ടൂറിസ്റ്റ് ബസ്സുകളുടെ
പരിശോധന
1777.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വിനോദ
യാത്രക്ക്
ഉപയോഗിക്കുന്ന
ബസ്സുകളിലെ
ചിത്രപണികളും ഛായങ്ങളും
പരിധി ലംഘിക്കുന്നു
എന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പല
ബസ്സുകളിലും നിലവിലുള്ള
മാനദണ്ഡങ്ങള്‍ ലംഘിച്ച്
ഡാന്‍സ് ഫ്ലോറുകള്‍
പോലും
സജ്ജീകരിച്ചിരിക്കുന്ന
സ്ഥിതി വിശേഷം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
സംസ്ഥാനത്തെ
ടൂറിസ്റ്റ്
ബസ്സുകള്‍ക്ക്
(കോണ്‍ട്രാക്ട്
ക്യാരേജ്) ഏകീകൃത നിറം
ഏര്‍പ്പെടുത്തുന്നതിന്
നിര്‍ദ്ദേശമുണ്ടോ;
(ഡി)
ടൂറിസ്റ്റ്
ബസ്സുകളുടെ പരിശോധന
കര്‍ശനമാക്കുന്നതിനും,
നിയമലംഘനങ്ങള്‍
കണ്ടെത്തിയാല്‍ പിഴ
ഈടാക്കുന്നതിനും നടപടി
സ്വീകരിക്കുമോ?
ആര്.റ്റി.ഒ.
ഓഫീസ് രൂപീകരണം
1778.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പിറവം
കേന്ദ്രമാക്കി
ആര്.റ്റി.ഒ. ഓഫീസ്
രൂപീകരിക്കുന്നത്
സംബന്ധിച്ച് ഫയല്‍
നിലവിലുണ്ടോ;
(ബി)
ഉണ്ടെങ്കിൽ
പ്രസ്തുത ഫയല്‍
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കുമോ;
(സി)
പുതിയ
ആര്.റ്റി.ഒ. / സബ്
ആര്.റ്റി.ഒ. ഓഫീസുകള്‍
സംസ്ഥാനത്ത്
ആരംഭിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
ഗതാഗത
സംവിധാനം
പ്രകൃതിസൗഹൃദമാക്കുന്നതിന്
നടപടി
1779.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഗതാഗത സംവിധാനം
പ്രകൃതിസൗഹൃദമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇലക്ട്രിക്,
സോളാര്‍ വാഹനങ്ങള്‍
കൂടുതലായി
നിരത്തിലിറക്കുന്നതിന്
എന്തെല്ലാം
ആനുകൂല്യങ്ങളാണ് നല്കി
വരുന്നതെന്ന്
വിശദീകരിക്കുമോ;
(സി)
വെെദ്യുതി
വാഹനങ്ങളുടെ ബാറ്ററി
ചാര്‍ജ്ജ്
ചെയ്യുന്നതിനായി
കെ.എസ്.ഇ.ബി.യുമായി
സഹകരിച്ച് കൂടുതല്‍
ചാര്‍ജിംഗ്
പോയന്റുകള്‍
സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
പൊതുയാത്രാവാഹനങ്ങളെ
കൂടുതലായി
ആശ്രയിക്കുകയും അതുവഴി
ഇന്ധനത്തിന്റെ
ഉപയോഗവും
വാഹനാപകടങ്ങളും
കുറക്കുന്നതിന് വേണ്ടി
പ്രചരണപരിപാടികള്‍
സംഘടിപ്പിക്കുമോ;
വിശദീകരിക്കുമോ?
വാഹന്‍
വെബ്സൈറ്റ്
1780.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വാഹനങ്ങളുടെ
വിശദാംശങ്ങള്‍
രാജ്യവ്യാപക
കമ്പ്യൂട്ടര്‍ ശൃംഖലയായ
'വാഹന്‍'-ലേക്ക്
ഉള്‍പ്പെടുത്തുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണ്;
വിശദമാക്കുമോ;
(ബി)
ഇതുമൂലം
ചെക്ക് പോസ്റ്റുകളില്‍
പെര്‍മിറ്റ് വിതരണം
ഓണ്‍ലൈനായി നല്കുവാന്
സാധിക്കുമോ;
വിശദമാക്കുമോ;
(സി)
ഇതരസംസ്ഥാന
വാഹനങ്ങള്‍
സംസ്ഥാനത്തേക്ക്
പ്രവേശിക്കുമ്പോള്‍
നികുതി 'വാഹന്‍'
വെബ്സൈറ്റ് വഴി
ട്രഷറിയിലേക്ക്അടയ്ക്കുന്നതിനുളള
സംവിധാനം
ഒരുക്കിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
സ്കൂള്‍
ബസുകളുടെ ഇൻഷുറൻസ് പ്രീമിയം
1781.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
നിലവില്‍
സ്കൂള്‍ ബസുകളുടെ
ഇൻഷുറൻസ് പ്രീമിയം
വര്‍ഷത്തില്‍ ഒരു ലക്ഷം
രൂപയോളമെന്നത്
പി.ടി.എ.-കള്‍ക്ക്
താങ്ങാവുന്നതിലധികമായതിനാല്
ഇൻഷുറൻസ് കമ്പനികളുമായി
ബന്ധപ്പെട്ട് പ്രസ്തുത
തുക കുറയ്ക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിക്കുവാൻ
സാധിക്കുമോ
എന്നറിയിക്കാമോ?
കേന്ദ്ര
മോട്ടോര്‍ വാഹന നിയമ ഭേദഗതി
1782.
ശ്രീ.മുല്ലക്കര
രത്നാകരന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ആര്.
രാമചന്ദ്രന്
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ആഡംബര
ബസുകള്‍ക്ക്
പെര്‍മിറ്റില്ലാതെ
ഓടാന്‍ കഴിയുന്ന
വിധത്തില്‍ കേന്ദ്ര
മോട്ടോര്‍ വാഹന നിയമം
ഭേദഗതി ചെയ്യുന്നത്
സംബന്ധിച്ച് അറിവ്
ലഭിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
അന്തര്‍
സംസ്ഥാന പാതകളില്‍
ഒാടുന്ന
സ്വകാര്യബസ്സുകള്ക്കെല്ലാം
സംസ്ഥാനത്തിനുള്ളിലും
ഓടുന്നതിന് ഈ ഭേദഗതി
വഴിയൊരുക്കുമോ;
വ്യക്തമാക്കുമോ;
(സി)
സ്വകാര്യ
ലക്ഷ്വറി ബസ്സുകള്‍ക്ക്
സംസ്ഥാന സര്‍ക്കാരിന്റെ
സ്റ്റേജ് കാര്യേജ്
പെര്‍മിറ്റ് വേണ്ടാത്ത
അവസ്ഥ ഈ ഭേദഗതി
സൃഷ്ടിക്കുമോ;
വ്യക്തമാക്കുമോ;
(ഡി)
കെ.എസ്.ആര്.ടി.സി.യെ
ഈ ഭേദഗതി എത്തരത്തില്‍
ബാധിക്കുമെന്ന്
വ്യക്തമാക്കുമോ;
(ഇ)
ബസ്
മേഖല കുത്തകകള്‍ക്ക്
കെെമാറാനുള്ള കേന്ദ്ര
സര്‍ക്കാരിന്റെ
നീക്കമാണോ ഇതെന്നും
ഇതിന്മേല് സംസ്ഥാന
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിക്കുമെന്നും
വ്യക്തമാക്കുമോ?
സ്വകാര്യ
വാഹനങ്ങളില്‍ സുതാര്യമായതും
കാഴ്ച പൂര്‍ണമായി
മറയ്ക്കാത്തതുമായ സണ്‍ഫിലിം
ഒട്ടിക്കുന്നത് സംബന്ധിച്ച്
1783.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കാഴ്ച
പൂര്‍ണമായി
മറയ്ക്കാത്തതും നിശ്ചിത
ശതമാനം സുതാര്യമായതും
ആയ സണ്‍ഫിലിം സ്വകാര്യ
വാഹനങ്ങളില്‍
ഒട്ടിക്കുന്നതിന്
നിയമപരമായ തടസ്സം
സംസ്ഥാനത്ത്
നിലവിലുണ്ടോ;
(ബി)
എങ്കില്‍
ഇത്തരത്തിലുള്ള
സണ്‍ഫിലിം സ്വകാര്യ
വാഹനങ്ങളില്‍
ഒട്ടിക്കുന്നതിന്
ആവശ്യമായ നിയമപരിരക്ഷ
നല്കുന്ന കാര്യം
സര്‍ക്കാര്‍
പരിഗണിക്കുമോ?
ഡിജിറ്റല്‍
ലോക്കര്‍
സംവിധാനത്തിലൂടെയുളള അധിക
സേവനങ്ങള്‍
1784.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഗവണ്മെന്റിന്റെ
ഡിജിറ്റല്‍ ലോക്കര്‍
സംവിധാനമായ ഡിജി
ലോക്കര്‍ എന്ന
ആപ്ലിക്കേഷനില്‍
നിലവില്‍ ഇഷ്യൂവ്ഡ്
ഡോക്കുമെന്റായി വാഹന
രജിസ്ട്രേഷന്
സര്‍ട്ടിഫിക്കറ്റ്(ആര്.
സി.) മാത്രമാണ് ഗതാഗത
വകുപ്പില്‍ നിന്നും
ലഭ്യമായിട്ടുള്ളതെന്ന
വിവരം സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
ഡ്രെെവിംഗ്
ലെെസന്‍സ്, വാഹന
ഇന്‍ഷ്വറന്‍സ്, റോഡ്
ടാക്സ് തുടങ്ങിയ
രേഖകള്‍ ഡിജി
ലോക്കറില്‍ ഇഷ്യൂവ്ഡ്
ഡോക്കുമെന്റായി
ഉള്‍പ്പെടുത്തുന്ന
കാര്യം സര്‍ക്കാര്‍
പരിഗണിക്കാമോ;
(സി)
ഡിജി
ലോക്കറില്‍ സംസ്ഥാന
ഗതാഗത വകുപ്പുമായി
ബന്ധപ്പെട്ട രേഖകള്‍
ലഭ്യമാക്കുന്നതിന്
സോഫ്റ്റ് വെയറില്‍
മാറ്റം
വരുത്തേണ്ടതുണ്ടെങ്കില്‍
ഗതാഗത വകുപ്പ്
അതിനുവേണ്ട നടപടി
സ്വീകരിക്കാമോ;
വിശദമാക്കാമോ?
പയ്യന്നൂര്‍
ആര്.ടി. ഓഫീസ് പ്രവര്‍ത്തനം
തുടങ്ങുന്നത്
1785.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പയ്യന്നൂരില്‍
അനുവദിച്ച ആര്.ടി.
ഓഫീസ് പ്രവര്‍ത്തനം
തുടങ്ങുന്ന നടപടികള്‍
ഏത് വരെയായെന്ന്
വിശദമാക്കാമോ;
(ബി)
നടപടികള്‍
പൂര്‍ത്തീകരിച്ച്
പ്രസ്തുത ഓഫീസ്
എന്നാരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
ട്രാഫിക് സിഗ്നല്‍
കാര്യക്ഷമമായി
പ്രവർത്തിപ്പിക്കാന്‍ നടപടി
1786.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
മിനി സിവില്‍
സ്റ്റേഷന്റെ
മുമ്പിലുള്ള ട്രാഫിക്
സിഗ്നല്‍ സമ്പ്രദായം
കാര്യക്ഷമമായി
പ്രവർത്തിക്കാത്തതുമൂലം
പ്രതിദിനം അനേകം
അപകടങ്ങളുണ്ടാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദീകരിക്കുമോ;
(ബി)
റോഡ്
സേഫ്റ്റി ഫണ്ട്
ഉപയോഗിച്ച് പ്രസ്തുത
സിഗ്നലുകള്‍ക്ക്
പകരമായി കാര്യക്ഷമമായി
പ്രവർത്തിക്കുന്ന
സിഗ്നല്‍ സംവിധാനം
സ്ഥാപിച്ച് ഇവിടുത്തെ
അപകടങ്ങള്‍
ഒഴിവാക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
ട്രാഫിക്
നിയമലംഘനം കണ്ടെത്തുവാന്‍
ഹൈവേകളില്‍ ഹൈസ്പീഡ്
ക്യാമറകള്‍
1787.
ശ്രീ.ടി.ജെ.
വിനോദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സീറ്റ്
ബെല്‍റ്റ്
കര്‍ശനമാക്കുകയും
ഇരുചക്രവാഹനങ്ങളില്‍
പിന്‍സീറ്റുകാര്‍ക്ക്
കൂടി ഹെല്‍മെറ്റ്
നിര്‍ബന്ധമാക്കുകയും
ചെയ്തതോടുകൂടി
റോഡപകടങ്ങളിലെ
മരണസംഖ്യ കുറഞ്ഞതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
നിയമലംഘനം
കണ്ടെത്തുവാന്‍
ഹൈവേകളില്‍ ഹൈസ്പീഡ്
ക്യാമറകള്‍
സ്ഥാപിച്ചിട്ടുണ്ടോ;
എങ്കില്‍ എത്രയെന്നും
നിലവില്‍
അവയിലെത്രയെണ്ണം
പ്രവര്ത്തനക്ഷമമാണെന്നുമുള്ള
വിവരം നല്‍കുമോ;
(സി)
പ്രവര്‍ത്തനക്ഷമമല്ലാത്തവ
അടിയന്തരമായി
പ്രവര്‍ത്തനക്ഷമമാക്കുന്നതിനും,
ട്രാഫിക് നിയമലംഘകരെ
കണ്ടെത്തുന്നതിനും
നടപടി സ്വീകരിക്കുമോ?
മോട്ടോര്‍
വാഹന അപകട നിരക്ക്
1788.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മോട്ടോര്‍
വാഹന നിയമത്തിന്റെ
അടിസ്ഥാനത്തില്‍ പിഴ
ഇനത്തിൽ ഈടാക്കുന്ന തുക
വര്‍ദ്ധിപ്പിച്ച
സാഹചര്യത്തില്‍ അപകട
നിരക്ക്
കുറഞ്ഞിട്ടുണ്ടോ;
എങ്കില്‍ വിശദ വിവരം
നല്‍കുമോ;
(ബി)
ഇക്കാര്യത്തില്‍
പിഴ കൊടുക്കുന്നവരുടെ
എണ്ണം സംസ്ഥാനത്ത്
വര്‍ദ്ധിച്ചിട്ടുണ്ടോ;
(സി)
ഇതിന്റെ
അടിസ്ഥാനത്തില്‍
വന്നിട്ടുള്ള പ്രകടമായ
മാറ്റങ്ങള്‍
എന്തൊക്കെയാണ്;
വിശദവിവരം നല്‍കുമോ?
ഒറ്റപ്പാലം
മണ്ഡലത്തിലെ ട്രാഫിക്
സിഗ്നല്‍ സംവിധാനം
1789.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഒറ്റപ്പാലം
ടൗണ്‍ ഭാഗത്തും,
പാലക്കാട് കുളപ്പുള്ളി
കെ.എസ്.ടി .പി. പാതയിലെ
ലക്കിടി കൂട്ടുപാതയിലും
ഇലക്ട്രോണിക് ട്രാഫിക്
സിഗ്നല്‍ ലെെറ്റ്
സംവിധാനം
ഏര്‍പ്പെടുത്തണമെന്ന
ആവശ്യം സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ ;
(ബി)
പ്രസ്തുത
സ്ഥലങ്ങളിൽ
ഇലക്ട്രോണിക് ട്രാഫിക്
സിഗ്നല്‍ ലെെറ്റ്
സംവിധാനം
ഏര്‍പ്പെടുത്തുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വിശദീകരിക്കാമോ?
വാഹനങ്ങളില്‍
ജി. പി. എസ്.
ഘടിപ്പിക്കുന്നത്
1790.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പഴയ സ്വകാര്യ
ബസ്സുകള്‍ക്കും ചരക്ക്
വാഹനങ്ങള്‍ക്കും 2020
മുതല്‍ ഗ്ലോബല്‍
പൊസിഷനിംഗ് സിസ്റ്റം
ഏര്‍പ്പെടുത്തുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;വ്യക്തമാക്കുമോ;
(ബി)
ടൂറിസ്റ്റ്
ബസ്സുകള്‍
ഉള്‍പ്പെടെയുള്ള
കോണ്ട്രാക്റ്റ്
ക്യാരേജ്
വാഹനങ്ങള്‍ക്ക് 2019
ഡിസംബര്‍ 31-ന് മുമ്പ്
ജി. പി. എസ്.
ഘടിപ്പിക്കണമെന്ന
നിര്‍ദ്ദേശം പൂര്‍ണ്ണ
തോതില്‍
നടപ്പിലാക്കിയിട്ടുണ്ടോ;വ്യക്തമാക്കുമോ;
(സി)
സ്കൂള്‍
വാഹനങ്ങളില്‍ ജി. പി.
എസ്.
ഘടിപ്പിക്കുന്നതിനുള്ള
സമയപരിധി എന്നാണ്
അവസാനിച്ചത് ;നിലവില്‍
എത്ര ശതമാനം സ്കൂള്‍
വാഹനങ്ങളില്‍ അത്
ഘടിപ്പിച്ചു; വിശദാംശം
നല്‍കുമോ;
(ഡി)
ജി.
പി. എസ്.
ഘടിപ്പിക്കാത്ത
വാഹനങ്ങള്‍ക്കെതിരെ
നിയമനടപടി
സ്വീകരിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ?
നെത്തല്ലൂര്‍
കവലയിലെ അപകട സാധ്യത
കുറയ്കാന്‍ നടപടി
1791.
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കോട്ടയം
- കോഴഞ്ചേരി സംസ്ഥാന
പാത, ചങ്ങനാശേരി -
വാഴൂര്‍ റോഡുമായി
ചേരുന്ന നെത്തല്ലൂര്‍
കവലയില്‍ ഉണ്ടാകുന്ന
അപകടങ്ങള്‍
കുറയ്ക്കുന്നതിന്
നാറ്റ്പാക് പഠനം
നടത്തിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
റിപ്പോര്‍ട്ട്
സര്‍ക്കാരിനോ
പൊതുമരാമത്ത് വകുപ്പിനോ
ലഭ്യമാക്കിയിട്ടുണ്ടോ;
(സി)
പഠനം
നടത്തിയിട്ടില്ലായെങ്കില്‍
അടിയന്തരമായി പഠനം
നടത്താന്‍ നടപടി
സ്വീകരിക്കാമോ?
റോഡപകടങ്ങള്‍
കുറയ്ക്കുന്നതിനുളള
പ്രവര്‍ത്തനങ്ങള്‍
1792.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
റോഡപകടങ്ങള്‍
കുറയ്ക്കാനും റോഡ്
സുരക്ഷാ പരിശോധന
കര്‍ശനമാക്കുന്നതിനും ഈ
സര്‍ക്കാരിന്റെ
കാലയളവില്‍
നടപ്പിലാക്കിയ പ്രധാന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പ്രവര്‍ത്തനങ്ങളുടെ
ഭാഗമായി സംസ്ഥാനത്ത്
റോഡപകടങ്ങളുടെ നിരക്ക്
കുറഞ്ഞിട്ടുണ്ടോ
എന്നതിന്റെ കണക്ക്
വര്‍ഷം തിരിച്ച്
വെളിപ്പെടുത്താമോ?
റോഡപകടങ്ങള്‍
കുറയ്ക്കുന്നതിനുള്ള
പ്രായോഗികനടപടികള്‍
1793.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റോഡപകടങ്ങള്‍
ക്രമാതീതമായി
വര്‍ദ്ധിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരത്തില്‍
റോഡപകടങ്ങള്‍
വര്‍ദ്ധിക്കുന്നതിന്റെ
കാരണങ്ങള്‍
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(സി)
റോഡപകടങ്ങള്‍
കുറയ്ക്കുന്നതിനായി
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
അറിയിക്കുമോ;
(ഡി)
റോഡപകടങ്ങളുടെ
കാരണങ്ങള്‍ കണ്ടെത്തി
അപകടങ്ങള്‍
കുറയ്ക്കുന്നതിനായി
നിയമം
കര്‍ശനമാക്കുന്നതുള്‍പ്പെടെ
കൂടുതല്‍
പ്രായോഗികനടപടികള്‍
സ്വീകരിക്കുമോ?
രാത്രികാലങ്ങളിലെ
റോഡപകടങ്ങൾ
1794.
ശ്രീ.ടി.ജെ.
വിനോദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ട്രാഫിക്
സിഗ്നലുകള്‍
രാത്രികാലങ്ങളില്‍
അണയ്ക്കുന്നതുമൂലം
റോഡപകടങ്ങള്‍
വര്‍ദ്ധിച്ചതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രധാനപ്പെട്ട
ജംഗ്ഷനുകളിലെ ട്രാഫിക്
സിഗ്നലുകള്‍ 24
മണിക്കൂറും
പ്രവര്‍ത്തനക്ഷമമാക്കണമെന്ന്
റോഡുസുരക്ഷാ
അതോറിറ്റി ജില്ലാ
കളക്ടര്‍മാര്‍ക്ക്
നിര്‍ദ്ദേശം
നല്‍കിയിരുന്നോ;
(സി)
എങ്കിൽ
അതിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
എന്താെക്കെയാണ്;വിശദമാക്കുമോ
;
(ഡി)
രാത്രികാലങ്ങളില്‍
വണ്‍വേ
തെറ്റിച്ചുവരുന്ന
വാഹനങ്ങള്‍ അപകടങ്ങള്‍
വരുത്തുന്നതുമൂലമുള്ള
സ്ഥിതിവിശേഷം
വിലയിരുത്തിയിട്ടുണ്ടോ;
(ഇ)
2019-ല്‍
ഇപ്രകാരം വണ്‍വേ
തെറ്റിച്ചുവന്ന
വാഹനാപകടങ്ങളില്‍പ്പെട്ട്
എത്രപേര്‍
മരണമടഞ്ഞുവെന്ന്
അറിയിക്കാമോ ;
(എഫ്)
രാത്രികാലങ്ങളിലും
വണ്‍വേ സിസ്റ്റം
ബാധകമായിട്ടുള്ള
സ്ഥലങ്ങളില്‍ അതു
കര്‍ശനമായി
പാലിക്കുവാന്‍ വേണ്ട
നടപടി
സ്വീകരിക്കുമോ;വ്യക്തമാക്കുമോ
?
പെർമിറ്റില്ലാതെ
സര്‍വ്വീസ് നടത്തുന്ന
ഓട്ടോറിക്ഷകള്‍
1795.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രത്യേകിച്ച് തലസ്ഥാന
നഗരിയില്‍ വാടകയ്ക്കു്
സര്‍വ്വീസ്
നടത്തുന്നതിന് എത്ര
മൂന്നു വീലർ
ഓട്ടോറിക്ഷകള്‍ക്കാണ്
നഗര പെര്‍മിറ്റ്
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
അനുവദിച്ചിട്ടുള്ള
പെര്മിറ്റുകളെക്കാള്
പതിന്മടങ്ങ്
ഓട്ടോറിക്ഷകള്‍
തലസ്ഥാനനഗരി
ഉള്‍പ്പെടെയുള്ള
നഗരങ്ങളില്‍ സര്‍വ്വീസ്
നടത്തുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഇക്കാര്യത്തിൽ
നടപടി
സ്വീകരിക്കാതിരിക്കുന്നത്
അന്തരീക്ഷമലീനീകരണം
വർദ്ധിക്കാനിടയാക്കും
എന്ന കാര്യം
പരിശോധനാവിധേയമാക്കിയിട്ടുണ്ടോ;
(സി)
ഇത്തരത്തില്‍
പെര്‍മിറ്റില്ലാതെയുള്ള
ഡീസല്‍ ഓട്ടോറിക്ഷകൾ
ഉൾപ്പെടെയുള്ള മൂന്നു
വീലർ ഓട്ടോറിക്ഷകളുടെ
ഓട്ടം
നിയന്ത്രിക്കേണ്ടത്
ആവശ്യമാണെന്ന്
അഭിപ്രായമുണ്ടോ;
എങ്കില്‍ അത് എപ്രകാരം
നടപ്പിലാക്കുമെന്നറിയിക്കാമോ?
കെ.എസ്.ആര്.റ്റി.സി.യില്‍
കണ്ടക്ടര്‍/ഡ്രെെവര്‍
തസ്തികയില്‍
ജോലിനോക്കുന്നവരുടെ
പ്രതിമാസശമ്പളം
T 1796.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.
എസ്. ആര്. ടി. സി.
യില്‍ വിവിധ
ആരോഗ്യപ്രശ്നങ്ങളുള്ള
ഏറ്റവും കടുത്ത
ജോലിനോക്കുന്ന
കണ്ടക്ടര്‍/ഡ്രെെവര്‍
വിഭാഗങ്ങളിലുള്ളവരുടെ
പ്രതിമാസശമ്പളം കഴിഞ്ഞ
ഒന്നരവര്‍ഷത്തിലധികമായി
നല്‍കാതിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഈ സ്ഥാപനത്തിലെ
ജീവനക്കാര്‍ക്കുമാത്രം
അര്‍ഹമായ ശമ്പളം
നല്‍കാതിരിക്കുന്ന
സമീപനം തിരുത്തുന്നതിന്
സത്വരം ഇടപെടുമോ;
(സി)
കെ.എസ്.ആർ.ടി.സി.
ജീവനക്കാരുടെ പ്രതിമാസ
ശമ്പളം
തടഞ്ഞുവെയ്ക്കുന്നതിന്
തീരുമാനം
എടുത്തിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
കെ.എസ്.ആർ.ടി.സി.
ജീവനക്കാര്‍ക്ക്
കൃത്യമായി മാസശമ്പളം
നല്‍കുന്നതിന് ആവശ്യമായ
പ്രാവര്‍ത്തിക
നടപടികള്‍
നിര്‍ദ്ദേശിക്കുമോ;
(ഇ)
ഇത്തരം
ജീവനക്കാരുടെ
കുടിശ്ശികയുള്ള ശമ്പളം
വരുന്ന മാര്‍ച്ച്
ഒന്നിന് മുമ്പ്
നല്കാന്
അടിയന്തിരനിര്ദ്ദേശം
നല്‍കുമോ; ഏതു
സര്‍വ്വീസ് റൂളിന്റെ
അടിസ്ഥാനത്തിലാണ്
ഇവരുടെ ശമ്പളം ഇങ്ങനെ
തടഞ്ഞ്
വയ്ക്കുന്നതെന്ന്
അറിയിക്കുമോ;
വ്യക്തമാക്കുമോ?
കെ.
എസ്. ആര്. ടി. സി. യിലെ
ഹിതപരിശോധന
1797.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.
എസ്. ആര്. ടി. സി.
യില്‍ 2016 ല്‍
ഹിതപരിശോധന വഴി
അംഗീകാരം നേടിയ
സംഘടനകളുടെ അംഗീകാര
കാലാവധി
അവസാനിച്ചിട്ടുണ്ടോ;
(ബി)
ഹിതപരിശോധനയുടെ
അംഗീകാര കാലാവധി
അവസാനിച്ചതോടെ
തൊഴില്‍പരമായ
ചര്‍ച്ചകള്‍
നടത്തുന്നതിനായി എല്ലാ
രജിസ്റ്റേര്‍ഡ്
സംഘടനകളെയും
യോഗങ്ങള്‍ക്ക്
വിളിക്കേണ്ട
സ്ഥിതിവിശേഷം
ഉണ്ടായിട്ടുണ്ടോ;
എങ്കിൽ വ്യക്തമാക്കുമോ;
(സി)
കെ.
എസ്. ആര്. ടി. സി.
യൂണിയനുകള്‍ക്ക്
അംഗീകാരം
നല്‍കുന്നതിനുള്ള
ഹിതപരിശോധന
എന്നത്തേക്ക്
നടത്തുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി.
യുടെ കടം
1798.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
യുടെ കടം 3430 കോടി
രൂപയാണെന്ന
റിപ്പോര്‍ട്ടുകള്‍
പരിശോധിച്ചിരുന്നുവോ;
(ബി)
കെ.എസ്.ആര്.ടി.സി.
ക്കായി കൂടുതല്‍
സാമ്പത്തിക സഹായം തേടി
മാനേജുമെന്റ് നല്കിയ
നാല്പത് കോടി രൂപയുടെ
പ്രൊപ്പോസല്‍ ധനവകുപ്പ്
നിരസിച്ചിരുന്നുവോ;
(സി)
ജീവനക്കാരുടെ
പെന്ഷന്
ആനുകൂല്യങ്ങള്‍ക്കായി
കെ.എസ്.ആര്.ടി.സി.
ട്രഷറി അക്കൗണ്ടില്‍
നിക്ഷേപിച്ചിരുന്ന
നാല്പത്തിയേഴ് കോടി
രൂപ നേരത്തെ ധനകാര്യ
വകുപ്പ്
സ്വന്തമാക്കിയിരുന്നുവോ;
(ഡി)
കെ.എസ്.ആര്.ടി.സി.
ക്ക് ധനവകുപ്പ് നിരവധി
സാമ്പത്തിക സഹായങ്ങള്‍
നല്‍കുന്നുണ്ടെന്നും ആ
തുകയിലേക്ക്
നാല്പത്തിയേഴ് കോടി
രൂപ വരവ്
വയ്ക്കുകയുമാണെന്ന്
ധനവകുപ്പ്
കെ.എസ്.ആര്.ടി.സി. യെ
അറിയിച്ചിരുന്നുവോ;
വിശദമാക്കാമോ?
കെ.എസ്.ആര്.ടി.സി.
യില്‍ ടിക്കറ്റിംഗ് സംവിധാനം
1799.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
യില്‍ ടിക്കറ്റിംഗ്
സംവിധാനം മാത്രമുള്ള
ഇ.ടി.എം.
(ഇലക്ട്രോണിക്ക്
ടിക്കറ്റിംഗ്
മെഷീന്)വാങ്ങുന്നതിന്
ടെണ്ടര്‍
ക്ഷണിച്ചിരുന്നോ;
എങ്കില്‍ എന്നാണെന്ന്
അറിയിക്കാമോ;
(ബി)
ഇതുപ്രകാരം
ആരൊക്കെ ടെണ്ടര്‍
ലഭ്യമാക്കിയെന്നും
ഇതില്‍ ഏറ്റവും കുറഞ്ഞ
ടെണ്ടര്‍ നല്‍കിയത് ഏത്
കമ്പനിയാണെന്നും
അറിയിക്കാമോ;
(സി)
മെഷീന്
വാങ്ങുന്നതിന് ആരെയാണ്
ഗവണ്മെന്റ്
തെരഞ്ഞെടുക്കാന്‍
ഉദ്ദേശിക്കുന്നത്
;തെരഞ്ഞെടുത്തിട്ടുണ്ടെങ്കില്‍
വിശദാംശം അറിയിക്കാമോ;
എന്ന്മുതലാണ് ടി കമ്പനി
മെഷീനുകള്‍
കെ.എസ്.ആര്.ടി.സി.
യ്ക്ക് സപ്ലൈ
ചെയ്യുന്നതിന് കരാര്‍
വെച്ചിരിക്കുന്നത്;
(ഡി)
കരാര്‍
പ്രകാരം തരുന്ന
മെഷീന്റെ ഗുണനിലവാരം
ഉറപ്പുവരുത്തുന്നതിന്
എന്തെല്ലാം നടപടികള്‍
ഇതിനോടകം
സ്വീകരിച്ചിട്ടുണ്ടെന്നും
ഇല്ലെങ്കില്‍
അതിനുവേണ്ട നടപടി
സ്വീകരിക്കുമോ എന്നും
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്നും
വെളിപ്പെടുത്തുമോ;
(ഇ)
മുമ്പ്
മെഷീന് ലഭ്യമാക്കി
കെ.എസ്.ആര്.ടി.സി.
യുമായി കരാര്‍
ഉണ്ടായിരുന്ന കമ്പനി
അവരുടെ എ.എം.സി.
വ്യവസ്ഥകള്‍
നടപ്പാക്കുന്നതില്‍
കാലതാമസം
ഉണ്ടായപ്പോള്‍ മെഷീന്
പ്രവര്‍ത്തിപ്പിക്കാതെ
അതിന്റെ
സെര്വ്വറുമായുള്ള
ബന്ധം വിച്ഛേദിച്ചത്
കണക്കിലെടുത്ത് മെഷീന്
സപ്ലൈ ചെയ്യുന്ന
കമ്പനിയുമായി കരാര്‍
ഉണ്ടാക്കുമ്പോള്‍
ഇക്കാര്യത്തില്‍
ഗവണ്മെന്റ് -ന്റെ
മേല്‍നോട്ടം
ഏര്‍പ്പെടുത്തുമോ;
(എഫ്)
ടി
കമ്പനിയുമായി
ഉണ്ടാക്കിയ കരാര്‍
പ്രകാരം എന്ന് മുതലാണ്
കെ.എസ്.ആര്.ടി.സി.
ബസ്സുകളില്‍ പുതിയ
ഇലക്ടോണിക്ക്
ടിക്കറ്റിംഗ് മെഷീന്
ഏര്പ്പെടുത്താനാവുകയെന്ന്
വെളിപ്പെടുത്തുമോ;
(ജി)
പുതിയ
കമ്പനിയുമായി
കരാറിലേര്‍പ്പെടുമ്പോള്‍
മെഷീന്
കേടാവുകയാണെങ്കിലോ
അതിന്റെ ബാറ്ററി
ചാര്‍ജ്ജ്
നിലനില്ക്കാതിരിക്കുകയാണെങ്കിലോ
അത് ഗൗരവമായി കണ്ട്
കമ്പനിയില്‍ നിന്ന്
അത്തരം കാര്യങ്ങളിലെ
വീഴ്ച
പരിഹരിക്കുന്നതിന്
പ്രത്യേകം
ശ്രദ്ധചെലുത്തുമോ;
വിശദമാക്കാമോ?
കെ.എസ്.ആര്.ടി.സി.
യ്ക്ക് സാമ്പത്തിക സഹായം
1800.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
യെ ലാഭകരമാക്കുമെന്ന
പ്രകടനപത്രികയിലെ
പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കുന്നതിന്
സാധിച്ചിട്ടുണ്ടോ;
(ബി)
കെ.എസ്.ആര്.ടി.സി.
നിലവില്‍ അതീവ
ഗുരുതരമായ സാമ്പത്തിക
പ്രതിസന്ധിയിലാണെന്ന
വസ്തുത ശരിയല്ലേ;
എങ്കില്‍ അതിനുളള
കാരണമെന്താണെന്ന്
വ്യക്തമാക്കാമോ;
(സി)
2019ല്‍
കെ.എസ്.ആര്.ടി.സി.
യ്ക്ക് സംസ്ഥാന
സര്‍ക്കാര്‍ നല്കിയ
സാമ്പത്തിക
സഹായമെത്രയാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
വന്‍
പ്രതിസന്ധിയിലേക്ക്
നീങ്ങുന്നുവെന്ന്
കാട്ടി പ്രത്യേക
സാമ്പത്തിക സഹായം
ആവശ്യപ്പെട്ട് കൊണ്ട്
കെ.എസ്.ആര്.ടി.സി
സര്‍ക്കാരിന് കത്ത്
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ ഇതിന്മേലുളള
സര്‍ക്കാരിന്റെ
പ്രതികരണം എന്താണെന്ന്
വ്യക്തമാക്കാമോ?
കെ.എസ്.ആര്.ടി.സി.
ബസ്സുകളുടെ പെര്‍മിറ്റ്
കാലാവധി
1801.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഏഴ്
വര്‍ഷ പെര്‍മിറ്റ്
കാലാവധി
പൂര്‍ത്തിയാകുന്ന
സാഹചര്യത്തില്‍
കെ.എസ്.ആര്.ടി.സി.യുടെ
ഇരുന്നൂറിലധികം
സൂപ്പര്‍ ക്ലാസ്സ്
ബസ്സുകള്‍ നിരത്തില്‍
നിന്നും
പിന്‍വലിക്കേണ്ട
സാഹചര്യം
സംജാതമായിട്ടുണ്ടോ;
(ബി)
ബസ്സുകളുടെ
പെര്‍മിറ്റ് കാലാവധി
ഏഴ് വര്‍ഷത്തില്‍
നിന്നും ഒൻപത്
വര്‍ഷമായി
വര്‍ദ്ധിപ്പിക്കണമെന്ന്
സര്‍ക്കാരിനോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
അതിന്മേലുള്ള തീരുമാനം
എന്താണെന്നു
അറിയിക്കാമോ;
(സി)
കെ.എസ്.ആര്.ടി.സി.
നേരിടുന്ന പെര്‍മിറ്റ്
സംബന്ധമായ പ്രതിസന്ധി
മറികടക്കുന്നതിന് എന്ത്
നടപടിയാണ്
കൈക്കൊള്ളുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
കെ.എസ്.ആര്.ടി.സി.യിലെ
തൊഴിലാളി യൂണിയനുകളുടെ
റഫറണ്ടം
1802.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
തൊഴിലാളി യൂണിയനുകളുടെ
റഫറണ്ടം നടത്തേണ്ട
തീയതി സംബന്ധിച്ച്
കെ.എസ്.ആര്.ടി.സി.
ലേബര്‍ കമ്മീഷണര്‍ക്ക്
കത്ത് നല്‍കിയിരുന്നോ;
എങ്കില്‍ ആരാണ്
കെ.എസ്.ആര്.ടി.സിയുടെ
പേരില്‍ കത്ത്
നല്‍കിയതെന്നും എന്നാണ്
പ്രസ്തുത കത്ത്
നൽകിയതെന്നും
അറിയിക്കുമോ;
(ബി)
ലേബര്‍
കമ്മീഷണറുടെ ഓഫീസില്‍
നിന്ന്
കെ.എസ്.ആര്.ടി.സി.
ക്ക് മറുപടി
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ എന്നാണ്
ലഭിച്ചതെന്ന്
അറിയിക്കാമോ; ഈ തീയതി
മുതല്‍
കെ.എസ്.ആര്.ടി.സി.
റഫറണ്ടം
നടത്തുന്നതുമായി
ബന്ധപ്പെട്ട് നടത്തിയ
കത്തിടപാടുകളുടെ വിവരം
തീയതി സഹിതം
വെളിപ്പെടുത്തുമോ;
(സി)
തൊഴിലാളി
യൂണിയനുകളുടെ റഫറണ്ടം
നടത്തുന്നത്
നീട്ടിക്കൊണ്ട്
പോകുന്നത് ജനാധിപത്യ
സംവിധാനത്തിന്
യോജിച്ചതല്ലാത്തതിനാല്‍
2020 ഫെബ്രുവരി 29ന്
റഫറണ്ടം നടത്താന്‍
കര്‍ശന നടപടി
സ്വീകരിക്കുമോ എന്ന്
അറിയിക്കുമോ?
കെ.എസ്.ആര്.ടി.സിയിലെ
ശമ്പളവിതരണത്തില്‍ വിവേചനം
1803.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സിയില്‍
ആരോഗ്യമുള്ള ലൈന്‍
ഡ്യൂട്ടി
നോക്കുന്നവരുടെ ശമ്പളം
2019 ഡിസംബര്‍
വരെയുള്ളത് കൃത്യമായി
കൊടുത്ത്
തീര്‍ത്തിട്ടുണ്ടോ;
എങ്കില്‍ എന്തുകൊണ്ടാണ്
ഈ ജോലി നോക്കുന്ന
ആരോഗ്യ
പ്രശ്നങ്ങളുള്ളവര്‍ക്ക്
ഡ്യൂട്ടി നോക്കിയ
ചുരുങ്ങിയ ദിവസത്തെ
ശമ്പളം നല്‍കാതെ
നീട്ടിക്കൊണ്ട്
പോകുന്നത്; കാരണം
വ്യക്തമാക്കുമോ;
(ബി)
കെഎസ്.ആര്.ടി.സി.യെ
ലാഭത്തിലാക്കിയതിനു
ശേഷമാണോ ശമ്പള തുക
നല്കാന്
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കുമോ; എങ്കില്‍
ഇതിനുള്ള കാരണം
അറിയിക്കുമോ;
(സി)
പ്രസ്തുത
ആളുകളുടെ പ്രതിമാസ
ശമ്പളത്തുക
കുടിശ്ശികയുള്ളത്
നല്‍കാതെ
നീട്ടിക്കൊണ്ട്
പോകുന്നത് ഏത്
കാരണമായാലും
നീതിയല്ലാത്തതിനാല്
ഉടന്‍ പ്രാബല്യത്തില്‍
വിതരണം
പൂര്‍ത്തിയാക്കാന്‍
നടപടി സ്വീകരിക്കുമോ;
ഇല്ലെങ്കില്‍ കാരണം
അറിയിക്കുമോ;
(ഡി)
മേലില്‍
പൂര്‍ണ്ണ ഡ്യൂട്ടി
കൃത്യമായി
ചെയ്യുന്നവരുടെ ഒപ്പം
തന്നെ ഇത്തരം
ആരോഗ്യപ്രശ്നങ്ങളുള്ളവരുടെ
ശമ്പള തുകയും
വിവേചനമില്ലാതെ
നല്‍കാനുള്ള നടപടിക്ക്
നിര്‍ദ്ദേശിക്കുമോ;
ആയത് വരുംമാസം മുതല്‍
കൃത്യമായി
പാലിക്കുന്നുണ്ടെന്ന്
ഉറപ്പാക്കാനും ആവശ്യമായ
സജ്ജീകരണങ്ങളേര്പ്പെടുത്തുമോ?
മാള
കെ.എസ്.ആര്.ടി.സി.
ഡിപ്പോയുടെ മൂന്നക്ഷര കോഡ്
1804.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഭരണസൗകര്യാര്‍ത്ഥം
ഡിപ്പോകളുടെ കോഡ്
മൂന്നക്ഷരമാക്കി
കെ.എസ്.ആര്.ടി.സി.
ചുരുക്കിയതുമൂലം മാള
ഡിപ്പോയ്ക്ക് നിയമസഭാ
സാമാജികള്‍ക്ക് മാത്രം
അനുവദിച്ച്
നല്‍കിയിട്ടുള്ള
ലെറ്റര്കോഡ്
നല്‍കിയിരിക്കുന്നത്
പുനഃപരിശോധനയ്ക്ക്
വിധേയമാക്കിയിട്ടുണ്ടോ;
എങ്കില്‍ തുടര്‍ന്നുള്ള
നടപടി ഏത് വരെയായി;
വ്യക്തമാക്കുമോ;
(ബി)
കെ.എസ്.ആര്.ടി.സി.യിലല്ലാതെ
മറ്റൊരു സര്‍ക്കാര്‍
സ്ഥാപനത്തിലും
ഇത്തരത്തില്‍
സാമാജികരുടെ
നാമത്തിന്റെ ചുരുക്കപദം
സമാനമായി
ഉപയോഗിക്കാത്തതിനാല്‍
പുനഃപരിശോധനയ്ക്ക്
സര്‍ക്കാര്‍ നല്കിയ
നിര്‍ദ്ദേശത്തിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ; എന്നാണ്
ഇത് ലഭ്യമാക്കിയത്;
വ്യക്തമാക്കുമോ;
(സി)
ഈ
നിര്‍ദ്ദേശം
ലഭ്യമായതിനുശേഷം എന്ന്
മുതല്‍ നടപടികള്‍
പ്രാവര്‍ത്തികമാക്കിയെന്ന്
വ്യക്തമാക്കുമോ?
ആഡംബര
ബസ്സുകള്‍ക്ക് പെര്‍മിറ്റ്
1805.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ആഡംബര
ബസുകള്‍ക്ക്
പെര്‍മിറ്റ്
അനുവദിക്കുന്നതുമായി
ബന്ധപ്പെട്ട്
കേന്ദ്രസര്‍ക്കാരില്‍
നിന്നും സംസ്ഥാനത്തിന്
ഏതെങ്കിലും തരത്തിലുള്ള
നിര്‍ദ്ദേശങ്ങള്‍
ലഭിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
ഇത്തരം
ബസ്സുകള്‍ക്ക്
പെര്‍മിറ്റ്
അനുവദിച്ചാൽ
അന്തര്‍സംസ്ഥാന
സര്‍വ്വീസുകളടക്കം
നടത്തുന്ന
കെ.എസ്.ആര്.ടി.സി. യെ
പ്രതികൂലമായി
ബാധിക്കുമെന്നകാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(സി)
ഇത്തരം
പെര്‍മിറ്റുകള്‍
നഷ്ടത്തിൽ
പ്രവര്‍ത്തിക്കുന്ന
കെ.എസ്.ആര്.ടി.സി.
യുടെ നിലനിൽപ്പിനെ
പ്രതികൂലമായി
ബാധിക്കുമെന്നതിനാൽ
ഇതിനെതിരെ എന്തെല്ലാം
നടപടികളാണ്
സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ?
കെ.എസ്.ആർ.ടി.സി.
പെന്ഷന് ആനുകൂല്യങ്ങള്‍
1806.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആർ.ടി.സി.
യില്‍ നിന്നും
റിട്ടയര്‍ ചെയ്ത
ജീവനക്കാരില്‍
എത്രപേര്‍ക്കാണ് ഇനിയും
പെന്ഷന്
ആനുകൂല്യങ്ങള്‍
നല്കാനുളളതെന്ന്
വ്യക്തമാക്കാമോ;
(ബി)
റിട്ടയര്‍
ചെയ്ത ജീവനക്കാര്‍ക്ക്
ഏതു മാസം വരെയാണ്
പെന്ഷന്
ആനുകൂല്യങ്ങള്‍
നല്‍കിയിട്ടുളളതെന്നും
പി.എഫ്.ആനുകൂല്യങ്ങള്‍
ഏതു വരെ നല്കി എന്നും
അറിയിക്കാമോ?
കെ.എസ്.ആർ.ടി.സി.യിലെ
നിയമനം
T 1807.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആർ.ടി.സി.യില്‍
മേലില്‍ ഒരു കാരണവശാലും
ഒരു തസ്തികയിലും
പി.എസ്.സി.യില്‍
നിന്നല്ലാതെ നിയമനം
പാടില്ലെന്ന ഹൈക്കോടതി
നിര്‍ദ്ദേശം
അംഗീകരിക്കുന്നുണ്ടോ;
എങ്കില്‍ ഇത്
സംബന്ധിച്ച നിര്‍ദ്ദേശം
എന്നാണ് ലഭ്യമായത്;
വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാരിന് ഇത്തരമൊരു
നിര്‍ദ്ദേശം
കെ.എസ്.ആർ.ടി.സി.യുടെ
കാര്യത്തില്‍ മാത്രം
കോടതിയില്‍ നിന്ന്
ലഭ്യമാകാനിടയായ
സാഹചര്യം
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ അത്
സംബന്ധിച്ച്
സര്‍ക്കാരിന്റെ
അഭിപ്രായം അറിയിക്കാമോ;
(സി)
ഇതിനെതിരെ
അപ്പീല്‍ നല്‍കുന്നതിന്
സര്‍ക്കാരിന്
ആലോചനയുള്ളതായ
റിപ്പോര്‍ട്ടുകള്‍ക്ക്
അടിസ്ഥാനമുണ്ടോ;
വിശദവിവരം
ലഭ്യമാക്കാമോ;
(ഡി)
കെ.എസ്.ആർ.ടി.സി.യിലേക്ക്
വരുമാനം എത്തിക്കുന്ന
ഏണിംഗ് ജീവനക്കാരുടെ
കാര്യത്തില്‍ മാത്രം ഈ
സര്‍ക്കാര്‍ കോടതി
നിര്‍ദ്ദേശം പെട്ടെന്ന്
പാലിച്ചു എന്ന ആക്ഷേപം
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(ഇ)
ഇതര
വിഭാഗങ്ങളിലുള്പ്പെടെയുള്ളവരുടെ
നിയമന കാര്യത്തില്‍
നിലവിലെ കോടതി
നിര്‍ദ്ദേശം എപ്രകാരം
പാലിക്കുന്നതിനാണ്
ഉദ്ദേശിക്കുന്നതെന്നും
അറിയിക്കാമോ?
കെ.എസ്.ആര്.ടി.സി
ജീവനക്കാരുടെ ഇ.പി.എഫ്
1808.
ശ്രീമതിഷാനിമോള്
ഉസ്മാന്
ശ്രീ.അന്‍വര്‍
സാദത്ത്
,,
അനൂപ് ജേക്കബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി
ജീവനക്കാരുടെ
ശമ്പളത്തില്‍ നിന്നും
ഇ.പി.എഫ് -ലേക്ക്
പിടിക്കുന്ന തുക
കൃത്യമായി
കെ.എസ്.ആര്.ടി.സി
പ്രസ്തുത ഫണ്ടില്‍
അടയ്ക്കാറുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
31.12.2019
വരെ ഇപ്രകാരം
ജീവനക്കാരില്‍ നിന്നും
പിടിച്ച എന്ത് തുകയാണ്
ഇ.പി.എഫിലേക്ക്
അടയ്ക്കുവാനുളളതെന്ന്
വെളിപ്പെടുത്തുമോ;
(സി)
ഇ.പി.എഫ്
കൃത്യമായി അടയ്ക്കാത്ത
കെ.എസ്.ആര്.ടി.സി
മാനേജ്മെന്റിെന്റെ
നടപടി സോമന് VS കേരള
സംസ്ഥാനം എന്ന
കേസ്സിന്റെ വിധി
ന്യായത്തില്‍
ഹൈക്കോടതിയുടെ നിശിത
വിമര്‍ശനത്തിന്
കാരണമായിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
ഹൈക്കോടതി
നിര്‍ദ്ദേശത്തിന്റെ
അടിസ്ഥാനത്തില്‍
നിലവില്‍
ഇക്കാര്യത്തില്‍
സ്വീകരിച്ചിട്ടുളള
നടപടികള്‍
എന്തൊക്കെയാണ്;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
ഡ്രൈവർ-കം-കണ്ടക്ടർ
സംവിധാനം
1809.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആർ.ടി.സി.യില്‍
രാത്രികാല ദീർഘദൂര
സർവ്വീസുകളില്‍
നിലവിലുണ്ടായിരുന്ന
ഡ്രൈവർ-കം-കണ്ടക്ടർ
സംവിധാനം
പുനസ്ഥാപിക്കാൻ നടപടി
സ്വീകരിക്കുമോ;
(ബി)
അപകടങ്ങള്‍
ഒഴിവാക്കുന്നതിനും
യാത്രക്കാരുടെ
സുരക്ഷയ്ക്കും
കോർപ്പറേഷന്റെ വരുമാന
ലാഭത്തിനും ഈ സംവിധാനം
തുടരേണ്ടത്
ആവശ്യമല്ലേയെന്ന്
വ്യക്തമാക്കുമോ;
(സി)
രാജ്യത്തെ
53 ആർ.ടി.സി.കളിലും
ഡ്രൈവർ-കം-കണ്ടക്ടർ
സംവിധാനം നിലവിലുള്ളത്
പരിഗണിച്ച്
കെ.എസ്.ആർ.ടി.സി.യിലും
പ്രസ്തുത സംവിധാനം
പുന:സ്ഥാപിക്കാൻ നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
കെ.എസ്.ആർ.ടി.സി
യില്‍ ആശ്രിത നിയമനം
1810.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആർ.ടി.സി
യില്‍ പെരുമ്പാവൂർ
വിജിലൻസ് സ്ക്വാഡിന്റെ
ചുമതല വഹിച്ചിരുന്ന
പി.രാജീവിന്റെ ഒരു
ആശ്രിതന് നിയമനം
നല്‍കുന്നതിന് പകരം
രണ്ട് പേർക്ക് ആശ്രിത
നിയമനം നല്‍കിയതുമായി
ബന്ധപ്പെട്ട് വിജിലൻസ്
വിഭാഗം നടത്തിയ
അന്വേഷണത്തിന്റെ
റിപ്പോര്‍ട്ട്
ലഭ്യമായിട്ടുണ്ടോ;
റിപ്പോർട്ടിലെ കാതലായ
ഉള്ളടക്കം
വിശദീകരിക്കുമോ;
(ബി)
പ്രസ്തുത
റിപ്പോർട്ട് പ്രകാരം
നിയമവിരുദ്ധമായി നിയമനം
നൽകിയതിന്
ഉത്തരവാദികളായവർ
ആരൊക്കെയാണെന്നാണ്
കണ്ടെത്തിയിട്ടുള്ളത്;
വിശദമാക്കുമോ;
(സി)
ഉത്തരവാദികളായവർക്കെതിരെ
കെ.എസ്.ആര്.ടി.സി.
തലത്തില്‍ നാളിതുവരെ
സ്വീകരിച്ച ശിക്ഷാ
നടപടികള്‍ എന്തെല്ലാം;
ഓരോ ഉദ്യോഗസ്ഥനെതിരെയും
സ്വീകരിച്ച നടപടികള്‍
വെവ്വേറെ
വ്യക്തമാക്കുമോ;
(ഡി)
ഇക്കാര്യവുമായി
ബന്ധപ്പെട്ട് അന്വേഷണം
നടത്തുന്നതിന്
ആഭ്യന്തര/ വിജിലൻസ്
വകുപ്പിനോട്
ആവശ്യപ്പെട്ടിരുന്നോയെന്നും
എങ്കില്‍ എന്ന്,
എപ്രകാരം അന്വേഷണം
നടത്തുന്നതിനാണ്
ആവശ്യപ്പെട്ടിരുന്നതെന്നും
പ്രസ്തുത
അന്വേഷണത്തിന്മേല്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്നും
വിശദമാക്കുമോ?
കെ.എസ്.ആര്.ടി.സി.യില്‍
രണ്ടാം ശനിയാഴ്ച പ്രവൃത്തി
ദിവസം
1811.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യിലെ
മിക്ക വിഭാഗം
ജീവനക്കാര്‍ക്കും
രണ്ടാം ശനിയാഴ്ച
പ്രവൃത്തി
ദിവസമാക്കിയയെങ്കിലും
മിനിസ്റ്റീരിയല്‍
വിഭാഗത്തിന് മാത്രം ഈ
അവധി ഒഴിവാക്കാതെ
നിലനിര്‍ത്തി
വരുന്നതിന്റെ കാരണം
എന്തെന്ന് അറിയിക്കുമോ;
(ബി)
ഈ
വിഭാഗത്തിന് മാത്രം ഈ
പൊതു അവധി
നിലനിര്‍ത്തി നല്കുന്ന
രീതിക്ക് അടുത്ത മാസം
മുതല്‍ മാറ്റം
വരുത്തുന്നതിന്
തയ്യാറാക്കുമോ;
വ്യക്തമാക്കുമോ;
(സി)
ഇല്ലെങ്കില്‍
ഈ നടപടി ഏതൊക്കെ
രീതിയില്‍ സ്ഥാപനത്തിന്
സാമ്പത്തിക
മുതല്‍കൂട്ടാകുമെന്ന്
കരുതുന്നുവന്നു
വെളിപ്പെടുത്തുമോ;
(ഡി)
മിനിസ്റ്റീരിയല്‍
വിഭാഗത്തിന് നല്കുന്ന
പ്രസ്തുത പൊതു അവധി
കണ്ടക്ടര്‍/ ഡ്രൈവര്‍
വിഭാഗങ്ങള്‍ക്കും കൂടി
ബാധകമാക്കുമോ?
പങ്കാളിത്ത
പെന്ഷന് പദ്ധതിയിലെ വിഹിതം
1812.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പങ്കാളിത്ത
പെന്ഷന് പദ്ധതിയില്‍
അംഗങ്ങളായിട്ടുള്ള
കെ.എസ്.ആര്.ടി.സി.
ജീവനക്കാരുടെ വിഹിതമായി
2016 ജൂണിന് ശേഷം എത്ര
തുകയാണ് ശമ്പളത്തില്‍
നിന്നും പിടിച്ചതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
തുക പെന്ഷന്
ഫണ്ടിലേക്ക് കൃത്യമായി
അടയ്ക്കാത്ത സാഹചര്യം
ഉണ്ടായിട്ടുണ്ടോ;
അതിനുള്ള കാരണമെന്താണ്;
(സി)
നിലവില്‍
പെന്ഷന് ഫണ്ടിലേക്ക്
എത്ര തുകയാണ്
അടയ്ക്കുവാനുള്ളത്
എന്ന് അറിയിക്കാമോ?
കോന്നി
കെ.എസ്.ആര്.ടി.സി. ബസ്സ്
സ്റ്റാന്‍ഡിന്റെ നിര്‍മ്മാണ
പുരോഗതി
1813.
ശ്രീ.കെ.യു.
ജനീഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കോന്നി
കെ.എസ്.ആര്.ടി.സി.
ബസ്സ് സ്റ്റാന്‍ഡിന്റെ
നിര്‍മ്മാണ പുരോഗതി
സംബന്ധിച്ച വിശദ വിവരം
അറിയിക്കുമോ;
(ബി)
പണി
പൂര്‍ത്തിയാക്കി
എന്നത്തേയ്ക്ക് ബസ്സ്
സ്റ്റാന്‍ഡിന്റെ
പ്രവര്‍ത്തനം
പൂര്‍ണ്ണമായി
ആരംഭിക്കുവാന്‍
കഴിയുമെന്ന്
അറിയിക്കുമോ;
(സി)
ബസ്സ്
സ്റ്റാന്‍ഡിന്റെ പണി
പൂര്‍ത്തിയാക്കുന്നതിന്
നിലവില്‍ എന്തെങ്കിലും
തടസ്സങ്ങളുണ്ടോ;
വിശദമാക്കുമോ;
(ഡി)
ഉണ്ടെങ്കില്‍
പ്രസ്തുത തടസ്സങ്ങള്‍
ഒഴിവാക്കി പണി
വേഗത്തില്‍
പൂര്‍ത്തീകരിക്കുന്നതിന്
അടിയന്തിര നടപടി
സ്വീകരിക്കുമോ?
കായംകുളം
കെ.എസ്.ആര്.ടി.സി. ഡിപ്പോ
1814.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കായംകുളം
കെ.എസ്.ആര്.ടി.സി.
ഡിപ്പോയില്‍ നിന്ന് ആകെ
എത്ര സര്‍വ്വീസുകളാണ്
ഉള്ളത്;
(ബി)
ഈ
ഡിപ്പോയ്ക്ക് നിലവില്‍
എത്ര ബസ്സുകള്‍
ഉണ്ടെന്നും ഇതില്‍
എത്രയെണ്ണം സര്‍വ്വീസ്
നടത്തുന്നുണ്ടെന്നും
വ്യക്തമാക്കാമോ;
(സി)
നിലവില്‍
എത്ര സര്‍വ്വീസുകളാണ്
നിര്‍ത്തിവച്ചിട്ടുള്ളതെന്നും
അതിനുള്ള
കാരണമെന്തെന്നും
വ്യക്തമാക്കാമോ;
(ഡി)
നിര്‍ത്തിവച്ചിട്ടുള്ള
സര്‍വ്വീസുകള്‍
പുനരാരംഭിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
കായംകുളം
ഡിപ്പോ ടെര്‍മിനല്‍ ബസ്
സ്റ്റേഷനാക്കുന്നതിന് നടപടി
1815.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
അഞ്ച്
ദശാബ്ദത്തിലേറെ
പഴക്കമുള്ള കായംകുളം
കെ.എസ്.ആര്.ടി.സി. ബസ്
ഡിപ്പോയുടെ
കെട്ടിടങ്ങള്‍ തികച്ചും
ജീര്‍ണ്ണാവസ്ഥയിലാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഈ ബസ് ഡിപ്പോ പുതിയ
ടെര്‍മിനല്‍ ബസ്
സ്റ്റേഷനായി
മാറ്റുന്നതിനുവേണ്ടി
എന്തെങ്കിലും
നടപടിക്രമങ്ങള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമക്കാമോ?
മാനന്തവാടി
ഡിപ്പോയിലെ ബസുകളുടെ
പെര്‍മിറ്റ് പുതുക്കാന്‍
നടപടി
1816.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മാനന്തവാടി
കെ.എസ്.ആര്.ടി.സി.
ഡിപ്പോയില്‍ ചില
റൂട്ടുകളിലെ ബസുകളുടെ
പെര്‍മിറ്റ് യഥാസമയം
പുതുക്കാത്തതിനാല്‍
സര്‍വീസ്
നിര്‍ത്തിവെയ്ക്കേണ്ടി
വന്ന സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഏതെല്ലാം
റൂട്ടിലെ ബസുകള്‍ക്കാണ്
പെര്‍മിറ്റ്
പുതുക്കാത്തതിനാല്‍
സര്‍വീസ്
നിര്‍ത്തിവയ്ക്കേണ്ടി
വന്നത്;
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പ്രശ്നം പരിഹരിക്കാന്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ?
കണ്ടക്ടര്‍മാര്‍ക്ക്
ഇ.ടി.എം.
1817.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യുടെ
ബസ് സ്റ്റേഷനുകളില്‍
ഏറ്റവും പ്രാധാന്യമുള്ള
തിരുവനന്തപുരം
സെന്‍ട്രല്‍ ബസ്
സ്റ്റേഷനിലെ
കണ്ടക്ടര്‍മാര്‍ക്ക്
ആവശ്യമായ
ചാര്ജ്ജോടുകൂടിയ
ഇ.ടി.എം.
ലഭ്യമാക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ഇത്തരം
ഏണിംഗ് സ്റ്റാഫുകളെ
ദീര്‍ഘദൂര
ഡ്യൂട്ടിക്കായി
അയക്കുമ്പോള്‍
അവര്‍ക്ക് അടിസ്ഥാനമായി
ജോലി
നോക്കുന്നതിനാവശ്യമായ
പ്രവര്‍ത്തനക്ഷമതയുള്ള
ഇ.ടി.എം.
ലഭ്യമാക്കാത്തതിനാല്‍
നേരിടുന്ന
ബുദ്ധിമുട്ടുകളും
മാനസിക സംഘര്‍ഷവും
ഗൗരമായി കാണുമോ;
വ്യക്തമാക്കുമോ;
(സി)
ഇത്തരം
മെഷീനുകള്‍
കേടാവുകയാണെങ്കില്‍ അവ
നന്നാക്കുന്നതിന്
ഡിപ്പോ അധികാരികള്‍
തയ്യാറാകുന്നില്ലെന്ന
കാര്യം
ശ്രദ്ധിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍
വിശദമാക്കുമോ?
കെ.എസ്.ആര്.ടി.സി.
പരിഷ്കരണ നടപടികള്‍
നടപ്പാക്കുന്നതില്‍ വിവേചനം
1818.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യില്‍
തലസ്ഥാന ഡിപ്പോയുടെ
ഓഫീസിന്റെ പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിനായി
സ്ഥാപിച്ചിരുന്ന
സി.സി.ടി.വി. ഒരു
തൊഴിലാളി സംഘടനയുടെ
ആവശ്യാര്‍ത്ഥം എടുത്ത്
മാറ്റേണ്ടതായി
വന്നിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത സിസ്റ്റം
വനിതാ ജീവനക്കാരെ
ലക്ഷ്യം
വയ്ക്കുന്നതായുള്ള
ആക്ഷേപത്തിന്റെ
അടിസ്ഥാനത്തിലാണോ അതോ
കെ.എസ്.ആര്.ടി.സി.യില്‍
ലൈന്‍ ഡ്യൂട്ടി
വിഭാഗത്തില്‍
നടപ്പിലാക്കിവരുന്ന
കര്‍ശനമായ തൊഴില്‍
പരിഷ്ക്കരണ നടപടികളുടെ
തുടര്‍നടപടി എന്ന
രീതിയിലാണോ എടുത്ത്
മാറ്റിയത് എന്ന്
അറിയിക്കുമോ;
(സി)
കെ.എസ്.ആര്.ടി.സി.യില്‍
ലൈന്‍ ഡ്യൂട്ടിക്കാരായ
കണ്ടക്ടര്‍മാരുടെയും
ഡ്രൈവര്‍മാരുടെയും
കാര്യത്തിൽ നടത്തിയ
പരിഷ്ക്കരണ
നടപടിയെന്നപോലെ
ഓഫീസിന്റെ
നടത്തിപ്പിലും
പുനരുദ്ധാരണ പരിഷ്കരണം
ആവശ്യമാണെന്ന്
സുശീല്‍ഖന്ന
സര്‍ക്കാരിന്
സമര്‍പ്പിച്ചിട്ടുള്ള
റിപ്പോര്‍ട്ടില്‍
ചൂണ്ടിക്കാണിച്ചിട്ടുണ്ടോ;
(ഡി)
മിനിസ്റ്റീരിയല്‍
ജീവനക്കാരുടെ
കാര്യത്തില്‍ മാത്രം
നടപടിക്ക് സര്‍ക്കാര്‍
വിമുഖത കാട്ടുന്നതായോ
ക്യാമറ സ്ഥാപിച്ച്
ആരംഭിച്ച തൊഴില്‍
നിരീക്ഷണ പരിഷ്ക്കരണ
രീതിയില്‍ നിന്ന്
പുറകോട്ട് പോകുന്നതായോ
ഉള്ള ആക്ഷേപം ഗൗരവമായി
കാണുന്നുണ്ടോ;
(ഇ)
ഒരേ
സ്ഥാപനത്തിലെ രണ്ട്
വിഭാഗങ്ങൾക്കിടയിൽ
പരിഷ്കരണ നടപടികള്‍
നടപ്പാക്കുന്നതില്‍
വിവേചനം കാട്ടുന്നതായ
ആക്ഷേപം പരിഹരിക്കാൻ
നടപടി സ്വീകരിക്കുമോ;
(എഫ്)
ഡിപ്പോയുടെ
ഓഫീസിനുള്ളില്‍നിന്നും
എടുത്ത് മാറ്റിയ
സി.സി.ടി.വി.ക്യാമറകള്‍
പഴയപടി അതേ ഇടങ്ങളിലോ
ഓഫീസ് നിരീക്ഷണം
കുറേക്കൂടി സാധ്യമായ
ഇടങ്ങളിലേക്കോ
പുന:സ്ഥാപിച്ച്
പ്രവര്‍ത്തനം
കാര്യക്ഷമമാക്കാന്‍
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ?
ചടയമംഗലം
കെ.എസ്.ആര്.ടി.സി. സബ്
ഡിപ്പോ വികസനം
1819.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ചടയമംഗലം
കെ.എസ്.ആര്.ടി. സി.
സബ്.ഡിപ്പോക്ക്
സൗജന്യമായി ലഭ്യമാക്കിയ
ഭൂമിയില്‍ ഒന്നര
ഏക്കറിലധികം ഭൂമി
നിലവില്‍ ഉപയോഗിക്കാതെ
കിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എം.സി.
റോഡിനോട് ചേര്‍ന്ന്
കിടക്കുന്ന ഈ ഭൂമി കൂടി
ഉപയോഗപ്പെടുത്തി
പ്രസ്തുത സബ്
ഡിപ്പോയുടെ വികസനത്തിന്
നടപടി സ്വീകരിക്കുമോ;
(സി)
പ്രസ്തുത
സബ്ഡിപ്പോയില്‍ നിന്നും
സര്‍വ്വീസ് നടത്തി
വന്നിരുന്ന
സൂപ്പര്‍ഫാസ്റ്റ്,
ഫാസ്റ്റ്
സര്‍വ്വീസുകള്‍
നിര്‍ത്തലാക്കിയത്
സംബന്ധിച്ച പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
നിര്‍ത്തലാക്കിയ
പ്രസ്തുത
സര്‍വ്വീസുകള്‍
അടിയന്തരമായി
പുനഃസ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
വെണ്‍പകല്‍
- ഭാസ്കര്‍നഗര്‍ റൂട്ടിലെ
കെ.എസ്.ആര്.ടി.സി
സര്‍വ്വീസുകള്‍
1820.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
കെ.എസ്.ആര്.ടി.സി.
ഡിപ്പോയില്‍ നിന്നും
വെണ്‍പകല്‍ ആശുപത്രി -
ഭാസ്കര്‍നഗര്‍
റൂട്ടില്‍ നിലവില്‍
എത്ര സര്‍വ്വീസുകള്‍
നടത്തുന്നുവെന്ന്
വ്യക്തമാക്കാമോ;
(ബി)
നിലവില്‍
കെ.എസ്.ആര്.ടി.സി.
നെയ്യാറ്റിന്‍കര
ഡിപ്പോയില്‍ നിന്ന്
വെണ്‍പകല്‍ -
ഭാസ്കര്‍നഗര്‍
റൂട്ടില്‍ ഓടിയിരുന്ന
ബസ് സര്‍വ്വീസ്
നിര്‍ത്തിവച്ചിട്ടുണ്ടോ;
എങ്കില്‍ അതിന്റെ കാരണം
വിശദമാക്കാമോ;
(സി)
ഇതുമായി
ബന്ധപ്പെട്ട്
നിവേദനങ്ങള്‍
ലഭിച്ചിട്ടുണ്ടോ;
അതിന്മേല് എന്തു നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ?
പത്തനംതിട്ട
ഡിപ്പോയില്‍നിന്നും
ബെംഗളൂരുവിലേയ്ക്കുള്ള
സ്കാനിയ ബസുകള്‍
1821.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പത്തനംതിട്ട
ഡിപ്പോയില്‍ നിന്നും
ബെംഗളൂരുവിലേയ്ക്ക്
എത്ര സ്കാനിയ ബസുകള്‍
നിലവില്‍ സര്‍വ്വീസ്
നടത്തുന്നുണ്ട്;
(ബി)
പ്രസ്തുത
സര്‍വ്വീസുകളുടെ
നിലവിലെ കളക്ഷന്‍
എത്രയാണെന്ന്
വെളിപ്പെടുത്താമോ;
(സി)
പ്രസ്തുത
ഡിപ്പോയില്‍ ഡ്രൈവര്‍,
കണ്ടക്ടര്‍ എന്നീ
തസ്തികകളില്‍ ഒഴിവുകള്‍
നിലവിലുണ്ടോയെന്ന്
വ്യക്തമാക്കാമോ?
കെ.
എസ്. ആര്. ടി. സി. റാന്നി
ഓപ്പറേറ്റിംഗ് സെന്ററിന്
കൂടുതല്‍ സര്‍വ്വീസുകള്‍
1822.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.
എസ്. ആര്. ടി. സി.
റാന്നി ഓപ്പറേറ്റിംഗ്
സെന്ററിന് നിലവില്‍
എത്ര
ഷെഡ്യൂളുകളാണുള്ളത്;
എത്ര ബസ്സുകള്‍ ഉണ്ട്;
ഇവിടുത്തെ സ്റ്റാഫ്
പാറ്റേണ്‍
വിശദമാക്കാമോ;
(ബി)
ഏറെ
യാത്രാക്ലേശം
അനുഭവപ്പെടുന്ന മലയോര
മേഖല എന്ന പരിഗണന
നല്കി സെന്ററിന്
കൂടുതല്‍ ബസ്സുകൾ
അനുവദിക്കുന്നതിനും
ജീവനക്കാരെ
അനുവദിക്കുന്നതിനും
നടപടി സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
അന്യസംസ്ഥാനത്തുനിന്നും
ധാരാളം പേര് തൊഴിലിനും
മറ്റ് ആവശ്യങ്ങള്‍ക്കും
റാന്നിയിലേക്ക്
യാത്രചെയ്യുന്ന
സാഹചര്യത്തില്‍
സെന്ററില്‍ നിന്നും
തെങ്കാശിയിലേക്കും തേനി
വഴി മധുരയ്ക്കും
സര്‍വ്വീസ്
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി
പെന്‍ഷനേഴ്സ് യാത്രാപാസ്
1823.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യില്‍
നിന്നും പെന്ഷന്
പറ്റിയവര്‍ക്ക്
പ്രതിമാസ പെന്ഷന്
വാങ്ങുന്നതിന്
കെ.എസ്.ആര്.ടി.സി.
നല്കുന്ന പെന്‍ഷനേഴ്സ്
യാത്രാപാസ്സില്
പെന്ഷന്
പറ്റുന്നയാളുടെ സ്പൗസ്,
കേന്ദ്ര/സംസ്ഥാന
സര്‍വ്വീസ്
പെന്‍ഷനുകളൊന്നും
കൈപ്പറ്റുന്നില്ലെങ്കില്‍
അയാളുടെ ഫോട്ടോ പതിച്ച
കാര്‍ഡിനൊപ്പം
സ്പൗസിന്റെ ഫോട്ടോയും
കൂടി പതിച്ച്
നല്‍കുന്നതിന്
സര്‍ക്കാര്‍
തീരുമാനിക്കുമോ;
(ബി)
സമൂഹത്തിലെ
വിവിധ വിഭാഗങ്ങള്‍ക്ക്
പല കാരണങ്ങളാലും വിവിധ
തരത്തിലുള്ള പാസ്സുകള്‍
കെ.എസ്.ആര്.ടി.സി.
യുടെ സൂപ്പര്‍ ഡീലക്സ്
ബസ്സുകളില്‍ ഭാഗികമായോ
പൂര്‍ണ്ണമായോ സൗജന്യ
യാത്രയ്ക്ക്
അനുവദിക്കുമ്പോഴും
സര്‍വ്വീസ് കാലമത്രയും
കെ.എസ്.ആര്.ടി.സി.
യില്‍ ലൈന്‍ ഡ്യൂട്ടി
നോക്കി കടുത്ത
രോഗത്തിനടിപ്പെടുന്നവരുടെ
ജീവിതപങ്കാളിയ്ക്ക്
മറ്റ് കേന്ദ്ര/സംസ്ഥാന
സര്‍വ്വീസ്
പെന്‍ഷനുകളൊന്നും
ലഭിക്കാത്തപക്ഷം സൗജന്യ
യാത്രാനുമതി നല്കാന്
തീരുമാനമെടുക്കാമോ?
കെ.എസ്.ആര്.ടി.സി.
യിലെ എക്സ്-ഗ്രേഷ്യാ
പെന്ഷന് കുടിശ്ശിക
1824.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
യിലെ എക്സ്-ഗ്രേഷ്യാ
പെന്‍ഷന്‍കാര്‍ക്ക്
പെന്ഷന് കുടിശ്ശിക
നിലവിലുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
താമരശ്ശേരി
ഡിപ്പോയില്‍നിന്ന്
ഡ്രെെവറായി റിട്ടയര്‍
ചെയ്ത പി.സി.അഹമ്മദ്
കുട്ടി എന്നയാള്‍
കുടിശ്ശികയായ
എക്സ്-ഗ്രേഷ്യാ
പെന്ഷന്
ലഭ്യമാക്കണമെന്നാവശ്യപ്പെട്ട്
അപേക്ഷ
നല്‍കിയിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(സി)
കുടിശ്ശിക
നല്കുന്നതില്
കാലതാമസം വരാനിടയായ
കാരണം വ്യക്തമാക്കാമോ?
അങ്ങാടിപ്പുറത്ത്
നിന്ന് കൂടുതൽ കെ .എസ്. ആര്
.ടി .സി. ബസുകള്‍
1825.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കൊച്ചുവേളി
- നിലമ്പൂര്‍
റൂട്ടിലോടുന്ന
രാജ്യറാണി
എക്സ്പ്രസിന്റെ
സമയമാറ്റംമൂലം പ്രധാന
സ്റ്റേഷനായ
അങ്ങാടിപ്പുറത്ത്
എത്തുന്നവരുടെ യാത്രാ
ക്ലേശങ്ങള്‍
സര്‍ക്കാര്‍
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
രോഗികളുടെയും
മറ്റ് യാത്രക്കാരുടേയും
പ്രയാസങ്ങള്‍
കണക്കിലെടുത്ത്
അങ്ങാടിപ്പുറത്ത്
നിന്ന് മലപ്പുറം,
മഞ്ചേരി, വളാഞ്ചേരി,
പെരിന്തൽമണ്ണ
റൂട്ടുകളിൽ കൂടുതൽ കെ
.എസ്. ആര് .ടി .സി.
ബസുകള്‍ അനുവദിക്കുന്ന
കാര്യം പരിഗണിക്കുമോ;
വിശദവിവരം
വെളിപ്പെടുത്തുമോ?
മൂന്നാറ്റ്മുക്ക്-കൊറ്റംപള്ളി
ഫാസ്റ്റ് സര്‍വ്വീസ്
1826.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
കാട്ടാക്കട
കെ.എസ്.ആര്.ടി.സി.
ഡിപ്പോയില്‍ നിന്നും
മൂന്നാറ്റ്മുക്ക്-കൊറ്റംപള്ളി
ഫാസ്റ്റ് സര്‍വ്വീസ്
ആരംഭിക്കുന്നത്
സംബന്ധിച്ച നിര്‍ദ്ദേശം
പരിഗണനയിലുണ്ടോ;
ആയതിനുള്ള നടപടി
അടിയന്തരമായി
സ്വീകരിക്കാമോ?
രാത്രി
കാലങ്ങളില്‍ RCC-മെഡിക്കല്‍
കോളേജ് റോഡിലൂടെ
കെ.എസ്.ആര്.ടി.സി. ബസ്സുകള്‍
1827.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
നിന്നും
വിവിധയിടങ്ങളിലേക്ക്
പോയി മടങ്ങി
തലസ്ഥാനത്തെത്തുന്നതും
രാത്രി കാലങ്ങളില്‍
തമ്പാനൂര്‍ ബസ്
സ്റ്റാന്റില്‍ നിന്ന്
വിവിധയിടങ്ങളിലേക്ക്
പുറപ്പെടുന്നതുമായ
കെ.എസ്.ആര്.ടി.സി.
ബസ്സുകളുടെ യാത്ര
നിര്‍ബന്ധമായും ഏറ്റവും
അധികം രോഗികള്‍
ചികിത്സക്കായെത്തുന്ന
ആര്.സി.സി.-മെഡിക്കല്‍
കോളേജ് റോഡുവഴി മാത്രമേ
പാടുള്ളു എന്ന്
നിഷ്കര്‍ഷിക്കുമോ;
ഇതുമൂലം
കെ.എസ്.ആര്.ടി.സി.ക്ക്എന്തെങ്കിലും
അധിക സാമ്പത്തിക ബാധ്യത
ഉണ്ടാമോ; എങ്കില്‍
എപ്രകാരമെന്ന്
വിശദമാക്കുമോ;
(ബി)
ഇക്കാര്യം
നിര്‍ബന്ധമായും
പരിശോധിച്ച് നടപ്പില്‍
വരുത്തുമോ;
വ്യക്തമാക്കുമോ?
ഗതാഗത
നിയമ ലംഘനത്തിനുള്ള പിഴ
1828.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഗതാഗത
നിയമ ലംഘനത്തിനെതിരെ
കര്‍ശന നടപടി
സ്വീകരിക്കുവാന്‍
മോട്ടോര്‍
വാഹനവകുപ്പിന്
ഹൈക്കോടതി നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
വിശദാംശം നല്‍കാമോ;
(ബി)
ട്രാഫിക്
നിയമ ലംഘനങ്ങള്‍ക്ക്
മോട്ടോര്‍ വാഹന വകുപ്പ്
നല്കുന്ന നോട്ടീസ്
അവഗണിക്കുകയും പിഴ
അടക്കാത്തതുമായ
സംഭവങ്ങള്‍
വര്‍ദ്ധിച്ചുവരുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഇപ്രകാരം നല്കിയ
നോട്ടീസുകളുടെ
അടിസ്ഥാനത്തിൽ
പിഴയിനത്തില്‍
നാളിതുവരെ പിരിഞ്ഞ്
കിട്ടാനുള്ള തുക
എത്രയെന്ന്
വ്യക്തമാക്കാമോ;
(ഡി)
നിയമലംഘനം
നടത്തി പിഴ
അടയ്ക്കാത്തവരെ
കരിമ്പട്ടികയില്‍
ഉള്‍പ്പെടുത്തുന്ന
കാര്യം
പരിഗണിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ?
മഞ്ചേശ്വരം
റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട്
ഓഫീസ്
1829.
ശ്രീ.എം.
സി. കമറുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മഞ്ചേശ്വരം
താലൂക്കിനോടനുബന്ധിച്ച്
റീജിയണല്‍
ട്രാന്‍സ്പോര്‍ട്ട്
ഓഫീസ് ഇതുവരെ
അനുവദിക്കാത്തത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മഞ്ചേശ്വരത്ത്
റീജിയണല്‍
ട്രാന്‍സ്പോര്‍ട്ട്
ഓഫീസ് അനുവദിക്കുന്ന
വിഷയം സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
എങ്കില്‍ ഇക്കാര്യത്തിൽ
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കാമോ?
മോട്ടോർ വാഹന വകുപ്പ് പരിശോധന
1830.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
2020
ജനുവരി 25-ാം തീയതി
കുമളി - മൂന്നാർ
സംസ്ഥാന പാതയില്‍
വിവാഹത്തിന്
പോകുകയായിരുന്ന വരനും
സംഘവും സഞ്ചരിച്ചിരുന്ന
വാഹനം മോട്ടോർ വാഹന
വകുപ്പ് എൻഫോഴ്സ്മെന്റ്
സ്ക്വാഡ് പിടികൂടി
പരിശോധിച്ചിരുന്നോ;
(ബി)
പ്രസ്തുത
പരിശോധനയുടെ ഫലമായി
വരന് വിവാഹ
മുഹൂർത്തത്തിന്
എത്തിച്ചേരാൻ
സാധിച്ചില്ലായെന്ന
പരാതി ഉണ്ടായിട്ടുണ്ടോ;
(സി)
വരൻ
സഞ്ചരിച്ചിരുന്ന
വാഹനത്തിന് പിഴ
ഈടാക്കിയിരുന്നോ;
എങ്കില്‍ എന്ത് തുകയാണ്
ഈടാക്കിയത് എന്ന്
അറിയിക്കുമോ?
മലപ്പുറം
ആര്.ടി. ഓഫീസ് പരിധി
പുനര്‍നിര്‍ണ്ണയ നടപടി
1831.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
ആര്.ടി. ഓഫീസ് പരിധി
പുനര്‍നിര്‍ണ്ണയ
നടപടികള്‍ ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ്
എന്നറിയിക്കാമോ;
വിശദാംശം നല്‍കുമോ;
(ബി)
ആയതിന്റെ
സാധുതാ റിപ്പോര്‍ട്ട്
മധ്യമേഖലാ ഡെപ്യൂട്ടി
ട്രാന്‍സ്പോര്‍ട്ട്
കമ്മീഷണര്‍
സര്‍ക്കാരില്‍
സമര്‍പ്പിച്ചിട്ടുണ്ടോ;
റിപ്പോര്‍ട്ട്
പരിശോധിച്ച്
തീരുമാനമെടുത്തിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
അതിര്‍ത്തി
പുനര്‍ നിര്‍ണ്ണയ
നടപടികള്‍
ത്വരിതപ്പെടുത്തുമോ;
വ്യക്തമാക്കുമോ?
മോട്ടോര്‍
വാഹന നിയമ ലംഘനങ്ങള്‍
1832.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
2019
ഡിസംബര്‍ മുതല്‍
പിന്‍സീറ്റ്
യാത്രക്കാര്‍ക്ക്
ഹെല്‍മറ്റ്
നിര്‍ബന്ധമാക്കി
ഉത്തരവായിട്ടുണ്ടോ;
(ബി)
ഹെല്‍മറ്റ്
ധരിക്കാത്തത്
ഉള്‍പ്പെടെയുള്ള
മോട്ടോര്‍ വാഹന നിയമ
ലംഘനങ്ങള്‍ക്ക് 2019
ഡിസംബര്‍ മുതല്‍ പിഴ
ഈടാക്കിയ ഇനത്തില്‍
എന്ത് തുകയാണ് ഇതുവരെ
ലഭിച്ചതെന്ന്
വ്യക്തമാക്കുമോ;
(സി)
നിയമലംഘനങ്ങളുടെ
പേരില്‍ എത്ര
ടൂറിസ്റ്റ്ബസ്സുകളില്
നിന്നും ഈ കാലയളവില്‍
പിഴ ഈടാക്കിയിട്ടുണ്ട്;
അവരില്‍ നിന്നും
പിഴയിനത്തില്‍ എന്ത്
തുക ലഭിച്ചുവെന്ന്
വ്യക്തമാക്കുമോ?
വര്‍ദ്ധിച്ചു
വരുന്ന ടൂവീലര്‍ അപകടങ്ങള്‍
1833.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ക്രമാതീതമായി
വര്‍ദ്ധിച്ചു വരുന്ന
ടൂവീലര്‍ അപകടങ്ങളും
മരണങ്ങളും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
റോഡുകളില്‍
ഇടതുവശം ചേര്‍ന്നു
പോകേണ്ട ഇരുചക്ര
വാഹനങ്ങള്‍
റോഡ് നിറഞ്ഞ്
അലക്ഷ്യമായി
ഓടിക്കുന്നത്
നിയന്ത്രിക്കുവാന്‍
നടപടികള്‍
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ;
(സി)
റോഡുകളില്‍
ടൂവീലറുകളുടെ
സഞ്ചാരത്തിന് കൃത്യമായി
സ്ഥലം മാര്‍ക്ക്
ചെയ്യുന്ന നടപടികള്‍
ഗൗരവമായി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
ഇന്റര്‍നാഷണല്‍
ഡ്രൈവിംഗ് ടെസ്റ്റിംഗ്
ട്രാക്ക് കം ഡ്രൈവര്‍
കോച്ചിംങ് സെന്റര്‍
1834.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മോട്ടോര്‍
വാഹന വകുപ്പിന് കീഴില്‍
ഇന്റര്‍നാഷണല്‍
ഡ്രൈവിംഗ് ടെസ്റ്റിംഗ്
ട്രാക്ക് കം ഡ്രൈവര്‍
കോച്ചിംങ് സെന്റര്‍
ആരംഭിക്കുവാന്‍
ആലോചിക്കുന്നുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
അത് എവിടെയാണെന്നും,
അതിനായുള്ള സ്ഥലം
ഏറ്റെടുത്തിട്ടുണ്ടോയെന്നും
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
സ്ഥാപനത്തില്‍
എന്തൊക്കെ ആധുനിക
സൗകര്യങ്ങളാണ്
ഒരുക്കുവാന്‍
തീരുമാനിച്ചിട്ടുള്ളതെന്നും
ആയതിനായി എത്ര തുകയാണ്
അനുവദിച്ചിട്ടുള്ളതെന്നും
വ്യക്തമാക്കുമോ?
ആര്.ടി.
ഓഫീസുകളില്‍ താല്‍ക്കാലിക
രജിസ്ട്രേഷനുണ്ടാകുന്ന
കാലതാമസം
1835.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ആര്.ടി.
ഓഫീസുകളില്‍ പുതിയ
വാഹനങ്ങളുടെ
താല്‍ക്കാലിക
രജിസ്ട്രേഷന് കാലതാമസം
വരുന്നതായ പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദമാക്കാമോ?
കേന്ദ്ര
മോട്ടോര്‍ വാഹന ഭേദഗതി നിയമം
1836.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
മോട്ടോര്‍ വാഹന നിയമ
ഭേദഗതി സംസ്ഥാനത്ത്
പ്രാബല്യത്തില്‍
വരുത്തിയിട്ടുണ്ടോ
എന്നതിന്റെ
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
പ്രസ്തുത
ഭേദഗതി പ്രകാരമുള്ള പിഴ
തുക ഏതെല്ലാം
നിയമലംഘനങ്ങള്‍ക്കാണ്
സംസ്ഥാനത്ത്
പ്രാബല്യത്തില്‍
വരുത്തിയിട്ടുള്ളത്
എന്നറിയിക്കാമോ;
വിശദാശങ്ങള്‍ നല്‍കാമോ?
മോട്ടോര്‍
വാഹന വകുപ്പിലെ
ക്രമക്കേടുകള്‍
1837.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മോട്ടോര്‍
വാഹന ഉദ്യോഗസ്ഥര്‍
സ്വകാര്യ വാഹനങ്ങളുടെ
ഉടമസ്ഥാവകാശം
മാറ്റുന്നതിനുള്ള
വകുപ്പ്
നിര്‍ദ്ദേശങ്ങള്‍
അട്ടിമറിച്ച് ഉടമകളെ
ബുദ്ധിമുട്ടിക്കുന്നുവെന്നുള്ള
പരാതികള്‍ക്ക് പരിഹാരം
കണ്ടെത്തുമോ;
(ബി)
വാഹന
കൈമാറ്റത്തിന്
മോട്ടോര്‍ വാഹന വകുപ്പ്
ഇറക്കിയിട്ടുള്ള
സര്‍ക്കുലര്‍
വിശദീകരിക്കാമോ; ഇതു
സംബന്ധിച്ച കുടിശ്ശിക
ഇല്ലാ
സര്‍ട്ടിഫിക്കറ്റ്
നൽകേണ്ടത് ആരെന്ന്
വ്യക്തമാക്കാമോ; ആയത്
സോഫ്റ്റ് വെയറിൽ
ഉള്‍പ്പെടുത്താൻ നടപടി
സ്വീകരിക്കുമോ;
(സി)
കടലാസ്
രഹിതവും പൂര്‍ണ്ണമായി
ഓൺലൈനുമായി
നിര്‍വ്വഹിക്കേണ്ട
നടപടികള്‍
ഉദ്യോഗസ്ഥരുടെ
ഇഷ്ടാനുസരണം
മാറ്റിമറിക്കുന്ന
രീതിക്ക് അറുതി
വരുത്തുവാൻ നടപടി
സ്വീകരിക്കുമോ;
(ഡി)
മോട്ടോര്‍
വാഹന വകുപ്പിന്റെ ഓൺലൈൻ
സംവിധാനത്തിലും
ഇടനിലക്കാരുടെ
തട്ടിപ്പുകള്‍ ഏറ്റവും
കൂടുതൽ നടക്കുന്ന
ഡ്രൈവിംഗ് ലൈസൻസ്
പുതുക്കൽ, ടാക്സ്
അടയ്ക്കൽ, വാഹനങ്ങളുടെ
ഫിറ്റ്നസ് ഫീ
എന്നിവയിലൂടെയുള്ള
തട്ടിപ്പുകള്‍
അവസാനിപ്പിക്കുമോ;
(ഇ)
വാഹന്‍
സോഫ്റ്റ്വെയറിൽ
നുഴഞ്ഞ് കയറിയവരെ
പുറത്താക്കാൻ എന്ത്
നടപടി
സ്വീകരിച്ചുവെന്ന്
അറിയിക്കാമോ?
ഡ്രൈവിംഗ്
ലൈസൻസിനുള്ള മാനദണ്ഡങ്ങള്‍
1838.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഡ്രൈവിംഗ്
ലൈസൻസിന്
അപേക്ഷിക്കാനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഡ്രൈവിംഗ്
ലൈസൻസിന് അപേക്ഷിക്കാൻ
ഡ്രൈവിംഗ്
പരിശോധനയ്ക്ക് എത്ര
ദിവസം
കാത്തിരിക്കണമെന്നും
ലൈസൻസ് ലഭിക്കാനുള്ള
സമയം എത്രയാണെന്നും
വ്യക്തമാക്കാമോ;
(സി)
ഡ്രൈവിംഗ്
ലൈസൻസിന്
അപേക്ഷിക്കുന്ന
ഒരാള്‍ക്ക്
ടെസ്റ്റിനുവേണ്ടി
മാസങ്ങളോളം
കാത്തിരിക്കേണ്ടിവരുന്ന
അവസ്ഥ ഇപ്പോള്‍
നിലവിലുണ്ടെന്നകാര്യം
സർക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഒരു
മാസത്തെ അവധിക്ക്
നാട്ടില്‍ വരുന്ന
പ്രവാസികള്‍ക്കും
മറ്റും ഇതുമൂലം
ഉണ്ടാകുന്ന
പ്രയാസങ്ങള്‍
കണക്കിലെടുത്ത്
ഇക്കാര്യത്തില്‍ എന്ത്
പരിഹാര നടപടികള്‍
സ്വീകരിക്കാനാണ്
സർക്കാർ
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ടൂറിസ്റ്റ്
ബസുകളുടെ നിയമലംഘനം
1839.
ശ്രീ.സി.മമ്മൂട്ടി
,,
കെ.എം.ഷാജി
ഡോ.എം.
കെ. മുനീര്‍
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
അനധികൃതമായ
ലൈറ്റും ശബ്ദസംവിധാനവും
ചിത്രപരസ്യങ്ങളും
പ്രദര്‍ശിപ്പിക്കുന്ന
ടൂറിസ്റ്റ്
ബസുകള്‍ക്കെതിരെ
മോട്ടോര്‍ വാഹന വകുപ്പ്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വിശദമാക്കാമോ;
(ബി)
പഠനയാത്രയ്ക്കായി
പോകുന്ന ഇത്തരം
ബസ്സുകള്‍ അപകടകരമായ
രീതിയിൽ
അഭ്യാസപ്രകടനങ്ങള്‍
നടത്തുന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഇവര്‍ക്കെതിരെ നിയമ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം അറിയിക്കുമോ?
ചടയമംഗലത്തെ
സബ് ആര്.ടി. ഓഫീസിന്റെ
പ്രവര്‍ത്തനം
1840.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ചടയമംഗലത്ത്
പുതിയതായി അനുവദിച്ച
സബ് ആര്.ടി. ഓഫീസ്
പ്രവര്‍ത്തനം ഉടന്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ഓഫീസ് പ്രവര്‍ത്തന
പരിധിയില്‍ ചടയമംഗലം
നിയോജകമണ്ഡലത്തിലെ
വെളിനല്ലൂര്‍
പഞ്ചായത്ത് കൂടി
ഉള്‍പ്പെടുത്തണമെന്ന
ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
പഞ്ചായത്ത് കൂടി
പ്രവര്‍ത്തന പരിധിയില്‍
ഉള്‍പ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ?
വാഹനങ്ങളുടെ
രജിസ്ട്രേഷന്
സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം
ചെയ്യുന്നതില്‍ കാലതാമസം
1841.
ശ്രീ.എം.
നൗഷാദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പുതിയ
വാഹനങ്ങളുടെ
രജിസ്ട്രേഷന്
സര്‍ട്ടിഫിക്കറ്റുകള്‍
(ആർ.സി.) വിതരണം
ചെയ്യുന്നതില്‍
കാലതാമസം നേരിടുന്നു
എന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഈ പരാതിക്ക്
പരിഹാരം കാണാന്‍
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കാമോ;
(ബി)
കൊല്ലം
ആര്.ടി. ഓഫീസ് പുതിയ
വാഹനങ്ങളുടെ
രജിസ്ട്രേഷന്
സര്‍ട്ടിഫിക്കറ്റ്
സമയബന്ധിതമായി വിതരണം
ചെയ്യുന്നതില്‍ വീഴ്ച
വരുത്തുന്നു എന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഈ പരാതി
പരിഹരിക്കാനായി
കൈക്കൊണ്ട നടപടികള്‍
വിശദീകരിക്കാമോ;
(സി)
പ്രസ്തുത
വിഷയത്തിൽ വീഴ്ച
വരുത്തിയ
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി സ്വീകരിക്കുമോ;
എങ്കില്‍ വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ?
നിലമ്പൂര്‍
ആര്.ടി.ഒ. ഓഫീസ് കെട്ടിടം
1842.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നിലമ്പൂര്‍
ആര്.ടി.ഒ. ഓഫീസ്
പ്രവര്‍ത്തിക്കുന്ന
കെട്ടിടത്തിന്റെ
ഉടമസ്ഥന്റെ പേരും
വിലാസവും
ലഭ്യമാക്കാമോ;
(ബി)
വാടക
ഇനത്തില്‍ എത്ര തുകയാണ്
ബില്‍ഡിംഗിനും
സ്ഥലത്തിനുമായി
നല്‍കുന്നത്; ഇനം
തിരിച്ച് കണക്ക്
വ്യക്തമാക്കാമോ;
(സി)
ഓഫീസ്
പ്രവര്‍ത്തിക്കുന്നത്
എത്ര ചതുരശ്ര അടിയിലാണ്
എന്ന് അറിയിക്കുമോ?
കാഞ്ഞിരപ്പള്ളി
സബ് ആര്. ടി. ഓഫീസ് സിവില്‍
സ്റ്റേഷനിലേക്ക് മാറ്റുവാൻ
നടപടി.
1843.
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പണി
പൂര്‍ത്തിയായ
പൊന്‍കുന്നം സിവില്‍
സ്റ്റേഷനിലേക്ക്
കാഞ്ഞിരപ്പള്ളി സബ്
ആര്. ടി ഓഫീസ് ഇതുവരെ
മാറ്റി
പ്രവര്‍ത്തിപ്പിക്കാത്തത്
എന്തുകൊണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഒരു
വര്‍ഷത്തിലധികമായി
മതിയായ സൗകര്യമുള്ള
വാടക രഹിത സര്‍ക്കാര്‍
കെട്ടിടം ലഭ്യമായിട്ടും
മോട്ടോര്‍ വാഹന വകുപ്പ്
ഓഫീസ് വാടക
കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്നതിന്റെ
സാംഗത്യം എന്തെന്ന്
വ്യക്തമാക്കാമോ;സര്‍ക്കാരിനുണ്ടാകുന്ന
വാടക നഷ്ടം
ബന്ധപ്പെട്ടവരില്‍
നിന്ന് ഈടാക്കാന്‍
നടപടി സ്വീകരിക്കുമോ;
(സി)
പൊതുജനത്തിന്
എളുപ്പം എത്തിച്ചേരാന്‍
സാധിക്കുന്ന
പൊന്‍കുന്നം സിവില്‍
സ്റ്റേഷനിലേക്ക്
പ്രസ്തുത ഓഫീസ്
അടിയന്തരമായി മാറ്റി
സ്ഥാപിക്കാന്‍ നടപടി
സ്വീകരിക്കുമോ?
കോലഞ്ചേരിയില്‍
ജോയിന്റ്.ആർ.ടി. ഓഫീസ്
1844.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
കോലഞ്ചേരിയിൽ
ജോയിന്റ്.ആർ.ടി.ഒ.
ഓഫീസ്
അനുവദിക്കുന്നതിനുള്ള
നടപടി
സ്വീകരിക്കുമോയെന്ന്
അറിയിക്കുമോ?
സേഫ്
കേരള പദ്ധതി
1845.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റോഡ് അപകടങ്ങള്‍
കുറയ്ക്കുന്നതിനായി
ആരംഭിച്ച സേഫ് കേരള
പദ്ധതിയുടെ
വിശദവിവരങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
മോട്ടോര്‍
വാഹന വകുപ്പിന്റെ
കീഴിലുളള നിരീക്ഷണ
ക്യാമറകള്‍
നവീകരിക്കുന്നതിനും
പരിപാലിക്കുന്നതിനുമായി
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ?
വാഹന്‍
സാരഥി സോഫ്റ്റ് വെയര്‍
മൂലമുണ്ടായിട്ടുള്ള സാങ്കേതിക
ബുദ്ധിമുട്ടുകൾ
പരിഹരിക്കുന്നതിന് നടപടി
1846.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്രീകൃത
വെബ് അധിഷ്ഠിത സോഫ്റ്റ്
വെയറായ 'വാഹന്‍ സാരഥി'
യിലേയ്ക്ക് മോട്ടോര്‍
വാഹനവകുപ്പ് മാറിയതോടെ
വാഹനങ്ങളുടെ നികുതി
അടയ്ക്കാന്‍
ലഭിച്ചിരുന്ന സാവകാശം
(ഗ്രേസ് പീരീഡ്)
പൂര്‍ണ്ണമായും ഇല്ലാതായ
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മോട്ടോര്‍
തൊഴിലാളി ക്ഷേമനിധി
ബോര്‍ഡിന്റെ വെബ്
സൈറ്റില്‍ ക്ഷേമനിധി
തുക അടച്ചാലും ആയത്
മോട്ടോര്‍ വാഹന
വകുപ്പിന്റെ വെബ്
സൈറ്റില്‍ കൃത്യമായി
ലഭിക്കാത്തതിനാല്‍ വാഹന
ഉടമകള്‍ നേരിടുന്ന
പ്രയാസങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
മേല്‍
വിഷയങ്ങള്‍
പരിഹരിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ?
മോട്ടോര്‍
വാഹന നിയമ ഭേദഗതി
1847.
ശ്രീ.കെ.എം.ഷാജി
,,
പി.കെ.അബ്ദു റബ്ബ്
,,
പാറക്കല്‍ അബ്ദുല്ല
,,
കെ.എന്‍.എ ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
മോട്ടോര്‍ വാഹന നിയമ
ഭേദഗതി പ്രകാരമുള്ള
പിഴത്തുകയില്‍ കുറവ്
വരുത്തരുതെന്ന് കേന്ദ്ര
സര്‍ക്കാര്‍
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
(ബി)
കേന്ദ്ര
നിര്‍ദ്ദേശം
പാലിക്കാത്ത പക്ഷം
ഭരണഘടനയുടെ 356-ാം
വകുപ്പ് പ്രകാരം നടപടി
സ്വീകരിക്കുമെന്ന്
അറിയിച്ചിരുന്നോ;
വിശദാംശം അറിയിക്കുമോ?
വാഹനങ്ങളുടെ
പുക പരിശോധന
1848.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പുക
പരിശോധനാ
സര്‍ട്ടിഫിക്കറ്റ്
വാഹനങ്ങളില്‍
സൂക്ഷിച്ചില്ലെങ്കില്‍
ഇൗടാക്കുന്ന പിഴ
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
വാഹനങ്ങളുടെ
പുക പരിശോധനാ
നിരക്കില്‍ വര്‍ദ്ധനവ്
വരുത്തിയിട്ടുണ്ടോ;
എത്ര ശതമാനം
വര്‍ദ്ധനവാണ്
വരുത്തിയതെന്ന്
അറിയിക്കാമോ;
(സി)
പുക
പരിശോധനാ ഏജന്‍സികളിലെ
ടെക്നീഷ്യന്മാരുടെ
യോഗ്യതയില്‍
എന്തെങ്കിലും മാറ്റം
വരുത്തിയിട്ടുണ്ടോയെന്ന്
അറിയിക്കാമോ?
പുത്തൻകുരിശിൽ
ഡ്രൈവിംഗ് ടെസ്റ്റ് കേന്ദ്രം
1849.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പുത്തൻകുരിശിൽ
ഡ്രൈവിംഗ് ടെസ്റ്റ്
കേന്ദ്രം
നിര്‍മ്മിക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ;
(ബി)
പ്രസ്തുത
കേന്ദ്രം
നിര്‍മ്മിക്കുന്നതിനുള്ള
ഭരണാനുമതി
ലഭിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശം
ലഭ്യമാക്കുമോ?
ഹെല്‍മറ്റുകളുടെ
ഗുണനിലവാരം
1850.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വില്‍ക്കപ്പെടുന്ന
ഹെല്‍മറ്റുകള്‍ ഏറെയും
ഗുണനിലവാരം
ഇല്ലാത്തതാണെന്ന കാര്യം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
മോട്ടോര്‍
വാഹന നിയമം കര്‍ശനമായി
നടപ്പിലാക്കുന്ന
സാഹചര്യത്തില്‍
ജനങ്ങളുടെ സുരക്ഷയെ
മുന്‍നിര്‍ത്തി
ഐ.എസ്.ഐ. അംഗീകാരമുള്ള
ഹെല്‍മറ്റുകള്‍ മാത്രമേ
സംസ്ഥാനത്ത്
വില്ക്കപ്പെടുന്നുള്ളുവെന്ന്
ഉറപ്പു
വരുത്തുന്നതിനായി
മോട്ടോര്‍ വാഹന വകുപ്പ്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചു വരുന്നത്;
വിശദമാക്കുമോ;
(സി)
ഇത്തരം
ഹെല്‍മറ്റുകള്‍ കുറഞ്ഞ
വിലയില്‍
ലഭ്യമാക്കുന്നതിന്
വകുപ്പ് സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ;
(ഡി)
ഐ.എസ്.ഐ.
മാര്‍ക്ക് വ്യാജമായി
പതിച്ച് ഹെല്‍മറ്റ്
വില്‍ക്കുന്നവര്‍ക്കെതിരെ
എന്ത് നടപടി
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കുമോ?
'വേഗ'
ബോട്ട് സര്‍വ്വീസ്
T 1851.
ശ്രീമതിഷാനിമോള്
ഉസ്മാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സോളാര്‍
ബോട്ടായ 'വേഗ' എന്നാണ്
സര്‍വ്വീസ് ആരംഭിച്ചത്;
പ്രസ്തുത ബോട്ട്
നിര്‍മ്മിക്കുന്നതിനായി
എന്ത് തുകയാണ്
ചെലവഴിച്ചതെന്ന്
വ്യക്തമാക്കുമോ ;
(ബി)
വേഗ
ബോട്ട് ഇപ്പോള്‍
പ്രവര്‍ത്തനക്ഷമമാണോ;
ഇല്ലെങ്കില്‍
എന്നുമുതലാണ് അത്
പ്രവര്‍ത്തനരഹിതമായതെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ബോട്ട് അറ്റകുറ്റപ്പണി
നടത്തി അടിയന്തിരമായി
പ്രവര്‍ത്തനക്ഷമമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
പശ്ചിമകൊച്ചിയിലെ
ജനങ്ങള്‍ നേരിടുന്ന
യാത്രാക്ലേശം
1852.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ജലഗതാഗതത്തെ
പ്രധാന
യാത്രാമാര്‍ഗമായി
ആശ്രയിക്കുന്ന
പശ്ചിമകൊച്ചിയിലെ
ജനങ്ങള്‍ നേരിടുന്ന
യാത്രാക്ലേശത്തിന്
പരിഹാരം കാണുന്നതിനായി
3.12.2016, 12.06.2019,
4.11.2019, 15.11.2019
തുടങ്ങിയ തീയതികളിലായി
ചര്‍ച്ചചെയ്ത് എടുത്ത
യോഗതീരുമാനങ്ങളില്‍
നടപ്പിലാക്കിയവ
ഏതെല്ലാമാണെന്ന്
അറിയിക്കാമോ ;
(ബി)
നടപ്പിലാക്കേണ്ടതായ
തീരുമാനങ്ങള്‍
ഏതെല്ലാമെന്നും അതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമെന്നും
വിശദമാക്കാമോ;
(സി)
മേല്‍
പറഞ്ഞ യോഗങ്ങളില്‍
എടുത്ത തീരുമാനങ്ങളില്‍
ഒന്നായ മട്ടാഞ്ചേരി
ബോട്ടുജട്ടിയിലെ
ഡ്രഡ്ജിംഗ് നടത്തുവാന്‍
നാളിതുവരെ
സാധിക്കാത്തതിന് കാരണം
വിശദമാക്കാമോ;
(ഡി)
ഇതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ?