വ്യാവസായിക
അന്തരീക്ഷവും ഏകജാലക
ക്ലിയറന്‍സ് സംവിധാനവും
4531.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
സണ്ണി ജോസഫ്
,,
കെ.സി.ജോസഫ്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതിയ
വ്യവസായം
തുടങ്ങുന്നതിനുള്ള
അനുമതിക്ക് ഏകജാലക
ക്ലിയറന്‍സ് സംവിധാനം
ഏര്‍പ്പെടുത്തുന്നതിനായി
ജില്ലാ വ്യവസായ
കേന്ദ്രങ്ങളില്‍
പബ്ലിക് റിലേഷന്‍സ്
സെന്ററുകള്‍
സ്ഥാപിക്കുമോ;
(ബി)
സംസ്ഥാനത്തുണ്ടാകുന്ന
ഹര്‍ത്താലുകളും
പണിമുടക്കുകളും
സംസ്ഥാനത്തെ വ്യാവസായിക
അന്തരീക്ഷത്തെ എപ്രകാരം
ബാധിക്കുമെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ?
പൊതുമേഖലാ സ്ഥാപനങ്ങളുടെ
പ്രവര്‍ത്തന മികവ്
വിലയിരുത്താന്‍
ഏര്‍പ്പെടുത്തിയിട്ടുളള
സംവിധാനങ്ങള്‍
4532.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമേഖലാ
സ്ഥാപനങ്ങളുടെ
പ്രവര്‍ത്തന മികവ്
വിലയിരുത്താന്‍
ഏര്‍പ്പെടുത്തിയിട്ടുളള
സംവിധാനങ്ങള്‍
എതെല്ലാമാണെന്ന്
വിശദീകരിക്കുമോ;
(ബി)
ഇതുമൂലം
പ്രസ്തുത സ്ഥാപനങ്ങളുടെ
വളര്‍ച്ച മുന്‍
വര്‍ഷങ്ങളെക്കാള്‍ എത്ര
ശതമാനം വര്‍ദ്ധിച്ചു
എന്ന്
കണ്ടെത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
ആഡിറ്റ്
ചെയ്ത കണക്കുകളുടെ
അടിസ്ഥാനത്തില്‍
2016-2017 സാമ്പത്തിക
വര്‍ഷത്തില്‍ ഏതൊക്കെ
സ്ഥാപനങ്ങള്‍
ലാഭത്തില്‍
പ്രവര്‍ത്തിച്ചു ;
ഏതൊക്കെ സ്ഥാപനങ്ങൾ
നഷ്ടത്തിൽ
പ്രവർത്തിച്ചു ;
വ്യക്തമാക്കുമോ?
തേയില
തോട്ടം മേഖലയില്‍ സിഡ്കോയുടെ
സ്ഥാപനങ്ങള്‍
4533.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേവികുളം
നിയോജകമണ്ഡലത്തിലെ
തേയില തോട്ടം മേഖലയില്‍
സിഡ്കോയുടെ
സ്ഥാപനങ്ങള്‍
പ്രവര്‍ത്തിച്ചിരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഉണ്ടെങ്കില്‍
ഈ സ്ഥാപനങ്ങള്‍
പുനരാരംഭിക്കുന്നതിന്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
ഇല്ലെങ്കില്‍
ഈ സ്ഥാപനങ്ങള്‍
തുടങ്ങുന്നതിനാവശ്യമായ
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
പുതിയ
വ്യവസായ സംരംഭങ്ങൾക്കായി
നിക്ഷേപക സംഗമങ്ങള്‍
4534.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം ഏതെല്ലാം
ജില്ലകളില്‍ പുതിയ
വ്യവസായ സംരംഭങ്ങൾ
പ്രോത്സാഹിപ്പിക്കുന്നതിലേക്കായി
നിക്ഷേപക സംഗമങ്ങള്‍
നടത്തി എന്ന്
അറിയിക്കുമോ;
(ബി)
ഇതിലൂടെ
പ്രതീക്ഷിക്കുന്ന
നിക്ഷേപം ,
തുടങ്ങുവാനാകുന്ന
വ്യവസായ യൂണിററുകള്‍ ,
പ്രത്യക്ഷമായും
പരോക്ഷമായും ജോലി
ലഭിക്കുാന്‍
സാധ്യതയുളളവുടെ എണ്ണം
എന്നിവ അറിയിക്കാമോ?
സൂക്ഷ്മ
-ചെറുകിട -ഇടത്തരം വ്യവസായ
മേഖലയിലെ അടിസ്ഥാന സൗകര്യ
വികസനം
4535.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
,,
വി. കെ. സി. മമ്മത് കോയ
,,
കെ. ആന്‍സലന്‍
,,
ആന്റണി ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മറ്റ് വ്യവസായ
മേഖലകളുമായി താരതമ്യം
ചെയ്യുമ്പോള്‍ ഏറ്റവും
കൂടുതല്‍ വളര്‍ച്ചാ
നിരക്ക്
രേഖപ്പെടുത്തിയിരിക്കുന്നത്
സൂക്ഷ്മ- ചെറുകിട-
ഇടത്തരം വ്യവസായ
മേഖലയിലാണെന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
സൂക്ഷ്മ-ചെറുകിട-ഇടത്തരം
വ്യവസായ മേഖലയില്‍
പുതിയ സംരംഭകരെ
പ്രോത്സാഹിപ്പിക്കുന്നതിനായി
ഈ മേഖലയിലെ അടിസ്ഥാന
സൗകര്യങ്ങള്‍
വികസിപ്പിക്കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
വിഭാവനം
ചെയ്തിരിക്കുന്നത്;
(സി)
ഇത്തരം
വ്യവസായങ്ങളിലൂടെ
ഉത്പാദിപ്പിക്കുന്ന
സാധനങ്ങളുടെ ഗുണനിലവാരം
മെച്ചപ്പെടുത്തുന്നതിനായി
അവയുടെ നിലവാര
നിര്‍ണ്ണയം, യോഗ്യതാ
നിര്‍ണ്ണയം എന്നിവ
നടത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
ചെറുകിട
വ്യവസായ രംഗത്ത് വനിതാ
സംരംഭകരെ
പ്രോത്സാഹിപ്പിക്കുന്നതിന്
നടപടി
4536.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ചെറുകിട വ്യവസായ
രംഗത്ത് വനിതാ സംരംഭകരെ
കണ്ടെത്തുന്നതിനും
പ്രോത്സാഹിപ്പിക്കുന്നതിനുമായി
നടപടി സ്വീകരിച്ച്
വരുന്നുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
അവയുടെ വിശദാംശം
അറിയിക്കുമോ;
(സി)
ഇൗ
രംഗത്ത് കൂടുതല്‍
വനിതകള്‍ക്ക് അവസരം
ലഭിക്കുന്നതിനായി
ഏതെങ്കിലും പദ്ധതി
നടപ്പിലാക്കാന്‍
ആലോചിക്കുന്നുണ്ടോ;
(ഡി)
ഉണ്ടെങ്കില്‍
അവയുടെ വിശദാംശം
അറിയിക്കുമോ?
ഗെയില്‍
പ്രകൃതിവാതക പൈപ്പ് ലൈന്‍
പദ്ധതി
4537.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഗെയില്‍
പ്രകൃതിവാതക പൈപ്പ്
ലൈന്‍ പദ്ധതിയുടെ
പുരോഗതി അറിയിക്കുമോ;
കണ്ണൂര്‍ ജില്ലയില്‍
പദ്ധതിയുടെ
പ്രാരംഭനടപടികള്‍
തുടങ്ങിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
വ്യവസായ
സ്ഥാപനങ്ങളിലെ മലിനീകരണം
4538.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വ്യവസായ സ്ഥാപനങ്ങളിലെ
മലിനീകരണം
നിയന്ത്രിക്കുന്നതിന്
മലിനീകരണ നിയന്ത്രണ
ബോര്‍ഡുമായി ചേര്‍ന്ന്
എന്തെല്ലാം
പ്രവര്‍ത്തനങ്ങള്‍
നടത്തിവരുന്നു എന്ന്
അറിയിക്കുമോ;
(ബി)
വ്യവസായ
സ്ഥാപനങ്ങളുടെ
മലിനീകരണം
നിയന്ത്രിക്കുന്നതിലേക്കായി
കൃത്യമായ പരിശോധനകളും
നടപടികളും
സ്വീകരിക്കുമോ;
(സി)
നിയന്ത്രണാതീതമായ
മലിനീകരണം നടത്തുന്ന
വ്യവസായ
സ്ഥാപനങ്ങള്‍ക്ക്,
മലിനീകരണം
നിയന്ത്രിക്കുന്നതിന്ആവശ്യമായ
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തുന്നത്തിനുള്ള
സഹായങ്ങള്‍
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
സൂക്ഷ്മ,
ചെറുകിട വ്യവസായ
യൂണിറ്റുകള്‍ക്കായി സംരംഭക
സഹായ പദ്ധതി
4539.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
പി.ടി.എ. റഹീം
,,
കെ. ദാസന്
,,
പി.വി. അന്‍വര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സൂക്ഷ്മ,
ചെറുകിട വ്യവസായ
യൂണിറ്റുകള്‍ക്ക് മൂലധന
പിന്തുണ നല്‍കുന്നതിന്
സംരംഭക സഹായ പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത പദ്ധതിയുടെ
ലക്ഷ്യങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(സി)
സൂക്ഷ്മ,
ചെറുകിട, ഇടത്തരം
സംരംഭങ്ങള്‍ക്ക്
എന്തെല്ലാം സഹായങ്ങളാണ്
ഈ പദ്ധതി വഴി
ലഭ്യമാകുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഈ
പദ്ധതി പ്രകാരം ഒരു
സംരംഭകന് ലഭ്യമാകുന്ന
പരമാവധി സഹായം എത്ര
രൂപയാണെന്ന്
വ്യക്തമാക്കാമോ;
(ഇ)
പ്രസ്തുത
പദ്ധതിയില്‍ വനിതാ
സംരംഭകര്‍ക്ക്
പ്രധാന്യം
നല്‍കിയിട്ടുണ്ടോ;എങ്കില്‍
പദ്ധതിയുടെ എത്ര ശതമാനം
വിഹിതമാണ് സ്ത്രീ
സംരംഭകര്‍ക്കായി നീക്കി
വെച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ?
പൊതുമേഖല
സ്ഥാപനങ്ങളെ
പുനരുജീവിപ്പിക്കാന്‍
നടപടികള്‍
4540.
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-17
സാമ്പത്തിക വര്‍ഷം
വ്യവസായ വകുപ്പിന്
കീഴിലുള്ള ഏതൊക്കെ
പൊതുമേഖല സ്ഥാപനങ്ങളാണ്
നഷ്ടത്തില്‍
പ്രവര്‍ത്തിച്ചിട്ടുള്ളത്;
ഓരോ സ്ഥാപനത്തിന്റെ
പേരും തുകയും
വിശദമാക്കുമോ;
(ബി)
നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്ന
പൊതുമേഖല സ്ഥാപനങ്ങളെ
പുനരുജീവിപ്പിക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
ഇതിനായി നടപ്പ്
ബജറ്റില്‍ എത്ര തുക
വകയിരുത്തിയിട്ടുണ്ട്എന്ന്
വ്യക്തമാക്കുമോ?
വാമനപുരം
നിയോജകമണ്ഡലത്തില്‍ പുതിയ
വ്യവസായ സംരംഭങ്ങള്‍
4541.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാമനപുരം
നിയോജകമണ്ഡലത്തില്‍
പുതിയ വ്യവസായ
സംരംഭങ്ങള്‍
ആരംഭിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇല്ലെങ്കില്‍
പുതിയ സംരംഭങ്ങള്‍
ആരംഭിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
സംരംഭകത്വ
സഹായ പദ്ധതി
4542.
ശ്രീ.പി.കെ.
ശശി
,,
എം. സ്വരാജ്
,,
കെ. ആന്‍സലന്‍
,,
കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംരംഭകത്വ
സഹായ പദ്ധതിപ്രകാരം
സംരംഭകര്‍ക്ക്
എന്തൊക്കെ സൗകര്യങ്ങളും
സൗജന്യങ്ങളുമാണ്
നല്‍കുന്നതെന്ന്
അറിയിക്കാമോ;
(ബി)
നവ
സംരംഭകര്‍ക്ക് വേണ്ട
സഹായം നല്‍കാനായി
ബിസിനസ് ഇന്‍ക്യുബേഷന്‍
സെന്ററുകള്‍ എല്ലാ
ജില്ലകളിലും
സ്ഥാപിച്ചിട്ടുണ്ടോ;
ഇത്തരം സെന്ററുകള്‍
ഏതെല്ലാം തരത്തിലുള്ള
സഹായമാണ് നല്കി
വരുന്നത്;
സ്റ്റാര്‍ട്ടപ്,
ഇന്‍വെസ്റ്റ്മെന്റ്
സപ്പോര്‍ട്ട് എന്നീ
ആവശ്യങ്ങള്‍ക്ക് നല്കി
വരുന്ന സഹായം
എന്തെല്ലാമാണ് എന്ന്
വ്യക്തമാക്കാമോ?
മണ്‍പാത്ര
നിര്‍മ്മാണ വ്യവസായ മേഖലയിലെ
പ്രതിസന്ധി
4543.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിന്റെ
മണ്‍പാത്ര നിര്‍മ്മാണ
വ്യവസായ മേഖല
പ്രതിസന്ധിയിലാണെന്ന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;ഉണ്ടെങ്കിൽ
പ്രതിസന്ധി
പരിഹരിക്കുന്നതിനായി
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
(ബി)
ഈ
മേഖലയെ മാത്രം
ആശ്രയിച്ചു കഴിയുന്ന
കുടുംബങ്ങള്‍
ദുരിതത്തിലാണെന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
കളിമണ്‍
ഖനനവുമായി ബന്ധപ്പെട്ട
നിയന്ത്രണങ്ങള്‍ ഈ
മേഖലയെ
ബാധിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
പരമ്പരാഗത
വ്യവസായങ്ങളെ
കാര്യക്ഷമമാക്കാനും
വിപുലീകരിക്കുന്നതിനും
നടപടികള്‍
4544.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പരമ്പരാഗത
വ്യവസായങ്ങള്‍
ഏതെല്ലാമെന്നും അവയുടെ
നിലവിലെ സ്ഥിതി എന്താണ്
എന്നും വ്യക്തമാക്കുമോ;
(ബി)
ഇവയുടെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കാനും
വിപുലീകരിക്കുന്നതിനും
നിലവിലെ സര്‍ക്കാര്‍
എന്തു നടപടികള്‍
സ്വീകരിക്കുന്നു എന്നു
വ്യക്തമാക്കുമോ;
(സി)
പരമ്പരാഗത
വ്യവസായമേഖലകളില്‍
ഓരോന്നിലും എത്ര
തൊഴിലാളികള്‍ വീതമുണ്ട്
എന്നും ഓരോ
പരമ്പരാഗതമേഖലയും
നിലവില്‍ നേരിടുന്ന
പ്രശ്നങ്ങള്‍
എന്തെല്ലാമെന്നും, ഇവ
പരിഹരിക്കുവാനായി ഈ
സര്‍ക്കാര്‍ എന്തു
നടപടികള്‍ സ്വീകരിച്ചു
വരുന്നു എന്നും
വ്യക്തമാക്കുമോ?
ഇന്‍കെല്‍
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
ഇടക്കൊച്ചിയില്‍ സുസ്ഥിരവികസന
പദ്ധതി
4545.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഇന്‍കെല്‍
തയ്യാറാക്കിയിട്ടുള്ള
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
എറണാകുളം ജില്ലയിലെ
ഇടക്കൊച്ചിയില്‍
സുസ്ഥിരവികസന പദ്ധതി
നടപ്പിലാക്കുന്നതിനായി
സ്ഥലം എം എൽ എ
സമര്‍പ്പിച്ചിട്ടുള്ള
നിവേദനത്തില്‍
സ്വീകരിച്ചിട്ടുള്ള
നടപടി എന്തെന്ന്
വിശദമാക്കാമോ?
ലാഭത്തില്‍
പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ
സ്ഥാപനങ്ങള്‍
4546.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്ന
പൊതുമേഖലാ സംരംഭങ്ങളെ
ലാഭത്തിലാക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ലാഭത്തില്‍
പ്രവര്‍ത്തിച്ചിരുന്ന
പൊതുമേഖലാ സ്ഥാപനങ്ങൾ
4547.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
2011-16
കാലത്ത് ലാഭത്തില്‍
പ്രവര്‍ത്തിച്ചിരുന്ന,
വ്യവസായവകുപ്പിന്റെ
കീഴിലുള്ള പൊതുമേഖലാ
സ്ഥാപനങ്ങളുടെ ലിസ്റ്റ്
ലഭ്യമാക്കാമോ?
കോട്ടക്കല്‍
മണ്ഡലത്തില്‍ ആസ്തി വികസന
ഫണ്ട് ഉപയോഗിച്ച്
കെല്‍ട്രോണ്‍ വഴി പദ്ധതികള്‍
4548.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എം.എല്‍.എ.
ആസ്തി വികസന ഫണ്ട്
ഉപയോഗിച്ച് കോട്ടക്കല്‍
നിയോജക മണ്ഡലത്തിലെ
സ്കൂളുകളുടെ രണ്ട്
പദ്ധതികള്‍
കെല്‍ട്രോണ്‍ വഴി
നടപ്പിലാക്കുവാന്‍
ഭരണാനുമതി ലഭിച്ച
വിഷയത്തില്‍ സ്വീകരിച്ച
നടപടികള്‍ അറിയിക്കുമോ;
(ബി)
ഇത്
സംബന്ധിച്ച്
പൊതുവിദ്യാഭ്യാസ
വകുപ്പുമായി
കൂടിയാലോചനകള്‍ നടത്തി
അടിയന്തരമായി പദ്ധതി
നടപ്പിലാക്കുവാന്‍
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
സിഡ്കോയുടെ
ഭൂമിയില്‍ കയ്യേറ്റം
4549.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സിഡ്കോയുടെ
ഭൂമിയില്‍
പലയിടങ്ങളിലായി
കയ്യേറ്റം
നടന്നിട്ടുള്ളതായ
ആക്ഷേപങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കയ്യേറ്റങ്ങളിലൂടെ
നഷ്ടപ്പെട്ട ഭൂമിയുടെ
കണക്ക് സിഡ്കോയുടെ
പക്കല്‍ ഉണ്ടോ;
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
അനധികൃത കയ്യേറ്റങ്ങള്‍
ഒഴിപ്പിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ഡി)
സിഡ്കോയുടെ
ഭൂമി
സംരക്ഷിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
നഷ്ടത്തിലായ
പൊതുമേഖലാ സ്ഥാപനങ്ങളെ
ലാഭത്തില്‍ എത്തിക്കാന്‍
നടപടി
4550.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
മുൻ
സര്‍ക്കാരിന്റെ കാലത്ത്
സംസ്ഥാനത്തെ എത്ര
പൊതുമേഖലാ
സ്ഥാപനങ്ങളാണ്
നഷ്ടത്തില്‍
പ്രവര്‍ത്തിച്ചിരുന്നത്;
വിശദാംശങ്ങള്‍
അറിയിക്കാമോ?
മുളവ്യവസായം
വികസിപ്പിക്കുന്നതിനായി
പദ്ധതി
4551.
ശ്രീ.ബി.ഡി.
ദേവസ്സി
,,
ജോര്‍ജ് എം. തോമസ്
,,
കെ.കുഞ്ഞിരാമന്
,,
സി. കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മുളവ്യവസായം
വികസിപ്പിക്കുന്നതിനായി
പദ്ധതി നിലവിലുണ്ടോ;
(ബി)
ഇതിന്റെ
ഭാഗമായി ബാംബൂ
കോര്പ്പറേഷന്
ഏറ്റെടുത്തിട്ടുളള
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കയാണ്;
(സി)
മുള
ഉല്‍പ്പന്നങ്ങളുടെ
വിപണനം
വര്‍ദ്ധിപ്പിക്കുന്നതിനായി
ബാംബു ഇന്നവേഷന്‍
കേന്ദ്രങ്ങളിലൂടെ
വൈവിധ്യമാര്‍ന്നതും
മൂല്യവര്‍ദ്ധിതവുമായ
മുള ഉല്പന്നങ്ങള്
നിര്‍മ്മിക്കുന്നതിന്
തൊഴിലാളികള്‍ക്ക്
വിദഗ്ദ്ധ പരിശീലനം
നല്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
അന്തര്‍ദേശീയ
പ്രാതിനിധ്യത്തോടെ
കേരള ബാംബൂ ഫെസ്റ്റ്
സംഘടിപ്പിക്കാനുദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ?
സർക്കാരിന്റെ
നേരിട്ടുള്ള നിയന്ത്രണത്തില്‍
വരുന്ന വ്യവസായ സ്ഥാപനങ്ങള്‍
4552.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സർക്കാരിന്റെ
നേരിട്ടുള്ള
നിയന്ത്രണത്തില്‍
വരുന്ന വ്യവസായ
സ്ഥാപനങ്ങള്‍
ഏതൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
സര്‍ക്കാര്‍
വ്യവസായ സ്ഥാപനങ്ങള്‍
ഒട്ടും ഇല്ലാത്ത
ജില്ലകള്‍ ഏതൊക്കെയാണ്;
(സി)
വ്യവസായ
സ്ഥാപനങ്ങള്‍ ഇല്ലാത്ത
ജില്ലകളില്‍ അവ
ആരംഭിക്കുവാൻ നടപടി
സ്വീകരിക്കുമോ ?
തൃത്താലയില്‍
വ്യവസായ പാര്‍ക്ക്
4553.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃത്താല
നിയോജകമണ്ഡലത്തില്‍
വ്യവസായ വകുപ്പിന്റെയും
കിൻഫ്രയുടെയും
നേതൃത്വത്തില്‍ ഒരു
വ്യവസായ പാര്‍ക്ക്
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
(ബി)
ഇതിനായി
കിന്‍ഫ്ര നടത്തിയ
പ്രാരംഭ പഠനം
പൂര്‍ത്തിയായോ; ഉചിതമായ
എത്ര സ്ഥലങ്ങളാണ്
പരിശോധിച്ചിട്ടുള്ളത് ;
(സി)
പ്രസ്തുത
പഠനറിപ്പോര്ട്ടിന്മേല്
എന്തെല്ലാം തുടര്‍
നടപടികളാണ്
ഉദ്ദേശിക്കുന്നത്
എന്നറിയിക്കാമോ?
കിന്‍ഫ്രയുടെ
ആഭിമുഖ്യത്തിലുള്ള അടിസ്ഥാന
സൗകര്യ വികസന പദ്ധതികള്‍
4554.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ജി.എസ്.ജയലാല്‍
,,
വി.ആര്. സുനില്‍ കുമാര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കിന്‍ഫ്രയുടെ
ആഭിമുഖ്യത്തില്‍
നടക്കുന്ന പുതിയ
അടിസ്ഥാന സൗകര്യ വികസന
പദ്ധതികള്‍
ഏതൊക്കെയാണെന്ന്
വിശദമാക്കുമോ;
(ബി)
ഈ
പദ്ധതികള്‍ വഴി എത്ര
തൊഴിലവസരങ്ങൾ
സൃഷ്ടിക്കുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
(സി)
സംസ്ഥാനത്ത്
ഒരു പെട്രോകെമിക്കല്‍
പാര്‍ക്ക്
സ്ഥാപിക്കുന്നതിനുള്ള
അനുമതി
നല്‍കിയിട്ടുണ്ടോ;
ഇതിനായി എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ഡി)
കിന്‍ഫ്ര
വ്യവസായ
പാര്‍ക്കുകളില്‍ ജോലി
ചെയ്യുന്ന
സ്ത്രീകള്‍ക്ക് പൊതു
സൗകര്യങ്ങള്‍
ലഭ്യമാക്കുന്നതിന്
എന്തൊക്കെ പദ്ധതികളാണ്
നടപ്പാക്കുന്നതെന്ന്
വ്യക്തമാക്കുമോ?
മാവേലിക്കരയിൽ
വ്യവസായ പാര്‍ക്ക്
4555.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
മാവേലിക്കര
നിയമസഭാ മണ്ഡലത്തില്‍
വ്യവസായ വകുപ്പിന്റെ
ഉടമസ്ഥതയിലുള്ള
സ്ഥലത്ത് വ്യവസായ
പാര്‍ക്ക്
ആരംഭിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
സ്റ്റാര്‍ട്ട്
അപ് വില്ലേജുകള്‍
4556.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വ്യവസായ വകുപ്പ് മുഖേന
യുവ സംരംഭകര്‍ക്കായി
സ്റ്റാര്‍ട്ട് അപ്
വില്ലേജുകള്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
അവയുടെ വിശദാംശം
അറിയിക്കുമോ;
(സി)
ഇവ
കൂടുതല്‍
വിപുലപ്പെടുത്തുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കാന്‍
ആലോചിക്കുന്നതെന്ന്
അറിയിക്കുമോ?
ഭക്ഷ്യസംസ്കരണ
രംഗത്ത് വ്യവസായങ്ങള്‍
ആരംഭിക്കുന്നതിനായി നടപടികള്‍
4557.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായവകുപ്പിന്റെ
ആഭിമുഖ്യത്തിൽ
ഭക്ഷ്യസംസ്കരണ രംഗത്ത്
വ്യവസായങ്ങള്‍
ആരംഭിക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു എന്ന്
അറിയിക്കുമോ;
(ബി)
ഇതിലൂടെ
എത്ര വ്യവസായങ്ങള്‍
സ്ഥാപിതമായി എന്ന്
അറിയിക്കുമോ;
(സി)
ഈ
സ്ഥാപനങ്ങളുടെ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന്
അറിയിക്കുമോ?
ഇന്‍ഡസ്ട്രിയല്‍
എസ്റ്റേറ്റുകളുടെ ശോച്യാവസ്ഥ
പരിഹരിക്കുന്നതിന് പദ്ധതികള്‍
4558.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇന്‍ഡസ്ട്രിയല്‍
എസ്റ്റേറ്റുകളുടെ
ശോച്യാവസ്ഥ
പരിഹരിക്കുന്നതിന്
നടപ്പിലാക്കുന്ന
പദ്ധതികള്‍
എന്തെല്ലാമെന്ന്
വിശദീകരിക്കുമോ;
(ബി)
ഇന്‍ഡസ്ട്രിയല്‍
എസ്റ്റേറ്റുകളിൽ
വ്യവസായസംരഭങ്ങള്‍
നടത്തുന്നവര്‍ക്ക്
അവരുടെ സ്ഥാപനം
നില്ക്കുന്ന
സ്ഥലത്തിന് പട്ടയം
നല്‍കുന്നതിന്
തീരുമാനമുണ്ടോ ;
വിശദീകരിക്കാമോ;
(സി)
ഇന്‍ഡസ്ട്രിയല്‍
എസ്റ്റേറ്റുകളിൽ സ്ഥലം
അനുവദിച്ച
പ്രവര്‍ത്തനക്ഷമമല്ലാത്ത
സംരംഭങ്ങളെ ഒഴിവാക്കി
പുതിയ സംരംഭങ്ങൾക്ക്
അനുമതി നല്‍കുമോ
;വിശദീകരിക്കുമോ?
ടെക്സ്റ്റയില്‍
കോര്പ്പറേഷൻ ജീവനക്കാരുടെ
ശമ്പളത്തില്‍ നിന്നും പിടിച്ച
തുക
4559.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ടെക്സ്റ്റയില്‍
കോര്പ്പറേഷൻ
ജീവനക്കാരുടെ
ശമ്പളത്തില്‍ നിന്നും
പിടിച്ച തുക കോട്ടയം
ടെക്സ്റ്റയില്‍സ്
എംപ്ലോയീസ് സഹകരണ
സംഘത്തിന്
അടയ്ക്കാത്തതു
സംബന്ധിച്ച വിഷയത്തില്‍
ഈ തുക
തിരിച്ചടയ്ക്കുന്നതിന്
സർക്കാർ ഭാഗത്തു
നിന്നും കോര്പ്പറേഷന്
നിർദ്ദേശം നല്കുന്ന
കാര്യം പരിശോധിക്കുമോ;
(ബി)
ടെക്സ്റ്റയില്‍
കോര്പ്പറേഷന് തുക
അടയ്ക്കാത്തതുമൂലം
സംഘത്തിനും,
ജീവനക്കാര്‍ക്കും,
റിട്ടയര്‍
ചെയ്തവര്‍ക്കും
പലിശയിനത്തില്‍
ഉണ്ടായിരിക്കുന്ന
ബാധ്യത ടെക്സ്റ്റയില്‍
കോര്പ്പറേഷന്
ഏറ്റെടുക്കുമോ;
ഇതുസംബന്ധിച്ച്
വിശദീകരണം നല്‍കാമോ;
(സി)
ഇത്തരത്തില്‍
ടെക്സ്റ്റയില്‍
കോര്പ്പറേഷന് എത്ര
ലക്ഷം രൂപയാണ് സഹകരണ
സംഘത്തിന്
അടയ്ക്കുവാനുള്ളത്; ഈ
തുക മുഴുവന്‍ എന്നേക്ക്
അടച്ചുതീര്‍ക്കും
എന്നറിയിക്കാമോ;
ജീവനക്കാരുടെ
ശമ്പളത്തില്‍ നിന്നും
പിടിച്ചെടുത്ത തുക
എങ്ങനെ വിനിയോഗിച്ചു
എന്നും അറിയിക്കാമോ?
മലപ്പുറം
ജില്ലയിലെ ക്വാറികളുടെ
പ്രവർത്തനം
4560.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയില്‍ സുരക്ഷാ
മാനദണ്ഡങ്ങൾ
പാലിക്കാതെയുളള
ക്വാറികളുടെ
പ്രവര്‍ത്തനങ്ങള്‍
പരിശോധിക്കുവാന്‍
എന്തെല്ലാം
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുളളത്;
(ബി)
ജില്ലയില്‍
ക്വാറി മാപ്പിംഗ്
പൂര്‍ത്തിയായിട്ടുണ്ടോ;
എന്തെല്ലാം വിവരങ്ങളാണ്
ഇതുവഴി ശേഖരിച്ചത്;
വിശദാംശം നല്‍കുമോ;
(സി)
റവന്യൂ
ഭൂമി കെെയ്യേറി
വന്‍തോതില്‍ പാറ
പൊട്ടിക്കുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
അനധികൃത
ക്വാറികള്‍
പ്രവര്‍ത്തിക്കുന്നതായി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കില്‍ അവ
അടച്ചുപൂട്ടുവാന്‍
നടപടി സ്വീകരിക്കുമോ?
വാമനപുരം
നിയോജകമണ്ഡലത്തിലെ കൈത്തറി
നെയ്ത്ത് സംഘങ്ങള്‍
4561.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വാമനപുരം
നിയോജകമണ്ഡലത്തില്‍
എത്ര കൈത്തറി നെയ്ത്ത്
സംഘങ്ങളുണ്ടെന്നും
അവയില്‍ എത്രയെണ്ണം
പ്രവര്‍ത്തനക്ഷമമാണെന്നും
വ്യക്തമാക്കുമോ;പൂട്ടിക്കിടക്കുന്നവ
ഉണ്ടെങ്കില്‍ അവയെ
പുനരുജ്ജീവിപ്പിക്കാന്‍
നടപടി സ്വീകരിക്കുമോ?
യന്ത്രത്തറി
വ്യവസായത്തിന്റെ
ആധുനികവത്ക്കരണത്തിന്
പദ്ധതികള്‍
4562.
ശ്രീ.ജെയിംസ്
മാത്യു
,,
എ.എം. ആരിഫ്
,,
ഡി.കെ. മുരളി
,,
മുരളി പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
യന്ത്രത്തറി
വ്യവസായത്തിന്റെ
ആധുനികവത്ക്കരണത്തിന്
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കിയിട്ടുള്ളത്;
(ബി)
യന്ത്രത്തറി
സഹകരണ സംഘങ്ങളുടെ
വൈവിധ്യവത്ക്കരണത്തിനും
സാങ്കേതിക വിദ്യ
മെച്ചപ്പെടുത്തുന്നതിനുമായി
വായ്പകള്‍ നല്കുന്ന
പദ്ധതി നിലവിലുണ്ടോ;
വിശദമാക്കുമോ;
(സി)
യന്ത്രത്തറി
മേഖലയിലെ
തൊഴിലാളികള്‍ക്ക്
ഇന്‍ഷ്വറന്‍സ് പരിരക്ഷ
നല്‍കുന്നതിനുള്ള
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(ഡി)
എങ്കില്‍
പ്രസ്തുത
പദ്ധതികള്‍ക്കായുള്ള
കേന്ദ്ര സംസ്ഥാന വിഹിതം
എത്ര വീതമാണെന്ന്
വ്യക്തമാക്കാമോ?
വാമനപുരം
നിയോജക മണ്ഡലത്തില്‍ ഖാദി
ബോര്‍ഡിനു കീഴില്‍ വ്യവസായ
യൂണിറ്റുകള്‍
4563.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാമനപുരം
നിയോജക മണ്ഡലത്തില്‍
ഖാദി ബോര്‍ഡിനു കീഴില്‍
എത്ര വ്യവസായ
യൂണിറ്റുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
അവ എവിടെയൊക്കെയെന്ന്
വിശദീകരിക്കാമോ;
(ബി)
നിര്‍ജ്ജീവമായ
യൂണിറ്റുകള്‍
ഉണ്ടെങ്കില്‍ അവ
ഏതെല്ലാം എന്ന്
വ്യക്തമാക്കുമോ ;
(സി)
നിര്‍ജ്ജീവ
യൂണിറ്റുകളെ
പുനരുജ്ജീവിപ്പിക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്
എന്നറിയിക്കാമോ ?
ഖാദിഗ്രാമങ്ങള്‍
സ്ഥാപിക്കുന്നതിനുള്ള പദ്ധതി
4564.
ശ്രീ.പി.ടി.
തോമസ്
,,
വി.ടി.ബല്‍റാം
,,
അടൂര്‍ പ്രകാശ്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഖാദിഗ്രാമങ്ങള്‍
സ്ഥാപിക്കുന്നതിനുള്ള
പദ്ധതി ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ്;
വിശദമാക്കുമോ;
(ബി)
ഏതൊക്കെ
ജില്ലകളില്‍ ഏതൊക്കെ
സ്ഥലങ്ങളില്‍ ഇവ
സ്ഥാപിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
ഇതുവഴി
എത്ര തൊഴിലവസരങ്ങളാണ്
ഉണ്ടായതെന്ന്
വിശദമാക്കുമോ;
(ഡി)
ഖാദി
ഗ്രാമങ്ങള്‍ വഴി
ഉത്പാദിപ്പിച്ച
ഉല്‍പ്പന്നങ്ങള്‍ക്കുള്ള
വിപണി എങ്ങനെയാണ്
കണ്ടെത്തിയത്;
വിശദമാക്കുമോ?
നീന്തല്‍ പരിശീലന
കേന്ദ്രങ്ങള്‍
4565.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
നിയമസഭാ മണ്ഡലത്തിലെ
വിവിധ പഞ്ചായത്തുകളിലെ
കുളങ്ങള്‍ നവീകരിച്ച്
നീന്തല്‍ പരിശീലനത്തിന്
ഉപയോഗിക്കുന്നതിനുളള
നടപടികള്‍
സ്വീകരിക്കുമോ;
വിശദവിവരം
ലഭ്യമാക്കുമോ;
(ബി)
നീന്തല്‍
പരിശീലന കേന്ദ്രങ്ങള്‍
ആരംഭിക്കുന്നതിന്
സര്‍ക്കാര്‍
നടപ്പാക്കുന്ന
പദ്ധതികളുടെ വിശദവിവരം
ലഭ്യമാക്കുമോ?
ഒരു
പഞ്ചായത്തില്‍ ഒരു കളിസ്ഥലം
4566.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-17ലെ
പുതുക്കിയ ബഡ്ജറ്റില്‍
പ്രഖ്യാപിച്ച ഒരു
പഞ്ചായത്തില്‍ ഒരു
കളിസ്ഥലം പദ്ധതിയില്‍
മലപ്പുറം ജില്ലയില്‍
എവിടെയെല്ലാം
കളിസ്ഥലങ്ങള്‍
വികസിപ്പിക്കാന്‍
പദ്ധതിയാവിഷ്കരിച്ചിട്ടുണ്ടന്നും
അവയില്‍ ഏതെല്ലാം
പദ്ധതിയ്ക്ക് ഭരണാനുമതി
നല്‍കിയിട്ടുണ്ടെന്നും
വിശദമാക്കാമോ;
(ബി)
ഏറനാട്
മണ്ഡലത്തില്‍പ്പെടുന്ന
ഏതെങ്കിലും കളിസ്ഥലം ഈ
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ എന്താണ്
കാരണമെന്ന്
വിശദമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതിയില്‍ ഏറനാട്
മണ്ഡലത്തിലെ
പഞ്ചായത്തുകളെക്കൂടി
ഉള്‍പ്പെടുത്താന്‍
അടിയന്തര നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
തൃശൂര്‍
സ്റ്റേഡിയത്തില്‍ സിന്തറ്റിക്
ട്രാക്ക്
4567.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായിക
താരങ്ങള്‍ക്ക് കൂടുതല്‍
സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തുന്നതിനായി
തൃശൂരിലെ
സ്റ്റേഡിയത്തില്‍
സിന്തറ്റിക് ട്രാക്ക്
നിര്‍മ്മിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഇതിനായി
ജെയ്സി ജോസ്,
കല്ലറയ്ക്കല്‍, കൊടകര
എന്നയാൾ
സമര്‍പ്പിച്ചിട്ടുള്ള
അപേക്ഷയിന്മേല്
ആവശ്യമായ അടിയന്തര
നടപടികള്‍
സ്വീകരിക്കുമോ?
സ്പോര്‍ട്സ്
- യുവജനകാര്യ വകുപ്പ്
നടപ്പിലാക്കുന്ന നൂതന
പദ്ധതികള്‍
4568.
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്പോര്‍ട്സ്-
യുവജനകാര്യ വകുപ്പിന്
നടപ്പ് സാമ്പത്തിക
വര്‍ഷം ബജറ്റില്‍ എത്ര
തുക
വകയിരുത്തിയിട്ടുണ്ട്;
(ബി)
സ്പോര്‍ട്സ്
മേഖല
മെച്ചപ്പെടുത്തുന്നതിന്
ഏതൊക്കെ പദ്ധതികളാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(സി)
പ്രസ്തുത
വകുപ്പ്
നടപ്പിലാക്കുന്ന നൂതന
പദ്ധതികള്‍
ഏതൊക്കെയാണ്; ഇതിന്
കേന്ദ്ര സര്‍ക്കാരിന്റെ
സാമ്പത്തിക സഹായം
ലഭ്യമാക്കുമോ?
അണ്ടര്‍
17 ലോകകപ്പ് ഫുട്ബോള്‍
മത്സരവേദി
4569.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
നടക്കുന്ന അണ്ടര്‍ 17
ലോകകപ്പ് ഫുട്ബോള്‍
മത്സരവേദിയുടെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ ഏത്
വരെയായെന്ന്
വിശദമാക്കാമോ;
(ബി)
സ്റ്റേഡിയത്തിന്റെ
നിര്‍മ്മാണ പ്രവൃത്തി
പൂര്‍ത്തീകരിച്ചു
നല്‍കേണ്ട സമയത്തിനകം
പ്രവൃത്തികള്‍
പൂര്‍ത്തീകരിക്കാന്‍
സാധിക്കുമോ; ഈ
കാര്യങ്ങള്‍
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
ഉണ്ടെങ്കില്‍
സര്‍ക്കാരിന്റെ
ഇടപെടല്‍ വിശദമാക്കാമോ;
(സി)
സ്റ്റേഡിയത്തിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ ഏത്
ഏജന്‍സിയാണ്
ഏറ്റെടുത്ത്
നടത്തുന്നത്
എന്നറിയിക്കാമോ?
ഗ്രാമീണ
മേഖലകളില്‍
പ്രവര്‍ത്തിക്കുന്ന കലാ
സാംസ്കാരിക സമിതികള്‍ക്ക്
സഹായങ്ങള്‍
4570.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗ്രാമീണ
മേഖലകളില്‍
പ്രവര്‍ത്തിക്കുന്ന കലാ
സാംസ്കാരിക
സമിതികള്‍ക്ക്
സര്‍ക്കാരില്‍ നിന്നും
ഏതെങ്കിലും തരത്തിലുള്ള
സഹായങ്ങള്‍
ലഭ്യമാക്കുന്നുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
അവ ഏതൊക്കെയാണെന്നും
അതിനായി എവിടെയാണ്
അപേക്ഷ
സമര്‍പ്പിക്കേണ്ടതെന്നും
തരം തിരിച്ച്
വിവരങ്ങള്‍ നല്‍കാമോ?
ദേവികുളം
മണ്ഡലത്തില്‍ യുവജനക്ഷേമ
ബോര്‍ഡ് സംഘടിപ്പിച്ച
പരിപാടികള്‍
4571.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ദേവികുളം
നിയോജക മണ്ഡലത്തില്‍
യുവജനങ്ങള്‍ക്ക്
തൊഴില്‍ പരിശീലനം
നല്കല്,
സ്വയംസംരംഭകത്വം
പ്രോത്സാഹിപ്പിക്കല്‍,
സാമൂഹിക പ്രവര്‍ത്തനം
തുടങ്ങിയവയ്ക്കായി
സംസ്ഥാന യുവജനക്ഷേമ
ബോര്‍ഡ് 2016-17 ല്‍
സംഘടിപ്പിച്ച
പരിപാടികള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കുമോ;
യുവജനക്ഷേമ
ബോര്‍ഡ് വഴി നടപ്പാക്കുന്ന
മുഖ്യപരിപാടികള്‍
4572.
ശ്രീ.ആന്റണി
ജോണ്‍
,,
എ. പ്രദീപ്കുമാര്‍
,,
എം. മുകേഷ്
,,
ആര്. രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
യുവജനക്ഷേമ
ബോര്‍ഡ് വഴി
നടപ്പാക്കുന്ന
മുഖ്യപരിപാടികളും
യുവാക്കളുടെ പുരോഗതി
ലക്ഷ്യം വെച്ച്
ആവിഷ്കരിച്ചിട്ടുളള
പദ്ധതികളും
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
ബോര്‍ഡ്
സംഘടിപ്പിക്കുന്ന
കേരളോത്സവത്തിന്റെ
വിശദാംശങ്ങളും
അതുകൊണ്ട്
ലക്ഷ്യമാക്കുന്ന
നേട്ടങ്ങളും
അറിയിക്കാമോ;
(സി)
യുവാക്കള്‍ക്ക്
വിവിധ മേഖലകളിലെ
തൊഴില്‍
സാധ്യതകളെക്കുറിച്ച്
വിവരം നല്‍കുന്നതിനും
വിവിധ
മത്സരപരീക്ഷകളില്‍
പ്രാപ്തി
നേടുന്നതിനുമായി,
ബോര്‍ഡിനു കീഴില്‍
കരിയര്‍ ഗൈഡന്‍സ്
സെന്ററുകള്‍
സ്ഥാപിക്കാനുദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?