കേരളാ
ബാങ്ക്
4460.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കേരളാ
ബാങ്ക്
നിലവില്‍വരുമ്പോള്‍
സംസ്ഥാന സഹകരണബാങ്ക്
നിലവിലുണ്ടാകുമോയെന്നും
സംസ്ഥാന സഹകരണ
ബാങ്കിന്റെ
പ്രവര്‍ത്തനം ഏതു
നിലയിലായിരിക്കുമെന്നും
വിശദീകരിക്കുമോ?
നികുതി വരുമാനം, നികുതി
കുടിശ്ശിക
4461.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2006-11 ലെയും 2011-16
ലെയും സര്‍ക്കാരുകള്‍
ഓരോ വര്‍ഷവും
ലക്ഷ്യമിട്ട തനത്
നികുതി വരുമാനം, ലഭിച്ച
വരുമാനം, ലക്ഷ്യത്തില്‍
വന്ന കുറവ് എന്നിവ
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കുമോ;
(ബി)
2011-16
കാലയളവില്‍ സംസ്ഥാനത്ത്
വര്‍ദ്ധിച്ചുവന്ന
അഴിമതിയും സര്‍ക്കാര്‍
സ്റ്റേകളും
മൂലമുണ്ടായിട്ടുള്ള
നികുതി കുടിശ്ശിക എത്ര;
ഇത് നികുതി പിരിവിനെയും
ധനസ്ഥിതിയെയും എപ്രകാരം
ബാധിച്ചു വെന്ന്
വ്യക്തമാക്കുമോ;
(സി)
നികുതി
മേഖലയിലെ സാങ്കേതിക
നവീകരണത്തിന്റെ അഭാവവും
നികുതി വകുപ്പിലെ
സര്‍വ്വറിന്റെ ശേഷി
വര്‍ദ്ധിപ്പിക്കാത്തതും
നികുതി വകുപ്പില്‍
കമ്പ്യൂട്ടര്‍വത്ക്കരണം
നടപ്പിലാക്കിയ
സമയത്തുള്ള സോഫ്റ്റ്
വെയര്‍
തുടര്‍ന്നുവരുന്നതും
നികുതി പിരിവിലെ
കാര്യക്ഷമതയില്ലായ്മയും
2011-2016 കാലയളവിലെ
നികുതി പിരിവിനെ
ബാധിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ഡി)
ഇതു
സംബന്ധിച്ച് സി ആന്റ്
എ.ജി. ചൂണ്ടിക്കാട്ടിയ
പ്രധാന അഭിപ്രായങ്ങളും
നിര്‍ദ്ദേശങ്ങളും
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ഇ)
മുന്‍
സര്‍ക്കാരിനു
ലഭിക്കേണ്ട വിവിധ
നികുതികളുടെ
സമാഹരണത്തില്‍ എത്ര
കോടി രൂപയുടെ സ്റ്റേ
അനുവദിച്ചു എന്നും
പ്രസ്തുത സ്റ്റേകള്‍
ഒഴിവാക്കി സര്‍ക്കാരിനു
ലഭിക്കേണ്ട പ്രസ്തുത
കുടിശ്ശിക
പിരിച്ചെടുക്കാനും
നികുതി പിരിവ്
കാര്യക്ഷമമാക്കാനും ഈ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിക്കുമെന്നും
വ്യക്തമാക്കുമോ ?
താഴ്ന്ന വരുമാനക്കാര്‍ക്കുള്ള
കടാശ്വാസ പദ്ധതി
4462.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ധനകാര്യ വകുപ്പ് നോഡല്‍
ഏജന്‍സിയായി , ജപ്തി
ഭീഷണി നേരിടുന്ന
താഴ്ന്ന
വരുമാനക്കാര്‍ക്കായി
കടാശ്വാസ പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് പ്രസ്തുത
പദ്ധതി മുഖേന
കൈവരിക്കാന്‍
ഉദ്ദേശിച്ചിരുന്നത്;
വ്യക്തമാക്കുമോ;
(സി)
2017
മാര്‍ച്ച് 31 വരെ
പ്രസ്തുത പദ്ധതിയുടെ
ആനുകൂല്യം എത്ര
കുടുംബങ്ങള്‍ക്ക്
ലഭിച്ചു; ജില്ല
തിരിച്ച് പൂര്‍ണവിവരം
നല്‍കുമോ;
(ഡി)
ഏതെല്ലാം
വായ്പകളാണ് പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരുന്നത്;
വിവരിക്കുമോ; വായ്പ
എടുത്തയാള്‍
മരണപ്പെട്ടാല്‍
പ്രസ്തുത പദ്ധതി
പ്രകാരം വായ്പ
പൂര്‍ണമായും എഴുതി
തള്ളുമോ
;വ്യക്തമാക്കുമോ?
സ്വകാര്യ പണമിടപാട്
സ്ഥാപനങ്ങള്‍
4463.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിയമവിധേയമല്ലാതെ
പ്രവര്‍ത്തിക്കുന്ന
സ്വകാര്യ പണമിടപാട്
സ്ഥാപനങ്ങള്‍
ഏതൊക്കെയാണെന്ന്
പരിശോധനകള്‍ നടത്തി
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
അത്തരം സ്ഥാപനങ്ങള്‍
കണ്ടെത്തി നടപടി
സ്വീകരിച്ചിട്ടുണ്ടോ;എങ്കില്‍
ഏത്
സ്ഥാപനത്തിനെതിരെയാണ്
നടപടി സ്വീകരിച്ചത്;
(സി)
ഏത്
തരത്തിലുള്ള നടപടികളാണ്
സ്വീകരിച്ചത്?
കിഫ്ബിയില്‍ ഉൾപ്പെടുത്തിയ
പദ്ധതികൾ
4464.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പേരാമ്പ്ര
മണ്ഡലത്തില്‍
കിഫ്ബിയില്‍ എത്ര
പദ്ധതികളാണ്
ഉള്‍പ്പെടുത്തിയിട്ടുളളതെന്ന്
അറിയിക്കാമോ;
(ബി)
ഈ
പദ്ധതികളില്‍ ഭരണാനുമതി
ലഭിച്ചവ
ഏതൊക്കെയാണെന്ന്
വകുപ്പുകള്‍ തിരിച്ച്
അറിയിക്കാമോ?
കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയ
പ്രവൃത്തികള്‍
4465.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോട്ടക്കല്‍
നിയോജക മണ്ഡലത്തില്‍
കിഫ്ബിയില്‍
ഉള്‍പ്പെടുത്തിയ
പ്രവൃത്തികളുടെ വിശദമായ
വിവരം ലഭ്യമാക്കുമോ;
(ബി)
ധനകാര്യ
വകുപ്പ് ഇതു
സംബന്ധിച്ച് ഭരണ
വകുപ്പിന് നല്കിയ
നിര്‍ദ്ദേശങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(സി)
ധനകാര്യ
വകുപ്പില്‍ ഫയല്‍
നിലവിലുളള, കഞ്ഞിപ്പുര
- മൂടാല്‍ ബെെപ്പാസ്
റോഡിനെ കിഫ്ബിയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ?
ജി.എസ്.ടി.
4466.
ശ്രീ.അടൂര്‍
പ്രകാശ്
,,
റോജി എം. ജോണ്‍
,,
അനില്‍ അക്കര
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.എസ്.ടി.
സംസ്ഥാനത്ത്
നടപ്പിലാക്കുന്നതിന്റെ
ഭാഗമായി വാണിജ്യ നികുതി
ഉദ്യോഗസ്ഥര്‍ക്ക്
പ്രത്യേക ക്ലാസ്സുകള്‍
സംഘടിപ്പിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
നിയമം സംബന്ധിച്ച്
ബന്ധപ്പെട്ട വാണിജ്യ
നികുതി
ഉദ്യോഗസ്ഥര്‍ക്ക്
പരീക്ഷ നടത്തുന്നുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
ജി.എസ്.ടി.
സംബന്ധിച്ച്
ജീവനക്കാര്‍ക്ക്
കൃത്യമായ അവബോധം
ഉണ്ടാക്കുന്നതിനും
ജനങ്ങള്‍ക്ക് ഇതു
സംബന്ധിച്ച്
ബോധവല്‍ക്കരണം
നല്‍കുന്നതിനും നടപടി
സ്വീകരിക്കുമോ?
ജി.എസ്.ടി.
4467.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.എസ്.ടി.സംസ്ഥാനത്ത്
നടപ്പിലാക്കിയതിന്റെ
ഫലമായുള്ള നേട്ടങ്ങളും,
കോട്ടങ്ങളും
എന്താണെന്ന്
വിവരിയ്ക്കുമോ;
(ബി)
ജി.എസ്.ടി.യെ
സംബന്ധിച്ച് ജനങ്ങളെ
ബോധവാന്മാരാക്കാനുള്ള
നടപടികൾ എന്തെന്ന്
വിവരിക്കുമോ;
(സി)
ഇതു
നടപ്പാക്കുന്നതോടെ
പ്രതിവര്‍ഷം എത്ര കോടി
രൂപയുടെ അധികവരുമാനം
സംസ്ഥാനത്തിന്
ലഭിയ്ക്കുമെന്ന്
കണക്കാക്കിയിട്ടുണ്ടോ;വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
കെ.എസ്.ആര്.ടി.സി
യെ ലാഭത്തിലാക്കുന്നതിന്
പദ്ധതി
4468.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി
യെ
ലാഭത്തിലാക്കുന്നതിന്
ധനകാര്യ വകുപ്പിന്റെ
കീഴില്‍
സമഗ്രപദ്ധതിയുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ;
(ബി)
പ്രസ്തുത
പദ്ധതി
നടപ്പിലാക്കുന്നതിന്
എന്തെങ്കിലും
തടസ്സമുണ്ടോ; എങ്കില്‍
വിശദവിവരം
ലഭ്യമാക്കുമോ?
എസ്.ബി.ഐ.
- എസ്.ബി.ടി. ബാങ്കുകളുടെ
ലയനം
4469.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എസ്.ബി.ഐ.
- എസ്.ബി.ടി.
ബാങ്കുകളുടെ ലയനത്തിന്
ശേഷം ബാങ്കിംഗ്
സേവനങ്ങള്‍ക്ക് കനത്ത
സര്‍വീസ് ചാര്‍ജ്
ഈടാക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത് പൊതുജനങ്ങള്‍ക്ക്
ബുദ്ധിമുട്ടുകള്‍
ഉണ്ടാക്കുന്നത്
ശ്രദ്ധിച്ചിട്ടുണ്ടോ ;
(സി)
ജനങ്ങള്‍ക്ക്
അനുകൂലമായി പ്രസ്തുത
വിഷയത്തില്‍ നിയമപരമായി
എന്തെല്ലാം ചെയ്യാന്‍
കഴിയും എന്നും അപ്രകാരം
എന്ത് നടപടികള്‍
സ്വീകരിക്കും എന്നും
വ്യക്തമാക്കാമോ?
എസ്.ബി.എെ
-സര്‍വ്വീസ് ചാര്‍ജ്ജ്
4470.
ശ്രീമതി
ഗീതാ ഗോപി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എസ്.ബി.ടി-
എസ്.ബി.എെ ലയനത്തോടെ
ഉപഭോക്താക്കളില്‍
നിന്നും സര്‍വ്വീസ്
ചാര്‍ജ്ജ് ഈടാക്കുന്നു
എന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട്
സര്‍ക്കാര്‍ തലത്തില്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
ട്രഷറികളില്‍
എ.ടി.എം മെഷീന്
സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
എസ്.ബി.ടി-എസ്.ബി.ഐ
ബാങ്കുകളുടെ ലയനം
4471.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
എസ്.ബി.ടി-എസ്.ബി.ഐ
ബാങ്കുകളുടെ ലയനം
സംസ്ഥാനത്തിന്റെ സമ്പദ്
വ്യവസ്ഥയില്‍
എന്തെങ്കിലും
മാറ്റങ്ങള്‍ക്ക്
കാരണമാകുമെന്നു
കരുതുന്നുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?
മാനവ
വികസന നിലവാരം
4472.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മാനവ
വികസന നിലവാരം
ഉയര്‍ത്തുന്നതിനുവേണ്ടി
സാമൂഹ്യസേവനങ്ങള്‍ക്കുള്ള
സംസ്ഥാനത്തിന്റെ റവന്യൂ
ചെലവ് മറ്റ്
സംസ്ഥാനങ്ങളുടെതുമായി
താരതമ്യം ചെയ്ത്
പരിശോധിച്ചിട്ടുണ്ടോ;
(ബി)
ഈ
മേഖലയ്ക്ക്
സംസ്ഥാനത്തിന്റെ ചെലവ്
മറ്റ്
സംസ്ഥാനങ്ങളുടെതിനെക്കാള്
കുറവാണെന്ന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഈ മേഖലയ്ക്ക്
അര്‍ഹമായ മുന്‍ഗണന
നല്കാതിരിക്കുന്നതിന്
കാരണമെന്താണ്;
(സി)
സാമൂഹ്യസേവനങ്ങളുടെ
ചെലവ്
വര്‍ദ്ധിപ്പിക്കുന്നതിനും
അതുവഴി മാനവ വികസന
നിലവാരം
ഉയര്‍ത്തുന്നതിനും
ആവശ്യമായ മുന്‍ഗണന
നല്‍കുമോ;എങ്കില്‍
ഇതിനായി എന്തെല്ലാം
മാറ്റമാണ്
ഉദ്ദേശിക്കുന്നത്?
ആര്.എസ്.ബി.വൈ
പദ്ധതി കാര്യക്ഷമമായി
നടത്തുന്നതിന് നടപടി
4473.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ദാരിദ്ര്യരേഖയ്ക്ക്
താഴെയുള്ളവരുടെ
സൗജന്യചികിത്സക്കായുളള
ആര്.എസ്.ബി.വൈ
പദ്ധതിയില്‍ നിന്നും
ആശുപത്രികള്‍
പിന്വാങ്ങുന്നതായ
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഏത്
ഇന്‍ഷ്വറന്‍സ്
കമ്പനിയുമായി
ചേര്‍ന്നാണ് പ്രസ്തുത
പദ്ധതി
നടപ്പിലാക്കുന്നത് ;
വ്യക്തമാക്കുമോ;
(സി)
ആര്.എസ്.ബി.വൈ പദ്ധതി
കാര്യക്ഷമമായി
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ;വ്യക്തമാക്കുമോ?
ആസ്തി
വികസന ഫണ്ട്
4474.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എം.എല്‍.എ
യുടെ ആസ്തി വികസന ഫണ്ട്
എയ്ഡഡ് സ്കൂളുകളിലെ
ഭൗതികസാഹചര്യം
മെച്ചപ്പെടുത്തുന്നതിനുളള
പദ്ധതികള്‍
നടപ്പിലാക്കാനായി
ഉപയോഗിക്കാമോ;
(ബി)
എയ്ഡഡ്
സ്കൂളുകളിലെ
സ്മാര്‍ട്ട് ക്ലാസ്സ്
റൂം, മോഡല്‍ സ്കൂള്‍
തുടങ്ങിയ പദ്ധതികള്‍
എല്‍.എ.സി-എ.ഡി.എസ് ല്‍
ഉള്‍പ്പെടുത്തുവാന്‍
നടപടി സ്വീകരിക്കുമോ;
(സി)
നിലവില്‍
ഭൗതികസാഹചര്യം ഇല്ലാത്ത
നിരവധി എയ്ഡഡ്
സ്കൂളുകളുടെ സ്ഥിതി
ശോചനീയമാണെന്ന വസ്തുത
ധനകാര്യ വകുപ്പ്
പരിശോധിക്കുമോ;വിശദാംശം
ലഭ്യമാക്കുമോ?
സമഗ്ര
ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി
4475.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ശമ്പളകമ്മീഷന്
ശുപാര്‍ശകളുടെ
അടിസ്ഥാനത്തില്‍
സംസ്ഥാന സര്‍ക്കാര്‍
ജീവനക്കാര്‍ക്കും
അധ്യാപകര്‍ക്കും
പെന്‍ഷന്‍കാര്‍ക്കും
സമഗ്ര ആരോഗ്യ
ഇന്‍ഷ്വറന്‍സ് പദ്ധതി
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
എങ്കില്‍
പ്രസ്തുത പദ്ധതി എങ്ങനെ
നടപ്പിലാക്കുന്നതിനാണ്
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(സി)
എല്ലാവരില്‍
നിന്നും ഒരു നിശ്ചിത
തുക വാങ്ങാതെ
ഓരോരുത്തരുടെയും
ചികിത്സ
ചെലവുകള്ക്കനുസൃതമായിട്ടുള്ള
കവറേജ് ലഭിക്കുന്ന
തരത്തില്‍ കൂടുതല്‍
കവറേജ് വേണ്ടവര്‍ക്ക്
കൂടുതല്‍ പ്രീമിയം
സ്വന്തമായി
അടയ്ക്കുന്നതിനുള്ള ഒരു
അവസരം കൂടി നല്കുന്ന
തരത്തില്‍ ടി പദ്ധതി
നടപ്പിലാക്കുന്നതിനുള്ള
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
കാലടി
സര്‍വ്വകലാശാലയില്‍
ക്രമവിരുദ്ധ പ്രമോഷനുകള്‍
4476.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാലടി
സംസ്കൃതം
സര്‍വ്വകലാശാലയില്‍ ഡോ.
സുചേത നായര്‍
വി.സി.യുടെ ചുമതല
വഹിചിരുന്ന കാലത്ത്
നടത്തിയ പ്രമോഷനുകള്‍
ക്രമവിരുദ്ധമാണെന്നു
സംസ്ഥാന ധനകാര്യ വിഭാഗം
റിപ്പോര്‍ട്ട്
നല്‍കിയിട്ടുണ്ടോ; ഈ
റിപ്പോര്‍ട്ട്
സർക്കാരിൽ ലഭ്യമാണോ;
(ബി)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
ഈ റിപ്പോര്‍ട്ട്
പൂഴ്ത്തിവെയ്ക്കുകയും
നടപടികള്‍
സ്വീകരിക്കാതിരിക്കുകയും
ചെയ്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഈ
വിഷയത്തില്‍ ഈ
സര്‍ക്കാര്‍ എന്ത്
നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കാമോ;
(ഡി)
അനധികൃത
പ്രമോഷനുകള്‍ റദ്ദ്
ചെയ്യുന്നതിനും
സര്‍ക്കാരിന് വന്ന
ബാധ്യത
ബന്ധപ്പെട്ടവരില്‍
നിന്ന് ഈടാക്കുന്നതിനും
നടപടികള്‍
സ്വീകരിക്കുമോ?
കിഫ്ബി
-നിക്ഷേപസമാഹരണം
4477.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
രാജ്യത്ത്
നിലവിലുള്ള മറ്റ്
നിക്ഷേപ മാര്‍ഗ്ഗങ്ങളെ
അപേക്ഷിച്ച് 'കിഫ്ബി'
യിലെ നിക്ഷേപം ഏത്
രീതിയില്‍ ആകര്‍ഷണീയം
എന്നാണ്
വിലയിരുത്തിയിട്ടുള്ളത്
;
(ബി)
കെ.എസ്.എഫ്.ഇ
മുഖാന്തിരമുള്ള ചിട്ടി
വഴിയല്ലാതെ
പ്രവാസികളുള്‍പ്പെടെയുള്ളവരുടെ
നിക്ഷേപം
സ്വരൂപിക്കാന്‍
എന്തൊക്കെ പദ്ധതികളാണ്
വിഭാവനം
ചെയ്തിട്ടുള്ളത്?
ചരക്ക്
സേവന നികുതി
4478.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചരക്ക്
സേവന നികുതി
നടപ്പിലാക്കുമ്പോള്‍
ഉല്‍പ്പന്നങ്ങള്‍ക്ക്
വില കുറയുമോ;
(ബി)
ചരക്ക്
സേവന നികുതി നിലവില്‍
വരുന്നതിനു മുമ്പ്
സിമന്റ് ഉള്‍പ്പടെയുള്ള
സാധനസാമഗ്രികൾക്കു
വിലകൂട്ടിയത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഇത്തരത്തിലുള്ള
വിലവര്‍ദ്ധനവിനെതിരെ
നടപടി
സ്വീകരിക്കുമോയെന്നു
വിശദമാക്കാമോ?
ട്രഷറി
നവീകരണ നടപടികള്‍
4479.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ട്രഷറി
സ്ഥിര നിക്ഷേപങ്ങള്‍
പ്രോത്സാഹിപ്പിക്കുന്നതിനുും,
കൂടുതല്‍
ആകര്‍ഷകമാക്കുന്നതിനും
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ;
(ബി)
ട്രഷറികളില്‍
നിക്ഷേപ സൗഹൃദ
അന്തരീക്ഷം
സൃഷ്ടിക്കുന്നതിനും,
തൃപ്തികരമായ രീതിയില്‍
ഇടപെടുന്നതിനും
നടപടികള്‍
ലഘൂകരിക്കുന്നതിനും
ആവശ്യമായ
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
ജീവനക്കാര്‍ക്ക്
നല്‍കുമോ?
അടൂര്‍
മണ്ഡലത്തിലെ കിഫ്ബി
മുഖാന്തിരം ഉള്ള
പ്രവൃത്തികള്‍
4480.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അടൂര്‍
മണ്ഡലത്തില്‍ കിഫ്ബി
മുഖാന്തിരം
നടപ്പിലാക്കുന്നതിന്
പരിഗണിച്ചിട്ടുളള
പ്രവൃത്തികള്‍
ഏതെല്ലാമെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍
പ്രാവര്‍ത്തികമാക്കുന്നതിനായി
നാളിതുവരെ
സ്വീകരിച്ചിട്ടുളള
നടപടികളുടെ വിശദാംശം
ലഭ്യമാക്കുമോ;
(സി)
അനുബന്ധ
പദ്ധതികള്‍
നടപ്പിലാക്കുന്നതിലുണ്ടായിട്ടുളള
കാലവിളംബത്തിന്റെ കാരണം
വിശദമാക്കുമോ;
(ഡി)
സമയബന്ധിതമായി
പ്രസ്തുത പ്രവൃത്തികള്‍
നടപ്പിലാക്കുന്നതിന്
വേണ്ട സത്വര നടപടി
സ്വീകരിക്കുമോ?
ആരോഗ്യ
ഇന്‍ഷ്വറന്‍സ് പദ്ധതി
T 4481.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാര്‍,
അദ്ധ്യാപകര്‍,പെന്‍ഷന്‍കാർ
എന്നീ വിഭാഗങ്ങളില്‍
മൊത്തം എത്രപേര്‍ക്ക്
ആരോഗ്യ ഇന്‍ഷ്വറന്‍സ്
പദ്ധതിയുടെ ആനുകൂല്യം
ലഭ്യമാകും;
(ബി)
ഇതിന്
ജീവനക്കാരില്‍ നിന്നും
പെന്‍ഷന്‍കാരില്‍
നിന്നും എത്ര രൂപ വീതം
ഇന്‍ഷ്വറന്‍സ്
പ്രീമിയമായി ഈടാക്കും;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
പദ്ധതിയിലൂടെ
ജീവനക്കാര്‍ക്കും
പെന്‍ഷന്‍കാര്‍ക്കും
എന്തൊക്കെ സൗകര്യങ്ങളും
ആനുകൂല്യങ്ങളും
ലഭ്യമാകും;
വിശദാംശങ്ങള്‍
നല്‍കുമോ?
കേന്ദ്ര
ബജറ്റ് നിര്‍ദ്ദേശങ്ങള്‍
പ്രകാരം സംസ്ഥാനത്തിന്
ലഭ്യമായ മൊത്തം സാമ്പത്തിക
സഹായം
4482.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2017-18
വര്‍ഷത്തെ കേന്ദ്ര
ബജറ്റ്
നിര്‍ദ്ദേശങ്ങള്‍
പ്രകാരം സംസ്ഥാനത്തിന്
ലഭ്യമായ മൊത്തം
സാമ്പത്തിക സഹായം
എത്രയെന്നും ഏതെല്ലാം
മേഖലകള്‍ക്കാണ് വികസന
സഹായങ്ങള്‍ ഉള്‍പ്പെടെ
സാമ്പത്തിക സഹായം
പ്രഖ്യാപിച്ചത് എന്നും
മേഖലകള്‍ തിരിച്ച്
വിശദാംശം
ലഭ്യമാക്കുമോ;
(ബി)
2016-17
വര്‍ഷം കേന്ദ്ര
സര്‍ക്കാര്‍
പ്രഖ്യാപിച്ച
സാമ്പത്തിക സഹായങ്ങളും
ലഭ്യമായ സഹായവും
മേഖലകള്‍ തിരിച്ച്
വിശദാംശം
ലഭ്യമാക്കുമോ;
(സി)
സംസ്ഥാനത്ത്
നടപ്പാക്കുന്ന
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍ ഏതെല്ലാം
എന്നും 2016-17
വര്‍ഷത്തെ പദ്ധതികള്‍
ഏതെല്ലാം എന്നും എത്ര
കേന്ദ്ര സഹായം ലഭിച്ചു
എന്നും 2017-18 വര്‍ഷം
ലഭ്യമായ പുതിയ
പദ്ധതികള്‍
ഉള്‍പ്പെടെയുളള
പദ്ധതികള്‍ എന്തെല്ലാം
എന്നും
വ്യക്തമാക്കുമോ?
സാമൂഹ്യ
സുരക്ഷാ പെന്ഷന്
4483.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016 ല്‍ കഴിഞ്ഞ
സര്‍ക്കാര്‍
അധികാരമൊഴിയുമ്പോള്‍
നല്കുവാനുണ്ടായിരുന്ന
സാമൂഹ്യസുരക്ഷാ
പെന്ഷന് കുടിശ്ശിക
(ഇനം തിരിച്ച്) എത്ര
എന്നും, ഇലക്ട്രോണിക്
ലെഡ്ജര്‍
അക്കൗണ്ടിലേക്ക്
മാറ്റിയത് എത്ര എന്നും
കരാറുകാര്‍ക്കും ബില്‍
റീ ഡിസ്കൗണ്ടിംഗ്
ഇനത്തില്‍
ബാങ്കുകള്‍ക്കും
നല്കുവാനുണ്ടായിരുന്നത്
എത്ര എന്നും വെയ്സ്
& മീന്‍സ്,
ട്രഷറിക്യൂ എത്ര എന്നും
വിവിധ പൊതുമേഖലാ
സ്ഥാപനങ്ങള്‍ /
ക്ഷേമനിധികള്‍ /
ബോര്‍ഡുകള്‍ തുടങ്ങി
സമാഹരിച്ചതും അവര്‍ക്കു
തിരികെ നല്കുവാനുളള
മൊത്തം തുക എത്ര
എന്നും
വ്യക്തമാക്കുമോ;
(ബി)
കഴിഞ്ഞ
സര്‍ക്കാര്‍ ഇതുവഴി
കൊടുക്കാനുണ്ടായിരുന്ന
ബാധ്യത എത്ര എന്നും
ആയതു ഉള്‍പ്പെടെയുള്ള
മൊത്ത കടബാധ്യത എത്ര
എന്നും
വ്യക്തമാക്കുമോ;
(സി)
കുടിശ്ശിക
നല്കുവാനായി ധനകാര്യ
വകുപ്പ് എന്തു
നടപടികള്‍ സ്വീകരിച്ചു
വരുന്നു എന്നും എന്തു
തുക നാളിതുവരെ ഏതെല്ലാം
വിഭാഗങ്ങള്‍ക്ക് നല്കി
എന്നും
വ്യക്തമാക്കുമോ?
കാരുണ്യ
ബനവലന്റ് ഫണ്ട്
4484.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2015-16,
2016-17 വര്‍ഷത്തില്‍
കാരുണ്യ ബനവലന്റ് ഫണ്ട്
വഴി സംസ്ഥാനത്ത് സഹായം
അനുവദിച്ചവരുടെ
വിവരങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
മലപ്പുറം
ജില്ലയില്‍ നിന്ന് എത്ര
അപേക്ഷകള്‍
ഉണ്ടായിരുന്നു; എത്ര
തുക വിതരണം ചെയ്തു;
വ്യക്തമാക്കുമോ?
കാരുണ്യ
ബെനവലന്റ് ഫണ്ട്
4485.
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാരുണ്യ
ബെനവലന്റ് ഫണ്ടില്‍
നിന്ന് മംഗലാപുരത്തെ
ആശുപത്രികളില്‍
ചികില്‍സ
തേടുന്നവര്‍ക്ക് സഹായം
നല്കുന്നതു
സംബന്ധിച്ച് എടുത്ത
തീരുമാനത്തിന്റെ
വിശദാംശം അറിയിക്കുമോ;
(ബി)
കെ.ബി.എഫ്.
- സംസ്ഥാനതല സമിതി
തീരുമാനപ്രകാരം
പ്രസ്തുത സഹായ
പ്രകാരമുളള
ചികില്‍സക്ക് പ്രത്യേക
അനുമതി തേടണമെന്നതിന്റെ
വിശദാംശം അറിയിക്കുമോ;
(സി)
മംഗലാപുരത്ത്
ചികില്‍സ തേടുന്ന
അര്‍ഹതപ്പെട്ട മുഴുവന്‍
രോഗികള്‍ക്കും
പ്രസ്തുത ആനുകൂല്യം
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
കാരുണ്യ
ബെനവലന്റ് ഫണ്ട്
4486.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാരുണ്യ
ബെനവലന്റ് ഫണ്ട്
കൈകാര്യം ചെയ്യുന്ന
ജില്ലാ ആഫീസുകളില്‍
എത്ര താല്‍ക്കാലിക
ഒഴിവുകള്‍
നികത്തപ്പെടാനുണ്ട്;
(ബി)
ഏതെല്ലാം
ജില്ലാ ആഫീസുകളിലാണ്
ഒഴിവുകള്‍
നികത്തപ്പെടാനുള്ളത്;
(സി)
ലഭിച്ച
അപേക്ഷകളില്‍ നടപടികള്‍
വേഗത്തില്‍
സ്വീകരിക്കുന്നതിനായി
അടിയന്തരമായി ഒഴിവുകള്‍
നികത്തുന്നതിന് നടപടി
സ്വീകരിക്കുമോ;
സ്വീകരിക്കുമെങ്കില്‍
വിശദാംശം
വ്യക്തമാക്കുമോ?
കാരുണ്യ
ബെനവലന്റ് ഫണ്ട്
4487.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാരുണ്യ
ബെനവലന്റ് ഫണ്ട്
വിതരണത്തില്‍ മുന്‍
സര്‍ക്കാരിന്റെ കാലത്ത്
ക്രമക്കേടുകള്‍
നടന്നതായി പറയപ്പെടുന്ന
മാധ്യമ
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
വിഷയത്തില്‍ ഒരു
പരിശോധന നടത്തുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
(സി)
നിലവില്‍
ഇത് സംബന്ധിച്ച്
എന്തെങ്കിലും
അന്വേഷണങ്ങള്‍
നടക്കുന്നുണ്ടോ;
വിശദമാക്കുമോ?
ശ്രീറാം
കമ്മിറ്റിയുടെ ശിപാര്‍ശകള്‍
4488.
ശ്രീ.സി.
ദിവാകരന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളാബാങ്കിനെക്കുറിച്ച്
പഠിക്കാന്‍ നിയോഗിച്ച
ശ്രീറാം കമ്മിറ്റിയുടെ
ശിപാര്‍ശകള്‍
ലഭ്യമായിട്ടുണ്ടോ;
(ബി)
സാമ്പത്തിക
കാര്യങ്ങള്‍ കൈകാര്യം
ചെയ്യുന്ന സഹകരണ
സ്ഥാപനങ്ങളുടെ
നിയന്ത്രണത്തിനായി കേരള
സ്റ്റേറ്റ്
ഫിനാന്‍ഷ്യല്‍
റെഗുലേഷന് അതോറിറ്റി
രൂപീകരിക്കണമെന്ന
ശിപാര്‍ശ
ലഭിച്ചിട്ടുണ്ടോ;
(സി)
പ്രസ്തുത
അതോറിറ്റിയുടെ കീഴില്‍
ഏതെല്ലാം
സ്ഥാപനങ്ങളെയാണ്
ഉള്‍പ്പെടുത്തുന്നതെന്ന്
വിശദമാക്കുമോ?
ഗുലാത്തി
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്
ഫിനാൻസ് ആൻഡ് ടാക്സേഷൻ
4489.
ശ്രീ.കെ.എം.മാണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഗുലാത്തി
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്
ഫിനാൻസ് ആൻഡ് ടാക്സേഷൻ
(ഗിഫ്റ്റ്) ന്റെ
നിയമാവലി, സർവീസ്
നിയമങ്ങൾ
തുടങ്ങിയവയില്‍ ഭേദഗതി
വരുത്തുവാൻ
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഗിഫ്റ്റ്
ഡയറക്ടറുടെ പ്രായപരിധി
65 വയസ്സില്‍ നിന്ന്
ഉയർത്തുവാൻ
ആലോചിക്കുന്നുണ്ടോ;
ഉണ്ടെങ്കിൽ വിശദാംശങ്ങൾ
ലഭ്യമാക്കുമോ;
(സി)
ഗവേർണിംഗ്
ബോഡിക്ക് കൂടുതൽ
അധികാരങ്ങൾ നൽകി
ഗിഫ്റ്റിനെ സർക്കാർ
നിയന്ത്രണത്തിൽ നിന്നും
മാറ്റുവാൻ
പദ്ധതിയുണ്ടോ;
(ഡി)
ഗുലാത്തി
ഇൻസ്റ്റിറ്റ്യൂട്ടിന്
സ്വതന്ത്ര ചെയർമാനെ
നിയമിക്കുവാൻ
ഉദ്ദേശ്യമുണ്ടോയെന്ന്
വ്യക്തമാക്കുമോ?
ദേവികുളം
നിയോജകമണ്ഡലത്തില്‍ കിഫ്ബി
പ്രവൃത്തികള്‍
4490.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ദേവികുളം
നിയോജകമണ്ഡലത്തില്‍
"കിഫ്ബി" അനുമതി
നല്കിയ പ്രവൃത്തികള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തികള്‍ ഏത് മാസം
ആരംഭിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പ്രവൃത്തികള്‍
ആരംഭിക്കാന്‍
എന്തെങ്കിലും
തടസ്സമുണ്ടോയെന്ന്
വ്യക്തമാക്കുമോ?
ക്ഷേമനിധി
പെന്ഷന് വാങ്ങുന്നവര്‍ക്ക്
ലഭിക്കുന്ന സാമൂഹ്യസുരക്ഷാ
പെന്ഷന്
4491.
ശ്രീ.എം.
നൗഷാദ് :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ക്ഷേമനിധി
പെന്ഷന്
വാങ്ങുന്നവര്‍ക്ക്
ലഭിക്കുന്ന
സാമൂഹ്യസുരക്ഷാ
പെന്ഷന് 600 രൂപയായി
കുറച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രതിസന്ധി നേരിടുന്ന
പരമ്പരാഗത വ്യവസായമായ
കശുവണ്ടി മേഖലയിലെ
പെന്‍ഷന്‍കാരുടെ നഷ്ടം
പരിഹരിക്കുവാന്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
എലത്തൂര്‍
നിയോജകമണ്ഡലത്തിലെ കിഫ്ബി
മുഖേനയുള്ള പദ്ധതികള്‍
4492.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
എലത്തൂര്‍
നിയോജകമണ്ഡലത്തില്‍
കിഫ്ബി മുഖേന എത്ര
പദ്ധതികള്‍ക്ക്
അംഗീകാരം
നല്‍കിയിട്ടുണ്ടെന്നും
ഇതിനായി എത്ര തുക
അനുവദിച്ചിട്ടുണ്ടന്നും
വ്യക്തമാക്കാമോ?
പങ്കാളിത്ത
പെന്ഷന് പദ്ധതി
4493.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാരും മറ്റു
സംസ്ഥാന സര്‍ക്കാരുകളും
പങ്കാളിത്ത പെന്ഷന്
പദ്ധതിയില്‍
ഉള്‍പ്പെട്ട
ജീവനക്കാര്‍ക്ക്
പുന:സ്ഥാപിച്ചു നല്കിയ
ഡി.സി.ആര്.ജി., കുടുംബ
പെന്ഷന്,
എക്സ്-ഗ്രേഷ്യ
പെന്ഷന് തുടങ്ങിയ
ആനുകൂല്യങ്ങള്‍
കേരളത്തിലെ പങ്കാളിത്ത
പെന്ഷന് പദ്ധതിയില്‍
ഉള്‍പ്പെട്ട
ജീവനക്കാര്‍ക്ക് അതേ
രീതിയില്‍ അനുവദിച്ച്
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആയതിന്റെ
കാരണമെന്താണെന്ന്
വ്യക്തമാക്കുമോ;
(ബി)
ആനുകൂല്യങ്ങള്‍
പുന:സ്ഥാപിച്ചു
നല്കുന്ന കാര്യം
അടിയന്തരമായി
പരിശോധിച്ച് നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ;
(സി)
പങ്കാളിത്ത
പെന്ഷന് പദ്ധതി
പിന്‍വലിക്കുന്നതുമായി
ബന്ധപ്പെട്ട് നാളിതുവരെ
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്;
വിശദമാക്കുമോ ?
പങ്കാളിത്ത
പെന്ഷന് പദ്ധതി
4494.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പങ്കാളിത്ത പെന്ഷന്
പദ്ധതി ഗവണ്മെന്റ്
ജീവനക്കാര്‍ക്കും,അദ്ധ്യാപകര്‍ക്കും
എന്നു മുതലാണ്
ആരംഭിച്ചിട്ടുളളത്; ആ
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
നിലവില്‍
പങ്കാളിത്ത പെന്ഷന്
പദ്ധതിയില്‍ എത്ര
ഗവണ്മെന്റ്
ജീവനക്കാരും,
അദ്ധ്യാപകരും
ഉള്‍പ്പെട്ടിട്ടുണ്ട്;വിശദാംശം
വ്യക്തമാക്കാമോ?
കിഫ്ബിയുടെ
രണ്ടാംഘട്ട പദ്ധതികൾ
4495.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി
വഴി രണ്ടാം ഘട്ടമായി
നടപ്പിലാക്കുന്നതിന്
നിശ്ചയിച്ചിട്ടുള്ള
പദ്ധതികള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
കിഫ്ബിയുടെ
ഡയറക്ടര്‍ ബോര്‍ഡ് യോഗം
മെയ് മാസത്തില്‍
ചേരുന്നുണ്ടോ; പ്രസ്തുത
യോഗം പരിഗണിക്കുന്ന
പദ്ധതികളുടെ ലിസ്റ്റ്
ലഭ്യമാക്കുമോ;
(സി)
കരുനാഗപ്പള്ളി
നിയോജക മണ്ഡലത്തിലെ
മാളികേയ്ക്കല്‍ ലവല്‍
ക്രോസില്‍ ഓവര്‍
ബ്രിഡ്ജ്
നിർമ്മിക്കുന്ന പദ്ധതി
കിഫ്ബിയുടെ ഡയറക്ടര്‍
ബോര്‍ഡ്
പരിഗണിച്ചിട്ടുണ്ടോ;
വിശദീകരിക്കുമോ?
മാവേലിക്കര
മണ്ഡലത്തില്‍
എല്‍.എ.സി-എ.ഡി.എസ് ല്‍
ഉള്‍പ്പെടുത്തിയ
പ്രവൃത്തികള്‍
4496.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
മാവേലിക്കര
മണ്ഡലത്തില്‍ എല്‍.എ.സി
-എ.ഡി.എസ് ല്‍
ഉള്‍പ്പെടുത്തിയ
പ്രവൃത്തികളില്‍
ഭരണാനുമതി
ലഭിക്കാനുള്ളവയ്ക്ക്
2017 മെയ് 30 നു
മുന്‍പായി ഭരണാനുമതി
ലഭ്യമാക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കുമോ?
ആസ്തിവികസന,
പ്രത്യേക വികസന ഫണ്ടുകളിലെ
പ്രവൃത്തികള്‍
4497.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2012-16
ല്‍ പാറശ്ശാല എം.എല്‍.എ
യുടെ ആസ്തിവികസന,
പ്രത്യേക വികസന
ഫണ്ടുകളില്‍ നിന്നും
ഏതെല്ലാം
പ്രവൃത്തികളാണ്
അനുവദിച്ചിട്ടുള്ളതെന്ന
വിവരം നല്‍കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളില്‍
ഏതെല്ലാം
പൂര്‍ത്തീകരിച്ചു ;
ഏതെല്ലാം
പ്രവൃത്തികളാണ് ഇനിയും
പൂര്‍ത്തിയാക്കാനുള്ളത്;
അവയുടെ നിലവിലെ സ്ഥിതി
; എന്നിവ ഇനം തിരിച്ച്
വ്യക്തമാക്കാമോ?
സ്പാര്‍ക്ക്
സര്‍വ്വറിന്റെ ശേഷിക്കുറവ്
4498.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സ്പാര്‍ക്ക്
സോഫ്ട്വെയറിന്റെ
സര്‍വ്വറിന്റെ
ശേഷിക്കുറവ് മൂലം
സര്‍ക്കാര്‍
ജീവനക്കാരുടെയും
അദ്ധ്യാപകരുടെയും ശമ്പള
കുടിശ്ശിക ബില്ലുകള്‍
തയ്യാറാക്കുന്നതിന്
നേരിടുന്ന പ്രയാസങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടുവോ;പ്രസ്തുത
പ്രശ്നം
പരിഹരിക്കുന്നതിനായി
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ?
സംസ്ഥാനത്തെ
ക്ഷേമ പെന്‍ഷനുകള്‍
4499.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ക്ഷേമ പെന്‍ഷനുകള്‍
തുലോം തുച്ഛവും ഒരു
വ്യക്തിയുടെ
അടിസ്ഥാനപരമായ
ആവശ്യങ്ങള്‍ പോലും
നിറവേറ്റുന്നതിന്
പര്യാപ്തവുമല്ല എന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
അടിസ്ഥാന
ചെലവുകള്ക്കെങ്കിലും
പര്യാപ്തമാകുന്ന
വിധത്തിൽ ക്ഷേമ
പെന്‍ഷനുകളെ
പുന്രനിര്ണ്ണയിക്കുന്നതിന്
നടപടി സ്വീകരിക്കുമോ ?
സര്‍ക്കാര്‍
ജീവനക്കാരുടെ ഭവന വായ്പ
4500.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പൊതുമേഖലാ
ബാങ്കുകളില്‍ നിന്നും
എല്‍.എെ.സി പോലുളള
സ്ഥാപനങ്ങളില്‍ നിന്നും
ഉയര്‍ന്ന പലിശ
നിരക്കില്‍ ഭവന
നിര്‍മ്മാണവായ്പ
എടുത്തിട്ടുളള
സര്‍ക്കാര്‍
ജീവനക്കാരുടെ ഭവന വായ്പ
സര്‍ക്കാര്‍ എച്ച്.ബി.എ
യിലേക്ക് മാറ്റുന്നതിന്
ഉത്തരവുണ്ടോ;
(ബി)
ഇല്ലെങ്കില്‍
ആയതിനുളള നടപടികള്‍
സ്വീകരിക്കുമോയെന്ന്
വിശദമാക്കുമോ?
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി
പ്രഖ്യാപിച്ചിട്ടുള്ള
പ്രവൃത്തികള്‍
4501.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി
പ്രഖ്യാപിച്ചിട്ടുള്ള
പദ്ധതികളില്‍ എത്ര
രൂപയ്ക്ക് മുകളിലുള്ള
പ്രവൃത്തികള്‍ക്കാണ്
കിഫ്ബി അനുമതി
നല്‍കുന്നത്;
(ബി)
20
കോടി രൂപ അനുവദിച്ചതായി
പ്രഖ്യാപിച്ചിട്ടുള്ള
പദ്ധതിയില്‍
ഡി.പി.ആര്. പ്രകാരം
വ്യത്യാസം വന്നാല്‍
അത്തരം
പ്രവര്‍ത്തികള്‍ക്ക്
അനുമതി നല്‍കുമോ;
(സി)
പ്രഖ്യാപിച്ച
പദ്ധതിയോടൊപ്പം സമാന
സ്വഭാവമുള്ള
പ്രവൃത്തികള്‍
ഉള്‍പ്പെടുത്തി നിശ്ചിത
തുകയ്ക്കുള്ള
പദ്ധതികള്‍
സമര്‍പ്പിച്ചാല്‍
പരിഗണിക്കുമോ?
കിഫ്ബിയില്‍
ഉള്‍പ്പെടുത്തിയ പദ്ധതികള്‍
4502.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016-17,
2017-18 ബജറ്റില്‍
മാവേലിക്കര
മണ്ഡലത്തില്‍
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി തുക
വകയിരുത്തിയ എത്ര
പദ്ധതികള്‍ക്ക് കിഫ്ബി
ബോര്‍ഡ് അനുമതി
നല്‍കിയിട്ടുണ്ട്;
(ബി)
മാവേലിക്കര
മണ്ഡലത്തിലെ ഏതെല്ലാം
പ്രവൃത്തികള്‍ക്ക്
കിഫ്ബി ബോര്‍ഡ് അനുമതി
നല്‍കിയിട്ടില്ല എന്നും
ആയതിന്റെ
കാരണമെന്തെന്നും
വിശദമാക്കുമോ;
(സി)
കിഫ്ബിയില്‍
ഉള്‍പ്പെടുത്തിയ എല്ലാ
പ്രവൃത്തികള്‍ക്കും
അനുമതി ലഭ്യമാക്കുമോ;
വിശദാംശങ്ങള്‍
നല്‍കുമോ?
കിഫ്ബിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
പദ്ധതികളുടെ നിര്‍വ്വഹണം
4503.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിക്ഷേപത്തെ
അടിസ്ഥാനമാക്കിയാണോ ഈ
വര്‍ഷത്തെ കിഫ്ബിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
പദ്ധതികളുടെ
നിര്‍വ്വഹണം വിഭാവനം
ചെയ്തിട്ടുള്ളത്;
എങ്കില്‍ ഏകദേശം എത്ര
രൂപയുടെ നിക്ഷേപമാണ് ഈ
വര്‍ഷത്തെ പദ്ധതി
നിര്‍വ്വഹണത്തിനായി
പ്രതീക്ഷിക്കുന്നത്;
(ബി)
നാളിതുവരെ
കിഫ്ബിയിലേക്ക് യാതൊരു
തുകയും നിക്ഷേപമായി
ലഭിച്ചിട്ടില്ലായെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത് ഈ
വര്‍ഷത്തെ കിഫ്ബി
പ്രകാരം വിഭാവനം ചെയ്ത
പദ്ധതി നിര്‍വ്വഹണത്തെ
പ്രതികൂലമായി
ബാധിക്കുമെന്ന്
കരുതുന്നുണ്ടോ;
(സി)
കിഫ്ബിയില്‍
നിക്ഷേപമായി ഈ വര്‍ഷം
എന്ത് തുക
സമാഹരിക്കാന്‍ കഴിയും
;ഈ തുക ഏത് തീയതിയില്‍
ലഭിക്കുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
വിശദാംശം ലഭ്യമാക്കുമോ?
നികുതിവരുമാനം
വര്‍ദ്ധിപ്പിക്കുന്നതിനുളള
നടപടികള്‍
4504.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
5 വര്‍ഷത്തിനിടയില്‍
ഏറ്റവും കൂടുതല്‍
നികുതിവരുമാനം ലഭിച്ചത്
ഏത് വര്‍ഷമാണ്; എത്ര
ശതമാനമെന്ന്
വ്യക്തമാക്കുമോ;
(ബി)
നികുതിവരുമാന
ചോര്‍ച്ചയുടെ
കാരണങ്ങള്‍
വിശദമാക്കുമോ; ആയത്
പരിഹരിച്ച് നികുതി
വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
ഇതിന്റെ ഫലം
ലഭിച്ചിട്ടുണ്ടോ;
വിശദവിവരം
ലഭ്യമാക്കുമോ?
സര്‍ക്കാരിന്റെ
പൊതു സാമ്പത്തിക സ്ഥിതി
4505.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാര്‍ അധികാരം
ഒഴിയുന്ന സമയത്ത്
പൊതുകടം, റവന്യൂകമ്മി,
ആളോഹരി കടം എന്നിവ എത്ര
വീതമായിരുന്നു എന്ന്
വ്യക്തമാക്കാമോ;
(ബി)
കഴിഞ്ഞ
അഞ്ചുവര്‍ഷങ്ങളിലെ
സംസ്ഥാനത്തിന്റെ
ധനകമ്മി സംബന്ധിച്ച
വിശദാംശം
വ്യക്തമാക്കാമോ;
(സി)
സംസ്ഥാനത്തിന്റെ
സാമ്പത്തിക സ്ഥിതി
വിശകലനം
ചെയ്യുന്നതിനുള്ള
ധനകാര്യ സൂചകങ്ങള്‍
അനുസരിച്ച് 2017
മാര്‍ച്ചില്‍ അവസാനിച്ച
സാമ്പത്തിക വര്‍ഷത്തെ
സംസ്ഥാനത്തിന്റെ പൊതു
സാമ്പത്തിക സ്ഥിതി
എന്താണെന്ന്
വിശദമാക്കാമോ?
അധികവിഭവസമാഹരണ
മാര്‍ഗ്ഗങ്ങളിലൂടെയുളള
വരുമാനം
4506.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016-17
ലെ സംസ്ഥാന ബഡ്ജറ്റില്‍
അധികവിഭവസമാഹരണ
മാര്‍ഗ്ഗങ്ങളിലൂടെ
ലക്ഷ്യമിട്ട വരുമാനം
എത്രയായിരുന്നു;
(ബി)
പ്രസ്തുത
ലക്ഷ്യം
ഫലപ്രാപ്തിയില്‍
എത്തിയോ എന്ന്
പരിശോധിച്ചിട്ടുണ്ടോ;വിശദമാക്കുമോ;
വിദ്യാഭ്യാസവായ്പ
തിരിച്ചടവ് സഹായ പദ്ധതി
T 4507.
ശ്രീ.ഹൈബി
ഈഡന്
,,
ഷാഫി പറമ്പില്‍
,,
വി.ടി.ബല്‍റാം
,,
കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിദ്യാഭ്യാസവായ്പ
തിരിച്ചടവ് സഹായ പദ്ധതി
നടപ്പിലാക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
വിദ്യാഭ്യാസ
വായ്പ അനുവദിച്ച
ബാങ്കുകള്‍ക്ക് എത്ര
രൂപ
കിട്ടാക്കടമായുണ്ട്;
(സി)
ദേശസാത്കൃത
ബാങ്കുകള്‍ക്കും സഹകരണ
ബാങ്കുകള്‍ക്കും
ലഭിക്കാനുള്ള തുകയുടെ
വിശദാംശം തരംതിരിച്ച്
നല്‍കുമോ;
(ഡി)
പ്രസ്തുത
പദ്ധതിയിലൂടെ എത്ര
വിദ്യാര്‍ത്ഥികള്‍ക്ക്
ആനുകൂല്യം
ലഭ്യമാകുമെന്ന്
വ്യക്തമാക്കുമോ;
(ഇ)
തിരിച്ചടവ്
പദ്ധതി
തയ്യാറാക്കുന്നതിനുളള
നടപടികള്‍, വിവിധ
വകുപ്പുകളെ
ഏകോപിപ്പിച്ച്
നടപ്പിലാക്കുന്ന പദ്ധതി
ഏത് ഘട്ടത്തിലാണ്;
ഇതിനുള്ള നടപടികള്‍
ത്വരിതപ്പെടുത്തുമോ;
പദ്ധതി എന്നത്തേക്ക്
പ്രാവര്‍ത്തികമാക്കാന്‍
കഴിയുമെന്ന്
വിശദമാക്കുമോ ?
റബര്‍ കച്ചവടം നടത്താന്‍
കഴിയാത്ത സാഹചര്യം
ഒഴിവാക്കാന്‍ നടപടി
4508.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
രജിസ്റ്റര്‍ ചെയ്ത
വ്യാപാരികളില്‍ നിന്നോ
കര്‍ഷകരില്‍ നിന്നോ
റബര്‍ വാങ്ങി
അന്യസംസ്ഥാനങ്ങളിലേക്ക്
വില്‍പ്പന
നടത്തുന്നവര്‍ക്ക്
എസ്.ആര്.ഒ 804/2008,
വാണിജ്യ നികുതി
കമ്മീഷണറുടെ 5/10/13 ലെ
17/2013 നമ്പര്‍
സര്‍ക്കുലര്‍ എന്നിവ
മൂലം കച്ചവടം നടത്താന്‍
കഴിയാത്ത സാഹചര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
2008/2009
മുതല്‍ കേന്ദ്ര
വില്‍പ്പന നികുതി
അടച്ച് ഫോറം 'സി '
നല്കിയ ശേഷവും
കോടിക്കണക്കിന് രൂപ
വീണ്ടും അടയ്ക്കാന്‍
ഡിമാന്റ് നോട്ടീസ്
നല്‍കിയത് ഒഴിവാക്കാന്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദീകരിക്കാമോ;
ചെക്ക്
പോസ്റ്റുകളിലെ വരുമാനം
4509.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016-17
-ല്‍ സെയില്‍സ് ടാക്സ്
ചെക്ക് പോസ്റ്റുകളിലെ
വരുമാനം എത്രയെന്ന്
വ്യക്തമാക്കുമോ;
(ബി)
മുന്‍
വര്‍ഷത്തെ അപേക്ഷിച്ച്
വരുമാനത്തില്‍
വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടോ;
എങ്കില്‍ എത്രയെന്ന്
വ്യക്തമാക്കുമോ;
(സി)
വരുമാനത്തില്‍
കുറവ്
സംഭവിച്ചിട്ടുണ്ടെങ്കില്‍
അതിനുളള കാരണം
വ്യക്തമാക്കുമോ?
വിൽപ്പന
നികുതി വകുപ്പ്
ആധുനികവൽക്കരിക്കുന്നതിനുള്ള
നടപടികള്‍
4510.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വിൽപ്പന
നികുതി വകുപ്പ്
ആധുനികവൽക്കരിക്കുന്നതിനു
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്നു
വിശദമാക്കുമോ?
ട്രഷറികളില്‍ സംയോജിത
ധനകാര്യ മാനേജ്മെന്റ്
സിസ്റ്റം
4511.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ട്രഷറികളില്‍
നടപ്പാക്കിയ സംയോജിത
ധനകാര്യ മാനേജ്മെന്റ്
സിസ്റ്റത്തിന്
(ഐ.എഫ്.എം.എസ്) എത്ര
രൂപ ചെലവായി
എന്നറിയിക്കാമോ
(ബി)
സംസ്ഥാനത്തെ
എല്ലാ ജില്ലാട്രഷറി
/സബ്ട്രഷറികളിലും
പ്രസ്തുത സംവിധാനം
ലഭ്യമാണോ;
(സി)
ട്രഷറി
സേവിംഗ്സ് ബാങ്ക് (ടി.
എസ്.ബി)
അക്കൗണ്ടുളളവര്‍ക്ക്
ട്രഷറി /
സബ്ട്രഷറികളില്‍
എ.ടി.എം സേവനം
നല്കുന്ന കാര്യത്തില്‍
സര്‍ക്കാരിന്റെ ഭാഗത്ത്
നിന്ന് എന്തെങ്കിലും
നടപടി ഉണ്ടായിട്ടുണ്ടോ;
വിശദമാക്കാമോ;
(ഡി)
ഐ.എഫ്.എം.എസ്
നടപ്പാക്കുന്നതിന്
വേണ്ടി പുതിയ
ജീവനക്കാരെ
നിയമിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
വ്യാജ ലോട്ടറിയുടെ വിപണനം
4512.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വ്യാജ ലോട്ടറിയുടെ
വിപണനം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത് സംസ്ഥാന
ലോട്ടറി നടത്തിപ്പിനെ
പ്രതികൂലമായി
ബാധിക്കുന്നണ്ടെന്ന
കാര്യം ഗൗരവത്തോടെ
കാണുന്നുണ്ടോ;
(ബി)
വ്യാജ
ലോട്ടറിയുടെ വിപണനം
തടയുന്നതിനും സംസ്ഥാന
ലോട്ടറിയുടെ സുരക്ഷാ
മാനദണ്ഡങ്ങള്‍
ശക്തിപ്പെടുത്തുന്നതിനും
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(സി)
വ്യാജ
ലോട്ടറി
അച്ചടിച്ചതുമായൊ വിപണനം
നടത്തിയതുമായൊ
ബന്ധപ്പെട്ട് എത്ര
കേസുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്; എത്ര
പേരെ അറസ്റ്റു
ചെയ്തിട്ടുണ്ട്;
ഭാഗ്യക്കുറി വകുപ്പ്
നേരിട്ട് നടത്തിയ
പരിശോധനകളില്‍ അത്തരം
എത്ര സംഭവങ്ങള്‍
കണ്ടെത്തിയിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കുമോ?
ലോട്ടറി
വകുപ്പിന് കൂടുതല്‍ ജനകീയ
മുഖം നല്‍കുന്നതിന്
പദ്ധതികള്‍
4513.
ശ്രീ.വി.പി.സജീന്ദ്രന്
,,
പി.ടി. തോമസ്
,,
എം. വിന്‍സെന്റ്
,,
കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സുവര്‍ണ്ണ
ജൂബിലി വര്‍ഷത്തില്‍
ലോട്ടറി വകുപ്പിന്
കൂടുതല്‍ ജനകീയ മുഖം
നല്‍കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്കരിച്ചു
നടപ്പാക്കിയതെന്ന്
വിശദമാക്കുമോ;
(ബി)
ലോട്ടറി
നടത്തിപ്പിലൂടെയുള്ള
വരുമാനം ഈ
സര്‍ക്കാരിന്റെ കാലത്ത്
വര്‍ദ്ധിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
എന്തെല്ലാം?
കരുനാഗപ്പള്ളിയില്‍
ലോട്ടറി ഓഫീസ്
4514.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കരുനാഗപ്പള്ളിയില്‍
ലോട്ടറി ഓഫീസ്
ആരംഭിച്ചിട്ടുണ്ടോ;
എങ്കില്‍
എന്നുമുതലെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ഓഫീസില്‍ നിന്ന്
പൊതുജനങ്ങള്‍ക്ക്
എന്തെല്ലാം സേവനങ്ങള്‍
ലഭ്യമാകുമെന്ന്
വ്യക്തമാക്കുമോ;
(സി)
ഇവിടെ
നിന്ന് ലോട്ടറി
ടിക്കറ്റ് വിതരണം
ആരംഭിച്ചിട്ടുണ്ടോ ;
വ്യക്തമാക്കുമോ;
(ഡി)
ഈ
ഓഫീസില്‍ കാരുണ്യ
ബനവലന്റ് ഫണ്ടില്‍
നിന്നുള്ള സഹായത്തിനായി
അപേക്ഷ
സമര്‍പ്പിക്കുന്നതിന്
അവസരം ലഭിക്കുമോ;
(ഇ)
പ്രസ്തുത
ഓഫീസില്‍ ഏതെല്ലാം
വിഭാഗത്തില്‍ എത്ര
ജീവനക്കാരെ
നിയമിച്ചുവെന്ന്
വ്യക്തമാക്കുമോ?
2016-17
കാലത്തെ ലോട്ടറി വകുപ്പിന്റെ
ലാഭം
4515.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016-17
കാലയളവില്‍ ലോട്ടറി
വകുപ്പിന്റെ ലാഭം എത്ര
കോടി രൂപയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാറിന്റെ കാലത്ത്
ലോട്ടറി വകുപ്പില്‍
നടത്തിയിട്ടുള്ള വികസന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(സി)
നിലവില്‍
ഏതെല്ലാം ലോട്ടറികള്‍
പ്രചാരത്തിലുണ്ട്;
വിശദവിവരം നല്‍കുമോ;
കൂടുതല്‍ ലോട്ടറി
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
പത്തനാപുരം മണക്കാല വിളയില്‍
ഹോസ്പിറ്റലിന് കെ.എഫ്.സി
നല്കിയ വായ്പ
4516.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊല്ലം
ജില്ലയിലെ പത്തനാപുരം
താലൂക്ക് തലവൂര്‍
വില്ലേജിലെ മണക്കാല
വിളയില്‍ ഹോസ്പിറ്റല്‍
എന്ന സ്ഥാപനം കേരള
ഫിനാന്‍ഷ്യല്‍
കോര്‍പ്പറേഷനില്‍
നിന്നും വായ്പ
എടുത്തിരുന്നോ;
എങ്കില്‍ എന്നായിരുന്നു
എന്നും തുക
എത്രയായിരുന്നു എന്നും
വിശദമാക്കുമോ;
(ബി)
പ്രസ്തുത
സ്ഥാപനം ഈ വായ്പയ്ക്ക്
നല്‍കിയത് ഈടോ, ജാമ്യമോ
എന്നത് വ്യക്തമാക്കാമോ;
പ്രസ്തുത
ജാമ്യത്തിന്റെയോ
ഈടിന്റെയോ മൂല്യം
എത്രയായിരുന്നു;
(സി)
പ്രസ്തുത
സ്ഥാപനം ഈ
വായ്പയിന്മേല്
മുതലിലേക്കും
പലിശയിലേക്കും എത്ര തുക
വീതം അടയ്ക്കണമെന്ന്
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
വായ്പ കോംപ്രമൈസ്
സെറ്റിൽമെന്റ് പദ്ധതി
പ്രകാരം
തീര്‍പ്പാക്കിയോ;
ഇതുപ്രകാരം കെ.എഫ്.സി
ക്ക് ലഭിച്ച തുക
എത്രയെന്ന്
വ്യക്തമാക്കാമോ;
(ഇ)
ഈ
വായ്പയുടെ ജാമ്യ വസ്തു
റവന്യു റിക്കവറി നടപടി
ക്രമം പ്രകാരം ലേലം
ചെയ്ത ശേഷം കണ്ഫർമേഷൻ
ചെയ്തിട്ടുണ്ടോ; ഈ
ഇനത്തില്‍ കെ.എഫ്.സി
ക്ക് ലഭിച്ച തുക
എത്രയെന്ന് പറയാമോ;
പ്രസ്തുത
സ്ഥാപനത്തിന്റെ വായ്പാ
തിരിച്ചടവ്, കോംപ്രമൈസ്
സെറ്റിൽമെന്റ് അടവ്,
ജാമ്യവസ്തു ലേലം ചെയ്ത്
ലഭിച്ച തുക എന്നീ
ഇനങ്ങളിലായി കെ.എഫ്.സി
യ്ക്ക് ലഭിച്ച തുക
എത്ര;
(എഫ്)
കോംപ്രമൈസ്
സെറ്റിൽമെന്റ് തുക
ലഭിച്ചതിനുശേഷം ഈ
വായ്പയ്ക്ക് പ്രസ്തുത
സ്ഥാപനം നല്കിയ
ഈടിന്റെ പ്രമാണങ്ങള്‍
കെ.എഫ്.സി ഉടമയ്ക്ക്
തിരികെ
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കിൽ ആയത് തിരികെ
നല്‍കാത്തതിന്റെ
കാരണങ്ങള്‍
വിശദമാക്കാമോ;
(ജി)
ഈ
വിഷയത്തില്‍ ശ്രീമതി
അനിത ബേബിയുടെ
20.03.2017-ലെ
നിവേദനത്തില്‍ ധനകാര്യ
വകുപ്പിലെ
137/PV-A3/2016/FIN
എന്ന ഫയലില്‍
സ്വീകരിച്ചിട്ടുള്ള
നടപടികളുടെ വിശദാംശം
ലഭ്യമാക്കാമോ?
കെ.എസ്.എഫ്.ഇ യിലെ
സ്വര്‍ണ്ണപ്പണയ വായ്പ
4517.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2014-15,
2015-16, 2016-17 എന്നീ
സാമ്പത്തിക
വര്‍ഷങ്ങളില്‍
സ്വര്‍ണ്ണപ്പണയ
വായ്പയിലൂടെ
കെ.എസ്.എഫ്.ഇ ക്ക്
ലഭിച്ച ലാഭം എത്രയാണ്;
ഓരോ സാമ്പത്തിക
വര്‍ഷത്തിലും ലാഭവും
ഇടപാടുകളും
കുറഞ്ഞിട്ടുണ്ടെങ്കില്‍
ആയതിന്റെ യഥാര്‍ത്ഥ
കാരണം
പരിശോധിച്ചിട്ടുണ്ടോ;
ആയത്
പരിഹരിക്കുന്നതിനുള്ള
നടപടി സ്വീകരിയ്ക്കുമോ;
(ബി)
ബാങ്കുകളെയും
സഹകരണ സ്ഥാപനങ്ങളെയും
പോലെ കൃഷിക്ക് സബ്സിഡി
നിരക്കില്‍
സ്വര്‍ണ്ണപ്പണയവായ്പ
സര്‍ക്കാര്‍
സഹായത്തോടുകൂടി
കെ.എസ്.എഫ്.ഇ യില്‍
നടപ്പിലാക്കാന്‍ നടപടി
സ്വീകരിയ്ക്കുമോ;
(സി)
പുതിയ
സോഫ്റ്റ് വെയര്‍
(സി.എ.എസ്.ബി.എ)
നടപ്പിലാക്കിയതിന്റെ
ഭാഗമായി കെ.എസ്.എഫ്.ഇ.
യില്‍ സ്വര്‍ണ്ണപ്പണയ
വായ്പയ്ക്ക് കാലതാമസം
വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയത്
പരിഹരിക്കുന്നതിനുള്ള
നടപടി
സ്വീകരിയ്ക്കുമോയെന്ന്
വ്യക്തമാക്കുമോ?
കെ.എസ്.എഫ്.ഇ-സ്പെഷ്യല്‍
ഗോള്‍ഡ് ലോണ്‍ കൗണ്ടര്‍
4518.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ.എസ്.എഫ്.ഇ.യുടെ
സ്പെഷ്യല്‍ ഗോള്‍ഡ്
ലോണ്‍ കൗണ്ടറുകളിലെ
ഇടപാടുസമയം
വ്യക്തമാക്കുമോ ; എല്ലാ
ബ്രാഞ്ചുകളും പ്രസ്തുത
സമയക്രമം
പാലിക്കുന്നതായി
ഉറപ്പുവരുത്തിയിട്ടുണ്ടോ
; ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ ;
(ബി)
കെ.എസ്.എഫ്.ഇ.യുടെ
തിരുവനന്തപുരം
റീജിയണല്‍ ഓഫീസിനു
കീഴിലുള്ള ശാഖകളില്‍
സ്വര്‍ണ്ണപ്പണയ വായ്പ
അനുവദിക്കുന്നത്
നിരുത്സാഹപ്പെടുത്തുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ നടപടി
സ്വീകരിക്കുമോ;
(സി)
രാവിലെ
10 മുതല്‍ വൈകീട്ട്
4.30 വരെ സ്പെഷ്യല്‍
ഗോള്‍ഡ് ലോണ്‍
കൗണ്ടറുകള്‍
പ്രവര്‍ത്തിക്കണം
എന്നിരിക്കെ, പുതിയ
സോഫ്റ്റ് വെയര്‍
നടപ്പിലാക്കിയതിന്റെ
മറവില്‍ പല
ബ്രാഞ്ചുകളും 2 മണിവരെ
മാത്രം വായ്പ
നല്‍കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇത്തരം
ബ്രാഞ്ചുകള്ക്കെതിരെ
നടപടി സ്വീകരിക്കുമോ?
കെ.എസ്.എഫ്.ഇ
യുടെ പ്രവർത്തനം
4519.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ.എസ്.എഫ്.ഇ.
ക്ക് ആകെ എത്ര ശാഖകള്‍
ഉണ്ട്; ഈ ശാഖകള്‍ മുഖേന
പ്രതിവര്‍ഷം എത്ര കോടി
രൂപയുടെ ചിട്ടിയും
മറ്റു ബിസിനസ്സുമാണ്
നടത്തി വരുന്നത്;
(ബി)
നോട്ടു
നിരോധനം കെ.എസ്.എഫ്.ഇ
യെ ദോഷകരമായി
ബാധിച്ചിട്ടുണ്ടോ;
(സി)
കെ.എസ്.എഫ്.ഇ
യുടെ പ്രവര്‍ത്തനം
കൂടുതല്‍ ജനകീയവും
ജനോപകാരപ്രദവുമാക്കുവാൻ
എന്തെല്ലാം നടപടികൾ
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശം
വ്യക്തമാക്കുമോ?
കെ.എസ്.എഫ്.ഇ
ചിട്ടികൾ
4520.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചിട്ടിപിടിക്കുന്ന
ഏകദേശം എത്ര ശതമാനം
പേരാണ് ഈ തുക
കെ.എസ്.എഫ്.ഇ യില്‍
തന്നെ
നിക്ഷേപിക്കുന്നതെന്നും
എത്ര ശതമാനം പേരാണ്
ചിട്ടിയില്‍ നിന്നും
വായ്പയെടുക്കുന്നതെന്നും
അറിയിക്കുമോ;
(ബി)
ഏകദേശം
എത്ര ശതമാനം പേരാണ്
ചിട്ടി സ്ഥിരമായി
മുടക്കുകയോ ചിട്ടിയില്‍
നിന്നും പിന്‍വലിയുകയോ
ചെയ്യുന്നത്;
വിശദമാക്കാമോ?
കെ.എസ്.എഫ്.ഇ.
- പ്രവാസി ചിട്ടി വ്യവസ്ഥ
4521.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കെ.എസ്.എഫ്.ഇ.
മുഖേന പ്രവാസി
ചിട്ടികള്‍
ആരംഭിക്കുന്നതിനുളള
നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
ചിട്ടി സംബന്ധിച്ച
വ്യവസ്ഥകള്‍
വിശദമാക്കാമോ?
കെ.എസ്.എഫ്.ഇ.യിലെ
സ്വർണ്ണ പണയ വായ്പ
4522.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്വര്‍ണ്ണപണയ
വായ്പയ്ക്ക് ഗ്രാമിന്
ഏകീകൃത വായ്പാ തുക
കെ.എസ്.എഫ്.ഇ യുടെ
എല്ലാ ബ്രാഞ്ചുകളിലും
നടപ്പിലാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുളള
നടപടി സ്വീകരിയ്ക്കുമോ;
(ബി)
ഗ്രാമിന്
മാര്‍ക്കറ്റ് വിലയുടെ
75% വരെ സ്വര്‍ണ്ണ പണയ
വായ്പ നല്‍കാം
എന്നിരിക്കെ, മിക്ക
ബ്രാഞ്ചുകളും 50%
മുതല്‍ 65% വരെ മാത്രം
വായ്പാതുക
അനുവദിയ്ക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അത്തരം
ബ്രാഞ്ചുകള്ക്കെതിരെ
നടപടി സ്വീകരിക്കുമോ;
(സി)
റിസർവ്
ബാങ്കിന്റെ പുതിയ
പണവിനിമയത്തിന്റെ
അടിസ്ഥാനത്തില്‍,
കെ.എസ്.എഫ്.ഇ യിലെ
സ്വര്ണ്ണപ്പണയവായ്പകള്
കുറയുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത്
പരിഹരിയ്ക്കുന്നതിന്
ആവശ്യമായ ഇളവുകള്‍
കെ.എസ്.എഫ്.ഇ യ്ക്ക്
നല്കുവാന് നടപടി
സ്വീകരിയ്ക്കുമോ?
കിഫ്ബി
പദ്ധതികള്‍ക്കുവേണ്ടിയുള്ള
ധനസമാഹരണം
4523.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ബഡ്ജറ്റ്
പ്രസംഗത്തില്‍ പറഞ്ഞ
പ്രകാരം കെ എസ്.എഫ്.ഇ
പ്രവാസി ചിട്ടി
ആരംഭിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
ചിട്ടിയിലൂടെ
സമാഹരിക്കുന്ന ധനം
കിഫ്ബിയ്ക്ക്
കൈമാറുമ്പോള്‍ കെ
എസ്.എഫ്.ഇ യിലെ
ചിറ്റാളന്മാര്ക്ക്
ചിട്ടിപണം തിരികെ
നല്‍കുന്നതിന്
തടസ്സങ്ങള്‍
ഉണ്ടാകുവാന്‍
സാദ്ധ്യതയുണ്ടോ;
(സി)
പ്രസ്തുത
പദ്ധതി പ്രകാരം കെ
എസ്.എഫ്.ഇ യിലെ
ചിറ്റാളന്മാര്ക്ക്ഉണ്ടാകാവുന്ന
റിസ്കിന് എന്ത്
സംരക്ഷണമാണ് നല്‍കുക
എന്ന് വ്യക്തമാക്കുമോ?
പെന്ഷന്
പ്രായം കഴിഞ്ഞിട്ടും
സര്‍വീസിലുള്ള കെ.എസ്.എഫ്.ഇ.
ജീവനക്കാര്‍
4524.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കെ.എസ്.എഫ്.ഇ.
യിലെ പെന്ഷന് പ്രായം
58 ആയി
നിജപ്പെടുത്തിയിരിക്കെ,
സര്‍ക്കാര്‍ നയത്തിന്
വിരുദ്ധമായി നിരവധി
ജീവനക്കാര്‍
സര്‍വ്വീസില്‍
തുടരുന്നത് മൂലം
കെ.എസ്.എഫ്.ഇ. യിലെ
ജീവനക്കാരിലും റാങ്ക്
ലിസ്റ്റില്‍
ഉള്‍പ്പെട്ട
യുവജനങ്ങള്‍ക്കും
ഉണ്ടാകുന്ന ആശങ്ക
പരിഹരിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
കയര്‍
സഹകരണസംഘം സെക്രട്ടറിമാരുടെ
ശമ്പള പരിഷ്കരണം
4525.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍
സഹകരണസംഘം
സെക്രട്ടറിമാരുടെ ശമ്പള
സ്കെയില്‍
വിശദമാക്കാമോ;
(ബി)
ഇവരുടെ
ശമ്പളം പരിഷ്കരിക്കാന്‍
ആലോചന ഉണ്ടോ;
ഉണ്ടെങ്കില്‍ എത്രയായി
ഉയര്‍ത്താനാണ്
ഉദ്ദേശിക്കുന്നത്;
വിശദമാക്കാമോ;
(സി)
ശമ്പള
പരിഷ്കരണം എന്ന് മുതല്‍
നടപ്പിലാക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
കയര്‍
ഉല്‍പ്പാദനവും വിപണനവും
വര്‍ദ്ധിപ്പിക്കാന്‍ നടപടി
4526.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കയര്‍ മേഖലയുടെ
പുരോഗതിക്ക് എന്തെല്ലാം
പദ്ധതികളാണ്
നടപ്പിലാക്കിവരുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കയര്‍ ഉല്‍പ്പാദനവും
വിപണനവും
വര്‍ദ്ധിപ്പിക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(സി)
കയര്‍
ഉല്‍പ്പന്നങ്ങള്‍ക്ക്
വിദേശ വിപണി
കണ്ടെത്താന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കുമോ?
കയര്‍
വ്യവസായത്തിലെ പ്രശ്നങ്ങള്‍
പഠിക്കുവാന്‍ ഏജന്‍സി
4527.
ശ്രീ.എം.
വിന്‍സെന്റ്
,,
സണ്ണി ജോസഫ്
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍
വ്യവസായത്തിലെ
പ്രശ്നങ്ങള്‍
പഠിക്കുവാന്‍
ഏതെങ്കിലും ഏജന്‍സികളെ
ഇൗ സര്‍ക്കാര്‍
പുതുതായി
നിയമിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
എന്തെല്ലാം ;
(ബി)
പ്രസ്തുത
ഏജന്‍സി പഠന
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍
റിപ്പോര്‍ട്ടിലെ
ശിപാര്‍ശകള്‍
എന്തൊക്കെയാണ്;
(സി)
ഇവ
നടപ്പാക്കുന്നതിന്
മുന്‍പ്
ബന്ധപ്പെട്ടവരുമായി
ചര്‍ച്ച നടത്തുമോ;
വിശദാംശങ്ങള്‍
എന്തെല്ലാം?
കയര്‍
ഉല്പന്നങ്ങളുടെ വില വ്യതിയാന
സ്ഥിരതാ ഫണ്ട്
4528.
ശ്രീ.ബി.സത്യന്
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.വി.
ജോയി
,,
എം. മുകേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍
ഉല്പന്നങ്ങളുടെയും
ചകിരിയുടെയും
വിലകളിലുണ്ടാകുന്ന
വ്യതിയാനം
പരിഹരിക്കുന്നതിന് വില
വ്യതിയാന സ്ഥിരതാ ഫണ്ട്
നിലവിലുണ്ടോ;
(ബി)
ഉല്പന്നങ്ങളുടെ
ചെലവിനനുസൃതമായ
വിലയ്ക്ക് സംഘങ്ങളില്‍
നിന്നും ഉല്പന്നങ്ങള്
സംഭരിക്കുന്നതിനും ഇവ
കമ്പോള വിലയ്ക്ക്
വില്‍ക്കുമ്പോഴുണ്ടാകുന്ന
നഷ്ടം
പരിഹരിക്കുന്നതിനും
ഇതിന്‍പ്രകാരം നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
കയര്‍
സഹകരണ സംഘങ്ങള്‍,
ചെറുകിട ഉല്പാദകര്,
അപ്പക്സ് സംഘടനകള്‍
എന്നിവയ്ക്ക്
എന്തെല്ലാം പ്രത്യക്ഷ
ഗുണങ്ങളാണ് ഇതുമൂലം
ലഭ്യമാകുന്നത്;
(ഡി)
എല്ലാ
കയര്‍
തൊഴിലാളികള്‍ക്കും
നിയമാനുസൃത കൂലി
ഉറപ്പാക്കിക്കൊണ്ട്
കൂടുതല്‍ തൊഴില്‍
ദിനങ്ങള്‍
സൃഷ്ടിക്കാന്‍
സാധ്യമാകുമോ?
വെങ്കിടങ്ങ്
കയര്‍ വ്യവസായ സഹകരണ സംഘം
4529.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ക്ഷയിച്ചു
വരുന്ന
കയര്‍വ്യവസായത്തെ
പുനരുജ്ജീവിപ്പിക്കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കി വരുന്നത്;
(ബി)
തൃശ്ശൂര്‍
ജില്ലയിലെ വെങ്കിടങ്ങ്
കയര്‍ വ്യവസായ സഹകരണ
സംഘത്തിന്റെ
ഇപ്പോഴത്തെ
പ്രവര്‍ത്തനം
സംബന്ധിച്ച
വിശദാംശങ്ങള്‍
നല്‍കാമോ;
(സി)
പ്രസ്തുത
സംഘത്തിന്റെ
പുനരുദ്ധാരണത്തിനും
വികസനത്തിനുമായി
നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
കയര്‍മേഖലയിലെ
ഡിപ്പോ സമ്പ്രദായം
4530.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കയര്‍മേഖലയില്‍
നിലനില്‍ക്കുന്ന
ഡിപ്പോ സമ്പ്രദായം
ഇല്ലാതാക്കുന്നതിന്
നിയമം
നിര്‍മ്മിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?