എം.എല്‍.എ
യുടെ ആസ്തി വികസന പദ്ധതി
1764.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
എം.എല്‍.എ യുടെ ആസ്തി
വികസന പദ്ധതിയില്‍
ഉള്‍പ്പെടുത്തി
ഭരണാനുമതി ലഭിച്ച
വാമനപുരം നിയോജക
മണ്ഡലത്തിലെ
പ്രവൃത്തികള്‍
ഏതെല്ലാം;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളില്‍
പൂര്‍ത്തീകരിക്കാനുള്ളത്
ഏതെല്ലാം;
(സി)
മുടങ്ങിക്കിടക്കുന്ന
പ്രവൃത്തികള്‍
ഉണ്ടെങ്കില്‍ അവയുടെ
വിശദവിവരവും കാരണവും
ലഭ്യമാക്കുമോ?
ആസ്തി വികസന ഫണ്ട്
1765.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വര്‍ക്കല
നിയോജകമണ്ഡലത്തില്‍
ആസ്തി വികസന ഫണ്ടില്‍
ഉള്‍പ്പെടുത്തി
ഭരണാനുമതി നല്കിയ
ഏതെല്ലാം പ്രവൃത്തികള്‍
നടപ്പിലാക്കാതെ
അവശേഷിക്കുന്നു എന്ന്
വ്യക്തമാക്കാമോ;
(ബി)
നടപ്പിലാക്കുവാനുള്ള
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി നല്കിയ
ഉത്തരവിന്റെ നമ്പരും,
തീയതിയും, ഓരോ
പ്രവൃത്തിക്ക് എത്ര രൂപ
വീതമാണ്
അനുവദിച്ചിട്ടുള്ളത്
എന്നും വ്യക്തമാക്കാമോ;
(സി)
ഭരണാനുമതി
നല്കിയിട്ടുള്ളവയില്
ഏതെങ്കിലും
പ്രവൃത്തികള്‍ക്ക്
എഗ്രിമെന്റ്
വയ്ക്കാതെയുണ്ടോ?
കിഫ്ബി അനുമതി നല്കിയ
പ്രവൃത്തികള്‍
1766.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആറന്മുള
നിയോജക മണ്ഡലത്തില്‍
"കിഫ്ബി" അനുമതി
നല്കിയ പ്രവൃത്തികളുടെ
നിര്‍മ്മാണം ഏത് മാസം
ആരംഭിക്കും;
(ബി)
ആറന്മുള
നിയോജക മണ്ഡലത്തില്‍
നിര്‍മ്മാണം മുടങ്ങി
കിടക്കുന്ന
പ്രവൃത്തികള്‍
ഏതെല്ലാമാണ്; അതിനുള്ള
സാങ്കേതിക തടസ്സങ്ങള്‍
എന്തെല്ലാമാണ്;
വിശദമാക്കാമോ;
(സി)
മുടങ്ങിക്കിടക്കുന്ന
പ്രവൃത്തികള്‍
ഏതുമാസത്തില്‍
പുനാരാരംഭിക്കുവാന്
സാധിക്കുമെന്ന്
വിശദമാക്കാമോ?
ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി
1767.
ശ്രീ.പി.ടി.
തോമസ്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ജീവനക്കാര്‍ക്കും
പെന്‍ഷന്‍കാര്‍ക്കും
പുതിയ ആരോഗ്യ
ഇന്‍ഷ്വറന്‍സ് പദ്ധതി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
2014-2015,
2015-16 സാമ്പത്തിക
വര്‍ഷങ്ങളില്‍ സംസ്ഥാന
ജീവനക്കാര്‍ക്ക്
മെഡിക്കല്‍ റീ
ഇംബേഴ്സ്മെന്റ്
ഇനത്തില്‍ വിതരണം ചെയ്ത
തുക എത്ര;
(സി)
ഇതേ
കാലയളവിൽ സംസ്ഥാന
പെന്‍ഷന്‍കാര്‍ക്ക്
മെഡിക്കല്‍ അലവന്‍സായി
നല്കിയ തുക എത്ര;
(ഡി)
ആരോഗ്യ
ഇന്‍ഷ്വറന്‍സ് പദ്ധതി
പ്രകാരം സംസ്ഥാന
ജീവനക്കാരില്‍ നിന്നും
പ്രതിവര്‍ഷം
പിരിച്ചെടുക്കുന്ന തുക
എത്രയെന്ന്
വ്യക്തമാക്കാമോ;
(ഇ)
പുതിയ
പദ്ധതികൊണ്ട്
സര്‍ക്കാരിനുണ്ടാകുന്ന
നേട്ടങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ?
സ്വകാര്യ പണമിടപാടു
സ്ഥാപനങ്ങളെ നിയന്ത്രിക്കല്‍
1768.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്വകാര്യ പണമിടപാടു
സ്ഥാപനങ്ങളെ
നിയന്ത്രിക്കുന്നതിനും
ഇടപാടുകാരെ ചൂഷണം
ചെയ്യുന്നതു തടയുവാനും
ഇവരുടെ പ്രവര്‍ത്തനം
സംസ്ഥാന സര്‍ക്കാര്‍
മാര്ഗ്ഗനിര്ദ്ദേശങ്ങള്ക്കനുസൃതമാക്കാനും
എന്തെങ്കിലും
നടപടിക്രമങ്ങളോ
അധികാരങ്ങളോ സംസ്ഥാന
സര്‍ക്കാരില്‍
നിക്ഷിപ്തമായി ഉണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
കേരള
മണി ലെന്റേഴ്സ് ആക്ട്
1958, ഇതിനു
പര്യാപ്തമാണോ എന്നും
അല്ലെങ്കിൽ സംസ്ഥാനത്തു
പ്രവര്‍ത്തനം നടത്തുന്ന
എല്ലാ സ്വകാര്യ
പണമിടപാടു
സ്ഥാപനങ്ങളേയും
നിയന്ത്രണത്തില്‍
കൊണ്ടുവരുവാനായി 1958
ലെ ആക്ട് കാലോചിതമായി
പരിഷ്കരിക്കുന്നത്
പരിഗണിക്കുമോ;
(സി)
കഴിഞ്ഞ
5 വര്‍ഷക്കാലയളവില്‍
ജനങ്ങളെ പറ്റിച്ചു്
അപ്രത്യക്ഷമായ എത്ര
സ്വകാര്യ പണമിടപാടു
സ്ഥാപനങ്ങൾ ഉണ്ട് ;
ഇവരിൽ എത്രസ്ഥാപനങ്ങൾ
ക്കെതിരെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ;
വ്യക്തമാക്കുമോ?
കെ
.എസ്.
എഫ്.ഇ
വഴിയുള്ള
കിഫ്ബിയിലെ
നിക്ഷേപ
സമാഹരണം
1769.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിയിലെ
നിക്ഷേപ സമാഹരണത്തിനായി
കെ. എസ്. എഫ്. ഇ. വഴി
എന്തെല്ലാം സംരംഭങ്ങള്‍
തീരുമാനിച്ചിട്ടുണ്ട്;
ഇതില്‍ നാളിതുവരെ
ഏതെങ്കിലും സംരംഭം
ആരംഭിച്ചിട്ടുണ്ടോ;
എങ്കില്‍ അത് വഴി
എന്തെങ്കിലും തുക
കിഫ്ബിയിലേക്ക്
സമാഹരിക്കാന്‍
കഴിഞ്ഞിട്ടുണ്ടോ;
(ബി)
കിഫ്ബിയിലെ
നിക്ഷേപ സമാഹരണത്തിനു
മാത്രമായി കെ. എസ്.
എഫ്. ഇ. ചിട്ടി
ആരംഭിക്കുന്നതിന്
തീരുമാനമെടുത്തിട്ടുണ്ടോ;
ഏത് തലത്തിലാണ്
തീരുമാനം
കെെക്കൊള്ളേണ്ടത്;
എത്ര കോടി രൂപയാണ്
ചിട്ടി വഴി
കിഫ്ബിയിലേക്ക്
സ്വരൂപിക്കാന്‍
കഴിയുമെന്ന്
സര്‍ക്കാര്‍
പ്രതീക്ഷിക്കുന്നത്;
(സി)
ചിട്ടിയില്‍
നിക്ഷേപിക്കുന്ന തുക
മറ്റെന്തെങ്കിലും
ആവശ്യത്തിന്
ചെലവഴിക്കുന്നതിനു
നിലവിലെ ചിട്ടി
നിയമത്തില്‍ വ്യവസ്ഥ
ചെയ്തിട്ടുണ്ടോ;
വിശദാംശം
ലഭ്യമാക്കുമോ?
എൽ.എ
.സി - എ.ഡി.എസ് -
പദ്ധതികള്‍ക്കുള്ള ഭരണാനുമതി
1770.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എൽ.എ
.സി - എ.ഡി.എസ് -
പദ്ധതികള്‍ക്ക്
ഭരണാനുമതി
നല്‍കുന്നതിനായി 22.7.15
ലെ 67/15/ധന
സര്‍ക്കുലറിലെ
വ്യവസ്ഥകള്‍
പാലിക്കപ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
എൽ.എ
.സി - എ.ഡി.എസ്
പദ്ധതികളുടെ ഭരണാനുമതി
നല്കുന്നതില് കാലതാമസം
നേരിടുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
കാലതാമസം
നേരിടുന്നുവെങ്കില്‍
ആയത്
പരിഹരിക്കുന്നതിനുളള
നടപടി അടിയന്തരമായി
സ്വീകരിക്കുമോ?
പി.എഫ്
പലിശനിരക്ക്
1771.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
ഗവണ്മെന്റ്
ജീവനക്കാരുടെ പി.എഫ്
പലിശ നിരക്ക് എത്ര
ശതമാനമാണെന്നും ഇത്
എന്നുമുതല്‍
പ്രാബല്യത്തില്‍ വന്നു
എന്നും അറിയാമോ ?
(ബി)
സംസ്ഥാന
ഗവണ്മെന്റ്
ജീവനക്കാരുടെ പി.എഫ്
പലിശ നിരക്ക് എത്ര
ശതമാനമാണ്; ഇത്
എന്നുമുതല്‍
പ്രാബല്യത്തില്‍ വന്നു;
(സി)
കേന്ദ്ര
ഗവണ്മെന്റ്
ജീവനക്കാരുടെ പി.എഫ്
പലിശ നിരക്ക് പുതുക്കി
നിശ്ചയിച്ചതിന്റെ
അടിസ്ഥാനത്തിലാണോ
സംസ്ഥാന ഗവണ്മെന്റ്
ജീവനക്കാരുടെ പി.എഫ്
പലിശ നിരക്ക്
നിശ്ചയിച്ചതെന്ന്
വ്യക്തമാക്കുമോ;
(ഡി)
കേന്ദ്ര
ഗവണ്മെന്റ് പ്രസ്തുത
പലിശ നിരക്ക് പുതുക്കി
നിശ്ചയിച്ച തീയതി
മുതലാണോ സംസ്ഥാനത്തും
പലിശ നിരക്ക് പുതുക്കി
നല്‍കിയതെന്ന്
വിശദമാക്കുമോ;
(ഇ)
2016-17
സാമ്പത്തിക വര്‍ഷാരംഭം
മുതല്‍ പി.എഫ് പലിശ
നിരക്ക് കുറച്ചത് വഴി
സംസ്ഥാന ഗവ.
ജീവനക്കാര്‍ക്ക് പലിശ
ഇനത്തില്‍ ലഭിക്കേണ്ട
തുകയില്‍ കുറവ്
വന്നിട്ടുളളത്
ശ്രദ്ധിച്ചിട്ടുണ്ടോ;
പ്രസ്തുത കുറവ്
പരിഹരിക്കാന്‍ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
ജി.എസ്.ടി
1772.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.എസ്.ടി.
നടപ്പിലാക്കുമ്പോള്‍
കേരളത്തില്‍
വിറ്റഴിക്കപ്പെടുന്ന
എല്ലാ കമ്മോഡിറ്റികളും
ആയതിന്റെ പരിധിയില്‍
വരുമോ; ഇതിനായി കേരളം
പ്രത്യേകം കമ്മോഡിറ്റി
ലിസ്റ്റ്
നല്‍കേണ്ടതിന്റെ
ആവശ്യകത വരുന്നുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ;
(ബി)
പ്രസ്തുത
നടപടി കേരളത്തിന്റെ
നികുതി വരുമാന
വര്‍ദ്ധനവിന്
കാരണമാകുമെന്ന്
കരുതുന്നുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ ?
എം.എല്‍.എ.
യുടെ ആസ്തിവികസന ഫണ്ട്
T 1773.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആലത്തൂര്‍
എം.എല്‍.എ. യുടെ
ആസ്തിവികസന ഫണ്ടില്‍
നിന്നും കിഴക്കഞ്ചേരി
ഗ്രാമപഞ്ചായത്ത്
ഓഡിറ്റോറിയം - 75 ലക്ഷം
, ആലത്തൂര്‍ GMLP
സ്കൂള്‍ കെട്ടിട
നിര്‍മ്മാണം -45 ലക്ഷം
(ജില്ലാ നിര്‍മ്മിതി
കേന്ദ്രം)എന്നീ
നിര്‍മ്മാണ
പ്രവൃത്തികള്‍ക്ക്
നിര്‍മ്മിതി
കേന്ദ്രത്തിലേയ്ക്ക്
ഡീടെയ്ല്ഡ് പ്രോജക്ട്
റിപ്പോര്‍ട്ടിനായി
അയച്ച ഫയലുകളുടെ(File
No.
11959104/NC.C2/2016/Fin
2016-2017, File No.
9959074/NC.C2/2016/fin
2016-2017)നിലവിലെ
അവസ്ഥ വിശദമാക്കാമോ?
(ബി)
ആലത്തൂര്‍ ദേശീയ
മൈതാനത്ത് ഓപ്പണ്‍
ഓഡിറ്റോറിയം &
സ്റ്റേജ് നിര്‍മ്മാണം -
20 ലക്ഷം File No.
10959074/NC.C2/2016/fin
2016-2017 ഈ ഫയലിലെ
നിലവിലെ സ്ഥിതിയും
വിശദമാക്കാമോ?
എം.എല്‍.എ.മാരുടെ
ആസ്തി വികസന ഫണ്ട്
1774.
ശ്രീ.അനില്‍
അക്കര
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
അന്‍വര്‍ സാദത്ത്
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എം.എല്‍.എ.മാരുടെ
ആസ്തി വികസന ഫണ്ട്
ഉപയോഗിച്ച്
ഹൈമാസ്റ്റ്/മിനി
മാസ്റ്റ് വിളക്കുകള്‍
സ്ഥാപിക്കുന്നതിന്
എന്തെങ്കിലും പുതിയ
നിബന്ധന
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
വിളക്കുകള്‍
സ്ഥാപിക്കുന്നതിന്
വൈദ്യുതിബോര്‍ഡിന്റെ
സമ്മതപത്രം
ആവശ്യമുണ്ടോ;
(സി)
പ്രസ്തുത
വിളക്കുകള്‍
ഇ-ടെന്‍ഡര്‍ മുഖേനയേ
സ്ഥാപിക്കാവൂ എന്നും
അവയ്ക്ക് മൂന്ന്
വര്‍ഷത്തെ
റീപ്ലേയ്സ്മെന്റ്
വാറണ്ടിയും തുടര്‍ന്ന്
മൂന്ന് വര്‍ഷത്തെ
അറ്റകുറ്റപ്പണിക്കരാറും
ഉറപ്പാക്കണമെന്നും
നിര്‍ദ്ദേശിച്ചിട്ടുണ്ടോ?
കേരള
അടിസ്ഥാന സൗകര്യ വികസന നിധി
1775.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
,,
കെ.സി.ജോസഫ്
,,
അടൂര്‍ പ്രകാശ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
അടിസ്ഥാന സൗകര്യ വികസന
നിധിയുടെ കീഴില്‍ 8041
കോടി രൂപയുടെ
പദ്ധതികള്‍ക്ക്
അംഗീകാരം
നല്‍കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ഒന്നാം
ഘട്ടത്തില്‍ അംഗീകരിച്ച
പദ്ധതികള്‍ ഇപ്പോള്‍
ഏതവസ്ഥയിലാണ്; ഏതെല്ലാം
പദ്ധതികളുടെ ടെന്‍ഡര്‍
നടപടി പൂര്‍ത്തിയായി;
(സി)
കിഫ്ബിയില്‍
ഇതിനകം എത്ര കോടി രൂപ
നിക്ഷേപമായി
ലഭിച്ചുവെന്നും അതില്‍
എത്ര കോടി രൂപ ഡയറക്ട്
ബനിഫിറ്റ്
ട്രാന്‍സ്ഫര്‍
സംവിധാനത്തിലൂടെ
കരാറകാരുടെയും മറ്റും
ബാങ്ക്
അക്കൗണ്ടുകളിലേക്ക്
നല്‍കിയെന്നും
അറിയിക്കുമോ?
ക്യൂ
സിസ്റ്റത്തില്‍
ഉള്‍പ്പെട്ടിട്ടുള്ള
ബില്ലുകള്‍
1776.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016-17
വര്‍ഷാവസാനം
ട്രഷറികളില്‍
സമര്‍പ്പിക്കപ്പെട്ട
ബില്ലുകളില്‍ 31/3/2017
ന് പാസ്സാക്കാന്‍
കഴിയാതെ ക്യൂ
സിസ്റ്റത്തിലേയ്ക്ക്
അപ് ലോഡ്
ചെയ്തിരിക്കുന്നതില്‍
നടപടി
തീര്‍പ്പാക്കുന്നതിന്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(ബി)
ക്യൂസിസ്റ്റത്തില്
വന്ന ബില്ലുകളില്‍
ഒട്ടേറെ സര്‍ക്കാര്‍
സ്ഥാപനങ്ങളിലെ ദിവസ
വേതന ജീവനക്കാരുടെ
ബില്ലുകള്‍
ഉള്‍പ്പെട്ടിട്ടുണ്ട്
എന്നും ഇത് വളരെ
താഴ്ന്ന വരുമാനമുള്ള ഈ
വിഭാഗങ്ങളെ
ബുദ്ധിമുട്ടിലാക്കുന്നു
എന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ആകയാല്‍
ക്യൂസിസ്റ്റത്തിലുള്ള
ബില്ലുകള്‍ ക്ലിയര്‍
ചെയ്യാന്‍ നടപടി
സ്വീകരിക്കുമോ?
പൊതു
കടം , നികുതി വരുമാനത്തിലെ
ചോര്‍ച്ച
1777.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
31.03.2011ല്‍
സംസ്ഥാന പൊതു കടം
എത്രയെന്നും ലോകബാങ്ക്
ഉള്‍പ്പെടെയുള്ള വിവിധ
ധനകാര്യ
സ്ഥാപനങ്ങള്‍ക്കു
നല്കുവാനുള്ള ലോണ്‍
കുടിശ്ശിക എത്ര എന്നും
വ്യക്തമാക്കുമോ;
(ബി)
31.03.2016ല്‍ ഇവ
എത്രയായിരുന്നു എന്നും
ഇതില്‍ എത്ര ശതമാനം
വര്‍ദ്ധനവുണ്ടായി
എന്നും
വ്യക്തമാക്കുമോ;
(സി)
കഴിഞ്ഞ
5വര്‍ഷമായി
സംസ്ഥാനത്തിനുണ്ടായ
പൊതുകടത്തിലെ
വര്‍ദ്ധനവ്, നികുതി
വരുമാനത്തിലെ ചോര്‍ച്ച
എന്നിവ എത്ര എന്നും ഇത്
സംസ്ഥാനത്തിനുണ്ടാക്കിയ
സാമ്പത്തിക പ്രതിസന്ധി
എന്തെല്ലാം എന്നും
വ്യക്തമാക്കുമോ;
(ഡി)
ഇതു
തരണം ചെയ്യുവാനായി
സ്വീകരിച്ചുവരുന്ന
നടപടികള്‍ എന്തെല്ലാം
എന്ന് വ്യക്തമാക്കുമോ?
ആസ്തി
വികസന ഫണ്ട് - ഡി പി ആർ
അംഗീകാരം
1778.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016-17
ലെ മങ്കട
നിയോജകമണ്ഡലത്തിലെ
ആസ്തി വികസന ഫണ്ട്
ഉപയോഗിച്ച്
നടത്തേണ്ടതായ
പ്രവൃത്തികളുടെ വിവരം
2016 ഡിസംബര്‍ 31-ാം
തീയതിയിൽ
ധനകാര്യവകുപ്പില്‍
നല്‍കിയിരുന്നു. ഇതില്‍
എത്ര പ്രവൃത്തികൾക്ക്
ഭരണാനുമതി
നല്‍കിയിട്ടുണ്ട്;
വിശദീകരിക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികള്‍
നടത്തുന്ന വകുപ്പുകളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
ഡി
പി ആർ എടുത്ത്
നല്‍കുന്നതിന്
ബന്ധപ്പെട്ട
വകുപ്പുകള്‍ കാലതാമസം
ഉണ്ടാക്കിയിട്ടുണ്ടോ;
ഇത് സംബന്ധിച്ച്
പുറപ്പെടുവിച്ചിട്ടുള്ള
മാര്‍ഗ്ഗ
നിര്‍ദ്ദേശപ്രകാരമുള്ള
സമയ ക്ലിപ്തത
പാലിച്ചിട്ടുണ്ടോ?
ആസ്തി
വികസന ഫണ്ട് ഉപയോഗിച്ചുളള
പ്രവൃത്തികളുടെ
നടപടിക്രമങ്ങള ്
1779.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എം.എല്‍.എ
മാരുടെ ആസ്തി വികസന
ഫണ്ട് ഉപയോഗിച്ചുളള
പ്രവൃത്തികള്‍ക്ക്
നടപടിക്രമങ്ങളുടെ
സങ്കീര്ണ്ണതമൂലം
ഭരണാനുമതി
ലഭിക്കുന്നതിന്
കാലതാമസം നേരിടുന്ന
കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
നടപടിക്രമങ്ങള്‍
ലഘൂകരിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
(സി)
എം
എൽ എ എസ് ഡി എഫ് പോലെ
കലക്ടര്‍ക്ക് ഫണ്ട്
കെെമാറി,
ജില്ലാതലത്തില്‍
ഭരണാനുമതി നല്കുന്ന
കാര്യം പരിഗണിക്കുമോ?
ആസ്തി
വികസന ഫണ്ടിന് അനുമതി
1780.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആസ്തി
വികസന ഫണ്ടിനു
ഭരണാനുമതി നല്കുന്ന
നിലവിലെ സങ്കീര്‍ണ്ണമായ
രീതി ലഘൂകരിക്കാന്‍
നടപടി സ്വീകരിക്കുമോ;
(ബി)
ഒരു
കോടി വരെയുള്ള
നിര്‍മ്മാണ
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി നല്കുവാന്
ജില്ലാ ഭരണകൂടത്തിന്
അനുമതി നല്‍കുന്നകാര്യം
പരിഗണനയിലുണ്ടോ;
(സി)
അതാത്
സാമ്പത്തിക വര്‍ഷം
ഡിസംബർ 31-നുള്ളില്‍
തന്നെ എം.എൽ.എമാര്‍
പ്രൊപോസൽ ധനകാര്യ
വകുപ്പില്‍ നല്കിയാലും
അടുത്ത മാര്‍ച്ച് 31-ാം
തീയതിക്കുള്ളില്‍ എ.എസ്
നല്‍കുന്നതിന്
ബുദ്ധിമുട്ട്
നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കിൽ ആയത്
പരിഹരിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കും?
ആസ്തി
വികസന പദ്ധതിയില്‍ ഭരണാനുമതി
ലഭിക്കാത്ത പദ്ധതികള്‍
1781.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016-17
സാമ്പത്തിക വര്‍ഷം
എം.എല്‍.എ. മാരുടെ
ആസ്തി വികസന
പദ്ധതിയില്‍ നിന്നുള്ള
തുക ചെലവഴിച്ച് വിവിധ
പദ്ധതികള്‍
നടപ്പിലാക്കുന്നതിനായി
യഥാസമയം
പ്രൊപ്പോസലുകള്‍
സമര്‍പ്പിച്ചിരുന്നെങ്കിലും
ഭരണാനുമതി നല്‍കാത്തതായ
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
2017
മാര്‍ച്ച് 31-ന് മുമ്പ്
ഭരണാനുമതി നല്കാന്
കഴിയാത്ത
സാഹചര്യത്തില്‍,
ദീര്‍ഘിപ്പിച്ച്
നല്കിയ 2017 മെയ്
31-ന് മുമ്പെങ്കിലും
ഭരണാനുമതി നല്കുവാന്
സാധിക്കുമോയെന്ന്
വിശദമാക്കുമോ;
(സി)
തിരുവനന്തപുരം
നിയോജക മണ്ഡലത്തില്‍
ഭരണാനുമതിയ്ക്കായി
നല്കിയ
പ്രൊപ്പോസലിന്മേല്
സ്വീകരിച്ച നടപടികള്‍
ഇനം തിരിച്ച്
വിശദമാക്കാമോ?
പാന്‍
കാര്‍ഡും ആധാറും ലിങ്ക്
ചെയ്യുന്ന നടപടി
1782.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പാന്‍കാര്‍ഡും
ആധാര്‍കാര്‍ഡും ലിങ്ക്
ചെയ്യണമെന്ന കേന്ദ്ര
സര്‍ക്കാര്‍
നിര്‍ദ്ദേശം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പാന്‍
കാര്‍ഡ് ഡേറ്റയില്‍
ഇനിഷ്യലിന്റെ പൂര്‍ണ്ണ
രൂപം
നല്കിയിരിക്കുന്നതിനാല്,
പേരിനൊപ്പം ഇനിഷ്യല്‍
രേഖപ്പെടുത്തുന്ന
കേരളീയര്‍ക്ക് ആധാര്‍
കാര്‍ഡും പാന്‍
കാര്‍ഡും വിജയകരമായി
ലിങ്ക് ചെയ്യാന്‍
കഴിയുന്നില്ല എന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
പ്രശ്നം കേന്ദ്ര
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍
കൊണ്ടുവരുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
കിഫ്ബി
1783.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
2017-18
സാമ്പത്തികവര്‍ഷത്തെ
ബഡ്ജറ്റില്‍
കിഫ്ബിയില്‍ നിന്ന്
ജില്ലാ, താലൂക്ക്,
ജനറല്‍
ആശുപത്രികള്‍ക്ക് 2000
കോടി രൂപ നിക്ഷേപം
പുതുതായി
അനുവദിച്ചിരുന്നതില്‍
ഏതൊക്കെ ആശുപത്രികളുടെ
ഭൗതിക സൗകര്യം
മെച്ചപ്പെടുത്തുന്നതിനാണ്
അടിയന്തര മുന്‍ഗണന
നല്‍കുന്നത് എന്ന്
വിശദമാക്കാമോ?
ചരക്ക്
സേവന നികുതി
1784.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പുതിയ
ചരക്ക് സേവന നികുതി ഘടന
കേരളത്തില്‍
നടപ്പാക്കുമ്പോള്‍
എന്താെക്കെ
മാറ്റങ്ങളാണ് പൊതുവായി
നികുതി മേഖലയില്‍
ഉണ്ടാകുന്നത് എന്ന്
വ്യക്തമാക്കാമാേ;
ഇതിനായി എന്തെല്ലാം
നടപടികളാണ് സംസ്ഥാനത്ത്
പൂര്ത്തീകരിക്കേണ്ടതായിട്ടുളളത്;
(ബി)
ചരക്ക്
സേവന നികുതി
നടപ്പാക്കുമ്പോള്‍
സംസ്ഥാനത്തെ കാര്‍ഷിക
മേഖലയുടെ നികുതി ഘടന
എങ്ങിനെയായിരിക്കും
എന്നതു സംബന്ധിച്ച്
വ്യക്തമാക്കാമോ;
(സി)
വ്യക്തിപരമായി
നടത്തുന്ന വിള
ഉല്‍പ്പാദനത്തെ മാത്രമേ
ജി.എസ്.ടി. യില്‍
നിന്നും
ഒഴിവാക്കിയിട്ടുളളു
എന്നത് ശരിയാണോ;
അങ്ങിനെവന്നാല്‍
പാട്ടകൃഷി, വിളകള്‍
പങ്കുവെച്ചുളള കൃഷിരീതി
തുടങ്ങിയവ ജി.എസ്.ടി.
പരിധിയില്‍
ഉള്‍പ്പെടുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ഡി)
ഡയറി
ഫാമിംഗ്, പൗള്‍ട്രി
ഫാമിംഗ്, സ്റ്റോക്ക്
ബ്രീഡിംഗ്, പഴങ്ങളുടെ
ശേഖരണം, തെെചെടികളുടെ
വില്‍പ്പന
തുടങ്ങിയവയ്ക്ക്
മുന്‍പ്
നികുതിയില്ലാതിരിക്കുകയും,
ജി.എസ്.ടി. നിയമത്തിലെ
കൃഷിയുടെ
നിര്‍വചനത്തില്‍ ഇവ
ഉള്‍പ്പെടാതിരിക്കുകയും
ചെയ്യുന്നതുമൂലം ,ഇൗ
മേഖലയും ജി.എസ്.ടി.
യുടെ നികുതി ഘടനയ്ക്കു
കീഴില്‍
ഉള്‍പ്പെടുകയില്ലേ;
വിശദാംശങ്ങള്‍ സഹിതം
വ്യക്തമാക്കാമോ;
ഇവയ്ക്ക് ഇളവുകള്‍
നല്കാന് എന്താെക്കെ
നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്?
നികുതി
യഥാസമയം
പിരിച്ചെടുക്കാതിരുന്നത്
മൂലമുണ്ടായ സാമ്പത്തികബാധ്യത
1785.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
സംസ്ഥാനത്തിനു
ലഭിക്കേണ്ട നികുതി
യഥാസമയം
പിരിച്ചെടുക്കാതിരുന്നതും
സ്റ്റേകളും
ഒഴിവാക്കലുകളും
നടത്തിയതും അനാവശ്യ
ചെലവ്
നിയന്ത്രിക്കാത്തതും
മൂലമുണ്ടായ
സാമ്പത്തികബാധ്യതയുടെ
24.05.16 വരെയുള്ള
വിശദാംശം ലഭ്യമാക്കുമോ?
(ബി)
ഇതില്‍
നിന്നും സംസ്ഥാനത്തെ
സംരക്ഷിക്കാനും
സാമ്പത്തിക
ഭരണനിര്‍വ്വഹണം
കാര്യക്ഷമമാക്കാനുമായി
ഈ സര്‍ക്കാര്‍ വാണിജ്യ
നികുതി , രജിസ്ട്രേഷന്
, ലാന്റ് റവന്യൂ ,
എക്സൈസ് വകുപ്പ്,
മോട്ടോര്‍ വാഹനം എന്നീ
വകുപ്പുകളില്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം; വിശദാംശം
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
വകുപ്പുകളുടെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതോടൊപ്പം
വകുപ്പുകളിലെ അഴിമതിയും
കൈക്കൂലിയും
ഇല്ലാതാക്കാന്‍
നാളിതുവരെ എന്തു
നടപടികള്‍ സ്വീകരിച്ചു
എന്നും എത്ര
ഉദ്യോഗസ്ഥര്‍ക്കെതിരെ
(വകുപ്പുകള്‍ തിരിച്ച്)
നടപടികള്‍
സ്വീകരിച്ചുവെന്നും
വ്യക്തമാക്കുമോ?
കിഫ്ബി
കൂടുതല്‍
സാങ്കേതികവല്കരിക്കുന്നതിന്
നടപടി
1786.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിയുടെ
ഉന്നതതലത്തില്‍
ഇപ്പോള്‍
ഐ.എ.എസ്.ഉദ്യോഗസ്ഥര്‍
മാത്രമാണെന്നും
അവര്‍ക്ക് സാമ്പത്തിക
രംഗവുമായി ബന്ധപ്പെട്ട
സാങ്കേതിക
കാര്യങ്ങളിലുള്ള
പരിചയക്കുറവ്
കിഫ്ബിയുടെ
ധനസമ്പാദനത്തെ
ബാധിക്കാന്‍
സാധ്യതയുണ്ട്
എന്നുമുള്ള ആക്ഷപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ബാങ്കിംഗ്
രംഗത്ത് പരിചയമുള്ള
എക്സ് ബാങ്കര്‍മാര്‍,
ഇന്‍ഷുറന്‍സ്/മ്യൂച്ചല്‍ഫണ്ട്
രംഗത്ത് പരിചയമുള്ള
വ്യക്തികള്‍, ഐ.ഐ.എം.
കല്‍ക്കട്ട , ഐ.ഐ.എം.
ബാംഗ്ലൂര്‍
എന്നിവിടങ്ങളില്‍
നിന്നുള്ള സാമ്പത്തിക
വിദഗ്ധര്‍, ചാര്‍ട്ടേഡ്
അക്കൗണ്ടന്റ്
ബിരുദധാരികള്‍ തുടങ്ങി
വിവിധ സാമ്പത്തിക
സാങ്കേതിക രംഗത്ത്
പ്രവര്‍ത്തിക്കുന്നവരെ
ഉള്‍പ്പെടുത്തി
സംസ്ഥാനത്തിന് ഗുണകരമായ
രീതിയില്‍ കിഫ്ബിയിലെ
ധനാഗമ വിഭാഗം
മാനേജ്മെന്റ് സംവിധാനം
ശക്തമാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ:വ്യക്തമാക്കുമോ
;
(സി)
കിഫ്ബിയില്‍
ഇപ്പോള്‍ എത്ര
തുകയുണ്ടെന്നും
സെപ്റ്റംബര്‍ മാസത്തോടെ
എത്ര തുക സമാഹരിക്കാന്‍
കഴിയുമെന്നും ചിട്ടി
വഴി എത്ര തുക
സെപ്റ്റംബര്‍ മാസത്തോടെ
കിട്ടുമെന്നും
കണക്കാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ;
(ഡി)
കിഫ്ബി
ഷെയര്‍ മാര്‍ക്കറ്റില്‍
ഇറങ്ങാന്‍
ഉദ്ദേശിക്കുന്നുണ്ടോ?
ചെറായി
പണ്ഡിറ്റ് കറുപ്പന് സ്മാരകം
1787.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചെറായി
പണ്ഡിറ്റ് കറുപ്പന്
സ്മാരകത്തിന്
ബഡ്ജറ്റില്‍ തുക
വകയിരുത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
തുക അനുവദിച്ചു
കിട്ടുന്നതിന്
പണ്ഡിറ്റ് കറുപ്പന്
സ്മാരക സമിതി അപേക്ഷ
നല്‍കിയിട്ടുണ്ടോ;
സ്വീകരിച്ച തുടര്‍
നടപടി വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
തുക അനുവദിച്ച്
നല്കുന്നതില്
ഏതെങ്കിലും തരത്തിലുള്ള
തടസ്സങ്ങള്‍
ഉണ്ടെങ്കില്‍
വ്യക്തമാക്കാമോ?
കിഫ്ബി
പദ്ധതികള്‍
1788.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി
മുഖേന ഏറ്റെടുക്കുന്ന
പദ്ധതികളില്‍
ആദ്യഘട്ടമായി അനുമതി
ലഭിച്ച പദ്ധതികളുടെ
ലിസ്റ്റ് ലഭ്യമാക്കുമോ;
(ബി)
കിഫ്ബിയുടെ
അവസാനയോഗം എന്ന്
ചേര്‍ന്നുവെന്നും
പ്രസ്തുത യോഗത്തില്‍
ഏതെല്ലാം
പദ്ധതികള്‍ക്ക് അനുമതി
നല്‍കിയെന്നും
വ്യക്തമാക്കുമോ;
(സി)
കരുനാഗപ്പള്ളി
നിയോജകമണ്ഡലത്തിലെ
മാളിയേക്കല്‍
ലവല്‍ക്രോസില്‍ ഓവര്‍
ബ്രിഡ്ജ്
നിര്‍മ്മിക്കുന്ന
പദ്ധതി കിഫ്ബി
പരിഗണിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
നികുതി
വരുമാനത്തിലെ വര്‍ദ്ധനവ്
1789.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016
-17 സാമ്പത്തിക
വര്‍ഷത്തിലെ
ബഡ്ജറ്റില്‍
പ്രതീക്ഷിച്ച വളര്‍ച്ച
നേടാനായോ എന്ന്
വ്യക്തമാക്കുമോ;
(ബി)
ഇല്ലെങ്കില്‍
അതിനുള്ള കാരണങ്ങള്‍
എന്തെല്ലാമെന്ന്
പരിശോധിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ?;
കിഫ്ബി
ബോര്‍ഡിന്റെ പുന:സംഘടന
1790.
ശ്രീ.കെ.എം.മാണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
1999-ല്‍
അംഗങ്ങളുടെ പേരുവിവരം
പറഞ്ഞാണോ കിഫ്ബി
ബോര്‍ഡ് സ്ഥാപിച്ചത്;
പ്രസ്തുത
നോട്ടിഫിക്കേഷന്‍
ഗസറ്റില്‍
പ്രസിദ്ധീകരിച്ചിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
2016-ല്‍
കിഫ്ബി നിയമം ഭേദഗതി
വരുത്തിയപ്പോള്‍
ബോര്‍ഡിന് വന്ന
ഘടനയിലെ മാറ്റത്തിന്
അനുസരിച്ച് കിഫ്ബി
ബോര്‍ഡ്
പുനഃസംഘടിപ്പിച്ചുകൊണ്ട്
ഗസറ്റ് വിജ്ഞാപനം
നടത്തിയിട്ടുണ്ടോ;
1999-ല്‍ കിഫ്ബി
ബോര്‍ഡ് രൂപീകരിച്ച
വിജ്ഞാപനത്തെ
സൂപ്പര്‍സീഡ്
ചെയ്തുകൊണ്ടാണോ
പ്രസ്തുത വിജ്ഞാപനം
ഇറക്കിയത്;
ഇല്ലെങ്കില്‍
കാരണമെന്ത്;
(സി)
നിലവിലുള്ള
കിഫ്ബി ബോര്‍ഡ്
പുനസംഘടിപ്പിച്ചുകൊണ്ടുള്ള
ഗസറ്റ്
വിജ്ഞാപനത്തിന്റെ
എസ്.ആര്.ഓ. നമ്പറും
ഗസറ്റ് നമ്പറും
ഏതെല്ലാമാണ്; അതിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ?
വാറ്റ്
പരിധിയിലുള്ള വ്യാപാരികള്‍
1791.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
സി.കെ. ഹരീന്ദ്രന്‍
,,
കാരാട്ട് റസാഖ്
,,
വി. കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വാറ്റ് പരിധിയില്‍
ഉണ്ടായിരുന്ന എത്ര
ശതമാനം വ്യാപാരികള്‍
ഇതുവരെ ചരക്കിന്മേലും
സേവനങ്ങളിന്മേലും ഉള്ള
നികുതി രജിസ്ട്രേഷന്
എടുത്തിട്ടുണ്ടെന്ന്
അറിയിക്കാമോ;
(ബി)
മുന്‍ധാരണയില്‍
നിന്നും വിഭിന്നമായി
പെട്രോളിയം
ഉല്പന്നങ്ങളെ
ജി.എസ്.ടി.
പരിധിയില്‍പ്പെടുത്താന്‍
കേന്ദ്ര സര്‍ക്കാരില്‍
നിന്നും നിര്‍ദ്ദേശം
ഉണ്ടായിരുന്നോ;
എങ്കില്‍ ഇത്
സംസ്ഥാനത്തിന്റെ
ധനസ്ഥിതിയെ ഏതു
തരത്തില്‍
ബാധിക്കുമെന്ന്
അറിയിക്കാമോ;
(സി)
സംസ്ഥാനത്ത്
ജി.എസ്.ടി. സംവിധാനം
നടപ്പിലാക്കാന്‍ വേണ്ട
കമ്പ്യൂട്ടര്‍ അധിഷ്ഠിത
അടിസ്ഥാന സൗകര്യങ്ങള്‍
പൂര്‍ണ്ണമായും
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ഡി)
ഒന്നരക്കോടിയിലധികം
വിറ്റുവരവുള്ള
വ്യാപാരികളുടെ മേലുള്ള
നികുതി ഭരണം
ഏതുവിധത്തിലാണ്
ഉദ്ദേശിക്കുന്നത്?
പദ്ധതി
ചെലവുകള്‍ക്കായി നീക്കിവച്ച
തുക
1792.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2011-12,
2012-13, 2013-14,
2014-15, 2015-16
സാമ്പത്തിക
വര്‍ഷങ്ങളില്‍ പദ്ധതി
ചെലവുകള്‍ക്കായി
നീക്കിവച്ച തുക എത്ര
വീതമായിരുന്നുവെന്ന്
വ്യക്തമാക്കുമോ;
(ബി)
ഓരോ വര്‍ഷവും പദ്ധതി
ചെലവുകള്‍ എത്ര
വീതമായിരുന്നുവെന്ന്
വ്യക്തമാക്കുമോ; എത്ര
ശതമാനം വീതം
ചെലവഴിക്കുകയുണ്ടായെന്നു
വ്യക്തമാക്കുമോ ?
കറന്‍സി
ക്ഷാമം
1793.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
വന്‍തോതില്‍ കറന്‍സി
ക്ഷാമം നേരിടുന്നതായ
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മറ്റ്
സംസ്ഥാനങ്ങളില്‍ നിന്ന്
വിഭിന്നമായി
കേരളത്തില്‍ കറന്‍സി
ക്ഷാമം
രൂക്ഷമാകുന്നതിനുള്ള
കാരണങ്ങളെക്കുറിച്ച്
പഠനം നടത്തുമോ;
(സി)
കെ.എസ്.എഫ്.ഇ.
യുടെയും ബിവറേജസ്
കോര്‍പ്പറേഷന്റെയും
വരുമാനം നേരിട്ട്
ട്രഷറിയില്‍
നിക്ഷേപിക്കുന്നതു വഴി
ഈ പ്രശ്നങ്ങള്‍ക്ക്
പരിഹാരമാകുമോയെന്ന്
വിശദമാക്കുമോ?
കാരുണ്യ
പദ്ധതി
1794.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാരുണ്യ
പദ്ധതിയില്‍ കാസര്‍ഗോഡ്
ജില്ലയിലെ ഏതൊക്കെ
ആശുപത്രികളാണുള്ളത്;
(ബി)
ജില്ലയില്‍
മെഡിക്കല്‍ കോളേജ്
ഇല്ലാത്തതിനാലും അടുത്ത
പ്രദേശം എന്ന നിലയിലും
കര്‍ണ്ണാടക സംസ്ഥാനത്തെ
മംഗലാപുരത്ത് മേജര്‍
അസുഖങ്ങള്‍ക്ക് ചികിത്സ
തേടുന്നവര്‍ക്ക്
കാരുണ്യ പദ്ധതി
മുഖേനയുള്ള തുക
ലഭിക്കാത്ത വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
മംഗലാപുരത്തെ
ആശുപത്രികളില്‍ ചികിത്സ
തേടുന്നവര്‍ക്കും ടി
പദ്ധതിയില്‍ സഹായം
ലഭ്യമാക്കും എന്ന്
പറഞ്ഞതല്ലാതെ
എന്തെങ്കിലും നടപടി ഈ
വിഷയത്തില്‍
എടുത്തിരുന്നോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ഡി)
ഈ
സര്‍ക്കാര്‍ മേല്‍
വിഷയത്തില്‍
എന്തെങ്കിലും തുടര്‍
നടപടി സ്വീകരിക്കുന്ന
കാര്യം പരിഗണനയിലുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ ?
നോട്ടു
ക്ഷാമം
1795.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാര്‍ നോട്ടു
നിരോധനം
നടപ്പിലാക്കിയതിനെ
തുടര്‍ന്ന്
ട്രഷറികളില്‍ നോട്ടു
ക്ഷാമം
അനുഭവപ്പെടുന്നുണ്ടോ;
(ബി)
ഇതുമൂലം
ദെെനംദിന പ്രവര്‍ത്തനം
തടസ്സപ്പെടുന്ന സ്ഥിതി
ഉണ്ടാകുന്നുണ്ടോ;
(സി)
ഇൗ
സാഹചര്യം
ഒഴിവാക്കുവാന്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിക്കുന്നുണ്ടോ?
വാണിജ്യ
നികുതി വകുപ്പിലെ ഫയലുകള്‍ സി
& ഏ. ജി . യ്ക് ആഡിറ്റ്
ചെയ്യാന്‍ നല്‍കാത്ത നടപടി
1796.
ശ്രീ.കെ.എം.മാണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിലെ വാണിജ്യ
നികുതി അസ്സെസ്സ്മെന്റ്
ഫയലുകള്‍ ആഡിറ്റ്
ചെയ്യാന്‍
ആവശ്യപ്പെട്ടിട്ട്
നല്‍കുന്നില്ലെന്ന് സി
& എ.ജി. വാണിജ്യ
നികുതി കമ്മീഷണറോട്
പരാതിപ്പെട്ടതിന്റെ
അടിസ്ഥാനത്തില്‍
കമ്മീഷണറും സര്‍ക്കാരും
എന്തെല്ലാം
നടപടികള്സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
എറണാകുളം
ജില്ലയിലെ വാണിജ്യ
നികുതി വകുപ്പില്‍
അസ്സെസ്സ്മെന്റ്
നടത്തുവാന്‍ റിട്ടയര്‍
ചെയ്ത രണ്ടു ഡെപ്യൂട്ടി
കമ്മീഷണര്‍മാരെയും
രണ്ട് അസിസ്റ്റന്റ്
കമ്മീഷണര്‍മാരെയും
നിയമിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അവര്‍
ആരെല്ലാമാണ്; അവരുടെ
സേവന വേതന വ്യവസ്ഥകള്‍
എന്തെല്ലാം;
(സി)
ഇവരുടെ
പുനര്‍നിയമനം മന്ത്രിസഭ
അംഗീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വിശദമാക്കുമോ;
(ഡി)
എറണാകുളം
ജില്ലയിലെ വാണിജ്യ
നികുതി
ഉദ്യോഗസ്ഥന്മാര്
അസ്സെസ്സ്മെന്റ്
നടത്താതെയും സി &
എ.ജി.യ്ക്ക് ആഡിറ്റിന്
ഫയല്‍ നല്‍കാതെയും
ഡീലര്‍മാരുമായി
കൂട്ടുചേര്‍ന്ന്
ജി.എസ്.ടി.
നടപ്പിലാക്കുമ്പോള്‍
വാറ്റിലെ നികുതിക്ക്
ആംനെസ്റ്റി സ്കീം
കൊണ്ട് വന്നു
നികുതിയിളവ്
നല്‍കാമെന്ന്
പ്രലോഭിപ്പിച്ചു പിരിവു
നടത്തുന്ന വിവരം
മാധ്യമങ്ങള്‍
റിപ്പോര്‍ട്ട് ചെയ്തത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ എന്ത് നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ ?
നൂറനാട്
മുക്കട് തോട്, പാലം
1797.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തില്‍ നൂറനാട്
മുക്കട് തോട് പാലം
നിര്‍മ്മിക്കുന്നതിന്
എം.എൽ.എ -എ.ഡി .എസിൽ
ഉള്‍പ്പെടുത്തി 70
ലക്ഷം രൂപയുടെ
ഭരണാനുമതി 2014-15 ല്‍
ലഭ്യമായത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പ്രവൃത്തി
പൂര്‍ത്തീകരിക്കുന്നതിന്
75 ലക്ഷം രൂപകൂടി
2016-17 ലെ എ.ഡി .എസിൽ
അനുവദിക്കുന്നതിന്
എം.എല്‍.എ നല്കിയ
കത്തിന്മേല്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(സി)
2014-15
-ല്‍ എൽ.എസ്.ജി.ഡി
എസ്റ്റിമേറ്റ്
തയ്യാറാക്കി ഭരണാനുമതി
ലഭിച്ച പ്രസ്തുത
പ്രവൃത്തി
,പി.ഡബ്ല്യൂ.ഡി
റോഡ്സ്ആൻഡ് ബ്രിഡ്ജസ്
വിഭാഗത്തിന്
നല്‍കുന്നതിന് എ.എല്‍.എ
നല്കിയ കത്ത്
അനുസരിച്ച് സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ;
നാളിതുവരെ സ്വീകരിച്ച
നടപടികളുടെ വിശദവിവരം
ലഭ്യമാക്കുമോ?
കാരുണ്യ
ചികിത്സാ സഹായ നിധി
1798.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാരുണ്യാ
ചികിത്സാ സഹായ നിധി
കൂടുതല്‍
ആശുപത്രികളിലേക്ക്
വ്യാപിപ്പിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
എറണാകുളം
ജില്ലയില്‍ ഏതെല്ലാം
ആശുപത്രികളിലാണ്
കാരുണ്യ ചികിത്സാ
പദ്ധതി നടപ്പിലാക്കി
വരുന്നത്;
(സി)
നിലവില്‍
കാരുണ്യ ചികിത്സാ
പദ്ധതിയില്ലാത്ത
മണ്ഡലങ്ങളില്‍ ഒരു
ആശുപത്രിയെങ്കിലും
ഉള്‍പ്പെടുത്തുവാനുള്ള
നടപടി സ്വീകരിക്കുമോ?
കറന്‍സി
നോട്ടിന്റെ ക്ഷാമം
1799.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കറന്‍സി നോട്ടിന്റെ
ക്ഷാമം
പരിഹരിക്കുന്നതിന്
ധനവകുപ്പ് ഇതിനകം
കൈക്കൊണ്ടിട്ടുളള
നടപടികള്‍ എന്തൊക്കെ;
(ബി)
ആവശ്യപ്പെടുന്ന
പണം ആര്.ബി.ഐ.,
എസ്.ബി.ഐ. എന്നിവയില്‍
നിന്ന് ട്രഷറികള്‍ക്ക്
ലഭിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
പ്രതിസന്ധി
മറികടക്കാന്‍ ചില
വകുപ്പുകള്‍ ബാങ്കില്‍
അടച്ചിരുന്ന പണം
ട്രഷറിയില്‍ അടക്കാന്‍
സര്‍ക്കാര്‍
നിര്ദ്ദേശിക്കുകയുണ്ടായോ;
(ഡി)
എങ്കില്‍
ഏതൊക്കെ വകുപ്പുകളോടാണ്
ഇപ്രകാരം
നിര്‍ദ്ദേശിച്ചത്; എത്ര
തുക അവര്‍ ഇതിനകം
ട്രഷറിയില്‍
നിക്ഷേപിച്ചെന്നു
വ്യക്തമാക്കുമോ;
(ഇ)
പുതിയ
സംവിധാനത്തില്‍
ട്രഷറികളില്‍
ഉണ്ടായേക്കാവുന്ന
ജോലിത്തിരക്ക്
ലഘൂകരിക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കും എന്ന്
വ്യക്തമാക്കുമോ?
സംസ്ഥാന
ഭാഗ്യക്കുറി
1800.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ഭാഗ്യക്കുറിയുടെ
വിശ്വാസ്യത
തകര്‍ക്കാന്‍
അന്യസംസ്ഥാന ലോട്ടറി
മാഫിയ നടത്തുന്ന
ആസൂത്രിത നീക്കങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതിനെ പ്രതിരോധിക്കാന്‍
എന്തൊക്കെ നടപടികള്‍
കൈക്കൊള്ളും;
(സി)
സംസ്ഥാന
ഭാഗ്യക്കുറിയുടെ
സമ്മാനഘടന
പരിഷ്കരിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
(ഡി)
ചെറിയ
സമ്മാനങ്ങളുടെ എണ്ണം
വര്‍ദ്ധിപ്പിക്കുമോ;
ടിക്കറ്റ് വിലയില്‍
കുറവ് വരുത്തുമോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കുമോ?
കേന്ദ്ര
ഫണ്ടുകളില്‍ നിന്നും
കേരളത്തിന്റെ വിഹിതം
1801.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സമയബന്ധിതമായി
വരവ് ചെലവ്
കണക്കുകളും,നടത്തിപ്പു
റിപ്പോര്‍ട്ടും
സമര്‍പ്പിക്കാത്തതിനാല്‍
കേന്ദ്രാവിഷ്കൃത
ഫണ്ടുകളില്‍ നിന്നും
കേരളത്തിന്റെ വിഹിതം
ലഭിക്കുന്നതിന്
തടസ്സങ്ങള്‍
ഉണ്ടാകുന്നു എന്ന
പത്രവാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പ്രശ്നങ്ങള്‍ കാരണം
എതെങ്കിലും കേന്ദ്ര
ഫണ്ട്
തടസ്സപ്പെട്ടിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(സി)
കേന്ദ്രത്തില്‍
നിന്നും കേരളത്തിന്
അര്‍ഹമായ വിഹിതം
നേടിയെടുക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
വാമനപുരം
എം,എൽ,എ.യുടെ പ്രത്യേക വികസന
നിധി പ്രകാരം ഭരണാനുമതി
ലഭിച്ച പ്രവൃത്തികള്‍
1802.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
മന്ത്രിസഭയുടെ
കാലയളവില്‍ വാമനപുരം
നിയോജകമണ്ഡലത്തില്‍ എം
എൽ എ യുടെ പ്രത്യേക
വികസന നിധി പ്രകാരം
ഭരണാനുമതി ലഭിച്ച
പ്രവൃത്തികള്‍ ഏതൊക്കെ;
(ബി)
ഈ
പ്രവൃത്തികളില്‍
പൂര്‍ത്തീകരിക്കാനുള്ളത്
ഏതൊക്കെ; വിശദമാക്കാമോ?
വാര്‍ഷിക
പദ്ധതി
1803.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
സാമ്പത്തിക വര്‍ഷം
വാര്‍ഷിക പദ്ധതിയില്‍
ചെലവഴിച്ച തുക
എത്രയെന്ന്
വ്യക്തമാക്കുമോ; ആകെ
വാര്‍ഷിക പദ്ധതി
എത്രയായിരുന്നു;
(ബി)
വിവിധ
സര്‍ക്കാര്‍
വകുപ്പുകള്‍,
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍,
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍ ഇവയുടെ
വിഹിതം എത്രയായിരുന്നു;
എത്ര ചെലവാക്കി;
ശതമാനക്കണക്കില്‍
വ്യക്തമാക്കുമോ;
(സി)
വിവിധ
സര്‍ക്കാര്‍
വകുപ്പുകളില്‍
പദ്ധതികള്‍ക്ക്
ഭരണാനുമതി നല്കുന്ന
കാര്യത്തിലുള്ള
മെല്ലെപ്പോക്ക്
പ്രത്യേകമായി
പരിശോധിക്കുമോ;
(ഡി)
എം.എല്‍.എ.
ആസ്തി വികസന
ഫണ്ടുകള്‍ക്കുള്ള
പ്രൊപ്പോസലുകള്‍
സര്‍ക്കാരില്‍
ലഭിച്ചിട്ടും ധനകാര്യ
വകുപ്പിനെ കാണിച്ച്
അംഗീകാരം വാങ്ങി
ഭരണാനുമതി നല്കുന്ന
കാര്യത്തില്‍ വീഴ്ച
വരുത്തിയത്
പരിശോധിക്കുമോ;
(ഇ)
എം.എല്‍.എ.
ആസ്തി വികസന ഫണ്ട്
ഉപയോഗിച്ചുള്ള
പദ്ധതികള്‍ക്ക്
ഭരണാനുമതി
ലഭിക്കുവാനുള്ള
കടമ്പകള്‍
പരിശോധിക്കുമോ;
ഭരണാനുമതി ലഭിക്കുവാന്‍
ആവശ്യമായ
നിര്‍ദ്ദേശങ്ങള്‍
ബന്ധപ്പെട്ട വകുപ്പ്
അധികാരികള്‍ക്ക്
നല്‍കുമോ; നടപടി
സ്വീകരിക്കുമോ?
കാരുണ്യാ
ചികിത്സാ പദ്ധതി
1804.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
അനില്‍ അക്കര
,,
വി.പി.സജീന്ദ്രന്
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാരുണ്യാ
ചികിത്സാ പദ്ധതി
ശക്തിപ്പെടുത്തുന്നതിന്റെ
ഭാഗമായി സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമാണ്;
(ബി)
കാരുണ്യ ബനവലന്റ്
ഫണ്ടില്‍ നിന്നും
വൃക്കരോഗ ചികിത്സക്ക്
നല്കുന്ന പരമാവധി തുക
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
വര്‍ദ്ധനവ് മറ്റ്
ചികിത്സകള്‍ക്കും കൂടി
ബാധകമാക്കുന്ന കാര്യം
പരിഗണിക്കുമോ?
(സി)
കാരുണ്യ
ചികിത്സാ സഹായ
പദ്ധതിയില്‍ സ്വകാര്യ
ആശുപത്രികള്‍ക്കും
സര്‍ക്കാര്‍
ആശുപത്രികള്‍ക്കും
എന്തെങ്കിലും കുടിശ്ശിക
നല്കുവാനുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
കുടിശ്ശിക അടിയന്തരമായി
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
വാമനപുരം
നിയോജകമണ്ഡലത്തിലെ
പ്രവൃത്തികള്‍
1805.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി
വാമനപുരം
നിയോജകമണ്ഡലത്തിലെ
ഏതെല്ലാം
പ്രവൃത്തികളാണ് 2017-18
വര്‍ഷം നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്നറിയിക്കാമോ?
അങ്കമാലി
നിയോജകമണ്ഡലത്തില്‍ ഭരണാനുമതി
ലഭിച്ച പ്രവൃത്തികള്‍
1806.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2012-13
മുതല്‍ 2015-16 വരെ
അങ്കമാലി
നിയോജകമണ്ഡലത്തില്‍
ആസ്തി വികസന ഫണ്ടില്‍
നിന്നും ഭരണാനുമതി
ലഭിച്ച പ്രവൃത്തികളുടെ
പേര്, തുക,
പൂര്‍ത്തീകരിച്ച തീയതി
എന്നിവ ഇനം തിരിച്ച്
വ്യക്തമാക്കാമോ?
(ബി)
2016-17
സാമ്പത്തിക വര്‍ഷം
അങ്കമാലി
നിയോജകമണ്ഡലത്തില്‍
ഭരണാനുമതിക്കായി എത്ര
നിര്‍ദ്ദേശങ്ങളാണ്
ലഭിച്ചത്; ഇതില്‍
ഏതെല്ലാം
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി ലഭിച്ചെന്ന്
ഇനം തിരിച്ച്
വ്യക്തമാക്കാമോ?
ആലത്തൂര്‍
മണ്ഡലത്തിലെ ഓപ്പണ്‍
ഓഡിറ്റോറിയം ,സ്റ്റേജ്
എന്നിവയുടെ നിർമാണം
1807.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആലത്തൂര്‍
നിയോജക മണ്ഡലത്തില്‍,
ആലത്തൂര്‍ ദേശീയ
മൈതാനത്ത് ഓപ്പണ്‍
ഓഡിറ്റോറിയവും
സ്റ്റേജും
നിര്‍മ്മിക്കുന്നതിന്
ധനകാര്യവകുപ്പിലെ
10959074/NC.C2/2016/Fin
2016-2017 നമ്പര്‍
ഫയലില്‍ ഭരണാനുമതി
നല്‍കിയിട്ടുണ്ടോ;
(ബി)
ഈ
വിഷയത്തില്‍ ഭരണാനുമതി
നല്കിയിട്ടില്ലെങ്കില്
ആയത് പെട്ടെന്ന്
ലഭ്യമാക്കാനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
ആലത്തൂര്‍
മണ്ഡലത്തിലെ ആസ്തിവികസന ഫണ്ട്
1808.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആലത്തൂര്‍
മണ്ഡലത്തിലെ
എം.എല്‍.എ.യുടെ
ആസ്തിവികസന ഫണ്ടില്‍
2016-17 വര്‍ഷത്തില്‍
നിര്‍ദ്ദേശിക്കപ്പെട്ട
പ്രവൃത്തികള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതില്‍
എത്ര പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
നല്‍കിയിട്ടുണ്ടെന്ന്
അറിയിക്കാമോ;
(സി)
ഭരണാനുമതി
ലഭിക്കാത്ത
പദ്ധതികള്‍ക്കുള്ള
ഭരണാനുമതി പെട്ടെന്ന്
ലഭ്യമാക്കാനുള്ള നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
കൊല്ലകടവ്
-കുളനട ,
ഹരിപ്പാട്-പറയങ്കേരികടവ്,
മാന്നാര്‍-വീയപുരം റോഡുകളുടെ
പണി
1809.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016-17
ബഡ്ജറ്റില്‍
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി
ഡി.പി.ആര് തയ്യാറാക്കി
സമര്‍പ്പിച്ച കൊല്ലകടവ്
-കുളനട ,
ഹരിപ്പാട്-പറയങ്കേരികടവ്
, മാന്നാര്‍-വീയപുരം
എന്നീ റോഡുകളുടെ പണി
ആരംഭിക്കാനുളള
കാലതാമസത്തിന്റെ കാരണം
വിശദീകരിക്കുമോ;
(ബി)
പ്രസ്തുത
റോഡുകളുടെ പണി എന്ന്
ആരംഭിക്കുമെന്ന്
വ്യക്തമാക്കുമോ?
ലോട്ടറിയെ
ചരക്കുസേവന നികുതിയില്‍
നിന്നും ഒഴിവാക്കാനുള്ള നടപടി
1810.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
കെ.എം.ഷാജി
,,
സി.മമ്മൂട്ടി
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ലോട്ടറിയെ ചരക്കുസേവന
നികുതിയില്‍ നിന്നും
ഒഴിവാക്കിക്കിട്ടാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചു എന്നും ഫലം
എന്തായി എന്നും
വിശദമാക്കുമോ;
(ബി)
സംസ്ഥാന
സര്‍ക്കാര്‍ ലോട്ടറി
മാത്രമാണ് സംസ്ഥാനത്ത്
വില്പന
നടത്തുന്നതെന്നും, ലാഭം
മുഴുവന്‍ കാരുണ്യ
പദ്ധതി പോലുള്ള ക്ഷേമ
പ്രവര്‍ത്തനങ്ങള്‍ക്കാണ്
വിനിയോഗിക്കുന്നതെന്നും,
കേന്ദ്രത്തെ
ബോധ്യപ്പെടുത്താനായോ;
ഇല്ലെങ്കില്‍ പുതിയ
നിയമപ്രകാരം
സംസ്ഥാനത്തിനുണ്ടാകാവുന്ന
വരുമാനനഷ്ടം
തിട്ടപ്പെടുത്തിയിട്ടുണ്ടോ;
(സി)
ചരക്കുസേവന
നികുതി നിയമം
നടപ്പാക്കുമ്പോള്‍ അന്യ
സംസ്ഥാന ലോട്ടറികള്‍
സംസ്ഥാനത്ത് വീണ്ടും
സജീവമാകുമെന്ന്
കരുതുന്നുണ്ടോ;
എങ്കില്‍ അതിനെതിരെ
എന്തു നടപടി
സ്വീകരിച്ചു എന്ന്
വ്യക്തമാക്കുമോ?
ബജറ്റില്‍
വകയിരുത്തിയ തുക
1811.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016-2017
സാമ്പത്തിക വര്‍ഷം
വിവിധ
വകുപ്പുകള്‍ക്കായി
ബജറ്റില്‍ വകയിരുത്തിയ
തുക, പ്ലാന്‍, നോണ്‍
പ്ലാന്‍,
ഉപധനാഭ്യര്‍ത്ഥന
ഉള്‍പ്പെടെ വകുപ്പ്
തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
2016-2017
സാമ്പത്തിക വര്‍ഷം
വിവിധ പദ്ധതികള്‍ക്കായി
ലഭിച്ച കേന്ദ്ര വിഹിതം
എത്ര; അതില്‍ നിന്നും
വിവിധ പദ്ധതികള്‍ക്കായി
എന്തു തുക ചെലവഴിച്ചു;
വിശദമാക്കാമോ?
ഭരണാനുമതി
ലഭിക്കുന്നതിനായുള്ള
നടപടിക്രമങ്ങള്‍
ലഘൂകരിക്കുന്നതിന് നടപടി
1812.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എം.എൽ
.എ - എ .ഡി.എസ് -ന്റെ
ഭാഗമായി ഭരണാനുമതി
ലഭിക്കുന്നതിനായുള്ള
നടപടിക്രമങ്ങള്‍
ലഘൂകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
എങ്കില്‍ വിശദ വിവരം
നല്‍കുമോ; ഇല്ലെങ്കില്‍
എന്തുകൊണ്ട്;
(ബി)
10
ലക്ഷം രൂപയുടെ പദ്ധതി
ആണെങ്കിലും
പ്രൊപ്പോസലുകള്‍
സമര്‍പ്പിച്ചാല്‍
മാസങ്ങള്‍ നീളുന്ന
പ്രക്രിയയും 72-ലേറെ
സീറ്റുകളിലെ പരിശോധനയും
വേണ്ടുന്ന അവസ്ഥയാണ്
നിലവില്‍ ഓരോ
ഭരണാനുമതിയും
ലഭിക്കുന്നതിനായി
വേണ്ടി വരുന്നത്.
ധനകാര്യ വകുപ്പിന്
പ്രസ്തുത ഫണ്ട് വിഹിതം
നിരീക്ഷിക്കാന്‍
ബി.ഐ.എം.എസ് , ബി.എ.
എം.എസ് തുടങ്ങി നിരവധി
നൂതന സാങ്കേതിക
രീതികള്‍ ഉണ്ടായിട്ടും
വളരെയേറെ കാലതാമസം
വരുന്ന നടപടി
ഒഴിവാക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(സി)
ജില്ലാ
കളക്ടര്‍ക്കും ജില്ലാ
ഫിനാന്‍സ് ഓഫീസര്‍ക്കും
ഇതിനുള്ള അധികാരം
നല്കി വേഗത്തില്‍
പദ്ധതികള്‍
നടപ്പിലാക്കാന്‍ നടപടി
സ്വീകരിക്കുമോ ?
ആസ്തിവികസന
ഫണ്ട്
1813.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എലത്തൂര്‍
നിയോജക മണ്ഡലത്തില്‍
2016-17 സാമ്പത്തിക
വര്‍ഷം ആസ്തി വികസന
ഫണ്ടില്‍
ഉള്‍പ്പെടുത്തിയ
പ്രവൃത്തികളില്‍
ഭരണാനുമതി ലഭിച്ചവ
എത്രയെന്ന്
വെളിപ്പെടുത്താമോ;
(ബി)
ഭരണാനുമതി
ലഭിക്കാത്ത
പ്രവൃത്തികള്‍ക്ക് ആയത്
ലഭിക്കുന്നതിന്
നേരിടുന്ന കാലതാമസം
എന്തെന്ന്
വ്യക്തമാക്കാമോ?
അധികവില്പന
നികുതി
1814.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പെട്രോള്‍-ഡീസല്‍
വിലയില്‍ എത്ര രൂപയുടെ
വര്‍ദ്ധനവാണ് ഉണ്ടായത്;
(ബി)
ഈ
വില വര്‍ദ്ധനവ് മൂലം
സംസ്ഥാനത്തിന് അധിക
വില്പനനികുതിയിനത്തില്
എന്ത് തുക ഇതുവരെ
ലഭിച്ചു; ഓരോ
പ്രാവശ്യവും വര്‍ദ്ധനവ്
വരുത്തിയപ്പോള്‍
സംസ്ഥാനത്തിന് ലഭിച്ച
അധിക നികുതി
എത്രയായിരുന്നു;
(സി)
മുന്ഗവണ്മെന്റിന്റെ
കാലത്ത് ഇപ്രകാരം
ലഭിച്ച അധികവില്പന
നികുതി വേണ്ടെന്ന്
വച്ചിട്ടുണ്ടോ;
എങ്കില്‍ ഇതുമൂലം
സര്‍ക്കാരിന് എത്ര കോടി
രൂപയുടെ നികുതി
നഷ്ടമുണ്ടായി;
(ഡി)
വിലവര്‍ദ്ധനവിന്റെ
ഭാരം കുറക്കുവാന്‍
മുന്‍ യു.ഡി.എഫ്
സര്‍ക്കാര്‍ അധിക നികതി
വേണ്ടെന്ന് വെച്ച
മാതൃകാപരമായ നടപടി ഈ
സര്‍ക്കാരും
പിന്തുടരുമോ?
പങ്കാളിത്ത
പെന്ഷന്
1815.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പങ്കാളിത്ത
പെന്ഷന്
സംബന്ധിച്ചുള്ള
സര്‍ക്കാര്‍
നിലപാടെന്തെന്ന്
വ്യക്തമാക്കുമോ;
(ബി)
പങ്കാളിത്ത
പെന്ഷന്
നിര്‍ത്തലാക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതി പ്രകാരമുള്ള
ജീവനക്കാരുടെ വിഹിതം
സമാഹരിച്ചിട്ടുണ്ടോ;
വിശദാംശം
ലഭ്യമാക്കുമോ?
പങ്കാളിത്ത
പെന്ഷന്
1816.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നടപ്പിലാക്കിയ
പങ്കാളിത്ത പെന്ഷന്
പദ്ധതി എല്ലാ പൊതുമേഖലാ
സ്ഥാപനങ്ങളിലും
ബാധകമാക്കിയിട്ടുണ്ടോ;
ഈ പദ്ധതിയില്‍
ഉള്‍പ്പെടാത്ത
പൊതുമേഖലാ
സ്ഥാപനങ്ങളുണ്ടോ;
(ബി)
തൊഴില്‍
ഉടമയുടെ പെന്ഷന്
വിഹിതം എല്ലാ
സ്ഥാപനങ്ങളും കൃത്യമായി
അടയ്ക്കുന്നുണ്ടോ;
വിശദീകരിക്കുമോ;
(സി)
ഇതിന്റെ
ഫണ്ട് മാനേജർമാരായി
നിയമിച്ചിട്ടുളള
സ്ഥാപനങ്ങളുടെ വിശദാംശം
ലഭ്യമാക്കുമോ;
(ഡി)
ഈ
തുകയുടെ മാനേജ്മെന്റ്
സംബന്ധിച്ച് പ്രത്യേക
നിര്‍ദ്ദേശങ്ങളോ
നിബന്ധനകളോ ഫണ്ട്
മാനേജർമാർക്ക്
നല്‍കിയിട്ടുണ്ടോ
വിശദീകരിക്കുമോ?
കാസര്‍ഗോഡ്
ജില്ലയിലെ സ്റ്റാമ്പ്
പേപ്പറിന്റെ ലഭ്യതക്കുറവ്
1817.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ സ്റ്റാമ്പ്
പേപ്പറിന്റെ
ലഭ്യതക്കുറവ് രൂക്ഷമായി
അനുഭവപ്പെടുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
ക്ഷാമം പൊതുവേ
സംസ്ഥാനത്ത്
മൊത്തമുള്ളതാണോ
അല്ലെങ്കില്‍
കാസര്‍ഗോഡ് ജില്ലയില്‍
മാത്രം
അനുഭവപ്പെടുന്നതാണോ
എന്ന് വ്യക്തമാക്കാമോ;
(സി)
ഏത്
മൂല്യത്തിലുള്ള
സ്റ്റാമ്പ്
പേപ്പറുകളാണ് ഇപ്പോള്‍
കാസര്‍ഗോഡ് ജില്ലയില്‍
ദുര്ലഭമായിട്ടുള്ളതെന്നു
വ്യക്തമാക്കാമോ?
ഗിഫ്റ്റിലെ
നിയമനങ്ങള്‍
1818.
ശ്രീ.കെ.എം.മാണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഗിഫ്റ്റിലെ
നിയമനങ്ങള്‍
നടത്തുന്നത് ആരാണ്; ഇത്
സംബന്ധിച്ച് അപേക്ഷ
ക്ഷണിക്കാറുണ്ടോ;
കൃത്യമായ മാനദണ്ഡങ്ങള്‍
അനുസരിച്ച് ഇന്റര്‍വ്യൂ
നടത്തിയാണോ
തിരഞ്ഞെടുക്കുന്നത്;
(ബി)
ജീവനക്കാരുടെ
തെരഞ്ഞെടുപ്പ്
സംബന്ധിച്ച് ഗിഫ്റ്റിലെ
റെഗുലേഷന്‍സിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
ഈ
സര്‍ക്കാര്‍
ഗിഫ്റ്റില്‍ എത്രപേേരെ
നിയമിച്ചിട്ടുണ്ടെന്നും
അവര്‍ ആരെല്ലാമാണെന്നും
അവര്‍ ഇപ്പോള്‍
ഏതെല്ലാം ജോലിയില്‍
ഏര്‍പ്പെട്ടിരിക്കുന്നുവെന്നും
വ്യക്തമാക്കാമോ; ഇവ
സംബന്ധിച്ചുള്ള
ഉത്തരവുകളുടെ പകര്‍പ്പ്
ലഭ്യമാക്കാമോ?
കിഫ്ബിയുടെ
പ്രവര്‍ത്തന പുരോഗതി
1819.
ശ്രീ.ജെയിംസ്
മാത്യു
,,
എ.എം. ആരിഫ്
,,
കെ. ബാബു
,,
വി. ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിയുടെ
പ്രവര്‍ത്തന പുരോഗതി
അവലോകനം
ചെയ്തിട്ടുണ്ടോ;
വിശദാംശം അറിയിക്കാമോ;
(ബി)
നിലവില്‍
എത്ര തുകയുടെ
പദ്ധതികള്‍ക്കാണ്
നിര്‍വ്വഹണാനുമതി
നല്‍കിയതെന്നും
പദ്ധതികളുടെ
അംഗീകാരത്തിനായി
കണക്കിലെടുക്കുന്ന
കാര്യങ്ങള്‍
എന്തെല്ലാമെന്നും
അറിയിക്കുമോ;
(സി)
ജി.
എസ്. ടി.
പ്രാബല്യത്തിലാകുന്നത്
കിഫ്ബിയുടെ അടിസ്ഥാന
മൂലധനത്തില്‍ പ്രധാന
ഇനമായ പെട്രോളിയം
ഉത്പന്നങ്ങളിന്മേലുള്ള
സെസ്സിനെ എങ്ങനെ
ബാധിക്കാനിടയുണ്ട്?
ട്രഷറികളിലെ
സ്ഥിരനിക്ഷപം
1820.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്തെ
ട്രഷറികളില്‍ എത്ര തുക
സ്ഥിരനിക്ഷപമായിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ;
നിക്ഷപം
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തെങ്കിലും നടപടികള്‍
പുതിയതായി
ആവിഷ്കരിച്ചിട്ടുണ്ടോ?
പെട്രോളിന്
സെസ്സ്
1821.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പെട്രോളിന്
സെസ്സ്
ഏര്‍പ്പെടുത്തിയത് മൂലം
2016-17 മുതല്‍ 2020-21
വരെ ഓരോ വര്‍ഷവും
എന്ത് തുക
ലഭിക്കുമെന്നാണ്
കണക്കാക്കിയിട്ടുള്ളത്;
(ബി)
മോട്ടോര്‍
വാഹന നികുതിയിനത്തില്‍
2016-17 മുതല്‍ 2020-21
വരെ ഓരോ വര്‍ഷവും
എന്ത് തുക നികുതിയായി
ലഭിക്കുമെന്നാണ്
കണക്കാക്കിയിട്ടുള്ളത്?
ട്രഷറികളിലെ
നോട്ട് ക്ഷാമം
1822.
ശ്രീ.എം.
വിന്‍സെന്റ്
,,
ഐ.സി.ബാലകൃഷ്ണന്
,,
അടൂര്‍ പ്രകാശ്
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ട്രഷറികളിലെ നോട്ട്
ക്ഷാമം
പരിഹരിക്കുന്നതിന്
കൈക്കൊണ്ട നടപടികള്‍
എന്തൊക്കെയാണ്;
(ബി)
ഏതൊക്കെ
വകുപ്പുകളുടെയും
സ്ഥാപനങ്ങളുടേയും
പണമാണ് ട്രഷറിയില്‍
നിക്ഷേപിക്കുന്നതിന്
നിര്‍ദ്ദേശം നല്‍കിയത്;
(സി)
ഇതുപ്രകാരം
2017 ഏപ്രില്‍
മാസത്തില്‍ മാത്രം
വിവിധ വകുപ്പുകളും
സ്ഥാപനങ്ങളും എന്ത് തുക
ട്രഷറിയില്‍
നിക്ഷേപിച്ചുവെന്നതിന്റെ
കണക്ക് ലഭ്യമാണോ;
എങ്കില്‍
വ്യക്തമാക്കാമോ;
(ഡി)
സര്‍ക്കാര്‍
ആവശ്യപ്പെട്ടിട്ടും
ആവശ്യത്തിന് പണം
നല്‍കാത്ത ബാങ്കുകളില്‍
ഇനി പണം
നിക്ഷേപിക്കുകയില്ല
എന്ന തീരുമാനം
കൈക്കൊണ്ടിട്ടുണ്ടോ?
വിദ്യാഭ്യാസ
അനുബന്ധ സേവനങ്ങള്‍ക്ക് സേവന
നികുതി
1823.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിദ്യാഭ്യാസ
അനുബന്ധ സേവനങ്ങള്‍ക്ക്
നല്‍കിയിരുന്ന സേവന
നികുതി ഒഴിവ്
പരിമിതപ്പെടുത്തുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ ഏതെല്ലാം
വിദ്യാഭ്യാസ
സ്ഥാപനങ്ങളെയാണ് സേവന
നികുതി നല്‍കേണ്ട
സ്ഥാപനങ്ങളില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്;
(ബി)
ഏതെല്ലാം
സേവനങ്ങള്‍ക്കാണ് ഇൗ
സ്ഥാപനങ്ങള്‍ സേവന
നികുതി പുതിയതായി
നല്‍കേണ്ടി വരുന്നത്;
എത്ര ശതമാനമാണ്
ഇൗയിനത്തില്‍
ഇൗടാക്കാന്‍
ഉദ്ദേശിക്കുന്നത്;
(സി)
ചരക്കു
സേവന നികുതി
ഉള്‍പ്പെടുത്തുമ്പോള്‍
ഇൗ സേവന നികുതിയില്‍
എന്ത് തരം
മാറ്റത്തിനാണ് സാദ്ധ്യത
പ്രതീക്ഷിക്കുന്നത്?
സര്‍ക്കാര്‍
വരുത്തിയ ബാധ്യതകള്‍
1824.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
2011-12
മുതല്‍ 2015-16
വരെയുള്ള സാമ്പത്തിക
വര്‍ഷങ്ങളില്‍ വിവിധ
മേഖലകളില്‍ സര്‍ക്കാര്‍
വരുത്തിയ എത്ര തുകയുടെ
ബാധ്യതകള്‍ 2016-17
സാമ്പത്തിക വര്‍ഷം
കൊടുത്തു
തീര്ത്തുവെന്നതിന്റെ
ഇനം തിരിച്ചുള്ള
കണക്കുകള്‍
വ്യക്തമാക്കുമോ?
സര്‍ക്കാര്‍
ജീവനക്കാര്‍ക്കും
പെന്‍ഷന്‍കാര്‍ക്കും ആരോഗ്യ
ഇന്‍ഷുറന്‍സ് പദ്ധതി
1825.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാര്‍ക്കും
പെന്‍ഷന്‍കാര്‍ക്കും
ആരോഗ്യ ഇന്‍ഷുറന്‍സ്
പദ്ധതി
നടപ്പിലാക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിയില്‍
സംസ്ഥാനത്തെ എത്ര
ജീവനക്കാര്‍
ഗുണഭോക്താക്കളാകുമെന്ന്
വിശദമാക്കാമോ; എത്ര
പെന്‍ഷന്‍കാര്‍ക്ക് ഈ
പദ്ധതിയുടെ പ്രയോജനം
ലഭിക്കും;
വിശദമാക്കാമോ;
(സി)
പദ്ധതി
നടത്തിപ്പിനായി
ഏതെല്ലാം ഇന്‍ഷുറന്‍സ്
കമ്പനികളെയാണ്
പരിഗണിക്കാന്‍
ഉദ്ദേശിക്കുന്നത് എന്ന്
വിശദമാക്കാമോ;
(ഡി)
പദ്ധതിയുടെ
വിശദാംശം ലഭ്യമാക്കാമോ?
സര്‍ക്കാര്‍
ജീവനക്കാര്‍ക്കും
പെന്‍ഷന്‍കാര്‍ക്കും ആരോഗ്യ
ഇന്‍ഷുറന്‍സ് പദ്ധതി
1826.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സര്‍ക്കാര്‍
ജീവനക്കാര്‍ക്കും
പെന്‍ഷന്‍കാര്‍ക്കും
ആരോഗ്യ ഇന്‍ഷുറന്‍സ്
പദ്ധതി എപ്പോള്‍ മുതല്‍
പ്രാബല്യത്തില്‍
കൊണ്ടുവരുന്നതിനാണ്
ഉദ്ദേശിക്കുന്നത്;
വിശദാംശം നല്‍കുമോ?
സാമൂഹ്യക്ഷേമ
പെന്ഷന്
1827.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സാമൂഹ്യക്ഷേമ
പെന്‍ഷനുകളില്‍
വരുത്തിയ വര്‍ദ്ധനവ്
എത്രയാണെന്ന്
വിശദമാക്കുമോ;
(ബി)
ക്ഷേമനിധി
പെന്ഷന്
വാങ്ങുന്നവര്‍ക്ക്
വര്‍ദ്ധിച്ച
നിരക്കിലുള്ള
സാമൂഹ്യക്ഷേമ പെന്ഷന്
ലഭ്യമാകുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
ട്രഷറികളില്‍
നടപ്പിലാക്കിയ ഐ.എഫ്.എം.എസ്
1828.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ട്രഷറികളില്‍
നടപ്പിലാക്കിയ
ഐ.എഫ്.എം.എസിന്റെ
ഭാഗമായി രൂപംകൊടുത്ത
കംപ്യൂട്ടര്‍
ആപ്ലിക്കേഷനുകളില്‍
വന്നിട്ടുളള പിശകുകള്‍
കാരണം ട്രഷറിയില്‍
ഇടപാടുളള
പെന്‍ഷന്‍കാര്‍ക്കും
ചലാന്‍
ഇടപാടുകള്‍ക്കായി
എത്തുന്ന പൊതുജനത്തിനും
വളരെയേറെ
ബുദ്ധിമുട്ടുകള്‍
അനുഭവിക്കേണ്ടി വരുന്ന
സ്ഥിതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എൻ.ഐ.സി
തലത്തില്‍ പരിശോധിച്ച്
ഇത് പരിഹരിക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ?
ചെലവഴിക്കാത്ത
തുക
1829.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016-2017
ബഡ്ജറ്റിൽ
വകയിരുത്തുകയും എന്നാൽ
ചെ ലവഴിക്കാത്തതുമായ
തുകകൾ എത്രയാണ്; ഹെഡ്
തിരിച്ച് വിവിരങ്ങൾ
നൽകുമോ; ഇതേ സാമ്പത്തിക
വർഷത്തിൽ സപ്ലിമെന്ററി
ഗ്രാന്റായി അഡീഷണൽ
ഓതറൈസേഷൻ വഴി തുക
ലഭ്യമാക്കുകയും
ചെലവഴിക്കാതെ തിരികെ
അടച്ചതുമായ തുകകളുടെയും
മറ്റും വിവരങ്ങൾ (എല്ലാ
വകുപ്പുകളുടെയും
)നൽകുമോ;
(ബി)
2016-2017സാമ്പത്തിക
വർഷത്തിലെ റവന്യു
കുടിശ്ശിക എത്രയാണ്;
കൂടാതെ ഒരോ വകുപ്പിലും
അഞ്ചു വർഷത്തിലേറെയായി
പിരിച്ചെടുക്കാനുളള
തുകകൾ എത്രയാണ്;
വകുപ്പ് തിരിച്ചു
(എല്ലാ
വകുപ്പുകളുടെയും)നൽകുമോ;
(സി)
കഴിഞ്ഞ
സാമ്പത്തിക വർഷത്തിൽ
ഏതെല്ലാം
സ്ഥാപനങ്ങൾക്ക് നികുതി
അടയ്ക്കുവാൻ സാവകാശം
നല്‍കിയിട്ടുണ്ട്; തുക
സഹിതം വിവരങ്ങൾ നൽകുമോ;
കൂടാതെ വിവിധ വകുപ്പുകൾ
കണ്ടുപിടിച്ച നികുതി
വെട്ടിപ്പുകൾ എത്രയാണ്;
ഇതിനെതിരെ വകുപ്പുകൾ
(എല്ലാ
വകുപ്പുകളും)സ്വീകരിച്ച
നടപടികളും ഈടാക്കിയ
തുകകളുടെ വിവരങ്ങളും
നൽകുമോ;
(ഡി)
2013-14
ലും 2014-2015 ലും
കോമ്പൗണ്ടിംഗ് രീതി
സ്വീകരിച്ച വ്യാപാരികളെ
പരിശോധിച്ചതിൽ വാങ്ങൽ
നികുതി
ചുമത്താത്തതുകാരണം
നികുതിചുമത്തിയതിലുണ്ടായ
2,475.55കോടി രൂപയുടെ
പലിശയുൾപ്പടെയുളള
കുറവിൽ ഇതുവരെ ഈടാക്കിയ
തുക എത്രയാണ്;ഇതിനു
ശേഷമുളള സാമ്പത്തിക
വർഷങ്ങളിലും
ഇത്തരത്തിലുളള കുറവുകൾ
ഉണ്ടായിട്ടുണ്ടോ;
ഉണ്ടെങ്കിൽ അതിന്റെ
വിവരങ്ങൾ നൽകുമോ?
സര്‍ക്കാരിന്റെ
ബാധ്യതകള്‍
1830.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുന്‍സര്‍ക്കാര്‍
അധികാരമൊഴിയുമ്പോള്‍
ഉള്ള ട്രഷറി ബില്‍
ഹോള്‍ഡിംഗ്സ് എത്ര ;
കുടിശ്ശിക എത്ര;
2016-17 ല്‍ കേന്ദ്ര
സര്‍ക്കാര്‍
സംസ്ഥാനത്തിന്
വായ്പയെടുക്കുവാന്‍
അനുമതി നല്കിയ തുക എത്ര
;ഇവ വ്യക്തമാക്കാമോ;
(ബി)
24.05.2016
-ല്‍ ഏതെല്ലാം
ക്ഷേമപെന്‍ഷനുകളില്‍
കുടിശ്ശിക
നല്കുവാനുണ്ടായിരുന്നു
എന്നും എത്ര തുക
ഇതിനായി വേണ്ടിയിരുന്നു
എന്നും ഇതില്‍ എത്ര തുക
ഈ സര്‍ക്കാര്‍ നല്കി
എന്നും വ്യക്തമാക്കുമോ;
(സി)
മുന്‍സര്‍ക്കാര്‍
കരാറുകാര്‍ക്ക്
കൊടുക്കുവാനുണ്ടായിരുന്ന
തുക എത്ര ;പെന്ഷന്
കുടിശ്ശിക എത്ര ;വിവിധ
വകുപ്പുകള്‍ക്ക്
നല്കാനുണ്ടായിരുന്നത്
എത്ര;
പൊതുമേഖലാസ്ഥാപനങ്ങള്‍/ക്ഷേമനിധികള്‍/ബോര്‍ഡുകള്‍
എന്നിവയില്‍ നിന്നും
സ്ഥിരനിക്ഷേപമായി
സ്വീകരിച്ചിരുന്ന തുക
എത്ര ; ഇവ
വ്യക്തമാക്കുമോ;
(ഡി)
ഇവ
സര്‍ക്കാരിനുണ്ടാക്കുന്ന
ബാധ്യതകള്‍ എത്രയെന്നും
അതിനെ എപ്രകാരം
നേരിടാനാണ്
ശ്രമിക്കുന്നതെന്നും
വ്യക്തമാക്കുമോ?
സംസ്ഥാനത്തിന്റെ
മൂലധന ചെലവുകള്‍
1831.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2011-12,
2012-13, 2013-14,
2014-15, 2015-16
സാമ്പത്തിക
വര്‍ഷങ്ങളില്‍
സംസ്ഥാനത്തിന്റെ മൂലധന
ചെലവുകള്‍ക്കായി
വകയിരുത്തിയ തുക എത്ര
വീതമായിരുന്നുവെന്നു
വ്യക്തമാക്കുമോ;
(ബി)
ഓരോ വര്‍ഷവും മൂലധന
ചെലവുകള്‍ എത്ര
വീതമായിരുന്നുവെന്നു
വ്യക്തമാക്കുമോ; എത്ര
ശതമാനം വീതം
ചെലവഴിച്ചുവെന്നു
വ്യക്തമാക്കുമോ?
സംസ്ഥാനത്തിന്റെ
പൊതുകടം
1832.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതു
മുതൽ 2017 മാര്‍ച്ച് 31
വരെ സംസ്ഥാനത്തിന്റെ
പൊതുകടം എത്ര കോടി
രൂപയാണ് എന്നത്
വ്യക്തമാക്കുമോ?
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍
1833.
ശ്രീ.സി.
ദിവാകരന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
,,
ഗീതാ ഗോപി
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍
പൂര്‍ണ്ണമായി
പ്രയോജനപ്പെടുത്താന്‍
സംസ്ഥാനത്തിന്
സാധിക്കുന്നില്ല എന്ന
ആക്ഷേപം
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രധാന്‍മന്ത്രി
കൃഷി സിഞ്ചായ് യോജന
(PMKSY), യു.എന്‍.
പങ്കാളിത്തമുള്ള
ഗ്രീന്‍ ക്ളൈമറ്റ്
പ്രോജക്റ്റ്
എന്നിവയിലേക്ക്
സംസ്ഥാനം പദ്ധതി
നിര്‍ദ്ദേശങ്ങള്‍
സമര്‍പ്പിച്ചിട്ടുണ്ടോ;
(സി)
പദ്ധതികള്‍ക്കുള്ള
സംസ്ഥാന വിഹിതം
ഇരുപത്തിയഞ്ച്
ശതമാനത്തില്‍ നിന്ന്
അമ്പത് ശതമാനമാക്കി
പുതുക്കിയിട്ടുണ്ടോ;
വ്യക്തമാക്കാമോ?
ചെക്കുപോസ്റ്റുകള്‍
കേന്ദ്രീകരിച്ചുള്ള അഴിമതി
1834.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ചെക്കുപോസ്റ്റുകള്‍
കേന്ദ്രീകരിച്ച്
വ്യാപകമായി അഴിമതി
നടക്കുന്നുവെന്ന
ആക്ഷേപങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
തിരുവനന്തപുരത്തെ
അമരവിള ചെക്കുപോസ്റ്റ്
അതിർത്തിയിലെ
കര്‍ഷകരില്‍ നിന്നും
ഉദ്യോഗസ്ഥര്‍
പണപ്പിരിവു
നടത്തുന്നതായ
പത്രവാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഇക്കാര്യത്തില്‍ എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്തെ
ചെക്ക്പോസ്റ്റുകള്‍
അഴിമതി
രഹിതമാക്കുന്നതിനും
കര്‍ഷക
സൗഹൃദമാക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
മണലൂര്‍
എം.എല്‍.എ 2015-16 ല്‍
ശിപാര്‍ശ ചെയ്ത പ്രവൃത്തികള്‍
1835.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
2015-16
വര്‍ഷത്തെ ആസ്തി വികസന
പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിനായി
മണലൂര്‍ എം.എല്‍.എ
ശിപാര്‍ശ ചെയ്ത
പ്രവൃത്തികള്‍
ഏതെല്ലാമാണെന്നും,
എല്ലാ
പ്രവൃത്തികള്‍ക്കും
ഭരണാനുമതി
നല്‍കിയിട്ടുണ്ടോ
എന്നുമുളള വിവരങ്ങള്‍
നല്‍കാമോ?
റിട്ടയര്‍
ചെയ്ത വാണിജ്യ നികുതി
ഉദ്യോഗസ്ഥരുടെ പുനര്‍ നിയമനം
1836.
ശ്രീ.കെ.എം.മാണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ വാണിജ്യ
നികുതി വകുപ്പില്‍
നിന്ന് റിട്ടയര്‍ ചെയ്ത
എത്ര
ഉദ്യോഗസ്ഥര്‍ക്കാണ്
പുനര്‍നിയമനം
നല്‍കിയത്;
(ബി)
അവര്‍ ആരെല്ലാമാണ്;
എന്തെല്ലാം ജോലികളാണ്
ചെയ്യുന്നത്;
(സി)
ഇവരുടെ
പുനര്‍നിയമനം മന്ത്രിസഭ
അംഗീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കുമോ?
പങ്കാളിത്ത
പെന്ഷന്
1837.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എൻ.എസ്.ഡി.എൽ
(നാഷണൽ സെക്യൂരിറ്റീസ്
ഡെപ്പോസിറ്ററി
ലിമിറ്റഡ് ) സെന്റര്‍
റിക്കോര്‍ഡ്
ഏജന്‍സിയുടെ
റിപ്പോര്‍ട്ട് പ്രകാരം
സംസ്ഥാനത്ത് എത്ര
ജീവനക്കാര്‍ പങ്കാളിത്ത
പെന്ഷന് പദ്ധതിയില്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
(ബി)
ദേശീയ
പെന്ഷന് പദ്ധതിയില്‍
ജീവനക്കാരുടെ വിഹിതവും
സര്‍ക്കാര്‍ വിഹിതവും
ചേര്‍ത്ത് ആകെ എത്ര
രൂപയുടെ നിക്ഷേപം
ഉണ്ട്; ഇതിന് എത്ര തുക
ബോണസ് ആയി
ലഭ്യമായിട്ടുണ്ട്;
(സി)
ഫണ്ട്
മാനേജര്‍മാര്‍
നിക്ഷേപിച്ച
ഗവണ്മെന്റ്
സെക്യൂരിറ്റികള്‍,
ബോണ്ടുകള്‍, കമ്പനി
ഷെയറുകള്‍, ടേം
ഡിപ്പോസിറ്റുകള്‍,
റുപ്പിബോണ്ടുകള്, മണി
മാര്‍ക്കറ്റ്
ഇന്‍സ്ട്രുമെന്റുകള്‍
എന്നിവയുടെ പ്രൊഫിറ്റ്
ഗ്രാഫുകള്‍
പരിശോധിക്കുന്ന
സംവിധാനം എങ്ങനെയെന്ന്
വ്യക്തമാക്കുമോ?
ഇ
ട്രഷറി സംവിധാനം
1838.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ട്രഷറികളില്‍ ഇ ട്രഷറി
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടും
ഡെബിറ്റ്, ക്രെഡിറ്റ്
കാര്‍ഡുകള്‍ വഴി
പണമൊടുക്കുന്നതിന്
സംവിധാനമൊരുക്കിയിട്ടില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നോട്ട്
ക്ഷാമം തുടരുന്ന
സാഹചര്യത്തില്‍
പി.ഒ.എസ്.സംവിധാനം
ട്രഷറികളില്‍
ഏര്‍പ്പെടുത്താത്തത്
വളരെയേറെ
ബുദ്ധിമുട്ടുണ്ടാക്കുന്നതും
ഇ ട്രഷറി സംവിധാനത്തെ
പരാജയപ്പെടുത്തുന്നതുമാണെന്ന
കാര്യം ഗൗരവമായി
കാണുന്നുണ്ടോ;
(സി)
സംസ്ഥാനത്തെ
ട്രഷറി സേവനങ്ങള്‍
കാലോചിതമായി
പരിഷ്ക്കരിക്കാത്തത്
മൂലം
ഇടപാടുകാര്‍ക്കുണ്ടാകുന്ന
ബുദ്ധിമുട്ട് യഥാസമയം
പരിഹരിക്കുന്നതിന്
പി.ഒ.എസ്.
സംവിധാനമുള്‍പ്പെടെ
ഏര്‍പ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ?
ട്രഷറി
ഇടപാടുകള്‍ പൊതുജന
സൗഹൃദമാക്കാന്‍ നടപടി
1839.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ട്രഷറികളില്‍ കോര്‍
ബാങ്കിംഗ് സംവിധാനം
ഏര്‍പ്പെടുത്തിയതിനുശേഷം
ഗുണപരമായ എന്തെല്ലാം
മാറ്റങ്ങളാണ്
ഉണ്ടായിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
പൊതുമേഖല
ബാങ്കുകള്‍ ഇടപാടുകള്‍
നടത്തുന്നതിനും മറ്റും
അമിത ചാര്‍ജ്ജുകള്‍
ഈടാക്കുന്ന പ്രവണത
തുടരുന്ന
സാഹചര്യത്തില്‍ ട്രഷറി
സേവിംഗ് ബാങ്ക്
സംവിധാനത്തിലേക്ക്
പൊതുജനങ്ങളെ
ആകര്‍ഷിക്കുന്നതിന്
ഉതകുന്നതരത്തില്‍
കര്‍മ്മപദ്ധതികള്‍
ആവിഷ്ക്കരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(സി)
സംസ്ഥാന
സഹകരണ ബാങ്കുകളുമായി
സഹകരിച്ച്
സംസ്ഥാനത്തുടനീളം
ട്രഷറി എ.ടി.എമ്മുകള്‍
സ്ഥാപിക്കാന്‍ അടിയന്തര
നടപടി
സ്വീകരിക്കുമോയെന്നു
വ്യക്തമാക്കാമോ;
(ഡി)
ട്രഷറി
സംവിധാനം വഴി ജനങ്ങളുടെ
ദൈനംദിന സാമ്പത്തിക
ആവശ്യങ്ങള്‍
നിറവേറ്റാന്‍
കഴിയുന്നവിധത്തില്‍
മൊബൈല്‍ ഫോണ്‍
ആപ്ലിക്കേഷനുകളുടെ
സാധ്യത
ഉപയോഗപ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ?
കൊടകര
മിനിസിവില്‍ സ്റ്റേഷനില്‍
സബ്ട്രഷറി
1840.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊടകര
മിനിസിവില്‍
സ്റ്റേഷനില്‍
സബ്ട്രഷറിയും
സ്റ്റാമ്പ് വെണ്ടറെയും
അനുവദിക്കുന്നതിനായി
സമര്‍പ്പിച്ചിട്ടുള്ള
അപേക്ഷയില്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഇതിനായി
അടിയന്തര നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
ചേലക്കര
സബ് ട്രഷറിയില്‍ ജൂനിയര്‍
സൂപ്രണ്ടിന്റെ തസ്തിക
1841.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചേലക്കര
സബ് ട്രഷറിയില്‍
നിലവില്‍ അനുവദനീയമായ
തസ്തികകള്‍
ഏതൊക്കെയാണ്;
(ബി)
ഇവയില്‍
ഏതെല്ലാം തസ്തിക
ഒഴിഞ്ഞുകിടക്കുന്നുണ്ട്;
(സി)
ചേലക്കര
സബ് ട്രഷറിയില്‍
ജൂനിയര്‍ സൂപ്രണ്ടിന്റെ
തസ്തിക അനുവദിച്ച്
നല്കിയിട്ടില്ലാത്തതുകൊണ്ട്
സബ് ട്രഷറി ആഫീസര്‍
ലീവില്‍ പോകേണ്ടതായ
അവസരത്തില്‍ ഏത്
തസ്തികയില്പെട്ടയാള്ക്കാണ്
പകരം ചാര്‍ജ് നല്‍കുക;
(ഡി)
ജൂനിയര്‍
സൂപ്രണ്ടിന്റെ തസ്തിക
സൃഷ്ടിച്ച് ചേലക്കര സബ്
ട്രഷറിയുടെ
പ്രവര്‍ത്തനം കൂടുതല്‍
ജനോപകാരപ്രദമാക്കാന്‍
ആവശ്യമായ നടപടി
സ്വീകരിയ്ക്കുമോ;
സ്വീകരിയ്ക്കുമെങ്കില്‍
വിശദാംശം
വ്യക്തമാക്കുമോ?
സ്വന്തമായി
കെട്ടിടം ഇല്ലാത്ത ട്രഷറികള്‍
1842.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര ട്രഷറികള്‍ക്കാണ്
സ്വന്തമായി കെട്ടിടം
ഇല്ലാത്തതെന്നും അവ
ഏതൊക്കെയാണെന്നും
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ട്രഷറികള്‍ക്ക്
സ്വന്തമായി കെട്ടിടം
നിര്‍മ്മിക്കാന്‍
ഡി.പി.ആര്. തയാറാക്കി
നല്‍കുന്നതിന്
പി.ഡബ്ല്യു.ഡി. ചീഫ്
എഞ്ചിനീയര്‍ക്ക്
നിര്‍ദ്ദേശം
നല്‍കിയിരുന്നോ;
വിശദമാക്കാമോ;
(സി)
ഏതെല്ലാം
ട്രഷറികള്‍ക്ക്
കെട്ടിടം
നിര്‍മ്മിക്കാനുള്ള
ഡി.പി.ആര്. ആണ്
പി.ഡബ്ല്യു.ഡി. ചീഫ്
എഞ്ചിനീയര്‍
തയ്യാറാക്കി
നല്‍കിയിട്ടുള്ളത്;
ആയതില്‍ സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ഡി)
ഏറനാട്
മണ്ഡലത്തിലെ എടവണ്ണ
സബ്ട്രഷറിയുടെ
ഡി.പി.ആര്.
തയ്യാറാക്കി
നല്‍കിയിട്ടുണ്ടോ;
വ്യക്തമാക്കാമോ?
കൊയിലാണ്ടി
സബ്ട്രഷറിക്ക് പുതിയകെട്ടിടം
1843.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊയിലാണ്ടി
സബ്ട്രഷറി
പ്രവര്‍ത്തിക്കുന്ന
കെട്ടിടം എത്ര
വര്‍ഷത്തെ
പഴക്കമുള്ളതാണെന്ന്
വ്യക്തമാക്കാമോ;
(ബി)
സബ്ട്രഷറി
ഓഫീസിലെ സ്ഥലപരിമിതിയും
അസൗകര്യങ്ങളും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
സബ്ട്രഷറിയ്ക്ക്
പുതിയ കെട്ടിടം
നിര്‍മ്മിക്കുന്നതിനായി
ഇറിഗേഷന്‍ വകുപ്പിന്റെ
അധീനതയിലുള്ള
കൊയിലാണ്ടി മിനി
സിവില്‍ സ്റ്റേഷന്
പരിസരത്തുള്ള സ്ഥലം
കിട്ടുന്നത് സംബന്ധിച്ച
വിഷയം സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
(ഡി)
പ്രസ്തുത
വിഷയത്തില്‍ ഇപ്പോള്‍
നടന്നു വരുന്ന
നടപടികള്‍
വിശദമാക്കാമോ; ഇതുമായി
ബന്ധപ്പെെട്ട ഫയല്‍
ഇപ്പോള്‍ ഏത്
ഓഫീസിലാണുള്ളതെന്ന്
വിശദമാക്കാമോ?
ട്രഷറികളില്‍
എ.ടി.എം. സംവിധാനം
1844.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്തെ
ട്രഷറികളില്‍ എ.ടി.എം.
സംവിധാനം
ഏര്‍പ്പെടുത്തുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
എല്ലാ സര്‍ക്കാര്‍
ജീവനക്കാര്‍ക്കും
ട്രഷറികളില്‍
സേവിങ്ങ്സ് ബാങ്ക്
അക്കൗണ്ട്
തുടങ്ങുന്നതിനും ട്രഷറി
വഴി ശമ്പളം
നല്‍കുന്നതിനും
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
ഭാഗ്യക്കുറിയുടെ സമ്മാന ഘടന
1845.
ശ്രീ.കെ.
ആന്‍സലന്‍
,,
കെ.കുഞ്ഞിരാമന്
,,
യു. ആര്. പ്രദീപ്
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ഭാഗ്യക്കുറിയുടെ സമ്മാന
ഘടനയില്‍ എന്തെങ്കിലും
മാറ്റം വരുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഭാഗ്യക്കുറി
ടിക്കറ്റുകളുടെ മൊത്തം
വിറ്റുവരവിന്റെ ഒരു
ശതമാനം
ക്ഷേമനിധിയിലേക്ക്
അംശദായമായി അടയ്ക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
എങ്കില്‍
ക്ഷേമനിധി അംഗങ്ങളുടെ
ഏതെല്ലാം
കാര്യങ്ങള്‍ക്കാണ്
പ്രസ്തുത തുക
വിനിയോഗിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
കാരുണ്യ
ബെനവലന്റ് ഫണ്ട് സ്കീമിനു
കീഴില്‍ ജോലി ചെയ്തിരുന്നവർ
1846.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ കാരുണ്യ
ബെനവലന്റ് ഫണ്ട്
സ്കീമിനു കീഴില്‍
ആസ്ഥാന ഓഫീസിലും ജില്ലാ
ഓഫീസിലും ജോലി
ചെയ്തിരുന്ന എത്രപേരെ
ഒഴിവാക്കി;
ഒഴിവാക്കിയവരുടെ
വിവരങ്ങള്‍
ജില്ലതിരിച്ച്
അറിയിക്കുമോ;
(ബി)
ജീവനക്കാരെ
പിരിച്ചുവിടാന്‍
ഇടയാക്കിയ സാഹചര്യം
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
സ്ഥാപനത്തില്‍ ഇതിനോടകം
എത്രപേരെ പുതിയതായി
നിയമിച്ചിട്ടുണ്ട്;
വ്യക്തമാക്കുമോ?
കാരുണ്യ
ബെനവലന്റ് പദ്ധതി
1847.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാരുണ്യ
ബെനവലന്റ് പദ്ധതി
പ്രകാരം ഒരിക്കല്‍
അനുവദിച്ച തുക
ചികിത്സയ്ക്ക്
ഉപയോഗിച്ചു തീര്‍ന്നു
കഴിഞ്ഞാല്‍, രോഗിയുടെ
തുടര്‍ ചികിത്സയ്ക്ക്
തുക അനുവദിക്കാറുണ്ടോ;
(ബി)
ഇല്ലെങ്കില്‍
തുടര്‍ചികിത്സ
അനിവാര്യമായ
രോഗികള്‍ക്ക് വീണ്ടും
തുക നല്‍കുന്നതിനെ
കുറിച്ച് ആലോചിക്കുമോ;
(സി)
റേഷന്‍
കാര്‍ഡ്, ആധാര്‍
കാര്‍ഡ്, വോട്ടര്‍
ഐ.ഡി. തുടങ്ങിയ രേഖകള്‍
ഇല്ലാത്ത ആളുകള്‍
മാരകമായ രോഗം ബാധിച്ച്
ചികിത്സ
കാത്തിരിക്കുമ്പോള്‍
കാരുണ്യ ബെനവലന്റ്
സ്കീമിന്റെ ആനുകൂല്യം
അവര്‍ക്ക് കൂടി
ലഭ്യമാക്കുമോ എന്ന്
വ്യക്തമാക്കാമോ?
ലോട്ടറി
ടിക്കറ്റുകളുടെ സമ്മാനഘടന
1848.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
ആരംഭിച്ച പുതിയ
ലോട്ടറികള്‍
ഏതെല്ലാമാണ്;
(ബി)
ഏതെല്ലാം ലോട്ടറി
ടിക്കറ്റുകളുടെ
നിരക്ക്,സമ്മാനഘടന
എന്നിവ
പരിഷ്കരിക്കുകയുണ്ടായി;വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
നിലവിലുള്ള
ലോട്ടറി ടിക്കറ്റുകളുടെ
നിരക്ക്,സമ്മാന ഘടന
എന്നിവ
പരിഷ്ക്കരിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
എന്തെല്ലാമാണ്?
ഓഡിറ്റ് വകുപ്പില്‍ നിന്ന്
വിജിലന്‍സിന് നല്കിയ
മനുഷ്യദിനങ്ങള്‍
1849.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ഓഡിറ്റ് വകുപ്പില്‍
നിന്ന് 2016-ല്‍ എത്ര
മനുഷ്യദിനങ്ങള്‍
സംസ്ഥാന വിജിലന്‍സിന്
നല്‍കിയിട്ടുണ്ട്;
(ബി)
വിജിലന്‍സിന്റെ
പ്രവര്‍ത്തനത്തില്‍
സഹായിക്കാനായി
വിജിലന്സിനോടനുബന്ധിച്ച്
ഓഡിറ്റ് വകുപ്പിന്റെ
ഓഫീസ് ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ?
ഓഡിറ്റ്
കമ്മീഷന്
1850.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ബഡ്ജറ്റില്‍
പ്രഖ്യാപിച്ച ഓഡിറ്റ്
കമ്മീഷന്
രൂപീകരിക്കാനുള്ള
പ്രവര്‍ത്തനങ്ങള്‍
ആരംഭിച്ചിട്ടുണ്ടോ;
(ബി)
ഓഡിറ്റ്
കമ്മീഷന്റെ ഘടന
എപ്രകാരമാണ്;
(സി)
സംസ്ഥാന
ഓഡിറ്റ് വകുപ്പ്
നടത്തുന്ന എല്ലാ
ഓഡിറ്റ് പ്രവര്‍ത്തനവും
ഓഡിറ്റ് കമ്മീഷനില്‍
ഉള്‍പ്പെടുത്തുമോ;
(ഡി)
ഓഡിറ്റ്
കമ്മീഷന് വരുമ്പോള്‍
സംസ്ഥാന ഓഡിറ്റ്
വകുപ്പിനെ കമ്മീഷനില്‍
ലയിപ്പിക്കുമോ?
പൊതുമേഖലാ
സ്ഥാപനങ്ങളിലും സർക്കാർ
വകുപ്പുകളിലും ഓഡിറ്റ്
1851.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പൊതുമേഖലാ
സ്ഥാപനങ്ങളിലും സർക്കാർ
വകുപ്പുകളിലും രണ്ട്
വർഷത്തിനുമുകളിൽ
ഓഡിറ്റ്
പൂർത്തീകരിക്കാത്തവയുടെ
വിവരങ്ങൾ നല്‍കുമോ;
ഓഡിറ്റ്
പൂർത്തീകരിക്കുന്നതിനുള്ള
പ്രധാന തടസ്സങ്ങൾ
എന്തെല്ലാമാണ്;
(ബി)
സാമ്പത്തിക
സുതാര്യതയുടെ അളവുകോലായ
ഓഡിറ്റ് കൃത്യമായി
നടത്തുന്നതിന്റെ
പ്രാധാന്യം എല്ലാ
സ്ഥാപന മേധാവികളേയും
ഫിനാന്‍സ് വിഭാഗം
തലവന്മാരേയും
ബോധ്യപ്പെടുത്താനും
ഓഡിറ്റ് കര്‍ശനമായി
നടത്താന്‍
പ്രേരിപ്പിക്കാനും
എന്തൊക്കെയാണ്
ചെയ്യാനുദ്ദേശിക്കുന്നത്;
(സി)
ഓരോ
സ്ഥാപനത്തിനും അഞ്ചു
വര്‍ഷത്തേക്കുള്ള
സ്ട്രാറ്റജിക് പ്ലാന്‍
തയ്യാറാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ അത്
തയ്യാറാക്കാന്‍
ആവശ്യപ്പെടുമോ; ഇത്
പരിശോധിക്കാന്‍
ലോക്കല്‍ ഫണ്ട് ഓഡിറ്റ്
വകുപ്പിനെ
ചുമതലപ്പെടുത്തുമോ;
സര്‍ക്കാരിന്റെ
കീഴിലുള്ള
ബോര്‍ഡുകളുടേയും
കോര്‍പറേഷനുകളുടേയും
സാമ്പത്തിക
സുതാര്യതയ്ക്
മറ്റെന്തൊക്കെ
ചെയ്യാനുദ്ദേശിക്കുന്നു
എന്ന് വ്യക്തമാക്കാമോ?
കേരള
ഫിനാന്‍ഷ്യല്‍ കോര്പ്പറേഷന്
1852.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016-17
വര്‍ഷത്തെ കാലയളവില്‍
കേരള ഫിനാന്‍ഷ്യല്‍
കോര്പ്പറേഷന് എന്ത്
വളര്‍ച്ചയാണ്
കൈവരിച്ചിട്ടുള്ളത്;
(ബി)
എത്ര
ശതമാനം പലിശ നിരക്കില്‍
ആണ് ഈ സ്ഥാപനം
വായ്പകള്‍ നല്‍കുന്നത്;
ഏതെല്ലാം മേഖലയിലാണ് ഈ
സ്ഥാപനത്തില്‍ നിന്ന്
വായ്പകള്‍
അനുവദിക്കുന്നത് എന്ന്
വിശദീകരിക്കാമോ?
കെ.എസ്.എഫ്.ഇ
ക്യാന്വാസിംങ്-കം-കളക്ഷന്‍
ഏജന്റുമാരുടെ കമ്മീഷൻ
1853.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ.എസ്.എഫ്.ഇ.യില്‍
ക്യാന്വാസിംങ്-കം-കളക്ഷന്‍
ഏജന്റുമാരായി ജോലി
ചെയ്യുന്നവര്‍ക്ക്
നല്കുന്ന കമ്മീഷന്
എത്രയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇത്
എന്നാണ്
നിശ്ചയിച്ചതെന്ന്
വ്യക്തമാക്കാമോ;
(സി)
ഇവരുടെ
ജോലിഭാരവും നിത്യോപയോഗ
സാധനങ്ങളുടെ
വിലവര്‍ദ്ധനവും
കണക്കിലെടുത്ത്
കമ്മീഷന്
വര്‍ദ്ധിപ്പിക്കുവാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കാമോ;
(ഡി)
സഹകരണ
ബാങ്കുകളിലെ കളക്ഷന്‍
ഏജന്റുമാര്‍ക്ക്
നല്‍കിവരുന്ന
ഇന്‍ഷുറന്‍സും
ആനുകൂല്യങ്ങളും
ഇവര്‍ക്കും
ലഭ്യമാക്കുന്ന കാര്യം
പരിഗണിക്കുമോ?
കെ.എസ്.എഫ്.ഇ.
നവീകരണം
1854.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ.എസ്.എഫ്.ഇ.
യുടെ നവീകരണത്തിനായി
സ്വീകരിച്ചുവരുന്ന
നടപടി ക്രമങ്ങള്‍
വിശദമാക്കുമോ;
(ബി)
കെ
എസ് എഫ് ഇ പുതിയതായി
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്ന
ചിട്ടികള്‍
ഏതെല്ലാമാണ്;
(സി)
പുതിയ
ചിട്ടികള്‍ വഴി എത്ര
കോടി രൂപ
സമാഹരിക്കാനാണ്
കെ.എസ്.എഫ്.ഇ
ലക്ഷ്യമിടുന്നത്?
സമഗ്ര
ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി
T 1855.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍
ജീവനക്കാര്‍ക്കായി
സമഗ്ര ആരോഗ്യ
ഇന്‍ഷുറന്‍സ് പദ്ധതി
(Cashless Treatment
medical Assistant
card) രൂപീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
പെന്ഷന്കാര്ക്കുള്പ്പെടെ
ഇത്തരത്തില്‍ ആരോഗ്യ
ഇന്‍ഷുറന്‍സ്
നല്കുന്നതിനെപ്പറ്റി
ആലോചിക്കുമോ;
(സി)
ഇന്‍ഡ്യയില്‍
മറ്റ് സംസ്ഥാനങ്ങളില്‍
സംസ്ഥാന സര്‍ക്കാര്‍
ജീവനക്കാര്‍ക്ക്
ഇത്തരത്തിലുള്ള ആരോഗ്യ
ഇന്‍ഷുറന്‍സ് പദ്ധതി
നിലവിലുണ്ടോ എന്ന
കാര്യം
അന്വേഷിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
ഇ
സ്റ്റാമ്പിംഗ് സംവിധാനം
1856.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇ-സ്റ്റാമ്പിംഗ്
സമ്പ്രദായം
നടപ്പിലാക്കാന്‍
ആലോചനയുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(ബി)
ഇ-സ്റ്റാമ്പിംഗ്
നടപ്പിലാക്കുകയാണെങ്കില്‍
നിലവിലുള്ള സ്റ്റാമ്പ്
വെണ്ടർമാരുടെ ജീവിത
ഉപാധിയെ എങ്ങനെ
ബാധിക്കുമെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(സി)
കേരളത്തില്‍
എത്ര സ്റ്റാമ്പ്
വെണ്ടർമാരുണ്ടെന്നു
വ്യക്തമാക്കാമോ;
(ഡി)
ഇ-സ്റ്റാമ്പിംഗ്
സമ്പ്രദായം
വരുന്നതോടുകൂടി
അവര്‍ക്ക് ജോലി
നഷ്ടപ്പെടാന്‍
സാധ്യതയുണ്ടെങ്കില്‍
ഏത് തരത്തിലുള്ള
പുനരധിവാസ നടപടികളാണ്
ഉദ്ദേശിക്കുന്നത്;
(ഇ)
കാസര്‍കോട്
താലൂക്കിലും
മുനിസിപ്പാലിറ്റിയിലും
കൂടി എത്ര സ്റ്റാമ്പ്
വെണ്ടര്‍മാരുടെ അംഗീകൃത
ഏജന്‍സികള്‍ ഉണ്ട്;
ഇതില്‍ എത്രയെണ്ണം,
എത്ര കാലമായി ഒഴിവായി
കിടക്കുന്നുണ്ടെന്നും
ഇൗ ഒഴിവുകള്‍ എപ്പോള്‍
നികത്തപ്പെടുമെന്നും
വ്യക്തമാക്കാമോ?
സ്റ്റാമ്പ്
ഡ്യൂട്ടി ഒഴിവാക്കി
കിട്ടുന്നതിനായി നടപടി
1857.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ചാലക്കുടി
നഗരസഭയിലെ 13-ാം
വാര്‍ഡില്‍ 52 പുര
കോളനിയില്‍ നിലവിലുള്ള
19 വീട്ടുകാര്‍ക്ക്
കൂടി സ്റ്റാമ്പ്
ഡ്യൂട്ടി ഒഴിവാക്കി
കിട്ടുന്നതിനായി
സമര്‍പ്പിച്ചിട്ടുള്ള
(നികുതി (ഇ) വകുപ്പ്)
അപേക്ഷയില്‍ അടിയന്തര
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
കയര്‍
ഉത്പന്നങ്ങളുടെ പ്രോത്സാഹനം
1858.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം കയര്‍
ഉത്പന്നങ്ങളുടെ
പ്രോത്സാഹനത്തിനു
വേണ്ടി ചെയ്ത
കാര്യങ്ങള്‍
വിശദമാക്കാമോ;
(ബി)
കയര്‍
ഉത്പന്നങ്ങളുടെ
കയറ്റുമതി
പ്രോത്സാഹിപ്പിക്കുന്നതിന്
വേണ്ടി ഇൗ സര്‍ക്കാര്‍
ചെയ്ത കാര്യങ്ങള്‍
വിശദമാക്കാമോ;
(സി)
ഇൗ
മേഖലയിലെ സംരംഭകര്‍ക്ക്
ഏതെല്ലാം തരത്തിലുള്ള
സാമ്പത്തിക പിന്തുണയാണ്
നല്കി
വരുന്നതെന്നറിയിക്കാമോ;
(ഡി)
ഇൗ
മേഖലയിലെ
തൊഴിലാളികള്‍ക്ക്
നല്കി വരുന്ന
പെന്ഷന്
സ്കീമുകളെക്കുറിച്ച്
വിശദീകരിക്കാമോ?