പട്ടിക
ജാതിക്കാര്‍ക്കായി കുടിശ്ശിക
നിവാരണ പദ്ധതി
2021.
ശ്രീ.എസ്.രാജേന്ദ്രന്
,,
മുരളി പെരുനെല്ലി
,,
കെ. ആന്‍സലന്‍
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പട്ടികജാതിക്കാര്‍ക്കായി
കുടിശ്ശികവായ്പാ നിവാരണ
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
ഏതെല്ലാം
തരത്തിലുളള വായ്പകളാണ്
പ്രസ്തുത പദ്ധതി
പ്രകാരം എഴുതി
തളളുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതി കൂടുതല്‍
ഫലപ്രദമായി
നടപ്പിലാക്കാന്‍ നടപടി
സ്വീകരിക്കുമോ;
(ഡി)
ഇതിനായി
നടപ്പു സാമ്പത്തിക
വര്‍ഷം എത്ര രൂപ
വകയിരുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
കൊട്ടാരക്കര
മണ്ഡലത്തില്‍പ്പെടുന്ന
പട്ടികജാതി കോളനികളുടെ
അടിസ്ഥാനസൗകര്യ വികസനം
2022.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊട്ടാരക്കര
നിയോജകമണ്ഡലത്തില്‍പ്പെടുന്ന
പട്ടികജാതി കോളനികളുടെ
പേരുവിവരവും
കുടുംബങ്ങളുടെ എണ്ണവും
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
പട്ടികജാതി കോളനികളില്‍
വിവിധ ഫണ്ടുകള്‍
ഉപയോഗപ്പെടുത്തി കഴിഞ്ഞ
സര്‍ക്കാരിന്റെ
കാലയളവില്‍ നടത്തിയ
പ്രധാന അടിസ്ഥാനസൗകര്യ
വികസനങ്ങളുടെ
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
കൊട്ടാരക്കര
നിയോജകമണ്ഡലത്തിലെ
ഏതെല്ലാം കോളനികളെ
അംബേദ്കര്‍ ഗ്രാമവികസന
പരിപാടിയില്‍
ഉൾപ്പെടുത്താൻ
സാധിക്കും എന്ന വിവരം
ലഭ്യമാക്കാമോ?
വാമനപുരം മണ്ഡലത്തിലെ
കോര്‍പ്പസ് ഫണ്ട്
ഉപയോഗിച്ചുള്ള പ്രവൃത്തികൾ
2023.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2015-16,
2016-17 സാമ്പത്തിക
വര്‍ഷങ്ങളില്‍ വാമനപുരം
നിയോജക മണ്ഡലത്തില്‍
പട്ടികജാതി /
പട്ടികവര്‍ഗ്ഗ വികസന
വകുപ്പുകളിൽ നിന്നുള്ള
കോര്‍പ്പസ് ഫണ്ട്
ഉപയോഗിച്ച്
നിര്‍വ്വഹിക്കുന്നതിന്
അനുവദിച്ച
പ്രവൃത്തികളില്‍
പൂര്‍ത്തിയാക്കാത്ത
പ്രവൃത്തികള്‍
ഏതെല്ലാം;
(ബി)
എങ്കിൽ പ്രവൃത്തി
പൂർത്തീകരിക്കാനുള്ള
കാലതാമസത്തിന്റെ
കാരണമെന്താണെന്ന്
വിശദമാക്കാമോ ?
ദേവികുളം മണ്ഡലത്തില്‍
പട്ടികജാതി- വികസനവകുപ്പില്‍
നിന്നുള്ള ചികിത്സാ ധനസഹായം
2024.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ സര്‍ക്കാര്‍ ദേവികുളം
നിയോജകമണ്ഡലത്തില്‍
പട്ടികജാതി വികസന
വകുപ്പില്‍ നിന്നും
നാളിതുവരെ ചികിത്സാ
ധനസഹായം
നല്‍കിയിട്ടുള്ളവരുടെ
വിവരം ലഭ്യമാക്കുമോ;
(ബി)
ചികിത്സാ
ധനസഹായം
അനുവദിച്ചവര്‍ക്ക് തുക
ലഭിക്കുന്നതിനു
കാലതാമസം
അനുഭവപ്പെടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
എങ്കില്‍
അത് പരിഹരിക്കാന്‍
നടപടികള്‍ എന്തെങ്കിലും
സ്വീകരിച്ചുവോയെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഇല്ലെങ്കില്‍
ആവശ്യമായ നടപടി ഉടന്‍
സ്വീകരിക്കുമോ?
വൈപ്പിന്‍ മണ്ഡലത്തിലെ
പട്ടികജാതി കോളനികളെ സ്വയം
പര്യാപ്തമാക്കല്‍
2025.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പട്ടികജാതി
കോളനികളെ സ്വയം
പര്യാപ്തമാക്കുന്നതിനായി
വൈപ്പിന്‍ മണ്ഡലത്തില്‍
നിന്നും
നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള
വളപ്പ് പുലയ കോളനി,
ഞാറയ്ക്കല്‍ സിഷോര്‍
കോളനി എന്നിവിടങ്ങളിലെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
പട്ടികജാതി
വിഭാഗങ്ങള്‍ക്കുള്ള സമഗ്ര
ഭവനനിർമ്മാണ പദ്ധതിയുടെ
ഗുണഭോക്താക്കള്‍
2026.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
നഗര ഗ്രാമ
പ്രദേശങ്ങളിലെ മുഴുവന്‍
പട്ടിക ജാതി
കുടുംബങ്ങള്‍ക്കും വീട്
ലഭ്യമാക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നത്;
(ബി)
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങള്‍
വഴി മാത്രം പദ്ധതി
നടപ്പാക്കുന്നത്
രാഷ്ട്രീയ സാമ്പത്തിക
വിവേചനങ്ങള്ക്കിടയാക്കുന്നു
എന്ന ആരോപണം
ശ്രദ്ധയില്‍
പെട്ടിടുണ്ടോ ;
(സി)
അര്‍ഹതപ്പെട്ട
എല്ലാവരുടെയും ലിസ്റ്റ്
ജില്ലാ അടിസ്ഥാനത്തില്‍
തയ്യാറാക്കി
പ്രസിദ്ധീകരിക്കാന്‍
നടപടി സ്വീകരിക്കുമോ;
(ഡി)
പ്രസ്തുത
പദ്ധതിക്കുളള
സാമ്പത്തിക വിഹിതം
എത്ര; ലോണ്‍ വിഹിതം
എത്ര; ഓരോകുടുംബത്തിനും
സ്ഥലം വാങ്ങാന്‍ എത്ര
രൂപ നല്‍കുന്നുണ്ട് ;
വീട് വെക്കാന്‍ എത്ര
രൂപ നല്‍കുന്നുണ്ട്;
(ഇ)
എത്ര
കുടുംബങ്ങളെ ഈ വര്‍ഷം
ഗുണഭോക്താക്കള്‍
ആക്കാന്‍
ഉദ്ദേശിക്കുന്നു ;
വരുന്ന 4 വര്‍ഷം കൊണ്ട്
എത്രപേര്‍ക്ക് സഹായം
നല്‍കും; എത്രവര്‍ഷം
കൊണ്ട് മുഴുവന്‍ പട്ടിക
ജാതി കുടുംബങ്ങളും
വീടിനു അര്‍ഹത നേടും
എന്നീ വിവരങ്ങള്‍
ലഭ്യമാക്കുമോ?
പട്ടികജാതി-പട്ടികവർഗ്ഗ
വിദ്യാര്‍ത്ഥികൾക്കായി
ഇന്റഗ്രേറ്റഡ് സ്പോര്‍ട്സ്
ഹോസ്റ്റലുകൾ
2027.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
പട്ടികജാതി-പട്ടികവർഗ്ഗ
വിദ്യാര്‍ത്ഥികളുടെ
സ്പോര്‍ട്സ് രംഗത്തെ
മികവു്
ചെറുപ്പത്തിൽത്തന്നെ
കണ്ടെത്തുന്നതിനു
വെള്ളായണിയിൽ സ്ഥാപിച്ച
സ്പോര്‍ട്സ്
ഹോസ്റ്റലിന്റെ
പ്രവര്‍ത്തനം
വിശദമാക്കാമോ;
(ബി)
അതെ
മാതൃകയില്‍ കോളേജ് തലം
വരെയുള്ള ആണ് പെൺ
കുട്ടികള്‍ക്ക്
ഗുണകരമായ രീതിയില്‍
ഇന്റഗ്രേറ്റഡ്
സ്പോര്‍ട്സ്
ഹോസ്റ്റലുകൾ
സ്ഥാപിക്കുമോ; ഇതിനു
എസ്.ടി.പി , എസ്.സി.പി
ഫണ്ടുകള്‍
ഉപയോഗിക്കാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
പ്രസ്തുത
പരിശീലനകേന്ദ്രങ്ങളില്‍
ലോകോത്തര നിലവാരമുള്ള
കോച്ച്മാരെ
നിയമിക്കുമോ;ഇന്ത്യയുടെ
കായിക വികസനത്തിന് ഇതു
മുതൽക്കൂട്ടാകും എന്ന്
കരുതുന്നുവോ;
(ഡി)
പാലക്കാട്
മെഡിക്കല്‍ കോളേജ്,
ചിറ്റൂര്‍ ഗവണ്മെന്റ്
കോളേജ് എന്നിവയെ
ഇതിനായി പരിഗണിക്കുമോ?
കൊല്ലം
മണ്ഡലത്തിലെ കോളനികളുടെ വികസന
പ്രവര്‍ത്തനങ്ങള്‍
2028.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
നിയമസഭാമണ്ഡലത്തില്‍
സ്വയംപര്യാപ്ത ഗ്രാമം
പദ്ധതിയില്‍
ഉള്‍പ്പെട്ട കോളനികളുടെ
വികസന
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
ഓരോ
കോളനിയിലും നടപ്പാക്കിയ
വികസന
പ്രവര്‍ത്തനങ്ങളുടെ
വിശദാംശങ്ങളും
പ്രവര്‍ത്തനങ്ങള്‍
എന്നത്തേയ്ക്ക്
പൂര്ത്തിയാകുമെന്നുളള
വിശദാംശങ്ങളും
ലഭ്യമാക്കുമോ?
ഇന്ദിരാ
ആവാസ് യോജന പദ്ധതിയില്‍
ഉള്‍പ്പെട്ട
ഗുണഭോക്താക്കള്‍ക്ക് തുക
അനുവദിക്കാൻ നടപടി
2029.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇന്ദിരാ
ആവാസ് യോജന
പദ്ധതിയില്‍
ഉള്‍പ്പെട്ട
പട്ടികജാതി-
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
ഗുണഭോക്താക്കള്‍ക്ക്
2014-15, 2015-16
കാലയളവില്‍
എസ്.സി/എസ്.റ്റി
ഡിപ്പാര്‍ട്ടുമെന്റ്
നല്‍കേണ്ട തുക
നാളിതുവരെയായും
നല്‍കിയിട്ടില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
തുക അടിയന്തരമായി
അനുവദിച്ച് വിതരണം
ചെയ്യുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ; എങ്കിൽ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
പഠനമുറി
പദ്ധതി
2030.
ശ്രീ.സി.
ദിവാകരന്
,,
ജി.എസ്.ജയലാല്‍
,,
കെ. രാജന്
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
വിഭാഗത്തിലുള്ള
കുട്ടികളുടെ പഠന
സൗകര്യങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിനായി
"പഠനമുറി" എന്ന പേരില്‍
പദ്ധതി നിലവിലുണ്ടോ;
എങ്കിൽ ഇതുസംബന്ധിച്ച
വിശദാംശം ലഭ്യമാക്കുമോ
?
(ബി)
പ്രസ്തുത
പദ്ധതിയിലൂടെ
എന്തെല്ലാം
സൗകര്യങ്ങളാണ്
നല്‍കുന്നതെന്ന്
വെളിപ്പെടുത്തുമോ;
(സി)
പ്രസ്തുത
പദ്ധതി
നടപ്പാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
അറിയിക്കുമോ?
ഒല്ലൂര്‍
മണ്ഡലത്തില്‍ കോര്‍പ്പസ്
ഫണ്ട് വിനിയോഗിച്ച്
നടപ്പാക്കിയ പദ്ധതികള്‍
2031.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒല്ലൂര്‍
നിയോജക മണ്ഡലത്തിലെ
പട്ടികജാതി
കോളനികളില്‍ കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
കോര്‍പ്പസ് ഫണ്ട്
വിനിയോഗിച്ച്
നടപ്പാക്കിയ
പദ്ധതികളുടെ
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
ഇൗ
സര്‍ക്കാരിന്റെ കാലത്ത്
ഒല്ലൂര്‍
നിയോജകമണ്ഡലത്തിലെ
പട്ടികജാതി
കോളനികളില്‍
കോര്‍പ്പസ് ഫണ്ട്
ഉപയോഗിച്ച്
നടപ്പിലാക്കാന്‍
ഭരണാനുമതി നല്കിയ
പദ്ധതികളുടെ
വിശദാംശങ്ങളും അവയുടെ
നിലവിലെ സ്ഥിതിയും
വ്യക്തമാക്കാമോ?
സ്വാശ്രയ
ഗ്രാമം പദ്ധതി പ്രകാരം
ഏറ്റെടുക്കുന്ന പട്ടികജാതി
കോളനികള്‍
2032.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വാശ്രയ
ഗ്രാമം പദ്ധതി പ്രകാരം
ഇൗ സാമ്പത്തിക വര്‍ഷം
എത്ര പട്ടികജാതി
കോളനികള്‍
ഏറ്റെടുക്കാനാണ്
തീരുമാനിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിനായി
ബഡ്ജറ്റില്‍ എത്ര തുക
വകയിരുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
ഭൂരഹിതരായ
പട്ടികജാതി കുടുംബങ്ങൾക്കു
ഭൂമി ലഭ്യമാക്കുന്നതിന്നടപടി
2033.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂരഹിതരായ
മുഴുവന്‍ പട്ടികജാതി
കുടുംബങ്ങള്‍ക്കും ഭൂമി
ലഭ്യമാക്കുന്നതിന് എത്ര
ഭൂമി ഓരോ ജില്ലയിലും
വേണ്ടിവരും;
(ബി)
ഇതിനായി
ഓരോ ജില്ലയിലും എത്ര
ഭൂമി
കണ്ടെത്തിയിട്ടുണ്ടെന്നു
വ്യക്തമാക്കുമോ?
ആലത്തൂര്‍
മണ്ഡലത്തിലെ കോളനികളിലേക്ക്
കുടിവെള്ള പദ്ധതി
2034.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലത്തൂര്‍
നിയോജക മണ്ഡലത്തിലെ
പട്ടികജാതി കോളനികളില്‍
കോര്‍പ്പസ് ഫണ്ട്
വിനിയോഗിച്ച്
നടപ്പാക്കിയ കുടിവെള്ള
പദ്ധതികള്‍
ഏതെല്ലാമെന്ന്
വിശദമാക്കാമോ;
(ബി)
2016-17
-ല്‍ പ്രസ്തുത
കോളനികളില്‍ കോര്‍പ്പസ്
ഫണ്ട് വിനിയോഗിച്ച്
നടപ്പാക്കാനായി
ഭരണാനുമതി നല്കിയ
കുടിവെള്ളപദ്ധതികളെക്കുറിച്ച്
വിശദീകരിക്കാമോ?
ആലത്തൂര്‍
നിയോജക മണ്ഡലത്തിലെ
പട്ടികജാതി കോളനികള്‍
2035.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലത്തൂര്‍
നിയോജക മണ്ഡലത്തില്‍
എത്ര പട്ടികജാതി
കോളനികളാണ്
നിലവിലുള്ളത്;
(ബി)
പ്രസ്തുത
പട്ടികജാതി കോളനികളുടെ
നില
മെച്ചപ്പെടുത്തുന്നതിനായി
എന്തെല്ലാം പുതിയ
പദ്ധതികള്‍
പരിഗണനയിലുണ്ടെന്ന്
വിശദമാക്കുമോ?
പട്ടികജാതി
-പട്ടികവർഗ്ഗ
വിദ്യാര്‍ത്ഥികള്‍ക്ക്
കംപ്യൂട്ടര്‍,
ലാപ്ടോപ്,പ്രൊജക്ടർ
നല്‍കുന്നതിന് വ്യവസ്ഥ
2036.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗ്രാമ
- ബ്ലോക്ക് - ജില്ലാ
പഞ്ചായത്തുകളുടെ
പദ്ധതികളിൽ
ഉള്‍പ്പെടുത്തി
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികള്‍ക്ക്
കംപ്യൂട്ടര്‍,
ലാപ്ടോപ്, പ്രൊജക്ടര്‍
(എൽ.സി.ഡി ) എന്നിവ
നല്‍കുന്നതിന്
വ്യവസ്ഥയുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഏതെല്ലാം മേഖലയില്‍
പഠിക്കുന്നവര്‍ക്ക് ഇത്
നല്കാന് കഴിയും;
വിശദാംശങ്ങൾ
ലഭ്യമാക്കാമോ;
(സി)
ത്രിതല
പഞ്ചായത്തുകളുടെ തനത്
ഫണ്ട് ഇക്കാര്യത്തിന്
വേണ്ടി ഉപയോഗിക്കാമോ;
എങ്കിൽ വിശദാംശം
വെളിപ്പെടുത്തുമോ ;
(ഡി)
ഈ
സര്‍ക്കാര്‍ വന്നശേഷം
കോ-ഓര്‍ഡിനേഷന്‍
കമ്മിറ്റി (സി.സി )
ഇതുമായി ബന്ധപ്പെട്ട്
പുതിയ തീരുമാനങ്ങള്‍
എന്തെങ്കിലും
എടുത്തിട്ടുണ്ടോ;
വിശദീകരിക്കാമോ?
പട്ടികജാതി
-പട്ടികവര്‍ഗ്ഗ
വിഭാഗവിഭാഗങ്ങൾക്ക് ഭൂമിയും
വീടും ലഭ്യമാക്കുന്നതിന്
പദ്ധതി വിഹിതം
2037.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
- പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
ഭൂമിയും
വീടുമില്ലാത്തവര്‍ക്ക്
ഇവ ലഭ്യമാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
പ്രസ്തുത
ആവശ്യത്തിലേക്ക്
കേന്ദ്ര സംസ്ഥാന
സര്‍ക്കാരുകളുടെ പദ്ധതി
വിഹിതം എത്രയാണ്;
വിശദമാക്കുമോ;
(സി)
ഇതില്‍
കേന്ദ്ര സര്‍ക്കാരില്‍
നിന്നും എത്ര തുക
അനുവദിച്ചിട്ടുണ്ടെന്നും
എത്ര തുക
ലഭ്യമായിട്ടുണ്ടെന്നും
വ്യക്തമാക്കുമോ?
പട്ടികജാതി
/പട്ടികവര്‍ഗ്ഗ ക്ഷേമത്തിന്
ഊന്നല്‍ നല്കി പുതിയ
പദ്ധതികൾ
2038.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
ശ്രീമതി
ഗീതാ ഗോപി
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
പട്ടികവര്‍ഗ്ഗ
ക്ഷേമത്തിന് ഊന്നല്‍
നല്കി എന്തെല്ലാം
പുതിയ പദ്ധതികളാണ്
നടപ്പാക്കുന്നതെന്ന്
അറിയിക്കുമോ;
(ബി)
എസ്.സി.പി,
റ്റി.എസ്.പി. എന്നീ
ഇനങ്ങളില്‍ എത്ര കോടി
രൂപയാണ് 2017-18 -ലെ
ബജറ്റില്‍
ഉള്‍ക്കൊള്ളിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്ത്
പട്ടികജാതി/പട്ടികവര്‍ഗ്ഗ
വിഭാഗങ്ങളുടെ
ജനസംഖ്യാനുപാതത്തില്‍
അധികമായി പദ്ധതി
അടങ്കലില്‍ വക
കൊള്ളിക്കാറുണ്ടോ;
ഇക്കാര്യത്തിലുള്ള
കേന്ദ്ര സര്‍ക്കാര്‍
സമീപനം ഇതിന് നേര്
വിപരീതമാണോ; എങ്കിൽ
വിശദമാക്കുമോ?
പട്ടികജാതി
/പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികള്‍ക്ക്
വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍
2039.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി/പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
വിദ്യാര്‍ത്ഥികള്‍ക്ക്
ഇപ്പോള്‍ എന്തെല്ലാം
വിദ്യാഭ്യാസ
ആനുകൂല്യങ്ങളാണ്
ലഭ്യമാക്കി വരുന്നത്;
(ബി)
2016
ജൂണ്‍ മാസം ഓരോ
വിദ്യാഭ്യാസ
ആനുകൂല്യത്തിനും
അനുവദിക്കപ്പെട്ടിരുന്ന
ധനസഹായ തുക
എത്രയായിരുന്നു;
(സി)
2016-17ലെ
പുതുക്കിയ ബജറ്റ്
പ്രകാരം
പട്ടികജാതി/പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
വിദ്യാര്‍ത്ഥികളുടെ
വിദ്യാഭ്യാസ
ആനുകൂല്യങ്ങള്‍
ഇരുപത്തിയഞ്ച് ശതമാനം
വര്‍ദ്ധിപ്പിക്കും
എന്ന്
പ്രഖ്യാപിച്ചിരുന്നത്
നടപ്പിലാക്കിക്കൊണ്ട്
ഉത്തരവ്
പുറപ്പെടുവിക്കുകയുണ്ടായോ;
ഉത്തരവുകളുടെ
പകര്‍പ്പുകള്‍
ലഭ്യമാക്കുമോ;
(ഡി)
പ്രസ്തുത
ഉത്തരവുകള്‍ പ്രകാരം
2016-17ല്‍ പട്ടികജാതി
/പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
വിദ്യാര്‍ത്ഥികള്‍ക്ക്
ലഭ്യമാക്കേണ്ടുന്ന
ധനസഹായങ്ങളും
ആനുകൂല്യങ്ങളും വിതരണം
ചെയ്തിട്ടുണ്ടോ ?
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികള്‍ക്കുള്ള
സ്റ്റൈപന്റ്
2040.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഈ അദ്ധ്യയനവര്‍ഷം
മുതല്‍ പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികള്‍ക്ക്
നല്കുവാനുള്ള
സ്റ്റൈപന്റ് തുക
കൊടുത്തുതീര്‍ക്കുന്നതിന്
ഏര്‍പ്പെടുത്തിയിരിക്കുന്ന
ക്രമീകരണങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ബി)
കഴിഞ്ഞ
സാമ്പത്തിക വര്‍ഷം എത്ര
കോടി രൂപയുടെ
സാമ്പത്തിക സഹായം
കുട്ടികള്‍ക്ക്
നല്‍കിയിട്ടുണ്ട്;
ഇതില്‍
ചെലവഴിക്കാത്തത്എത്ര
കോടി രൂപയാണെന്നു കൂടി
അറിയിക്കാമോ?
പട്ടികജാതി
ഉപദേശകസമിതിയുടെ ചുമതലകള്‍
2041.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
എ.പി. അനില്‍ കുമാര്‍
,,
അടൂര്‍ പ്രകാശ്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
പട്ടികജാതി ഉപദേശകസമിതി
പുനസംഘടിപ്പിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത സമിതിയുടെ
ചെയര്‍മാനും അംഗങ്ങളും
ആരെല്ലാമാണ്;
(സി)
പ്രസ്തുത
ഉപദേശകസമിതിയുടെ പ്രധാന
ചുമതലകള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
പട്ടികജാതി
ജനവിഭാഗത്തിന്റെ സമഗ്ര
ഉന്നമനത്തിനായുള്ള പദ്ധതികൾ
2042.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-17
സാമ്പത്തിക വര്‍ഷം
പട്ടികജാതി
ജനവിഭാഗത്തിനായി
ബഡ്ജറ്റില്‍
വകയിരുത്തിയ തുകയുടെയും
ചെലവഴിച്ച തുകയുടെയും
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
കഴിഞ്ഞ
സര്‍ക്കാര്‍ ഓരോ
വര്‍ഷവും പട്ടികജാതി
ക്ഷേമത്തിനായി
വകയിരുത്തിയ തുകയുടെയും
ചെലവഴിച്ച തുകയുടെയും
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
പട്ടികജാതി
വിദ്യാര്‍ത്ഥികളുടെ
വിദ്യാഭ്യാസത്തിന് ധനസഹായം
2043.
ശ്രീ.വി.പി.സജീന്ദ്രന്
,,
എ.പി. അനില്‍ കുമാര്‍
,,
പി.ടി. തോമസ്
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പട്ടികജാതിക്കാരായ
വിദ്യാര്‍ത്ഥികളുടെ
വിദ്യാഭ്യാസത്തിന്
ധനസഹായം നല്‍കുന്നതിന്
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
ഗവണ്മെന്റിന്റെ
ഇതിനായി എന്തെല്ലാം
ആനുകൂല്യങ്ങളാണ്
നല്‍കിവരുന്നുവെന്ന്
വിശദീകരിക്കുമോ;
(സി)
എന്തെല്ലാം
പദ്ധതികളാണ് ഇവരുടെ
വിദ്യാഭ്യാസത്തിനും
അവയുടെ
പ്രോത്സാഹനത്തിനും
ആവിഷ്ക്കരിച്ചു
നടപ്പാക്കിയിട്ടുള്ളതെന്നു
വെളിപ്പെടുത്തുമോ ?
പ്രൊഫഷണല്‍
വിദ്യാഭ്യാസത്തിലേക്ക്
കൂടുതല്‍ വിദ്യാര്‍ത്ഥികളെ
എത്തിക്കാൻ കര്‍മ്മപരിപാടി
2044.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രൊഫഷണല്‍
വിദ്യാഭ്യാസ
മേഖലയിലേക്ക് ഈ വര്‍ഷം
കൂടുതല്‍ എസ് സി / എസ്
ടി
വിഭാഗത്തില്‍പ്പെടുന്ന
വിദ്യാര്‍ത്ഥികളെ
എത്തിയ്ക്കുന്നതിനുള്ള
പ്രത്യേക
കര്‍മ്മപരിപാടിയ്ക്ക്
രൂപം നല്‍കിയിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ;
(ബി)
വരും
വര്‍ഷങ്ങളില്‍ ഈ
വിഭാഗങ്ങളില്‍പ്പെട്ട
കൂടുതല്‍
വിദ്യാര്‍ത്ഥികളെ ഉന്നത
വിദ്യാഭ്യാസ
മേഖലയിലേയ്ക്ക്
എത്തിയ്ക്കുന്നതിന്
പ്രത്യേക പദ്ധതിയ്ക്ക്
രൂപം നല്‍കുമോ;
(സി)
എങ്കിൽ ഇക്കാര്യത്തില്‍
സമയബന്ധിതമായി നടപടി
സ്വീകരിയ്ക്കുമോ?
പട്ടികജാതി-
പട്ടികവര്‍ഗ്ഗക്കാരുടെ
സാമ്പത്തിക പിന്നാക്കാവസ്ഥ
പരിഹരിക്കാൻ
ആവിഷ്കരിച്ചിട്ടുള്ള വികസന
തന്ത്രം
2045.
ശ്രീ.കെ.വി.വിജയദാസ്
,,
കെ.കുഞ്ഞിരാമന്
,,
പുരുഷന് കടലുണ്ടി
,,
ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാര്‍
പട്ടികജാതിക്കാര്‍ക്കും,
പട്ടിക
വര്‍ഗ്ഗക്കാര്‍ക്കും
വേണ്ടിയുള്ള എസ്. സി.
എസ് പി, ടി എസ്. പി.
ഉപപദ്ധതികള്‍
ഉപേക്ഷിച്ചെങ്കിലും
ജനസംഖ്യാനുപാതികമായതിലും
അധികം തുക ഈ
ഉപപദ്ധതികള്‍ക്ക്
വകയിരുത്തിക്കൊണ്ട്
സംസ്ഥാന സര്‍ക്കാര്‍
നടപ്പിലാക്കുന്ന വികസന
പദ്ധതികള്‍
എന്തെല്ലാമെന്ന്
അറിയിക്കാമോ;
(ബി)
വികസന
പദ്ധതികളുടെ ആസൂത്രണ
പ്രക്രിയയില്‍ ഈ
ജനവിഭാഗങ്ങളെ കൂടി
പങ്കാളികളാക്കാന്‍
സ്വീകരിച്ചിട്ടുള്ള
മാര്‍ഗ്ഗം
എന്തെല്ലാമാണെന്ന്
അറിയിക്കാമോ;
(സി)
പട്ടികജാതി-
പട്ടികവര്‍ഗ്ഗക്കാരുടെ
സാമ്പത്തിക
പിന്നാക്കാവസ്ഥ
പരിഹരിക്കാനായി
ആവിഷ്കരിച്ചിട്ടുള്ള
വികസന തന്ത്രം
വിശദമാക്കാമോ?
പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാരുടെ
സമഗ്രവികസനത്തിനു പ്രത്യേക
ഘടകപദ്ധതിയെന്ന വികസനനയം
2046.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പട്ടികജാതി-പട്ടികവര്‍ഗ്ഗ
വിഭാഗങ്ങളുടെ
സമഗ്രവികസനത്തിനായി
പ്രത്യേക ഘടകപദ്ധതി
എന്ന വികസനനയം എന്നാണ്
രൂപം കൊണ്ടതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇപ്രകാരം
ഒരു വികസന നയം രൂപം
കൊണ്ടതിനുശേഷം പ്രസ്തുത
വിഭാഗങ്ങളെ സാമ്പത്തിക
പുരോഗതിയിലേക്കും
സാമൂഹിക
ശാക്തീകരണത്തിലേക്കും
നയിക്കുന്ന എന്തെല്ലാം
മാറ്റങ്ങളാണ്
രൂപപ്പെടുത്തുവാന്‍
കഴിഞ്ഞിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
ഗവണ്മെന്റ് നേരിട്ടും
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ വഴിയും
നല്‍കിവരുന്ന
ക്ഷേമവികസന പദ്ധതികള്‍
എത്രകണ്ട് ഈ വിഭാഗങ്ങളെ
മുഖ്യധാരയിലെത്തിക്കാന്‍
സഹായിച്ചുവെന്നതിനെ
സംബന്ധിച്ച് ഒരു പഠനം
നടത്താന്‍ നടപടി
സ്വീകരിക്കുമോ; എങ്കിൽ
വിശദാംശം
വ്യക്തമാക്കുമോ?
ഞാറക്കലില്‍
ബാബുവിന്
ഭവനനിര്‍മ്മാണത്തിനുള്ള
അവസാനഗഡു അനുവദിക്കാൻ നടപടി
2047.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈപ്പിന്‍
നിയോജക മണ്ഡലത്തിലെ
ഞാറക്കലില്‍ പട്ടികജാതി
ഭവന നിര്‍മ്മാണ പദ്ധതി
പ്രകാരം അപേക്ഷിച്ച്
രണ്ടു ഗഡു തുക ലഭ്യമായ
ബാബു എം. എ. ക്ക് അവസാന
ഗഡു തുക ഉദ്യോഗസ്ഥരുടെ
പിഴവുമൂലം അക്കൗണ്ട്
നമ്പര്‍
മാറിപ്പോയതിനാല്‍
ഇതുവരെ
ലഭ്യമായിട്ടില്ലാത്തതിനാൽ
ഈ തുക
അനുവദിച്ചുകിട്ടണമെന്ന്
ആവശ്യപ്പെട്ട് കത്ത്
ലഭിച്ചിരുന്നോ; എങ്കിൽ
വിശദാംശം
വ്യക്തമാക്കാമോ;
(ബി)
ഇക്കാര്യത്തില്‍
സ്വീകരിച്ച തുടര്‍നടപടി
വ്യക്തമാക്കാമോ;
(സി)
നിര്‍ദ്ധന
കുടുംബത്തില്‍പ്പെട്ട
ബാബുവിന് അര്‍ഹതപ്പെട്ട
അനുകൂല്യം എന്നത്തേക്ക്
ലഭ്യമാക്കാനാകുമെന്ന്
വിശദമാക്കാമോ ?
ചെങ്ങന്നൂര്‍
പാണ്ടവന്‍ പാറയിലെ കുടിവെള്ള
പദ്ധതി
2048.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
വിഭാഗക്കാര്‍ ഏറെ
താമസിക്കുന്ന
വ്യക്തമാക്കുമോ;ചെങ്ങന്നൂര്‍
പാണ്ടവന്‍ പാറയിലെ
കുടിവെള്ള പദ്ധതി
ആരംഭിക്കാനുളള കാലതാമസം
വിശദീകരിക്കാമോ;
(ബി)
പ്രസ്തുത
കുടിവെള്ള പദ്ധതിയുടെ
ഡി .പി .ആർ
സര്‍ക്കാരില്‍
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കിൽ എന്ന് ;
(സി)
പ്രസ്തുത
കുടിവെള്ള പദ്ധതിയെന്ന്
ആരംഭിക്കുവാന്‍
കഴിയുമെന്ന്
വിശദീകരിക്കുമോ?വ്യക്തമാക്കുമോ;
കല്ല്യാശ്ശേരി
മണ്ഡലത്തിൽ പട്ടികജാതി ഗ്രാമം
പദ്ധതി
2049.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അംബേദ്കര്‍
സ്വയം പര്യാപ്ത
പട്ടികജാതി ഗ്രാമം
പദ്ധതിയില്‍
കല്ല്യാശ്ശേരി
മണ്ഡലത്തില്‍ നിന്നും
ഏതൊക്കെ കോളനികളെയാണ്
ഉള്‍പ്പെടുത്തിയിട്ടുള്ളത്;
(ബി)
ഇതിനായി
എത്ര തുക
അനുവദിച്ചിട്ടുണ്ട്;
വിശദാംശം നല്‍കുമോ?
നെയ്യാറ്റിന്‍കര
മണ്ഡലത്തിലെ അംബേദ്കര്ഗ്രാമ
പദ്ധതി
2050.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നിയോജക മണ്ഡലത്തില്‍
2015 - 16 വര്‍ഷത്തില്‍
അംബേദ്കര്‍ ഗ്രാമ
പദ്ധതി പ്രകാരം
ചെങ്കല്‍ പഞ്ചായത്തിലെ
ആലത്തറവിളാകം പട്ടിക
ജാതി കോളനിയില്‍
നടപ്പാക്കിയ പണികള്‍
പൂര്‍ത്തീകരിക്കാന്‍
കാലതാമസം ഉണ്ടായത്
എന്തു കൊണ്ട്;
പ്രസ്തുത പണി ഉടന്‍
പൂര്‍ത്തീകരിക്കാന്‍
കഴിയുമോ;
(ബി)
കുളത്തൂര്‍
പഞ്ചായത്തിലെ
തോണിക്കടവ് പട്ടിക
ജാതി കോളനിയില്‍
അംബേദ്കര്‍ ഗ്രാമം
പദ്ധതി പ്രകാരം
നടപ്പിലാക്കിയ പണികള്‍
പൂര്‍ത്തീകരിച്ചോ;
മേല്‍പ്പറഞ്ഞ പണികളില്‍
ഏതെങ്കിലും ക്രമക്കേട്
നടന്നിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഉത്തരവാദിത്തപ്പെട്ടവരുടെ
പേരില്‍ നടപടി
സ്വീകരിച്ചോ;
(സി)
പണികള്‍
പൂര്‍ത്തീകരിക്കാന്‍
കാലതാമസം വരുത്തിയ
ഏജന്‍സിക്കെതിരെ എന്ത്
നടപടി സ്വീകരിച്ചു?
പട്ടികജാതിക്കാരുടെ
പാര്‍പ്പിട പ്രശ്നങ്ങള്‍
2051.
ശ്രീ.വി.പി.സജീന്ദ്രന്
,,
കെ.മുരളീധരന്
,,
എ.പി. അനില്‍ കുമാര്‍
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പട്ടികജാതിക്കാരുടെ
പാര്‍പ്പിട
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിന്
കൈക്കൊണ്ട നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(ബി)
ഈ
ഗവണ്മെന്റിന്റെ
കാലത്ത് പാര്‍പ്പിട
പ്രശ്നം
പരിഹരിക്കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്കരിച്ചു
നടപ്പാക്കിയതെന്ന്
വ്യക്തമാക്കുമോ;
(സി)
ഇവരുടെ
പാര്‍പ്പിട പ്രശ്നം
പരിഹരിക്കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
പ്രയോജനപ്പെടുത്തിയതെന്നു
വിവരിക്കുമോ?
ആദിവാസികള്കൾക്കും
പട്ടികജാതി വിഭാഗങ്ങള്‍ക്കും
ജാതി സര്‍ട്ടിഫിക്കറ്റ്
ലഭിക്കുന്നതിന് കാലതാമസം
2052.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആദിവാസികള്‍ക്ക്
ജാതി സര്‍ട്ടിഫിക്കറ്റ്
ലഭിക്കുന്നതിന്
കാലതാമസം ഉണ്ടാകുന്നതായ
പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിച്ച
നടപടികളെന്തെന്ന്
വ്യക്തമാക്കുമോ;
(ബി)
ആദിവാസികള്‍ക്ക്
ജാതി
സര്‍ട്ടിഫിക്കറ്റുകള്‍
അനുവദിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
ലഘൂകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
ആദിവാസികള്‍ക്കും
മറ്റ് പട്ടികജാതി
വിഭാഗങ്ങള്‍ക്കും
കാലതാമസം കൂടാതെ ജാതി
സര്‍ട്ടിഫിക്കറ്റ്
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ആറളം ഫാമില്‍
ആദിവാസികള്‍ക്കായി
നിര്‍മ്മിച്ച ഭവനപദ്ധതിയുടെ
പരാജയത്തിന് കാരണം
2053.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആദിവാസികള്‍ക്കായി
ആറളം ഫാമില്‍
പാര്‍പ്പിടം
നിര്‍മ്മിക്കാന്‍
സംസ്ഥാന നിര്‍മിതി
കേന്ദ്രത്തെ
ചുമതലപ്പെടുത്തിയിരുന്നോ;
(ബി)
എങ്കില്‍
നിര്‍ദ്ദേശിച്ച
പാര്‍പ്പിടങ്ങള്‍
നിര്‍മ്മിച്ചിട്ടില്ലെന്നത്
മാത്രമല്ല നിര്‍മ്മാണം
പൂര്‍ത്തിയായവയില്‍
കക്കുസും
കിണറുമടക്കമുള്ള
അടിസ്ഥാനസൗകര്യങ്ങള്‍
ഏര്പ്പെടുത്താത്തതുമായ
സാഹചര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
പദ്ധതിയില്‍ നിര്‍മിതി
കേന്ദ്രത്തിന്
തൊണ്ണൂറ് ലക്ഷത്തോളം
രൂപയുടെ നഷ്ടം
സംഭവിച്ചതായി
കണ്ടെത്തിയിട്ടുണ്ടോ;
(ഡി)
വ്യക്തമായ
പഠനത്തിന്റെയും
ആസൂത്രണത്തിന്റെയും
അഭാവമാണ് ഭവനപദ്ധതിയുടെ
പരാജയത്തിന് കാരണമെന്ന്
കരുതുന്നുണ്ടോ;
ഏങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
ഗോത്രവര്‍ഗ്ഗ വിഭാഗങ്ങൾക്കായി
പി.കെ.കാളന് കുടുംബക്ഷേമ
പദ്ധതി
2054.
ശ്രീ.ബി.ഡി.
ദേവസ്സി
,,
ഒ. ആര്. കേളു
,,
പി.വി. അന്‍വര്‍
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗോത്രവര്‍ഗ്ഗ
വിഭാഗങ്ങളുടെ
വികസനത്തിനായി
പി.കെ.കാളന്
കുടുംബക്ഷേമ പദ്ധതി
എന്ന പേരിലുള്ള പുതിയ
പദ്ധതി നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ലക്ഷ്യങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(സി)
ഒാരോ
പട്ടികവര്‍ഗ്ഗ
സെറ്റില്‍മെന്റിനും
പദ്ധതി
തയ്യാറാക്കുന്നതിനായി
ഊരുകൂട്ടങ്ങളുടെ
പങ്കാളിത്തവും
വിലയിരുത്തലും
ലഭ്യമാക്കുമോ;
(ഡി)
ഏതെല്ലാം
വകുപ്പുകളുടെ
ഏകോപനത്തോടെയാണ്
പ്രസ്തുത പദ്ധതി
നടപ്പിലാക്കുന്നത്;
(ഇ)
ഈ
പദ്ധതി മോണിട്ടര്‍
ചെയ്യുന്നതിന് ഉന്നതതല
കമ്മിറ്റി
രൂപീകരിക്കുന്നുണ്ടോ;
എങ്കില്‍ ആരെല്ലാമാണ്
ഇതില്‍
അംഗങ്ങളാകുന്നതെന്ന്
വ്യക്തമാക്കുമോ?
കോതമംഗലം മണ്ഡലത്തില്‍
ആദിവാസി
വിദ്യാര്‍ത്ഥികള്‍ക്കായി
ഹോസ്റ്റലുകള്‍
2055.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തില്‍ 16-ഓളം
വരുന്ന ആദിവാസി
കോളനികളിലെ
വിദ്യാര്‍ത്ഥികള്‍ക്കായി
എത്ര ഹോസ്റ്റലുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
(ബി)
മണ്ഡലത്തില്‍
പുതുതായി ഹോസ്റ്റല്‍
നിര്‍മ്മിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
എങ്കിൽ വിശദാംശം
വ്യക്തമാക്കാമോ?
പട്ടിക
വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട
ഭൂരഹിത കുടുംബങ്ങൾക്ക് ഭൂമി
2056.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂരഹിതരായ
മുഴുവന്‍ പട്ടികവര്‍ഗ്ഗ
കുടുംബങ്ങള്‍ക്കും ഭൂമി
ലഭ്യമാക്കുന്നതിന് ഓരോ
ജില്ലയിലും എത്ര ഭൂമി
വേണ്ടിവരുമെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിനായി
ഓരോ ജില്ലയിലും എത്ര
ഭൂമി
കണ്ടെത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
പട്ടിക-
വര്‍ഗ്ഗ
വിദ്യാര്‍ത്ഥികള്‍ക്കായുള്ള
ഗോത്ര സാരഥി പദ്ധതി
2057.
ശ്രീ.ബി.ഡി.
ദേവസ്സി
,,
സി. കെ. ശശീന്ദ്രന്
,,
ജോര്‍ജ് എം. തോമസ്
,,
എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പട്ടിക വര്‍ഗ്ഗ
വിദ്യാര്ഥത്ഥികള്ക്കായി
ഗോത്ര സാരഥി പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
പട്ടിക
വര്‍ഗ്ഗ
വിദ്യാര്‍ത്ഥികളുടെ
യാത്രാ സൗകര്യത്തിനായി
എന്തെല്ലാം
സംവിധാനങ്ങളാണ് ഇൗ
പദ്ധതിയില്‍
ഏര്‍പ്പെടുത്തിയിരിക്കുന്നത്;
(സി)
ആരുടെയെല്ലാം
സഹകരണത്തോടെയാണ്
പ്രസ്തുത പദ്ധതി
നടപ്പിലാക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
വനാന്തരങ്ങളിലും
എത്തിച്ചേരാന്‍
കഴിയാത്ത
പ്രദേശങ്ങളിലും
താമസിക്കുന്ന കൂടുതല്‍
വിദ്യാര്‍ത്ഥികളെ ഇൗ
പദ്ധതിയുടെ കീഴില്‍
കൊണ്ടുവരാന്‍ നടപടി
സ്വീകരിക്കുമോ?
ആദിവാസി
മേഖലയില്‍ നടത്തുന്ന ക്ഷേമ
പ്രവര്‍ത്തനങ്ങളെക്കുറിച്ചു
പരിശോധന
2058.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ആദിവാസി മേഖലയില്‍
നടത്തുന്ന ക്ഷേമ
പ്രവര്‍ത്തനങ്ങള്‍
പൂര്‍ണ്ണമായും പ്രസ്തുത
മേഖലയിലേക്ക്
എത്തുന്നില്ല എന്ന
കാര്യം സർക്കാർ
പരിശോധിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത് എന്തുകൊണ്ടാണെന്ന്
വിശദീകരിക്കുമോ;
(സി)
ഇതില്‍
വീഴ്ച വരുത്തുന്ന
ഉദ്യോഗസ്ഥര്‍ക്കെതിരെ
കര്‍ശന നടപടി
സ്വീകരിക്കുമോ?
പ്രാക്തന
ഗോത്ര വര്‍ഗ്ഗങ്ങളുടെ
ഉന്നതിക്കായി പദ്ധതി
2059.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ബദിയടുക്കയില്‍
താമസിക്കുന്ന പ്രാക്തന
ഗോത്രവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ടവരുടെ
ഉന്നതിക്കായി
എന്തെങ്കിലും
പദ്ധതികള്‍
നടപ്പിലാക്കി
വരുന്നുണ്ടോ; എങ്കിൽ
വിശദാംശം
വ്യക്തമാക്കാമോ?
ഭൂരഹിതരായ
ആദിവാസികള്‍ക്ക് ഭൂമി
നല്കുന്ന നടപടി
2060.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂരഹിതരായ
ആദിവാസികള്‍ക്ക് ഭൂമി
നല്‍കുന്നതിനുള്ള
എന്തെങ്കിലും പദ്ധതികളോ
തീരുമാനങ്ങളോ
നിലവിലുണ്ടോ; വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍ ഭൂരഹിതരായ
എത്ര ആദിവാസികള്‍ക്ക്
ഭൂമി അനുവദിച്ചുവെന്ന്
വ്യക്തമാക്കുമോ?
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികളുടെ
വിദ്യാഭ്യാസത്തിന് ധനസഹായം
2061.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
റോജി എം. ജോണ്‍
,,
വി.പി.സജീന്ദ്രന്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പട്ടികവര്‍ഗ്ഗക്കാരായ
വിദ്യാര്‍ത്ഥികളുടെ
വിദ്യാഭ്യാസത്തിന്
ധനസഹായം നല്‍കുന്നതിന്
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
ഗവണ്മെന്റിന്റെ
കാലത്ത് ഇതിനായി
എന്തെല്ലാം
ആനുകൂല്യങ്ങളാണ്
നല്‍കിയതെന്ന്
വിശദീകരിക്കുമോ;
(സി)
എന്തെല്ലാം
പദ്ധതികളാണ് ഇവരുടെ
വിദ്യാഭ്യാസത്തിനും
അവയുടെ
പ്രോത്സാഹനത്തിനും
ആവിഷ്കരിച്ചു
നടപ്പാക്കിയതെന്ന്
വിവരിക്കുമോ?
ആദിവാസികള്‍ക്കിടയിലെ
ശിശുമരണ നിരക്കും
പോഷകാഹാരക്കുറവും
2062.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആദിവാസികള്‍ക്കിടയിലെ
ശിശുമരണ നിരക്ക്
സംബന്ധിച്ച്
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ആദിവാസികള്‍ക്കിടയിലെ
ശിശുമരണ നിരക്ക്
വര്‍ദ്ധിക്കുന്നതായ
വാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
ആദിവാസികള്‍ക്കിടയിലെ
ശിശുമരണ നിരക്ക്
കുറക്കുന്നതിനും
പോഷകാഹാരക്കുറവ്
പരിഹരിക്കുന്നതിനുമായി
എന്തെങ്കിലും
പദ്ധതികള്‍
ആവിഷ്കരിച്ച്
നടപ്പിലാക്കുമോ?
എസ്.സി./എസ്.റ്റി.
വിഭാഗത്തില്‍ പെട്ടവര്‍ക്ക്
ചികിത്സാസഹായം
2063.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
എസ്.സി./എസ്.റ്റി.
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
എത്ര കോടി രൂപയുടെ
ചികിത്സാസഹായമാണ്
അനുവദിച്ചതെന്ന്
വ്യക്തമാക്കാമോ;
(ബി)
കാസര്‍ഗോഡ്
ജില്ലയില്‍
എസ്.സി./എസ്.റ്റി.
വിഭാഗത്തിൽപ്പെട്ട എത്ര
പേര്‍ക്ക് ചികിത്സ
സഹായം
അനുവദിച്ചിട്ടുണ്ടെനും
അറിയിക്കാമോ?
പട്ടികജാതി
-പട്ടികവര്‍ഗ്ഗവിഭാഗങ്ങളുടെ
മാനവവിഭവശേഷി
വര്‍ദ്ധിപ്പിക്കാൻ പദ്ധതി
2064.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പട്ടികജാതി
പട്ടികവര്‍ഗ്ഗവിഭാഗം
ആകെ ജനസംഖ്യയുടെ
എത്രശതമാനം വരുമെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
വിഭാഗങ്ങളുടെ
മാനവവിഭവശേഷി
വര്‍ദ്ധിപ്പിക്കുന്നതിനുതകുന്ന
എന്തെല്ലാം പദ്ധതികളാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
വിഭാഗങ്ങള്‍ക്കുവേണ്ടി
പരമ്പരാഗത മേഖലയിലുള്ള
തൊഴിലവസരം
നേടിയെടുക്കുന്നതിന്
ഉതകുന്ന പദ്ധതികള്‍ക്കു
രൂപം നല്കാന്
സാധിച്ചിട്ടുണ്ടോ; ഈ
ലക്ഷ്യം മുന്‍നിറുത്തി
എന്തെല്ലാം പുതിയതായി
ചെയ്യാന്‍
ഉദ്ദേശിക്കുന്നു എന്ന്
വ്യക്തമാക്കുമോ?
പട്ടികജാതി
പട്ടികവര്‍ഗ്ഗ ക്ഷേമത്തിനുള്ള
പുതിയപദ്ധതികള്‍
2065.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍ പട്ടിക
ജാതി പട്ടിക വര്‍ഗ്ഗ
ക്ഷേമത്തിനായുള്ള
എന്തെല്ലാം പുതിയ
പദ്ധതികളാണ്
ആവിഷ്ക്കരിച്ച്
നടപ്പിലാക്കി വരുന്നത്;
വ്യക്തമാക്കുമോ;
(ബി)
ഹാംലെറ്റ്
പദ്ധതിക്കും സ്വയം
പര്യാപ്ത ഗ്രാമം
പദ്ധതിക്കും പകരമായി
കൊണ്ടു വന്ന
പദ്ധതികള്‍
ഏതെല്ലാമാണ്;
വിശദമാക്കാമോ;
(സി)
ഏറനാട്
മണ്ഡലത്തില്‍ നിന്നും
ഏതെല്ലാം പട്ടിക ജാതി
പട്ടിക വര്‍ഗ്ഗ
കോളനികളെയാണ് പുതിയ
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്;
വിശദാംശം നല്‍കുമോ;
(ഡി)
ഇവയ്ക്ക് ഓരോന്നിനും
അനുവദിച്ച തുക
,ഭരണാനുമതി ഉത്തവിന്റെ
പകര്‍പ്പ് അടക്കമുള്ള
വിശദാംശം
ലഭ്യമാക്കുമോ;?
സെക്രട്ടേറിയറ്റ്
നിയമവകുപ്പിലെ ഉദ്യോഗസ്ഥനെ
പിരിച്ചുവിടാന്‍ നടപടി
T 2066.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
സര്‍വ്വീസില്‍ ജോലി
നോക്കിവരവെ
സർക്കാരിന്റെ
മുന്‍കൂര്‍ അനുമതി
വാങ്ങാതെ സംസ്ഥാനം
വിട്ട് പൂനയിലെ ഭാരതീയ
വിദ്യാപീഠ് ഡീംഡ്
യൂണിവേഴ്സിറ്റിയില്‍
റഗുലറായി എല്‍.എല്‍.ബി
കോഴ്സ് പഠിക്കുകയും,
ഇത് മറച്ചുവച്ച്
പ്രസ്തുത കാലയളവില്‍
ശമ്പളവും
ആനുകൂല്യങ്ങളും
കൈപ്പറ്റി ,പെരുമാറ്റ
ദൂഷ്യത്തിന് നടപടി
നേരിട്ട ഉദ്യോഗസ്ഥന്
ഇപ്പോഴും
സെക്രട്ടേറിയറ്റ്
നിയമവകുപ്പില്‍
ജോലിയില്‍
തുടരുന്നുണ്ടോ;
(ബി)
എങ്കില്‍
ഇയാളുടെ ഇപ്പോഴത്തെ
ഔദ്യോഗിക പദവി
എന്താണെന്ന്
വെളിപ്പെടുത്തുമോ;
(സി)
മഹാരാഷ്ട്രയില്‍
റെഗുലര്‍ പഠനവും
അതേകാലയളവില്‍
കേരളത്തില്‍ ജോലിയും
ചെയ്ത ഇയാള്‍
സര്‍ക്കാരിനെ
കബളിപ്പിച്ചതായി
അന്വേഷണത്തില്‍
കണ്ടെത്തിയിട്ടുണ്ടോ;
കണ്ടെത്തിയെങ്കില്‍
ഇയാള്‍ക്കെതിരെ എന്ത്
നടപടി
സ്വീകരിച്ചുവെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
ഈ
ഉദ്യോഗസ്ഥനെ
സര്‍വ്വീസില്‍ നിന്നും
പിരിച്ചു വിടുന്നതിനുളള
നടപടിയുടെ ഭാഗമായി
മുന്‍ സര്‍ക്കാര്‍ പി
എസ് സി യുടെ ഉപദേശം
തേടിയിരുന്നോ;പിരിച്ചുവിടാന്‍
നിയമപരമായി
തടസ്സമില്ലെന്ന് പി എസ്
സി
അഭിപ്രായപ്പെട്ടിരുന്നോ;എങ്കില്‍
പി എസ് സി യുടെ
അഭിപ്രായകുറിപ്പിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഇ)
പി
എസ് സി യുടെ അഭിപ്രായം
അംഗീകരിച്ച്
സര്‍ക്കാര്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കുമോ;
(എഫ്)
ഈ
ഉദ്യോഗസ്ഥനെതിരെ എന്തു
നടപടിയാണ്
സ്വീകരിച്ചിട്ടുളളത്;
ശിക്ഷണ സംബന്ധിച്ച
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ?
ട്രിബ്യൂണലുകളുടെയും
പബ്ളിക്
പ്രോസിക്യൂട്ടര്‍മാരുടെയും
ലിസ്റ്റ്
2067.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജില്ലാകോടതികള്‍,
ട്രിബ്യൂണലുകള്‍,
സ്പെഷ്യല്‍
കോര്‍ട്ടുകള്‍
എന്നിവിടങ്ങളില്‍
പബ്ളിക്
പ്രോസിക്യൂട്ടര്‍/അഡീഷണല്‍
ഗവ:പ്ളീഡര്‍ എന്നിവരുടെ
എത്ര തസ്തികകള്‍ വീതം
ഉണ്ടെന്ന് ജില്ല
തിരിച്ച് വിശദമാക്കുമോ;
ഇതില്‍ എത്ര പേരെ
നിയമിച്ചിട്ടുണ്ട്;
വ്യക്തമാക്കുമോ;
(ബി)
കേരളത്തില്‍
എത്ര സ്പെഷ്യല്‍
ട്രിബ്യൂണലുകള്‍ ഉണ്ട്;
ഇവിടെ എത്ര
ഗവ:പ്ളീഡര്‍മാരുടെ
തസ്തികകള്‍ ഉണ്ട്;
ഇതില്‍ എത്ര പേരെ
നിയമിച്ചിട്ടുണ്ട്;
വിശദമാക്കാമോ;
(സി)
കേരള
ഹൈക്കോടതിയില്‍
ഗവ:പ്ളീഡര്‍ /സീനിയര്‍
ഗവ:പ്ളീഡര്‍
/സ്പെഷ്യല്‍
ഗവ:പ്ളീഡര്‍ എന്നിവരുടെ
എത്ര തസ്തികകള്‍ ഉണ്ട്;
പ്രസ്തുത തസ്തികകളില്‍
ഇപ്പോള്‍ എത്ര പേരെ
നിയമിച്ചിട്ടുണ്ട്
വിശദമാക്കാമോ;
(ഡി)
കേരളത്തിലെ
അഡീഷണല്‍
ഗവ:പ്ളീഡര്‍/ഗവ:പ്ളീഡര്‍/സ്പെഷ്യല്‍
ഗവ:പ്ളീഡര്‍ എന്നിവരുടെ
മാസ ശമ്പളം
നിശ്ചയിച്ചുകൊണ്ടുള്ള
സര്‍ക്കാര്‍ ഉത്തരവ്
നിലവില്‍ ഉണ്ടോ;
ഇതിന്റെ കോപ്പി
ലഭ്യമാക്കുമോ?
വി.
സാംബശിവന്റെ പൂര്‍ണ്ണകായ
പ്രതിമ
2068.
ശ്രീ.എം.
നൗഷാദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിശ്വ
പ്രസിദ്ധ
കഥാപ്രസംഗകനായിരുന്ന
അനശ്വരനായ വി.
സാംബശിവന്റെ
പൂര്‍ണ്ണകായ പ്രതിമ
അദ്ദേഹത്തിന്റെ മുഖ്യ
കര്‍മ്മ മണ്ഡലമായിരുന്ന
കൊല്ലം നഗരത്തില്‍
ഏതെങ്കിലും ഭാഗത്ത്
സ്ഥാപിക്കണമെന്ന
നിര്‍ദ്ദേശം സാംസ്കാരിക
വകുപ്പിന്റെ
പരിഗണനയിലുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(ബി)
പ്രതിമ
സ്ഥാപിക്കുവാന്‍
ഉദ്ദേശിക്കുന്ന
സ്ഥലങ്ങള്‍
ഏതൊക്കെയെന്ന്
വെളിപ്പെടുത്താമോ?
അവശ
കലാകാരന്മാരുടെ സംരക്ഷണം
2069.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്തെ
അവശ കലാകാരന്മാരെ
സംരക്ഷിക്കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ;
ഇൗയിനത്തില്‍ ഒരു
വര്‍ഷം ചെലവഴിക്കുന്ന
തുക എത്രയെന്ന്
വെളിപ്പെടുത്തുമോ?
കേരള
ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിലെ
കരാര്‍ ജീവനക്കാര ്
2070.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
ഭാഷാ
ഇന്‍സ്റ്റിറ്റ്യൂട്ടിലെ
കരാര്‍ ജീവനക്കാരെ
ദിവസവേതനക്കാരാക്കി
മാറ്റുന്നതിനുള്ള
സമ്മതപത്രം
വാങ്ങിച്ചിട്ടുണ്ടോ;
(ബി)
മൂന്ന്
വര്‍ഷം മുമ്പ് എല്ലാ
നടപടിക്രമങ്ങളും
പാലിച്ച് തയ്യാറാക്കിയ
റാങ്ക് പട്ടിക പ്രകാരം
കരാറടിസ്ഥാനത്തില്‍
നിയമിച്ച ജീവനക്കാരെ
ദിവസവേതനാടിസ്ഥാനത്തിലേക്ക്
മാറ്റിയത്
എന്തടിസ്ഥാനത്തിലാണെന്ന്
വ്യക്തമാക്കുമോ?
ബാബുരാജ്
മ്യൂസിക്കല്‍ അക്കാഡമി
2071.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബാബുരാജ്
മ്യൂസിക്കല്‍ അക്കാഡമി
സ്ഥാപിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കാമോ;
(ബി)
ആയതിന്റെ
ഫയല്‍ ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ്
വിശദമാക്കാമോ;
(സി)
പ്രസ്തുത
അക്കാഡമി
സ്ഥാപിക്കുന്നതിന് ഭൂമി
ഏറ്റെടുത്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
നടപടിക്രമങ്ങള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ഡി)
നടപടിക്രമങ്ങള്‍
പൂര്‍ത്തീകരിച്ച്
പ്രസ്തുത അക്കാഡമി
എന്നത്തേക്ക്
പ്രവര്‍ത്തനം
ആരംഭിക്കാന്‍ കഴിയും
എന്ന് അറിയിക്കാമോ?
പണ്ഡിറ്റ്
കറുപ്പന് സ്മാരക നിര്‍മ്മാണം
2072.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെറായി
പണ്ഡിറ്റ് കറുപ്പന്
സ്മാരക
നിര്‍മ്മാണത്തിന്
സംസ്ഥാന ബജറ്റില്‍
അനുവദിച്ച തുക
സാംസ്ക്കാരിക
വകുപ്പില്‍ നിന്നും
ലഭ്യമാക്കുന്നതിനായി
പണ്ഡിറ്റ് കറുപ്പന്
സ്മാരക സമിതി
സര്‍ക്കാരില്‍ അപേക്ഷ
നല്‍കിയിരുന്നോ എന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
അപേക്ഷയിന്മേല്
സര്‍ക്കാര്‍ സ്വീകരിച്ച
തുടര്‍ നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(സി)
തുക
അനുവദിക്കുന്നതിന്
ഏതെങ്കിലും തരത്തിലുള്ള
തടസ്സം നിലവിലുണ്ടോ;
വിശദമാക്കാമോ?
പട്ടികജാതി
/വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക്
കലാ- സാഹിത്യ- സാംസ്കാരിക
രംഗങ്ങളില്‍ പ്രോത്സാഹനം
2073.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
/വര്‍ഗ്ഗ
വിഭാഗങ്ങള്‍ക്ക് കലാ,
സാഹിത്യ, സാംസ്കാരിക
രംഗങ്ങളില്‍ മതിയായ
അവസരങ്ങള്‍
ലഭിക്കുന്നില്ലെന്ന്
കരുതുന്നുണ്ടോ;
(ബി)
എങ്കില്‍
കൂടുതല്‍ അവസരങ്ങള്‍
ലഭ്യമാകുന്ന തരത്തില്‍
എന്തെല്ലാം
പ്രോത്സാഹനങ്ങളാണ്
നല്കി വരുന്നതെന്ന്
വിശദമാക്കുമോ;
(സി)
പട്ടികജാതി
/വര്‍ഗ്ഗ
വിഭാഗത്തില്‍പെട്ടവരുടെ
സാഹിത്യ സ്യഷ്ടികള്‍
പ്രസിദ്ധികരിക്കുന്നതിനോ
സിനിമ, നാടകം
എന്നിവയ്ക്കോ
ഏതെങ്കിലും തരത്തിലുള്ള
സാമ്പത്തികസഹായം നല്കി
വരുന്നുണ്ടോ ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
സാംസ്കാരിക
സ്ഥാപനങ്ങള്‍ക്ക് നല്കിയ
ധനസഹായം
2074.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം സര്‍ക്കാര്‍,
അര്‍ദ്ധ സര്‍ക്കാര്‍
മേഖലയിലുളള സാംസ്കാരിക
സ്ഥാപനങ്ങള്‍ക്ക്
നല്കിയ ധനസഹായങ്ങളുടെ
വിശദാംശം ലഭ്യമാക്കാമോ;
(ബി)
2016-17
വര്‍ഷത്തെ ബഡ്ജറ്റില്‍
പ്രഖ്യാപിച്ച ധനസഹായ
തുക
ചെലവഴിക്കപ്പെട്ടിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(സി)
കുഞ്ചന്‍
സ്മാരകത്തിന് ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ലഭ്യമാക്കിയ
ധനസഹായങ്ങളുടെ വിശദാംശം
നല്‍കുമോ?
പട്ടികജാതി-പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട
എഴുത്തുകാരുടെ പുസ്തക
പ്രസിദ്ധീകരണം
2075.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി-പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട
എഴുത്തുകാരുടെ
പുസ്തകങ്ങള്‍
പ്രസിദ്ധീകരിക്കുന്നതിന്
സാമ്പത്തിക സഹായങ്ങള്‍
നല്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ഇല്ലെങ്കില്‍
സാമ്പത്തിക സഹായം
ലഭ്യമാക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
കലാഭവന്‍മണിയുടെ
പേരില്‍ പഠന പരിശീലന കേന്ദ്രം
2076.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
നാടന്‍പാട്ട്
എന്ന കലാരൂപത്തെ
ഏറ്റവും ജനകീയമാക്കി
മാറ്റിയ കലാഭവന്‍
മണിയുടെ പേരില്‍
നാടന്പാട്ടിനായി ഒരു
പഠന പരിശീലന, ഗവേഷണ
കേന്ദ്രം/അക്കാഡമി
സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
വാമനപുരം
നിയോജകമണ്ഡലത്തിൽ
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
പാര്‍ലമെന്ററി അഫയേഴ്സ്
നടത്തിയ പ്രവർത്തനങ്ങൾ
2077.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് പാര്‍ലമെന്ററി
അഫയേഴ്സ് 2016-17-ല്‍
വാമനപുരം
നിയോജകമണ്ഡലത്തില്‍
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയെന്ന്
വിവരിക്കാമോ;
(ബി)
ഇതിനായി
ചെലവഴിച്ച ഫണ്ട് എത്ര
എന്ന് വ്യക്തമാക്കുമോ?
സ്കൂളുകള്‍
കേന്ദ്രീകരിച്ച്
പാര്‍ലമെന്ററി കാര്യവകുപ്പ്
നടത്തുന്ന പ്രവർത്തനങ്ങൾ
2078.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജനാധിപത്യത്തെ
ശക്തിപ്പെടുത്തുന്നതിനും
ജനാധിപത്യ അവബോധം
സൃഷ്ടിക്കുന്നതിനുമായി
സ്കൂളുകള്‍
കേന്ദ്രീകരിച്ച്
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
കഴിഞ്ഞവര്‍ഷം
പാര്‍ലമെന്ററി
കാര്യവകുപ്പ്
നടത്തിയതെന്ന്
വിശദമാക്കാമോ;
(ബി)
കോഴിക്കോട്
ജില്ലയില്‍ ഏതെല്ലാം
വിദ്യാലയങ്ങളില്‍
ഇതിന്റെ ഭാഗമായി
പരിശീലനം നടന്നുവെന്നും
പരിശീലനത്തിനായി ഓരോ
വിദ്യാലയത്തിലും എത്ര
തുക വീതം
ചെലവഴിച്ചുവെന്നും
വിശദമാക്കുമോ?
സിനിമാ
പ്രദര്‍ശന കേന്ദ്രങ്ങള്‍
2079.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കേരളത്തില്‍
ഇപ്പോള്‍ എത്ര സിനിമാ
പ്രദര്‍ശന
കേന്ദ്രങ്ങള്‍
നിലവിലുണ്ട് എന്ന്
കണക്കാക്കിയിട്ടുണ്ടോ;
എങ്കിൽ ഇവയുടെ ജില്ല
തിരിച്ചുള്ള കണക്കുകള്‍
ലഭ്യമാക്കാമോ?
സര്‍ക്കാര്‍
ഉടമസ്ഥതയില്‍ ഗ്രാമീണ മിനി
തിയേറ്ററുകള്‍
2080.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലോകോത്തര
സിനിമകള്‍ ഗ്രാമീണ
ജനതയെ
പരിചയപ്പെടുത്തുന്നതിനും
സിനിമാ ആസ്വാദനവും
ചര്‍ച്ചയും
നടത്തുന്നതിനും വേണ്ടി
സര്‍ക്കാര്‍
ഉടമസ്ഥതയില്‍ ഗ്രാമീണ
മിനി തിയേറ്ററുകളും
ഓപ്പണ്‍ ഫോറത്തിനുള്ള
വേദികളും
സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദീകരിക്കുമോ;
(ബി)
ഗ്രാമീണ
മേഖലയിലെ സാംസ്കാരിക
നിലയങ്ങള്‍,
കമ്മ്യൂണിറ്റി
ഹാളുകള്‍, ഓപ്പണ്‍
എയര്‍ ഓഡിറ്റോറിയം
എന്നിവ ഇതിനുവേണ്ടി
ഉപയോഗപ്പെടുത്തുമോ;
വിശദീകരിക്കുമോ?
ചിത്രാഞ്ജലി
സ്റ്റുഡിയോയുടെ വികസനം
2081.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചിത്രാഞ്ജലി
സ്റ്റുഡിയോയുടെ
വികസനത്തിന് പുതിയ
പദ്ധതികള്‍
ആവിഷ്കരിക്കുന്ന കാര്യം
പരിഗണിക്കുമോ;
(ബി)
പ്രസ്തുത
സ്ഥാപനത്തിന്റെ
നവീകരണവുമായി
ബന്ധപ്പെട്ട്
എന്തെങ്കിലും പദ്ധതി
പരിഗണനയില്‍ ഉണ്ടോ;
എങ്കിൽ വിശദികരിക്കാമോ?
കായംകുളത്ത്
മള്‍ട്ടിപ്ലക്സ് തിയേറ്റര്‍
നിര്‍മ്മാണം
2082.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കായംകുളം
നഗരസഭ പ്രദേശത്ത്
മള്‍ട്ടിപ്ലക്സ്
തിയേറ്ററിന്റെ
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട നടപടികളുടെ
നിലവിലുള്ള പുരോഗതി
വിശദമാക്കാമോ?
പയ്യന്നൂരില്‍
തീയേറ്റര്‍
നിർമ്മിക്കുന്നതിന് നടപടി
2083.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
ചലച്ചിത്ര വികസന
കോര്പ്പറേഷന്
പയ്യന്നൂരില്‍
തീയേറ്റര്‍
സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിച്ച്
വരുന്നുണ്ടോ;വ്യക്തമാക്കാമോ;
(ബി)
എങ്കിൽ
തീയേറ്റര്‍
നിര്‍മ്മിക്കുന്നതിനുളള
നടപടിക്രമം ഇപ്പോള്‍
ഏത് ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
(സി)
നടപടിക്രമങ്ങള്‍
പൂര്‍ത്തീകരിച്ച്
തീയേറ്റര്‍ നിര്‍മ്മാണം
എന്ന് ആരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
കേരള
ചലച്ചിത്ര അക്കാഡമിയുടെ
പ്രവര്‍ത്തനങ്ങള്‍
2084.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
ചലച്ചിത്ര അക്കാഡമി
അടുത്ത സാമ്പത്തിക
വര്‍ഷം ഏതൊക്കെ ഫിലിം
ഫെസ്റ്റിവലുകളാണ്
സംഘടിപ്പിയ്ക്കാനുദ്ദേശിയ്ക്കുന്നതെന്നും
ഇതിലേക്ക് ചിത്രങ്ങള്‍
തെരെഞ്ഞെടുക്കുന്നതിനുള്ള
മാനദണ്ഡമെന്താണെന്നും
വ്യക്തമാക്കുമോ;
(ബി)
ചലച്ചിത്ര
അക്കാഡമി ഫിലിം
ക്ലുബുകള്ക്ക് ഫണ്ട്
നല്‍കുന്നതിന്റെ
മാനദണ്ഡമെന്താണ്;
പ്രാദേശിക ഫിലിം
ക്ലബുകള്‍ക്ക്
മറ്റെന്തൊക്കെ
സഹായങ്ങളാണ് അക്കാഡമി
നല്‍കുന്നത്;
(സി)
ഫിലിം
ആസ്വാദനവുമായി
ബന്ധപ്പെട്ട് അക്കാഡമി
എന്തെങ്കിലും
കോഴ്സുകള്‍
നടത്തുന്നുണ്ടോ;
സ്കൂള്‍-കോളേജ്
തലങ്ങളില്‍ ഫിലിം
ആസ്വാദനം
പ്രോത്സാഹിപ്പിക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുന്നത്;
(ഡി)
സിനിമ
വ്യവസായം സംസ്ഥാനത്തിന്
നല്കുന്ന റവന്യു
വരുമാനം എത്രയെന്ന്
അറിയാമോ;എങ്കിൽ
വ്യക്തമാക്കാമോ;
(ഇ)
സിനിമ
വ്യവസായം മൂലം
സാങ്കേതികവും
അല്ലാത്തതുമായി
സംസ്ഥാനത്ത്
സൃഷ്ടിയ്ക്കപ്പെടുന്ന
തൊഴിലവസരങ്ങള്‍
എത്രയെന്നു
കണക്കാക്കിയിട്ടുണ്ടോ;വിശദാംശം
നൽകാമോ?
വിദ്യാര്‍ത്ഥികള്‍ക്ക്
ചലച്ചിത്ര രംഗത്ത് അഭിരുചി
ഉണ്ടാക്കുന്നതിനുള്ള
പദ്ധതികള്‍
2085.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാര്‍ത്ഥികള്‍ക്ക്
ചലച്ചിത്ര രംഗത്ത്
അഭിരുചി
ഉണ്ടാക്കുന്നതിനും
അഭിനയം, തിരക്കഥ,
സംവിധാനം, ഫോട്ടോഗ്രഫി
തുടങ്ങിയവയിലെ
കഴിവുകള്‍
വിലയിരുത്തുന്നതിനും
പ്രോത്സാഹിപ്പിക്കുന്നതിനും
സംസ്ഥാന ചലച്ചിത്ര
അക്കാഡമിയോ സര്‍ക്കാരോ
ഏതെങ്കിലും തരത്തിലുള്ള
പദ്ധതികള്‍
തയ്യാറാക്കിയിട്ടുണ്ടോ;
(ബി)
സ്കൂളുകളില്‍
സിനിമാ ക്ലബ്ബുകള്‍
രൂപീകരിക്കുന്നതിനും
വിദ്യാര്‍ത്ഥികളുടെ
പങ്കാളിത്തത്തോടെ
സിനിമകള്‍
നിര്‍മ്മിക്കുന്നതിനും
ഏതെങ്കിലും തരത്തിലുള്ള
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇതിന്
തയ്യാറാകുമോ;
(സി)
സംസ്ഥാന
ചലച്ചിത്ര അക്കാഡമിയുടെ
പ്രവര്‍ത്തനം
വിപുലീകരിക്കുന്നതിനും
കൂടുതല്‍ പദ്ധതികളും
പരിപാടികളും
സംഘടിപ്പിക്കുന്നതിനും
നടപടി സ്വീകരിക്കുമോ?