ജലനയം
*511.
ശ്രീ.എം.
സ്വരാജ്
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലനയം
രൂപീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ അതിന്റെ
അടിസ്ഥാന കാഴ്ചപ്പാട്
എല്ലാവര്ക്കും ജലലഭ്യത
ഉറപ്പാക്കുന്ന
തരത്തിലുള്ളതായിരിക്കുമോ;
(ബി)
ജലസ്രോതസ്സുകളും,
ജലാശയങ്ങളും
സംരക്ഷിക്കുവാന്‍
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെയും
പൊതുജനങ്ങളുടെയും
ഇടപെടല്‍
ഉറപ്പിക്കാനായി
സ്രക്കാരിന്റെ
ഭാഗത്തുനിന്നും ശ്രമം
ഉണ്ടാകുമോ;
(സി)
കാലാവസ്ഥാ
വ്യതിയാനം
കൊണ്ടുണ്ടാകുന്ന
വരള്‍ച്ച
പ്രതിരോധിക്കാന്‍
തക്കവിധത്തില്‍ ഭൂഗര്‍ഭ
ജലവും മഴവെള്ളവും
സംരക്ഷിക്കാന്‍ നടപടി
ഉണ്ടാകുമോ;
(ഡി)
ജലവിഭവം
സംസ്ഥാന വിഷയമായതിനാല്‍
ജലം ഒരു ചരക്കായി
കണക്കാക്കി
തയ്യാറാക്കിയിട്ടുള്ള
ദേശീയ ജലനയത്തില്‍
നിന്നും വിഭിന്നമായ
സംസ്ഥാനനയം
രൂപീകരിക്കാന്‍ നടപടി
ഉണ്ടാകുമോ?
കുടിവെള്ളം
മുടങ്ങാതിരിക്കാനും
ജലസേചനത്തിനുമായി
മുന്‍കരുതല്‍
*512.
ശ്രീ.രാജു
എബ്രഹാം
,,
എസ്.ശർമ്മ
,,
കാരാട്ട് റസാഖ്
,,
എം. മുകേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
രൂക്ഷമായ വരള്‍ച്ച
ഉണ്ടാകാനിടയുള്ള
സാഹചര്യത്തില്‍
കുടിവെള്ളം
മുടങ്ങാതിരിക്കാനും
ജലസേചനത്തിനുമായി
എന്തൊക്കെ
മുന്‍കരുതല്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ;
(ബി)
ജലസ്രോതസ്സുകളുടെ
സംരക്ഷണത്തിനും
പരിപോഷണത്തിനും അവ
മലിനപ്പെടുത്താതിരിക്കാനുമായി
കൈക്കൊണ്ടിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണ്;
(സി)
ഈ
ഉദ്ദേശ്യത്തോടെ
മുന്‍സര്‍ക്കാര്‍
പ്രഖ്യാപിച്ച 700 തടയണ
നിര്‍മാണ പദ്ധതി, ഒരു
പഞ്ചായത്തില്‍ ഒരു കുളം
പദ്ധതി തുടങ്ങിയവയുടെ
നിലവിലെ സ്ഥിതി
അറിയിക്കാമോ?
ലഹരിവിമുക്ത
ചികിത്സാകേന്ദ്രങ്ങള്‍ക്ക്
ധനസഹായം
*513.
ശ്രീ.അടൂര്‍
പ്രകാശ്
,,
കെ.എസ്.ശബരീനാഥന്
,,
ഹൈബി ഈഡന്
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ബിവറേജസ്
കോര്‍പ്പറേഷന്റെ
വരുമാനത്തില്‍ നിന്നും,
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന
ലഹരിവിമുക്ത
ചികിത്സാകേന്ദ്രങ്ങള്‍ക്ക്
ധനസഹായം നല്കുന്ന
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഈ സര്‍ക്കാര്‍
അധികാരമേറ്റ ശേഷം എത്ര
സ്ഥാപനങ്ങള്‍ക്ക്
ധനസഹായം നല്കി;
വിശദാംശം നല്‍കുമോ?
സമഗ്ര
ക്ഷീരവികസന പദ്ധതി
*514.
ശ്രീ.ജെയിംസ്
മാത്യു
,,
കെ. ആന്‍സലന്‍
,,
ജോര്‍ജ് എം. തോമസ്
,,
എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സമഗ്ര
ക്ഷീരവികസന പദ്ധതി
(മില്‍ക്ക് ഷെഡ്)
പ്രകാരം
നടപ്പിലാക്കാനുദ്ദേശിക്കുന്ന
കാര്യങ്ങള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ; പ്രസ്തുത
പദ്ധതി ഏതൊക്കെ
ജില്ലകളിലാണ്
നടപ്പിലാക്കുന്നത്
എന്ന് വ്യക്തമാക്കുമോ;
(ബി)
മുന്‍
സര്‍ക്കാര്‍ കഴിഞ്ഞ
വര്‍ഷം
ക്ഷീരവികസനത്തിനായി
നീക്കിവച്ചിരുന്ന തുക
എത്രയെന്നും അതില്‍
ചെലവഴിച്ച തുക
എത്രയെന്നും
അറിയിക്കാമോ;
(സി)
രാഷ്ട്രീയ
കൃഷി വികാസ് യോജന
പ്രകാരം
മൃഗസംരക്ഷണത്തിനും
ക്ഷീരവികസനത്തിനുമായി
കേന്ദ്രസര്‍ക്കാര്‍
സഹായം ലഭ്യമാണോ;
എങ്കില്‍ ആയത് ഏതൊക്കെ
ആവശ്യത്തിനാണെന്ന്
അറിയിക്കാമോ?
സ്കില്‍
ഡവലപ്പ്മെന്റ് മിഷന്
*515.
ശ്രീ.സണ്ണി
ജോസഫ്
,,
അന്‍വര്‍ സാദത്ത്
,,
ഷാഫി പറമ്പില്‍
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്കില്‍ ഡവലപ്പ്മെന്റ്
മിഷന്
രൂപീകരിച്ചിട്ടുണ്ടോ ;
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് മിഷന്
വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിവരിക്കുമോ;
(സി)
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
മിഷന്
നടത്തിയിട്ടുള്ളത്;
വിശദാംശം
വ്യക്തമാക്കുമോ?
പട്ടികജാതി
- പട്ടികവര്‍ഗ്ഗ കോളനികളില്‍
കുടിവെളളം എത്തിക്കാന്‍ നടപടി
*516.
ശ്രീ.ജി.എസ്.ജയലാല്‍
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.കെ.
രാജന്
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
- പട്ടികവര്‍ഗ്ഗ
കോളനികളിലേക്ക്
കുടിവെളളം
എത്തിക്കുന്നതിനായി
കോടിക്കണക്കിന് രൂപ
ചെലവഴിച്ചിട്ടും
കുടിവെളളം കിട്ടാത്ത
അവസ്ഥ
വിലയിരുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
കാരണങ്ങള്‍
വിശദമാക്കുമോ;
(ബി)
പട്ടികജാതി
- പട്ടികവര്‍ഗ്ഗ
കോളനികളില്‍ കുടിവെളളം
എത്തിക്കുന്നതിന്
എന്തൊക്കെ പരിഹാര
നടപടികളാണ്
ആലോചിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
അംബേദ്കര്‍
സ്വാശ്രയ ഗ്രാമം പദ്ധതി
*517.
ശ്രീ.കാരാട്ട്
റസാഖ്
,,
കെ. കെ. രാമചന്ദ്രന് നായര്‍
,,
വി. ജോയി
,,
കെ. ദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അടിസ്ഥാന
സൗകര്യങ്ങളില്ലാത്ത
പട്ടികജാതി
സങ്കേതങ്ങളുടെയും
കോളനികളുടെയും സമഗ്ര
പുരോഗതിക്കായി
അംബേദ്കര്‍ സ്വാശ്രയ
ഗ്രാമം എന്ന പുതിയ
പദ്ധതി ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ പ്രാരംഭ
പ്രവര്‍ത്തനങ്ങള്‍
ആരംഭിച്ചിട്ടുണ്ടോ; ഏത്
ഏജന്‍സി മുഖേനയാണ് ഇത്
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കുമോ;
(സി)
ഇതിനായി
എത്ര രൂപ
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ഡി)
പട്ടികജാതി
ക്ഷേമത്തിനായി
പട്ടികജാതി വികസന
വകുപ്പും
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളും
നടപ്പിലാക്കുന്ന വിവിധ
പദ്ധതികളുടെ ധനസഹായ തുക
ഏകീകരിക്കുന്നതിന്
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
തോട്ടം
തൊഴിലാളികള്‍ നേരിടുന്ന
പ്രശ്നങ്ങള്‍
*518.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ്
,,
മഞ്ഞളാംകുഴി അലി
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തോട്ടം
മേഖലയിലെ തൊഴിലാളികളെ
സംബന്ധിച്ചും അവരുടെ
തൊഴില്‍ പ്രശ്നങ്ങള്‍
സംബന്ധിച്ചുമുള്ള
കാര്യങ്ങള്‍ കൈകാര്യം
ചെയ്യാന്‍
ഏര്‍പ്പെടുത്തിയിട്ടുള്ള
സംവിധാനമെന്താണെന്ന്
വിശദമാക്കുമോ;
(ബി)
തോട്ടം
തൊഴിലാളികള്‍ക്ക്
ഇപ്പോള്‍
നിശ്ചയിച്ചിട്ടുള്ള
മിനിമം ആനുകൂല്യങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(സി)
പൂട്ടിക്കിടക്കുന്ന
തോട്ടങ്ങളുടെ
കാര്യത്തില്‍ തൊഴിലാളി
താല്പര്യം
സംരക്ഷിക്കാന്‍
2016-ല്‍ എന്തൊക്കെ
നടപടികള്‍ പ്രസ്തുത
സംവിധാനം വഴി
സ്വീകരിച്ചു എന്ന്
വെളിപ്പെടുത്തുമോ?
എക്സൈസ്
ഹെല്പ് ഡെസ്ക്കുകള്‍
*519.
ശ്രീ.അന്‍വര്‍
സാദത്ത്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
ഷാഫി പറമ്പില്‍
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എക്സൈസ്
വകുപ്പ് സംസ്ഥാന
വ്യാപകമായി ഹെല്പ്
ഡെസ്ക്കുകള്‍
ആരംഭിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
വെളിപ്പെടുത്തുമോ;
(ബി)
എവിടെയെല്ലാമാണ്
ഹെല്പ് ഡെസ്കുകള്‍
സ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്നത്;
ഇതിനാവശ്യമായ സ്ഥലം
കണ്ടെത്തിയിട്ടുണ്ടോ;
(സി)
ഹെല്പ്
ഡെസ്കുകളുടെ
പ്രവര്‍ത്തന രീതി
നിശ്ചയിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
വെളിപ്പെടുത്തുമോ;
(ഡി)
ഇവയുടെ
ചുമതല ഏതു തലത്തിലുള്ള
ഉദ്യോഗസ്ഥരെ
ഏല്‍പ്പിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ?
ആദിവാസി
വിഭാഗങ്ങള്‍ക്കിടയില്‍
മദ്യാസക്തി
*520.
ശ്രീ.അബ്ദുല്‍
ഹമീദ് പി.
,,
പി.കെ.കുഞ്ഞാലിക്കുട്ടി
,,
ടി. വി. ഇബ്രാഹിം
,,
പി.കെ.അബ്ദു റബ്ബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആദിവാസി
വിഭാഗങ്ങള്‍ക്കിടയില്‍
മദ്യാസക്തി
വര്‍ദ്ധിച്ചുവരുന്നതായ
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍
വന്നിട്ടുണ്ടോയെന്ന്
വിശദമാക്കാമോ;
(ബി)
എങ്കില്‍
മദ്യവിമുക്തി
ലക്ഷ്യമിട്ട്
അവര്‍ക്കിടയില്‍
എന്തൊക്കെ
പ്രവര്‍ത്തനങ്ങള്‍
നടത്തി വരുന്നുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
ഇൗ
ലക്ഷ്യം കെെവരിക്കാന്‍
ആദിവാസി സ്ത്രീകളുടെ
ശാക്തീകരണം
നടത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനു
നടപടി സ്വീകരിക്കുമോ?
പെപ്സി,
കൊക്കക്കോള കമ്പനികളുടെ
ഭൂഗര്‍ഭ ജലചൂഷണം
*521.
ശ്രീ.കെ.വി.വിജയദാസ്
,,
പി. ഉണ്ണി
,,
പി.കെ. ശശി
,,
ബി.ഡി. ദേവസ്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്ലാച്ചിമടയില്‍
കൊക്കക്കോള കമ്പനി
നടത്തിയ ഭൂഗര്‍ഭജല
ചൂഷണത്തിന്റെ
ഇരകള്‍ക്ക് നഷ്ടപരിഹാരം
നല്കാന്
ഉദ്ദേശിച്ചുകൊണ്ടുള്ള
ട്രൈബ്യൂണല്‍ രൂപീകരണം
പോലും
മുന്‍സര്‍ക്കാരിന്റെ
പിടിപ്പുകേടുകൊണ്ട്
അസാധ്യമായ
സാഹചര്യത്തില്‍,
ഇരകള്‍ക്ക്
ധനസഹായത്തിനായി
എന്തുമാര്‍ഗ്ഗമാണ്
ഉദ്ദേശിക്കുന്നത്;
(ബി)
സമാനരീതിയില്‍
പാലക്കാട് ജില്ലയിലെ
പുതുശ്ശേരി
പഞ്ചായത്തില്‍ പെപ്സി
കമ്പനി നടത്തുന്ന
ഭൂഗര്‍ഭജല ചൂഷണം
സമീപവാസികളുടെ
കുടിവെള്ളം
മുട്ടിക്കുന്നതായ പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഈ
കമ്പനിയുടെ ജലചൂഷണം
നിയന്ത്രിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
മദ്യ
വിപത്തിനും വര്‍ദ്ധിച്ചു
വരുന്ന മദ്യാസക്തിക്കുമെതിരെ
അവബോധം
*522.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
,,
സി.കൃഷ്ണന്
,,
വി. കെ. സി. മമ്മത് കോയ
,,
കെ.വി.അബ്ദുള്‍ ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മദ്യ
വിപത്തിനും
വര്‍ദ്ധിച്ചു വരുന്ന
മദ്യാസക്തിക്കുമെതിരെ
ജനങ്ങളില്‍ അവബോധം
സൃഷ്ടിക്കുന്നതിനായി
ആവിഷ്കരിച്ചിട്ടുള്ള
പദ്ധതികളുടെ വിശദാംശം
നല്‍കുമോ;
(ബി)
ഇതിനായി
വിദ്യാര്‍ത്ഥികള്‍,
യുവാക്കള്‍,
സ്ത്രീകള്‍,
സര്‍ക്കാരിതര സംഘടനകള്‍
മുതലായവരെ അണിനിരത്തി
ഏകോപിപ്പിച്ച
പ്രവര്‍ത്തനം
സാധ്യമാകുമോ;
(സി)
എന്‍ഫോഴ്സ്മെന്റ്
വിഭാഗം ശക്തിപ്പെടുത്തി
വ്യാജമദ്യ ലഭ്യത
തടയുന്നതിനും
ലഹരിക്കായി ആയുര്‍വ്വേദ
മരുന്നുകളും അലോപ്പതി
മരുന്നുകളും ദുരുപയോഗം
ചെയ്യുന്നത്
തടയുന്നതിനും നടപടി
സ്വീകരിക്കുമോ?
കുടിവെള്ളത്തിന്റെ
ശുദ്ധതയും ലഭ്യതയും
ഉറപ്പുവരുത്താന്‍ കര്‍മ്മ
പദ്ധതി
*523.
ശ്രീ.അനില്‍
അക്കര
,,
വി.ഡി.സതീശന്
,,
വി.ടി.ബല്‍റാം
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുടിവെള്ളത്തിന്റെ
ശുദ്ധതയും ലഭ്യതയും
ഉറപ്പുവരുത്താന്‍
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇത്
ഉറപ്പുവരുത്തുന്നതിനുള്ള
ഗവണ്മെന്റിന്റെ
ശാസ്ത്രീയ വീക്ഷണവും
നിലപാടുകളും
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനം
ഈ വര്‍ഷം രൂക്ഷമായ
വര്ള്ച്ചയിലേക്ക്
നീങ്ങുമെന്ന
റിപ്പോര്‍ട്ടുകളുടെ
അടിസ്ഥാനത്തില്‍
ശുദ്ധമായ കുടിവെള്ളം
ലഭ്യമാക്കുന്നതിന്
വാട്ടര്‍ അതോറിറ്റി
എന്തെങ്കിലും
മുന്‍കരുതല്‍
നടത്തിയിട്ടുണ്ടോ;
(ഡി)
ഇതിനായി
ഭരണ തലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കുമോ?
തൊഴില്‍
വകുപ്പിന് കീഴിലുള്ള
എന്‍ഫോഴ്സ്മെന്റ്
വിഭാഗത്തിന്റെ പ്രവര്‍ത്തനം
*524.
ശ്രീ.വി.
ജോയി
,,
പി.ടി.എ. റഹീം
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.എം.
നൗഷാദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴില്‍
വകുപ്പിന് കീഴിലുള്ള
എന്‍ഫോഴ്സ്മെന്റ്
വിഭാഗത്തിന്റെ
പ്രവര്‍ത്തനം
ശക്തിപ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
മെഡിക്കല്‍
സ്റ്റോര്‍
ഉള്‍പ്പെടെയുള്ള
കടകളിലും മറ്റ് വാണിജ്യ
സ്ഥാപനങ്ങളിലും
തൊഴിലെടുക്കുന്നവര്‍ക്ക്
ന്യായമായ വേതനവും മറ്റു
സേവനാവകാശങ്ങളും
കൃത്യമായി
നടപ്പിലാക്കുന്നുണ്ടോ;
ഇതുറപ്പാക്കാന്‍
എന്‍ഫോഴ്സ്മെന്റ്
വിഭാഗത്തിന്
സാധ്യമായിട്ടുണ്ടോ;
(സി)
കേന്ദ്രസര്‍ക്കാരിന്റെ
തൊഴില്‍ നിയമ ഭേദഗതി
ഇത്തരം തൊഴിലാളികളെ
കൂടുതല്‍
ദുരിതത്തിലാക്കുമെന്നത്
കണക്കിലെടുത്ത് സംസ്ഥാന
സര്‍ക്കാരിന്
ഇക്കാര്യത്തില്‍
ചെയ്യാന്‍ സാധിക്കുന്ന
കാര്യങ്ങള്‍
എന്തൊക്കെയെന്ന്
അറിയിക്കുമോ?
ലയങ്ങളിലെ
വീടുകള്‍ പുനര്‍നിര്‍മ്മിച്ച്
നല്‍കുന്നതിനുള്ള ഭവന പദ്ധതി
*525.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
ഒ. ആര്. കേളു
,,
എസ്.ശർമ്മ
,,
രാജു എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ലയങ്ങളിലെ
വീടുകളെല്ലാം
പുനര്‍നിര്‍മ്മിച്ച്
നല്‍കുന്നതിനുള്ള ഭവന
പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
അവ എപ്രകാരം
നിര്‍മ്മിച്ചു
നല്‍കാനാണ്
ഉദ്ദേശിക്കുന്നത്;
(സി)
ലയങ്ങളുടെ
ഉടമസ്ഥത വിവിധ
മാനേജുമെന്റുകളില്‍
നിക്ഷിപ്തമായതിനാല്‍
അവിടെയുള്ള വീടുകള്‍
സര്‍ക്കാര്‍ ചെലവില്‍
നിര്‍മ്മിച്ചു
നല്കുമ്പോള്
തൊഴിലാളികള്‍ വിരമിച്ച്
പോകുന്ന സമയത്ത്
ഉടമസ്ഥതാ പ്രശ്നം
ഉണ്ടാകുമെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഇത്തരം
തൊഴിലാളികള്‍ക്ക് വേറെ
ഭൂമി കണ്ടെത്തി അവിടെ
വീടുകള്‍ നിര്‍മ്മിച്ചു
നല്കി പ്രസ്തുത
പ്രശ്നം
പരിഹരിയ്ക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ?
കൈത്തറി
തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്
*526.
ശ്രീ.ടി.
വി. ഇബ്രാഹിം
,,
പി.കെ.അബ്ദു റബ്ബ്
,,
പി.കെ.കുഞ്ഞാലിക്കുട്ടി
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
1989-ലെ
കേരള കൈത്തറി തൊഴിലാളി
ക്ഷേമനിധി ആക്ട്
പ്രകാരം രൂപീകൃതമായ
ബോര്‍ഡിന്റെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ബി)
തൊഴിലാളികളില്‍
നിന്നും
അംശദായമിനത്തില്
പ്രതിവര്‍ഷം ലഭിക്കുന്ന
ശരാശരി തുക
എത്രയാണെന്ന്
വ്യക്തമാക്കുമോ;
(സി)
തൊഴിലാളികള്‍ക്കുള്ള
ആനുകൂല്യവിതരണക്കാര്യത്തില്
കുടിശ്ശികയുണ്ടായിട്ടുണ്ടോ;
എങ്കില്‍ അതു
സംബന്ധിച്ച വിശദവിവരം
നല്‍കുമോ?
വനഭൂമി
കയ്യേറ്റങ്ങള്‍
ഒഴിപ്പിക്കാന്‍ സ്വീകരിച്ച
നടപടികള്‍
*527.
ശ്രീ.റ്റി.വി.രാജേഷ്
,,
എം. രാജഗോപാലന്‍
,,
ഡി.കെ. മുരളി
,,
എം.എം. മണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
1977
ജനുവരി 1 ന് ശേഷമുള്ള
വനഭൂമി കയ്യേറ്റങ്ങള്‍
ഒഴിപ്പിക്കാന്‍ 2015
സെപ്തംബര്‍ മാസം കേരള
ഹൈക്കോടതി
ഉത്തരവിട്ടതിന്റെയടിസ്ഥാനത്തില്
മുന്‍സര്‍ക്കാര്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയായിരുന്നുവെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഇക്കാലയളവിലെ
വനഭൂമി
കയ്യേറ്റത്തിന്റെ
കണക്ക് സര്‍ക്കാരിന്റെ
പക്കലുണ്ടെങ്കില്‍
അതിന്റെ വിശദാംശം
അറിയിക്കുമോ;
(സി)
കയ്യേറ്റഭൂമി
തിരിച്ചുപിടിക്കാനായി
വനം വകുപ്പു് എന്തു
നടപടി സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുവെന്ന്
വ്യക്തമാക്കുമോ?
വനബന്ധു
കല്യാണ്‍ യോജന
*528.
ശ്രീ.പി.വി.
അന്‍വര്‍
,,
കെ.വി.വിജയദാസ്
,,
ഒ. ആര്. കേളു
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
'വനബന്ധു കല്യാണ്‍
യോജന'
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിയ്ക്കായി സംസ്ഥാന
സര്‍ക്കാര്‍ കേന്ദ്ര
സര്‍ക്കാരിലേയ്ക്ക്
നിര്‍ദ്ദേശങ്ങള്‍
സമര്‍പ്പിച്ചിട്ടുണ്ടോ;
(സി)
പ്രസ്തുത
പദ്ധതിയുടെ
ലക്ഷ്യങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
പദ്ധതിയില്‍
പ്രതിപാദിക്കുന്ന
ഘടകങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
എല്ലാവര്ക്കും
ശുദ്ധജലം
*529.
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.എം.എം.
മണി
,,
കെ.ജെ. മാക്സി
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ശുദ്ധമായ കുടിവെള്ളം
ലഭ്യമല്ലാത്തവരുടെ
എണ്ണം
കണക്കാക്കിയിട്ടുണ്ടോ;
എങ്കില്‍ എത്ര ശതമാനം
എന്ന് അറിയിക്കുമോ;
(ബി)
എല്ലാവര്ക്കും
ശുദ്ധജലം ലഭ്യമാക്കുക
എന്ന ലക്ഷ്യം കേരള
വാട്ടര്‍
അതോറിറ്റിയ്ക്കുണ്ടോ;
എങ്കില്‍ അതിനുവേണ്ടി
എന്തൊക്കെ പദ്ധതികളാണ്
ഉള്ളതെന്നും
ഇക്കാര്യത്തില്‍
നിലവിലെ പുരോഗതിയും
അറിയിക്കുമോ;
(സി)
പ്രസ്തുത
ലക്ഷ്യം നേടാനായി
ഉദ്ദേശിക്കുന്ന ചെലവ്
എത്രയെന്നും ഈ തുക ഏതു
വിധത്തില്‍
സമാഹരിക്കാന്‍
ഉദ്ദേശിക്കുന്നുവെന്നും
വ്യക്തമാക്കുമോ; എത്ര
കാലത്തിനുള്ളില്‍
ലക്ഷ്യം
കൈവരിക്കുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
വിശദാംശം നല്‍കുമോ?
പട്ടികവര്‍ഗ്ഗ
വിഭാഗത്തിലെ
പെണ്‍കുട്ടികള്‍ക്ക് വിവാഹ
ധനസഹായം
*530.
ശ്രീ.പുരുഷന്
കടലുണ്ടി
,,
സി.കൃഷ്ണന്
,,
വി. കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
നിര്‍ദ്ധന
കുടുംബങ്ങളില്‍പെട്ട
പട്ടികവര്‍ഗ്ഗ
വിഭാഗത്തിലെ
പെണ്‍കുട്ടികള്‍ക്ക്
വിവാഹ ധനസഹായം
നല്‍കുന്നതിനുള്ള
പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതിനായി എത്ര തുകയാണ്
നീക്കി
വച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ധനസഹായം
അര്ഹരായവര്ക്കുതന്നെ
ലഭിക്കുന്നുണ്ടെന്ന്
ഉറപ്പ് വരുത്താനായി
എസ്.റ്റി.
പ്രൊമോട്ടര്‍മാരുടെ
സേവനം
പ്രയോജനപ്പെടുത്തുമോയെന്ന്
വ്യക്തമാക്കുമോ?
സ്കില്‍
മിഷന് രൂപീകണം
*531.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
,,
എ. പ്രദീപ്കുമാര്‍
,,
ഐ.ബി. സതീഷ്
,,
കെ. ദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്കില്‍
മിഷന്
രൂപീകരിക്കുന്നത്
സംബന്ധിച്ച് കേന്ദ്ര
സര്‍ക്കാര്‍
നിര്‍ദ്ദേശം
എന്തായിരുന്നുവെന്ന്
വിശദമാക്കാമോ;
(ബി)
കേന്ദ്ര
സര്‍ക്കാരിന്റെ
നിര്‍ദ്ദേശത്തിന്റെ
അടിസ്ഥാനത്തിലാണോ കേരള
അക്കാദമി ഫോര്‍
സ്കില്‍സ് എക്സലന്‍സ്
സ്ഥാപിച്ചിരിക്കുന്നത്;
ഇതിനായി
കേന്ദ്രസര്‍ക്കാരില്‍
നിന്നും ലഭിക്കുന്ന
സഹായങ്ങള്‍ എന്തെല്ലാം;
അക്കാദമി പ്രവര്‍ത്തനം
ആരംഭിച്ചോ;
(സി)
ഈ
സ്ഥാപനം വഴി
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
ഏതൊക്കെ തരത്തിലുള്ള
സേവനമാണ്
ഉദ്ദേശിക്കുന്നതെന്നും
ഇതുവരെ എത്രപേര്‍ക്ക്
പ്രയോജനം
ലഭിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കാമോ;
(ഡി)
കരകൗശല
മേഖലയിലും മറ്റു
പരമ്പരാഗത തൊഴില്‍
മേഖലയിലും വൈദഗ്ധ്യ
വികസനത്തിനായി
പദ്ധതിയുണ്ടെങ്കില്‍
വിശദാംശം അറിയിക്കുമോ?
ഭവനരഹിതരായ
പട്ടിക വര്‍ഗ്ഗ
കുടുംബങ്ങള്‍ക്ക് വീട്
നിര്‍മ്മാണ പദ്ധതി
*532.
ശ്രീ.വി.
അബ്ദുറഹിമാന്
,,
സി. കെ. ശശീന്ദ്രന്
,,
കെ.കുഞ്ഞിരാമന്
,,
കെ. ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭവന
രഹിതരായ പട്ടിക വര്‍ഗ്ഗ
കുടുംബങ്ങള്‍ക്ക് പുതിയ
വീട്
നിര്‍മ്മിയ്ക്കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
നിലവിലുള്ളതെന്ന്
അറിയിക്കുമോ;
(ബി)
ഇപ്രകാരമുള്ള
ഓരോ വീടിനും എത്ര
രൂപയാണ്
നല്‍കുന്നതെന്നും
പ്രസ്തുത തുക എത്ര
ഗഡുക്കളായാണ്
നല്‍കുന്നതെന്നും
വെളിപ്പെടുത്തുമോ;
(സി)
വാസയോഗ്യമല്ലാത്ത
വീടുകള്‍ പുനരുദ്ധാരണം
നടത്തുന്നതിനും അധിക
മുറികള്‍
നിര്മ്മിയ്ക്കുന്നതിനും
ധനസഹായം
നല്കുന്നുണ്ടോ;
എങ്കില്‍ എത്ര രൂപയാണ്
നല്‍കുന്നതെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
2016-17
വര്‍ഷത്തില്‍ പ്രസ്തുത
പദ്ധതിയില്‍ എത്ര
കുടുംബങ്ങളെ
ഉള്‍പ്പെടുത്തുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ഇതരസംസ്ഥാന
തൊഴിലാളികള്‍ക്കായി
നടപ്പിലാക്കിയ ക്ഷേമ
പ്രവര്‍ത്തനങ്ങള്‍
*533.
ശ്രീ.ബി.സത്യന്
,,
ജെയിംസ് മാത്യു
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം ഇതരസംസ്ഥാന
തൊഴിലാളികള്‍ക്കായി
നടപ്പിലാക്കിയ ക്ഷേമ
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇവര്‍ക്കായി
'ആവാസ് 'എന്ന പേരില്‍
ഇന്‍ഷുറന്‍സ് പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
(സി)
ഇതിന്റെ
ഉദ്ദേശ്യങ്ങള്‍
എന്താെക്കെയാണെന്ന്
വിശദമാക്കാമോ;
(ഡി)
ഇതരസംസ്ഥാന
തൊഴിലാളികളുടെ
ദെെനംദിന
പ്രവര്‍ത്തനങ്ങള്‍ക്ക്
സഹായം നല്‍കാനും
രജിസ്ട്രേഷന്
നടപടികള്‍ക്കുമായി
എല്ലാ ജില്ലാ ലേബര്‍
ഓഫീസുകളിലും
ഫെസിലിറ്റേഷന്‍
സെന്ററുകള്‍
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഇ)
ഇവര്‍ക്ക്
മെച്ചപ്പെട്ട
പാര്‍പ്പിട സൗകര്യം
ഒരുക്കുന്നതിന്
എന്തെങ്കിലും പദ്ധതി
വിഭാവനം
ചെയ്തിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
വന
ഉല്പന്നങ്ങളുടെ 'ഇ-ലേലം'
*534.
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
ചിറ്റയം ഗോപകുമാര്‍
ശ്രീമതി
ഗീതാ ഗോപി
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലമ്പൂര്‍ തേക്ക്,
ചന്ദനം
എന്നിവയുള്‍പ്പെടെയുള്ള
വന ഉല്പന്നങ്ങളുടെ ലേലം
ഏത് തരത്തിലാണ്
നടക്കുന്നതെന്നറിയിക്കുമോ;
(ബി)
വനോല്പന്നങ്ങള്
വില്‍ക്കുന്നതിന്
'ഇ-ലേലം'
നടക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കുമോ;
(സി)
നിലവില്‍
എത്ര വന ഉല്പന്നങ്ങളാണ്
ഇ-ലേലത്തിലൂടെ വില്പന
നടത്തുന്നതെന്നും
ഇതില്‍
പങ്കെടുക്കുന്നതിനുള്ള
നടപടി ക്രമങ്ങൾ
എന്തൊക്കെയാണെന്നും
വിശദമാക്കുമോ?
തീയേറ്റര്‍
സമുച്ചയ നിര്‍മ്മാണ പദ്ധതി
*535.
ശ്രീ.സി.എഫ്.തോമസ്
,,
റോഷി അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലയാള
സിനിമയുടെ പുരോഗതി
മുന്‍നിര്‍ത്തി സംസ്ഥാന
ചലച്ചിത്ര വികസന
കോര്പ്പറേഷന്
മുഖാന്തിരം
നടപ്പാക്കാനുദ്ദേശിക്കുന്ന
പദ്ധതികള്‍
വ്യക്തമാക്കുമോ;
(ബി)
കെ.എസ്.എഫ്.ഡി.സി.യുടെ
കീഴില്‍ നിലവിലുള്ള
തീയേറ്ററുകള്‍ക്കു
പുറമെ കൂടുതല്‍
തീയേറ്റര്‍ ശൃംഖല
സ്ഥാപിക്കുന്നതിന്
പദ്ധതി വിഭാവനം
ചെയ്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(സി)
ഇപ്രകാരം
തീയേറ്റര്‍
സമുച്ചയങ്ങള്‍
നിര്‍മ്മിക്കുന്നതിനുള്ള
മൂലധനം എപ്രകാരം
സമാഹരിയ്ക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ഡി)
നടപ്പു
സാമ്പത്തിക വര്‍ഷം
ഇതിനായി തുക
വകയിരുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
തെരുവുനായ
വംശവര്‍ദ്ധന നിയന്ത്രണ പദ്ധതി
*536.
ശ്രീ.എല്‍ദോസ്
കുന്നപ്പിള്ളി
,,
കെ.സി.ജോസഫ്
,,
പി.ടി. തോമസ്
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൃഗസംരക്ഷണ
വകുപ്പ് തെരുവുനായ
വംശവര്‍ദ്ധന നിയന്ത്രണ
പദ്ധതിക്ക് തുടക്കം
കുറിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഏതെല്ലാം
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുമായി
സഹകരിച്ചാണ് പ്രസ്തുത
പദ്ധതി
നടപ്പാക്കുന്നത്;
വിശദാംശങ്ങള്‍
ഏന്തെല്ലാം;
(സി)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളെക്കൂടാതെ
സന്നദ്ധസംഘടനകളുടെ
പങ്കാളിത്തം പദ്ധതിയുടെ
നടത്തിപ്പില്‍
ഉള്‍പ്പെടുത്തുമോയെന്ന്
വ്യക്തമാക്കാമോ?
ക്ഷീരകര്ഷക്രക്ക്
ധനസഹായം
*537.
ശ്രീ.എം.
രാജഗോപാലന്‍
,,
ജോര്‍ജ് എം. തോമസ്
,,
മുരളി പെരുനെല്ലി
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ക്ഷീരകര്ഷക്ര
നേരിടുന്ന പ്രശ്നങ്ങള്‍
എന്തൊക്കെയാണെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(ബി)
കറവക്കാരുടെ
കുറവ്
പരിഹരിക്കുന്നതിനായി
കറവയന്ത്രം
വാങ്ങുന്നതിന് ധനസഹായം
നല്‍കുന്നതിനുള്ള
പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
(സി)
ഇതിനായി
എത്ര രൂപയാണ്
വകയിരുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ഡി)
തീറ്റപ്പുല്കൃഷിയ്ക്കായി
ക്ഷീരകര്‍ഷകര്‍ക്ക്
ധനസഹായം
നല്‍കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
സാമൂഹ്യ
വനവല്‍ക്കരണ പദ്ധതി
*538.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
കെ.മുരളീധരന്
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സാമൂഹ്യ
വനവല്‍ക്കരണ മേഖലയില്‍
പുതുതായി എന്തെങ്കിലും
പദ്ധതി ആവിഷ്കരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ഇതിനകം
നടപ്പിലാക്കിയ സാമൂഹ്യ
വനവല്‍ക്കരണ പദ്ധതികളെ
സോഷ്യല്‍ ഓഡിറ്റിംഗിന്
വിധേയമാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിന്
നടപടി സ്വീകരിക്കുമോ?
തൊഴില്‍
വൈദഗ്ദ്ധ്യമുള്ള
പട്ടികവര്‍ഗ്ഗ
യുവതീയുവാക്കളുടെ അഭാവം
*539.
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
പി.ഉബൈദുള്ള
,,
സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൊഴില്‍
വൈദഗ്ദ്ധ്യമുള്ളവരുടെ
അഭാവം മൂലം,
പട്ടികവര്‍ഗ്ഗക്കാര്‍ക്കായി
സംവരണം ചെയ്ത പല
തസ്തികകളിലും
അര്ഹതപ്പെട്ടവരില്ലാത്ത
അവസ്ഥ, ഈ വിഭാഗത്തിലെ
യുവതീയുവാക്കളുടെ അവസരം
നഷ്ടപ്പെടുത്തുവാന്‍
ഇടയാക്കുന്നുണ്ടെന്ന
വസ്തുത ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതു പരിഹരിക്കാനായി
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുന്നുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
അഭ്യസ്ത
വിദ്യരായ
പട്ടികവര്‍ഗ്ഗത്തില്‍പെട്ട
ചെറുപ്പക്കാര്‍ക്ക്
വിദഗ്ദ്ധ തൊഴില്‍
മേഖലകളില്‍
പരിശീലന/തൊഴില്‍പരിചയ
സൗകര്യങ്ങളൊരുക്കാന്‍
എന്തൊക്കെ
സംവിധാനങ്ങള്‍
ഒരുക്കിയിട്ടുണ്ടെന്ന്
വിശദമാക്കുമോ?
ജന്മാവകാശവും
പട്ടയ അവകാശവും ഉള്ള ഭൂമി
*540.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ആര്.
രാമചന്ദ്രന്
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി/പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
ആളുകള്‍ക്ക്
ജന്മാവകാശവും പട്ടയ
അവകാശവും ഉള്ള ഭൂമി,
ഇതരവിഭാഗക്കാര്‍
കൈവശപ്പെടുത്തിയിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരത്തില്‍
യഥാര്‍ത്ഥ ഉടമകളില്‍
നിന്ന് അനധികൃതമായി
കൈവശപ്പെടുത്തിയിട്ടുള്ള
ഭൂമി യഥാര്‍ത്ഥ
അവകാശികള്‍ക്ക് തന്നെ
തിരികെ ലഭിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ;
(സി)
പട്ടികജാതി/പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ക്ക്
ജന്മാവകാശം ലഭിച്ചതോ,
സര്‍ക്കാരില്‍ നിന്ന്
പട്ടയം ലഭിച്ചതോ ആയ
സ്ഥലം വില്ക്കാന്
പാടില്ലെന്ന നിയമം
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
വര്‍ഷത്തേക്കാണ് ഈ
വിലക്കുള്ളത്
എന്നറിയിക്കുമോ?