യു.ജി.സി.
കരട് ചട്ടം
4828.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗ്രാമീണ
സംസ്ക്കാരം
പഠിപ്പിക്കുവാനും,
നാടിന്റെ വികസനത്തില്‍
വിദ്യാര്‍ത്ഥികളെ
പങ്കാളികളാക്കുവാനും
ലക്ഷ്യമിട്ട് യു.ജി.സി.
കരട് ചട്ടം
പുറത്തിറക്കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ഈ
ചട്ടം സംസ്ഥാനത്തെ
വിദ്യാഭ്യാസ
സ്ഥാപനങ്ങളില്‍
എന്നുമുതല്‍
നടപ്പിലാക്കുവാനാണ്
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ?
ഉന്നത
വിദ്യാഭ്യാസ രംഗത്തെ
സീറ്റുകളുടെ അപര്യാപ്തത
4829.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്,
പ്രത്യേകിച്ച് മലബാര്‍
മേഖലയില്‍ ഉന്നത
വിദ്യാഭ്യാസ രംഗത്ത്
അനുഭവപ്പെടുന്ന
സീറ്റുകളുടെ അപര്യാപ്തത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത്
പരിഹരിക്കുന്നതിനായി
ചെയ്യാനുദ്ദേശിക്കുന്ന
കാര്യങ്ങള്‍
അറിയിക്കാമോ;
(സി)
ഈ
അധ്യയന വര്‍ഷം
സംസ്ഥാനത്ത്
സര്‍ക്കാര്‍, എയ്ഡഡ്
മേഖലകളില്‍ പുതിയ
കോളേജുകള്‍
തുടങ്ങാനുദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ഡി)
നിലവിലുള്ള
സര്‍ക്കാര്‍, എയ്ഡഡ്
കോളേജുകളില്‍ പുതിയ
കോഴ്സുകള്‍
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
ഉന്നത
വിദ്യാഭ്യാസ മേഖലയുടെ സമഗ്ര
വിഭവ ശേഖരണം
4830.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഉന്നത വിദ്യാഭ്യാസ
മേഖലയുടെ സമഗ്ര വിഭവ
ശേഖരണം ഉന്നത
വിദ്യാഭ്യാസ കൗണ്‍സില്‍
നടത്തിയിട്ടുണ്ടോ;
(ബി)
ഇത്തരം
ഒരു വിവരശേഖരണം
നടത്തുവാനുണ്ടായ
സാഹചര്യമെന്താണെന്നറിയിക്കുമോ;
(സി)
ഏതൊക്കെ
കാര്യങ്ങളാണ് സര്‍വ്വേ
വഴി ശേഖരിച്ചത്;
(ഡി)
സര്‍വ്വകലാശാലകളുടെ
സംസ്ഥാനത്തിന്
പുറത്തുള്ള സെന്റര്‍
സ്ഥാപനങ്ങളുടെ
വിശദാംശവും ഇപ്രകാരം
ശേഖരിച്ചിട്ടുണ്ടോ?
ഏകീകൃത
അക്കാദമിക് കലണ്ടര്‍
4831.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍വ്വകലാശാലകള്‍
പ്രവേശനം മുതല്‍
പരീക്ഷവരെയുള്ള
പ്രവര്‍ത്തനം
സംബന്ധിച്ച അക്കാദമിക്
കലണ്ടര്‍
പ്രസിദ്ധീകരിക്കാറുണ്ടോയെന്നും
ഇതിന് ഏകീകൃത
സ്വഭാവമുണ്ടോയെന്നും
വ്യക്തമാക്കുമോ;
(ബി)
പ്രവേശനം,
പരീക്ഷ എന്നിവ
നടത്തുന്നതിന് വിവിധ
സര്‍വ്വകലാശാലകള്‍
തമ്മില്‍ ഏകീകൃത
സ്വഭാവമില്ലാത്തതു
കാരണം
വിദ്യാര്‍ത്ഥികള്‍ക്ക്
സംസ്ഥാനത്തിനകത്തും
പുറത്തും
ഉപരിപഠനത്തിനും ജോലി
ലഭ്യതയ്ക്കും തടസങ്ങള്‍
ഉണ്ടാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;വ്യക്തമാക്കാമോ?
കോളേജ്
വിദ്യാര്‍ത്ഥിനികള്‍
അനുഭവിക്കുന്ന മാനസിക
പ്രശ്നങ്ങള്‍
4832.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
ഐ.സി.ബാലകൃഷ്ണന്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തലസ്ഥാന
നഗരിയിലെ കോളേജുകളില്‍
പഠിക്കുന്ന
പെണ്‍കുട്ടികളില്‍
വലിയൊരു വിഭാഗം
ഡിപ്രഷന്
ഉള്‍പ്പെടെയുള്ള മാനസിക
പ്രശ്നങ്ങള്‍
അനുഭവിക്കുന്നവരാണെന്ന
കണ്ടത്തല്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
11.8
ശതമാനം വരുന്ന
വിദ്യാര്‍ത്ഥിനികള്‍
ആംഗ്സൈറ്റി ഡിസോഡര്‍
ഉള്ളവരും, മദ്യത്തിനും,
മയക്ക് മരുന്നിനും
അടിമകളാണെന്നതും
ഗൗരവമായി
കണക്കിലെടുത്തിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍ എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;
വ്യക്തമാക്കുമോ;
(സി)
വിദ്യാര്‍ത്ഥിനികളുടെ
മാനസിക പ്രശ്നങ്ങളും,
മാനസിക പിരിമുറുക്കവും
തുടക്കത്തില്‍ തന്നെ
കണ്ടെത്തി
ചികിത്സയ്ക്ക്
വിധേയമാക്കുന്നതിന്
കോളേജ് തലത്തില്‍ തന്നെ
ക്ലിനിക്കല്‍
സൈക്കോളജിസ്റ്റുകളുടെ
സേവനം ലഭ്യമാക്കുമോ;
വ്യക്തമാക്കുമോ?
ഗസ്റ്റ്
അദ്ധ്യാപകരുടെ വേതനം
4833.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍ക്കാര്‍ /എയ്ഡഡ്
കോളേജുകളില്‍ എത്ര
ഗസ്റ്റ് അദ്ധ്യാപകര്‍
ജോലി ചെയ്യുന്നുവെന്ന്
വ്യക്തമാക്കുമോ;
(ബി)
ഗസ്റ്റ്
അദ്ധ്യാപകരുടെ വേതന
വര്‍ദ്ധനവ് യു.ജി.സി
മാനദണ്ഡ പ്രകാരമാണോ
നല്‍കിയിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
യു.ജി.സി.
യോഗ്യതയുള്ള സ്ഥിരം
അധ്യാപകരുടെയും ഗസ്റ്റ്
അധ്യാപകരുടെയും വേതനം
സംബന്ധിച്ചുള്ള
ഡിസ്പാരിറ്റി
വ്യക്തമാക്കാമോ?
ഓണ്‍ലെെന്‍
ബിരുദ കാേഴ്സുകള്‍
4834.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഓണ്‍ലെെന്‍
ബിരുദ കാേഴ്സുകള്ക്ക്
അംഗീകാരം
നല്‍കുന്നതുമായി
ബന്ധപ്പെട്ട 2017-ലെ
യു.ജി.സി (ഓണ്‍ലെെന്‍
എഡ്യൂക്കേഷന്‍)
റെഗുലേഷന്
വിദ്യാഭ്യാസത്തിന്റെ
ഗുണനിലവാരത്തെ എപ്രകാരം
ബാധിക്കുമെന്ന്
വിലയിരുത്തിയിട്ടുണ്ടാേ;
(ബി)
ഇതുസംബന്ധിച്ച്
നിലപാട്
വ്യക്തമാക്കാമോ;
പ്രസ്തുത റഗുലേഷന്
സംബന്ധിച്ച്
യു.ജി.സി.ക്ക്
എന്തെങ്കിലും കത്ത്
നല്‍കിയിട്ടുണ്ടാേ;
എങ്കില്‍ അതിന്മേലുള്ള
പ്രതികരണം എന്താണ്;
വ്യക്തമാക്കാമോ?
കലാലയങ്ങളിലെ
ക്രമ വിരുദ്ധ
പ്രവര്‍ത്തനങ്ങള്‍
4835.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കലാലയങ്ങളില്‍
ചില അദ്ധ്യാപകര്‍
സംഘടിത വിദ്യാര്‍ത്ഥി
സംഘടനകളുടെ ക്രമവിരുദ്ധ
പ്രവര്‍ത്തനങ്ങളെ
സഹായിക്കുന്നതായ
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
കലാലയങ്ങളെ
ചിലപ്പോഴെങ്കിലും
കലാപകേന്ദ്രങ്ങളായി
മാറ്റുന്ന സാഹചര്യം
സൃഷ്ടിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(സി)
മാനസിക
സമ്മര്‍ദ്ദത്തില്‍പ്പെട്ട
വിദ്യാര്‍ത്ഥികള്‍
ആത്മഹത്യക്ക് വരെ
ഒരുങ്ങാന്‍ ഇത്
കാരണമാവുന്നുണ്ടോ;
വിശദമാക്കാമോ;
(ഡി)
സംസ്ഥാനത്തെ
കലാലയങ്ങളിലെ
മനുഷ്യാവകാശ
പ്രശ്നങ്ങളെക്കുറിച്ച്
പഠിക്കാന്‍ ഒരു
കമ്മീഷനെ
നിയോഗിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കുമോ?
എഞ്ചിനീയറിംഗ്
പഠനത്തില്‍ പരിഷ്കാരം
4836.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മിടുക്കരായ
വിദ്യാര്‍ത്ഥികള്‍ക്ക്
സ്പെഷ്യലൈസേഷന് അവസരം
ഒരുക്കിയും പഠനഭാരം
ലഘൂകരിച്ചും
എഞ്ചിനീയറിംഗ്
പഠനത്തില്‍ മാറ്റം
വരുത്തുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ഇത്
സംബന്ധിച്ച് സാങ്കേതിക
സര്‍വ്വകലാശാല എടുത്ത
തീരുമാനം
എന്തൊക്കെയാണ്; ബിരുദം
കരസ്ഥമാക്കുവാന്‍
നേടേണ്ട ക്രെഡിറ്റ്
കുറയ്ക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ;
(സി)
എഞ്ചിനീയറിംഗ്
മേഖലയുമായി
ബന്ധമില്ലാത്ത
വിഷയങ്ങള്‍ സിലബസ്സില്‍
നിന്നും ഒഴിവാക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
ബി.ടെക്കിനോടൊപ്പം
ഓണേഴ്സിന് ചേര്‍ന്ന്
പഠനം
പൂര്‍ത്തിയാക്കുമ്പോള്‍
സ്പെഷ്യലൈസേഷന് അവസരം
ഒരുക്കിയിട്ടുണ്ടോ;
മാറിയ പാഠ്യപദ്ധതി
എന്ന് മുതല്‍
നടപ്പിലാക്കുവാനാണ്
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കുമോ?
വിദ്യാര്‍ത്ഥി
സംഘടനകള്‍ക്ക് അംഗീകാരം
4837.
ശ്രീ.ഇ.കെ.വിജയന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിവിധ കലാലയങ്ങളില്‍
അംഗീകൃത വിദ്യാര്‍ത്ഥി
സംഘടനകള്‍ക്ക്
പ്രവര്‍ത്തിക്കുന്നതിന്
അനുമതി
നല്‍കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
കലാലയങ്ങളില്‍
രാഷ്ട്രീയ പ്രവര്‍ത്തനം
നടത്തുന്ന
വിദ്യാര്‍ത്ഥി
സംഘടനകള്‍ക്ക് അംഗീകാരം
ലഭിക്കുന്നതിന് വേണ്ട
മാനദണ്ഡങ്ങള്‍
വ്യക്തമാക്കുമോ;
(സി)
ഇത്തരം
സംഘടനകള്‍ക്ക് ഏതൊക്കെ
കാര്യങ്ങളില്‍
ഇടപെടല്‍ നടത്താമെന്ന്
വ്യക്തമാക്കുമോ;
(ഡി)
കലാലയങ്ങളില്‍
അധികൃതരുടെ നടപടി മൂലം
ദുരിതം
അനുഭവിക്കുന്നവര്‍
ഉള്‍പ്പെടെയുള്ള
വിദ്യാര്‍ത്ഥികളുടെ
പ്രശ്നങ്ങളില്‍
ഇടപെടുന്നതിനും അതിന്
പരിഹാരം
ആവശ്യപ്പെടുന്നതിനും
പരിഹാര നടപടികള്‍
ഉറപ്പാക്കുന്നതിനും
വിദ്യാര്‍ത്ഥി
സംഘടനകള്‍ക്ക്
സാധിക്കുമോ;
(ഇ)
സ്വാശ്രയ
കോളേജുകളില്‍ നിന്നും
വിദ്യാര്‍ത്ഥികള്‍ക്കുണ്ടാകുന്ന
വിവേചനപരമായ
സമീപനങ്ങളിലും അടിസ്ഥാന
ആവശ്യങ്ങള്‍
നിരാകരിക്കുന്നത്
ഉള്‍പ്പെടെയുള്ള
പ്രശ്നങ്ങളിലും
ഇടപെടുന്നതിന്
വിദ്യാര്‍ത്ഥി
സംഘടനകള്‍ക്ക് കഴിയുമോ;
വ്യക്തമാക്കുമോ?
സര്‍വ്വകലാശാലകള്‍
മാറ്റിവയ്ക്കുന്ന പരീക്ഷകള്‍
4838.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിവിധ
കാരണങ്ങളാല്‍
സര്‍വ്വകലാശാലകള്‍
മാറ്റിവയ്ക്കുന്ന
പരീക്ഷകള്‍ ഞായര്‍
ഉള്‍പ്പെടെയുള്ള അവധി
ദിവസങ്ങളില്‍
നടത്തുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
ഇതുസംബന്ധിച്ച്
എന്തെങ്കിലും
വിയോജിപ്പ് ആരെങ്കിലും
രേഖപ്പെടുത്തിയിട്ടുണ്ടോ;
(ബി)
ഈ
അദ്ധ്യായന വര്‍ഷം
മുതല്‍ എല്ലാ
സര്‍വ്വകലാശാലകളുടെയും
പ്രവേശനം, പരീക്ഷ
നടത്തിപ്പ്, ഫല
പ്രഖ്യാപനം എന്നിവ
ഏകീകരിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(സി)
ഇതിനായി
ഏകീകൃത കലണ്ടര്‍
തയ്യാറാക്കിയിട്ടുണ്ടോ;
(ഡി)
എല്ലാ
സര്‍വ്വകലാശാലകളിലെയും
പരീക്ഷകളുടെയും
പരീക്ഷാഫലം നിശ്ചിത
തീയതിക്ക് മുമ്പ്
പ്രസിദ്ധീകരിക്കണമെന്ന്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(ഇ)
സര്‍വ്വകലാശാലകളിലെ
ബിരുദ / ബിരുദാനന്തര
കോഴ്സുകളുടെ പകുതി
സെമസ്റ്റര്‍
പരീക്ഷകളുടെ നടത്തിപ്പ്
കോളേജ് അധികൃതരെ
ഏല്പിക്കുന്ന കാര്യം
പരിഗണിച്ചിട്ടുണ്ടോ;
എങ്കില്‍ ഇതിന്മേലുള്ള
തീരുമാനം എന്താണ്?
സര്‍വ്വകലാശാലകളുടെ
അക്കാദമിക് നിലവാരം
4839.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍വ്വകലാശാലകളുടെ
അക്കാദമിക് നിലവാരം
ഉയര്‍ത്തുന്നതിനും
അക്കാദമിക് രംഗത്തെ
പുരോഗതിയ്ക്കുമായി ഈ
സര്‍ക്കാര്‍ നടത്തി
വരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാം;
(ബി)
ഇതിന്റെ
ഭാഗമായി ഏതെല്ലാം പുതിയ
കോഴ്സുകള്‍
ആരംഭിക്കുവാനാണ് ഉന്നത
വിദ്യാഭ്യാസ വകുപ്പ്
ലക്ഷ്യമിടുന്നത്;
വ്യക്തമാക്കുമോ;
(സി)
മലബാര്‍
മേഖലയില്‍ ഇപ്പോഴും
കാലഹരണപ്പെട്ട
കോഴ്സുകളാണ്
പഠിപ്പിക്കുന്നത്
എന്നുള്ള വസ്തുത
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
പരിഹരിക്കുവാനും ഉന്നത
വിദ്യാഭ്യാസ രംഗത്ത്
സമൂല പരിഷ്കരണം
വരുത്തുവാനും എന്തൊക്കെ
നടപടികളാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ഉന്നതവിദ്യാഭ്യാസമേഖലയിലെ
പരീക്ഷാ സംവിധാനത്തില്‍ സമൂല
മാറ്റം
4840.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഉന്നത
വിദ്യാഭ്യാസസ്ഥാപനങ്ങള്‍
ആന്തരിക തുടര്‍
മൂല്യനിര്‍ണ്ണയത്തിന്
കൂടുതല്‍ പ്രാധാന്യം
നല്കി പരീക്ഷാ
സംവിധാനത്തില്‍ സമൂല
മാറ്റം വരുത്തണമെന്ന്
യു.ജി.സി. നിയോഗിച്ച
വിദഗ്ദ്ധ സമിതി
ശിപാര്‍ശ ചെയ്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഈ ശിപാര്‍ശയുടെ
അടിസ്ഥാനത്തില്‍
സംസ്ഥാനത്തെ
ഉന്നതവിദ്യാഭ്യാസമേഖലയില്‍
എന്തൊക്കെ മാറ്റങ്ങള്‍
നടപ്പിലാക്കുവാനാണ്
ഉദ്ദേശിക്കുന്നത്;
(സി)
വിദ്യാര്‍ത്ഥികള്‍
ആഗ്രഹിക്കുന്ന പരീക്ഷ
എഴുതുവാന്‍
അനുവദിക്കുക, പരീക്ഷ
തട്ടിപ്പ് തടയുവാന്‍
ഹാള്‍ടിക്കറ്റില്‍
ബാര്‍കോഡ്
രേഖപ്പെടുത്തുക,
ചോദ്യപേപ്പര്‍
പരീക്ഷയ്ക്ക് തൊട്ട്
മുമ്പ് ഓണ്‍ലൈനായി
പരീക്ഷ സെന്ററിലേക്ക്
അയച്ചുകൊടുക്കുക എന്നീ
ശിപാര്‍ശകള്‍
സംസ്ഥാനത്ത്
നടപ്പിലാക്കുന്ന കാര്യം
പരിഗണിക്കുമോ;
വ്യക്തമാക്കുമോ?
ഉന്നത
വിദ്യാഭ്യാസ രംഗത്തെ വികസനം
4841.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റൂസ
പദ്ധതിയില്‍
ഉള്‍പ്പെടുത്തി ഉന്നത
വിദ്യാഭ്യാസ രംഗത്തെ
വികസനത്തിനായി 2018-19
വര്‍ഷം എത്ര രൂപ
സംസ്ഥാനത്തിന്
ലഭിച്ചിട്ടുണ്ട്;
(ബി)
പ്രസ്തുത
തുക ഏതൊക്കെ
പ്രൊജക്ടുകള്‍ക്കാണ്
വിനിയോഗിച്ചിട്ടുള്ളത്
എന്നറിയിക്കാമോ?
കോളേജ്
വിദ്യാഭ്യാസ വകുപ്പില്‍ പുതിയ
തസ്തികകള്‍
4842.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യത്തിന്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ഈ
സര്‍ക്കാരിന്റെ കാലത്ത്
കോളേജ് വിദ്യാഭ്യാസ
വകുപ്പില്‍
എയ്ഡഡ്/സര്‍ക്കാര്‍
മേഖലയില്‍ എത്ര
തസ്തികകള്‍ പുതുതായി
സൃഷ്ടിച്ചുവെന്നും അവ
ഏതൊക്കെ കോളേജുകളിലാണ്
എന്നും ഇനം തിരിച്ച്
വിശദമാക്കാമോ?
ഉന്നത
വിദ്യാഭ്യാസ വകുപ്പിലെ
നിയമനങ്ങള്‍
4843.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
2018-19
സാമ്പത്തിക വര്‍ഷം
ഉന്നത വിദ്യാഭ്യാസ
വകുപ്പ് എത്രപേര്‍ക്ക്
പി.എസ്.സി. മുഖാന്തരം
നിയമന ഉത്തരവ്
നല്‍കിയിട്ടുണ്ടെന്ന്
തസ്തികകള്‍ തിരിച്ച്
വ്യക്തമാക്കാമോ?
എയ്ഡഡ്
കോളേജുകളിലെ റഗുലര്‍
ലക്ചറര്‍ നിയമനം
4844.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എയ്ഡഡ്
കോളേജുകളില്‍ ഒരാഴ്ചയിൽ
ഒന്‍പത് മണിക്കൂര്‍
ക്ലാസ്സുണ്ടെങ്കില്‍
റഗുലര്‍ ലക്ചറര്‍
നിയമനം നടത്താമെന്ന്
9.5.2018 ലെ
ജി.ഒ.(എം.എസ്)93/2018/ഉന്നത
വിദ്യാ. നമ്പര്‍
സർക്കാർ ഉത്തരവിൽ
പ്രതിപാദിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
ഉത്തരവ് സംസ്ഥാനത്തെ
സര്‍ക്കാര്‍
കോളേജുകളില്‍
ബാധകമാക്കി ആവശ്യമായ
തസ്തിക
അനുവദിക്കുന്നതിനുള്ള
നടപടികൾ സ്വീകരിക്കുമോ
എന്ന് അറിയിക്കാമോ?
എയ്ഡഡ്
കോളേജുകളിലെ അനധ്യാപക
സ്റ്റാഫ് പാറ്റേണ്‍
4845.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
29/02/2016-ലെ
G.O.(MS)No.60/2016/H.EDN
ഉത്തരവ് പ്രകാരം
സംസ്ഥാനത്തെ എല്ലാ
എയ്ഡഡ് കോളേജുകളിലെയും
അനധ്യാപക സ്റ്റാഫ്
പാറ്റേണ്‍ പുതുക്കി
നല്‍കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
ഏതാനും
കോളേജുകളുടെ സ്റ്റാഫ്
പാറ്റേണ്‍ ഫിക്സ്
ചെയ്ത് നല്‍കുകയും
ഏതാനും കോളേജുകളുടെ
സ്റ്റാഫ് പാറ്റേണ്‍
പുതുക്കി
നല്‍കാതിരിക്കുകയും
ചെയ്യുന്ന വിവേചനപരമായ
നടപടി ഇക്കാര്യത്തില്‍
ഉണ്ടായിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
സ്റ്റാഫ്
പാറ്റേണ്‍ പുതുക്കി
നല്കിയ കോളേജുകള്‍
ഏതെല്ലാമാണ്; ഏതൊക്കെ
കോളേജുകള്‍ക്കാണ്
സ്റ്റാഫ് പാറ്റേണ്‍
പുതുക്കി
നല്‍കാതിരുന്നത്;
വിശദമാക്കാമോ;
(ഡി)
പുതിയ
ഉത്തരവിറങ്ങിയതിനുശേഷം
സ്റ്റാഫ് ഫിക്സേഷന്
നടത്താത്തത് കാരണം
ഏതെങ്കിലും
കോളേജുകളില്‍ ഒരു
പാറ്റേണും
നിലവിലില്ലാത്ത
അവസ്ഥയുണ്ടോ;
വിശദമാക്കാമോ;
(ഇ)
മേല്‍പരാമര്‍ശിച്ച
ഉത്തരവിറങ്ങിയതിന്
ശേഷമുള്ള സ്റ്റാഫ്
ഫിക്സേഷന്
നടത്തുന്നതിന് മുമ്പായി
17/09/2004 തീയതിയിലെ
G.O.(MS)No.119/2004/H.EDN
ഉത്തരവ് പ്രകാരം
നിലവിലുള്ള
അനധ്യാപകരുടെ പ്രൊമോഷന്
അംഗീകാരം നല്‍കുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ?
കാട്ടാക്കട
ക്രിസ്ത്യന്‍ കോളേജില്‍
ഇംഗ്ലീഷ് അദ്ധ്യാപികയ്ക്ക്
നിയമനാംഗീകാരം
4846.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
കാട്ടാക്കട
ക്രിസ്ത്യന്‍ കോളേജില്‍
ഇംഗ്ലീഷ്
അദ്ധ്യാപികയായി നിയമനം
ലഭിച്ചിട്ടുള്ള ഷേര്‍ളി
സാംസണ്-ന് നിയമന
അംഗീകാരം
നല്‍കിയിട്ടുണ്ടോ;
ഇതിനായി കേരള
യൂണിവേഴ്സിറ്റിയുടെ
ശിപാര്‍ശ
ലഭിച്ചിട്ടുണ്ടോ;
വിശദീകരിക്കുമോ;
(ബി)
യൂണിവേഴ്സിറ്റിയുടെ
ശിപാര്‍ശ ലഭിച്ചിട്ടും
അദ്ധ്യാപികയ്ക്ക്
നിയമനാംഗീകാരം
ലഭിക്കാത്തതിന് കാരണം
വിശദമാക്കുമോ;
(സി)
അദ്ധ്യാപികയ്ക്ക്എത്രയും
വേഗം നിയമനാംഗീകാരം
നല്കി ശമ്പളം
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
മങ്കട
ഗവണ്മെന്റ് ആട്സ് ആന്റ്
സയന്‍സ് കോളേജ്
4847.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മങ്കട
ഗവണ്മെന്റ് ആട്സ്
ആന്റ്സയന്‍സ്
കോളേജിന്റെ
അടിസ്ഥാനസൗകര്യ
വികസനത്തിനായി കിഫ്ബി
അനുവദിച്ച തുകയുടെ
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
തുക ഏതെല്ലാം
ഇനത്തിനുവേണ്ടിയാണ്
അനുവദിച്ചിട്ടുള്ളത്;
മേഖല തിരിച്ചുള്ള
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
സാമ്പത്തികാനുമതി
നല്‍കുന്നതിനായി
വിശദമായ പദ്ധതി രേഖ
കിഫ്ബിയിലെ
ടെക്നിക്കല്‍
എക്സ്പേര്‍ട്ട് ടീം
പരിശോധിച്ച് അംഗീകാരം
നല്‍കിയിട്ടുണ്ടോ;
(ഡി)
കിഫ്ബിയുടെ
സാമ്പത്തികാനുമതി ഉടന്‍
ലഭ്യമാക്കുമോ;
വ്യക്തമാക്കാമോ?
മങ്കട
സര്‍ക്കാര്‍ ആര്‍ട്സ് &
സയന്‍സ് കോളേജില്‍
നടപ്പിലാക്കുന്ന വിവിധ
പദ്ധതികള്‍
4848.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മങ്കട
സര്‍ക്കാര്‍ ആര്‍ട്സ്
& സയന്‍സ്
കോളേജില്‍ കിഫ്ബി മുഖേന
നടപ്പിലാക്കുന്ന വിവിധ
പദ്ധതികളുടെ നിലവിലെ
അവസ്ഥ വ്യക്തമാക്കാമോ ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരമുള്ള
മാന്‍ഡേറ്ററി അദര്‍
കമ്പോണണ്സ് (mandatory
other components) -
ല്‍ ഏതെങ്കിലും
പ്രവൃത്തികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ
;
(സി)
കോളേജിന്റെ
കെട്ടിട
നിര്‍മ്മാണത്തിന്റെ
പുരോഗതി
വ്യക്തമാക്കാമോ?
മങ്കട
സര്‍ക്കാര്‍ ആര്‍ട്സ് ആന്റ്
സയന്‍സ് കോളേജിന്റെ കെട്ടിട
നിര്‍മ്മാണം
4849.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മങ്കട
സര്‍ക്കാര്‍ ആര്‍ട്സ്
ആന്റ് സയന്‍സ്
കോളേജിന്റെ
കെട്ടിടനിര്‍മ്മാണത്തിന്റെ
പുരോഗതി
വ്യക്തമാക്കാമോ;
(ബി)
കെട്ടിട
നിര്‍മ്മാണം
പൂര്‍ത്തിയാക്കുന്നതിന്
കാലതാമസം
നേരിട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ കാരണം
വ്യക്തമാക്കാമോ;
(സി)
കെട്ടിട
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് അനുവദിച്ച
തുകയുടെ വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(ഡി)
കെട്ടിട
നിര്‍മ്മാണം
ത്വരിതപ്പെടുത്തുവാന്‍
നടപടികള്‍
സ്വീകരിക്കുമോ?
കാലടി
സര്‍വ്വകലാശാല ഭരണസമിതിയും
ശിക്ഷാനടപടിയും
4850.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാലടി
സര്‍വ്വകലാശാലയിലെ
അഴിമതിയും ധൂര്‍ത്തും
ദുര്‍ഭരണവും
തുറന്നുകാട്ടിയ
ജീവനക്കാര്‍ക്ക് നേരെ
സര്‍വ്വകലാശാല
ശിക്ഷാനടപടി
സ്വീകരിച്ചിട്ടുണ്ടെന്ന
വസ്തുത
പരിശോധിച്ചിട്ടുണ്ടോ;
(ബി)
ജീവനക്കാര്‍ക്കെതിരെ
ഭരണസമിതി നടത്തുന്ന
നിയമവിരുദ്ധമായ ശിക്ഷാ
നടപടിയും സ്ഥലംമാറ്റവും
റദ്ദാക്കാനും
നിയമാനുസൃതമായി മാത്രം
പ്രവര്‍ത്തിക്കാനും
ഭരണസമിതിയ്ക്ക്
നിര്‍ദ്ദേശം നല്‍കുമോ?
ഇലന്തൂര്‍
കോളേജിന് ഭൂമിയും കെട്ടിടവും
4851.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആറന്മുള
മണ്ഡലത്തിലെ ഇലന്തൂര്‍
ആര്‍ട്സ് ആന്റ് സയന്‍സ്
കോളേജിന് ഭൂമി
ഏറ്റെടുക്കല്‍ നടപടി
ഏതു ഘട്ടത്തിലാണ്;
വിശദമാക്കാമോ;
(ബി)
കെട്ടിടത്തിന്
തുക
അനുവദിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
നിലമ്പൂര്‍
ഗവ:കോളേജിലെ അധ്യാപക-അനധ്യാപക
തസ്തികകള്‍
4852.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിലമ്പൂര്‍
സര്‍ക്കാര്‍ കോളേജില്‍
അധ്യാപക തസ്തികകള്‍
അനുവദിക്കാത്തതു കാരണം
പ്രയാസങ്ങള്‍
നേരിടുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
അനധ്യാപക
തസ്തികകള്‍
അനുവദിക്കണമെന്നാവശ്യപ്പെട്ട്
16/2/18 ലെ
P1/40925/2012/College
education എന്ന ഫയലില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(സി)
നിലമ്പൂര്‍
ഗവണ്മെന്റ് കോളേജില്‍
ജൂനിയര്‍ സൂപ്രണ്ട്,
ക്ലര്‍ക്ക്,
ഓഫീസ്അറ്റന്റന്റ് എന്നീ
തസ്തികകള്‍ എങ്കിലും
അടിയന്തരമായി
അനുവദിക്കാനുള്ള നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
കോളേജുകള്‍ക്ക്
സ്വയംഭരണ പദവി -മാനദണ്ഡങ്ങള്‍
4853.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ഏതെങ്കിലും
കോളേജുകള്‍ക്ക്
സ്വയംഭരണ പദവി
ലഭിച്ചിട്ടുണ്ടോ;
വിശദവിവരങ്ങള്‍
നല്‍കാമോ;
(ബി)
സ്വയം
ഭരണപദവി
ലഭിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയെന്ന്
വിശദീകരിക്കാമോ?
ഇന്റഗ്രേറ്റഡ്
ബി.എഡ്.കോഴ്സുകള്‍
4854.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
ഇന്റഗ്രേറ്റഡ്
ബി.എഡ്.കോഴ്സുകള്‍
ആരംഭിക്കുന്നതിന്
നിലവിലുള്ള
തടസ്സങ്ങളെന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
നാഷണല്‍
കൗണ്‍സില്‍ ഫോര്‍
ടീച്ചര്‍ എഡ്യൂക്കേഷന്‍
ഇത് സംബന്ധിച്ച്
നല്കിയ നിര്‍ദ്ദേശം
പാലിക്കുന്നതിന് സത്വര
നടപടികള്‍
സ്വീകരിക്കുമോ;
(സി)
ഇന്ത്യയിലെ
മറ്റ് പല
സംസ്ഥാനങ്ങളിലെയും
യൂണിവേഴ്സിറ്റികള്‍
ഇന്റഗ്രേറ്റഡ് ബി.എഡ്.
കോഴ്സുകള്‍
ആരംഭിച്ചിട്ടും
സംസ്ഥാനത്ത് ഇത്
ആരംഭിക്കാത്തതിനാല്‍
വിദ്യാര്‍ത്ഥികള്‍ക്കുണ്ടായിട്ടുള്ള
അസൗകര്യം
പരിഹരിക്കുന്നതിന്
എത്രയും വേഗം നടപടി
സ്വീകരിക്കുമോ?
മലപ്പുറം
ജില്ലയിലെ ഉന്നതവിദ്യാഭ്യാസ
മേഖലയിലെ കോഴ്സുകള്‍
4855.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം ജില്ലയില്‍
ഉന്നതവിദ്യാഭ്യാസ
മേഖലയിലെ
സര്‍ക്കാര്‍/എയിഡഡ്/അണ്‍എയിഡഡ്,
ആര്‍ട്സ്, സയന്‍സ്
കോളേജുകള്‍, സാങ്കേതിക
വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍ എന്നിവ
ഏതെല്ലാമാണെന്നും
അവയില്‍ നിലവിലുളള
ഡിഗ്രി/പിജി/ഡിപ്ലോമ
കോഴ്സുകളുടെ പേരും
സീറ്റുകളുടെ എണ്ണവും
വെളിപ്പെടുത്തുമോ;
(ബി)
ഇൗ
വര്‍ഷം ജില്ലയില്‍ എത്ര
പേര് പ്ലസ് ടു പഠനം
പൂര്‍ത്തിയാക്കി; എത്ര
പേര് പ്രസ്തുത
കോളേജുകളില്‍ പ്രവേശനം
നേടി; കോഴ്സുകള്‍
തിരിച്ച്
വ്യക്തമാക്കുമോ;
(സി)
ഉന്നത
വിദ്യാഭ്യാസ മേഖലയില്‍
നിലവിലുളള പഠന
സൗകര്യങ്ങളും
അപേക്ഷകരുടെ എണ്ണവും
വെളിപ്പെടുത്തുമോ;
(ഡി)
ജില്ലയിലെ
എല്ലാ
സര്‍ക്കാര്‍/എയ്ഡഡ്
കോളേജുകളിലും പുതിയ
ഡിഗ്രി/പിജി
കോഴ്സുകള്‍
അനുവദിക്കുമോ?
സംസ്ഥാനത്തെ
വിദ്യാര്‍ത്ഥികള്‍
അന്യസംസ്ഥാന
സര്‍വ്വകലാശാലകളില്‍
ചേരുന്നത്
4856.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍വ്വകലാശാലകളില്‍
പരീക്ഷകളുടെ
നടത്തിപ്പിലും
ഫലപ്രഖ്യാപനത്തിലും
ഗുരുതരമായ കാലതാമസം
ഉണ്ടാകാറുണ്ടെന്ന
കാര്യം സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കോഴ്സുകളുടെ
നടത്തിപ്പിലുണ്ടാകുന്ന
ഈ അലംഭാവം കാരണം
വിദ്യാര്‍ത്ഥികള്‍
അന്യസംസ്ഥാനങ്ങളിലെ
സര്‍വ്വകലാശാലകളില്‍
ചേരേണ്ടിവരുന്ന
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
പരിഹരിയ്ക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(സി)
വിദ്യാര്‍ത്ഥികളില്‍
വലിയൊരു ശതമാനം ബിരുദ,
ബിരുദാനന്തര
കോഴ്സുകള്‍ക്കായി
അന്യസംസ്ഥാനങ്ങളിലെ
സര്‍വ്വകലാശാലകളിലേയ്ക്ക്
മാറുന്ന സ്ഥിതിവിശേഷം
പ്രത്യേകമായി
പരിശോധിയ്ക്കുന്നതിന്
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
ഇല്ലെങ്കില്‍ പ്രസ്തുത
സ്ഥിതിവിശേഷം
പഠിയ്ക്കുന്നതിനും
ഇത്തരം
വിദ്യാര്‍ത്ഥികളെ
സംസ്ഥാനത്തെ
സര്‍വ്വകലാശാലകളില്‍
നിലനിര്‍ത്തുന്നതിനും
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
ആത്മഹത്യക്ക്
ശ്രമിച്ച വിദ്യാര്‍ത്ഥിനിയുടെ
തുടര്‍ പഠനത്തിന് സ്വീകരിച്ച
നടപടികള്‍
4857.
ശ്രീ.പി.ടി.
തോമസ്
,,
വി.എസ്.ശിവകുമാര്‍
,,
വി.പി.സജീന്ദ്രന്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
യൂണിവേഴ്സിറ്റി
കോളേജില്‍
വിദ്യാര്‍ത്ഥി സംഘടന
നേതാക്കളുടെ മാനസിക
പീഢനത്തില്‍ മനം
നൊന്ത് കോളേജില്‍
വച്ച് ആത്മഹത്യക്ക്
ശ്രമിച്ച
വിദ്യാര്‍ത്ഥിനിയുടെ
തുടര്‍ പഠനത്തിന്
കോളേജ് മാറ്റം
അനുവദിച്ചിട്ടുണ്ടോ;
എങ്കില്‍ ഏത്
കോളേജിലേക്കാണ് മാറ്റം
അനുവദിച്ചത്;
(ബി)
പുതിയ
കോളേജിലും പ്രസ്തുത
വിദ്യാര്‍ത്ഥി സംഘടന
ഭാരവാഹികള്‍
വിദ്യാര്‍ത്ഥിനിക്കെതിരെ
പ്രതികാര നടപടികള്‍
സ്വീകരിക്കുന്നില്ലായെന്ന്
ഉറപ്പ് വരുത്തുന്നതിന്
നടപടി കെെക്കൊള്ളുമോ?
യൂണിവേഴ്സിറ്റി
കോളേജില്‍
വിദ്യാര്‍ത്ഥിനിയുടെ
ആത്മഹത്യാശ്രമം
4858.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
യൂണിവേഴ്സിറ്റി
കോളേജില്‍ നിന്ന്
കഴിഞ്ഞ അഞ്ച്
വര്ഷകാലയളവിനുള്ളില്
ഡിഗ്രി പഠനം
പൂര്‍ത്തീകരിക്കാതെ
എത്ര വിദ്യാര്‍ത്ഥികള്‍
വിടുതല്‍
വാങ്ങിയിട്ടുണ്ട്
എന്നറിയിക്കാമോ;
(ബി)
അവര്‍ പഠനം
പൂര്‍ത്തീകരിക്കാതെ
പോയത് എന്തെല്ലാം
കാരണങ്ങളാലാണെന്ന്
വ്യക്തമാക്കാമോ;
(സി)
ഈ
വര്‍ഷം യൂണിവേഴ്സിറ്റി
കോളേജില്‍ ഒരു
വിദ്യാര്‍ത്ഥിനി
ആത്മഹത്യക്ക്
ശ്രമിച്ചത് സംബന്ധിച്ച്
ഏതൊക്കെ അന്വേഷണ
റിപ്പോര്‍ട്ടുകളാണ്
ലഭ്യമായിട്ടുള്ളത്;
പ്രസ്തുത
റിപ്പോര്‍ട്ടുകളുടെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഡി)
യൂണിവേഴ്സിറ്റി
കോളേജില്‍
വിദ്യാര്‍ത്ഥിനിയുടെ
ആത്മഹത്യ ശ്രമവുമായി
ബന്ധപ്പെട്ട് വിവിധ തല
അന്വേഷണ
റിപ്പോര്ട്ടുകളിന്മേല്
സര്‍ക്കാര്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്തൊക്കെ
നടപടികള്‍ ആണ്
സ്വീകരിച്ചിട്ടുള്ളത്?
ഉന്നതവിദ്യാഭ്യാസ
കേന്ദ്രങ്ങളിലെ പരാതി പരിഹാര
സമിതി
4859.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഉന്നതവിദ്യാഭ്യാസ
കേന്ദ്രങ്ങളിലെ പരാതി
പരിഹാര സമിതിക്ക്
കൂടുതല്‍ അധികാരങ്ങള്‍
നല്കി യു.ജി.സി.
ഇറക്കിയ ഉത്തരവിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(ബി)
പരാതികള്‍
നല്‍കുന്നതിനായി
ഓണ്‍ലൈന്‍ സംവിധാനം
ഒരുക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
പരാതി
പരിഹാര സമിതിയുമായി
ബന്ധപ്പെട്ട വിഷയങ്ങള്‍
പരിഹരിക്കുവാന്‍
സംസ്ഥാന ഓംബുഡ്സ്മാന്
രൂപീകരിക്കണമെന്ന്
യു.ജി.സി.
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
അടിസ്ഥാനത്തില്‍ ഇതിനകം
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
വ്യക്തമാക്കുമോ?
കേരള
സാങ്കേതിക
സര്‍വ്വകലാശാലയ്ക്ക്
ആസ്ഥാനമന്ദിരം
4860.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
സാങ്കേതിക
സര്‍വ്വകലാശാലയ്ക്ക്
ആസ്ഥാനമന്ദിരം
നിര്‍മ്മിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ;
(ബി)
പ്രസ്തുത
സ്ഥാപനത്തെ
അന്താരാഷ്ട്ര
നിലവാരത്തിലുള്ള പഠന
ഗവേഷണ
സ്ഥാപനമാക്കുന്നതിനായി
നടപടി സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
ആസ്ഥാന
മന്ദിരത്തിനായുള്ള
സ്ഥലമെടുപ്പ് നടപടി
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
അത് എവിടെ
നിർമ്മിക്കുന്നതിനാണ്
തീരുമാനിച്ചിട്ടുള്ളത്;
വിശദവിവരം നല്‍കുമോ?
സാങ്കേതിക
സര്‍വ്വകലാശാല പരീക്ഷകൾ
4861.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാങ്കേതിക
സര്‍വ്വകലാശാലയിലെ
പരീക്ഷാ കലണ്ടര്‍
പ്രസിദ്ധീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഉടന്‍
പ്രസിദ്ധീകരിക്കുമോ
എന്നറിയിക്കാമോ;
(ബി)
കെ
ടി യുവിലെ പരീക്ഷകളുടെ
നടത്തിപ്പില്‍ സമയനിഷ്ഠ
പാലിക്കുന്നില്ലെന്നുള്ള
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ;
(സി)
പ്രസ്തുത
പരീക്ഷകള്‍
കൃത്യസമയത്ത്
നടത്തുന്നതിനും ഫലം
പ്രസിദ്ധീകരിക്കുന്നതിനും
ജാഗ്രതയോടു കൂടിയ
ഇടപെടല്‍
ഉറപ്പുവരുത്തുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്ന്
വിശദമാക്കാമോ ?
കുസാറ്റിന്റെ
കീഴിലുള്ള പ്രൊഫഷണല്‍
കോഴ്സുകളില്‍
എസ്.സി./എസ്.റ്റി. ക്കാരുടെ
സംവരണം
4862.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുസാറ്റിന്റെ
കീഴില്‍ ഉള്ള
പ്രൊഫഷണല്‍ കോഴ്സുകളുടെ
വിശദവിവരങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പ്രൊഫഷണല്‍
കോഴ്സുകളില്‍
എസ്.സി./എസ്.റ്റി.
ക്കാരുടെ സംവരണതത്വം
പാലിക്കപ്പെടുന്നില്ല
എന്ന വിഷയത്തില്‍ എത്ര
കോടതി കേസുകള്‍
നിലവിലുണ്ട്; ആയതില്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചു എന്ന്
വിശദമാക്കുമോ;
(സി)
എസ്.സി./എസ്.റ്റി.
ക്കാര്‍ക്ക് പ്രൊഫഷണല്‍
കോഴ്സുകളില്‍ സംവരണം
അട്ടിമറിക്കപ്പെടുന്നു
എന്ന വിഷയത്തില്‍
കോടതിയിലെ കേസുകള്‍
കൂടാതെ വ്യക്തികളുടെയോ
സംഘടനകളുടെയോ പരാതി
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ പരാതികളുടെ
പകര്‍പ്പ്
ലഭ്യമാക്കുമോ?
ഐ.എച്ച്.ആര്.ഡി.
എഞ്ചിനീയറിംഗ് കോളേജുകളിലെ
അദ്ധ്യാപകരുടെ ജീവനക്കാര്യം
4863.
ശ്രീ.പി.കെ.ബഷീര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഉന്നത വിദ്യാഭ്യാസ
വകുപ്പിന് കീഴില്‍
പ്രവര്‍ത്തിക്കുന്ന
ഐ.എച്ച്.ആര്.ഡി.
എഞ്ചിനീയറിംഗ്
കോളേജുകളില്‍ അദ്ധ്യാപക
തസ്തികകളില്‍ ജോലി
ചെയ്ത് വരുന്ന
ഉദ്യോഗസ്ഥര്‍ക്ക്
നിയമാനുസൃതമായ
പ്രമോഷനും സമയബന്ധിത
ഹയര്‍ ഗ്രേഡും
ലഭിക്കാത്ത സാഹചര്യം
നിലനില്ക്കുന്നു എന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ആയത് പരിഹരിക്കുവാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വ്യക്തമാക്കുമോ;
(സി)
ഐ.എച്ച്.ആര്.ഡി.
ജീവനക്കാര്‍
വര്‍ഷങ്ങളായി
ആവശ്യപ്പെടുന്ന
ജി.പി.എഫ്. സംവിധാനം
2013 ന് മുമ്പ്
ജോലിയില്‍ പ്രവേശിച്ച
ഉദ്യോഗസ്ഥര്‍ക്ക്
ലഭ്യമാക്കുവാനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
(ഡി)
പ്രസ്തുത
ജീവനക്കാര്‍ക്ക്
പെന്ഷന്
നല്‍കുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണ്; വിശദാംശം
വെളിപ്പെടുത്തുമോ?
സൗജന്യ
എഞ്ചിനീയറിംഗ് പഠന പദ്ധതി
4864.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2019-20
അദ്ധ്യയന വര്‍ഷം മുതല്‍
സംസ്ഥാനത്തെ മുഴുവൻ
എഞ്ചിനീയറിംഗ്
കോളേജുകളിലെയും 5
ശതമാനം സീറ്റുകൾ
സാമ്പത്തികമായി
പിന്നോക്കം
നില്ക്കുന്ന മികവുറ്റ
വിദ്യാര്‍ത്ഥികളുടെ
സൗജന്യ പഠനത്തിനായി
മാറ്റിവയ്ക്കുവാൻ
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
അടുത്ത
വര്‍ഷം മുതല്‍
എഞ്ചിനീയറിംഗ് പ്രവേശന
പരീക്ഷയില്‍
എന്തെങ്കിലും മാറ്റം
വരുത്തുന്നതിന്
ആലോചിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കുമോ;
കൊട്ടാരക്കര
ഐ.എച്ച്.ആർ.ഡി.
എന്‍ജിനീയറിംഗ് കോളേജിനായുള്ള
കെട്ടിടനിര്‍മ്മാണം
4865.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊട്ടാരക്കരയിലെ
ഐ.എച്ച്.ആർ.ഡി.
എന്‍ജിനീയറിംഗ്
കോളേജിനായുള്ള പുതിയ
അക്കാദമിക് ബ്ലോക്ക്
നിര്‍മ്മാണം
പൂര്‍ത്തീകരിച്ചോ എന്ന്
വ്യക്തമാക്കുമോ;
(ബി)
പൂര്‍ത്തീകരിച്ചിട്ടില്ലെങ്കില്‍
അവശേഷിക്കുന്ന
പ്രവൃത്തികൾ
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(സി)
അവ
പൂര്‍ത്തീകരിക്കാത്തതിന്റെ
കാരണങ്ങള്‍
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
പ്രവൃത്തികളുടെ
പൂര്‍ത്തീകരണത്തിനായി
സ്വീകരിക്കുവാനുദ്ദേശിക്കുന്ന
നടപടികള്‍
വ്യക്തമാക്കുമോ?
എന്‍ജിനീയറിംഗ്
പഠനം കാര്യക്ഷമമാക്കുന്നതിന്
നടപടികള്‍
4866.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എന്‍ജിനീയറിംഗ് പഠനം
കാര്യക്ഷമമാക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കും;
വ്യക്തമാക്കുമോ;
(ബി)
എന്‍ജിനീയറിംഗ്
കോഴ്സുകള്‍
പഠിച്ചിറങ്ങുന്നവരെ
പ്രൊഫഷണല്‍ രംഗത്ത്
സാങ്കേതിക മികവോടെ
പ്രവര്‍ത്തിക്കാന്‍
പ്രാപ്തരാക്കുന്നതിന്
നിലവിലെ പാഠ്യരീതിയില്‍
എന്തെല്ലാം മാറ്റങ്ങള്‍
വരുത്തുവാനുദ്ദേശിക്കുന്നുവെന്ന്
വ്യക്തമാക്കുമോ?
ലക്ച്ചറര്‍
ഇന്‍ ഇലക്ട്രിക്കല്‍ ആന്റ്
ഇലക്ട്രോണിക്സ് തസ്തികയില്‍
പി.എസ്.സി വഴി നിയമിതരായവര്‍
4867.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പോളിടെക്നിക്ക്
കോളേജുകളില്‍
ലക്ച്ചറര്‍ ഇന്‍
ഇലക്ട്രിക്കല്‍ ആന്റ്
ഇലക്ട്രോണിക്സ്
തസ്തികയില്‍ പി.എസ്.സി
വഴി നിയമിതരായ എത്ര
പേര് നിലവില്‍ ജോലി
ചെയ്യുന്നു;
(ബി)
പ്രസ്തുത
തസ്തികയില്‍ പി.എസ്.സി.
റാങ്ക് ലിസ്റ്റ്
നിലവിലുള്ളപ്പോള്‍,ജി.ഒ(പി)നമ്പര്‍
366/2010/ഉന്ന.വിദ്യ.
അനുസരിച്ച് പി.എസ്.സി
വഴി നേരിട്ടുള്ള
നിയമനത്തിനാണോ,അതോ
പ്രമോഷന്/ബൈ
ട്രാന്‍സ്ഫര്‍
നിയമനത്തിനാണോ മുന്‍ഗണന
എന്ന് വ്യക്തമാക്കുമോ?
സംസ്ഥാനത്തെ
പോളിടെക്നിക്കുകള്
4868.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഗവണ്മെന്റ് മേഖലയില്‍
എത്ര
പോളിടെക്നിക്കുകള്
ഉണ്ട്; ഏതൊക്കെ
കോഴ്സുകള്‍ നടത്തുന്നു;
ജില്ല തിരിച്ചുള്ള
കണക്കുകള്‍
ലഭ്യമാക്കുമോ;
(ബി)
സംസ്ഥാനത്ത്
മാനേജ്മെന്റ് മേഖലയില്‍
എത്ര
പോളിടെക്നിക്കുകള്
പ്രവ്രത്തിക്കുന്നുണ്ട്;
ഏതൊക്കെ കോഴ്സുകള്‍ക്ക്
അംഗീകാരം ഉണ്ട്; ജില്ല
തിരിച്ചുള്ള കണക്കുകള്‍
ലഭ്യമാക്കുമോ;
(സി)
സംസ്ഥാനത്ത്
സ്വാശ്രയ മേഖലയില്‍
എത്ര
പോളിടെക്നിക്കുകള്
ഉണ്ട്; ഏതൊക്കെ അംഗീകൃത
കോഴ്സുകള്‍ നടത്തുന്നു;
ജില്ല തിരിച്ചുള്ള
കണക്കുകള്‍
ലഭ്യമാക്കുമോ?
കെ.ജി.റ്റി.ഇ.
ടൈപ്പ്റൈറ്റിംഗ് ആന്റ് വേഡ്
പ്രോസസിംഗ് പരീക്ഷ
4869.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാങ്കേതിക
വിദ്യാഭ്യാസ വകുപ്പ്
നടത്തുന്ന
കെ.ജി.റ്റി.ഇ.
ടൈപ്പ്റൈറ്റിംഗ് ആന്റ്
വേഡ് പ്രോസസിംഗ്
പരീക്ഷകള്‍
വര്‍ഷത്തില്‍ എത്ര
തവണയാണ്
നടത്താറുള്ളതെന്ന്
വ്യക്തമാക്കുമാേ;
(ബി)
എല്ലാ
വര്‍ഷവും ജൂലെെ,
ഡിസംബര്‍ മാസങ്ങളില്‍
നടത്തേണ്ട
ടൈപ്പ്റൈറ്റിംഗ്
പരീക്ഷകള്‍ 2017, 2018
വര്‍ഷങ്ങളില്‍ ഏത്
മാസങ്ങളിലാണ്
നടത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമാേ;
(സി)
സമയബന്ധിതമായി
പരിക്ഷ നടത്താത്തത്
കാരണം
ഉദ്യാേഗാര്‍ത്ഥികള്‍
അനുഭവിക്കുന്ന
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിന്
മതിയായ
മാര്‍ഗ്ഗനിര്‍ദ്ദേശം
പുറപ്പെടുവിക്കുമാേ;
(ഡി)
കെ.ജി.റ്റി.ഇ.
ടൈപ്പ്റൈറ്റിംഗ് ആന്റ്
വേഡ് പ്രോസസിംഗ്
പരീക്ഷകളുടെ സിലബസ്
പുതുക്കി
നിശ്ചയിച്ചിട്ടുണ്ടാേ;
എങ്കില്‍ ആയതിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമാേ?
കേരള
സംസ്ഥാന ശാസ്ത്ര സാങ്കേതിക
മ്യൂസിയം ഡയറക്ടറുടെ വിദേശ
യാത്ര
4870.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
സംസ്ഥാന ശാസ്ത്ര
സാങ്കേതിക
മ്യൂസിയത്തിലെ നിലവിലെ
ഡയറക്ടർ
ചാർജെടുത്തതിനുശേഷം
എത്ര വിദേശ യാത്രകൾ
നടത്തിയിട്ടുണ്ട്;
ഏതൊക്കെ
രാജ്യങ്ങളിലേക്കാണ്
യാത്രകൾ
നടത്തിയിട്ടുള്ളത്;
പ്രസ്തുത യാത്രകളുടെ
ഉദ്ദേശ്യലക്ഷ്യങ്ങൾ
എന്തൊക്കെയാണ്;
വിശദാംശങ്ങൾ
ലഭ്യമാക്കാമോ;
(ബി)
ഡയറക്ടറുടെ
വിദേശ യാത്ര കൊണ്ട്
സർക്കാരിനോ ശാസ്ത്ര
സാങ്കേതിക
മ്യൂസിയത്തിനോ
എന്തെങ്കിലും നേട്ടങ്ങൾ
ഉണ്ടായിട്ടുണ്ടോ;
ഉണ്ടെങ്കിൽ ആയത്
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(സി)
ഡയറക്ടറുടെ
ഓരോ വിദേശ യാത്രക്കും
എത്ര ലക്ഷം രൂപ
ചെലവായെന്ന് ഇനം
തിരിച്ച്
വ്യക്തമാക്കുമോ
(ഡി)
ഡയറക്ടറുടെ
ഓരോ വിദേശ യാത്രയുടെയും
ടൂർ റിപ്പോർട്ട്
സ്ഥാപനത്തിന്
സമർപ്പിച്ചിട്ടുണ്ടോ;
ആയതു കൊണ്ടുള്ള
നേട്ടങ്ങൾ
വിശദമാക്കാമോ?
കേരള
സംസ്ഥാന ശാസ്ത്ര സാങ്കേതിക
മ്യൂസിയത്തിന്റെ കെട്ടിട
നിർമ്മാണ കരാർ
4871.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
സംസ്ഥാന ശാസ്ത്ര
സാങ്കേതിക
മ്യൂസിയത്തിന്റെ എത്ര
കെട്ടിടങ്ങളുടെ
നിർമ്മാണ കരാറാണ് 2010
മുതൽ 2019 മാർച്ച് മാസം
വരെ കാലയളവില്‍
ഹാബിറ്റാറ്റ് ടെക്നോളജി
ഗ്രൂപ്പ് എന്ന
സ്ഥാപനത്തിന് നൽകിയത്;
ഓരോ കെട്ടിടത്തിന്റെയും
പേര് ,അടങ്കൽ തുക,
എഗ്രിമെൻറ് കാലാവധി
എന്നീ വിവരങ്ങൾ
ലഭ്യമാക്കാമോ;
(ബി)
ഓരോ
കെട്ടിടത്തിന്റെയും
പ്രവൃത്തിക്ക്
ഗഡുക്കളായി തുക
അനുവദിച്ചു
നൽകിയിരുന്നോ; എങ്കിൽ
എത്ര ശതമാനം പണി
കഴിയുമ്പോഴാണ് തുക
അനുവദിച്ചു
നൽകിയിരുന്നത്; എത്ര
തുകയാണ് അങ്ങനെ
നൽകുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ശാസ്ത്ര
സാങ്കേതിക
മ്യൂസിയത്തിലെ
ഉദ്യോഗസ്ഥർ ചെക്ക്
മെഷര്‍മെന്റ്
എടുത്തതിനു ശേഷമാണോ ഓരോ
ഗഡു തുകയും അനുവദിച്ചു
നൽകുന്നതെന്ന്
വ്യക്തമാക്കാമോ;
ഇല്ലെങ്കിൽ ചെക്ക്
മെഷര്‍മെന്റ് നടത്താതെ
കരാറുകാരന് തുക
നൽകുന്നത്
നിയമവിരുദ്ധമല്ലേ;
എങ്കിൽ പ്രസ്തുത
ഉദ്യോഗസ്ഥന്റെ പേരിൽ
നടപടി സ്വീകരിക്കുമോ;
(ഡി)
ഹാബിറ്റാറ്റ്
ടെക്നോളജി ഗ്രൂപ്പ്
ഏറ്റെടുത്തു നടത്തിയ
കെട്ടിട നിർമ്മാണം
പൂർത്തിയാക്കി
എഗ്രിമെന്റ്
കാലവധിക്കുള്ളിൽ എത്ര
കെട്ടിടങ്ങൾ ഇതുവരെ
ശാസ്ത്ര സാങ്കേതിക
മ്യൂസിയത്തിനു
കൈമാറിയിട്ടുണ്ട്;
വ്യക്തമാക്കാമോ;
(ഇ)
ഹാബിറ്റാറ്റ്
ടെക്നോളജി ഗ്രൂപ്പ്
ഏറ്റെടുത്തു നടത്തുന്ന
കെട്ടിടങ്ങളുടെ
നിർമ്മാണ
പ്രവർത്തനങ്ങളുടെ
എഗ്രിമെന്റ് കാലാവധി
ദീർഘിപ്പിച്ചു
കൊടുത്തിട്ടുണ്ടോ;
ഉണ്ടെങ്കിൽ അത്ഏതു
കെട്ടിടങ്ങളുടെ
നിര്‍മ്മാണത്തിനാണ്
കാലാവധി ദീർഘിപ്പിച്ചു
നൽകിയതെന്നും ,കാലാവധി
ദീർഘിപ്പിച്ചു
നല്‍കാനുണ്ടായ കാരണം
എന്തെന്നും
വ്യക്തമാക്കാമോ ?
സാങ്കേതിക
വിദ്യാലയങ്ങളിൽ (ടെക്നിക്കൽ
സ്കൂൾ)കുട്ടികളുടെ കുറവ്
4872.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതു
വിദ്യാലയങ്ങളിൽ
കുട്ടികള്‍ ചേരുന്നത്
വർധിക്കുകയും എന്നാൽ
സാങ്കേതിക
വിദ്യാലയത്തില്‍
കുട്ടികള്‍ ചേരുന്നത്
ഗണ്യമായി
കുറഞ്ഞുവരുന്നതും
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;എങ്കിൽ
പ്രസ്തുത പ്രതിസന്ധി
പരിഹരിക്കാൻ നടപടി
സ്വീകരിക്കുമോ;
(ബി)
ടെക്നിക്കൽ
സ്കൂൾ മേഖലയിൽ 2013-ല്‍
നടപ്പിലാക്കിയിട്ടുളള
പരിഷ്കരണമാണ് പ്രസ്തുത
പ്രതിസന്ധിക്ക്
കാരണമായതെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(സി)
സംസ്ഥാനത്ത്
ഈ അദ്ധ്യയന വർഷം
സാങ്കേതിക
വിദ്യാലയങ്ങളിൽ ചേർന്ന
കുട്ടികളുടെ എണ്ണം
ജില്ല തിരിച്ച്
ലഭ്യമാക്കാമോ;
(ഡി)
സംസ്ഥാനത്തെ
പൊതുവിദ്യാഭ്യാസ
സമ്പ്രദായം ഒരു
ഡയറക്ടറേറ്റിൻ
കീഴിലാക്കിയ
സാഹചര്യത്തില്‍
പ്രസ്തുത സ്കൂളുകൾ
ഇതിന്റെ കീഴിലാക്കി
മാറ്റുന്നതിനുവേണ്ട
നടപടികൾ സ്വീകരിക്കുമോ?
ഷൊര്‍ണ്ണൂര്‍
വി.എച്.എസ്.എസ്. ന് പുതിയ
കെട്ടിടം
4873.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യത്തിന്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തിലെ
ഷൊര്‍ണ്ണൂര്‍
വി.എച്.എസ്.എസ്. ന്
പുതിയ കെട്ടിടം
നിർമ്മിക്കുന്നതിന്
ബഡ്ജറ്റില്‍ തുക
വകയിരുത്തുകയും
കെട്ടിടനിർമ്മാണത്തിന്
ഷൊർണ്ണൂർ ടെക്നിക്കൽ
ഹൈസ്കൂൾ കോമ്പൗണ്ടിലെ
സ്ഥലം
അനുവദിക്കുന്നതിന്
ഉന്നത വിദ്യാഭ്യാസ
മന്ത്രി വിളിച്ചുചേർത്ത
യോഗത്തിൽ
തീരുമാനമെടുക്കുകയും
ചെയ്ത
സാഹചര്യത്തിൽ,കെട്ടിട
നിർമ്മാണത്തിനായി ഉന്നത
വിദ്യാഭ്യാസ വകുപ്പ്
പ്രസ്തുത സ്ഥലം
വിട്ടുനൽകുന്നതിന്
വേണ്ടി സ്വീകരിച്ച
നടപടികൾ
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
സര്‍വ്വകലാശാലകള്‍ക്ക്
ഏകീകൃത അക്കാദമിക കലണ്ടര്‍
4874.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍വ്വകലാശാലകള്‍ക്ക്
ഏകീകൃത അക്കാദമിക
കലണ്ടര്‍ സംബന്ധിച്ച്
മാനദണ്ഡങ്ങള്‍
തയ്യാറാക്കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
പരീക്ഷ
നടത്തിപ്പിനും
ഫലപ്രഖ്യാപനത്തിനും
ഏകീകൃത സമയക്രമം
നടപ്പാക്കുവാന്‍
നിലവിലുള്ള
ബുദ്ധിമുട്ടുകള്‍
പരിഹരിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ;
(സി)
സംസ്ഥാനത്ത്
ഏതെങ്കിലും
സര്‍വ്വകലാശാലകള്‍
ഏകീകൃത കലണ്ടറിലേക്ക്
മാറിയിട്ടുണ്ടോ;
വ്യക്തമാക്കുമോ?
കേരള
സര്‍വ്വകലാശാല ക്യാമ്പസ്സില്‍
സെമിനാര്‍ കോംപ്ലക്സ്
4875.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
സര്‍വ്വകലാശാലയുടെ
കാര്യവട്ടം
ക്യാമ്പസ്സില്‍
സെമിനാര്‍
കോംപ്ലക്സിന്റെ
നിര്‍മ്മാണം
പൂര്‍ത്തിയായിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏത്
വ്രഷമാണ്
പൂര്‍ത്തിയാക്കിയതെന്നും
ഇതിനായി എന്ത് തുക
ചെലവഴിച്ചുവെന്നും
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
സെമിനാര്‍ കോംപ്ലക്സ്
ഉപയോഗപ്രദമാക്കുവാന്‍
സാധിക്കാത്തത്
എന്തുകൊണ്ടാണ്;
ഇക്കാര്യത്തില്‍
അടിയന്തര തീരുമാനം
ഉണ്ടാകുമോയെന്ന്
അറിയിക്കുമോ?
കേരള
സര്‍വ്വകലാശാലയിലെ
കോഴ്സുകളുടെ പരീക്ഷാഫലം
4876.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കേരള
സര്‍വ്വകലാശാലയില്‍
പ്രൈവറ്റ്
രജിസ്ട്രേഷനായി
(ആന്വല്‍ സ്കീം) ബി.എ.
ഇംഗ്ലീഷ്, ബി.എ.
ഹിസ്റ്ററി, ബി.എ.
സോഷ്യോളജി, ബി.കോം.
എന്നീ ബിരുദ
കോഴ്സുകളുടെ പരീക്ഷഫലം
യഥാസമയം
പ്രസിദ്ധീകരിക്കാത്തതിനാല്‍
പ്രസ്തുത
വിദ്യാര്‍ത്ഥികള്‍ക്ക്
ഈ വര്‍ഷം തന്നെ പി.ജി.
കോഴ്സുകള്‍ക്ക്
അഡ്മിഷന്
ലഭിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സര്‍ക്കാര്‍
സ്വീകരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
കേരള
സര്‍വ്വകലാശാലയില്‍ ഗ്രേസ്
മാര്‍ക്ക്
4877.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
സര്‍വ്വകലാശാല
സിന്‍ഡിക്കേറ്റ്
അംഗത്തിന്റെ സഹോദര
പുത്രന് ഗ്രേസ്
മാര്‍ക്ക് നല്കുവാനായി
ശ്രമം നടന്നുവെന്ന
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
സംബന്ധിച്ച് അന്വേഷിച്ച
ഏതെങ്കിലും സമിതി
അനുകൂലമായ ശിപാര്‍ശ
നല്‍കിയിട്ടുണ്ടോ;
(സി)
പ്രസ്തുത
സമിതിയില്‍ ആരോപണ
വിധേയനായ
സിന്‍ഡിക്കേറ്റ് അംഗം
പങ്കെടുത്തിരുന്നോയെന്ന്
വ്യക്തമാക്കുമോ?
പൊതുനിരത്തില്‍ കണ്ടത്തിയ
ഉത്തരക്കടലാസുകള്‍
4878.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എം.ജി
സര്‍വ്വകലാശാലയുടെ
മൂന്നാം സെമസ്റ്റര്‍
ബി.എസ്.സി ബയോടെക്നോളജി
ജെനറ്റിക് പരീക്ഷയുടെ
39 ഉത്തരക്കടലാസുകള്‍
പൊതുനിരത്തില്‍
ഉപേക്ഷിച്ച നിലയില്‍
കണ്ടത്തിയ കാര്യം
ഉന്നതവിദ്യാഭ്യാസ
വകുപ്പ് പരിശോധന
നടത്തിയിട്ടുണ്ടോ ;
(ബി)
ഇത്
സംബന്ധിച്ച് സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമെന്ന്
അറിയിക്കുമോ;
(സി)
ഉത്തരക്കടലാസുകളിൽ
മാര്‍ക്ക്
രേഖപ്പെടുത്തിയിട്ടുള്ള
കാര്യം സർവകലാശാല
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
പ്രസ്തുത
വിഷയവുമായി
ബന്ധപ്പെട്ട് ഏതെല്ലാം
ജീവനക്കാരുടെ പേരില്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
അറിയിക്കുമോ;
(ഇ)
ഇത്തരം
കാര്യങ്ങൾ ഇനിയും
ആവര്‍ത്തിക്കാതിരിക്കുവാന്‍
സര്‍ക്കാര്‍
തലത്തില്‍വേണ്ട നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
എം.ജി.സര്‍വ്വകലാശാലയില്‍
ഉത്തര കടലാസുകള്‍ കാണാതായ
സംഭവം
4879.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എം.ജി.സര്‍വ്വകലാശാലയില്‍
വിദ്യാര്‍ത്ഥികളുടെ
ഉത്തര കടലാസുകള്‍
കാണാതായ സംഭവം
ഉണ്ടായിട്ടുണ്ടോ;
എങ്കില്‍ ഏത്
പരീക്ഷയുടെ ഉത്തര
കടലാസുകള്‍ ആണ്
കാണാതായതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതു
സംബന്ധിച്ച്
എന്തെങ്കിലും അന്വേഷണം
നടത്തിയിട്ടുണ്ടോ;
എപ്രകാരമാണ് ഉത്തര
കടലാസുകള്‍
നഷ്ടപ്പെട്ടതെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പരീക്ഷയെഴുതിയ
വിദ്യാര്‍ത്ഥികള്‍ക്ക്
ഉണ്ടായ ബുദ്ധിമുട്ട്
എപ്രകാരം
പരിഹരിക്കുന്നതിനാണ്
സര്‍വ്വകലാശാല
തീരുമാനിച്ചിട്ടുള്ളത്;
വ്യക്തമാക്കുമോ?
കണ്ണൂര്‍
സര്‍വ്വകലാശാലയിലെ സ്ക്കൂള്
ഓഫ് ഹെല്‍ത്ത് സയന്‍സസ്
4880.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
സര്‍വ്വകലാശാലയുടെ
റെഗുലര്‍ പഠന വകുപ്പായ
സ്ക്കൂള് ഓഫ്
ഹെല്‍ത്ത് സയന്‍സസ്
അടച്ചുപൂട്ടാന്‍
സര്‍വ്വകലാശാല തീരുമാനം
എടുത്തിട്ടുണ്ടാേ;
എങ്കില്‍ അതിനുള്ള
കാരണമെന്താണ്;
വ്യക്തമാക്കാമോ;
(ബി)
മഹാത്മാഗാന്ധി
സര്‍വ്വകലാശാലയുടെ
കീഴിലുള്ള സ്ക്കൂള്
ഓഫ് മെഡിക്കല്‍
എഡ്യൂക്കേഷന്‍, സമാനമായ
കാേഴ്സുകള്‍
നിലനിര്‍ത്തുവാന്‍
തീരുമാനിച്ച
സാഹചര്യത്തില്‍
കണ്ണൂര്‍
സര്‍വ്വകലാശാലയുടെ
സ്ക്കൂള് ഓഫ്
ഹെല്‍ത്ത് സയന്‍സ്
നടത്തുന്ന കാേഴ്സുകള്‍
തുടരുവാന്‍
തീരുമാനിക്കുമാേ?
കേരള
സർവ്വകലാശാലയിലെ കമ്പ്യൂട്ടർ
പ്രോഗ്രാമർമാരെ
സ്ഥിരപ്പെടുത്തുന്നതിനുള്ള
നടപടികൾ
4881.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
സർവ്വകലാശാലയിൽ
കോണ്ട്രാക്റ്റ്
അടിസ്ഥാനത്തില്‍ ജോലി
ചെയ്യുന്ന കമ്പ്യൂട്ടർ
പ്രോഗ്രാമർമാരുടെ എണ്ണം
വ്യക്തമാക്കുമോ;
(ബി)
അവർ
അവിടെ എത്ര വര്‍ഷമായി
ജോലി ചെയ്തു
വരുന്നുവെന്ന്
വ്യക്തമാക്കുമോ ;
(സി)
വര്‍ഷങ്ങളായി
ജോലി ചെയ്തുവരുന്ന അവരെ
മാനുഷിക പരിഗണന
നല്‍കിയും മറ്റ്
ജോലികൾക്ക്
അപേക്ഷിക്കുവാനുള്ള
പ്രായപരിധി
കഴിഞ്ഞതിനാലും പ്രസ്തുത
ജോലിയില്‍
സ്ഥിരപ്പെടുത്തുവാന്‍
നടപടി സ്വീകരിക്കുമോ?
ഡോ.എ.പി.ജെ.അബ്ദുള്‍കലാം
സാങ്കേതിക സര്‍വ്വകലാശാല
4882.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഡോ.
എ.പി.ജെ.അബ്ദുള്‍കലാം
സാങ്കേതിക
സര്‍വ്വകലാശാല നടത്തിയ
കെമിക്കല്‍
എഞ്ചിനീയറിംഗ്
പരീക്ഷയില്‍
വിദ്യാര്‍ത്ഥികള്‍ക്ക്
കൂട്ടത്തോല്‍വി
ഉണ്ടായതായി
പറയപ്പെടുന്ന
വിഷയത്തില്‍
മൂല്യനിര്ണ്ണയത്തെപ്പറ്റി
പരാതികള്‍ എന്തെങ്കിലും
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ ഇതില്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ;
(ബി)
സര്‍ക്കാര്‍
എഞ്ചിനീയറിംഗ്
കോളേജുകളില്‍
മൂല്യനിര്ണ്ണയത്തിലുണ്ടാകുന്ന
ഇത്തരം പിഴവുകള്‍
സര്‍ക്കാര്‍ കോളേജുകളെ
തകര്‍ക്കുന്നതിന്
ഇടയാക്കുമെന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇത്തരം
സംഭവങ്ങള്‍
ആവര്‍ത്തിയ്ക്കാതിരിക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
കാലടി
ശ്രീ.ശങ്കരാചാര്യ
സ്രവകലാശാലയിലെ
ക്രമവിരുദ്ധമായ നടപടികൾ
4883.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാലടി
ശ്രീ.ശങ്കരാചാര്യ
സ്രവകലാശാലയ്ക്ക്
നല്കിയ പ്രളയ ഫണ്ട്
ഉപയോഗിച്ച് യാതൊരു
നടപടിക്രമങ്ങളും
പാലിക്കാതെ അനാവശ്യമായി
ഫര്‍ണിച്ചറുകളും,
ഇലക്ട്രിക് ഉപകരണങ്ങളും
വാങ്ങികൂട്ടുന്നുവെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
സര്‍വകലാശാലയിലെ
പല
നിര്‍മ്മാണപ്രവൃത്തികളും
അനന്തമായി
നീണ്ടുപോയിട്ടും
കരാറുകാര്‍ക്ക്
അനധികൃതമായി സമയപരിധി
നീട്ടിക്കൊടുക്കുന്ന
നടപടിയില്‍ അന്വേഷണം
നടത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ;
(സി)
സര്‍വകാലാശാലാ
ലൈബ്രറിയ്ക്കായി
2011-12 സാമ്പത്തിക
വര്‍ഷത്തിൽ നടത്തിയ
ജേണല്‍ പര്‍ച്ചേസുമായി
ബന്ധപ്പെട്ട
അഴിമതിയില്‍
പങ്കുള്ളതായി ധനകാര്യ
വകുപ്പിന്റെ അന്വേഷണ
വിഭാഗം കണ്ടെത്തിയ
ലൈബ്രറിയിലെ റഫറന്‍സ്
അസിസ്റ്റന്റിന്, എെ.ടി.
വിഭാഗത്തിന്റെ
ചുമതലയും, സകല
പര്‍ച്ചേസുകളുടെയും
മേല്‍നോട്ടചുമതലയും
നല്‍കിയത് അന്വേഷിച്ച്
നടപടിയെടുത്തിട്ടുണ്ടോ
;
(ഡി)
പ്രസ്തുത
ഉദ്യോഗസ്ഥനെതിരെ
വിജിലന്‍സ് അന്വേഷണം
നടക്കുന്നുണ്ടോ ;
ഇല്ലെങ്കില്‍ അന്വേഷണം
നടത്തി നടപടി
സ്വീകരിക്കുവാൻ
തയ്യാറാകുമോ ?
ശാസ്ത്ര
സാങ്കേതിക മ്യൂസിയം
ജീവനക്കാരുടെ യാത്രാബത്ത
4884.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ധനകാര്യ
വകുപ്പിന്റെ
28/1/2012-ലെ ജി.ഒ.(പി)
74/2012/fin നമ്പര്‍
ഉത്തരവ് പ്രകാരം
സർക്കാർ ജീവനക്കാരുടെ
യാത്രാബത്ത പരിധി കേരള
സംസ്ഥാന
ശാസ്ത്രസാങ്കേതിക
മ്യൂസിയത്തിലെ
ജീവനക്കാർക്കും
ബാധകമാണോ; ഒരു മാസം
കാലയളവിൽ യാത്രാബത്ത
പരിധി എത്ര;
(ബി)
2012
മുതൽ 2019 മാർച്ച് വരെ
ശാസ്ത്രസാങ്കേതിക
മ്യൂസിയത്തിലെ
ഉദ്യോഗസ്ഥർ ഓരോ
പ്രാവശ്യവും യാത്രാബത്ത
ഇനത്തിൽ എത്ര തുക
കൈപ്പറ്റി; അവരുടെ പേര്
,തസ്തിക ,പോയ
സ്ഥലം,എന്ത്
ആവശ്യത്തിന് യാത്ര
ചെയ്തു ഇവ ഇനം തിരിച്ചു
കണക്കുകള്‍
വ്യക്തമാക്കാമോ;
(സി)
ധനകാര്യ
വകുപ്പിന്റെ ഉത്തരവിൽ
പറഞ്ഞിട്ടുള്ള പരിധി
കഴിഞ്ഞ്
ശാസ്ത്രസാങ്കേതിക
മ്യൂസിയത്തിലെ
ഉദ്യോഗസ്ഥന്മാർ
യാത്രാബത്ത
കൈപ്പറ്റിയിട്ടുണ്ടോ;
ഉണ്ടെങ്കിൽ ആ
ഉദ്യോഗസ്ഥന്റെ പേര്
,തസ്തിക, ഓരോ
പ്രാവശ്യവും യാത്രാബത്ത
ഇനത്തിൽ അധികം
കൈപ്പറ്റിയ തുക എന്നിവ
എത്രയെന്ന്
വ്യക്തമാക്കാമോ;
(ഡി)
യാത്ര
ബത്ത ഇനത്തിൽ അധികമായി
കൈപ്പറ്റിയ തുക ഈ
ഉദ്യോഗസ്ഥരിൽ നിന്ന്
തിരിച്ചു പിടിക്കാനുള്ള
നടപടി സ്വീകരിക്കുമോ?
സര്‍വ്വകലാശാലകളിലെ
പരീക്ഷാ കലണ്ടറുകളുടെ ഏകീകരണം
4885.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍വ്വകലാശാലകളിലെ
പരീക്ഷാ കലണ്ടറുകള്‍
ഏകീകരിക്കുന്നതു
സംബന്ധിച്ച തീരുമാനം
ഏതുഘട്ടം വരെയായി
എന്നറിയിക്കാമോ;
(ബി)
പരീക്ഷകള്‍
കൃത്യസമയത്ത്
നടത്തുന്നതിനും
ആയതിന്റെ
റിസള്‍ട്ടുകള്‍
കാലതാമസം കൂടാതെ
പ്രസിദ്ധീകരിക്കുന്നതിനും
ഓരോ സര്‍വ്വകലാശാലയും
സ്വീകരിച്ചിരിക്കുന്ന
നടപടികള്‍
വിശദീകരിക്കാമോ;
(സി)
സംസ്ഥാനത്തിനു
പുറത്തും അകത്തും
വിദ്യാര്‍ത്ഥികള്‍ക്ക്
വിവിധ കോഴ്സുകളില്‍
ചേരുവാനുള്ള അവസരം
നഷ്ടപ്പെടുന്ന
അവസ്ഥയ്ക്ക്
സര്‍ക്കാര്‍ തലത്തില്‍
തന്നെ പരിഹാരം
ഉണ്ടാക്കുവാന്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ?
വഖഫ്
ബോര്‍ഡ് വഴി നൽകുന്ന
ധനസഹായങ്ങൾ
4886.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വഖഫ്
ബോര്‍ഡ് വഴി
നല്‍കിവരുന്ന സാമൂഹ്യ
സുരക്ഷാ പദ്ധതികള്‍
ഏതെല്ലാമെന്നും
അവയ്ക്ക്
അപേക്ഷിക്കുന്നതിനുള്ള
നടപടിക്രമങ്ങളും
വിശദീകരിക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ഓരോ
വര്‍ഷവും ധനസഹായങ്ങള്‍
വിതരണം ചെയ്ത
കണക്കുകള്‍
വെളിപ്പെടുത്തുമോ;
(സി)
എന്നുവരെയുള്ള
ധനസഹായങ്ങളാണ് വിതരണം
ചെയ്തിട്ടുള്ളത്;
(ഡി)
സമയബന്ധിതമായി
അപേക്ഷകള്‍
തീര്‍പ്പുകല്‍പ്പിക്കുന്നതിനും
ധനസഹായങ്ങള്‍ ഓരോന്നും
വര്‍ദ്ധിപ്പിക്കുന്നതിനും
നടപടി സ്വീകരിക്കുമോ
എന്ന് വ്യക്തമാക്കാമോ?
സി.എച്ച്.മുഹമ്മദ്
കോയ സ്കോളര്‍ഷിപ്പ്
4887.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍/എയ്ഡഡ്
സ്ഥാപനങ്ങളിലോ സർക്കാർ
ക്വാട്ടയില്‍ അണ്
എയ്ഡഡ് കോളേജുകളിലോ
പഠിക്കുന്ന
പെണ്‍കുട്ടികള്‍ക്ക്
സംസ്ഥാന ന്യൂനപക്ഷ
കമ്മീഷന്
സി.എച്ച്.മുഹമ്മദ് കോയ
സ്കോളര്‍ഷിപ്പ് എന്ന
പേരില്‍ സ്കോളര്‍ഷിപ്പ്
നല്‍കിവരുന്നുണ്ടോ;
(ബി)
എങ്കില്‍
2017-2018,2018-2019
എന്നീ വര്‍ഷങ്ങളില്‍
പ്രസ്തുത
സ്കോളര്‍ഷിപ്പിന്
അനുവദിച്ചിരുന്ന
പദ്ധതിവിഹിതം
എത്രയായിരുന്നുവെന്ന്
വ്യക്തമാക്കാമോ;
(സി)
ബജറ്റ്
വിഹിതത്തിന്
ആനുപാതികമായി പ്രസ്തുത
വര്‍ഷങ്ങളില്‍
അപേക്ഷകര്‍
ഉണ്ടായിരുന്നുവോ എന്ന്
വ്യക്തമാക്കാമോ?
കോച്ചിംഗ്
സെന്റര്‍ ഫോര്‍ മൈനോരിറ്റി
യൂത്ത്
4888.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ന്യൂനപക്ഷക്ഷേമ
വകുപ്പിന് കീഴില്‍
പ്രവര്‍ത്തിക്കുന്ന
കോച്ചിംഗ് സെന്റര്‍
ഫോര്‍ മൈനോരിറ്റി
യൂത്ത് എന്ന
സ്ഥാപനത്തിന്റെ കീഴില്‍
അഭ്യസ്തവിദ്യരായ
ചെറുപ്പക്കാരെ
സര്‍ക്കാര്‍
ഉദ്യോഗങ്ങള്‍ക്ക്
പ്രാപ്തരാക്കുംവിധമുള്ള
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടന്നുവരുന്നത് എന്ന്
വിശദമാക്കാമോ;
(ബി)
കേന്ദ്ര-സംസ്ഥാന
സര്‍ക്കാരുകള്‍
നടത്തുന്ന വിവിധ
മത്സരപ്പരീക്ഷകള്‍ക്ക്
ന്യൂനപക്ഷ
വിഭാഗത്തില്‍പ്പെട്ട
ഉദ്യോഗാര്‍ത്ഥികളെ
പരിശീലിപ്പിക്കുന്നതിന്
എന്തെല്ലാം
സംവിധാനങ്ങളാണ്
നിലവിലുള്ളത് എന്ന്
വിശദമാക്കാമോ;
(സി)
സ്വകാര്യമേഖലയിലെ
തൊഴിലുകള്‍ക്കുള്ള
മത്സരപ്പരീക്ഷകള്‍ക്കും
അഭിമുഖങ്ങള്‍ക്കും കൂടി
യുവാക്കളെ
പ്രാപ്തരാക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
(ഡി)
പരീക്ഷാപരിശീലനം
നല്‍കുന്നതിനുള്ള
കേന്ദ്രങ്ങളില്‍ ഓരോ
വിഷയത്തിലും
പ്രാഗത്ഭ്യമുള്ള
പരിശീലകരെ
നിയോഗിക്കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
ന്യൂനപക്ഷക്ഷേമവകുപ്പിന്റെ
കീഴിലുള്ള പദ്ധതികൾ
4889.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ന്യൂനപക്ഷക്ഷേമവകുപ്പിന്റെ
കീഴില്‍ നല്കുന്ന
ആനുകൂല്യങ്ങളും
സഹായങ്ങളും മറ്റ്
പദ്ധതികളും
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ന്യൂനപക്ഷമേഖലയില്‍
നടപ്പിലാക്കിയ
പദ്ധതികളും
ന്യൂനപക്ഷങ്ങള്‍ക്ക്
നല്കിയ സഹായങ്ങളും
ആനുകൂല്യങ്ങളും
എന്തൊക്കെയാണെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
മേഖലയില്‍
നടപ്പിലാക്കാനുദ്ദേശിക്കുന്ന
പദ്ധതികളും
നല്‍കാനുദ്ദേശിക്കുന്ന
സഹായങ്ങളും
ആനുകൂല്യങ്ങളും
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
കേച്ചേരി
പട്ടിക്കരയിലെ ന്യൂനപക്ഷ
പരിശീലന ഉപകേന്ദ്രം
4890.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തണല്‍
ചാരിറ്റബിള്‍
സൊസൈറ്റിയുടെ കേച്ചേരി
പട്ടിക്കരയില്‍
പ്രവര്‍ത്തിക്കുന്ന
കേരള
ന്യൂനപക്ഷവകുപ്പിനു
കീഴിലുള്ള ന്യൂനപക്ഷ
പരിശീലന
ഉപകേന്ദ്രത്തില്‍
ഉദ്യോഗാര്‍ത്ഥികളുടെ
ആധിക്യം മൂലം ആഴ്ചയില്‍
ഒരു ക്ലാസ്സ് മതിയാകാതെ
വരുന്ന സ്ഥിതിവിശേഷം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കുന്ദംകുളം,ഗുരുവായൂര്‍,മണലൂര്‍,വടക്കാഞ്ചേരി,
തൃശ്ശൂര്‍, തൃത്താല
തുടങ്ങിയ മണ്ഡലങ്ങളുടെ
പരിധിയില്‍ വരുന്ന ഒരു
കേന്ദ്രമാണ്
കേച്ചേരിയിലുള്ളത്
എന്നത് പരിഗണിച്ച്
പ്രസ്തുത ഉപകേന്ദ്രത്തെ
'മെയിന്‍ സെന്റര്‍' ആയി
ഉയര്‍ത്തുന്നതിന് നടപടി
സ്വീകരിക്കുമോ ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?