ജില്ലാ
ആശുപത്രികളെ
സ്വകാര്യവല്‍ക്കരിക്കാനുള്ള
നീതി ആയോഗിന്റെ നിര്‍ദ്ദേശം
*1.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
,,
റ്റി.വി.രാജേഷ്
,,
വി. ജോയി
,,
എ. പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആരോഗ്യ
രംഗത്ത്
സ്വകാര്യമേഖലക്കുള്ള
മേല്‍ക്കൈ കാരണം
ചികിത്സാചെലവ്
സാധാരണക്കാര്‍ക്ക്
താങ്ങാന്‍ കഴിയാത്ത
നിലയിലായത്
പരിഹരിക്കാന്‍ സംസ്ഥാന
സര്‍ക്കാര്‍ പൊതു
ആരോഗ്യ മേഖലയെ
വിപുലീകരിക്കുന്നതിനും
ശാക്തീകരിക്കുന്നതിനും
ഫലപ്രദമായ പ്രവര്‍ത്തനം
നടത്തുന്ന
സാഹചര്യത്തില്‍ ജില്ലാ
ആശുപത്രികളെ
സ്വകാര്യവല്‍ക്കരിക്കാനുള്ള
നീതി ആയോഗിന്റെ
നിര്‍ദ്ദേശം
സൃഷ്ടിക്കാനിടയുള്ള
പ്രശ്നത്തെക്കുറിച്ച്
കേന്ദ്ര സര്‍ക്കാരിനെ
ധരിപ്പിച്ചിട്ടുണ്ടോ;
(ബി)
കേരളത്തില്‍
പോലും സ്വകാര്യ
മെഡിക്കല്‍ കോളേജുകള്‍
കൈക്കൂലി നല്കി
അംഗീകാരം നേടാന്‍
ശ്രമിച്ചെന്ന്
ആക്ഷേപിക്കപ്പെടുന്ന
സാഹചര്യത്തിലും
അത്തരത്തിലുള്ള ഒരു
സ്വകാര്യ മെഡിക്കല്‍
കോളേജ് അടിസ്ഥാന
സൗകര്യവും യോഗ്യരായ
അദ്ധ്യാപകരുമില്ലാതെ
പൂട്ടേണ്ടിവന്ന
സാഹചര്യത്തിലും മികച്ച
രീതിയില്‍
പ്രവര്‍ത്തിക്കുന്ന
ജില്ലാ ആശുപത്രികളെ
സ്വകാര്യവല്‍ക്കരിക്കുന്നത്
സംസ്ഥാനത്തുണ്ടാക്കാനിടയുള്ള
പ്രത്യാഘാതം
കണക്കിലെടുത്ത് ഈ
നിര്‍ദ്ദേശം
പിന്‍വലിക്കാന്‍ നീതി
ആയോഗിനോട്
ആവശ്യപ്പെടുമോ;
(സി)
വിശദമായ
ചര്‍ച്ചയോ പഠനമോ കൂടാതെ
കേന്ദ്ര സര്‍ക്കാര്‍
കൊണ്ടുവന്ന മെഡിക്കല്‍
കമ്മീഷന് നിയമത്തിലൂടെ
കമ്മ്യൂണിറ്റി
ഹെല്‍ത്ത്
പ്രൊവൈഡര്‍മാരെ
സൃഷ്ടിച്ച്
ഗ്രാമപ്രദേശങ്ങളിലെ
ആരോഗ്യ സംവിധാനം
ദുര്‍ബലപ്പെടുത്തുന്നതിനുള്ള
നീക്കത്തിന്റെ
തുടര്‍ച്ചയായുള്ള
ഇത്തരം നടപടികള്‍,
ആയൂര്‍ ദൈര്‍ഘ്യത്തിലും
മാതൃ-ശിശു മരണ
നിരക്കിലും ചികിത്സാ
സൗകര്യങ്ങളിലും വികസിത
രാജ്യങ്ങള്ക്കൊപ്പമെത്തിക്കാനുള്ള
സംസ്ഥാനത്തിന്റെ
യത്നത്തെ പ്രതികൂലമായി
ബാധിക്കാതിരിക്കാന്‍
നടത്തുന്ന പ്രവര്‍ത്തനം
വിശദമാക്കാമോ?
നിക്ഷേപക
സംഗമങ്ങള്‍
*2.
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.ജോര്‍ജ്
എം. തോമസ്
,,
കെ.യു. ജനീഷ് കുമാര്‍
,,
കെ. ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിവേചനപരമായ
വിവിധ നടപടികളിലൂടെ
കേന്ദ്ര സര്‍ക്കാര്‍
സംസ്ഥാനത്തെ
സാമ്പത്തികമായി
ഞെരുക്കുന്ന
സാഹചര്യത്തില്‍,
അടിസ്ഥാന സൗകര്യ
മേഖലയിലും വ്യവസായ
രംഗത്തും മറ്റു വികസന
മേഖലകളിലും
വിദേശത്തുനിന്നുള്‍പ്പെടെ
നിക്ഷേപം
ആകര്‍ഷിക്കുന്നതിനായി
ദുബായിലും കൊച്ചിയിലും
വച്ചു നടത്തിയ നിക്ഷേപക
സംഗമങ്ങള്‍
ആശാവഹമായിരുന്നോ;
വിശദാംശം ലഭ്യമാക്കാമോ;
(ബി)
അതിവേഗ
റെയില്‍പാത, വിപുലമായ
റോഡ്-എയര്‍
കണക്ടിവിറ്റി തുടങ്ങി
അടിസ്ഥാന മേഖലകളില്‍
ആവിഷ്കരിച്ചിട്ടുളള
പ്രധാന
പദ്ധതികളെക്കുറിച്ച്
അറിയിക്കാമോ;
(സി)
ജപ്പാനുമായുളള
വികസന സഹകരണ സാധ്യതകള്‍
ആരാഞ്ഞു നടത്തിയ വിദേശ
സന്ദര്‍ശനത്തിന്റെ
നേട്ടത്തെക്കുറിച്ച്
വിശദമാക്കാമോ?
പൗരത്വ
നിയമ
പ്രതിഷേധക്കാര്‍ക്കെതിരെയുള്ള
കേസ്
*3.
ശ്രീ.കെ.സി.ജോസഫ്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
വി.ടി.ബല്‍റാം
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പൗരത്വ നിയമത്തിനെതിരെ
പ്രതിഷേധിക്കുന്നവര്‍ക്കെതിരെ
കേസ് എടുത്തിട്ടുണ്ടോ;
(ബി)
പ്രതിഷേധിക്കാനുള്ള
അവകാശം ഭരണഘടന നൽകുന്ന
മൗലികാവകാശമായിട്ടും
കേന്ദ്ര നിയമത്തിനെതിരെ
പ്രതിഷേധിക്കുന്നവര്‍ക്കെതിരെ
കേസ് എടുത്ത് അറസ്റ്റ്
ചെയ്തത്
എന്തടിസ്ഥാനത്തിലാണെന്നറിയിക്കുമോ;
(സി)
മറ്റു
ചില സംസ്ഥാനങ്ങള്‍
ഇത്തരം കേസുകള്‍
പിൻവലിക്കുന്നതിലേക്ക്
നിങ്ങുമ്പോള്‍ കേരളം
ഇത് ചെയ്യാത്തതിന്റെ
കാരണം വ്യക്തമാക്കാമോ?
ഭക്ഷ്യ
പൊതുവിതരണ വകുപ്പിന്റെ
പ്രവര്‍ത്തന വിപുലീകരണം
*4.
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
,,
ആര്. രാമചന്ദ്രന്
,,
കെ. രാജന്
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അവശ്യ
വസ്തുക്കളുടെ
പൊതുവിതരണം എന്ന
കാര്യത്തില്‍ മാത്രം
ഒതുങ്ങിനിന്ന ഭക്ഷ്യ
പൊതുവിതരണ വകുപ്പിന്റെ
പ്രവര്‍ത്തന മേഖല
വിപുലപ്പെടുത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
അറിയിക്കുമോ;
(ബി)
പൗരന്മാരുടെ
ഭക്ഷണ അവകാശം
സംരക്ഷിക്കുന്നതിന്
ചുമതലപ്പെട്ട വകുപ്പായി
ഭക്ഷ്യ പൊതുവിതരണ
വകുപ്പ്
മാറിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
ഏതെങ്കിലും
കാരണവശാല്‍ റേഷന്‍
വിഹിതം
ലഭിക്കാത്തവര്‍ക്ക്
ഭക്ഷ്യഭദ്രതാ നിയമം
അനുശാസിക്കുന്ന
ഭക്ഷ്യഭദ്രതാ ബത്ത
നല്കുന്നുണ്ടോ;
എങ്കില്‍
വ്യക്തമാക്കുമോ?
പൗരത്വ
രജിസ്റ്ററും ജനസംഖ്യാ
രജിസ്റ്ററും സംബന്ധിച്ച
നിലപാട്
*5.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
,,
എം. സ്വരാജ്
,,
വി. കെ. സി. മമ്മത് കോയ
,,
പി.കെ. ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൗരത്വത്തിന്
മതം അടിസ്ഥാനമാക്കുന്ന
ദേശീയ പൗരത്വ
രജിസ്റ്ററും
അതിലേയ്ക്ക്
നയിക്കാനുദ്ദേശിച്ചുകൊണ്ടുള്ള
ജനസംഖ്യാ രജിസ്റ്ററും
സംസ്ഥാനത്ത്
നടപ്പിലാക്കില്ലെന്ന്
പ്രഖ്യാപിച്ചിട്ടുണ്ടോ;
തടങ്കല്‍പാളയങ്ങള്‍
നിര്‍മ്മിക്കാനുള്ള
കേന്ദ്രനിര്‍ദ്ദേശം
സംസ്ഥാനത്ത്
നടപ്പാക്കാനുദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ജനസംഖ്യാ
കണക്കെടുപ്പിന്റെ
മറവില്‍ ജനസംഖ്യാ
രജിസ്റ്റര്‍
തയ്യാറാക്കാന്‍ ചില
കേന്ദ്രങ്ങള്‍ ഗൂഢശ്രമം
നടത്തുന്നുവെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇക്കാര്യത്തില്‍
സര്‍ക്കാരിന്റെ നിലപാട്
വ്യക്തമാക്കുമോ; ഇതിന്
വിരുദ്ധമായി
പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ
കര്‍ശന
നടപടിയുണ്ടാകുമോയെന്ന്
വെളിപ്പെടുത്തുമോ;
(സി)
ഈ
വിഷയത്തിൽ സംസ്ഥാന
നിയമസഭ ഏകകണ്ഠമായി
പാസ്സാക്കിയ
പ്രമേയത്തിനെതിരെ
ജനാധിപത്യത്തിനും
ഫെഡറലിസത്തിന്റെ
അന്തഃസത്തയ്ക്കും
ഹാനിയേല്പിക്കുന്ന
തരത്തില്‍
അധികാരസ്ഥാനീയരില്‍
ചിലര്‍
ഉള്‍പ്പെടെയുള്ളവര്‍
രംഗത്ത് വന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
പൗരത്വ
ഭേദഗതി നിയമവുമായി
ബന്ധപ്പെട്ട് സംസ്ഥാന
സര്‍ക്കാര്‍ സുപ്രീം
കോടതിയെ സമീപിച്ചതില്‍
ഏതെങ്കിലും തരത്തിലുള്ള
പ്രോട്ടോക്കോള്‍
ലംഘനം
ഉണ്ടായിട്ടുണ്ടോയെന്ന്
അറിയിക്കാമോ?
സെൻസസ്സ്
ഉദ്യോഗസ്ഥര്‍ക്കുള്ള
നിര്‍ദ്ദേശങ്ങള്‍
*6.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
പി.ടി. തോമസ്
,,
വി.ടി.ബല്‍റാം
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയ
പൗരത്വ പട്ടിക
നടപ്പിലാക്കുന്നതിനുള്ള
ആദ്യപടിയായിട്ടാണ്
കേന്ദ്ര സര്‍ക്കാര്‍
ജനസംഖ്യാ പട്ടിക
പുതുക്കുന്നത് എന്ന
വസ്തുത സംസ്ഥാന
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വീടുകളിലെത്തി
സെൻസസ്സ് എടുക്കേണ്ട
ഉദ്യോഗസ്ഥര്‍ക്ക്,
എൻ.പി.ആര്. കൂടി
പുതുക്കണമെന്ന്
കാണിച്ച് 12/11/19 ലെ
ജി.ഒ.(എം.എസ്)
218/2019/ജി.എ.ഡി
നമ്പര്‍ ഉത്തരവ്
പ്രകാരം നിര്‍ദ്ദേശം
നൽകിയിരുന്നോ;
(സി)
പ്രസ്തുത
ഉത്തരവ് സ്റ്റേ
ചെയ്യുകയോ ഭേദഗതി
ചെയ്യുകയോ
ചെയ്തിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(ഡി)
സെൻസസ്സിനോടൊപ്പം
എന്‍.പി.ആര്.
വിവരങ്ങള്‍ കൂടി
പുതുക്കണമെന്ന്
കാട്ടിയും ഉദ്യോഗസ്ഥരെ
ഇതിനായി വിട്ട്
കിട്ടണമെന്ന്
ആവശ്യപ്പെട്ടും ജനുവരി
13-ന് താമരശ്ശേരി
തഹസീൽദാര്‍ കത്ത്
നൽകിയത് പ്രസ്തുത
ഉത്തരവിന്റെ
അടിസ്ഥാനത്തിലാണോയെന്ന്
വ്യക്തമാക്കുമോ;
(ഇ)
പൗരത്വ
ഭേദഗതി നിയമത്തിന്റെ
അടിസ്ഥാനത്തിൽ
ജനങ്ങള്‍ക്കുണ്ടായിട്ടുള്ള
ആശങ്ക അകറ്റുന്നതിനും
സെൻസസ്സ് നടപടികള്‍
കുറ്റമറ്റ രീതിയിൽ
മുന്നോട്ട്
കൊണ്ടുപോകുന്നതിനും
എന്തൊക്കെ
ഇടപെടലുകളാണ്
ഉണ്ടായിട്ടുള്ളതെന്ന്
വെളിപ്പെടുത്താമോ?
സപ്ലൈകോ
ഔട്ട് ലെറ്റുകളുടെ
പ്രവര്‍ത്തനം
*7.
ശ്രീ.സി.എഫ്.തോമസ്
,,
മോന്‍സ് ജോസഫ്
,,
പി.ജെ.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സപ്ലൈകോ
ഔട്ട് ലെറ്റുകളില്‍
അവശ്യ സാധനങ്ങളുടെ
വിലക്കയറ്റവും
ലഭ്യതക്കുറവും
പരിഹരിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(ബി)
ഔട്ട്
ലെറ്റുകളില്‍ അവശ്യ
സാധനങ്ങള്‍ പലതും
ജനങ്ങള്‍ക്ക്
മുന്‍കാലങ്ങളില്‍
ലഭിച്ചു
കൊണ്ടിരുന്നതിനേക്കാള്‍
കുറഞ്ഞ അളവില്‍
നല്കുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അത്
പരിഹരിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
സപ്ലൈകോ
ഔട്ട് ലെറ്റുകള്‍
ജനസൗഹൃദമാക്കുന്നതിനും
കാലോചിതമായി
പരിഷ്കരിക്കുന്നതിനും
ഷോപ്പുകള്‍
ആധുനികവല്‍ക്കരിക്കുന്നതിനും
നടപടി സ്വീകരിക്കുമോ
എന്ന് അറിയിക്കാമോ?
ദേശീയ
ജനസംഖ്യാ രജിസ്റ്റര്‍
പുതുക്കല്‍
*8.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.പി.ഉബൈദുള്ള
,,
കെ.എന്‍.എ ഖാദര്‍
,,
എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയ
ജനസംഖ്യാ രജിസ്റ്റര്‍
പുതുക്കുന്നതുമായി
ബന്ധപ്പെട്ട നടപടികള്‍
സംസ്ഥാനത്ത്
നിര്‍ത്തിവച്ചിട്ടുണ്ടോ;
ഇതുമായി ബന്ധപ്പെട്ട
വിവരം കേന്ദ്ര ആഭ്യന്തര
മന്ത്രാലയത്തെ
അറിയിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
കേന്ദ്ര
ആഭ്യന്തര മന്ത്രാലയമോ
സെന്‍സസ് കമ്മീഷണറോ
ഇക്കാര്യത്തില്‍
എന്തെങ്കിലും മറുപടി
സംസ്ഥാന സര്‍ക്കാരിന്
നല്‍കിയിട്ടുണ്ടോ;എങ്കില്‍
വിശദാംശം നല്‍കുമോ;
(സി)
ദേശീയ
ജനസംഖ്യാ രജിസ്റ്റര്‍,
ദേശീയ പൗരത്വ
രജിസ്റ്റര്‍ എന്നിവ
സംസ്ഥാനത്ത്
നടപ്പാക്കുകയാണെങ്കില്‍
വ്യാപകമായ
അരക്ഷിതാവസ്ഥയ്ക്കും
ക്രമസമാധാന
തകര്‍ച്ചക്കും
കാരണമാകുമെന്നതിനാല്‍
പ്രസ്തുത നീക്കത്തില്‍
നിന്നും
പിന്തിരിയുവാന്
കേന്ദ്രത്തില്‍
സമ്മര്‍ദ്ദം ചെലുത്തുമോ
എന്ന് അറിയിക്കാമോ?
മുന്നോക്കക്കാര്‍ക്ക്
സംവരണം
*9.
ശ്രീ.അബ്ദുല്‍
ഹമീദ് പി.
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
ടി. വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍
സര്‍വീസില്‍
മുന്നോക്കക്കാര്‍ക്ക്
പത്ത് ശതമാനം സംവരണം
പ്രാബല്യത്തില്‍
വന്നിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
നിലവില്‍
അമ്പതു ശതമാനം ഓപ്പണ്‍
ക്വാട്ടയിലെ ഏതൊക്കെ
ടേണുകളാണ് ഈ
വിഭാഗങ്ങള്‍ക്കുള്ള
സംവരണത്തിനായി നീക്കി
വയ്ക്കുന്നതെന്ന്
അറിയിക്കാമോ;
(സി)
പി.എസ്.സി
തയ്യാറാക്കിയ
റൊട്ടേഷന്‍ ചാര്‍ട്ട്
സര്‍ക്കാര്‍
അംഗീകരിച്ചിട്ടുണ്ടോ;
(ഡി)
മുന്നോക്ക
സംവരണം നിലവില്‍
വരുന്നതോടെ ഓപ്പണ്‍
ക്വാട്ട നാല്‍പ്പതു
ശതമാനമായി കുറയുന്ന
സാഹചര്യമുണ്ടോ; ഇത്
ചട്ടവിരുദ്ധമാണെന്ന്
കരുതുന്നുണ്ടോ;
വ്യക്തമാക്കുമോ;
(ഇ)
എങ്കില്‍
ഇത് മറികടക്കാന്‍ എന്ത്
നടപടിയാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കുമോ?
മികവുറ്റ
ക്രമസമാധാന പാലനത്തിന്
സ്വീകരിച്ച നടപടികൾ
*10.
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.എ.
എന്‍. ഷംസീര്‍
,,
വി. അബ്ദുറഹിമാന്
,,
സജി ചെറിയാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തിയതിന്
ശേഷം ക്രമസമാധാന പാലനം
മികവുറ്റതാക്കുന്നതിനും
പോലീസിന്റെ
ആധുനികീകരണത്തിനും
നടത്തിയ പ്രവർത്തനങ്ങൾ
വിശദമാക്കാമോ;
(ബി)
രാജ്യത്തെ
ഏറ്റവും മികച്ച
ക്രമസമാധാനപാലന സേനയായി
മാറാന്‍ കഴിഞ്ഞിട്ടുള്ള
കേരള പോലീസില്‍
ഒറ്റപ്പെട്ട ചിലര്‍
വര്‍ഗ്ഗീയ
ചിന്തക്കടിമപ്പെട്ടവരാണെന്ന
ആശങ്ക ദൂരീകരിക്കാന്‍
നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(സി)
പൗരത്വ
രജിസ്റ്ററിന്റെ
പേരില്‍, ഗുജറാത്തിൽ
നടന്നത് പോലെയുള്ള
സാമൂദായിക കലാപം
സൃഷ്ടിക്കുന്ന
തരത്തില്‍ പ്രകോപനം
സൃഷ്ടിച്ച് പ്രകടനം
നടത്തിയ
വര്‍ഗ്ഗീയവാദികള്‍ക്കെതിരെ
സംഭവത്തിന്റെ ഗൗരവം
ഉള്‍ക്കൊണ്ട് പോലീസ്
ഉദ്യോഗസ്ഥര്‍ കര്‍ശന
നടപടിയെടുത്തിട്ടുണ്ടോ;
(ഡി)
കണ്ണൂര്‍
ജില്ലയില്‍ മട്ടന്നൂര്‍
സ്റ്റേഷനിലെ എസ്.ഐ. യും
ഇരിട്ടി എ.എസ്.പി. യും
വര്‍ഗ്ഗീയ കലാപത്തിനും
രാഷ്ട്രീയ അക്രമത്തിനും
നിരന്തരം ശ്രമം
നടത്തുന്ന സംഘത്തിന്റെ
പരിപാടിയില്‍ ഔദ്യോഗിക
യൂണിഫോം ധരിച്ച്
പങ്കെടുത്തെന്ന
വാര്‍ത്തയുടെ
അടിസ്ഥാനത്തില്‍
മാതൃകാപരമായ നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
ദേശീയ
ഭക്ഷ്യ ഭദ്രത നിയമം
*11.
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
മുല്ലക്കര രത്നാകരന്
,,
ഇ.കെ.വിജയന്
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇന്ത്യയിലെ
ഏറ്റവും കാര്യക്ഷമവും
ഫലപ്രദവുമായ പൊതുവിതരണ
സമ്പ്രദായമായി
കേരളത്തിലെ ഭക്ഷ്യ
പൊതുവിതരണ സംവിധാനത്തെ
മാറ്റുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)
ദേശീയ
ഭക്ഷ്യ ഭദ്രത
നിയമത്തിന്റെ എല്ലാ
ഘടകങ്ങളും കേരളത്തില്‍
നടപ്പിലാക്കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
ഭക്ഷ്യ
ഭദ്രത നിയമം
അനുശാസിക്കുന്ന വിവിധ
തട്ടുകളിലുളള പരാതി
പരിഹാരമാര്‍ഗ്ഗങ്ങള്‍
യാഥാര്‍ത്ഥ്യമായിട്ടുണ്ടോ;
വ്യക്തമാക്കുമോ?
ഒരു
രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി
*12.
ശ്രീ.ടി.
വി. ഇബ്രാഹിം
,,
കെ.എന്‍.എ ഖാദര്‍
,,
പാറക്കല്‍ അബ്ദുല്ല
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
'ഒരു
രാജ്യം ഒരു റേഷൻ കാർഡ്'
പദ്ധതി സംസ്ഥാനത്ത്
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
ഈ
പദ്ധതി
നടപ്പിലാക്കുന്നത് മൂലം
പൊതുജനങ്ങള്‍ക്കുണ്ടാകുന്ന
ഗുണങ്ങള്‍/സൗകര്യങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(സി)
പദ്ധതി
പരിചയപ്പെടുത്തുന്നതിനും
ജനങ്ങള്‍ക്ക് ഇത്
സംബന്ധിച്ച
ബോധവത്ക്കരണത്തിനും
വേണ്ടി ചെയ്ത
കാര്യങ്ങള്‍
വിശദമാക്കാമോ;
(ഡി)
പദ്ധതി
നടപ്പാക്കുന്നത് മൂലം
സംസ്ഥാന സർക്കാരിന്
ഏതെങ്കിലും തരത്തിലുള്ള
അധിക സാമ്പത്തിക ബാധ്യത
വരുന്നുണ്ടോ;
വിശദമാക്കാമോ;
(ഇ)
ഈ
പദ്ധതിക്ക് വേണ്ടി
കേന്ദ്രസർക്കാർ
സാമ്പത്തിക സഹായം
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ?
രാത്രിയില്‍
ഒറ്റയ്ക്ക് സഞ്ചരിക്കുന്ന
സ്ത്രീകള്‍ക്കുളള സുരക്ഷ
*13.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.കെ.
രാജന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
രാത്രിയില്‍
ഒറ്റയ്ക്ക്
സഞ്ചരിക്കുന്ന
സ്ത്രീകള്‍ക്ക്
നിര്‍ഭയമായും
സുരക്ഷിതമായും
സഞ്ചരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സര്‍ക്കാര്‍
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഒറ്റയ്ക്ക്
സഞ്ചരിക്കുന്ന
സ്ത്രീകളുടെ വാഹനം
കേടാകുകയോ
അപകടമുണ്ടാകുകയോ
ചെയ്താല്‍ ഏതൊക്കെ
സഹായങ്ങളാണ് പോലീസിന്
ചെയ്യാന്‍
കഴിയുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ഇത്തരത്തില്‍
സഹായം ലഭ്യമാകുന്നതിന്
സ്ത്രീകള്‍
സ്വീകരിക്കേണ്ട
മാര്‍ഗ്ഗം സംബന്ധിച്ചും
ആയതിന്മേല്
സ്വീകരിക്കുന്ന
നടപടികള്‍
സംബന്ധിച്ചുമുള്ള
വിവരങ്ങള്‍
ലഭ്യമാക്കുമോ?
പൗരത്വ
ഭേദഗതി നിയമത്തിനെതിരെയുള്ള
കേസ്
*14.
ശ്രീ.സണ്ണി
ജോസഫ്
,,
കെ.സി.ജോസഫ്
,,
വി.ടി.ബല്‍റാം
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൗരത്വ
ഭേദഗതി നിയമം റദ്ദ്
ചെയ്യണമെന്ന്
ആവശ്യപ്പെട്ട്
31-12-2019-ല്‍ കേരള
നിയമസഭ പ്രമേയം
പാസ്സാക്കിയതിനെ
വിമര്‍ശിച്ച് സംസ്ഥാന
ഭരണ തലവന്‍ മുന്നോട്ട്
വന്നിട്ടുണ്ടോ
എന്നറിയിക്കാമോ;
(ബി)
ഇക്കാര്യത്തിലുള്ള
സര്‍ക്കാര്‍ നിലപാടും
അതൃപ്തിയും സംസ്ഥാന
ഭരണത്തലവനെ രേഖാമൂലം
അറിയിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇക്കാര്യം
പരിഗണിക്കുമോ എന്ന്
വെളിപ്പെടുത്താമോ;
(സി)
ഈ
നിയമത്തിനെതിരെ സംസ്ഥാന
സര്‍ക്കാര്‍
സുപ്രീംകോടതിയില്‍ കേസ്
ഫയല്‍ ചെയ്തിട്ടുണ്ടോ;
(ഡി)
പ്രസ്തുത
തീരുമാനം
നടപ്പിലാക്കുന്നതിന്
മുമ്പ് സംസ്ഥാന ഭരണ
തലവനെ അറിയിക്കണമെന്ന
വ്യവസ്ഥയുണ്ടോ;
ഉണ്ടെങ്കില്‍ റൂള്‍സ്
ഓഫ് ബിസിനസ്സിലെ
നിബന്ധന
പാലിക്കുന്നതില്‍
എന്തെങ്കിലും
വീഴ്ചയുണ്ടായിട്ടുണ്ടോ;
(ഇ)
ഇതു
സംബന്ധിച്ച് സംസ്ഥാന
ഭരണ തലവന്‍ ചീഫ്
സെക്രട്ടറിയില്‍
നിന്നും വിശദീകരണം
ആരാഞ്ഞിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്ത്
വിശദീകരണമാണ്
സര്‍ക്കാര്‍
ഇക്കാര്യത്തില്‍
നല്‍കിയത് എന്ന്
വെളിപ്പെടുത്താമോ?
സ്ത്രീ
സുരക്ഷ
*15.
ശ്രീമതി
യു. പ്രതിഭ
ശ്രീ.കെ.
ആന്‍സലന്‍
,,
യു. ആര്. പ്രദീപ്
,,
ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വലിയ
നഗരങ്ങളില്‍ പോലും
സ്ത്രീകള്‍ക്ക്
രാത്രിയില്‍ ഒറ്റയ്ക്ക്
സഞ്ചരിക്കാന്‍ കഴിയാത്ത
വിധത്തിലുള്ള സാമൂഹ്യ
സാഹചര്യം
മാറ്റിയെടുക്കാന്‍
ഉദ്ദേശിച്ചുകൊണ്ടുള്ള
കാമ്പയിന്റെ ഭാഗമായി
സ്ത്രീകളുടെ രാത്രി
നടത്തം പോലുള്ള പ്രചരണ
പ്രവര്‍ത്തനങ്ങൾ
വിപുലമാക്കാന്‍
പരിപാടിയുണ്ടോ;
(ബി)
വിവിധ
വകുപ്പുകളെ
ഏകോപിപ്പിച്ചുകൊണ്ടുള്ള
'കൈത്താങ്ങ്' പദ്ധതി
ഫലപ്രദമാക്കാന്‍ വനിത -
ശിശു വികസന വകുപ്പിന്
മുന്കയ്യെടുക്കാന്
സാധിക്കുമോ;
(സി)
ലിംഗ
നീതിക്ക് വേണ്ടി
പ്രവര്‍ത്തിക്കുന്ന
'ജെന്‍ഡര്‍ പാര്‍ക്ക്'
സംവിധാനം
ശക്തിപ്പെടുത്തുവാന്‍
പദ്ധതിയുണ്ടോ;
വിശദമാക്കാമോ;
(ഡി)
തൊഴിലിടങ്ങളില്‍,
വിശേഷിച്ച്
ഐ.ടി.പോലുള്ള ആധുനിക
തൊഴില്‍ മേഖലകളില്‍
സ്ത്രീകള്‍ നേരിടുന്ന
സുരക്ഷാ പ്രശ്നങ്ങളും
മറ്റു പ്രശ്നങ്ങളും
പരിഹരിക്കാന്‍ വേണ്ട
ഇടപെടല്‍
നടത്തുന്നുണ്ടോ;
വ്യക്തമാക്കാമോ?
അവശ്യസാധനങ്ങളുടെ
വിലക്കയറ്റം
*16.
ശ്രീ.അനൂപ്
ജേക്കബ്
,,
എം. വിന്‍സെന്റ്
,,
പി.ടി. തോമസ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അവശ്യസാധനങ്ങളുടെ
വിലക്കയറ്റം മൂലം
ജനങ്ങള്‍ അനുഭവിക്കുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മുമ്പൊരിക്കലും
ഉണ്ടാകാത്ത വിധത്തിലുളള
വിലക്കയറ്റത്തിന്റെ
കാരണം എന്താണെന്ന്
വ്യക്തമാക്കുമോ;
(സി)
ഉപഭോക്തൃവിലസൂചിക
ഡിസംബറില്‍ 7.35 ശതമാനം
കയറ്റം രേഖപ്പെടുത്തിയ
സാഹചര്യത്തില്‍
വിലവര്‍ദ്ധനവ്
തടയുന്നതിന് എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കുമോ;
(ഡി)
വിലക്കയറ്റം
നിയന്ത്രിക്കുന്നതിനും
കമ്പോള ഇടപെടലുകള്‍
നടത്തുന്നതിനും സിവില്‍
സപ്ലൈസ് കോര്പ്പറേഷന്
എത്ര തുകയാണ് ഈ
സാമ്പത്തിക വര്‍ഷത്തിൽ
അനുവദിച്ചത്; പ്രസ്തുത
തുക
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്ന് അറിയിക്കാമോ?
തീരദേശ
ചരക്കുഗതാഗതം
*17.
ശ്രീ.എം.
നൗഷാദ്
,,
കെ.കുഞ്ഞിരാമന്
,,
എസ്.ശർമ്മ
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കപ്പൽ,
ബാര്‍ജ് എന്നിവ
വഴിയുള്ള തീരദേശ ചരക്ക്
സര്‍വ്വീസ്
പ്രോത്സാഹിപ്പിക്കാനുള്ള
പദ്ധതി വേണ്ടത്ര
പുരോഗതി
നേടിയിട്ടുണ്ടോ;
ഇല്ലെങ്കിൽ അത്
പരിഹരിക്കാനായി
കര്‍മ്മപരിപാടി
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(ബി)
പ്രവര്‍ത്തനസജ്ജമായിട്ടുള്ള
അഴീക്കൽ, ബേപ്പൂര്‍,
കൊല്ലം എന്നീ വൻകിടേതര
തുറമുഖങ്ങള്‍ വഴിയുള്ള
ചരക്ക് നീക്കം
ഗണ്യമല്ലെന്നതിനാൽ
കൊച്ചി, വല്ലാര്‍പാടം
തുടങ്ങിയ വൻകിട
തുറമുഖങ്ങളെക്കൂടി
ബന്ധിപ്പിച്ചുകൊണ്ടും
പ്രവര്‍ത്തനസജ്ജമല്ലാത്ത
വൻകിടേതര
തുറമുഖങ്ങളെക്കൂടി
പ്രവര്ത്തനസജ്ജമാക്കിയും
ചരക്കുനീക്കം
യാഥാര്‍ത്ഥ്യമാക്കുന്നതിന്
പരിപാടിയുണ്ടോ;
വിശദമാക്കുമോ;
(സി)
തീരദേശം
വഴിയുള്ള ചരക്ക് ഗതാഗതം
വ്യാപിപ്പിക്കുന്നതിന്
മാരിടൈം ബോര്‍ഡ്
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണ്;
വിശദമാക്കുമോ?
ജനിതക
രോഗങ്ങള്‍ ബാധിച്ചവര്‍ക്കുള്ള
ചികിത്സ
*18.
ശ്രീ.ആര്.
രാമചന്ദ്രന്
,,
ചിറ്റയം ഗോപകുമാര്‍
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഹീമോഫീലിയ
രോഗികള്‍ക്കുള്ള സൗജന്യ
മരുന്നും ചികിത്സയും
ഉറപ്പാക്കുന്നതിന്
വിദഗ്ദ്ധ ചികിത്സാ
പ്രോട്ടോക്കോള്‍
തയ്യാറാക്കുന്നതിനായി
രൂപീകരിച്ച രത്തൻ
ഖേല്‍ക്കർ
കമ്മിറ്റിയുടെ
പ്രവർത്തനം ഏത്
ഘട്ടത്തിലാണെന്ന്
വിശദീകരിക്കാമോ;
(ബി)
പ്രസ്തുത
സമിതിയിലെ അംഗങ്ങള്‍
ആരൊക്കെ എന്ന്
വ്യക്തമാക്കാമോ;
സമിതിയില്‍ ഹീമോഫീലിയ
രോഗികളുടെയോ അവരുടെ
സംഘടനയുടെയോ
പ്രതിനിധിയായി
ആരെയെങ്കിലും
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
നടപടി സ്വീകരിക്കുമോ;
(സി)
ഹീമോഫീലിയ
രോഗികള്‍ക്ക് കാരുണ്യ
ഫാർമസി വഴി സൗജന്യമായി
മരുന്ന് (ഫാക്ടർ 8,9)
വിതരണം ചെയ്യുന്ന
നിലവിലെ സംവിധാനം 2020
മാർച്ച് മാസത്തോടുകൂടി
പൂർണ്ണമായും
അവസാനിക്കുമെന്നതിനാല്‍
ഏപ്രില്‍ മുതല്‍ തന്നെ
ഖേല്‍ക്കർ സമിതി
റിപ്പോർട്ട്
പ്രകാരമുള്ള പുതിയ
ചികിത്സാ പദ്ധതി
നടപ്പിലാക്കാൻ
നടപടിയെടുക്കുമോ;
(ഡി)
ഇല്ലെങ്കില്‍
പുതിയ പദ്ധതി നിലവില്‍
വരുന്നതുവരെ കാരുണ്യ
ഫാർമസി മുഖേനയുള്ള
നിലവിലെ മരുന്ന് വിതരണ
സംവിധാനം നിലനിർത്താൻ
നടപടികൾ സ്വീകരിക്കുമോ;
(ഇ)
കേരളത്തിലെമ്പാടും
കാരുണ്യ ഫാർമസി മുഖേന
ലഭിച്ചുകൊണ്ടിരുന്ന
ഫാക്ടർ വിതരണം നിലവില്‍
തടസ്സപ്പെട്ടിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
അതിനുള്ള കാരണം
വിശദീകരിക്കാമോ; പരിഹാര
നടപടികള്‍
സ്വീകരിക്കുമോ;
(എഫ്)
ആജീവനാന്ത
ചികിത്സ ആവശ്യമായതും
ഇൻഷുറൻസ് പരിരക്ഷ പോലും
അന്യമായതുമായ ഹീമോഫീലിയ
ഉള്‍പ്പെടെയുള്ള
അപൂർവ്വ ജനിതക
രോഗങ്ങള്‍ ബാധിച്ചവരുടെ
ചികിത്സ, മരുന്ന്
വിതരണം എന്നിവയ്ക്കായി
എല്ലാ വർഷവും
ആരോഗ്യബഡ്ജറ്റില്
ഒരു നിശ്ചിത തുക
വകയിരുത്താൻ
എന്തെങ്കിലും നിർദ്ദേശം
നിലവിലുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(ജി)
ഖേല്‍ക്കർ
സമിതി ഈ വിഷയം
പരിഗണിക്കുന്നുണ്ടോ;
ഇല്ലെങ്കില്‍ സമിതിയുടെ
പരിഗണനാ വിഷയത്തില്‍
ഇതുകൂടി
ഉള്‍പ്പെടുത്താൻ
നടപടിയെടുക്കുമോ എന്ന്
അറിയിക്കുമോ?
ഇ-ഹെല്‍ത്ത്
പദ്ധതി
*19.
ശ്രീ.എം.
സ്വരാജ്
,,
വി. അബ്ദുറഹിമാന്
,,
പി.കെ. ശശി
,,
ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഫലപ്രദമായി
നടപ്പിലാക്കി വരുന്ന
ഇ-ഹെല്‍ത്ത് പദ്ധതി
കൂടുതല്‍
ആശുപത്രികളിലേയ്ക്ക്
വ്യാപിപ്പിക്കാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ ഭാഗമായി
ടെലി ക്ലിനിക്ക്
സംവിധാനം
പ്രവര്‍ത്തിക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(സി)
സമഗ്രമായ
ആരോഗ്യ വിവരശേഖരണത്തെ
അടിസ്ഥാനപ്പെടുത്തി
ആരോഗ്യരംഗത്തെ
പദ്ധതിയാസൂത്രണവും
രോഗനിര്‍ണയവും
പ്രതിരോധ
പ്രവര്‍ത്തനങ്ങളും
ചികിത്സയും
നടപ്പാക്കുന്ന
ഇ-ഹെല്‍ത്ത്
പദ്ധതിയ്ക്ക് നീതി
ആയോഗിന്റെ അംഗീകാരം
ലഭിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
സംസ്ഥാനത്തെ
മുഴുവന്‍ മെഡിക്കല്‍
കോളേജുകളിലും
ഇ-ഹെല്‍ത്ത് പദ്ധതി
ഫലപ്രദമായി
നടപ്പിലാക്കുവാന്‍
നടപടി സ്വീകരിക്കുമോ
എന്ന് അറിയിക്കുമോ?
പൊതുവിതരണ
സംവിധാനം
ശക്തിപ്പെടുത്തുന്നതിന് നടപടി
*20.
ശ്രീ.പുരുഷന്
കടലുണ്ടി
,,
എ. എന്‍. ഷംസീര്‍
,,
കെ.യു. ജനീഷ് കുമാര്‍
,,
ജോണ്‍ ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രാജ്യത്തുടനീളമുള്ള
നിത്യോപയോഗ സാധനങ്ങളുടെ
വിലക്കയറ്റം
സംസ്ഥാനത്ത് കൂടുതലായി
ബാധിക്കാതിരിക്കുന്നതിന്
ഈ സർക്കാർ
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(ബി)
ഇതിനായി
പൊതുവിതരണ സംവിധാനം
കൂടുതല്‍
ശക്തിപ്പെടുത്തുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
ഓണം,
ക്രിസ്തുമസ്, റമദാന്
തുടങ്ങിയ
ഉത്സവസീസണുകളില്‍
സപ്ലൈകോയുടെ പ്രത്യേക
വിപണന മേളകള്‍ കൂടുതല്‍
പ്രദേശങ്ങളില്‍
സംഘടിപ്പിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
ഗ്രാമവാസികള്‍ക്ക്
പ്രയോജനപ്രദമാകുംവിധം
സപ്ലൈകോയുടെ ഔട്ട്
ലെറ്റുകൾ കൂടുതല്‍
ഗ്രാമപ്രദേശങ്ങളില്‍
സ്ഥാപിക്കുവാൻ
നിര്‍ദ്ദേശം നല്‍കുമോ?
പൗരത്വ
ഭേദഗതി നിയമത്തിനെതിരെയുള്ള
പ്രതിഷേധ സമരങ്ങള്‍
*21.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
ടി.എ.അഹമ്മദ് കബീര്‍
,,
കെ.എം.ഷാജി
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്രസര്‍ക്കാരിന്റെ
പൗരത്വ ഭേദഗതി
നിയമത്തിനെതിരെ
സംസ്ഥാനത്ത് നടക്കുന്ന
വ്യാപകമായ പ്രതിഷേധ
സമരങ്ങളെ നേരിടുന്നത്
സംബന്ധിച്ച് പോലീസിന്
എന്തെങ്കിലും
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(ബി)
പ്രതിഷേധത്തിന്റെ
പേരില്‍
സമരക്കാര്‍ക്കെതിരെ
ജാമ്യമില്ലാവകുപ്പ്
ഉള്‍പ്പെടുത്തി കേസ്സ്
എടുക്കുന്നതായി
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കിൽ
ഈ നടപടി
അവസാനിപ്പിക്കുവാന്‍
ആവശ്യമായ നിര്‍ദ്ദേശം
നല്‍കുമോ
എന്നറിയിക്കാമോ?
പൗരത്വരജിസ്റ്റര്‍
പുതുക്കല്‍ നടപടി
*22.
ശ്രീ.പി.കെ.അബ്ദു
റബ്ബ്
,,
എന്‍. ഷംസുദ്ദീന്
,,
സി.മമ്മൂട്ടി
,,
എം. സി. കമറുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയപൗരത്വ
രജിസ്റ്റര്‍ പുതുക്കല്‍
നടപടികളുമായി
സഹകരിക്കേണ്ടതില്ലെന്ന്
സംസ്ഥാന സര്‍ക്കാര്‍
തീരുമാനമെടുത്തിട്ടുണ്ടോ
എന്ന് അറിയിക്കുമോ;
(ബി)
പൗരത്വരജിസ്റ്റര്‍
പുതുക്കല്‍ നടപടികളില്‍
പങ്കെടുക്കാന്‍
തഹസീല്‍ദാര്‍മാര്‍
ഉത്തരവ് നല്കിയ കാര്യം
സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(സി)
എങ്കില്‍
ഇക്കാര്യത്തില്‍ എന്ത്
നടപടി
സ്വീകരിച്ചുവെന്ന്
വിശദമാക്കുമോ?
വിഴിഞ്ഞം
തുറമുഖ നിര്‍മ്മാണം
*23.
ശ്രീ.എം.ഉമ്മര്‍
,,
ടി.എ.അഹമ്മദ് കബീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിഴിഞ്ഞം
അന്താരാഷ്ട്ര
തുറമുഖത്തിന്റെ
നിര്‍മ്മാണ പ്രവൃത്തികൾ
ഇതിനോടകം എത്ര ശതമാനം
പൂര്‍ത്തിയാക്കിയെന്ന്
വ്യക്തമാക്കാമോ;
(ബി)
കരാര്‍
പ്രകാരം
പണിപൂര്ത്തിയാക്കേണ്ട
കാലാവധി
എന്നായിരുന്നുവെന്ന്
അറിയിക്കുമോ;
(സി)
തുറമുഖത്തിന്റെ
പ്രവര്‍ത്തനം
എന്നത്തേയ്ക്ക്
ആരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ?
ലോക
കേരള സഭയുടെ
പ്രവര്‍ത്തനങ്ങള്‍
*24.
ശ്രീ.എം.
മുകേഷ്
,,
പി.വി. അന്‍വര്‍
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രവാസികളുടെ
ആശങ്കകളും ആവശ്യങ്ങളും
പരിഗണിക്കുന്നതിനും
നാടിന്റെ വികസനത്തില്‍
അവരെക്കൂടി
കണ്ണിചേര്‍ക്കുന്നതിനും
ലോക കേരള സഭ നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയെന്ന്
അറിയിക്കാമോ;
(ബി)
ഒന്നാം
ലോക കേരള
സഭയെത്തുടര്ന്ന്
രൂപീകരിച്ച വിവിധ
സ്റ്റാന്റിംഗ്
കമ്മിറ്റികളുടെ
നിര്‍ദ്ദേശങ്ങള്‍
നടപ്പിലാക്കുന്നതിനായി
ചെയ്ത
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
(സി)
രണ്ടാം
ലോക കേരള സഭയിലെ
ചര്‍ച്ചയെത്തുടര്‍ന്ന്
പ്രവാസികളുടെ
ക്ഷേമത്തിനും
സംസ്ഥാനത്തിന്റെ
വളര്‍ച്ചയ്ക്കും
സഹായകമായി എന്തെല്ലാം
പരിപാടികള്‍
ആവിഷ്കരിക്കാന്‍
ഉദ്ദേശിക്കുന്നുവെന്ന്
അറിയിക്കാമോ?
ദേശീയജലപാത
*25.
ശ്രീ.പി.ഉബൈദുള്ള
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
കെ.എം.ഷാജി
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
മുതല്‍ കാസർഗോഡ്
വരെയുളള ദേശീയജലപാത
യാത്രാസജ്ജമാക്കണമെന്ന
ദീര്‍ഘകാലത്തെ ആവശ്യം
നടപ്പാക്കുന്നതുമായി
ബന്ധപ്പെട്ടുളള നടപടികൾ
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കാമോ;
(ബി)
ജലപാതയുടെ
എത്ര ദൂരം വരെയുളള
പണികളാണ്
പൂര്‍ത്തീകരിച്ച്
സര്‍വ്വീസ് നടത്താന്‍
സജ്ജമായിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
ജലപാതയുടെ
ബാക്കിയുള്ള പണികൾ ഈ
സര്‍ക്കാരിന്റെ
കാലയളവിൽ ചെയ്ത്
തീർക്കാൻ
സാധിക്കുമെന്ന്
കരുതുന്നുണ്ടോ;
എങ്കില്‍ എന്നേക്ക്
ഇതിന്റെ
പ്രവര്‍ത്തനമാരംഭിക്കാനാകുമെന്ന്
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
ജലപാതയിലൂടെയുളള യാത്ര
കൂടുതല്‍
യാത്രികര്‍ക്ക്
ഉപകാരപ്രദമാകുന്ന
രീതിയില്‍ തടസമില്ലാതെ
നടക്കുന്നതിന് വേണ്ടി
പണിയുടെ നിലവാരം
ഉറപ്പാക്കാന്‍
പ്രത്യേകം ശ്രദ്ധ
നല്‍കുമോ?
യു.എ.പി.എ.
കേസ്സുകള്‍
*26.
ശ്രീ.പാറക്കല്‍
അബ്ദുല്ല
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
പോലീസിന് യു.എ.പി.എ.
പ്രകാരം
കേസ്സെടുക്കുന്നതിന്
സര്‍ക്കാരിന്റെ അനുമതി
ആവശ്യമാണോ;
(ബി)
സംസ്ഥാന
പോലീസ് യു.എ.പി.എ.
പ്രകാരം രജിസ്റ്റര്‍
ചെയ്ത് അന്വേഷണം
നടത്തിവന്ന ഏതെങ്കിലും
കേസ്സ് ഈ സര്‍ക്കാര്‍
കാലയളവില്‍ കേന്ദ്ര
ഏജന്‍സി ആയ എന്‍.ഐ.എ.
ഏറ്റെടുത്തിട്ടുണ്ടോ;
(സി)
എങ്കില്‍
ആയതിന്റെ സാഹചര്യവും
വിശദാംശവും
വ്യക്തമാക്കുമോ?
കേന്ദ്രസര്‍ക്കാരില്‍
നിന്നുള്ള സാമ്പത്തിക പിന്തുണ
*27.
ശ്രീ.എസ്.ശർമ്മ
,,
പി.ടി.എ. റഹീം
,,
മുരളി പെരുനെല്ലി
,,
സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വര്‍ഗ്ഗീയ
വിപത്തിനെ
നിര്‍വീര്യമാക്കുന്ന
ബദല്‍ വികസനത്തെ
ശക്തിപ്പെടുത്തുന്നതിനായി
സംസ്ഥാനത്തിന്
കേന്ദ്രസര്‍ക്കാരില്‍
നിന്ന് വേണ്ടത്ര
സാമ്പത്തിക പിന്തുണ
ലഭിക്കുന്നുണ്ടോയെന്ന്
വെളിപ്പെടുത്തുമോ;
(ബി)
സഹകരണാധിഷ്ഠിതമായ
ഫെഡറല്‍ സംവിധാനത്തെ
ദുര്‍ബലപ്പെടുത്തുന്ന
തരത്തില്‍ പ്രകൃതി
ദുരന്തങ്ങളില്പ്പെട്ടവര്ക്കുള്പ്പെടെ
സഹായം
ലഭ്യമാക്കുന്നതില്‍
സംസ്ഥാനത്തോട്
കാണിക്കുന്ന വിവേചനം
അവസാനിപ്പിക്കാന്‍
ശക്തമായ ഇടപെടല്‍
ഉണ്ടാകുമോയെന്ന്
അറിയിക്കാമോ;
(സി)
ആനുപാതികമായി
മറ്റു
സംസ്ഥാനങ്ങളെപ്പോലെയോ
അതിനെക്കാള്‍ അധികമോ
നികുതി വിഹിതം
കേന്ദ്രസര്‍ക്കാരിന്
ലഭ്യമാക്കുന്ന
സംസ്ഥാനത്തിന്
നിയമപരമായി ലഭിക്കേണ്ട
ജനസംഖ്യാനുപാതിക
കേന്ദ്ര ഫണ്ടും
ജി.എസ്.ടി. വരുമാന
കുറവിനുള്ള
നഷ്ടപരിഹാരവും
മാത്രമല്ല
വായ്പയെടുക്കാനുള്ള
പരിധിപോലും
വെട്ടിക്കുറയ്ക്കുന്നത്
തിരുത്തിക്കാന്‍
ആവശ്യമായ സമ്മര്‍ദ്ദം
ചെലുത്തി
വരുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ?
അടിസ്ഥാന
സൗകര്യ രംഗത്തെ വികസന
പദ്ധതികള്‍
*28.
ശ്രീ.ഐ.ബി.
സതീഷ്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
കെ.വി.വിജയദാസ്
,,
കാരാട്ട് റസാഖ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഐക്യരാഷ്ട്ര
സംഘടന അംഗീകരിച്ച
സുസ്ഥിര വികസന ലക്ഷ്യം
കൈവരിക്കുന്നതില്‍
സംസ്ഥാനങ്ങള്‍ നേടിയ
പുരോഗതി വിലയിരുത്തുന്ന
നീതി ആയോഗ്
റിപ്പോര്‍ട്ട് പ്രകാരം
സംസ്ഥാനത്തിന്
തുടര്‍ച്ചയായി രണ്ടാം
വര്‍ഷവും ഒന്നാം
സ്ഥാനത്തെത്താന്‍
സാധ്യമായിട്ടുണ്ടോ;
കൈവരിച്ച മുഖ്യ
നേട്ടങ്ങള്‍
എന്തൊക്കെയാണ്;
വ്യക്തമാക്കുമോ;
(ബി)
കേന്ദ്രസര്‍ക്കാര്‍
സൃഷ്ടിച്ച സാമ്പത്തിക
മാന്ദ്യവും സാമ്പത്തിക
ഞെരുക്കലും പ്രകൃതി
ദുരന്തങ്ങളും
അതിജീവിച്ചുകൊണ്ട്
അടിസ്ഥാന സൗകര്യ
രംഗത്ത് നടപ്പാക്കി
വരുന്ന പ്രധാന വികസന
പദ്ധതികള്‍
എന്തൊക്കെയാണ്;
(സി)
വരും
വര്‍ഷം നടപ്പാക്കാന്‍
പ്രഖ്യാപിച്ചിട്ടുള്ള
പന്ത്രണ്ടിന വികസന,
ക്ഷേമ
പരിപാടിയെക്കുറിച്ച്
വിശദമാക്കാമോ?
പോലീസ്
സ്റ്റേഷനുകളുടെ ആധുനികവത്കരണം
*29.
ശ്രീമതി
സി.കെ. ആശ
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ഇ.കെ.വിജയന്
,,
ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പോലീസ് സ്റ്റേഷനുകളെ
കൂടുതല്‍
ജനസൗഹൃദമാക്കുന്നതിനും
പോലീസ് സ്റ്റേഷനുകളിൽ
ഏത് സമയത്തും ആര്‍ക്കും
നിര്‍ഭയം
കടന്നുചെല്ലാവുന്ന
അന്തരീക്ഷം
സൃഷ്ടിക്കുന്നതിനും
മുന്കയ്യെടുക്കുമോയെന്ന്
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്ത്
നിര്‍മ്മിച്ച
അത്യാധുനിക പോലീസ്
സ്റ്റേഷനുകളില്‍
എന്തൊക്കെ
സൗകര്യങ്ങളാണ്
ഉറപ്പുവരുത്തുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
പോലീസ്
സ്റ്റേഷനുകളില്‍ എല്ലാ
ജീവനക്കാര്‍ക്കും
സന്ദര്‍ശകര്‍ക്കും
ആവശ്യമായ
ഇരിപ്പിടങ്ങളും മറ്റ്
ഭൗതിക സൗകര്യങ്ങളും
ഒരുക്കുമോയെന്ന്
വെളിപ്പെടുത്താമോ;
(ഡി)
പോലീസ്
സ്റ്റേഷന്
കെട്ടിടങ്ങള്‍
പരമ്പരാഗത ശെെലിയില്‍
നിന്ന് വ്യത്യസ്തമായി
മോടിയുളള
കെട്ടിടങ്ങളാക്കി
മാറ്റുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ?
കാരുണ്യ
ആരോഗ്യ സുരക്ഷ പദ്ധതി
*30.
ശ്രീ.ആര്.
രാജേഷ്
,,
ജെയിംസ് മാത്യു
,,
പി. ഉണ്ണി
,,
കെ. ദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പാവപ്പെട്ടവര്‍ക്കും
തൊഴിലാളികള്‍ക്കും
സൗജന്യ ചികിത്സ
ഉറപ്പാക്കുന്ന കാരുണ്യ
ആരോഗ്യ സുരക്ഷ
പദ്ധതിയുടെ
പ്രവര്‍ത്തനം അവലോകനം
ചെയ്തിരുന്നോ; വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ഈ
പദ്ധതിക്ക് കാരുണ്യ
ബെനവലന്റ് ഫണ്ട്
പദ്ധതിയെ
അപേക്ഷിച്ചുള്ള മെച്ചം
എന്തെന്ന് അറിയിക്കാമോ;
(സി)
പദ്ധതിയില്‍
സ്വകാര്യ ആശുപത്രികളുടെ
പങ്കാളിത്തത്തെക്കുറിച്ച്
വിശദമാക്കാമോ;
(ഡി)
അമിത
ലാഭക്കൊതികൊണ്ട്
പദ്ധതിയില്‍ നിന്ന്
വിട്ടു നില്ക്കുന്ന
സ്വകാര്യ ആശുപത്രികളെ
പദ്ധതിയുടെ കീഴില്‍
കൊണ്ടുവരാനുള്ള ശ്രമം
നടക്കുന്നുണ്ടോ;
(ഇ)
ക്ലിനിക്കല്‍
എസ്റ്റാബ്ലിഷ്മെന്റ്
നിയമം കര്‍ശനമായി
നടപ്പിലാക്കി സ്വകാര്യ
ആശുപത്രികളുടെ അമിത
ലാഭേച്ഛയ്ക്ക്
തടയിടാനുള്ള
പ്രവര്‍ത്തനം
ശക്തിപ്പെടുത്തുമോ;
(എഫ്)
സര്‍ക്കാര്‍
ആശുപത്രികളെ കൂടുതല്‍
ശക്തീകരിക്കാന്‍ നടത്തി
വരുന്ന
പ്രവര്‍ത്തനത്തിന്റെ
പുരോഗതി
വ്യക്തമാക്കുമോ?