വിഴിഞ്ഞം
പദ്ധതി
389.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിഴിഞ്ഞം
പദ്ധതിയുടെ കരാര്‍
അവസാനിച്ചിട്ടുണ്ടോ;
(ബി)
ആദ്യകരാര്‍
കാലയളവ് പ്രകാരം പദ്ധതി
പൂര്‍ത്തീകരിയ്ക്കുന്നതിന്
കഴിയാത്ത സാഹചര്യം
വന്നിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ;
(സി)
പ്രസ്തുത
പദ്ധതി എന്ന് കമ്മിഷന്
ചെയ്യുവാനാണ്
ഉദ്ദേശിയ്ക്കുന്നത്
എന്നറിയിക്കാമോ?
വിഴിഞ്ഞം
തുറമുഖ പദ്ധതി
390.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.ടി.
വി. ഇബ്രാഹിം
,,
പി.കെ.ബഷീര്‍
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
ആരംഭിച്ച വിഴിഞ്ഞം
രാജ്യാന്തര
തുറമുഖനിര്‍മ്മാണം
പൂര്‍ത്തിയാക്കാനുള്ള
സമയ പരിധി
വര്‍ദ്ധിപ്പിച്ചു
നല്‍കണമെന്ന് അദാനി
ഗ്രൂപ്പ്
സര്‍ക്കാരിനോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇതിനായി അദാനി ഗ്രൂപ്പ്
ഉന്നയിച്ചിട്ടുള്ള
കാരണങ്ങള്‍
എന്തെല്ലാമാണെന്ന്
വെളിപ്പെടുത്തുമോ;
(സി)
കരാര്‍
കാലയളവിനുള്ളില്‍
തുറമുഖ നിര്‍മ്മാണം
പൂര്‍ത്തിയാക്കാന്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദമാക്കുമോ?
വിഴിഞ്ഞം
അന്താരാഷ്ട്ര തുറമുഖത്തിന്റെ
പുലിമുട്ട് നിര്‍മ്മാണം
391.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിഴിഞ്ഞം
അന്താരാഷ്ട്ര തുറമുഖ
പദ്ധതിയുടെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ ഏത്
ഘട്ടത്തിലാണ്;
(ബി)
പ്രസ്തുത
തുറമുഖം 2019
ഡിസംബറില്‍
പ്രവര്‍ത്തനക്ഷമമാക്കുമെന്ന
പ്രഖ്യാപനം
നടപ്പിലാക്കുവാന്‍
നിലവിലെ
സാഹചര്യങ്ങളില്‍
സാധിക്കുമെന്ന്
വിലയിരുത്തുന്നുണ്ടോ;
(സി)
ഈ
തുറമുഖത്തിന്റെ
പുലിമുട്ട് നിര്‍മ്മാണം
ഏത് ഘട്ടത്തിലാണ് ;
ഇതിന് ആവശ്യമായ
കരിങ്കല്ല്
സംസ്ഥാനത്തിനകത്ത്
നിന്നും
ലഭ്യമാക്കുന്നതിന്
സാധിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണ്
എന്നറിയിക്കാമോ?
വിഴിഞ്ഞം
അന്താരാഷ്ട്ര തുറമുഖ
നിര്‍മ്മാണം
392.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിഴിഞ്ഞം
അന്താരാഷ്ട്ര തുറമുഖ
നിര്‍മ്മാണത്തിന്റെ
ഭാഗമായുള്ള പുലിമുട്ട്
നിര്‍മ്മാണം കരിങ്കല്ല്
കിട്ടാത്തതിനാല്‍
പ്രതിസന്ധിയിലാണെന്ന്
കാണിച്ച് അദാനി
ഗ്രൂപ്പ് സര്‍ക്കാരിന്
റിപ്പോര്‍ട്ട്
നല്‍കിയിട്ടുണ്ടോ;
(ബി)
ഇത്
പൂര്‍ത്തിയാക്കുന്നതിന്
എത്ര ലക്ഷം മെട്രിക്
ടണ്‍ കരിങ്കല്ലാണ്
ആവശ്യമുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
തിരുവനന്തപുരത്തിന്റെയും,
സമീപ ജില്ലകളിലെയും
പാറമടകളില്‍ നിന്ന്
കരിങ്കല്ല് ഖനനം
ചെയ്യുന്നതിന് നല്കിയ
അപേക്ഷകളില്‍ വിവിധ
വകുപ്പുകളില്‍ നിന്ന്
അനുമതി ലഭിക്കുവാന്‍
കാലതാമസം നേരിടുന്നു
എന്നത് വസ്തുതയാണോ;
(ഡി)
പദ്ധതി
പൂര്‍ത്തീകരിക്കുവാന്‍
അദാനി ഗ്രൂപ്പ്
കൂടുതല്‍ സമയം
ആവശ്യപ്പെട്ടതിന്മേലുള്ള
സര്‍ക്കാര്‍ നിലപാട്
വ്യക്തമാക്കുമോ?
തുറമുഖങ്ങളുടെ
വികസന പ്രവര്‍ത്തനങ്ങള്‍
393.
ശ്രീ.കെ.കുഞ്ഞിരാമന്
,,
കെ. ആന്‍സലന്‍
,,
എസ്.ശർമ്മ
,,
എം. സ്വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വന്‍കിടേതര
തുറമുഖങ്ങളുടെ വികസന
പ്രവര്‍ത്തനങ്ങള്‍
കാര്യക്ഷമമായി
നടത്തുന്നതിന്
രൂപീകരിച്ച കേരള
മാരിടൈം ബോര്‍ഡ്
പൂര്‍ണ്ണ തോതില്‍
പ്രവര്‍ത്തന
സജ്ജമായിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(ബി)
അഴീക്കല്‍
തുറമുഖ വികസനത്തിനായി
രൂപീകരിച്ച
പ്രത്യേകോദ്ദേശ്യ
സ്ഥാപന (സ്പെഷ്യല്‍
പര്‍പ്പസ്
വെഹിക്കിള്‍)ത്തിന്റെ
പ്രവര്‍ത്തനം അവലോകനം
ചെയ്തിട്ടുണ്ടോ;വിശദമായ
പദ്ധതി രേഖ
തയ്യാറായിട്ടുണ്ടോ ;
വിശദാംശം നല്‍കുമോ;
(സി)
ചരക്കു
ഗതാഗതത്തിന്റെ ഒരു
ഗണ്യമായ പങ്ക്
തീരക്കടലിലൂടെയും
കനാലുകളിലൂടെയുമാക്കിത്തീര്ക്കുകയെന്ന
ലക്ഷ്യത്തോടെ നടത്തി
വരുന്ന പ്രവൃത്തിയുടെ
പുരോഗതി അറിയിക്കാമോ?
തെയ്യം
മ്യൂസിയം
394.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
കണ്ണൂര്‍
ജില്ലയിലെ
കല്ല്യാശ്ശേരി
മണ്ഡലത്തിലെ
കടന്നപ്പള്ളി -പാണപ്പുഴ
ഗ്രാമപഞ്ചായത്തില്‍പ്പെട്ട
ചന്തപ്പുരയില്‍ തെയ്യം
മ്യൂസിയം
സ്ഥാപിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കാമോ?
മൂന്നാറില്‍
പുരാവസ്തു വകുപ്പ് മ്യൂസിയം
395.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
വിനോദ
സഞ്ചാര മേഖലയായ
മൂന്നാറില്‍
മ്യൂസിയം/പുരാവസ്തു
വകുപ്പുമായി
ബന്ധപ്പെട്ട്
എന്തെങ്കിലും പദ്ധതി
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ?
ഉദ്ഖനന
ഗവേഷണരംഗം
396.
ശ്രീ.രാജു
എബ്രഹാം
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.റ്റി.വി.രാജേഷ്
,,
വി. അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഉദ്ഖനന ഗവേഷണരംഗത്ത്
കെെവരിച്ച നിര്‍ണായക
നേട്ടങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഏതെല്ലാം
ജില്ലകളിലാണ് നിലവില്‍
ഉദ്ഖനന
പ്രവര്‍ത്തനങ്ങള്‍
പുരോഗമിക്കുന്നത്;
(സി)
ഉദ്ഖനനത്തിലൂടെ
ലഭിക്കുന്ന
ചരിത്രാവശിഷ്ടങ്ങള്‍
സംരക്ഷിക്കുന്നതിനും
പ്രദര്‍ശിപ്പിക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
ചരിത്രരേഖകള്‍
കണ്ടെത്തുന്നതിന്
സംസ്ഥാന
സാക്ഷരതാമിഷനുമായി
ചേര്‍ന്ന് നടത്തുന്ന
ചരിത്രരേഖാസര്വ്വേയുടെ
വിശദാംശം ലഭ്യമാക്കുമോ?
മാനന്തവാടി
പഴശ്ശി കുടീരം
397.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മാനന്തവാടി
പഴശ്ശി കുടീരത്തിന്
നിലവില്‍ എത്ര ഭൂമിയാണ്
കൈവശമുള്ളത് എന്ന്
വെളിപ്പെടുത്താമോ;
(ബി)
ഇവിടെ
എത്ര ജീവനക്കാരുണ്ട്;
(സി)
പഴശ്ശി
കുടീരത്തിന്റെ
പ്രവര്‍ത്തനം
വൈവിധ്യവത്ക്കരിക്കുന്നതിന്
എന്തെങ്കിലും നടപടികള്‍
സ്വീകരിക്കുന്നുണ്ടോ
എന്ന് അറിയിക്കാമോ?
കോയിക്കല്‍
കൊട്ടാരം നവീകരണം
398.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
നെടുമങ്ങാട്
നിയോജകമണ്ഡലത്തിലെ
കോയിക്കല്‍ കൊട്ടാരം
നവീകരണവുമായി
ബന്ധപ്പെട്ട് ഈ
സര്‍ക്കാര്‍
അധികാരത്തിൽ വന്ന ശേഷം
നടപ്പിലാക്കിയിട്ടുള്ള
പ്രവൃത്തികളുടെ
വിശദവിവരം നല്‍കുമോ?
മട്ടാഞ്ചേരി
കോടതി കെട്ടിട സംരക്ഷണം
399.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യത്തിന് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
മട്ടാഞ്ചേരി
കോടതി കെട്ടിടത്തിന്റെ
സംരക്ഷണ
പ്രവൃത്തികള്‍ക്കായി
എന്‍.ഒ.സി.
നല്‍കുന്നതിനുളള
അധികാരം
എ.എം.എ.എസ്.ആര്.ആക്ട്-ന്റെ
2010ലെ ഭേദഗതി പ്രകാരം
കോംപിറ്റന്റ്
അതോറിറ്റിയായ
പുരാവസ്തു വകുപ്പ്
ഡയറക്ടറില്‍
നിക്ഷിപ്തമാണെന്ന
ആര്‍ക്കിയോളജിക്കല്‍
സര്‍വ്വേ ഓഫ്
ഇന്ത്യയുടെ തൃശ്ശൂര്‍
സര്‍ക്കിളിന്റെ
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ചിട്ടുളള
നടപടി എന്തെന്ന്
വിശദമാക്കാമോ?