്‍
ഗ്രേഡ്അസിസ്റ്റന്റ്
അസിസ്റ്റന്റ് സെക്ഷന്‍
ഒഫീസര്‍ തുടങ്ങിയ
തസ്തികകളുടെ എണ്ണവും
നിലവില്‍ ഈ തസ്തികകളിൽ
എത്ര ജീവനക്കാര്‍
ഉണ്ടെന്നും
അറിയിക്കാമോ; വിവിധ
വിഭാഗക്കാരുടെ
എണ്ണത്തിന്റെ
വര്ദ്ധനവിനനുസൃതമായ
ഗുണമേന്മ കാണാത്തതിന്റെ
കാരണവും
വ്യക്തമാക്കുമോ?
മുഖ്യമന്ത്രിയുടെയും
മന്ത്രിമാരുടെയും പേഴ്സണല്‍
സ്റ്റാഫില്‍ ഉണ്ടായിരുന്ന
ജീവനക്കാര്‍ക്ക് പെന്ഷന്
5452.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍സര്‍ക്കാരിന്റെ
കാലത്ത്
മുഖ്യമന്ത്രിയുടേയും
മന്ത്രിമാരുടേയും
പേഴ്സണല്‍ സ്റ്റാഫില്‍
ഉണ്ടായിരുന്ന
ജീവനക്കാരില്‍ പെന്ഷന്
അപേക്ഷ
നല്കിയിരുന്നവര്
എത്രയാണ്; 2017
ഏപ്രില്‍ 30 വരെ
ഇവരില്‍ എത്രപേര്‍ക്ക്
പെന്ഷന്
അനുവദിച്ചുവെന്ന്
അറിയിക്കാമോ;
(ബി)
പെന്ഷന്
അപേക്ഷകള്‍
തീര്‍പ്പാക്കുന്നതില്‍
ഇത്രയേറെ കാലതാമസം
എന്തുകൊണ്ടാണ്
ഉണ്ടാകുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
പെന്ഷന്
അപേക്ഷകള്‍
തീര്‍പ്പാക്കുന്നതില്‍
മനപ്പൂര്‍വ്വം കാലതാമസം
ഉണ്ടാക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
പേരില്‍ എത്ര
പേര്‍ക്കെതിരെ
ശിക്ഷണനടപടി
സ്വീകരിച്ചു എന്ന്
വ്യക്തമാക്കുമോ;
(ഡി)
അവശേഷിക്കുന്ന
അപേക്ഷകള്‍ പെന്ഷന്
അനുവദിക്കുന്നതിനായി
അക്കൗണ്ടന്റ് ജനറല്‍
ഓഫീസിലേയ്ക്ക്
അടിയന്തരമായി
അയയ്ക്കുന്നതിനുളള
നടപടി സ്വീകരിക്കുമോ?
ഭിന്നശേഷിക്കാര്‍ക്ക്
സംവരണം
5453.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡിനു
കീഴിലുള്ള
സ്ഥാപനങ്ങളില്‍ ജോലി
ചെയ്തുവരുന്ന
ഭിന്നശേഷിക്കാര്‍ക്ക്
നിയമാനുസരണം സംവരണം
ചെയ്തിരിക്കുന്ന മൂന്ന്
ശതമാനം ഒഴിവിലേക്കായി
പ്രമോഷന്
ലഭിക്കേണ്ടവരേയും
പരിഗണിക്കണമെന്ന
ഹൈക്കോടതിയുടെ 01-01-
2017ലെ WP(C)7802 of
2016 (A) ഉത്തരവ്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഹൈക്കോടതി ഉത്തരവിന്റെ
പശ്ചാത്തലത്തില്‍
സര്‍ക്കാരിന്റെ മറ്റു
വകുപ്പുകളിലും ജോലി
ചെയ്തുവരുന്ന
ഭിന്നശേഷിക്കാര്‍ക്ക് ഈ
ആനുകൂല്യം
ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോ?
സ്റ്റാഫ്
നഴ്സ് ഗ്രേഡ് II
തസ്തികയിലേക്ക് പി.എസ്.സി.
റാങ്ക് ലിസ്റ്റ്
5454.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹെല്‍ത്ത്
സര്‍വ്വീസില്‍ കോട്ടയം
ജില്ലയിലേക്ക് സ്റ്റാഫ്
നഴ്സ് ഗ്രേഡ്-II
തസ്തികയിലേക്കുളള
നിയമനത്തിന് പി.എസ്.സി.
റാങ്ക് ലിസ്റ്റ്
നിലവിലുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
എന്നാണ് പ്രസ്തുത
റാങ്ക് ലിസ്റ്റ്
നിലവില്‍ വന്നത്;
എന്നുവരെ ലിസ്റ്റിന്
കാലാവധിയുണ്ട്; കാലാവധി
നീട്ടുന്ന കാര്യം
പരിഗണനയിലുണ്ടോ;
(സി)
പ്രസ്തുത
റാങ്ക് ലിസ്റ്റ്
നിലവില്‍ വന്നതിന് ശേഷം
31-12-2016 വരെ
റിപ്പോര്‍ട്ട്
ചെയ്തിട്ടുളള
ഒഴിവുകളില്‍ നിയമനം
നല്‍കിയിട്ടുണ്ടോ;
(ഡി)
എല്ലാ
എന്‍.ജെ.ഡി. ഒഴിവുകളും
പി.എസ്.സി. ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
(ഇ)
2017
ജൂണ്‍ 30 വരെ
ഉണ്ടാകാന്‍ സാധ്യത ഉളള
മറ്റ് ഒഴിവുകള്‍ കൂടി
പി.എസ്.സി. ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ?
ഐ.എ.എസ്.ഉദ്യോഗസ്ഥരുടെ
കുറവ് മൂലം ഭരണ രംഗം
നേരിടുന്ന പ്രതിസന്ധി
5455.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആകെ എത്ര ഐ.എ.എസ്.
ഉദ്യോഗസ്ഥരുടെ
തസ്തികകളുണ്ട്; ഇതില്‍
എത്ര തസ്തികകള്‍
ഇപ്പോള്‍ ഒഴിഞ്ഞ്
കിടക്കുന്നുണ്ട്;
(ബി)
ഐ.എ.എസ്.
ഉദ്യോഗസ്ഥരുടെ കുറവ്
ഭരണ രംഗത്ത് പ്രതിസന്ധി
സൃഷ്ടിക്കുന്നതായ
സാഹചര്യമുണ്ടോ;
(സി)
എങ്കില്‍
കേരള കേഡറില്‍ കൂടുതല്‍
ഐ.എ.എസ്. കാരെ
ആവശ്യമുണ്ടെന്ന കാര്യം
കേന്ദ്ര സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
കേരള
അഡ്മിനിസ്ട്രേറ്റീവ്
സര്‍വ്വീസിന്റെ
രൂപീകരണം ഇതിനു
പരിഹാരമായി
കാണുന്നുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ?
കേരള
എയര്‍ലൈന്‍സ് രൂപീകരണം
5456.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
എയര്‍ലൈന്‍സ് രൂപീകരണം
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ്;
വിശദമാക്കുമോ;
(ബി)
ഇതിന്
കേന്ദ്ര
സർക്കാരിന്റെയും മറ്റ്
വകുപ്പുകളുടെയും
ഭരണാനുമതികളും
സാങ്കേതിക അനുമതികളും
ലഭിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
ആസ്തി
വികസന ഫണ്ട്
5457.
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
എം.എല്‍.എ.മാരുടെ
ആസ്തി വികസന ഫണ്ട്,
പ്രാദേശിക വികസന ഫണ്ട്
എന്നിവ
ചെലവഴിക്കുന്നതിന്
നേരിടുന്ന കാലതാമസം
ഒഴിവാക്കുന്നതിനും
നടപടിക്രമങ്ങള്‍
ലഘൂകരിക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
ആരോഗ്യ
ഇന്‍ഷ്വറന്‍സ് പദ്ധതി
5458.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാര്‍ക്കും
പെന്‍ഷന്‍കാര്‍ക്കും
മെഡിക്കല്‍
ഇന്‍ഷ്വറന്‍സ്
ഏര്‍പ്പെടുത്തിക്കൊണ്ട്
ഉത്തരവായിട്ടുണ്ടോ;
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
നാളിതുവരെ
ആയതിനെ സംബന്ധിച്ച്
എന്തെല്ലാം തുടര്‍
നടപടികള്‍
പൂര്‍ത്തീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(സി)
എന്നു
മുതല്‍ ഇന്‍ഷ്വറന്‍സ്
ഏര്‍പ്പെടുത്തുമെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഇതിനെ
സംബന്ധിച്ച് നാളിതുവരെ
പുറപ്പെടുവിച്ച
മുഴുവന്‍
ഉത്തരവുകളുടെയും
പകര്‍പ്പ്
ലഭ്യമാക്കുമോ?
പഞ്ചവത്സര
പദ്ധതി
5459.
ശ്രീ.കെ.സി.ജോസഫ്
,,
വി.ഡി.സതീശന്
,,
ഹൈബി ഈഡന്
,,
എല്‍ദോസ് കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പഞ്ചവത്സര പദ്ധതി
തുടര്‍ന്നും
നടപ്പിലാക്കാന്‍
ഗവണ്മെന്റ്
തിരുമാനിച്ചിട്ടുണ്ടോ;
(ബി)
കേരളത്തിനുള്ള
പദ്ധതി വിഹിതം
സംബന്ധിച്ച് കേന്ദ്ര
ഗവണ്മെന്റുമായോ നീതി
ആയോഗുമായോ
എന്തെങ്കിലും
ചര്‍ച്ചകള്‍
നടത്തിയിട്ടുണ്ടോ;
(സി)
എങ്കില്‍
കേരളത്തിന്റെ പദ്ധതി
വിഹിതം 2017-18ല്‍ എത്ര
കോടി രൂപയായിട്ടാണ്
നിശ്ചയിച്ചിരിക്കുന്നതെന്നറിയിക്കുമോ?
മെഡിക്കല്‍
ഇന്‍ഷ്വറന്‍സ് പദ്ധതി
5460.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
സര്‍ക്കാര്‍
ജീവനക്കാര്‍ക്കായി
പ്രത്യേക മെഡിക്കല്‍
ഇന്‍ഷ്വറന്‍സ് പദ്ധതി
എന്നുമുതല്‍
പ്രാബല്യത്തില്‍ വരും
എന്ന് വ്യക്തമാക്കുമോ?
വിദ്യാഭ്യാസ
വായ്പാ തിരിച്ചടവ് പദ്ധതി
5461.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
വിദ്യാഭ്യാസ
വായ്പ എടുത്ത,
സാമ്പത്തികമായി
പിന്നോക്കം
നില്ക്കുന്ന
കുടുംബങ്ങളെ
സഹായിക്കാന്‍
സര്‍ക്കാര്‍
പ്രഖ്യാപിച്ച വായ്പാ
തിരിച്ചടവ് സഹായ
പദ്ധതിയുടെ വിശദാംശം
ലഭ്യമാക്കുമോ; എത്ര
വിദ്യാര്‍ത്ഥികള്‍ക്ക്
ഇതിന്റെ ആനുകൂല്യം
ലഭിക്കും; എത്ര രൂപ
സര്‍ക്കാരിന്
ഇതിനുവേണ്ടി
നീക്കിവെക്കേണ്ടി വരും;
വിശദമാക്കാമോ?
മുഖ്യമന്ത്രിയുടെ
കടാശ്വാസ പദ്ധതി
5462.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
കടാശ്വാസ പദ്ധതി
പ്രകാരം ഏതെല്ലാം
ധനകാര്യസ്ഥാപനങ്ങളില്‍
നിന്ന്
കടമെടുത്തവരെയാണ്
സഹായിക്കുന്നത്; എത്ര
രൂപവരെയുള്ള തുകയ്ക്ക്
കടാശ്വാസം
ലഭിയ്ക്കുമെന്ന്
വിശദീകരിക്കുമോ;
(ബി)
ഏതെല്ലാം
വിഭാഗത്തില്‍പെട്ട
ലോണുകള്‍ക്കാണ്
കടാശ്വാസം ലഭിക്കുക
എന്ന് വ്യക്തമാക്കുമോ;
(സി)
ഈ
പദ്ധതി നിലവില്‍
വന്നതിനുശേഷം
എത്രപേര്‍ക്ക് എത്ര
തുകയുടെ കടാശ്വാസം
വിതരണം ചെയ്തുവെന്ന്
വ്യക്തമാക്കുമോ?
ഗ്രീന്‍
ക്ലൈമറ്റ്ഫണ്ട്
5463.
ശ്രീ.പി.ടി.
തോമസ്
,,
റോജി എം. ജോണ്‍
,,
എം. വിന്‍സെന്റ്
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാലാവസ്ഥ
വ്യതിയാനം
നേരിടുന്നതിനുള്ള
കേന്ദ്രാവിഷ്കൃത
പദ്ധതിയായ ജി.സി.എഫ്.ന്
(ഗ്രീന്‍
ക്ലൈമറ്റ്ഫണ്ട്) വേണ്ടി
ഏതൊക്കെ പദ്ധതികളാണ്
സംസ്ഥാന സര്‍ക്കാര്‍
സമര്‍പ്പിച്ചിട്ടുള്ളത്;
വിശദാംശം നല്‍കുമോ;
(ബി)
പ്രസ്തുത
പദ്ധതിയിന്‍ കീഴില്‍
എന്ത് തുക
ലഭിക്കുമെന്നാണ്
കരുതുന്നത്;
(സി)
പദ്ധതികള്‍
ഒന്നും കേന്ദ്രത്തിന്
സമര്‍പ്പിച്ചിട്ടില്ലായെങ്കില്‍
ആയതിനുള്ള കാരണം
വിശദമാക്കാമോ?
പരിസ്ഥിതി
ഡയറക്ടറേറ്റിന്റെ
പ്രവര്‍ത്തനം
5464.
ശ്രീ.പി.കെ.ബഷീര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
പി.കെ.അബ്ദു റബ്ബ്
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പരിസ്ഥിതി
ഡയറക്ടറേറ്റിന്റെ
പ്രവര്‍ത്തനം അവലോകനം
ചെയ്തിട്ടുണ്ടോ;
(ബി)
പരിസ്ഥിതി
ഡയറക്ടറേറ്റ് അതിന്റെ
ചുമതലകളും അധികാരങ്ങളും
കാര്യക്ഷമമായി
നിര്‍വ്വഹിക്കുന്നുണ്ടോ;
(സി)
പരിസ്ഥിതി
ഡയറക്ടറേറ്റില്‍
സാങ്കേതിക
/സാങ്കേതികയിതര
വിഭാഗങ്ങളില്‍ ആവശ്യമായ
തസ്തികകളും
ജീവനക്കാരുമുണ്ടോ;
(ഡി)
ഇല്ലെങ്കില്‍
ഇക്കാര്യം പരിശോധിച്ച്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
ഓണ്‍ലൈന്‍ പി.എസ്.സി പരീക്ഷ
5465.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഏതെല്ലാം
തസ്തികകളില്‍ പി.എസ്.സി
ഓണ്‍ലൈന്‍ പരീക്ഷ
നടത്തിയെന്ന്
വ്യക്തമാക്കുമോ;
(ബി)
എല്ലാ
തസ്തികകളിലേക്കുമുള്ള
പരീക്ഷകൾ ഓൺലൈനാക്കാൻ
നടപടി സ്വീകരിക്കുമോ?
പി.
എസ്. സി. സ്റ്റാഫ് നഴ്സ്
പരീക്ഷയുമായി ബന്ധപ്പെട്ട
അന്വേഷണം
5466.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2015
ലെ പി. എസ്. സി.
സ്റ്റാഫ് നഴ്സ്
പരീക്ഷയില്‍ ഒരു
ഗൈഡില്‍ നിന്നുള്ള
ചോദ്യങ്ങള്‍
കൂട്ടത്തോടെ
ഉള്‍പ്പെട്ടതിന്റെ
പേരില്‍ ഇപ്പോള്‍
വിജിലന്‍സ് അന്വേഷണം
നടക്കുന്നുണ്ടോ;
(ബി)
എങ്കില്‍
2016 ഏപ്രില്‍ 29 ന്
നടന്ന ആരോഗ്യ വകുപ്പിലെ
സ്റ്റാഫ് നഴ്സ്
പരീക്ഷയില്‍ 59
ചോദ്യങ്ങള്‍
കൂട്ടത്തോടെ ഗൈഡില്‍
നിന്ന്
പകര്‍ത്തിയതാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(സി)
2015
ല്‍ നടന്ന പരീക്ഷയുമായി
ബന്ധപ്പെട്ട്
വിജിലന്‍സ് അന്വേഷണം
നടക്കുന്നുണ്ടെങ്കില്‍
നിലവിലെ സാഹചര്യത്തില്‍
ചോദ്യകര്‍ത്താക്കള്‍
കൂടുതല്‍ സൂക്ഷമത
പുലർത്തണമെന്ന് പി.
എസ്. സി.
നിര്‍ദ്ദേശിച്ചിരുന്നോ;
(ഡി)
നഴ്സിംഗ്
പരീക്ഷയുടെ സിലബസിന്റെ
പരിമിതിയാണ് ഗൈഡില്‍
നിന്നുള്ള ചോദ്യങ്ങള്‍
കടന്നുകൂടാൻ
ഇടയാക്കിയതെന്ന്
കരുതുന്നുണ്ടോ;
(ഇ)
എങ്കില്‍
പി. എസ്. സി.
ചോദ്യങ്ങള്‍
തയ്യാറാക്കുന്നതിന്
പുതിയ മാനദണ്ഡങ്ങള്‍
നിശ്ചയിക്കുന്ന കാര്യം
പരിഗണിക്കുമോ?
പി.എസ്.സി.
പരീക്ഷകളില്‍
ക്രമക്കേടുകള്‍
5467.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
അഞ്ച് വര്‍ഷ കാലയളവില്‍
പി.എസ്.സി. നടത്തിയ
ഏതെല്ലാം പരീക്ഷകളില്‍
ക്രമക്കേടുകള്‍
കണ്ടെത്തിയിരുന്നു
എന്നും അവയിലോരോന്നിലും
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം എന്നും
വ്യക്തമാക്കുമോ;
(ബി)
2016
ഏപ്രില്‍ 29ന് നടത്തിയ
സ്റ്റാഫ് നഴ്സ്
പരീക്ഷയില്‍ നൂറ്
മാര്‍ക്ക് ചോദ്യത്തില്‍
59 ചോദ്യങ്ങളും
തിരുവനന്തപുരത്തുള്ള
ഒരു സ്ഥാപനത്തിന്റെ
ഗൈഡില്‍ നിന്ന്
ആയിരുന്നു എന്നതും
അതുപോലെ 2015ലെ
സ്റ്റാഫ് നഴ്സ്
പരീക്ഷയിലും
ചോദ്യക്കടലാസില്
ഇത്തരം ക്രമക്കേടുകള്‍
ഉണ്ടായിരുന്നതും
പി.എസ്.സി.യുടെയും
സര്‍ക്കാരിന്റെയും
ശ്രദ്ധയില്‍പ്പെട്ടുവോ;
വിശദാംശം ലഭ്യമാക്കുമോ;
(സി)
പി.എസ്.സി.
പരീക്ഷാ നടത്തിപ്പില്‍
ഇത്തരം വീഴ്ചകള്‍
വരുത്തിയ ഏതെല്ലാം
ഉദ്യോഗസ്ഥര്‍ക്കെതിരെ
കഴിഞ്ഞ അഞ്ച്
വര്‍ഷകാലയളവില്‍
നടപടികള്‍
എടുത്തിട്ടുണ്ട്;
(ഡി)
പി.എസ്.സി.
പരീക്ഷാ നടത്തിപ്പ്
സുതാര്യമാക്കാന്‍ ഈ
സര്‍ക്കാര്‍ എന്ത്
നടപടികള്‍
സ്വീകരിച്ചുവരുന്നു
എന്ന് വ്യക്തമാക്കുമോ?
പി.എസ്.സി.യുടെ
പ്രവര്‍ത്തനങ്ങള്‍
മെച്ചപ്പെടുത്തുന്നതിന്
നടപടികള്‍
5468.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എസ്.സി.യുടെ
പ്രവര്‍ത്തനങ്ങള്‍
മെച്ചപ്പെടുത്തുന്നതിനും
സമയബന്ധിതമായി റാങ്ക്
ലിസ്റ്റ്
പ്രസിദ്ധീകരിക്കാനും
എന്ത് നടപടികള്‍
സ്വീകരിച്ചു വരുന്നു
എന്ന് വ്യക്തമാക്കാമോ;
(ബി)
പി.എസ്.സി.
യുടെ ഒറ്റത്തവണ
ഓണ്‍ലൈന്‍ രജിസ്ട്രേഷന്
ഉദ്യോഗാര്‍ത്ഥി
വ്യക്തമല്ലാത്ത
ഫോട്ടോയും വിവരങ്ങളും
നല്കിയാല് അപേക്ഷ അപ്
ലോഡ് ചെയ്യാനാകാത്ത
സാങ്കേതിക സംവിധാനം
വേണമെന്ന് ബഹു. കേരള
ഹൈക്കോടതി
അഭിപ്രായപ്പെട്ടുവോ;
വിശദാംശം ലഭ്യമാക്കുമോ;
(സി)
ഇത്
സംബന്ധിച്ച് ഒളശ്ശ
സ്വദേശിനി എം.കെ.ശോഭ
ഹൈക്കോടതിയെ
സമീപിച്ചുവോ; എന്ത്
കാരണം കൊണ്ടാണ്
ഹൈക്കോടതിയെ
സമീപിച്ചതെന്നും ഇതില്‍
കോടതി എടുത്ത തീരുമാനം
എന്തെന്നും
വ്യക്തമാക്കുമോ;
(ഡി)
പി.എസ്.സി.യുടെ
പോര്‍ട്ടലിന്റെ അപാകത
ഹൈക്കോടതി
വ്യക്തമാക്കിയിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
അപാകത തീര്‍ക്കാന്‍
എന്ത് നടപടികള്‍
സ്വീകരിച്ചു എന്നും
വ്യക്തമാക്കാമോ?
ഭരണ
പരിഷ്കരണ കമ്മീഷന്
5469.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭരണ
പരിഷ്കരണ കമ്മീഷന്
ചെയര്മാന് ശമ്പളവും
ആനുകൂല്യങ്ങളും
നല്കുന്ന കാര്യത്തില്‍
തീരുമാനമെടുത്തോ;
(ബി)
എങ്കില്‍
ഏതു പദവിയുടെ ശമ്പളവും
ആനുകൂല്യങ്ങളുമാണ്
അദ്ദേഹത്തിന് ലഭിക്കുക;
(സി)
നിയമന
തീയതി മുതൽ മുന്‍കാല
പ്രാബല്യം
ആനുകൂല്യങ്ങള്‍ക്ക്
ഉണ്ടാകുമോ;
(ഡി)
എങ്കില്‍
അദ്ദേഹത്തിന് എത്ര രൂപ
ഇൗ വിധം ആനുകൂല്യമായി
ലഭിക്കും;
(ഇ)
കമ്മീഷനില്‍
എത്ര അംഗങ്ങള്‍ ഉണ്ട്;
അവര്‍ ആരൊക്കെയാണ്;
ഇവര്‍ക്ക് ഏത്
പദവിയിലാണ് നിയമനം
നല്‍കിയിട്ടുളളത്;
ഇവര്‍
ഓരോരുത്തര്‍ക്കും
നല്കുന്ന
ആനുകൂല്യങ്ങള്‍
എത്രയാണ്;
(എഫ്)
ഏതു
വകുപ്പിനു കീഴിലാണ്
കമ്മീഷന്
പ്രവര്‍ത്തിക്കുക;
കമ്മീഷന് അംഗങ്ങള്‍
കൂടാതെ മറ്റ് എത്ര
പേര് കമ്മീഷനില്‍
ജീവനക്കാരായി ഉണ്ടാകും;
ഇവര്‍ക്ക് നല്കുന്ന
ആനുകൂല്യങ്ങള്‍
എന്തെല്ലാമാണ്;
(ജി)
കമ്മീഷന്റെ
ഒരു മാസത്തെ
പ്രവര്‍ത്തനത്തിന്
മൊത്തം എത്ര രൂപയാണ്
ചെലവ്
പ്രതീക്ഷിക്കുന്നത്;
വിശദാംശങ്ങള്‍
നല്‍കുമോ?
കേരള
പി.എസ്.സി. നടത്തുന്ന
പരീക്ഷകളില്‍ ഗ്രേസ്
മാര്‍ക്ക്
T 5470.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
പി.എസ്.സി. നടത്തുന്ന
പരീക്ഷകളില്‍
സ്പോര്‍ട്സ്
താരങ്ങള്‍ക്കുള്ള
ഗ്രേസ് മാര്‍ക്ക് എല്ലാ
ഉദ്യോഗങ്ങള്ക്കും
നല്കുന്നുണ്ടോ;
ആയതിന്റെ വിശദവിവരം
വെളിപ്പെടുത്താമോ;
(ബി)
യൂണിവേഴ്സിറ്റി
അസിസ്റ്റന്റ്
പരീക്ഷയ്ക്ക്
കായികതാരങ്ങള്‍ക്ക്
ഗ്രേസ് മാര്‍ക്ക്
നല്‍കിയിട്ടുണ്ടോ;
ഇല്ലായെങ്കില്‍ കാരണം
വ്യക്തമാക്കാമോ;
(സി)
കായിക
താരങ്ങള്‍ക്ക് ഗ്രേസ്
മാര്‍ക്ക്
നല്‍കുന്നതിന് പ്രത്യേക
മാനദണ്ഡം
നിഷ്കര്‍ഷിച്ചിട്ടുണ്ടോ;
ഇതിന്റെ വിശദാംശം
വെളിപ്പെടുത്താമോ?
ഭാഷാ
ന്യൂനപക്ഷങ്ങള്‍ക്ക് ജോലി
സംവരണം
5471.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ഭാഷാ
ന്യൂനപക്ഷങ്ങള്‍ക്ക്
സംസ്ഥാനത്ത് ജോലി
സംവരണം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
വ്യക്തമാക്കാമോ?
എല്‍.ഡി
ക്ളാര്ക്ക്പരീക്ഷയ്ക്ക്
ഓണ്‍ലൈന്‍ രീതി
5472.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
വര്‍ഷം പി. എസ്. സി.
നടത്തുന്ന എല്‍.ഡി
ക്ളാര്ക്ക്പരീക്ഷ
ഒ.എം.ആര് രീതിയിലാണോ
നടത്തുന്നത്;
(ബി)
ഒ.എം.
ആര്. പരീക്ഷാരീതി
കാലഹരണപ്പെട്ടതാണെന്നും
പരീക്ഷയില്‍ 4.2 ശതമാനം
തെറ്റുവരാനുളള
സാധ്യതയുണ്ടെന്നുമുളള
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
ഒ. എം.ആര്.
രീതിയിലുള്ള
പരീക്ഷയെക്കാള്‍
സുതാര്യവും
സത്യസന്ധവുമായി
നടത്താവുന്ന ഓണ്‍ലൈന്‍
പരീക്ഷാരീതി എല്‍. ഡി.
ക്ലാര്‍ക്ക്
പരീക്ഷയില്‍
നടപ്പാക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
ജനപഥം
മാസിക
5473.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജനപഥം
മാസികയുടെ എത്ര
കോപ്പികള്‍ പ്രതിമാസം
അച്ചടിക്കുന്നുണ്ട്
എന്ന് വ്യക്തമാക്കാമോ;
(ബി)
ജനപഥം
മാസിക കേരളത്തിലെ എല്ലാ
ഗ്രന്ഥശാലകള്‍ക്കും,
വായനശാലകള്‍ക്കും
സൗജന്യമായി അയച്ചു
കൊടുക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(സി)
ജനപഥം
മാസിക കേരളത്തിലെ
ത്രിതല പഞ്ചായത്ത്
അംഗങ്ങളുടെ
വീടുകളിലേക്ക്
സൗജന്യമായി അയച്ചു
കൊടുക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(ഡി)
ജനപഥം
മാസിക കൂടുതല്‍
ജനങ്ങളിലേക്ക്
എത്തിക്കുന്നതിന്
സ്വീകരിച്ച് വരുന്ന
നടപടികൾ
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ?
ഹയര്‍
സെക്കന്ററി സ്കൂള്‍ ലാബ്
അസിസ്റ്റന്റ് ലിസ്റ്റിന്റെ
കാലാവധി
5474.
ശ്രീ.കോവൂര്‍
കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
31.12.2016ല്‍
കാലാവധി അവസാനിച്ച
97/2010 കാറ്റഗറി
നമ്പറുള്ള പത്തനംതിട്ട
ജില്ലയിലെ ഹയര്‍
സെക്കന്ററി സ്കൂള്‍
ലാബ് അസിസ്റ്റന്റ്
ലിസ്റ്റിന്റെ കാലാവധി
അവസാനിക്കുന്ന സമയത്ത്
ജില്ലയില്‍ പതിനഞ്ചോളം
ഒഴിവുകള്‍
നിലവിലുണ്ടായിരുന്നതിനാല്‍
പ്രസ്തുത ലിസ്റ്റിന്റെ
കാലാവധി
നീട്ടിനല്കാന് നടപടി
സ്വീകരിക്കുമോ?
പോലീസ്
ഡ്രൈവര്‍ തസ്തികയില്‍
നിയമിക്കുന്നതിനായി റാങ്ക്
ലിസ്റ്റ്
5475.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
ഡ്രൈവര്‍ തസ്തികയിലെ
റാങ്ക് ലിസ്റ്റില്‍
നിന്നും എത്ര
നിയമനങ്ങള്‍ ഇതുവരെ
നടത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
റാങ്ക് ലിസ്റ്റിന്റെ
കാലാവധി
എന്നവസാനിക്കും;
വ്യക്തമാക്കാമോ?
പോലീസ്
വകുപ്പില്‍
കോണ്‍ഫിഡന്‍ഷ്യല്‍
അസിസ്റ്റന്റ് തസ്തികയില്‍
പി.എസ്.സി. വഴി നിയമനം
5476.
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
വകുപ്പില്‍
കോണ്‍ഫിഡന്‍ഷ്യല്‍
അസിസ്റ്റന്റ്
തസ്തികയില്‍ പി.എസ്.സി.
വഴി നിയമനം
നടത്തുന്നതിന്
സര്‍ക്കാര്‍ ഉത്തരവ്
നിലവിലുണ്ടോ; എങ്കില്‍
ആയതിന്റെ വിശദാംശങ്ങളും
പകര്‍പ്പും
ലഭ്യമാക്കുമോ;
(ബി)
2011ല്‍
പോലീസ് വകുപ്പില്‍
കോണ്‍ഫിഡന്‍ഷ്യല്‍
അസിസ്റ്റന്റ്
തസ്തികയിലേക്ക്
പി.എസ്.സി. വഴി നിയമനം
നടത്തിയത് ഏത്
ഉത്തരവിന്റെ
അടിസ്ഥാനത്തിലാണെന്ന്
അറിയിക്കുമോ;
(സി)
നിലവില്‍
സി.എ. തസ്തികയിലെ
ഒഴിവുകള്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്യാത്തതിന്റെ കാരണം
വ്യക്തമാക്കുമോ; ഏത്
ഉത്തരവിന്റെ
അടിസ്ഥാനത്തിലാണ്
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്യാത്തതെന്നും
പ്രസ്തുത ഉത്തരവിന്റെ
പകര്‍പ്പും
ലഭ്യമാക്കുമോ;
(ഡി)
1988
മുതല്‍ മുന്‍കാല
പ്രാബല്യത്തോടെ
ടൈപ്പിസ്റ്റുമാരെ സി.എ.
ആയി തസ്തികമാറ്റം
നടത്താന്‍ സര്‍ക്കാര്‍
ഉത്തരവോ നിര്‍ദ്ദേശമോ
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഇ)
പി.എസ്.സി.
റാങ്ക് ലിസ്റ്റ്
നിലവിലുള്ളപ്പോള്‍,
സി.എ. തസ്തികയിലേക്ക്
മറ്റ് മാര്‍ഗ്ഗങ്ങള്‍
മുഖേന നിയമനം
നടത്തുന്നത്
ചട്ടവിരുദ്ധമല്ലേ;
എങ്കില്‍ ആയത്
തിരുത്തുന്നതിന് നടപടി
സ്വീകരിക്കുമോ;
(എഫ്)
നേരിട്ടുള്ള
നിയമനം, ടൈപ്പിസ്റ്റ്
തസ്തികമാറ്റം എന്നതിലെ
1:1 എന്ന
അനുപാതത്തില്‍,
എംപ്ളോയ്മെന്റ്
എക്സ്ചേഞ്ച് വഴിയുള്ള
നിയമനങ്ങള്‍
നേരിട്ടുള്ള
നിയമനത്തില്‍
ഉള്‍പ്പെടുത്തിയാണോ
അനുപാതം
പാലിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
എങ്കില്‍ ആയത്
എന്തടിസ്ഥാനത്തിലാണ്
എന്ന് വ്യക്തമാക്കുമോ?
പുതുതായി
സൃഷ്ടിച്ച തസ്തികള്‍
5477.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എല്ലാ വകുപ്പുകളിലുമായി
പുതുതായി സൃഷ്ടിച്ച
തസ്തികള്‍ക്ക്
പ്രതിവര്‍ഷം
വേണ്ടിവരുന്ന അധിക തുക
എത്രയാണെന്ന്
വ്യക്തമാക്കുമോ?
കോഴിക്കോട്
ജില്ലയിലെ ജെ.പി.എച്ച്.എന്‍
റാങ്ക് ലിസ്റ്റില്‍ നിന്നും
നിയമനം
5478.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എസ്.സി
റാങ്ക് ലിസ്റ്റ്
നിലവില്‍ വന്ന് ഒരു
വര്‍ഷം കഴിഞ്ഞിട്ടും
കോഴിക്കോട് ജില്ലയിലെ
ജെ.പി.എച്ച്.എന്‍(ജൂനിയര്‍
പബ്ളിക് ഹെല്‍ത്ത്
നഴ്സ്) റാങ്ക്
ലിസ്റ്റില്‍ നിന്നും
ഇതുവരെ നിയമനം
നല്‍കാത്തതിന്റെ കാരണം
വിശദമാക്കുമോ;
(ബി)
കോഴിക്കോട്
ജില്ലയില്‍
ജെ.പി.എച്ച്.എന്‍
തസ്തികയിൽ എത്ര
ഒഴിവുകളുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
റാങ്ക് ലിസ്റ്റില്‍
നിന്നും നിയമന ശിപാര്‍ശ
നല്‍കുന്നതിന് അടിയന്തര
നടപടികള്‍
സ്വീകരിക്കുമോ?
സര്‍വ്വീസ്
സംഘടനകളുടെ അംഗീകാരം
സംബന്ധിച്ച മാനദണ്ഡങ്ങള്‍
5479.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സര്‍വ്വീസ്
സംഘടനകള്‍ക്ക് അംഗീകാരം
നല്‍കുന്നത് സംബന്ധിച്ച
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണ്;
(ബി)
പൊതുമേഖലാ
സ്ഥാപനങ്ങളിലെയും
സ്വയംഭരണ
സ്ഥാപനങ്ങളിലെയും
ഓഫീസര്‍മാരുടെ
സര്‍വ്വീസ്
സംഘടനകള്‍ക്ക് അംഗീകാരം
നല്‍കുന്നതിന് പ്രത്യേക
മാനദണ്ഡം ഉണ്ടോ;
എങ്കില്‍ കേരള വാട്ടര്‍
അതോറിറ്റിയിലെ
ഓഫീസര്‍മാരുടെ
സംഘടനയ്ക്ക് അംഗീകാരം
നല്‍കേണ്ടത് വാട്ടര്‍
അതോറിട്ടി ബോര്‍ഡാണോ
സര്‍ക്കാരാണോ എന്ന്
വ്യക്തമാക്കാമോ;
(സി)
ഓഫീസര്‍മാരുടെ
സംഘടനയുടെ
അംഗീകാരത്തിന് വേണ്ടി
അപേക്ഷ
സമര്‍പ്പിച്ചാല്‍ അത്
അംഗീകരിക്കുന്നതിനുള്ള
സമയപരിധി
നിശ്ചയിച്ചിട്ടുണ്ടോ;
(ഡി)
അസോസിയേഷന്
ഓഫ് കേരള വാട്ടര്‍
അതോറിറ്റി ഓഫീസേഴ്സ്
(അക്വ) എന്ന സംഘടന
അംഗീകാരത്തിനായി അപേക്ഷ
സമര്‍പ്പിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രസ്തുത സംഘടനയ്ക്ക്
നാളിതുവരെ അംഗീകാരം
ലഭിക്കാത്തതിന്റെ
കാരണങ്ങള്‍
വ്യക്തമാക്കാമോ;
(ഇ)
1986-ലെ
ആക്ട് പ്രകാരം വാട്ടര്‍
അതോറിറ്റി
സംഘടനകള്‍ക്ക് അംഗീകാരം
നല്‍കാറുണ്ടോ; 1986-ന്
മുമ്പ് പ്രവര്‍ത്തിച്ച
സംഘടനകള്‍ക്ക് കേരള
വാട്ടര്‍ അതോറിറ്റി
കോണ്ടക്ട് റൂള്‍
പ്രകാരം അംഗീകാരം
നല്‍കിയിട്ടുണ്ടോ?
കാസര്‍ഗോഡ്
ജില്ലയിലെ ജീവനക്കാര്‍
സ്ഥലം മാറിപ്പോകുന്ന
പ്രവണത
5480.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ നിയമനം
ലഭിക്കുന്ന ജീവനക്കാര്‍
ഉടന്‍ തന്നെ അവരുടെ
മാതൃജില്ലയിലേക്ക്
സ്ഥലം മാറിപ്പോകുന്ന
പ്രവണത സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
ജില്ലയിലെ
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളടക്കമുള്ള
ഓഫീസുകളുടെ സുഗമമായ
പ്രവര്‍ത്തനത്തിന്
തടസ്സമുണ്ടാക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
ഇത്തരം പ്രവണതകള്‍
ഒഴിവാക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
ടൈപ്പിസ്റ്റ്
തസ്തികയുടെ റേഷ്യോ
പുനഃക്രമീകരണം
5481.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
൨൦൧൧,
2016 വര്‍ഷങ്ങളില്‍
കേരള സര്‍ക്കാര്‍
പുറപ്പെടുവിച്ച ശമ്പള
പരിഷ്ക്കരണ
ഉത്തരവുകളില്‍
ടൈപ്പിസ്റ്റ്
തസ്തികയുടെ റേഷ്യോ
പുനഃക്രമീകരിച്ചതിന്റെ
അടിസ്ഥാനത്തിൽ
മുനിസിപ്പല്‍ കോമണ്‍
സര്‍വ്വീസില്‍ സമയ
ബന്ധിതമായി ഇത്
നടപ്പിലാക്കിയോ;
(ബി)
നടപ്പിലാക്കിയിട്ടില്ലെങ്കില്‍
ആയതിന്റെ കാരണം
വിശദമാക്കുമോ ?
(സി)
കാലതാമസത്താല്
മുനിസിപ്പല്‍ കോമണ്‍
സര്‍വ്വീസിലെ
ടൈപ്പിസ്റ്റുമാര്‍ക്ക്
ലഭിക്കേണ്ടിയിരുന്ന
സാമ്പത്തിക ആനുകൂല്യം
നഷ്ടപ്പെടാതിരിക്കാൻ
നടപടികൾ സ്വീകരിക്കുമോ?
കോണ്‍ഫിഡന്‍ഷ്യല്‍
അസിസ്റ്റന്റ് നിയമനം
5482.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എസ്.സി യുടെ
നിലവിലുള്ള
കോണ്‍ഫിഡന്‍ഷ്യല്‍
അസിസ്റ്റന്റ് (വിവിധ
വകുപ്പുകള്‍)റാങ്ക്
ലിസ്റ്റില്‍ നിന്നും
എത്രപേരെ നിയമിച്ചു
എന്നും ഏതൊക്കെ
വകുപ്പുകളില്‍
നിയമിച്ചു എന്നുള്ള
വിവരവും
ഹെഡ്ക്വാര്‍ട്ടേഴ്സ്
ഒഴിവുകളിൽ നടത്തിയ
നിയമനം സംബന്ധിച്ച
വിവരവും ജില്ലാ
അടിസ്ഥാനത്തില്‍
ലഭ്യമാക്കുമോ;
(ബി)
ഓരോ
ജില്ലയിലും
കോണ്‍ഫിഡന്‍ഷ്യല്‍
അസിസ്റ്റന്റുമാരുടെ
എത്ര ഒഴിവുകള്‍ വീതം
നിലവിലുണ്ടെന്നും ആയത്
പി.എസ്.സി യ്ക്ക്
റിപ്പോര്‍ട്ട് ചെയ്ത
തീയതിയും ലഭ്യമാക്കുമോ;
(സി)
പി.എസ്.സി
യ്ക്ക് ഇനിയും
റിപ്പോര്‍ട്ട്
ചെയ്യാനുള്ള
ഒഴിവുകളെത്രയെന്നുള്ള
വിവരം ജില്ല തിരിച്ച്
ലഭ്യമാക്കുമോ?
എല്‍.ഡി.വി.
ഡ്രൈവര്‍ ഗ്രേഡ് II
തസ്തികയിലേക്കുള്ള
പി.എസ്.സി. റാങ്ക് ലിസ്റ്റ്
5483.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
06/2014
നോട്ടിഫിക്കേഷന്‍
പ്രകാരമുള്ള
എല്‍.ഡി.വി. ഡ്രൈവര്‍
ഗ്രേഡ് II
തസ്തികയിലേക്കുള്ള
പി.എസ്.സി. റാങ്ക്
ലിസ്റ്റ്
തയ്യാറായിട്ടുണ്ടോ;
(ബി)
പ്രസ്തുത
തസ്തികയ്ക്ക് അപേക്ഷ
ക്ഷണിച്ചപ്പോഴുള്ള
നോട്ടിഫിക്കേഷനില്‍
പറഞ്ഞിരുന്ന
യോഗ്യതകളില്‍
എന്തെങ്കിലും ഇളവ്
വരുത്തുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ കാരണം
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
റാങ്ക് ലിസ്റ്റ്
അടിയന്തരമായി
പ്രസിദ്ധീകരിക്കുവാന്‍
നടപടി സ്വീകരിക്കുമോ?
ഐ.ടി.
സൗഹൃദ സംസ്ഥാനം
5484.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തെ
ഒരു മികച്ച ഐ.ടി. സൗഹൃദ
സംസ്ഥാനമാക്കുന്നതിനും
മാതൃകാ ഇ -ഗവേണന്‍സ്
സേവന മേഖല
പടുത്തുയര്ത്തുന്നതിനുമുള്ള
നടപടികള്‍
പരിഗണനയിലുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്ത്
കൂടുതല്‍ ഐ.ടി.
പാര്‍ക്കുകള്‍
സ്ഥാപിക്കുന്നതിനും
അടിസ്ഥാന സൗകര്യങ്ങള്‍
ഒരുക്കുന്നതിനും നടപടി
സ്വീകരിക്കുമോ?
അര്‍ദ്ധ
സൈനികര്‍ക്ക്
ആനുകൂല്യങ്ങള്‍
5485.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അര്‍ദ്ധ
സൈനികരുടെ
വിധവകള്‍ക്കും
ആശ്രിതര്‍ക്കും ആശ്രിത
നിയമനം നല്കാന്
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ആയതിനായി സര്‍ക്കാര്‍
ഉത്തരവ് ഇറക്കാത്തത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ;
(സി)
എക്സ്
സര്‍വ്വീസ് വിഭാഗത്തിന്
നല്‍കിവരുന്ന
ആനുകൂല്യങ്ങള്‍ അര്‍ദ്ധ
സൈനിക വിഭാഗത്തിന്
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ?
ഔദ്യോഗിക
കൃത്യനിര്‍വ്വഹണത്തിനിടെ
മരണമടയുന്നവരുടെ
ആശ്രിതര്‍ക്ക് സഹായം
5486.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സൈനിക
അര്‍ദ്ധ - സൈനിക
വിഭാഗങ്ങളില്‍
സേവനത്തിലിരിക്കുമ്പോള്‍
ഔദ്യോഗിക
കൃത്യനിര്‍വ്വഹണത്തിനിടെ
മരണമടയുന്നവരുടെ
ആശ്രിതര്‍ക്ക്
എന്തെല്ലാം സഹായങ്ങളാണ്
നല്‍കിവരുന്നത്;
കേന്ദ്ര സംസ്ഥാന
സര്‍ക്കാരുകള്‍
നല്കുന്ന
ആനുകൂല്യങ്ങളുടെ
വിശദവിവരം
ലഭ്യമാക്കുമോ;
(ബി)
ഇപ്രകാരം
മരണമടയുന്നവരുടെ
ആശ്രിതരെ
സഹായിക്കുന്നതിനായി
എന്തെങ്കിലും പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
(സി)
ഇത്
സംബന്ധിച്ച്
എന്തെങ്കിലും
തീരുമാനമെടുത്തിട്ടുണ്ടോ;
ആയതുമായി ബന്ധപ്പെട്ട്
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
ചികിത്സാ
ധനസഹായം
5487.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
ബാലുശ്ശേരി
മണ്ഡലത്തില്‍ എത്ര
പേര്‍ക്ക്
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും ചികിത്സാ സഹായം
അനുവദിച്ചിട്ടുണ്ട്;
(ബി)
ചികിത്സാ
ധനസഹായം
അനുവദിക്കപ്പെട്ടവരുടെ
പേരും മേല്‍വിലാസവും
വില്ലേജ് തിരിച്ച്
വ്യക്തമാക്കുമോ;
(സി)
മുഖ്യമന്ത്രിയുടെ
ചികിത്സാ ധനസഹായം
അനുവദിക്കുമ്പോൾ
എം.എല്‍.എ മാരെ
ഇ-മെയില്‍ മുഖേന
അറിയിക്കുവാനുള്ള നടപടി
സ്വീകരിക്കുമോ?
ജനസാന്ത്വനഫണ്ട്
5488.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
സാമ്പത്തിക
പ്രശ്നങ്ങളാല്‍ ജീവിതം
വഴിമുട്ടിനില്‍ക്കുന്നവര്‍ക്ക്
ജനസാന്ത്വന ഫണ്ടില്‍
നിന്നും സഹായത്തിനു
അര്‍ഹതയുണ്ടോ; ഈ
വിഭാഗത്തില്‍പ്പട്ട
എത്ര പേര്‍ക്ക് തുക
അനുവദിച്ചുവെന്ന്
വ്യക്തമാക്കുമോ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധി
5489.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ പദ്ധതി
പ്രകാരം ഇപ്പോള്‍
ചികിത്സാ സഹായം നല്കി
വരുന്നുണ്ടോ;
(ബി)
2015-16,
2016-17 സാമ്പത്തിക
വര്‍ഷങ്ങളിൽ
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും എത്ര തുക
ചികിത്സാ സഹായമായി
നല്‍കിയിട്ടുണ്ടെന്ന്
അറിയിക്കുമോ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ ഫണ്ട്
5490.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016
മേയ് മാസം മുതല്‍ 2017
ഏപ്രില്‍ 30 വരെ
സംസ്ഥാനത്തുണ്ടായ
അപകടമരണങ്ങളുമായി
ബന്ധപ്പെട്ട്
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ ഫണ്ടില്‍
നിന്നും എത്ര തുക
വിതരണം ചെയ്തിട്ടുണ്ട്
എന്ന് വ്യക്തമാക്കുമോ;
(ബി)
ഇതിന്റെ
പ്രയോജനം എത്ര
കുടുംബങ്ങള്‍ക്ക്
ലഭ്യമായിട്ടുണ്ട് എന്ന്
വ്യക്തമാക്കാമോ; ജില്ല
തിരിച്ചുള്ള കണക്കുകള്‍
ലഭ്യമാക്കുമോ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ
നിധിയിലേക്കുള്ള അപേക്ഷകള്‍
5491.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം 2017 ഏപ്രില്‍ 30
വരെ മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ
നിധിയിലേക്കു എത്ര
അപേക്ഷകള്‍ ലഭിച്ചു
എന്ന് നിയോജക മണ്ഡലം
തിരിച്ചു
വ്യക്തമാക്കാമോ;
(ബി)
ഇൗ
അപേക്ഷകളിന്മേല്
അനുവദിച്ച തുക മണ്ഡലം
തിരിച്ചു
വ്യക്തമാക്കാമോ;
(സി)
അപകട
മരണങ്ങളെത്തുടര്‍ന്ന്
അനാഥമായ എത്ര
കുടുംബങ്ങള്‍ക്ക് എത്ര
രൂപ സഹായധനം അനുവദിച്ചു
എന്ന് മണ്ഡലം തിരിച്ച്
വ്യക്തമാക്കാമോ?
(ഡി)
ഇൗ
സര്‍ക്കാറിന്റെ കാലത്ത്
ലഭിച്ച എത്ര അപേക്ഷകള്‍
പരിഗണിക്കാന്‍
ബാക്കിയുണ്ടെന്ന്
മണ്ഡലം തിരിച്ച്
വ്യക്തമാക്കാമോ;
(ഇ)
കഴിഞ്ഞ
സര്‍ക്കാറിന്റെ കാലത്ത്
ലഭിച്ച എത്ര അപേക്ഷകള്‍
ഇനിയും
പരിഗണിക്കപ്പെടാനുണ്ടെന്ന്
മണ്ഡലം തിരിച്ചു
വ്യക്തമാക്കാമോ;
(എഫ്)
ഇൗ
അപേക്ഷകളിന്മേല്
എപ്പോള്‍
തീരുമാനമുണ്ടാകുമെന്ന്
വ്യക്തമാക്കാമോ?
എന്‍ഡോസള്‍ഫാന്‍
ദുരിതബാധിതരര്ക്ക്
നഷ്ടപരിഹാരം
5492.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എന്‍ഡോസള്‍ഫാന്‍
ദുരിതബാധിത പട്ടികയില്‍
ഉള്‍പ്പെട്ടിട്ടുള്ള
രോഗികള്‍ക്ക്
മുന്‍ഗണനാ പട്ടികയില്‍
റേഷന്‍ കാര്‍ഡ്
അനുവദിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(ബി)
ദുരിതബാധിതരുടെ
കടബാധ്യതകള്‍ക്ക്
മോറട്ടോറിയം
പ്രഖ്യാപിച്ചിട്ടുണ്ടോ
;വിശദാംശം നല്‍കുമോ?
ചികിത്സാസഹായത്തിനായി
മുഖ്യമന്ത്രിക്ക്
നല്‍കിയിട്ടുള്ള അപേക്ഷ
5493.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചികിത്സാസഹായത്തിനായി
മുഖ്യമന്ത്രിക്ക്
നല്‍കിയിട്ടുള്ള
അപേക്ഷകൾ കൃത്യമായ
മിനിട്ട്സ് ഉൾപ്പടെ
റിപ്പോര്‍ട്ടിനായി
താലൂക്ക് ഓഫീസുകളിലും
വില്ലേജ് ഓഫീസുകളിലും
ഓൺലൈൻ ആയി നൽകുമ്പോൾ
ആയതിന് റിപ്പോര്‍ട്ട്
അയക്കാതെ മാസങ്ങളായി
കെട്ടികിടക്കുന്ന വിഷയം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരത്തില്‍
റിപ്പോര്‍ട്ട് അയക്കാതെ
കാസര്‍ഗോഡ് ജില്ലയില്‍
എത്ര അപേക്ഷകള്‍
കെട്ടിക്കിടപ്പുണ്ട്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
ഈ
അപേക്ഷകള്‍ പരിശോധിച്ച്
റിപ്പോര്‍ട്ട്
അയപ്പിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ?
പത്തനംതിട്ട
ജില്ലയിലെ വിമാനത്താവള
നിര്‍മ്മാണം
5494.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പത്തനംതിട്ട
ജില്ലയില്‍
ആരംഭിക്കുമെന്ന്
പ്രഖ്യാപിച്ച
വിമാനത്താവള
നിര്‍മ്മാണം ഇപ്പോള്‍
ഏതു ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ആയത്
സംബന്ധിച്ച് നാളിതുവരെ
എന്തെല്ലാം തുടര്‍
നടപടികള്‍
കൈക്കൊണ്ടുവെന്ന് ഇനം
തിരിച്ച്
വിശദീകരിക്കുമോ;
(സി)
വിമാനത്താവള
നിര്‍മ്മാണത്തിന്
ഏതെല്ലാം സ്ഥലങ്ങളാണ്
അനുയോജ്യമായിടുള്ളതെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
ഇത്
സംബന്ധിച്ച്
ലഭിച്ചിട്ടുള്ള പഠന
റിപ്പോര്‍ട്ടുകളുടെ
പകര്‍പ്പുകള്‍
ലഭ്യമാക്കുമോ;
(ഇ)
പഠനത്തിന്
നിയോഗിച്ച
കമ്മിറ്റിയിലെ
അംഗങ്ങള്‍
ആരെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(എഫ്)
പ്രസ്തുത
കമ്മിറ്റിയില്‍
പത്തനംതിട്ട ജില്ലാ
കളക്ടര്‍ അംഗമാണോ;
എങ്കില്‍ കമ്മിറ്റി
കൂടിയപ്പോള്‍ കളക്ടര്‍
പങ്കെടുത്തിരുന്നോ
എന്ന്
വെളിപ്പെടുത്തുമോ?
തിരുവനന്തപുരം
അന്താരാഷ്ട്ര
വിമാനത്താവളത്തിന്റെ വികസനം
5495.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
അന്താരാഷ്ട്ര
വിമാനത്താവളത്തിന്റെ
വികസനത്തിനായി 18
ഏക്കര്‍ ഭൂമി
ഏറ്റെടുക്കുന്ന നടപടി
ഏത് ഘട്ടത്തിലാണ്;
(ബി)
സ്ഥലം
ഏറ്റെടുക്കലിന്
എന്തെങ്കിലും തടസ്സം
നേരിടുന്നുണ്ടോ;
(സി)
സ്ഥലം
ഏറ്റെടുത്ത് രാജ്യാന്തര
ടെര്‍മിനല്‍
വികസിപ്പിച്ചില്ലെങ്കില്‍
പുതിയ
സര്‍വ്വീസുകള്‍ക്ക്
അനുമതി ലഭിക്കാത്ത
സാഹചര്യമുണ്ടോ;
(ഡി)
ഉണ്ടെങ്കില്‍
വിമാനത്താവളവികസനത്തിന്
ഭൂമി അടിയന്തരമായി
ഏറ്റെടുത്ത്
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
കൊച്ചി
മെട്രോ
നിര്‍മ്മാണപ്രവര്‍ത്തനം
5496.
ശ്രീ.ഹൈബി
ഈഡന്
,,
അന്‍വര്‍ സാദത്ത്
,,
വി.പി.സജീന്ദ്രന്
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊച്ചി
മെട്രോ
നിര്‍മ്മാണപ്രവര്‍ത്തനം
വിലയിരുത്തിയ ചീഫ്
മെട്രോ സുരക്ഷാ
കമ്മീഷണറുടെ
വിലയിരുത്തല്‍
എന്തായിരുന്നു;
(ബി)
സുരക്ഷാ
കാര്യങ്ങളില്‍ അദ്ദേഹം
പൂര്‍ണ്ണതൃപ്തി
അറിയിച്ചിട്ടുണ്ടോ;
(സി)
മെട്രോയുടെ
രണ്ടാംഘട്ടനിര്മ്മാണപ്രവര്ത്തനങ്ങള്
ഏത് ഘട്ടത്തിലാണ്;
എന്നത്തേക്ക് പണി
പൂര്‍ത്തിയാക്കുവാനാണ്
പദ്ധതി ഇട്ടിട്ടുള്ളത്
എന്നറിയിക്കാമോ ?
മെട്രോപോളിറ്റന്‍
ട്രാന്‍സ്പോര്‍ട്ട്
അതോറിറ്റി ബില്‍
5497.
ശ്രീ.പി.ടി.
തോമസ്
,,
ഹൈബി ഈഡന്
,,
അന്‍വര്‍ സാദത്ത്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊച്ചിയിലെ
മറ്റ്
യാത്രാസംവിധാനങ്ങള്‍
മെട്രോ റെയിലുമായി
ബന്ധിപ്പിക്കുന്ന
നടപടികള്‍ ഏത്
ഘട്ടത്തിലാണ്;
(ബി)
ഇതിന്റെ
ഭാഗമായുള്ള ഏകീകൃത
മെട്രോപോളിറ്റന്‍
ട്രാന്‍സ്പോര്‍ട്ട്
അതോറിറ്റി ബില്‍
തയ്യാറായിട്ടുണ്ടോ; ഈ
ബില്‍ അഞ്ചാം
സമ്മേളനകാലത്ത്
നിയമസഭയില്‍
അവതരിപ്പിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ?
അന്തര്‍
സംസ്ഥാന നദീജലക്കരാറുകള്‍
5498.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
,,
പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനം
ഉള്‍പ്പെട്ടിട്ടുള്ള
അന്തര്‍ സംസ്ഥാന
നദീജലക്കരാറുകള്‍
പുതുക്കുന്ന
കാര്യത്തില്‍
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കുമോ;
(ബി)
ഇക്കാര്യത്തില്‍
മുന്‍ നിലപാടുകളില്‍
നിന്ന് സംസ്ഥാന
സര്‍ക്കാരിന്റെ
നയത്തില്‍
വ്യതിയാനമെന്തെങ്കിലും
ഉണ്ടായിട്ടുണ്ടോ;വിശദമാക്കുമോ;
(സി)
മുല്ലപ്പെരിയാര്‍
അണക്കെട്ടിന്റെ പുനര്‍
നിര്‍മ്മാണക്കാര്യത്തില്‍
ഈ സര്‍ക്കാരിന്റെ
നിലപാട്
വ്യക്തമാക്കുമോ?
അന്തര്‍സംസ്ഥാന
നദീജലക്കരാറുകള്‍
5499.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനം
ഉള്‍പ്പെട്ടിട്ടുള്ള
അന്തര്‍സംസ്ഥാന
നദീജലക്കരാറുകള്‍
പുതുക്കുന്ന
കാര്യത്തില്‍
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കുമോ;
(ബി)
ഇക്കാര്യത്തില്‍
മുന്നിലപാടുകളില്
നിന്ന് സംസ്ഥാന
സര്‍ക്കാരിന്റെ
നയത്തില്‍
വ്യതിയാനമെന്തെങ്കിലും
ഉണ്ടായിട്ടുണ്ടോ;
(സി)
മുല്ലപ്പെരിയാര്‍
അണക്കെട്ടിന്റെ
പുനര്നിര്മ്മാണക്കാര്യത്തില്
ഈ സര്‍ക്കാരിന്റെ
നിലപാട്
വ്യക്തമാക്കുമോ?
നോണ്‍
വര്‍ക്കിംഗ്
ജേര്‍ണ്ണലിസ്റ്റുകള്‍ക്ക്
പെന്ഷന്
5500.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നോണ്‍
വര്‍ക്കിംഗ്
ജേര്‍ണലിസ്റ്റുകള്‍ക്ക്
പ്രതിമാസം എത്ര രൂപയാണ്
പെന്ഷന് നല്‍കുന്നത്;
(ബി)
പ്രസ്തുത പെന്ഷന്
കുടിശ്ശികയുണ്ടോ;
എങ്കില്‍ എത്ര മാസത്തെ
കുടിശ്ശികയാണുള്ളത്;
(സി)
കുടിശ്ശിക മുഴുവന്‍
നല്‍കുന്നതിന് അടിയന്തര
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
നിതാഖത്ത്
നടപ്പിലാക്കിയതുമൂലം
തൊഴില്‍ നഷ്ടപ്പെട്ട്
മടങ്ങി വന്നവര്‍
5501.
ശ്രീ.എല്‍ദോസ്
കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗള്‍ഫ്
രാജ്യങ്ങളില്‍
നിതാഖത്ത്
നടപ്പിലാക്കിയതുമൂലം
സംസ്ഥാനത്തേക്ക്
തൊഴില്‍ നഷ്ടപ്പെട്ട്
മടങ്ങി വന്നവര്‍
എത്രയെന്ന്
കണക്കാക്കിയിട്ടുണ്ടോ;
(ബി)
മടങ്ങി
വന്നവര്‍ക്ക്
എന്തെല്ലാം പുനരധിവാസ
പാക്കേജുകളാണ്
പ്രഖ്യാപിച്ചിരുന്നത്;
(സി)
പ്രസ്തുത
പാക്കേജുകള്‍ പ്രകാരം
ഇതിനകം എത്രപേര്‍ക്ക്
അനുകൂല്യം
നല്‍കിയെന്നും ഇതിനായി
എന്ത് തുക
ചെലവഴിച്ചുവെന്നും
വെളിപ്പെടുത്തുമോ?
എമിഗ്രേഷന്‍
ക്ലിയറന്‍സ്
5502.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിദേശ
നഴ്സിംഗ്
റിക്രൂട്ട്മെന്റ്
സര്‍ക്കാര്‍
ഏജന്‍സികള്‍
വഴിയാക്കിയശേഷം ഇതുവരെ
എത്ര പേര് എമിഗ്രേഷന്‍
ക്ലിയറന്‍സ് നേടി
എന്നറിയാമോ;വ്യക്തമാക്കുമോ;
(ബി)
നിലവില്‍
ഏതൊക്കെ ഗള്‍ഫ്
രാജ്യങ്ങളിലേക്കാണ്
നോര്‍ക്ക - റൂട്ട്സ്
റിക്രൂട്ട്മെന്റ്
നടത്തുന്നത്;
(സി)
നഴ്സിംഗ്
റിക്രൂട്ട്മെന്റുമായി
ബന്ധപ്പെട്ട് നടത്തുന്ന
വന്‍ സാമ്പത്തിക
ക്രമക്കേടുകള്‍
അവസാനിപ്പിക്കുവാന്‍
പുതിയ സംവിധാനം വഴി
സാധിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
പ്രവാസികളുടെ
ക്ഷേമം
5503.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
പ്രവാസികളുടെ
ക്ഷേമത്തിനായി ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം എന്തെല്ലാം
പദ്ധതികള്‍
നടപ്പിലാക്കിവരുന്നു
എന്ന്അറിയിക്കുമോ?
നോര്‍ക്കയുടെ
നേതൃത്വത്തില്‍ ഗവ.
പോളിടെക്നിക് വഴി സ്കില്‍
ഡെവലപ്പ്മെന്റ് കോഴ്സ്
5504.
ശ്രീ.കോവൂര്‍
കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നോര്‍ക്കയുടെ
നേതൃത്വത്തില്‍
ഗവ.പോളിടെക്നിക്ക് വഴി
നടത്തുന്ന സ്കില്‍
ഡെവലപ്പ്മെന്റിന്റെ
(പട്ടിക ജാതി
കുട്ടികൾക്ക് നൽകുന്ന
ഫയര്‍ ആന്റ് സേഫ്റ്റി,
വെല്‍ഡിംഗ് ടെക്നോളജി,
അലുമിനീയം
ഫാബ്രിക്കേഷന്‍
എന്നിവയിലെ സൗജന്യ
പഠനമുൾപ്പെടെ )ഈ
വര്‍ഷത്തെ കോഴ്സ്
ആരംഭിക്കുന്നത്
സംബന്ധിച്ചുള്ള അപേക്ഷ
സ്വീകരിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
എന്നാണ്
ഈ കോഴ്സ് ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നത്;
(സി)
ഈ
കോഴ്സ് നടത്തുവാന്‍
കഴിഞ്ഞ വര്‍ഷങ്ങളില്‍
താമസം നേരിട്ടത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
പട്ടികജാതി
കുട്ടികള്‍ക്ക് ഈ
കോഴ്സില്‍ അഡ്മിഷന്
ലഭിക്കുന്നതിനായി എല്ലാ
പട്ടികജാതി വികസന
ഓഫീസുകള്‍ വഴിയും
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ?
പ്രവാസികള്‍ക്ക്
പുതിയ സംരംഭങ്ങള്‍
5505.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിദേശത്ത്
ജോലി നഷ്ടമായി തിരികെ
എത്തുന്ന
പ്രവാസികള്‍ക്ക് പുതിയ
സംരംഭങ്ങള്‍
ആരംഭിക്കുവാന്‍
എന്തെല്ലാം പദ്ധതികളാണ്
നിലവില്‍ നടപ്പിലാക്കി
വരുന്നത്;
(ബി)
പുതിയ
പദ്ധതികള്‍
പ്രവാസികള്‍ക്ക് വേണ്ടി
ആരംഭിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
ഉണ്ടെങ്കില്‍
വിശദമാക്കാമോ;
(ഡി)
വായ്പയോ,
ധനസഹായമോ
ലഭ്യമാകുന്നതിനു വേണ്ട
മാനദണ്ഡം
വിശദമാക്കുമോ?
യൂണിസെഫിൻെറ സഹകരണത്തോടെ
സംസ്ഥാനത്ത് സ്ത്രീ സൗഹൃദ-
ബാലസൗഹൃദ പോലീസ്
സ്റ്റേഷനുകള്‍
5506.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ജി.എസ്.ജയലാല്‍
,,
മുഹമ്മദ് മുഹസിന് പി.
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
യൂണിസെഫിൻെറ
സഹകരണത്തോടെ
സ്ത്രീസൗഹൃദ, ബാലസൗഹൃദ
പോലീസ് സ്റ്റേഷനുകള്‍
സ്ഥാപിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കിൽ വിശദാംശം
വ്യക്തമാക്കുമോ;
(ബി)
ഒരു
പോലീസ് സ്റ്റേഷന്
ബാലസൗഹൃദ പോലീസ്
സ്റ്റേഷനായി
പ്രഖ്യാപിക്കുന്നതിനുള്ള
നിബന്ധനകള്‍
വിശദമാക്കുമോ;
(സി)
പ്രസ്തുത
സ്റ്റേഷനുകളിലെ ചൈല്‍ഡ്
വെല്‍ഫെയര്‍ ഓഫീസറുടെ
ചുമതലകള്‍
വിശദമാക്കുമോ?
മത സംഘടനകളുടെ
സാന്നിദ്ധ്യവും
പ്രവര്‍ത്തനവും സംബന്ധിച്ച
സുരക്ഷാ ഏജന്‍സികളുടെ
നിർദ്ദേശം
5507.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മത സംഘടനകള്‍,
ഇസ്ലാമിക് സ്റ്റേറ്റ്
തുടങ്ങിയ ഭീകര
സംഘടനകള്‍, മറ്റു
നിരോധിത സംഘടനകള്‍
തുടങ്ങി ഏതെല്ലാം
സംഘടനകള്‍ക്കാണ് വിദേശ
രാജ്യങ്ങളില്‍ നിന്നും
പണം ഉള്‍പ്പെടെയുള്ള
സഹായങ്ങള്‍
ലഭിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളത്;
വിശദാംശം
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
സംഘടനകള്‍ വഴി വ്യാജ
കറന്‍സികള്‍,
മയക്കുമരുന്ന്,
ആയുധങ്ങള്‍ എന്നിവ
എത്തുന്നുണ്ടോ എന്ന്
പരിശോധിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശം
ലഭ്യമാക്കുമോ;
(സി)
എങ്കില്‍
കഴിഞ്ഞ മൂന്ന്
വര്‍ഷങ്ങളിലായി
ആഭ്യന്തര വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ട
ഇത്തരം കേസുകള്‍ എത്ര;
എത്ര കേസുകളില്‍
പ്രതികളെ പിടികൂടി;
വർഷം തിരിച്ചു വിശദാംശം
ലഭ്യമാക്കുമോ;
(ഡി)
കഴിഞ്ഞ
മൂന്നു വര്‍ഷമായി
സംസ്ഥാന പോലീസ്
കണ്ടെത്തി
എന്‍.ഐ.എ.യ്ക്ക്
കൈമാറിയ കേസുകള്‍ എത്ര;
വര്‍ഷം തിരിച്ച്
വിശദാംശം ലഭ്യമാക്കുമോ;
(ഇ)
ഇത്തരം
സംഘടനകളുടെ സംസ്ഥാനത്തെ
സാന്നിദ്ധ്യവും
പ്രവര്‍ത്തനവും
സംബന്ധിച്ച കേന്ദ്ര
ആഭ്യന്തര വകുപ്പും
മറ്റ് സുരക്ഷാ
ഏജന്‍സികളും കഴിഞ്ഞ
മൂന്ന്
വര്‍ഷക്കാലയളവില്‍
സംസ്ഥാന സര്‍ക്കാരിന്
എന്തെങ്കിലും അറിയിപ്പോ
നിര്‍ദ്ദേശങ്ങളോ
നല്‍കിയിരുന്നോ;
(എഫ്)
എങ്കില്‍
എന്തെല്ലാം; ഇതിന്മേല്
സംസ്ഥാന ആഭ്യന്തര
വകുപ്പ് എന്തെല്ലാം
നടപടികളെടുത്തു എന്ന്
വ്യക്തമാക്കുമോ ?
സജി ബഷീറിനെതിരെ സി.ബി.ഐ
അന്വേഷണം
5508.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സിഡ്കോ
മുന്‍ മാനേജിംഗ്
ഡയറക്ടര്‍ സജി
ബഷീറിനെതിരെ ഏതെങ്കിലും
കേസുമായി ബന്ധപ്പെട്ട്
സി.ബി.ഐ അന്വേഷണം
ശിപാര്‍ശ
ചെയ്തിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഏതു
കേസുമായി ബന്ധപ്പെട്ട
അന്വേഷണമാണ് സി.ബി.ഐ
ക്ക് ഏല്‍പ്പിച്ചു
നല്‍കിയിട്ടുള്ളത്;
(സി)
പ്രസ്തുത
കേസന്വേഷണം സി.ബി.ഐ
ക്കു നല്‍കിയതുമായി
ബന്ധപ്പെട്ട നടപടി
ക്രമങ്ങള്‍ ഇപ്പോള്‍
ഏതു ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ?
ലോക് നാഥ് ബെഹ്റയെ
സ്റ്റേറ്റ് പോലീസ് ചീഫായി
നിയമിക്കുന്നതിന്
കണ്ടെത്തിയ യോഗ്യതകള്‍
5509.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ലോക്
നാഥ് ബെഹ്റയെ
സ്റ്റേറ്റ് പോലീസ് ചീഫ്
സ്ഥാനത്ത് 1.06.2016
ല്‍ നിയമിച്ചത്
നടപടിക്രമങ്ങള്‍
പാലിച്ചാണോ;എങ്കിൽ
വിശദവിവരം നല്‍കാമോ;
(ബി)
ടി
.പി. സെന്‍കുമാറിനെ
സ്റ്റേറ്റ് പോലീസ് ചീഫ്
സ്ഥാനത്ത് നിന്നും
മാറ്റുവാനും പുതിയ ആളെ
തിരഞ്ഞെടുക്കുവാനുമുള്ള
ഉന്നതതല സമിതി
രൂപീകരിക്കുവാന്‍
മുഖ്യമന്ത്രി എന്നാണ്
നിര്‍ദ്ദേശം നല്‍കിയത്;
(സി)
സ്റ്റേറ്റ്
പോലീസ് ചീഫിനെ
തെരഞ്ഞെടുക്കുവാനുള്ള
സമിതിയുടെ യോഗം എന്നാണ്
ചേര്‍ന്നത്; എത്ര
പേരുടെ പേരുകള്‍ സമിതി
പരിഗണിച്ചു;
(ഡി)
ലോക്
നാഥ് ബെഹ്റയെ
സ്റ്റേറ്റ് പോലീസ്
ചീഫായി
നിയമിക്കുന്നതിന് സമിതി
കണ്ടെത്തിയ യോഗ്യതകള്‍
എന്തെല്ലാമായിരുന്നു;
(ഇ)
പോലീസ് മോധാവിയായി
നിയമിക്കപ്പെടുന്നതിന്
വേണ്ട യോഗ്യതകള്‍
എന്തെല്ലാമാണെന്നാണ്
2011 ലെ പോലീസ്
ആക്ടില്‍
നിഷ്കര്‍ഷിച്ചിട്ടുള്ളത്;
വിശദാംശം
വ്യക്തമാക്കാമോ?
എന്‍.സി.കൃഷ്ണകുമാറിന്റെ
ഹര്ജിയിന്മേല്
സ്വീകരിച്ച നടപടി
5510.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ആഭ്യന്തരവും
വിജിലന്‍സും
വകുപ്പിന്റെ
പരിഗണനയിലുള്ള
എന്‍.സി.കൃഷ്ണകുമാറിന്റെ
28.9.2016-ലെ
160806201/16/സി.എം.ഒ
നമ്പര്‍
ഹര്ജിയിന്മേല്
സ്വീകരിച്ച നടപടി
എന്തെല്ലാമാണെന്ന്
അറിയിക്കാമോ?
തസ്തിക സൃഷ്ടിച്ച് റാങ്ക്
ലിസ്റ്റില്‍ നിന്നും എം.ടി
എസ്.ഐ. മാരുടെ നിയമനം
നടത്തുന്നതിന് നടപടി
5511.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പോലീസിന്റെ
മോട്ടോര്‍വാഹന
വിഭാഗത്തിലെ എം.ടി
എസ്.ഐ.മാരുടെ എത്ര
തസ്തികകള്‍
നിലവിലുണ്ട്; വിശദാംശം
ലഭ്യമാക്കുമോ;
(ബി)
സംസ്ഥാനത്തെ
19 പോലീസ് ജില്ലകളിലും
7 ബറ്റാലിയനുകളിലും
മറ്റ് ഇതര സ്പെഷ്യല്‍
യൂണീറ്റുകളിലുമായി
ആവശ്യത്തിന് എം.ടി
എസ്.ഐ. തസ്തിക
സൃഷ്ടിച്ച് നിലവിലെ
റാങ്ക് ലിസ്റ്റില്‍
നിന്നും നിയമനം
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ;
(സി)
പ്രസ്തുത
ഉദ്യോഗസ്ഥരെ
വാഹനപരിശോധന
ഉള്‍പ്പടെയുള്ള
ആവശ്യങ്ങള്‍ക്കായി
നിയോഗിച്ചാല്‍ തസ്തിക
സൃഷ്ടിക്കുന്ന അധിക
ബാധ്യത ഇല്ലാതെ തന്നെ
നിലവില്‍ ഉദ്യോഗസ്ഥരുടെ
അഭാവം മൂലം ഉണ്ടാകുന്ന
നഷ്ടം നികത്താൻ കഴിയും
എന്നതിനാല്‍
ഇക്കാര്യത്തിൽ നടപടി
സ്വീകരിക്കുമോ?
പോലീസ് കംപ്ലയിന്റ്
അതോറിറ്റിയുടെ പ്രവര്‍ത്തനം
വിപുലപ്പെടുത്തുന്നതിന്
നടപടി
5512.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസുകാര്‍
ഉള്‍പ്പെടുന്ന
കുറ്റുകൃത്യങ്ങള്
വര്‍ദ്ധിച്ചു വരുന്ന
സാഹചര്യത്തില്‍ പോലീസ്
കംപ്ലയിന്റ്
അതോറിറ്റിയുടെ
പ്രവര്‍ത്തനം
വിപുലപ്പെടുത്തുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശം
വെളിപ്പെടുത്തുമോ;
(ബി)
ഇത്തരം
കേസുകളുമായി
ബന്ധപ്പെട്ട
ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള
റിപ്പോര്‍ട്ടുകള്‍
തയ്യാറാക്കി
നല്കുന്നതില്
മേലധികാരികള്‍
അനാവശ്യമായ കാലതാമസം
വരുത്തുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
ആയത് പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത് എന്ന്
വിശദമാക്കാമോ?
പോലീസ് സ്റ്റേഷനുകളുകൾ ഒരേ
നിറത്തിലായിരിക്കണമെന്ന
നിബന്ധന
5513.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര പോലീസ്
സ്റ്റേഷനുകള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
ജില്ല തിരിച്ചുള്ള
കണക്ക് വ്യക്തമാക്കുമോ;
(ബി)
അടിസ്ഥാന
സൗകര്യം ഉള്‍പ്പെടെ
ഏര്‍പ്പെടുത്തി
നവീകരിക്കാന്‍ ഓരോ
പോലീസ് സ്റ്റേഷനിലും
കഴിഞ്ഞ പത്ത് വര്‍ഷം
ചെലവഴിച്ച തുക
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(സി)
സംസ്ഥാനത്തെ
എല്ലാ പോലീസ്
സ്റ്റേഷനും ഒരേ നിറമാണോ
പെയ്ന്റ്
ചെയ്തിരിക്കുന്നത് ;
(ഡി)
പോലീസ്
സ്റ്റേഷനുകള്‍ ഒരേ
നിറത്തിലായിരിക്കണമെന്ന്
നിയമമുണ്ടോ;
(ഇ)
എത്ര
വര്‍ഷം കൂടുമ്പോഴാണ്
പോലീസ് സ്റ്റേഷനുകളില്‍
പെയിന്റടിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(എഫ്)
കഴിഞ്ഞ
പത്ത്
വര്‍ഷത്തിനിടയില്‍
സംസ്ഥാനത്തെ പോലീസ്
സ്റ്റേഷനുകളില്‍ എത്ര
പ്രാവശ്യം
പെയിന്റടിച്ചിട്ടുണ്ട്;
ഏത് കമ്പനിയുടെ
പെയിന്റാണടിച്ചതെന്നും
ഇതിന് എത്ര തുക
ചെലവായെന്നും
വ്യക്തമാക്കാമോ ?
സംസ്ഥാന പോലീസ് മേധാവി
നിയമനം
5514.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റ്റി.പി. സെന്‍കുമാറിനെ
സംസ്ഥാന പോലീസ്
മേധാവിയായി
നിയമിക്കണമെന്ന 24.4.17
ലെ സുപ്രീംകോടതി
വിധിയിന്മേല്
വ്യക്തതാഹര്‍ജി
നല്കുവാനുള്ള
നിയമോപദേശം നല്‍കിയത്
ആരായിരുന്നു എന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
ഹര്‍ജി
തള്ളിക്കൊണ്ടുള്ള
സുപ്രീംകോടതി വിധിയുടെ
സര്‍ട്ടിഫൈഡ് കോപ്പി
ലഭിച്ചതിനു ശേഷമാണോ
റ്റി.പി. സെന്‍കുമാറിനെ
സംസ്ഥാന പോലീസ്
മേധാവിയായി നിയമിച്ചത്;
(സി)
അല്ലെങ്കില്‍
സര്‍ട്ടിഫൈഡ് കോപ്പി
ലഭിച്ചില്ല
എന്നതായിരുന്നോ 24.4.17
ലെ സുപ്രീംകോടതി
വിധിയിന്മേല്
മേല്‍നടപടി
സ്വീകരിക്കുവാതിരിക്കാന്‍
കാരണം ; സര്‍ട്ടിഫൈഡ്
കോപ്പി ലഭിച്ചതിനുശേഷം
മാത്രം മേല്‍നടപടി
സ്വീകരിച്ചാല്‍ മതി
എന്ന് ഉപദേശം
ലഭിച്ചിരുന്നോ;എങ്കില്‍
ആയതിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ?
കാരാട്ട് റസാഖ് എം. ൽ. എ
ഡി.ജി.പി യ്ക്ക് നൽകിയ
പരാതി
5515.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിയമസഭാംഗമായ
ശ്രീ.കാരാട്ട് റസാഖ്
തനിയ്ക്ക്
വധഭീഷണിയുണ്ടന്നു
കാണിച്ച്
ഡി.ജി.പി.യ്ക്ക് നൽകിയ
പരാതിയിന്മേല് യഥാസമയം
നടപടി
സ്വീകരിക്കാതിരുന്നതിന്
ഏതെങ്കിലും
ഉദ്യോഗസ്ഥരെ
തൽസ്ഥാനത്ത് നിന്ന്
മാറ്റിയിരുന്നോ;
എങ്കില്‍
ആരെയൊക്കെയാണ് സ്ഥലം
മാറ്റിയത്; എന്ത്
ആരോപണത്തിന്റെ
പേരിലാണ് നടപടി
സ്വീകരിച്ചത്; ഇത്
സംബന്ധിച്ച വിശദവിവരം
ലഭ്യമാക്കുമോ;
(ബി)
എം.എല്‍.എ
യുടെ പരാതി എന്നാണ്
ലഭിച്ചത്; പ്രസ്തുത
പരാതിയിന്മേല് ഏതൊക്കെ
തീയതികളിൽ എന്തൊക്കെ
നടപടികൾ സ്വീകരിച്ചു;
(സി)
പരാതിയിന്മേൽ
യഥാസമയം നടപടി
സ്വീകരിച്ചിട്ടുണ്ടെങ്കില്‍
ഉദ്യോഗസ്ഥർക്കെതിരെ
ശിക്ഷണ നടപടി
സ്വീകരിച്ചതിന്റെ കാരണം
എന്താണെന്നു
വ്യക്തമാക്കുമോ?
കാരാട്ട് റസാഖ് എം.എല്‍.എ.
യ്ക്ക് പോലീസ് സംരക്ഷണം
5516.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാരാട്ട്
റസാഖ് എം .ൽ ,എ തനിക്ക്
ജീവന് ഭീഷണി ഉണ്ടെന്ന്
കാണിച്ച് സര്‍ക്കാരിന്
പരാതി
നല്‍കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
പരാതി നല്‍കിയതെന്നാണ്;
പരാതിക്കൊപ്പം
തെളിവുകളെന്തെങ്കിലും
നല്കിയിട്ടുണ്ടായിരുന്നോ;
എങ്കിൽ വിശദാംശം
വ്യക്തമാക്കുമോ;
(സി)
ഇദ്ദേഹത്തിന്
സംരക്ഷണം നല്കാന്
പോലീസിന് നിര്‍ദ്ദേശം
നല്‍കിയിരുന്നോ;
എങ്കില്‍ എന്നാണ്
നിര്‍ദ്ദേശം നല്‍കിയത്;
(ഡി)
പരാതി
ലഭിച്ചതുമുതല്‍
പരാതിയിന്മേല്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
തീയതി സഹിതം
വിശദമാക്കുമോ?
കാരാട്ട് റസാക്ക്
എം.എല്‍.എ.യ്ക്ക് പോലീസ്
സംരക്ഷണം
5517.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാരാട്ട് റസാക്ക്
എം.എല്‍.എ. തന്റെ ജീവന്
ഭീഷണി ഉണ്ടെന്നും
അതിനാല്‍ പോലീസ്
സംരക്ഷണം വേണമെന്നും
ആവശ്യപ്പെട്ട് 2017
ജനുവരി മാസത്തില്‍
അപേക്ഷ
സമര്‍പ്പിച്ചിരുന്നോ;
(ബി)
അതിന്മേല്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ എന്നാണ് നടപടി
സ്വീകരിച്ചത്;
(സി)
എം.എല്‍.എ.
നല്കിയ അപേക്ഷ സംസ്ഥാന
പോലീസ് ചീഫിന്റെ
ആഫീസില്‍ നടപടി
സ്വീകരിക്കാതെ മാറ്റി
വച്ചതായി
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍ അപേക്ഷയില്‍
നടപടി സ്വീകരിക്കാന്‍
വൈകിപ്പിച്ച
ഉദ്യോഗസ്ഥനെതിരെ
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ എന്ത്
നടപടിയാണ്
സ്വീകരിച്ചത്;
(ഡി)
ഡി.ജി.പി.
തലത്തില്‍ സ്വീകരിച്ച
നടപടി സര്‍ക്കാര്‍
ഇടപെട്ട് തിരുത്താന്‍
ആവശ്യപ്പെട്ടിട്ടുണ്ടോ;
(ഇ)
ഭരണ
കക്ഷിയില്‍പെട്ട
എം.എല്‍.എ. തന്റെ ജീവന്
ഭീഷണി ഉണ്ടെന്ന് കാട്ടി
നല്കിയ അപേക്ഷ
ഗൗരവത്തോടെ
പരിഗണിക്കാത്ത
പോലീസിന്റെ ഭാഗത്തു
നിന്നും ഉണ്ടായ വീഴ്ച
സംസ്ഥാന പോലീസ്
നയത്തിന്റെ ഭാഗമാണോ;
എങ്കിൽ വിശദാംശം
ലഭ്യമാക്കുമോ ?
ലോക് നാഥ് ബെഹ്റയെ സംസ്ഥാന
പോലീസ് മേധാവിയായി
നിയമിച്ചു കൊണ്ടുള്ള
ഉത്തരവ്
5518.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
01.06.2016
ല്‍ ലോക്നാഥ് ബെഹ്റയെ
സംസ്ഥാന പോലീസ്
മേധാവിയായി നിയമിച്ചു
കൊണ്ടുള്ള ഉത്തരവ്
24.04.2017 ല്‍ ബഹു.
സുപ്രീം കോടതി റദ്ദ്
ചെയ്തിരുന്നോ;
(ബി)
എങ്കില്‍
സംസ്ഥാന പോലീസ്
മേധാവിയായി 2017
ഏപ്രില്‍ 24 മുതല്‍
മേയ് 5 വരെ
പ്രവര്‍ത്തിച്ചത്
ആരായിരുന്നു;
(സി)
ഇൗ
കാലഘട്ടത്തില്‍ സംസ്ഥാന
പോലീസ് മേധാവിയുടെതായി
എത്ര ഉത്തരവുകള്‍
പുറപ്പെടുവിച്ചിട്ടുണ്ട്?
ഹരിപ്പാട്
മണ്ഡലത്തിലെ പൊലീസ് നിയമനം
5519.
ശ്രീ.എല്‍ദോസ്
കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹരിപ്പാട്
മണ്ഡലത്തിന്റെ
പരിധിയിലുള്ള വിവിധ
പോലീസ്
സ്റ്റേഷനുകളില്‍
ജോലിചെയ്യുന്ന എത്ര
പോലീസ് ഉദ്യോഗസ്ഥര്‍
ക്രിമിനല്‍, വിജിലന്‍സ്
കേസ്സുകളില്‍
പ്രതികളാണ്;
(ബി)
ഹരിപ്പാട്
മണ്ഡലത്തില്‍ ഗുണ്ടാ-
മാഫിയാ അക്രമം
പെരുകുന്ന
സാഹചര്യത്തില്‍ കഴിവും
പ്രാപ്തിയുമുള്ള
സത്യസന്ധരായ പോലീസ്
ഉദ്യോഗസ്ഥരെ
സ്റ്റേഷനുകളില്‍
നിയമിച്ച് ഗുണ്ടാ -
മാഫിയാ സംഘങ്ങളെ
അമര്‍ച്ച ചെയ്യുന്നതിന്
നടപടി സ്വീകരിക്കുമോ?
കോഴിക്കോട് ജില്ലയില്‍
സ്റ്റുഡൻറ് പോലീസ് കേഡറ്റ്
പദ്ധതി
പ്രാവര്‍ത്തികമായിട്ടുള്ള
വിദ്യാലയങ്ങള്‍
5520.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയില്‍ നിലവില്‍
സ്റ്റുഡൻറ് പോലീസ്
കേഡറ്റ് പദ്ധതി
പ്രാവര്‍ത്തികമായിട്ടുള്ള
വിദ്യാലയങ്ങള്‍
ഏതെല്ലാം;
(ബി)
ഈ
വര്‍ഷം പുതിയതായി
സ്റ്റുഡൻറ് പോലീസ്
കേഡറ്റ് പദ്ധതി
ആരംഭിക്കുന്നത്
പരിഗണനയിലുണ്ടോ;
(സി)
കോഴിക്കോട് ജില്ലയിലെ
ഏതെല്ലാം
വിദ്യാലയങ്ങളില്‍
നിന്ന് സ്റ്റുഡൻറ്
പോലീസ് കേഡറ്റ്
അനുവദിക്കണമെന്നാവശ്യപ്പെട്ട്
പ്രൊപ്പോസല്‍
ലഭിച്ചിട്ടുണ്ട് എന്നത്
വിശദമാക്കാമോ;
ലഭിച്ചിട്ടുള്ള
അപേക്ഷകളില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു;
(ഡി)
സ്കൂളുകളില്‍
സ്റ്റുഡൻറ് പോലീസ്
കേഡറ്റ്
അനുവദിക്കുന്നതിന്
നിഷ്കര്‍ഷിച്ചിട്ടുള്ള
നിബന്ധനകള്‍/മാനദണ്ഡങ്ങള്‍
എന്തെല്ലാം; വിശദാംശം
വ്യക്തമാക്കുമോ ;
ആയതിന്റെ പകര്‍പ്പുകള്‍
ലഭ്യമാക്കാമോ ?
ക്രിമിനല്‍
കേസ്സുകളില്‍ പെട്ട ജി.
ആര്. അജിത്തിനെതിരെ
വകുപ്പുതല നടപടി
5521.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം സി. പി. ഒ. 4324,
ജി. ആര്.
അജിത്തിനെതിരെ എത്ര
ക്രിമിനല്‍ കേസുകള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
വിശദാശം നല്‍കാമോ;
(ബി)
ക്രിമിനല്‍
കേസുകളുമായി
ബന്ധപ്പെട്ട് ടിയാനെ
എത്ര പ്രാവശ്യം
സര്‍വ്വീസില്‍ നിന്നും
മാറ്റി
നിര്‍ത്തിയിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കുമോ
;
(സി)
ഇയ്യാൾക്കെതിരെ
പേരൂര്‍ക്കട പോലീസ്
സ്റ്റേഷനില്‍
രാമചന്ദ്രന് നല്കിയ
പരാതിയിന്മേല്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
ക്രിമിനല്‍ കേസ്
രജിസ്റ്റര്‍
ചെയ്യപ്പെട്ടതിന്റെ
അടിസ്ഥാനത്തില്‍ ടിയാന്
ചാര്‍ജ് മെമ്മോ
നല്‍കിയിട്ടുണ്ടോ;
എങ്കിൽ വിശദാംശം
വെളിപ്പെടുത്തുമോ ;
(ഡി)
സ്ഥിരമായി
ക്രിമിനല്‍
കേസ്സുകളില്‍
ഉള്‍പ്പെടുന്ന
ഇയ്യാൾക്കെതിരെ
കേസുകളുടെ സ്വഭാവം
പരിശോധിച്ച് കര്‍ശനമായ
വകുപ്പുതല നടപടികള്‍
സ്വീകരിക്കുമോ ?
അച്ചടക്കമുള്ള സമൂഹം
കെട്ടിപ്പടുക്കുന്നതില്‍
സ്റ്റുഡന്‍സ് പോലീസ്
കേഡറ്റ്സിനുള്ള സ്വാധീനം
5522.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അച്ചടക്കമുള്ള
സമൂഹം
കെട്ടിപ്പടുക്കുന്നതില്‍
സ്റ്റുഡന്‍സ് പോലീസ്
കേഡറ്റ്സിനുള്ള
സ്വാധീനം പരിഗണിച്ച്
എല്ലാ ഹൈസ്കൂളുകളിലും
എസ്.പി.സി
ആരംഭിക്കുന്നതിനുവേണ്ട
നടപടി സ്വീകരിക്കുമോ;
എങ്കിൽ വിശദാംശം
ലഭ്യമാക്കുമോ ;
(ബി)
കൂടുതല്‍
വിദ്യാലയങ്ങളില്‍
സ്റ്റുഡന്‍സ് പോലീസ്
കേഡറ്റ്സ് പദ്ധതി
ആരംഭിക്കുന്നതിന്
എന്തെങ്കിലും
തടസ്സങ്ങള്‍
നിലവിലുണ്ടോ;
(സി)
എസ്.പി.സി
ക്ക് സന്നദ്ധ
പ്രവര്‍ത്തനങ്ങളിലും
സാമൂഹ്യ ഇടപെടലിനും
കൂടുതല്‍ അവസരങ്ങള്‍
സൃഷ്ടിക്കുന്നതിനുളള
പദ്ധതികള്‍
നടപ്പിലാക്കുമോ?
ടി
.പി.സെന്‍കുമാറിനെ സംസ്ഥാന
പോലീസ് മേധാവിയായി
നിയമിക്കണമെന്ന ഉത്തരവ്
5523.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ടി.പി.സെന്‍കുമാറിനെ
സംസ്ഥാന പോലീസ്
മേധാവിയായി
നിയമിക്കണമെന്ന ബഹു.
സുപ്രീംകോടതിയുടെ
ഉത്തരവില്‍ വ്യക്തത
വരുത്തുന്നത്
സംബന്ധിച്ച ഹര്‍ജി
പിന്‍വലിക്കുവാനുണ്ടായ
സാഹചര്യമെന്തായിരുന്നു;
(ബി)
ഈ
കേസില്‍ 25000/- രൂപ
അടയ്ക്കുവാന്‍
സുപ്രീംകോടതി
ആവശ്യപ്പെട്ടിട്ടുണ്ടോ;
അത് എന്ത്
കാരണത്താലാണെന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
തുക ഇതിനകം
അടച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആരുടെ
പേരില്‍?
ബി.
മണിലാല്‍ നൽകിയ
വസ്തുവില്പനയുമായി
ബന്ധപ്പെട്ട കേസ്
5524.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബി.
മണിലാല്‍, ലാല്‍
ബിള്‍ഡിംഗ്സ്,
കുളത്തൂര്‍ പി. ഒ.,
ആറ്റിപ്ര, എന്നയാള്‍,
ഷാനൂര്‍
ഗ്രൂപ്പിനെതിരെയോ
പ്രസ്തുത ഗ്രൂപ്പിലെ
ആര്‍ക്കെങ്കിലും
എതിരെയോ, അസിസ്റ്റന്റ്
കമ്മീഷണര്‍, സൈബര്‍
സിറ്റി സബ് ഡിവിഷന് ,
കഴക്കൂട്ടം,
തിരുവനന്തപുരത്തോ,
കഴക്കൂട്ടം സര്‍ക്കിള്‍
ഇന്‍സ്പെക്ടര്‍ ഓഫീസിലോ
പരാതി
നല്‍കിയിട്ടുണ്ടോ;എങ്കില്‍
ഈ പരാതിയുടെ കോപ്പി
ലഭ്യമാക്കുമോ; അതിലെ
ഉള്ളടക്കം
വിശദമാക്കുമോ;
(ബി)
ഈ
മണിലാല്‍ ഷാനൂര്‍
പ്രോജക്ട് &
റിയല്‍ട്ടേഴ്സ്
ഗ്രൂപ്പുമായി
വസ്തുവില്‍പ്പന കരാര്‍
ഉണ്ടാക്കിയതിന്റെ
മുദ്രപത്രത്തിലുള്ള
കരാറിന്റെ കോപ്പി
സ്റ്റേഷനില്‍ നല്കിയ
പരാതിയോടൊപ്പം
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ ഈ കരാറിന്റെ
കോപ്പി ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
കേസിന്റെ ഇപ്പോഴത്തെ
സ്ഥിതി എന്താണെന്ന്
വെളിപ്പെടുത്തുമോ ;
(ഡി)
പ്രസ്തുത
കേസുമായി ബന്ധപ്പെട്ട്
സ്റ്റേഷനില്‍
എന്തെങ്കിലും
കത്തിടപാടുകളോ
റിപ്പോര്‍ട്ടുകളോ
ഉണ്ടെങ്കില്‍ ആയതിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ?
എം.ബി.ബി.എസ്
വിദ്യാര്‍ത്ഥിനി കുമാരി ശംന
തസ്നീം ചികിത്സാ പിഴവ്
കാരണം മരണപ്പെട്ട സംഭവം
5525.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എറണാകുളം
ഗവണ്മെന്റ് മെഡിക്കല്‍
കോളേജിലെ രണ്ടാം വര്‍ഷ
എം.ബി.ബി.എസ്
വിദ്യാര്‍ത്ഥിനി
ആയിരുന്ന കുമാരി ശംന
തസ്നീം ചികിത്സാ പിഴവ്
കാരണം മരണപ്പെടാന്‍
ഇടയായ സംഭവത്തെ
സംബന്ധിച്ചുള്ള
ക്രൈംബ്രാഞ്ച്
അന്വേഷണത്തിന്റെ
പുരോഗതി
വ്യക്തമാക്കാമോ?
(ബി)
ക്രൈംബ്രാഞ്ച്
ഈ വിഷയത്തില്‍ അന്വേഷണ
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
ക്രൈംബ്രാഞ്ച്
അന്വേഷണത്തിലൂടെ
ചികിത്സ പിഴവിന്
കാരണക്കാരായവരെ
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍ ഇവര്‍ക്കെതിരെ
എന്തെല്ലാം അച്ചടക്ക
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
കെ.ടി.തോമസ്
കമ്മിഷൻ ശിപാര്‍ശകളും
ജനമൈത്രീ പോലീസ് സംവിധാനവും
5526.
ശ്രീ.സി.
ദിവാകരന്
,,
ജി.എസ്.ജയലാല്‍
ശ്രീമതി
സി.കെ. ആശ
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഏതൊരാള്‍ക്കും എപ്പോഴും
സമീപിക്കാവുന്നതരത്തില്
പോലീസിനെയും പോലീസ്
സ്റ്റേഷനുകളെയും
ജനസൗഹൃദമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
പോലീസിനെ
ജനസൗഹൃദമാക്കുന്നതിനുള്ള
കെ.ടി.തോമസ് കമ്മീഷന്റെ
ഏതെല്ലാം ശിപാര്‍ശകൾ
നടപ്പിലാക്കിയെന്ന്
വ്യക്തമാക്കുമോ;
(സി)
പോലീസില്‍
ക്രിമിനലുകള്‍
ഉണ്ടാകുന്നത്
തടയുന്നതിനായി
റിക്രൂട്ട്മെന്റ്
സമയത്ത് തന്നെ
ക്രിമിനല്‍ സ്വഭാവവും
പ്രവണതയും ഉള്ളവരെ
കണ്ടെത്തി
ഒഴിവാക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(ഡി)
കേരളത്തിലെ
എല്ലാ പോലീസ്
സ്റ്റേഷനുകളിലും
ജനമൈത്രീ പോലീസ്
സംവിധാനം
നടപ്പിലാക്കിയതു വഴി
എന്തെല്ലാം മാറ്റങ്ങള്‍
കൈവരിച്ചുവെന്ന്
വ്യക്തമാക്കുമോ?
ടോം
സക്കറിയയും സഹോദരങ്ങളും
ഭൂമി കയ്യേറിയതായ
പരാതിയില്‍ അന്വേഷണം
5527.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മൂന്നാറില്‍
സ്പിരിറ്റ് ഇന്‍ ജീസസ്
എന്ന സംഘടനയുടെ തലവന്‍
ടോം സക്കറിയയും
സഹോദരങ്ങളും ഏക്കര്‍
കണക്കിന് സര്‍ക്കാര്‍
ഭൂമി കയ്യേറിയതായ
പരാതിയില്‍ സ്പെഷ്യല്‍
ബ്രാഞ്ച് അന്വേഷണം
നടത്തിയിട്ടുണ്ടോ;
(ബി)
എങ്കില്‍
അന്വേഷണത്തില്‍
കണ്ടെത്തിയ വസ്തുതകള്‍
എന്തെല്ലാമാണെന്ന്
വെളിപ്പെടുത്തുമോ?
പിങ്ക്
പോലീസ് കൂടുതല്‍
സ്ഥലത്തേക്ക്
വ്യാപിപ്പിക്കാന്‍
നടപടികള്‍
5528.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പിങ്ക്
പോലീസിന്റെ ഉദ്ദേശ
ലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(ബി)
പിങ്ക്
പോലീസിംഗ് സംവിധാനം
കാര്യക്ഷമമാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്നു
വെളിപ്പെടുത്തുമോ ;
(സി)
പ്രസ്തുത
സംവിധാനം നിലവില്‍
എവിടെയെല്ലാമാണുള്ളത്;
ആയത് കൂടുതല്‍
സ്ഥലത്തേക്ക്
വ്യാപിപ്പിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കും?
ഡല്‍ഹി
മുനിസിപ്പല്‍
തെരഞ്ഞെടുപ്പില്‍
വിജയിച്ചവര്‍ക്ക് കേരളാ
ഹൗസില്‍ വിരുന്നു
സല്‍ക്കാരം
5529.
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഡല്‍ഹി
മുനിസിപ്പല്‍
തെരഞ്ഞെടുപ്പില്‍
വിജയിച്ചവര്‍ക്ക്
സര്‍ക്കാര്‍ ചെലവില്‍
കേരളാ ഹൗസില്‍ വിരുന്നു
സല്‍ക്കാരം നടത്തിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ വിശദാംശം
വ്യക്തമാക്കാമോ;
(ബി)
ഈ
വിഷയത്തില്‍
സര്‍ക്കാരിന്
എന്തെങ്കിലും പരാതി
ലഭിച്ചിട്ടുണ്ടോ;എങ്കിൽ
എന്താണെന്നു
വെളിപ്പെടുത്തുമോ ;
(സി)
എങ്കില്‍
പരാതിയിന്മേലുള്ള
നടപടികള്‍ ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ?
ജിഷ്ണു
പ്രണോയിയുടെ അമ്മ മഹിജയും
ബന്ധുക്കളും നടത്തിയ
നിരാഹാര സത്യാഗ്രഹം
5530.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജിഷ്ണു
പ്രണോയിയുടെ അമ്മ
മഹിജയും ബന്ധുക്കളും
നടത്തിയ നിരാഹാര
സത്യാഗ്രഹം
അവസാനിപ്പിക്കാനായി
സര്‍ക്കാരോ
സര്‍ക്കാര്‍
പ്രതിനിധികളോ
മഹിജയുമായോ
ബന്ധുക്കളുമായോ
ഏതെങ്കിലും കരാറില്‍
ഏര്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കിൽ
പ്രസ്തുത കരാറിലെ
വ്യവസ്ഥകള്‍
എന്തെല്ലാമായിരുന്നു;
ഇതുപ്രകാരം എന്തെല്ലാം
നടപടികള്‍ ഇതിനകം
സ്വീകരിച്ചു;
(സി)
പ്രസ്തുത
കരാറിന്റെ പകര്‍പ്പ്
മഹിജക്കോ,
ബന്ധുക്കള്‍ക്കോ
കെെമാറിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
കാരണമെന്താണ് ;
(ഡി)
പ്രസ്തുത
കരാറിന്റെ പകര്‍പ്പ്
മേശപ്പുറത്ത്
വയ്ക്കുാമോ?
പോലീസ്
ഡ്രൈവര്‍മാർക്ക് പ്രമോഷന്
ലഭിക്കാത്ത സാഹചര്യം
5531.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസിലെ
ഇതര സാങ്കേതിക വിഭാഗം
ജീവനക്കാരുമായി
താരതമ്യം ചെയ്യുമ്പോള്‍
പോലീസ്
ഡ്രൈവര്‍മാര്‍ക്ക്
എച്ച്.സി , എ.എസ്.ഐ
തസ്തികകളിലേക്ക്
പ്രമോഷന് ലഭിക്കാത്ത
സാഹചര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
പോലീസ്
ഡ്രൈവര്‍മാരെ എച്ച്.സി
, എ.എസ്.ഐ
തസ്തികകളിലേക്ക്
സ്ഥാനക്കയറ്റം
നല്‍കുന്നതിന് ഉത്തരവ്
നല്കിയിരുന്നുവോ ;
(സി)
എങ്കിൽ
പ്രസ്തുത ഉത്തരവിന്മേൽ
സ്വീകരിച്ച തുടര്‍
നടപടികള്‍
വിശദമാക്കുമോ;
(ഡി)
പോലീസ്
ഡ്രൈവര്മാര്ക്ക്എച്ച്.സി
, എ.എസ്.ഐ
തസ്തികകളിലേക്ക്
പ്രമോഷന്
ഉറപ്പുവരുത്താന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ ?
പോലീസ്
ടെലികമ്മ്യൂണിക്കേഷന്‍
വിഭാഗത്തിൽ നിയമനം
5532.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
പോലീസ്
ടെലികമ്മ്യൂണിക്കേഷൻ
വിഭാഗത്തിൽ 2015 ന്
ശേഷം ഇന്‍സ്പെക്ടര്‍,
സബ്ബ് ഇന്‍സ്പെക്ടര്‍,
അസിസ്റ്റന്റ് സബ്
ഇന്‍സ്പെക്ടര്‍,
സീനിയര്‍ സിവില്‍
പോലീസ് ഓഫീസര്‍
തുടങ്ങിയ തസ്തികകളില്‍
വരുന്ന ഒഴിവുകളിൽ
യഥാസമയം സ്ഥാനക്കയറ്റം
നല്‍കാതെ കാലതാമസം
വരുത്തി നിലവിലുള്ള
ഉദ്യോഗസ്ഥരുടെ
അവസരങ്ങള്‍
നിഷേധിക്കുന്ന സാഹചര്യം
സര്‍ക്കാര്‍
പരിശോധിക്കുമോ;
(ബി)
നിലവിലുള്ള
കേരള പോലീസ്
ടെലികമ്മ്യൂണിക്കേഷന്റെ
അംഗസംഖ്യയും ഒഴിവുകളും
യൂണിറ്റും റാങ്കും
വേർതിരിച്ചു
വ്യക്തമാക്കാമോ;
സംസ്ഥാന
സുരക്ഷാ കമ്മീഷന്
5533.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സുരക്ഷാ കമ്മീഷന്
അംഗങ്ങള്‍ ആരെല്ലാമാണ്;
പ്രസ്തുത കമ്മീഷന്റെ
ചുമതലകള്‍
എന്തെല്ലാമാണ്;
(ബി)
പ്രസ്തുത
കമ്മീഷന്റെ യോഗം
അവസാനമായി ചേര്‍ന്നത്
എന്നാണ്;
(സി)
2017
മേയ് 4-ാം തീയതി
ചേരുവാനിരുന്ന യോഗം
മാറ്റിവയ്ക്കേണ്ടിവന്ന
സാഹചര്യം
എന്തായിരുന്നുവെന്ന്
വ്യക്തമാക്കുമോ?
പോലീസ്
ആസ്ഥാനത്തെ ജൂനിയര്‍
സൂപ്രണ്ട് കുമാരി ബീനയുടെ
സ്ഥലം മാറ്റം
5534.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
ആസ്ഥാനത്തെ ജൂനിയര്‍
സൂപ്രണ്ട് കുമാരി ബീനയെ
സംസ്ഥാന പോലീസ് മേധാവി
സ്ഥലം മാറ്റിയിരുന്നോ
; എങ്കില്‍ എന്ത്
കാരണത്താലാണ് സ്ഥലം
മാറ്റിയത്;
(ബി)
പോലീസ്
ആസ്ഥാനത്തിന്
പുറത്തേക്കാണോ
പ്രസ്തുത സ്ഥലം മാറ്റം
ഉത്തരവായത് ; ഏത്
സീറ്റിലേക്കാണ് സ്ഥലം
മാറ്റിയതെന്നറിയിക്കാമോ;
(സി)
പോലീസ്
മേധാവിയുടെ പ്രസ്തുത
ഉത്തരവ്
റദ്ദാക്കിയിട്ടുണ്ടോ ;
ഉണ്ടെങ്കില്‍ അതിനുള്ള
കാരണമെന്താണ്;
(ഡി)
സംസ്ഥാന
പോലീസ് മേധാവിയുടെ
ഉത്തരവ് അനുസരിക്കാത്ത
കീഴ് ജീവനക്കാരിയുടെ
നടപടി സര്‍വ്വീസ്
ചട്ടങ്ങളുടെ ലംഘനമാകയാൽ
അവര്‍ക്കെതിരെ എന്ത്
നടപടി സ്വീകരിച്ചു
എന്ന് വ്യക്തമാക്കുമോ ;
(ഇ)
സംസ്ഥാന
പോലീസ് അധികാരിക്ക്
തന്റെ കീഴിലുള്ള നോണ്‍
ഗസറ്റഡ് റാങ്കിലുള്ള
ഒരു ഉദ്യോഗസ്ഥയെ സ്ഥലം
മാറ്റാന്‍
അധികാരമില്ലേ;
(എഫ്)
പ്രസ്തുത
ഉദ്യോഗസ്ഥ തന്റെ
ട്രാന്‍സ്ഫറിനെതിരെ
ചീഫ് സെക്രട്ടറിക്ക്
പരാതി നല്‍കിയിരുന്നോ;
ഉണ്ടെങ്കില്‍ ഏത്
സര്‍വ്വീസ് റൂളിലെ ഏത്
ചട്ടപ്രകാരമാണ് എന്ന്
വ്യക്തമാക്കുമോ ;
(ജി)
സംസ്ഥാനത്തു
വകുപ്പ് മേധാവികള്‍
നടത്തുന്ന എല്ലാ
സ്ഥലമാറ്റങ്ങളിലും
സര്‍ക്കാര്‍ ഭാവിയില്‍
ഇടപെടുമോ; അതിനുള്ള
അപേക്ഷകള്‍ ചീഫ്
സെക്രട്ടറിക്ക്
നല്കിയാല്
മതിയാകുമോ?
ചേലക്കര
മണ്ഡലത്തിലെ സിവില്‍ പോലീസ്
ഓഫീസര്‍മാരുടെ ഒഴിവു
നികത്താൻ നടപടി
5535.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചേലക്കര
നിയോജകമണ്ഡലത്തിലെ
പഴയന്നൂര്‍ , ചേലക്കര,
ചെറുതുരുത്തി എന്നീ
പോലീസ്
സ്റ്റേഷനുകളിലായി എത്ര
സിവില്‍ പോലീസ്
ഓഫീസര്‍മാരുടെ തസ്തികകൾ
അനുവദിച്ചിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കുമോ
;
(ബി)
ഇതില്‍
എത്ര തസ്തികകള്‍ ഓരോ
പോലീസ് സ്റ്റേഷനുകളിലും
ഒഴിഞ്ഞുകിടക്കുന്നുണ്ട്;
(സി)
പ്രസ്തുത
പോലീസ് സ്റ്റേഷനുകളുടെ
വിശാലമായ പ്രവര്‍ത്തന
പരിധി കണക്കിലെടുത്ത്
ഒഴിഞ്ഞുകിടക്കുന്ന
സിവില്‍ പോലീസ്
ഓഫീസര്‍മാരുടെ തസ്തിക
നികത്തുന്നതിന്
ഉൗര്‍ജിത നടപടി
സ്വീകരിക്കുമോ; എങ്കിൽ
വിശദാംശം ലഭ്യമാക്കുമോ
?
എംപാനല്‍
ഡ്രൈവർ പ്രേമചന്ദ്രകുമാറിനെ
ലോക്കപ്പിൽ മര്‍ദ്ദിച്ച
പോലീസുകാര്‍ക്കെതിരെ നടപടി
5536.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി
എംപാനല്‍
ഡ്രൈവറായിരുന്ന
വെള്ളിമണ്‍ വെസ്റ്റ്
പ്രതാപമന്ദിരത്തില്
ബി.
പ്രേമചന്ദ്രകുമാറിനെതിരെ
പുനലൂര്‍ ജുഡീഷ്യല്‍
ഫസ്റ്റ് ക്ലാസ്
മജിസ്ട്രേറ്റ്
കോടതിയില്‍ രജിസ്റ്റർ
ചെയ്ത സി.സി. 1728/2009
നമ്പര്‍ കേസില്‍
സി.ആര്.പി.സി.173(8)
പ്രകാരം ഡിറ്റക്ടീവ്
ഇന്‍സ്പെക്ടര്‍,
സി.ബി.സി.ഐ.ഡി കൊല്ലം
സബ് യൂണിറ്റ് നടത്തിയ
പുനരന്വേഷണത്തില്‍
വെളിവായ കാര്യങ്ങള്‍
എന്തൊക്കെയാണ്;
(ബി)
പുനലൂര്‍
പോലീസ് ടിയാനെതിരെ
കള്ളക്കേസ്
എടുക്കുകയായിരുന്നു
എന്ന പരാതിയിന്മേലും
ടിയാനെ കുണ്ടറ പോലീസ്
ലോക്കപ്പില്‍
മര്‍ദ്ദിച്ചുവെന്ന
പരാതിയിലും അന്വേഷണം
നടത്തിയോ; എങ്കില്‍
പ്രസ്തുത
അന്വേഷണത്തില്‍
കുറ്റക്കാരെന്ന്
കണ്ടെത്തിയ
പോലീസുകാര്‍ക്കെതിരെ
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശം
വ്യക്തമാക്കുമോ ?
കായംകുളം
പോലീസ് സ്റ്റേഷനില്‍
ജീപ്പ് അനുവദിക്കുന്നതിനുളള
നടപടി
5537.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കായംകുളം
പോലീസ് സ്റ്റേഷനില്‍
ജീപ്പുകളുടെ
പരിമിതികാരണം
ക്രമസമാധാന പാലന
പ്രവര്‍ത്തനങ്ങള്‍
സുഗമമായി നടത്താന്‍
കഴിയുന്നില്ലെന്നുളള
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഈ സ്റ്റേഷന്റെ
പരിധിയില്‍ ഫ്ലൈയിംഗ്
സ്ക്വാഡ്, പൈലറ്റ്,
ലോ-ആന്റ് ഓര്‍ഡര്‍
പ്രവര്‍ത്തനങ്ങള്‍ക്കായി
ഒരു ജീപ്പ്കൂടി
അനുവദിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ?
സ്ത്രീയെ
അപമാനിച്ചുവെന്ന പരാതിയില്‍
തുടര്‍ നടപടികള്‍
5538.
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്ത്രീയെ
അപമാനിച്ചതില്‍
നടപടിയെടുക്കണമെന്ന്
ആവശ്യപ്പെട്ട് ശ്രീമതി
രത്നമ്മ എന്നയാള്‍
ശ്രീകാര്യം പോലീസ്
സ്റ്റേഷനില്‍ 2017
മാര്‍ച്ചില്‍
സമര്‍പ്പിച്ച പരാതി
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടോ;ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ലളിതകുമാരി
വേഴ്സസ് സ്റ്റേറ്റ് ഓഫ്
ഉത്തര്‍പ്രദേശ് കേസിലെ
ഉത്തരവ് ഈ കേസില്‍
ബാധകമാണോ;
വ്യക്തമാക്കാമോ;
(സി)
എഫ്.ഐ.ആര്
രജിസ്റ്റര്‍
ചെയ്യാത്തത്
ചൂണ്ടിക്കാട്ടി ബഹു
മുഖ്യമന്ത്രിക്ക് പരാതി
നല്കിയതിന്മേല്
അന്വേഷിച്ച് പരാതിയില്‍
കഴമ്പില്ല എന്ന്
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
(ഡി)
സ്ത്രീയെ
അസഭ്യം പറഞ്ഞുവെന്ന
പരാതിയിലും മൊഴിയിലും
എഫ്.ഐ.ആര് രജിസ്റ്റര്‍
ചെയ്യാത്തവര്‍ക്കെതിരെ
നടപടി സ്വീകരിക്കുമോ;
(ഇ)
ഈ
വിഷയം സിവില്‍ കേസെന്ന്
പോലീസ് വിധിയെഴുതിയത്
എന്തിന്റെ
അടിസ്ഥാനത്തിലാണെന്ന്
വ്യക്തമാക്കുമോ;
പെരിയയിലെ
കെ.എ.പി. സബ് ക്യാമ്പ്
ബറ്റാലിയനായി ഉയർത്താന്‍
നടപടി
5539.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ പെരിയയില്‍
കെ.എ.പി. നാലാം
ബറ്റാലിയന്റെ സബ്
ക്യാമ്പ് നിലവില്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
എങ്കിൽ വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
കാസര്‍ഗോഡിന്റെ
പ്രത്യേക സാഹചര്യം
കണക്കിലെടുത്ത്
പ്രസ്തുത സബ് ക്യാമ്പ്
ഒരു കെ.എ.പി.
ബറ്റാലിയനായി
ഉയര്‍ത്തുന്ന വിഷയം
പരിഗണിക്കുമോ; എങ്കിൽ
ഇതുസംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ?
തൃശ്ശൂര്‍
സഹകരണ വകുപ്പ് ഓഫീസിൽ
അതിക്രമിച്ച് കയറി രേഖകള്‍
നശിപ്പിക്കാൻ ശ്രമിച്ച
സംഭവം
5540.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃശ്ശൂര്‍
ജില്ലാ കളക്ട്രേറ്റിലെ
സഹകരണ ജോയിന്റ്
രജിസ്ട്രാര്‍ ഓഫീസില്‍
17.4.2017ന് രാത്രി
അതിക്രമിച്ച് കയറി
പ്രധാനരേഖകള്‍
നശിപ്പിക്കാനും
മോഷ്ടിക്കാനും ശ്രമിച്ച
സംഭവവുമായി
ബന്ധപ്പെട്ട്
കുറ്റക്കാര്‍ക്കെതിരെ
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
വിശദമാക്കാമോ;
(ബി)
ഇതു
സംബന്ധിച്ച് പോലീസ്
ആരെയെങ്കിലും
കസ്റ്റഡിയില്‍
എടുത്തിട്ടുണ്ടോ;
എങ്കിൽ വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
അതീവ
സുരക്ഷാ മേഖലയില്‍
അതിക്രമിച്ച് കയറി
ഫയലുകള്‍
നശിപ്പിക്കാന്‍
ശ്രമിച്ച കേസില്‍
കുറ്റക്കാരെ കണ്ടെത്തി
നിയമത്തിന് മുന്നില്‍
കൊണ്ട് വരാന്‍ അടിയന്തര
നടപടി സ്വീകരിക്കുമോ ?
മോട്ടോര്‍
വാഹന നിയമം ലംഘിക്കുന്ന
ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
5541.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മോട്ടോര്‍ വാഹന
നിയമങ്ങള്‍
ജനങ്ങള്‍ക്ക് മേല്‍
കര്‍ശനമായി
നടപ്പിലാക്കുമ്പോഴും,
നിയമം നടപ്പിലാക്കുന്ന
പോലീസ്, മോട്ടോര്‍
വെഹിക്കിള്‍
ഉദ്യോഗസ്ഥര്‍
തുടങ്ങിയവർ പ്രസ്തുത
നിയമങ്ങള്‍
പാലിക്കുന്നുണ്ടോ;
(ബി)
ഹെല്‍മെറ്റും
സീറ്റ് ബെല്‍റ്റും
ധരിക്കാതെയും പകല്‍
സമയങ്ങളിലും അടിയന്തര
ആവശ്യമില്ലാത്തപ്പോഴും
ബീക്കണ്‍ ലൈറ്റുകള്‍
ഉപയോഗിച്ചും ഫുട്ട്
പാത്തുകളില്‍ വാഹനം
പാര്‍ക്ക് ചെയ്തും
നിയമം ലംഘിക്കുന്ന
പോലീസ്, മോട്ടോര്‍
വെഹിക്കിള്‍
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടികള്‍
സ്വീകരിക്കുമോ;
(സി)
സർക്കാർ
വാഹനങ്ങൾ
തിരിച്ചറിയാന്‍
കഴിയുമെന്നിരിക്കെ
ഇത്തരത്തില്‍ നിയമം
തെറ്റിക്കുന്നവര്‍ക്കെതിരെ
സാമൂഹ്യ
മാധ്യമങ്ങളിലൂടെ
ലഭിക്കുന്ന
റിപ്പോര്‍ട്ടുകളില്‍
നടപടി സ്വീകരിക്കുമോ?
എലത്തൂര്‍
പൊലീസ് സ്റ്റേഷന് കെട്ടിടം
നിര്‍മ്മാണം
5542.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ആസ്തി
വികസനഫണ്ടില്‍
ഉള്‍പ്പെടുത്തിയ
കോഴിക്കോട് ജില്ലയിലെ
എലത്തൂര്‍ പൊലീസ്
സ്റ്റേഷന് കെട്ടിടം
നിര്‍മ്മിക്കുന്നതിനുള്ള
നടപടികള്‍
എത്രത്തോളമായെന്ന്
വ്യക്തമാക്കാമോ?
മഹാരാജാസ്
കോളേജില്‍
വിദ്യാര്‍ത്ഥികളുടെ
മുറിയില്‍ മാരകായുധങ്ങള്‍
കണ്ടെത്തിയ കേസ്
5543.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എറണാകുളം
മഹാരാജാസ് കോളേജില്‍
വിദ്യാര്‍ത്ഥികള്‍ക്കായി
അനുവദിച്ചിരുന്ന
സ്റ്റാഫ്
ക്വാര്‍ട്ടേഴ്സ്
മുറിയില്‍ നിന്നും
മാരകായുധങ്ങള്‍
കണ്ടെത്തിയിരുന്നോ;
(ബി)
ഏത്
നിയമപ്രകാരമാണ് പോലീസ്
ഇക്കാര്യത്തില്‍ കേസ്
രജിസ്റ്റര്‍
ചെയ്തിരിക്കുന്നത്;
അന്വേഷണം ഏത്
ഘട്ടത്തിലാണ്;
(സി)
പ്രസ്തുത
മുറിയില്‍ നിന്നും
കണ്ടെത്തിയത്
കെട്ടിടനിര്‍മ്മാണ
സാമഗ്രികള്‍
ആയിരുന്നുവെന്ന് പോലീസ്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
(ഡി)
എഫ്.ഐ.ആര്-ന്റെയും,
സെര്‍ച്ച്
ലിസ്റ്റിന്റെയും
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഇ)
സമീപത്ത്
കെട്ടിടനിര്‍മ്മാണം
നടക്കുന്ന സ്ഥലത്ത്
നിന്നും ഏതെങ്കിലും
കെട്ടിടനിര്‍മ്മാണ
സാമഗ്രികള്‍ കളവ്
പോയതായി പരാതി
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏതെല്ലാം
സാധനസാമഗ്രികള്‍
നഷ്ടമായി എന്നാണ് പരാതി
ലഭിച്ചിട്ടുള്ളത്;
വിശദാംശം
വെളിപ്പെടുത്തുമോ ?
ഹരിപ്പാട്
മണ്ഡലത്തില്‍ നടന്ന
രാഷ്ട്രീയ കൊലപാതകങ്ങളും
ഗുണ്ടാ മാഫിയാ ആക്രമണങ്ങളും
5544.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹരിപ്പാട്
നിയോജകമണ്ഡലത്തില്‍
2016 ഡിസംബര്‍ ഒന്നു
മുതല്‍ എത്ര രാഷ്ട്രീയ
കൊലപാതകങ്ങളും ഗുണ്ടാ
മാഫിയാ ആക്രമണങ്ങളും
നടന്നിട്ടുണ്ടെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
ഗുണ്ടാ ആക്രമണത്തില്‍
എത്ര പേര്
കൊല്ലപ്പെടുകയും എത്ര
പേര്‍ക്ക്
പരിക്കേല്‍ക്കുകയും
ചെയ്തിട്ടുണ്ട്;
വിശദാംശം
വ്യക്തമാക്കാമോ;
(സി)
ഈ
കേസുകളിലെല്ലാമായി എത്ര
പേരെ ഇതുവരെ
അറസ്റ്റുചെയ്തിട്ടുണ്ട്;
(ഡി)
ഗുണ്ടാ
- മാഫിയാ ആക്രമണങ്ങള്‍
അമര്‍ച്ച ചെയ്യുന്നതിന്
ശക്തമായ നടപടി
സ്വീകരിക്കുമോ?
എയിംഫില്‍
ഇന്റര്‍നാഷണല്‍
അക്കാദമിയിലെ
വിദ്യാര്‍ത്ഥികളുടെ തടഞ്ഞ്
വച്ച സര്‍ട്ടിഫിക്കറ്റുകള്‍
തിരികെ നല്കാൻ നടപടി
5545.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എയിംഫില്‍
ഇന്റര്‍നാഷണല്‍
അക്കാദമി എന്ന
സ്ഥാപനത്തെക്കുറിച്ച്
സര്‍ക്കാരിനും
പോലീസിനും പരാതികള്‍
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ പരാതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
പ്രസ്തുത പരാതികളില്‍
എന്ത് നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കുമോ;
(ബി)
ഉയര്‍ന്ന
ഫീസ് അടയ്ക്കാന്‍
മാര്‍ഗ്ഗമില്ലാതെയും
മറ്റും പഠനം
നിര്‍ത്തിയ, പ്രസ്തുത
സ്ഥാപനത്തിലെ
വിദ്യാര്‍ത്ഥികളുടെ
സര്‍ട്ടിഫിക്കറ്റുകള്‍
തിരികെ നല്‍കാതെ തടഞ്ഞ്
വയ്ക്കുന്നതുമൂലം
വിദ്യാര്‍ത്ഥികള്‍ക്കുണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
പരിഹരിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
വ്യാജപ്രചരണങ്ങളിലൂടെ
കുട്ടികളെ ആകര്‍ഷിച്ച്
വന്‍തുക ഫീസായി
കെെക്കലാക്കിയശേഷം
അംഗീകാരമില്ലാത്ത
സര്‍ട്ടിഫിക്കറ്റുകള്‍
നല്കി കുട്ടികളെ
പറ്റിക്കുന്ന ഇത്തരം
സ്ഥാപനങ്ങളെ
നിയന്ത്രിക്കുവാന്‍
കര്‍ശന നടപടി
സ്വീകരിക്കുമോ?
മൂന്നാറിലെ
ട്രാഫിക്ക്
ബ്ലോക്ക്പരിഹരിക്കാന്
നടപടി
T 5546.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേവികുളം
നിയോജക മണ്ഡലത്തിലെ
മൂന്നാറില്‍ വിനോദ
സഞ്ചാരികളുടെ
തിരക്കുമൂലം
അനുഭവപ്പെടുന്ന
ട്രാഫിക്ക് ബ്ലോക്ക്
പരിഹരിക്കാന്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇല്ലെങ്കില്‍
ഇത് പരിഹരിക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശം
വെളിപ്പെടുത്തുമോ ?
കേസുകളില്‍
ഉള്‍പ്പെട്ട വാഹനങ്ങള്‍
നീക്കം ചെയ്യാന്‍ നടപടി
5547.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
സ്റ്റേഷനുകളിലും
സ്റ്റേഷനുകളുടെ സമീപ
റോഡുകളിലും കേസുകളില്‍
ഉള്‍പ്പെട്ട വാഹനങ്ങള്‍
കിടക്കുന്നതു മൂലം
ഗതാഗതതടസ്സവും മറ്റ്
ബുദ്ധിമുട്ടുകളും
ഉണ്ടാകുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഇങ്ങനെ
റോഡ് സൈഡുകളില്‍
കിടക്കുന്ന വാഹനങ്ങള്‍
നീക്കം ചെയ്യാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിയ്ക്കുമെന്ന്
വിശദമാക്കാമോ?
സ്മാര്‍ട്ട്
പോലീസ് സ്റ്റേഷനുകള്‍ക്ക്
ലഭ്യമാക്കുന്ന സൗകര്യങ്ങള്‍
5548.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തലസ്ഥാനത്ത്
ഏതെല്ലാം പോലീസ്
സ്റ്റേഷനുകളെയാണ്
സ്മാര്‍ട്ട് പോലീസ്
സ്റ്റേഷനുകളായി
പ്രഖ്യാപിച്ചിട്ടുളളത്;
(ബി)
സ്മാര്‍ട്ട്
പോലീസ് സ്റ്റേഷനുകളായി
പ്രഖ്യാപിക്കുന്ന
പോലീസ്
സ്റ്റേഷനുകള്‍ക്ക്
ലഭ്യമാക്കുന്ന
സൗകര്യങ്ങള്‍
എന്തെല്ലാമാണ്;വിശദാംശം
ലഭ്യമാക്കുമോ ?
കാസര്‍കോട്
ജില്ലയിലെ
പോലീസുദ്യോഗസ്ഥരുടെ സേവന
കാലം
5549.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍കോട്
ജില്ലയിലെ
പ്രിന്‍സിപ്പല്‍ സബ്
ഇന്‍സ്പെക്ടറടക്കമുള്ള
പോലീസുകാരുടെ പേരു
വിവരം പോലീസ്
സ്റ്റേഷനുകള്‍ തിരിച്ചു
വ്യക്തമാക്കാമോ;
(ബി)
ഇവര്‍
ഇപ്പോള്‍ ജോലി
ചെയ്തുവരുന്ന
സ്റ്റേഷനുകളില്‍ എത്ര
കാലമായി
തുടരുന്നുവെന്നും ഇതേ
സ്റ്റേഷനുകളില്‍ എത്ര
കാലം
പ്രവർത്തിച്ചിരുന്നുവെന്നും
വെളിപ്പെടുത്തുമോ ;
(സി)
ജോലിചെയ്യുന്ന
പോലീസ്
സ്റ്റേഷനുകളില്‍ നിന്ന്
എത്ര അകലെയാണ് ഇവരുടെ
സ്ഥിര താമസമെന്നും
വ്യക്തമാക്കാമോ?
പോലീസുകാര്‍
സാമൂഹ്യമാധ്യമങ്ങള്‍ വഴി
പ്രതികരണങ്ങള്‍
നടത്തരുതെന്നുള്ള
സര്‍ക്കുലര്‍
5550.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസുകാര്‍
ഫെയ്സ് ബുക്ക്, വാട്സ്
ആപ് തുടങ്ങിയ
സാമൂഹ്യമാധ്യമങ്ങള്‍
വഴി പ്രതികരണങ്ങള്‍
നടത്തരുതെന്ന്
ഡി.ജി.പി. സര്‍ക്കുലര്‍
പുറപ്പെടുവിച്ചിട്ടുണ്ടോ;
എങ്കില്‍ അതിനുള്ള
സാഹചര്യമെന്താണെന്ന്
വെളിപ്പെടുത്തുമോ ;
(ബി)
ജിഷ്ണു പ്രണോയിയുടെ
അമ്മയെ പോലീസ്
ആസ്ഥാനത്തിന് മുന്നില്‍
വച്ച് വലിച്ചിഴച്ച
പോലീസ് നടപടിയെ
ന്യായികരിച്ചുകൊണ്ട്
കേരള പോലീസ് ഓഫീസേഴ്സ്
അസോസിയേഷന് സംസ്ഥാന
ജനറല്‍ സെക്രട്ടറി
സി.ആര് ബിജു
6.4.2017ല്‍ ഫെയ്സ്
ബൂക്കില് പോസ്റ്റ്
ചെയ്യ വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
ഡി.ജി.പി.യുടെ
സര്‍ക്കുലറിന്
വിരുദ്ധമായി ഫെയ്സ്
ബുക്ക് ഉപയോഗിച്ച
ഉദ്യോഗസ്ഥനെതിരെ എന്ത്
നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ?
കരുനാഗപ്പള്ളി
പോലീസ് സ്റ്റേഷനോടു
ചേര്‍ന്നുള്ള പോലീസ്
ക്വാര്‍ട്ടേഴ്സുകള്‍
5551.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
പോലീസ് സ്റ്റേഷനോടു
ചേര്‍ന്ന് പോലീസ്
ക്വാര്‍ട്ടേഴ്സുകള്‍
സ്ഥാപിച്ചിട്ടുള്ള
സ്ഥലത്തിന്റെ വിസ്തൃതി
എത്രയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇവിടെ
ഉപയോഗപ്രദമായ എത്ര
ക്വാര്ട്ടേഴ്സുകളുണ്ടെന്ന്
വ്യക്തമാക്കുമോ;
അറ്റകുറ്റപണിയിലൂടെ
മെച്ചപ്പെടുത്താവുന്ന
ക്വാര്‍ട്ടേഴ്സുകള്‍
എത്രയെന്ന്
വ്യക്തമാക്കുമോ;
(സി)
എത്ര
കുടുംബങ്ങള്‍ ഇവിടെ
താമസിക്കുന്നുണ്ടെന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രയോജനപ്രദമല്ലാത്ത
ക്വാര്‍ട്ടേഴ്സുകള്‍
പൊളിച്ചുനീക്കി
ഫ്ലാറ്റ് മാതൃകയില്‍
ക്വാര്‍ട്ടേഴ്സ്
നിര്‍മ്മിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
കേരളത്തിലേക്ക്
കള്ളക്കടത്ത് നടത്തിയതുമായി
ബന്ധപ്പെട്ട് രജിസ്റ്റര്‍
ചെയ്ത കേസുകള്‍
5552.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മറ്റു
സംസ്ഥാനങ്ങളില്‍
നിന്നും കേരളത്തിലേക്ക്
സ്വര്‍ണ്ണവും
മയക്കുമരുന്നും
ഉള്‍പ്പെടെയുള്ളവ
കടത്തിയതുമായി
ബന്ധപ്പെട്ട്എത്ര
കേസുകള്‍ കഴിഞ്ഞ ഒരു
വര്‍ഷത്തിനിടെ
കേരളത്തില്‍
രജിസ്റ്റര്‍
ചെയ്തിതിട്ടുണ്ട് എന്ന്
ഇനം തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ഇതിന്
അന്താരാഷ്ട്ര
മാര്‍ക്കറ്റില്‍ എത്ര
രൂപ വിലവരുന്നതാണ്;
ഏതെല്ലാം
മാര്‍ഗ്ഗങ്ങളിലൂടെയാണ്
കള്ളക്കടത്ത്
നടന്നിട്ടുള്ളത്;
പ്രധാനമായി കേരളത്തിലെ
ഏതെല്ലാം സ്ഥലങ്ങള്‍
വഴിയാണ് കള്ളക്കടത്ത്
നടക്കുന്നത് ;
(സി)
കര്‍ണ്ണാടക,
കേരള - തമിഴ്നാട്
സംസ്ഥാനാതിര്ത്തിയിലൂടെ
സ്വര്‍ണ്ണവും
കഞ്ചാവുള്‍പ്പെടെയുള്ള
മയക്കുമരുന്നുകളും
കള്ളക്കടത്ത്
നടത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് തടയാന്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ?
സ്ത്രീകള്‍ക്കും
കുട്ടികള്‍ക്കും നേരെയുള്ള
അതിക്രമങ്ങള്‍
5553.
ശ്രീ.സണ്ണി
ജോസഫ്
,,
കെ.മുരളീധരന്
,,
ഹൈബി ഈഡന്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്ത്രീകള്‍ക്കും
കുട്ടികള്‍ക്കും
നേരെയുള്ള
അതിക്രമങ്ങള്‍
ഭീതിജനകമായ വിധത്തില്‍
വര്‍ദ്ധിച്ച സാഹചര്യം
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
പത്ത്
വയസ്സിന് താഴെയുള്ള
പിഞ്ചുകുഞ്ഞുങ്ങള്‍വരെ
ലൈംഗികമായി
ആക്രമിക്കുപ്പെടുന്നുവെന്ന
മാധ്യമറിപ്പോര്‍ട്ടുകളുടെ
അടിസ്ഥാനത്തില്‍
ഇക്കാര്യത്തില്‍
ഗൗരവതരമായ ഇടപെടല്‍
ഉണ്ടാകുമോ;
(സി)
അമിതമായ
മദ്യഉപഭോഗവും,
മയക്കുമരുന്നിന്റെ
സ്വാധീനവും ഇത്തരം
കുറ്റകൃത്യങ്ങള്‍
വര്‍ദ്ധിക്കുന്നതിന്
ഇടയാക്കിയിട്ടുണ്ടോ
എന്ന കാര്യം
പരിശോധിക്കുമോ;
(ഡി)
സ്ത്രീകള്‍ക്കും
കുട്ടികള്‍ക്കുമെതിരെയുള്ള
അതിക്രമം തടയുന്നതിന്
പോലിസില്‍ ഒരു പ്രത്യേക
സംവിധാനം
സ്ഥാപിക്കുന്നതിനെക്കുറിച്ച്
ആലോചിക്കുമോ?
അതിരപ്പിള്ളിയിലെ
മലക്കപ്പാറയില്‍ പോലീസ്
സ്റ്റേഷന് പുതിയകെട്ടിടം
5554.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അതിരപ്പിള്ളി
പഞ്ചായത്തില്‍പ്പെടുന്ന
മലക്കപ്പാറയില്‍,
നിലവില്‍
ജീര്‍ണ്ണാവസ്ഥയിലുള്ള
കെട്ടിടത്തില്‍
പ്രവര്‍ത്തിച്ചു വരുന്ന
പോലീസ് സ്റ്റേഷന്
പുതിയകെട്ടിടം
നിര്‍മ്മിക്കുന്നതിനായി
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത് സംബന്ധിച്ച
നടപടികള്‍ ഏത്
ഘട്ടത്തിലാണ്;
(സി)
ഇല്ലെങ്കില്‍
പുതിയകെട്ടിടം
നി൪മ്മിക്കുന്നതിനാവശ്യമായ
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
നങ്ങ്യാര്‍കുളങ്ങരയിൽ
ജലജസുരന് എന്ന
വീട്ടമ്മയുടെ കൊലപാതകം
5555.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹരിപ്പാട്
നങ്ങ്യാര്‍കുളങ്ങര
പാലമൂട് തെക്കുഭാഗത്ത്
ഭാരതിവീട്ടില് ജലജ
സുരന് എന്ന
വീട്ടമ്മയുടെ കൊലപാതകം
സംബന്ധിച്ച അന്വേഷണം
എത് ഘട്ടത്തിലാണ്;
(ബി)
ഈ
കേസിലെ പ്രതികളെ
അറസ്റ്റ്
ചെയ്തിട്ടുണ്ടോ;
ഇല്ലെങ്കില്‍
കാരണമെന്താണ്;
(സി)
ക്രൈംബ്രാഞ്ച്
അന്വേഷണത്തില്‍
എന്തെങ്കിലും വീഴ്ച
സംഭവിച്ചതായി
കണ്ടെത്തിയിട്ടുണ്ടോ;വ്യക്തമാക്കാമോ;
(ഡി)
ഈ
കേസ്
ഏറ്റെടുക്കുന്നതിന്
സി.ബി.ഐ. യോട് സർക്കാർ
വീണ്ടും
ആവശ്യപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ കത്തിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഇ)
സി.ബി.ഐ.
അന്വേഷണം
ഏറ്റെടുത്തില്ലെങ്കില്‍
കുറ്റാന്വേഷണത്തില്‍
പ്രാഗല്ഭ്യം തെളിയിച്ച
സമര്‍ത്ഥരായ
പോലീസുദ്യോഗസ്ഥരെ
കൊണ്ട് ഈ കേസ്
അന്വേഷിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
2011-16
കാലയളവില്‍ രജിസ്റ്റര്‍
ചെയ്ത
സ്ത്രീപീഡനക്കേസ്സുകള്
5556.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2011-16
കാലയളവില്‍ എത്ര
സ്ത്രീപീഡനക്കേസ്സുകള്
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
വിശദവിവരം നല്‍കുമോ;
(ബി)
ഇതില്‍
എത്ര കേസ്സുകള്‍ ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
തെളിയിക്കുന്നതിനും
പ്രതികളെ അറസ്റ്റ്
ചെയ്യുന്നതിനും
കഴിഞ്ഞിട്ടുണ്ട്;
വിശദവിവരം നല്‍കുമോ?
ടെെറ്റാനിയം കേസ്സില്‍
അന്വേഷണം
5557.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ടെെറ്റാനിയം
കേസ്സില്‍ മുന്‍
മുഖ്യമന്ത്രി
അടക്കമുള്ളവര്‍ക്കെതിരെയുള്ള
അന്വേഷണം ഏത്
ഘട്ടത്തിലാണെന്ന്
വെളിപ്പെടുത്തുമോ ;
(ബി)
ഇതു
സംബന്ധിച്ച അന്വേഷണ
ഉദ്യോഗസ്ഥര്‍
ആരെല്ലാമാണ്;
(സി)
ടെെറ്റാനിയം
അഴിമതിയിലൂടെ
സര്‍ക്കാരിന് എത്ര
രൂപയുടെ സാമ്പത്തിക
നഷ്ടമാണ്
ഉണ്ടായിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
മുന്‍ ആരോഗ്യ വകുപ്പ്
ഡയറക്ടര്‍മാരെ
രക്ഷപ്പെടുത്തുവാന്‍
സഹായിച്ചവർക്കെതിരെ നടപടി
5558.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അഴിമതി
കേസില്‍ തിരുവനന്തപുരം
വിജിലന്‍സ് കോടതി
ശിക്ഷിച്ച മുന്‍ ആരോഗ്യ
വകുപ്പ് ഡയറക്ടര്‍മാരെ
ജയില്‍ വാസത്തില്‍
നിന്നും
രക്ഷപ്പെടുത്തുവാന്‍
പോലീസും ഡോക്ടര്‍മാരും
സഹായിച്ചുവെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വൈദ്യ
പരിശോധനയ്ക്ക് പ്രതികളെ
കൊണ്ടുപോയ പോലീസുകാരെ
ഡോക്ടര്‍മാര്‍
ഭീഷണിപ്പെടുത്തിയതായും
, കോടതി ഉത്തരവ്
നടപ്പിലാക്കുവാന്‍
അനുവദിക്കില്ലായെന്ന
നിലപാട്
സ്വീകരിച്ചതായും ജില്ലാ
പോലീസ് മേധാവി
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
ഇക്കാര്യത്തില്‍
കുറ്റക്കാര്‍ക്കെതിരെ
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത് ?
ഹൈഡല്‍
ടൂറിസവുമായി ബന്ധപ്പെട്ട
വിജിലന്‍സ് അന്വേഷണം
5559.
ഡോ.എന്‍.
ജയരാജ്
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹൈഡല്‍
ടൂറിസവുമായി
ബന്ധപ്പെട്ട്
വിജിലന്‍സ് അന്വേഷണം
നടത്തിയിട്ടുണ്ടോ;
എങ്കില്‍ അഴിമതി
കണ്ടെത്താന്‍
സാധിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട്
ഏതെങ്കിലും
ഉദ്യോഗസ്ഥര്‍ക്കെതിരെ
അന്വേഷണം
നടത്തിയിട്ടുണ്ടോ;എങ്കിൽ
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(സി)
ആരോപണ
വിധേയരായ ഉദ്യോഗസ്ഥര്‍
സര്‍വീസില്‍
തുടരുന്നുണ്ടോ;
(ഡി)
അന്വേഷണവുമായി
ബന്ധപ്പെട്ട് ഫയലുകള്‍
പിടിച്ചെടുത്തിട്ടുണ്ടോ;
കേസന്വേഷണം ഇപ്പോള്‍
ഏതു ഘട്ടത്തിലാണ്?
ഹരിപ്പാട്
മെഡിക്കല്‍ കോളേജ്
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട അഴിമതി.
5560.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹരിപ്പാട്
മെഡിക്കല്‍ കോളേജ്
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട അഴിമതിയും
ക്രമക്കേടും
സംബന്ധിച്ച്
കുറ്റക്കാര്‍ക്കെതിരെ
എന്തെല്ലാം നിയമ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
അഴിമതി സംബന്ധിച്ച
അന്വേഷണം ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ്;
(സി)
പ്രസ്തുത
അഴിമതിയില്‍ ഹരിപ്പാട്
എം. എല്‍. എ.
അടക്കമുള്ളവരുടെ പങ്ക്
കണ്ടെത്താന്‍
കഴിഞ്ഞിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ?
വിജിലൻസിലെ
ജീവനക്കാരുടെ എണ്ണം
വര്‍ദ്ധിപ്പിക്കുവാൻ നടപടി
5561.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
വിജിലന്‍സ് വകുപ്പിന്
പൊതുജനങ്ങളില്‍ നിന്നും
ലഭിക്കുന്ന പരാതികളുടെ
എണ്ണം നാള്‍ക്കുനാള്‍
വര്‍ധിച്ചു വരുന്ന
കാര്യം സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
വിജിലന്‍സ് വിഭാഗത്തിലെ
ജീവനക്കാരുടെ എണ്ണം
വര്‍ധിപ്പിച്ച്
പരാതികളിൽ യഥാസമയത്തും
കുറ്റമറ്റ രീതിയിലും
അന്വേഷണം
നടത്തുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
വിജിലന്‍സിന്
അന്വേഷണരീതി സംബന്ധിച്ച
ഉത്തരവ്
5562.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിജിലന്‍സ് വിഭാഗത്തിന്
ലഭിക്കുന്ന പരാതികള്‍
അന്വേഷിക്കുന്ന രീതി
സംബന്ധിച്ച 29.03.2017
ലെ ജി.ഒ. (പി)
9/2017/വിജി നമ്പര്‍
സര്‍ക്കാര്‍
ഉത്തരവിന്‍െറ പകര്‍പ്പ്
മേശപ്പുറത്തുവയ്ക്കുമോ
;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഉദ്യോഗസ്ഥര്‍ക്കെതിരെ
വന്നിട്ടുള്ള
ആരോപണങ്ങളെല്ലാം
പ്രസ്തുത സര്‍ക്കാര്‍
ഉത്തരവ് പ്രകാരമാണോ
ഏറ്റെടുത്തിട്ടുള്ളത്;
എങ്കിൽ വിശദാംശം
ലഭ്യമാക്കുമോ ?
വിജിലന്‍സില്‍
പരാതികള്‍
സ്വീകരിക്കുന്നതിന്
മാനദണ്ഡങ്ങള്‍
5563.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിജിലന്‍സില്‍
പരാതികള്‍
സ്വീകരിക്കുന്നതിനും
തുടരന്വേഷണം
തീരുമാനിക്കുന്നതിനും
മാനദണ്ഡങ്ങള്‍
രൂപീകരിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശം
നല്‍കുമോ;
(ബി)
പരാതികളില്‍
വിജിലന്‍സ് നേരിട്ട്
കേസെടുക്കേണ്ടെന്നും
ബന്ധപ്പെട്ട
വകുപ്പിന്റെ പ്രാഥമിക
അന്വേഷണത്തിന് ശേഷം
നടപടി സ്വീകരിച്ചാല്‍
മതിയെന്നും നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(സി)
എങ്കിൽ
ഈ നിര്‍ദ്ദേശം
നല്കുവാനുണ്ടായ
സാഹചര്യം
വെളിപ്പെടുത്തുമോ;
(ഡി)
ഈ
നിര്‍ദ്ദേശം
നല്‍കിയശേഷം
വിജിലന്‍സില്‍ എത്ര
പരാതികള്‍
ലഭിച്ചുവെന്നും
അതിലെത്ര പരാതികള്‍
പ്രാഥമിക
അന്വേഷണത്തിനായി
ബന്ധപ്പെട്ട
വകുപ്പുകള്‍ക്ക്
നല്‍കിയെന്നും
വെളിപ്പെടുത്തുമോ?
കൊയിലാണ്ടി
കോടതിയിലെ കെട്ടിട
നിര്‍മ്മാണം
5564.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദ്വൈശതാബ്ദി
പൂര്‍ത്തിയായിട്ടുള്ള
കൊയിലാണ്ടി കോടതിയില്‍
നിയോജകമണ്ഡലം
ആസ്തിവികസന പദ്ധതി
മുഖേന നിര്‍മ്മിച്ച
കെട്ടിടത്തിന്റെ
നിര്‍മ്മാണം
പൂര്‍ത്തീകരിച്ചിട്ടുണ്ടോ
എന്നും ഇനി എന്തെല്ലാം
പ്രവൃത്തികളാണ് ഇവിടെ
പൂര്‍ത്തീകരിക്കാനുള്ളത്
എന്നും വ്യക്തമാക്കുമോ;
(ബി)
പുതിയ
കെട്ടിടം എന്ന്
പ്രവര്‍ത്തനസജ്ജമാകും
എന്ന് വ്യക്തമാക്കുമോ?
വാമനപുരം നെല്ലനാട് ഫയര്‍
യൂണിറ്റിന് സ്വന്തമായി
കെട്ടിടം
5565.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വാമനപുരം
നിയോജകമണ്ഡലത്തിലെ
നെല്ലനാട്
ഗ്രാമപഞ്ചായത്തില്‍
പ്രവര്‍ത്തിക്കുന്ന
ഫയര്‍ ആൻഡ് റെസ്ക്യൂ
യൂണിറ്റിന് സ്വന്തമായി
കെട്ടിടം
ഇല്ലാത്തതിനാല്‍
അനുഭവപ്പെടുന്ന
ബുദ്ധിമുട്ട്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഫയര്‍ഫോഴ്സിന്
സ്വന്തമായി സ്ഥലം
കണ്ടെത്തി കെട്ടിടം
നിര്‍മ്മിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
ഫയര്‍
&റെസ്ക്യൂ വകുപ്പില്‍
ഡ്രൈവര്‍ തസ്തികയിലെ നിയമനം
5566.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഫയര്‍
&റെസ്ക്യൂ
വകുപ്പില്‍ ഡ്രൈവര്‍
തസ്തികയില്‍
പി.എസ്സ്.സി.റാങ്ക്
ലിസ്റ്റ് എന്നാണ്
നിലവില്‍ വന്നത്;
(ബി)
ഈ
റാങ്ക് ലിസ്റ്റില്‍
നിന്നും നിയമനം
നടന്നിട്ടില്ലെങ്കില്‍
ആയതിന്റെ കാരണം
വ്യക്തമാക്കാമോ?
റാന്നി
ഫയര്‍ സ്റ്റേഷനിൽ
അപകടങ്ങള്‍ നേരിടാനുള്ള
ഉപകരണങ്ങളുടെ അപര്യാപ്തത
5567.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റാന്നിയില്‍
ഫയര്‍ സ്റ്റേഷന്
ആരംഭിച്ചത്
എന്നാണെന്നും ഇവിടെ
എത്ര ഉദ്യോഗസ്ഥരുടെ
തസ്തികയാണ് ഉള്ളതെന്നും
തസ്തിക തിരിച്ച്
വ്യക്തമാക്കാമോ; ഓരോ
തസ്തികയിലും നിലവില്‍
എത്ര പേര് ജോലി
ചെയ്യുന്നുണ്ട് എന്ന്
അറിയിക്കാമോ;
(ബി)
ഇവിടെ
നിലവില്‍ എത്ര ഫയര്‍
ടെന്‍ഡറുകള്‍ ഉണ്ട് ;
ഇവയ്ക്ക് എത്ര പഴക്കം
ഉണ്ട്; മുങ്ങിമരണം
ഉള്‍പ്പെടെയുള്ള
അപകടങ്ങള്‍ നേരിടാൻ
എന്തൊക്കെ
ഉപകരണങ്ങളാണുള്ളത്
എന്ന് അറിയിക്കാമോ;
(സി)
ശബരിമല
തീര്‍ത്ഥാടകര്‍
ഉള്‍പ്പെടെയുളളവര്‍ക്ക്
മുങ്ങിമരണം
സംഭവിക്കുന്നതിനാല്‍
അടിയന്തര സഹായം
എത്തിക്കുവാനുളള
അത്യാധുനിക ഉപകരണങ്ങള്‍
നല്കുവാന് നടപടി
സ്വീകരിക്കുമോ ?
ചീമേനി
ടൗണില്‍ ഫയര്‍ സ്റ്റേഷന്
അനുവദിക്കാന്‍ നടപടി
5568.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഐ.ടി.
പാര്‍ക്ക്,
പ്ലാന്റേഷന്
കോര്പ്പറേഷന്
കശുമാവിന് തോട്ടം,
നിര്‍ദ്ദിഷ്ട
താപവൈദ്യുത നിലയം,
എന്‍ജിനീയറിംഗ് കോളേജ്,
അപ്ലൈഡ് സയന്‍സ്
കോളേജ്, സി ആർ പി എഫ്
ക്യാമ്പ്, ഹാര്‍ബര്‍
എന്നിവ സ്ഥിതി
ചെയുന്നതിന്റെ സമീപ
സ്ഥലമായ ചീമേനി ടൗണില്‍
ഒരു ഫയര്‍ സ്റ്റേഷന്
അനുവദിക്കാന്‍
നടപടികള്‍ ഉണ്ടാകുമോ;
(ബി)
ഇതിനാവശ്യമായ
സ്ഥലവും താല്കക്കാലിക
കെട്ടിടവും സൗജന്യമായി
ഏര്‍പ്പെടുത്തി
നല്കിയാല് ഫയര്‍
സ്റ്റേഷന്
നിർമ്മിക്കാൻ നടപടി
സ്വീകരിക്കുമോ ?
മലപ്പുറം
ഫയര്‍ സര്‍വ്വീസസ് അസി.
ഡിവിഷണല്‍ ഓഫീസിലെ
പരിമിതികള്‍
5569.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
ഫയര്‍ ആൻഡ് റെസ്ക്യൂ
സര്‍വ്വീസസ് അസി.
ഡിവിഷണല്‍ ഓഫീസിലെ
പരിമിതികളും
അസൗകര്യങ്ങളും
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഫയര്‍
സ്റ്റേഷനോടനുബന്ധിച്ച്
ജില്ലാ ഓഫീസുകൂടി
പ്രവര്ത്തിക്കുന്നതുമൂലമുളള
പ്രായോഗിക
ബുദ്ധിമുട്ടുകള്‍
പരിഹരിക്കുവാന്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(സി)
ഫയര്‍
സ്റ്റേഷനോടനുബന്ധിച്ച്
ആവശ്യമായ
സ്ഥലമുളളപ്പോള്
ജില്ലാ ഓഫീസിന് സ്വന്തം
കെട്ടിടവും
ജീവനക്കാര്‍ക്കാവശ്യമായ
ക്വാര്‍ട്ടേഴ്സും
നിര്‍മ്മിക്കുവാന്‍
ആവശ്യമായ ഫണ്ട്
അനുവദിക്കുമോ?
മൃഗങ്ങളുമായി
ബന്ധപ്പെട്ടുണ്ടാകുന്ന
അപകടങ്ങളില്‍ അഗ്നിശമന
സേനയുടെ സേവനം
5570.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അഗ്നിശമന
സേനയുടെ നവീകരണത്തിനായി
സര്‍ക്കാര്‍
കൈക്കൊള്ളുന്ന
നടപടികള്‍
എന്തെല്ലാമാണ്;
(ബി)
മൃഗങ്ങളുമായി
ബന്ധപ്പെട്ടുണ്ടാകുന്ന
ചില അപകടങ്ങളില്‍
വകുപ്പിന്റെ സേവനം
ലഭ്യമാകാത്ത സാഹചര്യം
ഉണ്ടോ; എങ്കില്‍
വിശദമാക്കുമോ;
(സി)
സേനയുടെ
പെയ്ഡ് സേവനങ്ങള്‍
സംബന്ധിച്ച
വിശദാംശങ്ങള്‍
നല്‍കുമോ?
റിമാന്റ്
തടവുകാരെ സെന്‍ട്രല്‍
ജയിലില്‍ നിന്നും
മാറ്റുന്നതിന് തീരുമാനം
5571.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റിമാന്റ്
തടവുകാരെ സെന്‍ട്രല്‍
ജയിലില്‍ നിന്നും
മാറ്റുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
എങ്കിൽ ഏതെങ്കിലും
കമ്മീഷന്റെ
ശുപാര്‍ശയുടെ
അടിസ്ഥാനത്തിലാണോ ഈ
തീരുമാനം;
(ബി)
സംസ്ഥാനത്ത്
പുതിയതായി
എവിടെയെല്ലാമാണ് സബ്
-ജയിലുകള്‍
ആരംഭിക്കുന്നത്;
(സി)
ഇതിനായുള്ള
സ്ഥലം
കണ്ടെത്തിയിട്ടുണ്ടോ;
(ഡി)
പുതിയ
സബ് ജയിലുകള്‍
ആരംഭിക്കുന്നതിനോടൊപ്പം
ജയില്‍ ജീവനക്കാരുടെ
തസ്തിക
സൃഷ്ടിക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
വകുപ്പുതല
പരീക്ഷയ്ക്കുള്ള
പുസ്തകങ്ങളുടെ ലഭ്യതക്കുറവ്
5572.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിവിധ
വകുപ്പുകളുടെ
ഔദ്യോഗികാവശ്യങ്ങള്‍ക്കും,ജീവനക്കാര്‍ക്ക്
വകുപ്പുതല പരീക്ഷകൾ
എഴുതുന്നതിനും ആവശ്യമായ
വിവിധ
കോഡുകള്‍,മാന്വലുകൾ,റൂള്‍സ്
എന്നിവയുടെ പുസ്തകങ്ങൾ
ആവശ്യത്തിന്
ലഭ്യമല്ലായെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സ്വകാര്യ
പ്രസിദ്ധീകരണ
സ്ഥാപനങ്ങള്‍
പ്രസിദ്ധീകരിക്കുന്ന
പ്രസ്തുത പുസ്തകങ്ങള്‍
പി.എസ്.സി.പരീക്ഷാഹാളില്‍
ഉപയോഗിക്കാന്‍
അനുവദിക്കുന്നില്ലായെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
പുസ്തകങ്ങള്‍
സര്‍ക്കാര്‍ തന്നെ
ആവശ്യത്തിന്
പ്രസിദ്ധീകരിച്ച് വില
ഈടാക്കി ലഭ്യമാക്കാന്‍
സത്വര നടപടി
സ്വീകരിക്കുമോ?
ഫോര്‍ട്ടുകൊച്ചി,
മട്ടാഞ്ചേരി ബോട്ട്
ജെട്ടികളില്‍ ഡ്രഡ്ജിംഗ്
നടത്തി ആഴം കൂട്ടാന്‍ നടപടി
T 5573.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഫോര്‍ട്ടുകൊച്ചി,
മട്ടാഞ്ചേരി ബോട്ട്
ജെട്ടികളില്‍ എക്കല്‍
അടിഞ്ഞ് ആഴം
കുറഞ്ഞിട്ടുള്ളതിനാല്‍
ബോട്ടുകള്‍ക്ക്
ജെട്ടികളില്‍
അടുക്കാന്‍
സാധിക്കാത്തതിനാല്‍
യാത്രക്കാര്‍ നേരിടുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ജെട്ടികളില്‍
ഡ്രഡ്ജിംഗ് നടത്തി ആഴം
കൂട്ടി ബോട്ടുകള്‍ക്ക്
അടുക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
എങ്കില്‍
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ?
ശബരി റെയില്‍ പദ്ധതിയുടെ
നിര്‍മ്മാണം വൈകുന്നതിനുള്ള
കാരണം
T 5574.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശബരിമല
തീര്‍ത്ഥാടകര്‍ക്ക് ഏറെ
പ്രയോജനം ചെയ്യുന്ന
ശബരി റെയില്‍വേ പദ്ധതി
കേന്ദ്ര സര്‍ക്കാര്‍
ഉപേക്ഷിച്ചതായി
അറിവുണ്ടോ ; ഇല്ലങ്കിൽ
നിര്‍മ്മാണം
വൈകുന്നതിനുള്ള കാരണം
വ്യക്തമാക്കുമോ;
(ബി)
ശബരിമല
റെയില്‍ പദ്ധതിക്കായി
എന്തൊക്കെ നടപടികളാണ്
പൂര്‍ത്തിയാക്കിയിട്ടുള്ളത്;
എവിടെയെങ്കിലും ഭൂമി
ഏറ്റെടുത്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏതൊക്കെ
വില്ലേജുകളില്‍ എത്ര
ഭൂമി ഏറ്റെടുത്തു;
(സി)
ശബരി
റെയില്‍ പദ്ധതിക്കായി
കേന്ദ്ര/സംസ്ഥാന
സര്‍ക്കാരുകള്‍ എത്ര
രൂപ ചെലവഴിച്ചു എന്ന്
വ്യക്തമാക്കുമോ ;
(ഡി)
സംസ്ഥാന
സര്‍ക്കാരും
റെയില്‍വേയും
ചേര്‍ന്നുള്ള സംയുക്ത
സംരംഭങ്ങളില്‍ പ്രസ്തുത
പദ്ധതി
ഉള്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
കൊങ്കണ്‍ പാത
ഇരട്ടിപ്പിക്കുന്നത് കൊണ്ട്
സംസ്ഥാനത്തിന്
കൈവരിക്കാനാകുന്ന
നേട്ടങ്ങള്‍
T 5575.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
ടി.എ.അഹമ്മദ് കബീര്‍
ഡോ.എം.
കെ. മുനീര്‍
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊങ്കണ്‍
റെയില്‍വേയില്‍
സംസ്ഥാനത്തിന്റെ ഓഹരി
പങ്കാളിത്തം
വര്‍ദ്ധിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
കൊങ്കണ്‍
റെയില്‍വേയില്‍
നിലവില്‍
സംസ്ഥാനത്തിന്റെ
പങ്കാളിത്തം
എത്രയാണെന്ന്
വ്യക്തമാക്കുമോ;
(സി)
കൊങ്കണ്‍
പാതയുടെ
ഇരട്ടിപ്പിക്കല്‍
നടപടികള്‍കൊണ്ട്
സംസ്ഥാനത്തിന്
എന്തൊക്കെ നേട്ടങ്ങള്‍
കൈവരിക്കാനാകുമെന്ന്
വിശദമാക്കുമോ?
വയനാട്ടിൽ ഹെലികോപ്റ്റര്‍
സര്‍വ്വീസ്
T 5576.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
മാനന്തവാടിയിലെ
വയനാട് ജില്ല
ആശുപത്രിയേയും
കോഴിക്കോട് മെഡിക്കല്‍
കോളേജ് ആശുപത്രിയേയും
ബന്ധിപ്പിച്ച് കൊണ്ട്
ഹെലികോപ്റ്റര്‍
സര്‍വ്വീസ്
ആരംഭിക്കുവാനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
അടിയന്തരാവസ്ഥക്കാലത്തെ
വിക്ടിംസ്
5577.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയ
മനുഷ്യാവകാശ കമ്മീഷന്
അടിയന്തരാവസ്ഥക്കാലത്തെ
വിക്ടിംസുമായി
ബന്ധപ്പെട്ട് (ഡയറി
നം.13526/CR/2017 )
സര്‍ക്കാരിന് കത്ത്
നല്‍കിയിട്ടുണ്ടോ;
(ബി)
ഇതിന്
സംസ്ഥാന സര്‍ക്കാര്‍
മറുപടി
നല്‍കിയിട്ടുണ്ടോ;
(സി)
ഈ
വിഷയത്തില്‍ സംസ്ഥാന
സര്‍ക്കാരിന്റെ നിലപാട്
എന്താണെന്ന്
വിശദമാക്കാമോ?