പുതിയ
ജലസേചന പദ്ധതികള്‍
ആരംഭിക്കേണ്ടതില്ലെന്നു
തീരുമാനിക്കുന്ന സാഹചര്യം
2486.
ശ്രീ.കെ.സി.ജോസഫ്
,,
പി.ടി. തോമസ്
,,
അനൂപ് ജേക്കബ്
,,
അടൂര്‍ പ്രകാശ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതിയ
ജലസേചന പദ്ധതികള്‍
ആരംഭിക്കേണ്ടതില്ലെന്നും
നിലവിലുള്ളത്
അവസാനിപ്പിക്കണമെന്നും
തീരുമാനിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിനുള്ള
സാഹചര്യം
വ്യക്തമാക്കുമോ;
(ബി)
വന്‍കിട,
ഇടത്തരം ജലസേചന
പദ്ധതികള്‍ക്ക് 2017-18
ലെ ബജറ്റില്‍ എന്ത്
തുകയാണ്
വകയിരുത്തിയിട്ടുള്ളത്;
(സി)
കേന്ദ്ര
പദ്ധതി ഒഴിവാക്കിയാല്‍
സംസ്ഥാന പദ്ധതിക്കായി
2017-18 ല്‍ എന്ത്
തുകയാണ് ബജറ്റില്‍
ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്?
കൈയ്യേറ്റക്കാരുടെ ചെലവില്‍
ജലസ്രോതസ്സുകളെ പൂര്‍വ്വ
സ്ഥിതിയിലാക്കുന്നതിന് നടപടി
2487.
ശ്രീ.എം.
സ്വരാജ്
,,
ആര്. രാജേഷ്
,,
എം. നൗഷാദ്
,,
എം. രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കായലുകള്‍, പുഴകള്‍,
മറ്റ് ജലസ്രോതസ്സുകള്‍
എന്നിവ കൈയ്യേറിയത്
സംബന്ധിച്ച്
ആധികാരികമായ
റിപ്പോര്‍ട്ടുകള്‍
എന്തെങ്കിലും
സർക്കാരിന്റെ
പക്കലുണ്ടോ ;
(ബി)
ഈ
സര്‍ക്കാര്‍ ഇത്തരം
കൈയ്യേറ്റങ്ങള്‍
തടയുന്നതിന്
സ്വീകരിച്ചുവരുന്ന
നടപടികള്‍
വെളിപ്പെടുത്താമോ;
(സി)
കൈയ്യേറ്റങ്ങള്‍
തിരിച്ചുപിടിച്ച്
കൈയ്യേറ്റക്കാരുടെ
ചെലവില്‍
ജലസ്രോതസ്സുകളെ
പൂര്‍വ്വ
സ്ഥിതിയിലാക്കുന്നതിന്
വേണ്ട നടപടി
സ്വീകരിക്കുമോ?
പി. എെ. പി. കനാല്‍
2488.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പമ്പാ
ഇറിഗേഷന്‍ പ്രോജ്ട്
(പി.എെ.പി.) കനാല്‍
കഴിഞ്ഞ 5 വര്‍ഷക്കാലം
നടത്തിയ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍/അറ്റകുറ്റപ്പണികള്‍
ഏതൊക്കെയെന്നും
എവിടെയൊക്കെയെന്നും
ഇതിനായി എന്തുതുക
ചെലവഴിച്ചുവെന്നും
വ്യക്തമാക്കുമോ;
(ബി)
ഈ
വര്‍ഷം പി.എെ.പി.
കനാല്‍ അറ്റകുറ്റപണി /
നിര്‍മ്മാണത്തിനായി
അനുവദിച്ച തുകയുടെയും
നടത്തിയ
പ്രവര്‍ത്തനങ്ങളുടെയും
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
പി.എെ.പി.
കനാല്‍ വഴി ഈ
വേനല്‍കാലത്ത് ജലസേചനം
നടത്തുന്നതിനുള്ള
അടിയന്തര നടപടി
സ്വീകരിക്കുമോ?
കൊടമുണ്ട് തോട്ടിലെ
റഗുലേറ്റര്‍-കം- ബ്രിഡ്ജിന്റെ
അപ്രോച്ച് റോഡ്
T 2489.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം,
കൊടമുണ്ട് തോട്ടിലെ
റഗുലേറ്റര്‍
-കം-ബ്രിഡ്ജിന്റെ ജോലി
പൂര്‍ത്തിയായിട്ടുണ്ടെങ്കിലും
അപ്രോച്ച് റോഡിന്റെ പണി
തടസ്സപ്പെട്ടു
കിടക്കുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കിൽ
അപ്രോച്ച് റോഡിന്റെ പണി
പൂര്‍ത്തീകരിച്ചു പാലം
സഞ്ചാരയോഗ്യമാക്കുവാനുളള
അടിയന്തര നടപടി
സ്വീകരിക്കുമോ;
(സി)
പ്രസ്തുത
ജോലിയുടെ നിലവിലെ
സ്ഥിതി വ്യക്തമാക്കുമോ?
കോഴിക്കോട് ബിലാത്തിക്കുളം
നവീകരണ പദ്ധതി
2490.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
നഗരത്തിലെ
ബിലാത്തിക്കുളം
നവീകരിക്കുന്നതിന്
ജലസേചനവകുപ്പ്
എന്തെങ്കിലും
പദ്ധതികള്‍
ആവിഷ്കരിച്ചിരുന്നുവോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(സി)
ഈ
പദ്ധതി ഇതുവരെ
ആരംഭിച്ചിട്ടില്ലെങ്കില്‍
ആരംഭിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
ജല
വിനിയോഗത്തിന്റെ കാര്യക്ഷമത
വര്‍ദ്ധിപ്പിക്കാന്‍ നടപടി
2491.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജല
വിനിയോഗത്തിന്റെ
കാര്യക്ഷമത
കൂട്ടുന്നതിനായി ജലവിഭവ
-കൃഷി വകുപ്പുകളുടെ
പ്രവര്‍ത്തനങ്ങള്‍
ഏകോപിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട്എന്തെങ്കിലും
പ്രവര്‍ത്തനങ്ങള്‍
നടത്തിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ?
നദീ
സംരക്ഷണ പദ്ധതികള്‍
2492.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
നദികളുടെ ശോച്യാവസ്ഥ
സംബന്ധിച്ച്
ശാസ്ത്രീയമായ പഠനങ്ങള്‍
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
കണ്ടെത്തലുകള്‍
വിശദമാക്കാമോ;
(ബി)
നിലവിലുള്ള
നദികളുടെ
സംരക്ഷണത്തിനായി
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കാമോ?
മങ്കട
നിയോജകമണ്ഡലത്തിലെ ജലസംഭരണം
2493.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മങ്കട
നിയോജകമണ്ഡലത്തില്‍
നിലവില്‍
ജലവിഭവവകുപ്പുമായും
കേരളാ വാട്ടര്‍
അതോറിറ്റിയുമായും
ബന്ധപ്പെട്ട് നടക്കുന്ന
പ്രവൃത്തികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
അതിരൂക്ഷമായ
വേനലിനെ മറികടക്കുവാനും
ജനങ്ങള്‍ക്ക്
ആവശ്യത്തിന് ജലം
ലഭിക്കുന്നതിനുമായി
തടയണകളും മറ്റും
സ്ഥാപിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
മുന്‍(2016-17)
സാമ്പത്തിക
വര്‍ഷത്തില്‍ മങ്കട
നിയോജകമണ്ഡലത്തില്‍
ഇത്തരത്തിലുളള
ഏതെങ്കിലും പദ്ധതി
പുതിയതായി
നടപ്പിലാക്കുന്നതിന്
തുക വകയിരുത്തിയിരുന്നോ
എന്ന് വ്യക്തമാക്കുമോ?
പഴശ്ശി
ജലസേചന പദ്ധതി
2494.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മട്ടന്നൂര്‍
നിയോജകമണ്ഡലത്തിലൂടെ
കടന്നുപോകുന്ന പഴശ്ശി
ജലസേചന പദ്ധതിയുടെ
മെയിന്‍ കനാലില്‍
കിലോമീറ്റര്‍ 28/500നു
കുറുകെ കലുങ്ക്
നിര്‍മ്മിക്കുന്നതിന്
അനുമതി
അഭ്യര്‍ത്ഥിച്ചുകൊണ്ട്
കോഴിക്കോട് പ്രോജക്റ്റ്
- I ചീഫ്
എഞ്ചിനീയര്‍ക്ക് അപേക്ഷ
ലഭിച്ചത് എപ്പോഴാണെന്നു
വ്യക്തമാക്കുമോ;
(ബി)
മട്ടന്നൂര്‍
എം. എല്‍. എ. യുടെ
ആസ്തി വികസന ഫണ്ട്
ലഭ്യമാക്കി നിര്‍മ്മാണ
പ്രവൃത്തി നടത്തുന്ന
പദ്ധതിക്ക് അനുമതി
ഉത്തരവു ലഭ്യമാക്കിയോ;
എങ്കില്‍ ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ?
ജലസേചന
വകുപ്പ് പുന:സംഘടിപ്പിക്കല്‍
2495.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലസേചന
വകുപ്പ്
പുന:സംഘടിപ്പിച്ച്
വകുപ്പിനെ
ശക്തിപ്പെടുത്തുന്നതിന്
ആലോചിക്കുന്നുണ്ടോ;
(ബി)
എന്‍ജിനീയറിംഗ്
വിഭാഗത്തിന് ആവശ്യം
വേണ്ട ആധുനിക
സാങ്കേതികവിദ്യയിലധിഷ്ഠിതമായ
ഇന്‍വെസ്റ്റിഗേഷന്‍,
ഡിസൈന്‍ എന്നീ
വിഭാഗങ്ങളുടെ അഭാവവും
ഫണ്ടുകളുടെ
ലഭ്യതക്കുറവും പ്രധാന
പ്രശ്നമായി
കണക്കാക്കുന്നുണ്ടോ;
(സി)
വകുപ്പില്‍
ആവശ്യത്തിന് സാങ്കേതിക
വിദഗ്ദ്ധര്‍
ഉണ്ടായിരിക്കെ
വിരമിച്ചവരെ ജലസേചന,
പരിപാലനമേഖലകളില്
കരാറടിസ്ഥാനത്തില്‍
നിയമിക്കാറുണ്ടെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
കാവേരി
ജലതര്‍ക്ക പരിഹാരസമിതി
അനുവദിച്ചിട്ടുളള ജലം
വിനിയോഗിക്കല്‍
2496.
ശ്രീ.പി.വി.
അന്‍വര്‍
,,
ഒ. ആര്. കേളു
,,
കെ. ബാബു
,,
സി. കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാവേരി
ജലതര്‍ക്ക പരിഹാരസമിതി
അനുവദിച്ചിട്ടുളള ജലം
സംസ്ഥാനത്തിന്റെ
കുടിവെളള, ജലസേചന,
വെെദ്യുതി
ഉല്പാദനാവശ്യങ്ങള്ക്കായി
വിനിയോഗിക്കാന്‍
ആവിഷ്കരിച്ചിട്ടുളള
പദ്ധതികള്‍
ഏതൊക്കെയാണ്;
(ബി)
ഇൗ
പദ്ധതികളുടെ നിലവിലെ
സ്ഥിതി
വെളിപ്പെടുത്തുമോ ;
(സി)
ഈ
സമിതി അനുവദിച്ചിട്ടുളള
ജലം എത്രയെന്നും അതില്‍
എത്ര ജലം നിലവില്‍
വിനിയോഗിക്കാന്‍
സാധിക്കുന്നുണ്ടെന്നും
വ്യക്തമാക്കുമോ?
വന്‍കിട
ജലസേചന പദ്ധതികളുടെ
നടത്തിപ്പിലുണ്ടായ അനാസ്ഥ
സംബന്ധിച്ച് ധവളപത്രം
2497.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
അന്‍വര്‍ സാദത്ത്
,,
സണ്ണി ജോസഫ്
,,
അനൂപ് ജേക്കബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വന്‍കിട
ജലസേചന പദ്ധതികള്‍ ഇനി
ഏറ്റെടുക്കേണ്ടതില്ലായെന്ന്
ജലവിഭവ വകുപ്പ് നിലപാട്
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ അത്തരമൊരു
നിലപാടിന് ആധാരമായ
വസ്തുതകള്‍
എന്തൊക്കെയാണ്;
(ബി)
മൂവാറ്റുപുഴ,
ഇടമലയാര്‍,
ബാണാസുരസാഗര്‍,
കാരാപ്പുഴ എന്നീ
പദ്ധതികളുടെ അടങ്കല്‍
എത്രയായിരുന്നുവെന്നും
ഇനി എന്ത് തുകയാണ്
പ്രസ്തുത പദ്ധതികളുടെ
പൂര്‍ത്തീകരണത്തിന്
ആവശ്യമുള്ളതെന്നും
വിശദമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതികള്‍ മൂലം എത്ര
ഹെക്ടര്‍ സ്ഥലത്ത്
ജലസേചനം സാധ്യമായി
എന്നറിയിക്കുമോ;
(ഡി)
പ്രസ്തുത
പദ്ധതികളുടെ
നടത്തിപ്പിലുണ്ടായ
കുറ്റകരമായ അനാസ്ഥ
സംബന്ധിച്ച് ഒരു
ധവളപത്രം
പുറപ്പെടുവിക്കുമോ ?
മഴവെള്ള
സംഭരണത്തിനു പദ്ധതി
2498.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കാലാവസ്ഥാ
വ്യതിയാനത്തിന്റെ
ഭാഗമായി കാലവര്‍ഷവും,
വേനല്‍ മഴയും കുറഞ്ഞ്
കുടിവെള്ള ക്ഷാമം
രൂക്ഷമാകുന്ന
സാഹചര്യത്തില്‍
കാലവര്‍ഷത്തില്‍
ലഭിക്കുന്ന മഴവെള്ളത്തെ
പരമാവധി സംഭരിച്ച്
ഉപയോഗിക്കാന്‍ കഴിയുന്ന
രീതിയിലുള്ള വന്‍കിട,
ചെറുകിട പദ്ധതികള്‍
പരിഗണനയിലുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കുമോ?
വന്‍കിട-ചെറുകിട
ജലസേചന പദ്ധതികളുടെ
പുര്‍ത്തീകരണം
2499.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പതിറ്റാണ്ടുകള്‍ക്ക്
മുന്‍പ് നിര്‍മ്മാണം
ആരംഭിച്ചതും എന്നാല്‍
നാളിതുവരെ
പുര്ത്തിയാകാത്തതുമായ
എത്ര വന്‍കിട ജലസേചന
പദ്ധതികള്‍ ഉണ്ട്;
ഇതിനോരോന്നിനും
നാളിതുവരെ എന്ത് തുക
ചെലവഴിച്ചു;
(ബി)
പ്രസ്തുത
പദ്ധതികളുടെ
പുര്‍ത്തീകരണത്തിനായി
എന്തെങ്കിലും തീരുമാനം
കൈക്കൊണ്ടിട്ടുണ്ടോ;
എങ്കില്‍ ഈ പദ്ധതികള്‍
സംസ്ഥാനത്തിന് എത്
രീതിയില്‍
പ്രയോജനപ്രദമാക്കാന്‍
കഴിയുമെന്നാണ്
കരുത്തുന്നത്;
(സി)
സംസ്ഥാനത്ത്
മുടങ്ങിക്കിടക്കുന്ന
മറ്റ് ചെറുകിട
പദ്ധതികള്‍ മുഴുവന്‍
ഇത്തരത്തില്‍
പ്രയോജനപ്രദമാക്കുന്നതിന്
ഒരു ബൃഹദ് പദ്ധതി
തയ്യാറാക്കുന്ന കാര്യം
പരിഗണിക്കുമോ?
ഇത്തിക്കര
തടയണ നിര്‍മ്മാണം
2500.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വര്‍ക്കല
മണ്ഡലത്തിലെ
പള്ളിക്കല്‍-മടവൂര്‍
കുടിവെള്ള പദ്ധതിക്ക്
വേണ്ടിയുള്ള ഇത്തിക്കര
തടയണ നിര്‍മ്മാണം ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ആയതിന്
ഭരണാനുമതി നല്‍കിയിട്ട്
എത്ര വര്‍ഷമായെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പ്രവൃത്തിക്ക്
സാങ്കേതികാനുമതി
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
അടിയന്തരമായി
സാങ്കേതികാനുമതി
നല്‍കുമോ;വിശദമാക്കുമോ?
മങ്കടയിലെ
ജലവിഭവ പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
2501.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
2017-18ലെ
സംസ്ഥാന ബഡ്ജറ്റ്
പ്രസംഗത്തില്‍
ഇറിഗേഷന്‍ വകുപ്പ്
/വാട്ടര്‍
അതോറിറ്റിയുമായി
ബന്ധപ്പെട്ട് മങ്കട
നിയോജക മണ്ഡലത്തില്‍
അനുവദിച്ചിട്ടുള്ള
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
നല്‍കിയിട്ടുണ്ടോ;
വിശദ വിവരം
ലഭ്യമാക്കുമോ?
നദികളില്‍
തടയണകള്‍
നിര്‍മ്മിക്കുന്നതിനുള്ള
പദ്ധതി
2502.
ശ്രീ.ബി.സത്യന്
,,
വി. അബ്ദുറഹിമാന്
,,
ഒ. ആര്. കേളു
,,
കെ.ജെ. മാക്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലക്ഷാമത്തിന്റെ
കാഠിന്യം
കുറയ്ക്കുന്നതിനും
ഓരുവെള്ളക്കയറ്റം
നിയന്ത്രിക്കുന്നതിനും
നദികളില്‍ തടയണകള്‍
നിര്‍മ്മിക്കുന്നതിനുള്ള
പദ്ധതി നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
നദികളിലും
ഉപനദികളിലും തോടുകളിലും
നിര്‍മ്മിച്ചിട്ടുള്ള
തടയണകള്‍ പലതും
നിലവില്‍
നാശോന്മുഖമായത്
ശ്രദ്ധിയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
ഇവ
പുനരുദ്ധരിക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുവെന്ന്
വ്യക്തമാക്കുമോ?
കാട്ടാക്കട,
മാറനല്ലൂര്‍ പഞ്ചായത്തുകളിൽ
ജലവിഭവവകുപ്പിന്റെ
അധീനതയിലുള്ള ഭൂമി
2503.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാട്ടാക്കട
മണ്ഡലത്തില്‍
കാട്ടാക്കട,
മാറനല്ലൂര്‍
പഞ്ചായത്തുകളിലായി
നെയ്യാര്‍ ഇറിഗേഷന്‍
പ്രോജക്ടിന്റെ കനാലിന്
ഇരുവശങ്ങളിലായി
ജലവിഭവവകുപ്പിന്റെ
അധീനതയില്‍ എത്ര
ഭൂമിയുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ഭൂമി പൂര്‍ണ്ണമായും
ജലവിഭവവകുപ്പിന്റെ
അധീനതയില്‍
തന്നെയാണോ;വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
പത്തനംതിട്ട
ജില്ലയില്‍ അനുവദിച്ച
വാട്ടര്‍ കിയോസ്ക്
2504.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പത്തനംതിട്ട
ജില്ലയില്‍ അനുവദിച്ച
വാട്ടര്‍ കിയോസ്കുകള്‍
കുടിവെള്ളക്ഷാമം
രൂക്ഷമായ സ്ഥലങ്ങളില്‍
സ്ഥാപിക്കാതെ
ഉദ്യോഗസ്ഥര്‍ തന്നിഷ്ട
പ്രകാരം സ്ഥാപിച്ച്
ജനങ്ങളുടെ
പരാതിക്കിടവരുത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതിനെതിരെ
എടുത്തിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണ്;
(സി)
ഇനിമുതല്‍
പ്രാദേശിക
ഭരണകൂടവുമായും വാര്‍ഡ്
തലങ്ങളിലുള്ള
ജനപ്രതിനിധികളുമായും
ആലോചിച്ച് കിയോസ്കുകള്‍
സ്ഥാപിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
ചെങ്ങന്നൂര്‍
ഹൈഡ്രോളജി ഡിവിഷന്റെ വാഹനം
തിരികെ നല്കാന് നടപടി
2505.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെങ്ങന്നൂര്‍
ഹൈഡ്രോളജി
എക്സിക്യൂട്ടീവ്
എഞ്ചിനീയറുടെ
കാര്യാലയത്തിലെ KL 30 A
/9090 (മഹേന്ദ്ര സൈലോ)
നമ്പര്‍ വാഹനം
താല്‍ക്കാലിക
ഉപയോഗത്തിനായി എറണാകുളം
ഇറിഗേഷന്‍
ഡിവിഷനിലേക്ക്
കൊണ്ടുപോയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എറണാകുളം
ഇറിഗേഷന്‍ ഡിവിഷനിലെ
താല്‍ക്കാലിക
ഉപയോഗത്തിനുശേഷം വാഹനം
തിരികെ ചെങ്ങന്നൂര്‍
ഹൈഡ്രോളജി ഡിവിഷന്
കൈമാറാതിരുന്നത്
എന്തുകൊണ്ടാണെന്ന്
വിശദീകരിക്കുമോ;
(സി)
പ്രസ്തുത
വാഹനം ഹൈഡ്രോളജി
ഡിവിഷന്
കൈമാറുന്നതിനുള്ള
തടസ്സം എന്താണെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
വാഹനം
പ്രസ്തുത ഡിവിഷന് എന്ന്
തിരികെ നല്‍കുമെന്ന്
വ്യക്തമാക്കുമോ?
പഴശ്ശിസാഗര്‍
ജലവെെദ്യുതി പദ്ധതിക്ക്
ജലവിഭവ വകുപ്പിന്റെ
നിരാക്ഷേപപത്രം
2506.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
മട്ടന്നൂര്‍
നിയോജകമണ്ഡലത്തിലെ
പടിയൂര്‍
ഗ്രാമപഞ്ചായത്തില്‍
കെ.എസ്.ഇ.ബി. ലിമിറ്റഡ്
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്ന
പഴശ്ശിസാഗര്‍
ജലവെെദ്യുതി പദ്ധതിക്ക്
ജലവിഭവവകുപ്പിന്റെ
നിരാക്ഷേപപത്രവും 3.05
ഹെക്ടര്‍ ഭൂമിയും
ലഭ്യമാക്കണമെന്ന
കെ.എസ്.ഇ.ബി.
ലിമിറ്റഡിന്റെ
അപേക്ഷയിന്മേല്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
കരയിടിച്ചില്‍
തടയാന്‍ നടപടികള്‍
2507.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃക്കരിപ്പൂര്‍
മണ്ഡലത്തിലെ
കാര്യങ്കോടു പുഴ
കരയിടിച്ചില്‍
നേരിടുന്ന സ്ഥലങ്ങളില്‍
കര കെട്ടി
സംരക്ഷിക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
കച്ചൂര്‍
അരയാക്കടവിന്റെ
ഇരുകരകളിലും,
ചാത്തമത്ത്,
കാര്യങ്കോട്
അച്ചാംതുരുത്തി
എന്നിവിടങ്ങളിലെയും
വ്യാപകമായ
കരയിടിച്ചില്‍ തടയാന്‍
നടപടികള്‍
സ്വീകരിക്കുമോ?
കടല്‍ഭിത്തി
നിര്‍മ്മാണം
2508.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
തീരദേശമേഖലയില്‍
കടല്‍ഭിത്തി
നിര്‍മ്മിക്കുന്നതിന് ഈ
സര്‍ക്കാരിന്റെ കാലത്ത്
ഏതെങ്കിലും പ്രവൃത്തി
ഭരണാനുമതിക്കായി
സമര്‍പ്പിച്ചിട്ടുണ്ടോ;
വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ഇവ
സർക്കാരിന്റെ
പരിഗണനയ്ക്ക് വിടാതെ
തിരിച്ചയച്ച നടപടി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എസ്റ്റിമേറ്റ്
തിരിച്ചയച്ചതിന്‍െറ
കാരണം വിശദമാക്കുമോ;
(ഡി)
ഐ.ഐ.ടി
പഠനം
നടത്തിയിട്ടില്ലായെന്ന
കാരണത്താല്‍
എസ്റ്റിമേറ്റ്
തിരിച്ചയക്കുകവഴി
ഇത്തരം ഒരു
പ്രവൃത്തിയും
നടപ്പിലാക്കുവാന്‍
സാധിക്കുകയില്ലായെന്ന
ഗുരുതര സ്ഥിതിവിശേഷം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയത്
പരിഹരിക്കുന്നതിന്
എന്ത് നടപടി
സ്വീകരിക്കുമെന്ന്
വിശദമാക്കുമോ?
നിരീക്ഷണ കിണറുകളിലെ ജലലഭ്യത
2509.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഭൂജല വിഭവശേഷി
തിട്ടപ്പെടുത്തുന്നതിനായി
സംസ്ഥാന ഭൂജല വകുപ്പും
കേന്ദ്ര ഭൂജല വകുപ്പും
നടത്തി വരുന്ന
പഠനങ്ങള്‍
എന്തെല്ലാമാണെന്നും,
ആയതിന് പ്രകാരം
2016-17 വര്‍ഷത്തില്‍
ഭൂജല ലഭ്യതയുടെ കുറവ്
എത്ര എന്നും
വ്യക്തമാക്കുമോ;
(ബി)
എത്ര
കിണറുകള്‍ നിരീക്ഷണ
കിണറുകളായി
ഉപയോഗിക്കുന്നുവെന്നും
അവ
എവിടെയെല്ലാമാണെന്നും
ഇവയില്‍ ജല ലഭ്യതയുള്ള
കിണറുകള്‍ എത്ര, ഓരോ
കിണറിലുമുണ്ടായ
ജലലഭ്യതാകുറവ് എത്ര
എന്നും വ്യക്തമാക്കുമോ?
ഭൂഗര്‍ഭ
ജലത്തിന്റെ അമിതമായ ഉപയോഗം
നിയന്ത്രിക്കുന്നതിന് നടപടി
2510.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
കെ.എസ്.ശബരീനാഥന്
,,
ഷാഫി പറമ്പില്‍
,,
അനൂപ് ജേക്കബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വരള്‍ച്ച
രൂക്ഷമായ
സാഹചര്യത്തില്‍ ഭൂഗര്‍ഭ
ജലത്തിന്റെ അമിതമായ
ഉപയോഗം
നിയന്ത്രിക്കുന്നതിന്
കെെക്കൊണ്ട നടപടികള്‍
വിശദമാക്കുമോ;
(ബി)
സംസ്ഥാനത്ത്
കണ്ടെത്തിയിട്ടുള്ള
ഭൂഗര്‍ഭ ജലചൂഷണം
അധികമുള്ള സ്ഥലങ്ങള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്ത്
കുഴല്‍ കിണര്‍
നിര്‍മ്മാണം
നിയന്ത്രിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
കെെക്കൊണ്ടിട്ടുണ്ടെന്ന്
വിശദമാക്കുമോ?
ഭൂഗര്‍ഭ
ജല പഠനം നടത്താന്‍ നടപടി
2511.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
ഭൂഗര്‍ഭ ജലത്തിന്റെ
അളവ് ഗണ്യമായ തോതില്‍
കുറഞ്ഞുവരുന്നതായും
ഭൂഗര്‍ഭ ജലനിരപ്പ്
ഗണ്യമായി താഴ്ന്നു
വരുന്നതായുമുള്ള
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദ വിവരം
നല്‍കുമോ;
(ബി)
ഇക്കാര്യത്തില്‍
വിദഗ്ധമായ പഠനം
നടത്തുന്നതിന് നടപടി
സ്വകരിക്കുമോ?
ഭൂഗര്‍ഭജല
വിനിയോഗം സംബന്ധിച്ച പരിശോധന
2512.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള സംസ്ഥാനത്ത്
കുടിവെള്ള മാഫിയ ,
സ്വകാര്യ കുടിവെള്ള
കമ്പനികള്‍, പെപ്സി
തുടങ്ങിയ
ബഹുരാഷ്ട്രക്കമ്പനികള്‍,
മദ്യമുണ്ടാക്കുന്ന
കമ്പനികള്‍ എന്നിവര്‍
ഓരോ ദിവസവും
അനുവാദമുള്ളതും
നിയമവിരുദ്ധവും ആയി
എത്ര ഭൂഗര്‍ഭജലം
ഉപയോഗിക്കുന്നു എന്നത്
മുന്‍ സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
പരിശോധനയ്ക്കായി ഇൗ
സര്‍ക്കാര്‍ എന്തു
നടപടി
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(സി)
ഇത്തരം
കമ്പനികള്‍ക്ക്
മുന്‍സര്‍ക്കാര്‍
നല്കിയ ഉത്തരവു
പ്രകാരമാണൊ ഭൂഗര്‍ഭ ജലം
എടുത്തത് എന്ന്
മുന്‍സര്‍ക്കാര്‍
പരിശോധിച്ചുവോ;
എങ്കില്‍ എന്നാണ് ;
ഇല്ലെങ്കിൽ ഈ
സര്‍ക്കാര്‍ സംസ്ഥാന
ജലസമ്പത്ത് ഊറ്റി
വിപണനം നടത്തുന്നത്
തടയുവാന്‍ ആവശ്യമായ
കര്‍ശന നിയമ
നിര്‍മ്മാണം നടത്തുന്ന
കാര്യം പരിഗണിക്കുമോ ?
രജിസ്ട്രേഷനില്ലാതെ
കുഴല്‍ കിണര്‍ കുഴിച്ചതിന്
നടപടി
2513.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയില്‍ ഭൂഗര്‍ഭജല
വകുപ്പിന്റെ കീഴില്‍
എത്ര റിഗ്ഗുകള്‍ ഉണ്ട്;
സർവ്വേ നടപടികൾ
പൂർത്തിയാക്കി
ഏതുകാലത്തു ലഭിച്ച
അപേക്ഷകളിലാണ് ഇപ്പോൾ
കുഴൽ കിണറിന് അനുമതി
നൽകുന്നത്;
(ബി)
എത്ര സ്വകാര്യ
സ്ഥാപനങ്ങള്‍ കഴിഞ്ഞ
നാലുമാസത്തിനുള്ളില്‍
തിരുവനതപുരം ജില്ലയിൽ
രജിസ്ട്രേഷന് നല്കി;
(സി)
രജിസ്ട്രേഷനില്ലാതെ
കുഴല്‍കിണര്‍
കുഴിച്ചതിന്
തിരുവനന്തപുരം
ജില്ലയില്‍ 2017 - ല്‍
ആര്‍ക്കെങ്കിലും എതിരെ
നടപടി സ്വീകരിച്ചോ;
എങ്കില്‍ എത്ര
പേര്‍ക്കെതിരെ നടപടി
സ്വീകരിച്ചുവെന്നും,
എത്ര രൂപ പിഴയായി
ഈടാക്കിയെന്നും
വെളിപ്പെടുത്തുമോ ?
സ്രോതസ്സുകള്‍ നശിപ്പിക്കുന്ന
വന്‍കിട കമ്പനികളുടെ ജലചൂഷണം
2514.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ജല
സ്രോതസ്സുകള്‍
നശിപ്പിക്കുന്ന വന്‍കിട
കമ്പനികളുടെ ജലചൂഷണം
തടയുന്നതിന് എന്തൊക്കെ
കാര്യങ്ങളാണ്
സ്വീകരിക്കുന്നത്?
പെപ്സി
കമ്പനി ജലമെടുക്കുന്നത്
അളക്കാൻ ടെലിമെട്രി സംവിധാനം
2515.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഠിനമായ
വരള്‍ച്ചയുടെ
പശ്ചാത്തലത്തില്‍
പാലക്കാട്
കഞ്ചിക്കോട്ടെ പെപ്സി
കമ്പനിയും,
മദ്യനിര്‍മ്മാണ ശാലയും
ഉള്‍പ്പെടെ അമിത ജലം
ഉപയോഗിക്കുന്ന
സ്ഥാപനങ്ങളുടെ
ഉപഭോഗത്തില്‍ 75 ശതമാനം
കുറവ് വരുത്തണമെന്ന
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത നിര്‍ദ്ദേശം
കമ്പനികള്‍ കര്‍ശനമായി
പാലിക്കപ്പെടുന്നതു
സംബന്ധിച്ച് പരിശോധന
നടത്തിയിട്ടുണ്ടോ
;എങ്കിൽ പരിശോധനയില്‍
വെളിവായ വസ്തുതകള്‍
എന്തൊക്കെയാണെന്നും
വ്യക്തമാക്കുമോ;
(സി)
പെപ്സി
കമ്പനിക്കകത്തെ
കുഴല്‍ക്കിണറുകളില്‍
നിന്നും
ജലമെടുക്കുന്നത്
അളക്കുന്നതിനുള്ള
ടെലിമെട്രി സംവിധാനം
ഏര്‍പ്പെടുത്തണമെന്ന
നിയമസഭാ സമിതിയുടെ
നിര്‍ദ്ദേശം കമ്പനി
പാലിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ എന്തു
നടപടിയാണ്
കൈക്കൊള്ളുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ ?
ചേലക്കര ആലംകോട്ടുക്കുന്ന്
കുടിവെള്ള പദ്ധതി
പൂര്‍ത്തീകരണം
2516.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2015-16
വര്‍ഷം ചേലക്കര നിയോജക
മണ്ഡലം ആസ്തി വികസന
സ്കീമില്‍ നിന്നും 10
ലക്ഷം രൂപയുടെ
ഭരണാനുമതി നല്കിയതും
കെ.ഡബ്ല്യു.എ.യ്ക്ക്
നിര്‍മ്മാണ ചുമതല
നല്കിയതുമായ ചേലക്കര
പഞ്ചായത്ത് വാര്‍ഡ് 9
ആലംകോട്ടുക്കുന്ന്
കുടിവെള്ള പദ്ധതിയുടെ
പ്രവൃത്തി ഇതുവരെയും
ആരംഭിച്ചിട്ടില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇൗ
പ്രവൃത്തി
ആരംഭിക്കുന്നതിന്
എന്താണ് തടസ്സമെന്ന്
വെളിപ്പെടുത്തുമോ;
(സി)
കെ.ഡബ്ല്യ.എ.യുടെ
ഭാഗത്തിനും നിന്നും
പ്രവൃത്തി
ആരംഭിക്കുന്നതിന്
കാലതാമസം ഉണ്ടാകുന്നത്
എന്തു കൊണ്ടാണ്;
വിശദമാക്കുമോ;
(ഡി)
ഭരണാനുമതി
നല്കി ഒരു വര്‍ഷം
കഴിഞ്ഞത്
കണക്കിലെടുത്തും പദ്ധതി
പ്രദേശത്ത് അതിരൂക്ഷമായ
കുടിവെള്ള ക്ഷാമം
അനുഭവപ്പെടുന്നത്
കണക്കിലെടുത്തും
പ്രവൃത്തി
പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ
കര്‍ശന നിര്‍ദ്ദേശം
കെ.ഡബ്ല്യ.എ. തൃശ്ശൂര്‍
ഡിവിഷന് നല്‍കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഇ)
എങ്കില്‍
അതിന്റെ വിശദാംശം
വ്യക്തമാക്കുമോ?
കോഴിക്കോട് ജില്ലയില്‍
രാജീവ്ഗാന്ധി കുടിവെള്ള
പദ്ധതി പ്രകാരം കുഴല്‍
കിണറുകള്‍
2517.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
രാജീവ് ഗാന്ധി
കുടിവെള്ള പദ്ധതി
പ്രകാരം കോഴിക്കോട്
ജില്ലയില്‍ എത്ര കുഴല്‍
കിണറുകള്‍ കുഴിച്ചെന്ന്
നിയോജക മണ്ഡലം
അടിസ്ഥാനത്തില്‍
വിശദമാക്കുമോ?
തിരുവനന്തപുരം നഗരത്തില്‍
കുടിവെള്ള വിതരണത്തിന്
നിയന്ത്രണം
2518.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
എം. വിന്‍സെന്റ്
,,
കെ.മുരളീധരന്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
നഗരത്തില്‍ കുടിവെള്ള
വിതരണത്തിന് നിയന്ത്രണം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)
എന്നുവരെ
വിതരണം ചെയ്യുവാനുള്ള
ജലം നിലവില്‍
പേപ്പാറയില്‍ ഉണ്ടെന്ന്
അറിയിക്കുമോ;
(സി)
നെയ്യാര്‍
റിസര്‍വോയറിലെ ജലം
നഗരത്തില്‍
കുടിവെള്ളമായെത്തിക്കുന്നതിന്
പദ്ധതിയുണ്ടോ; എങ്കിൽ
വിശദാംശം നല്‍കുമോ;
(ഡി)
പ്രസ്തുത
പദ്ധതിക്ക് എന്ത് ചെലവ്
വരുമെന്നാണ്
കണക്കാക്കിയിട്ടുള്ളത്;
(ഇ)
തിരുവനന്തപുരം
നഗരത്തിലെ ഈ ഗുരുതരമായ
സ്ഥിതിവിശേഷം
നേരിടുവാന്‍ അടിയന്തര
നടപടി സ്വീകരിക്കുമോ?
തിരുവനന്തപുരത്തു് കുടിവെള്ള
ദുരുപയോഗം തടയുവാന്‍
സ്ക്വാഡുകള്‍
2519.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
നഗരത്തില്‍
കുടിവെള്ളത്തിന്‍െറ
ദുരുപയോഗം തടയുവാന്‍
പ്രത്യേക സ്ക്വാഡുകള്‍
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
കുടിവെള്ളത്തിന്‍െറ
ദുരുപയോഗം സംബന്ധിച്ച്
എത്രപേര്‍ക്കെതിരെ 2017
ഏപ്രില്‍ ഒന്നിന് ശേഷം
നടപടി
സ്വീകരിച്ചുവെന്നും,
അവരില്‍ നിന്നും എന്ത്
തുക പിഴ ഈടാക്കിയെന്നും
അറിയിക്കുമോ?
കടല്‍ ജലം ശുദ്ധീകരിക്കുന്ന
പദ്ധതി
2520.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുടിവെള്ള
ക്ഷാമം പരിഹരിക്കാന്‍
കടല്‍ ജലം
ശുദ്ധീകരിച്ച് ശുദ്ധ
ജലം
ഉല്‍പ്പാദിപ്പിക്കുന്ന
പദ്ധതികളാരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
കടല്‍
ജലം ശുദ്ധീകരിച്ച്
ശുദ്ധജലമുല്പ്പാദിപ്പിക്കുന്ന
പദ്ധതികള്‍ ഗള്‍ഫു
നാടുകളിലും മറ്റു പല
വികസിത രാഷ്ട്രങ്ങളിലും
നിലവിലുള്ള കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ശുദ്ധജല പ്രതിസന്ധി
പരിഹരിക്കാനുള്ള പ്രധാന
മാര്‍ഗ്ഗമായി കടല്‍ ജല
ശുദ്ധീകരണത്തിലേക്ക്
മാറേണ്ടി വരുമെന്ന
റിപ്പോര്‍ട്ടുകള്‍
പരിശോധിക്കുകയുണ്ടായോ;
വിശദമാക്കുമോ?
കേന്ദ്ര -സംസ്ഥാന
സർക്കാരുകളിൽ നിന്നും
വാട്ടര്‍ അതോറിറ്റിക്ക്
ലഭിച്ച തുക
2521.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
രൂക്ഷമായ ജലക്ഷാമം
കണക്കിലെടുത്ത് ജലലഭ്യത
ഉറപ്പു വരുത്തുവാനുളള
പ്രവര്‍ത്തനങ്ങള്‍ക്കായി
വാട്ടര്‍ അതോരിറ്റി
കേന്ദ്ര സഹായം
ആവശ്യപ്പെട്ടിട്ടുണ്ടോ;
എത്ര തുക നാളിതുവരെ
ലഭിച്ചു എന്നും സംസ്ഥാന
സര്‍ക്കാരില്‍ നിന്നും
ജല അതോറിറ്റിയ്ക്ക്
ലഭിച്ച സഹായം എത്ര
എന്നും
വ്യക്തമാക്കുമോ;
(ബി)
വാട്ടര്‍
അതോറിറ്റിക്ക് കഴിഞ്ഞ
5 വര്‍ഷമായി
പിരിച്ചെടുക്കേണ്ട തുക,
പിരിച്ചെടുത്ത തുക,
എന്നിവയും ഇനിയും
പിരിഞ്ഞുകിട്ടാനുളള തുക
ലാഭമോ നഷ്ടമോ എന്നുളള
വിശദാംശവും
ലഭ്യമാക്കുമോ;
(സി)
വാട്ടര്‍
അതോറിറ്റിക്ക് ഓരോ
വര്‍ഷവും ലഭ്യമായ
സംസ്ഥാന, കേന്ദ്ര
സര്‍ക്കാര്‍ ഗ്രാന്റ്
എത്ര എന്നും
വ്യക്തമാക്കുമോ?
വാട്ടര്‍ സപ്ലെെ, സീവേജ്
സംവിധാനം
2522.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
വാട്ടര്‍
അതോറിറ്റിയില്‍
വാട്ടര്‍ സപ്ലെെ,
സീവേജ് സംവിധാനം എന്നിവ
സംബന്ധിച്ച
പ്രവൃത്തികള്‍
ചെയ്യുന്നത് ഏത്
തസ്തികയില്‍പ്പെടുന്ന
ജീവനക്കാരാണെന്നും
പ്രസ്തുത തസ്തികയുടെ
യോഗ്യത എന്താണെന്നും
അറിയിക്കുമോ;
(ബി)
വാട്ടര്‍
അതോറിറ്റിയില്‍
ഓവര്‍സിയര്‍
നിയമനത്തിന്റെ യോഗ്യത
ഡ്രാഫ്റ്റ്സ് മാന്‍
സിവില്‍ എന്നത് മാറ്റി
ജോലിയുടെ സ്വഭാവവുമായി
ബന്ധമുള്ള പ്ലംബര്‍
ട്രേഡ് 1 എെ.ടി.എെ.
സര്‍ട്ടിഫിക്കറ്റ്
എന്നാതാക്കണമെന്ന
ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
തസ്തികയില്‍ മതിയായ
സാങ്കേതിക യോഗ്യത
ഇല്ലാത്തവരുടെ നിയമനം
സംബന്ധിച്ച പരാതികള്‍
പരിഹരിക്കുന്നതിനായി
ഓവര്‍സിയര്‍ നിയമന
യോഗ്യത
പരിഷ്ക്കരിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
എറണാകുളം നഗരത്തില്‍
വെള്ളക്കരം നോണ്‍-ഡൊമസ്റ്റിക്
ആക്കി മാറ്റുന്ന നടപടി
2523.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എറണാകുളം
നഗരത്തില്‍
പലയിടങ്ങളിലും വീടിന്റെ
ഉടമസ്ഥന് ഒറ്റയ്ക്ക്
സ്വന്തം വീട്ടില്‍
തന്നെ താമസിച്ചാലും
ബാച്ചിലര്‍
അക്കൊമഡേഷന് എന്ന
പേരില്‍ വെള്ളക്കരം
നോണ്‍-ഡൊമസ്റ്റിക്
ആക്കി മാറ്റുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഭാര്യയും
കുട്ടികളും മറ്റ്
സ്ഥലങ്ങളില്‍ ജോലിക്കോ
പഠനത്തിനോ ആയി മാറി
നില്ക്കുന്ന
അവസരങ്ങളില്‍ വാട്ടര്‍
കണകു്ഷന്
നോണ്‍-ഡൊമസ്റ്റിക്
ആക്കി മാറ്റുവാന്‍
നിയമം
അനുവദിക്കുന്നുണ്ടോ;
(സി)
ഇത്തരത്തില്‍
വാട്ടര്‍ കണകു്ഷന്
നോണ്‍-ഡൊമസ്റ്റിക്
ആക്കിയത് സംബന്ധിച്ച്
പരാതി ലഭിച്ചാലുടന്‍
ഡൊമസ്റ്റിക് ആക്കി
മാറ്റി നല്‍കുന്നതിന്
നടപടി സ്വീകരിക്കുമോ ?
ജലക്ഷാമം നേരിടുന്നതിനുള്ള
മുന്‍കരുതലുകള്‍
2524.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വരും വര്‍ഷങ്ങളില്‍
ജലക്ഷാമം നേരിടുന്നതിന്
എന്തെല്ലാം പദ്ധതികളും
മുന്‍കരുതലുകളുമാണ്
സ്വീകരിയ്ക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
കാര്‍ഷിക
മേഖലയ്ക്ക് ജലം
നല്‍കുന്നതിനായി
പ്രത്യേക കര്‍മ്മ
പദ്ധതിയ്ക്ക് രൂപം
നല്‍കുമോ; എങ്കില്‍
വിശദാംശം നല്‍കുമോ?
ചാലക്കുടി മണ്ഡലത്തിലെ
ജലാശയങ്ങള്‍
സംരക്ഷിക്കുന്നതിന് നടപടി
2525.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒരു
പഞ്ചായത്തില്‍ ഒരു കുളം
എന്ന തോതില്‍
ജലാശയങ്ങള്‍
വൃത്തിയാക്കുന്നതിനും
കെട്ടി
സംരക്ഷിക്കുന്നതിനും
ജലവിഭവ വകുപ്പ്
നിലവില്‍ പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
ചാലക്കുടി
മണ്ഡലത്തിലെ വിവിധ
പഞ്ചായത്തുകളിലെ
ജലാശയങ്ങള്‍ കെട്ടി
സംരക്ഷിക്കുന്നതിനായി
സമര്‍പ്പിച്ചിട്ടുള്ള
അപേക്ഷകളില്‍
അടിയന്തരമായി അനുമതി
നല്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
പത്തനാപുരം മണ്ഡലത്തിന്
വാട്ടര്‍ അതോറിറ്റി
അനുവദിച്ച തുക
2526.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
2017
മാര്‍ച്ച് മുതല്‍ മെയ്
വരെ ശുദ്ധജല
വിതരണത്തിനായി വാട്ടര്‍
അതോറിറ്റി ഓരോ
ജില്ലയ്ക്കും അനുവദിച്ച
തുകയും കൂടാതെ
പത്തനാപുരം നിയോജക
മണ്ഡലത്തിന്
അനുവദിക്കപ്പെട്ട
തുകയും എത്രയെന്ന്
വിശദമാക്കുമോ?
തോപ്പുംപടി - കരുവേലിപ്പടി
പൈപ്പ് ലൈന്‍ പ്രവൃത്തി
കമ്മീഷന്ചെയ്യുന്നതിന് നടപടി
2527.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊച്ചി
മണ്ഡലത്തിലെ
തോപ്പുംപടി പമ്പ് ഹൗസ്
മുതല്‍ കരുവേലിപ്പടി
പമ്പ് ഹൗസ് വരെ 70
എം.എം.പൈപ്പ് ലൈന്‍
പ്രവൃത്തി നടക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
പൈപ്പ് ലൈന്‍ പ്രവൃത്തി
പൂര്‍ത്തിയാകുമ്പോള്‍
നിലവില്‍ ലഭിക്കുന്ന
വെള്ളം കൂടാതെ അധികമായി
എന്തു മാത്രം വെള്ളം
കൂടി ലഭിക്കും;
(സി)
പ്രസ്തുത
ജോലി ഉടന്‍
പൂര്‍ത്തിയാക്കി
കമ്മീഷന്ചെയ്യുന്നതിന്
നടപടി സ്വീകരിക്കുമോ?
മട്ടന്നൂര്‍ ശുദ്ധജലവിതരണ
പദ്ധതി
2528.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കിഫ്ബി
ഫണ്ട് ലഭ്യമാക്കി
ഭരണാനുമതി ലഭിച്ച
മട്ടന്നൂര്‍
ശുദ്ധജലവിതരണ പദ്ധതി
പ്രവര്‍ത്തനങ്ങള്‍
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്നു
വ്യക്തമാക്കുമോ?
ജലസ്രോതസ്സുകള്‍
സംരക്ഷിക്കാനും
പുനരുദ്ധരിക്കാനും നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
2529.
ശ്രീ.കെ.കുഞ്ഞിരാമന്
,,
ഡി.കെ. മുരളി
,,
പി. ഉണ്ണി
,,
മുരളി പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ശാസ്ത്രീയമായ
ജലസംരക്ഷണ രീതികള്‍
പാലിക്കാത്തതുകൊണ്ട്
ഉണ്ടായിട്ടുള്ള
അതിരൂക്ഷമായ വരള്‍ച്ച
നേരിടാനും ഇത്തരം
സ്ഥിതിവിശേഷം
ആവര്‍ത്തിക്കാതിരിക്കുന്നതിനും
നടത്തുന്ന ഇടപെടലുകള്‍
എന്തെല്ലാമാണ്;
(ബി)
വിവിധയിനം
ജലസ്രോതസ്സുകള്‍
സംരക്ഷിക്കാനും
നാശോന്മുഖമായവ
പുനരുദ്ധരിക്കാനും
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന്
അറിയിക്കാമോ;
(സി)
ജലപോഷണത്തിനും,
നീര്‍ത്തട
സംരക്ഷണത്തിനുമായി
ഹരിതകേരളം മിഷന്റെ
ഭാഗമായി എന്തെല്ലാം
പ്രവര്‍ത്തനങ്ങള്‍
ഏറ്റെടുത്തിട്ടുണ്ട്?
തൃക്കോവില്‍വട്ടം
പഞ്ചായത്തില്‍ കുടിവെളളപദ്ധതി
കമ്മീഷന് ചെയ്യുന്നതില്‍
കാലതാമസം
2530.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
തൃക്കോവില്‍വട്ടം
പഞ്ചായത്തില്‍
കുടിവെളളം
ലഭ്യമാക്കുന്നതിനുളള
പദ്ധതി കമ്മീഷന്
ചെയ്യുന്നതില്‍
ഉണ്ടായിട്ടുളള
കാലതാമസത്തിന്റെ
കാരണമെന്തെന്ന്
വ്യക്തമാക്കുമോ;
(ബി)
90
കുതിരശക്തിയുളള
പമ്പ്സെറ്റ്
സ്ഥാപിക്കുന്ന ജോലി ഏത്
ഘട്ടത്തിലാണ്;
(സി)
ഈ പദ്ധതി അടിയന്തരമായി
കമ്മീഷന്
ചെയ്യുന്നതിനുളള നടപടി
സ്വീകരിക്കുമോ?
ജല
അതോരിറ്റിയുടെ എന്‍.ഒ.സി
വാങ്ങി വിപണനം നടത്തുന്ന
കുടിവെള്ളക്കമ്പനികള്‍
2531.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജല അതോരിറ്റിയുടെ
എന്‍.ഒ.സി വാങ്ങി
വിപണനം നടത്തുന്ന
കുടിവെള്ളക്കമ്പനികള്‍
ഏതെല്ലാമെന്നും
എന്‍.ഒ.സി ഇല്ലാതെ
വിപണനം നടത്തുന്നവ
ഏതെല്ലാം എന്നും,
എന്‍.ഒ.സി ഇല്ലാതെയുള്ള
കുടിവെള്ളവിപണനം
തടയുവാന്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തെല്ലാമെന്നും
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്തിനകത്ത്
റയില്‍വേ വക
കുപ്പിവെള്ളക്കമ്പനി
എവിടെയൊക്കെയാണുള്ളത് ;
ഇതിന് ഇവര്‍
ജലമൂറ്റുന്നത്
എവിടെനിന്നാണ് ; ഇതിന്
സംസ്ഥാന സര്‍ക്കാര്‍
അനുമതി
നല്‍കിയിട്ടുണ്ടോ;
ജലപരിശോധന
നടത്തുന്നുണ്ടോ ;
ഇതുമൂലം സംസ്ഥാന
സർക്കാരിന് ലഭിക്കുന്ന
വരുമാനം എത്രയെന്ന്
വെളിപ്പെടുത്തുമോ ?
(സി)
സംസ്ഥാനത്ത്
പെപ്പ്സി തുടങ്ങിയ
ബഹുരാഷ്ട്രകമ്പനികളില്‍
ഏതെല്ലാമാണ് കുടിവെള്ള
വിപണനം
നടത്തുന്നതെന്നും അവര്‍
സംസ്ഥാനത്ത്
എവിടെയൊക്കെ നിന്നാണ്
ജലമൂറ്റുന്നത്, എത്രജലം
ദിനംപ്രതി
എടുക്കുന്നുവെന്നും
ആയതിനു സര്‍ക്കാര്‍
അനുമതി
നല്‍കിയിട്ടുണ്ടോയെന്നും
വ്യക്തമാക്കുമോ?
നദി
സംരക്ഷണ അതോറിറ്റി
രൂപീകരിക്കുന്ന കാര്യത്തിൽ
ധാരണ
2532.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
പി.കെ.ബഷീര്‍
ഡോ.എം.
കെ. മുനീര്‍
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നദികളുടെ പരിപാലന
സംരക്ഷണ
പ്രവര്‍ത്തനങ്ങള്‍ക്കായി
ഒരു നദി സംരക്ഷണ
അതോറിറ്റി
രൂപീകരിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
(ബി)
എങ്കില്‍
അതിന്റെ ഘടനയും
ഉത്തരവാദിത്വവും
സംബന്ധിച്ച്
ധാരണയായിട്ടുണ്ടോ;
എങ്കിൽ വിശദമാക്കുമോ;
(സി)
സംസ്ഥാനത്തെ
എല്ലാ ശുദ്ധജല
സ്രോതസ്സുകളുടെയും
ശുചീകരണ സംരക്ഷണ
പ്രവര്‍ത്തനങ്ങള്‍
ഏകോപിപ്പിക്കുന്നതിനും,
ഉറപ്പുവരുത്തുന്നതിനും
പര്യാപ്തമായ
വിധത്തിലുള്ള സംവിധാനം
ഏര്‍പ്പെടുത്തുമോ?
അമൃത്
പദ്ധതിയ്ക്ക് അനുവദിച്ച തുക
2533.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കുടിവെളള വിതരണം
സുഗമമാക്കുന്നതിനുളള
കേന്ദ്രാവിഷ്കൃത
പദ്ധതിയായ "അമൃത്"
പദ്ധതി
നടപ്പിലാക്കുന്നതിന്
കേന്ദ്ര സര്‍ക്കാര്‍
നാളിതുവരെ അനുവദിച്ചതും
വക
കൊള്ളിച്ചിട്ടുള്ളതുമായ
തുക എത്രയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
തുക പൂര്‍ണ്ണമായി
ചെലവഴിച്ചിട്ടുണ്ടോയെന്നും
ഇല്ലെങ്കില്‍ അതിനുളള
കാരണമെന്താണെന്നും
വ്യക്തമാക്കുമോ ?
പൈപ്പ്
ലൈന്‍ സ്ഥാപിക്കുവാന്‍
റയില്‍വേയ്ക്ക് നല്കുവാനുളള
തുക
2534.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഏലത്തൂര്‍
നിയോജക
മണ്ഡലത്തില്‍പ്പെട്ട
മത്സ്യ ഗ്രാമത്തില്‍
കുടിവെളള വിതരണത്തിനായി
വെസ്റ്റ് ഹില്‍ മുതല്‍
ഏലത്തൂര്‍ റെയില്‍വ്വേ
സ്റ്റേഷന് വരെ പൈപ്പ്
ലൈന്‍
സ്ഥാപിക്കുന്നതിനു
വേണ്ടി ഇന്ത്യന്‍
റയില്‍വേയ്ക്ക്
നല്കുവാനുളള 217841/-
രൂപ ഒടുക്കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
തുക
ഒടുക്കിയിട്ടില്ലെങ്കില്
ആയത് എന്നത്തേക്ക്
ഒടുക്കുവാന്‍
സാധിക്കുമെന്ന്
വെളിപ്പെടുത്താമോ?
ഓച്ചിറ
കുടിവെള്ള പദ്ധതി
T 2535.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓച്ചിറ
കുടിവെള്ള
പദ്ധതിയിലേക്ക് പമ്പ്
ചെയ്യുന്ന
കുടിവെള്ളത്തില്‍
ഉപ്പുവെള്ളം കലരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
പദ്ധതിയ്ക്കു വേണ്ടി
വെള്ളം പമ്പ് ചെയ്യുന്ന
സ്ഥലത്ത്
ജലസ്രോതസ്സിലേക്ക്
ഉപ്പ് വെള്ളം കലരുന്നത്
തടയുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമെന്ന്
അറിയിക്കുമോ;
(സി)
ഇതുമായി
ബന്ധപ്പെട്ട് വകുപ്പുതല
ഉദ്യോഗസ്ഥരും പാടശേഖര
സമിതി പ്രവര്‍ത്തകരും
തമ്മില്‍ നടന്ന
ചര്‍ച്ചയുടെ വിശദാംശം
ലഭ്യമാക്കുമോ?
മാടായി
കുടിവെള്ള പദ്ധതി
2536.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭരണാനുമതി
ലഭിച്ച ,കല്യാശ്ശേരി
മണ്ഡലത്തിലെ മാടായി
കുടിവെള്ള പദ്ധതിയുടെ
നിര്‍മ്മാണ പുരോഗതി
അറിയിക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി എന്നത്തേക്ക്
പൂര്‍ത്തിയാക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ?
കോള്‍
നിലങ്ങളിലെ ചിറ നിര്‍മ്മാണം
2537.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശൂര്‍
ജില്ലയിലെ കോള്‍
നിലങ്ങളിലെ കൃഷി
സുഗമമാക്കുന്നതിന്
എല്ലാ വര്‍ഷവും
ഇടിയഞ്ചിറ,
ഏനാമാക്കല്‍, മുനയം
എന്നിവിടങ്ങളിലെ
താത്കാലിക ചിറകളുടെ
നിര്‍മ്മാണത്തിനും
ചണ്ടി, കുളവാഴ എന്നിവ
നീക്കം ചെയ്യുന്നതിനും
നവംബര്‍ മാസത്തില്‍
ഇ-ടെണ്ടര്‍ നടപടികള്‍
സ്വീകരിക്കാന്‍ കഴിയും
വിധം ഫണ്ട്
ലഭ്യമാക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(ബി)
നടപ്പുവര്‍ഷം
ഫണ്ട് ലഭ്യമാക്കുവാന്‍
കാലതാമസം വന്നതുമൂലം
കൃഷി നശിച്ചിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ വിശദാംശം
ലഭ്യമാക്കുമോ ?
ഭൂഗര്‍ഭ
ജലവിതാനം ഉയര്‍ത്തുന്നതു
സംബന്ധിച്ച് പഠനം
2538.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അമിതമായ ജലചൂഷണം
ഭൂഗര്‍ഭ ജലവിതാനം
അതിഭീകരമായ വിധത്തില്‍
താഴ്നു പോകുന്നതിനു
കാരണമായി എന്നുള്ളത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ?
ജലവിതാനം
ഉയര്‍ത്തുന്നതിനായി
എന്തെങ്ങിലും
പദ്ധതികള്‍ സര്‍ക്കാര്‍
സ്വീകരിച്ചിട്ടുണ്ടോ?
(ബി)
പരാജപ്പെട്ട
കുഴല്‍ കിണര്‍
ഉപയോഗിച്ച് വെള്ളം
റീചാര്‍ജ് ചെയ്ത്
ജലവിതാനം
ഉയര്‍ത്തുന്നതിന്
സാധിക്കുമോ? ഈ
വിഷയത്തില്‍
എന്തെങ്ങിലും പഠനങ്ങള്‍
നടന്നിട്ടുണ്ടോ?
(സി)
വിതരണത്തിനായി
ഉപയോഗിക്കുന്ന
വെള്ളത്തിന്റെ
ഗുണനിലവാരം ഉറപ്പ്
വരുത്തുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദീകരിക്കാമോ?
ആലത്തൂർ
മണ്ഡലത്തിലെ കുടിവെളളക്ഷാമം
പരിഹരിക്കുന്നതിന് പദ്ധതി
T 2539.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രൂക്ഷമായ
കുടിവെളളക്ഷാമം
അനുഭവിക്കുന്ന
ആലത്തൂര്‍ നിയോജക
മണ്ഡലത്തിലെ
എരിമയ്യൂര്, ആലത്തൂര്‍
പഞ്ചായത്തുകളില്‍
കുടിവെളളക്ഷാമം
പരിഹരിക്കുന്നതിന്
എന്തെങ്കിലും
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത
പദ്ധതികള്‍ക്ക്
ഭരണാനുമതി
ലഭ്യമാക്കിയിട്ടുണ്ടോ;
(സി)
ഏത്
ജലസ്രോതസ്സ്
ഉപയോഗപ്പെടുത്തിയിട്ടാണ്
കുടിവെളളക്ഷാമം
പരിഹരിക്കാന്‍
ഉദ്ദേശിച്ചിട്ടുളളതെന്ന്
വിശദീകരിക്കാമോ?
ജപ്പാന്
കുടിവെള്ള പദ്ധതി
നിര്‍വ്വഹണത്തിന്റെ
പുരോഗതിയും കമ്മീഷനിങ്ങും
2540.
ശ്രീ.എം.
നൗഷാദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജപ്പാന്
ഇന്റര്‍നാഷണല്‍
ഏജന്‍സിയുടെ സാമ്പത്തിക
സഹായത്തോടെ സംസ്ഥാനത്ത്
നടപ്പാക്കുന്ന
കുടിവെള്ള പദ്ധതികള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഓരോ
പദ്ധതിയുടെയും അടങ്കലും
പദ്ധതി
നിര്‍വ്വഹണത്തിന്റെ
ഇപ്പോഴത്തെ അവസ്ഥയും
വിശദീകരിക്കുമോ;
(സി)
കമ്മീഷന്
ചെയ്ത പദ്ധതികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
കൊല്ലം
ജില്ലയില്‍
നടപ്പാക്കുന്ന ജപ്പാന്
കുടിവെള്ളപദ്ധതി
നിര്‍വ്വഹണത്തിന്റെ
പുരോഗതിയും, പദ്ധതിയുടെ
കമ്മീഷനിംഗ്
എന്നത്തേയ്ക്ക്
നടത്താനാണ്
ഉദ്ദേശിക്കുന്നതെന്നും
വ്യക്തമാക്കുമോ?
ബാവിക്കര
കുടിവെള്ള പദ്ധതി
2541.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ ബാവിക്കര
കുടിവെള്ള പദ്ധതിക്ക്
പുതുക്കിയ
എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കുമോ;
(ബി)
ആയതിന്
പുതുക്കിയ ഭരണാനുമതി
നല്‍കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?
മലപ്പുറം
മണ്ഡലത്തിലെ ശുദ്ധജലക്ഷാമം
2542.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
മണ്ഡലത്തിലെ
ശുദ്ധജലക്ഷാമം
പരിഹരിക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രധാന
ജലസ്രോതസ്സുകളായ
ചാലിയാര്‍,
കടലുണ്ടിപ്പുഴ
എന്നിവിടങ്ങളില്‍ പുതിയ
തടയണകള്‍ (ചെക്ക് ഡാം)
നിര്‍മ്മിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍
എവിടെയെല്ലാമാണെന്ന്
അറിയിക്കുമോ;
(സി)
നിലവിലുളള
തടയണകള്‍ വഴി ജലക്ഷാമം
പരിഹരിക്കുവാന്‍
സാധിക്കുന്നുണ്ടോ;
(ഡി)
മണ്ഡലത്തിലെ
ഏതെങ്കിലും തടയണകളില്‍
റിപ്പയര്‍ ജോലികള്‍
നടക്കുന്നുണ്ടോ;
എങ്കില്‍ എവിടെയെല്ലാം;
പ്രസ്തുത പണികള്‍
എന്നത്തേക്ക്
പൂര്‍ത്തീകരിക്കുവാന്‍
സാധിക്കുമെന്ന്
വെളിപ്പെടുത്തുമോ?
അയിരൂര്‍-കാഞ്ഞിറ്റുകര
ശുദ്ധജലവിതരണ പദ്ധതി
2543.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അയിരൂര്‍-കാഞ്ഞിറ്റുകര
ശുദ്ധജലവിതരണ
പദ്ധതിയുടെ നിര്‍മ്മാണ
പ്രവൃത്തികള്‍
ആരംഭിച്ചത് എന്നാണെന്നു
പറയാമോ; ഇതിന്റെ
ആദ്യഘട്ടത്തിനായി എത്ര
രൂപയാണ്
ചെലവഴിച്ചതെന്നും
എന്തൊക്കെ
പ്രവൃത്തികളാണ്
ഇപ്പോള്‍
പൂര്‍ത്തീകരിച്ചതെന്നും
ഇനി എന്തൊക്കെ
പ്രവൃത്തികളാണ്
പൂര്ത്തീകരിക്കാനുളളതെന്നും
വ്യക്തമാക്കാമോ;
(ബി)
പദ്ധതിയുടെ
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട്
എന്തെങ്കിലും തടസ്സം
നേരിടുന്നുണ്ടോ;
എങ്കില്‍ എന്താണെന്നും
ഇത് പരിഹരിക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്നും
വിശദമാക്കാമോ;
(സി)
പദ്ധതി
എന്ന് കമ്മീഷന്
ചെയ്യാനാകുമെന്ന്
പറയാമോ?
കൊമ്മള്ളി
- മുല്ലപ്പള്ളി കുടിവെള്ള
പദ്ധതി
2544.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാദാപുരം
മണ്ഡലത്തിലെ എടച്ചേരി
പഞ്ചായത്തില്‍ ജലനിധി
വഴിയുള്ള കൊമ്മള്ളി -
മുല്ലപ്പള്ളി ഗുണഭോക്തൃ
കുടിവെള്ള പദ്ധതി
എന്നത്തേക്ക് കമ്മീഷന്
ചെയ്യാന്‍ കഴിയുമെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി കമ്മീഷന്
ചെയ്യാന്‍
വൈകുന്നതിന്റെ കാരണം
വിശദമാക്കാമോ?
പാറപ്പുറം
മിനി വാട്ടര്‍ സപ്ലെെ സ്കീം
2545.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചേലക്കര
നിയോജകമണ്ഡലം ആസ്തി
വികസന സ്കീം 2015-16
-ല്‍ നിന്നും 24 ലക്ഷം
രൂപയുടെ ഭരണാനുമതി
നല്കിയതും കേരള
വാട്ടര്‍
അതോറിറ്റിയ്ക്ക്
നിര്‍മ്മാണ ചുമതല
നല്കിയതുമായ പാഞ്ഞാള്‍
പഞ്ചായത്ത് വാര്‍ഡ് 12
പാറപ്പുറം മിനി
വാട്ടര്‍ സപ്ലെെ സ്കീം
പ്രവൃത്തി ഇതുവരെയും
ആരംഭിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ടി
പ്രവൃത്തി
ആരംഭിക്കുന്നതിനുള്ള
കാലതാമസം
വ്യക്തമാക്കുമോ;
(സി)
ഭരണാനുമതി
നല്കി ഒരു വര്‍ഷം
കഴിഞ്ഞിട്ടും പ്രവൃത്തി
ആരംഭിക്കാന്‍
കഴിയാത്തതും പദ്ധതി
പ്രദേശത്ത് അതിരൂക്ഷമായ
കുടിവെളളക്ഷാമം
അനുഭവപ്പെടുന്നതും
കണക്കിലെടുത്ത്
അടിയന്തരമായി പ്രവൃത്തി
പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുവാന്‍
വാട്ടര്‍ അതോറിറ്റി
തൃശൂര്‍ ഡിവിഷന് കര്‍ശന
നിര്‍ദ്ദേശം
നല്‍കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ;വിശദമാക്കുമോ?
കാളിപ്പാറ
കുടിവെള്ള പദ്ധതി
2546.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയിലെ
നെയ്യാറ്റിന്‍കര,
കാട്ടാക്കട
താലൂക്കുകളില്‍
കുടിവെള്ളമെത്തിക്കുന്നതിനുള്ള
കാളിപ്പാറ
കുടിവെള്ളപദ്ധതി
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ;
(ബി)
പമ്പ്ഹൗസിലേക്കുള്ള
വൈദ്യുതി
എത്തിക്കുന്നതിന്
എന്തെങ്കിലും
തടസ്സമുണ്ടോ;
ഉണ്ടെങ്കില്‍
അടിയന്തരമായി പ്രസ്തുത
പണി പൂര്‍ത്തിയാക്കി
കുടിവെള്ളക്ഷാമത്തിന്
പരിഹാരം കാണുമോ ?
കുടിവെള്ള
വിതരണത്തിന് ലൈസന്‍സ്
2547.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ടാങ്കറുകളിലെ
കുടിവെള്ള വിതരണത്തിന്
വ്യക്തികള്‍ക്കോ
സ്ഥാപനങ്ങള്‍ക്കോ
ലൈസന്‍സ്
നല്‍കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
ഓരോ
ജില്ലയിലും
കുടിവെള്ളവിതരണത്തിനായി
എത്രപേര്‍ക്ക് ലൈസന്‍സ്
നല്‍കിയിട്ടുണ്ട്;
വിശദമാക്കുമോ;
(സി)
പ്രസ്തുത
ലൈസന്‍സുള്ളവര്‍ വിതരണം
ചെയ്യുന്ന
കുടിവെള്ളത്തിന്റെ
ഗുണനിലവാരം
പരിശോധിക്കുന്നതിന്
എന്തെല്ലാം
സംവിധാനങ്ങളാണുള്ളത്;
(ഡി)
ഉപയോഗയോഗ്യമല്ലാത്ത
കുടിവെള്ളം വിതരണം
ചെയ്തതിന്റെ പേരില്‍
എത്ര വിതരണക്കാരുടെ
ലൈസന്‍സ്
റദ്ദാക്കിയിട്ടുണ്ട്;
ജില്ല തിരിച്ച്
വിശദാംശം നല്‍കുമോ?
ബേപ്പൂര്‍
മണ്ഡലത്തിലെ ജപ്പാന്
കുടിവെള്ള പദ്ധതി
2548.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബേപ്പൂര്‍
നിയോജക മണ്ഡലത്തിലെ
ജപ്പാന്
കുടിവെള്ളപദ്ധതിയുടെ
പ്രവൃത്തികള്‍
എത്രത്തോളം
പൂര്‍ത്തിയായി എന്ന്
വ്യക്തമാക്കുമോ;
(ബി)
ഏതെല്ലാം
പ്രദേശങ്ങളില്‍
കുടിവെള്ള കണക്ഷന്
നല്‍കുന്നതിനുള്ള
അപേക്ഷകള്‍
സ്വീകരിച്ചു; എത്ര
കണക്ഷന് നല്കി;
വിശദമാക്കുമോ;
(സി)
അപേക്ഷകള്‍
സ്വീകരിക്കുന്നതിന്
ഏതെങ്കിലും
തദ്ദേശസ്വയംഭരണ
സ്ഥാപനത്തിന് അനുവാദം
നല്‍കിയിട്ടുണ്ടോ;
(ഡി)
വെള്ളമെത്തിയ
പ്രദേശങ്ങളില്‍
കണക്ഷന്
നല്‍കുന്നതിനുള്ള നടപടി
ത്വരിതപ്പെടുത്തുമോ;വ്യക്തമാക്കുമോ?
ആലത്തൂര്‍
മണ്ഡലത്തിലെ കുടിവെള്ള
പദ്ധതികള്‍
2549.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അതിരൂക്ഷമായ
കുടിവെള്ളക്ഷാമം
നേരിടുന്ന
സാഹചര്യത്തില്‍
ആലത്തൂര്‍ മണ്ഡലത്തില്‍
പുതുതായി കുടിവെള്ള
പദ്ധതികള്‍
ആരംഭിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
എങ്കില്‍
അവ ഏതെല്ലാമെന്നും
എപ്പോള്‍
തുടങ്ങുമെന്നും
വിശദമാക്കുമോ?
കുടിവെള്ള
സുരക്ഷയ്ക്കായി പുതിയ പെെപ്പ്
ലെെനുകള്‍
2550.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായംകുളം
മണ്ഡലത്തില്‍ ശുദ്ധജല
വിതരണത്തിനായി വാട്ടര്‍
അതോറിറ്റി
സ്ഥാപിച്ചിട്ടുള്ള
പെെപ്പുകള്‍
കാലപ്പഴക്കത്താല്‍
ജീര്ണ്ണാവസ്ഥയിലായിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
പുതിയ പെെപ്പ്
ലെെനുകള്‍ സ്ഥാപിച്ച്
കുടിവെള്ള സുരക്ഷ
ഉറപ്പാക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വിശദമാക്കാമോ?
കടല്‍വെളളം
ശുദ്ധീകരിക്കുന്ന
ഡീസാലിനേഷന്‍ പ്ലാന്റ്
2551.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടല്‍വെളളം
ശുദ്ധീകരിച്ച്
ഉപയോഗപ്രദമാക്കുന്ന
ഡീസാലിനേഷന്‍ പ്ലാന്റ്
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്നുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
എവിടെയൊക്കെയാണെന്നും,
പദ്ധതി സംബന്ധിച്ചും
ചെലവഴിച്ച തുക
എത്രയാണെന്നും
വിശദീകരിക്കുമോ;
(സി)
കാസര്‍ഗോഡ്
നിയോജക മണ്ഡലത്തിലെ
ശുദ്ധജലക്ഷാമം
പരിഹരിക്കാന്‍
ഡീസാലിനേഷന്‍ പ്ലാന്റ്
സ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
ഉണ്ടെങ്കില്‍
ഇതു സംബന്ധിച്ച നടപടി
വിശദീകരിക്കുമോ?
കുളത്തൂര്‍
- കാരോട് കുടിവെള്ള പദ്ധതി
2552.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2017-18
ബഡ്ജറ്റില്‍
ഉള്‍പ്പെടുത്തിയ
കുളത്തൂര്‍ - കാരോട്
കുടിവെള്ള പദ്ധതിയുടെ
ഡി.പി.ആര്
പൂര്‍ത്തിയായിട്ടുണ്ടോ;
(ബി)
പ്രസ്തുത
കുടിവെള്ളപദ്ധതി ഈ
വര്‍ഷം ആരംഭിക്കുവാന്‍
കഴിയുമോ എന്ന്
വ്യക്തമാക്കുമോ ?
കുറത്തികാട്
കുടിവെളള പദ്ധതി
2553.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുറത്തികാട്
കുടിവെളള പദ്ധതിയുടെ
തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായി
റെയില്‍വേ നല്കിയ
അനുമതിയുടെയും
സ്വീകരിച്ച
തുടര്‍നടപടികളുടെയും
വിശദാംശം
ലഭ്യമാക്കുമോ;
(ബി)
അടിയന്തരമായി
പ്രസ്തുത പ്രവൃത്തി
ആരംഭിക്കുന്നതിനുളള
നടപടി സ്വീകരിക്കുമോ?
കടല്‍വെള്ളം
ശുദ്ധീകരിച്ച് കുടിവെള്ളം
2554.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗള്‍ഫ്
നാടുകളിൽ കടല്‍വെള്ളം
ശുദ്ധീകരിച്ച്
കുടിവെള്ളമായി
ഉപയോഗിക്കുന്നതായുള്ള
മാധ്യമ വാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദവിവരം
നല്‍കുമോ;
(ബി)
കേരളത്തിലെ
രൂക്ഷമായ വരള്‍ച്ചയുടെ
പശ്ചാത്തലത്തില്‍
കായലില്‍ നിന്നും
(വേമ്പനാട് കായല്‍
പോലുള്ളവ) കടലില്‍
നിന്നും നൂതന
സാങ്കേതികവിദ്യ
ഉപയോഗിച്ച് കുടിവെള്ളം
ലഭ്യമാക്കുവാന്‍ നടപടി
സ്വീകരിയ്ക്കുമോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ?
കുടിവെള്ളത്തിന്റെ
ഗുണനിലവാരം ഉറപ്പ്
വരുത്തുന്നതിന് നടപടി
2555.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുടിവെള്ളത്തിന്റെ
ഗുണനിലവാരം ഉറപ്പ്
വരുത്തുന്നതിനായി
എന്തെല്ലാം നടപടികളാണ്
സീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കുമോ;
(ബി)
കുടിവെള്ള
ടാങ്കറുകളുടെ ഉള്‍വശം
ബിനുമിനാസ്റ്റിംഗ്
പോലുള്ള കോട്ടിംഗ്
നിര്‍ബന്ധമാക്കാനും
കുടിവെള്ളത്തിനും മറ്റ്
ആവശ്യങ്ങള്‍ക്കും
ഉപയോഗിക്കുന്ന
ടാങ്കറുകളെ
വേര്‍തിരിച്ചറിയാനായി
ലേബല്‍ സംവിധാനം
ഏര്‍പ്പെടുത്താനും
നടപടി സ്വീകരിക്കുമോ;
(സി)
പാലക്കാട്
ജില്ലയിലെ കുടിവെള്ള
ക്ഷാമം പരിഹരിക്കാനായി
എത്ര തുക
നീക്കിവച്ചിട്ടുണ്ട്;
മറ്റു ജില്ലകള്‍ക്ക്
നീക്കിവച്ചതിനെക്കാള്‍
തുക കുറവാണെങ്കില്‍
അതിനുള്ള കാരണം
വ്യക്തമാക്കാമോ?
വര്‍ദ്ധിച്ചുവരുന്ന
ജല മലിനീകരണം
നിയന്ത്രിക്കുന്നതിനുള്ള
വ്യത്യസ്ത നിലപാട്
2556.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വര്‍ദ്ധിച്ചുവരുന്ന ജല
മലിനീകരണവും അതിന്റെ
കാരണങ്ങളും സംബന്ധിച്ച്
പഠനം
നടത്തിയിട്ടുണ്ടോ;വിശദമാക്കുമോ;
(ബി)
മലിനീകരണം
കുറയ്ക്കുന്നതിനും
നിയന്ത്രിക്കുന്നതിനും
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കിയിരിക്കുന്നതെന്ന്
വിശദമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതി
നടപ്പിലാക്കുന്നതില്‍
മുന്‍സര്‍ക്കാരില്‍
നിന്നും വ്യത്യസ്തമായ
എന്തു നിലപാടാണ് ഈ
സര്‍ക്കാര്‍
സ്വീകരിച്ചിരിക്കുന്നത്;
വിശദമാക്കുമോ ?
ഉപയോഗയോഗ്യമല്ലാത്ത
കുടിവെള്ളവിതരണവും അമിതവിലയും
തടയുവാന്‍ സ്വീകരിച്ച
നടപടികള്‍
2557.
ശ്രീ.പി.ടി.
തോമസ്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രൂക്ഷമായ
കുടിവെള്ളക്ഷാമം
പരിഹരിക്കുന്നതിനായി
എത്ര തുക
അനുവദിച്ചിട്ടുണ്ടെന്നും
അതില്‍ നാളിതുവരെ എത്ര
തുക ചെലവാക്കിയെന്നും
ജില്ല തിരിച്ചുള്ള
കണക്കുകള്‍
വ്യക്തമാക്കുമോ;
(ബി)
കുടിവെള്ള
ക്ഷാമത്തിന്റെ മറവില്‍
സ്വകാര്യ വ്യക്തികള്‍
ഉപയോഗയോഗ്യമല്ലാത്ത
കുടിവെള്ളം വിതരണം
ചെയ്യുന്നതും അമിത വില
ഈടാക്കി ജനങ്ങളെ ചൂഷണം
ചെയ്യുന്നതും തടയുവാന്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
അറിയിക്കുമോ?