സ്ഥാപനങ്ങള്‍ക്കും
ട്രസ്റ്റുകള്‍ക്കും നല്കിയ
ഭൂമിയുടെ വിനിയോഗം
2416.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ഇ.കെ.വിജയന്
,,
ആര്. രാമചന്ദ്രന്
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്ഥാപനങ്ങള്‍ക്കും
ട്രസ്റ്റുകള്‍ക്കും
നല്കിയ ഭൂമിയുടെ
വിനിയോഗം സംബന്ധിച്ച്
ഓഡിറ്റ് നടത്തുന്നതിന്
നീക്കമുണ്ടോ; എങ്കിൽ
വ്യക്തമാക്കുമോ;
(ബി)
കേന്ദ്ര
പൊതുമേഖലാ സ്ഥാപനങ്ങള്‍
വിറ്റഴിച്ച്
ലാഭമുണ്ടാക്കുകയെന്ന
കേന്ദ്ര സര്‍ക്കാര്‍
നയത്തിന്റെ ഫലമായി, അവ
വില്ക്കുമ്പോള്,
സംസ്ഥാന സര്‍ക്കാര്‍
നല്കിയ ഭൂമി
അന്യാധീനപ്പെടുന്നത്
തടയുന്നതിന് നടപടി
സ്വീകരിക്കുമോ;
(സി)
സർക്കാർ
നല്കിയ ഭൂമി
വ്യവസ്ഥകള്‍ക്ക്
വിരുദ്ധമായി ഉപയോഗിച്ചു
എന്ന് കണ്ടെത്തിയാല്‍
അവ
തിരിച്ചുപിടിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
കരുവന് തുരുത്തി വില്ലേജിലെ
നീര്‍ത്തടം മണ്ണിട്ടു നികല്
2417.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ കരുവന്
തുരുത്തി വില്ലേജില്‍
വര്‍ഷങ്ങളായി
പൊതുജനങ്ങള്‍
ഉപയോഗിക്കുന്ന
നീര്‍ത്തടം (ചെന)
മണ്ണിട്ടു
നികത്തുന്നതിനെതിരെയുളള
പരാതി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എന്തു നടപടി
സ്വീകരിച്ചു;
(ബി)
റീസര്‍വ്വെ
133/A1 ല്‍ പെട്ട
ഉടമസ്ഥനില്ലാത്ത സ്ഥലം
വ്യാജരേഖയുണ്ടാക്കി
നികുതിയടച്ചത്
പരിശോധിച്ചിട്ടുണ്ടോ;
(സി)
ഇൗ
സ്ഥലം ഏറ്റെടുത്ത്
പൂര്‍വ്വസ്ഥിതിയിലാക്കുന്നതിനും
പൊതുജനങ്ങള്‍ക്ക്
ഉപയോഗയോഗ്യമാക്കുന്നതിനും
വേണ്ട നടപടി
സ്വീകരിക്കുമോ?
ദേവികുളം താലൂക്കില്‍ നല്കിയ
പട്ടയം സാധൂകരിക്കുന്നതിന്
നടപടി
T 2418.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നായനാര്‍
സര്‍ക്കാര്‍ 1999-ല്‍
ദേവികുളം താലൂക്കില്‍
നല്കിയ
പട്ടയങ്ങള്‍ക്ക് റവന്യൂ
വകുപ്പ് കരം
സ്വീകരിക്കാത്തതിനാലും
പട്ടയ സാധൂകരണം
നടത്താത്തതിനാലും
നിരവധി കുടുംബങ്ങള്‍
ബുദ്ധിമുട്ട്
അനുഭവിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഉണ്ടെങ്കില്‍
അവ പരിഹരിക്കാന്‍ എന്ത്
നടപടിയാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
ഇല്ലെങ്കില്‍
അവ പരിശോധിച്ച്
ആവശ്യമായ നടപടി ഉടന്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
മാവേലിക്കര മണ്ഡലത്തില്‍
ടാങ്കറുകളില്‍ വിതരണം
ചെയ്യുന്ന ജലത്തിന്റെ അളവ്
2419.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തില്‍
ടാങ്കറുകളില്‍ വിതരണം
ചെയ്യുന്ന ജലത്തിന്റെ
അളവ്
വര്‍ദ്ധിപ്പിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
(ബി)
ഇതിനായി
ആവശ്യപ്പെട്ടിട്ടുള്ള
പഞ്ചായത്തുകളുടെ
ശുപാര്‍ശ
ലഭിച്ചിട്ടുണ്ടോ?
മൂന്നാറില്‍ ഭൂമി
കയ്യേറ്റക്കാരുടെ പട്ടിക
തയ്യാറാക്കുന്നതിന് നടപടി
2420.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൂന്നാറില്‍
റവന്യുവകുപ്പിന്റെ
നേതൃത്വത്തില്‍ ഭൂമി
കയ്യേറ്റക്കാരുടെ
പട്ടിക
തയ്യാറാക്കുന്നതിനുള്ള
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
(ബി)
ഇതിനായി
പ്രത്യേക സംഘത്തെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
എങ്കിൽ വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ?
ഭൂരഹിതർക്ക് സര്‍ക്കാര്‍
മിച്ചഭൂമി നല്‍കുന്നതിന്
നടപടി
2421.
ശ്രീ.പി.
ഉണ്ണി
,,
കെ.കുഞ്ഞിരാമന്
,,
പി.വി. അന്‍വര്‍
,,
കെ. കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഏതെല്ലാം
ജില്ലകളിലാണ്
സര്‍ക്കാര്‍ മിച്ചഭൂമി
കണ്ടെത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഭൂരഹിതരായ
ആളുകള്‍ എത്രയുണ്ടെന്ന്
കണക്കാക്കിയിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
ഭൂരഹിതരായവരില്‍
ഏറ്റവും
അര്‍ഹരായവര്‍ക്ക്
കണ്ടെത്തിയ മിച്ച ഭൂമി
നല്‍കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിയ്ക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
വരള്‍ച്ച വിലയിരുത്തുന്നതിന്
കേന്ദ്രസംഘത്തിന്റെ
സന്ദര്‍ശനം
2422.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
ഐ.സി.ബാലകൃഷ്ണന്
,,
റോജി എം. ജോണ്‍
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വരൾച്ചാ സ്ഥിതിവിശേഷം
വിലയിരുത്തുന്നതിന്
കേന്ദ്രസംഘം സംസ്ഥാനം
സന്ദര്‍ശിച്ചിട്ടുണ്ടോ;
(ബി)
എങ്കിൽ അവരുടെ
പ്രാഥമികവിലയിരുത്തലെന്തെന്നും
എത്ര തുകയാണ്
കേന്ദ്രസഹായമായി അവര്‍
ശിപാര്‍ശ ചെയ്തതെന്നും
വെളിപ്പെടുത്തുമോ?
കാരാപ്പുഴ പദ്ധതിയുമായി
ബന്ധപ്പെട്ട ലാന്റ്
അക്വിസിഷന്‍ ഓഫീസ്
2423.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വയനാട്
ജില്ലയിലെ കാരാപ്പുഴ
പദ്ധതിയുമായി
ബന്ധപ്പെട്ട്
പ്രവര്‍ത്തിക്കുന്ന
ലാന്റ് അക്വിസിഷന്‍
ഓഫീസ്
നിര്‍ത്തലാക്കുന്നതു
സംബന്ധിച്ച നടപടികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ലാന്റ്
അക്വിസിഷന്‍ സംബന്ധമായ
പ്രവര്‍ത്തനങ്ങള്‍
കാരാപ്പുഴ പദ്ധതി
പ്രദേശത്ത്
പൂര്‍ത്തീകരിച്ചിട്ടുണ്ടോ?
മൂന്നാര്‍, ദേവികുളം,
ഉടുമ്പന്‍ചോല താലൂക്കുകളിലെ
സര്‍ക്കാര്‍ഭൂമി കൈയ്യേറ്റം
2424.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
അടൂര്‍ പ്രകാശ്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൂന്നാര്‍
മേഖലയിലും, ദേവികുളം,
ഉടുമ്പന്‍ചോല
താലൂക്കുകളിലും
വ്യാപകമായ സര്‍ക്കാര്‍
ഭൂമി കൈയ്യേറ്റം
ഉണ്ടായതായി
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(സി)
വന്‍കിട
കൈയ്യേറ്റങ്ങള്‍ മാത്രം
തല്ക്കാലം
ഒഴിപ്പിച്ചാല്‍
മതിയെന്ന്
തീരുമാനിച്ചിട്ടുണ്ടോ;
(ഡി)
കൈയ്യേറ്റം
ഒഴിപ്പിക്കുന്ന റവന്യൂ
ഉദ്യോഗസ്ഥര്‍ക്ക് നേരെ
നടക്കുന്ന അക്രമങ്ങളുടെ
പശ്ചാത്തലത്തില്‍
കൂടുതല്‍ പോലീസ് സഹായം
ആവശ്യപ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍
ആഭ്യന്തര വകുപ്പ്
സഹായകമായ നിലപാടാണോ
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കുമോ ?
ജയശ്രീയുടെ അവകാശ
സര്‍ട്ടിഫിക്കറ്റിനുള്ള
അപേക്ഷ
2425.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അവകാശ സർട്ടിഫിക്കറ്റ്
ലഭിക്കുന്നതിനായി
ശ്രീമതി. ജയശ്രീ.
വടക്കുംകര പുത്തന്‍
വീട്, പെരുഞ്ചിറക്കോണം,
തുണ്ടത്തില്‍ പി.ഒ,
കാര്യവട്ടം,
തിരുവനന്തപുരം
G3/6601/2017
DTD.18/01/2017 -ല്‍
നല്കിയ നിവേദനത്തില്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
ഈ
അപേക്ഷയിന്മേൽ
തീര്പ്പുകല്പ്പിക്കുന്നതിലുണ്ടായ
കാലതാമസത്തിന് കാരണം
വ്യക്തമാക്കാമോ ;
(സി)
പ്രസ്തുത
സര്‍ട്ടിഫിക്കറ്റ്
എന്നേക്ക് വിതരണം
ചെയ്യുമെന്ന്
അറിയിക്കാമോ; ഈ അപേക്ഷ
സര്‍ക്കാര്‍
പ്രസ്സിലേക്ക്
കൈമാറിയിട്ടുണ്ടോ ;
ഇല്ലെങ്കിൽ കാരണം
അപേക്ഷകയെ
അറിയിച്ചിട്ടുണ്ടോ ;
ഇതുസംബന്ധിച്ച വിശദാംശം
വെളിപ്പെടുത്തുമോ ?
കൃഷിക്കാര്‍ക്ക് നഷ്ടപരിഹാരം
നല്‍കുന്നതിന് റവന്യൂ വകുപ്പ്
കൈക്കൊണ്ട നടപടി
2426.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അതിരൂക്ഷമായ
വരള്‍ച്ചയിലും ശക്തമായ
വേനല്‍ മഴയിലും ഉണ്ടായ
കൃഷിനാശം റവന്യൂവകുപ്പ്
പരിശോധിക്കുകയുണ്ടായോ;
(ബി)
എങ്കില്‍
എത്ര രൂപയുടെ കൃഷിനാശം
ഈ രണ്ട് കാര്യങ്ങളുമായി
ബന്ധപ്പെട്ട്
സംസ്ഥാനത്തുണ്ടായിട്ടുണ്ട്;
(സി)
ജില്ല
തിരിച്ചുള്ള കണക്ക്
വ്യക്തമാക്കുമോ;
(ഡി)
കൃഷിക്കാര്‍ക്ക്
നഷ്ടപരിഹാരം
നല്‍കുന്നതിന് റവന്യൂ
വകുപ്പ് എന്തൊക്കെ
നടപടികള്‍ കൈക്കൊള്ളും;
വിശദാംശങ്ങള്‍
നല്‍കുമോ?
''സമക്ഷം''
ജനസമ്പര്‍ക്ക പരിപാടി
2427.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജില്ലാ
തലത്തില്‍ കളക്ടറുടെ
നേതൃത്വത്തില്‍
കാസര്‍കോട് ജില്ലയില്‍
നടത്തിയ ''സമക്ഷം''
ജനസമ്പര്‍ക്ക
പരിപാടിയില്‍ ലഭ്യമായ
അപേക്ഷകള്‍ എത്രയാണ്;
(ബി)
ഓരോ
ഇനത്തിലും ലഭ്യമായ
അപേക്ഷകളുടേയും
തീര്‍പ്പ് കല്‍പ്പിച്ച
അപേക്ഷകളുടെയും എണ്ണം
വ്യക്തമാക്കുമോ;
(സി)
തീര്‍പ്പു
കല്പ്പിക്കാന്
ബാക്കിയുള്ള
അപേക്ഷകളിന്മേല്
കൈക്കൊണ്ട നടപടിയും ഇവ
എന്നത്തേക്ക്
തീര്‍പ്പുകല്‍പ്പിക്കപ്പെടും
എന്നും വ്യക്തമാക്കുമോ;
(ഡി)
"സമക്ഷം"
പരിപാടിയില്‍ ചികിത്സാ
ധനസഹായ ഇനത്തില്‍ എത്ര
തുക
അനുവദിച്ചിട്ടുണ്ടെന്ന്
ജില്ല തിരിച്ചുള്ള
കണക്ക് നല്‍കാമോ?
റീ-സര്‍വ്വേ
2428.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റീ-സര്‍വ്വേ
പൂര്‍ത്തിയാക്കാത്ത
വില്ലേജുകളില്‍
അടിസ്ഥാന രേഖകളായ
സെറ്റില്‍മെന്റ്
രജിസ്റ്റര്‍,
ബി.റ്റി.ആര്., ഫീല്‍ഡ്
മെഷര്‍മെന്റ് ബുക്ക്,
ലിത്തോ പ്ലാന്‍ എന്നിവ
ലഭ്യമല്ലാത്ത വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
രേഖകള്‍ ആര്.ഡി.ഒ.,
കളക്ട്രേറ്റ്, സര്‍വ്വേ
വിഭാഗം
എന്നിവിടങ്ങളില്‍
ലഭ്യമാണെന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
സാധാരണ
ജനങ്ങളുടെ
ബുദ്ധിമുട്ടുകള്‍
പരിഹരിക്കുന്നതിനായി ഈ
രേഖകളുടെ പകര്‍പ്പുകള്‍
വില്ലേജ് ഓഫീസുകളില്‍
ലഭ്യമാക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
കേരള
നെല്‍വയല്‍-തണ്ണീര്‍തട
സംരക്ഷണ നിയമം
2429.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2008-ലെ
കേരള
നെല്‍വയല്‍-തണ്ണീര്‍തട
സംരക്ഷണ നിയമമനുസരിച്ച്
നികത്തപ്പെട്ട
തണ്ണീര്‍തടങ്ങള്‍
പൂര്‍വ്വസ്ഥിതിയിലാക്കുന്നതിന്റെ
മുന്നോടിയായി വരുന്ന
ചെലവുകള്‍
വഹിക്കുന്നതിന് മതിയായ
തുക ലഭ്യമല്ലാത്ത
അവസ്ഥയുണ്ടെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
തണ്ണീർത്തടങ്ങൾ
പൂര്വ്വസ്ഥിതിയിലാക്കുന്നതിനു
ചെലവ് വരുന്ന തുക
ബന്ധപ്പെട്ട
കക്ഷിയില്‍നിന്നും
റവന്യു റിക്കവറിയായും
മറ്റും ഈടാക്കാം എന്നതു
കണക്കിലെടുത്ത് ഭൂമി
പൂര്‍വ്വസ്ഥിതിയിലാക്കുന്നതിന്
ആവശ്യമായ തുക
മുന്‍കൂട്ടി
ലഭ്യമാക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ; എങ്കിൽ
വിശദാംശം
വ്യക്തമാക്കുമോ?
പട്ടയ
വിതരണം
പൂര്‍ത്തിയാക്കിയിട്ടുള്ള
ജില്ലകൾ
2430.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഏതെല്ലാം ജില്ലകളില്‍
പട്ടയ വിതരണം
പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും
ഏതെല്ലാം ജില്ലകളില്‍
പൂര്‍ത്തീകരിച്ചിട്ടില്ല
എന്നും വ്യക്തമാക്കുമോ;
(ബി)
എന്നത്തേക്ക്
പട്ടയ വിതരണം
പൂര്‍ത്തീകരിക്കാനാവുമെന്നാണ്
സർക്കാർ
പ്രതീക്ഷിക്കുന്നത് ?
പുതിയ
വില്ലേജ്
രൂപീകരിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
2431.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
ആകെ എത്ര വില്ലേജ്
ഓഫീസുകള്‍ ഉണ്ട്;
(ബി)
ഒരു
വില്ലേജില്‍ പരമാവധി
ജനസംഖ്യ എത്രവരെ
ആകാമെന്ന്
നിജപ്പെടുത്തിയിട്ടുണ്ടോ;
(സി)
ഒരു
വില്ലേജിനെ വിഭജിച്ച്
പുതിയ വില്ലേജ്
രൂപീകരിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍
എന്തൊക്കെയാണെന്ന്
വെളിപ്പെടുത്തുമോ ?
റവന്യു
വകുപ്പില്‍ നിന്നും എല്ലാ
സര്‍ട്ടിഫിക്കറ്റുകളും
ഓണ്‍ലെെനായി
ലഭ്യമാക്കുന്നതിന് നടപടി
2432.
ശ്രീ.സി.കൃഷ്ണന്
,,
പി.കെ. ശശി
,,
മുരളി പെരുനെല്ലി
,,
ജോര്‍ജ് എം. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റവന്യു
വകുപ്പില്‍ നിന്നും
എല്ലാ
സര്‍ട്ടിഫിക്കറ്റുകളും
ഓണ്‍ലെെനായി
ലഭ്യമാക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
നിലവില്‍
ഏതെല്ലാം
സര്‍ട്ടിഫിക്കറ്റുകളാണ്
ഓണ്‍ലെെനായി
ലഭിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
വകുപ്പില്‍ നിന്നും
നല്കുന്ന ജാതി
സര്‍ട്ടിഫിക്കറ്റിന്റെയും
വരുമാന
സര്‍ട്ടിഫിക്കറ്റിന്റെയും
കാലാവധി
വര്‍ദ്ധിപ്പിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശം
നല്‍കുമോ;
(ഡി)
നേറ്റിവിറ്റി
സര്‍ട്ടിഫിക്കറ്റിന്റെ
കാലാവധി
ആജീവനാന്തമാക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ?
പട്ടയം
നൽകിയവരുടെ എണ്ണം
2433.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം എത്ര
പേര്‍ക്ക് പട്ടയം
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
പട്ടയം
അനുവദിക്കുന്നതിന്റെ
മാനദണ്ഡങ്ങള്‍
2434.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടയം
അനുവദിക്കുന്നതിന്റെ
മാനദണ്ഡങ്ങള്‍
സംബന്ധിച്ച വിശദാംശം
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
അപേക്ഷ
സമര്‍പ്പിച്ച് എത്ര
ഹിയറിംഗിന് ശേഷമാണ്
പട്ടയം
അനുവദിക്കുന്നതെന്ന്
വിശദമാക്കുമോ;
(സി)
അപേക്ഷകരുടെ
സീനിയോറിറ്റി
ഉറപ്പുവരുത്തുന്നതിനുള്ള
കര്‍ശന നടപടികള്‍
സ്വീകരിക്കുമോ;എങ്കിൽ
വിശദാംശം നല്‍കുമോ?
ആക്കുളം
കായലിലെ കയ്യേറിയഭൂമി
ഒഴിപ്പിച്ചെടുക്കുന്നതിന്
നടപടി
2435.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആക്കുളം
കായലിലെ കയ്യേറ്റ ഭൂമി
എത്രയാണെന്ന്
കണക്കാക്കിയിട്ടുണ്ടോ;
(ബി)
ആക്കുളം
കായലിലെ കയ്യേറ്റം
തടയുന്നതിനും കയ്യേറിയ
ഭൂമി
ഒഴിപ്പിച്ചെടുക്കുന്നതിനും
ഈ സര്‍ക്കാര്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
ആക്കുളം
കായലിലേയ്ക്ക് വെള്ളം
ഒഴികിയെത്തുന്ന
കൈത്തോടും
തണ്ണീര്‍തടവും
നികത്തുന്നത് തടയാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്?
മണലൂര്‍
മണ്ഡലത്തിലെ റോഡുകളുടെ പുനര്‍
നിര്‍മ്മാണം
2436.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മണലൂര്‍
മണ്ഡലത്തിലെ ഏതെല്ലാം
റോഡുകളുടെ പുനര്‍
നിര്‍മ്മാണത്തിന് ഫ്ലഡ്
ഫണ്ടില്‍
ഉള്‍പ്പെടുത്തി തുക
അനുവദിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
പ്രസ്തുത
റോഡുകളുടെ നിര്‍മ്മാണ
പുരോഗതി സംബന്ധിച്ച
വിശദാംശം ലഭ്യമാക്കുമോ?
അനധികൃത
കയ്യേറ്റങ്ങള്‍
ഒഴിപ്പിക്കുന്നതിനായി
നടപടികള്‍
2437.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മുഴുവന്‍ അനധികൃത
കയ്യേറ്റങ്ങളും
ഒഴിപ്പിക്കുന്നതിനായി ഈ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ;
(ബി)
ഓരോ
ജില്ലയിലെയും
കയ്യേറ്റങ്ങള്‍
സംബന്ധിച്ച വിശദാംശം
സര്‍ക്കാര്‍
ശേഖരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ജില്ലാടിസ്ഥാനത്തില്‍
വിശദ വിവരം നല്‍കാമോ;
(സി)
പാലക്കാട്
ജില്ലയിലെ
കയ്യേറ്റങ്ങള്‍
സംബന്ധിച്ച്
സര്‍ക്കാര്‍ വിശദാംശം
ശേഖരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
കയ്യേറ്റങ്ങള്‍
ഒഴിപ്പിക്കുന്നതിനായി
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
വിശദീകരിക്കുമോ;
(ഡി)
ഒറ്റപ്പാലം
അംസബ്ലി മണ്ഡലത്തില്‍
കയ്യേറ്റങ്ങള്‍
കണ്ടെത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ; അത്തരം
കയ്യേറ്റങ്ങള്‍
ഒഴിപ്പിക്കുന്നതിനായി
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍ എന്തെല്ലാം;
വിശദീകരിക്കാമോ?
കുടവൂര്‍
വില്ലേജ് ഓഫീസ് കെട്ടിടം
2438.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വര്‍ക്കല
താലൂക്കിലെ കുടവൂര്‍
വില്ലേജ് ഓഫീസ്
കെട്ടിടം
കാലപ്പഴക്കത്താല്‍
ജീര്‍ണ്ണിച്ച്
അപകടാവസ്ഥയിലാണെന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇവിടെ
പുതിയ കെട്ടിടം
നിര്‍മ്മിക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ ?
കായംകുളം
മണ്ഡലത്തിലെ വില്ലേജ്
ഓഫീസുകള്‍ ഡിജിറ്റലെെസ്
ചെയ്യല്‍
2439.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായംകുളം
മണ്ഡലത്തില്‍ ഏതെല്ലാം
വില്ലേജ് ഓഫീസുകള്‍
ഡിജിറ്റലെെസ്
ചെയ്തുവെന്നും ഇനി
ഏതെല്ലാം വില്ലേജ്
ഓഫീസുകള്‍ ഡിജിറ്റലെെസ്
ചെയ്യാനുണ്ട് എന്നും
വിശദമാക്കാമോ;
(ബി)
കായംകുളം
മണ്ഡലത്തിലെ മുഴുവന്‍
വില്ലേജ് ഓഫീസുകളും
ഡിജിറ്റലെെസ്
ചെയ്യാനുള്ള നടപടികള്‍
സ്വീകരിക്കുമോ?
വളപട്ടണം
ഗവണ്മെന്റ് ഹയര്‍സെക്കന്ററി
സ്കൂളിന് ഗ്രൗണ്ട്
നിര്‍മ്മാണം
2440.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വളപട്ടണം
ഗവണ്മെന്റ്
ഹയര്‍സെക്കന്ററി
സ്കൂളിന് ഗ്രൗണ്ട്
നിര്‍മ്മാണത്തിന്
റവന്യൂ വകുപ്പിന്റെ
ഭൂമി കൈമാറുന്നതിനുള്ള
L2/23/2016/Rev നമ്പര്‍
ഫയലില്‍ അന്തിമ ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ?
എങ്കില്‍ പകര്‍പ്പ്
ലഭ്യമാകുമോ?
(ബി)
2014-ല്‍
നല്കിയ
ശുപാര്ശയിന്മേല്
കാലതാമസം നേരിട്ടതിന്റെ
കാരണം പരിശോധിച്ച്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
(സി)
ഈ ഭൂമി കൈമാറ്റ
നടപടികള്‍
എന്നത്തേയ്ക്ക്
പൂര്‍ത്തിയാക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ?
കോതമംഗലം
മിനിസിവില്‍സ്റ്റേഷന്റെ
നിര്‍മ്മാണം
2441.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം
മിനിസിവില്‍സ്റ്റേഷന്റെ
നിര്‍മ്മാണം
പൂര്‍ത്തീകരിച്ചെങ്കിലും,
മുനിസിപ്പാലിറ്റിയില്‍
നിന്നും , ഉടമസ്ഥാവകാശം
സംബന്ധിച്ചുള്ള
സാങ്കേതിക
തടസ്സത്തിന്റെ പേരില്‍,
കെട്ടിട നമ്പറും
വൈദ്യുതികണക്ഷനും,
വാട്ടര്‍കണക്ഷനും
ലഭിക്കാത്ത സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
സിവില്‍ സ്റ്റേഷന്
കെട്ടിടനമ്പര്‍
ലഭ്യമാക്കി,
പാര്ട്ടീഷന് ജോലി
പൂര്‍ത്തീകരിച്ച്
ആഫീസുകള്‍ എന്നേക്ക്
മിനിസിവില്‍
സ്റ്റേഷനിലേക്കു
മാറ്റാന്‍ കഴിയുമെന്ന്
അറിയിക്കാമോ;
(സി)
ഈ
വിഷയത്തിലെ നിലവിലുള്ള
സ്ഥിതി വ്യക്തമാക്കാമോ?
വരള്‍ച്ച
നേരിടുന്നതിന് കേന്ദ്ര സഹായം
2442.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വരള്‍ച്ചാ
ദുരിതാശ്വാസപദ്ധതികള്‍
എന്തെങ്കിലും
പ്രഖ്യാപിക്കുന്നതിന്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;വ്യക്തമാക്കുമോ;
(ബി)
കേരളത്തിലെ
വരള്‍ച്ചയെ
നേരിടുന്നതിന്
എന്തെങ്കിലും കേന്ദ്ര
സഹായം
ലഭിച്ചിട്ടുണ്ടോ;എങ്കിൽ
വ്യക്തമാക്കുമോ?
തൃശ്ശൂര്‍
റവന്യൂ ഡിവിഷണല്‍ ഓഫീസ്
വിഭജിച്ച് ചാലക്കുടിയില്‍
ആര് ഡി ഒ
2443.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശ്ശൂര്‍
റവന്യൂ ഡിവിഷണല്‍ ഓഫീസ്
വിഭജിച്ച് ഒരു പുതിയ
ആര് ഡി ഒ ഓഫീസ്
അനുവദിക്കുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ആതിരപ്പിള്ളി
പഞ്ചായത്തിലെ
മലക്കപ്പാറ വരെയുള്ള
പ്രദേശങ്ങളിലെ ആദിവാസി,
തോട്ടം മേഖല,
പട്ടികജാതി
ജനവിഭാഗങ്ങള്‍
എന്നിവര്‍ക്കെല്ലാം
സഹായകരമായി
ചാലക്കുടിയില്‍ പുതിയ
റവന്യൂ ഡിവിഷണല്‍ ഓഫീസ്
അനുവദിക്കുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ;
(സി)
ചാലക്കുടിയില്‍
റവന്യൂ ടവര്‍
അനുവദിക്കുകയും ഇതിനായി
ചാലക്കുടി
മുനിസിപ്പാലിറ്റി സ്ഥലം
ലഭ്യമാക്കുമെന്ന്
അറിയിക്കുകയും ചെയ്ത
സാഹചര്യത്തില്‍
പ്രസ്തുത സ്ഥലത്ത് ആര്
ഡി ഒ ഓഫീസ്
സ്ഥാപിക്കുന്നതിന്
ആവശ്യമായ നടപടികള്‍
സര്‍ക്കാര്‍
സ്വീകരിക്കുമോ?
വേമ്പനാട്
കായല്‍ കയ്യേറ്റം
ഒഴിപ്പിക്കുന്നതിനായി
രൂപീകരിച്ച കമ്മിറ്റി
2444.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വേമ്പനാട്
കായല്‍ കയ്യേറ്റം
ഒഴിപ്പിക്കുന്നതിനായി
WP(C)687/13 നമ്പര്‍
കേസില്‍ കയ്യേറ്റം
അളന്നുതിട്ടപ്പെടുത്താനായി
ഫോര്‍ട്ട് കൊച്ചി
സബ്കളക്ടറെ നിയമിച്ച്
എന്നാണ് ഉത്തരവായത്;
(ബി)
ഇതിന്റെ
അടിസ്ഥാനത്തില്‍
കമ്മിറ്റി
രൂപീകരിച്ചിട്ടുണ്ടോ;
(സി)
എങ്കിൽ എന്നാണ്
കമ്മിറ്റി
രൂപീകൃതമായത്;
(ഡി)
പ്രസ്തുത
കമ്മിറ്റി നാളിതുവരെ
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണ്;
(ഇ)
തേവര
ജംഗ്ഷന് മുതല്‍ തേവര
തെക്കേയറ്റത്തെ ഫെറി
വരെയും തേവര
പടിഞ്ഞാറന്‍ കായല്‍
തീരത്തെയും കൈയ്യേറ്റം
കണ്ടെത്തുന്നതിനായി
പ്രസ്തുത കമ്മിറ്റി
നാളിതുവരെ
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ;
(എഫ്)
പ്രസ്തുത
കമ്മിറ്റിയുടെ
റിപ്പോര്‍ട്ട്
സമര്‍പ്പിക്കുന്നതിലെ
കാലതാമസത്തിന് കാരണം
വിശദമാക്കാമോ;
എന്നത്തേക്ക്
റിപ്പോര്‍ട്ട്
സമര്‍പ്പിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
കുടിവെള്ള
ക്ഷാമം പരിഹരിക്കാന്‍
വാട്ടര്‍ കിയോസ്കുകള്‍
2445.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുടിവെള്ള
ക്ഷാമം പരിഹരിക്കാന്‍
സംസ്ഥാനത്ത്
റവന്യൂവകുപ്പ് മുഖേന
ഇതിനകം എത്ര വാട്ടര്‍
കിയോസ്കുകള്‍
സ്ഥാപിച്ചിട്ടുണ്ട്;
ജില്ല തിരിച്ച് കണക്ക്
വ്യക്തമാക്കാമോ;
(ബി)
ഇതിനായി
എത്ര തുക
ചെലവഴിച്ചിട്ടുണ്ട്;
ഇത്തരത്തില്‍
സ്ഥാപിക്കപ്പെട്ട
കിയോസ്കുകള്‍
എന്നത്തേക്ക്
പൂര്‍ണ്ണതോതില്‍
പ്രവര്‍ത്തനസജ്ജമാകും;
(സി)
കൂടുതല്‍
കിയോസ്കുകള്‍
അനുവദിക്കാന്‍
ആലോചനയുണ്ടോ;
കുടിവെള്ളക്ഷാമം
പരിഹരിക്കാന്‍ ഇതിനകം
സര്‍ക്കാര്‍ എത്ര തുക
ചെലവഴിച്ചിട്ടുണ്ട്;
(ഡി)
ഇതിന്റെ ജില്ലതിരിച്ച്
കണക്ക് വ്യക്തമാക്കുമോ?
കുടിവെള്ള
വിതരണം ഉറപ്പാക്കുന്നതിന്
മന്ത്രിമാരുടെ
മേല്‍നോട്ടത്തില്‍ പ്രത്യേക
സംവിധാനം
2446.
ശ്രീ.രാജു
എബ്രഹാം
,,
ഡി.കെ. മുരളി
,,
കാരാട്ട് റസാഖ്
,,
ആന്റണി ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അതിരൂക്ഷമായ വരൾച്ചയെ
നേരിടാൻവേണ്ടി വിവിധ
ജില്ലകളിലെ പാറമടകള്‍
ഉള്‍പ്പെടെയുള്ള
ജലസ്രോതസ്സുകള്‍
സര്‍ക്കാര്‍
ഏറ്റെടുത്ത് ജലസംഭരണവും
വിതരണവും നടത്താന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
ജലത്തിന്റെ
ഉപയോഗം
ക്രമപ്പെടുത്തുന്നതിനും
ജലസ്രോതസ്സുകള്‍
സംരക്ഷിക്കുന്നതിനും
കുടിവെള്ള വിതരണം
ഉറപ്പാക്കുന്നതിനും
എല്ലാ ജില്ലകളിലും ഓരോ
മന്ത്രിമാരുടെ
മേല്‍നോട്ടത്തില്‍
പ്രത്യേക സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ ?
വരള്‍ച്ചാ
കെടുതി വിലയിരുത്താനെത്തിയ
കേന്ദ്ര സംഘം
2447.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വരള്‍ച്ചാ
കെടുതി
വിലയിരുത്താനെത്തിയ
കേന്ദ്ര സംഘം
സംസ്ഥാനത്ത് എത്ര
ജില്ലകള്‍
സന്ദര്‍ശിക്കുകയുണ്ടായി;
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
ആരൊക്കെയായിരുന്നു
കേന്ദ്ര സംഘത്തിലെ
അംഗങ്ങള്‍;
(സി)
എന്തൊക്കെ
കാര്യങ്ങളാണ്
പ്രധാനമായും കേന്ദ്ര
സംഘം പരിശോധിച്ചത്;
(ഡി)
എത്ര
കോടി രൂപയുടെ
കേന്ദ്രസഹായം
സംസ്ഥാനത്തിന്
ലഭ്യമാകും ;
ഇതുസംബന്ധിച്ച
വിശദാംശങ്ങള്‍
നല്‍കുമോ?
മിച്ചഭൂമി
കെെമാറ്റം
2448.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്‍ഷികാവശ്യത്തിന്
പതിച്ചുനല്‍കിയ
മിച്ചഭൂമി
മറ്റൊരാള്‍ക്ക്
കെെമാറുന്നതിനുള്ള
നിബന്ധനകള്‍
എന്തെല്ലാമാണെന്നു
വിശദമാക്കുമോ;
(ബി)
കെെമാറ്റച്ചട്ടങ്ങളില്
ഇളവുവരുത്തുന്ന കാര്യം
പരിഗണനയിലുണ്ടോ;
(സി)
ഇല്ലെങ്കില്‍
ഇളവുവരുത്തുന്ന കാര്യം
പരിഗണിക്കുമോ?
വരള്‍ച്ചാ
ദുരിതാശ്വാസ പദ്ധതികള്‍ക്കായി
ഓരോ ജില്ലക്കും അനുവദിച്ച
തുക
2449.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വരള്‍ച്ചാ
ദുരിതാശ്വാസ
പദ്ധതികള്‍ക്കായി ഓരോ
ജില്ലക്കും അനുവദിച്ച
തുക വ്യക്തമാക്കാമോ;
ഇൗ തുക ഉപയോഗിച്ച്
ചെയ്യാവുന്ന
പ്രവൃത്തികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ഇൗയിനത്തില്‍
ലഭിച്ച കേന്ദ്ര
ഫണ്ടിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമൊ?
മൂന്നാറിലെ
വൻകിട ഭൂമികയ്യേറ്റവും
ജെ.സി.ബി. നിരോധനവും
2450.
ശ്രീ.വി.ടി.ബല്‍റാം
,,
അന്‍വര്‍ സാദത്ത്
,,
അനില്‍ അക്കര
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൂന്നാറില്‍
സര്‍ക്കാര്‍ ഭൂമിയില്‍
വലിയതോതിലുള്ള
കയ്യേറ്റങ്ങള്‍
നടന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏതൊക്കെ
സ്ഥലങ്ങളില്‍;
(ബി)
ഇതു
സംബന്ധിച്ച് ഏതൊക്കെ
റിപ്പോര്‍ട്ടുകള്‍
ലഭിച്ചിട്ടുണ്ട്;
പ്രസ്തുത
റിപ്പോര്‍ട്ടുകള്‍
പ്രകാരം എത്ര ഏക്കര്‍
ഭൂമി അന്യാധീനപ്പെട്ടു
എന്നാണ്
കണ്ടെത്തിയിട്ടുള്ളത്;
(സി)
കയ്യേറ്റഭൂമിയിലെ
കെട്ടിടങ്ങള്‍ പൊളിച്ച്
നീക്കാതെ അവ
ഏറ്റെടുക്കണണെന്ന്
തീരുമാനിച്ചിട്ടുണ്ടോ;
(ഡി)
ഇതു
പ്രകാരം ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം എത്ര
കെട്ടിടങ്ങള്‍
ഏറ്റെടുത്തിട്ടുണ്ട്;
(ഇ)
മൂന്നാറിലെ
കയ്യേറ്റം
ഒഴിപ്പിക്കുന്നതിനുമുമ്പ്
ജനപ്രതിനിധികളുമായും
മതമേധാവികളുമായും
മറ്റും
കൂടിയാലേചിക്കണമെന്ന്
നിഷ്കര്‍ഷിച്ചിട്ടുണ്ടോ;
(എഫ്)
മൂന്നാറില്‍
കേരള ലാന്റ്
കണ്‍സര്‍വന്‍സി നിയമം
ബാധകമല്ലേ; എങ്കില്‍
അത് ഒഴിവാക്കി ഏത്
നിയമപ്രകാരമാണ്
കയ്യേറ്റം
ഒഴിപ്പിക്കുവാന്‍
തീരുമാനിച്ചിട്ടുള്ളത്;
(ജി)
മൂന്നാറില്‍
ജെ.സി.ബി.
നിരോധിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ?
മൂന്നാറിലെ
അനധികൃത കയ്യേറ്റങ്ങള്‍
ഒഴിപ്പിക്കുന്നതിനുള്ള
നടപടികളുടെ നിലവിലെ സ്ഥിതി
2451.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൂന്നാറിലെ
അനധികൃത കയ്യേറ്റങ്ങള്‍
ഒഴിപ്പിക്കുന്നതിനുള്ള
നടപടികളുടെ നിലവിലെ
സ്ഥിതിയെന്തെന്ന്
വ്യക്തമാക്കുമോ;
(ബി)
മൂന്നാറിലെ
കയ്യേറ്റം
ഒഴിപ്പിക്കല്‍ നടപടി
ഏതെങ്കിലും ഘട്ടത്തില്‍
നിര്‍ത്തിവെച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശം
വ്യക്തമാക്കുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം മൂന്നാര്‍
മേഖലയില്‍ എത്ര
ഹെക്ടര്‍ ഭൂമിയുടെ
കയ്യേറ്റം
ഒഴിപ്പിച്ചിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കുമോ;
(ഡി)
സംസ്ഥാനമൊട്ടാകെയുള്ള
അനധികൃത കയ്യേറ്റങ്ങള്‍
ഒഴിപ്പിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
കുന്നംകുളം
താലൂക്ക് രൂപീകരണം
2452.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2017-18
-ലെ ബഡ്ജറ്റില്‍
പ്രഖ്യാപിച്ച
കുന്നംകുളം താലൂക്ക്
രൂപീകരണം നടപടി ക്രമം
ഏതു ഘട്ടത്തിലാണ്;
(ബി)
ജനസാന്ദ്രത
കൊണ്ടും, വില്ലേജുകളുടെ
എണ്ണം കൊണ്ടും
മുന്‍പന്തിയില്‍
നില്ക്കുന്ന
തലപ്പിള്ളി താലൂക്ക്
വിഭജിച്ചു കുന്നംകുളം
ആസ്ഥാനമായി പുതിയ
താലൂക്ക്
ആരംഭിക്കുന്നതിന്മുൻ
സർക്കാരിന്റെ മുന്നില്‍
നിയമപരമായ തടസ്സങ്ങള്‍
വല്ലതും ഉണ്ടായിരുന്നോ;
(സി)
സംസ്ഥാനത്ത്
പുതിയ താലൂക്കുകള്‍
അനുവദിക്കുന്നതിനായി
റവന്യു വകുപ്പ് പഠിച്ചു
തയ്യാറാക്കിയ
ലിസ്റ്റില്‍ വളരെ
മുന്നില്‍ ഉണ്ടായിരുന്ന
കുന്നംകുളത്തെ
ഒഴിവാക്കിയ നടപടി വന്‍
ജനകിയ പ്രതിഷേധത്തിന്
ഇടയാക്കിയതാണെന്നതു
കണക്കിലെടുത്ത് കഴിവതും
വേഗത്തില്‍ കുന്നംകുളം
താലൂക്ക്
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കരിക്കുമോ;
എങ്കിൽ വിശദാംശം
വ്യക്തമാക്കുമോ?
കാസര്‍ഗോഡ്
ജില്ലയിലെ സബ്ബ് ഡിവിഷന്
ഓഫീസുകള്‍
2453.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കാസര്‍ഗോഡ്
ജില്ലയിലെ പുതിയ
താലൂക്കുകളില്‍ ഇനിയും
വിവിധ വകുപ്പുകളുടെ സബ്
ഡിവിഷന് ഓഫീസുകള്‍
അനുവദിക്കാന്‍
വൈകുന്നതിന്റെ കാരണം
വ്യക്തമാക്കാമോ; സബ്
ഡിവിഷന് ഓഫീസുകള്‍
എപ്പോള്‍
പ്രഖ്യാപിക്കാന്‍
കഴിയുമെന്ന്
അറിയിക്കാമോ?
മൂന്നാറിലെ
കുടിയേറ്റ കര്‍ഷകര്‍ക്ക്
പട്ടയം
2454.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
മൂന്നാറിലെ
അര്‍ഹരായ കുടിയേറ്റ
കര്‍ഷകര്‍ക്ക് പട്ടയം
നല്‍കുന്നതിനുള്ള
പ്രവര്‍ത്തനങ്ങള്‍
റവന്യൂ വകുപ്പ്
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
ഇതിന്റെ പ്രയോജനം എത്ര
പേര്‍ക്ക്
ലഭ്യമാക്കാനാണ് ഈ
ഘട്ടത്തില്‍
തീരുമാനമെടുത്തിട്ടുള്ളത്;
എങ്കിൽ വിശദാംശം
വെളിപ്പെടുത്തുമോ ?
ഇരമല്ലൂര്‍
വില്ലേജിലെ ഭൂമിയുടെ ന്യായവില
2455.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം
താലൂക്കിലെ ഇരമല്ലൂര്‍
വില്ലേജില്‍ ഭൂമിയുടെ
ന്യായവില തൊട്ടടുത്ത
വില്ലേജുകളിലേക്കാള് 5
ഇരട്ടി അധികമാണെന്നുള്ള
പരാതി ലഭിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
പരാതിയുടെ
അടിസ്ഥാനത്തിൽ
ഇരമല്ലൂര്‍ വില്ലേജില്‍
ഭൂമിയുടെ ന്യായവില
പുതുക്കിനിശ്ചയിക്കുന്നതിന്
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദീകരിക്കാമോ?
കോട്ടപ്പടി
വലിയവരമ്പ് ബൈപ്പാസ്
നിര്‍മ്മാണം
2456.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
കോട്ടപ്പടി വലിയവരമ്പ്
ബൈപ്പാസ്
നിര്‍മ്മാണത്തിന് ഭൂമി
ഏറ്റെടുക്കല്‍
നടപടികള്‍ക്കായി
15.02.17 സ.ഉ(സാധാ)നം.
183/17/പൊ.മ.വ. പ്രകാരം
അനുവദിച്ച 23.96 കോടി
രൂപയുടെ ഫണ്ട്
ധനകാര്യവകുപ്പില്‍
നിന്നും
റവന്യൂവകുപ്പിന്
ലഭ്യമായിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിന്റെ
കാരണം വ്യക്തമാക്കാമോ;
(ബി)
ഭൂവുടമകള്‍ക്ക്
നഷ്ടപരിഹാരം വിതരണം
ചെയ്താല്‍ ബൈപ്പാസ്
നിര്‍മ്മാണത്തിന്
മറ്റെന്തെങ്കിലും
സാങ്കേതിക തടസ്സങ്ങള്‍
ഉണ്ടോ; വിശദാംശം
നല്‍കുമോ;
(സി)
സ്ഥലമേറ്റെടുക്കല്‍
നടപടികള്‍ ചോദ്യം
ചെയ്ത്
ബഹു:ഹൈക്കോടതിയില്‍
സ്വകാര്യവ്യക്തികള്‍
ഫയല്‍ ചെയ്ത കേസില്‍
വിധി വന്നിട്ടുണ്ടോ;
അതിന്റെ ഇപ്പോഴത്തെ
സ്ഥിതി വ്യക്തമാക്കാമോ;
(ഡി)
റവന്യൂവകുപ്പ്
ഭൂമിയേറ്റെടുക്കല്‍
നടപടികള്‍ എന്നത്തേക്ക്
പൂര്‍ത്തീകരിക്കുമെന്ന്
വെളിപ്പെടുത്തുമോ?
മാനന്തവാടി
മണ്ഡലത്തിലെ വെള്ളപ്പൊക്ക
ദുരിതാശ്വാസ പദ്ധതികള്‍
2457.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വെള്ളപ്പൊക്ക
ദുരിതാശ്വാസ പദ്ധതിയിൽ
ഉള്‍പ്പെടുത്തി
നിര്‍മ്മിക്കുന്ന
മാനന്തവാടി മണ്ഡലത്തിലെ
റോഡുകള്‍ ഏതെല്ലാം;
(ബി)
മേല്‍
റോഡുകളുടെ പണികള്‍
നിലവില്‍ ഏതുഘട്ടം
വരെയായി;
(സി)
നിര്‍മ്മാണത്തിന്
തടസ്സം നേരിടുന്ന
റോഡുകള്‍ ഏതെങ്കിലും
ഉണ്ടോ; ഉണ്ടെങ്കില്‍
ഏതൊക്കെ എന്നറിയിക്കാമോ
?
റഗുലേറ്റഡ്
മാര്‍ക്കറ്റിന് വേണ്ടി
പേരാമ്പ്രയില്‍ അക്വയര്‍
ചെയ്തിരുന്ന ഭൂമി
2458.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
റഗുലേറ്റഡ്
മാര്‍ക്കറ്റിന് വേണ്ടി
പേരാമ്പ്രയില്‍
അക്വയര്‍ ചെയ്തിരുന്ന
ഭൂമി പേരാമ്പ്ര
പഞ്ചായത്തിന്
നല്‍കണമെന്ന പഞ്ചായത്ത്
പ്രസിഡന്റിന്റെ നിവേദനം
സർക്കാരിന്
ലഭിച്ചിരുന്നുവോ;ഉണ്ടെങ്കില്‍
പ്രസ്തുത നിവേദനം
പരിഗണിച്ച് പ്രസ്തുത
സ്ഥലം പേരാമ്പ്ര
പഞ്ചായത്തിന്
നല്‍കുന്നതിന് നടപടി
കൈക്കൊളളുമോ?
മൂന്നാറില്‍
അനധികൃത കെട്ടിട
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് സര്‍ക്കാര്‍
നോട്ടീസ്
2459.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൂന്നാറില്‍
അനധികൃത കെട്ടിട
നിര്‍മ്മാണം,
സര്‍ക്കാര്‍ ഭൂമി
കയ്യേറ്റം എന്നിവയുമായി
ബന്ധപ്പെട്ട്
എത്രപേര്‍ക്ക്
സര്‍ക്കാര്‍ നോട്ടീസ്
നല്‍കിയിട്ടുണ്ട് എന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിൻ പ്രകാരം ആകെയുള്ള
അനധികൃത കെട്ടിടങ്ങള്‍,
കയ്യേറ്റഭൂമി എന്നിവ
തിട്ടപ്പെടുത്തിയിട്ടുണ്ടോ;
ഇതുസംബന്ധിച്ച
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ?
മൂന്നാറില്‍
സ്റ്റോപ്പ് മെമ്മോ മറികടന്ന്
നിര്‍മ്മാണം പൂര്‍ത്തിയാക്കിയ
റിസോര്‍ട്ടുകള്‍
2460.
ശ്രീ.ഹൈബി
ഈഡന്
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൂന്നാറിലും
പരിസരപ്രദേശങ്ങളിലും
കഴിഞ്ഞ ഒരു
വര്‍ഷത്തിനുള്ളില്‍
കൈയ്യേറ്റ ഭൂമിയില്‍
ഭൂമാഫിയ വന്‍കിട
കെട്ടിടങ്ങള്‍
കെട്ടിപ്പൊക്കിയതായി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
സ്റ്റോപ്പ്
മെമ്മോ മറികടന്ന്
നിര്‍മ്മാണം
പൂര്‍ത്തിയാക്കിയ
റിസോര്‍ട്ടുകള്‍
ലൈസന്‍സ്
സ്വന്തമാക്കിയിട്ടുണ്ടോ;
(സി)
മൂന്നാറില്‍
എത്ര
റിസോര്‍ട്ടുകള്‍ക്കാണ്
നിലവില്‍ സ്റ്റോപ്
മെമ്മോ
നല്‍കിയിട്ടുള്ളത്;
(ഡി)
അനധികൃത
നിര്‍മ്മാണം നടത്തിയ
എത്ര
റിസോര്‍ട്ടുകൾക്കും
വന്‍കിട
കെട്ടിടങ്ങൾക്കുമാണ് ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
നിലവില്‍ സ്റ്റോപ്
മെമ്മോ
നല്‍കിയിട്ടുള്ളത് ;
പൊളിച്ചുനീക്കിയതെത്രയെന്ന്
വ്യക്തമാക്കുമോ?
മൂഭൂമാഫിയയെ
സഹായിക്കുന്ന
ഉദ്യോഗസ്ഥർക്കെതിരെ നടപടി
2461.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൂന്നാറിലെ
സര്‍ക്കാര്‍ ഭൂമി
കയ്യേറുന്ന ലോബികളെ ചില
ഉദ്യോഗസ്ഥര്‍
സഹായിക്കുന്നതായ
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഇക്കാര്യത്തില്‍ എന്ത്
നടപടി സ്വീകരിച്ചു
എന്ന് വ്യക്തമാക്കുമോ;
(ബി)
ഇത്
സംബന്ധിച്ച് ലാന്റ്
റവന്യൂ കമ്മീഷണര്‍
എന്തെങ്കിലും അന്വേഷണം
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
റിപ്പോര്‍ട്ട്
മേശപ്പുറത്ത് വെക്കുമോ;
(സി)
ഭൂമാഫിയയെ
സഹായിക്കുന്ന
ഉദ്യോഗസ്ഥര്‍ പല
രജിസ്റ്ററുകളും
നഷ്ടപ്പെടുത്തുന്നതിനും
നശിപ്പിക്കുന്നതിനും
കാരണമായിട്ടുണ്ടെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
മൂന്നാറില്‍
ഭൂമാഫിയയ്ക്ക് കൂട്ടു
നില്ക്കുന്ന
ഉദ്യോഗസ്ഥരെ
മാതൃകാപരമായി
ശിക്ഷിക്കുവാന്‍
സര്‍ക്കാര്‍
തയ്യാറാകുമോ; എങ്കിൽ
വിശദാംശം
വെളിപ്പെടുത്തുമോ ?
ഇക്കാനഗറില്‍
സര്‍ക്കാര്‍ ഭൂമി തിരിച്ച്
പിടിക്കുന്നതിന് നടപടി
2462.
ശ്രീ.ഹൈബി
ഈഡന്
,,
വി.ഡി.സതീശന്
,,
പി.ടി. തോമസ്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൂന്നാര്‍
ടൗണിലെ ഇക്കാനഗറില്‍
10ഏക്കര്‍ സര്‍ക്കാര്‍
ഭൂമി സി.പി.എം.
നേതാക്കളുള്പ്പെടേയുള്ളവര്
കൈയ്യേറി
പാര്ട്ടിഗ്രാമമാക്കിയെന്ന
ആക്ഷേപം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഏതൊക്കെ
വകുപ്പുകളുടെ
ഉടമസ്ഥതയിലുള്ള
ഭൂമിയാണ് ഇപ്രകാരം
കൈയ്യേറിടിട്ടുള്ളത്;
(സി)
കൈയ്യേറ്റക്കാരെ
ഒഴിപ്പിച്ച്
സര്‍ക്കാര്‍ ഭൂമി
തിരിച്ച്
പിടിക്കുന്നതിന് റവന്യൂ
വകുപ്പ് ഇതിനകം
കൈകൊണ്ട നടപടി
വിശദമാക്കുമോ?
ഉള്ളൂര്‍കടവ്
പാലത്തിനായി
സ്ഥലമേറ്റെടുക്കല്‍
2463.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊയിലാണ്ടി
മണ്ഡലത്തിലെ പ്രധാന
പാലം പദ്ധതിയായ
ഉള്ളൂര്‍കടവ്
പാലത്തിനായുള്ള
സ്ഥലമേറ്റെടുക്കല്‍
നടപടികള്‍ റവന്യൂ
വകുപ്പില്‍ ഏത്
ഘട്ടത്തിലാണ് എന്ന്
വിശദമാക്കാമോ;
(ബി)
നേരത്തെ
സ്ഥലമുടമകള്‍ക്ക്
പാരിതോഷികം അനുവദിച്ച
സര്‍ക്കാര്‍
ഉത്തരവനുസരിച്ച്
കളക്ട്രേറ്റില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
(സി)
കളക്ട്രേറ്റിലും
റവന്യൂ വകുപ്പിലും ഇൗ
പാലത്തിന്റെ
സ്ഥലമേറ്റെടുക്കലുമായി
ബന്ധപ്പെട്ട്
എന്തെല്ലാം നടപടികളാണ്
ഇനി
പൂര്‍ത്തീകരിക്കാനുള്ളത്;
ഇത് സമയബന്ധിതമായി
എപ്പോള്‍
പൂര്‍ത്തിയാക്കും;
(ഡി)
ഉഭയ
കക്ഷി ചര്‍ച്ചയിലൂടെ
പാലത്തിന്റെ
സ്ഥലമേറ്റെടുക്കല്‍
കാര്യത്തില്‍ നടപടികള്‍
സ്വീകരിക്കാന്‍
കഴിയുമോ എന്നത്
സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ ആ നിലയില്‍
നടപടികള്‍ക്ക് വേഗം
കൂട്ടി പാലം
നിര്‍മ്മാണം
യാഥാര്‍ത്ഥ്യമാക്കുമോ?
തിരുവനന്തപുരം
ജില്ലയില്‍ പുതിയ റവന്യൂ
ഡിവിഷന്
2464.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയില്‍ പുതുതായി
റവന്യൂ ഡിവിഷന്
ആരംഭിയ്ക്കുന്നത്
സംബന്ധിച്ച് ലാന്റ്
റവന്യൂ കമ്മീഷണറുടെ
കാര്യാലയത്തില്‍
നിന്നും സര്‍ക്കാരിന്
സമര്‍പ്പിച്ചിട്ടുളള
റിപ്പോര്‍ട്ടില്‍
ഏതൊക്കെ
കേന്ദ്രങ്ങളാണുള്ളതെന്ന്
വ്യക്തമാക്കാമോ;
ആയതില്‍ ഏതൊക്കെ
താലൂക്കുകളാണ്
ഉള്‍പ്പെട്ടിട്ടുളളത്;
(ബി)
ഇതു
സംബന്ധിച്ച തീരുമാനവും
പ്രഖ്യാപനവും
വേഗത്തിലാക്കാന്‍ നടപടി
സ്വീകരിയ്ക്കുമോ?
തിരുവനന്തപുരം
ജില്ലയില്‍ റവന്യൂ ഡിവിഷന്
2465.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയില്‍ അനുവദിച്ച
റവന്യൂ ഡിവിഷന് ഓഫീസ്
സ്ഥാപിക്കാനുള്ള
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(ബി)
പുതിയതായി
അനുവദിച്ച റവന്യൂ
ഡിവിഷണൽ ഓഫീസിന്റെ
ആസ്ഥാനം എവിടെയാണെന്നത്
സംബന്ധിച്ച്
തീരുമാനമായിട്ടുണ്ടോ;ഉണ്ടെങ്കില്‍
എവിടെയാണെന്ന്
വ്യക്തമാക്കുമോ?
മതപരിവര്‍ത്തനം
നടത്തുന്നവരുടെ
സ്രട്ടിഫിക്കറ് റ്
2466.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മതപരിവര്‍ത്തനം
നടത്തുന്നവര്‍ക്ക് അതു
സംബന്ധിച്ച്
സ്രട്ടിഫിക്കറ്റ്
നല്കാന്
അധികാരപ്പെട്ട
സ്ഥാപനങ്ങള്‍
എതൊക്കെയാണ് ;
(ബി)
ഇവര്‍
നല്കുന്ന
സര്‍ട്ടിഫിക്കറ്റിന്റെ
അടിസ്ഥാനത്തില്‍
പരിവര്ത്തകര്ക്ക്
അയാളുടെ പേരും മതവും
മാറ്റുന്നതിന് ഗസറ്റ്
വിജ്ഞാപനം
ആവശ്യമായിട്ടുണ്ടോ;
എങ്കില്‍ ഗസറ്റ്
വിജ്ഞാപനം നടത്തുവാനായി
മതപരിവര്‍ത്തനം
ചെയ്യുന്നയാള്‍ മറ്റ്
രേഖകള്‍ക്കൊപ്പം പുതിയ
മതം സ്വീകരിയ്ക്കുന്ന
തീയതി വരെ പഴയ
മതവിശ്വാസിയായും മതം
മാറിയശേഷം
അധികാരപ്പെട്ട
സ്ഥാപനത്തില്‍ നിന്ന്
സര്‍ട്ടിഫിക്കറ്റ്
ലഭിച്ച തീയതി മുതല്‍
പുതിയ മതവിശ്വാസിയായും
താമസിക്കുന്ന സ്ഥലത്തെ
വില്ലേജ്
ഓഫീസറില്‍നിന്നുള്ള
സര്‍ട്ടിഫിക്കറ്റ്
ഹാജരാക്കേണ്ടതുണ്ടോ;
(സി)
എങ്കില്‍
വില്ലേജാഫീസര്‍മാര്‍ ഈ
സര്‍ട്ടിഫിക്കറ്റ്
നല്‍കുന്നത് എന്ത്
അടിസ്ഥാനത്തിലാണ്;
(ഡി)
ഇത്തരത്തിലുള്ള
സര്‍ട്ടിഫിക്കറ്റ്
നല്‍കുന്നതിന്
വില്ലേജാഫീസര്‍മാര്‍ക്ക്
പുറമേ
മറ്റാര്‍ക്കൊക്കെ
അധികാരമുണ്ട്;
(ഇ)
ചില
വില്ലേജാഫീസര്‍മാര്‍
ഇപ്രകാരമുള്ള
സര്‍ട്ടിഫിക്കറ്റ്
നല്കുന്ന കാര്യത്തില്‍
മതപരിവര്‍ത്തകരെ
ബുദ്ധിമുട്ടിയ്ക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ:
(എഫ്)
എങ്കില്‍
അപേക്ഷകനെ നന്നായി
അറിയാവുന്ന രണ്ട്
ഗസറ്റഡ് ഓഫീസര്‍മാര്‍
ഇതിന് സര്‍ട്ടിഫെെ
ചെയ്യുന്നതിലെ അപാകത
എന്താണ്;
വ്യക്തമാക്കുമോ:
(ജി)
ഗസറ്റഡ്
ഓഫീസര്‍മാരുടെ
സര്‍ട്ടിഫിക്കറ്റ്
രേഖയായി സ്വീകരിച്ച്
ഗസറ്റ് വിജ്ഞാപനം
നടത്താന്‍
അനുവദിച്ചുകൊണ്ട്
ഉത്തരവ്
പുറപ്പെടുവിക്കുമോ:
ചാലക്കുടിപ്പുഴ
സംരക്ഷിക്കുന്നതിനായി റിവര്‍
മാനേജ്മെന്റ് ഫണ്ട്
2467.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-17
വര്‍ഷത്തില്‍
റിവര്‍മാനേജ്മെന്റ്
ഫണ്ടുപയോഗിച്ച്
ചാലക്കുടിപ്പുഴ
സംരക്ഷിക്കുന്നതിനായി,
എന്തെങ്കിലും
പ്രവൃത്തികൾക്ക്
,അനുമതി നല്‍കുകയോ
നടപ്പിലാക്കുകയോ
ചെയ്തിട്ടുണ്ടോ;
(ബി)
ചാലക്കുടിപ്പുഴയുടെ
വിവിധ ഭാഗങ്ങളില്‍ തീരം
കെട്ടി
സംരക്ഷിക്കുന്നതിനും
കടവുകള്‍ കെട്ടി
സംരക്ഷിക്കുന്നതിനുമായി
സമര്‍പ്പിച്ചിട്ടുള്ള
അപേക്ഷകളില്‍ അനുമതി
നല്‍കുന്നതിനായി
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ;
(സി)
ഇതിനായി
സമര്‍പ്പിച്ചിട്ടുള്ള
ഏതെല്ലാം
പ്രോജക്ടുകളാണ്
സര്‍ക്കാരിന്റെ
പരിഗണനയിലുള്ളത് എന്ന്
വ്യക്തമാക്കാമോ?
പാപ്പാത്തിച്ചോല
ഭൂമി കയ്യേറ്റം
2468.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൂന്നാറിലെ
പാപ്പാത്തിച്ചോലയില്‍
സര്‍ക്കാര്‍ ഭൂമി
കയ്യേറിയവരെ
ഒഴിപ്പിച്ചു ഭൂമി
വീണ്ടെടുക്കല്‍
പ്രക്രിയ
പൂര്‍ത്തിയായിട്ടുണ്ടോ;
(ബി)
എത്ര
ഭൂമിയാണ് ഇവിടെ
വീണ്ടെടുത്തിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ;
വിശദാംശം
വെളിപ്പെടുത്താമോ?
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തിലെ
സര്‍ക്കാര്‍ഭൂമി കയ്യേറ്റം
2469.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തിലെ
കുളത്തൂര്‍
പഞ്ചായത്തിലെ മാവിളകടവ്
മുതല്‍ പൊഴിയൂര്‍ വരെ
ഉളള പ്രദേശത്തു
പ്രവര്‍ത്തിക്കുന്ന
റിസോര്‍ട്ടുകള്‍
സര്‍ക്കാര്‍ഭൂമി
വ്യാപകമായി
കയ്യേറിയതായി
പറയപ്പെടുന്ന ആരോപണം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതുസംബന്ധിച്ച്
എന്തെങ്കിലും അന്വേഷണം
നടത്തിയിട്ടുണ്ടോ ;
(ബി)
ഏതൊക്കെ
റിസോര്‍ട്ടുകളാണ്
റവന്യൂ ഭൂമി കൈയേറ്റം
നടത്തിയിട്ടുളളത്;
(സി)
പ്രസ്തുത
ഭൂമി
കൈയേറ്റത്തെക്കുറിച്ച്
നെയ്യാറ്റിന്‍കര
താലൂക്ക് അധികാരികള്‍,
കളക്ടര്‍ക്ക്
റിപ്പോര്‍ട്ടു
നല്‍കിയിട്ടുണ്ടോ;
(ഡി)
ഈ
ഭൂമി കൈയേറ്റവുമായി
ബന്ധപ്പെട്ട്
റീസര്‍വ്വേ നടത്തി,
ഭൂമി തിരിച്ചു
പിടിക്കാന്‍ നടപടി
സ്വീകരിക്കുമോ;നടപടി
സ്വീകരിക്കാന്‍ ആരെയാണ്
ചുമതലപ്പെടുത്തുന്നതെന്ന്
വെളിപ്പെടുത്തുമോ?
അംഗപരിമിതര്‍ക്ക്
മാറ്റിവച്ച
ഡെപ്യൂട്ടികളക്ടര്‍
തസ്തികകള്‍
2470.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
ഉത്തരവ് നമ്പര്‍ ജി.
ഓ(പി)13/2000/എസ്.ഡബ്ല്യു.ഡി.
തീയതി 19.06.2000
പ്രകാരം
അംഗപരിമിതര്‍ക്ക്
01.01.2004 മുതലുള്ള
ഒഴിവുകള്‍ നീക്കിവച്ച്
പി.എസ്.സി.യെ
അറിയിക്കണമെന്ന്
നിര്‍ദ്ദേശിച്ചതനുസരിച്ച്
റവന്യൂവകുപ്പിലെ
ഡെപ്യൂട്ടികളക്ടര്‍
തസ്തികയിലെ ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടാണെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
സര്ക്കാര്ഉത്തരവ്
പ്രകാരം 01.01.2004
മുതലുള്ള
ഡെപ്യൂട്ടികളക്ടര്‍
തസ്തികയിലെ
അംഗപരിമിതര്‍ക്കുള്ള
ഒഴിവുകള്‍ പി.എസ്.സി.യെ
അറിയിച്ചിട്ടില്ലെന്ന്
പി.എസ്.സി. റവന്യൂ
വകുപ്പിന് കത്ത്
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എന്തുനടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ;
(സി)
ഇതുവരെ പി.എസ്.സി.
മുഖേന ഡെപ്യൂട്ടി
കളക്ടര്‍ തസ്തികയില്‍
എത്ര പേരെ
നിയമിച്ചിട്ടുണ്ട്;
നിലവിലെ വ്യവസ്ഥകള്‍
പ്രകാരം ഇതില്‍ എത്ര
അംഗപരിമിതര്‍ക്ക്
നിയമനം
നല്‍കേണ്ടതായിരുന്നു;
എന്തുകൊണ്ടാണ് നിയമനം
നല്‍കാതിരുന്നത് എന്ന്
വ്യക്തമാക്കാമോ;
(ഡി)
ഇതു
സംബന്ധിച്ച് കോടതി
നിര്‍ദ്ദേശങ്ങളോ
ഉത്തരവുകളോ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പരാതികള്‍
സര്‍ക്കാരിന്റെ
മുന്നില്‍
ലഭിച്ചിട്ടുണ്ടോ ;
(ഇ)
അംഗപരിമിതര്‍ക്ക്
കേന്ദ്രനിയമപ്രകാരവും
ബഹു:സുപ്രീംകോടതി
വിധിപ്രകാരവും 1996
മുതലുള്ള മുന്‍കാല
ഒഴിവുകള്‍ കണക്കാക്കി
നിയമനം നല്‍കണമെന്ന്
വ്യവസ്ഥയുണ്ടായിട്ടും
ഡെപ്യൂട്ടി കളക്ടര്‍
തസ്തികയുടെ
കാര്യത്തില്‍ ഇക്കാര്യം
നടപ്പാക്കാത്തതെന്തുകൊണ്ടാണെന്ന്
വിശദമാക്കാമോ;
(എഫ്)
നിലവില്‍
ഡെപ്യൂട്ടികളക്ടര്‍
റാങ്ക് പട്ടികയില്‍
ഉള്ള അംഗപരിമിതരായ
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
റാങ്ക് പട്ടികയുടെ
കാലാവധി കഴിയുംമുമ്പ്
നിയമനം നല്കാന്
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ ?
വരള്‍ച്ചക്കെടുതി
വിലയിരുത്തുവാന്‍ വന്ന
കേന്ദ്രസംഘം
2471.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വരള്‍ച്ചക്കെടുതി
വിലയിരുത്തുവാന്‍ വന്ന
കേന്ദ്രസംഘം
സംസ്ഥാനത്ത് ഏതെല്ലാം
സ്ഥലങ്ങളാണ്
സന്ദര്‍ശിച്ചത്;
(ബി)
വരള്ച്ചക്കെടുതിയുടെ
രൂക്ഷമായ സാഹചര്യം
കേന്ദ്രസംഘത്തെ
ബോദ്ധ്യപ്പെടുത്തി
അര്‍ഹമായ സഹായം
ലഭ്യമാക്കുവാന്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കുമോ;
(സി)
എത്രകോടി രൂപയുടെ
നഷ്ടം
സംസ്ഥാനത്തുണ്ടായി
എന്നാണ് കേന്ദ്രസംഘത്തെ
ബോദ്ധ്യപ്പെടുത്തിയത്?
കായംകുളംതാലൂക്ക്
രൂപീകരിക്കണമെന്ന ആവശ്യം
T 2472.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കായംകുളം
താലൂക്ക് രൂപീകരണം
പരിഗണിക്കുന്നതിന് ഈ
സര്‍ക്കാര്‍ ആവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
വില്ലേജോഫീസുകളില്‍
അക്ഷയ കേന്ദ്രങ്ങള്‍ മുഖേന
മാത്രം അപേക്ഷ
സ്വീകരിക്കുന്നത്
ജനങ്ങൾക്കുണ്ടാക്കുന്ന
ബുദ്ധിമുട്ട്
2473.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വില്ലേജോഫീസുകള്‍
അക്ഷയ കേന്ദ്രങ്ങള്‍
മുഖേന മാത്രം അപേക്ഷ
സ്വീകരിക്കുന്നത്
ജനങ്ങള്‍ക്ക്
ബുദ്ധിമുട്ടുണ്ടാക്കുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
അക്ഷയകേന്ദ്രങ്ങളില്‍
അപേക്ഷ
സ്വീകരിക്കുന്നതിന്
ജനങ്ങളില്‍ നിന്നും
അമിത ഫീസ് ഈടാക്കുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
ആവശ്യപ്പെടുന്ന
സര്‍ട്ടിഫിക്കറ്റുമായി
യാതൊരു ബന്ധമില്ലാത്ത
നിരവധി രേഖകള്‍
ഓണ്‍ലൈന്‍ ആയി സ്കാന്‍
ചെയ്ത്എന്ട്രി
ചെയ്യുന്നതിന് അക്ഷയ
കേന്ദ്രങ്ങള്‍
ശ്രമിക്കുന്നത് വഴി
പൊതുജനങ്ങള്‍ക്ക്
അനാവശ്യമായി അമിത തുക
നല്‍കേണ്ടി വരുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ഡി)
അക്ഷയകേന്ദ്രങ്ങളില്‍
ഈടാക്കുന്ന അതേ ഫീസ്
ഈടാക്കിക്കൊണ്ട്
വില്ലേജോഫീസ്-താലൂക്കോഫീസ്
എന്നിവിടങ്ങളില്‍
ദിവസവേതന
അടിസ്ഥാനത്തില്‍
ഡേറ്റാ- എന്‍ട്രി-
ഓപ്പറേറ്റര്‍മാരെ
നിയമിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(ഇ)
ഈ
പദ്ധതി
നടപ്പിലാക്കുന്നതിലൂടെ
സര്‍ക്കാരിന് അധിക
ബാധ്യത ഇല്ലാതെതന്നെ
ജനങ്ങള്‍ക്ക്
വേഗത്തില്‍ അപേക്ഷ
സമര്‍പ്പിക്കുന്നതിനും
അക്ഷയകേന്ദ്രങ്ങളുടെ
ചൂഷണത്തില്‍ നിന്നും
മുക്തി നേടുന്നതിനും
കഴയുമെന്ന കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(എഫ്)
പൊതുജനങ്ങള്‍ക്ക്
നേരിട്ട് ഓണ്‍ലൈനായ്
അപേക്ഷ
സമര്‍പ്പിക്കുന്നതിനുളള
നടപടി സ്വീകരിക്കുമോ?
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് ലാന്റ് &
ഡിസാസ്റ്റര്‍ മാനേജ്മെന്റ്
2474.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
ശ്രീമതി
ഗീതാ ഗോപി
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റവന്യു
വകുപ്പിന് കീഴിലുള്ള
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് ലാന്റ് &
ഡിസാസ്റ്റര്‍
മാനേജ്മെന്റ്
ആധുനികവല്‍ക്കരിക്കുന്നതിന്
സര്‍ക്കാരിന്
പദ്ധതിയുണ്ടോ;
(ബി)
കാര്യക്ഷമമായ
റവന്യു ഭരണത്തിനായി
ജീവനക്കാര്‍ക്ക്
നല്‍കിവരുന്ന പരിശീലനം
കാലാനുസൃതമായി
പരിഷ്കരിക്കുവാൻ
പദ്ധതിയുണ്ടോ;
(സി)
റവന്യു
വകുപ്പിലെ വിവിധ
തസ്തികകളില്‍
പി.എസ്.സി. വഴി നിയമനം
ലഭിക്കുന്നവര്‍ക്ക്,
ഓഫീസുകളില്‍
നിയോഗിക്കുന്നതിന്
മുമ്പ് ഐ.എല്‍.ഡി.എം-
ല്‍ പരിശീലനം
നല്‍കുന്നത്
ആലോചിക്കുമോ;
(ഡി)
ഐ.എല്‍.ഡി.എം- ല്‍
പുതിയ തസ്തിക
സൃഷ്ടിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചത്?
2013-ലെ
റൈറ്റ് ടു ഫെയര്‍
കോംപന്‍സേഷന്‍ ആക്ടിന്റെ
ചട്ടങ്ങളില്‍ കടന്നുകൂടിയ
തെറ്റ്
2475.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
2013-ലെ
റൈറ്റ് ടു ഫെയര്‍
കോംപന്‍സേഷന്‍,
ട്രാന്‍സ്പാരന്‍സി ഇന്‍
ലാന്‍ഡ് അക്വിസിഷന്‍,
റിഹാബിലിടേഷന് ആന്‍ഡ്
സെറ്റില്‍മെന്റ്
ആക്റ്റിന്റെ
അടിസ്ഥാനത്തിൽ കേരള
സര്‍ക്കാര്‍ 2015-ല്‍
പാസാക്കിയ ചട്ടങ്ങളില്‍
കടന്നുകൂടിയ വ്യാപകമായ
തെറ്റ്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്ത്
നടപടിയാണ് ഇതിന്മേല്
സ്വീകരിച്ചത്?
ചെങ്ങന്നൂര്‍
താലൂക്കില്‍
കീഴ്ച്ച്ചേരിമേല്മുറിയില്
താമസ്സിക്കുന്ന
കുടുംബങ്ങള്‍ക്ക് പട്ടയം
2476.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
30 വര്‍ഷത്തിലേറെയായി
വീട് വെച്ച്
തമാസിക്കുന്നവര്‍ക്ക്
പട്ടയം നല്‍കുന്നതിന്
എന്തെങ്കിലും
തടസ്സങ്ങളുണ്ടോ; എങ്കിൽ
വ്യക്തമാക്കുമോ;
(ബി)
ആലപ്പുഴ
ജില്ലയില്‍
ചെങ്ങന്നൂര്‍
താലൂക്കില്‍
കീഴ്ച്ച്ചേരിമേല്മുറിയില്
265/6 (പഴയ നം.23/4)
സര്‍വേ നമ്പരില്‍
കഴിഞ്ഞ 30
വര്‍ഷത്തിലേറെയായി
താമസ്സിക്കുന്ന
ചണ്ണത്തട്ടം കാലായില്‍
ജാനകി കേശവന് മുതല്‍ 7
കുടുംബങ്ങള്‍ക്ക്
പട്ടയം നല്‍കാത്തതിന്റെ
കാരണം വിശദീകരിക്കുമോ;
(സി)
പ്രസ്തുത
കുടുംബങ്ങള്‍ക്ക്
പട്ടയം നല്‍കുന്നതിന്
എന്തെങ്കിലും
തടസ്സങ്ങള്‍ ഉണ്ടോ
എന്ന് വ്യക്തമാക്കുമോ;
(ഡി)
എന്നത്തേയ്ക്ക്
ഈ കുടുംബങ്ങള്‍ക്ക്
പട്ടയം
നല്‍കാനാകുമെന്ന്
വ്യക്തമാക്കുമോ?
കഴിഞ്ഞ സര്‍ക്കാരിന്റെ
കാലത്ത് മൂന്നാറില്‍ ഭൂമി
കൈയ്യേറ്റങ്ങള്‍
2477.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
മൂന്നാറില്‍ എത്ര ഭൂമി
കൈയ്യേറ്റങ്ങള്‍
കണ്ടെത്തിയിട്ടുണ്ട്;
(ബി)
ഉണ്ടെങ്കില്‍
ഈ കൈയ്യേറ്റങ്ങള്‍
എല്ലാം യഥാസമയം
ഒഴിപ്പിച്ചിട്ടുണ്ടോ;
(സി)
ഒഴിപ്പിച്ച
ഭൂമി കൈയ്യേറ്റങ്ങള്‍
ഏതൊക്കെയാണ്;
വിശദമാക്കാമോ;
(ഡി)
സര്‍ക്കാര്‍
ഭൂമി കൈയ്യേറിയത്
സംബന്ധിച്ച് കഴിഞ്ഞ
സര്‍ക്കാര്‍
ആര്‍ക്കെങ്കിലും എതിരെ
കേസെടുത്ത് നിയമ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഇ)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
മൂന്നാര്‍ സര്‍ക്കാര്‍
ഭൂമി കൈയ്യേറ്റം
സംബന്ധിച്ച്
നടപടിയെടുക്കുവാന്‍
ഏതെങ്കിലും കമ്മീഷനേയോ
സമിതിയേയോ
നിയമിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
റീ
സര്‍വ്വെ
പൂര്‍ത്തിയാക്കുന്നതിന് നടപടി
2478.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റീ സര്‍വ്വെ
പൂര്‍ത്തിയാക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ അറിയിക്കാമോ;
(ബി)
പ്രസ്തുത
നടപടികളുടെ നിലവിലെ
സ്ഥിതി വിശദമാക്കാമോ?
ആദിവാസി
ജനവിഭാഗത്തിന്റെ കൈവശ
ഭൂമിക്ക് പട്ടയം
T 2479.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആദിവാസി
ജനവിഭാഗത്തിന്റെ കൈവശ
ഭൂമിക്ക് പട്ടയം
നല്‍കുന്നത്
പരിഗണനയില്‍ ഉണ്ടോ;
ഉണ്ടെങ്കില്‍ എന്ന്
നടപ്പിലാക്കാനാണ്
ഉദ്ദേശിക്കുന്നത്;
(ബി)
ഇതിന്റെ
ഭാഗമായി എത്ര പേര്‍ക്ക്
ഭൂമി ലഭ്യമാകും എന്നാണ്
സർക്കാർ
കണക്കാക്കിയിട്ടുള്ളത്
?
റിസര്‍വ്വെ
കഴിഞ്ഞ വില്ലേജുകളിലെ
റിക്കാര്‍ഡുകളില്‍ മാറ്റം
വരുത്തുന്നതിനുള്ള
നടപടിക്രമങ്ങള്‍
2480.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റിസര്‍വ്വെ
കഴിഞ്ഞ വില്ലേജുകളില്‍,
റിക്കാര്‍ഡുകളില്‍
മാറ്റം
വരുത്തുന്നതിനുള്ള
നടപടിക്രമങ്ങള്‍
എന്തെല്ലാമാണെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
നടപടിക്രമങ്ങള്‍
അംഗീകരിക്കുന്നതിനുള്ള
അധികാരം ആര്‍ക്കാണെന്ന്
വ്യക്തമാക്കാമോ;
(സി)
റിസര്‍വ്വെ
അദാലത്ത് വഴി വരുത്തിയ
മാറ്റങ്ങളിലെ അപാകത
പരഹരിക്കുന്നതിനുള്ള
നടപടിക്രമങ്ങളും
ചുമതലപ്പെട്ട
ഉദ്യോഗസ്ഥര്‍
ആരാണെന്നും
വ്യക്തമാക്കാമോ?
മൂന്നാറിലെ
കയ്യേറ്റമൊഴിപ്പിക്കല്‍
നടപടി
2481.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൂന്നാറിലെ
കയ്യേറ്റമൊഴിപ്പിക്കല്‍
നടപടി തല്ക്കാലം
നിര്‍ത്തിവെക്കാന്‍
റവന്യൂ വകുപ്പ്
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഇല്ലെങ്കില്‍
ഒഴിപ്പിക്കല്‍
നടപടിയുമായി
മുന്നോട്ട്
പോകുന്നതിനാണോ
തീരുമാനം;
(സി)
എങ്കില്‍
രാഷ്ട്രീയക്കാര്‍
ഉള്‍പ്പെടെയുള്ളവരുടെ
വന്‍കിട കയ്യേറ്റം
ഒഴിപ്പിക്കുന്ന
നടപടിക്ക് വരും
ദിനങ്ങളില്‍ ഊന്നല്‍
നല്‍കുമോ;
(ഡി)
പാട്ട
വ്യവസ്ഥകള്‍
പരിശോധിച്ച് ടാറ്റയുടെ
കൈവശമുള്ള ഭൂമി
വീണ്ടെടുക്കാന്‍ നടപടി
സ്വീകരിക്കുമോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കുമോ?
ഡാറ്റാബാങ്കിലെ
വിവരങ്ങളിൽ തിരുത്തൽ
വരുത്തുന്നതിനുളള നടപടിക്രമം
T 2482.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവിലുളള
ഡാറ്റാബാങ്കിലെ
വിവരങ്ങള്‍ സംബന്ധിച്ച്
പരാതികള്‍ ഉളള വിവരം
സർക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഡാറ്റാ ബാങ്കില്‍
തിരുത്തലുകള്‍
വരുത്തുന്നതിനുളള
നടപടിക്രമങ്ങള്‍
എന്തെല്ലാമാണെന്ന്
വെളിപ്പെടുത്തുമോ?
കുറ്റിക്കോല്‍,
കരിവേടകം വില്ലേജുകളിലെ
സര്‍ക്കാര്‍ ഭൂമി
2483.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കാസര്‍ഗോഡ്
ജില്ലയിലെ
കുറ്റിക്കോല്‍,
കരിവേടകം
വില്ലേജുകളില്‍ എത്ര
ഏക്കര്‍ സര്‍ക്കാര്‍
ഭൂമി നിലവിലുണ്ട്;
സര്‍വ്വേ നമ്പറും
വിസ്തീര്‍ണ്ണവും
പ്രത്യേകം പ്രത്യേകം
വിശദമാക്കാമോ?
ദേവികുളം
നിയോജകമണ്ഡലത്തിലെ ഭവന
നിര്‍മ്മാണം
T 2484.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേവികുളം
നിയോജകമണ്ഡലത്തിലെ
ദേവികുളം ബ്ലോക്കില്‍
കഴിഞ്ഞ സാമ്പത്തിക
വര്‍ഷം ഭവന നിര്‍മ്മാണ
പദ്ധതിയിലുള്‍പ്പെടുത്തി
എത്ര വീടുകളാണ്
അനുവദിച്ചതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതില്‍
എത്ര വീടുകളാണ്
പൂര്‍ത്തീകരിക്കാനുള്ളത്
എന്ന് വ്യക്തമാക്കാമോ;
(സി)
പൂര്‍ത്തീകരിക്കാത്ത
വീടുകളുടെ വിവരം
വ്യക്തമാക്കുമോ?
ചങ്ങനാശ്ശേരിയില്‍
ഹൗസിംഗ് ബോര്‍ഡിന്റെ
സ്ഥലത്ത് പുതിയ പദ്ധതി
2485.
ശ്രീ.സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചങ്ങനാശ്ശേരി
റവന്യൂ ടവ്വര്‍
സ്ഥിതിചെയ്യുന്ന
സ്ഥലത്തോടു
ചേര്‍ന്നുള്ള കേരള
സ്റ്റേറ്റ് ഹൗസിംഗ്
ബോര്‍ഡ് വക സ്ഥലത്ത്
ഏതെങ്കിലും നിര്‍മ്മാണ
പദ്ധതികള്‍
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഈ നിര്‍മ്മാണ
പദ്ധതിയുടെ ഇപ്പോഴത്തെ
അവസ്ഥ എന്താണ്;
(സി)
ചങ്ങനാശ്ശേരിയുടെ
പ്രധാന ഭാഗത്തുള്ള ഈ
സ്ഥലത്ത് അടിയന്തിരമായി
പ്രയോജനകരമായ
ഏതെങ്കിലും പദ്ധതി
നടപ്പിലാക്കുമോ?