വൈഗ
അന്താരാഷ്ട്ര ശില്പശാലയും
കോക്കനട്ട് മിഷന് രൂപീകരണവും
4665.
ശ്രീ.എം.ഉമ്മര്‍
,,
ടി. വി. ഇബ്രാഹിം
,,
കെ.എം.ഷാജി
,,
പി.കെ.അബ്ദു റബ്ബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷി
വകുപ്പ് സംഘടിപ്പിച്ച
വൈഗ എന്ന അന്താരാഷ്ട്ര
ശില്പശാല കൃഷി
വകുപ്പിന്റെ
വികസനത്തിനായി
എന്തെല്ലാം ആശയങ്ങളാണ്
നല്‍കിയത് എന്ന്
അറിയിക്കാമോ ;
(ബി)
പ്രസ്തുത
ശില്പശാലയുടെ ഭാഗമായി
കോക്കനട്ട് മിഷന്
രൂപീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
പ്രവര്‍ത്തനങ്ങള്‍
സംബന്ധിച്ച
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
പ്രസ്തുത
കോക്കനട്ട് മിഷന്
രൂപീകരിക്കാന്‍
സ്വീകരിച്ച നടപടിയും
ആയതിന്റെ ചെലവ്
സംബന്ധിച്ച വിശദാംശവും
അറിയിക്കുമോ?
പഴം
പച്ചക്കറിക്ക് സൗദി അറേബ്യ
ഏര്‍പ്പെടുത്തിയിരുന്ന
നിരോധനം
4666.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിപ്പ
ബാധയെത്തുടര്‍ന്ന്
കേരളത്തില്‍ നിന്നുള്ള
പഴം പച്ചക്കറിക്ക് സൗദി
അറേബ്യ
ഏര്‍പ്പെടുത്തിയിരുന്ന
നിരോധനം
നീക്കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
ആയത് സംസ്ഥാനത്തെ
കര്‍ഷകര്‍ക്ക് അവരുടെ
ഉല്പന്നങ്ങള്ക്ക്
ഉയര്‍ന്ന വില
ലഭിക്കുന്നതിന് ഉള്ള
സാഹചര്യമുണ്ടാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ?
ജാതി
കൃഷി പ്രോത്സാഹനം
4667.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജാതി
കൃഷി
പ്രോത്സാഹിപ്പിക്കുന്നതിന്
എന്തെങ്കിലും പദ്ധതി
ആസൂത്രണം ചെയ്ത്
നടപ്പിലാക്കുന്നുണ്ടോ;
(ബി)
ജാതി
കൃഷി ലാഭകരമാക്കുവാൻ
ഏതെങ്കിലും തരത്തിലുള്ള
സബ്സിഡി കര്‍ഷകര്‍ക്ക്
നല്കുന്നുണ്ടോ;
വിശദമാക്കാമോ;
(സി)
കൃഷി
നാശം സംഭവിക്കുന്ന ജാതി
കര്‍ഷകർക്ക്
ആശ്വാസധനസഹായം
നല്കുന്ന പദ്ധതി
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ സഹായത്തുക
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
ജാതിയ്ക്ക്
ന്യായവിലയും, വിള
ഇന്‍ഷ്വറന്‍സ്
പരിരക്ഷയും
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍
എത്രയാണെന്ന്
വിശദമാക്കാമോ?
കര്‍ഷക
പ്രതിസന്ധി
4668.
ശ്രീ.സണ്ണി
ജോസഫ്
,,
വി.പി.സജീന്ദ്രന്
,,
ഷാഫി പറമ്പില്‍
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കര്‍ഷകര്‍ പ്രതിസന്ധി
നേരിടുന്നുണ്ടാേ;
ഉണ്ടെങ്കില്‍ അതിനുള്ള
കാരണമെന്താണെന്നറിയിയ്ക്കുമോ;
(ബി)
ഇൗ
പ്രതിസന്ധി
പരിഹരിക്കുന്നതിന്
സര്‍ക്കാര്‍ എന്തൊക്കെ
ഇടപെടലുകളാണ് ഇതിനകം
നടത്തിയത്;
(സി)
ഇടുക്കി
ജില്ലക്ക് 5000 കോടി
രൂപയുടെ പ്രത്യേക
പാക്കേജ്
പ്രഖ്യാപിച്ചിട്ടുണ്ടാേ;
പ്രസ്തുത ജില്ലയിലെ
കര്‍ഷകര്‍ പ്രളയാനന്തരം
നേരിടുന്ന
പ്രതിസന്ധിയുടെ
വെളിച്ചത്തിലാണാേ ഇൗ
പ്രത്യേക പാക്കേജ്
പ്രഖ്യാപിച്ചത്;
(ഡി)
ഇതിനായുള്ള
ധനം എപ്രകാരം
കണ്ടെത്തുവാനാണ്
ഉദ്ദേശിക്കുന്നത്
;വിശദാംശം
അറിയിയ്ക്കുമോ?
കാര്‍ഷിക
മേഖലയുടെ സുസ്ഥിര വികസനം
4669.
ശ്രീ.ബി.ഡി.
ദേവസ്സി
,,
കാരാട്ട് റസാഖ്
,,
ആന്റണി ജോണ്‍
,,
കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്‍ഷിക
മേഖലയുടെ സുസ്ഥിര
വികസനത്തിന് കൃഷി
വിജ്ഞാന വ്യാപനം
അനിവാര്യമായതിനാല്‍
അതിനായി നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
കാലാവസ്ഥയ്ക്ക്
അനുയോജ്യമായ
വിത്തിനങ്ങളും
കൃഷിരീതികളും വിളപരിചരണ
രീതികളും
കര്ഷകരിലേയ്ക്കെത്തിക്കുവാൻ
കാര്‍ഷിക
സര്‍വ്വകലാശാലയും മറ്റ്
ഗവേഷണ സ്ഥാപനങ്ങളും
എത്ര ഫലപ്രദമായി
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
അവലോകനം
ചെയ്തിരുന്നോ;
വിശദാംശം
ലഭ്യമാക്കാമോ;
(സി)
സമേതി,
റീജിയണല്‍
അഗ്രികള്‍ച്ചറല്‍
ടെക്നോളജി ട്രെയിനിംഗ്
സെന്ററുകള്‍,
ഫാര്‍മേഴ്സ്
ട്രെയിനിംഗ്
സെന്ററുകള്‍ എന്നിവയുടെ
പ്രവര്‍ത്തനം
വിശദമാക്കാമോ?
പ്രത്യേക
കാര്‍ഷിക മേഖല പദ്ധതി
4670.
ശ്രീ.ജെയിംസ്
മാത്യു
,,
കെ. ബാബു
,,
ആന്റണി ജോണ്‍
,,
ഒ. ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിവിധ വിളകള്‍ക്ക്
ഏറ്റവും അനുയോജ്യമായ
കാര്‍ഷികമേഖലകള്‍
കണ്ടെത്തി അവയുടെ
വികസനത്തിനായി വിവിധ
പ്രവര്‍ത്തനങ്ങള്‍
നടപ്പിലാക്കുന്നതിനായി
ആവിഷ്കരിച്ചിട്ടുള്ള
പ്രത്യേക കാര്‍ഷിക മേഖല
പദ്ധതി പ്രകാരം
ഏതെല്ലാം മേഖലകളേയും
ഏതെല്ലാം കാര്‍ഷിക
വിളകളേയുമാണ്
തെരഞ്ഞെടുത്തിരിക്കുന്നതെന്ന്
വിശദമാക്കാമോ;
(ബി)
ഇപ്രകാരം
പ്രത്യേക കാര്‍ഷിക
മേഖലയില്‍
ഉല്പാദിപ്പിക്കുന്ന
ഉല്പന്നങ്ങള്ക്ക്
മികച്ച വിപണി
നേടിക്കൊടുക്കുന്നതിനും
അവയ്ക്ക് ദേശീയ,
അന്തര്‍ദേശീയ
തലങ്ങളില്‍ പ്രാധാന്യം
നേടിക്കൊടുക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
ഇത്തരം
ഉല്പന്നങ്ങള്ക്ക്
ഭൗമശാസ്ത്ര സൂചിക പദവി
നേടുന്നതിനുള്ള
ശാസ്ത്രീയ പഠനങ്ങള്‍
പൂര്‍ത്തിയായിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
കാര്‍ഷിക
കടാശ്വാസ കമ്മീഷന്
4671.
ശ്രീ.എന്‍.
വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016
ജൂണ്‍ മുതല്‍ 2019 മേയ്
വരെ സംസ്ഥാനത്ത്
കാര്‍ഷിക കടാശ്വാസ
കമ്മീഷന്
കര്‍ഷകര്‍ക്ക്
ആനുകൂല്യമായി എത്ര രൂപ
അനുവദിച്ചിട്ടുണ്ട്;
ജില്ല തിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമോ;
(ബി)
കാര്‍ഷികവായ്പകളുടെ
മൊറട്ടോറിയം കാലാവധി
എന്ന് വരെയാണ്
ദീര്‍ഘിപ്പിച്ചിട്ടുള്ളത്;
കര്‍ഷകര്‍ക്ക്
കൃഷിചെയ്യുന്നതിന്
പലിശരഹിത വായ്പ
അനുവദിയ്ക്കുന്നതിന്
ഉദ്ദേശിയ്ക്കുന്നുണ്ടോ;
വ്യക്തമാക്കുമോ?
കാര്‍ഷിക
തകര്‍ച്ചയും സാമ്പത്തിക
ബുദ്ധിമുട്ടും അനുഭവിക്കുന്ന
കര്‍ഷകര്‍ക്ക് സഹായം
4672.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാലവര്‍ഷക്കെടുതിയും
കാര്ഷികോല്പന്നങ്ങളുടെ
വിലയിടിവും നോട്ട്
നിരോധനം
പോലുള്ള നടപടികളും
കാര്‍ഷിക മേഖലയെ
എപ്രകാരമാണ് ബാധിച്ചത്;
(ബി)
ഇതുമൂലം
കാര്‍ഷിക തകര്‍ച്ചയും
സാമ്പത്തിക
ബുദ്ധിമുട്ടും
അനുഭവിക്കുന്ന
കര്‍ഷകര്‍ക്ക്
എന്തൊക്കെ സഹായമാണ്
സര്‍ക്കാര്‍ തലത്തില്‍
നല്‍കിയത്;
(സി)
വിളനാശം
സംഭവിച്ച
കര്‍ഷകര്‍ക്കുള്ള
ധനസഹായത്തിന്റെ തോത്
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
മേല്‍പ്പറഞ്ഞ
കെടുതിയില്‍പ്പെട്ട്
വലയുന്ന കര്‍ഷകര്‍ക്ക്
സഹായകമായ നിലപാടാണോ
കേന്ദ്ര സര്‍ക്കാരിന്റെ
ഭാഗത്ത് നിന്നും
ഉണ്ടായിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
കാര്‍ഷിക
ഉല്പന്നങ്ങളുടെ കയറ്റുമതി
4673.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പച്ചക്കറി,
പഴം മുതലായ കാര്‍ഷിക
ഉല്പന്നങ്ങള്
വിദേശരാജ്യങ്ങളിലേക്ക്
കയറ്റുമതി ചെയ്ത്
വിദേശനാണ്യം
നേടുന്നതിനായി
എന്തെല്ലാം
സംവിധാനങ്ങളാണ്
നിലവിലുളളത്; വിശദാംശം
ലഭ്യമാക്കാമോ;
(ബി)
മുന്‍കാലങ്ങളെ
അപേക്ഷിച്ച് പഴം,
പച്ചക്കറി, മറ്റ്
കാര്‍ഷിക ഉല്പന്നങ്ങള്
എന്നിവ കയറ്റുമതി
ചെയ്യുന്നതില്‍
വര്‍ദ്ധനവുണ്ടായിട്ടുണ്ടോ;
വിശദീകരിക്കാമോ;
(സി)
കാര്‍ഷികരംഗത്ത്
സ്വയംപര്യാപ്തത
നേടുന്നതിനായി ഈ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
വിശദീകരിക്കാമോ?
സങ്കരയിനം
തെങ്ങിന് തൈകളുടെ ഗുണനിലവാരം
4674.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷി
വകുപ്പിന് കീഴില്‍
സങ്കരയിനം തെങ്ങിന്
തൈകള്‍
ഉല്‍പ്പാദിപ്പിക്കുന്നത്
ഏതൊക്കെ
ഫാമുകളിലാണെന്നു
വിശദമാക്കാമോ; ഏതൊക്കെ
തൈകളാണ്
ഉല്‍പ്പാദിപ്പിക്കുന്നതെന്ന്
വിശദമാക്കാമോ;
(ബി)
സര്‍ക്കാര്‍
ഫാമുകളെ കൂടാതെ
കൃഷിക്കാരുടെ
തോട്ടങ്ങളിലും
ഇതിനാവശ്യമായ
തേങ്ങകളുടെ ഉത്പാദനം
നടത്താറുണ്ടോ;
ഉണ്ടെങ്കില്‍ അതിനുള്ള
നടപടിക്രമങ്ങള്‍
വിശദമാക്കാമോ;
(സി)
ഇത്തരം
തൈകളുടെ
ഗുണമേന്മയെക്കുറിച്ച്
കാലാകാലങ്ങളായി
ഉയര്‍ന്നു വരാറുള്ള
ആക്ഷേപം സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ദീര്‍ഘകാലം നില
നില്ക്കുന്ന വിള
ആയതുമൂലം നഴ്സറികളില്‍
നിന്നും ലാഭനഷ്ടം
നോക്കാതെ ഏറ്റവും
ഗുണമേന്മയുള്ള തൈകള്‍
മാത്രം വിതരണം
ചെയ്യുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
വയനാട്ടിലെ
കാര്‍ഷികമേഖലയ്ക്ക് ഉത്തേജനം
നല്‍കുന്നതിനായി പദ്ധതി
4675.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയത്തില്‍
തകര്‍ന്ന വയനാട്ടിലെ
കാര്‍ഷികമേഖലയ്ക്ക്
ഉത്തേജനം
നല്‍കുന്നതിനായി
ആവിഷ്ക്കരിച്ച
പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
വയനാടിനെ
പുഷ്പഫലവര്ഗ്ഗങ്ങളുടെ
കൃഷിക്കായുള്ള പ്രത്യേക
കാര്‍ഷിക മേഖലയായി
പ്രഖ്യാപിച്ചിട്ടുണ്ടോ;
(സി)
ഇതിലൂടെ
എന്തൊക്കെ പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളത്;
വിശദാംശം നല്‍കുമോ?
പ്രളയകാലത്ത്
കാര്‍ഷികമേഖലയിലുണ്ടായ നഷ്ടം
4676.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
പ്രളയകാലത്ത്
കാര്‍ഷികമേഖലയിലുണ്ടായ
നഷ്ടം ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ദുരിതത്തില്‍പ്പെട്ട
കര്‍ഷകര്‍ക്ക് നല്കിയ
സഹായത്തിന്റെ വിശദാംശം
ജില്ലാടിസ്ഥാനത്തില്‍
ലഭ്യമാക്കാമോ?
പ്രധാനമന്ത്രി
കിസാന്‍ സമ്മാന്‍ നിധി
4677.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടുക്കി,
വയനാട് ജില്ലകളിലെ
ആയിരക്കണക്കിന്
കര്‍ഷകര്‍
പ്രധാനമന്ത്രി കിസാന്‍
സമ്മാന്‍ നിധി പദ്ധതി
പ്രകാരമുള്ള ആനുകൂല്യം
ലഭിക്കാത്തവരായിട്ടുണ്ടോ;
(ബി)
സംസ്ഥാനത്ത്
പട്ടയം ഇല്ലാത്ത
കര്‍ഷകരെ കൂടി ഈ
പദ്ധതിയില്‍
കൊണ്ടുവരുന്നതിന്
കേന്ദ്രത്തില്‍
സമ്മര്‍ദ്ദം ചെലുത്തുമോ
എന്ന് അറിയിക്കുമോ?
വിളകള്‍ക്കായി
പ്രത്യേക ഇക്കണോമിക്
സോണുകള്‍
4678.
ശ്രീ.എസ്.രാജേന്ദ്രന്
,,
സി.കെ. ഹരീന്ദ്രന്‍
,,
ഒ. ആര്. കേളു
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാലാവസ്ഥ,
ഭൂമിയുടെ തരവും
കിടപ്പും ജലലഭ്യത
തുടങ്ങിയ ഘടകങ്ങള്‍
കണക്കിലെടുത്ത്
അനുയോജ്യമായ വിളകളുടെ
കൃഷി
വ്യാപകമാക്കുന്നതിന്
നെല്ല്, വാഴ,
പച്ചക്കറി, പൂക്കള്‍,
നാളികേരം എന്നീ
വിളകള്‍ക്കായി പ്രത്യേക
ഇക്കണോമിക് സോണുകള്‍
നിര്‍ണ്ണയിച്ചിട്ടുണ്ടോ;
ഇതുകൊണ്ട്
കെെവരിക്കാനായ
നേട്ടങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
മണ്ണിന്റെ
ഗുണം പരിശോധിച്ച്
പരിഹാരം
നിര്‍ദ്ദേശിക്കുന്നതിനും
വിള ആരോഗ്യ
പരിപാലനത്തിനും
പദ്ധതികള്‍ ഉണ്ടോ;
വ്യക്തമാക്കുമോ;
(സി)
കർഷകരുടെ
വിലപേശല്‍ ശേഷി
വര്‍ദ്ധിപ്പിക്കുന്നതിനു
ശീതീകരണ
സൗകര്യത്തോടുകൂടിയ
വെയര്‍ഹൗസുകള്‍
നിര്‍മ്മിക്കുന്നതിനും
മൂല്യവര്ദ്ധിതോല്പന്നങ്ങളുടെ
നിര്‍മ്മാണ
പ്രോത്സാഹനത്തിനും
നടത്തിവരുന്ന
ഇടപെടലുകള്‍
എന്തെല്ലാമെന്ന്
അറിയിക്കാമോ?
ചെങ്ങന്നൂരില്‍
പ്രളയാനന്തരകൃഷി
പുനരാരംഭിക്കുന്നതിന് നടപടി
4679.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെങ്ങന്നൂര്‍
നിയാേജകമണ്ഡലത്തില്‍
പ്രളയാനന്തരം കൃഷി
പുനരാരംഭിക്കുന്നതിന്
കൃഷിഭവനുകള്‍ വഴി
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമാേ;
(ബി)
പ്രളയാനന്തരം
കൃഷി എന്‍ജിനീയറിംഗ്
വിഭാഗം ചെങ്ങന്നൂര്‍
നിയാേജകമണ്ഡലത്തില്‍
നടപ്പിലാക്കിയ കാര്‍ഷിക
മുന്നാെരുക്ക
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമായിരുന്നെന്ന്
വിശദമാക്കാമാേ?
കാർഷികവിളകൾക്ക്
ന്യായവില
ഉറപ്പുവരുത്തുന്നതിന് നടപടി
4680.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്തെ
കര്‍ഷകര്‍ക്ക്, തങ്ങള്‍
ഉല്‍പ്പാദിപ്പിക്കുന്ന
കാര്‍ഷികവിളകള്‍ക്ക്
ഇടനിലക്കാരുടെ ചൂഷണം
ഒഴിവാക്കി, ന്യായവില
ഉറപ്പുവരുത്തുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
തെങ്ങുകയറ്റത്തൊഴിലാളികള്‍
4681.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
തെങ്ങുകയറ്റത്തൊഴിലാളികളുടെ
ക്ഷാമം കണക്കിലെടുത്ത്
തെങ്ങുകയറ്റത്തിനുള്ള
ഉപകരണങ്ങളും പരിശീലനവും
ലഭ്യമാക്കി കൂടുതല്‍
തെങ്ങുകയറ്റത്തൊഴിലാളികളെ
സജ്ജരാക്കുന്നതിന്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ ?
വിള
ഇന്‍ഷ്വറന്‍സ് പദ്ധതി
4682.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
1995-ല്‍ ആവിഷ്ക്കരിച്ച
സംസ്ഥാന വിള
ഇന്‍ഷ്വറന്‍സ്
പദ്ധതിയുടെ പ്രഖ്യാപിത
ലക്ഷ്യങ്ങള്‍
എന്തെല്ലാമായിരുന്നു;ഈ
പദ്ധതിയുമായി
ബന്ധപ്പെട്ട്
സംസ്ഥാനത്ത് ഇതുവരെ
ഇന്‍ഷ്വര്‍ ചെയ്ത
കര്‍ഷകരുടെ എണ്ണം
എത്രയാണ്;ഇവരില്‍
നിന്നും ശേഖരിച്ച
പ്രീമിയം തുക എത്ര;
കര്‍ഷകര്‍ക്ക്
അനുവദിച്ച
നഷ്ടപരിഹാരത്തുക
എത്രയാണ്;ഗുണഭോക്താക്കളുടെ
എണ്ണം എത്ര എന്നിവയുടെ
1995 മുതല്‍
ഇതുവരെയുള്ള കണക്ക്
ജില്ലാ അടിസ്ഥാനത്തിലും
വിള അടിസ്ഥാനത്തിലും
ലഭ്യമാക്കാമോ?
(ബി)
സംസ്ഥാനത്ത്
വിള ഇന്‍ഷ്വറന്‍സ്
പദ്ധതിയുടെ ഭാഗമായി
കര്‍ഷകര്‍ക്ക്
അനുവദിച്ചിട്ടുള്ള
നഷ്ടപരിഹാരത്തുക വിള
നഷ്ടത്തിന്
ആനുപാതികമായി
കുറവാണെന്ന കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രീമിയം
തുകയില്‍ നാമമാത്രമായ
വര്‍ധന വരുത്തി
നഷ്ടപരിഹാരത്തുക
വര്‍ധിപ്പിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
മങ്കട
മണ്ഡലത്തിലെ കാര്‍ഷിക
പ്രവര്‍ത്തനങ്ങള്‍
4683.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്‍ഷികവികസന
കര്‍ഷകക്ഷേമ
വകുപ്പിന്റെ 2019-20 ലെ
പദ്ധതികളില്‍ മങ്കട
മണ്ഡലത്തില്‍
നടപ്പിലാക്കുവാന്‍
സാധിക്കുന്ന
പദ്ധതികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
മങ്കട മണ്ഡലത്തില്‍
കാര്‍ഷിക മേഖലയില്‍
നടത്തിയിട്ടുള്ള പ്രധാന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
വ്യക്തമാക്കാമോ ?
ഹൈടെക്
കൃഷി പ്രോത്സാഹിപ്പിക്കാന്‍
നടപടി
4684.
ശ്രീ.സി.
കെ. ശശീന്ദ്രന്
,,
ജെയിംസ് മാത്യു
,,
ഡി.കെ. മുരളി
,,
കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
യന്ത്രവല്‍ക്കരണം,
സാങ്കേതിക വിദ്യ എന്നിവ
ഉള്‍പ്പെടെ
കര്‍ഷകര്‍ക്ക് വേണ്ട
എല്ലാ സേവനങ്ങളും ഒരേ
കേന്ദ്രത്തില്‍
ലഭ്യമാക്കാന്‍
ഉദ്ദേശിച്ചുകൊണ്ട്
ആരംഭിച്ച കാര്‍ഷിക സേവന
കേന്ദ്രങ്ങളുടെ
പ്രവര്‍ത്തനം എത്ര
ഫലപ്രദവും
കാര്യക്ഷമവുമാണെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
വളരെ
കുറവു സ്ഥലം ഉപയോഗിച്ച്
കൊണ്ട് ആധുനിക
സാങ്കേതിക വിദ്യയുടെ
സഹായത്തോടെ നടത്തുന്ന
ഹൈടെക് കൃഷി
പ്രോത്സാഹിപ്പിക്കാന്‍
ചെയ്തുവരുന്ന
കാര്യങ്ങള്‍
എന്തൊക്കെയാണ്;
വിശദമാക്കുമോ;
(സി)
സംയോജിത
കാര്‍ഷിക സമ്പ്രദായം
ശാസ്ത്രീയമായി
ആവിഷ്ക്കരിച്ച്
വിപുലീകരിക്കുന്നതിന്
ആത്മ പ്ലസ് പദ്ധതി
ശാക്തീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
നൂതന
സാങ്കേതിക വിദ്യകളും
കാര്‍ഷികോപകരണങ്ങളും
കര്‍ഷകരിലേക്കെത്തിക്കാന്‍
ചെയ്തു വരുന്ന
കാര്യങ്ങള്‍
എന്തൊക്കെയെന്ന്
അറിയിക്കാമോ?
ഹൈടെക്
അഗ്രികള്‍ച്ചര്‍ പദ്ധതി
4685.
ശ്രീ.ബി.ഡി.
ദേവസ്സി
,,
രാജു എബ്രഹാം
,,
പി.ടി.എ. റഹീം
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്‍ഷിക
മേഖലയുടെ
സമഗ്രവികസനത്തിനായി
നൂതന സാങ്കേതിക
വിദ്യകള്‍
ഉപയോഗപ്പെടുത്താന്‍
ലക്ഷ്യമിട്ട് ഹൈടെക്
അഗ്രികള്‍ച്ചര്‍ പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
ഇതിന്റെ
ഭാഗമായി പോളി ഹൗസുകള്‍,
റെയിന്‍ ഷെല്‍ട്ടറുകള്‍
തുടങ്ങിയവ
സ്ഥാപിക്കുന്നതിനുള്ള
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
ഈ
രംഗത്ത് പുതുതായി
എത്തുന്ന സംരംഭകരെ
സഹായിക്കുന്നതിനായി
വിദഗ്ദ്ധരുടെയും സഹായ
ഗ്രൂപ്പുകളുടെയും ശൃംഖല
വികസിപ്പിച്ചെടുക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ഡി)
ഇതുസംബന്ധിച്ച്
കര്‍ഷകര്‍ക്ക്
എന്തെല്ലാം അവബോധ
ക്ലാസുകളും
പരിശീലനങ്ങളുമാണ്
നല്കിവരുന്നതെന്ന്
വ്യക്തമാക്കാമോ?
കീടരോഗ
നിയന്ത്രണത്തിനായി കേരള
സെന്റര്‍ ഫോര്‍ പെസ്റ്റ്
മാനേജ്െമന്റ്
4686.
ശ്രീ.പി.
ഉണ്ണി
,,
കാരാട്ട് റസാഖ്
,,
കെ.കുഞ്ഞിരാമന്
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സുരക്ഷിത ഭക്ഷ്യ
ഉല്പാദനം
പ്രോല്‍സാഹിപ്പിക്കുന്നതിനായി
വിളകളുടെ
ആരോഗ്യപരിപാലത്തിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നത്;
(ബി)
സംയോജിത
കീടനിയന്ത്രണ
മാര്‍ഗ്ഗങ്ങള്‍ക്ക്
ഉൗന്നല്‍
നല്‍കിക്കൊണ്ടുള്ള
പ്രകൃതി സൗഹൃദപരമായ വിള
സംരക്ഷണമാര്‍ഗ്ഗങ്ങള്‍
അവലംബിക്കുവാന്‍
എന്തെല്ലാം
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളത്;
(സി)
സംസ്ഥാനത്ത്
വിളകള്‍ക്കുണ്ടാകുന്ന
കീടരോഗ
നിയന്ത്രണത്തിനായി കീട
നിരീക്ഷണ യൂണിറ്റുകളും
കീടരോഗ
നിയന്ത്രണപരിഹാര
മാര്‍ഗ്ഗങ്ങള്‍
നിര്‍ദ്ദേശിക്കുന്നതിനായി
സസ്യ ആരോഗ്യ
ക്ലിനിക്കുകളും
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ;
(ഡി)
സംയോജിത
കീടരോഗ നിയന്ത്രണ
സംവിധാനം ഫലപ്രദമായി
നടപ്പിലാക്കുന്നതിനും
നിരന്തര കീടനിരീക്ഷണ
പ്രവര്‍ത്തനങ്ങള്‍
കാര്യക്ഷമമാക്കുന്നതിനും
കേരള സെന്റര്‍ ഫോര്‍
പെസ്റ്റ് മാനേജ്െമന്റ്
സ്വീകരിച്ചു വരുന്ന
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ?
പച്ചക്കറി
ഉല്‍പ്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനും
കര്‍ഷകര്‍ക്ക് ന്യായവില
ലഭിക്കുന്നതിനും നടപടി
4687.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പച്ചക്കറി
ഉല്‍പ്പാദനവും
ഉപഭോഗവും തമ്മിലുളള
അന്തരം
കണക്കാക്കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ഇത്
പരിഹരിക്കുന്നതിനും
പച്ചക്കറി ഉല്‍പ്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനും
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(സി)
പച്ചക്കറി
കര്‍ഷകര്‍ക്ക് ന്യായവില
ലഭിക്കുന്നതിന്
സ്വീകരിച്ചിട്ടുളള
നടപടികള്‍ എന്തെല്ലാം;
ഇത് കര്‍ഷകര്‍ക്ക്
ലഭിക്കുന്നുണ്ടോയെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
സഹസ്രസരാേവരം
പദ്ധതി
4688.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സഹസ്രസരാേവരം
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
പാലക്കാട് ജില്ലയില്‍
നടപ്പിലാക്കിയിട്ടുള്ള
പ്രവര്‍ത്തനങ്ങളുടെ
വിശദാംശം നല്കുമാേ?
നേര്യമംഗലത്ത്
ഫാം ടൂറിസം
4689.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹൈറേഞ്ചിന്റെ
കവാടമായ നേര്യമംഗലത്ത്
ഏക്കറോളം വ്യാപിച്ച്
കിടക്കുന്ന ജില്ലാ
കൃഷിത്തോട്ടവുമായി
ബന്ധപ്പെട്ട് ഫാം
ടൂറിസം ആരംഭിക്കുന്നത്
സര്‍ക്കാരിന്റെ
പരിഗണനയില്‍ ഉണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇതുമായി ബന്ധപ്പെട്ട്
എന്തെങ്കിലും പ്രാഥമിക
രൂപരേഖ
തയ്യാറാക്കിയിട്ടുണ്ടോ
എന്നറിയിക്കാമോ;
(സി)
ഫാം
ടൂറിസത്തിന്റെ ഭാഗമായി
എന്തെല്ലാം പദ്ധതികളാണ്
ഇവിടെ
നടപ്പിലാക്കുവാന്‍
സാധിക്കുന്നത് എന്ന്
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
ധാരാളം
ടൂറിസ്റ്റുകള്‍
സന്ദര്‍ശനം നടത്തുന്ന
പ്രസ്തുത
കൃഷിത്തോട്ടത്തില്‍ ഫാം
ടൂറിസം ആരംഭിക്കുവാന്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോ;വിശദമാക്കുമോ?
യുവജനങ്ങള്‍ക്കിടയില്‍
കാര്‍ഷികവൃത്തി
പ്രോത്സാഹിപ്പിക്കുന്നതിന്
നടപടി
4690.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
യുവജനങ്ങള്‍ക്കിടയില്‍
കാര്‍ഷികവൃത്തി
പ്രോത്സാഹിപ്പിക്കുന്നതിന്
ഈ സര്‍ക്കാര്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
കൃഷിയിലേക്ക്
യുവാക്കളെ
ആകര്‍ഷിക്കുന്നതിന്
കൂടുതലായി എന്തെങ്കിലും
പദ്ധതികള്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
അറിയിക്കുമോ?
ഓണത്തിന് ഒരു മുറം പച്ചക്കറി
പദ്ധതി
4691.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓണത്തിന്
വിഷരഹിത പച്ചക്കറി
ലഭ്യമാക്കുന്നതിന്
ഓണത്തിന് ഒരു മുറം
പച്ചക്കറി പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
കഴിഞ്ഞ
വര്‍ഷം ഈ പദ്ധതി
നടപ്പിലാക്കിയതുമൂലം
എത്ര ടണ്‍ പച്ചക്കറി
അധികമായി
ഉല്പാദിപ്പിക്കുവാന്
സാധിച്ചു;
(സി)
ഈ
വര്‍ഷം പദ്ധതി കൂടുതല്‍
വിപുലീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ ആരുടെയൊക്കെ
സഹകരണത്തോടെയെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഈ
പദ്ധതിക്കായി എന്ത്
തുകയാണ്
നീക്കിവച്ചിട്ടുള്ളത്?
സിക്കിം
മാതൃകയില്‍ ജൈവകൃഷി
നടപ്പിലാക്കല്‍
4692.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സിക്കിം
സംസ്ഥാനത്തിന്റെ
മാതൃകയില്‍ കേരളത്തില്‍
പൂര്‍ണ്ണമായും ജൈവകൃഷി
നടപ്പിലാക്കാന്‍
സാധിക്കുമോ; ഇതിനായുള്ള
നടപടി സ്വീകരിക്കുമോ;
(ബി)
സ്കൂളുകളില്‍
കരിക്കുലത്തിന്റെ
ഭാഗമായി ഓര്‍ഗാനിക്
ഫാമിംഗ് പഠനം
ഉള്‍പ്പെടുത്താനാകുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
ഇക്കോ
ഷോപ്പുകളുടെ പ്രവര്‍ത്തനം
4693.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന
ഇക്കോ ഷോപ്പുകളുടെ
പ്രവര്‍ത്തനരീതി
വിശദമാക്കാമോ;
(ബി)
ഇക്കോ
ഷോപ്പുകളുടെ
പ്രവര്‍ത്തനം
വിപുലീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
സംസ്ഥാനത്ത്
ആകെ എത്ര ഇക്കോ
ഷോപ്പുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
വിശദാംശങ്ങള്‍
ജില്ലതിരിച്ച്
അറിയിക്കാമോ;
(ഡി)
പുതുതായി
ഇക്കോ ഷോപ്പുകള്‍
തുറക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ അതിനുള്ള
മാനദണ്ഡം വിശദമാക്കാമോ?
വിഷരഹിത
പച്ചക്കറി
4694.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മാര്‍ക്കറ്റുകളില്‍
വിഷരഹിത പച്ചക്കറികള്‍
ആണ് എത്തുന്നത് എന്ന്
ഉറപ്പുവരുത്താന്‍
എന്തൊക്കെ
നടപടിക്രമങ്ങള്‍ ആണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതരസംസ്ഥാനങ്ങളിൽ
നിന്ന് വരുന്ന
പച്ചക്കറികള്‍
വിഷവിമുക്തമാണെന്ന്
ഉറപ്പുവരുത്തുന്നതിന്
എന്തെല്ലാം പരിശോധനകള്‍
ആണ് നടത്തുന്നതെന്ന്
വ്യക്തമാക്കാമോ?
വിഷരഹിത
പച്ചക്കറി കൃഷി
4695.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം വിഷരഹിത
പച്ചക്കറി കൃഷി
പ്രോത്സാഹിപ്പിക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
ഇതിലൂടെ
എന്തുമാത്രം നേട്ടം
ഉണ്ടായെന്ന്
അറിയിക്കുമോ;
(സി)
ഇതിലേക്കായുള്ള
പദ്ധതികള്‍
വിപുലീകരിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ;വിശദാംശം
അറിയിക്കുമോ?
വീടുകളിലെ
പച്ചക്കറി കൃഷി
പ്രോത്സാഹിപ്പിക്കാന്‍ പദ്ധതി
4696.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വീടുകളില്‍
ആവശ്യമായ പച്ചക്കറി
വീടുകളില്‍ തന്നെ
ഉത്പാദിപ്പിക്കുന്നതിന്
സഹായകമായി ഏതെങ്കിലും
പദ്ധതികള്‍
നടപ്പിലാക്കി
വരുന്നുണ്ടോ
എന്നറിയിക്കാമോ;
ഉണ്ടെങ്കില്‍ വിശദാംശം
അറിയിക്കുമോ;
(ബി)
ഈ
പദ്ധതി കൂടുതല്‍
വിപുലീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
എങ്കില്‍ വിശദവിവരം
അറിയിക്കുമോ?
പാലക്കാട്
ജില്ലയിലെ ഇക്കാേഷാേപ്പുകള്
4697.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയില്‍ കൃഷി
വകുപ്പിന്റെ
നേതൃത്വത്തില്‍ എത്ര
ഇക്കാേഷാേപ്പുകള്
ആരംഭിച്ചിട്ടുണ്ട്;
(ബി)
വിശദാംശങ്ങള്‍
ലഭ്യമാക്കാമാേ?
സംസ്ഥാന
ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്
4698.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
25
സംസ്ഥാനങ്ങളില്‍
ഹോര്‍ട്ടികള്‍ച്ചര്‍
മിഷന്,
ഹോര്‍ട്ടികള്‍ച്ചര്‍
ബോര്‍ഡ് /
കോര്പ്പറേഷന് /
വകുപ്പ് ആയി മാറിയ
സാഹചര്യത്തില്‍ സംസ്ഥാന
ഹോര്‍ട്ടികള്‍ച്ചര്‍
മിഷനെ ബോര്‍ഡോ
കോര്‍പ്പറേഷനോ വകുപ്പോ
ആക്കി മാറ്റുന്നതിന്
ഉദ്ദേശമുണ്ടോ;
(ബി)
2006
മുതല്‍
ഹോര്‍ട്ടിക്കള്‍ച്ചര്‍
മിഷന് കേരളയില്‍ ജോലി
ചെയ്യുന്ന ജീവനക്കാരെ
സ്ഥിരപ്പെടുത്തണമെന്ന
ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇക്കാര്യത്തില്‍
അനുഭാവപൂര്‍വ്വമായ
നടപടി
എടുക്കുമോയെന്നറിയിയ്ക്കുമോ;
(സി)
സംസ്ഥാന
ഹോര്‍ട്ടികള്‍ച്ചര്‍
കേരള നിലവില്‍
പ്രവര്‍ത്തിക്കുന്ന
കെട്ടിടത്തിന് പ്രതിമാസ
വാടക എത്രയാണ്;
പ്രസ്തുത ഓഫീസ്
സര്‍ക്കാര്‍
ഉടമസ്ഥതയിലുള്ള
ഏതെങ്കിലും
കെട്ടിടത്തിലേക്ക്
മാറ്റുന്ന കാര്യം
പരിഗണിക്കുമോയെന്നു
വ്യക്തമാക്കുമോ?
രണ്ടാം
വിള കൃഷിയിലെ നെല്ലിന്‍െറ
സംഭരണം
4699.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയില്‍ രണ്ടാം
വിളയില്‍ എത്ര കിലോ
നെല്ല്
സംഭരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;മുന്‍വര്‍ഷങ്ങളെ
അപേക്ഷിച്ച് ഈ വര്‍ഷം
കൂടുതല്‍ നെല്ല് സംഭരണം
നടത്തിയിട്ടുണ്ടോ;ഉണ്ടെങ്കില്‍
ഇതിന്റെ കണക്കുകള്‍
ലഭ്യമാക്കാമോ;
(ബി)
പി.ആര്.എസ്സ്.
മായി എത്തുന്ന
കര്‍ഷകര്‍ക്ക്
പൊതുമേഖലാ ബാങ്കുകളും
ഷെഡ്യൂള്‍ഡ് ബാങ്കുകളും
വായ്പ നല്‍കുന്നില്ല
എന്നുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;ഉണ്ടെങ്കില്‍
ഇത്
പരിഹരിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;വ്യക്തമാക്കാമോ?
കുറ്റ്യാടി
പാടശേഖരങ്ങളുടെ അടിസ്ഥാന
വികസന പദ്ധതി
4700.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുറ്റ്യാടി
മണ്ഡലത്തിലെ
വേളം,കുറ്റ്യാടി
പഞ്ചായത്തുകളിലെ
പാടശേഖരങ്ങളുടെ
അടിസ്ഥാന വികസന
പദ്ധതിയില്‍
ചെറിയാഞ്ചി,കുന്നുമ്മല്‍,കാക്കുനി
എന്നീ പാടശേഖരങ്ങളുടെ
വികസനപ്രവര്‍ത്തനങ്ങള്‍ക്കായി
എത്ര ലക്ഷം രൂപയാണ്
വകയിരുത്തിയിട്ടുള്ളത്;
(ബി)
ആര്.എെ.ഡി.എഫ്
XIX പദ്ധതിയില്‍
ഉള്‍പ്പെടുത്തിയാണോ തുക
അനുവദിച്ചത്;പദ്ധതി
ഇപ്പോള്‍ എതു
ഘട്ടത്തിലാണ്;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
ഇവിടെ
പമ്പ്ഹൗസ്, ടാങ്ക്,
ടില്ലര്‍, ബണ്ട് എന്നിവ
നിര്‍മ്മിക്കുന്ന
പ്രവൃത്തികള്‍
പൂര്‍ത്തിയായിട്ടുണ്ടോ;
ഇല്ലങ്കില്‍
വിശദാംശങ്ങള്‍
നല്‍കുമോ;
(ഡി)
പ്രസ്തുത
പദ്ധതിയില്‍
കുറിച്ചകം,പാവുള്ളാട്ട
വയല്‍, കുഴിവയല്‍
പാടശേഖരവികസന
പദ്ധതിക്ക് എത്ര
രൂപയാണ്
വകയിരുത്തിയിട്ടുള്ളത്;
പ്രസ്തുത പ്രവൃത്തികള്‍
ഏതുഘട്ടത്തിലാണ്;
(ഇ)
പ്രസ്തുത
പദ്ധതിയില്‍
നാരായണിനട,വാച്ചാല്നട,തീക്കുനി
എന്നീ പാടശേഖര വികസന
പ്രവര്‍ത്തികള്‍ക്ക്
വകയിരുത്തിയ തുക എത്ര;
പ്രവൃത്തി ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ്;വിശദാംശങ്ങള്‍
നല്‍കുമോ;
(എഫ്)
പദ്ധതിയില്‍പ്പെട്ട
പെരുവയല്‍ പാടശേഖര
വികസന പദ്ധതിക്ക്
വകയിരുത്തിയ തുക എത്ര;
പദ്ധതി ഇപ്പോള്‍
ഏതുഘട്ടത്തിലാണ്;
(ജി)
പദ്ധതിയില്‍
ഉള്‍പ്പെട്ട
തെയ്യാട്ടുതാഴെ,ശാന്തിനഗര്‍
,ചെറുകുന്ന് പാടശേഖര
വികസന പദ്ധതികള്‍ക്ക്
വകയിരുത്തിയ തുക എത്ര;
പദ്ധതി ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ്;
പദ്ധതിയുടെ ഭാഗമായുള്ള
ഊരാത്ത് വടയം പാടശേഖരം
(കുറ്റ്യാടി പഞ്ചായത്ത്
)വികസന പ്രവര്‍ത്തിക്ക്
അനുവദിച്ച തുക എത്ര;
പദ്ധതി ഏതു
ഘട്ടത്തിലാണ്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ?
സര്‍ക്കാര്‍
ബ്രാന്‍ഡ് അരി
4701.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം നെല്‍കൃഷി
മേഖലയില്‍ എത്രമാത്രം
വര്‍ദ്ധനവ് ഉണ്ടായി
എന്ന് അറിയിക്കുമോ;
(ബി)
ഇതു
വഴി വിളവെടുത്ത നെല്ല്
അരിയാക്കി മാറ്റി
സര്‍ക്കാര്‍ തന്നെ
ബ്രാന്‍ഡ് ചെയ്ത്
വില്‍ക്കുന്നുണ്ടോ;
(സി)
ഉണ്ടെങ്കില്‍
വിശദാംശം
അറിയിയ്ക്കുമോ?
കരനെല്‍കൃഷി
പ്രോത്സാഹിപ്പിക്കുന്നതിന്
നടപടി
4702.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്ത്
കരനെല്‍കൃഷി
പ്രോത്സാഹിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
പ്രളയത്തില്‍
നെല്‍കൃഷി
നഷ്ടപ്പെട്ടവര്‍ക്ക്
നഷ്ടപരിഹാരം
4703.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയത്തില്‍
നെല്‍കൃഷി
നഷ്ടപ്പെട്ടവര്‍ക്ക്
നഷ്ടപരിഹാരം
ലഭ്യമാക്കുന്നതില്‍
വ്യാപകമായ
പരാതിയുള്ളതായി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത് പരിഹരിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ?
കുട്ടനാട്ടിലെ
ചെറിയ നെല്‍പ്പാടങ്ങളുടെ
ബണ്ടുകള്‍
4704.
ശ്രീ.സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുട്ടനാട്ടില്‍
ചെറിയ
നെല്‍പ്പാടങ്ങളുടെ
ബണ്ടുകള്‍ മിക്ക
സ്ഥലത്തും തകര്‍ന്ന
നിലയിലാണെന്നുളളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
അടുത്ത
കൃഷി നടത്തുവാന്‍ ഈ
ബണ്ടുകളുടെ
പുനരുദ്ധാരണം
ആവശ്യമായതിനാല്‍ ഈ
കാര്യത്തില്‍
അടിയന്തരനടപടികള്‍
സ്വീകരിക്കുമോ?
നെല്‍കൃഷിയുടെ
വിസ്തൃതി
വ്യാപിപ്പിക്കുന്നതിന് നടപടി
4705.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
നെല്‍കൃഷിയുടെ വിസ്തൃതി
വ്യാപിപ്പിക്കുന്നതിന്
ഇൗ സര്‍ക്കാര്‍
സ്വീകരിച്ച നടപടികള്‍
വിജയപ്രദമാണോ
എന്നറിയിക്കാമോ;
(ബി)
തരിശുനില
കൃഷി, ഓപ്പറേഷന്
കോള്‍ ഡബിള്‍,
കരനെല്‍കൃഷി എന്നിവ
വ്യാപകമാക്കിയതിലൂടെ
ഉല്പാദനത്തില് ഉണ്ടായ
വര്‍ദ്ധനവ്
എത്രയാണെന്നറിയിയ്ക്കുമോ;
(സി)
ചെറുകിട
നാമമാത്ര
നെല്‍കര്‍ഷകരുടെ
ഉത്പന്നങ്ങള്‍ വിപണനം
നടത്തുന്നതിന്
നെല്ലുകുത്ത്
യന്ത്രങ്ങള്‍
പാടശേഖരങ്ങളില്‍
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
കുട്ടനാട്ടിലെ
പാടശേഖരങ്ങളില്‍ ആവശ്യമായ
നെല്‍വിത്ത്
4706.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കുട്ടനാട്ടിലെ
മുഴുവന്‍
പാടശേഖരങ്ങളിലേക്കും
ആവശ്യമായ നെല്‍വിത്ത്
തദ്ദേശീയമായി
ഉത്പാദിപ്പിക്കുന്നതിനാവശ്യമായ
ക്രമീകരണങ്ങള്‍
സര്‍ക്കാര്‍
നടപ്പിലാക്കിയിട്ടുണ്ടോ;ഉണ്ടെങ്കില്‍
വിശദാംശം ലഭ്യമാക്കുമോ?
കൃഷിഭവന് മുഖേന പച്ചത്തേങ്ങ
സംഭരണം
4707.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നാളികേര വിലയിടിവ് മൂലം
കര്‍ഷകര്‍
അഭിമുഖീകരിക്കുന്ന
പ്രശ്നങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നിലവില്‍
പച്ചത്തേങ്ങ
സംഭരണത്തിന് സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമാണ്; നിലവിലെ
സംഭരണവില എത്രയാണ്;
വ്യക്തമാക്കുമോ;
(സി)
പച്ചത്തേങ്ങ
സംഭരണവില
വര്‍ദ്ധിപ്പിക്കുന്നതിനും
കൃഷിഭവന് മുഖേന
നാളികേരം
സംഭരിക്കുന്നതിനും
നടപടി
എടുക്കുമോ;വിശദാംശങ്ങള്‍
നല്‍കാമോ?
നീര
ജനപ്രിയമാക്കുന്നതിന് നടപടി
4708.
ശ്രീ.ആര്.
രാമചന്ദ്രന്
,,
ഇ.കെ.വിജയന്
ശ്രീമതി
സി.കെ. ആശ
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വലിയ പ്രതീക്ഷ
ഉളവാക്കിയ നീരയുടെ
നിലവിലെ അവസ്ഥ
സംബന്ധിച്ച വിവരങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
നീര
ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
അറിയിക്കുമോ;ഏതൊക്കെ
ഏജന്‍സികളാണ് നീര
ഉല്പാദിപ്പിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
നീരയുടെ
ഗുണനിലവാര
മാനദണ്ഡങ്ങള്‍
സംബന്ധിച്ച വിവരങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
സംസ്ഥാനത്ത്
ഉല്പാദിപ്പിക്കുന്ന നീര
സംസ്ക്കരിച്ച്
വൃത്തിയുള്ള
പാക്കുകളിലാക്കി
മാര്‍ക്കറ്റില്‍
എത്തിക്കുന്നതിനും ആയത്
ജനപ്രിയമാക്കുന്നതിനുമായി
സ്വീകരിക്കുന്ന
നടപടികള്‍
വ്യക്തമാക്കുമോ?
നാളികേര
കര്‍ഷകരുടെ പ്രതിസന്ധി
പരിഹരിക്കുന്നതിനുള്ള പദ്ധതി
4709.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നാളികേര കര്‍ഷകര്‍
പ്രതിസന്ധിയിലാണെന്നത്
വസ്തുതയാണോ;എങ്കില്‍
അതിനുള്ള കാരണങ്ങള്‍
എന്തൊക്കെയാണ്;
(ബി)
പ്രസ്തുത
പ്രതിസന്ധി
പരിഹരിക്കുന്നതിന് 10
വര്‍ഷം
നീണ്ടുനില്‍ക്കുന്ന
പദ്ധതികള്‍ നാളികേര
വികസന കൗണ്‍സില്‍
വിഭാവനം
ചെയ്തിട്ടുണ്ടോ;വിശദാംശം
നല്‍കുമോ;
(സി)
നാളികേര
കര്‍ഷകരുടെ പ്രതിസന്ധി
പരിഹരിക്കുന്നതിന്
വരുംവര്‍ഷം
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്ന
കാര്യങ്ങള്‍
എന്തൊക്കെയാണ്,വ്യക്തമാക്കുമോ?
നാളികേര
ഉല്‍പ്പാദനം
4710.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാളികേര
ഉല്‍പ്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്റെ
ഭാഗമായി ഓരോ വാര്‍ഡിലും
നിശ്ചിത എണ്ണം
തെങ്ങിന്‍തൈകള്‍
സൗജന്യമായി
വച്ചുപിടിപ്പിക്കുന്നതിന്
എന്തെങ്കിലും പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
അതിന്റെ വിശദാംശങ്ങള്‍
നല്‍കാമോ?
കേരഗ്രാമം
4711.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷി
വകുപ്പ് നടപ്പിലാക്കി
വരുന്ന കേരഗ്രാമം
പദ്ധതിയില്‍ ആലത്തൂര്‍
മണ്ഡലത്തില്‍
നടപ്പിലാക്കിയിട്ടുള്ള
പദ്ധതിയുടെ
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
ഈ
പദ്ധതിയുടെ ഭാഗമായി
ആലത്തൂര്‍ മണ്ഡലത്തില്‍
ഇനി നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന
പദ്ധതികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ?
കരിക്കിന്
വിദേശ വിപണി
4712.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രുചിയും
മധുരവുമുള്ള കേരളത്തിലെ
കരിക്കിന്
വിദേശവിപണിയില്‍
വന്പ്രിയമാണെന്ന
റിപ്പോര്‍ട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കേരളത്തിലെ
കരിക്ക് വിദേശത്തേക്ക്
കയറ്റി അയക്കുന്നതിന്
കൃഷി വകുപ്പിന് കീഴില്‍
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
കൃഷിഭവനുകള്‍
മുഖേനയുള്ള നാളികേരസംഭരണം
4713.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മിനിമം
വില നിശ്ചയിച്ച്
നാളികേര കര്‍ഷകരില്‍
നിന്നും കൃഷിഭവനുകള്‍
മുഖേന നാളികേരം
സംഭരിക്കുന്നത്
നിര്ത്തിവയ്ക്കുവാനിടയായ
സാഹചര്യം വിശദമാക്കാമോ;
(ബി)
വിലത്തകര്‍ച്ചമൂലം
പ്രയാസപ്പെടുന്ന
നാളികേരകര്‍ഷകരെ
സഹായിക്കുന്നതിന്
പ്രസ്തുത തീരുമാനം
പുനഃപരിശോധിച്ച് സംഭരണം
പുനരാരംഭിക്കുന്നത്തിനുള്ള
അടിയന്തരനടപടികള്‍
സ്വീകരിക്കുമോ എന്ന്
അറിയിക്കാമോ ?
കുട്ടനാട്ടിലെ
നാളികേര ഉൽപാദനം
വര്‍ദ്ധിപ്പിക്കുവാൻ പദ്ധതി
4714.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കുട്ടനാട്ടിലെ
നാളികേര ഉൽപാദനം
വര്‍ദ്ധിപ്പിക്കുന്നതിനും
തെങ്ങ് കൃഷി
വ്യാപിപ്പിക്കുന്നതിനുമായി
എന്തെങ്കിലും പുതിയ
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;ഉണ്ടെങ്കില്‍
വിശദാംശം ലഭ്യമാക്കുമോ
?
പച്ചത്തേങ്ങയുടെ
സംഭരണം
4715.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പച്ചത്തേങ്ങയുടെ
സംഭരണം നടത്തുന്നതിന്
പദ്ധതിയുണ്ടോ;
വിശദീകരിക്കുമോ;
(ബി)
ഈ
പദ്ധതി
നിര്‍ത്തിവയ്ക്കാനുണ്ടായ
സാഹചര്യം
വിശദീകരിക്കുമോ;
(സി)
പ്രതിസന്ധികള്‍
നേരിടുന്ന കേരകര്ഷകന്
കൈത്താങ്ങാകുന്ന
പച്ചത്തേങ്ങ
സംഭരണത്തിന്
ബഡ്ജറ്റില്‍ തുക
വകയിരുത്തിയിട്ടുണ്ടോ;
വിശദീകരിക്കുമോ;
(ഡി)
പച്ചത്തേങ്ങയുടെ
സംഭരണം
ആരംഭിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
പച്ചത്തേങ്ങയുടെയും
കൊപ്രയുടെയും സംഭരണം
4716.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാര്‍ക്കറ്റില്‍
പച്ചത്തേങ്ങയുടെയും
കൊപ്രയുടെയും വില
വളരെയധികം
കുറഞ്ഞിട്ടുള്ള
സാഹചര്യത്തില്‍ ഇവയുടെ
സംഭരണം
പുനരാരംഭിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
പച്ചത്തേങ്ങയുടെയും
കൊപ്രയുടെയും സംഭരണവില
ഉയര്‍ത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;ഉണ്ടെങ്കില്‍
എത്ര രൂപയാക്കി
ഉയർത്താനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
റബറിന്
താങ്ങുവില
4717.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റബറിന്
സര്‍ക്കാര്‍
നിശ്ചയിച്ചിരിക്കുന്ന
താങ്ങുവില എത്ര
രൂപയാണ്; എന്നാണ് ഇൗ
തുക നിശ്ചയിച്ചത്;
ഇതിനാേടകം എത്ര
കര്‍ഷകര്‍ക്ക്
പ്രൊഡക്ഷന്‍
ഇന്‍സന്റ്റീവ്
ലഭ്യമാക്കാന്‍
കഴിയുന്നുണ്ട്; കഴിഞ്ഞ
വര്‍ഷം എത്ര രൂപ
പ്രൊഡക്ഷന്‍
ഇന്‍സന്റ്റീവ്
ഇനത്തില്‍ നല്കി;
വിശദാംശങ്ങള്‍
ലഭ്യമാക്കാമാേ;
(ബി)
ഉത്പാദനച്ചെലവും
ജീവിതച്ചെലവും
വര്‍ദ്ധിച്ച
സാഹചര്യത്തില്‍
റബറിന്റെ താങ്ങുവില
ഉയര്‍ത്തുവാന്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടാേ;
വിശദമാക്കാമാേ;
(സി)
റബറിന്റെ
താങ്ങുവില 200
രൂപയാക്കി ഉയര്‍ത്താന്‍
നടപടി സ്വീകരിക്കുമാേ?
ഏലം
കർഷകർക്ക് സി.ആര്.
രജിസ്ട്രേഷൻ
4718.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഏലം
കർഷകർക്ക് സി.ആർ.
രജിസ്ട്രേഷൻ
നൽകുന്നതിന്
നിലവിലുണ്ടായിരുന്ന
നിയമതടസ്സം നീക്കുവാൻ
സർക്കാർ
സ്വീകരിച്ചിട്ടുള്ള
നടപടികൾ വിശദമാക്കുമോ?
കര്‍ഷക
ആത്മഹത്യ
4719.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
കടംമൂലം ആത്മഹത്യ ചെയ്ത
കര്‍ഷകരുടെ കുടുംബങ്ങളെ
സഹായിക്കുന്നതിനായി ഈ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചു;
വിശദാംശം നല്‍കാമോ;
(ബി)
പ്രസ്തുത
കുടുംബങ്ങള്‍ക്കായി ഈ
സര്‍ക്കാര്‍
ആവിഷ്കരിച്ച്
നടപ്പിലാക്കിയ
വിവിധപദ്ധതികളുടെ
ആനുകൂല്യം എത്ര
കുടുംബങ്ങള്‍ക്ക്
ലഭ്യമാക്കിയിട്ടുണ്ട്;
വിശദാംശം നല്‍കാമോ;
(സി)
കര്‍ഷകരെ
കടബാധ്യതയില്പെടാതെ
നോക്കുന്നതിന് നിലവില്‍
എന്തെല്ലാം പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ട്;
വിശദാംശം നല്‍കുമോ?
അടയ്ക്ക
കര്‍ഷകര്‍ക്ക് നല്കുന്ന
സഹായം
4720.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കാസര്‍ഗാേഡ്
ജില്ലയിലുള്‍പ്പെടെയുള്ള
അടയ്ക്ക കര്‍ഷകര്‍ക്ക്
നല്കുന്ന സഹായം
ഇപ്പാേള്‍
വര്ദ്ധിപ്പിച്ചിട്ടുണ്ടാേ
; വ്യക്തമാക്കാമാേ?
ആത്മഹത്യ
ചെയ്ത കര്‍ഷകരുടെ കടങ്ങള്‍
4721.
ശ്രീ.പി.ടി.
തോമസ്
,,
എം. വിന്‍സെന്റ്
,,
അന്‍വര്‍ സാദത്ത്
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
15 കര്‍ഷകരുടെ മരണം
കടക്കെണിമൂലമുള്ള കർഷക
ആത്മഹത്യയായി
സര്‍ക്കാര്‍
കണക്കിലെടുത്തിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിന്
ഉപോല്‍ബലകമായ
വസ്തുതകള്‍
എന്തൊക്കെയാണ്;
(ബി)
പ്രളയത്തിനുശേഷമുള്ള
സാമ്പത്തികത്തകര്‍ച്ചയില്‍
ആകെ വലയുന്ന
കര്‍ഷകസമൂഹത്തിന്
എന്തൊക്കെ സഹായമാണ്
ഇതിനകം നല്‍കിയത്;
(സി)
കാര്‍ഷികവായ്പകള്‍ക്ക്
ഡിസംബര്‍ 31 വരെ
മൊറോട്ടാറിയം
നിലനില്‍ക്കുമ്പോഴും
സഹകരണ ബാങ്കുകളും
ദേശസാല്‍കൃത ബാങ്കുകളും
സര്‍ഫാസി നിയമത്തിന്റെ
പിൻബലത്തിൽ കര്‍ഷകരെ
സമ്മര്‍ദ്ദത്തിലാക്കിയത്
അവരെ ആത്മഹത്യയിലേക്ക്
നയിച്ചതായി
കണ്ടെത്തിയിട്ടുണ്ടോ;
(ഡി)
ആത്മഹത്യ
ചെയ്ത കര്‍ഷകരുടെ
കടങ്ങള്‍
എഴുതിത്തള്ളുവാന്‍
തീരുമാനം കൈക്കൊള്ളുമോ;
വ്യക്തമാക്കുമോ?
കര്‍ഷകര്‍ക്ക്
വിളനാശം സംഭവിച്ചതിനുള്ള
നഷ്ടപരിഹാരം
4722.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വനമേഖലയുമായി
ബന്ധപ്പെട്ട
പ്രദേശങ്ങളില്‍
വന്യമൃഗശല്യം മൂലം
വിളകള്‍ നശിക്കുന്നതായ
പരാതി
പരിശോധിച്ചിട്ടുണ്ടോ;
(ബി)
ഇത്തരം
നാശനഷ്ടങ്ങള്‍
ഉണ്ടാകുന്ന
കര്‍ഷകര്‍ക്ക് യഥാസമയം
നഷ്ടപരിഹാരം
ലഭിക്കുന്നില്ല എന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
മഞ്ചേരി
മണ്ഡലത്തിലെ എടപ്പറ്റ
ഗ്രാമപഞ്ചായത്തിന്റെ
പരിധിയില്‍ വരുന്ന
കര്‍ഷകര്‍ക്ക് വിളനാശം
സംഭവിച്ചതിനുള്ള
നഷ്ടപരിഹാരം വിതരണം
ചെയ്യാന്‍ കാലതാമസം
നേരിട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ?
കാര്ഷികാേപകരണങ്ങള്
വാടകയ്ക്ക് നല്കുന്ന സ്ഥാപനം
4723.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്‍ഷിക
കൂട്ടായ്മകള്‍ക്കും
സന്നദ്ധ സംഘടനകള്‍ക്കും
കാര്ഷികാേപകരണങ്ങള്
വാടകയ്ക്ക് നല്കുന്ന
സ്ഥാപനം
ആരംഭിക്കുന്നതിന്
സര്‍ക്കാര്‍ ധനസഹായം
നല്‍കുന്നതിന്
തീരുമാനിച്ചിട്ടുണ്ടാേ;
(ബി)
എങ്കില്‍
എത്ര ലക്ഷം രൂപയാണ്
ഇപ്രകാരം ധനസഹായമായി
അനുവദിക്കുന്നത്;
(സി)
കേന്ദ്ര
സര്‍ക്കാരില്‍ നിന്നും
ഇൗ പദ്ധതിക്കായി
എന്തെങ്കിലും ധനസഹായം
ലഭിക്കുമാേ;
(ഡി)
ട്രാക്ടര്‍
ഉപയാേഗിച്ച് നിലം
ഉഴുന്ന കര്‍ഷകനും
മൃഗങ്ങളുടെ സഹായത്താേടെ
കലപ്പ ഉപയാേഗിച്ച് നിലം
ഉഴുന്ന കര്‍ഷകനും
കാര്ഷികാേപകരണങ്ങള്
വാങ്ങുന്നതിന്
സര്‍ക്കാര്‍ ധനസഹായം
ലഭ്യമാക്കുമാേ;
വിശദാംശം നല്കുമാേ?
പിറവം
മണ്ഡലത്തില്‍ നഷ്ടപരിഹാരം
4724.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018-
ലെ പ്രളയത്തില്‍ പിറവം
മണ്ഡലത്തിലെ എത്ര
ഹെക്ടര്‍ കൃഷി
നശിച്ചുവെന്ന വിവരം
അറിയിക്കുമോ;
(ബി)
കൃഷിനാശമുണ്ടായ
എത്ര കര്‍ഷകര്‍ക്ക്
നഷ്ടപരിഹാരം
നല്‍കിയിട്ടുണ്ടെന്ന
വിവരം
പഞ്ചായത്ത്/മുനിസിപ്പാലിറ്റി
തിരിച്ച് ലഭ്യമാക്കുമോ;
(സി)
നാണ്യവിളകളായ
തേങ്ങ, റബ്ബര്‍, ജാതി,
കൊക്കോ, അടയ്ക്ക,
കുരുമുളക്
എന്നിവയ്ക്കും
ഭക്ഷ്യവിളകളായ നെല്ല്,
വാഴ തുടങ്ങിയവയ്ക്കും
എത്ര രൂപയാണ്
നഷ്ടപരിഹാരമായി
നിശ്ചയിച്ചതെന്ന്
വ്യക്തമാക്കുമോ?
കൃഷിനാശം
സംഭവിച്ച കര്‍ഷകര്‍ക്കുള്ള
നഷ്ടപരിഹാരം
4725.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മഹാപ്രളയത്തില്‍
കൃഷി നശിച്ച
കര്‍ഷകര്‍ക്ക്
നഷ്ടപരിഹാരം
നല്‍കുന്നതിനുള്ള
കാലതാമസം
എന്തുകൊണ്ടാണെന്ന്
വിശദമാക്കാമോ;
(ബി)
ചെങ്ങന്നൂരില്‍
പ്രളയത്തില്‍ കൃഷി
നഷ്ടപ്പെട്ടവരുടെ എത്ര
അപേക്ഷകളാണ് തീരുമാനം
എടുക്കുവാന്‍
നിലവിലുളളത്;
(സി)
ഈ
അപേക്ഷകളിന്മേല് എത്ര
ദിവസത്തിനുള്ളില്‍
നഷ്ടപരിഹാരം
നല്കുവാന്
കഴിയുമെന്നത്
വ്യക്തമാക്കാമോ?
കാര്‍ഷിക
കാര്‍ഷികേതര വായ്പകളില്‍ പലിശ
ഇളവ്
4726.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
സണ്ണി ജോസഫ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയശേഷമുണ്ടായ
വരള്‍ച്ച
കാര്‍ഷികവിളകള്‍
നശിക്കുന്നതിന്
കാരണമായതായി
കണ്ടെത്തിയിട്ടുണ്ടോ ;
വ്യക്തമാക്കുമോ;
(ബി)
ഇതിനകം
സംസ്ഥാനത്തുണ്ടായ
കര്‍ഷക ആത്മഹത്യകള്‍
സംബന്ധിച്ച
റിപ്പോര്‍ട്ട് ജില്ലാ
കളക്ടര്‍മാരില്‍
നിന്നും
തേടിയിട്ടുണ്ടോ;
എങ്കില്‍ ലഭിച്ച
റിപ്പോര്‍ട്ടിന്റെ
വിശദാംശം നല്‍കുമോ;
(സി)
നിലവിലുള്ള
മോറോട്ടോറിയത്തിന്റെ
അടിസ്ഥാനത്തില്‍
കര്‍ഷകര്‍
എടുത്തിട്ടുള്ള
കാര്‍ഷിക കാര്‍ഷികേതര
വായ്പകളില്‍ പലിശ ഇളവ്
ലഭിക്കുമോ;
(ഡി)
ഇതുമൂലം
ബാങ്കുകള്‍ക്കുണ്ടാകുന്ന
സാമ്പത്തികബാധ്യത
സര്‍ക്കാര്‍
ഏറ്റെടുത്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്രയാണ്;
വ്യക്തമാക്കുമോ ?
പിറവത്തെ
കര്‍ഷകര്‍ക്ക് വിള
ഇന്‍ഷുറന്‍സ്
4727.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018-ലെ
പ്രളയത്തില്‍
കൃഷിനാശമുണ്ടായ പിറവം
മണ്ഡലത്തിലെ
കര്‍ഷകര്‍ക്ക് വിള
ഇന്‍ഷുറന്‍സ്
നല്‍കിയിട്ടുണ്ടോയെന്നും
ഉണ്ടെങ്കില്‍ എത്ര
കര്‍ഷകര്‍ക്ക്
നല്‍കിയെന്നും
അറിയിക്കുമോ;
(ബി)
പ്രസ്തുത
വിവരം
പഞ്ചായത്ത്/മുനിസിപ്പാലിറ്റി
തിരിച്ച് ലഭ്യമാക്കുമോ;
(സി)
ഇനിയും
വിള ഇന്‍ഷുറന്‍സ്
ലഭിക്കാത്ത
കര്‍ഷകര്‍ക്ക് പ്രസ്തുത
ഇന്‍ഷുറന്‍സ്
ലഭ്യമാക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്നറിയിക്കുമോ?
പ്രളയാനന്തര
കൃഷിനാശത്തിന് നഷ്ടപരിഹാരം
4728.
ശ്രീ.മാത്യു
റ്റി.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയാനന്തര
കൃഷിനാശത്തിനും
പ്രകൃതിക്ഷോഭം
മൂലമുണ്ടായ നാശത്തിനും
നഷ്ടപരിഹാരം വിതരണം
ചെയ്യുന്നതിനായി
തിരുവല്ല
നിയോജകമണ്ഡലത്തിലെ
വിവിധ കൃഷി ഭവനുകളിലായി
എത്ര രൂപ അനുവദിച്ചു;
എത്ര രൂപ
ചെലവഴിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)
ബാക്കി
തുക വിതരണം
ചെയ്യാതിരിക്കുന്നതിനുള്ള
കാരണം വിശദമാക്കുമോ?
പ്രളയശേഷമുളള
കാലാവസ്ഥാ വ്യതിയാനവും
കാര്ഷികോല്പാദനവും
4729.
ശ്രീ.കെ.സി.ജോസഫ്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
കെ.എസ്.ശബരീനാഥന്
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയത്തിനുശേഷം
ഉണ്ടായ കാലാവസ്ഥാ
വ്യതിയാനത്തെക്കുറിച്ചും
അത് സംസ്ഥാനത്തെ
കാര്‍ഷിക വിളകളെ
എപ്രകാരം
ബാധിച്ചുവെന്നും
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രളയത്തിനുശേഷം
വയനാട്ടില്‍
കുരുമുളകിന്
ദ്രുതവാട്ടവും കമുകിനും
നേന്ത്രവാഴയ്ക്കും
മഞ്ഞളിപ്പും
വ്യാപകമാകുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
(സി)
രോഗബാധയും
കാലാവസ്ഥാ വ്യതിയാനവും
മൂലം കുരുമുളകിന്റെ
ഉല്പാദനം കുത്തനെ
കുറഞ്ഞിട്ടുണ്ടോ;
(ഡി)
വയനാട്ടിന്
പ്രത്യേക പാക്കേജ്
അനുവദിക്കണമെന്ന്
പ്രളയാനന്തരമുള്ള
അവിടുത്തെ സ്ഥിതി
പഠിച്ച നിയമസഭയുടെ
എസ്റ്റിമേറ്റ്
കമ്മിറ്റി ശിപാർശ
ചെയ്തതായി
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അതിന്മേലുള്ള
തീരുമാനം എന്താണ്?
പെരിന്തല്‍മണ്ണയിലെ
കര്‍ഷകര്‍ക്കുള്ള പ്രളയാനന്തര
സഹായങ്ങൾ
4730.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയത്തില്‍
കൃഷിനാശം സംഭവിച്ച
പെരിന്തല്‍മണ്ണ
മണ്ഡലത്തിലെ എത്ര
കര്‍ഷകര്‍ക്ക് ആകെ എത്ര
രൂപയുടെ ധനസഹായം വിതരണം
ചെയ്യുവാൻ
ശേഷിക്കുന്നുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
എല്ലാ
കര്‍ഷകര്‍ക്കും
സമയബന്ധിതമായി തുക
വിതരണം ചെയ്യുവാൻ
കഴിയാത്തതിന്റെ കാരണം
വ്യക്തമാക്കുമോ;
(സി)
ധനസഹായവും
മറ്റ് സഹായങ്ങളും
നല്കുവാൻ ശേഷിക്കുന്ന
എല്ലാ കര്‍ഷകര്‍ക്കും
ആയത് അടിയന്തരമായി
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിയ്ക്കുമോ
എന്ന് അറിയിക്കാമോ?
ഫാം
ഉൽപന്നങ്ങള്
മൂല്യവര്ദ്ധിതങ്ങളാക്കാന്
നടപടി
4731.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാരിന്റെ കാലത്ത്
സര്‍ക്കാര്‍ ഫാമുകളിലെ
ഉൽപന്നങ്ങള്
മൂല്യവര്‍ദ്ധിത
ഉൽപന്നങ്ങളാക്കി
മാറ്റുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ;
(ബി)
ഇങ്ങനെ
പുറത്തിറക്കിയ
ഉൽപന്നങ്ങളുടെ വിശദാംശം
അറിയിക്കുമോ;
(സി)
ഇവയെല്ലാം
ഒരു ഏകീകൃത ബ്രാന്‍ഡിനു
കീഴിലാണോ എന്ന്
അറിയിക്കുമോ;
(ഡി)
ഇല്ലെങ്കില്‍
അതിനുളള നടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ?
കൃഷി
വകുപ്പിന്റെ ഉടമസ്ഥതയിലുള്ള
കൃഷിത്തോട്ടങ്ങളുടെ
വിനോദസഞ്ചാരസാധ്യതകൾ
4732.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷി
വകുപ്പിന്റെ
ഉടമസ്ഥതയിലുള്ള
കൃഷിത്തോട്ടങ്ങളുടെ
വിനോദസഞ്ചാരസാധ്യതകൾ
പ്രയോജനപ്പെടുത്താൻ
വകുപ്പിന് പ്രത്യേകം
പദ്ധതികൾ
നിലവിലുണ്ടോ;വിശദാംശങ്ങൾ
ലഭ്യമാക്കുമോ;
(ബി)
കാർഷികമേഖലയുടെ
പുനരുദ്ധാരണത്തിനും
നവീകരണത്തിനും
വ്യാപനത്തിനും
പര്യാപ്തമായിട്ടുള്ള
പദ്ധതികൾ വിഭാവനം
ചെയ്ത് നടപ്പാക്കുവാൻ
വകുപ്പിനെ
പ്രാപ്തമാക്കാൻ
കഴിയുന്നതരത്തിൽ
നികുതിവരുമാനം
ആർജ്ജിക്കുവാൻ
നിർണായകമായ
സാധ്യതകളിലൊന്നായി
വിനോദസഞ്ചാരത്തെ
വിലയിരുത്തുന്നുണ്ടോ;
വ്യക്തമാക്കുമോ;
(സി)
പീരുമേട്
മണ്ഡലത്തിൽ
കൃഷിവകുപ്പിന് ഏതൊക്കെ
സ്ഥലങ്ങളിൽ
കൃഷിത്തോട്ടങ്ങൾ
ഉണ്ടെന്ന് അറിയിക്കുമോ;
(ഡി)
വിനോദസഞ്ചാരസാധ്യതകൾ
ഏറെയുള്ള പീരുമേട്
മണ്ഡലത്തിന്റെ പ്രസ്തുത
സാധ്യതകൾ
പ്രയോജനപ്പെടുത്തുവാൻ ഈ
തോട്ടങ്ങളിൽ
എന്തെങ്കിലും പദ്ധതികൾ
നടപ്പാക്കി
വരുന്നുണ്ടോ;
വിശദാംശങ്ങൾ
ലഭ്യമാക്കുമോ?
തരിശ്ശായ
പാടശേഖരങ്ങളില്‍ നെല്‍കൃഷി
4733.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
തരിശ്ശായി
കിടക്കുന്ന
പാടശേഖരങ്ങളില്‍
നെല്‍കൃഷി
പുനഃരുജ്ജീവിപ്പിക്കുന്ന
പദ്ധതി പ്രകാരം
കാസര്‍ഗാേഡ് ജില്ലയില്‍
എത്ര ഹെക്ടര്‍ സ്ഥലത്ത്
കൃഷി
ആരംഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമാേ?
നിരോധിത
കീടനാശിനികളുടെ നിയന്ത്രണം
4734.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കീടനാശിനിയുടെ
അമിതമായ ഉപയോഗം
നിയന്ത്രിക്കുന്നതിന്
സംസ്ഥാന സര്‍ക്കാര്‍
ഏതെങ്കിലും
കീടനാശിനികൾക്ക്
നിരോധനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ അവ
ഏതെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാന
സര്‍ക്കാര്‍ നിരോധിച്ച
ഏഴ് കീടനാശിനികള്‍
ഓണ്‍ലൈന്‍ വഴി
ലഭ്യമാണെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇപ്രകാരം
ഓണ്‍ലൈന്‍ വഴി
ലഭ്യമാകുന്നതും ഇതര
സംസ്ഥാനങ്ങളില്‍
നിന്നും
കടത്തിക്കൊണ്ടുവരുന്നതുമായ
കീടനാശിനികള്‍
കണ്ടുപിടിക്കുന്നതിന്
ഏർപ്പെടുത്തിയിരിക്കുന്ന
സംവിധാനം
വ്യക്തമാക്കുമോ?
ആഞ്ഞിലി
വൃക്ഷങ്ങള്‍
4735.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വ്യാപകമായി ആഞ്ഞിലി
വൃക്ഷങ്ങള്‍ നശിക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
അതിന്റെ കാരണകാരായ
രോഗാണുക്കളെ
സംബന്ധിച്ച് പഠനം
നടത്തിയിട്ടുണ്ടോ;
(സി)
പ്രസ്തുത
രോഗാണുമൂലം
മറ്റേതെങ്കിലും
വൃക്ഷങ്ങള്‍
നശിപ്പിക്കപ്പെടുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
(ഡി)
ജൈവവൈവിദ്ധ്യ
സംരക്ഷണത്തിനായി ഇത്തരം
രോഗാണുക്കളെ ശാശ്വതമായി
നശിപ്പിക്കുന്നതിന്
എന്തെല്ലാം
മാര്‍ഗ്ഗങ്ങള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശം നല്‍കുമോ?
കാര്‍ഷികരുടെ
വായ്പകള്‍ക്ക് മോറട്ടോറിയം
4736.
ശ്രീ.പി.ടി.
തോമസ്
,,
കെ.സി.ജോസഫ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്‍ഷിക
വായ്പകള്‍ക്ക് ഉള്ള
മോറട്ടോറിയം 2019
ഡിസംബര്‍ 31 വരെ
നീട്ടിയിട്ടുണ്ടോ;
അറിയിക്കാമോ;
(ബി)
ഈ
വര്‍ഷം ഒക്ടോബര്‍ 11
വരെ നിലവിലുണ്ടായിരുന്ന
മോറട്ടോറിയത്തിന്റെ
കാലാവധി പ്രത്യേക
മന്ത്രിസഭാ യോഗം
ചേര്‍ന്ന് ഡിസംബര്‍ 31
വരെ നീട്ടിയതിനുള്ള
സാഹചര്യമെന്തായിരുന്നെന്ന്
വ്യക്തമാക്കാമോ;
(സി)
കര്‍ഷകരുടെ
കാര്‍ഷികേതര കടങ്ങള്‍
ഉള്‍പ്പെടെയുള്ളവയ്ക്ക്
ഡിസംബര്‍ 31 വരെ
മോറട്ടോറിയം നീട്ടി
നല്‍കണമെന്ന് സംസ്ഥാന
സര്‍ക്കാര്‍
ആര്.ബി.ഐ.യോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അതിന്മേലുള്ള
പ്രതികരണം എന്താണ്;
അറിയിക്കുമോ?
കാര്‍ഷികകടങ്ങള്‍ക്ക്
മോറട്ടോറിയം
4737.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
ഷാഫി പറമ്പില്‍
,,
റോജി എം. ജോണ്‍
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കാര്‍ഷികകടങ്ങള്‍ക്ക്
മോറട്ടോറിയം
പ്രഖ്യാപിച്ചിട്ടും
കര്‍ഷക ആത്മഹത്യ
തുടരുന്ന സാഹചര്യം
സംബന്ധിച്ച്
സര്‍ക്കാര്‍ തലത്തില്‍
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
നടത്തുമോ;
(ബി)
കാര്‍ഷിക
വിളകളുടെ നഷ്ടവും
വിലത്തകര്‍ച്ചയും
കര്‍ഷകര്‍ക്ക് ഇരുട്ടടി
ആയതായി
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍ സര്‍ക്കാര്‍
ഭാഗത്തുനിന്നും എന്ത്
ഇടപെടലാണ്
ഇക്കാര്യത്തില്‍
ഉണ്ടായിട്ടുളളതെന്ന്
വെളിപ്പെടുത്തുമോ;
(സി)
കര്‍ഷകര്‍
എടുത്തിട്ടുളള
കാര്‍ഷികവായ്പ അല്ലാത്ത
കടങ്ങളും 2019 ഡിസംബര്‍
31 വരെ പ്രഖ്യാപിച്ച
മോറോട്ടോറിയത്തിന്റെ
പരിധിയില്‍ വരുമോ;
(ഡി)
ഇക്കാര്യത്തില്‍
ദേശസാല്‍കൃത
ബാങ്കുകള്‍ക്ക്
എന്തെങ്കിലും
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
വിശദമാക്കുമോ?
കാര്‍ഷിക
കടാശ്വാസ കമ്മീഷന്
4738.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കാര്‍ഷിക കടാശ്വാസ
കമ്മീഷന് വഴി
കര്‍ഷകരുടെ
ഉന്നമനത്തിനായിയി
സ്വീകരിച്ചിട്ടുള്ള
പ്രധാനനടപടികള്‍
എന്തെല്ലാമാണ്;
വിശദവിവരങ്ങള്‍
നല്‍കുമോ;
(ബി)
നാഷണലൈസ്ഡ്
ബാങ്കുകളില്‍ നിന്ന്
കര്‍ഷകര്‍
എടുത്തിട്ടുള്ള
വായ്പയുടെ കുടിശ്ശിക
വന്നത് തിരിച്ചടയ്ക്കാൻ
കഴിയാതെ വരുന്ന
സാഹചര്യത്തില്‍
കമ്മിഷന് ഫലപ്രദമായി
എപ്രകാരമാണ് ഇടപെടാന്‍
കഴിയുക; ഇത്തരത്തില്‍
കമ്മീഷന്
ഇടപെടുന്നുണ്ടോ; ആയതിന്
എന്തെങ്കിലും
നിയമതടസ്സമുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
കാര്‍ഷികകടാശ്വാസ
കമ്മീഷനെ കുറെക്കൂടി
ജനകീയമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്ന് അറിയിക്കാമോ?
സ്വന്തമായി
കെട്ടിടങ്ങള്‍ ഇല്ലാത്ത
കൃഷിഭവനുകള്‍
4739.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാറശ്ശാല
നിയോജകമണ്ഡലത്തില്‍
സ്വന്തമായി
കെട്ടിടമില്ലാത്ത
കൃഷിഭവനുകളുടെ വിവരം
പഞ്ചായത്തടിസ്ഥാനത്തില്‍
ലഭ്യമാക്കാമോ;
(ബി)
സ്വന്തമായി
കെട്ടിടം ഇല്ലാത്ത
കൃഷിഭവനുകള്‍ക്ക്
കെട്ടിടം
നിര്മ്മിച്ചുനല്കുന്നതിനുളള
ഏതെങ്കിലും പദ്ധതികള്‍
നിലവിലുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
പ്ലാന്റേഷന്
കോര്പ്പറേഷൻ
എസ്റ്റേറ്റുകളിലെ കശുമാവ്
കൃഷി
4740.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്ലാന്റേഷന്
കോര്‍പ്പറേഷന്റെ
കാസര്‍കോഡ്, കണ്ണൂര്‍,
പാലക്കാട്
എന്നിവിടങ്ങളിലെ
എസ്റ്റേറ്റുകളില്‍
കശുമാവ് കൃഷി
ആരംഭിക്കുന്നതിന്
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
ഏത്
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയാണ് ഇത്
നടപ്പിലാക്കുന്നതെന്നും
ഇതിനായി എത്ര തുക
ചെലവഴിച്ചുവെന്നും
വ്യക്തമാക്കുമോ?
മുണ്ടേരി
കൃഷി ഫാമില്‍ കാഷ്വല്‍ ലേബര്‍
തസ്തികയിലെ നിയമനം
4741.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുണ്ടേരി
കൃഷി ഫാമില്‍ കാഷ്വല്‍
ലേബര്‍ തസ്തികയിലേക്ക്
പുതുതായി നിയമനം
നടത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
ഒഴിവുകളിലേയ്ക്കാണ്
ഉദ്യോഗാര്‍ത്ഥികളെ
പരിഗണിക്കുന്നതെന്ന്
വിശദമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം എത്ര
കാഷ്വല്‍ ലേബര്‍മാരെ
നിയമിച്ചിട്ടുണ്ട്;
ജോലി ലഭിച്ചവര്‍ ജോലി
ഉപേക്ഷിച്ചോ
അല്ലെങ്കില്‍
അവധിയെടുത്തോ
പോയിട്ടുണ്ടെങ്കില്‍
വിശദാംശം ലഭ്യമാക്കാമോ;
(സി)
ഈ
നിയമനങ്ങളില്‍
പ്രാദേശിക,
പട്ടികവര്‍ഗ്ഗ,
ഭിന്നശേഷി, വിധവകള്‍
തുടങ്ങിയ സംവരണതത്വം
പാലിച്ചിട്ടുണ്ടോ;വ്യക്തമാക്കുമോ;
(ഡി)
സംവരണതത്വം
പാലിച്ചിട്ടില്ല എന്ന
പരാതി ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ ആയതിന്മേല്
സ്വീകരിച്ച നടപടി
വ്യക്തമാക്കുമോ?
ആത്മയിലെ
ജീവനക്കാര്‍ക്ക് ശമ്പളം
4742.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര,
സംസ്ഥാന
സര്‍ക്കാരുകളുടെ
സഹായത്തോടെ
പ്രവര്‍ത്തിക്കുന്ന
കൃഷിവകുപ്പിലെ
വിജ്ഞാനവ്യാപനവിഭാഗമായ
ആത്മയിലെ
ജീവനക്കാര്‍ക്ക്
കേന്ദ്രം പ്രഖ്യാപിച്ച
പുതുക്കിയ ശമ്പളം
വിതരണം ചെയ്യുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
നിലവില്‍
പ്രസ്തുത
ജീവനക്കാര്‍ക്കുള്ള
ശമ്പളവിതരണം
മുടങ്ങിയിട്ടുണ്ടോ;
എങ്കില്‍ കാരണം
വിശദമാക്കുമോ;
(സി)
ശമ്പളവിതരണത്തിനായി
കേന്ദ്രഫണ്ട്
ലഭ്യമാകുന്നതില്‍
തടസ്സം
നേരിട്ടിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കുമോ?
പിറവം
മണ്ഡലത്തില്‍ കൃഷിവകുപ്പിന്റെ
പ്ലാന്‍ ഫണ്ട്പദ്ധതികള്
4743.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പിറവം
നിയോജക മണ്ഡലത്തില്‍
2018-19 സാമ്പത്തിക
വര്‍ഷത്തില്‍
കൃഷിവകുപ്പിന്റെ
പ്ലാന്‍ ഫണ്ടില്‍
നിന്ന് പദ്ധതികള്‍
അനുവദിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏതൊക്കെ
പദ്ധതികളാണ്
അനുവദിച്ചത് എന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികളുടെ ഇപ്പോഴത്തെ
ഘട്ടം സംബന്ധിച്ച വിവരം
ലഭ്യമാക്കുമോ; ഏതൊക്കെ
പഞ്ചായത്തുകളില്‍
/മുനിസിപ്പാലിറ്റികളില്പ്പെട്ട
പ്രദേശങ്ങളിലാണ്
പ്രസ്തുത പദ്ധതികള്‍
നടപ്പിലാക്കുന്നത്
എന്ന് വ്യക്തമാക്കുമോ?
കൈപ്പാട്
കര്‍ഷകര്‍ക്ക് അംഫിബിയസ്
ട്രാക്ടര്‍ മെഷീൻ
4744.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കണ്ണൂര്‍
ജില്ലയിലെ കൈപ്പാട്
കര്‍ഷകര്‍ക്ക്
കൈപ്പാടില്‍ കൂന
എടുക്കുന്നതിന്
സഹായകരമായ വിധത്തില്‍
സ്ഥിരമായി അംഫിബിയസ്
ട്രാക്ടര്‍ മെഷീൻ
ലഭ്യമാക്കുവാൻ നടപടി
സ്വീകരിക്കുമോ;വിശദാംശം
നല്‍കുമോ?
കുറ്റ്യാടി
മണ്ഡലത്തില്‍ കൃഷി
വകുപ്പ്നടപ്പാക്കിയ
പദ്ധതികള്‍
4745.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കുറ്റ്യാടി
മണ്ഡലത്തില്‍ കൃഷി
വകുപ്പ് നടപ്പാക്കിയ
പദ്ധതികള്‍
ഏതൊക്കെയെന്ന്
വ്യക്തമാക്കുമോ;
(ബി)
പദ്ധതിയുടെ
പേര്, എസ്റ്റിമേറ്റ്
തുക, ഓരോ പദ്ധതിയുടെയും
നിലവിലെ സ്ഥിതി എന്നിവ
അറിയിക്കാമോ;
(സി)
ഏതെങ്കിലും
പുതിയ പദ്ധതികള്‍
പ്രസ്തുത
നിയോജകമണ്ഡലത്തില്‍
നടപ്പാക്കുന്ന കാര്യം
കൃഷി വകുപ്പിന്റെ
പരിഗണനയിലുണ്ടോ;
(ഡി)
ഈ
വര്‍ഷത്തെ ബജറ്റില്‍
കൃഷി വകുപ്പുമായി
ബന്ധപ്പെട്ട്
കുറ്റ്യാടി
മണ്ഡലത്തില്‍
ഏതെങ്കിലും പദ്ധതികള്‍
പ്രഖ്യാപിച്ചിട്ടുണ്ടോ;എങ്കില്‍
വിശദാംശങ്ങള്‍
നല്‍കുമോ; ബജറ്റില്‍
മണ്ഡലത്തിലെ ഏതൊക്കെ
പ്രവൃത്തികള്‍ക്ക് എത്ര
വീതം തുക
വകയിരുത്തിയിട്ടുണ്ട്;
വിശദാംശങ്ങള്‍
നല്‍കുമോ?
മാെബെെല്‍
സാേയില് ടെസ്റ്റിംഗ് ലാബ്
4746.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഏതെല്ലാം ജില്ലകള്‍ക്ക്
മാെബെെല്‍ സാേയില്
ടെസ്റ്റിംഗ് ലാബ്
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമാേ;
(ബി)
ഏതെല്ലാം
ജില്ലകളില്‍ പ്രസ്തുത
ലാബുകള്‍ ഇപ്പാേള്‍
പ്രവര്‍ത്തനക്ഷമമാണെന്ന്
വ്യക്തമാക്കാമാേ;
(സി)
പ്രസ്തുത
ലാബുകള്‍ക്കുള്ള ചെലവ്
എത്രയാണെന്നും ഓരാേ
ജില്ലയ്ക്കും അനുവദിച്ച
വാഹനത്തിന് ഒരേ തുകയാണോ
എന്നും
വ്യക്തമാക്കാമാേ;
(ഡി)
കാസര്‍ഗോഡ്
ജില്ലയ്ക്ക് പ്രസ്തുത
ലാബ്
അനുവദിച്ചിട്ടുണ്ടാേ;
എങ്കില്‍ എപ്പാേഴാണ്
അനുവദിച്ചതെന്നും ചെലവ്
എത്രയാണെന്നും
ഇപ്പാേള്‍
പ്രവര്ത്തിക്കുന്നുണ്ടാേയെന്നും
വ്യക്തമാക്കാമാേ;
ഇല്ലെങ്കില്‍ അതിനുള്ള
കാരണമെന്താണെന്നും
അറിയിക്കാമാേ;
(ഇ)
പ്രസ്തുത
ലാബ്
പ്രവര്‍ത്തിക്കാനാവശ്യമായ
തസ്തികകള്‍
ജില്ലയ്ക്കനുവദിച്ചിട്ടുണ്ടാേ;
എങ്കില്‍ വിശദാംശം
നല്‍കാമാേ?
കേരള കാര്‍ഷിക
സര്‍വ്വകലാശാലയുടെ
ഗവേഷണവിഭാഗം
4747.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
കാര്‍ഷിക
സര്‍വ്വകലാശാലയുടെ
ഗവേഷണവിഭാഗം ഏതെല്ലാം
മേഖലകളിലാണ് ഗവേഷണം
നടത്തുന്നതെന്ന്
വിശദമാക്കുമോ;
(ബി)
കാര്‍ഷിക
സര്‍വ്വകലാശാലയുടെ
ഗവേഷണവിഭാഗം റബ്ബര്‍
കര്‍ഷകരുടെ
ഉന്നമനത്തിനായി
ഏതെല്ലാം മേഖലകളില്‍
ഗവേഷണം
നടത്തുന്നുണ്ടെന്ന്
വ്യക്തമാക്കാമോ?