ആരോഗ്യ
ഇന്‍ഷ്വറന്‍സ് കാര്‍ഡ്
പുതുക്കല്‍
4305.
ശ്രീ.കെ.മുരളീധരന്
,,
ഹൈബി ഈഡന്
,,
പി.ടി. തോമസ്
,,
അടൂര്‍ പ്രകാശ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സമഗ്ര
ആരോഗ്യ ഇന്‍ഷ്വറന്‍സ്
അംഗത്വ രജിസ്ട്രേഷനും,
കാര്‍ഡ് പുതുക്കലും
അക്ഷയ കേന്ദ്രങ്ങള്‍
വഴി മാത്രമേ
നടപ്പാക്കാവു എന്ന്
2012 ല്‍
ഉത്തരവായിരുന്നോ;
(ബി)
എങ്കില്‍
പ്രസ്തുത ഉത്തരവിന്
വിരുദ്ധമായി ഈ വര്‍ഷം
കാര്‍ഡ് പുതുക്കല്‍
കരാര്‍ റിലയന്‍സിന്
നല്കുവാനുണ്ടായ
സാഹചര്യം
വ്യക്തമാക്കുമോ?
സ്വകാര്യ ലാബുകളുടെ
ഗുണനിലവാരം
4306.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്വകാര്യ
ലാബുകളില്‍ പലതും
ഗുണനിലവാരമില്ലാത്തതാണെന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സ്വകാര്യലാബുകളുടെ
നിലവാരമില്ലായ്മ
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സര്‍ക്കാര്‍
സ്വീകരിക്കുമെന്ന്
അറിയിക്കുമോ;
(സി)
ഇവിടങ്ങളില്‍
പരിശോധന
നടത്തുന്നവരുടെ
യോഗ്യതയും,പരിശോധന
ഉപകരണങ്ങളുടെ നിലവാരവും
പരിശോധിക്കുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ;
(ഡി)
ഇവയുടെ
വിശദാംശം അറിയിക്കുമോ?
ഫാര്‍മസി കൗണ്‍സില്‍
4307.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അലോപ്പതി
ഫാര്മസിസ്റ്റുകള്ക്കുള്ളതുപോലെ
ആയുര്‍വ്വേദ
ഫാര്‍മസിസ്റ്റുകള്‍ക്കായി
ഫാര്‍മസി കൗണ്‍സില്‍
രൂപീകരിക്കാന്‍
ആലോചിക്കുന്നുണ്ടോ;
(ബി)
ആയുര്‍വ്വേദ
മെഡിക്കല്‍
സ്റ്റോറുകളില്‍ മരുന്ന്
വില്പനയ്ക്ക്
ആയുര്‍വ്വേദ
രജിസ്ട്രേഡ്
ഫാര്‍മസിസ്റ്റുകള്‍
വേണം എന്ന്
നിബന്ധനയുണ്ടോ;
(സി)
സ്വകാര്യ
കമ്പനികള്‍
നിര്‍മ്മിക്കുന്ന
ആയൂര്‍വ്വേദ
മരുന്നുകളുടെ
ഗുണനിലവാരം
പരിശോധിയ്ക്കുന്നതിന്
നിലവില്‍ എന്തു
സംവിധാനമാണുള്ളത്?
ക്യാന്‍സര്‍ ചികിത്സക്ക്
സൗകര്യമില്ലാത്ത ജില്ലകള്‍
4308.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
മേഖലയില്‍ ക്യാന്‍സര്‍
ചികിത്സക്ക്
സൗകര്യമില്ലാത്ത
ജില്ലകള്‍ നിലവിലുണ്ടോ;
എങ്കില്‍ അവ ഏതെല്ലാം
ജില്ലകളാണ്;
(ബി)
ഇങ്ങനെയുള്ള
ജില്ലകളില്‍
ക്യാന്‍സര്‍
ചികത്സക്കായി
സര്‍ക്കാര്‍
എന്തെങ്കിലും സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
അവ ഏന്തെല്ലാമാണെന്ന്
വിശദമാക്കുമോ?
ഇ.സി.ജി.
ടെക്നീഷ്യന്റെ പോസ്റ്റ്
ക്രിയേഷന് പ്രൊപോസല്‍
4309.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഹൃദ്രോഗത്താല്‍
മരിക്കുന്നവരുടെ
വാര്‍ഷികക്കണക്ക്
വ്യക്തമാക്കാമോ;
പ്രസ്തുത
രോഗചികിത്സയ്ക്കനിവാര്യമായ
ഇ.സി.ജി. വിഭാഗം
അവഗണനയുടെ
വക്കിലാണെന്നുള്ള
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയത് പരിഹരിയ്ക്കുവാന്‍
എന്ത് നടപടി
സ്വീകരിച്ചു;
(ബി)
ഇ.സി.ജി.
ടെക്നീഷ്യന്റെ പോസ്റ്റ്
ക്രിയേഷന് പ്രൊപോസല്‍
സംബന്ധിച്ച
874000/H2/ആ.കു.വ.
നമ്പര്‍ ഫയലിന്മേല്
നാളിതുവരെ എന്ത് നടപടി
സ്വീകരിച്ചു എന്ന്
വ്യക്തമാക്കാമോ;
(സി)
താലൂക്ക്
ആശുപത്രികള്‍
മുതലെങ്കിലും ഇ.സി.ജി.
ടെക്നീഷ്യന്റെ തസ്തിക
സൃഷ്ടിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
പി
എച്ച് സി കളെ ഫാമിലി
ഹെല്‍ത്ത് സെന്ററുകളായി
ഉയര്‍ത്തുന്നതിന് നടപടി
4310.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം എത്ര
പി.എച്ച്.സി.കളെ ഫാമിലി
ഹെല്‍ത്ത് സെന്ററുകളായി
ഉയര്‍ത്തിയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിലേക്കായി
ഏതെല്ലാം വിഭാഗം
ജീവനക്കാരുടെ
തസ്തികകളാണ് പുതിയതായി
സൃഷ്ടിച്ചതെന്ന്
അറിയിക്കുമോ;
(സി)
പല
പി.എച്ച്.സി കളിലും
പ്രതിരോധ
പ്രവര്‍ത്തനങ്ങള്‍
നടത്തുന്നതിന്
സൂപ്പര്‍വൈസറി
തസ്തികകള്‍
നിലവിലില്ലായെന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ?
പി.എച്ച്.സി.കളുടെയും
സി.എച്ച്.സി.കളുടെയും
പ്രവര്‍ത്തനങ്ങള്‍
4311.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുജനാരോഗ്യം
ഉറപ്പുവരുത്തുന്നതിനായി
പി.എച്ച്.സി.കളുടെയും
സി.എച്ച്.സി.കളുടെയും
പ്രവര്‍ത്തനങ്ങള്‍
മെച്ചപ്പെടുത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്ന്
വിശദീകരിക്കാമോ;
(ബി)
അതിരൂക്ഷമായ
വരള്‍ച്ച കാരണം
ജലജന്യരോഗങ്ങള്‍
ബാധിച്ച്
പി.എച്ച്.സി.കളില്‍
ചികിത്സതേടിയെത്തുന്ന
നിര്‍ദ്ധനരായ
രോഗികള്‍ക്ക്
ആവശ്യത്തിന് ചികിത്സയും
മരുന്നും
ലഭ്യമാക്കുന്നതിനായി ഈ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചു;
വിശദാംശം നല്‍കുമോ?
പനി
ബാധയുടെയും ഹെപ്പറ്റൈറ്റിസ്
ബാധയുടെയും കണക്ക്
4312.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എച്ച്.വണ്‍.-
എന്‍.വണ്‍.പനി,ഡെങ്കിപ്പനി
തുടങ്ങി വിവിധയിനം
പനികളും
ഹെപ്പറ്റൈറ്റിസ് A
മുതല്‍ പലയിനം
മഞ്ഞപ്പിത്തവും
പടര്‍ന്നു
പിടിയ്ക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടുണ്ടോ;
(ബി)
എങ്കില്‍
വേനല്‍കാലം
തുടങ്ങിയതിനുശേഷമുണ്ടായിട്ടുള്ള
പനി ബാധയുടെയും
ഹെപ്പറ്റൈറ്റിസ്
ബാധയുടെയും ഇരകളായ
രോഗികളുടെ കണക്ക് ജില്ല
തിരിച്ച് ലഭ്യമാക്കുമോ;
(സി)
ഇക്കാലയളവില്‍
മരണപ്പെട്ട പ്രസ്തുത
രോഗികളുടെ കണക്കും
ലഭ്യമാക്കുമോ;
(ഡി)
H1
N1/ഡെങ്കിപ്പനി
തുടങ്ങിയവ
വ്യാപിപ്പിക്കുന്നതിനാല്‍
സര്‍ക്കാര്‍/സ്വകാര്യ
മേഖലയിലെ
ഡോക്ടര്‍മാര്‍ക്കും
നഴ്സുമാര്‍ക്കും പനി
പ്രതിരോധകുത്തിവയ്പു
നല്കുവാനുള്ള സംസ്ഥാന
മനുഷ്യാവകാശകമ്മീഷന്
നിര്‍ദ്ദേശം
ശ്രദ്ധയില്‍പ്പെട്ടുവോ;
എങ്കില്‍ എന്തു
നടപടികള്‍ സ്വീകരിച്ചു
എന്നും വ്യക്തമാക്കുമോ;
(ഇ)
പ്രസ്തുത
പ്രതിരോധ കുത്തിവയ്പ്
(പനിയ്ക്കുള്ളത്)
സര്‍ക്കാര്‍
ആശുപത്രിയില്‍ നിലവില്‍
ലഭ്യമാണോ, എങ്കില്‍
എത്ര പേര്‍ക്ക് നല്കി
എന്നും ഇല്ല എങ്കില്‍
ഇക്കാര്യം
പരിഗണിക്കാന്‍ എന്തു
നടപടി സ്വീകരിക്കും
എന്നും വ്യക്തമാക്കുമോ?
അവയവ
ദാനം
4313.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അവയവം
ധാനം ചെയ്യുവാനും
മാറ്റിവെക്കാനും
നിലവിലുള്ള നിയമ
വ്യവസ്ഥകള്‍
വ്യക്തമാക്കാമോ;
(ബി)
അവയവ
ദാനത്തിന്റെ മറവില്‍
അവയവ കച്ചവടം
നടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
അവയവ
മാറ്റിവയ്ക്കല്‍
നടത്താന്‍
ആശുപത്രികള്‍ക്ക്
സര്‍ക്കാര്‍ അനുമതി
ആവശ്യമുണ്ടോ;
(ഡി)
എങ്കില്‍
ഏതൊക്കെ
ആശുപത്രികള്‍ക്കാണ്
കേരളത്തില്‍ അവയവ
മാറ്റിവയ്ക്കല്‍
നടത്താനുള്ള
അനുമതിയുള്ളത്;
വിശദമാക്കാമോ?
ഫുഡ്
സേഫ്റ്റി ഓഫീസര്‍മാരുടെ
പ്രവര്‍ത്തനങ്ങള്‍
4314.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭക്ഷ്യ
സുരക്ഷാ വകുപ്പിന്
കീഴില്‍ കോഴിക്കോട്
ജില്ലയില്‍ എത്ര
ഓഫീസുകളുണ്ടെന്നും
എവിടെയൊക്കെയാണ്
പ്രവര്‍ത്തിക്കുന്നതെന്നും
വ്യക്തമാക്കുമോ;
(ബി)
ഫുഡ്
സേഫ്റ്റി ഓഫീസര്‍മാരുടെ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ;
(സി)
തിരുവമ്പാടി
മണ്ഡലത്തിന് ഫുഡ്
സേഫ്റ്റി ഓഫീസ്
അനുവദിച്ചിട്ടുണ്ടോ;
(ഡി)
പ്രസ്തുത
ഓഫീസ് തിരുവമ്പാടി
മണ്ഡലത്തില്‍ തന്നെ
പ്രവര്‍ത്തിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
എച്ച്
വണ്‍ എന്‍ വണ്‍ പനി
4315.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
സംസ്ഥാനത്ത്
എച്ച് വണ്‍-എന്‍ വണ്‍
പനി ബാധിതരായവര്‍ക്ക്
മതിയായ ചികിത്സ
ഉറപ്പുവരുത്താന്‍
എന്തൊക്കെ കാര്യങ്ങളാണ്
സര്‍ക്കാര്‍
ചെയ്തിട്ടുളളത്;വിശദമാക്കുമോ?
ദേശീയ
ആരോഗ്യ ദൗത്യ പദ്ധതി
4316.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കേന്ദ്രാവിഷ്ക്രത
പദ്ധതിയായ ദേശീയ ആരോഗ്യ
ദൗത്യം(NHM) പദ്ധതിയുടെ
സംസ്ഥാനത്തെ കഴിഞ്ഞ
അഞ്ചു വർഷത്തെ
പ്രവർത്തനങ്ങൾ, ലഭിച്ച
തുക,വിനിയോഗിച്ച തുക
,എന്നിവ സഹിതം ജില്ലാ
അടിസ്ഥാനത്തിൽ
വിശദീകരിക്കാമോ; ഈ വർഷം
സംസ്ഥാനത്ത്
നടപ്പിലാക്കാൻ പോകുന്ന
പദ്ധതികള്‍
എന്തൊക്കയാണ്; ഈ
വർഷത്തെ കേന്ദ്ര
സംസ്ഥാന വിഹിതം
എത്രയാണ്; ഈ വർഷം എത്ര
രൂപ
വിനിയോഗിച്ചിട്ടുണ്ട്?
വിഷാദ
രോഗികളുടെ എണ്ണം
4317.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിഷാദ
രോഗികളുടെ എണ്ണം കൂടി
വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ലോകാരോഗ്യ
സംഘടനാ
റിപ്പോര്‍ട്ടുകള്‍
പ്രകാരം ഇന്ത്യയില്‍
എത്ര; അത് കേരളത്തില്‍
എത്ര; വ്യക്തമാക്കുമോ;
(ബി)
ഇതുമൂലം
വ്യക്തി -കുടുംബപരമായ
പ്രശ്നങ്ങള്‍, തൊഴില്‍
പരമായ അപകടങ്ങളും
പ്രശ്നങ്ങളും അനുബന്ധ
അസുഖങ്ങളും
ആത്മഹത്യകളും കൂടി
വരുന്നത് ആരോഗ്യ
വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടുവോ;ഉണ്ടെങ്കില്‍
വിശദാംശം ലഭ്യമാക്കുമോ;
(സി)
ഇതു
മൂലം അകാരണ സങ്കടം,
ഇഷ്ടമുള്ളവയില്പോലും
താല്പര്യമില്ലായ്മ,
ക്ഷീണം, തളര്‍ച്ച
തുടങ്ങി
ആത്മഹത്യവരെയും,
മറുഭാഗത്ത്
കൊലപാതകങ്ങള്‍
നടത്തുവാനുള്ള
പ്രവണതകളും ഇവര്‍
കാഴ്ചവെയ്ക്കുന്നത്
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ഡി)
ഇത്തരം
രോഗികള്‍ക്ക് മരുന്നും
ചികിത്സയും ആശ്രയവും
നല്കുവാനായി ആരോഗ്യ
വകുപ്പ് എന്തു നടപടി
സ്വീകരിച്ചുവരുന്നു
എന്നും കഴിഞ്ഞ 5
വര്‍ഷമായി എത്ര
രോഗികള്‍ക്ക് ( ഓരോ
വര്‍ഷവും) വകുപ്പ്
ചികിത്സാ സഹായം നല്കി
വരുന്നു എന്നും
വ്യക്തമാക്കുമോ?
ശമ്പള
കുടിശ്ശിക അടിയന്തരമായി
വിതരണം ചെയ്യുന്നതിന് നടപടി
4318.
ശ്രീ.എല്‍ദോസ്
കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പകര്‍ച്ചവ്യാധി
പ്രതിരോധ
പ്രവര്‍ത്തനങ്ങള്‍ക്കായി
ആരോഗ്യവകുപ്പ് മുഖേന
2012 ല്‍ നിയമിച്ച
താല്‍ക്കാലിക
ജീവനക്കാരെ 2016
സെപ്റ്റംബറില്‍
പിരിച്ചുവിട്ടിരുന്നോ;
എത്ര ജീവനക്കാരുടെ
സേവനമാണ് ഇപ്രകാരം
അവസാനിപ്പിച്ചത്;
കാറ്റഗറി തിരിച്ച്
വിശദാംശം നല്‍കുമോ;
(ബി)
2016
സെപ്റ്റംബറില്‍
പ്രസ്തുത ജീവനക്കാരുടെ
സേവനം
അവസാനിപ്പിക്കുമ്പോള്‍
അവര്‍ക്ക് എത്ര മാസത്തെ
ശമ്പളം
കുടിശ്ശികയായിരുന്നു;
(സി)
താല്‍ക്കാലിക
ജീവനക്കാരെ
പകര്‍ച്ചവ്യാധി
പ്രതിരോധ
പ്രവര്‍ത്തനങ്ങള്‍ക്കായി
നിയോഗിക്കുമ്പോള്‍
പിരിച്ചുവിടപ്പെട്ട
ജീവനക്കാര്‍ക്ക്
മുന്‍ഗണന നല്‍കണമെന്നും
രണ്ട് മാസത്തിനുള്ളില്‍
ശമ്പള കുടിശ്ശിക
നല്‍കണമെന്നും
പിരിച്ചുവിടപ്പെട്ട
ജീവനക്കാര്‍ നല്കിയ
പരാതി പരിഗണിച്ച
അഡ്മിനിസ്ട്രേറ്റീവ്
ട്രൈബൂണല്‍ എറണാകുളം
2016 ഡിസംബര്‍ 2 ന്,
OA/1588/2016 നമ്പര്‍
കേസില്‍ വിധി
പ്രസ്താവിച്ചിട്ടുണ്ടോ;
(ഡി)
എങ്കില്‍
രണ്ട് മാസത്തിനകം
ഇവരുടെ ശമ്പള കുടിശ്ശിക
നല്കാന് കഴിഞ്ഞോ;
ഇല്ലെങ്കില്‍
കാരണമെന്താണ്;
(ഇ)
ശമ്പള
കുടിശ്ശിക
ലഭിക്കാത്തതില്‍ മനം
നൊന്ത് ജഗദീപ് എന്ന
ജീവനക്കാരന് ആത്മഹത്യ
ചെയ്യേണ്ട
സാഹചര്യമുണ്ടായോ;
(എഫ്)
മേല്‍
ജീവനക്കാരുടെ മുഴുവന്‍
ശമ്പള കിടിശ്ശികയും
അടിയന്തരമായി വിതരണം
ചെയ്യുന്നതിനും
തുടര്‍ന്നുളള
പകര്‍ച്ചവ്യാധി
പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി
അവരെ താത്കാലിക
അടിസ്ഥാനത്തില്‍ മുന്‍
പരിചയം വച്ച്
നിയമിക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
കടലോര
മേഖലയില്‍ പ്രവര്‍ത്തിക്കുന്ന
ഡിസ്പെന്‍സറികള്‍
4319.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കടലോര
മേഖലയില്‍
പ്രവര്‍ത്തിക്കുന്ന
ഡിസ്പെന്‍സറികളുടെ
സാധാരണ പ്രവൃത്തി സമയം
കടലില്‍ പോകുന്ന
തൊഴിലാളികള്‍ക്ക് സേവനം
കിട്ടുന്നതിന്
പര്യാപ്തമല്ല.
ആയതിനാല്‍ ഇത്തരം
ഡിസ്പെന്‍സറികള്‍
വൈകുന്നേരങ്ങളിലും
പ്രവര്‍ത്തിക്കുന്നതിന്
ആവശ്യമായ ക്രമീകരണം
ചെയ്യുമോ;
(ബി)
പ്രൈമറി
ഹെല്‍ത്ത്
സെന്ററുകളില്‍
ഡോക്ടര്‍മാര്‍ ലീവ്
ആകുമ്പോള്‍ പകരം
ക്രമീകരണങ്ങള്‍
അടിയന്തരമായി
ചെയ്യുന്നതിന്
ജില്ലാതലത്തില്‍
സംവിധാനം ഉണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
പുതിയ
മെഡിക്കല്‍ കോളേജുകളിലെ
തസ്തികകള്‍
4320.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം പുതുതായി
തുടങ്ങിയ മെഡിക്കല്‍
കോളേജുകളില്‍ മാത്രമായി
എത്ര തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ട്;
വിശദമാക്കാമോ?
എച്ച്.ഐ.വി.
രോഗപ്രതിരോധ
പ്രവര്‍ത്തനങ്ങള്‍
4321.
ശ്രീ.റ്റി.വി.രാജേഷ്
,,
എന്‍. വിജയന് പിള്ള
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എച്ച്.ഐ.വി-എയ്ഡ്സ്
രോഗബാധിതരുടെ എണ്ണം
കണക്കാക്കിയിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കാമോ;
(ബി)
ഇവര്‍ക്കായി
എന്തെല്ലാം ചികിത്സാ
സൗകര്യങ്ങളാണ് നല്കി
വരുന്നത്;
(സി)
എച്ച്.ഐ.വി.
രോഗവ്യാപനം
തടയുന്നതിനും എയ്ഡ്സ്
രോഗപ്രതിരോധമാര്‍ഗ്ഗങ്ങള്‍
ശക്തിപ്പെടുത്തുന്നതിനും
കേരള സംസ്ഥാന എയ്ഡ്സ്
കണ്ട്രോള് സൊസൈറ്റി
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടത്തിവരുന്നത്;
(ഡി)
എച്ച്.ഐ.വി.
രോഗബാധിതര്‍
സമൂഹത്തില്‍ നേരിടുന്ന
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിനും ഈ
രോഗം സംബന്ധിച്ച്
ഫലപ്രദമായ ബോധവത്ക്കരണ
പരിപാടികള്‍
സംഘടിപ്പിക്കുന്നതിനും
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
ബാലനയം
4322.
ശ്രീ.സി.കൃഷ്ണന്
,,
എം. രാജഗോപാലന്‍
,,
വി. അബ്ദുറഹിമാന്
,,
ഒ. ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനം
2016-ല്‍ അംഗീകരിച്ച
ബാലനയത്തിന്റെ മുഖ്യ
അടിസ്ഥാന തത്വങ്ങള്‍
എന്തെല്ലാമാണ്;
(ബി)
സാര്‍വത്രിക
പ്രതിരോധ
മരുന്നുപയോഗത്തില്‍
ഇന്ത്യയില്‍ ഏറ്റവും
പുറകില്‍ നില്ക്കുന്ന
48 ജില്ലകളില്‍
രണ്ടെണ്ണം (മലപ്പുറം,
കാസര്‍ഗോഡ്)
കേരളത്തിലാണെന്നതു
പരിഗണിച്ച്
കുട്ടികള്‍ക്ക്
വൈകല്യമോ രോഗമോ ഇല്ലാതെ
ജീവിക്കാനുള്ള അവകാശം
സംരക്ഷിക്കാന്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ അറിയിക്കാമോ;
(സി)
സംസ്ഥാനത്തെ
50 ശതമാനത്തോളം
കുട്ടികള്‍ വിളര്‍ച്ച
ബാധിച്ചവരും 21 ശതമാനം
ഭാരക്കുറവുള്ളവരുമായതു
പരിഹരിക്കാനുള്ള
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
എകീകൃത
ലബോറട്ടറി ,സ്കാനിംഗ്
സംവിധാനം
4323.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മെഡിക്കല്‍
കോളേജുകളില്‍
ചികിത്സയ്ക്കെത്തുന്ന
രോഗികള്‍ വിവിധ
ടെസ്റ്റുകള്‍ക്ക്
മെഡിക്കല്‍ കോളേജിന്റെ
വിവിധ ഭാഗങ്ങളില്‍
അലഞ്ഞ് കഷ്ടപ്പെടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മെഡിക്കല്‍
കോളേജുകളില്‍
ലബോറട്ടറി, സ്കാനിംഗ്
സംവിധാനങ്ങള്‍
ഏതെങ്കിലും ഒരുഭാഗത്ത്
ഒന്നിച്ച്
സജ്ജീകരിക്കുന്ന കാര്യം
ആലോചിക്കുമോ?
ജില്ലാ
ജനറല്‍ ആശുപത്രികളില്‍
പി.ആര്.ഒ തസ്തികകള്‍
4324.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജില്ലാ
ജനറല്‍ ആശുപത്രികളില്‍
പി.ആര്.ഒ തസ്തികകള്‍
നിലവിലുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
എങ്കില്‍
ഇവരുടെ നിയമനരീതി
എങ്ങിനെയെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
തസ്തികയിലേക്കുള്ള
നിയമനത്തിന്
നിശ്ചയിച്ചിട്ടുള്ള
യോഗ്യതകള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഈ
യോഗ്യതകളും നിയമന
രീതിയും
നിശ്ചയിച്ചുകൊണ്ട്
സ്പെഷ്യല്‍ റൂള്‍സ്
നിലവിലുണ്ടോ;
വിശദമാക്കാമോ; എങ്കില്‍
അതിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ;
ഇല്ലെങ്കില്‍
സ്പെഷ്യല്‍ റൂള്‍സ്
പുറപ്പെടുവിക്കാന്‍
നടപടി സ്വീകരിക്കുമോ?
ആരോഗ്യ
മേഖലയില്‍ പുതിയ തസ്തികകള്‍
4325.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
ആരോഗ്യ മേഖലയില്‍ എത്ര
പുതിയ തസ്തികകള്‍
സൃഷ്ടിച്ചെന്നും, അവ
ഏതൊക്കെയെന്നും
വിശദമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ഇതുവരെ
ആരോഗ്യമേഖലയില്‍ എത്ര
പുതിയ തസ്തികകള്‍
സൃഷ്ടിക്കാന്‍
കഴിഞ്ഞെന്നും അതില്‍
എത്ര തസ്തികകളില്‍
നിയമന നടപടികള്‍
പൂര്‍ത്തിയായെന്നും
വെളിപ്പെടുത്താമോ?
എന്‍ഡോ
സള്ഫാന് ദുരിതബാധിതര്‍
4326.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
എന്‍ഡോസള്‍ഫാന്‍
ദുരിതബാധിതര്‍
ഉള്‍പ്പടെയുള്ള ഗുരുതര
രോഗം ബാധിച്ചവര്‍ക്ക്
കാസര്‍ഗോഡ് ജില്ലയില്‍
സൂപ്പര്‍
സ്പെഷ്യാലിറ്റി ചികിത്സ
ലഭ്യമല്ലാത്തതിനാല്‍ ഈ
രോഗികള്‍ ആശ്രയിക്കുന്ന
കര്‍ണ്ണാടകത്തിലെ
മംഗലരുവിലെ
ആശുപത്രികളിലെ
ചികിത്സയ്ക്ക് കൂടി
എസ്എം എ പി വഴിയുള്ള
സാമ്പത്തിക സഹായം
ലഭിക്കാന്‍ നടപടികള്‍
ഉണ്ടാക്കുമോ ?
ആരോഗ്യ
വകുപ്പില്‍ പുതിയ തസ്തികകള്‍
4327.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ആരോഗ്യ
വകുപ്പില്‍ പുതിയ
തസ്തികകള്‍
സൃഷ്ടിച്ചതിന്റെ എണ്ണം
തസ്തിക തിരിച്ച്
പ്രത്യേകം
വ്യക്തമാക്കുമോ?
കൊല്ലം
ജില്ലയില്‍ ക്യാന്‍സര്‍ രോഗം
തടയുന്നതിന് നടപടി
4328.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊല്ലം
ജില്ലയില്‍ ക്യാന്‍സര്‍
രോഗം ക്രമാതീതമായി
വര്‍ദ്ധിച്ചുവരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ജില്ലയില്‍
ക്യാന്‍സര്‍ രോഗം
തടയുന്നതിനായി
ആരോഗ്യവകുപ്പ്
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(സി)
കൊല്ലം
ജില്ലാ ആശുപത്രിയില്‍
അത്യാധുനിക ക്യാന്‍സര്‍
ചികിത്സാവിഭാഗം
ആരംഭിക്കാന്‍ ആവശ്യമായ
നടപടി സ്വീകരിക്കുമോ?
ആരോഗ്യ
വകുപ്പില്‍ പ്രവര്‍ത്തന
ക്രമീകരണം
4329.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആരോഗ്യ
വകുപ്പില്‍ പ്രവര്‍ത്തന
ക്രമീകരണം വഴി
ജീവനക്കാര്‍ക്ക് നിയമനം
നല്കുന്നുണ്ടോ;
(ബി)
രോഗബാധിതര്‍,പ്രത്യേക
പരിഗണന
അര്‍ഹിക്കുന്നവര്‍
എന്നിവര്‍ക്ക്
പ്രവര്‍ത്തന ക്രമീകരണം
വഴി സ്ഥലം മാറ്റം
നല്‍കുന്നത്
പരിഗണിക്കുമോ;
(സി)
പ്രവര്‍ത്തന
ക്രമീകരണം
നല്‍കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഡി)
പ്രവര്‍ത്തന
ക്രമീകരണം
നല്‍കുന്നതിന് മാനദണ്ഡം
നിലവിലില്ലെങ്കില്‍
ഏതൊക്കെ വിഭാഗത്തിനാണ്
പ്രവര്‍ത്തന ക്രമീകരണം
വഴി നിലവില്‍ നിയമനം
നല്‍കുന്നത്;വിശദമാക്കുമോ?
പശ്ചിമ
കൊച്ചിയിലെ കരുവേലിപ്പടിയില്‍
പ്രവര്‍ത്തിക്കുന്ന ടി.ബി.
ആശുപത്രി
4330.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പശ്ചിമ
കൊച്ചിയിലെ
കരുവേലിപ്പടിയില്‍
പ്രവര്‍ത്തിക്കുന്ന
ടി.ബി ആശുപത്രിയുടെ
ശോചനീയാവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ശോചനീയാവസ്ഥ
പരിഹരിക്കാനായി നടപടി
സ്വീകരിക്കുമോ;
(സി)
എങ്കില്‍
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടി എന്തെന്ന്
വിശദമാക്കാമോ ?
ഏകീകൃത
പൊതുജനാരോഗ്യ നിയമം
4331.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഏകീകൃത
പൊതുജനാരോഗ്യ നിയമം
കൊണ്ടുവരുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍
വ്യക്തമാക്കാമോ;
(ബി)
ഇത്തരത്തിലുള്ള
ഏകീകൃത നിയമം
നിലവിലില്ലാത്തതുമൂലം
വകുപ്പിന്റെ ദൈനംദിന
പ്രവര്‍ത്തനങ്ങളെ
ബാധിക്കുന്നുണ്ടോ;
എങ്കില്‍ വിശദമാക്കാമോ;
(സി)
എങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ?
പൂഴനാട്
പി എച്ച് സി യെ സി എച്ച് സി
ആയി ഉയര്‍ത്തുന്നതിന് നടപടി
4332.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാറശ്ശാല
മണ്ഡലത്തിലെ
ഒറ്റശേഖരമംഗലം
ഗ്രാമപഞ്ചായത്തിലെ
പൂഴനാട് പി .എച്ച്.സി
യെ സി.എച്ച്.സി ആയി
ഉയര്‍ത്തുന്നതിന്
നല്‍കിയിരുന്ന നിവേദനം
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
(ബി)
പൂഴനാട്
പി.എച്ച്.സി യെ
സി.എച്ച്.സി ആയി
ഉയര്‍ത്തുന്നതിലേക്കായി
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന
വിവരം ലഭ്യമാക്കാമോ;
(സി)
പാറശ്ശാല
മണ്ഡലത്തിലെ ഏതൊക്കെ
പി. എച്ച്.സി കളെ സി
എച്ച് സി ആയി
ഉയര്‍ത്തുവാന്‍
നിശ്ചയിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
പനവൂര്‍
പി.എച്ച്.സി.
4333.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
വാമനപുരം
നിയോജകമണ്ഡലത്തിലെ
പനവൂര്‍
ഗ്രാമപഞ്ചായത്തിലെ
പി.എച്ച്.സി. 24x7
പി.എച്ച്.സി. ആയി
ഉയര്‍ത്തുന്നതിനുള്ള
നടപടിക്രമങ്ങള്‍
ഏതുവരെയായി എന്ന്
വിശദമാക്കാമോ?
കൊല്ലം
ജില്ല ആശുപത്രിയുടെ വികസനം
4334.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റതിനുശേഷം
കൊല്ലം ജില്ലാ
ആശുപത്രിയുടെ
വികസനത്തിനായി ആരോഗ്യ
വകുപ്പ് നടത്തിയ
പ്രവൃത്തികള്‍
വ്യക്തമാക്കാമോ;
(ബി)
കൊല്ലം
ജില്ലാ ആശുപത്രിയുടെ
വികസനത്തിന് മാസ്ററര്
പ്ലാന്‍
തയ്യാറാക്കുന്നതിനുളള
നടപടി ഏത്
ഘട്ടത്തിലാണ്; വിശദാംശം
ലഭ്യമാക്കാമോ?
നാഷണല്‍
റൂറല്‍ ഹെല്‍ത്ത് മിഷന്
4335.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
നാഷണല്‍
റൂറല്‍ ഹെല്‍ത്ത്
മിഷന് മുഖേന
ലാബോറട്ടറി സൗകര്യം
ഇല്ലാത്ത
പ്രാഥമികാരോഗ്യ
കേന്ദ്രങ്ങള്‍
ഉള്‍പ്പെടെയുളള
ആശുപത്രികളില്‍ സൗജന്യ
നിരക്കില്‍ ലബോറട്ടറി
സംവിധാനം
ഏര്‍പ്പെടുത്തുവാന്‍
നടപടി
സ്വീകരിക്കുമോ;വിശദമാക്കുമോ?
കോട്ടയം
ജില്ലയിലെ പി.എച്ച്.സി. കള്‍
അപ്ഗ്രേഡ് ചെയ്യല്‍
4336.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കോട്ടയം
ജില്ലയിലെ ഏതൊക്കെ
പി.എച്ച്.സി. കളാണ്
താലൂക്ക്
ആശുപത്രികളാക്കി
ഉയര്‍ത്താന്‍ പോകുന്നത്
എന്ന് വിശദമാക്കുമോ?
നാഷണല്‍
ഹെല്‍ത്ത് മിഷന്
4337.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നാഷണല്‍
ഹെല്‍ത്ത് മിഷന്
2016-17 സാമ്പത്തിക
വര്‍ഷത്തേക്ക് എത്ര
കോടി രൂപയുടെ
പദ്ധതിക്കാണ് അനുമതി
ലഭിച്ചത്; ഇതില്‍
സംസ്ഥാന സര്‍ക്കാരിന്റെ
വിഹിതം എത്ര
തുകയാണെന്ന്
വിശദമാക്കാമോ;
(ബി)
ഈ
വര്‍ഷം ഇതുവരെ എത്ര
കോടിരൂപയാണ്
കേന്ദ്രത്തില്‍ നിന്നും
ലഭിച്ചത്; എത്ര
കോടിരൂപയാണ് സംസ്ഥാന
വിഹിതമായി
എന്‍.എച്ച്.എം. ന്
നല്‍കിയത്;
(സി)
മാര്‍ച്ച്
2017 വരെയുള്ള വിനിയോഗ
ശതമാനം വ്യക്തമാക്കുമോ?
മഴക്കാല
രോഗങ്ങള്‍ തടയാന്‍ നടപടി
4338.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മഴക്കാല
രോഗങ്ങള്‍ തടയാന്‍
സര്‍ക്കാര്‍
ആശുപത്രികളില്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്നറിയിക്കാമോ;
(ബി)
കോഴിക്കോട്
ജില്ലയില്‍ ചില
ഭാഗങ്ങളില്‍ ഡെങ്കിപനി
വ്യാപകമാവുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ബാലുശ്ശേരി
മണ്ഡലത്തില്‍ എത്ര
കേസ്സുകള്‍ ഇത് വരെ
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടിട്ടുണ്ട്;
എന്തൊക്കെ പ്രതിരോധ
പ്രവര്‍ത്തനങ്ങളാണ്
നടത്തിക്കൊണ്ടിരിക്കുന്നതെന്നും
അറിയിക്കാമോ ?
ദേവികുളം
മണ്ഡലത്തിലെ ഡോക്ടര്‍മാരുടെ
തസ്തികയില്‍ ഒഴിവുകള്‍
4339.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേവികുളം
നിയോജക മണ്ഡലത്തിലെ
പ്രൈമറി
ഹെല്ത്ത്സെന്റര്
,കമ്മ്യൂണിറ്റി
ഹെല്ത്ത്സെന്റര്
എന്നിവിടങ്ങളില്‍
ഡോക്ടര്‍മാരുടെ
തസ്തികയില്‍ ഒഴിവുകള്‍
എന്തെങ്കിലും
നിലനില്‍ക്കുന്നുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
പഞ്ചായത്ത് തിരിച്ചുള്ള
വിവരങ്ങള്‍
ലഭ്യമാക്കുമോ;
(സി)
ഈ
തസ്തികയില്‍ നിയമനം
നടത്തുന്നതിനാവശ്യമായ
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
കേശവപുരം
കമ്മ്യൂണിറ്റി ഹെല്‍ത്ത്
സെന്ററില്‍ രാത്രികാല ചികിത്സ
4340.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആറ്റിങ്ങല്‍
മണ്ഡലത്തിലെ കേശവപുരം
കമ്മ്യൂണിറ്റി
ഹെല്‍ത്ത് സെന്ററില്‍
രാത്രികാല ചികിത്സക്ക്
ജീവനക്കാരില്ലാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
പുതിയ തസ്തികകള്‍
സൃഷ്ടിച്ച് കൂടുതല്‍
ജീവനക്കാരെ
ലഭ്യമാക്കുവാന്‍
നടപടികള്‍
കൈക്കൊള്ളുമോ?
ദേവികുളം
സി.എച്ച്.സി.യുടെ ശോചനീയാവസ്ഥ
4341.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേവികുളം
നിയോജകമണ്ഡലത്തില്‍
2006 ലെ എല്‍.ഡി.എഫ്.
സര്‍ക്കാര്‍
സി.എച്ച്.സി.യായി
ഉയര്‍ത്തിയ ദേവികുളം
സി.എച്ച്.സി.യുടെ
ശോചനീയാവസ്ഥ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇത് പരിഹരിയ്ക്കാന്‍
എന്ത് നടപടിയാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
ഇല്ലെങ്കില്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
ആര്‍ദ്രം
പദ്ധതി
4342.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോതമംഗലം
താലൂക്ക്
ഹെഡ്ക്വാര്‍ട്ടേഴ്സ്
ആശുപത്രിയില്‍ ആര്‍ദ്രം
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
ചികിത്സാ സൗകര്യം
വര്‍ദ്ധിപ്പിക്കുവാനും,
ഡയാലിസിസ് സൗകര്യം
ഏര്‍പ്പെടുത്തുന്നതിനും
നടപടി സ്വീകരിക്കുമോ;
(ബി)
കോതമംഗലം
താലൂക്ക് ആശുപത്രിയുടെ
സൗകര്യം
വര്‍ദ്ധിപ്പിക്കുന്നതിന്
പ്രത്യേക പരിഗണന
നല്‍കുമോ;
(സി)
ഇക്കാര്യത്തിലുളള
നിലപാടു
വ്യക്തമാക്കാമോ?
ആര്‍ദ്രം
പദ്ധതി അടൂര്‍ മണ്ഡലത്തില്‍
4343.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ആര്‍ദ്രം
പദ്ധതിയുടെ ഭാഗമായി
അടൂര്‍ മണ്ഡലത്തില്‍
നടപ്പാക്കാനുദ്ദേശിക്കുന്ന
പ്രവര്‍ത്തനങ്ങളുടെ
വിശദാംശം ലഭ്യമാക്കുമോ?
പകര്‍ച്ച
പനികള്‍
4344.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പകര്‍ച്ച
പനികള്‍ മറ്റ് പകര്‍ച്ച
വ്യാധികള്‍ എന്നിവ
തടയുന്നതിന് എന്തെല്ലാം
നടപടികളാണ് സ്വീകരിച്ചു
വരുന്നത്;
(ബി)
ഇത്തരം
രോഗങ്ങള്‍ തടയുവാനായി
കോളനികളിലും മറ്റും
ശുചീകരണ പ്രവൃത്തികള്‍
നടത്തുന്നതിനും, കൊതുക്
നിവാരണത്തിനുമായി
ആരോഗ്യ വകുപ്പ്
പ്രത്യേകം നടപടികള്‍
സ്വീകരിച്ചു
വരുന്നുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കുമ്മോ;
(സി)
പകര്‍ച്ചവ്യാധികള്‍
പിടിപെട്ടാല്‍
നിയന്ത്രിക്കുന്നതിന്
ആരോഗ്യവകുപ്പിന്റെ
കീഴില്‍ എല്ലാ
ജില്ലകളിലും മൊബൈല്‍
ക്ലിനിക്കുകള്‍
തുടങ്ങുവാന്‍ നടപടി
സ്വീകരിക്കുമോ?
മലപ്പുറം
താലൂക്ക് ഹെഡ്
ക്വാര്‍ട്ടേഴ്സ് ആശുപത്രിയുടെ
കെട്ടിട നിര്‍മ്മാണം
4345.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
താലൂക്ക് ഹെഡ്
ക്വാര്‍ട്ടേഴ്സ്
ആശുപത്രിയുടെ പുതിയ
കെട്ടിട നിര്‍മ്മാണം
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ്;
(ബി)
നടപടിക്രമങ്ങള്‍
പൂര്‍ത്തീകരിച്ചിട്ടും
നിര്‍മ്മാണം
ആരംഭിക്കുന്നതിനുള്ള
തടസ്സങ്ങള്‍
എന്താണെന്ന്
വ്യക്തമാക്കാമോ;
(സി)
നിര്‍മ്മാണ
പ്രവൃത്തികള്‍
എന്നത്തേക്ക്
ആരംഭിക്കുമെന്ന്
വെളിപ്പെടുത്തുമോ?
പാലമേല്‍
പ്രാഥമിക ആരോഗ്യ കേന്ദ്രം
4346.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാലമേല്‍
പ്രാഥമിക ആരോഗ്യ
കേന്ദ്രത്തില്‍
പുതുതായി അനുവദിച്ച
തസ്തികകളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
മാവേലിക്കര
ജില്ലാ ആശുപത്രിയില്‍
സര്ജന് തസ്തികയില്‍
ഡോക്ടര്‍മാരില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഈ തസ്തികയില്‍
അടിയന്തരമായി നിയമനം
നടത്തുന്നതിനുള്ള നടപടി
സ്വീകരിക്കുമോ ?
സീനിയര്‍
സൂപ്രണ്ട് ശ്രീ.
ജി.രാജേന്ദ്രന്റെ സ്ഥലംമാറ്റം
4347.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വികലാംഗരായ
ജീവനക്കാരെ
നിയമിക്കുമ്പോഴും
സ്ഥാനക്കയറ്റം
നല്കുമ്പോഴും സ്വന്തം
ജില്ലയില്‍
ഒഴിവുണ്ടെങ്കില്‍
നിയമിക്കണമെന്ന ഉത്തരവ്
നിലവിലുണ്ടോ ;
(ബി)
പാങ്ങപ്പാറ
ഹെല്‍ത്ത് സെന്ററില്‍
ജൂനിയര്‍ സൂപ്രണ്ടായി
ജോലിനോക്കി വന്നിരുന്ന
വികലാംഗനായ ശ്രീ.
ജി.രാജേന്ദ്രന്
സീനിയര്‍ സൂപ്രണ്ടായി
സ്ഥാനക്കയറ്റം
കിട്ടിയപ്പോള്‍ സ്വന്തം
ജില്ലയില്‍
ഒഴിവുണ്ടായിട്ടും
തൃശ്ശൂരില്‍ നിയമിച്ചത്
ശ്രദ്ധയില്‍
പ്പെട്ടിട്ടുണ്ടോ;
(സി)
തിരുവനന്തപുരത്ത്
രണ്ട് സീനിയര്‍
സൂപ്രണ്ട്മാര്‍ക്ക്
2017 ഫെബ്രുവരി
മാസത്തില്‍
സ്ഥാനക്കയറ്റം
ലഭിക്കുന്നതിന്റെ
അടിസ്ഥാനത്തില്‍
ഉണ്ടാകുന്ന ഒഴിവില്‍
ശ്രീ.ജി.രാജേന്ദ്രനെ
നിയമിക്കണമെന്ന് കേരള
അഡ്മിനിസ്ട്രേറ്റീവ്
ട്രൈബൂണല്‍ വിധി
പുറപ്പെടുവിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഈ ഉത്തരവ്
നടപ്പിലാക്കാത്തതിന്റെ
കാരണം വ്യക്തമാക്കാമോ?
കൊഴിക്കര
ആയ്യുര്‍വേദ ആശുപത്രി
4348.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കപ്പൂര്‍
പഞ്ചായത്തിലെ കൊഴിക്കര
ആയ്യുര്‍വേദ
ആശുപത്രിയില്‍
എന്തെല്ലാം അടിസ്ഥാന
സൗകര്യങ്ങളാണ്
നിലവിലുള്ളത്;എന്തെല്ലാം
ചികിത്സാ സൗകര്യങ്ങള്‍
നിലവില്‍ ഇവിടെ
ലഭ്യമാണ്;
(ബി)
ഈ
ആശുപത്രിയില്‍ കിടത്തി
ചികിത്സാ സൗകര്യം
അനുവദിക്കാവുന്നതാണെന്ന
ശിപാര്‍ശ ഭാരതീയ
ചികിത്സാ വകുപ്പില്‍
നിന്നും സര്‍ക്കാരില്‍
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ ഇതിന്മേല്
സ്വീകരിച്ച നടപടികള്‍
വിശദാമാക്കുമോ;
(സി)
ഈ
ആശുപത്രിയില്‍ കിടത്തി
ചികിത്സാ സൗകര്യം
അനുവദിക്കുന്ന കാര്യം
സര്‍ക്കാര്‍
പരിഗണിക്കുമോ?
പകര്‍ച്ച
വ്യാധികളുടെ കാരണങ്ങള്‍
4349.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
പി.കെ. ശശി
,,
സി. കെ. ശശീന്ദ്രന്
,,
കെ. കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വ്യാപകമായിക്കൊണ്ടിരിക്കുന്ന
പകര്‍ച്ച വ്യാധികളുടെ
കാരണങ്ങള്‍
പരിശോധിച്ചിട്ടുണ്ടോ;
(ബി)
ഇതര
സംസ്ഥാന തൊഴിലാളികളുടെ
ബാഹുല്യവും അവരുടെ താമസ
സ്ഥലത്തെയും ജോലി
സ്ഥലത്തെയും
അനാരോഗ്യകരമായ
ചുറ്റുപാടുകളും
പകര്‍ച്ചവ്യാധികള്‍ക്ക്
കാരണമാകുന്നുണ്ട്
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
ഇത്
പരിഹരിക്കുന്നതിനായി
ഇതര സംസ്ഥാന
തൊഴിലാളികള്‍ക്കായി
മെഡിക്കല്‍
ക്യാമ്പുകള്‍
സംഘടിപ്പിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
ഇവരുടെ
വാസ സ്ഥലങ്ങളിലെ
ശുചിത്വം ഉറപ്പു
വരുത്തുന്നതിനും
ഇവര്‍ക്ക് ആവശ്യമായ
ബോധവത്ക്കരണം
നടത്തുന്നതിനും നടപടി
സ്വീകരിക്കുമോ?
താലൂക്ക്
ആശുപത്രികളെ സ്പൊഷ്യാലിറ്റി
ആശുപത്രികളാക്കി
ഉയര്‍ത്തുന്നതിന് നടപടി
4350.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
താലൂക്ക്
ആശുപത്രികളെ
സ്പൊഷ്യാലിറ്റി
ആശുപത്രികളാക്കി
ഉയര്‍ത്തിയിട്ടുണ്ടോ;
(ബി)
എങ്കില്‍
ഉയര്‍ത്തപ്പെട്ടിട്ടുള്ള
ആശുപത്രികളില്‍
ട്രോമാകെയര്‍ യൂണിറ്റ്
ഏര്‍പ്പെടുത്തുന്നകാര്യം
ആലോചിക്കുമോ;
(സി)
ചെങ്ങന്നൂര്‍
ആശുപത്രിയില്‍
ട്രോമാകെയര്‍ യൂണിറ്റ്
ഏര്‍പ്പെടുത്തുന്നകാര്യം
പരിഗണിക്കുമോ?
സ്വകാര്യ
ലാബുകള്‍ക്ക് ലൈസന്‍സും
പ്രവര്‍ത്തനാനുമതിയും
4351.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്വകാര്യമേഖലയില്‍
എത്ര ലാബുകള്‍ക്ക്
ഏതെല്ലാം മാനദണ്ഡങ്ങള്‍
പ്രകാരം സംസ്ഥാന
ഡ്രഗ്സ് കണ്ട്രോള്
ബോര്‍ഡ് ലൈസന്‍സും
പ്രവര്‍ത്തനാനുമതിയും
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
പല
സ്വകാര്യ ലാബുകളും
പ്രവര്‍ത്തിക്കുന്നത്
ശരിയായ മാനദണ്ഡങ്ങള്‍
പാലിക്കാതെയും യോഗ്യരായ
പരിശോധകരെ
ഉപയോഗിക്കാതെയും
അമിതഫീസ് ഈടാക്കിയും
രോഗികള്‍ക്ക് ശരിയായ
റിസള്‍ട്ട്
ലഭ്യമാക്കാതെയുമാണെന്നത്
ബോര്‍ഡും വകുപ്പും
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(സി)
സ്വകാര്യ
മേഖലയിലെ
ആശുപത്രികളില്‍
ലാബുകള്‍ക്ക് ഡ്രഗ്സ്
കണ്ട്രോള് ബോര്‍ഡ്
പ്രവര്‍ത്തനാനുമതിയും
ലൈസന്‍സും
നല്കുന്നുണ്ടോ;
എങ്കില്‍ എത്ര
ആശുപത്രികള്‍ക്ക്
നിലവില്‍ ലൈസന്‍സ്
നല്‍കിയിട്ടുണ്ട്;
(ഡി)
സ്വകാര്യ
ആശുപത്രികള്‍,
നേഴ്സിംഗ് ഹോമുകള്‍
തുടങ്ങി സ്വകാര്യ
ലാബുകളുടെ നിയന്ത്രണം,
രജിസ്ട്രേഷന്, ഫീസ്
ഏകീകരണം എന്നിവ
സര്‍ക്കാര്‍
നിയന്ത്രണത്തിന്‍കീഴില്‍
ആക്കാനും ജനങ്ങള്‍ക്ക്
തെറ്റായ പരിശോധനാ ഫലം,
അമിതഫീസ് എന്നിവയില്‍
നിന്നും സംരക്ഷണവും
നല്കുവാനും ഈ
സര്‍ക്കാര്‍ നാളിതുവരെ
എന്തുനടപടി
സ്വീകരിച്ചുവെന്നും
എന്ത് തുടര്‍നടപടികള്‍
സ്വീകരിക്കും എന്നും
വ്യക്തമാക്കുമോ?
സ്വകാര്യ
ആശുപത്രികളിലെ ചികിത്സാ ചെലവ്
ഏകീകരിക്കുവാന്‍ നടപടി.
4352.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
സ്വകാര്യ
ആശുപത്രികളിലെ ചികിത്സാ
നിരക്ക്
ഏകീകരിക്കുവാന്‍
ആലോചിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
അറിയിക്കുമോ?
ബേഡഡുക്ക,
മുളിയാര്‍, പെരിയ സര്‍ക്കാര്‍
ആശുപത്രികള്‍
4353.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ ബേഡഡുക്ക,
മുളിയാര്‍, പെരിയ
എന്നിവിടങ്ങളിലെ
സര്‍ക്കാര്‍
ആശുപത്രികളെ
സി.എച്ച്.സി.കള്‍ ആയി
ഉയര്‍ത്തി ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
പ്രസ്തുത
ഉത്തരവിനനുസൃതമായ
തസ്തികകള്‍
അനുവദിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
ഇല്ലെങ്കില്‍ ആയത്
അനുവദിക്കുന്നതിനുള്ള
കാലതാമസം എന്താണെന്ന്
വിശദമാക്കാമോ;
(സി)
പ്രസ്തുത
ആശുപത്രികളില്‍
നിലവില്‍ ഐ.പി.
യൂണിറ്റ്
പ്രവര്‍ത്തിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
ഇല്ലെങ്കില്‍ ആയത്
തുടങ്ങുന്നതിനുള്ള
തടസ്സം എന്താണെന്ന്
വിശദമാക്കാമോ?
വയോമിത്രം
പദ്ധതി
4354.
ശ്രീ.സി.കൃഷ്ണന്
,,
വി. കെ. സി. മമ്മത് കോയ
,,
എം. മുകേഷ്
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വയോജനങ്ങളുടെ
ക്ഷേമത്തിനായി
വയോമിത്രം പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത പദ്ധതിയുടെ
ലക്ഷ്യങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(സി)
വയോജനങ്ങള്‍ക്കായി
എന്തെല്ലാം സേവനങ്ങളാണ്
ഇതിന്‍പ്രകാരം
ലഭ്യമാകുന്നത്;
(ഡി)
വൃദ്ധജനങ്ങളെ
സംരക്ഷിക്കേണ്ടതിന്റെയും
ബഹുമാനിക്കേണ്ടതിന്റെയും
ആവശ്യകത സംബന്ധിച്ച്
യുവജനങ്ങള്‍ക്ക് അവബോധം
നല്‍കുന്നതിനുള്ള
പരിപാടികള്‍ ഈ
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
നടപടി സ്വീകരിക്കുമോ?
ഡയാലിസിസ്
യൂണിറ്റുകള്‍
4355.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഏതെല്ലാം
തലങ്ങളിലുള്ള
സര്‍ക്കാര്‍
ആശുപത്രികളാണ് ഇപ്പോള്‍
ഡയാലിസിസ് യൂണിറ്റുകള്‍
പ്രവര്‍ത്തിച്ചുവരുന്നതെന്ന്
അറിയിക്കുമോ;
(ബി)
എല്ലാ
നിയോജക മണ്ഡലങ്ങളിലും
പൂര്‍ണ്ണ സമയം
പ്രവര്‍ത്തിക്കുന്ന ഒരു
ഡയാലിസിസ്
യൂണിറ്റെങ്കിലും
സര്‍ക്കാര്‍
ആശുപത്രികളില്‍
ഉറപ്പുവരുത്തുവാന്‍
നടപടി
സ്വീകരിക്കുമോ;വിശദമാക്കാമോ
?
കാന്‍സര്‍
രോഗബാധിതരുടെ എണ്ണം
4356.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാന്‍സര്‍
രോഗബാധിതരുടെ എണ്ണം ഓരോ
വര്‍ഷവും
വര്‍ദ്ധിക്കുന്നുണ്ടോ;
ഇതിന്റെ കാരണങ്ങള്‍ പഠന
വിധേയമാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദ വിവരം
നല്‍കുമോ;
(ബി)
ഈ
വിവരങ്ങളുടെ
അടിസ്ഥാനത്തില്‍
ബോധവത്കരണ പരിപാടികള്‍
നടക്കുന്നുണ്ടോ;
എങ്കില്‍ വിശദ വിവരം
നല്‍കുമോ;
(സി)
ഈ
സാഹചര്യത്തില്‍ എല്ലാ
ജില്ലാ ആശുപത്രികളിലും
കാന്‍സര്‍
ചികിത്സയ്ക്കുള്ള
ക്ലിനിക്കുകള്‍
ആരംഭിയ്ക്കുമോ?
ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍ തസ്തിക
4357.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആരോഗ്യ
വകുപ്പിന് കീഴില്‍
ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍
തസ്തികയിലെ ഒഴിവുകള്‍
എവിടെയെല്ലാമെന്നും,
പ്രസ്തുത ഒഴിവുകള്‍
പി.എസ്.സി-ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോയെന്നും
വ്യക്തമാക്കുമോ;
(ബി)
ഇല്ലെങ്കില്‍
റിപ്പോര്‍ട്ട്
ചെയ്യാതിരിക്കാനുള്ള
കാരണം വ്യക്താമാക്കുമോ?
ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍ ഒഴിവുകള്‍
4358.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആരോഗ്യ
വകുപ്പില്‍ ജൂനിയര്‍
ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍,
ജൂനിയര്‍ ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍ ഗ്രേഡ്
I, ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍
എന്നിവരുടെ എത്ര
ഒഴിവുകള്‍ ഉണ്ട് എന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
ഒഴിവുകള്‍
നികത്തുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
ഡെപ്യൂട്ടി
മാസ്സ് മീഡിയ ആന്റ്
എഡ്യൂക്കേഷന്‍ ഓഫീസര്‍
തസ്തികയിലേക്കുള്ള നിയമനം
4359.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആരോഗ്യ
വകുപ്പിലെ ഡെപ്യൂട്ടി
മാസ്സ് മീഡിയ ആന്റ്
എഡ്യൂക്കേഷന്‍ ഓഫീസര്‍
തസ്തികയിലേക്കുള്ള
നിയമനം ഏത് രീതിയിലാണ്
നടത്തിവരുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
തസ്തികയിലേക്കുള്ള
നിയമനത്തിന്
നിശ്ചയിച്ചിട്ടുള്ള
യോഗ്യതകള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കാമോ;
(സി)
ഈ
യോഗ്യതകളും
നിയമനരീതിയും
നിശ്ചയിച്ചുകൊണ്ട്
സ്പെഷ്യല്‍ റൂള്‍സ്
നിലവിലുണ്ടോ;
വിശദമാക്കാമോ; എങ്കില്‍
അതിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ;
ഇല്ലെങ്കില്‍
സ്പെഷ്യല്‍ റൂള്‍സ്
പുറപ്പെടുവിക്കാന്‍
നടപടി സ്വീകരിക്കുമോ?
മാവേലിക്കര
നിയോജക മണ്ഡലത്തിലെ ആരോഗ്യ
കേന്ദ്രങ്ങളില്‍ ഒഴിവുള്ള
തസ്തികകളില്‍ നിയമനം
4360.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
നിയോജക മണ്ഡലത്തില്‍
സ്ഥിതി ചെയ്യുന്ന
ജില്ലാ ആശുപത്രിയിലും,
സി.എച്ച്.സി.,
പി.എച്ച്.സി. കളിലും
ആവശ്യമായ സ്റ്റാഫ്
നിലവിലുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ആരോഗ്യ കേന്ദ്രങ്ങളില്‍
ഒഴിവുള്ള തസ്തികകളില്‍
അടിയന്തരമായി നിയമനം
നടത്തുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ?
കോഴിക്കോട്
മെഡിക്കല്‍ കോളേജിലെ
ലബോറട്ടറി പരിശോധനകള്‍
4361.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
മെഡിക്കല്‍ കോളേജിലെ
സൂപ്പര്‍
സ്പെഷ്യാലിറ്റി
ആശുപത്രിയിലെ
രോഗികള്‍ക്ക്
ചെറിയതോതിലുള്ള
ലബോറട്ടറി
പരിശോധനകള്‍ക്ക് പോലും
കുറെ ദൂരെയുള്ള പ്രധാന
കെട്ടിടത്തിലേക്ക്
പോകേണ്ടി വരുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
തുറന്ന
സ്ട്രക്ചറിലോ,
വീല്‍ചെയറിലോ ഇരുത്തി
അത്യാസന്ന നിലയിലുള്ള
രോഗികളെ വെയിലും മഴയും
കൊണ്ട് പരുപരുത്ത
റോഡിലൂടെ തള്ളി
കൊണ്ടുപോകുന്നതുമൂലം
ഉണ്ടാകുന്ന കടുത്ത
പ്രയാസങ്ങള്‍
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
കോഴിക്കോട്
മെഡിക്കല്‍ കോളേജിലെ
ലിഫ്റ്റുകള്‍
4362.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
മെഡിക്കല്‍ കോളേജില്‍
സൂപ്പര്‍
സ്പെഷ്യാലിറ്റി
ബ്ലോക്കില്‍ നിലവില്‍
എത്ര ലിഫ്റ്റുകള്‍
ഉണ്ട്; ഇതില്‍ എത്ര
എണ്ണം
പ്രവര്‍ത്തനക്ഷമമാണ്;
(ബി)
എല്ലാ
ലിഫ്റ്റുകളും
പ്രവര്‍ത്തന
ക്ഷമമാക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
സ്വീകരിക്കുമോ;
(സി)
എല്ലാ
ലിഫ്റ്റുകളിലേക്കും
ആവശ്യമായത്ര ലിഫ്റ്റ്
ഓപ്പറേറ്റര്‍മാരെ
നിയോഗിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
നിയോഗിക്കുമോ;
(ഡി)
ലിഫ്റ്റ്
ഓപ്പറേറ്റര്‍മാര്‍
കൃത്യമായി ജോലി
ചെയ്യുന്നു എന്നകാര്യം
ഉറപ്പുവരുത്തുന്നതിന്
നടപടി സ്വീകരിക്കുമോ?
കോഴിക്കോട്
മെഡിക്കല്‍ കോളേജില്‍ ഫാമിലി
മെഡിക്കല്‍ വിഭാഗം
4363.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
മെഡിക്കല്‍ കോളേജില്‍
ഫാമിലി മെഡിക്കല്‍
വിഭാഗം ആരംഭിച്ചിട്ട്
എത്ര വര്‍ഷമായെന്ന്
വിശദമാക്കാമോ;
(ബി)
മെഡിക്കല്‍
കൗണ്‍സില്‍ ഓഫ്
ഇന്ത്യയുടെ അംഗികാരം
എന്തു കാരണത്തിലാണ് ഈ
കോഴ്സിന്
ലഭിക്കാതിരിക്കുന്നതെന്ന്
വിശദമാക്കുമോ;
(സി)
ഈ
അംഗികാരം
ലഭിക്കുന്നതിനാവശ്യമായ
എന്തെല്ലാം നടപടികളാണ്
ഇതുവരെ
സ്വീകരിച്ചതെന്ന്
വിശദമാക്കുമോ?
കാസര്‍ഗോഡ്
ജില്ലയില്‍ സ്ത്രീകളുടെയും
കുട്ടികളുടേയും ആശുപത്രി
4364.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍
സ്ത്രീകളുടെയും
കുട്ടികളുടേയും
ആശുപത്രി സ്ഥാപിക്കുന്ന
വിഷയം പരിഗണനയിലുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
ഇതിന്
എത്ര കോടി രൂപയടെ
ഭരണാനുമതിയാണ്
നല്‍കിയിട്ടുള്ളത്;
ഭരണാനുമതി
നല്കിയിട്ടെത്ര
വര്‍ഷമായി;വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
നിലവില്‍
ഇതിന്റെ നിര്‍മ്മാണ
പുരോഗതി ഏതുവരെയായെന്ന്
അറിയിക്കാമോ?
മാവേലിക്കര
മണ്ഡലത്തിലെ ആയുര്‍വേദ
ആശുപത്രികളില്‍ ആവശ്യമായ
ജീവനക്കാര്‍
4365.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
നിയോജക മണ്ഡലത്തിലെ
ആയുര്‍വേദ
ആശുപത്രികളില്‍
ആവശ്യമായ ജീവനക്കാര്‍
ഉണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
ആയുര്‍വേദ
ആശുപത്രികളില്‍
ആവശ്യമായ സ്റ്റാഫിനെ
നിയമിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
വിശദവിവരം
ലഭ്യമാക്കുമോ;
(സി)
തഴക്കര
ആയുര്‍വേദ
ആശുപത്രിയില്‍ കിടത്തി
ചികിത്സ
ആരംഭിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ ?
മെഡിക്കല്‍
കോളേജുകളില്‍ ഫാമിലി
മെഡിക്കല്‍ വിഭാഗം
4366.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
മെഡിക്കല്‍
കോളേജുകളില്‍ ഫാമിലി
മെഡിക്കല്‍ വിഭാഗവും
എംഡി ഫാമിലി മെഡിസിനും
അനുബന്ധ
സൗകര്യങ്ങളോടുകൂടി
ആരംഭിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോഎന്ന്
വ്യക്തമാക്കുമോ?
പാവപ്പെട്ട
രോഗികള്‍ക്ക് സര്‍ക്കാര്‍
ധനസഹായം
4367.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാവപ്പെട്ട
രോഗികള്‍ക്ക്
എന്തെല്ലാം സഹായങ്ങളാണ്
ഇപ്പോള്‍ സര്‍ക്കാര്‍
തലത്തില്‍
നല്കിവരുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഏതെല്ലാം
രോഗങ്ങള്‍ക്കും
ശസ്ത്രക്രിയകള്‍ക്കും
ധനസഹായത്തിന്
അര്‍ഹതയുണ്ടെന്നും എത്ര
തുക വീതം
നല്‍കിവരുന്നുണ്ടെന്നും
വ്യക്തമാക്കാമോ;
(സി)
നിലവില്‍
ഏതെല്ലാം ആശുപത്രികളിലെ
ചികിത്സകള്‍ക്കാണ്
ധനസഹായം
നല്‍കിവരുന്നത്;
വിശദാംശം ലഭ്യമാക്കാമോ;
(ഡി)
ജില്ലാ
/ താലൂക്ക് ആശുപത്രികളെ
കൂടി ഇവയില്‍
ഉള്‍പ്പെടുത്തുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
(ഇ)
കിഡ്നി
മാറ്റിവയ്ക്കല്‍
ശസ്ത്രക്രിയ കഴിഞ്ഞ
രോഗികള്‍ക്ക് തുടര്‍
ചികിത്സയും ധനസഹായവും
നല്‍കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ആസ്ത്രി
വികസന ഫണ്ട് വിനിയോഗിച്ച്
ആംബുലന്‍സ്
4368.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
നിയോജകമണ്ഡലത്തിലെ
ആസ്ത്രി വികസന ഫണ്ട്
2015-16 ല്‍ നിന്നുള്ള
തുക വിനിയോഗിച്ച്
കരുനാഗപ്പള്ളി
താലൂക്കാശുപത്രിക്കും
തഴവ പ്രാഥമികാരോഗ്യ
കേന്ദ്രത്തിനും
ആംബുലന്‍സ്
വാങ്ങുന്നതിന്
ഭരണാനുമതി
ലഭിച്ചിരുന്നു.
പ്രസ്തുത
ആംബുലന്‍സുകള്‍
വാങ്ങുന്നതിന്
കാലതാമസത്തിനുള്ള കാരണം
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ആശുപത്രികള്‍
ആംബുലന്‍സ്
വാങ്ങുന്നതിനുള്ള
അടിസ്ഥാനസൗകര്യങ്ങള്‍
ഒരുക്കുന്നതിനുള്ള
നടപടി സ്വീകരിച്ച്
ബന്ധപ്പെട്ട വകുപ്പിനെ
അറിയിച്ചിട്ടുണ്ടോ;
(സി)
എത്രയും
വേഗം പ്രസ്തുത
ആംബുലന്‍സ്
വാങ്ങുന്നതിനു് നടപടി
സ്വീകരിക്കുമോ?
മെഡിക്കല്‍
റീഇംപേഴ്സ്മെന്റ്
അപേക്ഷകളില്‍ തുക
അനുവദിക്കുന്നതിന് കാലതാമസം
4369.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാരുടെ
മെഡിക്കല്‍
റീഇംപേഴ്സമെന്റ്
അപേക്ഷകളില്‍ തുക
അനുവദിക്കുന്നതിന് വലിയ
കാലതാമസം ഉണ്ടാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ശ്രീ.
വിന്‍സന്റ് സിമേതി,
ഓഫീസ് അറ്റന്റന്റ്,
എല്‍.എ.ഐ.യു.പി.എസ്.,
കാടുകുറ്റി
പൊതുവിദ്യാഭ്യാസ
വകുപ്പുമുഖേന
സമര്‍പ്പിച്ചിട്ടുള്ള
അപേക്ഷയില്‍ (ആര്(6)
92731/DPI)
എന്തെങ്കിലും നടപടി
സ്വകരിച്ചിട്ടുണ്ടോ;
(സി)
പ്രസ്തുത
അപേക്ഷപ്രകാരം
മെഡിക്കല്‍
റീഇംബേഴ്സ്മെന്റ്
അനുവദിക്കുന്നതിന്
അടിയന്തര നടപിടി
സ്വീകരിക്കുമോ?
ആരോഗ്യകിരണം
പദ്ധതി
4370.
ശ്രീ.എം.
രാജഗോപാലന്‍
,,
എ.എം. ആരിഫ്
,,
വി. ജോയി
,,
മുരളി പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആരോഗ്യകിരണം പദ്ധതി
നടപ്പാക്കി
വരുന്നുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ലക്ഷ്യങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(സി)
പദ്ധതിയുടെ
ഗുണഭോക്താക്കള്‍
ആരൊക്കെയാണെന്നും ഇവരെ
തെരഞ്ഞെടുക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കയാണെന്നും
വ്യക്തമാക്കാമോ;
(ഡി)
എന്തെല്ലാം
ചികിത്സാ ചെലവുകളാണ് ഈ
പദ്ധതി പ്രകാരം
സൗജന്യമായി
ലഭിക്കുന്നത്;
(ഇ)
ഈ
പദ്ധതി കാര്യക്ഷമമായി
നടപ്പാക്കാനും അര്‍ഹരായ
ഗുണഭോക്താക്കളെ
തെരഞ്ഞെടുക്കുന്നതിനും
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ സഹായ
സഹകരണങ്ങള്‍
ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോ?
മൃതസഞ്ചീവനി
പദ്ധതി
4371.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അവയവദാന
സംവിധാനമായ മൃതസഞ്ചീവനി
പദ്ധതി വിശദീകരിക്കാമോ;
(ബി)
പദ്ധതിയിലേക്ക്
ഇതിനകം എത്ര അപേക്ഷകള്‍
ലഭിച്ചു; എത്ര
പേര്‍ക്ക് അവയവങ്ങള്‍
ദാനം നല്കി; വിശദാംശം
നല്‍കുമോ;
(സി)
അവയവങ്ങള്‍ക്കായി
അപേക്ഷിച്ച്
വര്‍ഷങ്ങള്‍
കാത്തിരുന്ന് മരണത്തിന്
കീഴടങ്ങിയവരുണ്ടോ;
എങ്കില്‍ അവരുടെ
കണക്കുകള്‍
വെളിപ്പെടുത്തുമോ?
ക്യാന്‍സര്‍
കെയര്‍ ഫോര്‍ ലൈഫ് പദ്ധതി
4372.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ആര്‍സിസി യില്‍ 2014
ആഗസ്റ്റ് വരെ
നിലവിലുണ്ടായിരുന്ന
കാന്‍സര്‍ കെയര്‍ ഫോര്‍
ലൈഫ് പദ്ധതി ന്യൂനതകള്‍
പരിഹരിച്ച്
പുനരാരംഭിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
എന്തായെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി
പുനരാരംഭിക്കുന്നതിന്
കാലതാമസം വരുമെങ്കില്‍
അതുവരെ പഴയ പദ്ധതി
തന്നെ തുടരാനുള്ള നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ?
ഐരാണിമുട്ടം
അലോപ്പതി ആശുപത്രി
4373.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഐരാണിമുട്ടം
അലോപ്പതി ആശുപത്രിയുടെ
പണിപൂര്‍ത്തീകരിച്ച
പുതിയ കെട്ടിടം തുറന്ന്
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
ആശുപത്രിയില്‍
ആവശ്യത്തിന്
ഡോക്ടര്‍മാരും, മറ്റ്
സ്റ്റാഫുകളും ഇല്ല
എന്നറിയിച്ചുകൊണ്ടുള്ള
നിവേദനം സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ടോ;
(സി)
പ്രസ്തുത
നിവേദനത്തിന്മേല്
എന്ത് നടപടിയാണ്
കൈക്കൊണ്ടിട്ടുള്ളത്;
(ഡി)
ഈ
ആശുപത്രിക്ക് വേണ്ട
ഡോക്ടര്‍മാരുടേയും
മറ്റ് സ്റ്റാഫുകളുടെയും
നിയമനം നടത്തുന്നതിന്
വേണ്ട നടപടികള്‍
കൈക്കൊള്ളുമോ ?
ക്യാന്‍സര്‍
നിയന്ത്രണ പഠന കേന്ദ്രം
4374.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
റീജിയണല്‍ ക്യാന്‍സര്‍
സെന്ററിന്റെ കീഴില്‍
തിരുവനന്തപുരം
ജില്ലയില്‍ എത്ര
ക്യാന്‍സര്‍ നിയന്ത്രണ
പഠനകേന്ദ്രങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഒരു
ക്യാന്‍സര്‍ നിയന്ത്രണ
പഠന കേന്ദ്രം
വര്‍ക്കലയില്‍
ആരംഭിക്കുന്നതിന്
ആവശ്യം വേണ്ട നടപടി
സ്വീകരിക്കുമോ;
(സി)
ക്യാന്‍സര്‍
നിയന്ത്രിക്കുന്നതിന്
സംസ്ഥാന ആരോഗ്യവകുപ്പ്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചു വരുന്നത്
എന്ന് വ്യക്തമാക്കുമോ?
മുല്ലശ്ശേരി
ഗവണ്മെന്റ് ആയൂര്‍വേദ
ആശുപത്രിയില്‍ കിടത്തി
ചികിത്സ
4375.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മണലൂര്‍
മണ്ഡലത്തിലെ
മുല്ലശ്ശേരി
ഗവണ്മെന്റ് ആയൂര്‍വേദ
ആശുപത്രിയിലെ
ജീവനക്കാരുടെ
അനുവദിക്കപ്പെട്ട
തസ്തികകള്‍, നിലവിലുള്ള
ജീവനക്കാരുടെ
വിശദാംശങ്ങള്‍ എന്നിവ
അറിയിക്കാമോ;
(ബി)
ഈ
ആശുപത്രിയെ അപ്ഗ്രേഡ്
ചെയ്യുന്നതിനും കിടത്തി
ചികിത്സ
ഉള്‍പ്പെടെയുള്ള
സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തുന്നതിനും
നടപടി സ്വീകരിക്കുമോ?
ആയൂര്‍വ്വേദ
ഫാര്‍മസിസ്റ്റ് തസ്തിക
4376.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആയൂര്‍വ്വേദ
ഫാര്‍മസിസ്റ്റ്
തസ്തികയില്‍ കൊല്ലം
ജില്ലയില്‍ എത്ര
ഒഴിവുകള്‍ ഉണ്ടെന്ന്
ആരോഗ്യ കേന്ദ്രങ്ങള്‍
പ്രകാരം
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
ഒഴിവുകള്‍ പി.എസ്.സി.
ക്ക് റിപ്പോര്‍ട്ട്
ചെയ്തിട്ടില്ലെങ്കില്‍
ആയതിന് നടപടികള്‍
സ്വീകരിക്കുമോ?
മട്ടാഞ്ചേരി
സ്ത്രീകളുടെയും
കുട്ടികളുടെയും ആശുപത്രി
4377.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മട്ടാഞ്ചേരിയിലെ
സ്ത്രീകളുടെയും
കുട്ടികളുടെയും
ആശുപത്രിയില്‍
ഗൈനക്കോളജി
വിഭാഗത്തില്‍ നിലവില്‍
എത്ര ഡോക്ടര്‍മാര്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
2013-2014,
2014-2015, 2015-2016
കാലയളവില്‍ ഈ
ആശുപത്രിയില്‍ എത്ര
പ്രസവവും സിസേറിയനും
നടന്നിട്ടുണ്ടെന്നും
പുറമേ ആശുപത്രിയിലേക്ക്
എത്ര കേസുകള്‍ റഫര്‍
ചെയ്തിട്ടുണ്ടെന്നും
വ്യക്തമാക്കാമോ ?
സര്‍ക്കാര്‍,
സ്വകാര്യ ആശുപത്രികളില്‍
സിസിടിവി ക്യാമറകള്‍
4378.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എല്ലാ
സര്‍ക്കാര്‍, സ്വകാര്യ
ആശുപത്രികളിലും തീവ്ര
പരിചരണ വിഭാഗത്തിലും,
ഓപ്പറേഷന് തീയേറ്റര്‍
എന്നിവിടങ്ങളില്‍
സിസിടിവി ക്യാമറകള്‍
നിര്‍ബന്ധമാക്കണമെന്ന
മനുഷ്യാവകാശ കമ്മീഷന്റെ
ഉത്തരവ്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കാമോ;
(സി)
സര്‍ക്കാര്‍
, സ്വകാര്യ
ആശുപത്രികളിലെ തീവ്ര
പരിചരണവിഭാഗത്തിലും
ഓപ്പറേഷന്
തിയേറ്ററുകളിലും
സിസിടിവി ക്യാമറകള്‍
സ്ഥാപിക്കുന്നതിന്
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
അന്താരാഷ്ട്ര
ആയുര്‍വേദ കേന്ദ്രം
4379.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
സംസ്ഥാനത്ത്
അന്താരാഷ്ട്ര ആയുര്‍വേദ
കേന്ദ്രം
നിര്‍മ്മിക്കാനുള്ള
പദ്ധതി ഉണ്ടോ;
ഉണ്ടെങ്കില്‍ ഇതിന്റെ
നടപടിക്രമങ്ങള്‍
ഏതുവരെയായി?
ടെക്നിക്കല്‍
അസിസ്റ്റന്റ്
തസ്തികയിലേക്കുള്ള നിയമനം
4380.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആരോഗ്യ
വകുപ്പിലെ ടെക്നിക്കല്‍
അസിസ്റ്റന്റ്
തസ്തികയിലേക്കുള്ള
നിയമനം ഏതു രീതിയിലാണ്
നടത്തിവരുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
തസ്തികയിലേക്കുള്ള
നിയമനത്തിന്
നിശ്ചയിച്ചിട്ടുള്ള
യോഗ്യതകള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കാമോ;
(സി)
ഈ
യോഗ്യതകളും
നിയമനരീതിയും
നിശ്ചയിച്ചുകൊണ്ട്
സ്പെഷ്യല്‍ റൂള്‍സ്
നിലവിലുണ്ടോ;
വിശദമാക്കാമോ; എങ്കില്‍
അതിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ;
ഇല്ലെങ്കില്‍
സ്പെഷ്യല്‍ റൂള്‍സ്
പുറപ്പെടുവിക്കാന്‍
നടപടി സ്വീകരിക്കുമോ?
മാനസികാരോഗ്യ
പരിപാലനരംഗത്ത്
ആവിഷ്കരിച്ചിട്ടുള്ള
പദ്ധതികള്‍
4381.
ശ്രീ.ജെയിംസ്
മാത്യു
,,
പി. ഉണ്ണി
,,
ബി.സത്യന്
,,
പി.ടി.എ. റഹീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാനസികാരോഗ്യ
പരിപാലനരംഗത്ത്
ആവിഷ്കരിച്ചിട്ടുള്ള
പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
മാനസികാരോഗ്യ
കേന്ദ്രങ്ങളുടെ
പ്രവര്‍ത്തനം കൂടുതല്‍
കാര്യക്ഷമമാക്കുന്നതിനും
പ്രസ്തുത
കേന്ദ്രങ്ങളിലെ
അടിസ്ഥാന സൗകര്യങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
മാനസിക
രോഗികളുടെ
പുനരധിവാസത്തിനും
പരിചരണത്തിനും വിവിധ
വകുപ്പുകളുടെ
ഏകോപിപ്പിച്ചുള്ള
പ്രവര്‍ത്തനം
സാധ്യമാക്കുമോ;
(ഡി)
പ്രാഥമികാരോഗ്യ
കേന്ദ്രങ്ങളില്‍ മാനസിക
രോഗ ചികിത്സയ്ക്കുള്ള
സൗകര്യങ്ങള്‍
ഏര്‍പ്പെടുത്താന്‍
സാധിക്കുമോ എന്ന കാര്യം
പരിശോധിക്കുമോ;
(ഇ)
മനോരോഗങ്ങളെക്കുറിച്ച്
പൊതുജനങ്ങള്‍ക്ക്
അവബോധം
സൃഷ്ടിക്കുന്നതിനുള്ള
ബോധവത്ക്കരണ
പരിപാടികള്‍
സംഘടിപ്പിക്കുമോ?
ഹോസ്പിറ്റല്‍
ഡെവലപ്പ്മെന്റ് കമ്മിറ്റി
ജീവനക്കാരുടെ സേവന വേതന
വ്യവസ്ഥ
4382.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മെഡിക്കൽ
കോളേജുകളിലെ
ഹോസ്പിറ്റല്‍
ഡെവലപ്പ്മെന്റ്
കമ്മിറ്റി
ജീവനക്കാർക്ക് തുല്യ
ജോലിക്ക് തുല്യവേതനം
എന്ന നയം
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
തിരുവനന്തപുരം
മെഡിക്കൽ കോളേജിൽ
പ്രവര്‍ത്തിയ്ക്കുന്ന
പേയിംഗ് കൗണ്ടറിലെ
ഹോസ്പിറ്റല്‍
ഡെവലപ്പ്മെന്റ്
കമ്മിറ്റി ജീവനക്കാരുടെ
നിലവിലുള്ള
സീനിയോറിറ്റി ലിസ്റ്റ്
പ്രസിദ്ധീകരിച്ചതിന്റെ
മാനദണ്ഡമെന്താണ്;
(സി)
ഫാർമസി
പാസായി രജിസ്ട്രേഷൻ
ലഭ്യമായവരെയാണോ
സീനിയോറിറ്റി ലിസ്റ്റിൽ
ഉൾപ്പെടുത്തിയിട്ടുള്ളത്;
ഹോസ്പിറ്റല്‍
ഡെവലപ്പ്മെന്റ്
കമ്മിറ്റി
ജീവനക്കാർക്ക് ഇ.പി.എഫ്
നടപ്പിലാക്കിയിട്ടുണ്ടോ;
ഇല്ലെങ്കിൽ
നടപ്പാക്കുമോ; വിശദാംശം
അറിയിക്കമോ?
കാരുണ്യപദ്ധതി
4383.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാരുണ്യപദ്ധതി
പ്രകാരം സംസ്ഥാനത്ത്
ഏതെല്ലാം സ്വകാര്യ
ആശുപത്രികളിലാണ്
ചികിത്സ
ലഭിക്കുന്നതെന്നും ഓരോ
ആശുപത്രിയിലും
അംഗീകരിച്ചിട്ടുള്ള
രോഗങ്ങള്‍
ഏതൊക്കെയെന്നും
വ്യക്തമാക്കുമോ;
(ബി)
ടി
പട്ടികയില്‍ ഇല്ലാത്ത
ആശുപത്രികളില്‍ ചികിത്സ
നേടിയവര്‍ക്ക് പ്രത്യേക
പരിഗണന നല്കി പ്രത്യേക
അനുമതി ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
നല്‍കിയിട്ടുണ്ടോ;വിശദീകരിക്കാമോ?
തിരുവനന്തപുരം
ആര്‍സിസി യിലെ പരിശോധന
സംവിധാനങ്ങള്‍
4384.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ആര് സി സി യില്‍
ചികിത്സയ്ക്കെത്തുന്ന
രോഗികള്‍ വിവിധ
പരിശോധനകള്‍ക്ക് ആര്
സി സി യിലെ വിവിധ
നിലകളില്‍
(സ്ഥലങ്ങളില്‍) നടന്ന്
കഷ്ടപ്പെടുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
പരിശോധന
സംവിധാനങ്ങള്‍,
ലബോറട്ടറികള്‍ ഒരിടത്ത്
ഒന്നിച്ച്
സജ്ജീകരിക്കുന്ന കാര്യം
ആലോചിക്കുമോ?
പ്രധാനമന്ത്രി
സ്വാസ്ത്യ സുരക്ഷാ യോജന
4385.
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.ഡി.കെ.
മുരളി
,,
എ. പ്രദീപ്കുമാര്‍
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മെഡിക്കല്‍ കോളേജുകളിലെ
അടിസ്ഥാന സൗകര്യങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിന്
പ്രധാനമന്ത്രി
സ്വാസ്ത്യ സുരക്ഷാ യോജന
(PMSSY)നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
ഈ
പദ്ധതി പ്രകാരം
സംസ്ഥാനത്തെ ഏതെല്ലാം
മെഡിക്കല്‍
കോജേളുകള്ക്ക് കേന്ദ്ര
ധനസഹായം ലഭിച്ചുവെന്ന്
വ്യക്തമാക്കാമോ;
(സി)
മെഡിക്കല്‍
കോളേജുകളില്‍ നൂതന
സാങ്കേതിക വിദ്യകള്‍
ഏര്‍പ്പെടുത്തുന്നതിനായി
എന്തെല്ലാം
കാര്യങ്ങളാണ് പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
(ഡി)
ഈ
പദ്ധതിയുടെ കേന്ദ്ര
വിഹിതം എത്രയാണെന്നും
നടപ്പു സാമ്പത്തിക
വര്‍ഷം ഇതിനായി എത്ര
രൂപ
വകയിരുത്തിയിട്ടുണ്ടെന്നും
വ്യക്തമാക്കാമോ?
കമ്മ്യൂണിറ്റി
ഹെല്‍ത്ത് സെന്ററുകള്‍
4386.
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കമ്മ്യൂണിറ്റി
ഹെല്‍ത്ത്
സെന്ററുകളില്‍ നിലവില്‍
24 മണിക്കൂറും
പ്രവര്‍ത്തിക്കുന്ന
കാഷ്വാലിറ്റി
സൗകര്യമുണ്ടോ;
(ബി)
കമ്മ്യൂണിറ്റി
ഹെല്‍ത്ത്
സെന്ററുകളില്‍
കാഷ്വാലിറ്റി
ഇല്ലാത്തിനാല്‍ പൊതു
ജനങ്ങള്‍
പ്രയാസമനുഭവിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇത്
പരിഹരിക്കാന്‍
എന്തൊക്കെ നടപടികളാണ്
ആരോഗ്യവകുപ്പ്
സ്വീകരിച്ചിട്ടുളളത്
എന്ന് വ്യക്തമാക്കുമോ?
തിരുവനന്തപുരം
മെഡിക്കല്‍ കോളേജില്‍
ദിവസവേതന ജോലിക്കാര്‍
4387.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
മെഡിക്കല്‍ കോളേജ്,
എസ്സ്.എ.ടി
ആശുപത്രികളില്‍ എത്ര
ദിവസവേതന ജോലിക്കാര്‍
സേവനം അനുഷ്ഠിക്കുന്നു;
ഏതെല്ലാം തസ്തികകളില്‍
എന്ന് വ്യക്തമാക്കാമോ;
(ബി)
കുടുംബശ്രീ
മുഖേന
താല്കാലികാടിസ്ഥാനത്തിലോ
ദിവസവേതനാടിസ്ഥാനത്തിലോ
ജോലി ചെയ്യുന്നുണ്ടോ;
എങ്കില്‍ എത്രപേര്‍;
(സി)
ജനശ്രീ
മുഖേന
താല്കാലികാടിസ്ഥാനത്തിലോ
ദിവസവേതനാടിസ്ഥാനത്തിലോ
ജോലി ചെയ്യുന്നുണ്ടോ;
എങ്കില്‍ എത്രപേര്‍?
അവയവദാനത്തിന്
പ്രോത്സാഹനം
4388.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍വര്‍ഷങ്ങളെ
അപേക്ഷിച്ച്
സംസ്ഥാനത്ത് അവയവദാന
ശസ്ത്രക്രിയകള്‍
കുറഞ്ഞുവരുന്ന
സാഹചര്യമുണ്ടായിട്ടുണ്ടോ;
എങ്കില്‍ എന്താണ് ഇതിന്
കാരണം;
(ബി)
ഈ
വര്‍ഷം സംസ്ഥാനത്ത്
എത്ര
അവയവദാനശസ്ത്രക്രിയകള്
നടന്നിട്ടുണ്ട്;
(സി)
അവയവദാനശസ്ത്രക്രിയ
നിരുത്സാഹപ്പെടുത്തുന്നതരത്തിലുള്ള
പ്രചരണങ്ങള്‍
സംസ്ഥാനത്ത്
നടക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിനെതിരെ
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;
(ഡി)
അവയവദാനത്തിന്റെ
നടപടിക്രമങ്ങള്‍
അവയവദാനത്തിന്
സന്നദ്ധരായി
എത്തുന്നവര്‍ക്കും
ബന്ധുക്കള്‍ക്കും
ഏതെങ്കിലും തരത്തില്‍
ബുദ്ധിമുട്ടുകള്‍
സൃഷ്ടിക്കുന്നുണ്ടോ;
എങ്കില്‍ ഇത്
പരിഹരിച്ച്
നല്‍കുന്നതിന് ആവശ്യമായ
നടപടി സ്വീകരിക്കുമോ?
ചിക്കന്‍പോക്സ്
4389.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നടപ്പുവര്‍ഷം
ചിക്കന്‍പോക്സ് രോഗം
പടര്‍ന്ന് പിടിച്ചതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
2017
ജനുവരി 1 മുതല്‍
ഏപ്രല്‍ 30 വരെ
കാലയളവില്‍ ഈ അസുഖം
ബാധിച്ചവരുടെ
കണക്കുകള്‍
സര്‍ക്കാരിന്റെ
കൈവശമുണ്ടോ;
ഉണ്ടെങ്കില്‍ ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ;
(സി)
ഈ
രോഗം പടര്‍ന്ന്
പിടിക്കുന്നതിനുള്ള
കാരണങ്ങള്‍
കണ്ടെത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദീകരിക്കാമോ;
(ഡി)
ഭാവിയില്‍
ഈ രോഗം പടര്‍ന്ന്
പിടിക്കാതിരിക്കാന്‍
കൈകൊണ്ട നടപടികള്‍
എന്തെല്ലാമെന്ന്
വിശദീകരിക്കാമോ?
ആശുപത്രികളില്‍
കെട്ടിടങ്ങള്‍
നിര്‍മ്മിക്കുന്നതിന് അനുമതി
4390.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2011-16
കാലയളവില്‍ നാഷണല്‍
ഹെല്‍ത്ത് മിഷന്റെ
സാമ്പത്തിക സഹായത്തോടെ
ആശുപത്രികളില്‍
അടിസ്ഥാന
സൗകര്യമൊരുക്കുന്നതിനായി
എത്ര കെട്ടിടങ്ങള്‍
നിര്‍മ്മിക്കുന്നതിനാണ്
അനുമതി ലഭിച്ചത്;
(ബി)
ആയതിന്റെ
വിശദാംശങ്ങള്‍
സാമ്പത്തികവര്‍ഷം,
കെട്ടിടങ്ങളുടെ
വിസ്തൃതി, തുക എന്നിവ
തിരിച്ച് വിശദമാക്കാമോ;
(സി)
2016
മാര്‍ച്ച് 31 ന്
മുമ്പ്, ഇതില്‍ എത്ര
പദ്ധതികള്‍
പൂര്‍ത്തീകരിച്ച്
ഉദ്ഘാടനം
നിര്‍വ്വഹിച്ചിട്ടുണ്ട്;
(ഡി)
2015-16,
2016-17 കാലയളവില്‍
എത്ര പുതിയ
കെട്ടിടങ്ങള്‍ക്കാണ്
അനുമതി ലഭിച്ചത്;
വിശദമാക്കാമോ;
(ഇ)
ആയതില്‍
എത്ര പദ്ധതികളുടെ
നിര്‍മ്മാണ ഉദ്ഘാടനം,
പൂര്‍ത്തീകരണ ഉദ്ഘാടനം
എന്നിവ
നിര്‍വ്വഹിച്ചിട്ടുണ്ട്?
മത്സ്യങ്ങളില്‍
അപകടകരമായ രാസവസ്തുക്കള്‍
T 4391.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്
പുറത്തുനിന്നുംകൊണ്ടു
വരുന്ന മത്സ്യങ്ങളില്‍
അപകടകരമായ
രാസവസ്തുക്കള്‍
അടങ്ങിയിട്ടുള്ളതായിട്ടുള്ള
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതിന്മേല്
പരിശോധന നടത്തുന്നതിനും
നടപടി
സ്വീകരിക്കുന്നതിനും
സര്‍ക്കാര്‍
ഏര്‍പ്പെടുത്തിയിട്ടുള്ള
സംവിധാനം വിശദമാക്കാമോ?
ഡെങ്കിപ്പനിയും,
എലിപ്പനിയും തടയുന്നതിന്
ശുചീകരണപ്രവര്‍ത്തനങ്ങള്‍
4392.
ശ്രീ.കെ.മുരളീധരന്
,,
കെ.എസ്.ശബരീനാഥന്
,,
വി.എസ്.ശിവകുമാര്‍
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തലസ്ഥാനത്ത്
ഡെങ്കിപ്പനിയും
എലിപ്പനിയും
വ്യാപകമാകുന്നതായുള്ള
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
2017
ജനുവരിക്ക് ശേഷം
എത്രപേര്‍ക്ക്
ഡെങ്കിപ്പനിയും,
എലിപ്പനിയും
ബാധിച്ചുവെന്നും,
ഇതില്‍ എത്രപേര്‍
മരണപ്പെട്ടുവെന്നും
അറിയിക്കുമോ;
(സി)
ഡെങ്കിപ്പനിയും,
എലിപ്പനിയും
തടയുന്നതിന് തീവ്ര
ശുചീകരണപ്രവര്‍ത്തനങ്ങള്‍
ആരംഭിച്ചിട്ടുണ്ടോ;
സംസ്ഥാന പീഡ്
സെല്ലിന്റെ
ഇക്കാര്യത്തിലുള്ള
പ്രവര്‍ത്തനം
ഊര്‍ജ്ജിതമാക്കുമോ?
കുടുംബപെന്ഷന്
4393.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആരോഗ്യവകുപ്പില്‍
പാര്‍ട്ട്ടൈം
സ്വീപ്പര്‍ ആയിരിക്കെ
മരണമടഞ്ഞ
ശ്രീ.പി.ജെ.തോമസിന്റെ
ഭാര്യക്ക്
കുടുംബപെന്ഷന്
അനുവദിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ;
(ബി)
പെന്ഷന്
അനുവദിക്കുന്നതിനും
ആശ്രിതനിയമനത്തിനുമായി
സമര്‍പ്പിച്ചിരുന്ന
1337936/എഫ്/ഹെല്‍ത്ത്/2017
നമ്പര്‍ ഫയലില്‍ ഇതുവരെ
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
ഫയലിന്
ധനകാര്യവകുപ്പിന്റെ
അനുമതി
ലഭിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
ഇതുസംബന്ധിച്ച്
ഉണ്ടായിട്ടുള്ള
കാലതാമസം അറിയിക്കാമോ;
ധനകാര്യവകുപ്പില്‍
ഇതുസംബന്ധിച്ച് നടപടി
സ്വീകരിച്ചു വരുന്ന
ഫയലിന്റെ നമ്പര്‍
അറിയിക്കാമോ?
ആരോഗ്യവകുപ്പില്‍
വിവിധ തസ്തികകളിലായിട്ടുള്ള
ഒഴിവുകള്‍
4394.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആരോഗ്യവകുപ്പില്‍
വിവിധ
തസ്തികകളിലായിട്ടുള്ള
എല്ലാ ഒഴിവുകളും
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
എങ്കില്‍ റിപ്പോര്‍ട്ട്
ചെയ്ത ഒഴിവുകളുടെ
വിശദവിവരം നല്‍കുമോ;
(ബി)
ഡോക്ടര്‍മാരുടെ
ഒഴിവുകള്‍ (അലോപ്പതി,
ആയൂര്‍വേദ, ഹോമിയോ)
നികത്തുന്നതിന്
കാലതാമസം
ഒഴിവാക്കുന്നതിനായി
പ്രത്യേക സംവിധാനം
ഏര്‍പ്പെടുത്തുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ;
എങ്കില്‍ വിശദാംശം
നല്‍കുമോ ?
പകര്‍ച്ചപ്പനിയുടെ
ദുരിതം
4395.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വര്‍ദ്ധിച്ചുവരുന്ന
പകര്‍ച്ചപ്പനിയുടെ
ദുരിതം അനുഭവിക്കുന്ന
രോഗികളെ
പരിചരിക്കുന്നതിനും
അവര്‍ക്ക് വേണ്ട
ചികിത്സാ സൌകര്യം
ഒരുക്കുന്നതിനും വിവിധ
സര്‍ക്കാര്‍
ആശുപത്രികളിലും,
താലൂക്ക്
ആശുപത്രികളിലും
ഒരുക്കിയിരിക്കുന്ന
ക്രമീകരണം അറിയിക്കാമോ;
(ബി)
പകര്‍ച്ചപ്പനി
നേരിടുന്നതിനായി
ആശുപത്രികളില്‍
മരുന്നിന്റെ അപര്യാപ്തത
പരിഹരിക്കാന്‍
സര്‍ക്കാര്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ?
വാടാനപ്പള്ളിയില്‍
ഹോമിയോ ആശുപത്രി
4396.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മണലൂര്‍
മണ്ഡലത്തിലെ
വാടാനപ്പള്ളിയില്‍
ഹോമിയോ ആശുപത്രി
നിലവിലില്ലെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇവിടെ ഒരു ഹോമിയോ
ആശുപത്രി അനുവദിക്കാന്‍
നടപടി സ്വീകരിക്കുമോ?
വൃക്കരോഗികള്‍ക്കായി
കൂടുതല്‍ സൗകര്യങ്ങള്‍
4397.
ശ്രീ.കെ.വി.വിജയദാസ്
,,
കെ. ആന്‍സലന്‍
,,
വി. അബ്ദുറഹിമാന്
,,
കെ. കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജീവിത
ശൈലി രോഗങ്ങള്‍ മൂലം
സംസ്ഥാനത്ത്
വൃക്കരോഗികളുടെ എണ്ണം
കൂടി വരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
താലൂക്ക്
ആശുപത്രികളില്‍
ഡയാലിസിസ്
കേന്ദ്രങ്ങള്‍
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ;
(സി)
മെഡിക്കല്‍
കോളേജുകള്‍ അടക്കമുളള
സര്‍ക്കാര്‍
ആശുപത്രികളില്‍
വൃക്കരോഗികള്‍ക്കായി
കൂടുതല്‍ സൗകര്യങ്ങള്‍
ഏര്‍പ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ?
സാമൂഹ്യാരോഗ്യകേന്ദ്രം-സ്പെഷ്യാലിറ്റി
യൂണിറ്റുകള്‍
4398.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
എലത്തൂര്‍
നിയോജകമണ്ഡലത്തിലെ
തലക്കുളത്തൂര്‍
സാമൂഹ്യാരോഗ്യകേന്ദ്രത്തില്‍
ഏതെല്ലാം
സ്പെഷ്യാലിറ്റി
യുണിറ്റുകളാണ് പുതുതായി
ആരംഭിക്കുന്നതെന്നു
വ്യക്തമാക്കാമോ;
അവയുടെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
റോഡപകടത്തില്‍പ്പെടുന്നവര്‍ക്ക്
അടിയന്തര ചികിത്സ
T 4399.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റോഡപകടങ്ങള്‍
ദിനം പ്രതി
വര്‍ദ്ധിച്ചുവരുന്ന
സാഹചര്യത്തില്‍,
അപകടത്തില്‍പ്പെടുന്നവര്‍
തക്ക സമയത്ത് ചികിത്സ
ലഭിക്കാത്തതിനാല്‍
മരണപ്പെടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍,
ഹൈവേകളിലും അപകട
നിരക്ക് കൂടിയ
റോഡുകളിലും
അപകടങ്ങളില്‍പ്പെടുന്നവര്‍ക്ക്
അടിയന്തര വൈദ്യ സഹായം
ലഭ്യമാക്കുന്നതിന്
ഒരുക്കിയിട്ടുള്ള
സൗകര്യങ്ങള്‍
വ്യക്തമാക്കാമോ;
(സി)
റോഡപകടങ്ങളില്‍പ്പെടുന്നവര്‍ക്ക്
അതിവേഗം വിദഗ്ദ്ധ
ചികിത്സ ലഭ്യമാക്കുന്ന
ഏതെങ്കിലും
കേന്ദ്രസര്‍ക്കാര്‍
പദ്ധതി
നിലവിലുണ്ടോയെന്ന്
വിശദമാക്കുമോ;
(ഡി)
ഏതെല്ലാം
റോഡുകളാണ് സംസ്ഥാനത്ത്
അപകടനിരക്ക് കൂടിയതായി
കണക്കാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ഇ)
ടി
റോഡുകളോട് ബന്ധപ്പെട്ട
എല്ലാ ആശുപത്രികളിലും
ട്രോമാ കെയര്‍ സംവിധാനം
മെച്ചപ്പെടുത്താനും ഏത്
അടിയന്തര സാഹചര്യവും
നേരിടുന്നതിനും
സംവിധാനങ്ങള്‍
ഒരുക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏതെല്ലാം
ആശുപത്രകളിലാണ് ഇത്തരം
സംവിധാനങ്ങള്‍ എന്ന്
വ്യക്തമാക്കുമോ?
ലാബ്
ടെക്നിഷ്യന്‍ ഗ്രേഡ് - 2
തസ്തികയുടെ യോഗ്യതകള്‍
4400.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ലാബ്
ടെക്നിഷ്യന്‍ ഗ്രേഡ് -
2 തസ്തികയ്ക് നിലവില്‍
പി.എസ്.സി.
നിശ്ചയിച്ചിട്ടുള്ള
യോഗ്യതകള്‍
എന്തൊക്കെയാണ്;
(ബി)
ഡി.എം.എല്‍.ടി.,
ബി.എസ്.സി.എം.എല്‍.ടി.,
ബിരുദങ്ങളാണ് നിലവിലെ
യോഗ്യതകള്‍ എന്ന
റിപ്പോര്‍ട്ടുകള്‍
ശരിയാണോ;
(സി)
എന്നാല്‍
ഈ തസ്തികയിലേക്ക്
മെച്ചപ്പെട്ട യോഗ്യതയായ
മൈക്രോബയോളജി ബിരുദം
പരിഗണിക്കുന്ന കാര്യം
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
(ഡി)
എങ്കില്‍
ഇക്കാര്യം പി.എസ്.സി
യുടെ ശ്രദ്ധയില്‍
കൊണ്ടുവരുമോ;
(ഇ)
2010
ല്‍ പാര്‍ലമെന്റ്
പാസാക്കിയ ക്ലിനിക്കല്‍
എസ്റ്റാബ്ലിഷ്മെന്റ്
ബില്ലിന്റെ
അടിസ്ഥാനത്തില്‍
സംസ്ഥാനത്ത് ഈ നിയമം
പാസ്സാക്കുന്ന കാര്യം
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കുമോ?
കുടുംബക്ഷേമ
ഉപകേന്ദ്രങ്ങള്‍
4401.
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവില്‍ എത്ര
കുടുംബക്ഷേമ
ഉപകേന്ദ്രങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
വ്യക്തമാക്കുമോ; ഇത്
സംബന്ധിച്ച് ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
കേന്ദ്രങ്ങളില്‍
നിന്നും
പൊതുജനങ്ങള്‍ക്ക്
എന്തൊക്കെ സേവനങ്ങളാണ്
ലഭ്യമാകുന്നത് എന്ന്
വ്യക്തമാക്കുമോ;
(സി)
പുതിയ
കുടുംബക്ഷേമ ഉപ
കേന്ദ്രങ്ങള്‍
സ്ഥാപിക്കുവാന്‍
എന്തൊക്കെ
മാനദണ്ഡങ്ങളാണ്
ആവശ്യമായിട്ടുള്ളത്;
(ഡി)
ഇത്തരം
കേന്ദ്രങ്ങള്‍
തുടങ്ങുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ; ഇതിന്
കേന്ദ്ര സര്‍ക്കാരിന്റെ
ഭാഗത്ത് നിന്നും
സാമ്പത്തിക സഹായങ്ങള്‍
ലഭിക്കുന്നുണ്ടോ;
വിശദവിവരങ്ങള്‍
ലഭ്യമാക്കുമോ?
ഈ അദ്ധ്യയനവര്‍ഷത്തെ
മെഡിക്കല്‍ പ്രവേശനം
4402.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോന്നി,
ഇടുക്കി, പാരിപ്പള്ളി,
തിരുവനന്തപുരത്തെ പുതിയ
മെഡിക്കല്‍ കോളേജ്
എന്നിവിടങ്ങളില്‍
2017-18 അദ്ധ്യയനവര്‍ഷം
മെഡിക്കല്‍ പ്രവേശനം
സാധ്യമാകുമോ;
ഇതിലേക്കായി എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(ബി)
മേല്‍പ്പറഞ്ഞ
കോളേജുകളില്‍ 2017-18
അദ്ധ്യയനവര്‍ഷം
പ്രവേശനം ആരംഭിക്കാന്‍
കഴിയില്ലെങ്കില്‍
ആയതിനുള്ള കാരണങ്ങള്‍
വിശദമാക്കുമോ;
ഇക്കാര്യത്തില്‍
സര്‍ക്കാരിന് വീഴ്ച
സംഭവിച്ചിട്ടുണ്ടെങ്കില്‍
ആയത് പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ഹോമിയോ
അദ്ധ്യാപകരുടെ വേതനം
4403.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കോഴിക്കോട്
ഹോമിയോ ഫാര്‍മസി
അദ്ധ്യാപകരുടെ മാസ
വേതനം
വര്ദ്ധിപ്പിക്കിന്നത്
ആലോചനയില്‍ ഉണ്ടോ ?
മാനന്തവാടി
നഴ്സിംഗ് കോളേജ്
കെട്ടിടനിര്‍മ്മാണം
4404.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാനന്തവാടി
നഴ്സിംഗ് കോളേജ്
കെട്ടിടനിര്‍മ്മാണത്തിന്റെ
പുരോഗതി അറിയിക്കാമോ;
(ബി)
എത്ര
തുകയാണ് ഇതിനായി മാറ്റി
വച്ചിരിക്കുന്നത്?
സര്‍ക്കാര്‍
മെഡിക്കല്‍ കോളേജില്‍ പിജി
കോഴ്സിനുള്ള പ്രത്യേക ക്വോട്ട
ഉയര്‍ത്താന്‍ നടപടി
4405.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
മെഡിക്കല്‍ കോളേജില്‍
എംബിബിഎസ് പഠനം
പൂര്‍ത്തിയാക്കിയവര്‍ക്ക്
പിജി കോഴ്സിനുള്ള
പ്രത്യേക ക്വോട്ട
ഉയര്‍ത്താന്‍ നടപടി
സ്വീകരിക്കുമോ;
(ബി)
പ്രത്യേക
ക്വോട്ടായില്‍ ഉന്നത
പഠനത്തിന് പ്രവേശനം
ലഭിച്ചവര്‍ക്ക്
ട്യൂഷന് ഫീസ്
ഒഴിവാക്കിയിട്ടുണ്ടോ;
വിശദീകരിക്കുമോ?
ഗവണ്മെന്റ്
മെഡിക്കല്‍ കോളേജുകളില്‍
സ്റ്റാറ്റിസ്റ്റിക്സ്
അധ്യാപകരുടെ തസ്തിക
4406.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഗവണ്മെന്റ് മെഡിക്കല്‍
കോളേജുകളില്‍
മെഡിക്കല്‍ കൗണ്‍സില്‍
ഓഫ് ഇന്ത്യയുടെ
മാര്‍ഗ്ഗനിര്‍ദ്ദേശ
പ്രകാരം ഉണ്ടാകേണ്ട
സ്റ്റാറ്റിസ്റ്റിക്സ്
അധ്യാപകരുടെ തസ്തിക
നികത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
അധ്യാപകരുടെ തസ്തിക
ഒഴിഞ്ഞു കിടക്കുന്നത്
മെഡിക്കല്‍
കോളേജുകള്‍ക്കുള്ള
അംഗീകാരത്തെ
ബാധിക്കുമോയെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
എങ്കില്‍
ഏതെല്ലാം മെഡിക്കല്‍
കോളേജുകളിലാണ്
കമ്മ്യൂണിറ്റി
മെഡിസിന് വിഭാഗത്തില്‍
സ്റ്റാറ്റിസ്റ്റിക്സ്/ബയോ
സ്റ്റാറ്റിസ്റ്റിക്സ്
അധ്യാപകരുടെ തസ്തിക
ഒഴിഞ്ഞു കിടക്കുന്നത്;
വിശദമാക്കാമോ; ഓരോ
കോളേജിലും എത്ര വീതം
ഒഴിവ് ഉണ്ടെന്ന്
അറിയിക്കാമോ;
(ഡി)
ഏതെങ്കിലും
അധ്യാപകരെ
നിലനിര്‍ത്തുന്നതിനായി
പ്രസ്തുത തസ്തിക പുനര്‍
വിന്യാസം
നടത്തിയിട്ടുണ്ടോ;
ഉണ്ടെെങ്കില്‍ ഏതെല്ലാം
മെഡിക്കല്‍
കോളേജുകളിലാണ് അത്തരം
അധ്യാപകരെ
പുനര്‍വിന്യസിച്ചിരിക്കുന്നത്;
വിശദമാക്കാമോ;
(ഇ)
ഉണ്ടെങ്കില്‍
പ്രസ്തുത നടപടിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്; ആയത്
നടപ്പിലാക്കുന്നതിലൂടെ
മെഡിക്കല്‍ കോളേജുകള്‍
നേരിടുന്ന പ്രതിസന്ധി
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
പാരാമെഡിക്കല്‍
ഇന്‍സ്റ്റിറ്റ്യൂട്ട്
നിര്‍മ്മാണം
4407.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കണ്ണൂര്‍
ജില്ലയിലെ
കല്ല്യാശ്ശേരി
മണ്ഡലത്തിലെ
പിലാത്തറയില്‍
നിര്‍മ്മാണം
നടന്നുകൊണ്ടിരിക്കുന്ന
പാരാമെഡിക്കല്‍
ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ
നിര്‍മ്മാണം എപ്പോള്‍
പൂര്‍ത്തിയാക്കാന്‍
കഴിയും; വിശദമാക്കാമോ?
കേരള
സ്റ്റേറ്റ് ഡ്രഗ്സ് &
ഫാര്‍മസ്യൂട്ടിക്കല്‍സ്
ലിമിറ്റഡ്
4408.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍ സ്ഥാപനമായ
കേരള സ്റ്റേറ്റ്
ഡ്രഗ്സ് &
ഫാര്‍മസ്യൂട്ടിക്കല്‍സ്
ലിമിറ്റഡ്
ഉല്പാദിപ്പിക്കുന്ന
മരുന്നുകളും മറ്റ്
ഉല്പന്നങ്ങളും
എന്തെല്ലാമെന്നും ഓരോ
വര്‍ഷവും
ഓരോന്നിന്റെയും ശരാശരി
എത്ര ശതമാനം കെ. എം.
എസ്. സി. എല്‍, കാരുണ്യ
ഫാര്‍മസി, സപ്ലൈകോ,
മാവേലി
മെഡിക്കല്‍സ്റ്റോര്‍,
നീതി
മെഡിക്കല്‍സ്റ്റോര്‍
എന്നിവ വഴി വിപണനം
നടത്തുന്നുവെന്നും
വ്യക്തമാക്കുമോ;
(ബി)
ഇത്തരം
സര്‍ക്കാര്‍
നിയന്ത്രണത്തിലുള്ള
മരുന്ന് വിപണന/വിതരണ
സ്ഥാപനങ്ങള്‍ ഓരോന്നും
മറ്റ് ഏതെല്ലാം മരുന്നു
കമ്പനികളുടെ
ഉല്പന്നങ്ങള് വാങ്ങി
വിപണനം
നടത്തുന്നുവെന്നും
വ്യക്തമാക്കുമോ;
(സി)
2016-17
സാമ്പത്തികവര്‍ഷം
പ്രസ്തുത
സ്ഥാപനങ്ങളില്‍ വിപണനം
നടത്തിയ
മരുന്നുകള്‍ക്ക്
ഗുണനിലവാര പരിശോധന
നടത്തിയിരുന്നോ;
എങ്കില്‍ ഇവര്‍ വിപണനം
നടത്തുന്ന
മരുന്നുകളില്‍ എത്ര
ശതമാനം മരുന്നുകള്‍
ഗുണനിലവാര പരിശോധനാ
വിധേയമാക്കി എന്നും
വ്യക്തമാക്കുമോ?
ഡ്രഗ്സ്
കണ്ട്രോള് വിഭാഗത്തെ
ശക്തിപ്പെടുത്തുന്നതിന് നടപടി
4409.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവില്‍ എത്ര
മെഡിക്കല്‍
സ്റ്റോറുകളുണ്ട്;
(ബി)
അവ
പരിശോധിക്കുന്നതിനുള്ള
ഡ്രഗ്സ് കണ്ട്രോള്
വിഭാഗത്തിലെ നിലവിലുള്ള
സംവിധാനം
വ്യക്തമാക്കുമോ;
(സി)
നിലവിലുള്ള
സംവിധാനം മെഡിക്കല്‍
സ്റ്റോറുകളുടെ
കാര്യക്ഷമമായ
പരിശോധനയ്ക്ക്
പര്യാപ്തമാണോ;
അല്ലെങ്കില്‍ ഡ്രഗ്സ്
കണ്ട്രോള് വിഭാഗത്തെ
ശക്തിപ്പെടുത്തുന്നതിന്
ആവശ്യമായ തസ്തികകള്‍
സൃഷ്ടിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ഡ്രഗ്സ്
കണ്ട്രോള് വിഭാഗത്തിന്റെ
പ്രവര്‍ത്തനം
4410.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഡ്രഗ്സ്
കണ്ട്രോള്
വിഭാഗത്തിന്റെ
പ്രവര്‍ത്തനം
കാര്യക്ഷമമല്ല എന്ന
ആക്ഷേപം
പരിഹരിക്കുന്നതിന്
സ്വീകരിച്ചിരിക്കുന്ന
നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്ത്
വിറ്റഴിക്കപ്പെടുന്ന
മരുന്നുകളിലേറെയും
ഗുണനിലവാരമില്ലാത്തവയാണെന്നും
ഗുണനിലവാരം
പരിശോധിക്കാന്‍
ആവശ്യത്തിനു
ഉദ്യോഗസ്ഥരില്ല
എന്നുള്ളതും ശ്രദ്ധയിൽ
പെട്ടിട്ടുണ്ടോ ;ഇത്
പരിഹരിക്കാൻ എന്തുനടപടി
സ്വീകരിക്കും
എന്നറിയിക്കാമോ;
(സി)
സംസ്ഥാനത്ത്
ഇന്ന്
പ്രവര്‍ത്തിക്കുന്ന
മെഡിക്കല്‍
സ്റ്റോറുകളില്‍
സര്‍ക്കാര്‍ എത്ര മാസം
കൂടുമ്പോഴാണ് പരിശോധന
നടത്തുന്നത്; കൃതൃമം
കാണിച്ച ഷോപ്പുകളില്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ; ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം എത്ര
ഷോപ്പുകളില്‍ മേല്‍
നടപടി സ്വീകരിച്ചു?
വി
കെയര്‍ പദ്ധതി
4411.
ശ്രീ.ബി.ഡി.
ദേവസ്സി
,,
കെ.കുഞ്ഞിരാമന്
,,
എം. നൗഷാദ്
,,
എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാമൂഹ്യ
സുരക്ഷാ മിഷന്
ഏറ്റെടുക്കുന്ന
ക്ഷേമപരിപാടികള്‍ക്കും
വ്യക്തിഗത ആനുകൂല്യ
പദ്ധതികള്‍ക്കും ഫണ്ട്
സ്വരൂപിക്കുന്നതിനായി
വി കെയര്‍ പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
ഇപ്രകാരം
സ്വരൂപിക്കപ്പെടുന്ന
തുക എന്തെല്ലാം
കാര്യങ്ങള്‍ക്കാണ്
ഉപയോഗിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
ഈ
പദ്ധതിയ്ക്കായി
ഏതെല്ലാം
മാര്‍ഗ്ഗത്തിലൂടെയാണ്
പണം സമാഹരിക്കുന്നത്;
(ഡി)
ഈ
ഫണ്ടിന്റെ ഉപയോഗം
സംബന്ധിച്ച് ഓഡിറ്റ്
നടത്തുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
യാചക
പുനരധിവാസ കേന്ദ്രങ്ങളുടെ
പ്രവര്‍ത്തനം
4412.
ശ്രീ.സി.മമ്മൂട്ടി
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
ടി.എ.അഹമ്മദ് കബീര്‍
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന
യാചക പുനരധിവാസ
കേന്ദ്രങ്ങളുടെ
പ്രവര്‍ത്തനത്തെ
സംബന്ധിച്ച ആവലാതികള്‍
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
(ബി)
പുനരധിവാസ
കേന്ദ്രങ്ങളിലെ
അസൗകര്യങ്ങളും,
അപര്യാപ്തതകളും,
അന്തേവാസികള്‍ക്ക്
അവിടെനിന്നും
രക്ഷപ്പെടാന്‍
പ്രേരകമാകുന്നുണ്ടെന്ന
വസ്തുത
പരിശോധിച്ചിട്ടുണ്ടോ;
(സി)
പ്രസ്തുത
പുനരധിവാസ
കേന്ദ്രങ്ങളുടെ
പ്രവര്‍ത്തനത്തിലും
അന്തേവാസികളെ
കടത്തിക്കൊണ്ടുപോകുന്നതിലും
ഭിക്ഷാടന മാഫിയ
വഹിക്കുന്ന
പങ്കിനെക്കുറിച്ച്
സമഗ്രമായി അന്വേഷിച്ച്
പരിഹാര നടപടികള്‍
സ്വീകരിക്കുമോ?
വനിതാ
വികസന വകുപ്പ്
4413.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വനിതാ
വികസന വകുപ്പ്
രൂപീകരണത്തിന്റെ
നിലവിലെ സ്റ്റാറ്റസ്
റിപ്പോര്‍ട്ട്
വ്യക്തമാക്കുമോ; എന്നു
മുതല്‍ പ്രസ്തുത
വകുപ്പ് പ്രവര്‍ത്തനം
ആരംഭിച്ചു തുടങ്ങും;
സാമൂഹ്യ നീതി വകുപ്പിനെ
വിഭജിച്ചിട്ടാണോ ഈ
വകുപ്പ് രൂപീകരിക്കുക;
വിശദവിവരം നല്‍കുമോ;
(ബി)
ഇതിലേക്കായിട്ടുള്ള
സ്പെഷ്യല്‍ റൂള്‍സ്
തയ്യാറായിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
ഇതിനായി
ഓഫീസ് സംവിധാനം
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
ഔവര്‍
റെസ്പോണ്സിബിലിറ്റി ടു
ചില്‍ഡ്രന്‍ പദ്ധതി
4414.
ശ്രീമതി.പി.
അയിഷാ പോറ്റി
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.ജോര്‍ജ്
എം. തോമസ്
,,
ഒ. ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൗമാരക്കാരായ
കുട്ടികളുടെ വിവിധ
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിന്
ഔവര്‍
റെസ്പോണ്സിബിലിറ്റി ടു
ചില്‍ഡ്രന്‍ എന്ന
പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
(ബി)
കുട്ടികള്‍
സമൂഹത്തില്‍ നിന്ന്
ഒറ്റപ്പെട്ട്
പോകാതിരിക്കാന്‍
അവര്‍ക്ക് സാമൂഹ്യവും
മനഃശാസ്ത്രപരവുമായ
പിന്തുണയേകി സാമൂഹ്യ
പങ്കാളിത്തം
ഉറപ്പുവരുത്തുന്നതിനും
തെറ്റായ
മാര്‍ഗ്ഗത്തിലൂടെ
സഞ്ചരിക്കുന്ന
കുട്ടികളെ
പുനരധിവസിപ്പിക്കുന്നതിനും
എന്തെല്ലാം
കാര്യങ്ങളാണ് ഈ
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
(സി)
ഏതെല്ലാം
വകുപ്പുകളുടെ
സഹകരണത്തോടെയാണ്
പ്രസ്തുത പദ്ധതി
നടപ്പാക്കുന്നതെന്നും
പദ്ധതിയില്‍ പൊതുജന
പങ്കാളിത്തം ഉറപ്പു
വരുത്താന്‍ നടപടി
സ്വീകരിക്കുമോ എന്നും
വ്യക്തമാക്കാമോ;
(ഡി)
തെരഞ്ഞെടുത്ത
സ്കൂളുകളില്‍ ഈ പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ
എന്നും കൂടുതല്‍
സ്കൂളുകളിലേയ്ക്ക് ഇത്
വ്യാപിപ്പിക്കാന്‍
നടപടി സ്വീകരിക്കുമോ
എന്നും വ്യക്തമാക്കാമോ?
മാനസിക
വെല്ലുവിളി നേരിടുന്ന
വിദ്യാര്‍ത്ഥികളെ
പരിശീലിപ്പിക്കുന്ന
സ്കൂളുകള്‍
4415.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാനസിക
വെല്ലുവിളി നേരിടുന്ന
വിദ്യാര്‍ത്ഥികളെ
പരിശീലിപ്പിക്കുന്ന
എത്ര സ്കൂളുകളാണ്
സര്‍ക്കാര്‍ നേരിട്ട്
നടത്തിവരുന്നത്; എത്ര
സ്കൂളുകള്‍ സന്നദ്ധ
സംഘടനകളോ മറ്റ്
തരത്തിലോ
നടത്തുന്നുണ്ട്;
(ബി)
ഈ
വിദ്യാര്‍ത്ഥികളെ
പരിശീലിപ്പിക്കുന്ന
അദ്ധ്യാപകര്‍ക്ക്
നല്കി വരുന്ന
വേതനം/ഓണറേറിയം വളരെ
തുച്ഛമാണെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് വര്‍ദ്ധിപ്പിച്ചു
ലഭിക്കുന്നതിനായി
നിവേദനങ്ങള്‍
ലഭിച്ചിട്ടുണ്ടോ;
(സി)
മാനസിക
വെല്ലുവിളി നേരിടുന്ന
വിദ്യാര്‍ത്ഥികളെ
പരിശീലിപ്പിക്കുന്ന
അദ്ധ്യാപകര്‍ക്ക്
അര്‍ഹമായ പരിഗണന
നല്‍കുന്നതിനും
ന്യായമായ വേതനം
നല്‍കുന്നതിനും
അടിയന്തര നടപടി
സ്വീകരിക്കുമോ?
വുമണ്‍
പ്രൊട്ടക്ഷന്‍ ഓഫീസര്‍
4416.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വുമണ്‍ പ്രൊട്ടക്ഷന്‍
ഓഫീസര്‍മാരുടെ എത്ര
തസ്തികകള്‍ ഒഴിഞ്ഞു
കിടക്കുന്നുണ്ട്;
(ബി)
ഒഴിവുള്ള
തസ്തികകളില്‍ നിയമനം
നടത്തുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശം നല്‍കുമോ?
മാനസിക
വെല്ലുവിളികള്‍ നേരിടുന്ന
കുട്ടികള്‍ക്ക്
സ്കോളര്‍ഷിപ്പും പെന്‍ഷനും
4417.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാനസിക
വെല്ലുവിളികള്‍
നേരിടുന്ന
കുട്ടികള്‍ക്ക്
സ്കോളര്‍ഷിപ്പും
പെന്‍ഷനും
നിഷേധിക്കുന്നതായുള്ള
പരാതി പരിഹരിക്കുവാന്‍
നടപടി സ്വീകരിക്കുമോ;
(ബി)
മാനസിക
വെല്ലുവിളികള്‍ ഉള്ള
കുട്ടികള്‍ക്ക്
സര്‍ട്ടിഫിക്കറ്റില്‍
60% വൈകല്യം
ഉണ്ടെങ്കിലും താത്കാലിക
സര്‍ട്ടിഫിക്കറ്റ്
നല്‍കുന്നതിന്റെ കാരണം
വ്യക്തമാക്കാമോ;
(സി)
പെര്‍മനന്റ്
ഡിസ്എബിലിറ്റി എന്ന്
സര്‍ട്ടിഫിക്കറ്റില്‍
ചേര്‍ക്കാത്തതുമൂലം
കുട്ടികളും
രക്ഷിതാക്കളും
ആനുകൂല്യങ്ങള്‍
നേടുന്നതിന് പ്രയാസം
അനുഭവിക്കുന്നത്
പരിഹരിക്കുവാന്‍ എന്ത്
നടപടി
സ്വീകരിച്ചുവരുന്നു
എന്ന് വ്യക്തമാക്കാമോ;
(ഡി)
കുടുംബ
വാര്‍ഷിക
വരുമാനത്തിന്റെ
അടിസ്ഥാനത്തില്‍ മാനസിക
വൈകല്യം നേരിടുന്ന
കുട്ടികളുടെ പെന്‍ഷനും
ചികിത്സാ
ആനുകൂല്യങ്ങളും
നിഷേധിക്കുന്നതായുള്ള
പരാതി പരിഹരിക്കുവാന്‍
നടപടി സ്വീകരിക്കുമോ;
പെന്ഷന്
അനുവദിക്കുന്നതിന്
വാര്‍ഷിക വരുമാനം എത്ര
രൂപയായാണ്
നിജപ്പെടുത്തിയിരിക്കുന്നത്?
ശ്രീമതി
മാധവി അമ്മയുടെ പെന്ഷന്
4418.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആധാര്‍
ഇല്ലാത്ത കാരണത്താല്‍
പെന്ഷന്
ലഭിക്കുന്നില്ലെന്ന
പരാതികള്‍ സാമൂഹ്യക്ഷേമ
വകുപ്പില്‍
നിലവിലുണ്ടോ; എങ്കില്‍
അവയില്‍ സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
ആധാര്‍
എടുക്കുവാന്‍
കഴിയാത്തവര്‍ക്ക്
പെന്ഷന്
ലഭിക്കുന്നില്ലെന്ന
പരാതി പരിഹരിക്കുവാന്‍
നടപടി സ്വീകരിക്കുമോ;
(സി)
ശ്രീമതി
മാധവി അമ്മ, കിഴക്കെ
മേലുവീട്ടില്‍,
ഇരിമ്പിളിയം വില്ലേജ്,
തിരൂര്‍, മലപ്പുറം
എന്നയാള്‍ക്ക്
കര്‍ഷകത്തൊഴിലാളിപെന്‍ഷന്‍
ലഭിക്കുന്നില്ലെന്ന
പരാതി നിലവിലുണ്ടോ;
(ഡി)
ശ്രീമതി
മാധവി അമ്മയുടെ
കുടിശ്ശിക പെന്ഷന്
ലഭിക്കുവാന്‍ ആവശ്യമായ
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
കേന്ദ്ര
ബാലനീതി നിയമം
4419.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
അനാഥ മന്ദിരങ്ങള്‍
കേന്ദ്ര ബാലനീതി നിയമ
(Juvenile Justice
Act-2015) പ്രകാരം
രജിസ്റ്റര്‍
ചെയ്യേണ്ടതുണ്ടോ;
വിശദാംശം
വെളിപ്പെടുത്തുമോ;
(ബി)
കേന്ദ്ര
ബാലനീതി നിയമത്തിലെ
110,70 വകുപ്പ് പ്രകാരം
സംസ്ഥാന സര്‍ക്കാര്‍
ചട്ടങ്ങള്‍
ഉണ്ടാക്കിയിട്ടുണ്ടോ;
ഇത് സംബന്ധിച്ച
നിജസ്ഥിതി
വെളിപ്പെടുത്തുമോ;
(സി)
കേന്ദ്ര
ബാലനീതി നിയമം
നടപ്പിലാക്കുമ്പോള്‍
അനാഥാലയങ്ങള്‍ക്ക് അധിക
സാമ്പത്തിക
ബാധ്യതയുണ്ടാകുമെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഇങ്ങനെ
അധികമായി ഉണ്ടാകുന്ന
സാമ്പത്തിക ബാധ്യത
സര്‍ക്കാര്‍
ഏറ്റെടുക്കുമോ;
(ഇ)
കേന്ദ്ര
ബാലനീതി
നിയമപ്രകാരമുള്ള
ചട്ടങ്ങള്‍
ഉണ്ടാക്കുന്ന
അവസരത്തില്‍ കേരളത്തിലെ
അനാഥ മന്ദിരങ്ങളുടെ
അഭിപ്രായം കൂടി
കണക്കിലെടുക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ;
(എഫ്)
കേന്ദ്ര
ബാലനീതി നിയമം
അനാഥാലയങ്ങളുടെ ചുമതല
സംസ്ഥാന സര്‍ക്കാര്‍
ഏറ്റെടുക്കുന്നതിന്
വ്യവസ്ഥ
ചെയ്തിട്ടുണ്ടോ;
എങ്കില്‍ അപ്രകാരമുളള
ഏറ്റെടുക്കല്‍ ഭരണഘടന
ഉറപ്പ് നല്കുന്ന
ന്യൂനപക്ഷ
അവകാശങ്ങള്‍ക്കും വഖഫ്
കരാറിനും
വിരുദ്ധമാകുമോയെന്ന്
പരിശോധിക്കുമോ?
അനാഥരായ
കുട്ടികളെ സംരക്ഷിക്കുന്നതിന്
പദ്ധതി
4420.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ഇ.കെ.വിജയന്
ശ്രീമതി
സി.കെ. ആശ
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അമ്മയോ,
അച്ഛനോ അല്ലെങ്കില്‍
ഇവര്‍ രണ്ടുപേരും
മരിച്ചാല്‍ ,കുട്ടികള്‍
അനാഥരാകുന്ന സാഹചര്യം
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
ഇത്തരം
കുട്ടികളെ
സംരക്ഷിക്കുന്നതിന്
പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
(സി)
ഇത്തരം
കുട്ടികള്‍ക്ക് തങ്ങള്‍
അനാഥരാണ് എന്ന തോന്നല്‍
ഉണ്ടാകാതിരിക്കുവാന്‍
എന്തെല്ലാം കരുതല്‍
നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഇവരുടെ
വിദ്യാഭ്യാസത്തിന്
എന്തൊക്കെ
ആനുകൂല്യങ്ങള്‍
നല്‍കുമെന്ന്
വ്യക്തമാക്കുമോ?
അശരണരും
ആലംബഹീനരുമായ രോഗികള്‍ക്ക്
വിവിധ പദ്ധതികള്‍
4421.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
അശരണരും ആലംബഹീനരുമായ
രോഗികള്‍ക്കും, മറ്റ്
സഹായം
ആവശ്യമുളളവര്ക്കുമായി
സാമൂഹ്യനീതി വകുപ്പിനു
കീഴില്‍ നടപ്പിലാക്കി
വരുന്ന വിവിധ
പദ്ധതികളും, അവയുടെ
വിശദാംശങ്ങളും,
അപേക്ഷാഫോറത്തിന്റെ
മാതൃക സഹിതം
ലഭ്യമാക്കാമോ;
(ബി)
ഇങ്ങനെ
നടപ്പാക്കുന്ന വിവിധ
ആരോഗ്യ-ആശ്വാസ
പദ്ധതികളുടെ
വിശദാംശങ്ങളും
അപേക്ഷാഫോറത്തിന്റെ
മാതൃകകളും
ഉള്‍ക്കൊളളിച്ച് ഒരു
കൈപുസ്തകം തയ്യാറാക്കി
നല്കിയാല് സാധാരണ
ജനങ്ങള്‍ക്കും,
ജനപ്രതിനിധികള്‍ക്കും
ഒരു പോലെ
പ്രയോജനപ്പെടുകയില്ലേ;ഇതിന്
സര്‍ക്കാര്‍ എന്തൊക്കെ
നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്?
വിശപ്പുരഹിത
നഗരം പദ്ധതി
4422.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിശപ്പുരഹിത
നഗരം പദ്ധതി എന്ന
പേരില്‍ ഒരു പദ്ധതി
ആരംഭിച്ചിട്ടുണ്ടോ;
എന്നു മുതലാണ് ഇതു
നടപ്പിലാക്കിയത്;
(ബി)
ഇപ്പോള്‍
ഏതെല്ലാം നഗരങ്ങളിലാണ്
പ്രസ്തുത പദ്ധതി
നടപ്പിലാക്കിയിട്ടുള്ളത്;
വിശദമാക്കുമോ; പുതുതായി
ഏതെല്ലാം നഗരങ്ങളെയാണ്
പ്രസ്തുത പദ്ധതിയിന്‍
കീഴില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്;
(സി)
വിശപ്പുരഹിത
നഗരം പദ്ധതി
നടപ്പിലാക്കുന്നതിനുള്ള
ഫണ്ട് എങ്ങനെയാണ്
കണ്ടെത്തുന്നത്
വ്യക്തമാക്കുമോ?
അങ്കന്‍വാടി
കേന്ദ്രങ്ങളെ
പ്രീ-സ്കൂളുകളാക്കി
മാറ്റുവാന്‍ നടപടി
4423.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അങ്കന്‍വാടി
കേന്ദ്രങ്ങളെ
പ്രീ-സ്കൂളുകളാക്കി
മാറ്റുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ആദ്യഘട്ടത്തില്‍ എത്ര
അങ്കന്‍വാടി
കേന്ദ്രങ്ങളെയാണ്
പ്രീ-സ്കൂളുകളാക്കി
മാറ്റുന്നതെന്നറിയിക്കാമോ;
ജില്ല തിരിച്ചുള്ള
കണക്ക് ലഭ്യമാക്കാമോ?
അങ്കന്‍വാടി
ജീവനക്കാരുടെ പ്രൊമോഷന്
4424.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അങ്കന്‍വാടികളില്‍
പ്രവര്‍ത്തിക്കുന്ന
വര്‍ക്കര്‍,
ഹെല്‍പ്പര്‍ എന്നീ
തസ്തികകളിലുള്ളവരുടെ
പ്രൊമോഷന്
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(ബി)
ഇത്
എങ്ങനെയാണ്
നടപ്പിലാക്കുന്നതെന്ന്
വ്യക്തമാക്കുമോ?
വയോജനങ്ങളുടെ
അവകാശ സംരക്ഷണത്തിനും സാമൂഹിക
സുരക്ഷയ്ക്കും പദ്ധതികള്‍
4425.
ശ്രീ.പി.
ഉണ്ണി
,,
മുരളി പെരുനെല്ലി
,,
പുരുഷന് കടലുണ്ടി
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ജനസംഖ്യയുടെ ഉദ്ദേശം 15
ശതമാനം വരുന്ന
വയോജനങ്ങളുടെ അവകാശ
സംരക്ഷണത്തിനും സാമൂഹിക
സുരക്ഷയ്ക്കും
എന്തൊക്കെ
പദ്ധതികളാണുള്ളത്;
(ബി)
ചെലവുകുറഞ്ഞ
രീതിയിലും
പാവപ്പെട്ടവര്‍ക്ക്
സൗജന്യമായും ചികിത്സാ
സൗകര്യങ്ങള്‍
ലഭ്യമാക്കാന്‍
സാധ്യമാകുന്നുണ്ടോ;
(സി)
പൊതു
സ്ഥലങ്ങളിലും
സ്ഥാപനങ്ങളിലും
വായനശാലകളിലും
ഇവര്‍ക്ക് പ്രത്യേക
പരിഗണന
ലഭ്യമാക്കുന്നതിനായി
നടപടി സ്വീകരിക്കുമോ;
(ഡി)
സാമൂഹ്യനീതി
വകുപ്പില്‍ കൂടുതല്‍
വൃദ്ധസദനങ്ങള്‍
ആരംഭിക്കുന്നതിനും
സ്വകാര്യ മേഖലയിലെ
വൃദ്ധസദനങ്ങള്‍
ആശാസ്യകരമായ രീതിയിലാണ്
പ്രവര്‍ത്തിക്കുന്നതെന്ന്
ഉറപ്പുവരുത്തുന്നതിനും
നടപടിയെടുക്കുമോ?
ഇന്റഗ്രേറ്റഡ്
ചൈല്‍ഡ് ഡെവലപ്പ്മെന്റ് സ്കീം
മിഷന്
4426.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇന്റഗ്രേറ്റഡ്
ചൈല്‍ഡ് ഡെവലപ്പ്മെന്റ്
സ്കീം മിഷനു കീഴില്‍
കരാര്‍ ജീവനക്കാരെ
നിയമിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഏതെല്ലാം തസ്തികകളിലാണ്
നിയമനം നടത്താന്‍
ഉദ്ദേശിക്കുന്നത്;
എന്തെല്ലാം യോഗ്യതകളാണ്
നിശ്ചയിച്ചിട്ടുള്ളത്;
വിശദമാക്കാമോ?
അങ്കണവാടികളിലെ
അടിസ്ഥാന സൗകര്യ വികസനം
4427.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്വന്തമായി
കെട്ടിടമില്ലാത്ത എത്ര
അങ്കണവാടികള്‍
നിലവിലുണ്ട്;
(ബി)
അങ്കണവാടികളിലെ
അടിസ്ഥാന സൗകര്യ
വികസനത്തിന് പ്രത്യേക
പദ്ധതി എന്തെങ്കിലും
നിലവിലുണ്ടോ; പ്രാഥമിക
സൗകര്യങ്ങള്‍
നിലവിലില്ലാത്ത
അങ്കണവാടികളെ
കണ്ടെത്തുന്നതിനും
പ്രാഥമിക സൗകര്യങ്ങള്‍
ഉറപ്പുവരുത്തുന്നതിനും
നടപടി സ്വീകരിക്കുമോ?
അംഗപരിമിതര്‍ക്ക്
സംവരണം
4428.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
,പൊതുമേഖലയില്‍
കരാര്‍/ദിവസവേതന/എംപ്ലോയ്മെന്റ്
നിയമനങ്ങളില്‍
അംഗപരിമിതര്‍ക്ക്
സംവരണം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ എത്ര
ശതമാനമാണെന്നും,
ആയതിന്റെ മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്നും
വ്യക്തമാക്കുമോ;
(ബി)
നിലവില്‍
സര്‍ക്കാര്‍, പൊതുമേഖലാ
സ്ഥാപനങ്ങളില്‍
കരാര്‍/ദിവസവേതന/എംപ്ലോയ്മെന്റ്
മുഖേന നിയമനം ലഭിച്ച
അംഗപരിമിതരെ അവരുടെ
ഡിസെബിലിറ്റിയുടെ
ശതമാനം
പരിഗണിച്ചുകൊണ്ട്, ഒരു
വര്ഷത്തിലധികമായവരെ
അതത് വകുപ്പുകളില്‍
സ്ഥിരപ്പെടുത്തുന്നതിന്
എന്തെങ്കിലും
പദ്ധതികള്‍ സാമൂഹ്യനീതി
വകുപ്പ്
നടപ്പിലാക്കുന്നുണ്ടോ;
(സി)
ഇല്ലെങ്കില്‍
ഇത്തരത്തിലുള്ളവരെ
സ്ഥിരപ്പെടുത്തുന്നതിന്
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
അങ്കന്‍വാടികളില്‍
ഭക്ഷണവിതരണത്തില്‍ നഗര-ഗ്രാമ
വ്യത്യാസം
4429.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അങ്കന്‍വാടികളില്‍
വിതരണം ചെയ്യുന്ന
ഭക്ഷണത്തിന്റെ
ഗുണത്തിലും ഇനത്തിലും
അളവിലും നഗര-ഗ്രാമ
വ്യത്യാസമുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
വെളിപ്പെടുത്തുമോ;
(ബി)
ഭക്ഷണ
വിതരണത്തില്‍ നഗര-ഗ്രാമ
വ്യത്യാസം
നിലനില്ക്കുന്നതായ
പത്ര റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇതിന്റെ
നിജസ്ഥിതി
പരിശോധിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
അടിസ്ഥാന
സൗകര്യ വികസനത്തിലും
പോഷകാഹാരവിതരണത്തിലും
നഗര-ഗ്രാമ
വ്യത്യാസങ്ങളില്ലാതെ
തുല്യനീതി
ഉറപ്പുവരുത്തുന്നതിന്
നടപടി സ്വീകരിക്കുമോ?
വൃദ്ധമാതാപിതാക്കളെ
വഴിയില്‍ ഉപേക്ഷിക്കുന്നവര്‍
4430.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വൃദ്ധമാതാപിതാക്കളെ
സംരക്ഷിക്കാതെ വഴിയില്‍
ഉപേക്ഷിക്കുന്ന
സംഭവങ്ങള്‍
വര്‍ദ്ധിച്ചുവരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരക്കാര്‍ക്കെതിരെ
എന്തൊക്കെ
നടപടികളെടുക്കാനാണ്
നിയമ വ്യവസ്ഥയില്‍
വകുപ്പുകളുള്ളതെന്ന്
വിശദമാക്കാമോ?