ഇ.
എസ്.ഐ. ചികിത്സാ
കേന്ദ്രങ്ങള്‍
2174.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പുതിയ ഇ. എസ്.ഐ. (ESI)
ചികിത്സാ കേന്ദ്രങ്ങള്‍
തുടങ്ങാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
എല്ലാ ജില്ലകളിലും ഇ.
എസ്.ഐ ചികിത്സാ
കേന്ദ്രങ്ങള്‍ ഉണ്ടോ;
ഇല്ലാത്ത ജില്ലകള്‍
ഏതെല്ലാമെന്ന്
അറിയിക്കുമോ;
(സി)
മലപ്പുറം
ജില്ലയിലെ
കൊണ്ടോട്ടിയില്‍ പുതിയ
ഇ. എസ്. ഐ ഡിസ്പെന്‍സറി
തുടങ്ങുന്നതിനുള്ള
നിര്‍ദ്ദേശം
പരിഗണനയില്‍ ഉണ്ടോ;
(ഡി)
ഉണ്ടെങ്കില്‍
ഇതുമായി ബന്ധപ്പെട്ട്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ?
സ്വകാര്യമേഖലയിലെ മിനിമം
വേതനം
2175.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്വകാര്യമേഖലയിലെ
തൊഴിലാളികള്‍ക്ക്
മിനിമം വേതനം
ഉറപ്പുവരുത്തുന്നതിനും
അത് യഥാസമയം
ലഭ്യമാക്കുന്നതിനും
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചുവരുന്നു
എന്ന് അറിയിക്കുമോ;
(ബി)
കൂടുതല്‍
മേഖലകളില്‍ മിനിമം
വേതനം
നിശ്ചയിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
എങ്കില്‍
അവയുടെ വിശദാംശം
അറിയിക്കുമോ?
ഇ.എസ്.ഐ.
ചികിത്സാ പരിധി
2176.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇ.എസ്.ഐ.
ചികിത്സാ പരിധിയില്‍
ഇപ്പോള്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്
ഏതൊക്കെ മേഖലയിലുള്ള
തൊഴിലാളികളെയാണെന്ന്
അറിയിക്കുമോ;
(ബി)
യാതൊരു
മെഡിക്കല്‍
ആനുകൂല്യങ്ങളും
ലഭിക്കാത്ത അസംഘടിത
തൊഴിലാളികളേയും
ഓട്ടോറിക്ഷ, അങ്കണവാടി
മേഖലകളില്‍
പ്രവര്‍ത്തിക്കുന്നവര്‍ക്കും
കൂടി ഇ.എസ്.ഐ.
മെഡിക്കല്‍ ആനുകൂല്യം
ലഭ്യമാക്കി
ഇ.എസ്.ഐ.യുടെ സേവനം
വിപുലീകരിക്കാന്‍ നടപടി
സ്വീകരിക്കുമോ?
ഇ.എസ്.ഐ.
ഗുണഭോക്താക്കള്‍ക്ക്
സൂപ്പര്‍ സ്പെഷ്യാലിറ്റി
ചികിത്സാ സൗകര്യങ്ങള്‍
2177.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇ.എസ്.ഐ.
ഗുണഭോക്താക്കള്‍ക്ക്
നിലവില്‍
ലഭിച്ചുകൊണ്ടിരിക്കുന്ന
സൂപ്പര്‍
സ്പെഷ്യാലിറ്റി
ചികിത്സാ സൗകര്യങ്ങള്‍
നിഷേധിച്ചുകൊണ്ടുളള
കേന്ദ്ര സര്‍ക്കാര്‍
ഉത്തരവിന്റെ
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
പ്രസ്തുത
ഉത്തരവില്‍
ഇ.എസ്.ഐ.ഗുണഭോക്താക്കള്‍ക്ക്
ദോഷകരമായ വ്യവസ്ഥകള്‍
ഒഴിവാക്കി നിലവില്‍
ലഭിച്ചുകൊണ്ടിരിക്കുന്ന
ചികിത്സാ സൗകര്യങ്ങള്‍
തുടര്‍ന്നും
ലഭ്യമാക്കാന്‍
നടപടികള്‍
സ്വീകരിക്കുന്നതിന്
കേന്ദ്ര സര്‍ക്കാരിനോട്
അഭ്യര്‍ത്ഥിക്കുമോ;ആയതില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
ഇതര
സംസ്ഥാന തൊഴിലാളികളുടെ
ക്ഷേമപദ്ധതികള്‍
2178.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഇതര
സംസ്ഥാന തൊഴിലാളികളുടെ
ക്ഷേമത്തിനായി
എന്തെങ്കിലും
പദ്ധതികള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
അവ എന്തെല്ലാമാണെന്ന്
വിശദീകരിക്കുമോ?
ശരണ്യ
സ്വയം തൊഴില്‍ പദ്ധതി
2179.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നടപ്പിലാക്കിയിരിക്കുന്ന
'ശരണ്യ' സ്വയം തൊഴില്‍
പദ്ധതിയില്‍
ഗുണഭോക്താക്കളെ
തിരഞ്ഞെടുക്കുന്നതിന്റെ
മാനദണ്ഡങ്ങള്‍
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയില്‍ നല്കുന്ന
തുക സ്വയം തൊഴില്‍
കണ്ടെത്തുന്നതിന്
അപര്യാപ്തമാണെന്ന
വസ്തുത
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
എങ്കില്‍
പ്രസ്തുത തുക
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
പുതിയ
തൊഴിലവസരങ്ങള്‍
2180.
ശ്രീ.പി.കെ.അബ്ദു
റബ്ബ്
,,
ടി. വി. ഇബ്രാഹിം
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴിലില്ലാത്ത
ചെറുപ്പക്കാര്‍ക്കുവേണ്ടി
എത്ര തൊഴിലവസരങ്ങള്‍
സൃഷ്ടിക്കാനാണ്
സര്‍ക്കാര്‍
ലക്ഷ്യമിടുന്നതെന്ന്
വിശദമാക്കുമോ;
(ബി)
തൊഴിലവസരങ്ങള്‍
സൃഷ്ടിക്കുന്നതിന്
ലക്ഷ്യമിടുന്ന മേഖലകള്‍
ഏതൊക്കെയെന്ന്
വ്യക്തമാക്കുമോ;
(സി)
ഇതിന്
വേണ്ടി വരുന്ന മുടക്കു
മുതല്‍ എത്രയാണെന്ന്
കണക്കാക്കിയിട്ടുണ്ടോ;വെളിപ്പെടുത്തുമോ?
സാമൂഹിക
സുരക്ഷാ പദ്ധതി
2181.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അസംഘടിത മേഖലയിലെ
തൊഴിലാളികള്‍ക്കായി
സാമൂഹിക സുരക്ഷാ പദ്ധതി
നടപ്പിലാക്കുമെന്ന്
കേന്ദ്ര തൊഴില്‍
മന്ത്രി പ്രഖ്യാപിച്ച
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതിന്റെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
കേന്ദ്ര
സർക്കാർ പാസാക്കിയ പുതിയ
പി.എഫ് ഭേദഗതി ബിൽ
2182.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
സർക്കാർ പാസാക്കിയ
പി.എഫ് ഭേദഗതി ബില്ലിലെ
തൊഴിലാളി അനുകൂലവും
പ്രതികുലവുമായ
ഘടകങ്ങള്‍
എന്തൊക്കെയാണെന്ന്
തൊഴില്‍ വകുപ്പ്
പഠിച്ചിട്ടുണ്ടോ;അതെപ്പറ്റി
കൂടുതല്‍ വിവരങ്ങള്‍
സമര്‍പ്പിക്കാമോ;
(ബി)
പുതിയ
പി.എഫ് ബിൽ കേരളത്തിലെ
വിവിധ തൊഴിലാളി
യൂണിയനുകളുമായി ചര്‍ച്ച
ചെയ്യുകയോ അവരുടെ
അഭിപ്രായങ്ങള്‍
ക്രോഡീകരിച്ച് കേന്ദ്ര
സര്‍ക്കാരിലേക്ക്
സമര്‍പ്പിക്കുകയോ
ചെയ്യുകയുണ്ടായോ;ഉണ്ടെങ്കില്‍
വിശദാംശം ലഭ്യമാക്കുമോ;
(സി)
തൊഴിലാളികളുടേയോ
തൊഴില്‍ ഉടമകളുടേയോ
പി.എഫ്. വിഹിതത്തില്‍
വര്‍ദ്ധനവോ കുറവോ പുതിയ
പി.എഫ്. നിയമപ്രകാരം
വരുത്തിയിട്ടുണ്ടോ;എങ്കില്‍
എത്രയെന്നു
വ്യക്തമാക്കാമോ;
(ഡി)
പുതിയ
തൊഴില്‍ നിയമത്തിലെ
മറ്റ് കാതലായ
വിവരങ്ങള്‍
ക്രോഡീകരിച്ച്
സമര്‍പ്പിക്കാമോ?
അസംഘടിത
മേഖലയിലെ തൊഴിലാളികളുടെ
ക്ഷേമം
2183.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
അസംഘടിത മേഖലയിലെ
തൊഴിലാളികളുടെ
ക്ഷേമത്തിനായി
എന്തെല്ലാം നടപടികള്‍
സര്‍ക്കാര്‍
നടപ്പിലാക്കി വരുന്നു
എന്ന് അറിയിക്കുമോ;
(ബി)
ഈ
പദ്ധതികളുടെ പ്രയോജനം
കൂടുതല്‍
തൊഴിലാളികള്‍ക്ക്
ലഭ്യമാക്കുന്നതിലേക്കായി
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ;
(സി)
എങ്കില്‍
ഇവയുടെ വിശദാംശം
അറിയിക്കുമോ?
കേന്ദ്ര
സര്‍ക്കാരിന്റെ പുതിയ തൊഴില്‍
നിയമങ്ങള്‍
2184.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാരിന്റെ പുതിയ
തൊഴില്‍ നിയമങ്ങള്‍
കേരളത്തിലെ തൊഴില്‍
മേഖലയെ
എങ്ങനെയൊക്കെയാണ്
ബാധിക്കുക എന്ന്
വ്യക്തമാക്കാമോ; ഈ
നയത്തില്‍ തൊഴിലാളി
വിരുദ്ധവും തൊഴില്‍
ഉടമകള്‍ക്ക്
അനുകൂലവുമായ എന്തൊക്കെ
ഘടകങ്ങളുണ്ട് എന്നും
ഇതെപ്പറ്റി
സംസ്ഥാനവുമായി ചര്‍ച്ച
നടത്തുകയുണ്ടായോ എന്നും
വ്യക്തമാക്കാമോ;
(ബി)
കേരളത്തില്‍
ജോലി ചെയ്യുന്ന
ഇതരസംസ്ഥാന
തൊഴിലാളികള്‍ക്ക്
വേണ്ടി സര്‍ക്കാര്‍
എന്തൊക്കെ പരിപാടികളാണ്
നടപ്പാക്കാനുദ്ദേശിക്കുന്നത്
എന്ന് വിശദമാക്കാമോ;ഈ
പരിപാടികള്‍
അവര്‍ക്കിടയില്‍
എത്തിക്കാന്‍
എന്തൊക്കെയാണ്
ചെയ്യാനുദ്ദേശിക്കുന്നതെന്നും
ഇതരസംസ്ഥാന
തൊഴിലാളികളുടെ സമഗ്ര
ഡാറ്റാബേസ്
തയ്യാറാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്നും
ന്യക്തമാക്കാമോ?
വെയിലത്ത്
ജോലി എടുക്കുന്ന
തൊഴിലാളികളുടെ ജോലി
സമയക്രമീകരണം
2185.
ശ്രീ.എം.
വിന്‍സെന്റ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
വി.ടി.ബല്‍റാം
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പകല്‍
താപനില ക്രമാതീതമായി
ഉയര്‍ന്ന
സാഹചര്യത്തില്‍
വെയിലത്ത് ജോലി
എടുക്കുന്ന
തൊഴിലാളികളുടെ ജോലി
സമയം ക്രമീകരിച്ച്
ഉത്തരവായിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
സര്‍ക്കാര്‍
നിര്‍ദ്ദേശം
ലംഘിക്കുന്ന
തൊഴിലുടമകള്‍ക്കെതിരെ
എന്ത് നടപടിയാണ്
കൈക്കൊള്ളുന്നത്;
(സി)
ഇതിനകം
ഏതെങ്കിലും
തൊഴിലുടമക്കെതിരെ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ?
ഇതരസംസ്ഥാന
തൊഴിലാളികള്‍
2186.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പണിയെടുക്കുന്ന
ഇതരസംസ്ഥാന
തൊഴിലാളികളുടെ എണ്ണം
പഞ്ചായത്ത്/മുനിസിപ്പാലിറ്റി/
കോര്പ്പറേഷന്
തലത്തില്‍
നിര്‍ണ്ണയിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
ഇതര
സംസ്ഥാന തൊഴിലാളികളുടെ
ആരോഗ്യ പരിരക്ഷയ്ക്ക്
എന്തെങ്കിലും പദ്ധതി
നടപ്പിലാക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
വൃത്തിഹീനമായ
സാഹചര്യങ്ങളില്‍
താമസിക്കുന്ന
ഇതരസംസ്ഥാന
തൊഴിലാളികള്‍ക്ക്
മെച്ചപ്പെട്ട
പാര്‍പ്പിട
സൗകര്യങ്ങളും ശുചിത്വ
മുറികളും, ശൗചാലയങ്ങളും
ഒരുക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;വിശദമാക്കാമോ?
അഞ്ചുലക്ഷം
തൊഴിലവസരങ്ങള്‍
സൃഷ്ടിക്കുമെന്ന പ്രഖ്യാപനം
2187.
ശ്രീ.കെ.സി.ജോസഫ്
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
അനൂപ് ജേക്കബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അഞ്ചുവര്‍ഷം
കൊണ്ട് അഞ്ചുലക്ഷം
തൊഴിലവസരങ്ങള്‍
സൃഷ്ടിക്കുമെന്ന
പ്രഖ്യാപനം
നടപ്പിലാക്കുവാന്‍
ഇതുവരെ സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണ്;
(ബി)
വിനോദസഞ്ചാര
രംഗത്ത് എത്ര
തൊഴിലവസരങ്ങള്‍
സൃഷ്ടിക്കുവാനാണ്
ലക്ഷ്യമിട്ടിരുന്നത്;
(സി)
ദേശീയ
പാതയോരത്തെ
ബിയര്‍-വൈന്‍
പാര്‍ലറുകള്‍ പൂട്ടിയത്
ടൂറിസം രംഗത്ത്
തൊഴിലവസരങ്ങള്‍
നഷ്ടപ്പെടുത്തുമോയെന്ന്
പരിശോധിച്ചിട്ടുണ്ടോ;എങ്കില്‍
ഇതുമൂലമുണ്ടായ
തൊഴിലവസരനഷ്ടം എപ്രകാരം
പരിഹരിക്കുവാനാണ്
ഉദ്ദേശിക്കുന്നത്?
സംസ്ഥാനത്തെ
തൊഴില്‍ നിയമങ്ങള്‍
2188.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തൊഴില്‍ നിയമങ്ങള്‍
ശരിയായി
നിര്‍വ്വഹിക്കുന്നതിലേക്കായി
എന്തെല്ലാം നടപടികള്‍
സര്‍ക്കാര്‍
സ്വീകരിച്ചുവരുന്നു
എന്ന് അറിയിക്കാമോ;
(ബി)
ഈ
നിയമങ്ങള്‍ ശരിയായി
നടപ്പിലാക്കേണ്ടതിന്റെ
ആവശ്യകത തൊഴില്‍ ദായകരെ
ബോധ്യപ്പെടുത്തുന്നതിലേക്കായി
പ്രചാരണങ്ങള്‍
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ;
(സി)
ഈ
നിയമങ്ങള്‍
നടപ്പിലാക്കുന്നത്
സുതാര്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
എങ്കില്‍
അവ എന്തെന്ന്
അറിയിക്കുമോ?
സംസ്ഥാനത്തെ
തൊഴില്‍ വകുപ്പിന്റെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്ന തിനുള്ള
നടപടികള്‍
2189.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴില്‍ വകുപ്പിന്റെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിലേക്കായി
എന്തെല്ലാം നടപടികള്‍
സര്‍ക്കാര്‍
സ്വീകരിച്ചു വരുന്നു
എന്ന് അറിയിക്കുമോ;
(ബി)
തൊഴില്‍
വകുപ്പിലൂടെ
ജനങ്ങള്‍ക്ക്
ലഭിക്കേണ്ട സേവനങ്ങള്‍
എളുപ്പത്തില്‍
ലഭ്യമാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവരുന്നു
എന്ന് അറിയിക്കുമോ;
(സി)
തൊഴില്‍
വകുപ്പിനെ കൂടുതല്‍
മെച്ചപ്പെടുത്തുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കും എന്ന്
അറിയിക്കുമോ?
നെടുമങ്ങാട്
മണ്ഡലത്തില്‍ ഗവണ്മെന്റ്
ഐ. ടി. ഐ.
2190.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നെടുമങ്ങാട്
നിയോജക മണ്ഡലത്തില്‍
ഗവണ്മെന്റ് ഐ. ടി. ഐ.
ഇല്ലെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
നെടുമങ്ങാട്
മണ്ഡലത്തില്‍
ഗവണ്മെന്റ് ഐ. ടി. ഐ.
സ്ഥാപിക്കണമെന്ന്
ആവശ്യപ്പെട്ട് കത്ത്
ലഭിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
ഇതിന്മേല്
എന്ത് നടപടിയാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കുമോ?
എംപ്ലായ്മെന്റ്
എക്സ്ചേഞ്ച് വഴി നിയമനം
2191.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോതമംഗലം
എംപ്ലായ്മെന്റ്
എക്സ്ചേഞ്ചില്‍
നിലവില്‍ തൊഴിലിനായി
എത്ര പേര് പേര്
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
(ബി)
എത്ര
പേര്‍ക്ക്
തൊഴിലില്ലായ്മ വേതനം
ലഭ്യമാകുന്നുണ്ട്;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം എത്ര പേര്‍ക്ക്
എംപ്ലായ്മെന്റ്
എക്സ്ചേഞ്ച് വഴി നിയമനം
നല്‍കിയിട്ടുണ്ട് എന്ന്
വ്യക്തമാക്കാമോ?
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചില്‍ പേര്
രജിസ്റ്റര്‍ ചെയ്തവര്‍
2192.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളില്‍ എത്ര
പേര് രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്; ജില്ലാ
അടിസ്ഥാനത്തില്‍
വിശദാംശം നല്‍കുമോ;
(ബി)
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് മുഖേന
ഇപ്പോള്‍
നടപ്പിലാക്കിക്കൊണ്ടിരുന്ന
സ്വയം തൊഴില്‍
പദ്ധതികള്‍
ഏതൊക്കെയാണെന്ന്
വിശദമാക്കാമോ?
എംപ്ലോയ്മെന്റ്
എക്സേഞ്ചുകളില്‍
രജിസ്ട്രേഷന് പുതുക്കല്‍
2193.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എംപ്ലോയ്മെന്റ്
എക്സേഞ്ചുകളില്‍
രജിസ്ട്രേഷനുകള്‍
പുതുക്കാനാവാതെ
വന്നവര്‍ക്ക് അതിനുളള
അവസരം നല്കുവാന്
നടപടി സ്വീകരിക്കുമോ;
(ബി)
എംപ്ലോയ്മെന്റ്
നിയമനങ്ങളില്‍ സംവരണം
പാലിക്കുന്നില്ലെന്ന
പരാതികള്‍
ലഭിച്ചിട്ടുണ്ടോ;
(സി)
ഇതില്‍
എംപ്ലോയ്മെന്റ്
വകുപ്പ് ഡയറക്ടര്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(ഡി)
2016
ജനുവരി മുതല്‍
ഇത്തരത്തില്‍ ലഭിച്ച
പരാതികളുടെ വിശദമായ
വിവരം ലഭ്യമാക്കുമോ;
(ഇ)
ദിവസ
വേതനാടിസ്ഥാനത്തില്‍
ക്ഷേമനിധികളില്‍
നിയമിതരായവരുടെ
മുഴുവന്‍ വിവരങ്ങളും
ലഭ്യമാക്കുമോ;ഇവിടങ്ങളില്‍
സംവരണം
പാലിച്ചിട്ടില്ലെന്ന
പരാതി
നിലവിലുണ്ടോ;വ്യക്തമാക്കുമോ?
ഭിന്നശേഷിക്കാരുടെ
തൊഴില്‍ അവസരങ്ങള്‍
2194.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഭിന്നശേഷിക്കാരുടെ
തൊഴില്‍ അവസരങ്ങള്‍
വര്‍ദ്ധിപ്പിക്കാന്‍
സര്‍ക്കാര്‍ എന്തെല്ലാം
പദ്ധതികള്‍
നടപ്പിലാക്കുമെന്ന്
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്തെ
ഭിന്നശേഷിക്കാരുടെ
വിവരശേഖരണം ജില്ലാ
അടിസ്ഥാനത്തില്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;ജില്ല
തിരിച്ചുള്ളകണക്ക്
വെളിപ്പെടുത്തുമോ?
കരാറടിസ്ഥാനത്തില്‍
പ്രവര്‍ത്തിക്കുന്നവര്‍ക്ക്
തസ്തികയ്ക്കനുസരിച്ചുള്ള
മിനിമം വേതനം നല്കാന്
നടപടി
2195.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പല വകുപ്പുകളിലും
കരാറടിസ്ഥാനത്തില്‍
പ്രവര്‍ത്തിക്കുന്നവര്‍ക്ക്
ജോലി ചെയ്യുന്ന
തസ്തികയ്ക്കനുസരിച്ചുള്ള
മിനിമം വേതനം
നല്‍കുന്നില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
വിശദാംശം അറിയിക്കുമോ;
(സി)
ഇത്തരത്തില്‍
പണിയെടുക്കുന്നവര്‍ക്ക്
മാന്യമായ വേതനം
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;
(ഡി)
ഇതു
സംബന്ധിച്ച് എല്ലാ
വകുപ്പുകളില്‍ നിന്നും
കരാര്‍ ജീവനക്കാര്‍ക്ക്
നല്കുന്ന
വേതനത്തിന്റെയും മറ്റ്
ആനുകൂല്യങ്ങളുടെയും
വിവരങ്ങള്‍
ശേഖരിക്കുന്നതിന്
തയ്യാറാകുമോ;
(ഇ)
ഇത്തരത്തില്‍
മിനിമം വേതനം നല്‍കാത്ത
സാഹചര്യം ഉണ്ടെങ്കില്‍
അത് പരിഹരിക്കുന്നതിന്
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
അംഗപരിമിതര്‍ക്കായുള്ള
ജോലി സംവരണം
2196.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിലവില്‍
അംഗപരിമിതര്‍ക്കായി
സര്‍ക്കാര്‍ ജോലിയില്‍
എത്ര ശതമാനം സംവരണം ആണ്
ഏര്‍പ്പെടുത്തിയിട്ടുള്ളത്
; താത്കാലികമായി ജോലി
ചെയ്തു വരുന്ന
ജീവനക്കാരില്‍ ഏതു
ദിവസം വരെ ജോലിയില്‍
പ്രവേശിച്ചവരെ
സ്ഥിരപ്പെടുത്തിയിട്ടുണ്ട്;
(ബി)
10വര്‍ഷമായി
താത്കാലികമായി
ജോലിചെയ്യുന്നവര്‍
സ്ഥിര ജോലിക്കായി
കാത്തിരിക്കുന്നു
എന്നുള്ളത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
മാനുഷിക
പരിഗണനമുന്നിര്ത്തി
ഇവരെ സ്ഥിരജോലിക്കായി
പരിഗണിക്കുന്നത്
വേഗത്തിലാക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ?
അന്യസംസ്ഥാനതൊഴിലാളികളുടെ
അക്രമങ്ങള്‍
2197.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മറ്റ്
സംസ്ഥാനങ്ങളില്‍ നിന്ന്
കേരളത്തിലെ വിവിധ
സ്ഥലങ്ങളിലേക്ക്
ആണ്,പെണ്
വിഭാഗത്തില്‍ വളരെയധികം
ആളുകള്‍
ജോലിയ്ക്കായിട്ടാണെന്ന
നിലയില്‍ കേരളത്തില്‍
എത്തിചേരുന്നത്
നിയന്ത്രിക്കാന്‍
സര്‍ക്കാര്‍
എന്തെങ്കിലും നിയമം
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
കേരളത്തിലെ
പല സ്ഥലങ്ങളിലും ഈ
അന്യസംസ്ഥാനതൊഴിലാളികള്‍
അക്രമങ്ങള്‍ നടത്തുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
കേരളത്തിലെ
പ്രധാന തൊഴില്‍
മേഖലകളായ ഫ്ളാറ്റ്
നിര്‍മ്മാണസ്ഥലത്തും
മറ്റ് വന്‍കിട,ചെറുകിട
കെട്ടിട നിര്‍മ്മാണ
സ്ഥലത്തും അന്യസംസ്ഥാന
തൊഴിലാളികളാണ്
പണിയെടുക്കുന്നതെന്ന്
കണ്ടെത്തിയിട്ടുണ്ടോ;ഇവരെക്കുറിച്ച്
തൊഴില്‍ വകുപ്പില്‍
എന്തെങ്കിലും
രജിസ്ട്രേഷന്
നടത്താന്‍
പദ്ധതിയുണ്ടോ;
വെളിപ്പെടുത്തുമോ?
കര്‍ഷകത്തൊഴിലാളിക്ഷേമനിധി
അംഗങ്ങള്‍ക്കുളള അധിവര്‍ഷ
ആനുകൂല്യം
T 2198.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കര്ഷകത്തൊഴിലാളിക്ഷേമനിധിയില്
അംഗമായിട്ടുളളവര്ക്ക്
അധിവര്‍ഷ ആനുകൂല്യം
വിതരണം ചെയ്യുന്ന
പദ്ധതിയുണ്ടോ;വിശദീകരിക്കുമോ;
(ബി)
എങ്കില്‍
എന്ന് വരെയുളള
ആനുകൂല്യം വിതരണം
ചെയ്തുവെന്ന്
വിശദമാക്കുമോ;
(സി)
കര്‍ഷകത്തൊഴിലാളികളുടെ
മക്കള്‍ക്ക്
വിദ്യാഭ്യാസ
അവാര്‍ഡുകള്‍ നല്കി
വരുന്നുണ്ടോ;2016-17
വര്‍ഷത്തില്‍ പ്രസ്തുത
അവാര്‍ഡ് വിതരണം
ചെയ്തിട്ടുണ്ടോ;വിശദീകരിക്കുമോ?
ആരക്കുഴ ഗവ:ഐ.ടി.ഐ.യില്‍
പുതിയ കോഴ്സുകള്‍
2199.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മൂവാറ്റുപുഴ
മണ്ഡലത്തിലെ ആരക്കുഴ
ഗവ:ഐ.ടി.ഐ.യില്‍ പുതിയ
കോഴ്സുകള്‍
അനുവദിക്കണമെന്ന ആവശ്യം
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
(ബി)
എങ്കില്‍
ഇതിനായി എന്തൊക്കെ
നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
അറിയിക്കാമോ;
(സി)
ഐ.ടി.ഐ.യില്‍
നടന്നുവരുന്ന
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുടെ
നിലവിലെ സ്ഥിതി
അറിയിക്കാമോ?
തിരുവമ്പാടി ഗവ. ഐ.ടി.ഐ.
ക്ക് കെട്ടിടം
2200.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വാടകക്കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്ന
തിരുവമ്പാടി ഗവ.
ഐ.ടി.ഐ. ക്ക് കെട്ടിടം
നിര്‍മ്മിക്കുന്നതിനായി
പഞ്ചായത്ത് വക സ്ഥലം
വിട്ടു കിട്ടുന്നതിനുളള
നടപടി ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്നു
വ്യക്തമാക്കുമോ;
(ബി)
നടപടിക്രമങ്ങള്‍
പൂര്‍ത്തീകരിച്ച് എന്ന്
സ്ഥലം ഏറ്റെടുക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ?
ഐ.ടി.ഐ.കള്‍
നവീകരിക്കാന്‍ നടപടി
2201.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഐ.ടി.ഐ.കള്‍
നവീകരിക്കുന്നതിനായി ഈ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍ ആണ്
ആവിഷ്കരിച്ച്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം, കരിമ്പുഴയിലെ
കേണല്‍ നിരഞ്ജന്
സ്മാരക സ്രക്കാര്‍
ഐ.ടി.ഐ.യുടെ
നവീകരണത്തിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു എന്ന്
വിശദമാക്കാമോ;
(സി)
അധ്യാപക,
അധ്യാപകേതര ജീവനക്കാരെ
സ്ഥിരമായി
നിയമിക്കുവാന്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
പുതിയ
തൊഴിൽ മേഖലകളും
അപ്രത്യക്ഷമാകാൻ പോകുന്ന
തൊഴിലുകളും സംബന്ധിച്ച്
2202.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സാങ്കേതിക
വിദ്യാവികാസത്താൽ
അടുത്ത 10
വർഷത്തിനുള്ളില്‍
ഇപ്പോഴുള്ള തൊഴിലുകളുടെ
70%
അപ്രത്യക്ഷമാകുമെന്ന
ഇന്റര്‍നാഷ്ണല്‍
ലേബര്‍ ഓര്‍ഗനൈസേഷന്റെ
റിപ്പോര്‍ട്ടിന്റെ
പശ്ചാത്തലത്തില്‍ തൊഴിൽ
അവസരങ്ങളെ പറ്റി തൊഴിൽ
വകപ്പ് എന്തെങ്കിലും
പഠനം നടത്തുകയും
പദ്ധതികൾ ആസൂത്രണം
ചെയ്യുകയും
ചെയ്തിട്ടുണ്ടോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട ദേശീയ
അന്തർദേശീയ ഏജൻസികളുടെ
റിപ്പോർട്ടുകൾ
ലഭ്യമാക്കാമോ;
(സി)
ഇവ
കേരളത്തിലെ തൊഴിൽ
മേഖലയെ എങ്ങനെ
ബാധിക്കുമെന്നും
ഇതിനായി തൊഴിൽ പരിശീലന
വകുപ്പില്‍ എന്തൊക്കെ
പുതിയകോഴ്സുകൾ ആസൂത്രണം
ചെയ്യാനുദ്ദേശിക്കുന്നുണ്ടെന്നും
വ്യക്തമാക്കാമോ ?
കൈവല്യ
പദ്ധതി
2203.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അംഗപരിമിതരുടെ
ഉന്നമനത്തിനായി
സംസ്ഥാനത്ത് 'കൈവല്യ'
എന്ന പേരില്‍ ഒരു
പദ്ധതി ആവിഷ്കരിച്ച്
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍,
ഗുണഭോക്താക്കളെ
തിരഞ്ഞെടുക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍ ഇവ
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(സി)
ആദ്യഘട്ടമെന്ന
നിലയില്‍, പ്രസ്തുത
പദ്ധതി ഏതെല്ലാം
ജില്ലകളിലാണ്
ആരംഭിച്ചിട്ടുള്ളത്;
വിശദാംശം നല്‍കുമോ?
വാമനപുരം
നിയോജകമണ്ഡലത്തിലെ ഐ ടി
.ഐ. പ്രവർത് തനം
തുടങ്ങാൻ നടപടി
2204.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വാമനപുരം
നിയോജകമണ്ഡലത്തില്‍
അനുവദിച്ച ഐ.ടി.ഐ യുടെ
പ്രവർത്തനം
ആരംഭിക്കുന്നതിനുളള
പദ്ധതിയുടെ നിലവിലെ
സ്ഥിതി എന്താണ്;
വിശദമാക്കാമോ;
(ബി)
ഐ.ടി.ഐ.
എന്ന് മുതല്‍
പ്രവര്‍ത്തനം
ആരംഭിക്കുവാന്‍ കഴിയും?
ബാറുകളിലെ
ജീവനക്കാരെ
പുനരധിവസിപ്പിക്കല്
2205.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിര്‍ത്താലാക്കിയ
ബാറുകളിലെ ജീവനക്കാരെ
പുനരധിവസിപ്പിക്കുവാന്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതില്‍
ക്ഷേമനിധി പെന്ഷന്
ലഭിക്കുന്ന എത്ര
പേരുണ്ട്;ലഭിക്കാത്തവര്‍
എത്ര;
(സി)
ഇവര്‍ക്ക്
സ്വയംതൊഴിലുകള്‍
കണ്ടെത്തുവാന്‍
ബാങ്കുകള്‍ വഴി ലോണ്‍
സൗകര്യം
ഉണ്ടാക്കുമോ;വ്യക്തമാക്കുമോ?
ഇ.എസ്.ഐ.
ഡിസ്പെന്‍സറികളിലും
ആശുപത്രികളിലും
ജീവനക്കാരുടെ അഭാവം
2206.
ശ്രീ.എം.
നൗഷാദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇന്‍ഷ്വറന്‍സ്
മെഡിക്കല്‍
സര്‍വ്വീസിന്റെ
കീഴിലുളള, സംസ്ഥാനത്തെ
ഇ.എസ്.ഐ.
ഡിസ്പെന്‍സറികളിലും
ആശുപത്രികളിലും മതിയായ
ഡോക്ടര്‍മാരും
പാരാമെഡിക്കല്‍
ജീവനക്കാരുമില്ലെന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയത്
പരിഹരിക്കുവാന്‍
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കാമോ;
(ബി)
കൊല്ലം
ജില്ലയിലെ വിവിധ
ഇ.എസ്.ഐ.
ഡിസ്പെന്‍സറികളില്‍
ഡോക്ടര്‍മാര്‍,
നഴ്സുമാര്‍ മറ്റ്
പാരാമെഡിക്കല്‍
ജീവനക്കാര്‍ എന്നിവരുടെ
തസ്തികകള്‍
എത്രയാണെന്ന്
ഡിസ്പെന്‍സറി തിരിച്ച്
വ്യക്തമാക്കാമോ;
അവയില്‍ എത്ര
തസ്തികകള്‍
ഒഴിഞ്ഞുകിടക്കുന്നുവെന്ന്
വിശദീകരിക്കാമോ?
റാന്നി
കേന്ദ്രമാക്കി ഇ.എസ്.ഐ.
ഡിസ്പന്‍സറി
2207.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇ.എസ്.ഐ. മെഡിക്കല്‍
കോര്‍പ്പറേഷന്റെ
കീഴില്‍ മെഡിക്കല്‍
കോളേജുകള്‍ ഉള്ളത്
ഏതൊക്കെ സ്ഥലങ്ങളിലാണ്;
ഇ.എസ്.ഐ. മെഡിക്കല്‍
ചികിത്സാ സൗകര്യങ്ങള്‍
ലഭിക്കുന്ന സ്ഥലങ്ങളുടെ
ജില്ല തിരിച്ചുള്ള
പട്ടിക ലഭ്യമാക്കാമോ;
(ബി)
തോട്ടം
തൊളിലാളികളും മറ്റും
ധാരാളമായുള്ള റാന്നി
കേന്ദ്രമാക്കി ഒരു
ഇ.എസ്.ഐ. ഡിസ്പന്‍സറി
ആരംഭിക്കാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
പത്തനംതിട്ട
ജില്ലയ്ക്ക്
അനുവദിച്ചിട്ടുള്ള
ഇ.എസ്.ഐ. അശുപത്രിയുടെ
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ പ്രസ്തുത
അശുപത്രിയുടെ
പ്രവര്‍ത്തനം
റാന്നിയില്‍
ആരംഭിക്കാന്‍ നടപടി
സ്വീകരിക്കുമോ?
കൊരട്ടി
ഇ.എസ്.ഐ. ആശുപത്രിക്കു
പുതിയ കെട്ടിടം
2208.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊരട്ടി
ഇ.എസ്.ഐ. ആശുപത്രിയുടെ
സ്വന്തമായുളള സ്ഥലത്ത്
പുതിയ ആശുപത്രി
കെട്ടിടം
നിര്‍മ്മിക്കുന്നതിനുളള
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
കെട്ടിടനിര്‍മ്മാണം
ആരംഭിക്കുന്നതിന്
എന്തെങ്കിലും
തടസ്സങ്ങള്‍
നിലനില്‍ക്കുന്നുണ്ടോ;
(സി)
ഉണ്ടെങ്കില്‍
തടസ്സങ്ങള്‍ നീക്കി
ഉടന്‍ നിര്‍മ്മാണം
ആരംഭിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
ഫറോക്ക്
ഇ.എസ്.ഐ. ആശുപത്രിയില്‍
അത്യാവശ്യ മരുന്നുകളുടെ
ദൗര്‍ലഭ്യം
2209.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഫറോക്ക്
ഇ.എസ്.ഐ. ആശുപത്രിയില്‍
അത്യാവശ്യ മരുന്നുകള്‍
ലഭ്യമാകുന്നില്ല എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ആശുപത്രിയില്‍
അത്യാവശ്യ മരുന്നുകള്‍
ലഭ്യമാക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
സ്വീകരിക്കുമോ;
(സി)
എല്ലാ
വര്‍ഷവും ഫെബ്രുവരി,
മാര്‍ച്ച് മാസങ്ങളില്‍
മരുന്നുകള്‍ക്ക്
ദൗര്‍ലഭ്യം നേരിടുന്നത്
എന്തുകൊണ്ടാണ് എന്ന്
പരിശോധിക്കുമോ; ആയത്
പരിഹരിക്കാന്‍ നടപടി
സ്വീകരിക്കുമോ?
കേരള സംസ്ഥാന ലഹരി വര്‍ജ്ജന
മിഷന്റെ പ്രവര്‍ത്തനം
2210.
ശ്രീ.കെ.
ദാസന്
,,
വി. അബ്ദുറഹിമാന്
,,
വി. ജോയി
,,
എം. മുകേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
സംസ്ഥാന ലഹരി വര്‍ജ്ജന
മിഷന് 'വിമുക്തി'യുടെ
പ്രവര്‍ത്തന പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
'വിമുക്തി'യുടെ
ഭാഗമായി സംസ്ഥാനത്തെ
ജില്ലാ ആശുപത്രികളില്‍
ലഹരി വിമുക്ത
സെന്ററുകള്‍
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
ഇത്തരം
സെന്ററുകളില്‍ ലഹരിക്ക്
അടിമപ്പെട്ടവര്‍ക്ക്
ആധുനികവും
ശാസ്ത്രീയവുമായ
ചികിത്സാസൗകര്യങ്ങളും
സൗജന്യ കൗണ്‍സിലിംഗ്
സൗകര്യവും
ഏര്‍പ്പെടുത്തുമോ;
(ഡി)
പ്രസ്തുത
മിഷന്റെ ലഹരി വര്‍ജ്ജന
പ്രവര്‍ത്തനങ്ങളില്‍
കുടുംബശ്രീ അംഗങ്ങള്‍,
ആശവര്‍ക്കര്‍മാര്‍,
അയല്‍ക്കൂട്ടങ്ങള്‍
എന്നിവരുടെ
പ്രവര്‍ത്തനങ്ങള്‍ കൂടി
ഏകോപിപ്പിക്കുവാന്‍
നടപടി സ്വീകരിക്കുമോ?
തുറക്കാനാവാത്ത ബിവറേജസ്
ഷോപ്പുകള്‍
2211.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പഞ്ചായത്തുകളുടെ
എതിര്‍പ്പുകാരണം
തുറക്കാനാവാത്ത എത്ര
ബിവറേജസ് ഷോപ്പുകള്‍
ഉണ്ടെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍ ഇവ
ഏതൊക്കെയെന്ന്
പഞ്ചായത്ത് തിരിച്ച്
വിശദമാക്കുമോ;
(ബി)
സുപ്രീംകോടതി
വിധിമൂലം പൂട്ടിയ
ബാറുകളുടെ ഫീസ് മടക്കി
കൊടുക്കേണ്ടതുണ്ടോ;
എങ്കില്‍ എത്ര
കോടിരൂപയെന്ന്
കണക്കാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ?
ഇതര
സംസ്ഥാന തൊഴിലാളികളിലെ
ലഹരി ഉപയോഗം
2212.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇതരസംസ്ഥാന
തൊഴിലാളികള്‍
താമസിക്കുന്ന
ഹോസ്റ്റലുകളില്‍
മദ്യവും
മയക്കുമരുന്നുകളും
മറ്റു ലഹരി വസ്തുക്കളും
ധാരാളമായി
ഉപയോഗിക്കുന്ന കാര്യം
പരിശോധിക്കുമോ;
(ബി)
പരിശോധനയില്‍
കുറ്റക്കാരെന്ന്
തെളിയുന്നവരെ
കോടതികളില്‍ ഹാജരാക്കി
ശിക്ഷ വാങ്ങി
കൊടുക്കുവാന്‍ വകുപ്പ്
സ്വീകരിക്കുന്ന
നടപടികള്‍ എന്തെല്ലാം;
(സി)
കുറ്റക്കാര്‍ക്കെതിരെ
നടപടി സ്വീകരിക്കാന്‍
നിലവിലെ നിയമ
വ്യവസ്ഥകള്‍
പര്യാപ്തമാണോ;
കേരള
സ്റ്റേറ്റ് ബിവറേജസ്
കോര്‍പ്പറേഷനിലെ
ഡെപ്യൂട്ടേഷന് നിയമനം
2213.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
ബിവറേജസ്
കോര്‍പ്പറേഷനിലേയ്ക്ക്
ഡെപ്യൂട്ടേഷന്
വ്യവസ്ഥയില്‍
ജീവനക്കാരെ
നിയമിക്കുന്നതിന് കോടതി
ഉത്തരവുമൂലം
വിലക്കിയിട്ടുണ്ടോ;
പ്രസ്തുത ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
ഉത്തരവ് നിലനില്‍ക്കെ
ഡെപ്യൂട്ടേഷന്
വ്യവസ്ഥയില്‍ നിയമനം
നടത്തിയിട്ടുണ്ടോ;
(സി)
അസിസ്റ്റന്റ്
ഗ്രേഡ് II തസ്തികയില്‍
ഡെപ്യൂട്ടേഷന്
വ്യവസ്ഥയില്‍ എത്ര
പേര് ജോലി
ചെയ്യുന്നുവെന്ന്
വ്യക്തമാക്കുമോ ?
ലഹരി
വസ്തുക്കള്‍
വ്യാപിക്കുന്നത് തടയാന്‍
നടപടി
2214.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സുപ്രീംകോടതി
വിധി പ്രകാരം
മദ്യത്തിന്റെ ലഭ്യത
കുറഞ്ഞതുമൂലം,
മയക്കുമരുന്നിന്റെ
ഉപഭോഗം കൂടുന്നതായി
ഏതെങ്കിലും തരത്തിലുള്ള
റിപ്പോര്‍ട്ട്
സര്‍ക്കാരിന്
ലഭ്യമായിട്ടുണ്ടോ; ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം ഇതേവരെ
എക്സൈസ് വകുപ്പ്
നടത്തിയ വിവിധതരം
റെയ്ഡുകളുടെ എണ്ണം
എത്ര; ഇതുവഴി
പിടിച്ചെടുത്ത
മയക്കുമരുന്നുകളുടെ
പേരും ഇനവും അളവും
ഇവയ്ക്ക് അന്താരാഷ്ട്ര
മാര്‍ക്കറ്റില്‍
ലഭിക്കാവുന്ന വിലയും
സഹിതം വ്യക്തമാക്കാമോ;
(ബി)
കേരളത്തില്‍
കഴിഞ്ഞ 5 വര്‍ഷത്തിനിടെ
മയക്കുമരുന്നിന്റെയും
മറ്റും ഉപയോഗം
സംബന്ധിച്ച് ഏതെങ്കിലും
തരത്തിലുള്ള കണക്കുകള്‍
ലഭ്യമാണോ; മദ്യത്തിന്
പകരം മറ്റ്
ലഹരിവസ്തുക്കള്‍
ഉപയോഗിക്കുന്നതിനുള്ള
പ്രവണത
വര്‍ദ്ധിക്കുന്നത്
സംബന്ധിച്ച് ഔദ്യോഗിക
പഠനം നടത്താന്‍
തീരുമാനം ഉണ്ടോ; മറ്റു
ലഹരി വസ്തുക്കള്‍
വ്യാപിക്കുന്നത്
തടയാന്‍ എന്തൊക്കെ
നടപടികളാണ് സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ളത്?
ലഹരി
പദാര്‍ത്ഥങ്ങളുടെ ഉപയോഗം
2215.
ശ്രീമതി.പി.
അയിഷാ പോറ്റി
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.എ.
എന്‍. ഷംസീര്‍
,,
ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിദ്യാര്‍ത്ഥികളുടെ
ഇടയില്‍ ലഹരി
പദാര്‍ത്ഥങ്ങളുടെ
ഉപയോഗം
വര്‍ദ്ധിച്ചുവരുന്നതായി
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(ബി)
ഏങ്കില്‍
ഇതു തടയുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
വിദ്യാര്‍ത്ഥികളില്‍
ലഹരി ഉപയോഗത്തിന്റെ
ദൂഷ്യവശങ്ങള്‍
സംബന്ധിച്ച്
ബോധവത്കരണം
നടത്തുന്നതിന്
സ്കൂളുകളിലും
കോളേജുകളിലും ലഹരി
വിരുദ്ധ ക്ലബുകള്‍
രൂപീകരിച്ചിട്ടുണ്ടോ;
(ഡി)
ഏങ്കില്‍
ഇവയുടെ
പ്രവര്‍ത്തനങ്ങള്‍
ഏന്തൊക്കയാണെന്ന്
വ്യക്തമാക്കാമോ?
ദേശീയ
സംസ്ഥാന പാതയോരത്തെ
മദ്യവില്പനശാലകള്
മാറ്റണമെന്ന സുപ്രീംകോടതി
വിധി
2216.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
ഷാഫി പറമ്പില്‍
,,
കെ.മുരളീധരന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ദേശീയ
സംസ്ഥാന പാതയോരത്തെ
മദ്യവില്പനശാലകള്
മാറ്റണമെന്ന
സുപ്രീംകോടതി വിധി
പാതയോരത്ത്
പ്രവര്‍ത്തിക്കുന്ന
ഫൈവ് സ്റ്റാര്‍
ഹോട്ടലുകളുടെ
ബാറുകള്‍ക്കും,ബീയര്‍
വൈന്‍
പാര്‍ലറുകള്‍ക്കും
ബാധകമാകുമോ എന്ന കാര്യം
സംബന്ധിച്ച് സംസ്ഥാന
സര്‍ക്കാര്‍ അറ്റോർണി
ജനറലിന്റെ നിയമോപദേശം
തേടിയിരുന്നോ;
(ബി)
2015
ല്‍ കേരള ബാര്‍
ഹോട്ടല്‍ അസോസിയേഷന്
കേസില്‍ (എ.ഐ.ആര്.
2016 എസ്.സി. 163) കേരള
സര്‍ക്കാരിന്റെ
മദ്യനയത്തിനെതിരെ
അറ്റോർണി ജനറല്‍
സുപ്രീം കോടതിയില്‍
കേസ് വാദിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
ഇക്കാര്യത്തിലുള്ള
നിയമവകുപ്പിന്റെയും,
അഡ്വക്കേറ്റ്
ജനറലിന്റെയും
നിയമോപദേശത്തെ
മറികടന്ന് അറ്റോർണി
ജനറലിന്റെ നിയമോപദേശം
സ്വീകരിച്ചത്
എന്തടിസ്ഥാനത്തിലെന്ന്
വ്യക്തമാക്കുമോ?
എക്സൈസ്
ഓഫീസര്‍ റാങ്ക് ലിസ്റ്റ്
2217.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
584/2013
കാറ്റഗറി നമ്പര്‍
പ്രകാരം 2015 ല്‍
നിലവില്‍വന്ന സിവില്‍
എക്സൈസ് ഓഫീസര്‍ റാങ്ക്
ലിസ്റ്റില്‍ നിന്നും
എത്രപേര്‍ക്ക് ഇതിനകം
നിയമനം നല്കി;ഇതില്‍
പുരുഷ/വനിതാ അനുപാതം
വ്യക്തമാക്കാമോ;
(ബി)
2015
ജനുവരി 1 മുതല്‍
മുന്‍കാലപ്രാബല്യം
നല്കി സിവില്‍ എക്സൈസ്
ഓഫീസര്‍മാരുടെ
നിയമനയോഗ്യത 2015
ഒക്ടോബറില്‍
പരിഷ്ക്കരിച്ചിരുന്നോ;
(സി)
എങ്കില്‍
2015 ആഗസ്റ്റില്‍
നിലവില്‍വന്ന
മേല്പറഞ്ഞ റാങ്ക്
പട്ടികയിലുള്ളവരുടെ
നിയമനത്തെ പുതുക്കിയ
സ്പെഷ്യല്‍ റൂള്‍സ്
എപ്രകാരം
ബാധിക്കുമെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
നിര്‍ത്തിവെച്ച
പുരുഷ/വനിത സിവില്‍
എക്സൈസ് ഓഫീസര്‍മാരുടെ
നിയമനനടപടി
പുനരാരംഭിക്കുവാന്‍
നടപടി സ്വീകരിക്കുമോ?
എക്സൈസ്
വകുപ്പിലെ ജീവനക്കാരുടെ
അംഗബലം
2218.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
എക്സൈസ് വകുപ്പിലെ
ജീവനക്കാരുടെ അംഗബലം
ഇനം തിരിച്ച്
ലഭ്യമാക്കുമോ;
വകുപ്പിലെ വനിതാ
എക്സൈസ് ഗാര്‍ഡുകളുടെ
ജില്ല തിരിച്ചുള്ള
അംഗബലം വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
വകുപ്പിലെ
മിനിസ്റ്റീരിയല്‍
വിഭാഗം ജീവനക്കാരുടെ
എണ്ണം വ്യക്തമാക്കുമോ;
(സി)
ഓരോ
റേഞ്ചിലും നിലവില്‍
കേസ് എടുക്കുവാന്‍
അധികാരപ്പെടുത്തിയിരിക്കുന്ന
എക്സൈസ്
ഇന്‍സ്പെക്ടര്‍മാര്‍
സ്ഥലത്തില്ലാത്തതുമൂലം
24 മണിക്കൂറിനുള്ളില്‍
കേസ് രജിസ്റ്റര്‍
ചെയ്യണം എന്ന നിയമം
പാലിക്കപ്പെടാതെ
കുറ്റവാളികള്‍
രക്ഷപ്പെടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
നിലവില്‍ പോലീസ്
ഡിപ്പാര്ട്ടുമെന്റില്
ചെയ്യുന്നതുപോലെ ഓരോ
എക്സൈസ് റേഞ്ചിലും
ഇന്‍സ്പെക്ടറുടെ
തൊട്ടുതാഴെയുള്ള
ഉദ്യോഗസ്ഥര്‍ക്ക് കേസ്
ചാര്‍ജ്ജ് ചെയ്യാനുള്ള
അധികാരം നല്കി
പ്രസ്തുത പ്രശ്നം
ഒഴിവാക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
ബിവറേജസ്
ഔട്ട് ലെറ്റുകളിലെ തിരക്ക്
2219.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
ബിവറേജസ് ഔട്ട്
ലെറ്റുകളുടെ
എണ്ണത്തില്‍ കുറവു വന്ന
സാഹചര്യത്തില്‍
നിലവില്‍
പ്രവര്‍ത്തിക്കുന്ന
ഔട്ട് ലെറ്റുകളില്‍
ഉണ്ടാകുന്ന
അഭൂതപൂര്‍വ്വമായ
തിരക്കും
ഇതുകാരണമുണ്ടാകുന്ന
പ്രയാസങ്ങളും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
തിരക്ക്
നിയന്ത്രിക്കുന്നതിന്
നിലവില്‍
പ്രവര്‍ത്തിക്കുന്ന
ഔട്ട് ലെറ്റുകളില്‍
കൂടുതല്‍ കൗണ്ടറുകള്‍
പ്രവര്‍ത്തിപ്പിക്കുന്നതിനും
അടച്ചു പൂട്ടിയ ഔട്ട്
ലെറ്റുകളിലെ ജീവനക്കാരെ
പ്രസ്തുത
കൗണ്ടറുകളിലേക്ക്
വിന്യസിക്കുന്നതിനും
നടപടികള്‍
സ്വീകരിക്കുമോ?
വിമുക്തി
പദ്ധതി
2220.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വിമുക്തി
പദ്ധതി
നടപ്പിലാക്കുന്നതിന്
നാളിതുവരെ ഓരോ
ജില്ലയിലും എത്ര രൂപ
ചെലവഴിച്ചെന്നും
എന്തൊക്കെ കാര്യങ്ങള്‍
നടപ്പിലാക്കുന്നതിനാണ്
തുക വിനിയോഗിച്ചതെന്നും
വ്യക്തമാക്കാമോ?
കായംകുളം
എക്സൈസ് റേഞ്ച് ഓഫീസിന്റെ
സുഗമമായ പ്രവര്‍ത്തനം
2221.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കായംകുളം
എക്സൈസ് റേഞ്ച്
ഓഫീസില്‍ പ്രിവന്റീവ്
ഓഫീസര്‍മാര്‍, സിവില്‍
എക്സൈസ് ഓഫീസര്‍മാര്‍
എന്നിവരുടെ എണ്ണം വളരെ
പരിമിതമായത് ഓഫീസിന്റെ
സുഗമമായ
പ്രവര്‍ത്തനത്തെ
സാരമായി
ബാധിക്കുന്നതിനാല്‍
നിലവിലുള്ള പ്രിവന്റീവ്
ഓഫീസര്‍മാരുടെ എണ്ണം 3
ല്‍ നിന്നും 5 ആയും
സിവില്‍ എക്സൈസ്
ഗാര്‍ഡ് ഓഫീസര്‍മാരുടെ
എണ്ണം 16 ല്‍ നിന്നും
20 ആയും
ഉയര്‍ത്തുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
ബിവറേജസ്
കോര്‍പ്പറേഷനിലെ
ജീവനക്കാരുടെ പ്രത്യേക
സര്‍വ്വീസ് റൂള്‍
2222.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ബിവറേജസ്
കോര്‍പ്പറേഷനിലെ
ജീവനക്കാരുടെ
പ്രവര്‍ത്തനങ്ങള്‍
സംബന്ധിച്ച് പ്രത്യേക
സര്‍വ്വീസ് റൂള്‍
നിലവിലുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
സ്ഥാപനത്തിലെ
എല്‍.ഡി.ക്ലാര്‍ക്ക്
തസ്തികയില്‍ ജോലി
ചെയ്യുന്നവരുടെ
പ്രൊമോഷന് തസ്തികകള്‍
ഏതെല്ലാമാണെന്നും
എല്‍.ഡി. ക്ലാര്‍ക്ക്
തസ്തികയില്‍ നിന്ന്
നേരിട്ട് അസിസ്റ്റന്റ്
ഗ്രേഡ് II
തസ്തികയിലേക്ക്
പ്രൊമോഷന്
നല്കുന്നുണ്ടോയെന്നും
വ്യക്തമാക്കുമോ;
(സി)
അസിസ്റ്റന്റ്
ഗ്രേഡ് II തസ്തിക
പൂര്‍ണ്ണമായും
പ്രൊമോഷന് തസ്തികയായി
നിശ്ചയിച്ചിട്ടുണ്ടോ;
(ഡി)
സമാശ്വാസ
തൊഴില്‍ദാന പദ്ധതി
പ്രകാരം അസിസ്റ്റന്റ്
ഗ്രേഡ് II
തസ്തികയിലേക്ക്
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
നേരിട്ട് നിയമനം
നല്കുന്നുണ്ടോ;
വിശദീകരിക്കുമോ ?
ബിവറേജസ്
കോര്‍പ്പറേഷനിലെ
ഡെപ്യൂട്ടേഷന് നിയമനം
2223.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നശേഷം, ബിവറേജസ്
കോര്‍പ്പറേഷനില്‍
സെയില്‍സ് മാനേജര്‍,
സെയില്‍സ് മാന്‍
തസ്തികകളില്‍ പി.എസ്.സി
ലിസ്റ്റ്
നിലവിലിരിക്കെ,
ഡെപ്യൂട്ടേഷന്
വ്യവസ്ഥയില്‍ നിയമനം
നടത്തിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
എങ്കില്‍,
സംസ്ഥാന സര്‍വ്വീസില്‍
ഏതെല്ലാം തസ്തികകളില്‍
ഉള്ളവരെയാണ്
ഡെപ്യൂട്ടേഷനില്‍
നിയമിച്ചിട്ടുള്ളത്;
അവരുടെ പേരുവിവരം
ഉള്‍പ്പെടെയുള്ള
പൂര്‍ണ്ണമായ വിശദാംശം
ലഭ്യമാക്കുമോ?
ബീവറേജസ്
കോര്‍പ്പറേഷന്റെ ഹൈവേയിലെ
ഷോപ്പുകള്‍
2224.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ബീവറേജസ്
കോര്‍പ്പറേഷന്റെ
ഷോപ്പുകള്‍ ഹൈവേയില്‍
നിന്നും മാറ്റി
സ്ഥാപിക്കാന്‍
കഴിയാത്തതിനാല്‍
കേരളത്തില്‍ എത്ര
ഷോപ്പുകള്‍ അടച്ചു
പൂട്ടേണ്ടി
വന്നിട്ടുണ്ട് എന്ന്
വ്യക്തമാക്കുമോ;
(ബി)
ഷോപ്പുകള്‍
അടച്ചു പൂട്ടേണ്ടി
വന്നതിനാല്‍
സര്‍ക്കാരിന് പ്രതിദിനം
നികുതി
വരുമാനത്തിലുണ്ടായ
നഷ്ടം വ്യക്തമാക്കുമോ?
ഹൈക്കോടതി
വിധിയെ തുടര്‍ന്ന് തുറന്ന്
പ്രവര്‍ത്തിക്കുന്ന
മദ്യശാലകള്‍
2225.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കേരളത്തിലെ
ദേശീയ സംസ്ഥാന
പാതയോരങ്ങളിലുണ്ടായിരുന്ന
മദ്യശാലകള്‍
സുപ്രീംകോടതി വിധിയുടെ
അടിസ്ഥാനത്തില്‍ അടച്ച്
പൂട്ടിയതിനുശേഷം
ഹൈക്കോടതി വിധിയെ
തുടര്‍ന്ന് തുറന്ന്
പ്രവര്‍ത്തിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ?
കശുമാമ്പഴം
ഉപയോഗിച്ച് 'ഫെനി'
ഉല്പാദിപ്പിക്കുന്നതിനുള്ള
അനുമതി
2226.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കശുമാമ്പഴം
ഉപയോഗിച്ച് 'ഫെനി'
ഉല്പാദിപ്പിക്കുന്നതിനുള്ള
അനുമതിക്കായി
ഏതെങ്കിലും സ്ഥപനം
(സഹകരണ സംഘം)അപേക്ഷ
സമര്‍പ്പിച്ചിട്ടുണ്ടോ;ഉണ്ടെങ്കില്‍
അതിന്മേലുള്ള
നടപടിക്രമം ഏത് വരെയായി
എന്ന് വ്യക്തമാക്കാമോ;
(ബി)
ഇല്ലെങ്കില്‍
കശുമാമ്പഴം ഉപയോഗിച്ച്
'ഫെനി'
ഉല്പാദിപ്പിക്കുന്നതിന്
സ്രക്കാര്‍ അനുമതി
നല്‍കുമോ?
മദ്യവില്പന
കേന്ദ്രങ്ങള്‍ പൂട്ടേണ്ടി
വന്നതുമൂലം
നികുതിയിനത്തില്‍ വന്ന
കുറവ്
2227.
ശ്രീ.ഹൈബി
ഈഡന്
,,
അന്‍വര്‍ സാദത്ത്
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സുപ്രീംകോടതി
വിധിയുടെ
അടിസ്ഥാനത്തില്‍,
പാതയോരത്തെ മദ്യവില്പന
കേന്ദ്രങ്ങള്‍
പൂട്ടേണ്ടി വന്നതുമൂലം
പ്രതിവര്‍ഷം
നികുതിയിനത്തില്‍ എത്ര
കോടി രൂപയുടെ
കുറവുണ്ടാകുമെന്നാണ്
കണക്കാക്കിയിട്ടുള്ളത്;
(ബി)
നാഷണല്‍
ഹൈവേയായിരുന്ന റോഡുകള്‍
ജില്ലാ റോഡുകളായി
മാറിയതിന്റെ
അടിസ്ഥാനത്തില്‍,
കോടതിയുടെ ഇടപെടല്‍
മൂലം പൂട്ടിയ എത്ര
ബാര്‍ /ബീയര്‍-വൈന്‍
പാര്‍ലറുകള്‍ക്ക്
വീണ്ടും തുറന്ന്
പ്രവര്‍ത്തിപ്പിക്കുവാന്‍
അനുവാദം നല്കി എന്ന്
വ്യക്തമാക്കുമോ?
മദ്യവില്പന
കേന്ദ്രങ്ങള്‍ മാറ്റുന്നത്
സംബന്ധിച്ച സുപ്രീംകോടതി
വിധി
2228.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
കെ.എസ്.ശബരീനാഥന്
,,
റോജി എം. ജോണ്‍
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ദേശീയ-സംസ്ഥാന
പാതയോരത്തുള്ള
മദ്യവില്പന
കേന്ദ്രങ്ങള്‍ മാറ്റി
സ്ഥാപിക്കണമെന്ന
സുപ്രീംകോടതി വിധി
ബിയര്‍-വൈന്‍
പാര്‍ലറുകള്‍ക്ക്
ബാധകമല്ലയെന്ന
നിയമോപദേശം അറ്റോർണി
ജനറലില്‍ നിന്നും
ലഭിച്ചിരുന്നോ;
(ബി)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
3/4 സ്റ്റാര്‍
ഹോട്ടലിനോടനുബന്ധിച്ചുള്ള
ബാറുകള്‍
പൂട്ടുന്നതിനെതിരെ മദ്യ
മുതലാളിമാര്‍ കോടതിയെ
സമീപിച്ചപ്പോള്‍
അറ്റോർണി ജനറല്‍
അവര്‍ക്കു വേണ്ടി
ഹാജരായിരുന്നോ;
(സി)
എങ്കില്‍
പ്രസ്തുത അറ്റോർണി
ജനറലില്‍ നിന്നും
നിയമോപദേശം
തേടുന്നതിനുണ്ടായ
പ്രത്യേക സാഹചര്യം
എന്തായിരുന്നു;
(ഡി)
അറ്റോർണി
ജനറല്‍ നല്കിയ
നിയമോപദേശത്തിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ?
മദ്യത്തിന്
ഏര്‍പ്പെടുത്തിയ അധിക
നികുതി
2229.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുന്‍സര്‍ക്കാരിന്റെ
കാലത്ത് 2014 ല്‍ ലഹരി
വിരുദ്ധ പ്രചരണത്തിനായി
മദ്യത്തിന് അഞ്ചു
ശതമാനം അധിക നികുതി
ഏര്‍പ്പെടുത്തിയിരുന്നോ;
(ബി)
പ്രസ്തുത
അധിക നികുതിയിലൂടെ ലഹരി
വിരുദ്ധ പ്രചരണത്തിനായി
എന്ത് തുക ലഭ്യമായി
എന്ന് അറിയിക്കുമോ;
(സി)
പ്രസ്തുത
തുകയില്‍ നിന്നും
വിമുക്തി പദ്ധതിക്കായി
ഇതുവരെ എന്തു തുക
ചെലവഴിച്ചുവെന്ന്
വെളിപ്പെടുത്തുമോ?
പത്തനംതിട്ട
ജില്ലയില്‍ അടച്ചുപൂട്ടിയ
ബിവറേജസ് ഷോപ്പുകള്‍
2230.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പത്തനംതിട്ട
ജില്ലയില്‍
അടച്ചുപൂട്ടിയ ബിവറേജസ്
കോര്പ്പറേഷന് വക
ഷോപ്പുകള്‍ക്ക് പകരം
എവിടെയൊക്കെ പുതിയ
ഷോപ്പുകള്‍
തുറക്കുവാന്‍
പദ്ധതിയുണ്ട്;
(ബി)
ഷോപ്പുകള്‍
തുറക്കുന്നത്
സംബന്ധിച്ച് വന്‍
പ്രതിഷേധം ഉയരുന്ന
സാഹചര്യത്തില്‍ സര്‍വ്വ
കക്ഷിയോഗം വിളിച്ച്
സമവായത്തില്‍
എത്തുന്നതിന്
വകുപ്പുതലത്തില്‍ നടപടി
സ്വീകരിക്കുമോ;
(സി)
സര്‍ക്കാര്‍
സ്ഥാപനമായ ബിവറേജസ്
ഷോപ്പുകള്‍ സര്‍ക്കാര്‍
ഭൂമിയിലോ ജനസാന്ദ്രത
കുറഞ്ഞ പ്രദേശങ്ങളിലോ
തുറക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
വ്യാജമദ്യവും
സ്പിരിറ്റും തടയുവാന്‍
നടപടി
2231.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
കെ.സി.ജോസഫ്
,,
റോജി എം. ജോണ്‍
,,
എല്‍ദോസ് കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വന്‍തോതില്‍
വ്യാജമദ്യവും,
സ്പിരിറ്റും
ഒഴുകുന്നതിനുള്ള
സാഹചര്യമുള്ളതായി
കണ്ടെത്തിയിട്ടുണ്ടോ;ഉണ്ടെങ്കില്‍
ഇത് നേരിടുവാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
വ്യാജമദ്യ
ദുരന്തം ഉണ്ടാകാനുള്ള
സാഹചര്യം
കണക്കിലെടുത്ത് എക്സൈസ്
റെയിഡുകള്‍
കര്ശനമാക്കിയിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
2017 ജനുവരി 1 മുതല്‍
ഏപ്രില്‍ 20 വരെ എത്ര
റെയിഡുകള്‍
നടത്തിയെന്നും,ആയതില്‍
എത്ര ലിറ്റര്‍
വ്യാജമദ്യം/കോട
പിടിച്ചെടുത്തുവെന്നും
വെളിപ്പെടുത്തുമോ;
(ഡി)
2016
ജനുവരി 1 മുതല്‍
ഏപ്രില്‍ 20 വരെ
നടത്തിയ റെയിഡുകളുടെ
വിശദാംശവും,
പിടിച്ചെടുത്ത
വ്യജമദ്യത്തിന്റെയും,
കോടയുടെയും അളവും
വെളിപ്പെടുത്തുമോ?
ലഹരിവസ്തുക്കളുടെ
ഉപഭോഗത്തിലും കേസുകളുടെ
എണ്ണത്തിലും ഉണ്ടായ
വര്‍ദ്ധനവ്
2232.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
പത്ത് മാസത്തിനിടയില്‍
വ്യാജമദ്യ -
മയക്കുമരുന്ന്
കേസുകളുടെ എണ്ണത്തില്‍
വലിയ വര്‍ദ്ധനവ്
ഉണ്ടായതായ
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഈ കാലയളവില്‍ എക്സൈസ്
വകുപ്പ് ഇതു സംബന്ധമായി
എത്ര പരിശോധനകള്‍
നടത്തി; എത്ര ലഹരി
വസ്തുക്കള്‍ പിടികൂടി;
എത്ര പേരെ അറസ്റ്റ്
ചെയ്തു; വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
മദ്യശാലകള്‍
നിരോധിച്ചതാണ്
ലഹരിവസ്തുക്കളുടെ
ഉപഭോഗത്തിലുള്ള
വര്‍ദ്ധനവിന്
കാരണമെന്ന്
കരുതുന്നുണ്ടോ;
(ഡി)
എങ്കില്‍
ഇതു സംബന്ധമായ പഠനം
നടത്താന്‍ വിദഗ്ദ്ധ
സമിതിയെ നിശ്ചയിക്കുന്ന
കാര്യം പരിഗണനയിലുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കുമോ ?
കള്ളുഷാപ്പുകളിലൂടെ
വിദേശമദ്യം
വില്‍ക്കുന്നതിനായി നടപടി
2233.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കള്ളുഷാപ്പുകളിലൂടെ
വിദേശമദ്യം
വില്‍ക്കുന്നതിനായി
എന്തെങ്കിലും നടപടികള്‍
സ്വീകരിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
സുപ്രീം
കോടതിവിധിയുടെ
പശ്ചാത്തലത്തില്‍ ദേശീയ
സംസ്ഥാന പാതയോരത്തെ
സര്‍ക്കാരിന്റെ
മദ്യക്കടകള്‍ മാറ്റുന്ന
പ്രകാരം എത്ര
കോടിരൂപയുടെ നഷ്ടം ഒരു
മാസം ഉണ്ടാകുമെന്ന്
കണക്കാക്കിയിട്ടുണ്ടോ;വിശദമാക്കാമോ;
(സി)
ഈ
വലിയ നഷ്ടം നികത്താന്‍
എന്തെങ്കിലും പുതിയ
പദ്ധതികള്‍
നടപ്പാക്കുന്നുണ്ടോ;വിവരിക്കുമോ?
മദ്യവില്‍പ്പനശാലകള്‍
മാറ്റി സ്ഥാപിക്കല്‍
2234.
ശ്രീ.സണ്ണി
ജോസഫ്
,,
ഷാഫി പറമ്പില്‍
,,
അനില്‍ അക്കര
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സുപ്രീംകോടതി
വിധിയുടെ
അടിസ്ഥാനത്തില്‍ ദേശീയ
സംസ്ഥാന പാതയോരത്ത്
നിന്നും
മദ്യവില്‍പ്പനകേന്ദ്രങ്ങള്‍
മാറ്റി സ്ഥാപിക്കുവാന്‍
ബിവറേജസ്
കോര്പ്പറേഷന്
സുപ്രീംകോടതിയോട്
സാവകാശം
ആവശ്യപ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
അതിനുള്ള
സാഹചര്യമെന്തായിരുന്നുവെന്ന്
വ്യക്തമാക്കുമോ;
(സി)
മദ്യവില്‍പ്പന
ശാലകള്‍
ആരംഭിക്കുന്നതിന്
നിരാക്ഷേപപത്രം
നല്‍കുന്നതിനുള്ള
തദ്ദേശ സ്വയം ഭരണ
സ്ഥാപനങ്ങളുടെ അധികാരം
എടുത്തുകളയുവാന്‍
ആലോചിക്കുന്നുണ്ടോ;ഉണ്ടെങ്കില്‍
ഇതിനുള്ള കാരണം
എന്താണെന്ന്
വെളിപ്പെടുത്തുമോ?