വിഴിഞ്ഞം
തുറമുഖ നിര്‍മ്മാണത്തിലെ
സാമൂഹിക പ്രതിബദ്ധത പാക്കേജ്
5247.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിഴിഞ്ഞം
രാജ്യാന്തര തുറമുഖ
നിര്‍മ്മാണം നടത്തുന്ന
അദാനി ഗ്രൂപ്പ്
നടപ്പിലാക്കുന്ന
സാമൂഹിക പ്രതിബദ്ധത
പാക്കേജിന്റെ
അടിസ്ഥാനത്തില്‍ ഇതിനകം
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണ്
എന്നറിയിക്കാമോ;
(ബി)
ഇതിന്റെ
ഭാഗമായി വിഴിഞ്ഞം വലിയ
കടപ്പുറത്ത് ആധുനിക
മത്സ്യബന്ധന തുറമുഖ
നിര്‍മ്മാണം ഏത്
ഘട്ടത്തിലാണ്;
(സി)
ഈ
പാക്കേജിന്റെ
അടിസ്ഥാനത്തില്‍
മത്സ്യത്തൊഴിലാളികള്‍ക്ക്
നഷ്ടപരിഹാരം നല്കുന്ന
പദ്ധതി
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
അതിനായുള്ള നടപടികള്‍
ഏത് ഘട്ടത്തിലാണ്;
വ്യക്തമാക്കുമോ?
സാഗര്‍മാല
പദ്ധതി
5248.
ശ്രീ.എം.
രാജഗോപാലന്‍
,,
എന്‍. വിജയന് പിള്ള
,,
വി. ജോയി
,,
വി. കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചെറുകിട
തുറമുഖങ്ങളുടെ
വികസനത്തിനായി ഈ
സര്‍ക്കാര്‍
നടപ്പിലാക്കി വരുന്ന
നൂതന പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
നിലവില്‍
ഏതെല്ലാം ചെറുകിട
തുറമുഖങ്ങളുടെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളാണ്
നടന്നുകൊണ്ടിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
വിവിധ
തുറമുഖങ്ങളുടെ
പ്രവര്‍ത്തനങ്ങള്‍
ഏകോപിപ്പിച്ചുകൊണ്ട്
വികസനം
കാര്യക്ഷമമാക്കുന്നതിന്
സാഗര്‍മാല എന്ന
കേന്ദ്രാവിഷ്കൃത പദ്ധതി
നടപ്പിലാക്കിവരുന്നുണ്ടോ;
(ഡി)
എങ്കില്‍
സംസ്ഥാനത്തെ ഏതെല്ലാം
തുറമുഖങ്ങളുടെ വികസന
പ്രവര്‍ത്തനങ്ങളാണ്
പ്രസ്തുത പദ്ധതിയില്‍
ഉള്‍പ്പെടുത്തി
കേന്ദ്രസര്‍ക്കാരിന്റെ
അംഗീകാരത്തിന്
സമര്‍പ്പിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
തുറമുഖ
വകുപ്പിന്റെ ഭൂമി
പാട്ടത്തിനെടുത്തവരുടെ
വിവരങ്ങൾ
5249.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലാ തുറമുഖ ഓഫീസില്‍
നിന്നും തുറമുഖ
വകുപ്പിന്റെ
അധീനതയില്‍പ്പെട്ട എത്ര
ഭൂമി സ്വകാര്യ
വ്യക്തികള്‍ക്ക്
പാട്ടത്തിന്
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തികളുടെ പേര്,
മേല്‍വിലാസം, പാട്ട
കാലാവധി എന്നിവ സഹിതം
വിശദമാക്കുമോ;
(ബി)
അവരിൽ
ആരെങ്കിലും
പാട്ടവ്യവസ്ഥ
ലംഘിച്ചിട്ടുണ്ടോ എന്ന്
വിശദമാക്കുമോ;
ഉണ്ടെങ്കില്‍ അവരുടെ
വിശദാംശങ്ങൾ നൽകുമോ;
(സി)
അവർക്കെതിരെ
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കുമോ ?
കേരള
മാരിടൈം ബോർഡിന്റെ
പ്രവർത്തനങ്ങൾ
5250.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുൻ
സര്‍ക്കാരിന്റെ കാലത്ത്
കേരള മാരിടൈം ബോർഡ്
രൂപീകരിച്ച് ആയതിന്റെ
നിയമം
അവതരിപ്പിച്ചപ്പോൾ
പ്രസ്തുത ബോർഡിന്റെ
ചെയർമാനായി
മുഖ്യമന്ത്രിയെയാണ്
തീരുമാനിച്ചിരുന്നത്
എന്നതും ഈ സര്‍ക്കാര്‍
അധികാരത്തിൽ വന്നശേഷം
രൂപീകരിച്ച മാരിടൈം
ബോർഡിന്റെ ചെയർമാനായി
മുഖ്യമന്ത്രിക്ക് പകരം
മറ്റൊരാളെയാണ്
നിയമിച്ചിരിക്കുന്നത്
എന്നതും സർക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;ഉണ്ടെങ്കിൽ
ആയതിനുള്ള കാരണം
വ്യക്തമാക്കാമോ;
(ബി)
സര്‍ക്കാരിന്
പുറത്തുനിന്നുള്ള ഒരു
വ്യക്തിയെ പ്രസ്തുത
ബോർഡിന്റെ ചെയർമാനായി
നിയമിച്ചത് മാരിടൈം
സുരക്ഷയ്ക്കതന്നെ ഭീഷണി
അകാൻ സാധ്യതയില്ലേ;
വ്യക്തമാക്കാമോ;
(സി)
കേരള
മാരിടൈം ബോർഡിൽ ചീഫ്
ഓപ്പറേറ്റിംഗ് ഓഫീസര്‍,
വിജിലന്‍സ് ഓഫീസര്‍,
ലീഗല്‍ അഡ്വൈസര്‍,
സ്റ്റാന്റിംഗ് കൗൺസിൽ
(രണ്ട് എണ്ണം) എന്നീ
തസ്തികകള്‍ സൃഷ്ടിച്ച്
നിയമനം നൽകിയതിന്
സര്‍ക്കാരിന്റെ
മുന്‍കൂര്‍ അനുമതി
ആവശ്യമായിരുന്നോ;
അല്ലെങ്കിൽ മുന്‍കൂര്‍
അനുമതി ലഭിക്കാതെ
നിയമിച്ചവരെ
പിരിച്ചുവിടുന്നതിന്
വേണ്ട നടപടി
സ്വീകരിക്കുമോ;
(ഡി)
കേരള
മാരിടൈം ബോര്‍ഡ്
രൂപീകരിച്ച ശേഷം തുറമുഖ
വകുപ്പിലെ ജീവനക്കാരെ
ബോര്‍ഡിലേക്ക് മാറ്റി
നിയമിച്ചിട്ടുണ്ടോ;
ഇപ്രകാരം മാരിടൈം
ബോർഡിലേക്ക് മാറ്റി
നിയമിച്ച തുറമുഖ
വകുപ്പിലെ ജീവനക്കാരെ
സര്‍ക്കാര്‍
ജീവനക്കാരായിത്തന്നെ
നിലനിർത്തുമോ; ആയതിന്
എന്തെങ്കിലും തടസ്സം
നിലവിലുണ്ടോ;
വിശദമാക്കാമോ;
(ഇ)
കേരള
മാരിടൈം ബോര്‍ഡ്
എന്നാണ് നിലവിൽ വന്നത്;
ആയത് നിലവില്‍ വന്ന
ശേഷം ഇതുവരെ എത്ര
ബോര്‍ഡ് യോഗങ്ങള്‍
ചേർന്നു; ചേർന്ന
യോഗങ്ങളില്‍ എത്ര
തീരുമാനങ്ങള്‍ എടുത്തു;
ഇവയില്‍ തുറമുഖ
വികസനം,ചരക്കു നീക്കം
എന്നിവ സംബന്ധിച്ച്
എടുത്ത തീരുമാനങ്ങള്‍
എന്തൊക്കെ; പ്രസ്തുത
തീരുമാനങ്ങളുടെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(എഫ്)
തുറമുഖ
വികസനം,ചരക്കു നീക്കം
എന്നിവ സംബന്ധിച്ച
തീരുമാനങ്ങള്‍ പ്രസ്തുത
യോഗങ്ങളിൽ
എടുത്തിട്ടില്ലെങ്കില്‍
ഈ ബോര്‍ഡിന്റെ പ്രസക്തി
നഷ്ടപ്പെട്ടിരിക്കുന്നുവെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കിൽ
വിശദമാക്കാമോ;
(ജി)
കേരള
മാരിടൈം ഡെവലെപ്മെന്റ്
കോര്പ്പറേഷന്, കേരള
മാരിടൈം സൊസൈറ്റി
എന്നിവ മാരിടൈം
ബോര്‍ഡിന്
കൈമാറിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്നാണ്
കൈമാറിയത്; വിശദാംശങ്ങൾ
ലഭ്യമാക്കാമോ?
നീണ്ടകര
മാരിടൈം ഇന്‍സ്റ്റിറ്റ്യൂട്ട്
5251.
ശ്രീ.എന്‍.
വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചവറ
നിയോജക മണ്ഡലത്തിലെ
നീണ്ടകരയിലെ മാരിടൈം
ഇന്‍സ്റ്റിറ്റ്യൂട്ടിനായി
പണി കഴിപ്പിച്ച
കെട്ടിടം പണി
പൂര്‍ത്തിയായിട്ടും
ഉദ്ഘാടനം നടത്തി
പ്രവര്‍ത്തനം
ആരംഭിയ്ക്കാത്തത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ;
(ബി)
കൂടുതല്‍
കോഴ്സുകള്‍
ആരംഭിച്ചുകൊണ്ട്
പ്രസ്തുത
ഇന്‍സ്റ്റിറ്റ്യൂട്ട്
വിപുലീകരിയ്ക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിയ്ക്കുമോ;
വിശദമാക്കുമോ?
അഴീക്കോട്
മാരിടൈം ഇന്‍സ്റ്റിറ്റ്യൂട്ട്
5252.
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയ്പമംഗലം
നിയോജക മണ്ഡലത്തിലെ
അഴീക്കോട് നിര്‍മ്മാണം
പൂര്‍ത്തീകരിച്ച
മാരിടൈം
ഇന്‍സ്റ്റിറ്റ്യൂട്ടിൽ
എന്തെല്ലാം കോഴ്സുകളാണ്
നടത്തിവരുന്നതെന്നും
ഏതെല്ലാം കോഴ്സുകള്‍
നടത്തുവാനാണ്
ഉദ്ദേശിക്കുന്നതെന്നും
വിശദമാക്കാമോ;
(ബി)
ഈ
സ്ഥാപനത്തിന്റെ
നിര്‍മ്മാണം
പൂര്‍ത്തീകരിച്ച്
നാലുവര്‍ഷം
കഴിഞ്ഞിട്ടും യഥാവിധം
കോഴ്സുകള്‍ നടത്താത്തത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഈ
സ്ഥാപനത്തിന്റെ
പ്രവര്‍ത്തനം സുഗമമായി
നടത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
ഇവിടെ
കോഴ്സുകള്‍ നടത്താതെ
വന്നതില്‍
ഉദ്യോഗസ്ഥരുടെ ഭാഗത്ത്
നിന്നും വീഴ്ചകള്‍
ഉണ്ടായിട്ടുണ്ടോ;
ഉണ്ടെങ്കില്‍
അവര്‍ക്കെതിരെ
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
മ്യൂസിയങ്ങളുടെ
ആധുനിക രീതിയിലുള്ള
പുന.സംവിധാനം
5253.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ജി.എസ്.ജയലാല്‍
,,
വി.ആര്. സുനില്‍ കുമാര്‍
,,
കെ. രാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംരക്ഷിത
സ്മാരകങ്ങളായ
മ്യൂസിയങ്ങളെ ആധുനിക
രീതിയില്‍ പുന:സംവിധാനം
ചെയ്യുന്നതിനുള്ള
പ്രവൃത്തികള്‍
നടക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
തിരുവനന്തപുരം
മ്യൂസിയത്തിന്റെ
നവീകരണത്തിന്
സ്വീകരിക്കുന്ന
നടപടികളും മ്യൂസിയം
വളപ്പില്‍ നടക്കുന്ന
മറ്റ് പ്രധാന
പ്രവര്‍ത്തനങ്ങളും
സംബന്ധിച്ച
വിശദാംശങ്ങള്‍
അറിയിക്കുമോ;
(സി)
സംസ്ഥാനത്ത്
ഏതൊക്കെ
മ്യൂസിയങ്ങളില്‍ 3ഡി
തീയേറ്റര്‍ സംവിധാനം
ഉണ്ടെന്ന്
വ്യക്തമാക്കുമോ?
ബാസ്റ്റന്
ബംഗ്ലാവില്‍ ജില്ലാ പൈതൃക
മ്യൂസിയം
5254.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിലെ ഫോര്‍ട്ട്
കൊച്ചിയില്‍
പ്രവര്‍ത്തിക്കുന്ന
ബാസ്റ്റന് ബംഗ്ലാവില്‍
ജില്ലാ പൈതൃക മ്യൂസിയം
സജ്ജീകരിക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
മ്യൂസിയം
എന്നത്തേയ്ക്ക്
പ്രവര്‍ത്തനസജ്ജമാക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
മട്ടാഞ്ചേരി,
ഫോര്‍ട്ടുകൊച്ചി മേഖലയിലെ
പൈതൃക സ്ഥാപനങ്ങളുടെ സംരക്ഷണം
5255.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മട്ടാഞ്ചേരി,
ഫോര്‍ട്ടുകൊച്ചി
മേഖലയിലെ പൈതൃക
സ്ഥാപനങ്ങള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പൈതൃക സ്ഥാപനങ്ങളുടെ
സംരക്ഷണത്തിനായി
ആര്‍ക്കിയോളജിക്കല്‍
സര്‍വ്വേ ഓഫ് ഇന്ത്യയും
സംസ്ഥാന പുരാവസ്തു
വകുപ്പും
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(സി)
ആര്‍ക്കിയോളജിക്കല്‍
സര്‍വ്വെ ഓഫ് ഇന്ത്യ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്ക്
സ്റ്റോപ്പ് മെമ്മോ
നല്‍കിയതിനെത്തുടര്‍ന്ന്
പുനരുദ്ധാരണ
പ്രവര്‍ത്തനങ്ങള്‍
മുടങ്ങി
ജീര്ണ്ണാവസ്ഥയിലായിക്കൊണ്ടിരിക്കുന്നതും
ക്ഷുദ്രജീവികളുടെ
ആവാസകേന്ദ്രവുമായിരിക്കുന്ന
മട്ടാഞ്ചേരി കോടതിയുടെ
സംരക്ഷണത്തിനായി
പ്രസ്തുത വകുപ്പുകള്‍
സ്വീകരിച്ചിട്ടുള്ള
നടപടികൾ എന്തെന്ന്
വിശദമാക്കാമോ?
ചരിത്രസ്മാരകങ്ങള്‍,
മ്യൂസിയങ്ങള്‍ എന്നിവ
കൈമാറുന്ന കേന്ദ്ര നടപടി
5256.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാര്‍
രാജ്യത്തിന്റെ
ചരിത്രസ്മാരകങ്ങള്‍,
മ്യൂസിയങ്ങള്‍ എന്നിവ
സ്വകാര്യ
കുത്തകകള്‍ക്ക്
കൈമാറാന്‍
തീരുമാനമെടുത്തതായ
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിരുന്നോ;
(ബി)
ഇത്തരത്തില്‍
കൈമാറാന്‍
തീരുമാനിച്ചവയില്‍
കേരളത്തിലുള്ള
ചരിത്രസ്മാരകങ്ങളും
മ്യൂസിയങ്ങളും
ഉള്‍പ്പെട്ടതായി
അറിയാമോ; ഉണ്ടെങ്കില്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ;
(സി)
ഇത്തരത്തിലുള്ള
നീക്കം
നടക്കുന്നുണ്ടെങ്കില്‍
അത് ചെറുക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കാമോ?
മണ്‍പാത്ര
നിര്‍മ്മാണ യൂണിറ്റുകൾക്ക്
ആര്‍ക്കിയോളജി വകുപ്പിന്റെ
സഹായം
5257.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വയനാട്
ജില്ലയില്‍
പ്രളയത്തില്‍ തകര്‍ന്ന
മണ്‍പാത്ര നിര്‍മ്മാണ
യൂണിറ്റുകൾക്ക്
ആര്‍ക്കിയോളജി വകുപ്പ്
മുഖേന സാമ്പത്തിക സഹായം
നല്‍കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇത്തരത്തില്‍ ലഭിച്ച
അപേക്ഷകളില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
ചെങ്ങന്നൂരില്‍
പുരാവസ്തു വകുപ്പ് സ്തൂപവും
ഫോട്ടോ മ്യൂസിയവും
5258.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2018
-ലെ പ്രളയത്തിൽ
ചെങ്ങന്നൂര്‍
നിയോജകമണ്ഡലത്തില്‍
ആ്രക്കിയോളജി,
ആര്‍ക്കൈവ്സ്
വകുപ്പുകളുമായി
ബന്ധപ്പെട്ടുണ്ടായ
നാശനഷ്ടങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
പ്രളയവും അതിജീവനവും
സംബന്ധിച്ച ഓര്‍മ്മകള്‍
വരുംതലമുറയ്ക്ക്
വ്യക്തമായ
കാഴ്ചപ്പാടോടെ
പകരുന്നതിന് ഒരു പ്രളയ
സ്തൂപവും ഫോട്ടോ
മ്യൂസിയവും
ചെങ്ങന്നൂരില്‍ ഉചിതമായ
സ്ഥലത്ത്
സ്ഥാപിക്കുന്നതിന്
പുരാവസ്തു വകുപ്പ്
നടപടികള്‍
സ്വീകരിക്കുമോ എന്ന്
അറിയിക്കുമോ?
ചെന്നെെ
ആര്‍ക്കൈവ്സില്‍ നിന്നും
രേഖകള്‍ വീണ്ടെടുക്കാന്‍
നടപടി
5259.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യത്തിന് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
പഴയ
കൊച്ചി രാജ്യത്തിന്റെ
ചരിത്രത്തെയും
അക്കാലത്തെ
അടിമക്കച്ചവടത്തേക്കുറിച്ചും
മറ്റുമുള്ള രേഖകള്‍
കേരളത്തിന്റെ ചരിത്ര
പഠനത്തിന്
ഉപകാരപ്രദമാവുമെന്നതിനാല്
ചെന്നെെ
ആര്‍ക്കൈവ്സില്‍
നിന്നും ആയത്
വീണ്ടെടുക്കുന്നതിനായി
സമര്‍പ്പിച്ച
നിവേദനത്തിന്മേല്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കുമോ?