കേരള
പുനര്‍നിര്‍മ്മിതിയുടെ
ഭാഗമായി സഹകരണ വകുപ്പ് മുഖേന
നിര്‍മ്മിച്ച വീടുകള്‍
703.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പ്രളയാനന്തര
കേരള
പുനര്‍നിര്‍മ്മിതിയുടെ
ഭാഗമായി സഹകരണ
വകുപ്പുമുഖേന എത്ര
വീടുകള്‍ നിര്‍മ്മിച്ച്
നല്‍കുന്നതിനാണ്
നിശ്ചയിച്ചിരുന്നത്
എന്ന് വ്യക്തമാക്കാമോ;
(ബി)
ഇതില്‍
എത്ര വീടുകള്‍ ഇതിനകം
പൂര്‍ത്തീകരിച്ചു എന്ന്
വ്യക്തമാക്കാമോ;
ഇതിന്റെ
ജില്ലതിരിച്ചുള്ള
കണക്ക് വ്യക്തമാക്കാമോ
?
കെയര്‍
ഹോം പദ്ധതി പ്രകാരം വീടുകള്‍
704.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെയര്‍
ഹോം പദ്ധതി പ്രകാരം
വിവിധ സഹകരണ ബാങ്കുകള്‍
വഴി എത്ര വീടുകളാണ്
നിര്മ്മിച്ചുനല്കാന്
പദ്ധതിയിട്ടത്; ഇവയില്‍
എത്ര വീടുകളുടെ
നിര്‍മ്മാണം
പൂര്‍ത്തിയാക്കി;
അവശേഷിക്കുന്നവ
എന്നത്തേയ്ക്ക്
നല്‍കാനാവും എന്ന്
പറയാമോ;
(ബി)
കെയര്‍
ഹോം പദ്ധതി പ്രകാരം
വീട് നിര്‍മ്മിക്കാനായി
എത്ര സ്ഥാപനങ്ങളാണ്
മുന്നോട്ട്
വന്നിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
പത്തനംതിട്ട
ജില്ലയില്‍ എത്ര സഹകരണ
സംഘങ്ങളാണ്
ഇത്തരത്തില്‍ വീട്
നിര്‍മ്മിക്കാനായി
മുന്നോട്ട് വന്നത്;
വിശദാംശം നല്‍കുമോ?
കെയര്‍
പദ്ധതി
705.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പ്രളയത്തില്‍
വീടുകള്‍
നശിച്ചവര്‍ക്ക് സഹകരണ
വകുപ്പിന്റെ കീഴില്‍
വീട് നിർമ്മിച്ച്
നൽകുന്ന പദ്ധതി (കെയര്‍
)
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
എത്ര
വീടുകള്‍ നിര്‍മ്മിച്ചു
നല്കുവാനാണ് പദ്ധതി
ആവിഷ്ക്കരിച്ചതെന്നും
2019 ഏപ്രില്‍ 30 വരെ
എത്ര വീടുകള്‍
പൂര്‍ത്തിയാക്കിയെന്നും
വ്യക്തമാക്കുമോ;
(സി)
കെയര്‍
പദ്ധതിയിന്‍കീഴില്‍
നിര്‍മ്മിക്കുന്ന
വീടുകള്‍ക്ക്
ആവശ്യമുള്ള
നിര്‍മ്മാണസാമഗ്രികള്‍
പ്രത്യേക
സ്ഥാപനങ്ങളില്‍ നിന്ന്
മാത്രമേ വാങ്ങാവൂ എന്ന്
നിഷ്ക്കര്ഷിച്ചിരുന്നുവോ;
എങ്കില്‍ പ്രസ്തുത
സ്ഥാപനങ്ങളെ
എപ്രകാരമാണ്
തെരഞ്ഞെടുത്തതെന്നും
അതിനുള്ള മാനദണ്ഡം
എന്തായിരുന്നുവെന്നും
വ്യക്തമാക്കുമോ?
കല്‍പ്പറ്റ
മണ്ഡലത്തിലെ കെയര്‍ ഹോം
പദ്ധതി
706.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെയര്‍
ഹോം പദ്ധതി പ്രകാരം
കല്‍പ്പറ്റ
മണ്ഡലത്തില്‍
അനുവദിക്കപ്പെട്ട
വീടുകളുടെ എണ്ണം
എത്രയാണ്;
വ്യക്തമാക്കുമോ;
(ബി)
ഇതില്‍
എത്ര വീടുകളുടെ
നിര്‍മ്മാണം
പൂര്‍ത്തിയായി;വിശദമാക്കാമോ
?
സര്‍ക്കാര്‍/എയ്ഡഡ്
സ്കൂളുകളില്‍ സ്മാര്‍ട്ട്
ക്ലാസ് മുറി
707.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
വകുപ്പിന്റെ
സഹായത്തോടെ
സര്‍ക്കാര്‍/എയ്ഡഡ്
സ്കൂളുകളില്‍
സ്മാര്‍ട്ട് ക്ലാസ്
മുറി,
ഉൗര്ജ്ജക്ഷമതയുളള
അടുപ്പ് എന്നിവ
സ്ഥാപിക്കുന്ന
പദ്ധതിയിലേക്ക്
കൊട്ടാരക്കര
നിയോജകമണ്ഡലത്തില്‍
നിന്നും ഏതെല്ലാം
സ്കൂളുകളെയാണ്
നിര്‍ദ്ദേശിച്ചിരിക്കുന്നത്;
(ബി)
പ്രസ്തുത
പദ്ധതി സ്കൂളുകളില്‍
നടപ്പിലാക്കുന്നതിന്
സ്വീകരിച്ചുവരുന്ന
നടപടിക്രമങ്ങള്‍
വിശദമാക്കുമോ?
പ്രളയദുരിതബാധിതര്‍ക്ക്
ഭവനനിര്‍മ്മാണത്തിന് പദ്ധതി
708.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പ്രളയദുരിതബാധിതര്‍ക്ക്
ഭവനനിര്‍മ്മാണപദ്ധതി
പ്രകാരം സഹകരണ
ബാങ്കിന്റെ
ആഭിമുഖ്യത്തില്‍ എത്ര
വീടുകള്‍
നിര്‍മ്മിക്കാനുള്ള
നടപടികള്‍
ആരംഭിച്ചുവെന്നും എത്ര
വീട്
പൂര്‍ത്തിയായെന്നും
വ്യക്തമാക്കാമോ;
(ബി)
ഇതിന്റെ
പഞ്ചായത്ത്/ജില്ല
തിരിച്ചുള്ള കണക്ക്
വെളിപ്പെടുത്താമോ;
(സി)
ഓരോ
വീടിനും എത്ര രൂപ
വീതമാണ്
നല്‍കുന്നത്;വ്യക്തമാക്കാമോ?
സഹകരണ
സംഘങ്ങളിലെ നിക്ഷേപങ്ങള്‍ക്ക്
ആദായ നികുതി
709.
ശ്രീ.ഇ.കെ.വിജയന്
,,
കെ. രാജന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പേരിനൊപ്പം
ബാങ്ക് എന്ന്
ചേര്‍ത്തിട്ടുള്ള സഹകരണ
സംഘങ്ങളിലെ
നിക്ഷേപങ്ങള്‍ക്ക് ആദായ
നികുതി
നല്‍കേണ്ടിവരുമെന്ന
ആദായനികുതി വകുപ്പിന്റെ
നിലപാട് പ്രാഥമിക സഹകരണ
സംഘങ്ങളെ
ഏതുവിധത്തിലായിരിക്കും
ബാധിക്കുന്നത്;
വിശദമാക്കുമോ;
(ബി)
ജില്ലാ
ബാങ്കുകളിലെ
നിക്ഷേപങ്ങള്‍ക്ക്
നികുതി നല്കുമ്പോള്
അതിന്റെ ബാദ്ധ്യത
ജില്ലാ ബാങ്കുകളാണോ അതോ
പ്രാഥമിക സംഘങ്ങളാണോ
വഹിക്കേണ്ടത്;
വ്യക്തമാക്കുമോ;
(സി)
കാര്‍ഷിക
വായ്പാ സഹകരണ
സംഘങ്ങളില്‍ നിന്ന്
ആദായ നികുതി
ഈടാക്കരുതെന്ന
കോടതിയുടെയും ആദായ
നികുതി
ട്രിബൂണലിന്റെയും
വിധിയുടെ
അടിസ്ഥാനത്തില്‍ സഹകരണ
വകുപ്പ് സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ;
(ഡി)
സഹകരണ
സംഘങ്ങള്‍ പേരിനൊപ്പം
ബാങ്ക് എന്ന്
ചേര്‍ക്കരുതെന്ന
റിസര്‍വ് ബാങ്കിന്റെ
കര്‍ശന നിര്‍ദ്ദേശം
നിലവിലുള്ളപ്പോള്‍
പുതിയ സംഘങ്ങളുടെ
രജിസ്ട്രേഷൻ സമയത്ത്
ഇക്കാര്യത്തില്‍
സ്വീകരിക്കുന്ന നിലപാട്
എന്താണെന്ന്
വ്യക്തമാക്കുമോ?
പ്രാഥമിക
കാര്‍ഷിക സംഘങ്ങളുടെ
നിക്ഷേപത്തിന് ആദായനികുതി
710.
ശ്രീ.സി.കൃഷ്ണന്
,,
സി. കെ. ശശീന്ദ്രന്
,,
കെ.വി.വിജയദാസ്
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സുപ്രീം
കോടതി വിധിയെപ്പോലും
ധിക്കരിച്ചുകൊണ്ട്
ആദായനികുതി വകുപ്പ്
പ്രാഥമിക കാര്‍ഷിക
സംഘങ്ങളുടെ
നിക്ഷേപത്തിനുമേല്‍
നിയമവിരുദ്ധമായി
ആദായനികുതി ഈടാക്കാന്‍
നടപടിയെടുക്കുന്നുവെന്ന
വാര്‍ത്തയുടെ നിജസ്ഥിതി
പരിശോധിച്ചിരുന്നോ;
(ബി)
സംസ്ഥാനത്ത്
വിപുലമായ സഹകരണ
പ്രസ്ഥാനത്തെ
തകര്‍ക്കാന്‍ നിക്ഷിപ്ത
താല്പര്യക്കാര് നോട്ടു
നിരോധനം
ഉള്‍പ്പെടെയുള്ള വിവിധ
അവസരങ്ങള്‍ ഉപയോഗിച്ചു
കൊണ്ട് നടത്തിയ
ശ്രമങ്ങളുടെ
തുടര്‍ച്ചയായി
ആദായനികുതി വകുപ്പിനെ
ഉപയോഗിക്കുന്നത്
തടയാന്‍ കേന്ദ്ര
സര്‍ക്കാരിനോട്
ആവശ്യപ്പെടുമോ;വിശദമാക്കുമോ;
(സി)
സഹകരണ
സംഘങ്ങളെ ആധുനികരിച്ച്
ജനകീയ ബാങ്കാക്കാന്‍
നടത്തി വരുന്ന
പ്രവര്‍ത്തനം
വിശദമാക്കാമോ?
കേരള
ബാങ്ക് രൂപീകരണം
711.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
ബാങ്കിന്റെ രൂപീകരണം
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഇതിനാവശ്യമായ
അനുമതി റിസര്‍വ് ബാങ്ക്
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
എന്താണെന്ന്
വ്യക്തമാക്കുമോ?
കേരള
ബാങ്ക് പ്രവര്‍ത്തനങ്ങള്‍
712.
ശ്രീ.മോന്‍സ്
ജോസഫ്
,,
പി.ജെ.ജോസഫ്
,,
റോഷി അഗസ്റ്റിന്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
ബാങ്ക്
രൂപീകരണത്തിന്‍െറ
ഇതുവരെയുള്ള
പ്രവര്‍ത്തനങ്ങള്‍
വിശദീകരിക്കാമോ;
(ബി)
കേരള
ബാങ്ക് രൂപീകരണത്തോടെ
പ്രാഥമിക സഹകരണ
സംഘങ്ങളില്‍ നിന്ന്
കര്‍ഷകര്‍ക്കും ചെറുകിട
വ്യാപാരികള്‍ക്കും
ലഭിച്ചുകൊണ്ടിരുന്ന
വായ്പാ
ആനുകൂല്യങ്ങള്‍ക്ക്
തടസ്സം നേരിടുമെന്നുള്ള
കര്‍ഷകരുടെയും
ചെറുകിടവ്യാപാരികളുടെയും
ആശങ്ക
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ ;
(സി)
വായ്പാഘടനയില്‍
ഇടനിലയായി
പ്രവര്‍ത്തിക്കുന്ന
ജില്ലാ സഹകരണ
ബാങ്കുകള്‍ ഈടാക്കുന്ന
പലിശയ്ക്ക് കൂടുതല്‍
മെച്ചമൊന്നും പ്രാഥമിക
സഹകരണ ബാങ്കുകള്‍ക്ക്
ലഭിക്കുന്നില്ല എന്ന
വസ്തുത
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(ഡി)
കേരള
ബാങ്ക് രൂപീകരണത്തിലൂടെ
മൂന്ന് തട്ടിലുള്ള
വായ്പാ ഘടനകൊണ്ട്
മത്സരാധിഷ്ഠിത
സാഹചര്യത്തില്‍
സാങ്കേതികമോ
സാമ്പത്തികമോ ഘടനാപരമോ
ആയ ഒരു ഗുണവും
കര്‍ഷകര്‍ക്ക്
ലഭിക്കുന്നില്ലായെന്ന
വസ്തുത
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
കേരള
ബാങ്ക് രൂപീകരണം
713.
ശ്രീ.സി.
ദിവാകരന്
,,
മുല്ലക്കര രത്നാകരന്
,,
ജി.എസ്.ജയലാല്‍
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
ബാങ്ക്
യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള
ശ്രമങ്ങള്‍
എത്രത്താേളമായെന്നറിയിക്കുമാേ;
(ബി)
കേരള
ബാങ്കിനെതിരെ ബഹു.
ഹെെക്കാേടതിയില്‍
നിലവിലുള്ള കേസുകളുടെ
വിവരങ്ങള്‍
അറിയിക്കുമാേ; പ്രസ്തുത
കേസുകള്‍ ബാങ്ക്
രൂപീകരണത്തിന് മുമ്പ്
അവസാനിപ്പിക്കുമാേ;
വ്യക്തമാക്കുമാേ;
(സി)
ജില്ലാ
സഹകരണ ബാങ്കുകളുടെ
അസറ്റ് വാല്വേഷന്
പൂര്‍ത്തിയായിട്ടുണ്ടാേ;
വിശദമാക്കുമാേ;
(ഡി)
ജീവനക്കാരുടെ
പുനര്‍വിന്യാസം
സംബന്ധിച്ച കമ്മിറ്റി
റിപ്പാേര്‍ട്ട്
പൂര്‍ത്തിയായിട്ടുണ്ടാേ;
വ്യക്തമാക്കുമാേ;
(ഇ)
കേരള
ബാങ്ക്
യാഥാത്ഥ്യമാകുന്നതിനുള്ള
തടസ്സങ്ങള്‍
ഏതാെക്കെയെന്ന്
വ്യക്തമാക്കുമാേ?
കേരള
ബാങ്ക് നടപടിക്രമങ്ങള്‍
714.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
ബാങ്ക് രൂപീകരണത്തിനായി
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ;
(ബി)
പ്രസ്തുത
ബാങ്കിന് അന്തിമ അനുമതി
നല്‍കുന്നതിലെ റിസര്‍വ്
ബാങ്കിന്റെ
നടപടിക്രമങ്ങള്‍
പൂര്‍ത്തിയായോ എന്ന്
വ്യക്തമാക്കുമോ;
(സി)
കേരള
ബാങ്ക് രൂപീകരണത്തിലൂടെ
സഹകരണ ബാങ്കിംഗ്
മേഖലയില്‍
കെെവരിക്കാവുന്ന
നേട്ടങ്ങള്‍
എന്തെല്ലാമാണെന്ന്
അറിയിക്കുമോ?
കേരള
ബാങ്കിന്റെ ഘടന
715.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
ബാങ്ക്
യാഥാര്‍ത്ഥ്യമാക്കുന്നതിനായി
ഈ സര്‍ക്കാര്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു; വിശദാംശം
ലഭ്യമാക്കാമോ;
(ബി)
കേരള
ബാങ്കിന്റെ
പ്രവര്‍ത്തനം എന്ന്
ആരംഭിക്കുവാന്‍ കഴിയും
എന്ന് വ്യക്തമാക്കാമോ;
(സി)
സഹകരണ
മേഖലയുടെ ചരിത്രത്തില്‍
ഒരു നാഴിക കല്ലായി
മാറുന്ന കേരള
ബാങ്കിന്റെ ഘടനയും
പ്രവര്‍ത്തനത്തിന്റെ
വിശദാംശവും മികവും
വിശദമാക്കാമോ?
ജില്ല
സഹകരണ ബാങ്കുകളുടെ ഓണ്‍ലൈന്‍
ധനവിനിമയം
716.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എല്ലാ ജില്ലാ സഹകരണ
ബാങ്കുകളുടെയും
കമ്പ്യൂട്ടര്‍ ശൃംഖലയെ
തമ്മില്‍
ബന്ധിപ്പിച്ചിട്ടുണ്ടോ;
എല്ലാ ബാങ്കുകളുടെയും
ശാഖകളില്‍ നിന്ന്
പരസ്പരം ഓണ്‍ലൈന്‍
ധനവിനിമയം
നടത്തുന്നതിന്
സൗകര്യമുണ്ടോ;
വിശദമാക്കുമോ;
(ബി)
സംസ്ഥാന
സഹകരണ ബാങ്കിനെയും
ജില്ല സഹകരണ
ബാങ്കുകളെയും
ഓണ്‍ലൈനില്‍
ബന്ധിപ്പിച്ച്
ധനവിനിമയവും എ.ടി.എം.
സംവിധാനവും
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ?
സംസ്ഥാന
ജില്ലാസഹകരണബാങ്കുകളിലെ
അഡ്മിനിസ്ട്രേറ്റര്‍ നിയമനം
717.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ബാങ്കിങ്
നിയന്ത്രണനീയമം,
നെഗോഷ്യബിള്‍
ഇന്‍സ്ട്രുമെന്റ്
ആക്ട്, സര്‍ഫേസി നിയമം,
ആന്റി മണി ലോണ്ടറിംഗ്
നിയമം തുടങ്ങിയ നിരവധി
നിയമങ്ങള്‍ക്കു
അനുസൃതമായി നയരൂപീകരണം
നടത്തേണ്ടവരാണ് സഹകരണ
ബാങ്കുകളിലെ
അഡ്മിനിസ്ട്രേറ്റര്‍മാര്‍
എന്നിരിക്കെ
ഭരണപരിചയമില്ലാത്തവരെ
അഡ്മിനിസ്ട്രേറ്റര്‍മാര്‍
ആയി നിയമിക്കുന്നത്
ഒഴിവാക്കാന്‍ നടപടി
സ്വീകരിക്കുമോ;
(ബി)
ജില്ലാ
സഹകരണബാങ്കുകളിലെയും
സംസ്ഥാന
സഹകരണബാങ്കുകളിലേയും
നിര്‍വഹണ ഉദ്യോഗസ്ഥര്‍
വിദ്യാഭ്യാസപരമായും
പരിചയസമ്പത്തു കൊണ്ടും
ഉയര്‍ന്ന നിലവാരം ഉള്ള
തികഞ്ഞ പ്രൊഫഷണലുകള്‍
ആയിരിക്കെ, അവര്‍ക്കു
മുകളില്‍
അഡ്മിനിസ്ട്രേറ്റര്‍മാരെ
നിയമിക്കുന്നത്
ബാങ്കുകളുടെ
പ്രവര്‍ത്തനമികവിനെ
ബാധിക്കുമെന്ന കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
നിര്‍വഹണ ഉദ്യോഗസ്ഥരുടെ
പ്രവര്‍ത്തന
സ്വാതന്ത്ര്യം
അഡ്മിനിസ്ട്രേറ്റര്‍മാര്‍
തടസ്സപ്പെടുത്തുന്ന
സാഹചര്യം ഒഴിവാക്കാന്‍
നടപടി സ്വീകരിക്കുമോ;
(സി)
ബാങ്കിങ്
മേഖലയിലെ പ്രൊഫഷണലുകളെ
ഉള്‍പ്പെടുത്തിക്കൊണ്ട്
സംസ്ഥാന ജില്ലാ
സഹകരണബാങ്കുകള്‍ക്ക്
അഡ്മിനിസ്ട്രേറ്റീവ്
കമ്മിറ്റികള്‍
രൂപീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
പെന്ഷനേഴ്സ്സഹകരണസംഘങ്ങള്ക്ക്
സേവിംഗ്സ് ബാങ്ക് അക്കൗണ്ട്
718.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പെന്‍ഷനേഴ്സ്
സഹകരണസംഘങ്ങള്‍ക്ക്
സേവിംഗ്സ് ബാങ്ക്
അക്കൗണ്ട്
തുടങ്ങുന്നതിനും എം.
എം. ബി. എസ്. (Members
Mutual Benifit
Scheme)ആരംഭിക്കുന്നതിനും
അനുവാദമില്ലാത്തതിനാല്‍
സംഘങ്ങള്‍
അനുഭവിക്കുന്ന
പ്രതിസന്ധി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍,
സേവിംഗ് ബാങ്ക്
അക്കൗണ്ട്
തുടങ്ങുന്നതിനും എം.
എം. ബി. എസ്
ആരംഭിക്കുന്നതിനും
അനുമതി നല്‍കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കുമോ?
സര്‍ഫാസി
ആക്ട് പ്രകാരം സഹകരണ
ബാങ്കുകള്‍ നടത്തിയ ജപ്തി
719.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണസംഘം രജിസ്ട്രാര്‍
സര്‍ക്കുലര്‍ നം
29/08/2003-ല്‍ 50/2003
പ്രകാരം സഹകരണ
ബാങ്കുകള്‍ക്ക്
സര്‍ഫാസി ആക്ട്
ബാധകമാക്കികൊണ്ട്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
സര്‍ക്കുലറിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം സഹകരണ
ബാങ്കുകളില്‍ നിന്നും
ലോണ്‍ എടുത്ത
എത്രപേരുടെ
സ്വത്തുവകകള്‍ സര്‍ഫാസി
ആക്ട് പ്രകാരം ജപ്തി
ചെയ്തിട്ടുണ്ടെന്ന്
ജില്ല തിരിച്ചുള്ള
കണക്കുകള്‍
ലഭ്യമാക്കുമോ;
(സി)
ഈ
കാലയളവില്‍ സഹകരണ
ബാങ്കുകളില്‍ നിന്നും
ലോണ്‍ എടുത്ത
എത്രപേരുടെ
സ്വത്തുവകകള്‍ ജപ്തി
ചെയ്യാന്‍ നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടെന്ന്
ജില്ല തിരിച്ചുള്ള
കണക്ക് വ്യക്തമാക്കാമോ;
(ഡി)
സര്‍ഫാസി
ആക്ട്
പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്
സഹകരണവകുപ്പ്കേന്ദ്രസര്ക്കാരിന്
കത്ത്
അയച്ചിട്ടുണ്ടോ;എങ്കില്‍
പ്രസ്തുത കത്തിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ?
പ്രാഥമിക
കാര്‍ഷിക വായ്പാ സംഘങ്ങള്‍
720.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പ്രാഥമിക
കാര്‍ഷിക
വായ്പാസംഘങ്ങള്‍ക്ക്
ആദായ നികുതി ഇളവ്
ലഭിക്കുന്ന വിധത്തില്‍
നിയമാവലി ഭേദഗതി
ചെയ്തുകൊണ്ട്
കാര്‍ഷികാനുബന്ധ
വായ്പകള്‍ കൂടുതല്‍
നല്‍കുന്നതിന്
സംഘങ്ങള്‍ക്ക്
പ്രേരണയും പ്രചോദനവും
നല്കാന്
തയ്യാറാകുമോ;
(ബി)
2010-ല്‍
നടന്ന സഹകരണസംഘങ്ങളുടെ
തരംതിരിവ്
മാനദണ്ഡങ്ങള്‍
കാലഹരണപ്പെട്ടതിനാല്‍
മൂന്ന്
വര്‍ഷത്തിലൊരിക്കല്‍
അവലോകനം ചെയ്യുകയും
പരിഷ്കരിക്കുകയും
ചെയ്യേണ്ട
ക്ലാസിഫിക്കേഷന്‍
മാനദണ്ഡങ്ങള്‍ ഉടനെ
പരിഷ്ക്കരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
പെര്‍ളടുക്കം
കോ. ഓപ്പറേറ്റീവ്
സൊസൈറ്റിയിലെ സാമ്പത്തിക
ക്രമക്കേടുകള്‍
721.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍
പെര്‍ളടുക്കം
അഗ്രികള്‍ച്ചറല്‍
മാര്‍ക്കറ്റിംഗ്
&പ്രോസസിംഗ് കോ-
ഓപ്പറേറ്റീവ്
സൊസൈറ്റിയില്‍
സാമ്പത്തികവും മറ്റുമായ
ക്രമക്കേടുകള്‍
നടക്കുന്നതായി പരാതി
ലഭിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കുമോ;
(ബി)
പ്രസ്തുത
പരാതിയുടെ
അടിസ്ഥാനത്തില്‍
വകുപ്പുതല അന്വേഷണം
നടത്തിയിട്ടുണ്ടോ
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
അന്വേഷണത്തില്‍
എന്തെങ്കിലും
ക്രമക്കേടുകള്‍
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍ എന്തൊക്കെ
ക്രമക്കേടുകളാണ്
കണ്ടെത്തിയിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(ഡി)
അന്വേഷണ
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
എന്തെങ്കിലും
തുടര്‍നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
ഇല്ലെങ്കില്‍ നടപടി
സ്വീകരിക്കാതിരിക്കാനുള്ള
കാരണം വിശദമാക്കാമോ?
സഹകരണ
ബാങ്കുകളിലെ നീതി സ്റ്റോര്‍
ജീവനക്കാര്‍
722.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ഉത്തരവ് പ്രകാരം സഹകരണ
ബാങ്കുകളിലെ നീതി
സ്റ്റോറുകളില്‍
കമ്മീഷന് വ്യവസ്ഥയില്‍
ജോലി ചെയ്ത്
വന്നിരുന്ന എത്ര
സെയില്സ്മാന്മാരെ
സ്ഥിരപ്പെടുത്തിയിട്ടുണ്ട്;
(ബി)
സെയില്സ്മാന്മാരെ
ഏത് കാറ്റഗറിയിലാണ്
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
(സി)
ഇവര്‍ക്ക്
പ്രമോഷന്
അര്‍ഹതയുണ്ടോ;
എങ്കില്‍ ഏതെല്ലാം
തസ്തികകളിലേക്ക്
പ്രമോഷന് നല്കാന്
കഴിയും;
(ഡി)
സ്ഥിരപ്പെടുത്തിയവരുടെ,
കമ്മീഷന് വ്യവസ്ഥയില്‍
ജോലിചെയ്തിരുന്ന
കാലയളവ് സര്‍വ്വീസായി
പരിഗണിക്കുമോ;
(ഇ)
സ്ഥിരപ്പെടുത്തുന്നതിനായി
സര്‍ക്കാര്‍ ഉത്തരവ്
ഇറങ്ങിയ നാള് മുതല്‍
സ്ഥിരപ്പെടുത്തിയ നാള്
വരെയുളള ഇവരുടെ
സര്‍വ്വീസ് കാലാവധി
ശമ്പള ഫിക്സേഷന്
പരിഗണിക്കാന്‍
കഴിയുമോ;വ്യക്തമാക്കുമോ?
സ്മാര്‍ട്ട്
ക്ലാസ്സ് റൂം പദ്ധതി
723.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ആലത്തൂര്‍
നിയോജകമണ്ഡലത്തിലെ
ഏതെല്ലാം
സര്‍ക്കാര്‍-എയ്ഡഡ്
സ്ക്കൂളുകളെയാണ്
സഹകരണവകുപ്പ് മുഖേന
സജ്ജീകരിക്കുന്ന
സ്മാര്‍ട്ട് ക്ലാസ്സ്
റൂം പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്;
(ബി)
പദ്ധതി
നടപ്പിലാക്കുന്നതിനായി
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദാംശം നല്‍കാമോ?
സഹകരണ
സംഘങ്ങള്‍ നല്കിയ കാര്‍ഷിക
വായ്പ
724.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍കോഡ്
ജില്ലയിലെ വിവിധ സഹകരണ
സംഘങ്ങള്‍/ബാങ്കുകള്‍
വഴി 2018 വരെ എത്ര രൂപ
കാര്‍ഷിക വായ്പയായി
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ ;
(ബി)
മുന്‍വര്‍ഷങ്ങളെ
അപേക്ഷിച്ച് വായ്പയില്‍
എത്ര ശതമാനത്തിന്റെ
വര്‍ദ്ധനവാണ്
ഉണ്ടായിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ ?
റിസ്ക്
ഫണ്ട് പദ്ധതി
725.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
റിസ്ക് ഫണ്ട് പദ്ധതി
മുഖേന എത്ര പേര്‍ക്ക്
സഹായം
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
റിസ്ക് ഫണ്ട് പരിധി
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;ഉണ്ടെങ്കില്‍
പുതിയ പരിധി
എത്രയാണെന്ന്
വ്യക്തമാക്കുമോ ;
(സി)
റിസ്ക്
ഫണ്ട് പദ്ധതിയിൽ
ഉള്‍പ്പെടുത്തി സഹായം
അനുവദിക്കുന്നതിന്
കാലതാമസം
നേരിടുന്നതായുള്ള
പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ കാലതാമസം
ഒഴിവാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം എന്ന്
വ്യക്തമാക്കുമോ?
റിസ്ക്ക്
ഫണ്ട് സഹായം
726.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
ബാങ്കുകളിലെ
വായ്പകളില്‍
ഏര്‍പ്പെടുത്തിയിട്ടുള്ള
"റിസ്ക്ക് ഫണ്ട്"
ലഭിക്കുന്നതിന് വലിയ
കാലതാമസം ഉണ്ടാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
(ബി)
റിസ്ക്ക്
ഫണ്ട് അര്‍ഹരായ
മുഴുവന്‍
കുടുംബങ്ങള്‍ക്കും
ലഭിയ്ക്കുന്നതിനും
ഫണ്ട് തുക
വര്‍ദ്ധിപ്പിക്കുന്നതിനും
നടപടിക്രമങ്ങള്‍
കൂടുതല്‍
ലഘൂകരിക്കുന്നതിനുമുള്ള
നടപടി സ്വീകരിക്കുമാേ;
(സി)
ബാങ്കുകളില്‍
നേരത്തെയുണ്ടായിരുന്ന
വായ്പകള്‍ അടച്ച്
പുതുക്കിയെടുത്തതിനുശേഷം
റിസ്ക്ക്ഫണ്ടില്
നിന്നും ചികിത്സാസഹായം
അനുവദിയ്ക്കാത്ത
സാഹചര്യം
ഒഴിവാക്കുന്നതിനും
അര്‍ഹരായ മുഴുവന്‍
പേര്‍ക്കും റിസ്ക്ക്
ഫണ്ട് സഹായം
അനുവദിക്കുന്നതിനും
നടപടി സ്വീകരിക്കുമാേ?
കടുത്തുരുത്തി
സഹകരണ റബ്ബര്‍
മാര്‍ക്കറ്റിംഗ് &
പ്രോസ്സസ്സിംഗ് സംഘത്തിലെ
ജീവനക്കാരുടെ പെന്ഷന്
727.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കടുത്തുരുത്തി
സഹകരണ റബ്ബര്‍
മാര്‍ക്കറ്റിംഗ് &
പ്രോസ്സസ്സിംഗ്
സംഘത്തിലെ ജീവനക്കാരുടെ
പെന്ഷന് പ്രശ്നം
പരിഹരിക്കുന്നതിന് ബഹു.
സഹകരണ വകുപ്പു
മന്ത്രിക്ക് നല്കിയ
15/02/2019 ലെ
7337/2019 നമ്പര്‍
നിവേദനത്തില്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
ഈ
വിഷയം സംബന്ധിച്ച്
സി/3275570 &
സി/3258605 എന്നീ
നമ്പരുകളില്‍
നിലവിലുള്ള ഫയലുകളില്‍
എന്ത് തീരുമാനം
കൈക്കൊണ്ടു എന്ന്
വ്യക്തമാക്കാമോ;
(സി)
വര്‍ഷങ്ങളായി
ഈ സഹകരണസ്ഥാപനത്തില്‍
ജോലി ചെയ്തശേഷം
വിരമിച്ച തൊഴിലാളികളുടെ
പെന്ഷന്
പ്രശ്നത്തില്‍
,മാനുഷികപരിഗണന നല്കി
പരിഹാരം
കണ്ടെത്തുന്നതിന് നടപടി
സ്വീകരിക്കുവാന്‍
സര്‍ക്കാര്‍
തയ്യാറാകുമോ:
വിശദമാക്കാമോ?
പ്രളയം
മൂലം
വിനോദസഞ്ചാരമേഖലയിലുണ്ടായ
പ്രതിസന്ധി
728.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രളയക്കെടുതി മൂലം
വിനോദസഞ്ചാരമേഖലയ്ക്ക്
എന്തൊക്കെ
പ്രതിസന്ധികളാണ്
സംജാതമായിട്ടുള്ളത്;
വിശദവിവരം അറിയിക്കുമോ;
(ബി)
പ്രളയത്തെ
അതിജീവിക്കാന്‍
ശ്രമിക്കുന്ന
സംസ്ഥാനത്തിന്
മുതല്‍ക്കൂട്ടാകുന്ന
തരത്തില്‍
വിനോദസഞ്ചാരമേഖലയില്‍
എന്തെങ്കിലും
നൂതനപദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
(സി)
പ്രളയത്തിന്
മുമ്പും ശേഷവുമുള്ള
നിശ്ചിത കാലയളവില്‍
വിനോദസഞ്ചാരികളുടെ
എണ്ണത്തിലുള്ള
വ്യതിയാനം
കണക്കാക്കിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ഡി)
വിനോദസഞ്ചാരമേഖലയില്‍
പുത്തനുണർവുണ്ടാക്കുന്നതിന്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന
പദ്ധതികളുടെ വിശദാംശം
അറിയിക്കുമോ?
ജില്ലാ
ടൂറിസം പ്രമോഷന് കൗണ്‍സിലുകൾ
729.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ജില്ലാ
ടൂറിസം പ്രമോഷന്
കൗണ്‍സില്‍ എല്ലാ
ജില്ലയിലും
പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിന്റെ
ഘടനയും രൂപവത്കരണവും
എങ്ങനെയാണെന്ന്
വ്യക്തമാക്കാമോ;
(സി)
എല്ലാ
ജില്ലകളിലും
ഡി.ടി.പി.സി. യോഗങ്ങള്‍
ചേരാറുണ്ടോ; ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം ചേര്‍ന്ന
യോഗങ്ങളും എടുത്ത
തീരുമാനങ്ങളും ജില്ല
തിരിച്ച്
വ്യക്തമാക്കാമോ;
(ഡി)
ഡി.ടി.പി.സി.ക്ക്
ഫണ്ട് എവിടെ നിന്നാണ്
ലഭ്യമാകുന്നതെന്നും ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ഓരോ
ഡി.ടി.പി.സി.യും എത്ര
ഫണ്ട് എതെല്ലാം
ആവശ്യങ്ങള്‍ക്ക്
ചെലവഴിച്ചിട്ടുണ്ടെന്നും
ഇപ്പോള്‍ കയ്യിലുള്ള
ഫണ്ട് എത്രയാണെന്നും
ജില്ല തിരിച്ച്
വ്യക്തമാക്കാമോ?
ടൂറിസം
റെഗുലേറ്ററി അതോറിറ്റി
730.
ശ്രീമതി
യു. പ്രതിഭ
ശ്രീ.ഒ.
ആര്. കേളു
,,
എസ്.രാജേന്ദ്രന്
,,
കെ. ആന്‍സലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പ്രളയം
പ്രതിസന്ധി
സൃഷ്ടിച്ചിട്ടും
കൂടുതല്‍ വിദേശ -
ആഭ്യന്തര വിനോദ
സഞ്ചാരികളെ
ആകര്‍ഷിക്കാന്‍
തക്കവിധത്തില്‍
സംസ്ഥാനത്തെ
വിനോദസഞ്ചാരമേഖലയെ
കരുത്തുറ്റതാക്കുന്നതിന്
നടത്തിയ പ്രധാന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
വിശദമാക്കുമോ;
(ബി)
വിനോദസഞ്ചാരകേന്ദ്രങ്ങള്‍
വികസിപ്പിക്കുന്നതിനും
പ്രദേശവാസികള്‍ക്ക്
കൂടി പ്രയോജനപ്രദമായി
അവ
നിലനിര്‍ത്തുന്നതിനും
ഉദ്ദേശിച്ചുകൊണ്ടുള്ള
ഗ്രീന്‍ കാര്‍പറ്റ്
പദ്ധതി പ്രകാരം
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
വ്യക്തമാക്കുമോ;
(സി)
വിനോദസഞ്ചാരമേഖലയിലെ
അനഭിലഷണീയ പ്രവണതകള്‍
ഇല്ലാതാക്കാന്‍ ടൂറിസം
റെഗുലേറ്ററി അതോറിറ്റി
രൂപീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ഡി)
പ്രസ്തുത
അതോറിറ്റിയുടെ
പ്രവര്‍ത്തനലക്ഷ്യം
നിശ്ചയിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
ആഭ്യന്തര
ടൂറിസം
731.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആഭ്യന്തര ടൂറിസം
വികസിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നത്
എന്ന് വ്യക്തമാക്കാമോ;
(ബി)
2018
ല്‍ എത്ര വിദേശ
വിനോദസഞ്ചാരികള്‍
സംസ്ഥാനം സന്ദര്‍ശിച്ചു
എന്ന് വ്യക്തമാക്കാമോ;
ഏത് രാജ്യത്തുനിന്നാണ്
ഏറ്റവുമധികം
സഞ്ചാരികള്‍
എത്തിയതെന്നുള്ള വിവരം
ലഭ്യമാക്കാമോ?
വിനോദസഞ്ചാരികളുടെ
എണ്ണത്തിലെ വളര്‍ച്ചാനിരക്ക്
732.
ശ്രീ.എസ്.രാജേന്ദ്രന്
,,
പി.വി. അന്‍വര്‍
,,
സി.കെ. ഹരീന്ദ്രന്‍
,,
സജി ചെറിയാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സംസ്ഥാനത്ത് എത്തുന്ന
വിനോദസഞ്ചാരികളുടെ
എണ്ണത്തിന്റെ
വളര്‍ച്ചാനിരക്കില്‍
വര്‍ദ്ധന
ഉണ്ടായിട്ടുണ്ടോ;
എങ്കില്‍ എത്രയെന്ന്
വ്യക്തമാക്കാമോ;
(ബി)
ടൂറിസം
നയം അടിസ്ഥാനമാക്കി
പ്രത്യേക
പ്രചരണപരിപാടികള്‍
സംഘടിപ്പിക്കുന്നതിനും
പുതിയ ടൂറിസം
ഉല്പന്നങ്ങള്
കണ്ടെത്തുന്നതിനും
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണ്;
(സി)
വിനോദസഞ്ചാരികളുടെ
എണ്ണത്തില്‍ വര്‍ദ്ധനവ്
വരുത്തുന്നതിനും ഈ
മേഖലയില്‍ കൂടുതല്‍
തൊഴിലവസരങ്ങള്‍
സൃഷ്ടിച്ച് ടൂറിസം
കൂടുതല്‍
ജനകീയമാക്കുന്നതിനും
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
ഗ്രീന്‍
കാര്‍പ്പറ്റ് പദ്ധതി
733.
ശ്രീ.മോന്‍സ്
ജോസഫ്
,,
പി.ജെ.ജോസഫ്
,,
റോഷി അഗസ്റ്റിന്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിനോദസഞ്ചാരകേന്ദ്രങ്ങളില്‍
ഗ്രീന്‍ കാര്‍പ്പറ്റ്
പദ്ധതി നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ,
ആയതിന്റെ വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(ബി)
സംസ്ഥാനത്ത്
ഏതെല്ലാം
വിനോദസഞ്ചാരകേന്ദ്രങ്ങളിലാണ്
പദ്ധതി നടപ്പാക്കുന്നത്
എന്ന് വ്യക്തമാക്കാമോ;
(സി)
ഗ്രീന്‍
കാര്‍പ്പറ്റ്
പദ്ധതിയില്‍ ഏതെല്ലാം
ഏജന്‍സികളാണ്
പങ്കാളികളാകുന്നതെന്ന്
അറിയിക്കാമോ; ആയതിന്റെ
ചുമതല ആര്‍ക്കാണെന്ന്
വ്യക്തമാക്കാമോ?
പില്‍ഗ്രിം
ടൂറിസം പദ്ധതി
734.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
വിനോദ
സഞ്ചാരവകുപ്പിന്റെ
പില്‍ഗ്രിം ടൂറിസം
പദ്ധതി പ്രകാരം ഏതൊക്കെ
പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുള്ളത്;
(ബി)
സംസ്ഥാന
സര്‍ക്കാര്‍ ആയിരം
ദിവസം പൂര്‍ത്തിയാക്കിയ
ആഘോഷപരിപാടികളുടെ
ഭാഗമായി ഏതൊക്കെ
ക്ഷേത്രങ്ങളില്‍
പില്‍ഗ്രിം അമിനിറ്റി
സെന്റര്‍
ആരംഭിച്ചിട്ടുണ്ട്;
വ്യക്തമാക്കുമോ?
വിനോദസഞ്ചാര
കേന്ദ്രങ്ങള്‍ ഭിന്നശേഷി
സൗഹൃദമാക്കുന്നതിന് പദ്ധതി
735.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വിനോദസഞ്ചാര
കേന്ദ്രങ്ങള്‍
ഭിന്നശേഷി
സൗഹൃദമാക്കുന്നതിന്
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ഭിന്നശേഷിക്കാര്‍ക്ക്
മാത്രമായി ഉത്തരവാദിത്ത
ടൂറിസം മിഷന്റെ
ആഭിമുഖ്യത്തില്‍ ടൂര്‍
പാക്കേജുകള്‍
ആരംഭിക്കുവാന്‍
ഉദ്ദേശ്യമുണ്ടോ;
(സി)
ഉത്തരവാദിത്ത
ടൂറിസം ആരംഭിച്ചശേഷം
ടൂറിസം രംഗത്ത്
ഉണ്ടായിട്ടുള്ള മാറ്റം
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
വിനാേദസഞ്ചാര
പദ്ധതികള്‍
736.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സർക്കാർ അധികാരത്തില്‍
വന്നതിനുശേഷം
സംസ്ഥാനത്ത് ഏതെല്ലാം
വിനാേദസഞ്ചാര
പദ്ധതികളാണ്
നടപ്പിലാക്കിയിട്ടുള്ളത്
എന്ന് വിശദമാക്കുമാേ;
(ബി)
സർക്കാർ
പുതുതായി തുടങ്ങാന്‍
പാേകുന്ന വിനാേദസഞ്ചാര
പദ്ധതികള്‍ സംബന്ധിച്ച
വിശദാംശം നല്കുമാേ?
ബി.ആർ.ഡി.സി.
യുടെ പ്രവര്‍ത്തനം
737.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ബി.ആര്.ഡി.സി.
(ബേക്കൽ റിസോർട്
ഡെവലപ്മെന്റ് കോർപറേഷൻ
)യുടെ
പ്രവര്‍ത്തനവുമായി
ബന്ധപ്പെട്ട് അടുത്ത
കാലത്ത് ഉന്നത
തലത്തില്‍ റിവ്യൂ
മീറ്റിംഗ്
നടത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
ഈ
റിവ്യൂ മീറ്റിംഗിൽ
ഏതൊക്കെ
പ്രവര്‍ത്തനങ്ങള്‍
സമയബന്ധിതമായി
നടപ്പിലാക്കാനാണ്
തീരുമാനിച്ചിട്ടുള്ളത്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
ഇത്തരത്തില്‍
ഇതിന് മുന്‍പ് നടന്ന
റിവ്യൂ മീറ്റിംഗ്ല്
എടുത്ത തീരുമാനങ്ങള്‍
ബി.ആര്.ഡി.സി.
നടപ്പില്‍
വരുത്തിയിട്ടുണ്ടോ
എന്നത് പരിശോധനാ
വിധേയമാക്കാമോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
വയലട
ടൂറിസം പദ്ധതി
738.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ബാലുശ്ശേരി
ടൂറിസം കാേറിഡോറിന്റെ
ഭാഗമായ വയലട ടൂറിസം
പദ്ധതിയുടെ പ്രവൃത്തി
ഇപ്പാേള്‍ ഏത്
ഘട്ടത്തിലാണെന്നറിയിക്കാമാേ;
(ബി)
പ്രസ്തുത
പദ്ധതി എപ്പാേള്‍
പൂര്‍ത്തീകരിക്കാനാണ്
ഉദ്ദേശിക്കുന്നത് എന്ന്
വെളിപ്പെടുത്താമോ?
മലനാട്
-നോര്‍ത്ത് മലബാര്‍ റിവര്‍
ക്രൂയിസ് പദ്ധതി
739.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മലനാട്
-നോര്‍ത്ത് മലബാര്‍
റിവര്‍ ക്രൂയിസ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
കണ്ണൂര്‍ ജില്ലയില്‍
നടന്നുവരുന്ന
പദ്ധതികളുടെ
പ്രവര്‍ത്തനപുരോഗതി
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍ക്കായി എത്ര
കോടി രൂപയുടെ
ഭരണാനുമതിയാണ്
നല്‍കിയിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(സി)
പദ്ധതി
പ്രവര്‍ത്തനങ്ങള്‍
സമയബന്ധിതമായി
പൂര്‍ത്തിയാക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്നറിയിക്കാമോ?
ഏനമാവ്
നെഹ്റു പാര്‍ക്ക്
740.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മണലൂര്‍
മണ്ഡലത്തിലെ
വെങ്കിടങ്ങ്
പഞ്ചായത്തിലെ ഏനമാവ്
നെഹ്റു പാര്‍ക്കിന്റെ
വികസനത്തിനായി തൃശൂർ
ഡി.റ്റി.പി.സി.
തയ്യാറാക്കിയ പദ്ധതി
രൂപരേഖയില്മേല്
സ്വീകരിച്ച
തുടര്‍നടപടികള്‍
എന്തെല്ലാമാണെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
പാര്‍ക്കിന്റെ
നവീകരണവുമായി
ബന്ധപ്പെട്ട
നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ
നിലവിലെ സ്ഥിതി
എന്താണെന്ന്
വ്യക്തമാക്കാമോ?
ബേക്കൽ
ടൂറിസം ഡെവലപ്മെന്റ്
കോര്പറേഷന് പദ്ധതികൾ
741.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സർക്കാർ അധികാരത്തിൽ
വന്നതിനുശേഷം ബേക്കൽ
ടൂറിസം ഡെവലപ്മെന്റ്
കോര്പറേഷന്
നടപ്പിലാക്കിയ പദ്ധതികൾ
എന്തൊക്കെയെന്ന്
വിശദമാക്കുമോ;
(ബി)
ബേക്കൽ
സൗത്ത് ബീച്ച് പാർക്ക്
നവീകരിക്കുവാൻ സുനാമി
ഫണ്ടിൽ നിന്നും എത്ര
തുക ചെലവാക്കി; ഇനം
തിരിച്ച് കണക്കുകൾ
വ്യക്തമാക്കുമോ;
(സി)
ബേക്കൽ
ഡെവലപ്മെന്റ്
കോര്പറേഷൻ നാളിതുവരെ
എത്ര ഏക്കർ സ്ഥലം
ഏറ്റെടുത്തിട്ടുണ്ട്;
പ്രസ്തുത സ്ഥലത്ത്
എന്തൊക്കെ പദ്ധതികൾ
നടപ്പിലാക്കിയിട്ടുണ്ട്;
വിശദമാക്കാമോ;
(ഡി)
ബേക്കൽ
ടൂറിസം ഡെവലപ്മെന്റ്
കോര്‍പറേഷനിൽ എത്ര
സ്ഥിരം/താൽക്കാലിക
ജീവനക്കാർ ഉണ്ട്;
തസ്തിക തിരിച്ചുള്ള
കണക്കുകൾ ലഭ്യമാക്കാമോ?
നെന്മാറ
നിയോജകമണ്ഡലത്തിലെ ടൂറിസം
സാധ്യതകള്‍
742.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നെന്മാറ
നിയോജകമണ്ഡലത്തിലെ
ടൂറിസം സാധ്യതകളെ
സംബന്ധിച്ച് പഠനം
നടത്തിയിട്ടുണ്ടോ;
(ബി)
ഈ
മണ്ഡലത്തിലെ ഏതെല്ലാം
ടൂറിസം പദ്ധതികളാണ്
പരിഗണനയില്‍ ഉള്ളത്
എന്ന് വിശദമാക്കുമോ?
തലശ്ശേരി
പൈതൃക ടൂറിസം പദ്ധതി
743.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തലശ്ശേരി
പൈതൃക ടൂറിസം
പദ്ധതിയുടെ ഭാഗമായി
എന്തൊക്കെ കാര്യങ്ങള്‍
ആണ് ഇതുവരെ
ചെയ്തിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
പദ്ധതി
പൂര്‍ത്തീകരണത്തിന് ഇനി
എന്തൊക്കെ
നടപടിക്രമങ്ങള്‍ ആണ്
ഉള്ളതെന്നും ആയത് എന്ന്
പൂര്‍ത്തീകരിക്കാനാകുമെന്നും
വിശദീകരിക്കുമോ?
മണിയാര്‍
ടൂറിസം പദ്ധതി
744.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മണിയാര്‍
ടൂറിസം പദ്ധതിക്കായി
പ്രോജക്ട്
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കില്‍ എത്ര കോടി
രൂപയുടെ പ്രോജക്ടാണ്
തയ്യാറാക്കിയിരിക്കുന്നതെന്നും
ആരാണ്
തയ്യാറാക്കിയതെന്നും
വെളിപ്പെടുത്താമോ;
(ബി)
പ്രോജക്ടില്‍
എന്തൊക്കെയാണ് വിഭാവനം
ചെയ്തിരിക്കുന്നത്
എന്ന് വിശദമാക്കാമോ;
(സി)
പ്രോജക്ടിന്
അംഗീകാരം
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ അംഗീകാരം
നല്‍കുന്നതിന് അടിയന്തര
നടപടി സ്വീകരിക്കുമോ
എന്ന് അറിയിക്കാമോ?
കായംകുളം
കായലോര ടൂറിസം പദ്ധതി
745.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
ആലപ്പുഴ
മെഗാടൂറിസം പദ്ധതിയുടെ
ഭാഗമായുള്ള കായംകുളം
കായലോര ടൂറിസം
പദ്ധതിയില്‍ കൂടുതല്‍
വിനോദസഞ്ചാരികളെ
ആകര്‍ഷിക്കുന്നതിനുവേണ്ടി
പുതിയ പദ്ധതികള്‍
പരിഗണനയിലുണ്ടോ;
വിശദമാക്കാമോ?
വര്‍ക്കല
പാപനാശം ബീച്ച്
746.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ലോകപ്രശസ്ത
വിനോദസഞ്ചാരകേന്ദ്രമായ
വര്‍ക്കല പാപനാശം
ബീച്ച്
പരിപാലിക്കുന്നതിന്
ടൂറിസം വകുപ്പ്
ജീവനക്കാരെ
നിയമിച്ചിട്ടുണ്ടോ
എന്ന്
വെളിപ്പെടുത്താമോ;
(ബി)
പ്രതിദിനം
ആയിരക്കണക്കിന് വിനോദ
സഞ്ചാരികള്‍ എത്തുന്ന
വര്‍ക്കല പാപനാശം
ബീച്ചില്‍
വിനോദസഞ്ചാരികള്‍ക്ക്
ആവശ്യമായ ശുചിമുറികള്‍
(ബാത്ത് റൂം, ടോയ്
ലെറ്റ് എന്നിവ)
അടിയന്തരമായി
നിര്‍മ്മിക്കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
വാമനപുരം
മണ്ഡലത്തിലെ തിരിച്ചിട്ട പാറ
ടൂറിസം പദ്ധതി
747.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വാമനപുരം
നിയോജകമണ്ഡലത്തിലെ
തിരിച്ചിട്ട പാറ എന്ന
സ്ഥലത്ത് ടൂറിസം
പദ്ധതികള്‍
ആരംഭിക്കുന്നതിന്
പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
അതിന്റെ വിശദവിവരങ്ങള്‍
നല്‍കാമോ;
(സി)
ഇല്ലായെങ്കില്‍
പദ്ധതി
ആവിഷ്ക്കരിക്കുന്നതിനെക്കുറിച്ച്
ആലോചിക്കുമോ എന്ന്
വെളിപ്പെടുത്താമോ?
പാവറട്ടി,
മുല്ലശ്ശേരി പഞ്ചായത്തുകളിലെ
ടൂറിസം പദ്ധതികള്‍
748.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തൃശ്ശൂര്‍
ജില്ലയിലെ പാവറട്ടി,
മുല്ലശ്ശേരി
പഞ്ചായത്തുകളിലെ
തിരുനെല്ലൂര്‍,
പെരിങ്ങാട്
കായലോരങ്ങളിലായി
സി.ആര്. സെഡ് പ്രകാരം
234 ഏക്കര്‍ സ്ഥലം
റവന്യൂ ഭൂമിയായി
ഏറ്റെടുത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
സ്ഥലം വിനോദസഞ്ചാര
മേഖലയാക്കി മാറ്റി
അവിടെ പാര്‍ക്കും
അനുബന്ധ സൗകര്യങ്ങളും
ഏര്‍പ്പെടുത്തി
പുഴയില്‍
കൊടുങ്ങല്ലൂര്‍, കൊച്ചി
ഭാഗങ്ങളിലേക്ക്
ജലപാതയും ഒരുക്കി ഒരു
ടൂറിസം പദ്ധതി
ആവിഷ്കരിക്കുന്നതിന്റെ
സാധ്യത പരിശോധിക്കുമോ;
വിശദാംശങ്ങള്‍
നല്‍കാമോ?
കാരാപ്പുഴ
ടൂറിസം പദ്ധതി
749.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കാരാപ്പുഴ
ടൂറിസം പദ്ധതി (4
കോടി), കാരാപ്പുഴ
ടൂറിസം ഹബ്ബ് (20
കോടി), കാരാപ്പുഴ
ടൂറിസം ഡെസ്റ്റിനേഷന്‍
(3.2 കോടി) എന്നിവയുടെ
നിലവിലെ അവസ്ഥ
വിലയിരുത്തിയിട്ടുണ്ടോ
;
(ബി)
ഉണ്ടെങ്കില്‍
ഇവയുടെ വിശദവിവരം
ലഭ്യമാക്കാമോ ?
വിനോദസഞ്ചാര
വകുപ്പ് മൂന്നാറില്‍
ആരംഭിച്ചിട്ടുള്ള പദ്ധതികള്‍
750.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
വിനോദസഞ്ചാര വകുപ്പ്
മൂന്നാറില്‍
ആരംഭിച്ചിട്ടുള്ള
പദ്ധതികള്‍ /
നിര്‍മ്മാണപ്രവൃത്തികള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍ നിലവില്‍
ഏത് ഘട്ടത്തിലാണെന്നും
എപ്പോള്‍
പൂര്ത്തീകരിക്കുവാനാകുമെന്നും
വ്യക്തമാക്കാമോ?
കിളിമാനൂര്‍
കൊട്ടാരം
751.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
വിശ്വപ്രശസ്ത
ചിത്രകാരന്
രാജാരവിവര്‍മ്മയുടെ
ജന്മസ്ഥലമായ
കിളിമാനൂര്‍
കൊട്ടാരത്തെ ടൂറിസം
ഭൂപടത്തില്‍
ഉള്കൊളളിക്കുന്ന
കാര്യം പരിഗണനയിലുണ്ടോ
എന്നറിയിക്കാമോ?
നെയ്യാര്‍ഡാം
ടൂറിസം വികസനം
752.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നെയ്യാര്‍ഡാം
ടൂറിസം വികസനത്തിനായി ഈ
സര്‍ക്കാര്‍ എത്ര തുക
അനുവദിച്ചിട്ടുണ്ട്
എന്നും പ്രസ്തുത
പദ്ധതികളുടെ നിലവിലെ
സ്ഥിതി
എന്താണെന്നുമുള്ള
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
നെയ്യാര്‍ഡാമിലെ
ചില്‍ഡ്രന്‍സ്
പാര്‍ക്ക്
നവീകരിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
കച്ചേരിക്കടവ്
വാട്ടര്‍ ഹബ്ബ്
753.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കോട്ടയം
നിയോജകമണ്ഡലത്തിലെ
കച്ചേരിക്കടവ് വാട്ടര്‍
ഹബ്ബ് നിര്‍മ്മാണം
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ്;
(ബി)
ടൂറിസം
വകുപ്പ് എത്ര രൂപയാണ്
ഇതിനായി
നല്‍കിയിട്ടുള്ളത്;
(സി)
കരാര്‍
എടുത്തിരുന്ന
കിറ്റ്കോ-യ്ക്ക് തുക
കൈമാറിയിട്ടുള്ളത്
ഏതെല്ലാം
ഘട്ടങ്ങളിലായിരുന്നു
എന്നും പ്രസ്തുത
തീയതികളും
വ്യക്തമാക്കുമോ;
(ഡി)
ഇനി
പൂര്‍ത്തിയാവാനുള്ള
ഘട്ടം ഏതെന്നും ആയത്
എന്നേക്ക്
പൂര്‍ത്തിയാകും എന്നും
വ്യക്തമാക്കുമോ?
ഇന്ദ്രാന്‍ചിറ
രണ്ടാംഘട്ട വികസനപദ്ധതി
754.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഇന്ദ്രാന്‍ചിറ
രണ്ടാംഘട്ട വികസനപദ്ധതി
നടപ്പിലാക്കുന്നതിന്
ആവശ്യമായ ഫണ്ട്
അനുവദിക്കുമോ;
വ്യക്തമാക്കാമോ;
(ബി)
നിരവധി
തവണ ആവശ്യപ്പെട്ടിട്ടും
നാളിതുവരെ ഫണ്ട്
അനുവദിക്കാത്തതിന്
കാരണം വ്യക്തമാക്കാമോ?
കുത്താമ്പുള്ളി
ടൂര്‍ പാക്കേജ്
മാര്‍ക്കറ്റിംഗ്
755.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ചേലക്കര
നിയോജകമണ്ഡലത്തിലെ
കുത്താമ്പുള്ളിയിലും
പരിസരപ്രദേശത്തും
പരമ്പരാഗതമായി
കൈത്തറികളില്‍
നെയ്തെടുക്കുന്ന
കുത്താമ്പുള്ളി
മുണ്ടുകള്‍, സാരികള്‍,
സെറ്റുമുണ്ടുകള്‍
തുടങ്ങിയവ വൈവിധ്യം,
ഭംഗി, ഗുണമേന്മ
എന്നിവയാല്‍
സ്വദേശത്തും വിദേശത്തും
വലിയ വില്‍പ്പന
സ്വീകാര്യതയുള്ള
കൈത്തറി
ഉല്‍പ്പന്നങ്ങളാണെന്ന
കാര്യം വിനോദസഞ്ചാര
വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നൂറ്റാണ്ടുകളുടെ
പാരമ്പര്യം ഉള്ളതും
മികവുറ്റതുമായ ഈ
കൈത്തറി ഉല്പന്നങ്ങളുടെ
വില്‍പ്പന
വര്‍ധിപ്പിച്ച്
നെയ്ത്തുകാര്‍ക്കും
വില്‍പ്പനക്കാര്‍ക്കും
മെച്ചപ്പെട്ട വരുമാനം
ലഭ്യമാക്കുന്നതിനായി
കൈത്തറിവകുപ്പിന്റെ
സഹകരണത്തോടെ ഓണ്‍ലൈന്‍
മാര്‍ക്കറ്റിംഗ്,
കുത്താമ്പുള്ളി ടൂര്‍
പാക്കേജ്
മാര്‍ക്കറ്റിംഗ് എന്നിവ
ഉത്തരവാദിത്ത ടൂറിസം
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
നടപ്പിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
കണ്ടശ്ശാംകടവിലെ
പവലിയന്റെ നടത്തിപ്പ് ചുമതല
756.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
മണലൂര്‍
മണ്ഡലത്തില്‍
കണ്ടശ്ശാംകടവില്‍
ടൂറിസം വകുപ്പ്
നിര്‍മ്മിച്ച പവലിയന്റെ
നടത്തിപ്പ് ചുമതല
മണലൂര്‍ പഞ്ചായത്തിനെ
ഏല്‍പ്പിക്കുവാനും
പവലിയന്
സ്ഥിതിചെയ്യുന്ന
ഭാഗത്തെ
ജലസേചനവകുപ്പിന്റെ
അധീനതയിലുള്ള ഭൂമി
ടൂറിസം വകുപ്പ്
ഏറ്റെടുക്കാനും
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ?
നെയ്യാറ്റിന്‍കര
ഈരാറ്റിന്‍പുറം ടൂറിസം പദ്ധതി
757.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
ഈരാറ്റിന്‍പുറം ടൂറിസം
പദ്ധതിയെ കാട്ടാക്കട
മണ്ഡലത്തിലെ
മാറനല്ലൂര്‍
പഞ്ചായത്തിലെ അരുവിക്കര
പ്രദേശം കൂടി
ഉള്‍പ്പെടുത്തി
വിപുലപ്പെടുത്താനാകുമോ
എന്നറിയിക്കുമോ;
(ബി)
ഇതിനായുള്ള
നടപടികള്‍
സ്വീകരിയ്ക്കാമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
റോഡുകള്‍
നവീകരിക്കുന്നതിന് നടപടി
758.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
ഹജ്ജ്
തീര്‍ത്ഥാടനത്തോടനുബന്ധിച്ച്
കോഴിക്കോട്
വിമാനത്താവളവുമായി
ബന്ധപ്പെട്ട പ്രധാന
റോഡുകള്‍
നവീകരിക്കുന്നതിന്
ടൂറിസം വകുപ്പ് പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;വിശദവിവരം
നല്‍കാമോ?
ദേവസ്വം
ബോർഡിലെ പട്ടികജാതി
പട്ടികവർഗ്ഗ സംവരണം
759.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി
പട്ടികവർഗ്ഗ
വിഭാഗങ്ങൾക്ക്,ദേവസ്വം
ബോർഡ് സ്ഥാപനങ്ങളിൽ
ഹിന്ദുജനസംഖ്യ
ആനുപാതികമായി ഇരുപതു
ശതമാനം സംവരണം നൽകുന്ന
കാര്യം പരിഗണനയിൽ
ഉണ്ടോ; എങ്കിൽ
വിശദമാക്കാമോ;
(ബി)
പട്ടികജാതി
പട്ടികവർഗ്ഗ സംവരണം,
ഹിന്ദുജനസംഖ്യ
ആനുപാതികമായി
വർധിപ്പിച്ചു
നൽകണമെന്ന് കാണിച്ച്
ഏതൊക്കെ വ്യക്തികളും
സംഘടനകളുമാണ് സർക്കാരിൽ
അപേക്ഷകള്‍
നൽകിയിട്ടുള്ളത്,
പ്രസ്തുത അപേക്ഷകളുടെ
പകർപ്പ് ലഭ്യമാക്കാമോ;
(സി)
പട്ടികജാതി
പട്ടികവർഗ്ഗ
ജനവിഭാഗങ്ങൾക്ക്,
ഹിന്ദുജനസംഖ്യ
ആനുപാതികമായി ദേവസ്വം
ബോർഡില്‍ ജോലിക്കായി
ഇരുപതു ശതമാനം സംവരണം
നൽകിക്കൊണ്ട് ദേവസ്വം
റിക്രൂട്ട്മെന്റ് റൂളിൽ
ഭേദഗതി
വരുത്തുന്നകാര്യം
പരിഗണിക്കുന്നുണ്ടോ;
എങ്കിൽ വിശദമാക്കാമോ?
ദേവസ്വം
ബോര്‍ഡുകള്‍ക്ക് കീഴിലുള്ള
അന്യാധീനപ്പെട്ട ഭൂമി
760.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
ശ്രീമതി
ഗീതാ ഗോപി
ശ്രീ.കെ.
രാജന്
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ദേവസ്വം
ബോര്‍ഡുകള്‍ക്ക്
കീഴിലുള്ള
പതിനായിരക്കണക്കിന്
ഏക്കര്‍ ഭൂമി
അന്യാധീനപ്പെട്ടതായുള്ള
ആക്ഷേപം
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കുമോ;
(ബി)
ദേവസ്വം
ബോര്‍ഡുകള്‍ക്ക്
കീഴിലുള്ള ഭൂമി
അന്യാധീനപ്പെട്ടതിനെക്കുറിച്ച്
കേസുകള്‍ നിലവിലുണ്ടോ;
എങ്കില്‍ വിശദാംശം
അറിയിക്കുമോ;
(സി)
ഇത്തരത്തില്‍
ഭൂമി അന്യാധീനപ്പെട്ട്
പോകാതിരിക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വ്യക്തമാക്കുമോ;
(ഡി)
ദേവസ്വം
ബോര്‍ഡുകള്‍ക്ക്
കീഴിലുള്ള
അന്യാധീനപ്പെട്ട ഭൂമി
തിരിച്ചു
പിടിക്കുന്നതിന്
പ്രത്യേക ട്രൈബ്യൂണല്‍
സ്ഥാപിക്കുന്നതിന്
നീക്കമുണ്ടോ;
വ്യക്തമാക്കുമോ?
തീര്‍ത്ഥാടന
കേന്ദ്രങ്ങളുടെ നവീകരണം
761.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ശബരിമല ഉള്‍പ്പെടെയുള്ള
തീര്‍ത്ഥാടന
കേന്ദ്രങ്ങളുടെ
നവീകരണത്തിനായി
വിനിയോഗിച്ച ഫണ്ടുകളുടെ
വിശദവിവരം
ലഭ്യമാക്കുമോ;
(ബി)
ഇപ്രകാരമുള്ള
വിവിധ
വിശ്വാസിസമൂഹങ്ങളുടെ
തീര്‍ത്ഥാടന
കേന്ദ്രങ്ങളുമായി
ബന്ധപ്പെട്ട്
സര്‍ക്കാരിന്
എന്തെങ്കിലും പ്രത്യേക
വരുമാനം
ലഭിക്കുന്നുണ്ടോ,
വിശദാംശം അറിയിക്കുമോ;
(സി)
തീര്‍ത്ഥാടന
കേന്ദ്രങ്ങളില്‍
സര്‍ക്കാര്‍ ഫണ്ട്
ഉപയോഗിച്ച് അടിസ്ഥാന
സൗകര്യങ്ങള്‍
ഒരുക്കുമ്പോള്‍
പരിസ്ഥിതിക്ക് കോട്ടം
തട്ടാത്തവിധം
ശാസ്ത്രീയമായ
വികസനപ്രവര്‍ത്തനങ്ങള്‍
നടപ്പിലാക്കുമോ എന്ന്
വെളിപ്പെടുത്താമോ?
ശബരിമല
വികസനത്തിന്
കേന്ദ്രസര്‍ക്കാര്‍
വിട്ടുനല്‍കിയ ഭൂമി
762.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശബരിമല
വികസനത്തിനായി
കേന്ദ്രസര്‍ക്കാര്‍
ഭൂമി
വിട്ടുനല്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
സ്ഥലം എവിടെയൊക്കെയാണ്
വിട്ടുനല്‍കിയിട്ടുള്ളത്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
വിട്ടുകിട്ടിയ
ഭൂമിയില്‍ എന്തൊക്കെ
വികസന
പ്രവര്‍ത്തനങ്ങള്‍
നടപ്പിലാക്കാനാണ്
ഉദ്ദേശിക്കുന്നത്;
ഇതിന് എത്ര കോടി രൂപ
ചെലവ് വരുമെന്നും
ഇവയുടെ നിര്‍മ്മാണം
എന്നത്തേയ്ക്ക്
ആരംഭിക്കാനാകുമെന്നും
വ്യക്തമാക്കാമോ?
ശബരിമലയിൽ
റോപ് വേ സംവിധാനം
763.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പമ്പയില്‍
നിന്നും
സന്നിധാനത്തേയ്ക്ക്
ചരക്കുനീക്കത്തിനായി
റോപ് വേ സംവിധാനം
ഏര്‍പ്പെടുത്തുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതിനായി എത്ര കോടി
രൂപയുടെ പദ്ധതിയാണ്
വിഭാവനം
ചെയ്തിരിക്കുന്നതെന്നും
ആര്‍ക്കാണ് നിര്‍മ്മാണ
ചുമതലയെന്നും
വെളിപ്പെടുത്താമോ;
(സി)
പ്രസ്തുത
പദ്ധതിയുടെ നിര്‍മ്മാണം
എന്നത്തേയ്ക്ക്
ആരംഭിക്കാനാവുമെന്ന്
അറിയിക്കാമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
പ്രളയാനന്തരം
പമ്പയില്‍ അടിഞ്ഞുകൂടിയ മണല്‍
764.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പ്രളയാനന്തരം
പമ്പ ത്രിവേണിയില്‍
എത്ര ഘനമീറ്റര്‍ മണല്‍
അടിഞ്ഞുകൂടിയിരുന്നു
എന്ന് വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
മണല്‍ ശബരിമലയിലെ
നിര്‍മാണ
പ്രവര്‍ത്തനങ്ങള്‍ക്ക്
സൗജന്യമായി ലഭ്യമാകാത്ത
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയതിന് നടപടികള്‍
സ്വീകരിക്കുമോ;
(സി)
പമ്പയില്‍
അടിഞ്ഞുകൂടിയ മണല്‍
തീര്‍ത്ഥാടകര്‍ക്ക്
സൃഷ്ടിക്കുന്ന
ബുദ്ധിമുട്ടുകള്‍
പരിഹരിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വിശദീകരിക്കുമോ?
ദേവസ്വം
ബോര്‍ഡ് ആസ്ഥാനത്തെ ഭവാനി
തമ്പുരാട്ടി കൊട്ടാരം
765.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ദേവസ്വം ബോര്‍ഡ്
ആസ്ഥാനത്തെ പൈതൃക
മന്ദിരമായ ഭവാനി
തമ്പുരാട്ടി
കൊട്ടാരത്തിന്റെ
മുകള്‍നില പൊളിച്ച്
ചീഫ് എഞ്ചിനീയറുടെ
ഓഫീസ്
നിര്‍മ്മിക്കുന്നതിന്
ബോര്‍ഡ് തീരുമാനം
എടുത്തിരുന്നോ; ഇതിനായി
കരാറുകാരെ
ചുമതലപ്പെടുത്തിയിരുന്നോ;
(ബി)
ചുണ്ണാമ്പും
സുര്‍ക്കിയും
ഉപയോഗിച്ച്
നിര്‍മ്മിച്ച പ്രസ്തുത
കൊട്ടാരം
പൊളിക്കരുതെന്ന്
2009ല്‍ ദേവസ്വം
എഞ്ചിനീയറിംഗ് വിഭാഗം
ബോര്‍ഡിന്
റിപ്പോര്‍ട്ട്
നല്‍കിയിരുന്നോ;
(സി)
എങ്കില്‍
അതിന് വിരുദ്ധമായി
കെട്ടിടം പൊളിക്കുവാന്‍
തീരുമാനം എടുത്തത് ഏത്
സാഹചര്യത്തിലാണ്;
വ്യക്തമാക്കാമോ?
ദേവസ്വം
ബോര്‍ഡ് ജീവനക്കാരുടെ പി.എഫ്.
ഫണ്ട്
766.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ദേവസ്വം
ബോര്‍ഡ് ജീവനക്കാരുടെ
പി.എഫ്. ഫണ്ടിലെ തുകയായ
150 കോടി രൂപ ധനലക്ഷ്മി
ബാങ്കിന്റെ ബോണ്ടില്‍
നിക്ഷേപിച്ചിട്ടുണ്ടോ;
ഇത് സംബന്ധിച്ച
തീരുമാനം ഏത്
തലത്തിലാണ്
കൈക്കൊണ്ടതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ബോണ്ടിന്റെ നിക്ഷേപ
കാലാവധി എത്ര
വര്‍ഷമാണെന്നും എത്ര
ശതമാനം പലിശ
ലഭിക്കുമെന്നും
വ്യക്തമാക്കുമോ;
(സി)
ജീവനക്കാരുടെ
പി.എഫ് തുക പ്രസ്തുത
ബാങ്കിന്റെ ബോണ്ടില്‍
സുരക്ഷിതമാണെന്ന്
സര്‍ക്കാര്‍
വിലയിരുത്തുന്നുണ്ടോ;
എങ്കില്‍ എന്തുകൊണ്ട്
എന്ന്
വെളിപ്പെടുത്താമോ?
ശബരിമലയിലെ
നടവരവില്‍ ഉണ്ടായകുറവ്
767.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
യുവതീ
പ്രവേശനം സംബന്ധിച്ച
സുപ്രീംകോടതി വിധിയുടെ
അടിസ്ഥാനത്തില്‍
ശബരിമലയില്‍
ഏര്‍പ്പെടുത്തിയ
നിരോധനാജ്ഞ മൂലം
നടവരവില്‍ കുറവ്
ഉണ്ടായിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
2018-19 -ലെ മണ്ഡല-മകര
വിളക്ക് മഹോത്സവം,
ചിത്തിര ആട്ട വിശേഷം,
മാസപൂജ എന്നീ വിശേഷ
ദിവസങ്ങളിലെ നടവരവില്‍
തൊട്ടു മുൻപുള്ള
വര്‍ഷത്തെ അപേക്ഷിച്ച്
ഉണ്ടായ കുറവ്
എത്രയെന്ന്
വ്യക്തമാക്കാമോ;
(സി)
ശബരിമലയിലെ
നടവരവിലുണ്ടായ കുറവ്
പരിഹരിക്കുവാന്‍
എന്തെങ്കിലും പ്രത്യേക
സഹായം ദേവസ്വം
ബോര്‍ഡിന് 2019-ല്‍
നല്‍കിയിരുന്നോ;
എങ്കില്‍ എന്ത് സഹായം
നല്കി;
(ഡി)
ദേവസ്വം
ബോര്‍ഡിന്റെ
നന്തന്‍കോട്ടെ ആസ്ഥാന
വളപ്പില്‍
പ്രസിഡന്റിനും രണ്ട്
മെമ്പര്‍മാര്‍ക്കും
ഉപയോഗിക്കുന്നതിനായി
പുതിയ കെട്ടിടങ്ങള്‍
നിര്‍മ്മിക്കുന്നതിന്
ബോര്‍ഡ് തീരുമാനം
എടുത്തിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ
നിര്‍മ്മാണ ചെലവ്
എത്രയാണ്;
(ഇ)
ബോര്‍ഡ്
കടുത്ത സാമ്പത്തിക
പ്രതിസന്ധി നേരിടുന്ന ഈ
വേളയില്‍
ഇത്തരത്തിലുള്ള ചെലവ്
നീതീകരിക്കാവുന്നതാണോയെന്ന്
വെളിപ്പെടുത്താമോ?
മലബാര്‍
ദേവസ്വം ബോര്‍ഡിന് കീഴിലുള്ള
ക്ഷേത്രങ്ങൾ
768.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
മലബാര്‍
ദേവസ്വം ബോര്‍ഡിന്
കീഴിലുള്ള
ക്ഷേത്രങ്ങളുടെ
പ്രവർത്തനം
കാര്യക്ഷമമാക്കുന്നതിനും
ജീവനക്കാരുടെ ക്ഷേമവും
കാര്യക്ഷമതയും
വര്‍ദ്ധിപ്പിക്കുന്നതിനുമായി
കൊണ്ടുവന്ന ബില്ലിൽ
വിഭാവനം ചെയ്ത
തരത്തില്‍,
നിത്യവൃത്തിയ്ക്ക്
വകയില്ലാത്ത
ക്ഷേത്രങ്ങളുടെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കാനും
ഇവിടുത്തെ ശാന്തിമാര്‍
ഉള്‍പ്പെടെയുള്ളവരുടെ
മാസവരുമാനം
വര്‍ദ്ധിപ്പിക്കാനും
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ?
എരുവ
ശ്രീകൃഷ്ണ സ്വാമി
ക്ഷേത്രക്കുളം നവീകരണം
769.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
തിരുവിതാംകൂര്‍
ദേവസ്വം ബാേര്‍ഡില്‍
ഉള്‍പ്പെട്ട മാവേലിക്കര
സബ്ബ് ഗ്രൂപ്പിന്റെ
പരിധിയില്‍ വരുന്ന എരുവ
ശ്രീകൃഷ്ണ സ്വാമി
ക്ഷേത്രത്തിന്റെ
കിഴക്കേ നടയിലുള്ള
ക്ഷേത്രക്കുളം
(പാത്രക്കുളം) ആഴം
വര്‍ദ്ധിപ്പിച്ച്
വശങ്ങളില്
സംരക്ഷണഭിത്തിയും
കല്‍പ്പടവുകളും കെട്ടി
സംരക്ഷിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമാേ;വ്യക്തമാക്കാമോ?
പിറവം
മണ്ഡലത്തില്‍ പ്രളയത്തില്‍
തകര്‍ന്ന അമ്പലങ്ങള്‍
770.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പിറവം
നിയോജകമണ്ഡലത്തില്‍
കഴിഞ്ഞ വര്‍ഷത്തെ
പ്രളയത്തില്‍ തകര്‍ന്ന
അമ്പലങ്ങളുടെയും
അനുബന്ധ
കെട്ടിടങ്ങളുടെയും
ചുറ്റുമതിലിന്റെയും
പുനര്‍നിര്‍മ്മാണം
നടത്തുന്നതിന് സഹായം
അഭ്യര്‍ഥിച്ച്
അപേക്ഷകള്‍
ലഭിച്ചിട്ടുണ്ടോ എന്ന്
അറിയിക്കുമോ;
(ബി)
ഏതൊക്കെ
പ്രദേശങ്ങളിലെ ഏതൊക്കെ
അമ്പലങ്ങളില്‍ നിന്നാണ്
സഹായത്തിനായുള്ള
അപേക്ഷകള്‍
ലഭിച്ചതെന്നും പ്രസ്തുത
അപേക്ഷകളിന്മേല്
എന്തൊക്കെ നടപടികള്‍
കൈക്കൊണ്ടിട്ടുണ്ടെന്നും
വ്യക്തമാക്കുമോ?
ചിറങ്ങരയില്‍
ഇടത്താവളം നിര്‍മ്മാണം
771.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ട
ചിറങ്ങരയില്‍
അയ്യപ്പഭക്തര്‍ക്ക്
സഹായകരമാകുന്ന
സൗകര്യങ്ങളോടെ
ഇടത്താവളം
നിര്‍മ്മിക്കുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണ്
എന്നറിയിക്കാമോ?
കൊട്ടാരക്കര
ശ്രീമഹാഗണപതിക്ഷേത്ര വികസനം
772.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍
കൊട്ടാരക്കര
മണികണ്ഠേശ്വരം
ശ്രീമഹാഗണപതിക്ഷേത്രത്തിന്റെ
വികസനത്തിനായി ആകെ എത്ര
തുകയുടെ പ്രവൃത്തികൾ
അനുവദിക്കുകയും
നടപ്പിലാക്കുകയും
ചെയ്തിട്ടുണ്ട്;
(ബി)
ക്ഷേത്രവികസനത്തിനായി
മാസ്റ്റര്‍പ്ലാന്‍
തയ്യാറാക്കിയിട്ടുണ്ടെങ്കിൽ
മാസ്റ്റര്‍പ്ലാനില്‍
വിഭാവനം ചെയ്തിട്ടുള്ള
കാര്യങ്ങളുടെ
വിശദാംശങ്ങള്‍
നല്‍കുമോ?
നെയ്യാറ്റിന്‍കരയിലെ
ക്ഷേത്രങ്ങളുടെ നവീകരണ
പ്രവര്‍ത്തനം
773.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തിലെ
ദേവസ്വം
ക്ഷേത്രങ്ങളില്‍
2019-20 സാമ്പത്തിക
വര്‍ഷത്തില്‍ ഓരോ
ക്ഷേത്രത്തിനും നവീകരണ
പ്രവര്‍ത്തനങ്ങള്‍ക്ക്
എത്ര തുകയാണ്
അനുവദിച്ചത് എന്ന്
വ്യക്തമാക്കാമോ;
(ബി)
ക്ഷേത്രങ്ങളുടെ
പേരു വിവരം
വിശദീകരിക്കാമോ;
(സി)
പ്രസ്തുത
നിയോജകമണ്ഡലത്തില്‍
2018-19 സാമ്പത്തിക
വര്‍ഷത്തില്‍ എത്ര
ക്ഷേത്രങ്ങളുടെ നവീകരണ
പ്രവര്‍ത്തനങ്ങള്‍ക്ക്
ഫണ്ട്
അനുവദിച്ചിട്ടുണ്ടെന്ന്
ക്ഷേത്രങ്ങളുടെ
പേരുവിവരവും അനുവദിച്ച
തുകയും സഹിതം
വിശദീകരിക്കാമോ?
മാവേലിക്കര
താലൂക്കില്‍ ദേവസ്വം
ബോര്‍ഡിന്റെ സ്ഥലങ്ങൾ
774.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
താലൂക്കില്‍ ദേവസ്വം
ബോര്‍ഡിന്റെ
ഉടമസ്ഥതയിലുള്ള
സ്ഥലങ്ങളുടെയും സ്ഥാവര
ജംഗമ വസ്തുക്കളുടെയും
വിശദവിവരം
ലഭ്യമാക്കുമോ;
(ബി)
ദേവസ്വം
ബോര്‍ഡിന്റെ
ഉടമസ്ഥതയിലുള്ള
സ്ഥലങ്ങളുടെ
കയ്യേറ്റങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
കയ്യേറ്റങ്ങള്‍
ഒഴിപ്പിച്ച് സ്ഥലം
ഏറ്റെടുക്കുന്നതിന്
ദേവസ്വം ബോര്‍ഡും
ദേവസ്വം വകുപ്പും
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
ചെങ്ങന്നൂരില്‍
പില്‍ഗ്രിം ഷെല്‍ട്ടര്‍
നിര്‍മ്മാണം
775.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശബരിമല
ഇടത്താവളമായ
ചെങ്ങന്നൂരില്‍
അയ്യപ്പന്മാരുടെ
സൗകര്യങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിനുള്ള
പില്‍ഗ്രിം ഷെല്‍ട്ടര്‍
നിര്‍മ്മാണം
പൂര്‍ത്തീകരിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
ചെങ്ങന്നൂരിൽ
ഉള്‍പ്പെടുന്ന
പഞ്ചപാണ്ഡവ
ക്ഷേത്രങ്ങളുമായി
ബന്ധപ്പെടുത്തിയുള്ള
വിവരങ്ങള്‍ ശബരിമല
തീര്‍ത്ഥാടന
ഇന്‍ഫര്‍മേഷന്‍ ഗൈഡില്‍
ഉള്‍ക്കൊള്ളിക്കുന്ന
കാര്യം ആലോചിക്കുമോ?